സ്വാഗതം
WELCOME

News Update..

Wednesday, November 19, 2014

സിവില്‍ സര്‍വീസ് പ്രായപരിധി താഴ്ത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി Madhyamam News Feeds

സിവില്‍ സര്‍വീസ് പ്രായപരിധി താഴ്ത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി Madhyamam News Feeds

Link to

സിവില്‍ സര്‍വീസ് പ്രായപരിധി താഴ്ത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Posted: 19 Nov 2014 01:02 AM PST

Image: 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി താഴ്ത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ജനറല്‍ വിഭാഗത്തിന്‍റെ ഉയര്‍ന്ന പ്രായപരിധി 30ല്‍ നിന്ന് 26 ആയാണ് കുറച്ചതായും വിജ്ഞാപനത്തില്‍ പറയുന്നു.

പട്ടികജാതി^വര്‍ഗ വിഭാഗക്കാര്‍ക്ക് നിലവില്‍ 35 ആണ് ഉയര്‍ന്ന പ്രായപരിധി. ഇത് 29ഉം ഒ.ബി.സി വിഭാഗങ്ങളുടേത് 33ല്‍നിന്ന് 28ഉം ആയി കുറച്ചു. ശാരീരിക വെല്ലുവിളികളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എല്ലാ വിഭാഗത്തിലും രണ്ടു വര്‍ഷത്തിന്‍െറ ഇളവ് അനുവദിക്കും.

സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള അവസരം പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നായി നിജപ്പെടുത്തും. പട്ടികജാതി^വര്‍ഗ വിഭാഗക്കാര്‍ക്ക് ആറും ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചും ആയി കുറച്ചിട്ടുണ്ട്.

ഭരണ പരിഷ്കരണ കമീഷന്‍െറ (എ.ആര്‍.സി) ശിപാര്‍ശകള്‍ ഒന്നടങ്കം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം, ഏതെങ്കിലും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലല്ല വിജ്ഞാപനം പുറത്തിറക്കിയതെന്ന് കേന്ദ്രസര്‍ക്കാറിന്‍െറ പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് വിഭാഗം അറിയിച്ചു.  

ഗ്രാമീണ മേഖലകളില്‍ നിന്നും പിന്നാക്ക സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും കഠിന പരിശ്രമം കൊണ്ട് സിവില്‍ സര്‍വീസ് എത്തിപ്പിടിക്കുന്ന യുവാക്കള്‍ക്ക് തിരിച്ചടിയാവുന്നതാണ് കേന്ദ്ര നീക്കം.

മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം ബുധനാഴ്ച; വൈകോ മാര്‍ച്ച് നടത്തി

Posted: 18 Nov 2014 10:44 PM PST

Image: 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 26 ബുധനാഴ്ചയാവും യോഗം ചേരുക. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. പ്രതിപക്ഷ അഭിപ്രായം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടാണ് മന്ത്രിസഭായോഗം സ്വീകരിച്ചത്.

ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമാകും സര്‍വകക്ഷിയോഗം നടക്കുക. ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നതിനാല്‍ വിഷയം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

അതേസമയം, ഇ.എസ് ബിജിമോള്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ബേബി ഡാം സന്ദര്‍ശിച്ചതിനെതിരെ എം.ഡി.എം.കെ നേതാവ് വൈകോ പ്രതിഷേധ മാര്‍ച്ച് നടത്തി. തേനിയില്‍ നിന്ന് മുല്ലപ്പെരിയാറിലേക്ക് 58 വാഹങ്ങളുടെ അകമ്പടിയിലായിരുന്നു മാര്‍ച്ച്. കേരള അതിര്‍ത്തിക്ക് ആറു കിലോമീറ്റര്‍ അകലെ ലോവര്‍ ക്യാമ്പില്‍വെച്ച് തമിഴ്നാട് പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിക്കഴിപ്പിച്ച പെന്നി ക്വിക്കിന്‍്റെ പ്രതിമയില്‍ വൈകോ മാല ചാര്‍ത്തി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാഹന ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ ശബരിമല അയ്യപ്പന്മാരുടെ വാഹനങ്ങള്‍ കമ്പമെട്ട് വഴിയാണ് കടത്തിവിടുന്നത്.

രാംപാലിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം: പരിക്കേറ്റ ആറുപേര്‍ മരിച്ചു

Posted: 18 Nov 2014 10:38 PM PST

Image: 

ന്യൂഡല്‍ഹി: കൊലക്കേസുമായി ബന്ധപ്പെട്ട് വിവാദ ആള്‍ദൈവം സന്ത് രാംപാലിനെ കസ്റ്റഡിയിലെടുക്കാന്‍ ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബര്‍വാല ആശ്രമ വളപ്പിലത്തെിയ പൊലീസും അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആറുപേര്‍ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്ത്രീയും കുട്ടിയും ബുധനാഴ്ച രാവിലെ മരിച്ചവരില്‍ ഉള്‍പ്പെടും. സത് ലോക് ആശ്രമത്തിനു മുന്നില്‍ മനുഷ്യകവചം തീര്‍ത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേസമയം, പൊലീസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ളെന്ന് ഹരിയാന ഡി.ജി.പി ശ്രീനിവാസ് വസിഷ്ഠ് പറഞ്ഞു. മരണകാരണം അറിവായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാനായി കാത്തിരിക്കുകയാണ്. മുറിവേറ്റതിന്‍്റെ പാടുകള്‍ മൃതദേഹങ്ങളില്‍ കാണാന്‍ സാധിച്ചില്ളെന്നും ഡി.ജി.പി മാധ്യമങ്ങളോട് അറിയിച്ചു.

രാംപാലിനെ അറസ്റ്റു ചെയ്യാനത്തെിയ പൊലീസിനു നേരെ ആശ്രമത്തിനു ചുറ്റും തടിച്ചു കൂടിയ അനുയായികള്‍ വെടിവെക്കുകയും കല്ളെറിയുകയുമായിരുന്നു. സംഘര്‍ഷത്തില്‍ സുരക്ഷാഭടന്മാരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവര്‍ ഹിസാര്‍, ബര്‍വാല, അഗ്രോഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്.

ചൊവ്വാഴ്ച രാത്രി പൊലീസ് നിരവധി അനുയായികളെ ആശ്രമവളപ്പില്‍ നിന്നും അറസ്റ്റു ചെയ്തു മാറ്റിയിരുന്നു. എന്നാല്‍ ആശ്രമത്തിനകത്ത് കടക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആശ്രമത്തിനകത്തുള്ളവര്‍ പരിഞ്ഞുപോകാന്‍ വേണ്ടി പൊലീസ് ജല -വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പൊലീസ് ആശ്രമം വളഞ്ഞിരിക്കുകയാണ്.
രാംപാലിനെ  അറസ്റ്റു ചെയ്യാന്‍ ആശ്രമത്തിന്‍റെ മതില്‍ ക്രെയിന്‍ ഉപയോഗിച്ച് പൊളിക്കുന്ന കാര്യം മേലധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

"നന്മ' ലഭിക്കാതെ നന്മ സ്റ്റോറുകള്‍

Posted: 18 Nov 2014 10:07 PM PST

മങ്കട: സാധാരണക്കാരന് ആശ്വാസമായ നന്മ സ്റ്റോറുകള്‍ സാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. മങ്കട ഗ്രാമപഞ്ചായത്തിലെ മങ്കട കോവിലകം റോഡിലെ നന്മ സ്റ്റോറും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ തിരൂര്‍ക്കാട്ടുള്ള നന്മ സ്റ്റോറുമാണ് പ്രതിസന്ധിയിലായത്.
പയറുല്‍പന്നങ്ങളുടെ ഏതാനും പാക്കറ്റുകളം ആര്‍ക്കും വേണ്ടാത്ത ഏതാനും സ്റ്റേഷനറി സാധനങ്ങളുമൊഴിച്ചാല്‍ സ്റ്റോര്‍ മൊത്തം കാലിയാണ്. കഴിഞ്ഞ ഓണക്കാലത്ത് മൂന്നു ചാക്ക് അരിയാണ് മങ്കടയിലെ സ്റ്റോറിന് ലഭിച്ചത്.
അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ എത്തുന്ന സമയങ്ങളില്‍ രണ്ടുദിവസം നല്‍കാന്‍ പോലും സാധനങ്ങള്‍ തികയാറില്ല. അഞ്ച് മുതല്‍ 35 ശതമാനം വരെ വിവിധ കാറ്റഗറികളിലായി സാധനങ്ങള്‍ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാല്‍ സാധനങ്ങള്‍ക്കായി നൂറുകണക്കിനാളുകളാണ് ദിനേന എത്തുന്നത്. രണ്ടു ജീവനക്കാര്‍ സ്ഥാപനം തുറന്നുവെച്ച് ഇരിക്കുകയാണ്. ജില്ലയിലാകെയുള്ള 77 നന്മ സ്റ്റോറുകളുടെയും അവസ്ഥ ഇതുതന്നെ.
2013 ഏപ്രിലില്‍ മങ്കടയില്‍ തുടങ്ങിയ നന്മ സ്റ്റോറില്‍നിന്ന് ഏറെയൊന്നും നന്മ ലഭിച്ചിട്ടില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ അത്യാവശ്യം സാധനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് അവസ്ഥ മാറുകയായിരുന്നു.

ബാര്‍ കോഴ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Posted: 18 Nov 2014 09:46 PM PST

Image: 

കൊച്ചി: ബാര്‍ കോഴ ആരോപണം സംബന്ധിച്ച വിജിലന്‍സിന്‍്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കോഴ ഇടപാട് നടന്നുവെന്ന ആരോപണത്തിന് തെളിവില്ളെന്ന് അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ കോഴയെകുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കം 19 സാക്ഷികളില്‍ നിന്നു മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ചോദ്യം ചെയ്ത സാക്ഷികളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നതിന് തെളിവില്ളെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേസില്‍ 13 സാക്ഷികളെ കൂടി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ആരോപണത്തില്‍ നിന്നു പിറകോട്ടു പോയതായും എ.ജി കോടതിയെ അറിയിച്ചു.

വിശദമായ വാദം കേള്‍ക്കാനായി ഹരജി നാളത്തേക്ക് മാറ്റി.

ശാസ്ത്രോത്സവം മാനന്തവാടിക്ക് കിരീടം

Posted: 18 Nov 2014 09:42 PM PST

മേപ്പാടി: അറിവുകളുടെ ലോകത്ത് പുതിയ കണ്ടത്തെലുകളും കാഴ്ചപ്പാടുകളുമൊക്കെ കരുത്തു പകര്‍ന്ന് 'ജില്ലാ ശാസ്ത്രോത്സവം 2014'ന് കൊടിയിറങ്ങി. ഭാവിയിലേക്കുള്ള ചിന്തകളും കരുതലുമൊക്കെ പുതുതലമുറ പങ്കുവെച്ച മേളയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തി മാനന്തവാടി ഉപജില്ല ചാമ്പ്യന്മാരായി. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളില്‍ ഒന്നാമതത്തെിയാണ് മാനന്തവാടി ഓവറോള്‍ കിരീടം ചൂടിയത്. ഐ.ടി വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയാണ് ഒന്നാമതത്തെിയത്. മേളയില്‍ മാനന്തവാടിക്കു പിന്നില്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ല റണ്ണേഴ്സ്അപ്പായി. വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തിലൊതുങ്ങി. ശാസ്ത്രവിഭാഗത്തില്‍ 49 പോയന്‍റുമായാണ് മാനന്തവാടി ജേതാക്കളായത്. ഒരു പോയന്‍റ് പിന്നില്‍ സുല്‍ത്താന്‍ ബത്തേരി രണ്ടാമതത്തെിയപ്പോള്‍ 22 പോയന്‍റാണ് വൈത്തിരി ഉപജില്ലയുടെ സമ്പാദ്യം. ഗണിതശാസ്ത്രമേളയില്‍ 373 പോയന്‍റാണ് ഒന്നാം സ്ഥാനക്കാരായ മാനന്തവാടി വാരിക്കൂട്ടിയത്. സുല്‍ത്താന്‍ ബത്തേരി 336ഉം വൈത്തിരി 312ഉം പോയന്‍റ് സ്വന്തമാക്കി. സാമൂഹികശാസ്ത്ര വിഭാഗത്തില്‍ 187 പോയന്‍റ് നേടി ജേതാക്കളായ മാനന്തവാടിക്കു പിന്നില്‍ സുല്‍ത്താന്‍ ബത്തേരി 147ഉം വൈത്തിരി 142ഉം പോയന്‍റ് നേടി. പ്രവൃത്തിപരിചയ മേളയില്‍ 49,217 പോയന്‍റുമായാണ് മാനന്തവാടിയുടെ കിരീടനേട്ടം. സുല്‍ത്താന്‍ ബത്തേരി 48,176 പോയന്‍റുമായി രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ 43,179 പോയന്‍റാണ് വൈത്തിരിക്ക് നേടാനായത്. ഐ.ടി വിഭാഗത്തില്‍ 118 പോയന്‍റുമായാണ് സുല്‍ത്താന്‍ ബത്തേരി ജേതാക്കളായത്. ഈ വിഭാഗത്തില്‍ 114 പോയന്‍റുമായി വൈത്തിരി രണ്ടാമതത്തെിയപ്പോള്‍ 102 പോയന്‍റാണ് മാനന്തവാടി കരഗതമാക്കിയത്. മേളയുടെ സമാപന സമ്മേളനത്തിന്‍െറ ഉദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഷഹര്‍ബാന്‍ സൈതലവി, കല്‍പറ്റ ബ്ളോക് പഞ്ചായത്തംഗം ടി. ഷംസുദ്ദീന്‍, ഡി.ഡി.ഇ മേരി ജോസ്, ആര്‍.എം.എസ്.എ ഡി.ഇ.ഒ. കെ.എ. തെരേസ്യ, എ.ഒ. അനില്‍ കുമാര്‍, സിസ്റ്റര്‍ നിര്‍മല മാത്യു, സിസ്റ്റര്‍ ഫ്രീനി ഡേവിഡ്, കെ.എല്‍. തോമസ്, സി.എച്ച്. സുബൈര്‍, ഷൈനി മാര്‍ക്കോസ്, ശ്രുതി ബാലന്‍, സുഭദ്ര ചന്ദ്രന്‍, ത്രേസ്യാമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

മാവൂര്‍ നീര്‍ത്തട വികസനം : പ്രാഥമിക പ്രവര്‍ത്തനത്തിന് ഒരു കോടി; ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു

Posted: 18 Nov 2014 09:35 PM PST

മാവൂര്‍: കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അറിയപ്പെടുന്ന പക്ഷിസങ്കേതമായി മാറിയ മാവൂരിലെ നീര്‍ത്തട വികസനത്തിനും വെള്ളം നിറഞ്ഞ് കൃഷിക്ക് പറ്റാതായ വയലുകള്‍ കൃഷിയോഗ്യമാക്കാനും പദ്ധതിയൊരുക്കാനായി ഒരു കോടി രൂപ അനുവദിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്.
ചാലിയാറില്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ വന്നതോടെയാണ് മാവൂരിലെ തെങ്ങിലക്കടവ്, പുത്തന്‍കുളം, കല്‍പ്പള്ളി ഭാഗങ്ങളില്‍ വെള്ളം കയറി നീര്‍ത്തടം രൂപപ്പെട്ടത്. ഈ വെള്ളക്കെട്ടില്‍ എല്ലാ സീസണുകളിലും ധാരാളം ദേശാടനപ്പക്ഷികള്‍ വിരുന്നത്തെിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ നീര്‍ത്തടങ്ങളാകെ പുല്ലും പായലും നിറഞ്ഞ് നശിക്കുകയാണ്. ഇതിന്‍െറ ഫലമായി പക്ഷികളുടെ വരവു കുറഞ്ഞു. അതോടെ, നിരീക്ഷകരും ടൂറിസ്റ്റുകളുമടക്കമുള്ളവര്‍ ഇവിടേക്ക് വരാതായി.
കൂടാതെ ഇതിനോടു ചേര്‍ന്നുകിടക്കുന്ന പള്ളിയോള്‍ പാടശേഖര സമിതിക്കു കീഴിലെ വയലുകളില്‍ വെള്ളം നിറഞ്ഞ് കൃഷി ചെയ്യാന്‍ പറ്റാതായിരുന്നു. ഇതേക്കുറിച്ച് പഠനം നടത്തി മാവൂര്‍ ഗവ. മാപ്പിള യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ നീര്‍ത്തട-കാര്‍ഷിക പ്രദേശ വികസനത്തിനുള്ള പദ്ധതി മാര്‍ഗരേഖ തയാറാക്കിയിരുന്നു. നീര്‍ത്തടത്തിന്‍െറ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ദേശാടനപ്പക്ഷികളുടെ ചിറകടിക്ക് കാതോര്‍ത്തുകിടന്ന മാവൂരില്‍ പുനരുജ്ജീവനത്തിനായി വിദ്യാര്‍ഥികളുടെ മാതൃക എന്ന പേരില്‍ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് എം.എല്‍.എ ബൃഹദ്പദ്ധതി തയാറാക്കാന്‍ ഫണ്ടനുവദിച്ചത്. രണ്ടു തലത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. കൃഷിയോഗ്യമാക്കാന്‍ കഴിയുന്ന പാടശേഖരങ്ങളെ വെള്ളത്തിന്‍െറ തോത് ക്രമീകരിച്ച് കൃഷിക്ക് പര്യാപ്തമാക്കുക, മറുഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ജലാശയവും പക്ഷിസങ്കേതവും ടൂറിസ്റ്റ് കേന്ദ്രവുമൊരുക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്‍െറ മുന്നോടിയായി നടത്തേണ്ട ആസൂത്രണങ്ങളുടെ ഏകോപനത്തിന് ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ ഫൈസലിന് കോഓഡിനേറ്ററുടെ ചുമതല നല്‍കിയിട്ടുണ്ട്.
കുന്ദമംഗലം സി.ഡബ്ള്യു.ആര്‍.ഡി.എമ്മിന്‍െറ സഹകരണത്തോടെയാണ് പദ്ധതിയൊരുക്കുക. മാവൂര്‍ ഗ്രാമ പഞ്ചായത്ത്, കുന്ദമംഗലം ബ്ളോക് പഞ്ചായത്ത്, പ്രദേശത്തെ കര്‍ഷകര്‍, പഴമക്കാര്‍, ജനപ്രതിനിധികള്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. സി.ഡബ്ള്യു.ആര്‍.ഡി.എം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ പഠനത്തിലൂടെ തയാറാക്കിയ റിപ്പോര്‍ട്ട് ശേഖരിച്ച ശേഷം വീണ്ടും സംഘം സ്ഥലത്തത്തെും.

മാണിക്കെതിരായ പുതിയ ആരോപണത്തിന് ബാര്‍കോഴയുടെ ഗതിവരും: സുധീരന്‍

Posted: 18 Nov 2014 08:57 PM PST

Image: 

തൃശൂര്‍: ധനമന്ത്രി കെ.എം മാണിക്കെതിരായ പുതിയ ആരോപണത്തിന് ബാര്‍ കോഴ ആരോപണത്തിന്‍റെ അതേ ഗതിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍. പെട്രോള്‍ പമ്പുകള്‍അനുവദിക്കാന്‍ മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍കോഴ ആരോപണം ജനം തള്ളിക്കളഞ്ഞതാണ്. മാണി യു.ഡി.എഫിന്‍റെ ശക്തനായ നേതാവാണ്. ശകത്‌നായ നേതാക്കളെ തേജോവധം ചെയ്ത് യു.ഡി.എഫിനെ തകര്‍ക്കാനാണ് ശ്രമം. ഒറ്റനോട്ടത്തില്‍ ഈ ആരോപണത്തില്‍ ഒന്നുമില്ല. കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

സ്വര്‍ണവില കൂടി; പവന് 20,000 രൂപ

Posted: 18 Nov 2014 08:50 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 19,840 രൂപയായിരുന്നു പവന്‍വില.

നവംബര്‍ 15നാണ് പവന്‍വില 19,600 രൂപയില്‍ നിന്ന് 400 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയത്. പിന്നീട് നാല് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.90 ഡോളര്‍ കുറഞ്ഞ് 11,93.60 ഡോളറിലെത്തി.

ഫിജിയുടെ വളര്‍ച്ചക്ക് ഇന്ത്യയുടെ പൂര്‍ണ പങ്കാളിത്തം: മോദി

Posted: 18 Nov 2014 08:48 PM PST

Image: 

സുവ: ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിജിയിലെ ഗ്രാമങ്ങള്‍ നവീകരിക്കാന്‍ 50 ലക്ഷം ഡോളര്‍ ധനസഹായം നല്‍കും. കൂടാതെ വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്‍്റെ സാമ്പത്തിക വായ്പയും നല്‍കുമെന്നും മോദി പറഞ്ഞു. ഫിജി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാറുന്ന ആഗോള വിപണിക്ക് അനുകൂലമായി മുന്നേറുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. രാജ്യത്തെ വ്യവസായമേഖല കൂടുതല്‍ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഫിജിക്ക് എല്ലാവിധ സഹകരണവും ഇന്ത്യ നല്‍കുമെന്നും മോദി വ്യക്തമാക്കി.

ഇരുരാജ്യങ്ങളിലെയും ഭൂരിപക്ഷം വരുന്ന ജനസംഖ്യ കൃഷിയെ പിന്തുണക്കുന്നവരാണ്. പാല്‍ വ്യവസായ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ സഹായിക്കും. ഫിജിയിലെ യുവാക്കളെ ആഗോള ഐ.ടി ശൃംഖലയുടെ ഭാഗമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

2019 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ദോഹയില്‍

Posted: 18 Nov 2014 07:56 PM PST

Image: 

ദോഹ: ഖത്തറിന്‍െറ കായിക മുന്നേറ്റത്തില്‍ മറ്റൊരു ഏട് തീര്‍ത്ത് 2019-ലെ ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയായി ദോഹ തെരഞ്ഞെടുക്കപ്പെട്ടു. 2022-ലെ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വേദി ലഭിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ മറ്റൊരു കായിക മാമാങ്കമാണ് ഖത്തിലത്തെുന്നത്. 2019 ലെ വേദിക്കായി ബിഡ് സമര്‍പ്പിച്ച സ്പെയിനിലെ ബാഴ്സലോണ അമേരിക്കന്‍ നഗരമായ യുജീന്‍ (ഒറിഗണ്‍) എന്നിവയെ പരാജയപ്പെടുത്തിയാണ് ദോഹ വേദി സ്വന്തമാക്കിയത്.
ഇന്നലെ മൊണാക്കോയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത് ലറ്റിക് ഫെഡറേഷന്‍ യോഗത്തിലാണ് ദോഹ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറിന്‍െറ അഭിമാനതാരവും ഹൈജംപില്‍ ഒളിമ്പിക് വെളളി മെഡല്‍ ജേതാവുമായ മുഅ്തസ് അല്‍ ബര്‍ഷിമാണ് ‘കണക്റ്റിങ് ദ വേള്‍ഡ് ഓഫ് അത്ലറ്റിക്സ്’ എന്ന സന്ദേശവുമായി ഖത്തറിന്‍െറ ബിഡ് സമര്‍പ്പിച്ച് സംസാരിച്ചത്. ഖത്തറിന്‍െറ മറ്റൊരു കായിക താരമായ മറിയം ഫരീദും സംസാരിച്ചു. 2019 സെപ്തംബര്‍ അവസാനം ഖത്തറിലെ ആസ്പയര്‍ സോണിലുള്ള ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് അത്ലറ്റിക് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ഫുട്ബാള്‍ സ്റ്റേഡിയം കൂടിയായ ഇതിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. അത്ലറ്റിക്സിന്‍െറ വളര്‍ച്ചക്കായി രാജ്യം വളരെയേറെ പ്രയത്നിക്കുന്നുണ്ടെന്നും മഹത്തായ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമേകാന്‍ ഒരുങ്ങിയതായും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.
സ്പ്രിന്‍റ്സ്, മാരത്തണ്‍, ഹൈജംപ്, ജാവലിന്‍ ത്രോ തുടങ്ങി വിവിധ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുണ്ടാവുക.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം അത്ലറ്റുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ഏപ്രിലിലാണ് വേദിക്കായി ഖത്തര്‍ ബിഡ് സമര്‍പ്പിച്ചത്. 2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദികള്‍ പരിശോധിക്കുന്ന ഐ.എ.എ.ഫ് സംഘം ഒക്ടോബര്‍ അവസാനം ദോഹയിലത്തെി വേദികള്‍ പരിശോധിച്ചിരുന്നു.
കമ്മീഷന്‍ അധ്യക്ഷനും ഐ.എ.എ.ഫ് വൈസ്പ്രസിഡന്‍റുമായ സെബാസ്റ്റ്യന്‍ കോയുടെ നേതൃത്വത്തിലുളള സംഘം രണ്ട് ദിവസത്തെ പരിശോധനയാണ് നടത്തിയത്. സ്ഥല സൗകര്യം, താമസ സൗകര്യം, ഗതാഗത സൗകര്യം, കൗണ്‍സില്‍ മീറ്റിങ്ങിനുള്ള സൗകര്യം, മാധ്യമപ്രവര്‍ത്തനത്തിനുള്ള സൗകര്യം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് വേദി നിശ്ചയിച്ചത്. ലോകതലത്തില്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പ് കൂടിയാണിത്.
2022 ലെ ലോകകപ്പ് ഫുട്ബാള്‍ വേദിയും 2015 ലെ ലോക ഹാന്‍ഡ്ബാള്‍ ടൂര്‍ണ്ണമെന്‍റും സ്വന്തമാക്കിയ ഖത്തര്‍ 2019-ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കൂടി വേദിയാകുതോടെ മിഡില്‍ ഈസ്റ്റിലെ കായിക തലസ്ഥാനമായി മാറുകയാണ്.
സ്പോര്‍ട്സ് മേളകള്‍ വിവിധ സമൂഹങ്ങളുടെയും വികസനത്തിന്‍െറയും ചാലകശക്തിയാക്കി മാറ്റുകയെന്ന ഖത്തറിന്‍െറ നയത്തിലേക്കുളള മറ്റൊരു ചുവട് കൂടിയായി മാറും 2019 ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക അത്ലറ്റിക്സ് മേള 2015-ല്‍ ബീജിങും 2017ല്‍ ലണ്ടനുമാണ് നടക്കുന്നത്. ലോകകപ്പ് ഫുട്ബാള്‍ വേദി തീരുമാനിക്കുന്നതിലെ അഗ്നി പരീക്ഷണം വിജയകരമായി പിന്നിട്ട് ദിവസങ്ങള്‍ക്കകം മറ്റൊരു ലോകമേളക്ക് വേദി ലഭിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്.

ഗള്‍ഫ് കപ്പ്: ഗ്രൂപ് ബിയില്‍ കുവൈത്ത് മുന്നില്‍

Posted: 18 Nov 2014 07:44 PM PST

Image: 

ജിദ്ദ: ഗള്‍ഫ് കപ്പിന്‍െറ നോക്കൗട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഗ്രൂപ് ബിയില്‍ കുവൈത്ത് മുന്നിലത്തെി. കഴിഞ്ഞ ദിവസം റിയാദിലെ അമീര്‍ ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചാംപ്യന്മാരായ യു.എ.ഇയെ സമനിലയില്‍ പിടിച്ച അവര്‍ നാലു പോയിന്‍റ് നേടിയാണ് ഗ്രൂപ്പിലെ ആദ്യസ്ഥാനക്കാരായത്. അലി മബ്ഖൂത് കളിയുടെ 17 ഉം 35 ഉം മിനിറ്റില്‍ നേടിയ രണ്ടു ഗോളിന് മുന്നിലത്തെിയ യു.എ.ഇയെ രണ്ടു, നാലു മിനിറ്റുകള്‍ക്കകം യൂസുഫ് നാസിര്‍, ബദര്‍ അല്‍ മുത്വവ്വ എന്നിവരിലൂടെ കുവൈത്ത് പിടിച്ചുകെട്ടി.
രണ്ടാമത്തെ കളിയില്‍ ഇറാഖുമായി സമനില പാലിച്ച് ഒമാന്‍ ഒരു പോയിന്‍റ് കൂടി സ്വന്തമാക്കി. ആദ്യപകുതിയില്‍ വ്യക്തമായ മേധാവിത്തം പുലര്‍ത്തിയ ഇറാഖില്‍ നിന്ന് ഗോളി അലി ഹബ്സിയിലൂടെയാണ് ഒമാന്‍ പലപ്പോഴും രക്ഷപ്പെട്ടത്. പതിനാലാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കാണുകയും ചെയ്തു, യാസിര്‍ സഫായുടെ മിന്നുന്ന ഗോളിലൂടെ. യാസിര്‍ തൊടുത്ത ലോങ് റേഞ്ച് ഷൂട്ട് ഒമാന്‍ ഗോളി ഏറെ പണിപ്പെട്ട് കുത്തിയകറ്റിയെങ്കിലും തിരിച്ചുവന്ന പന്തെടുത്ത് യാസിര്‍ തന്നെ ഗോള്‍പോസ്റ്റിന്‍െറ വലതു മൂലയിലേക്കു തൊടുത്തപ്പോള്‍ ഹബ്സിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല (1-0). ഗോള്‍ വീണതോടെ ഒമാനും ഉണര്‍ന്നു കളിച്ചു. രണ്ടാം പകുതിയില്‍ ഏതു വിധേനയും സമനില പിടിക്കുക എന്ന വാശിയോടെ അവര്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. അമ്പതാം മിനിറ്റില്‍ അഹ്മദ് മുബാറക് കാനോയുടെ ഗോളിലൂടെ അവര്‍ ഇറാഖിനെ പിടിച്ചുകെട്ടി. ഇതോടെ കളിയില്‍ ഒരു പോയിന്‍റ് നേടിയ ഇറാഖ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി. 

വര്‍ണപ്രഭയില്‍ ദേശീയദിനാഘോഷം; ആഘോഷം കെങ്കേമമാക്കി പ്രവാസികളും

Posted: 18 Nov 2014 07:34 PM PST

Image: 

മസ്കത്ത്: 44ാമത് ദേശീയദിനാഘോഷം രാജ്യം വര്‍ണപ്പൊലിമയോടെ കൊണ്ടാടി. പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ അസാന്നിധ്യത്തിലായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍. നാടെങ്ങും റാലികളും ഘോഷയാത്രകളും  ഒപ്പം സുല്‍ത്താന്‍െറ രോഗശാന്തിക്ക് പ്രത്യേകപ്രാര്‍ഥനകളും നടന്നു. അന്നം തരുന്ന നാടിന്‍െറ ദേശീയദിനത്തെ ആഘോഷിക്കാന്‍ അത്യാഹ്ളാദത്തോടെ  പ്രവാസികളും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഒമാന്‍െറ മൂവര്‍ണ ദേശീയ പതാകയേന്തി സുല്‍ത്താന്‍െറ ചിത്രങ്ങളുള്ള ഷാളുകള്‍ കഴുത്തിലിട്ട് പ്രകടനങ്ങളില്‍ സ്വദേശികള്‍ക്കൊപ്പം അണിനിരന്നും വാഹനങ്ങള്‍ അലങ്കരിച്ചും വീടുകളില്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ആഘോഷം അവിസ്മരണീയമാക്കി. ഒമാന്‍െറ തനത് വാദ്യോപകരണ സംഗീതങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്രകള്‍. ദാങ്ക്, വാദി അല്‍ മആവില്‍, ഇബ്ര, അല്‍ ഹലാനിയാത്ത് ഐലന്‍റ്, ഹൈമ, ജഅലാന്‍ ബനീ ബൂഅലി, അല്‍ അവാബി തുടങ്ങിയ വിലായത്തുകളില്‍ വാലിമാരുടെ നേതൃത്വത്തില്‍ സുല്‍ത്താന് കൂറുപ്രഖ്യാപിച്ച് നടന്ന ഘോഷയാത്രകളില്‍ വിദ്യാര്‍ഥികളും പ്രവാസികളുമടക്കമുള്ളവര്‍ അണിനിരന്നു. പ്രവൃത്തിദിനമായിരുന്ന ചൊവ്വാഴ്ച വിവിധ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും പരിപാടികള്‍ നടന്നു. ഇന്ത്യന്‍ സ്കൂളുകളില്‍ പ്രത്യേക അസംബ്ളിയടക്കം പരിപാടികളും നടന്നു.
സുല്‍ത്താന്‍ രാജ്യത്തിന് പുറത്തായതിനാല്‍ ഇത്തവണ സായുധസേനാ പരേഡ് അടക്കം ഒൗദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ല. ഹാരി രാജകുമാരന്‍ ആയിരുന്നു ഈ വര്‍ഷത്തെ ഒൗദ്യോഗിക അതിഥി. ചൊവ്വാഴ്ച രാവിലെ മസ്കത്തിലത്തെിയ ഹാരിരാജകുമാരനെ സാംസ്കാരിക മന്ത്രി ഹൈഥം ബിന്‍ താരീഖ് അല്‍ സെയ്ദ് സ്വീകരിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനാര്‍ത്ഥമാണ് ഹാരി രാജകുമാരന്‍ എത്തിയത്. ചൊവ്വാഴ്ച മന്ത്രിമാരുമായും ഒമാനിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ഹാരി രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. ഒമാന്‍ റോയല്‍ കോര്‍ട്ടിന്‍െറ പരിപാടികള്‍ക്കൊപ്പം നിസ്വ കോട്ട, സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദ് തുടങ്ങിയവയും സന്ദര്‍ശിക്കുന്ന ഹാരി രാജകുമാരന്‍ 20ന് അബൂദബിയിലേക്ക് തിരിക്കും.
ദേശീയദിനം മത്രയിലെ മലയാളി സമൂഹം സമുചിതമായി കൊണ്ടാടി. കടകളും ഗല്ലികളുടെ ഭിത്തികളും ദേശീയവര്‍ണത്താല്‍ അലങ്കരിച്ചു, ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചു. പല ഭാഗങ്ങളിലും  ത്രിവര്‍ണ കേക്കുകള്‍ മുറിച്ചും മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തും ആഘോഷം മിഴിവുറ്റതാക്കി.
മൊത്തവിതരണ മാര്‍ക്കറ്റില്‍ കേക്ക് മുറിച്ച് നടന്ന ആഘോഷപരിപാടികള്‍ക്ക് ഇ.കെ. നാസര്‍, ലത്തീഫ് തലശ്ശേരി, റഫീഖ് പയ്യന്നൂര്‍, ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബലദിയ പാര്‍ക്കില്‍ നടന്ന പായസവിതരണത്തിന് അബ്ദുല്ല വയനാട്, സഈര്‍ കാട്ടാമ്പള്ളി, അനില്‍ തുടങ്ങിയവരും മത്ര ഒന്നാം ഗേറ്റില്‍ നടന്ന ലഡു വിതരണത്തിന് റഫീഖ് സദഫ്, സഅദ്, മധു മാഹി, റിയാദ് ആലപ്പി തുടങ്ങിയവരും നേതൃത്വം നല്‍കി.
ബാങ്ക് മസ്കത്ത് ഹെഡ്ഓഫിസുകളിലും ബ്രാഞ്ചുകളിലും ദേശീയദിനം ആഘോഷിച്ചു. ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്‍ റസാഖ് അലി ഇസ്സ മുഖ്യാതിഥിയായിരുന്നു. റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍ ബാന്‍ഡിന്‍െറ പരിപാടി ചടങ്ങിന്‍െറ ആകര്‍ഷണമായിരുന്നു. ദേശിയ ദിനത്തോടനുബന്ധിച്ച് സൂര്‍ കെ.എം.സി.സി നടത്തിയ റോഡ് ഷോയില്‍ സ്വദേശികളും പങ്കെടുത്തു. ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ പ്രതിനിധി എം.എ.കെ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ഖാലിദ് സുല്‍ത്താന്‍, നാസര്‍ കടവലൂര്‍, സൈനുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി. സുല്‍ത്താന് കൂറു പ്രഖ്യാപിച്ച് ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന മാര്‍ച്ചില്‍ 2000ത്തിലേറെ കുട്ടികള്‍ പങ്കെടുത്തു. സുല്‍ത്താന്‍െറ സംഭാവനകളെ പ്രകീര്‍ത്തിച്ച് ഇംഗ്ളീഷിലും അറബിയിലും പ്രസംഗങ്ങളും തുടര്‍ന്ന് ഹെഡ് ലൈബ്രേറിയന്‍ അമല്‍ മുഹമ്മദ് അല്‍ റഹ്ബി പ്രാര്‍ഥനയും നടത്തി. ദേശീയദിനം ആസ്പദമാക്കി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിങ് മത്സരവും നടന്നു.
മുലധ ഇന്ത്യന്‍ സ്കൂളില്‍ ദേശീയദിനാഘോഷം വര്‍ണപ്പകിട്ടേറിയതായി. സ്കൂള്‍ അങ്കണത്തില്‍ നടന്ന വ്യത്യസ്ത പരിപാടികള്‍ക്കുപുറമെ വിദ്യാര്‍ഥികളുടെ റാലിയും നടന്നു. സ്വദേശി പൗരപ്രമുഖരടക്കം നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു.  ദേശീയപതാകയും സുല്‍ത്താന്‍െറ ചിത്രങ്ങളും ആലേഘനം ചെയ്ത തോരണങ്ങളാല്‍ സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു. സ്കൂള്‍ കവാടത്തില്‍ സുല്‍ത്താന്‍െറ വലിയ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. സുവൈഖ് നഗരസഭാ കൗണ്‍സിലര്‍ മുബാറക് അല്‍ റാഷിദി,  മുസന്ന നഗരസഭാ കൗണ്‍സിലര്‍ ജാഫര്‍ ബിന്‍ അബ്ദുല്ല അല്‍ ബലൂഷി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്കൂള്‍ ഹെഡ്ബോയ് അബ്ദുറഹ്മാന്‍, ഹെഡ്ഗേള്‍ അമീറ മറിയം എന്നിവര്‍ക്ക് ദേശീയപതാക കൈമാറി മുഖ്യാതിഥികള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
 സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ട്രഷറര്‍ സിദ്ദീഖ് ഹസന്‍, കമ്മിറ്റി അംഗം എം.ടി. മുസ്തഫ, പ്രിന്‍സിപ്പല്‍ എസ്.ഐ. ശരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, ലേഖ അനിത ജേര്‍സണ്‍, ടി. ഹരീഷ്, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍ എന്നിവര്‍ റാലികള്‍ക്ക് നേതൃത്വം നല്‍കി. ഒന്നുമുതല്‍ 12ാം ക്ളാസ് വരെയുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് റാലിയില്‍ പങ്കെടുത്തത്. ഒമാന്‍െറ ദേശീയപതാകകളും സുല്‍ത്താന്‍െറ ഫോട്ടോയും പതിച്ച പ്ളക്കാര്‍ഡുകളുമേന്തി ബാന്‍ഡ് വാദ്യമേളങ്ങളോടെ നടന്ന റാലി ഏറെ അകര്‍ഷണമായി. മുലധ റൗണ്ട് എബൗട്ടില്‍ അവസാനിച്ച റാലി കാണാനത്തെിയത് നിരവധി സ്വദേശികളാണ്. വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വഴിയരികില്‍ സ്വദേശി പ്രമുഖരും എത്തിയിരുന്നു.
റുസ്താഖ് ഇന്ത്യന്‍ സ്കൂളില്‍ ദേശീയദിനം ആഘോഷിച്ചു.  പ്രധാനാധ്യാപിക സുജ ജേക്കബ്, ആശ ടീച്ചര്‍, വിദ്യാര്‍ഥി പ്രതിനിധി അക്സ ആന്‍ സജി എന്നിവര്‍ സംസാരിച്ചു. ഒമാന്‍െറ പാരമ്പര്യ വസ്ത്രങ്ങളുടെ പ്രദര്‍ശനവും  തുടര്‍ന്ന് നടന്ന നൃത്തങ്ങളും പരിപാടികളുടെ മുഖ്യ ആകര്‍ഷണമായിരുന്നു.  ദേശീയ ദിനാഘോഷങ്ങളെ കുറിച്ചുള്ള ലഘുചിത്രം ജോഖ ടീച്ചര്‍ പ്രദര്‍ശിപ്പിച്ചു. ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ചോദ്യോത്തര പരിപാടി അവതരിപ്പിച്ചു. സീബ് സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് വഫാ അബ്ദുല്ല ഇലാഹ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഒമാനും ഇന്ത്യയും തമ്മിലുള്ള പരമ്പരാഗത ബന്ധത്തിന്‍െറ പ്രാധാന്യം വിവരിക്കുന്ന സ്കിറ്റ് സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്. ഒമാനി സ്കൂളിലെ വിദ്യാര്‍ഥികളും ആഘോഷത്തില്‍ സംബന്ധിച്ചു.
സൂര്‍ ഇന്ത്യന്‍ സ്കൂളിലും ശേീയദിന ആഘോഷ പരിപാടികള്‍ നടന്നു. ജയദീപ് ബാബു, രഞ്ജന രഘുനാഥ് എന്നിവര്‍ സംസാരിച്ചു. പരമ്പരാഗത അറേബ്യന്‍ നൃത്തപരിപാടിയും അറേബ്യന്‍ ഗാനാലാപനവും പരിപാടിക്ക് കൊഴുപ്പേകി.  സി.ബി.എസ്.ഇ ക്ളസ്റ്റര്‍ മീറ്റ് വിജയികള്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ നാസര്‍, ബെര്‍ണാഡ് നോയല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങള്‍ ലഭിച്ചവരെ സ്കൂള്‍ പ്രിന്‍സിപ്പല്‍ മോഹനന്‍ പുലാശ്ശേരി അനുമോദിച്ചു.
സലാല: പ്രവാസി കൗണ്‍സില്‍ (കേരള) ദേശീയദിനം ആഘോഷിച്ചു.  സലാല ഗര്‍ബിയയില്‍ നടന്ന ഒത്തുചേരല്‍ ദോഫാര്‍ മുനിസിപ്പാലിറ്റി  ഒൗക്കത്ത് ഏരിയ മാനേജര്‍ അബ്ദുല്ല സാല ഉദ്ഘാടനം ചെയ്തു . സുല്‍ത്താന്‍െറ ആയുരാരോഗ്യത്തിനായുള്ള പ്രാര്‍ഥനക്ക് കോട്ടയം നസിറുദ്ദീന്‍ സഖാഫി നേതൃത്വം നല്‍കി.  അബ്ദുല്‍ഖാദര്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു.  ബേസില്‍ പീറ്റര്‍, സുന്ദരേശന്‍ കൊട്ടിയം , ഒ. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.കബീര്‍ സ്വാഗതവും കൊല്ലം ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
 തുടര്‍ന്ന് സലാലയുടെ വിവിധ ഭാഗങ്ങളില്‍  നടന്ന  മധുരപലഹാര വിതരണത്തിന്  ഉസ്മാന്‍ വാടാനപ്പള്ളി, ഫിറോസ്, സൈഫുദ്ദീന്‍, പ്രിന്‍സ്, വിജയകുമാര്‍ കടയ്ക്കല്‍  എന്നിവര്‍ നേതൃത്വം നല്‍കി. ഗര്‍ബിയയില്‍ നിന്നാരംഭിച്ച് സാദയില്‍ സമാപിച്ച  അലംകൃത വാഹന പ്രകടനജാഥക്ക്  ആര്‍. മനോഹരന്‍, കെ.വി. ലക്ഷ്മണന്‍, മനോജ്  എന്നിവര്‍  മേല്‍ നോട്ടം വഹിച്ചു. സാദയില്‍ ഉമ്മര്‍ നമ്പിടിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
 

ടി.ഒ സൂരജ് ഐ.എ.എസിന്‍െറ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്

Posted: 18 Nov 2014 06:57 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഐ.എ.എസിന്‍െറ വീടുകളിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. രാവിലെ ആറിന് എറണാകുളം വെണ്ണലയിലെയും തിരുവനന്തപുരത്തെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമാണ് റെയ്ഡ് നടന്നത്. എറണാകുളം വിജിലന്‍സ് യൂനിറ്റിലെ അഞ്ച് ഡി.വൈ.എസ്.പിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.  

റെയ്ഡില്‍ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തു. കൂടാതെ തിരുവനന്തപുരത്തും കൊച്ചിയിലും ഫ്ളാറ്റുകള്‍ ഉള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സൂരജിന്‍റെ വീടുകളിലും ഓഫീസിലും റെയ്ഡ് തുടരുകയാണ്.

സൂരജിന്‍െറ വസ്തു ഇടപാടുകളും സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച് വിജിലന്‍സിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീടുകളിലും ഓഫീസിലും പരിശോധന നടത്താനുള്ള വാറന്‍റ് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനത്തിന് സൂരജിനെ പ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം നേരത്തെ എഫ്.ഐ.ആര്‍ നല്‍കിയിരുന്നു.

ബാങ്ക് ജിവനക്കാരനായി തുടങ്ങിയ സൂരജ് കേരളത്തിന് അകത്തും പുറത്തും കോടിക്കണക്കിന് രൂപയുടെ സ്വത്തു സമ്പാദിച്ചതായി പരാതിയുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയായും കോഴിക്കോട് ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാഗണ്‍ ദുരന്തത്തിന് ഇന്ന് 93 വയസ്സ്

Posted: 18 Nov 2014 05:56 PM PST

Image: 
Subtitle: 
ദുരന്തദിനത്തിന്‍െറ സ്മരണയില്‍ കുരുവമ്പലം

പുലാമന്തോള്‍: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന്‍െറ ഓര്‍മകള്‍ പുതുക്കാന്‍ കുരുവമ്പലവും പരിസര പ്രദേശങ്ങളും വീണ്ടും ഒരുങ്ങുന്നു. ദുരന്തത്തിന്‍െറ 93ാം വാര്‍ഷിക അനുസ്മരണ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വാഗണ്‍ ട്രാജഡി സ്മാരക മന്ദിര പരിസരത്ത് നടക്കും. 1921 നവംബര്‍ 19നായിരുന്നു കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി, പാലൂര്‍, പുലാമന്തോള്‍ ഭാഗങ്ങളില്‍നിന്നുള്ള 41 സ്വാതന്ത്ര്യ സമര ഭടന്മാര്‍ ജീവവായുപോലും ലഭിക്കാനാവാത്തവിധം അടച്ചുപൂട്ടിയ റെയില്‍വേയുടെ ചരക്ക് വാഗണില്‍ ശ്വാസം കിട്ടാതെ മരിച്ചത്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വിവിധ തരത്തിലുള്ള പീഡനമുറകളാണ് കൈകൊണ്ടിരുന്നത്. സമര യോദ്ധാക്കളെ പ്രകോപിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വളപുരത്തെ കല്ളെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചത്. വിവരമറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധവുമായി പെരിന്തല്‍മണ്ണയിലേക്കൊഴുകിയത്തെി.

പ്രതിഷേധം ശക്തമായപ്പോള്‍ മുസ്ലിയാരെ ജയിലില്‍നിന്ന് തുറന്നുവിടുകയും പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോവുകയുമാണുണ്ടായത്. തിരൂരില്‍നിന്ന് റെയില്‍വേ ചരക്ക് വാഗണില്‍ കുത്തിത്തിരുകി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 72 സ്വാതന്ത്ര്യസമര ഭടന്മാരില്‍ 70 പേരാണ് ശ്വാസം കിട്ടാതെ ചരക്ക് വാഗണില്‍ മരിച്ചത്. എന്നാല്‍, കുരുവമ്പലം സ്വദേശികളായ കാളിയറോഡ് കോയക്കുട്ടി തങ്ങള്‍, വാഴയില്‍ കുഞ്ഞയമു എന്നിവര്‍  വാഗണ്‍ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുരുവമ്പലം, പുലാമന്തോള്‍ വില്ളേജുകളില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ 41 പേര്‍ മരണപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ പെരിന്തല്‍മണ്ണ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സ്വാതന്ത്ര്യസമര ചരിത്രവും വാഗണ്‍ ദുരന്തവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ദുരന്ത ഭൂമികയായ പ്രദേശങ്ങള്‍ തീരെ ഓര്‍മിക്കപ്പെടാതെ പോവുകയാണുണ്ടായത്. 2005ല്‍ ജില്ലാ പഞ്ചായത്തിന്‍െറയും നാട്ടുകാരുടെയും ശ്രമഫലമായി കുരുവമ്പലത്ത് സ്ഥാപിച്ച സ്മാരക മന്ദിരം മാത്രമാണ് നിലവിലുള്ളത്. വ്യാഴാഴ്ച നടക്കുന്ന 93ാം വാര്‍ഷിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, ഡോക്ടര്‍ പി. ശിവദാസന്‍, എ.പി. അമീര്‍ദാസ് എന്നിവര്‍ സംസാരിക്കും.

ഐ.എസ്.എല്‍: നിര്‍ണായക പോരാട്ടത്തില്‍ പുണെ^ചെന്നൈ നേര്‍ക്കുനേര്‍

Posted: 18 Nov 2014 05:51 PM PST

Image: 

ചെന്നൈ: സമനില പിടിയില്‍നിന്ന് കരകയറാന്‍ ലക്ഷ്യംവെച്ച് ചെന്നൈയിന്‍ എഫ്.സിയും പുണെ സിറ്റി എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. തുടര്‍ച്ചയായ നാലു മത്സരങ്ങളിലായി ജയം കണ്ടത്തൊനാകാതെ സമനില കൊണ്ട് തൃപ്തിപ്പെട്ടാണ് ചെന്നൈയിന്‍ ഹോംമാച്ചിനിറങ്ങുന്നത്. പുണെയാകട്ടെ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കുശേഷം രണ്ടു സമനിലകളുടെ കുരുക്കില്‍പെട്ടതിന്‍െറ ക്ഷീണത്തിലും.

പുണെ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ളക്സില്‍ രണ്ടു ടീമും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നേടിയ 1-1ന്‍െറ സമനിലയാണ് ഇവയിലൊന്ന്. ചെന്നൈയിന്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതും പുണെ നാലാമതുമാണ്. ജയം നേടിയാല്‍ ചെന്നൈയെ പിന്തള്ളി പുണെക്ക് രണ്ടാമതത്തൊന്‍ കഴിയും. ചെന്നൈക്കാകട്ടെ ഒന്നാം സ്ഥാനത്തിന്‍െറ പ്രലോഭനമാണുള്ളത്. എലാനോ ബ്യൂമറിന്‍െറ കരുത്തുറ്റ ബൂട്ടുകള്‍ തന്നെയാണ് ഈ നിര്‍ണായക പോരാട്ടത്തിലും ചെന്നൈയിന് മേല്‍ക്കൈ നല്‍കുന്നത്.

അതേസമയം, പുണെയുടെ പ്രതിരോധം ലീഗിലെ മികച്ചവയില്‍ ഒന്നെന്ന പേരുള്ളവരാണ്. ലീഗിലെ ആദ്യഘട്ടത്തിലെ ജയങ്ങള്‍ക്കുശേഷം അല്‍പം നിറം മങ്ങിനില്‍ക്കുന്ന ചെന്നൈക്ക് ആദ്യത്തെ തപ്പിത്തടയലിന് ശേഷം മികച്ചരീതിയില്‍ തിരിച്ചുവന്ന പുണെ ഒത്ത പോരാളികളാകും.
 

2019 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ് ഖത്തറില്‍

Posted: 18 Nov 2014 05:48 PM PST

Image: 

ദോഹ: ഖത്തറിന്‍െറ കായിക മുന്നേറ്റത്തില്‍ മറ്റൊരു ഏട് തീര്‍ത്ത് 2019ലെ ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് വേദിയായി ദോഹ തെരഞ്ഞെടുക്കപ്പെട്ടു. 2022ലെ ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് വേദി ലഭിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ മറ്റൊരു കായിക മാമാങ്കമാണ് ഖത്തറിലത്തെുന്നത്. 2019ലെ വേദിക്കായി ബിഡ് സമര്‍പ്പിച്ച സ്പെയിനിലെ ബാഴ്സലോണ അമേരിക്കന്‍ നഗരമായ യുജീന്‍ (ഓറിഗണ്‍) എന്നിവയെ പരാജയപ്പെടുത്തിയാണ് ദോഹ വേദി സ്വന്തമാക്കിയത്. ഇന്നലെ മോണകോയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍ യോഗത്തിലാണ് ദോഹ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖത്തറിന്‍െറ അഭിമാന താരവും ഹൈജംപില്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവുമായ മുഅ്തസ് അല്‍ ബര്‍ഷിമാണ് ‘കണക്റ്റിങ് ദ വേള്‍ഡ് ഓഫ് അത്ലറ്റിക്സ്’ എന്ന സന്ദേശവുമായി ഖത്തറിന്‍െറ ബിഡ് സമര്‍പ്പിച്ച് സംസാരിച്ചത്. ഖത്തറിന്‍െറ മറ്റൊരു കായിക താരമായ മറിയം ഫരീദും സംസാരിച്ചു. 2019 സെപ്റ്റംബര്‍ അവസാനം ഖത്തറിലെ ആസ്പയര്‍ സോണിലുള്ള ഖലീഫ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് അത്ലറ്റിക് മത്സരങ്ങള്‍ നടക്കുക.

ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 2000ത്തിലധികം അത്ലറ്റുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ് ഒരാഴ്ചയിലധികം നീളും.  2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് വേദികള്‍ പരിശോധിക്കുന്ന ഐ.എ.എ.ഫ് സംഘം ഒക്ടോബര്‍ അവസാനം ദോഹയിലത്തെി വേദികള്‍ പരിശോധിച്ചിരുന്നു. കമീഷന്‍ അധ്യക്ഷനും ഐ.എ.എ.എഫ് വൈസ് പ്രസിഡന്‍റുമായ സെബാസ്റ്റ്യന്‍ കോയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസത്തെ പരിശോധനയാണ് നടത്തിയത്.

2022ലെ ലോകകപ്പ് ഫുട്ബാള്‍ വേദിയും 2015ലെ ലോക ഹാന്‍ഡ്ബാള്‍ ടൂര്‍ണമെന്‍റും സ്വന്തമാക്കിയ ഖത്തര്‍ 2019ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുകൂടി വേദിയാകുന്നതോടെ മിഡില്‍ ഈസ്റ്റിലെ കായിക തലസ്ഥാനമായി മാറും.

ബാര്‍ കോഴ: ഗൂഢാലോചനയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത

Posted: 18 Nov 2014 05:47 PM PST

Image: 
Subtitle: 
മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ ചിലരുമാണ് ആരോപണത്തിന് പിന്നിലെന്ന് ഒരുവിഭാഗം

കോട്ടയം: ബാര്‍കോഴ ആരോപണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനെച്ചൊല്ലി കേരളകോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി യോഗത്തില്‍ അഭിപ്രായഭിന്നത. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചവരെചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ പങ്കെടുത്തവരാണ് ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവുമാണ് ബാര്‍കോഴ ആരോപണത്തിന് പിന്നിലെന്ന് ഒരുവിഭാഗം വാദിച്ചു. എന്നാല്‍, കോഴവിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുത്ത് കൂടുതല്‍ കരുത്ത ്നേടി യു.ഡി.എഫിന്‍െറ തണലില്‍തന്നെ നില്‍ക്കണമെന്നായിരുന്നു മറുവിഭാഗത്തിന്‍െറ ആവശ്യം. ഇത് ഏറെനേരം ബഹളത്തിനും തര്‍ക്കത്തിനും വഴിവെച്ചു.
കെ.എം.മാണിയുടെ മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. എല്‍.ഡി.എഫിന്‍െറ സമരം നേരിടാന്‍ യു.ഡി.എഫിന്‍െറ പിന്തുണ ഇപ്പോള്‍ ആവശ്യമാണ്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വിധേയമായി ഇടതുപക്ഷം പ്രഖ്യാപിച്ച പ്രതിഷേധപരിപാടികള്‍ നേരിടണം. എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള സാധ്യത അടഞ്ഞ സാഹചര്യത്തില്‍ ആദ്യമുന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടിനേതൃത്വം മുഖവിലക്കെടുത്തില്ല.

വിട്ടുവീഴ്ചയെന്ന നിലക്ക് കെ.എം.മാണിയുടെ മുഖ്യമന്ത്രിസ്ഥാന അവകാശവാദം ഇനി ഉന്നയിക്കേണ്ടതില്ളെന്ന നിര്‍ദേശവും പാര്‍ട്ടി മുന്നോട്ടുവെച്ചു. മുഖ്യമന്ത്രിമോഹം വലിച്ചെറിഞ്ഞ് യു.ഡി.എഫിന്‍െറതണലില്‍ കൂടുതല്‍ കരുത്തോടെ എല്‍.ഡി.എഫ് സമരത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ മാണിഗ്രൂപ്പ് വിഭാഗം ജില്ലാ നേതാവിനെതിരെയുള്ള അഴിമതിയാരോപണവും ചര്‍ച്ചയായി. ജോസഫ്ഗ്രൂപ്പുവിഭാഗം ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ഓഫിസിലുണ്ടായിരുന്ന ജില്ലാനേതാവിനോട് വിശദീകരണം തേടുകയും ചെയ്തു. പട്ടയം, റബര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ രൂപപ്പെടുത്താന്‍ ചെയര്‍മാന്‍ കെ.എം.മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. ബാര്‍കോഴ വിവാദത്തില്‍ ഒറ്റപ്പെട്ട മാണിഗ്രൂപ്പിന്‍െറ നഷ്ടപ്രതാപം യു.ഡി.എഫിനെ ഉപയോഗപ്പെടുത്തി വീണ്ടെടുക്കുകയാണ് വേണ്ടതെന്നായിരുന്നു ഒരുവിഭാഗത്തിന്‍െറ ആവശ്യം. സമരത്തിന്  ഇടതുപക്ഷം കൂട്ടായ തീരുമാനമെടുത്തിട്ടും  സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശം അഴിച്ചുവിടാനും മറന്നില്ല.

ലോകം^കമ്യൂണിസം= നഷ്ടം

Posted: 18 Nov 2014 05:43 PM PST

Image: 
Subtitle: 
ഇടംവലം

പരിശോധിച്ചിടത്തോളം കണക്കപ്പിള്ളമാര്‍ കൂട്ടിക്കിഴിച്ച് പുറത്തുവിട്ട ബാക്കിപത്രം നോക്കുമ്പോള്‍ നഷ്ടത്തിന്‍െറ വിളയാട്ടമാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിച്ച്, കമ്യൂണിസത്തെ കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ചിട്ട് ഈ നവംബറിലേക്ക് കാല്‍നൂറ്റാണ്ടായി. കമ്യൂണിസത്തെ സംബന്ധിച്ച് രണ്ട് ആണ്ടറുതികളാണ് ഈ മാസത്തില്‍. റഷ്യയില്‍ വിപ്ളവം പൂര്‍ത്തീകരിച്ച് ലെനിന്‍െറ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിച്ചിട്ട് 95 വര്‍ഷം പൂര്‍ത്തിയായി. സോവിയറ്റ് യൂനിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയെ പ്രതീകവത്കരിച്ച ബര്‍ലിന്‍ മതില്‍ തകര്‍ന്നിട്ട് 25 വര്‍ഷവും പൂര്‍ത്തിയായി. 1989 നവംബര്‍ ഒമ്പതിനാണ് ലോകം ആഘോഷത്തോടെ ബര്‍ലിന്‍ മതില്‍  തകര്‍ത്തത്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മനിയും മുതലാളിത്ത സാമ്പത്തികക്രമം പിന്തുടരുന്ന പടിഞ്ഞാറന്‍ ജര്‍മനിയും തലസ്ഥാനമായ ബര്‍ലിന്‍ നഗരത്തെ പകുത്തെടുത്തിരുന്നു. കമ്യൂണിസ്റ്റ് ബര്‍ലിനെയും മുതലാളിത്ത ബര്‍ലിനേയും വേര്‍തിരിക്കാന്‍ കെട്ടിയ മതിലാണ് ബര്‍ലിന്‍ മതില്‍. അതിന്‍െറ തകര്‍ച്ച കമ്യൂണിസത്തിന്‍െറ തകര്‍ച്ചയായാണ് അന്ന് കണക്കാക്കിയിരുന്നത്. ആ മതില്‍ തകരുന്നതോടെ ജനാധിപത്യവും തുറന്ന വിപണിയും കടന്നുവരുമെന്നും എല്ലാരാജ്യങ്ങളും മുതലാളിത്ത രീതിയില്‍ വികസിത രാജ്യങ്ങളാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. പ്രചാരണം പ്രചാരണം മാത്രമാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. യാഥാര്‍ഥ്യം വേറെയാണ്. അതിന്‍െറ രൂപം പട്ടിണിയും ദാരിദ്ര്യവുമാണ്.

ബര്‍ലിന്‍ മതിലിന്‍െറ തകര്‍ച്ചയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വേഗംകൂട്ടിയത്. 1991 ഡിസംബര്‍ 25ന് സോവിയറ്റ് യൂനിയന്‍െറ പതനവും പൂര്‍ത്തിയായി. ആ മഹാരാജ്യം ഛിന്നഭിന്നമായി. മുക്കാലോഹരിയിലധികം വരുന്ന റഷ്യ ബോറിസ് യെറ്റ്സിന്‍െറ നേതൃത്വത്തില്‍ മുതലാളിത്ത രാജ്യമായി. അന്നത്തേയും മുന്നത്തേയും പിന്നത്തേയും അമേരിക്കന്‍ പ്രസിഡന്‍റുമാരുമായ റൊണാള്‍ഡ് റീഗന്‍, ബില്‍ ക്ളിന്‍റണ്‍, ജോര്‍ജ് ബുഷ് തുടങ്ങിയവരൊക്കെ ആശിര്‍വാദം കോരിച്ചൊരിഞ്ഞു. പോരാത്തതിന് മാര്‍പാപ്പയും. മുതലാളിത്തവും അതിന്‍െറ പ്രയോക്താക്കളും ആകപ്പാടെ ഉഷാറിലായിരുന്നു. ലോകത്തെ ഏതാണ്ടെല്ലാ സാമ്പത്തികശാസ്ത്ര പണ്ഡിതന്മാരും ആ ഭാഗത്തായിരുന്നു ആ ദിവസങ്ങളില്‍. ഫ്രാന്‍സിസ് ഫുകുയാമ, തിമോത്തി ഗാര്‍ട്ടന്‍ ആഷ്, ബെര്‍നാഡ് ഹെന്‍ലി ലെവ്ലി തുടങ്ങി നീണ്ടൊരു പണ്ഡിതനിരതന്നെ അന്ന് യെറ്റ്സിന്‍െറ സാമ്പത്തിക ഉപദേഷ്ടാക്കളായി പ്രത്യക്ഷപ്പെട്ടിരുന്നു. ജനാധിപത്യത്തോടൊപ്പം അഭിവൃദ്ധിയും കടന്നുവരുമെന്നാണ് അവരൊക്കെയും പ്രവചിച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു, ബ്രാന്‍കോ മിലനോവിക് എന്ന സാമ്പത്തികശാസ്ത്ര പണ്ഡിതന്‍.

മിലനോവിക് ആരെന്നല്ളേ. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്സിറ്റിയിലെ പ്രഫസറായ അദ്ദേഹം  അറിയപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. ബര്‍ലിന്‍ മതിലും  മുതലാളിത്തവിരുദ്ധ സാമ്പത്തിക ക്രമംതന്നെയും തകര്‍ന്നടിയുന്നത് അടുത്തുനിന്നുകണ്ടയാളാണ്. അക്കാലത്തെ വിശകലനങ്ങളും നിരീക്ഷണങ്ങളും അദ്ദേഹം 1998ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ‘വരുമാനം, അസമത്വം, ദാരിദ്ര്യം എന്നിവ വിപണിസാമ്പത്തിക ക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിന്‍െറ കാലത്ത്’ എന്നതാണ് ആ ഗ്രന്ഥം. ആ പരിവര്‍ത്തനത്തിന് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മിലനോവിക് ചെയ്തത് ഈ കാലയളവിലെ കണക്കുപരിശോധിക്കുകയാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതിനുശേഷം മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ മുതലാളിത്ത പാതയില്‍ എത്രമാത്രം വികസനം കൈവരിച്ചു എന്നാണ് മിലനോവിക് പരിശോധിച്ചത്. കമ്യൂണിസ്റ്റാനന്തര കാല്‍നൂറ്റാണ്ടിന്‍െറ കണക്കുകള്‍ അദ്ദേഹം കഴിഞ്ഞയാഴ്ച പുറത്തുവിട്ടു തന്‍െറ ബ്ളോഗിലൂടെ. ആഗോള അസമത്വം എന്നാണ് അതിന്‍െറ തലക്കെട്ടുതന്നെ.

ചില രാജ്യങ്ങള്‍ കമ്യൂണിസം വരുന്നതിനേക്കാള്‍ അമ്പതോ അറുപതോ വര്‍ഷം പിറകിലാണത്തെിയത്. വികസിച്ച രാജ്യങ്ങളില്‍തന്നെ  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഏറെ വലുതാണ്. അസമത്വം കൊടികുത്തി വാഴുകയാണ്. മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളെ നാലാക്കി തരംതിരിച്ചാണ് മിലനോവിക് വിശകലനം ചെയ്തത്.  സാമ്പത്തിക ശാസ്ത്രജ്ഞര്‍ സാധാരണയായി ഉപയോഗിച്ചുപോരുന്ന മറ്റ് അളവുകോലുകളും 2013ലെ മൊത്ത ആഭ്യന്തര വരുമാനത്തിന്‍െറ നിരക്കുമാണ് മിലനോവിക് മാനദണ്ഡമാക്കിയത്. 2013ലെ  മൊത്ത ആഭ്യന്തര ഉല്‍പാദനം പരിശോധിച്ചപ്പോള്‍ 1990ലെ വരുമാനത്തിന് തുല്യമായ വരുമാനംപോലും രേഖപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളാണ് ഒന്നാം പട്ടികയില്‍. അതായത്, പറ്റേതോറ്റവര്‍. തജികിസ്താന്‍, മല്‍ഡോവ, യുക്രെയ്ന്‍, കിര്‍ഗിസ് റിപ്പബ്ളിക്, ജോര്‍ജിയ, ബോസ്നിയ, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് ഇതില്‍ പെടുന്നത്. ഈ രാജ്യങ്ങളെല്ലാംതന്നെ കടുത്ത ആഭ്യന്തരക്കുഴപ്പത്തിലും വംശീയവും വര്‍ഗീയവുമായ ചേരിതിരിവിലും പെട്ട് ഉഴലുകയാണ് എന്നത് മറ്റൊരു കാര്യം. ഇവയിലൊരു രാജ്യംപോലും അടുത്തൊന്നും മെച്ചപ്പെടാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നില്ളെന്ന് മിലനോവിക് പറയുന്നു.

വികസിത രാജ്യങ്ങളുടെ വേഗതയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇഴഞ്ഞുനീങ്ങുന്നവയാണ് രണ്ടാം പട്ടികയില്‍. 2013ല്‍ കണക്ക് നോക്കിയപ്പോള്‍ 1.7 ശതമാനം മാത്രം വളര്‍ച്ചനിരക്ക് ഉള്ളവര്‍. മാസിഡോണിയ, ക്രൊയേഷ്യ, റഷ്യ, ഹംഗറി എന്നിവ ഇതിലാണ് വരുന്നത്. ഭൂമിശാസ്ത്രപരമായ വിസ്താരം കാരണം ജനസംഖ്യ കൂടുതല്‍ ഇവിടെയാണ്. മുന്‍കമ്യൂണിസ്റ്റ് ജനസംഖ്യയുടെ 40 ശതമാനം ഇവിടങ്ങളിലാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ തൊട്ടുപിന്നിലത്തൊന്‍ കഴിഞ്ഞത് അഞ്ചു രാജ്യങ്ങള്‍ക്കാണ്. ചെക് റിപ്പബ്ളിക്, സ്ലൊവീനിയ, തുര്‍ക്മെനിസ്താന്‍, ലിത്വേനിയ, റുമേനിയ എന്നിവയാണവ. 1.7 ശതമാനത്തിനും 1.9നും ഇടയിലാണ് അവയുടെ വളര്‍ച്ചനിരക്ക്. മുന്‍ കമ്യൂണിസ്റ്റ് ജനതയുടെ പത്തുശതമാനം ഇവിടെയാണ്.

ഇനിയാണ് മുതലാളിത്ത പാതയില്‍ വിജയിച്ച രാജ്യങ്ങളുടെ നിര. 12 എണ്ണമാണ് ആ പട്ടികയില്‍. ഉസ്ബകിസ്താന്‍, ലാത്വിയ (ശരാശരി വളര്‍ച്ച നിരക്ക് രണ്ടുശതമാനം), ബള്‍ഗേറിയ (2.2 ശതമാനം), സ്ലോവാക്യ, കസാഖ്സ്താന്‍ (2.4ശതമാനം), അസര്‍ബൈജാന്‍, എസ്തോണിയ, മംഗോളിയ, അര്‍മേനിയ (മൂന്നു ശതമാനത്തിന് ചുറ്റുപാട്), ബെലറൂസ്(3.5 ശതമാനം),പോളണ്ട്(3.7 ശതമാനം),അല്‍ബേനിയ (3.9 ശതമാനം) സ്വര്‍ണം തുടങ്ങിയ ലോഹങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങളുടേയും നിക്ഷേപമാണ് അസര്‍ബൈജാന്‍, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍ എന്നിവയുടെ വിജയത്തിന്‍െറ രഹസ്യം. മുതലാളിത്ത രീതിയിലുള്ള വിപണികൊണ്ടുമാത്രം വിജയംവരിച്ചത് അഞ്ചുരാജ്യങ്ങള്‍ മാത്രമാണ്. അല്‍ബേനിയ, പോളണ്ട്, ബെലറൂസ്, അര്‍മേനിയ, എസ്തോണിയ എന്നിവ മാത്രം. പരമ്പരാഗത വന്‍കിട മുതലാളിത്ത രാജ്യങ്ങളുടേതിനേക്കാള്‍വരും ഇവരുടെ വളര്‍ച്ചനിരക്ക്. അതും പ്രകൃതിവിഭവങ്ങളുടെ പിന്തുണയില്ലാതെ.

വളര്‍ച്ചനിരക്കിന്‍െറ കണക്ക് ഇങ്ങനെയാണെങ്കിലും അസമത്വം ഭയാനകമാണെന്നു പറയുന്നു മിലനോവിക്. റഷ്യയിലും അര്‍മേനിയയിലും ജോര്‍ജിയയിലും സെര്‍ബിയ, ബോസ്നിയ, സൈബീരിയ തുടങ്ങിയവിടങ്ങളിലും നടമാടുന്ന അസമത്വം അവിശ്വസനീയമാണ്. അഴിമതി തഴച്ചുവളരുകയുമാണ്. കലാ സാഹിത്യ രംഗങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലും പറയത്തക്ക താരങ്ങളൊന്നും ഈ രാജ്യങ്ങളില്‍നിന്ന് ഇക്കാലയളവില്‍ ഉയര്‍ന്നുവരുകയുണ്ടായില്ല. പുടിന്‍ അല്ലാതെ മറ്റാരും അവരവരുടെ രാജ്യത്തിനുപുറത്ത് പരക്കെ അറിയപ്പെടുന്നവരായും രാഷ്ട്രാന്തരീയ രംഗത്ത് പ്രസക്തരായും വളര്‍ന്നുവന്നില്ല. ഇതെല്ലാം എടുത്തുപറഞ്ഞ ശേഷം, ബോറിസ് യെറ്റ്സിനെ അന്ന് ഉപദേശിച്ച സാമ്പത്തിക പണ്ഡിതരുടെ പ്രതീക്ഷക്കൊത്ത് മുതലാളിത്തം മുന്‍ കമ്യൂണിസ്റ്റ് ജനതയെ സഹായിച്ചില്ളെന്ന് പരിതപിച്ചുകൊണ്ടാണ് മിലനോവിക് ബാക്കിപത്രം എഴുതിനിര്‍ത്തരുത്.

യാദൃച്ഛികമായിട്ടാണെങ്കിലും ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഈ രാജ്യങ്ങളിലെ ദാരിദ്യം സംബന്ധിച്ച് ലോകബാങ്കിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്നത്. തെക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലും സഹാറാമരുഭൂമിക്കു ചുറ്റുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ ദാരിദ്ര്യം മധ്യേഷ്യയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും  ഇപ്പോള്‍ ഉണ്ടെന്നാണ് ലോകബാങ്കിന്‍െറ കണ്ടത്തെല്‍. പട്ടിണി, തൊഴിലില്ലായ്മ എന്നിവ എങ്ങനെയാണ് ഈ ജനതയെ വലക്കുന്നത് എന്നു കാണിച്ചുതരുന്ന ദൃശ്യറിപ്പോര്‍ട്ട് തന്നെ ലോകബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. മുതലാളിത്ത രീതിയില്‍ പുരോഗതി പ്രാപിച്ചുവെന്ന് മിലനോവിക് പറയുന്ന പോളണ്ടില്‍നിന്നുള്ള ദയനീയ ദൃശ്യങ്ങളുമുണ്ട് അതില്‍. അസമത്വം കൊടുമ്പിരികൊള്ളുകയാണെന്ന് മിലനോവിക് പറഞ്ഞത് ലോകബാങ്ക് കാണിച്ചുതരുന്ന ദൃശ്യങ്ങള്‍ ശരിവെക്കുന്നു.

അവസാനമായി:  ഓര്‍മയില്‍ വരുന്നത് 1991 ഡിസംബര്‍ 23ന്, എന്നുവെച്ചാല്‍ സോവിയറ്റ് യൂനിയന്‍ പിരിച്ചുവിടുന്നതിന് രണ്ടുദിവസം മുമ്പ് ഉണ്ടാക്കിയ ഒരു കരാറാണ്. സോവിയറ്റ് യൂനിയന്‍െറ അവസാനത്തെ ഭരണാധികാരിയായ മിഖായേല്‍ ഗോര്‍ബച്ചേവും മുതലാളിത്ത റഷ്യയുടെ ആദ്യ പ്രസിഡന്‍റായ ബോറിസ് യെറ്റ്സിനും തമ്മിലുണ്ടാക്കിയ കരാര്‍. ഗോര്‍ബച്ചേവിന് ലഭിക്കുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള കരാറായിരുന്നു അത്. ദിവസങ്ങളായി രണ്ടു നേതാക്കളും അത് രൂപപ്പെടുത്തിയെടുക്കാനുള്ള ചര്‍ച്ചയിലായിരുന്നു. ഇരുവരും മാന്യന്മാരെപോലെ ഇരുന്ന് ഒച്ചയും ബഹളവും ഇല്ലാതെ വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് കണ്ടുകൊണ്ട്  അലക്സാണ്ടര്‍ യാക്കോവ്ലേവ് നില്‍ക്കുന്നുണ്ടായിരുന്നു- കമ്യൂണിസ്റ്റ് യുഗത്തിലെ ബുദ്ധിജീവി.
പെരിസ്ട്രോയ്ക എന്ന രാഷ്ട്രീയ പുന$സംഘടനാ പരിപാടി ആവിഷ്കരിക്കാന്‍ ഗോര്‍ബച്ചേവിനെ സഹായിച്ചയാള്‍. യാക്കോവ്ലോവ് പിന്നീട് പറഞ്ഞതിങ്ങനെ: ‘ഈ രണ്ടു നേതാക്കളും ഇത്രയും സഹകരണം കുറച്ചുകാലം മുമ്പേ കാണിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു.’

ഭരണസാരഥ്യം: വനിതകള്‍ ഇപ്പോഴും പിന്‍നിരയില്‍

Posted: 18 Nov 2014 05:39 PM PST

Image: 

കാലത്തിനുപോലും കഴുകിക്കളയാന്‍ കഴിയാത്ത ഒരു സത്യം ചൂണ്ടിക്കാണിക്കുകയാണിവിടെ.  നിലവിലുള്ള 13ാമത് കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒന്നര വര്‍ഷത്തോളം അവശേഷിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ  57 വര്‍ഷമായി കേരളത്തിലെയും അതിനുമുമ്പ് കൊച്ചി, തിരുവിതാംകൂര്‍, തിരുവിതാംകൂര്‍^കൊച്ചി നിയമസഭകളിലെയും തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കല്‍പിച്ചിരുന്നോ എന്ന് വിലയിരുത്തേണ്ടതുണ്ട്. 1957 മുതല്‍ നാളിതുവരെ 13 നിയമസഭകളിലൂടെ 21 മന്ത്രിസഭകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഇ.എം.എസ് മുഖ്യമന്ത്രിയായി  തുടങ്ങി  ഉമ്മന്‍ ചാണ്ടി വരെ 11 പേരാണ് കേരളം ഇതുവരെ ഭരിച്ചത്. 13 നിയമസഭകളിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ 1825 സാമാജികരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

ഇതില്‍ 40 വനിതകളിലൂടെ 79 വനിതാ സാമാജികരുടെ പ്രാതിനിധ്യമുണ്ടായിട്ടുണ്ട്. മൊത്തം സാമാജികരുടെ എണ്ണം കണക്കാക്കുമ്പോള്‍ വെറും 1.7 ശതമാനം വനിതകള്‍ മാത്രമാണ് 57 വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. അതുപോലെ ഇതുവരെ ഉണ്ടായിട്ടുള്ള 21 മന്ത്രിസഭകളിലായി 345 പേര്‍ മന്ത്രിമാരായിട്ടുള്ളതില്‍ വെറും  ആറുപേരാണ് വനിതാ മന്ത്രിമാരായിട്ടുള്ളത് (ഈ ആറു പേരിലൂടെ 12 വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടായിട്ടുണ്ട്. അതായത്, വെറും 2.2  ശതമാനം വനിതകള്‍. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. 57 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വനിതയും മുഖ്യമന്ത്രിപദത്തിലത്തെിയിട്ടില്ല എന്നതാണ്. ഈ ന്യൂനത കൊച്ചി, തിരുവിതാംകൂര്‍, തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും കാണാവുന്നതാണ്. മുഖ്യമന്ത്രിപദത്തിലേക്കു മാത്രമല്ല, പ്രതിപക്ഷനേതാവായോ സ്പീക്കറായോ ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1961 ഏപ്രില്‍ 18 മുതല്‍ 1961 ജൂണ്‍ എട്ടുവരെ എ. നഫീസത്തുബീവി സ്പീക്കറുടെ ചുമതല നിര്‍വഹിച്ചത് വിസ്മരിക്കുന്നില്ല).

കേരളം പുരോഗമന ആശയം ഉള്‍ക്കൊണ്ട് കൂടുതല്‍ പുരോഗതിയിലേക്കുതന്നെയാണ് നീങ്ങുന്നതെന്ന് പറയാനാകുമെങ്കിലും ഭരണത്തിന്‍െറ കടിഞ്ഞാണ്‍ ഇപ്പോഴും പുരുഷ വിഭാഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് മുകളില്‍പറഞ്ഞ വസ്തുതകള്‍ തെളിയിക്കുന്നു. ആധുനിക സ്ത്രീശാക്തീകരണത്തിന്‍െറ കാലഘട്ടത്തില്‍പോലും വനിതകള്‍ അവഗണിക്കപ്പെടുകതന്നെയാണ്. ഭരണമേഖലയില്‍ എന്തിനും മാതൃകയാകുന്ന നമ്മുടെ സാംസ്കാരിക കേരളം വനിതകള്‍ക്കുനേരെയുള്ള ഈ അവഗണന ചര്‍ച്ചചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും ഒരു ഫെമിനിസ്റ്റ് ചിന്തകൊണ്ടല്ല ഇത്തരമൊരു വിലയിരുത്തല്‍; അരനുറ്റാണ്ടിലേറെയായി അവര്‍ ബോധപൂര്‍വം തഴയപ്പെടുന്നു എന്ന ദു$ഖംകൊണ്ട്.

നമ്മുടെ സംസ്ഥാനത്ത് ലഭ്യമായ കണക്കുകള്‍പ്രകാരമുള്ള ജനസംഖ്യ മൂന്നരക്കോടിയിലധികമാണ്. ഇതില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് കൂടുതല്‍. എന്നിട്ടും കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ ഭരണത്തിലേറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നത് വിരോധാഭാസമാണ്. 10 വര്‍ഷവും 11 മാസവും 10 ദിവസവും ഭരിച്ച ഇ.കെ. നായനാരുടെ റെക്കോഡ് ഭേദിക്കാനുള്ള ശ്രമത്തിലാണ് പലരും. തന്നെക്കാള്‍ സമ്പന്നമായ ആശയവും പ്രാഗല്ഭ്യവും നാടിനുവേണ്ടി കാഴ്ചവെക്കാന്‍ മറ്റൊരു വ്യക്തിക്ക് കഴിയും എന്ന സ്വയം വിലയിരുത്തലോടെ വഴിമാറിക്കൊടുക്കാന്‍ പലരും തയാറാകുന്നില്ല. അതു വേണ്ടതല്ളേ? ജനാധിപത്യ സമ്പ്രദായത്തിനുള്ളില്‍ മാറ്റങ്ങള്‍ക്കല്ളേ പ്രാധാന്യം.
പല മേഖലകളിലും സ്ത്രീകള്‍ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായി ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാന ഭരണത്തിലൂടെ മികവ് പുലര്‍ത്തിയ വനിതാ നേതാക്കളുണ്ട്. ഷീല ദീക്ഷിതും മായാവതിയും മമത ബാനര്‍ജിയും ജയലളിതയുമെല്ലാം ഇത്തരത്തില്‍ ശ്രദ്ധ നേടിയ വനിതാ നേതാക്കളാണ്.

യു.പി.എ അധ്യക്ഷ എന്ന നിലക്ക്  സോണിയ ഗാന്ധി പ്രാഗല്ഭ്യം തെളിയിച്ചപ്പോള്‍ നമ്മുടെ പ്രതിപക്ഷനേതാവെന്ന നിലക്കും കേന്ദ്ര മന്ത്രി എന്ന നിലക്കും സുഷമ സ്വരാജും ശ്രദ്ധിക്കപ്പെട്ടു. ഇനിയുമുണ്ട് ഏറെപ്പേര്‍. പ്രതിഭ പാട്ടീലും മീര കുമാറുമൊക്കെ പ്രാഗല്ഭ്യം തെളിയിച്ച വനിതകളാണ്. ഇതൊക്കയാണെങ്കിലും എന്തുകൊണ്ട് കേരളത്തിലെ വനിതകള്‍ക്ക് ഭരണസാരഥ്യം വഹിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. തിരുവിതാംകൂര്‍ നിയമസഭയില്‍ മൂന്നു പ്രാവശ്യവും കേരള നിയമസഭയില്‍ 13 പ്രാവശ്യവും മത്സരിച്ച് 12 തവണ എം.എല്‍.എ ആകാന്‍ (തിരുവിതാംകൂര്‍ രണ്ട്, കേരളം 10, 1965ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ കൂടാനാകാത്ത സാഹചര്യത്തില്‍ ഗൗരിയമ്മക്ക് എം.എല്‍.എ ആകാന്‍ കഴിഞ്ഞില്ല) കഴിഞ്ഞ ഗൗരിയമ്മ ആറു തവണ മന്ത്രിയാകുകയും വിവിധ വകുപ്പുകളിലൂടെ സംസ്ഥാന ജനതക്കും സംസ്ഥാനത്തിനും അഭിമാനിക്കാന്‍ കഴിയുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ചരിത്രത്താളുകളില്‍ ഇടംനേടുകയും ചെയ്തു.

1957 മുതല്‍ കേരളത്തിലെ 18 നിയമസഭകളിലൂടെ 95.07 ശതമാനം പുരുഷ എം.എല്‍.എമാരുണ്ടായപ്പോള്‍ വനിതകളുടെ പ്രാതിനിധ്യം വെറും 4.3 ശതമാനമാണ്. 1957ലെ ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള 126 അംഗ നിയമസഭയില്‍ ആറു വനിതകളും രണ്ടാമത് നിയമസഭയില്‍ ഏഴുപേരും 133 അംഗ മൂന്നാം നിയമസഭയില്‍ കെ.ആര്‍. ഗൗരിയമ്മയും പെണ്ണമ്മ ജേക്കബും 140 അംഗ അഞ്ചാം നിയമസഭയിലേക്ക് ഭാര്‍ഗവി തങ്കപ്പനും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആറും ഏഴും നിയമസഭകളിലേക്ക് അഞ്ച് വനിതകള്‍ വീതവും എട്ട്, ഒമ്പത് നിയമസഭകളിലേക്ക് എട്ടു വനിതകള്‍ വീതവും 11ാം നിയമസഭയില്‍ എട്ടുപേരും 12, 13 നിയമസഭകളില്‍ ഏഴുപേര്‍ വീതവുമാണ് വനിതാ സാമാജികരായി തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ സാമാജികരെ തെരഞ്ഞെടുത്തിട്ടുള്ളത് 10ാം കേരള നിയമസഭയിലേക്കാണ്- 13 പേര്‍. പത്തിലൊന്ന് പ്രാതിനിധ്യംപോലും വനിതകള്‍ക്ക് നിയമസഭയില്‍ ഇല്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരുപക്ഷേ, കുടുംബപശ്ചാത്തലമോ സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന അവഗണനയോ പ്രോത്സാഹിപ്പിക്കപ്പെടാത്ത സാഹചര്യങ്ങളോ ഒക്കെയാകാം സ്ത്രീപ്രാതിനിധ്യം കുറയാന്‍ കാരണമെന്നു പറഞ്ഞാല്‍ അവരെ അത്തരം കെട്ടുപാടുകളില്‍നിന്ന് മുക്തരാക്കാന്‍ പുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ല എന്ന് കരുതാനാകില്ല.

1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി കെ.ആര്‍. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, അധികാരത്തിലത്തെിയ ഇടതുപക്ഷമുന്നണി ഇ.കെ. നായനാരെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുകയാണുണ്ടായത്. കപ്പിനും ചുണ്ടിനുമിടക്ക് എവിടെയോ മുഖ്യമന്ത്രി പദം ഗൗരിയമ്മക്ക് നഷ്ടപ്പെടാതിരുന്നുവെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന അപൂര്‍വ ഖ്യാതിക്ക് അവര്‍ അര്‍ഹയാകുമായിരുന്നു. ‘ജനങ്ങളെ ഉണര്‍ത്തുന്നതിനുമുമ്പ് സ്ത്രീകളെ ഉണര്‍ത്തണം. സ്ത്രീകളുണര്‍ന്നാല്‍ ഗ്രാമമുണരും’ എന്ന നെഹ്റുവിന്‍െറ ആശയത്തിനൊപ്പമത്തൊന്‍ കേരള  രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍പോലും തയാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ നില്‍ക്കുന്ന വനിതാ നേതാക്കള്‍ക്ക് ഭരണത്തലപ്പിന്‍െറ രണ്ടാം നിരയില്‍പേലും എത്തിച്ചേരാനുമാകുന്നില്ല. പാര്‍ട്ടികളുടെയും ചെറുപാര്‍ട്ടികളുടെയുമൊക്കെ ഘടന അത്തരത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്.

ത്രിതല പഞ്ചായത്തുകളിലേക്ക് സ്ത്രീ സംവരണം മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ മേഖലകളിലേക്ക് വനിതകള്‍ കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ പുരോഗതി കാല്‍ലക്ഷത്തിലധികം വരുന്ന സഹകരണ സ്ഥാപനങ്ങളില്‍ വേണ്ടത്ര എത്തിയിട്ടില്ല. വിരലില്‍ എണ്ണാവുന്നവര്‍ സഹകരണ മേഖലയുടെ ത്രിതലങ്ങളിലായുണ്ട്. ജില്ല- സംസ്ഥാന സഹകരണ ബാങ്കുകളില്‍ ഇന്നോളമുണ്ടായിട്ടുള്ള സാരഥികളെ പരിശോധിച്ചാല്‍ ഒരുപക്ഷേ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ ഒരു വനിതാ സാരഥി ഉണ്ടായിട്ടുള്ളതായി കാണാം. വനിതകള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ താരതമ്യേന അഴിമതി കുറവാണെന്നതാണ് പ്രത്യേകത. എന്നിട്ടും പുരുഷനൊപ്പം തുല്യ അധികാരങ്ങളും അവകാശങ്ങളുമുള്ള വനിതകള്‍ക്ക് ഭരണരംഗങ്ങളില്‍ നിയന്ത്രണരേഖ സൃഷ്ടിക്കുന്നത് സ്ത്രീസമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. തെന്നിമാറിക്കൊണ്ടിരിക്കുന്ന വനിതാ സംവരണ ബില്‍ മാറിയ സാഹചര്യത്തില്‍ നിയമമാകുമെന്ന് അവര്‍ കരുതുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സദാ മുറവിളി ഉയര്‍ത്താറുള്ള നാം അവരുടെ രാഷ്ട്രീയാവകാശ നിഷേധങ്ങള്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. മാറാന്‍ തയാറല്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളാണ് സ്ത്രീകളുടെ രാഷ്ട്രീയോന്നതിക്ക് വിഘാതമാകുന്നതെന്ന യാഥാര്‍ഥ്യം പുത്തന്‍ തലമുറ തിരിച്ചറിയാതിരിക്കില്ല.

‘പാമ്പുകള്‍ക്ക് മാളമുണ്ട്...’

Posted: 18 Nov 2014 05:38 PM PST

Image: 

തനിക്കും തന്‍െറ കുടുംബത്തിനും ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ എന്നിവക്കുള്ള അവകാശം എല്ലാ ഓരോരുത്തര്‍ക്കുമുണ്ട് എന്ന് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ ഖണ്ഡിക 25 ഒന്നാം ഉപവകുപ്പില്‍ പറയുന്നു. യു.എന്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും അതില്‍ ഒപ്പുവെക്കുകയും ചെയ്തിരിക്കുന്നു. റൊഠി, മകാന്‍, ഒൗര്‍ കപ്ഡ (ഭക്ഷണം, വീട്, വസ്ത്രം) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാത്തതോ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അതു നടപ്പാക്കിയിരിക്കുമെന്ന് അവകാശപ്പെടാത്തതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലില്ല. പക്ഷേ, സ്വാതന്ത്ര്യത്തിന്‍െറ 67 സംവത്സരങ്ങള്‍ കഴിഞ്ഞുകടന്നപ്പോള്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം രാജ്യം എവിടെയത്തെിനില്‍ക്കുന്നു? സെന്‍സസിലെ നിര്‍വചനപ്രകാരം കിടപ്പാടമില്ലാതെ തുറന്ന സ്ഥലത്തോ തെരുവരികിലോ റെയില്‍വേ പ്ളാറ്റ്ഫോമിലോ മേല്‍പാലത്തിന് താഴെയോ മറ്റോ കിടക്കേണ്ടിവരുന്നവരാണ് ഭവനരഹിതര്‍. 2011ലെ സെന്‍സസ് പ്രകാരം 1.77 ദശലക്ഷം ജനങ്ങളാണ് ഇങ്ങനെ കഴിയുന്നവരായി രാജ്യത്തുള്ളത്. അവരില്‍ 9,38,348 പേരും നഗരങ്ങളിലാണ്.

തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 46,724 സമ്പൂര്‍ണ ഭവനരഹിതരുണ്ട്. ഈ കണക്ക് തലചായ്ക്കാന്‍ ഒരു കൂരപോലും ഇല്ലാത്തവരുടേതാണെങ്കില്‍ വെറും കൂരമാത്രമുള്ള ചേരിവാസികളുടെ സംഖ്യ ഭയാനകമാണ്. ദക്ഷിണേഷ്യയിലെ 63 ശതമാനം ചേരിവാസികളും ഇന്ത്യയിലാണെന്നാണ് യു.എന്‍ രേഖകള്‍ വെളിപ്പെടുത്തുന്നത്. അതായത്, 17 കോടി ഇന്ത്യക്കാര്‍ ചേരികളില്‍ പിറന്ന് ജീവിച്ചു മരിക്കുന്നു. ഈ സാഹചര്യങ്ങളിലാണ് രാജ്യത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും തലചായ്ക്കാന്‍ താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കുന്നതിന് വഴികണ്ടത്തൊന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിനകം വിളിച്ചുചേര്‍ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധാനംചെയ്ത് മുഴുവന്‍ ചീഫ് സെക്രട്ടറിമാരും കേന്ദ്ര നഗരവികസന മന്ത്രാലയം വിളിക്കുന്ന യോഗത്തില്‍ പങ്കെടുത്താലും കുറെ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നതല്ലാതെ ‘പാമ്പുകള്‍ക്ക് മാളമുണ്ട്...’ എന്നു പാടി ആജീവനാന്തം അലയുന്നവര്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സത്വരനടപടികള്‍ സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

താരതമ്യേന ഭേദമാണ് കേരളത്തിലെ അവസ്ഥയെങ്കിലും ഭവനരഹിതരായി ഒട്ടനവധി കുടുംബങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. മൊത്തം ഒരു കോടി 12 ലക്ഷം ഭവനങ്ങളില്‍ 11,88,144 എണ്ണവും പാര്‍ക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഏഴുലക്ഷം കുടുംബങ്ങള്‍ തലചായ്ക്കാനിടമില്ലാതെ നക്ഷത്രമെണ്ണുന്ന വൈരുധ്യം നിലനില്‍ക്കുന്നത്. 2013ലെ കണക്കുപ്രകാരം ഇവരില്‍ 3,72,000 പേര്‍ക്ക് വീടുപണിയാന്‍ ഭൂമിയുണ്ട്. 3,33,000 പേര്‍ക്കാവട്ടെ, വീടും കുടിലും ഭൂമിയുമില്ല. ഭവനരഹിതര്‍ക്ക് പലതരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളും ബാങ്ക് വായ്പകളും ലഭ്യമാക്കിയശേഷമുള്ള സ്ഥിതിയാണിതെങ്കില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും, വീടില്ലാത്തവര്‍ക്ക് അതും ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്‍െറയും സമൂഹത്തിന്‍െറയും പ്രാഥമിക ബാധ്യതയായി അവശേഷിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച ‘ഭൂരഹിതരില്ലാത്ത കേരളം’ പരിപാടി ഭവനരഹിതര്‍ക്ക് മൂന്നു സെന്‍റ് വീതം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എങ്ങനെ ഈപദ്ധതി നടപ്പാക്കും എന്ന ചോദ്യമുണ്ട്.

സമ്പന്നരുടെ അകമഴിഞ്ഞ സഹകരണം നേടിയെടുക്കാനായാല്‍ രക്ഷയുണ്ട്. ഇതിനു പുറമെയാണിപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മദിനം പ്രമാണിച്ച് കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഓരോ വാര്‍ഡില്‍ ഓരോ വീട് വീതം നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 19,255 വീടുകളാണ് ഇതുപ്രകാരം പണിയേണ്ടിവരുക. അതിന് പഞ്ചായത്തുകള്‍ പദ്ധതിവിഹിതത്തില്‍നിന്ന് വീടൊന്നിന് രണ്ടു ലക്ഷം രൂപവീതം അനുവദിക്കണമെന്നാണ് നിര്‍ദേശം. കെട്ടിടനിര്‍മാണത്തിന്‍െറ മുഴുവന്‍ സാമഗ്രികള്‍ക്കും ആകാശംമുട്ടെ വില കയറിയിരിക്കെ രണ്ടു ലക്ഷംകൊണ്ട് പാര്‍പ്പിടമുണ്ടാവില്ല. പഴയ ലക്ഷംവീട് മാതൃകയിലെ വീടുണ്ടാക്കാന്‍പോലും ഇരട്ടി തുകയെങ്കിലും വേണ്ടിവരും. ഇക്കാര്യത്തില്‍ നിരാശ്രയരായ കുടുംബങ്ങളെ സഹായിക്കേണ്ടത് ശേഷിയുള്ള എല്ലാവരും ബാധ്യതയായേറ്റെടുക്കണം.

അതിഗംഭീര ആരാധനാലയങ്ങള്‍ പണിതുയര്‍ത്താനും കല്യാണങ്ങള്‍ ആര്‍ഭാടപൂര്‍ണമാക്കാനും അത്യാധുനിക വാഹനങ്ങള്‍ക്കും മറ്റും മറ്റുമായി മത്സരപൂര്‍വം പണം ധൂര്‍ത്തടിക്കുന്ന മലയാളികള്‍, സഹജീവികള്‍ക്ക് വെയിലും മഴയും കൊള്ളാതെ കുഞ്ഞുങ്ങളെ പോറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഹൃദയവിശാലത കാട്ടിയേ പറ്റൂ. അതോടൊപ്പം ചൂണ്ടിക്കാട്ടേണ്ടതാണ്, എന്തിലും ഏതിലും രാഷ്ട്രീയം കലര്‍ത്തുന്ന നമ്മുടെ അഭിശപ്ത പ്രവണത. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ആരംഭിച്ച ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിപ്രകാരമുള്ള 59,000 വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചിരിക്കുകയാണത്രെ. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാറിന്‍െറ കുശുമ്പാണ് പദ്ധതി അട്ടിമറിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നതില്‍ എന്തെങ്കിലും ശരിയുണ്ടെങ്കില്‍ നമ്മുടെ ജനാധിപത്യം ഇത്രത്തോളം തരംതാഴരുത് എന്നോര്‍മിപ്പിക്കാതെ വയ്യ. ജനക്ഷേമ പദ്ധതികള്‍ക്ക് പേരിടുമ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഇടംനല്‍കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന ഗുണപാഠവും സംഭവത്തിലുണ്ട്.

‘ഗസ്സ’യുടെ വഴിയേ കിഴക്കന്‍ ജറൂസലമും?

Posted: 18 Nov 2014 10:41 AM PST

Image: 
Subtitle: 
അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയ ഇസ്രായേല്‍ കിഴക്കന്‍ ജറൂസലമില്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നു

ജറൂസലേം: ഹാര്‍ നോഫ് സിനഗോഗിലുണ്ടായ തീവ്രവാദ ആക്രമണത്തിന്‍െറ ചുവടുപിടിച്ച് കിഴക്കന്‍ ജറൂസലമില്‍ ഇസ്രായേല്‍ സൈനിക നടപടിക്കൊരുങ്ങുന്നതായി സൂചന. ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആഴ്ചകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ജറൂസലമില്‍ പുതിയ സംഭവത്തെ മറയാക്കി സൈനിക ഇടപെടലിനുള്ള നീക്കം ഇസ്രായേല്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ആക്രണത്തിന് പകരം ചോദിക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ആദ്യ പ്രതികരണം. തൊട്ടുടനെതന്നെ കിഴക്കന്‍ ജറൂസലമില്‍നിന്നും ഒമ്പത് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മേഖലയില്‍ ചൊവ്വാഴ്ച രാത്രിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ജറൂസലമില്‍ സൈനിക സാന്നിധ്യം ശക്തമാക്കി തങ്ങളുടെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ, ഗസ്സയില്‍ ചെയ്തതുപോലെ ഇതിനുള്ള ഒരു കാരണമായി സിനഗോഗ് ആക്രമണത്തെ ഇസ്രായേല്‍ ഉപയോഗിച്ചേക്കുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജാസന്‍ ഡിറ്റ്സ് നിരീക്ഷിക്കുന്നു. വെസ്റ്റ്ബാങ്കിലെ മൂന്ന് ജൂത കുടിയേറ്റക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു ഇക്കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ ഗസ്സയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടത്. 51 ദിവസം നീണ്ട ആക്രമണത്തില്‍ 2000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഫലസ്തീനിലെ തീവ്ര ഇടതുപക്ഷ വിഭാഗമായ പി.എഫ്.എല്‍.പി എന്ന സംഘടനയാണ് സിനഗോഗ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും വിമര്‍ശനത്തിന്‍െറ മുന ഹമാസിനും ഫതഹിനും നേരെ തിരിക്കാനും ഇസ്രായേല്‍ ശ്രദ്ധിക്കുന്നുണ്ട്. ആക്രമണത്തെ അപലപിച്ച് പ്രസതാവനയിറക്കിയ നെതന്യാഹു ഹമാസിന്‍െറയും മഹ്മൂദ് അബ്ബാസിന്‍െറയും പിന്തുണയോടെയാണ് ആക്രമണം സംഘടിപ്പിക്കപ്പെട്ടതെന്നും ആരോപിച്ചിരുന്നു.

മസജ്ദുല്‍ അഖ്സയുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, കഴിഞ്ഞ ദിവസം യൂസുഫ് ഹസന്‍ എന്ന ഫലസ്തീനി ബസ് ഡ്രൈവറുടെ മരണവും മേഖലയില്‍ വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. യൂസുഫ് ഹസനെ  ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഇസ്രായേല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ ഇയാള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് തെളിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ദിവസം ആയിരണക്കണക്കിനാളുകളാണ് യൂസുഫ് ഹസന്‍െറ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. ഇതിനുപുറമെ, ഇസ്രായേല്‍ സൈന്യം കിഴക്കന്‍ ജറൂസലമിലെ 70ലധികം ഫലസ്തീന്‍ ഭവനങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുകളഞ്ഞതും മേഖലയെ അസ്വസ്ഥമാക്കി.

മുഖ്യമന്ത്രിയാകാനില്ല –മാണി

Posted: 18 Nov 2014 10:16 AM PST

Image: 
Subtitle: 
'സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫും ബാര്‍മുതലാളിമാരും കൈകോര്‍ത്തു'

കോട്ടയം: ബാര്‍ മുതലാളിമാരും ഇടതുപക്ഷവും കൈകോര്‍ത്ത് നടത്തുന്ന കോഴ ആരോപണം യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനാണെന്ന് ധനമന്ത്രി കെ.എം. മാണി. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം തനിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റിയുള്ള ആവശ്യം എവിടെയും ഉന്നയിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് മാണി പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള കെ.എം. മാണിയുടെ നീക്കത്തിനു തടയിടാനാണോ സി.പി.ഐ ആരോപണം ഉന്നയിക്കുന്നതെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘ഞാന്‍ ഒതുങ്ങിക്കഴിഞ്ഞോട്ടെയെന്നായിരുന്നു’ മറുപടി.
തനിക്ക് മുഖ്യമന്ത്രിസ്ഥാന മോഹമുണ്ടെന്ന് കരുതി സി.പി.ഐ ഒരുമുഴം കൂട്ടിയെറിയുകയാണ്. ഇടതുപക്ഷത്തേക്ക് കേരള കോണ്‍ഗ്രസ് ചെല്ലുമെന്ന തെറ്റിദ്ധാരണകളത്തെുടര്‍ന്നുള്ള ആശങ്കകളാണ് സി.പി.ഐക്ക്. ഇടതുപക്ഷത്തേക്ക് പോകാന്‍ പാര്‍ട്ടി ഒരുനീക്കവും നടത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും ദിവാസ്വപ്നം കണ്ടാല്‍ എന്തുപറയാനാകും. കേരള രാഷ്ട്രീയത്തില്‍ സ്വന്തംകാലില്‍ നില്‍ക്കാന്‍ ശക്തി കേരള കോണ്‍ഗ്രസിനുണ്ട്.
യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം സമരം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായ ചില ഉദ്ദേശ്യങ്ങള്‍ ഇതിനുപിന്നിലുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന്  22ന് ചേരുന്ന യു.ഡി.എഫ് യോഗം  തീരുമാനിക്കും. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാണ്. ഗൂഢാലോചനക്കുപിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണോയെന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളുണ്ട് എന്നു വ്യക്തമാണ്. പലരും പ്രേരണയും ബലവും കൊടുത്തിട്ടുണ്ട്.
പി.സി. ജോര്‍ജാണോ ബിജു രമേശിന് ധൈര്യംകൊടുത്തതെന്ന ചോദ്യത്തിന്  അതു പി.സിയോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. 50 വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തന്‍െറ ജീവിതം തുറന്നപുസ്തകമാണ്. ആര് ആരാണെന്നും എന്താണെന്നും എല്ലാവര്‍ക്കുമറിയാം. 50 വര്‍ഷം തുടര്‍ച്ചയായി വിജയിപ്പിച്ച പാലാക്കാര്‍ മണ്ടന്മാണോ. ആരോപണം നാളെയും വരാം. അതില്‍ ഭയമില്ല. താനും പാര്‍ട്ടിയും ജൂബിലി ആഘോഷിക്കുന്നതില്‍ അസൂയപൂണ്ടവര്‍ അതിങ്ങനെ പിടിച്ചുകളയാമെന്നാണ് വിചാരിക്കുന്നത് -മാണി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള പ്രവര്‍ത്തകരെ  അണിനിരത്തി രാഷ്ട്രീയ വിശദീകരണയോഗം നടത്താന്‍ യോഗം തീരുമാനിച്ചു.

ലൈബീരിയയില്‍ നിന്നെത്തിയ ഇന്ത്യക്കാരന് എബോള ബാധ സ്ഥിരീകരിച്ചു

Posted: 18 Nov 2014 09:52 AM PST

Image: 

ന്യൂഡല്‍ഹി: ലൈബീരിയയില്‍ നിന്ന് തിരിച്ചത്തെിയ ഇന്ത്യക്കാരന് എബോള ബാധ സ്ഥിരീകരിച്ചു. ലൈബീരിയയില്‍വെച്ച് അസുഖബാധിതനായ അദ്ദേഹം അസുഖം പൂര്‍ണമായി ഭേദമായതിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. 26 വയസുകാരനായ ഇയാള്‍ നവംബര്‍ 10-നാണ് ഡല്‍ഹിയില്‍ എത്തിയത്. അന്നു മുതല്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.  എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ളെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോക ആരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ സുഖപ്പെട്ടതായി സ്ഥിരീകരിച്ചത്. മുന്‍കരുതലെന്ന നിലക്കാണ് ഇയാളെ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പരിശോധനക്ക് വിധേയനാക്കിയത്. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

രോഗത്തില്‍ നിന്ന് രോഗി പൂര്‍ണമായും മുക്തി നേടിയാലും രോഗിയുടെ ശരീരത്തില്‍ രോഗാണു കുറേയധികം കാലം നിലനില്‍ക്കുമെന്നും മന്ത്രാലയം പറയുന്നു.  വൈറസിന്‍റെ രഹസ്യ സാന്നിധ്യം മൂത്രത്തിലും ബീജത്തിലുമാണ് കൂടുതല്‍ കാലം നിലനില്‍ക്കുക. ലൈബീരിയന്‍ സര്‍ക്കാരിന്‍റെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായാണ് യുവാവ് ഡല്‍ഹി എയര്‍പോര്‍ട്ടിലത്തെിയത്. ഇവിടെയത്തെിയ ശേഷം മൂന്നു തവണ രക്തം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.  ബീജ പരിശോധനയില്‍ വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെുകയായിരുന്നു.
 

ജാമ്യം റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: മാത്യു സാമുവല്‍

Posted: 18 Nov 2014 09:50 AM PST

Image: 

ന്യൂഡല്‍ഹി: ജാമ്യം റദ്ദാക്കി തന്നെ ജയിലില്‍ അടച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തകനും മലയളിയുമായ മാത്യു സാമുവല്‍ പ്രതികരിച്ചു. 2001ല്‍ തെഹല്‍കയുടെ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന ഒളിക്യാമറ ഓപറേഷന്‍ നടത്തിയത് അന്നത്തെ ബി.ജെ.പി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

2000ല്‍ ഡച്ച് സര്‍ക്കാറുമായി ബന്ധപ്പെട്ട ചില രഹസ്യരേഖകള്‍ തെഹല്‍ക്ക പുറത്തുവിട്ടിരുന്നു. ഔദ്യോഗിക രഹസ്യം ചോര്‍ത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തനിക്കെതിരെ 2001 മാര്‍ച്ചില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസ് തള്ളിയ ഹൈകോടതി അന്ന് തന്നെ ജാമ്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ജാമ്യം റദ്ദാക്കി മാത്യ സാമുവലിനെ നവംബര്‍ 21 വരെ റിമാന്‍ഡ് ചെയ്‌തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP