സ്വാഗതം
WELCOME

News Update..

Sunday, November 30, 2014

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം Madhyamam News Feeds

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം Madhyamam News Feeds

Link to

നീലഗിരി പാക്കണയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് സംശയം

Posted: 29 Nov 2014 11:43 PM PST

ഗൂഡല്ലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നീലഗിരി ജില്ലയിലെ നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിലെ പാക്കണ, കുന്നലാടി ഓര്‍ക്കടവ് ഭാഗത്ത് നാടന്‍കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന് സംശയം. പാക്കണ, ഓര്‍ക്കടവ് എന്നിവിടങ്ങളിലെ ഉമ്മര്‍, കുഞ്ഞാപ്പ, അസൈനാര്‍ എന്നിവരുടെ 50ഓളം കോഴികളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചത്തത്.
ചത്തവയെ കുഴിച്ചുമൂടിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും കോഴികള്‍ ചത്തതോടെയാണ് അധികൃതര്‍ക്ക് വിവരം നല്‍കിയത്. നീലഗിരി ജില്ലാ കലക്ടര്‍ ഡോ. പി. ശങ്കര്‍, വെറ്ററിനറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മനോഹരന്‍ എന്നിവര്‍ സ്ഥലത്തത്തെി. ചത്ത കോഴികളുടെ സാമ്പ്ളും മറ്റും ചെന്നൈ, ഭോപാല്‍ എന്നിവിടങ്ങളിലേക്ക് ലാബ് പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴികള്‍ക്ക് കടുത്ത ചൂടും കണ്ണില്‍നിന്ന് ചോര പൊടിയുന്നതുമാണ് രോഗലക്ഷണം. മുതുമല കടുവാസങ്കേതത്തിലുള്‍പ്പെട്ട പ്രദേശമാകയാല്‍ കഴുകന്മാര്‍ ചത്തകോഴികളെ കൊത്തിക്കൊണ്ടുപോകാതിരിക്കാനും മറ്റു മൃഗങ്ങള്‍ ഭക്ഷിച്ച് കാട്ടിലേക്ക് പോകാതിരിക്കാനും ആരോഗ്യവകുപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. നിരീക്ഷണവും കൂടുതല്‍ പരിശോധനയും നടത്തുന്നുണ്ട്.
വെറ്ററിനറി ഡോക്ടര്‍മാരായ മങ്കമ്മാള്‍, മഹാലിങ്കം, സുധ, ദയാല്‍ശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാവാത്ത കോഴികള്‍ക്ക് മരുന്ന് നല്‍കി വെറ്ററിനറി വിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ആരോഗ്യവകുപ്പ് ബ്ളോക് ഓഫിസര്‍ ഡോ. കതിരവന്‍െറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തത്തെിയിട്ടുണ്ട്. ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ വിജയബാബു, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ പാക്കണയിലും ഓര്‍ക്കടവിലും കോഴികള്‍ കൂട്ടത്തോടെ ചത്തത് ആശങ്കയുയര്‍ത്തി. കോഴികള്‍ കൂട്ടമായി ചത്തത് അറിഞ്ഞതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധനക്കുശേഷം ടയറുകളില്‍ കൃമിനാശിനി പുരട്ടിയാണ് കടത്തിവിടുന്നത്. കേരളത്തില്‍നിന്ന് മുട്ടയും ഇറച്ചിക്കോഴികളും കൊണ്ടുവരുന്നത് തടഞ്ഞിട്ടുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ ചെക്പോസ്റ്റുകളില്‍ പരിശോധന തുടരുന്നുണ്ട്.

ആറ്റിങ്ങലിലെ ഗതാഗതക്കുരുക്ക്; വികസന പദ്ധതി വേഗത്തിലാക്കണമെന്ന്

Posted: 29 Nov 2014 11:39 PM PST

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് തയാറാക്കിയ വികസനപദ്ധതി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്തു നടപ്പാക്കാന്‍ പി.ഡബ്ള്യൂ.ഡി നാഷനല്‍ ഹൈവേ വിഭാഗത്തോട് ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു.
പാതവികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ പ്രദേശത്തെ ജനങ്ങള്‍ മുന്നോട്ടുവന്ന സാഹചര്യത്തില്‍ 15 കോടി ചെലവ് പ്രതീക്ഷിച്ച് തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിന് അടിയന്തര ഭരണാനുമതി ലഭ്യമാക്കണമെന്ന് യോഗത്തില്‍ വിഷയം അവതരിപ്പിച്ച ബി. സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രദേശത്തെ ജനങ്ങളെയും കച്ചവടക്കാരെയും യാത്രചെയ്യുന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന പൊതുവികാരമാണ് സബ് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്. വഴയില-കാച്ചാണി റോഡ് മെറ്റലിങ് കഴിഞ്ഞതിനാല്‍ ഉടന്‍ ടാറിങ് നടത്തണമെന്ന് എന്‍.എച്ച് വിഭാഗം എക്സി. എന്‍ജിനീയറോട് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുതുതായി ടാര്‍ ചെയ്ത റോഡുകള്‍ വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കണമെന്നും ഇതിന് വകുപ്പുകള്‍ തമ്മില്‍ മികച്ച ഏകോപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ്, അറ്റന്‍ഡര്‍മാര്‍ എന്നിവരെ എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരം നിയമിച്ചതിന് പ്രോജക്ട് ഓഫിസറെ എം.എല്‍.എ അനുമോദിച്ചു. കിടത്തി ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എം.ജി.എസ്.വൈ. പദ്ധതിയില്‍പെട്ട പേരയം-പുളിനട റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് മൂന്ന് പ്രാവശ്യം ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാരനെ കിട്ടാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രവൃത്തി ഏറ്റെടുക്കണമെന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എയുടെ ആവശ്യം വികസന സമിതിയോഗം അംഗീകരിച്ചു. ഇതിനുവേണ്ട നടപടികള്‍ പി.എം.ജി.എസ്.വൈ എക്സി. എന്‍ജിനീയര്‍ സ്വീകരിക്കും.
വെള്ളായണി കായല്‍ ഭാഗത്തെ പുറംപോക്ക് ഭൂമി അളന്നുതിരിച്ച് തിട്ടപ്പെടുത്താന്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ജമീലപ്രകാശം എം.എല്‍.എയുടെ ആവശ്യത്തത്തെുടര്‍ന്ന് സബ് കലക്ടര്‍ ചുമതലപ്പെടുത്തി. വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും ലേഡീസ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും സൂപ്പര്‍വൈസറുടെയും തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വിഴിഞ്ഞം കൃഷിഭവന്‍െറ കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ നഗരസഭയുടെ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ, കടകംപള്ളി വില്ളേജുകളിലെ അപേക്ഷയിന്മേല്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി വി.എസ്. ശിവകുമാറിന്‍െറ പ്രതിനിധി പി.കെ. ഉദയകുമാറിന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മറുപടി നല്‍കി.
നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തെ സര്‍വേ ജോലികള്‍ വേഗത്തിലാക്കാന്‍ ടോട്ടല്‍ സ്റ്റേഷന്‍ മെഷീന്‍ അനുവദിച്ചിട്ടുള്ളതിനാല്‍ വാഹനവും കൂടുതല്‍ സര്‍വെയര്‍മാരെയും അനുവദിക്കേണ്ടതുണ്ടെന്ന് എ.ടി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇതിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളണം.
ജില്ലയിലെ കര്‍ഷകരില്‍നിന്നും ഹോര്‍ട്ടികോര്‍പ് ശേഖരിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ പരിമിതമായ തോതിലാണെന്നും ഇത് കാര്‍ഷികമേഖലയില്‍ ഇടിവ് സൃഷ്ടിക്കുമെന്നതിനാല്‍ കൃഷിമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൂഫസ് ഡാനിയേല്‍ അഭിപ്രായപ്പെട്ടു. കരമന കളിയിക്കാവിള റോഡ് വികസനത്തെ തുടര്‍ന്ന് ഇടിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എയുടെ പ്രതിനിധി ശ്രീവത്സന്‍ ആവശ്യപ്പെട്ടു.

സംശയം നീങ്ങിയില്ല; കൊട്ടാരക്കരയിലെ സാമ്പ്ള്‍ ഭോപ്പാലിലേക്കയച്ചു

Posted: 29 Nov 2014 11:34 PM PST

കൊല്ലം: ജില്ലയില്‍ പക്ഷിപ്പനിബാധ സംശയിക്കുന്ന കൊട്ടാരക്കയില്‍ നിന്നുള്ള സാമ്പ്ള്‍ വിശദപരിശോധനക്കും സ്ഥിരീകരണത്തിനുമായി ബംഗളൂരു ലാബില്‍ നിന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ഡിസീസ് അനിമല്‍ ലബോറട്ടറിയിലേക്കയച്ചു. തിരുവനന്തപുരം പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ലാബിലെ പരിശോധനയില്‍ സംശയംതോന്നിയ നാല് സാമ്പ്ളുകള്‍ ബംഗളൂരുവിലേക്കയച്ചിരുന്നു. മയ്യനാട്, കൊട്ടാക്കാര, ശാസ്താംകോട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ കൊട്ടാരക്കര ഒഴികെ മൂന്നിലും ഫലം നെഗറ്റീവ് ആയിരുന്നു. രോഗസ്ഥീരീകരണം നടത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാലാണ് ഈ സാമ്പ്ള്‍ ഭോപ്പാലിലേക്കയച്ചതെന്നറിയുന്നു. കൊട്ടാരക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 120 ഓളം താറാവുകുഞ്ഞുങ്ങള്‍ 15 ദിവസത്തിനിടെ ചത്തിരുന്നു. ഇവിടെനിന്ന് ശേഖരിച്ച സാമ്പ്ളിലാണ് സംശയമുള്ളത്. പരിശോധനാഫലം വെള്ളിയാഴ്ച ¥ൈവകീട്ടോടെ ലഭ്യമാകും. എന്നാല്‍, പരിശോധന നീളുന്നതും ഫലംവരാന്‍ വൈകുന്നതും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. താറാവ്കുഞ്ഞുങ്ങള്‍ തമിഴ്നാട് സ്വദേശികളില്‍ നിന്ന് വാങ്ങിയതാണ്. പക്ഷിപ്പനി ബാധയാണെങ്കില്‍ സമീപങ്ങളിലുള്ള കോഴി, താറാവ് എന്നിവക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, അത്തരത്തിലൊന്നും സമീപപ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ശനിയാഴ്ചയും ഒറ്റപ്പെട്ട പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്ലുന്താഴത്തിന് സമീപത്തെ സ്വകാര്യ ഫാമില്‍ നാല് കോഴികളും നാല് താറാവുകളുമാണ് ചത്തത്. ഇവിടെനിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചിട്ടുണ്ട്. വിവിധവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നു. ഇന്നലെ കൊട്ടാരക്കര, കൊല്ലം, പത്തനാപുരം താലൂക്കുകളിലെ ഉദ്യോഗസ്ഥര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമായി പരിശീലനംനല്‍കി. താഴത്തെട്ടില്‍ ബോധവത്കരണമത്തെിക്കുന്നതിനും വിവിധപദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തിലും ശനിയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. പക്ഷിപ്പനി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ളെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് യോഗത്തിന്‍െറ തീരുമാനം. ഫാമുകളുടെ ശുചിത്വം, രോഗപ്രതിരോധം, രോഗബാധയുണ്ടായാല്‍ ചെയ്യേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ചായിരിക്കും ബോധവത്കരണം നല്‍കുക. അതോടൊപ്പം മുന്‍കരുതലെന്ന നിലയില്‍ ഗ്ളൗസ്, ഫെയിസ് മാസ്ക് എന്നിവ വ്യാപകമാക്കാനും ആലോചനയുണ്ട്.

ഗുരുവായൂരിലും വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്

Posted: 29 Nov 2014 11:30 PM PST

ഗുരുവായൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജനപക്ഷയാത്രയുടെ പേരില്‍ ഗുരുവായൂരിലും വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടന്നു. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴിലെ 88ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ പേരിലാണ് വ്യാജ രശീത് അച്ചടിച്ച് വ്യാപക പിരിവ് നടന്നത്.
പ്രവര്‍ത്തന ഫണ്ട് എന്ന പേരില്‍ കൂപ്പണ്‍ അച്ചടിച്ചാണ് ഗുരുവായൂരിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ജനപക്ഷയാത്രക്കായി പിരിവ് നടത്തിയത്. ജനപക്ഷയാത്രയുമായി ബന്ധപ്പെട്ട പിരിവിന് പത്ത് മുതല്‍ 1,000 രൂപ വരെയുള്ള കൂപ്പണുകള്‍ മാത്രമാണ് കെ.പി.സി.സി ഇറക്കിയതെന്നും രസീത് പിരിവുകള്‍ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ജനപക്ഷയാത്രക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസുമായി ബന്ധമില്ലാത്തവരാണ് ഇത്തരം പിരിവുകള്‍ നടത്തുന്നതെന്നും അനധികൃതമായി പിരിവു നടത്തിയെന്ന് പരാതിയുള്ളവര്‍ അതത് ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് പരാതി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കെ.പി.സി.സി ട്രഷറര്‍ കരകുളം കൃഷ്ണപ്പിള്ള ഒപ്പിട്ട കൂപ്പണുകള്‍ മാത്രമാണ് ഒൗദ്യോഗികമായുള്ളതെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
അനധികൃത രസീത് അച്ചടിച്ച് പിരിവ് നടത്തിയതിന് പിന്നില്‍ എ വിഭാഗമാണെന്നാരോപിച്ച് ഗുരുവായൂരിലെ ഐ വിഭാഗം രംഗത്തത്തെിയിട്ടുണ്ട്. കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് വ്യക്തിതാത്പര്യങ്ങള്‍ക്കായി പിരിവ് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്‍റിന് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡി.സി.സി നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍ പറഞ്ഞു.

കുടുംബശ്രീ: ഒഡിഷയില്‍നിന്ന് പഠനസംഘം ഇന്ന് എത്തും

Posted: 29 Nov 2014 11:27 PM PST

പാലക്കാട്: ഒഡിഷയില്‍നിന്ന് ഞായറാഴ്ച പാലക്കാട് എത്തുന്ന 50 പഞ്ചായത്ത് പ്രതിനിധികളും എസ്.ഐ.ആര്‍.ഡി, എ.പി.ഡി, പി.എം.ആര്‍.ഡി.എഫ് സംഘടനയിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജില്ലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പര്യടനം നടത്തും. ഡിസംബര്‍ ഒന്നിന് ജില്ലാ പഞ്ചായത്തില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്തിന്‍െറ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം വിലയിരുത്തും. ജില്ലാ പഞ്ചായത്തിന്‍െറ സംരംഭമായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിക്കും.
ഡിസംബര്‍ രണ്ടിന് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മാത്തൂര്‍, കോട്ടായി, മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തുകള്‍ സന്ദര്‍ശിക്കും. ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി, പി.എച്ച്.സി, അഗ്രികള്‍ച്ചര്‍ ഓഫിസ്, മൃഗാശുപത്രി, സംഘകൃഷി, സൂക്ഷ്മ സംരംഭ യൂനിറ്റുകള്‍ എന്നിവ സന്ദര്‍ശിക്കും. കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തെക്കുറിച്ചും ചര്‍ച്ച നടത്തും.
ഡിസംബര്‍ മൂന്നിന് നെന്മാറ, കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ബ്ളോക്ക് പഞ്ചായത്തിന്‍െറ ഘടന, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും നൂതന പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തും.

ശാസ്ത്ര കിരീടം കോഴിക്കോട്ടേക്ക്

Posted: 29 Nov 2014 11:23 PM PST

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലെ പ്രഥമ സ്വര്‍ണക്കിരീടം സാമൂതിരിയുടെ തട്ടകത്തിലേക്ക്. 1110 പോയന്‍റ് നേടിയാണ് കോഴിക്കോട് 125 പവന്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. തൃശൂര്‍ ജില്ല മൂന്നാം സ്ഥാനക്കാരായി. അഞ്ചു ദിനങ്ങളിലായി തുഞ്ചന്‍െറ മണ്ണില്‍ അരങ്ങേറിയ ശാസ്ത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീഴും. മത്സരങ്ങളും ഫലപ്രഖ്യാപനവും ശനിയാഴ്ച പൂര്‍ത്തിയായി.
കണ്ണൂര്‍ 1067ഉം തൃശൂര്‍ 1038ഉം പോയന്‍റ് നേടി. ആതിഥേയരായ മലപ്പുറം 1035 പോയന്‍റുമായി നാലും പാലക്കാട് 1031 പോയന്‍േറാടെ പാലക്കാട് അഞ്ചും സ്ഥാനക്കാരായി. സ്വര്‍ണക്കപ്പും ശാസ്ത്രോത്സവമെന്ന പേരുമാറ്റവും നടപ്പാക്കിയ മേളക്കാണ് ഭാഷയുടെ തറവാട്ടുമുറ്റത്ത് കൊടിയിറങ്ങിയത്.
പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയില്‍ കോഴിക്കോട് ജേതാക്കളായി. പ്രവൃത്തിപരിചയമേളയില്‍ യു.പി (11605), ഹൈസ്കൂള്‍ (16191), ഹയര്‍ സെക്കന്‍ഡറി (16427), എക്സിബിഷന്‍ (5153) വിഭാഗങ്ങളിലായി 49376 പോയന്‍റ് കോഴിക്കോട് തൂത്തുവാരി. ഗണിത ശാസ്ത്രമേളയില്‍ യു.പി (48), ഹൈസ്കൂള്‍ (121), ഹയര്‍ സെക്കന്‍ഡറി (139) വിഭാഗങ്ങളിലായി 308 പോയന്‍റ് കോഴിക്കോട് സ്വന്തമാക്കി.
ശാസ്ത്രമേളയില്‍ കണ്ണൂരാണ് ജേതാക്കള്‍. യു.പി (56 പോയന്‍റ്), ഹൈസ്കൂള്‍ (58), ഹയര്‍ സെക്കന്‍ഡറി (54) വിഭാഗങ്ങളില്‍ നിന്നായി 168 പോയന്‍റ് കണ്ണൂര്‍ നേടി. യു.പി (52), ഹൈസ്കൂള്‍ (62), ഹയര്‍ സെക്കന്‍ഡറി (49) വിഭാഗങ്ങളിലായി 163 പോയന്‍റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. യു.പി (55), ഹൈസ്കൂള്‍ (54), ഹയര്‍ സെക്കന്‍ഡറി (51) വിഭാഗങ്ങളില്‍ 160 പോയന്‍റുമായി കോഴിക്കോട് മൂന്നാമതത്തെി.
പ്രവൃത്തി പരിചയ മേളയില്‍ യു.പി (10759), ഹൈസ്കൂള്‍ (15731), ഹയര്‍ സെക്കന്‍ഡറി (16045), എക്സിബിഷന്‍ (5065) വിഭാഗങ്ങളില്‍ 47600 പോയന്‍റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തത്തെി. തൃശൂരിനാണ് മൂന്നാം സ്ഥാനം. യു.പി (10487), ഹൈസ്കൂള്‍ (15759), ഹയര്‍ സെക്കന്‍ഡറി (16186), എക്സിബിഷന്‍ (4598) വിഭാഗങ്ങളിലായി തൃശൂര്‍ 47030 പോയന്‍റ് നേടി.
ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ രണ്ടാമതത്തെി. യു.പി (41), ഹൈസ്കൂള്‍ (144), ഹയര്‍ സെക്കന്‍ഡറി (122) വിഭാഗങ്ങളില്‍ കണ്ണൂര്‍ 307 പോയന്‍റ് നേടി. യു.പി (39), ഹൈസ്കൂള്‍ (119), ഹയര്‍ സെക്കന്‍ഡറി (135) വിഭാഗങ്ങളിലായി 293 പോയന്‍റുമായി ആതിഥേയ ജില്ല മൂന്നാം സ്ഥാനക്കാരായി. സാമൂഹ്യശാസ്ത്രമേളയില്‍ 165 പോയന്‍േറാടെ തൃശൂര്‍ (യു.പി -29, ഹൈസ്കൂള്‍ - 62, ഹയര്‍ സെക്കന്‍ഡറി -74) ജേതാക്കളായി. 158 വീതം പോയന്‍റ് നേടി കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂര്‍ യു.പിയില്‍ 39ഉം ഹൈസ്കൂളില്‍ 62ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 57ഉം പോയന്‍റ് നേടി. തിരുവനന്തപുരത്തിന് യു.പിയില്‍ 29ഉം ഹൈസ്കൂള്‍ 64ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 65ഉം പോയന്‍റാണുള്ളത്. കോഴിക്കോട് 155 പോയന്‍ോടെ (യു.പി-41, ഹൈസ്കൂള്‍-64, ഹയര്‍ സെക്കന്‍ഡറി-50) മൂന്നാം സ്ഥാനത്തത്തെി.
ഞായറാഴ്ച രാവിലെ 10.30ന് തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നഗരിയിലെ പ്രധാന വേദിയില്‍ സമാപന സമ്മേളനം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിക്കും. ഇ. അഹമ്മദ് എം.പി സമ്മാനദാനവും എം.ഐ ഷാനവാസ് എം.പി സോവനീര്‍ പ്രകാശനവും നിര്‍വഹിക്കും.

രാജ്യത്തിനു വേണ്ടത് സ്മാര്‍ട്ട് പൊലീസ് ^മോദി

Posted: 29 Nov 2014 11:21 PM PST

Image: 

ഗുഹാവത്തി: രാജ്യത്തിനു വേണ്ടത് ‘സ്മാര്‍ട്ട്’ പൊലീസ് സേനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡി.ഒജ.പിമാരുടെയും ഐ.ജി.പിമാരുടെയും ദേശീയ കോണ്‍ഫറന്‍സിന്‍്റെ
രണ്ടാം ദിനത്തില്‍ അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് എന്ന ഇംഗ്ളീഷ് വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും പൊലീസുകാര്‍ക്കുണ്ടായിരിക്കേണ്ട വ്യത്യസ്ത ഗുണങ്ങള്‍ നല്‍കിക്കൊണ്ടാണ് തന്‍്റെ ആശയത്തെ വിശദീകരിച്ചത്.

എസ് എന്ന അക്ഷരം മൃദുലതയേയും നിഷ്ഠയേയും സൂചിപ്പിക്കുന്നു. എം, ആധുനികതയെയും ചലനക്ഷമതയേയും എ, ജാഗ്രതയേയും ഉത്തരവാദിത്വത്തേയും, ആര്‍, വിശ്വാസ്യതയേയും, ടി ശിക്ഷണത്തേയും സാങ്കേതിക അവഗാഹത്തെയും സൂചിപ്പിക്കുന്നു. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന സ്മാര്‍ട് പോലീസിനെയാണ് രാജ്യത്തിനു വേണ്ടതെന്നും മോദി വ്യക്തമാക്കി. ആയുധങ്ങളുടെ ശക്തിയല്ല ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് പ്രധാനപ്പെട്ടതെന്നും മോദി ഓര്‍മിപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥടെ വര്‍ക്ക് റെക്കോഡിലുള്ള മികച്ച പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് പ്രോത്സാഹനം നല്‍കണമെന്നും മോദി പറഞ്ഞു. പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും മാധ്യമങ്ങള്‍ ഏറെകാലം വാര്‍ത്തയാക്കുമ്പോള്‍ അവരുടെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തിരസ്കരിക്കപ്പെടുകയാണ്.   പൊലീസ് സേനയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കാഴ്ചപാട് തിരുത്തണമെന്നും മോദി പറഞ്ഞു.

ആധുനിക സമൂഹത്തില്‍ പൊലീസ് സേനാംഗങ്ങളുടെ ത്യാഗവും സംഭാവനകളും ഒഴിവാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ദേശത്തിനു വേണ്ടി 33,000 പൊലീസുകാരാണ് ജീവന്‍ ബലികഴിച്ചത്. ഓരോ സംസ്ഥാനങ്ങളിലും രക്തസാക്ഷികളുടെ വിവരങ്ങളടങ്ങിയ ഇ ബുക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഡല്‍ഹിയ്ക്ക് പകരം വടക്കുകിഴക്കന്‍ നഗരമായ ഗുവാഹത്തിയില്‍ സെമിനാര്‍ സംഘടിപ്പിച്ചതിലൂടെ പരമ്പരാഗത രീതികളെ തകര്‍ത്തിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സുരക്ഷാ യോഗം ഇവിടെ നടത്താനുള്ള തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പക്ഷിപ്പനി: മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ നിരീക്ഷിക്കും

Posted: 29 Nov 2014 11:15 PM PST

പത്തനംതിട്ട: പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരില്‍ ദിവസവും പനി നിരീക്ഷണം നടത്തണമെന്ന് ജില്ലയിലെ സ്ഥിതി വിലയിരുത്താനത്തെിയ കേന്ദ്ര സംഘം നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെ അഡീഷനല്‍ ഡയറക്ടര്‍ ഡോ.സി.എസ്.അഗര്‍വാള്‍, ജോയന്‍റ് ഡയറക്ടര്‍ ഡോ.സോമനാഥ് കമാക്കര്‍, ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ദേശ് ദീപക് എന്നിവരടങ്ങിയ സംഘം ചര്‍ച്ച നടത്തി.
പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആഴ്ചയിലൊരിക്കല്‍ പനി നിരീക്ഷണം നടത്തണം.
വളര്‍ത്തുപക്ഷികളെ കൊല്ലുന്നവര്‍ എല്ലാ മുന്‍കരുതലും എടുക്കുകയും സുരക്ഷാ വസ്ത്രം ധരിക്കുകയും വേണം. പക്ഷികളെ കൊല്ലുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെ ദിവസവും പരിശോധനക്ക് വിധേയമാക്കണം.
പനി, ശ്വാസം മുട്ടല്‍, തൊണ്ടവേദന എന്നിവ കണ്ടത്തെിയാല്‍ ഇവരെ ആശുപത്രികളിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലാക്കണം. വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്.
പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തണം. പക്ഷിപ്പനി സംശയിക്കുന്നവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് എടുക്കുകയും അവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ദിവസേന പരിശോധനകള്‍ക്ക് വിധേയമാക്കണം. ഇതിന്‍െറ റിപ്പോര്‍ട്ട് ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍ക്ക് നല്‍കണം. ഓരോ ദിവസത്തെയും സ്ഥിതിഗതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുകയും ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യണം.
ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്ന് ആരോഗ്യ, ആശ പ്രവര്‍ത്തകരെ നിയോഗിക്കണം.
കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സജ്ജീകരണങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി. തിരുവല്ല മഞ്ഞാടിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്‍െറ ലാബും സന്ദര്‍ശിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, എന്‍.ആര്‍.എച്ച്.എം ബയോമെഡിക്കല്‍ ഓഫിസര്‍ എന്‍.ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്മയെ വിഷം കൊടുത്ത് കൊന്ന മകന് ജീവപര്യന്തം

Posted: 29 Nov 2014 10:31 PM PST

തൊടുപുഴ: മദ്യപിച്ചത്തെിയത് ചോദ്യം ചെയ്ത അമ്മയെ വിഷം കൊടുത്ത് കൊന്ന മകന് ജീവപര്യന്തം തടവ്. ഇടുക്കി പെരുവന്താനം കണയങ്കവയലില്‍ തോമസിനെയാണ് (ജോബി-28) മാതാവായ മറിയാമ്മയെ (60) വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജീവപര്യന്തം കഠിന തടവിനും ദേഹോപദ്രവം ഏല്‍പിച്ചതിന് ഒരുവര്‍ഷം കൂടി കഠിന തടവിനും ശിക്ഷ വിധിച്ച് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടത്.
2013 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലോടെ മദ്യപിച്ച് വീട്ടിലത്തെിയ തോമസിനെ മറിയാമ്മ ശാസിച്ചിരുന്നു.
തുടര്‍ന്ന് തോമസ് മറിയാമ്മയുടെ തലമുടിക്കുത്തില്‍ പിടിച്ച് വീടിന്‍െറ ഭിത്തിയില്‍ ഇടിച്ച് പരിക്കേല്‍പിക്കുകയും പിറ്റേന്ന് പുലര്‍ച്ചെയോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മാതാവിന്‍െറ മരണം ഉറപ്പാക്കിയ പ്രതി മുറിയിലുണ്ടായിരുന്ന രക്തവും വിഷത്തുള്ളികളും കഴുകിക്കളഞ്ഞു. സംഭവശേഷം അമ്മക്ക് അസുഖം കൂടിയതായും മരണം സംഭവിച്ചതായും നാട്ടുകാരോട് പറഞ്ഞു.
പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മറിയാമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടത്തെുകയായിരുന്നു.
കൊലപാതകത്തില്‍ തോമസിനെ സഹായിച്ചുവെന്ന കുറ്റം ചുമത്തി രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട സേവ്യറിനെ കോടതി വെറുതെവിട്ടു.
പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വാട്സണ്‍ എ.മഴുവന്നൂര്‍ ഹാജരായി.

പക്ഷിപ്പനി: കോഴിവില കുത്തനെ ഇടിയുന്നു

Posted: 29 Nov 2014 10:27 PM PST

തൊടുപുഴ: പക്ഷിപ്പനി ഭീതി പരന്നതോടെ ജില്ലയില്‍ കോഴിവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച മുമ്പ് 95 രൂപയുണ്ടായിരുന്ന കോഴിയിറച്ചി വില ശനിയാഴ്ച 50 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇറച്ചിക്കോഴിയുമായത്തെിയ ലോറികള്‍ അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴി വരവും നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. സമീപ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമളി, ചിന്നാര്‍, കമ്പംമെട്ട് ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ അതിര്‍ത്തികളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടുവരുന്നത് ചെക് പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കാന്‍ ആര്‍.ടി.ഒ, പൊലീസ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗബാധയില്ളെന്ന് ഉറപ്പ് വരുത്തും.
കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവക്ക് തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് ഏക പോംവഴിയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചാക്ക് തീറ്റക്ക് 1350 രൂപയാണ് വില.
കോഴികള്‍ക്ക് ആയിരക്കണക്കിന് രൂപ മുടക്കി തീറ്റ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്നതാണെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ നഗരങ്ങളില്‍ മുട്ടക്കച്ചവടത്തിനും വ്യാപക രീതിയില്‍ കുറവ് വന്നിട്ടുണ്ട്.
കടകളില്‍ ഒരാഴ്ച മുമ്പ് വരെ എടുത്ത് വെച്ചിരുന്ന മുട്ട വിറ്റുപോയിട്ടില്ളെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ച് രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 3.50 രൂപ വരെ വിലയിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ താറാവ് കര്‍ഷകരും വില്‍പന കേന്ദ്രങ്ങളും കുറവായതിനാല്‍ വലിയ പ്രതിസന്ധിയുണ്ടായിട്ടില്ല.
പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മത്സ്യം, പോത്തിറച്ചി എന്നിവയെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കില്‍ വില ഇനിയും താഴേക്ക് പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

നടപടി വേണം -വികസന സമിതി

Posted: 29 Nov 2014 10:22 PM PST

കാസര്‍കോട്: സീതാംഗോളിയിലുണ്ടായ ബസപകടം കണക്കിലെടുത്ത് കാലപ്പഴക്കംചെന്ന ബസുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നതിനെതിരെ നടപടിയുണ്ടാകണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ളെന്നും പഴക്കമുള്ള വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്നതിന് രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആര്‍.ടി.ഒ അറിയിച്ചു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്‍കാനുള്ള 11 കോടി രൂപ വിതരണം ചെയ്യാത്തതിനെതിരെ യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രതിഷേധിച്ചു.
സാധാരണക്കാരായ ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൂലി മുടങ്ങുന്നത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും തുക നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി ജില്ലയിലെ നാല് ബ്ളോക്കുകളിലായി മാത്രം ചുരുക്കാന്‍ പദ്ധതിയുണ്ടോ എന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) യോഗത്തില്‍ ചോദ്യമുന്നയിച്ചു.
ആറ് ബ്ളോക്കുകളിലും സജീവമായിത്തന്നെ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഗവ. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നടപടി സ്വീകരിക്കണമെന്നും ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നീലേശ്വരം ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് നഗരസഭ ആവശ്യപ്പെട്ട രണ്ട് ഏക്കര്‍ സ്ഥലം ഏത് ഭാഗത്താണ് അനുവദിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ സര്‍വേ ചെയ്ത് അളന്നുകൊടുക്കുവാന്‍ സാധിച്ചില്ളെന്ന് എ.ഡി.എം എച്ച്. ദിനേശന്‍ അറിയിച്ചു.
മുനിസിപ്പാലിറ്റി അധികൃതര്‍ കലക്ടറുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന്‍െറ കാര്യത്തില്‍ തീരുമാനത്തില്‍ എത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
സീറോ ലാന്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടി വില്ളേജിലെ ഹിലാല്‍ നഗറില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചത് മറ്റുള്ളവര്‍ കൈവശം വെച്ചിരിക്കയാണ്. ഇതിനെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ യോഗത്തെ അറിയിച്ചു.
ദേശീയപാതയിലെ പെരിയാട്ടടുക്കം വളവില്‍ റോഡിന്‍െറ വശങ്ങളില്‍ കാട് വളര്‍ന്ന് മൂടിയതിനാല്‍ ഗതാഗത തടസ്സം ഉണ്ടാകുന്നതായി യോഗം വിലയിരുത്തി. റോഡ് സേഫ്റ്റിയില്‍ ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു.പി സ്കൂളില്‍ 453 കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും 10 ഡിവിഷനുകള്‍ മാത്രമാണ് ഉള്ളതെന്നും കൂടുതല്‍ ഡിവിഷന്‍ അനുവദിക്കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) ആവശ്യപ്പെട്ടു. 2010ന് ശേഷം സര്‍ക്കാര്‍ അധിക ഡിവിഷനുകള്‍ അനുവദിക്കുന്നില്ല. ഹയര്‍ വെരിഫിക്കേഷന്‍ നടത്താന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സബ്കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ആലപ്പുഴ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Posted: 29 Nov 2014 10:19 PM PST

Image: 

ആലപ്പുഴ: പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതായി സൂചന. ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.  ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നെങ്കിലും  പരിശോധനയില്‍ രോഗമില്ളെന്ന് കണ്ടത്തെിയിരുന്നു. സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ താറാവുകളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും.
ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ മന്ത്രി  വി.എസ് ശിവകുമാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കമാണ് ചെന്നിത്തലയില്‍ പക്ഷിപ്പനി  റിപ്പോര്‍ട്ട് ചെയ്തത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നിത്തലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആദ്യം മുതല്‍ ആരംഭിക്കും.
അതേസമയം ആലപ്പുഴയുടെ മറ്റ് ഭാഗങ്ങളില്‍ താറാവുകളെ കൊന്ന് ചുട്ടുകരിക്കുന്ന പ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാവും. ഇതുവരെ ഒന്നര ലക്ഷത്തോളം താറാവുകളെയാണ് കൊന്നൊടുക്കിയത്. താറാവുകളെ കൊന്ന് ചുട്ട് കരിച്ച സ്ഥലങ്ങളില്‍ അണുനശീകരണവും ശുചീകരണവും നടത്താനായി ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനം വേണം

Posted: 29 Nov 2014 10:18 PM PST

കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തിലും പുനരധിവാസ മേഖലയിലും വന്യജീവി ആക്രമണം തടയാന്‍ മൂന്ന് കിലോ മീറ്റര്‍ ദൂരം വേലിയും ട്രഞ്ചും നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
വന്യജീവി ശല്യം രൂക്ഷമായതിനെക്കുറിച്ച് യോഗത്തില്‍ ജനപ്രതിനിധികള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി സംബന്ധിച്ച് യോഗത്തില്‍ അറിയിച്ചത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ശുചിത്വപൂര്‍ണമാക്കാന്‍ എല്ലാ ജീവനക്കാരോടും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
എല്ലായിടത്തും മാലിന്യ നീക്കത്തിനും സംസ്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കാനും ഓഫിസുകള്‍ ശുചിയായി പരിപാലിക്കാനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ നിര്‍ദേശിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പിന്താങ്ങി.
ജില്ലയിലെ അപകട മേഖലകളായ സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടി അപകടങ്ങള്‍ കുറക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ദേശീയപാത, പൊതുമരാമത്ത് വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് ഇതിനായി തുക കണ്ടത്തെണമെന്നും കലക്ടര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിനടുത്ത് ബസ്ബേ നിര്‍മിക്കാനും ഒരുകിലോമീറ്റര്‍ ദൂരം റോഡ് വീതികൂട്ടാനും പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കിയതായി ദേശീയപാത വിഭാഗം അറിയിച്ചു.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയോട് ആവശ്യപ്പെടും.
എം.എല്‍.എ ഫണ്ടില്‍ നിന്ന് ശിപാര്‍ശ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി എം.എല്‍.എമാരായ കെ.കെ നാരായണന്‍, അഡ്വ. സണ്ണി ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ കക്കാട് പുഴ, പടന്നത്തോട്, ആനക്കുളം, ചെട്ടിയാര്‍കുളം എന്നിവ മാലിന്യവിമുക്തമാക്കി സംരക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സ്ഥലം വിട്ടുനല്‍കുന്നതില്‍ പഴശ്ശി പ്രോജക്ട് അധികൃതര്‍ വിമുഖത കാട്ടുന്നതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു.
ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത്, അസി. കലക്ടര്‍ ഹരിത വി. കുമാര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

മണല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം പിന്‍വലിക്കില്ല –കലക്ടര്‍

Posted: 29 Nov 2014 10:13 PM PST

കൊച്ചി: ജില്ലയിലെ വിഭവശേഷി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം. മണല്‍കടവില്ലാത്ത പഞ്ചായത്തിലുള്ളവര്‍ക്കും മണലിന് അര്‍ഹതയുണ്ടെന്നും ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം പിന്‍വലിക്കില്ളെന്നും കലക്ടര്‍ അറിയിച്ചു.
മണല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് ജില്ലാ വികസന സമിതിയിലുണ്ടായ ആരോപണത്തിന് മറുപടിയായാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ മുട്ടവിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും. ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകളില്‍ ജില്ലാ ഭരണകൂടം ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കും. രാത്രികാലങ്ങളില്‍ ബസ് സര്‍വീസ് മുടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണെന്ന പരാതിക്ക് മറുപടിയായി കലക്ടര്‍ അറിയിച്ചു.
ഉരുളന്‍തണ്ണിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി, കുടിവെള്ളം, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള തടസ്സം തീര്‍പ്പാക്കുന്നതിന് മലയാറ്റൂര്‍, മൂന്നാര്‍ ഡി.എഫ്.ഒ മാരേയും ടി.ഡി.ഒ, കെ.എസ്.ഇ.ബി എന്നിവരെയും ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. നടപടി വൈകുന്നതില്‍ വിഷയം അവതരിപ്പിച്ച ടി.യു. കുരുവിള എം.എല്‍.എ പ്രതിഷേധിച്ചു.
സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന ബസുകള്‍ കഴിയുന്നതും മറ്റ് റൂട്ടുകളിലേക്കായി പിന്‍വലിക്കരുതെന്ന് കലക്ടര്‍ ഡി.ടി.ഒയോട് ആവശ്യപ്പെട്ടു. കാക്കനാട്- കടമ്പ്രയാര്‍ തോട് ആഴം കൂട്ടുന്ന നടപടി പുരോഗമിച്ചുവരുകയാണ്. പുത്തന്‍കുരിശ്- ഇന്‍ഫോപാര്‍ക്ക് റോഡിന് 52 ലക്ഷം രൂപ അനുവദിച്ചു. കോരക്കടവ് പാലം, പിറവം- നടക്കാവ് റോഡ് എന്നിവയുടെ പണി മുടങ്ങിയത് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ നഷ്ടപരിഹാരം നല്‍കാനുള്ള ഫണ്ട് അനുവദിക്കാത്തതാണെന്ന ഉദ്യോഗസ്ഥരുടെ മറുപടിയില്‍ ഇക്കാര്യം ജില്ലാ വികസന സമിതിയിലൂടെ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ ധാരണയായി. കുടിവെള്ള ക്ഷാമം നേരിടുന്നതിന് പമ്പ് ഹൗസുകളുടെ വൈദ്യുതി കണക്ഷന്‍ സ്വതന്ത്രഫീഡറിലാക്കണമെന്ന് വാട്ടര്‍ അതോറിറ്റി വികസന സമിതിയില്‍ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികളുടെ മെയിന്‍റനന്‍സ് ഫണ്ട് എത്രയും വേഗം അനുവദിക്കാന്‍ വികസന സമിതിയിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ചമ്പക്കര കനാലില്‍ മീന്‍ ചത്തുപൊങ്ങിയത് സമീപ കമ്പനിയില്‍നിന്ന് ആസിഡ് ചോര്‍ച്ചമൂലമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. കനാല്‍ പൂര്‍വസ്ഥിയിലാക്കാന്‍ വേണ്ട ചെലവ് തിട്ടപ്പെടുത്താന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ്, കമ്പനി പ്രതിനിധി എന്നിവരുടെ യോഗം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ വിളിച്ചുചേര്‍ക്കും. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ജോസ് തെറ്റയില്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തിനത്തെി. ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ് മറ്റു ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ആറിന് ജില്ലയിലെ എല്ലാ കോടതിയിലും മെഗാ ലോക് അദാലത്

Posted: 29 Nov 2014 10:06 PM PST

ആലപ്പുഴ: ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ലോക് അദാലത് ഡിസംബര്‍ ആറിന് ജില്ലയിലെ എല്ലാ കോടതിയിലും നടക്കുമെന്ന് ജില്ലാജഡ്ജി മേരി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതികളില്‍ നിലവിലെ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യതയുള്ള കേസുകള്‍, സര്‍ക്കാര്‍ മുനിസിപ്പല്‍ അതോറിറ്റി, റവന്യു അതോറിറ്റി, ബോര്‍ഡുകള്‍ ട്രൈബ്യൂണലുകള്‍, എം.എ.സി.ടി കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. റവന്യൂവകുപ്പിലെ പോക്കുവരവ്, ഭൂനികുതി, കെട്ടിടനികുതി, വസ്തുനികുതി തുടങ്ങിയവയും വാണിജ്യനികുതി സംബന്ധ വിഷയങ്ങളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, വൈദ്യുതി, ജലം, ട്രാഫിക്, എക്സൈസ്, ടെലിഫോണ്‍, ഖനന തര്‍ക്കങ്ങള്‍, പെറ്റി, ക്രിമിനല്‍ കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.
സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാര്‍, ആര്‍ബിട്രേഷന്‍ കോടതികള്‍ എന്നിവക്ക് മുന്നിലെ കേസുകളും സഹകരണ ബാങ്കുകള്‍, സൊസൈറ്റികള്‍, കെ.എസ്.്എഫ്.ഇ തുടങ്ങിയവയുമായി ബന്ധപ്പെട്ട റിക്കവറി നടപടികളും വ്യവസായിക തര്‍ക്കങ്ങളും റേഷന്‍ കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍.പി.ജി വിതരണം, വില്‍പന-വാണിജ്യ നികുതികള്‍, വാറ്റ് നികുതി, ഉപഭോക്തൃതര്‍ക്കങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തില്‍ പരിഗണിക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിവിധ വകുപ്പുകള്‍ ലോകഅദാലത്തിന് മുമ്പാകെ കേസുകളുടെ ഫയലുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അദാലത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 644 കേസുകളാണ് പരിഗനക്കത്തെിയിരിക്കുന്നത്. ഇവയുടെ വിധി ആറിനുണ്ടാകും. മാവേലിക്കര, ആക്സിഡന്‍റ് ട്രൈബ്യൂണലുകളില്‍ തീര്‍പ്പാകാതെ കിടന്ന 1600 കേസുകള്‍ അദാലത്തിന്‍െറ പരിഗണനക്ക് വന്നിട്ടുണ്ട്. അദാലത്തുകളിലെ ഒത്തുതീര്‍പ്പുകള്‍ അപ്പീലില്ലാത്തതിനാല്‍ അന്തിമമായിരിക്കും. കോടതി കേസുകള്‍ ഒത്തുതീര്‍പ്പായ ബന്ധപ്പെട്ട കക്ഷികള്‍ക്കോ കോടതി ചെലവ് തിരികെ നല്‍കുന്നതാണെന്നും ജില്ലാജഡ്ജി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി എ. ഷാജഹാനും പങ്കെടുത്തു.

ബേപ്പൂര്‍ തുറമുഖത്ത് നോക്കുകൂലി വാങ്ങുന്നതായി ആരോപണം

Posted: 29 Nov 2014 10:00 PM PST

ചാലിയം: ലക്ഷദ്വീപിലേക്കുള്ള മണ്ണുമാന്തി യന്ത്രം ഉരുവില്‍ കയറ്റിയതിന് തൊഴിലാളികള്‍ 2800 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായി ആരോപണം. ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ശനിയാഴ്ച ഉരുവില്‍ കൊണ്ടുപോകാനത്തെിയ മണ്ണുമാന്തി യന്ത്രം തുറമുഖ തൊഴിലാളികളുടെ സഹായമില്ലാതെയാണത്രേ ഉരുവിലേക്ക് കയറ്റിയത്.
പ്രത്യേക പരിശീലനമുള്ള ഡ്രൈവര്‍ ഓടിച്ചുകയറ്റുകയായിരുന്നു. എട്ടര ടണ്ണോളം തൂക്കമുള്ള യന്ത്രം പൊക്കാന്‍ ശേഷിയുള്ള ക്രെയിനോ ഓടിച്ച് കയറ്റാനറിയാവുന്ന തൊഴിലാളികളോ ഇല്ലാത്തിനാല്‍ പുറമെനിന്ന് ആളത്തെിയാണ് ഉരുവിലേക്ക് കയറ്റിയത്. എന്നാല്‍, കയറ്റിക്കഴിഞ്ഞ ശേഷം തൊഴിലാളി പ്രതിനിധികള്‍ എത്തി പണം ആവശ്യപ്പെട്ടതായി ദ്വീപിലെ പൊതുമരാമത്ത് കരാറുകാരായ ആയിഷ എന്‍റര്‍പ്രൈസസ് വക്താവ് പറഞ്ഞു.
ചായ കഴിക്കാനുള്ള പണമാണ് ചോദിച്ചത് എന്ന അനുമാനത്തില്‍ ചില്ലറ തരാമെന്ന് പറഞ്ഞപ്പോഴാണ് 2800 രൂപ വേണമെന്നാവശ്യപ്പെട്ടത്. പിന്നീട് ഇത് രേഖാമൂലം ചോദിക്കുകയായിരുന്നു. ഇങ്ങനെ ആവശ്യപ്പെടുന്നത് നിരോധിക്കപ്പെട്ട നോക്കുകൂലിയാണെന്ന് പറഞ്ഞപ്പോള്‍ 161 തൊഴിലാളികള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ പണിയെടുത്താല്‍ തങ്ങള്‍ എന്തുചെയ്യുമെന്നുമായിരുന്നുവത്രെ തൊഴിലാളി പ്രതിനിധികളുടെ പ്രതികരണം. മുമ്പും ഇങ്ങനെ മണ്ണുമാന്തി യന്ത്രം പോലുള്ളവ കൊണ്ടുപോകുമ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ടിരുന്നതായി കരാറുകാര്‍ പറഞ്ഞു. ഒരിക്കല്‍ ആറുമണിക്കു ശേഷം മറ്റുള്ളവര്‍ കയറ്റിയതിന് അധികസമയ വേതനം ആവശ്യപ്പെട്ടിട്ടുണ്ടത്രെ.
ഇത്തരത്തില്‍ ദ്വീപുകാരുടെ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ തുറമുഖത്തുണ്ടാകുന്ന കയ്പ്പേറിയ അനുഭവങ്ങള്‍ തൊഴിലാളികള്‍ക്ക് തന്നെ വിനയാകുകയാണെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ലോഡ് മാര്‍ബ്ള്‍ ദ്വീപിലേക്ക് കൊണ്ടുപോകാന്‍ 25000 രൂപ ചാര്‍ജ് നല്‍കേണ്ടപ്പോള്‍ അത് കയറ്റാന്‍ 29,000 രൂപ ഇവിടെ ഈടാക്കുന്നു. മാര്‍ബ്ള്‍ കച്ചവടക്കാര്‍ 1000 രൂപ ഈടാക്കി ലോറിയില്‍ കയറ്റുന്ന സാധനത്തിനാണ് ഉരുവിലേക്ക് ക്രെയിന്‍ വഴി കയറ്റാന്‍ മൂന്നുപേര്‍ മൂന്ന് മണിക്കൂറിന് 29,000 രൂപ വാങ്ങിയത്. ഇത്തരം പരാതികള്‍ കരാറുകാര്‍ക്കുള്ളപ്പോഴാണ് ഒരു പണിയും ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടതായുള്ള ആരോപണം.
പണം നല്‍കിയില്ളെങ്കില്‍ ലോഡ് വിടില്ളെന്ന് കൂട്ടമായത്തെി തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായി ആയിഷ എന്‍റര്‍പ്രൈസസ് കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച തുറമുഖ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ നോക്കുകൂലി ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ളെന്ന് കയറ്റിറക്ക് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ എന്‍. നദീര്‍ പറഞ്ഞു. തുറമുഖത്ത് തൊഴില്‍ കുറവായ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് ഇടംനല്‍കാതെ മുന്നോട്ടുപോവുകയാണ്.
മണ്ണുമാന്തി യന്ത്രം തങ്ങള്‍ കയറ്റാമെന്ന വാഗ്ദാനം കരാറുകാര്‍ നിരസിക്കുകയും സ്വന്തക്കാരെ കൊണ്ടുവന്ന് ഉരുവില്‍ കയറ്റുകയുമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

നിയമസഭാ സമ്മേളനം നാളെ മുതല്‍

Posted: 29 Nov 2014 09:39 PM PST

Image: 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടക്കമാവും. ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ 14 ദിവസം സഭ സമ്മേളിക്കും. സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിനും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനുമാണ് സഭ ചേരുന്നതെങ്കിലും ബാര്‍കോഴ, മദ്യനയം, കരിമണല്‍, പക്ഷിപ്പനി തുടങ്ങിയ വിഷയങ്ങള്‍ സഭയെ  പ്രക്ഷുബ്ധമാക്കും.
പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാവുന്നത്. പതിനാലു ദിവസത്തില്‍ പതിനൊന്ന് ദിവസവും നിയമ നിര്‍മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. ഭൂമി, പ്രമാണ രജിസ്ട്രേഷന്‍ ചെലവുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള സ്റ്റാമ്പ് ഭേദഗതി ഓര്‍ഡിനന്‍സ്, വാഹന നികുതി കൂട്ടിയ കേരള മോട്ടോര്‍ വാഹന നികുതി ഭേദഗതി ഓര്‍ഡിനന്‍സ് തുടങ്ങി 19 ഓര്‍ഡിനന്‍സുകള്‍ നിയമമാവും.

ഐ.എസിലേക്ക് യുവാക്കളെ ചേര്‍ത്തത് ഇന്ത്യയിലെ ദൗത്യത്തിന് വേണ്ടി

Posted: 29 Nov 2014 08:39 PM PST

Image: 

മുംബൈ:  ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള ദൗത്യം നടത്താനാണ്  ഐ.എസ്്  ഇന്ത്യയില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന് എന്‍.ഐ.എ. ഇസ്ളാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യയില്‍ തിരിച്ചത്തെിയ  മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദിനെ ചോദ്യം ചെയ്തതിനുശേഷമാണ് എന്‍.ഐ.എ. ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ദൗത്യം ഏല്‍പ്പിച്ചതുകൊണ്ടാണ് മജീദ് തിരിച്ചുവന്നതെന്നാണ് സൂചന. മജീദ് ഇന്ത്യയിലത്തെിയത് എന്തിനെന്ന് വ്യക്തമായി അന്വേഷിക്കണം. ഐ.എസിന്‍്റെ നിയന്ത്രണത്തിന്‍ മേലാണ് മജീദിനെ വിട്ടയച്ചിരിക്കുന്നത്.  തീവ്രവാദികളുടെ നിര്‍ദേശപ്രകാരമായിരിക്കും അയാള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ടെന്ന് എന്‍.ഐ.വ്യക്തമാക്കി.

ഐ.എസില്‍ ആരിഫ് മജീദിന്‍െറ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി.
തുര്‍ക്കിയില്‍ ഐ.എസ് പേരാളികള്‍ക്കൊപ്പം എത്തിയ മജീദിന്  തവണ വെടിയേറ്റിരുന്നു. ചികിത്സക്കായി 2000 ഡോളര്‍ ഐ.എസ് നല്‍കിയിട്ടുണ്ടെന്നും മജീദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസില്‍  ചേര്‍ന്നു പ്രവര്‍ത്തിച്ചതില്‍ ആരിഫ് മജീദ് പശ്ചാത്തപിക്കുന്നില്ളെന്നത് കൂടുതല്‍ സംശയത്തിനിടയാക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 ഐ.എസിനൊപ്പം പ്രവര്‍ത്തിച്ചആരിഫ് മജീദ്   വെള്ളിയാഴ്ചയാണ് തിരിച്ചത്തെിയത്. സിറയയിലും തുര്‍ക്കിയിലും പേരാടുന്നതിന് വേണ്ടി ഇറാഖില്‍ ഐ.എസ് 15 ദിവസത്തെ പരിശീലനം നല്‍കിയതായി ആരിഫ് മൊഴി നല്‍കിയിരുന്നു. ഐ.എസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെപരിക്കേറ്റതായും ചികിത്സ അവശ്യമായതിനാലാണ് തിരിച്ചത്തെിയത് എന്നായിരുന്നു മജീദ് മൊഴി നല്‍കിയിരുന്നത്.

കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര.
മെയ് 31 ന് മൂസിലില്‍ വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ ബോംബാക്രമണത്തില്‍ ആരിഫ് കൊല്ലപ്പെട്ടതായി സഹീം സ്വന്തം സഹോദരനെ അറിയിച്ചു. പക്ഷേ നവംബര്‍ 20 ന് പിതാവ് ഡോ. ഇജാസ് മജീദിനെ ബന്ധപ്പെട്ട ആരിഫ് താന്‍ തുര്‍ക്കിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിതാവാണ് ഇക്കാര്യം എന്‍.ഐ.എയെ അറിയിച്ചത്.

ഓണ്‍ലൈന്‍ വിസ: ഇന്ത്യയിലെ വിവിധ മേഖലകള്‍ക്ക് ഉണര്‍വാകും

Posted: 29 Nov 2014 08:14 PM PST

Image: 

ദുബൈ: യു.എ.ഇ ഉള്‍പ്പെടെ 43 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ സൗകര്യമേര്‍പ്പെടുത്തിയത് രാജ്യത്തിന്‍െറ വ്യോമയാന-ടൂറിസ-വാണിജ്യ-ആരോഗ്യ മേലഖകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും മണിക്കൂറുകളും ദിവസങ്ങളും നീണ്ട നടപടി ക്രമങ്ങള്‍ക്ക് പകരം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ടൂറിസം വിസ  ലഭിക്കുമെന്നായതോടെ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വലിയ തോതില്‍ വിനോദസഞ്ചാരികളുടെയും മറ്റും പ്രവാഹമുണ്ടാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഒമ്പതു വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 43 രാജ്യങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യു.എ.ഇയും ഒമാനുമാണുള്ളത്.
200 ഓളം രാജ്യക്കാര്‍ താമസിക്കുന്ന യു.എ.ഇയില്‍ നിന്ന് വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ച മറ്റു 42 രാജ്യക്കാര്‍ക്കും ഇനി ഇന്ത്യയിലേക്ക് യാത്ര എളുപ്പമാകും.
യാത്രയുടെ നാലു ദിവസം മുമ്പ് അപേക്ഷിച്ചാല്‍ മതി. പാസ്പോര്‍ട്ടിന്‍െറ പ്രസക്തമായ പേജുകളും ഫോട്ടോയും അപ്ലോഡ് ചെയ്യണം. 60 ഡോളറാണ് ഫീസ്. ഓണ്‍ലൈനില്‍ അപേക്ഷ അംഗീകരിച്ചതായി മറുപടി ലഭിച്ചാല്‍ അതിന്‍െറ കോപ്പി പ്രിന്‍െറടുത്ത് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാം.
ഇത് ഇന്ത്യയിലെ വിമാനത്താവളത്തില്‍ കാണിച്ചശേഷം ആവശ്യമായ പരിശോധനകള്‍ നടത്തി പുറത്തുകടക്കാം. 30 ദിവസമാണ് ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ തങ്ങാനാവുക. വര്‍ഷത്തില്‍ രണ്ടു തവണ ഇങ്ങനെ യാത്രചെയ്യാം. വിസ അപേക്ഷ അംഗീകരിച്ചാല്‍ ഒരു മാസത്തിനകം യാത്രചെയ്യണമെന്നും നിബന്ധനയുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഓഫ് സീസണായ ജൂണ്‍,ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യു.എ.ഇയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്ന് ദുബൈയിലെ ദേര ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ടി.പി.സുധീഷ് പറയുന്നു.  ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിരക്കിളവ് ലഭിക്കുന്നതോടൊപ്പം മഴ സീസണ്‍ ആസ്വദിക്കാനും ആയുര്‍വേദ ചികിത്സ നടത്താനും അനുകൂലമായ സമയമായാണ് വിനോദ സഞ്ചാരികള്‍ ഇതിനെ കാണുന്നത്. മിഡിലീസ്റ്റിലെ മറ്റു പല രാജ്യങ്ങളിലുമുള്ള അസ്ഥിരതയും ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നുണ്ട്. ചെലവും കുറവാണ്.യൂറോപ്പ് സന്ദര്‍ശനത്തിന്‍െറ പകുതി ചെലവില്‍ ഇന്ത്യ സന്ദര്‍ശിക്കാനാകും. വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്നതോടെ ഇത്തരക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സങ്കീര്‍ണമായ വിസ നടപടക്രമങ്ങള്‍ കാരണം  പിന്തിരിഞ്ഞവരെല്ലാം ഇനി ഇന്ത്യായാത്രക്ക് തയാറാകും. നിലവില്‍ വിസ ലഭിക്കാന്‍ യു.എ.ഇ പൗരന്‍മാരുടെയും മറ്റു വിദേശികളുടെയും വലിയ തിക്കും തിരക്കുമാണ് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ കോണ്‍സുലേറ്റിലും അനുഭവപ്പെടുന്നത്. ഓണ്‍ലൈന്‍ വിസ വരുന്നതോടെ ഇതിനും  അറുതിയാകും. അതേസമയം നിലവിലെ വിസ വിതരണ രീതി തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഇന്ത്യയില്‍ വ്യോമയാന മേഖലയിലും ഹോട്ടല്‍ വ്യവസായത്തിലും ടൂറിസം രംഗത്തും മാത്രമല്ല വിവിധ ചികിത്സാമേഖലകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വലിയ ഉണര്‍വുണ്ടാക്കും. ചികിത്സക്കായി ധാരാളം പേര്‍ ഇപ്പോള്‍ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമത്തെുന്നുണ്ട്.
ഇ വിസ വഴി ഇറങ്ങാവുന്ന ഒമ്പതു വിമാനത്താവളങ്ങളില്‍ രണ്ടെണ്ണം അനുവദിച്ച ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ട്തന്നെ ഓണ്‍ലൈന്‍ വിസ വഴി വരുന്ന സഞ്ചാരികളില്‍ വലിയൊരു പങ്ക് കേരളത്തിലത്തെും. ബാംഗ്ളൂരു,ചെന്നൈ,ഡല്‍ഹി,ഗോവ, ഹൈദരബാദ്,കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍.
വിസ ഓണ്‍ അറൈവലിന് അപേക്ഷിക്കേണ്ട വെബ്സൈറ്റ് ഇതാണ്-https://indianvisaonline.gov.in/visa/tvoa.html.

എണ്ണ വിലയിടിവ്: കമ്മി ബജറ്റിന് സാധ്യത

Posted: 29 Nov 2014 07:57 PM PST

Image: 

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് കുത്തനെ വിലയിടിഞ്ഞ സാഹചര്യത്തില്‍ 2015 സാമ്പത്തിക വര്‍ഷത്തില്‍ സൗദിയില്‍ കമ്മി ബജറ്റിന് സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. നടപ്പുവര്‍ഷം ബാരലിന് ശരാശരി 85 ഡോളര്‍ വില നിശ്ചയിച്ച് തയാറാക്കിയ ബജറ്റ് മിച്ചത്തില്‍ അവസാനിക്കുമെന്നും എന്നാല്‍ അടുത്ത വര്‍ഷത്തെ ബജറ്റ് 55 ഡോളര്‍ മുഖവിലയില്‍ തയാറാക്കേണ്ടി വരുമെന്നും പെട്രോളിയം മന്ത്രിയുടെ മുന്‍  ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് സാലിം സുറൂര്‍ സബ്ബാന്‍ പറഞ്ഞു.
855 ബില്യണ്‍ റിയാല്‍ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന സൗദിയുടെ നടപ്പുവര്‍ഷ സന്തുലിത ബജറ്റ് തയാറാക്കിയത് ക്രൂഡ് ഓയിലിന് ശരാശരി 85 ഡോളര്‍ വില കണക്കാക്കിയാണ്. വര്‍ഷത്തിലെ മുഖ്യഭാഗവും 115 ഡോളറില്‍ കൂടിയ വില നിലനിന്നതിനാല്‍ നടപ്പുവര്‍ഷം മിച്ച ബജറ്റായിരിക്കുമെന്ന് ഡോ. മുഹമ്മദ് സബ്ബാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ 2015ലെ ബജറ്റ് തയാറാക്കുമ്പോള്‍ ബാരലിന് 55 ഡോളര്‍ ശരാശരി വില നിശ്ചയിക്കണമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള വിലയിടിവ് മാസങ്ങളോളം തുടര്‍ന്നേക്കാനുള്ള സാഹചര്യമാണ് എണ്ണ വിപണിയിലുള്ളത്. ഒന്നിലധികം ഭീഷണികളും കാരണങ്ങളും വിലയിടിവിന് പ്രേരകമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ വില എന്നത് പഴങ്കഥയായിത്തീരുമെന്നും സൗദി പെട്രോളിയം മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയായ ഡോ. മുഹമ്മദ് സബ്ബാന്‍ പറഞ്ഞു. 50-60 ഡോളറിനിടക്ക് വില നിലനില്‍ക്കുമെന്നാണ് ഇപ്പോള്‍ പ്രവചിക്കാനാവുക. അതിനാലാണ് 55ഡോളര്‍ അടിസ്ഥാനമാക്കി ബജറ്റ് തയാറാക്കണമെന്ന് അഭിപ്രായപ്പെടുന്നത്.
എണ്ണ ഉല്‍പാദന രംഗത്തുള്ള നിരവധി രാജ്യങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ഇറാഖ്, ലിബിയ, നൈജീരിയ, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പുറമെ മധ്യപൗരസ്ത്യ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന സംഖ്യയും രാഷ്ട്രീയ സാഹചര്യവും വിലയിടിവിനെ സ്വാധീനിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങള്‍ ദിനേന ഉല്‍പാദിപ്പിക്കുന്ന 30 ദശലക്ഷം ബാരലിന്‍െറ മൂന്നിലൊന്നോളം സൗദിയുടേതാണ്. ദിനേന ഒമ്പത് ദശലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കുന്ന സൗദിയുടെ മുഖ്യ വരുമാനവും പെട്രോളിയം ഉല്‍പന്നങ്ങളാണെന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കമ്മി ബജറ്റിന്‍േറതായേക്കാമെന്നും ഡോ. മുഹമ്മദ് സബ്ബാന്‍ കൂട്ടിച്ചേര്‍ത്തു.
 

ഹുസ്നി മുബാറക്കിനെ കുറ്റമുക്തനാക്കിയതില്‍ പ്രക്ഷോഭം

Posted: 29 Nov 2014 07:52 PM PST

Image: 

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിനെ കുറ്റ മുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നു. സുരക്ഷാ സൈനികരും പ്രതിഷേധക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്.  പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് രണ്ടായിരത്തോളം പേരാണ് തഹ്രീര്‍ സ്ക്വയറില്‍ ഒത്തു ചേര്‍ന്നത്.

തെറ്റൊന്നും ചെയ്തിട്ടില്ളെന്നും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിന് തനിക്ക് ഉത്തരവാദിത്തമില്ളെന്നും വിധിക്ക് ശേഷം മുബാറക് പ്രതികരിച്ചു.

2011 ലെ മുല്ലപ്പൂ വിപ്ളവത്തില്‍ പങ്കെടുത്ത  പ്രക്ഷോഭരെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട കേസിലാണ് കോടതി ഹുസ്നി മുബാറക്കിനെ വെറുതെ വിട്ടത്.  ഗൂഢാലോചനയില്‍ പങ്കാളികളായ മുന്‍ ആഭ്യന്തര മന്ത്രി  ഹബീബ് അല്‍ ആദ്ലിക്കും മറ്റ് ആറുപേരെയും കുറ്റമുക്തമാക്കിയിട്ടുണ്ട്. പുനര്‍ വിചാരണയിലാണ് ഹുസ്നി മുബാറക്കിനെയും കൂട്ടാളികളെയും കുറ്റമുക്തരാക്കിയത്. 2011 ഫെബ്രുവരി 11ന് മുബാറക് സ്ഥാനമൊഴിയുന്നതിനുമുമ്പ് പ്രക്ഷോഭകരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 900ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 239 പ്രക്ഷോഭകരെ കൊല ചെയ്ത കേസിലാണ്  വിചാരണ നടന്നത്.

ഈ കേസില്‍ 2012 ജൂണില്‍ എട്ടുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു. ഏറെ കാലതാമസമുണ്ടായതിനാലാണ് കുറ്റങ്ങള്‍ ഒഴിവാക്കുന്നതെന്ന് ജഡ്ജി കമാല്‍ അല്‍റഷീദി വ്യക്തമാക്കി. ഇസ്രായേലിലേക്ക് വാതക കയറ്റുമതിയില്‍ അഴിമതി നടത്തിയെന്ന കേസില്‍ മുബാറകിനെയും മക്കളായ അല, ഗമാല്‍ എന്നിവരെയും കോടതി കുറ്റമുക്തരാക്കി.
അതേസമയം, കുറ്റമുക്തനാക്കിയെങ്കിലും പൊതുധനം കൊള്ളയടിച്ച കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനാല്‍ 86കാരനായ മുബാറകിന് ജയില്‍മോചിതനാകാന്‍ കഴിയില്ല.
 

കൊച്ചിയില്‍ ഇന്ന് നമ്പര്‍ വണ്‍ അങ്കം; കേരള ബ്ളാസ്റ്റേഴ്സ് x ചെന്നൈയിന്‍

Posted: 29 Nov 2014 07:39 PM PST

Image: 
Subtitle: 
മത്സരം വൈകുന്നേരം 7.00 ന്

കൊച്ചി: തമിഴനും മലയാളിയും ഒരുവികാരമാണ്. മുല്ലപ്പെരിയാറിനും മുമ്പേയുള്ള ശീതയുദ്ധം. രാഷ്ട്രീയക്കളത്തിലെ പോര്‍വിളിയും വൈരവും ഇന്ന് കൊച്ചിയിലെ കളിക്കളത്തിലേക്കും തീപടര്‍ത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളിയുടെ സ്വന്തം കേരള ബ്ളാസ്റ്റേഴ്സും തമിഴന്‍െറ ഇഷ്ടം ചെന്നൈയിന്‍ എഫ്.സിയും കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശവും കുമ്മായവര കടക്കും.
ഐ.എസ്.എല്ലിന്‍െറ റൗണ്ട് മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴാണ് ഈ ‘സതേണ്‍ ഇന്ത്യ ഡെര്‍ബി’ക്ക് കൊച്ചി വേദിയാകുന്നത്. 11കളിയില്‍ 19 പോയന്‍റുമായി ലീഗ് ടേബ്ളില്‍ ഒന്നാമതുള്ള ചെന്നൈയിന് ഒരുജയം കൂടിചേര്‍ന്നാല്‍ ടിക്കറ്റുറപ്പായി. എന്നാല്‍, തുലാസിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ ഭാവി. 11കളിയില്‍ സചിന്‍ ടെണ്ടുല്‍കറുടെ ടീം 15 പോയന്‍റുമായി നാലാംസ്ഥാനത്താണുള്ളത്. തുടര്‍ച്ചയായ മൂന്ന് ഹോംമാച്ചില്‍ രണ്ട് ജയമെങ്കിലും സ്വന്തമാക്കിയാലെ ബ്ളാസ്റ്റേഴ്സിന് നില ഭദ്രമാക്കാനാകൂ. നാലിന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡും ഒമ്പതിന് പുണെ എഫ്.സിയുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍.
അവസാന അങ്കത്തില്‍ സ്വന്തം വലയില്‍ വീണ മൂന്ന് ഗോളിന്‍െറ ഞെട്ടലിലാണ് കേരളയും ചെന്നൈയിനും. അവസാന എവേ മാച്ചില്‍ ബ്ളാസ്റ്റേഴ്സ് എഫ്.സി ഗോവയോടും ചെന്നൈയിന്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോടുമാണ് 3-0ന് തോറ്റത്. സീസണില്‍ ഇരു ടീമിന്‍െറയും ഏറ്റവും വലിയ തോല്‍വികളുമായിരുന്നു ഇത്. മൂന്നുകളി ശേഷിക്കുന്ന ചെന്നൈയിന് ഒരു ജയത്തോടെ സെമി ഫൈനല്‍ ഉറപ്പിക്കാം.
ഡല്‍ഹിക്കും അത്ലറ്റികോക്കുമെതിരായ തകര്‍പ്പന്‍ ജയങ്ങള്‍ക്ക് പിന്നാലെയാണ് ഗോവക്കുമുന്നില്‍ കേരള ബ്ളാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നുഗോളിന് തോറ്റത്. ആദ്യ പകുതിയില്‍ പിടിച്ചുനിന്ന ശേഷമായിരുന്നു കേരള വലയില്‍ ഗോളുകള്‍ നിറഞ്ഞത്. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും (16), എഫ്.സി ഗോവക്കും (15) പിന്നില്‍ നാലാം സ്ഥാനത്തുള്ള കേരളത്തിന് വെല്ലുവിളിയായി ഡല്‍ഹി ഡൈനാമോസ് (13), നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് (13) എന്നിവര്‍ വിജയവഴിയിലത്തെി. റൗണ്ട് മത്സരം ഫോട്ടോഫിനിഷിലേക്ക് നീങ്ങവെയാണ് ഡേവിഡ് ജയിംസിന്‍െറയും സംഘത്തിന്‍െറയും ഇന്നത്തെ നിര്‍ണായക അങ്കം. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനുമുന്നില്‍ എലാനോ, മെന്‍ഡോസ എന്നിവരില്ലാതെ കളിക്കാനിറങ്ങിയതിന് ചെന്നൈയിനും വിലകൊടുത്തു. 13 മിനിറ്റിനുള്ളില്‍ പിറന്ന മൂന്നുഗോളുകള്‍ക്ക് മറുപടി പോലും നല്‍കാതെയായിരുന്നു അവരുടെ തോല്‍വി.
ഗാലറി ‘മാന്‍ ഓഫ് ദി മാച്ച്’
റൗണ്ടിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനെതിരെ ഗോളടിച്ച ബ്രസീലിയന്‍ താരം എലാനോയും കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുമില്ലാതെയാണ് ചെന്നൈയിന്‍ രണ്ടാംപാദത്തില്‍ ബൂട്ടണിയുന്നത്. പരിക്കേറ്റ ഇരുവരും നാട്ടിലേക്ക് മടങ്ങിയതിന്‍െറ ക്ഷീണത്തില്‍ ചെന്നൈയിന്‍െറ കുതിപ്പിന് വേഗം കുറഞ്ഞിരിക്കയാണ്. മധ്യവര കടന്ന് പന്ത് ലഭിച്ചാല്‍ ചാട്ടുളി വേഗത്തില്‍ എതിര്‍ ഗോള്‍വല കുലുക്കുന്ന എലാനോ ഒമ്പത് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുമായി ഗോള്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കെയാണ് നാട്ടിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ, കൊളംബിയക്കാരന്‍ മെന്‍ഡോസയും സൈഡായി. ഇന്ത്യക്കാരായ ജെജെ ലാല്‍ പെക്ലുവ, ബല്‍വന്ത് സിങ്, ഹെയ്തിയുടെ മൗറിസ് എന്നിവരെ ആക്രമണ ചുമതലയേല്‍പിച്ചായിരുന്നു നോര്‍ത് ഈസ്റ്റിനെതിരെ കളിച്ചത്. മലയാളി താരം ഡെന്‍സണ്‍ ദേവദാസ് മധ്യനിരയിലും കളിച്ചു. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാകും ചെന്നൈയിന്‍ ഇന്നും കളത്തിലിറങ്ങുകയെന്ന് കോച്ചും പ്രതിരോധത്തിലെ താരവുമായ മറ്ററാസിയും സൂചന നല്‍കി.
അതേസമയം, തുടര്‍ച്ചയായ മൂന്ന് ഹോംമാച്ചുകള്‍ക്ക് ഇറങ്ങുന്നതിന്‍െറ ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ്. അത്ലറ്റികോ കൊല്‍ക്കത്തയെ 2-1ന് തരിപ്പണമാക്കിയപ്പോള്‍ ഗാലറി നിറച്ച അമ്പത്തേഴായിരത്തിലേറെ വരുന്ന കാണികള്‍ മഞ്ഞപ്പടയുടെ ആത്മവിശ്വാസവും ഇരട്ടിപ്പിച്ചു. അപ്രതീക്ഷിതമായി ഒരു തോല്‍വി വഴങ്ങിയെങ്കിലും കൊച്ചിയിലെ ആരാധകക്കൂട്ടം കൈവിടില്ളെന്ന് ഡേവിഡ് ജയിംസ് ഉറപ്പിക്കുന്നു. ഇതുതന്നെയാണ് ആതിഥേയര്‍ക്ക് എതിരാളികള്‍ക്കെതിരെയുള്ള ചാട്ടുളിയും. ബ്ളാസ്റ്റേഴ്സിന് ആവേശം നല്‍കാന്‍ സചിന്‍ എത്തില്ല. എന്നാല്‍, ചെന്നൈയിന്‍ ലുങ്കിയുടുത്ത് ആടിത്തിമിര്‍ക്കുന്ന അഭിഷേക് ബച്ചന്‍ കൊച്ചിയില്‍ ടീമിനൊപ്പം എത്തിയേക്കും.

ഫെര്‍ഗൂസന്‍ വെടിവെപ്പ് : പൊലീസ് ഓഫീസര്‍ രാജിവെച്ചു

Posted: 29 Nov 2014 07:03 PM PST

Image: 

വാഷിങ്ടണ്‍: ഫെര്‍ഗൂസനില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാനെ വെടിവെച്ച് കൊന്ന പൊലീസ് ഓഫീസര്‍ ഡാരന്‍ വില്‍സന്‍ രാജിവെച്ചു. വെടിവെപ്പ് നടന്ന ആഗസ്റ്റ് ഒമ്പതു മുതല്‍ ഡാരന്‍ വില്‍സന്‍ ലീവിലായിരുന്നു. ജോലിയില്‍ തുടരുന്നത് ഫെര്‍ഗൂസന്‍ സിറ്റിയിലെ ജനങ്ങളുടെയും പൊലീസിന്‍െറയും സുരക്ഷ അപകടത്തിലാക്കുമെന്നതിനാലാണ രാജി വെക്കുന്നതെന്ന് ഡാരന്‍ വില്‍സന്‍ വ്യക്തമാക്കി.

ആഗസ്റ്റ് ഒമ്പതിനാണ് മൈക്കിള്‍ ബ്രൗണ്‍ എന്ന 18കാരന്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ, ബ്രൗണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അകാരണമായി ഡാരന്‍ വില്‍സന്‍ വെടിവെക്കുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

മൈക്കല്‍ ബ്രൗണിനെ വെടിവെച്ച കേസില്‍ ഡാരന്‍ വില്‍സനെതിരെ കുറ്റം ചുമത്താനാവില്ളെന്ന് ഗ്രാന്‍ഡ് ജൂറി വിധിച്ചിരുന്നു. പൊലീസ് ഓഫീസറെ വെറുതെ വിട്ടതിനെ തുടര്‍ന്ന് ഫെര്‍ഗൂസനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു. കറുത്ത വര്‍ഗക്കാരെതിരായ പൊലീസിന്‍െറ മോശമായ പെരുമാറ്റത്തിനെതിരെ രാജ്യത്തിന്‍െ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

അഴിമതിയും കഠിനംകുളം മോഡലും

Posted: 29 Nov 2014 06:06 PM PST

Image: 

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വടംവലിക്ക് നല്ളൊരു ‘മാതൃക’യാണ് കോതമംഗലത്തെ കീരംപാറ. ഇവിടെ  ആറ് അംഗങ്ങള്‍ ഒന്നരവര്‍ഷത്തോളമായി  അയോഗ്യരാണ്.  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ 12 ലും വിജയിച്ച് യു.ഡി.എഫ് അധികാരത്തിലത്തെിയിട്ടും  ഗ്രൂപ് വഴക്കും താന്‍പോരിമയും ആറ് അംഗങ്ങളെ അയോഗ്യരാക്കുന്നതിലേക്ക് വഴിതെളിക്കുകയായിരുന്നു. ഏറ്റവും അധികം മണല്‍ കടവുകള്‍ ഉള്ള പഞ്ചായത്തില്‍ കടവുകളുടെ ലേലം വിളിയും മറ്റുമായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രസിഡന്‍റായിരുന്ന ലിസി വത്സലനെതിരെ വൈസ് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫിലെ ആറംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസത്തെ ഏക എല്‍.ഡി.എഫ് അംഗം പിന്തുണച്ചതോടെ പ്രസിഡന്‍റിന് സ്ഥാനം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണയോടെ കോണ്‍ഗ്രസിലെ തന്നെ സുജ സലിം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിപ്പ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ലിസി വത്സലന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ആറംഗങ്ങളും അയോഗ്യരായി. വീണ്ടും ലിസി വത്സലന്‍െറ നേതൃത്വത്തില്‍ ഇവിടെ ഭരണം തുടങ്ങിയിട്ടുണ്ടെങ്കിലും അയോഗ്യരാക്കിയവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്. ആറ് വാര്‍ഡുകളില്‍ പ്രതിനിധികളില്ലാതായിട്ട് ഒന്നരവര്‍ഷത്തോടടുക്കുകയാണ്. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തുകയോ പകരം ചാര്‍ജ് നല്‍കുകയോ ചെയ്യണം എന്നാണ് വ്യവസ്ഥയെങ്കിലും ഇത് രണ്ടും ഇവിടെ സംഭവിച്ചിട്ടില്ല.  

അഴിമതിയാരോപണത്തില്‍ മുങ്ങിയ കഠിനംകുളം പഞ്ചായത്തില്‍ നാലുതവണയാണ് അവിശ്വാസം കൊണ്ടുവന്നത്. രണ്ടുതവണ പ്രസിഡന്‍റിനെതിരെയും രണ്ടുതവണ വൈസ് പ്രസിഡന്‍റിനെതിരെയുമാണ് അവിശ്വാസം വന്നത്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും പടലപ്പിണക്കങ്ങളും ശക്തമായതോടെ മൂന്ന് അവിശ്വാസങ്ങളും പാസായി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ സ്വന്തം അണികള്‍ തന്നെ കൊണ്ടുവന്ന അവിശ്വാസത്തില്‍ ആദ്യപ്രസിഡന്‍റ് ടെല്‍മജോണ്‍, വൈസ്പ്രസിഡന്‍റ്  രത്നകുമാര്‍ എന്നിവര്‍ പുറത്തായി. തുടര്‍ന്ന് അധികാരത്തില്‍വന്ന പ്രസിഡന്‍റ് ലീല ആന്‍റണിക്കെതിരെയും പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 14ന് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ രണ്ടാമത്തെ വൈസ് പ്രസിഡന്‍റ് എം.എസ്. ജസ്റ്റിന്‍ പുറത്തായി. അഴിമതിയാണ് കഠിനംകുളത്തെ പഞ്ചായത്ത് ഭരണത്തെ പിടിച്ചുകുലുക്കി പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പുറത്താക്കാന്‍ കാരണമായത്.  23 അംഗഭരണസമിതിയില്‍ യു.ഡി.എഫിന് 14ഉം എല്‍.ഡി.എഫിന് ഒമ്പതും സീറ്റുകളാണുള്ളത്. അതേസമയം, ആദ്യ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പുറത്താന്‍ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച സ്വന്തംപക്ഷക്കാരില്‍ നാലുപേര്‍ക്ക് വിപ്പ് ലംഘിച്ചതിന് നടപടിയുണ്ടായി. എന്നാല്‍ കോടതി സ്റ്റേയുടെ പിന്‍ബലത്തില്‍ ഭരണം മുന്നോട്ട് പോവുകയാണിവിടെ.

ഇടുക്കിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം നിലനില്‍ക്കുന്നതായി എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്.  പല പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനങ്ങള്‍ ഭരണകക്ഷിയുടെ ആളുകളില്‍ കേന്ദ്രീകരിക്കുന്നെന്നാണ് ആക്ഷേപം.

അഴിമതിക്കും കുതന്ത്രങ്ങള്‍ക്കും കാലുവാരലുകള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച നഗരസഭയാണ് പാലക്കാട്. ഇക്കുറിയും അതിന് വല്ലാത്ത മാറ്റമൊന്നും ഉണ്ടായിട്ടില്ല. രാജിവെച്ചു പോകൂ എന്ന് ഡി.സി.സി ആജ്ഞാപിച്ചിട്ടും കേള്‍ക്കാത്ത കോണ്‍ഗ്രസിലെ ചെയര്‍മാന്‍ ഒടുവില്‍ തനിക്കുതോന്നുമ്പോഴാണ് പുറത്തിറങ്ങിയത്. അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിലെ യുവ എം.എല്‍.എക്കെതിരെ തൊടുത്ത ആരോപണങ്ങള്‍ക്ക് എതിര്‍പാര്‍ട്ടി നേതാക്കള്‍ക്കുപോലും ഇല്ലാത്ത മൂര്‍ച്ചയായിരുന്നു. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ കോണ്‍ഗ്രസ് - 19, ബി.ജെപി - 15, സി.പി.എം - ഒമ്പത്, മുസ്ലിം ലീഗ് - നാല്, ലീഗ് വിമതര്‍ - രണ്ട്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. നഗരത്തിലെ ഒരു ഭാഗം ബി.ജെ.പിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണി പ്പോഴും. കോണ്‍ഗ്രസും സി.പി.എമ്മും ഈ പ്രദേശങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തിനായി മത്സരിക്കുന്നു. നഗരത്തിലെ മറ്റ് നിശ്ചിത ഭാഗങ്ങള്‍ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നിവക്ക് വ്യക്തമായ ആധിപത്യം നല്‍കുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നഗരം ഭരിക്കുന്ന യു.ഡി.എഫ് ഇടത് മുന്നണിക്കും ബി.ജെ.പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി.  
പാലക്കാട്  ജില്ലയില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പുരുഷ-വനിതാ ഭേദമന്യേ വേരിറക്കമുള്ള പഞ്ചായത്തുകളാണ് കൂടുതല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പുതുതായി രൂപവത്കരിച്ച തെങ്കര ഉള്‍പ്പെടെ ജില്ലയിലുളളത് 91 ഗ്രാമപഞ്ചായത്തുകളും 13 ബ്ളോക് പഞ്ചായത്തുകളും നാല് നഗരസഭകളുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 47 ഗ്രാമപഞ്ചായത്തുകളില്‍ ഇടത് പ്രസിഡന്‍റുമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എണ്ണം 50 ആയി. യു.ഡി.എഫ് പ്രസിഡന്‍റുമാരുടെ എണ്ണം 44ല്‍ നിന്ന് 41 ആയി കുറഞ്ഞു. നാലില്‍ നാല് നഗരസഭകളും നേടി ഊറ്റംകൊണ്ട യു.ഡി.എഫില്‍ നിന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും രണ്ടെണ്ണം ഇടത് ചേരി കൈപ്പിടിയിലാക്കി. സ്വതവേ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലയില്‍ ബ്ളോക് പഞ്ചായത്തുകളില്‍ ഒമ്പതിടത്തും അവര്‍ തന്നെയാണ് ഭരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 29 ഡിവിഷനുകളില്‍ 20 ഡിവിഷനുകള്‍ നേടിയതും ഇടതു മുന്നണി തന്നെ. കഴിഞ്ഞ ടേമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സുബൈദ ഇസ്ഹാഖ് ഇത്തവണ സ്ത്രീ സംവരണം അല്ലാതായപ്പോള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറി. ഇവയില്‍ ജില്ലാ - ബ്ളോക് പഞ്ചായത്തുകളൊഴിച്ച് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നവ ഏറെയാണ്. വിഷയങ്ങളില്‍ മാത്രമേ വ്യത്യാസമുള്ളൂ. ആനക്കര, ചാലിശ്ശേരി തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശത്ത് മണല്‍ പാസാണ് പ്രധാന അഴിമതി കേന്ദ്രം. ഈ വിഷയത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കാത്ത പടിഞ്ഞാറന്‍ പഞ്ചായത്തുകള്‍ ഇല്ല. കുടിവെള്ള പദ്ധതികളെച്ചൊല്ലിയും മരാമത്ത് പണികളുമായി ബന്ധപ്പെട്ടുമാണ് കിഴക്കന്‍ പഞ്ചായത്തുകളില്‍ ആക്ഷേപങ്ങള്‍. ജയിച്ച പാര്‍ട്ടിക്ക് താല്‍പര്യമുള്ള ഭാഗങ്ങളില്‍ മാത്രം വികസന പ്രവര്‍ത്തനമെന്ന പതിവ് ആക്ഷേപം മുഴങ്ങാത്ത പഞ്ചായത്തുമില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളും ഇതില്‍നിന്ന് മുക്തമല്ല. ചെര്‍പ്പുളശ്ശേരി ഉദാഹരണം. പുത്തനാല്‍ക്കല്‍ ബസ് സ്റ്റാന്‍ഡിനെച്ചൊല്ലിയുള്ള അഴിമതി വിവാദത്തെ തുടര്‍ന്ന്, സി.പി.എമ്മിന് സ്വന്തം പ്രസിഡന്‍റിനേയും ഒരു വാര്‍ഡ് അംഗത്തേയും തരംതാഴ്ത്തേണ്ടി വന്നു. നെല്ലായ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

തദ്ദേശഭരണത്തിലെ തിരിമറി രാഷ്ട്രീയം അധികമൊന്നും ആഞ്ഞുവീശാത്ത ജില്ലയാണ് കണ്ണൂര്‍. മൂന്നോ നാലോ പഞ്ചായത്തുകളിലുണ്ടായ അസ്വാരസ്യങ്ങളും ഉള്‍പാര്‍ട്ടി-മുന്നണി തര്‍ക്കങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം മുറപോലെയാണെന്ന് പറയാം. ഭരണം നടത്തുന്നവര്‍ വികസനത്തിന്‍െറ നീണ്ട പട്ടിക നിരത്തുന്നു. അതേസമയം അഴിമതിയും പിടിപ്പുകേടും അനാസ്ഥയും പ്രതിപക്ഷത്തിരിക്കുന്നവര്‍ അവസരത്തിനൊത്ത് ആരോപിക്കുന്നു.
തദ്ദേശഭരണവും ഒരു  ചക്കരക്കുടമായതിന്‍െറ  ചില്ലറ ‘ആപല്‍ സൂചനകള്‍ ’അടിത്തട്ടു മുതല്‍ മുകള്‍ തട്ടുവരെ ഉണ്ട്. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനൊപ്പം ചോര്‍ത്തുന്നതിന്‍െറ  അടവും  തന്ത്രവും പയറ്റുന്നവര്‍  വാഴുന്ന കാലമാണിത്. കരാര്‍ ലോബിയും  ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഭരണം നിയന്ത്രിക്കുന്നതെന്ന ആക്ഷേപത്തിലും ചില സത്യങ്ങളുണ്ട്.  ‘ഗ്രാമ സ്വരാജി’ലും  അഴിമതി എന്ന പുഴുക്കുത്ത് കാണുമ്പോള്‍ പരിതപിക്കാനും തടയാനും അധികമാരുമില്ല. എന്നാല്‍ കണ്ണൂര്‍ പാരമ്പര്യം നോക്കുമ്പോള്‍ അഴിമതിക്കും വിവാദങ്ങള്‍ക്കും വലിയ സ്ഥാനമില്ല.

നാളെ
വിഭാഗീയതകള്‍ മുതലാക്കി ഹിന്ദുത്വ മുന്നേറ്റം
 

വാദ്രയുടെ പ്രകടനവും കോണ്‍ഗ്രസിന്‍െറ ഭാവിയും

Posted: 29 Nov 2014 06:04 PM PST

Image: 

അവധിയെ സംബന്ധിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് വില്യംസ് പ്രകടിപ്പിച്ച അഭിപ്രായം അമ്പതാണ്ടുകള്‍ക്കുശേഷവും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ ഒരാഴ്ചത്തെ ഇടവേള ദൈര്‍ഘ്യമേറിയ സമയമാകുന്നു എന്നായിരുന്നു ഹാരോള്‍ഡിന്‍െറ നിരീക്ഷണം. സൈബര്‍യുഗത്തില്‍ ഒരു മണിക്കൂര്‍ പോലും ദീര്‍ഘസമയമാണെന്ന് നിസ്സംശയം പറയാം. ഈയിടെ സമയത്തിന്‍െറ ഒരു സെക്കന്‍ഡ് പോലും വിലമതിക്കാനാകാത്തതാണെന്ന് തെളിയിക്കുന്ന പ്രവര്‍ത്തനമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര കാഴ്ചവെച്ചത്. കോണ്‍ഗ്രസിന്‍െറതന്നെ രാഷ്ട്രീയ ഭാവിയിലേക്ക് സൂചനകള്‍ നല്‍കുന്ന പ്രവൃത്തി. തന്‍െറ വിവാദമായ ഭൂമി ഇടപാടുകളെ സംബന്ധിച്ച് ഒരു ചാനല്‍ ലേഖകന്‍െറ ചോദ്യത്തോട് ‘ആര്‍ യൂ സീരിയസ്’? എന്നു കയര്‍ത്ത അയാള്‍ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. നാലഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഭൂമി ഇടപാടുകളിലൂടെ ബഹുകോടികള്‍ കീശയിലാക്കിയ വാദ്രക്കെതിരെ അഴിമതിക്കേസുകള്‍ കോടതികളില്‍ പരിഗണിച്ചുവന്ന സന്ദര്‍ഭത്തിലായിരുന്നു ഈ കോപ്രായങ്ങള്‍. വാദ്രയുടെ ഒറ്റനിമിഷത്തെ മണ്ടത്തം അതിക്ഷണം ഇന്‍റര്‍നെറ്റ് വഴി ലോകം മുഴുക്കെ വ്യാപിച്ചു. ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ ‘യേസ് വീ ആര്‍ സീരിയസ്’ എന്ന കമന്‍റുകളുടെ പ്രളയത്തില്‍ മുങ്ങി നവസാമൂഹിക മാധ്യമങ്ങള്‍.
ഒരാഴ്ച രാഷ്ട്രീയത്തില്‍ നീണ്ട സമയമാണെന്ന പ്രസ്താവന ഹാരോള്‍ഡ് പുറത്തുവിടുമ്പോള്‍ ഇന്‍റര്‍നെറ്റും അനുബന്ധസൗകര്യകളും രംഗപ്രവേശം ചെയ്തിരുന്നില്ല. എന്നാല്‍, ടെലിവിഷന്‍ പ്രചാരത്തിലുണ്ട്. അമേരിക്കയിലെ രണ്ട് പ്രമുഖ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ ആദ്യമായി ടെലിവിഷനില്‍ രാഷ്ട്രീയ സംവാദപരിപാടിക്ക് നാന്ദി കുറിക്കുന്നതും ഏതാണ്ട് ആ കാലഘട്ടത്തിലായിരുന്നു.
റിച്ചാര്‍ഡ് നിക്സണും ജോണ്‍ കെന്നഡിയും നടത്തിയ പ്രഥമ ടെലിവിഷന്‍ സംവാദപരിപാടി ഏഴു കോടി പ്രേക്ഷകര്‍ വീക്ഷിച്ചതായി കണക്കുകള്‍ പറയുന്നു. വേണ്ടത്ര മേക്കപ്പില്ലാതെ ക്ഷീണിച്ച നിലയിലായിരുന്നു നിക്സണ്‍ ടെലിവിഷന്‍ സംവാദത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഫലമോ, വോട്ടര്‍മാര്‍ കെന്നഡിക്ക് അനുകൂലമായി വിധിയെഴുതി.  വാദ്രയുടെ മൂന്നു കമ്പനികള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടുകയും ആറും ഏഴും ഇരട്ടി ലാഭത്തിന് വീണ്ടും ക്രയവിക്രയങ്ങള്‍ നടത്തുകയും ചെയ്തതായാണ് രേഖകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ ഈയിടെ നടന്ന വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വരെ കോണ്‍ഗ്രസിന് സംഭവിച്ച ദയനീയ തോല്‍വിയുടെ പ്രധാനഹേതു വാദ്രയുമായി ബന്ധപ്പെട്ട അഴിമതിക്കഥകളാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ അടക്കം പറയുന്നു. നാണം കെട്ട തോല്‍വിയുടെ ഫലമായി ലോക്സഭയില്‍ പ്രതിപക്ഷ നേതൃപദവിയിലിരിക്കാന്‍പോലും കോണ്‍ഗ്രസ് എം.പിമാര്‍ക്ക് അവസരം നഷ്ടപ്പെട്ടു. എന്നാല്‍, പാര്‍ട്ടി നിലംപരിശായതിന്‍െറ പ്രധാന ഉത്തരവാദിത്തം ഈ ഒറ്റവ്യക്തിയില്‍ കെട്ടിവെക്കാനാകുമോ? പക്ഷേ, ഒരു ചോദ്യത്തിന് കോണ്‍ഗ്രസ് മറുപടി നല്‍കണം. വാദ്ര കേവലം ഒരു സാധാരണ വ്യാപാരിയല്ല. കോണ്‍ഗ്രസിന്‍െറ ഭാവി അധ്യക്ഷയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രിയങ്കയുടെ ഭര്‍ത്താവാണയാള്‍. ‘രാഹുലിനെ മാറ്റൂ, പ്രിയങ്കയെ വിളിക്കൂ’ എന്ന രക്ഷാമന്ത്രം പാര്‍ട്ടി അണികള്‍ ഉച്ചത്തില്‍ ഉരുവിടുമ്പോള്‍ വാദ്രയുടെ പ്രാധാന്യവും പ്രസക്തിയും ഇരട്ടിക്കുന്നു.
അഴിമതികളും കുംഭകോണങ്ങളും തെരഞ്ഞെടുപ്പിന്‍െറ ജയപരാജയങ്ങളെ ബാധിക്കുന്നില്ളെന്ന വാദഗതികളും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കെജ്രിവാള്‍ കടുത്ത അഴിമതി ആരോപണം ഉന്നയിച്ചിട്ടും നിതിന്‍ ഗഡ്കരി വിജയശ്രീലാളിതനായി. തമിഴ്നാട്ടില്‍ അഴിമതി ആരോപിതര്‍ വീണ്ടും വീണ്ടും ജയിച്ച് അധികാരം വാഴുന്നു. അഴിമതിക്കഥകള്‍ കര്‍ണാടകയില്‍ യെദിയൂരപ്പക്കോ ബിഹാറില്‍ ലാലുപ്രസാദ് യാദവിനോ പ്രസ്താവ്യമായ നഷ്ടങ്ങള്‍ക്ക് ഹേതുവായില്ല.
അഴിമതി ആരോപണങ്ങള്‍ നിഷേധിക്കാനോ ആരോപിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ വാദ്ര തയാറായിട്ടില്ല.
ടെലിവിഷനിലെ മോശമായ പ്രകടനം നിക്സണ് നല്‍കിയ തിരിച്ചടി സോണിയയും കുടുംബവും വിവേകമതികളായ കോണ്‍ഗ്രസ് നേതാക്കളും ഓര്‍മിക്കുന്നത് ഗുണകരമാകും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP