തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്ത സംഭവം: ജോയ്സ് ജോര്‍ജിനെതിരെ കേസെടുത്തു Posted: 04 Oct 2014 11:07 PM PDT അടിമാലി: വനപാലകര്‍ പൊളിച്ച കലുങ്കുകള്‍ കണ്ടു മടങ്ങിയ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഇടുക്കി എം.പി. ജോയ്സ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ജോയ്സ് ജോര്‍ജിനെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അടിമാലി സി.ഐ ജിനദേവനാണ് അന്വേഷണത്തിന്‍്റെ ചുമതല. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഇടുക്കി എളംബ്ളാശേരിയിലാണ് സംഭവം. ആവറുകുട്ടി വനത്തില്‍ എത്തി കലുങ്കുകള്‍ കണ്ടശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാറില്‍ മടങ്ങാന്‍ തുടങ്ങവെ സ്ഥലത്തുണ്ടായിരുന്ന ജോയ്സ് ജോര്‍ജ് എം.പി മന്ത്രിയുടെ മുന്നില്‍ എത്തി കലുങ്ക് പൊളിച്ചുനീക്കിയ വിഷയത്തില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെരുമഴയത്ത് റോഡില്‍നിന്ന് തനിക്ക് ആഭിപ്രായം പറയാന്‍ കഴിയില്ളെന്ന് മന്ത്രി അറിയിച്ചതോടെ എം. പിയും മന്ത്രിയും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കൂടെയുണ്ടായിരുന്നവര്‍ മന്ത്രിയുടെ വാഹനം തടയുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. |
ഇന്ന് മുതല്‍ ഞായറാഴ്ച ഡ്രൈഡേ Posted: 04 Oct 2014 09:21 PM PDT തിരുവനന്തപുരം: സര്‍ക്കാരിന്‍െറ പുതിയ മദ്യനയം നടപ്പില്‍ വരുത്തുന്നതിന്‍െറ ഭാഗമായി ഇന്നുമുതല്‍ ഞായറാഴ്ചകല്‍ മദ്യരഹിതമായി. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവത്തിക്കുന്ന ഫൈവ് സ്റ്റാര്‍ അടക്കം 312 ബാറുകള്‍ ഞായറാഴ്ച തുറക്കാന്‍ പാടില്ളെന്ന് എക്സൈസ് കമ്മിഷണന്‍ ശനിയാഴ്ച രാത്രി നോട്ടിസ് നല്‍കി . സുപ്രിം കോടതി തല്‍സ്ഥിതി തുടരാന്‍ അനുമതി തന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുമെന്ന് ഉടമകള്‍ ആദ്യം വാശി പിടിച്ചങ്കെിലും എക്സൈസ് മന്ത്രി കെ. ബാബു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തുറക്കേണ്ടെന്നു പിന്നീട് തീരുമാനിച്ചു. ബീവറേജസ് കോര്‍പറേഷന്‍െറെയും കണ്‍സ്യുമര്‍ ഫെഡിന്‍്റെയും ചില്ലറ വില്പനശാലകളും ഇന്നു മുതല്‍ ഞായറാഴ്ചകളില്‍ തുറക്കില്ല. ഇന്നു ഡ്രൈഡേ ആണെന്ന വിവരം അറിഞ്ഞതിനാല്‍ ശനിയാഴ്ച മദ്യം വാങ്ങാന്‍ വന്‍ തിരക്കായിരുന്നു .എല്ലാ മാസവും ഒന്നാം തീയതിയും മറ്റു വിശേഷ ദിവസങ്ങളും അടക്കം 26 ദിവസങ്ങളാണ് നേരത്തെ മദ്യവില്‍പന നിരോധിചിരുന്നത്. ഞായറാഴ്ചകളില്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈ ഡേകളുടെ എണ്ണം 52 ആകും. |
പരിസ്ഥിതി നിയമങ്ങളില്‍ ഇളവ്; കരട് വിജ്ഞാപനം കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി Posted: 04 Oct 2014 08:04 PM PDT Subtitle: നിര്‍മാണ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ നീക്കം ന്യൂഡല്‍ഹി: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി അനുമതി ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തുന്നു. 20,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ പരിസ്ഥിതി അനുമതി വാങ്ങണമെന്ന വ്യവസ്ഥയാണ് ഇളവ് ചെയ്യുന്നത്. മോദി സര്‍ക്കാറിന്‍െറ പുതിയ നയം അനുസരിച്ച് ഭവനപദ്ധതി, വ്യാപാര കേന്ദ്രം, ആശുപത്രി, ഹോട്ടല്‍, ഓഫിസ് സമുച്ചയം തുടങ്ങിയ വിഭാഗത്തില്‍ വരുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമുള്ളൂ. ഇതോടെ റോഡ്, പാലം, മെട്രോ, പാര്‍ക്കിങ് യാര്‍ഡ്, ഗോഡൗണ്‍ തുടങ്ങിയവ ഒഴിവാകും. റോഡ്, റെയില്‍ തുടങ്ങി അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കൂടുതല്‍ സ്വകാര്യ മൂലധനം ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരമാണ് പരിസ്ഥിതി അനുമതി വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നത്. ഇളവ് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ഇതിനകം പുറത്തിറക്കി. ആക്ഷേപമുള്ളവര്‍ക്ക് അത് അറിയിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ വന്‍തോതില്‍ പരിസ്ഥിതിക്ക് നാശം വിതക്കുന്നതായുള്ള മുറവിളിക്കൊടുവിലാണ് 2006ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഏരിയ വരുന്ന എല്ലാ വിധത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിയത്. പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ അതത് സംസ്ഥാന സര്‍ക്കാറുകളാണ് പദ്ധതിക്ക് നല്‍കേണ്ടത്. സംസ്ഥാനങ്ങളുടെ പക്കലുള്ള ഈ അധികാരമാണ് പുതിയ വിജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നത്. ഭവനപദ്ധതികളും വ്യാപാര കേന്ദ്രങ്ങളും മാത്രമല്ല, റോഡ്, വേണ്ടത്ര പഠനമില്ലാതെയുള്ള റെയില്‍പോലുള്ള പദ്ധതികളുടെ നിര്‍മാണവും പലപ്പോഴും പരിസ്ഥിതിക്ക് ദോഷകരമായി മാറാറുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതിനാല്‍, ഇത്തരം പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടതില്ളെന്ന നിയമം ഭേദഗതി ചെയ്യുമ്പോള്‍ വലിയ തോതില്‍ ദുരുപയോഗത്തിന് സാധ്യതയുണ്ട്. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ ബാക്കിവെച്ച ഒരു പ്രശ്നം പരിഹരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇതേക്കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറിന്‍െറ വിശദീകരണം. പുതിയ ഉത്തരവ് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതല്ളെന്നും വികസന പദ്ധതികള്‍ക്കുള്ള തടസ്സം നീക്കുക മാത്രമാണെന്നും മന്ത്രി തുടര്‍ന്നു. |
ദൂരദര്‍ശി Posted: 04 Oct 2014 07:56 PM PDT കേശവ ബലിറാം ഹെഡ്ഗേവാര്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 1925ലെ വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം സ്ഥാപിച്ചത്. 89 കൊല്ലം കഴിഞ്ഞിട്ടും ഹിന്ദുരാഷ്ട്രം വന്നില്ല. ഭാരതാംബക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കുറേപേര്‍ ചേര്‍ന്ന് എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ മതേതരത്വം, പൗരസമത്വം എന്നൊക്കെ ചില കാര്യങ്ങള്‍ എഴുതിവെച്ചിരിക്കുന്നതുകൊണ്ട് സംഗതി ഈയടുത്ത കാലത്തൊന്നും വരാനും പോവുന്നില്ല. എന്നാല്‍, ഭാരതം ഇപ്പോള്‍ തന്നെ ഹിന്ദുരാഷ്ട്രമായിക്കഴിഞ്ഞുവെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ രാജ്യത്തുണ്ട് എന്നു പറയാതെ വയ്യ. ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയെപ്പോലുള്ളവരാണ് അവര്‍. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. നൂറോളം കൊല്ലങ്ങളായി കുറച്ച് ആളുകള്‍ കാക്കിട്രൗസറിട്ട് വടിയും തൂക്കി നടക്കുന്നുവെന്നല്ലാതെ സംഘടനയുടെ സ്ഥാപിതലക്ഷ്യം നടപ്പാക്കാന്‍ കഴിയാത്തതില്‍ മനംനൊന്തിരിക്കുന്ന നേരത്താണ് മോഹന്‍ മധുകര്‍ റാവു ഭാഗവതിന് തുണയായി മോദി അധികാരത്തിലത്തെുന്നത്. ഇനിയങ്ങോട്ട് വേഗമാവട്ടെ കാര്യങ്ങള്‍. കേന്ദ്ര സര്‍ക്കാറിന്‍െറ പിന്തുണ വേണ്ടുവോളമുണ്ട്. സ്വന്തം ആയുസ്സില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനൊത്തില്ളെങ്കിലെന്ത്, സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശനില്‍ തല്‍സമയം പ്രസംഗിക്കുന്ന ആദ്യത്തെ സര്‍സംഘചാലക് ആയി എന്നതില്‍ അഭിമാനിക്കാം. ചില ദുര്‍സംഘങ്ങള്‍ അതിനെതിരെ വിമര്‍ശം ചൊരിയുന്നുണ്ട്. അതു കാര്യമാക്കാനില്ല. ഇപ്പോഴത്തെ കാലത്ത് വെറും കാര്യദര്‍ശിമാരായിരുന്നിട്ട് കാര്യമില്ല. ദൂരദര്‍ശിയായ കാര്യദര്‍ശിയാണെങ്കില്‍ ദൂരദര്‍ശന്‍പോലുള്ള ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ദൂരദര്‍ശന്‍ ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും കാണാറുണ്ടോ എന്ന കാര്യത്തില്‍ അതിനകത്തിരിക്കുന്നവര്‍ക്കുപോലും സംശയമുണ്ടായിരുന്നു. നൂറുകണക്കിന് ചാനലുകള്‍ വര്‍ണാഭമായ പരിപാടികളുമായി രംഗത്തുള്ളപ്പോള്‍ ഇന്ത്യന്‍ നാഗരികജീവികള്‍ അറിയാതെപോലും റിമോട്ടിലെ ദൂരദര്‍ശന്‍ ചാനല്‍ സ്വിച്ച് അമര്‍ത്തിപ്പോവാറില്ലായിരുന്നു. എന്നാല്‍, കേബിളൊന്നും കിട്ടാത്ത, ഡിഷ് ആന്‍റിനയും കുടയും പിടിപ്പിക്കാത്ത കോടിക്കണക്കിന് ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍ ഇപ്പോഴും ഗതികേടുകൊണ്ട് ദൂരദര്‍ശന്‍തന്നെയാണ് കാണുന്നത്. അവരിലൂടെ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് നല്ലപേരു കിട്ടാനും മോദിസര്‍ക്കാറിന് വോട്ടുബാങ്ക് വിപുലമാക്കാനും കിട്ടിയ അവസരമാണ് മോഹന്‍ ഭാഗവത് ഉപയോഗപ്പെടുത്തിയത്. സംഗതി പ്രസാര്‍ഭാരതിയാണ്, സ്വയംഭരണമാണ് എന്നൊക്കെ പറയാമെങ്കിലും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പില്‍നിന്ന് ഒരു ഫോണ്‍കോള്‍ കിട്ടിയാല്‍ മതി ദൂരദര്‍ശനിലുള്ളവര്‍ കാമറയും തൂക്കിയോടും. അത്രക്കുണ്ട് സ്വയംഭരണ സ്വാതന്ത്ര്യം. രാമാനന്ദ് സാഗറിന്‍െറ രാമായണവും ബി.ആര്‍. ചോപ്രയുടെ മഹാഭാരതവും സംപ്രേഷണം ചെയ്തത് ദൂരദര്‍ശന്‍ തന്നെയാണ്. അന്ന് ടെലിവിഷന്‍ വെച്ച ഉത്തരേന്ത്യന്‍ സ്വീകരണമുറികള്‍ പൂജാമുറികളായി. ടി.വി സ്ക്രീനുകള്‍ വിഗ്രഹങ്ങളായി. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള രഥയാത്രയും ബാബരി മസ്ജിദിന്‍െറ തകര്‍ച്ചയിലേക്ക് നയിച്ച കാവിരാഷ്ട്രീയത്തിന്‍െറ വളര്‍ച്ചയുമെല്ലാം ഈ ഇതിഹാസ സീരിയലുകളുടെ സംപ്രേഷണം സൃഷ്ടിച്ച സാംസ്കാരിക പരിവര്‍ത്തനത്തിന്‍െറ ഉപോല്‍പന്നങ്ങളായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടത്തെിയിരുന്നു. മലയാളം ദൂരദര്‍ശനും ഒട്ടും പിന്നിലല്ല. ഈയടുത്ത കാലം വരെ ദിവസവും രാത്രിയില്‍ ഭഗവദ്ഗീത പഠിപ്പിക്കാറുണ്ടായിരുന്നു സര്‍ക്കാറുടമസ്ഥതയിലുള്ള ഈ മതേതരമാധ്യമം. അതുകൊണ്ട് താഴേക്കിടയില്‍നിന്നുള്ള ജനങ്ങളെ ഹിന്ദുത്വബോധമുള്ളവരാക്കിത്തീര്‍ക്കണമെങ്കില്‍ ദൂരദര്‍ശന്‍ കൂടിയേ തീരൂ എന്ന ദീര്‍ഘദര്‍ശിത്വമുണ്ട് മോഹന്‍ ഭാഗവതിന്‍െറ പ്രസംഗസംപ്രേഷണത്തിനു പിന്നില്‍. മോഹന്‍ ഭാഗവത് എന്ന വ്യക്തി പറയുന്നത് പ്രസക്തമായ കാര്യങ്ങളാണെന്നാണ് പ്രധാനമന്ത്രിയും ദൂരദര്‍ശനും പറയുന്നത്. ഭാഗവത് ഇന്നോളം പറഞ്ഞ കാര്യങ്ങള്‍ ഒന്നു സംക്ഷിപ്തമായി പരിശോധിച്ചാല്‍ അവരൊക്കെ പറയുന്നത് ശരിയാണെന്നു കാണാം. പെണ്ണ് വീട്ടിലിരുന്നാല്‍ മതിയെന്നും ഭര്‍ത്താവ് അധ്വാനിച്ചുകൊണ്ടുവരുന്ന പണംകൊണ്ട് വീട്ടുകാര്യങ്ങള്‍ നോക്കി കുടുംബത്തെ പരിപാലിക്കുകയാണ് പെണ്ണിന്‍െറ ജോലി എന്നും ഭാഗവത് പറഞ്ഞിരുന്നു. വീടുനോക്കാത്ത ഭാര്യമാരെ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഗാര്‍ഹിക ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്‍െറ കാര്യത്തില്‍ ആര്‍.എസ്.എസ്് അത്രയും പുരോഗമിച്ചിട്ടുണ്ട് എന്ന് ഈ പ്രസ്താവനയില്‍നിന്നു മനസ്സിലാക്കാം. ബലാത്സംഗങ്ങള്‍ നടക്കുന്നത് ഗ്രാമീണ ഭാരതത്തിലല്ളെന്നും നാഗരിക ഇന്ത്യയിലാണെന്നും ഭാഗവത് പറഞ്ഞിരുന്നു. ഇതില്‍നിന്നും ഗ്രാമീണ ഭാരതത്തെയും നാഗരികഇന്ത്യയെയും സര്‍സംഘചാലക് എത്രകണ്ട് മനസ്സിലാക്കിയിരിക്കുന്നു എന്ന് വ്യക്തമാണ്. സംഝോത എക്സ്പ്രസ്, മക്ക മസ്ജിദ്, അജ്മീര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ മോഹന്‍ ഭാഗവത് അനുവാദം നല്‍കിയിരുന്നുവെന്ന് പൊലീസ് പിടിയിലായ സ്വാമി അസിമാനന്ദ് വെളിപ്പെടുത്തിയിരുന്നു. ഇംഗ്ളീഷ് പഠിച്ചതുകൊണ്ട് ഒരു കാര്യവുമില്ളെന്ന അഭിപ്രായക്കാരനാണ്. ഇംഗ്ളീഷ് ഒരു പുരോഗതിയും നമുക്കു കൊണ്ടുതരില്ല. അതുകൊണ്ട് ഇംഗ്ളീഷ് പഠിക്കാതെ രാജ്യത്തെ സേവിക്കുക എന്നതാണ് ഭാഗവതിന്‍െറ സന്ദേശം. ഇങ്ങനെ രാജ്യപുരോഗതിക്ക് അനിവാര്യമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന ഒരു വ്യക്തിയുടെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതില്‍ തെറ്റുപറയാനാവില്ല. പറ്റുമെങ്കില്‍ ചെങ്കോട്ടയില്‍ ഒരു പ്രഭാഷണപരമ്പരതന്നെ സംഘടിപ്പിച്ച് ദൂരദര്‍ശന്‍ വഴി തല്‍സമയം സംപ്രേഷണം ചെയ്യാവുന്നതാണ്. 1950 സെപ്റ്റംബര്‍ 11ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ആര്‍.എസ്.എസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനനം. പിതാവ് മധുകര്‍ റാവു ചന്ദ്രപൂരിലെ കാര്യവാഹക് ആയിരുന്നു. വെറ്ററിനറി സയന്‍സാണ് ബിരുദത്തിന് പഠിച്ചത്. മൃഗഡോക്ടര്‍ ആവേണ്ടതായിരുന്നു. എഴുപതുകളുടെ ഒടുവില്‍ മുഴുസമയ പ്രചാരക് ആവാന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അണ്ടര്‍ഗ്രൗണ്ടിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് നാഗ്പൂര്‍, വിദര്‍ഭ മേഖലയിലെ പ്രചാരക് ആയി. അഖില ഭാരതീയ ശാരീരിക് പ്രമുഖ് ആയി കുറച്ചുകാലം ശാരീരികപരിശീലനത്തിന് നേതൃത്വം നല്‍കി. 1991 മുതല്‍ 99 വരെ അഖില ഭാരതീയ പ്രചാരക് പ്രമുഖ് ആയിരുന്നു. 2000ത്തില്‍ സര്‍കാര്യവാഹ് ആയി. 2009ലാണ് സര്‍സംഘചാലക് ആയത്. ഇനിയുള്ള കാലം മോദി ഭരണത്തിനു കീഴില്‍ സര്‍വകാര്യങ്ങളും ശുഭമായി നടക്കും എന്നാണ് പ്രതീക്ഷ. |
ആത്മാര്‍പ്പണ സന്ദേശവുമായി ബലിപെരുന്നാള്‍ Posted: 04 Oct 2014 07:52 PM PDT Byline: മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സ്മരണകളുയര്‍ത്തി മറ്റൊരു ബലിപെരുന്നാള്‍ കൂടി. ചുണ്ടുകളില്‍ തക്ബീറിന്‍െറ മധുരമന്ത്രോച്ചാരണങ്ങളും മനംനിറയെ സന്തോഷവുമായി ഈദ് മുബാറക് കൈമാറി ലോകമുസ്ലിംകള്‍ കുടുംബബന്ധത്തിന്‍െറയും സൗഹൃദത്തിന്‍െറയും നൂലിഴകള്‍ക്ക് ശക്തിപകരുന്ന വിശേഷനാള്‍ കൂടിയാണ് ബലിപെരുന്നാള്‍. ഓരോ ബലിപെരുന്നാളും നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്ന മൂന്നു യുഗപ്രഭാവന്‍മാരുണ്ട്. ഇബ്റാഹീം നബി, പത്നി ഹാജറാ ബീവി, മകന്‍ ഇസ്മാഈല്‍ നബി. നൂറ്റാണ്ടുകള്‍ ഒട്ടുവളരെ മുമ്പ്, വരണ്ടുണങ്ങിയ മരുഭൂമിയില്‍ ത്യാഗോജ്ജ്വലമായി അവര്‍ മൂവരും രചിച്ച ചരിത്രമാണ് പില്‍ക്കാലത്ത് ലോകംകണ്ട ഏറ്റവും ആര്‍ദ്രമായ നാഗരികത പടുത്തുയര്‍ത്തിയത്. ആ ചരിത്രത്തില്‍നിന്നുണ്ടായതാണ് ഹജ്ജ് കര്‍മങ്ങളും ബലിപെരുന്നാളും. വര്‍ഷംതോറും മുസ്ലിം ലോകം നടത്തിവരുന്ന ഈ ആരാധനാകര്‍മം ത്യാഗപൂര്‍ണമായ ജീവിതത്തിന്‍െറ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. പ്രപഞ്ചനാഥന്‍െറ പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ ഹൃദയം പതറാതെ പ്രവാചകരില്‍ പ്രമുഖനായ ഇബ്റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ജീവിതത്തില്‍ നിന്നാണ് ഉദുഹിയത്ത് (ബലി) പിറവിയെടുത്തത്. ഇബ്രാഹീമിന്‍െറ കര്‍മപാത സ്വീകരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അടിക്കടി നമ്മെ ആഹ്വാനം ചെയ്യുന്നു. മാനവരാശിയുടെ പിതാവായി ഖുര്‍ആന്‍ അദ്ദേഹത്തെ വാഴ്ത്തുന്നു. ഇബ്റാഹീം സ്വയംതന്നെ ഒരു സമുദായമായിരുന്നു എന്നും അദ്ദേഹത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയുണ്ടായി. കുടുംബബന്ധങ്ങള്‍ ദൃഢപ്പെടുത്തിയും സൗഹൃദങ്ങള്‍ നവീകരിച്ചും പെരുന്നാള്‍ ദിനങ്ങള്‍ പുണ്യകര്‍മങ്ങള്‍കൊണ്ട് നിറംപകരാന്‍ കഴിയണം. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ കുടുംബബന്ധം ചേര്‍ക്കട്ടെയെന്ന പ്രവാചകാധ്യാപനവും, തന്‍െറ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല എന്ന തിരുവരുളുമെല്ലാം മനുഷ്യപ്പറ്റിന് ഇസ്ലാമിലുള്ള സ്ഥാനം വിളിച്ചറിയിക്കുന്നു. ആഘോഷവേളകളില്‍ കുടുംബസംഗമങ്ങളും ബന്ധങ്ങള്‍ക്ക് മാറ്റ് വര്‍ധിപ്പിക്കുന്ന ഇതര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയാണെങ്കില്‍ മുസ്ലിം സമൂഹത്തിന്‍െറ ഭദ്രതക്കും കെട്ടുറപ്പിനും ഇത് കൂടുതല്‍ സഹായകമായിരിക്കും. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ഇസ്ലാമിലെ അധ്യാപനങ്ങളുടെ പ്രസക്തിവര്‍ധിക്കുകയാണ്. തഖബുലല്ലാഹു മിന്നാ വ മിന്‍കും (അല്ലാഹു നമ്മുടെ സല്‍കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ) എന്ന പ്രാര്‍ഥനാമൊഴിയോടെ ആയിരുന്നു സഹാബിമാര്‍ പെരുന്നാള്‍ദിനത്തില്‍ പരസ്പരം ആശ്ളേഷിച്ചത്. പുതുതലമുറയുടെ ആഘോഷത്തിമിര്‍പ്പ് പലതും ദു$ഖകരവും വേദനാജനകവുമാണ്. ആത്മസമര്‍പ്പണത്തിന്‍െറയും ആത്മത്യാഗത്തിന്‍െറയും മഹല്‍ പ്രതീകമായി നമുക്ക് വഴിവെളിച്ചമായി നിലകൊള്ളുന്ന ഇബ്റാഹീം നബിയുടെ ചരിത്രപരമായ പ്രസക്തിയെ അപമാനിക്കുന്ന ആഘോഷങ്ങളിലൂടെ തകര്‍ന്നടിയുന്നത് വിശുദ്ധമതത്തിന്‍െറ സനാതന മൂല്യങ്ങളാണ്. ‘മതം നന്മയും ഗുണകാംക്ഷയുമാണെ’ന്ന് പഠിപ്പിച്ച ഒരു മതത്തിന്‍െറ അനുയായികളില്‍നിന്ന് അധാര്‍മികതയും അധര്‍മങ്ങളും അതിരുകടക്കുമ്പോള്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റായ സന്ദേശമാണ് കൈമാറുന്നത്. ആഡംബരവിരുദ്ധമായ ഒരു ജാഗരണം സാമുദായിക സംഘടനകള്‍ തന്നെ ഏറ്റെടുത്തു നടത്തുന്ന പുതിയ കേരള പരിസരത്ത് ഇത്തരം തിന്മകള്‍ക്കെതിരായ ബോധവത്കരണം അവര്‍ അജണ്ടകളില്‍ ചേര്‍ക്കണം. വിശ്വാസികള്‍ക്കും ഇതര മതസഹോദരങ്ങള്‍ക്കും മുഴുവന്‍ സ്നേഹജനങ്ങള്‍ക്കും സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും ബലിപെരുന്നാള്‍ ആശംസ നേരുന്നു. (കോഴിക്കോട് ഖാദിയാണ് ലേഖകന്‍) |
ഒരുമയുടെ വലിയ വീട്ടില്‍ ഓണം പോലെ പെരുന്നാളാഘോഷം Posted: 04 Oct 2014 12:50 PM PDT മലപ്പുറം: ഇവിടുത്തെ വിഷു, മുഹമ്മദിനും ജോസഫിനും കൂടിയുള്ളതാണ്. ക്രിസ്മസാവുമ്പോള്‍ ആഘോഷിക്കാന്‍ സുനന്ദ ടീച്ചറും ആസ്യയും മുന്നിലുണ്ടാവും. ബലിപെരുന്നാള്‍ കടന്നുവരവെ സൈനബക്കും ഖാദറിനുമൊപ്പം മേരിയും ഹരിദാസനും ചന്ദ്രമതിയും സന്തോഷത്തിലാണ്. എല്ലാ വിശേഷ ദിവസങ്ങളും ഒരുമിച്ച് ഒരേ മനസ്സോടെ കൊണ്ടാടുകയാണ് തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടോ മറ്റു കാരണങ്ങളാലോ തനിച്ചായിപ്പോയ നിരവധി വയോധികര്‍ അധിവസിക്കുന്ന ഇവിടേക്ക് ആനന്ദം നിറഞ്ഞ പഴയ കാലത്തിന്‍െറ ഓര്‍മകളുംകൊണ്ടാണ് ഓരോ ആഘോഷവും പടി കടന്നത്തെുന്നത്. ഓണമായാലും വിഷുവായാലും പെരുന്നാളായാലും ക്രിസ്മസായാലും വൃദ്ധമന്ദിരത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പുതുവസ്ത്രങ്ങളത്തെും. അതത് ദിവസത്തിന്‍െറ പ്രത്യേകതയനുസരിച്ച് ഭക്ഷണവുമുണ്ടാക്കും. പിന്നെ വേദനകള്‍ മറന്ന് പാട്ടും കളിയും. സന്തോഷത്തില്‍ പങ്കുചേരാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരോ വിദ്യാര്‍ഥികളോ മനുഷ്യസ്നേഹികളോ എത്തും. ഓണനാളുകളില്‍ മുറ്റത്ത് പൂക്കളം കാണാം. ക്രിസ്മസിന് കേക്ക് മുറിക്കലിന്‍െറ തിരക്ക്. റമദാന്‍ നോമ്പെടുക്കുന്നവര്‍ക്കും സൗകര്യം. പുറത്ത് ആരാധനലായങ്ങളില്‍ പോയി പ്രാര്‍ഥിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിനും അനുവാദം കൊടുക്കാറുണ്ടെന്ന് സൂപ്രണ്ട് പി.എം സുരേഷ് പറയുന്നു. പെരുന്നാളിന് നെയ്ച്ചോറും പോത്ത് വരട്ടിയതും കോഴിക്കറിയും ഉണ്ടാക്കാനാണ് തീരുമാനം. വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകനായ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഇവര്‍ക്ക് മകനെപ്പോലെയാണ്. പെരുന്നാളിന് മൈലാഞ്ചിയിടണമെന്ന് ഇവിടത്തെ വയോധികമാര്‍ കഴിഞ്ഞ വരവില്‍ ജലീലിനോട് ആഗ്രഹം പ്രകടിപ്പിച്ചു. എം.എല്‍.എ, തന്‍െറ സുഹൃത്തിന്‍െറ മകള്‍ ഫാത്തിമ ഫെബിയുമായി വൃദ്ധമന്ദിരത്തിലത്തെി മൈലാഞ്ചിയിട്ട് കൊടുക്കുകയും ചെയ്തു. ആരോരുമില്ലാത്ത 68 വയോധികരാണ് ഈ ഒരുമയുടെ വലിയ വീട്ടില്‍ കഴിയുന്നത്, 32 പുരുഷന്മാരും 36 സ്ത്രീകളും. സ്നേഹം കിട്ടാക്കനിയായ ഇവര്‍ കാണിക്കുന്ന സഹാനുഭൂതി ആഘോഷങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല. മഹിളാമന്ദിരത്തിലെ അനാഥ യുവതി ധനലക്ഷ്മിയുടെ വിവാഹത്തിന് ആസ്യാത്ത തന്‍െറ പക്കല്‍ അവശേഷിച്ചിരുന്ന പണം നല്‍കി. സുനന്ദ ടീച്ചറുടെ പെന്‍ഷന്‍െറ നല്ളൊരു ഭാഗവും ചെലവിടുന്നത് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠനത്തിനും മഹിളാ മന്ദിരത്തിലെ അന്തേവാസികളുടെ വിവാഹത്തിനുമൊക്കെയാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് ലഭിക്കാതെ പോയ സ്നേഹം പരസ്പരം പങ്കുവെച്ച് ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞുകൂടുകയാണിവര്‍. |
ഹോക്കിയിലെ തിരിച്ചുവരവും മേരികോമിന്‍െറ തിളക്കവും Posted: 04 Oct 2014 12:23 PM PDT ഇഞ്ചിയോണ്‍: മെഡല്‍പട്ടികയില്‍ തിരിച്ചടി നേരിട്ട ഇന്ത്യക്ക് ഇക്കുറി ആശ്വസിക്കാന്‍ വകനല്‍കിയത് പുരുഷ ഹോക്കിയില്‍ സ്വര്‍ണത്തോടെയുള്ള തിരിച്ചുവരവായിരുന്നു. ബോക്സിങ് റിങ്ങില്‍ മേരികോമിന്‍െറ സുവര്‍ണ നേട്ടവും മാറ്റേറിയതായിരുന്നു. ഷൂട്ടിങ്ങില്‍ ജിത്തുറായിയും ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തും വനിതാ ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ അഭിമാന നേട്ടക്കാരായി. അമ്പെയ്ത്ത്, സ്ക്വാഷ് പുരുഷ ടീം ഇനത്തിലായിരുന്നു മറ്റ് സ്വര്‍ണനേട്ടങ്ങള്‍. കബഡിയില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ കഴിഞ്ഞവര്‍ഷങ്ങളിലെ മേധാവിത്വം നിലനിര്‍ത്തിയതോടെ ഗെയിംസിന്‍െറ അവസാനഘട്ടത്തില്‍ ഇരട്ട സ്വര്‍ണനേട്ടത്തോടെ ഇന്ത്യക്ക് മെഡല്‍പട്ടികയില്‍ നില അല്‍പമെങ്കിലും മെച്ചപ്പെടുത്താനായി. 400x100 മീറ്റര്‍ റിലേയില്‍ വനിതാ ടീം നേടിയ സ്വര്‍ണത്തിന് റെക്കോഡിന്‍െറ തിളക്കമുണ്ടായിരുന്നു. ഗ്വാങ്ചോയില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 609 താരങ്ങളായിരുന്നു പങ്കെടുത്തതെങ്കില്‍ ഇഞ്ചിയോണില്‍ അത് 541 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞതവണ അത്ലറ്റിക്സില്‍ മലയാളിക്കരുത്തിലായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. എന്നാല്‍, 800 മീറ്ററില്‍ ടിന്‍റു ലൂക്കയുടെ വെള്ളി നേട്ടം മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. പ്രീജ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി, മയൂഖ ജോണി എന്നിവര്‍ക്ക് മെഡല്‍ ലഭിച്ചില്ളെന്ന് മാത്രമല്ല, ഏറെ നിറംമങ്ങുകയും ചെയ്തു. അതേസമയം, ഇഞ്ചിയോണിലെ ഇന്ത്യന്‍ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നുവെന്നാണ് ദൗത്യസംഘത്തലവന്‍ അഡില്ലി സുമരിവാലയുടെ വിലയിരുത്തല്‍. 50-55 മെഡലുകള്‍ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, 57 മെഡലുകള്‍ ലഭിച്ചു. മെഡല്‍പട്ടികയില്‍ 2010ലെ സ്ഥാനം നിലനിര്‍ത്താനായില്ളെങ്കിലും പ്രകടനം മികച്ചത് തന്നെയായിരുന്നു -അദ്ദേഹം പറഞ്ഞു. |
മരുന്നടി കുറഞ്ഞു സംഘാടകര്‍ക്ക് ആശ്വാസം Posted: 04 Oct 2014 12:20 PM PDT ഇഞ്ചിയോണ്‍: മേളയില്‍ മരുന്നടി കുറഞ്ഞതില്‍ സംഘാടകരായ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന് (ഒ.സി.എ) ഏറെ ആശ്വാസം. വിവിധയിനങ്ങളില്‍ ലോക റെക്കോഡുകളും ഏഷ്യന്‍ റെക്കോഡുകളും നേടി താരങ്ങള്‍ തിളങ്ങിയപ്പോള്‍ ആകെ ആറ് താരങ്ങള്‍ മാത്രമാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. 9700 താരങ്ങള്‍ മാറ്റുരച്ച വേദിയില്‍ ആകെ ആറുപേര്‍ മാത്രമാണ് ഉത്തേജകപരിശോധനയില്‍ പിടിക്കപ്പെട്ടത്. ഇവരിലേറെയും ഗെയിംസ് ഇനങ്ങളില്‍നിന്നുള്ളവരായിരുന്നു -ഒ.സി.എ പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സബാബ് പറഞ്ഞു. പരിശോധനകള്‍ക്കായി ഓരോ വേദിയിലും മികച്ച ക്രമീകരണങ്ങളാണ് നടത്തിയതെന്ന് മുന്‍ ഏഷ്യന്‍ സ്പ്രിന്‍റ് ചാമ്പ്യനും ഒ.സി.എ മെഡിക്കല്‍ കമീഷന്‍ തലവനുമായ ഡോ. മാണി ജഗദേശന്‍ പറഞ്ഞു. 1607 അത്ലറ്റുകളെ പരിശോധിച്ചതില്‍ ആറുപേര്‍ മാത്രമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍ Posted: 04 Oct 2014 12:15 PM PDT മലപ്പുറം: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്‍െറയും ത്യാഗസ്മരണയുമായി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേര്‍ന്നു. സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ രാവിലെ നടന്ന നമസ്കാരത്തിന് പതിനായിരങ്ങള്‍ പങ്കെടുത്തു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് ഇത്തവണ കൂടുതല്‍ ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു. പാളയത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ഇമാം യൂഫസ് മുഹമ്മദ് നഖ്വി നേതൃത്വം നല്‍കി. കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഈദ് നമസ്കാരത്തില്‍ നടന്‍ മമ്മൂട്ടിയുള്‍പ്പെടുള്ള പ്രമുഖര്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഭൂരിഭാഗം കേന്ദ്രങ്ങളിലും മഹല്ലുകള്‍ കേന്ദ്രീകരിച്ച് മൃഗബലി നടത്താനും മാംസ വിതരണത്തിനും സജീകരണമൊരുക്കിയിരുന്നു. |
മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആദ്യ കുഞ്ഞു പിറന്നു Posted: 04 Oct 2014 12:11 PM PDT സ്റ്റോക്ഹോം: കുഞ്ഞിക്കാല്‍ കാണാന്‍ വിവിധ ചികിത്സകള്‍ തേടുന്നവര്‍ക്കായി ശുഭവാര്‍ത്ത. ഗര്‍ഭപാത്രം മാറ്റിവെക്കല്‍ നടത്തിയ സ്ത്രീ ലോകത്താദ്യമായി കുഞ്ഞിന് ജന്മംനല്‍കി. സ്വീഡന്‍കാരിയായ 36കാരിക്ക് ആണ്‍കുഞ്ഞാണ് പിറന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സ്ത്രീക്ക് സുഹൃത്തായ 61കാരിയാണ് ഗര്‍ഭപാത്രം ദാനം നല്‍കിയത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റിലാണ് കുഞ്ഞിന്‍െറ ജനനം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. സെപ്റ്റംബറില്‍ പൂര്‍ണ വളര്‍ച്ചയത്തൊതെ ജനിച്ച കുഞ്ഞിന് 1.8 കിലോഗ്രാം തൂക്കമാണുള്ളത്. ദമ്പതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗര്‍ഭപാത്രമില്ലാത്ത അവസ്ഥയിലായിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമായ അണ്ഡാശയങ്ങള്‍ സ്ത്രീക്കുണ്ടായിരുന്നു. ഐ.വി.എഫ് ചികിത്സയിലൂടെ 11 ഭ്രൂണങ്ങള്‍ ഉല്‍പാദിപ്പിക്കുകയും അവ ശീതികരിച്ച് സൂക്ഷിക്കുകയും ചെയ്തു. പിന്നീടാണ് ഗോതെന്‍ബര്‍ഗ് യൂനിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ നടത്തിയത്. ശരീരം ഗര്‍ഭപാത്രത്തെ തിരസ്കരിക്കാതിരിക്കാന്‍ പ്രതിരോധ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മരുന്നുകള്‍ സ്ത്രീക്ക് നല്‍കിയിരുന്നു. മാറ്റിവെക്കല്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണങ്ങളിലൊന്ന് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. 32 ആഴ്ച പ്രായമായപ്പോഴാണ് കുഞ്ഞ് ജനിച്ചത്. |
സംഘടനാ നേതാക്കളുടെ ഈദ് സന്ദേശം Posted: 04 Oct 2014 11:59 AM PDT നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്ക് ത്യാഗസന്നദ്ധത അനിവാര്യം –ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറം: ത്യാഗസന്നദ്ധതയുള്ള ജനതക്ക് മാത്രമേ നന്മ നിറഞ്ഞ ഭാവിസമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഏതു കാലത്തും സമൂഹത്തില്‍ ജന്മനാടിന്‍െറയും വിശ്വാസ പ്രമാണത്തിന്‍െറയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അനീതികളോട് പൊരുത്തപ്പെടാതെ, സമൂഹത്തിലെ ജീര്‍ണതകള്‍ക്കും തിന്മകള്‍ക്കുമെതിരായ നിരന്തര പോരാട്ടത്തിലേര്‍പ്പെടാന്‍ ഈ സുദിനം പ്രചോദനമാവണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക ബാധ്യത നിറവേറ്റണം. മാനവികതയുടെ പ്രചാരകരാവാന്‍ ഓരോ വ്യക്തിയും മുന്നോട്ടുവരണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. നീതിക്കും സത്യത്തിനും പോരാടാനുള്ള ആഹ്വാനം –ടി. ആരിഫലി കോഴിക്കോട്: ഏകമാനവികതയുടെ സന്ദേശമാണ് ബലിപെരുന്നാള്‍ വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. മനുഷ്യസമൂഹത്തിന്‍െറ ഏകത്വം, മനുഷ്യരാശിയുടെ സമത്വം, ഓരോ മനുഷ്യന്‍െറയും മഹത്വം ഈ മൂന്ന് ആശയങ്ങളെയാണ് ഹജ്ജ് ഉയര്‍ത്തിപ്പിടിക്കുന്നത്. രാജ്യത്തെ ഭരിക്കുന്ന വികാരം ഭയവും ദാരിദ്ര്യവുമാണ്. രാജ്യത്ത് സമാധാനവും സുഭിക്ഷതയും സാക്ഷാത്കരിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ജനവിരുദ്ധമായ എല്ലാ ശക്തികള്‍ക്കെതിരെയും നീതിയുടെയും സത്യത്തിന്‍െറയും പക്ഷത്തുനിന്ന് പോരാടുവാനുള്ള ആഹ്വാനമാണ് ബലിപെരുന്നാള്‍. മുഴുവന്‍ മനുഷ്യരോടും ഐക്യപ്പെടാന്‍ ഹജ്ജും പെരുന്നാളും പ്രചോദനമാവണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങള്‍ അതിജയിക്കാനുള്ള പ്രചോദനം –കെ.എന്‍.എം കോഴിക്കോട്: ത്യാഗത്തിന്‍െറയും സഹനത്തിന്‍െറയും അനശ്വര പാഠങ്ങള്‍ നല്‍കുന്ന ബലിപെരുന്നാളിന്‍െറ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയും ആവശ്യപ്പെട്ടു. കുടുംബബന്ധങ്ങള്‍ വിളക്കിയെടുക്കാന്‍ ബലിപെരുന്നാള്‍ സുദിനം വിനിയോഗിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മാനവികതയുടെ മഹത്വം –ഐ.എസ്.എം കോഴിക്കോട്: ഏകമാനവികതയുടെ സന്ദേശവും ദൈവികതയുടെ മഹത്വവും ഉദ്ഘോഷിക്കുന്ന ആഘോഷമാണ് ബലിപെരുന്നാളെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ടി.കെ. അശ്റഫ് ജന. സെക്രട്ടറി കെ. സജ്ജാദ് എന്നിവര്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും അഭിമാനത്തിനും യുവസമൂഹം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഐക്യം പങ്കുവെക്കുക –നദ്വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട്: ആത്മസമര്‍പ്പണത്തിന്‍െറയും ത്യാഗസ്മരണകളുടെയും സന്ദേശവുമായി വന്നത്തെിയ ബലിപെരുന്നാള്‍ ദിനത്തില്‍ കാരുണ്യവും സമാധാനവും വളര്‍ത്തിയെടുക്കാനും മാനവികത ഉയര്‍ത്തിപ്പിടിക്കാനും വിശ്വാസികള്‍ തയാറാവണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ.കെ. അഹ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമിയും ആവശ്യപ്പെട്ടു. സ്നേഹം ഊട്ടിയുറപ്പിക്കണം –എസ്.ഡി.പി.ഐ കോഴിക്കോട്: ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനമേകാനും ജനങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും ബലിപെരുന്നാളിന് കഴിയട്ടെ എന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.എം. അഷ്റഫ് ആശംസിച്ചു. ദൈവിക സമര്‍പ്പണത്തിന്‍െറ വിളംബരം –ഐ.എസ്.എം കോഴിക്കോട്: പെരുന്നാള്‍ സുദിനത്തിലെ തക്ബീര്‍ ധ്വനികള്‍ ദൈവത്തിനുള്ള ജീവിതസമര്‍പ്പണത്തിന്‍െറ വിളംബര വാക്യമാണെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് യു.പി. യഹ്യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും ബലിപെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ആര്‍ഭാടവും പൊങ്ങച്ചപ്രകടനങ്ങളും ഒഴിവാക്കി ലളിത ജീവിതം നയിക്കാന്‍ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്നും നേതാക്കള്‍ പറഞ്ഞു. പെരുന്നാള്‍ കശ്മീരികള്‍ക്കു വേണ്ടിയാകണം കോഴിക്കോട്: ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും ഓര്‍മപുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് കരമന അഷ്റഫ് മൗലവി ആശംസകള്‍ നേര്‍ന്നു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കശ്മീരിലെ പതിനായിരങ്ങള്‍ക്കുവേണ്ടി പെരുന്നാള്‍ ദിനം നാം സമര്‍പ്പിക്കണം. ഉദുഹിയത്തിന്‍െറ തോലില്‍നിന്നുള്ള വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനചെയ്യണമെന്ന് അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പ്രചോദനമാകണം –പാളയം ഇമാം തിരുവനന്തപുരം: മാനവരാശിയുടെ നന്മക്ക് വേണ്ടി വര്‍ഗീയവും വംശീയവുമായ സ്വാര്‍ഥതാല്‍പര്യങ്ങളും ആര്‍ഭാടങ്ങളും ബലി നല്‍കാനുള്ളൊരു മനസ്സ് പാകപ്പെടുത്തി മാനവമൈത്രിയും സമുദായസൗഹാര്‍ദവും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ബലിപെരുന്നാളിന്‍െറ സന്ദേശം നമുക്ക് പ്രചോദനമാകണമെന്ന് പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്വി ഈദ് സന്ദേശത്തില്‍ പറഞ്ഞു. സന്തോഷപൂര്‍വം പെരുന്നാളാഘോഷിക്കാന്‍ കഴിയാതെ വേദന തിന്നുന്ന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള സഹോദരങ്ങളെ ആഘോഷവേളയില്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. |
സോണിയയും മോദിയും ഹരിയാനയില്‍ പര്യടനം തുടങ്ങി Posted: 04 Oct 2014 11:18 AM PDT ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കിനില്‍ക്കെ അണികളുടെ ആവേശം വാനോളമുയര്‍ത്തി ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പര്യടനങ്ങള്‍. മോദി കര്‍ണാലിലും സോണിയ റോഹ്ത്തക്കിലും മേഹമിലും തിങ്ങിനിറഞ്ഞ റാലികളെ അഭിസംബോധനചെയ്തു. സര്‍ക്കാറിന്‍െറ ഭരണനേട്ടങ്ങളും വാഗ്ദാനങ്ങളും കോണ്‍ഗ്രസ് വരുത്തിവെച്ച കോട്ടങ്ങളും നിരത്തി മോദി വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വീറോടെ മോദിക്കു കടുത്ത മറുപടി നല്‍കുന്ന വാക്കുകളുമായി സോണിയയത്തെി. ദാനവീരനായ കര്‍ണന്‍െറ നാട്ടിലാണ് താന്‍ ആദ്യമായി പ്രചാരണത്തിനത്തെിയിരിക്കുന്നതെന്നും ഹരിയാനയില്‍ പാര്‍ട്ടി പ്രചാരകനായിരുന്ന കാലത്തു നല്‍കിയ സ്നേഹത്തിന് കടപ്പാടു വീട്ടാന്‍ താന്‍ ഡല്‍ഹിയില്‍ തയാറായിരിക്കുകയാണെന്നുമുള്ള ആമുഖത്തോടെയാണ് മോദി പ്രഭാഷണമാരംഭിച്ചത്. ഗ്രാമങ്ങളുടെ വികസനം കോണ്‍ഗ്രസ് നയങ്ങള്‍ മൂലം തടസ്സപ്പെട്ടെന്നും വര്‍ഷങ്ങളായി കോണ്‍ഗ്രസ് ചെയ്യാന്‍ മടിച്ച വികസന പ്രവൃത്തികള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്‍െറ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബസ്മതി അരി കയറ്റുമതി കേന്ദ്രം നിരോധിച്ചുവെന്ന കള്ളം പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസാണ് അരി കയറ്റുമതിക്ക് നാലു ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. ഇതു ഹരിയാനയുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണെന്നും വികസനവും തൊഴിലും സമാധാനവും ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് രഹിതമായ ഉറച്ച സര്‍ക്കാറിന് അവസരം നല്‍കണമെന്ന് മോദി പറഞ്ഞു. എന്നാല്‍, കാലിപ്പാട്ടകളാണ് വലിയ ഒച്ചയുണ്ടാക്കുന്നതെന്നും സ്വാതന്ത്ര്യപ്പുലരി തൊട്ടിന്നോളം രാജ്യത്ത് ഭരണമുണ്ടായിരുന്നില്ല എന്ന മട്ടിലാണ് ചിലരുടെ പ്രചാരണമെന്നും സോണിയ തിരിച്ചടിച്ചു. മറ്റുള്ളവര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ പേരുമാറ്റി ക്രെഡിറ്റ് സ്വന്തം പേരിലാക്കാന്‍ മാത്രമാണ് അവര്‍ക്കു മിടുക്ക്. അവര്‍ നിരത്തിയ വ്യാജവാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു? സ്വിസ് ബാങ്കില്‍ കിടക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നും തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടാക്കുമെന്നുമുള്ള ഉറപ്പുകള്‍ എന്തായി എന്നു വോട്ടര്‍മാര്‍ ചിന്തിക്കണം. ഒരു ദിവസംകൊണ്ട് രാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. രാഷ്ട്ര വികസനത്തിന് വര്‍ഷങ്ങളുടെ കഠിനാധ്വാനവും സദുദ്ദേശ്യവും ആത്മാര്‍പ്പണം ചെയ്യാനുള്ള മന$സ്ഥിതിയും ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മേഹമില്‍ നടന്ന അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത് എന്നോര്‍മപ്പെടുത്തി ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിനെതിരെയും സോണിയ അമ്പുകളെയ്തു. |
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുക്കം; സംഭാഷണങ്ങള്‍ക്കു തുടക്കം Posted: 04 Oct 2014 10:50 AM PDT Subtitle: ഉത്തര കൊറിയയുടെ ഉന്നത സംഘം സോളില്‍ സോള്‍: വിവിധ വിഷയങ്ങളെ ചൊല്ലി ഏറെയായി ഏറ്റുമുട്ടലിന്‍െറ പാതയിലായിരുന്ന ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ വീണ്ടും സൗഹൃദം പൂക്കുന്നു. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസ് സമാപന ചടങ്ങുകള്‍ക്കത്തെിയ ഉത്തര കൊറിയന്‍ ഉന്നതതല സംഘം ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായി സംഭാഷണം നടത്തി. മാസങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇരുവിഭാഗവും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്. ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ സാന്നിധ്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ധാരണയായിട്ടുണ്ട്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍െറ അടുത്ത സഹായിയും സൈനിക നേതാവുമായ ഹ്വാങ് പ്യോങ് സോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ദക്ഷിണ കൊറിയന്‍ ഏകീകരണ വകുപ്പ് മന്ത്രി റ്യൂ കില്‍ ജെയെ സന്ദര്‍ശിച്ചത്. ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ചോ റ്യോങ് ഹേ, കിം യാങ് ഗോണ്‍ എന്നിവരും ഹ്വാങ് പ്യോങ് സോയെ അനുഗമിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുദ്ധ പ്രഖ്യാപനത്തോളമത്തെിയ കടുത്ത വിമര്‍ശവുമായി ദക്ഷിണ കൊറിയക്കെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റം ഏറെ ജാഗ്രതയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 1950-53ലെ യുദ്ധത്തിനു ശേഷം അകന്നുകഴിയുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലു വര്‍ഷത്തിലേറെയായി സംഘര്‍ഷം ശക്തമാണ്. സംഭാഷണം പുനരാരംഭിക്കുന്നതിലൂടെ ഇത് ഇല്ലാതാക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍െറ ആരോഗ്യ സ്ഥിതിയെക്കുറിച്ച അഭ്യൂഹങ്ങള്‍ വ്യാപകമായ സമയത്താണ് പുതിയ സൗഹൃദ ശ്രമങ്ങളെന്നതും ശ്രദ്ധേയമാണ്. |
ദ്വീപ് വാസികളുടെ പെരുന്നാള്‍ Posted: 04 Oct 2014 08:01 AM PDT കേരളത്തിന്‍െറ തൊട്ടയല്‍ ദേശക്കാരാണ് ലക്ഷ ദ്വീപുകാര്‍. ഒരു കടല്‍ പരപ്പിന്‍െറ ദൂരം മാത്രമെ ഉള്ളുവെങ്കിലും ഈ ദേശത്തിന്‍െറ പെരുന്നാള്‍ മൊഞ്ചിന് കേരളക്കരയുടെ പെരുന്നാല്‍ ആഘോഷങ്ങളില്‍ നിന്ന് തെല്ലൊരു വൈവിധ്യം കാണാം. നമ്മുടെ നാട്ടില്‍നിന്ന് 360 മൈല്‍ അകലെയാണ് ഈ ദ്വീപ്സമൂഹം. ഏതാണ്ട് എട്ടു കിലോമീറ്റര്‍ നീളവും മൂന്നു കിലോ മീറ്റര്‍ വീതിയുമാണ് ഇവയുടെ ചുറ്റളവ്. ജനസംഖ്യയും കുറവ്. നാല്‍പതോളം പള്ളികളാണ് ഇവിടെയുള്ളത്. ഒരാഴ്ച നീളുന്ന ആഘോഷമാണ് ദ്വീപുകാര്‍ക്ക് പെരുന്നാള്‍. നെയ്ച്ചോറും ബിരിയാണിയും നമ്മുടെ നാട്ടില്‍ മിക്ക ദിവസങ്ങളിലും തീന്‍മേശകളില്‍ നിറയുമ്പോള്‍ പെരുന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ മാത്രമേ ദ്വീപുകാരുടെ തീന്‍മേശയെ ഇവ അലങ്കരിക്കൂ. മത്സ്യമാണിവിടത്തെ ‘ദേശീയ’ ഭക്ഷണം. മത്സ്യവും മാവും ചേര്‍ത്ത് പൊരിച്ചെടുത്ത വിഭവവും കൂട്ടി പെരുന്നാള്‍ പ്രാതല്‍ കഴിക്കും. പെരുന്നാളിന് നമസ്കാരം കഴിഞ്ഞാല്‍ പള്ളികളില്‍നിന്ന് മൂന്നു സംഘമായി ആളുകള്‍ വീടുകള്‍ സന്ദര്‍ശിക്കും. ഒരു ടീമില്‍ പത്തുപതിനഞ്ചുപേര്‍ കാണും. ബാക്കിയുള്ളവര്‍ അവര്‍ക്ക് അകമ്പടിയായി ചേരും. തക്ബീര്‍ധ്വനികള്‍ മുഴക്കി ദഫ്മുട്ടോടെയാണീ യാത്ര. അറബനമുട്ടും കുത്തുറാത്തീബും അതോടൊപ്പം ഉണ്ടാകും. ഓരോ വീടുകളിലും വെവ്വേറെ ഇനമാണ് അവതരിപ്പിക്കുക. പെരുന്നാളുകള്‍ക്ക് മാത്രമേ ദ്വീപ്വാസികള്‍ പുതുവസ്ത്രം വാങ്ങുകയുള്ളൂ. ട്യൂബ് മൈലാഞ്ചികള്‍ അവിടെ അത്ര ട്രന്‍റായിട്ടില്ല. മുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇറുത്തെടുത്ത മൈലാഞ്ചിയിലകള്‍ അരച്ചുതന്നെ കൈകളില്‍ വര്‍ണം തീര്‍ക്കണമെന്ന് പെണ്‍കൂട്ടത്തിന് നിര്‍ബന്ധമാണ്. ബലി പെരുന്നാളിന് ബലിമൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കലും കുടുംബാംഗങ്ങളോടൊന്നിച്ച് വിശേഷസ്ഥലങ്ങളില്‍ പോകലും പതിവാണ്. പഠനാവശ്യാര്‍ഥം കേരളത്തിലേക്ക്, പ്രത്യേകിച്ച് കോഴിക്കോട്ടേക്ക് ദ്വീപില്‍ നിന്നും കടല്‍ കടന്നെടത്തുന്നവരുടെ എണ്ണം ഏറെയാണ്. ലക്ഷദ്വീപില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം കുറവായതിനാല്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ കോളജുകളില്‍ പ്രത്യേകം സംവരണമുണ്ട്. ലക്ഷദ്വീപില്‍നിന്ന് 35 ലേറെ വിദ്യാര്‍ഥികള്‍ ഫാറൂഖ്കോളജില്‍ പഠിക്കുന്നുണ്ട്. ‘കിടു’ വസ്ത്രങ്ങള്‍ വാങ്ങാനായി പെരുന്നാളത്തെും മുമ്പേ കോഴിക്കോട്ടെ മിഠായിത്തെരുവില്‍ ഒന്നു കറങ്ങുമെന്ന് അഗത്തി ദ്വീപ് വാസി അബ്ദുല്‍ ഗഫൂര്‍ പറയുന്നു. എം.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ അബ്ദുല്‍ ഗഫൂറിന്‍െറ പെരുന്നാള്‍ ഇത്തവണയും വീട്ടുകാരോടൊത്തല്ല. ഓണം, ക്രിസ്മസ് അവധികള്‍ക്കും വാര്‍ഷിക അവധിക്കും മാത്രമേ ദ്വീപ് വിദ്യാര്‍ഥികള്‍ നാടണയൂ. വീടുവിട്ടുനില്‍ക്കുന്ന ആദ്യപെരുന്നാളിന്‍െറ നൊമ്പരത്തിലാണ് അന്ത്രോത്ത് ദ്വീപിലെ നജ്മ ഫര്‍സാനയും കവരത്തിയിലെ ഹദീജാബിയും അഗത്തിയിലെ തസ്ലീമ ബഷീറും ഫസീലയും. ആദ്യമായാണ് ഇങ്ങനെയൊരു മാറിനില്‍പ്. എന്നാല്‍, ഇപ്പോഴത് ശീലമായെന്ന് പി.ജി വിദ്യാര്‍ഥികളായ അബ്ദുല്‍ഗഫൂറും സാഹിറും റജീനയും. ചിലപ്പോള്‍ കൂടെ പഠിക്കുന്നവര്‍ അവരുടെ വീടുകളിലേക്ക് പെരുന്നാളിന് ക്ഷണിക്കും. കഴിഞ്ഞതവണത്തെ പെരുന്നാളിന് പെണ്‍ ദ്വീപ് സംഘങ്ങള്‍ ഏഴുദിവസത്തേക്ക് ബീച്ചിനടുത്ത് വീടെടുത്തു. മൈലാഞ്ചിയിടലും ബിരിയാണിയൊരുക്കലും കഴിഞ്ഞ് പെണ്‍പട നാടുചുറ്റാന്‍ ഇറങ്ങി. ബേപ്പൂരിലെ പുലിമുട്ടിലും ബീച്ചിലും മാനാഞ്ചിറയിലും കറങ്ങി. ഇത്തവണയും പെരുന്നാള്‍ ഞങ്ങള്‍ ഗംഭീരമാക്കും- ആളും ആരവവും അടങ്ങാത്ത ഫാറൂഖ് കോളജ് കാമ്പസിന്‍െറ ഒഴിഞ്ഞ കോണിലിരുന്ന് സംഘം ആവേശത്തോടെ പറഞ്ഞു. |
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: ചെന്നൈക്ക് കിരീടം Posted: 04 Oct 2014 07:52 AM PDT Subtitle: സുരേഷ് റെയ്ന 62 പന്തില്‍ 109 നോട്ടൗട്ട് ബംഗളൂരു: ചാമ്പ്യന്‍സ് ലീഗ് ട്വന്‍ി20 ക്രിക്കറ്റ് കിരീടം ചെന്നൈ സൂപ്പര്‍ കിങ്സിന്. ആവേശകരമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് എം.എസ് ധോണി നയിച്ച ടീം ജേതാക്കളായത്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത, ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍െറ മികവില്‍ (80) നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 180 റണ്‍സാണ് സ്കോര്‍ ചെയ്തത്. സുരേഷ് റെയ്നയുടെ സെഞ്ച്വറി മികവില്‍ ( 62 പന്തില്‍ എട്ട് സിക്സും ആറ് ഫോറുമടക്കം പുറത്താകാതെ 109 റണ്‍സ്) ചെന്നൈ 18.3 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. ധോണി 23 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രെണ്ടന്‍ മക്കല്ലം 39 റണ്‍സെടുത്തു. ടോസ് നേടിയ ചെന്നൈ, എതിരാളികളെ ബാറ്റിങ്ങിനയച്ചു. എന്നാല്‍, ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗംഭീറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ മുന്നേറിയ ഇരുവരും ടീം സ്കോര്‍ 91 റണ്‍സില്‍ എത്തിച്ചാണ് വഴിപിരിഞ്ഞത്. പവന്‍ നേഗി എറിഞ്ഞ 11ാം ഓവറിലെ അവസാന പന്തില്‍ ധോണിയുടെ സ്റ്റംമ്പിങ്ങില്‍ ഉത്തപ്പ (39) മടങ്ങി. തുടര്‍ന്നത്തെിയ ജാക് കാലിസിനെയും (ഒന്ന്) നേഗി പെട്ടെന്ന് മടക്കി. ഇതിനിടെ മറുവശത്ത് മികച്ച ഫോമിലായിരുന്ന ഗംഭീര്‍ 35 പന്തില്‍ നാലു ഫോറിന്‍െറയും ഒരു കൂറ്റന്‍ സിക്സറിന്‍െറയും പിന്തുണയില്‍ അര്‍ധശതകം തികച്ചു. മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെക്കൊപ്പം സ്കോറിങ്ങിന് വേഗംകൂട്ടാന്‍ ശ്രമിച്ച ഗംഭീറിന് ജദേജക്ക് മുന്നില്‍ പിഴച്ചു. മക്കല്ലത്തിനായിരുന്നു ക്യാച്ച്. കൂറ്റന്‍ അടികളുമായി പാണ്ഡെയാണ് പിന്നീട് നേതൃത്വമേറ്റെടുത്തത്. രണ്ടുതവണ വീതം ഉയര്‍ത്തിയും താഴ്ത്തിയും പാണ്ഡെ പന്ത് അതിര്‍ത്തി കടത്തി ഇന്നിങ്സിന് വേഗം നല്‍കിയെങ്കിലും ഏറെ മുന്നോട്ടുപോകാനായില്ല. നേഗി വീണ്ടും ആഞ്ഞടിച്ചതോടെ പാണ്ഡെയും (32) മടങ്ങി. അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താനുള്ള കൊല്‍ക്കത്ത ശ്രമം ടെന്‍ ഡോഷേയെയും (പൂജ്യം), സൂര്യകുമാര്‍ യാദവിനെയും (പൂജ്യം) തിരിച്ചയച്ച് നേഗി തന്നെ തടഞ്ഞു. ഇതോടെ നെഗി അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. യൂസുഫ് പത്താനും (20), ആന്ദ്രേ റസലും (2) പുറത്താകാതെ നിന്നു. |
ചൈനീസ് കുതിപ്പ്; ഇന്ത്യ എട്ടാമത് Posted: 04 Oct 2014 04:29 AM PDT Subtitle: ഗ്വാങ്ചോ ഗെയിംസില്‍ 65 മെഡലുകള്‍ ലഭിച്ച ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു • ചൈനക്ക് 151 സ്വര്‍ണം ഇഞ്ചിയോണ്‍: 17ാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയന്‍ തുറമുഖ നഗരമായ ഇഞ്ചിയോണില്‍ കൊടിയിറങ്ങിയപ്പോള്‍ മെഡല്‍ പട്ടികയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ പിന്നാക്കം പോയി, ഇന്ത്യ എട്ടാമത്. 11 സ്വര്‍ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം മൊത്തം 57 മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഗ്വാങ്ചോ ഗെയിംസില്‍ 65 മെഡലുകള്‍ ലഭിച്ച ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. അന്ന് സ്വര്‍ണനേട്ടത്തിലും ഇന്ത്യക്ക് മികവ് പുലര്‍ത്താനായി. 14 സ്വര്‍ണം, 17 വെള്ളി, 34 വെങ്കലം എന്നിങ്ങനെയായിരുന്നു വിവിധയിനങ്ങളില്‍ നേടിയത്. പ്രതീക്ഷിച്ചപോലെ മെഡല്‍ നിലയില്‍ ഒന്നാമതത്തെി ഏഷ്യയുടെ കായികക്കരുത്ത് തങ്ങള്‍തന്നെയെന്ന് ഇക്കുറിയും ചൈനക്ക് തെളിയിക്കാനായി. 151 സ്വര്‍ണം, 108 വെള്ളി, 83 വെങ്കലം അടക്കം മൊത്തം 342 മെഡലുകളാണ് ചൈന ഇഞ്ചിയോണില്‍ സ്വന്തമാക്കിയത്. നൂറിലധികം മെഡല്‍ വ്യത്യാസത്തിലാണ് അവര്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 79 സ്വര്‍ണവും 71 വെള്ളിയും 77 വെങ്കലവുമായിരുന്നു ദക്ഷിണ കൊറിയക്ക് ലഭിച്ചത്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത.് 47 സ്വര്‍ണം, 76 വെള്ളി, 77 വെങ്കലം എന്നിവയടക്കം മെഡല്‍ നേട്ടം 200ലത്തെിക്കാന്‍ അവര്‍ക്കായി. ഗ്വാങ്ചോ ഗെയിംസിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഇക്കുറിയും യഥാക്രമം മെഡല്‍ പട്ടികയില്‍ മുന്നിലത്തെിയതെന്നതും ഇഞ്ചിയോണിലെ കൗതുകമായി. 28 സ്വര്‍ണമടക്കം 84 മെഡലുകളുമായി കസാഖ്സ്താനും 21സ്വര്‍ണമടക്കം 57 മെഡലുകളുമായി ഇറാനും പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലത്തെി. തായ്ലന്‍ഡും ദക്ഷിണ കൊറിയയുമാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍. |
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നാട് Posted: 04 Oct 2014 01:46 AM PDT കുണ്ടറ: സാംസ്കാരിക സംഘടനകളും ആര്‍ട്സ് ക്ളബുകളും സാമുദായിക സംഘടനകളും പൊതു ഇടങ്ങള്‍ ശുചീകരിച്ച് ഗാന്ധിജിയുടെ മാലിന്യവിമുക്ത ഗ്രാമസന്ദേശത്തിന് പിന്തുണയേകി. വെള്ളിമണ്‍ വെസ്റ്റ് യുവചേതന ആര്‍ടസ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ കുണ്ടറ താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി. പ്രസിഡന്‍റ് ബി.വിജയന്‍പിള്ള, സെക്രട്ടറി അനീഷ്ശങ്കര്‍,വിഷ്ണു സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് പേരയം മണ്ഡലം കമ്മിറ്റി പടപ്പക്കര മേഖല സംയുക്ത പ്രവര്‍ത്തക സമ്മേളനവും ഗാന്ധിജയന്തി ആഘോഷവും പ്രഫ.ഇ.മേരിദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.യേശുദാസന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആന്‍റണി ജോസ്, സ്റ്റാന്‍സി യേശുദാസ്, സണ്ണിലോറന്‍സ്,ഡി.ജോയി, പി.യേശുദാസന്‍,എ.ഫ്രാന്‍സിസ്, ഹാരിസണ്‍പടപ്പക്കര, എ.പി.സെബാസ്റ്റ്യന്‍, ടി.എല്‍.മോഹനന്‍,ബന്നി എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി കുണ്ടറ പഞ്ചായത്ത് സമിതി നെല്ലിവിള മുതല്‍ എന്‍.എസ്.എസ്.കരയോഗം വരെയുള്ള ഒരു കിലോമീറ്റര്‍ തോട് വൃത്തിയാക്കി. കുണ്ടറ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് ജി.വിനോദ്കുമാര്‍, സെക്രട്ടറി മഹേന്ദ്രന്‍, രാജേഷ്.എസ്,കിത്തു സത്യപാല്‍,പാപ്പന്‍സുനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കാഞ്ഞിരകോട് സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്.യൂനിറ്റ് സ്കൂളും പരിസരവും വൃത്തിയാക്കി വൃക്ഷത്തൈകള്‍ നട്ടു. കൊല്ലം: കേരള പൊലീസ് അസോസിയേഷന്‍ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി ഇഞ്ചവിള ഗവ. വൃദ്ധസദനത്തില്‍ നടന്ന പരിപാടികള്‍ സിറ്റി പൊലീസ് കമീഷണര്‍ വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അന്തേവാസികള്‍ക്ക് സ്നേഹവിരുന്നും പുതുവസ്ത്രവും നല്‍കി. പൊലീസ് ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു. ഗാന്ധിജയന്തിദിനം എന്‍.സി.പി ബ്ളോക് കമ്മിറ്റി ദേശീയ പുനരര്‍പ്പണദിനമായി ആചരിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം താമരക്കുളം സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹെറാള്‍ഡ് നിഗ്ളി അധ്യക്ഷത വഹിച്ചു. ഡി. സേവ്യര്‍, പയസ് ഗോപാലകൃഷ്ണന്‍, എം. ജോര്‍ജ്, സുബി മറിയാമ്മ, ദിവാകരന്‍, സന്തോഷ്, ഉണ്ണിപിള്ള, ശ്രീകുമാര്‍, സാബു, വിശ്വന്‍, ലോറന്‍സ്, ആര്‍. മണി, നൈസാം, മനു തുടങ്ങിയവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഒരു മാസം നീളുന്ന ശുചീകരണ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. അബ്ദുല്‍ സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിത, പ്രദീപ്കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി എ. നാസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി: അന്‍ദലസ് പബ്ളിക് സ്കൂളിലെ ഗാന്ധിജയന്തി ആഘോഷവും വയോജന ദിനാചരണവും പ്രിന്‍സിപ്പല്‍ ബീന തമ്പി ഉദ്ഘാടനം ചെയ്തു. സി.എച്ച്.എം.ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി.എസ്. ഓമനക്കുട്ടന്‍പിള്ള, ജുബിനകമാല്‍, അബ്ദുല്ല മൗലവി എന്നിവര്‍ സംസാരിച്ചു. ലാലാജി ഗ്രന്ഥശാലയുടെ ഗാന്ധിജയന്തി ദിനാഘോഷവും ഗാന്ധി ചിത്രപ്രദര്‍ശനവും ഗ്രന്ഥശാല കൗണ്‍സില്‍ പ്രസിഡന്‍റ് പ്രഫ. കെ.ആര്‍. നീലകണ്ഠപിള്ള ഉദ്ഘാടനം ചെയ്തു. രാജു തെക്കേയറ്റത്ത് അധ്യക്ഷത വഹിച്ചു. കോടിയാട്ട് രാമചന്ദ്രന്‍പിള്ള, ടി.എന്‍. തൊടിയൂര്‍, പതിയില്‍ പുഷ്പാംഗദന്‍, ജി. സുന്ദരേശന്‍, എ. നിര്‍മലാദേവി, എസ്. ഷാരോണ്‍, കെ. കൃഷ്ണകുമാര്‍, ബി. സജീവ്കുമാര്‍, ലൈബ്രേറിയന്‍ എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലം: കിളികൊല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാചരണം ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ കോണ്‍ഗ്രസ് ഇരവിപുരം ബ്ളോക് പ്രസിഡന്‍റ് എസ്. ശ്രീകുമാര്‍ ചൊല്ലിക്കൊടുത്തു. കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് ആര്‍. ശശിധരന്‍പിള്ള വൃക്ഷതൈ നട്ടു. |
പേപ്പര്‍മില്‍: സര്‍വകക്ഷിയോഗം വിളിക്കണം –പ്രേമചന്ദ്രന്‍ എം.പി Posted: 04 Oct 2014 01:46 AM PDT കൊല്ലം: പുനലൂര്‍ പേപ്പര്‍മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പേപ്പര്‍മില്ലിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വേളയില്‍ ഭൂമി വില്‍ക്കാനുള്ള മാനേജ്മെന്‍റിന്‍െറ നീക്കം ആശങ്കാജനകമാണ്. ഭൂമി വില്‍പന നടത്തുന്നതിലുള്ള സംശയം ദൂരീകരിക്കേണ്ടത് അനിവാര്യമാണ്. സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പേപ്പര്‍മില്‍ പുനരുദ്ധാരണം സാധ്യമാക്കാന്‍ കഴിയൂ. ഭൂമി വില്‍ക്കുന്നതിനായി മാനേജ്മെന്‍റ് സ്വീകരിക്കുന്ന ധൃതിപിടിച്ച നടപടികള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടുവലിക്കുന്നതാണ്. പുനരുദ്ധാരണത്തെ സംബന്ധിച്ചും ഭൂമി വില്‍പന സംബന്ധിച്ചും മാനേജ്മെന്‍റ് പത്രങ്ങളിലൂടെ നല്‍കിയ പരസ്യത്തിലെ പലപരാമര്‍ശങ്ങളും നിര്‍ഭാഗ്യകരമാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങളിലേക്ക് പോകുമ്പോള്‍ മില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാഹചര്യം നഷ്ടമാകുകയാണ്. സുതാര്യത ഉറപ്പുവരുത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. |
No comments:
Post a Comment