സ്വാഗതം
WELCOME

News Update..

Wednesday, October 1, 2014

ഗുരുവായൂരില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന് സാങ്കേതിക അനുമതിയായി Madhyamam News Feeds

ഗുരുവായൂരില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന് സാങ്കേതിക അനുമതിയായി Madhyamam News Feeds

Link to

ഗുരുവായൂരില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന് സാങ്കേതിക അനുമതിയായി

Posted: 01 Oct 2014 12:18 AM PDT

ഗുരുവായൂര്‍: ഗുരുവായൂരിലെ ഖരമാലിന്യ സംസ്കരണപദ്ധതിക്ക് ശുചിത്വ മിഷന്‍ സാങ്കേതിക അനുമതി നല്‍കി. 1.05 കോടിയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. ബുധനാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം പദ്ധതി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യും. ചൂല്‍പ്പുറത്തെ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് പ്ളാന്‍റ് ആസൂത്രണം ചെയ്യുന്നത്. നഗരസഭ ആറുമാസത്തിനകം സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കണമെന്ന് ഒരു മാസം മുമ്പ് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. 1998 ല്‍ സേഫ് മോട്ടോഴ്സിന്‍െറ ഒരു പ്ളാന്‍റ് ഇവിടെ ആരംഭിച്ചെങ്കിലും ആഴ്ചക്കള്‍ക്കകം പ്രവര്‍ത്തനം നിലച്ചു. പിന്നീട് 2010 ഏപ്രില്‍ 20 ന് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ.ശ്രീമതി മറ്റൊരു സംസ്കരണ പ്ളാന്‍റിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് മുമ്പ് നിലവിലെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കണം. 'വിന്‍റോ കമ്പോസ്റ്റ്' പദ്ധതിയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

നാളെ മുതല്‍ ഗതാഗത പരിഷ്കാരം

Posted: 01 Oct 2014 12:02 AM PDT

തൊടുപുഴ: ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ച പുതിയ ഗതാഗത പരിഷ്കാരം നഗരത്തില്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍വരും. തൊടുപുഴ നഗരസഭ ചെയര്‍മാന്‍, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗമാണ് ഗതാഗത പരിഷ്കാരത്തിന് രൂപം നല്‍കിയത്. ഇതനുസരിച്ച് വൈക്കം, കൂത്താട്ടുകുളം, മണക്കാട് റൂട്ടുകളില്‍ നിന്നുള്ള ബസുകള്‍ മങ്ങാട്ട് കവല ബസ് സ്റ്റാന്‍ഡില്‍ എത്തും. ഈ ബസുകള്‍ മങ്ങാട്ടുകവലയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ കോതായിക്കുന്ന് ബൈപാസിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം പാലാ റോഡ്, ഗാന്ധി സ്ക്വയര്‍, കെ.എസ്.ആര്‍.ടി.സി വഴി വീണ്ടും പ്രൈവറ്റ് സ്റ്റാന്‍ഡിലത്തെും. മാര്‍ക്കറ്റ് റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ജങ്ഷനില്‍ നിന്ന് വലതുവശത്തേക്ക് തിരിയുന്നത് നിരോധിച്ചിരുന്നെങ്കിലും പുതിയ പരിഷ്കാരത്തില്‍ വലത്തേക്ക് വാഹനം തിരിഞ്ഞുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഐ.എം.എ റോഡ് വണ്‍വേയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവിധ സംഘടനകളും ഐ.എം.എയും പ്രതിഷേധവുമായി രംഗത്തത്തെിയതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. പഴയ അമ്പലം റോഡില്‍ വണ്‍വേ സംവിധാനം കര്‍ശനമായി നടപ്പാക്കും. റോഡിലെ പാര്‍ക്കിങ് കര്‍ശനമായി തടയും. ഇടുക്കി റോഡില്‍ ടൗണ്‍ഹാള്‍ ബസ് സ്റ്റോപ്പില്‍ ബസുകള്‍ വെയിറ്റിങ് ഷെഡിനോട് ചേര്‍ത്ത് നിര്‍ത്തണമെന്ന തീരുമാനവും നടപ്പാക്കും. ചാഴികാട്ട് ആശുപത്രിയില്‍ നിന്നും റിവര്‍ വ്യൂ റോഡില്‍ നിന്നും പാലാ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ വലതുവശത്തേക്ക് തിരിയാന്‍ പാടില്ല. മണക്കാട് പഴയ റോഡിലേക്കുള്ള പ്രവേശവും നിരോധിച്ചു. മണക്കാട് റോഡിലേക്കുള്ള വാഹനങ്ങള്‍ സീമാസിന് മുന്നിലൂടെയുള്ള പാതയിലുടെ കടന്നുപോകാനും തീരുമാനമായി.
എന്നാല്‍, നഗരത്തിലത്തെുന്ന അനധികൃത ഓട്ടോകളെ നിയന്ത്രിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യൂനിയന്‍ പ്രതിനിധികളുമായി വിളിച്ച യോഗം മാറ്റിവെക്കേണ്ടിവന്നു. നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകളെക്കുറിച്ചും അനധികൃത ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാനാണ് ചൊവ്വാഴ്ച നഗരസഭാ ചെയര്‍മാന്‍െറ അധ്യക്ഷതയില്‍ യോഗം വിളിച്ചത്. എന്നാല്‍ ഓട്ടോ ടാക്സി യൂനിയനുകളുടെ പ്രതിനിധികള്‍ എത്താത്തതിനാല്‍ യോഗം മാറ്റിവെക്കുകയായിരുന്നു. ഓട്ടോ -ടാക്സി യൂനിയനുകളുടെ സംയുക്ത യോഗം ഒക്ടോബര്‍ ആറിന് ചേരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
മുട്ടം വഴി തൊടുപുഴക്ക് വരുന്ന ബസുകള്‍ യാത്രക്കാരെ ടൗണില്‍ എത്തിക്കാതെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നതിനെതിരെ മുട്ടം സ്വദേശി മോഹനന്‍ കൂനാനിക്കല്‍ അദാലത്ത് കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഹരജിക്കാരനെ കൂടി പങ്കെടുപ്പിച്ച് ട്രാഫിക് ഉപദേശക സമിതി യോഗം ചേരാന്‍ ഉത്തരവുണ്ടായത്. മൂലമറ്റം-മുട്ടം-ഈരാറ്റുപേട്ട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുന്നത് മുലം ഇവര്‍ക്ക് നഗരത്തിലത്തൊന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നായിരുന്നു പരാതി. കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ ബസ് സ്റ്റോപ്പ് കുറച്ച് കൂടി മുന്നോട്ട് നീക്കുക, വെങ്ങല്ലൂരിലെ ബസ് സ്റ്റോപ്പ് സിഗ്നലിന് സമീപത്തുനിന്ന് മാറ്റുക , സീബ്രാലൈനുകള്‍ , സിഗ്നല്‍ ലൈറ്റുകള്‍ എന്നിവ ഉടന്‍ സ്ഥാപിക്കുക, കാഞ്ഞിരമറ്റം ടെമ്പിള്‍ ജങ്ഷനില്‍ ബസ്വേ, നഗരത്തിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കുക തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങള്‍. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപദേശക സമിതിയില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ ചെറിയ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്ന് ആക്ഷേപമുണ്ട്.

കാറ്റിലും മഴയിലും വ്യാപകനാശം

Posted: 30 Sep 2014 11:59 PM PDT

മല്ലപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ചുങ്കപ്പാറ-കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ചുങ്കപ്പാറ തൊടുകയില്‍ തോമസ് വര്‍ഗീസിന്‍െറ വീടിനുമുകളില്‍ തേക്കുമരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. പുളിഞ്ചുവള്ളില്‍ ലക്ഷം വീട് കോളനിയില്‍ യൂസഫ് അലിഖാന്‍, ടി.കെ.രമ, സുനില്‍കുമാര്‍, പൊന്നമ്മ, ഇസ്മായില്‍, പങ്കജാക്ഷി, ലക്ഷ്മിക്കുട്ടി എന്നിവരുടെ വീടുകളുടെ മുകളിലെ ഷീറ്റുകള്‍ കാറ്റത്ത് പറന്നുപോയി. ഓലിക്കപ്ളാവില്‍ രാജന്‍െറ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
കോട്ടാങ്ങല്‍ താഴത്തുമലമ്പാറയില്‍ കൃഷ്ണന്‍ കേശവന്‍, ഉഴത്തില്‍ ഗോപാലകൃഷ്ണന്‍, കരിമ്പനക്കുഴി കെ.ആര്‍. അപ്പുക്കുട്ടന്‍ എന്നിവരുടെ വീടുകളും മരം വീണ് ഭാഗികമായി തകര്‍ന്നു.
ആനിക്കാട് പഞ്ചായത്തില്‍ മുണ്ടന്‍കാവുങ്കല്‍ സുലോചനയുടെ വീടിന്‍െറ വയറിങ് ഇടിമിന്നലില്‍ പൂര്‍ണമായും കത്തി നശിച്ചു.
വീടിന്‍െറ ഭിത്തിക്ക് വിള്ളലുമുണ്ടായി. വാഴ, റബര്‍ മരങ്ങള്‍ എന്നിവക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. രാജു എബ്രഹാം എം.എല്‍.എ, തഹസില്‍ദാര്‍ കെ.എസ്. മാത്യു, പഞ്ചായത്തംഗം എം.കെ.എം ഹനീഫ, വില്ളേജ് ഓഫിസര്‍ ബിനു, ബ്ളോക് പഞ്ചായത്തംഗം ബിന്ദു ചന്ദ്രമോഹന്‍, ഒ.എം. പ്രസന്ന, ഇ.കെ. അജി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ട കണക്കെടുത്തു.

കാസര്‍കോട് മെഡിക്കല്‍ കോളജ് തറക്കല്ലിലൊതുങ്ങി

Posted: 30 Sep 2014 11:53 PM PDT

കാസര്‍കോട്: കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ലോബിയുടെ ഇടപെടലാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനെ തറക്കല്ലിലൊതുക്കിയതെന്ന ആരോപണം ശക്തമാവുന്നു. നബാര്‍ഡിന്‍െറ ധനസഹായത്തോടെ ആരംഭിക്കാനുദ്ദേശിച്ച മെഡിക്കല്‍ കോളജ് അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാനായിരുന്നു ലക്ഷ്യം. അതേസമയം കാസര്‍കോട് മെഡിക്കല്‍ കോളജിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തന ക്ഷമമായിക്കഴിഞ്ഞതും അതിര്‍ത്തി ജില്ലയോടുള്ള അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മേഖല കൂടിയായ കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് മെഡിക്കല്‍ കോളജ് പ്രഖ്യാപനത്തെ നോക്കിക്കണ്ടത്.
എന്നാല്‍, മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ലോബിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നബാര്‍ഡ് വായ്പ ലഭിക്കാത്തതാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നടക്കാതെ തറക്കല്ലിലൊതുങ്ങിയതെന്നാണ് ആരോപണം. ജില്ലാ അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചാല്‍ അത് കേരളത്തിലെ രോഗികളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കര്‍ണാടകയിലെ മെഡിക്കല്‍ കോളജുകള്‍ക്കു തിരിച്ചടിയാകും. ഇതാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനെതിരെ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക മെഡിക്കല്‍ ലോബിയെ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം. കര്‍ണാടക ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കാസര്‍കോട് മെഡിക്കല്‍ കോളജിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ഒരു കോടി രൂപക്ക് തറ നിരപ്പാക്കി റോഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലുമില്ലാത്ത കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച കോളജിന്‍െറ ശിലാസ്ഥാപനം കഴിഞ്ഞ നവംബറിലാണ് നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ആവശ്യമാണെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം മുന്‍നിര്‍ത്തിയാണു ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ അനുമതിയായത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 60 ഏക്കര്‍ ഭൂമി അനുവദിക്കുകയും പ്രവൃത്തികള്‍ക്കായി കിറ്റ്കോയെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്പെഷല്‍ ഓഫിസറായി ഡോ. പി.ജി.ആര്‍. പിള്ളയെ നേരത്തേ നിയമിച്ചിരുന്നു. കോളജും സബ് സ്റ്റേഷനും ഉള്‍പ്പെടെ 16 വിഭാഗങ്ങളായാണ് കോളജ് സമുച്ചയത്തിന്‍െറ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിരുന്നത്. ആശുപത്രി കെട്ടിടം, മെഡിക്കല്‍ കോളജ്, സെന്‍ട്രല്‍ ലൈബ്രറി, ജലസേചന സംവിധാനം, വൈദ്യുതി സബ് സ്റ്റേഷന്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമുള്ള താമസസൗകര്യം, കളിസ്ഥലം, ഓഡിറ്റോറിയം, പുതിയ റോഡുകള്‍, ശസ്ത്രക്രിയ തിയറ്ററുകള്‍, അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍, മികച്ച ചികിത്സാ ഉപകരണങ്ങള്‍ എന്നിവയാണ് കോളജിന്‍െറ ഭാഗമായി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത്.

പൈപ്പ് പൊട്ടി: നന്നാക്കിയ റോഡുകള്‍ മണിക്കൂറുകള്‍ക്കകം തകര്‍ന്നു

Posted: 30 Sep 2014 11:40 PM PDT

കണ്ണൂര്‍: തകര്‍ന്ന റോഡ് നന്നാക്കി മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു. ദേശീയപാതയില്‍ താണ ടി.കെ ജങ്ഷന്‍ മുതല്‍ ചേംബര്‍ ഓഫ് കോമേഴ്സ് വരെയുള്ള റോഡില്‍ നടന്ന പ്രവൃത്തിയാണ് മണിക്കൂറുകള്‍ തികയുന്നതിനു മുമ്പു തന്നെ പൊളിഞ്ഞു തുടങ്ങിയത്.
പലയിടങ്ങളിലും പണി നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പണിയാണ് നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്. ടാറിങ് നടത്തി റോഡ് ഉറപ്പിച്ചുവെങ്കിലും പൈപ്പ് പൊട്ടി വെള്ളമുയര്‍ന്നതോടെയാണ് പുതുക്കിപ്പണിത റോഡ് ഒഴുകിപ്പോയത്. പൈപ്പ് പണി പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് റോഡു ടാറിങ് തുടങ്ങിയതെന്നാണ് നഗരസഭ പറയുന്നത്.
എന്നാല്‍, റോഡ് നന്നാക്കിയതിനു ശേഷം പൈപ്പ് പൊട്ടിയതെങ്ങനെയാണെന്നും വിശദീകരിക്കാന്‍ നഗരസഭക്കാവുന്നില്ല.
പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഇതുവഴിയുള്ള ഗതാഗതവും പ്രതിസന്ധിയിലാണ്. പൈപ്പ് പണിക്കായി മാസങ്ങള്‍ക്കു മുമ്പ് പൊളിച്ച റോഡ് മഴക്കാലമായതിനാല്‍ നഗരസഭ പുനര്‍ നിര്‍മിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. മഴ കുറഞ്ഞതിനു ശേഷമാണ് റോഡ് പണി വീണ്ടും തുടങ്ങിയത്. മാര്‍ക്കറ്റ് റോഡ് പരിസരത്ത് നടന്ന റോഡ് പണിയിലും ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കരാറുകാരെ തടഞ്ഞുവെച്ചിരുന്നു.

ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരും ^മുഖ്യമന്ത്രി

Posted: 30 Sep 2014 11:39 PM PDT

Image: 

തിരുവനന്തപുരം: ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ ഫ്ളക്സ് ബോര്‍ഡുകള്‍ ലൈസന്‍സ് കാലാവധി കഴിയുമ്പോള്‍ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നത്. കൂട്ടിയ രജിസ്ട്രേഷന്‍ ഫീസിലും സ്റ്റാംപ് ഡ്യൂട്ടിയിലും ഇളവുകള്‍ നല്‍കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബറിന്‍െറ വിലയിടിവ് തടയാനായി സംസ്ഥാനത്ത് റോഡ് ടാറിങ്ങിന് റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബി.പി.സി.എല്ലിനോട് റബര്‍ ബിറ്റുമിന്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടും.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് ശുചീകരണ വാരമായി ആചരിക്കും. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

ഇടിക്കൂട്ടില്‍ മേരികോമിന് സ്വര്‍ണ നേട്ടം

Posted: 30 Sep 2014 11:35 PM PDT

Image: 

ഇഞ്ചിയോണ്‍:  ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍  ഇന്ത്യന്‍ താരം മേരികോമിന് സ്വര്‍ണം. 48^51 ഫൈ്ളവെയ്റ്റ് ഫൈനലില്‍ കസാഖിസ്താന്‍െറ സഹിന ഷെക്ബര്‍ ബികോവയെ തോല്‍പിച്ചാണ് മേരികോം സ്വര്‍ണം നേടിയത്.മേരിയുടേത് ഇഞ്ചിയോണില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണ്.
 48^51 ഫൈ്ളവെയ്റ്റ് ഇനത്തില്‍ വിയറ്റ്നാമിന്‍െറ ലീതി ബാങ്ങിനെ സെമിയില്‍ ഇടിച്ചിട്ടാണ് (3^0) മേരി ഫൈനലില്‍ എത്തിയത്. ഇതോടെ, വെള്ളി മെഡല്‍ ഉറപ്പായ മേരിക്ക് ഫൈനലിലും ജയം കണ്ടത്തെുകയായിരുന്നു.
 32കാരിയായ മേരി 2010 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു. പിന്നാലെ, 2012 ഒളിമ്പിക്സിലും വെങ്കലം കരസ്ഥമാക്കി നേട്ടത്തിന് മാറ്റുകൂട്ടി. 51 കിലോഗ്രാം വിഭാഗത്തിലെ മേരിയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്.

ഏഴു സ്വര്‍ണമടക്കം 47 മെഡലുകള്‍ നേടിയ ഇന്ത്യ 10ാം സ്ഥാനത്താണുള്ളത്.

മോദി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നു –വി.എം. സുധീരന്‍

Posted: 30 Sep 2014 11:26 PM PDT

കൊച്ചി: തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. എറണാകുളം ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിന്‍െറ പേരുപറഞ്ഞ് അധികാരത്തിലത്തെിയവര്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് അടിക്കടി വിലവര്‍ധിപ്പിച്ച് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിയിട്ടു.
റെയില്‍ യാത്രക്കൂലിയും ചരക്കുകൂലിയും കൂട്ടി. മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചു. ഇപ്പോള്‍, പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍നിന്ന് ഒമ്പതാക്കി കുറക്കാന്‍ ശ്രമിക്കുകയാണ്. അധികാരത്തിലേറ്റിയ ജനങ്ങള്‍തന്നെ വൈകാതെ മോദിയെ പിടിച്ചിറക്കും -അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ മുസ്ലിംകളെ കൊന്നൊടുക്കിയതിന്‍െറ പാപക്കറയുള്ള മോദി അമേരിക്കയിലേക്ക് പുറപ്പെടുംമുമ്പ് നടത്തിയ മുസ്ലിം അനുകൂല പ്രസ്താവനകള്‍ ആത്മാര്‍ഥതയില്ലാത്തതും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുന്നതുമാണ്.
അമേരിക്കയിലെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ പേരുപോലും തെറ്റിച്ച പ്രധാനമന്ത്രിയുടെ നടപടി ഗാന്ധിനിന്ദയാണ്. ബി.ജെ.പി സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും -സുധീരന്‍ പറഞ്ഞു.
കേരളത്തിലെ സി.പി.എം നയവും പ്രത്യയശാസ്ത്രവും കമ്യൂണിസവുംവിട്ട് ഓപ്പര്‍ച്യൂണിസത്തിന്‍െറ രാഷ്ട്രീയ പാതയിലാണ് പോവുന്നത്. അവസരവാദമാണു സി.പി.എം നയം. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.എം മൂന്നും നാലും സ്ഥാനത്തൊക്കെയാണു വന്നത്. കേരളത്തിലും ആ സ്ഥിതി വരും. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സി. പി. എം നന്നാകുമെന്ന് പലരും കരുതി. എന്നാല്‍, കതിരൂര്‍ മനോജ് വധത്തോടെ കൊലപാതക രാഷ്ട്രീയമാണ് അവരുടെ വഴിയെന്ന് വീണ്ടും തെളിയിക്കുകയാണ് ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.
ബൂത്ത് തലത്തില്‍ തുടങ്ങിയ പാര്‍ട്ടി പുന$സംഘടനയില്‍ മണ്ഡലം, ബ്ളോക്, ജില്ലാ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥി-യുവജന സംഘടനകളിലും മറ്റും പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചവരെയും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ലോകരാജ്യങ്ങള്‍ പോലും പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനത്തെ മദ്യനയം സമ്പൂര്‍ണ വിജയമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
പുതുതായി തെരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്‍റുമാര്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ജോസഫ് വാഴക്കന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, ലൂഡി ലൂയിസ് എന്നിവര്‍ സംസാരിച്ചു. മുന്‍ എം.പിമാരായ പി.സി. ചാക്കോ, എ.സി. ജോസ്, കെ.പി. ധനപാലന്‍, ചാള്‍സ് ഡയസ്, പി.ടി. തോമസ്, മേയര്‍ ടോണി ചമ്മണി, കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസന്‍, എന്‍. വേണുഗോപാല്‍, കെ.പി. അനില്‍ കുമാര്‍, ലാലി വിന്‍സന്‍റ്, പി.എം. സുരേഷ് ബാബു, കെ.എം.ഐ. മത്തേര്‍, പത്മജാ വേണുഗോപാല്‍, അജയ് തറയില്‍ എന്നിവര്‍ പങ്കെടുത്തു.

മാവേലിക്കര നഗരസഭ പ്ളാസ്റ്റിക്–മാലിന്യ മുക്തം

Posted: 30 Sep 2014 11:24 PM PDT

മാവേലിക്കര: ഗാന്ധിജയന്തി ദിനമായ വ്യാഴാഴ്ച മാവേലിക്കര നഗരസഭാ പ്രദേശം സമ്പൂര്‍ണ പ്ളാസ്റ്റിക്-മാലിന്യ
മുക്തമായി മാവേലിക്കര ഗവ. ടി.ടി.ഐയില്‍ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച വൈകുന്നേരം മൂന്നിന് പനച്ചമൂട് ജങ്ഷന്‍ മുതല്‍ തഴക്കര ഓവര്‍ ബ്രിഡ്ജ് ജങ്ഷന്‍ വരെ ആറുകിലോമീറ്റര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നഗരവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ആര്‍. രാജേഷ് എം.എല്‍.എ, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിചേരും. ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഓട്ടോ തൊഴിലാളികള്‍ പ്രകടനം നടത്തും. മാവേലിക്കര നഗരസഭാപ്രദേശം സമ്പൂര്‍ണ
മാലിന്യമുക്ത നഗരമാക്കി പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് സി. കുറ്റിശ്ശേരി എന്നിവര്‍ അറിയിച്ചു.മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 140 യൂനിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് യൂനിറ്റുകളിലായി 65 അംഗ സംഘം ബുധനാഴ്ച രാവിലെ 10 മുതല്‍ വീടുകളിലത്തെി പ്ളാസ്റ്റിക് കാരിബാഗുകളും പ്ളാസ്റ്റിക് കുപ്പികളും മറ്റ് ഉല്‍പന്നങ്ങളും ശേഖരിക്കും. മറ്റം സെന്‍റ് ജോണ്‍സ് എച്ച്.എസ്.എസ്, മാവേലിക്കര വൊക്കേഷനല്‍ എച്ച്.എസ്.എസ്, മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, തഴക്കര എം.എച്ച്.എസ്.എച്ച്.എസ്,
മാവേലിക്കര അപൈ്ളഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളാണ് സേവനരംഗത്തിറങ്ങുന്നത്.

നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ സഹകരണം തേടി

Posted: 30 Sep 2014 10:57 PM PDT

പാലക്കാട്: പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചതിനുശേഷം ബാക്കിയായി മണ്ണാര്‍ക്കാട് താലൂക്കിലെ തത്തേങ്ങലത്ത് സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് സര്‍ക്കാര്‍ ജനങ്ങളുടെ സഹകരണം തേടി. കാസര്‍കോട് ജില്ലയില്‍ സ്വീകരിച്ച മാതൃകയില്‍ സുരക്ഷിതമായി ഇത് നിര്‍വീര്യമാക്കാന്‍ ജനം സഹകരിക്കണമെന്ന് കലക്ടര്‍ കെ. രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു. തത്തേങ്ങലത്ത് 147 ഹെക്ടര്‍ കശുമാവിന്‍ തോട്ടത്തില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചത് 1999ലാണ്.
അന്ന് ബാക്കിയായ 314 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ രണ്ട് എം.എസ്. ബാരലുകളിലാക്കി മാനേജറുടെ ഓഫിസിന് സമീപത്തെ ഒരു മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെടെ ജനപ്രതിനിധികളും നാട്ടുകാരും ഈ ബാരലുകള്‍ കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. തത്തേങ്ങലത്ത് സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുന്നതിന് പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തദ്ദേശവാസികളുടെ ആശങ്കകള്‍ പരിഗണിച്ച് നടപടി മാറ്റിവെക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ ദുരിതബാധിതരുള്ളത് കാസര്‍കോട് ജില്ലയിലാണ്. അവിടെ മൂന്നിടങ്ങളിലായി 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവ നീക്കം ചെയ്യാന്‍ കാസര്‍കോട് ജില്ലയില്‍ സ്വീകരിച്ച അതേ നടപടികളാണ് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസങ്ങളോടെ തത്തേങ്ങലത്തും സ്വീകരിക്കുക.
എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗത്തെ റെഡ്സോണ്‍ എന്നും അതിനു ചുറ്റുമുള്ള ഏകദേശം അഞ്ച് മീറ്റര്‍ പ്രദേശം യെല്ളോസോണ്‍ എന്നും അതിന് പുറത്തുള്ള പ്രദേശം ഗ്രീന്‍സോണ്‍ എന്നുമാണ് കണക്കാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിലും നിര്‍വീര്യമാക്കുന്നതിലും പ്രാഥമിക പരിശീലനവും അറിവും നേടിയവര്‍ക്കു മാത്രമാണ് റെഡ് സോണില്‍ പ്രവേശം അനുവദിക്കുക. അവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ നല്‍കും. സി.സി.ടി.വി കാമറയും വാര്‍ത്താവിനിമയ ഉപകരണങ്ങളും മറ്റ് അടിയന്തരാവശ്യ സാമഗ്രികളും കരുതും.
കലക്ടര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട സംഘം യെല്ളോസോണില്‍ പ്രവേശിച്ച് ടി.വി മോണിറ്ററിലൂടെ റെഡ് സോണിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ശരിയായ രീതിയില്‍ നടപടി പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തും. റെഡ് സോണില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ സോണില്‍ നില്‍ക്കുന്ന പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ടി.വി സ്ക്രീനിലൂടെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. അവരെ സുരക്ഷാ കാരണങ്ങളാല്‍ യെല്ളോ സോണിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. കീടനാശിനി സൂക്ഷിച്ച മൈല്‍ഡ് സ്റ്റീല്‍ കണ്ടെയ്നറില്‍നിന്ന് അന്തരീക്ഷ സാന്നിധ്യമുണ്ടാകാതെ സെക്ഷന്‍ രീതിയില്‍ അപായരഹിതമായി കീടനാശിനി എച്ച്.ഡി കണ്ടെയ്നറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കും. കാലപ്പഴക്കത്താല്‍ എന്‍ഡോസള്‍ഫാന് രാസമാറ്റം സംഭവിച്ചിട്ടുണ്ടോയെന്നും അഥവാ ഉണ്ടായാല്‍ നിര്‍വീര്യമാക്കാന്‍ ഏതു രീതി സ്വീകരിക്കണമെന്നും നിശ്ചയിക്കാന്‍ സാമ്പിള്‍ എടുക്കും. പഴയ കണ്ടെയ്നര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ എന്‍ഡോസള്‍ഫാന്‍ പറ്റിയിട്ടുള്ള തറ, മണ്ണ് എന്നിവ മറ്റൊരു എച്ച്.ഡി കണ്ടെയ്നറില്‍ ശേഖരിക്കും. ഇപ്രകാരം ശേഖരിച്ച എന്‍ഡോസള്‍ഫാന്‍െറ സകല അംശങ്ങളും പുതിയ കണ്ടെയ്നറിലേക്ക് മാറ്റി സീല്‍ ചെയ്ത് സുരക്ഷിതമാക്കി മുറി പൂട്ടുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കും.
കാസര്‍കോട്ടും മണ്ണാര്‍ക്കാട്ടുമുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള സംവിധാനം നിലവില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണുള്ളത്. ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെ അവരെ വരുത്തിയാണ് സുരക്ഷിത ബാരലുകളിലുള്ള കീടനാശിനിയും അനുബന്ധ സാമഗ്രികളും നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ഒന്നാംഘട്ട നടപടി പൂര്‍ണമായാല്‍ രണ്ടു മാസത്തിനകം ബാരലുകള്‍ നീക്കം ചെയ്യണമെന്നതാണ് ലക്ഷ്യം. ഇതുമായി എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. തത്തേങ്ങലത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ കിണറുകളും മറ്റ് ജലാശയങ്ങളും ബാധിക്കാനിടയുണ്ട്. ഈ പ്രദേശത്ത് അര്‍ബുദവും ജനിതക വൈകല്യവും കൊണ്ട് കഷ്ടപ്പെടുന്ന നിരവധി പേരുള്ളതിനാല്‍ അവര്‍ക്ക് ഉചിതമായ പുനരധിവാസ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ കണക്കെടുപ്പുകള്‍ നടത്തി സര്‍ക്കാറിലേക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം നല്‍കും.
മുതലമട, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം തുടങ്ങിയ പ്രദേശങ്ങളിലെ മാന്തോപ്പുകളിലും മറ്റും ലേബലുകളില്ലാത്ത കുപ്പികളില്‍ കൊണ്ടുവരുന്ന കീടനാശിനികള്‍ സുരക്ഷാ സംവിധാനമില്ലാതെ പ്രയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കൃഷി-ലേബര്‍-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയിട്ടും ഗുണപരമായ മാറ്റം കണ്ടുതുടങ്ങിയിട്ടില്ല. അതിനാല്‍ മാരക രാസകീടനാശിനികളെ ഉപേക്ഷിച്ച് ജൈവ കൃഷിയിലേക്ക് തിരിയുകയാണ് ഏകമാര്‍ഗം. മണ്ണിനെയും മാനവരാശിയെയും സ്നേഹിക്കുന്ന എല്ലാവരും ഇതിനായി അണിചേരുന്നതിന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

പെരിന്തല്‍മണ്ണ പറയും പ്ളാസ്റ്റിക്കിനോട് വിട

Posted: 30 Sep 2014 10:55 PM PDT

പെരിന്തല്‍മണ്ണ: നഗരസഭയില്‍ ശുചിത്വമാസാചരണത്തിനും പ്ളാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനും ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം.
പ്ളാസ്റ്റിക് നിര്‍മാര്‍ജനം മുഖ്യ ലക്ഷ്യമാക്കി ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ ഒന്ന് വരെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ഷോപ്പിങ് കോംപ്ളക്സ് പരിസരത്ത് നഗരസഭ ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് നിര്‍വഹിക്കും. സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. നഗരസഭ ക്ളീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വീടുകളിലും പരിസരങ്ങളിലുമുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് നഗരസഭ നിശ്ചയിക്കുന്ന പോയന്‍റില്‍ എത്തിക്കണം. ഇവ നഗരസഭ ക്ളീന്‍ കേരള കമ്പനി നിശ്ചയിച്ച സ്ഥലത്ത് എത്തിക്കും. ശുചിത്വ മാസാചരണത്തിന്‍െറ ഭാഗമായി എല്ലാ വാര്‍ഡുകളിലും നിലവിലുള്ള വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിക്കും. ഗാന്ധിജയന്തി ദിനത്തില്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ അതത് വാര്‍ഡുകളില്‍ പ്ളാസ്റ്റിക് മാലിന്യ ശേഖരണം നടക്കും. ശുചിത്വ മിഷന്‍ ഫണ്ടുപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കും. ബോധവത്കരണത്തിന്‍െറ ഭാഗമായി 5000 നോട്ടീസുകള്‍ നഗരസഭ വിതരണം ചെയ്യും. നഗരസഭ വൃത്തിയാക്കിയ ആരോഗ്യ ബോധവത്കരണ ബോര്‍ഡുകളില്‍ ആരോഗ്യ സന്ദേശ പോസ്റ്ററുകള്‍ പതിപ്പിക്കും. സി.ഡി.എസ് മുഖേന മാലിന്യ ശേഖരണ യൂനിറ്റ് രൂപവത്കരിക്കും. ഗാന്ധി ജയന്തി വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി പത്ത് തൊഴിലാളികളെ ഒരാഴ്ചത്തേക്ക് നിയോഗിക്കും. 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് സംബന്ധിച്ച പരിശോധന നഗരസഭ ആരോഗ്യ വിഭാഗം കര്‍ശനമാക്കും. ശുചിത്വ മാസാചരണത്തിന്‍െറ ഭാഗമായി സ്കൂള്‍, കോളജ്, ഓഫിസ്, ആശുപത്രി തല ശുചിത്വ പരിപാടികള്‍, ശുചിത്വ മേളകള്‍, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണം എന്നിവ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

വിമത നേതാവിനെ തിരിച്ചെടുക്കാന്‍ നീക്കം; എതിര്‍പ്പുമായി യൂത്ത് ലീഗ്

Posted: 30 Sep 2014 10:48 PM PDT

മാനന്തവാടി: ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഭരണം അട്ടിമറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നേടിയ വിമത ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള ഒരുവിഭാഗത്തിന്‍െറ ശ്രമത്തിനെതിരെ യൂത്ത്ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ വി. മുഹമ്മദിനെ തിരിച്ചെടുക്കാനാണ് ശ്രമം. ഹജ്ജിന് പോയ ഇദ്ദേഹം തിരിച്ചത്തെുന്നതോടെ വന്‍ സ്വീകരണം ഒരുക്കി പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ഒരുവിഭാഗം ലീഗ് നേതാക്കളുടെ നീക്കം. അടുത്തിടെ നടന്ന വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്കില്‍ വിമത ലീഗുമായി സഹകരിച്ചാണ് യു.ഡി.എഫ് മത്സരിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഇത് മുന്‍നിര്‍ത്തിയാണ് മറുവിഭാഗത്തിന്‍െറ നീക്കം. ദീര്‍ഘകാലം ബാങ്കിന്‍െറ പ്രസിഡന്‍റായിരുന്നു മുഹമ്മദ്. വിമത പക്ഷത്തേക്ക് മാറിയതോടെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. അതേസമയം, വിപ്പ് ലംഘിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ ഒരുമാസത്തിനകവും കടമുറി വിവാദവുമായി ബന്ധപ്പെട്ട സത്യപ്രതിജ്ഞാ ലംഘന കേസില്‍ ദിവസങ്ങള്‍ക്കകവും വിധി ഉണ്ടാകുമെന്നത് ഉയര്‍ത്തിയാണ് യൂത്ത്ലീഗ് എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്. ബാങ്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, പാര്‍ട്ടിയെ ഒറ്റുകയും പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തുകയും ചെയ്ത ആളെ തിരിച്ചെടുക്കരുതെന്ന കടുത്ത നിലപാടിലാണ് യുവജന വിഭാഗം. ഈ ആവശ്യം പരസ്യമായി ഉന്നയിക്കാനും യൂത്ത്ലീഗ് തയാറെടുക്കുന്നതായാണ് സൂചന. യുവജന വിഭാഗത്തിന്‍െറ നിലപാട് മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ജയലളിതക്ക് തല്‍ക്കാലം ജാമ്യമില്ല

Posted: 30 Sep 2014 10:21 PM PDT

Image: 
Subtitle: 
ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. കര്‍ണാടക ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ്  ജാമ്യഹരജി പരിഗണിച്ചത്. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജില്ലയിലെ മൂന്ന് മദ്യഷാപ്പുകള്‍ ‘പൂട്ടി’; ഉത്തരവിറങ്ങിയില്ളെങ്കില്‍ മൂന്നിന് തുറക്കും

Posted: 30 Sep 2014 10:16 PM PDT

കോഴിക്കോട്: സര്‍ക്കാറിന്‍െറ ഉത്തരവ് ഇറങ്ങാതെ ജില്ലയിലെ മൂന്ന് ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ ചൊവ്വാഴ്ച രാത്രി ഒമ്പതിന് 'അടച്ചുപൂട്ടി.' ഒന്നാം തീയതിയായതിനാല്‍ ബുധനാഴ്ചയും, ഗാന്ധിജയന്തി പ്രമാണിച്ച് വ്യാഴാഴ്ചയും സംസ്ഥാനത്തെ മൊത്തം മദ്യവില്‍പനശാലകള്‍ക്ക് അവധി ദിനങ്ങളാണ്. പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന 10 ശതമാനം ഒൗട്ട്ലെറ്റുകളില്‍ താമരശ്ശേരി, മുക്കം, കല്ലായ്റോഡ് എന്നിവിടങ്ങളിലെ ബിവറേജസ് ഷോപ്പുകള്‍ ഉണ്ടാകുമെന്ന് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല. പ്രവൃത്തി ദിനമായ ബുധനാഴ്ച ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷ.
ഇറങ്ങിയാല്‍ താമരശ്ശേരി, മുക്കം, കല്ലായ്റോഡ് എന്നിവിടങ്ങളിലെ ഒൗട്ട്ലെറ്റുകള്‍ ഇനി തുറക്കില്ല. ഉത്തരവ് ഇറങ്ങാത്തപക്ഷം ഇവ മൂന്നാം തീയതിയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബിവറേജസ് കോഴിക്കോട് ഡിപ്പോ മാനേജര്‍ എന്‍. ശ്രീനിവാസന്‍ പറഞ്ഞു. നാട്ടുകാരുടെ സൈ്വരജീവിതം തകര്‍ക്കുന്നെന്നാരോപിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടന്ന ഒൗട്ട്ലെറ്റാണ് കല്ലായ് റോഡിലെ വട്ടാംപൊയില്‍ ഒൗട്ട്ലെറ്റ്. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഈ ഷോപ്പിനെതിരെ 'വര്‍വ്വ'യുടെ നേതൃത്വത്തില്‍ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടര്‍ സമരങ്ങള്‍ നടത്തിയിരുന്നു. ഈ ഷാപ്പ് പൂട്ടിയാലും നഗരത്തിലെ 'കുടിയന്മാര്‍ക്ക്' വേറെ അനവധി ഷാപ്പുകളുണ്ട്. എന്നാല്‍ മുക്കം, താമരശ്ശേരി ഷാപ്പുകള്‍ പൂട്ടുന്നത് മദ്യ ഉപഭോക്താക്കളെ 'ചുറ്റിക്കും.' മുക്കത്ത് സംസ്ഥാന പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒൗട്ട്ലെറ്റ് സൈ്വരജീവിതം ആഗ്രഹിക്കുന്ന നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയായിരുന്നു. താമരശ്ശേരിയിലും ഇതുതന്നെയാണ് അവസ്ഥ. സര്‍വ കുടിയന്മാരും എത്തുമെന്നതിനാല്‍ നിലവില്‍ ഒൗട്ട്ലെറ്റുകളുള്ള തിരുവമ്പാടിയിലും കുന്ദമംഗലത്തും തിരക്ക് വര്‍ധിക്കും. കുന്ദമംഗലം അങ്ങാടിയില്‍ ദേശീയപാതയോരത്താണ് ഒൗട്ട്ലെറ്റ്. തൊട്ടടുത്ത് അനുബന്ധ കച്ചവടം കൊഴുക്കുന്നതും നാട്ടുകാര്‍ക്ക് ശല്യമാവുന്നു.
കുടിയേറ്റ മേഖലയായ തിരുവമ്പാടിയില്‍ വരാനിരിക്കുന്നത് പ്രശ്നങ്ങളുടെ നാളുകളായിരിക്കും. വിദ്യാര്‍ഥികളെയടക്കം മദ്യപാനികളാക്കുന്ന ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം തിരുവമ്പാടിയില്‍ ഉയര്‍ന്നുകഴിഞ്ഞു. സന്ധ്യയായാല്‍ തിരുവമ്പാടി-ചേപ്പലംകോട് റോഡ് മദ്യപരുടെ പിടിയിലാണ്.

എബോള വൈറസ് അമേരിക്കയിലും

Posted: 30 Sep 2014 10:13 PM PDT

Image: 

അറ്റ്ലാന്‍റാ: ആഫ്രിക്കയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ എബോള വൈറസ് അമേരിക്കയിലും. ലൈബീരിയയില്‍ നിന്നും യു.എസില്‍ മടങ്ങിയത്തെിയയാളിലാണ് അമേരിക്കന്‍ ആരോഗ്യ വിഭാഗം എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് അമേരിക്കയില്‍ എബോള രോഗ ബാധ സ്ഥിരീകരിക്കുന്നത്. രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. രോഗി ഒരു പുരുഷനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഡള്ളാസിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സെപ്റ്റംബര്‍ 20നാണ് ഇയാള്‍ അമേരിക്കയില്‍ തിരിച്ചത്തെിയത്.

 

അജ്മാനിലെ മണി എക്സ്ചേഞ്ച് കവര്‍ച്ച: നാലു നൈജീരിയക്കാര്‍ പിടിയില്‍

Posted: 30 Sep 2014 09:48 PM PDT

Image: 
Subtitle: 
കവര്‍ച്ച നടന്നത് കോഴിക്കോട് സ്വദേശിയുടെ സ്ഥാപനത്തില്‍

അജ്മാന്‍: കോഴിക്കോട് താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അജ്മാനിലെ മണി എക്സ്ചേഞ്ചില്‍ നിന്ന് 2,75,000 ദിര്‍ഹം (ഏകദേശം 45 ലക്ഷം രൂപ)കവര്‍ന്ന കേസില്‍ അഞ്ച് നൈജീരിയക്കാരെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുപ്രതിക്കായി അന്വേഷണം തുടരുകയാണ്. സെപ്റ്റംബര്‍ 18ന് രാത്രി സ്ഥാപനത്തില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിച്ച് തോക്ക് ചൂണ്ടി പണം കവരുകയായിരുന്നു.
ദുബൈ, ഷാര്‍ജ പൊലീസിന്‍െറ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സാധിച്ചതായി അജ്മാന്‍ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അജ്മാന്‍- ഷാര്‍ജ റോഡില്‍ എമിറേറ്റ്സ് എന്‍.ബി.ഡി ശാഖക്ക് സമീപമുള്ള ഫ്യൂച്ചര്‍ എക്സ്ചേഞ്ചിലാണ് കവര്‍ച്ച നടന്നത്. 18ന് രാത്രി പത്തുമണിയോടെ സ്ഥാപനം പൂട്ടാനൊരുങ്ങവെയാണ് അഞ്ചംഗ നൈജീരിയന്‍ സംഘം ഇരച്ചുകയറിയത്. ഇതില്‍ രണ്ടുപേര്‍ സൈനിക വേഷത്തിലായിരുന്നു. ഇവരുടെ കൈയില്‍ തോക്കുമുണ്ടായിരുന്നു. കോട്ടയം സ്വദേശി ജോഷിയും കോഴിക്കോട് താമരശ്ശേരി സ്വദേശി ഷബീബുമാണ് ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്. കൗണ്ടറിലിരുന്ന ജോഷിയെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഘം പണം കൈക്കലാക്കി. തുടര്‍ന്ന് ഷബീബിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോക്കറിലുണ്ടായിരുന്ന പണമെടുത്ത ശേഷം ഷട്ടര്‍ പൂട്ടി രക്ഷപ്പെടുകയായിരുന്നു. ഷട്ടര്‍ തുറന്ന് പുറത്തിറങ്ങിയ ജീവനക്കാര്‍ അടുത്ത കടക്കാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഉടന്‍ സ്ഥലത്തത്തെി.
സ്ഥാപനത്തിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ വന്ന വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു. പൊലീസ് നായകളുമായി നടത്തിയ തിരച്ചിലില്‍ പ്രതികളിലൊരാളുടെ വസ്ത്രവും തോക്കും സ്ഥാപനത്തിന്‍െറ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. കളിത്തോക്കാണ് സംഘം ഉപയോഗിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി.
ദുബൈ, ഷാര്‍ജ പൊലീസിന്‍െറ സഹായത്തോടെ വാഹനത്തിന്‍െറ ഉടമയെ തിരിച്ചറിഞ്ഞു. ഇയാളെ ഷാര്‍ജയില്‍ നിന്ന് പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മറ്റ് നാലുപേരെ ദുബൈയിലെ താമസ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ആറാമനായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ താമസ സ്ഥലത്തുനിന്ന് 11,000 ദിര്‍ഹം കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച തുകക്ക് സാധനങ്ങളും സ്വര്‍ണവും വാങ്ങിയതിന്‍െറ രസീതി, നാട്ടിലേക്ക് പണമയച്ചതിന്‍െറ രേഖകള്‍, വിദേശ കറന്‍സി എന്നിവയും പിടിച്ചെടുത്തു. സന്ദര്‍ശക വിസയില്‍ രാജ്യത്തത്തെി അനധികൃതമായി തങ്ങുകയായിരുന്നു പ്രതികളെന്ന് വ്യക്തമായി. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
 കവര്‍ച്ചക്ക് മുമ്പ് രണ്ടുതവണ പ്രതികള്‍ സ്ഥാപനത്തിലത്തെി നിരീക്ഷണം നടത്തിയിരുന്നു. തിരക്കേറിയ റോഡരികിലുള്ള സ്ഥാപനം പൂട്ടുന്ന സമയമാണ് കവര്‍ച്ച നടത്താന്‍ ഇവര്‍ തെരഞ്ഞെടുത്തത്. അടിയന്തര സാഹചര്യം നേരിടാന്‍ അജ്മാനിലെ മണി എക്സ്ചേഞ്ചുകളെ പൊലീസ് ഓപറേഷന്‍സ് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും പെട്ടെന്നുള്ള ആക്രമണമായതിനാല്‍ അലാറം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. സംഘം അകത്തുകടന്നയുടന്‍ ഷട്ടര്‍ അടച്ചതിനാല്‍ പുറത്തുള്ളവരും സംഭവം അറിഞ്ഞില്ല. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്തത്തെി കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തി. തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

ഐ.എസ് വേട്ട: സൈനിക നടപടിയില്‍ ഇന്ത്യ പങ്കാളിയാകില്ല

Posted: 30 Sep 2014 09:21 PM PDT

Image: 

ന്യൂഡല്‍ഹി: ഇറാഖിലും സിറിയയിലും ഐ.എസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ പങ്കാളിയാകില്ളെന്ന് ഇന്ത്യ. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വിക്രം ദുരൈ സ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തിനു ശേഷം വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ഇതു സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഇരുവരും തമ്മില്‍ 90 മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ തീവ്രവാദം മുഖ്യവിഷയമായിരുന്നുവെന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇരു രാഷ്ട്ര തലവന്മാരും ചര്‍ച്ച ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി. തീവ്രവാദം സംബന്ധിച്ച വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണം ഉണ്ടാക്കാനും ധാരണായായിട്ടുണ്ട്.

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഐ.എസ് വേട്ട സംബന്ധിച്ച വാര്‍ത്ത സൃഷ്ടിച്ചത്. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കത്തില്‍ ഇന്ത്യയും പങ്കാളിയാകുന്നുവെന്ന് അദ്ദേഹം ഇന്നലെ ട്വിറ്ററില്‍ കുറിച്ചതാണ് ഇത്തരമൊരു വാര്‍ത്താ പ്രചരിക്കാനിടയാക്കിയത്.

 

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ഉറച്ചുനില്‍ക്കും -മന്ത്രി സമീറ റജബ്

Posted: 30 Sep 2014 08:49 PM PDT

Image: 

മനാമ: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി സമീറ ഇബ്റാഹിം ബിന്‍ റജബ് വ്യക്തമാക്കി. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഭരണകൂടം പരിപാടികള്‍ ആവിഷ്കരിക്കുന്നുണ്ട്. മതവും രാഷ്ട്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ രംഗത്ത് ബോധവത്കരണം നടത്താനും യുവാക്കളെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും സാധിക്കൂ.
പാര്‍ലമെന്‍റ്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവരാവകാശ മന്ത്രാലയം അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നുണ്ട്. ജനാധിപത്യത്തിന്‍െറയും തെരഞ്ഞെടുപ്പിന്‍െറയും പ്രാധാന്യം സംബന്ധിച്ചും വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും അവകാശങ്ങള്‍ സംബന്ധിച്ചും സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും ദേശീയമായും അന്തര്‍ദേശീയമായും ബോധവത്കരണം നടത്താന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിക്കും.
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് രാജ്യ താല്‍പര്യത്തിന് എതിരാണെന്ന് മന്ത്രി വ്യക്തമാക്കി.
രാജാവിന്‍െറ പരിഷ്കരണ നടപടികളും തെരഞ്ഞെടുപ്പുമെല്ലാം ഭരണകൂടത്തിന്‍െറ തുറന്ന സമീപനമാണ് വരച്ചുകാട്ടുന്നത്. മാധ്യമ ധര്‍മത്തിന്‍െറ പാതയില്‍ ജനങ്ങളെ ബോധവത്കരിക്കാനും അവര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്‍കാനും മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതുണ്ട്. ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുകയും അത് ജനങ്ങളില്‍ എത്തിക്കുകയും ചെയ്യാന്‍ അവര്‍ ശ്രദ്ധചെലുത്തണം. തെരഞ്ഞെടുപ്പ് രാജാവിന്‍െറ രാഷ്ട്രീയ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും. എല്ലാവരും രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 20,240 രൂപ

Posted: 30 Sep 2014 08:31 PM PDT

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്  2,530 രൂപയിലാണ്  വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച പവന് 120 രൂപ കൂടി 20,320 രൂപയായിരുന്നു. ഗ്രാമിന് 2,540 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

നെട്ടൂണി, വയസ്സ് 105; ബെള്ളൂരിന്‍െറ ദേവ സാന്നിധ്യം

Posted: 30 Sep 2014 08:08 PM PDT

Image: 
Subtitle: 
ഇന്ന് ലോക വൃദ്ധ ദിനം: കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന ബെള്ളൂര്‍ ഗ്രാമത്തിന്‍െറ മുത്തച്ഛനാണ് നെട്ടൂണി വേണു കള്ളാര്‍

കാസര്‍കോട്: ‘എന്‍െറ മൂത്ത മോന് പല്ല് പോയി. തല പറ്റേ നരച്ചു. ഇപ്പോ കണ്ടാല് എന്‍െറ അച്ഛനെപ്പോലെയ്ണ്ട്...’ ബെള്ളൂര്‍ നാട്ടക്കല്ലിലെ തെയ്യം കലാകരനും നാട്ടുവൈദ്യനുമായ നെട്ടൂണിക്ക് 105 വയസ്സ് കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം. മൂത്തമകനെ കണ്ടാല്‍ തന്നേക്കാള്‍ പ്രായം തോന്നിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന ബെള്ളൂര്‍ ഗ്രാമത്തിന്‍െറ മുത്തച്ഛനാണ് നെട്ടൂണി. വാര്‍ധക്യ ചിഹ്നങ്ങളൊന്നും ശരീരത്തില്‍ കാണാനില്ല. അസുഖങ്ങളുടെയോ അവശതയുടെയോ അലട്ടലില്ല. 80 വയസ്സുവരെ തെയ്യം കെട്ടിയിരുന്നു. പ്രായമേറിയപ്പോള്‍ മകന്‍ ചെനിയന് കോലമണിയാനുള്ള അവകാശം വിട്ടുകൊടുത്തു. ഇപ്പോഴും തെയ്യം കെട്ടുന്നയിടങ്ങളില്‍ കാരണവരായി നെട്ടൂണിയുടെ സാന്നിധ്യമുണ്ടാകും. തെയ്യംകെട്ടില്ലാത്ത ദിവസങ്ങളില്‍ കവുങ്ങിന്‍ പാളകള്‍ ഉപയോഗിച്ച് തൊപ്പിയുണ്ടാക്കി കടകളിലത്തെിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചിന് ഉണരും. ഉണക്കിവെച്ച കവുങ്ങിന്‍ പാള മുറിച്ചെടുത്ത് പ്രത്യേക രീതിയില്‍ തുന്നി തൊപ്പികളുണ്ടാക്കും. 10 മണിയോടെ നാട്ടക്കല്ല് അങ്ങാടിയിലേക്ക് ഒന്നര കിലോമീറ്ററോളം നടക്കും. പതിവായി പാളത്തൊപ്പികള്‍ നല്‍കുന്ന കടയുണ്ട് അവിടെ. വിറ്റുകിട്ടുന്ന തുകക്ക് വീട്ടുസാധനങ്ങള്‍ വാങ്ങി മടങ്ങും. ഈ ദിനചര്യ ഇതുവരെ തെറ്റിക്കേണ്ടിവന്നിട്ടില്ല.
തെയ്യം കലാകാരനായിരുന്ന മായിലന്‍െറ അഞ്ച് മക്കളില്‍ ഏക ആണ്‍തരിയാണ് നെട്ടൂണി. സഹോദരിമാര്‍ നാലുപേരും വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു. ഭാര്യ വെള്ളച്ചി 10 വര്‍ഷം മുമ്പാണ് മരിച്ചത്. നിട്ടൂണിയുടെ 11 മക്കളില്‍ അഞ്ചുപേര്‍ മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. മൂത്ത മകന്‍ മായിലന് 80 വയസ്സ്. കൊടും ദാരിദ്ര്യമനുഭവിച്ചാണ് ജീവിതം തള്ളിനീക്കിയത്. മുത്താരിയും ‘താള്’ എന്നുവിളിക്കുന്ന കാട്ടുചേമ്പും തിന്നാണ് കുട്ടിക്കാലത്ത് വിശപ്പടക്കിയത്. ചോറ് വെയിലത്തിട്ട് ഉണക്കി അരിയാക്കി പിറ്റേന്നും ഉപയോഗിക്കും. ഇങ്ങനെ നാഴിയരികൊണ്ട് അഞ്ച് ദിവസം വരെ കഴിച്ചുകൂട്ടിയതിന്‍െറ ഓര്‍മകള്‍ മറവിയുടെ മറയില്ലാതെ അദ്ദേഹം പങ്കുവെച്ചു. ചെറുപ്പകാലത്ത് 60 കിലോമീറ്ററോളം നടന്ന് കര്‍ണാടകയിലെ പുത്തൂരില്‍ തെയ്യം അവതരിപ്പിച്ച അനുഭവവും നെട്ടൂണിക്കുണ്ട്. ഇതുവരെ ആശുപത്രിയില്‍ കിടന്നിട്ടില്ല. ഭക്ഷണ രീതിയുടെ പ്രത്യേകതയും വിശ്രമമില്ലാത്ത ജീവിതചര്യകളുമാകാം ആയുസ്സിന്‍െറയും ആരോഗ്യത്തിന്‍െറയും രഹസ്യമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ദലിത് വിഭാഗമായ നളിക്കെകദായ സമുദായത്തിന്‍െറ കുലത്തൊഴിലാണ് തെയ്യംകെട്ടും പാളത്തൊപ്പി നിര്‍മാണവും. 18ാം വയസ്സില്‍ തെയ്യക്കോലം കെട്ടിത്തുടങ്ങി. പിതാവ് മായിലനായിരുന്നു ഗുരു. തെയ്യം കലയിലെ അഗ്രഗണ്യനെന്ന നിലയില്‍ ‘കലയപ്പാടി’ എന്ന ആചാരപ്പേരിലാണ് നെട്ടൂണി അറിയപ്പെടുന്നത്. പിറന്നുവീണ് 16 ദിവസം മുതല്‍ ഏഴ് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക്  ചികിത്സ നല്‍കാറുണ്ട്. നെട്ടൂണി ദേഹം തലോടിയാല്‍ തന്നെ കുട്ടികളുടെ അസുഖങ്ങള്‍ പമ്പ കടക്കുമെന്ന് വിശ്വസിക്കുന്നവരാണ് നാട്ടുകാര്‍. കലാകാരനെന്ന നിലയില്‍ അധികൃതരുടെ പരിഗണനയോ അംഗീകാരമോ ഇത്രയും കാലമായിട്ടും ഇദ്ദേഹത്തെ തേടിവന്നില്ല. ലോക വൃദ്ധ ദിനത്തില്‍ ആദരിക്കാന്‍ നൂറുവയസ്സ് പിന്നിട്ടവരെ തേടുന്ന ജില്ലയിലെ സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥരും ഈ വയോധികനെ കണ്ടില്ല.  കഴിഞ്ഞ വര്‍ഷം മംഗലാപുരത്ത് ഗാന്ധി ജയന്തി ആഘോഷത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങില്‍ നിട്ടൂണിയെ ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.

കൈയില്‍ സ്വര്‍ണം; നാട്ടില്‍ പുല്ലുവില

Posted: 30 Sep 2014 07:34 PM PDT

Image: 
Subtitle: 
ഡിസ്കസ്ത്രോയില്‍ സ്വര്‍ണമെഡല്‍ ജേത്രിയായ സീമ പൂനിയക്ക് പറയാനുള്ളത് ഹരിയാനയിലെ അവഗണനയുടെ കഥ

കോഴിക്കോട്: 90 കിലോ തൂക്കവും 186 സെന്‍റീ മീറ്റര്‍ ഉയരവുമുള്ള ‘വലിയ’ താരമായ സീമ പൂനിയയുടെ യഥാര്‍ഥ വലുപ്പം പ്രതിഭയുടെ മിന്നിത്തിളക്കത്തിലാണ്. അന്താരാഷ്ട്രവേദികളില്‍ മെഡലുകള്‍ നേടിയ താരമാണെങ്കിലും സീമ പൂനിയ എന്ന ഡിസ്കസ്ത്രോ താരത്തിന് പറയാനുള്ളത് അവഗണനയുടെ തുടര്‍ക്കഥ മാത്രം. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും കഴിഞ്ഞ ദിവസം ഇഞ്ചിയോണില്‍ സ്വര്‍ണവും നേടിയെങ്കിലും സ്വന്തം സംസ്ഥാനമായ ഹരിയാനക്കാര്‍ക്ക് സീമ പൂനിയയെ (സീമ ആന്‍റില്‍)  അത്ര പഥ്യമില്ല. ഹരിയാന പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ഈ 31കാരിയെത്തേടി നാട്ടില്‍നിന്ന് അധികൃതരുടെ ഒരു ഫോണ്‍വിളിപോലും എത്തിയിട്ടില്ല. ഗുസ്തി താരങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്ന ഹരിയാന സര്‍ക്കാറാണ് ഈ താരത്തെ അവഗണിക്കുന്നത്. ഭര്‍ത്താവും പരിശീലകനുമായ അങ്കുഷ് പൂനിയയുടെ നാടായ യു.പിയിലെ മീറത്തിലാണ് സീമ പരിശീലനം നടത്തുന്നത്. യു.പിയുടെ മരുമകള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് 50 ലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്.
സമ്മാനമൊന്നും കിട്ടിയില്ളെങ്കിലും പൊലീസിലെ സ്ഥാനക്കയറ്റത്തില്‍ വല്ല തീരുമാനവുമുണ്ടാകുമോയെന്നാണ് സീമയുടെ ആകാംക്ഷ. 2010ല്‍ എസ്.ഐ ആയി ജോലിയില്‍ കയറിയ താരം ഇപ്പോഴും അതേപദവിയിലാണ്. ഇതിനിടക്ക് രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ മെഡല്‍ നേടി. ഒടുവില്‍ ഏഷ്യന്‍ ഗെയിംസിലും. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം സ്ഥാനക്കയറ്റമുണ്ടാകുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഒന്നും പാലിച്ചില്ളെന്ന് ഇഞ്ചിയോണില്‍നിന്ന് സീമ ‘മാധ്യമ’ത്തോട് പറഞ്ഞു. താന്‍ ജോലിചെയ്യുന്ന, സ്വന്തം സംസ്ഥാനം കായികജീവിതത്തിന് പിന്തുണയേകുന്നില്ളെന്നും സീമ തുറന്നടിക്കുന്നു. അവഗണനയും സഹിച്ച് എന്തിന് പൊലീസില്‍ തുടരണമെന്ന ചോദ്യത്തിന്, റെയില്‍വേ പോലുള്ള സ്ഥാപനങ്ങളില്‍ കയറിപ്പറ്റാന്‍ ഈ പ്രായത്തില്‍ ഇനി കഴിയില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹരിയാനക്കുവേണ്ടി ദേശീയ മത്സരങ്ങളില്‍ മുടക്കമില്ലാതെ  പങ്കെടുക്കുന്ന താരത്തിനാണ് ഈ ദുര്‍ഗതി.

ഉത്തേജക മരുന്നുപയോഗത്തിന്‍െറ നിഴലില്‍നിന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെന്ന തിളക്കത്തിലേക്ക് ഡിസ്ക് പായിച്ച സീമക്ക് നന്ദിപറയാനുള്ളത് മാതാപിതാക്കളോടും ഭര്‍ത്താവിനോടും അവരുടെ കുടുംബക്കാരോടുമാണ്. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി ലളിത് ഭനോട്ടിന്‍െറ സഹായവും സീമ ഓര്‍ക്കുന്നു. ആ ദുരിതകാലം ഓര്‍ക്കാനിഷ്ടമില്ല സീമക്ക്. 2000ല്‍ ചിലിയില്‍ നടന്ന ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സീമ ആന്‍റില്‍ എന്ന പെണ്‍കുട്ടി ശ്രദ്ധനേടിയത്. എന്നാല്‍, ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതോടെ മെഡല്‍ തിരിച്ചുവാങ്ങി. ചുമ മാറാന്‍ കഴിച്ച മരുന്നാണ് വില്ലനായതെന്ന് സീമ പറയുന്നു. ഇതില്‍ നടപടികളുണ്ടായിരുന്നില്ല. പിന്നീട് 2006ല്‍ ദോഹ ഏഷ്യാഡിനുള്ള ക്യാമ്പില്‍വെച്ച് മരുന്നടിയുടെ പേരില്‍ മാറ്റിനിര്‍ത്തിയെങ്കിലും അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ ഈ താരത്തിനായി. അങ്ങനെ 31ാം വയസ്സില്‍ ഏഷ്യാഡില്‍ അരങ്ങേറ്റത്തില്‍തന്നെ സ്വര്‍ണവും സ്വന്തമാക്കാനായി. വൈകിയത്തെിയ അവസരത്തില്‍ സ്വര്‍ണം നേടാനുറച്ച് മൂന്നു വര്‍ഷമായി നിരന്തര പരിശീലനത്തിലായിരുന്നെന്ന് സീമ പറഞ്ഞു. അങ്കുശമില്ലാത്ത സ്നേഹവുമായി അങ്കുഷ് പൂനിയ സീമ ആന്‍റിലിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്നത് 2008ലാണ്. സീമയുടെ അടുത്ത ബന്ധു മീറത്തിലുണ്ട്. അവിടെവെച്ചാണ് പരിചയപ്പെട്ടത്.
പിന്നീട് സീമയുടെ പരിശീലകനും സഹയാത്രികനുമായി വേദനകളിലും ഉയര്‍ച്ചകളിലും ഇദ്ദേഹം കൂടെയുണ്ട്. ‘അങ്കുഷാണ് എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍. ഉപദേശങ്ങളും ശാസനകളും പ്രോത്സാഹനവുമായി എന്‍െറ കായിക ജീവിതത്തിലും വിവാഹജീവിതത്തിലും അദ്ദേഹത്തിന്‍േറത് നിര്‍ണായക റോളാണ്’- സീമ പറയുന്നു. ഹരിയാനയിലെ സോനാപ്പെട്ട് ജില്ലയിലെ ഖേവ്ദ എന്ന ഗ്രാമത്തില്‍ ജനിച്ച സീമയുടെ പരിശീലനം ഭര്‍ത്താവിന്‍െറ നാട്ടിലാണ്.

ഇടക്ക് അമേരിക്കയിലേക്കും പറക്കും. കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് അവിടെ പരിശീലനം. അങ്കുഷിനൊപ്പം വിദേശികളുടെ കീഴിലും പരിശീലിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആഗസ്റ്റില്‍ ബെയ്ജിങ്ങില്‍ അരങ്ങേറുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും 2016ലെ റിയോ ഒളിമ്പിക്സുമാണ് ഇനി മുന്നിലുള്ളത്. ഇഞ്ചിയോണിലെ വിജയാഘോഷം കഴിഞ്ഞ് ഇന്ന് സീമയും അങ്കുഷും വിമാനം കയറും. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന് സീമ എത്തും. ഏതു സംസ്ഥാനത്തിനുവേണ്ടി ഇറങ്ങുമെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു- ‘അഭി ടൈം ഹേ ദേഖ്താ ഹെ യു.പി യാ ഹരിയാന’ (ഹരിയാനയാണോ യു.പിയാണോ എന്നറിയാന്‍ ഇനിയും സമയമുണ്ടല്ളോ).

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മഡ്രിഡും ആഴ്സനലും ഇന്ന് കളത്തില്‍

Posted: 30 Sep 2014 07:27 PM PDT

Image: 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡും ആഴ്സനലും രണ്ടാം മത്സരത്തിനായി ഇന്നിറങ്ങുന്നു. ലൂഡോഗോററ്റസാണ് റയലിന്‍െറ എതിരാളി. ഗ്രൂപ് ‘ഡി’യില്‍ തുര്‍ക്കി ടീം ഗളത്സറായിയാണ് ആഴ്സനലിന്‍െറ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ തോല്‍വി പിണഞ്ഞ ആഴ്സനലിന് പോയന്‍റ് പട്ടികയില്‍ മുന്നിലത്തെണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാകൂ. ഗ്രൂപ് ‘എ’യില്‍ സ്പാനിഷ് കരുത്തരായ അത്ലറ്റികോ മഡ്രിഡ്, സ്വീഡിഷ് ടീം മാല്‍മോക്കെതിരെയും കളത്തിലിറങ്ങുന്നുണ്ട്.
 
 

പ്രസവ ചിത്രീകരണമോ?

Posted: 30 Sep 2014 07:19 PM PDT

Image: 

ഡോക്ടര്‍ പ്രസവമെടുത്തു എന്നത് വാര്‍ത്തയല്ല. എന്നാല്‍, നഴ്സ് പ്രസവത്തിന്‍െറ പടമെടുത്തു എന്നത് തീര്‍ച്ചയായും വാര്‍ത്തതന്നെയാണ്. സംഗതി സത്യമാണെങ്കില്‍!
ശ്വേതാമേനോന്‍ പ്രസവരംഗം ചിത്രീകരിച്ചതിന്‍െറ ബാക്കിപത്രം, ഈശ്വരനോട് ചേര്‍ന്നുനിന്ന് വിശുദ്ധമായ ഒരു പ്രക്രിയയുടെ ഭാഗം ആയിത്തീരാന്‍ സ്ത്രീകള്‍ക്കു മാത്രമായും സ്വന്തമായും കിട്ടുന്ന സവിശേഷമായ ഒരു ജീവിതവേളയെ വാണിജ്യവത്കരിച്ചതിന്‍െറ അരോചകത്വമാണ്. ഇന്‍റര്‍നെറ്റിലൂടെ ലൈംഗികചിത്രങ്ങള്‍ സുലഭമായിരിക്കെ അങ്ങനെ ഒരു വീക്ഷണകോണില്‍നിന്നല്ല ആ വിവാദത്തെ നോക്കിക്കാണേണ്ടത്. ശ്വേതയും സഹകാരികളും ചെയ്തത് സ്രഷ്ടാവായ ദൈവത്തിനെതിരെയുള്ള തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ പശ്ചാത്തലത്തിലാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സമാനമായ ഒരു സംഭവം നടന്നതായി പത്രങ്ങളില്‍ വായിച്ചത്. സിസേറിയന്‍ ആയിരുന്നുവോ എന്ന സംശയം ഉദിക്കാവുന്നതായിരുന്നു മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു എന്ന സാഹചര്യം. ശസ്ത്രക്രിയയിലൂടെ ഭൂജാതരായ ശിശുത്രയത്തിന്‍െറ ചിത്രമായിരുന്നു തേടിയതെങ്കില്‍ അത് ഗര്‍ഹണീയമായ കുറ്റകൃത്യം ആവുകയില്ലതാനും. ശസ്ത്രക്രിയയുടെ ചിത്രം വിദ്യാഭ്യാസത്തിനോ പ്രബന്ധാവതരണത്തിനോ ഒക്കെ എടുക്കാറുള്ളതാണ്. എങ്കിലും ആ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നോ, ആ ചിത്രം വാട്സ്ആപ്പില്‍ ആപ്പായി ഭവിച്ചതെങ്ങനെ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഉത്തരം തരുന്നില്ല.
നമ്മുടെ മാധ്യമങ്ങള്‍ അരനൂറ്റാണ്ടിനപ്പുറം കലാനിലയം കൃഷ്ണന്‍ നായര്‍ തനിനിറം കാണിച്ചിരുന്ന കാലത്തേക്ക് തിരിച്ചുപോവുകയാണോ എന്ന് സംശയിക്കാതെ വയ്യ. കേട്ടത് പാതി കേള്‍ക്കാത്തത് പാതി സത്യവും സാഹചര്യവും അന്വേഷിക്കാനുള്ള ക്ഷമ കാണിക്കാതെ ‘ഞാനാണ് കേമന്‍’ എന്ന മട്ടില്‍ ബ്രേക്കിങ് ന്യൂസും ഫ്ളാഷുമായി ആശുപത്രിവിചാരം നടത്തുന്നതും തെറ്റുപറ്റിയാല്‍ ഉചിതമാണോ എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ആത്മവിമര്‍ശം നടത്താന്‍ കാലമായി എന്ന് കുറിക്കുന്നത് സന്തോഷത്തോടെയല്ല.
നമ്മുടെ വൈദ്യരംഗം ഏറെ പുരോഗതി കൈവരിച്ചു എന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. രണ്ടാം ലോകയുദ്ധം കെടുതി വിതച്ച നാളുകളില്‍ വടക്കന്‍ തിരുവിതാംകൂറിലെ കുന്നത്തുനാട് താലൂക്കില്‍ വിദ്യുച്ഛക്തിയില്ലാത്ത ഒരു നാട്ടിന്‍പുറത്ത്, വിദ്യാലംകൃതരെങ്കിലും വിത്താലംകൃതരല്ലാത്ത അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച ഞാന്‍ ഇപ്പോഴത്തെ കുഞ്ഞുങ്ങളെപ്പോലെ മരുന്നിന്‍െറ മണം ഏറ്റ് പിറന്നതല്ളെന്ന് എടുത്തുപറയേണ്ടതില്ല.
പ്രസവങ്ങള്‍ പൊതുവെ വീടകങ്ങളില്‍ നടന്നുവന്ന കാലം. അതിസമ്പന്നര്‍ പോലും അത്യാവശ്യമില്ളെങ്കില്‍ ആശുപത്രികളില്‍ ചേക്കേറാതിരുന്ന കാലം. എന്‍െറ മാതാപിതാക്കള്‍ അതിസമ്പന്നരായിരുന്നെങ്കില്‍ ഒരുവേള എന്‍െറ ജനനവും അന്ന് കൊച്ചി ശീമയിലായിരുന്ന എറണാകുളം നഗരത്തില്‍ ആകുമായിരുന്നിരിക്കാം. ഒരു പന്തീരാണ്ടുകാലത്തെ ഊഷരദാമ്പത്യത്തിന് അന്ത്യംകുറിച്ച് അകാലപ്രജയായി പിറന്നവനാണല്ളോ ഞാന്‍. എങ്കിലും പൊതുവെ പതിച്ചി എന്ന് തങ്ങളുടെ നാട്ടില്‍ വിളിക്കപ്പെട്ടവരായിരുന്നു പേറെടുത്തുവന്നത്. അകത്ത് പ്രസവം വേദനയാകുമ്പോള്‍ പുറത്ത് പൂമുഖത്ത് സംസാരിച്ചിരിക്കാന്‍ ഒരു ഡോക്ടര്‍ ഉണ്ടാകുമായിരുന്നു പ്രധാനപ്പെട്ട തറവാടുകളിലെന്ന് കരുതണം. അക്കാലത്ത് നവജാതശിശുവിനെ വെള്ളം തളിച്ച് ഭൂമിയില്‍ സ്വീകരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നത്രെ. എന്നെ വെള്ളം തളിച്ചത് ഡോക്ടര്‍ കെ.എം. ചാക്കോ എന്ന എല്‍.എം.ബിക്കാരനായിരുന്നു.
കുന്നത്തുനാട് താലൂക്കില്‍ അന്ന് മൂന്ന് എല്‍.എം.ബിക്കാരാണ്. തോമ്പ്ര ഡോക്ടര്‍, കോച്ചേരി ഡോക്ടര്‍, ആലടി ഡോക്ടര്‍. ഒടുവില്‍ പറഞ്ഞ ഡോക്ടര്‍-ദാമോദരന്‍ പിള്ള-പ്രശസ്ത നായര്‍ തറവാടായ ആലടിയില്‍നിന്ന് സംബന്ധം ചെയ്തതിനാലാണ് ആ വീട്ടുപേര് ജനം ചാര്‍ത്തി നല്‍കിയത്. അദ്ദേഹം സര്‍ക്കാര്‍ ഡോക്ടറായിരുന്നു താനും. വീട്ടുപേരുകളില്‍ ഡോക്ടര്‍മാരെ അറിഞ്ഞിരുന്ന ആ ഗതകാലം സമൂഹത്തില്‍ നിലനിന്ന ഗ്രാമീണചാരുതയെ അടയാളപ്പെടുത്തുന്നു എന്ന് നിരീക്ഷിക്കാതെ വയ്യ.
10 വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യം ആശുപത്രിയില്‍ പോയത്. പെരുമ്പാവൂരിന്‍െറ കിഴക്ക്, ചീങ്ങോളങ്ങരപ്പാടം കഴിഞ്ഞ് പുലിമലയുടെ പടിഞ്ഞാറെ ചരിവില്‍ എത്തുമ്പോള്‍ ആലുവയില്‍നിന്ന് മൂന്നാറ്റിലേക്കുള്ള നാട്ടുവഴിയുടെ ഓരത്ത് ഒരു ചെറിയ കെട്ടിടം: ‘കോച്ചേരീടെ ആശോത്രി’. ഒരു ഞായറാഴ്ച വേദപാഠക്ളാസില്‍ പഠിച്ചു, രോഗികളെ ചെന്നുകണ്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശം ഉറപ്പാണെന്ന്. അന്ന് വൈകീട്ട് കളിക്കൂട്ടുകാര്‍ പള്ളിപ്പറമ്പില്‍ ബ്രസൂക്ക തട്ടുമ്പോള്‍ ഞാന്‍ ആശുപത്രിയിലേക്ക് നടന്നു.
രണ്ട് മുറികള്‍. അഞ്ചോ ആറോ സ്ത്രീകള്‍. പ്രസവം കഴിഞ്ഞവരാണ് (എന്ന് ഇന്നറിയാം). അര്‍ധനഗ്നരായിരുന്നു അവര്‍. ചിലര്‍ ഒരു ഈരെഴയന്‍ തോര്‍ത്ത് അലസമായി മാറത്തിട്ടിരുന്നു എന്ന് തോന്നുന്നു. ഏതോ ഒരു മുലയില്‍നിന്ന് പാല്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു എന്നത് കൃത്യമായി ഓര്‍മിക്കുന്നുണ്ട് ഞാന്‍.
മടങ്ങി വീട്ടിലത്തെിയപ്പോള്‍ അന്നുതന്നെ വിജ്ഞാനദാഹിയായിരുന്ന ഞാന്‍ അമ്മയോട് ചോദിച്ചു: പെറ്റ് കിടക്കുമ്പോ ചട്ടേടാമ്പാടില്ളെന്ന്ണ്ടോമ്മേ? പ്രസവിച്ചുകിടക്കുമ്പോള്‍ ചട്ട (അന്ന് ബ്ളൗസൊക്കെ വിരളം; സുറിയാനിക്കാര്‍ക്ക് ചട്ട, നായര്‍ സ്ത്രീകള്‍ക്ക് റൗക്ക, ദലിതരില്‍ മുതിര്‍ന്നവര്‍ മാറ് മറച്ചിരുന്നില്ല, പുത്തന്‍കാവിയും മകള്‍ മുണ്ടിയും ഒക്കെ ഒരുതരം അയഞ്ഞ ബനിയന്‍ ഇട്ടിരുന്നു) അഥവാ മാറുമറയ്ക്കുന്ന വസ്ത്രം ധരിക്കരുത് എന്ന് നിയമമുണ്ടോ എന്നായിരുന്നു എന്‍െറ സംശയം. തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ മദ്രാസുകാരുടെ മെട്രിക്കുലേഷന്‍ ജയിച്ച മിടുക്കിയായിരുന്നു അമ്മ. പോരെങ്കില്‍ അധ്യാപികയും. സംശയം ഉദിക്കാനുള്ള സാഹചര്യമാണ് അമ്മ ആദ്യം തിരക്കിയത്. സ്വര്‍ഗം തേടിയുള്ള യാത്രയിലാണ് സ്തനസമൃദ്ധി ശ്രദ്ധിച്ചത് എന്നറിഞ്ഞപ്പോള്‍ എന്‍െറ അമ്മ പൊട്ടിച്ചിരിച്ചുപോയി. രോഗികളെ ചെന്നുകാണുന്നത് ആശ്വാസവാക്കുകള്‍ പറയാനും ആവശ്യമറിഞ്ഞ് പ്രാര്‍ഥിക്കാനും ഒക്കെയാണ് എന്ന് എനിക്കറിയാമായിരുന്നില്ലല്ളോ. ഞാന്‍ ഓരോ രോഗിയുടെയും അടുത്തുപോയി ഒരു നിമിഷം നില്‍ക്കും. പിന്നെ അടുത്ത രോഗി. പ്രാര്‍ഥനാ പുസ്തകം ഉണ്ടായിരുന്നു ആയുധമായി. ഓരോ കിടക്കയുടെ അടുക്കലും നിന്ന് ‘രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥന’ എന്ന ഭാഗം വായിക്കും. ഒരു പരദേശി മോക്ഷയാത്ര.
രോഗങ്ങള്‍ ഇല്ലാഞ്ഞല്ല അന്ന് ആശുപത്രികള്‍ ഇല്ലാഞ്ഞത്. കരപ്പന്‍ വ്യാപകമായിരുന്നു. അതിന്‍െറ ചികിത്സ വേലന്മാര്‍ക്കാണ്. ഇപ്പോള്‍ ദലിതാനുകൂല്യം ഉള്ളവരാണ് കെ.ആര്‍. നാരായണനെ ഉള്‍ക്കൊണ്ട ഈ സമുദായം. സാമൂഹികമായിരുന്നു അവരുടെ പിന്നാക്കാവസ്ഥ. സംസ്കൃതപണ്ഡിതന്മാരായിരുന്നു വേലന്മാര്‍. അവരുടെ കഷായം കുടിച്ചാണ് എന്‍െറ തലമുറ ആയുസ്സ് ഉറപ്പിച്ചത്. കുറച്ചുകൂടെ മുതിര്‍ന്നാല്‍ വൈദ്യന്മാരായി കണ്ടുവന്നത് വര്‍ണാശ്രമത്തില്‍പെട്ടവര്‍ ആരോ ആയിരുന്നു. ഒല്ലൂര്‍മൂസും തൈക്കാട്ടുമൂസും വയസ്കരമൂസും ഒക്കെ റഫറല്‍ കേന്ദ്രങ്ങളായിരുന്നു എന്ന് തോന്നുന്നു. ഇന്നത്തെ മാതിരി ബ്രാഞ്ചും ഫ്രാഞ്ചൈസിയും കുപ്പിയില്‍ നിറച്ച കഷായവും ഒന്നും അക്കാലത്ത് ഇല്ലല്ളോ.
കൂടെ പറയട്ടെ, മഞ്ചേരി ആശുപത്രിയില്‍ പ്രധാന ഡോക്ടറായിരുന്ന വി. വര്‍ഗീസ്-ബി.ജി. വര്‍ഗീസ് എന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍െറ പിതാവ്-കോട്ടക്കലെ പ്രധാന വൈദ്യന് ഉപദേശിച്ചുകൊടുത്തതാണ് ഈ കുപ്പിമന്ത്രം. ആയുര്‍വേദ ചികിത്സയുടെ മുഖച്ഛായ തന്നെ മാറ്റിയ ഉപദേശമായി അത് പരിണമിച്ചുവെന്ന് ഒരു നിമിഷം ആലോചിച്ചാല്‍ ഗ്രഹിക്കാന്‍ കഴിയും. അതിനുമുമ്പ് കുറിപ്പടി അനുസരിച്ച് മരുന്നുകള്‍ ശേഖരിച്ച് വീടുകളില്‍ ഉണ്ടാക്കുകയായിരുന്നുവല്ളോ കഷായാദികള്‍.
നാട്ടിന്‍പുറത്തെ ആരോഗ്യരംഗത്തെ മറ്റൊരു കൂട്ടര്‍ ഹോമിയോ ഡോക്ടര്‍ ആയിരുന്നു എന്ന് തോന്നുന്നു. അവരില്‍ ആരെങ്കിലും ഏതെങ്കിലും ഹോമിയോ കോളജില്‍ പഠിച്ചവരായിരുന്നു എന്ന് തോന്നുന്നില്ല. എറണാകുളത്ത് പ്രാക്ടിസ് ചെയ്തിരുന്ന പ്രശസ്തനായ ഡോക്ടര്‍ പടിയാര്‍ ഒഴികെ.
ഡോക്ടര്‍മാരുടെ സഹായം കൂടാതെ മരിക്കണമെന്നാണ് എന്‍െറ മോഹം. എനിക്ക് ഹൃദയസ്തംഭനം ഉണ്ടായാല്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ളെന്ന് ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. എങ്കിലും ആതുരശുശ്രൂഷാരംഗത്തും രോഗപ്രതിരോധരംഗത്തും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ള അദ്ഭുതകരമായ പുരോഗതി ശ്ളാഘനീയംതന്നെയാണ്. കോര്‍പററ്റൈസേഷനാണ് ഈ രംഗത്തെ ഭീഷണി. കമ്പനികള്‍ നടത്തുമ്പോലെ ആശുപത്രികള്‍ നടത്തുമ്പോള്‍ ലാഭചേതങ്ങള്‍ അവഗണിക്കാനാവുകയില്ല. ഇംഗ്ളണ്ടിലേതുപോലെ ഒരു ജി.പി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറും ഡോക്ടര്‍മാരും സഹകരിച്ച് മുന്നോട്ടുവരുകയാണ് അതിനുള്ള പരിഹാരം. ലക്ഷ്യം വ്യക്തമാണെങ്കിലും മാര്‍ഗം ദുര്‍ഘടമാണ് എന്നു മാത്രം.

മോഹന്‍ ഭഗവതും നജ്മയും പിന്നെ ഹിന്ദുവും

Posted: 30 Sep 2014 07:16 PM PDT

Image: 

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളായി അറിയപ്പെടണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്‍െറ പ്രസ്താവനയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും  നജ്മ ഹിബതുല്ലയുടെ വ്യാഖ്യാനവും വിവിധതരം വായനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
അഹിന്ദു സമുദായാംഗങ്ങള്‍ക്കു കൂടി തന്‍െറ പ്രസ്താവന സ്വീകാര്യമാണെന്നു വരുന്നത് മോഹന്‍ ഭഗവതിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യംതന്നെയാണ്. ഉര്‍ദു മാതൃഭാഷയായിട്ടുള്ള ഒരു സമൂഹത്തില്‍ ജനിച്ച നജ്മ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതു പോലുള്ള വിവരമില്ലായ്മ വിളിച്ചുപറയാന്‍ ഒരു സാധ്യതയുമില്ല. അവരുടെ രണ്ടാമത്തെ പ്രസ്താവന വളരെ വ്യക്തവും പണ്ഡിതോചിതവുമാണ്. ഇക്കാര്യത്തില്‍ ഇത്രയധികം ആഴത്തില്‍ അറിവുള്ള ഒരാള്‍ വെറുതെ മണ്ടത്തം വിളിച്ചുപറയേണ്ട ആവശ്യമില്ലല്ളോ. പക്ഷേ, മറ്റൊരു സാധ്യത തള്ളിക്കളയാനാവില്ല. ഒരാള്‍ അസത്യം വിളിച്ചുപറയുന്നത് എല്ലായ്പോഴും അയാള്‍ മരമണ്ടനായതുകൊണ്ടോ സത്യത്തെക്കുറിച്ച് വിവരമില്ലാത്തതുകൊണ്ടോ ആവണമെന്നില്ല. കള്ളം പറയുന്നവരില്‍ ഭൂരിഭാഗവും അറിയാതെ അത് ചെയ്യുന്നവരല്ല. സത്യം പറയുന്നതിനെക്കാള്‍ അസത്യം പറഞ്ഞാലാണ് തന്‍െറ സ്വാര്‍ഥ താല്‍പര്യം സഫലമാകുകയെന്ന് അറിയുന്ന അതിബുദ്ധിമാന്മാര്‍ അറിഞ്ഞുകൊണ്ടുതന്നെ കള്ളം പറഞ്ഞേക്കാം.
കള്ളം പറയല്‍ ഒരു കലയാണ്; നല്ല ബുദ്ധി ആവശ്യമുള്ള സുന്ദരമായ ഒരു കല. ഡോക്ടറേറ്റുള്ള വിദ്യാസമ്പന്നയായ നജ്മക്ക് ഈ കല പയറ്റാനുള്ള ബുദ്ധിയില്ളെന്ന് നാം കരുതേണ്ടതില്ലല്ളോ. ഒരു സമുദായത്തില്‍ പിറന്ന വ്യക്തി അതേ സമുദായത്തിലെ തീവ്രവാദി പ്രസ്ഥാനത്തെ വെള്ളപൂശുന്നത്  വര്‍ഗീതയും മറ്റൊരു സമുദായത്തിലെ തീവ്രവാദി പ്രസ്ഥാനത്തെ വെള്ളപൂശുന്നത് മതേതരത്വവും ആകുമെന്ന യുക്തിയുടെ അടിസ്ഥാനത്തില്‍ എ.കെ. ആന്‍റണിയും ആര്യാടന്‍ മുഹമ്മദുമൊക്കെ ഇടക്കിടെ ചില പ്രസ്താവനകള്‍ പുറപ്പെടുവിക്കാറുണ്ടല്ളോ. അത്തരം പ്രസ്താവനകള്‍ മനുവാദി പ്രസ്ഥാനങ്ങള്‍ക്കനുകൂലമാവുമ്പോള്‍ തിരിച്ചും പ്രതികരണങ്ങളുണ്ടാവാറുണ്ട്. കോണ്‍ഗ്രസുകാരായ ആന്‍റണിയെക്കാളും ആര്യാടനെക്കാളും ബി.ജെ.പി പിന്തുണയില്‍ കേന്ദ്രമന്ത്രിയായ നജ്മയുടെ പ്രസ്താവനക്ക് ഇവിടെ പ്രാധാന്യം കൂടുതലുണ്ട്. ഇന്ത്യക്കാര്‍ ഹിന്ദി എന്ന പേരില്‍ അറിയപ്പെടണമെന്ന് നജ്മ ഹിബത്തുല്ല പറയേണ്ടതില്ല. ഹിന്ദി എന്നോ ഹിന്ദുസ്ഥാനി എന്നോ ആണ് ഉര്‍ദുവില്‍ അറിയപ്പെടുന്നത്. ഉര്‍ദുവിന് പ്രചാരമുള്ള ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല, പേര്‍ഷ്യന്‍ സംസാരിക്കുന്ന ഇറാനിലും ഈ പദങ്ങള്‍ കേട്ടാല്‍ ഇന്ത്യക്കാരാണെന്ന് മനസ്സിലാകും. അറബിയില്‍ ഇന്ത്യയുടെ പേര് ഹിന്ദ് എന്നായതിനാല്‍തന്നെ എല്ലാ അറബ് നാടുകളിലും ഹിന്ദി എന്നാല്‍ ഇന്ത്യക്കാരന്‍ ആണ്. ഇപ്പറഞ്ഞ മൂന്നു ഭാഷകളും -ഉര്‍ദുവും പേര്‍ഷ്യനും അറബിയും-കൂടുതലായി ഉപയോഗിക്കുന്നത് മുസ്ലിംകളായതിനാല്‍തന്നെ ഇന്ത്യക്കാര്‍ ഹിന്ദി എന്ന പേരിലറിയപ്പെടണമെന്ന് അവരെ പഠിപ്പിക്കേണ്ടതില്ല. ഇക്കാര്യം നന്നായി അറിയുന്ന നജ്മ വലിയ ആനക്കാര്യമായി ഇത് അവതരിപ്പിക്കുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തമാണ്. അവര്‍ നടത്തിയത് മഹാഭാരത യുദ്ധത്തില്‍ പാണ്ഡവര്‍ പ്രയോഗിച്ച അശ്വത്ഥാമാവ് എന്ന ആനക്കുട്ടി പരീക്ഷണമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷേ, താന്‍ പറഞ്ഞത് ഇന്ത്യക്കാര്‍ ഹിന്ദി എന്ന പേരില്‍ അറിയപ്പെടണമെന്നാണെന്ന് നജ്മ അവസാനം വിശദീകരിച്ചതോടുകൂടി ഹിന്ദു എന്നാല്‍, ഇന്ത്യക്കാരന്‍ എന്നാണര്‍ഥമെന്ന മോഹന്‍ ഭഗവതിന്‍െറ വാദത്തെ അവര്‍ സമര്‍ഥമായി ഖണ്ഡിച്ചിരിക്കുന്നു. എന്നാല്‍, പിന്നെ എന്താണ് ഹിന്ദു?
ഹിന്ദ് അല്ളെങ്കില്‍ അല്‍ ഹിന്ദ് ആണ് ഇന്ത്യയുടെ അറബി പേര്. പേര്‍ഷ്യനില്‍ അത് ഹിന്ദ് എന്നോ ഹിന്ദുസ്ഥാന്‍ എന്നോ ആണ്. ഭാരതം-ഭാരതഭൂമി, കേരളം -കേരളനാട് തുടങ്ങിയ പദദ്വന്ദ്വങ്ങള്‍ പോലെയാണ് ഹിന്ദ് -ഹിന്ദുസ്ഥാന്‍. ഹിന്ദുസ്ഥാനെ പിരിച്ചെഴുതിയാല്‍ ഹിന്ദ്+സ്താന്‍ (സിതാന്‍) എന്നാണ് കിട്ടുക. പാകിസ്താനെ പിരിച്ചെഴുതിയാല്‍ പാക്+സ്താന്‍ (സിതാന്‍) കിട്ടുന്നതുപോലെ. ഈ പിരിച്ചെഴുത്തില്‍ പാകി+സ്താന്‍ (സിതാന്‍) എന്നുകിട്ടാത്തതുപോലെ ഹിന്ദു+സ്താന്‍ (സിതാന്‍) എന്നും കിട്ടില്ല. പാകിസ്താനിലെ ‘ഇ’കാരവും ഹിന്ദുസ്ഥാനിലെ ‘ഉ’കാരവും ഉച്ചാരണസുഖത്തിനുവേണ്ടി കടന്നുവന്നതാണ്. ഇതില്ലായിരുന്നെങ്കില്‍ പാക്സ്താന്‍, ഹിന്ദ്സ്ഥാന്‍ എന്നിങ്ങനെ മൂന്നു വ്യഞ്ജനങ്ങള്‍ സ്വരങ്ങളില്ലാതെ കൂടിച്ചേരുന്ന അസുഖകരമായ ഒരവസ്ഥ വരുമായിരുന്നു. ഹിന്ദുസ്ഥാന്‍ മാത്രമല്ല, ഹിന്ദോസ്താന്‍ എന്ന ‘ഓ’കാരം ചേര്‍ന്നുള്ള രൂപവും നിലവിലുണ്ട്. ‘ഉ’കാരത്തിനുതന്നെ ഹ്രസ്വവും ദീര്‍ഘവും (വാവ് ചേര്‍ന്നതും ചേരാത്തതുമായ രൂപങ്ങള്‍) നില്‍ക്കുന്നു. ഭാഷയിലെ ഏറ്റവും അടിസ്ഥാനപരമായ ഈ വസ്തുതയിലുള്ള അജ്ഞതയാണ് മോഹന്‍ ഭഗവതിന്‍െറ പ്രസ്താവനയുടെ ഹേതു.
‘ഇന്ത്യന്‍’എന്ന അര്‍ഥമുള്ളത് ഹിന്ദി എന്ന പദത്തിനാണ്. സാധാരണഗതിയില്‍ ഹിന്ദു എന്ന പദത്തിന് അങ്ങനെയൊരര്‍ഥമില്ല. പ്രസ്തുതപദത്തിന്‍െറ അര്‍ഥമെന്തെന്ന ചോദ്യം ഉയര്‍ന്നുവരാം. പേര്‍ഷ്യന്‍ ഭാഷയില്‍ അടിമ, കള്ളന്‍, കറുത്ത മറുക് എന്നൊക്കെ ഹിന്ദുവിന് അര്‍ഥമുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഡി.എം.കെ നേതാവ് കരുണാനിധി ഇക്കാര്യം പറഞ്ഞത് വിവാദമായിരുന്നുവല്ളോ.
ഹിന്ദുസംജ്ഞയെ സംബന്ധിച്ച് സംഘ്പരിവാരങ്ങള്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. ഒരു വിഭാഗം ഇന്ത്യന്‍, ഇന്ത്യക്കാരന്‍ തുടങ്ങിയ അര്‍ഥങ്ങള്‍ ഹിന്ദുവെന്ന പദത്തിനുണ്ടെന്നു പറയുമ്പോള്‍തന്നെ അവരിലെ മറ്റൊരു വിഭാഗം പ്രസ്തുത പദത്തിന്‍െറ അടിമ, കള്ളന്‍ തുടങ്ങിയ അര്‍ഥങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അവരാണ് ഹിംസയെ വെറുക്കുന്നവന്‍ (ദ്വേഷിക്കുന്നവന്‍) എന്ന അര്‍ഥം കിട്ടുന്ന വിധത്തില്‍ സംസ്കൃതനിരുക്തി ഹിന്ദുവിനുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അടിമ, കള്ളന്‍ തുടങ്ങിയ അര്‍ഥങ്ങളുടെ അപകര്‍ഷത ഇല്ലായ്മ ചെയ്യാനാണിത്. ഇന്ത്യന്‍, ഇന്ത്യക്കാരന്‍ തുടങ്ങിയ അര്‍ഥങ്ങളെ ഹിംസയെ ദ്വേഷിക്കുന്നവന്‍ എന്ന അര്‍ഥംകൊണ്ട് മറച്ചുപിടിക്കേണ്ട കാര്യമില്ലല്ളോ. ഇങ്ങനെയുണ്ടാക്കിയ നിരുക്തമാവട്ടെ, ഫൊണോളജിയിലെയും മോര്‍ഫോ ഫൊണീമിക്സിലെയും അംഗീകൃത തത്ത്വങ്ങള്‍ക്കെതിരായതു കൊണ്ടുതന്നെ കൃത്രിമമാണെന്നു കണ്ടത്തൊന്‍ വലിയ പ്രയാസമില്ല. മാത്രമല്ല, അമരകോശം പോലുള്ള ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെയൊരു അര്‍ഥമോ നിരുക്തമോ കാണുന്നുമില്ല. ഇന്ത്യക്ക് പുറത്തുനിന്ന് വന്നതാണ് ഹിന്ദുവെന്ന പദമെന്നകാര്യം ഉറപ്പാണ്. ലോകത്തിലെ പല ജനവിഭാഗങ്ങളും ആധിപത്യത്തിന്‍െറ ഭാഗമായി മറ്റൊരു വിഭാഗം അവരില്‍ അടിച്ചേല്‍പിച്ച സംജ്ഞകളെ പിന്നീട് നിരാകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും മറ്റും കറുത്ത വര്‍ഗക്കാര്‍ നീഗ്രോ എന്ന പേരിലറിയപ്പെടാന്‍ ഇന്ന് ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെതന്നെ ദലിതുകള്‍, മറ്റുള്ളവര്‍ അവരെ ഹരിജനങ്ങളെന്നു വിളിക്കുന്നതിനെതിരെ പലപ്പോഴും ശക്തമായി പ്രതികരിക്കാറുണ്ട്. ദേവദാസികളില്‍ പിറന്ന തന്തയാരെന്നറിയാത്ത കുട്ടികളെ ഹരിജനങ്ങളെന്ന് വിളിച്ചിരുന്നുവത്രെ. ലോകത്തിലെ എല്ലാജനവിഭാഗങ്ങളും ഇത്തരത്തില്‍ മറ്റുള്ളവര്‍ അടിച്ചേല്‍പിച്ച സംജ്ഞകളെ  നിരാകരിക്കുമ്പോള്‍ ഇന്ത്യയിലെ സവര്‍ണര്‍ മാത്രമാണ് മറ്റുള്ള വഴികള്‍ അന്വേഷിക്കുന്നത്. പക്ഷേ, ആദ്യകാലത്ത് അവരും ലോകത്തിലെ ഇതര ജനവിഭാഗങ്ങളെ പോലത്തെന്നെ അടിച്ചേല്‍പിച്ച ഹിന്ദുവെന്ന സംജ്ഞ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. വേദങ്ങളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി രംഗത്തു വന്ന ആര്യസമാജത്തിന്‍െറ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങളാണ് ഉദാഹരണം. അവര്‍ ഹിന്ദു സംജ്ഞക്കു പകരം ആര്യ സംജ്ഞക്ക് പ്രാധാന്യം നല്‍കിയതുകൊണ്ടാണല്ളോ ആര്യ സമാജമെന്ന പേരുണ്ടായത്. മാക്സ് മുള്ളറുടെ സിദ്ധാന്തങ്ങളും മുസോളിനിയുടെയും ഹിറ്റ്ലറുടെയും രാഷ്ട്രീയാധികാരങ്ങളുമൊക്കെ ജ്വലിച്ചു നിന്ന കാലഘട്ടങ്ങളില്‍ ഇതിന് പ്രാധാന്യമുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നവരാണെന്ന ധ്വനി വന്നുചേരുമോയെന്ന ഭയമാണ് പിന്നീട് ആര്യ സംജ്ഞ ഉയര്‍ത്തിപ്പിടിക്കാതിരിക്കാനുള്ള കാരണം. എങ്കിലും, ആര്യസമാജം ഇന്നും അതേ പേരില്‍തന്നെ തുടരുന്നു. ഹിന്ദുവെന്ന പേര് ഇന്ന് സ്വയം ഉയര്‍ത്തിപ്പിടിക്കുമ്പോഴും, ഈ പേരിന്‍െറ അപകര്‍ഷത മറ്റുള്ളവരിലേക്കു കൂടി ചാര്‍ത്തിക്കൊടുക്കാനുള്ള വ്യഗ്രതയിലാവാം, ഇതരജനവിഭാഗങ്ങളെക്കൂടി അതില്‍ പങ്കാളികളാക്കാന്‍ സവര്‍ണര്‍ മുതിരുന്നത്. ദലിതുകളും സിഖുകാരും കൂടാതെ മുസ്ലിംകളും ക്രിസ്ത്യാനികളും കൂടി ഹിന്ദുക്കളെന്ന പേരിലറിയപ്പെടണമെന്നാണല്ളോ ഇപ്പോള്‍ മോഹന്‍ ഭഗവത് പറയുന്നത്.
ഹിന്ദുവെന്ന സംജ്ഞയുടെ ഉല്‍പത്തി വേറെ വഴിക്കുമാവാം. ഉര്‍ദുവില്‍തന്നെ വളരെ അപൂര്‍വം ഉപയോഗിക്കുന്ന അഡ്ജക്ടിവ് ഫോര്‍മേഷനുമായി അതിന് ബന്ധമുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. പാശ്ചാത്യരുടെ സംഭാവനയും ഇക്കാര്യത്തില്‍ ചെറുതല്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ഹിന്ദു നിയമങ്ങളുടെ ക്രോഡീകരണത്തിന്‍െറ ചരിത്രത്തിലെ ആദ്യത്തെ കാല്‍വെപ്പാണ് ജെന്തു കോഡ് (The Gendoo Code). ഇതും ഹിന്ദുസംജ്ഞയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. സെമിറ്റിക് (ജൂത, ക്രൈസ്തവ, മുസ്ലിം) ഇതര ജനവിഭാഗങ്ങളെ സൂചിപ്പിക്കുന്ന സംജ്ഞയാണ് Gendoo എന്നതിനാല്‍തന്നെ ഈ ബന്ധത്തിന് പ്രാധാന്യം വളരെയധികമുണ്ട്. ജെന്‍ൈറല്‍ (Gentile), പാഗന്‍ (Pagan), ഹിഥെന്‍ (Heathen) തുടങ്ങിയ പദങ്ങള്‍ ജെന്തുവിന്‍െറ പര്യായങ്ങളാണ്. ഏതായാലും പ്രതീക്ഷിക്കാത്ത രീതിയില്‍ മോഹന്‍ ഭഗവതിന്‍െറ വാദങ്ങളെ ഖണ്ഡിച്ച നജ്മ ഹിബത്തുല്ല ഹിന്ദു സംജ്ഞയുടെ ഉല്‍പത്തിയെക്കുറിച്ചുള്ള ദുരൂഹതകളിലേക്കാണ് വാതില്‍ തുറന്നത്.

.

സഖ്യങ്ങളുപേക്ഷിച്ച് പാര്‍ട്ടികള്‍ പരസ്പരം പൊരുതുന്ന മഹാരാഷ്ട്ര

Posted: 30 Sep 2014 07:09 PM PDT

Image: 

ഒക്ടോബര്‍ 15ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ സഖ്യങ്ങളില്ലാതെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക് ശക്തിപരീക്ഷണത്തിനൊരുങ്ങുന്ന സാഹചര്യമാണ് നിലവില്‍വന്നിരിക്കുന്നത്. എന്‍.ഡി.എയിലെ മുഖ്യ ഘടകങ്ങളായ ബി.ജെ.പിയും ശിവസേനയും കാല്‍നൂറ്റാണ്ട് കാലത്തെ ബാന്ധവം അവസാനിപ്പിച്ച് പരസ്പരം പൊരുതാന്‍ തീരുമാനിച്ചതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 15 വര്‍ഷം തുടര്‍ന്ന കോണ്‍ഗ്രസ്-എന്‍.സി.പി കൂട്ടുകക്ഷി ഭരണത്തിനന്ത്യം കുറിച്ചുകൊണ്ട് എന്‍.സി.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍ രാജിവെച്ചൊഴിയേണ്ടിവന്നതും ഇരു പാര്‍ട്ടികളും വെവ്വേറെ മത്സരിക്കാന്‍ നിശ്ചയിച്ചതുമാണ് രണ്ടാമത്തെ പ്രത്യേകത. സീറ്റ് പങ്കുവെപ്പിനെക്കുറിച്ച തര്‍ക്കങ്ങള്‍ അപരിഹാര്യ പതനത്തിലത്തെിയപ്പോഴാണ് സഖ്യങ്ങള്‍ തകര്‍ന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും മറ്റ് അടിയൊഴുക്കുകളും ഈ ചിരകാല കൂട്ടുകെട്ടുകള്‍ അവസാനിപ്പിക്കാന്‍ ഘടകകക്ഷികളെ പ്രേരിപ്പിച്ചതിന്‍െറ പിന്നിലുണ്ടെന്നാണ് പ്രസക്തമായ നിരീക്ഷണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന്‍െറ എന്‍.സി.പിയെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടിയതുകൊണ്ട് മുഖ്യമന്ത്രിപദം കോണ്‍ഗ്രസിനായത് സ്വാഭാവികമായിരുന്നു. എന്നാല്‍, ഒടുവിലത്തെ ലോക്സഭാ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. എന്‍.ഡി.എ ഭൂരിപക്ഷം സീറ്റുകളും അടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിന് തരപ്പെട്ടത് വെറും രണ്ടു സീറ്റാണ്. എന്‍.സി.പിക്കാകട്ടെ ഇരട്ടി സീറ്റുകള്‍ ലഭിച്ചു. സ്വാഭാവികമായും വിലപേശല്‍ ശക്തി വര്‍ധിച്ച എന്‍.സി.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 മൊത്തം സീറ്റുകളില്‍ പകുതി ആവശ്യപ്പെട്ടതോടെ രൂപപ്പെട്ട ഭിന്നത പൃഥ്വീരാജ് ചവാന്‍െറ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തോടെ പൂര്‍ണ തകര്‍ച്ചയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് വിജയസാധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞ എന്‍.സി.പി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്നും ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് ഭരിക്കാന്‍ അത് അവസരമൊരുക്കുമെന്നും കണക്കുകൂട്ടുന്നുണ്ടത്രെ. ശിവസേന-ബി.ജെ.പി സഖ്യം പൊളിഞ്ഞതോടെയാണ് എന്‍.സി.പിക്ക് അങ്ങനെയൊരു മോഹം ജനിച്ചത്. മറുവശത്ത് കോടികളൊഴുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച പ്രചാരണവും നല്ല ഭരണത്തെക്കുറിച്ച വാഗ്ദാനങ്ങളും കൊഴുപ്പിച്ച് ഒറ്റക്ക് ഭൂരിപക്ഷം നേടി അധികാരമുറപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ സ്വപ്നം. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ അതേ മാതൃകയില്‍ വന്‍ കോടീശ്വരന്മാരത്തെന്നെ ഗോദയിലിറക്കാനും ബി.ജെ.പി മനസ്സിരുത്തിയിട്ടുണ്ട്. ദിന്‍ദോഷി മണ്ഡലത്തില്‍നിന്ന് താമര ചിഹ്നത്തില്‍ ജനവിധി തേടുന്ന രോഹിത് കമ്പോന്‍റ് ആണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണവേളയില്‍ പ്രഖ്യാപിച്ച സ്വത്തുവിവരമനുസരിച്ച് ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി. 353.53 കോടിയുടേതാണ് അയാളുടെ ആസ്തിവഹകള്‍. 198.61 കോടിയുടെ സ്വത്തുവിവരം വെളിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി തന്നെയായ മംഗള്‍ പ്രഭാത് ലോധയാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, ദേശീയതലത്തില്‍തന്നെ എന്‍.ഡി.എ ബന്ധം വിച്ഛേദിച്ച ശിവസേന മറാത്ത ഉപദേശീയതാവികാരം ആളിക്കത്തിച്ച് സംഘ്പരിവാറിന്‍െറ തീവ്ര ഹിന്ദുത്വ ദേശീയതയെ നേരിടാനുള്ള ശ്രമത്തിലാണ്. മറാത്ത വംശീയതയുടെ ഈറ്റില്ലമായ മഹാരാഷ്ട്രതന്നെയാണ് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയും പ്രഭവകേന്ദ്രം എന്നതാണ് കൗതുകകരമായ കാര്യം. ഹിന്ദുമഹാസഭയുടെ ശില്‍പി വി.ഡി. സവര്‍ക്കറും ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാറും ഗാന്ധിവധത്തില്‍ പ്രതികളായിരുന്ന ഗോദ്സെ സഹോദരന്മാരുമെല്ലാം മറാത്തികള്‍തന്നെ. എന്നാല്‍, ആര്‍.എസ്.എസ് വിശാല ഹിന്ദുത്വ ദേശീയതയുടെ ഭാഗമായി മറാത്ത ഉപദേശീയതയെ കാണുമ്പോള്‍ മുഖ്യമായും മഹാരാഷ്ട്രയിലൊതുങ്ങുന്ന ശിവസേന അതീവ സങ്കുചിത മറാത്തി ഉപദേശീയതയെ ഭൂമികയാക്കുന്നു. ഇരു കക്ഷികളുടെയും മുഖ്യശത്രു മതന്യൂനപക്ഷങ്ങളാണ് എന്നതോടൊപ്പം, ഇതര സംസ്ഥാനക്കാരായ ഹിന്ദുക്കളെപ്പോലും മഹാരാഷ്ട്രീയര്‍ക്ക് തുല്യമായി കാണാന്‍ ശിവസേനക്കാവില്ല. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ നേരിടാന്‍ ഹിന്ദുത്വ പാര്‍ട്ടികളുടെ സഖ്യത്തിലൂടെയേ സാധ്യമാവൂ എന്ന ബോധ്യത്തിലാണിതേവരെ സേനയും ബി.ജെ.പിയും ഒന്നിച്ചുനിന്നതും ശിവസേനയുടെ മേല്‍ക്കൈ ബി.ജെ.പി സമ്മതിച്ചുകൊടുത്തതും. രാജ്താക്കറെ ശിവസേനയെ പിളര്‍ത്ത് എം.എന്‍.എസ് രൂപവത്കരിക്കുകയും ഉദ്ധവ് താക്കറെക്കെതിരെ വാളിളക്കുകയും ചെയ്തതോടെ ശാക്തിക തുലനത്തില്‍ മാറ്റം വന്നുവെന്നും കടുവയുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ളെന്നും മനസ്സിലാക്കിക്കൂടിയാണ് ബി.ജെ.പി പുതിയ പരീക്ഷണത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്. ലേക്സഭാ ഇലക്ഷനില്‍ ബി.ജെ.പിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന എം.എന്‍.എസ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടൊപ്പം താമരയോട് സമരസപ്പെടാനും ശ്രമിക്കുന്നുണ്ട്. എന്തായാലും പഞ്ചകോണ മത്സരത്തിന് വേദിയൊരുങ്ങുന്ന മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പാനന്തര കൂട്ടുകെട്ടുകളിലാണ് എല്ലാ പാര്‍ട്ടികളുടെയും നോട്ടം. കടുത്ത അഴിമതിയാരോപണങ്ങളുടെ ബാക്കിപത്രവുമായി ഗോദയിലിറങ്ങുന്ന കോണ്‍ഗ്രസിന് മാത്രം ശുഭപ്രതീക്ഷക്ക് വകയില്ല. എസ്.പി, സി.പി.എം പോലുള്ള മറ്റു മതേതര പാര്‍ട്ടികളുടെ ഭാവിയും ശുഭസൂചകമല്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP