സ്വാഗതം
WELCOME

News Update..

Friday, November 14, 2014

പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണം: സുപ്രീംകോടതി Madhyamam News Feeds

പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണം: സുപ്രീംകോടതി Madhyamam News Feeds

Link to

പ്ലസ്ടു കേസ് നാല് മാസത്തിനകം തീര്‍പ്പാക്കണം: സുപ്രീംകോടതി

Posted: 14 Nov 2014 12:51 AM PST

Image: 

ന്യൂഡല്‍ഹി: പ്ലസ്ടു കേസ് നാല് മാസത്തിനകം കേരള ഹൈകോടതി തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം കൊടുക്കണം. കുട്ടികളെ പ്രവേശിപ്പിച്ച സ്കൂളുകളില്‍ അധ്യയനം തുടരാം. വിദ്യാര്‍ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടമാകരുത്. അധ്യാപകരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സ്കൂള്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്യാത്ത സ്കൂളുകള്‍ക്ക് പ്ളസ്ടു സ്കൂളും ബാച്ചും അനുവദിക്കരുതെന്നായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. ഇത്തരം സ്കൂളുകള്‍ക്ക് പ്ളസ്ടു അനുവദിക്കരുതെന്നും പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും മുന്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സ്കൂള്‍ മാനേജുമെന്‍റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.  
 

നഗരത്തില്‍ 15,000 തെരുവുനായകള്‍; പലതിനും മാരകരോഗം

Posted: 14 Nov 2014 12:42 AM PST

തിരുവനന്തപുരം: നഗരത്തില്‍ ജനത്തെ കടിച്ചുകീറാന്‍ തക്കം പാര്‍ത്ത് 15000ത്തോളം തെരുവുനായകള്‍. ഇതില്‍ പലതും മാരകരോഗങ്ങള്‍ ബാധിച്ചവയുമാണ്. മെഡിക്കല്‍ കോളജ് വാര്‍ഡില്‍ നടപ്പാക്കിയ തെരുവുനായകളെ വന്ധ്യംകരിക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെഡിക്കല്‍ കോളജ് വാര്‍ഡില്‍ നഗരകാര്യവകുപ്പ്, സത്യസായി ട്രസ്റ്റിന്‍െറ സഹകരണത്തോടെയാണ് നായകളെ വന്ധ്യംകരിക്കാന്‍ ശ്രമം തുടങ്ങിയത്. ഏതാനും മാസത്തെ പ്രയത്നത്തിനൊടുവില്‍ മെഡിക്കല്‍ കോളജ് സംസ്ഥാനത്തെ ആദ്യത്തെ പേവിഷബാധ ഭീഷണിരഹിത വാര്‍ഡായി മാറി. ഡോക്ടര്‍മാര്‍ എല്ലാനായകളുടെയും രക്തസാമ്പ്ളുകള്‍ ശേഖരിക്കുകയും ചിത്രം അടക്കമുള്ള വിവരങ്ങള്‍ സമാഹരിക്കുകയും ചെയ്തു. 14 രക്തസാമ്പ്ളുകള്‍ പരിശോധിച്ചതില്‍ എട്ടിലും ഫിലേറിയ ഉണ്ടെന്ന് കണ്ടത്തെിയതായി പദ്ധതിക്ക് നേതൃത്വം നല്‍കിയ ഡോ. രാംകുമാര്‍, ഡോ. ജോസ് എന്നിവര്‍ പറഞ്ഞു.
ആഗസ്റ്റില്‍ ആരംഭിച്ച പദ്ധതിയില്‍ 600 നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പ് നടത്തുകയും ചെയ്തു. പിടികൂടുമ്പോള്‍ ഒരു നായക്ക് പേവിഷബാധയുണ്ടായിരുന്നു. ഡിസംബര്‍ 31നകം രണ്ടു വാര്‍ഡ് കൂടി സമ്പൂര്‍ണ പേവിഷബാധ രഹിതമായി മാറുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1000 തെരുവുനായകളെ ഈ വര്‍ഷം ശസ്ത്രക്രിയക്ക് വിധേയമാക്കും. റെസി. അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. വളര്‍ത്തുനായകളെയും കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ അഞ്ചുവര്‍ഷത്തിനകം തെരുവുനായകളുടെ എണ്ണം 75 ശതമാനം കുറക്കാനാകും. തെരുവുനായകളെ പിടികൂടി പി.എം.ജിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലത്തെിച്ച് ശസ്ത്രക്രിയ നടത്തും. മൂന്നുദിവസവും ആഹാരവും സംരക്ഷണവും നല്‍കിയ ശേഷം പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടും. നഗരസഭ ഈ രംഗത്തേക്ക് പൂര്‍ണമായി എത്തിയാല്‍ സര്‍ക്കാര്‍ പിന്മാറുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ശസ്ത്രക്രിയ നടത്തുന്ന ജില്ലാ വെറ്ററിനറി കേന്ദ്രം സംസ്ഥാന റിസോഴ്സ് കേന്ദ്രമായി മാറ്റാന്‍ നടപടി സ്വീകരിക്കും. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം സത്യസായി ട്രസ്റ്റ് നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്തകുമാര്‍, കൗണ്‍സിലര്‍ ശ്രീകുമാര്‍, റെസി. അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മന്‍മോഹനും ചിദംബരവും മറുപടി പറയണം –പി.സി.ജോര്‍ജ്

Posted: 14 Nov 2014 12:36 AM PST

തൃശൂര്‍: രാജ്യത്തെ സാമ്പത്തിക മാന്ദ്യതക്ക് യു.പി.എ സര്‍ക്കാറിന് പങ്കുണ്ടെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ആസിയാന്‍ കരാറാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയെ തകര്‍ത്തത്. മന്‍മോഹന്‍സിങ്ങും ചിദംബരവുമാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് വേണം. സംസ്ഥാനങ്ങള്‍ക്ക് അധികാരം വിട്ടു കൊടുത്തുകൊണ്ടുള്ള അധികാര വികേന്ദ്രീകരണം നടക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ലോക വ്യാപാര കരാര്‍ ഒപ്പിട്ടുവെന്ന കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍െറ പ്രഖ്യാപനം ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താതെയോ, പാര്‍ലമെന്‍റ് വിളിച്ചു കൂട്ടാതെയും അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ജനതക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് എം.പി. പോളി അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജില്ലാ ജനറല്‍ സെക്രട്ടറി സി.വി. കുര്യാക്കോസ്, എം.ടി. തോമസ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജോണി ചിറ്റിലപ്പിള്ളി, സി.പി. ജോസഫ്, ജോര്‍ജ് പായപ്പന്‍, അഡ്വ. ഷൈജോ ഹസന്‍, ജില്ലാഭാരവാഹികളായ തോമസ് ആന്‍റണി, സി.ടി. പോള്‍, കെ.പി. ജോസഫ്, ലോനപ്പന്‍ എപ്പറമ്പില്‍, എ.സി. ജോര്‍ജ്, ടി.കെ. വര്‍ഗീസ്, കെ.ജെ. തോമസ്, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, പി.പി. ഹെന്‍റി, പി.ആര്‍. തോമസ്, പി.കെ. ജോണ്‍സണ്‍, കെ.എസ്. ഫ്രാന്‍സിസ്, കെ.എ. തോമസ്, റോസിലി ഫ്രാന്‍സിസ്, പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ തോമസ് ചിറമ്മല്‍, കെ.ഡി. മില്‍ട്ടണ്‍, എന്‍.ജെ. ലിയോ, കെ.ജെ. ജെയിംസ്, ഇ.എ. ജോയ്, റോക്കി ആളൂക്കാരന്‍, വി.എ. ജ്യോതിഷ്, പി.ഒ. ലോയിഡ്, ജോഷി പെട്ടിക്കല്‍, ജെസ്മോന്‍ ചാക്കുണ്ണി, ജോണ്‍ ആടുപാറ, എം.വി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ. ജോഷി കുര്യാക്കോസ്, താറ്റാട്ട് ഗോപിനാഥന്‍, ഡിബിന്‍ കുറുപ്പത്തുപറമ്പില്‍, തോമസ് മായാലിന്‍, സി.കെ. ജോര്‍ജ്, സജി കൊണ്ടിയാരത്ത്, സി.കെ. ജോസ്, ജോര്‍ജ് പെല്ലിശേരി, എസ്.കെ. അസീസ്, കെ.യു.ജോര്‍ജ് , ഉഷാദേവി, ജെയിംസ് മുട്ടിക്കല്‍, വി.കെ. ആന്‍റണി, പി.ഐ. സിറിള്‍ ജോണ്‍ , പി.സി. കുര്യന്‍, സി.എല്‍. ലോറന്‍സ്, വി.എം. മാണി, ടി. തുളസീദാസ്, ബിജു പാപ്പച്ചന്‍, വി.ടി. ബിജു, വി.പി. ജോണി, വി. മുരളീധരന്‍, ലിസ ഫ്രാന്‍സിസ്, ജോയ് ജോസഫ്, പി.ഡി. തമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

ഓട്ടോ നിരക്ക്: വീഴ്ച വരുത്തിയവരില്‍നിന്ന് രണ്ടാഴ്ചക്കിടെ ഈടാക്കിയത് 1.3 ലക്ഷം

Posted: 14 Nov 2014 12:31 AM PST

കോയമ്പത്തൂര്‍: നഗരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓട്ടോ നിരക്ക് അംഗീകരിക്കാന്‍ ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ തയാറാവാത്തതിനാല്‍ അധികൃതര്‍ കടുത്ത നടപടികളുമായി രംഗത്തിറങ്ങി.
കൂടുതല്‍ വാടക ഈടാക്കുകയും മീറ്ററുകള്‍ പിടിപ്പിക്കാതിരിക്കയും ചെയ്യുന്ന ഓട്ടോകള്‍ക്കെതിരെ ആര്‍.ടി.ഒ-പൊലീസ് അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മീറ്റര്‍ പിടിപ്പിച്ചതോടെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളും ഓട്ടോ സര്‍വീസ് ഉപയോഗിച്ചു തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നഗരത്തില്‍ ഓട്ടോകളില്‍ കയറാന്‍ പൊതുജനങ്ങള്‍ക്ക് പേടിയായിരുന്നു.
കഴുത്തറുപ്പന്‍ ചാര്‍ജ് ഈടാക്കിയിരുന്നതാണ് ഇതിന് കാരണം. അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇവര്‍ ഓട്ടോകളെ ആശ്രയിച്ചിരുന്നത്. സ്ഥലമറിയാതെ വിഷമിക്കുന്ന പുറംനാട്ടുകാരും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വന്നിറങ്ങുന്ന യാത്രക്കാരുമാണ് നഗരത്തിലെ ഓട്ടോകളുടെ ഇരകളായിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരത്തില്‍ വ്യത്യസ്തമായ അനുഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. 1.8 കിലോമീറ്ററിന് മിനിമം ചാര്‍ജ് 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിന് 12 രൂപ വീതവുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഓട്ടോകളില്‍ പുതിയ വാടക നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതി അറിയിക്കാന്‍ ഫോണ്‍ നമ്പറുകളും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
ഓട്ടോകളെ നിരീക്ഷിക്കാന്‍ മാത്രം നഗരത്തില്‍ 14 ഇടങ്ങളിലാണ് പൊലീസ്-ആര്‍.ടി.ഒ സംയുക്ത പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ 11,000ത്തോളം ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 8,500ഓളം വണ്ടികളിലും ഇലക്ട്രോണിക് മീറ്ററുകള്‍ പിടിപ്പിച്ചിട്ടില്ല. ഡിസംബര്‍ 16നകം മീറ്ററുകള്‍ പിടിപ്പിക്കണമെന്നാണ് ഉത്തരവ്. നഗരത്തില്‍ നാല് കേന്ദ്രങ്ങളില്‍ മാത്രമാണ് മീറ്ററുകള്‍ സ്ഥാപിച്ച് നല്‍കുന്നതെന്നും ആയതിനാല്‍ സമയം നീട്ടി അനുവദിക്കണമെന്നും ഓട്ടോ തൊഴിലാളി യൂനിയനുകള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
രണ്ടാഴ്ചക്കിടെ നടന്ന പരിശോധനയില്‍ ഉത്തരവ് നടപ്പാക്കാത്ത ഓട്ടോകള്‍ക്ക് 1.3 ലക്ഷം രൂപയാണ് പിഴശിക്ഷ വിധിച്ചത്. ഇതില്‍ 36,000ത്തോളം രൂപ തല്‍സമയ പിഴയാണ്.
അമിത ചാര്‍ജ് ഈടാക്കിയ 320 ഡ്രൈവര്‍മാരുടെ പേരില്‍ കേസെടുത്തു. പെര്‍മിറ്റ് ഉള്‍പ്പെടെ മതിയായ രേഖകളില്ലാതെ ഓടിയിരുന്ന 40 ഓട്ടോകള്‍ പൊലീസ് പിടിച്ചെടുത്തു.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ കൂടുതല്‍ ട്രിപ്പുകള്‍ കിട്ടി തുടങ്ങിയതായാണ് ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെ അഭിപ്രായം.

അഭയ കേസ്: വര്‍ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

Posted: 13 Nov 2014 11:14 PM PST

Image: 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ രാസപരിശോധനാ ഫലം അടങ്ങിയ വര്‍ക് രജിസ്റ്റര്‍ തിരുത്തിയെന്ന കേസില്‍ നിര്‍ണായക വിധി. കേസിലെ രണ്ട് പ്രതികളെ തിരുവനന്തപുരം സി.ജെ.എം കോടതി വെറുതെ വിട്ടു. ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത,അനലിസ്റ്റ് എം. ചിത്ര എന്നിവരെയാണ് വെറുതെ വിട്ടത്.  ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ സമര്‍പിച്ച ഹരജിയില്‍ ആണ് കോടതിയുടെ ഉത്തരവ്.  പ്രധാനപ്പെട്ട കേസിന്‍റെ വിചാരണ നിലച്ചുപോയ ഘട്ടത്തില്‍ ആണ് കോടതിയുടെ വിധി.
ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നീതി ലഭിച്ചുവെന്നും സത്യം ജയിച്ചു എന്നും ഗീതയും ചിത്രയും പ്രതികരിച്ചു. വിധി നിയ മവിരുദ്ധമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും ഹരജിക്കാരന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.

രാസപരിശോധനയില്‍ അട്ടിമറി നടന്നുവെന്ന് ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലെ ടെസ്റ്റില്‍ തെളിഞ്ഞതാണെന്നും അത് പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട നടപടി കേസിന്‍റെ തുടക്കം മുതലെ ഉള്ള പ്രതികളുടെ സ്വാധീനത്തിന്‍റെ തുടര്‍ച്ചയാണെന്നും പുത്തന്‍പുരക്കല്‍ പറഞ്ഞു. എട്ടു സ്ഥലങ്ങളില്‍ തിരുത്തല്‍ വരുത്തിയതായി ഹൈദരാബാദിലെ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. 

എന്നാല്‍,തിരുത്തല്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ ഈ രണ്ടു പേര്‍ക്കുമുള്ള പങ്കോ ഗൂഢാലോചനയോ തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ളെന്നും കോടതി നിരീക്ഷിച്ചു.

വള്ളിക്കുന്നില്‍ പെട്രോള്‍ പമ്പില്‍ മോഷണം: അര ലക്ഷം കവര്‍ന്നു

Posted: 13 Nov 2014 10:54 PM PST

വള്ളിക്കുന്ന്: പെട്രോള്‍ പമ്പിന്‍െറ അടച്ചിട്ട ഓഫിസ് ഷട്ടര്‍ തകര്‍ത്ത് അര ലക്ഷം രൂപ കവര്‍ന്നു. ചേളാരി-പരപ്പനങ്ങാടി റൂട്ടില്‍ കൂട്ടുമുച്ചി അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം ഏജന്‍സിയിലാണ് മോഷണം.
തൃശൂര്‍ സ്വദേശി പാലത്തിങ്ങല്‍ ഹരിലാലിന്‍െറ ഉടമസ്ഥതയിലുള്ള പമ്പില്‍ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നടന്ന മോഷണത്തില്‍ 60,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. രാവിലെ ഉടമ തുറക്കാന്‍ നോക്കിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. ഓഫിസ് മുറിയിലെ മേശകളുടെ വലിപ്പുകള്‍ തുറന്നിട്ട നിലയിലാണ്. ഫയലുകള്‍ വാരി വലിച്ചിട്ടിട്ടുണ്ട്.
മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധര്‍ സ്ഥലത്തത്തെി. പരപ്പനങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ നിരവധി വീടുകളിലും മറ്റും വാതില്‍ തകര്‍ത്ത് മാസങ്ങള്‍ക്കുമുമ്പെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തിരുന്നു. ഇതിലുള്‍പ്പെട്ട മുഴുവന്‍ സംഘങ്ങളെയും പരപ്പനങ്ങാടി എസ്.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.

ശബരിമല ഇടത്താവള പദ്ധതി പെരുവഴിയില്‍

Posted: 13 Nov 2014 10:43 PM PST

പത്തനംതിട്ട: നഗരത്തിന്‍െറ തിലകക്കുറിയായി മാറുമായിരുന്ന അതിബൃഹത്തായ ശബരിമല ഇടത്താവള പദ്ധതി നടപ്പായില്ല. 12.75 കോടിയുടെ വിപുല വികസന പദ്ധതിക്കാണ് 2010 ഏപ്രിലില്‍ അന്നത്തെ എല്‍.ഡി.എഫ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. താഴെ വെട്ടിപ്പുറത്തെ അഞ്ച് ഏക്കറോളം വരുന്ന ശബരിമല ഇടത്താവളം കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ ഫണ്ട് അനുവദിപ്പിച്ച് നടപ്പാക്കാനാണ് പദ്ധതി റിപ്പോര്‍ട്ട്. സംസ്ഥാന ടൂറിസം വകുപ്പിന് നല്‍കിയതനുസരിച്ച് അന്നത്തെ ഇടതുസര്‍ക്കാര്‍ ടൂറിസം വകുപ്പില്‍ നിന്ന് ആദ്യഗഡുവായി 50 ലക്ഷം അനുവദിച്ചു.
ഭരണം മാറിയപ്പോള്‍ 2011 നവംബര്‍ 11ന് മന്ത്രി ശിവകുമാറാണ് പണികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 50 ലക്ഷം രൂപ ചെലവില്‍ ചെറിയ കെട്ടിടം നിര്‍മിച്ച് 2012 നവംബറില്‍ ഇതിന്‍െറ ഉദ്ഘാടനവും നടത്തി. അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല.
മഴക്കാലത്ത് ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയില്ല. നിറയെ ചളിയും കാടും നിറഞ്ഞ് കിടക്കുകയാണ്. സ്വകാര്യവ്യക്തികള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പരിശീലിക്കുന്നത് ഇവിടെയാണ്. ഇടത്താവളത്തിന് മുന്‍വശത്തെ സ്വകാര്യഭൂമി വാങ്ങി വഴി സൗകര്യം വിപുലീകരിക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നേട്ടമാണ്. നടന്ന 50 ലക്ഷത്തിന്‍െറ പണികളെ സംന്ധിച്ച് വ്യാപക അഴിമതി ആരോപണങ്ങളുയര്‍ന്നിരുന്നു. ബൃഹത്തായ പദ്ധതി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് പിന്നീട് ആരും മിണ്ടിയിട്ടില്ല. 50 ലക്ഷത്തിന്‍െറ പണികള്‍ ചെയ്ത് തീര്‍ത്തതോടെ ഇടത്താവളം നിര്‍മാണം പൂര്‍ത്തിയായി എന്ന അഭിപ്രായത്തിലാണ് ചിലര്‍.
പാര്‍ക്കിങ് സൗകര്യം, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഹോട്ടല്‍, വര്‍ക്ക് ഷോപ്പ്, ആശുപത്രി, ഡോര്‍മിറ്ററി കോംപ്ളക്സ്, ഷോപ്പിങ് കോംപ്ളക്സ്, പെട്രോള്‍ പമ്പ്, ടോയ്ലറ്റ് ബ്ളോക് തുടങ്ങി എല്ലാ സൗകര്യങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നതാണ്. 85 വലിയ വാഹനങ്ങള്‍, 150 ഓളം ചെറിയ വാഹനങ്ങള്‍, 180 ടൂവീലറുകള്‍ തുടങ്ങി 500 ഓളം വാഹനങ്ങള്‍ക്ക് ഇടത്താവളത്തില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്.
ചുറ്റുമതില്‍, പ്രവേശകവാടം, നാല് നിലകളുള്ള ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ ലൈബ്രറി, കോഫി ഹൗസ്, മ്യൂസിയം, റിക്രിയേഷന്‍ സെന്‍റര്‍, ഇലക്ട്രോണിക് ഗയിം സെന്‍റര്‍ എന്നിവയും ഉള്‍പ്പെടുത്താന്‍ പദ്ധതിയില്‍ തീരുമാനിച്ചിരുന്നതാണ്. താഴ്ന്ന വരുമാനക്കാരായ തീര്‍ഥാടകര്‍ക്കുള്ള ഡോര്‍മിറ്ററിയും വിഭാവനം ചെയ്തിരുന്നു. ഇത് സ്വപ്നപദ്ധതിയായി അവശേഷിച്ചിരിക്കുകയാണിപ്പോള്‍. തീര്‍ഥാടനം തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രമാണുള്ളത്. ഇതിനുള്ളില്‍ എന്തെങ്കിലുമൊക്കെ ചെറിയ തട്ടിക്കൂട്ടുകള്‍ കാണിച്ച് ഇതൊരു ഇടത്താവളമായി മാറ്റാനാണ് നഗരസഭയുടെ തീരുമാനം.

റവന്യൂ ജില്ലാ ശാസ്ത്രമേള തുടങ്ങി

Posted: 13 Nov 2014 10:38 PM PST

പാലാ: റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ- ഐ.ടി മേളകള്‍ക്ക് കിടങ്ങൂര്‍ ഗവ. എല്‍.പി.ബി സ്കൂളില്‍ തുടക്കമായി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ഇന്‍സ്പെയര്‍ ദേശീയ എക്സിബിഷനില്‍ സെലക്ഷന്‍ ലഭിച്ച ശാസ്ത്ര പ്രതിഭകളായ ഗൗതം കൃഷ്ണ (സെന്‍റ് ആന്‍റണീസ് സ്കൂള്‍, പൂഞ്ഞാര്‍), അമല്‍ ടി. ആസാദ് (സെന്‍റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് എച്ച്.എസ് നെടുങ്കുന്നം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുധ കുര്യന്‍, പാമ്പാടി ബ്ളോക് പ്രസിഡന്‍റ് റോസമ്മ സാബു, കെ.എം. രാധാകൃഷ്ണന്‍, ജോസ്മോന്‍ മുണ്ടക്കല്‍, പ്രഫ. മേഴ്സി ജോണ്‍, സഞ്ജീവ് പി.വി. നമ്പൂതിരി, ജോ മാത്യു, എന്‍. എസ്. സുമം, ജയിംസുകുട്ടി തോമസ്, ആലീസ് കുട്ടി എബ്രഹാം, ഫിലിപ് തോമസ് കോയിത്തറ, കെ.എന്‍. വിജയകുമാര്‍, കെ.ആര്‍. ശശികുമാര്‍, ഷാജി ജോസഫ്, കണ്ണന്‍ പി.എന്‍., പെണ്ണമ്മ തോമസ് എന്നിവര്‍ സംസാരിച്ചു.
ഗവ.എല്‍.പി.ബി സ്കൂള്‍, സെന്‍റ് മേരീസ് എച്ച്.എസ്.എസ്, എന്‍.എസ്.എസ്. എച്ച്.എസ്.എസ്, എയ്ഡഡ് യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കിടങ്ങൂര്‍, രാമപുരം, പാലാ, കറുകച്ചാല്‍, ചങ്ങനാശേരി, ഈരാറ്റുപേട്ട, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കോട്ടയം, കൊഴുവനാല്‍, പാമ്പാടി തുടങ്ങിയ സബ് ജില്ലകളില്‍നിന്നായി നാലായിരത്തോളം കുരുന്ന് പ്രതിഭകളാണ് പങ്കെടുക്കുന്നത്. ആദ്യദിനം എന്‍.എസ്.എസ് സ്കൂളില്‍ സയന്‍സ് ഡ്രാമ മത്സരങ്ങളും ഗവ.എല്‍.പി.ബി സ്കൂളില്‍ ഗണിതശാസ്ത്ര വിഷയങ്ങളും സെന്‍റ് മേരീസില്‍ പ്രവൃത്തിപരിചയ മേളയും എന്‍.എസ്.എസ് ലാബില്‍ ഐ.ടി മത്സരങ്ങളും നടന്നു. പ്രവൃത്തിപരിചയത്തില്‍ 35 ഇനങ്ങളിലാണ് മത്സരം. ഇതില്‍ 26 ഇനങ്ങള്‍ സെന്‍റ് മേരീസ് എച്ച്.എസ്.എസിലും ഒമ്പത് ഇനങ്ങള്‍ എയ്ഡഡ് യു.പി.എസിലും നടന്നു.

മലയോര മേഖലയില്‍ വ്യാജമദ്യനിര്‍മാണം തകൃതി

Posted: 13 Nov 2014 10:32 PM PST

അടിമാലി: മലയോര മേഖലയില്‍ ചില വീടുകളും രഹസ്യസങ്കേതങ്ങളും കേന്ദ്രീകരിച്ച് വ്യാജമദ്യ നിര്‍മാണവും വില്‍പനയും വ്യാപകമാകുമ്പോള്‍ നടപടിയെടുക്കാന്‍ എക്സൈസ്, പൊലീസ് വകുപ്പുകള്‍ തയാറുകുന്നില്ളെന്ന് പരാതി.
തമിഴ് തോട്ടം തൊഴിലാളികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ആദിവാസികളെയും ഉപയോഗിച്ചാണ് ഉള്‍പ്രദേശങ്ങളില്‍ ചാരായനിര്‍മാണം നടക്കുന്നത്. ചില പ്രദേശങ്ങളില്‍ സ്ത്രീകളെയും വ്യാജ മദ്യമാഫിയ ഉപയോഗപ്പെടുത്തുന്നുണ്ട്.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍ പഞ്ചായത്തുകളിലും കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന അടിമാലി, വെള്ളത്തൂവല്‍, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലുമാണ് അനധികൃത മദ്യനിര്‍മാണവും വില്‍പനയും വ്യാപകം.
തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴിയും വട്ടവടയില്‍ വനത്തിലെ ഊടുവഴികളിലൂടെയും ലോഡുകണക്കിന് വിദേശമദ്യവും സ്പിരിറ്റും വാഷും ഇറക്കുമതി ചെയ്യാനും വില്‍പന നടത്താനും വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരം സംഘങ്ങളില്‍നിന്ന് വിദേശമദ്യം മൊത്തമായി വിലക്കെടുത്ത് മലയോര മേഖലയിലെ പല കേന്ദ്രങ്ങളിലും ചില്ലറ വില്‍പനക്ക് എത്തിക്കുന്നു. വിദേശമദ്യം എത്തിച്ചുകൊടുക്കാന്‍ പ്രത്യേക വാഹനവും ഗുണ്ടാപ്പടയും ഉന്നത ബന്ധങ്ങളുമുള്ള മാഫിയകളുമുണ്ട്.അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മദ്യവില്‍പനക്ക് പ്രതിഫലമായി 500 മുതല്‍ 1000 രൂപവരെ ദിവസക്കൂലി നല്‍കും.
തമിഴ്നാടിന് പുറമെ മാഹിയില്‍നിന്നും മറ്റും കുറഞ്ഞ നിരക്കില്‍ ലോഡുകണക്കിന് വിദേശമദ്യം ചെറുകിട വില്‍പനക്കായി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഭരണകക്ഷിയിലെ ഒരു യുവനേതാവാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്.
മലയോര മേഖലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന വാറ്റുചാരായവും വ്യാജമദ്യവും യഥേഷ്ടം ചില സമാന്തര ബാറുകള്‍ വഴി വില്‍ക്കുന്നുണ്ട്. വാണിജ്യ കേന്ദ്രമായ അടിമാലി ടൗണില്‍ 20 കേന്ദ്രങ്ങളില്‍ മദ്യവ്യാപാരമുണ്ട്്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം സംഘട്ടനത്തിലത്തെുകയും യുവാവിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പല പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇത്തരം സംഘങ്ങളുടെ വലയില്‍പ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളും നാട്ടുകാരും സന്നദ്ധ സംഘടനകളും പരാതി നല്‍കിയിട്ടും നടപടിയില്ല.

സാമൂഹിക ക്ഷേമ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

Posted: 13 Nov 2014 10:29 PM PST

കാസര്‍കോട്: വികലാംഗ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേടുകള്‍ നടക്കുന്നതായ ആരോപണത്തെ തുടര്‍ന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി.
സി.ഐ ഡോ.വി. ബാലകൃഷ്ണന്‍െറ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ പരിശോധന നടന്നത്. സാമൂഹിക ക്ഷേമ ജില്ലാ ഓഫിസ്, കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്ന എന്‍.പി.ആര്‍.പി.ഡി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വികലാംഗരെ സാമ്പത്തികമായി സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം ഓരോ ജില്ലക്കും 63 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇത് ചെലവഴിക്കുന്നതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടത്തെിയതായി സൂചനയുണ്ട്.
സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്‍െറ നേതൃത്വത്തില്‍ വികലാംഗര്‍ക്കായി വിതരണം ചെയ്യുന്ന വിവിധ പദ്ധതികളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്.
ഉദ്യോഗസ്ഥരായ നിസാര്‍, വിശ്വനാഥന്‍, മധു, രമേശന്‍, ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

പാപ്പിനിശ്ശേരിയിലെ ഗതാഗതനിരോധം: ബദല്‍ സൗകര്യമില്ലാതെ നാട്ടുകാര്‍

Posted: 13 Nov 2014 10:26 PM PST

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് പൂര്‍ണമായും അടച്ചിടുന്നതോടെ യാത്രാ സൗകര്യമില്ലാതെ ജനം വലയുന്നു. മേല്‍പാല നിര്‍മാണം തുടക്കത്തിലേ പൂര്‍ണമായും ഗതാഗതം നിരോധിച്ച് പണി തുടങ്ങാനായിരുന്നു ശ്രമം.
എന്നാല്‍, ബദല്‍ യാത്രാസൗകര്യമൊരുക്കാതെ ഗതാഗതം പൂര്‍ണമായും നിരോധിക്കാനാവില്ളെന്ന് പറഞ്ഞ് ജനകീയ പ്രക്ഷോഭം നടന്നതിനെ തുടര്‍ന്ന് ഭാഗികമായി റോഡ് അടച്ചാണ് മേല്‍പാല നിര്‍മാണമാരംഭിച്ചത്.
എന്നാല്‍, ഇതുവഴി ബസ് സര്‍വീസ് നിലച്ചതിനാല്‍ ഹാജിറോഡ്, വെസ്റ്റ് ഇല്ലിപ്പുറം ഭാഗങ്ങളിലുള്ളവര്‍ക്ക് യാത്ര ചെലവേറിയതും ദുഷ്കരവുമായിരുന്നു. എങ്കിലും ഗേറ്റ് റോഡ് വഴിയുള്ള ഓട്ടോ ഇരുചക്ര യാത്രാസൗകര്യം ഏറെ ഗുണകരമായിരുന്നു. ഇന്നുമുതല്‍ പൂര്‍ണമായും ഗേറ്റ് റോഡ് അടച്ചിടുന്നതോടെ പ്രദേശവാസികള്‍ ഒറ്റപ്പെടും.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബദല്‍ റോഡ് മാര്‍ഗമൊരുക്കാതെ ഗേറ്റ് റോഡ് അടച്ചിടില്ളെന്ന് ജില്ലാ കലക്ടറും എ.ഡി.എമ്മും ഉറപ്പുനല്‍കിയിരുന്നെങ്കിലും ബദല്‍ സംവിധാനം ഒരുക്കാതെ ഗേറ്റ് അടച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്താനാണ് പോവുന്നത്. ബദല്‍റോഡ് ഒരുക്കണമെന്നും ഇരുഭാഗത്തുനിന്നും ഷട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ചും റെയില്‍വേ ഗേറ്റ് പൂര്‍ണമായും അടച്ചിടരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
റെയില്‍വേഗേറ്റ് റോഡ് അടച്ചിടുന്നതിനെതിരെ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ബദല്‍ റോഡ് നിര്‍മിക്കാതെ റെയില്‍വേ ഗേറ്റ് അടച്ചിടാന്‍ അനുവദിക്കില്ല എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം. ലോക്കല്‍ സെക്രട്ടറി കെ.വി. രമേശന്‍െറ നേതൃത്വത്തിലാണ് പാപ്പിനിശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടന്നത്. ഇന്നുമുതല്‍ റെയില്‍വേഗേറ്റ് അടച്ചിടുകയാണെങ്കില്‍ മേല്‍പാല നിര്‍മാണപ്രവൃത്തി തടയാനൊരുങ്ങുകയാണ് നാട്ടുകാര്‍.

സയന്‍സ് പാര്‍ക്കിന് നെഹ്റു പാര്‍ക്കെന്നുതന്നെ നാമകരണം ചെയ്യും –വി.ഡി. സതീശന്‍

Posted: 13 Nov 2014 10:24 PM PST

പറവൂര്‍: താന്‍ ജീവിച്ചിരിപ്പുണ്ടേല്‍ നഗരസഭയുടെ അംബേദ്കര്‍ പാര്‍ക്കില്‍ നിര്‍മിച്ച സയന്‍സ് പാര്‍ക്കിന് നെഹ്റു പാര്‍ക്കെന്നുതന്നെ നാമകരണം ചെയ്യുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഭരണഘടനാ ശില്‍പി ഡോ. അംബേദ്കറെ അനാദരിക്കലല്ല തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിര്‍മിച്ച പുതിയ ബ്ളോക്കിന്‍െറ ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. അംബേദ്കര്‍ പാര്‍ക്ക് വെള്ളക്കെട്ടിലും ഇരുട്ടിലും അമര്‍ന്നുകിടന്നപ്പോള്‍ ഒന്നരക്കോടി ചെലവഴിച്ച് നവീകരിച്ച് മനോഹരമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍െറ പണി അന്തിമഘട്ടത്തിലാണ്. ഈമാസം 28ന് പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇതിന്‍െറ വടക്കുഭാഗത്തായാണ് കുട്ടികള്‍ക്കായി സയന്‍സ് പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. നെഹ്റുവിന്‍െറ 125ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഉദാത്തമായ പേരിടണമെന്ന ശിപാര്‍ശ മാനിച്ചാണ് നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചത്. അപ്പോഴൊന്നും ഇല്ലാത്ത വികാരം ചിലര്‍ക്ക് ഉണ്ടായത് അവിവേകം കൊണ്ടാണ്. കാട്ടില്‍ കയറിയ മദയാനകളെപ്പോലെ പെരുമാറിയവരെ നിലക്കുനിര്‍ത്താന്‍ തനിക്കറിയാമെന്നും എം.എല്‍.എ പറഞ്ഞു. പുതിയ ബ്ളോക്കിന്‍െറ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് നിര്‍വഹിച്ചു.വിദ്യാര്‍ഥികളെ ലോകത്തിന്‍െറ ഏത് കോണിലേക്കും കൈപിടിച്ചുയര്‍ത്താനും ഇന്നത്തെ കിടമത്സരത്തില്‍ ജയിച്ച് മുന്നേറാന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അടുത്ത അധ്യയവര്‍ഷം മുതല്‍ സംസ്ഥാനത്തെ ഒരു സ്കൂളില്‍പ്പോലും ശുചിമുറികള്‍ ഉണ്ടാകാതിരിക്കില്ല. ശുചിമുറികള്‍ ഉണ്ടെങ്കിലേ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇതിന് സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈസ് ചെയര്‍മാന്‍ കെ.എസ്. ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രദീപ് തോപ്പില്‍, ജോബി പഞ്ഞിക്കാരന്‍, എസ്. ശ്രീകുമാരി, എ.കെ. അംബിക, പ്രിന്‍സിപ്പല്‍ ഡോ. ആനി ദെലീല, എം.കെ. ശിവപ്രസാദ്, ശ്യാമള ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വത്സലാ പ്രസന്നകുമാര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി നന്ദിയും പറഞ്ഞു. എക്സി. എന്‍ജിനീയര്‍ പീറ്റര്‍ എം. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അതിവേഗം, ബഹുദൂരം കോതമംഗലം

Posted: 13 Nov 2014 10:22 PM PST

കൊച്ചി: സംസ്ഥാന-ദേശീയ സ്കൂള്‍ കായികമേളയുടെ സാമ്പ്ള്‍ വെടിക്കെട്ടായ എറണാകുളം ജില്ലാ മേളയില്‍ പോരാട്ടം പതിവുപോലെ. കോതമംഗലം ഉപജില്ലയിലെ മൂന്ന് സ്കൂളുകള്‍ അടക്കിഭരിച്ച ജില്ലാ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം ഉപജില്ല 233 പോയന്‍റുമായി ബഹുദൂരം മുന്നില്‍.
മാര്‍ ബേസില്‍ എച്ച്.എസ്.എസ്, സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ്, മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് സ്കൂളുകളുടെ കരുത്തിലാണ് കോതമംഗലത്തിന്‍െറ അശ്വമേധം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ഉപജില്ലയുടെ അക്കൗണ്ടിലുള്ളത് 31 പോയന്‍റ് മാത്രം. 24 പോയന്‍േറാടെ വൈപ്പിന്‍ ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.
പെരുമ്പാവൂര്‍(10), അങ്കമാലി (10), ആലുവ (ആറ്), മൂവാറ്റുപുഴ (ആറ്), നോര്‍ത് പറവൂര്‍ (അഞ്ച്), പിറവം (നാല്), തൃപ്പൂണിത്തുറ (രണ്ട്) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്‍റുനില. മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി, കല്ലൂര്‍ക്കാട് ഉപജില്ലകള്‍ക്ക് ആദ്യദിനം പോയന്‍റ് ഒന്നും നേടാനായില്ല.
കായികാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തത്തെുടര്‍ന്ന് ആദ്യദിനം മുടങ്ങിയ മത്സരത്തിന്‍െറ തുടര്‍ച്ചയായാണ് രണ്ടാംദിനത്തില്‍ ട്രാക്കും ഫീല്‍ഡും ഉണര്‍ന്നത്. ഇതോടെ മീറ്റ് ശനിയാഴ്ചവരെ നീട്ടി.
31ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനത്തില്‍ 27 സ്വര്‍ണമാണ് കോതമംഗലത്തിന്‍െറ അക്കൗണ്ടിലത്തെിയത്. 18 വെള്ളിയും 19 വെങ്കലവും നേടി. എറണാകുളം മൂന്നും വൈപ്പിന്‍ ഒരു സ്വര്‍ണവും നേടി.
കോതമംഗലം സ്കൂളുകള്‍ തമ്മിലെ പോരാട്ടത്തില്‍ ആദ്യദിനം മാര്‍ ബേസില്‍ മുന്നിലത്തെി. 12 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 73 പോയന്‍റാണ് മാര്‍ ബേസിലിന്‍െറ സമ്പാദ്യം. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടി 70 പോയന്‍റുമായി മുന്‍ ചാമ്പ്യന്മാരായ സെന്‍റ് ജോര്‍ജ് സ്കൂള്‍ തൊട്ടുപിറകിലുണ്ട്. 40 പോയന്‍റുമായി മാതിരപ്പിള്ളി സര്‍ക്കാര്‍ സ്കൂളാണ് പോയന്‍റ് പട്ടികയില്‍ മൂന്നാമതുള്ളത്. അഞ്ചുവീതം സ്വര്‍ണവും വെള്ളിയുമാണ് മാതിരപ്പിള്ളിയുടെ സമ്പാദ്യം. മേഴ്സിക്കുട്ടന്‍ അത്ലറ്റിക് അക്കാദമിയിലെ താരങ്ങളുടെ ബലത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി.
ഫീല്‍ഡിലും ട്രാക്കിലും നടത്തിയ മികച്ചപ്രകടനമാണ് മാര്‍ ബേസിലിനെ മുന്നിലത്തെിച്ചത്. റെക്കോഡ് നേട്ടങ്ങളൊന്നും ആദ്യദിനം ഉണ്ടായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപിലും ലോങ്ജംപിലും മാര്‍ ബേസിലിന്‍െറ അശ്വതി ഷാജന്‍ ഇരട്ട സ്വര്‍ണമണിഞ്ഞു.
4-100 മീറ്റര്‍ റിലേയില്‍ ജൂനിയര്‍ പെണ്‍കുട്ടികളിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും കോതമംഗലം സ്വര്‍ണം തൂത്തുവാരി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ വൈപ്പിന്‍ ഉപജില്ലക്കാണ് സ്വര്‍ണം. രണ്ടാംദിനമായ വെള്ളിയാഴ്ച 33 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

നഗരം വില്ളേജ് ഓഫീസിനെപ്പറ്റി ആര്‍ക്കും ഒരുറപ്പുമില്ല

Posted: 13 Nov 2014 10:17 PM PST

കോഴിക്കോട്: നവീകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ഒരു കുറവുമില്ല. എന്നിട്ടും നഗരം വില്ളേജ് ഓഫിസിന്‍െറ ഉറപ്പിനെപ്പറ്റി ആര്‍ക്കും ഒരുറപ്പില്ല. അതുകൊണ്ട് ഏഴു വര്‍ഷത്തിനുശേഷം ഓഫിസ് പ്രവര്‍ത്തിക്കുന്നത് മാനാഞ്ചിറയിലെ താല്‍ക്കാലിക കെട്ടിടത്തില്‍.
ഇടക്കിടെ അന്യ വില്ളേജില്‍ പ്രവര്‍ത്തിക്കുന്ന വില്ളേജ് ഓഫിസ് എന്ന ബഹുമതി നഗരം വില്ളേജിന് സ്വന്തം. സംസ്ഥാനത്തെ 14 സ്മാര്‍ട്ട് വില്ളേജുകളിലൊന്നിന്‍െറ സ്ഥിതിയാണിത്. മാറ്റിപ്പാര്‍ക്കലിന്‍െറ ചരിത്രമാണ് ഈ വില്ളേജ് ഓഫിസിന്‍േറത്. കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന എംബ്രസ് ഹോട്ടല്‍ റോഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ഓഫിസ് 15 വര്‍ഷത്തിനുശേഷം ജില്ലാ ജയിലിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തിലായി.
ഇവിടെ അഞ്ചു വര്‍ഷമായിരുന്നു കാലാവധി. തുടര്‍ന്നാണ് വലിയങ്ങാടിയിലെ റവന്യൂ ഭൂമിയിലെ സ്വന്തം ഭൂമിയില്‍ എത്തിയത്. നിര്‍മിതികേന്ദ്രം നിര്‍മിച്ച കെട്ടിടം 1990 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, 2007 ജൂണില്‍ സമീപത്തെ പൂമരം മുറിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നതോടെ മാനാഞ്ചിറയിലെ ടൂറിസം വകുപ്പ് ഓഫിസ് വളപ്പിലത്തെി. നിരന്തര പ്രതിഷേധത്തെതുടര്‍ന്ന് 2009ല്‍ പുതുക്കിപ്പണിത കെട്ടിടമാണ് അഞ്ചു വര്‍ഷത്തിനുശേഷം ജീര്‍ണാവസ്ഥയിലായി വീണ്ടും പുതുക്കിപ്പണിയേണ്ടിവന്നിരിക്കുന്നത്.
സ്മാര്‍ട്ട് വില്ളേജുകള്‍ക്കുള്ള 12 കോടി ചെലവിലാണ് പ്രവൃത്തി. സിമന്‍റ് കട്ടകള്‍ക്കുമേല്‍ ചെയ്യുന്ന കോണ്‍ക്രീറ്റ് പ്രവൃത്തി കണ്ടാല്‍ ആരും അന്തംവിട്ടുപോകും. ദിനേന നിരന്തരം ആളുകള്‍ കയറിയിറങ്ങേണ്ട കെട്ടിടമാണ് ഇത്ര അലസമായി ചെയ്യുന്നത്. തൂണ്‍ ഇല്ലാതെ സിമന്‍റ് കട്ടകള്‍ക്കുമേല്‍ നേരിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയാണ്.
പഴയ കെട്ടിടത്തിന്‍െറ ചുവരുകള്‍ക്കുള്ള വിള്ളലുകളും കേടുപാടുകളും തീര്‍ക്കാതെയാണ് പ്രവൃത്തി. വില്ളേജ് ഓഫിസര്‍, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ഓരോ മുറികള്‍, ഹാള്‍, റെക്കോഡ് റൂം, ബാത്റൂം എന്നിവക്കൊന്നും കാര്യമായ മാറ്റമൊന്നുമില്ല. ഒരു വരാന്തയാണ് അധികമായി ഉണ്ടാക്കുന്നത്.
കഴിഞ്ഞ തവണ നവീകരണത്തിന്‍െറ ഭാഗമായി സ്ഥാപിച്ച തകരഷീറ്റുകള്‍ പിടിച്ചുപറിച്ച് തൂക്കിവില്‍ക്കാന്‍ മൂലക്ക് ഇട്ടിരിക്കുകയാണ് ഇപ്പോള്‍. ഇത്തരത്തിലുള്ള കെട്ടിടത്തിന് എന്‍ജിനീയറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും ഒന്നും നേടിയിട്ടില്ല. സിമന്‍റ് കട്ടകള്‍ പണിത ശേഷം ദിവസവും നനക്കണമെങ്കിലും ഇതുവരെ ആരും അക്കാര്യത്തിന് സ്ഥലത്തത്തെിയിട്ടില്ളെന്നും നാട്ടുകാര്‍ പറയുന്നു.
സ്മാര്‍ട്ട് വില്ളേജുകള്‍ക്ക് രണ്ടുനില കെട്ടിടമാണ് വേണ്ടതെങ്കിലും ഇവിടെ ഉണ്ടാക്കുന്നത് ഒരു നില മാത്രം. മറുപടി ഫണ്ട് ഇത്രയേ ഉള്ളൂ എന്നും. വെയിലത്തും മഴയത്തും ഭീതിയോടെയാണ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും ഇവിടെ നിന്നിരുന്നത്. എല്ലാ മഴക്കാലത്തും ചോര്‍ച്ചകാരണം താര്‍പ്പായ ഷീറ്റുകൊണ്ട് ഓട്ടയടക്കുകയായിരുന്നു പതിവ്. നഗരത്തിന്‍െറ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഒരു ഗ്ളാസ് വെള്ളത്തിന് കുപ്പിവെള്ള കമ്പനികളെ ആശ്രയിക്കണം. വളപ്പിലെ കിണറ്റില്‍ മാലിന്യം നിറഞ്ഞതാണ് കാരണം. കെട്ടിടത്തിലെ ബാത്റൂം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. ഇത് ഒന്നും ചെയ്യാതെ പുതുതായൊന്ന് പണിയുകയാണ്. എല്ലാം കഴിഞ്ഞാലും ഇനി എത്രകാലം കെട്ടിടം നിലനില്‍ക്കും എന്നാണ് നാട്ടുകാരുടെ ചോദ്യം.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ ശ്രീലങ്ക റദ്ദാക്കി

Posted: 13 Nov 2014 10:16 PM PST

Image: 

കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി. അഞ്ച് രാമേശ്വരം സ്വദേശികളുടെ വധശിക്ഷയാണ് പ്രസിഡന്‍റ് മഹിന്ദ രാജ്പക്സെ റദ്ദാക്കിയത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലങ്കന്‍ മന്ത്രി സെന്തിന്‍ തൊണ്ടമാനാണ് ഇക്കാര്യമറിയിച്ചത്.

ശിക്ഷ റദ്ദാക്കിയതോടെ മത്സ്യത്തൊഴിലാളികളുടെ മോചനം ഉടന്‍ സാധ്യമാകും. മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൊളംബോ ഹൈകോടതി വധശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ ഹരജി നല്‍കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കോടതി അനുവാദം നല്‍കിയിരുന്നു.

2011ല്‍ വടക്കന്‍ ജാഫ്ന തീരത്തുവെച്ച് ശ്രീലങ്കന്‍ നാവികസേനയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. വധശിക്ഷക്ക് വിധിക്കപ്പെട്ട മൊത്തം എട്ടുപേരില്‍പ്പെട്ടവരാണ് അഞ്ച് ഇന്ത്യക്കാര്‍. മൂന്നു പേര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.

വിചാരണ പൂര്‍ത്തിയാവുന്നതുവരെ മഅ്ദനിക്ക് ജാമ്യം

Posted: 13 Nov 2014 10:02 PM PST

Image: 

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ പൂര്‍ത്തിയാവുന്നതുവരെ മഅ്ദനിക്ക്  സുപ്രീംകോടതി ജാമ്യം നീട്ടി നല്‍കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.  ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കണ്ണ് ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി നിരാകരിച്ചു.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജിക്കെതിരെ കര്‍ണാടക എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.  മഅ്ദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടു. രോഗമില്ലാതെ മഅ്ദനി ആശുപത്രിയില്‍ തുടരുകയാണ്. മഅ്ദനി സാക്ഷികളെ സ്വാധീനിക്കുന്നെന്നും  ഇതിനായി രാഷ്ട്രീയ, മതസ്വാധീനം ഉപയോഗിക്കുന്നെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. കേസില്‍ കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കര്‍ണാടകക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചില്ല. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

നേത്ര ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹരജി ഈ മാസം ഏഴിന് പരിഗണിച്ചിരുന്നു. വിഷയത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച വേണമെന്ന് കര്‍ണാടക കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി കര്‍ണാടക സര്‍ക്കാറിന് ഒരാഴ്ച സമയം നല്‍കുകയും മഅ്ദനിക്ക് ഒരാഴ്ച ജാമ്യം നീട്ടി നല്‍കുകയും ചെയ്തിരുന്നു.

ബംഗളൂരു സ്ഫോടനത്തില്‍ വിചാരണ തടവിലായിരുന്ന മഅ്ദനിക്ക് ബംഗളൂരു നഗരം വിട്ട് പോകരുത് എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

പിശക് ബോധ്യപ്പെട്ട് പിന്മാറിയിട്ടും സി.പി.ഐക്ക് നിലപാട് വിലയിരുത്താനാവുന്നില്ല –പിണറായി

Posted: 13 Nov 2014 09:07 PM PST

Image: 

കോഴിക്കോട്: രാഷ്ട്രീയ നിലപാടുകള്‍ ശരിയായി വിലയിരുത്തുന്നതിലേക്ക് സി.പി.ഐ ഇപ്പോഴും എത്തിയിട്ടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം രൂപവത്കരണത്തിന്‍െറ 50-ാം വാര്‍ഷികാചരണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം 1964ല്‍ സ്വീകരിച്ച നിലപാടുകള്‍ ഇപ്പോഴും പ്രസക്തമാണ്.
ഭരണവര്‍ഗത്തോട് സ്വീകരിക്കേണ്ട സമീപനത്തിന്‍െറ പേരിലായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത. അല്ലാതെ ചൈനയോടും സോവിയറ്റ് യൂനിയനോടുമുള്ള സമീപനത്തിന്‍െറ പേരിലായിരുന്നില്ല. സാമ്രാജ്യത്വവിരുദ്ധ നിലപാട് അന്താരാഷ്ട്ര വേദികളില്‍ നെഹ്റു സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു ഇടതുപക്ഷാനുകൂല പാര്‍ട്ടിയാണെന്ന് സി.പി.ഐ വിലയിരുത്തി.  കോണ്‍ഗ്രസിനെ മറ്റ് ശക്തികള്‍ സ്വാധീനിക്കാതിരിക്കാന്‍ അവരുമായി സഹകരിക്കാമെന്ന നിലപാടിലത്തെി. കോണ്‍ഗ്രസിലെ പുരോഗമനക്കാരെ കൂട്ടി പടിപടിയായി കൂട്ടുകക്ഷിയുണ്ടാക്കാമെന്നായിരുന്നു വാദം.
സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ളവര്‍ കോണ്‍ഗ്രസിനോട് സഹകരിക്കണമെന്നാവശ്യപ്പെട്ടതും ഈ നിലപാടിന് ശക്തിപകര്‍ന്നു. എന്നാല്‍, രാജ്യത്തിനകത്ത് അങ്ങേയറ്റം പിന്തിരിപ്പനും ജനവിരുദ്ധവുമായ നിലപാടെടുക്കുന്ന കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന സി.പി.എം നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. ജനാധിപത്യം കശാപ്പ് ചെയ്ത അടിയന്തരാവസ്ഥയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പേരുള്ളവര്‍ക്ക് പിന്താങ്ങേണ്ടി വന്നത് സി.പി.ഐയുടെ കട്ടപിടിച്ച റിവിഷനലിസ്റ്റ് ധാരണ കൊണ്ടാണ്.
വര്‍ഗ സഹകരണത്തിനുപകരം വര്‍ഗസമരം ഉയര്‍ത്തിപ്പിടിച്ച സി.പി.എം കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്തു. പില്‍ക്കാലത്ത് പിശക് ബോധ്യപ്പെട്ട് നിലപാടില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും ശരിയായ വിലയിരുത്തലിലേക്ക് സി.പി.ഐ ഇപ്പോഴും എത്തിയിട്ടില്ല. സി.പി.എം എടുത്ത നിലപാടാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്‍െറ അസ്തിത്വം നിലനിര്‍ത്താന്‍ സഹായകമായത്.
സി.പി.ഐക്കുപോലും വീണ്ടുവിചാരമുണ്ടായത് സി.പി.എം നിലപാടിന്‍െറ വിജയമാണ്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തയിടത്ത് സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവെക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്.
എന്നാല്‍, വലിയ സ്ഥാനങ്ങള്‍ ഏറ്റെടുത്തവര്‍ ഇന്നെവിടെ നില്‍ക്കുന്നുവെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. പുതിയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങണമെന്ന് പിണറായി ഉണര്‍ത്തി.

റെയില്‍വേ പരിഷ്കരണം: ഇ. ശ്രീധരന് സ്വതന്ത്ര ചുമതല

Posted: 13 Nov 2014 08:54 PM PST

Image: 

ന്യൂഡല്‍ഹി: റെയില്‍വേ പരിഷ്കരണത്തിനുള്ള പ്രത്യേക സമിതിയുടെ സ്വതന്ത്ര ചുമതല ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്. ഇതുസംബന്ധിച്ച് ഉത്തരവ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. പരിഷ്കരണ നടപടികളെകുറിച്ച് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഏകാംഗ സിമിതിയായിട്ടായിരിക്കും ശ്രീധരന്‍ പ്രവര്‍ത്തിക്കുക. ടെന്‍ഡര്‍ അടക്കമുള്ള നടപടികളില്‍ ശ്രീധരന് സ്വതന്ത്ര തീരുമാനങ്ങളെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ ചെയര്‍മാനായിരുന്ന ഇ. ശ്രീധരന്‍ ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ (കെ.എം.ആര്‍.എല്‍) മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്. കൂടാതെ കേരള സര്‍ക്കാരിന്‍െറ അടിസ്ഥാന വികസന പരിപാടികളുടെ ഉപദേശകനുമാണ്. ശ്രീധരന്‍െറ നേതൃത്വത്തിലാണ് കൊങ്കണ്‍ റെയില്‍പാതയും ഡല്‍ഹി മെട്രോ റെയിലും യാഥാര്‍ഥ്യമായത്.

കൊല്‍ക്കത്ത മെട്രോയുടെ രൂപകല്‍പ്പന, പാമ്പന്‍ പാലത്തിന്‍െറ പുനര്‍നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീധരന്‍ മേല്‍നോട്ടം വഹിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച് സര്‍ക്കാരിന്‍െറ നൈറ്റ് ഓഫ് ലീജയണ്‍ ഓണര്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീധരന്‍ പാലക്കാട് സ്വദേശിയാണ്.  
 

ജി.സി.സി സംയുക്ത നാവികസേനക്ക് ശിപാര്‍ശ

Posted: 13 Nov 2014 08:47 PM PST

Image: 

റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത നാവികസേനക്ക് രൂപം നല്‍കണമെന്നും സുരക്ഷ ഭീഷണിക്കെതിരെ ഏകീകരിച്ച നീക്കം അനിവാര്യമാണെന്നും ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. കുവൈത്തില്‍ ചേര്‍ന്ന പ്രതിരോധ മന്ത്രിമാരുടെ ശിപാര്‍ശ ഖത്തറില്‍ ചേരുന്ന ഉച്ചകോടിയുടെ പരിഗണനക്ക് സമര്‍പ്പിച്ചതായി പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിന്‍െറ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡിസംബര്‍ ഒമ്പതിന് ഖത്തറില്‍ ചേരാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായാണ് പ്രതിരോധ മന്ത്രിമാര്‍ കുവൈത്തില്‍ യോഗം ചേര്‍ന്നത്. ഗള്‍ഫിലും സമീപരാജ്യങ്ങളിലും ഉരുണ്ടുകൂടിയ സുരക്ഷാഭീഷണിയുടെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളും കടല്‍, കര, വായു മാര്‍ഗമുള്ള സുരക്ഷക്ക് ഏകീകരിച്ച നീക്കം അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. മധ്യപൗരസ്ത്യ മേഖലയിലെ രാഷ്ട്രീയ, സുരക്ഷ മാറ്റങ്ങള്‍ വളരെ പെട്ടെന്നാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റത്തിനും സുരക്ഷ ഭീഷണിക്കുമെതിരെ ജി.സി.സി രാജ്യങ്ങള്‍ ഏകീകരിച്ച സൈനിക നീക്കത്തിന് തയാറാവേണ്ടതുണ്ട്. സംയുക്ത നാവികപ്പട ഇതിന്‍െറ ഭാഗമാണ്.
കരസേന രംഗത്ത് ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള ‘ദിര്‍ഉല്‍ ജസീറ’ എന്ന സംയുക്തസേന ഒരു പരിധിവരെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ്. ബഹ്റൈനിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ദിര്‍ഉല്‍ ജസീറ കഴിവ് തെളിയിച്ചിട്ടുണ്ട്. സമാന സ്വഭാവത്തില്‍ നാവികസേനയും വേണമെന്നാണ് പ്രതിരോധമന്ത്രിമാരുടെ ശിപാര്‍ശ. നടപ്പുവര്‍ഷത്തില്‍ ജി.സി.സി കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്ന കുവൈത്തും അടുത്ത ഉച്ചകോടിയോടെ വരും വര്‍ഷത്തെ നേതൃത്വം ഏറ്റെടുക്കുന്ന ഖത്തറും പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് അര്‍ഹമായ പരിഗണനയാണ് നല്‍കിയതെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
 

മഅ്ദനിക്കെതിരെ കര്‍ണാടക സുപ്രീംകോടതിയില്‍

Posted: 13 Nov 2014 08:42 PM PST

Image: 

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനി സാക്ഷികളെ സ്വാധീനിക്കുന്നെന്ന് കര്‍ണാടക. നേത്രചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മഅ്ദനിയുടെ ഹരജിക്ക് എതിരെ കര്‍ണാടക  സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മഅ്ദനിയുടെ ജാമ്യം റദ്ദാക്കണം. രോഗമില്ലാതെ മഅ്ദനി ആശുപത്രിയില്‍ തുടരുകയാണ്. മഅ്ദനി സാക്ഷികളെ സ്വാധീനിക്കുന്നെന്നും  ഇതിനായി രാഷ്ട്രീയ, മതസ്വാധീനം ഉപയോഗിക്കുന്നെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കേരളത്തിലേക്ക് ചികിത്സക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  മഅ്ദനി നല്‍കിയ ഹരജി ഈ മാസം ഏഴിന് പരിഗണിച്ചിരുന്നു. വിഷയത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരാഴ്ച വേണമെന്ന് കര്‍ണാടക കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി കര്‍ണാടക സര്‍ക്കാറിന് ഒരാഴ്ച സമയം നല്‍കുകയും മഅ്ദനിക്ക് ഒരാഴ്ച ജാമ്യം നീട്ടി നല്‍കുകയും ചെയ്തു.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കര്‍ണാടക സര്‍ക്കാറിന്‍െറ സത്യവാങ്മൂലത്തിലെ നിലപാടിനനുസരിച്ചായിരിക്കും കോടതി തീരുമാനമെടുക്കുക.  

 പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണ വിധേയമാകാത്തതിനാല്‍ നേത്രശസ്ത്രക്രിയ നടത്താനായില്ളെന്ന് മഅ്ദനി സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കാഴ്ചശേഷി തിരിച്ചുപിടിക്കാന്‍ എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയൂര്‍വേദ കണ്ണാശുപത്രിയില്‍ ചികിത്സ നേടാന്‍ അനുമതി നല്‍കണമെന്നും മഅ്ദനി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനില്‍ പുതുക്കിയ വിസ നിരക്ക് ഈ മാസം 26 മുതല്‍

Posted: 13 Nov 2014 08:37 PM PST

Image: 
Subtitle: 
കുടുംബ വിസ, വിദ്യാര്‍ഥി വിസ, നിക്ഷേപ വിസ എന്നിവക്ക് ചെലവേറും

മസ്കത്ത്: രാജ്യത്തെ പുതുക്കിയ വിസ നിരക്കുകള്‍ ഈ മാസം 26 മുതല്‍ നടപ്പില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍റ്സ് ഡിപ്പാര്‍ട്മെന്‍റ് തലവന്‍ ബ്രിഗേഡിയര്‍ ഹിലാല്‍ അല്‍ ബുസൈദി അറിയിച്ചു.
ഇതനുസരിച്ച് കുടുംബ വിസ, വിദ്യാര്‍ഥി വിസ, നിക്ഷേപ വിസ എന്നിവക്ക് ചെലവേറും. ചില വിസയുടെ നിരക്കുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. ഇന്‍വെസ്റ്റര്‍ വിസ, വിദ്യാര്‍ഥി വിസ, ഫാമിലി ജോയിനിങ് വിസ എന്നിവയുടെ കാലാവധി കുറച്ചിട്ടുമുണ്ട്.
അതായത് വിസ ഇഷ്യൂ ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ വിസ ലഭിച്ചവര്‍ ഒമാനിലത്തെണമെന്നാണ് വ്യവസ്ഥ. നേരത്തെ ആറു മാസത്തിനുള്ളില്‍ വിസ ഉപയോഗപ്പെടുത്തിയാല്‍ മതിയായിരുന്നു. പുതുതായി എടുത്ത ഇത്തരം വിസകളില്‍ മൂന്ന് മാസത്തിനുള്ളില്‍ ഒമാനിലിറങ്ങിയില്ളെങ്കില്‍ വിസ റദ്ദാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍വെസ്റ്റര്‍ വിസക്ക് 50 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ, 30 റിയാല്‍ ആയിരുന്നു. വിസ പുതുക്കല്‍, ഡിപന്‍ഡന്‍റ് വിസ, വിദ്യാര്‍ഥി വിസ, ഫാമിലി വിസ എന്നിവയുടെ പുതുക്കല്‍ നിരക്ക് 30 റിയാലായി ഉയര്‍ത്തി. നേരത്തേ വിസ പുതുക്കല്‍, ഡിപന്‍ഡന്‍റ് വിസ എന്നിവക്ക് 10 റിയാലായിരുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസ എടുക്കുന്ന സ്വദേശികള്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് വാറന്‍റി കത്ത് നല്‍കണം. മൂന്നു മാസത്തേക്കാണ് ഇത്തരം വിസ ലഭിക്കുക.
ഒരു മാസം കൂടി ഇവ ദീര്‍ഘിപ്പിക്കാന്‍ കഴിയും. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഒമാനിലത്തെുന്നവര്‍ക്ക് നല്‍കുന്ന വിസയാണ് എക്സ്പ്രസ് വിസ. സ്പോണ്‍സറുടെ ആവശ്യപ്രകാരമാണ് ഇത്തരം വിസ ലഭ്യമാവുക. ഇത്തരം വിസകള്‍ ഒരു മാസത്തിനുള്ളില്‍ ഉപയോഗപ്പെടുത്തണം. മൂന്നാഴ്ചത്തേക്കാണ് ഇത് ലഭിക്കുക. ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാന്‍ കഴിയും.
വിസ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ‘ഗള്‍ഫ് മാധ്യമ’മടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വിസ നിരക്കുവര്‍ധന ഇപ്പോള്‍ നടപ്പാക്കുന്നില്ല എന്ന രീതിയില്‍ പ്രമുഖ ഒമാന്‍ ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു.
ഈ അവ്യക്തത മാറ്റാനാണ് കഴിഞ്ഞ ദിവസം റോയല്‍ ഒമാന്‍ പൊലീസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിസ നിരക്ക് വര്‍ധിക്കുന്നത് പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുക.

കമ്പനിയുമായി എംബസി മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല

Posted: 13 Nov 2014 08:30 PM PST

Image: 
Subtitle: 
450ഓളം നഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ട സംഭവം

കുവൈത്ത് സിറ്റി: റിക്രൂട്ട് ചെയ്ത കമ്പനിയും ആരോഗ്യ മന്ത്രാലയവുമായുള്ള കരാര്‍ തീര്‍ന്നതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള 450ഓളം നഴ്സുമാര്‍ക്ക് ജോലി നഷ്ടമായ സംഭവത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ഫലിച്ചില്ല. ഇന്ത്യന്‍ എംബസിയുടെ മധ്യസ്ഥതയില്‍ നഴ്സുമാരും റിക്രൂട്ട് ചെയ്ത അല്‍ഈസാ കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് അലസിയത്.
വ്യാഴാഴ്ച ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന്‍െറ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഹോം കെയര്‍ ജോലിക്ക് പോവുക, സാമൂഹികക്ഷേമ വകുപ്പിനുകീഴിലുള്ള അസി. നഴ്സിങ് ജോലിക്ക് പോവുക, നാട്ടിലേക്ക് പോവുക എന്നീ മൂന്നു നിര്‍ദേശങ്ങളാണ് കമ്പനി മുന്നോട്ടുവെച്ചത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ നഴ്സുമാര്‍ തയാറായില്ല. ഡിസംബര്‍ 31വരെയെങ്കിലും താമസസ്ഥലത്ത് തുടരാന്‍ അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കമ്പനി അധികൃതര്‍ ചെവിക്കൊണ്ടില്ളെന്ന് നഴ്സുമാര്‍ പറഞ്ഞു. ഈമാസം 20ഓടെ മഹ്ബൂലയിലെ താമസസ്ഥലം ഒഴിയണമെന്ന് കമ്പനി നഴ്സുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം മാസങ്ങള്‍ക്കു മുമ്പ് കമ്പനി റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന നഴ്സുമാരെ വെള്ളിയാഴ്ച മറ്റൊരിടത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞതായി നഴ്സുമാര്‍ വ്യക്തമാക്കി. നിലവില്‍ 250ഓളം നഴ്സുമാര്‍ മഹ്ബൂലയിലെ കമ്പനി വക താമസസ്ഥലത്താണ് കഴിയുന്നത്.
ആരോഗ്യ മന്ത്രാലയവുമായുള്ള കരാര്‍ റദ്ദായതോടെ നഴ്സുമാര്‍ ഒന്നുകില്‍ വേറെ ജോലി തേടുക, അല്ളെങ്കില്‍ നാട്ടിലേക്ക് പോവുക എന്നത് മാത്രമേ വഴിയുള്ളൂ എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നാട്ടില്‍നിന്നും കുവൈത്തില്‍നിന്നുമായി ലക്ഷങ്ങള്‍ നല്‍കി ജോലി നേടിയവരാണ് ഈ നഴ്സുമാര്‍. ആറു മുതല്‍ 10 ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. 10 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്നവരും അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട് എത്തിയവരുമെല്ലാം കൂട്ടത്തിലുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജോലി നഷ്ടപ്പെട്ട ഇവര്‍ പ്രത്യേക പരിഗണന നല്‍കി കുവൈത്ത് സര്‍ക്കാര്‍ കനിവ് കാണിക്കണമെന്ന അപേക്ഷയിലാണ്. ജോലി നഷ്ടമായ 450ഓളം നഴ്സുമാരില്‍ 400ലധികം പേര്‍ മലയാളികളാണ്. അതിനാല്‍ത്തന്നെ, സംസ്ഥാന സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍ ഈ വിഷയത്തിലുണ്ടാവണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
 

കേന്ദ്രമന്ത്രി കതേരിയ ബിരുദ മാര്‍ക്ക് തിരുത്തിയെന്ന് ആരോപണം

Posted: 13 Nov 2014 08:21 PM PST

Image: 

ന്യൂഡല്‍ഹി: കേന്ദ്ര  മാനവശേഷി വികസനമന്ത്രി രാം ശങ്കര്‍ കതേരിയ ബിരുദ മാര്‍ക്ക് പട്ടിക വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപണം. വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിവാദം പുകഞ്ഞു. എന്നാല്‍, ഇത് മന്ത്രി നിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കതേരിയയെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബി.എസ്.പി നേതാവ്, കതേരിയ  മാര്‍ക്ക് പട്ടിക തിരുത്തിയെന്ന് ആരോപിച്ച് 2010ല്‍  അലഹബാദ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു.  അലഹബാദ് കോടതി വിഷയം പരിഗണനക്കെടുക്കാന്‍ ആഗ്ര കോടതിക്ക് അയച്ചു. ഈമാസം 26ന് ഹരജിയില്‍ കോടതി വാദം കേള്‍ക്കും. ആഗ്ര മണ്ഡലത്തെയാണ് ബി.ജെ.പി നേതാവായ കതേരിയ ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്നത്.
തനിക്കെതിരെ ദിവസത്തില്‍ നാല് കേസ് എന്ന മട്ടില്‍ മുന്‍ ഉത്തര്‍പ്രദേശ് ബി.എസ്.പി സര്‍ക്കാര്‍ കേസുകള്‍ ചുമത്തുകയായിരുന്നെന്നും അതില്‍ ഒന്നാണ് മാര്‍ക്ക് തട്ടിപ്പ് ആരോപണമെന്നും കതേരിയ പ്രതികരിച്ചു.  കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതി തന്നെ കുറ്റക്കാരനല്ളെന്ന് വിധിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയും സമാന ആരോപണം നേരിടുന്നുണ്ട്. ബിരുദം നേടിയെന്ന് ഇറാനി അവകാശപ്പെടുന്നുണ്ടെങ്കിലും ശരിയല്ളെന്നാണ് ആരോപണം.

അക്ഷരസ്നേഹികളുടെ ഒഴുക്ക് തുടരുന്നു

Posted: 13 Nov 2014 08:06 PM PST

Image: 

ഷാര്‍ജ: എക്സ്പോ സെന്‍ററില്‍ നടക്കുന്ന 33ാമത് രാജ്യാന്തര പുസ്തകമേളയെ ജനസാഗരമാക്കി അക്ഷരസ്നേഹികളുടെ ഒഴുക്ക് തുടരുന്നു. പ്രവൃത്തി, അവധി ദിനമെന്ന ഭേദമില്ലാതെയാണ് വായനാപ്രേമികള്‍ മേളയിലത്തെുന്നത്. ലഭ്യമായ കണക്ക് പ്രകാരം ഒമ്പത് ദിവസത്തിനകം 10 ലക്ഷത്തിലധികം പേര്‍ മേളയില്‍ സന്ദര്‍ശകരായത്തെി. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇതിനകം വിറ്റുപോയത്. അറബി, മലയാളം പുസ്തകങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ പവലിയനില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ‘എല്ലാവര്‍ക്കും ഒരു പുസ്തക’മെന്ന മേളയുടെ മുദ്രാവാക്യത്തെ അന്വര്‍ഥമാക്കിയാണ് സന്ദര്‍ശകരത്തെുന്നത്. മലയാളമെന്ന ഭാഷയെ മഹത്വവത്കരിക്കുന്നതില്‍ പ്രവാസികള്‍ കാണിക്കുന്ന ആത്മാര്‍ഥതയെ മേളയില്‍ ആദ്യമായത്തെിയ മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ എടുത്ത് പറഞ്ഞത് കേവലം അതിശയോക്തിയായിരുന്നില്ല. അക്ഷരങ്ങളുടെ സ്വര്‍ഗമെന്നും അക്ഷരങ്ങളുടെ കൊട്ടാരമെന്നും സാഹിതീയ വെളിച്ചമെന്നുമൊക്കെയാണ് മലയാളത്തിലെ പ്രിയ എഴുത്തുകാര്‍ മേളക്ക് നല്‍കിയത്. ഈ വെളിച്ചം ലോകത്തിന് പകരാന്‍ കാരണക്കാരനായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയെ വാനോളം പുകഴ്ത്താനും അവര്‍ മറന്നില്ല.
പ്രവാസ ലോകത്ത് നിന്ന് നിരവധി സാഹിത്യ കൃതികള്‍ മലയാളത്തിന് ലഭിച്ച മേളയാണ് ഇത്. 20 ല്‍പരം കൃതികളാണ് ഇതിനകം മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ഇനിയും പ്രകാശനങ്ങള്‍ ബാക്കിയുണ്ട്. വായനക്കാര്‍ ഈ പുസ്തകങ്ങള്‍ തേടി വരുന്നത് പുതിയ എഴുത്തുകാരുടെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതിനകം പുറത്തിറങ്ങിയ ചില കൃതികള്‍ പുരസ്കാരങ്ങള്‍ നേടിയതും ശ്രദ്ധേയമാണ്. പ്രസാധനത്തോടൊപ്പം പുരസ്കാരമെന്ന പുതിയ സംവിധാനത്തിന് ഇത്തവണത്തെ മേളയില്‍ തുടക്കം കുറിച്ചു. കൈരളി ബുക്സാണ് ഇതിന് തുടക്കമിട്ടത്. സുറാബിന്‍െറ ‘പത്തേമാരി’ എന്ന നോവലാണ് പ്രഥമ പുരസ്കാരത്തിന് അര്‍ഹമായത്. മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാര്‍, ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാര്‍, അമേരിക്കന്‍ എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടികളില്‍ നിറഞ്ഞ് കവിഞ്ഞത് മലയാളി ശ്രോതാക്കളായിരുന്നു.
ഗള്‍ഫ് മാധ്യമം, ഐ.പി.എച്ച്, കൈരളി, ഡി.സി തുടങ്ങിയവയുടെ സ്റ്റാളുകളില്‍ വന്‍ ജനാവലിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. മേള അവസാനിക്കാന്‍ രണ്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്.

തൃണമൂല്‍ എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

Posted: 13 Nov 2014 07:38 PM PST

Image: 

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കോല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍വെച്ച് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ഘോഷിനെ ആശുപത്രിയിലേക്കു മാറ്റി.

കുനാല്‍ ഘോഷ് നേരത്തെയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ശാരദ ഗ്രൂപ്പിന്‍െറ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുനാല്‍ ഘോഷ് ആയിരുന്നു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ഘോഷ് അറസ്റ്റിലായത്.

പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരില്‍ നിന്ന് അനേകം കോടികളാണ് നിക്ഷേപമായി കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയെ വിശ്വസിച്ച് നല്‍കിയ സമ്പാദ്യം നഷ്ടമായതോടെ ബംഗാളിലും അസമിലും ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ചില നിക്ഷേപകര്‍ ജീവനൊടുക്കുകയും ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP