സ്വാഗതം
WELCOME

News Update..

Sunday, November 2, 2014

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി Madhyamam News Feeds

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

വിജിലന്‍സ് അന്വേഷണം: നിയമപരമായ നടപടി മാത്രമെന്ന് ഉമ്മന്‍ചാണ്ടി

Posted: 02 Nov 2014 12:25 AM PDT

Image: 

കോട്ടയം: മന്ത്രി കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കും. ആഭ്യന്തര മന്ത്രി ഇതുസംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, മാണിക്കെതിരായ ആരോപണം ആരും വിശ്വസിക്കില്ളെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

വിജിലന്‍സ് അന്വേഷണ പ്രഖ്യാപനത്തിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണു രമേശ് ചെന്നിത്തല നിര്‍വഹിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. ആരോപണത്തിന്‍െറ പേരില്‍ മാണി രാജിവെക്കേണ്ടതില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ വിഷയത്തില്‍ കോടതി ഇടപെടലുകള്‍ ജനാധിപത്യത്തിന്‍െറ ശക്തി കുറക്കുകയാണെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരും ^മോദി

Posted: 02 Nov 2014 12:09 AM PDT

Image: 

ന്യൂഡല്‍ഹി: കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണമായി ഒഴുകിയ രാജ്യത്തെ പാവങ്ങളുടെ ഒരോ ചില്ലി പൈസയും തിരിച്ചു കൊണ്ടുവരുമെന്നത് പ്രധാന സേവകനായ തന്‍്റെ ഉറപ്പാണെന്ന്  ‘മന്‍ കി ബാത്’ എന്ന റേഡിയോ പരിപാടിയില്‍ മോദി വ്യക്തമാക്കി. എത്രത്തോളം പണമാണ് വിദേശത്ത് രഹസ്യ നിക്ഷേപമായുള്ളതെന്ന്  സര്‍ക്കാറിനോ, കഴിഞ്ഞ സര്‍ക്കാറിനോ കൃത്യമായി അറിയില്ളെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ശരിയായ പാതയിലാണ് നീങ്ങുന്നത്. കഴിഞ്ഞ പ്രസംഗത്തില്‍ ഖാദിയുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം ഖാദി ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 125 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍ മിഷനില്‍ എല്ലാ പൗരന്‍മാരും പങ്കാളിയാകുന്നുവെന്നറിഞ്ഞതില്‍ അഭിമാനമുണ്ട്. ദീപാവലി സിയാച്ചിനിലെ ജവാന്‍മാരോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്‍മാരെ ഈ അവസരത്തില്‍ വീണ്ടും സല്യൂട്ട് ചെയ്യുകയാണ്. മയക്കുമരുന്നുപയോഗത്തെ കുറിച്ച് തനിക്ക് കത്ത് ലഭിച്ചിട്ടുണ്ട്. അടുത്ത പരിപാടി അതുമായി ബന്ധപ്പെട്ടായിരിക്കുമെന്നും മോദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ മന്‍ കി ബാതിലൂടെ പങ്കുവെച്ചതു വഴി തെളിയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച ഉത്കണ്ഠയാണെന്നും മോദി പറഞ്ഞു. കാലാവസ്ഥ മാറുകയാണ്. ശൈത്യകാലം വന്നു കഴിഞ്ഞു. എല്ലാവരും നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രഭാഷണം അവസാനിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ രണ്ടാമത് റേഡിയോ പ്രഭാഷണമാണിത്. ഒക്ടോബര്‍ മൂന്നിനാണ് 'മന്‍ കി ബാത്ത്' എന്ന് പേരിട്ട പ്രധനമന്ത്രിയുടെ റേഡിയോ സന്ദേശം ആദ്യമായി ആകാശവാണിയും ദൂരദര്‍ശനും തത്സമയം പ്രക്ഷേപണം ചെയ്തത്. മാസത്തില്‍ രണ്ടുതവണ റേഡിയോയിലൂടെ ജനങ്ങളുമായി സംവദിക്കുമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നു.

 

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാറുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

Posted: 01 Nov 2014 11:57 PM PDT

കിളിമാനൂര്‍: റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുല്ലയില്‍ പേഴുവിള എം.എസ് പാലസില്‍ ഷൈലജയെ (57) തലക്കടിച്ച് കൊലപ്പെടുത്തുകയും ഭര്‍ത്താവും സ്വകാര്യ സ്വര്‍ണപ്പണയ പണമിടപാട് സ്ഥാപന ഉടമയുമായ വി. മോഹന്‍കുമാറിനെ (62) കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊടുവഴന്നൂര്‍ കണ്ണന്‍മുക്ക് ദിലീപ് ഭവനില്‍ ദിലീപ് (41) ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ ഒമ്പതിന് രാവിലെ 9.30നും 11നുമിടയിലാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ വിശദീകരണം ഇങ്ങനെ: മോഹന്‍കുമാറിന്‍െറ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ പണയംവെക്കാന്‍ ദിലീപ് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് രാവിലെ എം.എസ് പാലസിലത്തെിയ ദിലീപ് 3000 രൂപ മോഹന്‍കുമാറിനോട് വായ്പ ചോദിച്ചു. എന്നാല്‍, സ്വര്‍ണം പണയം ഇനത്തില്‍ പണം അടയ്ക്കാനുള്ളതിനാല്‍ രൂപ തരാന്‍ കഴിയില്ളെന്ന് മോഹന്‍കുമാര്‍ അറിയിച്ചു. ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒമ്പതിന് രാവിലെ 10 ഓടെ പെണ്‍മക്കളുടെ രണ്ടു ജോടി കമ്മലുകള്‍ പണയം വെക്കാനത്തെി. വീട്ടിലെ ഓഫിസ് മുറിയില്‍ മോഹന്‍കുമാറിന് പിന്നാലെ ദിലീപും കയറി. പണമെടുക്കാന്‍ മോഹന്‍കുമാര്‍ മേശയിലേക്ക് കുനിഞ്ഞപ്പോള്‍ ചുറ്റികകൊണ്ട് തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. തറയിലേക്ക് വീണ മോഹന്‍കുമാറിനെ ഒരിക്കല്‍ കൂടി തലക്കടിച്ചശേഷം പുറത്തിറങ്ങി. പിന്നീട് ഷൈലജയെയും ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. അഞ്ചോളം അടിയേറ്റ ഷൈലജയുടെ തല പൊട്ടിച്ചിതറി.
പിന്നീട് 60000 ത്തോളം രൂപയും ഒരുകിലോ സ്വര്‍ണവും കവര്‍ന്നു. ആക്രമണത്തിന് മുമ്പ് കൈയില്‍ രണ്ട് സോക്സുകള്‍ ധരിച്ചിരുന്നു. രക്തക്കറ പുരണ്ട ഷര്‍ട്ട് ഊരി ബാഗിലാക്കി മോഹന്‍കുമാറിന്‍െറ ഷര്‍ട്ട് ധരിച്ചാണ് രക്ഷപ്പെട്ടത്. വീടിന് പിന്നിലെ വയലിലൂടെ രക്ഷപ്പെട്ട ദിലീപ് ചെമ്മരത്തുമുക്കിന് സമീപം രാല്ലൂര്‍ക്കാവ് ക്ഷേത്രപരിസരത്തെ കാട്ടില്‍ ഒളിച്ചു. ആഭരണവും ആയുധവും പണവും ഇവിടെ സൂക്ഷിച്ചശേഷം രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചു. തുടര്‍ന്ന് കിളിമാനൂരിലത്തെി മദ്യപിച്ചശേഷം കൊലപാതകം നടന്ന വീട്ടില്‍ ഒന്നുമറിയാത്തവനെപ്പോലെ എത്തി. പിന്നീട് ആഭരണവും പണവും പണിതീരാത്ത വീടിന്‍െറ കക്കൂസിലെ ക്ളോസെറ്റില്‍ നിക്ഷേപിച്ചു. സംഭവങ്ങളൊന്നും ഭാര്യ അറിഞ്ഞിരുന്നില്ല. മോഹന്‍കുമാറിന്‍െറ വീട്ടില്‍ പണയംവെച്ചവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്‍െറ ആദ്യഘട്ടം. 13നാണ് അന്വേഷണസംഘം ദിലീപിന്‍െറ വീട്ടിലത്തെിയത്. മദ്യലഹരിയിലായിരുന്ന ഇയാളോട് പിറ്റേന്ന് സ്റ്റേഷനിലത്തൊന്‍ പറഞ്ഞു. എന്നാല്‍, സ്റ്റേഷനില്‍ ഹാജരാകാതെ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ കടം വാങ്ങി മദ്യപിച്ചിരുന്ന ഇയാള്‍ 10ാം തീയതിക്കുശേഷം പലര്‍ക്കും പണം കൊടുത്തതായും അമിതമായി പണം ധൂര്‍ത്തടിക്കുന്നതായും മനസ്സിലാക്കി. എസ്.ബി.ടി കിളിമാനൂര്‍ ശാഖയില്‍നിന്ന് ഹൗസിങ് ലോണിനത്തില്‍ എടുത്ത വായ്പയില്‍ 20,000 രൂപ തിരിച്ചടച്ചതായി കണ്ടത്തെി.
ഒക്ടോബര്‍ 19വരെ ഇയാള്‍ പ്രദേശത്ത് പല ഭാഗങ്ങളിലായി കറങ്ങി. ഇതിനിടെ ഭര്‍ത്താവിനെ കാണാനില്ളെന്ന് കാട്ടി ദിലീപിന്‍െറ ഭാര്യ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. 19ന് രാത്രിയോടെ ഒളിവില്‍ പോയ പ്രതി മൈസൂര്‍, പൊള്ളാച്ചി, പാലക്കാട്, പുനലൂര്‍, കുറ്റാലം, തെങ്കാശി അടക്കം പ്രദേശങ്ങളില്‍ പോയെങ്കിലും ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യം ലഭിച്ചില്ല. തിരിച്ചത്തെി ആഭരണവും പണവുമായി നാടുവിടാനുള്ള തയാറെടുപ്പിലായിരുന്നു. നാലരവര്‍ഷം വടക്കേ ഇന്ത്യയില്‍ ടെറിറ്റോറിയല്‍ ആര്‍മിയിലായിരുന്ന ഇയാളെ പ്രവൃത്തിദൂഷ്യം കൊണ്ട് പിരിച്ചുവിടുകയായിരുന്നത്രെ. നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കിയിരുന്നു.
പ്രതിയെ തെളിവെടുപ്പുകള്‍ക്കുശേഷം ശനിയാഴ്ച രാത്രിയോടെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണമുതല്‍ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റൂറല്‍ എസ്.പി രാജ്പാല്‍ മീണയുടെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായര്‍, സി.ഐമാരായ എസ്. അമ്മിണിക്കുട്ടന്‍, അനില്‍കുമാര്‍, എസ്. ഷെരീഫ്, എസ്.ഐമാരായ കെ. സുധീര്‍, ബി. വിജയന്‍, സുലൈമാന്‍, ദറാജുദ്ദീന്‍, പൊലീസുകാരായ അജികുമാരന്‍നായര്‍, ജലാലുദ്ദീന്‍, പ്രകാശ്, എസ്. അജയകുമാര്‍, വിനോദ്കുമാര്‍, ദിലീപ് അടക്കമുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

മാലിന്യമുക്തമാക്കാന്‍ സി.പി.എമ്മിന്‍െറ തീവ്രയജ്ഞ പരിപാടി തുടങ്ങി

Posted: 01 Nov 2014 11:49 PM PDT

കൊല്ലം: ആറു മാസം കൊണ്ട് ജില്ലയെ മാലിന്യമുക്തമാക്കുക ലക്ഷ്യമാക്കി സി.പി.എമ്മിന്‍െറ തീവ്രയജ്ഞ പരിപാടി തുടങ്ങി. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ ശുചീകരിച്ചു. കൊല്ലം, കൊല്ലം ഈസ്റ്റ് ഏരിയകളിലെ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി ശുചീകരിച്ചു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതികള്‍ വിശാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ശുചീകരണ പ്രവര്‍ത്തനം വിശദീകരിച്ചു. ആശുപത്രി മാലിന്യം അഷ്ടമുടിക്കായലിലേക്ക് ഒഴുകാതിരിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം അജയന്‍ ആര്‍.എം.ഒ ഡോ. അനില്‍കുമാര്‍, സൂപ്രണ്ട് ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനം 15 സംഘങ്ങളായി തിരിഞ്ഞാണ് നടത്തിയത്. വിവിധ സംഘടനകളില്‍നിന്ന് തെരഞ്ഞെടുത്ത 200 ഓളം വളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ഡി. രാധാകൃഷ്ണന്‍, എന്‍. ജി. കൃഷ്ണന്‍, രാജ്മോഹനന്‍, ആനന്ദന്‍, പി. ഇസഡോര്‍, പത്മനാഭന്‍, പ്രസാദ്, ഇഖ്ബാല്‍, വി. രാജേന്ദ്രബാബു, രാജേന്ദ്രന്‍ തട്ടാമല, കുഞ്ഞുമോന്‍, വി.പി. പ്രശാന്ത്, സജീവ്, സുധീര്‍, സുനില്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. പുനലൂര്‍ മാര്‍ക്കറ്റില്‍ കെ.എന്‍. ബാലഗോപാല്‍ എം.പി, ചാത്തന്നൂര്‍ മാര്‍ക്കറ്റില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ, കുണ്ടറ മുക്കട മാര്‍ക്കറ്റില്‍ ജെ. മേഴ്സിക്കുട്ടിയമ്മ, കൊട്ടാരക്കര പൂവറ്റൂര്‍ പി.എച്ച്.സിയില്‍ ബി. രാഘവന്‍, പെരുമണ്‍ പി.എച്ച്.സിയില്‍ കെ. വരദരാജന്‍, കടയ്ക്കലില്‍ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

Posted: 01 Nov 2014 11:45 PM PDT

തൃശൂര്‍: അഴീക്കോട് -മുനമ്പം ജങ്കാറിന്‍െറ അഴിമതി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യാസംഗീതാണ് ഹരജി നല്‍കിയത്.
2009 മുതലുള്ള അറ്റകുറ്റപ്പണി അന്വേഷിക്കാനും അഴിമതി മുമ്പ് അന്വേഷിച്ച തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ഉള്‍പ്പെടുന്ന സംഘത്തിനെതിരെ അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആഗസ്റ്റ് രണ്ടിന് വിജിലന്‍സ് കൊച്ചി യൂനിറ്റ് എസ്.പിയോട് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി കെ. ഹരിപാല്‍ ആവശ്യപ്പെട്ടത്.
മുമ്പ് അന്വേഷണം നടത്തിയപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന നിരീക്ഷണത്തിലാണ് തൃശൂര്‍ വിജിലന്‍സ് സംഘത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസന്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീല സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, ഇപ്പോഴത്തെ സെക്രട്ടറി ഇന്‍ചാര്‍ജ് എ.ജെ. വര്‍ഗീസ്, ജങ്കാര്‍ സര്‍വീസിന്‍െറ മുന്‍ കരാറുകാരന്‍ വേണുഗോപാലന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ കമ്മിറ്റിയെ മറികടന്ന് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസനും കരാറുകാരന്‍ വേണുഗോപാലനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഗിയര്‍ബോക്സ് വാങ്ങുകയും ചെയ്തിരുന്നതായി വിദ്യാസംഗീത് ആരോപിക്കുന്നു.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും ജങ്കാര്‍ തകരാറിലായി. ഈവര്‍ഷം വീണ്ടും ജങ്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ശാലയെ ഏല്‍പിച്ചു. കരാറുകാരെ ഒഴിവാക്കി സര്‍വീസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ലാ പഞ്ചായത്ത് പാലിച്ചില്ളെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. കേസ് ഡിസംബറില്‍ പരിഗണിക്കും.

ഭാഷാ കൂട്ടായ്മ ശക്തിപ്പെടണം –കലക്ടര്‍

Posted: 01 Nov 2014 11:41 PM PDT

പാലക്കാട്: മലയാള ഭാഷക്കെതിരായ അധിനിവേശങ്ങളെ ചെറുക്കാന്‍ ഭാഷാ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍. മലയാള ഭാഷാ ദിനാഘോഷത്തിന്‍െറയും ഒൗദ്യോഗിക ഭാഷാ വാരാചരണത്തിന്‍െറയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലപാടുകളില്ലാത്ത സാംസ്കാരിക മുന്നേറ്റത്തില്‍ ശരാശരി മലയാളി എന്ന നിലയില്‍നിന്ന് നാം അസാധാരണ സഹചര്യങ്ങളിലേക്ക് വഴി തെറ്റുന്നതായും കലക്ടര്‍ പറഞ്ഞു. ഭാഷാസ്നേഹം നന്മയിലേക്കും സംസ്കാരിക മൂല്യത്തിലേക്കും തിരിച്ചു കൊണ്ടുവരാന്‍ കഴിയുന്നതാകണം.
ജയമാതാ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഭാഷക്കും സംസ്കാരത്തിനും ജില്ലയില്‍ മികച്ച സംഭാവന നല്‍കിയ കരിമ്പുഴ ഗോപാലകൃഷ്ണന്‍, പ്രഫ. കെ. ശശികുമാര്‍ എന്നിവരെ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഭാഷാപ്രതിജ്ഞയും എടുത്തു. ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി കെ.എ. അസീസ് മാസ്റ്റര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. യുവസമൂഹം ഭാഷാസ്നേഹം അഭിമാനമായി വളര്‍ത്തിയെടുക്കണമെന്ന് മറുപടി പ്രസംഗത്തില്‍ പ്രഫ. കെ. ശശികുമാര്‍ അഭിപ്രായപ്പെട്ടു. താലികെട്ട് എന്ന സ്വന്തം കവിത അവതരിപ്പിച്ച് കരിമ്പുഴ ഗോപാലകൃഷ്ണന്‍ സദസ്സിനെ കൈയിലെടുത്തു. വിദ്യാര്‍ഥികളായ വര്‍ഷ കൃഷ്ണമൂര്‍ത്തി, എ.കെ. ബവിത, ആര്‍. ഐശ്വര്യ ലക്ഷ്മി എന്നിവര്‍ മലയാള വന്ദനാലാപനം നടത്തി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ഒ.വി. വിജയന്‍ സ്മാരക സമിതി, നാഷനല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ നാഷനല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി കെ. വേണുഗോപാല്‍, ജയമാതാ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന ജോസ്, അധ്യാപിക സി. സജിത, ഗാന്ധി സ്മാരക ഗ്രന്ഥശാല സംഘം പ്രസിഡന്‍റ് മോഹന്‍കുമാര്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന കോഓഡിനേറ്റര്‍ കെ. ഖാദര്‍ മൊയ്തീന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം പേരൂര്‍ രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ജിയോളജി വകുപ്പ് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്തു

Posted: 01 Nov 2014 11:37 PM PDT

നിലമ്പൂര്‍: എടവണ്ണ, ഊര്‍ങ്ങാട്ടിരി വില്ളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും മഞ്ചേരി മൈനിങ് ആന്‍ഡ് ജിയോളജി നല്‍കിയ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്തു.
പുതുതായി തുടങ്ങിയ ക്വാറികള്‍ക്കാണ് മഞ്ചേരി ഓഫിസില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ നിര്‍ദേശ പ്രകാരവും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് സംശയിക്കുന്നതായി കാണിച്ച് നിലമ്പൂര്‍ ഡി.എഫ്.ഒ കെ. സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുമാണ് ലൈസന്‍സ് റദ്ദ് ചെയ്തതെന്ന് മൈനിങ് ജിയോളജി വകുപ്പിന്‍െറ മഞ്ചേരി ഓഫിസ് അറിയിച്ചു.
വില്ളേജ് ഓഫിസര്‍ നല്‍കിയ സത്യവാങ്മൂലമാണ് ലൈസന്‍സ് നല്‍കിയതെന്ന് മഞ്ചേരി ഓഫിസിലെ ജിയോളജിസ്റ്റ് രാഘവന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
വനഭൂമിയിലോ, സര്‍ക്കാര്‍ മിച്ചഭൂമിയിലോ, ആദിവാസികള്‍ക്ക് കൃഷി ആവശ്യത്തിനായി പതിച്ചു നല്‍കിയ ഭൂമിയിലോ അല്ല ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വില്ളേജ് ഓഫിസറുടെ സത്യവാങ്മൂലത്തിലുള്ളതെന്ന് ജിയോളജിസ്റ്റ് പറഞ്ഞു.
കലക്ടര്‍ പ്രഖ്യാപിച്ച സര്‍വേ-വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത സര്‍വേക്ക് ശേഷം ആര്‍.ഡി.ഒയുടെ എന്‍.ഒ.സി ഹാജരാക്കിയാലേ ഇനി ലൈസന്‍സ് അനുവദിക്കാനാവൂവെന്ന് ജിയോളജി വകുപ്പ് അറിയിച്ചു.
അതേസമയം, മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറികള്‍ക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറാണ് ലീസ് നല്‍കിയിട്ടുള്ളത്. 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ഇവയില്‍ ചിലതിന് നല്‍കിയിട്ടുള്ളത്. ഇത് പുന$പരിശോധിക്കേണ്ടത് ഡയറക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
എടവണ്ണ, ഊര്‍ങ്ങാട്ടിരി, പെരകമണ്ണ വില്ളേജുകളിലെ പാറമടകള്‍ ക്രഷര്‍ ഉള്‍പ്പെടെയുള്ള എട്ട് യൂനിറ്റുകളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ കിഴക്കേ ചാത്തല്ലൂരിലുള്ള ബിസ്മി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിന് രണ്ടാഴ്ചത്തെ കൂടി പ്രവര്‍ത്തനത്തിന് ഹൈകോടതിയുടെ അനുമതിയുണ്ട്.
പടിഞ്ഞാറെ ചാത്തല്ലൂരിലെ മുമ്പാറക് ഗ്രാനൈറ്റ് സ്വകാര്യ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വാദം നിലനില്‍ക്കുന്നതിനാല്‍ ഇതിന് സ്റ്റോപ്പ് മെമോ നല്‍കിയിട്ടില്ളെന്ന് ഏറനാട് തഹസില്‍ദാര്‍ പറഞ്ഞു.
അതേസമയം, വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കുന്ന വനംവകുപ്പ് തയാറാക്കിയ പട്ടികയില്‍ മൂന്നാമതായി മുബാറക് ഗ്രാനൈറ്റിന്‍െറ പേരുണ്ടെന്ന് ഡി.എഫ്.ഒ പറയുന്നു.
കലക്ടര്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ക്വാറികളുടെയും ക്രഷറുകളുടെയും ഉടമകള്‍ക്ക് ജില്ലാ കലക്ടറുടെ മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

ച്ചന്‍കോവില്‍-ചിറ്റാര്‍ പാതയില്‍ ശരണമന്ത്രങ്ങള്‍ ഇക്കുറിയും മുഴങ്ങില്ല

Posted: 01 Nov 2014 11:32 PM PDT

അചിറ്റാര്‍: ഇത്തവണയും അച്ചന്‍കോവില്‍-ചിറ്റാര്‍ പാതയില്‍ മണ്ഡലകാലത്ത് ശരണമന്ത്രങ്ങള്‍ മുഴങ്ങാന്‍ സാധ്യതയില്ല. കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പുതന്നെ ഈ പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് സ്ഥലം എം.എല്‍.എ അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചെങ്കിലും നല്‍കാനാവില്ല.
അച്ചന്‍കോവില്‍ -ചിറ്റാര്‍ മലയോര ഹൈവേയുടെ നിര്‍മാണം നാലുവര്‍ഷം മുമ്പ് മൂന്ന് റീച്ചുകളിലായി പൂര്‍ത്തിയായെങ്കിലും വനം വകുപ്പിന്‍െറ തടസ്സവാദത്തത്തെുടര്‍ന്ന് കൂത്താടിമണ്‍ വനം മുതല്‍-നീലിപിലാവ് വനം വരെ പണി തടസ്സമായതാണ് റോഡ് യാഥാര്‍ഥ്യമാക്കല്‍ നീണ്ടത്.
ആറുമാസം മുമ്പ് മെറ്റലിങ് പൂര്‍ത്തിയായി രണ്ട് കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നാലു ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റോഡിന്‍െറ ഏറിയഭാഗവും തകര്‍ന്നനിലയിലാണ്. ഇപ്പോള്‍ കാല്‍നടപോലും ദുഷ്കരമാണ്.
തണ്ണിത്തോട് വനാതിര്‍ത്തി മുതല്‍ നീലിപിലാവ് വനാതിര്‍ത്തിവരെ 1.600 റോഡിന്‍െറ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഇപ്പോള്‍ റോഡിന്‍െറ വശങ്ങളിലെ സംരക്ഷണഭിത്തിക്ക് ബലക്കുറവ് ഉള്ളതായി നാട്ടുകാര്‍ പറയുന്നു. കുത്തനെയുളള കയറ്റം കുറച്ച് 8 മീറ്ററോളം മണ്ണെടുത്ത് താഴ്ത്തിയാണ് റോഡിന്‍െറ നിര്‍മാണം നടത്തിയത്.
ഈ മണ്ഡലകാലത്തിനുമുമ്പ് വനത്തിലുള്ള ഈ ഭാഗത്തെ മെറ്റലിങ് പൂര്‍ത്തിയാക്കി ഉടന്‍ ഇന്‍റര്‍ലോക്ക് കട്ട ഇടുകയും ഇരുവശത്തും ഐറിഷ് കോണ്‍ക്രീറ്റ് ഇട്ട് ഓടതീര്‍ത്ത് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് മാസങ്ങള്‍ക്കുമുമ്പ് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, ഇതുവരെ ഇന്‍റര്‍ ലോക്ക് കട്ട ഇടുന്ന നടപടിപോലും തുടങ്ങിയില്ല. റോഡ് പൂര്‍ണമായി തുറന്നാല്‍ കോന്നി, അടവി, ഗവി, മേഖലകള്‍ സന്ദര്‍ശിച്ചത്തെുന്ന വിനോദസഞ്ചാരികള്‍ക്കും പാത പ്രയോജനകരമാകും.
നിര്‍ദിഷ്ട റോഡ് തുറക്കുന്നതോടെ തിരുനല്‍വേലി, കന്യാകുമാരി, ചെങ്കോട്ട, തെങ്കാശി, കുറ്റാലം എന്നിവടങ്ങളില്‍നിന്ന് വരുന്ന അയ്യപ്പഭക്തര്‍ക്കും തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍നിന്ന് വരുന്ന അയ്യപ്പഭക്തര്‍ക്കും ശബരിമലയിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമാകും. കൂടാതെ ചിറ്റാര്‍, സീതത്തോട് തണ്ണിത്തോട് നിവാസികള്‍ക്ക് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പോകാനുള്ള എളുപ്പവഴിയും ഇതാകും.

കുമാരനല്ലൂര്‍ ദേവീക്ഷേത്ര തീപിടിത്തത്തില്‍ നഷ്ടം ഒരുകോടി

Posted: 01 Nov 2014 11:28 PM PDT

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തീപിടിത്തത്തില്‍ ഒരുകോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയുണ്ടായ തീപിടിത്തത്തില്‍ ക്ഷേത്രത്തിന്‍െറ തെക്കുഭാഗത്തെ നാലമ്പലത്തിലെ ശിവകോവില്‍ പൂര്‍ണമായി കത്തിനശിച്ചു. വിളക്കുമാടം, നമസ്കാര മണ്ഡപം എന്നിവയും നശിച്ചു.
ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുഭാഗത്തുള്ള ചുറ്റുവിളക്കില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് സംശയിക്കുന്നതെന്ന് ഫയര്‍ഫോഴ്സ ്അറിയിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ട് അടക്കമുള്ള കാരണങ്ങളും പരിശോധിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തേക്ക് തടിയില്‍ കൊത്തുപണികളോടെ നിര്‍മിച്ച ഉപക്ഷേത്രം പൂര്‍ണമായി കത്തി നശിച്ചതിനാല്‍ പുനര്‍നിര്‍മിക്കുക പ്രയാസമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പ്രധാന ശ്രീകോവിലിന് കേടൊന്നും സംഭവിച്ചിട്ടില്ല. സ്വര്‍ണതാഴികക്കുടവും സുരക്ഷിതമാണ്.
ചുറ്റുവിളക്കില്‍നിന്ന് തീ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിയിലേക്കും പിന്നീട് ശിവക്ഷേത്രത്തിന്‍െറ ശ്രീകോവിലിലേക്കും പടര്‍ന്നെന്നാണ് കരുതുന്നത്. തടിയില്‍ എണ്ണമയം ഉണ്ടായിരുന്നത് വേഗത്തില്‍ തീപടരാന്‍ കാരണമായി. നാലമ്പലത്തിന്‍െറ ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട സമീപവാസികളാണ് ക്ഷേത്രം അഗ്നിഗോളമാകുന്ന കാഴ്ച ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചത് അനുസരിച്ച് ഗാന്ധിനഗര്‍ പൊലീസിന്‍െറ ആവശ്യപ്രകാരം ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുവശത്തെ മതില്‍ ഇടിച്ചുനിരത്തി ഫയര്‍ഫോഴ്സ് വാഹനം ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം പാമ്പാടി, കടുത്തുരുത്തി എന്നീ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് 10 യൂനിറ്റ് മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീ പൂര്‍ണമായി അണച്ചത്. മേല്‍ക്കൂരയിലെ തകിട് ഷീറ്റുകള്‍ ഇളക്കുവാന്‍ കഴിയാത്തത് ആദ്യം പ്രശ്നം സൃഷ്ടിച്ചു. ചൂട് കാരണം നാട്ടുകാര്‍ക്കും സമീപത്തേക്ക് അടുക്കാനായില്ല. ക്ഷേത്രക്കുളത്തിനുള്ളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
27ന് ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കാനിരിക്കെയാണ് തീപിടിത്തം. ഭക്തരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് ക്ഷേത്രത്തിനുള്ളില്‍ തടിച്ചുകൂടിയത്.
തീപിടിത്തം അറിഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. കുമാരനല്ലൂര്‍ ഊരാണ്‍മ വക 14 ഇല്ലക്കാരാണ് ക്ഷേത്രത്തിന്‍െറ ഉടമകള്‍. തീപിടിത്തത്തെ തുടര്‍ന്ന് പൂജകള്‍ക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ളെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
രാവിലെ നാലു മണിക്കാരംഭിക്കേണ്ട പൂജകള്‍ ഒരു മണിക്കൂര്‍ വൈകി. ഉച്ചക്ക് നേരത്തേ നട അടച്ചു.
ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനും തടസ്സം നേരിട്ടിട്ടില്ല. ശനിയാഴ്ച രാവിലെയും നിരവധിപേര്‍ ക്ഷേത്രത്തിലത്തെി.
ഫോറന്‍സിക് വിദഗ്ധരും റവന്യൂ അധികൃതരും തെളിവെടുത്തു. ശനിയാഴ്ച രാത്രി 11.30വരെ ക്ഷേത്രത്തില്‍ ഭക്തരും ജീവനക്കാരും ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പുറത്ത് സെക്യൂരിറ്റി ഉണ്ടെങ്കിലും ക്ഷേത്ര വളപ്പില്‍ ആരുമില്ല. ചുറ്റുവിളക്കുകള്‍ തനിയെ കെടുന്ന രീതിയാണ് ക്ഷേത്രത്തില്‍. ഉല്‍സവ ഭാഗമായി പെയിന്‍റിങ് അടക്കം നടക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കിഴക്കേ ഗോപുരത്തിന് 2005ല്‍ തീപിടിച്ചിരുന്നു.

പട്ടയമേള: പ്രതിഷേധവുമായി സംഘടനകള്‍

Posted: 01 Nov 2014 11:23 PM PDT

തൊടുപുഴ:സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പട്ടയമേള തിങ്കളാഴ്ച കട്ടപ്പനയില്‍ നടക്കും. മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വൈകുന്നേരം മൂന്നിന് സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന മേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മന്ത്രിമാര്‍, ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയവരുടെ നാലേക്കര്‍ വരെ ഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. 2000 പട്ടയങ്ങള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പരമാവധി മേളയില്‍ വിതരണം ചെയ്യാനാണ് ശ്രമം.
അതേസമയം, പട്ടയം നല്‍കുന്നതില്‍നിന്ന് തങ്ങളെ തഴഞ്ഞെന്ന ആക്ഷേപവുമായി വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. പട്ടികജാതി, ആദിവാസി സംഘടനകളാണ് സമരപരിപാടികളും പ്രതിഷേധവുമായി രംഗത്തുള്ളത്. ചില സംഘടനകള്‍ മേളയിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന ആദിവാസി കുടുംബങ്ങളെയും പട്ടികജാതി കോളനികളെയും തഴഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മേളയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയും (എ.ടി.എം.എ.എം.എസ്) നാഷനല്‍ല്‍ ആദിവാസി ഫെഡറേഷനിലെ (എ.ന്‍.ടി.എഫ്) 13 സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസികളുടെ ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം നല്‍കുകയും ആദിവാസികള്‍ക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ആദിവാസികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാല്‍ ലക്ഷത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഏഴായിരം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവിറക്കിയ സര്‍ക്കാര്‍, ആദിവാസികള്‍ക്ക് പട്ടയം നല്‍കിയാല്‍ ഭൂമി അന്യാധീനപ്പെടുത്തുമെന്നും ഇത് കൈയേറ്റത്തിന് വഴിതെളിക്കുമെന്നുമുള്ള സത്യവാങ്മൂലമാണ് പിന്നീട് ഇതുസംബന്ധിച്ച കേസില്‍ ഹൈകോടതിയില്‍ നല്‍കിയത്.
ജില്ലയിലെ ആദിവാസി ഭൂമികളെല്ലാം വനമേഖലക്ക് പുറത്താണ്. ഇവിടങ്ങളിലെ മരങ്ങള്‍ സര്‍ക്കാര്‍ തന്നെ മുറിച്ചുനീക്കി സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയതുമാണ്. 1993ല്‍ ജില്ലയില്‍ 28,000 ഏക്കറിന് പട്ടയം നല്‍കിയപ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ വിവിധ മേളകളിലായി 21,599 പേര്‍ക്ക് പട്ടയം നല്‍കിയപ്പോഴും തങ്ങളെ പരിഗണിച്ചില്ളെന്നാണ് ആദിവാസികളുടെ പരാതി. പട്ടയമില്ലാത്തതിനാല്‍ വിദ്യാഭ്യാസ-വിവാഹ-ചികിത്സ സഹായങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് എ.ടി.എം.എ.എം.എസ് ഭാരവാഹികളായ കെ.ഐ. പരമേശ്വരന്‍, കെ.കെ. ഗംഗാധരന്‍, യദുകൃഷ്ണന്‍, എന്‍.ടി.എഫ് ജനറല്‍ സെക്രട്ടറി പി.കെ. ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസികളുടെ മാത്രം കൈവശഭൂമിക്ക് പട്ടയം നല്‍കാതിരിക്കുന്നത് ഗൂഢാലോചനയാണെന്നാണ് ഐക്യ മലയരയ മഹാസഭയുടെ ആരോപണം. ജില്ലയില്‍ രണ്ടുവര്‍ഷംകൊണ്ട് ആയിരക്കണക്കിന് പട്ടയം നല്‍കിയപ്പോള്‍ ഒരു ആദിവാസി കുടുംബത്തിന് പോലും ലഭിച്ചില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആദിവാസികള്‍ക്കുവേണ്ടി എല്ലാം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ പട്ടയം അടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് സഭ സംസ്ഥാന പ്രസിഡന്‍റ് സി.ആര്‍. ദിലീപ് കുമാര്‍, കേന്ദ്രനേതാക്കളായ പി.ഐ. ബിജു, എം.ജി. സോമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ജില്ലയിലെ പട്ടികജാതി കോളനികളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയമില്ല.
നാല് സെന്‍റ് മുതല്‍ ഒരേക്കര്‍ വരെയുള്ളവര്‍ വിവിധ കോളനികളിലുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേളയിലേക്ക് 1001 പേരെ പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തും. ഒരു സെന്‍റ് പോലും സ്വന്തമായില്ലാത്തവര്‍ക്ക് ഭൂമി നല്‍കാതെ കൈയേറ്റഭൂമിക്കും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിക്കും പട്ടയം കൊടുക്കുന്ന സര്‍ക്കാര്‍ നടപടി ജനവഞ്ചനയാണെന്ന് പട്ടികജാതി സംഘടനകള്‍ ആരോപിക്കുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തില്‍ നവംബര്‍ അഞ്ചുമുതല്‍ എട്ടുവരെ ജില്ലയില്‍ പട്ടയാവകാശ പ്രഖ്യാപന വാഹന ജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കാത്തതും 1993 ലെ പ്രത്യേക ചട്ടങ്ങളില്‍ പുതിയ നിയമക്കുരുക്ക് സൃഷ്ടിക്കുന്നതും പട്ടയനടപടി അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്‍െറ ഭാഗമാണെന്നാണ് സമിതിയുടെ ആരോപണം.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് 18 ലക്ഷം രൂപ ചെലവില്‍ പുതുക്കും

Posted: 01 Nov 2014 11:19 PM PDT

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് 18 ലക്ഷം രൂപ ചെലവില്‍ പുതുക്കുമെന്ന് നഗരസഭാ സെക്രട്ടറി വിജയകുമാര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.
പുതുക്കിപ്പണിതശേഷം ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അനധികൃതമായ നോട്ടീസുകള്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നതും ബസ്സ്റ്റാന്‍ഡും പരിസരവും വൃത്തികേടാക്കുന്നതും തടയാന്‍ കര്‍ശന നടപടിയെടുക്കും. കേന്ദ്രസര്‍ക്കാറിന്‍െറ നാഷനല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് പദ്ധതിയനുസരിച്ച് തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാരുടെ സമഗ്ര സര്‍വേ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്ക് ഒരു പ്രത്യേക സ്ഥലത്ത് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
ഈ വിഭാഗം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ നഗരസഭയില്‍ സ്ട്രീറ്റ് വെണ്ടേര്‍സ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
നഗരസഭയില്‍ നടപ്പാത കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള നടപടിയെടുക്കും. ജില്ലയില്‍ 20 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുടെ എന്‍ജിനുകളും ചേസീസുകളും കൃത്രിമം കാണിച്ച് സര്‍വീസ് നടത്തുന്നതായി പരാതിപ്പെട്ട അംഗങ്ങള്‍ ഇവ പരിശോധിച്ചു നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചു.
സീതാംഗോളിയിലേക്കും തലപ്പാടിയിലേക്കും മറ്റും ഓടുന്ന ചില ബസുകള്‍ കാലപ്പഴക്കം ചെന്നതാണെന്ന് അംഗങ്ങള്‍ പറഞ്ഞു. മുളിയാര്‍, കാറഡുക്ക, ദേലംപാടി ഗ്രാമപഞ്ചായത്തുകളില്‍ കാട്ടാനയടക്കം കാട്ടുമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേലംപാടിയില്‍ ഒരു ആന മാത്രമേ ബാക്കിയുള്ളൂവെന്നും അതിനെ കര്‍ണാടക കാട്ടിലേക്ക് തുരത്തിവിടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും നാലോളം ആനകള്‍ എത്തിയതായും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുന്നതായും അംഗങ്ങള്‍ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് കിടക്ക സൗകര്യമില്ലാത്ത കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉടന്‍ ആശുപത്രി വികസന സമിതി യോഗം വിളിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.ബി.പി.എല്‍കാരുടെ അരി മറിച്ചുവില്‍ക്കുന്നുവെന്ന പരാതിയില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും വ്യക്തമായ പരാതി നല്‍കിയാല്‍ കുറ്റക്കാരെ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. ബി.പി.എല്‍ കാര്‍ഡ് കൈപ്പറ്റിയ 512 പേരെ കണ്ടത്തെി അവര്‍ക്ക് എ.പി.എല്‍ കാര്‍ഡ് അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു. എം. കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ. ശിവകുമാര്‍, അഡീഷനല്‍ തഹസില്‍ദാര്‍ പ്രഭാകരന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഭവാനി, ഇ.കെ. നായര്‍, നാഷനല്‍ അബ്ദുല്ല, വിവിധ താലൂക്ക്-ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറുടെ ഉറപ്പ് പാഴായി; പൂവത്തുംതറ കള്ളുഷാപ്പ് അടച്ചില്ല

Posted: 01 Nov 2014 11:15 PM PDT

ചക്കരക്കല്ല്: പൂവത്തും തറയിലെ വിവാദ കള്ളുഷാപ്പ് നവംബര്‍ ഒന്നിന് പൂട്ടുമെന്ന കലക്ടറുടെ ഉറപ്പും പാഴായി.
ഷാപ്പിനെതിരെ സമരം നടത്തുന്ന വീട്ടമ്മമാരും പ്രദേശ വാസികളും അടങ്ങുന്ന ജനകീയ സമരസമിതി വീണ്ടും കള്ളുഷാപ്പ് ഉപരോധിച്ചു.
ശനിയാഴ്ച ഷാപ്പ് തുറക്കാനത്തെിയ ഷാപ്പുടമയെ സമരക്കാര്‍ ഉപരോധിച്ചു. ഉപരോധം സംഘര്‍ഷത്തിലത്തൊനിടയുണ്ടെന്നറിഞ്ഞു ചക്കരക്കല്ല് എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പൊലീസത്തെി. ഷാപ്പില്‍ മദ്യപിക്കാനത്തെിയവരുമായി സമരക്കാര്‍ വാക്കേറ്റം നടന്നു. കള്ള് വില്‍പനയില്ളെന്ന് സമരക്കാര്‍ പറഞ്ഞതോടെ ഷാപ്പിന്‍െറ ബോര്‍ഡ് കണ്ട് എത്തിയതാണെന്ന് മദ്യപിക്കാനത്തെിയവര്‍ വാദിച്ചു. അതോടെ കടയുടെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് സമരക്കാര്‍ പിഴുതെടുത്ത് ദൂരെയെറിഞ്ഞു.
തുടര്‍ന്ന് വൈകീട്ട് 5.15ഓടെ പൊലീസ് ഷാപ്പ് അടപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുമെന്ന് ഷാപ്പുടമ പറഞ്ഞെങ്കിലും പൊലീസിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി അടക്കുകയായിരുന്നു. എന്നാല്‍, ഒക്ടോബര്‍ 16ന് ഒരു മാസം കൂടി ഷാപ്പ് തുറക്കാനുള്ള കോടതി അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഷാപ്പുടമ അജിത് ബാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
എന്നാല്‍, കലക്ടര്‍ തന്ന ഉറപ്പ് പാലിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങളായി ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നാം വാര്‍ഡിലെ ജനവാസ കേന്ദ്രത്തില്‍ പഞ്ചായത്തിന്‍െറ അനുമതിയില്ലാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് പ്രദേശ വാസികളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
സമരം പലതവണ സംഘര്‍ഷത്തിലത്തെുകയും കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധികൃതര്‍ ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഷാപ്പുടമ കോടതിയുടെ അനുമതിയുണ്ടെന്നുപറഞ്ഞ് തെരഞ്ഞെടുപ്പിനു ശേഷം ഷാപ്പ് തുറക്കുകയായിരുന്നു.
തുടര്‍ന്ന് മാസങ്ങള്‍ നീണ്ട സമരം രൂക്ഷമാവുകയും സംഘര്‍ഷങ്ങളിലേക്കും നീങ്ങിയതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് കലക്ടറുടെ ചേംബറില്‍ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ അബ്ദുല്‍ ഖാദര്‍, ഷാപ്പുടമ അജിത്ത് ബാബു, ചത്തെു തൊഴിലാളി ജില്ലാ സെക്രട്ടറി കെ.പി. പുരുഷോത്തമന്‍, ടി.പി. രത്നാകരന്‍, സമരസമിതിയംഗം അഡ്വ. അഹമ്മദ് മാണിയൂര്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ എ. മുസ്തഫ, സമരസമിതിയംഗങ്ങളായ ലബില്‍ മിര്‍ഷദ്, റുസീന ടീച്ചര്‍, സി.എ. അബ്ദുല്ല, ടി. ഫൗസിയ, ടി. ചന്ദ്രന്‍, കെ.കെ. അബ്ദുല്‍ ഫതാഹ്, എസ്.എം. സല്‍മത്ത് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നവംബര്‍ ഒന്നോടുകൂടി കള്ളുഷാപ്പ് അടച്ചുപൂട്ടുമെന്നായിരുന്നു സമരസമിതിയംഗങ്ങള്‍ക്ക് ലഭിച്ച ഉറപ്പ്. ജില്ലാ കലക്ടറും ഷാപ്പുടമയും എക്സൈസ് കമീഷണറും സമരസമിതിയംഗങ്ങളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണ് കാറ്റില്‍ പറത്തിയതെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി: രണ്ട് ഉദ്ഘാടനവും റദ്ദാക്കി

Posted: 01 Nov 2014 10:58 PM PDT

മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെ ഒരേ പദ്ധതിക്ക് രണ്ട് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് റദ്ദാക്കി.
ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച റാമ്പ്, പൊലീസ് എയ്ഡ് പോസ്റ്റ്, പുനരുദ്ധാരണം നടത്തിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ളക്സ്, സര്‍ജിക്കല്‍ വാര്‍ഡുകള്‍, നഴ്സിങ് സ്റ്റേഷന്‍, ഒബ്സര്‍വേഷന്‍ റൂം, സര്‍ജിക്കല്‍ ഐ.സി.യു, റിഫ്രഷ്മെന്‍റ് ഏരിയ, ഡ്യൂട്ടിറൂം, വാച്ച്മാന്‍ കാബിന്‍ എന്നിവയുടെ ഉദ്ഘാടനം രാഷ്ട്രീയ ചേരിതിരിവുമൂലം രണ്ട് ചടങ്ങായി നിശ്ചയിച്ചിരുന്നത് വിവാദത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്.
ജനകീയാസൂത്രണ പ്രവര്‍ത്തനമാണെന്ന പേരില്‍ ഡിവിഷന്‍ കൗണ്‍സിലറും നഗരസഭയും രണ്ട് ഉദ്ഘാടനങ്ങളാണ് ഇവിടെ ഒരുക്കിയത്. ഒരേപദ്ധതിയുടെ രണ്ട് ഉദ്ഘാടനം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെട്ട് രണ്ട് ഉദ്ഘാടനവും റദ്ദാക്കിയത്.

ഹരിപ്പാട് ടൗണ്‍ റോഡില്‍ ഒരുവശത്തുമാത്രം പാര്‍ക്കിങ്

Posted: 01 Nov 2014 10:54 PM PDT

ഹരിപ്പാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഹരിപ്പാട് ടൗണ്‍ റോഡില്‍ ഒരുവശത്തുമാത്രം പാര്‍ക്കിങ് അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന കാര്‍ത്തികപ്പള്ളി താലൂക്ക് വികസനസമിതി തീരുമാനിച്ചു. താലൂക്ക് ഓഫിസില്‍ കൂടിയ യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ അധ്യക്ഷത വഹിച്ചു. ദേശീയപാതയില്‍ ആര്‍.കെ ജങ്ഷനില്‍നിന്ന് പടിഞ്ഞാറോട്ട് ഇറങ്ങുന്ന റോഡില്‍ ആവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിതലത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്തയക്കാനും യോഗം തഹസില്‍ദാറെ ചുമതലപ്പെടുത്തി. മാധവ ജങ്ഷന്‍, നങ്ങ്യാര്‍കുളങ്ങര കവല ഭാഗങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചതിനോടനുബന്ധിച്ച് റോഡിന് ആവശ്യമായ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. വൃശ്ചിക മഹോത്സവത്തിനോടനുബന്ധിച്ച് ഓച്ചിറ ഭാഗത്തേക്ക് വലിയഴീക്കല്‍, തൃക്കുന്നപ്പുഴ ഭാഗത്തുനിന്നുള്ള സര്‍വീസുകള്‍ നടത്തുന്നതിന് എ.ടി.ഒ കായംകുളം, ഡി.ടി.ഒ ആലപ്പുഴ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കും. പിള്ളത്തോടിന് കുറുകെയുള്ള പാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു.
യോഗത്തില്‍ തഹസില്‍ദാര്‍ എം.കെ. രമേശ്കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ജി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, വിവിധ വകുപ്പുകളുടെ താലൂക്കുതല മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാദ്ര കൊള്ളക്കാരനെന്ന് സുബ്രമഹ്ണ്യന്‍ സ്വാമി

Posted: 01 Nov 2014 10:50 PM PDT

Image: 

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍െറ മൈക്ക് തട്ടിത്തെറിപ്പിച്ച റോബര്‍ട്ട് വാദ്രക്കെതിരെ ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. വാദ്ര കൊള്ളക്കാരനാണെന്നും വാദ്രയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കണമെന്നും സ്വാമി പറഞ്ഞു.

എപ്പോഴും ധിക്കാരത്തോടെ പെരുമാറുന്ന വാദ്രക്കെതിരെ ശക്തമായ നടപടിയെടുക്കണം. വാദ്രക്കുള്ള എസ്.പി.ജി സുരക്ഷ എടുത്തുകളയണം. അയാള്‍ക്ക് എസ്.പി.ജി സുരക്ഷ ആവശ്യമില്ല. വാദ്രയില്‍ നിന്ന് സമൂഹത്തിനാണ് സുരക്ഷ ആവശ്യം -സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

ഹരിയാനയിലെ തന്‍െറ അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച എ.എന്‍.ഐ റിപ്പോര്‍ട്ടറോട് കുപിതനായി തട്ടിക്കയറുകയായിരുന്നു വാദ്ര. ഉത്തരം പറയാന്‍ വിസമ്മതിക്കുന്നതിന് പകരം ദേഷ്യപ്പെട്ട് സംസാരിച്ച വാദ്ര, മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ ഗൗരവത്തില്‍ തന്നെയാണോ, നിങ്ങള്‍ക്കെന്താ വട്ടാണോ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് തുടര്‍ച്ചയായി ചോദിച്ചാണ് വാദ്ര റിപ്പോര്‍ട്ടര്‍ക്ക് നേരെ തട്ടിക്കയറിയത്. തുടര്‍ന്ന് വാദ്രയും സുരക്ഷാ ഉദ്യോഗസ്ഥരും ക്യാമറ ഓഫാക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ എ.എന്‍.ഐ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

വിഷയത്തില്‍ പതിവുപോലെ വാദ്രയെ ന്യായീകരിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് റിപ്പോര്‍ട്ടര്‍ ഒഴിവാക്കേണ്ടിയിരുന്നെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മാധ്യമങ്ങള്‍ അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞു.

സംഭവത്തില്‍ വാദ്ര നിരുപാധികമായി മാപ്പുപറയണമെന്ന് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷന്‍ (ബി.ഇ.എ) സെക്രട്ടറി എന്‍.കെ സിങ് ആവശ്യപ്പെട്ടു.
 

പുതിയ പഞ്ചായത്തുകള്‍: തീരുമാനം വൈകുന്നു

Posted: 01 Nov 2014 10:49 PM PDT

മാനന്തവാടി: ജില്ലയില്‍ ജനസംഖ്യ കൂടുതലും വലുപ്പവുമുള്ള പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനുള്ള ശിപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു.
കെല്ലൂര്‍, നടവയല്‍, കുപ്പാടിത്തറ, ചീരാല്‍ എന്നീ പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനാണ് യു.ഡി.എഫ് ശിപാര്‍ശ ചെയ്തത്. പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളെ വിഭജിച്ചാണ് കെല്ലൂര്‍ പഞ്ചായത്ത് രൂപവത്കരിക്കുക. പൂതാടി, കണിയാമ്പറ്റ, പുല്‍പള്ളി പഞ്ചായത്തുകള്‍ വിഭജിച്ച് നടവയലും നെന്മേനി വിഭജിച്ച് ചീരാലും തരിയോട്, കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍ വിഭജിച്ച് കുപ്പാടിത്തറ പഞ്ചായത്തും രൂപവത്കരിക്കും. ഈ ശിപാര്‍ശ ആഴ്ചകള്‍ക്കുമുമ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഈമാസം17ന് പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വരുമെന്ന് പ്രചാരണമുയര്‍ന്നെങ്കിലും ശിപാര്‍ശകള്‍ ഇതുവരെ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വന്നിട്ടില്ളെന്ന് സബ്ജക്ട് കമ്മിറ്റി അംഗം സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു. മന്ത്രിസഭ പരിഗണിച്ചശേഷമാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടുക. യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ നേടുന്ന തരത്തിലാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക.
കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് പുതുതായി രൂപവത്കരിക്കപ്പെടുന്ന കെല്ലൂര്‍ പഞ്ചായത്ത്.

മെഡിക്കല്‍ കോളജില്‍ ബി.ഫാം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

Posted: 01 Nov 2014 10:45 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഗവ. ഫാര്‍മസി കോളജിലെ ബി.ഫാം കോഴ്സിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 20 സീറ്റുകള്‍ മാത്രമാണ് ഈ കോഴ്സിനുള്ളത്. ഇതില്‍ നാലു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 20 വിദ്യാര്‍ഥികളും കോഴ്സിനു ചേരുന്നുണ്ടെങ്കിലും പിന്നീട് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹയര്‍ ഓപ്ഷനില്‍ സീറ്റ് ലഭിക്കുമ്പോള്‍ ടി.സി വാങ്ങുകയാണ്. ഇതോടെ ആ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. സീറ്റൊഴിവ് നികത്തണമെങ്കില്‍ പരീക്ഷ നടത്തുന്ന ഏജന്‍സിയെ അറിയിക്കണം. നിലവില്‍ എല്‍.ബി.എസ് സെന്‍ററാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്തി വിദ്യാര്‍ഥികളെ പല കോളജുകളിലേക്കും അലോട്ട് ചെയ്യുകയാണ് എല്‍.ബി.എസ് സെന്‍ററിന്‍െറ ജോലി. നിലവില്‍ ബി.ഫാം പ്രവേശം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് കോളജില്‍ വരുന്ന സീറ്റൊഴിവുകള്‍ എല്‍.ബി.എസിനെ അറിയിക്കുന്നതിനനുസരിച്ച് റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശം നല്‍കുകയാണ് ചെയ്യുക. എന്നാല്‍, കോഴിക്കോട് ഗവ. ഫാര്‍മസി കോളജിലെ സീറ്റൊഴിവ് എല്‍.ബി.എസ് സെന്‍ററിനെ അറിയിച്ചിട്ടില്ല. ഇതുമൂലം കോഴ്സ് തുടങ്ങി മൂന്നരമാസമായിട്ടും സീറ്റുകള്‍ നികത്താനായിട്ടില്ല.
കഴിഞ്ഞ വര്‍ഷവും ഫാര്‍മസി കോളജില്‍ ബി.ഫാമിന് നാലു സീറ്റുകള്‍ നികത്താതെ കിടന്നിരുന്നു. ഈ വര്‍ഷവും ഇതാവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ അവസരമാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമാകുന്നത്. ബി.ഫാമിന് അപേക്ഷിച്ച് കിട്ടാതെ മറ്റു കോഴ്സുകള്‍ പഠിക്കുകയോ സ്വാശ്രയ കോളജില്‍ ചേര്‍ന്ന് പഠിക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അവസരമാണ് ഇവിടെ നഷ്ടമാകുന്നത്. സ്വകാര്യ കോളജുകളില്‍ ബി.ഫാം സീറ്റിന് ലക്ഷങ്ങള്‍ ഡൊണേഷന്‍ കൊടുത്ത് വിദ്യാര്‍ഥികള്‍ വലയുമ്പോഴാണ് സര്‍ക്കാര്‍ കോളജിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടി; ആശങ്കയെന്ന് ഇ.കെ. ഭരത്ഭൂഷന്‍

Posted: 01 Nov 2014 10:41 PM PDT

Image: 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍. ഷട്ടര്‍ തകരാറിലായതാണ് അധിക ജലം ഒഴുകി പോകാത്തതിന് കാരണം. ഷട്ടറിന്‍െറ തകരാര്‍ ഉടന്‍ തന്നെ പരിഹരിക്കണം. അണക്കെട്ടില്‍ ജലനിരപ്പ് 136ന് മുകളിലെത്തിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ ഉന്നതതല സമിതി അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. കേരളത്തിന്‍െറ ആശങ്ക സമിതിയെ അറിയിക്കുമെന്നും ഭരത്ഭൂഷന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 2400 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 456 ഘനയടി ജലമാണ് തുറന്നുവിടുന്നത്. തമിഴ്നാട് ജലം എടുക്കുന്നത് കുറച്ചതും ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശമായ പെരിയാറില്‍ 4.4 ഉം തേക്കടിയില്‍ 13 ഉം മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.

സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍ ശനിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 15നാണ് ഉന്നതതല സമിതി അവസാനമായി അണക്കെട്ട് സന്ദര്‍ശിച്ചത്.

ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം

Posted: 01 Nov 2014 10:19 PM PDT

Image: 

തൃശൂര്‍: അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന ബാറുടമകളുടെ ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.   

മാണിക്കെതിരായ ആരോപണത്തില്‍  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാറിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് നല്‍കുന്ന കത്തില്‍ അന്വേഷണം നടത്തുകയെന്നത് നിയമപരമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണത്തില്‍ മാണി വിശദീകരണം നല്‍കണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ട  ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടെന്ന കാര്യം പ്രതാപന്‍ മറക്കരുത്. പാര്‍ട്ടിയില്‍ സ്വയം ഒറ്റപ്പെടാതിരിക്കാന്‍  അദ്ദേഹം ശ്രദ്ധിക്കണമെന്നും  ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
 

നിതാഖാത്തിലേക്ക് ഒമ്പത് പുതിയ തൊഴിലുകള്‍ കൂടി

Posted: 01 Nov 2014 09:42 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത് വ്യവസ്ഥയിലേക്ക് പുതിയ ഒമ്പത് തൊഴിലുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കാത്തതോ മറ്റു തൊഴിലുകളുടെ ഗണത്തില്‍ വരുന്നതോ ആയ ജോലികളാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയില്‍ കൂടി സ്വദേശിവത്കരണ ശതമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു.
 മക്ക, മദീന ഹറമുകളുടെ വികസനജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ, കരാര്‍ കമ്പനികള്‍, ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ സൗദിയിലെ സഞ്ചാരത്തിന് സേവനം ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ എന്നിവയും പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ചെറിയ ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നുവെങ്കിലും ഹറം വികസനം ഇതിന്‍െറ ഭാഗമായിരുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രഫി കേന്ദ്രങ്ങള്‍, സ്ത്രീകളുടെ സ്പോര്‍ട്സ് സെന്‍ററുകള്‍ എന്നിവ പുതിയ പട്ടികയിലുണ്ട്. സ്ത്രീകളുടെ ഇത്തരം കേന്ദ്രങ്ങള്‍ മുമ്പ് നിതാഖാത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഈ സ്ഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശി വനിതകളെ നിയമിക്കണമെന്ന് നിര്‍ബന്ധമില്ലായിരുന്നു.
വികലാംഗ കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മെഡിക്കല്‍കോളജുകള്‍, സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്നതോ സേവനം ചെയ്യുന്നതോ ആയ സ്ഥാപനങ്ങള്‍, കുട്ടികള്‍ക്കുള്ള കേന്ദ്രങ്ങള്‍, ലേഡീസ് ടൈലറിങ്, ലേഡീസ് ബ്യൂട്ടി പാര്‍ലര്‍, ഗ്യാസ് കടകള്‍ എന്നിവയാണ് പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയ മറ്റു തൊഴിലുകള്‍.
മൂന്ന് വര്‍ഷം മുമ്പ് നിതാഖാത് വ്യവസ്ഥ പ്രാബല്യത്തില്‍ വരുമ്പോള്‍ 42 തൊഴിലുകളാണ് തൊഴില്‍ മന്ത്രാലയം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് കാലോചിതമായി പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 58 തൊഴിലുകളില്‍ മന്ത്രാലയം നിശ്ചയിച്ച അനുപാതത്തില്‍ സ്വദേശിനിയമനം അനിവാര്യമാണെന്നാണ് നിതാഖാത് വ്യവസ്ഥ ചെയ്യുന്നത്. പരിശോധന എളുപ്പമാക്കാനാണ് ചില പ്രത്യേക ജോലികള്‍ കൃത്യമായ തലക്കെട്ടോടുകൂടി നിതാഖാത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതെന്നും അഹ്മദ് അല്‍ഹുമൈദാന്‍ വിശദീകരിച്ചു.

കോഴിക്കോട് റസ്റ്ററന്‍റ് ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted: 01 Nov 2014 09:39 PM PDT

Image: 

കോഴിക്കോട്: പി.ടി.ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ റസ്റ്ററന്‍റ് അടിച്ചുതകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ബിബീഷിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ അറസ്റ്റിലായത്.

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു അടക്കം കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിവേദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

യുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ സാഹചര്യമൊരുക്കി എന്നാരോപിച്ചാണ് റസ്റ്ററന്‍റ് അടിച്ചുതകര്‍ത്തത്. സ്വകാര്യ ചാനല്‍, ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ആക്രമം.

സൊഹാറില്‍ ഉത്സവാന്തരീക്ഷമൊരുക്കി കേരളോത്സവം

Posted: 01 Nov 2014 09:28 PM PDT

Image: 

സൊഹാര്‍: സൊഹാര്‍ മലയാളി സംഘത്തിന്‍െറ ആഭിമുഖ്യത്തിലുള്ള കേരളോത്സവം സൊഹാര്‍ സ്പോര്‍ട്സ് ക്ളബില്‍ നടന്നു.
ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവാസി മലയാളികളെ സാക്ഷിനിര്‍ത്തി സൊഹാര്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഡോ. സാലിം മുബാറക് അല്‍ ബലൂഷി  ഉദ്ഘാടനം നിര്‍വഹിച്ചു. സൊഹാര്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് പ്രസിഡന്‍റ് ഡോ. രാജീവ് ടണ്ടന്‍, സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ജിത വര്‍മ, സൊഹാര്‍ ചര്‍ച്ച് വികാരി ഫാ. സാം വര്‍ഗീസ്, സൊഹാര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. മഹ്മൂദ്, ട്രഷറര്‍ അല്‍ ജസീറ ബാവഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.ആര്‍.ഐ ഹെല്‍ത്ത്കെയര്‍ അവാര്‍ഡ് ജേതാവ് മനോജ് കുമാറിനെ ഡോ. രാജീവ് ടണ്ടന്‍ പൊന്നാടയണിയിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം യുവകലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. രാത്രി പന്ത്രണ്ടോടെയാണ് പരിപാടികള്‍ സമാപിച്ചത്.
 

ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ വ്യാജ നഴ്സുമാരായി നിയമിക്കുന്ന സംഘം പിടിയില്‍

Posted: 01 Nov 2014 09:20 PM PDT

Image: 

കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരില്‍നിന്നും മറ്റും ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ വ്യാജനഴ്സുമാരായി വീടുകളിലും ആശുപത്രികളിലും നിയമിച്ച് പണം തട്ടുന്ന രണ്ടുപേരെ പൊലീസ് പിടികൂടി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ഇന്ത്യക്കാരനും ഭാര്യയുമാണ് പിടിയിലായത്. ഇവര്‍ വ്യാജ നഴ്സുമാരായി നിയമിച്ചവരും അറസ്റ്റിലായി. വീടുകളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രികളിലും വീടുകളിലും കഴിയുന്ന സ്വദേശി രോഗികളുടെ പരിചാരകരായ നഴ്സുമാരായി നിയമിക്കുകയുമാണ് വ്യാജ കമ്പനിയുടെ മറവില്‍ സംഘം ചെയ്തിരുന്നത്.
ഇങ്ങനെ നിയമിക്കപ്പെട്ടവരില്‍ പുരുഷ നഴ്സുമാരും സ്ത്രീ നഴ്സുമാരുമുണ്ട്.
പ്രായാധിക്യംകൊണ്ടും മറ്റും സ്ഥിരമായി കിടപ്പിലായവരെ പരിചരിക്കാനെന്ന പേരിലാണ് സംഘം നഴ്സുമാരെ നല്‍കിയിരുന്നത്. ഇങ്ങനെ നിയമിക്കപ്പെട്ട ചിലര്‍ സബാഹ് ആശുപത്രിയില്‍ നഴ്സിങ് ജോലി ചെയ്യുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചത്.
ഇങ്ങനെ പരിചാരക നഴ്സുമാരായി നിയമനം ലഭ്യമാക്കാന്‍ ഒരാളില്‍നിന്ന് 250-300 ദീനാര്‍വരെ സംഘം വാങ്ങിയിരുന്നതായി പിടിയിലായ നഴ്സുമാര്‍ പറഞ്ഞു.
സാധാരണ നഴ്സുമാരുടേതുപോലുള്ള യൂനിഫോമുകളും മറ്റും ഇവര്‍ക്കും നല്‍കിയിരുന്നു.
അനധികൃത കമ്പനിയുടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 15 വ്യാജ നഴ്സുമാരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു.
ഇന്ത്യക്കാരനെയും വ്യാജ നഴ്സുമാരെയും തുടര്‍ നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
 

മുംബൈ^കേരളബ്ളാസ്റ്റേഴ്സ് പോരാട്ടം ഇന്ന്

Posted: 01 Nov 2014 08:04 PM PDT

Image: 
Subtitle: 
സചിന്‍െറ നാടിനെ വീഴ്ത്താന്‍ 'സചിന്‍ ടീം'

മുംബൈ: സചിന്‍ ടെണ്ടുല്‍കര്‍ എന്ന പേരിന് കീഴടക്കാന്‍ കഴിയാത്ത മുംബൈ ഹൃദയങ്ങളുണ്ടാകില്ല. അതേ ഹൃദയങ്ങളില്‍ ഇടംപിടിച്ച മുംബൈ സിറ്റി എഫ്.സിയെ നേരിടാന്‍ സചിന്‍െറ സ്വന്തം നഗരത്തില്‍ താരത്തിന്‍െറ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങും. പുണെ സിറ്റി എഫ്.സിക്കെതിരെ നേടിയ ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യ ജയത്തിന്‍െറ ലഹരിയിലത്തെുന്ന ബ്ളാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ചെന്നൈയിന്‍ എഫ്.സിയില്‍നിന്ന് 5-1ന്‍െറ ദയനീയ തോല്‍വി ഏറ്റുവാങ്ങിനില്‍ക്കുന്ന മുംബൈയാണ്.

നാലു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ പെട്ടിയില്‍ ഇതുവരെ വീണത്. അവരുടെ ഇന്നത്തെ ആതിഥേയരാകട്ടെ, പുണെക്കെതിരെ നേടിയ 5-0ത്തിന്‍െറ ജയമൊഴികെ മൂന്നു കനത്ത പരാജയങ്ങളുടെ ഭാരം പേറിയാണ് ഇതുവരെ എത്തിയത്. ഇരുടീമുകളെയും തുല്യശക്തികളെന്ന് വിളിക്കാമെങ്കിലും നിര്‍ഭാഗ്യംകൊണ്ട് ആദ്യ മത്സരങ്ങളില്‍ അകന്നുപോയ ജയത്തെ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവന്നതിന്‍െറ ആത്മവിശ്വാസവുമായത്തെുന്ന ബ്ളാസ്റ്റേഴ്സ് നിരയെ തളക്കുക മുംബൈക്ക് എളുപ്പമാകില്ല. മിന്നുന്ന ഫോമിലുള്ള ഇയാന്‍ ഹ്യൂം സന്ദര്‍ശകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുപകരും. ഹ്യൂമിനൊപ്പം മുന്നേറ്റത്തില്‍ ശ്രദ്ധനല്‍കാന്‍ മിലഗ്രസ് ഗോണ്‍സാല്‍വസും കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ കണ്ടത്തെിയ മലയാളി താരം സി.എസ്. സബീത്തും പെന്‍ ഒര്‍ജിയും സദാ ജാഗരൂകരായുണ്ടാകും. പരിക്ക് ഭേദമായാല്‍ മൈക്കല്‍ ചോപ്രയെയും പരീക്ഷിക്കാന്‍ ഡേവിഡ് ജയിംസ് മുതിരും.

കഴിഞ്ഞ മത്സരത്തില്‍ ഇടക്ക് പരിക്കേറ്റെങ്കിലും മിഡ്ഫീല്‍ഡിലെ കരുത്തായ മെഹ്താബ് ഹുസൈന്‍ ഇന്നിറങ്ങുമെന്നാണ് പ്രതീക്ഷ. മുംബൈ നിരയില്‍ ഫ്രെഡി ലുങ്ബെര്‍ഗിന്‍െറ പരിക്ക് അവര്‍ക്ക് തലവേദനയായി തന്നെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്നേറ്റത്തില്‍ നികോളസ് അനല്‍ക്കക്ക് ചെന്നൈയിനെതിരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും ഫ്രഞ്ച് താരം ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് വെല്ലുവിളിയായിരിക്കും. ആ മത്സരത്തില്‍ ഏക ഗോള്‍ നേടിയ ക്യാപ്റ്റന്‍ സയ്ദ് റഹിം നബിയുടെയും മിഡ്ഫീല്‍ഡിലെ കരുത്തായി ആന്ദ്രെ മൊര്‍ട്ടിസിന്‍െറയും സുഭാഷ് സിങ്ങിന്‍െറയും സാന്നിധ്യം അവര്‍ക്ക് ആശ്വാസം പകരുന്നതാണ്.

കോഴ ആരോപണം: കോണ്‍ഗ്രസ്–മാണി ബന്ധത്തില്‍ വിള്ളല്‍

Posted: 01 Nov 2014 07:46 PM PDT

Image: 
Subtitle: 
ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമുണ്ടെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-മാണി വിഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.
മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃനിര  രംഗത്തുണ്ടെങ്കിലും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍െറ പിന്തുണയുണ്ടെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്. അസ്വാരസ്യം പരമാവധി മുതലെടുക്കാനുള്ള  നീക്കം സി.പി.എം കൂടി ആരംഭിച്ചതോടെ ഭരണമുന്നണിയിലെ കനലുകള്‍ വേഗത്തില്‍ കെട്ടടങ്ങാനുള്ള സാധ്യത മങ്ങി.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ മന്ത്രി കെ.എം. മാണി ഒരു കോടി വാങ്ങിയെന്ന് ബാറുടമകളുടെ അസോസിയേഷന്‍ നേതാവും പ്രമുഖ അബ്കാരിയുമായ ബിജു രമേശാണ് കഴിഞ്ഞദിവസം ആരോപിച്ചത്. ഒരു കോടി  രണ്ടു ഘട്ടമായാണ് മാണിക്ക് കൈമാറിയതെന്നും അഞ്ചുകോടിയാണ്  ആവശ്യപ്പെട്ടതെന്നും ആരോപിച്ച ബിജു, മുഖ്യമന്ത്രിക്ക് ക്ളീന്‍ചിറ്റും നല്‍കി.
ആരോപണം വന്നതിന് പിന്നാലെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അന്വേഷണ ആവശ്യവുമായി രംഗത്തുവന്നു. ആരോപണത്തെ പ്രതിരോധിച്ച് രംഗത്തത്തെിയ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന ആക്ഷേപം ഉയര്‍ത്തി.
മാത്രമല്ല, ബാര്‍ലൈസന്‍സിന്‍െറ പേരില്‍ പണം വാങ്ങിയത് എറണാകുളത്തെയും തിരുവനന്തപുരത്തെയും ചിലകോണ്‍ഗ്രസ് നേതാക്കളാണെന്നും  വിശദാംശങ്ങള്‍ തനിക്കറിയാമെന്ന മുന്നറിയിപ്പും നല്‍കി.
 ആരോപണത്തോട് പ്രതികരിച്ച മന്ത്രി മാണി,  ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തന്നെയും  പാര്‍ട്ടിയെയും നിര്‍വീര്യമാക്കാമെന്ന് ആരും കരുതേണ്ടെന്നും തുറന്നടിക്കാനും തയാറായി. ആരോപണത്തിനുപിന്നില്‍ എ ഗ്രൂപ്പിന് പങ്കുണ്ടെന്ന ആരോപണം പി.സി. ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ, കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.എം. മാണിക്ക്  പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെി. മാത്രമല്ല, അന്വേഷണം ആവശ്യപ്പെട്ട ടി.എന്‍. പ്രതാപനെതിരെ  വിമര്‍ശവും നടത്തി.
തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്‍റും കെ.എം. മാണിയില്‍ പൂര്‍ണവിശ്വാസം അറിയിച്ചു.  പ്രതാപന്‍െറ നിലപാട് തള്ളി. ഇതോടെ മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ പ്രതാപന്‍ മാണിക്കെതിരെയല്ല ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെയാണ് താന്‍ അന്വേഷണം ആവശ്യപ്പെട്ടതെന്ന് വിശദീകരിച്ചു. ഭരണമുന്നണിയില്‍ കലഹം തുടങ്ങുന്നതിന്‍െറ സൂചന കിട്ടിയതിന് പിന്നാലെ പ്രതിപക്ഷം രംഗത്തത്തെി.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മന്ത്രി  ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെന്ന് മാത്രമല്ല,
ആരോപണംവഴി രാഷ്ട്രീയഗുണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്ന് ഓര്‍മപ്പെടുത്താനും തയാറായി. മുന്നണിയില്‍ സീനിയര്‍ നേതാവായ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് മാണിഗ്രൂപ് കുറച്ചുകാലമായി ഉന്നയിച്ചുവരുന്ന ആവശ്യത്തിന് തടയിടാന്‍  വിവാദത്തിലൂടെ കഴിഞ്ഞതിന്‍െറ ഗുണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അന്വേഷണാവശ്യത്തിനൊപ്പം ഇക്കാര്യം തുടര്‍ന്നും ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷനീക്കം. അതിനാല്‍തന്നെ ഭരണമുന്നണിക്കുള്ളില്‍ അസ്വസ്ഥതകള്‍ തുടരാനും ഇതിടയാക്കും.
മാത്രമല്ല, വിഷയം സജീവമാക്കി നിര്‍ത്താന്‍ സ്ഥാനത്തും അസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസ്, മാണിഗ്രൂപ് നേതാക്കളുടെ ചുമലില്‍ വന്നുവീഴുകയും ചെയ്യും.
ആരോപണത്തിനുപിന്നില്‍  എ വിഭാഗം ആണെന്ന സംശയം മാണിഗ്രൂപ്പില്‍ ശക്തമാണ്. ആരോപണത്തിന്‍െറ പുകമറ സൃഷ്ടിച്ച് കെ.എം. മാണിയെ തളക്കുകയെന്ന തന്ത്രമാണ് എ വിഭാഗം സ്വീകരിച്ചതെന്നാണ് അവര്‍ രഹസ്യമായി ഉന്നയിക്കുന്നത്.
മാണിയെ മുഖ്യമന്ത്രിയാക്കുകയെന്ന തങ്ങളുടെ ആഗ്രഹത്തിന് തടയിടുന്നതിനൊപ്പം അതിനായി പാര്‍ട്ടി എന്തെങ്കിലും രാഷ്ട്രീയനീക്കം നടത്താനുള്ള സാധ്യതകൂടി ഇല്ലാതാക്കുകയെന്ന തന്ത്രമാണ് എ വിഭാഗം പുറത്തെടുത്തതെന്ന സംശയമാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
എന്നാല്‍, ഈ സംശയം മുഖ്യമന്ത്രി ഉള്‍പ്പെടെ എ വിഭാഗം നിഷേധിക്കുകയാണ്. വൈകീട്ട്  മാണിഗ്രൂപ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍,  ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും വിഭാഗം ഉണ്ടെന്ന സംശയത്തില്‍ കഴമ്പില്ളെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഗൂഢാലോചന നടന്നുവെന്ന ആരോപണം അവര്‍ ആവര്‍ത്തിച്ചു. മാണിവിഭാഗത്തിന്‍െറ ഈ പരസ്യപ്രഖ്യാപനം സംശയത്തിന്‍െറ പുകമറയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിലെ എ വിഭാഗത്തിന് സഹായകമാണെങ്കിലും ഇരുവര്‍ക്കും ഇടയില്‍ രൂപപ്പെട്ട അവിശ്വാസം പെട്ടെന്ന് മാറുമെന്ന് കരുതാനാവില്ല. മുന്നണിയുടെ ഭാവിപ്രവര്‍ത്തനങ്ങളിലും അത് നിഴലിച്ചേക്കാം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP