സ്വാഗതം
WELCOME

News Update..

Saturday, October 11, 2014

കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് : പണം തിരികെക്കിട്ടാന്‍ സാധ്യത വിരളം Madhyamam News Feeds

കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് : പണം തിരികെക്കിട്ടാന്‍ സാധ്യത വിരളം Madhyamam News Feeds

Link to

കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് : പണം തിരികെക്കിട്ടാന്‍ സാധ്യത വിരളം

Posted: 11 Oct 2014 12:34 AM PDT

എടപ്പാള്‍: കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെക്കിട്ടാന്‍ സാധ്യത വിരളം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെയും ബിനാമികളുടെയും പേരിലുള്ള വസ്തുവകകള്‍ വിറ്റുകിട്ടുന്ന പണം നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കുമെന്ന പ്രചാരണം ഏറെക്കാലമായി നിലനില്‍ക്കുന്നതിന്‍െറ ആശ്വാസത്തിലായിരുന്നു നിക്ഷേപകര്‍. എന്നാല്‍, പ്രതികളുടെയും ബിനാമികളുടെയും സ്വത്തുവകകള്‍ കണ്ടത്തെി അവ വില്‍പന നടത്തി നിക്ഷേപകര്‍ക്ക് പണം വീതിച്ചുനല്‍കാന്‍ നിയമമില്ളെന്നതാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. സ്വത്തുവകകളുടെ ക്രയവിക്രയം തടയാന്‍ മാത്രമാണ് നിയമം. അതിനാല്‍ തന്നെ നിക്ഷേപസംഖ്യ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും നിരവധിപേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. കേസില്‍ നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞേക്കില്ല. കോലൊളമ്പ് നിക്ഷേപതട്ടിപ്പിലെ കോടികളുടെ തട്ടിപ്പ് കേസ് അബൂദബിയിലെ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളുടെ രേഖകള്‍ ലഭിച്ചാലേ കുറ്റപത്രം സമര്‍പ്പിക്കാനാവൂ. സി.ബി.ഐയുടെ ഇന്‍റര്‍ നാഷനല്‍ പൊലീസ് കോഓഡിനേഷന്‍ സെല്ലാണ് വിദേശ രാജ്യങ്ങളില്‍നിന്ന് രേഖകള്‍ വാങ്ങിക്കേണ്ട വിഭാഗം.
ഈ വിഭാഗത്തിന് അതിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ്. ഇതിനായി സംസ്ഥാന ഡി.ജി.പി കഴിഞ്ഞവര്‍ഷം കേന്ദ്ര അഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും പിന്നീട് തുടര്‍ നടപടി ഉണ്ടായില്ളെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കേസിലെ മൂന്നാം പ്രതി ഹൈദറിന് പെരുമ്പടപ്പില്‍ രണ്ട് ഏക്കറിലായി ഫാം, പുത്തന്‍പള്ളി പാറയില്‍ നിര്‍മാണം അവസാന ഘട്ടത്തിലത്തെിയ ബഹുനില കെട്ടിടം, ഭാര്യയുടെയും മക്കളുടെയും പേരില്‍ സ്വത്തുവകകള്‍ എന്നിവ ഉള്ളതായി ഇതിനകം അന്വേഷണസംഘം കണ്ടത്തെിയിട്ടുണ്ട്.
ദുബൈയില്‍ ഹൈദര്‍ ആരംഭിച്ച സിറ്റി ഡ്യൂ കമ്പനിയില്‍ ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍ പങ്കാളിയായി ചേരുകയും പിന്നീട് സ്ഥാപനം സക്കീര്‍ ഹുസൈന്‍െറ കൈകളിലത്തെിയതുമാണ് ഹൈദറില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം. നിക്ഷേപതട്ടിപ്പ് പണം ഉപയോഗിച്ച് ഇവര്‍ ദുബൈയില്‍ 185 ലേബര്‍ ക്യാമ്പും 55 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ളാറ്റ് എന്നിവ നിര്‍മിച്ചതായും ചോദ്യംചെയ്യലില്‍ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ലേബര്‍ ക്യാമ്പ്, ഫ്ളാറ്റ് എന്നിവ അവിടുത്തെ അറബിയുടെ കൈവശമാണിപ്പോള്‍.
കോടികളുടെ നിക്ഷേപതട്ടിപ്പാണ് നടന്നതെങ്കിലും തട്ടിപ്പ് സംഖ്യ എത്രയെന്നത് ഇപ്പോഴും അവ്യക്തമാണ്.
നിക്ഷേപ സംഖ്യയുടെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്ന ഭയത്താല്‍ നിരവധി പേരാണ് തട്ടിപ്പിനിരയായത് സംബന്ധിച്ച് പരാതി നല്‍കാതിരിക്കുന്നത്.

കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്

Posted: 11 Oct 2014 12:34 AM PDT

Image: 

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ. ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. മാധ്യമം ആഴ്ചപ്പതിപ്പിലാണ് ആരാച്ചാര്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്.'ആരാച്ചാരി'ന് 2013ലെ ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കെ.ആർ മീരയുടെ 'ആവേ മരിയ' എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു.

ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം,  ആവേ മരിയ,  ഗില്ലറ്റിന്‍,  ആ മരത്തെയും മറന്നു മറന്നു ഞാന്‍,  യൂദാസിന്‍്റെ സുവിശേഷം,  മീരാസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ തുടങ്ങിയവയാണ് മറ്റുകൃതികള്‍. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കെ. ആര്‍ മീരയുടെ ജനനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1993 മുതല്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു.പിന്നീട് രാജിവെച്ചു. അങ്കണം അവാർഡ്​, ലളിതാംബിക അന്തർജനം സാഹിത്യ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്​. 
 

നിരോധാജ്ഞ തുടരുന്നു; പോത്തന്‍കോട് സംഘര്‍ഷം: അഞ്ചുപേര്‍ പിടിയില്‍

Posted: 11 Oct 2014 12:21 AM PDT

കഴക്കൂട്ടം: പോത്തന്‍കോട് പ്ളാമൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച ഡി.വൈ.എഫ്.ഐ - ബി.ജെ.പി സംഘര്‍ഷത്തിന് നേരിയ ശമനം. വെള്ളിയാഴ്ച രാവിലെ ചെറിയ സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഇവരെ കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച വൈകീട്ട് നടന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ ഇരുവിഭാഗവും തകര്‍ത്തു. പോത്തന്‍കോട് എസ്.ഐ രാകേഷിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും പോത്തന്‍കോട് മേഖലയില്‍ ഹര്‍ത്താലാചരിച്ചു. രാവിലെ ഇരുവിഭാഗവും പ്രതിഷേധപ്രകടനം നടത്തി.
രാവിലെ പത്തോടെയാണ് പോത്തന്‍കോട് ചാരുംമൂട്ടില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കൊടിമരം നശിപ്പിക്കുന്നത് കണ്ട് തടയാനത്തെിയ ബി.ജെ.പി പ്രവര്‍ത്തകന്‍ കണ്ണനെ സി.പി.എം പ്രവര്‍ത്തകന്‍ മര്‍ദിച്ചു. സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചാരുംമൂട്ടില്‍ തടിച്ചുകൂടി സി.പി.എം പ്രവര്‍ത്തകന്‍ സ്റ്റീഫനെ മര്‍ദിച്ചു. കഴക്കൂട്ടം എസ്.ഐ ശ്രീജിത്തിന് പരിക്കേറ്റു. സ്ഥലത്തത്തെിയ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഗോപന്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. അഞ്ചുപേരെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി ചെമ്പഴന്തി ഉദയനും കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് പാങ്ങപ്പാറ രാജീവും സ്ഥലത്തത്തെി. റോഡില്‍ പ്രതിഷേധിച്ച് കിടന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴക്കൂട്ടം, മംഗലപുരം സ്റ്റേഷനുകളില്‍ ഉപരോധം നടത്തി.
മൂന്ന് മണിക്കൂറിലേറെ നീണ്ട ഉപരോധം വൈകീട്ട് അഞ്ചോടെ അവസാനിച്ചു. പലതവണ പൊലീസ് ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നേതാക്കളെ വിട്ടയച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. സംഘര്‍ഷം പടരാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് രാവിലെ തന്നെ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ സാധിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധാജ്ഞ. റൂറല്‍ എസ്.പി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവര്‍ തകര്‍ക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ചു. രണ്ട് ദിവസമായി നടന്ന സംഭവത്തില്‍ പത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

Posted: 10 Oct 2014 11:42 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ന് ലോക ബാലികാദിനം. 'കൗമാരക്കാരുടെ ശാക്തീകരണവും പീഡനചക്രത്തിന്‍െറ അന്ത്യവും' എന്നതാണ് ഇത്തവണ ദിനാചരണത്തിന്‍െറ പ്രമേയം. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനം. 2011 ഡിസംബര്‍ 19നാണ് എല്ലാ  വര്‍ഷവും ഒക്ടോബര്‍ 11 പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി  പ്രവര്‍ത്തിച്ച കൈലാഷ് സത്യാര്‍ഥിക്കും മലാല യൂസുഫ് സായ്ക്കും ഇന്നലെയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.

ബാലവേലക്കെതിരെയും മറ്റ് ചൂഷണങ്ങള്‍ക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കുട്ടികള്‍ക്കെതിരെ ചൂഷണങ്ങള്‍ വര്‍ധിക്കുകയാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നുപോലും കുട്ടികള്‍ പീഡനം നേരിടുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

പത്തനംതിട്ടയിൽ മന്ത്രവാദത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം

Posted: 10 Oct 2014 11:32 PM PDT

Image: 

പത്തനംതിട്ട: മന്ത്രവാദത്തിനിടെ പെൺകുട്ടി ബന്ധുവീട്ടിൽ വെച്ച്​ മരിച്ചതായി സംശയം. വടശ്ശേരിക്കര കുമ്പളത്തുമൺ കലശക്കുഴി പ്രസന്നകുമാറി​​െൻറ മകൾ ആതിര(18) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 9.30 ഒാടെയാണ്​ പെൺകുട്ടിയെ മരിച്ച നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്​. റാന്നി ​സെൻറ്​ തോമസ്​ കോളജി​െല ഒന്നാം വർഷ ബി.എസ്​.സി വിദ്യാർഥിയാണ്​ മരിച്ച ആതിര.

കൈവെള്ളയിൽ പൊള്ളലി​െൻറയും ശരീരത്തിലും  മർദനമേറ്റതി​െൻറയും പാടുകളുണ്ട്​. ശരീരത്തിൽ സുഗന്ധ ദ്രവ്യങ്ങളും ഭസ്​മവും പൂശിയിരുന്നത്​ മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടതാണെന്ന സംശയമുണ്ടാക്കി. എന്നാൽ അപസ്​മാര ബാധയുള്ള കുട്ടി ഒരാഴ്​ച മുമ്പ്​ നിലവിളക്കിനു മുകളിൽ വീണ്​ പൊള്ളലേറ്റതാ​െണന്ന്​ പെൺകുട്ടിയുടെ വീട്ടുകാർ  അറിയിച്ചു. എന്നാൽ കൈളിൽ കർപ്പൂരം കത്തിച്ച്​ പൊള്ളിച്ചതി​െൻറയും മർദനത്തി​െൻറയും പാടുകൾ കണ്ടതിനെ തുടർന്നാണ്​ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്​.

പെൺകുട്ടിയുടെ പിതൃസഹോദരനും പത്തനംതിട്ട ഡി.സി.സി ഒാഫീസ്​ സെക്രട്ടറിയുമായ വത്സല​െൻറ ഒാമല്ലൂരിലെ വീട്ടിൽ വെച്ചാണ്​ മന്ത്രവാദം നടന്നതെന്ന്​ പൊലീസ്​ സംശയിക്കുന്നു. . ചോദ്യം ​െചയ്യാനായി പൊലീസ്​ ഇദ്ദേഹത്തെ കസ്​റ്റഡിയിലെടുത്തു. പെൺകുട്ടിയു​​ടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

ഏഴ് അല്‍ഭുത നഗരങ്ങളുടെ അവസാന പട്ടികയിലേക്ക് ദോഹയും

Posted: 10 Oct 2014 11:31 PM PDT

Image: 

ദോഹ: ലോകത്തെഏഴ് അല്‍ഭുത നഗരങ്ങളെ തെരഞ്ഞടുക്കാനുള്ള മത്സരത്തില്‍ അവസാന റൗണ്ടില്‍ ഖത്തറിന്‍െറ തലസ്ഥാനമായ ദോഹയും ഇടംപിടിച്ചു. ലോകത്തെഏഴ് അല്‍ഭുത നഗരങ്ങളെ ആഗോള തലത്തില്‍ നടുന്ന വോട്ടിങ് കാമ്പയിനിലൂടെയാണ് തെരെഞ്ഞെടുക്കുന്നത്. അന്തിമ പട്ടിക ഈ വര്‍ഷം ഡിസംബര്‍ ഏഴിന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. 220 രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 1200ഓളം നാമനിര്‍ദേശങ്ങളില്‍ അന്തിമ പട്ടികയില്‍ ഇടംലഭിച്ച ജി.സി.സിയില്‍ നിന്നുള്ള ഏക പട്ടണമാണ് ദോഹ. അവസാന റൗണ്ടിലത്തെിയ പട്ടണങ്ങളുടെ പേര് വിവരം കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ച് ന്യൂ സെവന്‍ വണ്ടേഴ്സ് സ്ഥാപക പ്രസിഡന്‍റ് ബെര്‍ണാഡ് വെബര്‍ ആണ് പുറത്തിറക്കിയത്. ബാഴ്സലോണ (സ്പെയിന്‍), ബെയ്റൂത്ത് (ലെബനോണ്‍), ചിക്കാഗോ (യുനൈറ്റഡ് സ്റ്റേറ്റ്സ്), ഡര്‍ബണ്‍ (ദക്ഷിണാഫ്രിക്ക), ഹവാന (ക്യൂബ), ക്വാലാലമ്പൂര്‍ (മലേഷ്യ), താപാസ് (ബൊളീവിയ), ലണ്ടന്‍ (ഇംഗ്ളണ്ട്), മെക്സിക്കോ സിറ്റി (മെക്സിക്കോ), പെര്‍ത്ത് (ആസ്ട്രേലിയ), ക്വിറ്റോ (ഇക്വഡോര്‍), റെയ്ക്ക് ജാവിക്ക് (ഐസ്ലാന്‍ഡ്), വിഗാന്‍ (ഫിലിപീന്‍സ്) എന്നിവയാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ മറ്റ് പട്ടണങ്ങള്‍. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടിക അനുസരിച്ചാണ് വോട്ട് ചെയ്യേണ്ടത്. ആഗോളതലത്തില്‍ നടത്തുന്ന വോട്ടിങ്ങിന്‍െറ രണ്ടാം വര്‍ഷത്തിലാണ് ന്യൂ സെവന്‍ വണ്ടര്‍ സിറ്റി തെരെഞ്ഞടുപ്പ് നടത്തുന്നത്. ന്യൂ സെവന്‍ സിറ്റി മല്‍സരത്തില്‍ ദോഹക്ക് വേണ്ടി വോട്ട് ചെയ്യുന്നവര്‍ക്ക് വെബ്സൈറ്റ് വഴി അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഇതിനായി new7wonders.com എന്ന വൈബ്സൈറ്റ് സന്ദര്‍ശിക്കാം.
ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍, ഇന്‍റര്‍നാഷനല്‍ ടെലിഫോണ്‍ വോട്ടിങ് സംവിധാനം എന്നിവ വഴിയും വോട്ട് ചെയ്യാവുന്നതാണ്.
 

ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര^ഒഡീഷ തീരത്തേക്ക് അടുക്കുന്നു

Posted: 10 Oct 2014 11:31 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്ര^ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് പ്രവചിക്കപ്പെട്ട ഹുദ്ഹുദ് ചുലിക്കാറ്റ് തീരത്തേക്കടുക്കുന്നു. മുന്‍കരുതലായി ഇരു സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ആന്ധ്രപ്രദേശില്‍ മാത്രം 500 ഗ്രാമങ്ങില്‍ നിന്ന് നാല് ലക്ഷത്തിലേറെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഞായറാഴ്ച ഉച്ചക്ക് മുമ്പ് കാറ്റ് കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന്‍െറ തെക്ക്^കിഴക്ക് ഭാഗത്ത് 330 കിലോമീറ്ററും  ഒഡീഷയിലെ ഗോപാല്‍പൂരില്‍ നിന്ന് 380 കിലോമീറ്ററും അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. 120 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

ആന്ധ്രപ്രദേശിന്‍െറ വടക്കന്‍ തീര ജില്ലകളായ വിശാഖപട്ടണം, വിസിയനഗരം, ശ്രീകാകുളം എന്നിവിടങ്ങളിലായിരിക്കും ചുഴലിക്കാറ്റ് ഏറെ ദുരന്തം വിതക്കുക. ഒഡീഷയിലെ  മാല്‍കന്‍ഗിരി, കൊരാപുത്, നബരംഗംപൂര്‍, റയാഗദ, ഗഞ്ചം, കാന്ധമാല്‍ എന്നീ ജില്ലകളിലും കാറ്റ് വ്യാപകായ നഷ്ടമുണ്ടാക്കും. രക്ഷാപ്രവര്‍ത്തനത്തിനായി കര^നാവിക സേനകളെയും ദേശീയ ദുരന്തനിവാരണസേനയെയും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍ 12ന് ഫൈലിന്‍ ചുഴലിക്കാറ്റ് ഇതേ പ്രദേശത്ത് ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ശക്തമായ സുരക്ഷാ മുന്‍കരുതല്‍ ജീവഹാനിയുള്‍പ്പടെയുള്ള നാശനഷ്ടം കുറച്ചു.

എബോള: മരണസംഖ്യ 4000 കടന്നു

Posted: 10 Oct 2014 11:16 PM PDT

Image: 

ജനീവ: എബോള രോഗത്തെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്​ടോബർ എട്ടുവരെ 4033 പേർ എബോള രോഗം മൂലം മരിച്ചു. ഏഴ്​ രാജ്യങ്ങളിലായി ഇതുവരെ 8399 പേർക്ക്​ എബോള ​രോഗം ബാധിച്ചതായാണ്​ റിപ്പോർട്ട്​.​

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യം പടർന്നുപിടിച്ച എബോള അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.
എബോള ബാധിത രാജ്യങ്ങളെ രണ്ട്​ ഗ്രൂപ്പുകളായി തിരിച്ചാണ്​ ലോകാരോഗ്യ സംഘടന പഠനം നടത്തിയത്​. എബോള ഏറ്റവുംകൂടുതൽ ബാധിച്ച ഗിനിയ, ലൈബീരിയ, സിയേറ ലിയോൺ എന്നീ രാജ്യങ്ങളാണ്​ ഒന്നാം ഗ്രൂപ്പിലുള്ളത്​. ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട്​ ചെയ്​ത നൈജീരിയ,സെനഗൽ, സ്​പെയിൻ, യു.എസ്​ എന്നീ രാജ്യങ്ങളെ രണ്ടാം ഗ്രൂപ്പിലാണ്​ ഉൾപെടുത്തിയിരിക്കുന്നത്​.
ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലാണ്​  എബോള രൂക്ഷമായി ബാധിച്ചത്​.  ലൈബീരിയയിൽ 4076 പേർക്ക്​ രോഗം ബാധിക്കുകയും 2316 ​പേർ മരണപ്പെടുകയും ചെയ്​തു. എബോള പൊട്ടിപ്പുറപ്പെട്ട ഗിനിയയിൽ രോഗം ബാധിച്ച 1350 പേരിൽ 778 പേർ മരിച്ചു. എട്ടു പേർ മരിച്ച നൈജീരിയ ഇപ്പോൾ എബോള വിമുക്​തമായി പ്രഖ്യാപിച്ചിട്ടുണ്ട്​. അമേരിക്കയിൽ ഒരാൾ എബോള മൂലം മരിക്കുകയും സ്​പെയിനിൽ ഒരാൾക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്​. 233 ആരോഗ്യ പ്രവർത്തകരാണ്​ എബോള രോഗം മൂലം മരിച്ചത്​.

അബൂദബിയില്‍ വിദ്യാര്‍ഥികളുടെ യാത്രക്ക് മിനി ബസുകള്‍ക്ക് നിരോധം

Posted: 10 Oct 2014 11:14 PM PDT

Image: 

അബൂദബി: വിദ്യാര്‍ഥികളുടെ യാത്രക്ക് മിനി ബസുകളും മൈക്രോ ബസുകളും ഉപയോഗിക്കുന്നത് അബൂദബി സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി നിരോധിച്ചു. നിരോധം ഈ അധ്യയന വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച അറിയിപ്പ് പ്രാദേശിക പത്രങ്ങള്‍ വഴി സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മലയാളി ബാലിക അടച്ചിട്ട സ്കൂള്‍ ബസില്‍ കുടുങ്ങി മരിക്കാനിടയായതും മിനിബസുകള്‍ നിരോധിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചുവെന്ന് കരുതുന്നു.   
മിനിബസുകളിലും മൈക്രോ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ളെന്ന് കണ്ടത്തെിയതിനാലാണ് നിരോധം ഏര്‍പ്പെടുത്തുന്നത്. സ്കൂള്‍ ഗതാഗതം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മിനിബസുകള്‍ പാലിക്കുന്നില്ല എന്നും കണ്ടത്തെിയിരുന്നു. ഈ അധ്യയനവര്‍ഷം മുതല്‍ മിനി ബസുകളും മൈക്രോ ബസുകളും സ്കൂള്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ളെന്ന് അബൂദബി ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്. നിലവില്‍ മിനിബസുകള്‍ ഉപയോഗിക്കുന്ന സ്കൂളുകള്‍ എത്രയും വേഗം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈയിലെ സ്കൂളുകളില്‍ നിന്ന് മിനിബസുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തീരുമാനിച്ചിരുന്നു. 18 മാസത്തെ അധികസമയമാണ് മിനിബസുകള്‍ ഒഴിവാക്കാന്‍ ആര്‍.ടി.എ ദുബൈയിലെ സ്കൂളുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 1000ഓളം മിനിബസുകള്‍ ഒഴിവാക്കപ്പെടും. ദുബൈയില്‍ 4000ഓളം ബസുകളാണ് വിദ്യാര്‍ഥികളുടെ യാത്രക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 ശതമാനവും മിനിബസുകളാണെന്നാണ് കണക്ക്.
വലിയ ബസുകളേക്കാള്‍ ചെലവ് കുറവാണെന്നതിനാലാണ് സ്കൂളുകള്‍ മിനി ബസുകള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഒരിക്കലും മിനിബസുകള്‍ അനുയോജ്യമല്ളെന്നാണ് അധികൃതര്‍ പറയുന്നത്. ആളുകളുടെ യാത്രക്ക് മിനിബസുകള്‍ ഉപയോഗിക്കാന്‍ പാടില്ളെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമേ മിനിബസുകള്‍ ഉപയോഗിക്കാവൂ. പരമാവധി 14 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൗകര്യമാണ് മിനിബസുകളിലുള്ളത്. ആളുകള്‍ അധികമായാല്‍ അമിതവേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ മിനിബസുകള്‍ മറിയാന്‍ സാധ്യതയുണ്ട്. സീറ്റുകള്‍ക്കിടയില്‍ മതിയായ അകലമില്ലാത്തതും ന്യൂനതയാണ്. ദുബൈയില്‍ ഇത്തരം ബസുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പ്രതിവര്‍ഷം 15 മുതല്‍ 20 പേര്‍ വരെ മരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടമരണങ്ങളില്‍ 5.85 ശതമാനത്തിന് കാരണം മിനിബസുകളായിരുന്നു. 87 അപകടങ്ങളില്‍ ഏഴുപേര്‍ മരിക്കുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വലിയ ബസുകള്‍ സ്കൂള്‍ യാത്രക്ക് ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ സുരക്ഷ ഒരുപരിധി വരെ ഉറപ്പാക്കാനാവും. വലിയ ബസുകളില്‍ ഒരുനിരയില്‍ മൂന്ന് സീറ്റും മറ്റെ നിരയില്‍ രണ്ട് സീറ്റുമാണ് അനുവദിക്കുക.
സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ പരമാവധി കുട്ടികളെ ഉള്‍ക്കൊള്ളിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

മസ്കത്തില്‍ കാര്‍ യാത്രികരെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘങ്ങള്‍

Posted: 10 Oct 2014 11:11 PM PDT

Image: 

മസ്കത്ത്: മസ്കത്തില്‍ കാര്‍ യാത്രക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘത്തിന്‍െറ വിളയാട്ടം. അപകടത്തില്‍ പരിക്കേറ്റതായി അഭിനയിച്ച് പണം തട്ടുന്ന സംഘത്തിന് മലയാളികളടക്കം  നിരവധി പേര്‍ ഇരകളായിട്ടുണ്ട്. ഒമാനിയും ഈജിപ്ഷ്യനും അടങ്ങുന്ന സംഘത്തിന്‍െറ തട്ടിപ്പുകളില്‍ ഏറെയും അല്‍ഖുവൈര്‍, ഗൂബ്ര മേഖലകളിലാണ് അരങ്ങേറിയത്.  
ഗൂബ്രയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയാണ് തട്ടിപ്പിന് ഇരയായ ഒടുവിലത്തെയാള്‍. ഇയാളുടെ കൈയില്‍ നിന്ന് 450 റിയാലാണ് നഷ്ടമായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. നവംബര്‍ 18ാം നമ്പര്‍ സ്ട്രീറ്റ് സിഗ്നലിന് കുറച്ചു മുമ്പ് കുറഞ്ഞ വേഗത്തില്‍ പോവുകയായിരുന്ന കാറിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാനെന്ന വ്യാജേന ഈജിപ്ഷ്യന്‍ സ്വദേശി വരുകയായിരുന്നു. ഇയാളുടെ കൈ ഇടതുവശത്തെ കണ്ണാടിയില്‍ തട്ടിയെന്ന് മനസ്സിലാക്കിയെങ്കിലും കാര്‍ താന്‍ നിര്‍ത്തിയില്ളെന്ന് ആലപ്പുഴ സ്വദേശി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒമാനിവസ്ത്രം  ധരിച്ച ഒരാള്‍ കാറിന്‍െറ വലതുവശത്തെ ഡോര്‍ തുറന്ന് അകത്തുകയറി. തുടര്‍ന്ന് വാഹനം തട്ടിയിട്ട് നിര്‍ത്താതെ പോയതെന്താണെന്നടക്കം കാര്യങ്ങള്‍  ചോദിച്ചു. ഇംഗ്ളീഷിലായിരുന്നു സംസാരം. തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം കാര്‍ യൂടേണ്‍ എടുത്ത് അപകടമുണ്ടായ സ്ഥലത്തേക്ക് പോയി. മറ്റെയാള്‍ കൈയില്‍ പരിക്കേറ്റെന്ന ഭാവത്തില്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.  തുടര്‍ന്ന് ആശുപത്രിയില്‍ വിടാമെന്ന് ഒമാനി പറഞ്ഞതനുസരിച്ച് ഇരുവരുമായി ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ആശുപത്രിക്കു മുന്നില്‍ പരിക്കേറ്റയാളെ ഇറക്കി. കൂടെ നമുക്കും ഇറങ്ങാമെന്ന് താന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകില്ളെന്ന് പ്രതീക്ഷിക്കാമെന്നും നമുക്ക് പോകാമെന്നുമാണ് ഒമാനി പറഞ്ഞതെന്ന് ആലപ്പുഴ സ്വദേശി പറഞ്ഞു. ടെലിഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കണമെന്ന് ഈജിപ്ഷ്യനോട് പറയുകയും ചെയ്തു. മുന്നോട്ടുപോയ കാര്‍ അസൈബ ഭാഗമത്തെിയപ്പോള്‍ എവിടെ ഇറക്കണമെന്ന് ചോദിച്ചപ്പോള്‍ കുറച്ചുകൂടി മുന്നോട്ടു പോകാനായിരുന്നു മറുപടി. തുടര്‍ന്ന് അവിടത്തെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ചുകൊണ്ടിരിക്കെ ടെലിഫോണ്‍ കാള്‍ വന്നു. പരിക്കേറ്റയാളാണ് വിളിക്കുന്നതെന്നും കൈക്ക് പൊട്ടലുണ്ടെന്നും പ്ളാസ്റ്റര്‍ ഇടണമെന്നുമാണ് പറഞ്ഞതെന്നും ഒമാനി പറഞ്ഞു. അറബിയിലായിരുന്നു ഇവര്‍ തമ്മിലെ സംഭാഷണം. തുടര്‍ന്ന് തിരികെ ആശുപത്രിയുടെ ഭാഗത്തത്തെിയപ്പോള്‍ കൈയില്‍ കെട്ടുമായി ഈജിപ്ഷ്യന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ കാറില്‍ കയറ്റിയ ശേഷം ഇരുവരും തമ്മില്‍ കുറച്ചുനേരം സംസാരിച്ചു. തുടര്‍ന്ന് ഇന്‍റീരിയര്‍ ഡെക്കറേറ്ററാണ് ഇയാളെന്നും ഡോക്ടര്‍ രണ്ടു മാസം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും തന്നോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മള്‍ എന്തെങ്കിലും സഹായം ഇയാള്‍ക്ക് ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ പറഞ്ഞു. എടുത്ത 490 റിയാലില്‍ 450ഉം ഒമാനിയുടെ നിര്‍ദേശപ്രകാരം നല്‍കി. ഒമാനി കൈയില്‍ നിന്ന് 200 റിയാലും നല്‍കി. പരിക്കേറ്റയാള്‍ മാര്‍സിന് സമീപത്തെ സിഗ്നലില്‍ ഇറങ്ങി. ഒമാനി കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ തന്‍െറ ഡ്രൈവര്‍ കാറുമായി വരുമെന്നും ഇവിടെ ഇറങ്ങുകയാണെന്നും പറഞ്ഞു. ഇറങ്ങാന്‍ നേരത്ത് തന്‍െറ വിസിറ്റിങ് കാര്‍ഡ് ചോദിച്ചുവാങ്ങി. തിരിച്ച് കാര്‍ഡ് ചോദിച്ചപ്പോള്‍ തന്‍െറ നമ്പറില്‍ വിളിക്കാമെന്നാണ് പറഞ്ഞതെന്നും ആലപ്പുഴ സ്വദേശി പറഞ്ഞു. എന്നാല്‍ ഇതുവരെ വിളിച്ചിട്ടില്ല.
എറണാകുളം കോതമംഗലം സ്വദേശിക്ക് സമാന സാഹചര്യത്തില്‍ പണം നഷ്ടപ്പെട്ടത് 10 ദിവസത്തോളം മുമ്പാണ്. റൂവിയില്‍ താമസിക്കുന്ന ഇദ്ദേഹം ഗ്രാന്‍ഡ് മാള്‍ ഭാഗത്തുനിന്ന് അല്‍ ഖുവൈര്‍ ഭാഗത്തേക്കുള്ള ടു വേ റോഡിലൂടെ വരുമ്പോഴാണ് തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങിയത്. 600 റിയാലാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പരിക്കേറ്റയാള്‍ ഇറങ്ങിയ അല്‍ ഖുവൈറിലെ സ്വകാര്യ ക്ളിനിക്കില്‍ അന്വേഷിച്ചപ്പോള്‍ സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും തട്ടിപ്പുകാരാണ് അവരെന്നും പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. രണ്ട്, മൂന്നാഴ്ച മുമ്പ് മറ്റൊരു മലയാളിക്കും സമാന അനുഭവം ഉണ്ടായെങ്കിലും പണം നഷ്ടമായില്ല.  
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മേഖലകളില്‍ സമാന തട്ടിപ്പ് അരങ്ങേറിയിരുന്നു. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വരെ വന്നിടിച്ച് മറിഞ്ഞുവീണ് പണം ആവശ്യപ്പെടുന്ന പ്രവണത മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്നും മലയാളികള്‍ക്ക് പണം നഷ്ടമായിരുന്നു.  നേരത്തേ, ഒമാന്‍െറ അതിര്‍ത്തി നഗരമായ ബുറൈമിയിലും പരിസരപ്രദേശങ്ങളിലും വാഹനം ബ്രേക്ഡൗണായെന്ന് പറഞ്ഞ് പെട്രോള്‍പമ്പുകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയിരുന്നു. പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറന്നുവെച്ച് പമ്പില്‍ ഇന്ധനം നിറക്കാനത്തെുന്നവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.  ഇത്തരം സാഹചര്യങ്ങളില്‍പെടുന്ന പക്ഷം പൊലീസിനെ വിവരമറിയിക്കണമെന്ന് അനുഭവസ്ഥര്‍  ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 20,360 രൂപ

Posted: 10 Oct 2014 10:00 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. പവന്  20,360 രൂപയാണ്​ വില. ഗ്രാമിന് 2,545 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വാരാരംഭത്തില്‍ 20,080 രൂപയായിരുന്ന പവന്‍ വില ചൊവ്വാഴ്ച 180 രൂപയും ബുധനാഴ്​ച 80 രൂപയും കൂടി. വ്യാഴാഴ്​ച 80 രൂപ കൂടി 20,360 രൂപയിലെത്തി.

 

മലയാളി ഹാജിമാര്‍ മദീനസന്ദര്‍ശനം തുടങ്ങി

Posted: 10 Oct 2014 09:19 PM PDT

Image: 

മദീന: ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയ ഹാജിമാരുടെ മദീന സന്ദര്‍ശനം തുടങ്ങി. വെള്ളിയാഴ്ച രാവിടെ 8.30ന് മക്കയില്‍ നിന്ന് യാത്ര പുറപ്പെട്ട ആദ്യസംഘം മലയാളി ഹാജിമാര്‍ വൈകിട്ട് നാലോടെ പ്രവാചകനഗരിയില്‍ എത്തിച്ചേര്‍ന്നു. വഴിമധ്യേ ജുമുഅയില്‍ പങ്കെടുത്ത് ഭക്ഷണവും കഴിച്ച ശേഷമാണ് സംഘം മദീനയിലത്തെിച്ചേര്‍ന്നത്. ഇവരോടൊപ്പം ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.പി അസ്കറും വളണ്ടിയര്‍ അബ്ദുന്നാസിര്‍ കണ്ണൂരും ഉണ്ടായിരുന്നു.
ഹാജിമാരെ ഹജ്ജ് മിഷന്‍ മദീന ഇന്‍ചാര്‍ജ് അബ്ദുശുക്കൂര്‍ പുളിക്കലിന്‍െറ നേതൃത്വത്തില്‍ ജീവനക്കാരും മദീന ഹജ്ജ് വെല്‍ഫെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കാരക്ക നല്‍കി സ്വീകരിച്ചു. 350 പേരടങ്ങിയ യാത്രാസംഘത്തിലെ നാലുപേര്‍ വിവിധ അസുഖങ്ങള്‍ കാരണം മക്കയിലെ ആശുപത്രിയിലായതിനാല്‍ ബാക്കി 346 പേരാണ് മദീനയിലത്തെിയത്. ബംഗ്ളാദേശ് ഹജ്ജ് മിഷനു സമീപത്തുള്ള മലസ് അല്‍മാസില്‍ 322 പേര്‍ക്കും മഹ്ബൂബ് ത്വയ്ബയില്‍ ബാക്കി 24 പേര്‍ക്കും താമസസൗകര്യമൊരുക്കി. പത്തു നാള്‍ കഴിഞ്ഞ ഇവര്‍ സ്വദേശത്തേക്ക് തിരിക്കും.

മോദി വിദേശ മൂലധനത്തിന്‍െറ പ്രയോക്താവ് -എം.എന്‍. കാരശ്ശേരി

Posted: 10 Oct 2014 09:11 PM PDT

Image: 

മനാമ: കേരളത്തില്‍ സാഹിത്യവും ഭാഷയും പുസ്തക രചനയുമെല്ലാം ഏറെ പിറകിലാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം.എന്‍. കാരശ്ശേരി. രാഷ്ട്രീയക്കാരന്‍െറ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെയാണ് മാധ്യമങ്ങള്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ഇടം കൊടുക്കുന്നത്.
ശ്രേഷ്ഠഭാഷ ലഭിച്ചു എന്നതുകൊണ്ട് എല്ലാമായി എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹത്തില്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് പായുന്ന കുട്ടികളുടെ എണ്ണവും മലയാളം വേണ്ടെന്ന് പറയുന്ന രക്ഷിതാക്കളും വര്‍ധിക്കുകയാണെന്നും ‘ഭൂമിക’ ബഹ്റൈന്‍ കെ.സി.എ ഹാളില്‍ സംഘടിപ്പിച്ച ‘മുഖാമുഖ’ത്തില്‍ അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി വിമര്‍ശത്തെക്കുറിച്ച ചോദ്യത്തിന് ഗാന്ധിജിയെ വിമര്‍ശിക്കണമെന്നും അതിന് ഏതൊരു ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ടെന്നുമാണ് തന്‍െറ പക്ഷമെന്നും അദ്ദേഹം മറുപടി നല്‍കി. ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ഗാന്ധിജിയെ വിമര്‍ശിച്ചാലോ, പ്രതിമ ഉടച്ചാലോ നഷ്ടപ്പെടുന്നതല്ല ഗാന്ധിജിയും ഗാന്ധിജിയുടെ ചരിത്രവും. ഒരാശയമാണ് ഗാന്ധിജി, സ്വാതന്ത്ര്യം എന്ന ആശയം. എല്ലാവര്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നുവെച്ച് നമുക്ക് ആ മഹാത്മാവിനെ നഷ്ടപ്പെടുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടിയുടെ അംഗം മാത്രമാണ് താനെന്നും ഒരു രാഷ്ട്രീയ അജണ്ടയുടെ പിന്‍ബലവും തനിക്കില്ളെന്നും കാരശ്ശേരി വിശദീകരിച്ചു. പാര്‍ട്ടിക്കെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും മറ്റ് ചില പാര്‍ട്ടികളെ അപേക്ഷിച്ച് ചില്ലറ മുന്നേറ്റങ്ങള്‍ ഈ പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു.
കാരണം അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ എന്ന അര്‍ഥത്തില്‍. എന്നാല്‍, മോദി വിദേശ മൂലധനം ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് പറയുന്ന കോര്‍പറേറ്റ് ഏജന്‍റായി മാറിയിരിക്കുന്നു. വര്‍ഗീയതയോടും സാമ്രാജ്യത്വ അജണ്ടയില്‍ തൂങ്ങിക്കിടക്കുന്നതിനോടും തനിക്ക് യോജിക്കാന്‍ കഴിയില്ല.
കാവിഭീകരത ഇന്ത്യയില്‍ ഉണ്ടാകരുത്. വിദേശ മൂലധനത്തെ സംരക്ഷിക്കുന്ന തരത്തിലേക്ക് മോദി മാറിയിരിക്കുന്നുവെന്നത് സത്യം മാത്രമാണ്.
ഗാന്ധിജിയില്‍ ഏറെ ഗുണകരമായ ഘടകങ്ങള്‍ മാത്രമുണ്ടായിരുന്നുള്ളൂ. രാഷ്ട്രീയം, മതം, ജാതി, കുടുംബം എന്നിവയിലെല്ലാമുള്ള ക്ഷേമവും ശ്രദ്ധയും നിലനിന്നിരുന്നു. അദ്ദേഹം പ്രശ്നങ്ങളെ വിശകലനം ചെയ്യുകയും ഗ്രാമങ്ങളില്‍ ഗ്രാമസഭകൂടി അതിലൂടെ ജനാധിപത്യം കണ്ടത്തെുകയും ചെയ്തു.
എല്ലാ വേദഗ്രന്ഥങ്ങളിലും നല്ലത് പഠിക്കാനാണ് പറയുന്നത്. ഒന്നിനെയും നിഷേധിക്കാന്‍ പറയുന്നില്ല. ഗ്രന്ഥങ്ങളില്‍ പറയുന്നത് അപ്പാടെ വിശ്വസിക്കണമെന്നും പറയുന്നില്ല.
ബുദ്ധനും ക്രിസ്തുവും നബിയും നിരവധി വിമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവിലുള്ള പാരമ്പര്യത്തെയും സംഹിതകളെയും വിമര്‍ശിച്ചിട്ടുണ്ട്. എല്ലാ വിമര്‍ശങ്ങളും ആരംഭിക്കുന്നത് മത വിമര്‍ശത്തില്‍നിന്നാണ്. സെക്യുലറായി വിശ്വസിക്കുന്നവര്‍ അത് രഹസ്യമായിട്ടായിരിക്കണമെന്നില്ല. ഇതുതന്നെ തിരിച്ചും പറയാവുന്നതാണ്. എല്ലാ മതവാദികളും പണ്ട് പറഞ്ഞത് പിന്നീട് പറയുന്നില്ല എന്നതാണ് വിചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

പാകിസ്താനില്‍ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം

Posted: 10 Oct 2014 08:39 PM PDT

Image: 

ഇസ് ലാമാബാദ്: പാകിസ്താനില്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പി.ടി.ഐ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. 42 പേര്‍ക്ക് പരിക്കേറ്റു. നവാസ് ശരീഫിന്‍െറ രാജി ആവശ്യപ്പെട്ട് മുള്‍ത്താനിലെ സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ പ്രസംഗിച്ച് ഇമ്രാന്‍ ഖാന്‍ വേദി വിട്ട് തൊട്ടുടനെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള നിഷ്താര്‍ ആശുപത്രിയിലേക്ക് മാറ്റി. 75,000ത്തോളം പേര്‍ റാലിക്കെത്തിയിരുന്നു എന്ന് പി.ടി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

റാലിക്കുശേഷം ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങിയതാണ് അപകടകാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ദുരന്തത്തിന്‍െറ ഉത്തരവാദിത്തം മുള്‍ത്താനിലെ ഭരണകൂടത്തിനാണെന്ന് പി.ടി.ഐ നേതാവ് ഇമ്രാന്‍ ഇസ്മായില്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ വന്‍ തോതില്‍ എത്തിയ സ്റ്റേഡിയത്തിലെ വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചുവെന്നും ഇസ്മായില്‍ ആരോപിച്ചു.

എന്നാല്‍ പി.ടി.ഐ നേതാക്കള്‍ അണികള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് മുള്‍ത്താന്‍ ജില്ലാ ഭരണകൂടം പറഞ്ഞു.

ഇന്ത്യ ഉണരുന്നു, ഫുട്ബാളിലേക്ക്

Posted: 10 Oct 2014 07:23 PM PDT

Image: 
Subtitle: 
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നാളെ കിക്കോഫ്

കൊച്ചി: ഉറങ്ങിക്കിടന്ന ഇന്ത്യന്‍ ഫുട്ബാള്‍ ഉണരട്ടെ... കാത്തുവെച്ച സ്വപ്നത്തിലേക്ക് ഹൃദയംകൊണ്ടൊരു കിക്കോഫ്. നാളുകള്‍ എണ്ണി തീര്‍ത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ ആദ്യപതിപ്പിന് ഞായറാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ പന്തുരുണ്ട് തുടങ്ങുന്നു.
ലോകഫുട്ബാളിലെ കാഴ്ചക്കാരനില്‍നിന്ന് മുറ്റത്തെ മികച്ച ഫുട്ബാളിന്‍െറ ആരാധകരായി ഇന്ത്യക്കാരും ഉണരുന്നു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും ഐ.എം.ജി-റിലയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോകതാരങ്ങള്‍ അണിനിരക്കുന്ന രാജ്യത്തെ എട്ട് ടീമുകള്‍ മാറ്റുരക്കും. ഉദ്ഘാടന മത്സരത്തില്‍ സൗരവ് ഗാംഗുലിയും സ്പെയിനിലെ അത്ലറ്റികോ മഡ്രിഡും ഉടമസ്ഥരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. ഡിസംബര്‍ 20 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ എട്ടുവേദികളിലായി 61 മത്സരങ്ങള്‍ നടക്കും.
കൊമ്പുകുലുക്കി ബ്ളാസ്റ്റേഴ്സ്
ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍, വി.പി സത്യന്‍, പാപ്പച്ചന്‍, ഐ.എം വിജയന്‍. ഇടക്കാലത്ത് നിലച്ചുപോയ ഫുട്ബാള്‍ പ്രതാപത്തിലേക്ക് കേരളം വീണ്ടും ഉണരുകയാണ്. കൈപിടിച്ചു നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറും മുന്‍ ഇംഗ്ളീഷ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസും. മുംബൈയിലെ പി.വി.പി വെഞ്ച്വേഴ്സും സചിന്‍ ടെണ്ടുല്‍കറും ഉടമസ്ഥരായുള്ള കേരള ബ്ളാസ്റ്റേഴ്സ് അച്ചടക്കമാര്‍ന്ന പരിശീലനവും തയാറെടുപ്പുമായാണ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ തിങ്കളാഴ്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുന്നത്. അസമിലെ ഗുവാഹതിയിലാണ് കേരള ടീമിന്‍െറ ആദ്യ മത്സരം.
സചിന്‍െറ സാന്നിധ്യമായിരുന്നു ബ്ളാസ്റ്റേഴ്സിനെ ആദ്യം ദേശീയ ശ്രദ്ധയിലത്തെിച്ചത്. പരിശീലക സ്ഥാനത്തേക്ക് ആസ്ട്രേലിയക്കാരായ ട്രെവര്‍ മോര്‍ഗന്‍േറതായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. മാര്‍ക്വീ താരമായി ഇംഗ്ളണ്ട് ലോകകപ്പ് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസുമായി കരാറിലൊപ്പിട്ടതോടെ ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലില്‍ ഹിറ്റായി. ലീഗിലെ ഇതര ഫ്രാഞ്ചൈസികള്‍ താരങ്ങളെ പിടിക്കാന്‍ കോടികള്‍ വാരിയെറിഞ്ഞപ്പോള്‍ സൂക്ഷ്മമായ സെലക്ഷനിലൂടെയാണ് ബ്ളാസ്റ്റേഴ്സ് ടീമില്‍ താരങ്ങളെയത്തെിച്ചത്.
കരുത്ത് വിദേശം
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, ഇംഗ്ളണ്ട് ഗോള്‍കീപ്പറായ ഡേവിഡ് ജയിംസാണ് ടീമിന്‍െറ മുഖശ്രീ. കളിക്കാരനും മാനേജറുമെന്ന നിലയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ കരുത്താണ് മുന്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം. ഇന്ത്യയുടെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സന്ദീപ് നന്ദിയും ലൂയിസ് ബരറ്റോയും ജയിംസിനു കീഴില്‍ കളിമികവ് ചത്തെിമിനുക്കിയാണ് ഒരുങ്ങുന്നത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ പ്രായത്തെ വെല്ലുന്ന മികവുമായി 42കാരനായ ഡേവിഡ് ജയിംസുതന്നെയുണ്ടാവുമെന്നാണ് സൂചന.
ടീമിന്‍െറ മുന്‍ നിരയും വിദേശ ബൂട്ടുകളില്‍ സുരക്ഷിതം. ഇംഗ്ളീഷ് ക്ളബ് താം കാനഡയുടെ ഇയാന്‍ ഹ്യൂം, ഇംഗ്ളണ്ടിന്‍െറ ഇന്ത്യന്‍ വംശജനായ മൈക്കല്‍ ചോപ്ര, ആസ്ട്രേലിയക്കാരനായ ആന്‍ഡ്ര്യൂ ബാരിസിച്, ബ്രസീലിന്‍െറ പെഡ്രോ ഗുസ്മാവോ എന്നിവരാണ് മുന്‍നിരയില്‍. മൈക്കല്‍ ചോപ്രയുടെ ഫിറ്റ്നസും ആശങ്ക ഉയര്‍ത്തുന്നു. പകരക്കാരനായിറങ്ങിയ 15 സെക്കന്‍ഡിനുള്ളില്‍ ഗോളടിച്ച റെക്കോഡിനുടമയാണ് ചോപ്രയെങ്കിലും ഗതകാല സ്മരണകള്‍ ഗ്രൗണ്ടില്‍ എത്രമാത്രം ഫലപ്രദമാവുമെന്നതിനെ ആശ്രയിച്ചിരിക്കും വിജയ സൂചിക.
പ്രതിരോധത്തിലും വിദേശക്കരുത്ത് പ്രകടം. ഫ്രാന്‍സില്‍ നിന്നുള്ള സെഡ്രിച് ഹെങ്ബര്‍ട്, റാഫേല്‍ റൂമി, ബ്രസീലിന്‍െറ ഇര്‍വിന്‍ സ്പിറ്റ്സനര്‍, സ്കോട്ലന്‍ഡിന്‍െറ ജാമി മക്അലിസ്റ്റര്‍, അയര്‍ലന്‍ഡിന്‍െറ കോളിന്‍ ഫാല്‍വി എന്നിവരാണുള്ളത്.
മെയ്ഡ് ഇന്‍ ഇന്ത്യ
പ്രാദേശിക താരങ്ങളുടെ പങ്കാളിത്തത്തില്‍ ശ്രദ്ധേയമാണ് ബ്ളാസ്റ്റേഴ്സ്. പ്രതിരോധത്തില്‍ നിര്‍മല്‍ ഛേത്രി, രമണ്‍ദീപ് സിങ്, ഗുര്‍വീന്ദര്‍ സിങ് എന്നിവര്‍ക്കൊപ്പം മധ്യനിരയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മെഹ്താബ് ഹുസൈന്‍, റെനഡി സിങ്, ഗോഡ്വിന്‍ ഫ്രാങ്കോ എന്നിവരാണുള്ളത്. മലയാളി താരങ്ങളായ സി.എസ്. സബീത് ഫോര്‍വേഡിലും സുശാന്ത് മാത്യു മിഡ്ഫീല്‍ഡിലും പരിശീലന മത്സരങ്ങളില്‍ മിടുക്കറിയിച്ചവരാണ്. നൈജീരിയക്കാരന്‍ പെന്‍ ഒറിജിയാണ് ടീം നിരയിലെ അറിയപ്പെടാത്ത തുറുപ്പ് ശീട്ട്. പരിശീലന മത്സരത്തില്‍ മികച്ച ഫോമില്‍ പന്തുതട്ടിയ ടീം അംഗങ്ങള്‍ ഗോവയിലെ സൗഹൃദ മത്സരവും കഴിഞ്ഞ് ഗുവാഹതിയിലത്തെും. 4-4-2, 4-3-3 ഫോര്‍മാറ്റിലായിരുന്നു പരിശീല മത്സരങ്ങളില്‍ ടീം കളിച്ചത്.
അഞ്ച് എവേ മാച്ചുകള്‍ കളിച്ച് നവംബര്‍ ആറിനാണ് കേരള ബ്ളാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ കളിക്കാനത്തെുക.

വികസനവും പ്രഭാഷണ ചാതുരിയും

Posted: 10 Oct 2014 07:15 PM PDT

Image: 

ഇന്ത്യയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചുവരുകയായിരുന്നു അമേരിക്ക. ഇന്ത്യയുടെ വിശ്വാസ്യത തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, ഏതാനും ദിവസത്തെ പര്യടനംവഴി തകര്‍ന്ന വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധ്യമായി. തനിക്ക് ഒരുകാലത്ത് വിസ നിഷേധിച്ച അതേ രാജ്യത്തിന്‍െറ ആതിഥേയത്വം സ്വീകരിക്കാനും അവരോട് സൗഹൃദത്തിന്‍െറ പ്രസക്തിയെ സംബന്ധിച്ച് പ്രഭാഷണം നടത്താനും മോദിക്ക് സാധിച്ചു. ആ നിലയില്‍ മോദിയുടെ യു.എസ് പര്യടനം വിജയമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പ്രസിഡന്‍റ് ഒബാമയുമായി സംഭാഷണം നടത്തിയതിനുപുറമെ ഇരുവരുടെയും സംയുക്ത ലേഖനം യു.എസ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും സാധിച്ചിരിക്കുന്നു. മറ്റ് പ്രധാനമന്ത്രിമാര്‍ക്ക് കഴിയാതിരുന്ന നേട്ടമായി ഇത് പ്രാധാന്യം അര്‍ഹിക്കുന്നു.
നിര്‍ഭാഗ്യവശാല്‍, ഈ പ്രക്രിയകള്‍ക്കിടയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ ചേരിചേരായ്മ എന്ന ആശയത്തെ മോദി പൂര്‍ണമായി കുഴിച്ചുമൂടി. ശീതയുദ്ധം നിലച്ചതോടെ ചേരിചേരായ്മാ കൂട്ടായ്മയുടെ പ്രസക്തിക്ക് മങ്ങലേറ്റുവെങ്കിലും ആശയം, സമീപനം എന്നീ നിലകളില്‍  വര്‍ത്തമാന കാലഘട്ടത്തിലും അത് പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
വന്‍കിട രാഷ്ട്രങ്ങളെ ചെറുകിട രാജ്യങ്ങള്‍ പേടിക്കേണ്ടതില്ല എന്ന ആശയമാണ് ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മ അന്തര്‍വഹിക്കുന്ന ആശയം. അധികാരമോ വലുപ്പമോ അല്ല രാഷ്ട്രങ്ങളുടെ അന്തസ്സിന്‍െറ മാനദണ്ഡമെന്ന് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിരുന്നു. മുതലാളിത്ത ലോകത്തിന്‍െറ ഉല്‍പന്നമാണ് മോദി. നെഹ്റു യുഗത്തിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോ മഹാത്മാഗാന്ധിയുടെ സ്വാശ്രയ സങ്കല്‍പമോ സ്വാംശീകരിക്കാന്‍ തയാറാകാത്ത മോദി വികസനം എന്ന ഏക മന്ത്രം മാത്രം ഉരുവിട്ടുകൊണ്ടാണ് ജനങ്ങളെ സ്വപക്ഷത്തേക്ക് ആകര്‍ഷിക്കുന്നത്. ധനിക-ദരിദ്ര വ്യത്യാസം വര്‍ധിക്കട്ടെ, ഇല്ലാതിരിക്കട്ടെ ഏത് മാര്‍ഗേണയും വികസനലക്ഷ്യം സഫലമാകണം എന്ന നിലപാടാണ് പുതിയ പ്രധാനമന്ത്രി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ദരിദ്രന്‍െറ സാമ്പത്തികോന്നതി സ്വാതന്ത്ര്യത്തിന്‍െറ ഭാഗമാണെന്ന ചിന്ത പ്രബലമായിരുന്ന കാലഘട്ടത്തിലായിരുന്നു എന്‍െറ യുവത്വം. അതിനാല്‍, നിര്‍ധനരുടെ വളര്‍ച്ചകൂടി മുന്നില്‍കണ്ട് സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെയുള്ള വികസന പദ്ധതികള്‍ ഇന്ത്യ ആവിഷ്കരിക്കുകയും ചെയ്തു. ആ പാതയിലേക്ക് നാം തിരിച്ചുപോയേ തീരൂ. മോദി കോമള പദാവലികളാല്‍ നടത്തുന്ന പ്രഭാഷണം കേള്‍വിക്കാര്‍ക്ക് ഇമ്പമായി തോന്നാം. ആ പ്രഭാഷണ പാടവം ഞാനും അംഗീകരിക്കുന്നു. എന്നാല്‍, യാഥാര്‍ഥ്യബോധമില്ലാത്ത  പ്രഭാഷണങ്ങള്‍വഴി രാജ്യത്തിന് എന്ത് നേട്ടമാണ് കൈവരിക്കാന്‍ കഴിയുക?
ദേശത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ആസൂത്രണ കമീഷനെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമം ഉദാഹരണം. ആസൂത്രണ കമീഷന്‍ സമാന്തര ഭരണകൂടത്തിന്‍െറ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം സത്യമാണെങ്കിലും ആ വേദിയെ ദുര്‍ബലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആശങ്കാജനകമാണ്. ദേശപുരോഗതിക്കായി ആസൂത്രണ കമീഷനെ പ്രയോജനപ്പെടുത്താനാണ് അദ്ദേഹം ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നത്. ഇന്ത്യക്കാരെ സ്വാധീനിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു എന്നത് നിര്‍ഭാഗ്യകരമാണ്. സമത്വാദര്‍ശം ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ച രീതികള്‍ ഫലപ്രദമായില്ല. മാര്‍ക്സിന് അമിത പ്രാധാന്യം നല്‍കുകയും ഗാന്ധിജിയെ നിരാകരിക്കുകയും ചെയ്തു എന്നതാണ് ഇടതുപക്ഷ സംഘടനകളുടെ പ്രധാന വീഴ്ച. പാര്‍ട്ടി ഓഫിസുകള്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ ചിത്രങ്ങളാല്‍ അലങ്കരിക്കുന്ന ഈ സംഘടനകള്‍ ഗാന്ധിജി, നെഹ്റു, സ്വാതന്ത്ര്യ സമര സേനാനികളുടെ ഒറ്റച്ചിത്രത്തിനുപോലും പരിഗണന നല്‍കിയില്ല.
യു.എന്നില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍ തര്‍ക്കം 19 വാക്യങ്ങളില്‍ പരാമര്‍ശിച്ചപ്പോള്‍ ഒറ്റ വാക്കുപോലും ഉരിയാടാതെ മോദി പ്രകടിപ്പിച്ച സംയമനത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തുകയുണ്ടായി.
എന്നാല്‍, ഇത്തരം സംയമനങ്ങള്‍ അവഗണനക്ക് തുല്യമാണ്. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്നവര്‍ക്ക് പ്രശ്നങ്ങളുടെ പോംവഴി കണ്ടത്തെുക ദുഷ്കരമാകും. കശ്മീര്‍ പ്രശ്നം സമാധാനപരമായി ചര്‍ച്ചചെയ്യാന്‍ ന്യൂഡല്‍ഹി തയാറാകണം. കശ്മീരിന്‍െറ പ്രതിനിധികളെന്നവകാശപ്പെടുന്ന ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് സമീപകാലത്തായി മൗലിക വാദത്തോട് ചായ്വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത് ആശങ്കവളര്‍ത്തുന്നതുകൊണ്ടാകാം അവരുമായി സംഭാഷണം നടത്തിയ പാക് ഹൈകമീഷണറുമായുള്ള ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയുടെ ഈ നടപടി കടുംകൈ ആണെന്ന വിമര്‍ശത്തെ തള്ളിക്കളയാനാകില്ല.
ഐ.കെ. ഗുജ്റാല്‍ പ്രധാനമന്ത്രി ആയിരിക്കെ മാലിയില്‍ നടന്ന ഉച്ചകോടിയില്‍ നവാസ് ശരീഫ് ഹൃദ്യമായ സംഭാഷണം നടത്തിയത് ഓര്‍മിക്കുക. ‘ആപ് കശ്മീര്‍ ദേ നഹീ സക്തേ ഒൗര്‍ ഹം ആപ് സേ ലേ നഹീ സക്തേ’ (താങ്കള്‍ക്ക്  കശ്മീര്‍ വിട്ടുതരാന്‍ കഴിയുന്നില്ളെങ്കില്‍ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയില്ല.) എന്നായിരുന്നു ശരീഫിന്‍െറ ശ്രദ്ധേയമായ പരാമര്‍ശം. അതേ നവാസ് ശരീഫിനെ ഇപ്പോള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ കീഴ്പ്പെടുത്തിയെന്നുവേണം കരുതാന്‍.
കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരത്തിന് വിഘ്നം സൃഷ്ടിക്കുന്ന പാക് സേനയുടെ താല്‍പര്യങ്ങള്‍ പ്രീണിപ്പിക്കാതെയുള്ള സമാധാന ചര്‍ച്ചകള്‍ ശരീഫിനെ വെട്ടിലാക്കിയേക്കും. ശരീഫിന്‍െറ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലും സൈനിക പിന്തുണയുണ്ട്. ജനാധിപത്യ മതേതര മൂല്യങ്ങള്‍ അംഗീകരിക്കുന്ന ശരീഫിന് രാഷ്ട്രീയ വനവാസം കടുത്ത പാഠങ്ങള്‍ അഭ്യസിപ്പിച്ചിരിക്കാം. കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവത്കരിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഇതൊക്കെയാകാം അദ്ദേഹത്തിന്‍െറ പ്രേരണകള്‍.
l

കൗമാരം സുന്ദരമാക്കൂ

Posted: 10 Oct 2014 07:11 PM PDT

Image: 
Subtitle: 
ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

വിദ്യാഭ്യാസത്തിനുള്ള അവസരം, പോഷകാഹാരം, വൈദ്യപരിചരണം, നിയമപരമായ അവകാശങ്ങള്‍ തുടങ്ങിയവയുടെ നിഷേധവും അതിക്രമങ്ങളും വിവേചനങ്ങളും ശിശുവിവാഹവുമൊക്കെ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ലിംഗസമത്വ സങ്കല്‍പം അംഗീകരിക്കപ്പെടാത്ത ഇടങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്ഥായിയായി തുടരുകതന്നെ ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയോ അവരുടെ വിവാഹപ്രായം കുറക്കണമെന്ന ആവശ്യം ഉയരുകയോ ചെയ്യുന്നില്ല എന്നതുതന്നെ പ്രത്യക്ഷസാക്ഷ്യം.
ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 11 കൗമാരക്കാരികളുടെ ദിനമായി പ്രഖ്യാപിച്ചത്.
ദാരിദ്ര്യമടക്കം ഏത് സാമൂഹികവിപത്തിന്‍െറയും ആദ്യയിര പെണ്‍കുഞ്ഞുങ്ങളാണ്. വീട്ടില്‍ ആഹാരം തികയാതെവന്നാല്‍ കിട്ടാതെവരുന്നത് സ്ത്രീകള്‍ക്കാണല്ളോ. പുരുഷന്മാര്‍ അത് അറിയുകപോലുമില്ല.

പെണ്‍കുട്ടിയെന്നാല്‍ അന്യവീട്ടില്‍ ജീവിക്കേണ്ടവളാണെന്നും അടുക്കളയില്‍ ഒതുങ്ങേണ്ടവളാണെന്നുമുള്ള സങ്കല്‍പം നമ്മുടെ നാട്ടില്‍ അവള്‍ക്കുള്ള പരിഗണന രണ്ടാമതാക്കുന്നു. ധൂര്‍ത്തുകൊണ്ട് ഭാരിച്ച വിവാഹച്ചെലവും സ്ത്രീധനവും എല്ലാം കാരണം പെണ്‍കുട്ടിയെ ഭാരമായി കാണുന്ന സാഹചര്യം നിലവിലുണ്ട്. പെണ്‍കുഞ്ഞാണെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ ജനിക്കാന്‍തന്നെ അനുവദിക്കാതിരിക്കുക എന്നിടത്തോളം കൊണ്ടത്തെിച്ചിരിക്കുന്നു നമ്മുടെ സാമൂഹികദുരാചാരങ്ങള്‍. ഒരുപക്ഷേ, ലോകത്തൊരിടത്തും ഇല്ലാത്ത സ്ഥിതിവിശേഷമാണിത്. അതുകൊണ്ടുതന്നെ, പെണ്‍കുഞ്ഞുങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ക്ക് മറ്റേതു പ്രദേശത്തെക്കാളും പ്രസക്തി പരിഷ്കൃതമെന്ന് അഭിമാനിക്കുന്ന ഇവിടെ ഏറെയാണ്.

പെണ്‍കുട്ടികള്‍ക്കായി ദിനം വേണമെന്ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചതും ഒക്ടോബര്‍ 11 അതിനായി തെരഞ്ഞെടുത്തതും 2011ല്‍ ആണ്. ആദ്യദിനം 2012ല്‍ കൊണ്ടാടി. ‘ശിശുവിവാഹം അവസാനിപ്പിക്കുക’ എന്നതായിരുന്നു ആ വര്‍ഷത്തെ മുദ്രാവാക്യം. ‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നവ്യാശയങ്ങള്‍’ എന്നതായിരുന്നു കഴിഞ്ഞകൊല്ലത്തെ വിഷയം. ഇക്കൊല്ലമാകട്ടെ ‘കുമാരിമാരുടെ ശാക്തീകരണം: അക്രമത്തിന്‍െറ പരമ്പര അവസാനിപ്പിക്കുക’ എന്നതാണു ലക്ഷ്യം.

ലിംഗാസമത്വംകൊണ്ട് പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളെയും അവര്‍ക്കെതിരായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെയും പറ്റി വിപുലമായ ബോധവത്കരണവും അവ തടയാനുള്ള നടപടികള്‍ കൈക്കൊള്ളലും അവരുടെ ശാക്തീകരണവും ഒക്കെയാണ് ഈ ദിനാചരണത്തിലൂടെ യുനെസ്കോയും ഐക്യരാഷ്ട്രസഭയും ഉദ്ദേശിക്കുന്നത്. അതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പാക്കണം. എന്നാല്‍, കേവലം രണ്ടുകൊല്ലം മുമ്പു മാത്രം തുടങ്ങിയ ദിനാചരണം ആയതിനാലാകാം, നമ്മുടെ സംസ്ഥാനത്ത് ഇത് വ്യാപകമായി ആചരിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു ദിനാചരണത്തില്‍ ഒതുക്കാതെ ഈ വര്‍ഷം മുഴുവന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നമുക്ക് സംഘടിപ്പിക്കാം.

ദിവസം 39,000 ശിശുവിവാഹങ്ങള്‍ ലോകത്തു നടക്കുന്നു. ഈ ദശക(2011 -20)ത്തില്‍മാത്രം 14 കോടി പെണ്‍കുട്ടികളെയാണ് ഈ ദുര്‍ഗതി കാത്തിരിക്കുന്നത്. ഇതില്‍ അഞ്ചുകോടിയും 15 വയസ്സില്‍ത്താഴെയുള്ളവര്‍ ആയിരിക്കുമത്രേ! തികഞ്ഞ മനുഷ്യാവകാശലംഘനമാണിത്.
ലോകത്ത് ആറില്‍ ഒന്നുപേരും കൗമാരക്കാരാണ്. പത്തിനും 19നും ഇടയിലുള്ളവര്‍ 120 കോടിയാണ്. ഇവരില്‍ 13 ലക്ഷം പേരാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍കൊണ്ടു 2012ല്‍ മരിച്ചത്. ദിവസവും 330 കൗമാരക്കാര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. എച്ച്.ഐ.വി, ആത്മഹത്യ, ശ്വസനവ്യൂഹത്തിലെ അണുബാധ തുടങ്ങി പല കാരണങ്ങളാലും മരണം ഗണ്യമായി സംഭവിക്കുന്നു. മദ്യം, മയക്കുമരുന്ന്, പുകയില, ശാരീരികപ്രവര്‍ത്തനങ്ങളുടെ കുറവ്, പഠനഭാരം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അതിക്രമങ്ങള്‍... പ്രശ്നങ്ങള്‍ നിരവധിയാണ്.
ഏറ്റവും ശ്രദ്ധയും സ്നേഹവും പിന്തുണയുമൊക്കെ ആവശ്യമുള്ള ഒരു കാലഘട്ടമാണ് കൗമാരം. ഇവയൊന്നും ഉറപ്പാക്കാന്‍ നമ്മുടെ നാട്ടിലും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കഴിയുന്നില്ല.

ഹാരി പോട്ടര്‍ സിനിമകളിലൂടെ ജനപ്രിയയായ താരം എമ്മ വാട്സണ്‍ ഇത്തരം ദൗത്യങ്ങള്‍ക്കായുള്ള യു.എന്നിന്‍െറ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ സെപ്റ്റംബര്‍ 21ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു ചെയ്ത വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ലിംഗവിവേചനം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാക്കുന്ന ദോഷങ്ങള്‍ വിവരിക്കുകയും സമത്വത്തിനായി പൊരുതാന്‍ പുരുഷന്മാരെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതത്തേുടര്‍ന്ന്, ‘അവള്‍ക്കുവേണ്ടി അവന്‍’ (he for she) എന്ന പേരില്‍ വിപുലമായ കാമ്പയിന്‍ ലോകമാകെ ആരംഭിച്ചത് ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

നമുക്കും ഇത്തരത്തിലുള്ള നവീനാശയങ്ങളും പരിപാടികളും ആവശ്യമാണ്. കേരളത്തിന്‍െറ സവിശേഷസാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഊന്നി അവക്കെതിരായ പ്രചാരണ-ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ ദിനാചരണം നമുക്ക് സഫലമാക്കാം.
l

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്

Posted: 10 Oct 2014 06:53 PM PDT

Image: 

2005ല്‍ ഒരാളുടെപോലും എതിര്‍പ്പില്ലാതെ പാര്‍ലമെന്‍റ് പാസാക്കിയതും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായതുമായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളംചേര്‍ക്കാനുള്ള ഗ്രാമവികസന മന്ത്രി നിതിന്‍ ഗഡ്കരിയുടെ പുറപ്പാട് കോടിക്കണക്കിന് ദരിദ്ര കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതാണെന്ന് കേരള ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായക്കും ഇരുനൂറില്‍പരം സാമൂഹിക-സാമ്പത്തിക വിദഗ്ധരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച തുറന്ന കത്തില്‍ നല്‍കിയ മുന്നറിയിപ്പ്  വളരെ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. തൊഴിലുറപ്പ് പദ്ധതി വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുമെന്ന മോദി സര്‍ക്കാറിന്‍െറ വാഗ്ദാനം ഫലത്തില്‍ അതിനെ അട്ടിമറിക്കുകയാണ് ചെയ്യുകയെന്ന് വിദഗ്ധ സംഘം ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക-ആദിവാസി മേഖലകളില്‍ മാത്രം തൊഴിലുറപ്പ് പദ്ധതിയെ പരിമിതപ്പെടുത്തുമെന്നാണ് നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം. അതോടെ, ഇന്ത്യയുടെ സിംഹഭാഗവും അതില്‍നിന്ന് പുറത്താവുമെന്നുറപ്പ്. ഫണ്ട് വിനിയോഗത്തില്‍ ജോലിക്കും സാമഗ്രികള്‍ക്കുമുള്ള അനുപാതം നിലവിലെ 60:40ല്‍നിന്ന് 51.49 ആക്കി മാറ്റാനുള്ള നീക്കംമൂലം തൊഴില്‍ വേതനത്തില്‍ 40 ശതമാനം കുറവ് വരുത്തുമെന്നാണ് വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട മന്ത്രാലയത്തില്‍നിന്ന് ലഭിച്ച കണക്ക്. അഞ്ച് കോടി ഗ്രാമീണ കുടുംബങ്ങളെയാണത് ബാധിക്കാന്‍ പോവുന്നത്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഹമദാ പഞ്ചായത്തിന് പ്രതിമാസം 80 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി വരെ രൂപ ലഭിച്ചതുമൂലം ഗ്രാമത്തിന്‍െറ ജീവിതരീതിയത്തെന്നെ അത് മാറ്റിപ്പണിതതായി ഗ്രാമമുഖ്യ നൊറതി ദേവി വെളിപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി ഗ്രാമീണരുടെ കുട്ടികള്‍ സ്കൂളില്‍ പോവാനും രോഗങ്ങള്‍ക്ക് ചികിത്സിക്കാനും വഴിതെളിഞ്ഞതായി അവര്‍ അനുസ്മരിക്കുന്നു. ഇതുപോലുള്ള ലക്ഷക്കണക്കില്‍ ഗ്രാമങ്ങളെയാണ് പരിഷ്കരണത്തിന്‍െറ മറവില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വെട്ടിക്കുറക്കല്‍ പരിപാടി പ്രതികൂലമായി ബാധിക്കാന്‍ പോവുന്നത്.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്ന് ഉണര്‍ത്തിയ മഹാത്മാഗാന്ധിയുടെ അഭിലാഷവും ദൗത്യവും സാക്ഷാത്കരിക്കുന്നതില്‍ സ്വതന്ത്ര ഇന്ത്യ വലിയ അളവില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ അവിദഗ്ധ തൊഴിലാളികളും കൃഷിപ്പണിയെടുത്ത് രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നവരും 60 കോടിയിലധികം വരുന്ന ഈ രാജ്യത്ത് രാഷ്ട്രപിതാവിന്‍െറ പേരിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി ശരിയായ ദിശയിലുള്ള കാല്‍വെപ്പും വിപ്ളവകരമായ നടപടിയും തന്നെയായിരുന്നെന്ന് സമ്മതിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും യഥാവിധി സഹകരിച്ച് പദ്ധതിനടത്തിപ്പ് കാര്യക്ഷമമാക്കിയിരുന്നെങ്കില്‍ കഴിഞ്ഞകാലത്ത് കൂടുതല്‍ നല്ല ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ അതിലൂടെ കഴിയുമായിരുന്നുവെന്നതില്‍ സംശയമില്ല. പല സംസ്ഥാനങ്ങളും പദ്ധതിനടത്തിപ്പില്‍ വീഴ്ചവരുത്തി. ആവശ്യമായ ഫണ്ട് നീക്കിവെച്ചില്ളെന്നതിനു പുറമെ ഇടത്തട്ടുകാരെ ഒഴിവാക്കാനും ശ്രമം നടന്നില്ല. വര്‍ഷന്തോറും തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനവര്‍ധനയും ലഭ്യമായില്ല. അതുപോലെ, കൃത്യമായ ദിശാബോധം നല്‍കാത്തതിനാല്‍ ബഹുഭൂരിപക്ഷം സ്ത്രീ തൊഴിലാളികളടങ്ങുന്ന ഈ ബൃഹത്തായ തൊഴില്‍ശക്തി ദുരുപയോഗപ്പെടാനും കാരണമായി. ഇത്തരമൊരു പദ്ധതി തുടങ്ങിവെച്ചാല്‍ മാത്രം പോരാ അതിന്‍െറ പ്രയോഗവത്കരണം നിരന്തരം നിരീക്ഷിക്കുകയും നേരായ വഴിക്ക് തിരിച്ചുവിടുകയും പരമാവധി പ്രയോജനകരമാക്കുകയും ചെയ്യണമെന്ന ബോധം സര്‍ക്കാറുകള്‍ക്കുണ്ടാവേണ്ടതായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പഴയ പല്ലവിപോലെ തന്നെയായി തൊഴിലുറപ്പ് പദ്ധതിയുടെയും അവസ്ഥ. എന്നാല്‍പോലും തൊഴില്‍രഹിതരായ പാവങ്ങള്‍ക്ക് വിശിഷ്യ, സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസങ്ങളിലെങ്കിലും തൊഴില്‍ ഉറപ്പുനല്‍കുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം വിലകുറച്ചു കാണേണ്ടതല്ല. പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പാകപ്പിഴകളും ന്യൂനതകളും പരിഹരിച്ച് പദ്ധതി ഇടത്തട്ടുകാരില്ലാതെ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നവിധത്തില്‍ പൊളിച്ചെഴുതുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. ആ പ്രതീക്ഷ കെടുത്തിക്കളയുന്ന വിധത്തിലാണ് ഗഡ്കരിയുടെ നീക്കമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യു.പി.എ സര്‍ക്കാറിന്‍െറ എല്ലാ സാമ്രാജ്യത്വ ദാസ്യപരമായ പരിപാടികളെയും നിശിതമായി എതിര്‍ത്തും വിമര്‍ശിച്ചും വന്ന ബി.ജെ.പിയെ എല്ലാം തിരുത്തുമെന്ന പ്രതീക്ഷയില്‍ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയായേ നയനിലപാടുകളിലെ ഈ മാറ്റങ്ങളെ കാണാന്‍ കഴിയൂ. കുത്തകകള്‍ക്കും മൂലധനശക്തികള്‍ക്കും വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊടുക്കാനും ലാഭകരമായ പൊതു സ്ഥാപനങ്ങള്‍പോലും അവരുടെ കൈകളിലേല്‍പിക്കാനും വ്യഗ്രത കാട്ടുന്ന മോദി സര്‍ക്കാര്‍ സബ്സിഡികളും ജനക്ഷേമ പദ്ധതികളും വെട്ടിക്കുറക്കാനും പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിടാനും ഒരുങ്ങിപ്പുറപ്പെട്ടാല്‍ ഭവിഷ്യത്ത് നല്ലതാവില്ളെന്ന് ഉണര്‍ത്താതെ വയ്യ. ഫോബ്സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ ഇന്ത്യക്കാരുടെ എണ്ണം കൂട്ടുന്നതിലല്ല, ദാരിദ്ര്യരേഖക്കാരുടെ പട്ടികയില്‍നിന്ന് ഇന്ത്യാ മഹാരാജ്യത്തെ മൊത്തം പുറത്തുകടത്തുന്നതിലാണ് മോദി സര്‍ക്കാറിന്‍െറ മിടുക്ക് കാണേണ്ടത്.

കൊബാനെയില്‍ യു.എസ് വ്യോമാക്രമണം തുടരുന്നു

Posted: 10 Oct 2014 12:26 PM PDT

Image: 

ബഗ്ദാദ്: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന കുര്‍ദ് ഭൂരിപക്ഷ സിറിയന്‍ നഗരമായ കൊബാനെയില്‍ (ഐനുല്‍ അറബ്) യു.എസ് സേനയുടെ വ്യോമാക്രമണം തുടരുമ്പോഴും മേഖലയുടെ നിയന്ത്രണം വിടാതെ ഐ.എസ് ശക്തമായ ചെറുത്തുനില്‍പ് നടത്തുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ ഐ.എസ് ക്രേന്ദങ്ങളെ ലക്ഷ്യമാക്കി വെള്ളിയാഴ്ചയും കനത്ത വ്യോമാക്രമണമാണ് അമേരിക്കന്‍ സൈന്യം നടത്തിയത്. ആക്രമണത്തില്‍ ഐ.എസിന്‍െറ പരിശീലന ക്യാമ്പും ഒരു കെട്ടിടവും രണ്ടു വാഹനങ്ങളും തകര്‍ന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ വ്യോമാക്രമണത്തിന് പുറമെ, കുര്‍ദ് സൈന്യം ഐ.എസിനെതിരെ കരയാക്രമണവും നടത്തുന്നുണ്ട്.
കൊബാനെയും മൂന്നില്‍ ഒരു ഭാഗം ഐ.എസ് നിയന്ത്രണത്തിലാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കി അതിര്‍ത്തിയോട് ഏതാനും കിലോമീറ്റര്‍ അകലെയാണ് കൊബാനെ. അതിര്‍ത്തിയില്‍, കുര്‍ദ് വിമതര്‍ തുര്‍ക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തില്‍ ഐ.എസിന്‍െറ ഇവിടത്തെ സൈനിക നീക്കം നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് ദിവസത്തിനിടെ തുര്‍ക്കിയില്‍ കുര്‍ദ് പ്രക്ഷോഭത്തില്‍ 31 മരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ പകുതിയോടെതന്നെ കൊബാനെ ലക്ഷ്യമാക്കി ഐ.എസ് നീങ്ങിയിരുന്നു. സിറിയയിലെ തന്ത്രപ്രധാനമായ റഖ സൈനിക നിലയം പിടിച്ചെടുത്തതിനുശേഷമായിരുന്നു ഈ നീക്കം. കൊബാനെക്കടുത്ത 70 ഓളം ഗ്രാമങ്ങള്‍ കീഴ്പ്പെടുത്തിയാണ് ഐ.എസ് നഗരം വളഞ്ഞത്. ഈ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി സിറിയന്‍  സൈന്യവും ആക്രമണം നടത്തിയിരുന്നു. ഒരു മാസത്തിനിടെ ഇവിടെ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.
അതിനിടെ, പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യ ഐ.എസിന്‍െറ നിയന്ത്രണത്തിലായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയാണ് അന്‍ബാര്‍. നിലവില്‍ നിനവെ, ദിയാല തുടങ്ങിയ പ്രവിശ്യകളിലെ ഭൂരിഭാഗം മേഖലകളും ഐ.എസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം മാത്രം ഇറാഖില്‍ 120ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മുതലാണ് വടക്കന്‍ ഇറാഖില്‍ ഐ.എസ് സൈനിക നീക്കം ശക്തമാക്കിയത്. തുടര്‍ന്ന്, സിറിയയിലേക്കും സൈനിക നീക്കം വ്യാപിച്ചു. ആഗസ്റ്റ് എട്ടു മുതല്‍ ഐ.എസിനെതിരെ ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്.

പ്രശ്നങ്ങള്‍ക്ക് കാരണം പാകിസ്താന്‍; പോംവഴി അവര്‍ കാണട്ടെ: ഇന്ത്യ

Posted: 10 Oct 2014 12:23 PM PDT

Image: 

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള ചുമതല പൂര്‍ണമായും പാകിസ്താനാണെന്ന് ഇന്ത്യ. പ്രശ്നപരിഹാര ചര്‍ച്ചകളില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ, മൂന്നാമതൊരു കക്ഷിക്ക് സ്ഥാനമില്ളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
 ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാകിസ്താനാണ്. ഭീകരതയുടെ നിഴലില്ലാതെ സമാധാനാന്തരീക്ഷത്തില്‍ ഉഭയകക്ഷി ചര്‍ച്ചയാകാമെന്ന് പ്രഖ്യാപിച്ച് പുതിയ സര്‍ക്കാര്‍ സംഭാഷണ പ്രക്രിയയിലേക്ക് ചുവടുവെച്ചതാണെന്ന് വക്താവ് വിശദീകരിച്ചു. പക്ഷേ, പ്രതികരണം നിരാശപ്പെടുത്തി. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കേണ്ടി വന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പ്രചാരണം നടത്തി. ഭീകരതയുടെ ഭീഷണികള്‍ വര്‍ധിച്ചു. അതിര്‍ത്തിയില്‍ ഇപ്പോള്‍ നിരപരാധികള്‍ക്ക് നേരെ അതിക്രമവും നടക്കുന്നു. അതിന് വേണ്ടവിധത്തില്‍ ഇന്ത്യ പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ മേല്‍നോട്ട സമിതി മുമ്പാകെ പാകിസ്താന്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍, കടന്നുപോയ ഒരുകാലഘട്ടത്തില്‍ രൂപവത്കരിക്കപ്പെട്ട ഒരു സംവിധാനം ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ പര്യാപ്തമല്ളെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് സിംല, ലാഹോര്‍ കരാറുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അത് മാനിക്കാനാണ് പാകിസ്താന്‍ തയാറാകേണ്ടത്.
 ഇന്ത്യയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയെന്ന പാകിസ്താന്‍െറ ആരോപണം വിദേശകാര്യ മന്ത്രാലയ വക്താവ് തള്ളി. ഭീകരതയുടെ കാര്യത്തില്‍ അടക്കം പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ളെന്ന് ലോകം കണ്ടതാണ്. ഭീകരതക്കെതിരെയാണ് നിലപാടെന്ന് പാശ്ചാത്യ ലോകത്തിന് അടിക്കടി ഉറപ്പുനല്‍കിയപ്പോള്‍ തന്നെയാണ്, ഉസാമ ബിന്‍ലാദിന്‍ പാകിസ്താനില്‍ സുരക്ഷിതമായി ഒളിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരാന്‍ ഇന്ത്യ

Posted: 10 Oct 2014 12:13 PM PDT

Image: 

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കരീബിയന്‍ കരുത്തിനു മുന്നില്‍ അപ്രതീക്ഷിതമായി തോറ്റമ്പിയ ഇന്ത്യന്‍ പട അഭിമാനം തിരിച്ചുപിടിക്കാന്‍ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ബുധനാഴ്ച നടന്ന മത്സരത്തില്‍ 124 റണ്‍സിന്‍െറ കനത്ത പരാജയത്തിനിടയാക്കിയ പഴുതുകളടച്ച് വിജയവഴിയില്‍ തിരിച്ചത്തെുകയാണ് ഫിറോസ്ഷാ കോട്ലയില്‍ മഹേന്ദ്ര സിങ് ധോണിയും സംഘവും ലക്ഷ്യമിടുന്നത്.
 ലോകകപ്പ് നിലനിര്‍ത്താനുള്ള തയാറെടുപ്പുകളുടെ ഭാഗമായി മാത്രം വെസ്റ്റിന്‍ഡീസ് ടീമിന്‍െറ സന്ദര്‍ശനത്തെ കണ്ട് അനായാസ പരമ്പരജയം പ്രതീക്ഷിച്ച ഇന്ത്യന്‍ പടക്ക് ഈ മത്സരത്തിലും തോല്‍വി വഴങ്ങേണ്ടി വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. പ്രതിഫലത്തുക വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയതിനു ശേഷമാണ് ബുധനാഴ്ച വിന്‍ഡീസ് ടീം കളിക്കാനിറങ്ങിയതും ജയം പിടിച്ചതും. കൂടാതെ ക്രിസ് ഗെയ്ല്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയ വിശ്വസ്തരായ മുതിര്‍ന്ന താരങ്ങളുടെ അഭാവവും അവര്‍ക്ക് മറികടക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍, ബാഹ്യമായ ഒരു പ്രശ്നങ്ങളും തങ്ങളെ ബാധിച്ചിട്ടില്ളെന്ന് മൈതാനത്ത് തെളിയിച്ച വിന്‍ഡീസ് ഏകപക്ഷീയമായ ജയത്തോടെ ഇന്ത്യയുടെ കൊമ്പൊടിക്കുകയായിരുന്നു. പരമ്പരയുടെ തുടക്കത്തിന് മുമ്പ് നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ എ ടീമിനോട് തോറ്റമ്പിയ ടീമാണ് ലോകജേതാക്കളെ നാണംകെടുത്തി വിട്ടത്.
ഡത്തെ് ഓവറുകളില്‍ പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്ന ഗതികേടാണ് ഇന്ത്യക്ക് പ്രധാനമായും പാരയാകുന്നത്. കൊച്ചിയില്‍ അവസാന 10 ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആശയറ്റവരെപ്പോലെ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് സ്കോര്‍ബോര്‍ഡില്‍ പറന്നത്തെിയത് 81 റണ്‍സുകളാണ്. സന്ദര്‍ശകരുടെ അടിവാങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഭുവനേശ്വര്‍ കുമാറിന് മാത്രമാണ് കഴിഞ്ഞത്. ആദ്യ കളിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ ഉഴറിയെങ്കിലും മോഹിത് ശര്‍മയുടെ പരിക്കേറ്റ് പുറത്താകല്‍ പരമ്പരയില്‍ ഡത്തെ് ഓവറുകളിലെ ഇന്ത്യന്‍ സാധ്യതക്ക് കൂടുതല്‍ മങ്ങലേല്‍പിക്കുമെന്നത് ഉറപ്പാണ്.
മോഹിതിന് പകരമത്തെുന്ന ഇശാന്ത് ശര്‍മക്ക് ഇംഗ്ളണ്ടില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാനാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. സ്പിന്‍ വിഭാഗം അവിശ്വസനീയമായ രീതിയിലാണ് കൊച്ചിയില്‍ തകര്‍ന്നടിഞ്ഞത്. തോല്‍വിയില്‍ ബൗളര്‍മാര്‍ നില്‍ക്കുന്ന അതേ പ്രതിസ്ഥാനത്താണ് ബാറ്റിങ് നിരയും. 322 എന്ന ലക്ഷ്യത്തിനും മുകളിലുള്ള സ്കോറുകള്‍ കീഴടക്കിയിട്ടുള്ള അവര്‍ ശീട്ടുകൊട്ടാരം പോലെ തകര്‍ന്ന കാഴ്ച അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടിരുന്നത്.  ശിഖര്‍ ധവാന്‍ തട്ടിയും മുട്ടിയുമാണെങ്കിലും 68 റണ്‍സ് കണ്ടത്തെിയതു മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനായി വകനല്‍കുന്നത്.
കൊച്ചിയില്‍ വിന്‍ഡീസിനെ വിലകുറച്ചുകണ്ട്, കിട്ടിയ ടോസും അവസരവും കൈവിട്ട് ആദ്യം ഫീല്‍ഡിങ് ചെയ്യാനുള്ള തീരുമാനമെടുത്തതാണ് മത്സരം തന്നെ നഷ്ടപ്പെടുത്തിയതെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. മുതിര്‍ന്ന താരങ്ങളായ ഡ്വെ്ന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും കീരണ്‍ പൊള്ളാര്‍ഡുമെല്ലാം കിട്ടിയ അവസരം കൈവിടാതെ കളംനിറഞ്ഞതോടെയാണ് ആദ്യ മത്സരത്തിലെ ജയം വിന്‍ഡീസിനൊപ്പം നിന്നത്.

യൂറോ യോഗ്യതാ മത്സരം:സ്പെയിനിനെ സ്ലോവാക്യ അട്ടിമറിച്ചു

Posted: 10 Oct 2014 12:10 PM PDT

Image: 
Subtitle: 
ഇംഗ്ളണ്ടിന് തകര്‍പ്പന്‍ ജയം

സിലിന: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ 1-2ന് അട്ടിമറിച്ച് സ്ലോവാക്യ ഗ്രൂപ് ‘ബി’യില്‍ ഒന്നാമതത്തെി. അതേസമയം, ഗ്രൂപ് ‘ഇ’യില്‍ ഇംഗ്ളണ്ട്  ദുര്‍ബലരായ സാന്‍മാരിനോയെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ആധിപത്യമുറപ്പിച്ചു. ലോകകപ്പ് തോല്‍വിയുടെ ആഘാതത്തില്‍നിന്ന് സ്പെയിന്‍ ഇനിയും മുക്തരായിട്ടില്ളെന്ന് തെളിയിക്കുന്നതായിരുന്നു സ്ലോവാക്യക്കെതിരെയുള്ള അവരുടെ പ്രകടനം. ജുറാജ് കുക്കയിലൂടെ 17ാം മിനിറ്റില്‍ തന്നെ സ്കോര്‍ ചെയ്ത് സ്ലോവാക്യ തങ്ങളുടെ കരുത്ത് വെളിപ്പെടുത്തി. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ അവര്‍ക്കായില്ല. ഇതിനിടയില്‍ സ്പെയിന്‍ നടത്തിയ പ്രത്യാക്രമണങ്ങളും ഫലം ചെയ്തില്ല. രണ്ടാം പകുതിയില്‍ ഗോളൊഴിഞ്ഞുനിന്ന ആദ്യഘട്ടത്തിനുശേഷം പാകൊ അല്‍കസറിലൂടെ (82) സ്പെയിന്‍ ഒരുവിധം സമനില പിടിച്ചു. എന്നാല്‍, അവര്‍ക്ക് ആശ്വസിക്കാന്‍ അവസരം ലഭിക്കും മുമ്പേ സ്ലോവാക്യ വീണ്ടും സ്കോര്‍ ചെയ്തു. മിറോസ്ളാവ് സ്റ്റോച്ചാണ് (87) വിജയ ഗോള്‍ നേടിയത്.
ദുര്‍ബലരായ സാന്‍മാരിനോക്കെതിരെ ഫില്‍ ജഗീല്‍ക (25), ക്യാപ്റ്റന്‍ വെയ്ന്‍ റൂണി (43) എന്നിവരുടെ ഗോളില്‍ ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം നേടാന്‍ ഇംഗ്ളണ്ടിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ ഡാനി വെല്‍ബെക്ക് (49), ആന്‍ഡ്രാസ് ടൗണ്‍സെന്‍റ് (72) എന്നിവര്‍ സ്കോര്‍ ചെയ്തതിന് പിന്നാലെ അലക്സ് ഡെല്ലവല്ലി സമ്മാനിച്ച സെല്‍ഫ് ഗോള്‍ അവരുടെ വിജയമാര്‍ജിന്‍ 5-0ത്തിലത്തെിച്ചു.

മലാല: താലിബാന്‍ കാലത്തെ ആന്‍ഫ്രാങ്ക്

Posted: 10 Oct 2014 12:06 PM PDT

Image: 

ലണ്ടന്‍:‘ഞാന്‍ മലാല. വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ടതിന് താലിബാന്‍െറ വെടിയേറ്റ പെണ്‍കുട്ടി’-പാകിസ്താനില്‍നിന്നുള്ള മലാല യൂസുഫ്സായി എന്ന 17കാരിയുടെ ആത്മകഥ (ഞാന്‍ മലാല) തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ രണ്ടു വാചകങ്ങളില്‍തന്നെ മലാലയുടെ മുഴുവന്‍ ജീവിതകഥയുമുണ്ട്.
താലിബാന്‍കാര്‍ക്ക് ശക്തമായ സ്വാധീനമുള്ള സ്വാത്താഴ്വരയിലെ മിന്‍ഗോറയിലാണ് മലാല ജനിച്ചുവളര്‍ന്നത്. ഈ താഴ്വരയിലെ മറ്റേതൊരു പെണ്‍കുട്ടിയെയുംപോലെ മലാലയുടെ ജീവിതവും ഒതുങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് പാശ്ചാത്യ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള താലിബാന്‍ വിലക്ക് മറികടന്ന് മലാലയെ പിതാവ് സ്കൂളിലയച്ചതോടെയാണ് ആ പെണ്‍കുട്ടി സ്വാതിനുമപ്പുറമുള്ള ലോകത്തേക്ക് പ്രവേശിക്കുന്നത്. 2007-11 കാലത്ത് തഹരീകെ താലിബാന്‍ പാകിസ്താന്‍െറ (ടി.ടി.പി)നിയന്ത്രണത്തിലായിരുന്നു സ്വാത് താഴ്വര. മൗലാന ഫസലുല്ലയുടെ നേതൃത്വത്തിലുള്ള സംഘം അക്കാലയളവിനുള്ളില്‍ മേഖലയിലെ 400 സ്കൂളുകളാണ് തകര്‍ത്തതെന്ന് മലാല പറയുന്നുണ്ട്. ഇതിനെതിരായിരുന്നു മലാലയുടെ പോരാട്ടം. ഇതിന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. 2009 മുതല്‍ അവര്‍ ബി.ബി.സി ഉര്‍ദു സര്‍വീസില്‍ ഡയറി എഴുതാന്‍ തുടങ്ങി. ഗുല്‍ മകായ് എന്ന തൂലികാനാമത്തിലായിരുന്നു എഴുത്ത്. താലിബാനു കീഴില്‍ സ്വാതിലെ അവസ്ഥകളെക്കുറിച്ചുള്ള കുറിപ്പുകളായിരുന്നു അവ.  ഈ എഴുത്തുകളെയും അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തി 2011ല്‍ മലാലക്ക് പാക് സര്‍ക്കാറിന്‍െറ ദേശീയ സമാധാന പുരസ്കാരം ലഭിച്ചു. അവര്‍ക്ക് ലഭിച്ച പ്രഥമ ദേശീയ അംഗീകാരമായിരുന്നു അത്. ഇപ്പോള്‍ ഈ അവാര്‍ഡ് മലാലയുടെ പേരിലാണ്.
2012 ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്‍കാര്‍ മലാലക്കുനേരെ നിറയൊഴിച്ചത്.  സ്കൂളില്‍നിന്നും മടങ്ങുംവഴിയായിരുന്നു സംഭവം. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ മലാലയെ ആദ്യം റാവല്‍പിണ്ടിയിലും തുടര്‍ന്ന് ബെര്‍മിങ്ഹാമിലും ചികിത്സിച്ചു. നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവില്‍ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു.
മലാലയുടെ രണ്ടാം വരവ് പുതിയ ജീവിതത്തിലേക്കുള്ളതായിരുന്നു. താലിബാന്‍കാരോട് ജീവിതംകൊണ്ട് പൊരുതിയ മലാലയെ നിരവധി അംഗീകാരങ്ങള്‍ തേടിയത്തെി. കഴിഞ്ഞ ജൂലൈയില്‍ 16ാം ജന്മദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിക്കൊണ്ടാണ് ആഗോള ജനത മലാലയെ ആദരിച്ചത്. പ്രസ്തുത ചടങ്ങില്‍ മലാല നിലപാട് വ്യക്തമാക്കി. ‘അവര്‍ എനിക്കുനേരെ വെടിയുതിര്‍ത്തു, എന്‍െറ സുഹൃത്തുക്കളെയും ആക്രമിച്ചു. വെടിയുണ്ടകള്‍കൊണ്ട് ഞങ്ങളുടെ ശബ്ദമടക്കാമെന്നാണ് അവര്‍ കരുതിയത്. അവര്‍ക്ക് തെറ്റി. എന്‍െറ ലക്ഷ്യത്തെ തടയാന്‍ അവര്‍ക്കാകില്ല’. കഴിഞ്ഞ വര്‍ഷം തന്നെ സഖ്റോവ് പുരസ്കാരവും മലാലക്ക് ലഭിച്ചു. ടൈം മാഗസിന്‍െറ നൂറ് മികച്ച വ്യക്തിത്വങ്ങളിലും മലാല സ്ഥാനംപിടിച്ചു.
മലാലക്കുനേരെ വിമര്‍ശസ്വരങ്ങളും ഉയര്‍ന്നുകേട്ടിരുന്നു. അമേരിക്കയുടെ നാവായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണങ്ങളില്‍ പ്രധാനം. സ്വാത് താഴ്വരയില്‍തന്നെ ആയിരങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് മലാലയും അവരെ  പിന്തുണക്കുന്നവരും മൗനം അവലംബിക്കുന്നുവെന്നും വിമര്‍ശം ഉയര്‍ന്നു. ഇക്കാര്യം സമര്‍ഥിക്കാന്‍ നബീല റഹ്മാന്‍ എന്ന എട്ടുവയസ്സുകാരിയെ ഉയര്‍ത്തിക്കാട്ടി. മലാലക്ക് വെടിയേറ്റ് രണ്ടാഴ്ച കഴിഞ്ഞ് നടന്ന ഒരു ഡ്രോണ്‍ ആക്രമണത്തിന്‍െറ ഇരയായിരുന്നു നബീല. കഴിഞ്ഞവര്‍ഷം വാഷിങ്ടണിലത്തെി നബീല നടത്തിയ പ്രസംഗവും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ചികിത്സ പൂര്‍ത്തിയായതിനുശേഷവും ജീവന് ഭീഷണിയുണ്ടെന്ന കാരണത്താല്‍ മലാല ബെര്‍മിങ്ഹാമില്‍തന്നെ തുടര്‍ന്നു. എന്നാല്‍, താലിബാന്‍ നേതാക്കള്‍ പാകിസ്താനിലേക്ക് തിരിച്ചുവരണമെന്ന് അവര്‍ക്ക് കത്തെഴുതി. വെള്ളക്കാരന്‍െറ താല്‍പര്യ സംരക്ഷണത്തിന്‍െറ ഇരയാക്കി പൗരസ്ത്യരെ മാറ്റുന്ന മെക്കാളെ പ്രഭുവിന്‍െറ വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴ്പ്പെടുന്നതിലെ അപകടം മനസ്സിലാക്കി സ്വന്തം രാജ്യത്ത് തിരിച്ചത്തെണമെന്നായിരുന്നു താലിബാന്‍ കമാന്‍ഡര്‍ അദ്നാന്‍ റഷീദ് കത്തിലെഴുതിയത്. മലാല സംവാദം തുടരുന്നതിനിടെയാണ് അവരെ സമാധാന നൊബേല്‍ തേടിയത്തെിയിരിക്കുന്നത്. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞയാള്‍ എന്ന റെക്കോഡും ഇതോടൊപ്പം മലാലക്ക് സ്വന്തം. ഷെറിന്‍ ഇബാദിക്കും തവക്കുല്‍ കര്‍മാനും ശേഷം നൊബേല്‍ നേടുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് മലാല. പാകിസ്താനില്‍നിന്നുള്ള രണ്ടാമത്തെ പുരസ്കാരജേതാവുമാണിവര്‍. 

കൈലാശ്: നിസ്വാര്‍ഥനായ ബാലവിമോചകന്‍

Posted: 10 Oct 2014 12:05 PM PDT

Image: 

ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ സ്വന്തം മുഖം എന്നും തെളിയണമെന്ന നിര്‍ബന്ധബുദ്ധിയില്ലാതിരുന്നതുകൊണ്ടാണ് കൈലാശ് സത്യാര്‍ഥിയെ അധികമാരും അറിയാതെ പോയത്. അടിച്ചമര്‍ത്തപ്പെടുന്ന കുട്ടികള്‍ക്കിടയില്‍ നിശ്ശബ്ദനും നിസ്വാര്‍ഥനുമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
‘ബാല്യത്തില്‍ ചായക്കച്ചവടം ചെയ്തിരുന്ന ഒരാള്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയായി, ഇനിയൊരു കുഞ്ഞും ഇന്ത്യയില്‍ നിര്‍ബന്ധിത ബാലവേലക്ക് ഇരയാവില്ളെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്‍െറ കടമയാണ്’എന്ന് ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനുശേഷം കൈലാശ് സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചിട്ടത് അത്രയേറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ട് രണ്ട് മണിക്കൂറിനകം സത്യാര്‍ഥിയെ ട്വിറ്ററില്‍ പിന്തുടരാന്‍ തുടങ്ങിയത് അയ്യായിരത്തിലേറെ പേര്‍.
1980 മുതല്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ വെബ്സൈറ്റ് സന്ദര്‍ശക ബാഹുല്യം മൂലം തുറക്കാന്‍ കഴിയാതായി. ഏതാനും മണിക്കൂറുകള്‍ മുമ്പുവരെ പൗരാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും തലസ്ഥാനത്തെ ചുരുങ്ങിയ മാധ്യമവൃത്തങ്ങളിലും മാത്രം അറിയപ്പെട്ടിരുന്ന കൈലാശ് സത്യാര്‍ഥി അറിയപ്പെടാത്ത ഇന്ത്യയുടെ അകത്തളങ്ങളില്‍നിന്ന് മോചിപ്പിച്ചെടുത്ത ആയിക്കണക്കിനു കുരുന്നുകളുടെ പ്രാര്‍ഥനയാവാം ഇതുപോലൊരു അംഗീകാരം അദ്ദേഹത്തെ തേടിയത്തൊന്‍ വഴിവെച്ചത്.
1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിശയിലാണ് കൈലാശ് സത്യാര്‍ഥി ജനിച്ചത്. സമ്രാട്ട് അശോക് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. ഹൈവോള്‍ട്ടേജ് എന്‍ജിനീയറിങ്ങിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഭോപാലിലെ കോളജില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം 26ാം വയസ്സില്‍ ജോലി ഉപേക്ഷിച്ച് കുട്ടികളുടെ പുനരധിവാസത്തിനായി സ്വയം സമര്‍പ്പിച്ചിറങ്ങുകയായിരുന്നു. ബോണ്ടഡ് ലേബര്‍ ലിബറേഷന്‍ ഫണ്ടിന്‍െറ സെക്രട്ടറി ജനറലായി. അതേവര്‍ഷമാണ് കുട്ടികളെ രക്ഷിക്കുക എന്ന ദൗത്യവുമായി ബച്പന്‍ ബച്ചാവോ ആന്ദോളന്‍ രൂപവത്കരിക്കുന്നത്. ബാലവേലക്ക് എതിരായ ആഗോളമാര്‍ച്ചിലും അദ്ദേഹം പങ്കെടുത്തു. ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എജുക്കേഷന്‍ എന്ന സന്നദ്ധസംഘടനകളുടെ കൂട്ടായ്മയുടെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1998ല്‍ ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരിലെ പരവതാനി ഫാക്ടറിയില്‍ ബാലവേലചെയ്തിരുന്ന നിരവധി കുട്ടികളെ പുറംലോകത്തത്തെിച്ചതോടെയാണ് ഇദ്ദേഹവും സംഘടനയും ആദ്യമായി ശ്രദ്ധനേടുന്നത്.
18 കുട്ടികളാണ് അന്ന് സത്യാര്‍ഥിയുടെ കൈപിടിച്ചുവന്നത്. പരവതാനി കയറ്റുമതി രാജ്യത്തിന് വിദേശനാണ്യവും മുതലാളിമാര്‍ക്ക് വന്‍ ലാഭവും സമ്മാനിക്കുമ്പോള്‍ ഇന്ത്യയിലും പാകിസ്താനിലും നേപ്പാളിലുമായി ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം ഇരുളടഞ്ഞുപോകുന്നു എന്ന സത്യം അദ്ദേഹം ലോകത്തെ ഓര്‍മിപ്പിച്ചു. ശിശു സൗഹൃദ നിയമങ്ങള്‍ക്കുവേണ്ടിയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും കോടതികളിലും മനുഷ്യാവകാശ കമീഷനുമുന്നിലും പരാതിക്കെട്ടുകളുമായി ഇദ്ദേഹം പതിവായി കയറിയിറങ്ങുന്നു.
ബാലവേലയില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിന് രാജസ്ഥാനില്‍ ബാല ആശ്രമം തുറന്നു. യു.എസ് സര്‍ക്കാറിന്‍െറ ഡിഫന്‍േറഴ്സ് ഓഫ് ഡെമോക്രസി അവാര്‍ഡ്, അല്‍ഫോന്‍സോ കൊമിന്‍ അന്താരാഷ്ട്ര പുരസ്കാരം (സ്പെയിന്‍), മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്നര്‍ ഇന്‍റര്‍നാഷനല്‍ പീസ് അവാര്‍ഡ് എന്നിവ ഈ പോരാട്ടങ്ങളെ അടയാളപ്പെടുത്തി.
ഇപ്പോള്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും.  ബാലവേല എന്നത് ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത എന്നിവക്കിടയാക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് എന്ന് അദ്ദേഹം വാദിച്ചു. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്ന പ്രചാരണപരിപാടികള്‍ക്കും അദ്ദേഹം തുടക്കമിട്ടു.
ഐക്യരാഷ്ട്രസഭയുടെ മില്ളെനിയം ഡെവലപ്മെന്‍റ് ഗോള്‍സില്‍ ബാലവേലയും കുട്ടികളുടെ അടിമത്തവും ഒരു അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുകയാണ് കൈലാശ് സത്യാര്‍ഥി ഇപ്പോള്‍. ഭാര്യക്കും മകനും മകള്‍ക്കുമൊപ്പം ന്യൂഡല്‍ഹിയിലാണ് താമസം.

സാമ്പത്തിക പ്രതിസന്ധി: 1000 കോടി കൂടി കടമെടുക്കുന്നു

Posted: 10 Oct 2014 11:50 AM PDT

Image: 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി  പൊതുവിപണിയില്‍നിന്ന് കടമെടുക്കുന്നു. ഇതിന് കടപ്പത്രം പുറപ്പെടുവിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കടപ്പത്രത്തിന്‍െറ ലേലം ഈമാസം 14ന് മുംബൈ റിസര്‍വ് ബാങ്കില്‍ നടക്കും.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനം പൊതുവിപണിയില്‍നിന്ന് 2500 കോടിയോളം രൂപ കടമെടുത്തിരുന്നു. എന്നിട്ടും ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയ ഖജനാവിനെ മുന്‍കൂര്‍ നികുതി സമാഹരിച്ചാണ് പിടിച്ചുനിര്‍ത്തിയത്. ഒരു മാസമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് ട്രഷറി കടന്നുപോകുന്നത്. ഈ മാസം പകുതിയോടെ മാത്രമേ കടമെടുക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നതിനാല്‍ ശമ്പളം നല്‍കാനും സര്‍ക്കാര്‍ വിഷമിച്ചു. എന്നാല്‍, മാസാദ്യം നിരവധി അവധികള്‍ വന്നത് സര്‍ക്കാറിന് സഹായകമായി. അതിനാല്‍ പണം നല്‍കുന്നതിന് കൂടുതല്‍ സാവകാശം ലഭിച്ചു. എങ്കിലും ഈമാസം 15 വരെ കര്‍ശന ട്രഷറി നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15ഓടെ ഇപ്പോള്‍ പുറപ്പെടുവിച്ച കടപ്പത്രത്തിന്‍െറ 1000 കോടി ട്രഷറിയിലത്തെും. മദ്യത്തിന്‍െറ അടക്കം നികുതി വര്‍ധിച്ചതിനാല്‍ ഇതില്‍ നിന്നുള്ള വരുമാനവും വര്‍ധിക്കും. മറ്റ് നികുതികളും വന്നുതുടങ്ങിയിട്ടുണ്ട്. 3000 കോടിയുടെ നികുതി വര്‍ധനയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചത്. ഈ മാസം പകുതിക്കുശേഷം മറ്റ് ചെലവുകള്‍ നല്‍കാന്‍ കഴിഞ്ഞേക്കും. ഓരോ മാസവും വേണ്ട ചെലവുകള്‍ എല്ലാ വകുപ്പുകളോടും മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ഷിക പദ്ധതി വിനിയോഗം ഇഴഞ്ഞു നീങ്ങുകയാണ്. ഇപ്പോഴും 15 ശതമാനത്തില്‍ താഴെയാണിത്. വരും ദിവസങ്ങളില്‍ വിനിയോഗം വര്‍ധിപ്പിച്ചില്ളെങ്കില്‍ വാര്‍ഷിക പദ്ധതി പൂര്‍ണമായി തകിടം മറിയും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗവും ഇഴഞ്ഞാണ് നീങ്ങുന്നത്. 7000 കോടി അവശേഷിച്ചതില്‍ 1000 കോടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടത്തൊന്‍ എന്ന പേരിലാണ് കടമെടുക്കുന്നതെങ്കിലും ഇത് ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്കായാണ് വിനിയോഗിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP