സ്വാഗതം
WELCOME

News Update..

Monday, November 10, 2014

മുഴപ്പിലങ്ങാട് വീടുകള്‍ക്കും സി.പി.എം ഓഫിസിനും നേരെ അക്രമം Madhyamam News Feeds

മുഴപ്പിലങ്ങാട് വീടുകള്‍ക്കും സി.പി.എം ഓഫിസിനും നേരെ അക്രമം Madhyamam News Feeds

Link to

മുഴപ്പിലങ്ങാട് വീടുകള്‍ക്കും സി.പി.എം ഓഫിസിനും നേരെ അക്രമം

Posted: 09 Nov 2014 11:18 PM PST

എടക്കാട്: മുഴപ്പിലങ്ങാട് സി.പി.എം പാച്ചാക്കര ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന കാര്യത്ത് രമേശന്‍ സ്മാരകമന്ദിരത്തിനും ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും അക്രമം.
30 പേരടങ്ങുന്ന സംഘം 15 ഓളം ബൈക്കുകളിലായി എത്തിയാണ് സി.പി.എം ഓഫിസ് അക്രമിച്ചത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു അക്രമം.
അക്രമത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ദേശോദ്ധാരണ വായനശാലയുടെ ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു.
സി.പി.എം മുഴപ്പിലങ്ങാട് വില്ളേജ് കമ്മിറ്റി അംഗമായ ഷാജിറിന്‍െറ വീടിനുനേരെയാണ് അക്രമം നടന്നത്.
സ്ത്രീകള്‍ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ.
രണ്ടുദിവസം മുമ്പ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ഷാജിര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകളുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിയത്തെുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
അക്രമത്തില്‍ ഷാജിറിന്‍െറ മാതാവ് നബീസ (58), സഹോദരി സീനത്ത്(32), ഇവരുടെ മകന്‍ സഫ്നാസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍െറ വീടിനു നേരെ ഒരു സംഘം ആക്രമണം നടത്തിയത്.
തസ്കീം മന്‍സിലിന് നേരെയാണ് ആക്രമണമുണ്ടായത്.
വീട്ടുടമ ടി.സി. ഷാഹിദയെ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

Posted: 09 Nov 2014 11:18 PM PST

കേളകം: കണ്ണൂര്‍, വയനാട് ജില്ലകളിലെ 3500ഓളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച ആറളം ഫാമിലെ ക്ഷേമ പദ്ധതികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും താളം തെറ്റാന്‍ കാരണം ട്രൈബല്‍ മിഷന് കീഴിലെ ടി.ആര്‍.ഡി.എം (ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡെവലപ്മെന്‍റ് മിഷന്‍)ന്‍െറ പ്രവര്‍ത്തനത്തിലെ അനാസ്ഥയെന്ന് പരാതി. ആറളത്തെ പുനരധിവാസ പദ്ധതികള്‍ ഏകോപിപ്പിക്കാനും പുതിയ പദ്ധതികള്‍ നടപ്പാക്കാനുമാണ് ആറളത്ത് ടി.ആര്‍.ഡി.എം ഓഫിസ് തുറന്നത്. എന്നാല്‍, ഓഫിസിന്‍െറ പ്രവര്‍ത്തനത്തില്‍ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ആറളം ഫാമിലും പുനരധിവാസ മേഖലയിലും തുടരുന്ന കാട്ടാന ശല്യം തടയാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ പോലും ട്രൈബല്‍ മിഷന്‍ അധികൃതര്‍ നടപടിയെടുത്തില്ളെന്ന പരാതിയും ശക്തമാണ്.
ആറളത്ത് സ്വമേധയാ നടത്തുന്ന വീട് നിര്‍മാണത്തിന് ഫണ്ട് നല്‍കാന്‍ ടി.ആര്‍.ഡി.എം ആറളം സൈറ്റ് മാനേജര്‍ അലംഭാവം കാട്ടുന്നതായി ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. വീടുപണി ഏറ്റെടുത്ത് നടത്തുന്ന ബിനാമി കരാറുകാര്‍ക്ക് നിര്‍മാണ ചുമതല നല്‍കുന്നതിനാണ് ടി.ആര്‍.ഡി.എമ്മിന് താല്‍പര്യമെന്നും ഇതാണ് ഫണ്ട് നല്‍കാതിരിക്കാന്‍ കാരണമെന്നും പറയുന്നു. ആറളത്തെ കുടിവെള്ള പ്രശ്നം, വൈദ്യുതീകരണം, ഭവന നിര്‍മാണം, വന്യജീവി പ്രതിരോധ പദ്ധതികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മന്ദഗതിയിലാണെന്നാണ് ആദിവാസി സംഘടനകളുടെ പരാതി. മുമ്പ് ആറളത്ത് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ട്രൈബല്‍ മിഷന്‍െറ ആറളത്തെ പ്രവര്‍ത്തനം തൃപ്തികരമല്ളെന്ന് പരാതി ഉയര്‍ന്നിരുന്നു.
എട്ട് കൊല്ലം മുമ്പ് നൂറുകണക്കിന് ആദിവാസി കുടുംബങ്ങളെ ആറളത്ത് പുനരധിവസിപ്പിച്ചതല്ലാതെ അവര്‍ക്ക് ദാഹജലമത്തെിക്കാന്‍ പോലും നടപടിയുണ്ടായിട്ടില്ല. പുനരധിവാസ കുടുംബങ്ങള്‍ക്ക് മാര്‍ഗ ദര്‍ശകമാവേണ്ട ട്രൈബല്‍ മിഷന്‍ പ്രശ്നങ്ങളില്‍ അലംഭാവമാണ് തുടരുന്നതെന്ന് ആദിവാസി ഗോത്ര ജനസഭ, ആദിവാസി ക്ഷേമ സമിതി, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകള്‍ പരാതിപ്പെട്ടു.
ആറളത്ത് മിക്ക കുടുംബങ്ങളും ഓലക്കുടിലുകളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് കഴിയുന്നത്. ഇത്തരത്തിലുള്ള ഓലക്കുടിലില്‍ താമസിച്ചിരുന്ന കുടുംബാംഗത്തെയാണ് മാസങ്ങള്‍ക്ക് മുമ്പ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടപ്പാക്കാന്‍ ടി.ആര്‍.ഡി.എം പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്നും പദ്ധതികള്‍ സുതാര്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണമെന്നുമാണ് അദിവാസികളുടെ ആവശ്യം.

എസ്റ്റേറ്റില്‍ കാട്ടാനകള്‍ തമ്പടിച്ചു; തൊഴിലാളികള്‍ക്ക് പണിയില്ലാതായി

Posted: 09 Nov 2014 11:15 PM PST

മാനന്തവാടി: കാട്ടാനക്കൂട്ടം കാപ്പിത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കാട്ടാനകള്‍ തോട്ടത്തില്‍ സൈ്വരവിഹാരം നടത്തുന്നതിനാല്‍ ജോലി ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്.
ഞായറാഴ്ച രാവിലെ പതിനേഴോളം കാട്ടാനകളാണ് തോട്ടത്തിനുള്ളില്‍ കൂട്ടത്തോടെ എത്തിയത്. മാസങ്ങളായി കാട്ടാനകള്‍ ഈ തോട്ടത്തില്‍ വിളകളെല്ലാം ചവിട്ടിമെതിച്ചുകഴിയുകയാണ്.
കിടങ്ങുകളും വൈദ്യുതി കമ്പിവേലികളും ഇല്ലാത്തതിനാല്‍ ഏതു സമയവും കാട്ടാനകള്‍ക്ക് ഇവിടെയത്തൊം. മഴക്കാലം കഴിഞ്ഞതോടെ കാട്ടില്‍ തീറ്റകുറഞ്ഞതിനാലാണ് കാട്ടാനകള്‍ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ടത്തെുന്നത്.
പകലും രാത്രിയും ഒരുപോലെ ആനകളത്തൊന്‍ തുടങ്ങിയതിനാല്‍ തൊഴിലാളികള്‍ക്ക് തോട്ടത്തിലേക്ക് കയറാന്‍ പറ്റുന്നില്ല.
ആദിവാസികളടങ്ങിയ ജോലിക്കാര്‍ ഇതോടെ പട്ടിണിയുടെ വക്കിലാണ്. അരണപ്പാറ, അപ്പപ്പാറ, നരിക്കല്ല്, തോല്‍പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാനകളുടെ വിളയാട്ടമാണ്.
കൊയ്ത്തിനു പാകമായിനില്‍ക്കുന്ന ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ ചവിട്ടിമെതിച്ചാണ് ആനകള്‍ തോട്ടത്തിനുള്ളിലേക്ക് കയറുന്നത്.
ആനകള്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിനാല്‍ കാടുചത്തെലും മറ്റും നടന്നിട്ടില്ല.
ശേഷിക്കുന്ന കാപ്പി, കുരുമുളക് വിളവെടുപ്പുകളെയും ഇത് സാരമായി ബാധിക്കും. ആനകള്‍ നാട്ടിലിറങ്ങുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലാതെ വനംവകുപ്പ് ജീവനക്കാരും നട്ടംതിരിയുകയാണ്.
നാട്ടുകാരും വനപാലകരും വളരെ പാടുപെട്ടാണ് ആനകളെ ഞായറാഴ്ച വൈകുന്നേരത്തോടെ കാട്ടിനുള്ളിലേക്ക് തുരത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ രീതിയില്‍ തുരത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം ആനകള്‍ ഇവിടേക്കുതന്നെ തിരിച്ചത്തെിയിരുന്നു.
ഗ്രാമവാസികള്‍ക്ക് വീടിനുള്ളില്‍ അന്തിയുറങ്ങാനും ഭയമാണ്. മിക്ക ദിവസങ്ങളിലും കാട്ടാനകള്‍ വീട്ടുമുറ്റത്തുണ്ടാകും. ജീവന്‍ വരെ അപകടത്തിലായിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. എസ്റ്റേറ്റില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ആനകളുണ്ടാക്കുന്നത്.
കിടങ്ങുകളും വൈദ്യുതി കമ്പിവേലികളും സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.

സി.പി.എം പട്ടിമറ്റം ലോക്കല്‍ സമ്മേളനം വി.എസ് പക്ഷം പിടിച്ചടക്കി

Posted: 09 Nov 2014 11:10 PM PST

പള്ളിക്കര: വിഭാഗീയതയത്തെുടര്‍ന്ന് സി.പി.എം പട്ടിമറ്റം ലോക്കല്‍ സമ്മേളനം വി.എസ് പക്ഷം പിടിച്ചടക്കി.
11 അംഗ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി നേരിട്ടിടപെട്ട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പോലും പിണറായി പക്ഷത്തിന് വിജിയിപ്പിക്കാനായില്ല. അതിനാല്‍ സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് കൈയേറ്റത്തില്‍ കലാശിച്ചു.
പാര്‍ട്ടി അംഗത്വമില്ലാതെ ആളുകളെ ജില്ലാസെക്രട്ടറിയുടെ കത്തുമായി പട്ടിമറ്റം ലോക്കല്‍ കമ്മിറ്റിയുടെ കീഴിലെ ചെങ്ങര വായനശാല ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് വിഭാഗീയതക്ക് തുടക്കംകുറിച്ചത്.
അന്ന് ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ജില്ലാസെക്രട്ടറി ഇടപെട്ട് ലോക്കല്‍ സമ്മേളനത്തിന് തൊട്ടുമുമ്പ് ബ്രാഞ്ച് സമ്മേളനം നടത്തുകയായിരുന്നു.
അതിന്‍െറ പരാതിയുമായി ലോക്കല്‍ സെക്രട്ടറി ജില്ലാ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ ഇപ്പോള്‍ മെംബര്‍ഷിപ് ഇത്തരത്തിലാണെന്നും ഇവരെ പങ്കെടുപ്പിച്ച് ലോക്കല്‍ സമ്മേളനം നടത്തിയാല്‍ മതിയെന്നുമാണ് നിര്‍ദേശം നല്‍കിയത്. അംഗത്വമില്ലാത്തവര്‍ ലോക്കല്‍ സമ്മേളനത്തിലെ പ്രതിനിധികളാവുകയും ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തത് വിഭാഗീയത രൂക്ഷമാക്കി.
സമ്മേളനം നിയന്ത്രിക്കാനത്തെിയ ജില്ലാസെക്രട്ടേറിയറ്റ് അംഗത്തെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്‍െറ കൈയില്‍നിന്ന് ബാലറ്റ് പേപ്പര്‍ പിണറായി പക്ഷക്കാരായ ചില അംഗങ്ങള്‍ തട്ടിപ്പറിച്ച് കീറിക്കളയുകയും ചെയ്തു. ബഹളം കേട്ട് സമ്മേളനഹാളിന് പുറത്ത് നാട്ടുകാര്‍ തടിച്ചുകൂടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
നേരത്തേ നടന്ന പുത്തന്‍കുരിശ് ലോക്കല്‍ സമ്മേളനം പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു. കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴില്‍ എട്ട് ലോക്കല്‍ കമ്മിറ്റിയാണ് നിലവിലുള്ളത്. ജില്ലയില്‍ വി.എസ് പക്ഷത്തിന് സ്വാധീനമുള്ള ഏരിയകമ്മിറ്റിയാണ് കോലഞ്ചേരി.

മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് ഭരണസമിതിയില്‍ നേതൃമാറ്റം

Posted: 09 Nov 2014 11:10 PM PST

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് ഭരണസമിതിയില്‍ നേതൃമാറ്റം.
പ്രസിഡന്‍റും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും തിങ്കളാഴ്ച സ്ഥാനമൊഴിയും. കോണ്‍ഗ്രസിലെ മുന്‍ധാരണയനുസരിച്ചാണ് നേതൃമാറ്റം നടക്കുന്നത്. പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി ബാബു എന്നിവരാണ് സ്ഥാനമൊഴിയുന്നത്. പകരം അസീസ് പാണ്ടിയാരപ്പിള്ളി പ്രസിഡന്‍റാകും. സിന്ധു ബെന്നി, സാറാമ്മ ജോണ്‍ എന്നിവര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരാകും.
നേരത്തേ വൈസ് പ്രസിഡന്‍റ് സ്ഥാനത്തും മാറ്റം നടന്നിരുന്നു. ലീഗിലെ നിസ ഷാഹുല്‍ ഹമീദ് മാറി പകരം ലീഗിലെതന്നെ സീനത്ത് ഉസ്മാന്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13അംഗങ്ങള്‍ക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഏഴ്, ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ് രണ്ട്, സി.പി.എം ഒന്ന്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ഹൈവേകളില്‍ മദ്യവില്‍പനശാലകള്‍ വേണ്ട ^ഹൈകോടതി

Posted: 09 Nov 2014 10:52 PM PST

Image: 

കൊച്ചി: സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പനശാലകള്‍ വേണ്ടെന്ന് ഹൈകോടതി. ഹൈവേകളിലെ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ നീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പാതയോരങ്ങളിലെ ഒൗട്ട് ലെറ്റുകള്‍ കണ്ടെത്തി അവ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

രണ്ടാഴ്ചക്കകം ഇതു സംബന്ധിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന്  ബിവറേജസ് കോര്‍പറേഷനോടും സര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
 
ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ മദ്യ ഉപഭോഗവും അതുമൂലം റോഡപകടവും വരുത്തുന്നുവെന്ന് കാണിച്ച് നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. സംസ്ഥാനത്ത് ദേശീയ പാതയോരങ്ങളില്‍ 67 ബിവറേജസ് ഒൗട്ട് ലെറ്റുകളും സംസ്ഥാന പാതയോരങ്ങളില്‍  69 ഒൗട്ട് ലെറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്. പാതയോരങ്ങളിലെ മദ്യ വില്‍പനശാലകള്‍ മദ്യം വാങ്ങുന്നതിന്‍്റെ തോത് വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും ഇത് റോഡപകടം പോലുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

Posted: 09 Nov 2014 10:45 PM PST

ചിറയിന്‍കീഴ്: പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്നയാളെ പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പെരുങ്ങുഴി കുന്നില്‍വീട്ടില്‍ സുരേഷി(48) നെയാണ് ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്രപ്രവര്‍ത്തനെന്ന വ്യാജേനെ സ്ഥാപനങ്ങളെയും സംഘടനകളെയും ഭീഷണിപ്പെടുത്തി ഇയാള്‍ പണംതട്ടി വരികയായിരുന്നു. കഴിഞ്ഞ ദിവസം പെരുങ്ങുഴി സ്വദേശി ഹരിദാസിനെ കടയില്‍ കയറി അക്രമിച്ച കേസിലാണ് ഇപ്പോള്‍ സുരേഷ് പിടിയിലായത്. പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ഹരിദാസിനെ ആക്രമിച്ചത്. വാടകക്കെടുത്ത ഇന്നോവ കാറില്‍ പ്രസ് സ്റ്റിക്കര്‍ പതിച്ച് സഞ്ചരിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. ഇയാള്‍ക്കെതിരെ തൊഴില്‍വാഗ്ദാനം നടത്തിയുള്ള തട്ടിപ്പ് സംബന്ധിച്ചും നിരവധി പരാതികളുണ്ട്. ഫോറിന്‍ ലിക്കര്‍ യുസേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലും പണപ്പിരിവ് നടത്തിയിരുന്നതായി പൊലീസ് കണ്ടത്തെി. 'ജനമുഖം' മലയാളം വീക്കിലിയുടെ പി.ആര്‍.ഒ എന്ന് പരിചയപ്പെടുത്തിയാണ് മിക്കയിടത്തും തട്ടിപ്പ് നടത്തിയത്. പേരൂര്‍ക്കട സ്വദേശിയായ യുവതിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസ് അന്വേഷിക്കാനത്തെിയ പൊലീസ് ഉദ്യോഗസ്ഥനെ പത്രക്കാരനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ആറ്റിങ്ങള്‍ സ്വദേശിയായ യുവതിക്ക് തൊഴില്‍വാഗ്ദാനം നല്‍കി 50,000 രൂപ തട്ടിയ കേസിലും പ്രതിയാണ്. മാസങ്ങള്‍ക്കുമുമ്പ് ചിറയിന്‍കീഴ് എസ്.ഐ നടത്തിയ വാഹന പരിശോധനയിലാണ് വ്യാജ പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനം ശ്രദ്ധയില്‍പെട്ടത്.
ഒരു ദിനപത്രത്തിന്‍െറ റിപ്പോര്‍ട്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് വാഹനവുമായി അന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് എസ്.ഐ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്രപ്രവര്‍ത്തകനല്ളെന്ന് ബോധ്യമായി. ചിറയിന്‍കീഴ് എസ്.ഐ തന്‍സീന്‍ അബ്ദുസ്സമദിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Posted: 09 Nov 2014 10:39 PM PST

Image: 

പാലക്കാട്: ശിശുമരണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്നതിനിടെ ഒരു ആദിവാസി കുഞ്ഞ്കൂടി മരിച്ചു. ഷോളയൂര്‍ അണക്കാട് ഊരിലെ ജടകന്‍^ വളര്‍മതി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവസമയത്ത് 920 ഗ്രാം തൂക്കമേ ഉണ്ടായിരുന്നു. തലച്ചോറിന് വളര്‍ച്ച ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ ഈവര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 19 ആയി.

മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted: 09 Nov 2014 10:36 PM PST

Image: 

ന്യൂഡല്‍ഹി ഐ.പി.എല്‍ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നവംബര്‍ മൂന്നിനാണ് മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബറിലാണ് ജസ്റ്റിസ് മുദ്ഗലിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മുഗ്ദലിനെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അഭിഭാഷക നിള ദത്ത, നാര്‍കോട്ടിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ബി മിശ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.

2013ലെ ഐ.പി.എല്‍ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അന്‍കിത് ചവാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതോടെയാണ് വാതുവെപ്പും ഒത്തുകളിയും വെളിച്ചുവന്നത്. ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍െറ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്‍െറ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനെയും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിങിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

എടവണ്ണ കുന്നുമ്മലില്‍ വ്യാപക വയല്‍ നികത്തല്‍

Posted: 09 Nov 2014 10:35 PM PST

എടവണ്ണ: വില്ളേജ്, പഞ്ചായത്ത് ഓഫിസുകള്‍ക്ക് മീറ്ററുകള്‍ മാത്രം അകലെ കുന്നിടിച്ച് വ്യാപക വയല്‍ നികത്തല്‍. എടവണ്ണ കുന്നുമ്മലിലാണ് ഭൂമാഫിയ കുന്നിടിച്ച് വയല്‍ നികത്തുന്നത്. അനധികൃത കുന്നിടിക്കല്‍ മൂലം കിണറുകളില്‍ ജലലഭ്യത കുറഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. നടപടിയെടുക്കേണ്ട അധികൃതര്‍ പ്രവൃത്തി കണ്ടില്ളെന്ന് നടിക്കുകയാണ്. റോഡരികിലെ കുന്ന് ഭൂരിഭാഗവും ഇടിച്ചുനിരത്തിയ നിലയിലാണ്. തട്ടുകളായാണ് കുന്ന് ഇടിക്കുന്നത്.
പ്രദേശത്തെ ഭൂമാഫിയാ തലവന്‍െറ നേതൃത്വത്തിലാണ് കുന്നിടിച്ച് വയല്‍ നികത്തുന്നത്. ജമാലങ്ങാടിയിലും പത്തപ്പിരിയത്തെ വിവിധ സ്ഥലങ്ങളിലും ഇത്തരത്തില്‍ കുന്നിടിച്ച് അനധികൃത കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്.
ചെരുമണ്ണ് ഭാഗത്തെ കുന്നും ഇടിച്ചുനിരത്താന്‍ നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഇതിന് റവന്യു-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് ആരോപണമുണ്ട്. അനധികൃതമായി കുന്നിടിച്ച് നിര്‍മിച്ച പല കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി നല്‍കിയതായും ആക്ഷേപമുണ്ട്.

ആദ്യം കിഡ്സണ്‍, പിന്നെ മലബാര്‍ മാന്‍ഷന്‍ സത്രം കെട്ടിടം ഇനിയെന്താവും

Posted: 09 Nov 2014 10:10 PM PST

കോഴിക്കോട്: നഗരസഭയുടെ ഗെസ്റ്റ് ഹൗസായി നിര്‍മിച്ച മാനാഞ്ചിറയിലെ സത്രം കെട്ടിടം ജീര്‍ണാവസ്ഥയില്‍ തുടരുന്നു. കെ.ടി.ഡി.സി മലബാര്‍ മാന്‍ഷന്‍ ഹോട്ടല്‍ നടത്തുന്ന പഴയ കിഡ്സണ്‍ ടൂറിസ്റ്റ് ഹോമാണ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ നശിക്കുന്നത്. നഗരസഭയും കെ.ടി.ഡി.സിയും തമ്മിലുള്ള 25 കൊല്ലത്തെ കരാര്‍ 2015 മേയില്‍ തീരാനിരിക്കെ കെട്ടിടത്തിന്‍െറ ഭാവിതന്നെ അനിശ്ചിതാവസ്ഥയിലായി.
ബില്‍ഡിങ്ങില്‍ 20 ലേറെ മുറികള്‍ ജീര്‍ണാവസ്ഥ കാരണം പൂട്ടിയിട്ടിരിക്കയാണ്. മിഠായിത്തെരുവ് ജങ്ഷനിലുള്ള കെട്ടിടത്തിന്‍െറ താഴെനിലയില്‍ ഷോപ് മുറികളും കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറും മാത്രമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 1970ലാണ് മാനാഞ്ചിറയില്‍ കണ്ണായ സ്ഥലത്ത് നഗരസഭക്ക് സ്വന്തംഗെസ്റ്റ് ഹൗസെന്ന നിലയില്‍ ബഹുനില മന്ദിരമുയര്‍ന്നത്. പിന്നീട് കിഡ്സണ്‍ ടൂറിസ്റ്റ് ഹോം നടത്താന്‍ ഏല്‍പിച്ചതോടെ ജങ്ഷന്‍െറ പേരുതന്നെ കിഡ്സണ്‍ കോര്‍ണറായി. എന്നാല്‍, കരാറില്‍ വീഴ്ച വരുത്തിയതോടെ നഗരസഭ കെട്ടിടം ഒഴിപ്പിച്ചെടുത്തു. പിന്നീട് മലയാറ്റൂര്‍ രാമകൃഷ്ണന്‍ കെ.ടി.ഡി.സി ചെയര്‍മാനായിരിക്കെയാണ് ഹോട്ടല്‍ നടത്തിപ്പ് അവരെ ഏല്‍പിച്ചത്.കെട്ടിടം അറ്റകുറ്റപ്പണിയും മറ്റും കെ.ടി.ഡി.സി ചെയ്യണമെന്നും നിശ്ചിത സംഖ്യ വര്‍ഷംതോറും വാടകയിനത്തില്‍ വര്‍ധിപ്പിച്ച് നല്‍കണമെന്നുമെല്ലാമായിരുന്നു വ്യവസ്ഥ.
നിലവില്‍ മാസം 32,600 രൂപയാണ് കോര്‍പറേഷന് വാടക നല്‍കുന്നതെങ്കിലും അറ്റകുറ്റപ്പണിയൊന്നും നടന്നില്ല. 2004ലും 2007 ലും 2010 ലും അറ്റകുറ്റപ്പണി നടത്താന്‍ കെ.ടി.ഡി.സി കോര്‍പറേഷനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ളെന്നാണ് ആരോപണം.
കരാര്‍ വ്യവസ്ഥ പ്രകാരം മേജര്‍ അറ്റകുറ്റപ്പണി കോര്‍പറേഷന്‍ അനുമതിയില്ലാതെ ചെയ്യരുത്. അഞ്ച് കോടി ചെലവില്‍ ഹോട്ടല്‍ ത്രീസ്റ്റാറാക്കി മാറ്റാന്‍ 2007ല്‍ പദ്ധതിയിട്ടെങ്കിലും സര്‍ക്കാറും ഭരണസമിതിയും മാറിയതോടെ എല്ലാം നിലച്ചു.
വര്‍ഷങ്ങളായി കെട്ടിടം ശോച്യാവസ്ഥയിലായിട്ടും അടിയന്തര നടപടിയെടുക്കാത്തതിനെതിരെ കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സ്ഥലം കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ശ്രദ്ധ ക്ഷണിച്ചിരുന്നു. നഗരസഭാ കെട്ടിടത്തില്‍ മുറികള്‍ നഗരസഭക്ക് ഉപയോഗിക്കാന്‍ പറ്റാത്തത് വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. ഇതിന് പരിഹാരമായി ത്രീസ്റ്റാര്‍ ആക്കുന്ന ഹോട്ടലില്‍ ഏതാനും മുറികള്‍ നഗരസഭക്ക് നല്‍കണമെന്ന ആശയവും ഉന്നയിക്കപ്പെട്ടു. എന്നാല്‍, കരാര്‍ കാലാവധി കഴിയാറായ സഥിതിക്ക് കെട്ടിടം വീണ്ടും കെ.ടി.ഡി.സിക്ക് നല്‍കാതെ നേരിട്ട് നടത്താന്‍ ഏറ്റെടുക്കാനാണ് കോര്‍പറേഷന്‍ നീക്കമെന്നറിയുന്നു.

മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

Posted: 09 Nov 2014 09:17 PM PST

Image: 

മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് കേവല ഭൂരിപക്ഷമില്ലാതെ നിയമസഭാ സമ്മേളം നടത്തുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്ന നവംബര്‍12 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിശ്വാസവോട്ട് തേടും. അതേ ദിവസം  സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.

ബി.ജെ.പിയെ പിന്തുണക്കണോ പ്രതിപക്ഷത്തിരിക്കണമോയെന്ന് ശിവസേന ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്‍.സി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പി അധികാരത്തിലേറിയാല്‍ ശിവസേന പ്രതിപക്ഷത്തിരിക്കുമെന്ന്  സേന തലവന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധം സേന ഉപേക്ഷിക്കുമെന്ന ഊഹാപോഹത്തിനിടയിലാണ് താക്കറെ രംഗത്തുവന്നത് . അതേസമയം, ഉപാധികളില്ലാതെ മുന്നോട്ട് വന്നാല്‍ ശിവസേനയെ ഒപ്പം കൂട്ടാമെന്ന നിലപാടിലാണ് ബി.ജെ.പി.

ലോക കപ്പലോട്ട മല്‍സരത്തിന്‍െറ 40 വര്‍ഷ ചരിത്രം അബൂദബിയില്‍ പ്രദര്‍ശിപ്പിക്കുന്നു

Posted: 09 Nov 2014 09:09 PM PST

Image: 

അബൂദബി: ലോക കപ്പലോട്ട മല്‍സരങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തിന് അബൂദബിയിലെ സാദിയാത്ത് ഐലന്‍റിലെ മനാറത്ത് അല്‍ സാദിയാത്ത് വേദിയാകുന്നു. 40 വര്‍ഷം നീണ്ട വോള്‍വോ ഓഷ്യന്‍ റേസിന്‍െറ ചരിത്രവും വിവിധ സംഭവങ്ങളും അനാവരണം എക്സ്പോ നവംബര്‍ 16 മുതലാണ് മനാറത്ത് അല്‍ സാദിയാത്തില്‍ നടക്കുന്നത്. എകസ്പോയോടൊപ്പം മനാറാത്ത് അല്‍ സായിദില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ പത്ത് വരെ ഫോട്ടോ പ്രദര്‍ശനവും നടക്കുന്നുണ്ട്.
സ്പെയിനിലെ അലിക്കാന്‍റയിലെ മ്യൂസിയം 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആസ്ഥാന കേന്ദ്രത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത്. അബൂദബി ആതിഥേയത്വം വഹിക്കുന്ന വോള്‍വോഏഷ്യന്‍ റേസിന്‍െറ ഭാഗമായാണ് പ്രദര്‍ശനം അബൂദബിയില്‍ എത്തുന്നത്. 40 വര്‍ഷത്തെ റേസിന്‍െറ ചരിത്രമാണ് ‘40 വര്‍ഷങ്ങള്‍; 40 മുഖങ്ങള്‍’ എന്ന പേരിലുള്ള 40 ഫോട്ടോകളുടെ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വോള്‍വോ ഏഷ്യന്‍ റേസിന്‍െറയും പായ്ക്കപ്പലോട്ടങ്ങളുടെയും വിവിധ വശങ്ങള്‍ സന്ദര്‍ശകരിലേക്ക് പകരാന്‍ സാധിക്കുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.  നവംബര്‍ 20 മുതല്‍ ഡിസംബര്‍ പത്ത് വരെ മനാറാത്ത് അല്‍ സാദിയാത്തില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തുടര്‍ന്ന് അബൂദബി കോര്‍ണിഷിലേക്ക് മാറ്റും.
അബൂദബിയിലേക്ക് വോള്‍വോ ഏഷ്യന്‍ റേസ് സംഘങ്ങള്‍ എത്തുന്നതിന്‍െറ ഭാഗമായാണ് ഡിസംബര്‍ 11 മുതല്‍ ജനുവരി മൂന്ന് വരെ കോര്‍ണിഷിലെ ഈസ്റ്റ് പ്ളാസയില്‍ എക്സ്പോ നടക്കുക.
1973ല്‍ തുടങ്ങി ഇതുവരെ നടക്കുന്ന ഓഷ്യന്‍ റേസിനെ മനസ്സിലേക്ക് എത്തിക്കുന്ന ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിലുള്ളതെന്ന് അബൂദബിയിലെ വോള്‍വോ ഏഷ്യന്‍ റേസിന് ആതിഥ്യം വഹിക്കുന്ന വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി (ടി.സി.എ അബൂദബി) ഇവന്‍റ്സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ സാബി പറഞ്ഞു.  തലസ്ഥാന നഗരിയുടെ സമ്പന്നമായ സമുദ്ര യാത്രകളുടെ പാരമ്പര്യം ഓഷ്യന്‍ റേസിനെ ഏറെ ആകര്‍ഷകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1973 മുതല്‍ ഇതുവരെ കപ്പലോട്ടത്തില്‍ വന്ന മാറ്റങ്ങള്‍ കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. കപ്പലുകളുടെയും കപ്പലോട്ടക്കാരുടെ വസ്ത്രത്തിലും മറ്റും വന്ന മാറ്റങ്ങള്‍ക്കൊപ്പം ഇതിഹാസ താരങ്ങളുടെ കടല്‍ജീവിതവും പ്രദര്‍ശനത്തിലുണ്ട്.
മനാറാത്ത് അല്‍ സാദിയാത്തില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശം സൗജന്യമാണ്. അബൂദബി ഓഷ്യന്‍ റേസിന്‍െറ ഭാഗമായി ഡിസംബര്‍ 12 മുതല്‍ ജനുവരി മൂന്ന് വരെ കോര്‍ണിഷില്‍ ഡെസ്റ്റിനേഷന്‍ വില്ളേജും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 12 മുതല്‍ ജനുവരി മൂന്ന് വരെ പ്രവര്‍ത്തിക്കുന്ന ഡെസ്റ്റിനേഷന്‍ വില്ളേജിലും പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമാണ്. ജല കായിക വിനോദങ്ങള്‍ക്കൊപ്പം അബൂദബിയുടെ നാവിക പാരമ്പര്യത്തിലൂന്നിയുള്ള വിവിധ പരിപാടികളും സംഗീത ഷോകളും അരങ്ങേറും. ജനുവരി രണ്ടിന് അബൂദബിയിലത്തെുന്ന വോള്‍വോ ഏഷ്യന്‍ റേസ് മൂന്നിന് ചൈനയിലെ സന്യായിലേക്ക് തിരിക്കും.

വിശ്വനാഥന്‍ ആനന്ദിന് തോല്‍വി

Posted: 09 Nov 2014 09:03 PM PST

Image: 

സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗനസ് കാള്‍സണെതിരെ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് രണ്ടാം ഗെയിമില്‍ തോല്‍വി. കറുത്ത കരുക്കളുമായി രണ്ടാം ഗെയിം തുടങ്ങിയ ആനന്ദ് കാള്‍സണു മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

ആകെ 12 ഗെയിമുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണ് ഒരു പോയിന്‍റ് ലീഡായി. രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ കാള്‍സണ് ഒന്നര പോയിന്‍റും ആനന്ദിന് അര പോയിന്‍റുമാണ് ഉള്ളത്. ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചിരുന്നു.

ചായപ്പൊടിക്ക് തീ വില; തേയില കര്‍ഷകര്‍ക്ക് പട്ടിണി

Posted: 09 Nov 2014 09:00 PM PST

Image: 

ഗൂഡല്ലൂര്‍: വിപണിയില്‍ ചായപ്പൊടിക്ക് വന്‍വില ഈടാക്കുമ്പോള്‍ തേയിലകര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛവില. ഇടത്തട്ടുകാരും വ്യാപാരികളും ലേലം വിളിക്കുന്നവരും തമ്മിലുള്ള ഒത്തുകളിയില്‍ തമിഴ്നാട്ടിലെയും കേരളത്തിലേയും ലക്ഷത്തിലധികം ചെറുകിട തേയില കര്‍ഷകര്‍ ബലിയാടുകളാവുന്നു.
ഒരു കിലോ തേയില ചപ്പിന് കര്‍ഷകന് ലഭിക്കുന്നത് ഏഴുരൂപ മാത്രമാണ്. എന്നാല്‍, ചായപ്പൊടി കിലോക്ക് ശരാശരി നിലവാരമുള്ളതിന് 100 രൂപ മുതല്‍ 200 രൂപ വരെയും കമ്പനികളുടെ നിലവാരമുള്ള ചായപ്പൊടിക്ക് 200 മുതല്‍ 300 രൂപവരെയും വിപണിയില്‍ വിലയുണ്ട്. ഒരു കിലോ ചായപ്പൊടിക്ക് മൂന്നു കിലോ പച്ചത്തേയില മതിയാകും. ഈ സാഹചര്യത്തിലാണ് ഇടത്തട്ടുകാര്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ കണ്ണീര്‍ കുടിക്കുന്നത്.തമിഴ്നാട്ടിലെ പ്രധാന തേയില ഉല്‍പാദക കേന്ദ്രം നീലഗിരി ജില്ലയാണ്. ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കോത്തഗിരി, കൂനൂര്‍, മഞ്ചൂര്‍ മേഖലയില്‍ 65,000 ചെറുകിട തേയില കര്‍ഷകരുണ്ട്. ഹാരിസണടക്കം വന്‍കിട തോട്ടങ്ങള്‍ വേറെയുമുണ്ട്. വന്‍കിട തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് കുറവ് കൂലിയാണെന്നു മാത്രമല്ല, മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പലതും വെട്ടിക്കുറക്കുകയുമാണ്. സമയത്ത് കൂലി നല്‍കുന്നുമില്ല. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികളുടെ മിന്നല്‍പണിമുടക്കുകളും പ്രക്ഷോഭങ്ങളും പതിവാണ്.
വയനാട്ടിലും ഇടുക്കിയിലുമായി ആയിരക്കണക്കിന് തേയില കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം പ്രതിസന്ധിയിലാണ്.
തമിഴ്നാട് സര്‍ക്കാര്‍ സഹകരണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി രണ്ട് രൂപ സബ്സിഡി നല്‍കിയിരുന്നു. എന്നാല്‍, നവംബര്‍ മാസം ഇതുവരെ സബ്സിഡി നല്‍കിയിട്ടില്ല. ഇടുക്കിയിലെ മുന്നൂര്‍, ദേവികുളം, മേഖലയിലും വയനാട്ടില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലും ആയിരക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
വിപണിയില്‍ തേയിലക്ക് ഉയര്‍ന്ന വിലയുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് വില ലഭിക്കാത്തത് ലേലകേന്ദ്രങ്ങളിലെ ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്. ചായപ്പൊടിക്ക് മികച്ച വില ഉള്ളപ്പോള്‍ വന്‍കിട തോട്ടങ്ങള്‍ പ്രതിസന്ധിയിലാണെന്നു പറയുന്നതിനെ തൊഴിലാളികളും ചോദ്യം ചെയ്യുന്നു. ഊട്ടിക്കടുത്ത കൂനൂരാണ് ദക്ഷിണേന്ത്യയിലെ പ്രധാന ചായപ്പൊടി ലേല കേന്ദ്രം. ഇത് സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ തേയില ലേല കേന്ദ്രങ്ങളും ഇതിനു പുറമെ പ്രവര്‍ത്തിക്കുന്നുണ്ട്.
ലേലത്തിലെ ഒത്തുകളിയും ബന്ധപ്പെട്ട സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അലംഭാവവുമാണ് തേയില കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. പച്ച തേയില കിലോക്ക് 15 രൂപയെങ്കിലും ലഭിക്കുംവിധം സര്‍ക്കാര്‍ സഹായമുണ്ടാകണമെന്നും തേയിലക്ക് തറവില നിശ്ചയിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
 

നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

Posted: 09 Nov 2014 08:19 PM PST

Image: 

കൊച്ചി: നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്തു. കമ്പനിയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ള ഓഫീസാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ വെളിപ്പെടുത്തി.

ഓഫീസിലെ ചില്ലു വാതിലുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ തല്ലിത്തകര്‍ത്തു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. സ്ഥലത്തു നിന്നും സി.പി.ഐ മാവോയിസ്റ്റ് എന്നെഴുതിയ ലഘുലേഖകള്‍ കണ്ടെടുത്തു. നേരത്തേ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ തൃശൂര്‍ കാതികൂടത്തെ പ്ളാന്‍റിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. നീറ്റാ ജലാറ്റിന്‍ കമ്പനി ജപ്പാന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പരീകര്‍ പ്രതിരോധമന്ത്രി

Posted: 09 Nov 2014 08:11 PM PST

Image: 
Subtitle: 
സുരേഷ് പ്രഭുവിന് റെയില്‍വേ •സദാനന്ദ ഗൗഡക്ക് നിയമം •ആരോഗ്യം ജെ.പി. നദ്ദക്ക് •21 പുതിയ മന്ത്രിമാര്‍

ന്യൂഡല്‍ഹി: പ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റം വരുത്തി നരേന്ദ്ര മോദി മന്ത്രിസഭ പുന$സംഘടിപ്പിച്ചു. നാല് കാബിനറ്റ് മന്ത്രിമാര്‍ അടക്കം 21 പേരെക്കൂടി ഉള്‍പ്പെടുത്തി. ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഞായറാഴ്ച കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മനോഹര്‍ പരീകറാണ് പുതിയ പ്രതിരോധമന്ത്രി. സദാനന്ദ ഗൗഡയെ റെയില്‍വേയില്‍നിന്ന് നിയമവകുപ്പിലേക്ക് മാറ്റി. ശിവസേന വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുരേഷ് പ്രഭുവാണ് പുതിയ റെയില്‍വേ മന്ത്രി.

പ്രതിരോധവകുപ്പിന്‍െറ അധികചുമതലയില്‍നിന്ന് ഒഴിവാക്കിയെങ്കിലും, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പു കൂടി നല്‍കി. ഈ വകുപ്പിന്‍െറകൂടി ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവ്ദേക്കര്‍ സ്വതന്ത്ര ചുമതലയുള്ള വനം-പരിസ്ഥിതി മന്ത്രിയായി തുടരും. ആരോഗ്യവകുപ്പില്‍ വരുത്തിയ മാറ്റമാണ് മറ്റൊന്ന്. ഈ വകുപ്പ് അഞ്ചു മാസമായി കൈകാര്യം ചെയ്തിരുന്ന ഡോ. ഹര്‍ഷവര്‍ധനെ ശാസ്ത്ര സാങ്കേതിക മന്ത്രിയാക്കി.

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത ജെ.പി. നദ്ദയാണ് പുതിയ ആരോഗ്യ മന്ത്രി.  ഗ്രാമവികസന വകുപ്പ് ചൗധരി വീരേന്ദ്രസിങ്ങിനെ ഏല്‍പിച്ചു. ഗ്രാമവികസനംകൂടി കൈകാര്യം ചെയ്തിരുന്ന എം. വെങ്കയ്യ നായിഡു നഗരവികസന, പാര്‍ലമെന്‍ററികാര്യ മന്ത്രിയായി തുടരും. നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത-ഷിപ്പിങ് മന്ത്രി. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ അതേപടി തുടരും. നിയമവകുപ്പ് കൈവിട്ട രവിശങ്കര്‍ പ്രസാദ് ടെലികോം-ഐ.ടി മന്ത്രി. പുതിയ സഹമന്ത്രി ബന്ദാരു ദത്താത്രേയക്ക് തൊഴില്‍ വകുപ്പിന്‍െറ സ്വതന്ത്ര ചുമതല.
മുഖ്താര്‍ അബ്ബാസ് നഖ്വി ന്യൂനപക്ഷ,  പാര്‍ലമെന്‍ററികാര്യ സഹമന്ത്രി.   ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ ബഹിഷ്കരണം പ്രതിച്ഛായ കെടുത്തിയ അന്തരീക്ഷത്തിലാണ് ആദ്യത്തെ മന്ത്രിസഭാ വികസനം നടന്നത്. മനോഹര്‍ പരീകര്‍, സുരേഷ് പ്രഭു, ജഗത്പ്രകാശ് നദ്ദ, ചൗധരി വീരേന്ദ്രസിങ് എന്നീ കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്നു പേര്‍ അടക്കം 17 സഹമന്ത്രിമാരുമാണ് ഞായറാഴ്ച ഉച്ചക്ക് രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അര്‍ധരാത്രിയോടെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ ഒൗപചാരികമായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ എണ്ണം ഇപ്പോള്‍ 45ല്‍നിന്ന് 66 ആയി. പ്രധാനമന്ത്രിയെ കൂടാതെ 26 കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള 13 സഹമന്ത്രിമാര്‍, 26 സഹമന്ത്രിമാര്‍. ഒതുക്കമുള്ള മന്ത്രിസഭയെന്ന് തുടക്കത്തില്‍ നേടിയ പെരുമ നഷ്ടപ്പെടുത്തുന്നവിധം കേന്ദ്രത്തില്‍ ഇപ്പോള്‍ ജംബോ മന്ത്രിസഭയായി.

വിദേശ റിക്രൂട്ട്മെന്‍റ് അടുത്ത വര്‍ഷമാദ്യം പുനരാരംഭിക്കും

Posted: 09 Nov 2014 07:46 PM PST

Image: 

കുവൈത്ത് സിറ്റി: ഏതാനും വര്‍ഷങ്ങളായി നിര്‍ത്തിവെച്ച വിദേശ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളി റിക്രൂട്ട്മെന്‍റ് 2015 ജനുവരി മുതല്‍ പുനരാരംഭിക്കുമെന്ന് തൊഴില്‍കാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലേക്ക് വ്യാപകമായ അര്‍ഥത്തില്‍ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അനുവാദമാണ് അടുത്ത വര്‍ഷം തുടക്കം മുതല്‍ പുന$സ്ഥാപിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ദൂസരി വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു.  വിവിധ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയും തൊഴിലുടമകള്‍ക്കിടയില്‍ വിവേചനം കാണിക്കാതെയും വിദേശി ജനസാന്ദ്രതയുടെ തോത് കൂടാതെയുമായിരിക്കും രാജ്യത്തിന് പുറത്തുനിന്നുള്ള റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുക. വിദേശ റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച്, വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആറു പ്രത്യേകം സമിതികളെ ചുമതലപ്പെടുത്തിയിരുന്നു. സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്മെന്‍റ്, ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി എന്നിവയില്‍നിന്നുള്ള പ്രതിനിധികളടങ്ങുന്നതാണ് സമിതികള്‍. സമിതികളുടെ പഠനം അന്തിമഘട്ടത്തിലാണ്. അതേസമയം, 2015 ജനുവരി മുതല്‍ വിദേശങ്ങളില്‍നിന്നുള്ള പൊതു റിക്രൂട്ട്മെന്‍റ് ആരംഭിക്കുന്നമുറക്ക് സന്ദര്‍ശക വിസയിലുള്ളവരെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിക്കുന്നതല്ല. തൊഴില്‍ വിപണിയിലെ ആവശ്യം പരിഗണിച്ച് കമേഴ്സ്യല്‍ വിസിറ്റിങ്ങിലത്തെിയവര്‍ക്ക് തൊഴില്‍ വിസകളിലേക്ക് മാറാന്‍ രാജ്യത്ത് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെയാണ് ഈ അനുവാദം അവസാനമായി രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്നത്. അതുപോലെതന്നെ, ഇപ്പോള്‍ പ്രാബല്യത്തിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 18ാം നമ്പര്‍ തൊഴില്‍ വിസയിലേക്ക് മാറാനുള്ള അനുവാദം ഈ മാസം 17ന് അവസാനിക്കും. ഗാര്‍ഹിക, കാര്‍ഷിക, മത്സ്യബന്ധന മേഖലകളിലെ ജോലിക്കാര്‍ക്കും ആടുകളെ മേക്കുന്ന ജോലികളിലേര്‍പ്പെട്ടവര്‍ക്കും സമാനമായ മേഖലകളിലേക്ക് മാത്രമായിരിക്കും ഇനി വിസ മാറ്റം അനുവദിക്കുക. നേരത്തേ, ഇത്തരം വിസകളിലത്തെിയവരെ നിശ്ചിത വര്‍ഷം കഴിഞ്ഞാല്‍ തൊഴില്‍ വിസകളിലേക്ക് മാറാന്‍ അനുവദിച്ചിരുന്നു. അതിനിടെ, പ്രത്യേക ആവശ്യം പരിഗണിച്ച് കമേഴ്സ്യല്‍ സന്ദര്‍ശകരെ സര്‍ക്കാര്‍ മേഖലയിലേക്ക് മാത്രം പരിഗണിക്കുന്നത് തുടരുമെന്ന സൂചനയും ജമാല്‍ അല്‍ദൂസരി വെളിപ്പെടുത്തി.
 

ജൂനിയര്‍ അത്ലറ്റിക് മീറ്റ് പാലക്കാട് കിരീടം നിലനിര്‍ത്തി

Posted: 09 Nov 2014 07:36 PM PST

Image: 
Subtitle: 
അവസാനദിവസം എട്ട് മീറ്റ് റെക്കോഡ്

കൊച്ചി: ‘നല്ല നടപ്പി’ന്‍െറയും റിലേ ഇനങ്ങളുടെയും പിന്‍ബലത്തില്‍ പാലക്കാട് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് കിരീടം നിലനിര്‍ത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ശക്തരായ എറണാകുളത്തെ 42 പോയന്‍റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് കരിമ്പനയുടെ നാട് വീണ്ടും ഓവറോള്‍ ചാമ്പ്യനായത്.

ജേതാക്കള്‍ 577 പോയന്‍റ് കരസ്ഥമാക്കിയപ്പോള്‍ രണ്ടാംസ്ഥാനക്കാരായ ആതിഥേയര്‍ക്ക് 535 പോയന്‍റ് നേടാനേ ആയുള്ളു. 360.5 പോയന്‍റുമായി തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്ത്.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഹൈജംപില്‍ 16 വര്‍ഷത്തെ പഴക്കമുള്ള മീറ്റ് റെക്കോഡ് കടപുഴകുന്നതുകണ്ടാണ് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 58ാമത് മേളക്ക് കൊടിയിറങ്ങിയത്. തൃശൂരിന്‍െറ ശ്രീനാഥ് മോഹന്‍ 2.12 മീറ്റര്‍ താണ്ടി പുതിയ റെക്കോഡ് ദൂരം കുറിച്ചപ്പോള്‍ 1998ല്‍ എറണാകുളത്തിന്‍െറ കെ.ആര്‍. റോഷന്‍െറ പേരിലെ റെക്കോഡാണ് (2.06) തിരുത്തപ്പെട്ടത്.  ആദ്യ ദിനത്തില്‍ അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡ് ജേതാവായ കോഴിക്കോടിന്‍െറ ജിസ്ന മാത്യു 200 മീറ്ററില്‍ ജേതാവായി റെക്കോഡ് ഡബ്ളിന് ഉടമയായതും അവസാന ദിവസത്തെ മറ്റൊരു പ്രത്യേകതയായി. കഴിഞ്ഞ വര്‍ഷത്തെ തന്‍െറ റെക്കോഡാണ് ജിസ്ന ഭേദിച്ചത്.

തങ്ങളുടെ കുത്തകയായ നടത്തമത്സരത്തില്‍ പാലക്കാടന്‍ പടയോട്ടം തന്നെയായിരുന്നു. പറളിയുടെയും കല്ലടിയുടെയും മിടുക്കര്‍ റിലേയിനങ്ങളിലും തിളങ്ങിയപ്പോള്‍ വിജയകിരീടം ഒരിക്കല്‍ക്കൂടി പാലക്കാട്ടുകാരണിഞ്ഞു. പെണ്‍കുട്ടികളില്‍ അണ്ടര്‍ 16, ആണ്‍കുട്ടികളില്‍ അണ്ടര്‍ 16, 14 വിഭാഗങ്ങളില്‍ ജേതാക്കളാവുകയും ആണ്‍, പെണ്‍ അണ്ടര്‍ 20, 18 വിഭാഗങ്ങളില്‍ റണ്ണേഴ്സുമായാണ് പാലക്കാട് ഓവറോള്‍ ചാമ്പ്യനായത്. അതേസമയം, ആണ്‍കുട്ടികളില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ഇവര്‍ക്ക് നാലാം സ്ഥാനമേ നേടാനായുള്ളു.
അണ്ടര്‍ 20 പെണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്‍െറ വി.വി. ജിഷ പുതിയ റെക്കോഡിന് ഉടമയായി (1 മി. 2.61 സെ.). 2001ല്‍ തൃശൂരിന്‍െറ കെ.ജെ. വിജിലയുടെ റെക്കോഡാണ് ജിഷ തിരുത്തിയത്. ഈ ഇനത്തില്‍ കോട്ടയത്തിന്‍െറ അഞ്ജലി ജോസും കൊല്ലത്തിന്‍െറ ജെയ്സ് റാണി സെബാസ്റ്റ്യനും നിലവിലെ റെക്കോഡ് മെച്ചപ്പെടുത്തി.

അണ്ടര്‍ 20 പെണ്‍ ഹാമര്‍ത്രോയില്‍ എറണാകുളത്തിന്‍െറ ആതിര മുരളീധരനാണ് മറ്റൊരു റെക്കോഡ് ഉടമ (46.41 മീ.). അണ്ടര്‍ 18 ആണ്‍ 200 മീറ്ററില്‍ എറണാകുളത്തിന്‍െറ എം. ജോസഫ് ജോ (22.10 സെ.) പുതിയ റെക്കോഡിന് ഉടമയായപ്പോള്‍ കാസര്‍കോടിന്‍െറ ടി.കെ. ജ്യോതിപ്രസാദ് മീറ്റ് റെക്കോഡ് മെച്ചപ്പെടുത്തി.

2011ല്‍ എറണാകുളത്തിന്‍െറ ജിജിന്‍ വിജയന്‍െറ റെക്കോഡാണ് (22.23 സെ.) പഴങ്കഥയായത്. അണ്ടര്‍ 20 ആണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്‍െറ എം.പി. ജാബിറും 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചെയ്സില്‍ തിരുവനന്തപുരത്തിന്‍െറ ഷിജോ രാജനും അണ്ടര്‍ 16 ആണ്‍ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്‍െറ പി.എസ്. സനീഷുമാണ് മറ്റ് റെക്കോഡ് ഉടമകള്‍.

സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം

Posted: 09 Nov 2014 07:03 PM PST

Image: 

റിയാദ്: സൗദി എയര്‍ലൈന്‍സ് ആഭ്യന്തര റൂട്ടിലെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ മാറ്റം വരുത്തുന്നു. വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 48 മണിക്കുറിനകം ടിക്കറ്റ് എടുക്കാമെന്ന സാവകാശം അടുത്ത ജനുവരി മുതല്‍ ലഭിക്കില്ളെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. സീറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍തന്നെ ടിക്കറ്റ് എടുക്കുന്ന ‘ബുക്ക് ആന്‍ഡ് പേ’ സംവിധാനമാണ് ജനുവരി മുതല്‍ നടപ്പാക്കുക.
കൂടുതല്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കാനും ബുക്കിങ് സംവിധാനം കുറ്റമറ്റതാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ സൗദി എയര്‍ലൈന്‍സ് ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ സീറ്റുകളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കുറക്കാനും പുതിയ സംവിധാനം വഴി സാധിക്കും. സീറ്റ് ബുക്ക് ചെയ്തവര്‍ അടുത്ത 48 മണിക്കൂറിനകം ടിക്കറ്റെടുത്താല്‍ മതി എന്ന സാവകാശം പലരും ദുരുപയോഗം ചെയ്യാനും അവസാന സമയം കാന്‍സല്‍ ചെയ്യാനും ഇടവരുത്തുന്നുണ്ട്.
ചില ഏജന്‍സികളും ഇടനിലക്കാരും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടുതല്‍ തുകക്ക് വില്‍ക്കുന്നതായും എയര്‍ലൈന്‍സ് അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അധികം ഈടാക്കുന്ന തുക പലപ്പോഴും ടിക്കറ്റ് നിരക്കിന്‍െറ ഇരട്ടിയോളം എത്തുന്ന പ്രവണതയും നിലവിലുണ്ട്. ഇത്തരം അനാരോഗ്യ പ്രവണതകളെ ഇല്ലാതാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. സൗദിയിലെ ആഭ്യന്തര റൂട്ടില്‍ നിലവിലുള്ള സീറ്റുകള്‍ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
അന്താരാഷ്ട്ര നിലവാരമുള്ള പല എയര്‍ലൈനുകളും ‘ബുക്ക് ആന്‍ഡ് പേ’ സംവിധാനമാണ് അവലംബിക്കുന്നതെന്നും ഇതിലൂടെ യഥാര്‍ഥ യാത്രക്കാര്‍ക്ക് കുടുതല്‍ സീറ്റ് ലഭിക്കുമെന്നും എയര്‍ലൈന്‍സ് വൃത്തങ്ങള്‍ വിശദീകരിച്ചു. സൗദിയില്‍ ആഭ്യന്തര റൂട്ടില്‍ യാത്രക്കാര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ബുക്ക് ആന്‍ഡ് പേ സംവിധാനം ഇതിന് സഹായിക്കും. പുതിയ സംവിധാനത്തിന്‍െറ അന്തിമ ഫലം യാത്രക്കാര്‍ക്കാണ് ലഭിക്കുക എന്നും എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ ആഭ്യന്തര റൂട്ടിലെ സ്വകാര്യ എയര്‍ലൈന്‍സായ ‘നാസ് എയര്‍’ ബുക്കിങിന് ഇപ്പോഴും ടൈം ലിമിറ്റ് അനുവദിക്കുന്ന സംവിധാനമാണ് പിന്തുടരുന്നത്. ആഭ്യന്ത റൂട്ടിലേക്ക് ഖത്തര്‍ എയര്‍വേയ്സ് ഉള്‍പ്പെടെയുള്ള വിദേശ എയര്‍ലൈനുകള്‍ അടുത്ത വര്‍ഷം കടന്നുവരാനിരിക്കെയാണ് സൗദി എയര്‍ലൈന്‍സിന്‍െറ നയം മാറ്റം.
 

സിനിമാ പ്രവേശത്തിന്‍െറ 40ാം വര്‍ഷത്തില്‍ ‘മാറ്റ’ത്തിനൊരുങ്ങി ടി.വി. ചന്ദ്രന്‍

Posted: 09 Nov 2014 06:53 PM PST

Image: 

മനാമ: സിനിമാ പ്രവേശത്തിന്‍െറ 40ാം വര്‍ഷത്തില്‍ ‘മാറ്റ’ത്തിനൊരുങ്ങി പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍. തന്‍െറ പഴയ നിലപാടുകളില്‍ നിന്നുള്ള മാറ്റമാണെന്ന് തെറ്റിദ്ധരിക്കേണ്ട. പ്രവാസ ഭൂമികയില്‍ നിന്ന് ‘മാറ്റം’ എന്ന സിനിമ മലയാളത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് ടി.വി. ചന്ദ്രന്‍ സിനിമയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. ഇതിന് തെരഞ്ഞെടുത്തതാവട്ടെ പവിഴത്തിന്‍െറ നാടായ ബഹ്റൈനും. ഒരു പെണ്‍കുട്ടിയുടെ പ്രവാസ ജീവിതം ഇതിവൃത്തമാക്കി സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയുടെ പശ്ചാതലത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ടി.വി. ചന്ദ്രന്‍ ബഹ്റൈനില്‍ എത്തിയത്. സൗദിയിലും ബഹ്റൈനിലുമുള്ള ഒരുപറ്റം കലാകാരന്മാരാണ് ഇതിന് അദ്ദേഹത്തിന് കൂട്ട്. ചിത്രത്തിന്‍െറ കഥ എഴുതുന്നതും പ്രവാസിയാണ് -സൗദിയിലുള്ള ശിവന്‍ മേനോന്‍. പ്രവാസി കൂട്ടായ്മയായ സാന്‍ഡ്യൂ മിഡിലീസ്റ്റാണ് നിര്‍മാണം.
‘എന്‍െറ കലാപ്രവര്‍ത്തനത്തിന്‍െറ തുടര്‍ച്ച തന്നെയാണ് പുതിയ സിനിമയും. സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീയാണ് ഇതിലെ മുഖ്യ കഥാപാത്രം. പ്രാരാബ്ധങ്ങള്‍ തീര്‍ക്കാനായി നന്നെ ചെറുപ്പത്തില്‍ പ്രവാസം തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടി. ബഹ്റൈനില്‍ എത്തുന്ന ഈ പെണ്‍കുട്ടി നിരവധി വൈതരണികള്‍ നീന്തിക്കടന്ന് ഉത്തമ സ്ത്രീയായി മാറുന്നു. ഇതിനിടയിലാണ് സൗദിയില്‍ നിന്ന് വാരാന്ത്യം ആഘോഷിക്കാനായി ബഹ്റൈനിലത്തെുന്നവരും സ്വദേശികളുമെല്ലാം കടന്നുവരുന്നത്. ഒരു മാറ്റത്തിന് കൊതിച്ചാണ് സൗദിയിലുള്ളവര്‍ കടല്‍ പാലം കടന്ന് ബഹ്റൈനിലത്തെുന്നത്. മാറ്റം എന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സാമൂഹിക പ്രക്രിയയാണ്. അങ്ങനെ പാലം കടന്നത്തെുന്നവര്‍ക്കും ബഹ്റൈനിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രവാസ ജീവിതയാത്രയാണിത്. അപ്പോള്‍ സിനിമക്കൊരു അന്താരാഷ്ട്ര മുഖം കൈവരുന്നു’ -ടി.വി. ചന്ദ്രന്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ബഹ്റൈന്‍ തന്നെയാകും. സൗദിയുടെ ചില ഭാഗങ്ങളിലും ചിത്രീകരണമുണ്ടാകും. മുഖ്യ കഥാപാത്രമായ പെണ്‍കുട്ടിയായി കാവ്യമാധവന്‍ വേഷമിടും. ഒപ്പം പ്രശസ്ത മലയാളി താരങ്ങളുമുണ്ടാകും. ക്യാമറ അടക്കമുള്ള പ്രധാന സാങ്കേതിക പ്രവര്‍ത്തകരും കേരളത്തില്‍ നിന്നുള്ളവര്‍ തന്നെ. ക്യാമറ എം.ജെ. രാധാകൃഷ്ണനായിരിക്കും. ബഹ്റൈനിലും സൗദിയിലുമുള്ള നിരവധി മലയാളികളും അറബികളും മറ്റു ഭാഷ സംസാരിക്കുന്നവരുമായ കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവസരമുണ്ടാകും.
ആര്‍ട്ട് സിനിമ, വാണിജ്യ സിനിമ എന്ന തരംതിരിവ് ശരിയല്ല. മനുഷ്യനുമായി സംവദിക്കുന്നതാകണം സിനിമയെന്ന വീക്ഷണക്കാരനാണ് ഞാന്‍. ഞാനൊരു ഫെമിനിസ്റ്റല്ല. എന്‍െറ അമ്മയിലൂടെയാണ് ഞാന്‍ സ്ത്രീ കഥാപാത്രത്തെ നോക്കിക്കാണുന്നത്. മനുഷ്യ അസ്തിത്വത്തിന്‍െറ വിഹ്വലതകളും ബേജാറുകളും പുതിയ സിനിമയില്‍ തുടിച്ചുനില്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് മുന്നോട്ട് പോകുന്നത്. സിനിമകള്‍ കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങുന്നു എന്ന നിലയില്‍ പുതിയ തലമുറ സിനിമകളില്‍ നന്മ ദര്‍ശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി.വി. ചന്ദ്രന്‍െറ പുതിയ ഉദ്യമം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹ്റൈനിലെ കലാപ്രവര്‍ത്തകര്‍.  സൗദിയില്‍ നിന്നുള്ള കൃഷ്ണകുമാര്‍, ശ്രീനാഥ്, സമദ്, ബഹ്റൈനിലെ വേണു എന്നിവരാണ് പുതിയ സിനിമയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ഭാരവാഹികളായ ബഷീര്‍ അമ്പലായി, ഷംസു വെമ്പ്ര എന്നിവരും ടി.വി. ചന്ദ്രനൊപ്പമുണ്ടായിരുന്നു.

ആണവ നിരായുധീകരണം: ഇറാനും വന്‍ ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ച തുടങ്ങി

Posted: 09 Nov 2014 06:40 PM PST

Image: 

മസ്കത്ത്: ആണവ നിരായുധീകരണ വിഷയത്തില്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് മസ്കത്തില്‍ തുടക്കമായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി,  ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫ്, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി കാതറിന്‍ ആഷ്ടണ്‍ എന്നിവര്‍ തമ്മിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
ഇറാന്‍െറ ആണവ പദ്ധതികള്‍ വെട്ടിക്കുറക്കാനും പകരം ഇറാനുമേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നതിനുമുള്ള ദീര്‍ഘകാല കരാര്‍ ഒപ്പിടുകയാണ് ചര്‍ച്ചകളുടെ ഉദ്ദേശ്യം. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള സമയപരിധി ഈമാസം 24ന് അവസാനിക്കാനിരിക്കെയാണ്  മസ്കത്തിലെ കൂടിക്കാഴ്ച. അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ജോണ്‍കെറി, ജവാദ് സാരിഫ്, കാതറിന്‍ ആഷ്ടന്‍ എന്നിവര്‍ക്കു പുറമെ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍  അലവിയും പങ്കെടുക്കുന്നുണ്ട്.
ഇറാന്‍െറ യുറേനിയം സമ്പുഷ്ടീകരണത്തിന്‍െറ തോത് തുടങ്ങിയ തര്‍ക്കവിഷയങ്ങളില്‍ രമ്യതയിലത്തൊന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ളെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കരാറിന്‍െറ കാലപരിധി, ഉപരോധം എന്ന് പിന്‍വലിക്കും  തുടങ്ങിയ വിഷയങ്ങളിലും കടുത്ത അഭിപ്രായ വ്യത്യാസം തുടരുകയാണ്.
എങ്കിലും, നവംബര്‍ 24 നുമുമ്പ് ധാരണ രൂപപ്പെടുമെന്നാണ് ജോണ്‍ കെറി ഉള്‍പ്പെടെയുള്ളവര്‍ പ്രത്യാശ പ്രകടിപ്പിച്ചത്. പരസ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും ചെയ്യുന്ന കരാറാണ് ഉണ്ടാകേണ്ടത്. പരിഹാരം ഉണ്ടാകണമെന്ന്  വന്‍ശക്തി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈമാസം 24നുമുമ്പ് പരിഹാരം ഉണ്ടാകുമെന്ന് ഇറാന്‍ വിദശകാര്യമന്ത്രി പറഞ്ഞു. ചര്‍ച്ച  നാളെയും തുടരും. ചര്‍ച്ചയുടെ അടുത്തഘട്ടം നവംബര്‍ 18ന് വിയനയില്‍ നടക്കും.

പുതുമന്ത്രിമാര്‍: മോദി വിധേയത്വത്തില്‍ ഏകത്വം

Posted: 09 Nov 2014 06:30 PM PST

Image: 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ പുതുതായി ഉള്‍പ്പെടുത്തപ്പെട്ട 21 പേരില്‍ മുന്‍ മുഖ്യമന്ത്രി മുതല്‍ ഒളിമ്പിക് മെഡല്‍ ജേതാവുവരെയുണ്ട്. ഭൂരിപക്ഷം പേരും കൂറുതെളിയിച്ച സ്വയംസേവകര്‍. മുന്‍ മന്ത്രിമാരും എതിര്‍പാളയങ്ങളില്‍നിന്നു ചേക്കേറിയവരും ഉള്‍പ്പെടെ ഓരോരുത്തരെയും മന്ത്രിപദത്തിലേറ്റുന്നത് കൃത്യതയാര്‍ന്ന കണക്കുകൂട്ടലുകളോടെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍പാര്‍ട്ടികളിലെ വമ്പന്മാരെ വീഴ്ത്തിയ ചിലരെ ഈ പുന$സംഘടന വഴി പുരസ്കരിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എത്താനാവാത്ത മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായിച്ച ചിലരെ കാര്യമായി പരിഗണിച്ചിട്ടുമുണ്ട്. കാബിനറ്റ് മന്ത്രിപദം മോഹിച്ചിരുന്ന പലരെയും സഹമന്ത്രി സ്ഥാനം കൊടുത്ത് ഒതുക്കിയും ഈ പുന$സംഘടനയില്‍ സ്ഥാനം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നവരെ തഴഞ്ഞും തന്നോടും പാര്‍ട്ടിയിലെ പ്രതിപുരുഷനായ അമിത് ഷായോടും വിധേയത്വമുള്ളവര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളു എന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കി.

ഗോവ മുഖ്യമന്ത്രിപദം രാജിവെപ്പിച്ചാണ് മനോഹര്‍ പരീകറിനെ കേന്ദ്രമന്ത്രിസഭയിലെടുത്തത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലാണ് പരീകറിനെ പരീക്ഷിക്കാമെന്ന ആലോചനയുയര്‍ന്നത്.  വാജ്പേയി-അദ്വാനി-ജോഷി എന്നിങ്ങനെ പഴഞ്ചന്‍ സ്വയംസേവകരെ വലംവെച്ച് കറങ്ങിയിരുന്ന ബി.ജെ.പി ദേശീയ നേതൃത്വത്തെ ആധുനികവത്കരിക്കണമെന്ന് ആദ്യമായി തുറന്നടിച്ചവരിലൊരാള്‍ പരീകറാണ്. അന്ന് ദേശീയ അധ്യക്ഷനാക്കാന്‍ ആര്‍.എസ്.എസ് ആലോചിച്ചിരുന്നെങ്കിലും നറുക്കു വീണത് നാഗ്പൂരുകാരനായ നിധിന്‍ ഗഡ്കരിക്കായിരുന്നു. പുന$സംഘടനയോടെ ഗഡ്കരിക്കും മുകളിലായി പരീകറുടെ സ്ഥാനം.

വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന സുരേഷ് പ്രഭു (51) മന്ത്രിയാകുമെന്ന് ആദ്യഘട്ടത്തില്‍ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. പ്ളാനിങ് കമീഷന്‍ പിരിച്ചുവിട്ട് പകരം രൂപവത്കരിക്കുന്ന സംവിധാനത്തിലും ഇദ്ദേഹത്തിന് ഉയര്‍ന്ന സ്ഥാനമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ വ്യവസായം, ഊര്‍ജം, വനം-പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.  
ആര്‍.എസ്.എസ് പാര്‍ട്ടിയിലേക്ക് നിയോഗിച്ച ജെ.പി. നദ്ദ(53)യെ വെട്ടിയാണ് അമിത്ഷാ അഖിലേന്ത്യാ അധ്യക്ഷപദവിയിലത്തെിയത്. ഹിമാചലില്‍നിന്നുള്ള രാജ്യസഭാംഗമായ ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ചേര്‍ക്കുക വഴി സംഘ്പരിവാറിന്‍െറ പരാതികള്‍ക്ക് പൂര്‍ണവിരാമം ഇടാന്‍ മോദിക്കാവും.

ഹരിയാനയില്‍ നാലുപതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് നേതാവായിരുന്ന ചൗധരി ബിരേന്ദര്‍ സിങ് (68) നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമിത്ഷാ സംഘടിപ്പിച്ച റാലിയില്‍വെച്ചാണ് ബി.ജെ.പിയിലേക്ക് മാറിയത്. ജാട്ട് സമുദായത്തിന്‍െറ പിന്തുണ പാര്‍ട്ടിക്ക് നേടിക്കൊടുക്കാന്‍ വഹിച്ച പങ്കിനുള്ള നന്ദിപ്രകാശനമാണ് ഈ കാബിനറ്റ് മന്ത്രിസ്ഥാനം.

ബിഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്റി ദേവിയെ സരണ്‍ മണ്ഡലത്തില്‍ തോല്‍പിച്ച് ലോക്സഭയിലത്തെിയ സമയത്തു തന്നെ രാജീവ് പ്രതാപ് റൂഡി (52)ക്ക് കാബിനറ്റില്‍ ഇടംകിട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രഭാവകാലത്ത് ജനതാദള്‍  ടിക്കറ്റില്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പിന്നീട് സാധ്യത തിരിച്ചറിഞ്ഞ് ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു.

തെലുങ്കാനയുടെ മണ്ണില്‍ ബി.ജെ.പിക്ക് വിലാസമുണ്ടാക്കിക്കൊടുത്തവരില്‍ പ്രമുഖനാണ് മുഴുസമയ ആര്‍.എസ്.എസ് പ്രചാരകനായ ബന്ദാരു ദത്താത്രേയ (67). അടിസ്ഥാന സമൂഹങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇദ്ദേഹം സേവാഭാരതി, സംസ്കാര ഭാരതി തുടങ്ങിയ സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും മുന്‍നിരയിലുണ്ട്.

ലാലുപ്രസാദ് യാദവിന്‍െറ വലംകൈയായിരുന്ന രാം കൃപാല്‍ യാദവിനെ (57) അടര്‍ത്തിയെടുക്കാനായതാണ് ബിഹാറില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് തുണയായത്.  ഇക്കുറി പാടലീപുത്രത്തില്‍നിന്ന് ആര്‍.ജെ.ഡി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തെ തഴഞ്ഞ് ലാലു സീറ്റ്  മകള്‍ മിസാ ഭാരതിക്കു നല്‍കി. പ്രതികാരബുദ്ധിയോടെ പാളയം വിട്ട അദ്ദേഹം ലാലുപുത്രിയെ തോല്‍പിച്ചാണ് പാര്‍ലമെന്‍റിലത്തെിയത്.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറില്‍ നിന്നുള്ള ലോക്സഭാംഗമായ ഡോ. മഹേഷ് ശര്‍മ(55)യുടെ മന്ത്രിസഭാപ്രവേശം അപ്രതീക്ഷിതമാണ്. എ.ബി.വി.പിയും ആര്‍.എസ്.എസും വഴി രാഷ്ട്രീയത്തിലത്തെിയ ശര്‍മ വിവിധ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് സാമൂഹിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ചുപോന്നിരുന്നു.മോദിയെ എതിര്‍ക്കുന്നവരുടെ സ്ഥാനം പാകിസ്താനിലാണെന്ന് നവാഡയില്‍നിന്നുള്ള എം.പി ഗിരിരാജ് സിങ് (62) പ്രസംഗിച്ചപ്പോള്‍ ഇത് പാര്‍ട്ടി നിലപാടല്ളെന്ന് ബി.ജെ.പി വിശദീകരിച്ചിരുന്നു. എന്നാല്‍, ഗിരിരാജിനെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുകവഴി ആ പ്രസംഗത്തിന് അംഗീകാരം നല്‍കിയിരിക്കുന്നു പ്രധാനമന്ത്രി.  

കല്‍ക്കരി കുംഭകോണം പുറത്തുകൊണ്ടുവരിക വഴി  യു.പി.എ ഭരണത്തിന് ശവപ്പെട്ടി ഒരുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഹന്‍സരാജ് ഗംഗാറാം അഹിര്‍ (59). വിദര്‍ഭ മേഖലയിലെ ചന്ദ്രപൂരില്‍നിന്നുള്ള പാര്‍ലമെന്‍റംഗം.

ആന്ധ്രയില്‍നിന്നുള്ള രാജ്യസഭാംഗമായ വൈ.എസ്. ചൗധരി (53) അതിസമ്പന്ന പാര്‍ലമെന്‍റംഗങ്ങളില്‍ ഒരാളാണ്. 190 കോടി രൂപയാണ് ഈ തെലുഗുദേശം എം.പിയുടെ പ്രഖ്യാപിത സ്വത്ത്. ചന്ദ്രബാബു നായിഡുവിന്‍െറ അടുപ്പക്കാരനും പാര്‍ട്ടിയുടെ മുഖ്യസാമ്പത്തിക സ്രോതസ്സുമാണ്.  ഗൃഹോപകരണങ്ങളുടെ ഉല്‍പാദകരായ സുജന ഗ്രൂപ്പിന്‍െറ ഉടമയായ ഇദ്ദേഹം സുജന ചൗധരി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഐ.ഐ.ടി, ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത ജയന്ത് സിന്‍ഹ (51)ഹസാരിബാഗില്‍ നിന്നുള്ള ലോക്സഭാംഗമാണ്. സോഫ്റ്റ്വെയര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചുപോന്ന ഇദ്ദേഹം പിതാവ് യശ്വന്ത് സിന്‍ഹയുടെ പാതപിന്തുടര്‍ന്ന് ബി.ജെ.പിയുടെ സാമ്പത്തിക-വ്യവസായ നയങ്ങള്‍ രൂപവത്കരിക്കുന്നതിലും ശ്രദ്ധിച്ചുപോരുന്നു. അന്തര്‍ദേശീയ മേഖലയിലെ വ്യവസായികളും മോദിയും തമ്മിലെ പാലമായി വര്‍ത്തിച്ച ഇദ്ദേഹത്തിന്‍െറ സാന്നിധ്യം മന്ത്രിസഭയില്‍ നിര്‍ണായകമാവും.

കരിയറിലും കായിക മേഖലയിലും ഉന്നംപിഴക്കാതെ മുന്നേറിയ രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്‍െറ (44) രാഷ്ട്രീയ അരങ്ങേറ്റവും മോശമായില്ളെന്ന് തെളിയിക്കുന്നു ഈ മന്ത്രിസ്ഥാനം. 2004 ലെ ഒളിമ്പിക്സില്‍ ഷൂട്ടിങ്ങിന് വെള്ളിമെഡല്‍ നേടിയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്. ജയ്പൂരില്‍നിന്നുള്ള രാജ്യസഭാംഗമായ റാത്തോഡ് ഇന്ത്യന്‍ കരസേനയില്‍നിന്ന് കേണല്‍പദവിയില്‍നിന്ന് വിരമിച്ച ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബംഗാളിലെ അസന്‍സോളില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ പിന്നണി ഗായകന്‍ ബാബുല്‍ സുപ്രിയോ (44) സംസ്ഥാനത്തുനിന്ന് മോദിമന്ത്രിസഭയിലത്തെുന്ന ആദ്യത്തെയാളാണ്. രാഷ്ട്രീയ നാടകശാലയില്‍ കന്നിക്കാരനെങ്കിലും പ്രഫഷനല്‍ നാടകവേദികളിലും ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍നിന്നുള്ള ലോക്സഭാംഗമായ വിജയ് സാംപ്ള (53) സംസ്ഥാനത്തെ ബി.ജെ.പിയുടെ ദലിത് മുഖമാണ്. ഗള്‍ഫു രാജ്യങ്ങളില്‍ പ്ളംബിങ് ജോലിചെയ്ത് ജീവിതം കരുപ്പിടിപ്പിച്ച അദ്ദേഹം നാട്ടിലത്തെി സ്വന്തം വ്യവസായങ്ങള്‍ക്ക് തുടക്കമിട്ടു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന വനവികസന കോര്‍പറേഷന്‍, ഖാദിബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പതിനാറു വര്‍ഷം മുമ്പ് ഗുജറാത്തിലെ കോണ്‍ഗ്രസ് കോട്ടയായ ബനസ്കന്തയില്‍ അട്ടിമറി വിജയം നേടിയാണ് ഹരിഭായ് പാര്‍ഥിഭായ് ചൗധരി (എച്ച്.പി. ചൗധരി-60 ) ലോക്സഭയില്‍ വരവറിയിച്ചത്. സജീവ ആര്‍.എസ്.എസുകാരനായ ചൗധരി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു. പ്രമുഖ രത്നവ്യാപാരിയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്‍െറ മന്ത്രിയായിരുന്ന മോഹന്‍ കുന്ദാരിയ(63)യെ കേന്ദ്രമന്ത്രിസഭയിലെടുക്കുക വഴി സംസ്ഥാനത്തെ പ്രബലരായ പട്ടേല്‍ സമുദായത്തിന് നന്ദിപറയുകയാണ് മോദി.

ആഗ്രയില്‍നിന്ന് ലോക്സഭയിലത്തെിയ ഡോ. രാംശങ്കര്‍ കത്താരിയ (50) കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്.ഡി നേടിയത്. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ വിശ്വസ്തനാണ് പ്രഫ. സന്‍വര്‍ ലാല്‍ ജാട്ട് (59). ഈ തെരഞ്ഞെടുപ്പില്‍ അജ്മീര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസിന്‍െറ യുവമുഖങ്ങളില്‍ ശ്രദ്ധേയനായ സച്ചിന്‍ പൈലറ്റിനെയാണ് ഇദ്ദേഹം തോല്‍പിച്ചത്.
ബി.എസ്.പി കൈയടക്കിവെച്ചിരുന്ന ഉത്തര്‍ പ്രദേശിലെ ദലിത് വോട്ടുബാങ്കിലേക്ക് കടന്നുകയറാന്‍ ബി.ജെ.പിക്ക് വഴിയൊരുക്കിയവരില്‍ പ്രമുഖയാണ് സ്വാധി നിരഞ്ജന്‍ ജ്യോതി (44). ഫത്തേപ്പൂരില്‍നിന്നുള്ള ലോക്സഭാംഗമാണ്.

പാര്‍ട്ടികള്‍ക്കും പള്ളിക്കും ഒരു വരുമാന സ്രോതസ്സ്

Posted: 09 Nov 2014 06:17 PM PST

Image: 

2011 ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണി കേരളത്തിന്‍െറ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധവളപത്രം അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവെ ടി. എന്‍. പ്രതാപന്‍ എം.എല്‍.എ ഒരു പരാമര്‍ശം നടത്തി, പുതിയ ബാറിന് ലൈസന്‍സ് വാങ്ങാന്‍ പല കഴുകന്മാരും വട്ടമിട്ട് പറക്കുന്നു എന്ന്. കഴുകന്മാരുടെ പ്രലോഭനത്തില്‍ വീണുപോകരുതെന്ന് അദ്ദേഹം എക്സൈസ് മന്ത്രിക്ക് ഉപദേശവും നല്‍കി. പ്രതാപന്‍ പറയുന്ന മദ്യനിരോധമൊന്നും നടപ്പില്ളെന്ന് പറഞ്ഞ് ആദ്യം ചാടിയെഴുന്നേറ്റത് സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്നു. തന്‍െറ മണ്ഡലത്തില്‍, അതായത് പൂഞ്ഞാറില്‍ ബാര്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടത്.

കേരളം കണ്ട ഏറ്റവും വലിയ അബ്കാരിയായിരുന്ന മണര്‍കാട് പാപ്പന്‍െറ പാലാ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന കേരളകോണ്‍ഗ്രസുകള്‍ക്ക് ബാറുകളെക്കുറിച്ച് പറയാന്‍ അവകാശമില്ളെന്ന് പറഞ്ഞാല്‍ പാപം കിട്ടും. മാണിഗ്രൂപ്പില്‍ ലയിക്കുന്നതിനുമുമ്പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍െറ ഉന്നത നേതാവും സാമ്പത്തികവിഭാഗം കൈകാര്യംചെയ്തിരുന്നതുമായ ആള്‍ക്ക് ഡസനോളം ബാറുകളുണ്ട്. എല്ലാ ബാറുകളും പൂട്ടിയാല്‍ കെ.എം. മാണിയുടെ അടുത്ത ബന്ധുക്കളായ രണ്ട് ബാര്‍ ഗ്രൂപ്പുകള്‍ കഷ്ടത്തിലാകും. പാലാ നഗരത്തിലെ ബ്ളൂമൂണ്‍ ഹോട്ടലില്‍നിന്നാണ് യൂത്ത്ഫ്രണ്ടുകാര്‍ രാഷ്ട്രീയം പഠിച്ചുതുടങ്ങുന്നത്. മാണിസാറിനെ കണ്ടാല്‍ എഴുന്നേറ്റ് വണങ്ങുന്ന ബാര്‍മുതലാളിമാര്‍ പാലായിലും പരിസരത്തും വേറെയും നിരവധിയുണ്ട്. പാരമ്പര്യമായി അബ്കാരി ബിസിനസ് നടത്തുന്ന മന്ത്രി അടൂര്‍ പ്രകാശിനുമുണ്ട് കഷ്ടപ്പാട്. സ്വന്തംപോലെ കരുതാവുന്ന ഒന്നുരണ്ടെണ്ണം അടക്കം ഒമ്പത് ബാറുകള്‍ അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നു.  ഈ മന്ത്രിമാരെല്ലാംകൂടി ചേര്‍ന്നിരുന്നാണ് കേരളത്തിന്‍െറ മദ്യനയം ചര്‍ച്ചചെയ്യുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും എന്നോര്‍ക്കണം.

ബാറുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് നിലപാടെടുക്കാന്‍ കാരണം കത്തോലിക്കാ സഭയുടെ സമ്മര്‍ദമാണെന്ന വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. മദ്യം നിരോധിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഭീകരമാണെങ്കിലും വിശ്വാസത്തെ തൊട്ടുകളിക്കാന്‍ പറ്റില്ലത്രെ. എന്നാല്‍, പാലാ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിലെ അംഗങ്ങളെ പരിശോധിക്കണം. 14 അംഗങ്ങളില്‍ 10 പേര്‍ പുരോഹിതരാണ്. ബാക്കിയുള്ള നാലില്‍ ഒരാള്‍ മണര്‍കാട് പാപ്പന്‍െറ അടുത്ത ബന്ധുവായ ബാര്‍ ഉടമയാണ്. കത്തോലിക്കാ സഭയുടെ പല ധര്‍മസ്ഥാപനങ്ങളുടെയും വരുമാന സ്രോതസ്സ് ബാര്‍ ഉടമകളാണെന്നത് മറച്ചുവെക്കാനും ആരും ആഗ്രഹിക്കുന്നില്ല. ബാറും പാറമടകളും സ്വന്തമായുള്ള തൊടുപുഴയിലെയും കോട്ടയത്തെയും പല ഗ്രൂപ്പുകളും കൈയയച്ച് സഹായിക്കുന്നതിനാലാണ് പല കത്തോലിക്കാ പള്ളികളും ഇത്ര മനോഹരമായി നിര്‍മിക്കാന്‍ കഴിയുന്നതെന്നാണ് പുരോഹിതര്‍ പറയുന്നത്.

ആരാധനാലയങ്ങള്‍ക്കു മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന വരുമാന സ്രോതസ്സാണ് ബാറുകള്‍. ജില്ലാ തലത്തിലുള്ള നേതാക്കള്‍ ഉടമകളെ നേരിട്ട് കണ്ട് കവര്‍ കൈപ്പറ്റും. അതിനു താഴെയുള്ളവര്‍ കൗണ്ടറില്‍ എത്തി കിട്ടുന്നതും വാങ്ങി മടങ്ങും. ഒൗദ്യോഗിക യോഗങ്ങളും മറ്റും പാര്‍ട്ടി ഓഫിസുകളില്‍ നടത്തുന്ന നേതാക്കള്‍ പിന്നീട് ഒത്തുകൂടുന്നത് ബാര്‍ ഹോട്ടലുകളിലാണ്. പല ‘ഡീലുകളും’ ആ സമയത്ത് ഉറപ്പിക്കപ്പെടും. പിന്നീട് പാരയാകുമെന്ന് ഉറപ്പുള്ളവരുടെ ലീലാവിലാസങ്ങള്‍ കാമറയിലാക്കിവെക്കുന്ന പതിവും ബാര്‍ മുതലാളിമാര്‍ക്കുണ്ട്.

കഴിഞ്ഞ ദിവസം മദ്യനിരോധത്തെക്കുറിച്ച് ചാനല്‍ചര്‍ച്ചയില്‍ വാചാലനായ പഴയൊരു എക്സൈസ് മന്ത്രിയുടെ വായടപ്പിക്കാന്‍ ബാര്‍ ഉടമകളുടെ നേതാവ് ഉപയോഗിച്ചതും ഈ തന്ത്രംതന്നെ. മദ്യനിരോധം പറയുന്നവര്‍ മദ്യപിക്കുന്ന ദൃശ്യം പുറത്തുവിടട്ടെ എന്ന ചോദ്യത്തിനുശേഷം മുന്‍ മന്ത്രിയെ കണ്ടവരില്ല. കോണ്‍ഗ്രസിന്‍െറ സമുന്നത നേതാക്കളില്‍ ഒരാളും മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന വ്യക്തിയുടെ കുടുംബത്തിന്‍െറ കൈയില്‍ വിജയ് മല്യയെ നേരിടാന്‍തക്ക കെല്‍പുള്ള മദ്യഗ്രൂപ്പിന്‍െറ കടിഞ്ഞാണ്‍ ഇരിക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ തെറ്റാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. പക്ഷേ, ഈ നേതാവ് കേന്ദ്രമന്ത്രിയായിരിക്കെയാണ് മല്യയുടെ ഗതികേട് തുടങ്ങിയത് എന്നത് യാദൃച്ഛികം മാത്രമാണെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. ബിജു രമേശിന്‍െറ ബന്ധുവും വൈപ്പിനിലെ പഴയ പ്രമുഖ അബ്കാരിയുമായിരുന്ന ചന്ദ്രസേനന്‍ വളര്‍ത്തിക്കൊണ്ടുവന്നയാളാണ് ഈ നേതാവിന്‍െറ കേരളത്തിലെ അടിത്തറ കാത്തുസൂക്ഷിക്കുന്നത്. മദ്യമേഖലകൊണ്ട് വളര്‍ന്ന ഇയാളും ചാനലുകളില്‍ മദ്യനിരോധം പ്രസംഗിക്കുന്നതില്‍ ഉടമകള്‍ക്ക് അമര്‍ഷമുണ്ട്.

വി.എം. സുധീരന്‍െറ കടുത്ത നിലപാടാണ് മദ്യമേഖലയെ ഈ നിലയിലാക്കിയതെന്നതില്‍ ബാര്‍ ഉടമകള്‍ക്ക് സംശയമില്ല. എം.എല്‍.എയായിരിക്കെ കുന്നത്തങ്ങാടി എന്ന കുഗ്രാമത്തിലെ ബാര്‍ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത സുധീരന്‍െറ അടുത്ത ബന്ധുക്കള്‍ ഏഴു വര്‍ഷം മുമ്പ് വരെ ബാര്‍ ഉടമകളായിരുന്നു. മന്ത്രി ഷിബു ബേബിജോണിന്‍െറ കുടുംബവും ബാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അടുത്തകാലത്ത് പിന്മാറി. അന്തമാനിലെ വൈന്‍ ഷോപ്പുകള്‍ തിരുവനന്തപുരത്തെ വന്‍കിട ബാര്‍ഗ്രൂപ്പിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് വക്കം പുരുഷോത്തമന്‍ അവിടെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയിരുന്നപ്പോഴാണ്. വക്കത്തിനൊപ്പം അന്തമാന്‍ വിട്ട ഈ ഗ്രൂപ്പിന് ഇപ്പോള്‍ തിരുവനന്തപുരത്ത് നിരവധി ബാറുകളുണ്ട്. സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വന്നുപോയ അര ഡസനിലേറെപ്പേര്‍ കേരളത്തിലെ പ്രമുഖ അബ്കാരി മുതലാളിമാരുടെ മക്കളെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

മുമ്പ് കൊല്ലത്തുണ്ടായ വന്‍ മദ്യദുരന്തം അന്വേഷിച്ചുപോയ പ്രഗല്ഭരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സ്പിരിറ്റ് ശേഖരത്തിന്‍െറ ഉടമയെ കണ്ട് ഞെട്ടി. കേരളം ഏറെ ബഹുമാനിച്ചിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവിന്‍െറ ഉറ്റ ബന്ധുവാണ് സംശയത്തിന്‍െറ നിഴലിലായത്. അന്വേഷണം അവിടെ നിന്നു. അന്ന് വകുപ്പിന്‍െറ തലപ്പത്തുണ്ടായിരുന്നവരും അന്വേഷണം നടത്തിയവരുമൊക്കെ വന്‍ നേട്ടങ്ങളുണ്ടാക്കി മിണ്ടാതിരിക്കുന്നു. മണിച്ചനില്‍നിന്ന് മാസപ്പടിവാങ്ങിയെന്ന കേസില്‍ സി.പി.ഐ നേതാവ് ഭാര്‍ഗവി തങ്കപ്പനും സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രനുമൊക്കെ സംശയത്തിന്‍െറ നിഴലിലായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ പിന്നീട് വിജിലന്‍സ് കോടതി കുറ്റമുക്തരാക്കി.

(തുടരും)

ബാര്‍ കോഴ: തെളിവുകള്‍ ഭദ്രം, മൗനം

Posted: 09 Nov 2014 06:14 PM PST

Image: 

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ വിജിലന്‍സിന് തെളിവ് നല്‍കിയിട്ടില്ളെങ്കിലും തെളിവുകള്‍ വേണ്ടപ്പെട്ടവരുടെ കൈയില്‍ ഭദ്രം. ഭാവിയിലും സര്‍ക്കാറിന് ഭീഷണിയുണ്ടാകാതിരിക്കാന്‍ ഒരു പരിചയായി തെളിവുകള്‍ ഭദ്രമായിതന്നെ കൈയിലുണ്ടാകുമെന്നാണ് ഭരണത്തിലെ ഉന്നതരുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. ആരോപണം മയപ്പെടുത്താന്‍ അണിയറ നീക്കം നടന്നതിനൊപ്പംതന്നെ തെളിവുകള്‍ കൈവിട്ടുപോകാതിരിക്കാനുള്ള തന്ത്രവും രൂപപ്പെട്ടിരുന്നു.

ഏതായാലും, ബാര്‍കോഴ വിവാദത്തില്‍ അവസാനത്തെ ചിരി തങ്ങളുടേതാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസിലെ എ വിഭാഗം. സര്‍ക്കാറിന്‍െറ അവശേഷിക്കുന്ന കാലത്തേക്ക് പലരെയും നിശ്ശബ്ദരാക്കാനുള്ള തുറുപ്പുശീട്ട് കൈയില്‍ത്തടഞ്ഞ സന്തോഷത്തിലാണ് എ വിഭാഗം. തങ്ങള്‍ക്ക് അനുകൂലനിലപാട് സ്വീകരിക്കുന്നതിന് ബാറുടമകള്‍ വിവിധ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പണം നല്‍കിയിരുന്നു. പിന്നീട് കാലുമാറാതിരിക്കാന്‍ പണം നല്‍കുന്നതിന്‍െറ തെളിവുകളും ഇതോടൊപ്പം കൈയില്‍ സൂക്ഷിച്ചു. ഈ തെളിവുകളാണ് ഇപ്പോള്‍ വേണ്ടപ്പെട്ടവരുടെ കൈയില്‍ എത്തിയത്.

ബാര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന പലരും മൗനത്തിലായതും ഇത് അറിഞ്ഞുകൊണ്ടുതന്നെയെന്നാണ് സൂചന.അതിനിടെ, ഈ ആരോപണങ്ങളും വിവാദവും ഉണ്ടാകാന്‍ കാരണം ധനവകുപ്പില്‍നിന്ന് ഫയലുകള്‍ നീങ്ങുന്നതിലെ കാലതാമസമാണെന്ന് വിവിധ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായം രൂപപ്പെട്ടിട്ടുമുണ്ട്. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഫയലുകള്‍ വെച്ചുതാമസിപ്പിക്കുകയാണെന്നാണ് മറ്റ് വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ പരാതി. ചില മന്ത്രിമാര്‍ ഇക്കാര്യം ധനമന്ത്രിയെ നേരില്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ ബാര്‍ വിവാദത്തിന്‍െറ ആരംഭവും ഇത്തരം ഫയല്‍ താമസിപ്പിക്കലില്‍ നിന്നാണെന്നാണ് സൂചന. സംസ്ഥാനത്തെ 418 ബാറുകള്‍ക്ക് ഗുണനിലവാരമില്ളെന്ന് സി.എ.ജി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഈ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കണോ വേണ്ടയൊ എന്ന കാര്യത്തില്‍ നിയമോപദേശം ആവശ്യമാണെന്ന് നികുതി സെക്രട്ടറി ഫയലില്‍ കുറിപ്പെഴുതി. എക്സൈസ് വകുപ്പിന് സ്വന്തം മന്ത്രിയുണ്ടെങ്കിലും ഫയലുകളില്‍ ഉത്തരവെഴുതുക നികുതി സെക്രട്ടറിയാണ്. നികുതി സെക്രട്ടറിയാകട്ടെ ധനവകുപ്പിന്‍െറ നിയന്ത്രണത്തിലുമാണ്. ഈ അര്‍ഥത്തില്‍ എക്സൈസ് വകുപ്പിനുമേല്‍ ധനവകുപ്പിന് നിര്‍ണായക സ്വാധീനവുമുണ്ട്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നിയമോപദേശത്തിന് ബന്ധപ്പെട്ട വകുപ്പില്‍ എത്തിയശേഷം മാസങ്ങളോളം അനങ്ങാതിരുന്നു. ഈ സമയത്താണ് ഇപ്പോഴത്തെ ആരോപണത്തിന് ആധാരമായ സംഭവങ്ങളും തെളിവ് റെക്കോഡ് ചെയ്യലും മറ്റും ഉണ്ടായതെന്നാണ് സൂചന.

ഫയല്‍ നിയമവകുപ്പില്‍ നീണ്ട ഉറക്കത്തിലായതോടെ എക്സൈസ് വകുപ്പ് അറ്റകെക്ക് കടന്നകളി കളിക്കുകയായിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ 418 ബാറുകളും അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനമെടുത്തു. ഇതോടെയാണ് സംസ്ഥാനത്ത് ബാര്‍ വിവാദവും ഒടുവില്‍ മദ്യനിരോധത്തിലേക്ക് നയിക്കുന്ന തീരുമാനവും ഉണ്ടായത്. പിന്നീട് നിയമപോരാട്ടങ്ങളുടെ നീണ്ട പരമ്പരയിലേക്കും ഇത് നയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP