ബംഗളൂരുവില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ Madhyamam News Feeds |
- ബംഗളൂരുവില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
- സില്‍വര്‍ജൂബിലി സമ്മാനവുമായി കൊച്ചി എഫ്.എം
- അഴുക്കുചാല്‍ പദ്ധതി അവലോകനം: വാട്ടര്‍ അതോറിറ്റിക്ക് രൂക്ഷ വിമര്‍ശം
- സഞ്ചാരികളുടെ നെഞ്ചിടിപ്പേറ്റി വളയഞ്ചാല്‍ തൂക്കുപാലം
- ദേശീയപാത 45 മീറ്ററായി വികസിപ്പിക്കും -മുഖ്യമന്ത്രി
- ആദിവാസി ഭൂസമരം മൂന്നുവര്‍ഷം പിന്നിടുന്നു
- കേരള എസ്റ്റേറ്റ് മുറിച്ചുവില്‍പന നീക്കം; രേഖകള്‍ ഹാജരാക്കാന്‍ കൈവശക്കാര്‍ക്ക് നിര്‍ദേശം
- കാനഡ പാര്‍ലമെന്‍റ് ആക്രമണം: അക്രമിയെ തിരിച്ചറിഞ്ഞു
- അനധികൃത കച്ചവടത്തിനെതിരെ കൈകോര്‍ത്ത് കുറ്റിച്ചിറക്കാര്‍
- മോദി സിയാച്ചിനില്‍ എത്തി: ദീപാവലി ശ്രീനഗറില്‍
- ഖത്തര്‍ ചാരിറ്റി മനുഷ്യാവകാശ ഫോറം 29 മുതല്‍
- റയലില്‍ തകര്‍ന്ന് ലിവര്‍പൂള്‍
- സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിനിയുടെ മരണം: അഞ്ചുപേര്‍ പ്രതിപ്പട്ടികയില്‍
- ഇന്ത്യന്‍ പടക്കപ്പലുകള്‍ ജുബൈല്‍ തീരത്ത്; പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം
- ദീപാലങ്കാരങ്ങള്‍ ഒരുങ്ങി; ദീപാവലി ഇന്ന്
- അജിത്തിന്‍െറ ആടുജീവിതത്തിന് അറുതി: ഇന്ന് നാട്ടിലെത്തും
- മഹാരാഷ്ട്ര: ശിവസേനയില്‍ തര്‍ക്കം മുറുകുന്നു
- കോണ്‍ഗ്രസ്‌വത്കൃത ബി.ജെ.പിയുടെ ഊഴം
- മാധ്യമങ്ങളെ മോദിസര്‍ക്കാര്‍ ശത്രുവായി കാണുകയോ?
- യൂനുസ്ഖാന് 25ാം സെഞ്ച്വറി
- ഗോള്‍ മഴ പെയ്ത് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം
- ലിബിയയിലെ ആഭ്യന്തരയുദ്ധം: പ്രമോജിനും ഭാര്യക്കുമായി കുടുംബം കാത്തിരിക്കുന്നു
- ദുലീപ് ട്രോഫി: ഉത്തപ്പക്ക് സെഞ്ച്വറി
- എ.ടി.പി പുണെ ചലഞ്ചര്‍: സോംദേവ് പുറത്ത്
- ചൈനയില്‍ ആപ്പ്ള്‍ ഐ ക്ളൗഡ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്
ബംഗളൂരുവില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ Posted: 23 Oct 2014 12:48 AM PDT Image: ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ മൂന്നുവയസുകാരി പീഡനത്തിനിരയായ കേസില്‍ സ്കൂള്‍ ജീവനക്കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ആദ്യമായാണ് അറസ്റ്റ് ഉണ്ടാകുന്നത്. ജലാഹള്ളി സ്കൂളിലെ സി.സി.ടിവി ദൃശ്യങ്ങളടക്കമുള്ളവ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന ദിവസം സ്കൂളില്‍ പുറത്തു നിന്ന് ആരും വന്നിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സ്കൂളില്‍ ആറ് പുരുഷ ജീവനക്കാരുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ക്ളാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നപ്പോള്‍ കരഞ്ഞിരിക്കുന്ന നഴ്സറി ക്ളാസുകാരിയെയാണ് അമ്മ കണ്ടത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയും പനിയുടെ ലക്ഷണങ്ങളും കാണിക്കുന്നുണ്ടായിരുന്നു. ആരോ തല്ലി എന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായി ചോദിച്ചപ്പോള്‍ പീഡിപ്പിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവം നടന്ന സ്കൂളില്‍ ബംഗളൂരു പൊലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി എത്തിയിരുന്നു. ബംഗളൂരുവില്‍ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈയില്‍ വിബ്ജിയോര്‍ ഹൈസ്കൂളില്‍ ആറു വയസുകാരി പീഡനത്തിനിരയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ടു ജിം പരിശീലകരെ അറസ്റ്റു ചെയ്തിരുന്നു. നേരത്തെ എട്ടു വയസുകാരിയും ബാംഗളൂരുവിലെ വിദ്യാലയത്തില്‍ പീഡനത്തിനിരയായിരുന്നു. 63 വയസുള്ള അധ്യാപകനായിരുന്നു കേസില്‍ അറസ്റ്റിലായത്.
|
സില്‍വര്‍ജൂബിലി സമ്മാനവുമായി കൊച്ചി എഫ്.എം Posted: 23 Oct 2014 12:29 AM PDT കൊച്ചി: കാലം എന്നും കാതോര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശബ്ദങ്ങള്‍ ഒപ്പിയെടുത്തും പ്രക്ഷേപണകലയിലെ ഗൃഹാതുരത്വമായ കഥാപ്രസംഗത്തിലേക്ക് ശ്രോതാക്കളെ തിരിച്ചുനടത്തിയും കൊച്ചി എഫ്്.എം 102.3ന്‍െറ സില്‍വര്‍ജൂബിലി സമ്മാനം. 25 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയുടെ ചരിത്രവും പ്രതാപവും വിവരിക്കുന്ന സാംസ്കാരിക-സാഹിത്യ-ചരിത്ര ശബ്ദലേഖനമായ 'കാലംനടന്ന വഴികളുടെയും', കഥാപ്രസംഗ പരിപാടി 'കഥയമ്മ'യുടെയും പ്രക്ഷേപണ ഉദ്ഘാടനം എറണാകുളം പബ്ളിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ഡോ. എം.ജി.എസ്. നാരായണനും, ടി.എം. എബ്രഹാമും നിര്‍വഹിച്ചു. |
അഴുക്കുചാല്‍ പദ്ധതി അവലോകനം: വാട്ടര്‍ അതോറിറ്റിക്ക് രൂക്ഷ വിമര്‍ശം Posted: 23 Oct 2014 12:17 AM PDT ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റിയെ വിമര്‍ശത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി ഗുരുവായൂരില്‍ അഴുക്കുചാല്‍ പദ്ധതി അവലോകന യോഗം. |
സഞ്ചാരികളുടെ നെഞ്ചിടിപ്പേറ്റി വളയഞ്ചാല്‍ തൂക്കുപാലം Posted: 22 Oct 2014 11:44 PM PDT കേളകം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം മേഖലയായ ആറളം വനത്തിലേക്കും ആദിവാസി പുനരധിവാസ മേഖലയിലേക്കുമുള്ള പാതയിലെ ചീങ്കണ്ണിപ്പുഴക്ക് കുറുകെയുള്ള വളയഞ്ചാല്‍ പാലം വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. അടിക്കടി തകരുകയും കാലങ്ങള്‍ക്ക് ശേഷം അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യുന്ന തൂക്കുപാലത്തിലൂടെയുള്ള യാത്ര ഏറെ സാഹസികമാവുന്നത് വിനോദ സഞ്ചാരികള്‍ക്കാണ്. ചീങ്കണ്ണിപ്പുഴക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് വനം വകുപ്പും നാട്ടുകാരും നിരവധിതവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. അടിപ്പലകകള്‍ തകര്‍ന്ന പാലത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ പലതവണ പുഴയില്‍ പതിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ പാലം തകരലും പതിവാണ്. |
ദേശീയപാത 45 മീറ്ററായി വികസിപ്പിക്കും -മുഖ്യമന്ത്രി Posted: 22 Oct 2014 11:39 PM PDT Image: തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. |
ആദിവാസി ഭൂസമരം മൂന്നുവര്‍ഷം പിന്നിടുന്നു Posted: 22 Oct 2014 10:39 PM PDT പുല്‍പള്ളി: ആശിക്കും ഭൂമിക്കുവേണ്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ആദിവാസി കുടുംബങ്ങളുടെ ഭൂസമരം മൂന്നുവര്‍ഷം പിന്നിടുന്നു. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പാണ് 500ഓളം ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി ഭൂസമരം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടച്ചെങ്കിലും ജയില്‍ മോചിതരായവര്‍ സമരം ആരംഭിച്ചു. ഇതിനിടെ, ജില്ലയിലത്തെിയ മുഖ്യമന്ത്രി കഴിഞ്ഞ നവംബറിനകം ഭൂമി വിതരണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെല്ലാം ജലരേഖയായി. അടിസ്ഥാനസൗകര്യമില്ലാതെ കാറ്റിനോടും മഴയോടും വന്യമൃഗങ്ങളോടും പോരാടി നിസ്സഹായരായി ആദിവാസി കുടുംബങ്ങള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. സമരകേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. മൂന്നുവര്‍ഷം മുമ്പ് താല്‍ക്കാലികമായുണ്ടാക്കിയ കൂരകള്‍ തകര്‍ച്ചയിലാണ്. മഴ പെയ്താല്‍ ഇതാകെ ചോര്‍ന്നൊലിക്കുന്നു. |
കേരള എസ്റ്റേറ്റ് മുറിച്ചുവില്‍പന നീക്കം; രേഖകള്‍ ഹാജരാക്കാന്‍ കൈവശക്കാര്‍ക്ക് നിര്‍ദേശം Posted: 22 Oct 2014 10:21 PM PDT കരുവാരകുണ്ട്: പാട്ടക്കാലാവധി അവസാനിച്ച കേരള, ആര്‍ത്തല എസ്റ്റേറ്റുകള്‍ സംബന്ധിച്ച് വനം വകുപ്പ് അന്വേഷണമാരംഭിച്ചു. ഇതിന്‍െറ ഭാഗമായി നിലമ്പൂര്‍ സൗത് ഡി.എഫ്.ഒ ജയിംസ് മാത്യുവിന്‍െറ നേതൃത്വത്തിലെ സംഘം ബുധനാഴ്ച കേരള എസ്റ്റേറ്റ് സന്ദര്‍ശിച്ചു. |
കാനഡ പാര്‍ലമെന്‍റ് ആക്രമണം: അക്രമിയെ തിരിച്ചറിഞ്ഞു Posted: 22 Oct 2014 10:12 PM PDT Image: ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തിനിടെ കൊല്ലപ്പെട്ട അക്രമിയെ തിരച്ചറിഞ്ഞു. മൈക്കല്‍ സെഹഫ് ബിബൂ എന്ന 32കാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയുടെ പൗരത്വം വെളിപ്പെടുത്തിയിട്ടില്ല. അക്രമിയെക്കുറിച്ച് യു.എസ് ചാനലായ സി.ബി.എസ് ചാനല്‍ അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്തതാണിത്. അപകടകാരിയായ യാത്രക്കാരന്‍ എന്നാണിയാളെ കാനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം വിശേഷിപ്പിച്ചിട്ടുള്ളത്. അതേസമയം ഇത്തരം ആക്രമണങ്ങളിലൂടെ കാനഡയെ ഭയപ്പെടുത്താനാകില്ളെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ വ്യക്തമാക്കി. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ അപലപിച്ചു. അന്വേഷണത്തിനായി കാനഡയ്ക്ക് യു.എസിന്‍െറ എല്ലാ പിന്തുണയും ഒബാമ വാഗ്ദാനം ചെയ്തു. സംഭവ സമയത്ത് പ്രധാനമന്ത്രി സ്റ്റീവന്‍ ഹാര്‍പര്‍ പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ടായിരുന്നു. ചര്‍ച്ചയിലായിരുന്ന അദ്ദേഹത്തെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. പാര്‍ലമെന്‍റ് അടച്ച സൈന്യം ചുറ്റും വളഞ്ഞിരിക്കുകയാണ്. ഒന്നിലേറെ അക്രമികള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്‍റ് ഹില്ലിലെ യുദ്ധസ്മാരകത്തിന് പുറത്താണ് സൈനികന് തോക്കുധാരിയുടെ വെടിയേറ്റത്. ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പിന്തുടര്‍ന്നതോടെയാണ് അക്രമി പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കടന്നത്. തട്ടിയെടുത്ത കാറിലാണ് അക്രമി പാര്‍ലമെന്‍റ് വളപ്പിലേക്ക് കടന്നുവന്നതെന്നും കാര്‍ തടയാനുള്ള ശ്രമത്തിനിടെയാണ് സൈനികന് പരിക്കേറ്റതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
|
അനധികൃത കച്ചവടത്തിനെതിരെ കൈകോര്‍ത്ത് കുറ്റിച്ചിറക്കാര്‍ Posted: 22 Oct 2014 09:38 PM PDT കോഴി ക്കോട്: നാടിന്‍െറ ആരോഗ്യവും സൈ്വരജീവിതവും തകര്‍ക്കുന്ന അനധികൃത കച്ചവടത്തിനെതിരെ കുറ്റിച്ചിറ കൈകോര്‍ക്കുന്നു. റമദാന്‍ തട്ടുകടകളെന്ന പേരില്‍ കുറ്റിച്ചിറക്ക് ചുറ്റും നടക്കുന്ന കച്ചവടത്തിന്‍െറ മറവില്‍ ലഹരിഉപയോഗം കണ്ടത്തെിയതും പൈതൃക കുളത്തിന് ഭീഷണയായി മാലിന്യം കുമിഞ്ഞു കൂടുന്നതും ഇതിനെതിരെ നാട്ടുകാരെ കൈകോര്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കയാണ്. |
മോദി സിയാച്ചിനില്‍ എത്തി: ദീപാവലി ശ്രീനഗറില്‍ Posted: 22 Oct 2014 09:35 PM PDT Image: ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്. ‘സുഹൃത്തുക്കളേ ഞാന്‍ സിയാച്ചിനിലേക്ക് പുറപ്പെടുകയാണ്. നമ്മുടെ ധീരന്‍മാരായ സൈനിക സഹോദരങ്ങള്‍ക്കൊപ്പം ഈ ആഘോഷദിനം ചെലവഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.’ മോദി സിയാച്ചിനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തു. സൈനികരായ നിങ്ങളോട് എല്ലാ ഇന്ത്യക്കാരും തോളോടു തോള്‍ ചേര്‍ന്നിരിക്കുന്നു എന്ന സന്ദേശവുമായാണ് സിയാച്ചിനിലേക്ക് താന്‍ പോകുന്നതെന്നും മോദി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. പത്തു വര്‍ഷത്തിനിടയില്‍ സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. സിയാച്ചിന്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഉച്ചയോടെ ശ്രീനഗറില്‍ എത്തും. ശ്രീനഗറിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. ശേഷം പ്രളയം തകര്‍ത്ത താഴ്വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തും. കശ്മീര്‍ പുനര്‍നിര്‍മാണത്തിനായി പ്രധാനമന്ത്രി കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. |
ഖത്തര്‍ ചാരിറ്റി മനുഷ്യാവകാശ ഫോറം 29 മുതല്‍ Posted: 22 Oct 2014 09:24 PM PDT Image: ദോഹ: ‘ഫലസ്തീന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പം’ എന്ന പ്രമേയമുയര്‍ത്തി ഖത്തര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ഫോറം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ 31 വരെ ദോഹ മാരിയറ്റ് ഹോട്ടലിലാണ് ഫോറം നടക്കുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളും സ്ഥാപനങ്ങളും ഫോറത്തില്‍ പങ്കെടുക്കും. |
Posted: 22 Oct 2014 09:22 PM PDT Image: ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ളീഷ് വമ്പന്മാരായ ലിവര്‍പൂളിനെ സ്പാനിഷ് രാജാക്കന്മാരായ റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു വിട്ടു. റയലിന്‍െറ ഫ്രഞ്ച് താരം കരിം ബെന്‍സേമ രണ്ടു തവണ വല കുലുക്കിയപ്പോള്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളും നേടി. 23-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. കൊളംബിയയുടെ സൂപ്പര്‍ താരം ജെയിംസ് റോഡിഗ്രസില്‍ നിന്നും ലഭിച്ച പാസില്‍ ലിവര്‍പൂള്‍ പ്രതിരോധത്തെ കബളിപ്പിച്ചാണ് റോണോ ഗോള്‍ നേടിയത്. പിന്നീട് കരീം ബെന്‍സേമ കണ്ണഞ്ചിപ്പിക്കുന്ന ഹെഡിലൂടെ പന്തിനെ വീണ്ടും ലിവര്‍പൂള്‍ വലയിലത്തെിച്ചു. പിന്നീട് ലിവര്‍പൂള്‍ ഗോള്‍പോസ്റ്റിനു മുന്നിലുണ്ടായ കൂട്ടപൊരിച്ചിലിനൊടുവിലാണ് ബെന്‍സേമ തന്‍െറ രണ്ടാം ഗോള്‍ നേടിയത്. ലിവര്‍പൂള്‍ താരങ്ങളെ കബളിപ്പിച്ച് ബെന്‍സേമ പന്ത് ലിവര്‍പൂള്‍ വലയില്‍ ചത്തെിയിടുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ കായിക ലോകം ആവേശത്തോടെ കാത്തിരിക്കുന്ന റയല്‍-ബാഴ്സ എല്‍ക്ളാസിക്കോ ശനിയാഴ്ച അരങ്ങേറും. ബാഴ്സയുമായി ഏറ്റുമുട്ടുന്ന റയലിന് ലിവര്‍പൂളിനെതിരായ വിജയം ആത്മവിശ്വാസം പകരുന്നതാണ്. |
സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിനിയുടെ മരണം: അഞ്ചുപേര്‍ പ്രതിപ്പട്ടികയില്‍ Posted: 22 Oct 2014 08:37 PM PDT Image: അബൂദബി: സ്കൂള്‍ ബസില്‍ മലയാളി ബാലിക ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ബുധനാഴ്ച കോടതിയില്‍ വിചാരണ ആരംഭിച്ചു. ബസ് ഡ്രൈവര്‍, ബസ് സൂപ്പര്‍വൈസര്‍, സ്കൂള്‍ റിസപ്ഷനിസ്റ്റ്, സ്കൂള്‍ പ്രിന്‍സിപ്പല്‍, ബസ് കമ്പനി ഉടമ എന്നിങ്ങനെ അഞ്ച് പേരാണ് പ്രതിപ്പട്ടികയില്‍. പ്രതികള്‍ കോടതി മുമ്പാകെ കുറ്റം നിഷേധിച്ചു. |
ഇന്ത്യന്‍ പടക്കപ്പലുകള്‍ ജുബൈല്‍ തീരത്ത്; പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം Posted: 22 Oct 2014 07:49 PM PDT Image: ദമ്മാം: സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് കപ്പലുകള്‍ സൗദിയിലെ വ്യവസായ നഗരമായ ജുബൈല്‍ പോര്‍ട്ടിലത്തെി. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലുള്ള ഒന്നാം പരിശീലന സൈനിക വ്യൂഹത്തിന്‍െറ ഭാഗമായ ഐ.എന്‍.എസ് തിര്‍, തീരദേശങ്ങളില്‍ പട്രോളിങ് നടത്തുന്ന സുജാത, എന്നീ കപ്പലുകളാണ് സൗദി തീരത്ത് എത്തിയത്. കൊച്ചിയില്‍ നിന്ന് ജി.സി.സി രാജ്യങ്ങളായ ഒമാന്‍, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കപ്പലുകള്‍ തിങ്കളാഴ്ച സൗദിയിലത്തെിയത്. വ്യാഴാഴ്ച രാവിലെയോടെ കപ്പലുകള്‍ കൊച്ചിയിലേക്ക് മടങ്ങും. ജുബൈല്‍ തീരത്ത് എത്തിയ കപ്പലുകളെ കിഴക്കന്‍ പ്രവിശ്യ നേവല്‍ കമാന്‍ഡറുടെ നേതൃത്വത്തില്‍ സൗദി നേവി സംഘം സ്വീകരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവുവും കപ്പല്‍ ക്യാപ്റ്റന്‍ സോണിയും കിഴക്കന്‍ പ്രവിശ്യാ ഡെപ്യുട്ടി ഗവര്‍ണര്‍, നേവല്‍ വ്യോമ സേന പരിശീലന കേന്ദ്രം, നേവല്‍ കമാന്‍ഡറുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിച്ചു. |
ദീപാലങ്കാരങ്ങള്‍ ഒരുങ്ങി; ദീപാവലി ഇന്ന് Posted: 22 Oct 2014 07:44 PM PDT Image: ആഘോഷത്തിന്‍െറ ഭാഗമായി ബേക്കറികളിലും സ്വര്‍ണാഭരണ സ്ഥാപനങ്ങളിലും വലിയ തിരക്കായിരുന്നു• ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി |
അജിത്തിന്‍െറ ആടുജീവിതത്തിന് അറുതി: ഇന്ന് നാട്ടിലെത്തും Posted: 22 Oct 2014 07:36 PM PDT Image: കുവൈത്ത് സിറ്റി: ഗാര്‍ഹിക വിസയില്‍ കുവൈത്തിലത്തെി സൗദിയിലേക്ക് കടത്തപ്പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കേണ്ടിവന്ന മലയാളി യുവാവിന് ഒരു വര്‍ഷത്തിനുശേഷം മോചനം. സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടല്‍ മൂലമാണ് കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി മാടത്തിങ്കല്‍ ചൈതന്യ നഗര്‍ അജിത്തിന് (24) മോചനം സാധ്യമായത്. |
മഹാരാഷ്ട്ര: ശിവസേനയില്‍ തര്‍ക്കം മുറുകുന്നു Posted: 22 Oct 2014 07:36 PM PDT Image: Subtitle: ബി.ജെ.പിക്ക് വഴങ്ങുന്നതില്‍ എതിര്‍പ്പ് സേനയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായും ആരോപണം മുംബൈ: ബി.ജെ.പിക്കു വഴങ്ങി സര്‍ക്കാറില്‍ ഭാഗമാകാനുള്ള നീക്കത്തിനെതിരെ ശിവസേനക്കകത്ത് തര്‍ക്കം രൂക്ഷം. വല്യേട്ടന്‍ കളിക്കുന്ന ബി.ജെ.പിക്കെതിരെ മറ്റു സാധ്യതകള്‍ക്ക് ശ്രമിക്കാതെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിരുപാധികം സര്‍ക്കാറില്‍ ചേരാന്‍ ശ്രമിച്ചതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു. ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി ചിലരെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും ഒരു വിഭാഗം ആരോപിച്ചു. ബുധനാഴ്ച ബാന്ദ്രയിലെ താക്കറെ വസതിയായ ‘മാതൊശ്രീ’യില്‍ നടന്ന നേതാക്കളുടെ ചര്‍ച്ചയിലാണ് സംഭവവികാസങ്ങള്‍. സ്വതന്ത്രരെയും ചെറുപാര്‍ട്ടികളെയും കൂട്ടി ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തക്കു പിന്നാലെ മറ്റുള്ളവരുമായി ആലോചിക്കാതെ രണ്ട് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് അയച്ചതും തര്‍ക്കവിഷയമായി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കുംവിധം നീക്കം നടത്താത്തതില്‍ ഒരു മുതിര്‍ന്ന നേതാവ് കടുത്ത വിമര്‍ശം ഉയര്‍ത്തി. പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയും പാര്‍ട്ടി മുഖപത്രത്തിന്‍െറ പത്രാധിപരുമായ സഞ്ജയ് റാവത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നു. ശരദ് പവാറിന്‍െറ ഉപദേശം സ്വീകരിച്ച് ചില പ്രസ്താവനകളിറക്കി സഞ്ജയ് റാവത്ത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നതാണ് ആരോപണം. അതേസമയം, മുതിര്‍ന്ന നേതാക്കളായ സുഭാഷ് ദേശായ്, അനില്‍ ദേശായ് എന്നിവര്‍ ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ച ശിവസേനക്ക് പ്രതീക്ഷകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഗുജറാത്തില്‍നിന്നുള്ള എം.പി ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരുമായാണ് ചൊവ്വാഴ്ച രാത്രി സേനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. അനൗപചാരിക ചര്‍ച്ചയായിരുന്നുവെന്നും ഉപാധികളില്ലാതെ പിന്തുണക്കാമെന്ന് ബി.ജെ.പിയെ അറിയിച്ചുവെന്നും സുഭാഷ് ദേശായ് പറഞ്ഞു. തിങ്കളാഴ്ച ബി.ജെ.പി, സേനാ നേതാക്കള്‍ തമ്മില്‍ ഒൗപചാരിക ചര്‍ച്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മേല്‍ക്കൈ അംഗീകരിച്ചാല്‍ സേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ബി.ജെ.പി നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ 25 ശതമാനം മാത്രമേ സേനക്ക് ഇടമുണ്ടാകുകയുള്ളൂ എന്നും പ്രധാന വകുപ്പുകള്‍ നല്‍കില്ളെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. 15 വര്‍ഷത്തിനുശേഷം അധികാരത്തിലിരിക്കാന്‍ അവസരം കിട്ടിയിട്ട് മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് പ്രതികൂലമാകുമെന്ന ഭയം മൂലമാണ് സേന സര്‍ക്കാറിന്‍െറ ഭാഗമാകാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്ത് തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്കുമുണ്ടാകും. ഒരു വിഭാഗം എം.എല്‍.എമാര്‍ ഒന്നിച്ച് ബി.ജെ.പിയിലേക്ക് കൂറുമാറാനുള്ള സാധ്യതതയും മുന്നിലുണ്ട്. സംയുക്തമായി സേനയെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടതായി എന്‍.സി.പി നേതാവ് അജിത് പവാര്‍ അവകാശപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ട്രേഡ് യൂനിയനുകളെയും കുടിയേറ്റക്കാരായ രാഷ്ട്രീയക്കാരെയും തുരത്താന്‍ കോണ്‍ഗ്രസ് ഉപകരണമാക്കിയതോടെയാണ് സാമൂഹിക സംഘടനയായ ശിവസേന രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്നുവന്നത്. കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വസന്ത്റാവ് നായികിന്‍െറ ചട്ടുകമായിരുന്ന സേനക്ക് ‘വസന്ത സേന’ എന്ന പേരുമുണ്ടായിരുന്നു. |
കോണ്‍ഗ്രസ്‌വത്കൃത ബി.ജെ.പിയുടെ ഊഴം Posted: 22 Oct 2014 07:02 PM PDT Image: ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അസംബ്ളി തെരഞ്ഞെടുപ്പുകള്‍ ഒരു സുപ്രധാന യാഥാര്‍ഥ്യം സ്പഷ്ടമാക്കുന്നു. രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് ശൈലിക്ക് ബദല്‍ ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല എന്ന വസ്തുതയാണത്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുവേണ്ടി ബി.ജെ.പിയും കോണ്‍ഗ്രസിന്‍െറ അതേ മാതൃകതന്നെ സ്വീകരിക്കേണ്ടതുണ്ടോ? രാഷ്ട്രീയ അതിജീവനത്തിന് ബി.ജെ.പിയുമായി കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം തുടരേണ്ടത് നിര്‍ബന്ധമാണോ? നിലവിലെ രാഷ്ട്രീയ ശൂന്യത നികത്താന്‍ ഇരു സംസ്ഥാനത്തെയും പ്രകടനങ്ങള്‍ ബി.ജെ.പിക്ക് സഹായകമാകുമോ? പുതിയ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് അസന്ദിഗ്ധമായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. പുതിയ ജനവിധിയുടെ പ്രാധാന്യവും പ്രസക്തിയും ആര്‍ക്കും അവഗണിക്കാനാകില്ല. അതേസമയം, ചില യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ണടക്കാനും പാടില്ല. ഹരിയാനയില്‍ ബി.ജെ.പി മൂന്നില്‍ ഒന്ന് വോട്ടാണ് സ്വന്തമാക്കിയത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തില്‍നിന്ന് എട്ട് പോയന്‍റിന്‍െറ താഴ്ച ഇത് കുറിക്കുന്നു. മഹാരാഷ്ട്രയിലും വോട്ടുനിലയില്‍ വന്‍ കുറവ് പ്രകടമാണ്. വോട്ടുനിലയില്‍ സംഭവിച്ച ഈ കുറവു കൂടി പരിഗണിച്ചായിരിക്കണം ബി.ജെ.പിയുടെ പ്രകടനത്തെ നാം വിലയിരുത്താന്‍. അല്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ ഇടിച്ചുകയറി വൈകാരിക ഘോഷണം നടത്തുന്നത് യാഥാര്‍ഥ്യങ്ങളുടെ തമസ്കരണത്തിന് തുല്യമായ വാചകക്കസര്‍ത്തുകള്‍ മാത്രമാകും. അതോടൊപ്പം കേവലം ശുഷ്ക സംഘടനയായിരുന്ന ബി.ജെ.പി ഹരിയാനയില്‍ ഭൂരിപക്ഷം (നാലില്‍നിന്ന് 47) നേടിയതിനെ നിസ്സാര നേട്ടമായി ലഘൂകരിക്കുന്നതും ശരിയായ വിശകലനമല്ല. സഖ്യകക്ഷിയുമായി വേര്‍പിരിയുക എന്ന സാഹസിക തീരുമാനം കൈക്കൊണ്ടശേഷവും മഹാരാഷ്ട്രയില്‍ ഒറ്റക്ക് മുന്‍നിരയിലേക്കുയരാന്‍ സാധിച്ചതിനെ പ്രാതിഭാസിക വിജയമായി കണക്കാക്കാം. പാര്‍ട്ടിക്കകത്ത് മോദി-അമിത് ഷാ ദ്വയങ്ങള്‍ കൂടുതല്‍ മേല്‍ക്കോയ്മ നേടി എന്ന യാഥാര്‍ഥ്യം പുതിയ ജനവിധിയോടെ അംഗീകരിക്കാനും രാജ്യം നിര്‍ബന്ധിതമായിരിക്കുന്നു. പുതിയ ജനവിധി പകരുന്ന ആത്മവിശ്വാസം രാഷ്ട്രീയ നയസങ്കുചിത നീക്കങ്ങള്‍ക്കുള്ള ഉപായമായി ഭരണകര്‍ത്താക്കള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് മറ്റൊരു ആശങ്ക. ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കിയ താല്‍ക്കാലിക സമാശ്വാസത്തിന് പുതിയ ജനവിധി തിരശ്ശീല വീഴ്ത്തിയെന്ന് കോണ്‍ഗ്രസിന്‍െറ പരാജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്താം. കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന നേതൃദാരിദ്ര്യം രൂക്ഷമാണെന്ന് പുതിയ ജനവിധി ഒരിക്കല്‍കൂടി പരസ്യമാക്കിയിരിക്കുന്നു. ഇന്ദിര ഗാന്ധി കുടുംബം നേതൃത്വം നല്‍കിയാലും പകരക്കാര്‍ നേതൃത്വം നല്‍കിയാലും പാര്‍ട്ടിക്ക് രക്ഷയില്ളെന്ന വൈരുധ്യവും വെളിപ്പെട്ടിരിക്കുന്നു. അധികാര സന്തുലനത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളോടൊപ്പം മുന്നണി രൂപവത്കരണങ്ങളിലും മാറ്റങ്ങള്‍ ദൃശ്യമായതാണ് പുതിയ ജനവിധിയുടെ മറ്റൊരു സവിശേഷത. മഹാരാഷ്ട്രയിലെ ശിവസേന, ബി.ജെ.പി ബന്ധങ്ങളിലും കോണ്‍ഗ്രസ്-എന്‍.സി.പി ബന്ധങ്ങളിലും സംഭവിച്ച ഇടര്‍ച്ചകളുടെ പ്രത്യാഘാതങ്ങള്‍ക്ക് ദീര്‍ഘകാല പ്രഭാവം ചെലുത്താന്‍ സാധിച്ചേക്കും. അതേസമയം, ഇന്ത്യന്‍ ജനതയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത് കടുത്ത രാഷ്ട്രീയ ശൂന്യതയാണ്. വിജയത്തിനായി വിനിയോഗിച്ച ഭീമന്‍ ചെലവുകള്‍ ബി.ജെ.പി വിജയത്തിന്‍െറ തിളക്കംകെടുത്തുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്വത്കരിക്കപ്പെട്ടിരിക്കുകയാണ് ഈ പ്രബല കക്ഷി. ഹരിയാനയില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളെ ഇറക്കുമതി ചെയ്തുകൊണ്ടായിരുന്നു പാര്‍ട്ടി കരുക്കള്‍ നിരത്തിയത്. കോണ്‍ഗ്രസിന്‍െറ ജാതി വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കാനും ബി.ജെ.പി സങ്കോചം കാണിച്ചില്ല. മുഖ്യമന്ത്രി ആരാകുമെന്ന് വെളിപ്പെടുത്താതെ വോട്ടര്‍മാരെ അനിശ്ചിതത്വത്തിലാക്കിയതായിരുന്നു മറ്റൊരു തന്ത്രം. കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തെ പ്രതിഷ്ഠിച്ചതിനു ബദലായി ബി.ജെ.പി മോദിയെ മുന്‍നിര്‍ത്തിയുള്ള വ്യക്തിപൂജാ സിദ്ധാന്തവും പ്രയോഗവത്കരിച്ചു. പ്രചാരണങ്ങള്‍ക്ക് കള്ളപ്പണം പ്രയോജനപ്പെടുത്തുന്നതില്‍ ബി.ജെ.പി കോണ്‍ഗ്രസിനെപ്പോലും പിന്നിലാക്കി. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പണച്ചാക്കുകളായിരുന്നു. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ബദല്‍ വഴികളൊന്നുമില്ളെന്നുതന്നെ സംശയിക്കുന്നതാണ് ഈ നീക്കങ്ങള്‍. കോണ്‍ഗ്രസിന്‍െറ വിജയങ്ങള്‍ക്ക് നിദാനമായി പാര്‍ട്ടിക്ക് ബദലില്ളെന്ന് പാര്‍ട്ടി സൈദ്ധാന്തികര്‍ ഒരുകാലത്ത് വാദിച്ചിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ് ശൈലിക്ക് ബദലില്ളെന്നു പറയാന്‍ നാം നിര്‍ബന്ധിതരായിക്കുന്നു. ഈ രാഷ്ട്രീയ ശൂന്യത നിരാശജനകമാണ്. എന്നാല്‍, അത് ബദല്‍ രാഷ്ട്രീയത്തിന്‍െറ ഇടങ്ങളാണ് നമുക്ക് മുമ്പാകെ തുറന്നിടുന്നത്. |
മാധ്യമങ്ങളെ മോദിസര്‍ക്കാര്‍ ശത്രുവായി കാണുകയോ? Posted: 22 Oct 2014 06:51 PM PDT Image: മാധ്യമങ്ങളുടെ അനന്ത സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തന്‍േറതായ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് കൈമാറുകയും അതുവഴി അധികാരം പിടിച്ചെടുക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍െറ ഭരണത്തിന്‍െറ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന വിഷയത്തില്‍ ഇതുവരെ വിജയിച്ചിട്ടില്ല എന്ന പരാതി അദ്ദേഹത്തിന്‍െറ രാഷ്ട്രീയ പ്രതിയോഗികളുടേതു മാത്രമല്ല. ജനാധിപത്യത്തിന്‍െറ നെടുംതൂണായ മാധ്യമങ്ങളെ അപ്രസക്തമാക്കുകയും സംവാദത്തിന്‍െറയും സംശയനിവാരണത്തിന്‍െറയും അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത ജനായത്തക്രമത്തില്‍ ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്. സ്വകാര്യമാധ്യമങ്ങളെ കഴിവതും അകറ്റിനിര്‍ത്തി ഒൗദ്യോഗിക മാധ്യമങ്ങളായ ദൂരദര്‍ശനെയും ആകാശവാണിയെയും വിനിയോഗിച്ച് തന്‍െറ പ്രതിച്ഛായ കൂടുതല്‍ മിനുക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മുഖ്യമായും നടത്തിക്കൊണ്ടിരിക്കുന്നത്. റേഡിയോവിലൂടെ മനസ്സ് തുറക്കുന്നതിന് തന്‍െറ ഒൗദ്യോഗികവസതിയില്‍ ഓള്‍ ഇന്ത്യ റേഡിയോ കഴിഞ്ഞമാസം റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതും ‘മന്‍ കീ ബാത് (ഹൃദയത്തില്‍നിന്നുള്ള സംസാരം) എന്ന പ്രോഗ്രാമിന് നാന്ദികുറിച്ചതും സുതാര്യതക്കു വേണ്ടിയല്ല; പ്രത്യുത, തന്‍െറ വാക്ചാതുരി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും അതുവഴി മനസ്സ് കീഴടക്കാനുമുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമായാണ്. ദൂരദര്‍ശന് മാത്രമേ ഒൗദ്യോഗിക പരിപാടികളില്‍ പ്രവേശാനുമതി ലഭിക്കുന്നുള്ളൂവെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. ഭരണകര്‍ത്താവിന്‍െറ തിരുവായില്‍നിന്ന് വീഴുന്നത് അതേപടി അഷ്ടദിക്കുകളിലും പ്രസരിപ്പിക്കാനല്ലാതെ, പ്രയാസപ്പെടുത്തുന്ന ഒരു ചോദ്യവും ഉന്നയിക്കാന്‍ ധൈര്യപ്പെടില്ല എന്നതാണ് ഒൗദ്യോഗിക ചാനലിനെ പ്രിയങ്കരമാക്കുന്ന ഘടകം. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്ററിലൂടെയും ഫേസ്ബുക്കുകളിലൂടെയും നടത്തുന്ന ആശയവിനിമയം ഇന്ത്യ പോലൊരു രാജ്യത്ത് പൗരന്മാരില്‍ എത്ര ശതമാനത്തിലത്തെുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഇതുവരെ വാര്‍ത്താസമ്മേളനം നടത്തി തന്‍െറ സര്‍ക്കാറിന്‍െറ നയപരിപാടികള്‍ വിശദീകരിക്കാനോ പൗരന്മാരുടെ സംശയങ്ങള്‍ക്ക് നിവാരണം വരുത്താനോ മോദി മുന്നോട്ടുവന്നിട്ടില്ല. അധികാരാരോഹണം കഴിഞ്ഞ് മാസങ്ങളല്ളേയായുള്ളൂ എന്ന മറുവാദം ഉന്നയിച്ചേക്കാം. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ പാകത്തില്‍ പ്രചാരണം ആവശ്യമുള്ളതെന്ന് തങ്ങള്‍ക്ക് തോന്നുന്ന വാര്‍ത്തകള്‍ തിരഞ്ഞുപിടിച്ച് പിന്നാമ്പുറത്തൂടെ പുറത്തുവിടുന്ന ഒരു ശൈലിയാണ് സ്വീകരിച്ചുവരുന്നത്. പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തെ വലിയ സംഭവമാക്കിയ അതേ മീഡിയയുടെ മുന്നില്‍ ഇപ്പോള്‍ ആസ്ട്രേലിയയിലേക്കുള്ള യാത്രയുടെ സൂചനകള്‍ പുറത്തുവിട്ട രീതിയില്‍ ഈ തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. അതേസമയം, മന്ത്രിസഭാംഗങ്ങള്‍പോലും സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുട്ടില്‍ തപ്പുന്ന ഇപ്പോഴത്തെ അവസ്ഥ മുമ്പൊരിക്കലും കേള്‍ക്കാത്തതാണ്. ഇന്ത്യ പോലൊരു ജനായത്ത ക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റിനുള്ള സ്ഥാനം എത്ര വലുതാണെന്ന് മനസ്സിലാക്കാത്ത വ്യക്തിയല്ല ഹിന്ദുത്വപാഠശാലയില്‍ രാഷ്ട്രീയാഭ്യാസം നടത്തിയ നരേന്ദ്ര മോദി. ബി.ജെ.പിയുടെ ആദ്യ അവതാരമായ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ച് അടിയന്തരാവസ്ഥക്കുശേഷം അധികാരത്തിലത്തെിയപ്പോള്‍ വാര്‍ത്താവിതരണ വകുപ്പ് തങ്ങള്‍ക്ക് കിട്ടണമെന്ന് വാശിപിടിച്ചതും എല്‍.കെ. അദ്വാനി അതിന്‍െറ തലപ്പത്ത് അവരോധിതനായതും മാധ്യമങ്ങളുടെ ശക്തി മനസ്സിലാക്കിക്കൊണ്ടുള്ള ആര്‍.എസ്.എസിന്‍െറ നീക്കത്തിന്‍െറ ഭാഗമായിരുന്നു. വാര്‍ത്താ ഏജന്‍സികളില്‍ തങ്ങളോട് കൂറും അനുഭാവവും കൈമുതലായവരെ തിരുകിക്കയറ്റാന്‍ അന്ന് നടത്തിയ ശ്രമം ദേശീയമാധ്യമരംഗം കാവിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2002ലെ ഗുജറാത്ത് കൂട്ടനരഹത്യയുടെ കിരാതമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതിലും മോദിയുടെ പ്രതിച്ഛായയുടെമേല്‍ കാലത്തിന് കഴുകിക്കളയാന്‍ കഴിയാത്തവിധം കളങ്കം ചാര്‍ത്തുന്നതിലും സക്രിയമായ ഇടപെടലുകള്‍ നടത്തിയത് കൊണ്ടാവാം പ്രതികാരമനസ്ഥിതിയോടെ മോദി മാധ്യമങ്ങളോട് ഇപ്പോള്‍ പെരുമാറുന്നതെന്ന നിഗമനം പ്രഫഷനല്‍ മീഡിയയുടേതാണ്. 2007ല്‍ ഒരു ചാനല്‍ അഭിമുഖത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍പോലും അദ്ദേഹം ഉദ്യുക്തനായത് തനിക്ക് അഹിതകരമായ ചോദ്യങ്ങളോടുള്ള അസഹിഷ്ണുത കൊണ്ടായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ലാവണത്തില്‍ ഉപവിഷ്ടനായ ഒരു നേതാവിന് എക്കാലവും മാധ്യമങ്ങളില്‍നിന്ന് അകന്നും തന്‍െറ ശബ്ദം ഒൗദ്യോഗിക മീഡിയയില്‍കൂടി മാത്രം കേള്‍പ്പിച്ചും ഭരണതലപ്പത്ത് സ്വസ്ഥമായി ഇരിക്കാമെന്ന് കരുതുന്നത് ഭാവിയില്‍ അദ്ദേഹത്തിനു തന്നെ വിനയാവാതിരിക്കില്ല. എഡിറ്റേഴ്സ് ഗില്‍ഡ് ഈയിടെ ഓര്‍മപ്പെടുത്തിയതു പോലെ ഭരണത്തില്‍ പ്രകടമായ സുതാര്യതക്കമ്മി അനുഭവപ്പെടുന്നുണ്ട്. വിശ്വാസ്യതക്കമ്മിയിലേക്കായിരിക്കും അത് നയിക്കുക. ജനങ്ങളെ കേള്‍പ്പിക്കാന്‍ മാത്രമല്ല, അവരെ കേള്‍ക്കാനും പ്രധാനമന്ത്രി തയാറായേ പറ്റൂ. അല്ളെങ്കില്‍ ജനം അദ്ദേഹത്തെ അവരുടേതായ വഴിയിലൂടെ കേള്‍പ്പിക്കുകതന്നെ ചെയ്യും. |
Posted: 22 Oct 2014 11:49 AM PDT Image: Subtitle: പാകിസ്താന് ആദ്യദിനം നാലിന് 219 ദുബൈ: പ്രായംതളര്‍ത്താത്ത പോരാളിയായ യൂനുസ്ഖാന്‍െറ 25ാം സെഞ്ച്വറിയുടെ അകമ്പടിയുള്ള ചെറുത്തുനില്‍പില്‍ ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് മോശമല്ലാത്ത തുടക്കം. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 219 എന്ന നിലയിലാണ് പാകിസ്താന്‍. അവസാന സെഷനില്‍ പുറത്തായെങ്കിലും 106 റണ്‍സുമായി യൂനുസ് രക്ഷകനാവുകയായിരുന്നു. ഏഴ് റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായതോടെ അസ്ഹര്‍ അലിക്കൊപ്പം (53) 108 റണ്‍സിന്‍െറ കൂട്ടുകെട്ടുയര്‍ത്തിയാണ് യൂനുസ് ടീമിനെ കരകയറ്റിയത്. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖും (34) അസദ് ഷഫീഖും (ഒമ്പത്) ആണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണാണ് പാകിസ്താന് തലവേദനയായത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മുഹമ്മദ് ഹഫീസിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് ജോണ്‍സണ്‍ ആദ്യം എതിരാളികളെ വിറപ്പിച്ചത്. മൂന്നു റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ പീറ്റര്‍ സിഡിലും മടക്കി. പിന്നീടാണ് യൂനുസ്-അസ്ഹര്‍ സഖ്യം മെല്ളെ സ്കോറുയര്‍ത്തിയത്. രണ്ടരമാസത്തോളമായി ഫസ്റ്റ്ക്ളാസ് മത്സരംപോലും കളിക്കാതിരുന്ന യൂനുസ്ഖാന്‍ ഓസീസ് ബൗളര്‍മാരെ സധൈര്യം നേരിട്ടു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടിന് 50 ആയിരുന്നു സ്കോര്‍. 223 പന്തില്‍ 10 ഫോറും ഒരു സിക്സുമടക്കമാണ് യൂനുസ്ഖാന്‍ 106 റണ്‍സ് നേടിയത്. ജോണ്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ഈ ബാറ്റ്സ്മാനെ മടക്കിയത്. ഇരു ടീമുകളിലും രണ്ട് പുതുമുഖങ്ങള്‍ കളത്തിലിറങ്ങി. ആസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷും സ്റ്റീവ് ഒകീഫുമാണ് ബാഗി തൊപ്പിയണിഞ്ഞത്. മുന്‍താരമായ ജെഫ് മാര്‍ഷിന്‍െറ മകനായ മിച്ചല്‍ പിതാവില്‍നിന്നാണ് ടെസ്റ്റ് ക്യാപ് സ്വീകരിച്ചത്. പാക് നിരയില്‍ പേസ് ബൗളര്‍ ഇംറാന്‍ ഖാനും ലെഗ് സ്പിന്നര്‍ യാസിര്‍ ഷായും ആദ്യമായി ടെസ്റ്റിനിറങ്ങി. |
ഗോള്‍ മഴ പെയ്ത് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം Posted: 22 Oct 2014 11:47 AM PDT Image: ബാഴ്സലോണ 3– അയാക്സ് 1
ബാഴ്സലോണ: ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഗോളുകളുടെ അയ്യരുകളി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഓരോ ഗോളുമായി കളംനിറഞ്ഞ ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെതിരെ ബാഴ്സലോണ അനായാസ ജയം സ്വന്തമാക്കി. ഗ്രൂപ് എഫിലെ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര്‍ നെതര്‍ലന്‍ഡ്സില്‍നിന്നുള്ള ക്ളബിനെ മുട്ടുകുത്തിച്ചത്. ന്യൂകാംപില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ മെസ്സിയുടെ സഹായത്താല്‍ ഏഴാം മിനിറ്റില്‍ ഗോള്‍വല കുലുക്കി നെയ്മറാണ് ബാഴ്സയുടെ കരുത്ത് ആദ്യം പുറത്തെടുത്തത്. 24ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ സഹായത്തില്‍ മെസ്സിയും ലക്ഷ്യംകണ്ടതോടെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കറ്റാലന്‍ ടീം മുന്നേറി. ശനിയാഴ്ച ലാ ലിഗയില്‍ ചിരവൈരികളായ റയല്‍ മഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ടീമിലെ പ്രധാന തുറുപ്പുശീട്ടുകളായ മെസ്സിയെയും നെയ്മറെയും ഇനിയേസ്റ്റയെയും രണ്ടാം പകുതിയുടെ മധ്യത്തില്‍ കോച്ച് പിന്‍വലിച്ചു. ബാഴ്സ ജയമുറപ്പിച്ച് മത്സരത്തിന്‍െറ അവസാന നിമിഷങ്ങളിലത്തെിനില്‍ക്കെ 88ാം മിനിറ്റില്‍ അന്‍വര്‍ എല്‍ ഖാസിയുടെ ഗോളിലൂടെ അയാക്സ് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, അത്തരം അപകടങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ ഇഞ്ചുറി ടൈമില്‍ ടീമിന്‍െറ മൂന്നാം ഗോള്‍ കണ്ടത്തെി സാഡ്രോ റാമിറെസ് ബാഴ്സയുടെ വിജയം പൂര്‍ത്തിയാക്കി. അയാക്സിനെ തോല്‍പിച്ചെങ്കിലും ഗ്രൂപ്പില്‍ ഒന്നാമതത്തൊന്‍ സ്പാനിഷ് കരുത്തര്‍ക്കായില്ല. മറ്റൊരു ഗ്രൂപ് എഫ് മത്സരത്തില്‍ 87ാം മിനിറ്റില്‍ എഡിസന്‍ കവാനി നേടിയ ഗോളിലൂടെ സൈപ്രസില്‍നിന്നുള്ള അപോയല്‍ ക്ളബിനെ തോല്‍പിച്ചതോടെ പാരിസ് സെന്‍റ് ജര്‍മെന്‍ ആണ് ഒന്നാമത്. ഒരു പോയന്‍റ് വ്യത്യാസവുമായി ഫ്രഞ്ച് ചാമ്പ്യന്‍ ടീമിന് പിറകില്‍ രണ്ടാമതാണ് ബാഴ്സ. അയാക്സിനെതിരെ ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗിലെ ആകെ ഗോള്‍നേട്ടത്തില്‍ 69 എണ്ണവുമായി മെസ്സി റയല്‍ മഡ്രിഡിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പമത്തെി. രണ്ടാം പകുതിയില്‍ ഗോള്‍നേട്ടം 70 ആക്കാന്‍ താരത്തിന് അവസരം കൈവന്നെങ്കിലും ഓഫ്സൈഡ് കെണി പാരയായി. മറ്റൊരു പോരാട്ടത്തില്‍ ഇറ്റലിയിലെ മുന്‍നിര ക്ളബായ റോമ മുന്‍ ചാമ്പ്യനായ ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ നാണംകെട്ട തോല്‍വി വഴങ്ങി. ഒന്നിനെതിരെ ഏഴു ഗോളുകളാണ് റോമയുടെ വലയില്‍ ബയേണ്‍ ബൂട്ടുകള്‍ എത്തിച്ചത്. എട്ട്്, 30 മിനിറ്റുകളില്‍ ആര്യന്‍ റോബന്‍ ലക്ഷ്യംകണ്ടപ്പോള്‍ മരിയോ ഗോറ്റ്സെ (23), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (25), തോമസ് മ്യൂളര്‍ (36), ഫ്രാങ്ക് റിബറി (78), സെര്‍ദാന്‍ ഷാഖിരി (80) എന്നിവരും റോമയുടെ ഗോള്‍മുഖത്ത് കരിനിഴല്‍ പരത്തി. 66ാം മിനിറ്റില്‍ ഗെര്‍വിനോ നേടിയ ഗോള്‍ റോമക്ക് ആശ്വാസം പകരാന്‍പോലും പ്രാപ്തമായില്ല. 2012 ചാമ്പ്യന്‍സ് ലീഗ് ഫൈനലിനുശേഷം ചെല്‍സിക്കായി ദിദിയര്‍ ദ്രോഗ്ബ ഗോള്‍ കണ്ടത്തെിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് സ്ലൊവീനിയന്‍ ക്ളബായ മാരിബോറിനെ ഇംഗ്ളീഷ് ക്ളബ് കെട്ടുകെട്ടിച്ചു. 13ാം മിനിറ്റില്‍ ലോയിക് റെമിയാണ് ചെല്‍സിയുടെ ഗോള്‍മഴക്ക് തുടക്കമിട്ടത്. 10 മിനിറ്റിനുശേഷം ദ്രോഗ്ബയും നീലപ്പടക്കായി ലക്ഷ്യംകണ്ടു. അധികം വൈകാതെ 31ാം മിനിറ്റില്‍ ജോണ്‍ ടെറിയും മാരിബോര്‍ വലകുലുക്കി. മറ്റൊരു ഹൈസ്കോറിങ് മത്സരത്തില്‍ യുക്രെയ്ന്‍ ക്ളബായ ഷാക്തര്‍ ഡോനെസ്ക് ബലറൂസില്‍നിന്നുള്ള ബെയ്റ്റ് ക്ളബിനെ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുക്കി. ബ്രസീലിയന്‍ സ്ട്രൈക്കറായ ലൂയിസ് അഡ്രിയാനോ അഞ്ചു ഗോളുകളുമായാണ് ബലറൂസ് ക്ളബിനെ നിഷ്കരുണം തകര്‍ത്തത്. ഗോള്‍വേട്ടക്ക് തുടക്കമിട്ട് അലക്സ് ടെക്സിര 11ാം മിനിറ്റില്‍ നേടിയതും 28, 37, 40, 44 മിനിറ്റുകളില്‍ അഡ്രിയാനോ നേടിയ നാലു ഗോളുകളും ഡഗ്ളസ് കോസ്റ്റ 35ാം മിനിറ്റില്‍ നേടിയതും ചേര്‍ത്ത് ആറു ഗോളുകളുടെ മേന്മയുമായാണ് ഡൊനെട്സ്ക് ഒന്നാം പകുതി പിരിഞ്ഞത്. കളിയുടെ അവസാന ഘട്ടത്തില്‍ 82ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി ടീമിന്‍െറ നേട്ടം ഏഴും സ്വന്തം നേട്ടം അഞ്ചും ആക്കി മാറ്റിയാണ് അഡ്രിയാനോ കളംവിട്ടത്. മറ്റു മത്സരങ്ങളില്‍ സ്പാനിഷ് ക്ളബ് അത്ലറ്റികോ ബില്‍ബാവോ പോര്‍ചുഗീസ് ക്ളബ് പോര്‍ട്ടോക്കു മുന്നില്‍ 1-2ന് തോല്‍വി വഴങ്ങി. ഹെക്ടര്‍ ഹെരേരയും (45) റികാഡോ ക്വരെസ്മോയും (75) വിജയികള്‍ക്കായി വല ചലിപ്പിച്ചപ്പോള്‍ ഗില്ളെര്‍മോയുടെ (58) വകയായിരുന്നു ബില്‍ബാവോയുടെ ആശ്വാസഗോള്‍. എന്നാല്‍, മറ്റൊരു പോര്‍ചുഗീസ് ക്ളബായ സ്പോര്‍ട്ടിങ്ങിന് ജര്‍മന്‍ ക്ളബായ ഷാല്‍ക്കെയില്‍നിന്ന് ജയം പിടിക്കാനായില്ല. 16ാം മിനിറ്റില്‍ നാനിയുടെ ഗോളില്‍ മുന്നിലത്തെുകയും പിന്നീട് 3-1ന് പിന്നില്‍ പോകുകയും ചെയ്തശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയും ചെയ്തശേഷമാണ് സ്പോര്‍ട്ടിങ് തോറ്റത്. ഒബാസി (34), ജാന്‍ ഹന്‍െറലാര്‍ (50), ഹവെദെസ് (60) എന്നിവര്‍ വിജയികളെ മുന്നിലത്തെിച്ചപ്പോള്‍ 64, 78 മിനിറ്റുകളില്‍ അഡ്രിയന്‍ സില്‍വ നേടിയ ഗോളുകളില്‍ സ്പോര്‍ട്ടിങ് സമനില പിടിച്ചു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ എറിക് മാക്സിം ചൗപോ മോട്ടിങ് നേടിയ ഗോളാണ് ഷാല്‍ക്കെക്ക് ജയമൊരുക്കിയത്. ഇംഗ്ളീഷ് വമ്പന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ റഷ്യന്‍ ക്ളബായ സി.എസ്. കെ.എ മോസ്കോ 2-2ന് സമനിലയില്‍ കുരുക്കി. ആദ്യ പകുതിയില്‍ സെര്‍ജിയോ അഗ്യൂറോയുടെയും (29) ജയിംസ് മില്‍നറുടെയും (38) ഗോളുകളുടെ ബലത്തില്‍ മുന്നിലത്തെിയ സിറ്റിയെ രണ്ടാം പകുതിയില്‍ ഡൗംബിയ (64), നചോ (86) എന്നീ താരങ്ങള്‍ നേടിയ ഗോളുകളിലൂടെയാണ് മോസ്കോ ടീം സമനില പിടിച്ചത്. |
ലിബിയയിലെ ആഭ്യന്തരയുദ്ധം: പ്രമോജിനും ഭാര്യക്കുമായി കുടുംബം കാത്തിരിക്കുന്നു Posted: 22 Oct 2014 11:39 AM PDT Image: നാട്ടിലേക്ക് വരാനാകാതെ ദുരിതജീവിതം നയിക്കുന്നത് അമ്പതോളം മലയാളികള്‍ |
ദുലീപ് ട്രോഫി: ഉത്തപ്പക്ക് സെഞ്ച്വറി Posted: 22 Oct 2014 11:33 AM PDT Image: ലാഹ്ലി (ഹരിയാന): റോബിന്‍ ഉത്തപ്പയുടെ സെഞ്ച്വറി (120) മികവില്‍ കുതിക്കുകയായിരുന്ന ദക്ഷിണ മേഖലയെ എറിഞ്ഞൊതുക്കിയ കിഴക്കന്‍ മേഖല ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിന്‍െറ ആദ്യദിനം മേല്‍ക്കൈ നേടി. രണ്ടിന് 211 എന്ന ശക്തമായ നിലയില്‍നിന്ന് ഒമ്പതിന് 236ലേക്ക് നിലംപതിച്ചാണ് ദക്ഷിണ മേഖല ആദ്യദിനം അവസാനിപ്പിച്ചത്. നാല് വിക്കറ്റ് നേടിയ വെറ്ററന്‍ താരം ലക്ഷ്മി രത്തന്‍ ശുക്ളയാണ് കിഴക്കന്‍മേഖലയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 15ാം ഫസ്റ്റ്ക്ളാസ് സെഞ്ച്വറി നേടിയ ഉത്തപ്പ, 196 പന്തില്‍ 14 ഫോറും രണ്ട് സിക്സും നേടി. മൊഹാലിയില്‍ നടക്കുന്ന സെമിയില്‍ ഉത്തരമേഖലക്കെതിരെ മധ്യമേഖല ആദ്യദിനം മൂന്ന് വിക്കറ്റിന് 344 റണ്‍സെടുത്തു. ജലജ് സക്സേനയും (110) നമാന്‍ ഓജയും (122 നോട്ടൗട്ട്) ആണ് മധ്യമേഖലയെ മികച്ച സ്കോറിലത്തെിച്ചത്. |
എ.ടി.പി പുണെ ചലഞ്ചര്‍: സോംദേവ് പുറത്ത് Posted: 22 Oct 2014 11:31 AM PDT Image: Subtitle: സാകേതും യൂകിയും ക്വാര്‍ട്ടറില്‍ പുണെ: ഇന്ത്യയുടെ ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരമായ സോംദേവ് ദേവ് വര്‍മന് എ.ടി.പി പുണെ ചലഞ്ചറില്‍ രണ്ടാം റൗണ്ടില്‍ തോല്‍വി. അതേസമയം, മറ്റ് ഇന്ത്യന്‍താരങ്ങളായ സാകേത് മൈനേനിയും യൂകി ഭാംബ്രിയും ത്രസിപ്പിക്കുന്ന ജയങ്ങളുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ആഭ്യന്തര ചലഞ്ചര്‍ ടൂര്‍ണമെന്‍റുകളുടെ ആദ്യ ഘട്ടങ്ങളില്‍ സോംദേവ് നേരിടുന്ന തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഒരു മണിക്കൂറും 35 മിനിറ്റും നീണ്ട മത്സരത്തില്‍ മൂന്നാം സീഡായ സോംദേവിനെ 3-6, 6-7(3) സ്കോറിന് ചെക് താരം ആദം പാവ്ലസെകിയാണ് തോല്‍പിച്ചത്. കഴിഞ്ഞയാഴ്ച ഇന്‍ഡോര്‍ ഓപണ്‍ ജയിച്ച സാകേത് റാങ്കിങ്ങില്‍ ഉയര്‍ന്ന അഞ്ചാം സീഡായ ജാപ്പനീസ് താരം ഹിരോകി മൊറിയയെയാണ് തോല്‍പിച്ചത്. ക്വാര്‍ട്ടറിലേക്കുള്ള വഴിയില്‍ 55 മിനിറ്റില്‍ 6-1, 6-2 സ്കോറിന് 27കാരനായ സാകേത് മത്സരം സ്വന്തമാക്കി. ഇന്‍ഡോറിലെ ഫൈനലിന് സമാനമായി കസഖ്സ്താന്‍ താരം അലക്സാണ്ടര്‍ നെദോവിസോവ് ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍താരത്തിന്‍െറ എതിരാളി. ഇന്ത്യയുടെ രണ്ടാം നമ്പര്‍ താരമായ യൂകി ബെല്‍ജിയത്തിന്‍െറ ജെന്‍മെയ്ന്‍ ഗിഗൗനോണിനെയാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 29 മിനിറ്റ് നീണ്ട മത്സരത്തില്‍ 7-5, 6-4 സ്കോറിനായിരുന്നു ജയം. ക്വാര്‍ട്ടറില്‍ ജപ്പാന്‍െറ നാലാം സീഡ് യുയിചി സുഗിതയാണ് യൂകിയുടെ എതിരാളി. |
ചൈനയില്‍ ആപ്പ്ള്‍ ഐ ക്ളൗഡ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് Posted: 22 Oct 2014 11:25 AM PDT Image: Subtitle: സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെന്ന് ചൈന ബെയ്ജിങ്: ആപ്പ്ളിന്‍െറ ദത്തശേഖരണ സംവിധാനമായ ഐ ക്ളൗഡ് ചൈനയില്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ആപ്പ്ള്‍ ഉപഭോക്താക്കളുടെ യൂസര്‍നെയിം, പാസ്വേഡ് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കാമെന്നത് സൈബര്‍ സുരക്ഷ സംബന്ധിച്ച കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സൈബര്‍ സുരക്ഷയും സെന്‍സര്‍ഷിപ്പും സംബന്ധിച്ച നിരീക്ഷകരായ ഗ്രേറ്റ്ഫയര്‍ ഡോട്ട് ഓര്‍ഗ് ആണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഐ ക്ളൗഡിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് അധികൃതരാണെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ളെന്ന് സൈബര്‍ രംഗത്തെ പ്രമുഖര്‍ ‘വാള്‍ സ്ട്രീറ്റ് ജേണലി’നോട് പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് തങ്ങള്‍ എതിരാണെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹുവ ച്യുന്‍യിങ് പറഞ്ഞു. ആപ്പ്ള്‍ ഉപഭോക്താക്കള്‍ക്കും ഐ ക്ളൗഡ് സര്‍വറിനുമിടയില്‍ തങ്ങളുടെ വെബ്സൈറ്റ് സ്ഥാപിച്ചാണ് വ്യക്തിഗത വിവരങ്ങളടക്കമുള്ളവ ചോര്‍ത്തിയത്. വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ, ഫോട്ടോകള്‍, രേഖകള്‍ തുടങ്ങിയവയും ഹാക്കര്‍മാരുടെ കൈകളിലത്തെും. തങ്ങളുടെ ഉപഭോക്താക്കള്‍ക്കു മേല്‍ ചൈന ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം ആപ്പ്ള്‍ അധികൃതര്‍ നിഷേധിച്ചു. എന്നാല്‍, ഇത്തരം സൈബര്‍ ആക്രമണങ്ങളെ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ ആപ്പ്ള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംഘടിതശ്രമം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്നും ആപ്പ്ള്‍ അറിയിച്ചു. ആക്രമണത്തിന് പിറകില്‍ ആരായാലും അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സൈബര്‍ സുരക്ഷ യുദ്ധം രൂക്ഷമാക്കും. ചൈനീസ് സാങ്കേതിക വിദ്യ സുരക്ഷിതമല്ളെന്ന് വര്‍ഷങ്ങളായി അമേരിക്ക ആരോപിക്കുന്നുണ്ട്. ചൈനീസ് ചാരപ്രവര്‍ത്തനത്തിന് ഇത് സഹായിക്കുമെന്നാണ് യു.എസ് ആരോപണം. എന്നാല്‍, ഇതേകാരണങ്ങളാല്‍ ആപ്പ്ള്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ചൈനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പ്ള്‍ ഉപകരണങ്ങള്‍ വഴി അമേരിക്ക ചൈനക്കുമേല്‍ ചാരപ്രവര്‍ത്തനം നടത്തിയേക്കുമെന്നാണ് അവരുടെ വാദം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment