അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; മൂന്നുപേര്‍ക്ക് പരിക്ക് Posted: 04 Oct 2014 12:01 AM PDT ജമ്മു: രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്സേന വീണ്ടും വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുര സെക്ടറിലാണ് സംഭവം. അര്‍ണിയ സെക്ടര്‍ ലക്ഷ്യമാക്കി പാക്സേന ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനായി 20 മോട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചതായി സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ പാക്സേന നടത്തിയ വെടിവെപ്പില്‍ 17കാരി കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. |
ക്ഷീരസഹകരണ സംഘങ്ങള്‍ ന്യായവില നല്‍കുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍ Posted: 03 Oct 2014 11:36 PM PDT തിരുവനന്തപുരം: ക്ഷീരസഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പാലിന് ന്യായവില നല്‍കുന്നില്ളെന്ന് ആക്ഷേപം. ജില്ലയിലെ വടക്ക്,കിഴക്കന്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങള്‍ ന്യായവില നല്‍കാതെ കബളിപ്പിക്കുകയാണെന്ന പരാതിയുമായി ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തത്തെി. ലിറ്ററിന് 30 രൂപയാണ് പരമാവധി ലഭിക്കുക. എന്നാല്‍ ചിലര്‍ക്ക്, പാലിന് കൊഴുപ്പ് കുറവാണെന്ന കാരണത്താല്‍ 29 രൂപയേ നല്‍കാറുള്ളൂ. മറ്റു ചിലര്‍ക്ക് ഇതുപോലും ലഭിക്കുന്നില്ളെന്നാണ് ആക്ഷേപം. സംഘങ്ങളുടെ തലപ്പത്തുള്ളവരുടെ ഇഷ്ടക്കാര്‍ക്ക് 31ഉം 32ഉം നല്‍കുമ്പോഴാണ് ഒരുവിഭാഗത്തോട് വേര്‍തിരിവ് കാണിക്കുന്നതത്രേ. ഉല്‍പാദന ചെലവ് അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും കര്‍ഷകരെ ബോധപൂര്‍വം ദ്രോഹിക്കുന്ന നിലപാടാണ് സംഘം ഭാരവാഹികള്‍ കൈക്കൊള്ളുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കാലിത്തീറ്റയുടെ സബ്സിഡി എടുത്തുകളഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കുളമ്പുരോഗം കാരണം കന്നുകാലികള്‍ ചാകുന്നതും ഇവരെ വലക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ 35 രൂപ വരെയാണ് ചെലവ്. പാലിന് എത്ര വില ലഭിച്ചാലും തികയാത്ത സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തിരിച്ചടികൂടിയാകുമ്പോള്‍ കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് ബഹുഭൂരിപക്ഷം കര്‍ഷകരും. കര്‍ഷകസംഘങ്ങളുടെ ബോര്‍ഡിലും പ്രസിഡന്‍റ് സ്ഥാനത്തും ഇരിക്കുന്നവര്‍ ക്ഷീരകര്‍ഷകരാകണമെന്നാണ് ചട്ടം. എന്നാല്‍, 20 വര്‍ഷത്തോളമായി കര്‍ഷകസംഘങ്ങളുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ ക്ഷീരകൃഷിയുമായി പുലബന്ധം പോലുമില്ലാത്തവരാണ്. പ്രാദേശിക രാഷ്ട്രീയക്കാരായ ചിലര്‍ കന്നുകാലി വളര്‍ത്തല്‍ നിര്‍ത്തി മുഴുവന്‍സമയ സംഘം പ്രവര്‍ത്തനം മാത്രമാണ് ചെയ്യുന്നത്. ഇവര്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനോ ബന്ധപ്പെട്ട യോഗങ്ങളില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ കഴിയില്ളെന്നും വിലയിരുത്തപ്പെടുന്നു. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഗ്രാന്‍റും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് രാഷ്ട്രീയ സ്വാധീനമുള്ളവരെ തിരുകിക്കയറ്റുകയാണെന്നും ആക്ഷേപമുണ്ട്. |
പ്രധാനമന്ത്രിക്കായുള്ള വിമാനത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി Posted: 03 Oct 2014 11:35 PM PDT ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു വേണ്ടി തയാറാക്കിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ വിമാനത്തിന് തകരാറുണ്ടായാല്‍ പകരം ഉപയോഗിക്കാന്‍ തയാറാക്കിയ ബോയിങ്-747 വിമാനത്തിലാണ് കഴിഞ്ഞ ദിവസം ഗ്രനേഡ് കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് ഹൈദരാബാദ് വഴി ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരാണ് കഴിഞ്ഞ രാത്രിയില്‍ ഗ്രനേഡ് കണ്ടെത്തിയത്. വിമാനം ജിദ്ദയില്‍ ഇറങ്ങിയ ഉടന്‍ തന്നെ ജീവനക്കാര്‍ വിവരം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. വിമാനത്തില്‍ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രനേഡ് നീക്കം ചെയ്തു. വിമാനത്തില്‍ ഗ്രനേഡ് കണ്ടെത്തിയ സംഭവം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ അധികൃതര്‍, അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചു. സെപ്റ്റംബര്‍ 25നാണ് അഞ്ച് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെട്ടത്. |
പദ്മനാഭസ്വാമിക്ഷേത്രം: ജില്ലാ ജഡ്ജി ചുമതല മറക്കുന്നു –അമിക്കസ്ക്യൂറി Posted: 03 Oct 2014 11:02 PM PDT തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്ജി ചുമതല മറന്ന് പ്രവർത്തിക്കുന്നെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. ക്ഷേത്രത്തിെൻറ ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ കെ.പി ഇന്ദിരക്കെതിരെ രൂക്ഷമായ വിമർശമാണ് അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്. ജില്ലാ ജഡ്ജിയുടെ പ്രവർത്തനം ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് തടസമുണ്ടാക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വൻ പൊലീസ് സന്നാഹവുമായി ജഡ്ജി ക്ഷേത്രത്തിലെത്തുന്നത് ഭക്തർക്ക് തടസമുണ്ടാക്കുന്നു. ക്ഷേത്രത്തിെൻറ പ്രവർത്തനം കാര്യക്ഷമമാക്കാൻ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നവംബർ 11 നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ക്ഷേത്രം അമിക്കസ് ക്യൂറിയായി ഗോപാൽ സുബ്രഹ്മണ്യം തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ റിപ്പോർട്ടാണിത്. |
അക്ഷര മധുരം അതിമധുരം Posted: 03 Oct 2014 10:57 PM PDT ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരത്തോളം കുരുന്നുകള്‍ ആദ്യക്ഷരത്തിന്‍െറ മധുരം നുകര്‍ന്നു. രാവിലെ ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. 13 കീഴ്ശാന്തി കുടുംബങ്ങളിലെ കാരണവന്മാര്‍ എഴുത്തിനിരുത്തിന് ആചാര്യന്മാരായി. ആദ്യക്ഷരം നുകര്‍ന്ന കുരുന്നുകള്‍ക്ക് പ്രസാദവും നല്‍കി. വിജയദശമിദിനത്തില്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരായ കെ. ശ്രീരുദ്രന്‍ നമ്പൂതിരി, മുരളി നമ്പൂതിരി എന്നിവര്‍ എഴുത്തിനിരുത്തിന് ആചാര്യന്മാരായി. എഴുത്തച്ഛന്‍െറ എഴുത്താണിയുള്ളതായി വിശ്വാസമുള്ള കാരയൂര്‍ എഴുത്തുപള്ളി സരസ്വതി ക്ഷേത്രത്തില്‍ പൂഴിയിലെഴുത്തിനും കുട്ടികളെ എഴുത്തിനിരുത്തുന്നതിനും തിരക്കുണ്ടായിരുന്നു. മേല്‍ശാന്തി വാസുദേവന്‍ എമ്പ്രാന്തിരി കാര്‍മികനായി. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഭാസ്കരന്‍, ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ മേല്‍ശാന്തി സജിത് നമ്പൂതിരി എന്നിവര്‍ കാര്‍മികരായി. മമ്മിയൂര്‍ നാരായണം കുളങ്ങര ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവക്ഷേത്രം, പാര്‍ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ നടന്നു. |
അമ്പതിലേറെ കുട്ടികളുള്ള സ്പെഷല്‍ സ്കൂളുകള്‍ക്കും എയ്ഡഡ് പദവി –മുഖ്യമന്ത്രി Posted: 03 Oct 2014 10:52 PM PDT കണ്ണൂര്‍: അടുത്ത വര്‍ഷം മുതല്‍ 50 കുട്ടികളില്‍ കൂടുതലുള്ള സ്പെഷല്‍ സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള കണ്ണൂര്‍ പള്ളിക്കുന്നിലെ പ്രതീക്ഷ ഭവനില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം എന്തൊക്കെ ആക്ഷേപങ്ങളും അഴിമതി ആരോപണങ്ങളും ഉയര്‍ത്തിയാലും നടപ്പാക്കും. കേരളത്തില്‍ 267 സ്ഥാപനങ്ങക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നിയമപരമായ അവകാശമാണ്. എന്നാല്‍, പ്രത്യേക പരിഗണന വേണ്ട വിദ്യാര്‍ഥികള്‍ക്ക് ഇത് നിഷേധിക്കപ്പെടുകയായിരുന്നു. 18 വയസ്സു കഴിഞ്ഞ വിഭിന്ന ശേഷിയുള്ളവരുടെ പുധരധിവാസത്തിന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷാ ഭവന് കളിസ്ഥലം ഉണ്ടാക്കാനായി ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സ്കൂളിനായി ബസ് അനുവദിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് വാങ്ങാന്‍ ആവശ്യമായ തുക അനുവദിക്കാമെന്ന് കെ.എം. ഷാജി എം.എല്‍.എ ചടങ്ങില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷൈജ, കെ. സുരേന്ദ്രന്‍, എം.പി. മുരളി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സജിത സ്വാഗതം പറഞ്ഞു. |
എടത്തല പഞ്ചായത്ത് പ്രസിഡന്‍റിനെ കോണ്‍ഗ്രസ് പുറത്താക്കി Posted: 03 Oct 2014 10:47 PM PDT ആലുവ: നേതൃമാറ്റം വേണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ആവശ്യം നിരാകരിച്ച എടത്തല പഞ്ചായത്ത് പ്രസിഡന്‍റ് എം.എ.എം. മുനീറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു. കടുത്ത അച്ചടക്കരാഹിത്യം നടത്തിയ മുനീറിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്ന് പുറത്താക്കാനാണ് തീരുമാനിച്ചതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന ഉപസമിതിയെടുത്ത തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ പറ്റി അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന തമ്പാനൂര്‍ രവിയുടെ കത്തിന് മുനീര്‍ നേരത്തെ മറുപടി നല്‍കിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വിലയിരുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് മുനീറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി ഉപസമിതിയുടെ തീരുമാനം അനുസരിക്കാത്ത മുനീറിന്‍െറ നടപടി കടുത്ത അച്ചടക്കരാഹിത്യമാണെന്നും വിലയിരുത്തലുണ്ടായി. കഴിഞ്ഞ മൂന്നുമാസമായി മുനീര്‍ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഷനിലാണ്. കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം ഭരിക്കണമെന്ന തീരുമാനം എടത്തലയില്‍ പാലിക്കപ്പെട്ടില്ളെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. എ ഗ്രൂപ്പുകാരനായ എം.എ.എം. മുനീറിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് മുനീറിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പ്രസിഡന്‍റിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സ്ഥിതിക്ക് വിപ്പ് നല്‍കി അവിശ്വാസംകൊണ്ടു വരാനായിരിക്കും ഇനി ശ്രമിക്കുക. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യു.ഡി.എഫിന്‍െറ ഭാഗമായി മുസ്ലിം ലീഗിന്‍െറ അംഗങ്ങള്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കി കെ.പി.സി.സി നല്‍കിയ കത്ത് കൈമാറുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.യു. യൂസഫ് പറഞ്ഞു. അതേസമയം പുറത്താക്കലിനെ പറ്റി തനിക്ക് ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.എ.എം.മുനീര്‍ പറഞ്ഞു. |
പ്രോട്ടോകോള്‍ ലംഘനം: കേരള ഗവര്‍ണര്‍ വിശദീകരണം തേടി Posted: 03 Oct 2014 10:45 PM PDT ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ എത്താത്ത സംഭവത്തില്‍ വിശദീകരണം തേടി. കേരള ഹൗസ് റെസിഡന്‍റ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ വിളിച്ചു വരുത്തിയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. അസൗകര്യമുള്ളതു കൊണ്ടാണ് സ്വീകരിക്കുവാന്‍ എത്താതിരുന്നതെന്ന് ഗ്യാനേഷ്കുമാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശിക്കുകയായിരുന്നു. പ്രോട്ടോകോള്‍ പ്രകാരം റെസിഡന്‍റ് കമീഷണറുടെ അഭാവത്തില്‍ അസിസ്റ്റന്‍റ് റെസിഡന്‍റ് കമീഷണറാണ് ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയിലായതിനാലാണ് അസിസ്റ്റന്‍റ് റെസിഡന്‍റ് കമീഷണര്‍ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് അധികൃതര്‍ ഗവര്‍ണറെ അറിയിച്ചു. റെസിഡന്‍റ് കമീഷണറോ അസിസ്റ്റന്‍റ് റെസിഡന്‍റ് കമീഷണറോ വിമാനത്താവളത്തിലെത്തി ഗവര്‍ണറെ സ്വീകരിക്കണമെന്നാണ് പ്രോട്ടോകോള്‍. എന്നാല്‍, ഗവര്‍ണറായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി. സദാശിവത്തെ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഗവര്‍ണറെ വിമാനത്താവളത്തില്‍ സ്വീകരിച്ചത് പ്രോട്ടോകോള്‍ ഓഫീസറും ഡ്രൈവറും മാത്രമാണ്. കേരള ഹൗസിന്‍െറ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനൊപ്പം അകമ്പടി പോവേണ്ടയാളാണ് പ്രോട്ടോകോള്‍ ഓഫിസര്‍. |
കൃഷിവകുപ്പിന്‍െറ അഖിലേന്ത്യാ മേള ഡിസംബറില്‍ Posted: 03 Oct 2014 10:31 PM PDT കല്‍പറ്റ: സംസ്ഥാന കൃഷിവകുപ്പിന്‍െറ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യാ കാര്‍ഷികമേള ഡിസംബറില്‍ മാനന്തവാടിയില്‍ നടക്കും. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന ഗ്ളോബല്‍ അഗ്രിമീറ്റിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യാ അഗ്രിഫെസ്റ്റിന് വയനാട് ആതിഥേയത്വം വഹിക്കുന്നത്. ഏഴ് ദിവസം നീളുന്ന മേളയുടെ തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാനന്തവാടി ബ്ളോക് ട്രൈസം ഹാളില്‍ ചേരുന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ തീരുമാനിക്കും. കൃഷിമന്ത്രി കെ.പി. മോഹനനും, പട്ടികവര്‍ഗക്ഷേമ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മിയും പ്രത്യേക താല്‍പര്യമെടുത്താണ് വയനാട്ടില്‍ ആദ്യമായി കാര്‍ഷികമേള നടത്തുന്നത്. പ്രദര്‍ശനം, വിപണനം, സെമിനാറുകള്‍ എന്നിവയുണ്ടാകും. അടുത്ത രണ്ട് പതിറ്റാണ്ട് കാലത്തേക്ക് വയനാടിന് വേണ്ട കാര്‍ഷിക പദ്ധതികളുടെ ആസൂത്രണവും നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തലും അനുബന്ധമായി നടക്കും. കൂടാതെ ഹൈടെക് കൃഷിരീതി പോലുള്ള പുതിയ കാര്‍ഷിക രീതികളും സാങ്കേതിക അറിവുകളും പദ്ധതികളും കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുണ്ടായ കൃഷിരീതികളുടെ മാറ്റവും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം. നൂതന സാങ്കേതിക വിദ്യകള്‍ കൃഷിയിടത്തില്‍ പ്രായോഗികമാക്കുന്നതില്‍ കര്‍ഷകരെ സജ്ജരാക്കുക, ഭക്ഷ്യസുരക്ഷയും കാര്‍ഷികമേഖലയില്‍നിന്നുള്ള ലാഭവും ഉറപ്പാക്കുക, ഉല്‍പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. കൃഷിവകുപ്പിനെ കൂടാതെ വ്യവസായം, ടൂറിസം, പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുകള്‍, വനം, ഫിഷറീസ്, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളും കോഫീ ബോര്‍ഡ്, ടീ ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ്, മില്‍മ തുടങ്ങിയ ഏജന്‍സികളും പങ്കാളികളാകും. വയനാട് ചേംബര്‍ ഓഫ് കോമേഴ്സ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, വയനാട് ഓര്‍ഗാനിക് കണ്‍സോര്‍ഷ്യം, ഹോര്‍ട്ടി കള്‍ചര്‍ സൊസൈറ്റി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകളും പങ്കെടുക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ശനിയാഴ്ച ചേരുന്ന സ്വാഗതസംഘത്തിലുണ്ടാകും. യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,080 രൂപ Posted: 03 Oct 2014 10:00 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപ ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 20,320 രൂപയായിരുന്ന പവന്‍ വില വെള്ളിയാഴ്ച 20,240 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1.89 ഡോളര്‍ കുറഞ്ഞ് 1,190.31 ഡോളറിലെത്തി. |
ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; തുഞ്ചന്‍െറ മണ്ണ് ജനസാഗരം Posted: 03 Oct 2014 09:59 PM PDT തുഞ്ചന്‍പറമ്പ് (തിരൂര്‍): വിദ്യാരംഭനാളില്‍ അക്ഷര പ്രേമികള്‍ ഒഴുകിയത്തെിയപ്പോള്‍ തുഞ്ചന്‍െറ മണ്ണ് ജനസാഗരമായി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തിരൂര്‍ തിരക്കില്‍ വീര്‍പ്പുമുട്ടി. വൈകീട്ട് വരെയും അക്ഷരാചാര്യന്‍െറ സന്നിധിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. തിരക്ക് മൂലം ഏറെനേരം കാത്തുനില്‍ക്കേണ്ടി വന്നതിനാല്‍ കുരുന്നുകളെയും കൊണ്ടത്തെിയവര്‍ വെയിലേറ്റ് തളര്‍ന്നു. എഴുത്തിനിരുത്ത് ഉച്ചവരെയും നീണ്ടു. വൈകിയത്തെിയവര്‍ കുരുന്നുകളെയും കൊണ്ട് തുഞ്ചന്‍ സ്മാരക ഓഫിസിലത്തെിയും വിദ്യാരംഭം കുറിച്ചു. തുഞ്ചന്‍ ഓഡിറ്റോറിയത്തില്‍ എം.ടി. വാസുദേവന്‍ നായരുടെ എഴുത്തിനിരുത്ത് വൈകിയതിനാല്‍ കവികളുടെ വിദ്യാരംഭം ആരംഭിക്കാന്‍ ഒന്നര മണിക്കൂറോളം താമസമുണ്ടായി. ഹരിശ്രീ കുറിക്കാനെന്ന പോലെ ഒട്ടേറെ കുടുംബങ്ങള്‍ തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാനുമത്തെി. തുഞ്ചന്‍പറമ്പിലത്തെിയവരെല്ലാം സാഹിത്യ മ്യൂസിയവും സന്ദര്‍ശിച്ചാണ് മടങ്ങിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെയും മ്യൂസിയത്തിന് മുന്നില്‍ നീണ്ട നിരയായിരുന്നു. യുവ കവികളും എഴുത്തുകാരും തങ്ങളുടെ സൃഷ്ടികളുടെ വില്‍പനക്കുമത്തെി. വിദ്യാരംഭത്തിന് എത്തിയ കുരുന്നുകള്‍ക്ക് തിരൂര്‍ ജൂനിയര്‍ ചേംബര്‍ പാലും വയനാട് ഗാന്ധിഗ്രാമം തേന്‍വെള്ളവും നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് പടയെ വിന്യസിച്ചിരുന്നു. തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാനത്തെിയവരെ പൊലീസ് തടഞ്ഞ് മടക്കിയയച്ചതായി പരാതിയുണ്ട്. പൂങ്ങോട്ടുകുളം മുതല്‍ തുഞ്ചന്‍പറമ്പ് വരെയും കച്ചവടക്കാരുടെ തിരക്കായിരുന്നു. കരിമ്പ്, മുറുക്ക്, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ കേന്ദ്രങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. തുഞ്ചന്‍പറമ്പ് റോഡില്‍ വാഹനഗതാഗതം നിരോധിച്ചിരുന്നതിനാല്‍ കുട്ടികളെയും കൊണ്ടത്തെിയവര്‍ക്ക് കാല്‍നടയാത്ര സുഗമമായി. |
മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നഴ്സുമാര്‍ക്ക് അവധിയില്ലാജോലി Posted: 03 Oct 2014 09:55 PM PDT കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നഴ്സുമാര്‍ക്ക് ദുരിതം. അര്‍ഹതപ്പെട്ട അവധിയും ഓഫ് ദിനവും നിഷേധിക്കപ്പെട്ട് മുഴുവന്‍ സമയവും ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. തുച്ഛ ശമ്പളത്തിന് നഴ്സുമാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്നാണ് ആക്ഷേപം. മുമ്പ് ജീവനക്കാര്‍ക്ക് നാല് വാരാന്ത്യ അവധിയും ഒരു മാസത്തില്‍ വരുന്ന ആറു രാത്രി ഡ്യൂട്ടിക്ക് ഒരു നൈറ്റ് ഓഫും ഒരു എക്സ്ട്രാ ഓഫും അടക്കം ആറ് അവധികളായിരുന്നു ലഭിച്ചിരുന്നത്. ആറ് നൈറ്റ് ഡ്യൂട്ടി ഒരുമിച്ച് നല്‍കിയിരുന്നപ്പോഴാണ് ഒരു എക്സ്ട്രാ ഓഫ് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാത്രി ജോലി വിഭജിച്ചിട്ടുണ്ട്. 12ാം ദിവസം മൂന്ന് നൈറ്റ് ഡ്യൂട്ടിയും ഒരു നൈറ്റ് ഓഫും ലഭിക്കും. അടുത്ത 12ന് ബാക്കി മൂന്ന് നൈറ്റ് ഓഫും. എന്നാല്‍, വാരാന്ത്യ അവധി നാലില്‍നിന്ന് മൂന്നാക്കി കുറച്ചു. ആറ് ഓഫുകള്‍ ഫലത്തില്‍ അഞ്ചായിക്കുറഞ്ഞു. രാത്രിയില്‍ 12 മണിക്കൂറാണ് നഴ്സുമാര്‍ക്ക് ഡ്യൂട്ടി. വൈകീട്ട് ഏഴരക്ക് കയറുന്നവര്‍ പിറ്റേന്നു രാവിലെ ഏഴരവരെ ജോലിയെടുക്കണം. ആ ദിവസം മാത്രമാണ് ഓഫായി ലഭിക്കുന്നത്. പിറ്റേന്ന് ജോലിക്ക് കയറണം. അത്യാഹിത വിഭാഗത്തിലാണെങ്കില്‍ ഒമ്പതു ദിവസത്തിനുള്ളില്‍ നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരുന്നു. ഇതുമൂലം മാസത്തില്‍ മൂന്നു തവണ നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരുകയും ആ നൈറ്റ് ഓഫ് വാരാന്ത്യ അവധിയില്‍നിന്ന് കുറക്കുകയും ചെയ്യുന്നു. ഓഫ് അല്ലാത്ത അവധിക്ക് ശമ്പളം ലഭിക്കുകയുമില്ല. ദിവസവും ശരാശരി 600 രോഗികള്‍ വരുന്ന അത്യാഹിത വിഭാഗത്തില്‍ അഞ്ച് നഴ്സുമാര്‍ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. അര്‍ഹതപ്പെട്ട അവധിപോലും നല്‍കാതെ ജീവനക്കാരെ ശ്വാസം മുട്ടിക്കുകയാണ് അധികൃതര്‍. ജീവനക്കാരെ ജോലി എടുപ്പിക്കാന്‍ അധികൃതര്‍ കാണിക്കുന്ന ശുഷ്കാന്തി അവകാശങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉണ്ടാകുന്നില്ളെന്നാണ് പരാതി. മറ്റു ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ക്ക് കാഷ്വല്‍ ലീവും മറ്റ് ഓഫുകളും അനുവദിക്കുമ്പോഴാണ് മെഡിക്കല്‍ കോളജില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാരെ ബുദ്ധിമുട്ടിലാക്കുന്നത്. എച്ച്.ഡി.എസ് മീറ്റിങ്ങില്‍ പരിഗണിക്കാവുന്ന വിഷയങ്ങളാണ് അധികൃതര്‍ അവഗണിക്കുന്നത്. ആശുപത്രിയില്‍ ദിവസേന രോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ പുതുക്കി നിശ്ചയിക്കുകയോ, നഴ്സസ്-രോഗി അനുപാതം 1:4 ആയി നിലനിര്‍ത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നാലു രോഗിക്ക് ഒരു നഴ്സ് എന്നതിനു പകരം 100-150 രോഗികളെ ഒരു നഴ്സ് പരിചരിക്കുന്ന ദയനീയാവസ്ഥയാണിപ്പോഴുള്ളത്. 1,200നും 1,500നും ഇടയില്‍ രോഗികള്‍ വരുന്ന ആശുപത്രിയാണ് മെഡിക്കല്‍ കോളജ്. 366 സ്റ്റാഫ് നഴ്സ് തസ്തികയാണ് ആശുപത്രിയിലുള്ളത്. അതില്‍ തന്നെ 52 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ മെറ്റേണിറ്റി-വിദേശയാത്രാ അവധികള്‍ വേറെയും. ഓപറേഷന്‍ തിയേറ്റര്‍, അത്യാഹിത വിഭാഗം, പ്രസവമുറി, ഐ.സി.യു തുടങ്ങിയ സ്ഥലങ്ങളില്‍ ഇതുവരെ തസ്തികകള്‍ അനുവദിച്ചിട്ടുമില്ല. ഇവിടെ ഒരു കട്ടിലിന് ഒരു നഴ്സ്, ഓപറേഷന്‍ തിയേറ്ററില്‍ ഒരു ടേബ്ളിന് രണ്ട് നഴ്സ് എന്ന രീതിയിലാണ് അനുപാതം. കോടികള്‍ മുടക്കി നിര്‍മിച്ച സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരെ വെച്ചാണ് ഇപ്പോഴും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടാശുപത്രികളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. |
ന്യൂയോര്‍ക്ക് ടൈംസിന്‍െറ 'മംഗള്‍യാന്‍' കാര്‍ട്ടൂണ്‍ വിവാദമാകുന്നു Posted: 03 Oct 2014 09:45 PM PDT ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പദ്ധതി (മംഗള്‍യാന്‍) വിജയിച്ചതിനെകുറിച്ച് അമേരിക്കന്‍ പത്രമായ ദ് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാകുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പത്രം പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ ചിത്രം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. എലീറ്റ് സ്പേസ് ക്ളബ്ബ് അംഗങ്ങള്‍ ഇരിക്കുന്ന മുറിയുടെ പുറത്ത് പശുവുമായെത്തിയ തലപ്പാവ് ധരിച്ച ദരിദ്രനായ ഇന്ത്യന്‍ കര്‍ഷകന്‍ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണിന്‍െറ പ്രമേയം. മുറിക്കുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ ഇന്ത്യയുടെ മംഗള്‍യാന്‍ വിജയത്തെകുറിച്ചു പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കുകയാണ്. വാതിലില്‍ ഇന്ത്യന്‍ കര്‍ഷകന്‍ മുട്ടുന്നതിലെ അതൃപ്തിയിലാണ് രണ്ടുപേരും ഇരിക്കുന്നത്. ആദ്യ ദൗത്യം തന്നെ വിജയിപ്പിച്ചതില്‍ ഒരു പിഴവും കണ്ടെത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സാധിക്കാത്തതും ഇത്തരം ആക്ഷേപത്തിന് പിന്നിലുണ്ടെന്ന് സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിക്കുന്ന പ്രതികരണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവക്ക് പിന്നാലെ ചൊവ്വാ പര്യവേക്ഷണം വിജയിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ, പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയത്തിലെത്തിച്ച ആദ്യ രാജ്യമെന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തമാണ്. 2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച ‘മംഗള്‍യാന്‍’ എന്ന് വിളിക്കപ്പെടുന്ന ‘മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍’ 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ചൊവ്വയിലെത്തിയത്. അമേരിക്കയുടെ ചൊവ്വാദൗത്യ ഉപഗ്രഹമായ മാവെന് 4,180 കോടി രൂപ ചെലവായെങ്കില്‍ മംഗള്‍യാന് 450 കോടി രൂപ മാത്രമായിരുന്നു ചെലവ്. |
ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍ Posted: 03 Oct 2014 09:33 PM PDT ജിദ്ദ: ത്യാഗത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും സ്മരണകളുയര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിം നേരിട്ട ജീവിത പരീക്ഷണങ്ങളും നേടിയെടുത്ത ദൈവിക വിജയവും അയവിറക്കിയാണ് പെരുന്നാള്‍ ആഘോഷം. പ്രവാചകന്‍ ഇബ്രാഹീമിന്‍െറ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ മക്കയിലത്തെി അറഫയില്‍ സമ്മേളിച്ച് ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന്‍െറ സന്തോഷ പ്രകടനം കൂടിയാണ് പെരുന്നാള്‍. ഈദ്ഗാഹുകളിലും പള്ളികളിലും അതിരാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു. പെരുന്നാള്‍ ഒരുക്കത്തിന്‍െറ തിരക്കിലായിരുന്നു അവധി ദിനമായ വെള്ളിയാഴ്ച ഗള്‍ഫ് രാജ്യങ്ങളിലെങ്ങും. കേരളത്തില്‍ ഞായറാഴ്ചയാണ് പെരുന്നാള്‍. |
ഈദ് ഗാഹുകള്‍ ഒരുങ്ങി; ത്യാഗസ്മരണകളുമായി ഇന്ന് ബലിപെരുന്നാള്‍ Posted: 03 Oct 2014 08:31 PM PDT മസ്കത്ത്: ത്യാഗത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും സ്മരണകള്‍ ഉണര്‍ത്തി മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഒമാനിലും ഇന്ന് ബലിപെരുന്നാള്‍. സ്വദേശികള്‍ക്കൊപ്പം പ്രവാസികളും ഇന്ന് പുതുവസ്ത്രങ്ങളും അത്തറിന്‍െറ സുഗന്ധവുമായി ഈദ് ഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചു കൂടും. കുടുംബത്തോടൊപ്പവും അല്ലാതെയും വിശ്വാസികള്‍ പെരുന്നാള്‍ മുസല്ലകളിലത്തെും. ദൈവത്തെ മഹത്ത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന തക്ബീര്‍ ധ്വനികളാല്‍ ഈദ് ഗാഹുകളും മസ്ജിദുകളും മുഖരിതമാക്കും. ദൈവമഹത്ത്വങ്ങളുമായി മഹാനായ ഇബ്റാഹീം നബിയുടെ ത്യാഗത്തിന്‍െറ ജീവിതത്താളുകള്‍ ഇമാമുമാര്‍ ഒരിക്കല്‍ കൂടി അനുസ്മരിക്കും. പെരുന്നാള്‍ നമസ്കാരത്തിനും പ്രാര്‍ഥനകള്‍ക്കും ശേഷം വിശ്വാസികള്‍ ആശംസകള്‍ കൈമാറിയും പരസ്പരം ആലിഗനം ചെയ്തുമാണ് ഈദ് മുസല്ലകളില്‍നിന്ന് പിരിയുക. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളികള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാല, സീബ്, റൂവി, വാദികബീര്‍, ഖദറ, സൊഹാര്‍, മുസന്ന, സലാല, നിസ്വ, ബര്‍ക, സൂര്‍, ബൂഅലി എന്നിവിടങ്ങളിലെല്ലാം ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ട്. റൂവി, സീബ്, ഷിനാസ്, ഫഞ്ച എന്നിവിടങ്ങളില്‍ പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒമാനിലെ ഏറ്റവും വലിയ ഈദ് ഗാഹായ ഖാല അല്‍ റുസൈഖി ഗ്രൗണ്ട് ഈദ്ഗാഹിന് പണ്ഡിതനും വാഗ്മിയുമായ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്‍കും. സീബ് താലിബ് ഫ്രഷ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ മുനീര്‍ വരന്തരപ്പള്ളിയും റൂവി കറാമ ഹൈപ്പര്‍മാര്‍ക്കറ്റ് കോമ്പൗണ്ടിലെ ഈദ് ഗാഹിന് അഹ്മദ് അനസ് മൗലവിയും നേതൃത്വം നല്‍കും. വാദികബീര്‍ ഇബ്നുഖല്‍ദൂന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഹനീഫ് കായക്കൊടി നേതൃത്വം നല്‍കും. റൂവി ഫാമിലി ഷോപ്പിങ് സെന്‍റര്‍ കോമ്പൗണ്ടില്‍ ഹാഷിം അംഗടിമുഗറും സീബ് സ്പോര്‍ട്സ് ക്ളബ് മൈതാനിയില്‍ നാസര്‍ സുല്ലമിയും സുവൈഖില്‍ സാലിഹ് വാടാനപ്പള്ളിയും ഈദുഗാഹുകള്‍ നയിക്കും. ഖദറ ഈദ് ഗാഹിന് അബ്ദുറഹീം നദ്വിയും സൊഹാര്‍ ഈദ് ഗാഹിന് ഫജ്റു സാദിഖും മുസന്ന ഈദ് ഗാഹിന് അബ്ദുല്‍ അസീസ് വയനാടും നേതൃത്വം നല്‍കും. സലാല ദോഫാര്‍ ക്ളബ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പണ്ഡിതനും വാഗ്മിയുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സൂര്‍ സനാഇയ്യയില്‍ ആല്‍ ഹരീബ് ഗ്രൗണ്ടില്‍ ഈദ്ഗാഹിന് അന്‍സാര്‍ മൗലവിയും ഇബ്രിയില്‍ ഷഫീഖ് നദ്വിയും നേതൃത്വം നല്‍കും. നിസ്വ ഈദ്ഗാഹിന് അബ്ദുല്‍ ഹകീം നദ്വിയാണ് നേതൃത്വം നല്‍കുന്നത്. ബര്‍ക ഈദ്ഗാഹിന് അബ്ദുല്‍ കരീമും ജഹ്ലാന്‍ ബനീ ബുആലി ഈദ്ഗാഹിന് റഹ്മത്തുല്ല മഗ്രിബിയും നേതൃത്വം നല്‍കും. ഷിനാസില്‍ സയ്യിദ് താഹാ ജിഫ്രിയും സൊഹാര്‍ അത്താര്‍ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ ഫൈസിയും ഫഞ്ച വലിയ ജുമാമസ്ജിദില്‍ എം.എസ്. ഷറഫുദ്ദീന്‍ റഷാദിയും നേതൃത്വം നല്‍കും. പെരുന്നാള്‍ വസ്ത്രങ്ങളും പെരുന്നാള്‍ അത്തറുകളും വാങ്ങാന്‍ പ്രധാന നഗരങ്ങളില്‍ വെള്ളിയാഴ്ച നല്ല തിരക്കായിരുന്നു. വാദികബീര്‍, ഖുറിയാത്ത്, ഷര്‍ഖിയ്യ, സീബ് , വാദി തെയിന്‍ എന്നിവിടങ്ങളിലെ കന്നുകാലിച്ചന്തകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ബലിയറുക്കലിനായി അല്‍ഖുവൈര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അറവുശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. താമസ സ്ഥലങ്ങള്‍ക്ക് സമീപവും മറ്റും ബലിയറുക്കുന്നതിനും വിലക്ക് ബാധകമാണ്. |
അറിവിന്‍െറ ആദ്യാക്ഷരം കുറിച്ച് കുരുന്നുകളുടെ വിദ്യാരംഭം Posted: 03 Oct 2014 08:27 PM PDT മനാമ: അറിവിന്‍െറ ആദ്യാക്ഷര മധുരം നുകര്‍ന്ന് ബഹ്റൈനില്‍ നിരവധി കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ഈ വര്‍ഷം വിദ്യാരംഭത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് കൂട്ടായ്മകളും ക്ഷേത്രങ്ങളും ചടങ്ങുകള്‍ നടത്തി. 300ഓളം കുരുന്നുകളാണ് ഈ വര്‍ഷം ആദ്യാക്ഷരത്തിന്‍െറ മധുരം നുകര്‍ന്നത്. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സമാജം നാദബ്രഹ്മം മ്യൂസിക് ക്ളബിന്‍െറ നേതൃത്വത്തില്‍ നാദതരംഗിണിയെന്ന പേരില്‍ അര്‍ധ ശാസ്ത്രീയ ഗാനസന്ധ്യയയും നാദോപാസനയെന്ന പേരില്‍ നൃത്തനൃത്യങ്ങളും നടന്നു. മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ കെആര്‍. മീരയാണ് കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. 30ഓളം കുട്ടികള്‍ പങ്കെടുത്തു. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നവരാത്രിയുടെ ഭാഗമായി നടന്നു. പ്രശസ്ത കവി പ്രഫ. മധുസൂദനന്‍ നായരാണ് വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. എസ്.എന്‍.സി.എസ് അങ്കണത്തില്‍ നടന്ന ചടങ്ങിന് ഷാജി കാര്‍ത്തികേയന്‍, ബൈജു ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 75ഓളം കുട്ടികള്‍ ഇവിടെ വിദ്യാരംഭം കുറിച്ചു. കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി (എന്‍.എസ്.എസ്) നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രാര്‍ഥനകളും ഗ്രന്ഥ പാരായണചടങ്ങുകളും സംഘടിപ്പിച്ചു. ഡോ. വി.എന്‍. രാജശേഖരന്‍പിള്ളയാണ് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചത്. എന്‍.എസ്.എസ് പ്രസിഡന്‍റ് പമ്പാവാസന്‍ നായര്‍, സെക്രട്ടറി അനില്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 30ഓളം കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. അറാദ് അയ്യപ്പക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്‍െറ ഭാഗമായി പത്ത് ദിവസം പ്രത്യേക പൂജകളും വഴിപാടുകളും ഭജനയും നടന്നു. ദിവസവും നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കവി മുരുകന്‍ കാട്ടാക്കടയാണ് ഈ വര്‍ഷം വിദ്യാരംഭചടങ്ങിന് നേതൃത്വം വഹിച്ചത്. 50ഓളം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ഗുരുദേവ കള്‍ച്ചറല്‍ സൊസൈറ്റി നവരാത്രിയുടെ ഭാഗമായി നടന്ന വിദ്യാരംഭത്തില്‍ മലയാള സിനിമാ പിന്നണി ഗായകനായ ജി. വേണുഗോപാലാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. നൂറോളം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. 15 കുട്ടികള്‍ക്ക് സംഗീതത്തിന്‍െറ ആദ്യാക്ഷരം പകര്‍ന്നു. |
ലോക ചാംപ്യന്‍ഷിപ്പില്‍ പകരം വീട്ടുമെന്ന് സരിത ദേവി Posted: 03 Oct 2014 08:16 PM PDT ന്യൂഡല്‍ഹി: ലോക ചാംപ്യന്‍ഷിപ്പില്‍ കൊറിയന്‍ താരം ജീന പാര്‍ക്കറിനോട് പകരം വീട്ടുമെന്ന് ഇന്ത്യന്‍ ബോക്സിങ് താരം സരിത ദേവി. ജീന പാര്‍ക്കറിനെതിരെ വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ജീനയെ മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇടിച്ചിടുമെന്നും സരിത പറഞ്ഞു. ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യമറിയിച്ചത്. ഏഷ്യന്‍ ഗെയിംസ് സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ പതാക മൂന്നാമതായി നില്‍കുന്നത് കണ്ടപ്പോള്‍ ദുഃഖവും അരിശവും തോന്നി. അതാണ് വെങ്കല മെഡല്‍ തിരിച്ചു നല്‍കാന്‍ കാരണമെന്ന് സരിത പറഞ്ഞു. ബോക്സിങ് താരം മേരി കോമിന്‍െറ പിന്തുണ വളരെ സഹായകരമായി. പ്രതിഷേധിച്ചപ്പോള്‍ രാജ്യത്തിന്‍െറ പിന്തുണ തനിക്ക് ലഭിച്ചെന്നും സരിത ദേവി പറഞ്ഞു. |
നാട്ടാനകള്‍ വംശനാശത്തിന്‍െറ വാരിക്കുഴിയില്‍ Posted: 03 Oct 2014 07:50 PM PDT Subtitle: ആറുവര്‍ഷത്തിനിടെ ചെരിഞ്ഞത് 150 എണ്ണം, മരണനിരക്കില്‍ മുന്നില്‍ തൃശൂര്‍ ആറുവര്‍ഷത്തിനിടെ ചെരിഞ്ഞത് 150 എണ്ണം, മരണനിരക്കില്‍ മുന്നില്‍ തൃശൂര്‍ തൃശൂര്‍: നാട്ടാനകളുടെ വംശനാശ ഭീഷണിയില്‍ ഇന്ന് മറ്റൊരു ദേശീയ ആനദിനം. സംസ്ഥാന മൃഗമാണെങ്കിലും ദേശീയ ആനദിനം ആചരിച്ചിട്ട് പതിറ്റാണ്ട് പിന്നിട്ടു. വനം വകുപ്പിന്‍െറയും ആന ഉടമകളുടെയും കൈവശമുള്ള കണക്കുപ്രകാരം ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 150 ആനകള്‍ ചെരിഞ്ഞു. 2007ല്‍ വനംവകുപ്പ് കണക്കെടുത്തപ്പോള്‍ 700 നാട്ടാനകളെ കണ്ടത്തെിയിരുന്നു. ഉത്സവങ്ങള്‍ക്ക് പ്രസിദ്ധമായ തൃശൂരിലാണ് കൂടുതല്‍ ആനകള്‍ ചെരിഞ്ഞത് -34. കോട്ടയം 30, പാലക്കാട് 15, കൊല്ലം 21 എന്നിങ്ങനെയാണ് തൊട്ടുപിറകിലെ ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് 400 ആനകളേ ഉള്ളൂവെന്ന് ആന ഉടമകളുടെ സംഘടനകള്‍ പറയുന്നു. 10 വര്‍ഷത്തിനിപ്പുറമാണ് നാട്ടാനകളുടെ മരണനിരക്കില്‍ ക്രമാതീത വര്‍ധനയുണ്ടായത്. 2012ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 6,922 കാട്ടാനകളുണ്ട്. കാട്ടാനകളുടെ എണ്ണം വര്‍ധിക്കുകയും നാട്ടാനകളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്നാണ് വനംവകുപ്പ് കണ്ടത്തെിയത്. നാട്ടാനകളില്‍ പിടിയാനകളുടെ എണ്ണക്കുറവും പ്രത്യുല്‍പാദന പ്രക്രിയക്കുള്ള സാഹചര്യമില്ലാത്തതും വംശനാശത്തിന് കാരണമാകുന്നുണ്ട്. നാട്ടാനയുടെ കുഞ്ഞിന്‍െറ ഉടമാവകാശം ആനയുടെ ഉടമക്കല്ല എന്നതും പ്രശ്നമാണ്. കാട്ടാനകളില്‍ 2,229 കൊമ്പനും 3,920 പിടിയാനകളുമുണ്ട്. ബാക്കിയുള്ളവ ഏതു വിഭാഗത്തിലാണെന്ന് വനംവകുപ്പ് തിട്ടപ്പെടുത്തിയിട്ടില്ല. ലാഭക്കൊതിയോടെ ചില ഉടമകള്‍ പരിധിയില്‍ക്കവിഞ്ഞ് എഴുന്നള്ളിപ്പിനും മറ്റും ആനകളെ ഉപയോഗിക്കുന്നതും പീഡനവും പരിചരണം ഇല്ലാത്തതും ആനകളുടെ മരണനിരക്ക് കൂട്ടുന്നു. ഇതിനിടെ, ക്ഷയരോഗ ബാധയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 25 ശതമാനത്തിലധികം നാട്ടാനകളില്‍ ക്ഷയരോഗ ലക്ഷണം കണ്ടതായി പഠനം നടത്തിയ കൊല്ലം എലിഫെന്‍റ് സ്ക്വാഡും കാനഡയിലെ ഗവേഷകന്‍ കൂടിയായ ഡോ. ഡേവീസും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കാട്ടാനകളില്‍ രോഗബാധ കണ്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ആറും ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ 13ഉം ആനകള്‍ക്കാണ് രോഗബാധ കണ്ടത്തെിയത്. നാട്ടാന സംരക്ഷണത്തിന് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നില്ളെന്നും ആക്ഷേപമുണ്ട്. ആന സംരക്ഷണത്തിനുള്ള കേന്ദ്രഫണ്ട് കേരളം വാങ്ങാതായിട്ട് 26 വര്‍ഷമായി. 1998ല്‍ കേന്ദ്രം അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചതിന്‍െറ കണക്ക് സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതാണ് തുടര്‍ന്ന് ഫണ്ട് കിട്ടാന്‍ തടസ്സമായത്. കഴിഞ്ഞ മാസമാണ് ആനകളുടെ ഉടമാവകാശം പുതുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതിലൂടെ വ്യാജ ഉടമാവകാശം ലഭിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഉത്സവത്തിന് ആനകളെ ലഭിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദേശം മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പ്രസിഡന്‍റായുള്ള ആന ഉടമ സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. |
ബ്രിട്ടീഷ് തടവുകാരനെ െഎ.എസ് തലയറുത്തുകൊന്നു Posted: 03 Oct 2014 07:45 PM PDT ബഗ്ദാദ്: സിറിയയില്‍ നിന്ന് പിടികൂടിയ ബ്രിട്ടീഷ് പൗരനെ വധിക്കുന്നതിെൻറ ദൃശ്യങ്ങൾ െഎ.എസ് പുറത്തുവിട്ടു. സിറിയയിൽ സന്നദ്ധ പ്രവർത്തനത്തിനിടെ ഡിസംബറിൽ െഎ.എസ് തീവ്രവാദികൾ പിടികൂടിയ ബ്രിട്ടീഷ് പൗരൻ അലൻ ഹെന്നിങ്ങിെൻറ തലയറുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. െഎ.എസ് വധിക്കുന്ന നാലാമത്തെ വിദേശ പൗരനാണ് അലൻ െഹന്നിങ്. ബ്രിട്ടീഷ് പൗരൻ ഡേവിഡ് ഹെയിൻസിനെ വധിച്ച് കഴിഞ്ഞമാസം െഎ.എസ് പുറത്തുവിട്ട വിഡിയോയിൽ അലൻ ഹെന്നിങ്ങിനെ വധിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. െഎ.എസിനെതിരെ ആക്രമണം നടത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിക്കുന്നതിെൻറ വാർത്തകളുമായാണ് വിഡിയോ ദൃശ്യം ആരംഭിക്കുന്നത്. െഎ.എസിനെ ആക്രമിക്കാനുള്ള ബ്രിട്ടെൻറ തീരുമാനമാണ് അലൻ ഹെന്നിങ്ങിനെ വധിക്കാൻ കാരണമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. ഒരുമിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. ഹെന്നിങ്ങിനെ മുട്ടുകുത്തി നിര്‍ത്തിയശേഷം കത്തിയുമായി മുഖംമറച്ച െഎ.എസ് ഭടൻ സമീപത്ത് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിഡിയോയുടെ അവസാനം െഎ.എസ് തടവിലാക്കിയിരിക്കുന്ന അമേരിക്കന്‍ പൗരൻ പീറ്റർ കാസിങ്ങിനെ ഭീഷണിപ്പെടുത്തുന്നതും കാണാം. തങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തുന്നത് അമേരിക്ക തുടരുകയാണ്. അതിനാൽ അമേരിക്കൻ പൗരന്മാരെ വധിക്കുന്നത് തങ്ങൾ തുടരുമെന്ന് ഒബാമക്ക് മുന്നറിയിപ്പ് നൽകിയാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും ഉറപ്പുവരുത്തിയിട്ടില്ല. മുമ്പും തടവിലാക്കിയിരുന്നവരെ വധിക്കുന്നതിെൻറ വിഡിയോകൾ ഇൗ രീതിയിലാണ് െഎ.എസ് പുറത്തുവിട്ടത്. ബ്രിട്ടീഷ് പൗരനെ വധിച്ച െഎ.എസ് കൊലയാളികളെ വേട്ടയാടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞു. എത്രത്തോളം കാടത്തവും പ്രതിലോമകരവുമാണ് െഎ.എസിെൻറ പ്രവർത്തനമെന്ന് കൊല തെളിയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് ഹെന്നിങ്ങിെൻറ ഭാര്യ ബാര്‍ബറ ഐഎസിനോട് ആവശ്യപ്പെട്ടിരുന്നു. |
കാഴ്ചകളും വാക്കുകളുമില്ലെങ്കിലും ആദ്യാക്ഷരം തേടി ഗായത്രി തുഞ്ചന്‍െറ മണ്ണിലെത്തി Posted: 03 Oct 2014 07:30 PM PDT തുഞ്ചന്‍പറമ്പ് (തിരൂര്‍): കാണാനും മിണ്ടാനും ചലിക്കാനുമാവാതെ പരിമിതിയുടെ പ്രപഞ്ചത്തിലായിരിക്കെ നാവില്‍ കുറിക്കപ്പെട്ട ആദ്യാക്ഷരത്തെ എങ്ങനെയായിരിക്കും ഗായത്രി അറിഞ്ഞിട്ടുണ്ടാവുക? അക്ഷരപ്പൂട്ടുകള്‍ തുറക്കപ്പെടുമ്പോള്‍, അമ്മയുടെ മടിത്തട്ടിലിരുന്ന ആ മൂന്നര വയസ്സുകാരിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. അരി വിതറിയ തളികയിലും കയ്ക്കാത്ത കാഞ്ഞിരച്ചുവട്ടിലെ മണല്‍ത്തരിയിലും വിരലുകള്‍ ചലിപ്പിക്കുമ്പോഴും അവളുടെ മുഖം വായിച്ചെടുക്കാനാവുമായിരുന്നില്ല. സംസാരശേഷിയും കാഴ്ചയും ചലനശേഷിയുമില്ലാത്ത മകളെ അക്ഷരപിതാവിന്‍െറ മണ്ണില്‍ എഴുത്തിനിരുത്താനായതിന്‍െറ സായൂജ്യത്തിലായിരുന്നു അപ്പോള്‍ അമ്മ പാലംപറമ്പത്ത് കുമുദം. വണ്ടൂരിനടുത്ത മരക്കലംകുന്നില്‍ നിന്ന് തുഞ്ചന്‍പറമ്പിലേക്ക് വണ്ടി കയറുമ്പോള്‍ ഗായത്രിക്ക് വിധിയുടെ പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കരുത്തെങ്കിലും ഭാഷയുടെ തറവാട്ടുമുറ്റത്ത് നിന്ന് ലഭിക്കേണമേയെന്ന പ്രാര്‍ഥനയിലായിരുന്നു ആ കുടുംബം. എടത്തനാട്ടുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് കുദുമത്തിന്‍െറയും കരാറുകാരനായ ഉണ്ണികൃഷ്ണന്‍െറയും ഏക മകളാണ് ഗായത്രി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവിലാണ് ഗായത്രി പിറന്നത്. ഗായത്രിക്ക് ജന്മനാ ശബ്ദം പുറപ്പെടുവിക്കാന്‍ സാധ്യമായിരുന്നില്ല. പിന്നീട് കാഴ്ചയും ചലനശേഷിയും നഷ്ടമായി. തലച്ചോറിലെ ഞരമ്പിനുണ്ടായ തകരാറാണ് ഇവ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടത്തെല്‍. എന്നാല്‍, ശസ്ത്രക്രിയയിലൂടെയോ മറ്റ് ചികിത്സകളിലൂടെയോ ഇതു ഭേദപ്പെടുത്താനാകില്ല. തലച്ചോര്‍ വളരുന്നതിനനുസരിച്ച് മാറ്റങ്ങളുണ്ടായേക്കാമെന്ന പ്രതീക്ഷ മാത്രമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. എങ്കിലും ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള പല ചികിത്സാ രീതികളും പരീക്ഷിച്ചു. ഗായത്രി ചെറിയ വാക്കുകള്‍ ഉച്ചരിക്കുകയും പാട്ടിനൊത്ത് കാലുകള്‍ ചലിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിനാല്‍ പ്രാര്‍ഥനയില്‍ മുഴുകി കഴിയുകയാണ് കുദുമവും കുടുംബവും. അച്ഛന്‍ കൃഷ്ണന്‍, അമ്മ കല്യാണി, സഹോദരങ്ങളായ ചന്ദ്രമതി, സിന്ധു, പ്രിയ, സിന്ധുവിന്‍െറ ഭര്‍ത്താവ് സുകുമാരന്‍ എന്നിവരോടൊപ്പമാണ് കുദുമവും ഗായത്രിയും തുഞ്ചന്‍പറമ്പിലത്തെിയത്. |
മഹാരാഷ്ട്ര: ദലിത് വോട്ടും ചിന്നിച്ചിതറും Posted: 03 Oct 2014 07:16 PM PDT Subtitle: ദലിതുകളുടെ ആശയക്കുഴപ്പത്തില്‍ കണ്ണുനട്ട് ബി.എസ്.പി മുംബൈ: ആര്‍.പി.ഐ (എ) അധ്യക്ഷന്‍ രാംദാസ് അത്താവ്ലെ ബി.ജെ.പിക്കൊപ്പം പോയതോടെ മഹാരാഷ്ട്രയിലെ ദലിത് വോട്ട് ബാങ്കും ചിന്നിച്ചിതറുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വിട്ട് ശിവസേന-ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്ന അത്താവ്ലെ ബി.ജെ.പിയും സേനയും പിളര്‍ന്നപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ് പോയത്. ഇതിനു പിന്നില്‍ കേന്ദ്രമന്ത്രിപദ വാഗ്ദാനമാണെന്നാണ് മറ്റ് ദലിത് നേതാക്കളുടെ ആരോപണം. അത്താവ്ലെ ബി.ജെ. പിക്കൊപ്പം നിന്നപ്പോള്‍ അദ്ദേഹത്തിന്‍െറ വലങ്കൈയായ അര്‍ജുന്‍ ദാഗ്ളെ ശിവസേനയില്‍ത്തന്നെ നിലയുറപ്പിച്ചു. മറ്റൊരു പ്രമുഖ ദലിത് നേതാവായ കാക്കാസാഹെബ് ഖമ്പാല്‍ക്കര്‍ എന്‍.സി.പിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ഡോ. ബി.ആര്‍. അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ വിശാല ഇടതുപക്ഷ സഖ്യത്തിനൊപ്പവുമാണ്. ആശയക്കുഴപ്പത്തിലായ ദലിതുകള്‍ മായാവതിയുടെ ബി.എസ്.പിയിലേക്ക് തിരിയാനിടയുണ്ടെന്ന നിരീക്ഷണവുമുണ്ട്. വിദര്‍ഭ, മറാത്ത്വാഡ മേഖലയിലും മുംബൈയിലും ദലിത് വോട്ട് ബാങ്ക് നിര്‍ണായക ഘടകമാണ്. മഹാരാഷ്ട്രയില്‍ പ്രമുഖനായ നേതാവാണ് രാംദാസ് അത്താവ്ലെ. അന്നന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്ന അത്താവ്ലെയെ എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാറിന്‍െറ കൈയിലെ കളിപ്പാവയായാണ് കണക്കാക്കപ്പെടുന്നത്. ബി.ജെ.പി-ശിവസേന പിളര്‍പ്പിന് നിതിന്‍ ഗഡ്കരിക്കും പവാറിനുമിടയില്‍ ഇടനിലക്കാരനായത് രാംദാസ് അത്താവ്ലെയാണെന്ന ആരോപണമുണ്ട്. 2009ല്‍ എന്‍.സി.പി പിന്തുണയില്‍ ശിര്‍ദി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച അത്താവ്ലെ തോറ്റതോടെയാണ് സഖ്യം അവസാനിച്ചത്. എന്നാല്‍, ശരദ്പവാറുമായുള്ള അടുപ്പം തുടര്‍ന്നു. ബാല്‍താക്കറെയുടെ ‘ഭീം ശക്തി, ശിവ ശക്തി’ ആശയത്തിന്‍െറ ഭാഗമായാണ് ശിവസേനയിലൂടെ ശിവസേന-ബി.ജെ.പി സഖ്യത്തിലത്തെിയത്. സേനയും ബി.ജെ.പിയും പിളര്‍ന്നപ്പോള്‍ അത്താവ്ലെ സേനക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു സംസ്ഥാനത്തെ ദലിതുകള്‍ക്ക്. ബി.ജെ.പിക്കൊപ്പം പോകുക വഴി അംബേദ്കര്‍ വാദികളെ അത്താവ്ലെ നിരാശരാക്കിയെന്ന് ദലിത് ചിന്തകന്‍ ഡോ. ഗംഗാധര്‍ പന്താവാനെ പറഞ്ഞു. അബേദ്കര്‍വാദികള്‍ക്ക് സ്വീകാര്യമല്ലാത്ത വാഗ്ദാനങ്ങള്‍ സ്വീകരിച്ചാണ് അത്താവ്ലെയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ചുവടുമാറ്റമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി വാക്കുപാലിക്കാത്തപക്ഷം അത്താവ്ലെ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അത്താവ്ലെ ശിവസേനയുമായി സഖ്യത്തിലായത് 2009ലെ നിയമസഭാ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. തങ്ങളെ വെറും വോട്ട് ബാങ്കായി കണ്ട കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോടും അകല്‍ച്ചയിലായിരുന്നു. അന്ന് ബി.എസ്.പിയായിരുന്നു ഇവരുടെ ആശ്രയം. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിദര്‍ഭയിലെ ഗഡ്ചിറോളി, നാഗ്പൂര്‍, ഹിങ്കോളി, ചിമ്മൂര്‍ മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ വോട്ടാണ് ബി.എസ്.പി നേടിയത്. വിദര്‍ഭയിലെ 33 നിയമസഭാ മണ്ഡലങ്ങളിലും മറാത്ത്വാഡയിലെ 11ലും ദലിതുകളാണ് വിജയികളെ തീരുമാനിക്കുകയെന്നാണ് വിലയിരുത്തല്‍. |
നിയമങ്ങള്‍ നോക്കുകുത്തി: ഗാന്ധിജയന്തി ദിനത്തിലും ബാവലിയില്‍ മദ്യമൊഴുക്ക് Posted: 03 Oct 2014 07:12 PM PDT കല്‍പറ്റ: ഒരുവിധ മദ്യനിരോധ നീക്കങ്ങള്‍ക്കും പിടികൊടുക്കാതെ ഒരു അതിര്‍ത്തി ഗ്രാമം. അതിര്‍ത്തിക്കിരുപുറവും ‘ഡ്രൈ’ ഡേ ആചരിക്കുമ്പോഴും ബാവലിയിലെ രീതികള്‍ എല്ലാ നിയമങ്ങളെയും പൊളിച്ചടുക്കുകയാണ്. കേരളത്തിലും കര്‍ണാടയിലും മദ്യം വില്‍ക്കാത്ത ഗാന്ധിജയന്തിയുടെ പവിത്രദിനത്തില്‍ പതിവുപോലെ ബാവലിയിലേക്ക് അതിര്‍ത്തിക്കിരുപുറങ്ങളില്‍നിന്ന് മദ്യപര്‍ ഒഴുകിയത്തെി. എല്ലാ നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഏതു നിരോധവും മറികടക്കുന്ന മദ്യവില്‍പന ബാവലിയില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലത്തെിയ കുടിയന്മാര്‍ക്ക് തെറ്റിയില്ല. മടിക്കെട്ടിലും റോഡരികിലുമൊക്കെയായി രാഷ്ട്രപിതാവിന്‍െറ ജന്മദിനത്തിലും ഇവിടെ മദ്യം സുലഭമായിരുന്നു. ബാവലിപ്പുഴക്കക്കരെ മദ്യം തേടിയത്തെിയവരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരായിരുന്നു. എല്ലാമാസവും ഒന്നാം തീയതിയും ഗാന്ധിജയന്തിയായ രണ്ടാം തീയതിയും കേരളത്തില്‍ മദ്യഷാപ്പുകള്‍ അവധിയായിരുന്നു. കര്‍ണാടകയില്‍ ഒരേയൊരു മദ്യമുക്ത ദിവസമാണ് ഗാന്ധിജയന്തി. സാധാരണഗതിയില്‍ ഒന്നാം തീയതികളില്‍ കേരള അതിര്‍ത്തിയില്‍നിന്ന് ഒരുമീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിക്കുന്ന അനധികൃത ബാറുകളിലേക്ക് മദ്യപരുടെ ഒഴുക്കാണ്. ഡ്രൈഡേകളില്‍ കെ.എസ്.ആര്‍.ടി.സിപോലും പെര്‍മിറ്റില്ലാതെ ബാവലിയിലേക്ക് സര്‍വീസ് നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇരു സംസ്ഥാനത്തും മദ്യവില്‍പനക്ക് വിലക്കുള്ള ദിവസം എന്തുചെയ്യും? മദ്യപര്‍ക്ക് പക്ഷേ, ആശങ്കയില്ലായിരുന്നു. അതിര്‍ത്തിക്കപ്പുറത്തെ അനധികൃത മദ്യവില്‍പന കേന്ദ്രങ്ങള്‍ അവസരം മുതലെടുത്ത് രംഗത്തത്തെിയപ്പോള്‍ കേരളത്തില്‍നിന്ന് എല്ലാ ഒന്നാം തീയതിയുംപോലെ ഗാന്ധിജയന്തി ദിനത്തിലും ആളൊഴുകി. മാനന്തവാടി, കാട്ടിക്കുളം, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ബസ്, ജീപ്പ്, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ നടത്തിയ ഷട്ട്ല്‍ സര്‍വീസുകളില്‍ സൂചി കുത്താനിടമില്ലാത്ത രീതിയിലുള്ള വന്‍തിരക്കനുഭവപ്പെട്ടു. കൂടാതെ കാറുകളും ബൈക്കുകളും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങളുമൊഴുകിയപ്പോള്‍ പലപ്പോഴും ബാവലി പാലത്തിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മദ്യക്കുപ്പികള്‍ അടങ്ങിയ ബോക്സുകള്‍ കാട്ടിലോ റോഡരികിലോ ഒളിപ്പിച്ചതിനു ശേഷം കുറച്ചു കുപ്പികള്‍ അരക്കെട്ടിനിടയില്‍ ഒളിപ്പിച്ച് മദ്യപാനികളുടെ അടുത്തത്തെി ആവശ്യക്കാര്‍ക്ക് നല്‍കിയായിരുന്നു വില്‍പന. അടഞ്ഞുകിടന്ന ബാറുകളുടെ പിറകിലൂടെയും നാഗര്‍ഹോളെ കടുവാ സങ്കേതത്തിന്‍െറ ഉള്ളിലൂടെയുമാണ് കാല്‍നടയായി ആളുകള്‍ മദ്യം നിറച്ച പെട്ടികളുമായി വില്‍പനക്കത്തെിയത്. മദ്യക്കുപ്പികള്‍ പലതും സീലോ സ്റ്റിക്കറോ ഇല്ലാതെ താല്‍ക്കാലിക അടപ്പുകളോട് കൂടിയവയായിരുന്നു. സന്ധ്യയായതോടെ തകൃതിയായ വില്‍പന അതിര്‍ത്തി കടന്ന് കേരളത്തിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. ഈ അനധികൃത മദ്യവില്‍പന തടയാന്‍ പ്രദേശത്തുനിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള എക്സൈസ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരൊന്നും ശ്രമിച്ചില്ല. ബീച്ചനഹള്ളി പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍പോലും ഇവിടെ എത്തിയില്ല. എന്നാല്‍, കേരളത്തില്‍നിന്നുള്ള മദ്യപരുടെ ഒഴുക്ക് നിയന്ത്രണാതീതമായപ്പോള്‍ കേരള പോലീസ് അതിര്‍ത്തി കടന്ന് കര്‍ണാടകയിലെ അനധികൃത ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് എത്തി. അപൂര്‍വം അവസരങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ കേരള പോലീസ് അതിര്‍ത്തി കടക്കാറുള്ളൂ. 500 മീറ്റര്‍ ദൂരെ വരെ പോയെങ്കിലും ഒന്നും ചെയ്യാനാവാതെ മടങ്ങിപ്പോവുകയായിരുന്നു. കടുവാസങ്കേത പരിസരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക വനം പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ദേശീയ കടുവാസംരക്ഷണ അതോറിറ്റിയോടും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ മദ്യനയത്തെ അട്ടിമറിക്കാനുള്ള മാഫിയാ ശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സ്ഥാപനങ്ങളെന്നും ഇവ അടിയന്തരമായി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പിന്‍െറ കര്‍ണാടക ഹൈകോടതിയിലെ കേസില്‍ കക്ഷി ചേരാനൊരുങ്ങുകയാണ് ശ്രീജിത്ത്. |
ഹരിയാന തെരഞ്ഞെടുപ്പ്: കളത്തിലിറങ്ങി കളിക്കാന്‍ ഇക്കുറി ഖാപ്പിലെ മൂപ്പന്മാരും Posted: 03 Oct 2014 06:48 PM PDT Subtitle: ബി.ജെ.പി രണ്ടും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ ഒരു സീറ്റും നല്‍കി ന്യൂഡല്‍ഹി: ഉയര്‍ന്ന ജാതിക്കാരായ ജാട്ടുകള്‍ക്ക് മേല്‍കൈയുള്ള ഹരിയാനയില്‍ ഫ്യൂഡല്‍ നാട്ടുകൂട്ടമായ ഖാപ്പ് പഞ്ചായത്തുകളെ കൂടെ നിര്‍ത്തുന്നതില്‍ പാര്‍ട്ടികള്‍ തമ്മില്‍ എക്കാലത്തും മത്സരമാണ്. തെരഞ്ഞെടുപ്പു സമയത്ത് അങ്കക്കളത്തിനു പുറത്തുനിന്ന് കളിനിയമം പറയലും ഇഷ്ടമില്ലാത്തവരെ കൂവിത്തോല്‍പിക്കലുമായിരുന്നു പതിവെങ്കില്‍ ഇക്കുറി കളത്തിലിറങ്ങിക്കളിക്കാന്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ് ചില ഖാപ്പ് മൂപ്പന്മാര്‍. നമ്മുടെ നാട്ടിലെ ചില സമുദായ നേതാക്കള്‍ പറയാറുള്ളതുപോലെ ഏതു പാര്‍ട്ടിയോടും സമദൂരമാണെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നും വിനയം ഭാവിച്ചിരുന്ന ഖാപ്പ് തലവന്മാരില്‍ ചിലര്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു പാര്‍ട്ടികള്‍ക്ക്. ബി.ജെ.പി രണ്ടും ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ ഒരു സീറ്റും ഖാപ്പ് മേധാവികള്‍ക്ക് തീറു നല്‍കി. ബറോഡ മണ്ഡലത്തില്‍ ദാദാ ബല്‍ജീത് സിങ് മാലികും മേഹം സീറ്റില്‍ ഷംസേര്‍ സിങ് കര്‍ക്കരയും താമര ചിഹ്നത്തില്‍ മത്സരിക്കും. സര്‍വ് ജാട്ട് വര്‍വ് ഖാപ്പ് മഹാ പഞ്ചായത്ത് വനിതാ വിഭാഗം പ്രസിഡന്‍റ് സന്തോഷ് ദഹിയ ബേറി മണ്ഡലത്തില്‍നിന്ന് ഐ.എന്‍.എല്‍.ഡിയുടെ കണ്ണട ചിഹ്നത്തില്‍ വോട്ടു ചോദിക്കും. മുമ്പ് ചൗതാലയുമായി ചങ്ങാത്തത്തില്‍നിന്നിരുന്ന ഖണ്ഡേലയിലെ ഖാപ്പ് തലവന്‍ ടേക് റാം ഖണ്ഡേല ജിന്ദ് സീറ്റില്‍ ടിക്കറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സമീപിച്ചു. ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാകയാല്‍ വിട്ടുകൊടുക്കാന്‍ പാര്‍ട്ടികള്‍ മടിച്ചു. അവഗണിച്ച പാര്‍ട്ടികളെ പാഠംപഠിപ്പിക്കാന്‍ ടേക് റാം സ്വതന്ത്രനായി പത്രികയും നല്‍കി. തനിക്കു പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തിലെ 10 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പിന്മാറിയെന്നും ഇവിടെ ജയം താന്‍ തീരുമാനിക്കുമെന്നുമാണ് ടേക് റാമിന്‍െറ അവകാശവാദം. മേധാവികള്‍ക്ക് ടിക്കറ്റ് നല്‍കിയില്ളെങ്കിലും ദുരഭിമാനക്കൊലകള്‍ക്ക് ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന സമയത്തുപോലും ഖാപ്പുകളെ അനുകൂലിച്ച് നിലപാടെടുത്തവരാണ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ മുതലുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം. എന്നാല്‍, ഖാപ്പ് മേധാവികള്‍ നേരിട്ട് ഗോദയിലിറങ്ങുന്നതിനോട് പല ഖാപ്പ് പഞ്ചായത്തുകള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. ഇതൊരു സാമൂഹിക പ്രസ്ഥാനമാണെന്നും രാഷ്ട്രീയം കലര്‍ത്തുന്നത് അഭിലഷണീയമല്ളെന്നുമാണ് ഖാപ്പ് പഞ്ചായത്തുകാരുടെ പക്ഷം. |
കാല്‍മുറിക്കുകയല്ല; തലമാറ്റുകയാണ് വേണ്ടത് Posted: 03 Oct 2014 06:36 PM PDT സെപ്റ്റംബര്‍ 11നു ശേഷം പാശ്ചാത്യ- പൗരസ്ത്യ ഭേദമില്ലാതെ വിചാരണ ചെയ്യപ്പെട്ടുവരുന്ന ഇസ്ലാമിനെ ജാമ്യത്തിലിറക്കാന്‍ ‘ദ ഹിന്ദു’ പത്രത്തിന്‍െറ ലേഖകന്‍-പേരുകൊണ്ട് അദ്ദേഹവും മുസ്ലിമാണ്-ഒരെളുപ്പവഴി കണ്ടത്തെിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍െറ പുനര്‍വായന, ഖുര്‍ആന്‍െറ സ്ത്രീപക്ഷ വായന തുടങ്ങി പലതരം ‘ഖുര്‍ആന്‍ പതിപ്പുകള്‍’ നമുക്ക് സുപരിചിതമാണെങ്കിലും ഇസ്ലാമിന്‍െറ തീവ്ര-മിത പക്ഷങ്ങള്‍ ഒരു മേശക്ക് ചുറ്റും കസേരയിട്ടിരുന്നുള്ള, ആധുനിക ലോകത്തിന്‍െറ ഖുര്‍ആനെക്കുറിച്ച സംശയങ്ങള്‍ മുന്‍നിര്‍ത്തി അവ ദൂരീകരിക്കാന്‍ ഖുര്‍ആന്‍െറ പുന$ക്രോഡീകരണം എന്ന നിര്‍ദേശം ഇതാദ്യമാണെന്ന് തോന്നുന്നു. ‘ദ ഹിന്ദു’ ലേഖകന്‍ ഏറക്കുറെ ഭംഗിയായിത്തന്നെ തന്‍െറ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ലേഖകന്‍െറ ആത്മാര്‍ഥതയും ഇസ്ലാമിനോടുള്ള സഹാനുഭൂതിയും ലേഖനത്തിലുടനീളം പ്രകടമാണ്. പറഞ്ഞുതുടങ്ങും മുമ്പേ മുസ്ലിം മതപണ്ഡിതരും ഭക്തരായ സാധാരണക്കാരും ‘ഖുര്‍ആനി’ല്‍ കൈവെച്ചുകൊണ്ടുള്ള ഏതൊരു കളിയെയും വിപരീത രീതിയിലാവും നോക്കിക്കാണുക എന്നിരിക്കിലും ലേഖകന്‍െറ സുചിന്തിതമായ വിശകലനങ്ങള്‍ വിമര്‍ശവിധേയമാക്കേണ്ടതായിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച ലേഖകന്‍െറ മനോഭാവം ഇങ്ങനെ: മുസ്ലിംകളുടേത് ഒരടഞ്ഞ സമൂഹമാണ്. നൂറ്റാണ്ടുകള്‍ക്ക് വിജ്ഞാനത്തിന്‍െറ വെള്ളിവെളിച്ചമായി പ്രശോഭിച്ച ഇസ്ലാമിന്‍െറ വഴിവിളക്കുകള്‍ ആരോ തല്ലിക്കെടുത്തിയതില്‍പിന്നെ ആ വെളിച്ചം പുന$സ്ഥാപിക്കപ്പെട്ടിട്ടില്ല; എന്നല്ല സ്ളേറ്റും പുസ്തകവുമായി സ്കൂളില്‍ പോവുന്ന മാലാഖാതുല്യരായ മലാലമാരെവഴിയില്‍ പതിയിരുന്ന് ഇസ്ലാമിന്‍െറ കാവല്‍ഭടന്മാര്‍ തുടക്കും താടിയെല്ലിനും വെടിവെക്കുന്നു. ഇവരുടെ ചെയ്തികളെ മുസ്ലിം ബുദ്ധിജീവികളില്‍ ഒരു ന്യൂനപക്ഷ വിഭാഗം തള്ളിപ്പറയുമ്പോള്‍ ഈ വേട്ടാളന്മാരെ മുസ്ലിം പണ്ഡിതലോകം നിരാകരിക്കുന്നില്ല. ചൈന എന്ന അചുംബിത മലകള്‍ക്കപ്പുറത്തുള്ള വിദ്യാലയങ്ങളില്‍ പോയിട്ടെങ്കിലും ആണിനോടും പെണ്ണിനോടും അറിവുനേടാന്‍ നിഷ്കര്‍ഷിക്കുന്ന ഒരു മതത്തിന്‍െറ ഈ നൂറ്റാണ്ടിന്‍െറ ഗോപുര കാവല്‍ക്കാരാണ് വഴിയോരങ്ങളിലെ കുറ്റിക്കാടുകളില്‍ പതിയിരുന്ന് സ്വന്തം സമുദായത്തിലെ നിരായുധരായ പെണ്‍കുട്ടികളെ വിദ്യാലയ പരിസരത്തുനിന്നകറ്റാന്‍ തോക്കിന്‍െറ കാഞ്ചി വലിക്കുന്നത്! ഇവര്‍ സംസാരിക്കുന്നത് ഇസ്ലാമിന്‍െറ പദാവലികളുപയോഗിച്ചും ഖുര്‍ആന്‍െറ പ്രമാണങ്ങളുദ്ധരിച്ചുമാണ് എന്നുപറഞ്ഞാല്‍ പോരാ, തങ്ങളുടേതാണ് കലര്‍പ്പില്ലാത്ത മതനിലപാട് എന്ന് അവകാശപ്പെടുകകൂടി ചെയ്യുന്നു അവര്‍. ഇത് ഒരു പാകിസ്താനിലെ മാത്രം കാര്യമല്ല. നൈജീരിയയിലെ ‘ബോകോ ഹറാം’ എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച് പാര്‍പ്പിക്കവെ അവര്‍ ലോകത്തോട് പറഞ്ഞത്, ക്രൈസ്തവതയോട് ആഭിമുഖ്യം വളര്‍ത്തുക ലക്ഷ്യമാക്കിയുള്ള ആധുനിക, പാശ്ചാത്യ വിദ്യാഭ്യാസം മുസ്ലിംകള്‍ക്ക്-വിശിഷ്യാ മുസ്ലിം പെണ്‍കുട്ടികള്‍ക്ക്-നിഷിദ്ധമാണ് എന്നുതന്നെയാണ്. പാശ്ചാത്യലോകം ബോകോ ‘ഹറാമി’കള്‍ക്കെതിരെ രംഗത്തുവരുകയുണ്ടായെങ്കിലും ഈജിപ്തിലെ അല്‍അസ്ഹര്‍, ഇന്ത്യയിലെ ദയൂബന്ത് മുതലായ പാരമ്പര്യ ഇസ്ലാമിക ആസ്ഥാനങ്ങളില്‍നിന്ന് നൈജീരിയന്‍ ഇസ്ലാമിസ്റ്റുകളുടെ തീവ്രമായ നിലപാടുകള്‍ക്കെതിരെ കാര്യമായ എതിര്‍പ്പുകളൊന്നുമുണ്ടായില്ല. വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, ഇസ്ലാമിന് ഇരട്ടമുഖമെന്ന് ഹിന്ദു ലേഖകന്‍ പറയുന്നു. ഹിംസയുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രകടമാണ്. ഇസ്ലാമിന്‍െറ ഒരു മുഖം അതിന്‍െറ പേര് സൂചിപ്പിക്കുംപ്രകാരം സമാധാനവും സൗമ്യതയുമാണ്. ഈ ഭൂമുഖത്തുള്ള മുഴുവന്‍ പേരെയും മുസ്ലിംകളാക്കുക അല്ലാഹുവിന്‍െറ ലക്ഷ്യമേയല്ളെന്ന് വിശദീകരിക്കുന്ന ഖുര്‍ആന്‍ അത്തരം ഒരു ദൗത്യം താങ്കളെ ഏല്‍പിച്ചിട്ടില്ളെന്ന് പ്രവാചകനെ ഓര്‍മപ്പെടുത്തുന്നു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്‍െറ മതം.’ വിശ്വാസത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. അവിശ്വാസികളോട് സൗമ്യമായ രീതിയില്‍ സംവാദത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍, ആയത് യുക്തിസഹമായും തത്ത്വജ്ഞാനത്തിലൂടെയും നിര്‍വഹിക്കണമെന്ന് നിര്‍ദേശിക്കുന്നു. സദുപദേശമാണ് ഇസ്ലാമിക പ്രബോധനത്തിന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. ജീവിതകാലം മുഴുവന്‍തന്നെ പിന്തുടര്‍ന്ന് എതിര്‍ക്കുകയും സ്വന്തം രാജ്യത്തുനിന്ന് തുരത്തുകയും ചെയ്ത പ്രവാചകന് ശത്രുക്കളെ കൂട്ടക്കശാപ്പിലൂടെ പകരം വീട്ടാന്‍ അവസരം കൈവന്നിരുന്നു മക്കാ വിജയനാളില്‍. എന്നാല്‍, പ്രവാചകന്‍ തന്‍െറ എതിരാളികള്‍ക്ക് അമ്പരപ്പിക്കും വിധം മാപ്പുനല്‍കുകയായിരുന്നു. തന്‍െറ മുന്‍ഗാമിയായിരുന്ന യൂസുഫ് അദ്ദേഹത്തെ കിണറ്റിലെറിഞ്ഞ സഹോദരങ്ങള്‍ക്ക് മാപ്പുനല്‍കിയ സംഭവം അനുസ്മരിച്ചുകൊണ്ട് മക്കയിലെ നിതാന്ത ശത്രുക്കളെ സ്വസഹോദരങ്ങളായി പരിഗണിച്ച് അവര്‍ക്കദ്ദേഹം പൊതുമാപ്പ് നല്‍കുകയായിരുന്നു. ശത്രുപക്ഷത്തിന്‍െറ തലവന്‍െറ വസതിയില്‍ അഭയം തേടുന്നവരെ കഅ്ബ എന്ന ദൈവികദേവാലയത്തില്‍ അഭയം തേടുന്നവരോടെന്നപോലെയാണ് അദ്ദേഹം പെരുമാറിയത്. നേരിട്ട് ഏറ്റുമുട്ടുകയോ യുദ്ധമില്ലാ സന്ധിയിലേര്‍പ്പെട്ട ശേഷം കരാര്‍ ലംഘനം നടത്തി ശത്രുപക്ഷത്തെ സഹായിക്കുകയോ ചെയ്യുന്നവരോട് മാത്രമാണ് ഇസ്ലാമിനെതിര്‍പ്പ്. അവിശ്വാസിയാണെങ്കില്‍പോലും ഒരാള്‍ അഭയമന്വേഷിച്ച് വാതിലില്‍ മുട്ടിയാല്‍ അയാളെ സുരക്ഷിത സ്ഥാനത്തത്തെിക്കുക ഖുര്‍ആനിക അധ്യായങ്ങളുടെ വെളിച്ചത്തില്‍ മുസ്ലിം ഭടന്‍െറ ബാധ്യതയാണ്. കാരണം, അജ്ഞത നിമിത്തമാണ് അവിശ്വാസികള്‍ ഇസ്ലാമിനെ എതിര്‍ക്കുന്നത്. അതിനാല്‍ത്തന്നെ അവരുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുക എന്നതാണ് സൂക്ഷ്മാലു(മുത്തഖി)ക്കളുടെ ധര്‍മം. എന്നാല്‍, ലേഖകന്‍ എടുത്തുപറയുന്ന ഖുര്‍ആന്‍െറ ‘താലിബാന്‍’ വേര്‍ഷന്‍ മറ്റൊന്നാണ്. അയാള്‍ കണ്ണിന് പകരം കണ്ണ് ചൂഴാനും മൂക്കിന് പകരം മൂക്ക് ചത്തൊനും കത്തി ശരിയാക്കുന്നു. ഈ വിഷയകമായ പ്രമാണങ്ങളുദ്ധരിക്കാന്‍ മുതിര്‍ന്നാല്‍ അവ ഒത്തിരി. യുദ്ധത്തെക്കുറിച്ച സൂക്തങ്ങള്‍ക്ക് ഖുര്‍ആനില്‍ ഒരു പഞ്ഞവുമില്ല. അവിശ്വാസിയെ കണ്ടേടത്തുവെച്ച് പിടികൂടാനും ഉപരോധിക്കാനും വേണമെങ്കില്‍ വധിച്ചുകളയാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഏതെല്ലാം സ്ഥലത്ത് ഒളിഞ്ഞുനിന്നാലാണോ അവരെ പിടികൂടാനാവുക, അവിടങ്ങളിലൊക്കെയും ഒളിഞ്ഞിരിക്കണം. വെട്ടുമ്പോള്‍ പിരടിക്ക് നോക്കി വെട്ടണം; വിരല്‍ക്കൊടികള്‍ ഛേദിച്ചുകളയണം. നാട്ടില്‍ കുഴപ്പം അവസാനിക്കുംവരെ അവരെ തുരത്തണം. അതുകണ്ട് വിശ്വാസികള്‍ നിര്‍വൃതരാകണം-ലേഖകന്‍ വിരല്‍ ചൂണ്ടുന്ന ഈ അവസാനം പറഞ്ഞ ഖുര്‍ആന്‍െറ താലിബാന്‍ വായന വിശുദ്ധ ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നുപറയാന്‍ കഴിയില്ല. തീര്‍ച്ചയായും അതുകൂടി അടങ്ങിയതാണ് വിശുദ്ധ ഖുര്‍ആന്‍. പക്ഷേ, ‘ഹിന്ദു’ ലേഖകനും താലിബാനും പറ്റിയ അമളി ഒന്നാണ്. ഖുര്‍ആന്‍ വചനങ്ങളെ അതിന്‍െറ പശ്ചാത്തല സന്ദര്‍ഭങ്ങളില്‍നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തിയുള്ള വായനയാണ് താലിബാനെപ്പോലെ ലേഖകനും നടത്തിയിരിക്കുന്നത്. പ്രവാചകത്വ ദൗത്യം ലഭിച്ച് ഒരു വ്യാഴവട്ടക്കാലത്തിലധികം മക്കയില്‍ പ്രവാചകനും അനുചരന്മാരും കൊടിയ പീഡനങ്ങള്‍ക്കിരയായി. തുടര്‍ന്ന് അവര്‍ പിറന്ന നാടും വീടും വിട്ട് യസ്രിബില്‍ അഭയം പ്രാപിച്ചു. അവിടെ ജൂതഗോത്രങ്ങളുമായി യുദ്ധമില്ലാ സന്ധിയിലേര്‍പ്പെട്ട് സൈ്വരജീവിതം നയിക്കവെ, ജൂതഗോത്രങ്ങളുമായി ഗൂഢാലോചന നടത്തി കരാര്‍ ലംഘിച്ച് പൊതുമുന്നണിയുണ്ടാക്കി പ്രവാചകനുമായി ഏറ്റുമുട്ടാന്‍ മുതിര്‍ന്നു ഖുറൈശികള്‍. ഈ ഘട്ടത്തിലിറങ്ങിയ സൂക്തങ്ങളില്‍ കഴുത്തിന് വെട്ടാനല്ലാതെ കടല കൊറിക്കാന്‍ പറയുന്ന പ്രശ്നം ഉദിക്കുന്നില്ല. ഖുര്‍ആന് വ്യത്യസ്തങ്ങളായ ഇന്‍റര്‍പ്രട്ടേഷന്‍ ഉള്ളതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ലേഖകന്‍ പറയുന്നു. ഇപ്പറഞ്ഞതില്‍ ഭാഗികമായ ശരിയുണ്ട്. സമീപകാലത്തായി മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഖുര്‍ആന്‍െറ കാര്യത്തിലും വാളെടുത്തവരൊക്കെയും വെളിച്ചപ്പാടാണ്. എന്നുവെച്ച്, നിശ്ചിത യോഗ്യതയും പാണ്ഡിത്യവുമുള്ളവരോട് നിങ്ങള്‍ ഖുര്‍ആന്‍ പരിസരത്തേക്ക് വരരുത് എന്നുപറയാന്‍ നിര്‍വഹമില്ലല്ളോ. അങ്ങനെ പറയാന്‍ അധികാരമുള്ള ഒരു അതോറിറ്റി, ഒരു മാര്‍പാപ്പ, ഇസ്ലാമിലില്ല. ഖുര്‍ആനിക സൂക്തങ്ങളുടെ വ്യത്യസ്തങ്ങളായ വിശദീകരണങ്ങളും പരസ്പര വൈരുധ്യത്തോളം ചെന്നത്തെുന്ന വ്യാഖ്യാനങ്ങളും ഇതിനകംതന്നെ വന്നുകഴിഞ്ഞതാണ്. ഇവയെ ഖുതുബ് ഖാനകളില്‍നിന്ന് തിരിച്ചുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോകമെമ്പാടുമുള്ള മുസ്ലിം യുവാക്കളുടെ ഫേസ്ബുക്കുകളില്‍ വരെ ഇടംകണ്ടത്തെിയിരിക്കുന്നു ഇത്തരം തഫ്സീറുകളില്‍ പലതും. അതിനിയും അങ്ങനെ വ്യാപിച്ചുകൊണ്ടേയിരിക്കും. ഭാഗ്യത്തിന് ഖുര്‍ആന്‍ ടെക്സ്റ്റ് പൂര്‍ണരൂപത്തില്‍ സുരക്ഷിതമാണ്; വള്ളിപുള്ളി വ്യത്യാസമില്ലാതെ. കമ്പ്യൂട്ടര്‍ സീഡികളിലും ഗൂഗ്ളുകളിലും മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഹാഫിളുകളുടെ മസ്തിഷ്കങ്ങളിലും അത് ഭദ്രമാണ്. ഇസ്ലാമിക ഭീകരത ഇല്ലാതാക്കാന്‍ ഖുര്‍ആന്‍െറ സര്‍വാംഗീകൃതമായ വ്യാഖ്യാനത്തിന്‍െറ ഏകീകൃത രൂപത്തിനായി താലിബാനിസ്റ്റുകളെയും അല്ലാത്തവരെയും ഒരു മേശക്ക് ചുറ്റുമിരുത്തുന്ന ലേഖകന്‍ കാണാതെപോവുന്ന ചില വസ്തുതകളുണ്ട്. മധ്യകാലഘട്ടത്തില്‍ യൂറോപ്പിനോട് ചെയ്തുകൂട്ടിയ ക്രൂരതയുടെയും നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശുയുദ്ധത്തിന്‍െറ പൈതൃകാവകാശത്തിന്‍െറയും മറ്റും പേരില്‍ കുരിശിലേറ്റപ്പെട്ട ക്രിസ്ത്യാനിറ്റിയെ ഇന്നാരും ഹിംസയുടെ പേരില്‍ പിന്തുടരുന്നില്ല എന്നു പറയുന്നതില്‍ ശരിയുണ്ട്. എന്നാല്‍, മുസ്ലിം ലോകത്ത് ഹിംസയുടെ വെള്ളപ്പൊക്കമുണ്ടാവാന്‍ കാരണക്കാര്‍ ക്രൈസ്തവ രാജ്യങ്ങളാണ് എന്ന വസ്തുതക്കുനേരെ കണ്ണടച്ചുകൂടാ. ഈ പ്രളയത്തില്‍ ഒലിച്ചുവന്ന മലമ്പാമ്പുകളാണ് അല്‍ഖാഇദ, താലിബാന്‍ മുതലായ ക്ഷുദ്രജീവികള്‍ എന്ന യാഥാര്‍ഥ്യം ഏത് കുരുടനും കണ്ടത്തൊനാവും. ഇറാഖിനെ ആക്രമിക്കാനും സദ്ദാം ഹുസൈനെ ഭൂഗര്‍ഭ അറയില്‍നിന്ന് പൊക്കിയെടുത്ത് കെട്ടിത്തൂക്കി കൊല്ലാനും യേശുക്രിസ്തു ഉറക്കത്തില്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പറഞ്ഞ് യുദ്ധത്തിനിറങ്ങിയ അമേരിക്കന്‍ പ്രസിഡന്‍റിനെ പ്രസ്തുത ക്രൂരതയുടെ പേരില്‍ കുറ്റപ്പെടുത്തുന്നവര്‍ പോലും പക്ഷേ, പ്രസ്തുത ക്രൂരതക്ക് പ്രേരകം അദ്ദേഹത്തിന്‍െറ മതപരമായ വിശ്വാസമാണെന്ന് അബദ്ധത്തില്‍പോലും പറയുന്നില്ല. അഫ്ഗാന്‍ യുദ്ധഭൂമിയിലെ കബന്ധ കൂമ്പാരത്തിനിടയില്‍ ഒരിറ്റ് ദാഹജലത്തിനായി കേഴുന്ന അര്‍ധപ്രാണരായ മനുഷ്യരോട് മാമോദിസക്ക് തയാറായാല്‍ മാത്രമേ വായില്‍ ദാഹജലം ഒഴിച്ചുതരൂ എന്നുപറഞ്ഞ ക്രൈസ്തവ പുരോഹിതന്‍െറ മതം അക്കാരണത്താല്‍ ഒരിക്കല്‍പോലും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയുണ്ടായില്ല. ഖുര്‍ആന്‍ കത്തിക്കാനായി വന്‍തോതില്‍ വിറക് ശേഖരിച്ച് അക്കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞ അമേരിക്കന്‍ പുരോഹിതന് പ്രചോദനം അദ്ദേഹത്തിന്‍െറ മതപരമായ വിശ്വാസമാണ് എന്നതും ചര്‍ച്ചാവിഷയമായില്ല. അതിനാല്‍തന്നെ ക്രൈസ്തവ വേദഗ്രന്ഥം പുനര്‍വായനക്ക് വിധേയമാക്കണമെന്ന ആവശ്യം ഒരു കോണില്‍നിന്നും ഉയരുകയുണ്ടായില്ല. യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന മുസ്ലിം കുടിയേറ്റം തടയാത്തതില്‍ പ്രതിഷേധിച്ച് 77 നിരപരാധികളെ നിര്‍ദാക്ഷിണ്യം തോക്കിനിരയാക്കിയ നോര്‍വേക്കാരന്‍ ആന്‍േറഴ്സ് ബ്രെവികിന്‍െറ പ്രചോദനം അയാളുടെ വിശ്വാസപ്രമാണമായിരിക്കുമോ എന്ന സംശയം ലോകത്തിന്‍െറ ഒരു ഭാഗത്തുനിന്നും ഒരിക്കലുമുണ്ടായില്ല; ഉണ്ടാവുകയുമില്ല. എന്നിട്ടും ഹിംസയുടെ ദൂരപരിധിയില്‍നിന്ന് എത്രയോ അകലെയാണ് ക്രിസ്ത്യാനിറ്റിയുടെ സ്ഥാനം. ഇറാഖിനെ കടന്നാക്രമിച്ച അമേരിക്കയുടെയും സഖ്യശക്തികളുടെയും സ്ഥാനത്ത് ഒരു മുസ്ലിം രാഷ്ട്രത്തെയും അവരുടെ കൂട്ടായ്മയെയും ഒരുനിമിഷം സങ്കല്‍പിക്കൂ. എന്നിട്ടവര്‍ അമേരിക്കയും കൂട്ടുകാരും ഇറാഖില്‍ ചെയ്തതുപോലെ കൊടിയ ഭീകരത നടത്തിയതായി നിരീക്ഷിക്കൂ. ഒരു രാജ്യത്തെയും അവിടത്തെ ജനതയെയും മാത്രമല്ല, മനുഷ്യാരംഭം തൊട്ട് ആ രാജ്യം അതിന്‍െറ ചരിത്രത്തിന്‍െറ ഭൂഗര്‍ഭ അറയില്‍ സംരക്ഷിച്ചുപോന്നിരുന്ന സംസ്കൃതിയെയും സൂക്ഷിപ്പുകളെയും അവര്‍ ദിവസങ്ങള്‍കൊണ്ട് തല്ലിത്തകര്‍ത്തതായി ഒരു നിമിഷം സങ്കല്‍പിക്കൂ. മുസ്ലിംകളായിരുന്നു അത് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു കളി. ഈ ചോദ്യത്തിന്‍െറ നിഷ്പക്ഷമായ ഉത്തരം എന്താണ്? ആ ഉത്തരത്തിലുണ്ട് താലിബാനും അല്‍ഖാഇദയും ഒടുവിലായി ഐ.എസ്.ഐ.എസ് പോലുള്ള പോക്കിരി സംഘടനകള്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്‍െറ മറുപടി. ഇതിന് പ്രതിവിധി ചെരിപ്പിനനുസരിച്ച് കാല്‍ മുറിക്കലല്ല, തലമാറ്റലാണ്. അതിന്‍െറ പേരില്‍ ഒരു സമൂഹത്തിന്‍െറ എല്ലാമെല്ലാമായ വേദഗ്രന്ഥത്തെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ മുസ്ലിം എഴുത്തുകാര്‍ക്കെങ്കിലും സന്മനസ്സുണ്ടാവണം. |
ഇഞ്ചിയോണിലെ നിറം മങ്ങിയ ഇന്ത്യ Posted: 03 Oct 2014 06:33 PM PDT ‘നാനാത്വം ഇവിടെ തിളങ്ങുന്നു’ എന്ന മുദ്രാവാക്യത്തോടെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ പ്രൗഢഗംഭീരമായി ആതിഥ്യമരുളിയ 17ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ലോകത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് മേളകളിലൊന്നിന് പരിസമാപ്തി കുറിക്കുമ്പോള്‍ പതിവുപോലെ ചൈന സുവര്‍ണമുദ്രകള്‍ വാരിക്കൂട്ടി വന്‍കരയിലെ കായികഭൂമികയില്‍ അനിഷേധ്യശക്തിയായി തുടരുകയാണ്. 149 സ്വര്‍ണമടക്കം 337 മെഡലുകളുമായി ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ച ചെമ്പടക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തിണ്ണമിടുക്കിന്‍െറ ആനുകൂല്യമുണ്ടായിരുന്ന കൊറിയക്കുപോലും കഴിഞ്ഞില്ല. 77 സ്വര്‍ണം ഉള്‍പ്പെടെ 228 മെഡലുകള്‍ സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാമതത്തെിയപ്പോള്‍ 46 സ്വര്‍ണവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ചൈന കഴിഞ്ഞാല്‍ ലോക ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന ഇന്ത്യയുടെ പ്രകടനം ഇഞ്ചിയോണില്‍ പ്രതീക്ഷിച്ച തലത്തിലേക്കുയര്‍ന്നില്ല. കഴിഞ്ഞ തവണ ഗ്വാങ്ചോവില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകളുമായി വിമാനം കയറിയ ഇന്ത്യ ഇഞ്ചിയോണില്‍നിന്ന് മടങ്ങുന്നത് 11 സ്വര്‍ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം 57 മെഡലുകളുമായാണ്. 2010ല്‍ മെഡല്‍ റാങ്കിങ് പട്ടികയില്‍ ആറാം സ്ഥാനക്കാരായിരുന്ന ഇന്ത്യക്ക് ഇക്കുറി ലഭിച്ചത് എട്ടാം സ്ഥാനം. കായികമേഖലയുടെ ഉന്നമനത്തിനെന്നു പറഞ്ഞ് ശതകോടികള്‍ വകയിരുത്തുകയും ഓരോ മേളയിലും ജംബോ സംഘങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്ന ഇന്ത്യക്ക് 36 ഇനങ്ങളിലായി നിര്‍ണയിക്കപ്പെടുന്ന 439 സ്വര്‍ണ മെഡലുകളില്‍ 11 എണ്ണം മാത്രമാണ് കൈയത്തെിപ്പിടിക്കാന്‍ കഴിഞ്ഞതെന്നത് ആഘോഷിക്കാന്‍ വക നല്‍കുന്നില്ല. വിഭവശേഷിയില്‍ ഏറെ പിന്നില്‍നില്‍ക്കുന്ന തായ്ലന്‍ഡും കസാഖ്സ്താനുമൊക്കെ മെഡല്‍പട്ടികയില്‍ മുന്നിലാണെന്ന വസ്തുത നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. 16 വര്‍ഷത്തിനുശേഷം ഹോക്കിയില്‍ നേടിയ സ്വര്‍ണമാണ് ഈ നിലവാരത്താഴ്ചക്കിടയില്‍ ആശ്വസിക്കാന്‍ അല്‍പം വകനല്‍കുന്നത്. ചിരവൈരികളായ പാകിസ്താനെ തോല്‍പിച്ചു നേടിയ സ്വര്‍ണം, ക്രിക്കറ്റ് ഭ്രമത്തില്‍ മുങ്ങിയ നാട്ടില്‍ ഊര്‍ധ്വന്‍ വലിച്ചുകൊണ്ടിരിക്കുന്ന ദേശീയ വിനോദത്തിന് അല്‍പമെങ്കിലും പ്രാണവായു നല്‍കുമെങ്കില്‍ അത്രയും നല്ലത്. ആശങ്കാകുലമായ ചില ദുസ്സൂചനകള്‍ ഇഞ്ചിയോണ്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നത്് രാജ്യത്തെ കായിക ഭരണാധികാരികള്‍ തിരിച്ചറിയണം. ഷൂട്ടിങ്ങും ബോക്സിങ്ങും അമ്പെയ്ത്തും ഉള്‍പ്പെടെ സമീപകാലത്ത് ഇന്ത്യ തിളക്കം കാട്ടിയ ചില മേഖലകളില്‍ ഇഞ്ചിയോണില്‍ തിരിച്ചടി നേരിട്ടത് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു. റിയോ ഒളിമ്പിക്സിന് രണ്ടു വര്‍ഷം മാത്രമിരിക്കേ ഈയിനങ്ങളിലെ പിന്നോട്ടടി സമഗ്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കഴിഞ്ഞ തവണ ബോക്സിങ്ങില്‍ നേടിയ രണ്ടു സ്വര്‍ണമെന്നത് ഇക്കുറി 31കാരിയായ മേരി കോമിന്‍െറ സുവര്‍ണ മെഡലിലൊതുങ്ങി. മൂന്നു കുട്ടികളുടെ അമ്മയായ ശേഷവും റിങ്ങില്‍ വിസ്മയം തീര്‍ക്കുന്ന ഈ മണിപ്പൂരുകാരിയുടെ ആത്മാര്‍പ്പണവും ഇച്ഛാശക്തിയും ഇന്ത്യന്‍ കായികരംഗത്തിനുതന്നെ മാതൃകയാണ്. മലയാളി താരങ്ങളുടെ മികവില്‍ അത്ലറ്റിക്സില്‍ ഇന്ത്യ പുലര്‍ത്തിയിരുന്ന മേധാവിത്വം നഷ്ടമായി എന്നതിന്‍െറ വ്യക്തമായ സൂചനകളും ഇഞ്ചിയോണ്‍ കാട്ടിത്തന്നു. രണ്ടു സ്വര്‍ണമാണ് ഈയിനത്തില്‍ കൊറിയയിലെ തുറമുഖ നഗരത്തില്‍നിന്ന് ഇന്ത്യന്‍ ഷോക്കേസിലത്തെിയത്. കഴിഞ്ഞ തവണ അഞ്ചു സ്വര്‍ണം നേടിയ സ്ഥാനത്താണിത്്. ഗ്വാങ്ചോവില്‍ സ്വര്‍ണം നേടിയ ജോസഫ് അബ്രഹാമും പ്രീജ ശ്രീധരനും ഇക്കുറി മെഡലിനടുത്തു പോലുമത്തെിയില്ല. ഒരു കാലത്ത് ചൈനപോലും ഈയിനത്തില്‍ നമ്മെ ഭയപ്പാടോടെ നോക്കിക്കണ്ടിരുന്നു. അത്ലറ്റിക്സില്‍ 15 സ്വര്‍ണം സ്വന്തമാക്കി ചൈനീസ് താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും പിടിമുറുക്കിക്കഴിഞ്ഞു. ടിന്‍റു ഉള്‍പ്പെട്ട 4x400 മീറ്റര്‍ വനിതാ റിലേ ടീം തുടര്‍ച്ചയായി നാലാം തവണയും സ്വര്‍ണം നേടിയതു മാത്രമാണ് ട്രാക്കില്‍ സന്തോഷിക്കാന്‍ വക നല്‍കുന്നത്. ദുര്‍ബലമെന്നു തോന്നുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി ചൈന കരുത്ത് വര്‍ധിപ്പിക്കുന്നത് ചെറുതോതിലെങ്കിലും ഇന്ത്യക്ക് പാഠമായിരുന്നെങ്കില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടേനേ. സൗകര്യങ്ങള്‍ കുറഞ്ഞ പഴയ കാലത്ത് കായിക മേഖലയില്‍ കുതിപ്പു നടത്തിയ ഇന്ത്യ ആളും അര്‍ഥവുമുള്ളപ്പോള്‍ പിന്നോട്ടുപോകുന്ന കാഴ്ച കണ്ണുതുറപ്പിക്കേണ്ടതുതന്നെയാണ്. താരങ്ങള്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്നതിലും മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതിലും അലംഭാവം കാട്ടുന്ന കായികമേലാളന്മാര്‍ക്ക്, ഇന്ത്യയുടെ മെഡല്‍നേട്ടത്തേക്കാളും സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കലാണ് പ്രധാനമെന്നുവരുന്നു. താരങ്ങള്‍ക്ക് മതിയായ പോഷകാഹാരം നല്‍കാന്‍പോലും പിശുക്കു കാട്ടുന്നുവെന്ന പരാതികള്‍ നിരന്തരം ഉയരുന്നുണ്ട്. അപ്പോഴും ഭീമമായ ശമ്പളം വാങ്ങുന്ന കായിക ഭരണാധികാരികള്‍ പ്രകടനനിലവാരം ഉയര്‍ത്തുന്നതിലേക്കുള്ള ഗൗരവമേറിയ ചിന്തകള്‍ക്ക് മുതിരുന്നില്ളെന്നത് ലജ്ജാവഹംതന്നെ. 1982ലെ ഏഷ്യന്‍ ഗെയിംസിനുശേഷം നമ്മുടെ കായികനേട്ടങ്ങളുടെ ഗ്രാഫ് താഴുന്നുവെങ്കില്‍ അതിന് മതിയായ ചികിത്സ അനിവാര്യമാണ്. ക്രിക്കറ്റിന്‍െറ കരാളഹസ്തങ്ങളില്‍നിന്ന് മറ്റു കായിക ഇനങ്ങളെ മോചിപ്പിക്കാനും അവക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാനും സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണം. ഇവിടെ പ്രതിഭകള്‍ക്ക് പഞ്ഞമില്ളെന്നതു തിരിച്ചറിഞ്ഞ് അവരെ ചെറുപ്പത്തിലേ വളര്‍ത്തിക്കൊണ്ടു വരികയാണ് വേണ്ടത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും ആവശ്യമെങ്കില്‍ വിദേശ പരിശീലകരെ വെച്ചും അടിത്തറ ബലപ്പെടുത്തിയില്ളെങ്കില്‍ ശേഷിക്കുന്ന ശക്തിയും ചോര്‍ന്നുപോവുന്ന കാലം വിദൂരമല്ല. |
No comments:
Post a Comment