തുനീഷ്യ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ Posted: 25 Oct 2014 07:30 AM PDT തൂനിസ്: ജനുവരിയില്‍ പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്ന ശേഷം തുനീഷ്യയില്‍ പ്രഥമ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. ഒക്ടോബര്‍ നാല് മുതലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ആദ്യ ദിനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സമാധാനപരമായിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളില്‍ ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 217 അംഗ ദേശീയ അസംബ്ളിയാണ് തുനീഷ്യയുടേത്. ദേശീയ അസംബ്ളിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. അതിനിടെ, രാജ്യത്ത് ദേശീയ ഐക്യ സര്‍ക്കാറിനായി ശ്രമിക്കുമെന്ന് അന്നഹ്ദ പാര്‍ട്ടി തലവന്‍ റാശിദുല്‍ ഗനൂഷി പറഞ്ഞു. അനറ്റോളി വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ വന്ന അഭിപ്രായ സര്‍വേകളില്‍ അന്നഹ്ദക്ക് ഭൂരിപക്ഷം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ഒറ്റക്ക് ഭരിക്കില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാന വാരം രാജ്യത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. വത്തിക്കാന്‍ |
ഇറാനില്‍ യുവതിയെ തൂക്കിലേറ്റി Posted: 25 Oct 2014 12:36 AM PDT തെഹ് റാന്‍: കൊലപാതക കേസില്‍ പ്രതിയായ യുവതിയെ ഇറാനില്‍ തൂക്കിലേറ്റി. 26കാരിയായ റെയ്ഹാന ജബരിയെയാണ് തൂക്കിലേറ്റിയതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ സ്ഥിരീകരിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ ജബരി കൊലപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ജബരിയെ തൂക്കിലേറ്റിയത്. ആംനെസ്റ്റി അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജബരിയുടെ വധശിക്ഷ ഇറാന്‍ നേരത്തെ നീട്ടിവെച്ചിരുന്നു. 2007ലാണ് കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. ഇറാന്‍ രഹസ്യാന്വേഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മുന്‍താസ അബിദലി സര്‍ബന്ദിയെയാണ് റെയ്ഹാന ജബരി കൊലപ്പെടുത്തിയത്. അറസ്റ്റിലായ ജബരിയെ 2009ല്‍ തെഹ് റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍, കേസ് അന്വേഷണവും വിചാരണയും ശരിയായ രീതിയിലല്ളെന്ന് ആരോപിച്ച് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ രംഗത്തെ ത്തി. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 30ന് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഇറാന്‍, 10 ദിവസത്തേക്ക് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. |
വിരുന്നില്‍ മാധ്യമങ്ങള്‍ക്ക് മോദിയുടെ അഭിനന്ദനം Posted: 25 Oct 2014 12:29 AM PDT ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ ശുചീകരണ പരിപാടിയായ സ്വച്ഛ് ഭാരത് അഭിയാന്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ‘ദീപാവലി മിലന്‍’ എന്ന പേരില്‍ ഒരുക്കിയ വിരുന്നിലാണ് മോദി മാധ്യമങ്ങളെ പ്രശംസിച്ചത്. ഡല്‍ഹിയിലെ അശോക് റോഡിലുള്ള ബി.ജെ.പി ആസ്ഥാനമന്ദിരത്തില്‍ രാവിലെ 11 മണിക്ക് ആരംഭിച്ച വിരുന്നില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ദീപാവലി ആശംസിച്ചുകൊണ്ടാണ് മോദി പ്രസംഗമാരംഭിച്ചത്. മാധ്യമങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ളീന്‍ ഇന്ത്യാ മിഷന്‍ പരിപാടിയെ പിന്താങ്ങിയ മാധ്യമങ്ങള്‍ക്ക് നന്ദി. ദേശ വ്യാപകമായ ശുചിത്വ പ്രചരണ പരിപാടിയിലൂടെ മാധ്യമങ്ങള്‍ രാഷ്ട്രത്തിന്‍്റെ ചിത്രം മാറ്റി. മാധ്യമങ്ങളില്‍ നിന്ന് നമ്മുക്ക് വിവരങ്ങളും വാര്‍ത്തകളും മാത്രമല്ല ശരിയായ വീക്ഷണം കൂടി ലഭിക്കുന്നു. രാഷ്ട്രത്തെ മാറ്റാന്‍ പ്രധാനമന്ത്രി മാത്രം ചൂലെടുത്താല്‍ പോരാ, എല്ലാവരും ചൂലെടുത്ത് മുന്നോട്ടു വരണം. ശുചിത്വ ഭാരതം പോലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്നും നരേന്ദ്രമോദി പറഞ്ഞു. 400 ഓളം പേരെയാണ് മോദിയുടെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സഖ്യകക്ഷികള്‍ക്കും വിരുന്നൊരുക്കിയിരുന്നു. |
വാട്ടര്‍ അതോറിറ്റി സംഘത്തെ നാട്ടുകാര്‍ തടഞ്ഞു Posted: 25 Oct 2014 12:27 AM PDT പെരുമ്പിലാവ്: പെരുമ്പിലാവില്‍ പൈപ്പ് പൊട്ടിയ ചോര്‍ച്ച പൂര്‍ണമായി അടക്കാതെ റോഡിലെ കുഴിമൂടാനുള്ള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ എക്സ്കവേറ്ററുമായി എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പൊട്ടിയ പൈപ്പ് മാറ്റി കൂട്ടിയോജിപ്പിച്ചിടത്തുള്ള ചോര്‍ച്ച മാറ്റാതെ കുഴി മൂടി റോഡ് സഞ്ചാരയോഗ്യമാക്കാനായിരുന്നു വാട്ടര്‍ അതോറിറ്റി അധികാരികളുടെ തന്ത്രം. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പെരുമ്പിലാവ് - പട്ടാമ്പി റോഡില്‍ പെരുമ്പിലാവ് മത്സ്യ വിപണന കേന്ദ്രത്തിന് സമീപം വെള്ളത്തിന്‍െറ സമ്മര്‍ദം മൂലം പൈപ്പ് പൊട്ടി റോഡ് പിളര്‍ന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പമ്പിങ് ബുധനാഴ്ച വൈകീട്ടോടെ ആരംഭിച്ചതോടെ ചോര്‍ച്ച കണ്ടത്തെിയെങ്കിലും ഭാഗികമായി ഓരോ പഞ്ചായത്തിലേക്ക് വെള്ളം വിതരണം തുടങ്ങി. ചോര്‍ച്ച ശക്തമാകുന്നുവെന്ന് മനസ്സിലായതോടെ വെള്ളിയാഴ്ച പമ്പിങ് നിര്‍ത്തിവെച്ച് വീണ്ടും ചോര്‍ച്ച തടയാന്‍ ശ്രമം ആരംഭിച്ചു. പാലക്കാട് നിന്ന് രണ്ടുതവണ കൊണ്ട് വന്ന റബ്ബര്‍ റിങ് ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കാനായില്ല. പിന്നീട് വൈകീട്ടോടെ പമ്പിങ് പുനരാരംഭിച്ചു. ഇതിനിടെയാണ് കുഴി മൂടാന്‍ ശ്രമം നടത്തിയത്. നിര്‍മാണ പ്രവൃത്തികള്‍ ചെയ്ത തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തതും പ്രശ്നത്തിന് കാരണമായിരുന്നു. ഒരാഴ്ചയായി ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുന്നംകുളം നഗരസഭയിലേക്കും വടക്കേക്കാട്, പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്തുകളിലേക്ക് ഒരാഴ്ചയായി വെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കാട്ടകാമ്പാല്‍ കടവല്ലൂര്‍, പോര്‍ക്കുളം എന്നിവിടങ്ങളിലേക്ക് ഭാഗികമായി മാത്രമേ വെള്ളം വിടാനായിട്ടുള്ളൂ. വെള്ളം ശക്തമായി പമ്പിങ് നടത്തി പ്രശ്നം പരിഹരിച്ചതിന് ശേഷമെ കുഴി മൂടുകയുള്ളൂവെന്ന് അസി. എന്‍ജിനീയര്‍ ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു. റോഡിലെ കുഴി മൂടി റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിന് ഒരുങ്ങുന്നതായി അറിയുന്നു. |
ദുരന്തനിവാരണ പരിശീലനം വ്യാപകമാക്കും –മന്ത്രി അടൂര്‍ പ്രകാശ് Posted: 25 Oct 2014 12:18 AM PDT പത്തനംതിട്ട: ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് സാമൂഹിക-സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പെരിങ്ങര, കോഴഞ്ചേരി, ആറന്മുള, കോന്നി, വടശേരിക്കര വില്ളേജുകളില്‍ ശാസ്ത്രീയ പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ ദുരന്തസാധ്യതയുള്ളതായി കണ്ടത്തെിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ സാമൂഹിക-സന്നദ്ധ സംഘടനകള്‍ക്ക് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റില്‍ പരിശീലനം നല്‍കും. സംസ്ഥാനത്തെ 14 ജില്ലകളിലും ദുരന്തനിവാരണ കേന്ദ്രങ്ങള്‍ തുടങ്ങും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്രം നിലവില്‍ വന്നു. മറ്റ് ജില്ലകളിലും നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് വാങ്ങിയ 35 ലക്ഷം രൂപയുടെ ദുരന്തനിവാരണ ഉപകരണങ്ങള്‍ ഫയര്‍ഫോഴ്സ്, പൊലീസ്, വനം വകുപ്പുകള്‍ക്ക് മന്ത്രി വിതരണം ചെയ്തു. 2012-13ല്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതിന് പത്തനംതിട്ട ദുരന്തനിവാരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിട്ട.ഡെപ്യൂട്ടി കലക്ടര്‍ എന്‍.ബാലകൃഷ്ണപിള്ള, ജൂനിയര്‍ സൂപ്രണ്ടുമാരായ വി.ടി.രാജന്‍, ടി.ജി.ഗോപകുമാര്‍, ജുനിയര്‍ ക്ളര്‍ക്ക് വി.വിനോജ്, ഓഫിസ് അറ്റന്‍ഡന്‍റ് എന്‍.നിസാം എന്നിവര്‍ക്ക് റവന്യൂ മന്ത്രി സദ്സേവന രേഖ നല്‍കി ആദരിച്ചു. കലക്ടര്‍ എസ്.ഹരികിഷോര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എം.സുരേഷ് കുമാര്‍, റാന്നി ഡി.എഫ്.ഒ എസ്.ജനാര്‍ദനന്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ.ശേഖര്‍ എല്‍.കുര്യാക്കോസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഒ.രാജു, എന്‍.ശശികുമാര്‍, എ.ടി.സുരേഷ് കുമാര്‍, ആര്‍.രഘു, എം.ജെ.ജയസിങ്, ആര്‍.ഡി.ഒമാരായ എ.ഗോപകുമാര്‍, എം.എ.റഹീം, എ.ആര്‍.ക്യാമ്പ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് പി.കെ.അനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ജിജി ജോര്‍ജ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. |
ജില്ലയില്‍ ചെങ്കണ്ണ് പടരുന്നു Posted: 25 Oct 2014 12:12 AM PDT കോട്ടയം: ജില്ലയില്‍ ചെങ്കണ്ണ് രോഗം പടരുന്നു. രണ്ടാഴ്്ചക്കിടെ മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്‍െറ ഒൗദ്യോഗിക കണക്ക്. രാവിലെ ചൂടും വൈകുന്നേരം മഴയുമെന്ന അവസ്ഥയാണ് രോഗം പടരാന്‍ കാരണം. നേരത്തേ വേനല്‍ക്കാലത്താണ് വ്യാപകമായി രോഗം പടര്‍ന്നിരുന്നത്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ വ്യതിയാനമാണ് രോഗം പടരാന്‍ കാരണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം രോഗാണുക്കളുടെ പ്രതിരോധശേഷി വര്‍ധിച്ചതാണ് വ്യാപകമായി പ്രത്യക്ഷപ്പെടാന്‍ കാരണം. ദിവസവും ശരാശരി 200 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുന്നത്. അമയന്നൂര്‍, കൂരോപ്പട, അരീപ്പറമ്പ്, ളാക്കാട്ടൂര്‍, കണ്ടന്‍കാവ് പ്രദേശങ്ങളിലാണ് കൂടുതലായി പടര്‍ന്നത്. വൈക്കം താലൂക്കിന്‍െറ വിവിധ മേഖലയിലും രോഗം വ്യാപിക്കുന്നുണ്ട്. ഈരാറ്റുപേട്ട, പാലാ, കടുത്തുരുത്തി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കുമരകം, ചെങ്ങളം, കുമ്മനം, താഴത്തങ്ങാടി മേഖലകളിലും രോഗബാധിതര്‍ ഏറെയാണ്. സ്കൂള്‍ കൂട്ടികളിലാണ് രോഗം വ്യാപകമായി കാണുന്നത്. കുട്ടികളുടെ ഹാജര്‍ നിലയും പല സ്കൂളുകളിലും കുറഞ്ഞിട്ടുണ്ട്. രോഗമുള്ള കുട്ടികള്‍ സ്കൂളുകള്‍ എത്തുന്നതോടെ സഹപാഠികള്‍ക്കും പടരുന്നു. കഴിഞ്ഞ 17 മുതലാണ് ജില്ലയില്‍ രോഗം വ്യാപകമായത്. തുടക്കത്തില്‍ ചില ദിവസങ്ങളില്‍ 500 പേര്‍ വരെ ചികിത്സതേടിയിരുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവുവന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ കഴിഞ്ഞുകൂടുകയാണ്. മൂന്നുദിവസം വിശ്രമിച്ചാല്‍ തനിയെ മാറുമെന്നും ഇവര്‍ പറയുന്നു. രോഗികളുടെ കണ്ണിലെ വെള്ളത്തില്‍നിന്നാണ് പടരുന്നത്. |
ജില്ലാ പഞ്ചായത്ത് 21 കോടി നല്‍കിയില്ല; പ്രതിഷേധവുമായി പ്രസിഡന്‍റുമാര്‍ Posted: 25 Oct 2014 12:02 AM PDT ഇടുക്കി: ഭവനനിര്‍മാണ പദ്ധതിക്ക് പണം നീക്കിവെക്കാത്ത ജില്ലാ പഞ്ചായത്ത് നടപടിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്‍റുമാര്‍. കലക്ടറേറ്റില്‍ ജോയ്സ് ജോര്‍ജ് എം.പി വിളിച്ചുചേര്‍ത്ത വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ബ്ളോക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ജില്ലാ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയത്. 21 കോടിയാണ് ജില്ലാ പഞ്ചായത്ത് ബ്ളോക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ളത്. ജില്ലാ പഞ്ചായത്തിന്‍െറ അനാസ്ഥമൂലം ഇന്ദിരാ ആവാസ് യോജനയിലെ ഭവനനിര്‍മാണം പ്രതിസന്ധിയിലായതോടെയാണ് ജനപ്രതിനിധികള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇന്ദിരാ ആവാസ് യോജനയില്‍ വീട് വെക്കാനുള്ള തുകയില്‍ 75 ശതമാനം കേന്ദ്രവിഹിതവും സംസ്ഥാന സര്‍ക്കാറിന്‍െറ 25 ശതമാനം ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്ന് മാറ്റിവെക്കുകയുമാണ്. ഗ്രാമപഞ്ചായത്ത് 25ഉം ബ്ളോക് പഞ്ചായത്ത് 35ഉം ജില്ലാ പഞ്ചായത്ത് 40ഉം ശതമാനമാണ് മാറ്റിവെക്കേണ്ടത്. ബ്ളോക്, ഗ്രാമപഞ്ചായത്തുകള്‍ തുക മാറ്റിവെക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഗുരുതര കൃത്യവിലോപമാണ് വരുത്തിയത്. 2013-14 ല്‍ ആറുകോടി രൂപ കുടിശ്ശിക നില്‍ക്കേയാണ് 2014-15ല്‍ 15 കോടി നല്‍കാനുള്ളത്. ഗ്രാമ, ബ്ളോക് പഞ്ചായത്തുകള്‍ക്ക് ഈ തുക മാറ്റിവെച്ചില്ളെങ്കില്‍ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കാറില്ല. എന്നാല്‍, 21 കോടി മാറ്റിവെക്കാത്ത ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനെയാണ് പ്രസിഡന്‍റുമാര്‍ ചോദ്യം ചെയ്തത്. ബ്ളോക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.പി. ഉസ്മാന്‍, തോമസ് രാജന്‍, ശ്രീമന്ദിരം ശശികുമാര്‍, ബേബി പതിപ്പള്ളില്‍, അന്നമ്മ പടന്നമാക്കല്‍, ജോയി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ പഞ്ചായത്തിന്‍െറ നടപടിയെ വിമര്‍ശിച്ചു. പ്രശ്നത്തിന് പരിഹാരം കാണാന്‍ ചെയര്‍മാന്‍ ജോയ്സ് ജോര്‍ജ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. |
യെച്ചൂരിയുടെ കുറിപ്പ് ബദല്‍രേഖയല്ലെന്ന് സി.പി.എം Posted: 25 Oct 2014 12:00 AM PDT ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ നയസമീപനങ്ങളുമായി ബന്ധപ്പെട്ടുള്ള പി.ബി അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍ രേഖയല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ തയാറാക്കിയ നയരേഖയെകുറിച്ച് അഭിപ്രായക്കുറിപ്പ് രേഖപ്പെടുത്താന്‍ പി.ബി അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു കൊണ്ടുള്ള അഭിപ്രായ കുറിപ്പ് യെച്ചൂരി കേന്ദ്രകമ്മിറ്റിക്ക് നല്‍കിയെന്ന വാര്‍ത്ത എസ്.ആര്‍.പി സ്ഥിരീകരിച്ചു. പി.ബി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കുറിപ്പുകളായി പാര്‍ട്ടിക്ക് ലഭിക്കാറുണ്ടെന്ന് എസ്.ആര്‍.പി പറഞ്ഞു. സമാന രീതിയിലുള്ള ഒന്നിലേറെ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ കുറിപ്പുകളും കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഭേദഗതികളടക്കമുള്ളവ സി.സിയില്‍ അവതരിപ്പിക്കും. കുറിപ്പുകള്‍ അടക്കമുള്ള രേഖകള്‍ ചര്‍ച്ചയ്ക്കായി കീഴ്ഘടകങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് പി.ബിയും സി.സിയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നും എസ്.ആര്‍.പി വാര്‍ത്താലേഖകരോട് പറഞ്ഞു. |
ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍ഗണന –മന്ത്രി ആര്യാടന്‍ Posted: 24 Oct 2014 11:54 PM PDT കാഞ്ഞങ്ങാട്: ജില്ലയിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കലിന് മുന്‍ഗണനയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും തെക്കുനിന്നും ജില്ലയിലേക്ക് വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതോടൊപ്പം ഊര്‍ജോല്‍പാദനത്തിനും പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് 33 കെ.വി സബ്സ്റ്റേഷന്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടിന്‍െറയും മലബാറിന്‍െറയും മൊത്തത്തിലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലയില്‍ ഊര്‍ജോല്‍പാദനം ഉണ്ടാകണം. എന്‍ഡോസള്‍ഫാന്‍ അനുഭവം ഉള്ളതിനാലാണ് ചീമേനി പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയരുന്നത്. അതില്‍ സ്ഥലവാസികളെ കുറ്റപ്പെടുത്തുന്നില്ല. ജനങ്ങളുടെ സംശയം തീര്‍ത്തും ബോധവത്കരിച്ചും മാത്രമേ പദ്ധതി നടപ്പാക്കൂ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആളുകള്‍ക്കുനേരെ വെടിവെച്ച് പദ്ധതികളൊന്നും നടപ്പാക്കില്ല. ഇവിടെ കല്‍ക്കരിയില്‍നിന്നുള്ള ഉല്‍പാദനം നടന്നില്ളെങ്കില്‍ വാതകത്തില്‍നിന്നുള്ളത് പരിശോധിക്കും. മറ്റ് പല ജില്ലകളെയും അപേക്ഷിച്ച് കാസര്‍കോട് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രയാസമില്ല. വാതക പൈപ്പ്ലൈനിന് ഭൂമിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടുമാണ് കടുത്ത എതിര്‍പ്പുള്ളത്. പൈപ്പിലൂടെ ബോംബാണ് കൊണ്ടുവരുന്നതെന്നാണ് ആളുകള്‍ കരുതുന്നത്. ഇതിന് പിന്നില്‍ തീവ്രവാദ പ്രസ്ഥാനങ്ങളാണ്. അവരാണല്ളോ രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍, തീവ്രവാദമൊന്നും കേരളത്തിന്‍െറ മണ്ണില്‍ വിലപ്പോവില്ല. എല്ലാ വികസന പദ്ധതികള്‍ക്കും ജനസഹകരണം ആവശ്യമാണ്. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനും മന്ത്രി നാടിന് സമര്‍പ്പിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ കെ. വിക്രമന്‍ നായര്‍, ചീഫ് എന്‍ജിനീയര്‍ കെ. വേണുഗോപാലന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍ ടി.വി. ശൈലജ, ബഷീര്‍ വള്ളിക്കോത്ത്, സി.കെ. ബാബുരാജ്, കെ.എം.ചാക്കോ, എബ്രഹാം തോണക്കര, എ. കുഞ്ഞിരാമന്‍ നായര്‍, എ.എസ്. ജോര്‍ജൂട്ടി എന്നിവര്‍ സംസാരിച്ചു. |
നഗരത്തില്‍ പാര്‍ക്കിങ് കൊള്ള Posted: 24 Oct 2014 11:50 PM PDT കണ്ണൂര്‍: നഗരത്തിലെ കെട്ടിടങ്ങളില്‍ പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നത് വ്യാപകമാവുന്നു. പണം നല്‍കാന്‍ തയാറാകാത്തവരെ സെക്യൂരിറ്റിക്കാരും ജീവനക്കാരും കൈയേറ്റം ചെയ്യാനും ശ്രമിക്കുന്നു. നഗരത്തിലെ പ്രധാന കെട്ടിടങ്ങളിലെല്ലാം പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നുണ്ട്. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയും സൂപ്പര്‍ മാര്‍ക്കറ്റും ടെക്സ്റ്റൈല്‍സും പ്രവര്‍ത്തിക്കുന്ന പ്രഭാത് ജങ്ഷനിലെ കെട്ടിടത്തില്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ പണം നല്‍കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് രൂപയും കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പത്തുരൂപയുമാണ് ഈടാക്കുന്നത്. ബാങ്ക് എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ വാഹനവുമായി എത്തുന്നവരില്‍ നിന്നുപോലും പണം വാങ്ങുന്നുണ്ട്. എ.ടി.എം കൗണ്ടറിനു മുന്നില്‍ നിര്‍ത്താനും സമ്മതിക്കില്ല. കെട്ടിടത്തിന്‍െറ ഗ്രൗണ്ട് ഫ്ളോറില്‍ പാര്‍ക്കിങ്ങിന് സ്ഥലമുണ്ടെങ്കിലും ആ സ്ഥലം ഉപയോഗിക്കാനും പണം നല്‍കണം. ഇതിന് തയാറാകാത്തവര്‍ക്ക് ചീത്ത വിളി കേള്‍ക്കേണ്ടി വരും. കുടുംബവുമായി വരുന്നവരും മറ്റും വഴക്കുണ്ടാക്കാന്‍ വയ്യാത്തതിനാല്‍ പണം കൊടുത്ത് പ്രശ്നം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ബാങ്ക് റോഡിലെ എസ്.ബി.ടിയും പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനവും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നൂറുകണക്കിനാളുകളാണ് ദിനം പ്രതി വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നത്. എന്നാല്‍, ഇവിടത്തെ പാര്‍ക്കിങ് ഏരിയകളിലേക്ക് വാഹനങ്ങളുമായി പ്രവേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ സമ്മതിക്കില്ല. അതുകൊണ്ടുതന്നെ കെട്ടിടത്തിനു മുന്നിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരാവുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ പൊലീസ് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനക്കുരുക്കുമുണ്ടാകുന്നു. താവക്കരയിലെ ഒരു കെട്ടിടത്തിലും പാര്‍ക്കിങ്ങിന് പണം വാങ്ങിക്കുന്നുണ്ട്. സെക്യൂരിറ്റിക്കാരുടെ എതിര്‍പ്പു വകവെക്കാതെ പാര്‍ക്കു ചെയ്ത വാഹനത്തിലെ കാറ്റ് അഴിച്ചുവിട്ട സംഭവവുമുണ്ടായി. ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും പാര്‍ക്കിങ്ങിനുള്ള സ്ഥലം മാറ്റിവെക്കണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. നഗരസഭക്ക് നിരവധി തവണ ആളുകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പാര്‍ക്കിങ്ങിന് ഫീസ് വാങ്ങുന്നതിനെതിരെയും പാര്‍ക്കിങ് സൗകര്യം ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. |
രാഷ്ട്രത്തിന്‍െറ സ്വച്ഛത ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ല: തരൂര്‍ Posted: 24 Oct 2014 11:37 PM PDT തിരുവനന്തപുരം: രാഷ്ട്രത്തിന്‍െറ സ്വച്ഛത ഒരു പാര്‍ട്ടിക്കും വിട്ടു കൊടുക്കില്ളെന്ന് ശശി തരൂര്‍ എം.പി. വിഴിഞ്ഞം തുറമുഖത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാജ്പേയ് സര്‍ക്കാരും യു.പി.എ സര്‍ക്കാരും ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരും വിവിധ പേരുകളിലാണ് ശുചീകരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ഏത് പേരിലാണെങ്കിലും രാഷ്ട്രം വൃത്തിയായാല്‍ മതിയെന്നും തരൂര്‍ വ്യക്തമാക്കി. ഒരാരോരുത്തരും അവരവരുടെ കുടുംബങ്ങള്‍ വൃത്തിയായിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു പോലെ നാടും വൃത്തിയായി നിലനിര്‍ത്താനും ശ്രമിക്കണം. അതിലൂടെ മാത്രമെ രാഷ്ട്രം മാലിന്യ മുക്തമാകുകയുള്ളൂ. ശുചീകരണത്തിലൂടെ മാത്രമെ ജനാധിപത്യം പൂര്‍ണമാകൂവെന്നാണ് ഗാന്ധിജി നല്‍കിയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് മൂന്നു പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്‍ സര്‍ക്കാരിന്‍െറ കാലത്ത് ഫണ്ട് അനുവദിച്ചതാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. |
നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം Posted: 24 Oct 2014 11:37 PM PDT കൊച്ചി: ജി.സി.ഡി.എ വിഭാവനം ചെയ്ത റിങ് റോഡ് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ജി.സി.ഡി.എക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപത്ത് ചാത്യാത്തുനിന്ന് തുടങ്ങി വടുതല വഴി ചിറ്റൂര്‍, കോതാട്, ചേന്നൂര്‍, തുണത്തുംകടവ് വഴി വരാപ്പുഴ ദേശീയപാതയും എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡും കടന്ന് കീഴ്മാട്, പുത്തന്‍കുരിശ്, ഉദയംപേരൂര്‍ വഴി കുമ്പളത്ത് എന്‍.എച്ച് -47 ല്‍ പനങ്ങാട് സന്ധിക്കുന്നതാണ് നിര്‍ദിഷ്ട റിങ് റോഡ്. 64 കിലോമീറ്റര്‍ ദൂരമുള്ള ഇതില്‍ ആദ്യഘട്ടമായ വടുതല വരെ കായല്‍ നികത്താന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കായലില്‍ തൂണുകളിലൂടെയാകും പാലം നിര്‍മിക്കുക. ഇതിന് ഭീമമായ തുക വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. അഞ്ചുഘട്ടങ്ങളായി പണി തീരുമ്പോള്‍ റോഡ് കടന്നുപോകുന്നയിടങ്ങളിലെ 16 തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തില്‍ നാലുവരി റോഡാണ് വിഭാവനം ചെയ്തിട്ടുള്ളത്. 360 കോടി രൂപയാണ് ഈഘട്ടത്തിന്‍െറ ചെലവ്. രണ്ടാംഘട്ടം ചേരാനല്ലൂരില്‍നിന്ന് വരാപ്പുഴ വരെയും മൂന്നാംഘട്ടം എന്‍.എച്ച് -17 ല്‍ നിന്ന് എന്‍.എച്ച് -47 ല്‍ അത്താണിവരെയും നാലാംഘട്ടം പുത്തന്‍കുരിശില്‍ എന്‍.എച്ച് -47, എന്‍.എച്ച് -49 എന്നിവക്കിടയിലുമായിരിക്കും. അന്തിമഘട്ടം പുത്തന്‍കുരിശില്‍നിന്നാരംഭിച്ച് പനങ്ങാട് അവസാനിക്കും. |
കൊലക്ക് കാരണമായത് സുഹൃത്തുക്കള്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കം Posted: 24 Oct 2014 11:28 PM PDT Byline: അന്യ സംസ്ഥാനത്തുള്ള പ്രതിയെ പിടികൂടിയത് 22 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ ഝാര്‍ഖണ്ഡ് സ്വദേശി രാജേന്ദര്‍ ലോറ കൊല്ലപ്പെടാനിടയാക്കിയത് സുഹൃത്തുക്കള്‍ക്കിടയില്‍ വളര്‍ന്നുവന്ന സാമ്പത്തിക തര്‍ക്കവും കൊല്ലപ്പെട്ടയാളുടെ മനോഭാവവുമെന്നാണ് പ്രതിയെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച കൊലപാതക കാരണമെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട രാജേന്ദര്‍ ലോറയും പ്രതിയായ സുനില്‍ മുണ്ടയും ഒന്നിച്ചാണ് കേരളത്തില്‍ ആദ്യമായി എത്തിയത്. ഇതിനുമുമ്പ് ഇരുവരും ആന്ധ്രപ്രദേശില്‍ ജോലി നോക്കിയിരുന്നു. ഈയിനത്തില്‍ ലോറ മുണ്ടക്ക് പണം കൊടുക്കാനുണ്ട്. കേരളത്തില്‍ ഇവര്‍ ആദ്യമായി ജോലിക്കത്തെിയത് മണ്ണാര്‍ക്കാട് ചേറുംകുളത്താണ്. മൂന്ന് മാസം ജോലിയെടുത്ത് ഇവര്‍ റാഞ്ചിയിലേക്ക് പോവുകയും വീണ്ടും എത്തിയ ഇവര്‍ കുമരംപുത്തൂര്‍ വെള്ളപ്പാടെത്തത്തെുകയുമായിരുന്നു. മുണ്ടയെ കൂടാതെ മറ്റുപലരെയും റാഞ്ചിയില്‍ നിന്നും ലോറ മണ്ണാര്‍ക്കാടത്തെിച്ചിരുന്നു. ഇവര്‍ ജോലിയെടുത്ത് ലഭിക്കുന്ന കൂലിയില്‍ നിന്നും നല്ളൊരു തുക കമീഷനായി ലോറ കൈപറ്റിയിരുന്നു. കൂടാതെ കൂലി മുഴുവനായും സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നില്ളെന്നും പറയുന്നു. പറഞ്ഞ ജോലിയെടുത്തില്ളെങ്കില്‍ ശകാരവും വാക്കേറ്റവും പതിവായിരുന്നുവെന്നും പറയുന്നുണ്ട്. മാത്രമല്ല പ്രതിയായ മുണ്ടക്ക് കൂലിയിനത്തില്‍ നല്ളൊരു തുക ലോറ നല്‍കാനുണ്ടെന്നും പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇതുകൂടാതെ ആഗസ്റ്റ് 27ന് ഇവര്‍ ജോലി ചെയ്യുന്ന ഫാമിലേക്ക് പുല്ല് കൊണ്ടുപോവുന്ന വാഹനം ലോറക്ക് പകരം മുണ്ട എടുത്ത് ഉപയോഗിച്ചത് വാക്കേറ്റത്തിനിടയാക്കുകയും ഇത് മുണ്ട ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനും ഇടയാക്കിയെന്നും ഇത് ശത്രുത വര്‍ധിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 28ന് നാട്ടിലേക്ക് തിരിച്ചുപൊയ മുണ്ട അവിടെ പിതാവിന്‍െറ സഹോദരിയുടെ വീട്ടില്‍ വിവിധ ജോലികളെടുത്ത് കഴിഞ്ഞു കൂടുകയും സെപ്റ്റംബര്‍ 30ന് ലോറയോട് പകരം വീട്ടണമെന്ന ഉദ്ദേശ്യത്തോടെ ധന്‍ബാദ് എക്സ്പ്രസില്‍ കേരളത്തിലേക്ക് തിരിക്കുകയും ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് ഒന്നര മണിയോടെ ഒലവക്കോട് എത്തിച്ചേര്‍ന്നു. വൈകുന്നേരത്തോടെ മണ്ണാര്‍ക്കാടത്തെിയ ലോറ കുന്തിപ്പുഴയില്‍ കുളിച്ച ശേഷം രാത്രി ഭക്ഷണത്തിന് പഴങ്ങളും വാങ്ങി അക്കിപ്പാടം ഗ്രൗണ്ടിലത്തെി രാത്രി ചെലവഴിച്ചു. അര്‍ധ രാത്രിയോടുകൂടി ലോറയും സുഹൃത്തുകളും താമസിക്കുന്നിടത്ത് എത്തി. കൊളുത്തില്ലാത്ത വാതില്‍ തുറന്ന് അകത്തുകയറി റാക്കിന്‍െറ മുകളില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് കൈവശപ്പെടുത്തി രാജേന്ദര്‍ ലോറയുടെ നെഞ്ചില്‍ നിറയൊഴിക്കുകയുമായിരുന്നു. വെടിവെച്ച ശേഷം ഓടിരക്ഷപ്പെട്ട് വഴിയരികിലെ മരത്തില്‍ തോക്ക് ഒളിപ്പിച്ചു. പുലര്‍ച്ചെ നാലോടെ മണ്ണാര്‍ക്കാടത്തെി പിന്നീട് ബസ് മാര്‍ഗം പാലക്കാടും അവിടെ നിന്ന് 11.45നുള്ള ധന്‍ബാദ് എക്സ്പ്രസില്‍ തിരിച്ച് നാട്ടിലേക്ക് പോവുകയുമായിരുന്നു. 22 ദിവസം നീണ്ട അന്വേഷണത്തിലൂടെയാണ് പൊലീസ് സംഘം അന്യ സംസ്ഥാനത്തുള്ള പ്രതിയെ സമര്‍ഥമായി പിടികൂടിയത്. മണ്ണാര്‍ക്കാട് സി.ഐ ബി. അനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള സിവില്‍ പൊലീസുകാരായ ഷാഫി, സതീഷ്കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ഝാര്‍ഖണ്ഡില്‍ കേന്ദ്ര റിസര്‍വ് പൊലീസില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണ്ണാര്‍ക്കാട് സി.ഐയുടെ ഝാര്‍ഖണ്ഡിലെ ആദ്യകാല ഒൗദ്യോഗിക ബന്ധങ്ങള്‍ പ്രതിയെ പിടികൂടുന്നതിന് ഏറെ സാഹായകമായി. |
ബസ് നിര്‍ത്തിയില്ല; ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം Posted: 24 Oct 2014 11:23 PM PDT പൂപ്പലം: വിദ്യാര്‍ഥികളെ കയറ്റാത്തതിനെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ മേലെ പൂപ്പലം ബസ്സ്റ്റോപ്പില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പെരിന്തല്‍മണ്ണയില്‍നിന്ന് അലനല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മീറ്ററുകള്‍ക്കകലെ നിര്‍ത്തി ആളെയിറക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെയടക്കമുള്ള യാത്രക്കാരെ കയറ്റാതെ ദൂരേക്ക് മാറ്റി നിര്‍ത്തിയത് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം ബസ് ജീവനക്കാര്‍ പുറത്തിറങ്ങിയതോടെ ഉന്തും തള്ളും നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന്, ബസ് റോഡിന് നടുവില്‍ നിര്‍ത്തി ജീവനക്കാര്‍ പോയതിനാല്‍ പൂപ്പലത്ത് മൂന്ന് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, രാത്രി എട്ടുമണിയോടെയാണ് ജീവനക്കാര്‍ ബസ് കൊണ്ടുപോയത്. സ്കൂള്‍ വിടുന്ന സമയത്ത് അലനല്ലൂര്‍ ഭാഗത്തേക്കുള്ള ഏക ബസാണിതെന്നും ഈ ബസ് നിര്‍ത്താതെ പോയാല്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് വീടണയാന്‍ മാര്‍ഗമില്ളെന്നും മിക്ക ദിവസങ്ങളിലും ഈ ബസ് തങ്ങളെ കയറ്റാറില്ളെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്കൂള്‍ സമയങ്ങളില്‍ മേലെ പൂപ്പലം സ്റ്റോപ്പില്‍ ചില സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോകുന്നത് പതിവാണ്. പ്രദേശത്തെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതിനാല്‍ ദുരിതത്തിലാകുന്നത്. പെരിന്തല്‍മണ്ണയില്‍നിന്ന് പുറപ്പെടുന്ന ചില സ്വകാര്യ ബസുകള്‍ പൂപ്പലം, മാനത്തുമംഗലം സ്റ്റോപ്പുകളില്‍ നിര്‍ത്തില്ളെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പെരിന്തല്‍മണ്ണ മുതല്‍ ചുങ്കം ജങ്ഷന്‍ വരെ സ്റ്റോപ്പുകളിലിറങ്ങേണ്ട യാത്രക്കാരെ ഇവര്‍ കയറാനനുവദിക്കില്ലത്രെ. ഇത് മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്. അഥവാ ബസുകള്‍ മേലെ പൂപ്പലത്ത് നിര്‍ത്തിയാല്‍തന്നെ സ്റ്റോപ്പില്‍ നിന്ന് മീറ്ററുകള്‍ മാറിയാണ് നിര്‍ത്തുക. വിദ്യാര്‍ഥികള്‍ ഓടിയത്തെുമ്പോഴേക്കും ബസെടുത്ത് പോകുകയും ചെയ്യും. ഇത് പതിവായതാണ് വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ചോദ്യം ചെയ്യാനിടയാക്കിയത്. |
ബി.പി.എല്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് Posted: 24 Oct 2014 11:20 PM PDT വൈത്തിരി: പൊഴുതന പഞ്ചായത്തിലെ ബി.പി.എല്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്. 2009ലെ കണക്കനുസരിച്ച് 12 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് ഇടിയംവയലില്‍ 256 പേര്‍, രണ്ടാം വാര്‍ഡ് പിണങ്ങോട് 239, മൂന്നാം വാര്‍ഡ് ചിറക്കംവയലില്‍ 180, നാലാം വാര്‍ഡ് അത്തിമൂല 277, അഞ്ചാം വാര്‍ഡ് ആനോത്ത് 145, ആറാം വാര്‍ഡ് പൊഴുതനയില്‍ 205, ഏഴാം വാര്‍ഡ് പെരിങ്കോടയില്‍ 200, എട്ടാം വാര്‍ഡില്‍ 388, ഒമ്പതാം വാര്‍ഡ് പാറക്കുന്നില്‍ 118, പത്താം വാര്‍ഡ് കുറിച്യര്‍മല 30, പതിനൊന്നാം വാര്‍ഡ് അച്ചൂര്‍ 41, പന്ത്രണ്ടാം വാര്‍ഡ് വലിയപാറയില്‍ 180 എന്നിങ്ങനെയാണ് ബി.പി.എല്‍ പട്ടികയിലുള്ളവരുടെ കണക്ക്. എന്നാല്‍, പുതിയ ബി.പി.എല്‍ പട്ടികയില്‍ നിരവധി അര്‍ഹര്‍ പുറത്തായിരിക്കുകയാണ്. രണ്ടുനില വീടും കാറും സ്വന്തമായുള്ള നിരവധി കുടുംബങ്ങള്‍ പട്ടികയില്‍ ഇടംനേടിയിട്ടുമുണ്ട്. പഞ്ചായത്തിലെ എട്ട്, 10, 11 വാര്‍ഡുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയില്‍നിന്ന് പുറന്തള്ളപ്പെട്ടു. ആദിവാസികളും തോട്ടംതൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിവിടം. വര്‍ഷങ്ങള്‍ക്കുമുമ്പ് അശാസ്ത്രീയമായി തട്ടിക്കൂട്ടിയെടുത്തതാണ് പഴയ പട്ടിക. ഈ പട്ടികയിലുള്ള അനര്‍ഹര്‍ തന്നെയാണ് ഇപ്പോഴും ആനുകൂല്യം പറ്റുന്നത്. അതേസമയം, അര്‍ഹര്‍ പുറത്താവുകയും ചെയ്തു. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ കുടുംബശ്രീയുടെയും പഞ്ചായത്ത് അധികൃതരുടെയും മേല്‍നോട്ടത്തില്‍ ഏറെ പണം ചെലവഴിച്ച് പുതിയ പട്ടിക തയാറാക്കി. തുടര്‍ന്ന് 2009 മേയ്, ജൂണ്‍ മാസങ്ങളിലായി സ്കൂള്‍ അധ്യാപകരെക്കൊണ്ടാണ് സര്‍ക്കാര്‍ ബി.പി.എല്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്‍, സര്‍വേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ധനരെ കാണാതെ പോയി. രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലുകളുമുണ്ടായി. സര്‍വേ പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. ഈ പുതിയ പട്ടിക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് അംഗീകരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇത് മിക്ക ആളുകളും അറിയുന്നത് ഇപ്പോഴാണ്. ആയിരത്തോളം തോട്ടംതൊഴിലാളികളുള്ള പഞ്ചായത്തില്‍ 10 ശതമാനം പേര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ ഭൂരിഭാഗം പേരും എസ്റ്റേറ്റ് പാടികളിലാണ് താമസിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടണം. നിലവില്‍ ചുവന്ന റേഷന്‍ കാര്‍ഡുള്ളവര്‍ പലരും പട്ടികക്ക് പുറത്തായി. എ.പി.എല്‍ ആയ നീല കാര്‍ഡുള്ളവര്‍ ദാരിദ്ര്യരേഖക്കു താഴെയായതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. വാര്‍ധക്യ-വിധവ-കര്‍ഷക-വികലാംഗ പെന്‍ഷനുകള്‍ക്ക് അപേക്ഷിച്ച പലരും ഇപ്പോഴും ബി.പി.എല്‍ പട്ടികയില്‍ ഇല്ല. |
പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കും Posted: 24 Oct 2014 11:15 PM PDT കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്‍െറ ഭാഗമായി വാടകക്കാര്‍ക്കും തൊഴിലാളികള്‍ക്കും 2009ലെ സര്‍വെ നടപടിപ്രകാരം സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരത്തുക നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. റോഡ് വികസനത്തിന്‍െറ ഭാഗമായി കൊട്ടാരം റോഡ് ജങ്ഷന്‍ മുതല്‍ എരഞ്ഞിപ്പാലം സരോവരം റോഡ് വരെ ഭാഗത്തുള്ളവരുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസ തുകയും പലിശയുമടക്കം 17 ലക്ഷം രൂപയാണ് സെന്‍റിന് തറവിലയായി നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ക്കുള്ള വില ഉദ്യോഗസ്ഥതല പരിശോധനകള്‍ക്ക് ശേഷം പിന്നീട് നിശ്ചയിക്കും. തീരുമാനം അംഗീകരിക്കുന്നവര്‍ ഒരാഴ്ചക്കകം ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ക്ക് സമ്മതപത്രം നല്‍കണം. വിട്ടു നില്‍ക്കുന്ന സ്ഥലമുടമകളുടെയും മതിയായ രേഖകള്‍ ഇല്ലാത്തവരുടെയും ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കും. വില അംഗീകരിച്ചവര്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ റിവ്യൂ കേസിന് പോകാന്‍ അനുവാദമില്ല. നവംബര്‍ 14നകം ജില്ലാതല പര്‍ച്ചേസ് കമ്മിറ്റികള്‍ പൂര്‍ത്തിയാകും. വിലനിര്‍ണയം സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തയാറാക്കുന്ന ശിപാര്‍ശ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്ക് കൈമാറും. സ്ഥലമേറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന്‍െറ കാലാവധി 2015 ഏപ്രിലില്‍ അവസാനിക്കും. യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, ആര്‍.ഡി.ഒ ഹിമാന്‍ഷു കുമാര്‍ റായ്, ഡെപ്യൂട്ടി കലക്ടര്‍ സി. മോഹനന്‍. സ്പെഷല്‍ തഹസില്‍ദാര്‍ റംല, കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് ഉദ്യോഗസ്ഥരായ സാബു കെ. ഫിലിപ്പ്, കെ. ലേഖ, കെ.പി. കോയമോന്‍ എന്നിവര്‍ പങ്കെടുത്തു. |
ഈ വര്‍ഷത്തെ അവസാന ജുമുഅയും നമസ്കരിച്ച് ഹാജിമാര്‍ മദീനയോട് വിടചൊല്ലി Posted: 24 Oct 2014 10:55 PM PDT Byline: മൂസക്കുട്ടി വെട്ടിക്കാട്ടിരി ജിദ്ദ: ഹജ്ജ് കര്‍മം വിജയകരമായി നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനത്തിനത്തെിയ ഹാജിമാരില്‍ അവശേഷിക്കുന്നവരും ഈ വര്‍ഷത്തെ അവസാന ജുമുഅ പ്രവാചക പള്ളിയില്‍ നമസ്കരിച്ച നിര്‍വൃതിയുമായി മദീനയോട് വിടചൊല്ലി. മദീന സന്ദര്‍ശനത്തിനത്തെിയ ഹജ്ജ് തീര്‍ഥാടകരടക്കം ഏകദേശം 5 ലക്ഷം പേരാണ് ദുല്‍ഹജ്ജ് മാസത്തിലെയും ഹിജ്റ വര്‍ഷത്തിലെയും അവസാന വെള്ളിയാഴ്ച മസ്ജിദുന്നബവിയില്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തത്. ജുമുഅ നമസ്കാരത്തിന് ഇടം ലഭിക്കാനായി വളരെ നേരത്തെ എത്തിച്ചേര്‍ന്ന ഭക്ത ജനങ്ങളാല്‍ മസ്ജിദുന്നബവിയുടെ അകവും പുറവും തിങ്ങിനിറഞ്ഞിരുന്നു. ജുമുഅ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്തന്നെ കാലു കുത്താനിടമില്ലാത്തവിധം പ്രവാചക പള്ളിയുടെ ചുറ്റുമുള്ള വിശാലമായ മുറ്റങ്ങടക്കം ഭക്തര്‍ കൈയടക്കി. വിടപറയുന്ന ഹാജിമാരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാ മൊഴികളാല്‍ മുഖരിതമായിരുന്നു ഹറം പരിസരം. മദീനയിലത്തെിയ തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്ലതൈന്‍, ഉഹ്ദ് താഴ്വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമാണ് മദീനയോട് വിട പറഞ്ഞത്. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് അവസാനത്തെ ഹാജിയും രാജ്യത്തോട് വിടപറയാനിരിക്കെ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സൗദി അധികൃതര്‍ തയാറാക്കിയിരുന്നു. ഹജ്ജ് തീര്‍ഥാടകരടക്കം നമസ്കാരത്തിനത്തെുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ മദീന മുനവ്വറ ഗവര്‍ണറും മദീന ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സിയും മടക്ക യാത്രക്കൊരുങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സേവനങ്ങളൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയാറാക്കിയിരുന്നു. തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തിച്ചു. തീര്‍ഥാടകത്തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്ന മദീനയില്‍ ഭക്ഷണ ശാലകളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളിലും മറ്റും മദീന മുനവ്വറ വാണിജ്യ മന്ത്രാലയം കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വില നിയന്ത്രണം പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിനും മറ്റും മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലുമെല്ലാം പരിശോധന നടത്തി. എല്ലാ അര്‍ഥത്തിലും സുഖകരമായ ഹജ്ജും മദീന സന്ദര്‍ശനവും നിര്‍വഹിച്ചാണ് മദീനവഴി യാത്ര തിരിക്കുന്ന അവസാനത്തെ ഹാജിമാരും പ്രവാചക നഗരിയോട് കണ്ണീരില്‍ കുതിര്‍ന്ന വിടചൊല്ലുന്നത്. |
വിദേശ ജോലിക്കാരുടെ സംരക്ഷണത്തിന് നടപടികള്‍ ശക്തമാക്കും Posted: 24 Oct 2014 10:25 PM PDT അബൂദബി: വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി യു.എ.ഇ പരാമവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം.വിദേശതൊഴിലാളികളുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും തൊഴില്‍ നിയമങ്ങളുടെയും അടിസ്ഥാനത്തിലും യു.എ.ഇ ഫെഡറല്‍ നിയമം അനുസരിച്ചും വീട്ടു ജോലിക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളികളുടെ സംരക്ഷണത്തിനായി യു.എ.ഇ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വീട്ടുജോലിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ അംന അല്‍ മെഹയ്രി പറഞ്ഞു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് രാജ്യത്തെ പൊതു സാഹചര്യം കണക്കിലെടുത്തല്ല റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഏതാനും ഒറ്റപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയായിരുന്നു. ലോകത്തെ 200ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംതൃപ്തിയോടെ ജോലി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. അതേസമയം, വീട്ടുജോലിക്കാര്‍ അടക്കമുള്ളവരുടെ സുരക്ഷയും തൊഴില്‍ സാഹചര്യവും മെച്ചപ്പെടുത്തുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്. വിവിധ വിഷയങ്ങളില്‍ തൊഴിലാളികളുടെ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ജോലിക്കാര്‍ തങ്ങളുടെ രാജ്യങ്ങളുടെയും യു.എ.ഇയുടെയും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്ന ഘടകമാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും ആകര്‍ഷണമായ തൊഴില്‍ വിപണിയാണ് യു.എ.ഇയുടേത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഒമ്പത് പ്രധാന സമ്മേളനങ്ങളിലെ പ്രമേയങ്ങള്‍ അംഗീകരിച്ച രാജ്യം കൂടിയാണ് യു.എ.ഇയെന്ന് മനസ്സിലാക്കണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങളും രാജ്യത്ത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്, ശമ്പളം, താമസം, ആരോഗ്യം എന്നിവക്ക് മുന്‍തൂക്കം കൊടുത്തുള്ള നിയമങ്ങളാണ് രാജ്യത്തുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രയും മികച്ച തൊഴില്‍ സാഹചര്യം നിലനിര്‍ത്തുമ്പോഴാണ് ഏതാനും വീട്ടുജോലിക്കാരുടെ സംഭവങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ 23ന് പുറത്തുവിട്ട ഹ്യൂമന്‍റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ യു.എ.ഇയിലെ വീട്ടുജോലിക്കാരായ സ്ത്രീകള്‍ മോശം അവസ്ഥയിലാണെന്ന് വ്യക്തമാക്കിയിരുന്നു. വളരെ കുറച്ച് സംഭവങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി രാജ്യത്തെ പൊതു പ്രതിച്ഛായ ഇങ്ങനെയാണെന്ന് പറയുമ്പോള്‍ മാധ്യമശ്രദ്ധ ലഭിക്കും. എന്നാല്‍, ഇത് ക്രിയാത്മക നിലപാട് അല്ല. ബഹുഭൂരിഭാഗം ജോലിക്കാരെയും തൊഴിലുടമകളെയും ഈ റിപ്പോര്‍ട്ട് പ്രതിനിധാനം ചെയ്യുന്നില്ളെന്നും അംന അല്‍ മെഹയ്രി പറഞ്ഞു. വീട്ടുജോലിക്കാരെ സംരക്ഷിക്കുന്നതിനും മോശം പെരുമാറ്റം ഉണ്ടായാല്‍ പരിഹാരം കാണുന്നതിനും യു.എ.ഇ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുടമകളും വീട്ടുജോലിക്കാരും തമ്മിലെ ബന്ധം നിര്‍ണയിക്കുന്നതിന് കരാറിന് നിശ്ചിത ഫോം അടക്കം തയാറാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്തവും ബാധ്യതകളും ഈ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവൃത്തി സമയവും അവധിയും അടക്കം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരുടെ യാത്ര, താമസം, ഭക്ഷണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെയെല്ലാം ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അംന അല്‍ മെഹയ്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വീട്ടുജോലിക്കാര്‍ അടക്കം എല്ലാ പ്രവാസികള്‍ക്കും മാന്യമായ തൊഴില്‍ സാഹചര്യം ഒരുക്കല്‍ സര്‍ക്കാറിന്‍െറ മുന്‍ഗണനകളിലുള്ളതാണെന്നും അവര്‍ പറഞ്ഞു. |
ഒമാനില്‍ ശക്തമായ മഴക്കും കൊടുങ്കാറ്റിനും സാധ്യത Posted: 24 Oct 2014 10:19 PM PDT Subtitle: അറബിക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഒമാനില്‍നിന്ന് ഏറെ ദൂരത്തായതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ളെന്ന് പൊലീസ് മസ്കത്ത്: അറബിക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഒമാനിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ഒമാന്‍ തീരത്തേക്കോ ഗുജറാത്തിലേക്കോ പാകിസ്താനിലേക്കോ നീങ്ങാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍െറ നിരീക്ഷണം. ഇന്ത്യന്‍ തീരത്തുനിന്ന് വിപരീത ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 29ന് ഒമാന്‍ തീരത്തത്തൊനാണ് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. അമേരിക്കന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥ മാപ്പില്‍ ഒമാന്‍, യമന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലൂടെ കൊടുങ്കാറ്റ് കടന്നുപോകുമെന്ന് വിശദീകരിക്കുന്നു. എന്നാല്‍, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മണിക്കൂറില്‍ ആറു കി.മീറ്റര്‍ വേഗമുള്ള ചെറിയ കാറ്റായി മാറിയതായും അടുത്ത ദിവസങ്ങളില്‍ ഇത് കൊടുങ്കാറ്റായി രൂപംപ്രാപിക്കുമെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സാദ വിലായത്തിലേക്കാണ് കൊടുങ്കാറ്റ് നീങ്ങുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ അന്തരീക്ഷം മേഘാവൃതമാവാനും തിരമാലകള്‍ മൂന്നു മീറ്റര്‍ ഉയരത്തിലത്തൊന്‍ സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മാധ്യമങ്ങള്‍ വഴി അധികൃതര്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. അതിനിടെ, അറബിക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഒമാനില്‍നിന്ന് ഏറെ ദൂരത്തായതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ളെന്നാണ് പൊലീസ് പറയുന്നത്. ന്യൂനമര്‍ദം മസ്കത്തിലത്തൊനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. ഈ വിഷയത്തില്‍ പരക്കുന്ന കിംവദന്തികള്‍ അടിസ്ഥാന രഹിതമാണെന്നും അറിയിപ്പില്‍ പറയുന്നു. യമനും ദോഫാറിനുമിടയിലാണ് കൊടുങ്കാറ്റ് എത്താന്‍ സാധ്യത. ക്രമേണ ശക്തി കുറഞ്ഞ് ആദന്‍ ഗള്‍ഫിലേക്കോ ആഫ്രിക്കന്‍ തീരത്തോ പോയി കാറ്റ് നിര്‍ജീവമാവാനാണ് സാധ്യതയെന്നും അധികൃതര്‍ പറയുന്നു.ന്യൂനമര്‍ദം ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് നീങ്ങുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ളെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഏതു ഘട്ടത്തെയും നേരിടാന്‍ പര്യാപ്തമായ അടിയന്തര കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. |
വേലക്കാരുടെ റിക്രൂട്ടിങ്; മാനസികനില പരിശോധിക്കണമെന്ന് നിര്‍ദേശം Posted: 24 Oct 2014 10:16 PM PDT Subtitle: വീട്ടുവേലക്കാര്‍ സ്വദേശികള്‍ക്കെതിരെ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ വ്യാപകമാണ് കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി വീടുകളിലേക്ക് വിദേശ വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുമുമ്പ് മാനസികാരോഗ്യം പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് നിര്‍ദേശം. വേലക്കാരില്‍നിന്ന് സ്വദേശികള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഇത്തരം മുന്‍കൂര്‍ പരിശോധനകള്‍ മാത്രമാണ് പരിഹാരമെന്ന നിര്‍ദേശം യഅ്ഖൂബ് സാനിഅ് എം.പിയാണ് പാര്‍ലമെന്‍റിനു മുമ്പാകെ സമര്‍പ്പിച്ചത്. നിലവില്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് രാജ്യത്തേക്ക് വിദേശവേലക്കാരെ റിക്രൂട്ട്ചെയ്യുന്നത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യത്തത്തെി ജോലിയില്‍ പ്രവേശിക്കുംമുമ്പ് വേലക്കാരെ മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കാനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ ആരംഭിക്കണം. സ്വദേശിവീടുകളില്‍ ജോലിക്ക് കയറുംമുമ്പ് പെരുമാറ്റ രീതികളും മറ്റും പഠിപ്പിക്കണം. മറ്റു രാജ്യങ്ങളിലെ തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍നിന്ന് വരുന്ന വേലക്കാര്‍ക്ക് കുവൈത്തിലെ അവസ്ഥയുമായി പൊരുത്തപ്പെടാനും സ്വദേശിവീടുകളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇതിന് റിക്രൂട്ട്മെന്‍റ് ഓഫിസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനമൊരുക്കണം -സാനിഅ് പറഞ്ഞു. സമീപകാലത്ത് വീട്ടുവേലക്കാര്‍ സ്വദേശികള്‍ക്കെതിരെ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു. ഇത്യോപ്യന്‍ വേലക്കാരികളായിരുന്നു കൂടുതലും. ഇതത്തേുടര്‍ന്ന്, ഇത്യോപ്യന്‍ വേലക്കാരികള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. |
കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും -മന്ത്രി തിരുവഞ്ചൂര്‍ Posted: 24 Oct 2014 10:02 PM PDT മനാമ: കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്ന പദ്ധതി ഉടനെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കാനാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം ടിക്കറ്റ് എടുക്കുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൗകര്യവും വ്യാപിപ്പിക്കും. കാര്‍ഡിലെ പണം പെട്ടെന്ന് തീരുന്ന പക്ഷം ബസില്‍ തന്നെ റി-ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നിലവില്‍ 60 ബുസുകളിലാണ് നടപ്പാക്കിയത്. ഒരു വര്‍ഷത്തിനകം ഇത് 1200 ബസുകളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള പരിഷ്കാരങ്ങളിലൂടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ലോബിയുമായി വെല്ലുവിളി നടത്താന്‍ താനില്ളെന്നും ജനങ്ങളെ പിണക്കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വരവും ചെലവും തമ്മിലെ അന്തരം 1200 കോടി രൂപയാണ്. വരുമാനം വര്‍ധിപ്പിക്കുകയും ചോര്‍ച്ച അവസാനിപ്പിക്കുകയും ചെയ്യാതെ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാവില്ല. ജില്ലാ ആസ്ഥാനങ്ങള്‍ ബന്ധിപ്പിക്കുന്ന കൂടുതല്‍ എ.സി ബസുകള്‍ ഇറക്കിയും ബസ് സ്റ്റേഷനുകളും ക്ളോക്ക് റൂമുകളും നവീകരിച്ചും യാത്രക്കാരെ വര്‍ധിപ്പിക്കും. കൂടുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ നിരത്തിലിറക്കും. നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവിലെ ബസ് സ്റ്റോപ്പ് ശാന്തി നഗറിലേക്ക് മാറ്റുകയാണ്. ഇതിന്‍െറ ഉദ്ഘാടനം ഈ മാസം 28ന് ബംഗളൂരില്‍ നടക്കും. കര്‍ണാടക ഗതാഗത മന്ത്രിയും ചടങ്ങില്‍ സംബന്ധിക്കും. ഇതോടെ ബംഗളൂരിലേക്കുള്ള യാത്രക്കാരില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സിയില്‍ അധിക ജീവനക്കാരെ പിരിച്ചുവിടില്ളെന്നും കൂടുതല്‍ ബസുകള്‍ ഇറക്കി അഡ്വൈസ് മെമ്മോയിലുള്ള 9300 പേര്‍ക്ക് ഘട്ടമായി നിയമനം നല്‍കുമെന്നും മന്ത്രി വിശദീകരിച്ചു. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. അധിക പ്രവാസികളും സാധാരണക്കാരായതിനാല്‍ യാത്രാ നിരക്കിന്‍െറ കാര്യത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയും പങ്കെടുത്തു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,400 രൂപ Posted: 24 Oct 2014 09:56 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,400 രൂപയിലും ഗ്രാമിന് 2,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയാണ് പവന്‍ വില 20,560 രൂപയില്‍ നിന്ന് 20,400 ആയി കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.40 ഡോളര്‍ കുറഞ്ഞ് 1,230.80 ഡോളറിലെത്തി. |
ഹോട്ടല്‍ തകര്‍ത്ത കേസ്: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍ Posted: 24 Oct 2014 09:29 PM PDT കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് പട്ടാപ്പകല്‍ പി.ടി. ഉഷ റോഡിലെ ‘ഡൗണ്‍ ടൗണ്‍’ കോഫി ഷോപ് അടിച്ചുതകര്‍ത്ത കേസില്‍ യുവമോര്‍ച്ച പ്രസിഡന്‍റ് ടി. നിവേദ് അറസ്റ്റില്‍. ബീച്ച് റോഡിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബീച്ച് റോഡിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നടക്കാവ് സി.ഐ ഓഫീസില്‍ എത്തിച്ച നിവേദിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ചയാണ് ‘ഡൗണ്‍ ടൗണ്‍’ കോഫി ഷോപ്പ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. യുവാക്കള്‍ക്ക് അനാശാസ്യം നടത്താന്‍ കോഫി ഷോപ്പ് സൗകര്യമൊരുക്കുന്നുവെന്ന ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തത്തെിയിരുന്നു. സംഭവത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പ്രകാശ് ബാബുവടക്കം പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പതിനഞ്ചോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 148, 427 വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. |
യു.എസിലെ സ്കൂളില്‍ വെടിവെപ്പ്: രണ്ടു മരണം Posted: 24 Oct 2014 09:04 PM PDT വാഷിങ്ടണ്‍: അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്. സ്കൂളിലെ കഫ്റ്റീരിയക്ക് നേരെ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു. നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അക്രമം നടത്തിയശേഷം വിദ്യാര്‍ഥി ജീവനൊടുക്കി. വെള്ളിയാഴ്ച വാഷിങ്ടണിലെ മെരിസ്വില്ലി പില്‍ച്ചെക്ക് ഹൈസ്കൂളിലാണ് സംഭവം. ജെയ്ലിന്‍ ഫ്രൈബര്‍ഗ് എന്ന വിദ്യാര്‍ഥിയാണ് നിറയൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു. തലക്ക് പരിക്കേറ്റ നാലു വിദ്യാര്‍ഥികളില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സിയാറ്റിലിലെ ഹാര്‍ബോര്‍വ്യു മെഡിക്കല്‍ സെന്‍്ററില്‍ പ്രവേശിപ്പിച്ചു. |
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: മുഖ്യമന്ത്രിയെ വലിച്ചിഴക്കേണ്ടെന്ന് തിരുവഞ്ചൂര്‍ Posted: 24 Oct 2014 08:28 PM PDT തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കേണ്ടെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിധി പകര്‍പ്പ് കിട്ടിയശേഷം മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |
No comments:
Post a Comment