പുതുപൊന്നാനി–കടവനാട് പാലം നിര്‍മാണം മന്ദഗതിയില്‍ Madhyamam News Feeds |
- പുതുപൊന്നാനി–കടവനാട് പാലം നിര്‍മാണം മന്ദഗതിയില്‍
- മലപ്പുറത്തിന് വീണ്ടും ഫുട്ബാള്‍ തിരക്ക്
- അനധികൃത അനാഥാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
- കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവെച്ചു
- സി.ഐയെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് തിരുവഞ്ചൂര്‍
- നേപ്പാളിലെ മഞ്ഞുവീഴ്ച: മരണം 21 ആയി
- മെഡിക്കല്‍ കോളജില്‍ പ്രമോഷന്‍ ലഭിച്ച നഴ്സുമാര്‍ക്ക് ശമ്പളമില്ല
- പോത്തന്‍കോട് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
- ഒടുവില്‍ അബ്ദുല്ല ഉസ്മാന്‍ സമ്മതിച്ചു; ഞാന്‍ അണ്ടത്തോടുകാരന്‍ ബാപ്പുട്ടി
- ശിയാ നേതാവ് നമിറിന് വധശിക്ഷ
- കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: ജവഹര്‍ സ്കൂള്‍ തുറന്നു
- ഫോണ്‍ തട്ടിപ്പ് വീണ്ടും; വ്യാജ പാസ്പോര്‍ട്ടുണ്ടാക്കി മലയാളിയുടെ പേരില്‍ എടുത്തത് മൂന്ന് കണക്ഷനുകള്‍
- മീറത്ത് ലവ് ജിഹാദ്: പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയത് ബി.ജെ.പി നേതാവ്
- മസ്കത്തില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
- വേദനകള്‍ക്ക് ഒരു ദിവസം അവധി; സാദിഖ് ‘കമീഷണറാ’യി
- നൂറുദിവസമായി ഞങ്ങളെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയിരിക്കുകയാണ്
- വാട്സ്ആപ് കാലത്തെ മനുഷ്യാവകാശങ്ങളും മൂല്യങ്ങളും
- പൊലീസ് ക്രൂരതയുടെ മറ്റൊരു ഇര കൂടി
- ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം
- അമേരിക്കയില്‍ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും എബോള
- ഐ.എസ് വിമതര്‍ ബഗ്ദാദിനരികെ
- റെജിയും റിയയും ഒന്നായി, സ്നേഹത്തിന്‍െറ അള്‍ത്താരക്കുമുന്നില്‍...
- ചെന്നൈയിന്‍ താന്‍ ജേതാവ്
- ഒത്തുകളിക്കാന്‍ പ്രലോഭിപ്പിച്ചതായി ഡാനിഷ് ബാഡ്മിന്‍റണ്‍ താരങ്ങള്‍
പുതുപൊന്നാനി–കടവനാട് പാലം നിര്‍മാണം മന്ദഗതിയില്‍ Posted: 15 Oct 2014 11:08 PM PDT പുതുപൊന്നാനി: മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പുതുപൊന്നാനി-കടവനാട് ആറാം നമ്പര്‍ പാലത്തിന്‍െറ നിര്‍മാണം മന്ദഗതിയില്ളെന്ന് നാട്ടുകാര്‍. ആദ്യം മുനിസിപ്പാലിറ്റിയും പിന്നീട് നാട്ടുകാരും ചേര്‍ന്ന് നിര്‍മിച്ച താത്ക്കാലിക നടപ്പാലം തകര്‍ന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതികരണം. മുനിസിപ്പാലിറ്റിയുടെയും മറ്റും അധികൃതര്‍ ഈ വിഷയത്തില്‍ താല്‍പര്യമെടുക്കാത്തതും ഈ ഗതിക്ക് കാരണമാകുന്നു. തമിഴ്നാട്ടില്‍നിന്ന് പാലത്തിന്‍െറ സാമഗ്രികള്‍ എത്താത്തതാണ് ഈ മെല്ളെപ്പോക്കിന് കാരണമെന്ന് ടെന്‍ഡര്‍ ഏറ്റെടുത്തു നടത്തുന്ന 'സില്‍ക്ക്'എന്ന കമ്പനി അവകാശപ്പെടുന്നത്. |
മലപ്പുറത്തിന് വീണ്ടും ഫുട്ബാള്‍ തിരക്ക് Posted: 15 Oct 2014 11:08 PM PDT മലപ്പുറം: ലോകകപ്പ് ഫുട്ബാളിന്‍െറ ആരവത്തില്‍ നിന്നൊഴിഞ്ഞ മലപ്പുറത്തുകാരുടെ വര്‍ത്തമാനത്തിലേക്ക് വീണ്ടും കാല്‍പ്പന്തുകളി സജീവമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) പ്രഥമ എഡിഷനിലെ മത്സരങ്ങള്‍ കാണുകയും കൊച്ചിയിലെ കളി കാത്തിരിക്കുകയും ചെയ്യവെയാണ് അപ്രതീക്ഷിതമെന്നോണം സചിന്‍ ടെണ്ടുല്‍കറുടെ കേരള ബ്ളാസ്റ്റേഴ്സ് ടീം പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനത്തിനത്തെിയത്. |
അനധികൃത അനാഥാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനം Posted: 15 Oct 2014 11:03 PM PDT കണ്ണൂര്‍: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അനാഥാലയങ്ങള്‍ പൂട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. അനധികൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണിത്. |
കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവെച്ചു Posted: 15 Oct 2014 10:55 PM PDT കായംകുളം: കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സൈറ നുജുമുദ്ദീന്‍ രാജിവെച്ചു. യു.ഡി.എഫിലെ ധാരണയനുസരിച്ച കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി. തന്‍െറ പ്രവര്‍ത്തനകാലയളവില്‍ നഗരവികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി സൈറ നുജുമുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
സി.ഐയെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ചതില്‍ പങ്കില്ലെന്ന് തിരുവഞ്ചൂര്‍ Posted: 15 Oct 2014 10:42 PM PDT Image: ന്യൂഡല്‍ഹി: എം.ജി കോളജിലെ വിദ്യാര്‍ഥി സംഘട്ടനത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച നടപടിയില്‍ തനിക്കു പങ്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തിന്‍െറ ഉത്തരവാദിത്വം തനിക്കാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമെന്നു താന്‍ കരുതുന്നില്ല. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിച്ചാല്‍ കേസ് പിന്‍വലിച്ചതാരാണെന്ന് മനസിലാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. എം.ജി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം നടക്കുന്നുവെന്ന് വിവരം ലഭിച്ചത്തെിയ പേരൂര്‍ക്കട സി.ഐയായിരുന്ന മോഹനന്‍ നായര്‍ക്ക് നേരെ കോളജിനകത്തുനിന്ന് ബോംബെറിയുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ മോഹനന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. സി.ഐയെ ആക്രമിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണറായിരുന്ന മനോജ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ കാമ്പസില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടത്തെിയിരുന്നു. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, സംഘംചേരല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കപ്പെട്ടത്. കന്‍റോണ്‍മെന്‍റ് അസി. കമീഷണര്‍ ഹരിദാസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ അപേക്ഷയെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നിലവില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായ മോഹനന്‍ നായര്‍ക്ക് കോടതി നാലു തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് വിട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രോസിക്യൂട്ടറെ കണ്ട് നിസ്സഹായത അറിയിച്ചതായാണ് സൂചന. വ്യക്തിപരമായി പരാതിയുണ്ടെങ്കിലും പിന്‍വലിക്കല്‍ ഹരജിക്കെതിരെ ആക്ഷേപം ഫയല്‍ ചെയ്യന്നതിന് വിലക്കുള്ളതായി പ്രോസിക്യൂട്ടറെ ധരിപ്പിച്ചതായും സൂചനയുണ്ട്. ബി.ജെ.പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിശദീകരണവുമായി ഇന്നലെ രംഗത്തത്തെിയത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത കാലത്ത്് താന്‍ ആഭ്യന്തര മന്ത്രിയല്ലായിരുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തത്തെിയിരുന്നു.
|
നേപ്പാളിലെ മഞ്ഞുവീഴ്ച: മരണം 21 ആയി Posted: 15 Oct 2014 10:32 PM PDT Image: കാഠ്മണ്ഡു: നേപ്പാളിലെ ഹിമാലയന്‍ പര്‍വ്വതനിരകളിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഇന്ത്യക്കാരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പര്‍വ്വതാരോഹകരുമായുള്ള ആശയവിനിമയ ബന്ധം നക്ഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നേപ്പാളിലെ മുഷ്താങ്^മനാങ് ജില്ലകള്‍ക്കിടയില്‍ തോറാങ് പാസിലാണ് ദുരന്തമുണ്ടായത്. നാല് മുതല്‍ അഞ്ച് മീറ്റര്‍ വരെ കനത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. നേപ്പാള്‍, പോളണ്ട്, ഇസ്രായേല്‍, വിയറ്റ്നാം, കനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ട മറ്റുള്ളവര്‍. മരിച്ച ഇന്ത്യക്കാരന്‍ ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണെന്ന് വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ആന്ധ്രയിലും ഒഡീഷയിലും വീശിയ ഹുദ് ഹുദ് ചുഴലിക്കാറ്റിന്‍െറ പ്രതിഫലനമാണ് ശക്തമായ മഞ്ഞുവീഴ്ചയെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മധ്യ^പശ്ചിമ നേപ്പാളില്‍ കനത്ത മഴ പെയ്യുകയാണ്. അടുത്തിടെ മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. 18 പേരെ ഹിമപാതത്തില്‍ നിന്നും രക്ഷിച്ചതായി നേപ്പാള്‍ സൈന്യം അറിയിച്ചു. ഇവരെയും മരിച്ച 14 പേരുടെ മൃതദേഹവും തലസ്ഥാനമായ കാഠ്മണ്ഡുവില്‍ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ മോശം കാലാവസ്ഥയും ഇപ്പോഴും തുടരുന്ന മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. |
മെഡിക്കല്‍ കോളജില്‍ പ്രമോഷന്‍ ലഭിച്ച നഴ്സുമാര്‍ക്ക് ശമ്പളമില്ല Posted: 15 Oct 2014 10:24 PM PDT കോഴിക്കോട്: സംസ്ഥാനത്ത് നഴ്സുമാരുടെ അനുപാതം പുനര്‍നിര്‍ണയിച്ചപ്പോള്‍ ജില്ലയില്‍ പ്രമോഷന്‍ ലഭിച്ചവര്‍ക്ക് രണ്ടുമാസമായി ശമ്പളമില്ല. ശമ്പളം ലഭിക്കാന്‍ നഴ്സുമാര്‍ സമരത്തിനൊരുങ്ങുകയാണ്. ശമ്പളം തടഞ്ഞുവെച്ചത് സംബന്ധിച്ച് നഴ്സുമാര്‍ ഡി.എം.ഒ ഓഫിസിലത്തെി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13നകം പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പ്രശ്നത്തിന് ഇതുവരെയും പരിഹാരമാകാത്തതിനാലാണ് നഴ്സുമാര്‍ ഡി.എം.ഒയുടെ ചേമ്പറില്‍ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നത്. ഡി.എച്ച്.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. |
പോത്തന്‍കോട് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം Posted: 15 Oct 2014 10:19 PM PDT തിരുവനന്തപുരം: പോത്തന്‍കോട്ടും പരിസരത്തുമുണ്ടായ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുന$സ്ഥാപിക്കാനും നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. |
ഒടുവില്‍ അബ്ദുല്ല ഉസ്മാന്‍ സമ്മതിച്ചു; ഞാന്‍ അണ്ടത്തോടുകാരന്‍ ബാപ്പുട്ടി Posted: 15 Oct 2014 09:28 PM PDT Image: ഷാര്‍ജ: നാല്‍പ്പത് കൊല്ലമായി നാടു കാണാതെ ഇപ്പോള്‍ പ്രമേഹം പിടിപ്പെട്ട് ദുബൈ ആശുപത്രിയില്‍ കിടക്കുന്ന അബ്ദുല്ല പുനത്തില്‍ ഉസ്മാന്‍ ഒടുവില്‍ സമ്മതിച്ചു-താന്‍ തൃശൂര്‍ അണ്ടത്തോട് സ്വദേശി ബാപ്പുട്ടിയാണെന്ന്. ഉപ്പാടെ പേര് താഴത്ത് വകയില്‍ മരക്കാര്‍. ഉമ്മ പരേദിക്കല്‍ ആയിശക്കുട്ടി. സഹോദരന്‍ മൂസ. സഹോദരി ആമിന. ബാപ്പുട്ടി വിവാഹം കഴിച്ചിട്ടില്ല. അണ്ടത്തോട് പാലത്തിന് വടക്ക് ഭാഗത്തായിരുന്നു വീട്. താന്‍ ഗള്‍ഫില്‍ വരുമ്പോള്‍ ഓടിട്ട വീടായിരുന്നു. അണ്ടത്തോട് ഭാഗത്ത് അറിയപെടുന്ന ആളായിരുന്നു ഉപ്പ. |
Posted: 15 Oct 2014 09:20 PM PDT Image: റിയാദ്: കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫിലെ അവാമിയ്യയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന പ്രമുഖ ശിയാനേതാവ് നമിര്‍ ബാഖിര്‍ അന്നമിറിന് റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്ത് ഐക്യം തകര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ അന്ത:ഛിദ്രം വളര്‍ത്തുകയും ചെയ്തു എന്ന കുറ്റമാണ് നിംറിനെതിരെ ചുമത്തിയത്. 2011ല്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു പിന്നിലെ പ്രചോദനം നമിറാണെന്ന് അധികൃതര്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം ജൂലൈയില്‍ നമിറിനെ പൊലീസ് വാഹനത്തില്‍ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഖതീഫ് ദിവസങ്ങളോളം അസ്വസ്ഥമായി. മനോനില തെറ്റിയയാളാണ് നമിര്‍ എന്ന് മുന്‍ ആഭ്യന്തര മന്ത്രി അഹമദ് ബിന്‍ അബ്ദുല്‍ അസീസ് വിശേഷിപ്പിച്ചിരുന്നു. |
കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: ജവഹര്‍ സ്കൂള്‍ തുറന്നു Posted: 15 Oct 2014 09:10 PM PDT Image: തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുറന്നു. കനത്ത സുരക്ഷാവലത്തിലാണ് സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഒമ്പതു മണിയോടെ സ്കൂളിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തി. സ്കൂളിന് പുറത്ത് ചെറിയ തോതില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതേസമയം, സ്കൂള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതിതേടി മാനേജ്മെന്‍റ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയിരുന്നു. സെപ്റ്റംബര്‍ 30നാണ് യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചന്നെ പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് സ്കൂള്‍ അടച്ചുപൂട്ടിയത്. |
Posted: 15 Oct 2014 08:26 PM PDT Image: മനാമ: വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ചും നഷ്ടപ്പെട്ട സി.പി.ആര്‍ ഉപയോഗിച്ചും മൂന്ന് കമ്പനികളില്‍ നിന്നായി അജ്ഞാതന്‍ ഫോണ്‍ കണക്ഷന്‍ എടുത്തതിന്‍െറ പേരിലുണ്ടായ 700 ദിനാറിന്‍െറ ബില്ലുകളുമായി നെട്ടോട്ടമോടുകയാണ് കോഴിക്കോട് പന്നിയങ്കര സ്വദേശി പുളിക്കല്‍പറമ്പ് ഫൈജാസ്. ഇവിടെ സ്വകാര്യ പ്രിന്‍റിംഗ് പ്രസില്‍ ജോലി ചെയ്യുന്ന ഫൈജാസിന്‍െറ പേരില്‍ ബറ്റല്‍കോ, വിവ, സൈന്‍ കമ്പനികളില്‍ നിന്നാണ് ഫോണ്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. ഫൈജാസിന്‍െറ വിസക്ക് സാധുതയില്ലാത്ത സമയത്താണ് മൂന്ന് കണക്ഷനുകളും എടുത്തതെന്നാണ് ഏറെ കൗതുകകരം. 13 വര്‍ഷമായി ബഹ്റൈനിലുള്ള യുവാവിന്‍െറ സി.പി.ആര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഷ്ടപ്പെട്ടിരുന്നു. വിസക്ക് സാധുതയില്ലാതിരുന്നതിനാല്‍ അത് ദുരുപയോഗം ചെയ്യില്ളെന്ന് കരുതി പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. |
മീറത്ത് ലവ് ജിഹാദ്: പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയത് ബി.ജെ.പി നേതാവ് Posted: 15 Oct 2014 07:51 PM PDT Image: Subtitle: പണം നല്‍കിയെന്ന് നേതാവും കിട്ടിയെന്ന് പിതാവും സമ്മതിച്ചു ന്യൂഡല്‍ഹി: ലവ് ജിഹാദ് പ്രചാരണത്തിനായി കള്ളക്കേസുണ്ടാക്കാന്‍ പിതാവിന് പണം നല്‍കിയെന്ന മീറത്ത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് ബി.ജെ.പി നേതാവിന്‍െറ സ്ഥിരീകരണം. പെണ്‍കുട്ടിയുടെ പിതാവിന് താന്‍ പണം നല്‍കിയിരുന്നെന്നും എന്നാല്‍, അത് രാഷ്ട്രീയമോ മതമോ നോക്കിയല്ളെന്നും ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനീത് അഗര്‍വാള്‍ പറഞ്ഞു. കുടുംബത്തിന്‍െറ ദാരിദ്ര്യം കണ്ടറിഞ്ഞാണ് വ്യക്തിപരമായി പണം നല്‍കിയതെന്നും വിനീത് അഗര്‍വാള്‍ വിശദീകരിക്കുന്നു. ബി.ജെ.പി നേതാവില്‍നിന്ന് പണം ലഭിച്ചതായി പെണ്‍കുട്ടിയുടെ പിതാവും സമ്മതിച്ചു. കള്ളക്കേസ് ചമക്കുന്നതിന് വേണ്ടിയാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ശരിയല്ളെന്നും പിതാവ് പറയുന്നു. കാമുകനായ മുസ്ലിം യുവാവിനെതിരെ പരാതി നല്‍കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെന്നും അതിന് ചില നേതാക്കളില്‍നിന്ന് പിതാവിന് പണം ലഭിച്ചതായും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാമുകനൊപ്പം സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണെന്നും സംഘ്പരിവാര്‍ പ്രചാരണം നടത്തിയതുപോലെ നിര്‍ബന്ധിത മതം മാറ്റമോ, കൂട്ടമാനഭംഗമോ ഉണ്ടായിട്ടില്ളെന്നും യുവതി മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. ലവ് ജിഹാദിന് ലക്ഷണമൊത്ത ഉദാഹരണമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടിയ മീറത്ത് സംഭവം, പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയതോടെ തകര്‍ന്നു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിന് ബി.ജെ.പി നേതാവ് പണം നല്‍കിയതും പരസ്യമായി. ലവ് ജിഹാദ് പ്രചാരണം സംഘ്പരിവാര്‍ ഗൂഢാലോചന മാത്രമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസം. കലീം എന്നയാള്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും കൂട്ടമാനഭംഗത്തിനിരയാക്കിയെന്നും കാണിച്ച് ആഗസ്റ്റ് മൂന്നിന് യുവതിയുടെ പേരില്‍ നല്‍കിയ പരാതിയാണ് വിവാദത്തിന്‍െറ തുടക്കം. പിതാവിന്‍െറ നിര്‍ബന്ധപ്രകാരമാണ് വ്യാജ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയതോടെ പിതാവിനും ബി.ജെ.പി നേതാവിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, യുവതി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശപ്രകാരം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഓംകാര്‍ സിങ് പറഞ്ഞു. വധഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴി പ്രകാരം അറസ്റ്റിലായ കലീം ഉള്‍പ്പെടെ എട്ടുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. |
മസ്കത്തില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു Posted: 15 Oct 2014 07:35 PM PDT Image: മസ്കത്ത്: മസ്കത്തില്‍നിന്ന് 200 കി.മീറ്ററോളം അകലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹഫ്സ, ബന്ധു ചേനോളി സ്വദേശി സലീം എന്നിവരാണ് മരിച്ചത്. ഹഫ്സയുടെ ഭര്‍ത്താവടക്കം നാലുപേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ജബല്‍ അഖ്ദറില്‍നിന്ന് തിരിച്ചിറങ്ങവെ ഇവര്‍ യാത്രചെയ്ത ടൊയോട്ട ഫോര്‍ച്ചൂണറിന്‍െറ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇബ്രിയില്‍ താമസിക്കുന്ന സാജിദും സഹോദരനും കുടുംബവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാജിദിന്‍െറ ഭാര്യാമാതാവായ ഹഫ്സ ഖത്തറില്‍നിന്ന് പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയതാണ്. നിസ്വക്കടുത്ത് അല്‍ ഹംറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ്് മരിച്ച സലീം. |
വേദനകള്‍ക്ക് ഒരു ദിവസം അവധി; സാദിഖ് ‘കമീഷണറാ’യി Posted: 15 Oct 2014 07:27 PM PDT Image: Subtitle: ബ്ളഡ് കാന്‍സര്‍ രോഗിയായ 10 വയസ്സുകാരന്‍ മുഹമ്മദ് സാദിഖിന്‍െറ സ്വപ്നമാണ് ഒരു ദിവസത്തേക്കെങ്കിലും സാക്ഷാത്കരിക്കാനായത് ഹൈദരാബാദ്: ഒരിക്കലും നടക്കില്ളെന്ന് കരുതിയ കുഞ്ഞു സാദിഖിന്‍െറ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. വേദനകളും ദു$ഖങ്ങളും ഒരു നിമിഷത്തേക്ക് മറന്ന് അവന്‍ ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണറായി. കാക്കി യൂനിഫോമും തൊപ്പിയുമണിഞ്ഞ് അവന്‍ കമീഷണര്‍ ഓഫീസിലേക്ക് കടന്നു വന്നപ്പോള്‍ കമീഷണര്‍ മഹീന്ദര്‍ റെഡ്ഡിയുള്‍പ്പെടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എണീറ്റുനിന്ന് സല്യൂട്ട് ചെയ്തു. അനുധാവനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കമീഷണറുടെ കസേരയിലേക്കിരിക്കുമ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ യഥാര്‍ഥ ചടങ്ങിനെന്നപോലെ മാധ്യമപ്പടയും ഉണ്ടായിരുന്നു. |
നൂറുദിവസമായി ഞങ്ങളെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയിരിക്കുകയാണ് Posted: 15 Oct 2014 06:54 PM PDT Image: കേരളത്തിലെ ആദിവാസികള്‍ കുറെ വര്‍ഷമായി ഭൂമിക്കു വേണ്ടിയുള്ള സമരത്തിലാണ്. അതിന്‍െറ ഭാഗമായാണ് 2001ല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുടില്‍കെട്ടി സമരം നടന്നത്. തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കും കൃഷിചെയ്ത് ജീവിക്കാന്‍ ആവശ്യമായ ഭൂമി അതിന്‍െറ ലഭ്യത അനുസരിച്ച് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ കൊടുക്കാമെന്ന് അന്ന് കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന എ.കെ. ആന്‍റണി സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കിയത്. ഭൂമി കൊടുക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ ട്രൈബല്‍ മിഷന്‍ രൂപവത്കരിക്കുമെന്ന് കരാറില്‍തന്നെ സര്‍ക്കാര്‍ ഉറപ്പും നല്‍കി. ഒരു വര്‍ഷത്തേക്ക് ട്രൈബല്‍ മിഷന്‍െറ പ്രവര്‍ത്തനം നടന്നു. ശേഷം മിഷന്‍െറ പ്രവര്‍ത്തനം നിര്‍ജീവമായി. കരാര്‍ പൂര്‍ണമായും അട്ടിമറിച്ചു. പിന്നീടാണ് 2003ല്‍ മുത്തങ്ങയില്‍ കുടില്‍ കെട്ടി സമരം നടന്നത്. അതോടനുബന്ധിച്ചാണ് കേരളത്തിലെ മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കണമെങ്കില്‍ 30,000 ഏക്കര്‍ വനഭൂമി വിട്ടു കിട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതില്‍ 19,000 ഏക്കര്‍ വനഭൂമി കേന്ദ്രം വിട്ടുതന്നു. മുത്തങ്ങയിലെ സമരത്തോടനുബന്ധിച്ച് വനാവകാശ നിയമം 2006ല്‍ ഉണ്ടായി. വിട്ടുകിട്ടിയ 19,000 ഏക്കര്‍ ഭൂമി ആദിവാസി പുനരധിവാസത്തിന് മാത്രമേ നല്‍കാവൂ എന്നാണ് ആ നിയമത്തില്‍ പറയുന്നത്. കൂടാതെ ഒരു കുടുംബത്തിന് കൃഷിചെയ്ത് ജീവിക്കാന്‍ 10 ഏക്കര്‍ ഭൂമി വരെ നല്‍കണമെന്നും ആ പ്രദേശത്തെ വനവിഭവം ശേഖരിക്കാന്‍ ആദിവാസികള്‍ക്ക് അവകാശവും വനാവകാശ നിയമത്തില്‍ അനുശാസിക്കുന്നു. എന്നാല്‍, കേരളത്തില്‍ വനാവകാശ നിയമം അട്ടിമറിച്ച് കുടികിടപ്പവകാശം മാത്രമായി ചുരുക്കി. കടലാസ് പ്രോജക്ടുകള്‍ ഈ ഭൂമി ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാറിന് ഒരു നിയമ തടസ്സവുമില്ല. ഇത്ര വര്‍ഷം പിന്നിട്ട് ഇടത്, വലത് മുന്നണി സര്‍ക്കാറുകള്‍ മാറിമാറി ഭരിച്ചിട്ടും ഒരു പ്രോജക്ടും ആദിവാസികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ആദിവാസികളെ അടിമപ്പണി ചെയ്യിപ്പിക്കുന്ന ഈ പ്രോജക്ട് ഭൂമിയിലാണ് ഏറ്റവും കൂടുതല്‍ പട്ടിണിമരണം നടക്കുന്നത്. അട്ടപ്പാടി ചിണ്ടക്കല്‍ പ്രോജക്ടിലൊക്കെ ആദിവാസികള്‍ക്ക് പട്ടയം ആദ്യം കൊടുത്തിട്ട് തിരിച്ചുവാങ്ങി അധികൃതര്‍തന്നെ അവരുടെ ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ പണയം വെച്ച് വായ്പ എടുത്തു. ജപ്തി വരുമ്പോള്‍ മാത്രമാണ് ആദിവാസികള്‍ തങ്ങളുടെ പേരില്‍ വായ്പ എടുത്തുവെന്ന് പോലും അറിയുന്നത്. ഈ പ്രോജക്ട് ഭൂമി വീതിച്ചുകൊടുത്താല്‍ ആദിവാസി ഭൂ പ്രശ്നം കുറച്ചെങ്കിലും പരിഹരിക്കാം. എന്നാലിത് വീതിച്ചുകൊടുക്കുന്നില്ളെന്ന് മാത്രമല്ല, ഈ ഭൂമിയില്‍ സര്‍ക്കാര്‍ ഒത്താശയോടെ കൈയേറ്റം നടക്കുകയാണ്. വയനാട്ടിലെ പൂക്കോട് ഡെയറി പ്രോജക്ടില്‍ സര്‍ക്കാര്‍ ഒത്താശയോടെ വെറ്ററിനറി സര്‍വകലാശാല കെട്ടി. നവോദയ സ്കൂളിനും എം.ആര്‍.എസ് സ്കൂളിനും വേണ്ടി ഗവണ്‍മെന്‍റ് ഒത്താശയോടെ ഭൂമി കൈയേറി. പൂക്കോട് ഡെയറി പ്രോജക്ട് ഭൂമി വനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഭൂമിയാണെന്ന് ഓര്‍ക്കണം. ആദിവാസി പുനരധിവാസത്തിനു വേണ്ടിയോ, അതിന് കഴിഞ്ഞില്ളെങ്കില്‍ വനാവശ്യത്തിനോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് സുപ്രീംകോടതിയുടെ എംപവേഡ് കമ്മിറ്റി പറയുന്നത്. ഇതിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെങ്കില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറയോ (എം.ഒ.ഇ.എഫ്) സുപ്രീംകോടതി എംപവേഡ് കമ്മിറ്റിയുടെയോ അനുമതിയും വേണം. ഈ കൈയേറ്റത്തിന് എം.ഒ.ഇ.എഫിന്‍െറയോ എംപവേഡ് കമ്മിറ്റിയുടെയോ അനുമതി തേടിയിട്ടില്ല. അനധികൃത കൈയേറ്റമാണ് അവിടെ നടക്കുന്നത്. കോടതിയില്‍ നമ്മള്‍ ഇപ്പോള്‍ പോയാലും സര്‍ക്കാര്‍ പ്രതിയാവും. ഇനി ആ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് പറയുന്നില്ല; പകരം, അതിനു വേണ്ടി എത്ര ഭൂമി എടുത്തോ അത്രയും ബദലായി നമുക്ക് തരണമെന്നാണ് ആവശ്യപ്പെടുന്നത്. ആദിവാസികള്‍ക്ക് കൊടുക്കുന്ന ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒന്നുപോലും ചെയ്യുന്നില്ല. മൊത്തം കൈയേറ്റമാണ് നടക്കുന്നത്. ഇടുക്കിയിലെ ചിന്നക്കനാല്‍, മാങ്കുളം, മറയൂര്‍, കുണ്ടള, പൂപ്പാറ എന്നിവിടങ്ങളിലൊക്കെ അനധികൃത റിസോര്‍ട്ട് മാഫിയ കൈയേറ്റം നടത്തുകയാണ്. അതിനാല്‍, ആദിവാസികള്‍ക്ക് കൊടുക്കുന്ന ഭൂമി സംരക്ഷിക്കാന്‍ വേണ്ടി ആദിവാസി പ്രദേശം, ഊരുഭൂമി എന്നിവയൊക്കെ ഭരണഘടനയുടെ 244ാം വകുപ്പ് അനുസരിച്ച് അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ പ്രദേശമാക്കണം. അങ്ങനെയെങ്കില്‍ അനധികൃത കൈയേറ്റം നടത്താന്‍ പറ്റില്ല, ആദിവാസി ഭൂമി വില്‍ക്കാനും കഴിയില്ല. ഇത് നടപ്പാക്കണമെന്നാണ് സമരത്തിലെ പ്രധാന ആവശ്യം. ഇത് ഇതുവരെ നടപ്പാക്കാത്തത് കേരളം, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ നാലു സംസ്ഥാനങ്ങളാണ്. ആദിവാസികളുടെ ഊരുഭൂമി അതിനകത്ത് ഉള്‍പ്പെടുത്തി സംരക്ഷിക്കണം. അട്ടപ്പാടിയില്‍ ആദിവാസികള്‍ വംശഹത്യ നേരിടുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 74 കുട്ടികളാണ് പോഷകാഹാരക്കുറവു മൂലം മരിച്ചത്. ഒരു മാസത്തിനകം മാത്രം അഞ്ച് കുട്ടികളാണ് മരിച്ചത്. അട്ടപ്പാടിയിലെ ആദിവാസികള്‍ പൂര്‍ണമായും വംശഹത്യ നേരിടുകയാണ്. അവര്‍ക്ക് ഭൂമി നല്‍കി ട്രൈബല്‍ മിഷന്‍ വഴി പുനരധിവാസം നടപ്പാക്കുകയാണ് പരിഹാരം. നിത്യവും കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ആദിവാസികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ഭൂമി കിട്ടിയപാടേ കൃഷി ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അതിനാല്‍, രണ്ടു വര്‍ഷത്തേക്കെങ്കിലും കൃഷിയിലും മറ്റും പ്രാപ്തരാക്കാനും വൈദ്യുതിയും വെള്ളവും വീടും ലഭ്യമാക്കുന്നതിനും ട്രൈബല്‍ മിഷന്‍ പുനരധിവാസ പ്രവര്‍ത്തനത്തെ സഹായിക്കണം. കാര്‍ഷിക വിപ്ളവമായിരിക്കും അത്. ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ മുട്ട മുതല്‍ മുല്ലപ്പൂവരെയുള്ളത് അന്യസംസ്ഥാനത്തുനിന്നാണ് വാങ്ങുന്നത്. ഈ കാര്‍ഷിക വിപ്ളവം നടന്നാല്‍ കേരളം സ്വാശ്രയത്വമാണ് കൈവരിക്കാന്‍ പോകുന്നത്. അതിനാലാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സമരം നിലനിര്‍ത്താനാണീ സമരം എന്ന് പറയുന്നത്. സമരം നടത്തി ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചാല്‍ അവിടെ കൃഷിചെയ്യുന്നത് കീടനാശിനി ഇല്ലാതെയായിരിക്കും. അത് ആദിവാസി കുടുംബത്തിലെ നാലഞ്ചുപേര്‍ക്കുള്ളത് കഴിഞ്ഞാല്‍ ബാക്കിയുള്ളത് മുഴുവനും ജനങ്ങള്‍ക്ക് ലഭിക്കും. അവര്‍ക്ക് അത് വിപണയില്‍നിന്ന് വാങ്ങാന്‍ കഴിയും. ഇത് ഫലത്തില്‍ ആരോഗ്യമുള്ള മനുഷ്യനെയായിരിക്കും സമൂഹത്തിന് സംഭാവന ചെയ്യുന്നത്. ഭൂസമരത്തിന് അപ്പുറമുള്ള സമരമാണിത് എന്ന് പറയുന്നത് ഇതിനാലാണ്. ഈ നില്‍പു സമരത്തിന് അനുകൂലമായി ലോകമെമ്പാടും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയാണ്. ഇത് കേരളത്തിലെ മന$സാക്ഷി മരവിക്കാത്തവര്‍ ഏറ്റെടുത്ത സമരമാണ്. ഈ സമരം വിജയിച്ചേ മതിയാവൂ. ഈ സമരം തോറ്റാല്‍ കേരളത്തിലെ മന$സാക്ഷിയായിരിക്കും തോല്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരത്തിന് തോല്‍ക്കാനാവില്ല. ജനിച്ച മണ്ണില്‍ മരിക്കുന്നതുവരെ ജീവിക്കാനും മരിച്ചുകഴിഞ്ഞാല്‍ ആറടി മണ്ണ് ലഭിക്കാനും പ്രാഥമികകാര്യം നിര്‍വഹിക്കാനും ഒക്കെയാണ് സമരം. സ്വന്തമായ വീടുകളില്‍ സ്വകാര്യം പോലും പറയാന്‍ നിഷേധിക്കപ്പെട്ടവരാണ് അവര്‍. ഇത്രയും ദുരിതവും പീഡനവും അനുഭവിച്ച് വെറും ചണ്ടിയായ ശരീരം മാത്രം അവശേഷിച്ച ഒരു ജനതയാണ് ഇത്. ഇന്ന് നില്‍പു സമരം നൂറാം ദിനത്തിലേക്ക് കടക്കുകയാണ്. ഇത്ര ദിവസവും സമരം നടത്തിയിട്ട് മുദ്രാവാക്യം വിളിക്കുകയോ ഒച്ചപ്പാടുണ്ടാക്കുകയോ ചെയ്തിട്ടില്ല. പൊതുമുതല്‍ ഒന്നുപോലും ഈ നൂറ് ദിവസങ്ങള്‍ക്കിടെ നശിപ്പിച്ചിട്ടില്ല. ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചും സാമുദായിക പാട്ട് പാടിയുമാണ് സമരം 99 ദിവസം പിന്നിട്ടത്. മറ്റേതെങ്കിലുമൊരു പ്രസ്ഥാനത്തിന് സമാധാനപരമായി ഇത്തരമൊരു സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ? വളരെ മനുഷ്യത്വപരമായ സമരമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും അതിനോട് കേരളത്തിലെ ഭരണാധികാരികള്‍ കാണിക്കുന്ന തോന്ന്യാസം ചെറുതല്ല. കേരളത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും അപമാനമാണ് ഈ ഭരണസംവിധാനം. രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കാനുള്ള ഭരണാധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയുടെ തെളിവാണിത്. ഇതിനു മുമ്പ് സര്‍ക്കാര്‍ ഉന്നയിച്ചകാര്യം മാത്രമാണ് നമ്മള്‍ ഉന്നയിക്കുന്നത്. അവര്‍ പലസമയത്തും നമുക്ക് നല്‍കിയ വാഗ്ദാനങ്ങളും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും നടപ്പാക്കണമെന്ന് മാത്രമാണ് 99 ദിവസമായും ആവശ്യപ്പെടുന്നത്. |
വാട്സ്ആപ് കാലത്തെ മനുഷ്യാവകാശങ്ങളും മൂല്യങ്ങളും Posted: 15 Oct 2014 06:49 PM PDT Image: അഗ്നി മുതല്‍ ചക്രം വരെയും ഇന്‍റര്‍നെറ്റ് മുതല്‍ ഏറ്റവും മിഴിവാര്‍ന്ന സെല്‍ഫി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ആധുനിക കാമറകള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ തുടങ്ങി, മംഗള്‍യാന്‍ അയക്കുന്ന ചൊവ്വയുടെ ചിത്രങ്ങള്‍ വരെയുള്ള കണ്ടുപിടിത്തങ്ങള്‍ മാനവരാശിയുടെ പുരോഗതിയെ നമുക്ക് മുന്നില്‍ അടയാളപ്പെടുത്തുന്നുണ്ട്. മാനവികതയെയും നന്മകളെയും നവോത്ഥാന മൂല്യങ്ങളെയും പരിപോഷിപ്പിക്കാന്‍ ഉതകുന്നതു തന്നെയായിരുന്നു, ദുരുപയോഗത്തിന്‍െറ ചെറിയ ചില ന്യൂനതകള്‍ വിസ്മരിച്ചാല്‍ വിവരസാങ്കേതികവിദ്യകളുടെ അദ്ഭുതകരമായ വളര്‍ച്ചയും മനുഷ്യ ജീവിതങ്ങളിലുള്ള അതിന്‍െറ സ്വാധീനങ്ങളും. മനുഷ്യന്‍ ജൈവികമായ ഒരു സൃഷ്ടിയാണ്. ആ ജൈവപരതക്ക് എല്ലായ്പോഴും ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിച്ച്, ടെക്നോളജിയത്തെന്നെ ജീവിതത്തിന്‍െറ ഭാഗമാക്കാന്‍ സാധിക്കില്ല. അസമയത്തോ അനവസരത്തിലോ ഉള്ള ഒരു റിങ്ടോണോ മറ്റെന്തെങ്കിലും സന്ദേശ ശബ്ദങ്ങളോ പോലും നമ്മെ അസ്വസ്ഥമാക്കുന്നത് മനുഷ്യസ്വത്വത്തിനു സാങ്കേതികവിദ്യയുടെ കൃത്യതകളുടെ സാന്ദ്രതകളെക്കാള്‍ മഹത്തായ മറ്റൊരു പരിണതി, അവന്‍െറ ജീവിതാവസ്ഥക്കുണ്ട് എന്നതു തന്നെയാണ്. സ്വകാര്യതയും സ്വസ്ഥതയും വിശ്രമവും അവനവന്‍ ആയിരിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും സ്നേഹ സാന്ദ്രതകളും എല്ലാം മനുഷ്യജീവിതത്തിന്‍െറ സുഭഗമായ മുന്നോട്ടുപോക്കിന് ആവശ്യമാണ് എന്നര്‍ഥം. അതുകൊണ്ടാണ് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ജീവിതത്തിന്‍െറ ഭാഗങ്ങള്‍തന്നെയായ ഉപകരണങ്ങള്‍ക്കപ്പുറം മനുഷ്യന്‍ സ്വകാര്യതയും വിശ്രമവും തേടുന്നത്. പക്ഷേ, സൈബര്‍വത്കരിക്കപ്പെട്ട ഒരു ലോകത്ത് നമ്മുടെ സ്വകാര്യതകളും അതിനു ഭംഗംവരുന്നത് വസ്തുതയാണെന്ന യാഥാര്‍ഥ്യത്തില്‍ ഊന്നിയ മനുഷ്യാവകാശ പ്രശ്നങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. വലിയ രൂപത്തിലുള്ള പുരോഗതിയുടെ ചെറിയ ചില ന്യൂനതകള്‍ എന്ന് ലളിതവത്കരിക്കാന്‍ സാധിക്കാത്ത രൂപത്തിലേക്ക് സാങ്കേതികവിദ്യയുടെ വളര്‍ച്ച അവന്‍െറ തനതായ ഇടങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നത് കാണാന്‍ സാധിക്കും. ലോക ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലോകത്തുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും മിനി കമ്പ്യൂട്ടറുകള്‍തന്നെയായ, ഒരുപക്ഷേ അതിനെക്കാള്‍ കൂടുതല്‍ സാങ്കേതികത്തികവാര്‍ന്ന, സന്ദേശങ്ങള്‍ കൈമാറാന്‍ ഉപകരിക്കുന്ന ആപ്ളിക്കേഷന്‍സുള്ള, സ്മാര്‍ട്ട് ഫോണുകളാണെന്നതും വസ്തുതയാണ്. എന്തും ഏതും, നന്മയും തിന്മയും എല്ലാം മിഴിവോടെ പകര്‍ത്താന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകളും അത് അപ്ലോഡ് ചെയ്യാനും ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും കഴിയുന്ന നവമാധ്യമങ്ങളും നിലനില്‍ക്കുമ്പോള്‍ വലിയ വിപ്ളവ സമാനമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അറബ് വസന്തവും അതില്‍ നവമാധ്യമങ്ങള്‍ക്കുള്ള സ്വാധീനവും ഇപ്പോള്‍ ലോകത്തെ ഗവേഷണ വിദ്യാര്‍ഥികളും സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അണ്ണാ ഹസാരെയും കൂട്ടരും നടത്തിയ അഴിമതിവിരുദ്ധ ജനമുന്നേറ്റവും ഒരു ആഹ്വാനം പോലുമില്ലാതെ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരനുഭവത്തിനു ശേഷമുണ്ടായ മുന്നേറ്റങ്ങളും അതില്‍തന്നെ യുവജനങ്ങള്‍ക്കുള്ള പങ്കും സോഷ്യല്‍ മീഡിയയുടെ കൃത്യമായ സുസ്വാധീനത്തിന്‍െറ നേരടയാളമായി കാണാവുന്നതാണ്. പക്ഷേ, ഇതേ ഒളികാമറ തന്നെയാണ് കോഴിക്കോട്ടെ ഒരു ഹോട്ടലിന്‍െറ ടോയ്ലറ്റില്‍ ഒരു തൊഴിലാളി കൊണ്ടുവെക്കുകയും ജനരോഷം ഉണ്ടായി മാസങ്ങളോളം ആ സ്ഥാപനം പൂട്ടിയിടുകയും ചെയ്യാന്‍ കാരണമായത്. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളത്തിലെ കുപ്രശസ്തയായ ഒരു വിവാദനായികയുടെ സ്വകാര്യരംഗങ്ങള്‍ വാട്സ്ആപ് പോലെയുള്ള സന്ദേശ കൈമാറ്റ ആപ്ളിക്കേഷനുകളിലൂടെ ലോകമാകെ പരക്കുന്നു. അത് കൈമാറ്റം ചെയ്യുന്നതും വ്യാപിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും ഒരു വ്യക്തിയുടെ സ്വകാര്യതകളിന്മേലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളിന്മേലും ഉള്ള കടന്നുകയറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും അറിയില്ല എന്നതാണ് വസ്തുത. നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മുടെ ഫോണിലേക്ക് ഇത്തരം സന്ദേശങ്ങള്‍ എത്തുന്ന അവസ്ഥയും ഉണ്ട് എന്നതാണ് വസ്തുത. നമ്മുടെ നാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ, വിദ്യാര്‍ഥികളുടെ കൈകളില്‍ പോലും ആധുനികമായ സ്മാര്‍ട്ട് ഫോണുകളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അസ്വസ്ഥതയോ ഒരു സമൂഹം എന്നനിലയില്‍ നമുക്കാര്‍ക്കും അക്കാര്യത്തില്‍ തോന്നുന്നില്ളെന്നതും വിസ്മയകരമാണ്. കുട്ടികളുടെ വ്യക്തിത്വത്തെയും മൂല്യബോധങ്ങളില്‍ അധിഷ്ഠിതമായ വളര്‍ച്ചയെയും ഇത്തരം അശ്ളീല വിഡിയോകള്‍ കൈമാറ്റം ചെയ്യാനുള്ള, കാണാനുള്ള അവസരങ്ങള്‍ പ്രതിലോമകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ നവമാധ്യമങ്ങള്‍ വ്യക്തികളെ താറടിച്ചുകാണിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന് വര്‍ത്തമാനകാല ഉദാഹരണങ്ങള്‍ ധാരാളമാണ്. നവമാധ്യമ ചര്‍ച്ചകള്‍ മാധ്യമവാര്‍ത്തകളാവുകയും ടി.വി ചാനല്‍ ചര്‍ച്ചകളുടെ വിഷയങ്ങളാവുകയും ചെയ്യുന്നു. ഉത്തരവാദപ്പെട്ട സംഘടനകളുടെ സമരങ്ങളെപ്പോലും നിര്‍ണയിക്കുന്ന രൂപത്തിലേക്ക്, അല്ളെങ്കില്‍ അവയുടെ നേതൃത്വത്തിന്‍െറ ചിന്തകളെ സ്വാധീനിക്കുന്ന രൂപത്തിലേക്ക് നവമാധ്യമ സംവാദങ്ങള്‍ മാറുന്നുണ്ട്. എന്നാല്‍, അതിനുള്ള ഗൗരവമോ ഉത്തരവാദിത്തമോ പലപ്പോഴും നവമാധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളത് വസ്തുതയാണ്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ചര്‍ച്ചചെയ്യാതെ മുക്കുന്ന പല വാര്‍ത്തകളും ഇവിടെ നന്നായി സംവദിക്കപ്പെടുന്നുണ്ട് എന്നിരിക്കിലും. പലപ്പോഴും ചളിവാരിയെറിയലുകളും തീവ്ര ജാതീയതയും സഹിഷ്ണുതയില്ലാത്ത, സഭ്യമല്ലാത്ത വിമര്‍ശങ്ങളും നവമാധ്യമങ്ങളെ മലീമസമാക്കുന്നുണ്ട്. യേശുദാസും പൃത്വീരാജും മരിയ ഷറപോവയും ഏറ്റവുമൊടുവില്‍ സരിത എസ്. നായര്‍ വരെ ആ രൂപത്തില്‍ വ്യക്തിഹത്യയും സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവരുമാണ്. ധാര്‍മികതയിലും മൂല്യബോധത്തിലും അധിഷ്ഠിതമല്ലാത്ത സാങ്കേതികവിദ്യയുടെ വളര്‍ച്ച അപകടകരമാണ്. തെറ്റും ശരിയും വിവേചിച്ചറിയാനാവാത്ത പ്രായത്തില്‍ കുട്ടികളെ സൈബര്‍ ലോകത്ത് മേയാന്‍ വിടുന്നത്, ശുദ്ധവ്യക്തിത്വങ്ങളായി അവര്‍ വളരുന്നതിനെ പ്രതിലോമകരമായി ബാധിക്കും. സാങ്കേതികവിദ്യയല്ല; മനുഷ്യനും അവന്‍െറ അന്തസ്സാര്‍ന്ന ജീവിതവും അവകാശങ്ങളും തന്നെയാണ് ഒരു പരിഷ്കൃത സമൂഹത്തില്‍ മുന്‍ഗണന കിട്ടേണ്ട കാര്യങ്ങളെന്നത് ഓരോ പൗരനും നിയമനിര്‍മാതാക്കളും ഭരണാധികാരികളും മാധ്യമങ്ങളും സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്. |
പൊലീസ് ക്രൂരതയുടെ മറ്റൊരു ഇര കൂടി Posted: 15 Oct 2014 06:43 PM PDT Image: ജയേഷ് എന്ന ചെറുപ്പക്കാരനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത് ഉറ്റവരോ ഉടയവരോ മേല്‍വിലാസമോ ഇല്ലാത്ത അയാളുടെ അനാഥമായ ജീവിതപശ്ചാത്തലമാണ്. സമൂഹത്തിന്‍െറ കാരുണ്യവും സ്നേഹസ്പര്‍ശവും ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ഒരു പാവം മനുഷ്യന്‍. ആ മനുഷ്യനെ പരിരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിന്‍േറതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. അയാളെ ഒരു സഹജീവിയായെങ്കിലും കാണാന്‍ വിശാലമനസ്കത കാട്ടാത്തവരെ മനുഷ്യര്‍ എന്നു വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യം നൈതികബോധത്തിന്‍േറതാണ്. നമ്മുടെ സാമൂഹികവ്യവസ്ഥിതിയില്‍ ഓരോ പൗരനും ലഭ്യമാകുന്ന എല്ലാ തരത്തിലുമുള്ള കരാവലംബങ്ങളും നിഷേധിക്കപ്പെട്ട ഒരു പാവത്താനെ തങ്ങളുടെ കഴിവുകേടിന്, അല്ളെങ്കില്‍ കര്‍ത്തവ്യനിര്‍വഹണ വീഴ്ചക്ക് മറയാക്കാന്‍ നിയമപാലകര്‍ കെണിയൊരുക്കുന്ന ക്രൂരതയെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ! കോഴിക്കോട് വട്ടക്കിണറിലെ സുന്ദരിയമ്മ എന്ന വൃദ്ധ രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി ജയേഷ് എന്ന ബാബുവിനെ കൊലയാളിയായി നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കിയ പൊലീസ് നടപടി മന$സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നത് ഈവക കാരണങ്ങളാലാണ്. ജയേഷ് തീര്‍ത്തും നിരപരാധിയാണെന്നും കള്ളത്തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയതെന്നും മാതൃകാപരമായ ശിക്ഷ അര്‍ഹിക്കുന്നത് ഈ നിരപരാധിയെ കേസില്‍ കുടുക്കിയ പൊലീസാണെന്നുമുള്ള കോഴിക്കോട് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍െറ അസാധാരണ വിധി ജുഡീഷ്യറിയുടെ ഒൗജല്യമാണ് ഉയര്‍ത്തിക്കാട്ടുന്നത്. ജാഗ്രവത്തായ നീതിന്യായവ്യവസ്ഥ പൗരാവകാശങ്ങളുടെ മികച്ച കാവലാളാണെന്ന് ഒരിക്കല്‍കൂടി സമര്‍ഥിക്കപ്പെടുകയാണിവിടെ. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെയും സാക്ഷികളെയും ന്യായാസനം കണ്ണടച്ച് വിശ്വസിച്ചിരുന്നെങ്കില്‍ ഒരു നിരപരാധി കഴുമരത്തിലേറ്റപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുമായിരുന്നു. എത്രയോ ജയേഷുമാര്‍ നിയമത്തിന്‍െറ കരാളഹസ്തങ്ങളില്‍പെട്ട് ഇമ്മട്ടില്‍ ക്രൂശിക്കപ്പെടുന്നുണ്ട്. നിയമപാലകര്‍ എന്ന വിശേഷണത്തിന്‍െറ നേര്‍വിപരീതമാണ് ഒരു വിഭാഗം പൊലീസുകാരുടെ ചെയ്തി. പൗരാവകാശം ഹനിക്കുന്ന ക്രൂരമായ ഒരു വ്യവസ്ഥയുടെ നെടുംതൂണായി അവര്‍ ജീര്‍ണിച്ചിരിക്കുന്നു. പ്രാപ്തിക്കുറവുകൊണ്ടോ ബാഹ്യസമ്മര്‍ദംകൊണ്ടോ ബഹുവിധ പ്രലോഭനങ്ങള്‍ മൂലമോ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും മേലധികാരികളുടെ കണ്ണുരുട്ടലില്‍നിന്ന് രക്ഷപ്പെടാനും തരികിടകള്‍ ഒപ്പിക്കാന്‍ കുറുക്കുവഴി തേടുകയാണ് ചിലര്‍. സുന്ദരിയമ്മ കൊലക്കേസില്‍ കോഴിക്കോട് കസബ സി.ഐ പി. പ്രമോദിന്‍െറ നേതൃത്വത്തില്‍ ഒരു വര്‍ഷം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടിയില്ലത്രെ. ജനം പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് സി.ഐഇ.പി. പൃത്വീരാജിന്‍െറ നേതൃത്തില്‍ തുടങ്ങിയ അന്വേഷണമാണ് ജയേഷിനെ പ്രതിയാക്കുന്നത്. ഭീകരമായി മര്‍ദിച്ചാണത്രെ കുറ്റം സമ്മതിപ്പിച്ചത്. സ്വന്തമായി അഭിഭാഷകനെ വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും കെല്‍പില്ലാത്ത ഒരു ദുര്‍ബലനാകുമ്പോള്‍ പൊലീസിന് എന്തും ആകാമല്ളോ. കൊലക്ക് ഉപയോഗിച്ചതാണെന്നുപറഞ്ഞ് കോടതിയില്‍ ഹാജരാക്കിയ കത്തിപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളത്തില്‍ കൊണ്ടിട്ടതാവാമെന്ന ജുഡീഷ്യറിയുടെ നിരീക്ഷണം നിയമപാലകരുടെ കുറ്റവാളി മനോഘടനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രതികള്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളാനും കേസ് പുനരന്വേഷിച്ച് യഥാര്‍ഥ പ്രതിയെ കണ്ടത്തെണമെന്നുമുള്ള കോടതിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ട ബാധ്യത ഇനി പൗരസമൂഹത്തിന്‍േറതാണ്. കള്ളക്കേസില്‍ കുടുങ്ങി ഒരു വര്‍ഷം ജയിലില്‍ യാതന അനുഭവിക്കേണ്ടിവന്നതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന കോടതിവിധി മനുഷ്യാവകാശങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഇന്നും വിലയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. പൊലീസ് സേനയില്‍ ക്രിമിനലുകളും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ഒട്ടേറെയുണ്ടെന്ന വസ്തുത ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചതാണ്. 2012ല്‍ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് ഹാജരാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 605 ക്രിമിനല്‍ കേസ് പ്രതികള്‍ സംസ്ഥാന പൊലീസിലുണ്ട്. അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഉണ്ണിത്താന്‍ വധശ്രമകേസിലും ഹാപ്പി രാജേഷ് കേസിലുമൊക്കെ ഡിവൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത്. തനിക്ക് അഹിതകരമായ വാര്‍ത്തകളെഴുതിയ മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അതിന് ഉപയോഗിച്ച ക്വട്ടേഷന്‍ സംഘത്തിന്‍െറ തലവനെ കൊന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഡിവൈ.എസ്.പി കൊടും ക്രിമിനലായി മാറുന്ന ഭീദിദമായ കാഴ്ചയാണ് നമുക്ക് കാണേണ്ടിവരുന്നത്. ഇത്തരം സംഭവങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും നിയമപാലകരെ പിടികൂടിയ കാപാലിക മനോഭാവത്തെ മാറ്റിയെടുക്കാന്‍ ഉചിതമായ ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെടുന്നതുകൊണ്ടാണ് കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ എണ്ണം ഇമ്മട്ടില്‍ പെരുകുന്നത്. സത്യസന്ധമായും ഉത്തരവാദിത്തബോധത്തോടെയും കൃത്യനിര്‍വഹണം നടത്തുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും അപമാനവും ഭാരവുമാണ് ഇവര്‍. ഏല്‍പിക്കപ്പെട്ട കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തക്ക ശിക്ഷ നല്‍കാനും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കാനും നടപടി ഉണ്ടാവുകയാണ് വേണ്ടത്. |
ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയകരം Posted: 15 Oct 2014 01:35 PM PDT Image: ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയിലെ മൂന്നാമത്തേതായ ‘ഐ.ആര്‍.എന്‍.എസ്.എസ്^1 സി’യുടെ വിക്ഷേപണം വിജയകരം. വ്യാഴാഴ്ച പുലര്‍ച്ചെ 1.32ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഐ.എസ്.ആര്‍.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി 26 റോക്കറ്റാണ് ഉപഗ്രഹത്തെ സഞ്ചാരപഥത്തില്‍ എത്തിച്ചത്. റോക്കറ്റിന്‍റെ നാല് ഘട്ടങ്ങളും മുന്‍ നിശ്ചയപ്രകാരം വേര്‍പ്പെട്ടതായും ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയതായും ഐ.എസ്.ആര്‍.ഒ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്) ഗതിനിര്‍ണയ രംഗത്തെ ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹങ്ങളുടെ കൂട്ടമാണ്. രണ്ട് ഉപഗ്രഹങ്ങള്‍ നേരത്തെ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. ‘ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ബി’ കഴിഞ്ഞ ഏപ്രില്‍ നാലിനും ‘ഒന്ന് എ’ കഴിഞ്ഞ ജൂലൈ ഒന്നിനുമാണ് വിക്ഷേപിച്ചത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഐ.എസ്.ആര്‍.ഒയുടെ പദ്ധതിയെങ്കിലും ‘ഒന്ന് ഡി’ കൂടി ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ അമേരിക്കയുടെയും റഷ്യയുടെയും ആഗോള ഗതിനിര്‍ണയ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒരുപരിധിവരെ ഇന്ത്യക്ക് ഒഴിവാക്കാനാകും. പ്രതിരോധ രംഗത്തും കര^നാവിക^വ്യോമ ഗതാഗത രംഗത്തും ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹത്തെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയും. 125 കോടിയാണ് ഓരോ ഉപഗ്രഹ വിക്ഷേപണത്തിന്‍െറയും ചെലവ്. മൊത്തം 1420 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. |
അമേരിക്കയില്‍ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും എബോള Posted: 15 Oct 2014 11:55 AM PDT Image: ഡാളസ്: അമേരിക്കയിലത്തെിയ ആദ്യ എബോള രോഗിയെ ശ്രുശൂഷിച്ച രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും എബോള ബാധ സ്ഥിരീകരിച്ചു. ഡാളസിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ലൈബീരിയന്‍ സ്വദേശി തോമസ് ഡങ്കനെ ശുശ്രൂഷിച്ചയാള്‍ക്കാണ് രോഗബാധ. ഇയാളെക്കുറിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തോമസ് ഡങ്കണ്‍ എബോള ബാധയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇയാളെ ശുശ്രൂഷിച്ച നിന ഫാം (26) എന്ന നഴ്സിന് കഴിഞ്ഞദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്നത് തടയുന്നതിന്‍െറ ഭാഗമായി ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.ഇതിനുശേഷമാണ് രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും എബോള ബാധിച്ചതായി യു.എസ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചത്. തോമസ് ഡങ്കനുമായി ബന്ധമുണ്ടായിരുന്ന 48 പേരും ഇയാളെ ശുശ്രൂഷിച്ച മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണെന്ന് യു.എസ് ആരോഗ്യ വകുപ്പ് അറിയിച്ചു. നിന ഫാം ചൊവ്വാഴ്ച മികച്ച ആരോഗ്യാവസ്ഥയിലായിരുന്നെന്ന് ഇവര്‍ ജോലിചെയ്യുന്ന ഡാളസിലെ ‘ഹെല്‍ത്ത് പ്രിസ്ബിറ്റേറിയന്‍’ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകന് ചൊവ്വാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. രോഗം പടരാവുന്ന തരത്തില്‍ ഇടപഴകിയവര്‍ ആരൊക്കെയാണെന്ന വിവരം ഇയാളില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. |
Posted: 15 Oct 2014 11:50 AM PDT Image: Subtitle: കൊബാനിയിലെ ഐ.എസ് മുന്നേറ്റം കുറച്ചെന്ന് യു.എസ് ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതര്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന് അരികിലത്തെിയതായി അമേരിക്കന്‍ സേന. ബഗ്ദാദ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അരികെ ഐ.എസ് വിമതര്‍ എത്തിയതായി യു.എസ് സൈനിക അധികൃതര്‍ പറഞ്ഞു. |
റെജിയും റിയയും ഒന്നായി, സ്നേഹത്തിന്‍െറ അള്‍ത്താരക്കുമുന്നില്‍... Posted: 15 Oct 2014 11:39 AM PDT Image: പാവറട്ടി (തൃശൂര്‍): റെജിയുടെ ജീവിതത്തിലേക്ക് റിയ കടന്നുവന്നു. തങ്ങള്‍ പിതൃതുല്യം സ്നേഹിക്കുന്നവരുടെ സാന്നിധ്യം കൂടിയായപ്പോള്‍ റെജിക്കും റിയക്കും ജീവിതാഭിലാഷം സാക്ഷാത്കരിച്ച നിമിഷമായി ഇത്. മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് പാതി തളര്‍ന്ന ചിറ്റാട്ടുകര വടുക്കൂട്ട് കുര്യന്‍^ മറിയാമ്മ ദമ്പതികളുടെ മകന്‍ റെജിയും ജന്മനാ വൈകല്യമുള്ള മുഖവുമായി പിറന്ന കോതമംഗലം തുരുത്തേല്‍ വീട്ടില്‍ എബ്രഹാമിന്‍െറയും ഷേര്‍ളിയുടെയും മകള്‍ റിയയും തമ്മിലുള്ള മിന്നുകെട്ട് ചിറ്റാട്ടുകര സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ അള്‍ത്താരക്ക് മുന്നിലായിരുന്നു. |
Posted: 15 Oct 2014 11:01 AM PDT Image: Subtitle: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവക്കെതിരെ ചെന്നൈയിന്‍ ജയം സ്വന്തമാക്കിയത് പനാജി: ആക്രമണ പ്രത്യാക്രമണങ്ങളുടെ അഴകളവുകള്‍ കളംനിറഞ്ഞ മത്സരത്തില്‍ ഗോവയുടെ ഫുട്ബാള്‍ ജ്വരത്തിന് സന്ദര്‍ശകരായത്തെിയ ചെന്നൈയിന്‍ എഫ്.സിയുടെ വക ‘ഷോക്കിങ്’ തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി ഒരിന്ത്യന്‍ താരം ഗോള്‍കണ്ടത്തെിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജയം ചെന്നൈയിന്‍ ടീമിന് സ്വന്തമായത്. 32ാം മിനിറ്റില്‍ ഗോവയുടെ പ്രതിരോധപ്പടയെയും ഗോള്‍കീപ്പറെയും നിസഹായരാക്കി പഞ്ചാബുകാരനായ ചെന്നൈയിന്‍ ഫോര്‍വേഡ് ബല്‍വന്ത് സിങ്ങാണ് ഐ.എസ്.എല്ലിന്‍െറ ഗോള്‍ പുസ്തകത്തില്‍ ആദ്യ ഇന്ത്യന്‍ ഗോള്‍ കുറിച്ചിട്ടത്. ആദ്യ പകുതി പിരിയുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് മാര്‍ക്വിതാരം എലാനോ ബ്ളൂമര്‍ ചെന്നൈ ടീമിന്‍െറ ആധിപത്യം രണ്ടാക്കി ഉയര്‍ത്തി. |
ഒത്തുകളിക്കാന്‍ പ്രലോഭിപ്പിച്ചതായി ഡാനിഷ് ബാഡ്മിന്‍റണ്‍ താരങ്ങള്‍ Posted: 15 Oct 2014 10:46 AM PDT Image: ക്വാലാലംപൂര്‍: തോമസ് കപ്പിനിടയില്‍ കളി തോറ്റുകൊടുത്ത് ഒത്തുകളിക്ക് കൂട്ടുനില്‍ക്കാന്‍ പ്രലോഭന ശ്രമം നടന്നതായി രണ്ട് ഡാനിഷ് താരങ്ങളുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ബാഡ്മിന്‍റണ്‍ ഗവേണിങ് ബോഡി മലേഷ്യന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഡെന്‍മാര്‍ക്കിന്‍െറ ലോക 10ാം നമ്പര്‍ താരമായ ഹാന്‍സ്ക്രിസ്റ്റ്യന്‍ വിറ്റിങ്ഗുസ്, ഡബ്ള്‍സ് താരം കിം അസ്ട്രപ് എന്നിവര്‍ ഡാനിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തോമസ് കപ്പിന്‍െറ സമയത്ത് തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഒരു മലേഷ്യക്കാരനാണ് ഒത്തുകളിക്കാന്‍ പ്രലോഭനം നല്‍കിയതെന്ന് താരങ്ങള്‍ വ്യക്തമാക്കി. മുമ്പ് സിംഗപ്പൂര്‍ ഓപണിലും തോമസ് കപ്പിലും താന്‍ മത്സരങ്ങളുടെ ഒത്തുകളി നടത്തിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞതായും താരങ്ങള്‍ അറിയിച്ചു. സ്വന്തം മത്സരത്തില്‍ ബെറ്റിങ് നടത്താനുള്ള അവസരത്തിന് പുറമെ 2,500 മുതല്‍ 3000 യൂറോ വരെ പ്രതിഫലമാണ് ഓഫര്‍ ചെയ്തിരുന്നതെന്ന് അസ്ട്രപ് പറഞ്ഞു. തന്‍െറ ഓര്‍മയിലെ വലിയ സംഭവമാണെന്ന് ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പ്രസിഡന്‍റ് പോള്‍ എറിക് ഹോയര്‍ പറഞ്ഞു. സംഭവം ഗൗരവമായി കൈകാര്യം ചെയ്തുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment