സ്വാഗതം
WELCOME

News Update..

Thursday, November 13, 2014

പ്രതിഷേധം ട്രാക്കില്‍; മേള അവസാനിപ്പിച്ചു Madhyamam News Feeds

പ്രതിഷേധം ട്രാക്കില്‍; മേള അവസാനിപ്പിച്ചു Madhyamam News Feeds

Link to

പ്രതിഷേധം ട്രാക്കില്‍; മേള അവസാനിപ്പിച്ചു

Posted: 12 Nov 2014 11:20 PM PST

തൃശൂര്‍: കായിക അധ്യാപകരുടെയും കായിക പരിശീലന വിദ്യാര്‍ഥികളുടെയും ട്രാക്ക് ഉപരോധം അടക്കമുള്ള സമരത്തെ തുടര്‍ന്ന് തൃശൂര്‍ റവന്യൂ ജില്ലാ കായിക മേള അവസാനിപ്പിച്ചു. മുടങ്ങിയ മത്സരങ്ങളുടെ നടത്തിപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ മത്സരം തുടങ്ങി പത്തോടെയാണ് കായിക പരിശീലന വിദ്യാര്‍ഥിനികളും അധ്യാപകരും പ്രതിഷേധവുമായി ട്രാക്കില്‍ കുത്തിയിരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമായി. ഇതിനിടെ 15 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ് വാനില്‍ കയറ്റി. വിദ്യാര്‍ഥികള്‍ വാനിനടിയിലും ചുറ്റും കിടന്ന് മുദ്രാവാക്യം വിളി തുടര്‍ന്നതോടെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പാളി. ഇതിനിടെ കായികാധ്യാപകര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. മുന്നൂറോളം സമരക്കാരെ നേരിടാന്‍ 25 പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. അധ്യാപകര്‍ സമരത്തിന് ഇറങ്ങിയതോടെ മത്സരത്തിനത്തെിയ വിദ്യാര്‍ഥികളും സമരത്തില്‍ അണിചേര്‍ന്നു. ഇതിനിടെ വാനില്‍ കയറ്റിയ സമരക്കാരെ പുറത്തിറക്കാന്‍ സമരക്കാര്‍ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. സമരം ചെയ്യുന്ന കായികാധ്യാപകര്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്ന നിലപാട് കടുപ്പിച്ചതോടെ പൊലീസ് പിന്മാറി. വാഹനത്തില്‍നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഫീഷ്യല്‍സ് ബോക്സിനുനേരെ സംഘടിച്ചത്തെിയതോടെ വീണ്ടും രംഗം പ്രക്ഷുബ്ധമായി. മത്സരം നടന്ന രാമവര്‍മപുരം ഗവ. എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ കൂടിനിന്ന കായിക പരിശീലന വിദ്യാര്‍ഥികള്‍ മത്സരത്തില്‍ സഹകരിക്കുന്ന അധ്യാപകര്‍ക്ക് നേരെ കൂക്കിവിളിച്ചു. ഇടക്ക് അധ്യാപകരെ കളിയാക്കാന്‍ അവര്‍ക്കുനേരെ പണവും നീട്ടി. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ ബ്ളേഡ് കൈയിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. സമരം കൈവിടുമെന്ന സാഹചര്യം വന്നതോടെ മേള നിര്‍ത്തിവെച്ചതായി അറിയിച്ചു. ഇതോടെ കൈയടിച്ചും ആര്‍പ്പുവിളിച്ചും സമരക്കാര്‍ ട്രാക്കിലൂടെ 'വിക്ടറി ലാപ്' നടത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീ., പെണ്‍കുട്ടികളുടെ 3,000 മീ., ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3,000 മീറ്റര്‍ മത്സരങ്ങളുടെ ഫൈനല്‍ നടക്കുന്നതിനു മുമ്പാണ് മത്സരങ്ങള്‍ തടസ്സപ്പെട്ടത്.

എം.ബി രാജേഷ് എം.പി നിരാഹാരം അവസാനിപ്പിച്ചു

Posted: 12 Nov 2014 11:02 PM PST

Image: 

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി അഗളിയില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
അട്ടപ്പാടിയിലെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നിരാഹാരസമരം അവസാനിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. അഗളിയില്‍ നിന്നും പ്രകടനമായത്തെിയ സി.പി.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് എം.ബി രാജേഷ് സമരം അവസാനിപ്പിച്ചത്.

സമരത്തില്‍ മുന്നോട്ട വെച്ച മിക്കവാറും എല്ലാ ആവശ്യങ്ങളിലും സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി ചേര്‍ന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും നിരാഹാര സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നാലു ദിവസമായി തുടര്‍ന്നു വരുന്ന നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഐ.ടി.ഡി.പി ഓഫിസിന് മുന്നില്‍ തിങ്കളാഴ്ചയാണ് എം.ബി. രാജേഷ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. വിഷയത്തില്‍ ആദിവാസി ഗോത്രസഭ ജനറല്‍ സെക്രട്ടറിയും സി.പി.ഐ നേതാവുമായ ഈശ്വരീരേശന്‍ നടത്തിയ നിരാഹാര സത്യഗ്രഹം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

 

തെരഞ്ഞെടുപ്പില്‍ നിന്ന് ജയലളിതക്ക് 10 വര്‍ഷത്തേക്ക് വിലക്ക്

Posted: 12 Nov 2014 10:20 PM PST

Image: 

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ബംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷത്തേക്ക് വിലക്ക്. ജനപ്രാതിനിധ്യ നിയമത്തിന്‍്റെ സെക്ഷന്‍ എട്ടു പ്രകാരം തമിഴ്നാട് സര്‍ക്കാറാണ് ജയലളിതയെ വിലക്കികൊണ്ടുള്ള വിഞ്ജാപനം പുറത്തിറക്കിയത്.  തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി.ധനപാലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിയമസഭാംഗമായ ജയലളിത കുറ്റക്കാരിയെന്ന് കോടതി വിധിച്ച 2014 സെപ്റ്റംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധിയായ നാലു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷന്‍ എട്ടു പ്രകാരം ഈ വിലക്ക് ആറു വര്‍ഷം കൂടി നീണ്ടു നില്‍ക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.  ജയലളിതയുടെ നിയമസഭാമണ്ഡലമായ ശ്രീരംഗം ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനം പറയുന്നു. ഇതോടെ മണ്ഡലത്തില്‍  നിന്നും പുതിയ എം.എല്‍.എയെ തെരഞ്ഞെടുക്കേണ്ടി വരും.

അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ബംഗളൂരു പ്രത്യേക കോടതി ജയലളിതയ്ക്ക് നാലു വര്‍ഷം ജയില്‍ശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഒക്ടോബര്‍ 17ന്  സുപ്രീം കോടതി നല്‍കിയ ജാമ്യത്തിലാണ് ജയലളിത.

മാച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍: സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

Posted: 12 Nov 2014 10:11 PM PST

Image: 

ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്ന് യുവാക്കളെ വധിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ്. രണ്ട് ഓഫീസര്‍മാരടക്കം ഏഴ് പേര്‍ക്കാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേണല്‍ ഡി.കെ പത്താനിയ, മേജര്‍ ഉപീന്ദര്‍, എന്നിവരും അഞ്ച് സൈനികരും കുറ്റക്കാരാണെന്ന് 2013 ല്‍ കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ സൈനിക ആനുകൂല്യങ്ങളും റദ്ദാക്കി.

2010 ഏപ്രില്‍ 30 നാണ് കേസിന് ആസ്പദമായ സംഭവം. ജോലിയും പണവും നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് മൂന്ന് യുവാക്കളെ സൈനിക ഉദ്യോഗസ്ഥര്‍ നിയന്ത്രണ രേഖയില്‍ എത്തിച്ച ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. കുപ് വാരയിലാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്.
 നുഴഞ്ഞു കയാറാന്‍ ശ്രമിച്ച പാകിസ്താന്‍ ഭീകരര്‍ എന്നാരോപിച്ചാണ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്.

ബരാമുല്ല ജില്ലയില്‍ നിന്നുള്ള യുവാക്കളായ ഷഹ്സാദ് അഹ്മദ് ഖാന്‍, റിയാസ് അഹ്മദ് ലോണ്‍, മുഹമ്മദ് ഷാഫി ലോണ്‍ എന്നീ യുവാക്കളാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. യുവാക്കളുടെ കൊലയെ തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അക്രാമസക്തമായി മാറിയിരുന്നു. തുടര്‍ന്ന് പൊലീസും കലാപകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

കാഞ്ഞിരപ്പള്ളിക്ക് കായിക കിരീടം

Posted: 12 Nov 2014 09:55 PM PST

കോട്ടയം: റവന്യൂജില്ല സ്കൂള്‍ കായികമേളയില്‍ കരുത്തുകാട്ടിയ കാഞ്ഞിരപ്പള്ളി ഉപജില്ലക്ക് 12ാം തവണയും കിരീടം. ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച ഹൈജംപ് താരം ലിബിയ ഷാജി മേളയുടെ താരത്തിളക്കമായി.
ആദ്യദിനം മുതല്‍ നേടിയ ആധിപത്യം നിലനിര്‍ത്തിയ കാഞ്ഞിരപ്പള്ളി 33 സ്വര്‍ണവും 25 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ 300 പോയന്‍റാണ് നേടിയത്. 199 പോയന്‍റുകളോടെ ചങ്ങനാശേരി ഉപജില്ല രണ്ടാംസ്ഥാനം നേടി. 26 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും ഉപജില്ല കരസ്ഥമാക്കി. മൂന്നാംസ്ഥാനം നേടിയ പാലാ ഉപജില്ല നാലുസ്വര്‍ണവും പത്ത് വെള്ളിയും 11വെങ്കലവും സ്വന്തമാക്കി 65 പോയന്‍റ് കരസ്ഥമാക്കി. ഏറ്റുമാനൂര്‍ ഉപജില്ലക്ക് ഏഴുസ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവുമുണ്ട് (60 പോയന്‍റ്). 51പോയന്‍േറാടെ കുറവിലങ്ങാട് ഉപജില്ലക്കാണ് അഞ്ചാംസ്ഥാനം. ഒരുപോയന്‍റ് മാത്രം നേടിയ കൊഴുവനാല്‍ ഉപജില്ല ഏറ്റവും പിന്നിലായി.
സ്കൂളുകളില്‍ ചങ്ങനാശേരി ഉപജില്ലയിലെ സെന്‍റ് പീറ്റേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി (123 പോയന്‍റ്). 111പോയന്‍റുമായി കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും 98 പോയന്‍േറാടെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും നേടി. ഇവരുടെ കരുത്തിലാണ് കാഞ്ഞിരപ്പള്ളി ഉപജില്ല കിരീടം സ്വന്തമാക്കിയത്. 36 പോയന്‍റ് നേടിയ അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് നാലും 26പോയന്‍റുള്ള പാലാ സെന്‍റ് തോമസ് സ്കൂളിന് അഞ്ചും സ്ഥാനമുണ്ട്.
ട്രാക്ക് കൈയേറി കായികാധ്യാപക വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ രണ്ടാംദിന മത്സരങ്ങള്‍ മുടങ്ങുമോയെന്ന ആശങ്ക ഉയര്‍ന്നെങ്കിലും മത്സരങ്ങള്‍ സാധാരണനിലയില്‍ സമാപിച്ചു. സംഘടനാപിഴവ് നിറഞ്ഞുനിന്ന മേളയില്‍ മൂന്നുറെക്കോഡുകളാണ് പിറന്നത്. അവസാനദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഭരണങ്ങാനം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ ലിബിയ ഷാജി 1:73 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് മറികടന്നു. (1:70 മീറ്ററാണ് നിലവിലെ ദേശീയ റെക്കോഡ്).
2011-12 വര്‍ഷത്തില്‍ പാലാ സെന്‍റ് മേരീസ് ജി.എച്ച്.എസ്.എസിലെ അഞ്ജന ശശി സ്ഥാപിച്ച 1:49 മീറ്റ് റെക്കോഡ് പഴങ്കഥയാക്കി. ആദ്യദിനം 400മീറ്റര്‍ ഓട്ടത്തില്‍ കോട്ടയം എം.ഡി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി ടി.എസ്. അശ്വതി മീറ്റ് റെക്കോഡ് (1:1:50 സെക്കന്‍ഡ്) നേടി. രണ്ടാംദിനത്തില്‍ അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ (26:46 സെക്കന്‍ഡ്) പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥി സന്ധ്യസത്യന്‍ പുതിയ മീറ്റ് റെക്കോഡിട്ടു.
സീനിയര്‍ വിഭാഗം 100 മീറ്ററില്‍ ഭരണങ്ങാനം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ ഡൈബി സെബാസ്റ്റ്യനും കോട്ടയം സ്പോര്‍ട്സ് ഹോസ്റ്റലിലെ ജാക്സനും വേഗമേറിയ താരങ്ങളായി. സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കുറമ്പനാടം സെന്‍റ്പീറ്റേഴ്സിലെ ആകാശ് എം. വര്‍ഗീസ്, പെണ്‍ വിഭാഗത്തില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസി.സിലെ അക്ഷര ഷാജി എന്നിവരും ജൂനിയര്‍ ആണ്‍ വിഭാഗത്തില്‍ ചങ്ങനാശേരി എസ്.ബി ഹൈസ്കൂളിലെ കെ.ജെ. അലനും പെണ്‍ വിഭാഗത്തില്‍ കുറമ്പനാടം സെന്‍റ് പീറ്റേഴ്സിലെ റോഷ്നി ദേവസ്യയും വേഗത്തില്‍ മുന്നിലത്തെി.
വ്യക്തിഗത ചാമ്പ്യന്മാര്‍: സബ്ജൂനിയര്‍ ആണ്‍: ആകാശ് എം. വര്‍ഗീസ് (കുറുമ്പനാടം സെന്‍റ്പീറ്റേഴ്സ്), പെണ്‍: അക്ഷര ഷാജി (സി.കെ.എച്ച്.എസ് കോരുത്തോട്), മനീഷ ബിനു (എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം). ജൂനിയര്‍ ആണ്‍: കെ.ജെ. അലന്‍ (എസ്.ബി.എച്ച്.എസ്.എസ് ചങ്ങനാശേരി), ജൂനിയര്‍ പെണ്‍: ആമ്പല്‍ ബാബു (ഗ്രേസി മെമ്മോറിയല്‍ പാറത്തോട്), റോഷ്നി ദേവസ്യ (സെന്‍റ് പീറ്റേഴ്സ് കുറുമ്പനാടം). സീനിയര്‍ ആണ്‍: സെബിന്‍ ജോസ് (സെന്‍റ് അലോഷ്യസ് അതിരമ്പുഴ), പെണ്‍: ആതിര ആന്‍റണി (സി.കെ.എം.എച്ച്.എസ്, കോരുത്തോട്).
വിജയികള്‍ക്ക് കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ഡി.ഡി ജെസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അനിത ഷാജി അധ്യക്ഷത വഹിച്ചു. സാബു മാത്യു, വി.കെ. ഷിബു, തോമസ് മാത്യു, എം.കെ. രാജന്‍, വി. ബിനു, റോയ് സ്കറിയ, ബെന്നി ജോണ്‍, ജോഷി ഇമ്മാനുവേല്‍, ടി.എം. സുമം, എബ്രഹാം ഐപ്പ് എന്നിവര്‍ സംസാരിച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Posted: 12 Nov 2014 09:47 PM PST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിനൊപ്പം പ്രദേശവാസികളുടെ ആശങ്കയും അടിവെച്ചുയരുകയാണ്. എല്ലാം സര്‍വസജ്ജമാണെന്ന ജില്ലാ ഭരണകൂടത്തിന്‍െറ ഉറപ്പിന് അവരുടെ ആശങ്ക അടക്കാനായിട്ടില്ല. ജലനിരപ്പ് ഇത്ര ഉയര്‍ന്നിട്ടും സര്‍ക്കാറും രാഷ്ട്രീയനേതൃത്വവും കാഴ്ചക്കാരായി നില്‍ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നുതുടങ്ങിയതോടെ പെരിയാര്‍ കടുവ സങ്കേതത്തിന്‍െറ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പ് ആദ്യം 142 അടിയിലേക്കും പിന്നീട് അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152 അടിയിലേക്കും ഉയര്‍ത്താനുള്ള തമിഴ്നാടിന്‍െറ നീക്കം വഴി കടുവ സങ്കേതത്തിലെ 1100 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകും. 1979നുശേഷം മൂന്ന് പതിറ്റാണ്ടിലധികമായി ജലം ഇല്ലാതിരുന്ന പ്രദേശത്ത് വളര്‍ന്ന കാടുകള്‍ മുഴുവന്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളത്തില്‍ മുങ്ങി നശിക്കും. തേക്കടി തടാകതീരത്തോട് ചേര്‍ന്ന ചെറിയ വനപ്രദേശവും തടാകത്തിന് നടുവിലെ നിരവധി തുരുത്തുകളും ഇതിനോടകം വെള്ളത്തിനടിയിലായി.ജലനിരപ്പ് ഉയര്‍ന്നതിന്‍െറ പ്രശ്നങ്ങള്‍ അറിയാതെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തേക്കടിയിലത്തെിയ വിനോദസഞ്ചാരികള്‍ തടാകതീരത്ത് പതിവായി കണ്ടിരുന്ന വന്യജീവികളെ കാണാനാകാതെ നിരാശരായാണ് മടങ്ങുന്നത്. ഇത് വരും ദിവസങ്ങളില്‍ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാകും. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ആദിവാസി കോളനികളും ജലനിരപ്പ് ഉയരുന്നതിന്‍െറ ഭീതിയിലാണ്. കോളനികളിലെ ആടുമാടുകളെ മേയാന്‍ വിട്ടിരുന്ന പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇവിടെനിന്നുള്ള മഴവെള്ളം തേക്കടി കനാല്‍ നിറഞ്ഞതോടെയാണ് ഒഴുകിപ്പോകാതായത്.
ജലനിരപ്പ് ഉയരുന്നത് വ്യാപാര മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തേക്കടി റോഡരികിലേക്ക് വെള്ളം കയറുമെന്ന പ്രചാരണങ്ങള്‍ ശക്തമായതോടെ പ്രദേശത്തെ വസ്തു വ്യാപാരങ്ങള്‍ നിലച്ചു. ജലനിരപ്പ് 152 അടിായി ഉയര്‍ത്താനുള്ള നടപടി ശക്തമാക്കുമെന്ന തമിഴ്നാടിന്‍െറ തീരുമാനം പുറത്തുവന്നതോടെ തേക്കടി ആനവാച്ചാല്‍ പ്രദേശങ്ങളില്‍ തമിഴ്നാട് റീസര്‍വേ നടത്താനുള്ള സാധ്യതയും വര്‍ധിച്ചു. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന പാട്ടഭൂമി കൈയേറിയെന്ന തമിഴ്നാടിന്‍െറ മുറവിളിയും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. വര്‍ഷങ്ങളായി മുല്ലപ്പെരിയാര്‍ ജലം ഒഴുകുന്ന കനാലില്‍ വസ്ത്രങ്ങള്‍ അലക്കി ഉപജീവനം കഴിച്ചിരുന്ന അലക്ക് തൊഴിലാളികളും പ്രതിസന്ധിയിലാണ്. ജലനിരപ്പ് ഉയര്‍ന്നതോടെയുണ്ടായ സുരക്ഷ ഭീതിക്കൊപ്പം വ്യാപാര മേഖലക്കുണ്ടാകുന്ന പ്രതിസന്ധി വരും ദിവസങ്ങളില്‍ കുടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

എല്ലാ അനാഥാലയങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ്

Posted: 12 Nov 2014 09:24 PM PST

കണ്ണൂര്‍: ജില്ലയിലെ എല്ലാ അനാഥാലയങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. അനാഥാലയ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സാമൂഹിക നീതി ഓഫിസ് സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ്. ജലജ, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. സൈനുദ്ദീന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. ജില്ലയില്‍ അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോം എന്നിങ്ങനെ 147 സ്ഥാപനങ്ങളാണുളളത്.
ഇവിടത്തെ അന്തേവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പ് നടത്തി ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ വൈകിയെന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന പരാതിയില്‍ ലേറ്റ് രജിസ്ട്രേഷന് നടപടിയെടുക്കാന്‍ സബ്കലക്ടര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. ഡെസ്റ്റിറ്റ്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതിയില്‍ ഇതിനായി എല്ലാ വില്ളേജ് ഓഫിസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
അനാഥാലയങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് മണല്‍ കിട്ടുന്നില്ളെന്ന പരാതിയും അദാലത്തില്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഓരോ സ്ഥാപനത്തിനും 10 ടണ്‍ പ്രകാരം 1470 ടണ്‍ മണല്‍ ഇ -മണല്‍ സംവിധാനത്തില്‍ മാറ്റിവെക്കാന്‍ നടപടി സ്വീകരിക്കും. അന്തേവാസികളില്‍ കാന്‍സര്‍, ഹൃദ്രോഗ ചികിത്സ ആവശ്യമുള്ളവരുടെ അപേക്ഷകള്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നടപടി കൈക്കൊള്ളും. അനാഥാലയങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് താരിഫ് ആറില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നടപടിയെടുക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. വാഹന നികുതി ഇളവ് സംബന്ധിച്ച പ്രശ്നത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. നേരത്തെ വര്‍ഷത്തില്‍ ഒമ്പത് സിലിണ്ടര്‍ ഗ്യാസ് ലഭിച്ചിരുന്നത് ഇപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അദാലത്തില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തും. മൊത്തം 54 പരാതികളാണ് അദാലത്തില്‍ പരിഗണനക്ക് വന്നത്. സിവില്‍ സപൈ്ളസ്, പൊലീസ്, ആര്‍.ടി.ഒ, പഞ്ചായത്ത്, ആരോഗ്യം, എംപ്ളോയ്മെന്‍റ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അഡ്ജസ്റ്റ്മെന്‍റ് സമരം: സി.പി.എം മറുപടി പറയണമെന്ന് വി.എം സുധീരന്‍

Posted: 12 Nov 2014 09:06 PM PST

Image: 

മലപ്പുറം:ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്‍റ് നടത്തിയതെന്ന് സി.പി.ഐ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന സി.പി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ക്രിക്കറ്റിലെ വാതുവെപ്പ് പോലെയുള്ള അഡ്ജസ്റ്റ്മെന്‍റ് എന്നാണ് സി.പി.ഐ പറഞ്ഞിരിക്കുന്നത്.

സി.പി.ഐയുടെ ആരോപണത്തെക്കുറിച്ച് സി.പി.എം മറുപടി പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ജനപക്ഷ യാത്രയുടെ മലപ്പുറം  ജില്ലയിലെ പര്യടനത്തിനിടെ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്‍റ് സമരം നടത്തുന്നെന്ന ആരോപണമുയര്‍ത്തിയത്.

സംസ്ഥാനത്ത് വിജയിച്ച സമരങ്ങള്‍ നടത്തിയത് സി.പി.ഐ മാത്രമാണ്. എന്നാല്‍ നികുതി വര്‍ധനക്കെതിരെ നടത്തിയ സമരം പകുതി വഴിയില്‍ നിര്‍ത്തിയത് എന്തുകൊണ്ടെന്ന് പിന്നീട് വ്യക്തമാക്കുമെന്നും സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പരസ്പര സഹകരണത്തോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുസമരംപോലും ഇനി ഉണ്ടാവാന്‍ പാടില്ളെന്ന നിലപാടാണ് പാര്‍ട്ടിക്കെന്ന് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.

സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

Posted: 12 Nov 2014 09:02 PM PST

Image: 
Subtitle: 
*'മാണിയെ മുഖ്യബാര്‍ കോഴ: തെരുവില്‍കലങ്ങി എല്‍.ഡി.എഫ് , മന്ത്രിയാക്കാനുള്ള കട്ടില്‍ പിടിക്കാനും ഒത്തുതീര്‍പ്പ് സമരത്തിനുമില്ല'

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ എല്‍.ഡി.എഫിലെ ആശയക്കുഴപ്പം ഒടുവില്‍ തെരുവിലത്തെി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എല്‍.ഡി.എഫ് യോഗം വിളിക്കാന്‍ സി.പി.എം തയാറാകാത്തതിനെതിരെ രൂക്ഷ വിമര്‍ശമാണ് സി.പി.ഐ ഉയര്‍ത്തിയത്.
കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് സി.പി.എമ്മിനെതിരെ പേരെടുത്തുപറയാതെയുള്ള കടന്നാക്രമണം.

യു.ഡി.എഫിനെതിരെ ഒത്തുതീര്‍പ്പ് സമരമാണ് നടത്തുന്നതെന്നും മാണിയോട് മൃദുസമീപനമാണെന്നും സമരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നുവെന്നതുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും പരസ്യമായി ഉന്നയിച്ചത്.ബാര്‍ കോഴ ആരോപണം കോടതി നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന സി.പി.എം നിലപാടിനെയും പരിഹസിച്ചു. അതേസമയം ഒറ്റക്ക് സമരംചെയ്യാന്‍ എല്‍.ഡി.എഫില്‍ ആലോചിക്കേണ്ടതില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി.പി.ഐക്ക് മറുപടി നല്‍കി.

മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ചിലര്‍ പറയുന്നുണ്ടെന്നും എന്നാല്‍ ആ കട്ടില്‍ കണ്ട് ആരും നില്‍ക്കേണ്ടതില്ളെന്നും സമരം ഉദ്ഘാടനംചെയ്ത പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ‘ആ കട്ടില്‍ പിടിക്കാന്‍ ഞങ്ങളെ കിട്ടില്ല. കട്ടില്‍ പിടിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പിടിക്കാം’ -അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെതിരായ സമരങ്ങള്‍ പലതും വഴിക്ക് നിന്നു. എന്നാല്‍ ഈ സമരം സി.പി.ഐ വഴിയില്‍ അവസാനിപ്പിക്കില്ല.
ജനകീയസമരവും നിയമയുദ്ധവും ഒന്നിച്ച് കൊണ്ടുപോകും.വിഷയത്തില്‍ വി.എസ്. സുനില്‍കുമാര്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. അഴിമതിക്ക് കുടപിടിക്കാന്‍ ആരെയുംകിട്ടില്ല. കെ.എം. മാണിയാണ് കേരളത്തിന്‍െറ സാമ്പത്തിക കുഴപ്പത്തിന്‍െറ ശില്‍പിയെന്നും പന്ന്യന്‍ ആരോപിച്ചു.
സര്‍ക്കാറിനെതിരെ ഒത്തുതീര്‍പ്പ് സമരത്തിന് സി.പി.ഐ ഇല്ളെന്ന് കെ. പ്രകാശ് ബാബു പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പരസ്പര സഹകരണത്തോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുസമരംപോലും ഇനി ഉണ്ടാവാന്‍ പാടില്ളെന്ന നിലപാടാണ് പാര്‍ട്ടിക്ക്.നവംബര്‍ രണ്ടിന് എല്‍.ഡി.എഫ് ചേരണമെന്ന് സംസ്ഥാന സെക്രട്ടറി ഫോണിലൂടെ മുന്നണി കണ്‍വീനറോട് ആവശ്യപ്പെട്ടിരുന്നു.നാലിന് കത്തും നല്‍കി. കത്ത് നല്‍കിയത് എന്തിനെന്നാണ് പലരും ചോദിക്കുന്നത്. ആര്‍.എസ്.പി മുന്നണി വിട്ടപ്പോള്‍ സി.പി.ഐ എവിടെയായിരുന്നുവെന്നാണ് അന്ന് ചോദിച്ചത്. ഇതൊഴിവാക്കാനാണ് കത്ത് കൊടുത്തത്. പ്രകാശ് ബാബു പറഞ്ഞു.

കോടതി നിരീക്ഷണത്തില്‍ അന്വേഷണമെന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. 1957 മുതല്‍ മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്ന ആക്ഷേപങ്ങളെല്ലാം ജുഡീഷ്യല്‍ കമീഷനുകളാണ് അന്വേഷിച്ചത്.  ആര്‍. ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ ശിക്ഷിച്ചത് ജസ്റ്റിസ് സുകുമാരന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബാര്‍ കോഴ വിവാദത്തില്‍ ഒറ്റക്ക് സമരംചെയ്യാന്‍ എല്‍.ഡി.എഫില്‍ ആലോചിക്കേണ്ടതില്ളെന്ന് പ്രതികരിച്ച പിണറായി വിജയന്‍, മന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂട്ടായ സമരങ്ങള്‍ മാത്രം എല്‍.ഡി.എഫില്‍ ആലോചിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണത്തില്‍ ഓരോ പാര്‍ട്ടികളും അവരുടേതായ വിലയിരുത്തലുകളാണ് പ്രകടിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ട സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എല്‍.ഡി.എഫ് ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും പറഞ്ഞു.  

അതിനിടെ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സി.പി.ഐ സ്വന്തം നിലക്ക് സമരം നടത്തിക്കോട്ടെയെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇടതുമുന്നണി യോഗം ചേര്‍ന്ന് ആലോചിച്ചശേഷം ഒരുമിച്ചുള്ള സമരത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

നെടുമ്പാശേരിയില്‍ രണ്ടു കിലോ ഹെറോയിന്‍ പിടികൂടി

Posted: 12 Nov 2014 08:51 PM PST

Image: 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. കുവൈറ്റിലേക്ക് പോകാനുള്ള മലയാളി യത്രക്കാരനില്‍ നിന്നും രണ്ടു കിലോ ഹെറോയിന്‍ പിടികൂടി. രണ്ടു കോടി രൂപ വിപണി വില വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന്കടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെടാന്‍ സാധ്യത ഉള്ളതിനാല്‍ സംഭവത്തിന്‍െറ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പ്രതിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ജനപക്ഷയാത്രക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

Posted: 12 Nov 2014 08:22 PM PST

മലപ്പുറം: ആരോപണങ്ങള്‍ കൊണ്ട് മദ്യനയത്തെ തിരുത്താനുള്ള ശേഷിയില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനപക്ഷയാത്രക്ക് ജില്ലാ ആസ്ഥാനമായ മലപ്പുറം കുന്നുമ്മലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ ഉന്നയിച്ച് മദ്യനയം തിരുത്താമെന്ന് ആരും സ്വപ്നം കാണണ്ട. കോടിക്കണക്കിന് രൂപ മദ്യവരുമാനത്തിലൂടെ ലാഭമുണ്ടാക്കുന്നവരാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ വരാന്‍ അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. യു.ഡി.എഫിലെ എല്ലാകക്ഷികളും ഒറ്റക്കെട്ടായി അംഗീകരിച്ചതാണ് മദ്യനയം. സര്‍ക്കാര്‍ നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ എതിര് നില്‍ക്കുന്ന രീതിയില്‍ ഭരണഘടനാ സംവിധാനങ്ങള്‍ മുന്നോട്ടുപോകരുത്. കേരളത്തിനെ അപകടത്തിലേക്ക് നയിക്കുന്ന പല പ്രവണതകളും ഉയര്‍ന്നുവരുന്നുണ്ട്. ഇതിനെ പ്രതിരോധിച്ചില്ളെങ്കില്‍ കേരളം നേടിയ നേട്ടങ്ങള്‍ ഇല്ലാതാകുമെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
മന്ത്രി എ.പി അനില്‍കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, അജയ്മോഹന്‍, എന്‍. പീതാംബരകുറുപ്പ്, സതീശന്‍ പാച്ചേനി, ശൂരനാട് രാജശേഖരന്‍, കരകുളം കുഞ്ഞികൃഷ്ണന്‍പിള്ള, കെ.പി. കുഞ്ഞികണ്ണന്‍, കെ.പി. അബ്ദുല്‍ മജീദ്, സുമ ബാലകൃഷ്ണന്‍, ബിന്ദുകൃഷ്ണ, നൗഷാദ് മണ്ണിശ്ശേരി, കെ.പി. മുഹമ്മദ് മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
വള്ളിക്കുന്ന്: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക് ജില്ലാതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. വി.എം. സുധീരനെ മന്ത്രി എ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുല്‍ മജീദ് ഉള്‍പ്പെടെയുള്ളവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ശിങ്കാരിമേളത്തിന്‍െറ അകമ്പടിയോടെയായിരുന്നു സ്വീകരണം. സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഇടിമൂഴിക്കലില്‍ സ്വീകരിക്കാനത്തെിയിരുന്നു. ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു. ലീഗ് പ്രസിഡന്‍റ് എ. അബൂബക്കര്‍ സുധീരനെ ഷാളണിയിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ ചേളാരി പടിക്കലിലേക്ക് ആനയിച്ചത്.
മഞ്ചേരി: വായ്പാറപ്പടിയില്‍നിന്ന് സ്വീകരണ സ3്ഥലമായ പഴയ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലേക്ക് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ പ്രവര്‍ത്തകര്‍ ആനയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എം. ലിജു, പീതാംബരക്കുറുപ്പ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.പി. അനില്‍കുമാര്‍, മന്ത്രി എ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, പി.ടി. അജയമോഹന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ സംസാരിച്ചു.
എരമംഗലം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ ജില്ലാതല സമാപനം വെള്ളിയാഴ്ച മാറഞ്ചേരിയില്‍ നടക്കും. ഇതിന്‍െറ പ്രചാരണ ഭാഗമായി ബൂത്ത് തലങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടികളും ഫണ്ട് സമാഹരണവും നടത്തും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുക്കാല സെന്‍ററില്‍നിന്ന് സമ്മേളന നഗരിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനം നടക്കും. ആറിന് സമാപന പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും.
മാറഞ്ചേരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി അംഗം എം.വി. ശ്രീധരന്‍, കോണ്‍ഗ്രസ് പൊന്നാനി ബ്ളോക്ക് പ്രസിഡന്‍റ് ടി.കെ. അഷ്റഫ്, മാറഞ്ചേരി മണ്ഡലം പ്രസിഡന്‍റ് എ.കെ. ആലി, ടി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

ബജറ്റ് വിഹിതം കാത്ത് കോഴിക്കോട് പബ്ളിക് ലൈബ്രറി

Posted: 12 Nov 2014 08:19 PM PST

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ പത്തു ലക്ഷം രൂപ ലഭിക്കുന്നതും കാത്ത് മാനാഞ്ചിറക്ക് സമീപത്തെ പബ്ളിക് ലൈബ്രറി. 2013 ഡിസംബറില്‍ പ്രഖ്യാപിച്ച തുക 10 മാസം പിന്നിടുമ്പോഴും തുക ലഭ്യമായിട്ടില്ല.
ഒക്ടോബര്‍ 28ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്നം ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
ഇതിന്‍െറ നടപടി നടന്നുവരികയാണെന്ന് ലൈബ്രറി നിയമകാര്യ ഉപദേഷ്ടാവ് അഡ്വ. ശിവന്‍ മഠത്തില്‍ 'മാധ്യമ'ത്തോട് പറഞ്ഞു. തുക ലഭ്യമാകാത്തത് സംബന്ധിച്ച് ഭരണസമിതി ഹൈകോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാന്‍ നീക്കം തുടങ്ങിയത്. ഒരാഴ്ചക്കകം തുക ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും ലൈബ്രറി കമ്മിറ്റി പുന$സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും ശിവന്‍ മഠത്തില്‍ പറഞ്ഞു. ഫണ്ടില്ലാത്തതിനാല്‍ വര്‍ഷങ്ങളായി പുസ്തകം വാങ്ങാനോ ജീവനക്കാര്‍ക്ക് വേതനം നല്‍കാനോ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു ലൈബ്രറി. നിരന്തര ആവശ്യത്തത്തെുടര്‍ന്നായിരുന്നു ബജറ്റില്‍ തുക അനുവദിച്ചിരുന്നത്.
നിലവില്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം കൊടുക്കാന്‍ അഞ്ചു ലക്ഷത്തോളം രൂപ വേണം. മാസങ്ങളായി ഇവര്‍ക്ക് ശമ്പളമില്ല. ബാത്റൂം അടക്കം കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തണം.
നിലച്ചുപോയ പ്രസിദ്ധീകരണങ്ങള്‍ പുനരാരംഭിക്കണം. ലൈബ്രറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈകോടതിയിലുള്ള കേസ് തീര്‍പ്പാവേണ്ടതുണ്ട്.
ഇതിന്‍െറ ഭരണസമിതിയെ സര്‍ക്കാറിന് ആവശ്യമായ രീതിയില്‍ പുന$സംവിധാനിക്കാം.
വി.കെ. കൃഷ്ണമേനോന്‍െറ പേരില്‍ ചെയര്‍ സ്ഥാപിക്കാനും മാസാന്ത സംസ്കാരിക ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ലൈബ്രറിയുടെ കോണ്‍ഫറന്‍സ് ഹാള്‍ സാഹിത്യ, സാംസ്കാരികയോഗങ്ങള്‍ക്ക് വാടകക്ക് കൊടുക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലുനില കെട്ടിട സൗകര്യമുള്ള ലൈബ്രറിയില്‍ 1996ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് കൊണ്ടുവന്ന പുസ്തകങ്ങളാണ് ഏറെയും ഇപ്പോഴുള്ളത്.
താഴെ നിലയിലെ ഒമ്പതോളം കടകളുടെ വരുമാനത്തില്‍നിന്നാണ് ലൈബ്രറി നടന്നിരുന്നത്. എന്നാല്‍, പഴയ നിരക്കിലുള്ള വാടക കൊണ്ട് ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാ കലക്ടര്‍ സി.എ. ലത, എം.ടി. വാസുദേവന്‍ നായര്‍, ഡോ. എം.എം. ബഷീര്‍, പി. ദാമോദരന്‍, പി.വി. ഗംഗാധരന്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് ഭരണസമിതി.

ജില്ലാ സ്കൂള്‍ കായികമേള: മീനങ്ങാടി മുന്നില്‍

Posted: 12 Nov 2014 08:18 PM PST

മാനന്തവാടി: ആറാമത് വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ 65 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവും നേടി 63 പോയന്‍റുമായി മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാംസ്ഥാനത്ത്. ആറു സ്വര്‍ണവും ഏഴു വെള്ളിയും നാലു വെങ്കലവുമായി 55 പോയന്‍റുമായി ജി.എച്ച്.എസ്.എസ് കാക്കവയല്‍ രണ്ടാം സ്ഥാനത്തുണ്ട്. നാലു സ്വര്‍ണവും ആറു വീതം വെള്ളിയും വെങ്കലവും നേടി 43 പോയന്‍റുമായി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറിയാണ് മൂന്നാം സ്ഥാനത്ത്.
ഉപജില്ലാ വിഭാഗത്തില്‍ 40 സ്വര്‍ണവും 28 വെള്ളിയും 21 വെങ്കലവും നേടി 331 പോയന്‍റുമായി സുല്‍ത്താന്‍ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്താണ്. 12 സ്വര്‍ണവും 28 വെള്ളിയും 22 വെങ്കലവുമായി 184 പോയന്‍റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. എട്ടു വീതം സ്വര്‍ണവും വെള്ളിയും 11 വെങ്കലവും നേടി 87 പോയന്‍റുമായി വൈത്തിരി ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.
സമാപനദിനമായ വ്യാഴാഴ്ച 30 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന മീനങ്ങാടി 13 ഇനങ്ങളില്‍ ഫൈനലില്‍ മാറ്റുരക്കും. രണ്ടാംസ്ഥാനക്കാരായ കാക്കവയല്‍ അഞ്ച് ഇനങ്ങളിലും മൂന്നാം സ്ഥാനക്കാരായ കാട്ടിക്കുളം 10 ഇനങ്ങളിലും അങ്കംകുറിക്കും. അതുകൊണ്ടുതന്നെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കാക്കവയലിനെ പിന്തള്ളി കാട്ടിക്കുളം രണ്ടാംസ്ഥാനം നേടുമെന്ന് ഏകദേശം ഉറപ്പായി. ഗ്ളാമര്‍ ഇനമായ 100 മീറ്ററില്‍ ഏറ്റവും വേഗതയേറിയ താരങ്ങളും വ്യാഴാഴ്ച ട്രാക്കില്‍ പിറക്കും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്യും. സബ്കലക്ടര്‍ ശ്രീറാം സാംബശിവറാവു സമ്മാനദാനം നിര്‍വഹിക്കും.

അജ് യാല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്ന് മുതല്‍

Posted: 12 Nov 2014 08:11 PM PST

Image: 

ദോഹ: രണ്ടാമത് വാര്‍ഷിക അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ കതാറ കള്‍ചറല്‍ വില്ളേജില്‍ നടക്കുമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആക്ടിങ് സി.ഇ.ഒ ഫാത്മ അല്‍ റിമൈഹി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 43 രാജ്യങ്ങളില്‍ നിന്നായി 90 സിനിമകളാണ് ഫെസ്റ്റിവലിനത്തെുന്നത്.
ഇവയില്‍ 21 എണ്ണം ഫീച്ചര്‍ സിനമകളാണ്. മത്സര വിഭാഗത്തിലേതുള്‍പ്പെടെ 90 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ 21 സിനിമകള്‍ സംവിധായകരുടെ ആദ്യത്തെയോ രണ്ടാമത്തെയോ ചിത്രങ്ങളാണ്. മക്കാന്‍ഡോ, ആന്‍റ്ബോയ്, ചിക്കാഗോ ഗേള്‍; ദി സോഷ്യല്‍ നെറ്റ്വര്‍ക്ക് ടെക്സ് ഓണ്‍ എ ഡിക്ടാറ്റര്‍, സ്പീഡ് സിസ്റ്റേഴ്സ് തുടങ്ങിയവയാണ് ഈ നിരയില്‍ ഉള്‍പ്പെടുന്നത്.
എട്ടിനും 21നും ഇടയില്‍ പ്രായമുള്ള കുട്ടികളേയും യുവാക്കളെയുമാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. നാല് പ്രായ വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് പ്രദര്‍ശനങ്ങള്‍ നടത്തുക. നാലിനും ഏഴിനും  ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുമായാണ് ചലച്ചിത്ര മേളയില്‍ പ്രവേശനം. ബാരിഖ് വിഭാഗത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടുന്ന മൊഹഖ്, 13-നും 17-നുമിടയില്‍ ഹിലാല്‍, പതിനെട്ടിനും 21നുമിടയില്‍ ബാദര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. സിനിമ ചര്‍ച്ചകള്‍, സംവാദം, ശില്‍പശാല തുടങ്ങിയവയും നടക്കും.
അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന 450 ജൂറിമാരില്‍ 25 പേര്‍ അന്താരാഷ്ട്ര തലത്തില്‍ മേളകളില്‍ പങ്കെടുക്കാറുള്ളവരാണ്. ആസ്ട്രേലിയ, ബോസ്നിയ ഹെര്‍സിഗോവിനിയ, കാനഡ, ഇറ്റലി, കുവൈത്ത്, ലെബനാന്‍, ഒമാന്‍, സൗദി അറേബ്യ, സ്പെയിന്‍, തായ്ലന്‍ഡ്, തുണീഷ്യ, യു.എ.ഇ എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഖത്തറില്‍ നിന്നുള്ളവര്‍ക്ക് പുറമേ അജ്യാലില്‍ പങ്കെടുക്കാനായി ദോഹയിലത്തെുന്നത്.
ഹൃസ്വ- ദീര്‍ഘ ചിത്രങ്ങളും ഡോക്യുമെന്‍ററികളും ഉള്‍പ്പെടെ 61 സിനിമകളാണ് ഫിലിം ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുക. കൊളംബിയിയിലെ ഫ്രാങ്കോ ലോല്ലിയുടെ ‘ജെന്‍െറ ഡി ബീന്‍’, കാനഡയിലെ അലന്‍ ഹാര്‍മണിന്‍െറ ‘ഈഫ് ഐ ഹാഡ് വിംഗ്സ്’, ആസ്ട്രിയയിലെ സുദാബെ മൊര്‍ടെസായിയുടെ ‘മക്കാന്‍ഡോ’, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നും നാജി അബു നവാറിന്‍െറ ‘തീബ്’ എന്നീ നാല് ചിത്രങ്ങളും 13 ഹൃസ്വചിത്രങ്ങളുമാണ് ഹിലാലില്‍ പ്രദര്‍ശിപ്പിക്കുക.
ബാദര്‍ വിഭാഗത്തില്‍ നാല് ചിത്രങ്ങളും 11 ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മൊഹഖില്‍ 12 ഹൃസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തിലെ എല്ലാ വിഭാഗങ്ങളിലെയും മികച്ച സംവിധായകനെ കണ്ടത്തെും. ഹ്രസ്വ ചിത്രങ്ങള്‍ക്ക് 5,000 യു.എസ് ഡോളറും ഫീച്ചര്‍ സിനിമകള്‍ക്ക് 15,000 യു.എസ് ഡോളര്‍ വീതവുമാണ് സമ്മാനത്തുക.  കതാറ കള്‍ചറല്‍ വില്ളേജില്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫാമിലി ഡേയ്സ്, പ്രത്യേക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും അരങ്ങേറും.
 

ആദ്യ ദിവസം ദുബൈ ട്രാം നിറഞ്ഞോടി

Posted: 12 Nov 2014 08:02 PM PST

Image: 

ദുബൈ: കൗതുകമൂറിയ കണ്ണൂം മനസ്സുമായി  ദുബൈ ട്രാമിന്‍െറ കന്നിയാത്രയില്‍ ജനം കൂട്ടത്തോടെ യാത്രചെയ്തു.  ദുബൈ മെട്രോയെ അപേക്ഷിച്ച് ചെറുതും വേഗം കുറഞ്ഞതുമായ ട്രാമില്‍ ഇന്നലെ യാത്രചെയ്തവരെല്ലാം കൗതുകക്കാഴ്ചകളുടെയും പുത്തനനുഭവത്തിന്‍െറയും പാളത്തിലായിരുന്നു. പലരും ജീവിതത്തിലാദ്യമായി ട്രാം കാണുന്നവരും കയറുന്നവരുമായിരുന്നു. എന്നാല്‍ ട്രാമുകള്‍ സജീവമായ യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളും ദുബൈയുടെ ആഹ്ളാദത്തില്‍ വലിയ തോതില്‍ പങ്കാളികളായി.
ചൊവ്വാഴ്ച വൈകിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സമര്‍പ്പിച്ച ദുബൈയുടെ പുതിയ ഗതാഗത സംവിധാനം ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് ആദ്യമായി തുറന്നുകൊടുത്തത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബസമേതമത്തെി ആദ്യദിവസം തന്നെ ട്രാമില്‍ യാത്രചെയ്ത് ചരിത്രത്തില്‍ കയറിപ്പറ്റി.  
അഞ്ചുവര്‍ഷം മുമ്പ് ദുബൈ മെട്രോയുടെ കന്നിയാത്രയില്‍ ഭാഗമായ നിരവധി പേര്‍ ദുബൈ ട്രാമിന്‍െറ പുതിയ ചരിത്രനിമിഷത്തിലും ഇരിപ്പിടം നേടാനത്തെിയിരുന്നു. വൈകിട്ടോടെ  സ്വദേശികളും വിദേശികളും ടൂറിസ്റ്റുകളും  കൂട്ടത്തോടെ എത്തിയതോടെ സ്റ്റേഷനുകളും ട്രാമുകളും നിറഞ്ഞു. ദുബൈയുടെ വിദൂരഭാഗങ്ങളില്‍ നിന്ന് കാറിലും ബസിലുമത്തെി ട്രാമില്‍ യാത്ര ചെയ്തവരേറെ.അടുത്തടുത്ത് കോണ്‍ക്രീറ്റ് കാടുപോലെ ഉയര്‍ന്നുനില്‍ക്കുന്ന  കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലുടെയുള്ള ട്രാം യാത്ര എല്ലാവരും ശരിക്കും ആസ്വദിച്ചെന്ന് അവരുടെ മുഖവും അഭിപ്രായപ്രകടനങ്ങളും വിളിച്ചോതി.  മുപ്പതോളം ജങ്ഷനുകളിലും ഇന്‍റര്‍സെക്ഷനുകളിലുമായി ട്രാമിന് വഴിയൊരുക്കാന്‍ ചുകപ്പ് സിഗ്നലിനു കീഴെ കാത്തുനിന്നവരും ട്രാമിന്‍െറ ആദ്യ യാത്രക്ക് കൈവീശി ആശംസ നേര്‍ന്നു.
മൊബൈലില്‍ ചിത്രമെടുക്കുന്ന തിരക്കിലായിരുന്നു അകത്തുള്ളവരും പുറത്തുള്ളവരും. കുട്ടികള്‍ ട്രാമിനകത്തെ പുതുമണത്തില്‍ ഓടിക്കളിച്ചു. ദുബൈ മറീന, ജുമൈറ ലെയ്ക് ടവേഴ്സ് സ്റ്റേഷനുകളില്‍ നിന്ന് മെട്രോയിലേക്ക് മാറിക്കയറാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയവരായിരുന്നു കൂടുതലും. വാരാന്ത്യം തുടങ്ങുന്ന വ്യാഴാഴ്ച മുതല്‍ ട്രാമില്‍ തിരക്ക് മുറുകുമെന്നുറപ്പ്. മറ്റ് എമിറേറ്റുകളില്‍ നിന്നും വെള്ളി,ശനി ദിവസങ്ങളില്‍ ട്രാം കാണാനു ം യാത്ര ചെയ്യാനുമായി വലിയതോതില്‍ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്റ്റേഷനുകളില്‍ ടിക്കറ്റിനായി കൗണ്ടറോ സ്റ്റാഫോ ഇല്ല എന്നതാണ് ബസ്, മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന്. പകരം ഓട്ടോമാറ്റിക് യന്ത്രങ്ങളില്‍ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്. നോല്‍ കാര്‍ഡ് കാണിക്കാനുള്ള യന്ത്രങ്ങള്‍ സ്റ്റേഷനില്‍ കയറിയ ഉടന്‍ കാണാം. മിനിമം നിരക്കായ മൂന്നു ദിര്‍ഹത്തിന് ട്രാമില്‍ 11 സ്റ്റേഷനുകളിലും യാത്ര ചെയ്യാം.
അല്‍ സുഹൂഫ് മുതല്‍ ജുമൈറ ബീച്ച് റസിഡന്‍സ് ഒന്ന് വരെ  10.6 കിലോമീറ്ററിലാണ്് ട്രാം സര്‍വീസ് നടത്തുന്നത്. 45 മീറ്റര്‍ മാത്രം നീളമുള്ള11 സ്റ്റേഷനുകളില്‍ ഏഴു കൊച്ചു ബോഗികളുമായി 12 മിനിറ്റ് ഇടവേളയില്‍ ട്രാമുകള്‍ എത്തിക്കൊണ്ടിരുന്നു. 405 പേര്‍ക്ക് യാത്രചെയ്യാനാകുമെങ്കിലും 60 പേര്‍ക്കേ ഇരിപ്പിടം ലഭിക്കൂ. ബോഗികളില്‍ ഒന്ന് ഗോള്‍ഡ് ക്ളാസും രണ്ടെണ്ണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്.
വെള്ളിയൊഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 6.30 മുതലും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലുമാണ് ട്രാം സര്‍വീസ്. എല്ലാ ദിവസവും രാത്രി 1.30 വരെയുണ്ടാകും.
 

സൗദിയില്‍ 9900 കി.മീ ദൈര്‍ഘ്യത്തില്‍ റെയില്‍ പാത

Posted: 12 Nov 2014 07:45 PM PST

Image: 

ദമ്മാം: രാജ്യത്തിന്‍െറ വിവിധ മേഖലകളെ ബന്ധിപ്പിച്ച് 9900 കി.മീ ദൈര്‍ഘ്യത്തില്‍ റെയില്‍പാത വരുന്നു. 2030നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുടെ നിക്ഷേപസമാഹരണവുമായി ബന്ധപ്പെട്ട് കിഴക്കന്‍ മേഖലയില്‍ സംഘടിപ്പിച്ച നിക്ഷേപകരുടെ സംഗമത്തില്‍ സൗദി റെയില്‍ മേധാവി എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ഖാലിദ് സുവൈകിതാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ റെയില്‍ ഗതാഗതരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് രാജ്യത്തുണ്ടാവുക. രാജ്യത്തിന്‍െറ വികസന പ്രക്രിയയില്‍ പങ്കാളികളാവാനുള്ള സുവര്‍ണാവസരമാണ് പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതെന്നും ഖാലിദ് പറഞ്ഞു.
ഇരുഹറമുകളെ ബന്ധിപ്പിച്ച്് 450 കി.മീറ്റര്‍ പാത, വടക്കു-കിഴക്കന്‍ മേഖലകളിലൂടെ കടന്നുപോകുന്ന 1486 കി.മീ പാത, ജിദ്ദ-റിയാദ് 995 കി.മീ പാത, ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 2177 കി.മീ ദൈര്‍ഘ്യമുള്ള പാത എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിലവില്‍ വരിക.
 ജി.സി.സി റെയില്‍ പദ്ധതിക്ക് മാത്രമായി സൗദിക്കുള്ളില്‍ 663 കി.മീ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മിക്കുന്നത്.
ഇതിന്‍െറ ഭാഗമായി ദമ്മാമിനു പുറമെ ഖഫ്ജി, ജുബൈല്‍, ഉഖൈര്‍, സല്‍വ എന്നിവിടങ്ങളില്‍ പുതിയ സ്റ്റേഷനുകള്‍ നിലവില്‍ വരും. 2018ല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ദമ്മാം-റിയാദ് പാതയുടെ വന്‍ ജനപ്രീതിയാണ് റെയില്‍ പദ്ധതി മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 ലക്ഷം യാത്രക്കാരാണ് ദമ്മാം-റിയാദ് ട്രയിനില്‍ യാത്ര ചെയ്തത്. അടുത്ത വര്‍ഷത്തോടെ യാത്രക്കാരുടെ എണ്ണം 20 ലക്ഷമാവുമെന്നാണ് കണക്കാക്കുന്നത്. 12 പാസഞ്ചര്‍ ട്രയിനുകളാണ് ഈ റൂട്ടില്‍ ഗതാഗതം നടത്തുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് റെയില്‍വേ വകുപ്പ് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചു വരുന്നത്. ദമ്മാം, റിയാദ് എന്നീ നഗരങ്ങളില്‍ നിര്‍മിക്കാനിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിയും നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. മെട്രോ പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന വിവിധ സ്റ്റേഷനുകളുടെ നിര്‍മാണത്തില്‍ സ്വകാര്യ പങ്കാളിത്തം മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ സഹായകരമാവുമെന്ന് റെയില്‍വേ മേധാവി പറഞ്ഞു.
ചരക്കു ഗതാഗതത്തിന് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായതിനാല്‍ നിരവധി സ്വകാര്യ കമ്പനികളില്‍ ഗുഡ്സ് വാഗണുകളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ക്ക് റെയില്‍വേ അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ആണവ നിരായുധീകരണം : ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി

Posted: 12 Nov 2014 07:30 PM PST

Image: 

മസ്കത്ത്: ആണവ  നിരായുധീകരണ വിഷയത്തില്‍ ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല.
മസ്കത്ത് ചര്‍ച്ചകള്‍ക്കുശേഷം പ്രാദേശികവും അന്താരാഷ്ട്രീയവുമായ ബന്ധങ്ങളില്‍ സുസ്ഥിരതയുണ്ടാകുമെന്നും ഭിന്നതകള്‍ ഇറാനും അമേരിക്കയും തമ്മിലെ സൗഹൃദത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രിയും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കാതറിന്‍ ആഷ്ടണ്‍, വന്‍ശക്തി രാഷ്ട്രങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ തുടങ്ങിയവരുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ചക്കുശേഷം രാത്രി വൈകിയാണ് ഒമാന്‍ വിദേശകാര്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ധാരണയിലത്തെുന്നതിന് ചില തടസ്സങ്ങളുണ്ടെങ്കിലും അതെല്ലാം മറികടന്ന് അവസാന തീയതിയായ നവംബര്‍ 24നുമുമ്പ് ധാരണയിലത്തൊന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്തെന്ന ചോദ്യത്തിന് ശുഭപ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ഭം ഗുരുതരമാണെങ്കിലും എതിര്‍പ്പിനെക്കാള്‍ യോജിപ്പിന്‍െറ വഴികളാണ് മസ്കത്ത് ചര്‍ച്ചയില്‍ കൂടുതലായി ഉരുത്തിരിഞ്ഞുവന്നതെന്നും ഒമാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാത്രി ബെയ്ജിങ്ങിലേക്കുപോയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടര്‍ ചര്‍ച്ചകള്‍ക്കായി മസ്കത്തിലേക്ക് തിരിച്ചത്തെുമെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ച ചോദ്യത്തിന് കെറിയും  ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫും ഏതു സമയത്തും തുടര്‍ചര്‍ച്ചകള്‍ക്ക് തിരികെ മസ്കത്തിലത്തൊന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, തുടര്‍ ചര്‍ച്ചകള്‍ തങ്ങളല്ല തീരുമാനിക്കുന്നത്. പ്രശ്നത്തില്‍ ഒമാന്‍െറ മധ്യസ്ഥശ്രമങ്ങളെ വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രകീര്‍ത്തിച്ചതായും യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പറഞ്ഞു.
ഇറാനെയും വന്‍ശക്തിരാഷ്ട്രങ്ങളെയും യോജിപ്പിന്‍െറ പാതയിലത്തെിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണനേതൃത്വവുമായി സംസാരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് സൂചനകളെങ്കിലും കൂടിയാലോചനകള്‍ക്ക് വേഗം കുറവാണെന്ന് ചൊവ്വാഴ്ചയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി സെര്‍ജി റയാബ് കോവ് ചൊവ്വാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 24നുമുമ്പ് ദീര്‍ഘകാല കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയടക്കം നിരവധി ലോക നേതാക്കള്‍ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കുന്നുണ്ട്.
ഇത് ഉറപ്പായി പറയാന്‍ കഴിയില്ളെങ്കിലും കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നതിന്‍െറ ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം, ഉപരോധങ്ങള്‍ നീക്കല്‍ തുടങ്ങി സുപ്രധാന വിഷയങ്ങളില്‍ തട്ടിയാണ് ധാരണ നീളുന്നതെന്നും സെര്‍ജി റയാബ് കോവ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം ഒമാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സാരിഫും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കാതറിന്‍ ആഷ്ടണും അടക്കമുള്ളവര്‍ ബുധനാഴ്ച ഒമാന്‍ വിട്ടു.

ബ്രസീലിനും അര്‍ജന്‍റീനക്കും ജയം

Posted: 12 Nov 2014 07:10 PM PST

Image: 

ഇസ്താംബൂള്‍: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്‍്റീനയ്ക്കും ജയം. സൂപ്പര്‍താരം നെയ്മറിന്‍െറ മികവില്‍ തുര്‍ക്കിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ബ്രസീല്‍ തറപറ്റിച്ചത്. മത്സരത്തിന്‍െറ 20, 60 മിനിറ്റുകളിലാണ് നെയ്മര്‍ വലകുലുക്കിയത്. 44-ാം മിനിറ്റില്‍ വില്യനാണ് മഞ്ഞക്കുപ്പായക്കാരുടെ മറ്റൊരു ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ തുര്‍ക്കി താരം സെമി കായയില്‍ നിന്നും പിറന്ന സെല്‍ഫ് ഗോളിലൂടെയായിരുന്നു ബ്രസീലിന്‍െറ രണ്ടാം ഗോള്‍. ലോകകപ്പില്‍ ജര്‍മനിയോടേറ്റ പരാജയത്തെ തുടര്‍ന്ന് നിയമിതനായ പുതിയ കോച്ച് ദുംഗക്കു കീഴിലെ അഞ്ചാമത്തെ വിജയമാണ് ഇസ്താംബൂളിലേത്. മത്സരത്തില്‍ നെയ്മര്‍ മികച്ച കളി പുറത്തെടുത്തു.

ലണ്ടനില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ വിജയം. മത്സരത്തില്‍ ആദ്യം ഗോള്‍ സ്കോര്‍ ചെയ്തത് ക്രൊയേഷ്യയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസി, അന്‍സാല്‍ദി എന്നിവരായിരുന്നു അര്‍ജന്‍റീനയുടെ സ്കോറര്‍മാര്‍. എന്നാല്‍ മറ്റൊരു സൗഹൃദ മത്സരത്തില്‍ കരുത്തരായ നെതര്‍ലെന്‍ഡ്സിനെ മെക്സിക്കൊ കീഴടക്കി.

ഛത്തിസ്ഗഢിലെ വന്ധ്യംകരണം: ഡോക്ടര്‍ അറസ്റ്റില്‍

Posted: 12 Nov 2014 07:02 PM PST

Image: 
Subtitle: 
മരണം 14 ആയി

റായ്പൂര്‍: ഛത്തിസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ കെ.ആര്‍ ഗുപ്തയാണ് ബുധനാഴ്ച രാത്രി അറസ്റ്റിലായത്. ബിലാസ്പൂരില്‍ നടത്തിയ വന്ധ്യംകരണ ക്യാമ്പില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോ.കെ.ആര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. ഡോക്ടര്‍ക്ക് രണ്ട് സഹായികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.

59കാരനായ ആര്‍.കെ. ഗുപ്തക്ക് കരിയറില്‍ ഇത്തരം ഒരുലക്ഷം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നല്‍കിയിരുന്നു.

ശസ്ത്രക്രിയക്ക് വിധേയരായി മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി. വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന എണ്‍പതോളം പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരുടെ ഏഴംഗ സംഘം ബുധനാഴ്ച സന്ദര്‍ശിച്ചു.

പെണ്ടാരി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന കുടുംബാസൂത്രണ ക്യാമ്പിലാണ് 83 സ്ത്രീകള്‍ സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത്. തുരുമ്പും അഴുക്കും നിറഞ്ഞ ശസ്ത്രക്രിയ ഉപകരണങ്ങളും അണുബാധയേറ്റ മരുന്നുകളും ഉപയോഗിച്ചതാവാം ദുരന്തത്തിന് കാരണമായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. തറയില്‍ കിടത്തിയാണത്രെ ശസ്ത്രക്രിയകള്‍ നടത്തിയത്.

അതേസമയം, ബിലാസ്പൂരില്‍ ഞായറാഴ്ച നടന്ന മറ്റൊരു വന്ധ്യംകരണ ക്യാമ്പില്‍ പങ്കടെുത്ത 28 സ്ത്രീകളില്‍ നാലുപേരെ ഗുരുതരാവസ്ഥയില്‍ ഗൊറേലപെണ്ട്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഉള്‍പ്പെടെ നാല് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

 

എം.വി. നികേഷ് കുമാറിനെ ഒപ്പം നിര്‍ത്തി സി.എം.പി ശക്തിപ്പെടുത്താന്‍ ഇടതു നീക്കം

Posted: 12 Nov 2014 06:20 PM PST

Image: 
Subtitle: 
'ജോലിയുമായി മുന്നോട്ടുപോകും. എന്നാല്‍, മനസ്സില്‍ രാഷ്ട്രീയമുണ്ട്'

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എം.വി. രാഘവന്‍െറ മകനും മാധ്യമ പ്രവര്‍ത്തകനും ചാനല്‍ മേധാവിയുമായ എം.വി. നികേഷ് കുമാറിനെ ഒപ്പം നിര്‍ത്തി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സി.എം.പി നീക്കം. കെ.ആര്‍. അരവിന്ദാക്ഷനും പാട്യം രാജനും നേതൃത്വം നല്‍കുന്ന സി.എം.പി വിഭാഗവുമായി നികേഷ് രാഷ്ട്രീയ ഐക്യം സ്ഥാപിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതേസമയം, നികേഷിന്‍െറ സഹോദരങ്ങളായ അഡ്വ. എം.വി. രാജേഷും എം.വി. ഗിരിജയും പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാവുകയാണ്.  രാജേഷ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും ഗിരിജ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും മഹിളാ വിഭാഗം ജില്ലാ പ്രസിഡന്‍റുമാണ്.

യു.ഡി.എഫ് പക്ഷത്ത് തുടരുന്ന സി.പി. ജോണ്‍ നേതൃത്വം നല്‍കുന്ന സി.എം.പി വിഭാഗത്തിന്‍െറ കൈവശമുള്ള കണ്ണൂര്‍ നഗരത്തിലെ പാര്‍ട്ടി ഓഫിസ് അടുത്ത കാലത്ത് അരവിന്ദാക്ഷന്‍ വിഭാഗം ബലമായി പിടിച്ചെടുത്തിരുന്നു. സി.പി.എം സഹായത്തോടെയായിരുന്നു ഓഫിസ് പിടിത്തം.
ഈ ഓഫിസില്‍ ഇന്നലെ പാട്യം രാജന്‍ രാഷ്ട്രീയ നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ നികേഷ് കുമാര്‍ നേതാക്കളെ കാണാന്‍  ഓഫിസിലത്തെിയിരുന്നു.  എം.വി.ആറിന്‍െറ വിയോഗമുണ്ടാക്കിയ നഷ്ടം നികത്താന്‍ എം.വി. നികേഷ് കുമാറടക്കം മക്കളെ പാര്‍ട്ടിയില്‍ സജീവമാക്കണമെന്ന അഭിപ്രായം ഇടതു അനുകൂലികള്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെടുന്നുണ്ട്. ടി.വി ചാനല്‍ ഉത്തരവാദിത്തമുള്ളതിനാല്‍ പരസ്യമായ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ ചില പരിമിതികളുണ്ടെന്നാണ് അണികള്‍ക്ക് നേതാക്കള്‍ നല്‍കിയ മറുപടി. നികേഷ് കുമാറിനെ കൂടെ നിര്‍ത്തണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിരുന്നു.

‘സംശയം വേണ്ട. നികേഷ് ഞങ്ങളുടെ രാഷ്ട്രീയ നിലപാടിന്‍െറ കൂടെയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തൃശൂരില്‍ ചേര്‍ന്ന സി.എം.പി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പാര്‍ട്ടി കുടുംബമാണ് അവരെല്ലാം’ -സി.എം.പി നേതാവ് പാട്യം രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രവര്‍ത്തനവുമായി കൂട്ടായി മുന്നോട്ടു പോകും.

പുതിയ രാഷ്ട്രീയ ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി മുന്നോട്ടുപോകും. എന്നാല്‍, മനസ്സില്‍ രാഷ്ട്രീയമുണ്ട’് എന്നാണ് നികേഷ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞത്. സി.എം.പിയിലെ ഇടതു ഗ്രൂപ്പുമായുള്ള അടുപ്പം അദ്ദേഹം നിഷേധിച്ചില്ല.
ഇടതു മുന്നണി  ആഭിമുഖ്യവും സി.പി.എം അനുകൂല നിലപാടും പ്രകടിപ്പിക്കുന്ന സി.എം.പി വിഭാഗത്തിനു മുന്നില്‍ ലയനമൊന്നും ഇപ്പോള്‍ അജണ്ടയില്‍ ഇല്ളെന്ന് നേതാക്കള്‍ പറഞ്ഞു.അതേസമയം, മുന്നണി ഘടകകക്ഷിയാകാന്‍ ആഗ്രഹം  അറിയിച്ചിട്ടുണ്ട്.
 

മനുഷ്യാവകാശ പോരാളിയുടെ ധന്യജീവിതം

Posted: 12 Nov 2014 06:02 PM PST

Image: 
Subtitle: 
വി.ആര്‍. കൃഷ്ണയ്യര്‍ ജന്മശതാബ്ദി നിറവില്‍, സാമൂഹിക മാനങ്ങളുള്ള ഒട്ടേറെ വിധികളിലൂടെ ജുഡീഷ്യല്‍ ആക്ടിവിസത്തിന് തുടക്കമിട്ട ന്യായാധിപന്‍ ,

വിദ്യാര്‍ഥി ജീവിതകാലത്ത് ഐക്യകേരളത്തിലെ പ്രഥമ ഇ.എം.എസ് മന്ത്രിസഭാംഗങ്ങളില്‍ ഒരാള്‍ എന്നനിലയില്‍ പത്രവാര്‍ത്തകളിലൂടെ അറിഞ്ഞതല്ലാതെ വി.ആര്‍. കൃഷ്ണയ്യരെ നേരിട്ട് കാണാനോ കേള്‍ക്കാനോ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് കേരള ഹൈകോടതിയില്‍ ജഡ്ജി ആയിരുന്നപ്പോഴും ചില സുപ്രധാന വിധികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയതൊഴിച്ചുനിര്‍ത്തിയാല്‍ കാണാനും പരിചയപ്പെടാനും സന്ദര്‍ഭമുണ്ടായില്ല. അഹ്മദികള്‍ എന്ന ഖാദിയാനികള്‍ മുസ്ലിംകളില്‍തന്നെ ഒരുവിഭാഗമാണെന്ന കൃഷ്ണയ്യരുടെ വിധി അന്ന് പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സെക്കുലര്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍നിന്ന് മറിച്ചൊരു വിധി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ളെന്ന് അന്നേ തോന്നിയിരുന്നു. സ്വയം മുസ്ലിംകളെന്നവകാശപ്പെടുന്നവരെയെല്ലാവരെയും മുസ്ലിംകളായി പ്രഖ്യാപിക്കുകയല്ലാതെ മതത്തിന്‍െറ പ്രമാണങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് കൃത്യമായ മാനദണ്ഡമുണ്ടാക്കി തദടിസ്ഥാനത്തില്‍ ആരെല്ലാമാണ് മുസ്ലിംകള്‍ എന്ന് വിധി കല്‍പിക്കുക മതേതര സര്‍ക്കാറിനോ കോടതികള്‍ക്കോ പാര്‍ലമെന്‍റിനോ പ്രായോഗികമല്ളെന്ന് തിരിച്ചറിയാന്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി സഹായിച്ചു.

പിന്നീട് ശ്രദ്ധയാകര്‍ഷിച്ചത് 1975ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈകോടതി ജഡ്ജി ജഗ്മോഹന്‍െറ വിധി സ്റ്റേചെയ്യാന്‍ അവര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ വാദംകേട്ട ജസ്റ്റിസ് കൃഷ്ണയ്യരുടെ ബെഞ്ച് അനുവദിച്ച സോപാധിക സ്റ്റേയാണ്. പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷത്തെയോ നിരുപാധിക സ്റ്റേ പ്രതീക്ഷിച്ചിരുന്ന ഇന്ദിര ഗാന്ധിയെയോ വിധി തൃപ്തിപ്പെടുത്തിയില്ല. പക്ഷേ, ഭരണഘടനാ തത്ത്വങ്ങളെയും സ്വന്തം മനസ്സാക്ഷിയെയുമല്ലാതെ മറ്റൊന്നും പരിഗണിക്കാന്‍ സാധ്യമല്ളെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. സാമൂഹിക മാനങ്ങളുള്ള ഒട്ടേറെ വിധികളിലൂടെ ജുഡീഷ്യല്‍ ആക്ടിവിസത്തിന് തുടക്കമിട്ട ന്യായാധിപനാണ് സെക്കുലറിസ്റ്റും സോഷ്യലിസ്റ്റുമായ കൃഷ്ണയ്യര്‍.

1992 ഡിസംബര്‍ ആറിന് സംഘ്പരിവാറിന്‍െറയും ശിവസേനയുടെയും കര്‍സേവകര്‍ ഫൈസാബാദിലെ 466 വര്‍ഷം പഴക്കമുള്ള ചരിത്രപ്രധാനമായ ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് രാജ്യത്തെ സാമുദായികാന്തരീക്ഷം സ്ഫോടനാത്മകമായിത്തീരുകയും കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന്‍െറ കാഹളധ്വനി മുഴങ്ങുകയും ചെയ്തപ്പോള്‍, തീവ്രഹിന്ദുത്വ സംഘടനകളോടൊപ്പം അകാരണമായും അന്യായമായും നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി ഹിന്ദ് നിരാശപ്പെട്ട് നിഷ്ക്രിയമായിരിക്കാതെ സാമുദായിക സൗഹാര്‍ദം പുന$സ്ഥാപിക്കാന്‍ സജീവമായി രംഗത്തിറങ്ങി. രാജ്യത്തെ മനുഷ്യസ്നേഹികളും മത നിരപേക്ഷതയോട് പ്രതിബദ്ധതയുള്ളവരുമായ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ വിളിച്ചുചേര്‍ത്ത് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) എന്ന വേദി രൂപംകൊണ്ടത് അങ്ങനെയാണ്. ആശയപരമായി ജമാഅത്തെ ഇസ്ലാമിയോട് സാരമായ വിയോജിപ്പുള്ളതോടൊപ്പം തന്നെ ജ. താര്‍ക്കുണ്ഡെ, ജ. കൃഷ്ണയ്യര്‍, കുല്‍ദീപ് നയാര്‍, മുചുകുന്ദ് ദുബെ, സ്വാമി അഗ്നിവേശ്, അഡ്വ. ആര്‍.കെ. ഗാര്‍ഗ് തുടങ്ങിയ മനുഷ്യാവകാശ പോരാളികള്‍ അണിനിരന്ന എഫ്.ഡി.സി.എയുടെ മുന്നണിയിലും പിന്നണിയിലും മൗലാന മുഹമ്മദ് ശഫീ മൂനിസ്, എസ്.ക്യു.ആര്‍. ഇല്‍യാസ് മുതലായ ഇസ്ലാമിക പ്രസ്ഥാന നായകരും ഉണ്ടായിരുന്നു.

സംഘര്‍ഷവും കലാപവും പൊട്ടിപ്പുറപ്പെട്ട ദിക്കുകളിലൊക്കെ ശാന്തി സന്ദേശവുമായി അവര്‍ ഓടിയത്തെി. ഭൂരിപക്ഷ സമുദായത്തിന്‍െറ മനസ്സുകളിലെ മുന്‍ ധാരണകളും ആശങ്കകളും ദൂരീകരിക്കാന്‍ ശ്രമിച്ചതോടൊപ്പം ന്യൂനപക്ഷ മനസ്സുകളില്‍ വിശ്വാസവും ശുഭപ്രതീക്ഷയും വളര്‍ത്താനും തീവ്രശ്രമങ്ങള്‍ നടന്നു. എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത ജ. കൃഷ്ണയ്യര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നടേ പറഞ്ഞ ദേശീയ നേതാക്കളില്‍ മിക്കവരും പങ്കെടുത്തിരുന്നു. കേരള ചാപ്റ്ററിന്‍െറ അധ്യക്ഷനായി കൃഷ്ണയ്യരും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിസ് പി.കെ. ശംസുദ്ദീന്‍, അഡ്വ. ബാലഗോപാല മേനോന്‍, പ്രഫ. ബഹാഉദ്ദീന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കെ. പാനൂര്‍, ഡോ. എം. ഗംഗാധരന്‍, അഡ്വ. പി.എ. പൗരന്‍, എം. ബാവ മൂപ്പന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ എഫ്.ഡി.സി.എയുടെ മുന്‍നിരയില്‍ വന്നു. രാഷ്ട്രീയമോ സാമുദായികമോ ആയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നേടത്ത് പാഞ്ഞത്തെി സമാധാനം പുന:സ്ഥാപിക്കുകയായിരുന്നു സംഘടന ഏറ്റെടുത്ത പ്രധാന ദൗത്യം. അതോടൊപ്പം തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി നടക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ പ്രഗല്ഭ നിയമജ്ഞരുള്‍പ്പെടുന്ന ജാഗ്രതാ സമിതികളുമുണ്ടാക്കി. മനുഷ്യാവകാശ ലംഘനങ്ങളെ മുഖംനോക്കാതെ തുറന്നെതിര്‍ത്തു. പീപ്ള്‍സ് ജുഡീഷ്യല്‍ എന്‍ക്വയറി നടത്തി പ്രമാദമായ സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നു.

സി.പി.എം^ ബി.ജെ.പി സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരതന്നെ അരങ്ങേറിയ കണ്ണൂരില്‍ അതവസാനിപ്പിക്കാന്‍ ജ. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ സംഘം സ്ഥലത്തത്തെി ഇരുവിഭാഗം നേതാക്കളെയും വിളിച്ചുചേര്‍ത്ത് സമാധാനക്കരാറില്‍ ഒപ്പുവെപ്പിച്ചത് അവിസ്മരണീയമാണ്. അത് ലംഘിക്കപ്പെട്ടതും പരസ്പര കൊല പുനരാരംഭിച്ചതും വേറെ കാര്യം. കുറെക്കൂടി ഭിന്നമായിരുന്നു നാദാപുരത്തെ അനുഭവം. അവിടെ സി.പി.എം ഒരു വശത്തും മുസ്ലിം ലീഗ് മറുവശത്തുമായി നടന്ന സംഘട്ടനങ്ങളും നശീകരണ പ്രവൃത്തികളും അവസാനിപ്പിക്കാന്‍  കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമം ഒരളവോളം സഫലമായി. നാദാപുരത്ത് ഞങ്ങള്‍ ആദ്യമായി വസ്തുതാന്വേഷണത്തിന് പോയപ്പോള്‍ കൈയേറ്റത്തിനിരയായ നഫീസ എന്ന വനിതയുമായി കൃഷ്ണയ്യര്‍ നേരിട്ട് സംസാരിച്ചതും തുടര്‍ന്ന് അദ്ദേഹം രോഷാകുലനായി നടത്തിയ കമന്‍റും ഇപ്പോഴും മനസ്സിലുണ്ട്. ഭൂമി നിഷേധത്തില്‍ പ്രതിഷേധിച്ച് മുത്തങ്ങ കൈയേറി ആദിവാസി ഗോത്ര മഹാസഭ കുടില്‍കെട്ടി താമസിച്ചപ്പോള്‍ നടന്ന പൊലീസ് നായാട്ടും തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും പലരും ഓര്‍ക്കുന്നുണ്ടാവും. മുംബൈയില്‍നിന്ന് ജ. സുരേഷിനെ വരുത്തി ജ.  പി.കെ. ശംസുദ്ദീനെ കൂടി ഉള്‍പ്പെടുത്തി ഒരു ജനകീയാന്വേഷണത്തിന് ഏര്‍പ്പാട് ചെയ്ത കൃഷ്ണയ്യര്‍, അവരുടെ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ആദിവാസികള്‍ക്ക് നീതിക്കുവേണ്ടി അന്നത്തെ മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടും ശക്തമായി ആവശ്യപ്പെട്ടത് മറ്റൊരു സംഭവമാണ്.

അതുപോലത്തെന്നെ എടുത്തുപറയേണ്ടതാണ് 2003ല്‍ കോഴിക്കോട് കടല്‍ത്തീര പ്രദേശമായ മാറാട്ട് വര്‍ഗീയാക്രമണങ്ങളെ തുടര്‍ന്നുണ്ടായ സ്ഫോടനാത്മക അന്തരീക്ഷത്തില്‍ ജ. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ നടത്തിയ സമാധാന പുന$സ്ഥാപന യത്നം. സമീപകാല ചരിത്രത്തിലൊന്നും ഉദാഹരണമില്ലാത്തവിധം ന്യൂനപക്ഷ സമുദായത്തിലെ ഒരു സായുധ സംഘം ഭൂരിപക്ഷ സമുദായത്തിലെ എട്ടുപേരെ കൊന്നൊടുക്കിയത് സംസ്ഥാനത്തെയാകെ ഞെട്ടിച്ചു. തലേ വര്‍ഷത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ  പ്രതികാര നടപടിയായിരുന്നു അതെങ്കിലും സാമ്പ്രദായിക വര്‍ഗീയ ശക്തികള്‍ വഷളായ സാമുദായികാന്തരീക്ഷത്തില്‍നിന്ന് പരമാവധി മുതലെടുക്കാനും ധ്രുവീകരണത്തിന് വഴിയൊരുക്കാനും ആസൂത്രിതശ്രമം ആരംഭിച്ചതോടെ, പുറത്തുനിന്ന് വരുന്നവര്‍ക്ക് പ്രവേശം പോലും നിഷേധിക്കപ്പെട്ട മാറാട് പ്രദേശത്തേക്ക് കടന്നുചെന്ന് രംഗം തണുപ്പിക്കാനും സമാധാനം പുന$സ്ഥാപിക്കാനും കൃഷ്ണയ്യര്‍ കുതിച്ചത്തെി. സന്ദര്‍ശനാനന്തരം കോഴിക്കോട് പ്രസ് ക്ളബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എന്ത് വിലകൊടുത്തും വര്‍ഗീയാഗ്നി തല്ലിക്കെടുക്കേണ്ടതിന്‍െറ അത്യാവശ്യകതയിലേക്ക് അദ്ദേഹം സര്‍ക്കാറിന്‍െറയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും ശ്രദ്ധ ക്ഷണിച്ചു.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് മട്ടാഞ്ചേരിയില്‍ ഇതുപോലുള്ള വര്‍ഗീയ സംഘര്‍ഷം ഇരുപക്ഷത്തുനിന്നുമുള്ള രണ്ടുപേരുടെ കൊലയില്‍ കലാശിച്ചപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം സംഘര്‍ഷ ബാധിത പ്രദേശങ്ങളും കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിച്ച് സാമുദായിക സൗഹാര്‍ദം പുന$സ്ഥാപിക്കാന്‍ കൃഷ്ണയ്യര്‍ സഫല ശ്രമം നടത്തിയിരുന്നു. 2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വര്‍ഗീയാക്രമണങ്ങളെ തുടര്‍ന്ന് ഒരു വസ്തുതാന്വേഷണ ടീമിന് നേതൃത്വം നല്‍കിക്കൊണ്ട്  അഹ്മദാബാദിലത്തെിയ കൃഷ്ണയ്യര്‍ക്ക് കുളിമുറിയില്‍ വീണ് പരിക്കേറ്റ ദു$ഖകരമായ അനുഭവവും ഇതോട് ചേര്‍ത്തുപറയേണ്ടതാണ്. ഒമ്പതര വര്‍ഷക്കാലം നീതി നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ തടവറയില്‍ കഴിയേണ്ടി വന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മുന്നില്‍ ഒടുവില്‍ നീതിയുടെ വാതില്‍ തുറക്കപ്പെടാന്‍ വഴിയൊരുക്കിയത് പ്രഗല്ഭനായ ഈ മുന്‍ ന്യായാധിപന്‍െറ ഇടപെടലാണ്. എല്ലാ വിഭാഗം പൗരന്മാരും പരസ്പര സാഹോദര്യത്തിലും മൈത്രിയിലും കഴിയുന്ന, നിയമവാഴ്ച പുലരുന്ന, മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുന്ന, ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയാണ് എക്കാലത്തും ഈ മനുഷ്യസ്നേഹിയുടെ സ്വപ്നം. അതിന്‍െറ സാക്ഷാത്കാരത്തിനാണ് അഭിഭാഷകനും ന്യായാധിപനും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായി നൂറ്റാണ്ട് നീണ്ട ജീവിതത്തിലുടനീളം അദ്ദേഹം പണിയെടുത്തത്. പ്രകാശം പരത്തുന്ന ആ ധന്യജീവിതം പൊതുജീവിതത്തില്‍ ഉത്കൃഷ്ട മൂല്യങ്ങള്‍ തേടുന്ന എല്ലാവര്‍ക്കും മാതൃകയാവട്ടെ.
 

വന്ധ്യംകരണത്തിന്‍െറ പേരില്‍ കൂട്ടക്കൊല

Posted: 12 Nov 2014 05:56 PM PST

Image: 

മനുഷ്യജീവന്‍ കൊണ്ട് പന്താടാന്‍ നമ്മുടെ വ്യവസ്ഥിതി ഭരണകൂടത്തെ കയറൂരിവിട്ടതിന്‍െറ ഉത്തമ ഉദാഹരണമാണ് ഛത്തിസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 14 യുവതികള്‍ മരിക്കാനിടയായ ദാരുണ സംഭവം. ജില്ലാ ആരോഗ്യവകുപ്പ് ബിലാസ്പൂര്‍ നഗരപ്രാന്തത്തിലെ പൊണ്ടാരി ഗ്രാമത്തില്‍ സംഘടിപ്പിച്ച വന്ധ്യംകരണ ക്യാമ്പില്‍ ട്യൂബെക്ടമി ഓപറേഷന്  83 സ്ത്രീകളാണത്രേ വിധേയരായത്. ആശുപത്രിയില്‍ കഴിയുന്ന 25 പേരുടെ സ്ഥിതി അതീവഗുരുതരമാണ്. മരിച്ചവരെല്ലാം 35 വയസ്സിനു താഴെയുള്ള യുവതികള്‍. മെഡിക്കല്‍ സംഘത്തിന്‍െറ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തില്‍, മാസങ്ങളായി പൂട്ടിക്കിടന്ന ആശുപത്രിയില്‍ വെച്ചാണത്രെ ഓപറേഷന്‍ നടത്തിയത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിയതായും സംശയിക്കുന്നു. 83 സ്ത്രീകളെ ഒരു ഡോക്ടറും സഹായിയും കൂടി ആറ് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്. ഒരു ഡോക്ടര്‍ ദിവസം 35 പേരില്‍ കൂടുതല്‍ ഓപറേഷന്‍ നടത്താന്‍ പാടില്ളെന്നാണ് ചട്ടം. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കിയ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ അടക്കം നാല് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, വന്ധ്യംകരണ ശസ്ത്രക്രിയക്ക് പേരുകേട്ട ഒരു ‘വിദഗ്ധ’നും ഇക്കൂട്ടത്തിലുണ്ടെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. 50,000 വന്ധ്യംകരണം പൂര്‍ത്തിയാക്കിയതിന് ഇദ്ദേഹത്തെ സര്‍ക്കാര്‍ പുരസ്കാരം നല്‍കി അടുത്തിടെയാണത്രെ ആദരിച്ചത്. നമ്മുടെ വ്യവസ്ഥിതി പിന്തുടരുന്ന മാമൂല്‍ തെറ്റിക്കാതെ, മരിച്ച യുവതികളുടെ കുടുംബത്തിനു നഷ്ടപരിഹാരം പ്രഖ്യാപിച്ച ഛത്തിസ്ഗഢ് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച്  സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാവിയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഉയിര്‍പ്പിനുമുമ്പുതന്നെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടങ്ങള്‍ ആവിഷ്കരിച്ച ജനസംഖ്യാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നമ്മുടെ രാജ്യത്ത് എക്കാലവും വിവാദവിഷയമാവുന്നത്് പല കാരണങ്ങളാലാണ്. ജനസംഖ്യാപെരുപ്പം തടഞ്ഞാലേ രാജ്യത്തിനു പുരോഗതി ഉണ്ടാവൂ എന്ന പിഴച്ച ധാരണ പടിഞ്ഞാറുനിന്ന് നമ്മുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ടതാണ്. 1970കളില്‍ ഇന്ദിര ഗാന്ധിയുടെ ഭരണത്തിലാണ് രാജ്യത്ത് ജനപ്പെരുപ്പ നിയന്ത്രണത്തിന് വന്ധ്യംകരണ ശസ്ത്രക്രിയ വ്യാപകമായി നടപ്പാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് ഗ്രാമങ്ങള്‍ വളഞ്ഞ് പാവപ്പെട്ട സ്ത്രീപുരുഷന്മാരെ ശസ്ത്രക്രിയാ ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോയി വാസക്ടമി/ട്യൂബെക്ടമി ഓപറേഷനുകള്‍ നടത്തിയതിന്‍െറ  അനുഭവസാക്ഷ്യങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുകയുണ്ടായി. ഇന്ദിരാപുത്രന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു തലസ്ഥാന നഗരിയുടെ വിവിധഭാഗങ്ങളില്‍ വന്ധ്യംകരണ യത്നങ്ങള്‍ അരങ്ങേറിയത്. തുര്‍ക്കുമാന്‍ ഗേറ്റ്-ജുമാമസ്ജിദ് പരിസരത്തെ ചേരികളില്‍നിന്ന് കുടിയൊഴിക്കപ്പെട്ട ഏഴുലക്ഷത്തോളം വരുന്ന പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വെച്ച മുഖ്യഉപാധി ആണോ പെണ്ണോ ഓപറേഷനു വിധേയമാകണമെന്നായിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പൗരന്മാരുടെ സര്‍വസ്വാതന്ത്ര്യവും ഹനിക്കുന്ന സര്‍ക്കാര്‍ നയത്തിന് എതിരെ രാഷ്ട്രാന്തരീയ മനുഷ്യാവകാശ സംഘടനകള്‍ക്കും ലോക ആരോഗ്യ ഏജന്‍സികള്‍ക്കും ഉച്ചത്തില്‍ പ്രതിഷേധിക്കേണ്ടിവന്നു. എന്നാല്‍, 80കള്‍ തൊട്ട് ഈ വിഷയത്തിലെ ഭ്രാന്തമായ ആവേശം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ ഇപ്പോഴും വന്ധ്യംകരണ പരിപാടികള്‍ യഥേഷ്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വിളിച്ചുപറയുന്നത്.

സമൂഹത്തിന്‍െറ ഏറ്റവും താഴത്തേട്ടില്‍ ജീവിക്കുന്ന മനുഷ്യരാണ് സര്‍ക്കാറിന്‍െറ ക്രൂരതക്ക് ഇരയാവുന്നത്. ശസ്ത്രക്രിയക്ക് വിധേയരാവുന്നവര്‍ക്ക് 1500 രൂപയോ ബക്കറ്റോ മറ്റു വീട്ടുപകരണങ്ങളോ നല്‍കിയാണ് പ്രലോഭനത്തില്‍ വീഴ്ത്തുന്നത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇത്തരം ക്യാമ്പുകളിലേക്ക് ആളെ പിടിച്ചുകൊടുക്കുന്നവര്‍ക്കും ചില്ലറ കാശ് കിട്ടുന്നുണ്ട്. രാജസ്ഥാന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് നാനോ കാര്‍ വാഗ്ദാനം ചെയ്തപ്പോള്‍ അരലക്ഷം പേര്‍ ക്യാമ്പിലേക്ക് ഓടിയത്തെിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2012ല്‍ ബിഹാറിലെ അരാര ജില്ലയില്‍ 53 സ്ത്രീകള്‍ ഓപറേഷനു വിധേയമായ സംഭവം കോളിളക്കം സൃഷ്ടിച്ചത് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് മൂന്നു വ്യാജ ഡോക്ടര്‍മാരായിരുന്നത് കൊണ്ടാണ്. ബോധംകെടുത്താതെ ഒരു വയലില്‍ വെച്ചാണത്രെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ജനസംഖ്യാ പെരുപ്പത്തെ കുറിച്ചുള്ള തലതിരിഞ്ഞ കാഴ്ചപ്പാടാണ് നിര്‍ബന്ധ വന്ധ്യംകരണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സര്‍ക്കാറിനു പ്രചോദനമായത്. എന്നാല്‍, കുടുംബാസൂത്രണത്തിന് ശസ്ത്രക്രിയ കൂടാതെതന്നെ ഫലപ്രദമായ മറ്റു മാര്‍ഗങ്ങളുണ്ടെന്ന സുചിന്തിത കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ തയാറാവാത്തവരാണ് ഓപറേഷന്‍ ടേബ്ളില്‍  കിടത്തി അമ്മമാരെ കശാപ്പ് ചെയ്യുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ജീവിതസാഹചര്യം എന്നിവ മെച്ചപ്പെടുന്നതോടെ സന്താനനിയന്ത്രണത്തിന് അവരവരുടേതായ മാര്‍ഗങ്ങള്‍ കണ്ടത്തൊന്‍ സമൂഹം പ്രാപ്തരാണ് എന്ന യാഥാര്‍ഥ്യം ഗൗനിക്കാതെയാണ് സര്‍ക്കാറും ചില ഏജന്‍സികളും കൂട്ടവന്ധ്യംകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഛത്തിസ്ഗഢ് സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

ആസിയാന്‍: മോദിയും ഒബാമയും കൂടിക്കണ്ടു

Posted: 12 Nov 2014 11:28 AM PST

Image: 
Subtitle: 
മോദി മലേഷ്യന്‍ കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിച്ചു

നയ്പിഡാവ്: മ്യാന്മര്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന12ാമത് ആസിയാന്‍ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും കൂടിക്കണ്ടു. രാത്രി ഒമ്പതിന് വിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. മോദിയെ അഭിവാദ്യം ചെയ്ത ഒബാമ അദ്ദേഹത്തെ ‘കര്‍മ നിരതന്‍’ എന്നും വിശേഷിപ്പിച്ചു. മ്യാന്മറിലെ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി, കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ഗിയുന്‍ഹി, സിംഗപൂര്‍ പ്രസിഡന്‍റ്  ലീ സിയന്‍ ലൂണ്‍ എന്നിവരുമായും കൂടിക്കണ്ടു.

നേരത്തേ ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി സാമ്പത്തിക വികസനത്തിന്‍െറയും വ്യവസായവത്കരണത്തിന്‍െറയും പുതുയുഗം പിറന്നിരിക്കുന്നെന്നും ഈ സാഹചര്യത്തില്‍ ആസിയാനും ഇന്ത്യക്കും മികച്ച പങ്കാളികളാവാന്‍ കഴിയുമെന്നും വ്യക്തമാക്കി. ഇന്ത്യ-ആസിയാന്‍ ബന്ധത്തെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളൊന്നും നിലവിലില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 തെക്കു- കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനും ഇന്ത്യയും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി പരസ്പര സഹകരണം മെച്ചപ്പെടുത്തും. ആസിയാനിലെ അംഗരാജ്യങ്ങള്‍ ഇന്ത്യയുടെ അയല്‍ക്കാരാണ്.

പുരാതനകാലം മുതല്‍ക്കേ ഈ രാജ്യങ്ങളുമായി വ്യാപാരരംഗത്തും മത, സാംസ്കാരിക, കലാരംഗങ്ങളിലും പരസ്പരബന്ധം പുലര്‍ത്തിവരുന്നു. ഇടപെടലുകളിലൂടെ ഇരുവിഭാഗവും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഇത് ആധുനികമായ ബന്ധത്തിന് ശക്തമായ അടിത്തറ പാകിയിരിക്കുന്നു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്‍െറ ആധാരശില കൂടിയാണ് അതെന്ന് ഹിന്ദിയില്‍ തയാറാക്കിയ പ്രസ്താവനയില്‍ മോദി പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖുമായി ചര്‍ച്ച നടത്തിയ മോദി മലേഷ്യന്‍ കമ്പനികളെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇവിടെ നിരവധി അവസരങ്ങളുള്ളതിനാല്‍ താന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നെന്നും മോദി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിലെയും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെയും വിജയം മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനതക്കുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നജീബ് റസാഖ് പറഞ്ഞു.

ക്രിക്കറ്റ് ഐ.സി.സി ഏകദിന റാങ്കിങ്: കോഹ്ലി മൂന്നാമത്

Posted: 12 Nov 2014 10:42 AM PST

Image: 

ദുബൈ: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. വിരാട് കോഹ്ലി മൂന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ശിഖര്‍ ധവാന്‍ നാല് സ്ഥാനങ്ങള്‍ കയറി അഞ്ചാം സ്ഥാനത്തത്തെി. പരിക്ക് കാരണം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരിക്കുന്ന മഹേന്ദ്ര സിങ് ധോണി ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴാമതായി. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ശിഖര്‍ ധവാനെ മുന്നിലത്തെിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്സും ഹാഷിം ആംലയുമാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു സ്ഥാനം കയറി പാകിസ്താന്‍െറ മുഹമ്മദ് ഹഫീസിനൊപ്പം ആറാം സ്ഥാനത്താണ്. രവീന്ദ്ര ജദേജ രണ്ട് സ്ഥാനങ്ങള്‍ ഇറങ്ങി എട്ടാമതായി. ശ്രീലങ്കക്കെതിരായ രണ്ടാം മത്സരം വിജയിച്ച ഇന്ത്യയാണ് ഏകദിന ടീം റാങ്കിങ്ങില്‍ ഒന്നാമത്.
 

1000 വിജയങ്ങള്‍: അപൂര്‍വ നേട്ടത്തിനരികെ ഫെഡ് എക്സ്പ്രസ്

Posted: 12 Nov 2014 10:33 AM PST

Image: 

ലണ്ടന്‍: റെക്കോഡുകളേറെയും സ്വന്തം പേരില്‍ കുറിച്ച് ടെന്നിസില്‍ എക്കാലത്തെയും മികച്ച താരമായി മാറിയ റോജര്‍ ഫെഡറര്‍ കരിയറില്‍ 1000 വിജയങ്ങളെന്ന അപൂര്‍വ നേട്ടത്തിനരികെ. എ.ടി.പി ടൂര്‍ ഗ്രൂപ് ബി മത്സരത്തില്‍ ജപ്പാന്‍താരം കി നിഷികോറിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി സെമിയിലേക്ക് ഒരു ചുവടുകൂടി വെച്ച താരത്തിന് സഹസ്ര വിജയമെന്ന നാഴികക്കല്ല് പിന്നിടാന്‍ ഇനി ഏഴു ജയങ്ങള്‍ കൂടി മതി. ഈ വര്‍ഷം 70 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വിസ് എക്സ്പ്രസ് 1,219 മത്സരങ്ങളില്‍ നിന്നായി കരിയറില്‍ 993 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1,253 വിജയങ്ങളുമായി ജിമ്മി കോണേഴ്സ്, 1,071 തവണ കളിനേടിയ ഇവാന്‍ ലെന്‍ഡല്‍ എന്നിവരാണ് നിലവില്‍ ഈ കടമ്പ കടന്നവര്‍.  ‘ഈ വര്‍ഷം മുന്‍നിര ടൂര്‍ണമെന്‍റുകളില്‍  മാത്രമാണ് റാക്കറ്റേന്തിയത്.

അവിടെ ജയം കൂടെനില്‍ക്കാന്‍ ഏറെ പൊരുതണം. ആയിരം വിജയമെന്ന സ്വപ്ന നേട്ടം മഹാപ്രതിഭകളുടെ നിരയിലേക്ക് തന്നെ ഉയര്‍ത്തും’ -ഇന്നലെ മത്സരശേഷം ഫെഡറര്‍ പറഞ്ഞു. വ്യക്തിഗത ടെന്നിസില്‍ വെറ്ററന്‍ നിരയിലേക്ക് ‘ഉയര്‍ത്തപ്പെടുന്ന’ പ്രായമായിട്ടും രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവായ ഫെഡറര്‍ പ്രകടിപ്പിക്കുന്ന വേഗവും സ്റ്റാമിനയുമാണ് കായികലോകത്തെ വിസ്മയിപ്പിക്കുന്നത്. കോര്‍ട്ടിലെ പ്രകടനം കണ്ടാല്‍ അദ്ദേഹത്തിന് പ്രായം 33 എത്തിയെന്ന് തോന്നുകയേ ഇല്ളെന്ന് ഇന്നലെ നിഷികോറി പ്രതികരിച്ചത് ഫെഡററുടെ റാക്കറ്റിന്‍െറ ചൂടറിഞ്ഞശേഷമായിരുന്നു. 67 മിനിറ്റു മാത്രമെടുത്ത കളിയില്‍ 6-3, 6-2നായിരുന്നു ഫെഡററുടെ ജയം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP