സ്വാഗതം
WELCOME

News Update..

Wednesday, November 12, 2014

അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി Madhyamam News Feeds

അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി Madhyamam News Feeds

Link to

അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി

Posted: 11 Nov 2014 11:49 PM PST

Image: 

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയെ നിയോഗിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ  ഏകോപനത്തിന് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹിനെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി  മന്ത്രി കെ.സി ജോസഫ് അറിയിച്ചു.  മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്‍്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, എം.എല്‍.എ, എം.പി എന്നിവരടങ്ങുന്നതാണ് സമിതി. ഓരോ മാസവും സമിതി യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തും.
 

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

Posted: 11 Nov 2014 11:41 PM PST

Image: 

മുംബൈ:  മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടു കൂടിയാണ് ഫട്നാവിസ് സര്‍ക്കാര്‍ എന്‍.സി.പി പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചത്.
ബി.ജെ.പിയുടെ തന്നെ ഹരിഭാവു ബാഗ്ഡെയെ  സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ശിവസേനയുടെയും കോണ്‍ഗ്രസിന്‍റെയും സ്ഥാനര്‍ഥികളെ നേരത്തെ പിന്‍വലിച്ചതോടെ ഹരിഭാവു ബാഗ്ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  ഹരിഭാവു ബാഗ്ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് ശിവസേന സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. വിജയ് ഒൗട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാര്‍ഥി.
വിശ്വാസവോട്ടില്‍ ശിവസേന നിശബ്ദത പാലിച്ചു. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന പ്രതിപക്ഷത്തിരിക്കും. സേനയുടെ ഏക്നാഥ് ഷിന്‍ഡെയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവ് പദവി വേണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു.
 

പെട്രോള്‍,ഡീസല്‍ വില ഒരു രൂപ കുറച്ചേക്കും

Posted: 11 Nov 2014 11:14 PM PST

Image: 

മുംബൈ: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വില കുറയുന്നത്. ലിറ്ററിന് ഒരുരൂപ കുറക്കുന്ന കാര്യമാണ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്.  നവംബര്‍ 15 ഓടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

ഒക്ടോബര്‍ 18ന് ഡീസല്‍ വില നിയന്ത്രണം നീക്കിയതിനുശേഷം ഇത് മൂന്നാം തവണയാകും വിലകുറക്കുന്നത്. ജാര്‍ഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് പത്തുദിവസം മുമ്പ് വില കുറക്കാനാണ് എണ്ണക്കമ്പനികള്‍ ഉദ്ദേശിക്കുന്നത്.

ഉത്പാദനം വര്‍ധിച്ചതിനൊപ്പം ഡോളര്‍ ശക്തമായതിന്‍്റെ ബലത്തിലാണ് നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ ബാരലിന് 81.23 ഡോളര്‍ നിലവാരത്തിലേയ്ക്ക് ബ്രെന്‍റ് ക്രൂഡിന്‍റെ വില താഴ്ന്നത്. ജൂണിന് ശേഷം 30 ശതമാനം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
 

മാണിയെ മുഖ്യമന്ത്രിയാക്കാനില്ല ^ പന്ന്യന്‍

Posted: 11 Nov 2014 11:06 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തങ്ങളില്ല. ആ കട്ടില്‍ ചുമക്കാന്‍ സി.പി.ഐയെ കിട്ടില്ളെന്നും പന്ന്യന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വിജയിച്ച സമരങ്ങള്‍ നടത്തിയത് സി.പി.ഐ മാത്രമാണ്. എന്നാല്‍ നികുതി വര്‍ധനക്കെതിരെ നടത്തിയ സമരം പകുതി വഴിയില്‍ നിറത്തിയത് എന്തുകൊണ്ടെന്ന് പിന്നീട് വ്യക്തമാക്കുമെന്നും പന്ന്യന്‍ പറഞ്ഞു. എല്‍.ഡി.എഫിന്‍റെ സമരങ്ങള്‍ പലതും പരാജയമായതും പന്ന്യന്‍ ചൂണ്ടിക്കാട്ടി. കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുമാല്ലൂര്‍ പുറപ്പിള്ളിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് അനുമതിയായി

Posted: 11 Nov 2014 10:49 PM PST

ആലങ്ങാട്: കരുമാല്ലൂര്‍ പുറപ്പിള്ളിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതിക അനുമതിയായി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. നിര്‍മാണത്തിന് സര്‍ക്കാര്‍ നൂറുകോടി രൂപയുടെ സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മേജര്‍ വികസന പദ്ധതികളിലൊന്നായ ഇതിന്‍െറ നിര്‍മാണോദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറി
യിച്ചു.
നിര്‍മാണത്തിന് നബാര്‍ഡ് 68 കോടി അനുവദിച്ചിട്ടുണ്ട്. ബാക്കി തുക പൊതുമരാമത്ത് വകുപ്പ് വഹിക്കും. പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംസ്ഥാനത്തെ പ്രഥമ പദ്ധതിയായ ഇതിന്‍െറ നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കണക്കാ
ക്കുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് താല്‍ക്കാലിക മണല്‍ ബണ്ടിന് പകരം സ്ഥിരം സംവിധാനം ആകുന്നത്. കരുമാല്ലൂര്‍ പഞ്ചായത്തിലെ ചിറ്റമനപ്പള്ളം, കുന്നുകര പഞ്ചായത്തിലെ ചെറിയ തേക്കാനം കരകളെ ബന്ധിപ്പിച്ചാണ് നിര്‍മാണം നടക്കുക. മണലിന്‍െറ ലഭ്യതക്കുറവും നിര്‍മാണയന്ത്രങ്ങളുടെ തകരാറും മൂലം വര്‍ഷംതോറും താല്‍ക്കാലിക മണല്‍ ബണ്ട് നിര്‍മാണം ഏറെ ശ്രമകരമായ സാഹചര്യത്തിലാണ് സ്ഥിരം സംവിധാനത്തിന്‍െറ സാധ്യത തെളി
ഞ്ഞത്.
പെരിയാറിനെ പൂര്‍ണമായും ഉപ്പുവെള്ളത്തില്‍നിന്ന് സംരക്ഷിക്കാനും വിശാല കൊച്ചിയില്‍ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനും കരുമാല്ലൂര്‍, കുന്നുകര പഞ്ചായത്തുകളിലെ കാര്‍ഷികമേഖലയെ ഓരുവെള്ള ഭീഷണിയില്‍നിന്ന് മുക്തമാക്കാനും ഈ പദ്ധതി സഹായക
രമാകും. 60 കോടി ചെലവില്‍ നിര്‍മിക്കുന്ന പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണം ഏതാണ്ട് പൂര്‍ത്തി
യാകുന്നു.
കരുമാല്ലൂര്‍ പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ രണ്ടുവര്‍ഷത്തോളമെടുത്തു. 6.5 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്.

പറവൂര്‍ മേഖലയില്‍ നാല് മദ്യശാലകള്‍ക്ക് താഴ്വീഴും

Posted: 11 Nov 2014 10:49 PM PST

പറവൂര്‍: ദേശീയപാതകളുടെയും പ്രധാന സംസ്ഥാന പാതകളുടെയും ഓരം ചേര്‍ന്നുള്ള ബിവറേജസ് കോര്‍പറേഷന്‍െറയും മറ്റും ചില്ലറ വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ മേഖലയില്‍ നാല് മദ്യശാലകള്‍ക്ക് താഴ്വീഴും.
ദേശീയപാത 17ലെ കൂനമ്മാവ് കാവില്‍നട, പറവൂര്‍ നഗരത്തിലെ തെക്കേനാലുവഴിക്ക് സമീപം, പറവൂര്‍-മൂത്തകുന്നം റോഡില്‍ മുനമ്പം കവല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒൗട്ട്ലറ്റുകളാണിത്. കൂടാതെ, ആലുവ-പറവൂര്‍ റോഡില്‍ ആലങ്ങാട് പ്രവര്‍ത്തിക്കുന്ന മറ്റൊരു മദ്യവില്‍പനശാലയും ഇവിടെനിന്ന് മാറ്റി സ്ഥാപിക്കേണ്ടിവരും. ഇതോടെ പറവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണ് കോടതിവിധിയോടെ ഉണ്ടായിരി
ക്കുന്നത്.
കാവില്‍നടയിലേത് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ല. എന്നാല്‍, എക്സൈസും ബിവറേജസും നേരിട്ട് അനുമതി നല്‍കിയതിനാല്‍ പഞ്ചായത്തിന് നടപടിയെടുക്കാന്‍ കഴിയില്ളെന്നാണ് അധികൃതരുടെ വാദം.
കാവില്‍നടയില്‍നിന്ന് മദ്യശാല മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള ചില സംഘടനകള്‍ നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂര്‍ നഗരത്തില്‍ തെക്കേനാലുവഴിയില്‍ പ്രവര്‍ത്തിക്കുന്നതാണ് രണ്ടാമത്തേത്. ദേശീയപാതയില്‍നിന്ന് ഏകദേശം അഞ്ച് മീറ്റര്‍ മാറിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത് പറവൂര്‍-ചാത്തനാട് ദേശസാത്കൃത റൂട്ടിലാണ് സ്ഥിതിചെയ്യു
ന്നത്.
ഇതും ഇവിടെനിന്ന് മാറ്റിസ്ഥാപിക്കേണ്ടിവരും. ഈ റൂട്ടിലൂടെ കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബിവറേജസിന്‍െറ മദ്യശാല അടച്ചുപൂട്ടണമെന്ന് ഒരുമാസം മുമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം പൊലീസിന്‍െറ സഹായത്തോടെ അടച്ചുപൂട്ടിക്കാന്‍ ചെന്നെങ്കിലും മുകളില്‍ നിന്ന് നിര്‍ദേശം ഇല്ലാത്തതിനാല്‍ സാധ്യമല്ളെന്ന ന്യായം നിരത്തി പറഞ്ഞുവിട്ടു. നഗരസഭാ തീരുമാനത്തിനെതിരെ ബിവറേജസ് കോര്‍പറേഷന്‍ ഹൈകോടതിയില്‍ റിട്ട് നല്‍കിയിരിക്കു
കയാണ്.
മുനമ്പം കവലയിലെ ബിവറേജസ് ഒൗട്ട്ലറ്റിലെ തിരക്കുമൂലം റോഡും തിരക്കിലാവുകയാണ്. നിരവധി അപകടങ്ങളാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഈ മദ്യശാലയും അടച്ചുപൂട്ടണമെന്ന ആവശ്യത്തിന് നീണ്ടനാളത്തെ പഴക്കമുണ്ട്. എന്നാല്‍, അധികാരികള്‍ ഇതൊന്നും കേള്‍ക്കാത്ത ഭാവത്തിലാണ്.
ആലുവ-പറവൂര്‍ റൂട്ടില്‍ കോട്ടപ്പുറത്തിനും കരുമാല്ലൂരിനും ഇടയില്‍ മൃഗാശുപത്രിപ്പടിയിലാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. ദേശസാത്കൃത റോഡായ ഇവിടെ മദ്യം വാങ്ങാനത്തെുന്നവരുടെ നീണ്ട നിരയാണ് എ
പ്പോഴും.
വാഹനയാത്രക്കാരും യഥേഷ്ടം മദ്യം ഇവിടെ നിന്ന് വാങ്ങിപ്പോകുന്നുണ്ട്. പറവൂര്‍ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒൗട്ട്ലെറ്റാണ് നാലുവര്‍ഷത്തിന് മുമ്പ് ഇങ്ങോട്ട് മാറ്റിയത്.
ഇതിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിച്ചില്ല. എന്തായാലും ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിലെങ്കിലും മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് മദ്യവിരോധികളായ
നാട്ടുകാര്‍.

വിഷന്‍ 2030 : മലപ്പുറം വികസന മാസ്റ്റര്‍പ്ളാന്‍ ഡിസംബറില്‍

Posted: 11 Nov 2014 10:41 PM PST

മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ മലപ്പുറത്തിന്‍െറ സമഗ്ര വികസനമാണ് 'വിഷന്‍ 2030' ലക്ഷ്യമിടുന്നതെന്നും ഇതിനായി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുസമൂഹവും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും പി. ഉബൈദുല്ല എം.എല്‍.എ. 'വിഷന്‍ 2030' മലപ്പുറം നിയോജക മണ്ഡലം സമഗ്ര വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വികസനസഭ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍െറ (കില) ആഭിമുഖ്യത്തില്‍ മലപ്പുറം ഡി.ടി.പി.സി ഹാളിലായിരുന്നു ശില്‍പശാല. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, ഊര്‍ജം തുടങ്ങി മുഴുവന്‍ മേഖലകളിലുമുള്ള മലപ്പുറത്തിന്‍െറ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. കോയാമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, വികസന സ്ഥിരംസമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, അംഗം ഉമ്മര്‍ അറക്കല്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സി.എച്ച്. ജലാലുദ്ദീന്‍, കൗണ്‍സിലര്‍മാരായ പാലോളി കുഞ്ഞിമുഹമ്മദ്, വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കില അസി. ഡയറക്ടര്‍ കെ.എം. സലീം വിഷയമവതരിപ്പിച്ചു.
ശില്‍പശാലയില്‍ മണ്ഡലത്തിന്‍െറ സമഗ്ര വികസനത്തിനുള്ള രൂപരേഖ പത്ത് വര്‍ക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ഡിസംബറില്‍ അന്തിമ വികസന മാസ്റ്റര്‍പ്ളാന്‍ പ്രഖ്യാപിക്കും. മണ്ഡലം വികസന സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ സ്കൂള്‍ കായികമേള : മുക്കം മുന്നേറ്റം തുടരുന്നു

Posted: 11 Nov 2014 10:35 PM PST

കൊയിലാണ്ടി: ഫീല്‍ഡിലും ട്രാക്കിലും പിറ്റിലും ആവേശകരമായ പോരാട്ടങ്ങള്‍ കാഴ്ചവെച്ച് റവന്യൂജില്ലാ സ്കൂള്‍ കായികമേള രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 114 പോയന്‍റ് നേടി മുക്കം സബ്ജില്ല ആധിപത്യം തുടരുന്നു. 73 പോയന്‍റ് നേടിയ താമരശ്ശേരി സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്. പേരാമ്പ്ര സബ്ജില്ലയാണ് മൂന്നാം സ്ഥാനത്ത്- 64 പോയന്‍റ്. സ്കൂള്‍ വിഭാഗത്തില്‍ ഒമ്പത് സ്വര്‍ണം, ആറു വെള്ളി, എട്ട് ഓട് എന്നിവ ലഭിച്ച സെന്‍റ് ജോണ്‍സ് എച്ച്.എസ് നെല്ലിപ്പൊയില്‍ 64 പോയന്‍റുമായി ഒന്നാംസ്ഥാനത്താണ്. 11 സ്വര്‍ണം, അഞ്ചുവെള്ളി, രണ്ട് ഓട് എന്നിവ ലഭിച്ച സെന്‍റ് ജോസഫ് എച്ച്.എസ്.എസ് പൂല്ലൂരാംപാറ രണ്ടാം സ്ഥാനത്താണ്- 61 പോയന്‍റ്. 51 പോയന്‍റുമായി കുളത്തുവയല്‍ സെന്‍റ് ജോര്‍ജസാണ് മൂന്നാം സ്ഥാനത്ത്. അഞ്ചു സ്വര്‍ണം, ഏഴ് വെള്ളി, എട്ട് ഓട് എന്നിവ ഇവര്‍ക്ക് ലഭിച്ചു. മേള ഇന്ന് സമാപിക്കും.

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

Posted: 11 Nov 2014 10:35 PM PST

Image: 

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 28,000 കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8400 പോയിന്‍റ് കടന്നു. ആഗോള വിപണികളിലെ ഉണര്‍വും ഓഹരികളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയതും  സൂചികകള്‍ ഉയരാന്‍ കാരണമായി.

എന്‍.സി.പിയെ പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണം ^ചെന്നിത്തല

Posted: 11 Nov 2014 09:54 PM PST

Image: 

ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന നിലപാട് സ്വീകരിച്ച എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്‍.സി.പി നിലപാടില്‍ എല്‍.ഡി.എഫ് നയം വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ  സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സംഘടനാപരവും ഭരണപരവുമായ കാര്യങ്ങള്‍ സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
 കെ.പി.സി.സിയുടെ എല്ലാ തലത്തിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പിന്‍്റെ തിയതി സംബന്ധിച്ച വിവരങ്ങള്‍ എ.ഐ.സി.സിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കും. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  ചെന്നിത്തല.

സാമ്പത്തികനില എണ്ണയെ മാത്രം ആശ്രയിച്ചല്ല -അമീര്‍

Posted: 11 Nov 2014 09:41 PM PST

Image: 

ദോഹ: ഇന്ധന വിലയില്‍ ഇടിവ് നേരിടുന്നുണ്ടെങ്കിലും രാജ്യം സാമ്പത്തിക കുതിപ്പ് തുടരുകയാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. നാം തീരുമാനിച്ചുറച്ച പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. രാജ്യത്തിന്‍െറ സാമ്പത്തിക നില ഭദ്രവും സുരക്ഷിതവുമാണ്. ഇന്ധന വിലയുടെ ഇടിവ് ബാധിക്കാത്ത വിധത്തിലുള്ള സാമ്പത്തിക ക്രമീകരണമാണ് ഖത്തര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മജ്ലിസ് ശൂറയുടെ നാലാമത് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍.
ലോക വിപണിയില്‍ ഇന്ധന വിലയില്‍ വിലയ ഇടിവാണ് ഉണ്ടാവുന്നത്. രാജ്യത്തിന്‍െറ സാമ്പത്തിക അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഇന്ധനത്തെ മാത്രം ആശ്രയിച്ചല്ലാത്തത് കൊണ്ട് ഇത്തരം ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക ഭദ്രതയെ ബാധിക്കില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ കരുതലോടെ നേരിടാന്‍ തയ്യാറാകണം. മുഴുവന്‍ മേഖലയിലും സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ തയ്യാറകണം. നാം പ്രഖ്യാപിച്ച 2011-2016 പഞ്ചവല്‍സര പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ പദ്ധതികള്‍ നിര്‍ദിഷ്ട സമയത്ത് തന്നെ പൂര്‍ത്തീകരിക്കും.
രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി പ്രധാനപ്പെട്ട മൂന്ന് വ്യവസായ മേഖലയുടെ പ്രഖ്യാപനവും നടന്നു. രാജ്യത്തെ വ്യവസായ മേഖലക്ക് പുത്തനുണര്‍വ് നല്‍കന്ന പദ്ധതികളാണിത്. കാര്‍ഷിക മേഖലയിലും വിനോദസഞ്ചാര മേഖലയിലും വികസനത്തിന്‍െറ വലിയ ചക്രവാളമാണ് തുറക്കപ്പെടുക. അടുത്ത തലമുറക്ക് പ്രയോജനം ചെയ്യുന്ന തരത്തിലുള്ള വികസനമാണ് നാം ഉദ്ധേശിക്കുന്നത്. സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കി കൊണ്ട് മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. ഇന്ധന മേഖലയില്‍ നിന്നല്ലാതെ മറ്റിതര മേഖലകളില്‍ നിന്നുള്ള വരുമാനത്തിന്‍െറ ശതമാനം ഗണ്യമായി വര്‍ധിച്ചത് വലിയ സാധ്യതയാണ്.
രാജ്യത്തെ ഉപഭോക്തൃ മേഖലയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും നിരീക്ഷണങ്ങളും നടക്കേണ്ടതുണ്ടെന്നും അമീര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയാണ് വികസനത്തിന്‍െറ സുപ്രധാന പങ്കാളിയെന്ന് നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലക്ക് വേണ്ട പ്രോത്സാഹനങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് രാജ്യ വികസനത്തിനുള്ള മാര്‍ഗമായാണ് കാണുന്നത്. ഇതിന്‍െറ ഭാഗമായി പുതിയ സീ പോര്‍ട്ടും സാമ്പത്തിക മേഖലയും നിര്‍മ്മിക്കാന്‍ പദ്ധതയിട്ടിരിക്കുകയാണ്. 2014-2015 ലേക്കുള്ള പൊതുബജറ്റിന്‍െറ 50 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക സൗകര്യം എന്നീ അടിസ്ഥാന ആ്വശ്യങ്ങളുടെ വികസനത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും അമീര്‍ വ്യക്തമാക്കി.
 

ഇന്ത്യ- യു.എ.ഇ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Posted: 11 Nov 2014 09:35 PM PST

Image: 

അബൂദബി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. അബൂദബിയിലത്തെിയ സുഷമ സ്വരാജിനെയും സംഘത്തെയും ശൈഖ് അബ്ദുല്ല സ്വീകരിച്ചു. സുഷമ സ്വരാജിന്‍െറ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സംഭാവനകള്‍ ചെയ്യുമെന്ന് ശൈഖ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു. സമസ്ത മേഖലകളിലും സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികളും ഉഭയകക്ഷി ബന്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മന്ത്രി സുഷമ സ്വരാജിന്‍െറ ബഹുമാനാര്‍ഥം ശൈഖ് അബ്ദുല്ല വിരുന്നും ഒരുക്കിയിരുന്നു.

മോദി മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 11 Nov 2014 09:28 PM PST

Image: 

നയ്പിഡാവ്: ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കടെുക്കുന്നതിനായി മ്യാന്‍മാറിലത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് തുന്‍ റസാഖുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയില്‍ നിരവധി അവസരങ്ങളുണ്ടെന്നും മലേഷ്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മോദി മലേഷ്യന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

മലേഷ്യയിലെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കിയ നടപടികള്‍ സ്വീകരിച്ചതിന് നജീബ് തുന്‍ റസാഖിനെ മോദി അനുമോദിച്ചു. മലേഷ്യയിലെ തുറന്ന വിപണികളില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ആവശ്യമുണ്ടെന്ന് നജീബ് തുന്‍ റസാഖ് അറിയിച്ചു. മലേഷ്യ സന്ദര്‍ശിക്കാനായി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

പൂര്‍വേഷ്യന്‍ ഉച്ചകോടി വ്യാഴാഴ്ചയാണ് നടക്കുക. ആസിയാന്‍ രാജ്യങ്ങള്‍ക്കു പുറമെ അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള എട്ടു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെ ടുക്കും.

സുനന്ദയുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക്

Posted: 11 Nov 2014 09:14 PM PST

Image: 

ന്യൂഡല്‍ഹി:  ശശി തരൂരിന്‍്റെ ഭാര്യ സുനന്ദപുഷ്കറിന്‍െറ മൊബൈല്‍ ഫോണുകളും പൊലീസ് ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ഇവ പരിശോധനക്ക് അയച്ചത്. സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്തെിയ മുറിയില്‍ ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റ്, സ്രവങ്ങളുടെ പാടുകള്‍ കണ്ടെത്തിയ
കാര്‍പറ്റ്, ഗ്ളാസ് കഷണങ്ങള്‍ എന്നിവയും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഗുജറാത്തിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിലാണ് പരിശോധന നടത്തുന്നത്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാന്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് പരിശോധനയിലൂടെ കഴിയുമെന്നാണ്  പൊലീസ് കരുതുന്നത്. ഇതിന്‍െറ ഭാഗമായാണ് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചത്.

2014 ജനുവരി 17-ന് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലാണ് സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍െറ  ഭാഗമായി പൂട്ടി സീല്‍വെച്ചിരുന്ന മുറി ഈയിടെയാണ് അന്വേഷണ സംഘം തുറന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. സുനന്ദയുടെ മരണശേഷം മൊബൈല്‍ ഫോണുകളില്‍ നിന്നോ ലാപ്ടോപില്‍ നിന്നോ വിവരങ്ങള്‍ നീക്കിയിട്ടുണ്ടോ എന്ന് പരിശോധന നടത്തും. സുനന്ദ ഉപയോഗിച്ചിരുന്ന രണ്ട് ഇ മെയില്‍ അക്കൗണ്ട്കളില്‍ നിന്ന് അവസാന സമയത്ത്  ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആന്തരിക അവയവ പരിശോധനയില്‍ സുനന്ദയുടെ മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.

വിശ്വാസവോട്ട് തേടി ഫട്നാവിസ്: എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സേന

Posted: 11 Nov 2014 08:40 PM PST

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. എന്‍.സി.പിയുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന വശ്വാസത്തിലാണ് ഫട്നാവിസ് സര്‍ക്കാര്‍.

അതേസമയം, കടുത്ത നിലപാടുമായി ശിവസേന രംഗത്തെത്തി. സഭയില്‍ ബി.ജെ.പിയെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സേന വ്യക്തമാക്കി കഴിഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശം സേന എം.എല്‍.എ മാര്‍ക്ക് നല്‍കി.  ‘ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യില്ല.  പ്രതിപക്ഷത്തിരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്’ സേനാ നേതാവ് രാദാസ് ഖദം വ്യക്തമാക്കി. സ്പീക്കര്‍ സ്ഥാനത്തേക്ക് ശിവസേന നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതു സംബന്ധിച്ച്  നിയമസഭ തുടങ്ങുന്നതിനു മുമ്പ് ചര്‍ച്ച ചെയ്യുമെന്നും രാദാസ് ഖദം അറിയിച്ചു.

ഫട്നാവിസ് സര്‍ക്കാര്‍ എന്‍.സി.പി പിന്തുണയോടെ വിശ്വാസവോട്ട് തേടുന്നതിനെതിരെ ശിവസേന മുഖപത്രമായ സാമ്നയിലൂടെ രംഗത്തെ ത്തി. ബി.ജെ.പി അഴിമതിക്കരായ എന്‍.സി.പിയുടെ പിന്തുണയോടെ ഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.എന്‍.സി.പി പിന്തുണ അംഗീകരിക്കുന്ന വോട്ട് ചെയ്ത ജനങ്ങളോടുള്ള അനാദരവാണെന്നും സാമ്ന മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

സഖ്യകക്ഷികളിലെ ഒരു എം.എല്‍.എ അടക്കം ബി.ജെ.പിക്ക് 122 പേരാണുള്ളത്. ഭരണത്തിനായി 145 പേരുടെ അംഗബലം വേണം. ബി.ജെ.പിക്ക് 23 പേരുടെ കുറവുണ്ട്. 41 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. സുസ്ഥിര സര്‍ക്കാര്‍ എന്ന പൊതുതാല്‍പര്യം മാനിച്ച് ആവശ്യമെങ്കില്‍ നിരുപാധികം ബി.ജെ.പിയെ പിന്തുണക്കുമെന്ന നിലപാടിലാണ് എന്‍.സി.പി. സ്പീക്കര്‍ സ്ഥാനത്തേക്കും ബി.ജെ.പിക്ക് എന്‍.സി.പിയുടെ പിന്തുണയുണ്ട്.

ആണവ നിരായുധീകരണം: ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടരുന്നു

Posted: 11 Nov 2014 08:38 PM PST

Image: 

മസ്കത്ത്: ആണവ നിരായുധീകരണ വിഷയത്തില്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ച മസ്കത്തില്‍ തുടരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫ്, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കാതറിന്‍ ആഷ്ടണ്‍, അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് വില്യം ജെ. ബേണ്‍സ്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്, മറ്റു രക്ഷാസമിതി അംഗങ്ങളുടെയും ജര്‍മനിയുടെയും വിദേശകാര്യ പ്രതിനിധികള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ജോണ്‍കെറി തിങ്കളാഴ്ച രാത്രി ബെയ്ജിങ്ങിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ ഏഷ്യ ആന്‍ഡ് പസഫിക് ഇക്കണോമിക് കോഓപറേഷന്‍ (അപെക്) സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇതുവരെയുള്ള ചര്‍ച്ചയുടെ പുരോഗതി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ അറിയിക്കാന്‍ കെറി വാഷിങ്ടണിലത്തെും.
അല്‍ ബുസ്താന്‍ പാലസിലാണ് ചര്‍ച്ചകള്‍ തുടരുന്നത്. രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ഉടലെടുത്ത തടസ്സങ്ങള്‍ നീക്കുകയാണ് തുടര്‍ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ആണവപദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച തുടരും. ചര്‍ച്ചയുടെ പുരോഗതി അറിയിക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും  രാത്രി വൈകി മാധ്യമങ്ങളെ കാണുമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണമില്ല.
അതിനിടെ, പ്രശ്നപരിഹാരത്തിന് അടുത്തയാഴ്ച വരെ കാക്കേണ്ടിവരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി  ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്താന്‍ പുറപ്പെടവെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഉപപ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായും ചര്‍ച്ച നടത്തി.  ഇറാന്‍െറ ആണവ പദ്ധതികള്‍ വെട്ടിക്കുറക്കാനും പകരം ഇറാനു മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നതിനുമുള്ള ദീര്‍ഘകാല കരാര്‍ ഒപ്പിടുകയാണ് ചര്‍ച്ചകളുടെ ഉദ്ദേശ്യം. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള സമയപരിധി ഈമാസം 24ന് അവസാനിക്കാനിരിക്കെയാണ്  കൂടിക്കാഴ്ച.
ഇറാന്‍െറ യുറേനിയം സമ്പുഷ്ടീകരണത്തിന്‍െറ തോത് തുടങ്ങിയ തര്‍ക്കവിഷയങ്ങളില്‍ രമ്യതയിലത്തൊന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ളെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കരാറിന്‍െറ കാലപരിധി, ഉപരോധം എന്ന് പിന്‍വലിക്കും  തുടങ്ങിയ വിഷയങ്ങളിലും കടുത്ത അഭിപ്രായവ്യത്യാസം തുടരുകയാണ്.  ചര്‍ച്ചയുടെ അടുത്തഘട്ടം നവംബര്‍ 18ന് വിയനയില്‍ നടക്കും.

 

ജി - 20 ഉച്ചകോടി: സൗദി സംഘത്തെ കിരീടാവകാശി നയിക്കും

Posted: 11 Nov 2014 07:41 PM PST

Image: 

റിയാദ്: ഈ മാസം 15, 16 തിയതികളില്‍ ആസ്ത്രേലിയയിലെ ബ്രിസ്ബേനില്‍ ചേരുന്ന ജി-20 ഉച്ചകോടിയില്‍ സൗദി അറേബ്യന്‍ പ്രതിനിധിസംഘത്തെ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നയിക്കും. തിങ്കളാഴ്ച വൈകീട്ട് അമീര്‍ സല്‍മാന്‍ റിയാദില്‍ നിന്ന് യാത്ര തിരിച്ചു. രാഷ്ട്രകാര്യമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ധനമന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ്, സാംസ്കാരിക, മാധ്യമവകുപ്പിന്‍െറ ചുമതല വഹിക്കുന്ന ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ അല്‍ഹജ്ജാര്‍, വിദേശകാര്യ ചുമതല വഹിക്കുന്ന രാജ്യകാര്യ മന്ത്രി ഡോ. നിസാര്‍ ബിന്‍ ഉബൈദ് മദനി, സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി ഗവര്‍ണര്‍ ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ മുബാറക് എന്നിവരാണ് സൗദി സംഘത്തിലുള്ളത്.
അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ പോറലേല്‍ക്കാതെ പിടിച്ചുനിന്നു എന്ന ഖ്യാതി ജി - 20 രാജ്യങ്ങളില്‍ സൗദിക്ക് അവകാശപ്പെട്ടതാണ്. കൂടാതെ ആറ് വര്‍ഷം മുമ്പ് ലോക രാഷ്ട്രങ്ങളില്‍ ഉന്നതസാമ്പത്തിക നിലവാരമുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടപ്പോള്‍ 400 ബില്യന്‍ ഡോളര്‍ ദേശീയ സാമ്പത്തിക മേഖലയില്‍ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിക്കുകയും അത് അക്ഷരം പ്രതി പാലിക്കുകയും ചെയ്തു എന്ന സല്‍പേരുമായാണ് സൗദി ബ്രിസ്ബേന്‍ ഉച്ചകോടിക്ക് എത്തുന്നത്. 2020നുള്ളില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ഒരു ട്രില്യന്‍ റിയാല്‍ മുതല്‍മുടക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍ വിലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന വര്‍ത്തമാന സാമ്പത്തിക സാഹചര്യത്തിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ രാജ്യത്ത് തുടക്കംകുറിച്ച ഭീമന്‍ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് സൗദി അറേബ്യ,
ബ്രിസ്ബേനി സൗദിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണെന്ന് സൗദിയിലെ ആസ്ത്രേലിയന്‍ അംബാസഡര്‍ നീല്‍ ഹോക്കിന്‍സ് പറഞ്ഞു. ജി - 20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വതന്ത്ര വിപണിനയം പിന്തുടരുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വിദേശ മുതല്‍മുടക്കുകാര്‍ക്ക് രാജ്യത്ത് വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൗദി അറേബ്യന്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി സൗകര്യം ചെയ്യുന്നതും ഈ നയത്തിന്‍െറ ഭാഗമായാണ്.

കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിനു മുമ്പേ കലഹം

Posted: 11 Nov 2014 07:05 PM PST

Image: 
Subtitle: 
ബൂത്തുതലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഐ വിഭാഗം ഹൈകമാന്‍ഡില്‍

ന്യൂഡല്‍ഹി: അംഗത്വ വിതരണം തുടങ്ങുന്നതിനുമുമ്പേ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലി അടിപൊട്ടി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ കാര്‍മികത്വത്തില്‍ തെരഞ്ഞെടുത്ത ബൂത്ത്, മണ്ഡലം ഭാരവാഹികളെ അതേപടി നിലനിര്‍ത്തിക്കൊണ്ടു പോകാതെ മെംബര്‍ഷിപ് അടിസ്ഥാനമാക്കി ബൂത്തുതലം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് വിവിധ ഐ ഗ്രൂപ് വിഭാഗങ്ങള്‍ പാര്‍ട്ടി ഹൈകമാന്‍ഡിനെ സമീപിച്ചു.
 ഡല്‍ഹിയിലത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരെ ബുധനാഴ്ച കാണും. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍, എ.ഐ.സി.സി ഭാരവാഹികളായ മുകുള്‍ വാസ്നിക്, മധുസൂദനന്‍ മിസ്ത്രി തുടങ്ങിയവരെ കണ്ട് ചെന്നിത്തല നിലപാട് അറിയിച്ചുകഴിഞ്ഞു. ഐ.എന്‍.ടി.യു.സി പ്രസിഡന്‍റ് കെ. ചന്ദ്രശേഖരന്‍ പാര്‍ട്ടി അധ്യക്ഷക്ക് പരാതി എഴുതി നല്‍കി. ഡല്‍ഹിയിലത്തെിയ അദ്ദേഹം സോണിയയെ ഇന്ന് നേരിട്ട് കണ്ടേക്കും.
ഇതിനകം നടന്ന ബൂത്ത്, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഭരണഘടന പ്രകാരമല്ളെന്നാണ് വിശാല ഐ-ഗ്രൂപ് ഹൈകമാന്‍ഡിനെ അറിയിച്ചത്. 21,000ല്‍പരം ബൂത്തുകളും 1,000ല്‍പരം മണ്ഡലങ്ങളുമുള്ളതില്‍ സമവായത്തിന്‍െറ പേരുപറഞ്ഞാണ് പ്രസിഡന്‍റുമാരെയും മറ്റും നിശ്ചയിച്ചത്. എന്നാല്‍ അംഗത്വവിതരണം നടക്കുന്ന മുറക്ക് ബൂത്ത് യോഗം ചേര്‍ന്ന് ബൂത്ത് പ്രസിഡന്‍റിനും ഭാരവാഹികള്‍ക്കും പുറമെ മണ്ഡലം, ബ്ളോക് പ്രതിനിധികളെയും തെരഞ്ഞെടുക്കണം.
 ഈ പ്രതിനിധികളില്‍നിന്നാണ് മണ്ഡലം, ബ്ളോക് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ഡി.സി.സി, കെ.പി.സി.സി തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമാവൂ. എന്നാല്‍ ഇതിനകം നടന്ന തെരഞ്ഞെടുപ്പില്‍ ബൂത്ത്, മണ്ഡലം പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ളെന്ന് ഐ വിഭാഗക്കാര്‍ എ.ഐ.സി.സിയെ ധരിപ്പിച്ചു.
 വി.എം. സുധീരനോടുള്ള എതിര്‍പ്പ് പരസ്യമാക്കുന്നതിനൊപ്പം എ ഗ്രൂപ്പിന്‍െറ മേധാവിത്വം മറികടക്കാനുള്ള നീക്കം കൂടിയാണ് ഐ ഗ്രൂപ്പിന്‍േറത്. ഇതിനകം നടന്ന സമവായ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് വലിയ മേല്‍കൈയുണ്ട്. മറ്റു ഗ്രൂപ്പുകള്‍ ശുഷ്കിച്ചു. മെംബര്‍ഷിപ്പിന്‍െറ അടിസ്ഥാനത്തില്‍ താഴത്തെട്ടു മുതല്‍ തെരഞ്ഞെടുപ്പ് നടന്നില്ളെങ്കില്‍ വിവിധ ഐ വിഭാഗങ്ങള്‍ മിക്കവാറും നാമാവശേഷമാകുമെന്നാണ് ആ വിഭാഗം നേതാക്കളുടെ തിരിച്ചറിവ്. കോട്ടയം, ഇടുക്കി ജില്ലകള്‍ ഉദാഹരണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലടക്കം ബൂത്തുതലം മുതല്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ എടുത്ത നിലപാട്. സമവായനില തുടരട്ടെയെന്ന് സംസ്ഥാനഘടകം പരാതിരഹിതമായി ആവശ്യപ്പെട്ടാല്‍ അതംഗീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മേല്‍കൈയുള്ള കമ്മിറ്റികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് ഗുണകരമായതുകൊണ്ട് എ വിഭാഗം തന്ത്രപരമായ മൗനം പാലിക്കുന്നു. സുധീരനെ വെട്ടുന്ന ഐ വിഭാഗക്കാര്‍ക്കെതിരെ പരസ്യനീക്കത്തിന് അവര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. ഡിസംബര്‍ ഒന്നിനാണ് മെംബര്‍ഷിപ് വിതരണം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പു നടന്നാലും മേധാവിത്വം പിടിക്കാമെന്നാണ് എ വിഭാഗക്കാരുടെ കണ്ണ്.

സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടും നഖ് വിയുടെ അരമന്ത്രിപദവും

Posted: 11 Nov 2014 06:29 PM PST

Image: 

വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ദലിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും അപേക്ഷിച്ച് ഏറെ പിറകിലാണെന്ന് തെളിവുസഹിതം സാക്ഷ്യപ്പെടുത്തിയ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് എട്ടുവര്‍ഷം തികയുമ്പോള്‍ ഘടികാരം ഇപ്പോഴും പിറകോട്ടാണ് ചലിക്കുന്നതെന്ന വസ്തുത ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. ഉദ്യോഗങ്ങളില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പം നിയമനിര്‍മാണ സഭകളില്‍-സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്‍റിലും, മുസ്ലിംകള്‍ക്ക് അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ മാത്രമേ ജനായത്ത വ്യവസ്ഥ അര്‍ഥവത്താവുകയും അധികാര പങ്കാളിത്തമെന്ന അന്തിമലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ സാധിക്കുകയും ചെയ്യൂവെന്ന് ജസ്റ്റിസ് സച്ചാറിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധസമിതി ഊന്നിപ്പറയുകയുണ്ടായി.
ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ പിടിച്ചുലച്ച മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനു ശേഷം സച്ചാര്‍ റിപ്പോര്‍ട്ട് പോലെ ഇത്ര വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയും ഭരണകൂടങ്ങളെ ‘അലോസരപ്പെടുത്തുകയും’ ചെയ്ത മറ്റൊരു ഒൗദ്യോഗിക രേഖ ഉണ്ടാവില്ല. സ്വാതന്ത്ര്യത്തിന്‍െറ ആറുപതിറ്റാണ്ടിനുശേഷവും അരികുവത്കരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ പേരില്‍ ഈ റിപ്പോര്‍ട്ട് വായിച്ച് ‘ന്യൂനപക്ഷ സ്നേഹികളായ’ മതേതരനേതൃത്വം ഗാലന്‍കണക്കിന് അശ്രുപൊഴിച്ചത് നാം കണ്ടതാണ്. സെക്കുലര്‍ പാര്‍ട്ടികള്‍  എക്കാലവും ‘ന്യൂനപക്ഷ പ്രീണന’ത്തിലൂടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍െറ വൃത്തികെട്ട കളിയില്‍ അഭിരമിക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ വായടപ്പിക്കുന്നതായിരുന്നു സച്ചാറിന്‍െറ കണ്ടത്തെലുകള്‍. സമൂഹത്തിന്‍െറ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട പൗരസമൂഹത്തിന്‍െറ പതിതാവസ്ഥ മാറ്റിയെടുക്കാന്‍ കമീഷന്‍ വ്യക്തമായ കുറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായി. ഒരു പൗരസമൂഹം എന്ന നിലയില്‍ നീതിയുടെ കരസ്പര്‍ശമേല്‍ക്കുകയും അധികാരിവര്‍ഗത്തിന്‍െറ പരിഗണന അര്‍ഹിക്കുംവിധം ലഭിക്കുകയും ചെയ്താലേ മുസ്ലിംകള്‍ക്ക് അവര്‍ അകപ്പെട്ട തമോഗര്‍ത്തങ്ങളില്‍നിന്ന് പുറത്തുവരാനാവൂവെന്നും അതിനു ജനായത്തക്രമത്തില്‍ സജീവ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നതിനു പാര്‍ട്ടികളും ഭരണകൂടവും സക്രിയമായ കാല്‍വെപ്പുകള്‍ നടത്തണമെന്നും ജസ്റ്റിസ് സച്ചാര്‍ അടിവരയിടുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറും കേരളത്തിലേതടക്കമുള്ള സംസ്ഥാന ഭരണകൂടങ്ങളും സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പ്രയോഗവത്കരിക്കുന്നതിന് ചില കാല്‍വെപ്പുകള്‍ നടത്തിയെങ്കിലും മാലോകരുടെ കണ്ണില്‍പൊടിയിടാനുള്ള അഭ്യാസത്തിനപ്പുറം ലക്ഷ്യത്തിന്‍െറ അടുത്തുപോലും അതത്തെിയില്ല.
എന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വപാര്‍ട്ടി അധികാരത്തിലേറിയതോടെ സംഭവിച്ച രാഷ്ട്രീയവും ചിന്താപരവുമായ ഋതുപ്പകര്‍ച്ച സച്ചാര്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചപോലും അപ്രസക്തമാക്കി. ന്യൂനപക്ഷ പ്രാതിനിധ്യത്തെയോ ക്ഷേമത്തെയോ കുറിച്ച് മിണ്ടുന്നത് മഹാപാതകമായി കാണുന്ന ഒരന്തരീക്ഷം ഉരുത്തിരിഞ്ഞുവന്നു എന്നു മാത്രമല്ല,  നിഖിലമേഖലകളിലും ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന അന്യവത്കരണത്തിലേക്ക് മുസ്ലിംകള്‍ വലിച്ചെറിയപ്പെട്ടു. ആര്‍.എസ്.എസിന്‍െറ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രത്തില്‍ എന്തായിരിക്കും ന്യൂനപക്ഷങ്ങളുടെ സ്ഥാനമെന്ന് തെളിയിച്ചുപറയുംവിധം അധികാരത്തില്‍നിന്ന് ഈ വിഭാഗം പൂര്‍ണമായും അകറ്റിനിര്‍ത്തപ്പെടുമ്പോള്‍ ആരിലും അത് അമ്പരപ്പുളവാക്കുന്നില്ല. കഴിഞ്ഞ ഞായറാഴ്ച മോദിസര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു ‘മോടി കൂട്ടിയതോടെ’ (ഒരു പ്രമുഖ മലയാള പത്രത്തിന്‍െറ വിശേഷണം) 66 അംഗ മന്ത്രിസഭയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം ഒന്നരയായി ‘ഉയര്‍ന്നത്’ മാധ്യമങ്ങള്‍ക്കൊന്നും വാര്‍ത്തയായി കണ്ടില്ല. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും പാര്‍ട്ടി വക്താവുമായ മുക്താര്‍ അബ്ബാസ് നഖ് വിക്ക് മോദി നല്‍കിയത് സഹമന്ത്രിപദമാണ്. അതും നേരത്തേതന്നെ ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്യുന്ന നജ്മ ഹിബത്തുല്ല എന്ന മുസ്ലിം സ്ത്രീയുടെ കീഴില്‍. അബ്ബാസ് നഖ് വിയെ പോലെ സ്വന്തം സ്വത്വം കുടഞ്ഞുമാറ്റി, ആയുസ്സും വപുസ്സും കാവിരാഷ്ട്രീയത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ഒരു നേതാവിന് കാബിനറ്റ് പദവിയോ മെച്ചപ്പെട്ട വകുപ്പിന്‍െറ ചുമതലയോ നല്‍കുന്നത് അത്ര അപരാധമാണോ? ആണെന്ന് ബി.ജെ.പി അല്ളെങ്കില്‍ അതിന്‍െറ കടിഞ്ഞാണ്‍ പിടിക്കുന്ന ആര്‍.എസ്.എസ് കരുതുന്നുണ്ട് എന്നു വേണം അനുമാനിക്കാന്‍.
15ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് 66 അംഗ സഭയില്‍ ഒന്നര മന്ത്രിമാരെ നല്‍കി അപമാനിച്ചതിനപ്പുറം അബ്ബാസ് നഖ്വിയെ പോലെ സീനിയറായ ഒരു നേതാവിനോട് കാട്ടിയ ക്രൂരത പോലും മീഡിയ കണ്ടില്ളെന്ന് നടിക്കുന്നു. ജാതി, ഉപജാതി, പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കിയ ‘സന്തുലിതമായ അഭ്യാസം’ എന്നുവരെ ചില രാഷ്ട്രീയവിശാദന്മാര്‍ തട്ടിവിടുന്നത് ബ്രാഹ്മണ, ജാട്ട്, ദലിത് വിഭാഗങ്ങള്‍ക്ക് മിതമോ അമിതമോ ആയ പങ്കാളിത്തം ലഭിച്ചതിലുള്ള ആഹ്ളാദാതിരേകത്താലാണ്. മോദി ആര്‍.എസ്.എസ് ശാഖകളില്‍ ഗണവേഷമണിഞ്ഞ് കവാത്ത് നടത്തുന്ന കാലത്ത്, അടിയന്തരാവസ്ഥയുടെ കരാള രാത്രികളില്‍, 17ാം വയസ്സില്‍ ‘മിസ’ കരിനിയമപ്രകാരം തടവറയില്‍ കഴിഞ്ഞ പാരമ്പര്യമുണ്ട് നഖ് വിക്ക്.  വാജ്പേയി മന്ത്രിസഭയില്‍ അംഗമായ കാവി രാഷ്ട്രീയത്തിന്‍െറ ഈ മുസ്ലിം മുഖം (മുഖംമൂടി? ) പാര്‍ലമെന്‍റില്‍ പാര്‍ട്ടിയുടെ ശക്തമായ നാവും ഏത് ന്യൂനപക്ഷ പ്രശ്നം ഉയരുമ്പോഴും ഹിന്ദുത്വക്കു വേണ്ടി വാദിക്കാന്‍ പടക്കളത്തിലിറങ്ങുന്ന ‘കര്‍മയോഗി’യുമാണ്. സീമ എന്ന ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച് അക്ബര്‍ ചക്രവര്‍ത്തിയുടെ പാരമ്പര്യം അനുധാവനം ചെയ്തിട്ടും നഖ് വിയുടെ ‘മുസ്ലിം സ്റ്റിഗ്മ’ അദ്ദേഹത്തെ ‘രണ്ടാം കിട’യായി താഴ്ത്തിക്കെട്ടാന്‍ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടല്ളേ, ശിവസേനയില്‍നിന്ന് മതില്‍ ചാടിവന്ന സുരേഷ് പ്രഭുവിനും കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയ ബീരേന്ദ്ര സിങ്ങിനും ആര്‍.ജെ.ഡിയില്‍നിന്ന് പച്ചപ്പ് തേടിയത്തെിയ റാം കൃപാല്‍ യാദവിനും വമ്പന്‍ വകുപ്പുകള്‍ പകുത്ത് നല്‍കിയപ്പോള്‍ നഖ് വിയെ സമുദായത്തിന്‍െറ കാര്യം നോക്കാന്‍ മൂലക്കിരുത്തിയത്? മുമ്പ് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ ആരിഫ് ബേഗ് പിണങ്ങിയ പാരമ്പര്യം പിന്തുടര്‍ന്ന് ഒന്നു ചിണുങ്ങാന്‍ പോലും മോദിയുഗത്തില്‍ സാധ്യമല്ളെന്ന് തിരിച്ചറിയുന്ന നഖ്വിമാര്‍ക്ക് എല്ലാം വിധിവിഹിതമായി ഏറ്റുവാങ്ങുകയേ നിര്‍വാഹമുള്ളൂ. സ്വയം നിന്ദിതനാവുന്നതിനപ്പുറം ഇന്ത്യ പോലൊരു ജനായത്ത സംവിധാനത്തില്‍ താന്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ജനതയോടുള്ള ക്രൂരമായ അവഗണന അദ്ദേഹത്തെ പോലുള്ളവരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് ഒരിക്കലും പ്രതിക്ഷിക്കാനാവില്ല.
മോദി വാഴുന്ന കേന്ദ്രത്തില്‍ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്ലിംകള്‍ പൂര്‍ണമായും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണെന്നും 151 മന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് ആ വിഭാഗത്തില്‍നിന്നുള്ളതെന്നും കാണിച്ച് ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട ഒരു പഠനം (2004 നവംബര്‍ 5 ) ആഗോള മീഡിയ ചര്‍ച്ചക്കെടുത്തിരിക്കയാണിപ്പോള്‍.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ ഒരൊറ്റ മുസ്ലിമിനെയും മന്ത്രിസഭയിലെടുത്തില്ല. കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭയില്‍ മൂന്ന് അംഗങ്ങളുണ്ടായിരുന്നു. 11 എം.എല്‍.എമാര്‍ ഉണ്ടായിരുന്നത് ഒമ്പതായി ചുരുങ്ങി. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍െറ ബാനറില്‍ ജയിച്ചുകയറിയ രണ്ടുപേരടക്കം ഒമ്പത് പേര്‍ സഭയിലത്തെിയത് 50 ശതമാനത്തിലേറെ മുസ്ലിംകളുള്ള മേഖലകളില്‍നിന്നാണ്. അതേസമയം, 122 അംഗങ്ങളെ സഭയിലേക്കത്തെിച്ച ബി.ജെ.പിക്ക് ഏക മുസ്ലിം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനും സാധിച്ചില്ല. ന്യൂനപക്ഷങ്ങള്‍ 20 ശതമാനത്തിനു താഴെയുള്ള മണ്ഡലങ്ങളില്‍നിന്ന് മുസ്ലിംകള്‍ക്ക് കരകയറാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ടത്രെ.( ദ ഹിന്ദു , നവംബര്‍ എട്ട്, 2014 ). ഹരിയാനയിലാവട്ടെ, മുമ്പ് അഞ്ച് എം.എല്‍.എമാരും ഒരു മന്ത്രിയും ന്യൂനപക്ഷസമുദായത്തില്‍നിന്നുണ്ടായിരുന്നു. ഇപ്പോഴത് മൂന്ന് എം.എല്‍.എമാരില്‍ ഒതുങ്ങി. ബി.ജെ.പി ഭരിക്കുകയോ സഖ്യകക്ഷിയാവുകയോ ചെയ്ത മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഗോവ, ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്ലിം ജനസംഖ്യ എട്ടു ശതമാനത്തിലേറെയാണ്. എന്നാല്‍, 1359 എം.എല്‍.എമാരില്‍ ഈ വിഭാഗത്തിന്‍െറ പ്രാതിനിധ്യം 22 ആണ്. കേവലം രണ്ടുശതമാനം. 151ല്‍ ഒരു മന്ത്രിയും. ജസ്റ്റിസ് സച്ചാര്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന കാലസന്ധിയില്‍ അമ്പതോളം അംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും ‘പ്രാതിനിധ്യകമ്മി’ എത്ര ഭയാനകമാണെന്ന് അദ്ദേഹം വിലപിക്കുകയുണ്ടായി. മുസ്ലിംകളുടെ ഈ ‘ഗെറ്റോവത്കരണം’ തൊട്ടുകാണിച്ച് വേപഥുകൊള്ളാന്‍ ഇന്ന് സമുദായത്തില്‍ പോലും കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുന്ന ഒരു നേതാവില്ല എന്നത് ഹിന്ദുത്വശക്തികളുടെ ഇരച്ചുകയറ്റവും പകരം വീട്ടലും എളുപ്പമാക്കുന്നു. ജനാധിപത്യക്രമത്തിന്‍െറ അവിഭാജ്യഘടകമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണത്രെ. ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളെ സംവരണ മണ്ഡലമായി അടയാളപ്പെടുത്തി പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തിനു നീക്കിവെക്കുന്ന പ്രവണതയെ കുറിച്ച് സച്ചാര്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
മണ്ഡലങ്ങളുടെ അതിരുകള്‍ പുന$ക്രമീകരിക്കുന്ന വേളയില്‍ പലപ്പോഴും മുസ്ലിം വോട്ടിന്‍െറ കേന്ദ്രീകരണം തടയാന്‍ പാര്‍ട്ടിതലങ്ങളില്‍ നടക്കുന്ന ഗൂഢാലോചനകള്‍ ബ്യൂറോക്രസി മുഖേന നടപ്പാക്കുന്നതും കമീഷന്‍ വിവരിക്കുന്നുണ്ട്. അതിനിടയിലാണ്, മതേതര പാര്‍ട്ടികളില്‍ അര്‍പ്പിച്ച വിശ്വാസത്തകര്‍ച്ച സൃഷ്ടിക്കുന്ന ആശയക്കുഴപ്പം പുതിയ സ്വത്വപാര്‍ട്ടികളുടെ പിറവിക്കും മുസ്ലിംവോട്ടിന്‍െറ ശിഥിലീകരണത്തിനും വഴിവെക്കുന്ന പ്രവണത കൂടിവരുന്നത്. 50ശതമാനത്തിലേറെ ന്യൂനപക്ഷ വോട്ടര്‍മാരുള്ള ഭീവണ്ടിയിലെ രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പി, ശിവസേന സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയത് സമുദായപാര്‍ട്ടികളും സെക്കുലര്‍ കക്ഷികളും തമ്മില്‍ പോരടിച്ചപ്പോഴാണ്. അതേസമയം, മാലേഗാവില്‍ കടുത്ത ഭരണവിരുദ്ധ (കോണ്‍ഗ്രസ്-എന്‍.സി.പി വിരുദ്ധ) വികാരം അലയടിച്ചിട്ടും മജ്ലിസ്, വെല്‍ഫെയര്‍ പാര്‍ട്ടി, രാഷ്ട്രീയ ഉലമ കൗണ്‍സില്‍ തുടങ്ങിയ ബാനറുകളില്‍ അണിനിരന്ന സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെടുത്തി കോണ്‍ഗ്രസ് പ്രതിനിധി ജയിച്ചുകയറിയത് ശൈഖ് ആസിഫ് ശൈഖ് റഷീദ് എന്ന ജനപ്രിയ നേതാവിന്‍െറ സാമൂഹിക പ്രതിബദ്ധതക്ക് ജനം വോട്ടു ചെയ്തപ്പോഴാണ്.
ഹിന്ദുത്വ ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണി നേരിടുന്നതിന് ദലിതരും പിന്നാക്ക വിഭാഗങ്ങളുമായി ചേര്‍ന്നു പ്രാദേശികതലത്തിലെങ്കിലും ഇത്തരം അടവുകളും തന്ത്രങ്ങളും പരീക്ഷിക്കാന്‍ തയാറാവുന്നില്ളെങ്കില്‍ നിയമസഭകളും പാര്‍ലമെന്‍റും ന്യൂനപക്ഷങ്ങള്‍ക്ക് തീര്‍ത്തും അപ്രാപ്യമാവുന്ന അവസ്ഥയായിരിക്കും ഫലം. ഭൂരിപക്ഷത്തിന്‍െറ ഒൗദാര്യത്തില്‍ ജീവിച്ചുപോരുന്ന രണ്ടാം കിട പൗരത്വമേ ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന വി.ഡി. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും വിപദ്കരമായ സിദ്ധാന്തം 80 ശതമാനവും യാഥാര്‍ഥ്യമായിക്കഴിഞ്ഞുവെന്ന സത്യം ഉള്‍ക്കൊള്ളാനെങ്കിലും ന്യൂനപക്ഷങ്ങള്‍ തയാറാവേണ്ടിയിരിക്കുന്നു.

കുഞ്ഞുറോസ വിശുദ്ധയാകുമ്പോള്‍

Posted: 11 Nov 2014 06:22 PM PST

Image: 

വീണ്ടും ഒരു കേരളീയവനിത ആഗോള കത്തോലിക്കാസഭയില്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നു. ആദിമസഭ എല്ലാ അംഗങ്ങളെയും വേര്‍തിരിക്കപ്പെട്ടവരായും വിശുദ്ധരായും ആണ് കരുതിവന്നത്. അന്നത്തെ സഭാംഗങ്ങള്‍ വിശ്വാസികളുടെ ഒന്നാംതലമുറ ആയിരുന്നുവല്ളോ. പിന്നെപ്പിന്നെ സഭ വളര്‍ന്നു. നാമധാരികള്‍ മാത്രമായ അംഗങ്ങള്‍ക്കും സഭയില്‍ ഇടംകിട്ടി. വിശ്വാസികള്‍ എല്ലാവരും വിശുദ്ധരും വേര്‍തിരിക്കപ്പെട്ടവരും ആയിരിക്കുന്ന അവസ്ഥ ഇങ്ങിനിവരാതവണ്ണം അന്തര്‍ധാനം ചെയ്തു.
സന്ന്യാസ പ്രസ്ഥാനം സഭയില്‍ രൂപപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ് എന്ന് വിചാരിക്കണം. സാധാരണ ജീവിതത്തില്‍ ആത്മീയ സംതൃപ്തി അനുഭവപ്പെടാതിരുന്നവരുടെ ഈശ്വരോന്മുഖമായ അന്വേഷണം പല കൈവഴികളിലൂടെയാണ് പിന്നീട് വികസിച്ചത്. ഏകാകികളായി തപസ്സ് ചെയ്തവരും സമൂഹമായി തപശ്ചര്യകള്‍ പാലിച്ചവരും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി നാം അവരെ കാണുന്നു. ഭാരതീയ സന്ന്യാസ പാരമ്പര്യം ഏകാകികളുടെ മാതൃകക്ക് പ്രാധാന്യം നല്‍കി. സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ രൂപപ്പെടുത്തുവോളം ഇവിടെ വ്യവസ്ഥാപിതരൂപത്തിലുള്ള ഒരു സന്ന്യാസസമൂഹം ഉണ്ടായിരുന്നില്ലല്ളോ. പശ്ചിമേഷ്യയില്‍ നടേ പറഞ്ഞ ഇരുശൈലികളും സമാന്തരമായി വികസിച്ചു.
ഭാരതത്തില്‍ വനാന്തരങ്ങളിലും ഗിരിസാനുക്കളിലുമായിരുന്നു തപസ്സുകള്‍ അരങ്ങേറിയതെങ്കില്‍ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും മരുഭൂമികളായിരുന്നു രംഗം. ഇന്നും അവിടവിടെയായി ഇത്തരം സങ്കേതങ്ങള്‍ ഉണ്ട്. അമേരിക്കയിലെ നെവാഡ, അരിസോണ തുടങ്ങിയ ഇടങ്ങളിലും അവ കാണാം. വില്യം ഡാള്‍റിമ്പിളിന്‍െറ ‘ഫ്രം ദ ഹോളി മൗണ്ടന്‍’ എന്ന കൃതി മധ്യശതകങ്ങളിലെ ആശ്രമ പ്രസ്ഥാനത്തിന്‍െറ പട്ടുനൂല്‍പാതകളിലൂടെയുള്ള ഒരു വര്‍ത്തമാനകാല യാത്രയുടെ കഥയാണല്ളോ പറയുന്നത്. മരുഭൂമിയില്‍ ദൈവാന്വേഷകരായി കഴിഞ്ഞ ഏകാകികളും ഇപ്പോഴത്തെ തുര്‍ക്കി ക്രൈസ്തവ രാജ്യം ആയിരുന്ന കാലത്ത് ഒരേസമയം ഒരുലക്ഷം ബ്രഹ്മചാരികള്‍ ഒരു ചുറ്റുവട്ടത്ത് ഒരു ഗുരുവിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആശ്രമങ്ങളിലെ അന്തേവാസികളും എല്ലാം ചേരുന്നതാണ് ക്രൈസ്തവ സന്ന്യാസ പാരമ്പര്യം.
ഭാരതീയസഭക്ക് പാശ്ചാത്യ സമ്പ്രദായത്തിലുള്ള ദയറാകള്‍ ഉണ്ടായിരുന്നില്ല. എന്നല്ല, സുറിയാനി ക്രിസ്ത്യാനികളുടെ ആധ്യാത്മിക ജീവിതത്തെയോ സഭാ ചരിത്രത്തെയോ അടയാളപ്പെടുത്തുന്നതായി ഏറെയൊന്നും കാണാനുമില്ല. വ്യക്തിഗതമായ ആധ്യാത്മികതക്ക് പ്രാധാന്യം നല്‍കുന്ന ഹൈന്ദവവും പ്രാദേശികവുമായ പാരമ്പര്യംതന്നെ ഈ നാട്ടിലെ ക്രിസ്ത്യാനികളും തുടര്‍ന്നു എന്ന് കരുതണം. സഭാചരിത്രഗ്രന്ഥങ്ങളാകെ പരതിയാല്‍ മാര്‍ത്തോമന്‍ കഥകള്‍ക്കുശേഷം വാണിജ്യപരവും സാമൂഹികവുമായി സുറിയാനിക്കാര്‍ ഉന്നതാവസ്ഥയിലായിരുന്നു എന്ന ചിത്രം കിട്ടും. എന്നാല്‍, ആയിരത്തഞ്ഞൂറിലേറെ സംവത്സരങ്ങള്‍ ഒരു പക്കോമിയോസിനെയോ ഒരു അന്തോണിയോസിനെയോ സൃഷ്ടിച്ചതായി കാണുകയില്ല.
എവുപ്രാസ്യമ്മയെ അടയാളപ്പെടുത്തുന്നത് വ്യക്തിഗതമായ ആധ്യാത്മികതയെ സന്ന്യാസ സമൂഹത്തിന്‍െറ ആധ്യാത്മികതയുമായി സമ്യക്കായി യോജിപ്പിക്കുന്ന ഒരു പാലം ആണ് എന്ന് പറയാം. ഒമ്പതാമത്തെ വയസ്സില്‍ അതിരഹസ്യമായി കന്യാത്വ സമര്‍പ്പണം നടത്തിയ കുഞ്ഞുറോസ ശരീരത്തിന്‍െറ കന്യാത്വമല്ല സമര്‍പ്പിച്ചത്. ശാരീരികമായി കന്യകയായിരിക്കുന്ന അവസ്ഥയും കന്യാത്വം നഷ്ടപ്പെട്ട അവസ്ഥയും തമ്മില്‍ തിരിച്ചറിഞ്ഞിട്ടല്ല ആ പ്രായത്തിലും അവള്‍ കന്യാത്വ പ്രതിജ്ഞ ചെയ്തത്. ‘എനിക്ക് എന്‍െറ കര്‍ത്താവിനെ മാത്രം മതി’ എന്ന ആധ്യാത്മികോന്മുഖതയാണ് പിന്നീട് കന്യാത്വ പ്രതിജ്ഞയായി സമൂഹം തിരിച്ചറിഞ്ഞത്.
രഹസ്യപൂര്‍ണമായ ആധ്യാത്മികത ആയിരുന്നു എവുപ്രാസ്യമ്മ തേടിയതും നേടിയതും. കൂനമ്മാവിലെ ‘എദുക്കുന്താത്തി’ല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പന്ത്രണ്ടാമത്തെ വയസ്സില്‍ ‘മരണപ്രമാദ’ത്തിലായതും തിരുക്കുടുംബത്തിന്‍െറ അദ്ഭുതദര്‍ശനം ഉണ്ടായതും. കൂനമ്മാവ് മഠത്തിലെ ശ്രേഷ്ഠത്തിയമ്മ ആഞ്ഞസ് പുതുതായി രൂപപ്പെട്ട തൃശൂര്‍ മെത്രാസനത്തിന്‍െറ അധ്യക്ഷനായിരുന്ന മാര്‍ യോഹന്നാന്‍ മെത്രാന് (ജോണ്‍ മേനാച്ചേരി) അയച്ച കത്ത് തെളിയിക്കുന്നതും മറ്റൊന്നല്ല.
എവുപ്രാസ്യമ്മ തന്‍െറ മേല്‍പട്ടക്കാരനായിരുന്ന മാര്‍ യോഹന്നാന് അയച്ച കത്തുകള്‍ പുസ്തകരൂപത്തില്‍ ലഭ്യമാണ് (എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍, ഒല്ലൂര്‍ 2001: മൂന്നാംപതിപ്പ് 2009). എവുപ്രാസിയന്‍ സ്പിരിച്വാലിറ്റി എന്ന് വിളിക്കാവുന്ന ഒരു ആധ്യാത്മികയാത്രാവിവരണമായി ഞാന്‍ ഇത് കാണുന്നു. ഒമ്പതാമത്തെ വയസ്സില്‍ രഹസ്യമായി ഈശ്വരനുള്ള കാണിക്കയായി തന്‍െറ കന്യാത്വം സമര്‍പ്പിച്ച പെണ്‍കുട്ടി വിശുദ്ധപദവിയിലേക്ക് ഉയര്‍ന്ന വഴികളുടെ കഥയാണ് ഈ കത്തുകള്‍ കോറിയിടുന്നത്.
വിശുദ്ധി സ്വയം ആര്‍ജിക്കുക അശക്യമാണ്. അതിന് ദൈവകൃപ വേണം. എന്നാല്‍, ആ ദൈവകൃപ ലഭ്യമാകുന്നത് ഒരു വ്യക്തി വിശുദ്ധിക്കായി സ്വയം സമര്‍പ്പിക്കുമ്പോഴാണ്. അനുഷ്ഠാനങ്ങള്‍ വിശുദ്ധി നല്‍കുന്നില്ളെങ്കിലും വിശുദ്ധി സാക്ഷാത്കരിക്കാന്‍ ഉതകുന്ന ഉപാധികളാണ് അവ. ഏകാഗ്രതയോടെ ഈ കര്‍മമാര്‍ഗത്തില്‍ ചരിക്കാനുള്ള വഴി എന്ന നിലയിലാണ് അമ്മ മഠത്തില്‍ പ്രവേശം തേടിയത്.
അതേസമയം, കുടുംബജീവിതത്തെ അനുഗൃഹീതാന്തസ്സായി കാണാന്‍ എവുപ്രാസ്യമ്മക്ക് കഴിഞ്ഞു. ആങ്ങള കാക്കുവിന്‍െറ മകള്‍ കൊച്ചുമേരിക്ക് 1945 നവംബര്‍ ആറിന് ‘സ്വന്തം അമ്മായി, ക.ദി.മൂ.സ.ഈ. തിരു. എവുപ്രാസ്യ’ എന്നെഴുതി ഒപ്പിട്ടയച്ച കത്ത് വിവാഹത്തിനൊരുങ്ങുന്നവര്‍ വിശ്വാസപ്രമാണം കണക്കെ ഹൃദിസ്ഥമാക്കേണ്ടതാണ്. ‘അന്തസ്സിന്‍െറ കടത്തിന് തക്കവണ്ണം  ജീവിച്ച് നിത്യരക്ഷ പ്രാപിക്കുന്നതിന്’ ആഹ്വാനംചെയ്യുന്ന ഈ അമ്മായി പാശ്ചാത്യസഭയിലെ ബ്രിജിത്തിനെയും പൗരസ്ത്യപാരമ്പര്യത്തിലെ മര്‍ത്ത് ശ്മൂനിയെയുംകുറിച്ച് അറിഞ്ഞിട്ടാവണമെന്നില്ല അങ്ങനെ പറഞ്ഞത്. ഇക്കാലത്ത് ഈ ലിഖിതം ഉറക്കെ വായിച്ചാല്‍ ഫെമിനിസ്റ്റുകള്‍ പ്രതിഷേധിക്കാനിടയുണ്ടെന്നറിയാം. എങ്കിലും ധന്യമായ കുടുംബജീവിതം ഈശ്വര സാക്ഷാത്കാരത്തിനുള്ള വഴിയാകേണ്ടത് എങ്ങനെയെന്ന് ഇതിനേക്കാള്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ ഒരു പി.എച്ച്.ഡിക്കാരി കന്യാസ്ത്രീക്കും കഴിയുമെന്ന് തോന്നുന്നില്ല.
അറിയപ്പെടാത്ത വിശുദ്ധയായി ജീവിക്കാന്‍ മോഹിച്ചവള്‍ ലോകമെമ്പാടും വിശുദ്ധയായി വാഴ്ത്തപ്പെടുകയാണ് ഇനിമേല്‍. സമ്പൂര്‍ണ സമര്‍പ്പണമാണ്, പ്രത്യേകമായ ജീവിതാന്തസ്സല്ല അവളുടെ സന്ദേശം. കന്യകയായാലും കുടുംബിനിയായാലും ഈശ്വരന് വേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിക്കാനാണ് എവുപ്രാസ്യമ്മ ആഹ്വാനംചെയ്യുന്നത്.

ക്രിമിനലുകളെ സൃഷ്ടിക്കുന്ന സാഹചര്യം

Posted: 11 Nov 2014 06:15 PM PST

Image: 

കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലര വയസ്സുകാരി എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിനോടനുബന്ധിച്ച ഹോസ്റ്റല്‍ അന്തേവാസികളായ രണ്ടു വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലപീഡനനിരോധ നിയമപ്രകാരം കേസെടുത്തതായി പുറത്തുവന്ന വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സ്കൂള്‍ അധികൃതരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബത്തിലത്തെന്നെ ചിലര്‍ ബാലികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധിച്ച ഡോക്ടര്‍മാര്‍ പീഡനം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് വിവരം. 10ാം ക്ളാസ് വരെ മാത്രമുള്ള സി.ബി.എസ്.ഇ സ്കൂളിലാണത്രെ സംഭവം. അതായത്, പീഡകരായ വിദ്യാര്‍ഥികളുടെ വയസ്സ് പരമാവധി 15ഓ 16ഓ ആണ്. രാഷ്ട്രീയ സാമുദായിക സമ്മര്‍ദങ്ങളെ  അതിജീവിച്ച് കേസന്വേഷണം സ്വതന്ത്രമായും ജാഗരൂകമായും നടന്നാല്‍ പ്രതികളെ കണ്ടത്തൊനായേക്കും. കേസ് തെളിയിക്കപ്പെട്ടു എന്നും വരാം. എന്നാല്‍പോലും കുറ്റവാളികള്‍ പ്രായപൂര്‍ത്തി എത്താത്തവരാണെന്ന കാരണത്താല്‍ പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തെ നല്ലനടപ്പ് മാത്രമാവും. നല്ല നടപ്പിന്‍െറ കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ കടുത്ത പീഡകരായി അവര്‍ മാറാനും നല്ലതുപോലെ സാധ്യതയുള്ളതാണ് നിലനില്‍ക്കുന്ന സാഹചര്യം. ഒപ്പം നാലര വയസ്സുകാരിയുടെ മൊഴിയിലെ സ്വാഭാവികമായ പതര്‍ച്ച പ്രതിഭാഗത്തിന് തുണയാവാനുള്ള സാധ്യതയും പ്രകടമാണ്. അതിനാല്‍, ആരോപിതരുടെ പേരില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം എത്ര ശക്തമായി ഉയര്‍ന്നാലും ഒടുവില്‍ മലപോലെ വന്നത് മഞ്ഞുപോലെ പോവാനിടവന്നാല്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.
യഥാര്‍ഥ ഇഷ്യൂ കേസന്വേഷണവും അനന്തരനടപടികളും പരിണാമഗുപ്തിയും അല്ല; ഇളം പ്രായക്കാര്‍ പോലും കൊടും ക്രിമിനലുകളായി വളരുന്ന സാഹചര്യമാണ്. ഒരുവശത്ത്, വിദ്യാഭ്യാസം അത്യന്തം നവീകരിക്കപ്പെടുകയും ഇംഗ്ളീഷ് സ്കൂളുകള്‍ മുക്കുമൂലകളെ വരെ പിടിയിലൊതുക്കുകയും സര്‍ക്കാറും സര്‍ക്കാറിതര ഏജന്‍സികളും മതേതര സമൂഹവും മതസമൂഹവും ഒരുപോലെ പുരോഗമന വാദികളായി ചമയുകയുമൊക്കെ ചെയ്യുമ്പോഴും മറുവശത്ത്, തനിക്കോ കുടുംബത്തിനോ സമൂഹത്തിനോ രാജ്യത്തിനോ പ്രയോജനപ്പെടാത്ത കേവലം സാമൂഹികവിരുദ്ധരായി പുതിയതലമുറ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന വിരോധാഭാസത്തെ എവ്വിധമാണ് വ്യാഖ്യാനിക്കേണ്ടത്? പരസ്പരം സംവദിക്കാനും പരസ്യമാക്കാനും പൊതുവെ വിദ്യാര്‍ഥിയുവജനങ്ങള്‍ മടിച്ചിരുന്ന കാര്യങ്ങള്‍ തുറന്ന രീതിയില്‍ ചര്‍ച്ചചെയ്യാനും പരസ്യസംവാദം നടത്താനും കഴിയണമെന്നതാണ് നവ ലിബറലിസ്റ്റ് ചിന്താഗതി. അതുപോലെ നിര്‍ബാധമായ സ്ത്രീപുരുഷസമ്പര്‍ക്കവും വിലക്കോ വിലങ്ങോ ഇല്ലാത്ത  ബന്ധങ്ങളുമാണ് കാലഘട്ടത്തിന്‍െറ മുഖമുദ്രയെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ  വിഹാരരംഗമാണ് നവമാധ്യമങ്ങള്‍. അനാശാസ്യമെന്ന് കരുതപ്പെട്ട ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതാണ് പ്രതിഷേധാര്‍ഹമെന്നും അതിനെതിരെ ചുംബനസമരം പോലുള്ള നടപടികളാണ് വിപ്ളവകരമെന്നുമുള്ള മുറവിളികള്‍ ദേശീയതലത്തില്‍ത്തന്നെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. സദാചാരത്തെക്കുറിച്ച് സംസാരിക്കുന്നതുതന്നെ പ്രതിലോമപരമാണെന്ന കാഴ്ചപ്പാട് അതിവേഗം പടരുന്നു. തലകുത്തി നിര്‍ത്തിയ ഈ സദാചാരസങ്കല്‍പത്തിന്‍െറ സ്വാഭാവികഫലമല്ളേ ഇളംതലമുറയിലെ അമ്പരപ്പിക്കുന്ന ധര്‍മച്യുതിയും ക്രിമിനലിസവുമെന്ന് അവധാനപൂര്‍വം ആലോചിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്കോ ഗുരുനാഥര്‍ക്കോ മുതിര്‍ന്നവര്‍ക്കോ സ്വന്തം കുട്ടികളെ ഗുണദോഷിക്കാനോ ലഘുവായി ശിക്ഷിക്കാനോ പാടില്ല, അതൊക്കെ ബാലപീഡനത്തിന്‍െറ പട്ടികയില്‍ വരുന്ന ക്രിമിനല്‍ കുറ്റമാണെന്നു വന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ കുരുന്നു ശരീരങ്ങളെ മൃഗീയമായി കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ കൂടുകയല്ലാതെ കുറയുമോ? പക്വതയോ വിവേകമോ കൈവരിക്കാന്‍ പ്രായമായിട്ടില്ലാത്ത തലമുറകള്‍ കേള്‍ക്കുന്നതും കാണുന്നതും അനുകരിക്കുമെന്നത് സത്യമായിരിക്കെ അവര്‍ വളരുന്ന അന്തരീക്ഷം പരമാവധി ആരോഗ്യകരവും സംശുദ്ധവുമാക്കാന്‍ ശ്രമിക്കുന്നതിനു പകരം നാള്‍ക്കുനാള്‍ ദുഷിപ്പിക്കാനും മൂല്യമുക്തമാക്കാനുമാണ് കൊണ്ടുപിടിച്ച ശ്രമം. മാതൃകയാവേണ്ടവരുടെ മാതൃക പൈശാചികമായാല്‍ സ്വാഭാവികമായി നടക്കേണ്ടതെന്തോ അതാണിപ്പോള്‍ സംഭവിക്കുന്നത് എന്നേ പറയാനാവൂ. ഇതാണ് സ്ഥിതിയെങ്കില്‍ നാദാപുരത്തേതു പോലുള്ള വാര്‍ത്തകളില്‍ നമുക്ക് ഞെട്ടാം, ഉത്കണ്ഠ പ്രകടിപ്പിക്കാം, ഉത്തരവാദിത്തം പരസ്പരം കെട്ടിയേല്‍പിക്കാം, നടപടികള്‍ക്കായി മുറവിളി കൂട്ടാം, കൂടുതല്‍ ഗര്‍ഹണീയമായ സംഭവങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യാം.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ല –കാന്തപുരം

Posted: 11 Nov 2014 06:14 PM PST

Image: 

മനാമ: ഗുജറാത്ത് കലാപത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ളെന്ന് ഓള്‍ ഇന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഹ്രസ്വസന്ദര്‍ശനാര്‍ഥം ബഹ്റൈനിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യാ രാജ്യത്ത് ഭീകരത കുറവാണെന്നു പറഞ്ഞ കാന്തപുരത്തോട് ഗുജറാത്ത് മുതല്‍ മുസഫര്‍നഗര്‍ വരെയുള്ള കലാപത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതേക്കുറിച്ച് അറിയില്ളെന്ന് വ്യക്തമാക്കിയത്.
രണ്ടായിരത്തിലേറെ പേര്‍ മരിക്കുകയും ആയിരങ്ങള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയില്ളെന്ന് ഒരു സംഘടനാ നേതാവും പണ്ഡിതനുമായ താങ്കള്‍ പറയുന്നത് ശരിയാണോയെന്ന് ചോദിച്ചപ്പോള്‍, അങ്ങനെ പറഞ്ഞതിനര്‍ഥം ആ സംഭവത്തെക്കുറിച്ച് കേട്ടിട്ടില്ല എന്നല്ളെന്നും അത് തങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമല്ളെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതിന്‍െറ കേസും മറ്റും അതിന്‍െറ വഴിക്ക് നടക്കുന്നുണ്ട്. കലാപങ്ങളുടെ പേരില്‍ ഒരു പാര്‍ട്ടിയെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപമുണ്ടായെന്ന് വിളിച്ചുപറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ളെന്നും അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും കാന്തപുരത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍െറ മകനും മര്‍കസ് ഡയറക്ടറുമായ അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ് അവിടെ കലാപമുണ്ടായത്. അപ്പോള്‍ പരിഹാരമുണ്ടാകേണ്ടത് വിദ്യാഭ്യാസമില്ലാത്ത പ്രശ്നത്തിനാണ്. അതിനാണ് തങ്ങള്‍ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. ഇതിന് ഗ്രാന്‍റ് ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും അവിടത്തെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കിട്ടുന്നുണ്ട്. തങ്ങളെക്കൊണ്ട് അവര്‍ക്കെതിരെ എന്തെങ്കിലും പറയിച്ച് കിട്ടുന്ന ആനുകൂല്യം ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുമില്ല പ്രതീക്ഷയുമില്ല.
സര്‍ക്കാറുമായി സമരം നടത്തി ജീവിക്കാനാകില്ളെന്നും ഇരുവരും വ്യക്തമാക്കി.
കര്‍ണാടക യാത്രയില്‍ ഉള്‍പ്പെടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനം ഉപയോഗിക്കുന്നത് ആര്‍ഭാടത്തിനല്ല. എന്‍െറ ആരോഗ്യത്തില്‍ താല്‍പര്യമുള്ളവര്‍ കൊണ്ടുവരുന്നതാണവ. തിരുകേശം സൂക്ഷിക്കുന്നതിനുള്ള പള്ളിയുടെ പണി പുരോഗമിക്കുന്നുണ്ടെന്നും ഉദ്ഘാടനമായാല്‍ എല്ലാവരെയും അറിയിക്കുമെന്നും  കാന്തപുരം പറഞ്ഞു.

ബിവറേജസിന് പാരയായി ബാറുടമകള്‍

Posted: 11 Nov 2014 05:45 PM PST

Image: 
Subtitle: 
നികുതിവെട്ടിച്ച് എത്തിക്കുന്നതാകയാല്‍ സാധാരണക്കാരന്‍െറ സങ്കല്‍പത്തിന് അപ്പുറത്തുള്ള ലാഭമാണ് ഓരോ ബാറുടമയും നേടിയിരുന്നത്

രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ബാറുടമകളില്‍ പലര്‍ക്കും സംസ്ഥാനത്ത് ഡിസ്റ്റിലറികളുണ്ട്. മല്യക്കും മറ്റ് ഗ്രൂപ്പുകള്‍ക്കും വേണ്ടി മദ്യം നിര്‍മിച്ചുകൊടുക്കുന്ന അന്യസംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളില്‍ ചില നേതാക്കള്‍ക്ക് പങ്കാളിത്തവുമുണ്ട്.
സംസ്ഥാനത്തെ എല്ലാ ബാറുകളും ബിവറേജസ് കോര്‍പറേഷന്‍െറ ഗോഡൗണില്‍നിന്നാണ് മദ്യം എടുക്കേണ്ടത്. 22 ഗോഡൗണുകളും 338 ഒൗട്ട്ലെറ്റുകളുമാണ് ബിവറേജസ് കോര്‍പറേഷനുണ്ടായിരുന്നത്. 46 എണ്ണം കണ്‍സ്യൂമര്‍ ഫെഡിനുണ്ടായിരുന്നു. പ്രാദേശിക പ്രശ്നങ്ങള്‍ മൂലം അന്ന് അഞ്ചെണ്ണം അടഞ്ഞുകിടന്നു. ഇ-ടെന്‍ഡറിങ് വഴിയാണ് ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികളില്‍നിന്ന് മദ്യം വാങ്ങുന്നത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ ഉണ്ടെന്നും വിലയെത്രയെന്നും കാട്ടി മദ്യക്കമ്പനികള്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കും. ഒരു കമ്പനി 12 ലക്ഷം രൂപ കെട്ടിവെക്കണം. കേരളത്തിലുള്ള ഡിസ്റ്റിലറിയാണെങ്കില്‍ 25,000 പെട്ടി മദ്യത്തിന് ആദ്യം ഓര്‍ഡര്‍ നല്‍കും. പുറംനാട്ടുകാരനാണെങ്കില്‍ 15,000 പെട്ടിയില്‍ ആദ്യ ഓര്‍ഡര്‍ ഒതുക്കും. പിന്നെ വില്‍പന അനുസരിച്ചാണ് ഓര്‍ഡര്‍ നല്‍കുന്നത്. ദിവസംതോറും ഓര്‍ഡര്‍ നല്‍കും. ഈ ഓര്‍ഡര്‍ കൂട്ടാനാണ് ഡിസ്റ്റിലറികള്‍ തമ്മില്‍ മത്സരിക്കുന്നത്.
മദ്യം വില്‍ക്കാന്‍ ബാറുകള്‍ കേന്ദ്രീകരിച്ച് ഡിസ്റ്റിലറികളുടെ പ്രതിനിധികള്‍ എത്തും. 90നും 100നും ഇടയില്‍ ഡിസ്റ്റിലറികള്‍ അപേക്ഷകരായി ഉണ്ടാവാറുണ്ട്. ഇതില്‍ 56 എണ്ണം സജീവമായി മദ്യം വിതരണം ചെയ്യുന്നു. മദ്യം വിറ്റശേഷം മാത്രമേ പണം നല്‍കൂ. വില്‍പനയില്ലാതെ കെട്ടിക്കിടക്കുന്ന ബിയര്‍ ആറു മാസത്തിനു ശേഷം നശിപ്പിച്ചു കളയും. ഇതിന് ചെലവാകുന്ന തുക കെട്ടിവെക്കുന്ന കാശില്‍നിന്ന് എടുക്കും. ഗോഡൗണില്‍നിന്ന് ഓരോ തവണ മദ്യം ബാറിലേക്ക് എടുക്കുമ്പോഴും പെര്‍മിറ്റ് എടുക്കണം. ഗോഡൗണിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച് ഒപ്പിട്ട് നല്‍കും. മദ്യം പരിശോധനക്കു ശേഷമാണ് വില്‍പനക്ക് എത്തിക്കുന്നത് എന്നാണ് സങ്കല്‍പം. ലേബല്‍ നമ്പര്‍ കോഡ്, കളര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയാണ് വിതരണം. ഓരോ കുപ്പിയും എപ്പോള്‍ എവിടെ വിറ്റുവെന്ന് ബിവറേജസ് കോര്‍പറേഷന് അറിയാം.
ബിവറേജസ് കോര്‍പറേഷനില്‍നിന്ന് എടുക്കുന്നതല്ലാതെ ഡിസ്റ്റിലറികള്‍ നേരിട്ട് ബാറുകളിലേക്ക് മദ്യം എത്തിക്കുന്നുണ്ട്. ഈ കള്ളക്കളി പൊളിഞ്ഞത് ബാറുകള്‍ അടച്ചശേഷമാണ്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കേരളത്തില്‍ എവിടെ നിയമാനുസൃതം വിറ്റാലും ബിവറേജസ് കോര്‍പറേഷന്‍െറ കണക്കിലാണ് പെടുന്നത്. ബാറില്‍ നിന്നാണോ ഒൗട്ട്ലെറ്റില്‍ നിന്നാണോ വിറ്റതെന്നത് പ്രശ്നമല്ല. ബാറുകള്‍ പൂട്ടിയപ്പോള്‍ അവിടെ വിറ്റിരുന്ന മദ്യത്തിന്‍െറ കുറവ് നേരിയ തോതിലെങ്കിലും കോര്‍പറേഷനില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കുറഞ്ഞില്ളെന്ന് മാത്രമല്ല വളരെ കൂടുകയും ചെയ്തു. ഇതിന്‍െറ അര്‍ഥം സര്‍ക്കാറിനെ വെട്ടിച്ച് എത്തിച്ച മദ്യമാണ് ബാറുകളില്‍ സ്ഥിരമായി എത്തിച്ചിരുന്നത് എന്നാണ്. നികുതിവെട്ടിച്ച് എത്തിക്കുന്നതാകയാല്‍ സാധാരണക്കാരന്‍െറ സങ്കല്‍പത്തിന് അപ്പുറത്തുള്ള ലാഭമാണ് ഓരോ ബാറുടമയും നേടിയിരുന്നത്. ഇതുവരെ ബാറുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തുക പോലുമില്ലായിരുന്നു. പരിശോധനക്ക് എടുക്കുന്ന സാമ്പിളിന് പണം നല്‍കി ബില്ല് വാങ്ങണമെന്ന നിബന്ധന വന്നതോടെയാണ് എക്സൈസ് പരിശോധന നിര്‍ത്തിയത്. ഇങ്ങനെ കിട്ടുന്ന ലാഭം ഇനിയും പെരുപ്പിക്കണമെങ്കില്‍ ഒരു വിഭാഗം ബാറുകള്‍ അടക്കണമെന്ന് ബാറുടമകള്‍ ആഗ്രഹിച്ചിരുന്നു. ഈ അത്യാഗ്രഹത്തില്‍ നിന്നാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ പൂട്ടുന്നതു പോലും ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്താണ്. മുമ്പ് വ്യാജമദ്യം ഒരുപാട് ഒഴുകിയിരുന്നയിടങ്ങളിലാണ് ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ തുറന്നിരുന്നത്. നല്ലമദ്യം നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഇപ്പോള്‍ ആ പ്രദേശങ്ങളില്‍ ദശകോടികള്‍ മുടക്കി പുതുതായി ആരംഭിച്ച ബാറുടമകളാണ് ബിവറേജസിന് പാരയാവുന്നത്. ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സമരം സംഘടിപ്പിക്കുന്നതു പോലും ബാറുടമകളാണെന്ന് ആരോപിക്കുന്നത് ബിവറേജസ് കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം പാപ്പനംകോട്ട് പഴയ മണിച്ചന്‍െറ സഹായിയുടെ ബാര്‍ഹോട്ടലിന് എതിര്‍വശത്താണ് ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. അപകടവും ഗതാഗത തടസ്സവും മുതല്‍ യുവതലമുറ വഴിതെറ്റുന്നുവെന്നുവരെയുള്ള കാരണങ്ങള്‍ നിരത്തി ഒൗട്ട്ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് റെസിഡന്‍റ് അസോസിയേഷനുകളടക്കം സമരം തുടങ്ങി. കോര്‍പറേഷന്‍െറ പിന്തുണകൂടി കിട്ടിയപ്പോള്‍ ഒൗട്ട്ലെറ്റ് മാറ്റുകയല്ല പൂട്ടുകയാണ് ചെയ്തത്. ബാര്‍ഹോട്ടലിന് ഈ നീതിയൊന്നും ബാധകമായില്ല. ഒൗട്ട്ലെറ്റ് മാറ്റുന്ന പതിവ് സംസ്ഥാനത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുമ്പോഴായിരുന്നു പാപ്പനംകോട്ടെ മാതൃകാ പരിപാടി.
ഏപ്രില്‍ 10ന് ജനം പോളിങ് ബൂത്തില്‍ പോകാന്‍ ഇരിക്കുന്നതിനിടയിലാണ് ബാറുകള്‍ പൂട്ടാനുള്ള തീരുമാനം വന്നത്. ആരോഗ്യകരമായ മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാറിന്‍െറ തീരുമാനത്തിന്് അകമഴിഞ്ഞ പിന്തുണയും കിട്ടി. പക്ഷേ, അപ്പോള്‍തന്നെ, റദ്ദാക്കിയ ചില ലൈസന്‍സ് പുതുക്കി നല്‍കാനും എക്സൈസ് വകുപ്പ് ശ്രമിച്ചതിന് കൃത്യമായ വിശദീകരണമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള ധാരണ രാഷ്ട്രീയ നേതൃത്വവും ബാറുടമകളും തമ്മിലുണ്ടാക്കിയിരുന്നു. ഇതനുസരിച്ചാണ് ബാറുകള്‍ പുതുക്കി പണിയാന്‍ തുടങ്ങിയത്. റദ്ദാക്കിയ ബാറുകള്‍ക്ക് നിലവാരം ഉയര്‍ത്താന്‍ ഇനിയും അവസരം നല്‍കുന്നതോടെ അഴിമതിയുടെ അടുത്ത ഘട്ടം തുടങ്ങും.  ബാറുകളുടെ നിലവാരം നിശ്ചയിക്കാന്‍ നിയുക്തമാകുന്ന സമിതിയുടെ കൈയിലാണ് പിന്നീടുള്ള കാര്യങ്ങള്‍. ബാറുകളുടെ കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്താന്‍ തയാറാണെന്ന് എം. രാമചന്ദ്രന്‍ കമീഷന്‍ സ്വമേധയാ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
30 വര്‍ഷത്തിലേറെയായി ടു സ്റ്റാര്‍ നിലവാരം നേടാത്ത ബാറുകള്‍ ആറു മാസത്തിനകം ഈ നിലവാരം കൈവരിച്ചോ എന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതി പരിശോധിക്കണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഇതുവരെ ഈ സമിതിയുടെ കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. നേട്ടവും കോട്ടവുമൊക്കെ കണക്കാക്കി വേണമല്ളോ ഈ സമിതിയുടെ ഘടനയും ആരൊക്കെ അതിലുണ്ടായിരിക്കണമെന്നുമൊക്കെ തീരുമാനിക്കാന്‍. ബാര്‍ വിവാദവും മന്ത്രിസഭ താഴെപോകുന്നതുമൊക്കെ നോക്കി പൊതുജനം വായും പൊളിച്ചിരിക്കുമ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലിരുന്ന് രാഷ്ട്രീയക്കാരുടെയും അബ്കാരികളുടെയും സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യുന്നത് ഇതിലെ ലാഭനഷ്ട കണക്കുകള്‍ ആയിരിക്കും.
(അവസാനിച്ചു)

പക്ഷികളെക്കുറിച്ച് എന്തും; ‘കിളി’ ആപ് റെഡി

Posted: 11 Nov 2014 05:44 PM PST

Image: 

കോഴിക്കോട്: പക്ഷികളെ സ്നേഹിക്കുന്നവര്‍ക്ക് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ഒരുക്കി കിളി ആപ്. പക്ഷിനിരീക്ഷകരായ അഞ്ചംഗ സംഘമാണ് കിളിയെന്ന പേരില്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്. വിശ്വവിഖ്യാത പക്ഷി നിരീക്ഷകന്‍ സാലിം അലിയുടെ ജന്മദിനമായ നവംബര്‍ 12 മുതല്‍ ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ ആപ്ളിക്കേഷന്‍ ലഭ്യമാവും.
മൊബൈല്‍ ഫോണിലും ടാബ്ലറ്റിലും ‘കിളി’ ഡൗണ്‍ലോഡ് ചെയ്യാനാവും. ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പില്‍ തെളിയുന്ന ചിത്രത്തില്‍ തൊട്ടാല്‍ പക്ഷികളെക്കുറിച്ച് എല്ലാ വിവരവും ലഭ്യമാവും. ആണ്‍, പെണ്‍ വേര്‍തിരിച്ച ചിത്രങ്ങള്‍, വലുപ്പം, കേരളത്തില്‍ കണ്ടുവരുന്ന കാലം, ആവാസവ്യവസ്ഥ തുടങ്ങി എല്ലാ വിവരങ്ങളും ഇംഗ്ളീഷിലും മലയാളത്തിലും സജ്ജീകരിച്ചിട്ടുണ്ട്. അപൂര്‍വ പക്ഷിസാന്നിധ്യമുള്ള സ്ഥലങ്ങളും അവിടേക്ക് എത്തിപ്പെടാനുള്ള ഗൂഗ്ള്‍ മാപ് സൗകര്യവും, പക്ഷികളുടെ വിവിധ ഭാഗങ്ങള്‍ വ്യക്തമാക്കുന്ന ലിങ്കുകള്‍, പുതുതായി കണ്ടത്തെുന്ന പക്ഷികളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സൗകര്യം എന്നിങ്ങനെ പലതും ആപ്പിലുണ്ട്.
റാപ്റ്റേഴ്സ് എന്ന അഞ്ചംഗ സംഘമാണ് ആപ്ളിക്കേഷനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വിജേഷ് വള്ളിക്കുന്ന്, അഭിനന്ദ് ചന്ദ്രന്‍, ജോളി കച്ചേരി, നവീന്‍ലാന്‍, നവനീത് നായര്‍ എന്നിവരാണിവര്‍.
വിവിധ യാത്രകളില്‍ കണ്ടത്തെിയ 100 പക്ഷികളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. 350 പക്ഷികളുടെ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ ചേര്‍ക്കുമെന്ന് നവനീത് നായര്‍ പറഞ്ഞു.
ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്രത്യേകം ഫീസൊന്നുമില്ളെന്നും എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോക ചെസ് ചാമ്പ്യന്‍ഷിപ്: മൂന്നാം റൗണ്ടില്‍ ആനന്ദിന് ജയം

Posted: 11 Nov 2014 10:42 AM PST

Image: 

സോചി: ലോക ചെസ് ചാമ്പ്യന്‍ഷിപ് മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനെതിരെ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‍െറ വിജയത്തോടെയുള്ള തിരിച്ചുവരവ്. രണ്ടാം റൗണ്ടില്‍ ജയിച്ച് കാള്‍സന്‍ മുന്നിലത്തെിയിരുന്നെങ്കിലും മൂന്നാം റൗണ്ടിലെ ജയത്തോടെ പോയന്‍റ് നിലയില്‍ ഒപ്പത്തിനൊപ്പമത്തൊന്‍ ആനന്ദിനായി. 12 റൗണ്ടുകളുള്ള പോരാട്ടത്തില്‍ മൂന്ന് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇരുവര്‍ക്കും 1.5 പോയന്‍റ് വീതമാണുള്ളത്. ആദ്യറൗണ്ട് സമനിലയില്‍ അവസാനിക്കുകയായിരുന്നു. 20ാം നീക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുത്തായിരുന്നു വെള്ളക്കരുക്കളുമായി കളിച്ച ആനന്ദ് മൂന്നാം ഗെയിം പിടിച്ചത്.
 ആറാം കിരീടം ലക്ഷ്യമിടുന്ന ആനന്ദ് കഴിഞ്ഞവര്‍ഷം യുവതാരമായ കാള്‍സനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ആദ്യറൗണ്ട് മത്സരങ്ങളില്‍ ഇതുവരെ ആര്‍ക്കും വ്യക്തമായ ആധിപത്യമില്ളെന്നിരിക്കെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇരുവരും കൂടുതല്‍ ആക്രമണാത്മക കളി പുറത്തെടുക്കുമെന്നാണ് വിലയിരുത്തല്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP