കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് 25ന് ഇടതുമുന്നണി മാര്‍ച്ച് Madhyamam News Feeds |
- കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് 25ന് ഇടതുമുന്നണി മാര്‍ച്ച്
- മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ്
- പ്രതിഷേധം; മലപ്പുറത്ത് ജില്ലാ കായികമേള വീണ്ടും തടസ്സപ്പെട്ടു
- ഇന്ത്യ^പാക് ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം പുനരാരംഭിക്കും
- കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടേണ്ട ^പന്ന്യന്‍
- മോദിയുടെ വിദേശ പരിപാടികളിലെ ആള്‍ക്കൂട്ടം ഇന്ത്യയില്‍ നിന്നെത്തിച്ചത് ^സല്‍മാന്‍ ഖുര്‍ശിദ്
- ഇസ് ലാമിക് സ്റ്റേറ്റിന്‍േറത് ഹീനകൃത്യം: ഒബാമ
- ഫലസ്തീന് യു.എ.ഇയുടെ പിന്തുണ- ശൈഖ് മുഹമ്മദ്
- പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പരക്കെ മഴ
- റോട്ട വിരുന്നില്‍ 210 ലക്ഷം ഡോളര്‍ സമാഹരിച്ചു
- ഉമര്‍ അബ്ദുല്ലയുടെ വസതിക്കു സമീപം വെടിവെപ്പ്
- ‘പ്രതീക്ഷയുടെ കപ്പല്‍’ തിരിച്ചത്തെുന്നു
- ഇന്ത്യന്‍ സ്കൂള്‍ കലോത്സവം കൊടിയിറങ്ങി; ജെ.സി ബോസ് ഹൗസ് ജേതാക്കള്‍
- സി.പി.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍; എല്‍.ഡി.എഫ് യോഗം ഇന്ന്
- ഓപറേഷന്‍ കുബേരയുടെ കാലത്ത് വിഖ്യാത കലാകാരനെ ബ്ളേഡ് മാഫിയ വേട്ടയാടുന്നു
- മുല്ലപ്പെരിയാര്‍ ജലനിരപ്പ്: ജീവിതം വഴിമുട്ടി 300 ആദിവാസി കുടുംബങ്ങള്‍
- മുല്ലപ്പെരിയാറിലെ നെഞ്ചിടിപ്പ് തീര്‍ക്കാന്‍
- ഭീകര വിരുദ്ധ പോരാട്ടത്തിന്‍െറ ഇരട്ടമുഖം
- ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്; തിരുവസ്ത്രങ്ങള്‍ ചങ്ങനാശേരിയില്‍ നിന്ന്
- ചാമ്പ്യന്‍സ് ടെന്നിസ് ലീഗിന് ഇന്ന് തുടക്കം
- ജി20 ബഹിഷ്കരിച്ച് പുടിന്‍ മടങ്ങി
- മുല്ലപ്പെരിയാര്‍: ദുരന്ത നിവാരണസേന ഇടുക്കിയില്‍
- ഐ.എസിന് രണ്ടു ലക്ഷം സൈനികരെന്ന് കുര്‍ദ് നേതാവ്
- യുക്രെയ്ന്‍ വിമാന ദുരന്തം: അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി
- ഐ.എസ്.എല്‍: കേരള ബ്ളാസ്റ്റേഴ്സിന് ജയം
കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് 25ന് ഇടതുമുന്നണി മാര്‍ച്ച് Posted: 17 Nov 2014 12:36 AM PST Image: തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. നവംബര്‍ 25ന് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതിന് പുറമെ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും. മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കും. ഏതുതരം അന്വേഷണമാണ് നടത്തേണ്ടതെന്ന് പ്രത്യേകമായി ആവശ്യപ്പെടില്ല. ഇടതുമുന്നണി കണ്‍വീനറാണ് ഹരജി നല്‍കുക. കെ.എം മാണി കോഴ വാങ്ങിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനും ഇടതു മുന്നണി തീരുമാനിച്ചു. |
മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ് Posted: 17 Nov 2014 12:29 AM PST Image: തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജലവിഭവമന്ത്രി പി.ജെ.ജോസഫ്. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ദുരന്തനിവാരണ സേനയും പൊലീസും ജില്ലാ ഭരണകൂടവും ഏത് സാഹചര്യം നേരിടാനും സജ്ജമാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നാല്‍ കാഞ്ചിയാര്‍, അയ്യന്‍കോവില്‍, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍ മഞ്ചുമല എന്നീ ഗ്രാമങ്ങളെയാണ് പ്രശ്നം നേരിട്ട് ബാധിക്കുക. ഈ ഗ്രാമങ്ങളിലുള്ള 2000 ത്തില്‍പരം ജനങ്ങള്‍ക്ക് അടിയന്തിരഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിതലയോഗം പ്രഹസനമാണെന്നും ജനങ്ങളുടെ ഭീതിയൊഴിഞ്ഞിട്ടില്ളെന്നും മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. |
പ്രതിഷേധം; മലപ്പുറത്ത് ജില്ലാ കായികമേള വീണ്ടും തടസ്സപ്പെട്ടു Posted: 16 Nov 2014 11:43 PM PST Image: മലപ്പുറം: കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് തടഞ്ഞ മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും പൊലീസ് മര്‍ദനമേറ്റു. അധ്യാപകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കായികമേള നിര്‍ത്തിവെച്ചു. നേരത്തെ രണ്ട് തവണ മുടങ്ങിയ കായികമേളയാണ് കനത്ത സുരക്ഷയില്‍ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വീണ്ടും നടന്നത്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മുമ്പ് രണ്ട് തവണ മേള നടന്നത്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങേണ്ട കായികമേള വൈകിയാണ് ആരംഭിച്ചത്. ഭാഷാധ്യാപകരെ കായികാധ്യാപരായി നിയമിക്കുന്നതിനെതിരെയാണ് കായികവിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് നേരത്തെ ആലപ്പുഴ, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലും കായികമേളകള്‍ തടസ്സപ്പെട്ടിരുന്നു. |
ഇന്ത്യ^പാക് ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം പുനരാരംഭിക്കും Posted: 16 Nov 2014 10:31 PM PST Image: ഹൈദരാബാദ്: ഇന്ത്യ^പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം പുനരാരംഭിക്കും. 2022 വരെ ആറ് പരമ്പരകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കളിക്കുമെന്നും ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് അറിയിച്ചു. ഇതിനായി നീക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ രണ്ടാഴ്ച മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആദ്യ പരമ്പര യു.എ.ഇയിലായിരിക്കും നടക്കുക. തുടര്‍ന്നുള്ള പരമ്പരകളുടെ വേദികള്‍ പിന്നീട് തീരുമാനിക്കും. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2008ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നിര്‍ത്തിവെക്കുകയായിരുന്നു. |
കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടേണ്ട ^പന്ന്യന്‍ Posted: 16 Nov 2014 09:33 PM PST Image: തിരുവനന്തപുരം: പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ ^കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്ന കാര്യത്തില്‍ ആരും മോശക്കാരല്ല. സി.പി.എമ്മിന്‍റെ ചരിത്രം മറച്ചുവെച്ചുകൊണ്ടാണ് പിണറായി സി.പി.ഐക്കു നേരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ച കാര്യം മറക്കരുത്. ജോതി ബസു ഇന്ദിരാഗാന്ധി സര്‍ക്കാറിനെയും പിന്തുണച്ചിരുന്നു. പിണറായിയുടെ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.വിയുടെ പേര് വലിച്ചിഴച്ചത് ശരിയായില്ല പന്ന്യന്‍ പറഞ്ഞു. അഡ്ജസ്റ്റ്മെന്‍റ് സമരമെന്നത് പ്രയോഗിച്ചത് ഒരു പാര്‍ട്ടിയെ ഉദ്ദേശിച്ചില്ല. സി.പി.എം ഒരു സമയത്ത് നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്മെന്‍റാണെന്ന് ജനങ്ങളാണ് പറഞ്ഞത്. സി.പി.ഐ ഒരു അഡ്ജസ്റ്റ്മെന്‍റ് സമരവും ഇതുവരെ നടത്തിയിട്ടില്ല. ജനങ്ങളുടെ അഭിപ്രായമുള്‍ക്കൊണ്ടാണ് സി.പി.ഐ സ്വയ വിമര്‍ശം നടത്തിയത്. സ്വയ വിമര്‍ശം നടത്തുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടര്‍ന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴയില്‍ സി.പി.എമ്മിനകത്ത് മൂന്ന് അഭിപ്രായമാണുള്ളത്. ധനമന്ത്രി കെ.എം മാണിക്കെതിരെ മൃദുസമീപനമെടുത്തത് സി.പി.എം ആണ്. വിഷയം പുറത്തു വന്ന സമയത്ത് സി.പി.എമ്മുമായി സമരം നടത്തുന്നതിന് കത്ത് നല്‍കിയിരുന്നു. മറുപടി ലഭിക്കാത്തതിനാലാണ് നവംബര്‍ 12 ന് സി.പി.ഐ സമരം നടത്തിയത്. കെ.എം മാണിയുടെ രാജിയിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കാര്യത്തിലും സി.പി.ഐ ഉറച്ചു നില്‍ക്കുന്നു. സര്‍ക്കാറിനു നേരെയും പന്ന്യന്‍ ആഞ്ഞടിച്ചു. കോഴ സര്‍ക്കാറണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിമാര്‍ക്കു നേരെയും സ്വന്തം പേരിലുമുള്ള അഴിമതി, കോഴ ആരോപണങ്ങള്‍ ഭൂഷണമായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊണ്ടു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. |
മോദിയുടെ വിദേശ പരിപാടികളിലെ ആള്‍ക്കൂട്ടം ഇന്ത്യയില്‍ നിന്നെത്തിച്ചത് ^സല്‍മാന്‍ ഖുര്‍ശിദ് Posted: 16 Nov 2014 09:21 PM PST Image: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്ത് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. മുദ്രാവാക്യം വിളിക്കാന്‍ ഇന്ത്യയില്‍ നിന്നുതന്നെ ഇവരെ എത്തിച്ചതാണെന്ന് ഖുര്‍ശിദ് ആരോപിച്ചു. കഴിഞ്ഞദിവസം മ്യാന്‍മാറിന്‍െറ തലസ്ഥാനമായ നയ്പിഡാവില്‍ മോദിയുടെ പ്രഭാഷണത്തെ പരാമര്‍ശിച്ചാണ് ഖുര്‍ശിദിന്‍െറ ആരോപണം. സാധാരണഗതിയില്‍ ഒഴിഞ്ഞുകിടക്കുന്ന തെരുവുകളാണ് നയ്പിഡാവിലുള്ളത്. ഇവിടെ എങ്ങനെയാണ് 20, 000 പേര്‍ ഒത്തുകൂടിയതെന്ന് ഖുര്‍ശിദ് ചോദിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ രണ്ടു തവണ മ്യാന്‍മര്‍ തലസ്ഥാനത്ത് പോയിട്ടുണ്ട്. ഒരാളെപ്പോലും അന്നവിടെ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് മോദിയുടെ ചടങ്ങില്‍ 20,000 പേര്‍ പങ്കെടുത്തതെന്നും സല്‍മാന്‍ ഖുര്‍ശിദ് ചോദിച്ചു. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മോദി, മ്യാന്‍മറില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തിരുന്നു. സിഡ്നിയില്‍ മോദി ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുന്നതിന് മുമ്പായിരുന്നു സല്‍മാന്‍ ഖുര്‍ശിദിന്‍െറ ആരോപണം. യു.എസില്‍ 20,000 പേരെ ഒരുമിച്ച് കൂട്ടുന്നത് പ്രയാസകരമല്ലെന്നും മോദിയുടെ മാഡിസണ്‍ സ്ക്വയര്‍ പ്രഭാഷണത്തെ പരാമര്‍ശിച്ച് ഖുര്‍ശിദ് പറഞ്ഞു. വിദേശത്തെ ഇന്ത്യക്കാരെ സ്വാധീനിച്ചിട്ട് രാജ്യത്തിന് കാര്യമില്ല. യു.എസ് നേതാക്കളെയും അവിടുത്തെ ജനങ്ങളെയും സ്വാധീനിച്ചാല്‍ ഇന്ത്യക്ക് കാര്യമുണ്ടാകുമെന്നും ഖുര്‍ശിദ് വ്യക്തമാക്കി. ഖുര്‍ശിദിന്‍െറ പ്രസ്താവനയെ ബി.ജെ.പി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്‍െറ പാപ്പരത്തമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. |
ഇസ് ലാമിക് സ്റ്റേറ്റിന്‍േറത് ഹീനകൃത്യം: ഒബാമ Posted: 16 Nov 2014 09:05 PM PST Image: ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിഗിനെ തലയറുത്തുകൊന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നടപടി 'ഹീനകൃത്യ'മെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. വൈറ്റ്ഹൗസ് പുറത്ത് വിട്ട പത്രക്കുറിപ്പിലൂടെയാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഐ.എസിന്‍െറ പേരില്‍ പുറത്തുവിട്ട വിഡിയോയിലാണ് പീറ്റര്‍ കാസിഗിനെ തലയറുത്തു കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുള്ളത്. കാസിഗിനൊപ്പം നിരവധി സിറിയന്‍ സൈനികരെയും കൊലപ്പെടുത്തിയിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ ആധികാരികമാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിങ്ങിനെ കൊലപ്പെടുത്തിയതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനൊപ്പം കാസിഗിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം ഐ.എസ് നടപ്പാക്കിയത്.ഇറാഖില്‍ അമേരിക്കന്‍ സൈനികനായി സേവനമനുഷ്ഠിച്ച കാസിഗ് വിരമിച്ചശേഷം സന്നദ്ധ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഫലസ്തീനില്‍നിന്നും സിറിയയില്‍നിന്നും അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ആതുര പരിചരണം നടത്താനായി 2012ലാണ് ലബനാനിലത്തെിയത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ തുര്‍ക്കി ആസ്ഥാനമായി സ്പെഷല്‍ എമര്‍ജന്‍സി റസ്പോണ്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് എന്ന സംഘടനയുണ്ടാക്കി. ഇതിനുവേണ്ടി പ്രത്യേക പരിപാടി നടപ്പാക്കിവരുന്നതിനിടെയാണ് 2013 ഒക്ടോബറില്‍ ഐ.എസിന്‍െറ പിടിയിലാകുന്നത്. യു.എസ് സംസ്ഥാനമായ ഇന്ത്യാനയില്‍നിന്നുള്ള 26കാരനായ കാസിഗ് ഇക്കാലയളവില്‍ മതപരിവര്‍ത്തനം നടത്തി അബ്ദുറഹ്മാന്‍ കാസിഗ് എന്ന പേരു സ്വീകരിച്ചിരുന്നു. കാസിഗിനെയുള്‍പ്പെടെ 12 പേരെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഞായറാഴ്ച പുറത്തുവിട്ട വിഡിയോയിലുണ്ട്. ഇവര്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ സേനയിലെ വൈമാനികരും ഓഫീസര്‍മാരുമാണെന്നു പറയുന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഭീകരരുടെ വെബ്സൈറ്റിലും ട്വിറ്ററിലുമായി പ്രചരിച്ച വിഡിയോ ഏറെ നാടകീയമായാണ് കൊലപാതകം പകര്‍ത്തിയിരിക്കുന്നത്. വരിയായി 12 പേര്‍ നീങ്ങുന്നതും ഈ സമയം ഓരോരുത്തരെയും കൊലപ്പെടുത്താന്‍ 12 ഐ.എസ് ഭീകരര്‍ പ്രത്യേക വാളുകള്‍ എടുക്കുന്നതും വിഡിയോയിലുണ്ട്. കൊല്ലപ്പെട്ട ശേഷമുള്ള ദൃശ്യങ്ങളാണ് പിന്നീടുള്ളത്. |
ഫലസ്തീന് യു.എ.ഇയുടെ പിന്തുണ- ശൈഖ് മുഹമ്മദ് Posted: 16 Nov 2014 08:43 PM PST Image: ദുബൈ: യു.എ.ഇ സര്‍ക്കാറിന്‍െറയും പൊതുജനങ്ങളുടെയും പിന്തുണ എന്നും ഫലസ്തീന്‍ ജനതക്കുണ്ടാകുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ ഫലസ്തീന്‍ പ്രധാനമന്ത്രി ഡോ. റാമി ഹംദല്ലയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറൂസലമിന്‍െറയും അല്‍ അഖ്സ പള്ളിയുടെയും അറബ്, ഇസ്ലാമിക സ്വത്വം നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. |
പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പരക്കെ മഴ Posted: 16 Nov 2014 08:36 PM PST Image: ജിദ്ദ: രാജ്യത്തിന്‍െറ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച പരക്കെ കാറ്റും മഴയും. മക്കയില്‍ ഇടിമിന്നലും കാറ്റുമായി മഴ കനത്തു പെയ്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ലഭിച്ചു. മക്കയില്‍ ഉച്ചക്കുശേഷം ഹറം പരിസരത്തും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും നല്ല മഴയാണ് ലഭിച്ചത്. മസ്ജിദുല്‍ ഹറാമിന്‍െറ മുറ്റങ്ങളിലും മതാഫിലും വെള്ളം കെട്ടിനില്‍ക്കുന്നതൊഴിവാക്കാന്‍ ശുചീകരണവിഭാഗം സജീവമായി രംഗത്തത്തെി. ജിദ്ദ മേഖലയിലെ ദഹ്ബാന്‍, ഖുലൈസ്, ഉസ്ഫാന്‍, ഹദശ്ശാം, ബഹ്റ എന്നിവിടങ്ങളില്‍ സാമാന്യം നല്ല മഴ പെയ്തു. |
റോട്ട വിരുന്നില്‍ 210 ലക്ഷം ഡോളര്‍ സമാഹരിച്ചു Posted: 16 Nov 2014 08:30 PM PST Image: ദോഹ: റീച്ച് ഒൗട്ട് ഏഷ്യ (റോട്ട) ധനശേഖരണ കാമ്പയിന്‍െറ, ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ രാജ്യത്തെയും വിശേദശത്തെയും പ്രമുഖര്‍ സംബന്ധിച്ചു. |
ഉമര്‍ അബ്ദുല്ലയുടെ വസതിക്കു സമീപം വെടിവെപ്പ് Posted: 16 Nov 2014 08:16 PM PST Image: ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ വസതിക്ക് സമീപം വെടിവെപ്പ്. മുഖ്യമന്ത്രിയുടെ വസതിക്ക് കാവല്‍ നില്‍ക്കുന്ന ബി.എസ്.എഫ് ജവാനാണ് വെടിവെച്ചത്. ജവാന്‍റെ കയ്യിലുള്ള ഓട്ടോമാറ്റിക്ക് റൈഫിളില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചെയ്തു ചോദ്യം ചെയ്തു വരികയാണ്. ഗാര്‍ഡ് ഡ്യൂട്ടിയില്‍ നിന്നും ജവാനെ മാറ്റി. |
‘പ്രതീക്ഷയുടെ കപ്പല്‍’ തിരിച്ചത്തെുന്നു Posted: 16 Nov 2014 08:06 PM PST Image: കുവൈത്ത് സിറ്റി: ഓട്ടിസം, ബുദ്ധി മാന്ദ്യം പോലുള്ള വൈകല്യവും ഓര്‍മക്കുറവും ബാധിച്ച കുട്ടികളില്‍ ജനങ്ങളുടെ അനുഭാവവും പരിഗണനയും ഉണ്ടാവണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കുവൈത്തില്‍നിന്ന് പുറപ്പെട്ട ‘പ്രതീക്ഷയുടെ യാത്രാ കപ്പല്‍’ ആറുമാസത്തിനു ശേഷം തിരിച്ചത്തെുന്നു.
|
ഇന്ത്യന്‍ സ്കൂള്‍ കലോത്സവം കൊടിയിറങ്ങി; ജെ.സി ബോസ് ഹൗസ് ജേതാക്കള്‍ Posted: 16 Nov 2014 06:50 PM PST Image: മനാമ: ഇന്ത്യന്‍ സ്കൂള്‍ കലോത്സവത്തില്‍ 1270 പോയന്‍റുകള്‍ നേടി ജെ.സി ബോസ് ഹൗസ് ജേതാക്കളായി. 1198 പോയന്‍േറാടെ ആര്യഭട്ട റണ്ണറപ്പായി. 1113 പോയന്‍േറാടെ സി.വി രാമന്‍ മൂന്നാം സ്ഥാനവും 998 പോയന്‍േറാടെ വിക്രംസാരഭായ് നാലാം സ്ഥാനവും കരസ്ഥമാക്കി. |
സി.പി.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍; എല്‍.ഡി.എഫ് യോഗം ഇന്ന് Posted: 16 Nov 2014 06:41 PM PST Image: Subtitle: യോഗം പൊട്ടിത്തെറിയില്‍ എത്തിയേക്കുമെന്ന ആശങ്ക ഘടകകക്ഷികള്‍ക്ക് തിരുവനന്തപുരം: ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യത്തിന് പുതിയ വഴികള്‍ ദേശീയ നേതൃത്വം തേടുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായ കോഴ ആരോപണത്തിന്‍െറ പേരില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. പിളര്‍പ്പ് മുതല്‍ സര്‍ക്കാറിന് എതിരായ സമരം വരെ വിവിധ വിഷയങ്ങളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍ പോരടിക്കുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച എല്‍.ഡി.എഫ് നേതൃയോഗം ചേരുന്നത്. ഞായറാഴ്ച പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക് തിങ്കളാഴ്ച രാവിലെ 10ന് എം.എന്‍ സ്മാരകത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയ ശേഷമാകും പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ എ.കെ.ജി സെന്‍ററിലേക്ക് പോകുക. പന്ന്യന്‍െറയും കെ. പ്രകാശ് ബാബുവിന്‍െറയും ആരോപണങ്ങള്‍ എല്‍.ഡി.എഫില്‍ സി.പി.എം ഉന്നയിക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ മുന്നണി യോഗം പൊട്ടിത്തെറിയില്‍ എത്തിയേക്കുമെന്ന ആശങ്ക മറ്റ് ഘടകകക്ഷികള്‍ക്കുണ്ട്. എല്‍.ഡി.എഫ് വിളിച്ചുചേര്‍ക്കാന്‍ വൈകുന്നു, മാണിയെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നു, സി.പി.എം ഒത്തുതീര്‍പ്പ് സമരം നടത്തുന്നു എന്നത് അടക്കമുള്ള ആക്ഷേപങ്ങള്‍ ഈമാസം ആറിലെ പത്രസമ്മേളനത്തിലും 12ലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സി.പി.ഐ ഉന്നയിച്ചതോടെയാണ് വിവാദം എല്‍.ഡി.എഫിനെ പിടിച്ചുലച്ചത്. ഇക്കാര്യത്തില്‍ ഞായാഴ്ച വരെ മൗനം പാലിച്ച സി.പി.എം നേതൃത്വം സി.പി.ഐക്ക് പഴയ കോണ്‍ഗ്രസ് ബന്ധത്തിന്‍െറ ഹാങ്ഓവര്‍ എന്നതടക്കമുള്ള ആക്ഷേപത്തിലൂടെ മറുപടി നല്‍കി. ശനിയാഴ്ച അവസാനിച്ച സി.പി.എം നേതൃയോഗത്തില്‍ ബാര്‍ കോഴ വിവാദത്തിലെ നേതൃത്വത്തിന്‍െറ നിലപാടിന് ഏകകണ്ഠമായ പിന്തുണയാണ് ലഭിച്ചത്. സി.പി.ഐയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങേണ്ടതില്ളെന്ന് സംസ്ഥാന സമിതിയില്‍ നിര്‍ദേശിച്ച പിണറായി, എന്നാല്‍ സി.പി.എമ്മിന്‍െറ നിലപാട് വ്യക്തമാക്കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് സംസ്ഥാന സെക്രട്ടറി തന്നെ പോരാട്ടത്തിന് മുന്നിട്ടിറങ്ങിയത്. മറ്റ് നേതാക്കള്‍ പ്രസ്താവന നടത്തി മുന്നണി ഐക്യത്തിന് കോട്ടം സൃഷ്ടിക്കാന്‍ പാടില്ളെന്ന നിലപാടാണ് സി.പി.എം നേതൃത്വത്തിനുള്ളത്. ഇടതുപക്ഷ ഐക്യത്തിന് നല്ലത് പോലെ സഹകരിക്കേണ്ട പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പിണറായി ഞായറാഴ്ച പറഞ്ഞതും ഇത് മുന്‍നിര്‍ത്തിയാണ്. യു.ഡി.എഫ് സര്‍ക്കാറിനെ വലക്കുന്ന വിവാദ വിഷയങ്ങളില്‍ സി.പി.എം നിലപാട് സംശയാസ്പദമാണെന്നും ആര്‍.എസ്.പി മുന്നണി വിടേണ്ട സാഹചര്യം ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അവരുടെ ‘ഏകാധിപത്യ’ത്തെ വെച്ചുപൊറുപ്പിക്കേണ്ടതില്ളെന്നുമുള്ള നിലപാടാണ് സി.പി.ഐക്ക്. |
ഓപറേഷന്‍ കുബേരയുടെ കാലത്ത് വിഖ്യാത കലാകാരനെ ബ്ളേഡ് മാഫിയ വേട്ടയാടുന്നു Posted: 16 Nov 2014 06:10 PM PST Image: Subtitle: സഹായിക്കാനത്തെുന്നവരെ കാത്ത് ചിത്രങ്ങളുമായി പാരിസ് മോഹന്‍കുമാര്‍ കോഴിക്കോട്: സൗമ്യഹൃദയനായതിന്‍െറ പേരില്‍ ബ്ളേഡുകാരന്‍െറ കെണിയിലകപ്പെട്ട വിഖ്യാത ചിത്രകാരന് ഒടുവില്‍ കലതന്നെ തുണയാവുമെന്ന പ്രതീക്ഷയില്‍ കോഴിക്കോട്ടൊരു ചിത്രപ്രദര്‍ശനം. ലോകമറിയുന്ന ചിത്രകാരന്‍ പാരിസ് മോഹന്‍കുമാറാണ് തന്‍െറ വിലപിടിപ്പുള്ള ചിത്രങ്ങളുടെ വില്‍പനക്കു വേണ്ടി കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. |
മുല്ലപ്പെരിയാര്‍ ജലനിരപ്പ്: ജീവിതം വഴിമുട്ടി 300 ആദിവാസി കുടുംബങ്ങള്‍ Posted: 16 Nov 2014 06:06 PM PST Image: തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനത്തെുടന്ന് മുന്നൂറോളം ആദിവാസി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുന്നു. കുമളി ഗ്രാമപഞ്ചായത്ത് പതിനൊന്നാ ം വാര്‍ഡിലെ മന്നാക്കുടി, പളിയക്കുടി ആദിവാസി കോളനികളിലെ കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്നത്. സമീപത്തെ ശകുന്തളക്കാട്ടിലെ ചന്ദനമരങ്ങളും അപൂര്‍വ ജൈവ സമ്പത്തും ഇതോടൊപ്പം വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടി കടന്നാല്‍ വീടുകളും ഉപജീവനോപാധികളും വെള്ളത്തിനടിയിലാകുമെന്ന കടുത്ത ആശങ്കയിലാണ് പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍. |
മുല്ലപ്പെരിയാറിലെ നെഞ്ചിടിപ്പ് തീര്‍ക്കാന്‍ Posted: 16 Nov 2014 05:44 PM PST Image: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം ക്രമാതീതമായി പൊങ്ങി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുമ്പോഴും പരിഹാരത്തിന്, ഉത്തരവാദപ്പെട്ടവര്‍ നിയമവ്യവഹാരത്തിന്‍െറ സാങ്കേതികഭാഷ ഇഴകീറി നേരംപാഴാക്കുന്ന ദുര്യോഗത്തെ എന്തു പേരു ചൊല്ലിയാണ് വിളിക്കേണ്ടത്? 119 വര്‍ഷം പഴക്കമുള്ളതും 35 വര്‍ഷം മുമ്പുണ്ടായ ഭൂമികുലുക്കത്തില്‍ വിള്ളലുകള്‍ സംഭവിച്ചതുമായ അണക്കെട്ട് ഭദ്രമാണോ അല്ളേ എന്ന് ചര്‍ച്ചചെയ്ത് സമയം കളയേണ്ടതല്ല 142 അടിയോളം വെള്ളം ഉയര്‍ന്ന് അണക്കെട്ട് മുട്ടിനില്‍ക്കുന്ന സന്ദിഗ്ധഘട്ടം. തമിഴ്നാടുമായി ഈ വിഷയത്തിലുള്ള കേസ് സജീവമായ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെതന്നെ വിവിധ വിദഗ്ധസമിതികള്‍ അണക്കെട്ടിന്‍െറ ദൗര്‍ബല്യം വ്യക്തമാക്കിയതാണ്. 142 അടി വെള്ളമത്തെിക്കഴിഞ്ഞാല്‍ അപായസാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. എന്നാല്‍, സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് സാങ്കേതികവാദങ്ങള്‍ ഉന്നയിച്ച് ഒഴിഞ്ഞുമാറുകയാണ് ഇതുവരെ തമിഴ്നാട് ചെയ്തുപോരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ കരാറിന്‍െറ പേരില്‍ കേരളത്തില്‍നിന്ന് വെള്ളമൂറ്റുക മാത്രമല്ല, ഇക്കാര്യത്തില്‍ കേവല മാനുഷിക പരിഗണനക്കു പോലും തമിഴ്നാട് തയാറല്ല. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളമൂറ്റുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് വര്‍ധിക്കുമ്പോള്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ തയാറാകുന്നില്ളെന്നു മാത്രമല്ല, ജലനിരപ്പും അതിനനുസൃതമായി പ്രദേശത്തുകാരുടെ ഹൃദയമിടിപ്പും ഉയരുന്നതുകണ്ട് ആനന്ദിക്കുന്ന പരുവത്തോളം എത്തിയിരിക്കുന്നു. കേരള ഗവണ്‍മെന്‍റ് അപായസാധ്യത മുന്‍നിര്‍ത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും മറ്റു സുരക്ഷാക്രമീകരണങ്ങള്‍ക്കും കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് തേനിയിലും കമ്പത്തുമൊക്കെ ആഹ്ളാദം പ്രകടിപ്പിക്കുന്ന തിരക്കിലാണ് പ്രദേശവാസികള്‍. |
ഭീകര വിരുദ്ധ പോരാട്ടത്തിന്‍െറ ഇരട്ടമുഖം Posted: 16 Nov 2014 05:34 PM PST Image: പാശ്ചാത്യരാജ്യങ്ങളും അറബ് രാജ്യങ്ങളും ഐക്യനിര തീര്‍ത്ത് യു.എസ് നേതൃത്വത്തില്‍ ഭീകരതക്കെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമ്പോള്‍, പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രവണതയാണ് കാണാന്‍ കഴിയുന്നത്. പശ്ചിമേഷ്യയുടെ കാര്യത്തില്‍ കാണുന്ന ഈ വൈരുധ്യം പഠനവിധേയമാക്കുമ്പോള്‍, ഭീകര വിരുദ്ധ പോരാട്ടത്തിന്‍െറ ദ്വന്ദ്വഭാവത്തിനു പിറകില്‍ തെളിഞ്ഞുവരുന്നത് ഈ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള സയണിസ്റ്റ് സാമ്രാജ്യത്വ ലോബിയുടെ ഗൂഢാലോചനയാണെന്നുകാണാം. . |
ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്; തിരുവസ്ത്രങ്ങള്‍ ചങ്ങനാശേരിയില്‍ നിന്ന് Posted: 16 Nov 2014 10:57 AM PST Image: ചങ്ങനാശേരി: ചാവറയച്ചന്‍െറയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചങ്ങനാശേരി വെരൂര്‍ ക്ളാരിസ്റ്റ് കോണ്‍വന്‍റിന് ദൈവനിയോഗത്തിന്‍െറ നിമിഷം. |
ചാമ്പ്യന്‍സ് ടെന്നിസ് ലീഗിന് ഇന്ന് തുടക്കം Posted: 16 Nov 2014 10:36 AM PST Image: Subtitle: യെലേന യാങ്കോവിച് ഇന്നിറങ്ങും ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസിന് പുത്തന്‍ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്ന പ്രഥമ ചാമ്പ്യന്‍സ് ടെന്നിസ് ലീഗിന് (സി.ടി.എല്‍) തിങ്കളാഴ്ച തുടക്കം. മുന്‍ ലോക ഒന്നാം നമ്പര്‍ യെലേന യാങ്കോവിച്, വീനസ് വില്യംസ്, ഗ്രെഗ് റുസെഡ്സ്കി, മാര്‍ക് ഫിലിപ്പോസിസ്, മാര്‍ട്ടിന ഹിന്‍ഗ്വിസ് തുടങ്ങിയ മുന്‍നിര വിദേശതാരങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള പ്രമുഖതാരങ്ങളും ചേര്‍ന്നുള്ള വിവിധ ടീമുകളാണ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ കേന്ദ്രമാക്കി മുംബൈ ടെന്നിസ് മാസ്റ്റേഴ്സ്, ഹൈദരാബാദ് എയ്സസ്, ബാംഗ്ളൂര്‍ റാപ്ടോര്‍സ്, പുണെ മറാത്താസ്, ഡല്‍ഹി ഡ്രീസ്, പഞ്ചാബ് മാര്‍ഷല്‍ തുടങ്ങിയ ആറ് ഫ്രാഞ്ചൈസികള്‍ക്കായി മത്സരിക്കുക. മുന്‍ ഇന്ത്യന്‍താരം വിജയ് അമൃത്രാജാണ് സി.ടി.എല്ലിന്‍െറ ബുദ്ധികേന്ദ്രം. |
ജി20 ബഹിഷ്കരിച്ച് പുടിന്‍ മടങ്ങി Posted: 16 Nov 2014 10:35 AM PST Image: Subtitle: യുക്രെയ്നില്‍ റഷ്യയുടെ ഇടപെടലിനെ വിമര്‍ശിച്ചതാണ് പുടിനെ ചൊടിപ്പിച്ചത് ബ്രിസ്ബേന്‍ (ആസ്ട്രേലിയ): യുക്രെയ്നിലെ റഷ്യന്‍ ഇടപെടലിനെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള അതിശക്തമായ വിമര്‍ശത്തിനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടി ബഹിഷ്കരിച്ച് നാട്ടിലേക്ക് മടങ്ങി. യുക്രെയ്നിനെ അസ്ഥിരപ്പെടുത്താനുള്ള റഷ്യന്‍ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ട ലോകനേതാക്കളില്‍നിന്നും ആതിഥേയ രാജ്യമായ ആസ്ട്രേലിയയില്‍നിന്നും ലഭിച്ച തണുപ്പന്‍ സ്വീകരണത്തില്‍ പ്രതിഷേധിച്ചാണ് ഉച്ചകോടി അവസാനിക്കുന്നതിനുമുമ്പ് പുടിന്‍ മടങ്ങിയതെന്നാണ് സൂചന. എന്നാല്‍, മോസ്കോയിലത്തൊന്‍ 17 മണിക്കൂര്‍ യാത്രയുണ്ടെന്നും തിങ്കളാഴ്ച തിരക്കിട്ട ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് നാലു മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുടിന്‍ നാട്ടിലേക്ക് തിരിച്ചത്. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി യുക്രെയ്നിനെ അസ്ഥിരപ്പെടുത്താനുള്ള റഷ്യന്‍ നീക്കത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. യുക്രെയ്നിലെ വിഘടനവാദികള്‍ക്ക് ആയുധം നല്‍കുകവഴി റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഒബാമ കുറ്റപ്പെടുത്തി. പുടിന്‍ നിലപാട് മാറ്റിയില്ളെങ്കില്‍ സാമ്പത്തിക ഒറ്റപ്പെടല്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. വിമതരുടെ പിടിയിലുള്ള കിഴക്കന്‍ യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ പരിഹാരം ചെയ്യാന്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ആവശ്യപ്പെട്ടു. പുടിനെ മുഠാളനായ വഴക്കാളിയെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വിശേഷിപ്പിച്ചത്. ഹസ്തദാനത്തിന് ചെന്ന പുടിനെ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും വിമര്‍ശിച്ചിരുന്നു. യുക്രെയ്നിലെ റഷ്യന്‍ ഇടപെടലിന്‍െറ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ വ്യക്തികളുടെ ആസ്തി മരവിപ്പിക്കാനിരിക്കേ, ഉച്ചകോടിക്കിടെ പുടിന്‍ അഞ്ച് യൂറോപ്യന്‍ നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തുടങ്ങിയ നേതാക്കളുമായിട്ടായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍, നിലപാടുകളില്‍ മാറ്റം വരുത്താന്‍ പുടിന്‍ വിസമ്മതിച്ചു. സ്വാതന്ത്ര്യം പ്രഖ്യാപിച്ച കിഴക്കന്‍ യൂറോപ്യന്‍ നഗരങ്ങള്‍ക്കുമേല്‍ യുക്രെയ്ന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി. റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകവഴി യൂറോപ്യന്‍ നേതാക്കള്‍ തലച്ചോറിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പുടിന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. റഷ്യക്കൊപ്പം ലോകസമ്പദ്വ്യവസ്ഥയെയുമാണ് അവര്‍ അപകടത്തിലാക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലോകനേതാക്കളില്‍നിന്നുണ്ടായ തണുപ്പന്‍ പെരുമാറ്റത്തോടുള്ള പുടിന്‍െറ കോപം യുക്രെയ്നിലെ സ്ഥിതി വഷളാക്കിയേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആഗോള സുരക്ഷയും കാലാവസ്ഥാ വ്യതിയാനവുമാണ് ഉച്ചകോടിയിലെ ചര്‍ച്ചകളില്‍ മുഴച്ചുനിന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യപരിഗണന നല്‍കാതെ സാമ്പത്തിക വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള ആതിഥേയരായ ആസ്ട്രേലിയയുടെ ശ്രമം വിജയിച്ചില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ശക്തമായ നടപടികള്‍ക്ക് ഉച്ചകോടി ആഹ്വാനം ചെയ്തു. |
മുല്ലപ്പെരിയാര്‍: ദുരന്ത നിവാരണസേന ഇടുക്കിയില്‍ Posted: 16 Nov 2014 10:22 AM PST Image: Subtitle: 33 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച എത്തിയത് തൊടുപുഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ദുരന്തനിവാരണസേന പെരിയാര്‍ തീരത്തത്തെി. സര്‍ക്കാറിന്‍െറ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് 33 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ഇടുക്കിയിലത്തെിയത്. ഉപ്പുതറ സെന്‍റ് ഫിലോമിന ഹൈസ്കൂളില്‍ സംഘത്തിന് ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ഇവരെക്കൂടാതെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ എല്‍. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും ഇടുക്കിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍, റിസര്‍ച് അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘം ഉടന്‍ ജില്ലയിലത്തെും. വിവിധ പ്രദേശങ്ങളില്‍നിന്ന് 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച രാത്രി ബന്ധുവീടുകളിലേക്ക് മാറിയ പെരിയാറിന്‍െറ ഇരുകരകളിലും താമസിക്കുന്നവര്‍ ഞായറാഴ്ച തിരികെ എത്തി. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരുംതന്നെയില്ളെങ്കിലും എല്ലാവിധ സജ്ജീകരണങ്ങളും ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പെരിയാറിന്‍െറ തീരപ്രദേശങ്ങളില്‍ താമസിക്കുവരെ നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കരുതെന്നും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ആളുകളെ ഒഴിപ്പിക്കാവൂയെന്നും റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ഡി.എം വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ തേക്കടി, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഇടുക്കി ആര്‍.ഡി.ഒ പി.വി. പൗളിന്‍, ചുമതലക്കാരായ ഡെപ്യൂട്ടി കലക്ടര്‍മാര്‍, പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാര്‍ എന്നിവരും എ.ഡി.എമ്മിനൊപ്പമുണ്ടായിരുന്നു. അയ്യപ്പന്‍കോവില്‍, പെരിയാര്‍, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാര്‍ എന്നീ പ്രദേശങ്ങളില്‍നിന്നായി 450 പേരെ പാര്‍പ്പിക്കുന്നതിനായി 13 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. രാത്രിയാകുന്നതോടെ പലരും ബന്ധുവീടുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും മാറിത്താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ടിനോട് ചേര്‍ന്ന വള്ളക്കടവില്‍ 600 അസ്കാലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. |
ഐ.എസിന് രണ്ടു ലക്ഷം സൈനികരെന്ന് കുര്‍ദ് നേതാവ് Posted: 16 Nov 2014 10:19 AM PST Image: Subtitle: പാശ്ചാത്യ രാജ്യങ്ങള്‍ കണക്കുകൂട്ടിയതിന്‍െറ എഴിരട്ടിയെങ്കിലും സൈനിക ശേഷി ലണ്ടന്‍: ഇറാഖിലും സിറിയയിലും ഭീതിവിതച്ച് മുന്നേറുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ കണക്കുകൂട്ടിയതിന്‍െറ എഴിരട്ടിയെങ്കിലും സൈനികശേഷിയുണ്ടെന്ന് കുര്‍ദ് നേതാവ്. |
യുക്രെയ്ന്‍ വിമാന ദുരന്തം: അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി Posted: 16 Nov 2014 10:17 AM PST Image: ആംസ്റ്റര്‍ഡാം: സംഘര്‍ഷ ഭൂമിയായ കിഴക്കന്‍ യുക്രെയ്നില്‍ മിസൈലേറ്റു വീണ മലേഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. |
ഐ.എസ്.എല്‍: കേരള ബ്ളാസ്റ്റേഴ്സിന് ജയം Posted: 16 Nov 2014 10:10 AM PST Image: Subtitle: ഡല്‍ഹിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിന് 1-0ത്തിന്‍െറ ജയം •വിജയഗോള്‍ പെന്‍ ഓര്‍ജിയുടെ ബൂട്ടില്‍നിന്ന് ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറ്റുനോറ്റിരുന്ന ജയം കേരള ബ്ളാസ്റ്റേഴ്സ് സ്വന്തമാക്കി. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ബ്ളാസ്റ്റേഴ്സ് കരുത്തുകാട്ടി. സബ്സ്റ്റിറ്റ്യൂട്ട് തന്ത്രം വീണ്ടുമൊരു ജയം കൊണ്ടുവന്ന സന്ധ്യയില്‍ രയുടെ തകര്‍പ്പനൊരു ഗ്രൗണ്ട് ഗോളാണ് ഡല്‍ഹിയുടെ കഥകഴിച്ചത്. ലീഗിലെ കേരള ടീമിന്‍െറ മൂന്നാമത്തെ ജയമാണിത്; രണ്ടാമത്തെ എവേ ജയവും. ജയത്തോടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും ഡേവിഡ് ജയിംസിനും സംഘത്തിനും കഴിഞ്ഞു. ഒമ്പത് മത്സരങ്ങളില്‍നിന്ന് 12 പോയന്‍റുമായി കൊല്‍ക്കത്തക്കും ചെന്നൈയിനും പിറകിലാണ് ബ്ളാസ്റ്റേഴ്സിപ്പോള്‍. മികച്ച ഗോള്‍ ശരാശരിയാണ് 12 പോയന്‍റുള്ള പുണെ സിറ്റിക്കും മുന്നില്‍ മഞ്ഞപ്പടയെ പ്രതിഷ്ഠിച്ചത്. എഫ്.സി ഗോവയില്‍നിന്നേറ്റ 4-1ന്‍െറ തോല്‍വിയുടെ ക്ഷീണത്തില്‍നിന്ന് ജയത്തിലൂടെ ഉണര്‍ന്നെണീക്കാന്‍ ഒരുങ്ങിനിന്ന ഡല്‍ഹി ക്യാപ്റ്റന്‍ അലക്സാണ്ട്രോ ഡെല്‍പിയറോയുടെ നേതൃത്വത്തില്‍ കനത്ത ആക്രമണമാണ് ആദ്യ പകുതിയില്‍ നടത്തിയത്. എന്നാല്‍, ലക്ഷ്യത്തിലേക്കുള്ള നിറയൊഴിക്കലുകള്‍ ബ്ളാസ്റ്റേഴ്സിന്‍െറ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ വിലപ്പോയില്ല. ഇയാന്‍ ഹ്യൂമിന്‍െറ നേതൃത്വത്തില്‍ ഡല്‍ഹി ഗോള്‍മുഖം വിറപ്പിക്കാനുള്ള നീക്കങ്ങള്‍ ബ്ളാസ്റ്റേഴ്സ് നിരയും പുറത്തെടുത്തെങ്കിലും അതും ഫലവത്തായില്ല. ആദ്യ പകുതി അവസാനത്തോടടുക്കവേ, ഡെല്‍പിയറോയുടെ തകര്‍പ്പനൊരു ഹെഡര്‍ ഗോള്‍ലൈനില്‍ രക്ഷിച്ച് സെട്രിക് ഹെങ്ബെര്‍ട്ട് കേരള ടീമിന്‍െറ രക്ഷകനാവുകയും ചെയ്തു. വാന്‍ഹൗട്ടെന്ന അതികായനെ മറികടന്ന് ഹ്യൂമിന്‍െറയും സബീത്തിന്‍െറയും ഷോട്ടുകള്‍ വലയിലേക്ക് മുന്നേറാന്‍ മടിച്ചുനില്‍ക്കേയാണ് 56ാം മിനിറ്റില്‍ പെന്‍ ഓര്‍ജി ഗ്രൗണ്ടിലത്തെിയത്. ഡെല്‍പിയറോയുടെ നേതൃത്വത്തില്‍ ബ്ളാസ്റ്റേഴ്സ് പോസ്റ്റിനു മുന്നില്‍ ഉയര്‍ന്ന അപകടത്തെ തിരിച്ച് മറുപക്ഷത്തേക്ക് നയിച്ചാണ് കേരള താരങ്ങള്‍ വൈകാതെ ഗോള്‍ വഴി തുറന്നത്. 61ാം മിനിറ്റില്‍ മിലഗ്രസില്‍നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തില്‍ പന്ത് കിട്ടിയത് ഇയാന്‍ ഹ്യൂമിന്. വലത്തുനിന്ന് ഹ്യൂം നീട്ടിനല്‍കിയ പന്ത് ഡല്‍ഹി പ്രതിരോധത്തിനിടയിലൂടെ നീട്ടിയടിച്ച പെന്‍ ഓര്‍ജി വാന്‍ ഹൗട്ടിന് ഒരു അവസരവും നല്‍കാതെ വലയുടെ താഴെ മൂലയില്‍ കൃത്യമായി എത്തിച്ചു. ഉയര്‍ന്നുപൊങ്ങിയത്തെിയ ഷോട്ടുകളെ തടുത്തിട്ട് മുന്നേറി നിന്ന വാന്‍ഹൗട്ടിന് ബ്ളാസ്റ്റേഴ്സിന്‍െറ വക ഷോക്ക് ഗോള്‍. ഗോള്‍ വീണതിന് പിന്നാലെ ഡല്‍ഹിയുടെ ഗോള്‍ മുഖത്ത് കേരള താരങ്ങള്‍ ആക്രമണം കൂടുതല്‍ രൂക്ഷമാക്കി. എന്നാല്‍, ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞതേയില്ല. ഡല്‍ഹി നിരയില്‍നിന്നും ശ്രമങ്ങളുണ്ടായെങ്കിലും സന്ദേശ് ജിങ്കാനെയും നിര്‍മല്‍ ഛേത്രിയെയും ഹെങ്ബെര്‍ട്ടിനെയും ഡേവിഡ് ജയിംസിനെയും കബളിപ്പിക്കാനായില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment