സ്വാഗതം
WELCOME

News Update..

Sunday, November 9, 2014

'മാടായി മാടന്‍' Madhyamam News Feeds

'മാടായി മാടന്‍' Madhyamam News Feeds

Link to

'മാടായി മാടന്‍'

Posted: 09 Nov 2014 12:41 AM PST

Image: 

കോണ്‍ഗ്രസുകാര്‍ പണ്ട് ‘മാടായി മാടന്‍’ എന്ന് വിളിപ്പേരു ചാര്‍ത്തിയ എം.വി.ആറിന്‍റെ രാഷ്ട്രീയ പ്രയാണം തുടങ്ങുന്നത് 1970ല്‍ കണ്ണൂരിലെ മാടായിയില്‍ നിന്നാണ്. പിന്നെ പയ്യന്നൂരും തളിപ്പറമ്പും കൂത്തു പറമ്പും അഴീക്കോടും കടന്ന് കഴിക്കൂട്ടം വരെയത്തെി. ഈ ജൈത്രയാത്രയില്‍ എം.വി.ആറിനെ പിടിച്ചുകെട്ടുന്നത് ബദല്‍ രേഖയുടെ പേരില്‍ 1986ല്‍ സി.പി.എം തന്നെയായിരുന്നു.

അതു കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായത് എം.വി രാഘവന്‍റെ മല്‍സരമായിരുന്നു. യു.ഡി.എഫ് മുസ്ലിംലീഗിന് വിട്ടുകൊടുത്ത അഴീക്കോട് മണ്ഡലത്തിലെ മല്‍സരത്തില്‍ എതിരാളിയും പഴയ ശിഷ്യനുമായ ഇ.പി ജയരാജനെ തോല്‍പിച്ച് രാഘവന്‍ ജയിച്ചു കയറി. പക്ഷെ, നിയമസഭയില്‍ സി.പി.എം രാഘവന് പണികൊടുത്തു. നിരന്തരം ഒറ്റപ്പെടുത്തി. ആക്രമിച്ചു. സഭക്കകത്ത് വളഞ്ഞിട്ട് തല്ലുക വരെ ചെയ്തു. അടികൊണ്ട് തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ കിടക്കുമ്പോള്‍ സഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രമേയം നായനാര്‍ അവതരിപ്പിച്ചു.

പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണമായ ബദല്‍രേഖയുടെ ആലോചനയിലെ മുഖ്യ പങ്കുകാരന്‍ നായനാര്‍ ആയിരുന്നുവെന്ന് രാഘവന്‍ പിന്നീട് പറഞ്ഞു. ശ്വാസംമുട്ടല്‍ അനുഭവിച്ച ഈ കാലഘട്ടത്തിനുശേഷം മല്‍സരിച്ച കഴക്കൂട്ടത്ത് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും എം.വി.ആര്‍ മന്ത്രിയായി.

മന്ത്രിയായിരിക്കെ,1994 നവംബര്‍ 25ന് രാഘവന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് വെടിവെപ്പില്‍ കൂത്തു പമ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതോടെ എം.വി.ആര്‍ സി.പി.എമ്മിന്‍റെ ആജന്‍മ ശത്രുവായി.

ഭരണ സ്വാധീനത്തില്‍ രാഘവന്‍ നേടിയെടുത്ത മെഡിക്കല്‍ കോളജും മറ്റ് സഹകരണ സ്ഥാപനങ്ങളും കൈവിട്ടുപോയതോടെ മുന്നണിയില്‍ അദ്ദേഹത്തിന്‍റെ മതിപ്പ് കുറഞ്ഞുവരുന്ന സമയത്തായിരുന്നു വെടിവെപ്പും  കേസും ഇതിനെ തുടര്‍ന്നുള്ള അറസ്റ്റും നടന്നത്. ആറു ദിവസത്തെ റിമാന്‍റ് വാസം എം.വി.ആറിന് അണികളില്‍ മതിപ്പേറ്റി. രാഘവനു മേല്‍ സി.പി.എം നേടാന്‍ ശ്രമിച്ച വിജയം രാഘവന് തുണയാതായി അന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ തന്നെ വിലയിരുത്തല്‍ ഉണ്ടായി.

കൂത്തു പറമ്പ് വെടിവെപ്പിന്‍റെ പേരില്‍ വില്ലനായ രാഘവനോട് നേരിട്ടു പകരം വീട്ടാന്‍ കഴിയാതെ വന്നപ്പോള്‍ പാമ്പുകളെ ചുട്ടു കൊല്ലുന്ന കിരാതമായ പ്രതികാരമാണ് സി.പി.എം ചെയ്തത്. വീടിനു നേരെയും തീവെപ്പുണ്ടായി. അന്ന് എല്ലാം കത്തി നശിച്ചപ്പോള്‍ നശിക്കാതിരുന്ന ഒന്ന് ഇ.എം.സിന്‍റെ പുസ്തകം ആയിരുന്നുവെന്ന് എം.വി.ആര്‍ ഒരിക്കല്‍ വികാര നിര്‍ഭരനായി പറഞ്ഞു.
 

‘പാമ്പുകളുടെ’ വളര്‍ത്തഛന്‍

Posted: 08 Nov 2014 11:40 PM PST

Image: 

കേരള രാഷ്ട്രീയത്തില്‍ ഉള്ളില്‍നിന്ന് ഇടിമുഴക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവായിരുന്നു എം.വി.ആര്‍. ഇന്ന് സി.പി.എം അഭിമുഖീകരിക്കുന്ന അടവുനയം സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ആദ്യം തുടങ്ങിവെച്ചത് എം.വി.ആര്‍ ആണ്. അദ്ദേഹം തൊടുത്തുവിട്ട രാഷ്ട്രീയ ചര്‍ച്ചയെ വീണ്ടും തൊടുന്ന ചരിത്ര സന്ദര്‍ഭത്തിലാണ് എം.വി. ആറിന്‍റെ വിയോഗം സംഭവിക്കുന്നത്.

എന്താണ് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് മുന്നോട്ടുവെക്കാനുള്ള  അടവുനയം എന്ന ചോദ്യത്തിന്‍റെ ബലിയാടാണ് യഥാര്‍ഥത്തില്‍ എം.വി.ആര്‍.

എം.വി.ആറിനെ അന്ന് രഹസ്യമായി പിന്തുണച്ച പലരും പിന്നീട് കാലുമാറി. അതില്‍ പ്രധാനിയായിരുന്ന ഇ.കെ നായനാര്‍ പിന്നീട് കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇന്ന് പി.ബിയില്‍ തന്നെ ആ വിഭാഗീതയുടെ  രണ്ടാം രംഗം പോലെ ചില സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. സി.പി.എം വിഭാഗീയത എന്ന വലിയ പ്രശ്നത്തിന്‍റെ നാള്‍വഴികള്‍ ഉള്ളില്‍ സൂക്ഷിച്ച ഒരാളാണ് എം.വി.ആര്‍.
എം.വി.ആറിനെ പുറത്താക്കാന്‍ മുന്‍കൈയ്യെടുത്തവര്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തേടുകയാണോ എന്ന ചോദ്യവും ഇപ്പോള്‍ പ്രസക്തമാണ്. അതോടൊപ്പം എം.വി.ആറിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന സി.എം.പി എന്ന പ്രസ്ഥാനം എന്നെന്നേക്കുമായി ഇല്ലാതാവാനുള്ള സാധ്യത കൂടി മുന്നിലുയരുന്നു. കാരണം എം.വി.ആര്‍ മാത്രമാണ് ആ ചെറിയ പാര്‍ട്ടിയുടെ ഭരണഘടനയും നേതാവും പ്രചോദന -ശക്തി കേന്ദ്രവുമെല്ലാം.

എം.വി.ആറിനെ മലബാറിലെ കുട്ടികള്‍ ഓര്‍ക്കുന്നത് മറ്റൊരു കാര്യത്തിലാണ്. പാമ്പുകളുടെ വളര്‍ത്തഛന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ തന്നെ വളരെ പ്രധാനപ്പെട്ട സ്നേക്ക് പാര്‍ക്കുകളില്‍ ഒന്നാണ് പറശ്ശിനിക്കടവില്‍ ഉള്ളത്. ഇത് സാധ്യമാക്കിയത് എം.വി.ആര്‍ ആണ്.
പാമ്പുകളുമായി ബന്ധപ്പെട്ട ഒരുപാട് അന്ധവിശ്വാസങ്ങള്‍ ദൂരീകരിക്കാന്‍  ആ സ്ഥാപനം കൊണ്ട് സാധിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ കുട്ടികള്‍ക്കു മുന്നില്‍ എം.വി.ആര്‍ ഒരു രാഷ്ട്രീയ നേതാവു മാത്രമല്ല, അവര്‍ക്ക് പാമ്പുകളെ തൊടാന്‍ അവസരം സൃഷ്ടിച്ചുകൊടുത്ത ഒരാള്‍കൂടിയാണ്.

രാഷ്ട്രീയത്തിലെ പാമ്പുകടിയേറ്റ് എം.വി.ആര്‍ പലപ്പോഴും പുളഞ്ഞിട്ടുണ്ടാവാം. പക്ഷെ, കുട്ടികള്‍ക്ക് അവരെ വിസ്മയത്തിലേക്ക് കൂട്ടികൊണ്ടുപോയ പാമ്പുകളുടെ വളര്‍ത്തഛന്‍ ആയിരുന്നു അദ്ദേഹം.

(എം.വി.ആറുമായി ദീര്‍ഘമായ അഭിമുഖങ്ങള്‍ നടത്തുകയും അദ്ദേഹത്തിന്‍്റെ രാഷ്ട്രീയ വഴികള്‍ അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ലേഖകന്‍)

 

x

അതിര്‍ത്തിയില്‍ പാക് പ്രകോപനം: രണ്ടു മരണം

Posted: 08 Nov 2014 09:37 PM PST

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം വീണ്ടും പാക് പ്രകോപനം. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യന്‍ ജവാനും പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം. ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്സേന
മോര്‍ട്ടാര്‍ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ആക്രമണം രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.

 

നെയ്യാറില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ നീക്കം

Posted: 08 Nov 2014 09:14 PM PST

പാറശ്ശാല: നെയ്യാറിന്‍െറ കടവുകളില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ അണിയറ നീക്കം. ഒരാഴ്ച മുമ്പ് നടന്ന ചെങ്കല്‍ പഞ്ചായത്ത് ഭരണസമിതിയിലാണ് നെയ്യാറിലെ ചില കടവുകളില്‍ മണലൂറ്റിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത്. ചര്‍ച്ചക്കൊടുവില്‍ മണലൂറ്റിന് അനുമതി നല്‍കാന്‍ ഭരണകമ്മിറ്റി തീരുമാനമെടുത്തതായാണ് സൂചന.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാസ് നല്‍കിയിരുന്ന കടവുകളിലാണ് ആദ്യഘട്ടത്തില്‍ നല്‍കുക. കമ്മിറ്റി തീരുമാനം സര്‍ക്കാറിന് സമര്‍പ്പിച്ച് അനുമതി നേടിയെടുക്കാനാണ് തീരുമാനിച്ചത്.
രൂക്ഷമായ മണല്‍ ഖനനത്തിലൂടെ പലയിടത്തും ഗതിമാറി ഒഴുകുന്ന നെയ്യാറില്‍ കടവുകള്‍ കേന്ദ്രീകരിച്ച് പാസ് നല്‍കുന്നതിനുള്ള തീരുമാനം നദിയുടെ നിലനില്‍പിന് തന്നെ ഭീഷണിയാവും. ക്ഷാമം മുതലെടുത്ത് പൊന്നുംവില നേടാനുള്ള മോഹമാണ് രാഷ്ട്രീയനേതൃത്വത്തെ വലയത്തിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മണല്‍ മാഫിയയും ഭരണ പ്രതിപക്ഷത്തെ രാഷ്ട്രീയക്കാരുമാണ് പിന്നിലെന്നും ആരോപണമുണ്ട്.
പാറശ്ശാല, നെയ്യാറ്റിന്‍കര മേഖലയിലെ പഞ്ചായത്ത്, റെവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കീശവീര്‍പ്പിക്കാനായി നടപ്പാക്കുന്ന മണല്‍ വാരലിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

വടക്കുകിഴക്ക് ഒരു മലയാളി ഉദയം

Posted: 08 Nov 2014 09:11 PM PST

Image: 

കൊച്ചി: ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയുമെല്ലാം കൊല്‍ക്കത്തയില്‍ പന്തുതട്ടി ഇന്ത്യ കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു. കേരള പൊലീസില്‍ കളിച്ചുനേടിയതിനേക്കാള്‍ കീര്‍ത്തിയും പെരുമയും ഇവര്‍ കൊല്‍ക്കത്തയിലൂടെ ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഇന്നലെകളില്‍ നേടി. കൊല്‍ക്കത്തക്കാരുടെ ‘കാലോ ഹരിനെ’ മലയാളിയും നെഞ്ചേറ്റി. ഇതൊരു പഴങ്കഥ.

ചരിത്രത്തിന്‍െറ ആവര്‍ത്തനമെന്നപോലെ ഇന്ത്യയുടെ വടക്കുകിഴക്ക് ദേശത്തുനിന്നൊരു മലയാളിപ്പെരുമ ഉദിച്ചുയരുകയാണിപ്പോള്‍. ഗോള്‍വലക്കുമുന്നില്‍ അക്രോബാറ്റിക് സേവുകളും ചാട്ടുളിവേഗത്തിലെ നീക്കവുമായി കണ്ണഞ്ചിപ്പിക്കുന്ന റഹിനേഷ് എന്ന 21കാരനെ കേരള ഫുട്ബാളിന് അത്രമാത്രം പരിചിതനല്ളെങ്കിലും ഈ മലനാടിന്‍െറ ഹീറോയാണവന്‍. അസം, ത്രിപുര, മിസോറം, മണിപ്പൂര്‍ എന്നീ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ ആവേശമായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുടെ ഗോള്‍വലക്കു കീഴെ കോഴിക്കോട് പുതിയങ്ങാടിക്കാരന്‍ ടി.പി. റഹിനേഷ് നെഞ്ചുവിരിച്ച് നിന്നാല്‍ ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന ഈ നാട്ടുകാര്‍ക്ക് ഇരട്ടി ആത്മവിശ്വാസമായി. സ്പെയിനിന്‍െറ 2010 ലോകകപ്പ്, 2008 യൂറോകപ്പ് ചാമ്പ്യന്‍ ടീം അംഗമായ ജോണ്‍ കാപ്ഡെവിയ നയിക്കുന്ന ടീം ഗോള്‍വലക്കു കീഴെ വിശ്വസ്ത കാവല്‍ക്കാരനെ തേടിയപ്പോള്‍ ഗ്രീസിന്‍െറ ലോകകപ്പ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അലക്സാന്ദ്രോസ് സൊര്‍വാസും രണ്ടാമനായി. ആദ്യ രണ്ടു മത്സരങ്ങളില്‍ വല കാത്ത അലക്സിനെ മാറ്റി കോച്ച് റിക്കി ഹെര്‍ബര്‍ട്ട് ഏല്‍പിച്ച ദൗത്യം റഹിനേഷ് ഭംഗിയായി പൂര്‍ത്തിയാക്കി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാത്രി ചെന്നൈയിനെ നേരിട്ടപ്പോഴും റഹിനേഷ് തന്നെ ഗോളി. സീസണില്‍ ടീം കളിച്ച ഏഴില്‍ അഞ്ചിലും വല കാത്തത് റഹിനേഷായിരുന്നു. മുംബൈ സിറ്റി, ഡല്‍ഹി ഡൈനാമോസ് എന്നിവര്‍ക്കെതിരെയിറങ്ങിയപ്പോള്‍ ഒരു തവണപോലും മലയാളി കാത്ത വല കുലുങ്ങിയില്ല. എഫ്.സി ഗോവയും പുണെ സിറ്റിയും ഓരോ തവണയും  ചെന്നൈയിന്‍െറ

എലാനോ രണ്ട് തവണയും വലകുലുക്കിയെങ്കിലും റഹിനേഷിന്‍െറ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു മുന്നില്‍ അവരും നമിച്ചു.  ഗോളെന്നുറപ്പിച്ച 14 ബുള്ളറ്റ് ഷോട്ടുകളില്‍ 12ഉം അസാധാരണ മെയ്വഴക്കത്തിലൂടെയും ടൈമിങ്ങിലൂടെയും റഹിനേഷ് തട്ടിയകറ്റി.

പുതിയങ്ങാടി ടു ഷില്ളോങ്
കോഴിക്കോട് പുതിയങ്ങാടി തുമ്പിരുമ്പ് പറമ്പിലെ മോഹനനാണ് 13കാരനായ മകനിലെ ഫുട്ബാളറെ തിരിച്ചറിഞ്ഞത്. പുതിയങ്ങാടി കടപ്പുറത്തും റെയില്‍വേ സ്റ്റേഷനു സമീപത്തും പന്തുതട്ടിക്കളിച്ച മകനെ അച്ഛന്‍തന്നെ നഗരത്തിലെ യൂത്ത് ഡെവലപ്മെന്‍റ് പ്രോഗ്രാമിലത്തെിച്ചു. ആദ്യവര്‍ഷംതന്നെ അണ്ടര്‍ 13 കോഴിക്കോട് ജില്ലാ ടീം നായകനായി കളിതുടങ്ങി. ആ വര്‍ഷം സംസ്ഥാന ടീമിലും കളിച്ചു. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കോഴിക്കോട് സായിയില്‍ അഞ്ചു വര്‍ഷം ലഭിച്ച പരിശീലനം റഹിനേഷിലെ പ്രഫഷനല്‍ ഫുട്ബാളറെ രൂപപ്പെടുത്തി. 2010-11 സീസണില്‍ ഗോള്‍ഡന്‍ ത്രെഡ്സിലൂടെ ക്ളബ് ഫുട്ബാളിന് തുടക്കംകുറിച്ച് ഐ ലീഗിലെ രണ്ടാം ഡിവിഷനില്‍ അരങ്ങേറ്റംകുറിച്ചു. ഇതോടെ മൂവാറ്റുപുഴ നിര്‍മല കോളജിലെ ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കളിയുടെ പിന്നാലെയായി. ചിരാഗ് യുനൈറ്റഡ് (വിവ കേരള), ഒ.എന്‍.ജി.സി, മുംബൈ ടൈഗേഴ്സ് വഴി ഷില്ളോങ്ങിലെ റാങ്ദജീദ് യുനൈറ്റഡിലത്തെിയതോടെ മലയാളിപുത്രന്‍ മലനാടിന്‍െറ അരുമയായി. കഴിഞ്ഞ സീസണ്‍ ഐ ലീഗില്‍ റാങ്ദജീദിനുവേണ്ടി ഏഴ് മത്സരങ്ങളില്‍ ഐ ലീഗ് ഗോള്‍വല കാത്തു. ഇക്കഴിഞ്ഞ ജൂണില്‍ ഷില്ളോങ് ലജോങ് എഫ്.സി സ്വന്തമാക്കിയതോടെയാണ് ജോണ്‍ എബ്രഹാമിന്‍െറ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് നിരയില്‍ റഹിനേഷത്തെുന്നത്.

സ്വപ്നമോ യാഥാര്‍ഥ്യമോ?
കാപ്ഡെവിയ, മിഗ്വേര്‍ ഗാര്‍സിയ, അലക്സ്, കോകെ, ന്യൂസിലന്‍ഡിന്‍െറ ലോകകപ്പ് ടീം കോച്ചായിരുന്ന റികി ഹെര്‍ബര്‍ട്ട്. ആരാധനയോടെ ടെലിവിഷനില്‍ കണ്ട സൂപ്പര്‍താരങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ പരിശീലനവും കളിയും ഉറക്കവും. താരങ്ങള്‍ മണ്ണിലിറങ്ങിയതുപോലെ. അവരുടെ വിനയവും സ്നേഹവും കരുതലും കാണുമ്പോള്‍ അദ്ഭുതം തോന്നുന്നു. ഈ വിസ്മയത്തില്‍നിന്ന് ഞാന്‍ ഇതുവരെ മോചിതനായിട്ടില്ല -റഹിനേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കാത്തിരിപ്പ് കൊച്ചിയിലെ കളിക്കായി
സ്വന്തം മണ്ണായ കൊച്ചിയില്‍ ബൂട്ടണിയുന്നതും കാത്തിരിക്കുകയാണ് ഈ മലയാളി. റഹിനേഷിന്‍െറ വലയില്‍ പന്തത്തെിക്കാനാകാതെ സചിന്‍െറ താരങ്ങളായ ഇയാന്‍ ഹ്യൂമും പെന്‍ ഒറിജിയും സബീത്തുമെല്ലാം വെള്ളം കുടിക്കുന്നത് കാണാന്‍ അച്ഛന്‍ മോഹനനും അമ്മ രേഖയും ചേച്ചിമാരായ റഹിഷയും രമ്യയുമെല്ലാം ഡിസംബര്‍ നാലിന് കൊച്ചിയിലത്തെും.

നിര്‍മാണം പുരോഗമിക്കുന്നു; തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടം 30ന് കൈമാറും

Posted: 08 Nov 2014 09:11 PM PST

തലശ്ശേരി: തലശ്ശേരി മാക്കൂട്ടത്ത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു. നവംബര്‍ 30നകം നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം കൈമാറാനാണ് കരാറുകാരന്‍െറ തീരുമാനം.
ലോബി, എസ്.ഐക്കുള്ള മുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റൈറ്റര്‍ക്ക് സ്റ്റോര്‍ റൂം ഉള്‍പ്പെടെ മുറി, ലോക്കപ്പ്, റെക്കോര്‍ഡ് റൂം, സാങ്കേതിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയാണ് ഒരുങ്ങുന്നത്.
കെട്ടിടത്തിലെ വൈദ്യുതീകരണം, പെയിന്‍റിങ് എന്നിവ പൂര്‍ത്തിയാകാനുണ്ട്. പുതുതായി മുകളില്‍ ഒരു വിശ്രമമുറി കൂടി തയാറാക്കിയിട്ടുണ്ട്. ഇതിന് മുകളില്‍ ടവര്‍ റൂം സ്ഥാപിക്കും. ചുറ്റുമതിലും പണികഴിപ്പിച്ചു.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. 38 ലക്ഷം രൂപ ചെലവിലാണ് 25 സെന്‍റ് സ്ഥലത്തെ നിര്‍മാണം.
തീരദേശത്ത് അപകടങ്ങളോ അക്രമങ്ങളോ ഉണ്ടാകുമ്പോള്‍ പാഞ്ഞത്തൊനുതകുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങളോടെയാവും സ്റ്റേഷന്‍ തയാറാവുക. 2013 ആഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കുന്ന സമയത്ത് സമീപവാസികള്‍ പ്രശ്നവുമായി രംഗത്തത്തെിയിരുന്നു. തങ്ങള്‍ മീന്‍ ഉണക്കാനുപയോഗിക്കുന്ന ഷെഡുകള്‍ പൊളിക്കാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. എന്നാല്‍, സ്ഥലം റവന്യൂ വകുപ്പില്‍ നിന്ന് സ്റ്റേഷന്‍ നിര്‍മാണത്തിന് വിട്ടുകിട്ടിയതാണെന്ന് രേഖാമൂലം തെളിവ് നല്‍കിയതോടെ എതിര്‍പ്പുകള്‍ അയഞ്ഞു.
സ്റ്റേഷന്‍ നിലവില്‍ വന്നശേഷമാകും ഈ ഷെഡുകള്‍ പൊളിച്ചുമാറ്റുക.

കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസുകളുടെ കൊലവിളി

Posted: 08 Nov 2014 09:09 PM PST

കൊച്ചി: നഗരത്തെ കുരുതിക്കളമാക്കി കൊച്ചിയില്‍ വീണ്ടും സ്വകാര്യബസുകളുടെ കൊലവിളി. ഇടക്കാലത്ത് സ്വകാര്യബസുകളുടെ മത്സരഓട്ടവും അപകടങ്ങളും നഗരത്തില്‍ നിയന്ത്രണവിധേയമായശേഷമാണ് ഇപ്പോള്‍ വീണ്ടും റോഡില്‍ കൊലവിളികളുയരുന്നത്.
അശാസ്ത്രീയ ഗതാഗത സംവിധാനമാണ് നോര്‍ത്തില്‍ ശനിയാഴ്ച യാത്രക്കാരന്‍െറ ജീവനെടുക്കാന്‍ കാരണമായത്. എം.ജി റോഡില്‍നിന്നും മേനകയില്‍നിന്നും വരുന്ന ബസുകള്‍ കച്ചേരിപ്പടിയില്‍നിന്ന് തിരിഞ്ഞാണ് പിന്നീട് പരമാര റോഡുവഴി നോര്‍ത് പാലത്തില്‍ കയറുന്നത്. നോര്‍ത് പാലത്തിലേക്ക് കയറുന്നതിനുമുമ്പ് പരമാര റോഡിലാണ് നോര്‍ത് ബസ് സ്റ്റോപ്പും. ഇവിടെ വരിയായി നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസുകളെ മറികടക്കാനുള്ള ചില ബസുകാരുടെ വെപ്രാളമാണ് അപകടത്തിന് വഴിവെക്കുന്നത്. പല ദിവസവും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടം ഒഴിഞ്ഞുപോകുന്നതും.
എം.ജി റോഡ് ഭാഗത്തുനിന്ന് നോര്‍ത്തിലേക്ക് വരുന്ന കാറുകളുടെയും ബൈക്കുകളുടെയും മുന്നിലേക്കാണ്, നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളെ മറികടന്ന് വീശിയെടുത്ത് പാലത്തിലേക്ക് കയറുന്ന ബസുകള്‍ വന്നുപെടുന്നത്. ബൈക്കുകളും മറ്റും സാഹസികമായി വെട്ടിച്ചാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. ചെറുവാഹനങ്ങളെ ഗൗനിക്കാതെ ഇത്തരം സ്വകാര്യബസുകള്‍ അമിതവേഗത്തില്‍തന്നെ പാലത്തില്‍ ഓടിച്ചുകയറ്റുകയും ചെയ്യും. പാലത്തിലും പല ബസുകളും മരണപ്പാച്ചിലാണ് നടത്തുന്നത്.
മെട്രോ നിര്‍മാണം പുരോഗമിക്കുന്ന കൊച്ചിയിലും പരിസരപ്രദേശങ്ങളിലും കടുത്ത ഗതാഗതക്കുരുക്കില്‍ അമിതവേഗത്തില്‍ ഓടാന്‍ കഴിയാത്ത ബസുകള്‍ ഗതാഗതക്കുരുക്ക് കുറഞ്ഞ ഭാഗങ്ങളിലത്തെുമ്പോള്‍ അമിതവേഗവും ഒവര്‍ടേക്കിങ്ങും പതിവാക്കിയിരിക്കുകയാണ്.
ഏതാനും മാസംമുമ്പ് മെട്രോ നിര്‍മാണം ഇല്ലാത്ത എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ രാജേന്ദ്ര മൈതാനത്തിന് സമീപവും സ്വകാര്യബസുകളുടെ അമിതവേഗം മരണത്തിന് കാരണമായിരുന്നു. ആലുവ മുതല്‍ വൈറ്റിലവരെ സജീവമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലൂടെയാണ് കൊച്ചിയില്‍ ഭൂരിപക്ഷം സ്വകാര്യബസും സര്‍വീസ് നടത്തുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗതക്കുരുക്കില്‍ പെടുന്ന ബസുകള്‍ വീതിയേറിയ റോഡിലത്തെുമ്പോള്‍ അമിതവേഗത്തില്‍ പായുകയാണ് കൊച്ചിയിലെ നിത്യകാഴ്ച. ഇത്തരം ഭാഗങ്ങളില്‍ പലതരത്തിലെ അപകടങ്ങളും പതിവാണ്.
ഇത്തരത്തില്‍ അമിതവേഗത്തില്‍ കടന്നുപോകാന്‍ ശ്രമിച്ച ബസാണ് ശനിയാഴ്ച നോര്‍ത്തില്‍ അപകടമൊരുക്കിയത്. ബസ് ഡ്രൈവറുടെ അനാസ്ഥ കൂടിയായപ്പോള്‍ അപകടം മരണത്തില്‍ കലാശിക്കുകയായിരുന്നു.

ഡല്‍ഹി ബ്ളാസ്റ്റിന് കേരളം

Posted: 08 Nov 2014 09:06 PM PST

Image: 
Subtitle: 
ഹോം ഗ്രൗണ്ടില്‍ വിജയത്തുടര്‍ച്ചതേടി കേരള ബ്ളാസ്റ്റേഴ്സ്; മത്സരം വൈകീട്ട് ഏഴുമുതല്‍

കൊച്ചി: അരലക്ഷംവരുന്ന കാണികള്‍ക്കുമുന്നില്‍ ആദ്യ അങ്കം ജയിച്ച ആത്മവിശ്വാസത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് ഹോം ഗ്രൗണ്ടിലെ രണ്ടാം പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സീക്കോയുടെ എഫ്.സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതിന്‍െറ ആവേശത്തിനൊപ്പം സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിന്‍െറ തിരിച്ചുവരവുവാര്‍ത്തകളും കേരള ബ്ളാസ്റ്റേഴ്സിനെ ഉണര്‍ത്തുന്നു.

എന്നാല്‍, തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായത്തെുന്ന ഡല്‍ഹി ഡൈനാമോസിന് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യവുമല്ല. മാര്‍ക്വീതാരം അലക്സാന്‍ഡ്രോ ഡെല്‍പിയറോയുടെ പിറന്നാളാഘോഷം ഗംഭീരമാക്കാനൊരുങ്ങുന്ന ഡല്‍ഹി രണ്ടും കല്‍പിച്ചാവും തങ്ങളുടെ ആറാം അങ്കത്തില്‍ കൊച്ചിയില്‍ ബൂട്ടണിയുക. ആറുകളികളില്‍ ഒരു ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി ആറ് പോയന്‍േറാടെ ഏഴാംസ്ഥാനത്താണ് ഡല്‍ഹി. അവസാന രണ്ടു മത്സരങ്ങളില്‍ മുംബൈയും (0-1), ഗോവയും (1-2) കീഴടക്കിയതിന്‍െറ ഞെട്ടലില്‍നിന്ന് ഇറ്റാലിയന്‍ ലോകകപ്പ്-യൂറോകപ്പ് ചാമ്പ്യന്‍താരം ഡെല്‍പിയറോയും മാറിയിട്ടില്ല.

ഹാപ്പി ബര്‍ത്ഡേ
ഡെല്‍പിയറോ

1996 യൂറോ, 2006 ലോകകപ്പ് കിരീടങ്ങള്‍ ചൂടിയ നക്ഷത്രക്കണ്ണുള്ള ഫുട്ബാള്‍ രാജകുമാരന്‍ ഡെല്‍പിയറോ ആണ് പ്രഥമ സൂപ്പര്‍ ലീഗിന്‍െറ ശ്രദ്ധേയസാന്നിധ്യം. ഐ.എസ്.എല്ലിനെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വാര്‍ത്തയാക്കുന്നതില്‍ ഡേവിഡ് ജയിംസിനെക്കാളും നിക്കോളാസ് അനല്‍ക്കയെക്കാളും റോബര്‍ട്ടോ പിറസിനേക്കാളും വലിയപങ്ക് ഈ ഇറ്റാലിയന്‍ രാജകുമാരന് തന്നെ. രണ്ടുതവണ ഇറ്റാലിയന്‍ ഫുട്ബാളറായ ഡെല്‍പിയറോക്ക് ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ തിളങ്ങനായിട്ടില്ളെന്നത് വാസ്തവം. ആറുകളികളില്‍ ഒരുഗോളോ, ഗോളിലേക്കൊരു കൈത്താങ്ങോ നല്‍കാന്‍ ഡൈനാമോസിന്‍െറ പടക്കുതിരക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ ഒമ്പതിന് 40ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നല്ളൊരു ജന്മദിന സമ്മാനം കൊച്ചിയില്‍ പിറക്കുമെന്നാണ് ടീമിന്‍െറ പ്രതീക്ഷ. അവസാന മത്സരത്തില്‍ പകരക്കാരന്‍െറ റോളിലായിരുന്ന ഇറ്റാലിയന്‍ സൂപ്പര്‍ താരം പരിചയസമ്പത്തിന്‍െറ പകുതിഫോമിലേക്ക് തിരിച്ചത്തെിയാല്‍ ബ്ളാസ്റ്റേഴ്സ് തവിടുപൊടിയാകും.  വെള്ളിയാഴ്ച രാവിലെ കൊച്ചിയിലത്തെിയ ഡല്‍ഹി ഡൈനാമോസിന് കടുത്ത പരിശീലനത്തിന്‍െറ ദിനങ്ങളായിരുന്നു രണ്ടു ദിവസം. ശനിയാഴ്ച രാവിലെ തൃപ്പൂണിത്തുറ ചോയ്സ് പബ്ളിക് സ്കൂള്‍ ഗ്രൗണ്ടിലത്തെിയ ടീം രണ്ടുമണിക്കൂറിലേറെ കോച്ച് വാന്‍ വെല്‍ഡോവനു കീഴില്‍ പരിശീലിച്ചു. വൈകുന്നേരം കലൂര്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ്ലിറ്റിനു കീഴിലും മുറകള്‍ തേച്ചുമിനുക്കി.ബ്രസീലുകാരനായ ഗുസ്താവോ മാര്‍മെന്‍റിനി, ഡെന്‍മാര്‍ക്കിന്‍െറ മാഡ്സ് ജുന്‍കറുമാണ് സീസണില്‍ ഡെല്‍പിയറോക്കൊപ്പം ഡല്‍ഹി നിരയുടെ ആക്രമണക്കരുത്ത്. പ്രതിരോധത്തില്‍ ഇന്ത്യന്‍ താരങ്ങളായ സൗവിക് ഘോഷ്, പഞ്ചാബുകാരന്‍ അന്‍വര്‍ അലി, ബെല്‍ജിയന്‍ താരം വിം റെയ്മകീന്‍സ് എന്നിവരാണ് നിറഞ്ഞുനില്‍ക്കുന്നത്.

റെഡി ടു ബ്ളാസ്റ്റ്
ഹോം ഗ്രൗണ്ട് നിറഞ്ഞഹൃദയത്തില്‍ സ്വാഗതം ചെയ്തതിന്‍െറ ആവേശത്തിലാണ് കേരള ബ്ളാസ്റ്റേഴ്സ്. എഫ്.സി ഗോവക്കെതിരായ ജയത്തിനുശേഷം ലഭിച്ച ഇടവേളയില്‍ വിശ്രമവും വിനോദവുമായി കഴിഞ്ഞുകൂടിയ കളിക്കാര്‍ വീണ്ടുമൊരു വിജയത്തിനുള്ള മൂഡിലേക്ക് തിരിച്ചത്തെിക്കഴിഞ്ഞു. സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ തിരിച്ചത്തെും. ഒപ്പം, മൈക്കല്‍ ചോപ്രയുടെ പരിക്ക് ഭേദമാകുന്ന വാര്‍ത്തകളുമത്തെുന്നു. ഹ്യൂമിന്‍െറ അഭാവത്തില്‍ ടീമിന്‍െറ ആക്രമണച്ചുമതല ഭംഗിയായി നിറവേറ്റിയ സ്റ്റീഫന്‍ പിയേഴ്സന്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍െറ ബെസ്റ്റ് ലിസ്റ്റില്‍ ഇടമുറപ്പിച്ചു. ഗോവക്കെതിരെ നായകന്‍ പെന്‍ ഒര്‍ജിക്കൊപ്പം പിയേഴ്സണ്‍ ഒട്ടനവധി അവസരങ്ങളാണ് തുറന്നത്. പ്രതിരോധത്തില്‍ ഹെങ്ബര്‍ട്ടും സന്ദേശ് ജിന്‍ഗാനും മിന്നുന്ന ഫോം തുടരുകയും ചെയ്യുന്നു. എങ്കിലും, സുവര്‍ണാവസരങ്ങള്‍ ഗോളാക്കാനുള്ള കഴിവില്ലായ്മയാണ് ബ്ളാസ്റ്റേഴ്സിന് വിനയാകുന്നത്. ടീമിന്‍െറ സബ്സ്റ്റിറ്റ്യൂഷന്‍ ബെഞ്ച് സൂപ്പറാണെന്ന് ഗോവക്കെതിരായ ജയത്തിലൂടെ മിലഗ്രെ ഗോണ്‍സാല്‍വസും ആന്‍ഡ്ര്യൂ ബാരിസിചും വ്യക്തമാക്കി.

12ാമന് നന്ദി
49,500ലേറെ കാണികളാണ് വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തിലത്തെിയത്. കൊല്‍ക്കത്ത സാള്‍ട്ട്ലേക്കിനു പിന്നില്‍ കാണികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒഴുകിയത്തെിയ മഞ്ഞക്കടലിന്‍െറ ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ് താരങ്ങളും. വിജയത്തുടക്കത്തിന് ഡേവിഡ് ജയിംസും കൂട്ടരും നന്ദി ആരാധകരോടും ചൊല്ലുന്നു. ‘ഒഴുകിയത്തെിയ അരലക്ഷത്തോളം കാണികള്‍, അതൊരു അവിശ്വസനീയ കാഴ്ചയായിരുന്നു. ജനക്കൂട്ടത്തിനു മുന്നില്‍ കളിക്കുന്നത് വലിയൊരു ആത്മവിശ്വാസമാണ്. ഫുട്ബാളിനെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍, മികച്ച തുടക്കമായി ടീമിന്‍േറത്’ -ഗോവക്കെതിരായ ജയത്തിലെ ആവേശത്തില്‍ സ്റ്റീഫന്‍ പിയേഴ്സന്‍െറ വാക്കുകള്‍. ഞായറാഴ്ചയിലെ അവധിദിനത്തില്‍ കൂടുതല്‍ ആരാധകര്‍ ഇന്ന് ഒഴുകിയത്തെുമെന്ന പ്രതീക്ഷയിലാണ് മാസ്റ്റര്‍ ബ്ളാസ്റ്ററുടെ ടീം ബൂട്ടുകെട്ടുന്നത്.
 

മോദിയുടെ വാരാണസി ശുചിത്വ പരിപാടി: സുരക്ഷാ വീഴ്ച അന്വേഷിക്കും

Posted: 08 Nov 2014 09:04 PM PST

Image: 

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന ഇന്‍്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ  ഭാഗമായാണ് മോദി വാരാണസിയിലത്തെിയത്.  പ്രധാനമന്ത്രി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലത്തെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ളെന്നാണ് ഐ.ബി റിപ്പോര്‍ട്ട് ചെയ്തത്.

മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാരാണസിയിലെ അസി ഗട്ടില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയത്തെുന്നതിന് മുമ്പ് കാമറകള്‍ പ്രവര്‍ത്തിക്കുന്നേുണ്ടോയെന്ന് പരിശോധിച്ചിരുന്നില്ല. സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രാലയം യു.പി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മോദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അസി ഗട്ടില്‍ നിരവധി സി.സി.ടി.വി കാമറകള്‍ ഘടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ കണ്‍ട്രോള്‍ റൂമിലെ ടി.വിയില്‍  പല കാമറ ദൃശ്യങ്ങളും പതിഞ്ഞിരുന്നില്ളെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.

ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു മോദി അസി ഗട്ടിലത്തെിയത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ എത്തിയത്.

ബിസയര്‍ അക്കൗണ്ട് കണ്ടുകെട്ടല്‍: നിക്ഷേപകര്‍ ആശങ്കയില്‍

Posted: 08 Nov 2014 08:49 PM PST

കുറ്റ്യാടി: ഓഹരി പങ്കാളിത്തത്തോടെ റീട്ടെയില്‍ ശൃംഖല തുടങ്ങാനെന്ന പേരില്‍ ബിസയര്‍ ബിസിനസ് കോര്‍പറേഷന്‍ പിരിച്ച 40 കോടി രൂപ സര്‍ക്കാറിലേക്കു കണ്ടുകെട്ടാനുള്ള തീരുമാനം നിക്ഷേപകരെ ആശങ്കയിലാക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി കാല്‍ലക്ഷം നിക്ഷേപകരുള്ളതില്‍ കുറ്റ്യാടി മേഖലയില്‍ ആയിരത്തോളം പേരുണ്ടത്രെ. സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റും തുടങ്ങാന്‍ 14,250 രൂപ വീതമുള്ള ഷെയറുകളാണ് പിരിച്ചത്. ഇവര്‍ക്ക് ഡിസ്കൗണ്ട് കൂപ്പണും നല്‍കിയിരുന്നു.
ആയിരം രൂപയുടെ ഇടപാടു നടത്തിയാല്‍ 100 രൂപ ഇളവുണ്ടാകുമെന്നാണ് അറിയിച്ചത്. കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്‍െറ വിഹിതം നല്‍കുമെന്നും വിശ്വസിപ്പിച്ചു. ഇതിന് കുറ്റ്യാടി ടൗണിനു സമീപം സ്ഥലം വിലക്കു വാങ്ങിയതായും അറിയിക്കുകയും വടകരയില്‍ ഒരു സ്ഥാപനം ആരംഭിക്കുകയൂം ചെയ്തു. നാലു കൊല്ലം മുമ്പ് മുസ്ലിംലീഗിന്‍െറ പ്രാദേശിക നേതാക്കളടക്കമുള്ളവരാണ് ഷെയറു ചേര്‍ക്കാനും മറ്റും സജീവമായി രംഗത്ത് ഉണ്ടായിരുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു.
ലീഗിന്‍െറ അയല്‍ പ്രദേശങ്ങളിലെ ചില നേതാക്കന്മാരും ഈ നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തുണ്ട്. തങ്ങളുടെ പ്രദേശത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരെയും അവരുടെ ബന്ധുക്കളെയും അംഗമാക്കുന്നതിന് സഹകരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോള്‍ അതിനു മുതിരാതെ താന്‍ ഒരു ഷെയര്‍ എടുക്കുക മാത്രമാണുണ്ടായതെന്നും നേതാക്കളിലൊരാള്‍ പ്രതികരിച്ചു. അന്ന് ഒത്താശ ചെയ്തവര്‍ ഇപ്പോള്‍ ട്രേഡ് യൂനിയന്‍ ഉണ്ടാക്കി നിക്ഷേപകരുടെ ആളാവുകയാണെന്നും ആരോപിച്ചു. പണം നഷ്ടപ്പെട്ടവരെ സംഘടിപ്പിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകര്‍.
അതിനിടെ ബിസയറിന്‍െറ 40 കോടി സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടില്ളെന്ന് ബിസയര്‍ ട്രേഡ് യൂനിയന്‍ (എസ്.ടി.യു) വര്‍ക്കിങ് പ്രസിഡന്‍റ് വി.പി. മൊയ്തു പറഞ്ഞു. താനും കുടുംബത്തിലുള്ള ഏട്ടുപേരും ഇതില്‍ അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

ദ്രുതകര്‍മസേന ആസ്ഥാനം മാറ്റുന്നത് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലേക്ക്

Posted: 08 Nov 2014 08:46 PM PST

മഞ്ചേരി: ബ്രിട്ടീഷുകാരുടെ കാലത്ത് യാഥാര്‍ഥ്യമായ പാണ്ടിക്കാട് കൊളപ്പറമ്പിലെ ദ്രുതകര്‍മസേന ആസ്ഥാനം മാറ്റുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലേക്ക്. സേനയുടെ തലപ്പത്തുള്ള ഏതാനും പേരുടെയും മന്ത്രിയുടെയും താല്‍പര്യമാണ് ഇതിന് പിന്നില്‍. ഏതാനും വര്‍ഷമായി ഇതിനുള്ള ശ്രമം നടന്നുവരുന്നതിനിടെ രണ്ടുമാസം മുമ്പ് താല്‍ക്കാലികമായി കോട്ടക്കലിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങിയിരുന്നു. അന്ന് പാണ്ടിക്കാട് റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യു ഫോഴ്സ് (ആര്‍.ആര്‍.ആര്‍.എഫ്) കമാന്‍ഡന്‍റ് സാലി വഴി ചിലര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു. ആര്യാടന്‍ ചെന്നിത്തലയുമായി ബന്ധപ്പെട്ട് ഇത് മരവിപ്പിക്കാന്‍ നടപടി തുടങ്ങി. കമാന്‍ഡന്‍റിനോട് പ്രപ്പോസല്‍ തയാറാക്കി നല്‍കാന്‍ ആവശ്യപ്പെടുകയും പത്ത് ദിവസത്തിനകം നടപടി മരവിപ്പിക്കാമെന്ന് ചെന്നിത്തല ആര്യാടന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രപ്പോസല്‍ നല്‍കിയെങ്കിലും മറ്റു നടപടികളുണ്ടായില്ല. പിന്നീട് വന്ന ഉത്തരവ് ആലപ്പുഴ ഹരിപ്പാട് വലിയപറമ്പിലേക്ക് മാറ്റാനും അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ തിരുവനന്തപുരം പേരൂര്‍ക്കടയിലെ ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് മാറ്റാനുമായിരുന്നു.
തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിമാരുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാല് ആര്‍.ആര്‍.ആര്‍.എഫ് കേന്ദ്രങ്ങളുടെ ഹെഡ്ഓഫിസാണ് പാണ്ടിക്കാട് കൊളപ്പറമ്പിലേത്. കൂടുതല്‍ പൊലീസുകാരുടെയും സേനയുടെയും ആവശ്യം പെട്ടെന്ന് വരുന്ന ഘട്ടത്തില്‍ ഇവരുടെ സേവനം മുതല്‍ക്കൂട്ടാണ്. സേനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മലബാര്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യാന്‍ താല്‍പര്യക്കുറവാണ്. ഇപ്പോള്‍ തന്നെ 600 അംഗ ആര്‍.ആര്‍.ആര്‍.എഫ് സേനയില്‍ 325 പേരും തിരുവനന്തപുരത്താണ്. സംസ്ഥാന അപകട നിവാരണ സേനയുടെ (എസ്.ഡി.ആര്‍.എഫ് ) സംസ്ഥാന പരിശീലന കേന്ദ്രവും പാണ്ടിക്കാടാണ്. പ്രൈമറി ആരോഗ്യകേന്ദ്രം ക്യാമ്പിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്കും ആശ്വാസമാണ്. 86.6 ഏക്കര്‍ ഭൂമി ഇനി ഏത് പദ്ധതിക്ക് വിനിയോഗിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
ഈ സേനയുടെ പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാറില്‍നിന്ന് 300 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പും സ്റ്റേറ്റ് കമാന്‍ഡന്‍റുമടക്കം ചേര്‍ന്നാണ് ഈ ഫണ്ട് ചെലവഴിക്കേണ്ടത്. ഇതിന്‍െറ കേന്ദ്രം മലബാറാവുന്നതിലും ചിലര്‍ക്ക് താല്‍പര്യക്കുറവുണ്ടത്രെ. ലക്ഷങ്ങള്‍ മുടക്കി പുതിയ ഫാമിലി ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം ഈ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. പൊലീസ്, ഹവില്‍ദാര്‍ എന്നിവര്‍ക്കും എസ്.ഐ, എ.എസ്.ഐ എന്നിവര്‍ക്കും അതിന് മുകളിലുള്ള ഓഫിസര്‍മാര്‍ക്കുമായി മൂന്നുതരം ക്വാര്‍ട്ടേഴ്സുകളാണ് ഇവിടെയുള്ളത്. കേന്ദ്രം ഇവിടെ നിന്ന് മാറ്റുന്നതോടെ ഇതെല്ലാം വെറുതെയാവും.

എം.വി രാഘവന്‍ അന്തരിച്ചു

Posted: 08 Nov 2014 07:40 PM PST

Image: 

കണ്ണൂര്‍: സി.എം.പി നേതാവ് എം.വി രാഘവന്‍ അന്തരിച്ചു. അദ്ദേഹം സ്ഥാപക ചെയര്‍മാന്‍ കൂടിയായ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി പൊതുരംഗത്ത് സജീവമല്ലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ പയ്യമ്പലത്ത് നടക്കും.

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി 1933 മേയ് അഞ്ചിന് ജനനം. പതിനാറാം വയസ്സില്‍ തന്നെ സമ്പൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തകനായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയത്ത് അദ്ദേഹം സി.പി.എമ്മിനൊപ്പം നിന്നു. 15 വര്‍ഷം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 1967 ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.

കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സി.പി.എം സഖ്യം ഉണ്ടാക്കണമെന്ന ബദല്‍രേഖ അവതരിപ്പിച്ചതിനെ തുടര്‍ന്ന് 1985 ല്‍ സി.പി.എമ്മില്‍ നിന്നും എം.വി.ആര്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 1986 ല്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവത്കരിക്കുകയും ചെയ്തു.

യു.ഡി.എഫ് സര്‍ക്കാറില്‍ രണ്ടു തവണ സഹകരണ മന്ത്രിയായിട്ടുണ്ട്. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികന്‍ എന്ന റെക്കോര്‍ഡ് എം.വി.ആറിന്‍െറ പേരിലാണ്.

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു എം.വി. ആര്‍. ഇന്ത്യയിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളേജിന്‍െറ സ്ഥാപക ചെയര്‍മാനായിരുന്നു. 1993 ല്‍ കെ. കരുണാകരന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കെ എം.വി. രാഘവന്‍റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി സഹകരണ സംഘം രൂപീകരിക്കുകയും, 1994 ല്‍ ആശുപത്രി തുടങ്ങുകയുമായിരുന്നു. പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രമുള്‍പ്പെടെ അഞ്ചോളം സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്നു.

സി.വി. ജാനകിയാണ് ഭാര്യ. മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍, എം.വി ഗിരിജ, എം.വി ഗിരീഷ് കുമാര്‍, എം.വി. രാജേഷ്, എന്നിവര്‍ മക്കളാണ്. റിട്ട.പ്രൊഫ. ഇ.കുഞ്ഞിരാമന്‍ മരുമകനാണ്.

 

‘എം.വി.ആര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ധീരോദാത്തമായ ഏട്’

Posted: 08 Nov 2014 07:38 PM PST

Image: 

കോഴിക്കോട്: സി.എം.പി നേതാവ് എം.വി.ആറിന്‍റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഒരു കാലഘട്ടത്തിലെ ധീരോദാത്തമായ ഏടായിരുന്നു എം.വി.രാഘവനെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഏറ്റവും സമര്‍ത്ഥനായ സംഘാടകനായിരുന്നു എം.വിആറെന്നും അവസാനകാലത്ത് സി.പി.എമ്മുമായി അടുക്കാനുള്ള താല്‍പര്യം അദ്ദഹേം കാണിച്ചതായും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

എം.വി രാഘവന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ഏറെ നാള്‍ എം.വി ആറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന സമയത്തും എതിരായി നില്‍ക്കുന്ന സമയത്തും നിശ്ചയദാര്‍ഢ്യമുള്ള ധീരനായ പോരാളിയായിരുന്നു എം.വി.ആറെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു.

കേരളം മുഴുവന്‍ നടന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതനേതാവായിരുന്നു എം.വി രാഘവന്‍. രാഷ്ട്രീയ നേതാവ്, എം.എല്‍.എ, മന്ത്രി,  എന്നീ നിലകളിലെല്ലാം കേരളത്തില്‍ ശ്രദ്ധേമായ സ്ഥാനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അനുസ്മരിച്ചു.

എം.വി ആറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും അനുശോചനം രേഖപ്പെടുത്തി.
എം.വി രാഘവന്‍റെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്,  സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ അനുശോചനമറിയിച്ചു.

പരമ്പര പിടിക്കാന്‍ ഇന്ത്യ

Posted: 08 Nov 2014 07:07 PM PST

Image: 

ഹൈദരാബാദ്: ആദ്യ രണ്ടു ഏകദിനങ്ങളിലെ വിജയക്കുതിപ്പ് ആവര്‍ത്തിച്ച്, അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാന്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ഞായറാഴ്ച മൂന്നാം അങ്കത്തിനിറങ്ങുന്നു. ലങ്കന്‍നിരയെ തീര്‍ത്തും അപ്രസക്തരാക്കുന്ന പ്രകടനം പുറത്തെടുത്താണ് കട്ടക്കിലും അഹ്മദാബാദിലും ഇന്ത്യ ജയം പിടിച്ചത്. പോരാട്ടഭൂമി ഉപ്പല്‍ സ്റ്റേഡിയമാകുമ്പോഴും ഇന്ത്യയുടെ ഭാഗത്തുനിന്ന് ദാക്ഷിണ്യമൊന്നുമുണ്ടാകില്ളെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ഏകദിനത്തില്‍ ഓപണര്‍മാരായ അജിന്‍ക്യ രഹാനെയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് സെഞ്ച്വറികളുമായി സന്ദര്‍ശക ബൗളിങ്ങിലെ പഴുതുകള്‍ തുറന്നുകാട്ടിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ അമ്പാട്ടി റായുഡുവിന്‍െറ സെഞ്ച്വറി മികവാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ ശക്തി അരക്കിട്ടുറപ്പിച്ചത്. അതേസമയം, ആദ്യ ഏകദിനത്തില്‍ തീര്‍ത്തും നിറംമങ്ങിയ ലങ്കന്‍ ബാറ്റിങ് നിര രണ്ടാം ഏകദിനത്തില്‍ തിരിച്ചുവരവിന്‍െറ പോരാട്ടലക്ഷണങ്ങള്‍ പുറത്തെടുത്തിരുന്നു.

ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇശാന്ത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരക്ക് ഭയക്കേണ്ടതും ദില്‍ഷനും സങ്കക്കാരയും ജയവര്‍ധനയും അണിനിരക്കുന്ന ലങ്കന്‍ പരിചയസമ്പത്തിനെയാണ്.
ഈ മത്സരവും കൈവിട്ടാല്‍ പരമ്പര നഷ്ടപ്പെടും എന്ന നിലയിലായതിനാല്‍  സര്‍വശക്തിയും ഉപയോഗിച്ച് തിരിച്ചുവരാനുള്ള ശ്രമമായിരിക്കും എയ്ഞ്ചലോ മാത്യൂസിന്‍െറ നേതൃത്വത്തില്‍ ദ്വീപുകാര്‍ പുറത്തെടുക്കുന്നത്.

വ്യാപക മഴ; മുസന്നയില്‍ വന്‍ നാശം

Posted: 08 Nov 2014 07:05 PM PST

Image: 

മസ്കത്ത്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഒമാന്‍െറ വടക്കുഭാഗത്ത് എത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വ്യാപക മഴ. പലയിടത്തും ശക്തമായ കാറ്റിന്‍െറയും ആലിപ്പഴ വര്‍ഷത്തിന്‍െറയും അകമ്പടിയോടെയാണ് മഴ എത്തിയത്. ബാത്തിന ഗവര്‍ണറേറ്റിലാണ് ശക്തമായ ആലിപ്പഴ  വര്‍ഷമുണ്ടായത്. റോഡില്‍ മഞ്ഞുകട്ടകള്‍ കണക്കെ നിറഞ്ഞ ആലിപ്പഴങ്ങള്‍ പെറുക്കാന്‍ പലരും വാഹനം നിര്‍ത്തി പുറത്തിറങ്ങി. മസ്കത്ത്, ബാത്തിന, ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. മുസന്നയിലും പരിസരത്തുമാണ് കാറ്റും മഴയും ഏറെ നാശം വിതച്ചത്. സീബ്, എയര്‍പോര്‍ട്ട്്, ഇബ്ര, സനയ്യ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. മസ്കത്ത്, മത്ര, ഇബ്രി, സൊഹാര്‍, ബര്‍ക്ക, ഫലജ്, മബേല, സീബ്, ബോഷര്‍, ഖുറിയാത്ത്, അമിറാത്ത് ഭാഗങ്ങളിലും നല്ലമഴ ലഭിച്ചു. പലയിടങ്ങളിലും ചെറുതും വലുതുമായ വാദികളും രൂപപ്പെട്ടു.
രാവിലെ 10 മണിയോടെ പൊടിക്കാറ്റിന്‍െറ അകമ്പടിയോടെയാണ് മുസന്നയില്‍ മഴയത്തെിയത്. അരമണിക്കൂറോളം അടിച്ചുവീശിയ കാറ്റിലും മഴയിലും മുസന്ന, മുലദ, വുദാംസാഹില്‍ മേഖലകള്‍ വിറച്ചു. മുസന്ന, തരീഫ് ഭാഗങ്ങളില്‍ കാറ്റിന്‍െറ ശക്തിയില്‍ കടകളുടെയും ഷോറൂമുകളുടെയും ഷട്ടറുകളും ടെഫ്ലോണ്‍ ഗ്ളാസുകളും മറ്റും പലയിടങ്ങളില്‍ തകര്‍ന്നു. തൊഴിലാളികള്‍ക്ക് താമസിക്കാനും മറ്റും താല്‍ക്കാലികമായി ഉണ്ടാക്കിയ വീടുകളും ഷെഡുകളും നിശ്ശേഷം തകര്‍ന്നിട്ടുണ്ട്. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകള്‍ കിലോമീറ്റര്‍ ദൂരത്തേക്ക് പറന്നു.
റോഡരികില്‍ പാര്‍ക് ചെയ്ത ട്രെയിലറുകളില്‍നിന്ന് കാറ്റിന്‍െറ ശക്തിയില്‍ കണ്ടെയ്നറുകള്‍ മറിഞ്ഞുവീണു. മുലദ റോഡില്‍ വൃക്ഷങ്ങളുടെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് കുറേസമയം ഗതാഗതം സ്തംഭിച്ചു. മുലദ ഇന്ത്യന്‍ സ്കൂളില്‍ പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്‍െറ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ മുസന്നയിലും പരിസരത്തും വൈദ്യുതി മുടങ്ങി. ഡ്രൈവര്‍മാര്‍ക്ക് മുന്നിലെ റോഡ് കാണാന്‍പോലും പറ്റാത്ത വിധം ശക്തമായിരുന്നു മഴയെന്ന് മുസന്നയില്‍ കട നടത്തുന്ന ഫൈസല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുന്നിലെ റോഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ എക്സ്പ്രസ് വേയില്‍ ഏറെസമയം ഗതാഗതക്കുരുക്കുണ്ടായി. വുദ്ഹാം മേഖലയിലായിരുന്നു ആലിപ്പഴ വര്‍ഷം ശക്തം. മഴയുടെ ശക്തി ശമിച്ചതോടെ ആലിപ്പഴം പെറുക്കാനും മറ്റും ആളുകള്‍ റോഡിലിറങ്ങുന്നത് കാണാമായിരുന്നു.  സൊഹാര്‍, ഫലജ്, ഷിനാസ്, ലിവ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ചെറിയ തോതില്‍ മഴ തുടങ്ങിയിരുന്നു. 10 മണി വരെ ഈ ഭാഗങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു. മഴയില്‍ ഫലജില്‍ പാലം നിര്‍മാണത്തിന്‍െറ ഭാഗമായി താല്‍ക്കാലികമായി നിര്‍മിച്ച റോഡ് ഒലിച്ചുപോയി.
എയര്‍പോര്‍ട്ട്, ഗാല, സീബ് ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് 11 മണിയോടെയാണ് ഇവിടെ മഴ പെയ്തത്. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മോസ്കിന് സമീപം വാദി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ സമയം വാഹനക്കുരുക്കുണ്ടായി. ഗാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് ഉള്ളില്‍ ചെറുവാദികള്‍ പലയിടത്തും രൂപപ്പെട്ടു. മൊബേല പച്ചക്കറി മാര്‍ക്കറ്റിനുള്ളിലെ കടകളിലും വെള്ളം കയറി.  മസ്കത്ത്, മത്ര ഭാഗങ്ങളില്‍ ഉച്ചയോടെയാണ് മഴയത്തെിയത്. മത്ര സൂക്കിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കടകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചില്ല. ഖുറിയത്ത്, അമിറാത്ത് മേഖലകളില്‍ വൈകുന്നേരവും മഴ തുടരുകയാണ്. അമിറാത്തില്‍ പ്രധാന റോഡില്‍ ഉച്ചയോടെ വാദിയുണ്ടായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ ഗതാഗതക്കുരുക്കുണ്ടായി.  ഇബ്ര, സനയ്യ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ കനത്ത മഴ പെയ്തു. ഇബ്ര-സനയ്യ റോഡില്‍ വൈകുന്നേരം ആറുമണിയോടെ ശക്തമായ വാദിയുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഏഴ് മണിയോടെയാണ് വെള്ളത്തിന്‍െറ ഒഴുക്ക് കുറഞ്ഞത്. നിസ്വ, ഇബ്രി, സൂര്‍ ഭാഗങ്ങളിലും ചെറിയ തോതില്‍ മഴ ലഭിച്ചു.
 

സഹന-സാഹസിക പാതകളിലൂടെ പത്ത് രാജ്യങ്ങള്‍; മലപ്പുറത്തെ നാല്‍വര്‍ സംഘം ഇന്ന് നാടണയുന്നു

Posted: 08 Nov 2014 06:54 PM PST

Image: 

മലപ്പുറം: കേവലം അഞ്ച് മണിക്കൂറിന്‍െറ വിമാനയാത്ര; അത്രയേ വേണ്ടിയിരുന്നുള്ളൂ സൗദിയില്‍നിന്ന് നാട്ടിലത്തൊന്‍. എന്നാല്‍, മലപ്പുറം സ്വദേശികളായ നാല് സുഹൃത്തുക്കള്‍ തെരഞ്ഞെടുത്തത് ഈ സുഗമപാതയായിരുന്നില്ല.
വിശന്നും തളര്‍ന്നും തണുത്ത് വിറച്ചും തടയപ്പെട്ടും ക്ളേശിച്ചാലും പത്ത് രാജ്യങ്ങളുടെ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന് തന്നെ നാട്ടിലത്തെണമെന്ന് ഇവര്‍ തീരുമാനിച്ചുറച്ചു. അതിനാല്‍ യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 46 ദിവസങ്ങള്‍. പിന്നിട്ടത് 15,000ത്തിലേറെ കിലോമീറ്റര്‍.
 സെപ്റ്റംബര്‍ 24ന് സംഘം ജോലി ചെയ്യുന്ന സൗദിയില്‍നിന്ന് ‘ടയോട്ട ലക്സസ്-14’ല്‍ തിരിച്ച യാത്ര ഞായറാഴ്ച മലപ്പുറത്ത് വിജയക്കൊടി നാട്ടും.
അങ്ങാടിപ്പുറം വട്ടിപറമ്പത്ത് അറഫാത്ത്, കൊണ്ടോട്ടി കൊടശേരി മുജീബ്, പൂക്കോട്ടൂര്‍ നാസര്‍, ചെറുകര അബ്ദുന്നാസര്‍ എന്നിവരാണ് പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും പിന്നിട്ട് യാത്ര പൂര്‍ത്തിയാക്കി നാടണയുന്നത്. വിഭിന്ന സംസ്കൃതികള്‍ കണ്ടും അനുഭവിച്ചും എത്തുന്ന ഇവര്‍ക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കള്‍.
സൗദിയിലെ ജിദ്ദ മുഹമ്മദിയയില്‍ മുഅസസ് ഫായിസ് ഉമര്‍ റാഷിദ് സുലമി എന്നയാളുടെ സ്പോണ്‍സര്‍ഷിപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണ് നാലു പേരും.
 നാട് ചുറ്റാനുള്ള മോഹമറിയിച്ചപ്പോള്‍ സ്പോണ്‍സര്‍ തന്നെ 90 ലക്ഷത്തില്‍പരം രൂപ വിലയുള്ള വാഹനം യാത്രക്കായി ഏര്‍പ്പാടാക്കി കൊടുത്തു. ജിദ്ദയില്‍നിന്ന് യു.എ.ഇയിലത്തെിയ ശേഷം ഇറാനിലേക്ക് ജങ്കാറിലാണ് യാത്ര ചെയ്ത്.
ഇറാനിലൂടെയുള്ള സഞ്ചാരമാണ് സംഘത്തിന് ഏറെ സംതൃപ്തി നല്‍കിയത്. സഞ്ചാരികളോടുള്ള ഇറാനികളുടെ പെരുമാറ്റം അതീവ ഹൃദ്യവും ആതിഥ്യമര്യാദയോടെയും സ്നേഹനിര്‍ഭരവുമാണെന്ന് സംഘത്തിലുള്ള അറഫാത്ത് ഫോണില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തുര്‍ക്മെനിസ്താന്‍, ഉസ്ബകിസ്താന്‍, കിര്‍ഗിസ്താന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിന്‍െറ അതിര്‍ത്തിയായ സിനോളിലൂടെ സംഘം ഇന്ത്യയിലേക്ക് കടന്നത്.
കടന്നു വന്ന രാജ്യങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സംസ്കൃതികള്‍ തുടങ്ങിയവ സന്ദര്‍ശിക്കാന്‍ സമയം കണ്ടത്തെി. ഇറാനിലും ഉസ്ബകിസ്താനിലും അഞ്ച് ദിവസം വീതം ചെലവഴിച്ചപ്പോള്‍ ചൈനയില്‍ 24 ദിവസം കുടുങ്ങിപ്പോയി.
അതികര്‍ശന കസ്റ്റംസ് പരിശോധനയും റോഡ് പരിശോധനയും സഞ്ചാരപഥത്തില്‍ പ്രശ്നങ്ങളായി. മഞ്ഞുവീഴ്ച മൂലം ചെറുവാഹനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്നതാണ് പ്രശ്നമായത്. ചൈനീസ് അതിര്‍ത്തിയില്‍ ഇവരുടെ വാഹനം തടഞ്ഞു. വാഹനം റോഡിലിറക്കാന്‍ അനുവദിക്കാത്തതിനാല്‍ ചൈനീസ് അതിര്‍ത്തിയായ കസ്ഗറില്‍നിന്ന് വാഹനം ടിബറ്റന്‍ അതിര്‍ത്തിയായ കെടാരിയിലേക്ക് ട്രക്കില്‍ കയറ്റികൊണ്ടുപോകേണ്ടിവന്നു. കസ്ഗറില്‍നിന്ന് ബീജിങിലേക്ക് വിമാനത്തിലും അവിടെനിന്ന് മറ്റൊരു നഗരമായ ലാസറിലേക്ക് ട്രെയിനിലും പിന്നീട് കൊടരിയിലേക്ക് ബസിലും വന്ന ശേഷമാണ് സ്വന്തം വാഹനത്തില്‍ യാത്ര തുടരാന്‍ കഴിഞ്ഞത്.
ശനിയാഴ്ച ഉച്ചയോടെ സംഘം ഹൈദരാബാദിലത്തെിയിട്ടുണ്ട്. ഇന്ത്യയിലേക്ക് കടന്നതറിഞ്ഞ് സുഹൃത്തുക്കളും കുടുംബക്കാരും അഭിനന്ദനമറിയിക്കാന്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്.
35 ദിവസത്തേക്ക് പദ്ധതിയിട്ട യാത്രയാണ് ചൈനയിലെ കുടുക്കുമൂലം നീണ്ടുപോയത്. ആധുനിക ദിശാ നിര്‍ണയ സംവിധാനമായ ജി.പി.എസ് മുഖേനയാണ് യാത്രാപഥം നിര്‍ണയിക്കുന്നത്.രണ്ട് വര്‍ഷം മുമ്പേ യാത്രാപദ്ധതി തയാറാക്കിയിരുന്നെങ്കിലും പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ കാരണം നീട്ടി വെക്കുകയായിരുന്നു. നേരത്തെ ഇവര്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെ ഇതുപോലൊരു സഞ്ചാരം സംഘടിപ്പിച്ചിരുന്നു.
 

ബാര്‍തോട്ടത്തിലെ രാഷ്ട്രീയ വിളവെടുപ്പ്

Posted: 08 Nov 2014 06:24 PM PST

Image: 

ബാര്‍ വിവാദം കത്തിനില്‍ക്കുന്നു. മന്ത്രിസഭ ഇപ്പോള്‍ താഴെപോകുന്ന പ്രതീതി. തെരഞ്ഞെടുപ്പിന് പോസ്റ്ററടിക്കാന്‍ പ്രസുടമകള്‍ മഷിവരെ വാങ്ങിത്തുടങ്ങി. ഈ സമയം ആരോപണം ഉന്നയിച്ച ബാറുടമകളില്‍ ഒരാളും മന്ത്രിസഭയിലെ ഒരു പ്രമുഖ അംഗവും തമ്മിലുള്ള ഫോണ്‍ വിളികള്‍ നിരന്തരം തുടരുകയായിരുന്നു. ഒത്തുതീര്‍പ്പിനുള്ള ശ്രമമോ കൊടുത്ത കാശ് തിരിച്ചുകിട്ടാനുള്ള പരാക്രമമോ അല്ല. മക്കള്‍ തമ്മിലുള്ള വിവാഹത്തിന്‍െറ സാധ്യതകളെക്കുറിച്ച ചര്‍ച്ച മുറുകിയതാണ്. കല്യാണക്കാര്യം ഏറക്കുറെ ശരിയായിവരുമ്പോഴും മന്ത്രിസഭയെ മറിച്ചിടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ചാനലുകളില്‍ നിറഞ്ഞുനിന്നിരുന്നു.

ഒരു ചുക്കും സംഭവിക്കില്ല എന്ന് അറിയാവുന്നത് രാഷ്ട്രീയത്തിലെയും ബാര്‍ വ്യവസായത്തിലെയും ഉന്നതര്‍ക്കു മാത്രം. കാരണം, ഭാവിബന്ധുവിന്‍െറ കസേര തെറിപ്പിക്കാന്‍ മാത്രം ബുദ്ധിയില്ലാത്ത ഒരാള്‍ ഒരിക്കലും ബാര്‍ മുതലാളിയാവുകയോ അവരുടെ നേതാവാകുകയോ ചെയ്യില്ല.
തെങ്ങും കേരകര്‍ഷകനും തമ്മിലുള്ള ബന്ധമാണ് ബാറുടമകളും രാഷ്ട്രീയക്കാര്‍ക്കുമിടയിലും ഉള്ളത്. എത്ര നന്നായി വളം നല്‍കുന്നോ അത്രയും വിളവും കിട്ടും. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന മഹത്തായ കൂട്ടായ്മയാണ് ബാറുടമകളുടേത്. അതില്‍ നാനാജാതി മതസ്ഥരും സര്‍വകക്ഷി സംഘങ്ങളുമുണ്ട്. കള്ളുവില്‍ക്കുക, കാശുവാരുക  എന്ന ലളിതമായ ഉദ്ദേശ്യം മാത്രമാണ് ഇവരെ ഒന്നിപ്പിക്കുന്നത്. ഭരണം നിയന്ത്രിക്കുന്ന സാമുദായികശക്തികള്‍വരെ ബാറുടമകളുടെ നോട്ടത്തില്‍ വിറച്ചുനില്‍ക്കുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍ ആദ്യം മദ്യ വ്യവസായത്തിന്‍െറ വ്യാപ്തി അറിയണം.

2013-14ല്‍ സര്‍ക്കാര്‍ കണക്കിന്‍ പ്രകാരം 16864.74 കോടിരൂപയുടെ മദ്യമാണ് കേരളം കുടിച്ചത്. സര്‍ക്കാറിന് കിട്ടിയത് 7511 കോടി രൂപ മാത്രം. 50,000 കോടി രൂപയുടെ വരുമാനമുള്ള മാഫിയകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി 2006ല്‍ അന്നത്തെ അഡീഷനല്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞത് ഓര്‍ക്കണം. ഇതില്‍ പതിനായിരം കോടിയുടേത് മദ്യമേഖലയാണ്.

സമ്പൂര്‍ണ മദ്യനിരോധം നടപ്പായാല്‍ അടികിട്ടുന്നത് ഈ മാഫിയയുടെ പത്തിക്കാണ്. സത്യത്തില്‍ ബാര്‍ വിവാദം എന്നത് മദ്യനിരോധം വേണ്ടയോ എന്നതിനെ ചൊല്ലിയുള്ളതല്ല. വിവിധതലങ്ങളില്‍ നടന്ന തമ്മിലടികളുടെ ആകത്തുകയാണ്. സര്‍ക്കാറും കെ.പി.സി.സിയും തമ്മിലടിച്ചു. ഇടതു -വലതു മുന്നണിയില്‍ ഭിന്നതയുണ്ടായി. സി.പി.എമ്മില്‍ ഇരുപക്ഷം തമ്മില്‍ തല്ലി. എന്തിന് ബാറുടമകള്‍ക്കും കത്തോലിക്കാ സഭക്കും ഉള്ളില്‍പോലും അഭിപ്രായവ്യത്യാസമുണ്ടായി. ഇതിന്‍െറ കാരണമറിയണമെങ്കില്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോകണം.

ബാറുകള്‍ക്ക് കുറഞ്ഞത് ടു സ്റ്റാര്‍ പദവിയെങ്കിലും വേണമെന്ന് 1953 ലെ കേരള ഫോറിന്‍ ലിക്വര്‍ റൂള്‍സ് 3(3) ആണ് അനുശാസിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകളുടെ നിലവാരം കൂട്ടണമെന്ന് 1982 മുതല്‍ നിരവധി ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇവയെല്ലാം അവഗണിക്കപ്പെട്ടു.

പരാതികള്‍ പെരുകിയതോടെ 1992 ജൂണ്‍ 30നകം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പക്ഷേ, പ്രയോജനമുണ്ടായില്ല. പിന്നീട് 2007 മാര്‍ച്ച് 12ന് പുറപ്പെടുവിച്ച GO(P)42/2007/TD എന്ന വിജ്ഞാപനത്തിലൂടെ ഈ കാലാവധി 2007 മാര്‍ച്ച് 31 ആയി ദീര്‍ഘിപ്പിച്ചു. ബാര്‍ ഹോട്ടലുകള്‍ ടു സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയില്ളെങ്കില്‍ ബാര്‍ ലൈസന്‍സ് തന്നെ റദ്ദാക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് മുന്‍കാല പ്രാബല്യത്തോടെ ഇത്തരമൊരു സഹായം ബാറുടമകള്‍ക്ക് ചെയ്തുകൊടുത്തത്. പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഒരു ബാറുടമപോലും തങ്ങളുടെ ഹോട്ടലുകള്‍ ടു സ്റ്റാറാക്കിയില്ല. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും ഇത്തരമൊരു വഴിവിട്ട സഹായം എങ്ങനെ ബാറുടമകള്‍ക്ക് കിട്ടി എന്നിടത്താണ് പ്രശ്നങ്ങളുടെ കാതല്‍. ടു സ്റ്റാര്‍ പദവി സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ടൂറിസം വകുപ്പാണ് നിശ്ചയിക്കുന്നത്. പക്ഷേ, ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ എക്സൈസ് കമീഷണറുടെ തീരുമാനം അന്തിമമായിരിക്കും. 1992 വരെ ബാറുകള്‍ക്ക് ടൂ സ്റ്റാര്‍ സൗകര്യം മതിയായിരുന്നു. എക്സൈസിന് ഇത് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് കിട്ടും.

1992നു ശേഷം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആദ്യകാലങ്ങളില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കു മാത്രമാണ് മദ്യം വിളമ്പാന്‍ അനുവാദമുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാതെ ബാറുകളില്‍ മദ്യപിക്കുന്നതായി കണ്ടത്തെിയാല്‍ ലൈസന്‍സ് റദ്ദാക്കാം. എന്നിട്ടും കൗണ്ടറുകള്‍ ഇട്ട് നാട്ടുകാര്‍ക്ക് മദ്യം മാത്രം നല്‍കുന്നത് നിര്‍ബാധം തുടര്‍ന്നു. 1998 മാര്‍ച്ച് അഞ്ചിന് GO(P)29/98/TD ഉത്തരവു പ്രകാരം ഈ നിബന്ധന എടുത്തുകളഞ്ഞു. ബാത്ത്റൂം സൗകര്യമുള്ള 10 മുറികളും 25 ശതമാനം എ.സി മുറികളും വേണമെന്നതാണ് ടൂ സ്റ്റാര്‍ നിബന്ധന.  അടുക്കളക്കുവരെ വ്യക്തമായ മാനദണ്ഡമുണ്ട്. പക്ഷേ, ബാര്‍ ഹാള്‍ എന്തായിരിക്കണമെന്ന് നിര്‍വചനമില്ല.

ഇങ്ങനെയിരിക്കെ 2007ലാണ് ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികള്‍ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെടുത്തിയത്. നല്ല കാര്യമായിരുന്നു ഇത്. പക്ഷേ, എറണാകുളം കാഞ്ഞിരമറ്റത്ത് ആള്‍പ്പാര്‍പ്പില്ലാത്ത തെങ്ങിന്‍തോപ്പില്‍ കാലിത്തൊഴുത്തുപോലൊരു ബാര്‍ വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.

മന്ത്രിയായിരുന്ന, തൃപ്പൂണിത്തുറയിലെ ശക്തനായ കമ്യൂണിസ്റ്റിന്‍െറ അടുത്ത ബന്ധുവാണ് 2007ല്‍ ഈ ബാര്‍ തുടങ്ങിയത്. നിലവിലുള്ള നിയമങ്ങള്‍ വഴി ഇതിന്‍െറ ലൈസന്‍സ് നിലനിര്‍ത്തുക അസാധ്യമായിരുന്നു. അന്ന് എക്സൈസ് വകുപ്പ് ഭരിച്ചിരുന്നത് സാത്വികനായ ഒരു കമ്യൂണിസ്റ്റായിരുന്നെങ്കിലും ഈ ബാറിന്‍െറ ലൈസന്‍സിന് ഒരു കോട്ടവും തട്ടിയില്ല. പകരം നിയമം അല്‍പം വളഞ്ഞുകൊടുത്തു.
അതായത് എല്ലാ വര്‍ഷവും ബാറുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണം എന്നൊരു ചട്ടമുണ്ടായിരുന്നു. 2007 കാഞ്ഞിരമറ്റം ബാര്‍ റെഗുലറൈസ് ചെയ്ത ശേഷം ഈ പതിവ് നിര്‍ത്തി. അതോടെ, എക്സൈസ് പരിശോധനയും നിലച്ചു.

 2006ല്‍ ടൂറിസം ഡയറക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ബാറുകളുടെ ശോച്യാവസ്ഥ അക്കമിട്ട് നിരത്തിയിരുന്നു. അന്ന് സംസ്ഥാനത്ത് ഉണ്ടായിരുന്നത് 460 ബാറുകളാണ്. അതില്‍ 42 എണ്ണത്തിനു മാത്രമേ നിലവാരമുള്ളൂ എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നിട്ടും നടപടി ഉണ്ടായില്ല.
1982 മുതല്‍ 2013 വരെ നടന്ന നിയമലംഘനം സി.എ.ജി പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി. ഈ റിപ്പോര്‍ട്ടിന്‍െറ പുറത്ത് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെയുള്ള 730 ബാറുകളില്‍ നിലവാരമില്ലാത്ത 408 എണ്ണം 2014 ഏപ്രില്‍ ഒന്നിന് പൂട്ടിയപ്പോള്‍ ബാക്കിയുള്ള 312 എണ്ണം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2007നു മുമ്പ് തുടങ്ങിയ ബാറുകളുടെ ഉടമകളും അതിനുശേഷം തുടങ്ങിയവരും എന്ന നിലയില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ ഈ സംഭവം ഇടയാക്കി.

പുത്തന്‍ തലമുറ ബാറുകാരുടെ ആഭിമുഖ്യം ധനമന്ത്രിയോടും കേരളകോണ്‍ഗ്രസിനോടും ആയിരുന്നുവെങ്കില്‍ പഴമക്കാരുടെ ആശ്രയം മുഖ്യമന്ത്രിയും കോണ്‍ഗ്രസുമായിരുന്നു.
(തുടരും)
 

ആര്‍ദ്രജീവിതം

Posted: 08 Nov 2014 06:16 PM PST

Image: 

പ്രഫ. ഹൃദയകുമാരിയുടെ സതീര്‍ഥ്യയോ സഹപ്രവര്‍ത്തകയോ ആവാനുള്ള ഭാഗ്യമുണ്ടായിട്ടില്ലാത്തതിനാല്‍ അവരുടെ അന്യാദൃശമായ സിദ്ധികളെക്കുറിച്ചും പ്രതിഭയെക്കുറിച്ചും കേട്ടറിവും വായിച്ചറിവും മാത്രമേ എനിക്കുള്ളൂ. സാഹിത്യത്തിലുള്ള സൂക്ഷ്മമായ നിരീക്ഷണ ശക്തിക്കും അപഗ്രഥന പാടവത്തിനുമുള്ള തെളിവാണ് കാല്‍പനിക പ്രസ്ഥാനത്തെക്കുറിച്ചുള്ള അവരുടെ ഗ്രന്ഥം. അവരുടെ ജീവിത സ്മൃതികള്‍ ലേഖനപരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്ന കാലത്ത് അത്യാത്സുക്യത്തോടെ അവ വായിക്കാന്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്.
വാരിക കൈയില്‍കിട്ടിയാല്‍ ആദ്യമായി വായിക്കുന്നത് ആ ലേഖനങ്ങളായിരുന്നു. വളരെ ഗൗരവഭാവമാണ് അവര്‍ പുറമേക്ക് പ്രകടിപ്പിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, ആ ലേഖനങ്ങളുടെ പാരായണത്തില്‍നിന്ന് കിട്ടുന്ന ചിത്രം നേരെ മറിച്ചാണ്. അത്യന്തം ലോലവും മൃദുലവും കാരുണ്യനിര്‍ഭരവും സ്നേഹമസൃണവുമായ ഒരു വ്യക്തിത്വമാണ് ആ ലേഖനങ്ങളില്‍നിന്ന് എഴുന്നേറ്റുവന്ന് എന്‍െറ ഹൃദയത്തോട് സംവദിച്ചിരുന്നത്. തീരെ അഹന്താസ്പര്‍ശമില്ലാത്ത, അത്യധികം സഹാനുഭൂതിയും ആര്‍ദ്രതയും നിറഞ്ഞ വ്യക്തിത്വം.

ഇംഗ്ളീഷ് ഭാഷയിലുള്ള പാണ്ഡിത്യവും ഇംഗ്ളീഷ് സാഹിത്യത്തിലുള്ള വിജ്ഞാനത്തിന്‍െറ വൈപുല്യവും പ്രഭാഷണത്തിനുള്ള വാണീവൈഭവവും (gift of the gab) അവരുടെ ക്ളാസുകളിലിരുന്ന് പഠിച്ചവരെയെല്ലാം ആനന്ദഭരിതരും അദ്ഭുത സ്തബ്ധരുമാക്കിയിരുന്നതിനെക്കുറിച്ചുള്ള അനുഭവസ്മൃതികള്‍ പല പ്രഗല്ഭരും വാഴ്ത്തി വാഴ്ത്തി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഭരണമണ്ഡലത്തിലും രാഷ്ട്രീയ നേതൃത്വ മണ്ഡലത്തിലും അധ്യാപക സമൂഹത്തിലും അവരുടെ ആരാധകരുടെ വലിയ സംഘങ്ങളുണ്ട്.

വിദ്യാഭ്യാസത്തിന്‍െറ സമസ്യകളെപ്പറ്റി സുദൃഢാഭിപ്രായങ്ങളും പരിഹാരമാര്‍ഗങ്ങളെപ്പറ്റി സുനിശ്ചിതമായ ദിശാബോധവും ഉണ്ടായിരുന്ന ഹൃദയകുമാരിയുടെ ആ സിദ്ധികള്‍ വേണ്ടുംവിധം ഉപയോഗിക്കത്തക്കവണ്ണം അധികാരസ്ഥാനങ്ങളില്‍ അവരെ അവരോധിക്കാന്‍വേണ്ട വിവേകം അതതുകാലത്തെ ഭരണ ചുമതലയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കില്ലാതെ പോയതിന്‍െറ നഷ്ടം കേരളത്തിനൊട്ടാകെയാണ്. സര്‍വിസ് കമീഷന്‍, യൂനിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാധ്യക്ഷ സ്ഥാനത്തിരിക്കാന്‍ വേണ്ടുന്ന എല്ലാ കഴിവുകളും സാക്ഷ്യരേഖകളും ഉണ്ടായിരുന്നിട്ടും അത്തരം ബഹുമതികള്‍ അവരിലര്‍പ്പിക്കപ്പെടാതിരുന്നതിന് കാരണം ലിംഗപദവി മൂലമുള്ള വിവേചനം ഇക്കാലത്തേക്കാള്‍ അക്കാലത്ത് രൂക്ഷതരമായിരുന്നതു തന്നെയാണെന്ന് തോന്നിപ്പോവുന്നു. അതിനെ മറികടക്കണമെങ്കില്‍ രാഷ്ട്രീയത്തോടോ സാമുദായിക ചിന്തകളോടോ മതപരമായ മമതകളോടോ ബന്ധവും വിധേയതയും അനിവാര്യമാണെന്ന അവസ്ഥ ഒരു പ്രബുദ്ധ ജനതതിക്ക് ഭൂഷണമല്ളെന്ന് പറയാതെ തരമില്ല.

അഭിമാനബോധമുള്ളവരാരും താദൃശപദവികള്‍ വിധേയതാ പ്രകടനത്തിലൂടെ നേടിയെടുക്കണമെന്ന് നിനക്കുകയില്ലല്ളോ. നേടാത്തതില്‍ പരിതപിക്കുകയുമില്ല. പ്രഫ. ഹൃദയകുമാരി പരമമായ അവിധേയതയോടുകൂടിയ വ്യക്തിത്വം പുലര്‍ത്തുന്നതില്‍ പൂര്‍ണമായി വിജയിച്ച് ധിഷണാശാലികളുടെ ആദരത്തിനുപാത്രമായി. ആ നിലക്ക് ധന്യധന്യമായിരുന്നു അവരുടെ ജീവിതം -ആ സിദ്ധിക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം.
l
 

മോദിക്കുള്ള കത്തും ബുഖാരിയുടെ കുത്തും

Posted: 08 Nov 2014 06:06 PM PST

Image: 

നവംബര്‍ 22ന് ഡല്‍ഹി ജുമാമസ്ജിദില്‍ എന്തു സംഭവിക്കുമെന്ന ചോദ്യം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നത് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ച് വിവാദത്തിന് തിരികൊളുത്തിയ അഹ്മദ് ബുഖാരിയല്ല. മുസ്ലിംകളോട് തരംകിട്ടുമ്പോഴെല്ലാം പാകിസ്താനില്‍ പോകാന്‍ പറയുന്ന സംഘ്പരിവാരമാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ കൂറ് പാകിസ്താനോടാണെന്ന സംഘ്പരിവാരത്തിന്‍െറ നുണപ്രചരണത്തിന് എന്നെന്നേക്കുമായി ഒരു തെളിവുണ്ടാക്കിക്കൊടുക്കുകയായിരുന്നു തരംതാണ രാഷ്ട്രീയം കളിക്കാറുള്ള ബുഖാരി. നിയമസഭാ തെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞ ഡല്‍ഹിയില്‍ ഏതുവിധേനയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും സംഘ് പരിവാരത്തിനും ധ്രുവീകരണത്തിന് പറ്റിയ നല്ളൊരു വടിയാണ് ബുഖാരി കൊടുത്തത്. സോണിയയെയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്തുകയായിരുന്നില്ല, ശരീഫിനെ കാണിച്ച് നരേന്ദ്ര മോദിയോട് രാഷ്ട്രീയമായി വിലപേശുകയാണ് ബുഖാരിയുടെ ലക്ഷ്യമെന്ന് ജുമാമസ്ജിദിന്‍െറ ഉപ ഇമാമായി മകനെ വാഴിക്കാന്‍ സംഘടിപ്പിച്ച ‘ദസ്തര്‍ ബന്ധി’ക്ക് ക്ഷണിച്ചവരുടെ പട്ടിക നോക്കിയാലറിയാം. സോണിയ ഗാന്ധിക്കും മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കും പുറമെ ബി.ജെ.പി നേതാക്കളായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഡോ. ഹര്‍ഷ്വര്‍ധന്‍, വിജയ് ഗോയല്‍, സയ്യിദ് ഷാനവാസ് ഹുസൈന്‍ എന്നിവര്‍ക്കും ക്ഷണക്കത്തുകള്‍ അയച്ചതിലൂടെ, തന്നെ ഗൗനിക്കാത്ത മോദിക്കൊരു കുത്ത് കൊടുക്കുകയായിരുന്നു ബുഖാരി.

അനിയന്‍ യഹ്യ ബുഖാരിക്ക് ഒരു രാജ്യസഭാ അംഗത്വവും മരുമകന്‍ ഉമര്‍ അലി ഖാന് യു.പി മന്ത്രിസഭാ പ്രവേശവുമായിരുന്നു ബുഖാരിയെ ഏറെ നാളായി അലട്ടിയ പ്രശ്നം. ഇതിനായി മുലായം സിങ്ങിന് അകമഴിഞ്ഞ പിന്തുണ നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ വ്യാപകമായ പ്രചാരണത്തിനിറങ്ങിയതായിരുന്നു. എന്നാല്‍, തന്‍െറ തട്ടകത്തിലിറങ്ങി കളിക്കേണ്ടന്ന് യു.പി മുസ്ലിംകളുടെ നായകത്വമേറ്റെടുത്ത അഅ്സം ഖാന്‍ വിരട്ടി. രാഷ്ട്രീയമോ ഇമാമത്തോ രണ്ടാലൊന്ന് തെരഞ്ഞെടുക്കണമെന്ന് അഅ്സം ഖാന്‍ ഇമാമിനെ പരസ്യമായി ഉപദേശിക്കുകയും ചെയ്തു. അതോടെ മുലായമിനെ പാഠം പഠിപ്പിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ബുഖാരിയെ നേരില്‍ കണ്ട്  അനുഗ്രഹം വാങ്ങി.

ഡല്‍ഹിയിലെ ഏഴുസീറ്റിലും കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടിയതോടെ ബുഖാരിക്ക് പിറകില്‍ എന്തുമാത്രം മുസ്ലിംകളുണ്ടെന്ന് സോണിയക്കും പിടികിട്ടി. അതിന് ശേഷമാണിപ്പോള്‍ മകനെ ജുമാ മസ്ജിദിലെ ഉപ ഇമാമായി വാഴിക്കാനുള്ള ‘ദസ്തര്‍ ബന്ധി’ (തലപ്പാവണിയിക്കല്‍) ചടങ്ങ് രാഷ്ട്രീയ ലക്ഷ്യം വെച്ച് സംഘടിപ്പിക്കാന്‍ അഹ്മദ് ബുഖാരി തീരുമാനിച്ചത്. രാജ്യസഭാ സീറ്റ് കിട്ടാത്ത അനിയന്‍ ബുഖാരിയും ദസ്തര്‍ ബന്ധിയുടെ കാര്യത്തില്‍ ചേട്ടന്‍ ബുഖാരിക്കൊപ്പമില്ല.

ഭാവിയില്‍ ബി.ജെ.പി നല്‍കിയേക്കാവുന്ന പദവികളില്‍ കണ്ണുവെച്ച് ചേട്ടനെ തള്ളിപ്പറഞ്ഞ് കിട്ടിയ അവസരം  മോദിയെ പ്രീണിപ്പിക്കാനും അനിയന്‍ ബുഖാരി ഉപയോഗിച്ചു. ‘നമ്മുടെ പ്രധാനമന്ത്രിയെ വളരേയേറെ വെറുക്കുകയും പാകിസ്താന്‍ പ്രധാനമന്ത്രിയെ ഇത്രയധികം സ്നേഹിക്കുകയും ചെയ്യുന്നെങ്കില്‍ ചേട്ടന് ‘ദസ്തര്‍ ബന്ധി’ പാകിസ്താനില്‍വെച്ച് നടത്താമായിരുന്നല്ളോ’ എന്നാണ് അനിയന്‍ പരസ്യമായി കാച്ചിയത്. രാജ്യസഭാ സീറ്റിന് കലഹിച്ച് തമ്മില്‍ തെറ്റി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിനെ രണ്ടാക്കി സോണിയക്കും മോദിക്കും പിറകെ നടക്കുന്ന മഹ്മൂദ് മദനിയെയും അനന്തരവന്‍ അര്‍ശദ് മദനിയെയും ഓര്‍മിപ്പിക്കുകയാണ് ചേട്ടന്‍ ബുഖാരിയും അനിയന്‍ ബുഖാരിയുമിപ്പോള്‍. അതിനായി ഇമാം പദവി ദുരുപയോഗം ചെയ്യുന്നതിലൊന്നും ഇരുവര്‍ക്കും ഒരു മനഃസ്താപവുമില്ല.

ഡല്‍ഹി ജുമാമസ്ജിദ് കൊണ്ട് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതിലൂടെ അഹ്മദ് ബുഖാരി പിതാവ് അബ്ദുല്ല ബുഖാരിയുടെ താവഴി പിന്തുടരുകയാണെന്ന് കോളനിവാഴ്ചക്ക് ശേഷമുള്ള മുസ്ലിം ഇന്ത്യയുടെ ചരിത്രം എഴുതിയ ‘സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ്’ അസിസ്റ്റന്‍റ് പ്രഫസര്‍ ഹിലാല്‍ അഹ്മദ് ഓര്‍മിപ്പിക്കുന്നു. ഡല്‍ഹി ജുമാ മസ്ജിദിന്‍െറ നിയന്ത്രണത്തിനായി അബ്ദുല്ല ബുഖാരിയും ഡല്‍ഹി വഖഫ് ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കം ഡല്‍ഹിയെ വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് വരെയത്തെിച്ചുവെന്ന് ഹിലാല്‍ വിശദീകരിക്കുന്നു. ഏറ്റവും വലിയ അക്രമം നടന്നത് 1975 ഫെബ്രുവരി രണ്ടിനായിരുന്നു.

ഡല്‍ഹി വഖഫ് ബോര്‍ഡ് ഓഫിസില്‍ അനുയായികളുമായത്തെിയ അബ്ദുല്ല ബുഖാരി മുന്‍ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായിരുന്ന ഷാനവാസ് ഖാനെ അടിച്ചു. ആഭ്യന്തര സുരക്ഷാ നിയമം ‘മിസ’ പ്രകാരം അബ്ദുല്ല ബുഖാരി  അറസ്റ്റിലായി. പിതാവിന്‍െറ അനുയായികളുമായി ജുമാ മസ്ജിദിലത്തെിയ മകനും ഇപ്പോഴത്തെ ഇമാമുമായ അഹ്മദ് ബുഖാരി അബ്ദുല്ല ബുഖാരിയെ പൊലീസ് കൊലപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ ഇളക്കിവിട്ടു. അതോടെ  ജുമാമസ്ജിദ് പരിസരത്ത് ജനം പൊലീസുമായി ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അപ്പോഴേക്കും ജയില്‍ മോചിതനായി പുറത്തിറങ്ങിയ അബ്ദുല്ല ബുഖാരിക്ക് ഒരു ദേശീയ മുസ്ലിം  നേതാവിന്‍െറ പരിവേഷം ലഭിച്ചു. ജുമാ മസ്ജിദിനുമേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച അബ്ദുല്ല ബുഖാരി തെരഞ്ഞെടുപ്പുകാലത്ത് മുസ്ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനം നടത്താനും തുടങ്ങിയെന്ന് ഹിലാല്‍ പറയുന്നു. മോദിയെ അവഗണിച്ച് ശരീഫിനെ ക്ഷണിച്ചതിലൂടെ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന ഹിന്ദുത്വവാദികളുടെ  സ്റ്റീരിയോടൈപ്പ് പ്രചാരണത്തെ ബലപ്പെടുത്തുന്ന ഒരു സന്ദേശമാണ് ബുഖാരി നല്‍കാന്‍ ശ്രമിച്ചത്.

അയഥാര്‍ഥവും അത്യന്തം അപലപനീയവുമാണിത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തില്‍ ആര്‍ക്കും പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള മമതയില്ല. ഒരു സമുദായമെന്ന നിലയില്‍ ഇന്ത്യയില്‍ മുസ്ലിംകളെ ഒന്നാകെ യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു ഘടകവും യഥാര്‍ഥത്തിലില്ല. കേരളത്തിലെയും ഡല്‍ഹിയിലെയും മുസ്ലിംകളുടെ കാര്യം വൈവിധ്യത്തിന്‍െറ ഉദാഹരണമായി നിരത്തിയ ഹിലാല്‍ പിന്നെങ്ങനെയാണ് ഏതെങ്കിലുമൊരാളെ ചൂണ്ടി  ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവായി പരിചയപ്പെടുത്തുകയെന്നും ചോദിക്കുന്നു.

എന്നാല്‍, പരമ്പരാഗതമായുള്ള ഇത്തരം രാഷ്ട്രീയക്കളികളില്‍നിന്ന് മാറിനിന്ന് സമുദായത്തിന്‍െറ വിഷയങ്ങള്‍ ഗൗരവപൂര്‍വം ഏറ്റെടുത്ത് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നവരും  ഡല്‍ഹിയിലുണ്ട്. പ്രധാനമന്ത്രി സ്ഥാന മോഹവുമായി നടക്കുന്ന കാലത്ത് മോദിയുടെ മുന്നില്‍ച്ചെന്ന് ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ നിരത്തിയ ഡോ. സഫര്‍ മഹ്മൂദ് തെരഞ്ഞെടുത്തത് ഇത് പോലൊരു വഴിയാണ്. ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്‍െറ കമ്മിറ്റിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയിരുന്ന ഈ മുന്‍ ഐ.എ.എസ് ഓഫിസര്‍ മോദി അധികാരത്തിലത്തെിയ ശേഷവും അടങ്ങിരുന്നില്ല. കഴിഞ്ഞ ബലിപെരുന്നാള്‍ വേളയില്‍ മോദിക്ക് കത്തെഴുതിയ സഫര്‍ മഹ്മൂദ് പ്രധാനമന്ത്രിയാകും മുമ്പ് സച്ചാര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അഹ്മദാബാദിലെ വിഷയാവതരണത്തിന് ശേഷം തനിക്ക് നല്‍കിയ ഉറപ്പു പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളെല്ലാം പട്ടികജാതി/വര്‍ഗ മണ്ഡലങ്ങളാക്കിയ നടപടി ലോക്സഭാ നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിലൂടെ തിരുത്തുക, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ  മുസ്ലിംകളുടെ പ്രാതിനിധ്യ കമ്മി പരിഹരിക്കുക തുടങ്ങി ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി മോദിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന 18 അജണ്ടകളും സഫര്‍ കത്തിനൊപ്പം അയച്ചുകൊടുത്തു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രാജ്യത്തെ പൗരന്മാരുടെ പ്രശ്നങ്ങള്‍ തേടുന്ന പ്രധാനമന്ത്രി അവയോട് പുലര്‍ത്തുന്ന സമീപനമാണ് ഭാവി ഇന്ത്യ ചര്‍ച്ചചെയ്യാന്‍ പോകുന്നതെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ അവയില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യമല്ളെന്നും ഓര്‍മിപ്പിച്ചാണ് സഫര്‍ കത്ത് അവസാനിപ്പിക്കുന്നത്. വിഷയം കത്തുകൊണ്ട് അവസാനിക്കില്ളെന്നും വാക്കുപാലിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതുവരെ മോദിയെ പിന്തുടരുമെന്നും സഫര്‍ നേരില്‍ പറഞ്ഞു.

അധികാരത്തിന്‍െറ അരികുപറ്റി അനുഭവിക്കുക, അതിനായില്ളെങ്കില്‍ പേടിപ്പിച്ച് ആളെക്കൂട്ടി അധികാരം നേടുക. വിഭജനമെന്ന ചരിത്രപരമായ വിഡ്ഢിത്തത്തിലേക്ക് മുസ്ലിം സമുദായത്തെ കൊണ്ടുപോയവര്‍ പഠിപ്പിച്ച രണ്ട് രീതികളല്ലാതെ നേതൃഭാരം സ്വയം ചമയുന്ന മുസ്ലിം നേതാക്കളാരും ആറുപതിറ്റാണ്ടിനിപ്പുറവും സ്വായത്തമാക്കിയിട്ടില്ല. അതുകൊണ്ടാണ് പാകിസ്താന്‍ അല്ളെങ്കില്‍ ഖബര്‍സ്ഥാന്‍ എന്ന പഴയ മുദ്രാവാക്യം മറ്റൊരു രൂപത്തില്‍ ഡല്‍ഹി ജുമാ മസ്ജിദ് ഇമാം അഹ്മദ് ബുഖാരിയെപ്പോലുള്ളവര്‍ക്ക് പുളിച്ചുതികട്ടി വരുന്നത്. പുതുതലമുറ മുസ്ലിംകളില്‍ ഭൂരിഭാഗത്തിനും മേല്‍പറഞ്ഞ രണ്ടു തരക്കാരോടും പുച്ഛമാണെന്നാണ് ഹിലാല്‍ അഹ്മദിന്‍െറ പക്ഷം. കാലം ഏറെ മുന്നോട്ടുപോയെന്നും വിഭജനത്തിന് ശേഷം ജനിച്ച രണ്ടും മൂന്നും  തലമുറകള്‍ വളര്‍ന്നുവലുതായിക്കഴിഞ്ഞുവെന്നും ഹിലാല്‍ ഉണര്‍ത്തുന്നു. ഹിലാലിന്‍െറ നിലപാടിനെ പിന്തുണക്കുന്നവരാണ് ഡല്‍ഹിയിലെ മുസ്ലിം ബുദ്ധിജീവികളില്‍ ഭൂരിഭാഗവും.

മോദി സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് പാരമ്പര്യ മുസ്ലിം നേതാക്കള്‍. അഞ്ചു വര്‍ഷം രാജ്യഭരണം നടത്താന്‍ നിയോഗം ലഭിച്ച മോദിയുടെ സര്‍ക്കാറുമായി എങ്ങനെ ആരോഗ്യകരമായി സംവദിക്കണമെന്ന് ഇവര്‍ ചിന്തിച്ചിട്ടില്ല. മോദിയുടെ ഹിന്ദുത്വം കാണിച്ച ്പേടിപ്പിച്ച് സമുദായത്തോട് വിറളി പിടിച്ചു പായാന്‍ നിരന്തരം ആഹ്വാനം നടത്തുന്ന നേതാക്കള്‍ മോദി കവചമാക്കുന്ന വികസന മുദ്രാവാക്യത്തോട് സംവദിക്കാനുള്ള സമചിത്തതയും കാണിക്കുന്നുമില്ല. ഹിന്ദുത്വത്തിന്‍െറ നായകനാക്കി മോദിയെ അവതരിപ്പിക്കാന്‍ കാണിച്ച ഒൗത്സുക്യം മോദിയുടെ വികസന തന്ത്രങ്ങളോട് ആരോഗ്യകരമായി സംവദിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ദേശീയ രാഷ്ട്രീയം ഇതാകുമായിരുന്നില്ല.
l

സാങ്കേതികന്‍

Posted: 08 Nov 2014 05:57 PM PST

Image: 

സാങ്കേതികവിദ്യയുടെ കാലമാണ്. എന്തും വിരല്‍ത്തുമ്പില്‍ കിട്ടുന്ന കാലം. പത്താം ക്ളാസും ഗുസ്തിയും കഴിഞ്ഞ് വേറൊരു പണിയും കിട്ടാതെ രാഷ്ട്രീയം കളിച്ച് വളര്‍ന്നവരെ പിടിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊ ക്കെയാക്കിയാല്‍ ഇക്കാലത്ത് ശരിയാവില്ല. അടിമുടി സാങ്കേതികത്വം നിറഞ്ഞ കലികാലത്ത് ഭരണകര്‍ത്താക്കള്‍ അല്‍പസ്വല്‍പം ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നുവെച്ച് എല്ലാവരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പഠിച്ചിറങ്ങിയവരാവണമെന്ന് നിര്‍ബന്ധം പിടിക്കാനും പറ്റില്ല.

ഭരണനൈപുണ്യവും ജനപിന്തുണയുമുള്ള നേതാക്കള്‍ക്ക് ശാസ്ത്ര, സാങ്കേതിക ജ്ഞാനം ലവലേശമുണ്ടാവണമെന്നില്ല എന്നതുതന്നെ കാരണം. ഇനിയിപ്പോള്‍ ഐ.ഐ.ടിക്കാരനായ രാഷ്ട്രീയക്കാരനായതുകൊണ്ടും കാര്യമില്ല എന്നു കാണിച്ചു തന്നത് അരവിന്ദ് കെജ്രിവാളാണ്. സാങ്കേതികജ്ഞാനമുണ്ടായിട്ടെന്താ കാര്യം. രാഷ്ട്രീയ വിവേകമോ പക്വതയോ ഇല്ലാത്തതുകൊണ്ട് ഒരു പ്രകോപനമുണ്ടായപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പോയി.

കെജ്രിവാളിനു മുമ്പ് മറ്റൊരു ഐ.ഐ.ടിക്കാരന്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍െറ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. രാജ്യത്തിന്‍െറ ചരിത്രത്തിലെ ആദ്യത്തെ ഐ.ഐ.ടിക്കാരന്‍ മുഖ്യമന്ത്രി. പേര് മനോഹര്‍ പരീകര്‍. ആളിപ്പോള്‍ ഗോവ വിട്ട് കേന്ദ്രത്തിലേക്ക് ചേക്കേറാനുള്ള പുറപ്പാടിലാണ്. അവിടെ പ്രതിരോധമന്ത്രിക്കുപ്പായം തയ്ച്ചുവെച്ചിട്ടുണ്ട്. സാങ്കേതികമായ കാരണങ്ങളാല്‍ ഈ സാങ്കേതികന് കിട്ടുന്നത് ആഭ്യന്തരവുമാവാം.
കേരളത്തിലെ ചലച്ചിത്രപ്രേമികള്‍ക്ക് മുന്‍ ഗോവന്‍ മുഖ്യമന്ത്രിയോട് ചില കടപ്പാടുകളൊക്കെയുണ്ട്. മുമ്പ് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കാണാന്‍ അങ്ങ് ഡല്‍ഹിവരെ പോവണമായിരുന്നു. അല്ളെങ്കില്‍ കൊല്‍ക്കത്ത പോലുള്ള വിദൂര മഹാനഗരങ്ങളില്‍. നാടു മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്ന ഐ.എഫ്.എഫ്.ഐയെ പിടിച്ച് ഗോവയില്‍ കുടിയിരുത്തിയത് പരീകര്‍ ആണ്. അതുകൊണ്ട് മലയാളിക്ക് ഒറ്റരാത്രി കൊണ്ട് എത്താവുന്ന ദൂരത്തായി മേള. കുറഞ്ഞ കാലത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനം വികസിപ്പിച്ചാണ് മേളയെ ആവാഹിച്ചെടുത്ത് പനാജിയില്‍ തറച്ചത്. അതിനു പിന്നിലെ വിനോദസഞ്ചാര, വാണിജ്യ താല്‍പര്യങ്ങള്‍ സൗകര്യപൂര്‍വം മറന്ന് പരീകറിനെ അഭിനന്ദിക്കുന്നവര്‍ ഏറെയുണ്ട്.

ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ വിജയിയായി എണ്ണപ്പെടുന്നയാളാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ബി.ജെ.പിക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത നേതാവ്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 24 സീറ്റും പാര്‍ട്ടിക്ക് നേടിക്കൊടുത്തു. പാര്‍ട്ടി സംസ്ഥാന ഘടകത്തെ വിവാദങ്ങളില്ലാതെ നയിച്ചു. ശ്രീരാമസേനയെപ്പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് മേയാനുള്ള അവസരങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് താരതമ്യേന ശാന്തമായ അന്തരീക്ഷം സംസ്ഥാനത്ത് നിലനിര്‍ത്തിയത്. പിന്തുടരുന്നത് മോദിയുടെ വികസന മാതൃകകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ മുഖമായിരുന്നു സംസ്ഥാനത്തെ പ്രചാരണത്തിന് ഉയര്‍ത്തിക്കാട്ടിയത്. അങ്ങനെയുള്ള പല കാരണങ്ങളാല്‍ മോദിക്കു പ്രിയപ്പെട്ടവനായി. കേന്ദ്രത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു പിന്നില്‍ കൃത്യമായി അടയാളപ്പെടുത്താവുന്ന നാലഞ്ച് കാരണങ്ങള്‍ വേറെയുണ്ട്.
ഒന്നാമത്തെ കാര്യം, ആര്‍.എസ്.എസുകാര്‍ക്ക് പ്രിയപ്പെട്ടവനാണ് എന്നതാണ്. ഖട്ടറിനെയും ഫട്നാവിസിനെയുംപോലെ ആര്‍.എസ്.എസിന് അങ്ങേയറ്റം അഭിമതന്‍. സംഘ്പരിവാര്‍ നിതിന്‍ ഗഡ്കരിയെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ വരെയാക്കാന്‍ നോക്കിയിട്ടുണ്ട് ആര്‍.എസ്.എസ് ഈ ഗോവന്‍ നേതാവിനെ.

ഇംഗ്ളീഷ് മാധ്യമങ്ങള്‍ വിളിക്കും പോലെ പരീകര്‍ മോദി ക്യാമ്പില്‍നിന്നുള്ള അടുത്ത ‘പോസ്റ്റര്‍ ബോയ്’ ആണെന്നതാണ് മറ്റൊരു കാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ വികസനത്തെ എങ്ങനെയാണ് മോദി പരാമര്‍ശസൂചകമായി പ്രചാരണത്തിലുപയോഗിച്ചത് അതുപോലെ വികസനപ്രവര്‍ത്തനങ്ങളെ ഭരണനേട്ടങ്ങളായി പ്രചരിപ്പിച്ചുകൊണ്ട് വിജയംകൊയ്യാന്‍ അറിയുന്ന ആളാണ്. ഗോവയുടെ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി വാതോരാതെ പറഞ്ഞാണ് നാട്ടിലെ ജനസംഖ്യയുടെ നിര്‍ണായകപങ്കു വരുന്ന കത്തോലിക്കരുടെ മനസ്സ് കീഴടക്കിയത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ വികസന വാഗ്ദാനങ്ങളിലൂടെ വോട്ടുബാങ്ക് വിപുലീകരിക്കാന്‍ കഴിയുന്ന നേതാവ് എന്ന പ്രതിച്ഛായ പരീകറിന് ഗുണകരമായി. പിന്തുടരുന്നത് മോദിയുടെ അതേ പാത.

ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളയാളാണ്. ക്ളീന്‍ പ്രതിച്ഛായയും ഭരണപരമായ തീരുമാനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പരീകറിനെ കേന്ദ്രത്തിലേക്ക് ഉയര്‍ത്താനുള്ള കാരണങ്ങളാണ്.  ഈ ഐ.ഐ.ടിക്കാരന്‍ ടെക്നോക്രാറ്റിനെ പ്രതിരോധമന്ത്രിയാക്കിയാല്‍ ഇറക്കുമതി നിര്‍ത്തലാക്കി ഇന്ത്യയില്‍തന്നെ ആയുധങ്ങള്‍ നിര്‍മിച്ചുകൂട്ടാന്‍ എളുപ്പം കഴിയുമെന്ന് മോദി കണക്കുകൂട്ടുന്നുണ്ടാവണം. ഒരിടത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കുന്നു, മറ്റൊരിടത്ത് ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചുകയറുന്നു. ഈ സാഹചര്യത്തില്‍ സുദൃഢമായ നിലപാടുള്ള പ്രതിരോധമന്ത്രിയാണ് നാടിനു വേണ്ടത് എന്ന് ചിന്തിക്കുന്നവരും ചൂണ്ടുന്നത് പരീകറിന്‍െറ നേര്‍ക്ക്.  പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായി യാത്ര നടത്തിയത് ഗോവയിലേക്കാണ്. യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിക്കാന്‍. അന്നേ നോക്കിവെച്ചതാണ് ഈ പിന്‍ഗാമിയെ.

സുപ്രധാന വകുപ്പു കിട്ടുകയാണെങ്കില്‍ രാജ്നാഥ് സിങ്ങിനും അരുണ്‍ ജെയ്റ്റ്ലിക്കും സുഷമ സ്വരാജിനും ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു പേരായിരിക്കും പരീകര്‍. മുന്‍ പാര്‍ട്ടി പ്രസിഡന്‍റുമാരായ ഗഡ്കരിക്കും വെങ്കയ്യ നായിഡുവിനും കിട്ടുന്നതിനേക്കാള്‍ മാധ്യമശ്രദ്ധയും ജനശ്രദ്ധയും പതിയുക പരീകറിലായിരിക്കും. പ്രോട്ടോക്കോള്‍ അനുസരിച്ച് റിപ്പബ്ളിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മറ്റും പ്രതിരോധമന്ത്രിക്ക് ചില മുന്‍തൂക്കങ്ങളുണ്ടല്ളോ. പരീകറിനെ ക്രേന്ദത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ, മോദിക്കെതിരെ പരസ്യമായ എതിര്‍ശബ്ദങ്ങളുയരില്ല. ദേശീയരാഷ്ട്രീയത്തില്‍ മോദിതന്നെ ഒൗട്ട്സൈഡറായിരുന്നു ഒരിക്കല്‍. അമിത്ഷായും അതേപോലെ. ഇപ്പോള്‍ പരീകറും.

1955 ഡിസംബര്‍ 13ന് ഗോവയിലെ മപ്സയില്‍ ജനനം. ബോംബെ ഐ.ഐ.ടിയില്‍നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. പ്രതിഭാശാലിയായ പൂര്‍വവിദ്യാര്‍ഥിക്കുള്ള പുരസ്കാരം അവിടെനിന്ന് നേടിയിട്ടുണ്ട്, 2001ല്‍. ആധാര്‍ പദ്ധതിയുടെ ചെയര്‍മാനായ നന്ദന്‍ നിലേക്കനിക്കൊപ്പം 1978ലാണ് ഐ.ഐ.ടിയില്‍നിന്ന് പഠിച്ചിറങ്ങിയത്. 1994ല്‍ രണ്ടാം ഗോവന്‍ നിയമസഭയില്‍ അംഗമായി രാഷ്ട്രീയ രംഗത്ത് സജീവമായി. 2000 ഒക്ടോബറില്‍ ഗോവന്‍ മുഖ്യമന്ത്രിയായി. 2007ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. പിന്നീട് ഭരണത്തില്‍ തിരിച്ചുവരുന്നത് 2012ല്‍ ആണ്. അതേ വര്‍ഷം സി.എന്‍.എന്‍ ഐ.ബി.എന്നിന്‍െറ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ മേധ 2000ത്തില്‍ അര്‍ബുദം ബാധിച്ച് മരിച്ചു. രണ്ട് ആണ്‍മക്കളുണ്ട്.

കേന്ദ്രമന്ത്രിസഭ പുനസംഘടന: പരീകറും നഖ് വിയും കാബിനറ്റ് മന്ത്രിമാര്‍

Posted: 08 Nov 2014 11:53 AM PST

Image: 
Subtitle: 
15 പുതുമുഖങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തേക്കും •ശിവസേന ഇടഞ്ഞുതന്നെ

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യപുന:സംഘടന ഞായറാഴ്ച നടക്കും. 15 പുതുമുഖങ്ങള്‍ക്ക് ഉച്ചക്ക് ഒന്നിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗോവ മുഖ്യമന്ത്രിപദം രാജിവെച്ച മനോഹര്‍ പരീകര്‍, ബി.ജെ.പിയിലെ മുസ്ലിം മുഖമായ മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് കാബിനറ്റ് പദവി ലഭിക്കുന്ന പ്രമുഖര്‍. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാറില്‍ മാന്യമായ ഇടം ലഭിക്കാത്തതിനെച്ചൊല്ലി പ്രധാന സഖ്യകക്ഷിയായ ശിവസേന ഉടക്കി നില്‍ക്കുന്നത് കേന്ദ്രമന്ത്രിസഭാ വികസനത്തിന്‍െറ പകിട്ടു കുറച്ചു.

 മോദിമന്ത്രിസഭയില്‍ മൂന്നാമനെന്ന നേട്ടത്തോടെയാണ് പുതുമുഖമായ മനോഹര്‍ പരീകര്‍ (58) കേന്ദ്രത്തിലേക്ക് കടന്നുവരുന്നത്. പ്രതിരോധ വകുപ്പ് അദ്ദേഹത്തെ ഏല്‍പിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, രാജ്നാഥ്സിങ്ങിനെ അങ്ങോട്ടു മാറ്റി ആഭ്യന്തര വകുപ്പു നല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായിരുന്നു കാബിനറ്റ് പദവി ലഭിക്കാന്‍ പോവുന്ന മുഖ്താര്‍ അബ്ബാസ് നഖ്വി (57). ഇപ്പോള്‍ അദ്ദേഹം ബി.ജെ.പി വൈസ് പ്രസിഡന്‍റാണ്. അരുണ്‍ ജെയ്റ്റ്ലിയാണ് ഇതുവരെ ധനകാര്യവും പ്രതിരോധവും  വഹിച്ചിരുന്നത്.

 ആറു മന്ത്രിമാര്‍ ഒന്നിലധികം പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ പക്കലുള്ള അധിക വകുപ്പുകള്‍ മന്ത്രിസഭാ പുന$സംഘടനയിലൂടെ പുതിയ മന്ത്രിമാരെ ഏല്‍പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ പ്രധാനമന്ത്രി അടക്കം 23 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 പേര്‍ അടക്കം 22 സഹമന്ത്രിമാരുമാണുള്ളത്. ഞായറാഴ്ചത്തെ പുന$സംഘടനയില്‍ ബിഹാറില്‍നിന്നുള്ള രാംകൃപാല്‍ യാദവ്, മുതിര്‍ന്ന ബി.ജെ.പി നേതാവ് യ ശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, പാര്‍ട്ടി ഭാരവാഹിയായ ജെ.പി നദ്ദ, കല്‍ക്കരി കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ പങ്കു വഹിച്ച ഹന്‍സ്രാജ് അധിര്‍, ഗിരിരാജ്സിങ്, ഗജേന്ദ്രസിങ് ശെഖാവത് തുടങ്ങിയവര്‍ സഹമന്ത്രിമാരാകുമെന്നാണ് സൂചന.

 മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടു തേടുന്നതിനുമുമ്പ് അര്‍ഹമായ സ്ഥാനമാനങ്ങള്‍ കിട്ടുമെന്ന് ഉറപ്പു ലഭിച്ചില്ളെങ്കില്‍ കേന്ദ്രമന്ത്രിസഭാ വികസനവുമായി സഹകരിക്കില്ളെന്ന നിലപാടിലാണ് ശിവസേന. വേണ്ടിവന്നാല്‍ കേന്ദ്രത്തിലെ തങ്ങളുടെ ഏകമന്ത്രി അനന്ത് ഗീഥെ രാജിവെക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. സൗഹാര്‍ദത്തിലാണെങ്കില്‍ അനില്‍ ദേശായിയെക്കൂടി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന താല്‍പര്യവും ശിവസേനാ നേതൃത്വം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

 ടി.ഡി.പിക്ക് ഒരു സഹമന്ത്രികൂടി ലഭിക്കും. വന്‍കിട വ്യവസായിയും രാജ്യസഭാംഗവുമായ വൈ.എസ് ചൗധരി(സുജന ചൗധരി)യുടെ പേരാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൈമാറിയിട്ടുള്ളത്. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവാണ് ഇപ്പോള്‍ ടി.ഡി.പിക്ക് മന്ത്രിസഭയിലുള്ള ഏക അംഗം. പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി തന്‍െറ വസതിയില്‍ രാവിലെ ചായസല്‍ക്കാരത്തിന് വിളിച്ചിട്ടുണ്ട്.

മോദി, സേന കൂടിക്കാഴ്ച നടന്നില്ല; ബന്ധം വീണ്ടും വഷളാകുന്നു

Posted: 08 Nov 2014 11:30 AM PST

Image: 
Subtitle: 
ശനിയാഴ്ച രാത്രി കൂടിക്കാഴ്ചയില്‍ നിന്ന് അവസാന നിമിഷം മോദി പിന്‍മാറി.

മുംബൈ: ശിവസേനക്ക് വീണ്ടും ബി.ജെ.പിയുടെ അവഹേളനം. കേന്ദ്രത്തിലെ മന്ത്രിപദവും സംസ്ഥാനത്ത് ബി.ജെ.പിക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിശ്ചയിച്ച ചര്‍ച്ച നടന്നില്ല. മോദിയും അദ്ദേഹത്തിന്‍െറ മന്ത്രിസഭയിലെ ഏക ശിവസേനാംഗമായ ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെയും തമ്മില്‍ ശനിയാഴ്ച രാത്രി കൂടിക്കാഴ്ച വഴിയൊരുങ്ങിയിരുന്നു. എന്നാല്‍, അവസാന നിമിഷം മോദി പിന്‍മാറി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും ചര്‍ച്ച നടന്നില്ല. ഇതോടെ, ആനന്ദ് ഗീഥെയെ പാര്‍ട്ടി പ്രസിഡന്‍റ് ഉദ്ധവ് താക്കറെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുതിര്‍ന്ന നേതാക്കളോടും ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീയില്‍ ’ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിലെ പങ്കാളിത്തവും സംസ്ഥാനത്തെ ബി.ജെ.പിസര്‍ക്കാറിനുള്ള പിന്തുണയും സംബന്ധിച്ച് അന്തിമ തീരുമാനം കൈാക്കൊള്ളുമെന്നാണ് സൂചന. ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ പുന$സംഘടനയില്‍ ആനന്ദ് ഗീഥെക്കു പുറമെ രണ്ടുപേരു കൂടി നല്‍കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രി പദവിയുമാണ് സേനക്ക് മാറ്റിവെച്ചത്. കാബിനറ്റ് പദവിക്ക് രാജ്യസഭാംഗമായ അനില്‍ ദേശായിയെ തെരഞ്ഞെടുത്ത ശിവസേന മോദി, ആനന്ദ് ഗീഥെയുടെ ചര്‍ച്ച സഫലമാകുമോ എന്നറിയാന്‍ കാത്തു നില്‍ക്കുകയായിരുന്നു.
പാര്‍ട്ടിയുമായി അകന്നുകഴിയുകയായിരുന്ന മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് മന്ത്രി പദംനല്‍കാനുള്ള മോദിയുടെ നീക്കവും ശിവസേനയെ അവഹേളിക്കുന്നതായി.
മഹാരാഷ്ട്രയില്‍ ഫട്നാവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിനുമുമ്പ് എത്ര മന്ത്രിപദങ്ങളും ഏതൊക്കെ വകുപ്പുകളുമാണ് തരികയെന്നതില്‍ തീര്‍പ്പുണ്ടാക്കണമെന്നതായിരുന്നു ശിവസേനയുടെ ആവശ്യം. മൂന്നിലൊന്ന് പ്രാതിനിധ്യവും ഉപമുഖ്യമന്ത്രി പദമില്ളെങ്കില്‍ ആഭ്യന്തര വകുപ്പ് എന്നും സേന ആവശ്യപ്പെട്ടു. ഇതിനിടയില്‍, ശിവസേന നേതാക്കള്‍ എന്‍.സി.പി നേതാക്കളായ അജിത് പവാര്‍, ഭഗന്‍ ഭുജ്ബല്‍ എന്നിവരുമായി രഹസ്യ കേന്ദ്രങ്ങളില്‍വെച്ച് ചര്‍ച്ച നടത്തിയത് സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയെ കുറിച്ച് സേന നിഷേധിച്ചെങ്കിലും സ്പീക്കര്‍ പദവിക്കായി പിന്തുണ തേടിയാണ് സേനാ നേതാക്കള്‍ തന്നെ കണ്ടതെന്ന് ഛഗന്‍ ഭുജ്ബല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 42 പേരുള്ള കോണ്‍ഗ്രസ്, 41 പേരുള്ള എന്‍.സി.പി എന്നിവരുടെ പിന്തുണയില്‍ 63 പേരുള്ള ശിവസേന സര്‍ക്കാറിന് ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു. സേനക്ക് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തന്നെ വിളിച്ചതായി അജിത് പവാര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഇത് നിഷേധിച്ചെങ്കിലും സാധ്യതകള്‍ നിലനില്‍ക്കുന്നു.
സേന എന്‍.സി.പി നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച ബി.ജെ.പിസംസ്ഥാന നേതൃത്വത്തില്‍ അട്ടിമറി ഭയം സൃഷ്ടിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നത്.
 

സംസ്ഥാന ജൂനിയര്‍ മീറ്റ്: പോരാട്ടം ഇഞ്ചോടിഞ്ച്

Posted: 08 Nov 2014 10:42 AM PST

Image: 
Subtitle: 
എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം

കൊച്ചി: 58ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം -പാലക്കാട് കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ച്. മീറ്റ് ഞായറാഴ്ച സമാപിക്കാനിരിക്കെ എറണാകുളം 385 പോയന്‍റുമായി ഒന്നും പാലക്കാട് 376 പോയന്‍റുമായി രണ്ടും സ്ഥാനത്താണ്. രണ്ടാംദിനത്തില്‍ ആറ് മീറ്റ് റെക്കോഡുകള്‍ക്കുകൂടി എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സാക്ഷ്യംവഹിച്ചു. ആദ്യദിനത്തില്‍ അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 3000 മീറ്ററില്‍ റെക്കോഡ് കുറിച്ച പാലക്കാട് മേഴ്സി കോളജിലെ പി.യു. ചിത്ര 1500മീറ്ററിലും പുതിയ സമയം സ്ഥാപിച്ചു.

അണ്ടര്‍ 18 ആണ്‍ 110 മീറ്ററില്‍ യൂത്ത് ഒളിമ്പിക്സ് താരം മെയ്മോന്‍ പൗലോസും പുതിയ സമയം കുറിച്ചു. വനിതാവിഭാഗത്തില്‍ തിരുവനന്തപുരത്തിന്‍െറ  എ.പി. ഷില്‍ബിയും (12.74സെ.), ആണ്‍കുട്ടികളില്‍ കൊല്ലം പുനലൂര്‍ എസ്.എന്‍ കോളജിലെ  എസ്. ലിഖിനും (11.08സെ.) മീറ്റിലെ അതിവേഗക്കാരായി. അണ്ടര്‍ 18 ആണ്‍കുട്ടികളില്‍ എറണാകുളത്തിന്‍െറ ജോസഫ് ജോ (10.95സെ. ),  അണ്ടര്‍ 16ല്‍ തിരുവനന്തപുരത്തിന്‍െറ പി.എസ്. സനീഷ് (11.41സെ.) എന്നിവര്‍ വേഗക്കാരായി. അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ പാലക്കാടിന്‍െറ എം. നിത്യമോള്‍  (12.56സെ.), അണ്ടര്‍ 14ല്‍ കോഴിക്കോടിന്‍െറ അപര്‍ണ റോയ് (13.21സെ.) എന്നിവര്‍ ഒന്നാമതത്തെി.218 പോയന്‍റുമായി കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം (213), കോഴിക്കോട് (139.5), മലപ്പുറം (103) എന്നിവരാണ് പോയന്‍റ് നിലയില്‍ പിന്നിലുള്ളത്.

പിന്‍േറാ മാത്യുവിന്‍െറ പേരിലുണ്ടായിരുന്ന അഞ്ചുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് മെയ്മോന്‍ പൗലോസ് (13.98) തിരുത്തിയത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്‍െറ മേഘ മരിയം മാത്യു (11.64മീ.), അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500മീറ്ററില്‍ പി.യു. ചിത്ര (4മി. 36.5 സെ.), ട്രിപ്പ്ള്‍ ജംപില്‍ തിരുവനന്തപുരത്തിന്‍െറ ജെനിമോള്‍ ജോയ് (12.70മീ.), അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500മീറ്ററില്‍ തിരുവനന്തപുരത്തിന്‍െറ ട്വിങ്കിള്‍ ടോമി (4മി. 1.14സെ.), ഡെക്കാത്തലണില്‍ തിരുവനന്തപുരത്തിന്‍െറ മുഹമ്മദ് ഹഫ്സീര്‍ (6525 പോയന്‍റ്) എന്നിവരാണ് രണ്ടാംദിനത്തില്‍ റെക്കോഡ് കുറിച്ചത്.

ഉത്തേജകം: ലീ ചോങ് വീക്ക് വിലക്ക്

Posted: 08 Nov 2014 10:19 AM PST

Image: 

ക്വാലാലംപുര്‍: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയുടെ ലോക ഒന്നാംനമ്പര്‍ ബാഡ്മിന്‍റണ്‍താരം ലീ ചോങ് വീക്ക് ലോ ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍െറ താല്‍ക്കാലിക വിലക്ക്. വിചാരണ വേളയില്‍ ഫെഡറേഷന്‍െറ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിക്ക് കുറ്റം ബോധ്യപ്പെട്ടാല്‍ താരത്തിന് രണ്ടു വര്‍ഷംവരെ വിലക്ക് നേരിടേണ്ടി വരും. താരത്തിന്‍െറ പേര് വെളിപ്പെടുത്താതെ മലേഷ്യന്‍ ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് നൊര്‍സ സകരിയയാണ് ഒരു മുതിര്‍ന്ന താരം ഉത്തേജകപരിശോധനയില്‍ പിടിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്.

എന്നാല്‍, ഇത് ലീ ചോങ് തന്നെയാണെന്ന് മലേഷ്യന്‍ കായിക വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിക്കപ്പെട്ട മരുന്ന് ലീ ഉപയോഗിച്ചതായാണ് കണ്ടത്തെലെങ്കിലും സംഭവത്തില്‍ പുരുഷ സിംഗ്ള്‍സിലെ ഒന്നാം സ്ഥാനക്കാരനായ ലീ നിരപരാധിയാണെന്നാണ് മലേഷ്യന്‍ ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ നിലപാട്.

ആദ്യ സെല്‍ഫി പിറന്നത് 175 വര്‍ഷം മുമ്പ്

Posted: 08 Nov 2014 10:12 AM PST

Image: 

ന്യൂയോര്‍ക്: സെല്‍ഫികളുടെകാലമാണിത്. സ്വന്തം ചിത്രം മൊബൈല്‍ ഫോണ്‍ കാമറയിലെങ്കിലും പകര്‍ത്താത്തവര്‍ വിരളം. പക്ഷേ, ലോകത്ത് ആദ്യമായി സെല്‍ഫി എടുത്തത് 175 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ചരിത്രം. 30കാരനായ റോബര്‍ട്ട് കോര്‍ണേലിയസ് ആണ് ആദ്യമായി കാമറ ഉപയോഗിച്ച് സ്വന്തം ചിത്രമെടുത്തത്. 1839ല്‍ ഫിലാഡല്‍ഫിയയിലെ പിതാവിന്‍െറ കടയുടെ പിന്നില്‍ നിന്നായിരുന്നു ചരിത്രം രചിച്ച ഉദ്യമം.
കാമറയുടെ ലെന്‍സ് കാപ്
അഴിച്ചുമാറ്റിയ ശേഷം ഓടിപ്പോയി ഫ്രെയിമിന് മുന്നില്‍ അഞ്ച് മിനിറ്റ് ഇരുന്നു. കാമറ പ്രവര്‍ത്തിച്ചശേഷം വീണ്ടും തിരിച്ചോടിപ്പോയി ലെന്‍സ് കാപ് മാറ്റിവെച്ചു. കൈയില്‍ കിട്ടിയത് കോര്‍ണേലിയസിന്‍െറ യുവത്വം തുളുമ്പുന്ന അടിപൊളി ഫോട്ടോ. ആദ്യത്തെ സെല്‍ഫിക്ക് ഉടമയായ കോര്‍ണേലിയസ് പിന്നീട് ഛായാചിത്രത്തില്‍ കഴിവുതെളിയിച്ച ഫോട്ടോഗ്രാഫറായി. ഡച്ചു കുടിയേറ്റക്കാരന്‍െറ മകനായ ഇദ്ദേഹം പിതാവിന്‍െറ വിളക്ക് കച്ചവടത്തിലേക്ക് മടങ്ങുകയും 20 വര്‍ഷത്തോളം നോക്കിനടത്തുകയും ചെയ്തു.യു.എസിലെ ഏറ്റവും വലിയ ലൈറ്റിങ് കമ്പനിയായി കോര്‍ണേലിയസിന്‍െറ കമ്പനിമാറുകയും ചെയ്തു. 1877ല്‍ കമ്പനിയില്‍ നിന്ന്വിരമിച്ച കോര്‍ണേലിയസ് പുതുതലമുറക്ക് സെല്‍ഫിയുടെ രസങ്ങള്‍  ബാക്കിവെച്ച് 1893ല്‍ വിടപറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP