ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് വി.എസ് Madhyamam News Feeds |
- ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് വി.എസ്
- ഇന്ത്യക്കെതിരേ പാകിസ്താന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നു: പെന്‍റഗണ്‍
- തൃശൂര്‍ മുഖം മിനുക്കാന്‍ വഴി നോക്കുന്നു
- ഡ്രിപ്, സ്പ്രിങ്ളര്‍ ജലസേചനം: ജില്ലക്ക് 1.20 കോടി
- അപ്രോച്ച് റോഡിന് ഭൂമി വിട്ടുകൊടുത്തിട്ട് പണം ലഭിച്ചില്ല; കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു
- ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ആലുവയില്‍
- ചാപ്പലിനെതിരെ വെളിപ്പെടുത്തലുമായി സചിന്‍െറ ആത്മകഥ
- കുടിവെള്ളം മുട്ടിയ കുടുംബങ്ങള്‍ പ്രതിഷേധവുമായി ഇന്ന് മലപ്പുറത്ത്
- ഇറാനില്‍ വോളിബാള്‍ കണ്ടതിന് തടവിലായ യുവതി നിരാഹാരത്തില്‍
- ഗസ്സ അതിര്‍ത്തികള്‍ ഇസ്രായേല്‍ തുറന്നു
- ആണവ നിരായുധീകരണം: ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള തുടര്‍ചര്‍ച്ച മസ്കത്തില്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ
- ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് അയച്ചു
- ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും -അമീര്‍
- അമേരിക്കയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്
- റൈഹാനെ ജബ്ബാരി: മാധ്യമങ്ങള്‍ പറയാതെ പോയത്
- വി.എസിന് രാഷ്ട്രീയ നിരാശയെന്ന് ഉമ്മന്‍ചാണ്ടി
- വിദേശികളുടെ ചികിത്സ: നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി; ഷട്ടര്‍ തുറക്കില്ലെന്ന് തമിഴ്നാട്
- സ്വകാര്യമേഖലയില്‍ രണ്ടുനാള്‍ വാരാന്ത അവധി മന്ത്രിസഭയുടെ പരിഗണനക്ക്
- ഹുസൈനിയ്യ ആഘോഷങ്ങള്‍ പരസ്പര സ്നേഹവും സാഹോദര്യവും നട്ടുവളര്‍ത്തുന്നതാകണം -ഹമദ് രാജാവ്
- നിലപാട് കടുപ്പിച്ച് സേന; ബി.ജെ.പി വീണ്ടും സ്വതന്ത്രന്മാര്‍ക്കു പിന്നാലെ
- 1996ല്‍ പിതാവ്; ഇന്ന് മകന്‍
- ‘ഉന്നതന്‍െറ വിദ്യാഭ്യാസ വകുപ്പ്’ അഥവാ ഉന്നത വിദ്യാഭ്യാസ വകുപ്പ്
- എണ്ണ വിപണിയില്‍ ഒപെക്കിന് അടിതെറ്റുമ്പോള്‍
ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് വി.എസ് Posted: 04 Nov 2014 01:28 AM PST Image: തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ചില കേസുകളില്‍ സി.ബി.ഐ പരാജയപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ കോടതിയുടെ അനുകൂല പരാമര്‍ശം ലഭിച്ച ഏക ഏജന്‍സിയാണിത്. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും വി.എസ് പറഞ്ഞു. അതേസമയം, ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്. സി.ബി.ഐ അന്വേഷണം നിഷ്പക്ഷമാകില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതൃത്വം ഇതിനെ എതിര്‍ക്കുന്നത്. അതിനാല്‍, സി.പി.എം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കോഴ വിവാദത്തില്‍ കോടതിയുടെ നേതൃത്വത്തിലാവണം അന്വേഷണം നടക്കേണ്ടത്. ഇതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ളെന്നും സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. |
ഇന്ത്യക്കെതിരേ പാകിസ്താന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നു: പെന്‍റഗണ്‍ Posted: 03 Nov 2014 11:37 PM PST Image: വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ തീവ്രവാദ സംഘങ്ങളെ കൂട്ടുപിടിച്ച് പാകിസ്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് പെന്‍റഗണ്‍ രംഗത്ത്. ഇന്ത്യ സൈന്യത്തിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് തീവ്രവാദി സംഘങ്ങളെ പാകിസ്താന്‍ ഉപയോഗിക്കുന്നതായി പെന്‍റഗണ്‍ വ്യക്തമാക്കി. അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് പാകിസ്താനെതിരായ പരാമര്‍ശമുള്ളത്. ഇന്ത്യക്കും അഫ്ഗാനും എതിരായ നീക്കങ്ങള്‍ പാക് മണ്ണില്‍ നിന്നാണ് തീവ്രവാദികള്‍ നടത്തുന്നത്. അഫ്ഗാന്‍െറയും മറ്റ് മേഖലകളുടെയും സ്ഥിരത തകര്‍ക്കുക ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. തീവ്രവാദി ഗ്രൂപ്പുകളുമായുള്ള ബന്ധം അഫ്ഗാനുമായി യോജിപ്പിലെത്താനുള്ള പാക് ഭരണകൂടത്തിന്‍െറ പ്രതിബദ്ധതക്ക് തടസമാണ്. പാക്^അഫ്ഗാന്‍ ഉഭയകക്ഷി ബന്ധം തകര്‍ക്കാനും ചില ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ട് ^റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാജ്യം തയാറെടുക്കുന്ന സമയത്ത് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ^പാക് രാജ്യാന്തര അതിര്‍ത്തിലെ ഹീരാത്ത് പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് മൂന്നു ദിവസം മുമ്പുനടന്ന സംഭവത്തിന്‍െറ ഉത്തരവാദിത്തം ലഷ്കറെ തൊയ്ബ ഏറ്റെടുത്തു. ഈ സന്ദര്‍ഭത്തില്‍ ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അതേസമയം, സുരക്ഷിതവും സുസ്ഥിരവുമായ രാജ്യം നിലവില്‍ വരാന്‍, മധേഷ്യയിലെ സാമ്പത്തിക ഇടനാഴിയായ അഫ്ഗാന് എല്ലാവിധ പിന്തുണയും ഇന്ത്യ നല്‍കുന്നുണ്ട്. 2011ല്‍ തന്ത്രപ്രധാനമായ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഭരണനിര്‍വഹണം, സാമ്പത്തികം, വാണിജ്യം, വിദ്യാഭ്യാസം, പൊതുഭരണം, സുരക്ഷ, നിയമനിര്‍വ്വഹണം എന്നീ വിഷയങ്ങളിലാണ് ഉടമ്പടിയെന്നും 100 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. |
തൃശൂര്‍ മുഖം മിനുക്കാന്‍ വഴി നോക്കുന്നു Posted: 03 Nov 2014 11:02 PM PST തൃശൂര്‍: പൈതൃകം നിലനിര്‍ത്തി തൃശൂരിന്‍െറ മുഖഛായ മാറ്റാനുള്ള പദ്ധതി രൂപപ്പെടുന്നു. ആര്‍ക്കിടെക്ചര്‍ രംഗത്തെ വിദഗ്ധരെയും നഗര സൗന്ദര്യവത്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെയും പങ്കെടുപ്പിച്ചാണ് പദ്ധതി തയാറാക്കുന്നത്. ലഭ്യമായ സ്ഥലവും സൗകര്യവും ഉള്‍പ്പെടുത്തി തൃശൂരിന്‍െറ വികസനക്കുതിപ്പിന് ആക്കം കൂട്ടുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 27 മുതല്‍ 30 വരെ തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന ശില്‍പശാലയിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കുക. |
ഡ്രിപ്, സ്പ്രിങ്ളര്‍ ജലസേചനം: ജില്ലക്ക് 1.20 കോടി Posted: 03 Nov 2014 10:52 PM PST കല്‍പറ്റ: സ്റ്റേറ്റ് ഹോട്ടികള്‍ചര്‍ മിഷന്‍ വഴി ഡ്രിപ്, സ്പ്രിങ്ളര്‍ ജലസേചനത്തിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി 1.20 കോടി രൂപ വയനാട് ജില്ലക്ക് അനുവദിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
അപ്രോച്ച് റോഡിന് ഭൂമി വിട്ടുകൊടുത്തിട്ട് പണം ലഭിച്ചില്ല; കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു Posted: 03 Nov 2014 10:47 PM PST തുറവൂര്‍: തുറവൂര്‍-പമ്പ പാതയുടെ ഭാഗമായുള്ള തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലത്തിന്‍െറ അപ്രോച്ച് റോഡിനായി ഭൂമി വിട്ടുകൊടുത്തിട്ട് പണം ലഭിക്കാത്തവര്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. |
ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ആലുവയില്‍ Posted: 03 Nov 2014 10:32 PM PST ആലുവ: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ആലുവയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 258 ഇനങ്ങളിലായി മൊത്തം 7500 കുട്ടികള്‍ മതത്സരിക്കും. |
ചാപ്പലിനെതിരെ വെളിപ്പെടുത്തലുമായി സചിന്‍െറ ആത്മകഥ Posted: 03 Nov 2014 10:20 PM PST Image: മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗ്രേഗ് ചാപ്പലിനെതിരെ വെളിപ്പെടുത്തലുമായി മാസ്റ്റര്‍ ബാറ്റ്സ്റ്റ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ. 2007ലെ ലോകകപ്പിന് മുമ്പ് രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി നായകസ്ഥാനം ഏറ്റെടുക്കാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടതായാണ് സചിന്‍െറ വെളിപ്പെടുത്തല്‍. 'പ്ലേയിങ് ഇറ്റ് മൈ വേ' എന്ന തന്‍െറ പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയിലാണ് സചിന്‍ ഇക്കാര്യം വിവരിക്കുന്നത്. നായക സ്ഥാനം ഏറ്റെടുത്താന്‍ തങ്ങള്‍ക്കിരുവര്‍ക്കും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളോളം നിയന്ത്രിക്കാമെന്നാണ് ചാപ്പല്‍ പറഞ്ഞത്. തന്നെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ചാപ്പല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ സമയം ഭാര്യ അഞ്ജലിയും തനിക്കൊപ്പം ഉണ്ടായിരുന്നു. ചാപ്പലിന്‍െറ വാക്കുകള്‍കേട്ട് അഞ്ജലി അമ്പരന്നു പോയെന്നും ആത്മകഥയില്‍ പറയുന്നു. സചിന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമെന്ന് ഗ്രേഗ് ചാപ്പല്‍ പ്രതികരിച്ചു. ദ്രാവിഡിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടില്ളെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോം മാച്ച് കാണാന്‍ കൊച്ചിയിലെത്തുന്ന സചിന്‍ വ്യാഴാഴ്ച ആത്മകഥ പ്രകാശനം ചെയ്യും. |
കുടിവെള്ളം മുട്ടിയ കുടുംബങ്ങള്‍ പ്രതിഷേധവുമായി ഇന്ന് മലപ്പുറത്ത് Posted: 03 Nov 2014 10:13 PM PST പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് പരിസരത്തെ കുടിവെള്ള വിതരണ പ്രതിസന്ധി പരിഹരിക്കുമെന്ന താലൂക്ക് വികസന സമിതി യോഗ തീരുമാനം പ്രഹസനമായി. |
ഇറാനില്‍ വോളിബാള്‍ കണ്ടതിന് തടവിലായ യുവതി നിരാഹാരത്തില്‍ Posted: 03 Nov 2014 09:35 PM PST Image: തെഹ്റാന്‍: ഇറാനില്‍ പുരുഷന്‍മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് ജയിലിലായ ബ്രിട്ടീഷ് വംശജ നിരാഹാരസമരത്തില്‍. സര്‍ക്കാര്‍വിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇറാന്‍ ഒരു വര്‍ഷം തടവാണ് ഗുന്‍ചി ഗവാമി (25) എന്ന ബ്രിട്ടീഷ് വംശജക്ക് ഇറാന്‍ കോടതി വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇവര്‍ ശനിയാഴ്ച മുതല്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നില്ളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2012 ജൂണില്‍ പുരുഷന്മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവാമിയുള്‍പെടുന്ന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇവര്‍ പൊലീസ് പിടിയിലായത്. ഇവരെ പിന്നീട് വിട്ടയക്കുകയും കേസില്‍ വീണ്ടും അറസ്റ്റു ചെയ്ത് വിചാരണ നടത്തി ജയിലില്‍ അടക്കുകയുമായിരുന്നു. അറസ്റ്റിലായ സമയത്ത് രണ്ടാഴ്ച ഇവര്‍ നിരാഹാരം കിടന്നിരുന്നു. ഗവാമിയെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍്റര്‍നാഷണല്‍ ഇറാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലണ്ടന്‍ സ്കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്‍ഡ് ഓറിയന്‍റല്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ഗുന്‍ചി ഗവാമിക്ക് ഇറാന്‍ പൗരത്വമുണ്ട്. |
ഗസ്സ അതിര്‍ത്തികള്‍ ഇസ്രായേല്‍ തുറന്നു Posted: 03 Nov 2014 09:22 PM PST Image: തെല്‍അവീവ്: ഹമാസ് റോക്കറ്റ് വിക്ഷേപിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ അടച്ച ഗസ്സയിലെ രണ്ട് അതിര്‍ത്തികള്‍ തുറന്നു. ഇറെസ്, കെറം അതിര്‍ത്തികളാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ സഞ്ചാരയോഗ്യമാക്കിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. അല്‍ അഖ്സ മസ്ജിദിലും ഡോം ഓഫ് റോകിലും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജൂത വലതുപക്ഷം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് കിഴക്കന്‍ ജറൂസലമില്‍ സംഘര്‍ഷം രൂപപ്പെട്ടത്. ഇതിനു പിന്നാലെ ജൂത വലതുപക്ഷ നേതാവിന് വെടിയേല്‍ക്കുകയും ഫലസ്തീനി യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ സംഘര്‍ഷാവസ്ഥക്കിടെ ഗസ്സയില്‍ നിന്ന് റോക്കറ്റ് ഇസ്രായേലില്‍ പതിച്ചെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് ഇസ്രായേല്‍ ഗസ്സ അതിര്‍ത്തികള്‍ അടച്ചത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ആഗസ്റ്റ് 26നാണ് പ്രാബല്യത്തില്‍വന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ 2,140 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്‍െറ ഭാഗത്ത് 73 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. |
ആണവ നിരായുധീകരണം: ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള തുടര്‍ചര്‍ച്ച മസ്കത്തില്‍ Posted: 03 Nov 2014 08:54 PM PST Image: മസ്കത്ത്: ആണവ നിരായുധീകരണ വിഷയത്തില്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് മസ്കത്ത് വേദിയാകും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കാതറീന്‍ ആഷ്ടണും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി ഈ മാസം ഒമ്പത്, 10 തീയതികളിലാണ് ചര്‍ച്ച. ആണവ നിരായുധീകരണ വിഷയത്തില്‍ ദീര്‍ഘകാല കരാറിലത്തെുന്നതിനുള്ള സമയപരിധി നവംബര്‍ 24ന് അവസാനിക്കാനിരിക്കെയാണ് ചര്‍ച്ച നടക്കുന്നത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ Posted: 03 Nov 2014 08:51 PM PST Image: കൊച്ചി: നവംബര്‍ ആരംഭത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായ വിലക്കുറവ് നാലാം ദിവസവും തുടരുന്നു. പവന് 19,680 രൂപയും ഗ്രാമിന് 2,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 03.59 ഡോളര്‍ താഴ്ന്ന് 1,165.81 ഡോളറിലെത്തി. |
ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് അയച്ചു Posted: 03 Nov 2014 08:50 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടികള്‍ തയാറല്ളെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഡല്‍ഹി നിയമസഭ പിരിച്ചു വിടാനും ലഫ്.ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ. പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമില്ളെന്ന് വ്യക്തമാക്കിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ലഫ്.ഗവര്‍ണര്‍ മുമ്പാകെ വ്യക്തമാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെയും ജമ്മുകശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രപതി ഭരണം സ്ഥിരം സംവിധാനമാക്കാനാവില്ളെന്നും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണ്ട നടപടിക്രമം വേഗത്തിലാക്കണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശം മൂലം ലഫ്.ഗവര്‍ണര്‍ പാര്‍ട്ടി നേതാക്കളുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യത്തിന് അംഗബലമില്ലാത്ത തങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു. ലഫ്.ഗവര്‍ണറെ കണ്ട കോണ്‍ഗ്രസ് നേതാവ് ഹാറൂണ്‍ യൂസുഫും തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. നജീബ് ജങ്ങിനെ സന്ദര്‍ശിച്ച ആം ആദ്മി നേതാക്കളും തെരഞ്ഞെടുപ്പു വേണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. |
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും -അമീര്‍ Posted: 03 Nov 2014 08:50 PM PST Image: ദോഹ: രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചൈനയിലത്തെി. ഇന്ന് രാവിലെ ഖത്തറില്‍ നിന്ന് പുറപ്പെട്ട അമീറിനെ ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൈനീസ് വിദേശ കാര്യ സഹമന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ചൈനയിലെ ഖത്തര്‍ അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍ മന്‍സൂരിയും വിവിധ അറബ് രാജ്യങ്ങളിലെ അംബാസഡര്‍മാരും അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചൈനീസ് പ്രസിഡന്‍റ് സൈ ജിന്‍പിങുമായി ബീജിങിലെ ദിഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ വെച്ച് അമീര്‍ കൂടിക്കാഴ്ച നടത്തി. |
അമേരിക്കയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് Posted: 03 Nov 2014 08:21 PM PST Image: വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റിലെ അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റിലേക്കും ഉപരിസഭയായ സെനറ്റിലെ 36 സീറ്റിലേക്കും ഇന്ന് തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ, മേയര്‍, ഗവര്‍ണര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. വോട്ടെടുപ്പിന്‍െറ ഫല പ്രഖ്യാപനം ഇന്നുണ്ടാകും. 46 സംസ്ഥാന നിയമസഭകളിലേക്കും രാജ്യ തലസ്ഥാനമായ വാഷിങ്ടണ്‍ ഉള്‍പ്പെട്ട നഗരങ്ങളിലെ 20 മേയര്‍മാരെയും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയുമാണ് അമേരിക്കയിലെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുക. സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജയായ ഗവര്‍ണര്‍ നിക്കി ഹാലെ ജനവിധി തേടുന്നുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതിച്ഛായ ഇടിഞ്ഞതും ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഭരണവും കാരണം വലിയ തിരിച്ചടിയാണ് കാരണം നേരിടുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതും ഭരണകക്ഷിക്ക് തിരിച്ചടിയാകും. അതിനാല്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. |
റൈഹാനെ ജബ്ബാരി: മാധ്യമങ്ങള്‍ പറയാതെ പോയത് Posted: 03 Nov 2014 07:37 PM PST Image: കൊലപാതക കേസില്‍ റൈഹാനെ ജബ്ബാരി എന്ന യുവതി ഇറാനില്‍ തൂക്കിലേറ്റപ്പെട്ട സംഭവത്തെ ആരാജ്യത്തിന്‍െറ നീതിപീഠത്തിന്‍െറ ക്രൂരപീഡനമായി ചിത്രീകരിച്ച മാധ്യമങ്ങള്‍ സത്യത്തില്‍ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയായിരുന്നു. ലോക ശ്രദ്ധ കവര്‍ന്ന ആ വാര്‍ത്തക്കു പിന്നിലെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ വായനക്കാരുമായി പങ്കുവെക്കാാന്‍ ആഗ്രഹിക്കുന്നു. വീട്ടിലേക്ക് ക്ഷണിച്ച ശേഷം സര്‍ബന്ദി കതകുപൂട്ടി എന്നാണു റൈഹാനെ മൊഴിനല്‍കിയത്. എന്നാല്‍, സര്‍ബന്ദിയെ കൊന്നശേഷം അനായാസം റൈഹാനെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. കതക് കുത്തിത്തുറന്നതായോ പൂട്ട് തകര്‍ത്തതായോ ഉള്ള ഒരു തെളിവുകളും അന്വേഷണസംഘത്തിന് കാണാന്‍ കഴിഞ്ഞില്ല. ഡോര്‍ ലോക് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് റൈഹാനെ പിന്നീട് മൊഴി മാറ്റി: ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. മരണവേദനയില്‍ ‘കള്ളി’ എന്ന് ആക്രോശിച്ചുകൊണ്ട് സര്‍ബന്ദി അവിടെയുണ്ടായിരുന്ന ഒരു കസേര റൈഹാനെയെ ലക്ഷ്യം വെച്ച് എറിഞ്ഞു എന്നും റൈഹാനെ കോടതിയില്‍ പറഞ്ഞു. ലിഫ്റ്റ് വഴി താഴേക്ക് ഓടിയ റൈഹാനെയെ ഇഴഞ്ഞുകൊണ്ട് പിന്തുടര്‍ന്ന സര്‍ബന്ദി ഗോവണി വഴി ഇറങ്ങാന്‍ ശ്രമിച്ചത്രേ. ഇതിനിടയില്‍ രണ്ടാം നിലയിലത്തെിയപ്പോഴേക്കും അയാള്‍ മരണപ്പെട്ടു. ‘ഫ്ളാറ്റില്‍നിന്ന് ഓടിയ ശേഷം അടുത്തുള്ള വീഥിയില്‍ ഒളിച്ചു, ആംബുലന്‍സും പൊലീസും വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു ടാക്സി പിടിച്ചു വീട്ടിലേക്ക് പോയി’ ^റൈഹാനെ തുടര്‍ന്നു. അഞ്ചു നിലയുള്ള ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. ചെറിയ രീതിയില്‍ കരഞ്ഞാല്‍പോലും അതിലെ താമസക്കാര്‍ക്ക് അനായാസം കേള്‍ക്കാമായിരുന്നു. ബലാത്സംഗത്തിന്‍െറ ഇടയിലുണ്ടായേക്കാവുന്ന മല്‍പ്പിടിത്തത്തില്‍ റൈഹാനെ എന്തുകൊണ്ട് ഒച്ചവെച്ചില്ല? തങ്ങള്‍ ആകെ കേട്ട ശബ്ദം ഒരു കസേര ഫ്ളാറ്റിന്‍െറ ചുവരില്‍ വന്നടിക്കുന്നതായിരുന്നു എന്ന് അയല്‍വാസികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. കാമുകനും പ്രതിശ്രുത വരനും കൂടാതെ മാനേജര്‍ ഉള്‍പ്പെടെ പലരുമായും റൈഹാനെ ശാരീരികബന്ധം തുടര്‍ന്നിരുന്നു എന്ന്, മൊബൈല്‍ സന്ദേശങ്ങളിലൂടെ അന്വേഷണ സംഘത്തിനു മനസ്സിലായിരുന്നു. ‘നീ മറ്റുള്ളവരുമായി കിടപ്പറ പങ്കിട്ടെയെന്നു മുതല്‍ നമ്മള്‍ പിരിഞ്ഞിരിക്കുന്നു... വൃത്തികെട്ടവളെ. ഇത് നിനക്കുള്ള എന്‍െറ അവസാനത്തെ എസ്.എം.എസ് ആണ്’ എന്ന സന്ദേശം റൈഹാനെയുടെ പ്രതിശ്രുത വരന്‍ അയച്ചിരുന്നതായി മൊബൈലില്‍നിന്ന് കണ്ടത്തെുകയുണ്ടായി. എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍: വഴിയരികില്‍ വെച്ചാണ് ആദ്യമായി കണ്ടത് എന്നും, അയാള്‍ അപ്പോള്‍ ഒരു ടൊയോട്ട കാമറി കാറിലാണ് വന്നത് എന്നും, അയാളുടെ ക്ഷണപ്രകാരം കാറില്‍ കയറിയ ശേഷം മൊബൈല്‍ നമ്പറുകള്‍ കൈമാറി എന്നും റൈഹാനെ മൊഴി നല്‍കി. ഇരുവരുടെയും മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കൊലക്ക് ആസ്പദമായ സംഭവം നടക്കുന്നതിനു ഒരാഴ്ച മുമ്പുതന്നെ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു എന്നും, വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊല നടന്ന ദിവസം റൈഹാനെയെ കൊണ്ടുപോകാനായി സര്‍ബന്ദി കാറുമായി റൈഹാനെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി. റൈഹാനെ ആ കാറില്‍ കയറി പോയതായി റൈഹാനെയുടെ സഹപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നു. അയാള്‍ തന്‍െറ പിതാവിന്‍െറ സുഹൃത്താണ് എന്നാണു റൈഹാനെ അവരോടു പറഞ്ഞിരുന്നതത്രേ. ഡോ. സര്‍ബന്ദി മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടം നടത്തിയിരുന്നു. ഇതിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇനി പോകുമ്പോള്‍ തന്നെയും കൊണ്ടുപോകാം എന്ന് അയാള്‍ റൈഹാനെക്ക് വാക്കു നല്‍കിയിരുന്നു. എന്നാല്‍, സര്‍ബന്ദി വാക്കുപാലിച്ചിരുന്നില്ല. ഇതിന്‍െറ പേരില്‍ റൈഹാനെക്ക് അയാളോട് അമര്‍ഷവും ഉണ്ടായിരുന്നു. മാത്രമല്ല സര്‍ബന്ദിയുടെ കാര്‍ റൈഹാനെക്ക് അവളുടെ സുഹൃത്തുക്കളുമായി വിനോദയാത്രക്കുപോകാന്‍ ചോദിച്ചിരുന്നു.എന്നാല്‍ ഇവിടെയും അയാള്‍ വാക്കുപാലിച്ചില്ല. ഇതെല്ലാം സര്‍ബന്ദിയോടുള്ള പക വര്‍ധിക്കാന്‍ കാരണമായിരിക്കണം. അയാളെ ഞാന്‍ ഉടനെതന്നെ കൊല്ലും എന്ന് സര്‍ബന്ദിയെ വധിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്‍െറ സുഹൃത്തിന് മൊബൈല്‍ സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതും. അയാളോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിറ്റേ ദിവസം സര്‍ബന്ദിയുമായി അയാളുടെ ഫ്ളാറ്റില്‍ ചെന്ന റൈഹാനെയോട് തന്‍െറ ശിരോവസ്ത്രം അഴിക്കാന്‍ സര്‍ബന്ദി ആവശ്യപ്പെട്ടു, പക്ഷേ, റൈഹാനെ അതിനു തയാറായില്ല. ശേഷം അയാള്‍ പ്രാര്‍ഥിക്കാനായി അടുത്ത മുറിയില്‍ പോയത്രേ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റൈഹാനെ അയാളെ പിന്നില്‍നിന്ന് കുത്തിയത് എന്ന് റൈഹാനെ കോടതിയില്‍ പറയുകയുണ്ടായി. ഇത് ശരിയായിരിക്കാന്‍ സാധ്യതയുള്ളതായി നിസ്കാരത്തിന് ഉപയോഗിക്കുന്ന വിരിപ്പില്‍ കണ്ടത്തെിയ സര്‍ബന്ദിയുടെ ചോരത്തുള്ളികളില്‍നിന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. മാത്രമല്ല സര്‍ബന്ദിക്ക് കുത്തേറ്റിരിക്കുന്നത് പിന്നില്‍ നിന്നാണ്, മുറിവുകളും ശരീരത്തിന്‍െറ പിന്‍വശത്താണ്, റൈഹാനെയുമായി തന്‍െറ ഫ്ളാറ്റിലേക്ക് വരുംവഴിയെ ഒരു ഫാര്‍മസിയില്‍ നിന്ന് Difnoxilat എന്ന മരുന്നും, ഗര്‍ഭ നിരോധന ഉറകളും വാങ്ങിയിരുന്നതായും അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. മാത്രമല്ല ഈ ഗര്‍ഭനിരോധന ഉറകള്‍ പരസ്യമായി മേശപ്പുറത്തു വെച്ചിരുന്നതായി തെളിവെടുപ്പ് സംഘം കണ്ടത്തെി. കൊല നടക്കുമ്പോള്‍ തന്നെ കൂടാതെ മറ്റൊരാള്‍ കൂടെ അവിടെ ഉണ്ടായിരുന്നു എന്ന് പലപ്പോഴായി കോടതിയില്‍ പറഞ്ഞ റൈഹാനെ ഒരിക്കല്‍പോലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. ആ അപരിചിതന് ഈ വധത്തിലുള്ള പങ്ക് എന്തായിരുന്നു? ഇറാനിയന്‍ നീതിപീഠത്തിന്‍െറ നിരന്തര അഭ്യര്‍ഥനമാനിച്ചുകൊണ്ട് റൈഹാനെക്ക് മാപ്പുനല്‍കാന്‍ ആദ്യം തീരുമാനിച്ച സര്‍ബന്ദിയുടെ കുടുംബം റൈഹാനെയില്‍ നിന്ന് രണ്ടു ചോദ്യത്തിനുള്ള മറുപടിയാണ് പകരം ആവശ്യപ്പെട്ടത്: |
വി.എസിന് രാഷ്ട്രീയ നിരാശയെന്ന് ഉമ്മന്‍ചാണ്ടി Posted: 03 Nov 2014 07:03 PM PST Image: കാസര്‍കോട്: ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടതു കൊണ്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ വി.എസ് മലക്കം മറിഞ്ഞെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. യു.ഡി.എഫ് കക്ഷികളെ വി.എസ് എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് രാഷ്ട്രീയ നിരാശ മൂലമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തുടങ്ങിയ അടവുകളാണിത്. എന്നാല്‍ ഒരു അടവും ഫലിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. ആര്‍.എസ്.പിയും എസ്.ജെ.ഡിയും ഇടതു മുന്നണിയിലേക്ക് മടങ്ങിവരണമെന്ന വി.എസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |
വിദേശികളുടെ ചികിത്സ: നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ Posted: 03 Nov 2014 06:49 PM PST Image: കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ചികിത്സ നിരക്ക് വര്‍ധിപ്പിക്കാന്‍ ആരോഗ്യ വികസന സമിതി ശിപാര്‍ശചെയ്തു. വിവിധ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും 15 ശതമാനത്തോളം വര്‍ധനയാണ് സമിതി നിര്‍ദേശിച്ചത്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രാലയം വികസന സമിതിയുടെ കീഴില്‍ വിവിധ പഠന സമിതികളെ നിയോഗിച്ചിരുന്നു. ഈ സമിതികളാണ് വിദേശികളുടെ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ എല്ലാ സമിതികളും ഏകാഭിപ്രായക്കാരാണ്. |
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി; ഷട്ടര്‍ തുറക്കില്ലെന്ന് തമിഴ്നാട് Posted: 03 Nov 2014 06:31 PM PST Image: കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്നാട് ജലം കൊണ്ടു പോകുന്നതിന്‍െറ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സെക്കന്‍ഡില്‍ 3500 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം സെക്കന്‍ഡില്‍ 1500 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ 15 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിച്ച ഉന്നതതല സമിതി തള്ളിയിരുന്നു. ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു കഴിയുമ്പോള്‍ ഷട്ടര്‍ തുറക്കാമെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്. എന്നാല്‍, ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ചതനുസരിച്ച് 142 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്നാട് സമിതിയോട് ആവശ്യപ്പെട്ടു. |
സ്വകാര്യമേഖലയില്‍ രണ്ടുനാള്‍ വാരാന്ത അവധി മന്ത്രിസഭയുടെ പരിഗണനക്ക് Posted: 03 Nov 2014 06:23 PM PST Image: റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധി ദിനങ്ങളായി പ്രഖ്യാപിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് വിടുകയാണെന്നും തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. |
ഹുസൈനിയ്യ ആഘോഷങ്ങള്‍ പരസ്പര സ്നേഹവും സാഹോദര്യവും നട്ടുവളര്‍ത്തുന്നതാകണം -ഹമദ് രാജാവ് Posted: 03 Nov 2014 06:17 PM PST Image: മനാമ: ഹുസൈനിയ്യ ആചരണങ്ങളും റാലികളും പരസ്പര സ്നേഹവും സൗഹാര്‍ദവും നട്ടുവളര്‍ത്തുന്നതും ഇസ്ലാമിക സാഹോദര്യം ശക്തിപ്പെടുത്തുന്നതുമാകണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. |
നിലപാട് കടുപ്പിച്ച് സേന; ബി.ജെ.പി വീണ്ടും സ്വതന്ത്രന്മാര്‍ക്കു പിന്നാലെ Posted: 03 Nov 2014 06:05 PM PST Image: മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് മന്ത്രിസഭക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട ശിവസേന^ബി.ജെ.പി തര്‍ക്കം വീണ്ടും മുറുകുന്നു. ഉപമുഖ്യമന്ത്രി, ആഭ്യന്തരം, മന്ത്രിസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളില്‍ ശിവസേന ഉറച്ചു നില്‍ക്കുകയും ഇത് അംഗീകരിക്കാനാകില്ളെന്ന് ബി.ജെ.പി തറപ്പിച്ച് പറയുകയും ചെയ്തതോടെ സ്ഥിതി വീണ്ടും വഷളായി. പിന്തുണ വേണമെങ്കില്‍ നിലപാട് പെട്ടെന്ന് അറിയിക്കണമെന്ന് ശിവസേന തിങ്കളാഴ്ചയും മുന്നറിയിപ്പു നല്‍കി. എന്നാല്‍, സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന സൂചനയാണ് ദേശീയ നേതാക്കള്‍ നല്‍കുന്നത്. തിങ്കളാഴ്ചയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേനളത്തിന് തുടക്കം. ബുധനാഴ്ചയൊ, വ്യാഴാഴ്ചയൊ വിശ്വാസ വോട്ടെടുപ്പ് നടക്കും. ഉപാധികളില്ലാതെ പിന്തുണക്ക് തയാറായാല്‍ ശിവസേനയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ബി.ജെ.പി ആദ്യം പറഞ്ഞത്. ഫട്നാവിസിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെയെ അനുനയിപ്പിക്കെ മന്ത്രിസഭയില്‍ മാന്യമായ പരിഗണന നല്‍കാമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം സമ്മതിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വീണ്ടും ബി.ജെ.പി^ശിവസേന ചര്‍ച്ച തുടങ്ങിയത്. ഉപമുഖ്യമന്ത്രി പദം വേണ്ടെന്നും ആഭ്യന്തരം മുഖ്യനാകണമെന്നും മന്ത്രിസഭയില്‍ 32ലേറെ അംഗങ്ങള്‍ ഉണ്ടാകരുതെന്നുമാണ് ഫട്നാവിസിനുള്ള അമിത് ഷായുടെ നിര്‍ദേശം. എന്നാല്‍, ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. |
Posted: 03 Nov 2014 06:02 PM PST Image: ചെന്നൈ: ഒരു വ്യാഴവട്ടത്തിന് ശേഷം തമിഴ്നാട് കോണ്‍ഗ്രസില്‍ രാഷ്ട്രീയ ചരിത്രം ആവര്‍ത്തിക്കുന്നു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ. ഐ. എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട് കോണ്‍ഗ്രസിലെ അനിഷേധ്യനായ ജി.കെ. മൂപ്പനാരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നത്. തുടര്‍ന്നാണ് തമിഴ് മാനില കോണ്‍ഗ്രസ് (ടി.എം.സി) രൂപംകൊണ്ടത്. 1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനെ തെരഞ്ഞെടു പ്പിനു ശേഷം ഭരണത്തില്‍ പങ്കാളിയാക്കാത്തതിനെ തുടര്‍ന്ന് ജയലളിതയുമായി സഖ്യം സാധ്യമല്ളെന്ന നിലപാടിലായിരുന്നു മൂപ്പനാര്‍. തമിഴ്നാട് കോണ്‍ഗ്രസിന്‍െറ ഈ അഭിപ്രായം കണക്കിലെടുക്കാതെ നരസിംഹറാവു ജയലളിതയുമായി സഖ്യം പ്രഖ്യാപിച്ചതാണ് അന്ന് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്‍െറ പിളര്‍പ്പിന് കാരണമായത്. തുടര്‍ന്ന് 96ല്‍ ഡി.എം.കെയുമായി ചേര്‍ന്ന് മത്സരിച്ച ടി.എം.സിക്ക് 39 സീറ്റ് ലഭിച്ചു. 234ല്‍ 221 സീറ്റ് നേടി മുന്നണി തമിഴകം തകര്‍ത്തുവാരി. പി. ചിദംബരം, ജയന്തിനടരാജന്‍, ജ്ഞാനദേശികന്‍ തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ അന്ന് ടി.എം.സിയുടെ ഭാഗമായിരുന്നു. 2002ല്‍ മൂപ്പനാരുടെ മരണത്തോടെ മകന്‍ വാസന്‍ ടി.എം.സി പ്രസിഡന്‍റായി ചുമതലയേ റ്റു. 2002 വരെ പ്രസിഡന്‍റായി തുടര്‍ന്ന വാസന്‍ ടി.എം.സിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2002ല്‍ രാജ്യസഭ എം.പിയായ വാസന്‍ 2008ല്‍ ഒരിക്കല്‍കൂടി രാജ്യസഭയിലത്തെി. 2009ലെ രണ്ടാം യു.പി.എ സര്‍ക്കാറില്‍ ആദ്യം തൊഴില്‍ വകുപ്പ് സഹമന്ത്രിയായും പിന്നീട് കപ്പല്‍ വകുപ്പ് മന്ത്രിയായും വാസന്‍ ചുമതലയേറ്റു. 2003ല്‍ തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്‍റായും വാസന്‍ എന്ന 49കാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂപ്പനാരെപ്പോലെ കേന്ദ്ര നേ തൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നുതന്നെയാണ് വാസനും പാര്‍ട്ടി പിളര്‍ത്തിയത്. നിലവിലെ 234 അംഗ തമിഴ്നാട് അസംബ്ളിയില്‍ അഞ്ചാണ് കോണ്‍ഗ്രസ് അംഗബലം. എം.പിമാരില്‍ ഒരാള്‍പോലുമില്ല. ഈ സാഹചര്യത്തില്‍ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും പുതിയ പാര്‍ട്ടിയും എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. |
‘ഉന്നതന്‍െറ വിദ്യാഭ്യാസ വകുപ്പ്’ അഥവാ ഉന്നത വിദ്യാഭ്യാസ വകുപ്പ് Posted: 03 Nov 2014 05:56 PM PST Image: സര്‍വകലാശാലകളില്‍ കലാപകാലമാണെങ്കില്‍ സര്‍വകലാശാലകളും കോളജുകളും ഒന്നിച്ചുഭരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മന്ത്രിയെപ്പോലും നിഷ്പ്രഭമാക്കി ഉന്നതന്‍െറ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. വണങ്ങുന്നവര്‍ക്ക് ഇരിപ്പിടവും നട്ടെല്ല് വളക്കാത്തവര്‍ക്ക് ‘പണി പാര്‍സലായും’ നല്‍കാന്‍ മിടുക്കുള്ളയാള്‍. വിദ്യാഭ്യാസ മന്ത്രിയുടെയല്ല്ള, സാക്ഷാല്‍ മുഖ്യമന്ത്രിയുടെ പോലും ഉത്തരവുകള്‍ ഈ ഉന്നതന് മുന്നില്‍ പലപ്പോഴും വന്ന് നടപ്പാകാതെ ആഴ്ചകളോളവും മാസങ്ങളോളവും കാത്തുകിടന്നിട്ടുണ്ട്. കുസാറ്റിന്‍െറയും സംസ്ഥാനത്ത് പുതുതായി വന്ന ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയുടെയും വി.സി നിയമനങ്ങളില്‍ ഉന്നതന്‍ വലിച്ച ചരടില്‍ സര്‍ക്കാര്‍ നിലപാടുകള്‍ അട്ടിമറിക്കപ്പെട്ടു. അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കേണ്ട കേന്ദ്ര സര്‍ക്കാറിന്‍െറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘റുസ’യുടെ ഓഫിസില്‍ വിരമിച്ച ആശ്രിതര്‍ക്ക് ഇരിപ്പിടമൊരുക്കാന്‍ ഇദ്ദേഹം സ്പെഷല്‍ റൂള്‍തന്നെ ചുട്ടെടുത്തു. യു.ഡി.എഫില്‍ വിവാദമായ കുസാറ്റ് വി.സി നിയമനത്തിലും ചരടുവലിച്ചതും ഉന്നതന്‍തന്നെ. സര്‍വകലാശാലയുടെ പ്രതിനിധിയായി ഹൈബി ഈഡന്‍ എം.എല്‍.എ സര്‍ച് കമ്മിറ്റിയില്‍ നിര്‍ദേശിച്ച ഡോ. രാമചന്ദ്രന് പകരമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ജെ. ലതയുടെ പേര് നിര്‍ദേശിച്ച് ഉന്നതന്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഡോ. രാമചന്ദ്രന്‍െറ നിയമനത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം നല്‍കിയപ്പോള്‍ സര്‍ച് കമ്മിറ്റിയില്‍ യു.ജി.സി പ്രതിനിധിയെ ഒപ്പംനിര്‍ത്തി ലതയുടെ നിയമനം ഉറപ്പാക്കി. ഹൈബി ഈഡന്‍ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചിട്ടും ഉന്നതനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പുതിയ സാങ്കേതിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പ്രമുഖ എന്‍ജിനീയറിങ് കോളജില്‍ പ്രഫസറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയുടെ പേരുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. പ്രശ്നത്തില്‍ ഇടപെട്ട മന്ത്രി കുഞ്ഞാലിക്കുട്ടി പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ബന്ധപ്പെട്ട ഫയലില്‍ തീരുമാനമെടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിനോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ‘ഉന്നതന്‍’ വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ഇഷ്ടക്കാരന്‍െറ പേര് വിദ്യാഭ്യാസ മന്ത്രിക്ക് എഴുതി നല്‍കി. വി.സി നിയമനം സ്വപ്നംകണ്ട് കിടന്നുറങ്ങിയ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ഡോ. കുഞ്ചെറിയ പി. ഐസക്കിനെ വി.സിയാക്കിയ പത്രവാര്‍ത്ത വന്നപ്പോഴാണ് ഉന്നതന്‍െറ പിടിപാടിന്‍െറ ആഴം മനസ്സിലാക്കിയത്. എം.ജി സര്‍വകലാശാല വി.സി സ്ഥാനത്തുനിന്ന് തെറിച്ച ഡോ. എ.വി. ജോര്‍ജിന് ‘പണി പശുവിന്‍ പാലി’ലാണ് ഉന്നതന്‍ നല്‍കിയത്. യോഗ്യതാ വിവാദത്തിന് എരിവ് പകര്‍ന്നായിരുന്നു ഉന്നതന്‍ ഡോ. ജോര്‍ജിനെതിരെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. ജോര്‍ജിനെ അപമാനിതനാക്കി വിടുന്നതില്‍ ഇദ്ദേഹത്തിനുള്ള പ്രത്യേക താല്‍പര്യം അന്നുതന്നെ പാട്ടായിരുന്നു. എം.ജി സര്‍വകലാശാലയില്‍ യോഗ്യതാ വിവാദത്തില്‍ അകപ്പെട്ട രജിസ്ട്രാറോട് ഉന്നതന് പ്രത്യേക വാത്സല്യമുണ്ട്. ഡോ. ജോര്‍ജ് ചുമതലയേറ്റ ഉടന്‍ രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷനായി. ഇതോടെ ജോര്‍ജ് ഉന്നതന്‍െറ കണ്ണിലെ കരടായി. ഒടുവില്‍ വി.സി സ്ഥാനത്തുനിന്ന് ജോര്‍ജ് തെറിച്ചു. യോഗ്യതയുടെ കാര്യത്തില്‍ ഇപ്പോഴും സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന രജിസ്ട്രാര്‍ സുരക്ഷിതനായി തിരികെയത്തെുകയും ചെയ്തു. ജോര്‍ജിന് അയോഗ്യതയുടെ പട്ടം ചാര്‍ത്തി നല്‍കിയ ഇദ്ദേഹം പക്ഷേ, അസോസിയേറ്റ് പ്രഫസര്‍ റാങ്കില്‍ മാത്രമുള്ള ബാബു സെബാസ്റ്റ്യനെ എം.ജി വി.സിയായി നിയമിക്കുന്നതില്‍ തെറ്റൊന്നും കണ്ടതുമില്ല. വിദ്യാഭ്യാസ വകുപ്പിനെ വിരട്ടുന്ന എന്‍.എസ്.എസിനോടും ഉന്നതന്‍ ‘യുദ്ധം’ നടത്തി. എയ്ഡഡ് കോളജുകളില്‍ അധ്യാപക നിയമനത്തിനായി തയാറാക്കുന്ന റാങ്ക് പട്ടികയുടെ കാലാവധിയായിരുന്നു തര്‍ക്കവിഷയം. സമയാസമയങ്ങളില്‍ വരുന്ന ഒഴിവുകള്‍ അപ്പപ്പോള്‍ വിജ്ഞാപനം നടത്തി അപേക്ഷ ക്ഷണിച്ചുവേണം നടത്താന്‍ എന്ന് ഉന്നതന്‍ ഉത്തരവിറക്കി. എന്നാല്‍, കാലാവധിയുള്ള റാങ്ക് പട്ടികയില്‍നിന്ന് നിയമനം നല്‍കുന്ന രീതി മാറ്റുന്നതിനെതിരെ വിമര്‍ശം വന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഫയല്‍ വിളിപ്പിച്ച മുഖ്യമന്ത്രി പഴയനിലയില്‍തന്നെ കാര്യങ്ങള്‍ നടത്തിയാല്‍ മതിയാകുമെന്ന് ഉത്തരവിട്ടു. എന്നാല്‍, ഉത്തരവിറക്കാതെ ഉന്നതന്‍ അവധിയെടുത്ത് പോയി. ഒടുവില്‍ അഡീഷനല്‍ സെക്രട്ടറിയുടെ ഒപ്പിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഉന്നതനെ കണ്ടുതന്നെയാണ് അതേ വകുപ്പിലെ ചിലരും വളരുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് വി.സിയായിരിക്കെ വിജ്ഞാപനം പോലും ഇല്ലാതെ ഡെപ്യൂട്ടേഷനില്‍ ഫോക്ലോര്‍ വിഭാഗത്തില്‍ നിയമനം നല്‍കിയ ഡോ. ഗോവിന്ദവര്‍മ രാജയോട് ഉന്നതന്‍െറ തൊട്ടുതാഴെയിരിക്കുന്ന ‘സ്പെഷലു’കാരന് പ്രത്യേക മമതയാണ്. മുമ്പ് കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് അംഗമായിരിക്കെ ഗോവിന്ദവര്‍മ രാജയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിയോജനക്കുറിപ്പ് നല്‍കിയത് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയാണ്. അന്നത്തെ സിന്‍ഡിക്കേറ്റ് നടപടിയിലെ ചട്ടലംഘനം ഇപ്പോഴത്തെ മന്ത്രി അക്കമിട്ട് പറഞ്ഞത് ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ക്കും അറിയാം. ഗോവിന്ദവര്‍മ രാജയുടെ നിയമനം അന്വേഷിക്കാന്‍ സ്പെഷല്‍ സെക്രട്ടറിയെ മന്ത്രിതന്നെ നിയമിച്ചു. നിയമനത്തിലെ ചട്ടലംഘനം പകല്‍പോലെ വ്യക്തമായിട്ടും അദ്ദേഹത്തെ സ്ഥിരപ്പെടുത്താനായിരുന്നു റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സര്‍വകലാശാലക്ക് ഉത്തരവും നല്‍കി. ഉത്തരവിറങ്ങിയപ്പോഴാണ് മുമ്പ് സിന്‍ഡിക്കേറ്റില്‍ ഉന്നയിച്ച ചട്ടലംഘനം ഇപ്പോള്‍ തന്‍െറ വകുപ്പുതന്നെ അംഗീകരിച്ചത് മന്ത്രി അറിയുന്നത്. ഒടുവില്‍ അതേ അഡീഷനല്‍ സെക്രട്ടറിതന്നെ അധ്യാപകനെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് നടപ്പാക്കാതെ മാറ്റിവെക്കാന്‍ പുതിയ ഉത്തരവിറക്കേണ്ടി വന്നു. ‘റുസ’ പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പ് ഏറെക്കാലം അനിശ്ചിതത്വത്തിലാക്കിയതില്‍ ഉന്നതന്‍െറ ‘സംഭാവന’ വലുതാണ്. പദ്ധതി നടത്തിപ്പ് ചുമതല കേന്ദ്രം ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ക്ക് നല്‍കിയതില്‍ ഇദ്ദേഹം അപകടം മണത്തു. പദ്ധതി നടപ്പാക്കാനായി കൗണ്‍സിലില്‍നിന്ന് അയച്ച ഫയലുകളെയെല്ലാം സെക്രട്ടേറിയറ്റില്‍ തടവിലിട്ടു. കോളജുകളോട് പദ്ധതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ ഉന്നതന്‍ വാളെടുത്തു. ഒടുവില്‍ പദ്ധതി നടത്തിപ്പിലെ അമാന്തത്തിനെതിരെ നിയമ വിദ്യാഭ്യാസ വിദഗ്ധന്‍ എന്‍.ആര്‍. മാധവമേനോനും കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനും രംഗത്തുവന്നു. അതോടെ മനസ്സില്ലാ മനസ്സോടെ ഉത്തരവുകള്‍ ഒന്നൊന്നായി പുറത്തിറക്കി. ആശ്രിതത്വം കാണിക്കുന്ന അഡീഷനല്‍ സെക്രട്ടറിമാരും ജോയന്‍റ് സെക്രട്ടറിമാരും വിരമിക്കുമ്പോള്‍ നല്‍കാനുള്ള ‘ഉപഹാരമാണ്’ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച റുസ സെല്ലിലെ ഇരിപ്പിടങ്ങള്‍. ഇതിനനുസൃതമായി സ്പെഷല്‍ റൂളുകള്‍ മെനഞ്ഞെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള പോളിടെക്നിക് സ്ട്രീമിന്‍െറ തലപ്പത്തും മറ്റുമായി അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി ഒട്ടേറെ പേര്‍ കയറിക്കൂടുമ്പോഴും ഉന്നതന് അനക്കമില്ല. കാരണം, അവരെല്ലാം അങ്ങേര്‍ക്ക് വേണ്ടപ്പെട്ടവരാണ്. |
എണ്ണ വിപണിയില്‍ ഒപെക്കിന് അടിതെറ്റുമ്പോള്‍ Posted: 03 Nov 2014 05:43 PM PST Image: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ അസംസ്കൃത എണ്ണ വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു വര്‍ഷം മുമ്പുവരെ, കുതിക്കുന്ന എണ്ണ വില ഇന്ത്യയുടെ വിദേശ വ്യാപാര കമ്മിയില്‍ ഉണ്ടാക്കാവുന്ന ദുരന്തങ്ങളായിരുന്നു ചര്‍ച്ചചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് എണ്ണ വിലയുടെ തകര്‍ച്ചയാണ്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച വീണ്ടും ആഭ്യന്തര വിപണിയില്‍ പെട്രോളിന്‍െറയും ഡീസലിന്‍േറയും വില കുറക്കുകകൂടി ചെയ്തതോടെ ഈ ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലത്തെ സൂചനകള്‍ പ്രകാരം സമീപകാലത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരാനുള്ള സാധ്യതകള്‍ വിരളമാണ്. എണ്ണ ഇറക്കുമതിക്കായി ഏറ്റവും കൂടുതല്‍ വിദേശ നാണയം ചെലവഴിക്കുന്ന ഇന്ത്യയെപോലുള്ള ഒരു രാജ്യത്തിന് ഇത് ഏറെ ആഹ്ളാദം പകരുകയും ചെയ്യും. എന്നാല്‍, ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു അപകടംകൂടിയുണ്ട്. പശ്ചിമേഷ്യയെ തൊഴിലിനായി ആശ്രയിക്കുന്ന പ്രവാസികള്‍ ഏറെയുള്ള ഇന്ത്യയില്‍ ഇത് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ലോക എണ്ണ വിപണി നിയന്ത്രിച്ചിരുന്ന എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്കിന് രാജ്യാന്തര എണ്ണ വിപണിയുടെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നതാണ് സമീപകാലത്ത് എണ്ണ വില ഉയര്‍ന്നേക്കില്ളെന്ന സംശയങ്ങള്‍ ശക്തമാക്കുന്നത്. മുമ്പെല്ലാം എണ്ണവിപണിയില്‍ തകര്‍ച്ച പ്രകടമാകുമ്പോള്‍ ഉല്‍പാദനം നിയന്ത്രിച്ച് വില ഉയര്‍ത്താന്‍ ഒപെക്കിന് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് 2008 മുതല്‍ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍പെട്ട് വലയുമ്പോഴും രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇറാഖില്‍നിന്നും ലിബിയയില്‍നിന്നുമുള്ള എണ്ണ ലഭ്യത ആഭ്യന്തര സംഘര്‍ഷംമൂലം ഏറക്കുറെ പൂര്‍ണമായി നിലച്ചിട്ടും ലോകവിപണിയില്‍ എണ്ണ വില ഉയരുന്നതിനുപകരം കുത്തനെ ഇടിയുകയാണ് ചെയ്തത്. ലഭ്യത കുറഞ്ഞുവെന്ന് മാത്രമല്ല, ലോകം സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറിത്തുടങ്ങുന്നതിന്‍െറ സൂചന ലഭിക്കുകയും ചെയ്തു. ഉയരുന്നതിനുള്ള സകല സാഹചര്യങ്ങളും നിലനിന്നിട്ടും എണ്ണവില കുത്തനെ ഇടിയുകയാണ്. 2008ല്‍ വീപ്പക്ക് 145 ഡോളറായിരുന്ന രാജ്യാന്തര എണ്ണ വില 2014 ഒക്ടോബര്‍ അവസാനമാകുമ്പോഴേക്കും 85 ഡോളറില്‍ എത്തി. വരുംനാളുകളില്‍ കൂടുതല്‍ വിലത്തകര്‍ച്ചയുണ്ടാകുമെന്നാണ് ഗോള്‍ഡ്മാന്‍ സച്സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പഠനം വ്യക്തമാക്കുന്നത്. 2015 തുടക്കത്തില്‍തന്നെ യു.എസ് ക്രൂഡിന്‍െറ വില വീപ്പക്ക് 75 ഡോളര്‍ വരെയെങ്കിലും ഇടിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വീപ്പക്ക് 70 ഡോളര്‍ വരെ വില താഴാമെന്നാണ് അവര്‍ വിലയിരുത്തുന്നത്. മുമ്പെല്ലാം എണ്ണ വില കാര്യമായി ഇടിയുന്ന പ്രവണത കാണിച്ചാല്‍ ഒപെക്ക് ഉല്‍പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒപെക്ക് ഉല്‍പാദനം കുറച്ചാലും വില ഉയരാനുള്ള സാധ്യതയില്ല എന്നതാണ് ഇത്തരം നടപടികളില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. എണ്ണ വിലയില്‍ നിര്‍ണായകമായിരുന്നത് ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിലെ ഉപഭോഗമായിരുന്നു. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് അമേരിക്കയാണെന്നാണ് കണക്ക്. എന്നാല്‍, ഇപ്പോള്‍ ലോകത്ത് ഏറ്റവും അധികം എണ്ണ ഉപയോഗിക്കുന്ന രാജ്യം എന്ന പദവിക്കൊപ്പം ലോകത്ത് ഏറ്റവും അധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി അമേരിക്ക മാറി. നിലവിലെ ഉല്‍പാദന വര്‍ധന തുടര്‍ന്നാല്‍ വൈകാതെ റഷ്യയെ അവര്‍ പിന്തള്ളുമെന്നാണ് കരുതുന്നത്. അമേരിക്കയിലെ ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ വന്‍ വര്‍ധന ലോക വിപണിയിലെ ആവശ്യവും ലഭ്യതയും തമ്മിലുള്ള സമവാക്യം ആകെ തെറ്റിച്ചിരിക്കുകയാണ്. ലോക വിപണിയില്‍ എണ്ണവില കുത്തനെ ഇടിയാന്‍ കാരണമായതും ഈ മാറ്റമാണ്. 2005ല്‍ അമേരിക്ക ഒരു കോടി വീപ്പ എണ്ണയാണ് പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോഴിത് 70 ലക്ഷം വീപ്പയായി കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നതോടെ കല്‍ക്കരി പാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുടെ (ഷെയില്‍ ഓയില്‍) ഉല്‍പാദനത്തില്‍ അമേരിക്ക വന്‍തോതില്‍ നിക്ഷേപം നടത്തിയതാണ് ആഭ്യന്തര ഉല്‍പാദനം ഗണ്യമായി ഉയരാന്‍ കാരണമായത്. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളാണ് ഈ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നടത്തിയത്. ഒരു വീപ്പ ഷെയില്‍ ഓയില്‍ ഉല്‍പാദിപ്പിക്കാന്‍ വരുന്ന ചെലവ് 70-75 ഡോളറാണ്. അതായത്, രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനിന്ന സാഹചര്യം ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ അമേരിക്ക വിദഗ്ധമായി ഉപയോഗിച്ചുവെന്ന് വ്യക്തം. ഈ തന്ത്രമാണ് ഇപ്പോള്‍ ആഗോള എണ്ണ വിപണിയുടെ സമവാക്യംതന്നെ മാറ്റിമറിക്കുന്നത്. അമേരിക്കയുടെ എണ്ണ ഉപഭോഗവും ഉല്‍പാദനവും സംബന്ധിച്ച കണക്കുകള്‍ ഇത് വളരെ വ്യക്തമാക്കുകയും ചെയ്യുന്നു. 2004നുശേഷം അമേരിക്കയുടെ എണ്ണ ഉപഭോഗത്തില്‍ ഏറ്റവും അധികം വര്‍ധന ഉണ്ടായത് 2013ലാണ്. പ്രതിദിനം 4.7ലക്ഷം വീപ്പയുടെ വര്‍ധനയാണ് 2013ല്‍ ഉണ്ടായത്. അതേസമയം, ഉല്‍പാദനത്തിലെ വര്‍ധന പ്രതിദിനം 10 ലക്ഷം വീപ്പയാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക മാറും. എണ്ണ വിപണിയില്‍ അമേരിക്ക ഇതോടെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യമാവും വന്നുചേരുക. ഷെയില്‍ എണ്ണ ഉല്‍പാദനത്തിന്‍െറ ചെലവ് വീപ്പക്ക് 70-75 ഡോളറാണെങ്കിലും വീപ്പക്ക് 55-60 ഡോളര്‍ വരെ താഴ്ന്നാലും നഷ്ടവും ലാഭവും ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ അമേരിക്കയില്‍ എണ്ണ ഉല്‍പാദന രംഗത്തുള്ള കമ്പനികള്‍ക്ക് കഴിയും. അതേസമയം, ഒപെക് രാജ്യങ്ങളില്‍ ഏറ്റവുമധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന സൗദി അറേബ്യക്ക് എണ്ണ വില വീപ്പക്ക് 84 ഡോളറിലും താഴെ പോയാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ എണ്ണ ഉല്‍പാദനം കൂട്ടാന്‍ അവര്‍ നിര്‍ബന്ധിതരാവും. എണ്ണ വില കൂടുതല്‍ തകരുന്നതിനാവും ഇത് കാരണമാവുക. നിലവിലെ സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം കുറച്ച് രാജ്യാന്തര വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ തയാറാവുകയില്ല. കാരണം, ഇപ്പോഴത്തെ നിലവാരത്തില്‍ വില നിലനിന്നാല്‍ കരുതല്‍ നിക്ഷേപങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍ ഏഴ്-എട്ട് വര്‍ഷത്തേക്ക് അവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവില്ല. അതേസമയം, എണ്ണ വില 70 ഡോളറിലും താഴെ എത്തിയാല്‍ അമേരിക്കയിലെ ഷെയില്‍ എണ്ണ ഉല്‍പാദകര്‍ പിന്‍വാങ്ങിത്തുടങ്ങുമെന്നും സൗദി കണക്ക് കൂട്ടുന്നു. അമേരിക്കയിലെ എണ്ണ കമ്പനികളുടെ നിലനില്‍പ് അപകടത്തിലാക്കുകയെന്നതും തന്നെയാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗദിയുടെ തന്ത്രം. എന്നാല്‍, മറ്റ് പല രാജ്യങ്ങളും എണ്ണ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിച്ചത് ഒപെക്കിന് മറ്റൊരു ഭീഷണിയാണ്. അടുത്ത വര്‍ഷത്തോടെ ബ്രസീല്‍, മെക്സികോ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ പ്രതിദിനം അഞ്ചു ലക്ഷം വീപ്പയുടെ വര്‍ധന ഉണ്ടാവും. കൂടാതെ, വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒപെക് രാജ്യങ്ങളും ഉല്‍പാദനം ചെറിയതോതിലെങ്കിലും വര്‍ധിപ്പിക്കാനാണ് സാധ്യത. പശ്ചിമേഷ്യ സാധാരണനിലയില്‍ ആയാല്‍ ഈ മേഖലയില്‍നിന്നുള്ള എണ്ണ ഉല്‍പാദനം ഉയരും. വൈകാതെ എണ്ണ കയറ്റുമതി ലക്ഷ്യമിടുന്ന അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് ഇത് ഗുണകരമല്ല. നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷംമൂലം തങ്ങളുടെ സമ്പദ്വ്യവസ്ഥക്ക് ഹാനികരമാകുന്നവിധം എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയുമില്ല. പിന്നെ വെറുതെ എന്തിന് ഇടപെടണം. എന്നു മാത്രമല്ല, സംഘര്‍ഷം മുറുകുന്നത് തങ്ങളുടെ ആയുധങ്ങള്‍ക്ക് പുതിയ വിപണി സൃഷ്ടിക്കുകയും ചെയ്യും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment