സ്വാഗതം
WELCOME

News Update..

Sunday, November 16, 2014

ക്വാറി തുറക്കാന്‍ കൈക്കൂലി: എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസ് Madhyamam News Feeds

ക്വാറി തുറക്കാന്‍ കൈക്കൂലി: എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസ് Madhyamam News Feeds

Link to

ക്വാറി തുറക്കാന്‍ കൈക്കൂലി: എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസ്

Posted: 15 Nov 2014 10:45 PM PST

Image: 

തിരുവനന്തപുരം: ക്വാറി തുറന്ന് കൊടുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസെടുക്കാന്‍ ശിപാര്‍ശ. രാഹുല്‍ ആര്‍. നായര്‍ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ കണ്ടെത്തി.

കൈക്കൂലി ആരോപണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളാണ്  പ്രാഥമിക അന്വേഷണം നടത്തിയത്.  രാഹുല്‍ നായര്‍ക്കെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തു.  വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് എസ്.പിയെ അന്വേഷണ ചുമതല ഏല്‍പിച്ചേക്കും.

അടച്ചിട്ടിരുന്ന ക്വാറി തുറക്കാന്‍ അനുമതി നല്‍കുന്നതിന് എസ്.പി 20 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നും ഇതില്‍ 17 ലക്ഷം രൂപ ഇടനിലക്കാര്‍ വഴി നല്‍കിയെന്നുമായിരുന്നു ആരോപണം. പത്തനംതിട്ട കോയിപ്രം ഷാനിയോ മെറ്റല്‍ ക്രഷര്‍ ഉടമ ജയേഷ് തോമസാണ് എസ്.പിക്കെതിരെ പരാതി നല്‍കിയത്. കൈക്കൂലി സംബന്ധിച്ച് ക്വാറിയുടമകള്‍ വിജിലന്‍സിനും തിരുവനന്തപുരം റേഞ്ച് ഐ.ജിക്കും പരാതി നല്‍കിയിരുന്നു. ക്വാറി ഉടമകളില്‍ നിന്ന് തെളിവെടുത്തതില്‍ രാഹുല്‍ കൈക്കൂലി വാങ്ങിയെന്ന് മൊഴി ലഭിച്ചു.

 അതേസമയം ഐ.ജി മനോജ് എബ്രഹാമും എ.ഡി.ജി.പി ശ്രീലേഖയുമാണെന്ന്  ക്വാറി തുറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് രാഹുല്‍ ആര്‍. നായര്‍ മൊഴി നല്‍കി.

മോദിക്ക് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്‍റെ ക്ഷണം

Posted: 15 Nov 2014 09:30 PM PST

Image: 

ബ്രിസ്ബേന്‍: ആസ്ട്രേലിയയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മോദിയെ ജര്‍മ്മനി സന്ദര്‍ശിക്കാന്‍ മെര്‍കല്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആഴമേറികൊണ്ടിരിക്കയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനായി കാത്തിരിക്കയാണെന്നും ആംഗല മെര്‍കല്‍ അറിയിച്ചതായി വിദേശ കാര്യമന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
ഇന്ത്യയിലെ 500 ഓളം കേന്ദ്രീയ വിദ്യാലയങ്ങളിലെ രണ്ടാം ഭാഷാ പദവിയില്‍ നിന്ന് ജര്‍മ്മന്‍ മാറ്റി സംസ്കൃതമാക്കാനുള്ള  സര്‍ക്കാര്‍ തീരുമാനം ചര്‍ച്ചയില്‍ മോദി ആംഗല മെര്‍കലിനെ അറിയിച്ചു.  

ഞായറാഴ്ച നടന്ന സമഗ്രസമ്മേളനത്തില്‍ മോദി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്, അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ എന്നിവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിരുന്നു.

ന്യൂഡല്‍ഹിയില്‍ അസം സ്വദേശി കൂട്ടമാനഭംഗത്തിനിരയായി

Posted: 15 Nov 2014 08:45 PM PST

Image: 

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വീണ്ടും  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ അതിക്രമം.  പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അസം സ്വദേശിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടമാനഭംഗത്തിനിരയാക്കി. മുഗ്ക ഏരിയയിലാണ് മുപ്പതുകാരിയായ യുവതിയെ നാലംഗ സംഘം പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. കുറ്റക്കാരെന്ന് കണ്ടെ ത്തിയ പ്രതികള്‍ തീഹാര്‍ ജയിലിലാണ്.
 
നവംബര്‍ എട്ടിനായിരുന്നു പീഡനം നടന്നത്. ഭര്‍ത്താവ് മരിച്ച ശേഷം തനിയെ കഴിയുന്ന സ്ത്രീയെ ഇവര്‍ പല തവണ ശല്യം ചെയ്തിരുന്നു. സംഭവം ദിവസം, യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം അവരെ അടിച്ചിട്ട ശേഷം മാനഭംഗം ചെയ്യുകയായിരുന്നു.

വീട്ടില്‍ നിന്ന് നിലവിളി കേട്ട ഒരാള്‍ പൊലീസിനെ വിവരമറിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തത്തെുകയും അക്രമികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്.
 

സമാധാനമില്ലാതെ പുരോഗതി സാധ്യമല്ല

Posted: 15 Nov 2014 08:38 PM PST

Image: 

റിയാദ്: അന്താരാഷ്ട്ര തലത്തില്‍ സുരക്ഷയും സമാധാനവും നിലനില്‍ക്കുന്നില്ളെങ്കില്‍ സാമ്പത്തികമായോ ഇതര മേഖലയിലോ പുരോഗതി കൈവരിക്കാനാവില്ളെന്ന് സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. ആസ്ത്രേലിയയിലെ ബ്രിസ്ബേനില്‍ ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അമീര്‍ സല്‍മാന്‍.
പുരോഗതിയും സമാധാനവും പരസ്പരബന്ധിതമാണ്. അറബ് ഇസ്രായേല്‍ പ്രശ്നം രമ്യമായി പരിഹരിച്ചാല്‍ മാത്രമേ മധ്യപൗരസ്ത്യ മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനാവൂ. സമാധാനം പുലരാതെ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് സാധ്യമാവില്ല.
മേഖലയിലെ നിരവധി രാജ്യങ്ങളില്‍ ഭീകരതയും തീവ്രവാദവും അസമാധാനവും അടക്കിവാഴുകയാണ്. സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും യത്നിക്കുന്ന ജി - 20 രാജ്യങ്ങള്‍ സമാധാനം സ്ഥാപിക്കാനും നിലനിര്‍ത്താനും പരിശ്രമിക്കേണ്ടതുണ്ട്.
സമാധാന ശ്രമത്തിനും തീവ്രവാദത്തെ എതിര്‍ക്കാനുമുള്ള യജ്ഞത്തില്‍ സൗദി അറേബ്യ എന്നും മുന്നിലുണ്ടാവുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക വിപണിയില്‍ എണ്ണ വില സന്തുലിതമായി നിലനിര്‍ത്താനും എണ്ണ ഉല്‍പാദനത്തിന്‍െറയും വിപണനത്തിന്‍െറയും തോത് നിയന്ത്രിക്കാനും സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. സൗദിയുടെ പെട്രോള്‍ ഇതര വരുമാനം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും കിരീടാവകാശി സൂചിപ്പിച്ചു.

ഇന്ത്യന്‍ സ്കൂളിന്‍െറ സാമ്പത്തികനില ഭദ്രം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം -യു.പി.പി

Posted: 15 Nov 2014 08:26 PM PST

Image: 

മനാമ: ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്കൂളിന്‍െറ സാമ്പത്തിക നില ഭദ്രമാണെന്നും യുനൈറ്റഡ് പാരന്‍റ്സ് പാനല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ പാനല്‍ സ്ഥാനാര്‍ഥികളെയും ഈ മാസം 19ന് പ്രഖ്യാപിക്കും. ചെയര്‍മാന്‍ സ്ഥാനാര്‍ഥി രക്ഷിതാവായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്കൂളിന്‍െറ 64 വര്‍ഷത്തെ ചരിത്രത്തില്‍ സമ്പൂര്‍ണ കാമ്പസ് സ്ഥാപിതമായത് നിലവിലെ കമ്മിറ്റിയുടെ കാലത്താണ്. റിഫയില്‍ പണിതുയര്‍ത്തിയ കാമ്പസ് മൊത്തം ഇന്ത്യക്കാരുടെ അഭിമാനമാണെന്നും ഈസാ ടൗണ്‍ കാമ്പസില്‍ പുതിയ അഡ്മിന്‍ ബ്ളോക്കിന്‍െറയും ജഷന്‍മാള്‍ ഓഡിറ്റോറിയത്തിന്‍െറയും നവീകരണവും പുതിയ ക്ളാസ് റൂമുകളുടെ നിര്‍മാണവും ഉള്‍പ്പെടെ വന്‍ വികസന പദ്ധതികളാണ് നടപ്പാക്കിയത്. ടാഗോര്‍ ബ്ളോക്ക് സംരക്ഷിക്കുകയും ഡയമണ്ട് ജൂബിലി ബ്ളോക്ക് പണിയുകയും ചെയ്തു. ഇങ്ങനെ കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ മഹത്തരമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയായാണ് വര്‍ധിച്ചത്. 2008ല്‍ 420 വിദ്യാര്‍ഥികള്‍ പ്ളസ്ടു പരീക്ഷ എഴുതിയ സ്ഥാനത്ത് 2014ല്‍ 637 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. ഫീസ് ഘടനയാണെങ്കില്‍ രാജ്യത്തെ മറ്റേത് സ്കൂളിനേക്കാളും കുറവാണ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്ളാസുകളും അധ്യാപകര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ സ്ക്രീനിങ്ങിനും ടെസ്റ്റിനുമൊന്നും വിധേയമാക്കാതെ പ്രവേശം നല്‍കിയിട്ടും നല്ല വിജയശതമാനം നിലനിര്‍ത്താനായതും നേട്ടമാണ്. ഫീസിളവ് നല്‍കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. 2008ല്‍ 240 വിദ്യാര്‍ഥികള്‍ക്കാണ് ഇളവ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴത് 775ല്‍ എത്തിനില്‍ക്കുന്നു. വീണ്ടും അധികാരത്തിലേറുന്ന പക്ഷം ഫീസ് വര്‍ധിപ്പിക്കില്ല. അതേസമയം, ഫെയറും കൂപ്പണ്‍ വിതരണവും തുടരും. കാരണം, ഇതിലൂടെയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കുന്നത്. അതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂപ്പണ്‍ നല്‍കി പണം പിരിക്കുന്നത് നിര്‍ത്താനാവില്ല. പക്ഷേ, ആരെയും പണം പിരിക്കുന്നതിന് നിര്‍ബന്ധിക്കില്ല.
കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തുകയും തുടരുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഇനിയും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാന്‍ കഴിയുംവിധം ക്ളാസ് റൂമുകളും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കും. പഠന നിലവാരം കുറഞ്ഞവര്‍ക്ക് പ്രത്യേക പരിശീലനവും പൊതുവില്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനവും ഒരുക്കും. ഭാഷാ ലാബ് വികസിപ്പിക്കും. ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തില്‍ ഏരിയാതലങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ തുറക്കും.
ഞങ്ങള്‍ ആരെയും വെല്ലുവിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, പൊതു സംവാദത്തിന് തയ്യാറാണ്. വ്യക്തിപരമായ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. വളരെ സാധാരണക്കാര്‍ മുതല്‍ വന്‍ സമ്പന്നര്‍ വരെ പഠിക്കുന്ന സ്കൂളെന്ന നിലയില്‍ മിതമായ നിരക്കില്‍ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ 300 ദിനാറിന് താഴെ ശമ്പളമുള്ളവര്‍ക്ക് ഫീസിളവ് നല്‍കുന്നുണ്ട്. ഇതിന് വ്യക്തമായ മാനദണ്ഡങ്ങളുമുണ്ട്. ഫീസിളവ് വാങ്ങുന്നവരെക്കുറിച്ചും അധ്യാപക നിയമനം സംബന്ധിച്ചും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ സാധിക്കാത്തത് സ്കൂളിന്‍െറ വെബ്സൈറ്റ് പരിഷ്കരിക്കാത്തതുകൊണ്ടാണ്. മുന്‍ കമ്മിറ്റിയുടെ കാലത്തെ വെബ്സൈറ്റ് തന്നെയാണ് ഇപ്പോഴുള്ളത്. വെബ്സൈറ്റ് നവീകരണത്തിന് 65000 ദിനാറോളം ചെലവ് വരുമെന്നതിനാലാണ് സാധിക്കാതിരുന്നത്. അധികാരത്തിലേറിയാല്‍ വെബ്സൈറ്റ് കാര്യക്ഷമമാക്കും.  
ട്യൂഷന്‍ സെന്‍ററുകള്‍ക്ക് സ്കൂളുമായി യാതൊരു ബന്ധവുമില്ല. കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കല്‍ രക്ഷിതാക്കളുടെ വിവേചനത്തില്‍പെട്ടതാണ്. അതില്‍ അധ്യാപകര്‍ സ്വധീനം ചെലുത്തുന്നില്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് അടുത്ത ഓഡിറ്റ് റിപ്പോര്‍ട്ട് ഈ മാസം 17ന് പുറത്തുവരുന്നതോടെ വ്യക്തതയുണ്ടാകും. ബി.എഡ് ഇല്ലാത്ത ഒരു അധ്യാപകനും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നില്ല. പെസ്റ്റ് കണ്‍ട്രോള്‍ വാങ്ങാന്‍ മാത്രമായല്ല ഒരു ലക്ഷത്തിലധികം ദിനാര്‍ ചെലവു വന്നത്. മൊത്തം ക്ളീനിങ്ങിനാണ്. സ്കൂളിന്‍െറ വിസ്തൃതി കൂടുന്നതിനനുസരിച്ച് ഇതിന് വേണ്ടിവരുന്ന ചെലവിലും വര്‍ധനയുണ്ടാകും. സ്ഥാപക ദിനാഘോഷം സംബന്ധിച്ച ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ല. മൊത്തം 4200 ദിനാര്‍ സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും പിരിഞ്ഞുകിട്ടിയിട്ടുണ്ട്. നയാപൈസ പോലും സ്കൂള്‍ ഫണ്ടില്‍ നിന്ന് പരിപാടിക്കായി എടുത്തിട്ടില്ല. ലഭിച്ച വരുമാനത്തില്‍നിന്ന് ചെലവ് കഴിച്ച് 64 കുട്ടികള്‍ക്ക് ഫീസിളവ് നല്‍കിയതായും ഭാരവാഹികള്‍ അവകാശപ്പെട്ടു. മൂന്ന് പ്രതിപക്ഷ പാനലുകള്‍ ഒന്നായെന്ന പ്രചാരണത്തിലും അടിസ്ഥാനമില്ല. രണ്ട് പാനലുകളില്‍ ഏതാനും വ്യക്തികള്‍ മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കെ. രാമനുണ്ണി കണ്‍വീനറായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ. രാമനുണ്ണി, സേവി മാത്തുണ്ണി, ഡി. സുരേഷ്, റഫീഖ് അബ്ദുല്ല, അബ്ദുല്‍ സഹീര്‍, ചന്ദ്രബോസ്, അബി കുരുവിള, ഫെര്‍ണാണ്ടസ്, അജയ്കൃഷ്ണന്‍, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

അറബ് സംസ്കാരത്തെക്കുറിച്ചുള്ള അറിവ് കൃതികളുടെ മികവിന് കാരണമായി- അമിതാവ് ഘോഷ്

Posted: 15 Nov 2014 08:15 PM PST

Image: 

ഷാര്‍ജ: അറബ് സംസ്കാരത്തെക്കുറിച്ചുള്ള അറിവും സഞ്ചാരങ്ങളും തന്‍െറ കൃതികളുടെ മികവിന് കാരണമായിട്ടുണ്ടെന്ന് ബംഗാളി- ഇംഗ്ളീഷ് സാഹിത്യകാരന്‍ അമിതാവ് ഘോഷ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രവാസി എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ടുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്ഷ്യന്‍ തോട്ടങ്ങളില്‍ പോലും ഇന്ത്യ- അറബ് ബന്ധത്തിന്‍െറ ആഴം കാണാം. ഇന്ത്യയിലെ യന്ത്രം എന്ന പേരിലാണ് അവിടെ കിര്‍ലോസ്കര്‍ പോലുള്ള പമ്പുകള്‍ അറിയപ്പെടുന്നത്. പുളി അറിയപ്പെടുന്നത് ഇന്ത്യയിലെ കാരക്ക എന്ന പേരിലും.
ഇന്ത്യന്‍ സിനിമകള്‍ ഒരു കാലത്ത് ഈജിപ്തുകാര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു. ഇന്നും കലാപരമായ ബന്ധം തുടരുന്നു. മധ്യപൂര്‍വദേശങ്ങളില്‍ ഇന്ത്യക്കാരും അറബികളും തമ്മില്‍ നിലനിന്നിരുന്ന ശക്തമായ ബന്ധവും സാംസ്കാരിക കൈമാറ്റങ്ങളും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പല പുരാതന ഭാഷകളും തമ്മില്‍ ഇഴയടുപ്പമുള്ളതായി കണ്ടത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദ സര്‍ക്കിള്‍ ഓഫ് റീസണ്‍സ്’ എന്ന നോവലിലൂടെ സാഹിത്യ ലോകത്തേക്ക് പ്രവേശിച്ച ഘോഷിന്‍െറ ‘സീ ഓഫ് പോപ്പീസ്’ ഏറെ ശ്രദ്ധനേടിയിരുന്നു.
 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു

Posted: 15 Nov 2014 08:00 PM PST

Image: 

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 141.2 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്‍ഡില്‍ 1451 അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നത്. ജലനിരപ്പ് 142 അടിയായാല്‍ മാത്രം അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാമെന്ന നിലപാടിലാണ് തമിഴ്നാട്. ജലനിരപ്പ് 141 അടിയായതിനെ തുടര്‍ന്ന് തമിഴ്നാട് കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിയാര്‍ തീരത്തെ 150 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം മാറിത്താമസിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശം കുടുംബങ്ങള്‍ തള്ളി.

മഞ്ഞപ്പടക്ക് ഇന്ന് മരണക്കളി

Posted: 15 Nov 2014 06:54 PM PST

Image: 
Subtitle: 
ഐ.എസ്.എല്ലില്‍ ജയം തേടി കേരള ബ്ളാസ്റ്റേഴ്സ് ഡല്‍ഹിക്കെതിരെ

ന്യൂഡല്‍ഹി: പേരിലും പെരുമയിലും മുന്നിലാണെങ്കിലും കഴിഞ്ഞ കളികളില്‍ അര്‍ഹിച്ച വിജയം കൈപ്പിടിയിലൊതുക്കാന്‍  മിടുക്കില്ലാതെപോയ കേരള ബ്ളാസ്റ്റേഴ്സിന് സെമിയിലേക്കുള്ള തങ്ങളുടെ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഞായറാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം അനിവാര്യം. അതേസമയം, പോയന്‍റ് നിലയില്‍ പിന്നിലാണെങ്കിലും ഡെല്‍പിയറോ അടക്കം കരുത്തന്മാര്‍ പന്തുതട്ടുന്ന ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ സചിന്‍െറ കേരള ടീമിന് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗോളടിക്കുന്നതില്‍ പിശുക്കുകാണിച്ച ഡല്‍ഹിക്കും ഞായറാഴ്ച ജയത്തോടെ മടങ്ങിവന്നേ മതിയാകൂ.
പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ബ്ളാസ്റ്റേഴ്സിന് എട്ടു കളികളില്‍നിന്ന് രണ്ടു ജയത്തോടെ ഒമ്പത് പോയന്‍റാണുള്ളത്. ഏഴ് പോയന്‍റ് മാത്രമുള്ള ഡല്‍ഹിക്ക് എട്ടു മത്സരങ്ങളില്‍ ഇതുവരെ ഒരു ജയം മാത്രമേ നേടാനായിട്ടുള്ളൂ. പട്ടികയില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി.
കളിച്ചുതോല്‍ക്കുന്ന ബ്ളാസ്റ്റേഴ്സ്
എതിരാളികളെ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തുന്ന മികച്ച ആക്രമണനിരയും കരുത്തുറ്റ പ്രതിരോധവും ഉണ്ടായിട്ടും വിജയത്തില്‍ മാത്രം പിന്നില്‍ നില്‍ക്കാനായിരുന്നു കേരള ടീമിന്‍െറ വിധി. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ നടന്ന ഹോം മത്സരത്തിലും ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ അവര്‍ക്കായില്ല.
ആദ്യ ഹോം മത്സരത്തില്‍ ഗോവക്കെതിരെ നേടിയ 1-0ത്തിന്‍െറ ജയം മാത്രമാണ്  ആശ്വസിക്കാനുള്ളത്. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഡല്‍ഹിക്കെതിരെയും ചെന്നൈക്കെതിരെയും ഗോള്‍രഹിത സമനിലയില്‍ നിരാശപ്പെടുത്തുകയായിരുന്നു. ഈ മത്സരങ്ങളിലൊക്കെയും ബാള്‍ പൊസിഷനിലും കളിമികവിലും എതിരാളികളേക്കാള്‍ മുന്‍പന്തിയിലായിരുന്നു സചിന്‍ ടീമെന്നതാണ് മറ്റൊരു കൗതുകം.
തന്ത്രത്തിലെ പിഴവുകള്‍
ഡേവിഡ് ജെയിംസെന്ന ലോകോത്തര താരം കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ടീമിലുണ്ടായിട്ടും അതിനൊത്ത കളിതന്ത്രം ഇതുവരെ ഒരുക്കിയെടുക്കാനായിട്ടില്ളെന്നതാണ് കേരളടീമിന്‍െറ ദുര്യോഗം. ഓരോ കളി കഴിയുന്തോറും വിവിധ ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ടീമില്‍ ഇതുവരെ ഒരു ഗെയിം പ്ളാന്‍ രൂപപ്പെട്ടിട്ടില്ല.
ടീം  നേടിയ അഞ്ചു ഗോളുകളില്‍ രണ്ടെണ്ണത്തിന് അവകാശിയായ മുന്‍നിരയിലെ തുറുപ്പുശീട്ട് ഇയാന്‍ ഹ്യൂമിന് ഇതുവരെ സ്ഥാനമുറച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന മലയാളിതാരം സി.എസ്. സബീത്തിന്‍െറയും പൊസിഷനും  ഓരോ മത്സരത്തിലും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. മധ്യനിരയിലും പ്രതിരോധത്തിലും നടത്തുന്ന ഫലവത്താകാത്ത പരീക്ഷണങ്ങള്‍ ടീമിന്‍െറ കൂട്ടായ്മയാര്‍ന്ന നീക്കത്തെ ഏറെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മധ്യനിരയില്‍ മെനയുന്ന കളിതന്ത്രത്തില്‍ മുന്നിലേക്കത്തെുന്ന പന്തുകള്‍  ലക്ഷ്യം കാണണമെങ്കില്‍ അറ്റാക്കിങ് നിരയില്‍ കണ്ണും മനസ്സും ഒത്തുചേരുന്ന കൂട്ടുകെട്ട് രൂപപ്പെട്ടേ മതിയാകൂ.
അതിജീവനത്തിനായി ഡല്‍ഹി
 ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് മുന്നില്‍ തോല്‍വി പിണഞ്ഞാല്‍ ടൂര്‍ണമെന്‍റില്‍ തങ്ങളുടെ സാധ്യതകളെ അത് അപകടകരമായി ബാധിക്കുമെന്ന് ഡല്‍ഹി ടീമിന് നന്നായി അറിയാം.
കളത്തിന് പുറത്തൊരുക്കുന്ന തന്ത്രങ്ങള്‍ കളിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോകുന്നതാണ് അവരുടെ പ്രശ്നം. മാര്‍ക്വി താരം അലസാന്‍ഡ്രോ ഡെല്‍പിയറോക്ക് ഗോള്‍ കണ്ടത്തൊനാകാതെ പോകുന്നതും  തിരിച്ചടിയാണ്.
 ഇന്ന്  ഡെല്‍പിയറോക്ക് പകരക്കാരനായി ബ്രസീല്‍താരം ഗുസ്താവോയായിരിക്കും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കുക. ബാറിന് കീഴില്‍ ആറടി പത്തിഞ്ചുകാരനായ ബെല്‍ജിയം ഗോളി ക്രിസ്റ്റോഫ് വാന്‍ഹൂട്ട് തീര്‍ക്കുന്ന മതില്‍ മറികടക്കുകയെന്നതായിരിക്കും കൊച്ചിയിലേതുപോലെ ഇക്കുറിയും കേരളതാരങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി.
എങ്കിലും താരരാജാവ് സചിന്‍ ടെണ്ടുല്‍കര്‍ കൂടെ നിന്ന് നല്‍കുന്ന ആത്മവിശ്വാസത്തില്‍ മഞ്ഞക്കുപ്പായക്കാര്‍ ഡല്‍ഹിയില്‍ വിജയക്കുതിപ്പേറുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.  

 

ജനതാ പാര്‍ട്ടികള്‍ പാര്‍ലമെന്‍റില്‍ ഒന്നിച്ച്

Posted: 15 Nov 2014 06:17 PM PST

Image: 
Subtitle: 
അഞ്ചു പാര്‍ട്ടികള്‍ 25ന് യോഗം ചേരും •കോണ്‍ഗ്രസും ഇടതും സഹകരിച്ചേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ഒറ്റ ബ്ളോക്കായി ഇരിക്കാനും ലോക്സഭയിലും രാജ്യസഭയിലു പൊതുനേതാവിനെ നിര്‍ദേശിക്കാനും ജനതാ പരിവാര്‍ ഒരുങ്ങുന്നു. സമാജ് വാദി പാര്‍ട്ടി, ജനതാദള്‍-യു, രാഷ്ട്രീയ ലോക്ദള്‍, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ജനതാദള്‍-സെക്കുലര്‍ എന്നിവയാണ് യോജിച്ച് പ്രവര്‍ത്തിക്കാന്‍  നീക്കം നടത്തുന്നത്.
പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം തുടങ്ങുന്നത് ഈ മാസം 24നാണ്. 44 എം.പിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. പ്രതിപക്ഷനിരയുടെ ദുര്‍ബല സ്ഥിതി മുതല്‍ക്കൂട്ടാക്കി മുന്നോട്ടു പോകുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. ഇതിനിടയില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിച്ചു നീങ്ങുന്നത് സര്‍ക്കാറിന് തലവേദനയാവും.
മോദിസര്‍ക്കാറിനെതിരായ പ്രതിപക്ഷ കൂട്ടായ്മക്ക് ജനതാപരിവാറിന്‍െറ പുതിയ നീക്കം വഴിതെളിക്കാനാണ് സാധ്യത. പ്രതിപക്ഷത്തെ നയിക്കാന്‍ കരുത്തില്ലാതെ പോയ കോണ്‍ഗ്രസും, മുമ്പെന്നത്തേക്കാള്‍ ദുര്‍ബലരായി മാറിയ ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയവയും പ്രശ്നാധിഷ്ഠിതമായി യോജിച്ചുനിന്നാല്‍ മോദി സര്‍ക്കാറിന് അജണ്ടകള്‍ ഉദ്ദേശിച്ചപോലെ മുന്നോട്ടു നീക്കാനാവില്ല.
ലോക്സഭയില്‍ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. വിവാദ ബില്ലുകള്‍ മുന്നോട്ടു നീക്കുന്നതിലെ പ്രധാന തടസ്സവും അതുതന്നെ. പ്രതിപക്ഷ നിരയിലെ ഭിന്നിപ്പാണ് പലപ്പോഴും സര്‍ക്കാറിന് സഹായമായത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മുലായംസിങ്, നിതീഷ്കുമാര്‍, ലാലുപ്രസാദ്, ദുഷ്യന്ത് ചൗതാല, ദേവഗൗഡ തുടങ്ങിയവര്‍ നയിക്കുന്ന പാര്‍ട്ടികള്‍ യോജിച്ച നീക്കത്തിന് ഒരുങ്ങുന്നത്. ബി.ജെ.പിയോട് ഉടക്കി മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കുന്ന ശിവസേന അടവുനയങ്ങള്‍ പുറത്തെടുക്കാന്‍ സാധ്യതയുമുണ്ട്.
ജനതാപരിവാര്‍ പാര്‍ട്ടികള്‍ക്ക് ലോക്സഭയില്‍ 15ഉം രാജ്യസഭയില്‍ 25ഉം അംഗങ്ങളുണ്ട്. ലോക്സഭയില്‍ സമാജ്വാദി പാര്‍ട്ടി-5, ആര്‍.ജെ.ഡി-4, ജനതാദള്‍ (യു)-2, ഐ.എന്‍.എല്‍.ഡി-2 എന്നിങ്ങനെയാണ് അംഗബലം. രാജ്യസഭയില്‍ ജെ.ഡി.യുവിന് 12, സമാജ്വാദി പാര്‍ട്ടിക്ക് 10 മറ്റു ജനതാ പരിവാര്‍ പാര്‍ട്ടികള്‍ക്ക് ഓരോന്നു വീതം എന്ന ക്രമത്തിലാണ് സീറ്റുനില. ജനതാദള്‍-യു നേതാവ് ശരദ്യാദവിന്‍െറ നേതൃത്വത്തില്‍ സഭാതല ഐക്യത്തിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുകയാണ്. പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിന്‍െറ പിറ്റേന്ന് ജനതാപരിവാര്‍ പാര്‍ട്ടികളുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്.
ചരക്കുസേവന നികുതി ബില്‍, പെന്‍ഷന്‍ ബില്‍ തുടങ്ങി പരിഷ്കരണ നിയമനിര്‍മാണങ്ങള്‍ പാസാക്കിയെടുക്കാനുള്ള ലക്ഷ്യവുമായാണ് ബി.ജെ.പി ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് നീങ്ങുന്നത്. അതിനു പുറമെ, ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്ലുകള്‍ക്കെതിരെയും നിലകൊള്ളുമെന്നാണ് ജനതാപരിവാര്‍ നേതാക്കള്‍ പറയുന്നത്. പ്രത്യക്ഷ വിദേശനിക്ഷേപ നയത്തിലും ബി.ജെ.പിയോട് ഇവര്‍ക്ക് എതിര്‍പ്പുണ്ട്.
പ്രതിപക്ഷനിരയുടെ പൊ തുനീക്കങ്ങളോടുള്ള താല്‍പര്യം കോണ്‍ഗ്രസും പ്രകടമാക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികം പ്രമാണിച്ച് കോണ്‍ഗ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ക്കും വിവിധ പ്രാദേശിക കക്ഷികള്‍ക്കും ക്ഷണമുണ്ട്. ബി.ജെ.പിക്കെതിരായ നീക്കത്തില്‍ സഹകരിക്കുമെന്ന സന്ദേശവുമായി സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരും ക്ഷണം സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കും.

പാറുവും സമീറയും –അണയുന്നില്ല അയലത്തെ നന്മകള്‍

Posted: 15 Nov 2014 06:02 PM PST

Image: 
Subtitle: 
പാറുവേടത്തിയെ സ്വന്തം അമ്മയെയെന്നപോലെ സമീറ പരിചരിക്കുന്നു

കല്‍പറ്റ: അയലത്തുള്ളവനെ അറിയാതെപോകുന്ന ആധുനിക കാലത്ത് പാറുവിന് സമീറയെന്നാല്‍ എല്ലാമാണ്. ആരും തുണയില്ലാത്ത ജീവിതത്തില്‍ അസ്തമയ കാലത്തെ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഒരമ്മയെക്കരുതി സ്നേഹംവെച്ചുനീട്ടുന്ന മകള്‍.
മതത്തിനപ്പുറം മനുഷ്യത്വത്തിന് വില കല്‍പിക്കുന്ന സാധാരണക്കാരുടെ ഇഴയടുപ്പത്തിന്‍െറ ഈ നേര്‍ക്കാഴ്ച ഒരു ലക്ഷംവീട് കോളനിയില്‍നിന്നാണ്. കുപ്പാടിത്തറ ബാങ്ക്കുന്ന് ലക്ഷംവീട് കോളനിയിലെ നാലുസെന്‍റ് വീട്ടില്‍ സ്വന്തം പ്രാരബ്ധങ്ങള്‍ വേണ്ടുവോളം ഉള്ളപ്പോഴും കിഴക്കേപ്പറമ്പില്‍ സമീറക്ക് പാറുവേടത്തി ഒരു ബാധ്യതയേ ആകുന്നില്ല. കാരണം, സമീറയല്ലാതെ അവര്‍ക്ക് ഈ ലോകത്ത് വേണ്ടപ്പെട്ടവരായി മറ്റാരുമില്ല. സമീറയുടെ വീടിന് തൊട്ടുതാഴെ 10 സെന്‍റ് സ്ഥലത്ത് ഓടുമേഞ്ഞ പഴകിദ്രവിച്ച വീട്ടില്‍ ചള്ളയില്‍ പാറു എന്ന 75കാരി ഒറ്റക്കാണ്. ഭര്‍ത്താവ് പൊക്കന്‍ ഏറെ മുമ്പേ മരിച്ചു. മക്കളാരുമില്ല. നാദാപുരത്തിനടുത്ത ചെക്യാട് ആണ് സ്വദേശമെന്നും കണാരന്‍ എന്നാണ് അച്ഛന്‍െറ പേരെന്നും പാറു പറയുന്നു. എന്നാല്‍, അവിടെ ബന്ധുക്കളാരെങ്കിലുമുണ്ടോയെന്ന് ഓര്‍മകള്‍ മങ്ങിത്തുടങ്ങിയ പ്രായത്തില്‍ പാറുവിന് തിട്ടമില്ല. അനാഥത്വം തീര്‍ത്ത ഒറ്റപ്പെടലിനിടയില്‍ പാറുവിന്‍െറ ജീവിതം മുന്നോട്ടുപോകുന്നത് സമീറയുടെ സ്നേഹവും കരുതലും വഴിയാണ്. രണ്ടുതവണ ഹൃദയാഘാതം വന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദവും വാര്‍ധക്യസഹജമായ മറ്റ് അസുഖങ്ങളും പുറമെ. ഊന്നുവടിയുടെ സഹായത്താലാണ് നടത്തം. ഈ രോഗപീഡകളെല്ലാം തളര്‍ത്തുന്ന പാറുവേടത്തിയെ സ്വന്തം അമ്മയെയെന്നപോലെ സമീറ പരിചരിക്കുന്നു. വാര്‍ധക്യപെന്‍ഷന്‍ മാത്രമാണ് ഈ വൃദ്ധക്കുള്ള ഏകവരുമാനം. ദുരിതപര്‍വങ്ങള്‍ക്കിടയിലും അടുത്ത കാലം വരെ റേഷന്‍ കാര്‍ഡ് പ്രകാരം അവര്‍ ദാരിദ്ര്യരേഖയുടെ മുകളിലായിരുന്നു. ഈയിടെയാണ് താല്‍ക്കാലികമായി അവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പടിഞ്ഞാറത്തറയില്‍ പോയി ഇതെല്ലാം ചെയ്യുന്നതും ഡോക്ടറെ കാണാന്‍ കൊണ്ടുപോകുന്നതുമെല്ലാം സമീറതന്നെ.
കോളനിയിലെ കുത്തനെയുള്ള കയറ്റത്തില്‍ മൂന്നു വയസ്സുള്ള ഇളയമകള്‍ ഷാമിലയെന്ന കുഞ്ഞാറ്റയെ ഒക്കത്തിരുത്തി മറുകൈകൊണ്ട് പാറുവേടത്തിയെ താങ്ങിപ്പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ സമീറക്ക് മുഷിപ്പുണ്ടാകാറില്ല. തന്‍െറ കഷ്ടപ്പാടുകള്‍ കാരണം കൂടുതല്‍ ശ്രദ്ധ പാറുവേടത്തിക്ക് നല്‍കാന്‍ കഴിയുന്നില്ലല്ളോയെന്ന പരിഭവം മാത്രമേയുള്ളൂ. രോഗം വല്ലാതെ തളര്‍ത്തിയില്ളെങ്കില്‍ ഭക്ഷണം സ്വയം പാകംചെയ്യാനുള്ള ശ്രമം പാറുവേടത്തി നടത്തും.
നാലു മക്കളെ പരിചരിക്കുന്ന അവളുടെ കഷ്ടപ്പാടിനിടയില്‍ താനുംകൂടി ബാധ്യതയാകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാവില്ളേ എന്ന ചിന്തകളില്‍നിന്നാണത്. സമീറയുടെ ഭര്‍ത്താവ് മുഹമ്മദ് അഷ്റഫ് പെയിന്‍ററാണ്. ജാസ്മിന്‍, ഫിറോസിയ, സന പര്‍വീണ്‍, ഷാമില നസ്റിന്‍ എന്നിങ്ങനെ 14 വയസ്സില്‍ താഴെയുള്ള നാലു പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. വയ്യായ്കകളില്‍ പാറുവേട്ടത്തിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നുകണ്ട് സാമൂഹിക പ്രവര്‍ത്തകനും റിട്ടയേഡ് അധ്യാപകനുമായ മുരളി കാവരയുടെ സഹായത്തില്‍ അതിനുള്ള ശ്രമങ്ങളിലാണിവര്‍.

 

റോക്കിങ് ശര്‍മ

Posted: 15 Nov 2014 05:57 PM PST

Image: 

ഫോം താല്‍ക്കാലികമാണ്. പ്രതിഭയാകട്ടെ, സ്ഥായിയായതും. ഈ തത്ത്വചിന്തക്ക് ക്രിക്കറ്റില്‍ ഏറെ പ്രാധാന്യമുണ്ട്. കാരണം, അനിശ്ചിതത്വം മൈതാനത്തിറങ്ങി അര്‍മാദിക്കുന്ന കളികളില്‍ ക്രിക്കറ്റ് ഏറെ മുന്നിലാണ്. ബാറ്റുചെയ്യുന്നവന്‍െറ കാര്യത്തില്‍ പറയുകയേ വേണ്ട. ഒന്നുപാളിയാല്‍ പിന്നെ മടക്കമാണ്. ഭാഗ്യം അടുത്തനുഗ്രഹിച്ചില്ളെങ്കില്‍ ഏതു വില്ലാളിവീരനും ഞൊടിയിടയില്‍ സ്ലിപ്പിലോ ഗള്ളിയിലോ മിഡോഫിലോ എരിഞ്ഞുതീരാം. കോപ്പിബുക്കിന്‍െറ ആധികാരികത കടമെടുത്ത്, ഫൂട്ട്വര്‍ക്കും ടൈമിങ്ങുമൊക്ക ഒന്നാന്തരമായി സന്നിവേശിപ്പിച്ച് ഒരു ഷോട്ടുതൊടുത്താല്‍പോലും ഒരു ഇന്‍സൈഡ് എഡ്ജിന്‍െറ നേരിയ സാധ്യതയില്‍ അത് സ്റ്റംപിലേക്ക് വെട്ടിയൊഴിഞ്ഞാല്‍ ഒരു സാങ്കേതിക മികവും രക്ഷക്കത്തെില്ല. അങ്ങനെയുള്ള 22 വാരക്കുള്ളില്‍, മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മഹാരഥന്മാര്‍ക്കൊന്നും ഒന്നു മോഹിക്കാന്‍പോലുമാവാത്ത രണ്ട് ഏകദിന ഡബ്ള്‍ സെഞ്ച്വറികളെന്ന നേട്ടം 27 വയസ്സിനുള്ളില്‍ ഒരാള്‍ സ്വന്തമാക്കിയാല്‍? അതിലൊന്ന് ലോകറെക്കോഡ് സ്കോര്‍തന്നെയാകുമ്പോള്‍? എതിര്‍ ടീമിന്‍െറ മൊത്തം സ്കോറിനെ ഒരൊറ്റ ബാറ്റ്സ്മാന്‍ നിഷ്പ്രഭമാക്കുന്ന ചിരപരിചിതമല്ലാത്ത കാഴ്ചക്കാണ് വിഖ്യാതമായ ഈഡന്‍ ഗാര്‍ഡനെന്ന കളിമുറ്റത്ത് ലോകം സാക്ഷ്യംവഹിച്ചത്. ശ്രീലങ്കക്കെതിരെ നാലാം ഏകദിനത്തില്‍ 264 റണ്‍സടിച്ച് രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഇന്ത്യക്കാരന്‍ തന്‍െറ ‘ക്ളാസ്’ ഒരിക്കല്‍കൂടി അടിവരയിട്ടപ്പോള്‍ ഒരു പുരികവും ചുളിഞ്ഞില്ല. കാരണം, അയാള്‍ക്കതിനുള്ള ത്രാണിയുണ്ടെന്ന് ബോധ്യമുള്ളവരാണധികവും. തന്‍െറ കരിയറിനെ ന്യായീകരിക്കുന്നതിനുള്ള അക്കങ്ങള്‍ കളിയുടെ സ്ഥിതിവിവരക്കണക്കുകളില്‍ എഴുതിച്ചേര്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ളെങ്കില്‍കൂടിയും.
എന്നിട്ടും ഒരു കളികൊണ്ട് ഒരുപാട് ചരിത്രങ്ങളെ അയാള്‍ കീഴ്മേല്‍ മറിച്ചു. ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍, രണ്ടു ഡ്ബ്ള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ താരം, ഇന്നിങ്സിലെ കൂടുതല്‍ ബൗണ്ടറികള്‍...റെക്കോഡുകള്‍ ഈഡന്‍െറ പുല്‍മേട്ടില്‍ ഒഴുകിപ്പരന്നു. സ്ഥിരതയില്ളെന്നുചൊല്ലി തങ്ങള്‍ ആഘോഷിക്കാന്‍ മടികാട്ടിയ പ്രതിഭയുടെ ആഴം കണ്ട്  ജന്മനാട് വീരസ്യങ്ങളിലേക്ക് ചുവടുമാറ്റുകയാണ്.   ക്രിക്കറ്റിന്‍െറ കളത്തില്‍ വല്ലാത്തൊരു സമസ്യയാണ് രോഹിത്. അനല്‍പമായ പ്രതിഭാസമ്പത്തും നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുമ്പോഴും ഒരുതരം ഉദാസീനതയും അയാളില്‍ പ്രകടമായിരുന്നു. ചിലപ്പോള്‍ അക്ഷോഭ്യനെന്നു തോന്നും. അടുത്ത നിമിഷം വല്ലാതെ അസ്വസ്ഥനായും അനുഭവപ്പെടും. അസ്ഥിരതയുടെ ബൗണ്‍സറുകളില്‍ ടീമിലെ സ്ഥാനം ത്രിശങ്കുവിലാകുന്നതിന്‍െറ ആകുലത അയാളെ അലട്ടുന്നുണ്ടാകണം. ഇന്നിങ്സിന്‍െറ തുടക്കത്തില്‍ പലപ്പോഴും ആ ഉദാസീനത മറനീക്കി പുറത്തുവരാറുമുണ്ട്.
ഈഡനില്‍ ലങ്കക്കെതിരെയുമുണ്ടായിരുന്നു അങ്ങനെ ചില പിഴവുകള്‍. നാലു റണ്‍സില്‍ നില്‍ക്കെ സിംഹളര്‍ കൈവിട്ടുകളഞ്ഞ അവസരം അതിലൊന്ന്. അതില്‍ പിടിച്ചുകയറി ‘ബ്രോത്ത്മാന്‍’ അടിച്ചുതകര്‍ത്തപ്പോള്‍ ലോകം അവിശ്വസനീയതയോടെ ആ വാഴ്ച നോക്കിനിന്നു. ഇടര്‍ച്ചയോടെ തുടങ്ങി പതികാലത്തില്‍ കൊട്ടിത്തെളിഞ്ഞ് ആ വില്ളോക്കഷണം ആധികാരികതയുടെ കൊടിയടയാളമായി ക്രീസിനെ കാല്‍ച്ചുവട്ടിലാക്കിയപ്പോള്‍ ഏത് അക്ഷൗഹിണിപ്പടക്കുമുന്നിലും അടിതെറ്റാത്ത ആത്മവിശ്വാസമുണ്ടായിരുന്നു അവന് കൂട്ടിന്. കത്തിക്കയറിയാല്‍ ലക്ഷണമൊത്ത പുള്ളുകളും ഹുക്കുകളും ഡ്രൈവുകളുമൊക്കെ ആ ബാറ്റില്‍നിന്ന് ചിതറിത്തെറിക്കുമെന്നതിന് കൊല്‍ക്കത്തയിലെ 33 ഫോറും ഒമ്പതു സിക്സറുംതന്നെ സാക്ഷ്യം. സ്ഥിരതയില്ളെന്ന വിമര്‍ശശരങ്ങള്‍ക്കിടയിലും 125 ഏകദിനങ്ങളില്‍ അഞ്ചു സെഞ്ച്വറികളടക്കം 38.19 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 3743 റണ്‍സ്. ഗുരുനാഥ് ശര്‍മയുടെയും പൂര്‍ണിമയുടെയും മകനായി 1987 ഏപ്രില്‍ 30ന് നാഗ്പൂരിനടുത്ത ബന്‍സോദിലായിരുന്നു ജനനം. വിശാഖപട്ടണത്തുനിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. ബോറിവാലി വേളാങ്കണ്ണി ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സ്വാമി വിവേകാനന്ദ ഇന്‍റര്‍നാഷനല്‍ സ്കൂളിലത്തെിയതോടെയാണ് ക്രിക്കറ്റിന്‍െറ രാശി തെളിഞ്ഞത്. സ്കൂളിലെ പരിശീലകനായിരുന്ന ദിനേഷ് ലാദ് ചുറുചുറുക്കുള്ള തെലുങ്കു പയ്യനിലെ നൈസര്‍ഗിക പ്രതിഭാശേഷിയെ പൊടിതട്ടിയെടുത്തു. മുംബൈയിലെ പ്രസിദ്ധമായ ജൈല്‍സ്, ഹാരിസ് ഷീല്‍ഡ് സ്കൂള്‍ ടൂര്‍ണമെന്‍റുകളില്‍ രോഹിതിന്‍െറ തകര്‍പ്പനടികള്‍ സ്കോര്‍ബോര്‍ഡില്‍ ഇടതടവില്ലാതെ മാറ്റത്തിരുത്തലുകള്‍ വരുത്തിയപ്പോള്‍ മുംബൈ അണ്ടര്‍ 20 ടീമിലേക്ക് ക്ഷണമത്തെി. പിന്നാലെ, ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളിലേക്കും വിളിവന്നു. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ 11ാം സ്ഥാനത്തായിരുന്നു രോഹിത്. 2007ല്‍ ഇന്ത്യ ചാമ്പ്യന്മാരായ പ്രഥമ ട്വന്‍റി20 ലോകകപ്പിലെ തിളക്കമാര്‍ന്ന പ്രകടനത്തോടെ വരവറിയിച്ച രോഹിതിനെ ചൂണ്ടിക്കാട്ടി ‘ഇതാ നാളെയുടെ താരം’ എന്നുപറഞ്ഞ കളിവിശാരദര്‍ ഏറെയായിരുന്നു.
പക്ഷേ, കളത്തിലെ അനിശ്ചിതത്വം രോഹിതിന്‍െറ കരിയറിനൊപ്പമുണ്ടായിരുന്നു. മെന്‍ ഇന്‍ ബ്ളൂവിനൊപ്പവും അല്ലാതെയുമായി നാളുകള്‍ വിഭജിക്കപ്പെട്ടു. പ്രതിഭാസമ്പത്തില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ അവസരങ്ങള്‍ നേടുന്നത് നിരാശയോടെ കണ്ടിരിക്കേണ്ടിവന്നു. ക്രാഫ്റ്റ് വെളിപ്പെടുത്തിയിട്ടും ടെസ്റ്റില്‍ ഏഴു മത്സരം കളിക്കാന്‍ മാത്രമാണ് ക്രീസിലത്തെിയത്. അപ്പോഴും മുംബൈക്കുവേണ്ടിയും മുംബൈ ഇന്ത്യന്‍സിനുവേണ്ടിയുമൊക്കെ ജ്വലിച്ചുനിന്നു. അവരുടെ നായകവേഷമണിഞ്ഞു. ഐ.പി.എല്ലില്‍ ഹാട്രിക് നേടി പന്തേറിലും അദ്ഭുതം കാട്ടി. ഈഡനിലെ അരങ്ങില്‍ സംഹാരവേഷം കെട്ടിയാടുംമുമ്പ് റിഹേഴ്സലിനിടെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വരാനിരിക്കുന്നതിന്‍െറ സൂചനകളിലേക്ക് രോഹിത് പന്തടിച്ചു തകര്‍ത്തിരുന്നു. ഒക്ടോബര്‍ 30ന് വാംഅപ് മത്സരത്തില്‍ ലങ്കക്കാര്‍ക്കെതിരെ ഇന്ത്യ ‘എ’ ടീമിനുവേണ്ടി അടിച്ചുകൂട്ടിയത് 111 പന്തില്‍ 142 റണ്‍സ്. രണ്ടു മാസത്തിലേറെ കളത്തില്‍നിന്ന് പുറത്തുനിര്‍ത്തിയ കൈവിരലിന്‍െറ പരിക്കിനെ ബൗണ്ടറി കടത്തിയതായുള്ള പ്രഖ്യാപനം കൂടിയായിരുന്നു അത്.
ഈഡനില്‍ ഇന്നിങ്സിലെ അവസാന പന്തില്‍ നുവാന്‍ കുലശേഖരയുടെ ബൗളിങ്ങില്‍ ലോങ്ഓഫില്‍ മഹേല ജയവര്‍ധനെയുടെ കൈകളിലൊതുങ്ങുമ്പോഴേക്ക് ഒറ്റക്കെന്നോണം ലങ്കന്‍ ബൗളിങ്ങിനെ ദഹിപ്പിച്ചുകളഞ്ഞിരുന്നു അയാള്‍. ഗ്ളെന്‍ മക്ഗ്രാത് 250 മത്സരങ്ങളില്‍ മൊത്തം കുറിച്ചിട്ടതിനേക്കാള്‍ 149 റണ്‍സ് കൂടുതലായിരുന്നു രോഹിതിന്‍െറ ഒരൊറ്റ ഇന്നിങ്സിലെ സമ്പാദ്യം. ‘ശ്രീലങ്ക ആദ്യം രോഹിതിന്‍െറ 264 റണ്‍സിനെ തോല്‍പിക്കട്ടെ...എന്നിട്ടാവാം ഇന്ത്യയെ’ -അതിശയ ഇന്നിങ്സ് കഴിഞ്ഞയുടന്‍ അനില്‍കുംബ്ളെ ട്വീറ്റ് ചെയ്തു. പക്ഷേ, ഇന്ത്യയോട് 153 റണ്‍സിന് തോറ്റ ലങ്കക്കാര്‍ രോഹിതിനു മുന്നില്‍ ‘13 റണ്‍സിന്’ മുട്ടുകുത്തി. മുന്‍ വിന്‍ഡീസ് ബാറ്റ്സ്മാന്‍ കാള്‍ ഹൂപ്പറിന്‍െറ ബാറ്റിങ് ഭംഗിയെ രോഹിതുമായി ചേര്‍ത്തുവെക്കുന്നവരുണ്ട്. പണ്ട് ജെഫ് ബൊയ്ക്കോട്ട് ഹൂപ്പറിനെക്കുറിച്ചു പറഞ്ഞതിങ്ങനെ: ‘ക്രിക്കറ്റ് ഒരു സൗന്ദര്യ മത്സരമായിരുന്നെങ്കില്‍ ഹൂപ്പര്‍ അതിന്‍െറ റാണിയായേനേ.’ ഈഡനിലെ കളിയഴക് മനസ്സിലത്തെുമ്പോള്‍ രോഹിതിനും ആ വിശേഷണം നന്നായി ചേരുമെന്നതില്‍ സംശയമില്ല.

മുല്ലപ്പെരിയാര്‍: തമിഴ്നാടിന് നിസ്സംഗത; കേരളത്തിന് അലംഭാവം

Posted: 15 Nov 2014 05:53 PM PST

Image: 

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത് 1895ലാണ്. ഇതിന് 119 വര്‍ഷം പഴക്കമുണ്ടെന്ന് സാരം. 1979ലുണ്ടായ ഭൂമികുലുക്കത്തില്‍ അണക്കെട്ടിന് വിള്ളലുകളും ചോര്‍ച്ചയും സംഭവിച്ചു. എന്നാല്‍, അത് ഇപ്പോഴും ഭദ്രമാണെന്ന് തമിഴ്നാട് 2011ല്‍ സുപ്രീംകോടതിയില്‍ അവകാശപ്പെടുകയുണ്ടായി. അതിനുശേഷം 26 ഭൂചലനങ്ങള്‍ ഈ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ വിദഗ്ധ സമിതികളും ഐ.ഐ.ടികളും തിരുവനന്തപുരത്തെ ഭൗമപഠനകേന്ദ്രവും നടത്തിയ പഠനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ 6.5 അളവിലുള്ള ഭൂചലനത്തിന്‍െറ ആഘാതം താങ്ങാന്‍ അണക്കെട്ടിന് ശക്തിയില്ളെന്ന് വ്യക്തമാക്കി. വിശാലമായ സ്ഥലത്ത് ജലം കെട്ടിനില്‍ക്കുമ്പോള്‍ ഭൂചലനത്തിന്‍െറ ശക്തി വര്‍ധിക്കും.
അണക്കെട്ട് കേരളത്തിന്‍െറ മണ്ണിലാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇടുക്കിക്കും അടുത്ത അണക്കെട്ടിനുമിടയില്‍ ഏറ്റവും ചുരുങ്ങിയത് 75,000 ജനങ്ങളുടെ ജീവനും സ്വത്തിനും നാശം സംഭവിക്കും. അപകടം സംഭവിച്ചാല്‍ ആലുവ, എറണാകുളം നഗരങ്ങളുള്‍പ്പെടെയുള്ള പ്രദേശത്തെ 30 ലക്ഷം ജനങ്ങള്‍ക്ക് അപായം സംഭവിക്കും. 2006ല്‍ ഭദ്രമല്ലാത്ത അണക്കെട്ടുകള്‍ പൊളിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന അണക്കെട്ട് സുരക്ഷാനിയമം കേരള അസംബ്ളി പാസാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികളെടുക്കാനുള്ള പ്രാഥമിക കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഭരണഘടന സംസ്ഥാന സര്‍ക്കാറിനെ അനുശാസിക്കുന്നു.
കേരളം ഈ അണക്കെട്ട് നേരത്തേതന്നെ പൊളിക്കേണ്ടതായിരുന്നു. ഉദ്ഭവസ്ഥാനത്തുനിന്നുതന്നെ ഒരു നദിയിലെ ജലം തടഞ്ഞുനിര്‍ത്തി 200 കി.മീ. ദൂരത്തേക്ക് മറ്റൊരു നദീതടത്തിലേക്ക് മാറ്റിക്കൊണ്ടുപോകുന്നത് പ്രകൃതിയിന്മേലുള്ള നീതീകരിക്കാന്‍ കഴിയാത്ത അതിക്രമമാണെന്നാണ് കേന്ദ്ര ജലസേചനവകുപ്പ് സെക്രട്ടറിയായിരുന്ന രാമസ്വാമി ആര്‍. അയ്യര്‍ പ്രസ്താവിച്ചത്. ഇത് ആ നദീതടത്തിലെ ആവാസവ്യവസ്ഥയെ ആകെ തകിടംമറിക്കുന്നു. കടലില്‍നിന്ന് ഉപ്പുവെള്ളത്തിന്‍െറ തള്ളിക്കയറ്റത്തിനു കാരണമാകുന്നു. ഇതിന്‍െറ ദുരിതമനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാറിന് സാധ്യമല്ലാത്ത സ്ഥിതിയാണ്. ഇതിനുള്ള സന്നദ്ധതയും സാങ്കേതിക സംവിധാനവും സാമ്പത്തികശേഷിയും കേരളത്തിനില്ലാത്തതുകൊണ്ടല്ല; ഈ അണക്കെട്ട് കൈകാര്യം ചെയ്യുന്നതും നിയന്ത്രിക്കുന്നതും തമിഴ്നാടാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ച് കപ്പം നല്‍കിയിരുന്ന, സാമന്തപദവി മാത്രമുണ്ടായിരുന്ന തിരുവിതാംകൂര്‍ നാട്ടുരാജ്യം സെക്രട്ടറിയും ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സെക്രട്ടറിയും തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ, 999 കൊല്ലത്തേക്ക് പ്രാബല്യത്തിലുള്ള ഒരു പാട്ടക്കരാര്‍പ്രകാരം ഈ അണക്കെട്ടിലെ ജലം ഉപയോഗിക്കാന്‍ മദിരാശി സംസ്ഥാനത്തിന് അധികാരം നല്‍കുന്നു. മദിരാശി സംസ്ഥാനത്തിന്‍െറ പിന്തുടര്‍ച്ച തമിഴ്നാട് അവകാശപ്പെടുന്നു. ഒഡിഷയിലും ആന്ധ്രയിലും കര്‍ണാടകയിലും ഉള്‍പ്പെട്ട 26 ജില്ലകള്‍ അടങ്ങിയതായിരുന്നു മദിരാശി സംസ്ഥാനം. ഈ കരാറിന് നിയമപരമായി ഒരു സാധുതയും ഇല്ളെന്നാണ് പ്രശ്നത്തില്‍  ഗൗരവമായ പഠനം നടത്തിയ ജോജോ എന്ന പത്രപ്രവര്‍ത്തകന്‍ ‘മുല്ലപ്പെരിയാറിലേക്ക് വീണ്ടും’ എന്ന തന്‍െറ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമത്തിന്‍െറ ഏഴാം വകുപ്പ് അതുവരെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് സര്‍ക്കാറും ഉണ്ടാക്കിയ ‘വീണ്ടും നിലനില്‍ക്കുന്നു’ (Stand Still) എന്ന വകുപ്പില്‍പെടുത്താത്ത കരാറിലെ എല്ലാ വകുപ്പുകളും റദ്ദാക്കുന്നു. എന്നാല്‍, Stand still എന്നതില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരമൊരു കരാര്‍ ഉണ്ടെന്ന നിലയില്‍ തുടര്‍ന്ന് ഇറക്കിയ ഉത്തരവുകള്‍ക്കും തീരുമാനങ്ങള്‍ക്കും നിയമത്തിന്‍െറ പിന്‍ബലമില്ല.
കേരള അസംബ്ളി നിയോഗിച്ച സമിതിയും ഈ നിലപാടാണ് എടുത്തത്. എന്നിട്ടും തമിഴ്നാട് സര്‍ക്കാര്‍ ഈ കരാര്‍ അംഗീകരിച്ച് കാര്യങ്ങള്‍ നടത്തുന്നത് അവരുടെ മിടുക്കും, കേരളം അത് അംഗീകരിച്ചുകൊടുക്കുന്നതുകൊണ്ടുംകൂടിയാണ്. ജലസേചനത്തിനു മാത്രം ഉപയോഗിക്കുന്ന ഈ വെള്ളം കുടിവെള്ളത്തിനും വൈദ്യുതിയുണ്ടാക്കാനും മദിരാശി സംസ്ഥാനം നടപടിയെടുത്തപ്പോള്‍ തിരുവിതാംകൂറിലെ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ എതിര്‍ത്തു. അത് മധ്യസ്ഥതക്ക് വെച്ചു. നളിനി രന്‍ജന്‍ ഗുപ്തയായിരുന്നു മീഡിയേറ്റര്‍. കേരളത്തിനുവേണ്ടി രാമസ്വാമി അയ്യരാണ് വാദിച്ചത്. മദിരാശിക്കുവേണ്ടി പ്രശസ്ത അഭിഭാഷകനായിരുന്ന അപ്പാടി കൃഷ്ണസ്വാമി അയ്യരും. മീഡിയേറ്റര്‍ രാമസ്വാമി അയ്യരുടെ വാദമാണ് അംഗീകരിച്ചത്. മദിരാശിക്കാരനായിട്ടും കേരളത്തിന്‍െറ താല്‍പര്യം അദ്ദേഹം സംരക്ഷിച്ചു. അദ്ദേഹം പ്രകടിപ്പിച്ച പ്രതിബദ്ധതയും സത്യസന്ധതയും മറ്റൊരു ഭരണകര്‍ത്താവും കാണിച്ചിട്ടില്ല. കേരളത്തിലെ പ്രഗല്ഭരും പ്രശസ്തരുമായ മുഖ്യമന്ത്രിമാര്‍ ആരും പല കാരണങ്ങളാലും കേരളത്തിനനുകൂലമായ നിലപാടെടുത്തിട്ടില്ല. കോയമ്പത്തൂര്‍, മധുര പാര്‍ലമെന്‍റ് സീറ്റുകളും അവയുള്‍ക്കൊള്ളുന്ന അസംബ്ളി നിയോജകമണ്ഡലങ്ങളും പറമ്പിക്കുളം കരാറും മുല്ലപ്പെരിയാര്‍ കരാറുമായി ബന്ധപ്പെട്ടവയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രാഷ്ട്രീയ കക്ഷികളും അവിടെ യോജിപ്പുള്ളവരാണ്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ നേതൃത്വത്തിലും പലര്‍ക്കും തമിഴ്നാട്ടില്‍ സ്ഥാപിതതാല്‍പര്യങ്ങളുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന എ.എസ്. ആനന്ദിന്‍െറ നേതൃത്വത്തില്‍ അണക്കെട്ടിന്‍െറ ഭദ്രത അന്വേഷിക്കാന്‍ ഒരു സമിതിയെ നിശ്ചയിച്ചു. ഈ കമ്മിറ്റി, അണക്കെട്ടിന്‍െറ സുരക്ഷാപ്രശ്നത്തിന്‍െറ കാര്യത്തില്‍ വിദഗ്ധാഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടായിരുന്ന ഡോ. എം.എല്‍. ശര്‍മ, ഡോ. ഡി.കെ. പോള്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ തെളിവിനായി കേരളം സമര്‍പ്പിച്ചത് കമ്മിറ്റി നിരാകരിച്ചു. കമ്മിറ്റിയുടെ ഉദ്ദേശ്യശുദ്ധിയെതന്നെ ഈ നടപടി ചോദ്യംചെയ്യുന്നു. ആഗോളതലത്തില്‍ വലിയ അണക്കെട്ടുകള്‍ നിരുത്സാഹപ്പെടുത്തുകയാണ്. ഇപ്പോഴും വലിയ അണക്കെട്ടുകളുടെ വക്താക്കളും പ്രോത്സാഹകരുമായി നമ്മുടെ കേന്ദ്ര ജല കമീഷന്‍ വാശിയോടെ ഉറച്ചുനില്‍ക്കുന്നു. കാലാകാലത്തേക്ക് ഒരു അണക്കെട്ട് നിലനില്‍ക്കില്ല. അതിന്‍െറ ആയുഷ്കാലത്തിനു പരിധിയുണ്ട്. 2011 ആയപ്പോഴേക്കും യു.എസ്.എ അവിടെയുണ്ടായിരുന്ന 1000 അണക്കെട്ടുകള്‍ പൊളിച്ചുനീക്കി. ഇന്ത്യയില്‍ യമുനയിലെ താജെവാല അണക്കെട്ട് പൊളിച്ച് പകരം നിര്‍മിച്ചു. കര്‍ണാടകയില്‍ തുംഗ അണക്കെട്ട് പൊളിച്ചു. പകരം പുതിയത് നിര്‍മിച്ചു.
നമ്മുടെ കേന്ദ്ര ജല കമീഷന്‍ ഇത്തരം കാര്യങ്ങളില്‍ അപകടകരമായ അലംഭാവവും അശ്രദ്ധയുമാണ് കാണിക്കുന്നത്. 2007 ജൂലൈയില്‍ രാജസ്ഥാനിലെ ജസ്വന്ത്സാഗര്‍ അണക്കെട്ട് പൊട്ടി. ലോകബാങ്കിന്‍െറ സാമ്പത്തികസഹായത്തോടെ കേന്ദ്ര ജല കമീഷന്‍ ഡാം സുരക്ഷാ പുനരധിവാസ പദ്ധതിയില്‍ അതിന്‍െറ മേല്‍നോട്ടത്തിലായിരുന്നു ഈ അണക്കെട്ട്. നിരുത്തരവാദപരമായ നിഷ്ക്രിയത്വത്തിന്‍െറ ഫലമായി ഈ അണക്കെട്ടിന് നാശം സംഭവിച്ചപ്പോള്‍ അനവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു. ആരെയും ഉത്തരവാദിയാക്കിയില്ല. ഒരു സാധാരണ സംഭവമാക്കി, നിസ്സാരവത്കരിച്ചു. മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാല്‍ ഇപ്പോള്‍ അതിന്‍െറ ഭദ്രത ആണയിട്ടുപറയുന്ന ജല കമീഷന്‍ അംഗങ്ങള്‍ ഒരു ഉത്തരവാദിത്തവും പ്രകടിപ്പിക്കില്ല.
2000 മേയില്‍ ലോകബാങ്ക് പുറത്തുവിട്ട അണക്കെട്ട് സുരക്ഷാപദ്ധതിയുടെ റിപ്പോര്‍ട്ടില്‍ തമിഴ്നാടിന്‍െറ പ്രവര്‍ത്തനം ഈ മേഖലയില്‍ തീരെ തൃപ്തികരമല്ളെന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ഇതിന്‍െറ ഫലമായി ഈ പദ്ധതിയില്‍നിന്ന് തമിഴ്നാടിനെ ഒഴിവാക്കിയിരിക്കയാണ്. ഈ പദ്ധതിയില്‍പെടുത്തിയതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേന്ദ്ര ജല കമീഷന്‍ ഇതിന് പുല്ലുവില നല്‍കിയില്ല. തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് ജലസേചനസൗകര്യം നല്‍കുന്നത് മുല്ലപ്പെരിയാറാണ്- തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം ജില്ലകള്‍. 800 മില്ലി മീറ്റര്‍ ശരാശരി മഴ ലഭിക്കുന്ന ഈ പ്രദേശം വരള്‍ച്ചബാധിതമല്ല.
പെരിയാറിന്‍െറ വൃഷ്ടിപ്രദേശം മുഴുവന്‍ കേരളത്തില്‍ ഉള്‍പ്പെട്ടതാണ്. ഇന്ത്യയില്‍ മറ്റൊരു സ്റ്റേറ്റും കാണിക്കാത്ത ഉദാരതയാണ് കേരളം കാണിക്കുന്നത്. ഇന്ത്യയില്‍ ഒരേ നദീതടത്തില്‍പെട്ട സംസ്ഥാനങ്ങള്‍ പരസ്പരം ജലം നല്‍കുന്നില്ല. എന്നാല്‍, എല്ലാ ആനുകൂല്യങ്ങളും കാല്‍കാശും പ്രതിഫലം നല്‍കാതെ എത്രയോ കാലമായി തമിഴ്നാട് അനുഭവിച്ചുവരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചാലും അതേ അളവ് വെള്ളം തമിഴ്നാടിന് നല്‍കാമെന്ന് കേരളം ഉറപ്പുനല്‍കുന്നു. ഈ പുതിയ സംവിധാനത്തിന്‍െറ മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഒരു നിയമസാധുതയും ഇല്ലാത്ത, അസംബന്ധ കരാറിന്‍െറ -അതും കോളനിവാഴ്ചയുടെ, സ്റ്റേറ്റുകള്‍ തമ്മിലുള്ള തുല്യത പരിഗണിക്കാതെ ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ അധികാരദണ്ഡ് ഉപയോഗിച്ചുണ്ടാക്കിയ കരാറിന്‍െറ -പിന്‍ബലം അവകാശപ്പെട്ട് നിയമയുദ്ധം നടത്തിവരുകയാണ്. ഈ കാര്യത്തില്‍ തമിഴ്നാട് ഉന്നയിക്കുന്ന വാദങ്ങളെ നേരിടുന്നതില്‍ കേരളം പരാജയം സ്വയം ക്ഷണിച്ചുവരുത്തുകയാണ്. സുപ്രീംകോടതിയില്‍ വാദിച്ചിരുന്ന പ്രഗല്ഭനായ സാല്‍വെക്കുപകരം ദുര്‍ബലനായ ഒരു വക്കീലിനെയാക്കി. ഇപ്പോള്‍ ശരിപ്പെടുത്തും എന്ന ഊക്ക് കാണിച്ച കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ നേതൃത്വവും അവരുടെ നിലപാടില്‍ വിട്ടുവീഴ്ചകള്‍ നടത്തുന്നു.
തമിഴ്നാടിന്‍െറ മിടുക്ക് ജയിക്കുന്നു. ഒരു അണക്കെട്ടിന്‍െറ ഭദ്രത നിശ്ചയിക്കുന്നത് ഏതെങ്കിലും അഭിഭാഷകരല്ല; അണക്കെട്ട് സുരക്ഷയുടെ കാര്യത്തില്‍ വൈദഗ്ധ്യമുള്ള ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ ഉള്ളവരുടെ ഒരു സമിതിയാണ് ഇതില്‍ അഭിപ്രായം പറയേണ്ടത്. സുപ്രീംകോടതി എടുക്കുന്ന നിലപാടുകള്‍ നിരന്തരമായി കേരള താല്‍പര്യങ്ങള്‍ക്കെതിരായി വരുന്നതിന്‍െറ കാരണം അന്വേഷണവിധേയമാക്കേണ്ടതാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഭൂചലനോന്മുഖത മാറ്റാന്‍ കഴിയില്ല. അണക്കെട്ടിന് അപായം സംഭവിച്ചാല്‍ ഏറ്റവുമധികം നാശം സംഭവിക്കുന്ന ഇവിടത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും തമിഴരാണ്. സ്ഥിരമായി ഇവിടെ കാലങ്ങളായി താമസിക്കുന്നവരാണ്. കൂടാതെ, ഇടക്കിടക്ക് വന്നുംപോയുമുള്ള തമിഴരായ ജോലിക്കാരുണ്ട്. താല്‍ക്കാലികമായി കുറച്ചു നാള്‍ താമസിച്ച് തിരിച്ചുപോകുന്നവരും. തമിഴ്നാട് സര്‍ക്കാറിന് ഇവരോടുള്ള സമീപനം എന്താണെന്നറിയില്ല.
141 അടിവരെ ജലവിതാനം ഉയര്‍ന്ന, ഷട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത, ഏതു നിമിഷത്തിലും തകരാന്‍ സാധ്യതയുള്ള ഈ അണക്കെട്ട് പൊളിക്കാന്‍ ഇനി ഒട്ടും വൈകിക്കരുത്. ഒരു ശക്തിക്കും രക്ഷിക്കാന്‍ കഴിയാത്ത ഒരു മഹാ വിനാശത്തിലേക്ക് ജനങ്ങളെയും അവര്‍ നിവസിക്കുന്ന ഭൂപ്രദേശത്തെയും വിട്ടുകൊടുക്കരുത്.

ജി20: വന്‍ശക്തികളുടെ വിമര്‍ശം; പുടിന്‍ നേരത്തേ മടങ്ങിയേക്കും

Posted: 15 Nov 2014 11:10 AM PST

Image: 
Subtitle: 
യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം ലോകത്തിനു ഭീഷണി- ഒബാമ

ബ്രിസ്ബേന്‍: യുക്രെയ്ന്‍ വിഷയത്തില്‍ യു.എസ്, ബ്രിട്ടന്‍ ഉള്‍പ്പെടെ പാശ്ചാത്യശക്തികള്‍ കടുത്തവിമര്‍ശവുമായി രംഗത്തുവന്നതോടെ ജി20 ഉച്ചകോടിയില്‍നിന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ നേരത്തേ മടങ്ങുമെന്ന് സൂചന. ഞായറാഴ്ച നടക്കുന്ന സെഷന്‍ ബഹിഷ്കരിച്ച് മടങ്ങാന്‍ പുടിന്‍ ആലോചിക്കുന്നതായി റഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം ലോകത്തിനു ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്‍റ് ഒബാമ പ്രഖ്യാപിച്ചു. അയല്‍രാജ്യത്തു വിന്യസിച്ച സൈനികരെ അടിയന്തരമായി പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു. കൂടുതല്‍ റഷ്യന്‍ പ്രമുഖര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ ആലോചിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ സൂചിപ്പിച്ചു. യുക്രെയ്നിലെ സാഹചര്യം വിലയിരുത്താന്‍ യൂറോപ്പിലെ രാഷ്ട്ര നേതാക്കള്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ശനിയാഴ്ച ഉച്ചകോടിയുടെ ആദ്യ സെഷനില്‍ പുടിന് കൈ നല്‍കിയ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും റഷ്യ അടിയന്തരമായി പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പുടിന്‍െറ പ്രതികരണം അനുകൂലമായിരുന്നില്ളെന്ന് ഹാര്‍പറുടെ വക്താവ് ജാസണ്‍ മക്ഡൊണാള്‍ഡ് പറഞ്ഞു. കൂട്ടമായ ആക്രമണത്തിനിരയായ പുടിന്‍ നേതാക്കളുടെ സംഘ ചിത്രമെടുക്കുമ്പോള്‍ ഒരറ്റത്തുനിന്നത് ഒറ്റപ്പെടലിന്‍െറ സൂചനയായി. ഒബാമ, ചൈനീസ് നേതാവ് ഷി ജിന്‍പിങ് എന്നിവരെ സ്വീകരിക്കാന്‍ ആസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും അറ്റോണി ജനറലും നേരിട്ടത്തെിയപ്പോള്‍ പുടിനെ വരവേറ്റത് പ്രതിരോധ സഹ മന്ത്രിയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ മാത്രമായിരുന്നു വിഷയമെന്ന് റഷ്യന്‍വൃത്തങ്ങള്‍ വ്യക്തമാക്കി. യൂറോപ്പുമായുള്ള ബന്ധം പ്രതിസന്ധിയിലാണെന്നും യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സ്വതന്ത്ര നിരീക്ഷകരെ അനുവദിക്കണമെന്നും കാമറണ്‍ ആവശ്യപ്പെട്ടു.
ഉച്ചകോടിയുടെ വേദിക്കു പുറത്തും പുടിന്‍ വിരുദ്ധ പ്രതിഷേധം ശക്തമായിരുന്നു. ‘പുടിന്‍, കൊലയാളി’ എന്ന ബാനറണിഞ്ഞാണ് നിരവധി പേര്‍ പ്രതിഷേധിക്കാനത്തെിയത്. ഉച്ചകോടിക്ക് തൊട്ടുമുമ്പ് ആസ്ട്രേലിയന്‍ സമുദ്രാതിര്‍ത്തിയില്‍ റഷ്യയുടെ നാല് പടക്കപ്പലുകള്‍ എത്തിയതാണ് വിഷയം കൂടുതല്‍ ഗുരുതരമാക്കിയത്.
ആഗോള സാമ്പത്തിക വളര്‍ച്ച മുഖ്യവിഷയമാകുന്ന ജി20 ഉച്ചകോടി ഇന്ന് സമാപിക്കും.

ഫിലേ: അവസാന നിമിഷങ്ങളില്‍ ലഭിച്ചത് വിലപ്പെട്ട വിവരങ്ങള്‍

Posted: 15 Nov 2014 11:03 AM PST

Image: 
Subtitle: 
ഫിലേ നിശ്ചലമായെങ്കിലും മാതൃ പേടകമായ റോസെറ്റയുടെ പ്രയാണം തുടരും. അടുത്ത 20 മാസം കൂടി റോസെറ്റ 67P വാല്‍നക്ഷത്രത്തെ പരിക്രമണം ചെയ്യും

പാരിസ്: ബാറ്ററി നിലച്ച് പ്രവര്‍ത്തനം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ഫിലെ റോബോട്ടിക് വാഹനം ഭൂമിയിലേക്ക് അയച്ചത് വിലപ്പെട്ട വിവരങ്ങള്‍. 67Pയില്‍ ഇറങ്ങിയ ആദ്യ മണിക്കൂറുകളില്‍ നടത്തേണ്ട പരീക്ഷണങ്ങളില്‍ 90 ശതമാനവും ഫിലെ പൂര്‍ത്തിയാക്കിയതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇസ) വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, ഫിലെ ശേഖരിച്ച വിവരങ്ങള്‍ കൈമാറാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, അവസാന നിമിഷങ്ങളില്‍ ആ വിവരങ്ങളൊക്കെയും മാതൃപേടകമായ റോസെറ്റയിലത്തെിയതായി ഗവേഷകര്‍ പറഞ്ഞു. വാല്‍നക്ഷത്രത്തിന്‍െറ ഹിമ ഭാഗത്ത് തുരന്നുള്ള പരീക്ഷണം ഫിലേ രണ്ടാം ദിവസം നടത്തിയിരുന്നു. വാല്‍നക്ഷത്രത്തിന്‍െറ രാസഘടന പരിശോധിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഇത്. ഈ പരീക്ഷണം ഫിലേ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഫിലേയില്‍നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമായി അപഗ്രഥിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും റോസെറ്റ പ്രൊജക്ട് ഡയറക്ടര്‍ മാറ്റ് ടെയ്ലര്‍ അറിയിച്ചു.

ഫിലേ നിശ്ചലമായെങ്കിലും മാതൃ പേടകമായ റോസെറ്റയുടെ പ്രയാണം തുടരും. അടുത്ത 20 മാസം കൂടി റോസെറ്റ 67P വാല്‍നക്ഷത്രത്തെ പരിക്രമണം ചെയ്യും. ഈ സമയത്ത് ഫിലേ ഇറങ്ങിയ സ്ഥലത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും റോസെറ്റ നടത്തും. സൗരയൂഥത്തിന്‍െറ ഉല്‍പത്തിയെക്കുറിച്ച് പഠിക്കുന്നതിന് പത്തു വര്‍ഷം മുമ്പാണ് റോസെറ്റ വിക്ഷേപിച്ചത്.

ഇ.എസ്.എയുടെ റോസറ്റ ദൗത്യമാണ് ഫിലെയെ വാല്‍നക്ഷത്രത്തിലത്തെിച്ചത്. 2004ല്‍ അയച്ച റോസെറ്റ തുടര്‍ച്ചയായ 10 വര്‍ഷത്തെ യാത്രക്കൊടുവിലാണ് ഭൂമിയില്‍നിന്ന് 51 കോടി കിലാമീറ്റര്‍ അകലെയുള്ള 67പി വാല്‍നക്ഷത്രത്തിലത്തെിയത്. വെള്ളിയാഴ്ച രാത്രി ഉയര്‍ത്തുന്നതു വരെയുള്ള മണിക്കൂറുകളില്‍ ജര്‍മനിയിലെ ഇ.എസ്.എ കേന്ദ്രത്തിലേക്ക് ഫിലേയില്‍നിന്ന് നിരവധി ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബാറ്ററി മതിയായ അളവില്‍ പ്രവര്‍ത്തിക്കുകയും തകരാറുകള്‍ ഇല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഫിലേ വാഹനം അടുത്ത മാര്‍ച്ചുവരെ വാല്‍നക്ഷത്രത്തിലെ വിവരങ്ങള്‍ പങ്കുവെക്കുമായിരുന്നു. മൂന്നു പാദങ്ങളുള്ള വാഹനം പാറക്കെട്ടില്‍ കുടുങ്ങിയതിനാല്‍ രണ്ടെണ്ണത്തിന്‍ മേലാണ് നില്‍ക്കുന്നത്. കൂറ്റന്‍ ഗര്‍ത്തത്തിനോടു ചേര്‍ന്ന പാറക്കല്ലിന് അഭിമുഖമായി നിലകൊള്ളുന്ന സൗരപാനലിന് മതിയായ അളവില്‍ സൂര്യപ്രകാശവും ലഭിച്ചിരുന്നില്ല. വാഹനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചതായി വെള്ളിയാഴ്ച രാത്രി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു.

‘അഫ്സ്പ’ വീണ്ടും ചര്‍ച്ചയാവുന്നു

Posted: 15 Nov 2014 10:40 AM PST

Image: 
Subtitle: 
നിയമം നീക്കണമെന്ന് ചിദംബരം; നിയമമില്ലാതെ നിലനില്‍പില്ളെന്ന് സ്വാമി

ന്യൂഡല്‍ഹി: തീവ്രവാദം ഇല്ലാതാക്കാന്‍ എന്ന പേരില്‍ കശ്മീരില്‍ സൈന്യം നടത്തുന്ന അറുകൊലകളുടെ യാഥാര്‍ഥ്യം ഒന്നൊന്നായി പുറത്തു വരുന്നതോടെ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) റദ്ദാക്കണമെന്ന വാദം കൂടുതല്‍ ശക്തമാവുന്നു.
ഈ മാസം ആദ്യം രണ്ട് യുവാക്കളെ ബദ്ഗാമില്‍ സൈന്യം ആളുമാറി വെടിവെച്ചുകൊന്നതും മാച്ചില്‍ കൂട്ടക്കൊല വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് പട്ടാളക്കോടതി സമ്മതിച്ചതും അഫ്സ്പയെ ന്യായീകരിച്ചുപോന്ന ആളുകളെപ്പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മണിപ്പൂരിലെ മനോരമ ദേവി വധം സംബന്ധിച്ച്  സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിലും നിയമത്തിന്‍െറ മറവില്‍ അഴിഞ്ഞാടിയ സൈന്യമാണ് പ്രതിക്കൂട്ടില്‍. ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന കശ്മീരില്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് വിഷയമായും ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി.

കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസി മേഖലകളിലും ഒട്ടേറെ സൈനിക അതിക്രമങ്ങള്‍ അരങ്ങേറിയ കാലത്ത് ആഭ്യന്തരമന്ത്രി പദം കൈയാളിയിരുന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം തന്നെ നിയമത്തിനെതിരെ സംസാരിച്ചെന്നതും ശ്രദ്ധേയമായി.

മാച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പ്രതികള്‍ക്കെതിരായ ശിക്ഷാവിധിയെ സ്വാഗതംചെയ്ത ചിദംബരം അഫ്സ്പയെ നിന്ദ്യമായ നിയമം എന്നാണ് വിശേഷിപ്പിച്ചത്. നിയമഭേദഗതിക്ക് തന്‍െറ കാലത്ത് ശ്രമം നടന്നിരുന്നു, നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍, മുന്നോട്ടുപോകാനായില്ല. പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ലാത്ത നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, അത്തരം നീക്കം സൈന്യത്തിന്‍െറ ആത്മവീര്യം തകര്‍ക്കുമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ള ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കള്‍ പ്രതികരിച്ചു. ഇത്തരമൊരു നിയമത്തിന്‍െറ പിന്‍ബലമില്ലാതെ കശ്മീരിലും മറ്റ് സംഘര്‍ഷ മേഖലകളിലും സൈന്യത്തിന്‍െറ പ്രവര്‍ത്തനം സുഗമമാവില്ളെന്നാണ് അവരുടെ വാദം. ചിദംബരത്തിന്‍െറ നിര്‍ദേശം വിഡ്ഢിത്തമാണെന്നും പാകിസ്താനെയും തീവ്രവാദികളെയുമാണ് ഇതു സഹായിക്കുകയെന്നും സ്വാമി പറഞ്ഞു.

പലവട്ടം നിയമത്തിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന തന്നെ പി. ചിദംബരമുള്‍പ്പെടെ ചിലരൊഴികെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍െറ നേതാക്കളോ പ്രതിപക്ഷ പി.ഡി.പിയുടെ നേതാക്കളോ പിന്തുണച്ചില്ളെന്ന പരിഭവമാണ് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തെരഞ്ഞെടുപ്പു റാലികളില്‍ പങ്കുവെക്കുന്നത്.

മുല്ലപ്പെരിയാര്‍: തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നു

Posted: 15 Nov 2014 10:02 AM PST

Image: 
Subtitle: 
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ജില്ലാ ഭരണകൂടം

വണ്ടിപ്പെരിയാര്‍/തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. സ്പില്‍വേയിലെ ഷട്ടറുകള്‍ ഏത് സമയവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അണക്കെട്ടിന്‍െറ താഴ്വാരത്തെ ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവ് പ്രദേശത്ത് പെരിയാര്‍ നദിക്കരയിലുള്ള കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂളില്‍ മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി ക്യാമ്പ് തുറന്നിട്ടുണ്ട്. അപായ മുന്നറിയിപ്പ് നല്‍കാന്‍ അണക്കെട്ട് പ്രദേശത്ത് സംവിധാനം സ്ഥാപിച്ചു.

ജനവാസ കേന്ദ്രത്തില്‍ ഇരുട്ട് നിറഞ്ഞ പ്രദേശത്ത് അസ്കാ ലൈറ്റുകള്‍ സ്ഥാപിക്കാനും നടപടി തുടങ്ങി. വനം^പൊലീസ് ^ഫയര്‍ഫോഴ്സ് വകുപ്പുകളുടെ കൈവശമുള്ള അസ്കാ ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സംഘം തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനറേറ്ററുകള്‍, ട്യൂബുകള്‍, ജാക്കറ്റുകള്‍ എന്നിവയും സജ്ജമാക്കി.

ആദ്യഘട്ടത്തില്‍ മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിശദ വിവരങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പ്രായമായവര്‍, വികലാംഗര്‍ എന്നിവരെ സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കി. ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ, പ്രദേശങ്ങളില്‍ പ്രാദേശിക ദുരന്ത നിവാരണ സമിതികള്‍ പ്രത്യേക യോഗം ചേര്‍ന്ന് ദുരന്ത നിവാരണ സംവിധാനങ്ങള്‍ വിലയിരുത്തി.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് അലക്സ് എം.വര്‍ക്കി, കട്ടപ്പന ഡിവൈ.എസ്.പി. ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 200 അംഗ പൊലീസ് സംഘവും 30ഓളം അഗ്നിശമനസേനാംഗങ്ങളും പ്രവര്‍ത്തനസജ്ജരാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
 

ബാറ്ററി തീര്‍ന്നു; ഫിലേക്കിനി സുഖനിദ്ര

Posted: 15 Nov 2014 09:56 AM PST

Image: 

ബര്‍ലിന്‍: വാല്‍നക്ഷത്രത്തിന്‍െറ രഹസ്യങ്ങളിലേക്ക് മിഴിതുറന്ന ഫിലേ പേടകത്തിനിനി സുഖനിദ്ര. പാറക്കെട്ടിനിടയില്‍ കുടുങ്ങിയ ബഹിരാകാശ വാഹനത്തെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ പരാജയമായതോടെയാണ് ബാറ്ററി തീര്‍ന്ന് നിശ്ചലമായത്.

കണ്ണടക്കുന്നതിന് മിനിറ്റുകള്‍ മുമ്പും നിരവധി ചിത്രങ്ങള്‍ അയച്ചിരുന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ.എസ്.എ) അറിയിച്ചു. പാറക്കെട്ടിനിടയില്‍ കുടുങ്ങിയതിനാല്‍ സൗര പാനലുകള്‍ക്ക് സൗരോര്‍ജം സ്വീകരിക്കാന്‍ സാധിക്കാതെ വന്നതാണ് വില്ലനായത്. അവസാന ശ്രമമെന്ന നിലക്ക് ചലിപ്പിക്കാന്‍ നടത്തിയ ശ്രമവും പൂര്‍ണമായി വിജയം കണ്ടില്ല. ഫിലേയെ ഉയര്‍ത്തി 35 ഡിഗ്രി കറക്കിയെങ്കിലും സൗരോര്‍ജം സ്വീകരിക്കാവുന്ന സ്ഥലത്തേക്ക് മാറ്റാനായില്ല.

ബുധനാഴ്ചയാണ് ഫിലേ ബഹിരാകാശ റെബോട്ടിക് പേടകം ചുര്യമോവ്^ ഗരാസിമെങ്കോ (67പി) വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മനുഷ്യ നിര്‍മിത ദൗത്യം നേരിട്ട് പഠനം നടത്താനായി വാല്‍നക്ഷത്രത്തിലത്തെുന്നത്.
ഫിലേയില്‍നിന്ന് നേരിട്ട് അയക്കപ്പെടുന്ന പോലെ തുടര്‍ച്ചയായി ഇ.എസ്.എ അയച്ചുകൊണ്ടിരുന്ന ട്വീറ്റുകളിലാണ് പ്രവര്‍ത്തനം നിലച്ചെന്ന വാര്‍ത്തയുമത്തെിയത്. ‘എനിക്ക് ഇത്തിരി ക്ഷീണം അനുഭവപ്പെടുന്നുണ്ട്. ഞാന്‍ അയച്ച വിവരങ്ങളെല്ലാം ലഭിച്ചുകാണുമല്ളോ. ചിലപ്പോള്‍ ഞാനൊന്നു കണ്ണടച്ചേക്കും’^ ഒരു ട്വീറ്റ് പറഞ്ഞു.

 

നൈജീരിയന്‍ പട്ടണം ബോകോ ഹറാം പിടിച്ചെടുത്തു

Posted: 15 Nov 2014 09:13 AM PST

Image: 
Subtitle: 
ആക്രമണം ഭയന്ന് നിരവധി കുടുംബങ്ങള്‍ പലായനം തുടങ്ങിയിട്ടുണ്ട്

അബുജ: 276 സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ലോകമാധ്യമങ്ങളില്‍ ഇടം പിടിച്ച ചിബോക് പട്ടണം ബോകോ ഹറാം പിടിച്ചെടുത്തു. വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തുള്ള പട്ടണം ദിവസങ്ങള്‍ക്ക് മുമ്പേ തീവ്രവാദികളുടെ നിയന്ത്രണത്തിലാണെന്ന് രക്ഷപ്പെട്ടോടിയ നാട്ടുകാര്‍ അറിയിച്ചു. നൂറുകണക്കിന് ബോകോ ഹറാം തീവ്രവാദികള്‍ ഇരച്ചുകയറി പ്രദേശത്തെ വാര്‍ത്താ വിതരണ സംവിധാനം തകരാറിലാക്കുകയായിരുന്നു. റോക്കറ്റ് വേധ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരുള്‍പ്പെടെ പിന്‍വാങ്ങിയിട്ടുണ്ട്. ആക്രമണം ഭയന്ന് നിരവധി കുടുംബങ്ങള്‍ പലായനം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 14ന് ചിബോകിലെ ഗേള്‍സ് സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന 276 വിദ്യാര്‍ഥിനികളെ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ലോറികളില്‍ കയറ്റിക്കൊണ്ടുപോയ ഇവരില്‍ ഏറെപ്പേരെയും ഇതുവരെ മോചിപ്പിക്കാനായിട്ടില്ല. എല്ലാവരെയും വിവാഹം കഴിപ്പിച്ചതായും ഇനി മോചനത്തിന്‍െറ പ്രശ്നമില്ളെന്നും ദിവസങ്ങള്‍ക്കുമുമ്പ് ബൊകോ ഹറാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. തീവ്രവാദി സംഘടന കൂടുതല്‍ കരുത്താര്‍ജിക്കുന്നത് നൈജീരിയന്‍ സര്‍ക്കാറിന് കൂടുതല്‍ തലവേദനയായിത്തീര്‍ന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍: തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് നിര്‍ദേശം

Posted: 15 Nov 2014 04:27 AM PST

Image: 

തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്  ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പീരുമേട് താലൂക്കിലെ 129 കുടുംബങ്ങളോടാണ് ഇന്നു രാത്രി തന്നെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

കുമളി, കാഞ്ചിയാര്‍, പീരുമേട്, മഞ്ചുമല, വള്ളകടവ്, അയ്യന്‍കോവില്‍ തുടങ്ങി എട്ടിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇവ സബ് കലക്ടര്‍മാരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും കലക്ടറുടെ താല്‍കാലിക ചുമതലയുള്ള എ.ഡി.എം മോഹനന്‍പിള്ള അറിയിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വി.എസ് വീണ്ടും സുപ്രീംകോടതിയില്‍

Posted: 15 Nov 2014 03:50 AM PST

Image: 

ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് വി.എസ് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് അന്വേഷണത്തില്‍ ഇടപെട്ടെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടണമെന്നും ഹരജിയിലുണ്ട്.

ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് ജേക്കബ് പുന്നൂസ് എ.ജിയുമായി പങ്കുവെച്ചു. ഇത് എന്തിനാണെന്ന് വ്യക്തമാക്കണം. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഹരജിയില്‍ പറയുന്നു.

നേരത്തെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ അന്തര്‍സംസ്ഥാന ബന്ധമില്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ കേസ് ഏറ്റെടുത്താല്‍ അമിതഭാരമമാവുമെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

 

സൈന നെഹ് വാള്‍ ചൈന ഓപണ്‍ ഫൈനലില്‍

Posted: 15 Nov 2014 01:30 AM PST

Image: 

ഫോസൗ (ചൈന): ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സിന്‍െറ ഫൈനലില്‍ പ്രവേശിച്ചു. ആഥിത്ഥേയരായ ചൈനയുടെ ല്യൂ സിന്നിനെയാണ് സൈന പരാജയപ്പെടുത്തിയത്. ഹെന്‍സിയ ഒളിമ്പിക് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം 47 മിനിട്ട് നീണ്ടു നിന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക ആറാം സീഡുകാരിയായ സൈനയുടെ വിജയം. സ്കോര്‍: 21-17, 21-17. ഫൈനലില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയുമായാണ് ഹൈദരാബാദുകാരിയുടെ പോരാട്ടം.

അടൂര്‍ പിടിച്ച പുലിവാല്‍

Posted: 15 Nov 2014 01:24 AM PST

Image: 

കേരള ചലചിത്ര അക്കാദമിയുടെ ‘പാരവാഹികള്‍’ ഇപ്പോള്‍ തലയറഞ്ഞ് ചിരിക്കുകയാവും. കാരണം ഈ വര്‍ഷത്തെ ചലചിത്രമേളയുടെ എല്ലാതരത്തിലുള്ള ഉത്തരവാദിത്തവും അടൂര്‍ ഗോപാലകൃഷ്ണന്‍െറ തലയില്‍ ആയികഴിഞ്ഞു എന്നതാണതിന് കാരണം. അടുത്തിടെയായി ഓരോ ചലചിത്രമേളയും സംഘാടകരായ കേരള ഗവണ്‍മെന്‍റിന്‍െറയും
ചലചിത്ര അക്കാദമിയുടെയും കയ്യിലിരുപ്പ് കാരണം സര്‍വ്വത്ര കുളമായി കലാശിക്കുന്ന സാഹചര്യമാണ്. ഈ വര്‍ഷവും എന്തൊക്കെ പുകില്‍ ഉണ്ടാകുമെന്ന് അക്കാദമിക്കാര്‍ക്കുപോലും ധാരണയില്ല. മാത്രമല്ല ഫെസ്റ്റിവല്‍ ഡയറക്ടറും പത്തുപതിനഞ്ച് വര്‍ഷമായി മേളയെ നയിക്കുന്ന ബീനാപോളുമില്ലാത്ത അവസ്ഥ. ആകെ ബേജാറായ തിരുവഞ്ചൂരാന്‍െറ കാതില്‍ ആരോ ഓതികൊടുത്തതാണ്  പത്തൊമ്പതാമത്തെ അടവ്. ശത്രുവിന്‍െറ മിഴി രണ്ടിലും പൂഴി വാരിയിട്ട് ഓടുന്നതിനെക്കാള്‍ ഗുണം ചെയ്യുന്ന തന്ത്രം. എന്തായാലും ഉപായം പറഞ്ഞുകൊടുത്തയാളെ  മന്ത്രിയദ്ദേഹം  ചുംബനപ്പൂക്കള്‍ കൊണ്ട് മൂടിയിട്ടുണ്ടാകണം.

ഈ വാരിക്കുഴിയിലേക്കാണ് അടുര്‍ വീണുപോയത്. പണ്ടെ അദ്ദേഹം അങ്ങനെയാണ്. ആരങ്കിലും ഒരു സഹായം അപേക്ഷിച്ചാല്‍ മനസലിഞ്ഞുപോകും. താന്‍ കാരണം ചലചിത്രമേള ഗുണം പിടിക്കുന്നെങ്കില്‍ അങ്ങനെയായികോട്ടെയെന്ന് അദ്ദേഹവും വിചാരിച്ചുകാണും. അങ്ങനെ സിനിമക്ക് പാസിനുള്ള അപേക്ഷയില്‍ ചില ചോദ്യാവലികളൊക്കെ കടന്നുകൂടുകയും വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ അടക്കമുള്ളവരോട് പത്രക്കാരുടെ ചോദ്യശരങ്ങളും വന്നു. സാധാരണ ചോദ്യങ്ങള്‍ കൊണ്ടൊന്നും പ്രകോപിതനാകുന്ന ആളല്ല അദ്ദേഹം. സ്വാതികനാണ്, സൗമ്യതയും വിനയവും കൈമുതലുളള ആളാണ്. എന്നിട്ടും വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദഹേം അറുത്തുമുറിച്ച് പറഞ്ഞുപോയി. ഇംഗ്ളീഷ് ഭാഷ അറിയാത്തവരെങ്കില്‍ ചലചിത്രമേളക്ക് വരേണ്ടന്ന്.. അടൂരിനെ പോലെ ഒരാള്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞപ്പോള്‍ കോലഹാലം മൂത്തു. അങ്ങനെയെങ്കില്‍ താങ്കള്‍ക്ക് പോയി ഇംഗ്ളീഷില്‍ സിനിമ എടുത്തുകൂടായിരുന്നോയെന്ന ചോദ്യം വന്നു.
ചാനലുകള്‍ ഫ്ളാഷുകള്‍ മിന്നിച്ചു അടൂരിന്‍െറ അഭിപ്രായം ആഘോഷിച്ചു. ചിലര്‍ അന്നുരാത്രി ന്യൂസ് അവറിലെ ചൂടന്‍ ചര്‍ച്ചക്കുള്ള ഷെഡ്യൂള്‍ ഒരുക്കി. പുതുതലമുറ ഫെയിസ് ബുക്കിലും ട്വിറ്റിറിലും പ്രതിഷേധം വാരിച്ചൊരിഞ്ഞു തുടങ്ങി. മാത്രമല്ല കഴിഞ്ഞ വര്‍ഷം മേളയില്‍ എത്തിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന് ഇംഗ്ളീഷ് പോയിട്ട് ഇംഗ്ളീഷ് അക്ഷരംപോലും അറിയില്ലായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്നതും.

ഈ സാഹചര്യത്തിലാണ് അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന അഭിപ്രായവുമായി സാക്ഷാല്‍ മന്ത്രിയത്തെുന്നത്. അത് അങ്ങനെ തന്നെവേണം.  പാസ് കൊടുക്കാന്‍ ചിട്ടവട്ടങ്ങള്‍ വേണമെന്ന അടൂരിന്‍െറ ആവശ്യത്തിന്‍ പ്രകാരം ചോദ്യവലി ഇറക്കിയവര്‍ ഒറ്റരാത്രി കൊണ്ട് തങ്ങളുടെതാണ് അവസാനവാക്ക് എന്നാക്കി. പ്രജാഹിതം മാനിക്കുന്നവന്‍ തന്നെയാണ് അധികാരി. അങ്ങനെയെങ്കില്‍ നമുക്ക് തിരുവഞ്ചൂരിനും ഒരു ജയ് വിളിക്കാം. (എത്രപേര്‍ക്ക് എത്രയവസരത്തില്‍ നാം ജയ് വിളിച്ചിരിക്കുന്നു).  അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിത്വം മലയാളത്തിന് കിട്ടിയ അത്യപൂര്‍വ്വമായ അനുഗ്രഹമാണ്. ലോകത്തെ ചലചിത്രകാരന്‍മാര്‍ക്കിടയില്‍ ആ പേര് പരിചിതമാണ്. അങ്ങനെ ഒരാളിനെ വിളിച്ചിറക്കി ചലചിത്രമേളയിലെ വക്കാണങ്ങള്‍ കേള്‍പ്പിക്കണ്ടായിരുന്നു. മേള തുടങ്ങിയിട്ടില്ല. അടുത്തമാസമാണ്. എന്നിരുന്നാലും അവിടത്തെ രീതികള്‍ വച്ച് പറയട്ടെ, ഒരിടത്ത് പടം തുടങ്ങാന്‍ വൈകിയാലോ, പടം മാറിപോയാലോ അക്കാദമിക്കാര്‍ ഇനി അതും അടുരിന്‍െറ പേരില്‍ കൊണ്ടുവച്ചക്കോന്‍ സാധ്യതയുണ്ട്. അടൂര്‍ പറഞ്ഞു, അടൂര്‍ കാരണം അങ്ങനെ ഓരോ ഉപായങ്ങള്‍ അവര്‍ ഇപ്പോഴെ കണ്ടുവെച്ചുകാണും. പാവം പന്തളം സുധകരനെ പോലെയുള്ളവരുടെ കാര്യമാണ് കഷ്ടം. ഓരോ ഫെസ്റ്റിവല്‍ വരുമ്പോഴും പുള്ളിക്കാരന് മറ്റ് ജോലികള്‍ എല്ലാം മാറ്റിവെക്കേണ്ടിവരും. ഏയ്..പടം കാണാനൊന്നുമല്ല. മേളയെ കുറിച്ചുള്ള പരാതികള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി കളിക്കുകയാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിയും ഇതൊക്കെ വായിച്ച് കോട്ടുവായിട്ട് മടുത്തുകാണും. സോളാര്‍ പട പേടിച്ച് പന്തളത്തുചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്‍ എന്നു പറഞ്ഞപോലെയാണ് കാര്യങ്ങള്‍. തനിക്കും തന്‍െറ ആഫീസിനും എതിരായ പരാതികള്‍ ഒരുസംഘം കൊണ്ടുനടക്കുന്നതിനിടയിലാണ് ചലചിത്രമേളയിലെ പരാതികള്‍ എന്നതരത്തിലുള്ള അസംബന്ധങ്ങള്‍.
ഇത്തവണയും പന്തളം സുധാകരന്‍ പരാതി എഴുതിയേക്കാം. ഡോക്ടര്‍ ബിജുവിനെ പോലുള്ള പ്രതിഷേധിച്ചേക്കാം. അവരുടെ നാവിന്‍തുമ്പത്ത് ആരുടെ പേരാകും ആദ്യം എന്ന കാര്യത്തിലെ തര്‍ക്കമുള്ളൂ.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP