ബിലാവല്‍ ഭൂട്ടോക്കു നേരെ ലണ്ടനില്‍ കുപ്പിയേറ് Madhyamam News Feeds |
- ബിലാവല്‍ ഭൂട്ടോക്കു നേരെ ലണ്ടനില്‍ കുപ്പിയേറ്
- വാദ്യകലകള്‍ക്ക് കേരളീയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തി – മന്ത്രി
- റെയില്‍വേ ലൈന്‍, ദേശീയപാതാ വികസനം : തീരദേശവാസികള്‍ ആശങ്കയില്‍
- അറബിക്കടലില്‍ നിലോഫര്‍ ചുഴലി; കേരളത്തിനും ജാഗ്രതാ നിര്‍ദേശം
- റെയില്‍വേ വൈദ്യുതിവത്കരണം: പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം
- സി.ബി.എസ്.ഇ കലോത്സവം: ഭാരതീയ വിദ്യാഭവന് കിരീടം
- കമ്യൂണിസ്റ്റ് പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെ -പന്ന്യന്‍
- മൂന്ന് കള്ളപ്പണ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
- അല്‍ ജസീറ ഡോക്യുമെന്‍ററി ഫെസ്റ്റിവലിന് പരിസമാപ്തി
- തുനീഷ്യയില്‍ വോട്ടെണ്ണല്‍ തുടങ്ങി
- ജി.സി.സി രാജ്യങ്ങള്‍ പൊതുചെലവ് കുറക്കണം –കുവൈത്ത്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ
- മുഖ്യമന്ത്രി ആരായാലും ബി.ജെ.പിയെ പിന്തുണക്കുമെന്ന് ശിവസേന
- ദില്‍മ റുസെഫ് വീണ്ടും ബ്രസീല്‍ പ്രസിഡന്‍റ്
- നിലോഫര്‍ ചൊവ്വാഴ്ച എത്തും; സൂറില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി
- എം.എ. യൂസഫലി ഗള്‍ഫില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍; ആദ്യ നൂറില്‍ 20 മലയാളികള്‍
- തെരഞ്ഞെടുപ്പ്: പാര്‍ലമെന്‍റിലേക്ക് 23 വനിതാ സ്ഥാനാര്‍ഥികള്‍ രംഗത്ത്
- പാത്തുമ്മൈയുടെ ആടുകള്‍ ഭാഗ്യജന്മങ്ങള്‍..
- മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച
- കരുണാകരന് വിളിച്ചു; ചാള്‍സ് നേതാവായി...
- കോണ്‍ഗ്രസിന്‍െറ കഥകഴിയുകയാണോ?
- ആയുധം വാങ്ങുമ്പോള്‍
- ത്രിലോക്പുരിയില്‍ നിരോധാജ്ഞ; സംഘര്‍ഷഭീതി തുടരുന്നു
- കശ്മീര്‍: ഏകപക്ഷീയ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍
- സീനിയര്‍ ബാസ്കറ്റ്ബാള്‍: എറണാകുളത്തിനും തിരുവനന്തപുരത്തിനും കിരീടം
ബിലാവല്‍ ഭൂട്ടോക്കു നേരെ ലണ്ടനില്‍ കുപ്പിയേറ് Posted: 27 Oct 2014 12:28 AM PDT Image: ലണ്ടന്‍: പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോക്കു നേരെ പ്രതിഷേധ പ്രകടനം. കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടണില്‍ സംഘടിപ്പിച്ച മില്യണ്‍ റാലിയിലാണ് അക്രമമുണ്ടായത്. റാലിയില്‍ ബിലാവല്‍ സംസാരിക്കുന്നതിനിടെ പ്ളാസ്റ്റിക് കുപ്പികളും ഷൂകളും അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാക് അനുകൂല സംഘടനയാണ് റാലി സംഘടിപ്പിച്ചത്. പാക് രാഷ്ട്രീയ-മത രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങായിരുന്നു ഇത്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരികയായിരുന്നു റാലിയുടെ ഉദ്ദേശ്യം. ട്രാഫഗോര്‍ സ്ക്വയറില്‍ നിന്നും ഡൗണിങ് സ്ട്രീറ്റ് വരെയായിരുന്നു റാലി സംഘടിപ്പിച്ചത്. ബിലാവല്‍ പ്രസംഗ വേദിയില്‍ കയറിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിനും നവാസ് ശരീഫിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഇത് കശ്മീരികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള റാലിയാണെന്നും ബിലാവലിനു ഇവിടെ കാര്യമില്ളെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. |
വാദ്യകലകള്‍ക്ക് കേരളീയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തി – മന്ത്രി Posted: 27 Oct 2014 12:27 AM PDT ഇരിങ്ങാലക്കുട: വാദ്യകലകള്‍ക്ക് കേരളീയ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ടെന്നും പല വാദ്യങ്ങളും നിലനില്‍ക്കുന്നത് കലാകാരന്മാരുടെ ആത്മസമര്‍പ്പണം കൊണ്ടാണെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദക സമിതി സംഘടിപ്പിച്ച പല്ലാവൂര്‍ ഗുരുസ്മൃതി വാദ്യോത്സവത്തിന്‍െറ രണ്ടാം ദിവസം പ്രഥമ തൃപ്പേക്കുളം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
റെയില്‍വേ ലൈന്‍, ദേശീയപാതാ വികസനം : തീരദേശവാസികള്‍ ആശങ്കയില്‍ Posted: 27 Oct 2014 12:16 AM PDT പെരുമ്പടപ്പ്: ഗുരുവായൂര്‍-തിരുനാവായ നിര്‍ദിഷ്ട റെയില്‍വേ പാതക്കൊപ്പം 45 മീറ്ററില്‍ ദേശീയപാതാ വികസനവും വരുന്നതോടെ തീരദേശവാസികള്‍ ആശങ്കയില്‍. |
അറബിക്കടലില്‍ നിലോഫര്‍ ചുഴലി; കേരളത്തിനും ജാഗ്രതാ നിര്‍ദേശം Posted: 26 Oct 2014 11:41 PM PDT Image: തിരുവനന്തപുരം: ആന്ധ്ര, ഒഡീഷ തീരങ്ങളെ ഭീതിയിലാക്കി ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിന് ശേഷം ഇന്ത്യക്ക് ഭീഷണിയായി അറബിക്കടലില്‍ നിലോഫര്‍ ചുഴലികൊടുങ്കാറ്റ് രൂപപ്പെടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കരുതലോടെയിരിക്കാനുള്ള നിര്‍ദേശം കേന്ദ്ര ദുരന്തനിവാരണസേന നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്തായിരിക്കും നിലോഫര്‍ കനത്ത നാശം വിതക്കുക. ബുധനാഴ്ചയോടെ കറാച്ചി തീരത്തിനും ഗുജറാത്തിനുമിടയിലൂടെ നിലോഫര്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45മുതല്‍ 60 കീലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. കാറ്റിനൊപ്പം കനത്ത മഴക്കും സാധ്യതയുണ്ട്. കേരളത്തിലെ തുലാവര്‍ഷം ശക്തമാക്കിയ ന്യൂനമര്‍ദ്ദമാണ് നിലോഫര്‍ ചുഴലികൊടുങ്കാറ്റായി മാറിയിരിക്കുന്നത്. കേരള തീരത്തോട് ചേര്‍ന്നു പോകുന്ന കപ്പലുകള്‍ക്കും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കും അറബിക്കടലിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താനും, ഒമാനും, യമനും തങ്ങളുടെ ജനങ്ങള്‍ക്ക് നിലോഫറിനെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് ലോക കാലാവസ്ഥ സംഘടന തയ്യാക്കിയ പട്ടികയിലെ നിലോഫറെന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത് പാകിസ്താനാണ്. ലില്ലിച്ചടെിയെന്നാണ് ഉറുദുവില്‍ നിലോഫറിന് അര്‍ത്ഥം. ഈ മാസം ആന്ധ്രയിലും ഒഡീഷയിലും വീശിയടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണുണ്ടാക്കിയത്. |
റെയില്‍വേ വൈദ്യുതിവത്കരണം: പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം Posted: 26 Oct 2014 11:30 PM PDT കോഴിക്കോട്: ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ പാത വൈദ്യുതീകരണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. വൈദ്യുതി പോസ്റ്റുകളും ലൈനുകളും സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. |
സി.ബി.എസ്.ഇ കലോത്സവം: ഭാരതീയ വിദ്യാഭവന് കിരീടം Posted: 26 Oct 2014 11:26 PM PDT കല്‍പറ്റ: സി.ബി.എസ്.ഇ സ്കൂള്‍ ജില്ലാ കലോത്സവത്തില്‍ 634 പോയന്‍റ് നേടി ബത്തേരി ഭാരതീയ വിദ്യാഭവന്‍ ജേതാക്കളായി. ബത്തേരി ഗ്രീന്‍ഹില്‍സ് പബ്ളിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. കല്‍പറ്റ ഡി പോള്‍ പബ്ളിക് സ്കൂള്‍ മൂന്നാം സ്ഥാനവും മാനന്തവാടി ഹില്‍ ബ്ളൂംസ് സ്കൂള്‍ നാലാം സ്ഥാനവും നേടി. |
കമ്യൂണിസ്റ്റ് പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെ -പന്ന്യന്‍ Posted: 26 Oct 2014 11:10 PM PDT Image: മണലൂര്‍ (തൃശൂര്‍): കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിളര്‍പ്പിനു ശേഷമുള്ള 50 വര്‍ഷത്തെ സ്ഥിതി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിളരുമ്പോള്‍ പാര്‍ട്ടി പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്നാല്‍ ഇപ്പോള്‍ പതിനൊന്ന് സീറ്റേയുള്ളൂവെന്നും പന്ന്യന്‍ പറഞ്ഞു. പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കാര്‍ഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സി.പി.എമ്മിലെ തിരുത്തല്‍ സംബന്ധിച്ച് സീതാറാം യെച്ചൂരി കൈക്കൊള്ളുന്ന നിലപാട് ശരിയായ വഴിക്കുള്ളതാണെന്നാണ് അഭിപ്രായം. സി.പി.എമ്മും സി.പി.ഐയും ഒന്നിക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്തുനിന്ന് തുടരും. കമ്യൂണിസ്റ്റ് ലേബലിലുള്ള ചെറിയ പാര്‍ട്ടികള്‍ ഇടത് ഐക്യത്തിനും ബലത്തിനും കോട്ടം സൃഷ്ടിക്കുന്നുണ്ട്. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിമാരാരും പ്രമാണിമാരല്ളെന്നും താഴത്തെട്ടില്‍നിന്ന് പ്രവര്‍ത്തിച്ചു വന്ന സാധാരണക്കാരാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. |
മൂന്ന് കള്ളപ്പണ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു Posted: 26 Oct 2014 10:57 PM PDT Image: ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം സൂക്ഷിച്ചവരില്‍ മൂന്ന് ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സമര്‍പ്പിച്ച പട്ടികയില്‍ രാഷ്ട്രീയക്കാരില്ല. സുപ്രീംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്‍െറ ഭാഗമായാണ് കേന്ദ്രം പേരുകള്‍ വെളിപ്പെടുത്തിയത്. വ്യവസായികളായ പങ്കജ് ചിമന്‍ലാല്‍, പ്രദീപ് ബര്‍മന്‍, രാധ എസ്. ടിംബ്ളോ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പുത്തുവിട്ടത്. കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 12 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശത്ത് നിക്ഷേപിച്ച 24,085 കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇവയില്‍ ന്യൂസിലാന്‍ഡ്, സ്പെയിന്‍, ബ്രിട്ടന്‍, സ്വീഡന്‍, ഡെന്മാര്‍ക് എന്നിവരാണ് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത് ന്യൂസിലാന്‍ഡാണ്. ഈ രേഖകള്‍ പുറത്തുവിടണമെന്നും കള്ളപ്പണ നിക്ഷേപകരെകുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജത്മലാനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. |
അല്‍ ജസീറ ഡോക്യുമെന്‍ററി ഫെസ്റ്റിവലിന് പരിസമാപ്തി Posted: 26 Oct 2014 10:20 PM PDT Image: ദോഹ: നാല് ദിവസമായി റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്നുവരുന്ന അല്‍ ജസീറ ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റവലില്‍ അല്‍ ജസീറ ഗോള്‍ഡന്‍ അവാര്‍ഡിന് ലോങ് വിഭാഗത്തില്‍ ‘എന്‍കൗണ്ടര്‍ വിത്ത് എ ലോസ്റ്റ് ലാന്‍ഡ്’ അര്‍ഹമായി. ഫ്രാന്‍സില്‍ നിന്നുള്ള മരിയേ ലൂയിസ് ഗാര്‍ഗര്‍ സംവിധാനം ചെയ്ത ചിത്രമാണ് 50,000 റിയാല്‍ സമ്മാനത്തുക വരുന്ന ഗോള്‍ഡന്‍ അവാര്‍ഡിന് അര്‍ഹമായത്. 1930 മുതല്‍ 1952 വരെ ഫലസ്തീന്‍െറ ചരിത്ര ഭൂമിയില്‍ ജീവിച്ച ഫ്രഞ്ച് പൗരന്‍മാരുടെ ദൈനംദിന ജീവിതം ചിത്രീകരിച്ച ഡോക്യുമെന്‍ററിയാണിത്. സമാപന ചടങ്ങില്‍ ‘എന്‍കൗണ്ടര്‍ വിത്ത് എ ലോസ്റ്റ് ലാന്‍ഡ്’ പ്രദര്‍ശിപ്പിച്ചു. മീഡിയം വിഭാഗത്തില്‍ ഇറാനി സംവിധായകനായ ഇസാത്തോല്ലാ പര്‍വേശ് സംവിധാനം ചെയ്ത ‘ദി നൈറ്റ് ഡോള്‍’ ഗോള്‍ഡന്‍ അവാര്‍ഡിന് അര്‍ഹമായി. 40,000 റിയാലാണ് അവാര്‍ഡ് തുക. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇറാനില്‍ നിന്ന് തന്നെയുള്ള മുസ്തഫ അതാഷ്മാര്‍ദ് സംവിധാനം ചെയ്ത ‘വി ആര്‍ ഹിയര്‍ മൊഗാദിഷു’ 30000 റിയാല്‍ സമ്മാനത്തുകയുള്ള ഗോര്‍ഡന്‍ അവാര്‍ഡ് നേടി. |
തുനീഷ്യയില്‍ വോട്ടെണ്ണല്‍ തുടങ്ങി Posted: 26 Oct 2014 10:16 PM PDT Image: തുനീസ്: മുല്ലപ്പു വിപ്ളവാനന്തരം തുനീഷ്യയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 217 പാര്‍ലമെന്‍റ് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 5 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദയും അല്‍ബാജി ഖാഇദുസ്സബ്സി നയിക്കുന്ന മതേതര പാര്‍ട്ടിയായ നിദ തൂനിസുമാണ് മത്സര രംഗത്തുള്ള പ്രധാന കക്ഷികള്‍. ബിന്‍ അലിയുടെ കാലത്ത് അധികാരത്തിലിരുന്ന ചില നേതാക്കള്‍ കൂടി ഉള്‍പ്പെടുന്നതാണ് നിദാ തൂനിസ് പാര്‍ട്ടി. തുനീഷ്യക്ക് ചരിത്രദിനമാണിന്നെന്ന് അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗനൂശിയുടെ അന്നഹ്ദ പാര്‍ട്ടിയായിരുന്നു അധികാരത്തിലത്തെിയത്. രണ്ടു പ്രതിപക്ഷ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അന്നഹ്ദ ഭരണമൊഴിഞ്ഞു. പിന്നീട് അധികാരത്തില്‍ വന്ന താല്‍ക്കാലിക സര്‍ക്കാറാണ് ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. അന്നഹ്ദക്കും നിദ തുനീസിനും തനിച്ച് ഭൂരിപക്ഷം കിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അനേകം ചെറുകക്ഷികളും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഇവരെല്ലാം ചേര്‍ന്നുള്ള കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും തുനീഷ്യയില്‍ അധികാരത്തിലത്തെുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. |
ജി.സി.സി രാജ്യങ്ങള്‍ പൊതുചെലവ് കുറക്കണം –കുവൈത്ത് Posted: 26 Oct 2014 09:59 PM PDT Image: കുവൈത്ത് സിറ്റി: ആഗോള എണ്ണവിലയിലുണ്ടായ വന്‍ കുറവ് ജി.സി.സി രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പൊതുചെലവ് കുറക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവണമെന്ന് കുവൈത്ത് ആഹ്വാനംചെയ്തു. പൊതുചെലവിലെ അസന്തുലിതത്വം കുറക്കുന്നതടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സന്നദ്ധമാവണമെന്ന് കുവൈത്ത് ധനമന്ത്രി അനസ് അസ്സാലിഹ് ആണ് അഭിപ്രായപ്പെട്ടത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ Posted: 26 Oct 2014 09:55 PM PDT Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപയിലും ഗ്രാമിന് 2,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.40 ഡോളര്‍ കുറഞ്ഞ് 1,230.80 ഡോളറിലെത്തി. |
മുഖ്യമന്ത്രി ആരായാലും ബി.ജെ.പിയെ പിന്തുണക്കുമെന്ന് ശിവസേന Posted: 26 Oct 2014 09:28 PM PDT Image: മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ബി.ജെ.പി ആരെ പരിഗണിച്ചാലും പിന്തുണക്കുമെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത വന്നത്. മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കുന്ന നേതാവ് ആരായാലും അവരുമായി സഹകരിക്കുമെന്നാണ് സേന വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും സാമ്നയില്‍ പുകഴ്ത്തുന്നുണ്ട്. ഇരുവരും ചേര്‍ന്നായിരിക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന ഫട്നാവിസിനെയും നിതിന്‍ ഗഡ്കരിയെയും പത്രം താരതമ്യം ചെയ്യുന്നു. ഫട്നാവിസിനേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണ് നിതിന്‍ ഗഡ്കരിയെന്നും എന്നാല്‍ അദ്ദേഹത്തെ ഇപ്പോള്‍ ഡല്‍ഹിയില്‍ ആവശ്യമുണ്ടെന്നും സേന വ്യക്തമാക്കുന്നു. തങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തി,സിന്ധി ,ഉത്തരേന്ത്യന്‍ എന്ന വേര്‍തിരിവില്‍ ഹിന്ദുക്കളെ സേന കാണുന്നില്ളെന്നും വാര്‍ത്തയിലുണ്ട്.
|
ദില്‍മ റുസെഫ് വീണ്ടും ബ്രസീല്‍ പ്രസിഡന്‍റ് Posted: 26 Oct 2014 08:56 PM PDT Image: റിയോ ഡെ ജനീറോ: ബ്രസീലിയന്‍ പ്രസിഡന്‍റായി ദില്‍മ റൂസെഫ് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. 51.62 ശതമാനം വോട്ടു നേടിയെങ്കിലും ദില്‍മക്ക് ഭൂരിപക്ഷം കുറവാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ദില്‍മ വിജയം സ്വന്തമാക്കിയത്. ഇടതുപക്ഷക്കാരിയായ ദില്‍മ റുസെഫും മധ്യ വലതു പക്ഷക്കാരനും വ്യവസായി സമൂഹത്തിന് പ്രിയങ്കരനുമായ ഇസിയോ നിവ്സും തമ്മിലായിരുന്നു പ്രധാന മത്സരം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ട തെരഞ്ഞടുപ്പ് നടത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ കടുത്ത മത്സരം നടന്നിരുന്നു. സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് നെവസ്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബ്രസീലിനെ രക്ഷിച്ചത് ദില്‍മയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്ബാളിനു വേണ്ടി പണം ധൂര്‍ത്തടിച്ചു എന്ന ആരോപണം ദില്‍മ സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു. ലോകകപ്പ് സമയത്ത് രാജ്യത്ത് വന്‍ പ്രതിഷേധങ്ങളും അരങ്ങറേിയിരുന്നു. |
നിലോഫര്‍ ചൊവ്വാഴ്ച എത്തും; സൂറില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി Posted: 26 Oct 2014 08:45 PM PDT Image: മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കടുക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു. ന്യൂനമര്‍ദത്തിന്‍െറ പ്രഭവകേന്ദ്രം ഒമാന്‍ തീരത്തുനിന്ന് 700 കിലോമീറ്റര്‍ അകലേയത്തെിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഡയറക്ടറേറ്റ് ജനറലും അറിയിച്ചു. മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ള സൂര്‍, മസീറ എന്നിവിടങ്ങളിലാണ് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചത്. മസീറയില്‍ കടലില്‍ മീന്‍പിടിത്തത്തിന് പോയ ലോഞ്ചുകള്‍ കരക്കടുപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൂറില്‍ തിങ്കളാഴ്ച രാത്രി മുതല്‍ മഴ ആരംഭിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ സൈക്ളോണ്‍ ബുള്ളറ്റിന്‍ അനുസരിച്ച് മസീറ ദ്വീപില്‍ ബുധനാഴ്ച ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുണ്ട്. |
എം.എ. യൂസഫലി ഗള്‍ഫില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരന്‍; ആദ്യ നൂറില്‍ 20 മലയാളികള്‍ Posted: 26 Oct 2014 08:37 PM PDT Image: ദുബൈ: അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി ഒന്നാമതത്തെി. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജ കുടുംബാംഗങ്ങളുമായുള്ള വ്വ്യക്തിപരമായ അടുപ്പവും റീട്ടെയില്‍ വ്യാപാര മേഖലയിലെ ശക്തമായ സാന്നിധ്യവും കണക്കിലെടുത്താണ് ഈ ബഹുമതി നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നൂറു പേരുടെ പട്ടികയില്‍ 20 മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. |
തെരഞ്ഞെടുപ്പ്: പാര്‍ലമെന്‍റിലേക്ക് 23 വനിതാ സ്ഥാനാര്‍ഥികള്‍ രംഗത്ത് Posted: 26 Oct 2014 08:25 PM PDT Image: മനാമ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മൊത്തം 23 വനിതാ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. മുനിസിപ്പാലിറ്റികളിലേക്ക് 13 സീറ്റുകളിലും വനിതകള്‍ മത്സരിക്കും.
|
പാത്തുമ്മൈയുടെ ആടുകള്‍ ഭാഗ്യജന്മങ്ങള്‍.. Posted: 26 Oct 2014 07:27 PM PDT Image: കോഴിക്കോട്: ഈ പാത്തുമ്മൈയുടെ ആടുകള്‍ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. വേണ്ടതിലധികം സ്വാതന്ത്ര്യവും അധികാരവുമുള്ള ആടുകള്‍. കണക്കില്ലാത്തത്ര സ്നേഹം. വീട്ടിന്‍െറ അകത്തെ മുറികളില്‍ താമസിക്കാം. മച്ചില്‍ കയറി തുള്ളിച്ചാടി നേരം പോക്കാം. കഴുത്തില്‍ ഒരിക്കല്‍ പോലും കയറിന്‍െറ കുരുക്കുണ്ടാവില്ല. നേരംതെറ്റാതെ നല്ല തീറ്റ. ആട്ടിന്‍കുട്ടികള്‍ക്ക് കുടിച്ച് മതിക്കാന്‍ ഇഷ്ടംപോലെ പാല്‍. ‘സൂക്കേട്’ വന്നാല്‍ കൃത്യമായി മരുന്ന്. വൈക്കം മുഹമ്മദ് ബഷീറിന്‍െറ പാത്തുമ്മയുടെ ആടിന് കേള്‍ക്കേണ്ടിവന്നതുപോലെ ആരുടെയും കുറ്റം കേള്‍ക്കേണ്ട അവസ്ഥയില്ല. ഏത് പുസ്തകത്തിന്‍െറ താളുകള്‍ കടിച്ചാലും ചെടിയിലകള്‍ തിന്നാലും ആരും കുറ്റപ്പെടുത്താനില്ല. ആരും ആട്ടിയോടിക്കാനുമില്ല. 22 വര്‍ഷമായി ഈ വീട് ആടുകളുടെ സ്വന്തമാണ്. ഒരേസമയം 30 ആടുകളുണ്ടായിരുന്നു ഇവിടെ. ചില ആടുകളെ മനമില്ലാമനസ്സോടെ പാത്തുമ്മൈ വില്‍ക്കാറുണ്ട്. എത്രയോ ആടുകള്‍ ചത്തുപോയിട്ടുണ്ട്. രാത്രി കിടക്കുന്നിടത്ത് മൂത്രമൊഴിക്കുന്ന ശീലം ഇവിടെയില്ല. 10 മണിയാവുമ്പോള്‍ പാത്തുമ്മൈ എല്ലാ ആടുകളെയും മുറ്റത്തിറക്കും. വീടിനോടു ചേര്‍ന്ന കൂട്ടിലാണ് വലിയ ആടുകളുടെ അന്തിയുറക്കം. കുട്ടികള്‍ വീട്ടിനകത്തെ മുറിയിലും. രാവിലെ ഒമ്പത് മണിയാവുമ്പോഴേക്കും വീട്ടുമുറ്റത്ത് അയല്‍പക്കത്തെ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നിറച്ച പാത്രങ്ങളുണ്ടാകും.എന്തു ഭക്ഷണവും ഇവര്‍ കഴിക്കും. കോഴിബിരിയാണിയും ബീഫ് ബിരിയാണിയും മീന്‍കഷണങ്ങളും. അസുഖം വന്നാല്‍ ആയുര്‍വേദവും അലോപ്പതിയുമൊക്കെ പാത്തുമ്മൈതന്നെ പരീക്ഷിക്കും. പനിക്കുള്ള പാരസെറ്റമോള്‍ സ്റ്റോക്കുണ്ടാവും. ‘നമ്മള്‍ ഒന്ന് കഴിക്കുന്നതിനു പകരം ആടിന് രണ്ടു പാരസെറ്റമോള്‍’ -ഫാത്തിമ പറയുന്നു. കാര്യപ്പെട്ട അസുഖമാണെങ്കില്‍ ഓട്ടോയില്‍ കയറ്റി മൃഗാശുപത്രിയില്‍ കൊണ്ടുപോവും. ആട്ടിന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനകളുണ്ട്. രാവിലെ പുറത്തേക്ക് വിടും മുമ്പ് കുപ്പിയിലാക്കിയ ഭക്ഷണം വായിലേക്ക് വെച്ച് കഴിപ്പിക്കും. തള്ളയാടില്‍നിന്ന് വേണ്ടത്ര പാല്‍ കിട്ടാത്ത ആടുകള്‍ക്ക് പാക്കറ്റ് പാല്‍ വാങ്ങി കാച്ചിയശേഷം കുടിപ്പിക്കും. ആട്ടിന്‍ പാല്‍ കറന്ന് വില്‍ക്കുന്ന പതിവേ ഇവിടെയില്ല. ആടിനെ വില്‍ക്കാന്‍ മടിയാണ്. എങ്കിലും അനിവാര്യ സാഹചര്യങ്ങളില്‍ വില്‍ക്കേണ്ടി വരും. 22 വര്‍ഷം മുമ്പ് ഭര്‍ത്താവ് മുഹമ്മദ് കുട്ടി നൂറ് രൂപക്ക് വാങ്ങിത്തന്ന ആട്ടിന്‍കുട്ടി വളര്‍ന്ന് മക്കളെ പ്രസവിച്ചു. ആ പരമ്പരയില്‍ പെട്ട ആടുകളാണ് ഇപ്പോഴും തന്‍െറ കൂടെയുള്ളതെന്ന് പാത്തുമ്മൈ പറയുന്നു. ഭര്‍ത്താവ് മരിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആട്ടിന്‍ കുട്ടിയെ വാങ്ങിത്തന്നത്. ഇത്രയും കാലം ജീവിച്ചത് ആടിനെ പോറ്റിത്തന്നെയാണ്്. ഇതിനിടെ, രണ്ട് പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞു. ഇനി ഈ പഴയ വീടും പറമ്പും വില്‍ക്കണം. തനിക്ക് വയസ്സ് 60 കഴിയുന്നു. ഒരു മകളും കുടുംബവും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. സ്വത്ത് വിറ്റ് രണ്ടു മക്കള്‍ക്കും നല്‍കണം. അപ്പോള്‍ അരുമകളായ ഈ ആട്ടിന്‍കുട്ടികളെ എന്തുചെയ്യുമെന്നത് പാത്തുമ്മൈക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. |
മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച Posted: 26 Oct 2014 07:24 PM PDT Image: Subtitle: മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു •എന്‍.സി.പിയുടെ പിന്തുണ സ്വീകരിക്കുന്നതിനെതിരെ ഘടകകക്ഷികള്‍ •ബി.ജെ.പിയോട് ക്ഷോഭിച്ച് സേനാ നേതാക്കള്‍ മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ വ്യാഴാഴ്ച വൈകീട്ടോടെ അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയമായ വാംഖഡെയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി ആരാകുമെന്നതിലെയും സര്‍ക്കാറിന് ആരൊക്കെ പിന്തുണ നല്‍കുമെന്നതിലെയും സസ്പെന്‍സ് ഇനിയും തുടരുകയാണ്. രാജ്നാഥ് സിങ്ങിന്‍െറയും ജെ.പി. നഡ്ഡയുടെയും സാന്നിധ്യത്തില്‍ ബി.ജെ.പി നിയമസഭാകക്ഷി യോഗം ചൊവ്വാഴ്ച രാവിലെ 11നാണ് നടക്കുക. മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്ന ദേവേന്ദ്ര ഫട്നാവിസ്, ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ, സുധീര്‍ മുങ്കന്‍തിവാര്‍, പങ്കജ മുണ്ടെ എന്നിവരുടെ അണികള്‍ അവരവരുടെ മേഖലകളില്‍ ശക്തിപ്രകടനം നടത്തുന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. ദേശീയ നേതൃത്വത്തിന്‍െറ വിലക്ക് ലംഘിച്ചാണ് അണികളുടെ പരസ്യ നീക്കങ്ങള്‍. ഇതിനിടെ ശിവസേനയെ മാറ്റിനിര്‍ത്തി എന്‍.സി.പിയുടെ പരോക്ഷ പിന്തുണയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ഘടകകക്ഷികളും രംഗത്തത്തെി. മാനം നഷ്ടപ്പെടുത്തി ബി.ജെ.പിക്ക് വഴങ്ങുന്നതിനെതിരെ ശിവസേനയില്‍ ഉടലെടുത്ത പ്രശ്നം രൂക്ഷമാകുന്നതായാണ് സൂചന. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിനു പോയ ശിവസേനാ എം.പിമാരും ക്ഷോഭം മറച്ചുവെച്ചില്ല. ബി.ജെ.പി നേതാക്കളുടെ പെരുമാറ്റത്തിന് വിലകല്‍പിക്കുന്നില്ളെന്ന് മുതിര്‍ന്ന സേനാ നേതാവും എം.പിയുമായ ഗജാനന്‍ കീര്‍ത്തികര്‍ ഒരു മറാത്തി ചാനലിനോട് പറഞ്ഞു. മോദി സര്‍ക്കാര്‍ രൂപവത്കരിച്ച് നാലു മാസത്തിനുശേഷമാണ് എന്‍.ഡി.എ അംഗങ്ങളെ വിരുന്നിന് ക്ഷണിക്കാന്‍ സമയം കിട്ടിയതെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിക്ക് വഴങ്ങാതെ പ്രതിപക്ഷത്തിരിക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട് സേന മുന്‍ എം.പിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ഭരത്കുമാര്‍ റാവത്ത് രംഗത്തത്തെിയത് ശിവസേന നേതൃത്വത്തെയും കുഴക്കി. ബി.ജെ.പിക്ക് വഴങ്ങി മാനം നഷ്ടപ്പെടുത്തരുതെന്ന് പാര്‍ട്ടി അണികളുടെ പോസ്റ്ററുകള്‍ ഉയര്‍ന്നതായും റാവത്ത് പറയുന്നു. ബി.ജെ.പി എന്‍.സി.പിയുടെ പരോക്ഷ പിന്തുണ നേടുന്നതിനെതിരെ രാജു ഷെട്ടിയുടെ സ്വാഭിമാന്‍ ശേത്കാരി സംഘടന, മഹാദേവ് ജങ്കറുടെ രാഷ്ട്രീയ സമാജ് പക്ഷ, വിനായക് മീട്ടെയുടെ ശിവ് സങ്ക്രാം എന്നിവയാണ് രംഗത്തത്തെിയത്. ശിവസേനയുമായി വഴിപിരിഞ്ഞപ്പോള്‍ ബി.ജെ.പിക്ക് ഒപ്പം നിന്നവരാണിവര്‍. ഉത്തര മഹാരാഷ്ട്രയിലെ പവാര്‍വിരുദ്ധ വികാരമാണ് ഈ പാര്‍ട്ടികളുടെ അടിത്തറ. ഇവര്‍ക്കും രാംദാസ് അത്താവ്ലെയുടെ ആര്‍.പി.ഐ-എക്കും 31 സീറ്റുകളായിരുന്നു ബി.ജെ.പി നല്‍കിയത്. എന്നാല്‍, ഒരു സീറ്റില്‍ മാത്രമാണ് ഇവര്‍ക്ക് വിജയമുണ്ടായത്. എന്നാല്‍, ഉത്തര മഹാരാഷ്ട്രയിലും ദലിത് നിര്‍ണായക ശക്തിയായ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയം നല്‍കിയത് ഇവരാണ്. |
കരുണാകരന്‍ വിളിച്ചു; ചാള്‍സ് നേതാവായി... Posted: 26 Oct 2014 07:04 PM PDT Image: ജനസേവനത്തിന്‍െറ വഴിത്താരയിലേക്ക് എ. ചാള്‍സെന്ന സാധാരണക്കാരനെ കൈപിടിച്ച് ആനയിച്ചത് കെ. കരുണാകരനെന്ന രാഷ്ട്രീയതന്ത്രജ്ഞനായിരുന്നു. അവസാനനിമിഷവും അത് പറയുമ്പോള്‍ ചാള്‍സ് വികാരാധീനനാവുമായിരുന്നു. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പ് വേളയില്‍ ‘മാധ്യമ’വുമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍െറ സ്മരണകള്‍ അയവിറക്കിയപ്പോഴും കരുണാകരന്‍ വഴിതുറന്ന രാഷ്ട്രീയ ജീവിതത്തെക്കുറിച്ചായിരുന്നു ചാള്‍സിന് പറയാനുണ്ടായിരുന്നത്. പി.എസ്.സി ജീവനക്കാരനായിരിക്കുമ്പോള്‍തന്നെ സി.എസ്.ഐ ദക്ഷിണകേരള മഹാഇടവക സെക്രട്ടറി സ്ഥാനവും ചാള്‍സ് വഹിച്ചിരുന്നു. സമുദായാംഗങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്ന നിലയില്‍ കെ. കരുണാകരനെ കാണാന്‍ പോകുമായിരുന്നു. അതൊഴിച്ചാല്‍ മറ്റ് കാര്യമായ ബന്ധങ്ങളൊന്നും കരുണാകരനുമായി ഇല്ലായിരുന്നു. ആ സൗഹൃദം പിന്നീട് ചാള്‍സിനെ പി.എസ്.സി അംഗമാക്കുന്നതിലേക്ക് ഉയര്‍ന്നു. 1984ല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എ. നീലലോഹിതദാസന്‍ നാടാരായിരുന്നു തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി. നീലനെ തോല്‍പിക്കാന്‍ ശക്തനായൊരു എതിരാളിയെ വേണമെന്ന് ഇന്‍റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അന്ന് റിപ്പോര്‍ട്ട് നല്‍കി. കരുണാകരന്‍െറ രാഷ്ട്രീയബുദ്ധി ചെന്നുനിന്നത് എ. ചാള്‍സിലേക്കായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് സി.പി.ഐയിലെ എം.എന്‍. ഗോവിന്ദന്‍ നായരെ ഒരു ലക്ഷത്തില്‍പരം വോട്ടിന് തോല്‍പിച്ച ശേഷം ഇടതുപക്ഷത്തേക്ക് പോയയാളാണ് നീലലോഹിതദാസന്‍ നാടാര്‍. ആ നീലനെ മറികടക്കാനാണ് പ്രത്യേകിച്ച് രാഷ്ട്രീയപാരമ്പര്യമൊന്നുമില്ലാത്ത ചാള്‍സിനെ കെ. കരുണാകരന്‍ രംഗത്തിറക്കിയതെന്നോര്‍ക്കണം. പി.എസ്.സി അംഗത്വം രാജിവെക്കണമെന്നും തിരുവനന്തപുരം സീറ്റില്‍ നീലനെതിരെ മത്സരിക്കണമെന്നും കരുണാകരന്‍ പറഞ്ഞപ്പോള്‍ സ്തബ്ധനായ ചാള്‍സ് വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും അത് ചെവിക്കൊള്ളാന്‍ കരുണാകരന്‍ തയാറായില്ല. പല ഒഴികഴിവ് പറഞ്ഞുനോക്കിയെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ അല്‍പം ശബ്ദം ഉയര്‍ത്തിത്തന്നെ കരുണാകരന്‍ പറഞ്ഞു; ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം, എത്രയും വേഗം ജോലി രാജിവെച്ച് തിരുവനന്തപുരം സീറ്റില്‍ മത്സരിക്കണം. അല്ളെങ്കില്‍ പള്ളി, സമുദായം എന്നൊക്കെ പറഞ്ഞ് ഇനി എന്‍െറ മുന്നില്‍ വന്നുനില്‍ക്കരുത്... പിന്നീട് സംഭവിച്ചതെല്ലാം അപ്രതീക്ഷിതവും കേരള രാഷ്ട്രീയത്തിലെ അപൂര്‍വങ്ങളുമായ സംഭവങ്ങളായിരുന്നു. തീപാറിയ പോരാട്ടത്തിനൊടുവില്‍ 53438 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ചാള്‍സ് വിജയകിരീടം ചൂടി. 89ല്‍ ഒ.എന്‍.വി കുറുപ്പിനെയും 91ല്‍ ഇ.ജെ. വിജയമ്മയെയും തോല്‍പിച്ച് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ചാള്‍സ് ഹാട്രിക്കിട്ടു.96ല്‍ നാലാംവട്ടവും മത്സരിച്ചെങ്കിലും കെ.വി. സുരേന്ദ്രനാഥിനോട് തോറ്റു. പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ കുറച്ചൊന്നുമല്ല. ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കൊണ്ടുവരുകയും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വികസിപ്പിക്കുകയും ചെയ്തതുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ നിരത്താനുണ്ട് ചാള്‍സിന്‍േറതായി. |
കോണ്‍ഗ്രസിന്‍െറ കഥകഴിയുകയാണോ? Posted: 26 Oct 2014 07:02 PM PDT Image: ഹരിയാന-മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സംഭവിച്ച കനത്ത പരാജയം ആരെയും അദ്ഭുതപ്പെടുത്തുമെന്ന് തോന്നുന്നില്ല. പ്രതീക്ഷിക്കപ്പെട്ട തോല്‍വി മാത്രമായിരുന്നു അത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലം മുതല്‍ പ്രത്യക്ഷപ്പെട്ട പ്രവണതകള്‍ കോണ്‍ഗ്രസിന്‍െറ പതനം പ്രവചിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രതാപം പഴങ്കഥയാണെന്ന് മാലോകര്‍ക്കെല്ലാം ഏറക്കുറെ ബോധ്യപ്പെട്ടിരുന്നു. അഴിമതിക്കഥകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോയ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ കളങ്കപ്പെട്ടു എന്ന കാര്യം എടുത്തുപറയേണ്ടതില്ല. ബി.ജെ.പിയുള്‍പ്പെടെയുള്ള ഇതര പാര്‍ട്ടികളാണിപ്പോള്‍ വോട്ടര്‍മാരുടെ ഇഷ്ടകക്ഷികള്‍. ഹരിയാനയില്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്നുപോലും ബി.ജെ.പിയോട് കരുണ കാട്ടിയിരുന്നില്ല. നാലോ അഞ്ചോ സീറ്റുകളില്‍ അംഗബലം പരിമിതപ്പെട്ടു. എന്നാല്‍, ഇക്കുറി ഒറ്റക്ക് ഭരണം നടത്താനുള്ള ഭൂരിപക്ഷം കരസ്ഥമാക്കി പാര്‍ട്ടി കരുത്ത് തെളിയിച്ചു. മഹാരാഷ്ട്രയിലാകട്ടെ, ശിവസേനാ ബന്ധം മരവിപ്പിച്ചശേഷവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. ഇവിടെയും കോണ്‍ഗ്രസിന്‍െറ പ്രകടനം സഹതാപാര്‍ഹമാംവിധം മോശമായിരുന്നു. ബി.ജെ.പിയുടെ ഈ അഭൂതപൂര്‍വമായ പ്രകടനങ്ങളുടെ കാരണം നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമാണോ അല്ലയോ എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ല. ബി.ജെ.പിയെ ദേശീയ കക്ഷിയായും മോദിയെ ദേശീയ നേതാവായും ജനങ്ങള്‍ സ്വീകരിച്ചുവെന്ന് വ്യക്തമായി പറയാം. ദേശീയതയാണ് മോദിയുടെ തുറുപ്പുശീട്ട്. സങ്കുചിത താല്‍പര്യങ്ങള്‍ മുഖമുദ്രയാക്കിയിട്ടും ബി.ജെ.പിക്ക് മുന്നില്‍ മതേതര പാര്‍ട്ടികള്‍ മുട്ടുമടക്കിയിരിക്കുന്നു. മറ്റു രംഗങ്ങളില്‍ നിരവധി പുരോഗമന പരമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനങ്ങളാണ് ഹരിയാനയും മഹാരാഷ്ട്രയും. എന്നാല്‍, സ്ത്രീപ്രതിനിധികളെ നിയമനിര്‍മാണ സഭകളിലേക്കയക്കാനുള്ള വൈമുഖ്യം ഉപേക്ഷിക്കാന്‍ രണ്ട് സംസ്ഥാനവും തയാറല്ല. സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വം അനുവദിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളത്തെന്നെയാണ് സ്ത്രീവിവേചനങ്ങളുടെ പേരില്‍ നാം പഴിപറയേണ്ടത്. യാഥാസ്ഥിതികതയുടെ പിടിവിടാത്ത വോട്ടര്‍മാരും സ്ത്രീകളുടെ അവകാശധ്വംസനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പാര്‍ട്ടിയിലെ അന്തശ്ഛിദ്രം പകല്‍വെളിച്ചംപോലെ വ്യക്തമാണ്. അണികളിലെ നിരാശയും പ്രകടം. പഴയകാല പാര്‍ട്ടി ഭക്തരും ധീരത കൈമോശം വരാത്തവരുമായ ചില നേതാക്കള്‍ രാഹുലിന്‍െറ വീഴ്ചകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു. രാഹുലിന്‍െറ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങള്‍ മതിയായ ഹേതുകങ്ങള്‍ ആയിരുന്നു. എന്നാല്‍, ഇന്ദിരാകുടുംബമെന്ന അച്ചുതണ്ടില്‍ കറങ്ങുന്ന പാര്‍ട്ടിയായതിനാല്‍ സോണിയ-രാഹുല്‍ ദ്വയങ്ങളെ നേതൃപദവികളില്‍നിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന ചര്‍ച്ചകള്‍പോലും ഉന്നതങ്ങളില്‍ നടക്കാറില്ല. സോണിയയുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് രാഹുല്‍ ഇല്ലാതെ മുന്നേറാനാകില്ല. മടയത്തങ്ങളില്‍നിന്ന് മുക്തി നേടി രാഹുല്‍ ഒരു കാലത്ത് പ്രാപ്തനായ നേതാവായി കോണ്‍ഗ്രസിനെ രക്ഷിക്കുമെന്ന വിശ്വാസക്കാരും കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധിയുടെ ഘടകമായി തുടരുന്നു എന്ന് വളച്ചുകെട്ടില്ലാതെ പറയാം. എതിരാളികളുടെ വിമര്‍ശങ്ങളില്‍നിന്ന് രാഹുലിനെ രക്ഷാകവചം അണിയിച്ച് മോചിപ്പിക്കാന്‍ പരിശ്രമിക്കുന്ന നേതാക്കള്‍ സത്യത്തില്‍ ചിരി ഉണര്‍ത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ ആന്‍റണി കമീഷന്‍പോലും രാഹുലിനുനേരെ വിരല്‍ചൂണ്ടാതെ പാര്‍ട്ടി ഘടനയെ മൊത്തമായി വിമര്‍ശിക്കുകയായിരുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ പ്രചാരണ ചുമതലകളില്‍നിന്ന് രാഹുലിനെ പിന്‍വലിച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമായിരുന്നു. പാര്‍ട്ടി പുന$സംഘാടനം വലിയ വെല്ലുവിളിയാകുമെന്ന് നേതാക്കള്‍ക്കെഴുതിയ കത്തില്‍ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയത് പ്രോത്സാഹജനകമായ ശുഭസൂചനയാണ്. രാഹുലില്‍നിന്ന് വ്യത്യസ്തമായി സോണിയ എളിമയോടെ സംസാരിക്കുന്നതായും നേതാക്കള്‍ വ്യക്തമാക്കുന്നു. കടുത്ത ദൗര്‍ഭാഗ്യങ്ങള്‍ ഏറ്റുവാങ്ങി ദു$ഖം കടിച്ചിറക്കുന്ന നേതാക്കള്‍ക്ക് സമാശ്വാസം പകരുന്ന വാക്കുകളായിരുന്നു സോണിയയുടേത്. എന്നാല്‍, തെറ്റായ തന്ത്രങ്ങള്‍ അഭ്യസിപ്പിച്ച പഴയ ഉപദേശകരുടെ പിന്‍ബലത്താന്‍ രാഹുല്‍ ദുശ്ശാഠ്യക്കാരന്‍െറ റോള്‍ ഇപ്പോഴും അഭിനയിക്കുന്നു. കുടുംബവാഴ്ചയുടെ യാഥാസ്ഥിതികതയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നം. നെഹ്റു യുഗത്തില്‍തന്നെ ഈ പ്രതിസന്ധിയുടെ നാന്ദി പ്രകടമായിരുന്നു. ചെറുമരങ്ങളെ വളരാന്‍ അനുവദിക്കാത്ത ആല്‍മരമായി അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ വിയോഗത്തെ തുടര്‍ന്ന് അധികാരം പുത്രി ഇന്ദിര ഗാന്ധിയുടെ ശിരസ്സില്‍ വീണു. പലര്‍ക്കും താന്‍ സ്വീകാര്യയല്ളെന്ന് മനസ്സിലാക്കിയ അവര്‍ പടിപടിയായി നടത്തിയ സാമര്‍ഥ്യപ്രയോഗങ്ങള്‍ വഴി അധികാരക്കോട്ട ഭദ്രമാക്കി. നിര്‍ഭാഗ്യവശാല്‍ മോദിതരംഗം ആര്‍.എസ്.എസിന്‍െറ പിന്‍ബലത്തോടെയാണ് പടരുന്നത്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ആര്‍.എസ്.എസ് നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് ദൂരദര്‍ശനില്‍ തന്‍െറ പ്രത്യയശാസ്ത്രം കാച്ചിവിടാന്‍ അവസരം ലഭ്യമാവുകയുണ്ടായി. താന്‍ വികസനപാതയിലാണെന്ന് മോദി വാദിക്കുന്നു. എന്നാല്‍, വിശ്വാസ്യത നിലനിര്‍ത്താന്‍ ആര്‍.എസ്.എസുമായി അകലം പാലിക്കാന്‍ അദ്ദേഹം തയാറാകണം. മുസ്ലിംകളില്‍ ശക്തിപ്പെടുന്ന അരക്ഷിതബോധം ഇല്ലാതാക്കാനും അദ്ദേഹം പ്രയത്നിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്തെന്ന് നിര്‍ണയിക്കേണ്ടത് അദ്ദേഹത്തിന്‍െറ ബാധ്യതയാണ്. ആ കടമ നിര്‍ബന്ധമായും നിറവേറ്റപ്പെടണം. |
Posted: 26 Oct 2014 06:56 PM PDT Image: ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വന്‍തോതില്‍ പണം ചെലവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. 78,000 കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഏറ്റവുമധികം അഴിമതി സാധ്യതയുള്ളതും അതിനാല്‍തന്നെ ഏറ്റവുമധികം അഴിമതി നടക്കുന്നതുമായ മേഖലയാണ് പ്രതിരോധം. അഴിമതി ഇല്ലാതാക്കുന്നതിന്‍െറയും സാമഗ്രികള്‍ വാങ്ങുന്നതിലുണ്ടാവേണ്ട കരുതലിന്‍െറയും ഭാഗമായി എ.കെ. ആന്‍റണിയുടെ കീഴില്‍ പ്രതിരോധ ഇടപാടുകള്‍ മന്ദീഭവിച്ചിരുന്നു. ഇത് ചില കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. പുതിയ സര്‍ക്കാറിനുകീഴില്‍ തീരുമാനത്തിലെ വേഗത്തിനൊത്ത് കരുതലും ഉണ്ടാകുമോ എന്ന് കാണാനിരിക്കുന്നു. 78,000 കോടിയുടെ പദ്ധതികള്‍ അംഗീകരിക്കുക മാത്രമല്ല, 47,000 കോടി രൂപ ഉടനെ കൈമാറുകകൂടി ചെയ്തിട്ടുണ്ട്. മുന്‍ ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ 1,87,000 ഡോളറിന്‍െറ നഷ്ടം വരുത്തിയ ശവപ്പെട്ടി കുംഭകോണമടക്കം ഓര്‍മയിലിരിക്കെ, അത്തരം ക്രമക്കേടും അഴിമതിയും ആവര്‍ത്തിക്കാനുള്ള പഴുതുകള്‍ അടക്കേണ്ടതുണ്ട്. അതേസമയം, ആറ് മുങ്ങിക്കപ്പലുകള്‍ ഇന്ത്യ സ്വന്തമായി നിര്‍മിക്കുമെന്ന തീരുമാനം പ്രതിരോധരംഗത്തെ പരാശ്രയം കുറക്കാനും ഒപ്പം ഇന്ത്യന്‍ ഉല്‍പാദനമേഖലയെ വളര്‍ത്താനും ഉതകും. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മെയ്ക് ഇന്‍ ഇന്ത്യ’ പരിപാടി അനുസരിച്ചാണ് മുങ്ങിക്കപ്പല്‍ നിര്‍മാണം. എന്നാല്‍, സ്വാശ്രയത്വമെന്ന തത്ത്വത്തെ പരാജയപ്പെടുത്താന്‍ പോന്നതാണ് ഇപ്പോള്‍ എടുത്ത മറ്റൊരു തീരുമാനം. 8356 ടാങ്ക്വേധ മിസൈലുകള്‍ ഇസ്രായേലില്‍നിന്ന് വാങ്ങാനുള്ളതാണിത്. ‘മെയ്ക് ഇന്‍ ഇന്ത്യ’ നയത്തിലൂടെ അടിവരയിട്ട മൂല്യങ്ങളെ അത് നിരാകരിക്കുന്നു. മാത്രമല്ല, ധാര്‍മികമായും വാണിജ്യാടിസ്ഥാനത്തിലും ന്യായീകരിക്കാവുന്നതുമല്ല ആ തീരുമാനം. കോണ്‍ഗ്രസിന്‍േറതടക്കമുള്ള മുന്‍ സര്‍ക്കാറുകള്‍ ഇസ്രായേലുമായി സൈനിക സഹകരണം വളര്‍ത്തിയെടുത്തിട്ടുണ്ട്. പക്ഷേ, ഇന്ത്യക്ക് രാഷ്ട്രീയമായും സൈനികമായും ധാര്‍മികമായും ഇത് നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. 2006ല്‍ ലബനാനിലും 2014ല്‍ ഗസ്സയിലുമടക്കം ഇസ്രായേല്‍ നടത്തിയ നരമേധം ലോകരാഷ്ട്രങ്ങളുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. അമേരിക്കപോലെ സയണിസ്റ്റ് വിധേയത്വം പുലര്‍ത്തുന്ന രാജ്യങ്ങളൊഴികെ ആ വംശീയ കൂട്ടക്കൊലകളെ അപലപിച്ചിട്ടുമുണ്ട്. ജാതീയതക്കും വര്‍ണവിവേചനത്തിനും എതിരെ നിലപാടെടുത്ത രാജ്യങ്ങളെല്ലാം സയണിസത്തെയും അതേ തീവ്രതയോടെ എതിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുദ്ധകുറ്റങ്ങളുടെ പേരില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ലോകാടിസ്ഥാനത്തില്‍ നടക്കുന്ന ‘ബി.ഡി.എസ്’ എന്ന ബഹിഷ്കരണ പ്രസ്ഥാനം കൂടുതല്‍ സമൂഹങ്ങളും രാഷ്ട്രങ്ങളും ഏറ്റെടുക്കുന്നു. ഇതെല്ലാം വരുത്തിവെക്കുന്ന നഷ്ടം മറികടക്കാന്‍ ഇസ്രായേലിന് കഴിവുനല്‍കുന്നത് അവരില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നവരാണ്. നാണക്കേടെന്ന് പറയുക, കുറച്ചുകാലമായി ഇസ്രായേലിന്‍െറ ആയുധ കയറ്റുമതി പട്ടികയില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. 2005ല്‍ ഇസ്രായേല്‍ 360 കോടി ഡോളറിന്‍െറ ആയുധക്കച്ചവടം നടത്തിയതില്‍ പകുതിയും വാങ്ങിയത് ഇന്ത്യയാണ്. അതില്‍പിന്നീട് ഈ ‘ഒന്നാം സ്ഥാനം’ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്രായേലിന്‍െറ അതിക്രമങ്ങള്‍ക്ക് വളമായി നാം നല്‍കുന്നത് നമ്മുടെ നികുതിപ്പണമാണ്. എക്കാലവും സാമ്രാജ്യത്വത്തിനും സയണിസ്റ്റ് ഭീകരതക്കുമെതിരായി നിലകൊണ്ടിട്ടുള്ള നമ്മുടെ രാജ്യത്തെ വഞ്ചിക്കലാണിത്. മഹാത്മാഗാന്ധിയുടെ ആദര്‍ശത്തെ ഒറ്റുകൊടുക്കലാണ്. 1996ല്‍ ഇസ്രായേലി പ്രസിഡന്‍റ് വൈസ്മന്‍െറ നേതൃത്വത്തില്‍ വ്യാപാര കൂടിയാലോചനക്കായി ഇസ്രായേലി സംഘം എത്തിയതിന്‍െറ നാലാം വര്‍ഷം ജെയ്ന്‍ സൈനിക വാരിക വെളിപ്പെടുത്തിയത്, ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ രഹസ്യമായി കശ്മീരില്‍ വരാറുണ്ട് എന്നാണ്. എത്ര വേഗമാണ് നമ്മുടെ പരമാധികാരംപോലും അവരുടെ നിയന്ത്രണത്തിലായത് എന്നതിന്‍െറ സൂചനയായി അത്. നമ്മുടെ ആഭ്യന്തര-വിദേശനയങ്ങളില്‍ ഈ വിദേശി സ്വാധീനം പ്രതിഫലിക്കുന്നുണ്ട്. അതേസമയം, ഇസ്രായേലി ആയുധങ്ങളുടെ ഗുണമേന്മയെപ്പറ്റി പ്രചാരമേറെയുണ്ടെങ്കിലും യാഥാര്‍ഥ്യം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. മിസൈലുകളുടെ കൃത്യത സംശയാസ്പദമാണെന്ന് ഗസ്സ ആക്രമണവേളയില്‍ വ്യക്തമായതാണ്-സിവിലിയന്‍ കേന്ദ്രങ്ങളിലാണ് അവ ഏറെയും പതിച്ചത്. ലബനാന്‍ ആക്രമണവേളയിലും ഇസ്രായേല്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രമാണ്. ഗുണമേന്മ മാത്രമല്ല പ്രശ്നം. ഇടപാടുകളില്‍ ക്രമക്കേടും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കൊല്ലംതന്നെ ജനുവരിയില്‍ യു.പി.എ സര്‍ക്കാര്‍ 75.3 കോടി ഡോളറിന്‍െറ സൈനിക ഇടപാടുകള്‍ റദ്ദാക്കുകയുണ്ടായി. അഴിമതി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് അഴിമതിയുടെ പേരില്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ ഒന്ന് ഇസ്രായേലി മിലിട്ടറി ഇന്‍ഡസ്ട്രീസാണ്. കച്ചവടമെന്ന നിലക്കും ഇസ്രായേല്‍ ബന്ധം ആശാസ്യമല്ല എന്നര്‍ഥം. ഗുണമേന്മയുള്ള സൈനിക സാമഗ്രികള്‍ ന്യായമായ നിരക്കില്‍ ലഭിക്കുമെന്നുവന്നാല്‍പോലും ഇസ്രായേല്‍ നമുക്ക് അനഭിമതരാകേണ്ടതാണ്. കാരണം, നാം ഉയര്‍ത്തിപ്പിടിക്കുന്ന അഹിംസയുടെയും മറ്റു മൂല്യങ്ങളുടെയും നേര്‍വിപരീതമാണ് ഇസ്രായേല്‍. ആയുധം ആവശ്യത്തിനുവേണം. പക്ഷേ, അത് കഴിവതും നാംതന്നെ നിര്‍മിക്കണം. വാങ്ങേണ്ടതുണ്ടെങ്കില്‍, അത് വിശ്വസിക്കാന്‍ കൊള്ളാവുന്നവരില്‍നിന്നാവണം. |
ത്രിലോക്പുരിയില്‍ നിരോധാജ്ഞ; സംഘര്‍ഷഭീതി തുടരുന്നു Posted: 26 Oct 2014 12:34 PM PDT Image: Subtitle: തെരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സംശയം ന്യൂഡല്‍ഹി: കിംവദന്തികളെ തുടര്‍ന്ന് ഇരു സമുദായാംഗങ്ങള്‍ തമ്മില്‍ മൂന്നു ദിവസമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരി മേഖലയില്‍ വെടിവെപ്പിലും കല്ളേറിലുമായി 35ലേറെ പേര്‍ക്ക് പരിക്കേറ്റു. 70ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്‍െറ ഭാഗമായി പള്ളിക്കു സമീപം സ്ഥാപിച്ച വിഗ്രഹങ്ങളെ അനാദരിച്ചെന്നാരോപിച്ചാണ് മേഖലയില്‍ പ്രശ്നമാരംഭിച്ചത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച ചൂടന്‍ വാഗ്വാദം പിന്നീട് കല്ളേറിലേക്കും സംഘട്ടനങ്ങളിലേക്കും വഴിമാറുകയായിരുന്നു. ബി.ജെ.പി മുന്‍ എം.എല്‍.എ സുനില്‍കുമാര്‍ വൈദ്യയുടെ നേതൃത്വത്തിലത്തെിയ സംഘം ജനങ്ങളെ ഭീഷണിപ്പെടുത്തുകയും പള്ളിക്കു മുന്നില്‍ അമ്പലം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ പുറത്തുനിന്നത്തെിയ സംഘം ആയുധങ്ങളുമായി പ്രദേശത്തത്തെുകയും സംഘടിതമായി കല്ളേറ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ദ്രുതകര്‍മസേനയെയും സി.ആര്‍.പി.എഫിനെയും പ്രദേശത്ത് വിന്യസിക്കുകയും നിരോധാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തെങ്കിലും സംഘര്‍ഷസാധ്യത തുടരുകയാണ്. പലരും പ്രദേശത്തുനിന്ന് സുരക്ഷിത മേഖലകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുമുണ്ട്. പൊലീസ് ജനങ്ങളോട് മോശമായി പെരുമാറിയതായും വിവേചനം കാണിച്ചതായി വ്യാപക പരാതിയുണ്ട്. അതിനിടെ, സമുദായ സൗഹാര്‍ദം പുന$സ്ഥാപിക്കണമെന്നും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് തലസ്ഥാനത്തെ പൗരാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന് നിവേദനം സമര്‍പ്പിച്ചു. സംഘര്‍ഷബാധിതപ്രദേശം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കിരണ്‍ ഷഹീന്‍, അമിത് ശ്രീവാസ്തവ, അപൂര്‍വാനന്ദ്, ഹര്‍ഷ് മന്ദര്‍, മനീഷ സേഥി തുടങ്ങിയവര്‍ ഒപ്പുവെച്ച നിവേദനം തയാറാക്കിയത്. |
കശ്മീര്‍: ഏകപക്ഷീയ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പാകിസ്താന്‍ Posted: 26 Oct 2014 10:55 AM PDT Image: Subtitle: ഇന്ന് കരിദിനമായി ആചരിക്കാന്‍ പാക് റേഡിയോയിലൂടെ ആഹ്വാനം ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം തോന്നിയ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കില്ളെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മീര്‍ തര്‍ക്കം ഏകപക്ഷീയമായി പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനായുള്ള പാകിസ്താന്‍െറ ആഗ്രഹം ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുത്. പാകിസ്താന്‍ കശ്മീര്‍പ്രശ്നം അന്താരാഷ്ട്രവേദികളില്‍ ചര്‍ച്ചയാക്കും. അതിര്‍ത്തിയില്‍ ഇന്ത്യ നിയന്ത്രണരേഖ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താന്‍ തിരിച്ചടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ കടന്നുകയറ്റവും അതിര്‍ത്തിയിലെ മനുഷ്യാവകാശലംഘനവും ചൂണ്ടിക്കാട്ടി പാകിസ്താന്‍ വിവിധ രാജ്യങ്ങളിലേക്ക് സന്ദേശവാഹകരെയും പ്രതിനിധിസംഘത്തെയും അയക്കും. കശ്മീരിനെ ആഭ്യന്തരവിഷയമായി നിലനിര്‍ത്തുന്ന ഇന്ത്യ അന്താരാഷ്ട്ര ഇടപെടലിനുള്ള പാക് ശ്രമങ്ങളെ എതിര്‍ക്കുകയാണ്. വിഷയത്തില്‍ യു.എന്‍ പ്രമേയത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നും ഉഭയകക്ഷി കരാര്‍ പകരംവെക്കാനാകില്ളെന്നും അസീസ് പറഞ്ഞു. കശ്മീരില്‍ പ്രദേശവാസികളെ അടിച്ചമര്‍ത്താന്‍ 7,00,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു-കശ്മീര്‍ ജനതയുടെ താല്‍പര്യത്തിനു വിരുദ്ധമായി പ്രദേശം ഇന്ത്യ കൈയേറ്റം ചെയ്തിരിക്കുകയാണെന്നാരോപിച്ച് തിങ്കളാഴ്ച കരിദിനം ആചരിക്കാന്‍ പാകിസ്താന്‍ റേഡിയോയിലൂടെ കശ്മീരികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ സേന കശ്മീര്‍ ‘കൈയടക്കി’യെന്നതിന്‍െറ സ്മരണക്ക് ലോകമെമ്പാടുമുള്ള കശ്മീരികള്‍ കരിദിനം ആചരിക്കണമെന്ന് സര്‍വകക്ഷി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മിര്‍വാഇസ് ഉമര്‍ ഫാറൂഖാണ് ആഹ്വാനം ചെയ്തത്. ഇന്ത്യ-കശ്മീര്‍ തര്‍ക്കം നിസ്സാരമാക്കിക്കാണുകയാണെന്നും പരിഹാരം വൈകിക്കുകയാണെന്നും ഫാറൂഖ് കുറ്റപ്പെടുത്തി. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് യു.എന്‍ സെക്രട്ടറി ജനറലിന് പാകിസ്താന്‍ കത്തയക്കുകയും യു.എന്‍ നിരീക്ഷകര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. |
സീനിയര്‍ ബാസ്കറ്റ്ബാള്‍: എറണാകുളത്തിനും തിരുവനന്തപുരത്തിനും കിരീടം Posted: 26 Oct 2014 10:44 AM PDT Image: ആലുവ: 59ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബാളില്‍ പുരുഷന്മാരില്‍ എറണാകുളവും വനിതകളില്‍ തിരുവനന്തപുരവും കിരീടം നിലനിര്‍ത്തി. പുരുഷന്മാരില്‍ വാശിയേറിയ ഫൈനലില്‍ തിരുവനന്തപുരത്തെയാണ് എറണാകുളം കീഴടക്കിയത്. സ്കോര്‍: 69-62. ഷിനുമോന്‍ (18) എറണാകുളത്തിന്‍െറയും ജി.കെ അര്‍ജുന്‍ തിരുവനന്തപുരത്തിന്‍െറയും ടോപ്സ്കോററായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment