താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds |
- താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട്
- ഇന്തോനേഷ്യന്‍ പ്രസിഡന്‍റായി ജൊക്കോവി വിദോദോ അധികാരമേറ്റു
- കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിക്കും
- അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വ്യാപകം
- എബോള: സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായി
- കുടമണി കിലുക്കി ഗുരുവായൂരില്‍ പ്രതിഷേധ കാളവണ്ടി
- സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി
- താനാളൂരില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കച്ചകെട്ടുന്നു
- ജോഹര്‍കപ്പ് ഹോക്കി: ഇന്ത്യ കിരീടം നിലനിര്‍ത്തി
- കോണ്‍. മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഒഴിവാക്കപ്പെട്ടവര്‍ രഹസ്യയോഗം ചേര്‍ന്നു
- രണ്ടു മാസംകൊണ്ട് കോഴിക്കോടിനെ ശുചിത്വ നഗരമാക്കാന്‍ പദ്ധതി
- നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് : വിമത അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും
- പി.ടി ഉഷ ഗുജറാത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടുമെന്ന് തിരുവഞ്ചൂര്‍
- ഏഴുവര്‍ഷത്തിനകം യു.എ.ഇയെ മാറ്റിയെടുക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ പുതിയ പദ്ധതി
- ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ ആയുധ സഹായം
- ഇറാഖില്‍ ചാവേര്‍ സ്ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു
- സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു: പവന് 20,520 രൂപ
- ചെറുകിട സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; നിരവധിപേര്‍ പിടിയില്‍
- ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ വിസാ നിരോധത്തിന് ഭാഗിക ഇളവ്
- സുബ്രതോ കപ്പ് ഫൈനല്‍ ഇന്ന്
- കുവൈത്ത് വിദേശമന്ത്രി നയിക്കുന്ന അറബ് ലീഗ് സംഘം ഇറാഖില്‍
- ഒരു നേത്രകോശത്തില്‍ നിന്ന് പത്തിലധികംപേര്‍ക്ക് കാഴ്ച
- കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
- ഗിന്നസ് ബുക്കിലേക്ക് കണ്ണുനട്ട് പാട്ട് ശേഖരത്തിന്‍െറ ലക്ഷപ്രഭു മുഹമ്മദ് അഷറഫ്
- ഹൂഡ ചോദിച്ചത് മൂന്നാംവട്ടം, ലഭിച്ചത് മൂന്നാം സ്ഥാനം
താമരശ്ശേരി അബ്ദുല്‍ കരീം വധം; ഫോറന്‍സിക് പരിശോധനാ ഫലം ഒത്തു ചേരുന്നില്ളെന്ന് റിപ്പോര്‍ട്ട് Posted: 20 Oct 2014 12:41 AM PDT Image: കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച താമരശ്ശേരി അബ്ദുല്‍ കരീം വധക്കേസില്‍ പുതിയ വഴിത്തിരിവ്. കരീമിന്‍റേതെന്ന് കരുതുന്ന മൃതദേഹത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലം ഒത്തു ചേരുന്നില്ളെന്ന് ലാബ് റിപ്പോര്‍ട്ട്. തിരുവന്തപുരം ഫോറന്‍സിക് ലാബില്‍ ആണ് പരിശോധന നടത്തിയത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും പരിശോധനക്കായി ഹൈദരാബാദിലെ സെന്‍റര്‍ ഫോര്‍ ഡി.എന്‍.എ ആന്‍റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലേക്ക് ഉടന്‍ ശരീരഭാഗങ്ങള്‍ അയച്ചുകൊടുക്കും. ക്രൈംബ്രാഞ്ച് സി.ഐ സി.ആര്‍ സതീശന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടത്തെുകയും അബ്ദുല്‍ കരീമിന്‍റെ മിദ് ലാജ്, ഫിര്‍ദൗസ് എന്നീ ആണ്‍മക്കളെയും ഭാര്യ മൈമൂനയെയും കൊല നടത്താനും മൃതദേഹം കടത്താനും സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. മിദ് ലാജിനെയും ഫിര്‍ദൗസിനെയും രണ്ടു തവണ മസനപുരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം കമ്പിളികൊണ്ട് കെട്ടിയിരുന്ന കയറ് കണ്ടാണ് അബ്ദുല്‍ കരീമിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. പരസ്ത്രീ ബന്ധത്തെ തുടര്‍ന്ന് മക്കളും ഭാര്യയും ചേര്‍ന്ന് ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതിനുശേഷം കൊലപ്പെടുത്തി മൈസൂരിലെ കനാലില്‍ കൊണ്ട് തള്ളുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. എന്നാല്‍, അന്നു തന്നെ നാട്ടുകാരില്‍ ചിലര്‍ മൃതദേഹത്തില്‍ സംശയം പ്രകടിപ്പിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു. |
ഇന്തോനേഷ്യന്‍ പ്രസിഡന്‍റായി ജൊക്കോവി വിദോദോ അധികാരമേറ്റു Posted: 19 Oct 2014 11:48 PM PDT Image: ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്‍റായി ജൊക്കോ ജൊക്കോവി വിദോദോ അധികാരമേറ്റു. കഴിഞ്ഞ ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജൊക്കോവി 53 ശതമാനം വേട്ടു നേടിയിരുന്നു. പി.ഡി.ഐപി പാര്‍ട്ടിയിലൂടെയാണ് 53കാരനായ ജൊക്കോവി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രാജ്യത്തെ രാഷ്ട്രീയ, വ്യവസായ,സൈനിക മണ്ഡലങ്ങളില്‍ ആഘോഷിക്കപ്പെടാതെ പ്രസിഡന്‍റ് സ്ഥാനത്തത്തെുന്ന ആദ്യ വ്യക്തിയാണ് ജൊക്കോവി. മികച്ച പരിഷ്കരണവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മന്ദഗതിയില്‍ ഉള്ള സാമ്പത്തിക വളര്‍ച്ച,പ്രതിപക്ഷത്തിന്‍റെ ശത്രുതാ മനോഭാവം എന്നിവയായിരിക്കും ജൊക്കോവിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. 2013 ജൂണില്‍ ജൊക്കോവിന്‍റെ ജീവിത്തെ അടിസ്ഥാനമാക്കി ചലച്ചിത്രം നിര്‍മിച്ചിരുന്നു. |
കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തെ സാരമായി ബാധിക്കും Posted: 19 Oct 2014 11:38 PM PDT വലിയതുറ: കരുതല്‍ മേഖല നിയമം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രതിസന്ധി യാകും. ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണുള്ളത്. |
അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വ്യാപകം Posted: 19 Oct 2014 11:38 PM PDT പൂന്തുറ: അന്വേഷണവും പരിശോധനകളും നിലച്ചതോടെ അനധികൃത ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞമാസം ബീമാപള്ളി ആസാദ് നഗറിലെ അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടരവയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിനി പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. സംഭവത്തത്തെുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയ സിവില്‍ സപൈ്ളസ് അധികൃതരും കേസന്വേഷണം ഊര്‍ജിതമാക്കിയ പൊലീസും പിന്നീട് നടപടികളില്‍നിന്ന് പിന്‍വലിയുകയാണുണ്ടായത്. ഇതോടെയാണ് ഗ്യാസ് നിറക്കല്‍ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്. പലയിടത്തും പരിസരവാസികള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ടെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് പതിവ്. |
എബോള: സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായി Posted: 19 Oct 2014 11:27 PM PDT Image: മാഡ്രിഡ്: പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തിന് പുറത്ത് ആദ്യമായി എബോള രോഗം ബാധിച്ച സ്പാനിഷ് നഴ്സിന്‍െറ രോഗം ഭേദമായതായി സ്പാനിഷ് അധികൃതര്‍ അറിയിച്ചു. തെരേസാ റൊമേരോ എന്ന സ്പാനിഷ് നഴ്സാണ് രോഗവിമുക്തയായയത്. എബോള ബാധിതരായ രോഗികളെ പരിചരിച്ചതിലൂടെയാണ് തെരേസാ റൊമേരോക്ക് രോഗം പിടിപെട്ടത്. തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തില്‍ വൈറസിന്‍്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാന പരിശോധനക്ക് ശേഷമേ ഒൗദ്യോഗിക സ്ഥിരീകരണം നല്‍കാനാകുമെന്ന് തെരേസയെ ചികിത്സിക്കുന്ന കരോള 3 ഹോസ്പിറ്റല്‍ മൈക്രോ വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി. |
കുടമണി കിലുക്കി ഗുരുവായൂരില്‍ പ്രതിഷേധ കാളവണ്ടി Posted: 19 Oct 2014 11:26 PM PDT ഗുരുവായൂര്‍: ഗുരുവായൂരില്‍ പൊളിഞ്ഞു കിടക്കുന്ന ഒൗട്ടര്‍ റിങ് റോട്ടിലൂടെ പ്രതിഷേധത്തിന്‍െറ കുടമണികള്‍ കിലുക്കി കാളവണ്ടികള്‍ സവാരി നടത്തി. പ്രതിഷേധത്തിന്‍െറ താളത്തില്‍ കൊട്ടിയ ചെണ്ടയുടെ അകമ്പടിയോടെയായിരുന്നു ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ നേതൃത്വത്തിലുള്ള കാളവണ്ടി യാത്ര. |
സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി Posted: 19 Oct 2014 11:19 PM PDT Image: ഫ്ളോറിഡ: ചൊവ്വാ ഗ്രഹത്തെ തൊട്ടുരുമ്മിയെന്നവണ്ണം അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. ഞായറാഴ്ച രാത്രി 11. 55-നായിരുന്നു കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷത്തിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ചൊവ്വാ ഗ്രഹത്തിന്‍െറ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍റെ 1,35,000 കിലോ മീറ്റര്‍ സമീപത്തുകൂടെയാണ് വാല്‍ നക്ഷത്രം കടന്നുപോയത്. ഇത് വാല്‍നക്ഷത്രത്തെ അടുത്തുനിന്ന് പഠിക്കാനുള്ള അവസരമാണ് മംഗള്‍യാനു ഒരുങ്ങിയത്. മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ തിങ്കളാഴ്ചയോടെ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടേക്കും. ചൊവ്വാ ഗ്രഹത്തിനടുത്ത് എത്തിയപ്പോള്‍ സെക്കന്‍റില്‍ 56 കിലോ മീറ്ററിലധികം വേഗത്തിലാണ് വാല്‍ നക്ഷത്രം സഞ്ചരിച്ചത്. 1.6 കിലോ മീറ്റര്‍ വ്യാസത്തില്‍ 20,000 കിലോ മീറ്റര്‍ നീളത്തിലുള്ള വാല്‍ നക്ഷത്രത്തില്‍ നിന്നുള്ള പൊടി പടലങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനായി മംഗള്‍യാന്‍റെ ഭ്രമണപഥം ചൊവ്വാഗ്രഹത്തിനു പുറകിലായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. യുറോപ്യന്‍ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ്, സാസയുടെ ഓപ്പര്‍ച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ ബഹിരാകാശ പേടകങ്ങളും വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ആസ്ത്രേലിയയിലെ സൈഡിംഗ് സ്പ്രിംഗ് വാനനിരീക്ഷണ കേന്ദ്രം 2013 ജനുവരി മൂന്നിന് വാല്‍ നക്ഷത്രത്തെ കണ്ടത്തെിയതിനാല്‍ ആ പേരിടുകയായിരുന്നു. |
താനാളൂരില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കച്ചകെട്ടുന്നു Posted: 19 Oct 2014 10:20 PM PDT താനാളൂര്‍: താനാളൂര്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഭരണം തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും കച്ചകെട്ടുന്നു. അന്തിമ വിധി ആര്‍ക്കനുകൂലമാവും എന്നാശങ്കയിലാണ് ഇരുകൂട്ടരും. ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മാളിയേക്കലിനെ അയോഗ്യയാക്കിയതോടെ കക്ഷിനില എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 വീതമായി. ഉത്തരവിന് സ്റ്റേ വാങ്ങാനുള്ള തയാറെടുപ്പിലാണ് സി.പി.എം. |
ജോഹര്‍കപ്പ് ഹോക്കി: ഇന്ത്യ കിരീടം നിലനിര്‍ത്തി Posted: 19 Oct 2014 10:19 PM PDT Image: ജോഹര്‍ ബഹറു (മലേഷ്യ): സുല്‍ത്താന്‍ ജോഹര്‍ കപ്പ് അണ്ടര്‍ 21 ഹോക്കി കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ബ്രിട്ടനെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു പരാജയം പോലുമില്ലാതെ മുന്നേറിയ ബ്രിട്ടനായിരുന്നു കലാശപ്പോരില്‍ മാനസിക മുന്‍തൂക്കമെങ്കിലും അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യ മത്സരം കൈയിലാക്കി. ഇന്ത്യയുടെ രണ്ടുഗോളുകളും ഹര്‍മന്‍പ്രീത് സിങ്ങിന്‍െറ സ്റ്റിക്കില്‍ നിന്നായിരുന്നു. 45 മിനിറ്റ് നേരം എതിരാളികളെ ഗോളില്‍നിന്ന് അകറ്റി നിര്‍ത്തിയ ഇന്ത്യ തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ മുന്നിലത്തെി. 70ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. 55ാം മിനിറ്റില്‍ സാമുവല്‍ ഫ്രഞ്ചാണ് ബ്രിട്ടന്‍െറ ആശ്വാസ ഗോള്‍ നേടിയത്. |
കോണ്‍. മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഒഴിവാക്കപ്പെട്ടവര്‍ രഹസ്യയോഗം ചേര്‍ന്നു Posted: 19 Oct 2014 10:04 PM PDT കല്‍പറ്റ: ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഒഴിവാക്കപ്പെട്ട പ്രസിഡന്‍റുമാര്‍ ഞായറാഴ്ച ഉച്ചക്ക് കല്‍പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. തുര്‍ക്കി റോഡിലെ കെ.എസ്.ഇ.ബി ഓഫിസിനടുത്തുള്ള റിസോര്‍ട്ടിലായിരുന്നു യോഗം. വൈകീട്ട് മൂന്നിന് തുടങ്ങിയ യോഗം 4.30 വരെ നീണ്ടു. 34 മണ്ഡലം പ്രസിഡന്‍റുമാരെയും അറിയിച്ചാണ് യോഗം ചേര്‍ന്നത്. ഇതില്‍ 17 പേര്‍ പങ്കെടുത്തു. |
രണ്ടു മാസംകൊണ്ട് കോഴിക്കോടിനെ ശുചിത്വ നഗരമാക്കാന്‍ പദ്ധതി Posted: 19 Oct 2014 09:58 PM PDT കോഴിക്കോട്: ബഹുജന പങ്കാളിത്തത്തോടെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യംവെച്ച് പുതിയ ശുചിത്വ പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ നഗരസഭ തീരുമാനം. ജനുവരി ഒന്ന് ആകുമ്പോഴേക്കും തെരുവും പൊതുസ്ഥലങ്ങളും ശുചിയാക്കാനുള്ള പദ്ധതിക്ക് ക്ളീന്‍ കോഴിക്കോട് കാമ്പയിന്‍ എന്നാണ് പേരിട്ടത്. ശുചീകരണത്തിനായി നഗരസഭ മുമ്പ് വിവിധ കാമ്പയിനുകള്‍ നടത്തിയെങ്കിലും എല്ലാം പഴയപടിയാണിപ്പോഴും. പുതിയ കാമ്പയിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം തിങ്കളാഴ്ച നടക്കും. റെസിഡന്‍റ്സ് അസോസിയേഷന്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയില്‍ ശുചിത്വ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് കാമ്പയിന് തുടക്കമിടുക. 30 കടയുടമകളെയെങ്കിലൂം ഉള്‍പ്പെടുത്തി സ്ട്രീറ്റ് കമ്മിറ്റികളും രൂപവത്കരിക്കും. വാര്‍ഡുതല ശുചിത്വ കമ്മിറ്റികള്‍, ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തില്‍ ശുചിത്വ കമ്മിറ്റികള്‍, കോര്‍പറേഷന്‍ തലത്തില്‍ ഇംപ്ളിമെന്‍േറഷന്‍ സെല്‍ എന്നിവക്കൊപ്പം മേയര്‍ ചെയര്‍പേഴ്സനായി ഉന്നതതല മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. രണ്ടു മാസത്തെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 30 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും 10,000 രൂപ വീതം അനുവദിക്കാനാണ് തീരുമാനം. 75 വാര്‍ഡുകള്‍ക്ക് 7.5 ലക്ഷം രൂപ ഇങ്ങനെ ചെലവാക്കേണ്ടി വരും. കോര്‍പറേഷന്‍ ഇ വേസ്റ്റ് ശേഖരിക്കാന്‍ അഞ്ച് ഷെഡിന് 10 ലക്ഷം ചെലവഴിക്കേണ്ടി വരും. ശുചീകരണ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ നാലു ലക്ഷം ചെലവിടും. പരിപാടികള്‍ സംഘടിപ്പിക്കുക, നോട്ടീസുകള്‍ തയാറാക്കുക, ഓഫിസ് സൗകര്യമൊരുക്കുക തുടങ്ങിയവക്കും പണം ചെലവഴിക്കേണ്ടി വരും. ജനുവരി ഒന്നിന് നഗരത്തില്‍ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയശേഷം നാലാം ഘട്ടമായി അത് നിലനിര്‍ത്താനും നടപടിയെടുക്കും. കര്‍ശന പരിശോധന, ശുചിത്വ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം, മാലിന്യമെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ ജോലി സംബന്ധിച്ച് പെരുമാറ്റച്ചട്ടം എന്നിവ കൊണ്ടുവരും. സ്കൂളുകളിലും ശുചിത്വ കാമ്പയിന്‍ നടത്തും. മികച്ച വാര്‍ഡ്, റെസിഡന്‍റ്സ് അസോസിയേഷന്‍, സ്ട്രീറ്റ് കമ്മിറ്റി എന്നിവയെ തെരഞ്ഞെടുക്കാനും തീരുമാനമുണ്ട്. ഏപ്രിലില്‍ മഴക്കാല പൂര്‍വ ശുചീകരണവും കാമ്പയിന്‍ മോഡലില്‍തന്നെ നടത്തും. ചരിത്രനഗരം സുന്ദര നഗരം, ശുചിത്വ നന്മ കോഴിക്കോടിന്‍െറ മേന്മ തുടങ്ങി അഞ്ച് മുദ്രാവാക്യങ്ങളും ഒരുക്കിയിട്ടുണ്ട്. |
നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് : വിമത അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും Posted: 19 Oct 2014 09:54 PM PDT അങ്കമാലി: നഗരസഭയില്‍ തിങ്കളാഴ്ച നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അഞ്ച് വിമത അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും. ഐ വിഭാഗത്തിലെ കെ.എ. പൗലോസിനുവേണ്ടി മുന്‍ ധാരണപ്രകാരം എ വിഭാഗത്തിലെ സി.കെ. വര്‍ഗീസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. പൗലോസ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അംഗമായതിനാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച അംഗങ്ങളില്‍ ആര്‍ക്കെങ്കിലും ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി എ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഏതാനും കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നതോടെ ഭരണം അട്ടിമറിയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ സി.കെ. വര്‍ഗീസിന് പുറമെ സ്വതന്ത്രനായി വിജയിച്ച വില്‍സണ്‍ മുണ്ടാടന്‍, മുതിര്‍ന്ന അംഗങ്ങളായ മേരി സിറിയക്, എല്‍സി ആന്‍റണി, വിമത അംഗം ജയ ജിബി എന്നിവരാണ് പ്രധാനമായും പൗലോസിനെതിരെ രംഗത്തുള്ളത്. |
പി.ടി ഉഷ ഗുജറാത്തിലേക്ക്; സര്‍ക്കാര്‍ ഇടപെടുമെന്ന് തിരുവഞ്ചൂര്‍ Posted: 19 Oct 2014 09:47 PM PDT Image: കോഴിക്കോട്: പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്നതായി മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളുവെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം സംബന്ധിച്ച് ഉഷയുമായി ഉടനെ ബന്ധപ്പെടും. ഉഷാ സ്കൂളിന് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. സ്കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതില്‍ ആവശ്യമെങ്കില്‍ ഇടപെടും. ഉഷാ സ്കൂളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി 'മാധ്യമ' ത്തോട്പറഞ്ഞു. |
ഏഴുവര്‍ഷത്തിനകം യു.എ.ഇയെ മാറ്റിയെടുക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ പുതിയ പദ്ധതി Posted: 19 Oct 2014 09:43 PM PDT Image: ദുബൈ: ഏഴുവര്‍ഷത്തിനകം യു.എ.ഇയെ ലോകത്തെ നവീന രാജ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ‘ദേശീയ നൂതനത്വ തന്ത്രം’ പ്രഖ്യാപിച്ചു. പുനരുല്‍പാദന ഊര്‍ജം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ജലം, ബഹിരാകാശം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടമെന്ന നിലയില്‍ മൂന്നുവര്‍ഷത്തിനിടയില്‍ 30 പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കും. |
ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് അമേരിക്കയുടെ ആയുധ സഹായം Posted: 19 Oct 2014 09:27 PM PDT Image: കൊബാന്‍: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന കുര്‍ദുകള്‍ക്ക് അമേരിക്ക മരുന്നുകളും ആയുധങ്ങളും നല്‍കി. കുര്‍ദ് സൈനിക അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് പലതവണ ആയുധ - മരുന്ന് വിതരണം നടത്തിയെന്നും യു.എസ് വ്യക്തമാക്കി. കൊബാന്‍ പിടിച്ചടക്കുന്നതിനുള്ള ഇസ് ലാമിക് സ്റ്റേറ്റിന്‍െറ ശ്രമത്തെ ചെറുക്കുന്നതിനാണ് ആയുധങ്ങള്‍ വിതരണം ചെയ്തതെന്ന് കെന്‍റ് കോം വ്യക്തമാക്കി. ശനിയാഴ്ച രാത്രി പതിനൊന്ന് വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും കെന്‍റ് കോം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. കൊബാനില്‍ പ്രത്യാക്രമണം നടത്തുന്ന കുര്‍ദുകള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിന് തുര്‍ക്കി ഇതുവരെ തയാറായിട്ടില്ല. 135 ഓളം വ്യോമാക്രമണങ്ങളാണ് യു.എസ് ഇറാഖില്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
|
ഇറാഖില്‍ ചാവേര്‍ സ്ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു Posted: 19 Oct 2014 08:54 PM PDT Image: ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബാഗ്ദാദിലെ പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ സംബന്ധിച്ചവരാണ് കൊല്ലപ്പെട്ടത്. |
സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു: പവന് 20,520 രൂപ Posted: 19 Oct 2014 08:48 PM PDT Image: കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 20,520 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,565 രൂപയായി. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില 20,640 രൂപയായി തുടരുകയായിരുന്നു. ബുധനാഴ്ചാണ് സ്വര്‍ണവില 160 രൂപ കൂടി 20,640 രൂപയില്‍ എത്തിയത്. ഗ്രാമിന് 2580 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. |
ചെറുകിട സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി; നിരവധിപേര്‍ പിടിയില്‍ Posted: 19 Oct 2014 08:43 PM PDT Image: ജിദ്ദ: തൊഴില്‍ മന്ത്രാലയവും പൊതു സുരക്ഷാ വിഭാഗവും സംയുക്തമായി കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വില്‍പന ശാലകളില്‍ നടത്തിയ പരിശോധനകളില്‍ തൊഴില്‍ നിയമം ലംഘിച്ച് സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയായിരുന്ന 197 വിദേശികളെ പിടികൂടിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ ദാതാക്കളും തൊഴിലാളികളും ഒരുപോലെ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധനയെന്നും പിടിക്കപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമ ലംഘനത്തില്‍ പിടിക്കപ്പെടുന്ന തൊഴിലാളികള്‍ കുറ്റത്തിന്‍െറ തോതനുസരിച്ച് 15,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍വരെ പിഴ അടക്കേണ്ടിവരും. അതിനുശേഷം നാടുകടത്തും. തൊഴില്‍ ദാതാവിന് മൂന്നു മാസം മുതല്‍ ആറുമാസം വരെ തടവ് ലഭിക്കും. കൂടാതെ 5 വര്‍ഷം വരെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള ശിക്ഷകളും ലഭിക്കും. |
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ വിസാ നിരോധത്തിന് ഭാഗിക ഇളവ് Posted: 19 Oct 2014 08:36 PM PDT Image: മസ്കത്ത്: രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വിസാ നിരോധത്തില്‍ മാനവവിഭവ ശേഷി മന്ത്രാലയം ഇളവുവരുത്തി. ഒമാനികള്‍ ഉടമസ്ഥരായ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ലാ ബിന്‍ നാസര്‍ അല്‍ ബഖ്രി അറിയിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ ജോലിക്ക് ആളെ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുന്നു എന്ന പരാതിയിലാണ് നടപടിയെന്ന് ടൈംസ് ഓഫ് ഒമാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. |
Posted: 19 Oct 2014 08:07 PM PDT Image: ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫൈനലില്‍ തിങ്കളാഴ്ച കേരളത്തിന്‍െറ പ്രതീക്ഷ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ബ്രസീലിലെ റിയോ ഡെ ജനീറോ അന്‍േറാണിയോ കോളജ് ടീമിനെ നേരിടും. 2012ല്‍ ഫൈനലിലത്തെിയെങ്കിലും യുക്രെയ്നിലെ ഡൈനാമോ കീവിനോട് എം.എസ്.പി സ്കൂള്‍ തോറ്റുമടങ്ങുകയായിരുന്നു. അന്ന് നഷ്ടമായ കിരീടമോഹം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ടീം കളത്തിലിറങ്ങുന്നതെങ്കിലും മത്സരം എളുപ്പമാവില്ളെന്നാണ് വിലയിരുത്തല്‍. കളിയിലും മെയ്ക്കരുത്തിലും ബ്രസീല്‍ ടീം ഏറെ മുന്നിലാണെന്നാണ് കണക്കുകൂട്ടല്‍. |
കുവൈത്ത് വിദേശമന്ത്രി നയിക്കുന്ന അറബ് ലീഗ് സംഘം ഇറാഖില്‍ Posted: 19 Oct 2014 08:01 PM PDT Image: കുവൈത്ത് സിറ്റി: അറബ് ലീഗ് പ്രതിനിധിസംഘത്തെ നയിച്ചുകൊണ്ട് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് ഇറാഖിലത്തെി. |
ഒരു നേത്രകോശത്തില്‍ നിന്ന് പത്തിലധികംപേര്‍ക്ക് കാഴ്ച Posted: 19 Oct 2014 07:50 PM PDT Image: Subtitle: സൗകര്യം രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രായോഗികമാവും കണ്ണൂര്‍: ഒരു ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രകോശം ഉപയോഗിച്ച് പത്തില്‍ കൂടുതല്‍ പേര്‍ക്ക് കാഴ്ച ലഭിക്കുന്നതിനുള്ള സൗകര്യം രണ്ടു വര്‍ഷത്തിനകം പ്രായോഗികമാവുമെന്ന് മുന്‍നിര നേത്ര ചികിത്സാ വിദഗ്ധനും കോയമ്പത്തൂര്‍ ശങ്കര ഐ കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡയറക്ടറുമായ ഡോ. ജെ.കെ. റെഡ്ഡി. ഇതിനു ഗവേഷണങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. ഇതോടെ ദാതാക്കളെ കണ്ടത്തെുന്നതിനുള്ള പ്രയാസങ്ങളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഒഫ്താല്‍മിക് സൊസൈറ്റിയും കോംട്രസ്റ്റ് ഐ കെയര്‍ ഹോസ്പിറ്റലും സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ദാതാവില്‍ നിന്ന് നേത്രകോശമെടുത്ത് ടിഷ്യുകള്‍ചര്‍ വഴി വളര്‍ത്തി ഇന്‍ജക്ട് ചെയ്ത് രോഗിയുടെ കണ്ണില്‍ ഘടിപ്പിക്കുന്ന തരത്തിലാണ് ഗവേഷണങ്ങള്‍ മുന്നേറുന്നത്. പത്ത് ദാതാക്കളില്‍ നിന്ന് സ്വീകരിക്കുന്ന കോശങ്ങള്‍ വളര്‍ത്തിയെടുത്ത് നൂറ് പേര്‍ക്കെങ്കിലും നേത്രപടലം മാറ്റിവെക്കാനുള്ള സൗകര്യമൊരുക്കാനാവും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള നിബന്ധനകള്‍ പാലിച്ച് ഗവേഷണം തുടരുന്നുണ്ട്. നിലവില്‍ ഒരു ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രപടലം ഉപയോഗിച്ച് രണ്ടു മുതല്‍ നാലു പേര്‍ക്കു വരെ കാഴ്ച നല്‍കുന്നുണ്ട്. ഓരോ നേത്രപടലവും 0.5 മില്ലീ മീറ്റര്‍ ഘനത്തില്‍ മുറിച്ചു മാറ്റിയാണ് ഇതു സാധ്യമാക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഈ രീതി വ്യാപകമാണെങ്കിലും കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമേ ഈ ശസ്ത്രക്രിയ നടക്കുന്നുള്ളു. ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന നേത്രപടലം രണ്ടാഴ്ച വരെ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോഴുണ്ട്. കെ-സോള്‍ എന്ന ലായനിയില്‍ സൂക്ഷിച്ചാണ് ഇതു സാധ്യമാക്കുന്നത്. അതുകൊണ്ടു തന്നെ വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു പോലും നാട്ടില്‍ വന്ന് നേത്രപടലം മാറ്റിവെക്കുന്നതിന് സാധിക്കുന്നുണ്ട്. ഒരു മാസം വരെ കോര്‍ണിയ സൂക്ഷിക്കുന്നതിനുള്ള ഗവേഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതു വിജയകരമായാല്‍ ചികിത്സാ രംഗത്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനാവും. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നേത്രരോഗങ്ങള്‍ കേരളത്തില്‍ കൂടുതലാണെന്നും റെഡ്ഡി പറഞ്ഞു. |
കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം Posted: 19 Oct 2014 07:34 PM PDT Image: കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. സാരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശിനി പാത്തു എന്ന ഫാത്തിമ (44)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ 4.40ഓടെ സംഭവം. ദേഹത്ത് തീ പടര്‍ന്ന നിലിയില്‍ കാമ്പാര്‍ട്ട്മെന്‍റിനുള്ളില്‍ നിന്നും സ്ത്രീ പ്ളാറ്റ്ഫോമിലേക്ക് ഓടി വരുകയായിരുന്നു. ഇതേ സമയം ഇവരോടൊപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്ന ഒരു യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു ഇവര്‍ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്ന സ്ഥലത്തു നിന്നും പെട്രോളും മദ്യവും കണ്ടെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. തീ പടര്‍ന്ന ബോഗി വേര്‍പ്പെടുത്തിയ ശേഷം ട്രെയിന്‍ യാത്ര ആരംഭിച്ചു. ഇവരുടെ ആരോഗ്യ നില വീണ്ടെടുത്തതിനു ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളു. |
ഗിന്നസ് ബുക്കിലേക്ക് കണ്ണുനട്ട് പാട്ട് ശേഖരത്തിന്‍െറ ലക്ഷപ്രഭു മുഹമ്മദ് അഷറഫ് Posted: 19 Oct 2014 07:19 PM PDT Image: മട്ടാഞ്ചേരി: ഗാനങ്ങളുടെ ശേഖരണത്തില്‍ ഒരു ലക്ഷാധിപതിയെ കാണണമെങ്കില്‍ ചന്തിരൂരിലത്തെണം. തെക്കേപള്ളത്ത് പറമ്പില്‍ മലോത്ത് ഹൗസില്‍ 15/452 ല്‍ താമസിക്കുന്ന മട്ടാഞ്ചേരിക്കാരനായ എം.എ. മുഹമ്മദ് അഷറഫ് എന്ന അമ്പത്തഞ്ചുകാരന്‍ രണ്ടുലക്ഷം ഗാനങ്ങളാണ് സ്വന്തം മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാ ഗാനങ്ങള്‍, നാടകഗാനങ്ങള്‍, ഗസലുകള്‍, ആല്‍ബങ്ങള്‍ തുടങ്ങി മലയാളത്തിലെ മാപ്പിളപാട്ടുകളും മുഹമ്മദ് റാഫിയുടെ പഞ്ചാബി ഗാനങ്ങളും ഇതില്‍പെടും. എല്ലാം മാസ്റ്റര്‍ കോപ്പിയില്‍ നിന്നും പകര്‍ത്തി സൂക്ഷിക്കുന്നവയാണെന്ന പ്രത്യേകത കൂടിയുണ്ട്. പുതിയൊരു ഗിന്നസ് റെക്കോഡിലേക്കുള്ള പാതയിലാണ് അഷറഫ്. |
ഹൂഡ ചോദിച്ചത് മൂന്നാംവട്ടം, ലഭിച്ചത് മൂന്നാം സ്ഥാനം Posted: 19 Oct 2014 07:06 PM PDT Image: Subtitle: വോട്ടുശതമാനം ബി.ജെ.പി: 33.2, ഐ.എന്‍.എല്‍.ഡി: 24.1, കോണ്‍ഗ്രസ്: 20.6 രണ്ടുവട്ടം തുടര്‍ച്ചയായി ഹരിയാന മുഖ്യമന്ത്രിയായ ഭൂപീന്ദര്‍സിങ് ഹൂഡ മൂന്നു വിരലുകളുയര്‍ത്തിക്കാണിച്ചാണ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിന് മൂന്നാമതൊരു അവസരമാണ് ഹൂഡാജി ചോദിച്ചത്. പക്ഷേ ജനം നല്‍കിയത് മൂന്നാം സ്ഥാനം. പത്തുവര്‍ഷം ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് ഇനി 15 നിയമസഭാംഗങ്ങള്‍ മാത്രം. അഞ്ചു വര്‍ഷം മുന്‍പ് നാല് നിയമസഭാംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 47 സീറ്റുകളിലാണ് ജയിച്ചു കയറിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നു പോലും നിശ്ചയമില്ലാതെയാണ് ബി.ജെ.പി മത്സരത്തിനിറങ്ങിയത്. ഭരണവിരുദ്ധവികാരം ഇവിടെ എത്രമാത്രം ശക്തമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍തന്നെ സ്പഷ്ടമായിരുന്നു. അതിലേറെ കലശലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ അടി. അതു തിരിച്ചറിഞ്ഞ് രാഷ്ട്രീയ ദുരന്തം ഒഴിവാക്കാനുള്ള ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം നടത്തിയതുമില്ല. ലോക്സഭാ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ പി.സി.സി അധ്യക്ഷന്മാരും മുഖ്യമന്ത്രിമാരും രാജി സന്നദ്ധത അറിയിച്ചപ്പോള്‍ ഹൈകമാന്‍ഡിന്‍െറ ആശീര്‍വാദത്തോടെ കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ഹരിയാനാ മുഖ്യമന്ത്രി. മുന്‍ കേന്ദ്രമന്ത്രി ഷെല്‍ജാ സിങ്ങിന്‍െറ നേതൃത്വത്തില്‍ ഇതിനെതിരെ എതിര്‍പ്പുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. അഴിമതി ആരോപണം നേരിടുന്ന എം.എല്‍.മാര്‍ക്കും മന്ത്രിമാര്‍ക്കും സീറ്റു നല്‍കുന്നതിനെതിരെ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ ഒച്ചയിട്ടെങ്കിലും അവിടെ വിജയിച്ചതും ഹൂഡയുടെ വാശി. മുന്‍കൂട്ടി തോല്‍വി സമ്മതിച്ച മട്ടില്‍ കളത്തിലിറങ്ങിയ കോണ്‍ഗ്രസുകാര്‍ക്ക് അല്‍പമെങ്കിലും ധൈര്യവും ആവേശവും പകര്‍ന്നത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പര്യടനം മാത്രമായിരുന്നു. പതിവു രീതിവിട്ട് എതിരാളികളെ കടന്നാക്രമിക്കുന്ന ശൈലിയാണ് സോണിയ ഇവിടെ അവലംബിച്ചത്. എന്നാല്‍, മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പര്യടനങ്ങള്‍ ആറിത്തണുത്ത അമ്മയുടെ പ്രസംഗം അതേ പടി ഏറ്റു ചൊല്ലാനുള്ള മിടുക്കു പോലും പ്രകടിപ്പിക്കാതിരുന്ന, നിശ്ചയിച്ച സമയത്തേക്കാള്‍ മണിക്കൂറുകള്‍ വൈകി വേദിയിലത്തെിയിരുന്ന രാഹുലിനെക്കാള്‍ കോണ്‍ഗ്രസ് റാലികളില്‍ പ്രവര്‍ത്തകര്‍ക്ക് ഹരം പകര്‍ന്നത് പ്രാദേശിക ഗായകസംഘങ്ങളായിരുന്നു. ദുര്‍ബലമായ കോണ്‍ഗ്രസിനെ തള്ളിവീഴ്ത്തി നിഷ്പ്രയാസം അധികാരത്തിലേറുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ നേതൃത്വത്തിലെ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്‍െറ സാധ്യതകളാണ് പ്രധാനമന്ത്രി മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ഇല്ലാതാക്കിയത്. കഴിഞ്ഞ നിയമസഭയില്‍ 31 സീറ്റുകളുമായി മുഖ്യ പ്രതിപക്ഷമായിരുന്ന ഐ.എന്‍.എല്‍.ഡി ആ പദവി നിലനിര്‍ത്തുമെങ്കിലും 19 സീറ്റുകളില്‍ ചുരുങ്ങി. വിരമിക്കും മുന്‍പ് വീണ്ടുമൊരുവട്ടം ഹരിയാനയുടെ മുഖ്യമന്ത്രിയാകണമെന്ന താവു പുത്രന്‍െറ സ്വപ്നവും മങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകന്‍െറ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങളുയര്‍ത്തിയ അതേ ശ്വാസത്തില്‍ തന്നെ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ചൗതാലക്കെതിരെയും പ്രസംഗിച്ച് അഴിമതിയെ അകറ്റിനിര്‍ത്താന്‍ ബി.ജെ.പി വേണമെന്ന സന്ദേശം ജനങ്ങളിലുറപ്പിച്ചാണ് മോദി ഓരോ തവണയും മടങ്ങിയത്. കഴിഞ്ഞ തവണ സഖ്യകക്ഷിയായിരുന്ന ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസുമായി പിരിഞ്ഞ് തനിച്ച് മത്സരിക്കാനുള്ള തീരുമാനം നൂറുശതമാനം ശരിയായിരുന്നുവെന്ന് എച്ച്.ജെ.സിയുടെ ദയനീയ പ്രകടനം വ്യക്തമാക്കുന്നു. മുസഫര്‍ നഗര്‍ കലാപം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള ജാട്ട് സമൂഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സഹകരണം ഇക്കുറിയും ആവര്‍ത്തിച്ചു എന്നുവേണം മനസ്സിലാക്കാന്‍. മേല്‍ജാതി ജാട്ടുകളുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള ഖാപ്പ് പഞ്ചായത്തുകളുടെയും ഹരിയാനയിലൊട്ടാകെ ആഴത്തില്‍ വേരുള്ള വിവാദ സ്വാമി ഗുര്‍മീത് രാംറഹീം നേതൃത്വം നല്‍കുന്ന ദേര സച്ചാ സൗദാ വിഭാഗത്തിന്‍െറയും തുറന്ന പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത്. പ്രചാരണ കാലത്ത് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പുകളും പതിനായിരക്കണക്കിന് സൈനിക കുടുംബങ്ങള്‍ അധിവസിക്കുന്ന ഹരിയാനയില്‍ മൂര്‍ച്ചയുള്ള ആയുധമാക്കി മാറ്റി അവര്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment