സ്വാഗതം
WELCOME

News Update..

Wednesday, November 26, 2014

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് സാനിയ മിര്‍സ Madhyamam News Feeds

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് സാനിയ മിര്‍സ Madhyamam News Feeds

Link to

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് സാനിയ മിര്‍സ

Posted: 26 Nov 2014 01:25 AM PST

Image: 

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ളെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എന്‍ ദക്ഷിണേഷ്യ മേഖല ഗുഡ് വില്‍ അംബാസിഡറായി തെരഞ്ഞെടുത്ത ശേഷം കാമ്പെയ്നില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒരു സ്ത്രീ ആയതിനാലാണ് കരിയറില്‍ ഉടനീളം ഇത്രയധികം വിമര്‍ശങ്ങള്‍ തനിക്കു നേരിടേണ്ടി വന്നത്. താനൊരു പുരുഷനായിരുന്നുവെങ്കില്‍ പല വിവാദങ്ങളും ഇല്ലാതാകുമായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ ഇന്ത്യയില്‍ സ്പോര്‍ട്്സ് രംഗത്തേക്ക് കടന്നുവരണമെന്നും സാനിയ പറഞ്ഞു.

ഇപ്പോഴത്തെ കായിക മന്ത്രി സ്ത്രീകള്‍ സ്പോര്‍ട്സ് രംഗത്തേക്ക് കടന്നുവരുന്നതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ തന്നെ ലിംഗ സമത്വത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് സന്തോഷം നല്‍കുന്നു. ലിംഗസമത്വത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്തീകളെ വസ്തു മാത്രമായി കാണാത്ത ഒരു ദിവസം വരുമെന്നും സാനിയ പറഞ്ഞു.

 

വീണ മാലിക്കിനും ജിയോ ടി.വി ഉടമക്കും 26 വര്‍ഷം തടവു ശിക്ഷ

Posted: 26 Nov 2014 01:12 AM PST

Image: 

ഇസ്ലമാബാദ്: ദൈവ നിന്ദാര്‍ഹമായ ടി.വി പരിപാടി അവതരിപ്പിച്ചതിന് ചലച്ചിത്ര നടി വീണ മാലിക്കിനും ഭര്‍ത്താവിനും ജിയോ ടി.വി ഉടമ ശകീലുര്‍ റഹ്മാനും പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി 26 വര്‍ഷം തടവു ശിക്ഷ വിധിച്ചു. വീണ മാലികും ഭര്‍ത്താവ് അസദ് ബഷീറും അവതരിപ്പിച്ച ഹാസ്യ വിവാഹ പരിപാടിയുടെ പശ്ചാതല സംഗീതമായി ദൈവ ഭക്തി ഗാനം ഉള്‍പ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം.

ടി.വി പരിപാടി നിയന്ത്രിച്ച ശൈസ്ത വാഹിദിയേയും കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. തടവിനു പുറമെ 13 ലക്ഷം പാകിസ്താന്‍ രൂപ പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ളെങ്കില്‍ സ്വത്ത് വകകള്‍ ജപ്തി ചെയ്യാനും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിടുകയുണ്ടായി. എന്നാല്‍, പ്രതികള്‍ നാലു പേരും വിദേശത്താണ്.

വിവാദ ടി.വി പരിപാടിക്കു ശേഷം വീണ മാലികിനും പാകിസ്താനിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ ജിയോ ടി.വി ഉടമക്കും തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ രാജ്യം വിടുകയായിരുന്നുവത്രെ. പ്രതികള്‍ക്കെതിരെ കറാച്ചി, ഇസ്ലാമാബാദ് കോടതികളിലും ദൈവ നിന്ദ കേസ് നിലവിലുണ്ട്.

 

പക്ഷിപ്പനി: നഷ്ടപരിഹാരം 100 മുതല്‍ 200രൂപ വരെ

Posted: 25 Nov 2014 11:35 PM PST

Image: 

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. താറാവ് കുഞ്ഞിന് 100 രൂപയും രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവക്ക് 200 രൂപയുമാണ് നല്‍കുക. നേരത്തെ ഇത് യഥാക്രമം 75 രൂപയും 150 രൂപയുമായാണ് തീരുമാനിച്ചിരുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്. പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ളെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ജില്ലകളിലെ ഏതാനും പഞ്ചായത്തില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തകരും ഇറച്ചി വില്‍പനക്കാരും അതീവ ജാഗ്രത പുലര്‍ത്തണം. മനുഷ്യരിലേക്ക് പടരുന്ന വൈറസിനെ ഇതുവരെ കണ്ടത്തെിയിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിലും സമീപ ജില്ലകളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പക്ഷിപ്പനി മറ്റു ജില്ലകളില്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ഉടന്‍ തന്നെ കളക്ടര്‍മാര്‍ക്ക് കൈമാറും.

നേരത്തെ ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച സഥലങ്ങളില്‍ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ഒമ്പത് ദിവസം വിതരണം ചെയ്യാനുള്ള മരുന്നുകളാണ് എത്തിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഉപയോഗിക്കാനുള്ള കരുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് കഴിഞ്ഞു. കൂടുതല്‍ മരുന്നും മാസ്കുകളും ഡല്‍ഹിയില്‍ നിന്ന് ഉടനത്തെിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചത്ത താറാവുകളെ കൂട്ടിയിട്ട് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിക്കണമെന്ന നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം സ്ഥലത്തത്തെിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 

 

അയല്‍രാജ്യങ്ങള്‍ ശുഭാപ്തി വിശ്വാസമുള്ളവരാകണം ^മോദി

Posted: 25 Nov 2014 11:17 PM PST

Image: 

ന്യൂഡല്‍ഹി: സാര്‍ക് രാജ്യങ്ങള്‍ ലോക വിദ്വേഷവും അവിശ്വാസവും വെടിഞ്ഞ് ശുഭാപ്തി വിശ്വാസമുള്ളവരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ട ബന്ധവും സഹകരണവുമുണ്ടാകണമെന്നും മോദി പറഞ്ഞു.

ജനങ്ങള്‍ ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ടു നീങ്ങാന്‍ സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല.  അഭിപ്രായ വ്യത്യാസങ്ങള്‍ സാര്‍ക്ക് രാഷ്ട്രങ്ങളുടെ മുന്നേറ്റത്തിനു തടസ്സമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ആരംഭിച്ച പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് വരണം. സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര്യ വ്യാപാരം 10 ശതമാനത്തിലും താഴെയാണ്. ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപവും കൂടുതലായി മറ്റു രാജ്യങ്ങളില്‍ തന്നെയാണുള്ളത്. സാര്‍ക് രാജ്യങ്ങള്‍ തമ്മില്‍ നേരിട്ട് വ്യാപാരം നടത്തണം. വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നുമുതല്‍ അഞ്ചുവര്‍ഷം കാലാവധിയുള്ള ബിസിനസ് വീസ നല്‍കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഭീകരവാദവും കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനു സാര്‍ക്ക് രാഷ്ട്രങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനപക്ഷയാത്ര സ്പോണ്‍സര്‍ ചെയ്തത് ബാറുടമകള്‍ ^കോടിയേരി

Posted: 25 Nov 2014 10:40 PM PST

Image: 

തിരുവനന്തപുരം: മദ്യനയത്തില്‍ കര്‍ശന നിലപാട് തുടരുന്ന കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര സ്പോണ്‍സര്‍ ചെയ്ത്തത് ബാര്‍ മുതലാളിമാരാണ്. അത് മറച്ചുവെക്കാന്‍ വേണ്ടിയാണ് അദ്ദേഹം മദ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

ബാര്‍ കോഴ വിവാദത്തില്‍ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എക്സൈസ് മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം മാണി എന്നിവര്‍ ചേര്‍ന്നാണ് കുംഭകോണം നടത്തിയിരിക്കുന്നത്. ഇവര്‍ 30 കോടിയോളം രൂപയുടെ കുഭംകോണം നടത്തിയിട്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

പക്ഷിപ്പനി: താറാവുകളെ കത്തിച്ചു തുടങ്ങി

Posted: 25 Nov 2014 10:39 PM PST

Image: 

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ മലയില്‍ പാടശേഖരത്തില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കത്തിച്ചു തുടങ്ങി. ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സമയത്തിന് എത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വെറ്ററിനറി സംഘവും നാട്ടുകാരുമാണ് 1000 ത്തോളം താറാവുകളെ കത്തിച്ചത്. രോഗം ബാധിച്ച താറാവുകളെ കഴുത്ത് ഞെരിച്ച് കൊന്ന് കൂട്ടിയിട്ട ശേഷം വിറക് ഉപയോഗിച്ചു കത്തിച്ചു നശിപ്പിക്കുകയായിരുന്നു.

നേരത്തെ, ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. അതിനാലാണ് പഞ്ചായത്തിന്‍്റെ വെറ്ററിനറി സംഘം കൊണ്ടുവന്ന ഗ്ളൗസുകളും മറ്റും ഉപയോഗിച്ച് നാട്ടുകാരുള്‍പ്പെടെയുള്ളവരെ താറാവുകളെ കൊല്ലാന്‍ നിയോഗിച്ചത്. ചത്ത താറാവുകളെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാര്‍ കുഴിച്ച് മൂടിയിരുന്നു.

ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. അതിനാലാണ് പഞ്ചായത്തിന്‍റെ വെറ്ററിനറി സംഘം കൊണ്ടുവന്ന ഗ്ളൗസുകളും മറ്റും ഉപയോഗിച്ച് നാട്ടുകാരുള്‍പ്പെടെയുള്ളവരെ താറാവുകളെ കൊല്ലാന്‍ നിയോഗിച്ചത്. ചത്ത താറാവുകളെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാര്‍ കുഴിച്ച് മൂടിയിരുന്നു.

അതേസമയം, താറാവിന്‍റെ നഷ്ടപരിഹാരം സംബന്ധിച്ച് നാട്ടുകാര്‍ പരാതി ഉയര്‍ത്തി. വലിയ താറാവിന് 300 രൂപയും ചെറിയവക്ക് 200 രൂപയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ വലുതിന് 200 രൂപയും താറാവ് കുഞ്ഞിന് 100 രൂപയും നല്‍കാനാണ്  മന്ത്രിസഭാ തീരുമാനം.

ആലപ്പുഴയില്‍ ഭഗവതിപ്പടി, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം, പത്തനംതിട്ട ജില്ലയിലെ പെരിങ്ങനം എന്നിവിടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടയം കുമരകത്ത് കോഴികളിലേക്കും രോഗം പടര്‍ന്നതായി വിവരം ലഭിച്ചു. ജില്ലയില്‍ ആറായിരം താറാവുകളും 150 കോഴികളും ചത്തൊടുങ്ങി. പത്തനംതിട്ടയില്‍ 200 താറാവുകള്‍ ചൊവ്വാഴ്ച ചത്തു. മൂന്ന് ദിവസത്തിനകം രോഗബാധിത പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്ന് സംസ്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

അതിനിടെ എറണാകുളം ജില്ലയിലെ കാലടിയില്‍ അന്‍പതോളം താറാവുകളെ ചത്ത നിലയില്‍ കണ്ടത്തെി. കാലടിക്കു സമീപം  കുഴിയംപാടത്താണ് താറാവുകളെ ചത്ത നിലയില്‍ കണ്ടത്തെിയത്. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെ ത്തി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പക്ഷിപ്പനിയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നത്തെിച്ച താറാവുകളാണു ചത്തതെന്നാണു പ്രാഥമിക നിഗമനം.

 

മലയോരത്ത് വ്യാപക വന്യമൃഗ ശല്യം ; കര്‍ഷകര്‍ ആശങ്കയില്‍

Posted: 25 Nov 2014 10:16 PM PST

രാജപുരം: മലയോരത്ത് കൂട്ടമായത്തെുന്ന കുരങ്ങുകളും കാട്ടുപന്നികളും വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. പനത്തടി പഞ്ചായത്തിലെ പെരുതടി, പുളിങ്കൊച്ചി, നെല്ലിത്തോട്, അച്ചംപാറ, പന്തിക്കാല്‍, മാനടുക്കം, ബളാംതോട് എന്നീ പ്രദേശങ്ങളിലാണ് കുരങ്ങുകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നത്.
തെങ്ങ്, കമുക്, വാഴ, ചേമ്പ്, ചേന, കുരുമുളക് വള്ളി എന്നിവയാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. കുരങ്ങുകള്‍ തെങ്ങില്‍ കയറി മച്ചിങ്ങയും കരിക്കും നശിപ്പിക്കുന്നു. കമുകിന്‍െറ പൂക്കുലകള്‍ നശിപ്പിക്കുന്നത് അടക്കയുടെ വിളവിനെ ബാധിക്കുന്നു.
10,000 തേങ്ങകള്‍ കിട്ടിയിരുന്ന മൂന്ന് ഏക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍നിന്ന് കുരങ്ങുകള്‍ വരാന്‍ തുടങ്ങിയതോടെ 3000 തേങ്ങയായി ചുരുങ്ങിയെന്ന് പെരുതടിയിലെ കര്‍ഷകന്‍ ശ്രീകൃഷ്ണ സരളായ പറയുന്നു.
കാട്ടുപന്നികളും മുള്ളന്‍പന്നികളും കാര്‍ഷികവിളകളായ കപ്പ, ചേമ്പ്, ചേന മുതലായവ നശിപ്പിക്കുന്നു.
ഇതുകാരണം കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. റബര്‍ ടാപ്പ് ചെയ്തുകഴിഞ്ഞാല്‍ ചിരട്ടയില്‍ സംഭരിക്കുന്ന കറ കുരങ്ങുകള്‍ തട്ടിക്കളയുന്നു.
റബര്‍ചില്ലകള്‍ ഒടിച്ചുകളയുന്നതും ഇവയുടെ വിനോദമാണ്. പെരുതടി, പുളിങ്കൊച്ചി ഭാഗങ്ങളിലെ കര്‍ഷകരായ ശ്രീകൃഷ്ണ സരളായ, പ്രകാശ് സരളായ, ശിവാനന്ദ സരളായ, ബാബു നായ്ക്, മാധവന്‍ നായ്ക്, മാനടുക്കത്തെ മുരളീധരന്‍നായര്‍ എന്നീ കര്‍ഷകരുടെ കൃഷിയിടങ്ങളാണ് വന്യമൃഗ ശല്യം ഏറെ ബാധിച്ചത്.
വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കണ്ണൂര്‍ കോര്‍പറേഷന്‍: നിയമസഭാ ചര്‍ച്ചക്ക് വിടുന്നു

Posted: 25 Nov 2014 10:12 PM PST

കണ്ണൂര്‍: കണ്ണൂരിനെ കോര്‍പറേഷനാക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി 'മാധ്യമ'ത്തോടു പറഞ്ഞു. മറ്റു നഗരസഭകളില്‍നിന്ന് ശക്തമായ സമ്മര്‍ദമില്ല. ഇത് കണ്ണൂരിന് അനുകൂലമാകുമെന്നും മന്ത്രി സൂചിപ്പിച്ചു.
നഗരവികസന വകുപ്പ് 2012ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് അതിവേഗം വളരുന്ന നഗരങ്ങളില്‍ കണ്ണൂരിനെ കൊച്ചിയോടാണ് താരതമ്യം ചെയ്തിരുന്നത്. കണ്ണൂര്‍ നഗരസഭയെ കോര്‍പറേഷനാക്കാനുള്ള ശിപാര്‍ശയും പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് രണ്ടുമാസം മുമ്പ് നഗരവികസന വകുപ്പ് സമീപ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണ കരടുരേഖ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിനൊപ്പം മലപ്പുറം, കോട്ടയം നഗരസഭകളും കോര്‍പറേഷനാക്കണമെന്ന ശിപാര്‍ശ പരിഗണനയിലുണ്ട്. യു.ഡി.എഫ് ഉപസമിതിയാണ് ഈ നിര്‍ദേശം വെച്ചത്.
എന്നാല്‍, കണ്ണൂരിനെ ആദ്യം ഉപസമിതി പരിഗണിച്ചിരുന്നില്ല. പിന്നീട് കണ്ണൂര്‍ ജില്ലാ യു.ഡി.എഫ് നേതൃത്വമടക്കം പല കോണുകളില്‍നിന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്.
എന്നാല്‍, കണ്ണൂരിനാണ് നിലവില്‍ മുഖ്യപരിഗണന. മറ്റു രണ്ടു നഗരസഭകള്‍ ഉള്‍പ്പെട്ട ജില്ലയുടെ ഭാഗത്തുനിന്നുള്ളതിനേക്കാള്‍ സമ്മര്‍ദം കണ്ണൂരില്‍നിന്നുണ്ടായതാണ് ഇതിനു കാരണം. കണ്ണൂരിനെ കോര്‍പറേഷനാക്കാന്‍ കാബിനറ്റിന്‍െറ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായതായി സൂചനയുണ്ട്.
നേരത്തെ, കണ്ണൂര്‍ കോര്‍പറേഷന്‍ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോര്‍പറേഷന്‍ രൂപവത്കരണത്തിന്‍െറ പശ്ചാത്തല കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ അടുത്തുതന്നെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കണ്ണൂരിന്‍െറ ഏറെകാലത്തെ ആവശ്യത്തിന് പെട്ടെന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍, മലപ്പുറം കോര്‍പറേഷന്‍ പദവി ആഗ്രഹിക്കുന്നില്ളെന്നാണ് വിവരം.
കോര്‍പറേഷനില്‍ ഉള്‍പ്പെടേണ്ട പഞ്ചായത്തുകള്‍ നിലവില്‍ ലീഗിന്‍െറ കൈയിലാണ്. പത്തോളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് കോര്‍പറേഷന്‍ രൂപവത്കരിക്കേണ്ടത്. പലര്‍ക്കും പദവി നഷ്ടപ്പെടുന്നതാണ് കോര്‍പറേഷനോടുള്ള താല്‍പര്യമില്ലായ്മക്ക് കാരണമെന്ന് പറയപ്പെടുന്നു.

പകരം വീട്ടാന്‍ ഗോവ; ജയം തുടരാന്‍ ബ്ളാസ്റ്റേഴ്സ്

Posted: 25 Nov 2014 10:11 PM PST

Image: 

മഡ്ഗാവ്: ആദ്യ ഘട്ടത്തിലെ പരാജയങ്ങള്‍ക്കുശേഷം പതിയെ വിജയ ട്രാക്കിലേക്ക് എത്തിയ രണ്ടു വമ്പന്മാര്‍ ബുധനാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍തൂക്കത്തിനായി പരസ്പരം പോരാടും. അവരില്‍ ഒരാള്‍ മലയാളികളുടെ സ്വന്തം കേരള ബ്ളാസ്റ്റേഴ്സും അടുത്തയാള്‍ സീക്കോയുടെ എഫ്.സി ഗോവയും. കൊച്ചിയില്‍ നടന്ന ആദ്യ പാദ മത്സരത്തിലേറ്റ 1^0 ത്തിന്‍െറ തോല്‍വിക്ക് പകരം വീട്ടാന്‍ സ്വന്തം ഗ്രൗണ്ടില്‍ ഗോവ കച്ചകെട്ടുമ്പോള്‍, വിജയത്തിന്‍െറ ട്രാക്കുതെറ്റാതെ കുതിക്കുകയാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ബ്ളാസ്റ്റേഴ്സിന് സ്ഥാനക്കയറ്റം ലഭിക്കും. ഗോവക്കും ജയം നാലില്‍നിന്ന് മൂന്നാം സ്ഥാനത്തേക്കുയരാനുള്ള വാതില്‍ തുറക്കും. കഴിഞ്ഞ രണ്ടു കളിയും ജയിച്ച ത്രില്ലിലാണ് ഡേവിഡ് ജയിംസിന്‍െറ നേതൃത്വത്തിലുള്ള കേരള ടീം. എവേ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനും (0^1) ഹോം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും (1^2) എതിരെ നേടിയ ആ ജയങ്ങള്‍ ടീമിന്‍െറ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
പുണെ സിറ്റിയെ 2^0 ത്തിന് തകര്‍ത്താണ് ഗോവ വരുന്നത്. സെമി സാധ്യതകള്‍ കൈയില്‍നിന്ന് വഴുതാതെ നോക്കുകയാണ് ഇരുടീമുകളുടെയും മുന്നിലുള്ള വലിയ ലക്ഷ്യം. മുന്നേറ്റത്തില്‍ ഇയാന്‍ ഹ്യൂമും പെട്രോ ഗുസ്മാവോയും മിലഗ്രസ് ഗോണ്‍സാല്‍വസും മധ്യനിരയില്‍ പെന്‍ ഓര്‍ജിയും സ്റ്റീഫന്‍ പിയേഴ്സണും പ്രതിരോധത്തില്‍ സന്ദേശ് ജിങ്കാനും സെട്രിക് ഹെങ്ബെര്‍ട്ടും പോലുള്ള പ്രഗല്ഭരുടെ ബൂട്ടുകള്‍ തുടര്‍ച്ചയായ മൂന്നാം ജയം ബ്ളാസ്റ്റേഴ്സിന് സമ്മാനിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. റോബര്‍ട്ട് പിരസ്, ടോല്‍ഗെ ഒസ്ബെ, മിറോസ്ളാവ് സ്ളെപിസ്ക, റാന്‍റി മാര്‍ട്ടിന്‍സ്, ജുവല്‍ രാജ, ഗ്രിഗറി അര്‍ണൊലിന്‍, ആന്ദ്രെ ഡോസ് സാന്‍േറാസ് എന്നിവരടങ്ങിയ ഗോവന്‍ നിര ബ്ളാസ്റ്റേഴ്സിന് മുന്നില്‍ ആക്രമണ ഫുട്ബാളാകും കെട്ടഴിക്കുന്നത്. ഇരുടീമുകളുടെയും ഇതുവരെയുള്ള പ്രകടനത്തില്‍, കൂടുതല്‍ ഗോളുകള്‍ നേടിയതും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നത് ഗോവയാണ്. അതേസമയം, ഗോള്‍ വാങ്ങിക്കൂട്ടിയതിന്‍െറ കണക്കിലും ഗോവക്ക് തന്നെയാണ് മുന്‍തൂക്കം.

പരാതിക്കെട്ടഴിച്ച് ആദിവാസികള്‍

Posted: 25 Nov 2014 10:09 PM PST

അഗളി: സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന് മുന്നില്‍ അട്ടപ്പാടിയിലെ ഗോത്രവര്‍ഗക്കാര്‍ പരാതികള്‍ നിരത്തി. കമീഷന്‍െറ രണ്ടാം ദിവസത്തെ പരിപാടി വിവിധ ഊരുകളിലെ സന്ദര്‍ശനമായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഊരുകള്‍ സന്ദര്‍ശിച്ചത്. കമീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ അഗളി പഞ്ചായത്തിലെ കണ്ടിയൂര്‍, കോട്ടമല തുടങ്ങിയ ഊരുകളും അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ പാലൂര്‍, പാടവയല്‍, തെക്കെ കടമ്പാറ, വടക്കെ കടമ്പാറ ഊരുകളും സന്ദര്‍ശിച്ചു. ഊരു നിവാസികള്‍ നല്‍കിയ പരാതികളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കമീഷന്‍ പ്രത്യേകം അദാലത്ത് നടത്തും.
അങ്കണവാടികള്‍, ഹെല്‍ത്ത് സബ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ട്രൈബല്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാരുടെ നല്ല രീതിയിലുള്ള പരിചരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ 20 വര്‍ഷം മുമ്പ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ആദിവാസികള്‍ക്ക് ഇതുവരെ നിയമനം നല്‍കിയിട്ടില്ളെന്നും കമീഷന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തിയ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും യഥാസമയങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിവിധ വകുപ്പുകളിലെ ജില്ലാ മേധവികളില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും കമീഷന്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ ജലസ്രോതസ്സുകള്‍ മലിനമാക്കിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അമിത മദ്യപാനം കാരണം ആദിവാസികള്‍ക്കിടയില്‍ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതായും ഇതുമൂലം രണ്ട് ശിശുമരണം നടന്നതായും ചൈല്‍ഡ് ഡെവലപ്മെന്‍റ് ഓഫിസര്‍ മായ ലക്ഷ്മി കമീഷനെ അറിയിച്ചു. ഊര് സന്ദര്‍ശനം കഴിഞ്ഞ് പി.ഡബ്ള്യു.ഡി റെസ്റ്റ്ഹൗസില്‍ എത്തിയ കമീഷന്‍ 40 പരാതികള്‍ സ്വീകരിച്ചു. വീടും സ്ഥലവുമില്ലാത്ത 12 പേര്‍ക്ക് അവ അനുവദിച്ചതായി ചെയര്‍മാന്‍ വ്യക്തമാക്കി. അട്ടപ്പാടിയില്‍നിന്ന് പിടികൂടിയ മണല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കാന്‍ കമീഷന്‍ നിര്‍ദേശിച്ചു.
ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, അഗളി ഐ.എസ്.എം ഡിവൈ.എസ്.പി ബാബുരാജ്, കമീഷന്‍ അസി. രജിസ്ട്രാര്‍ ആര്‍. സഞ്ജീവ്, സെക്ഷന്‍ ഓഫിസര്‍മാരായ അരുണ്‍ബാബു, പി.കെ. സിദ്ദീഖ്, പി.കെ. വിശ്വനാഥന്‍, അസി. എക്സൈസ് കമീഷണര്‍ സുരേഷ്, സി.ഐ ജയപാലന്‍, സെക്ഷന്‍ അസിസ്റ്റന്‍റ് എ. ഷൈന്‍, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസര്‍ വി.ആര്‍. മധു എന്നിവര്‍ കമീഷന്‍ അംഗങ്ങളോടൊപ്പമുണ്ടായിരുന്നു. ഊര് സന്ദര്‍ശനത്തില്‍ സബ് കലക്ടര്‍ നൂഹ് ബാവ, ഡിവൈ.എസ്.പി ബാബുരാജ്, ആര്‍. സഞ്ജീവന്‍, ചന്ദ്രശേഖരന്‍, സിദ്ദീഖ്, അരുണ്‍ എന്നിവരും പങ്കെടുത്തു.

പക്ഷിപ്പനി: ജില്ലയില്‍ മുന്‍കരുതല്‍

Posted: 25 Nov 2014 10:03 PM PST

തൊടുപുഴ: സമീപ ജില്ലകില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍ കരുതല്‍ നടപടി ആരംഭിച്ചു. ജില്ലയില്‍ ഇതുവരെ പക്ഷിപ്പനിയുടെ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്്.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ താറാവ് കൃഷി വളരെ കുറവാണ്. അതുകൊണ്ടുതന്നെ ജില്ലയില്‍ രോഗസാധ്യതയില്ളെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എങ്കിലും മൂന്ന് ജില്ലകളില്‍ വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചതിന്‍െറ ഭാഗമായാണ് ഇടുക്കിയിലും ജാഗ്രതനിര്‍ദേശം നല്‍കിയതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ജെ. മറിയാമ്മ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടത്തെിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ താറാവ് കൃഷി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാനും പൂര്‍ണമായും സജ്ജമായിരിക്കാനും വെറ്ററിനറി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ 15ഓളം വെറ്ററിനറി ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കിലും ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കലക്ടര്‍, ഡി.എം.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്.
ദേശാടനപ്പക്ഷികളില്‍നിന്നും മറ്റുമാണ് പക്ഷിപ്പനി മറ്റ് ജില്ലകളില്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ജില്ലയില്‍ ദേശാടനപ്പക്ഷികളുടെ താവളങ്ങള്‍ കുറവാണ്. മാത്രമല്ല, ഇതുവരെ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ ചെറിയ അളവില്‍ മാത്രമാണ് താറാവ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഉള്ളത്. എങ്കിലും പക്ഷിപ്പനിയുടെ സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പഞ്ചായത്തുതലത്തില്‍ ശേഖരിച്ചുവരുന്നുണ്ട്. കോഴി-താറാവ് വളര്‍ത്തല്‍ കേന്ദ്രങ്ങളിലോ വീടുകളിലോ വളര്‍ത്തുമൃഗങ്ങള്‍ കൂട്ടത്തോടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അടിയന്തരമായി സമീപത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലോ പഞ്ചായത്ത് അധികൃതരെയയോ അറിയിക്കണം. അടിയന്തര സാഹചര്യം നേരിടേണ്ടിവന്നാല്‍ ജില്ലയില്‍ അവശ്യമായി വേണ്ട പ്രതിരോധമരുന്നുകള്‍, വാഹനങ്ങള്‍, ജീവനക്കാര്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇടുക്കിയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കും കണക്കുകള്‍ രേഖപ്പെടുത്താനുമായി മറ്റ് വകുപ്പുകളില്‍നിന്ന് കൂടുതല്‍ പേരെ എടുക്കുന്നതുസംബന്ധിച്ച് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പക്ഷിപ്പനി പിടിപെട്ട മൃഗങ്ങള്‍ക്ക് മരുന്ന് നല്‍കിയാലും ഫലമുണ്ടാകില്ല. ഇവയെ കൊന്നൊടുക്കുക എന്നത് മാത്രമാണ് പോംവഴി. മനുഷ്യരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലാണ് എടുക്കുന്നത്. ജില്ലയില്‍ ഇതുവരെ ഒരുകേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ളെന്നും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.

ലക്ഷണങ്ങളും മുന്‍കരുതലുകളും
തൊടുപുഴ: പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. വൈറസ് പിടിപ്പെട്ടാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്നതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. മനുഷ്യരിലേക്കും പനി പടരാന്‍ സാധ്യത കൂടുതലാണ്.
പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീര ദ്രവങ്ങളിലൂടെയും വായുവില്‍ കൂടിയാണ് വൈറസ് പടരുന്നത്്.
സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം.
ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്. പനിയോ തൊണ്ട വേദനയോ വന്നാല്‍ വൈദ്യപരിശോധനക്ക് വിധേയരാകണം. പനി ബാധിച്ച ജീവിയുടെ ഇറച്ചി വേവിച്ചുകഴിച്ചാല്‍ രോഗം പിടിപെടില്ല. പക്ഷേ, ഇറച്ചി കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കണം. മുട്ട വേവിച്ച് കഴിക്കാം. സാധാരണ ഇന്‍ഫ്ളുവന്‍സ വൈറസ് മനുഷ്യശരീരത്തില്‍ കടന്നാല്‍ രണ്ടുമൂന്നു ദിവസങ്ങള്‍കൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടുവരും. വൈറസില്‍ തന്നെ നിരവധി വകഭേദങ്ങളുണ്ട്. മനുഷ്യര്‍ക്ക് രോഗം പിടിപെട്ടാല്‍ സാധാരണ പനിയില്‍ തുടങ്ങി ന്യുമോണിയ വരെ ആകാനുള്ള സാധ്യതയുണ്ട്.

ഗ്രാന്‍റീസ് നിര്‍മാര്‍ജനം: സര്‍ക്കാര്‍ പദ്ധതി ഫലം കണ്ടില്ല

Posted: 25 Nov 2014 10:03 PM PST

അടിമാലി: കാലാവസ്ഥയുടെ സന്തുലിതത്വം തകര്‍ക്കുന്ന ഗ്രാന്‍റീസ് മരങ്ങളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടില്ല. കര്‍ഷകര്‍ക്ക് ഗ്രാന്‍റ് നല്‍കി ഗ്രാന്‍റീസ് ചുവടോടെ പിഴുത് നശിപ്പിക്കുന്ന പദ്ധതിയിലെ വ്യവസ്ഥകളാണ് തിരിച്ചടിയായത്. കൃഷി വകുപ്പിന് കീഴില്‍ സോണല്‍ പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സ്മെന്‍റ് പദ്ധതി പ്രകാരം 2014-2015 സാമ്പത്തിക വര്‍ഷം 1.50 കോടിയാണ് ഗ്രാന്‍റീസ് നിര്‍മാര്‍ജനത്തിനായി വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളില്‍ അനുവദിച്ചത്.
ഒരു ഹെക്ടറിലെ ഗ്രാന്‍റീസ് പിഴുതുമാറ്റാന്‍ 50,000 രൂപയും പകരം ഇവിടെ പച്ചക്കറി കൃഷി ചെയ്യാന്‍ 15,000 രൂപയും നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍, പട്ടയവസ്തു ഉളള കര്‍ഷകരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന കൃഷി വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം പദ്ധതിക്ക് തിരിച്ചടിയായി. മേഖലയില്‍ പട്ടയവസ്തു ഉളള കര്‍ഷകര്‍ വിരളമാണ്. 1974നുമുമ്പ് മേഖലയില്‍ കുടിയേറിയ കര്‍ഷകരാണ് ഏറെയെങ്കിലും ഇവരുടെ ഭൂമിക്ക് പട്ടയമില്ല. 2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന പദ്ധതിയുടെ അനുകൂല്യം ലഭിച്ചത് ആറുപേര്‍ക്ക് മാത്രമാണ്.
7.35 ഹെക്ടറില്‍നിന്ന് ഗ്രാന്‍റീസ് പൂര്‍ണമായി പിഴുതുമാറ്റിയ ഇവര്‍ക്ക് 3,67,500 രൂപ സബ്സിഡിയായി ലഭിച്ചു. പിന്നീട് നിരവധി കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷയുമായി എത്തിയെങ്കിലും പട്ടയ രേഖകള്‍ ഇല്ലാത്തതിനാല്‍ പരിഗണിച്ചില്ല.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്ത് ജലം ചൂഷണം ചെയ്യുന്ന ഗ്രാന്‍റീസ് തോട്ടങ്ങളുടെ വ്യാപനം പശ്ചിമഘട്ടത്തിന്‍െറ നാശത്തിന് കാരമാകുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. ഗ്രാന്‍റീസ് മരങ്ങള്‍ തഴച്ചുവളരുന്ന മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ പഞ്ചായത്തുകളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് ദുരുദ്ദേശ്യപരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഈ പഞ്ചായത്തുകള്‍ ഭരിക്കുന്നത് പ്ളാന്‍േറഷന്‍ മുതലാളിമാരാണ്. ഫാക്ടറികള്‍ ഗ്രാന്‍റീസ് വിറകിനെ മാത്രം ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തോട്ടങ്ങള്‍ നശിപ്പിച്ചാല്‍ തങ്ങളുടെ നിലനില്‍പിനെ ബാധിക്കുമെന്നതിനാല്‍ പദ്ധതിയില്‍നിന്ന് ഈ പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
വളര്‍ച്ചയത്തെിയ ഒരു ഗ്രാന്‍റീസ് മരം പ്രതിദിനം 15 ലിറ്റര്‍ മുതല്‍ 30 ലിറ്റര്‍ വരെ വെളളം വലിച്ചെടുക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, വനം വകുപ്പും എച്ച്.എന്‍.എല്‍ കമ്പനിയും കൃഷിചെയ്ത ഗ്രാന്‍റീസ് മരങ്ങള്‍ പോലും പിഴുതുമാറ്റിയിട്ടില്ല.
മേഖലയിലെ 63 ശതമാനം ഗ്രാന്‍റീസും ഈ വകുപ്പുകളുടെ കീഴിലാണ്. കൂടാതെ, സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയ ഭൂമാഫിയയും പ്രധാനമായും ഗ്രാന്‍റീസാണ് കൃഷി ചെയ്തത്.

പക്ഷിപ്പനി നിയന്ത്രണം യുദ്ധകാലാടിസ്ഥാനത്തില്‍

Posted: 25 Nov 2014 09:59 PM PST

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി ബാധിതമായ നാലിടങ്ങളില്‍ രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുക. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡിലെ ഭഗവതിപ്പാടം, നെടുമുടി, പുറക്കാട്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ മാത്രമാണ് പക്ഷിപ്പനി ബാധിതമായി നിലവില്‍ കണ്ടത്തെിയിട്ടുള്ളത്. ഇവിടം കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും.
കര്‍ഷകരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം മറ്റുസ്ഥലങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരാതിരിക്കാന്‍ മുന്‍കരുതലെടുക്കേണ്ടതുണ്ട്. രോഗബാധ കണ്ട പ്രദേശങ്ങള്‍ക്ക് ഒരു കി.മീ. ചുറ്റളവിലെ താറാവ് അടക്കമുള്ള പക്ഷികളെ മൂന്നുദിവസത്തിനുള്ളില്‍ നശിപ്പിക്കും. പക്ഷികളെ ശാസ്ത്രീയമായി സംസ്കരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്നതിന് 50,000 രൂപ വരെ വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
ദ്രുതകര്‍മ സംഘത്തിന് പ്രതിരോധമരുന്നും മാസ്ക് ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങളും നല്‍കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഡിസ്പെന്‍സറികളിലും പ്രതിരോധമരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. രോഗബാധയുള്ള സ്ഥലങ്ങളില്‍ ബുധനാഴ്ച മുതല്‍ ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച പ്രവര്‍ത്തനം തുടങ്ങും. സ്ഥലങ്ങളുടെ 10 കി.മീ. ചുറ്റളവില്‍ പക്ഷികളുടെ വില്‍പനയും കടത്തും പാടില്ല. ഇത് നിരീക്ഷിക്കുന്നതിന് പൊലീസ്-റവന്യൂ-മോട്ടോര്‍വാഹന വകുപ്പുകളെയും വെറ്ററിനറി ഡോക്ടര്‍മാരെയും ചുമതലപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പക്ഷികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് പരിശോധിച്ച് എല്ലാദിവസവും കലക്ടര്‍ക്കും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം. താറാവുകൃഷിയുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിരോധമരുന്ന് നല്‍കും. രോഗം മനുഷ്യനിലേക്ക് പകര്‍ന്നിട്ടില്ല. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല. മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നത്. വെറ്ററിനറി സര്‍വകലാശാലയുടെ സഹകരണത്തോടെ എല്ലാപഞ്ചായത്തിലും ബോധവത്കരണ പരിപാടികള്‍ നടത്തും. ലഘുലേഖ വിതരണം ചെയ്യും. ജില്ലാഭരണകൂടവും മൃഗ സംരക്ഷണവകുപ്പും ആരോഗ്യവകുപ്പും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. താറാവുകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും തകഴി, ചമ്പക്കുളം എന്നിവിടങ്ങളില്‍ രോഗബാധ കണ്ടത്തെിയിട്ടില്ല. അതതു പഞ്ചായത്തിലെ ജനപ്രതിനിധികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി വി.എസ്. ശിവകുമാര്‍, കൃഷി മന്ത്രി കെ.പി. മോഹനന്‍, തോമസ് ചാണ്ടി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി, കലക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. ബ്രഹ്മാനന്ദന്‍, എ.ഡി.എം ആന്‍റണി ഡൊമിനിക്, സബ് കലക്ടര്‍ ഡി. ബാലമുരളി, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍സമയ കണ്‍ട്രോള്‍ റൂം തുറന്നു
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗനിയന്ത്രണ-പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ കലക്ടറേറ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫിസ് എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹെല്‍പ് ഡെസ്കും തുടങ്ങി. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹെല്‍പ് ഡെസ്ക് ഫോണ്‍: 0477 2251650, 9446075229.
കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0477 2238630
ജില്ലാ മൃഗസംരക്ഷണ ഓഫിസ് കണ്‍ട്രോള്‍ റൂം: 0477 2252635/2252636.

പക്ഷിപ്പനി : അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവ് കുറഞ്ഞു

Posted: 25 Nov 2014 09:52 PM PST

മലപ്പുറം: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞു. കോഴികുഞ്ഞുങ്ങള്‍, മുട്ട, കോഴിത്തീറ്റ വരവ് തുടരുന്നുണ്ട്. കോഴികുഞ്ഞുങ്ങളെ കൊണ്ടുവരുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ കോഴി കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനും ആവശ്യപ്പെട്ടു. പനി ബാധിച്ചതും ബാധ ഭയന്നും കൊല്ലുന്ന താറാവിനും കോഴിക്കും കിലോക്ക് 95 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബയോ സെക്യൂരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രോയിലര്‍ ഫാമിലേക്ക് ദേശാടനപക്ഷികളും കാട്ടുപക്ഷികളും കടന്നുവരാന്‍ സാധ്യത കുറവാണ്. ഇതിനായി ഫാമുകളില്‍ വലകളും മറ്റു സംരക്ഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് വാഹകരായ വാഹനങ്ങള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ഫാമുകളില്‍ സന്ദര്‍ശനം വിലക്കി. ദേശാടനപക്ഷി സങ്കേതങ്ങളായ കായല്‍, വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവക്ക് അടുത്തുള്ള കോഴിഫാം കര്‍ഷകര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികളുമായും വെറ്ററിനറി-ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബൈജു കടവല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ടി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എ.പി. കാദറലി വറ്റലൂര്‍ വിശദീകരണം നല്‍കി. സൈത് മണലായ, അഡ്വ. രാജഗോപാല്‍, മജീദ് വെട്ടത്തൂര്‍, ഹൈദര്‍ ഉച്ചാരക്കടവ്, കുഞ്ഞിമൊയ്തീന്‍ കരുവള്ളി, മൂസക്കുട്ടി മാസ്റ്റര്‍, ഹംസ, ഉസാമ, സെക്കീര്‍ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി തടസ്സം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ദുഷ്കരം

Posted: 25 Nov 2014 09:49 PM PST

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യുതി തടസ്സപ്പെടുന്നത് സ്ഥിരം സംഭവമാകുന്നു. ചൊവ്വാഴ്ച രണ്ടു മിനിറ്റ് ഇടവിട്ട് 15 തവണ വൈദ്യുതി മുടങ്ങി. ഓരോ തവണയും നാലോ അഞ്ചോ മിനിറ്റാണ് വൈദ്യുതി മുടങ്ങിയത്.
ജനറേറ്ററില്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തില്‍ എക്സ്റേയും വെന്‍റിലേറ്ററടക്കമുള്ള സംവിധാനങ്ങളുടെ ഉപയോഗവും ബുദ്ധിമുട്ടിലായി.
കുറച്ചു കാലങ്ങളായി ദിവസവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യുതി മുടക്കം തുടര്‍ക്കഥയാണ്. ഇടക്കിടെ നാലും അഞ്ചും മിനിറ്റ് വൈദ്യുതി പോകുന്നുവെന്ന് ജീവനക്കാര്‍ പരാതി പറയുന്നു.
ആശുപത്രിയിലെ എക്സ്റേ, സി.ടി സ്കാനിങ്, എം.ആര്‍.ഐ, മറ്റു ലാബ് പരിശോധനകള്‍ എന്നിവയെല്ലാം വൈദ്യുതിയില്ളെങ്കില്‍ മുടങ്ങുന്നു. ഈസമയം രോഗികളെയും കൊണ്ട് ബന്ധുക്കള്‍ സ്വകാര്യ സ്ഥാപനങ്ങളെ തേടുകയാണ്.
ആശുപത്രിയിലെ ഫാന്‍, ലൈറ്റ് എന്നിവയൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ കൊതുകുകടിയും സഹിക്കേണ്ടിവരുന്നു. ലൈറ്റ് പോകുന്നതോടെ ആശുപത്രി പൂര്‍ണമായും ഇരുട്ടിലാകും. ഈ അവസരം നോക്കിയിരിക്കുന്നവരും ഉണ്ട്. വൈദ്യുതി വിച്ഛേദിക്കപ്പെടുമ്പോള്‍ മോഷണവും അനാശാസ്യവും തകൃതിയായി നടക്കുന്നുണ്ട്. കൂടാതെ സ്ത്രീകളെ ശല്യംചെയ്യാനായി നടക്കുന്നവരും ഈ സമയം വിലസുകയാണ്. ഉച്ച സമയത്ത് വൈദ്യുതി നിലച്ചാല്‍ പോലും ആശുപത്രിക്കുള്ളില്‍ കൂരിരുട്ടാണ്.
ഓപറേഷന്‍ തിയറ്ററുകള്‍ക്ക് ജനറേറ്ററുള്ളതിനാല്‍ അവ പ്രവര്‍ത്തിക്കും. വൈദ്യുതിയില്ലാത്തപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാന്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഗതികെടുകയാണ്. അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ജനറേറ്ററുണ്ടോ എന്ന് അധികൃതര്‍ക്ക് കൃത്യമായ ധാരണയില്ല. ഐ.സി.യുകളിലെ രോഗികള്‍ വെന്തുരുകി രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയിലത്തെുന്നു.
വെന്‍റിലേറ്ററിലെ രോഗികള്‍ മരണം മുന്നില്‍ കാണുകയായിരിക്കും. വൈദ്യുതിയില്ലാതിരിക്കുമ്പോള്‍ ഓപറേഷന്‍ തിയറ്ററല്ലാതെ മറ്റൊരു സംവിധാനവും ആശുപത്രിയില്‍ പ്രവര്‍ത്തിക്കാറില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. ആറു ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിക്കാണ് ഈ ഗതികേട്. ആശുപത്രികളില്‍ വൈദ്യുതി മുടങ്ങരുതെന്നാണ് പറയാറ്. എന്നാല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇടക്കിടെ വൈദ്യുതി മുടക്കം മാത്രമാണുള്ളത്.
വൈദ്യുതി മുടക്കത്തെക്കുറിച്ച് കെ.എസ്.ഇ.ബിക്ക് ഒന്നുമറിയില്ല. ഏതു ലൈന്‍ മുടങ്ങിയാലും ആശുപത്രിയിലേക്കുള്ളത് മുടക്കാറില്ളെന്ന് കെ.എസ്.ഇ.ബിയില്‍നിന്ന് പറയുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഇലക്ട്രിക് വിങ്ങിന്‍െറ പ്രശ്നമായിരിക്കാം വൈദ്യുതി മുടക്കത്തിനിടയാക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ പരാജയം ^പിണറായി

Posted: 25 Nov 2014 09:45 PM PST

Image: 

കൊച്ചി: യു.ഡി.എഫ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പിണറായി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ശരിയായ രീതിയില്‍ നല്‍കണം. പക്ഷിപ്പനി പടരുന്നതിന് മുമ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പ്രതിരോധ നടപടികള്‍ വേണ്ടവിധത്തില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടെല്ളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏത് അഴിമതി നടന്നാലും അതിന്‍റെ ഒരറ്റത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുണ്ടാകും. ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും ചോദ്യം ചെയ്യണം.
ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോള്‍ സ്വത്ത് സമ്പാദനകേസില്‍ ഐ.എ.എസ് സൂരജിനെതിരെ വിജിലന്‍സിനെ ഇറക്കിയെന്നും പിണറായി ആരോപിച്ചു.

 

ഗ്ളോബല്‍ വില്ളേജില്‍ ഇന്ത്യന്‍ പവലിയന്‍ ഇത്തവണയും ശ്രദ്ധാകേന്ദ്രം

Posted: 25 Nov 2014 08:21 PM PST

Image: 

ദുബൈ: ഈ മാസം ആറിന് ഉദ്ഘാടനം ചെയ്ത ഗ്ളോബല്‍ വില്ളേജില്‍  മുന്‍വര്‍ഷങ്ങളിലേത് പോലെ ഇന്ത്യന്‍ പവലിയന്‍ ഇത്തവണയും ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യക്ക് പുറത്ത് എറ്റവും വലിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ റീട്ടെയില്‍ ഷോപ്പിങ കേന്ദ്രം കൂടിയാണ് ഇന്ത്യന്‍ പവലിയന്‍. ഇത്തവണ മഹാരാഷ്ട്രയാണ് പവലിയന്‍െറ മുഖ്യപ്രമേയം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മുംബൈയിലെ വിക്ടോറിയ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍െറ മാതൃകയിലാണ് പവലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാകേന്ദ്രങ്ങളിലൊന്നായ ബോളിവുഡിന്‍െറ വര്‍ണ, മാന്ത്രിക പ്രപഞ്ചമൊരുക്കുന്ന ബോളിവുഡ് എക്സ്പ്രസാണ് പവലിയനിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. തീവണ്ടിയുടെ രൂപത്തില്‍ തയാറാക്കിയ ഈ വിശാല സിനിമാ മ്യൂസിയത്തില്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് അറിവും വിനോദവും പകരും.
ഇന്ത്യയില്‍ നിന്നുവന്ന വിദഗ്ധരാണ് പവലിയനൊരുക്കിയത്.  ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന വിപണനമേളയും ഇതോടൊപ്പം നടക്കുന്നു.
ദിവസവും രാത്രി സന്ദര്‍ശകര്‍ക്ക് സംഗീത,നൃത്ത വിരുന്നുമൊരുക്കിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യന്‍ കലാരൂപമായ പാവകളിയും കാണാം.
ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റാണ് ഇന്ത്യന്‍ പവലിയന്‍െറ സംഘാടകര്‍. കഴിഞ്ഞ 18 വര്‍ഷവും ഇവര്‍ തന്നെയാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കുന്നത്.
ഇന്ത്യക്ക് പുറമെ യൂറോപ്പ്,മലേഷ്യ, തുര്‍ക്കി പവലിയനുകളും പല വര്‍ഷങ്ങളായി ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് തയാറാക്കിയിട്ടുണ്ട്. 2007-08, 2012-13 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് ഇന്ത്യക്കായിരുന്നു ലഭിച്ചത്.

ഏകീകൃത ഗാര്‍ഹിക തൊഴില്‍ കരാറിന് ജി.സി.സി നീക്കം

Posted: 25 Nov 2014 08:17 PM PST

Image: 

കുവൈത്ത് സിറ്റി: ഗള്‍ഫ് കോഓപറേറ്റിവ് കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളില്‍ ഏകീകൃത ഗാര്‍ഹിക തൊഴില്‍ കരാര്‍ കൊണ്ടുവരാന്‍ ആലോചന. കുവൈത്തില്‍ ചേര്‍ന്ന ജി.സി.സി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയും കരാറിന് കരടുരൂപം നല്‍കുകയും ചെയ്തു. ഇത് ഉടന്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ പരിഗണനക്കായി സമര്‍പ്പിക്കും. കരടുകരാറില്‍ രണ്ടു മണിക്കൂര്‍ ഓവര്‍ടൈം അടക്കം ദിവസം എട്ടു മണിക്കൂര്‍ ജോലി, മെച്ചപ്പെട്ട താമസം, വര്‍ഷത്തില്‍ ഒരു മാസം അവധി തുടങ്ങിയവ നിര്‍ബന്ധമാക്കുന്നുണ്ട്.
കൂടാതെ, തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശംവെക്കാതിരിക്കുക, തൊഴിലാളിക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അനുവാദം നല്‍കുക (തൊഴിലുടമയുടെ വീട്ടില്‍തന്നെ ആവണമെന്നില്ല), കരാര്‍ തീര്‍ന്നാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നല്‍കുക തുടങ്ങിയവയും കരടുകരാറിലുള്ളതായി കുവൈത്ത് മാന്‍പവര്‍ പബ്ളിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ദൂസരി വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും മറ്റും നിരന്തര വിമര്‍ശത്തിന് ഇടയാക്കുന്ന മേഖലയാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴില്‍ രംഗം.
തൊഴിലാളികളുടെ അവകാശങ്ങള്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതിയോടൊപ്പം പലപ്പോഴും തൊഴിലുടമകളുടെ പീഡനത്തിനും ഇരയാവുന്നതായി ആക്ഷേപമുയരാറുണ്ട്. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്‍െറ പരിധിയില്‍ പോലും വരുന്നില്ല. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ ഗാര്‍ഹികകാര്യ വകുപ്പും ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി വകുപ്പുമുണ്ടെങ്കിലും ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്നത്തിന് കുറവൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.

നാട്ടില്‍ അയക്കുന്ന പണത്തിന് നികുതി: സ്റ്റേറ്റ് കൗണ്‍സിലിന്‍െറ പരിഗണനയില്‍

Posted: 25 Nov 2014 07:55 PM PST

Image: 

മസ്കത്ത്: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സ്റ്റേറ്റ് കൗണ്‍സിലിന്‍െറ പരിഗണനയില്‍. ഞായറാഴ്ചയാണ് മജ്ലിസുശൂറ യോഗം നികുതി നിര്‍ദേശം അംഗീകരിച്ചത്. ചില അംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തിയതിനാല്‍ തീരുമാനം വോട്ടിങ്ങിലൂടെയാണ് അംഗീകരിച്ചത്. അതിനിടെ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ശൂറാംഗങ്ങള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
എണ്ണവിലക്കുറവിന്‍െറ പശ്ചാത്തലത്തില്‍ ബജറ്റിലുണ്ടാകുന്ന കമ്മി നികത്തുന്നതിനാണ് രണ്ടു ശതമാനം നികുതി എന്ന ആശയം ധനകാര്യ -സാമ്പത്തിക കമ്മിറ്റി മുന്നോട്ടുവെച്ചത്. ഇതുവഴി രാജ്യത്തിന് പ്രതിവര്‍ഷം 60 മില്യന്‍ ഡോളറിന്‍െറ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ നികുതി രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് ഒട്ടും ഗുണകരമാവില്ളെന്നും വരുമാനത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഇടിവ് നികത്താന്‍ പര്യാപ്തമായിരിക്കില്ളെന്നും ചില മജ്ലിസ് ശൂറ അംഗങ്ങള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ നികുതി വരുമാനമുള്ള പ്രവാസി തൊഴിലാളിക്ക് നികുതി അടക്കേണ്ടത് ബാധ്യതയായിരിക്കും.
ബാധ്യത സ്വാഭാവികമായും സ്പോണ്‍സറുടെ ഭാഗത്തേക്ക് കൈമാറുകയാകും ഇതിന്‍െറ ഫലം. ഇത് നേരിട്ടുള്ള നികുതിയുടെ ഫലമാകും ചെയ്യുകയെന്ന് ശൂറാ അംഗം തൗഫീഖ് അല്‍ ലവാത്തി പറഞ്ഞു.  കഴിഞ്ഞ ജൂലൈയില്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ കണക്കനുസരിച്ച് 2009 മുതല്‍ 2013 വരെ 13.621 ബില്യന്‍ റിയാലാണ് പ്രവാസികള്‍ നാട്ടിലേക്കയച്ചത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,960 രൂപ

Posted: 25 Nov 2014 07:39 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,960 രൂപയിലും ഗ്രാമിന് 2,495 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ വാരത്തില്‍ ബുധനാഴ്ചയാണ് പവന്‍വില 19,880 രൂപയില്‍ നിന്ന് 19,960 രൂപയിലെത്തിയത്. തുടര്‍ന്ന് ഈ വില തുടരുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.80 ഡോളര്‍ കൂടി 12,00.30 ഡോളറിലെത്തി.

പക്ഷിപ്പനി: വേണ്ടത് മുന്‍കരുതല്‍

Posted: 25 Nov 2014 05:48 PM PST

Image: 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടത്തെിയത് കേരളീയരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലാണ് ഇത് എച്ച് 5 വിഭാഗത്തില്‍പെട്ട ഇന്‍ഫ്ളുവന്‍സ വൈറസ് മൂലമാണെന്നത് സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മേഘാലയ, ത്രിപുര, ബംഗാള്‍, മണിപ്പൂര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയില്‍ മാരകമായ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. അവയെല്ലാംതന്നെ വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെങ്കിലും ഫലപ്രദമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.  2003ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പക്ഷിപ്പനി തുടര്‍ന്ന്, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മനുഷ്യരില്‍ മരണമുണ്ടാക്കുന്നതിനു പുറമെ, കോഴികളുടെയും മറ്റു പക്ഷികളുടെയും ജീവനാശവും അനുബന്ധ വ്യവസായങ്ങളുടെ തകര്‍ച്ചയും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രോഗത്തെപ്പറ്റി മനസ്സിലാക്കുന്നത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും സഹായകമാവും.

എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഇന്‍ഫ്ളുവന്‍സ വൈറസ് ടൈപ് എയാണ്. ഇതില്‍ മാരകശേഷിയുള്ളതാണ് എച്ച് 5 എന്‍. 1 എന്നയിനം ടര്‍ക്കിക്കോഴികളിലും സാധാരണകോഴികളിലുമാണ് ഈ വൈറസ് വളരെ പെട്ടെന്ന് മരണകാരണമാകുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു മുതല്‍ അഞ്ചു ദിവസത്തിനകം രോഗലക്ഷണം കാണിച്ചുതുടങ്ങുന്നതോടെ ഇവ ചത്തൊടുങ്ങുന്നു. കണ്ണില്‍നിന്നും മൂക്കില്‍നിന്നുമുള്ള വെള്ളമൊലിപ്പ്, പൂവിനും താടക്കും വീക്കത്തോടുകൂടിയ നീലനിറം, രക്താതിസാരം, ശ്വാസതടസ്സം, കണങ്കാലില്‍ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണമുള്ള ചുവപ്പുനിറം, തളര്‍ച്ച എന്നിവയാണ് രോഗലക്ഷണങ്ങള്‍ . താറാവ്, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികള്‍, മറ്റു ജലപ്പക്ഷികള്‍ എന്നിവയില്‍ രോഗലക്ഷണം കാണിക്കാതെതന്നെ വൈറസ് കാണപ്പെടാറുണ്ട്. രക്തം, തൊണ്ടയില്‍നിന്നും മലദ്വാരത്തില്‍നിന്നുമെടുക്കുന്ന നീര് എന്നിവ പരിശോധിച്ചാല്‍ വൈറസിന്‍െറ സാന്നിധ്യം മനസ്സിലാക്കാം.

രോഗംപകരുന്നത് പ്രധാനമായും ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ്. രോഗം ബാധിച്ച പക്ഷികളില്‍നിന്ന്  വിസര്‍ജ്യം വഴിയും മറ്റും ധാരാളം വൈറസുകള്‍ പുറത്തുവരും. സാധാരണ ഊഷ്മാവിലോ ശീതീകരിക്കുന്നതുവഴിയോ ഇവ എളുപ്പം നശിക്കുന്നില്ല. ഈ വൈറസുകള്‍ തീറ്റയിലോ കുടിവെള്ളത്തിലോ കലരാനിടയാവുകയോ പൊടിപടലങ്ങളോ വെള്ളത്തുള്ളികളോ വഴിയായി ശ്വസിക്കാനിടയാവുകയോ ചെയ്താല്‍ രോഗബാധയുണ്ടാകാം. ഒരു രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് രോഗം പകരുന്നത് പ്രധാനമായും രോഗമുള്ളതോ രോഗവാഹികളോ ആയ പക്ഷികളുടെയും അവയുടെ ഉല്‍പന്നങ്ങള്‍, ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയുടെയും, കയറ്റുമതി വഴിയോ ദേശാടനപ്പക്ഷികളിലൂടെയോ ആണ്. മനുഷ്യരില്‍ രോഗമുണ്ടാക്കാനുള്ള ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് വളരെവേഗം പകരാനുള്ള ശേഷി ഈ വൈറസുകള്‍ കൈവരിച്ചിട്ടില്ല എന്നതാണ്  ഇപ്പോഴുള്ള ആശ്വാസം. ജനിതകമാറ്റത്തിലൂടെയോ ഹ്യൂമന്‍ ഇന്‍ഫ്ളുവന്‍സ വൈറസുമായുള്ള ജീന്‍ കൈമാറ്റം വഴിയോ വൈറസുകള്‍ ഈ ശേഷി കൈവരിച്ചാല്‍ അതിന്‍െറ ഫലം ഭയാനകമായിരിക്കും. ഇത്തരത്തിലുള്ള പാന്‍ഡമിക് ഇന്‍ഫ്ളുവന്‍സകളാണ് 1918ല്‍ രണ്ടു കോടിയിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ഫ്ളൂവും 1957ലും 1968ലും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഇന്‍ഫ്ളുവന്‍സകളും.  ഇക്കാരണങ്ങള്‍കൊണ്ടുതന്നെ പക്ഷിപ്പനി എത്രയുംവേഗം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്.

വളര്‍ത്തുപക്ഷികളെ പരിപാലിക്കുന്നവര്‍ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുകയും കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടഞ്ഞ് കൂട്ടില്‍തന്നെ സൂക്ഷിക്കുകയും ചെയ്യണം. വിവിധയിനം പക്ഷികളെ (ഉദാ. കോഴി, താറാവ്, പ്രാവ് എന്നിവ) ഒരുമിച്ച് വളര്‍ത്തരുത്. കാരണം, പ്രാവ് പോലെയുള്ളവ പുറത്തുനിന്ന് രോഗം എത്തിക്കാന്‍ സാധ്യതയുള്ളതാണ്. താറാവ് പോലെയുള്ള ജലപക്ഷികള്‍ രോഗവാഹകരായേക്കാം. പക്ഷിവളര്‍ത്തുകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെയും വാഹനങ്ങളേയും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. പാദരക്ഷകളും വാഹനങ്ങളുടെ ടയറുകളും അണുനശീകരണം നടത്തുകയും വേണം. കുടിവെള്ള ടാങ്കുകളും ജലപക്ഷികള്‍ക്ക് നീന്താനം വെള്ളം കുടിക്കാനും മറ്റുമുണ്ടാക്കുന്ന ജലസംഭരണികളും നെറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. വെള്ളം കാണുമ്പോള്‍ പുറത്തുനിന്ന് ദേശാടനപ്പക്ഷികളടക്കമുള്ളവ ഇറങ്ങിവരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. പറവകളെയോ കൂടോ കൈകാര്യം ചെയ്യുന്നവര്‍ കൈയുറയും മാസ്കും ധരിക്കുന്നത് നല്ലതാണ്.

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഒരു കാരണവശാലും പക്ഷിപ്പനി പകരില്ല. 70 ഡിഗ്രി സെന്‍റിഗ്രേഡില്‍ ഒരു സെക്കന്‍ഡ് ചൂടായാല്‍തന്നെ വൈറസുകള്‍ പൂര്‍ണമായും നശിക്കും. മുട്ടയുടെ ഉള്‍വശം കട്ടിയാവുന്നതുവരെയും മാംസത്തിന്‍െറ ചുവപ്പുനിറം മാറുന്നതുവരെയും വേവിച്ചാല്‍ ഇത് സാധ്യമാകും.

പക്ഷിപ്പനിയുടേതടക്കമുള്ള രോഗാണുക്കളില്‍നിന്ന് രക്ഷനേടാന്‍ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിങ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍ എന്നിവ ചൂടുവെള്ളത്തില്‍ കഴുകിയതിനുശേഷം മാത്രമേ പഴങ്ങളും സലാഡുകളും മറ്റും മുറിക്കാന്‍ ഉപയോഗിക്കാവൂ. കൂടാതെ, മാംസവും  മുട്ടയും  കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ സോപ്പുപയോഗിച്ച് നന്നായി കൈ കഴുകേണ്ടതാണ്. വീട്ടിലോ കടകളിലോ വളര്‍ത്തുന്ന കോഴികള്‍ പക്ഷിപ്പനിയുടെ ലക്ഷണം കാണിക്കുകയോ പെട്ടെന്ന് ചത്തൊടുങ്ങുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ഉടനെ വിവരമറിയിക്കേണ്ടതാണ്.

(കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്‍ജനാണ് ലേഖകന്‍)

സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത് വരെ

Posted: 25 Nov 2014 05:45 PM PST

Image: 

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നിര്‍വഹിക്കുന്ന ജനങ്ങളുടെ ഭരണം എന്ന് ജനാധിപത്യത്തെ നിര്‍വചിച്ചത് തിയോഡോര്‍ പാര്‍ക്കര്‍ എന്ന പാതിരി ആയിരുന്നെങ്കിലും എബ്രഹാം ലിങ്കണ്‍ വിശ്രുതമായ ജെറ്റിസ്ബര്‍ഗ് പ്രസംഗത്തില്‍ പരാവര്‍ത്തനംചെയ്ത് ഉപയോഗിച്ചതിനാല്‍ ലിങ്കന്‍െറ പേരിലാണ് അത് അറിയപ്പെടുന്നത്. 1863 നവംബര്‍ 19നായിരുന്നു ജെറ്റിസ്ബര്‍ഗ് പ്രസംഗം. അതിന് ഒരു വ്യാഴവട്ടം മുമ്പാണ് അടിമത്തം അവസാനിപ്പിക്കാന്‍ സമരംചെയ്ത പാര്‍ക്കര്‍ എല്ലാ ജനങ്ങള്‍ക്കുമായി എല്ലാ ജനങ്ങളും ചേര്‍ന്ന് നിര്‍വഹിക്കുന്ന എല്ലാ ജനങ്ങളുടെയും ഭരണമായ ജനാധിപത്യം സാക്ഷാത്കരിക്കണമെങ്കില്‍ അടിമസമ്പ്രദായം അവസാനിപ്പിക്കണമെന്ന് പ്രസംഗിച്ചത്. ബൈബ്ളില്‍നിന്ന് കടംകൊണ്ട ശൈലിയില്‍ ഫോര്‍ സ്കോര്‍ ആന്‍ഡ് സെവന്‍ എന്ന വാക്കുകളില്‍ കാലദൈര്‍ഘ്യം അടയാളപ്പെടുത്തിയ ലിങ്കണ്‍ ആ പ്രസംഗത്തിന്‍െറ ഉത്തരാര്‍ധത്തില്‍ പാര്‍ക്കറുടെ സ്വാധീനത തെളിയിക്കുന്ന വാക്യങ്ങളിലത്തെുമ്പോഴാണ് ഈ വാചകം ഉപയോഗിക്കുന്നത്. എല്ലാ ജനങ്ങളും -ഓള്‍ ദ പീപ്ള്‍-എന്നതിന് പകരം ജനങ്ങള്‍ -ദ പീപ്ള്‍ -എന്നാണ് ലിങ്കണ്‍ പ്രയോഗിച്ചത്. എല്ലാവര്‍ക്കും തുല്യാവകാശം കിട്ടുന്നതിന് മുമ്പായിരുന്നു പാര്‍ക്കര്‍ എഴുതിയത്. ലിങ്കന്‍െറ പ്രസംഗമാകട്ടെ, എല്ലാ ജനങ്ങള്‍ക്കും മനുഷ്യര്‍ എന്ന നിലയില്‍ തുല്യാവകാശം ഉണ്ടെന്ന ധാരണ ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് പിറകെയാണ് വന്നത്. അതുകൊണ്ട് ‘ഓള്‍’ എന്ന പദം കൂടാതത്തെന്നെ ആശയം വ്യക്തമാകും എന്നതിനാലാവണം ലിങ്കണ്‍ ആ പദം ഉപേക്ഷിച്ചത്. ആശയം വ്യത്യസ്തമല്ളെന്ന് വ്യക്തം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് ജനാധിപത്യം. മദ്യം കഴിക്കാത്ത വ്യക്തിയെന്ന നിലയില്‍ പറയട്ടെ, മദ്യം കഴിക്കുന്നവര്‍ ഇന്ത്യ മഹാരാജ്യത്തിലെ രണ്ടാംതരം പൗരന്മാരൊന്നുമല്ല.

മദ്യം കഴിക്കുന്നവരുടെ പിന്തുണ പുച്ഛത്തോടെ തള്ളിക്കളയാന്‍ അവകാശമുണ്ടായിരുന്ന അവസാനത്തെ ഭരണാധികാരിയെ കെ.സി.എസ്. മണി എന്ന ശുദ്ധ ബ്രാഹ്മണന്‍ മൂക്കുചത്തെി നാടുകടത്തിയിട്ട് കൊല്ലം പത്തറുപത്തഞ്ചായി. നാലണ മുടക്കിയാല്‍ ആര്‍ക്കും അംഗത്വം എടുക്കാവുന്ന ഒരു സംഘടനയുടെ തലപ്പത്ത് ഇരുചെവിയറിയാതെ നിയമിക്കപ്പെട്ട ഒരു പ്രസിഡന്‍റിന് സര്‍ സി.പി. രാമസ്വാമി അയ്യരെപ്പോലെ സംസാരിക്കാന്‍ അവകാശമില്ല. ശ്രീമാന്‍ വി.എം. സുധീരന്‍െറ പ്രസ്താവനയെക്കുറിച്ചാണ് പറയുന്നത്.
യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം നടക്കുകയാണ്. വി.എം. സുധീരനാണ് ഗോളി. സ്റ്റേഡിയം തെക്കുവടക്കാണ്. തെക്കും വടക്കും ആണ് ഗോള്‍ വീഴേണ്ടത്. കളി തുടങ്ങി പാതിനേരം കഴിഞ്ഞപ്പോള്‍ സുധീരന്‍ എന്ന ഗോള്‍ കീപ്പര്‍ കുറ്റി പറിച്ചുകൊണ്ട് ഒരൊറ്റയോട്ടം. ഗോള്‍ പോസ്റ്റ് കിഴക്കുവശത്ത് കുത്തി. ജി.വി. രാജ പവലിയന് മുന്നില്‍. ഇനി മുതല്‍ ഇവിടെ അടിച്ചാല്‍ മാത്രമേ ഗോള്‍ ആവുകയുള്ളൂ. ഉമ്മന്‍ ചാണ്ടിയും ബാബുവും ഒന്നും പന്തുമായി തെക്കുവടക്ക് ഓടിയിട്ട് കാര്യമില്ല. ഇനി ഓടേണ്ടത് കിഴക്കു പടിഞ്ഞാറാണ്. ഇതെന്ത് നീതി, ഇതെന്ത് ന്യായം എന്ന് ചോദിച്ചുകൂടാ. ചോദിക്കുന്നവരെ കുടിയന്മാരായി മുദ്രകുത്തും; അവര്‍ ചായ പോലും കുടിക്കാത്തവര്‍ ആയാലും. സുധീരന് ആ സന്ദര്‍ഭം ഉണ്ടാക്കിക്കൊടുത്തത് കോഴ (കെ.) മോഹിക്കാത്ത (എം.) മാണിയുടെ നിയമബുദ്ധിയാണെന്ന് ബിജു രമേശ് പറയാതെയും പറഞ്ഞും ആരോപിക്കുന്നത് അവഗണിക്കുക. സുധീരന്‍ കളിക്കിടയില്‍ കളിക്കളത്തിലൂടെ സ്ട്രീക്കിങ് നടത്തിയതാണ് കേരള രാഷ്ട്രീയത്തില്‍ ഇന്ന് കാണുന്ന കലക്കവെള്ളത്തിന് കാരണമായത്. സുധീരനെ കടത്തിവെട്ടി ഉമ്മന്‍ ചാണ്ടി മദ്യനിരോധ പാതയില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോയതോടെ വെട്ടിലായത് സുധീരനാണ്. ബാബരി മസ്ജിദ് പൊളിഞ്ഞതോടെ മുദ്രാവാക്യം നഷ്ടപ്പെട്ട കര്‍സേവകരുടെ അവസ്ഥയിലായി സുധീരന്‍. ആ ഗതികേടില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നത് തെറ്റല്ല. ഏതായാലും തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി പ്രസിഡന്‍റാവുകയില്ളെന്ന് ഉറപ്പായതിനാല്‍ നാലുപേര്‍ കേട്ടാല്‍ ചാവറയച്ചനെപ്പോലെ വിശുദ്ധനായി അവരോധിക്കപ്പെടാന്‍ മോഹിക്കുന്നതും തെറ്റല്ല. എങ്കിലും, ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളോട് ‘നീയൊക്കെ പോയി പണി നോക്കടാ, നിന്‍െറയൊന്നും വോട്ട് എനിക്കുവേണ്ട’ എന്ന് അസ്മാദൃശരുള്‍പ്പെടുന്ന സമൂഹം മാനിക്കുന്ന സുധീരനെപ്പോലെ ഒരാള്‍ പറയരുതായിരുന്നു.

മെത്രാന്മാരുടെ മദ്യവിരോധം പോലെയായി ഈ പ്രസ്താവനയും. മെത്രാന്മാര്‍ മദ്യനിരോധത്തിനെതിരായ നിലപാട് എടുക്കുന്നത് മനസ്സിലാക്കാന്‍ കഴിയും. അത് അവര്‍ പറയേണ്ടത് അവരുടെ കുഞ്ഞാടുകളോടാണ്. തങ്ങളുടെ അജപാലന ശുശ്രൂഷ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ മദ്യം അപ്പാടെ നിരോധിച്ച് സ്വന്തം ആടുകളെ മദ്യത്തില്‍നിന്ന് രക്ഷിക്കണമെന്ന് പറയുന്നതിലെ അഭംഗി തിരുമേനിമാര്‍ തിരിച്ചറിയണം. ക്രിസ്ത്യാനി മദ്യപിക്കരുതെന്ന് മെത്രാന്മാര്‍ക്ക് പറയാം. അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി. ഈ രാജ്യത്തെ ഹിന്ദുവും ദലിതനും മുസല്‍മാനും കുടിക്കാതിരിക്കാനുള്ള യത്നം അവര്‍ ഏറ്റെടുക്കേണ്ടതില്ല. സ്ഥാനത്തും അസ്ഥാനത്തും വര്‍ഗീയത ആരോപിക്കപ്പെടുന്ന ഇടമായി നമ്മുടെ നാട് മാറിയിരിക്കെ, മുസ്ലിംലീഗും മെത്രാന്‍ സമിതിയും ഒരുപക്ഷത്തും വെള്ളാപള്ളിയും കൂട്ടുകാരും മറുപക്ഷത്തും നിരന്നുനിന്ന് പരസ്പരം വെല്ലുവിളിക്കാനുള്ള സന്ദര്‍ഭം ഒഴിവാക്കുകതന്നെ വേണം.
രാജവെമ്പാലയെ വരെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ഈ കാലത്ത് പട്ടി മനുഷ്യനെ കടിക്കുന്നത് വാര്‍ത്തയാക്കരുത്; ഏത് ബിജു രമേശ് ആയാലും. മാണി കോഴ വാങ്ങിയോ എന്നത് ചര്‍ച്ചക്കെടുക്കേണ്ട വിഷയമേ അല്ല. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് സംഭാവന കൊടുത്തതെങ്കില്‍ കണ്ടുപിടിക്കാന്‍ എന്താണ് വിഷമം? ഈയിടെ നടന്ന തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാണ്. കേ.കോ.മാ. മത്സരിച്ചത് കോട്ടയത്താണ്. കോട്ടയം കലക്ടര്‍ക്ക് വിവരാവകാശനിയമം അനുസരിച്ച് അപേക്ഷ കൊടുത്താല്‍ സംഗതി അറിയാം. അവിടെ ബിജുവിന്‍െറ സംഭാവന ഉണ്ടെങ്കില്‍ ഉണ്ട്. ഇല്ളെങ്കില്‍ അത് വേറെ വിഷയം. ബിജു പറയുന്ന തുകയും കലക്ടര്‍ വെളിപ്പെടുത്തുന്ന തുകയും വ്യത്യസ്തമായെന്ന് വരാം. അതും വേറെ വിഷയം. ഏതായാലും മാണി മുഖ്യമന്ത്രി ആവുകയില്ളെന്ന കാര്യം ഉറപ്പായി. ഇനിയെങ്കിലും അശീതി കഴിഞ്ഞ് ശതാഭിഷേകത്തിലേക്ക് നീങ്ങുന്ന ആ വയോധികനെ വെറുതെവിടരുതോ? മാണിയെയും കോണിയെയും രാഷ്ട്രീയമായി ആക്രമിക്കാം. ഇത് ജനാധിപത്യ രാഷ്ട്രമാണ്. രോഗവും വാര്‍ധക്യവും ക്ളേശിപ്പിക്കുന്ന മാണിയുടെ മനസ്സ് കൂടി വിഷമിക്കാന്‍ ഇടയാകാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍, ഏതുതരത്തില്‍ നോക്കിയാലും ഈ മദ്യവിവാദം സമൂഹത്തിന് ഒരു നന്മയും ചെയ്യുന്നില്ല. അതുകൊണ്ട് ഇനി നമുക്ക് അഴിമതി നിര്‍മാര്‍ജനത്തിലേക്ക് തിരിയാം. സൂരജ്, രാഹുല്‍, ഗണേശന്‍െറ പോത്ത് എല്ലാം ഉണ്ടല്ളോ.

ജൂതരാഷ്ട്രം അതിന്‍െറ തനിനിറത്തില്‍

Posted: 25 Nov 2014 05:43 PM PST

Image: 

‘മതമോ വംശമോ ലിംഗമോ പരിഗണിക്കാതെ രാജ്യനിവാസികള്‍ക്ക് മുഴുവന്‍ സമ്പൂര്‍ണ സാമൂഹിക, രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ജൂതജന്മഗേഹം’ എന്ന് പ്രഖ്യാപിച്ച് വന്‍ശക്തികളുടെയും യു.എന്‍ അംഗത്വമുള്ള ഭൂരിഭാഗം ലോകരാജ്യങ്ങളുടെയും പിന്തുണയോടെ 1948ല്‍ ഫലസ്തീനില്‍ കൃത്രിമമായി സ്ഥാപിക്കപ്പെട്ട ഇസ്രായേല്‍ രാഷ്ട്രം 66 സംവത്സരങ്ങള്‍ക്കു ശേഷം യഹൂദര്‍ക്കുമാത്രം പൂര്‍ണ പൗരാവകാശങ്ങള്‍ അനുവദിക്കുന്ന യഥാര്‍ഥ ജൂതരാഷ്ട്രമായി മാറാനുള്ള നിയമഭേദഗതി ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. പുതിയ നിയമനിര്‍മാണത്തില്‍ പാശ്ചാത്യ രക്ഷാധികാരികളും സുഹൃത്തുക്കളും ഞെട്ടലും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സയണിസ്റ്റ് രാഷ്ട്രത്തിന്‍െറ പിറവിയും തുടര്‍ന്നുള്ള പ്രയാണവും പരിശോധിച്ചവര്‍ക്ക് ഇതില്‍ ഒരദ്ഭുതവും തോന്നുകയില്ല. ഭരണമുന്നണിയിലെ ഏതാനും പാര്‍ട്ടികളുടെ വിയോജനവും ആറ് മന്ത്രിമാരുടെ എതിര്‍പ്പും അവഗണിച്ച് നെതന്യാഹു മന്ത്രിസഭ അംഗീകരിച്ച ‘ജ്യൂയിഷ് നാഷന്‍ സ്റ്റേറ്റ്’ ബില്‍ ഇനി നെസറ്റ് എന്ന പാര്‍ലമെന്‍റുകൂടി പാസാക്കുന്നതോടെ ഇസ്രായേലിന്‍െറ തനിനിറം വിളിച്ചറിയിക്കുന്ന അടിസ്ഥാന നിയമമായിത്തീരും. അധിനിവിഷ്ട അറബ് പ്രദേശങ്ങള്‍ കൈയൊഴിയാനും പൂര്‍വ ജറൂസലമില്‍ ജൂത കോളനികള്‍ സ്ഥാപിക്കുന്നതിനെതിരെയും ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കാനും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭ നിരവധി തവണ പാസാക്കിയിട്ടും പുല്ലുവില കല്‍പിക്കാതിരുന്ന ഇസ്രായേല്‍, മതേതര ജനാധിപത്യ രാഷ്ട്രമെന്ന വ്യാജ പ്രതിച്ഛായ മാറ്റുന്ന പുതിയ നിയമനിര്‍മാണവുമായി മുന്നോട്ടുപോവുന്നതില്‍ അമ്പരക്കാനും പ്രതിഷേധിക്കാനും എന്തിരിക്കുന്നു? ദേശീയാവകാശങ്ങള്‍ യഹൂദര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും 20 ശതമാനത്തോളം വരുന്ന അറബി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി തരംതാഴ്ത്തുന്നതും പൗരാണിക ഭാഷയായ ഹീബ്രുവിനെമാത്രം ദേശീയ ഭാഷയായി വ്യവസ്ഥചെയ്യുന്നതുമാണ് ബില്‍. ഫലസ്തീന്‍കാരുടെ ഭാഷയായ അറബിയുടെ ഒൗദ്യോഗിക പദവി എടുത്തുകളയുന്നതോടൊപ്പം ലോകത്തിന്‍െറ ഏതുഭാഗത്തുനിന്നും കുടിയേറിപ്പാര്‍ക്കുന്ന യഹൂദര്‍ക്ക് സമ്പൂര്‍ണ പൗരാവകാശങ്ങളും അനുവദിക്കും. വിവിധ കോണുകളില്‍നിന്നുയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇങ്ങനെയൊരു നിയമനിര്‍മാണം അനുപേക്ഷ്യമാണെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ന്യായീകരണം.
ഇസ്രായേലിന്‍െറ മനുഷ്യത്വരഹിതവും അധാര്‍മികവും ജനാധിപത്യവിരുദ്ധവുമായ ചെയ്തികള്‍ കാരണം മുസ്ലിം ലോകത്തുനിന്നും സമാധാനപ്രിയരില്‍നിന്നും നേരിടുന്ന വെല്ലുവിളികളെ പൂര്‍വാധികം കര്‍ക്കശമായ തീവ്രജൂതവത്കരണംകൊണ്ട് എങ്ങനെ നേരിടാനാവുമെന്ന് വ്യക്തമല്ല. മറിച്ച്, ഇസ്രായേല്‍ രാഷ്ട്രത്തിലെ പൗരന്മാരും പ്രദേശത്തെ യഥാര്‍ഥ നിവാസികളുമായ ഫലസ്തീന്‍കാരെ ഒന്നുകൂടി അരക്ഷിതരും ആശങ്കാകുലരുമാക്കി സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് പുതിയ ബില്‍ നിയമമായാല്‍ സംഭവിക്കുകയെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇസ്രായേലിലത്തെന്നെ മിതവാദി പാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രശ്നം ഇസ്രായേലിനെ ന്യായീകരിക്കാനും പിന്താങ്ങാനും ഇത$പര്യന്തം അവലംബമായിരുന്ന പിടിവള്ളി നഷ്ടപ്പെടുന്നതിലാണ്. ഇന്ത്യയിലെ ഇസ്രായേല്‍ പക്ഷപാതികളായ മതേതരവാദികളടക്കം ഇതേവരെ അതിന് കണ്ടത്തെിയ ന്യായം ആ രാജ്യമാണ് മധ്യപൗരസ്ത്യ ദേശത്തെ ഒരേയൊരു മതേതര ജനാധിപത്യ രാഷ്ട്രം എന്നുള്ള അവകാശവാദമായിരുന്നു. ഒ.വി. വിജയനെപ്പോലുള്ള പ്രതിഭാധനര്‍വരെ അന്ത്യശ്വാസം വരെ അതിന്മേല്‍ കടിച്ചുതൂങ്ങിയിരുന്നു. യഥാര്‍ഥത്തില്‍ ഇസ്രായേലിന്‍െറ ജനാധിപത്യം കേവലം മുഖംമൂടിമാത്രമാണെന്നും കടുകിട വിട്ടുവീഴ്ചയില്ലാത്ത വംശീയതയുടെ ഭൂമികയില്‍ രൂപംകൊണ്ട ജൂതരാഷ്ട്രത്തിന് ഒരര്‍ഥത്തിലും വിശാല ജനാധിപത്യം ഉള്‍ക്കൊള്ളാനാവില്ളെന്നും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ക്ക് മുമ്പേ ബോധ്യപ്പെട്ടതാണ്. 19ാം നൂറ്റാണ്ടില്‍ ഹംഗേറിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന തിയോഡര്‍ ഹെര്‍സല്‍ സ്ഥാപിച്ച ലോക സയണിസ്റ്റ് സംഘടന, ലോകത്തെങ്ങും ചിതറിക്കിടക്കുന്ന യഹൂദര്‍ക്ക് കേവലം വംശീയതയെ അടിസ്ഥാനപ്പെടുത്തിയ ഒരു ജന്മഗേഹം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയപ്പോള്‍ തങ്ങളാണ് ഭൂമിയില്‍ യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട വര്‍ഗം എന്ന യഹൂദ വംശീയാവകാശവാദമായിരുന്നു അവക്ക് പ്രചോദനം. ഇസ്രായേലി വംശജന്‍തന്നെയായ യേശുവിനെപ്പോലും കുരിശിലേറ്റണമെന്ന് തീരുമാനിക്കാന്‍ അവരെ പ്രേരിപ്പിച്ചത് മനുഷ്യത്വവിരുദ്ധമായ വംശീയതയെ ആ മഹാത്മാവ് ചോദ്യംചെയ്തതാണെന്നതാണ് ചരിത്രം. പക്ഷേ, ആഴമേറിയ ആസൂത്രണത്തിലൂടെയും ഗൂഢാലോചനയിലൂടെയും അറബികളില്‍നിന്ന് ഫലസ്തീന്‍ പിടിച്ചെടുത്ത് ക്രൈസ്തവ രാഷ്ട്രങ്ങളുടെതന്നെ പൂര്‍ണ സഹകരണത്തോടെ ഇസ്രായേല്‍ രാഷ്ട്രം നേടിയെടുത്ത സയണിസ്റ്റുകള്‍ യേശുവിനെ കുരിശിലേറ്റിയ കുറ്റത്തില്‍നിന്ന് യഹൂദരെ ഒഴിവാക്കിക്കൊടുക്കാന്‍ മാര്‍പാപ്പയെ പ്രേരിപ്പിക്കുന്നതിലും വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോഴിതാ മുഖംമൂടി വലിച്ചെറിഞ്ഞ് ക്രിസ്ത്യാനികളും മുസ്ലിംകളുമായ അറബ് ന്യൂനപക്ഷത്തിന് പൂര്‍ണ പൗരാവകാശം പോലും നിഷേധിക്കാന്‍ സയണിസ്റ്റ് രാഷ്ട്രം ധൃഷ്ടരാവുന്നു. ഇതിനെതിരായ പ്രതിഷേധം മുറുകിയാല്‍ ലോകത്തിന്‍െറ കണ്ണില്‍ പൊടിയിടാന്‍ നെതന്യാഹു പ്രഭൃതികള്‍ അവസാനനിമിഷം ചില പൊടിക്കൈകള്‍ പ്രയോഗിച്ചേക്കാം. അതോടെ, അമേരിക്കയും യൂറോപ്യന്‍ യൂനിയനും തടിയൂരും. അതേസമയം, ഫലസ്തീന്‍ പ്രശ്നത്തില്‍ ആദ്യമേ യാഥാര്‍ഥ്യബോധത്തോടു കൂടിയ നിലപാട് സ്വീകരിച്ച ഹമാസിന്‍െറ ഭാഗത്താണ് ശരിയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ബോധ്യപ്പെടുകതന്നെ ചെയ്യും.

വിധിയെ തോല്‍പ്പിച്ച വിജയഗാഥയുമായി അനിക്കുട്ടന്‍

Posted: 25 Nov 2014 05:33 PM PST

Image: 
Subtitle: 
ഇന്ന് ദേശീയ ക്ഷീരദിനം

തിരുവനന്തപുരം: പോളിയോ ബാധിച്ച് അരക്കുതാഴെ തളര്‍ന്നെങ്കിലും പാതിഉടലുമായി വിധിക്ക് കീഴടങ്ങാതെ പശുവളര്‍ത്തലിലും പാലുല്‍പാദനത്തിലും മികച്ചനേട്ടം കൊയ്യുന്ന വേറിട്ടജീവിതമാണ് അനിക്കുട്ടന്‍േറത്. വൈകല്യങ്ങളെ കരുത്താക്കി കഠിനാധ്വാനത്തിലൂടെ പശുവളര്‍ത്തല്‍ ജീവിതമാര്‍ഗമാക്കിയ ഈ 43കാരന്‍ തലസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനാണ്. പുത്തനാശയങ്ങളും അനുഭവങ്ങളും പാഠമാക്കി മുന്നേറുന്ന ഇദ്ദേഹം വൈകല്യങ്ങളില്‍ മനസ്സ് തളരുന്നവര്‍ക്കും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത ക്ഷീരകര്‍ഷകര്‍ക്കും മാതൃകയാണ്. സ്ഥലപരിമിതിയിലും തിരക്കിലുംപെട്ട് നഗരവാസികള്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുമ്പോള്‍ അനിക്കുട്ടന്‍െറ നേട്ടങ്ങള്‍ക്ക് പ്രസക്തിയേറുന്നു.     
തിരുവനന്തപുരം നഗരത്തില്‍ പട്ടം മരപ്പാലം മാങ്കുളം ലൈനില്‍ കെ.പി.ആര്‍.എ-177 വീട്ടിലത്തെിയാല്‍ അനിക്കുട്ടന്‍െറ പശുപരിപാലനം നേരില്‍കാണാം. വീടിനോടുചേര്‍ന്ന മൂന്നര സെന്‍റിലാണ് ഫാം. രണ്ട് തൊഴുത്തുകളിലായി 22 പശുക്കള്‍.
 പ്രതിദിനം 150 ലിറ്ററിലേറെ പാല്‍ ലഭിക്കും. പുലര്‍ച്ചെ രണ്ടിന് തുടങ്ങും ദിനചര്യകള്‍. തൊഴുത്ത് വൃത്തിയാക്കലും കാലികള്‍ക്ക് ആഹാരവും വെള്ളവും നല്‍കുന്നതും സ്വന്തമായിതന്നെ. നാടന്‍ശൈലിയാണ് ഇഷ്ടപ്പെടുന്നതെങ്കിലും ശാസ്ത്രീയരീതിയും പ്രയോജനപ്പെടുത്തുന്നുണ്ട്.
മെഷീന്‍ ഉപയോഗിക്കുന്നതിനൊപ്പം കൈകൊണ്ടും പാല്‍ കറക്കുന്നത് അനിക്കുട്ടന്‍തന്നെ. പാല്‍ വിതരണത്തിനും വൈകല്യം വകവെക്കുന്നില്ല. പാക്കറ്റിലാക്കി സീല്‍ ചെയ്യുന്ന പാല്‍ക്കവറുകള്‍ തന്‍െറ സൈഡ് കാര്‍ സ്കൂട്ടറില്‍ നിറച്ച് പുലര്‍ച്ചെ റോഡിലിറങ്ങും. വീടുകളിലെ വിതരണം കഴിഞ്ഞാല്‍ കൈകൊണ്ട് മാത്രം ഓടിക്കാവുന്ന ഗുഡ്സ് ഓട്ടോയിലാണ് പിന്നത്തെ യാത്ര. ചാലയിലത്തെി കാലിത്തീറ്റ വാങ്ങുന്നതും പുല്ല് പറിക്കുന്നതും ആവശ്യക്കാര്‍ക്ക് ചാണകം എത്തിക്കുന്നതുമെല്ലാം ഈ ഓട്ടോയില്‍ തന്നെയാണ്.
സെയില്‍ടാക്സില്‍ ജീവനക്കാരനായിരുന്ന ഭാസ്കരപിള്ളയുടെയും വിമലമ്മയുടെയും മകനാണ്. രണ്ടാംവയസ്സിലാണ് പോളിയോയുടെ രൂപത്തിലത്തെിയ വിധി വൈകല്യംതീര്‍ത്തത്. പത്താം ക്ളാസ് വരെ പഠനം.
തുടര്‍ന്ന് പാരമ്പര്യം പിന്തുടര്‍ന്ന് പശുവളര്‍ത്തല്‍ ആരംഭിച്ചു. ഭാര്യ രജിതയുടെയും ബി.ഫാം വിദ്യാര്‍ഥിയായ മകന്‍ അഖിലിന്‍െറയും പൂര്‍ണപിന്തുണയാണ് കരുത്ത്.  സിറ്റി കൃഷിഭവന്‍ മികച്ച ക്ഷീരകര്‍ഷകനായി കഴിഞ്ഞവര്‍ഷം ആദരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍സഹായം തേടി പോകാറില്ല. സര്‍ക്കാറിന്‍െറ ക്ഷീരപദ്ധതികള്‍ പലതും കബളിപ്പിക്കലാണെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്. കഠിനാധ്വാനമാണ് തന്‍െറനേട്ടത്തിന് കാരണമെന്നും അനിക്കുട്ടന്‍ സമര്‍ഥിക്കുന്നു.
 

പ്രിയദര്‍ശനും മേജര്‍ രവിക്കുമെതിരെ ആഞ്ഞടിച്ച് കമല്‍

Posted: 25 Nov 2014 11:04 AM PST

Image: 

ഇരിങ്ങാലക്കുട: വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വര്‍ത്തമാന കാലഘട്ടത്തിലെ കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് സംവിധായകന്‍ കമല്‍. ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ സെമിനാറില്‍ മേജര്‍രവിയും പ്രിയദര്‍ശനും എടുത്ത നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു കമല്‍. ടി.വി. കൊച്ചുബാവ അനുസ്മരണ ചടങ്ങായിരുന്നു വേദി.

ഗാന്ധിയെപ്പോലുള്ളവരെ പ്രത്യേക ജനവിഭാഗത്തിന്‍െറ ആളാക്കി ഹൈജാക് ചെയ്യുന്നതിനെയും വയലാറിനെപ്പോലുള്ള വിപ്ളവകവികളെപ്പോലും സനാതന ഹൈന്ദവ വക്താക്കള്‍ ഹൈജാക് ചെയ്യുന്നതിനെയും എതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. കലാകാരനെ കമ്യൂണിസ്റ്റുകാര്‍ കൈവിട്ടാല്‍ ഹൈജാക് ചെയ്യുന്നത് പ്രതിലോമ ശക്തികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ ആദര്‍ശം നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്നാണ് മേജര്‍ രവി സംഘ്പരിവാര്‍ സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP