സ്വാഗതം
WELCOME

News Update..

Thursday, November 27, 2014

സംസ്കൃതത്തെ മൂന്നാം ഭാഷയായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ Madhyamam News Feeds

സംസ്കൃതത്തെ മൂന്നാം ഭാഷയായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ Madhyamam News Feeds

Link to

സംസ്കൃതത്തെ മൂന്നാം ഭാഷയായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Posted: 26 Nov 2014 11:52 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മൂന്നാം ഭാഷയായി ജര്‍മന് പകരം സംസ്കൃതം പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് 1000 ത്തിനടുത്ത് സ്കൂളുകളിലാണ് ജര്‍മന്‍ മൂന്നാം ഭാഷയായി പഠിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് വിനോദത്തിന്‍്റെ  ഭാഗമായി ജര്‍മന്‍ പഠിക്കാവുന്നതാണ്. പ്രാഥമിക തലത്തില്‍ തന്നെ അടിയന്തിരമായി സംസ്കൃതം പഠിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നാം ഭാഷ പദവിയില്‍ നിന്നും ജര്‍മന്‍ മാറ്റി സംസ്കൃതമാക്കുന്ന സര്‍ക്കാര്‍ നടപടി രാജ്യത്തെ 70,000 ത്തോളം വിദ്യാര്‍ഥികളെയാണ് ബാധിക്കുക. അധ്യയന വര്‍ഷത്തിന്‍്റെ അവസാന പാദത്തില്‍ നിലവില്‍ വന്ന പരിഷ്കരണത്തിന്‍്റെ ഭാഗമായി മൂന്നാം ഭാഷയായി സംസ്കൃതം പഠിക്കേണ്ടിവരുന്നത് കുട്ടികളെ വലക്കും.  

നവംബര്‍ 10 നാണ്  മൂന്നാം ഭാഷയായി ജര്‍മ്മന്‍ പഠിപ്പിക്കുന്നത് മാറ്റി പകരം സംസ്കൃതം പഠിപ്പിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ ബോര്‍ഡ് ഉത്തരവിട്ടത്. ഹിന്ദി, ഇംഗ്ളീഷ്  എന്നിവയ്ക്ക് പുറമേ സംസ്കൃതമോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷയോ പഠിച്ചാല്‍ മതിയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
2011 ലാണ് കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.സി സ്കൂളുകളിലും ജര്‍മന്‍ മൂന്നാം ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ധാരണയില്‍ ഒപ്പുവെച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്സിനെ അയോഗ്യരാക്കണമെന്ന് സുപ്രീകോടതി

Posted: 26 Nov 2014 11:28 PM PST

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെ അയോഗ്യരാക്കണമെന്ന് സുപ്രീകോടതി നിരീക്ഷണം. വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന ഗുരുനാഥ് മെയ്യപ്പന് പ്രധാന പങ്കാളിത്തമുള്ള സൂപ്പര്‍ കിങ്സിനെ കൂടുതല്‍ അന്വേഷണം ഇല്ലാതെ തന്നെ അംഗീകാരം റദ്ദാക്കേണ്ടതാണെന്ന് സുപ്രീകോടതി വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വാതുവെപ്പിലുള്ള പങ്ക് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യാ സിമന്‍റസിന്‍െറ ഓഹരി ഉടമകളും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്‍െറ ഉടമകളും ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു. ഇന്ത്യ സിമന്‍സിലെ ശ്രീനിവാസന്‍റ ഓഹരികള്‍ എത്രായണെന്ന് സംബന്ധിച്ച് വിശദാംശങ്ങള്‍ ഹാജരാക്കണം. ആരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെ നിയന്ത്രിക്കുന്നതെന്നും കോടതി ആരാഞ്ഞു.

ഇന്ത്യാ സിമന്‍റസിന്‍െറ മാനേജിംഗ് ഡയറക്ടറായ എന്‍.ശ്രീനിവാസനെതിരെ ഇന്നും കോടതിയുടെ രൂക്ഷ വിമര്‍ശം  ഉണ്ടായി. മുമ്പ് സുപ്രിംകോടതി പറഞ്ഞ താല്‍പര്യങ്ങളുടെ സംഘര്‍ഷം എന്ന പ്രയോഗം ഇന്നും കോടതി എടുത്തിട്ടു. ബി.സി.സി.ഐ നടത്തുന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്‍റ് വിജയിപ്പിക്കാനല്ളേ പ്രസിഡന്‍റ് എന്ന നിലയില്‍ എന്‍.ശ്രീനിവാനസന്‍ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറയും സൂപ്പര്‍ കിങ്സ് ടീമിന്‍െറയും ക്യാപറ്റനായ മഹേന്ദ്ര സിങ് ധോണിക്കെതിരെയും കോടതി പരാമര്‍ശം നടത്തി. ഇന്ത്യാ സിമന്‍റ്സില്‍ വൈസ് പ്രസിഡന്‍റായ ധോണിയുടെ ഉത്തരവാദിത്തത്തെ കുറിച്ചാണ് കോടതി ആരാഞ്ഞത്.

ഏതെങ്കിലും ടീം അധികൃതര്‍ വാതുവെപ്പില്‍ പങ്കെടുത്തതായി തെളിഞ്ഞാല്‍ ആ ടീമിനെ ഐ.പിഎല്ലില്‍ നിന്ന് നീക്കം ചെയ്യാമെന്നാണ് നിയമമെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് ശ്രീനിവാസന്‍റ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍. ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയിന്മേലാണ് കേസ് നടക്കുന്നത്.
 

കൊച്ചി മെട്രോ: റെയില്‍വേ ഭൂമിയില്‍ നിര്‍മാണത്തിന്‍െറ മേല്‍നോട്ടം പ്രത്യേക സമിതിക്ക്

Posted: 26 Nov 2014 11:10 PM PST

കൊച്ചി: എറണാകുളം സൗത് സ്റ്റേഷനില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി, റെയില്‍വേ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്.
റെയില്‍വേയുടെ എറണാകുളം സൗത് ഏരിയ ഓഫിസറുടെ നേതൃത്വത്തിലായിരിക്കും സമിതി. റെയില്‍വേ ലൈനുകളുടെയും ട്രെയിനുകളുടെയും സുരക്ഷ ഉറപ്പാക്കി മെട്രോ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനങ്ങള്‍ സമിതി പതിവായി യോഗം ചേര്‍ന്ന് കൈക്കൊള്ളും. മെട്രോയുടെ പൈലിങ് ജോലികള്‍ക്ക് തടസ്സമാകുന്ന സിഗ്നല്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കാനുള്ള അനുമതി കെ.എം.ആര്‍.എല്ലിന് നല്‍കിയിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ സുനില്‍ ബാജ്പേയ് പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു സമയത്തും ആരംഭിക്കാമെന്നും ഈ സമയം ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്നേക്കാവുന്ന അസൗകര്യങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണം. റെയില്‍വേയുടെ വൈദ്യുതീകരിച്ച പ്രധാന ട്രാക്കിനു സമീപമാണ് മെട്രോ ജോലികള്‍ നടക്കുന്നത്.
അതിനാല്‍ ജോലി തുടങ്ങുന്നതിനു മുമ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ ജോലികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സഹകരണവും റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സുനില്‍ ബാജ്പേയ് പറഞ്ഞു. കേബിളുകള്‍ മാറ്റി സ്ഥാപിച്ചാലുടന്‍ പൈലിങ് ജോലികള്‍ ആരംഭിക്കുമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ വ്യക്തമാക്കി. മെട്രോ നിര്‍മാണത്തിനായി റെയില്‍വേ ജീവനക്കാരുടെ 18 ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. ഇത് കെ.എം.ആര്‍.എല്‍ പുനര്‍നിര്‍മിച്ചു നല്‍കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുറ്റിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം

Posted: 26 Nov 2014 11:06 PM PST

കുറ്റിപ്പുറം: വില്ളേജ് അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം ശക്തമായി. കുറ്റിപ്പുറം പഞ്ചായത്തില്‍ കുറ്റിപ്പുറം, നടുവട്ടം എന്നീ വില്ളേജുകളാണുള്ളത്.
നിലവില്‍ 50,000 ഓളം ജനസംഖ്യയുള്ള കുറ്റിപ്പുറം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടുവട്ടം ഭാഗങ്ങളിലേക്കത്തെുന്നില്ളെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.
നടുവട്ടം പഞ്ചായത്ത് ആകുന്നതോടെ ഹൈസ്കൂള്‍, പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, മൃഗാശുപത്രി എന്നിവ ലഭിക്കും. തവനൂര്‍ പഞ്ചായത്ത് വില്ളേജ് അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ധാരണയായെങ്കിലും കുറ്റിപ്പുറം പഞ്ചായത്ത് വിഭജനത്തിന് ചില നേതാക്കള്‍ എതിരാണെന്നാണ് സൂചന. നടുവട്ടം പഞ്ചായത്ത് ആകുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവിലെ നേതാക്കള്‍ക്ക് കുറ്റിപ്പുറം പഞ്ചായത്ത് നഷ്ടമാകും.
വില്ളേജ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കുറ്റിപ്പുറത്ത് ചില തത്പര കക്ഷികളുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപ്പാക്കാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

Posted: 26 Nov 2014 10:45 PM PST

Image: 

സിഡ്നി: നടുക്കത്തോടെയും നൊമ്പരത്തോടും കൂടിയാണ് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസിന്‍െറ മരണം ക്രിക്കറ്റ് ലോകം ശ്രവിച്ചത്. പ്രാദേശിക സമയം ഉച്ചക്ക് മരണ വാര്‍ത്ത വന്നതോടെ ആസ്ട്രേലിയന്‍ ക്രിക്കറ്റ് സമൂഹം സിഡ്നിയിലെ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലേക്ക് ഒഴുകി. ഹ്യൂസിന്‍െറ സഹതാരങ്ങളും കോച്ചുമാരും മുന്‍താരങ്ങളും ക്രിക്കറ്റ് ആസ്ട്രേലിയ അധികൃതരും ആശുപത്രിയിലത്തെി. കഴിഞ്ഞ രണ്ടു ദിവസമായി ക്രിക്കറ്റ് ടീമംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് അറിയാനായി ആരാധകരും ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്നു. ഫില്‍ ഹ്യൂസിന്‍റ അടുത്ത സുഹൃത്തായ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് അപകടം നടന്ന ദിവസം തന്നെ അദ്ദേഹത്തെ ആശുപത്രിയിലത്തെി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിക്കു ചുറ്റും വിദേശ മാധ്യമപ്പട തന്നെ ലൈവ് റിപ്പോര്‍ട്ടിങുമായും രംഗത്തുണ്ട്.

അപകടം നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന് ഫില്‍ ഹ്യൂസിന്‍െറ അമ്മ വിര്‍ജീനയും സഹോദരി മെഗയും ഗ്യാലറിയില്‍ സാക്ഷിയായിരുന്നു. തങ്ങളുടെ പ്രിയ ഹ്യൂസിന് സംഭവിച്ച അപകടം വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണിവര്‍. പിതാവ് ഗ്രെഗിനെയും സഹോദരന്‍ ജെസണയും ആശുപത്രിയില്‍ ക്രിക്കറ്റ് ആസ്ട്രേലിയ അധികൃതര്‍ ആശ്വസിപ്പിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ക്രിക്കറ്റ്  ലോകത്തെ പ്രിയ സുഹൃത്തുക്കളും ഹ്യൂസിന് അന്ത്യാഞ്ജലി നേര്‍ന്നു. ആസ്ട്രേലിയന്‍  പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഈ ദാരുണാന്ത്യത്തിന്‍െറ നടുക്കത്തിലാണ്. അതിനിടെ ഹ്യൂസിനെതിരെ പന്തെറിഞ ന്യൂസൗത് വെയ്ല്‍സിന്‍െറ സീന്‍ അബോട്ടിനെ മാനസികമായി ഒറ്റപ്പെടുത്തരുതെന്നും ക്രിക്കറ്റ് പ്രേമികള്‍ ആവശ്യപ്പെടുന്നുണ്ട്.

കോഴിക്കോടിന്‍െറ മൂന്നാമത്തെ മാസ്റ്റര്‍പ്ളാന്‍ ജൂണില്‍ സമര്‍പ്പിക്കും

Posted: 26 Nov 2014 10:39 PM PST

കോഴിക്കോട്: നഗരത്തിന്‍െറ പുതിയ മാസ്റ്റര്‍ പ്ളാന്‍ അടുത്ത കൊല്ലം ജൂണോടെ സര്‍ക്കാറിന് സമര്‍പ്പിക്കും. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ നടന്ന മാസ്റ്റര്‍പ്ളാന്‍ കരടിലുള്ള ചര്‍ച്ചയിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം അറിയിച്ചത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കരട് മാസ്റ്റര്‍പ്ളാന്‍ സീഡികള്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കും. ഒരാഴ്ചക്കകം പ്ളാനിനെപ്പറ്റി പഠിച്ച് ഭേദഗതികളും നിര്‍ദേശങ്ങളും ചേര്‍ത്ത് സമര്‍പ്പിക്കണം.
ജനപ്രതിനിധികളുടെ നിര്‍ദേശങ്ങളും ഭേദഗതികളും പരിശോധിച്ച ശേഷമേ കരട് മാസ്റ്റര്‍പ്ളാന്‍ (ജോയന്‍റ് ടൗണ്‍ പ്ളാനര്‍) അംഗീകരിക്കുകയുള്ളൂ. മാസ്റ്റര്‍ പ്ളാനില്‍ നിലവിലുള്ള റോഡുകള്‍ക്ക് കാര്യമായ വ്യതിയാനമില്ല. റോഡുകള്‍ 24, 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും.
ബേപ്പൂര്‍-പന്തീരങ്കാവ്, ഫ്രാന്‍സിസ് റോഡ്-മേത്തോട്ടുതാഴം, കടലുണ്ടി-രാമനാട്ടുകര, കുറ്റ്യാടി, എന്‍ എച്ച് ബൈപ്പാസ്, മാവൂര്‍ റോഡ്, കോസ്റ്റല്‍ റോഡ്, പൂളാടികുന്ന്-എലത്തൂര്‍, കോവൂര്‍-പാലാഴി, ഫറോക്ക്-ചാലിയം, പുതിയങ്ങാടി-കക്കോടി തുടങ്ങിയ റോഡുകള്‍ വികസിപ്പിക്കും. മൊബിലിറ്റി ഹബ്, ജലഗതാഗതം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളുമായി ബന്ധിപ്പിക്കുന്ന പാതകള്‍, ബസുകള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ള റോഡുകള്‍, ഗ്രീന്‍ കോറിഡോര്‍, പുതിയസ്റ്റാന്‍ഡ്-റെയില്‍വേ സ്റ്റേഷന്‍-മാനാഞ്ചിറ-കെ.എസ്.ആര്‍.ടി.സി-ബീച്ച് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഫുട്പാത്തുകള്‍, ഹെറിറ്റേജ് വാക്ക്, പന്തീരങ്കാവില്‍ എജുക്കേഷന്‍ കോംപ്ളക്സ്, പാര്‍ക്കിങ് പ്ളാസ തുടങ്ങിയവക്കൊപ്പം നഗരത്തിലെ 131 കാവുകളും 153 കുളങ്ങളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും കരടിലുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ക്രോസ്റോഡുകള്‍ ഫലപ്രദമാക്കുന്നതിനും നടപ്പാതകള്‍ നിര്‍മിക്കുന്നതിനും പാര്‍ക്കിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഐ.ഐ.എം, ഐ.ഐ.എ, ഐ.എം.എ, എന്‍.ഐ.ടി, ലെന്‍സ്ഫെഡ്, ഗ്രേസ്, ചേംബര്‍ ഓഫ് കോമേഴ്സ്, റോട്ടറിക്ളബ്, മുന്‍വര്‍ഷങ്ങളിലെ കൗണ്‍സിലര്‍മാര്‍, വ്യാപാരി-വ്യവസായികള്‍ തുടങ്ങി വിവിധ രംഗങ്ങളിലുമുള്ളവരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് കരട് മാസ്റ്റര്‍ പ്ളാനിന് രൂപം നല്‍കിയത്. കൗണ്‍സില്‍ അംഗങ്ങള്‍ക്കുപുറമെ ഫറോക്ക്, കടലുണ്ടി, ഒളവണ്ണ, രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്‍റുമാരും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
കോഴിക്കോട് നഗരത്തിന് 1967ലാണ് ആദ്യമായി മാസ്റ്റര്‍പ്ളാന്‍ വന്നത്. അത് 1981ല്‍ അവസാനിക്കുന്നതായിരുന്നു. 1981 മുതല്‍ 2001വരെയുള്ള രണ്ടാമത്തെ പ്ളാന്‍ നിലവില്‍വന്നത് 13 വര്‍ഷത്തിനുശേഷം 1994 ലാണ്. മൂന്നാമത്തേത് 2001 മുതല്‍ വരേണ്ടതാണ്. ഇതിനാണ് 2014ലും ചര്‍ച്ച തുടരുന്നത്. ടൗണ്‍പ്ളാനര്‍ ഗിരീഷ് കുമാര്‍ മാസ്റ്റര്‍ പ്ളാനിനെ കുറിച്ച് വിശദീകരിച്ചു. മാസ്റ്റര്‍പ്ളാനില്‍നിന്ന് ചില പ്രദേശങ്ങളെ ഒഴിവാക്കിയെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു.

കോട്ടയം ജില്ലയില്‍ പക്ഷിപ്പനിയില്ലെന്ന് പരിശോധനാ ഫലം

Posted: 26 Nov 2014 09:27 PM PST

Image: 

കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി പടര്‍ന്നതായി സംശയിച്ച മൂന്നിടങ്ങളില്‍ രോഗബാധയില്ളെന്ന് സ്ഥിരീകരണം. വെച്ചൂര്‍, തലയാഴം, ചെങ്ങളം പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ് ആണ്. സാംപിളുകള്‍ പരിശോധിച്ച തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രദേശത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയാല്‍ വിശദമായ പരിശോധന നടത്തുവാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ളെന്നും അധികൃതര്‍ പറഞ്ഞു.

ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസ് അന്തരിച്ചു

Posted: 26 Nov 2014 09:09 PM PST

Image: 

സിഡ്നി: ബാറ്റിങ്ങിനിടെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂസ് അന്തരിച്ചു. ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഡോക്ടര്‍ പീറ്റര്‍ ബ്രൂക്നെര്‍  ആണ് മരണവാര്‍ത്ത അറിയിച്ചത്. തലക്കുള്ളിലെ സമ്മര്‍ദം കുറക്കുന്നതിനായി സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലെ ഐ.സി.യുവില്‍ കൃത്രിമ കോമയിലായിരുന്നു ഇതുവരെ ഹ്യൂസ്. ചൊവ്വാഴ്ച ഉച്ചക്കുശേഷം നടന്ന അപകടത്തെ തുടര്‍ന്ന് ബോധംകെട്ടുവീണ ഹ്യൂസിനെ ആശുപത്രിയില്‍ എത്തിച്ചയുടനെ സ്കാനിങ്ങിനുശേഷം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍  ന്യൂസൗത് വെയ്ല്‍സിന്‍െറ സീന്‍ അബോട്ട് എന്ന ഫാസ്റ്റ് ബൗളറുടെ ബൗണ്‍സര്‍ ഹൂക് ചെയ്യന്‍ ശ്രമിക്കവേ, തല വശത്തേക്ക് തിരിച്ച ഹ്യൂഗ്സിന്‍െറ ഹെല്‍മറ്റിന് താഴെ തലയുടെ ഇടതുവശത്താണ് പന്തു വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഏതാനും നിമിഷംനിന്ന ഹ്യൂഗ്സ് തുടര്‍ന്ന് കുനിയുകയും ബോധംകെട്ട് മുഖമിടിച്ച് നിലത്തുവീഴുകയും ചെയ്തു. ഓടിക്കൂടിയ കളിക്കാരും മെഡിക്കല്‍ സ്റ്റാഫും ചേര്‍ന്ന് ഹ്യൂഗ്സിനെ ഗ്രൗണ്ടിന് പുറത്തത്തെിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വെന്‍റിലേറ്ററിന്‍െറ സഹായത്തില്‍, ആംബുലന്‍സില്‍ അടുത്തുള്ള സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്തതിന് തൊട്ടുപിന്നാലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

അപകടമുണ്ടായ സമയത്ത് ഹ്യൂസ് കളിക്കുകയായിരുന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റിന്‍െറ ബാക്കിയുള്ള മത്സരങ്ങള്‍ ഉപേക്ഷിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചിരുന്നു.ഹ്യൂസിന്‍െറ ടീമായ സൗത് ആസ്ട്രേലിയയും ന്യൂസൗത് വെയ്ല്‍സും തമ്മിലുള്ള മത്സരം അപകടത്തിന് തൊട്ടുപിന്നാലെ ഉപേക്ഷിച്ചിരുന്നു. ക്വീന്‍സ്ലന്‍ഡും ടാസ്മാനിയയും തമ്മിലുള്ള മത്സരവും വിക്ടോറിയയും വെസ്റ്റ് ആസ്ട്രേലിയയും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചു.

സൗത് ആസ്ട്രേലിയക്കായി കളിച്ച ഹ്യൂഗ്സ് 63 റണ്‍സ് എടുത്തുനില്‍ക്കവെയാണ് അപകടം സംഭവിച്ചത്. ഡിസംബര്‍ നാലിന് തുടങ്ങുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന് പകരം ഹ്യൂഗ്സ് ടീമിലത്തെുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ദുരന്തം. 25 കാരനായ ഹ്യൂഗ്സ് ആസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയിലെ പരോമ സ്റ്റാച്ച്യു കാണാതായി

Posted: 26 Nov 2014 08:47 PM PST

Image: 

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തില്‍ നാഴികക്കല്ലായി നിന്ന സ്തൂപം കാണാതായി. നഗരത്തിലെ ഏറ്റവും വലിയ പൊതു കലാ ശില്‍പമായ പരോമ സ്റ്റാച്ച്യുവാണ് ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായത്. 27 വര്‍ഷം പഴക്കമുള്ള സ്തൂപം തിങ്കളാഴ്ച രാത്രിയാണ് കാണാതായത്. 30 അടി ഉയരമുള്ള ഈ സ്റ്റാച്ച്യു ഈസ്റ്റേന്‍ മെട്രോപൊളിറ്റന്‍ ബൈപാസിലാണ് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച ശില്‍പി ഷാനു ലഹ്രിയാണ് പരോമ സ്തൂപത്തിന്‍്റെ പിതാവ്. 1987ലാണ് സ്തൂപം പണികഴിപ്പിച്ച് സ്ഥാപിച്ചത്.

പഴയ സ്തൂപത്തെ മാറ്റി പകരം അവിടൊരു ഗ്ളോബ് സ്ഥാപിക്കാന്‍ ത്രൃണമുല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായി വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. പരോമ സ്റ്റാച്ച്യു പഴക്കമേറിയതാണെന്നും തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നും നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കിം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സ്തൂപം ഒറ്റ രാത്രി കൊണ്ട് എടുത്തു മാറ്റിയത് സംബന്ധിച്ച് കൊല്‍ക്കത്ത പെട്രോപൊളിറ്റന്‍ ഡെവലപ്പ്മെന്‍്റ് അതോറിറ്റി വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. 30 വര്‍ഷത്തോളം നിലനിര്‍ത്തിയ സ്തൂപം മുന്നറിയിപ്പില്ലാതെ മാറ്റിയത് ശില്‍പിയോടും കുടുംബത്തോടുള്ള അവഹേളനമാണെന്ന് ഷാനു ലഹ്രിയുടെ ഭാര്യ ദമയന്തി ലഹ്രി പ്രതികരിച്ചു.

ബദ്ഗാം വെടിവെപ്പ് 9 സൈനികര്‍ കുറ്റക്കാരെന്ന് കണ്ടെത്തി

Posted: 26 Nov 2014 08:44 PM PST

Image: 

ബദ്ഗാം: കശ്മീരിലെ ബദ്ഗാമില്‍ രണ്ടു കൗമാരക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സൈനികര്‍ കുറ്റക്കാരാണെന്ന്
കണ്ടെത്തി. ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍ യൂണിറ്റിലെ ഒരു ജൂനിയര്‍ ഓഫീസറടക്കം 9 സൈനികരെയാണ് കുറ്റക്കാരാണെന്ന്
കണ്ടെത്തിയത്.

കൗമാരക്കാര്‍ സഞ്ചരിച്ച കാറിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം കശ്മീരില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ കരസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈന്യത്തിന് തെറ്റുപറ്റിയതായും ഖേദിക്കുന്നതായും സൈന്യം നേരത്തേ വ്യക്തമാക്കുകയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നവംബര്‍ മൂന്നിന് തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവെപ്പ് നടന്നത്. ബദ്ഗാമിലെ ചെക്ക്പോസ്റ്റില്‍ നിര്‍ത്താതെ പോയ കാറിലേക്ക് സൈനികര്‍ വെടിവെക്കുകയായിരുന്നു. മാരുതി കാറില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെക്പോസ്റ്റില്‍ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നും അത് തെറ്റായ നിഗമനമായിരുന്നുവെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

 

വിലയിടിവ് സ്വാഭാവികം; ഉല്‍പാദന നിയന്ത്രണം വേണ്ടെന്ന് എണ്ണ രാജ്യങ്ങള്‍

Posted: 26 Nov 2014 08:36 PM PST

Image: 

റിയാദ്: എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി വിയന്നയില്‍ വ്യാഴാഴ്ച ചേരാനിരിക്കെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനാവില്ളെന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങള്‍. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കേണ്ടതില്ളെന്ന നിലപാടിലാണ്. ഇപ്പോള്‍ കാണുന്ന വിലയിടിവ് ‘ഒപെക്’ കാര്യമായെടുക്കേണ്ടതില്ളെന്നും അധികം വൈകാതെ വിലനിലവാരം മെച്ചപ്പെട്ട് സ്ഥിരത കൈവരിക്കുമെന്നും യു.എ.ഇ പെട്രോളിയം മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂഈ പറഞ്ഞു. ഇതാദ്യത്തെ തവണയൊന്നുമല്ല വില കുറയുന്നത്. ഇത് കണ്ട് വെപ്രാളപ്പെടേണ്ട കാര്യമില്ല. ഒടുവില്‍ വിപണി തന്നെ വില തിരിച്ചുകൊണ്ടുവരും - അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ‘ഒപെക്’ മാത്രം ഏറ്റെടുക്കേണ്ട കാര്യമില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതി വിട്ട് എണ്ണയുല്‍പാദനത്തില്‍ ‘ഒപെകി’നു പുറത്തുള്ളവര്‍ ഇടപെട്ട് വിപണി നിയന്ത്രിക്കാന്‍ നോക്കുന്നതിന്‍െറ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും സന്തുലിത നിലപാട് പുലര്‍ത്തിയേ തീരൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിലയിടിവില്‍ അത്യസാധാരണമായി ഒന്നുമില്ളെന്ന് സൗദി പെട്രോളിയം, മിനറല്‍ മന്ത്രി ഡോ. അലി അന്നുഐമിയും വിയന്നയില്‍ പറഞ്ഞു.
ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയില്‍ 30 ശതമാനം വിലയിടിഞ്ഞ സാഹചര്യത്തില്‍ വ്യാഴാഴ്ച ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ചകോടി ഉല്‍പാദന നിയന്ത്രണത്തിന് തീരുമാനമെടുക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ റഷ്യ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദനം നിയന്ത്രിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ഏകീകരിച്ച തീരുമാനമുണ്ടാവാനിടയില്ല. ഉച്ചകോടിയുടെ മുന്നോടിയായി റഷ്യ, വെനിസ്വേല, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ എണ്ണ മന്ത്രിമാരുമായി സൗദി മന്ത്രി ഡോ. അലി അന്നുഐമി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും ഉല്‍പാദനം നിയന്ത്രിക്കുന്നതുമായി യോജിപ്പിലത്തൊനായിട്ടില്ല.

ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 10 മുതല്‍

Posted: 26 Nov 2014 08:31 PM PST

Image: 
Subtitle: 
'ഞാന്‍ സ്റ്റീവ് ലോപസ്' ഏക മലയാള ചിത്രം

ദുബൈ: 11ാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 10ന് തുടങ്ങും. 17 വരെ നീളുന്ന മേളയില്‍ 48 രാജ്യങ്ങളില്‍ നിന്ന് 34 ഭാഷകളിലായി 118 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്‍െറ ജീവിത കഥ പറയുന്ന ‘ദി തിയറി ഓഫ് എവരിതിങ്’ ആണ് ഉദ്ഘാടന ചിത്രം.
റോബ് മാര്‍ഷല്‍ സംവിധാനം ചെയ്ത ‘ഇന്‍റു ദി വുഡ്സ്’ ആണ് സമാപന ചിത്രം. രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപസ്’ മേളയിലെ ഏക മലയാള സാന്നിധ്യമാകും. ബികാസ് രഞ്ജന്‍ മിശ്രയുടെ ‘ഫോര്‍ കളേഴ്സാ’ണ് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു ചിത്രം. മൊത്തം ഏഴ് ചിത്രങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. 55 സിനിമകളുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തിന് മേള വേദിയാകുമെന്ന് ‘ഡിഫ്’ ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് ജുമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റസല്‍ ക്രോവിന്‍െറ ‘ദി വാട്ടര്‍ ഡിവൈനര്‍’, ചൈനീസ് ചിത്രമായ ‘ഡിയറസ്റ്റ്’, റോബര്‍ട്ട് കനോലിയുടെ ‘പേപ്പര്‍ പ്ളെയിന്‍സ്’, ഫ്രാന്‍കോയിസ് ഗിറാര്‍ഡിന്‍െറ ‘ബോയ്കൊയര്‍’, സ്വദേശി സംവിധായകന്‍ വലീദ് അല്‍ ഷെഹിയുടെ ‘ഡോള്‍ഫിന്‍സ്’, അലക്സാണ്ടര്‍ കോഫ്റിയുടെ ‘സാന്താക്ളോസ്’, ആന്‍ഡ്രിയ ഡി സ്റ്റെഫാനോയുടെ ‘എസ്കോബാര്‍ പാരഡൈസ്: ലോസ്റ്റ്’, മുഹമ്മദ് റാശിദ് ബൂഅലിയുടെ ‘ദി സ്ലീപിങ് ട്രീ, ദാവൂദ് അബ്ദുല്‍ സായിദിന്‍െറ ‘ഒൗട്ട് ഓഫ് ഓര്‍ഡിനറി’, ഡാമിയന്‍ ഷിഫ്രോണിന്‍െറ ‘വൈല്‍ഡ് ടെയില്‍സ്’, ആമിര്‍ റംസസിന്‍െറ ‘കൈറോ ടൈം’, മോര്‍ട്ടിന്‍ ടില്‍ഡമിന്‍െറ ‘ദി ഇമിറ്റേഷന്‍ ഗെയിം’ തുടങ്ങിയവയാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.
മേളക്കത്തെുന്ന പ്രമുഖരുടെ കൂട്ടത്തില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാം, അനില്‍ കപൂര്‍, നാന പടേക്കര്‍, പരേഷ് റാവല്‍ എന്നിവരും ഉള്‍പ്പെടും. ഹോളിവുഡ് താരങ്ങളായ എമിലി ബ്ളണ്ട്, കെല്‍സി ഗ്രാമര്‍, പോള്‍ ബട്ടാണി, യില്‍മാസ് ഉര്‍ദുഗാന്‍, ഓള്‍ഗ കുറിലെങ്കോ എന്നിവരും മേളയുടെ ആകര്‍ഷണമാകും. നിരവധി അറബ് താരങ്ങളും മേളയില്‍ പങ്കെടുക്കാനത്തെും. ഉദ്ഘാടന ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് പ്രമുഖ ഈജിപ്ഷ്യന്‍ നടന്‍ നൂറുല്‍ ശരീഫിന് സമ്മാനിക്കും.
50 വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 100ഓളം ചിത്രങ്ങളിലാണ് ഇദ്ദേഹം വേഷമിട്ടത്. ഗോള്‍ഡന്‍ ഗ്ളോബ് ജേതാവും ഐ.ഡബ്ള്യു.സി ബ്രാന്‍ഡ് അംബാസഡറുമായ എമിലി ബ്ളണ്ട് ഐ.ഡബ്ള്യു.സി ഫിലിംമേക്കര്‍ അവാര്‍ഡ് ജൂറിയെ നയിക്കും. ഒരുലക്ഷം യു.എ.സ് ഡോളറാണ് ഐ.ഡബ്ള്യു.സി ഫിലിംമേക്കര്‍ അവാര്‍ഡ് ജേതാവിന് ലഭിക്കുക. മുഹ്ര്‍ ഫീച്ചര്‍ വിഭാഗം ജൂറി അധ്യക്ഷന്‍ പ്രമുഖ സംവിധായകന്‍ ലീ ഡാനിയല്‍സാണ്. ഡച്ച് സംവിധായകന്‍ ലിയോണാര്‍ഡ് റെറ്റല്‍ ഹെംറിച്ച്, അള്‍ജീരിയന്‍ സംവിധായകന്‍ മാലിക് ബിന്‍ ഇസ്മായില്‍, നടി വിര്‍ജീനിയ മാഡ്സണ്‍, ലബനീസ് സംവിധായികയും നടിയുമായ നദീന്‍ ലബാക്കി എന്നിവരാണ് അംഗങ്ങള്‍. മുഹ്ര്‍ ലഘുചിത്ര- ഇമാറാത്തി മത്സര വിഭാഗം ജൂറിയെ ഈജിപ്ഷ്യന്‍ സംവിധായകന്‍ മുഹമ്മദ് ഖാന്‍ നയിക്കും. ഫലസ്തീന്‍ സംവിധായകന്‍ ചെറിയന്‍ ഡാബിസ്, സ്വദേശി തിരക്കഥാകൃത്ത് മുഹമ്മദ് ഹസന്‍ അഹ്മദ് എന്നിവരാണ് അംഗങ്ങള്‍.
മദീനത്ത് ജുമൈറയിലെ മദീനത്ത് അരീനയിലായിരിക്കും റെഡ് കാര്‍പറ്റ് ഗാലയും പ്രധാന പ്രദര്‍ശനങ്ങളും. മദീന തിയറ്റര്‍, സൂക് മദീനത്ത് ജുമൈറ, വോക്സ് സിനിമാസ്, മാള്‍ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിലും പ്രദര്‍ശനങ്ങളുണ്ടാകും. പൊതുജനങ്ങള്‍ക്കായുള്ള സൗജന്യ പ്രദര്‍ശനം ജുമൈറ ബീച്ച് റെസിഡന്‍സിക്ക് എതിര്‍വശത്തെ ’ദി ബീച്ചി’ലാണ്.
ടിക്കറ്റുകള്‍ നവംബര്‍ 28 മുതല്‍ www.dubaifilmfest.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും. ദുബൈ ഫിലിം മാര്‍ക്കറ്റ് മാനേജര്‍ സാമിര്‍ അല്‍ മര്‍സൂഖി, ഡിഫ് ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മസൂദ് അംറല്ല അല്‍ അലി, മാനേജിങ് ഡയറക്ടര്‍ ശിവാനി പാണ്ഡ്യ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബഹ്റൈനിലെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍െറ ശക്തമായ വിജയം

Posted: 26 Nov 2014 08:19 PM PST

Image: 

മനാമ: ബഹ്റൈനിലെ തെരഞ്ഞെടുപ്പ് വിജയകരമായത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈത്തില്‍ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ ശക്തമായ ബന്ധവൂം ഇഴയടുപ്പവും ആവശ്യമാണെന്നും മേഖലയുടെ സുരക്ഷക്ക് ഇത് അനിവാര്യമാണെന്നും അദ്ദേഹം തന്‍െറ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
സഹകരണം പുതിയ മേഖലകളിലേക്ക്് വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. യോജിച്ചതും ശക്തവുമായ ശബ്ദമായി ജി.സി.സി ഐക്യം മാറുന്നതിന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ്  അല്‍ജാബിര്‍ അസ്സബാഹിന്‍െറ ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം ശ്ളാഘിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ കീഴില്‍ ബഹ്റൈന്‍ ജി.സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് ശക്തമായ പിന്തുണയും പ്രവര്‍ത്തനങ്ങളുമായി ഒപ്പമുണ്ട്. ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ഒറ്റക്കെട്ടായി നേരിടാനും നമ്മുടെ മുന്‍ഗാമികള്‍ ഒരുക്കിയ ഐക്യത്തിന്‍െറ പാത മുറുകെപ്പിടിക്കാനും സന്നദ്ധമാകണമെന്ന് അദ്ദേഹം ഉണര്‍ത്തി. വളരെ സങ്കീര്‍ണമായ ഒരു ഘട്ടത്തിലുടെയാണ് ലോകം കടന്നു പോകുന്നതെന്നും ഈയൊരു സാഹചര്യത്തില്‍ ശക്തമായ ചുവടുവെപ്പുകളും നിലപാടുകളും ഐക്യവും നിലനിര്‍ത്തി മേഖലയെ ഒരു ശക്തിയാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനി: 10 ദ്രുതകര്‍മസേനാ സംഘങ്ങള്‍ പുറപ്പെട്ടു

Posted: 26 Nov 2014 08:08 PM PST

Image: 

ആലപ്പുഴ: പക്ഷിപ്പനി പിടിപ്പെട്ട താറാവുകളെ കൊന്നൊടുക്കാനായി ദ്രുതകര്‍മസേനയുടെ 10 സംഘങ്ങള്‍ പുറപ്പെട്ടു. മുല്ലക്കലിലെ ജില്ലാ വെറ്റിനറി ആസ്ഥാനത്തു നിന്നാണ് സംഘം വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടത്. രാവിലെ  വെറ്റിനറി ആസ്ഥാനത്ത് എത്തിയ ജില്ലാ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

നെടുമുടി, തലവടി എന്നിവിടങ്ങളിലേക്ക് ഓരോ സംഘത്തെയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലേക്ക് രണ്ട് സംഘത്തെയും അയച്ചു. പുറക്കാട്, ഭഗവതിപ്പാടം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു വീതം സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

രോഗം പടര്‍ന്ന പ്രദേശങ്ങളിലെ താറാവുകളെ കൊന്നൊടുക്കാന്‍ നിയോഗിച്ച ദ്രുതകര്‍മസേനയുടെ എണ്ണം പര്യാപ്തമല്ളെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്കുകള്‍ അടക്കമുള്ള 500 ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച ആലപ്പുഴയില്‍ എത്തിച്ചിരുന്നു. കൂടാതെ 1,500 എണ്ണം കൂടി രാവിലെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് മൃഗസംരക്ഷണ വകുപ്പിന്‍്റെ പത്തു സംഘങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

അതേസമയം, താറാവുകളെ കൊല്ലുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് അന്നാബി

Posted: 26 Nov 2014 07:59 PM PST

Image: 

റിയാദ്: ആരാധകരുടെ ആര്‍പ്പുവിളികളും ജയഭേരികളും ഇളക്കിമറിച്ച കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തെ സ്തബ്ധമാക്കി ഖത്തറിന്‍െറ മറൂണ്‍ പട ഗള്‍ഫ് കപ്പില്‍ മുത്തമിട്ടു. കലാശക്കളിയുടെ വീറും ആവേശവും ആദ്യന്തം മുറ്റിനിന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ സൗദി അറേബ്യയെ സമനിലയില്‍ തളച്ച ഖത്തര്‍ കളിയുടെ അന്ത്യത്തില്‍ നേടിയ ബൂ അലാം ഖൂഖി മനോഹരമായ ഗോളിനാണ് കപ്പ് സ്വന്തമാക്കിയത്.

ഫുട്ബാള്‍ പ്രേമികളായ നാട്ടുകാരോട് പ്രാര്‍ഥനയും പിന്തുണയും ആവശ്യപ്പെട്ട ക്യാപ്റ്റന്‍ യാസിര്‍ ഖഹ്താനിയുടെ കീഴില്‍ ഇറങ്ങിയ പച്ചപ്പടയെ ഖത്തര്‍ കളിയിലുടനീളം വിയര്‍പ്പിച്ചു വിട്ടു. ഗാലറിയുടെ നിറഞ്ഞ പിന്തുണയില്‍ തുടക്കം തൊട്ടേ ആക്രമിച്ചുകളിച്ച സൗദി 16 ാം മിനിറ്റില്‍ ലക്ഷ്യം കണ്ടപ്പോള്‍ മിനിറ്റുകള്‍ക്കകം ഖത്തര്‍ തിരിച്ചടിച്ചു സമനില പിടിച്ചു. പതിനാറാം മിനിറ്റില്‍ സല്‍മാന്‍ ഫറജ് എടുത്ത കോര്‍ണര്‍ കിക്ക് തലയിലേറ്റിയ സുഊദ് കരീരിയാണ് സൗദിയുടെ സ്വപ്നഗോളിന് മനോഹരമായ ഹെഡറിലൂടെ വഴി തുറന്നത്. ഗാലറികള്‍ ഇളകിമറിഞ്ഞ ആവേശത്തിന്‍െറ നുരയടങ്ങും മുമ്പ് 18ാം മിനിറ്റില്‍ ഖത്തര്‍ തിരിച്ചടിച്ചു, ഹെഡറിലൂടെ തന്നെ. ഹസന്‍ ഹൈദോസ് എടുത്ത കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നു വന്ന പന്ത് എതിരാളികളെ വെട്ടിച്ചു മഹ്ദി അലി മികച്ച ഹെഡറിലൂടെ വലയിലിട്ടു.

ഇരുഭാഗത്തും ഗോള്‍ വീണതോടെ വാശിയേറിയ പോരാട്ടമാണ് പിന്നീട് കണ്ടത്. കളി പരുക്കനായപ്പോള്‍ ഇരുഭാഗത്തും പല തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് കാണിക്കേണ്ടി വന്നു. രണ്ടാം പകുതിയില്‍ മികച്ച ഫോമിലേക്കുയര്‍ന്ന ഖത്തറിനെ പിടിച്ചുനിര്‍ത്താന്‍ സൗദി ടീമിന് ഏറെ പാടുപെടേണ്ടി വന്നു. മൈതാനമധ്യത്തില്‍ നിന്ന് ഹസന്‍ ഹൈദോസ് നീട്ടിയടിച്ച പന്തെടുത്ത് മുന്നേറിയ ബൂ അലാം ഖൂഖി പ്രതിരോധനിരയെ ഭേദിച്ച് തകര്‍പ്പനടിയിലൂടെ സൗദി വലയിലാക്കുകയായിരുന്നു. പരാജയഭീതിയില്‍ പിന്നീട് സൗദി ഉണര്‍ന്നു കളിച്ചെങ്കിലും ഫലമുണ്ടായില്ല.

 

ക്ലീവ്‌ലന്‍ഡില്‍ കറുത്ത വര്‍ഗക്കാരനെ വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

Posted: 26 Nov 2014 07:31 PM PST

Image: 

ക്ളീവ് ലന്‍ഡ്: യു.എസിലെ ക്ളീവ് ലന്‍ഡില്‍ കളിത്തോക്കുമായി കൂട്ടുകാര്‍ക്കൊപ്പം പാര്‍ക്കിലെത്തിയ 12 വയസുകാരന്‍ പൊലീസിന്‍െറ വെടിയേറ്റ് മരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. വെടിയേറ്റ് മരിച്ച താമിര്‍ റൈസ് എന്ന കറുത്ത വര്‍ഗക്കാരനായ കുട്ടിയുടെ കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ക്ളീവ്ലാന്‍ഡ് പൊലീസ് സി.സി ടിവി ദൃശ്യങ്ങളും പരാതിക്കാരന്‍റെ ശബ്ദരേഖയും പുറത്തുവിട്ടത്.

പരാതിക്കാരനോട് കുട്ടി കറുത്ത വര്‍ഗക്കാരനാണോ വെളുത്ത വര്‍ഗക്കാരനാണോ എന്ന് പൊലീസുകാരന്‍ ചോദിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമായി കേള്‍ക്കാം. കുട്ടി കറുത്ത വര്‍ഗക്കാരനാണെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറയുന്നുണ്ട്.

കൈയിലുള്ളത് യഥാര്‍ഥ തോക്കാണെന്ന് കരുതി ബാലനു നേരെയാണ് ശനിയാഴ്ച വൈകുന്നേരം പൊലീസ് നിറയൊഴിച്ചത്. നെഞ്ചിനു വെടിയേറ്റ ഉടന്‍ ആശുപത്രിയിലത്തെിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. പാര്‍ക്കിലുള്ളവരെ ബാലന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതായി ഒരാള്‍ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്.

തോക്ക് താഴെയിടാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതിരുന്നതോടെ പൊലീസ് രണ്ടു തവണ വെടിവെക്കുകയായിരുന്നുവെന്നാണ് വിശദീകരണം. അതേസമയം, കുട്ടിയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ഭീഷണിയും പൊലീസിനു നേരെ ഇല്ലായിരുന്നെന്ന് ക്ളീവ് ലന്‍ഡ് ഡെപ്യൂട്ടി പൊലീസ് ചീഫ് എഡ് തോംബ വ്യക്തമാക്കിയിരുന്നു.
 

ബദായൂന്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ

Posted: 26 Nov 2014 06:02 PM PST

Image: 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബദായൂനില്‍ സഹോദരിമാരായ ദലിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സി.ബി.ഐ. അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പിലത്തെിയത്.

ബദായൂനിലെ കത്ര വില്ളേജില്‍ കഴിഞ്ഞ മേയ് 27നായിരുന്നു 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.കൂട്ടമാനഭംഗത്തിനുശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണമുയര്‍ന്നത് വിവാദത്തിനിടയാക്കിയിരുന്നു.

സംസ്ഥാന പൊലീസില്‍നിന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായിട്ടില്ളെന്നും കൊല്ലപ്പെട്ടതല്ളെന്നും കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലെ തന്നെ ഒരാളുമായുള്ള സൗഹൃദം വീട്ടുകാര്‍ എതിര്‍ത്തതിന്‍െറ സമ്മര്‍ദത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രഞ്ജിക്കൊരുങ്ങി സഞ്ജു

Posted: 26 Nov 2014 05:40 PM PST

Image: 
Subtitle: 
കൃഷ്ണഗിരിയില്‍ പരിശീലനം പുരോഗമിക്കുന്നു

മീനങ്ങാടി (വയനാട്): ‘ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഇത്ര മനോഹരമായ ഗ്രൗണ്ട് എവിടെയും കണ്ടിട്ടില്ല. ഇവിടെ കളിക്കുന്നത് ഭാഗ്യമായാണ് ഞങ്ങള്‍ കരുതുന്നത്. ഈ പച്ചപ്പിലേക്ക് വരുന്നതുതന്നെ ഉന്മേഷം പകരുന്നു’ ^പുതു സീസണിലെ പോരാട്ടങ്ങള്‍ക്ക് മുന്നോടിയായ പരിശീലനങ്ങളിലേക്ക് കൃഷ്ണഗിരിയുടെ മടിത്തട്ടില്‍ പാഡണിഞ്ഞിറങ്ങുമ്പോള്‍ കേരളത്തിന്‍െറ അഭിമാനതാരം സഞ്ജു വി. സാംസണിന് മൈതാനഭംഗിയെ പ്രശംസിച്ച് മതിവരുന്നില്ല. വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഏഴിന് ഗോവക്കെതിരായ മത്സരത്തോടെ ഈ സീസണിലെ കേരളത്തിന്‍െറ രഞ്ജി പോരാട്ടങ്ങള്‍ക്ക് പന്തെറിഞ്ഞു തുടങ്ങുകയാണ്.

21 മുതല്‍ ഹൈദരാബാദിനെതിരെയും ഇതേ വേദിയില്‍ മാറ്റുരക്കും. അവസാന വട്ട ഒരുക്കങ്ങള്‍ക്കുള്ള 10 ദിവസത്തെ ക്യാമ്പിന് കോച്ച് സായ്രാജ് ബഹുതുലെയുടെ നേതൃത്വത്തില്‍ ഇവിടെ തുടക്കമായി. ഇളംവെയിലിനിടയിലും തണുപ്പരിച്ചിറങ്ങുന്ന കുന്നിന്‍മുകളിലെ കാപ്പിത്തോട്ടങ്ങള്‍ക്കു നടുവില്‍ ടീം പരിശീലനച്ചൂടിലാണ്. സഞ്ജുവിനൊപ്പം സചിന്‍ ബേബി, രോഹന്‍ പ്രേം, വി.എ. ജഗദീഷ്, റൈഫി വിന്‍സന്‍റ് ഗോമസ് തുടങ്ങിയ പരിചയസമ്പന്നരടങ്ങിയ താരനിര. മൈതാനമധ്യത്തില്‍ നെറ്റ്സിനോടു ചേര്‍ന്ന് ജഗദീഷും സഞ്ജുവുമടക്കമുള്ള ഒരു സംഘം സ്ലിപ് ഫീല്‍ഡിങ് പരിശീലനത്തിന്‍െറ തിരക്കിലാണ്.

പറന്നുവീണ് സഞ്ജു പന്ത് ഉള്ളംകൈയിലൊതുക്കിയപ്പോള്‍ കളിയിലെന്നപോലെ കൂട്ടുകാരുടെ നിറഞ്ഞ കൈയടി. ഇന്ത്യന്‍ താരമെന്ന വിശേഷണവുമായി മലനിരകള്‍ക്കു മുകളിലെ ആദ്യ രഞ്ജി മത്സരത്തില്‍ കളത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണ് സഞ്ജു. ‘കേരളത്തിന് കളിക്കുകയെന്നത് എനിക്ക് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണ്. അതിന് ട്വന്‍റി20, ഏകദിനം, രഞ്ജി എന്ന വ്യത്യാസമൊന്നുമില്ല. ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനായി മികച്ച പരിശീലനം നടത്തുന്നുമുണ്ട്. ഏഴാം തീയതിക്കായി കാത്തിരിക്കുകയാണ് ടീം’ ^സഞ്ജു ‘മാധ്യമ’ത്തോട് പറഞ്ഞു.

ദേവ്ധര്‍ ട്രോഫി മത്സരത്തിനായി സഞ്ജുവും സചിന്‍ ബേബിയും വ്യാഴാഴ്ച ക്യാമ്പില്‍നിന്ന് തിരിക്കും. ഡിസംബര്‍ നാലിന് ഇരുവരും മടങ്ങിയത്തെും. ‘യുവത്വവും പരിചയസമ്പത്തും കലര്‍ന്ന മികച്ച ടീമാണ് കേരളത്തിന്‍േറത്. ബാറ്റിങ്ങിലും ബൗളിങ്ങിലുമടക്കം മികച്ച താരങ്ങളെ അണിനിരത്തുന്ന ടീം ഏറെ സമതുലിതവുമാണ്.  കര്‍ണാടകയില്‍നിന്ന് കൂടുമാറിയ കെ.ബി. പവനും അമിത് വര്‍മയും ചേരുമ്പോള്‍ ബാറ്റിങ്ങില്‍ ആഴമേറെയുണ്ട്. ഇന്ത്യന്‍ ടീമിലത്തെിയശേഷമുള്ള ആദ്യ രഞ്ജി മത്സരത്തിനിറങ്ങുകയാണ് ഞാന്‍. അതുകൊണ്ടുതന്നെ ടീമിന് തുണയാവുന്ന രീതിയില്‍ മികവുറ്റ പ്രകടനംതന്നെയാണ് ഉന്നം. ഇവിടത്തെ പിച്ചില്‍നിന്ന് ബൗളര്‍മാര്‍ക്ക് ദിവസം മുഴുവന്‍ നല്ല പിന്തുണ ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ബാറ്റിങ്ങും ഈ ട്രാക്കില്‍ ദുഷ്കരമാവില്ല. മികച്ച സ്പോര്‍ട്ടിങ് വിക്കറ്റില്‍ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. ഇത്തരം വിക്കറ്റില്‍ കളി സമനിലയിലൊടുങ്ങാതെ റിസല്‍റ്റുണ്ടാക്കാറാണ് പതിവ്’ -സഞ്ജു കൂട്ടിച്ചേര്‍ത്തു. സഞ്ജു ടീമിലുള്ളത് കേരള ടീമിന് ഏറെ കരുത്തു പകരുന്നുവെന്ന് പറഞ്ഞ കോച്ച് സായ്രാജ് ബഹുതുലെ, വരും സീസണില്‍ യുവതാരം മികവു കാട്ടുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും വ്യക്തമാക്കി. വയനാട് ആദ്യമായി വേദിയൊരുക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പരിശീലന സൗകര്യങ്ങളുടെ മേല്‍നോട്ടം വഹിച്ച് സ്റ്റേഡിയത്തിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജന. സെക്രട്ടറി നാസര്‍ മച്ചാന്‍ പറഞ്ഞു.

തദ്ദേശ ഭരണത്തിലെ ‘തിരിമറികള്‍’

Posted: 26 Nov 2014 05:35 PM PST

Image: 

കണ്ണൂരിലെ കേളകമാണ് രംഗം.  പ്രസിഡന്‍റായ പൈലി വാത്തിയാട്ടിനെതിരെ തുടക്കത്തില്‍തന്നെ വൈസ് പ്രസിഡന്‍റ് ലിസി ജോസഫ് വിമര്‍ശം ഉയര്‍ത്തി. കോണ്‍ഗ്രസില്‍ വടംവലി ശക്തമായി. സി.പി.എം പിന്തുണയോടെ അവിശ്വാസം വന്നപ്പോള്‍ കോണ്‍ഗ്രസിന്‍െറ വിപ്പിനും പുല്ലുവില! ലിസി ജോസഫ് പ്രസിഡന്‍റ് സ്ഥാനത്ത് വന്നു. അവരെയും  അവിശ്വാസത്തില്‍ പുറത്താക്കി. മനംമടുത്ത് കോണ്‍ഗ്രസ് വിമതപക്ഷത്തെ സജികുമാര്‍ മണാലി വാര്‍ഡിലെ അംഗത്വം തന്നെ രാജിവെച്ചപ്പോള്‍  നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടൗണ്‍ സിറ്റിങ് സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായി. സി.പി.എമ്മിന്‍െറ സതീശന്‍  വിജയിച്ചു. ഒക്ടോബര്‍ 20ന് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നു. സി.പി.എം സഹായത്തോടെ കോണ്‍ഗ്രസ് വിമത മേരി ഉലഹന്നാന്‍ പ്രസിഡന്‍റായി. ഇതോടെ രംഗം ശാന്തമായെന്ന് ആരും കരുതരുത്.  അധികാരത്തിനുള്ള രാഷ്ട്രീയ വടംവലി ഇനിയും കേളകത്ത് തുടരും.

വിചിത്രമായ പരീക്ഷണമാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കണ്ണാടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടന്നത്. സി.പി.എമ്മിന്‍െറ ഉരുക്കുകോട്ടയാണ് കണ്ണാടി.  സി.പി.എമ്മില്‍നിന്ന് തെറ്റിയവരും കോണ്‍ഗ്രസും ബി.ജെ.പിയും എന്നല്ല, സി.പി.എം ഒഴികെ മറ്റുള്ളവരെല്ലാം ഒരുമിച്ച് ചേര്‍ന്ന് പൗരമുന്നണിയെന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെ 15 വാര്‍ഡില്‍ സി.പി.എമ്മിന് ആറും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റുകള്‍ ലഭിച്ചു. എന്നാല്‍, എല്ലാവരുമായി ചേര്‍ന്ന് സി.പി.എമ്മിനെ ഒതുക്കുക എന്ന തന്ത്രത്തിന് അധികം ആയുസ്സുണ്ടായില്ല. പ്രസിഡന്‍റ് സ്ഥാനം ഇപ്പോഴും കോണ്‍ഗ്രസിന് തന്നെയാണെങ്കിലും പൗരമുന്നണി ഉലഞ്ഞു. 2010നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്തു.

തിരൂരിലെ മംഗലം പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. ലീഗിലെ അഭിപ്രായഭിന്നത മൂലം കഴിഞ്ഞ വര്‍ഷം തീരദേശമേഖലയിലെ മൂന്ന് അംഗങ്ങള്‍ രാജിവെച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവരില്‍ രണ്ടു പേര്‍ ഇടതു പിന്തുണയോടെ വിജയിച്ചു. അതോടെ ഭരണ മാറ്റമുണ്ടാകുമെന്ന പ്രതീതി ഉയര്‍ന്നു. എന്നാല്‍, വിജയിച്ച രണ്ടുപേരും വീണ്ടും ലീഗിലേക്ക് മടങ്ങിയതായാണ് സംസാരം. അതോടെ, ഭരണം സ്വപ്നം കണ്ട സി.പി.എം വെട്ടിലായി.

പാലക്കാട് കപ്പൂര്‍ നല്ല ചിരിക്ക് വക നല്‍കും. 18 വാര്‍ഡുകളുള്ള കപ്പൂരില്‍ 2010ല്‍  11ലും വിജയക്കൊടി പാറിച്ചത് യു.ഡി.എഫ്-അതായത് കോണ്‍ഗ്രസും ലീഗും. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സി.എച്ച്. ഷൗക്കത്തലി എന്ന നേതാവിനെ പ്രസിഡന്‍റാക്കുന്നത് കോണ്‍ഗ്രസുകാര്‍ സ്വപ്നം കണ്ടു. മുസ്ലിം ലീഗ് അത് മരത്തിലും കണ്ടു. തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയെങ്കിലും ഷൗക്കത്തലിക്ക് വാര്‍ഡില്‍ വിജയിക്കാനായില്ല. ലീഗിലെ സി.എം. അലി പ്രസിഡന്‍റായി. പിന്നെ കാണുന്നത് ഷൗക്കത്തലിയെ തോല്‍പിച്ച സി.പി.എം സ്വതന്ത്രന്‍ നാടകീയമായി അംഗത്വം രാജിവെക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പ് നടന്നു. ‘വേണ്ടപ്പെട്ടവരുടെ’ പിന്തുണ ഉറപ്പാക്കിയ ഷൗക്കത്തലി വീണ്ടും സ്ഥാനാര്‍ഥിയായി വിജയിച്ചുകയറി. അതോടെ അലിക്കെതിരെയായി പടയൊരുക്കം. രാജിക്ക് വൈമനസ്യമായപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജികത്ത് നല്‍കി. തുടര്‍ന്ന്, അനുരഞ്ജന ചര്‍ച്ച. ലീഗിന് വഴങ്ങേണ്ടി വന്നു. അലി രാജിവെച്ചു. ഷൗക്കത്ത് പ്രസിഡന്‍റായി. ഇടയില്‍ കളിച്ച സി.പി.എം അടക്കി ചിരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്ന പഞ്ചായത്താണ് കൂത്താട്ടുകുളം. നാലിനെതിരെ ഭരണകക്ഷിക്ക് പത്തംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഇവിടെ പ്രതിപക്ഷം പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിട്ടും അവിശ്വാസം വിജയിച്ചു. വൈസ് പ്രസിഡന്‍റ് റോയി എബ്രഹാമിന് സ്ഥാനമൊഴിയേണ്ടി വന്നു. പകരം കോണ്‍ഗ്രസിലെതന്നെ പി.എം. സ്കറിയ ആണ് ഇവിടെ വൈസ് പ്രസിഡന്‍റ്.

ആലപ്പുഴ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വിചിത്രങ്ങളായ പല സഖ്യങ്ങള്‍ക്കും ആലപ്പുഴ സാക്ഷിയായി. ഒരൊറ്റ വനിതപോലും ജയിക്കാത്ത സാഹചര്യത്തില്‍ സി.പി.എമ്മുകാരിയെ പഞ്ചായത്ത് പ്രസിഡന്‍റാക്കാന്‍ എടത്വയില്‍ യു.ഡി.എഫ് നിര്‍ബന്ധിതമായി. തിരിച്ച് ഇടതു പക്ഷത്തിന്  ഭൂരിപക്ഷമുള്ള ബുധന്നൂരില്‍ കോണ്‍ഗ്രസ് പ്രതിനിധിയായ വനിതാംഗത്തിന് കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഭരണം തുടരുന്നതിന്‍െറ നാണക്കേടിലാണ് സി.പിഎം. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്  ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നടത്തുന്നത് ഏക സി.പി.എം വിമതന്‍െറ കീഴിലാണ്.

വൈക്കത്ത് ചെമ്പ് പഞ്ചായത്തില്‍ ജനങ്ങള്‍ യു.ഡി.എഫിന് ഭൂരിപക്ഷം നല്‍കി. എന്നാല്‍, തമ്മിലടിയില്‍ അവിശ്വാസത്തിലൂടെ ഇടതുപക്ഷം അവസാന ഘട്ടത്തില്‍ ഭരണത്തിലത്തെി. കോണ്‍ഗ്രസ് അംഗമായ സുരേഷ് ബാബുവായിരുന്നു പ്രസിഡന്‍റ്. കോണ്‍ഗ്രസ് വിമതനായി വിജയിച്ച് മുന്നണിക്കൊപ്പമായ ജയപ്രകാശ് പ്രസിഡന്‍റിനെതിരെ നീങ്ങി. രണ്ട് മുന്നണിക്കും ഏഴുവീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ വിമതന്‍െറ ശബ്ദത്തിന് പ്രധാന്യമുണ്ടായി. ഈ അവസരം ഇടതുപക്ഷം ഉപയോഗിച്ച് അവര്‍ അവിശ്വാസം കൊണ്ടുവന്നു. വോട്ടെടുപ്പില്‍നിന്ന് വിമതാംഗവും ഒരു കോണ്‍ഗ്രസ് അംഗവും വിട്ടുനിന്നതോടെ യു.ഡി.എഫിന്‍െറ ഭരണം തെറിച്ചു. കോണ്‍ഗ്രസ് നേതൃത്വം നടപടി എടുത്തെങ്കിലും ചെമ്പിലെ കോണ്‍ഗ്രസിനുള്ളിലെ വിഴുപ്പലക്കല്‍ പഞ്ചായത്തില്‍ അവരുടെ സ്വാധീനത്തെ തളര്‍ത്തി.

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത് എന്നതിന് പ്രത്യക്ഷമായ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചവയെല്ലാം. അധികാര വടംവലികളും ഗ്രൂപ് പോരുകളും തമ്മില്‍ത്തല്ലുകളും മൂലം മിക്ക തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഭരണമേ നടന്നില്ല. ജനസേവനമാകട്ടെ കടങ്കഥയായും മാറി.

വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പിനു ശേഷം പലവട്ടം കസേരകള്‍ ഇളകി. പ്രസിഡന്‍റ് പദവിക്കായി മറുകണ്ടം ചാടി അയോഗ്യത കല്‍പിക്കപ്പെട്ടവര്‍, ഭരണപക്ഷംതന്നെ  അവിശ്വാസ പ്രമേയം കൊണ്ടുവന്ന പഞ്ചായത്തുകള്‍, വന്‍ ഭൂരിപക്ഷമുണ്ടായിട്ടും ആടിനില്‍ക്കുന്ന ഭരണസമിതികള്‍ ഇങ്ങനെയുള്ള ‘ജനാധിപത്യ നാടക’ങ്ങള്‍ അരങ്ങേറിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിരവധി. ഭരണസമിതികള്‍ അവസാനത്തെ ഒരു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്നണിക്കകത്തെ ധാരണ പ്രകാരമുള്ള വീതം വെപ്പും ധാരണ ലംഘിച്ചതിന്‍െറ പേരിലുള്ള പിണക്കങ്ങളും സജീവമായിത്തുടങ്ങി.

മറുകണ്ടം ചാടാനും കുതികാല്‍ വെട്ടാനും നേതാക്കള്‍ പയറ്റിത്തെളിഞ്ഞതാണ് എറണാകുളം അടക്കമുള്ള ജില്ലയിലെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നാലരവര്‍ഷത്തെ ഭരണനേട്ടം. പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലേതുപോലെ കൊലക്കേസില്‍ വൈസ് പ്രസിഡന്‍റ് പ്രതിയാവുകയും ജാമ്യത്തില്‍ പുറത്തിറങ്ങേണ്ടി വരുകയും ചെയ്തതു മൂലം യു.ഡി.എഫിനു മുഖം നഷ്ടപ്പെട്ടതുപോലുള്ള അനുഭവങ്ങള്‍ പലജില്ലകളിലും അരങ്ങേറി.

ലീഗ്^ഐ.എന്‍.എല്‍ ‘ഭായി, ഭായി’
ഇരിക്കൂര്‍ പഞ്ചായത്തിലത്തെുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയ കൗതുകക്കാഴ്ച കാണാം. അവിടെ ലീഗും ഐ.എന്‍.എല്ലും ‘ഭായി, ഭായി’.  2005ല്‍ ഐ.എന്‍.എല്‍ സഹകരണം അനുഭവിച്ച സി.പി.എം ഇപ്പോള്‍ ഇവിടെ അവരുമായി അകന്നു. അല്ളെങ്കില്‍ ഐ.എന്‍.എല്‍ സി.പി.എമ്മിനെ തള്ളിയെന്നും പറയാം. ലീഗിന് നാലും ഐ.എന്‍.എല്ലിന് മൂന്നും കോണ്‍ഗ്രസിന് രണ്ടും സി.പി.എമ്മിന് നാലും അംഗങ്ങളാണുള്ളത്. ലീഗിന്‍െറ ടി.പി. ഫാത്തിമ പ്രസിഡന്‍റായപ്പോള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് കോണ്‍ഗ്രസും ഐ.എന്‍.എല്ലും സി.പി.എമ്മും മത്സരിച്ചു.  ഐ.എന്‍.എല്ലിന് മൂന്നും മറ്റു രണ്ടുപേര്‍ക്ക് തുല്യവോട്ടുകളുമായപ്പോള്‍ വീണ്ടും നടത്തിയ വോട്ടെടുപ്പില്‍ സി.പി.എമ്മിന്‍െറ സി. രാജീവന്‍  തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍, ഒരു വര്‍ഷവും ഒരുമാസവും പിന്നിട്ടതോടെ യ.ഡി.എഫ്-ഐ.എന്‍.എല്‍ ധാരണയില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസം വന്നു.  ഐ.എന്‍.എല്‍ യു.ഡി.എഫ് നീക്കത്തെ തുണച്ചപ്പോള്‍ രാജീവന്‍ പുറത്തായി. പകരം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍-യു.ഡി.എഫ് ബന്ധം പരസ്യമായി രൂപപ്പെട്ടു. ഐ.എന്‍.എല്ലിന്‍െറ പി. ഹുസൈന്‍ ഹാജി  വൈസ് പ്രസിഡന്‍റായി. ഇരിക്കൂര്‍ മോഡല്‍ സംസ്ഥാനത്തുതന്നെ അപൂര്‍വ സഖ്യമായി ചര്‍ച്ചചെയ്യപ്പെട്ടു.

നാളെ: വിഭാഗീയതകള്‍ തകര്‍ത്ത ജനപുരോഗതി

ഇന്ദുലേഖയെയും ചന്തുമേനോനെയും ഓര്‍മിക്കാന്‍ ജന്മനാടൊരുങ്ങുന്നു

Posted: 26 Nov 2014 05:33 PM PST

Image: 

കണ്ണൂര്‍: മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലെന്ന് ഖ്യാതികേട്ട ‘ഇന്ദുലേഖ’ പിറവിയെടുത്തിട്ട് 125 വര്‍ഷം തികയുന്ന വേളയില്‍ രചയിതാവിനെയും നോവലിനെയും ഓര്‍മിക്കാന്‍ ജന്മനാടൊരുങ്ങുന്നു. വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ പിന്നിട്ടിട്ടും മലയാള സാഹിത്യത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പുണ്ടായ ചന്തവും സ്ഥാനവും ഇളക്കം തട്ടാതെ വര്‍ത്തമാനകാലത്തും നിലനില്‍ക്കുന്നുവെന്നതാണ് ‘ഇന്ദുലേഖ’യുടെ പ്രാധാന്യം. ഇന്ദുലേഖ എന്ന നോവലിലൂടെയാണ് ഒ. ചന്തുമേനോന്‍ ഇന്നും ഏറ്റവുമധികം ഓര്‍മിക്കപ്പെടുന്നത്. പ്രഫഷനല്‍ എഴുത്തുകാരന്‍ അല്ലാതിരുന്നിട്ടുപോലും ഇത്രയും മനോഹരവും സുന്ദരവുമായ നോവല്‍ രചിച്ചതിലൂടെ അദ്ദേഹം മലയാള സാഹിത്യ രംഗത്ത് എക്കാലത്തേക്കും  ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

1886 ജൂണ്‍ 11നാണ് അദ്ദേഹം ഇന്ദുലേഖ നോവല്‍ എഴുതിത്തുടങ്ങിയത്. ആഗസ്റ്റ് 17ന് നോവല്‍ പൂര്‍ത്തിയായി. 1890 ജനുവരി ആദ്യം വില്‍പന തുടങ്ങിയ നോവലിന്‍െറ ഒന്നാം പതിപ്പ് മാര്‍ച്ച് 30നകം മുഴവനായും തീര്‍ന്നു. ‘വീട്ടില്‍ സംസാരിക്കുന്ന ഭാഷയിലാണ് നോവല്‍ എഴുതിയത്. ഈവിധം മലയാളത്തില്‍ ഇംഗ്ളീഷ് മാതിരിയുള്ള യാതൊരു പുസ്തകവും ഉണ്ടായിരുന്നില്ളെന്നും അതാണ് ഇന്ദുലേഖ ഇത്രയും വേഗം തീരാന്‍ കാരണമെന്നും’ ഒ. ചന്തുമേനോന്‍ രണ്ടാം പതിപ്പിന്‍െറ അവതാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1847 ജനുവരി ഒമ്പതിന് തലശ്ശേരി ഒയ്യാരത്തായിരുന്നു ഒ. ചന്തുമേനോന്‍െറ ജനനം. മദ്രാസ് സര്‍വീസിലെ എടപ്പാടി ചന്തുനായരുടെയും ചിറ്റാഴിയത്ത് പാര്‍വതി അമ്മയുടെയും മകനായിരുന്നു. ചന്തുമേനോന് 10 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. സംസ്കൃതവും ഇംഗീ്ളഷും സ്വകാര്യ അധ്യാപകനില്‍ നിന്നാണ് പഠിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം തലശ്ശേരി ബി.ഇ.എം.പിയിലായിരുന്നു. 1864ല്‍ അമ്മയുടെ മരണത്തോടെ വിദ്യാഭ്യാസം നിലച്ചു. പിന്നീട് ബ്രിട്ടീഷുകാരുടെ സിവില്‍ സര്‍വീസ് ഉയര്‍ന്ന റാങ്കോടെ പാസായ ഇദ്ദേഹം മദ്രാസ് പ്രസിഡന്‍സിയിലെ ജസ്റ്റിസ് ടി.ഇ. ഷാര്‍പെയുടെ ജൂനിയര്‍ ക്ളര്‍ക്കായി നിയമനം നേടി. 11 വര്‍ഷം കൊണ്ട് മുന്‍സിഫായും 1892ല്‍  സബ്ജഡ്ജിയായും ഉയര്‍ന്നു. അതിനിടെ ‘മലബാര്‍ ഡിസ്ട്രിക്ട് മാന്വല്‍’ രചിക്കുന്നതിന് കലക്ടര്‍ ലോഗനെ സഹായിച്ചു. ജോലിയിലെ കഴിവും കാര്യപ്രാപ്തിയും മറ്റും പരിഗണിച്ച് റാവു ബഹാദൂര്‍ എന്ന പദവി നല്‍കി മദ്രാസ് യൂനിവേഴ്സിറ്റി ഫെലോയാക്കി.

ഇന്ദുലേഖക്കുശേഷം രണ്ടാമത്തെ നോവലായ ‘ശാരദ’ എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അപ്പോഴേക്കും മരണം ചന്തുമേനോന്‍ എന്ന എഴുത്തുകാരനെ കീഴടക്കിയിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ചിലരാണ് ‘ശാരദ’ നോവല്‍ പൂര്‍ത്തിയാക്കിയത്. മലയാള നോവല്‍ പ്രസ്ഥാനത്തിന് വഴികാട്ടിയായ ഇന്ദുലേഖയെയും കര്‍ത്താവിനെയും ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിനാണ് ഈ മാസം 30ന് തലശ്ശേരിയില്‍ തുടക്കംകുറിക്കുന്നത്. രാവിലെ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാള സാഹിത്യത്തിന്‍െറ ആഴങ്ങള്‍ തേടുന്ന സെമിനാറില്‍ സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.

ദേശീയ കായികമേളയെ കേരളം വരവേല്‍ക്കുമ്പോള്‍

Posted: 26 Nov 2014 05:32 PM PST

Image: 

35ാമത് ദേശീയ ഗെയിംസിന് 2015 ഫെബ്രുവരിയില്‍ കേരളം ആതിഥ്യമരുളുന്നു. കേരളത്തിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന കായിക മുഹൂര്‍ത്തമാണിത്. വാസ്തവത്തില്‍ കേരളത്തിന് സ്വാഭാവികമായി ലഭിച്ച കായികമേളയല്ല ഇത്. കഠിനാധ്വാനത്തിലൂടെ  നേടിയെടുത്തതാണ് 35ാമത് ദേശീയ കായികമേള.

പശ്ചാത്തലം
2000 ആണ്ടോടുകൂടി കായിക കേരളത്തിനു ദിശാബോധം നല്‍കുന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു കേരളം സാക്ഷ്യം വഹിച്ചു. ‘എല്ലാപേര്‍ക്കും ആരോഗ്യം എല്ലാപേര്‍ക്കും സ്പോര്‍ട്സ്’ എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കായിക നയവും, നിയമവും, ആസൂത്രണവും 2006ല്‍ പ്രഖ്യാപിക്കപ്പെട്ടു.
കായികനിയമം സമഗ്രമായി പരിഷ്കരിച്ചു. വിദ്യാഭ്യാസവകുപ്പില്‍നിന്ന് വേര്‍പെടുത്തി സ്വതന്ത്രമായ കായികവകുപ്പ് നിലവില്‍ വന്നു. കായികപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ആരോഗ്യമുള്ള വിദ്യാര്‍ഥിസമൂഹത്തിനു വേണ്ടി സമ്പൂര്‍ണ കായികക്ഷമത പദ്ധതി ആരംഭിച്ചു. സമ്പൂര്‍ണ കായികക്ഷമതാ മിഷന്‍ നിലവില്‍ വന്നു. കായികമേഖലയെ ജനകീയവത്കരിച്ചുകൊണ്ട് ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലം, ഒരു പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം, ഒരു നീന്തല്‍ക്കുളം പദ്ധതി ആരംഭിച്ചു. ഒളിമ്പിക്സ് സ്വര്‍ണം ലക്ഷ്യംവെച്ചുകൊണ്ടുള്ള ‘ഗോ ഫോര്‍ ഗോള്‍ഡ്’എന്ന പദ്ധതി. നീന്തല്‍ രംഗത്തെ നേട്ടങ്ങള്‍ക്കു വേണ്ടി ‘ടേക്ക് എ സ്പ്ളാഷ്’ പദ്ധതി എന്നിവക്ക് രൂപം നല്‍കി. കേരളത്തിന്‍െറ കായിക പിതാവ് കേണല്‍ ഗോദവര്‍മരാജക്കു ശേഷം ചരിത്രത്തിലാദ്യമായിട്ടാണ് കേരള കായികരംഗം ഇത്രയും ഉജ്ജ്വലമായ നേട്ടങ്ങളുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് 35ാമത് ദേശീയ ഗെയിംസിനെ നോക്കിക്കാണുന്നത്.

ദേശീയ ഗെയിംസ് കേരളത്തിലേക്ക്
2007ലെ ഒളിമ്പിക്സ് ദിനാചരണ ചടങ്ങില്‍ ഉയര്‍ന്ന ആവശ്യമാണ് അടുത്ത ദേശീയഗെയിംസ് കേരളത്തില്‍ കൊണ്ടു വരണമെന്നത്. എന്നാല്‍, ഇതിനോടകം 35ാമത് ദേശീയ ഗെയിംസിന്‍െറ വേദിയായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയിലായതു കൊണ്ട് 35ാമത് ദേശീയ ഗെയിംസ് കേരളത്തിനു ലഭിക്കണമെന്ന് നാം നിരന്തരം സമ്മര്‍ദം ചെലുത്തുകയുണ്ടായി. ദേശീയ ഗെയിംസിന്‍െറ ബിഡിങ്ങിനായി അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഒരു കോടി രൂപ കേരള നിയമസഭ സമ്മേളനത്തില്‍തന്നെ പ്രഖ്യാപിച്ചു. കേരളത്തിന്‍െറ ആവശ്യത്തോട്  ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍െറ ആദ്യസമീപനം അത്ര നല്ലതായിരുന്നില്ല. എന്നാല്‍, 2004ലെ ഒന്നാം യു.പി.എ ഗവണ്‍മെന്‍റിനുള്ള ഇടതുപക്ഷത്തിന്‍െറ പിന്തുണ ഇക്കാര്യത്തില്‍ ഏറെ സഹായകമായി. അന്നു കേന്ദ്രത്തില്‍ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന സ്പോര്‍ട്സ് മന്ത്രിമാര്‍ മണി ശങ്കര്‍ അയ്യര്‍, ഡോ. എം.എസ്. ഗില്‍, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ എന്നിവരുടെ നിര്‍ലോഭമായ സഹായങ്ങള്‍ നേടിയെടുക്കാന്‍ സഹായകമായി. അങ്ങനെ 2008 ഒക്ടോബറില്‍ പുണെയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍െറ ജനറല്‍ ബോഡിയോഗം 35ാമത് ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച് പ്രമേയം പാസാക്കി.

ഹോസ്റ്റ് സിറ്റി കരാര്‍
2008 നവംബര്‍ 7ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍, കേരള ഒളിമ്പിക്സ് അസോസിയേഷന്‍ എന്നിവര്‍ ഹോസ്റ്റ് സിറ്റി കരാറില്‍ ഒപ്പു വെച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നാഷനല്‍ഗെയിംസ് സെക്രട്ടേറിയറ്റ് രൂപവത്കരിച്ചുകൊണ്ട് 2008 നവംബര്‍ 10ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. 2009 ഫെബ്രുവരി 10നായിരുന്നു ആദ്യ ഗവേണിങ് ബോഡി യോഗം. അന്നുതന്നെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനു (ഐ.ഒ.സി)മായുള്ള ചര്‍ച്ചകള്‍ നടന്നു. ആദ്യ തീരുമാനം  അനുസരിച്ച് 2010 മേയ് 1 മുതല്‍ 10 വരെയാണ് ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, റാഞ്ചിയില്‍ നടക്കേണ്ട 34ാമത്  ദേശീയ ഗെയിംസ് നക്സല്‍ ഭീഷണിമൂലം മാറ്റിവെച്ച സാഹചര്യത്തില്‍ 35ാം ദേശീയ ഗെയിംസിന്‍െറ  ഉദ്ഘാടന ദിവസം 12.12.12 ആയി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍  (ഐ.ഒ.സി) പ്രഖ്യാപിച്ചു. അതു വീണ്ടും നീണ്ടുപോയി. 2015 ഫെബ്രുവരിയില്‍ ഇത് യാഥാര്‍ഥ്യമാകുന്നു.
സാധാരണ കായികമേളകള്‍ ഒരു പട്ടണത്തിന്‍െറ  പേരിലാണ് അറിയപ്പെടുക. എന്നാല്‍, കേരളത്തിന്‍െറ പ്രത്യേകത പരിഗണിച്ച് ഏഴു നഗരങ്ങളിലായി വികേന്ദ്രീകരിച്ചു. ജനകീയ, ഗ്രീന്‍ ഗെയിംസ് എന്ന പേരില്‍ കേരളം മുഴുവന്‍ അടിസ്ഥാന സൗകര്യവികസനം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. മുഖ്യ വേദിയായി തിരുവനന്തപുരം. ഉപവേദികളായി കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയെ കണ്ട കേരള പ്രതിനിധിസംഘം ദേശീയ ഗെയിംസിനായി 500 കോടി രൂപ ആവശ്യപ്പെട്ടു. കമീഷന്‍െറ പ്രത്യേക യോഗം വിളിക്കണമെന്നും അഭ്യര്‍ഥിച്ചു. ആദ്യം കമീഷന്‍ വഴങ്ങിയില്ല. കാരണം, സ്പോര്‍ട്സ് ഒരു  സംസ്ഥാന വിഷയമാണ്. കേരളത്തിന്‍െറ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് കമീഷന്‍െറ പ്രത്യേക യോഗം ചേര്‍ന്നു ചരിത്രത്തില്‍ ആദ്യമായി കമീഷന്‍ കേരളത്തിലെ ദേശീയ  ഗെയിംസിനായി 110 കോടി രൂപ അനുവദിച്ചു. ഈ തുകകൂടി കണക്കിലെടുത്ത് 500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമൊരുക്കാന്‍ കേരളം തീരുമാനിച്ചു.

അടിസ്ഥാന സൗകര്യവികസനം
പ്രധാന വേദിയായി ആദ്യം കണ്ടത്തെിയ തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയം പര്യാപ്തമല്ല എന്നുകണ്ട് കേരള യൂനിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍നിന്ന് 30 ഏക്കര്‍ സ്ഥലം അനുവദിച്ച് രാജ്യാന്തര നിലവാരമുള്ള ഒരു സ്റ്റേഡിയം നിര്‍മിച്ച് ഗെയിംസിന്‍െറ പ്രധാന വേദിയാക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതു ലഭ്യമാക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയും കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റും സെനറ്റും കാണിച്ച ശുഷ്കാന്തിയെ നന്ദിപൂര്‍വം സ്മരിക്കുന്നു.

അതോടൊപ്പം വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിന്‍െറ 14 ഏക്കര്‍ സ്ഥലവും ഒരു ഷൂട്ടിങ് റെയ്ഞ്ച് ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടു കൊടുത്തു. നിലവിലുള്ള യൂനിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവ നവീകരിച്ച് അന്തര്‍ദേശീയ നിലവാരത്തിലാക്കാനുള്ള പദ്ധതികളും ആരംഭിച്ചു. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ശംഖുമുഖം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ നിശ്ചിതസമയ പരിധിക്കുള്ളില്‍ നവീകരിച്ചു.
കൊല്ലത്ത് തുറമുഖവകുപ്പിന്‍െറ കൈവശമുള്ള നാലേക്കര്‍ സ്ഥലത്ത് എട്ടു കോടി ചെലവിട്ട് ആദ്യത്തെ ഹോക്കി ആസ്ട്രോ ടര്‍ഫ് സ്റ്റേഡിയത്തിന്‍െറ പണി പുരോഗമിച്ചു വരുന്നു.

ആലപ്പുഴയില്‍ വാട്ടര്‍ സ്പോര്‍ട്സ്, കൊച്ചിയില്‍ അഞ്ചുകോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി സ്റ്റേഡിയം നവീകരിക്കല്‍, തൃശൂരില്‍ മൂന്നു കോടി ചെലവഴിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരിക്കല്‍, മൂന്നു കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള തൃശൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം എന്നിവ പുരോഗമിച്ചു വരുന്നു. കോഴിക്കോട് 13 കോടി  ചെലവഴിച്ചുകൊണ്ടുള്ള കോര്‍പറേഷന്‍ സ്റ്റേഡിയം, 9 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള മെഡിക്കല്‍ കോളജ് സ്റ്റേഡിയം, വി.കെ. കൃഷ്ണമേനോന്‍  ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ പൂര്‍ത്തിയാകുന്നു.

കണ്ണൂരില്‍ മുണ്ടയാട് മൃഗസംരക്ഷണ വകുപ്പിന്‍െറ 16 ഏക്കര്‍ സ്ഥലം സ്പോര്‍ട്സ് വകുപ്പിനു കൈമാറി നിര്‍മിച്ച  അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍േറയും സ്പോര്‍ട്സ് കോംപ്ളക്സിന്‍േറയും പണി പൂര്‍ത്തീകരിച്ചു. പ്രധാനവേദിയായ തിരുവനന്തപുരത്ത്ഗെയിംസ് വില്ളേജ് നിര്‍മിക്കാനുള്ള നടപടി പുരോഗമിച്ചു വരുന്നു. കേരളത്തിലെ ഏഴു നഗരങ്ങളെ കായികരംഗത്തെ മികവിന്‍െറ കേന്ദ്രങ്ങളാക്കാനുള്ള അടിസ്ഥാന സൗകര്യവികസനം  നേടാനായത് 35ാമത് ദേശീയ ഗെയിംസിന്‍െറ ഏറ്റവുംവലിയ നേട്ടമായി നമുക്കു കാണാന്‍ സാധിക്കും.

ഏറ്റവും മികച്ച ഗെയിംസിനായി നമുക്കു മുന്നേറാം. 2015ല്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന 35ാമത് കായികമേളയിലൂടെ കേരളം ഉദ്ദേശിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന് ഏറ്റവും മികച്ച ദേശീയ ഗെയിംസായി ഇതിനെ മാറ്റുക. രണ്ട് ഏത് അന്തര്‍ദേശിയ മത്സരവും നടത്താന്‍ കെല്‍പുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക. മൂന്ന് ഈ ഗെയിംസില്‍ കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുക. ഇവ നേടാന്‍ സാധിച്ചാല്‍ കേരളത്തിന് ഏറ്റവും അഭിമാനകരമായ കാര്യമായി ഗെയിംസ് മാറുക മാത്രമല്ല, ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന വിശേഷണത്തോടൊപ്പം ‘സ്പോര്‍ട്സ് ഓണ്‍ കണ്‍ട്രി’ എന്ന വിശേഷണത്തിനും കേരളം അര്‍ഹത നേടും. ആ ചരിത്രദൗത്യം ഏറ്റെടുത്ത് നമുക്കു മുന്നോട്ടുപോകാം.

പക്ഷിപ്പനി: സര്‍ക്കാറും ജനങ്ങളുംസഹകരിച്ച് പ്രവര്‍ത്തിക്കണം

Posted: 26 Nov 2014 05:29 PM PST

Image: 

ഇതിനകം അരലക്ഷത്തോളം താറാവുകളുടെ കൂട്ടമരണത്തിന് കാരണമാക്കിയ പക്ഷിപ്പനി എന്ന പകര്‍ച്ചവ്യാധി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒൗദ്യോഗികമായി സ്ഥിരീകരിച്ചത് കേരളത്തെ മൊത്തത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ജനം അത്യന്തം പരിഭ്രാന്തിയിലാണ്. സംസ്ഥാനത്ത് കണ്ടത്തെിയിരിക്കുന്നത് അതിമാരകമായ ഏവിയേഷന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5എന്‍1) വൈറസാണെന്നും മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ കര്‍ക്കശ  ജാഗ്രത അനിവാര്യമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ മുന്നറിയിപ്പ്, വിഷയത്തിന്‍െറ ഗൗരവം എടുത്തുകാട്ടുന്നു.

കോട്ടയം കുമരകത്ത്  കോഴിയിലും രോഗം കണ്ടത്തെിയത് ഉത്കണ്ഠയേറ്റുന്നു. എട്ടിടങ്ങളിലായി  രണ്ടര ലക്ഷത്തോളം വളര്‍ത്തുപക്ഷികളെ മൂന്നുദിവസത്തിനുള്ളില്‍ കൊന്നുകത്തിച്ചുകളയാനാണത്രെ തീരുമാനം. പ്രതിരോധ നടപടിയുടെ ഭാഗമായി 10 കി.മീറ്റര്‍ ചുറ്റളവിലെ രോഗബാധിത പ്രദേശത്ത് ഇറച്ചി, മുട്ട, കോഴിവളം എന്നിവയുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. ദേശാടനപക്ഷി മുഖാന്തരമായിരിക്കാം പക്ഷിപ്പനി കേരളത്തിലത്തെിയത് എന്ന നിഗമനത്തില്‍ ആ ഗണത്തില്‍പെടുന്ന പക്ഷികളെ നിരീക്ഷിക്കാനും കുമരകം പക്ഷിസങ്കേതം അടച്ചിടാനും തീരുമാനിച്ചിരിക്കുകയാണ്.

അത്യപൂര്‍വമായ ഒരു ഭീഷണിയാണ് പക്ഷിപ്പനി ഉയര്‍ത്തുന്നത്. മുമ്പ് കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് മാരകമായ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും നമ്മുടെ സംസ്ഥാനത്ത് ഇതാദ്യമാണ് ഇത്തരത്തിലൊരു രോഗബാധ. കഴിഞ്ഞ നൂറ്റാണ്ടില്‍ വിവിധരാജ്യങ്ങളിലെ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയ ‘സ്പാനിഷ് ഫ്ളൂ’ എന്ന പകര്‍ച്ചവ്യാധി കോടിക്കണക്കിന് വളര്‍ത്തുപക്ഷികളുടെ അന്തകനായതോടെയാണ് പക്ഷിപ്പനി ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ആഗോളസമൂഹം ബോധവാന്മാരായത്. തുടര്‍ന്നു നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ രോഗം തടയാനുള്ള  മരുന്നുകള്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചെങ്കിലും ഇടക്കിടെ രോഗം മുഖംകാണിച്ചത് കൂടുതല്‍ ജാഗ്രവത്താവാന്‍ ബന്ധപ്പെട്ട രാജ്യങ്ങളെ നിര്‍ബന്ധിതമാക്കി.

എന്നാല്‍, ആലപ്പുഴയുടെ കാര്‍ഷിക^സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ക്കുന്ന  ഈ രോഗത്തെക്കുറിച്ച് ഒരു നിലക്കും നാം ബോധവാന്മാരായിരുന്നില്ല എന്നുവേണം കരുതാന്‍.  ഇത്ര വ്യാപകമായി രോഗം പടര്‍ന്നിട്ടും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് അതുകൊണ്ടാണ്. ആരുടെ പിടിപ്പുകേടു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടുപിടിച്ച് വിവാദം സൃഷ്ടിച്ചിട്ട് ഫലമില്ളെങ്കിലും ഈ അലംഭാവത്തെ നിസ്സാരമായി കാണാനാവില്ല. ഒരു കര്‍ഷകന്‍െറ പതിനായിരത്തിലേറെ താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങിയിട്ടും മൃഗസംരക്ഷണ^കൃഷി വകുപ്പുകള്‍ എന്തുകൊണ്ട് ഉന്നതതലങ്ങളെ അറിയിക്കാനോ കര്‍ഷകരെ ജാഗരൂകരാക്കാനോ ശ്രദ്ധിച്ചില്ല എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല.

രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യമായ മരുന്നുകളും കിറ്റുകളും എത്തിക്കാനും കാലവിളംബം നേരിട്ടതുതന്നെ ശുഷ്കാന്തിയില്ലായ്മ മൂലമാണ്. ചത്ത താറാവുകളെ രോഗം പടരുന്നത് തടയുംവിധം  കുഴിച്ചുമൂടാന്‍ പോലും ആദ്യഘട്ടത്തില്‍ കൂട്ടാക്കിയിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുട്ടനാടിന്‍െറ പ്രത്യേക ഭൂമിശാസ്ത്രവും ജലാശയങ്ങളുടെ ആധിക്യവും രോഗ പകര്‍ച്ച എളുപ്പമാക്കുമെന്നതിനാല്‍ വിദഗ്ധ ഉപദേശം തേടാനും ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ ആരായാനും സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്.  

രോഗം സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, താറാവുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, മേലില്‍  രോഗംവരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുക എന്നിവയാണ് സര്‍ക്കാറിന്‍െറ മുന്നിലുള്ള വെല്ലുവിളികള്‍. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കേണ്ട കാര്യങ്ങളാണിവ. രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളെ കൂട്ടമായി കൊല്ലുന്ന പ്രക്രിയ ആരംഭിച്ചസ്ഥിതിക്ക് അതുയര്‍ത്തുന്ന പാരസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.

രോഗം ഉന്മൂലനം ചെയ്യുന്നതുവരെ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ ഉന്നതതലസംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുകയും ദുരന്തബാധിതര്‍ക്ക് സഹായവും സാന്ത്വനവും എത്തിക്കുകയും വേണം. ജില്ലാ, പ്രദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് നീങ്ങിയാലേ പക്ഷിപ്പനി നിര്‍മാര്‍ജനം എന്ന ലക്ഷ്യം നേടാനാവൂ എന്ന് പ്രത്യേകിച്ചു ഉണര്‍ത്തേണ്ടതില്ലല്ളോ.

ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: പൊന്നായത് പെണ്ണുങ്ങള്‍

Posted: 26 Nov 2014 10:29 AM PST

Image: 
Subtitle: 
ഗായത്രി ശിവകുമാറിന് ദേശീയ റെക്കോഡ് •ചിത്രക്കും അശ്വതിക്കും അപര്‍ണക്കും സ്വര്‍ണം •ആദ്യ ദിനം ഹരിയാനക്ക് പിറകില്‍ കേരളം രണ്ടാം സ്ഥാനത്ത്

വിജയവാഡ: പെണ്‍കരുത്തില്‍ കുതിപ്പ് തുടങ്ങിയ കേരളത്തിന് 30ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ ആദ്യദിനം ദേശീയ റെക്കോഡടക്കം നാലു സ്വര്‍ണം. രണ്ട് ദേശീയ റെക്കോഡുകളുള്‍പ്പെടെ മൂന്ന് മീറ്റ് റെക്കോഡുകള്‍ പിറന്ന വിജയവാഡയിലെ ഇന്ദിര ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കേരളം നാലു സ്വര്‍ണവും മൂന്ന്  വെങ്കലവുമടക്കം 46 പോയന്‍റുമായി പോയന്‍റ് നിലയില്‍ രണ്ടാമതായാണ് ഒന്നാം ദിനത്തില്‍ പോരാട്ടമവസാനിപ്പിച്ചത്. 55 പോയന്‍റുമായി ഹരിയാനയാണ് മുന്നില്‍. മൂന്ന് സ്വര്‍ണം മാത്രമേ നേടിയുള്ളൂവെങ്കിലും മിക്കയിനങ്ങളിലും ആദ്യ ആറ്  സ്ഥാനത്തത്തെിയതാണ് ഹരിയാനയെ പോയന്‍റ് നിലയില്‍ മുന്നിലത്തെിച്ചത്. 35 പോയന്‍റുമായി യു.പി മൂന്നാമതാണ്. അണ്ടര്‍ 14 വിഭാഗം പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ മീറ്റ് റെക്കോഡും ദേശീയ റെക്കോഡും മറികടന്നത് മലയാളിസംഘത്തിന് ഇരട്ടി മധുരമേകി.

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ അശ്വതി ബിനു, ട്രയാത്ത്ലണില്‍ അപര്‍ണ റോയി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പി.യു. ചിത്ര എന്നിവരാണ് കേരളത്തിന്‍െറ മറ്റു സുവര്‍ണജേത്രികള്‍. അണ്ടര്‍ 20 വിഭാഗം 1500 മീറ്ററില്‍ ആതിര ശശിയും അണ്ടര്‍ 16 1500ല്‍ ലേഖ ഉണ്ണിയും വെങ്കലമണിഞ്ഞു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഹരിയാന താരം ട്രാക് തെറ്റി ഓടിയതിനാല്‍ കേരളത്തിന്‍െറ ടിങ്ക്വിള്‍ ടോമിക്ക് വെങ്കലം വീണുകിട്ടി. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 1000 മീറ്ററില്‍ ഹരിയാനയുടെ ബിയാന്ത് സിങ് മീറ്റ് റെക്കോഡും ദേശീയ റെക്കോഡും പിന്നിലാക്കി. അണ്ടര്‍ 18 1500 മീറ്ററില്‍ ഡല്‍ഹിയുടെ രാഹുല്‍ മീറ്റ് റെക്കോഡോടെ ഒന്നാമതത്തെി. ഒന്നാം ദിനം ഉച്ചക്ക് മത്സരങ്ങള്‍ പൂര്‍ത്തിയായശേഷം വൈകീട്ട് ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. മാര്‍ച്ച്പാസ്റ്റില്‍ ശ്രീനിത് മോഹനും വി.വി. ജിഷയും കേരളത്തെ നയിച്ചു. ഇന്ന് 19 ഇനങ്ങളില്‍ ജേതാക്കളെ തീരുമാനിക്കും.

ഗായത്രി റെക്കോഡ്മന്ത്രം

ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ഒന്നാം ദിനം താരമായത് കേരളത്തിന്‍െറ ഗായത്രി ശിവകുമാറായിരുന്നു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ അനായാസം സ്വര്‍ണമുറപ്പിച്ച ഗായത്രി പിന്നീട് റെക്കോഡിലേക്കുള്ള പ്രയാണമായിരുന്നു. 1.61 മീറ്റര്‍ ഉയര്‍ന്നാണ് മീറ്റ് റെക്കോഡും ദേശീയ റെക്കോഡും ഗായത്രി സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ കുറിച്ച 1.55 മീറ്ററിന്‍െറ മീറ്റ് റെക്കോഡും കൊച്ചിയില്‍ മറികടന്ന 1.59 മീറ്ററിന്‍െറ ദേശീയ റെക്കോഡും ഈ മിടുക്കി പഴങ്കഥയാക്കി. 1.62 മീറ്ററിലേക്ക് ഉയരാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. സിന്തറ്റിക് റണ്‍വേ ആയിരുന്നെങ്കില്‍ ഉയരം ഇനിയും മെച്ചപ്പെടുത്താനാകുമായിരുന്നെന്ന് ഗായത്രി പറഞ്ഞു.  എറണാകുളം ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ എട്ടാം ക്ളാസുകാരിയായ ഗായത്രി സി.ബി.എസ്.ഇ  സ്കൂള്‍ മീറ്റുകളിലൂടെയാണ് ശ്രദ്ധേയയായത്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള നവദര്‍ശന്‍ അക്കാദമിയില്‍ മുന്‍ ഹൈജംപ് താരം മനോജ് ടി. തോമസിന്‍െറ കീഴിലാണ് ഗായത്രി പരിശീലിക്കുന്നത്. മുന്‍ ഹൈജംപര്‍ കൂടിയായ ഷീബയുടെയും ബിസിനസുകാരന്‍ ശിവകുമാറിന്‍െറയും മകളാണ്. മാതാപിതാക്കള്‍ ഗായത്രിയുടെ റെക്കോഡ് പ്രകടനം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ലോങ്ജംപിലും ഇനി മത്സരമുണ്ട്. അടുത്ത വര്‍ഷം മുതല്‍ ജനറല്‍ സ്കൂളിലേക്ക് ചേക്കേറി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.

പെണ്‍പട ശരണം

അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ അശ്വതി ബിനുവാണ് കേരളത്തിന് ആദ്യ സ്വര്‍ണമത്തെിച്ചത്. ഒരു മിനിറ്റ് 39.78 സെക്കന്‍ഡിലാണ് തിരുവനന്തപുരം സായ് താരം ലക്ഷ്യത്തിലത്തെിയത്. കോട്ടയം പാലാ കാവനാട്ട് തടത്തില്‍ കെ.എം. ബിനുവിന്‍െറയും രജനിയുടെയും മകളാണ്. തിരുവനന്തപുരം തുണ്ടത്തില്‍ മാധവവിലാസം സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഹൈദരാബാദില്‍ നടന്ന സൗത് സോണ്‍ മീറ്റിലും അശ്വതി സ്വര്‍ണമണിഞ്ഞിരുന്നു. ചേച്ചി അമൃത അണ്ടര്‍ 18 വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ വിജയവാഡയില്‍ ഇറങ്ങുന്നുണ്ട്.
സ്കൂള്‍, ജൂനിയര്‍ മീറ്റുകളിലെ സൂപ്പര്‍സ്റ്റാറായ പി.യു. ചിത്ര അനായാസമാണ് അണ്ടര്‍ 20 1500 മീറ്ററില്‍ ഒന്നാമതായത്. നാലു മിനിറ്റ് 35.45 സെക്കന്‍ഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. കേരളത്തിന്‍െറ ആതിര ശശി നാലു മിനിറ്റ് 41.84 സെക്കന്‍ഡില്‍ മൂന്നാമതത്തെി. ബിഹാറിന്‍െറ സുഗന്ധക്കാണ് ഈയിനത്തില്‍ വെള്ളി. 1500 മീറ്ററില്‍ ചിത്രയുടെ രണ്ടാം സ്വര്‍ണമാണിത്. പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ ഒന്നാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ഥിനിയായ ചിത്രക്കിത് അവസാന ജൂനിയര്‍ മീറ്റാണ്. 3000 മീറ്ററിലും ഇനി മത്സരിക്കാനുണ്ട്.

1591 പോയന്‍റുമായാണ് കോഴിക്കോട് കൂടരഞ്ഞിക്കാരി അപര്‍ണ റോയി ട്രയാത്ത്ലണില്‍ ഓള്‍റൗണ്ട് മികവ് കാട്ടിയത്. 100 മീറ്ററില്‍ 13.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അപര്‍ണ, ലോങ്ജംപില്‍ 4.86 മീറ്റര്‍ താണ്ടി. ട്രയാത്ത്ലണിലെ മൂന്നാം ഇനമായ ഷോട്ട്പുട്ടില്‍ 7.67 മീറ്റര്‍ എറിഞ്ഞതോടെ സ്വര്‍ണമുറപ്പിച്ചു. കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ടോമി ചെറിയാന് കീഴില്‍ പരിശീലിക്കുന്ന അപര്‍ണ സബ്ജൂനിയര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലും അംഗമായിട്ടുണ്ട്. കൂടരഞ്ഞി ഓവേലില്‍ അധ്യാപക ദമ്പതിമാരായ റോയിയുടെയും ടീനയുടെയും മകളായ അപര്‍ണ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എച്ച്.എസ് വിദ്യാര്‍ഥിനിയാണ്.
 

സാര്‍ക് ഉച്ചകോടി സ്തംഭിപ്പിക്കാന്‍ പാക് ശ്രമം; കരാര്‍ ഒപ്പുവെച്ചില്ല

Posted: 26 Nov 2014 10:28 AM PST

Image: 
Subtitle: 
മൂന്ന് സമ്പര്‍ക്ക സന്ധികളെ പാകിസ്താന്‍ എതിര്‍ത്തു ഒരേ വേദിയില്‍, പരസ്പരം മുഖംകൊടുക്കാതെ മോദിയും ശരീഫും

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്‍െറ 18ാമത് ഉച്ചകോടിയില്‍ ഇന്ത്യ നിര്‍ദേശിച്ച മൂന്നു സുപ്രധാന കരാറുകളെ പാകിസ്താന്‍ എതിര്‍ത്തു. ഇതോടെ ഇന്ന് അവസാനിക്കുന്ന ഉച്ചകോടിയില്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാവില്ളെന്ന് ഉറപ്പായി. മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ മോട്ടോര്‍ വാഹനഗതാഗതം സുഗമമാക്കുക, റെയില്‍പാതകള്‍ കൂട്ടിയിണക്കുക, വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കരാറുകളാണ് പാകിസ്താന്‍ എതിര്‍ത്തത്. ഈ കരാറുകളില്‍ ഒപ്പുവെക്കുന്നതിന് സാര്‍ക് സെക്രട്ടേറിയറ്റ് ആവശ്യമായ സമയം നല്‍കിയില്ളെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കരാറുകള്‍ പാക് മന്ത്രിസഭ ചര്‍ച്ച ചെയ്തു വരുന്നതേയുള്ളൂവെന്നും ആഭ്യന്തരനടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ളെന്നും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

ഉച്ചകോടിക്കു മുമ്പ് ഇന്ത്യയാണ് മൂന്നു കരാറുകളും തയാറാക്കിയത്. പാകിസ്താന്‍െറ എതിര്‍പ്പ് ഇന്ത്യയുടെ ഭാഗത്ത് നിരാശയുളവാക്കിയിട്ടുണ്ട്. വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ് ഈ ഉടമ്പടികളെന്നും അപ്പോഴൊന്നും അംഗരാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായിരുന്നില്ളെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. സാര്‍ക്കിലെ അംഗങ്ങളുമായി ഇന്ത്യ സമാനമായ ഉഭയകക്ഷി സന്ധികളില്‍ ഇതിനകംതന്നെ ഏര്‍പ്പെട്ടിട്ടുണ്ട്. നേപ്പാളുമായി ഒപ്പുവെച്ച മോട്ടോര്‍വാഹനക്കരാര്‍ ഇതിന് ഉദാഹരണമാണ്. വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുമെന്നതിനാല്‍ മേഖലാ മോട്ടോര്‍ വാഹന, റെയില്‍വേ കരാറുകളില്‍ എത്രയും പെട്ടെന്ന് ഒപ്പുവെക്കാന്‍ സന്നദ്ധമാണെന്ന് ഉച്ചകോടിയില്‍ ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പ്രഖ്യാപിച്ചിരുന്നു. സമ്പര്‍ക്കസന്ധികള്‍ മേഖലയുടെ സാമ്പത്തിക ഉദ്ഗ്രഥനത്തിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടാനും ഉപകരിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ പറഞ്ഞു.

ഉച്ചകോടിയുടെ വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും പരസ്പരം അവഗണിച്ചത് ശ്രദ്ധിക്കപ്പെട്ടു. മൂന്നു മണിക്കൂര്‍ നീണ്ട സമ്മേളനത്തിനിടെ ഇരുവരും ഹസ്തദാനം ചെയ്യുകയല്ലാതെ പിന്നീട് പരസ്പരം മുഖംകൊടുക്കുകയുണ്ടായില്ല. രണ്ടു സീറ്റുകളുടെ അകലം മാത്രമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്.

സമ്പര്‍ക്ക സന്ധികളെ പാകിസ്താന്‍ തടസ്സപ്പെടുത്തിയതോടെ ഇന്ന് അവസാനിക്കുന്ന ഉച്ചകോടി നിഷ്ഫലമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മൂന്നുവര്‍ഷത്തിനു ശേഷമാണ് സാര്‍ക് സമ്മേളിച്ചത്. സാര്‍ക്കിന്‍െറ മുപ്പതു വര്‍ഷങ്ങള്‍ സാമ്പത്തിക ബന്ധങ്ങളുടെയും വികസനത്തിന്‍െറയും കാര്യത്തില്‍ എട്ട് അംഗരാഷ്ട്രങ്ങള്‍ക്കും കാര്യമായ ഗുണമൊന്നും ചെയ്തിട്ടില്ല.

അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപുകള്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവയടങ്ങിയതാണ് ഈ കൂട്ടായ്മ. 2006ല്‍ സ്വതന്ത്ര വ്യാപാരസന്ധിയില്‍ ഒപ്പുവെച്ചിട്ടും അംഗരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം മേഖലയിലെ മൊത്ത വ്യാപാരത്തിന്‍െറ അഞ്ചു ശതമാനം മാത്രമാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP