സ്വാഗതം
WELCOME

News Update..

Friday, October 24, 2014

പി.കെയിലേത് അഭിനയ ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ വേഷം ^ആമിര്‍ ഖാന്‍ Madhyamam News Feeds

പി.കെയിലേത് അഭിനയ ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ വേഷം ^ആമിര്‍ ഖാന്‍ Madhyamam News Feeds

Link to

പി.കെയിലേത് അഭിനയ ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ വേഷം ^ആമിര്‍ ഖാന്‍

Posted: 24 Oct 2014 12:13 AM PDT

Image: 

മുംബൈ:  രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമാണ് പി.കെയിലേതെന്ന് നടന്‍ ആമിര്‍ഖാന്‍. രാജ്കുമാര്‍ ഹിരാനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് കോമഡി ചിത്രമായ പി.കെയുടെ ടീസര്‍ പുറത്തിറക്കുന്ന വേളയില്‍ ആണ് ആമിര്‍ മനസ്സു തുറന്നത്. ചിത്രത്തിലെ ആമിറിന്‍റെ വേഷം ഇതിനകം വിവാദങ്ങള്‍ക്കിടയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി താന്‍ അഭിനയ രംഗത്തുണ്ട്. എന്നാല്‍,പി.കെയിലേത് കരിയറിലെ ഏറ്റവും പ്രയാസകരമായ വേഷമാണ്. ഇതിലെ റോളിനെ കുറിച്ച് തങ്ങള്‍   ഒരുപാടു തവണ ചര്‍ച്ച ചെയ്തിരുന്നു. ചിത്രത്തിന്‍റെ ഷുട്ടിങിനായി നൂറോളം പാന്‍ മസാല കഴിച്ച തന്നെ സെറ്റിലുള്ളവര്‍  ‘പാന്‍വാല’ എന്നാണ് വിളിച്ചിരുന്നതെന്നും ആമിര്‍ പറഞ്ഞു.

2013 ഫെബ്രുവരി ഒന്നിനാണ്  ഡല്‍ഹിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഒക്ടോബറില്‍ ചിത്രത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദു ദൈവമായ ശിവന്‍റെ വേഷം ധരിച്ച് ബുര്‍ഖ ധരിച്ച രണ്ടു സ്ത്രീകളെ ഇരുത്തി റിക്ഷ വലിക്കുന്ന രംഗമാണ് ഇതിനു വഴിവെച്ചത്. ട്രാന്‍സിസ്റ്റര്‍ റേഡിയോ മാത്രം മറയാക്കി ആമിറിന്‍റെ നഗ്നശരീരത്തോടെയുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും വിവാദമുയര്‍ന്നു. നിരവധി പോസ്റ്ററുകള്‍ പിന്നെയും ഇറങ്ങി. ഏറ്റവും ഒടുവില്‍ ഇറങ്ങിയ പോസ്റ്ററില്‍ ആമിര്‍ഖാന്‍ പരമ്പരാഗത രാജസ്ഥാനി വേഷത്തില്‍ ആണ് പ്രത്യക്ഷപ്പെട്ടത്.

ദേശീയ പുരസ്കാരം ലഭിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ത്രി ഇഡിയറ്റ്സിനുശേഷം രാജ് കുമാര്‍ ഹിരാനിയും ആമിറും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഹിരാനി അഞ്ചു വര്‍ഷമെടുത്തു. ത്രി ഇഡിയറ്റ്സ് പപുറത്തിറങ്ങിയതിനു തൊട്ടുടന്‍ പുതിയ ചിത്രത്തിന്‍റെ ആലോചനയില്‍ അമര്‍ന്ന ഹിരാനി ഒരിക്കല്‍ സഹൃത്ത് അഭിജിത്തുമായി ബോറിവ് ലി ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. അവിടെ വെച്ചാണ് പി.കെയുടെ പിറവിയെന്ന് ഹിരാനി പറഞ്ഞു. അനുഷ്ക ശര്‍മയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

പണമില്ല, റോഡിലെ കുഴിയടപ്പും കാടുവെട്ടലും വാക്കില്‍ മാത്രം

Posted: 23 Oct 2014 11:56 PM PDT

കൊല്ലം: പണമില്ലാത്തതിനാല്‍ ദേശീയപാത അടക്കമുള്ള റോഡുകളിലെ കുഴിയടക്കുന്നതില്‍ നിന്ന് ചെറുകരാറുകാര്‍ പിന്‍വാങ്ങുന്നു. സംസ്ഥാന ദേശീയപാത വിഭാഗത്തിന്‍െറ ഓഫിസുകളിലേക്ക് യാതൊരു വിധ ഫണ്ടും വരാത്തതിനാല്‍ റോഡ് പരിശോധനക്കുപോലും പോകാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
ഓഫിസ് ഉപരോധവും എന്‍ജിനീയറെ തടഞ്ഞുവെക്കലുമെല്ലാം ശരിയാക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കലും മാത്രമാണ് മുറക്ക് നടക്കുന്നത്. ദേശീയപാതക്കരികിലെ കാട് വെട്ടിത്തെളിക്കാത്തതും റോഡിലെ അറ്റകുറ്റപ്പണി നടത്താത്തതുമാണ് ഇപ്പോഴുള്ള പ്രധാനപ്രശ്നം. മുമ്പ് റോഡ് അറ്റകുറ്റപ്പണി ഏറ്റെടുക്കുന്ന കരാറുകാരാണ് കാട് വൃത്തിയാക്കല്‍ ഉള്‍പ്പെടെ ജോലികള്‍ ചെയ്തിരുന്നത്.
മേയില്‍ റോഡരികിലെ കാടുവെട്ടും ഓടവൃത്തിയാക്കലും തൊഴിലുറപ്പ് തൊഴിലാളികളെ ഏല്‍പ്പിക്കണമെന്ന സര്‍ക്കുലര്‍ ഗവണ്‍മെന്‍റ് പുറത്തിറക്കി. എന്നാല്‍ അഞ്ച് മാസം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായിട്ടില്ല. തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ക്ക് തൊഴിലവസരമെന്ന നിലയിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ കാടുവെട്ടോ ഓട ശുചീകരണമോ ഏറ്റെടുക്കാന്‍ അവര്‍ മുന്നോട്ടുവന്നിട്ടില്ല.
ഓണവുമായി ബന്ധപ്പെട്ട് മരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് റോഡിലെ കുഴികള്‍ മുഴുവന്‍ അടക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല. ശബരിമല സീസണ്‍ അടുത്തത്തെിയിട്ടും റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ വ്യക്തത വന്നിട്ടില്ല. തിരുവനന്തപുരം നാഷനല്‍ ഹൈവേ എന്‍ജിനീയര്‍ ഓഫിസില്‍ നിന്ന് ഫണ്ടുകള്‍ ജില്ലാ ആസ്ഥാനത്തടക്കം താഴെയുള്ള ഓഫിസുകളിലേക്ക് ലഭിക്കുന്നില്ല. നാഷനല്‍ ഹൈവേ അതോറിറ്റിയുടെ ഫണ്ടുകള്‍ കിട്ടിയാല്‍ പോലും സംസ്ഥാനത്തിന്‍േറത് കിട്ടുന്നില്ളെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റോഡിലെ കുഴികളില്‍പെട്ട് ജീവഹാനി ഉള്‍പ്പെടെ അപകടങ്ങളുണ്ടായാല്‍ റോഡുകള്‍ സ്വന്തം ചെലവിലാണ് ഉദ്യോഗസ്ഥര്‍ നന്നാക്കുന്നത്. വിവിധ സ്ഥലങ്ങളിലെ റോഡിന്‍െറ അപകടാവസ്ഥ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് നല്‍കിയാല്‍ ഫണ്ടില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്. കുഴിയടപ്പും നവീകരണവും നിലച്ചതോടെ ഉപരോധസമരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിലാണ്. മണിക്കൂറുകളോളം നീളുന്ന സമരം എല്ലാ പരിഹരിക്കുമെന്ന ഉറപ്പിലാണ് അവസാനിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ദുരന്തം തന്നെ: പന്ന്യന്‍

Posted: 23 Oct 2014 11:48 PM PDT

Image: 

തിരുവനന്തപുരം: 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭിന്നിപ്പിന്‍െറ 50ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം ഇടത് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായം തന്നെയാകും. ദേശാഭിമാനിയുടെ ലേഖനത്തിനുള്ള വിശദീകരണം നാളത്തെ ജനയുഗത്തിലുണ്ടാവുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

മഹാഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പിളര്‍പ്പ് മനോവിഷമമുണ്ടാക്കി. ഭിന്നിപ്പിനെക്കുറിച്ച് സംവാദം നല്ലതാണ്. നവയുഗത്തിലെ ലേഖനത്തില്‍ വസ്തുതകള്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

1964ലെ പിളര്‍പ്പിന് മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്‍റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. 28 അംഗങ്ങളുണ്ടായിരുന്നു അന്ന്. ഇന്നത്തെ സ്ഥിതി എന്താണ്. രണ്ട് കൂട്ടരും ഒരുമിച്ച് നിന്നപ്പോള്‍ 35.5 ശതമാനം വോട്ടുണ്ടായിരുന്നു. 65ല്‍ കിട്ടിയത് 27 ശതമാനം വോട്ടാണ്. ജനപിന്തുണ കുറഞ്ഞു പോയി എന്നല്ളേ ഇത് സൂചിപ്പിക്കുന്നതെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

തടവിലായിരുന്ന ബംഗ്ലാദേശ് ജമാഅത്ത് നേതാവ് അന്തരിച്ചു

Posted: 23 Oct 2014 11:45 PM PDT

Image: 

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ് ലാമി മുന്‍ അമീറും ലോകപ്രശസ്ത മതപണ്ഡിതനുമായ പ്രൊഫ. ഗുലാം  അസം (91) ഹൃദയാഘാതത്തെത്തുടര്‍ന്ന്  മരണപ്പെട്ടു. 1971ലെ സ്വാതന്ത്ര്യസമരത്തില്‍ രാജ്യത്തിനെതിരില്‍ യുദ്ധക്കുറ്റം ചെയ്തുവെന്നാരോപിക്കപ്പെട്ട് തടവിലായിരുന്ന അസം, ആശുപത്രിയിലാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. അസമിന്‍െറ ആരോഗ്യസ്ഥിതി കഴിഞ്ഞദിവസങ്ങളില്‍ മോശം അവസ്ഥയിലായിരുന്നു. ഇന്നലെ ഇറക്കിയ പത്രക്കുറിപ്പില്‍ അസമിനെ ജയില്‍ മോചിതനാക്കണമെന്ന് ബംഗ്ളാദേശ് ജമാഅത്തെ ഇസ് ലാമി ആവശ്യപ്പെട്ടിരുന്നു.

61 കേസുകളിലായി 90 വര്‍ഷത്തെ തടവാണ് 2013ല്‍ ഒരു പ്രത്യേക കോടതി അസമിന് വിധിച്ചത്. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അസമിനെതിരെ ചുമത്തിയിരുന്നത്. എല്ലാ ആരോപണങ്ങളും നിഷേധിച്ച അസം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിചാരണസമയത്ത് വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി ശൈഖ് ഹസീന 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം 1971ലെ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ 'വിചാരണ'ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയായിരുന്നു. 2010ലാണ് ആദ്യ കോടതി സ്ഥാപിച്ചത്. രാഷ്ട്രീയ എതിരാളികളെ ജയിലിലടക്കാനായിരുന്നു ഈ കോടതികളെ ശൈഖ് ഹസീന ഉപയോഗിച്ചത്.

എസ്.എഫ്.ഐക്കാര്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ സി.പി.എം ഭീഷണിയെന്ന്

Posted: 23 Oct 2014 11:26 PM PDT

തിരുവനന്തപുരം: സി.പി.എം, ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിന്‍െറ ഭീഷണി കാരണം പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍. എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹി അമ്പാടി ശ്യാംപ്രകാശില്‍നിന്ന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമാണ് ഫോണിലൂടെയും നേരിട്ടും ഭീഷണി നേരിടുന്നത്. എസ്.എഫ്.ഐക്കാര്‍ക്കെതിരെ പൊലീസിലും കോളജ് അധികൃതര്‍ക്കും നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വകവരുത്തുമെന്നുമാണ് ഭീഷണി. സഹിക്കാവുന്നതിന്‍െറ പരമാവധി സഹിച്ചെന്നും ഇനി പാര്‍ട്ടിക്കാരുടെ പീഡനം സഹിച്ച് മുന്നോട്ടുപോകാനാകില്ളെന്നും പരാതിയില്‍നിന്ന് പിന്നോട്ടില്ളെന്നും വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങള്‍ ഇവയാണ്. എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുത്തില്ളെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അസഭ്യവര്‍ഷവും ആണ്‍കുട്ടികള്‍ക്ക് മര്‍ദനവും നേരിടേണ്ടി വരും. പാര്‍ട്ടി മാഗസിനുകളുടെ വരിക്കാരായില്ളെങ്കില്‍ പീഡനം തുടരും. കോളജ് ഓഡിറ്റോറിയത്തിലെ മുറിയില്‍ പൂട്ടിയിട്ടാണ് മര്‍ദനം. പേടിച്ചിട്ട് ആരും ഒന്നും പുറത്തുപറയാറില്ല.
കോളജില്‍ വിദ്യാര്‍ഥികളല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്പടിക്കുന്നത് പതിവാണ്. എതിര്‍ അഭിപ്രായം പറഞ്ഞാല്‍ എസ്.എഫ്.ഐ അനുകൂലികള്‍ക്കുപോലും മര്‍ദനമേല്‍ക്കേണ്ടി വരും. ആരെങ്കിലും പാര്‍ട്ടിക്ക് പരാതി നല്‍കിയാല്‍ സി.പി.എം നേതാക്കള്‍ കാമ്പസിനുള്ളിലത്തെി ചര്‍ച്ച നടത്തി പ്രശ്നം ഒതുക്കും. വിദ്യാര്‍ഥിനികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ട വിമന്‍സ് സെല്‍ നിര്‍ജീവമാണ്.
അധ്യാപികമാര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം തുടരുകയാണ്. ഒരുവിഭാഗം അധ്യാപകരുടെ ഒത്താശയോടെ എസ്.എഫ്.ഐക്കാര്‍ യൂനിവേഴ്സിറ്റി പരീക്ഷകളില്‍ തിരിമറി നടത്തുന്നത് പതിവാണ്. യു.ജി.സി ഫണ്ട് ദുരുപയോഗം ചെയ്യുന്ന അധ്യാപകരും കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിക്കുന്ന പണം എവിടെപ്പോകുന്നു എന്നതിന് കൃത്യമായ കണക്കില്ല. ലൈബ്രറിയും ലാഗ്വേജ് ലാബും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥിയുടെ പിതാവാണ് പി.ടി.എ ഭാരവാഹിയെന്നും ഇതിനാല്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കില്ളെന്നും ഇവര്‍ പറഞ്ഞു.
എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മര്‍ദനത്തിനിരയായ മണികണ്ഠനും അരുണും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുമായി മുന്നോട്ടുപോകുമെന്നും കോളജിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടവും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

കഞ്ചാവില്‍ മയങ്ങി കാമ്പസ്

Posted: 23 Oct 2014 11:19 PM PDT

കോട്ടയം: ജില്ലയിലെ കോളജുകളിലും സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവിന്‍െറയും ലഹരിവസ്തുക്കളുടെയും ഉപയോഗം വര്‍ധിച്ചതായി എക്സൈസ് വകുപ്പ്. ആണ്‍കുട്ടികള്‍ക്ക് പുറമെ പെണ്‍കുട്ടികളും കൂടുതലായി കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ കണ്ടത്തെല്‍. സ്കൂളുകളിലെയും കോളജുകളിലെയും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ലഹരിക്ക് കൂടുതലും അടിപ്പെടുന്നത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ 'ഓപറേഷന്‍ ഗുരുകുലം' നടപ്പാക്കിയിട്ടും വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം ശക്തമാണെന്ന എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് കേന്ദ്രങ്ങളെയും ഞെട്ടിച്ചു. ബാറുകള്‍ പൂട്ടിയതോടെ മദ്യത്തിന്‍െറ ലഭ്യത കുറഞ്ഞ് കഞ്ചാവിന്‍െറ ഉപയോഗം വര്‍ധിപ്പിച്ചു. ഇതോടെയാണ് കാമ്പസുകളിലേക്ക് കഞ്ചാവ് വില്‍പനക്കാര്‍ കൂടുതലായി വലവീശുന്നത്.
ചെറിയ പൊതി കഞ്ചാവിന് 30 രൂപ ഈടാക്കിയിരുന്നത് 100 ആക്കിയിട്ടും ആവശ്യക്കാര്‍ ഏറെയാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് പ്രധാനമായി കഞ്ചാവ് വില്‍പനക്കായി എത്തുന്നത്. അടുത്തിടെ കഞ്ചാവ് വില്‍പന നടത്തിയ കേസുകളില്‍ പിടിയിലായവര്‍ ഏറെയും യുവാക്കളായിരുന്നു. ഇതിനിടെ, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് ചില കാമ്പസുകളിലെ വിദ്യാര്‍ഥികളെയാണ്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. അന്വേഷണത്തില്‍ ചങ്ങനാശേരിയിലെയും പാലായിലെയും പ്രമുഖ കോളജുകളിലെയും ഹോസ്റ്റലുകളിലെയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു.
കോളജ് വിദ്യാര്‍ഥികളെ തന്ത്രപൂര്‍വം വശീകരിച്ചാണ് കഞ്ചാവ് ലോബികള്‍ കാമ്പസില്‍ പിടിമുറുക്കുന്നത്. ഇവരുടെ സ്വാധീനം വഴി മറ്റ് വിദ്യാര്‍ഥികളെ കറക്കിയെടുക്കുന്നു. പൊലീസ്, എക്സ്സൈ് നിരീക്ഷണത്തില്‍നിന്ന് രക്ഷനേടാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍വഴിയാണ് ആശയവിനിമയങ്ങള്‍ നടത്തുന്നത്. ഇത്തരം സന്ദേശങ്ങളിലൂടെ ലഹരിവസ്തുക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.
പെണ്‍കുട്ടികളുടെ ഇടയിലേക്ക് ലഹരിവസ്തുക്കളുടെ വ്യാപനം വര്‍ധിച്ചതോടെ കാമ്പസില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്നത് കച്ചവടക്കാര്‍ക്ക് എളുപ്പമായി. ഇവരുടെ ബാഗുകള്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ ആരും പരിശോധിക്കുന്നില്ളെന്നതാണ് അനുകൂല ഘടകം. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചില വിദ്യാര്‍ഥികളുടെ വരവും പോക്കും യാത്രകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോളജിലും ഹോസ്റ്റലുകളിലും കയറി പരിശോധന നടത്താനുള്ള പരിമിതികളാണ് പ്രധാനതടസ്സം. പൊലീസിന്‍െറയും എക്സൈസിന്‍െറയും കണ്ണുവെട്ടിച്ച് ആഡംബര വാഹനങ്ങളിലാണ് വില്‍പനക്കാര്‍ ലഹരിവസ്തുക്കള്‍ കടത്തുന്നത്.

കടക്കാട് മത്സ്യമാര്‍ക്കറ്റ് പൂട്ടിക്കാന്‍ ഗൂഢാലോചനയെന്ന് വ്യാപാരികള്‍

Posted: 23 Oct 2014 11:13 PM PDT

പന്തളം: 120 വര്‍ഷത്തോളം പഴക്കമുള്ള കടക്കാട് മത്സ്യമൊത്തക്കച്ചവട മാര്‍ക്കറ്റ് പൂട്ടിക്കുന്നതിന് ചില കേന്ദ്രങ്ങള്‍ ഗൂഢനീക്കം നടത്തുന്നതായും ആയിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗവും വരുമാനവും നഷ്ടപ്പെടുത്തുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും മൊത്തവ്യാപാരികളും തൊഴിലാളി സംഘടന ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ളെങ്കില്‍ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെപ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. ഇത് എന്നേക്കുമായി മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം പൂട്ടിയിടാനുള്ള ഉത്തരവാണെന്ന തരത്തില്‍ ചിത്രീകരിക്കുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. പൊതുജനങ്ങളെയും പൊലീസിനെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
കടക്കാട് മാര്‍ക്കറ്റില്‍ മാലിന്യനിര്‍മാര്‍ജനം നടക്കുന്നില്ളെന്ന പരാതിയിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒമ്പത് നിര്‍ദേശങ്ങളടങ്ങുന്ന കത്ത് ഗ്രാമപഞ്ചായത്തിന് നല്‍കിയത്. എന്നാല്‍, നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള സമയവും സാവകാശവും പരിഗണിക്കാതെ പരാതിയുമായി മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ബോര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജൂണ്‍ 18ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉത്തരവ് നടപ്പായില്ളെന്നുകാട്ടി പരാതിക്കാരന്‍ ജൂലൈയില്‍ വീണ്ടും മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നെന്നും അവര്‍ ആരോപിച്ചു.
പഞ്ചായത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കാലതാമസമുണ്ടായപ്പോള്‍ മാര്‍ക്കറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൊത്തവ്യാപാരികളും കമീഷന്‍ഏജന്‍റുമാരും ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജൂലൈ 17ന് പഞ്ചായത്ത് വിളിച്ച സര്‍വകക്ഷി യോഗത്തിന്‍െറ തീരുമാനപ്രകാരം അത്യന്താധുനീക രീതിയില്‍ കടക്കാട് മാര്‍ക്കറ്റ് നവീകരിക്കുന്നതിന് തീരുമാനിക്കുകയും മാസ്ററര്‍ പ്ളാനും ഡിസൈനും പഞ്ചായത്ത് അംഗീകരിക്കുകയും ചെയ്തു. 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.
വസ്തുത ഇതായിരിക്കേ പൊതുജനങ്ങള്‍ക്കിടെ മനുഷ്യാവകാശ കമീഷന്‍െറ സദുദ്ദേശ്യപരമായ ഉത്തരവ് തെറ്റിദ്ധാരണാജനകമായി വളച്ചൊടിക്കുകായാണ് ചിലര്‍ ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഗുണഭോക്തൃസമിതി കണ്‍വീനര്‍ ഹാരിസ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.എസ്.ബി.ആര്‍ ഷറീഫ്, വ്യാപാരി തൊഴിലാളി പ്രതിനിധികളായ റഹീം പ്ളാമൂട്ടില്‍, മന്‍സൂര്‍, നവാസ് ഖാന്‍, എ.കെ. അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.

മലയോര ഹൈവേയില്‍ വീണ്ടും വിവാദം പുകയുന്നു

Posted: 23 Oct 2014 11:09 PM PDT

അടിമാലി: മലയോര ഹൈവേ നിര്‍മാണം മതിയാക്കി കരാറുകാരന്‍ മലയിറങ്ങിയെങ്കിലും വിവാദം പുകയുന്നു.
അനുമതിക്ക് വിരുദ്ധമായി റിസര്‍വ് വനത്തില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കലുങ്കുകള്‍ വനം വകുപ്പ് അധികൃതര്‍ പൊളിച്ചുമാറ്റിയത് മുതലാണ് ഇവിടം ശ്രദ്ധാകേന്ദ്രമായത്. കരാറുകാരന്‍ നിര്‍മാണ സാമഗ്രികളുമായി മടങ്ങിയതോടെ റോഡ് വികസനം അവസാനിച്ച മട്ടാണ്. കലുങ്കുകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് ജോയ്സ് ജോര്‍ജ് എം.പി നിരാഹാരം കിടക്കുകയും വിഷയം സംസ്ഥാനതലത്തില്‍ വിവാദമാവുകയും ചെയ്തതോടെ റോഡ് വികസനം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു കുറത്തിക്കുടിയിലെ ആദിവാസികള്‍. എന്നാല്‍, ഒക്ടോബര്‍ നാലിന് ഇവിടം സന്ദര്‍ശിച്ച വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ്ഷണനെ എം.പിയുടെ നേതൃത്വത്തില്‍ തടഞ്ഞതും തുടര്‍ന്നുള്ള വിവാദങ്ങളും പദ്ധതിക്ക് വിനയായി. തുടര്‍ന്ന് നിര്‍മാണം തുടരാന്‍ താല്‍പര്യമില്ളെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരന്‍ കത്ത് നല്‍കുകയും നിര്‍മാണ സാമാഗ്രികള്‍ ഇവിടെനിന്ന് മാറ്റുകയുമായിരുന്നു. വിഷയത്തെച്ചൊല്ലി പ്രദേശവാസികളില്‍ രാഷ്ട്രീയ ചേരിതിരിവ് രൂപപ്പെട്ടതോടെ ഇവിടം ഇപ്പോള്‍ പ്രശ്നകലുഷിതമാണ്.
സ്ഥലത്തത്തെിയ വനം മന്ത്രി മേഖലയുടെ വികസനത്തിന് 50 ലക്ഷം പ്രഖ്യാപിച്ചിരുന്നു. ഇത് വിനിയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രദേശവാസികള്‍ യോഗം ചേര്‍ന്നപ്പോള്‍ ഇടതുപക്ഷ അനുഭാവികള്‍ തുക റോഡിനായി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വലതുപക്ഷക്കാര്‍ വഴങ്ങാതെ വന്നതോടെ കര്യങ്ങള്‍ കൈയാങ്കളിയില്‍ എത്തി. പരിക്കേറ്റ ഇരുവിഭാഗത്തിലുംപെട്ട ഉഷ, ലത ചിന്നാണ്ടി എന്നിവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിട്ടിയ പണം തമ്മില്‍ത്തല്ലി പാഴാക്കരുതെന്നാണ് കുടിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

മസ്ദൂര്‍ നിയമനം ഇഴയുന്നു; ഉദ്യോഗാര്‍ഥികള്‍ ദുരിതത്തില്‍

Posted: 23 Oct 2014 10:40 PM PDT

തൃക്കരിപ്പൂര്‍: കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക്ലിസ്റ്റ് പി.എസ്.സി പുറത്തിറക്കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും നിയമനം നടക്കുന്നില്ല. ഇതര ജില്ലകളില്‍ റാങ്ക്ലിസ്റ്റില്‍നിന്ന് വളരെ വേഗം നിയമനം നടക്കുമ്പോള്‍ 90 ഒഴിവുകള്‍ ഉണ്ടായിട്ടും ജില്ലയില്‍ നിയമനം അനിശ്ചിതത്വത്തിലാണ്. 2013 സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 746 പേര്‍ മെയിന്‍ ലിസ്റ്റിലുണ്ടെങ്കിലും ഒരാള്‍ക്ക് പോലും നിയമനം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. മറ്റു ജില്ലകളില്‍ മെയിന്‍ ലിസ്റ്റില്‍നിന്നും 100നും 200നും ഇടയില്‍ നിയമനം നടന്നിട്ടും ജില്ലയോടുള്ള അവഗണന തുടരുകയാണ്.
നിലവിലെ വര്‍ക്കര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാത്തതാണ് പുതിയ ഒഴിവ് ഉണ്ടാകാത്തത്. ഉള്ളവ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യമാണ് തുടക്കത്തില്‍ തടസ്സമായി ചൂണ്ടിക്കാണിച്ചത്. വര്‍ക്കര്‍മാര്‍ക്ക് അഞ്ച് വര്‍ഷമായി പ്രൊമോഷന്‍ നല്‍കിയിട്ടില്ല. ഇവരുടെ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഈ റാങ്ക്ലിസ്റ്റിലുള്ള ഭൂരിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പി.എസ്.സി പരീക്ഷയെഴുതാന്‍ സാധിക്കില്ല. ഇന്ന് ജില്ലയിലത്തെുന്ന വൈദ്യുതി മന്ത്രിക്ക് ഉദ്യോഗാര്‍ഥികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും.

പുതിയ പൈപ്പുകള്‍ പൊട്ടല്‍; വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

Posted: 23 Oct 2014 10:23 PM PDT

കണ്ണൂര്‍: നഗരത്തിലെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് കീറിയതും പുതിയ പൈപ്പ് പൊട്ടുന്നതും വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം നഗരസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു.
പത്ത് മാസമായി നഗരത്തിലത്തെുന്നവര്‍ ഏറെ പ്രയാസം അനുഭവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് പറഞ്ഞു. പൈപ്പ് ലൈനിടുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് മാസങ്ങളായിട്ടും ഗതാഗതയോഗ്യമാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഭരണപക്ഷം തന്നെ പറയുന്നത് പൈപ്പ് ഇടക്കിടെ പൊട്ടുന്നത് കൊണ്ടാണ് റോഡ് പ്രവൃത്തി പൂര്‍ത്തിയാകാത്തതെന്നാണ്. കോടികള്‍ മുടക്കി നടത്തിയ പ്രവൃത്തിയിലെ പൈപ്പ് പൊട്ടുന്നതും കരാറിലെ ക്രമക്കേടും അന്വേഷണ വിധേയമാക്കണം -പ്രതിപക്ഷം ആവശ്യപ്പെട്ടു.
സാധാരണ റോഡിന്‍െറ അരിക് ചേര്‍ന്നാണ് പൈപ്പ് ലൈനിടുക. ഇവിടെ പല ഭാഗത്തും റോഡിന്‍െറ നടുവിലൂടെയാണ് പൈപ്പ് ലൈന്‍ വലിച്ചത്. ലീക്കേജ് ടെസ്റ്റ് നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
ദേശീയ പാതയില്‍ നിന്ന് നഗരസഭാ റോഡിലേക്ക് ലൈന്‍ വലിക്കുന്നതിനുവേണ്ടി, ടാര്‍ ചെയ്ത റോഡ് വീണ്ടും വെട്ടിപ്പൊളിക്കുകയാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും പതിവാണ്. റോഡ് പ്രവൃത്തിക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒമ്പത് കോടിയും ജല അതോറിറ്റി നല്‍കുമെന്നുപറഞ്ഞ അഞ്ചു കോടിയും പൂര്‍ണമായും വാങ്ങിച്ചെടുക്കുന്നതില്‍ നഗര ഭരണാധികാരികള്‍ പരാജയപ്പെട്ടതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.
റോഡ് പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടിപോലും ആകാതെ നവംബര്‍ 15നകം പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പറയുന്നത് ജനങ്ങളെ തുടര്‍ച്ചയായി കബളിപ്പിക്കലാണെന്ന് അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് യു. പുഷ്പരാജും ഏറമ്പള്ളി രവീന്ദ്രനും പറഞ്ഞു. കോണ്‍ഗ്രസിലെയും ലീഗിലെയും അംഗങ്ങളും റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതക്ക് നഗരസഭയാണ് പഴി കേള്‍ക്കേണ്ടിവരുന്നതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ.മോഹനന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളു -അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ അഭിപ്രായം മുഖവിലക്കെടുത്ത് നടപടിയിലേക്ക് പോകുമെന്ന് ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് പറഞ്ഞു. എല്ലാം നവംബര്‍ 15നകം ശരിയാക്കാമെന്നും ചെയര്‍പേഴ്സന്‍ വ്യക്തമാക്കി.
സ്റ്റേഡിയം കോര്‍ണറിലെ വാടക മുറി നഗരസഭ അറിയാതെ ചുവര്‍ മുറിച്ച് ഒന്നാക്കി മാറ്റിയതിനെതിരെയും പ്രതിപക്ഷം പ്രതികരിച്ചു. ഇയാളില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കാന്‍ യോഗം തീരുമാനിച്ചു. നഗരത്തില്‍ 50 വേസ്റ്റ് ബിന്‍ സ്ഥാപിക്കാനുള്ള സ്വകാര്യ ഏജന്‍സിയുടെ അപേക്ഷ ലീഗിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി. കടലാസ് തുണ്ടുകള്‍ പോലുള്ള വേസ്റ്റ് ഇടുന്നതിന് നഗര സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി ചെറിയ ബിന്നാണ് വെക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞെങ്കിലും ലീഗിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. പയ്യാമ്പലത്തെ കുതിരാലയം പ്രവര്‍ത്തിച്ച സ്ഥലം കഫ്റ്റേരിയ നിര്‍മിക്കാന്‍ വിപിന്‍ ഹരിദാസിന് നല്‍കാനും നഗരത്തിലെ അനധികൃത ബങ്കുകള്‍ പൊളിച്ചുമാറ്റാനും യോഗത്തില്‍ തീരുമാനമായി. ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. നൗഷാദ്, സി.സീനത്ത്, ടി.കെ. നൂറുന്നിസ, പി.വി. ജയസൂര്യ, അംഗങ്ങളായ ഡി.കെ. ലക്ഷ്മണന്‍, പി. പ്രകാശന്‍, അല്‍ത്താഫ് മാങ്ങാടന്‍, ഇ.കെ. മുഹമ്മദ് ഷമീം, നജ്മുന്നിസ, ടി.സി. താഹ എന്നിവരും സംസാരിച്ചു.

ഛോട്ടാ ഷക്കീലിന്‍െറ സംഘാംഗങ്ങള്‍ അറസ്റ്റില്‍

Posted: 23 Oct 2014 10:18 PM PDT

Image: 

പൂനെ: അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. ഷൂട്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍ ഷെയ്ക്, ഗണേഷ് ബില്ലാരെ, ഷക്കീലിന്‍െറ മുന്‍ സഹായി അമിന്‍ മെഹ്ബൂബ് ഷെയ്ക് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മാള്‍വാളില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ബാല ബെഗഡെയുടെ ബന്ധു ലഹു മാമ ഷെലാറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പൂനെയിലെ ദെഹു റോഡില്‍വെച്ചാണ് മൂവര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ഹുസൈന്‍ ഷെയ്ക്കും ഗണേഷ് ബില്ലാരെയും മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ നിന്ന് പിസ്റ്റല്‍, വെടിയുണ്ടകള്‍, മോട്ടോര്‍ ബൈക്ക് എന്നിവ പിടിച്ചെടുത്തു.

 

ചൂണ്ടി കുടിവെള്ള പദ്ധതി വിപുലീകരണത്തിന് 28 കോടി

Posted: 23 Oct 2014 10:16 PM PDT

തൃപ്പൂണിത്തുറ: ചൂണ്ടി കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിനായി സര്‍ക്കാര്‍ 28.01 കോടി അനുവദിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു.
വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി രാമമംഗലം പമ്പ് ഹൗസില്‍ 350 എച്ച്.പി മോഡല്‍ രണ്ട് പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് 1.30 കോടിയും രാമമംഗലം മുതല്‍ ചൂണ്ടിവരെയുള്ള പഴയ 600 എം.എം ജലവിതരണ പൈപ്പുകള്‍ മാറ്റി പുതുതായി 900 എം.എം ഡി.ഐ കെ 9 സൈസ് പൈപ്പുകള്‍ സ്ഥാപിക്കാന്‍ 13.34 കോടി രൂപയും അനുവദിച്ചു. ചൂണ്ടിയിലെ 46 എം.എല്‍.ഡി ജല ശുദ്ധീകരണ പ്ളാന്‍റിലെ ഫില്‍ട്ടര്‍ ഹൗസിന്‍െറ സൈഡ് വാള്‍ നിര്‍മിക്കുന്നതിന് 87 ലക്ഷവും ചൂണ്ടിയില്‍ 325 എച്ച്.പി (എച്ച്.ടി) സെന്‍ട്രിഫ്യൂഗല്‍ പമ്പ്സെറ്റ് മൂന്നെണ്ണം സ്ഥാപിക്കുന്നതിന് 1.94 കോടിയും ചൂണ്ടിയില്‍ 630 കിലോവാട്ടിന്‍െറ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് ഒരുകോടിയും കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ ശുദ്ധജല പമ്പ്സെറ്റും മോട്ടോറും സ്ഥാപിക്കുന്നതിന് 37 ലക്ഷവും ഇവിടെ അനുബന്ധ ജോലികള്‍ക്കായി 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ചൂണ്ടി, രാമമംഗലം, കരിങ്ങാച്ചിറ എന്നിവിടങ്ങളിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി വരുന്ന പവര്‍ അലോക്കേഷന് 40 ലക്ഷവും ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന റോഡിന്‍െറയും മറ്റ് അനുബന്ധ കാര്യങ്ങളുടെയും പുനരുദ്ധാരണത്തിന് 7.73 കോടിയും ഫ്ളോമീറ്ററുകള്‍ സ്ഥാപിക്കാന്‍ 45.2 ലക്ഷവും ഇന്‍റര്‍ കണക്ഷന്‍ വിതരണ വിപുലീകരണം തുടങ്ങിയവക്ക് 40.8 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ പണികള്‍ തുടങ്ങുമെന്നും മന്ത്രി കെ. ബാബു അറിയിച്ചു.

യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള ബാധ സ്ഥിരീകരിച്ചു

Posted: 23 Oct 2014 10:13 PM PDT

Image: 

ന്യൂയോര്‍ക്ക്: യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയയില്‍ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചുവന്ന യു.എസ് ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്. രക്ത സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി  ഡിസീസ് കണ്‍ട്രാള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്‍ററിലേക്ക് കൈമാറി.

ആഫ്രിക്കയില്‍ നിന്ന് തിരിച്ചുവന്ന ഡോ. ക്രെയ്ഗ് സ്പെന്‍സറിനാണ് (33) രോഗ ലക്ഷണം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലവു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്പെന്‍സറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമേല്‍ നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഗിനിയയില്‍ നിന്ന് മടങ്ങിവന്നതിന് അടുത്ത ദിവസം തന്നെ സ്പെന്‍സറിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.

ഒരാള്‍ക്ക് എബോള രോഗം ബാധിച്ചാല്‍ അത് പടരണമെങ്കില്‍ അയാള്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങണം. രോഗിയില്‍ വൈറസ് ബാധ കൂടുന്നതിനനുസരിച്ച് രോഗം പടര്‍ന്നുപിടിക്കും.

സ്വര്‍ണവില കുറഞ്ഞു; പവന് 20,400 രൂപ

Posted: 23 Oct 2014 09:57 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന്‍ വില 20,560 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.27 ഡോളര്‍ കൂടി 1,229.77 ഡോളറിലെത്തി.
 

മതനിരപേക്ഷതയും രാഷ്ട്രീയബോധവും ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം –വി.എസ്

Posted: 23 Oct 2014 09:39 PM PDT

ചേര്‍ത്തല: സംസ്ഥാനത്തെ മതനിരപേക്ഷതയും രാഷ്ട്രീയബോധവും ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി വി.എസ്.അച്യുതാനന്ദന്‍. ചേര്‍ത്തല കട്ടച്ചിറ യുവധാര ആര്‍ട്സ് ക്ളബ് കെട്ടിട സമുച്ഛയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ വികാരവും സമുദായ സ്പര്‍ധവും പരസ്യമായി പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്. സാമുദായിക-വര്‍ഗീയ സംഘടനകളില്‍ പങ്കുചേരാന്‍ മടിച്ചുനിന്നവര്‍ പോലും ഇന്ന് അതുമായി സഹകരിക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്നു. അനാചാരങ്ങളും ജാതീയതയും അയിത്തവും അവസാനിപ്പിക്കുന്നതിന് ജനകീയ സമരകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നത് ഗ്രാമീണ സര്‍വകലാശാലകളായിരുന്ന ഗ്രന്ഥശാലകളും ക്ളബുകളുമായിരുന്നു. എന്നാല്‍, ഇന്നത്തെ പുതിയ തലമുറയില്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം വളരെ കുറവായതാണ് കാണുന്നത്. പാഠപുസ്തകങ്ങളിലും മത്സരപരീക്ഷകളിലും കൗമാരത്തെ തളച്ചിടുകയാണിന്ന്. നാല്‍പത് അന്‍പത് കാലഘട്ടങ്ങളില്‍ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് ശക്തമായ ചര്‍ച്ചകളും സംഭാവനകളും നടന്നിരുന്നു. കേരളത്തിലെ സാംസ്കാരിക ജീവിതത്തിന് കനത്ത സംഭാവനയാണ് ഇവ നല്‍കിയിരുന്നത്. ഇത്തരം പ്രസ്ഥാനങ്ങളെ ഇനിയും പ്രോത്സാഹിപ്പിച്ച് സാംസ്കാരിക നവോത്ഥാനവും ജനകീയ കൂട്ടായ്മയും ശക്തിപ്പെടുത്താന്‍ സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ.തോമസ് ഐസക് എം.എല്‍.എ വായനശാലയുടെ സമര്‍പ്പണം നിര്‍വഹിച്ചു. അബൂദബി ശക്തി തായാട്ട് അവാര്‍ഡ് നേടിയ പ്രഫ.പള്ളിപ്പുറം മുരളിയെ സി.ബി. ചന്ദ്രബാബു ആദരിച്ചു. എ.കെ. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ളോക് പ്രസിഡന്‍റ് ഡി.പ്രിയേഷ്കുമാര്‍,തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് പത്മാവതിയമ്മ, ജില്ലാ പഞ്ചായത്ത് അംഗം മനു.സി പുളിക്കല്‍, അഡ്വ.എം.കെ. ജിനദേവ്, പ്രവീണ്‍ ജെ. പണിക്കര്‍, എന്‍.കെ. ഹരിഹരപണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എന്‍. സീമ എം.പിയുടെ പ്രാദേശിക ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട സമുച്ഛയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടത്തെല്‍; ആരോഗ്യപരിശോധന 29ന്

Posted: 23 Oct 2014 09:34 PM PDT

പാലക്കാട്: കൊല്ലങ്കോട് മേഖലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളെ കണ്ടത്തൊനുള്ള ആരോഗ്യപരിശോധന മുതലമടയില്‍ ഒക്ടോബര്‍ 29ന് നടത്തും. കലക്ടറേറ്റില്‍ ഡി.എം.ഒ ഗണേശന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആലോചനാ യോഗത്തിലാണ് മെഡിക്കല്‍ പരിശോധന മുതലമടയില്‍ നടത്താന്‍ തീരുമാനമായത്.
2011ല്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ അസ്വാഭാവികമായ ശാരീരിക പ്രകൃതങ്ങളും രോഗികളുമായ 38 പേരെ കണ്ടത്തെിയിരുന്നു. ഇതേ കാലയളവില്‍ ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നടത്തിയ ആരോഗ്യ സര്‍വേയിലും ജില്ലയില്‍ 114 പേരെ കണ്ടത്തെിയിരുന്നതായി ഡി.എം.ഒ വേണുഗോപാല്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ബാധിതരെന്ന് സംശയിക്കുന്നവരില്‍ ആദ്യഘട്ടമായി നടത്തിയ സര്‍വേയുടെ ലിസ്റ്റനുസരിച്ചാണ് വിദഗ്ധരുടെ സംഘം പരിശോധന നടത്താനത്തെുന്നത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലമാണ് രോഗമെന്ന് കണ്ടത്തെിയാല്‍ കേരള സര്‍ക്കാറിന്‍െറ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ആരോഗ്യവകുപ്പ് ചര്‍ച്ചാ യോഗം സംഘടിപ്പിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. എബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കത്തെുന്നത്. മുതലമട, നെല്ലിയാമ്പതി, കൊല്ലങ്കോട്, പുതുശ്ശേരി, അകത്തത്തേറ, കുമരംപുത്തൂര്‍, ഷോളയൂര്‍, പുതൂര്‍, ഒഴലപ്പതി, പുതുനഗരം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ സര്‍വേയില്‍ രോഗലക്ഷണം കണ്ടത്തെിയവര്‍ക്കാണ് ആദ്യഘട്ട പരിശോധന. മുതലമടയില്‍ പരിശോധനക്കുശേഷം മറ്റു പഞ്ചായത്തുകളില്‍ മെഡിക്കല്‍ പരിശോധന നടത്തും.
ഇതിന്‍െറ തീയതി പിന്നീട് തീരുമാനിക്കും. ഒമ്പത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍.
മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി. ശെല്‍വന്‍ ഒഴികെ മറ്റു പഞ്ചായത്തുകളില്‍നിന്നുള്ള പ്രസിഡന്‍റുമാര്‍ എത്താത്തത് യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. മുതലമടയില്‍ മാവുകള്‍ പൂക്കാന്‍ ആരംഭിച്ചതിനാല്‍ എന്‍ഡോസള്‍ഫാന്‍ മുതലായ കീടനാശിനികള്‍ മാവില്‍ തളിക്കുന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പും കൃഷിവകുപ്പും പൊലീസും സംയുക്തമായി പരിശോധനകള്‍ നടത്തണമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നു

Posted: 23 Oct 2014 09:32 PM PDT

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് ആറ് ബ്ളോക്കുകളില്‍ ആസൂത്രണ പ്രക്രിയയിലൂടെ ലേബര്‍ ബജറ്റ് തയാറാക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ലേബര്‍ ബജറ്റ് തയാറാക്കുക.
കാളികാവ്, നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ബ്ളോക്കുകളെയാണ് തെരഞ്ഞെടുത്തത്.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാവുന്ന വിധത്തില്‍ അവരുടെ ഭൂമിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുക, ജീവനോപാധികള്‍ സുസ്ഥിരമാക്കുന്നതിനുള്ള ആസ്തികള്‍ ഉണ്ടാക്കുക, കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കുക, പൊതു ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുക എന്നിവ ലക്ഷ്യമിട്ടാണ് പങ്കാളിത്ത ആസൂത്രണ പ്രക്രിയ നടപ്പാക്കുന്നത്.
ബ്ളോക്ക് തലത്തില്‍ രൂപവത്കരിക്കുന്ന പ്ളാനിങ് ടീമുകളുടെയും ഗ്രാമപഞ്ചായത്ത് പ്ളാനിങ് ടീമുകളുടെയും നേതൃത്വത്തിലാണ് ആസൂത്രണ പ്രവര്‍ത്തനം. ഊര്‍ജിത പങ്കാളിത്ത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് എടക്കര പഞ്ചായത്തില്‍ നിര്‍വഹിക്കും. ലേബര്‍ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി സമഗ്ര സര്‍വേ നടത്തും. ഒക്ടോബര്‍ 30നകം സര്‍വേ പൂര്‍ത്തിയാക്കും. നൂറ് ശതമാനം പട്ടികവിഭാഗക്കാരെയും ബി.പി.എല്‍ കുടുംബങ്ങളെയും തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനും പുതിയ ലേബര്‍ ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. നവംബര്‍ 30നകം ലേബര്‍ ബജറ്റ് തയാറാക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിലെ ഡോ. സതീഷ്, ഗ്രാമവികസന വകുപ്പ് മുന്‍ അഡീഷനല്‍ ഡെവലപ്മെന്‍റ് കമീഷണര്‍ മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. വനജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

സുല്‍ത്താന്‍ ബത്തേരിയില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥയുടെ വീടിന് നേരെ ആക്രമണം

Posted: 23 Oct 2014 09:23 PM PDT

സുല്‍ത്താന്‍ ബത്തേരി: വാണിജ്യനികുതി ഉദ്യോഗസ്ഥയുടെ വീടിന് നേരെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി ഡിവിഷനിലെ വാണിജ്യനികുതി ഇന്‍സ്പെക്ടര്‍ ജി.എസ്. യമുനയുടെ ദൊട്ടപ്പന്‍കുളത്തെ മിഥുല ഭവന്‍ വീട്ടിലാണ് ആക്രമണം നടന്നത്.
കോറിഡോറിലും പുറത്തുമായി അഞ്ചുജനാലകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി ആള്‍ട്ടോ കാറിന്‍െറ പിന്‍വശത്തെയും ഇടതുഭാഗത്തെയും ഗ്ളാസുകളും തകര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ കോടതി ശിരസ്തദാറായ ഭര്‍ത്താവ് ടി. ദയാല്‍കുമാര്‍, ഇളയ മകള്‍ ഭാരതീയ വിദ്യാഭവന്‍ ആറാം ക്ളാസ് വിദ്യാര്‍ഥിനി അഥീന എന്നിവരാണ് ആക്രമണ സമയത്ത് യമുനയോടൊപ്പം വീട്ടിലുണ്ടായിരുന്നത്. മൂത്തമകള്‍ അപര്‍ണ തൃശൂരില്‍ പഠിക്കുകയാണ്. ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് ഇവര്‍ ഉറക്കമുണരുകയായിരുന്നു. പുറത്ത് ലൈറ്റ് ഓഫ് ചെയ്ത ശേഷമായിരുന്നു ആക്രമണം. അയല്‍വാസികളെ ഫോണില്‍ വിളിച്ച ശേഷം ദയാല്‍ കുമാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി ഇരുളില്‍ മറഞ്ഞു. പരിസരത്തുനിന്ന് ഒരു ഓട്ടോറിക്ഷ ഓടിച്ചുപോയതായി അയല്‍വാസികള്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കാലും കൈയും തല്ലിയൊടിച്ച സംഭവം നടന്നതിന്‍െറ 150 മീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ആക്രമണം നടന്ന വീട്. ജനങ്ങളോട് സൗമ്യമായി മാത്രം ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളോട് ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി വിവരമില്ളെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച്, രാഷ്ട്രീയ പക്ഷപാതിത്വം വെടിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നടങ്കം ബത്തേരി ടൗണില്‍ പ്രകടനം നടത്തി. ജീവനും സ്വത്തിനും സംരക്ഷണവും തൊഴില്‍ മേഖലയില്‍ സുരക്ഷിതത്വവും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. അക്രമികളെ ഉടന്‍ കണ്ടത്തെി അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു. പി.എ. ഗോപി, സുരേഷ്കുമാര്‍, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ആക്രമണത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യൂനിയനുകളും അപലപിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രിപദം: ഗഡ്കരിയുടെ നീക്കം വിശ്വസ്തനു വേണ്ടി

Posted: 23 Oct 2014 09:21 PM PDT

Image: 
Subtitle: 
ഗഡ്കരിക്ക് മുങ്കന്‍തിവാറിനെ മുഖ്യനാക്കണം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക് കേന്ദ്ര ഗതാഗത മന്ത്രിയും മുന്‍ ബി.ജെ.പി ദേശീയാധ്യക്ഷനുമായ നിതിന്‍ ഗഡ്്കരി ചൂണ്ടയെറിഞ്ഞത് വലംകൈയായ സുധീര്‍ മുങ്കന്‍തിവാറിന് വേണ്ടി. നാഗ്പൂരുകാരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ദേവേന്ദ്ര ഫട്നാവിസിന് മുഖ്യമന്ത്രിപദത്തില്‍ സാധ്യതകളേറിയ സാഹചര്യത്തിലാണ് നാടകീയമായി നിതിന്‍ ഗഡ്കരിയുടെ പേര് ഉയര്‍ന്നുവന്നത്.
ഗഡ്കരി മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുങ്കന്‍തിവാര്‍ അപ്രതീക്ഷിതമായി രംഗത്തുവരുകയും വിദര്‍ഭയില്‍നിന്നുള്ള 44 ബി.ജെ.പി എം.എല്‍.എമാരില്‍ 39 പേര്‍ ഗഡ്കരിയുടെ നാഗ്പൂരിലെ വീട്ടില്‍ ഒത്തുകൂടുകയും ചെയ്യുകയായിരുന്നു. ഇതോടെ ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വവും പ്രതിസന്ധിയിലായി. ഗഡ്കരിക്ക് വഴിയൊരുക്കാന്‍ രാജി സന്നദ്ധതയുമായി മൂന്ന് എം.എല്‍.എമാര്‍ രംഗത്തുവന്നതും പ്രശ്നം രൂക്ഷമാക്കി. എന്നാല്‍, ഈ നീക്കങ്ങള്‍ ഗഡ്കരിക്ക് മുഖ്യനാകാനല്ളെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.
കേന്ദ്രമന്ത്രി പദംവിട്ട് സംസ്ഥാനത്തേക്ക് മടങ്ങാന്‍ ഗഡ്കരി തയാറല്ല. ഇക്കാര്യം രാജ്നാഥ് സിങ്ങിനോട് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. പൂര്‍ണമായും തന്‍െറ നിയന്ത്രണത്തില്‍ ഒതുങ്ങുന്ന 52കാരന്‍ സുധീര്‍ മുങ്കന്‍തിവാറിനെ മുഖ്യനാക്കുകയാണ് ഗഡ്കരിയുടെ തന്ത്രം. നാഗ്പൂരുകാരനായ ഫട്നാവിസിന്‍െറ വളര്‍ച്ച ഗഡ്കരിക്ക് രാഷ്ട്രീയമായി തളര്‍ച്ചയുണ്ടാക്കുമെന്നാണ് നിരീക്ഷണം. നാഗ്പൂരില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ രൂപപ്പെടും. വളരെ ജൂനിയറായ ഫട്നാവിസ് മുഖ്യനാകുന്നത് വിദര്‍ഭയില്‍നിന്നടക്കമുള്ള സീനിയര്‍ നേതാക്കള്‍ക്കും ഈഗോ വിഷയമാണ്. വിദര്‍ഭയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്ന് ഇത് അഞ്ചാം തവണയാണ് സുധീര്‍ മുങ്കന്‍തിവാര്‍ ജനപ്രതിനിധിയാകുന്നത്. 1995ലെ ശിവസേന-ബി.ജെ.പി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായിരുന്നിട്ടുണ്ട്. 2009ല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ദേശീയാധ്യക്ഷ പദവി ഏറ്റെടുത്ത ഗഡ്കരി സംസ്ഥാനത്ത് പിന്‍ഗാമിയാക്കിയത് മുങ്കന്‍തിവാറിനെയായിരുന്നു. 2013ല്‍ രണ്ടാമതും മുങ്കന്‍തിവാറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ഗഡ്കരി ശ്രമിച്ചിരുന്നു. എന്നാല്‍, ഗോപിനാഥ് മുണ്ടെയുടെ എതിര്‍പ്പ് മൂലം നടന്നില്ല. അന്ന് പക്ഷം പിടിക്കാതെനിന്ന ഫട്നാവിസിനെയാണ് ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കിയത്. ഫട്നാവിസിനും മുങ്കന്‍തിവാറിനും പുറമെ ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ, പങ്കജ മുണ്ടെ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ന്നുവന്നത്. ബി.ജെ.പി ദേശീയ നേതൃത്വത്തിന് താല്‍പര്യം ഫട്നാവിസാണെന്നാണ് സൂചന. ആര്‍.എസ്.എസ് പിന്തുണയും അദ്ദേഹത്തിനാണ്. ഇതിനിടയില്‍, ഫട്നാവിസ്, ഗഡ്കരി കൂടിക്കാഴ്ചയും നടന്നു. ദീപാവലി ആശംസ നേരാനാണ് ഫട്നാവിസ് എത്തിയതെന്നും വാസ്തവവിരുദ്ധമായ വാര്‍ത്തകളില്‍ ദു$ഖമുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഫട്നാവിസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് താനാണെന്നും തമ്മില്‍ വിഷയമുണ്ടെങ്കില്‍ തങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാവുന്നുതയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്കണ്ണും ചിക്കന്‍പോക്സും പടരുന്നു

Posted: 23 Oct 2014 09:19 PM PDT

മാവൂര്‍: ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെ ശുഷ്കാന്തിയില്ലായ്മ കാരണം ജില്ലയുടെ കിഴക്കന്‍മേഖലാ ഗ്രാമങ്ങളില്‍ ചെങ്കണ്ണും ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുന്നു. ഒരുമാസത്തിനിടെ വിവിധ പഞ്ചായത്തുകളിലായി നിരവധി പേര്‍ക്കാണ് രോഗം പടര്‍ന്നത്.
മാവൂര്‍, പെരുവയല്‍, ചാത്തമംഗലം പഞ്ചായത്തുകളിലാണ് മേഖലയില്‍ ഈ രോഗങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരിലേക്കും പടര്‍ന്നുപിടിക്കുന്നുണ്ട് എന്നതാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. മിക്ക സ്കൂളുകളിലെ കുട്ടികള്‍ക്കും രോഗം പിടിപെടാന്‍ തുടങ്ങിയതോടെ ഹാജര്‍നിലയും കുറവാണ്. രോഗങ്ങളെക്കുറിച്ച് പൊതുജനത്തിനുള്ള അറിവില്ലായ്മയാണ് ഇത്രയേറെ വ്യാപകമാകാന്‍ കാരണം.
കാലവര്‍ഷം തുടങ്ങുന്ന സമയങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യപ്രവര്‍ത്തകരും തദ്ദേശ ഭരണസ്ഥാപനങ്ങളും മാസങ്ങള്‍ക്ക് മുമ്പുതന്നെ ഉണര്‍ന്നുപ്രവര്‍ത്തിക്കാറുണ്ട്.
എന്നാല്‍, ചെങ്കണ്ണും ചിക്കന്‍പോക്സും വ്യാപിച്ചി ട്ടുപോലും ഇത് തടയാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ബാക്ടീരിയയും വൈറസും മൂലമാണ് ചെങ്കണ്ണും ചിക്കന്‍പോക്സും പടരുന്നത്. ചെങ്കണ്ണ് രണ്ട് വിധത്തിലാണ് ഉള്ളത്. ഒന്നാമത്തേത് ബാക്ടീരിയയിലൂടെയും മറ്റൊന്ന് വൈറസ് മുഖാന്തരം പകരുന്നതുമാണ്. രോഗം പിടിപെട്ടാല്‍ രണ്ടിനും ഒരേ ലക്ഷണമാണ് കാണിക്കുക. ആദ്യം കണ്ണില്‍ തടസ്സം വന്ന അവസ്ഥയും ചുവപ്പുനിറവും വരും.
പിന്നീട് ദിവസങ്ങള്‍ക്കകം നീരുവെക്കുകയും പീള അടിയുകയും ചെയ്യും.
പലര്‍ക്കും വേദനയും അനുഭവപ്പെടാറുണ്ട്. രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗം പടരുക. മാരകമല്ളെങ്കിലും ചികിത്സ ചെയ്യേണ്ടത് ആവശ്യമാണ്.
വെറിസെല്ലാസോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ആദ്യ മൂന്നു ദിനം പനിയും ശരീരവേദനയുമാണ് ലക്ഷണം. നാലാം ദിവസം മുതല്‍ ശരീരത്തില്‍ ചെറിയ ചെറിയ നീര്‍കുമിളകള്‍ പൊങ്ങിവരും. ഒരാള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാല്‍ മറ്റൊരാളിലേക്ക് പകരുന്നത്
ഒമ്പതു മുതല്‍ 14 വരെ ദിവസത്തിനകമാണ്. കൃത്യമായ ചികിത്സ ചെയ്യേണ്ട രോഗമാണ് ചിക്കന്‍പോക്സ്. ചികിത്സ ചെയ്യാത്തപക്ഷം രോഗം ബാധിച്ച നൂറില്‍ ഒരാള്‍ക്ക് ഇത് ന്യൂമോണിയ ആകാനോ തലച്ചോറിന്‍െറ ഞരമ്പുകളെപ്പോലും ബാധിക്കുന്ന വിധത്തിലാകാനോ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
ഈ രോഗം തടയാന്‍ പ്രതിരോധമാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും വീട്ടില്‍ ഒരാള്‍ക്ക് വന്നശേഷം മറ്റുള്ളവര്‍ പ്രതിരോധം ചെയ്തിട്ട് പ്രയോജനം കുറവാണ്.
അലോപ്പതിയില്‍ സാധാരണ നാല് ആഴ്ചക്കിടയില്‍ രണ്ട് പ്രതിരോധ വാക്സിന്‍ കുത്തിവെക്കലാണ് ചിക്കന്‍പോക്സ് തടയുന്നതിനുള്ള മാര്‍ഗം.

വാണിജ്യ, വ്യവസായ മന്ത്രാലയം രണ്ടായി വിഭജിക്കുന്നു

Posted: 23 Oct 2014 09:10 PM PDT

Image: 

റിയാദ്: സൗദി വാണിജ്യ, വ്യവസായ മന്ത്രാലയത്തെ പ്രവര്‍ത്തന സൗകര്യത്തിനായി രണ്ട് മന്ത്രാലയങ്ങളായി വിഭജിക്കുന്നു. രാജ്യത്തെ വാണിജ്യ മേഖലക്ക് കീഴില്‍ വരുന്ന നിരവധി ശാഖാവിഷയങ്ങളിലേക്ക് വാണിജ്യ മന്ത്രാലയത്തിനും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ വ്യവസായ മന്ത്രാലയത്തിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിഭജനം. നിലവില്‍ ഇവ രണ്ടും ഒറ്റ മന്ത്രാലയമായാണ് പ്രവര്‍ത്തിക്കുന്നത്. സൗദി വ്യവസായ മേഖല കൂടുതല്‍ അഭിവൃദ്ധിപ്പെടുന്ന സാഹചര്യത്തില്‍ ഈ മേഖലക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സ്വതന്ത്ര മന്ത്രാലയം ആവശ്യമാണ്. പെട്രോളിന് ഉപരിയായി രാഷ്ട്രത്തിന് വരുമാനമുണ്ടാക്കുന്ന സ്വയം പര്യാപ്ത മേഖലയായി വ്യവസായത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. മധ്യകാല, ദീര്‍ഘകാല പദ്ധതികള്‍ ഇതിന് ആവശ്യമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്ന സൗദിയെ കയറ്റുമതി രാജ്യമാക്കി പരിവര്‍ത്തിപ്പിക്കാനാണ് പദ്ധതികള്‍ ആരായേണ്ടത്. ജീവിത നിലവാരം ഉയര്‍ത്താനും പൗരന്മാരുടെയും രാഷ്ട്രത്തിന്‍െറയും വരുമാനം വര്‍ധിപ്പിക്കാനും വ്യവസായ മേഖലയില്‍ ശ്രദ്ധ ഊന്നണം.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്ന് അഭിപ്രായശേഖരണം നടത്തി എടുക്കുന്ന തീരുമാനം അടുത്ത 30 മാസത്തിനുള്ളിലാണ് നടപ്പാവുക എന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിന്‍െറ സാമ്പത്തിക മേഖലക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും വാണജ്യ, വ്യവസായ മേഖല കൂടുതല്‍ വ്യാപിപ്പിക്കാനും മന്ത്രാലയ വിഭജനം ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സൗദി ചേമ്പര്‍ കമ്മിറ്റിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വാണിജ്യ മന്ത്രാലയം മുഖേന രാഷ്ട്രത്തിന് ലഭിക്കുന്ന വിറ്റുവരവിന്‍െറ ലാഭത്തില്‍ നിന്നാണെങ്കില്‍ വ്യവസായ മന്ത്രാലയം ഉല്‍പാദന മേഖലയിലും ആരോഗ്യകരമായ വിപണി മല്‍സരത്തിലുമാണ് കൂടുതല്‍ ഊന്നേണ്ടത്.
1954 മാര്‍ച്ച് 16ന് നിലവില്‍ വന്ന വാണിജ്യ മന്ത്രാലയത്തിലേക്ക് വ്യവസായ വകുപ്പ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലധികം ഒന്നിച്ച് പ്രവര്‍ത്തിച്ച രണ്ട് പ്രമുഖ വകുപ്പുകള്‍ മാസങ്ങള്‍ക്കകം വേര്‍പിരിയുന്നതോടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

ഇറാഖ് സ്പീക്കര്‍ കുവൈത്തില്‍: ഭീകരതക്കെതിരെ ഒന്നിച്ച് പോരാടും –ഇറാഖ്, കുവൈത്ത്

Posted: 23 Oct 2014 08:55 PM PDT

Image: 
Subtitle: 
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംയുക്ത സൗഹൃദ സമിതി പുനരുജ്ജീവിപ്പിക്കും

കുവൈത്ത് സിറ്റി: മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും ഭരണകൂടങ്ങളെയും ജനങ്ങളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന ഭീകരസംഘങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്ത് പോരാടുമെന്നും കുവൈത്തും ഇറാഖും വ്യക്തമാക്കി.
കുവൈത്ത്, ഇറാഖ് പാര്‍ലമെന്‍റ് സ്പീക്കര്‍മാരായ മര്‍സൂഖ് അല്‍ഗാനിം, സാലിം അല്‍ജബൂരി എന്നിവര്‍ കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയതായിരുന്നു അടുത്തിടെ സ്പീക്കറായി ചുമതലയേറ്റ അല്‍ജബൂരി.
ഭീകരതക്ക് വ്യക്തിത്വമോ മതമോ ഇല്ല. അതുകൊണ്ടുതന്നെ, ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. ഭീകരത ഇറാഖിന്‍െറയോ മറ്റേതെങ്കിലും രാജ്യത്തിന്‍െറയോ മാത്രം സുരക്ഷാപ്രശ്നമല്ല.
അത് മേഖലയെ ഒന്നാകെ ബാധിക്കുന്ന വിഷയമാണ്. എല്ലാ വിഭാഗം ജനങ്ങളും അതിന്‍െറ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരും. അതിനാല്‍തന്നെ, ഭരണകൂടങ്ങളും ജനങ്ങളും ഭീകരതക്കും അത് വ്യാപിപ്പിക്കുന്ന സംഘങ്ങള്‍ക്കുമെതിരെ നിലകൊള്ളണം -ഇരുസ്പീക്കര്‍മാരും ആഹ്വാനം ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംയുക്ത സൗഹൃദ സമിതി പുനരുജ്ജീവിപ്പിക്കാനും വിദഗ്ധരുടെ സേവനങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള സംയുക്ത പ്രോട്ടോക്കോള്‍ തുടങ്ങാനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.
ഇറാഖിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന എം.പിമാരുമായി കുവൈത്തില്‍ സന്ദര്‍ശനം നടത്താനും കുവൈത്തിലെ പാര്‍ലമെന്‍റംഗങ്ങളുമായി ഫലപ്രദമായ കൂടിക്കാഴ്ചകള്‍ നടത്താനും അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ജബൂരി വ്യക്തമാക്കി.
പാര്‍ലമെന്‍ററി തലത്തില്‍ ഇറാഖ് ശിശുവാണ്. കുവൈത്താണ് ഞങ്ങള്‍ക്ക് മുന്നിലുള്ള മാതൃക. അത് ശരിയായി ഉപയോഗപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് പാര്‍ലമെന്‍റിലെ നിരവധി അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബുധനാഴ്ച കുവൈത്തിലത്തെിയ ഇറാഖ് പാര്‍ലമെന്‍റ് സ്പീക്കര്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
 

വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കുന്നു

Posted: 23 Oct 2014 08:48 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന ശക്തമാവുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഒമാനില്‍ ശക്തമായ ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടും വ്യാജ ഉല്‍പന്ന വില്‍പന വ്യാപകമായ സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗം നടപടികളുമായി രംഗത്തത്തെുന്നത്. ഒമാന്‍ നിയമമനുസരിച്ച് വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ 2,000 റിയാല്‍ പിഴ നല്‍കുകയും കട അടച്ചുപൂട്ടുകയും വേണം. എന്നാല്‍, ഓരോ വര്‍ഷവും ഒമാനില്‍ 250 ദശലക്ഷം റിയാലിന്‍െറ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍െറ കണക്ക്. 2012ല്‍ 35,000 വ്യാജ ഉല്‍പന്നങ്ങള്‍ ഒമാന്‍ വിപണിയിലത്തെിയിരുന്നു. 2013 ല്‍ ഇത് എട്ടു ലക്ഷം ഉല്‍പന്നങ്ങളായി ഉയര്‍ന്നു. ഇവയില്‍ പലതും അനധികൃതമായി ഒമാനിലത്തെുന്നതിനാല്‍ അവ ഒമാനില്‍ കടക്കുന്നത് തടയാനും കഴിയുന്നില്ല.
വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തി വന്‍ ലാഭം കൊയ്യുന്ന നിരവധി കച്ചവടസ്ഥാപനങ്ങള്‍ ഒമാനിലുണ്ട്. പാക്കിങ്ങിലും രൂപത്തിലും പേരിലുമെല്ലാം ഒറിജിനലിന്‍െറ അതേ രൂപസാദൃശ്യമുള്ളതിനാല്‍ ഉപഭോക്താവിന് ഒറിജിനലേത് വ്യാജനേത് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഉപഭോക്താവിന് സംശയം വരാതിരിക്കാന്‍ ഒറിജിനലിന്‍െറ അതേ വില തന്നെയാണ് കടയുടമ ഈടാക്കുന്നത്. ഒറിജിനലിനെക്കാള്‍ ആറില്‍ ഒന്നോ എട്ടില്‍ ഒന്നോ മാത്രം വില വരുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുക വഴി വന്‍ ലാഭമാണ് കടയുടമകള്‍ക്ക് ലഭിക്കുന്നത്.
14.500 റിയാല്‍ മാര്‍ക്കറ്റ് ഒരു പ്രമുഖ കമ്പനിയുടെ ഇസ്തിരിപ്പെട്ടിയുടെ വ്യാജന്‍ അതേ രൂപ സാദൃശ്യത്തോടെ മാര്‍ക്കറ്റിലുണ്ട്. നാലില്‍ ഒന്ന് മാത്രം വില വരുന്ന ഈ ഉല്‍പന്നത്തിന് ഇതേ വില തന്നെയാണ് കടയുടമകള്‍ ഈടാക്കുന്നത്. ഉപഭോക്താവിന് ഒന്നോ രണ്ടോ റിയാല്‍ ഡിസ്കൗണ്ടും നല്‍കുന്നതോടെ ഉപഭോക്താവ് തൃപ്തനാവും. സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ചില ഒൗഷധങ്ങളുടെ പോലും വ്യാജന്മാര്‍ മാര്‍ക്കറ്റിലിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുഖത്തും മറ്റും പുരട്ടുന്നവര്‍ക്ക് അലര്‍ജിയും ചര്‍മരോഗങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരം ചതിക്കുഴിയില്‍ വീഴുന്ന പലരും താഴ്ന്ന വരുമാനക്കാരും പൊതു വിവരമില്ലാത്തവരുമായതിനാല്‍ പരാതിപ്പെടാത്തതാണ് വ്യാപാരികള്‍ക്ക് അനുഗ്രഹമാവുന്നത്. വേദനക്ക് ഉപയോഗിക്കുന്ന ബാമുകള്‍ക്കും വ്യാജന്മാരുള്ളതിനാല്‍ ഏറെ ശ്രദ്ധിച്ചാണ് ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. സ്പ്രേ ഇനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാജനാവുന്നത്.
മൊബൈല്‍ ഫോണ്‍ മേഖലകളിലും വ്യാജന്മാര്‍ വിലസുന്നുണ്ട്. ഇത്തരം ഫോണുകള്‍ മൊത്ത വ്യാപാരം നടത്തുന്ന ഒരു സ്ഥാപനം കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത് സ്വന്തം ഗ്യാരണ്ടിയില്‍ നല്‍കുന്ന ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സ്ഥാപനത്തിന്‍െറ ഗ്യാരണ്ടിയില്‍ മറ്റ് കടകളില്‍ നിന്ന് മൊബൈല്‍ വാങ്ങിയവര്‍ക്ക് പണം നഷ്ടമായി. മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനുമുമ്പ് നിര്‍മാതാവിന്‍െറ ഗാരന്‍റിയാണ് ഫോണിനുള്ളതെന്ന് ഉറപ്പാക്കണം. വ്യാജ ഫോണുകള്‍ക്ക് കടക്കാര്‍ സ്വന്തം നിലക്കാണ് ഗാരന്‍റി നല്‍കുന്നത്. എന്നാല്‍, ഒറിജിനല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഒറിജിനലും വ്യാജഉല്‍പന്നങ്ങളും വെവ്വേറെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന സ്ഥാപനങ്ങളുമുണ്ട്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത് ഉപഭോക്താക്കള്‍ തന്നെയാണെന്ന് കടയുടമകള്‍ പറയുന്നു. ഒറിജിനല്‍ ഉല്‍പന്നങ്ങള്‍ക്ക് കമ്പനി വില നിശ്ചയിച്ചിട്ടുണ്ട്. പലപ്പോഴും കമ്പനി നിശ്ചയിച്ച വിലയെക്കാളും കുറഞ്ഞ വിലക്കാണ് ഉപഭോക്താവ് പേശല്‍ നടത്തുന്നത്. ഒറിജിനല്‍ ഉല്‍പന്നങ്ങള്‍ ചെറിയ ലാഭത്തിന് വില്‍പന നടത്തുന്നവര്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവുന്നില്ല.
 ഇത്തരം സാഹചര്യങ്ങളില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുക മാത്രമാണ് പോംവഴിയെന്നും ഇവര്‍ പറയുന്നു.

പാചക വാതകവില മൂന്നര രൂപ വര്‍ധിപ്പിച്ചു

Posted: 23 Oct 2014 08:46 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് പാചക വാതകവില വര്‍ധിപ്പിച്ചു. സബ്സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്തിയത്.

വര്‍ഷത്തിലൊരിക്കല്‍ വിതരണക്കാരുടെ കമ്മീഷന്‍ പാചകവാതക കമ്പനികള്‍ വര്‍ധിപ്പിക്കാറുണ്ട്. ഇതുപ്രകാരമാണ് വിതരണക്കാരുടെ കമ്മീഷന്‍ മൂന്നര രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ മൂന്നു രൂപ വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരാത്ത സാഹചര്യത്തില്‍ മറ്റ് രീതിയിലുള്ള വില വര്‍ധനക്ക് സാധ്യതയില്ല.

പുതിയ വില പ്രകാരം കൊച്ചിയില്‍ സബ്സിഡി സിലിണ്ടറിന്‍റെ വില 443.50 (400.00) രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 803.50 (800.00) രൂപയുമാകും.
 

യാത്രക്കാരുടെ തിരക്ക്: ദുബൈ മെട്രോ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനിറക്കും

Posted: 23 Oct 2014 08:21 PM PDT

Image: 

ദുബൈ: വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനിറക്കുമെന്ന് ദുബൈ മെട്രോ അധികൃതര്‍ അറിയിച്ചു. 25 മുതല്‍ 35 വരെ ട്രെയിനുകളാണ് കൂടുതലായി ഇറക്കുക. നിലവില്‍ 79 ട്രെയിനുകളാണ് റെഡ്, ഗ്രീന്‍ ലൈനുകളിലായി സര്‍വീസ് നടത്തുന്നത്. 61 എണ്ണം റെഡ്ലൈനിലും 18 എണ്ണം ഗ്രീന്‍ ലൈനിലും.
യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രണ്ട് ലൈനുകളുടെയും വികസനവും ട്രെയിനുകളുടെ എണ്ണം കൂട്ടലും പരിഗണനയിലുണ്ടെന്ന് ആര്‍.ടി.എ റെയില്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍ അല്‍ മുതവ്വ പറഞ്ഞു.
ഒരു ചതുരശ്ര മീറ്ററില്‍ നാല് യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ട്രെയിനുകളില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആറും അതില്‍ കൂടുതലും പേര്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതായി കണ്ടത്തെിയിട്ടുണ്ട്. ഇത് ഒരിക്കലും മാതൃകാപരമല്ളെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര അനുഭവം സമ്മാനിക്കാനാണ് ആര്‍.ടി.എ എപ്പോഴും ശ്രമിക്കുന്നത്. തിരക്കുള്ള സമയത്ത് സര്‍വീസുകള്‍ക്കിടയിലെ ഇടവേള കുറക്കാന്‍ ആര്‍.ടി.എ തയാറാകുന്നുണ്ടെങ്കിലും ഇത് പരിഹാരമാകുന്നില്ല. തുടക്കത്തില്‍ 10 മിനുട്ട് ഇടവേളയിലാണ് മെട്രോ സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് ഇത് മൂന്ന് മിനുട്ട് വരെയാക്കി കുറച്ചു. തിരക്കേറിയ സമയത്ത് അടുത്തിടെ 90 സെക്കന്‍ഡ് ഇടവേളയില്‍ വരെ ട്രെയിന്‍ ഓടിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി യാത്രക്കാരുടെ എണ്ണം 1,38,000 ആയിരുന്നു. ഒക്ടോബര്‍ രണ്ടിന് റെക്കോഡ് യാത്രക്കാരാണുണ്ടായത്. 6,10,000 പേര്‍ അന്ന് യാത്ര ചെയ്തു. കഴിഞ്ഞവര്‍ഷം പൊതുഗതാഗത ദിനത്തില്‍ ഏഴ് ലക്ഷത്തോളം പേര്‍ സൗജന്യമായി യാത്ര ചെയ്തു. പുതുവത്സര തലേന്ന് യാത്രക്കാരുടെ എണ്ണം 7,50,000 ആയിരുന്നു. ഈ വര്‍ഷം പുതുവത്സരാഘോഷ വേളയില്‍ 10 ലക്ഷത്തോളം പേര്‍ മെട്രോ ഉപയോഗപ്പെടുത്തുമെന്നാണ് ആര്‍.ടി.എ പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP