കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു Madhyamam News Feeds |
- കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു
- കട്ടച്ചിറയിലെ കരമണല്‍ ഖനനം ഭീഷണിയാകുന്നു
- പ്രതിഭാ തിളക്കത്തില്‍ ജില്ലാ ശാസ്ത്രമേളക്ക് തുടക്കം
- കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇനി ‘ഹോപ് ഓണ്‍ ഹോപ് ഓഫ്’ ബോട്ടുകള്‍
- പെന്‍ഷന്‍ വിതരണത്തിലെ അലംഭാവം: നഗരസഭയില്‍ അന്വേഷണം തുടങ്ങി
- നിറ്റ ജലാറ്റിന്‍ ആക്രമിച്ചത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ^ആഭ്യന്തരമന്ത്രി
- ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു
- തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം വേണം
- വനം കൈയേറ്റം : സംയുക്ത സര്‍വേ ഇന്ന് തുടങ്ങും
- ദേശീയപാതയോരത്ത് എന്തുമാവാം; ചോദിക്കാനും പറയാനും ആരും വരില്ല
- സുഷമ സ്വരാജിന് ദുബൈയില്‍ ഊഷ്മള സ്വീകരണം
- പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 50 മരണം
- വേതനസുരക്ഷാനിയമം തൊഴിലാളികള്‍ക്ക് ഗുണകരം
- ആണവ നിരായുധീകരണ ചര്‍ച്ച: അന്തിമ ധാരണയായില്ല
- സ്വര്‍ണവില വീണ്ടും കുറഞ്ഞു
- ഛത്തിസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു
- വിദേശപര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും
- പി.ഡി.പി എം.എല്‍.എ തോക്കേന്തി നില്‍ക്കുന്ന ചിത്രം വിവാദത്തില്‍
- ബിദൂനികള്‍ക്ക് ആഫ്രിക്കന്‍ രാജ്യത്ത് പൗരത്വ വാഗ്ദാനം
- ജി.സി.സി പവര്‍ ലിങ്ക് പദ്ധതി വഴി അഞ്ച് ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് പഠനം
- മന്ത്രിസഭാ വികസനത്തില്‍ വീഴ്ചകള്‍, ദൗര്‍ബല്യങ്ങള്‍
- ബാര്‍ ഗ്രൂപ്പുകളും കോര്‍ ഗ്രൂപ്പുകളും
- വിവേകാനന്ദന്‍ കണ്ട കേരളം
- കേന്ദ്ര മന്ത്രിസഭാ വികസനം
- ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ആഴ്സനലിന് തോല്‍വി
കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവ ചര്‍ച്ചയാകുന്നു Posted: 11 Nov 2014 01:15 AM PST മൂന്നാര്‍: തമിഴര്‍ക്ക് നല്‍കിയ കൊട്ടക്കാമ്പൂരിലെ ഭൂമികള്‍ സ്വകാര്യ വ്യക്തികളുടെ പക്കലത്തെിയതിനെ കുറിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. നിവേദിത പി.ഹരന്‍ സര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതോടെ കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം വീണ്ടും സജീവചര്‍ച്ചയാകുന്നു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദത്തില്‍ നീണ്ട ഇടവേളക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജോയ്സിന്‍െറ കുടുംബാംഗങ്ങള്‍ക്ക് കൊട്ടക്കാമ്പൂരില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്നും സര്‍ക്കാര്‍ തമിഴ ്വംശജര്‍ക്ക് അനുവദിച്ച ഭൂമി ഇവര്‍ കൈയടക്കിവെച്ചിരിക്കുകയാണെന്നുമായിരുന്നു ആരോപണം. |
കട്ടച്ചിറയിലെ കരമണല്‍ ഖനനം ഭീഷണിയാകുന്നു Posted: 11 Nov 2014 01:07 AM PST പാലാ: നിയമങ്ങള്‍ കാറ്റില്‍ പറത്തി കട്ടച്ചിറയിലെ കരമണല്‍ ഖനനം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. |
പ്രതിഭാ തിളക്കത്തില്‍ ജില്ലാ ശാസ്ത്രമേളക്ക് തുടക്കം Posted: 11 Nov 2014 01:01 AM PST തിരുവനന്തപുരം: കുരുന്നുകളുടെ പ്രതിഭാതിളക്കത്തില്‍ ജില്ലാ ശാസ്ത്ര, പ്രവൃത്തിപരിചയ, ഗണിത, സാമൂഹിക ശാസ്ത്ര, ഐ.ടി മേളക്ക് തുടക്കം. |
കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇനി ‘ഹോപ് ഓണ്‍ ഹോപ് ഓഫ്’ ബോട്ടുകള്‍ Posted: 11 Nov 2014 12:14 AM PST അരൂര്‍: കായല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൊച്ചി കായലില്‍ 'ഹോപ് ഓണ്‍ ഹോപ് ഓഫ്' ബോട്ടുകള്‍ എത്തുന്നു. ബസ് സ്റ്റോപ്പുകളില്‍ സ്പീഡ് കുറക്കുമ്പോള്‍ തന്നെ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകളെ അനുകരിച്ചാണ് ജെട്ടികളിലത്തെിയാലുടന്‍ തടസ്സങ്ങളില്ലാതെ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും കഴിയുന്ന ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുകള്‍ ഇറക്കുന്നത്. |
പെന്‍ഷന്‍ വിതരണത്തിലെ അലംഭാവം: നഗരസഭയില്‍ അന്വേഷണം തുടങ്ങി Posted: 10 Nov 2014 10:48 PM PST മട്ടാഞ്ചേരി: പെന്‍ഷനുകളുടെ വിതരണ കാര്യത്തില്‍ നഗരസഭ പുലര്‍ത്തുന്ന അലംഭാവം സംബന്ധിച്ച് കൊച്ചി കോടതി ലീഗല്‍ സര്‍വീസ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. മൂന്നുവര്‍ഷം വരെ പഴക്കമുള്ള വാര്‍ധക്യകാല, വിധവ പെന്‍ഷനുകളുടെ അപേക്ഷകള്‍ സോണല്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്ന വാര്‍ത്ത നേരത്തേ 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
നിറ്റ ജലാറ്റിന്‍ ആക്രമിച്ചത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ^ആഭ്യന്തരമന്ത്രി Posted: 10 Nov 2014 10:28 PM PST Image: ന്യൂഡല്‍ഹി/ കൊച്ചി: പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ടാലറിയാവുന്ന ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനുകളില്‍ ഡ്യൂട്ടി മാറുന്ന സമയം നോക്കിയാണ് ആക്രമണം നടന്നതെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് ലഘുലേഖകള്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടത്തെിയിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ കാതികൂടത്ത് കമ്പനി ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ഊറ്റുന്നതെന്നും തദ്ദേശീയര്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്കെതിരെ സായുധ ശക്തികൊണ്ട് മറുപടി നല്‍കണമെന്നും ലഘുലേഖയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് കൊച്ചി പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് മുഖംമൂടി ധരിച്ചത്തെിയ സംഘം അടിച്ചു തകര്‍ത്തത്. |
ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു Posted: 10 Nov 2014 10:10 PM PST Image: തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്‍െറ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന്‍ അഹസ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കരുപടന്ന കോണത്തുകുന്നില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം. മകനെ സ്കൂളിലേക്ക് കൊണ്ടു വിടാനായി റോഡിലിറങ്ങിയപ്പോഴാണ് ടിപ്പര്‍ ലോറി (ടോറസ്) ഇരുവരെയും ഇടിച്ചിട്ടത്. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ റോഡിലിറക്കരുതെന്ന നിയമം ലംഘിക്കുന്നത് പ്രദേശത്ത് പതിവാണ്. കൊടുങ്ങല്ലൂര്‍ സെന്‍റ് ജോസഫ് കോണ്‍വെന്‍റ് ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് അഹസ് കൃഷ്ണ. |
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം വേണം Posted: 10 Nov 2014 09:55 PM PST Image: ഗാന്ധിനഗര്‍: വീട്ടില്‍ ശൗചാലയമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ളെന്ന് ഗുജറാത്ത് സര്‍ക്കാര്‍. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ വീട്ടില്‍ ശൗചാലയം ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ വ്യവസ്ഥയുള്‍ക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ നിയമ ഭേദഗതി ബില്‍ ഗുജറാത്ത് നിയമസഭ തിങ്കളാഴ്ച പാസാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തിനു പുറമെയാണ് മത്സരിക്കാനുള്ള മാനദണ്ഡങ്ങളിലൊന്നായി വീട്ടില്‍ ശൗചാലയം വേണമെന്നതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയമനിര്‍മാണം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. മൂന്നു മാസമായിരുന്നു ഇതുവരെ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. ഇതു കൂടാതെ, ഒരു പ്രദേശത്തെ വില്ളേജ് ആയി പ്രഖ്യാപിക്കാനുള്ള കുറഞ്ഞ ജനസംഖ്യ ഇനിമുതല്‍ 25,000 ആയിരിക്കും. നിലവില്‍ ഇത് 15,000 ആയിരുന്നു. 1991ലെ സെന്‍സസ് പ്രകാരമായിരുന്നു പഴയ കണക്കെങ്കില്‍ 2011 സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് വ്യത്യാസം വരുത്തുന്നതെന്നും പട്ടേല്‍ അറിയിച്ചു. |
വനം കൈയേറ്റം : സംയുക്ത സര്‍വേ ഇന്ന് തുടങ്ങും Posted: 10 Nov 2014 09:55 PM PST നിലമ്പൂര്‍: ഭൂരഹിതര്‍ക്ക് വസിക്കാനും കൃഷി ആവശ്യത്തിനുമായി പതിച്ചുനല്‍കാന്‍ വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള രേഖകളുടെ ശേഖരണം തിങ്കളാഴ്ച പൂര്‍ത്തിയായി. റീസര്‍വേ ഓഫിസില്‍നിന്നുള്ള രേഖകളും റവന്യൂ വകുപ്പിന്‍െറ കൈവശമുള്ള രേഖകളുമാണ് ശേഖരിച്ചത്. ഇതുപ്രകാരമുള്ള വനാതിര്‍ത്തി സര്‍വേ ചൊവ്വാഴ്ച തുടങ്ങും. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ വനം, സര്‍വേ, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നാണ് ഫീല്‍ഡ് സര്‍വേ നടത്തുക. |
ദേശീയപാതയോരത്ത് എന്തുമാവാം; ചോദിക്കാനും പറയാനും ആരും വരില്ല Posted: 10 Nov 2014 09:52 PM PST വടകര: ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാകുന്നു. |
സുഷമ സ്വരാജിന് ദുബൈയില്‍ ഊഷ്മള സ്വീകരണം Posted: 10 Nov 2014 09:23 PM PST Image: ദുബൈ: മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശ, പ്രവാസി കാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കാഴ്ച രാത്രി ദുബൈയിലത്തെി. ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം, യു.എ.ഇ. വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഷിഹാബ് അല്‍ ഫാഹിം, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ നീത ഭൂഷണ്‍, പ്രമുഖ വ്യവസായി എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ അവരെ സ്വീകരിച്ചു. |
പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 50 മരണം Posted: 10 Nov 2014 09:17 PM PST Image: ഇസ്ലാമാബാദ്: പാകിസ്താനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലെ തെഹരി ബൈപാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടും. അമിതവേഗതയിലുള്ള ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ബസ് കത്തുകയായിരുന്നു. ബസില്‍ 80 യാത്രക്കാരുണ്ടായിരുന്നു. സ്വാത്-കറാച്ചി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.അപകടത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംഭവ സ്ഥലത്തത്തെി. |
വേതനസുരക്ഷാനിയമം തൊഴിലാളികള്‍ക്ക് ഗുണകരം Posted: 10 Nov 2014 09:11 PM PST Image: റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷാനിയമം സ്വദേശികളും വിദേശികളുമായ ജോലിക്കാര്‍ക്ക് ഗുണകരമാണെന്നും മന്ത്രാലയത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് ഉപരി തൊഴിലാളികളുടെ അവകാശങ്ങളും പുതിയ നിയമത്തില്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 500ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ വേതനസുരക്ഷാനിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച പണിപ്പുരയിലാണ് മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി ഇക്കാര്യം വ്യക്തമാക്കിയത്. |
ആണവ നിരായുധീകരണ ചര്‍ച്ച: അന്തിമ ധാരണയായില്ല Posted: 10 Nov 2014 09:06 PM PST Image: മസ്കത്ത്: ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് മസ്കത്തിലെ അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ അന്തിമധാരണയായില്ളെന്ന് സൂചന. അന്തിമ ചര്‍ച്ച ഈ മാസം 18ന് നടക്കുമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വിയനയിലാണ് അടുത്ത ചര്‍ച്ച. |
Posted: 10 Nov 2014 09:02 PM PST Image: കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയായി. |
ഛത്തിസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു Posted: 10 Nov 2014 08:35 PM PST Image: Subtitle: നാലു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു ബിലാസ്പൂര്‍: ഛത്തിസ്ഗഡ് സര്‍ക്കാര്‍ നടത്തിയ സ്ത്രീകള്‍ക്കുള്ള വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു. ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് 52 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 സ്ത്രീകള്‍ ഗുരുതരാവസ്ഥയിലാണ്. ബിലാസ്പൂരില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ശനിയാഴ്ച നടത്തിയ കുടുംബാസൂത്രണ ക്യാമ്പില്‍ 83 സ്ത്രീകളാണ് വന്ധ്യംകരണം ശസ്ത്രക്രിയക്ക് വിധേയരായത്. ആരോഗ്യ മന്ത്രി അമര്‍ അഗര്‍വാളിന്‍്റെ ജന്മദേശമായ തഗദ്പുര്‍ ജില്ലയിലെ പെന്‍ഡാരി ഏരിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. സംഭവത്തില്‍ ശസ്ത്രക്രിയ ചെയ്ത നാലു ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. |
വിദേശപര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും Posted: 10 Nov 2014 08:31 PM PST Image: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം ഇന്നാരംഭിക്കും. 10 ദിവസം നീളുന്ന പര്യടനത്തില്‍ പ്രധാനമന്ത്രി മ്യാന്‍മര്‍, ആസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മ്യാന്‍മറില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. മ്യാന്‍മര്‍ പ്രസിഡന്‍റ് നായ് പൈയുമായും പ്രതിപക്ഷ നേതാവും നൊബെല്‍ ജേതാവുമായ ആങ് സാന്‍ സൂചിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. ശേഷം ഓസ്ട്രേലിയയിലേക്കു പോവും. ബ്രിസ്ബെയിനില്‍ വെച്ച് നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇരു ഉച്ചകോടിയിലും പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി മോദി ചര്‍ച്ച നടത്തും. 28 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. 1986ല്‍ രാജീവ് ഗാന്ധിയാണ് ഒടുവില്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. |
പി.ഡി.പി എം.എല്‍.എ തോക്കേന്തി നില്‍ക്കുന്ന ചിത്രം വിവാദത്തില്‍ Posted: 10 Nov 2014 08:01 PM PST Image: ശ്രീനഗര്‍: ജമ്മു നിയമസഭാംഗത്തിന്‍െറ എ.കെ 47 തോക്കേന്തിയ ചിത്രം വിവാദമാകുന്നു. പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എം.എല്‍.എ ജാവേദ് മുസ്തഫ മിറാണ് എ.കെ 47 തോക്കുമായി പരസ്യമായി നിന്നത്. മുസ്തഫ മിര്‍ ആയുധധാരിയായ മറ്റൊരാള്‍ക്കൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. വിവാദങ്ങള്‍ കൊഴുത്തതോടെ തന്‍്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വരക്ഷക്കുവേണ്ടിയാണ് തോക്ക് കയ്യിലെടുത്തതെന്നും മുസ്തഫ മിര്‍ പ്രതികരിച്ചു. ഈ മാസമാദ്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്ലം വാനിയുടെ മകന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. തന്‍റെ മകന് പൊലീസ് ഓഫീസറായി രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ തോക്ക് കയ്യിലെടുത്തതില്‍ കുറ്റകരമായി എന്താണുള്ളതെന്നുമായിരുന്നു വാനി അന്ന് പ്രതികരിച്ചത്. |
ബിദൂനികള്‍ക്ക് ആഫ്രിക്കന്‍ രാജ്യത്ത് പൗരത്വ വാഗ്ദാനം Posted: 10 Nov 2014 06:51 PM PST Image: കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി രാജ്യത്തെ നീറുന്ന വിഷയങ്ങളിലൊന്നായി തുടരുന്ന ബിദൂനികളുടെ (പൗരത്വമില്ലാത്ത വിഭാഗം) പൗരത്വ പ്രശ്നത്തിന് പുതിയ പരിഹാര നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത്. ബിദൂനികള്‍ക്ക് ആഫ്രിക്കന്‍ രാജ്യമായ കൊമോറോസ് ദ്വീപില്‍ പൗരത്വം നല്‍കാമെന്ന വാഗ്ദാനമാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. |
ജി.സി.സി പവര്‍ ലിങ്ക് പദ്ധതി വഴി അഞ്ച് ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് പഠനം Posted: 10 Nov 2014 06:45 PM PST Image: മനാമ: ജി.സി.സി പവര്‍ ഗ്രിഡ് ലിങ്ക് പദ്ധതി വഴി മൊത്തം അഞ്ച് ബില്യന്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നതായി വൈദ്യൂത-ജല അതോറിറ്റി കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. ‘ജി.സി.സി പവര്‍ കോണ്‍ഫ്രന്‍സ് 2014’നോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതോല്‍പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങളുമായി ജി.സി.സി രാഷ്ട്രങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്. |
മന്ത്രിസഭാ വികസനത്തില്‍ വീഴ്ചകള്‍, ദൗര്‍ബല്യങ്ങള്‍ Posted: 10 Nov 2014 06:14 PM PST Image: Subtitle: റെയില്‍വേ മന്ത്രിയാക്കിയ സുരേഷ് പ്രഭു മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍പ്പെട്ടയാള്‍ ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പു നിര്‍ണയം കഴിഞ്ഞതോടെ നയവൈകല്യങ്ങള്‍ക്കുപുറമെ, കേന്ദ്രമന്ത്രിസഭയുടെ ദൗര്‍ബല്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യങ്ങളും കൂടുതല്‍ വെളിച്ചത്തായി. ആര്‍.എസ്.എസിനും ഹിന്ദുത്വ അജണ്ടകള്‍ക്കും യോജിച്ചവരും വിശ്വസ്തരുമായ പ്രതിഭകളുടെ ദാരിദ്ര്യം മോദിസര്‍ക്കാര്‍ നേരിടുന്നു. അഴിമതിക്കെതിരെ പടവാള്‍ ഉയര്‍ത്തി കേവലഭൂരിപക്ഷം നേടിയ നരേന്ദ്ര മോദി ആരോപണവിധേയരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ വിട്ടുവന്നവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുത്തു. എണ്ണം ചുരുക്കി മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. 44 മന്ത്രിമാരുമായി ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ളെന്നു വന്നതോടെയാണ് മന്ത്രിമാരുടെ എണ്ണം 65ലേക്ക് ഉയര്‍ത്തിയത്. പ്രാദേശിക രാഷ്ട്രീയ, ജാതി, സംഘ്പരിവാര്‍ താല്‍പര്യങ്ങളും കണക്കിലെടുക്കാതിരിക്കാന്‍ പറ്റാതായി. അതേസമയം, ബി.ജെ.പിയിലെ പരിചയ സമ്പന്നരെ മോദി-അമിത് ഷാ സംഘത്തിന് വിശ്വാസമില്ല. മോദി വരക്കുന്ന വരക്കപ്പുറം പോവില്ളെന്ന് ഉറപ്പുള്ള ‘പുതുമുഖ’ങ്ങളാണ് പുതിയ മന്ത്രിപ്പട്ടികയില്‍ കൂടുതല്‍. രണ്ടാമന്‍ രാജ്നാഥ് സിങ്ങാണെങ്കിലും, മോദിയുടെ ഉറ്റതോഴന്‍ അരുണ്‍ ജെയ്റ്റ്ലിയാണ് മന്ത്രിസഭയുടെ നെടുംതൂണ്‍. ധനം, പ്രതിരോധം, കോര്‍പറേറ്റ് കാര്യം എന്നീ വകുപ്പുകളും വാണിജ്യ വകുപ്പിന്‍െറ മേല്‍നോട്ട ചുമതലയും ഏല്‍പിച്ചുകൊടുത്ത ജെയ്റ്റ്ലിയുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് മന്ത്രിസഭാ വികസനത്തില്‍ പ്രത്യേക പരിഗണന കൊടുത്തിരുന്നു. പ്രതിരോധം മനോഹര്‍ പരീകര്‍ക്ക് നല്‍കിയെങ്കിലും വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പു കൂടി വിശ്വസ്ത സുഹൃത്തിനെ ഏല്‍പിച്ചിരിക്കുകയാണ് മോദി. പ്രകാശ് ജാവ്ദേക്കര്‍ തിളങ്ങിയില്ളെന്നതു മാത്രമല്ല ഇതിന് കാരണം. പാര്‍ട്ടി-സംഘ്-ഭരണ അജണ്ടകള്‍ മാധ്യമങ്ങളിലൂടെ സമര്‍ഥമായി സന്നിവേശിപ്പിക്കുന്നതിന് കഴിവുള്ള ഒരാള്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പില്‍ മോദിക്ക് ആവശ്യമുണ്ട്. ഇതിന് ജെയ്റ്റ്ലിയല്ലാതെ മറ്റൊരാളെ മോദിക്ക് വിശ്വാസമില്ല. ഗോവ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മനോഹര്‍ പരീകറെ രാജിവെപ്പിക്കുകയല്ലാതെ, ആര്‍.എസ്.എസിലെ സമവാക്യങ്ങള്‍ക്കു യോജിച്ച വിധത്തില്‍ പ്രതിരോധ വകുപ്പു നല്‍കാനൊരു പരിചയ സമ്പന്നനെ കണ്ടത്തൊനും മോദിക്ക് കഴിഞ്ഞില്ല. അഴിമതിക്കെതിരെ വായ്ത്താരി മുഴക്കിയവര്‍ നദ്ദക്ക് ആരോഗ്യമന്ത്രിസ്ഥാനം നല്‍കുകയും ഹര്‍ഷ്വര്‍ധനെ ഒതുക്കുകയുമാണ് ചെയ്തതെന്ന് ആപ് ചൂണ്ടിക്കാട്ടുന്നു. റെയില്‍വേ മന്ത്രിയാക്കിയ സുരേഷ് പ്രഭു മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന യാഥാര്‍ഥ്യവും ഇതിനൊപ്പമുണ്ട്. വന്‍കിട സ്വകാര്യവത്കരണ പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഭാവിയില്‍ സുരേഷ് പ്രഭുവിന്‍െറ പ്രധാന ദൗത്യമെന്നത് മറ്റൊരു വശം. ഏകകക്ഷി ഭരണമല്ല, ഏകവ്യക്തി ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. സംശുദ്ധ ഭരണം വാഗ്ദാനം ചെയ്ത മോദി, വിവാദവിധേയരെ മാറ്റിനിര്‍ത്തുമോ എന്ന് പാര്‍ട്ടി വക്താവ് അജയ്മാക്കന്‍ ചോദിച്ചു. |
ബാര്‍ ഗ്രൂപ്പുകളും കോര്‍ ഗ്രൂപ്പുകളും Posted: 10 Nov 2014 06:08 PM PST Image: ബാറുകാരെ സഹായിക്കാന്‍ സര്‍ക്കാറിലെ വമ്പന്മാര്‍ ശ്രമിക്കുന്നതിന്‍െറ ഫലമാണ് ഇപ്പോള്‍ നടക്കുന്ന ഓരോ സംഭവവികാസങ്ങളും. ബാറുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് ബിവറേജ് ഒൗട്ട്ലെറ്റുകളില്‍ നീണ്ട ക്യൂ ആണെന്നും മദ്യം കിട്ടാതെ വരുമ്പോള്‍ വ്യാജമദ്യം വിപണിയില്‍ സുലഭമാവുകയും അതുവഴി സംസ്ഥാനത്ത് മദ്യദുരന്തം ഉണ്ടാകാനുള്ള സാധ്യത കാണുന്നുവെന്നുമായിരുന്നു എക്സൈസ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ നോട്ടീസു പോലും നല്‍കാതെ ബാറുകളൊക്കെ പൂട്ടിച്ചത് എന്തിനെന്ന് സംശയം ഉയരുന്നു. ഏതു തരത്തില്‍ നോക്കിയാലും ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഉപകാരം ആയിരുന്നു അത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പൂട്ടല്‍ തന്നെയാണ് അബ്കാരികള്‍ കോടതിയില്‍ ഉന്നയിച്ചതും അനുകൂലമായ വിധി നേടിയെടുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നതും. മദ്യനിയന്ത്രണം സര്‍ക്കാര്‍ നയമായതിനാല്‍ പൂട്ടിയ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ തുറക്കുന്നത് ധാര്‍മികതക്ക് എതിരാണ്. ഫലത്തില്‍ ബാര്‍ കോഴ വിവാദം അവസാനിക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യവില്‍പന കുറയുകയും സ്വകാര്യ ബാറുകള്‍ പൂര്‍വാധികം ശക്തി പ്രാപിക്കുകയും ചെയ്യും. സര്‍ക്കാര്‍ മദ്യം നിരോധിക്കാന്‍ ശ്രമിച്ചിട്ടും കോടതി അനുവദിക്കുന്നില്ല എന്നതാണ് ന്യായം. സംസ്ഥാനത്തെ സൂപ്പര്‍ക്ളാസ് സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിക്കുമേല്‍ ആധിപത്യം നേടിക്കൊടുക്കുന്നതിലും സമാനമായ തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്. രണ്ട് നാടകങ്ങളിലെയും അണിയറക്കാരും ഒരേ ആളുകള്‍ തന്നെയാണ്. 2011 ഡിസംബര്‍ എട്ടിന് മന്ത്രി കെ.എം. മാണി ഭരിക്കുന്ന നിയമവകുപ്പ് പുറപ്പെടുവിച്ച 187/2011 നമ്പര്‍ ഗവണ്‍മെന്‍റ് ഉത്തവ് പ്രകാരമാണ് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്. 2011 ആഗസ്റ്റ് 17ന് പുറപ്പെടുവിച്ച ജി.ഒ. (എം.എസ്) 107/2011 ഉത്തരവിലൂടെ നിലവില്‍ വന്ന 2011-2012 വര്‍ഷത്തെ മദ്യനയത്തില്‍ പുതുതായി ബാറുകള്‍ അനുവദിക്കുമ്പോള്‍ രണ്ട് ബാറുകള്‍ തമ്മില്‍ പഞ്ചായത്തുകളില്‍ മൂന്നു കിലോമീറ്ററും മുന്‍സിപ്പല്‍, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററും ദൂരപരിധി വേണമെന്ന് നിശ്ചയിച്ചിരുന്നു. 2012 മാര്‍ച്ച് 27ന് ഇതുസംബന്ധിച്ച് നിയമഭേദഗതി കൊണ്ടുവരുകയും ചെയ്തു. നിരവധി ഹരജികളാണ് ഇതിനെതിരെ ഹൈകോടതിയില്‍ എത്തിയത്. പഴയ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടത്തെിയ വഴിയായി ബാര്‍ ഉടമകള്‍ ഇതിനെ വ്യാഖ്യാനിച്ചു. ഹൈകോടതി വിധി സര്‍ക്കാറിന് എതിരായിരുന്നു. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിലവിലെ നിയമമനുസരിച്ച് സാധുതയുള്ള അപേക്ഷകള്‍ എട്ടാഴ്ചക്കകം സോപാധികമായി അനുവദിക്കാന്‍ നിര്‍ദേശം വന്നു. ഇതനുസരിച്ച സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യവുമായി വിശദമായ ചര്‍ച്ച നടത്തി. ഇതു സംബന്ധിച്ച ഉത്തരവ് 2013 ജനുവരി 16നാണ് പുറത്തിറങ്ങിയത്. ഈ ഫയല്‍ മുഖ്യമന്ത്രിക്ക് നല്‍കാന്‍ 2013 ജനുവരി 17ന് നികുതിവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് കിട്ടുംമുമ്പ് എക്സൈസ് മന്ത്രി കെ. ബാബുവിനാണ് ഈ ഫയല്‍ എത്തിയത്. ജസ്റ്റിസ് എം. രാമചന്ദ്രനെ ഏകാംഗ കമീഷനാക്കാവുന്നതാണെന്നും മുഖ്യമന്ത്രി ഇത് കണ്ട് അംഗീകരിക്കണമെന്നും കെ. ബാബു 2013 ജനുവരി 21ന് ഫയലില്‍ എഴുതി. ഇതിനിടയില്‍ അതേദിവസംതന്നെ മുഖ്യമന്ത്രിയും ഒപ്പുവെച്ചതോടെ എം. രാമചന്ദ്രന്‍ മദ്യനയം രൂപവത്കരിക്കാന്‍ നിയുക്തനായി. സര്‍ക്കാര്‍ മേഖലയും സ്വകാര്യ മേഖലയും ഏറ്റുമുട്ടുന്ന പൊതുഗതാഗത രംഗത്തെ നയങ്ങള്‍ക്കു പിന്നിലും ജസ്റ്റിസ് എം. രാമചന്ദ്രന്‍ തന്നെയായിരുന്നു. കേരളത്തില്‍ ഫെയര്‍ റിവിഷന്‍ കമീഷന്‍ രൂപവത്കരിക്കാന്‍ 2010 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമ്പോള്‍ ജസ്റ്റിസ് ആര്‍. ഭാസ്കരനെ അധ്യക്ഷനാക്കാനാണ് ഭരണനേതൃത്വത്തിലുള്ളവര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ നാടകീയമായി റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന് നറുക്ക് വീഴുകയായിരുന്നു. ജോസ് തെറ്റയിലായിരുന്നു അന്ന് ഗതാഗതമന്ത്രി. വിശ്വഹിന്ദു പരിഷത്തിന്‍െറ മുഖപത്രമായ ‘ഹിന്ദുവിശ്വ’യുടെ പത്രാധിപ സമിതിക്ക് നേതൃത്വം നല്‍കുന്നതും എം. രാമചന്ദ്രനാണ്. പഠനമൊക്കെ കഴിഞ്ഞിട്ടും നിലവാരമുണ്ടെന്ന് കണ്ടത്തെി ലൈസന്‍സ് പുതുക്കി നല്‍കിയ 313 ബാറുകളില്‍ എല്ലാം സ്റ്റാര്‍ ക്ളാസിഫിക്കേഷന്‍ ഉള്ളതാണോയെന്നുപോലും ഉറപ്പില്ല. വീണ്ടുമൊരു പരിശോധനക്ക് ആരും തയാറുമല്ല. നിലവാരമില്ലാത്തതിനാല്‍ പൂട്ടിയിട്ട ബാറുകളില്‍ പലതും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുകയും ചെയ്തിരുന്നു. ബാറുകള്‍ എത്രയെന്നോ നിലവാരമുള്ള, തരംതിരിച്ച ഏകീകൃത കണക്കോ ആരുടെയും പക്കലില്ല. നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടിയെന്നാണ് പ്രചാരണമെങ്കിലും യഥാര്‍ഥത്തില്‍ പൂട്ടിയത് 408 ബാറുകള്‍ മാത്രമാണെന്ന് എക്സൈസ് വകുപ്പിന്‍െറ രേഖകള്‍ തെളിയിക്കുന്നു. 416 ബാറുകളാണ് നേരത്തേ ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം 2011ല്‍ നിര്‍ത്തിപ്പോയവയാണ്. എക്സൈസ് വകുപ്പിന്‍െറ പക്കലുള്ള പട്ടികയില്‍ ഇവയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. എക്സൈസ് കമീഷണര്‍ ലിസ്റ്റ് തയാറാക്കിയപ്പോള്‍ രണ്ട് ബാറുകളുടെ പേര് ആവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാംകൂടി ചേര്‍ന്നാണ് 418 ബാറുകള്‍ ആയത്. ഈ തെറ്റ് എല്ലാവരുടെയും ശ്രദ്ധയില്‍പെട്ടവയാണെങ്കിലും ആരും തിരുത്തിയില്ല. എക്സൈസ് തയാറാക്കിയ ബാറുകളുടെ പട്ടികയില്‍ 93ാം നമ്പറും 94ാം നമ്പറും ഒരേ ലൈസന്‍സ് നമ്പറിലുള്ള ബാറുകളുമാണ്. (തുടരും) |
Posted: 10 Nov 2014 05:54 PM PST Image: വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചത്തിന്‍െറ ബാക്കിപത്രമായി ഇപ്പോഴുള്ളത് ‘കേരളം ഭ്രാന്താലയമാണ്’ എന്ന് അദ്ദേഹം പറഞ്ഞു എന്നത് മാത്രമായിരിക്കുന്നു. തലങ്ങും വിലങ്ങും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ വന്നത് 1892ലാണ്. ബാംഗ്ളൂരില്‍നിന്ന് ഡോ. പല്‍പ്പുവാണ് അദ്ദേഹത്തെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. കേരളത്തെപ്പറ്റി ഒന്നിലധികം പരാമര്‍ശങ്ങള്‍ വിവേകാനന്ദന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ‘കേരളം ഭ്രാന്താലയമാണ്’ എന്നൊരു വാചകം അദ്ദേഹം പറഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തെ ഒരു കാര്യത്തില്‍ അദ്ദേഹം വളരെ പുകഴ്ത്തിപ്പറഞ്ഞിട്ടുമുണ്ട്. ‘മലബാര്‍’ എന്നാണ് അന്നത്തെ കേരളത്തെ അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് മലബാര്‍ മാത്രമല്ല, കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേര്‍ന്ന പ്രദേശമാണ്. യഥാര്‍ഥത്തില്‍, ‘ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശം ഏതാണ്ടിങ്ങനെയാണ്: ‘ഞാന്‍ മലബാറില്‍ കണ്ടതിനേക്കാള്‍ അര്‍ഥശൂന്യമായ ഒന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടോ? ദരിദ്രരായ ദലിതര്‍ക്ക് സവര്‍ണര്‍ നടക്കുന്ന വഴികളില്‍ക്കൂടി സഞ്ചരിക്കാന്‍ അനുവാദമില്ല. എന്നാല്‍, അവര്‍ സ്വന്തം പേരുമാറ്റി ഏതെങ്കിലും ഒരു ഇംഗ്ളീഷ് പേര് സ്വീകരിച്ചാല്‍ ഇതിന് അനുവാദം കിട്ടുന്നു. ഈ മലബാറികള്‍ എല്ലാം ഭ്രാന്തന്മാര്‍ ആണെന്നും അവരുടെ ഭവനങ്ങള്‍ ഭ്രാന്താലയങ്ങള്‍ ആണെന്നും അല്ലാതെ മറ്റെന്താണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്?’ ‘ഭ്രാന്തന്മാര്‍’ എന്ന് വിവേകാനന്ദന്‍ വിളിച്ചത് എല്ലാ കേരളീയരെയുമല്ല. ജാതിപരമായ ആചാരങ്ങള്‍കൊണ്ട് ദലിതരെ അടിച്ചമര്‍ത്തിയിരുന്ന സവര്‍ണരെ മാത്രമാണ്. ‘ഭ്രാന്താലയങ്ങള്‍’ എന്നുപറഞ്ഞത് അവരുടെ ഭവനങ്ങളെ മാത്രമാണ്. കേരളത്തിലെ സവര്‍ണര്‍ ഭ്രാന്തന്മാര്‍ ആണെന്നും അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങള്‍ ആണെന്നുമാണ് യഥാര്‍ഥത്തില്‍ വിവേകാനന്ദന്‍ പറഞ്ഞത്. ചില ഗോത്രസമുദായങ്ങളില്‍ അയിത്തം പാലിച്ചിരുന്നു. അതിന്‍െറ സംഘാടനവും പ്രത്യയശാസ്ത്രവും വ്യത്യസ്തമായിരുന്നു. ജാതിഅടിമത്തം ദലിതരെയും മറ്റ് അവര്‍ണരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു എന്ന നിരീക്ഷണത്തിന് ഹിന്ദുപരിഷ്കര്‍ത്താക്കളുടെ ഇടയില്‍ വലിയസ്വാധീനം ഉണ്ടായിവരുന്ന സമയമായിരുന്നു അത്. തിരുവിതാംകൂറിലെ ഹിന്ദുരാജാവിന്‍െറ ഭരണത്തിന്‍കീഴില്‍ ദലിതര്‍ ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ മാറുമ്പോള്‍ അവരോടുള്ള ഭരണകൂടത്തിന്‍െറ അയിത്തം അവസാനിക്കുന്നു എന്ന് വിവേകാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട് (Reply to the Madrass address). മാത്രമല്ല, ഇത് ഒരുതരം വിചിത്രമായ മതസഹിഷ്ണുതയാണ് എന്ന് അദ്ദേഹം കളിയാക്കുന്നുമുണ്ട്. ഇതില്‍ പാതി സത്യമേ ഉള്ളൂ എന്ന് നമുക്കറിയാം. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള വേവലാതികൊണ്ടാണെങ്കിലും അമിതമായ ജാതിവിവേചനം അവസാനിപ്പിക്കേണ്ടതാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിതുല്യതയാണ് അദ്ദേഹം മുന്നോട്ടുവെച്ച ആശയം. ജാത്യാധീശത്വത്തെ ശക്തിപ്പെടുത്തിയാല്‍ അത് മതത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്തും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഈ ധാരണയിലേക്ക് നീങ്ങിയതിന്‍െറ പശ്ചാത്തലം 1895ല്‍ രാഖല്‍ ചന്ദ്രബോസിന് എഴുതിയ ഒരു കത്തില്‍ വളരെ വ്യക്തമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണരൊഴികെ ലോകത്ത് മറ്റെല്ലാവരും അശുദ്ധരാണ് എന്ന് ശശി സന്യാല്‍ എഴുതിയതിനെ പരാമര്‍ശിച്ച് വിവേകാനന്ദന്‍ എഴുതിയത്, എന്നാല്‍ ശശി സന്യാല്‍ കേരളത്തിലേക്ക് പോകട്ടെ എന്നാണ്. കാരണം, അവിടെ ഒരു ‘ഹിന്ദുരാജാവ്’ ജനങ്ങളില്‍നിന്ന് രാജ്യംതന്നെ അപഹരിച്ച് അത് ബ്രാഹ്മണരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് ഭരിക്കുന്നുണ്ട് (മാര്‍ത്താണ്ഡവര്‍മയുടെ തൃപ്പടിത്താനത്തെയാണ് വിവേകാനന്ദന്‍ പരിഹസിക്കുന്നത്). അവിടെ എല്ലാ ഗ്രാമങ്ങളിലും ബ്രാഹ്മണര്‍ക്ക് മൃഷ്ടാന്നഭോജനവും കൂടാതെ പണവും നല്‍കുന്നതിനായി വലിയ ആശ്രമങ്ങളുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വന്തം കാര്യസാധ്യങ്ങള്‍ക്കായി മറ്റു ജാതിക്കാരെ തൊടാം, അത് കഴിഞ്ഞ് കുളിക്കണമെന്നേയുള്ളൂ. അദ്ദേഹം പരിഹസിക്കുന്നു. ഒരു പ്രത്യേക വിഭാഗം ബ്രാഹ്മണര്‍ (നമ്പൂതിരിമാരെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്) ആ രാജ്യത്തെ (തിരുവിതാംകൂര്‍) നാശത്തിലേക്ക് എറിഞ്ഞിരിക്കുന്നു. എപ്പോഴും കളവും ദുഷ്ടതയുമായി നടക്കുന്ന ഈ ബ്രാഹ്മണര്‍ കേരളത്തില്‍ മതത്തിന്‍െറ വക്താക്കളായി വിലസുന്നു. ആളുകളില്‍നിന്ന് ദാനം സ്വീകരിക്കുന്ന ഇവര്‍ തങ്ങളെ എന്നാല്‍ അവര്‍ തൊടരുത് എന്ന് നിഷ്കര്‍ഷിക്കുന്നു. എട്ടുവയസ്സായ കുട്ടിയെ 30കാരന് കല്യാണം കഴിച്ചുകൊടുത്ത് അതില്‍ അഭിമാനിക്കുന്ന രക്ഷിതാക്കളാണവര്‍. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടനെ അവര്‍, അയ്യോ മതത്തെ ആക്രമിക്കുന്നേ എന്ന നിലവിളിയുമായി വരും. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നതിന് എന്ത് ശാസ്ത്രീയ അടിസ്ഥാനമാണുള്ളത്? ഇതിനൊക്കെ കാരണം ഇസ്ലാം ആണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, അവര്‍ ഗൃഹ്യസൂത്രം വായിക്കട്ടെ. അതില്‍ വിവാഹപ്രായത്തെപ്പറ്റി പറയുന്നതെന്താണ്? ഗൃഹ്യസൂത്രം മാത്രമല്ല, വേദങ്ങളും ബ്രാഹ്മണങ്ങളും ഇതിനെ ശരിവെക്കുന്നു. ഇതാണോ നിങ്ങളുടെ ശാസ്ത്രം? അദ്ദേഹം ചോദിക്കുന്നു. ജാതിതുല്യതയെക്കുറിച്ചുള്ള വിവേകാനന്ദന്‍െറ നിഗമനങ്ങള്‍ അദ്ദേഹത്തിന്‍െറ ചരിത്രബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ അദ്ദേഹം ഇന്ത്യയിലെ വിദേശഭരണങ്ങളെക്കുറിച്ച് മാര്‍ക്സ് എടുത്തതിന് സമാനമായ ഒരു നിലപാടാണ് എടുത്തിട്ടുള്ളത്. ഞാന്‍ ഒരു മതത്തിന്‍െറയും സ്തുതിപാഠകന്‍ അല്ല. ചരിത്രവ്യക്തിത്വങ്ങളെ അവരുടെ വിചാരങ്ങളുടെ സാകല്യത്തില്‍നിന്ന് അടര്‍ത്തിമാറ്റുന്നത് ശരിയല്ല എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഈ പ്രസ്താവനയും അദ്ദേഹം നടത്തുന്നത് കേരളത്തിലെ മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന നേരത്തേ പറഞ്ഞ സന്ദര്‍ഭത്തിലാണ്. ജാതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ ആത്യന്തികമായ വേവലാതി മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് നിസ്സംശയമാണ്. കേരളത്തില്‍നിന്ന് പോയവരാണ് ഈജിപ്തുകാര്‍ എന്നൊരു ചരിത്രവിശകലനത്തെ അദ്ദേഹം പലയിടത്തും പിന്തുണക്കുന്നുണ്ട്. വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന് കേരളത്തോട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വന്തം നാടായ ബംഗാളിന്‍െറ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം കശ്മീരിന്‍െറയും കേരളത്തിന്‍െറയും ഭൂപ്രകൃതിയുടെ സൗന്ദര്യം അനുസ്മരിക്കുന്നുണ്ട് (Memories of European Travel). ഇന്ന് കേരളത്തില്‍ വിവേകാനന്ദന്‍ ഇടതുപക്ഷത്തിന്‍െറയും ഹിന്ദുത്വ പരിവാറിന്‍െറയും പോസ്റ്റര്‍ ബോയ് ആണ്. പ്രമുഖ കവി സച്ചിദാനന്ദന്‍െറ ‘കോഴിപ്പങ്ക്’ എന്ന കവിതയില്‍ ‘എന്‍െറ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍/പക്ഷേ, കുഴല്‍ കരളെനിക്കു തരിന്‍’ എന്ന് എഴുതിയിട്ടുണ്ട്. |
Posted: 10 Nov 2014 05:49 PM PST Image: കേന്ദ്ര മന്ത്രിസഭാ വികസനം ഒരേസമയം കാര്യക്ഷമതയും രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യമിടുന്ന ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ കാണുന്ന തരത്തിലുള്ള ‘വികസന’ത്തിലേക്കുള്ള തയാറെടുപ്പുകൂടിയാണ് ഇപ്പോഴത്തെ മാറ്റം. മന്ത്രിസഭാ വികസനം ഒരര്‍ഥത്തില്‍ ജാതീയവും പ്രാദേശികവുമായ പ്രാതിനിധ്യത്തില്‍ ശ്രദ്ധവെച്ചപ്പോള്‍തന്നെ പ്രധാനമന്ത്രിയുടെ അപ്രമാദിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരണരംഗത്ത് കേന്ദ്രീകൃത ശൈലി വീണ്ടും കൊണ്ടുവന്നിരിക്കുന്നു. കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം (മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ്) എന്ന മുദ്രാവാക്യത്തിന്‍െറ ഒരു പ്രത്യക്ഷ അടയാളമായി മുമ്പ് പറഞ്ഞിരുന്നത് മന്ത്രിസഭയുടെ കുറഞ്ഞ അംഗബലമായിരുന്നു. മന്ത്രിമാരുടെ എണ്ണത്തില്‍ ആ രീതി കൈയൊഴിയുന്നതിന്‍െറ ലക്ഷണംകൂടി ഇപ്പോഴത്തെ വികസനത്തിലുണ്ട്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന മന്ത്രാലയങ്ങള്‍ എല്ലാം ചേര്‍ത്ത് ചുരുങ്ങിയ മന്ത്രിമാരെ ഏല്‍പിക്കുക എന്ന സമ്പ്രദായമാണ് തള്ളപ്പെട്ടിരിക്കുന്നത്. പുതുതായി 21 മന്ത്രിമാര്‍ ചേര്‍ന്നതോടെ മന്ത്രിസഭയുടെ അംഗബലം 66 ആയിരിക്കുന്നു; മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അവസാനമുണ്ടായിരുന്നത് 73 പേരാണ്. ജാതി അടിസ്ഥാനത്തില്‍ കൂടുതല്‍ സന്തുലിതമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ. അതേസമയം, ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നന്നേ കുറവാണ്. എന്നാല്‍ ജാതീയ, പ്രാദേശിക പ്രാതിനിധ്യങ്ങളില്‍പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ ലാഭക്കണക്കുകള്‍ മനസ്സില്‍വെക്കുന്ന പഴയ കോണ്‍ഗ്രസ് രീതിയാണ് മോദിയും സ്വീകരിച്ചുകാണുന്നത്. അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും നന്നായി പരിഗണിച്ചെന്നു മാത്രമല്ല, അവിടങ്ങളിലെ ജാതി സമവാക്യങ്ങളെ ഉപയോഗപ്പെടുത്തുമെന്ന സൂചന നല്‍കുകയും ചെയ്തിരിക്കുന്നു. യു.പിയില്‍നിന്ന് ഇപ്പോള്‍ 13 മന്ത്രിമാരായി. 2017ല്‍ അവിടെ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് കൃത്യമായ ജാതീയ എന്‍ജിനീയറിങ് തുടങ്ങി: ബി.ജെ.പിയോട് നീരസമുണ്ടായിരുന്ന ബ്രാഹ്മണ വിഭാഗത്തില്‍നിന്ന് ഡോ. മഹേഷ് ശര്‍മ, പിന്നാക്ക നിഷാദ് സമുദായത്തില്‍നിന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി, ദലിത് വിഭാഗത്തില്‍നിന്ന് റാം ശങ്കര്‍ കട്ടേരിയ, മുസ്ലിംകളില്‍നിന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരെ എടുത്തു. ബിഹാറില്‍നിന്ന് പുതിയ മന്ത്രിമാര്‍ മൂന്നുണ്ട്: യാദവ, ഭൂമിഹാര, രജപുത്ര വിഭാഗങ്ങളില്‍നിന്ന് ഓരോ ആള്‍വീതം. ഇവരില്‍ ഭരണശേഷി ഉള്ളവരുണ്ടെങ്കിലും അതിനെക്കാള്‍ പരിഗണന പ്രാതിനിധ്യത്തിന് നല്‍കിയ ഉദാഹരണങ്ങളാണ് കുറെ. കൂറുമാറ്റക്കാരോട് തൊട്ടുകൂടായ്മയില്ളെന്ന് നരേന്ദ്ര മോദി ഉറക്കെതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശിവസേനയിലായിരുന്ന സുരേഷ് പ്രഭു ആ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയതും കാബിനറ്റ് മന്ത്രിയായതും ഒരേ ദിവസമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ വീരേന്ദ്ര സിങ്ങും മന്ത്രിയായിട്ടുണ്ട്. ഒന്ന് ശിവസേനക്കുള്ള താക്കീത്, മറ്റേത് അകാലികള്‍ക്കും. ജാതീയവും പ്രാദേശികവുമായി മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന് പ്രചരിപ്പിക്കപ്പെടുന്ന നിയമനങ്ങള്‍ക്കു പിന്നില്‍ സമര്‍ഥമായ രാഷ്ട്രീയ തന്ത്രമാണുള്ളത്. ഒരുപക്ഷേ, കൂടുതല്‍ അപകടകരമെന്ന് പറയേണ്ടത് ഭരണത്തിന്‍െറയും അധികാരത്തിന്‍െറയും കേന്ദ്രീകരണമാണ്. ശിവസേനയെയും അകാലി ദളിനെയും ഒതുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ കാര്യശേഷിയും സാമര്‍ഥ്യവും ദൃശ്യമാണ്. അതേസമയം, ഈ കാര്യക്ഷമതക്ക് ഒരു മറുഭാഗമുണ്ട് -ഏകകക്ഷി സമഗ്രാധിപത്യത്തിന്‍േറതും ജനായത്തവിരുദ്ധ അധികാര കേന്ദ്രീകരണത്തിന്‍േറതുമായ വശം. നേതൃശേഷി കുറഞ്ഞ പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ വിമര്‍ശവിധേയമായെങ്കിലും സഖ്യകക്ഷി ഭരണരീതിക്ക് ജനാധിപത്യ പ്രാതിനിധ്യ നീതിയുടേതായ നല്ല ഒരു മുഖമുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന്‍െറ ശക്തിയായ ബഹുസ്വരതയും വൈവിധ്യവും പ്രതിഫലിപ്പിക്കാനും ജനായത്തത്തെ അര്‍ഥവത്താക്കാനും ആ രീതിക്ക് കഴിയും. ഏകകക്ഷി ഭരണത്തിലായാല്‍പോലും പ്രതിപക്ഷത്തിന്‍െറ സാന്നിധ്യവും പാര്‍ലമെന്‍റിലെ കൂട്ടായ ചര്‍ച്ചകളുടെയും സമവായ തീരുമാനങ്ങളുടെയും ശൈലിയും ജനാധിപത്യ സംസ്കൃതിയെ സമ്പന്നമാക്കിവന്നിട്ടുണ്ട്. നരേന്ദ്ര മോദിക്കു കീഴില്‍ ബഹുകക്ഷി ഭരണത്തിന്‍െറ പ്രയോജനം പോയിട്ട് കാബിനറ്റ്-പാര്‍ലമെന്‍ററി-ഫെഡറല്‍ സമ്പ്രദായത്തിന്‍െറ ഗുണംപോലും കാര്യക്ഷമതയുടെ ചെലവില്‍ കുറയുമെന്ന സൂചനയാണ് വരുന്നത്. മന്ത്രിസഭാ വികസനം ഭരണ നിര്‍വഹണ രംഗത്ത് കാര്യക്ഷമത കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രീണനങ്ങളും കൂറുമാറ്റത്തിനുള്ള പ്രോത്സാഹനവുമടക്കം ബി.ജെ.പി എതിര്‍ത്തുവന്നിരുന്ന പലതും ഇതില്‍ ദൃശ്യമാണ്. ഒപ്പം, ഏകാധിപത്യ-സമഗ്രാധിപത്യ ശൈലിയുടെ കൂടുതല്‍ ലക്ഷണങ്ങളും. |
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ആഴ്സനലിന് തോല്‍വി Posted: 10 Nov 2014 11:17 AM PST Image: Subtitle: ലീഗില്‍ ആഴ്സനലിന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത് സ്വാന്‍സി: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് എവേ മത്സരത്തില്‍ സ്വാന്‍സി സിറ്റിക്കെതിരെ ആഴ്സനലിന് 2-1ന്‍െറ തോല്‍വി. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം അവസാന ഘട്ടത്തില്‍ ഉജ്ജ്വലമായി തിരിച്ചത്തെി തുടരെ രണ്ടുഗോളുകള്‍ അടിച്ചാണ് സ്വാന്‍സി, ആഴ്സനലിനെ വീഴ്ത്തിയത്. ഗില്‍ഫി സിഗുര്‍ഡ്സന്‍ (75), ബഫറ്റിംബി ഗൊമിസ് (78) എന്നിവരായിരുന്നു സ്വാന്‍സി ടീമിന്‍െറ സ്കോറര്‍മാര്‍. 11 കളികളില്‍നിന്ന് 17 പോയന്‍റുള്ള ആഴ്സനല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ജയത്തോടെ ഒരു പോയന്‍റ് വ്യത്യാസത്തില്‍ (18) സ്വാന്‍സി ആഴ്സനലിന് മുന്നില്‍ അഞ്ചാം സ്ഥാനത്തത്തെുകയും ചെയ്തു. ലീഗില്‍ ആഴ്സനലിന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അലക്സിസ് സാഞ്ചസും ഡാനി വെല്‍ബെക്കും അടങ്ങുന്ന മുന്നേറ്റ നിരയുടെ കരുത്തില്‍ തുടക്കത്തില്‍ ആഴ്സനലിനുതന്നെയായിരുന്നു സ്വാന്‍സിക്കെതിരായ മത്സരത്തില്‍ മേധാവിത്വം. എന്നാല്‍, മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും പന്ത് വലയിലത്തെിക്കാന്‍ അവര്‍ക്ക് കഴിയാതെപോയതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാട്ടിയ ആഴ്സനല്‍ ആദ്യഗോള്‍ നേടി. വെല്‍ബെക്കുമായി ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ സാഞ്ചസ് പന്ത് അനായാസം വലയിലത്തെിച്ചാണ് ടീമിന് മുന്‍തൂക്കം നല്‍കിയത്. എന്നാല്‍, മികച്ച പ്രത്യാക്രമണം പുറത്തെടുത്ത് തിരിച്ചടിച്ചു തുടങ്ങിയ സ്വാന്‍സി സിറ്റിക്ക് വേണ്ടി സിഗുര്‍ഡ്സമന്‍ ഗോള്‍ നേടിയതോടെ കളിയുടെ ഗതി മാറി. വൈകാതെ ഗൊമിസിലൂടെ അവര്‍ വിജയഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. മറ്റു മത്സരങ്ങളില്‍ എവര്‍ട്ടന്‍ (1-1) സണ്ടര്‍ലന്‍ഡിനോട് സമനിലയില്‍ പിരിഞ്ഞു. സ്റ്റോക് സിറ്റി 2-1ന് ടോട്ടന്‍ഹാമിനെയും ന്യൂകാസില്‍ യുനൈറ്റഡ് 0-2ന് വെസ്റ്റ് ബ്രോംവിച്ചിനെയും പരാജയപ്പെടുത്തി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment