സ്വാഗതം
WELCOME

News Update..

Friday, October 31, 2014

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി Madhyamam News Feeds

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി Madhyamam News Feeds

Link to

ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി

Posted: 31 Oct 2014 01:06 AM PDT

Image: 

കൊച്ചി: മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന പ്രതിഷേധ സമരം "കിസ് ഓഫ് ലവി"ല്‍ ഇടപെടില്ളെന്ന് ഹൈകോടതി. പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി തീര്‍പ്പാക്കി. പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചുംബന പ്രതിഷേധ സമരത്തിന് അനുമതി നല്‍കില്ളെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നേരിടാന്‍ പോലീസ് സജ്ജരാണ്. പ്രതിഷേധം നടക്കുമ്പോള്‍ മറൈന്‍ ഡ്രൈവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ചുംബന സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ഭോപ്പാല്‍ ദുരന്തക്കേസ് പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍ അന്തരിച്ചു

Posted: 30 Oct 2014 11:55 PM PDT

Image: 

വാഷിങ്ടണ്‍: യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ (92) അന്തരിച്ചു. സെപ്റ്റംബര്‍ 29ന് യു.എസ് ഫ്ളായിലെ വെറോ ബീച്ചിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. എന്നാല്‍, മരണ വിവരം ബന്ധുക്കള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രേഖകളില്‍ നിന്നാണ് മരണവിവരം പുറംലോകം അറിഞ്ഞതെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1984ല്‍ മധ്യപ്രദേശില്‍ ഭോപ്പാല്‍ വാതക ദുരന്തം സംഭവിക്കുമ്പോള്‍ കമ്പനിയുടെ മേധാവിയായിരുന്നു വാറന്‍ ആന്‍ഡേഴ്സണ്‍.

1984 ഡിസംബര്‍ 2-3 തീയതികളില്‍ 3787 പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ വാതക ദുരന്തത്തിന് ശേഷം നാലാം ദിവസം ഇന്ത്യയില്‍ എത്തിയ ആന്‍ഡേഴ്സണ്‍ അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യം ലഭിച്ച ആന്‍ഡേഴ്സണ്‍, വിചാരണ നേരിടാതെ ഇന്ത്യയില്‍ നിന്നു കടന്നു കളയുകയായിരുന്നു. രാജ്യത്തെ ഭരണതലത്തിലും അല്ലാത്തതുമായ ഉന്നതരുടെ ഒത്താശയോടെയാണ് ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതെന്ന് അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ 1989ല്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിനായി 470 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക ഇന്ത്യന്‍ സര്‍ക്കാരിന് യൂണിയന്‍ കാര്‍ബൈഡ് കമ്പനി നല്‍കി.

1992ല്‍ ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ചു. തുടര്‍ന്ന് നിരവധി തവണ വാറന്‍റ് പുറപ്പെടുവിച്ചിട്ടും ആന്‍ഡേഴ്സണ്‍ കോടതിയില്‍ ഹാജരായില്ല. കേസില്‍ ആന്‍ഡേഴ്സനെ കുറ്റക്കാരനെന്ന് കണ്ടെത്താനുള്ള തെളിവുകളില്ളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ യു.എസ് ഭരണകൂടം സന്നദ്ധമായില്ല. ഇതിനിടെ യു.എസിന്‍െറ സഹായത്തോടെ ഇദ്ദേഹം വെറോ ബീച്ചിലേക്ക് താമസം മാറ്റുകയായിരുന്നു.

വാതക ദുരന്തത്തില്‍ 3787 പേര്‍ ജീവന്‍ വെടിഞ്ഞെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ പതിനായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. അഞ്ച് ലക്ഷത്തോളം പേര്‍ മാരകമായ പരിക്കുകളോടെയും അംഗവൈകല്യങ്ങളോടെയും അവശേഷിച്ചു. കൂടാതെ നിരവധി പേരെ കാന്‍സര്‍, വൃക്ക, കരള്‍ തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ കീഴ്പ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാതക ദുരന്തത്തിന്‍െറ ഇരകളായിട്ടാണ് ഇന്നും ഭോപ്പാലിലെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത്. മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുരന്തത്തിലെ ജീവിക്കുന്ന ഇരകളുടെ മുറവിളി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

1921ല്‍ ബ്രൂക്ലില്‍ സ്വീഡിഷ് വംശജനായ മരപ്പണിക്കാരന്‍െറ മകനായാണ് ആന്‍ഡേഴ്സന്‍െറ ജനനം. രസതന്ത്രത്തില്‍ ബിരുദം നേടിയ ആന്‍ഡേഴ്സണ്‍ നാവിക സേനയിലെ സേവനത്തിന് ശേഷമാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ ചേരുന്നത്. സെയില്‍സ്മാനായി ജോലി ആരംഭിച്ച ആന്‍ഡേഴ്സണ്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശേഷം 1986ല്‍ വിരമിച്ചു. ആന്‍ഡേഴ്സന്‍െറ കീഴില്‍ 30 രാജ്യങ്ങളിലായി 700 പ്ളാന്‍റുകള്‍ സ്ഥാപിച്ച് കമ്പനി വലിയ മുന്നേറ്റം കൈവരിച്ചു.

പത്താംതരം തുല്യതയില്‍ ജില്ലക്ക് ഒന്നാം സ്ഥാനം

Posted: 30 Oct 2014 10:56 PM PDT

കൊല്ലം: ഭാഷയും ദൂരവും പ്രായവും പ്രശ്നമാക്കാതെ പത്താംതരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടി കൊല്ലം ജില്ല സംസ്ഥാനത്ത് ഒന്നാമതത്തെി.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം (96.19) നേടിയത്. ജില്ലയില്‍ 12 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1128 പേരില്‍ 875 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജി.വി.എച്ച്.എസ്. എസ് തഴവ, ജി.എച്ച്.എസ്.എസ് തേവന്നൂര്‍, ശങ്കരമംഗലം എച്ച്.എസ് എന്നീ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ വിജയം നേടി.
സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവായ ചവറ ബ്ളോക്കിലുള്ള നീണ്ടകര ഫിലിപ്സ് ഹൗസില്‍ എലിസബത്ത് ഫിലിപ് (71) ഉന്നതവിജയത്തോടെ ഉപരിപഠനത്തിന് യോഗ്യത നേടി. ഒമ്പതു വിഷയത്തില്‍ നാലെണ്ണത്തിന് എ പ്ളസും ബാക്കിയുള്ളതിന് എ ഗ്രേഡുമാണ് എലിസബത്ത് ഫിലിപ് സ്വന്തമാക്കിയത്. ഇവര്‍ 1963ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. പിന്നീട് ചവറ പ്രോജക്ടില്‍ അങ്കണവാടിയില്‍ ജോലിക്ക് കയറിയതോടെ പഠനം നിലച്ചു. മൂന്നു വര്‍ഷം മുമ്പ് ചവറ പ്രോജക്ടില്‍ ഹെല്‍പറായി വിരമിച്ചതോടെയാണ് പത്താംതരം പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചത്.
പഠനത്തിന് ദൂരവും ദേശവും പ്രശ്നമല്ളെന്ന് തെളിയിച്ച് രാജപാളയത്തിനടുത്ത് ശീവെല്ലിപുത്തൂരിലുള്ള എസ്. അജന്ത തമിഴ് മീഡിയത്തില്‍ മികച്ച വിജയം നേടി. 140 കി.മീ. താണ്ടിയാണ് കുളത്തൂപ്പുഴ കൂവക്കാട് ഗവ. സ്കൂളിലെ തുല്യതാ കേന്ദ്രത്തില്‍ അജന്ത എത്തിയിരുന്നത്.
പത്താംതരം പാസാകണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവരെ കേരളത്തിലത്തെിച്ചത്. വീട്ടിലെ സാഹചര്യവും സാമ്പത്തിക ബുദ്ധിമുട്ടും കഠിനമായപ്പോഴാണ് എട്ടാം ക്ളാസില്‍ അജന്തക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. തമിഴ്നാട്ടില്‍ കാര്‍ ഡ്രൈവറായ ആര്‍. ശശികുമാറിനെ വിവാഹം കഴിച്ചതോടെ വീണ്ടും പഠനത്തിന് വഴിതെളിയുകയായിരുന്നു.
കേരള ലൈവ് സ്റ്റോക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡ്രൈവറായ തെങ്കാശി സ്വദേശി വിജയകുമാര്‍, കുളത്തൂപ്പുഴ സ്വദേശിനി ദീപ ഉള്‍പ്പെടെ 23 പേരാണ് തമിഴ് മീഡിയത്തില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 28 പേരാണ് പരീക്ഷയെഴുതിയത്.
കന്നട മീഡിയത്തില്‍ പരീക്ഷയെഴുതിയ രണ്ടുപേരും വിജയിച്ചു.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന പത്തനാപുരം സ്വദേശികളാണ് വിജയിച്ചത്.
തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച പഠിതാക്കളെയും പ്രേരക്മാരെയും കോഓഡിനേറ്റര്‍മാരെയും അധ്യാപകരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ അഭിനന്ദിച്ചു.
പുതിയ പത്താതരം ബാച്ചിലേക്കുള്ള പ്രവേശം തുടരുകയാണ്.
മലയാളം മീഡിയത്തില്‍ ഇതുവരെ 2500 പേര്‍ രജിസ്റ്റര്‍ ചെയ്തു. തമിഴ് മീഡിയത്തില്‍ 30 പേര്‍ എത്തിയപ്പോള്‍ കന്നടയില്‍ ഒരാളാണ് രജിസ്റ്റര്‍ ചെയ്തത്. പത്താംതരം പാസായവര്‍ക്കായി ഹയര്‍ സെക്കന്‍ഡറി തുല്യതക്ക് കോഴ്സ് ഉടന്‍ ആരംഭിക്കും.
നിലവിലെ സിലബസ് ലഘൂകരിച്ചായിരിക്കും നടപ്പാക്കുകയെന്ന് നാലു ജില്ലകളുടെ ചുമതലയുള്ള റീജനല്‍ കോഓഡിനേറ്റര്‍ എസ്.പി. ഹരിഹരന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
നവംബറോടെ പ്രവേശനടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗ കയറ്റം ഉള്‍പ്പെടെയുള്ളവക്ക് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അനിവാര്യമായതിനാല്‍ തുല്യതാ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കായുള്ള റീജനല്‍ ഓഫിസ് കൊല്ലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കും.

യൂനിവേഴ്സിറ്റി കോളജ്: മാര്‍ച്ച് സമാധാനപരം; നഗരവാസികള്‍ വലഞ്ഞു

Posted: 30 Oct 2014 10:54 PM PDT

തിരുവനന്തപുരം: സംഘര്‍ഷാവസ്ഥ നിറഞ്ഞ അന്തരീക്ഷത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ യൂനിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ച് സമാധാനപരമായി പിരിഞ്ഞു. 'എസ്.എഫ്.ഐ ഫാഷിസ്റ്റുകളെ ഒറ്റപ്പെടുത്തൂ കോളജിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തോടെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഡി.സി.പി അജിതാ ബീഗത്തിന്‍െറ നേതൃത്വത്തില്‍ വന്‍ സന്നാഹമാണ് കോളജ് പരിസരത്ത് ഒരുക്കിയിരുന്നത്. 11.30 ഓടെ സ്റ്റാച്യുവില്‍നിന്ന് എം.ജി റോഡിലൂടെ എത്തിയ പ്രകടനക്കാരെ പൊലീസ് ഏജീസ് ഓഫിസിനുമുന്നില്‍ തടഞ്ഞു.
ഇതിലൂടെ വന്ന വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. ഇരുചക്രവാഹനങ്ങള്‍പോലും പ്രധാനവീഥിയിലൂടെ കടത്തിവിട്ടില്ല. സ്പെന്‍സര്‍ ജങ്ഷനില്‍നിന്ന് പനവിള വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ ബേക്കറി, വാന്‍റോസ്, ചെങ്കല്‍ചൂള പ്രദേശങ്ങളെല്ലാം നിശ്ചലമായി.
യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ ഗുണ്ടാകേന്ദ്രം അടച്ചുപൂട്ടാന്‍ സി.പി.എം തയാറാകണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ബി.വി.പി സംഘടനാ സെക്രട്ടറി ഒ. നിതീഷ് ആവശ്യപ്പെട്ടു.
പഠിക്കാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാത്ത എസ്.എഫ്.ഐ എന്തിനുവേണ്ടി നിലകൊള്ളുന്നെന്ന് വ്യക്തമാക്കണം. എസ്.എഫ്.ഐ ഫാഷിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കണ്‍വീനര്‍ മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഡോ. പി.പി. ബാവ, ദേശീയ സമിതി അംഗം കരമന ജയന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയന്‍റ് കണ്‍വീനര്‍മാരായ അഖില്‍, വിനു, ജില്ലാ ഭാരവാഹികളായ ശബരി, അരുണ്‍, വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

വടക്കേക്കാടിനെ വിഭജിക്കാന്‍ അനുവദിക്കില്ളെന്ന് പ്രസിഡന്‍റ്

Posted: 30 Oct 2014 10:41 PM PDT

വടക്കേക്കാട്: പഞ്ചായത്തിനെ കീറിമുറിച്ച് റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഫസലുല്‍ അലി. മമ്മിയൂര്‍ -കുണ്ടുകടവ് സംസ്ഥാന പാതയും പഞ്ചായത്തിലെ ഏഴ് പ്രധാന റോഡുകളൂം മുറിച്ചുകടന്ന് ജനവാസകേന്ദ്രത്തിലൂടെ കുന്നംകുളം പട്ടണത്തിന് വേണ്ടി നാല് കിലോ മീ. അകലെ ആര്‍ത്താറ്റ് സ്റ്റേഷന്‍ പണിയാനായി വളച്ചുണ്ടാക്കിയ അലൈന്‍മെന്‍റ് ജനങ്ങളുടെ എതിര്‍പ്പുമൂലം റെയില്‍വേ വകുപ്പ് നേരത്തെ ഉപേക്ഷിച്ചതാണ്. വടക്കേക്കാട് പഞ്ചായത്ത് മാത്രമല്ല പുന്നയൂര്‍ക്കുളവും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് മുതല്‍ തിരുനാവായ വരെയുള്ള പഞ്ചായത്തുകളും ഇതിന് എതിരായിരുന്നു. ഈ മാസം 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വടക്കേക്കാട് പഞ്ചായത്തിന്‍െറ വിയോജിപ്പ് രേഖാമൂലം നല്‍കിയതായി ഫസലുല്‍ അലി പറഞ്ഞു. കുന്നംകുളം വഴി പാത നടപ്പാക്കുമെന്ന് ബാബു എം. പാലിശേരി സമ്മര്‍ദ തന്ത്രത്തിലൂടെ മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുവായൂരില്‍നിന്ന് ആനക്കോട്ട വഴി കനോലികനാലിന്‍െറ സമീപത്തുകൂടെയുള്ള അലൈന്‍മെന്‍റാണ് റെയില്‍വേ ഇപ്പോള്‍ പരിഗണിക്കുന്നത്. നിര്‍മാണച്ചെലവ് ഗണ്യമായി കുറയും. താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശങ്ങളാണ്. ചതുപ്പുനിലങ്ങളും ഉപ്പുവെള്ള ഭീഷണിമൂലം കൃഷിയുപേക്ഷിച്ച നെല്‍പാടങ്ങളുമാണ് കൂടുതല്‍. ദൂരക്കുറവ് അടക്കമുള്ള ഗുണങ്ങള്‍ പ്രാഥമിക സര്‍വേയില്‍ റെയില്‍വേക്ക് ബോധ്യമായിട്ടുണ്ട്. അതേസമയം, നോട്ടുബുക് വ്യവസായത്തിന്‍െറയും അടക്കാ വ്യാപാരത്തിന്‍െറയും വികസനത്തിന്‍െറ പേരില്‍ കുന്നംകുളത്തിന് വേണ്ടിയുള്ള വാദങ്ങള്‍ ബാലിശമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കുന്നംകുളത്തിനുവേണ്ടി നാല് കിലോമീറ്റര്‍ അകലെ ആര്‍ത്താറ്റില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതും അവിടെനിന്ന് അത്രയും ദൂരെയുള്ള ഗുരുവായൂര്‍ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുന്നതും തമ്മില്‍ അന്തരമില്ളെന്ന അഭിപ്രായവുമുണ്ട്.

അംഗീകാരമില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കലാശാല

Posted: 30 Oct 2014 10:40 PM PDT

Image: 

എം.ജി സര്‍വകലാശാലക്ക് ചരിത്രത്തില്‍ ഒരു അപൂര്‍വ സ്ഥാനമുണ്ട്. തങ്ങള്‍ നടത്തുന്ന കോഴ്സ് ഉപരിപഠനത്തിന് യോഗ്യമല്ളെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ആദ്യ സര്‍വകലാശാലയാകും അത്. വ്യാജ സര്‍വകലാശാലകള്‍ പോലും തങ്ങളുടെ കോഴ്സിന് അംഗീകാരമുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുമ്പോഴാണ് എം.ജി സര്‍വകലാശാല ‘വിനയപുരസ്സരം’ ഹൈകോടതി മുമ്പാകെ ഇങ്ങനെ അറിയിച്ചത്.  ഇതോടെ സര്‍വകലാശാലയെ വിശ്വസിച്ച് കോഴ്സിന് ചേര്‍ന്നവര്‍ വെട്ടിലായി. ഇക്കഴിഞ്ഞ ജൂലൈയിലാണ് സര്‍വകലാശാല ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. തങ്ങള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദം റെഗുലര്‍ പി.ജി പ്രവേശത്തിന് മതിയായ യോഗ്യതയല്ളെന്ന് എം.ജി സര്‍വകലാശാലയുടെ അഭിഭാഷകന്‍തന്നെയാണ് ഹൈകോടതിയില്‍ വ്യക്തമാക്കിയത്. എം.ജി സര്‍വകലാശാലയില്‍നിന്ന് വിദൂര പഠനകോഴ്സ് വഴി ബിരുദംനേടിയ യുവതിക്ക് കുസാറ്റ് എം.ബി.എ അഡ്മിഷന്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സര്‍വകലാശാല വിചിത്രമായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ നിയമനവുമായി ബന്ധപ്പെട്ട വിഴുപ്പലക്കലും രാഷ്ട്രീയ യുദ്ധവും പതിവാക്കിയ സര്‍വകലാശാലക്ക് വിദ്യാര്‍ഥികളുടെ കാര്യം നോക്കാന്‍ സമയമില്ല എന്നതാണ് സത്യം. മഹാത്മാ ഗാന്ധിയുടെ പേരില്‍ കോട്ടയത്ത് തുടങ്ങിയ സര്‍വകലാശാല ഗാന്ധി നിന്ദക്കുള്ള വേദിയായി മാറിയിട്ട് കാലമേറെയായി. പരസ്പര സഹവര്‍ത്തിത്തവും സമാധാനവുമാണ് ഗാന്ധി സന്ദേശമെങ്കില്‍, അത് രണ്ടും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇടമായി മാറിയിരിക്കുകയാണ് ഈ ഉന്നത കലാലയം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായി ചാന്‍സലര്‍ ഇടപെട്ട് വൈസ് ചാന്‍സലറെ പുറത്താക്കിയ സംഭവം ഉണ്ടായത് ഇവിടെയാണ്. അതിനുമുമ്പ് വൈസ് ചാന്‍സലര്‍ ഇടപെട്ട് രജിസ്ട്രാറെ പുറത്താക്കുന്ന സംഭവത്തിനും ഈ കലാശാല സാക്ഷിയായി. ഏറ്റവുമൊടുവില്‍ രജിസ്ട്രാര്‍ പരസ്യമായി ആര്‍.എസ്.എസ് പരിപാടിയില്‍ അധ്യക്ഷതവഹിച്ചതാണ് വിവാദമായിരിക്കുന്നത്.
വീതംവെപ്പില്‍ എം.ജി സര്‍വകലാശാല ലഭിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനാണ്. അവര്‍ കണ്ടുവെച്ചതാകട്ടെ, സ്വന്തം സെക്രട്ടേറിയറ്റ് അംഗം കൂടിയായ എ.വി. ജോര്‍ജിനെ. ഇതിനിടെയാണ് കോണ്‍ഗ്രസ് അംഗമായ സിന്‍ഡിക്കേറ്റ് അംഗം വി.സിയുടെ യോഗ്യത സംബന്ധിച്ച് പരാതിയുമായി ചാന്‍സലറെ സമീപിച്ചത്. വി.സിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിയെന്ന പരാതി കോടതികള്‍ കയറിയിറങ്ങുകയും രണ്ട് ഗവര്‍ണര്‍മാരുടെ പരിഗണനക്ക് എത്തുകയും ചെയ്തിരുന്നു. ഒടുവില്‍, അന്ന് ഗവര്‍ണറായിരുന്ന ഷീല ദീക്ഷിത് എ.വി ജോര്‍ജിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി.
വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കുന്ന സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങള്‍ നോക്കുന്ന രജിസ്ട്രാറുടെ ബിരുദത്തില്‍തന്നെ സംശയമുന്നയിച്ച് ഒരുവിഭാഗം രംഗത്തുവന്നതാണ് രജിസ്ട്രാറെ പുറത്താക്കല്‍ ചടങ്ങിന്‍െറ  തുടക്കം. ഈ വിഷയം ചര്‍ച്ചചെയ്ത സിന്‍ഡിക്കേറ്റിന്‍െറ മിനുട്ട്സില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണിയെ അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ് തല്‍സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ഈ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് അക്ഷരാര്‍ഥത്തില്‍ രണ്ടായി പിളര്‍ന്നു; വി.സി പക്ഷവും രജിസ്ട്രാര്‍ പക്ഷവുമായി. പിന്നെ സര്‍വകലാശാലയുടെ പണമെടുത്ത് കേസ് കളിക്കുന്നതാണ് കണ്ടത്. ഏറ്റുമാനൂര്‍ കോടതി മുതല്‍ ഇന്ത്യയുടെ പരമോന്നത കോടതി വരെ ഈ വിഷയമത്തെി.  

വെറ്ററിനറി സര്‍വകലാശാലയിലെ എന്‍.ആര്‍.ഐ വിവാദം
ഒ. മുസ്തഫ

ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചതെന്ന് തുടക്കത്തില്‍തന്നെയുള്ള ആരോപണമാണ്. വനപ്രദേശത്ത് ചട്ടങ്ങള്‍ പാലിക്കാതെയാണ് വിവിധ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത് എന്നു കാണിച്ച് സര്‍വകലാശാലയുടെ വിവിധ കെട്ടിടനിര്‍മാണ നടപടികള്‍ വനംവകുപ്പ് ഇടപെട്ട് റദ്ദാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിനിടയിലാണ് വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച് വിദ്യാര്‍ഥിസംഘടനകള്‍ തുടര്‍ച്ചയായി സമരം നടത്തുന്നത്. സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും യൂനിവേഴ്സിറ്റി ആക്ടിനും വിരുദ്ധമായി വി.സി സ്വന്തം നിലക്ക് തീരുമാനമെടുക്കുകയാണെന്നാണ് ആരോപണം. വെറ്ററിനറി സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ നിരവധി പ്രശ്നങ്ങളില്‍ വിദ്യാര്‍ഥിസംഘടനകള്‍ സമരപാതയിലാണ്. ഫീസ് വര്‍ധന, ഹോസ്റ്റല്‍ വിഷയം, നിര്‍മാണപ്രവൃത്തികളിലെ ക്രമക്കേട് തുടങ്ങിയവ കഴിഞ്ഞ മാസങ്ങളില്‍ യൂനിവേഴ്സിറ്റിയെ പ്രശ്നകലുഷിതമാക്കി.
എന്‍.ആര്‍.ഐ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇപ്പോള്‍ കത്തിനില്‍ക്കുന്ന പ്രശ്നം. സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള സ്വാശ്രയ കോളജുകളില്‍ മാത്രമാണ് എന്‍.ആര്‍.ഐ സീറ്റുകള്‍ സാധാരണ ഉണ്ടാവുക. പൂക്കോട്, മണ്ണുത്തി കോളജുകളിലായി വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ 1200 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ ബാച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി കോഴ്സിലെ 40 സീറ്റുകളാണ് എന്‍.ആര്‍.ഐ ആക്കാനുള്ള നീക്കം നടക്കുന്നത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് നാലുമാസം മുമ്പാണ് വിവാദ തീരുമാനം എടുത്തത്. യൂനിവേഴ്സിറ്റികളില്‍ അക്കാദമിക് കൗണ്‍സിലുകളാണ് പ്രവേശ നടപടികളും കോഴ്സ് സംബന്ധമായ തീരുമാനങ്ങളുമെടുക്കേണ്ടത്. എന്നാല്‍, വെറ്ററിനറിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് സംഭവിച്ചത്. യൂനിവേഴ്സിറ്റി ആക്ടിനും ഹാന്‍ഡ്ബുക്കിനും വിരുദ്ധമായാണ് എന്‍.ആര്‍.ഐ സീറ്റ് തീരുമാനമുണ്ടായത്. എല്ലാ വര്‍ഷവും 10 സീറ്റുകള്‍ എന്‍.ആര്‍.ഐ ആക്കാമെന്നും എന്നാല്‍, സര്‍ക്കാറിന്‍െറ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവൂ എന്നുമാണ് യൂനിവേഴ്സിറ്റി ഹാന്‍ഡ്ബുക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ആകെയുള്ള 260ല്‍ 40 എണ്ണം എന്‍.ആര്‍.ഐ വിഭാഗം സീറ്റുകളാക്കി അപേക്ഷ ക്ഷണിച്ചു.
ഇതനുസരിച്ച് നാലു വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. ഇതോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങി. ഭരണപക്ഷംതന്നെ നിയമസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചു. യൂനിവേഴ്സിറ്റികളില്‍ എന്‍.ആര്‍.ഐ സീറ്റുകള്‍ നല്‍കുക എന്നത് സര്‍ക്കാറിന്‍െറ നയമല്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ യൂനിവേഴ്സിറ്റി ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, ഏഴു വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. ഇതോടെ പ്രതിപക്ഷം രംഗത്തിറങ്ങി. തുടര്‍ന്ന് യൂനിവേഴ്സിറ്റിയുടെ നേരത്തേയുള്ള തീരുമാനം റദ്ദാക്കി സര്‍ക്കാറിന് ഉത്തരവിറക്കേണ്ടിവന്നു. ഈ ഉത്തരവിനെതിരെ കോഴ്സിലേക്ക് അപേക്ഷിച്ച നാലു വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു.
 ഈ നാലുപേര്‍ക്കും തല്‍ക്കാലം പ്രവേശം നല്‍കണമെന്നും അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ മറ്റു നടപടികള്‍ പാടില്ളെന്നും ഹൈകോടതി വിധിച്ചു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് മറ്റു 36 എന്‍.ആര്‍.ഐ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടക്കുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം വി.സി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.  അതും പ്രശ്നമായതോടെ  മുഖ്യമന്ത്രി ഇടപെട്ട്  അഡ്മിഷന്‍ നടപടികള്‍ നിര്‍ത്തിച്ചു. വെറ്ററിനറി സര്‍വകലാശാലയില്‍ നിലവില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നേടിയ വിദ്യാര്‍ഥിയുടെ അവസാന റാങ്ക് ലിസ്റ്റ് 3500 ആണ്.
എന്നാല്‍, എന്‍.ആര്‍.ഐ സീറ്റുകള്‍ വരുമ്പോള്‍ 70,000 റാങ്കിലുള്ളയാള്‍ക്കുപോലും പ്രവേശം തരപ്പെടുത്താം. സീറ്റിനായി ലക്ഷങ്ങളുടെ കച്ചവടവും നടക്കും. പണത്തിന് മുകളില്‍ വി.സിയും പറക്കില്ളെന്നതാണ് എല്ലാത്തിനും കാരണമെന്നാണ് അണിയറ വര്‍ത്തമാനം.(തുടരും)

 

സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തില്‍

Posted: 30 Oct 2014 10:35 PM PDT

Image: 

മുംബൈ: വിപണിയില്‍ ഉണര്‍വുമായി ഓഹരി വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 92 പോയന്‍റ് നോട്ടത്തോടെ 27, 439ലും നിഫ്റ്റി 32 പോയന്‍റ് ഉയര്‍ന്ന് 8,214ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. എക്കാലത്തെയും മികച്ച നിരക്കിലാണ് നിഫ്റ്റി സൂചികയില്‍ വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി, ഹീറോ മോട്ടോകോര്‍പ്, ഐ.ടി.സി, ഒ.എന്‍.ജി.സി, എസ്.ബി.ഐ തുടങ്ങിയവയാണ് ഇന്ന് നേട്ടത്തിലുള്ളത്. ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്.

റിലയന്‍സിന്‍െറ കേബ്ളിടല്‍: നഗരസഭക്ക് ഒന്നര കോടി നഷ്ടമുണ്ടാക്കിയെന്ന്

Posted: 30 Oct 2014 10:30 PM PDT

പാലക്കാട്: നഗരത്തിലെ 30 കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ച് ഓപ്റ്റിക് ഫൈബര്‍ കേബ്ളിടാന്‍ റിലയന്‍സ് ഇന്‍ഫോകോമിനെ ഉദ്യോഗസ്ഥരും ഭരണാധികാരികളും വഴിവിട്ട് സഹായിച്ച് നഗരസഭക്ക് ഒന്നര കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതായി 'പാലക്കാട് മുന്നോട്ട്' പ്രസിഡന്‍റ് ഡോ. എം.എന്‍. അനുവറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശകുന്തള ജങ്ഷന്‍, കര്‍ണകി അമ്മന്‍ സ്ട്രീറ്റ്, ജില്ലാ ആശുപത്രി, ചുണ്ണാമ്പുത്തറ, മണലി, പട്ടിക്കര, കല്‍പാത്തി, കൊപ്പം, തിരുനെല്ലായി, വെണ്ണക്കര, പൂജാനഗര്‍, മേട്ടുപ്പാളയം സ്ട്രീറ്റ്, പുത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ച് കേബ്ളിടാന്‍ 2013 ജൂലൈ 26നാണ് കൊച്ചിയിലെ റിലന്‍സ് ജിയോ ഇന്‍ഫോകോം കമ്പനി ലിമിറ്റഡ് നഗരസഭക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച് നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിലെ ഓവര്‍സിയറെ വിട്ട് വിവിധ വാര്‍ഡുകളില്‍ പരിശോധിപ്പിച്ചു. റോഡുകള്‍ പൊളിച്ചാല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ 1,73,39,636 രൂപ ഈടാക്കി അനുമതി നല്‍കാമെന്ന് 2014 ജനുവരി ഒന്നിന് എന്‍ജിനീയറിങ് വിഭാഗം ശിപാര്‍ശ ചെയ്തു. എന്നാല്‍, റിലയന്‍സ് ഇന്‍ഫോകോം സമര്‍പ്പിച്ച അപേക്ഷയില്‍ റോഡ് വെട്ടിമുറിക്കാന്‍ ശിപാര്‍ശ ചെയ്യുന്നില്ളെന്ന് എന്‍ജിനീയറിങ് വിഭാഗം പിന്നീട് രേഖാമൂലം വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് 300 മാന്‍ഹോളുകള്‍ നിര്‍മിച്ച് കേബ്ളിടാന്‍ അനുമതി ചോദിച്ച് 2014 ജനുവരി 23ന് റിലയന്‍സ് ഇന്‍ഫോകോം വീണ്ടും നഗരസഭക്ക് അപേക്ഷ നല്‍കി. മാന്‍ഹോള്‍ സ്ഥാപിക്കാനും റോഡ് വെട്ടിപ്പൊളിക്കാനുമായി 14,68,250 രൂപ കെട്ടിവെക്കാന്‍ നഗരസഭ ആവശ്യപ്പെട്ടു. എന്നാല്‍, അനുമതി ലഭിക്കുന്നതിന് മുമ്പ് റോഡുകള്‍ വെട്ടിപ്പൊളിച്ച് തുടങ്ങിയിരുന്നു. ഇത്മൂലം നഗരസഭക്ക് 1,58,71,386 രൂപയുടെ നഷ്ടമുണ്ടായി. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും വിജിലന്‍സിനും ലോകായുക്തക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി വള്ളത്തോള്‍ മുരളീധരന്‍, പി. വിജയന്‍, സി.എന്‍. അപ്പുണ്ണി എന്നിവരും സംബന്ധിച്ചു.

മലപ്പുറം ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

Posted: 30 Oct 2014 10:27 PM PDT

മലപ്പുറം: മലപ്പുറം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഏജന്‍റുമാരുടെ ഇടപെടല്‍ വര്‍ധിക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് സി.ഐ ഗംഗാധരന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ നടന്ന പരിശോധനയില്‍ ഒമ്പത് ഏജന്‍റുമാരെ ആര്‍.ടി ഓഫിസില്‍ കണ്ടത്തെി. ഇവരില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. ഋഷിരാജ്സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരിക്കെ ആര്‍.ടി ഓഫിസുകളില്‍ ഏജന്‍റുമാരുടെ ഇടപെടല്‍ നിരോധിച്ചിരുന്നു. ഇതിന് വിരുദ്ധമായി മലപ്പുറം ആര്‍.ടി ഓഫിസില്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. രജിസ്ട്രേഷനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിരവധി അപേക്ഷകളാണ് ഏജന്‍റുമാര്‍ മുഖേന ഇപ്പോഴും മലപ്പുറം ആര്‍.ടി ഓഫിസില്‍ എത്തുന്നത്. പരിശോധനയില്‍ ഇവരില്‍ നിന്ന് നിരവധി അപേക്ഷകള്‍ കണ്ടെടുത്തു.പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സി.ഐ ഗംഗാധരന്‍ പറഞ്ഞു. എസ്.ഐ മുഹമ്മദലി, സി.പി.ഒ മാരായ സാബിര്‍, ഷണ്‍മുഖദാസ്, വിവേക് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് വിജിലന്‍സ് ഡിവൈ.എസ്.പി മുഹമ്മദ് സലീം ആര്‍.ടി ഓഫിസില്‍ നടത്തിയ പരിശോധനയിലും ഏജന്‍റുമാരുടെ ഇടപെടല്‍ കണ്ടത്തെിയിരുന്നു. ഏജന്‍റുമാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ ആര്‍.സി രജിസ്ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍, ആര്‍.സി ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ആര്‍.ടി ഓഫിസില്‍ ഫാസ്റ്റ്ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഏജന്‍റുമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്.

സിവില്‍ സര്‍വീസ് അക്കാദമി നവംബറില്‍ -മന്ത്രി അടൂര്‍ പ്രകാശ്

Posted: 30 Oct 2014 10:23 PM PDT

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച സിവില്‍ സര്‍വീസ് അക്കാദമി നവംബര്‍ അവസാനവാരം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്.
സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ നൗഫല്‍, കലക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, കോന്നി തഹസില്‍ദാര്‍ വി.ടി. രാജന്‍ എന്നിവര്‍ക്കൊപ്പം സ്ഥലപരിശോധനക്ക് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു മന്ത്രി.
സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങള്‍ താല്‍ക്കാലികമായി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച കെട്ടിടത്തില്‍ ഒരുക്കും. കോന്നിയില്‍ മെഡിക്കല്‍ കോളജിന് അടുത്തായി 70 സെന്‍റ് സ്ഥലം അക്കാദമിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് കണ്ടത്തെിയിട്ടുണ്ട്. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ തുക എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കും.
നവംബര്‍ അവസാനം ഏകദിന സെമിനാറോടെ ആയിരിക്കും അക്കാദമിയുടെ പ്രവര്‍ത്തനം പ്രമാടത്ത് ആരംഭിക്കുക. എട്ട്, ഒമ്പത്,10 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സ് സംഘടിപ്പിക്കും.
ഇതിനുപുറമെ പ്ളസ് വണ്‍, പ്ളസ് ടു, ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ ഫൗണ്ടേഷന്‍ കോഴ്സും നടത്തും. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ അധ്യാപകര്‍ ആയിരിക്കും ഇവിടെയും ക്ളാസ് എടുക്കുക. വിദ്യാര്‍ഥികള്‍ക്ക വിര്‍ച്വല്‍ ക്ളാസ് റൂം ഒരുക്കും. തിരുവനന്തപുരത്ത് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ ക്ളാസ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാണാനും പങ്കെടുക്കാനും അവസരമൊരുക്കും. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങിയശേഷം കേരളത്തില്‍നിന്നുള്ള 214 പേര്‍ക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലക്ക് സിവില്‍ സര്‍വീസ് അക്കാദമി അനുവദിക്കുന്നതിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രത്യേക താല്‍പര്യം എടുത്തിട്ടുണ്ട്. ജില്ലയിലെ പുതിയ തലമുറക്ക് സിവില്‍ സര്‍വീസിലേക്ക് കടന്നുവരുന്നതിന് സിവില്‍ സര്‍വീസ് അക്കാദമി അവസരമൊരുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറയും സമയം ലഭിച്ചശേഷം സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉദ്ഘാടനം നടത്തും. കോന്നി പെരിഞ്ഞൊട്ടക്കലില്‍ അക്കാദമിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്ന സ്ഥലവും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ചു.

ശബരിമല വനാതിര്‍ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി

Posted: 30 Oct 2014 10:20 PM PDT

മുണ്ടക്കയം: ശബരിമല വനാതിര്‍ത്തിയിലെ കോപ്പാറമലയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. രണ്ട് റോഡുകള്‍, കൃഷി, പുരയിടത്തിന്‍െറ സംരക്ഷണഭിത്തി എന്നിവ ഒലിച്ചുപോയി. കോരുത്തോട്-പമ്പാവാലി റോഡിന് മുകളിലുള്ള കൂഴപ്ളാവില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കോപ്പാറ വനത്തില്‍നിന്നാണ് ഉരുള്‍പൊട്ടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മേഖലയിലുണ്ടായ ശക്തമായ മഴയത്തെുടര്‍ന്ന് രാത്രി 8.30 ഓടെയാണ് സംഭവം.
വലിയവീട്ടില്‍ സോമരാജന്‍െറ വീടിന്‍െറ സംരക്ഷണഭിത്തിയും പുരയിടത്തിലെ കപ്പ കൃഷിയും ഒലിച്ചുപോയി.
പുളിമൂട്ടില്‍ തങ്കപ്പന്‍െറ വീടുപണിക്ക് മുറ്റത്ത് ശേഖരിച്ച ഒരുലോഡ് പാറപ്പൊടി, മെറ്റല്‍ എന്നിവയും ഉറുമ്പില്‍ വിഭാകരന്‍െറ പുരയിടത്തിലെ കാപ്പി, കമുക്, കുരുമുളക്, കപ്പ കൃഷികളും ഒലിച്ചുപോയി. ആനക്കല്ല് മേഖലയിലെ കൂഴപ്ളാവ് റോഡ് 100 മീറ്ററോളം തകര്‍ന്നു.
റോഡുകളിലെ മധ്യഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനത്തെുടര്‍ന്ന് വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടു. ഉരുളില്‍ കോപ്പാറ വനത്തില്‍നിന്ന് ചെറുപാറകളും കല്ലുകളും ഉരുണ്ടുവന്ന് റോഡില്‍ പതിച്ചു. 87ാം നമ്പര്‍ അങ്കണവാടി റോഡില്‍ മലവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ചത്തെി സഞ്ചാരയോഗ്യമാല്ലാതായി. കോപ്പാറ മേഖലയില്‍നിന്നത്തെിയ മണ്ണും കല്ലും കോരുത്തോട്-പമ്പാവാലി റോഡില്‍ പതിച്ച് ഗതാഗതം തടസ്സപ്പെട്ടതിനത്തെുര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാവിലെ മാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മഴ തുടരുന്നതിനാല്‍ ജനം ഭീതിയിലാണ്.

മദ്യനയം: ഹൈകോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കെ. ബാബു

Posted: 30 Oct 2014 10:16 PM PDT

Image: 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ബാബു. അടച്ചു പൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളുമുണ്ട്. ഇവര്‍ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കണം. പൂട്ടിയ ബാറുകളിലെ വിറ്റഴിക്കാത്ത മദ്യശേഖരം സര്‍ക്കാര്‍ ഏറ്റെടുത്ത് ബെവ്കോയ്ക്ക് കൈമാറും. ക്ളബുകളിലെ മദ്യ വില്‍പന തുടരുമെന്നും മന്ത്രി പറഞ്ഞു.

ഹൈകോടതി വിധിയുടെ പകര്‍പ്പ് വ്യാഴാഴ്ച വൈകിട്ടാണ് ലഭിച്ചത്. തുടര്‍ നടപടിയെ കുറിച്ച് നികുതി സെക്രട്ടറിയും എക്സൈസ് കമ്മീഷണറും പഠിക്കും. തുടര്‍ന്ന് അഡ്വക്കെറ്റ് ജനറല്‍, നിയമ സെക്രട്ടറി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യും. ഭാവി നടപടികള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.

ജില്ല പകര്‍ച്ചവ്യാധികളുടെ പിടിയില്‍

Posted: 30 Oct 2014 10:16 PM PDT

തൊടുപുഴ: കാലാവസ്ഥ വ്യതിയാനം മൂലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. ദിവസവും ഒട്ടേറെ പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടുന്നുണ്ട്. രോഗം പടര്‍ന്നതോടെ സര്‍ക്കാര്‍ ഓഫിസുകളിലും സ്കൂളുകളിലും ഹാജര്‍ നില ഗണ്യമായി കുറഞ്ഞുതുടങ്ങി. ചെങ്കണ്ണ് , എലിപ്പനി എന്നിവക്ക് പിന്നാലെ ചിക്കന്‍ പോക്സും പടര്‍ന്നുപിടിക്കുന്നുണ്ട്. ഹൈറേഞ്ചിലാണ് രോഗബാധിതര്‍ കൂടുതല്‍.
കടുത്ത ചൂടും മഴയും മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാജാക്കാട്ട് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നിലവില്‍ ഇവിടെ നാലുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യമാണ് ഉള്ളത്.
ഒരുമാസത്തിനിടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് 5,844 പേരാണ് ഗവ. ആശുപത്രികളില്‍ ചികിത്സതേടിയത്. ഇവരില്‍ 240 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. മുട്ടം, പുറപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേറിയ-ആറ്, തക്കാളിപ്പനി-ഒമ്പത്, ടൈഫോയ്ഡ്-ഏഴ്, മഞ്ഞപ്പിത്തം-13, അഞ്ചാംപനി-ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പില്‍നിന്ന് ലഭിച്ച കണക്കുകള്‍.
ജില്ലയില്‍ ബുധനാഴ്ച പനി ബാധിച്ച് ആശുപത്രിയിലത്തെിയത് 376 പേരാണ്. ഇതില്‍ 14 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ബുധനാഴ്ച മാത്രം മൂന്നുപേര്‍ക്ക് എലിപ്പനിയുടെ ലക്ഷണം കണ്ടത്തെി. തൊടുപുഴ, ചിത്തിരപുരം, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെയാണ് വില്ലനായി ചെങ്കണ്ണും പ്രത്യക്ഷപ്പെട്ടത്.

അലാമിപ്പള്ളി ഭൂമി കൈയേറ്റം: ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Posted: 30 Oct 2014 10:13 PM PDT

കാഞ്ഞങ്ങാട്: അലാമിപ്പള്ളി ഭൂമി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റി നടത്തിയ നഗരസഭാ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പുതിയ ബസ്സ്റ്റാന്‍ഡും മൈതാനവും നിര്‍മിക്കാന്‍ നഗരസഭ വിലകൊടുത്തു വാങ്ങിയ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയെന്ന താലൂക്ക് സര്‍വേയറുടെ കണ്ടത്തെലിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച്.
കൈയേറ്റ സ്ഥലത്ത് കുടില്‍ കെട്ടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു.സബ്ട്രഷറിക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ബാരിക്കേഡും സ്ഥാപിച്ച് മാര്‍ച്ച് തടയാനായിരുന്നു കാഞ്ഞങ്ങാട് സി.ഐ സുമേഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് നീക്കം. എന്നാല്‍, അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി നഗരത്തിലേക്ക് നീങ്ങിയതോടെ പൊലീസിന്‍െറ കണക്കുകൂട്ടല്‍ തെറ്റി. റോഡിന്‍െറ മറുവശം വഴി പ്രകടനം നഗരസഭയിലേക്ക് പ്രവേശിച്ചാല്‍ ക്രമസമാധാനനില തകരുമെന്ന ഭീതിയില്‍ പൊലീസ് റോഡിന്‍െറ മറുവശത്ത് വലിയ വാഹനങ്ങളും മറ്റും നിര്‍ത്തി വഴിതടഞ്ഞു. ഇതിനിടെ, നഗരസഭക്ക് പിന്നിലൂടെയുള്ള വഴിയിലൂടെ ഇരച്ചുവന്ന പ്രവര്‍ത്തകരെ തടയാനുള്ള പൊലീസിന്‍െറ ശ്രമമാണ് നേരിയ സംഘര്‍ഷം സൃഷ്ടിച്ചത്. പത്ത് മിനിറ്റോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ പ്രവര്‍ത്തകര്‍ നഗരസഭാ കവാടത്തിലത്തെി പ്രകടനം അവസാനിപ്പിച്ചു. ധര്‍ണ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശന്‍, കൗണ്‍സിലര്‍ കെ. രവീന്ദ്രന്‍, ബ്ളോക് സെക്രട്ടറി ശിവജി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

സ്പില്‍ ഓവര്‍: കാലപരിധി നീട്ടണമെന്ന് ജില്ലാ ആസൂത്രണ സമിതി

Posted: 30 Oct 2014 10:03 PM PDT

കണ്ണൂര്‍: സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള കാലപരിധി നീട്ടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ആണ് നിലവിലുള്ള കാലാവധി.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രവൃത്തികളില്‍ ഭൂരിഭാഗവും റോഡ് പ്രവൃത്തികളാണ്. മഴ പൂര്‍ണമായും മാറാത്തതിനാല്‍ ഈ പ്രവൃത്തികള്‍ പല സ്ഥാപനങ്ങള്‍ക്കും ആരംഭിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടത്.
ഇ-ടെന്‍ഡര്‍ ചെയ്യേണ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക 25 ലക്ഷമാക്കി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അഞ്ചു ലക്ഷത്തിന് മുകളിലുള്ള തുകക്കുള്ള പ്രവൃത്തികള്‍ ഇ-ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിലവിലെ വ്യവസ്ഥ. നഗരസഭകളില്‍ പ്രത്യേകം പട്ടികജാതി വികസന ഓഫിസര്‍മാരെ നിയമിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
നവംബര്‍ അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ട് വിനിയോഗം 50 ശതമാനമാക്കാന്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് എട്ട് ഗ്രാമപഞ്ചായത്തുകള്‍ 30 ശതമാനത്തിനു മുകളില്‍ തുക വിനിയോഗിച്ചിട്ടുണ്ട്. അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണ് വിനിയോഗം.
21 തദ്ദേശ സ്ഥാപനങ്ങളുടെ പ്രോജക്ട് ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബ്ളോക്തല പദ്ധതി പുരോഗതി അവലോകന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, അസി. കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍, ഡി.പി.സി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അമ്പത് ബസ് ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ് നല്‍കും

Posted: 30 Oct 2014 09:59 PM PDT

കാക്കനാട്: ജില്ലയില്‍ അമ്പത് ബസ് ഡ്രൈവര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍.ടി.എ യോഗത്തില്‍ തീരുമാനം. സിറ്റിയില്‍ ഓവര്‍ടേക്ക് ചെയ്തതിന്‍െറ പേരിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. കോടതി വിധി ലംഘിച്ച ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. ലൈസന്‍സ് റദ്ദാക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുകയെന്ന് ആര്‍.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
ഓവര്‍ടേക്ക് ബസ് ഡ്രൈവര്‍മാരുടെ ലിസ്റ്റ് ട്രാഫിക് പൊലീസാണ് നേരത്തെ നടപടിക്കായി ആര്‍.ടി.ഒക്ക് നല്‍കിയിരുന്നത്. ഡ്രൈവര്‍മാരുടെ വിശദീകരണം ലഭിച്ചശേഷമാണ് നടപടി സ്വീകരിക്കുക. അതുപോലെ നഗരത്തിലും കാക്കനാടും ബസ് ജീവനക്കാര്‍ അക്രമം അഴിച്ചുവിട്ട കേസുകളില്‍ ബന്ധപ്പെട്ട ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ആര്‍.ടി.എ ശിപാര്‍ശ ചെയ്തിട്ടുണ്ട്. സിറ്റിയില്‍ സിനിമാസ്റ്റൈലിലാണ് ബസുകള്‍ തമ്മില്‍ അക്രമം അഴിച്ചുവിട്ടത്.
കാക്കനാട്ട് ബസിന്‍െറ അമിതവേഗവും അശ്രദ്ധയും ചോദ്യം ചെയ്ത യാത്രക്കാരനെയാണ് ബസ് ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഈ രണ്ട് പരാതികളിലും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇവര്‍ക്കെതിരെ നടപടിയെടുക്കും.
സിറ്റിയില്‍ പുതുതായി ഓട്ടോറിക്ഷ പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ടി.എയില്‍ വന്ന ശിപാര്‍ശ യോഗം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം എടുത്തില്ല. നേരത്തെ ഇക്കാര്യത്തില്‍ കോടതി വിധിയുള്ളതാണ്. പെര്‍മിറ്റ് കാര്യം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവെച്ചു.

സ്വര്‍ണവില കുറഞ്ഞു; പവന് 20,000 രൂപ

Posted: 30 Oct 2014 09:55 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച പവന്‍ വില 20,160 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 03.00 ഡോളര്‍ കുറഞ്ഞ് 1,195.10 ഡോളറിലെത്തി.

ആര്‍.എസ്.എസിനെ നിരോധിച്ച പട്ടേലിന് ആദരാഞ്ജലികള്‍ ^ദിഗ് വിജയ് സിങ്

Posted: 30 Oct 2014 09:55 PM PDT

Image: 

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍െറ ജന്‍മദിനത്തില്‍ ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്‍െറ ട്വീറ്റ്. ഇന്ത്യയുടെ ഐക്യം സാധ്യമാക്കുകയും ഗാന്ധിവധത്തിന് കാരണക്കാരായ ആര്‍.എസ്.എസിനെ നിരോധിക്കുകയും ചെയ്ത സര്‍ദാര്‍ പട്ടേലിന് തങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നാണ് ദിഗ് വിജയ് ട്വീറ്റ് ചെയ്തത്. രാഷ്ട്രത്തിന്‍െറ ഐക്യത്തിനുവേണ്ടി  സ്വന്തം ജീവന്‍ ബലികഴിച്ച ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലികള്‍. ആധുനിക ഇന്ത്യയുടെ മഹത് നേതാക്കളിലൊരാളായിരുന്നു  ഇന്ദിര ഗാന്ധിയെന്നും ദിഗ് വിജയ് ട്വിറ്ററില്‍ കുറിച്ചു.

സര്‍ദാര്‍ പട്ടേലിനോട് ചരിത്രം ദയ കാണിച്ചില്ല എന്ന് കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചിരുന്നു. ആജീവനാന്തം കോണ്‍ഗ്രസുകാരനായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പിയും മോദിയും അവരുടെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്‍െറ ആരോപണം.

റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി –കലക്ടര്‍

Posted: 30 Oct 2014 09:52 PM PDT

ആലപ്പുഴ: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ക്കു സമീപം ചില സ്വകാര്യ കടയുടമകള്‍ നടത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ റോഡ് ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒഴിപ്പിക്കുന്നതിന്‍െറ ആദ്യപടിയായി റോഡുകള്‍ക്ക് സമീപമുള്ള അനധികൃതകൈയേറ്റങ്ങള്‍ അളന്നു തിരിച്ച് തിട്ടപ്പെടുത്തും. ഇതിനുവേണ്ടി സര്‍വേ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കൈയേറ്റങ്ങള്‍ അളന്നുതിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നവംബര്‍ നാലിന് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
അളന്നു തിരിക്കുന്നതിനൊപ്പം കടയുടമകള്‍ക്ക് നോട്ടീസും നല്‍കും.
പ്രധാനമായും റോഡിലെ കൈയേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത് സീറോ ജങ്ഷനും കൈചൂണ്ടി ജങ്ഷനും ഇടയിലും കല്ലുപാലം - എ.സി. റോഡിന് സമീപവും ബോട്ടുജെട്ടിയുടെ എതിര്‍വശത്തുമാണ്. നോട്ടീസ് ലഭിച്ച ശേഷവും കടയുടമകള്‍ കൈയേറിയ സ്ഥലം ഒഴിഞ്ഞില്ളെങ്കില്‍ കെ.എല്‍.സി. ആക്ട് പ്രകാരം പിഴയും തടവും ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ നടപടി സ്വീകരിക്കും.
യോഗത്തില്‍ ആലപ്പുഴ സബ് കലക്ടര്‍ ഡി. ബാലമുരളി, പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സനില്‍, അമ്പലപ്പുഴ അഡീഷനല്‍ തഹസില്‍ദാര്‍ വി. സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രം ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി

Posted: 30 Oct 2014 09:23 PM PDT

Image: 

ന്യൂഡല്‍ഹി: മുപ്പതാം രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രം മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കി. സമാധിസ്ഥലമായ ശക്തിസ്ഥലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തില്ല.

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സമാധിസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനയില്‍ നേതാക്കള്‍ പങ്കെടുത്തു.

1984 ഒക്ടോബര്‍ 31ന് ഒൗദ്യോഗിക വസതിയിലെ ഉദ്യാനത്തില്‍ വെച്ചാണ് ഇന്ദിരക്ക് അംഗരക്ഷകരില്‍ നിന്ന് വെടിയേറ്റത്. അംഗരക്ഷകരായ ബിയാന്ത് സിങ്, സത്നാം സിങ് എന്നിവര്‍ ചേര്‍ന്ന് ഇന്ദിരക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വാദികളെ അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ പഞ്ചാബില്‍ ഉടനീളം അരങ്ങറേിയ ഭരണകൂട ഭീകരതക്കും സിഖ് മത വിശ്വാസികളുടെ പവിത്ര ഗേഹമായ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ പട്ടാള നടപടിക്കുമെതിരായ പ്രതികാരമായിരുന്നു കൊലപാതകം.

അവസാനശ്വാസം വരെ രാജ്യത്തെ സേവിക്കുമെന്നും തന്‍െറ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നും ഒഡിഷയിലെ ഭുവനേശ്വറില്‍ പ്രഖ്യാപിച്ചതിന്‍െറ പിറ്റേ ദിവസമാണ് ഇന്ദിരക്ക് ജീവന്‍ വെടിയേണ്ടിവന്നത്.

പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനെന്ന് മോദി

Posted: 30 Oct 2014 09:15 PM PDT

Image: 

ന്യൂഡല്‍ഹി: പട്ടേലിനെ കൂടാതെയുള്ള ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്‍മദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റണ്‍ ഫോര്‍ യൂണിറ്റി' എന്നാണ് കൂട്ടയോട്ടത്തിന് പേരിട്ടിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓട്ടം ഫ്ളാഗ്ഓഫ് ചെയ്തു. മോദി ഐക്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചരിത്രം മറക്കുന്ന രാജ്യത്തിന് ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കില്ല. ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ മാറ്റിമറിക്കരുത്. സര്‍ദാര്‍ പട്ടേലിനെ ഓര്‍ക്കുന്ന ഈ ദിനം നമുക്ക് പ്രചോദനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. നേരത്തെ ആധുനിക ഇന്ത്യയുടെ യഥാര്‍ഥ ശില്‍പിയാണ് പട്ടേലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. രാവിലെ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.

ഇന്ദിരാ ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ വാര്‍ഷികം കൂടിയാണ് ഇന്ന്. സാധാരണ പ്രധാനമന്ത്രിമാര്‍ ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലിലെത്തി പുഷ്പാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ മോദി ശക്തിസ്ഥലില്‍ പോയില്ല. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി.
 
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിക്കാതെ പട്ടേലിന്‍െറ ജന്‍മദിനം മാത്രം ആചരിക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. ഇന്ദിരാഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ് സര്‍ക്കാറിന്‍െറ നടപടിയെന്ന് ശശി തൂര്‍ എം.പി പറഞ്ഞു.

കാമുകനൊപ്പം ഒളിച്ചോടിയ സഹോദരിയെ മോചിപ്പിക്കാന്‍ സിനിമാസ്റ്റൈല്‍ ക്വട്ടേഷന്‍ അക്രമം

Posted: 30 Oct 2014 09:15 PM PDT

കോഴിക്കോട്: കാമുകനൊപ്പം പോയ വിദ്യാര്‍ഥിനിയെ വീണ്ടെടുക്കാന്‍ സിനിമാ സ്റ്റൈലില്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ജങ്ഷനടുത്ത ഗള്‍ഫ് ബസാറിനുമുന്നിലായിരുന്നു രംഗങ്ങള്‍.
വടിവാളുകളും കത്തിയുമായി  എത്തിയ ക്വട്ടേഷന്‍ സംഘത്തലവന്‍ പന്തീരാങ്കാവ് നിസാറിന്‍െറ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ സഹോദരന്‍െറ സുഹൃത്തും ജെ.ഡി.ടി ഓപണ്‍ സ്കൂളില്‍ വിദ്യാര്‍ഥിയുമായ നടക്കാവ് കാരാട്ട്റോഡ് സ്വദേശി നൗല്‍ അബ്ദുല്‍ഖാദറാണ് (19) അറസ്റ്റിലായത്. കാമുകനൊപ്പം യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.
നഗരത്തിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിയായ യുവതിയെ  27 മുതല്‍ കാണാതായിരുന്നു. ഇവരുടെ കുറ്റിച്ചിറയിലെ വീടിനടുത്ത ചായക്കടയിലെ കാഷ്യര്‍ മാത്തോട്ടം സ്വദേശിയെയും  അന്നു മുതല്‍ കാണാതായിരുന്നു. മകളെ കാണാനില്ളെന്ന് പിതാവ് വ്യാഴാഴ്ച രാവിലെ ചെമ്മങ്ങാട് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനിടെ ഇരുവരും കോഴിക്കോട്ടെ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാകാനത്തെുമെന്ന്  ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തുടര്‍ന്ന് യുവതിയുടെ സഹോദരന്‍െറ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചതാണ് ഗുണ്ടായിസത്തിലേക്ക് നീങ്ങിയത്.
ബന്ധുക്കള്‍ പിന്നാലെയുണ്ടെന്നറിഞ്ഞ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാറില്‍ കോടതിയിലേക്ക് പുറപ്പെട്ടത്. ബന്ധുക്കള്‍ കാറിലും പന്തീരാങ്കാവ് നിസാറിന്‍െറ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം ബൈക്കുകളിലുമായാണ് പിന്തുടര്‍ന്നത്. ഗള്‍ഫ് ബസാറിനുമുന്നില്‍ ബന്ധുക്കളുടെ വാഹനം മുന്നില്‍ കയറി കുറുകെയിട്ട് തടഞ്ഞു. ഡോര്‍ തുറന്ന് യുവതിയെ പുറത്തിടാന്‍ ശ്രമിക്കവെ കാമുകന്‍െറ സുഹൃത്ത് തടയാനത്തെി. ഇയാളെ ഗുണ്ടാസംഘം മര്‍ദിക്കുന്നതുകണ്ട് ഗള്‍ഫ് ബസാറിലെ വ്യാപാരികളും നാട്ടുകാരും ഓടിയത്തെി.   
ഇതിനിടെ യുവതിയെ ചിലര്‍ ഗള്‍ഫ് ബസാറിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ബന്ധുക്കളത്തെിയ കാര്‍ തല്ലിത്തകര്‍ത്തു. ബഹളത്തിനിടെ ക്വട്ടേഷന്‍ സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നൗലിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഓടിച്ചുപിടികൂടുകയായിരുന്നു. ഇതിനിടെ കൂടുതല്‍ പൊലീസ് എത്തി. സുഹൃത്തിന്‍െറ അഭ്യര്‍ഥന പ്രകാരമാണ് നൗല്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.
ഇരു വാഹനങ്ങളും കസബ സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് വടിവാളുകള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തു.  
ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും രക്ഷപ്പെട്ട വാഹനങ്ങളെക്കുറിച്ചും സൂചന ലഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.
വെള്ളിപറമ്പ് ക്വട്ടേഷന്‍ അക്രമക്കേസിലെ പ്രതിയാണ് നിസാര്‍. സൗത് അസി. കമീഷണര്‍ എ.ജെ. ബാബു, കസബ സി.ഐ ബാബു പെരിങ്ങത്തേ്, കസബ-ചെമ്മങ്ങാട്-നല്ലളം-ടൗണ്‍ എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് പൊലീസ് ഇന്നലെ രാത്രിതന്നെ റെയ്ഡ് ആരംഭിച്ചു.
അക്രമികള്‍ക്കെതിരെ വധശ്രമം, ആംസ് ആക്ട്, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാ ആക്ട് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് മാവൂര്‍ റോഡ് ജങ്ഷനില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

വിദേശ നിക്ഷേപകര്‍ക്ക് ഏക ജാലക സംവിധാനം ഉടന്‍ - മന്ത്രി പ്രധാന്‍

Posted: 30 Oct 2014 08:57 PM PDT

Image: 
Subtitle: 
പെട്രോളിയം, വാതക മേഖലയില്‍ കൂടുതല്‍ സഹകരണം വേണമെന്ന് സൗദി വ്യവസായികള്‍

ദമ്മാം: വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് ലോകരാജ്യങ്ങളിലെ വ്യവസായികളെ സ്വാഗതം ചെയ്യുന്നുവെന്നും വിദേശനിക്ഷേപകരുടെ  സൗകര്യാര്‍ഥം വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ ഏകജാലക സംവിധാനം എര്‍പ്പെടുത്തുമെന്നും സൗദി സന്ദര്‍ശിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദനകേന്ദ്രമായ സൗദി അരാംകോ സന്ദര്‍ശിച്ച ശേഷം കിഴക്കന്‍ പ്രവിശ്യ ചേംബറില്‍ സൗദി വ്യവസായപ്രമുഖരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
മുമ്പ് സംസ്ഥാനങ്ങളില്‍ മാത്രം നിലനിന്നിരുന്ന ഏകജാലക സംവിധാനം കേന്ദ്രഗവണ്‍മെന്‍റ് ഉടന്‍ ഡല്‍ഹിയിലും ആരംഭിക്കും. ഇത് വിദേശ നിക്ഷേപകര്‍ക്ക് പ്രയാസങ്ങളില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കും. ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ മടിക്കരുതെന്നും നിക്ഷേപത്തിനുള്ള എല്ലാ സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രധാന്‍ വ്യവസായികളെ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ഇന്ത്യയും പെട്രോള്‍ ഉപഭോഗം കുറക്കുകയാണോ എന്ന സൗദി വ്യവസായിയുടെ ചോദ്യത്തിന്, കല്‍ക്കരിയുടെ ഉപയോഗം കുറച്ച് പെട്രോള്‍, ഡീസല്‍, വാതകം ഉപയോഗം കൂട്ടുന്ന സംവിധാനത്തിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹസന്‍ മുഹമ്മദ് ആലു സഹ്റാനി വ്യവസായികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സൗദി ഇന്ത്യ വ്യാപാരബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും നിലവില്‍ പല സൗദി വ്യവസായികളും ഇന്ത്യയില്‍ നിക്ഷേപമുള്ളവരാണെന്നും ഏക ജാലക സംവിധാനം കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, വാതക മേഖലയില്‍ ഇന്ത്യ കൂടുതല്‍ സഹകരണം നല്‍കണം. സൗദിയില്‍ ഉള്ള അവസരങ്ങള്‍ ഇന്ത്യന്‍ ഡ്രില്ലിങ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താതെ പോവുകയാണെന്നും ഇന്ത്യ വിജ്ഞാനവും മാനവ വിഭവശേഷിയും സൗദിയില്‍ നിക്ഷേപിക്കണമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ 15000 കിലോ മീറ്റര്‍ വാതക പൈപ്പ് ലൈന്‍ വരാന്‍ പോവുന്നു. ഇതോടെ കൂടുതല്‍ വാതകം ആവശ്യമായി വരും. സൗദി കൂടുതല്‍ വാതകം ഉല്‍പാദിപ്പിക്കാന്‍ കരുത്തുള്ള രാജ്യമാണ്. ഇവിടെ നിന്നുള്ള വാതക ഇറക്കുമതിക്ക് ഇന്ത്യ തയാറാണെന്നും ഇക്കാര്യം മന്ത്രിതല ചര്‍ച്ചയിലും മുന്നോട്ടുവെച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. സൗദിയിലെ എണ്ണ വാതക വ്യവസായ മേഖലയിലുള്ള അവസരങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെ അറിയിക്കാനുള്ള സംവിധാനം എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്യും. നിക്ഷേപകരുടെ ന്യായമായ എല്ലാ താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ പതിറ്റാണ്ടില്‍ വന്ന ഒരു വിദേശ സ്ഥാപനവും രാജ്യം വിട്ടു പോവാതിരുന്നത് അതിനുള്ള തെളിവാണെന്നും മന്ത്രി പ്രധാന്‍ ചൂണ്ടിക്കാട്ടി.

മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂര്‍ വിസ വരുന്നു

Posted: 30 Oct 2014 08:43 PM PDT

Image: 
Subtitle: 
ലക്ഷ്യം വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കല്‍

മസ്കത്ത്: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മസ്കത്ത് വിമാനത്താവളം വഴി കടന്നുപോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ കാലാവധിയുള്ള വിസ വരുന്നു.
ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ അപേക്ഷ നല്‍കാതെ വിമാനത്താവളത്തില്‍നിന്ന് പുതിയ വിസ ലഭ്യമാക്കാനുള്ള പദ്ധതിക്ക് റോയല്‍ ഒമാന്‍ പൊലീസിന്‍െറ അനുമതി ലഭിച്ചതായി ഒമാന്‍ എയര്‍ സി.ഒ.ഒ അബ്ദുറഹ്മാന്‍ അല്‍ ബുസൈദി പറഞ്ഞു. മറ്റുരാജ്യങ്ങളിലേക്ക് മസ്കത്ത് വഴി പോകുന്നവര്‍ക്ക് മൂന്നു ദിവസം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് ഓണ്‍ അറൈവല്‍ വിസ സംവിധാനത്തിന്‍െറ ലക്ഷ്യം. ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നിവ ഒഴികെ മുഴുവന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാകും. ഇതിനായുള്ള ഇലക്ട്രോണിക് വിസ സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ മുറി ബുക് ചെയ്തതിന്‍െറ രേഖകള്‍ കൂടി കാണിച്ചാല്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കൂ.
ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്ത് വഴി ഈ വര്‍ഷം 48 ലക്ഷം യാത്രക്കാര്‍ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ടു ലക്ഷം പേര്‍ മാത്രമാണ് മസ്കത്തില്‍ നേരിട്ട് വന്ന് പോകുന്നവര്‍. ബാക്കി 40 ലക്ഷം പേരും മസ്കത്ത് വഴി മറ്റിടങ്ങളിലേക്ക് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാരാണ്. ഇവരില്‍ 600 പേര്‍ മാത്രമാണ് ഇവിടെ 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങുന്ന സ്റ്റോപ്പ് ഓവര്‍ യാത്രക്കാര്‍. ഇവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് 72 മണിക്കൂര്‍ വിസ സംവിധാനം ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് സലാല സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാനും പദ്ധതിയുണ്ട്. ഇതിനായി സലാല വിമാനത്താവളത്തില്‍ താമസിയാതെ എമിഗ്രേഷന്‍ കസ്റ്റംസ് സൗകര്യം ഒരുക്കും. മസ്കത്ത് വഴി സലാലയിലേക്ക് വരുന്നവര്‍ക്ക്  ഇപ്പോള്‍ മസ്കത്തില്‍ എമിഗ്രേഷന്‍ കസ്റ്റംസ്  നടപടി പൂര്‍ത്തിയാക്കി വീണ്ടും സലാലയിലേക്ക് വിമാനം കയറേണ്ടതുണ്ട്. ഇത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്‍െറ ലക്ഷ്യം. വിവിധ ഹോട്ടലുകളുമായി സഹകരിച്ച് സ്റ്റോപ്പ് ഓവര്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് അബ്ദുറഹ്മാന്‍ അല്‍ ബുസൈദി അറിയിച്ചു. നിലവില്‍ ഗ്രാന്‍ഡ് ഹോര്‍മൂസ് ഹോട്ടലുമായി മാത്രമാണ് സഹകരിക്കുന്നത്. വിസയും നഗര പര്യടനവുമടങ്ങുന്ന ഒരു രാത്രിപാക്കേജിന് 149 റിയാലും രണ്ട് രാത്രി പാക്കേജിന് 199 റിയാലുമാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ഐ.എസിനൊപ്പം കുവൈത്തി വനിതാ ചാവേറുകള്‍

Posted: 30 Oct 2014 08:09 PM PDT

Image: 
Subtitle: 
വനിതാ വിഭാഗമായ അല്‍ഖന്‍സാഇനോടൊപ്പം പ്രവര്‍ത്തിക്കുന്നെന്ന് കേണല്‍ ഹുസാം

കുവൈത്ത് സിറ്റി: സിറിയയിലും ഇറാഖിലും പുതുതായി രൂപംകൊണ്ട സാധുധ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് കുവൈത്തി യുവാക്കള്‍ പോരാട്ടത്തിലേര്‍പ്പെടുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ കുവൈത്തി വനിതകളും യുദ്ധത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഐ.എസ് പോരാളികളായ കുവൈത്തി പുരുഷന്മാരുടെ ഭാര്യമാരോ അടുത്തബന്ധുക്കളോ ആണ് പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതെന്നാണ് വിവരം.
രാജ്യത്തെ പ്രമുഖ പ്രാദേശിക പത്രവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഫ്രീ സിറിയന്‍ ആര്‍മിയിലെ രഹസ്യാന്വേഷണ വിഭാഗം ഇന്‍ചാര്‍ജ് കേണല്‍ ഹുസാം അല്‍അവ്വാഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് കുവൈത്തി സ്ത്രീകള്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വനിതാ വിഭാഗമായ അല്‍ഖന്‍സാഇനോടൊപ്പം ചേര്‍ന്ന് ചാവേറുകളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കേണല്‍ ഹുസാമിന്‍െറ വെളിപ്പെടുത്തല്‍.
അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ നിയന്ത്രണത്തിലുള്ള ഐ.എസ് പോരാളികളോടൊപ്പം തന്ത്രപ്രധാന ഇടങ്ങളില്‍ ചാവേര്‍ സ്ഫോടനം സംഘടിപ്പിക്കുകയാണത്രെ ഇവരുടെ ചുമതല. 200ഓളം അംഗങ്ങളുള്ള ഈ വനിതാ പോരാട്ട ഗ്രൂപ്പിന്‍െറ നേതൃത്വം ഉമ്മുല്‍ മിഖ്ദാദ് എന്ന സ്ത്രീക്കാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ വനിതാ വിഭാഗമായ ‘ഖന്‍സാഅ്’ല്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കുവൈത്തി വനിതകള്‍ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെന്നാണ് നിരീക്ഷണത്തില്‍ മനസ്സിലായത്.
പോരാട്ടത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിനുപുറമെ ആയുധങ്ങള്‍ വൃത്തിയാക്കല്‍, പരിക്കേല്‍ക്കുന്നവരുടെ ചികിത്സക്ക് സഹായിക്കല്‍ എന്നിവയെല്ലാം ഈ വനിതാഗ്രൂപ്പിന്‍െറ ചുതലകളാണ്. സിറിയയിലെ റിഖ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വനിതാ വിഭാഗത്തിലെ ചിലര്‍ കുര്‍ദ് ലക്ഷ്യങ്ങളെ തകര്‍ക്കാര്‍ കബാനിയയിലേക്ക് ചാവേറുകളായി പോയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, ഗ്രൂപ്പിലെ കുവൈത്തി സ്ത്രീ പോരാളികള്‍ ആരൊക്കെയാണെന്നോ ഏത് ഗോത്രത്തില്‍ പെടുന്നവരാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ളെന്ന് കേണല്‍ ഹുസാം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP