സ്വാഗതം
WELCOME

News Update..

Sunday, October 19, 2014

തന്നെ ചൊല്ലി ആത്മഹത്യ ചെയ്തവരുടെ ഉറ്റവര്‍ക്ക് ജയലളിതയുടെ ധന സഹായം Madhyamam News Feeds

തന്നെ ചൊല്ലി ആത്മഹത്യ ചെയ്തവരുടെ ഉറ്റവര്‍ക്ക് ജയലളിതയുടെ ധന സഹായം Madhyamam News Feeds

Link to

തന്നെ ചൊല്ലി ആത്മഹത്യ ചെയ്തവരുടെ ഉറ്റവര്‍ക്ക് ജയലളിതയുടെ ധന സഹായം

Posted: 19 Oct 2014 12:43 AM PDT

Image: 

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അറസ്റ്റിലായതില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയുടേതാണ് ഇതു സംബന്ധിച്ച തീരുമാനം. ജയലളിത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജയലളിതയെ ജയിലിലടച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി 16 പേരാണ് ജീവനൊടുക്കിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്കും. തമിഴ്നാട്ടില്‍ ആകെ 193 ആത്മഹത്യാ ശ്രമങ്ങള്‍ നടന്നതായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍. ഇതില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും ജയലളിത അറിയിച്ചു.

മരിച്ചവരില്‍ വിദ്യാര്‍ഥിനികളടക്കം ആറോളം പേര്‍ തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

 

ചാത്തല്ലൂരില്‍ പ്രക്ഷോഭമിരമ്പുന്നു; മെഗസിന്‍ ബോക്സ് സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

Posted: 19 Oct 2014 12:40 AM PDT

എടവണ്ണ: ചാത്തല്ലൂരില്‍ പുതുതായി ആരംഭിക്കുന്ന ക്വാറിയില്‍ മെഗസിന്‍ ബോക്സ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.
ഇതോടെ ബോക്സ് സ്ഥാപിക്കാന്‍ പൊലീസ് അകമ്പടിയോടെ എത്തിയവര്‍ തിരികെ പോയി. ഹൈകോടതി അനുമതിയോടെ പൊലീസ് സംരക്ഷണത്തിലാണ് ക്വാറിയില്‍ മെഗസിന്‍ ബോക്സ് സ്ഥാപിക്കാനത്തെിയത്. വിവരമറിഞ്ഞ നാട്ടുകാര്‍ ക്വാറിയിലേക്കുള്ള റോഡ് ഉപരോധിക്കുകയായിരുന്നു.
സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെ സമരരംഗത്ത് അണിനിരന്നു. പൊലീസത്തെിയതോടെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചു. ഏറെനേരം സമരത്തിന് മുന്നില്‍ നിന്ന പൊലീസ് ഒടുവില്‍ നിരുപാധികം മെഗസിനുമായി പിന്‍വാങ്ങുകയായിരുന്നു. പൊലീസിനെ തടഞ്ഞ സംഭവത്തില്‍ നാട്ടുകാരില്‍ ഏതാനും പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പേരാമ്പ്ര ബ്ളോക് പഞ്ചായത്തിന്‍െറ സുഭിക്ഷ പദ്ധതിയില്‍ വന്‍ തട്ടിപ്പ്

Posted: 19 Oct 2014 12:36 AM PDT

കോഴിക്കോട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ച് പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് തുടങ്ങിയ സുഭിക്ഷ പദ്ധതിയില്‍ വന്‍ തട്ടിപ്പു നടക്കുന്നതിന് തെളിവ്. സ്വകാര്യ കമ്പനിക്ക് പദ്ധതി കൈമാറിയ ബ്ളോക് പഞ്ചായത്ത് നടപടി ക്രമവിരുദ്ധമാണെന്നതിന്‍െറ രേഖകള്‍ മീഡിയവണ്‍ ചാനല്‍ പുറത്തുവിട്ടു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍െറ പേരിലുള്ള പദ്ധതിയുടെ ചുരുക്കപ്പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉണ്ടാക്കി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി സ്വന്തമാക്കിയത്. ബ്ളോക് പഞ്ചായത്തിന്‍െറ ഫണ്ടില്‍നിന്ന് അനധികൃതമായി വിവിധ സമയങ്ങളിലായി 93 ലക്ഷം രൂപ സുഭിക്ഷയുടെ നടത്തിപ്പിനെന്ന പേരില്‍ കമ്പനിക്ക് ബ്ളോക് പഞ്ചായത്ത് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവിധ പരാതികളില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ എം. കുഞ്ഞമ്മദ് മാസ്റ്റര്‍ ചെയര്‍മാനായ കമ്പനിക്കാണ് സുഭിക്ഷയുടെ ആസ്തികളും നടത്തിപ്പിന്‍െറ പൂര്‍ണ ചുമതലയും കൈമാറിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിച്ച വിഷയം സ്വയം സഹായ സംഘങ്ങളില്‍ പെട്ടവര്‍ പരാതിയുമായി രംഗത്തത്തെിയതോടെയാണ് വിവാദമായത്. വിവരാവകാശ നിയമപ്രകാരം സുഭിക്ഷ കൈമാറ്റം സംബന്ധിച്ച് അപേക്ഷകള്‍ നല്‍കിയെങ്കിലും ഒന്നിനും ബ്ളോക് പഞ്ചായത്ത് കൃത്യമായ മറുപടി നല്‍കിയില്ളെന്നും ആക്ഷേപമുണ്ട്. 2002ലാണ് പേരാമ്പ്ര ബ്ളോക്കില്‍ സുഭിക്ഷ പദ്ധതി ആരംഭിച്ചത്.
കേന്ദ്ര വിഹിതമായി 6.5 കോടിയും സംസ്ഥാന വിഹിതമായി 2.1 കോടിയും സ്വയം സഹായ സംഘങ്ങളുടെ വിഹിതമായി 1.14 കോടിയും ബാങ്ക് വായ്പയായി 4.81 കോടിയും മറ്റ് ഉറവിടങ്ങളില്‍നിന്ന് 7.5കോടിയും ഉള്‍പ്പെടെ 21.6 കോടിയായിരുന്നു പ്രതീക്ഷിത മൂലധനം. എന്നാല്‍, വായ്പ തുകയിലും മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള പണത്തിലും കുറവു വന്നതിനാല്‍ 14.1 കോടി മാത്രമേ സ്വരൂപിക്കാനായുളളൂ. മൂന്നു വര്‍ഷമായിരുന്നു കാലാവധി.
കോഴിക്കൊട് ഐ.ഐ.എം ആണ് പദ്ധതി രൂപ കല്‍പന ചെയ്തത്. നാളികേര അധിഷ്ഠിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെയും വിപണനത്തിലൂടെയും സ്ത്രീ ശാക്തീകരണമായിരുന്നു ലക്ഷ്യം.
അംഗങ്ങളായ 700 യൂനിറ്റുകളിലെ 7000 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് പദ്ധതി തയാറാക്കിയത്. പദ്ധതി നിര്‍ദശപ്രകാരം കാലാവധിക്കു ശേഷം ഒൗദ്യോഗികതലത്തിലുള്ള സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന.
അംഗങ്ങളായ ഓരോ സ്വയംസഹായ സംഘാംഗങ്ങളെയും സൊസൈറ്റിയിലെ ഓരോ അംഗമായി പരിഗണിച്ച് നിര്‍വാഹക സമിതി രൂപവത്കരിക്കണം. ഈ നിര്‍വാഹക സമിതി തെരഞ്ഞെടുക്കുന്ന ഭരണസമിതിക്കായിരിക്കണം സൊസൈറ്റിയുട ഭരണ ചുമതല. 523 നിര്‍മാണ യൂനിറ്റുകളും117 അനുബന്ധ യൂനിറ്റുകളും ഉള്‍പ്പെടെ 700 യൂനിറ്റുകളാണ് സുഭിക്ഷക്ക് കീഴില്‍ ഉണ്ടായിരുന്നത്.
സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് സുഭിക്ഷയുടെ നടത്തിപ്പും ആസ്തികളും കൈമാറിയ 2007 നവംബര്‍ 13ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ വിചിത്രമാണ്. എം. കുഞ്ഞമ്മദ് ഒഴികെയുള്ള കമ്പനിയിലെ അംഗങ്ങള്‍ സ്വയം സഹായ സംഘങ്ങളില്‍ ഉള്‍പ്പെട്ട സ്ത്രീകളായിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇത് ബ്ളോക് പഞ്ചായത്ത് പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ബ്ളോക്് പഞ്ചായത്ത് സെക്രട്ടറി സുഭിക്ഷ കൈമാറ്റം സംബന്ധിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള കരാറില്‍ ഒപ്പുവെച്ചത്.
കൃഷി വകുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍െറ സഹായം സുഭിക്ഷ കൈമാറ്റത്തിന് ലഭിച്ചതായാണ് സൂചന.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായേക്കും

Posted: 18 Oct 2014 10:59 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടി വലിയ ഒറ്റ കക്ഷിയാകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളും ചരടുവലികളും പാര്‍ട്ടിയില്‍ ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസ്  മുഖ്യമന്ത്രിയാവാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഇഷ്ടക്കാരനായ ഫഡ്നാവിസിന് ആര്‍.എസ്.എസിന്‍െറ പിന്തുണയും ഉണ്ട്. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫഡ്നാവിസ്  മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി,പ്രകാശ് ജാവദേക്കര്‍ എന്നീ മുതിര്‍ന്ന നേതാക്കളുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി അവകാശമുന്നയിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാനിടയില്ല.

ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയിലൂടെയാണ് ഫഡ്നാവിസ് രാഷ്ട്രീയത്തിലത്തെുന്നത്. ആര്‍.എസ്.എസ് കാര്യാലയം ഉള്‍കൊള്ളുന്ന നാഗ്പൂരിന്‍െറ മുനിസിപ്പല്‍ മേയറായിരുന്നു. പിന്നീട് നിയമസഭാംഗമായി. ഈ വര്‍ഷം ഏപ്രിലിലാണ് ഫഡ്നാവിസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാവുന്നത്.

 

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി മുന്നേറ്റം; കോണ്‍ഗ്രസിന് തിരിച്ചടി

Posted: 18 Oct 2014 10:43 PM PDT

Image: 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ആരംഭിച്ച മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിയുടെ മുന്നേറ്റം. ഇരു സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ സൂചനകള്‍. 288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 114 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ശിവസേന 60 സീറ്റുകളിലും എന്‍.സി.പി 47 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 22 സീറ്റുകളില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ 130 സീറ്റുകളിലെത്തിയിരുന്ന ബി.ജെ.പിയുടെ ലീഡ് പിന്നീട് താഴുകയായിരുന്നു. ആരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തില്‍ വരിക എന്നതാണ് മഹാരാഷ്ട്രയിലെ പ്രധാന ചോദ്യം. സഖ്യം പിരിഞ്ഞെങ്കിലും ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക.

ഹരിയാനയിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. ബി.ജെ.പിക്ക് പിന്നില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളാണ് ഹരിയാനയില്‍ രണ്ടാം സ്ഥാനത്താണ്. ഹരിയാനയില്‍ 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. ഐ.എന്‍.എല്‍.ഡി 18 സീറ്റിലും 11 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നേറ്റം നടത്തുന്നത്.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒരു മാസം മുമ്പ് കാലങ്ങളായി സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസും എന്‍.സി.പിയും വഴിപിരിഞ്ഞിരുന്നു. മറുവശത്ത് ബി.ജെ.പിയും ശിവസേനയും സഖ്യം പിരിഞ്ഞ് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു സംസ്ഥാനങ്ങളിലേയും വ്യക്തമായ ചിത്രങ്ങള്‍ ഉച്ചയോടെ വ്യക്തമാകും.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളും ചരടുവലികളും ബി.ജെ.പിയില്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എന്‍.സി.പി, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്നിവയുടെ ഭാവിയും പ്രസക്തിയും ഇന്നത്തോടു കൂടി വ്യക്തമാവും.

തുടര്‍ച്ചയായി മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന നിരീക്ഷകരുടെ കണക്കുകൂട്ടല്‍ ശരിവെക്കുന്നതാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന സൂചനകള്‍. ഹരിയാനയില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്്. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലായിരുന്നു. കഴിഞ്ഞ നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയായിരുന്നു മുഖ്യ പോരാളി.

ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുമെന്ന് അയാട്ട പഠനം

Posted: 18 Oct 2014 09:40 PM PDT

Image: 

ദുബൈ: ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുണ്ടാകുമെന്ന് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍െറ (അയാട്ട) വളര്‍ച്ചാ പഠനം. അടുത്ത 20 വര്‍ഷംകൊണ്ട് വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന സംബന്ധിച്ച് അയാട്ട പുറത്തിറക്കിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 2034 ഓടെ ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്ത് ഇന്ത്യയായിരിക്കുമെന്നാണ് പ്രവചനം. ആകെ യാത്രക്കാരുടെ എണ്ണം വര്‍ഷം 36.7 കോടിയാകും. നിലവില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.
ഏറ്റവും വേഗത്തില്‍ വിമാനയാത്രക്കാര്‍ വര്‍ധിക്കുന്ന അഞ്ചു രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയായിരിക്കും. വര്‍ഷം 26.60 കോടി പുതിയ യാത്രക്കാരാണ് 20 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയിലുണ്ടാവുക. ഇതില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 15.9 കോടിയായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ 85.6 കോടിയും അമേരിക്കയില്‍  55.9 കോടിയും യാത്രക്കാര്‍ വര്‍ധിക്കും. ഇന്തോനേഷ്യ (18.3 കോടി), ബ്രസീല്‍ (17 കോടി) എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
രണ്ടു ദശകത്തിനകം ലോകത്തിലെ വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയിലേറെയാകും. ഈ വര്‍ഷം  വിമാനയാത്രക്കാരുടെ മൊത്തം എണ്ണം 330 കോടിയാണെങ്കില്‍ 2034ല്‍  730 കോടിയാകും. അതായത് വര്‍ഷം ശരാശരി 4.1 ശതമാനം കണ്ട് വര്‍ധിച്ചുകൊണ്ടിരിക്കും. ലോകത്തെ ഏറ്റവും കൂടുതല്‍ വിമാന യാത്രക്കാരുള്ള രാജ്യം എന്ന സ്ഥാനം 2030ല്‍ അമേരിക്കയില്‍ നിന്ന് ചൈന കൈയടക്കുമെന്നതാണ്പഠനത്തിലെ പ്രധാന കണ്ടത്തെലുകളിലൊന്ന്.
2034ല്‍ ചൈനയിലേക്ക് വരുന്നതും പോകുന്നതും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതുമായ യാത്രക്കാരുടെ എണ്ണം  130 കോടിയാകും. നിലവിലിത് 85.6 കോടിയാണ്. ചൈനയില്‍ വ്യോമയാന വിപണി വര്‍ഷം 5.5 ശതമാനം എന്നതോതില്‍ വര്‍ധിക്കുമെന്നാണ് കണക്ക്. അതേസമയം അമേരിക്കയില്‍ ഈ വളര്‍ച്ച 3.3 ശതമാനം മാത്രമായിരിക്കും. 2034ല്‍ അമേരിക്കയില്‍ വിമാനയാത്രക്കാരുടെ എണ്ണം 120 കോടിയായിരിക്കും.  
ഇതാദ്യമായാണ് അയാട്ട 20 വര്‍ഷത്തെ പ്രവചന കണക്ക് പുറത്തുവിടുന്നത്. പ്രമുഖ സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ ടൂറിസം ഇക്കണോമിക്സുമായി സഹകരിച്ച് 4000 റൂട്ടുകളെ പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വ്യോമഗതാഗത രംഗത്തെ ആധികാരിക പഠനമെന്ന നിലയില്‍ ഇതിലെ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും വിമാന കമ്പനികള്‍ പുതിയ വികസന പദ്ധതികള്‍ വിഭാവനം ചെയ്യുക. വിമാന നിര്‍മാണ കമ്പനികളും ഇതിനനുസരിച്ച് കൂടുതല്‍ വില്‍പ്പനക്ക്  തയാറെടുക്കും. ഭാവിയിലെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറുമെന്ന കണ്ടത്തെല്‍ കുടുതല്‍ വിമാനകമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും. നിലവിലെ കമ്പനികള്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളാന്‍ പാകത്തില്‍ വികസനത്തിന് ഒരുങ്ങേണ്ടിവരും. ഇന്ത്യയില്‍ വളരെ വേഗത്തില്‍ വളരുന്ന ‘ഇന്‍ഡിഗോ’ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ നല്‍കിയത് കഴിഞ്ഞദിവസമാണ്. 250 എയര്‍ബസ് 320 ന് ഒന്നര ലക്ഷം കോടി രൂപയുടെ ഓര്‍ഡറാണ് ഇന്‍ഡിഗോ നല്‍കിയത്. അയാട്ട റിപ്പോര്‍ട്ടിന്‍െറ സാഹചര്യത്തില്‍ മറ്റു കമ്പനികളും ഈ മത്സരത്തിന് തയാറെടുക്കേണ്ടവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ എഷ്യയില്‍ നിന്ന് തെക്കേഅമേരിക്കയിലേക്കും തിരിച്ചുമായിരിക്കും. രണ്ടു ഭൂഖണ്ഡങ്ങളിലുമുണ്ടാകുന്ന സാമ്പത്തിക, ജനസംഖ്യാ വളര്‍ച്ചയുടെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്തോനേഷ്യ-കിഴക്കന്‍ തിമോര്‍ റൂട്ടിലായിരിക്കും യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവുക-14.9 ശതമാനം. കുവൈത്ത്-തായ്ലന്‍റ്, യു.എ.ഇ-ഇതോപ്യ, കൊളംബിയ-ഇക്വഡോര്‍ തുടങ്ങിയ റൂട്ടുകളിലും അടുത്ത 20 വര്‍ഷം 9.5 ശതമാനം തോതില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കാര്‍ബണ്‍ പുറംതള്ളല്‍ വഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം കുറക്കാന്‍ ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അയാട്ട പഠനം വ്യക്തമാക്കുന്നു.
വിവിധ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം വന്‍തോതില്‍ വര്‍ധിക്കുന്നതോടെ ഈ മേഖലയിലെ തൊഴില്‍സാധ്യതയും വന്‍ തോതില്‍ കൂടും.നിലവില്‍ 5.80 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യോമയാന മേഖലയില്‍ 20 വര്‍ഷം കൊണ്ട് ജീവനക്കാരുടെ എണ്ണം 10.5 കോടിയാകും.
വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ നാലാം സ്ഥാനത്തുള്ള ജപ്പാന്‍ ഒമ്പതാം സ്ഥാനത്തേക്കും അഞ്ചാമതുള്ള ജര്‍മനി എട്ടിലേക്കും ആറാമതുള്ള സ്പെയിന്‍ ഏഴിലേക്കും പിന്തള്ളപ്പെടും. ജനസംഖ്യയിലുണ്ടാകുന്ന കുറവായിരിക്കും ഇതിനുള്ള പ്രധാന കാരണം.

ക്രൂഡോയില്‍ വില ഇടിയുന്നു; ഇന്ധന സബ്സിഡി തുലാസില്‍

Posted: 18 Oct 2014 09:33 PM PDT

Image: 

മസ്കത്ത്: ക്രൂഡോയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതോടെ രാജ്യത്ത് ഇന്ധന സബ്സിഡി വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച ചര്‍ച്ച സജീവമായി. ഇന്ധന സബ്സിഡി വെട്ടിക്കുറക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും ഒമാന്‍ ധനകാര്യമന്ത്രി കഴിഞ്ഞ ജനുവരിയില്‍ അറിയിച്ചിരുന്നു. വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നീക്കം വേഗത്തിലാകുമെന്നാണ് വിലയിരുത്തലുകള്‍.  ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് മസ്കത്ത് ഓഹരി വിപണി വ്യാഴാഴ്ച 231.50 പോയന്‍റ് ഇടിഞ്ഞിരുന്നു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി ഇടിവിന് സാക്ഷ്യം വഹിച്ചത്. 6872.27 പോയന്‍റിലാണ് വാരാന്ത്യ ഇടപാടുകള്‍ ക്ളോസ് ചെയ്തത്.
ക്രൂഡോയില്‍ വിലയെയും വരുമാനത്തെയും ആശ്രയിച്ച് ബജറ്റ് തയാറാക്കുന്നതിനാല്‍ വില കുറയുന്നത് പ്രഖ്യാപിച്ച വികസന പദ്ധതികളെ ബാധിക്കുമോ എന്ന ആശങ്കയാണ് ഉയര്‍ന്നത്. പദ്ധതിച്ചെലവ് വെട്ടിക്കുറക്കുകയോ ഇന്ധന സബ്സിഡി പിന്‍വലിച്ച് നഷ്ടം നികത്താന്‍ നടപടിയെടുക്കുകയോ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ബാരലിന് 85 ഡോളറായി കണക്കാക്കിയാണ് ഒമാന്‍െറ 2014 ബജറ്റ് തയാറാക്കിയത്. 1.8 ബില്യന്‍ ഒമാനി റിയാലിന്‍െറ കമ്മി ബജറ്റാണ് ഈവര്‍ഷം അവതരിപ്പിച്ചതും.
ബജറ്റ് തയാറാക്കുന്ന സമയത്ത് ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു എണ്ണവില. ശരാശരി ബാരലിന്് 103 ഡോളര്‍ ലഭിച്ചിരുന്നു. എണ്ണവില കൂടുമെന്നും വര്‍ധിച്ചാല്‍ മിച്ചബജറ്റാക്കി മാറ്റാന്‍ കഴിയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍, എണ്ണവില കണക്കാക്കിയതിലും കുറയുന്നത് ബജറ്റില്‍ നിര്‍ദേശിച്ച പല പദ്ധതികളും പാതിവഴിക്ക് നിര്‍ത്തിവെക്കാന്‍ കാരണമാക്കും. കൂടാതെ ചെലവ് ചുരുക്കാന്‍ മറ്റ് നിരവധി നടപടികളും സര്‍ക്കാര്‍ എടുക്കേണ്ടി വരും.
ഇന്ധന സബ്സിഡി ഇല്ലാതാക്കുന്നതോടെ  ഉയരുന്ന ജീവിതച്ചെലവ്, അവശ്യവസ്തുക്കളുടെ വിലവര്‍ധന എന്നിവ സംബന്ധിച്ച ജനങ്ങളില്‍ ബോധവത്കരണം നടത്തിയ ശേഷമാകും നടപടി. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ചും ബോധവത്കരണം നടത്തും.
സ്വദേശികളെ പോലെ ഒമാനിലെ പ്രവാസികളും ഇന്ധന സബ്സിഡിയുടെ ഗുണഫലം അനുഭവിക്കുന്നുണ്ട്. ഇത് പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് താല്‍ക്കാലിക സാമ്പത്തികഭാരം വരുത്തിവെക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
2013ല്‍ 2.5 ബില്യണ്‍ റിയാലിന്‍െറ കമ്മിബജറ്റാണ് അവതരിപ്പിച്ചതെങ്കിലും ബാരല്‍ എണ്ണക്ക് 116 ഡോളര്‍ വില ലഭിച്ചതിനാല്‍ ഒമാന്‍ ബജറ്റ് മിച്ചബജറ്റായി മാറി. എന്നാല്‍, ഇത്തവണ സാമ്പത്തിക വര്‍ഷത്തിന്‍െറ മുക്കാല്‍ ഭാഗവും അവസാനിച്ചിരിക്കെ ഒമാന്‍ ബജറ്റിന്‍െറ കമ്മിനികത്താന്‍ കഴിയില്ളെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഒമാന്‍ റെയില്‍വേ അടക്കം പല പദ്ധതികളും പാതിവഴിക്ക് നിര്‍ത്തേണ്ടി വരും.
എണ്ണ വിലയിടിവ് എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിക്കുമെങ്കിലും സൗദി അറേബ്യ, യു.എ.ഇ അടക്കം മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് പ്രതിസന്ധി പരിഗണിക്കാനാവും. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്തതാണ് ഒമാനെ പ്രതികൂലമായി ബാധിക്കുന്നത്.

അറബ് ലീഗ് പ്രതിനിധിസംഘവുമായി വിദേശമന്ത്രി ഇന്ന് ഇറാഖിലേക്ക്

Posted: 18 Oct 2014 09:03 PM PDT

Image: 

കുവൈത്ത് സിറ്റി: അറബ് ലീഗ് പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്വബാഹ് ഇന്ന് ഇറാഖിലേക്ക് തിരിക്കും. അറബ് ലീഗ് സെക്രട്ടറി ജന. നബീല്‍ അല്‍അറബി, നിലവില്‍ അറബ് ലീഗ് അധ്യക്ഷപദവിയിലുള്ള ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് മൗറിത്താനിയ വിദേശമന്ത്രി അഹ്മദ് ഒൗലാദ് തഗൂതി എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റുള്ളവര്‍.
ഭീകരതക്കെതിരെയും രാജ്യത്തിന്‍െറ ഐക്യത്തിനുവേണ്ടിയുമുള്ള പോരാട്ടത്തില്‍ ഇറാഖി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായാണ് അറബ് ലീഗ് പ്രതിനിധിസംഘത്തിന്‍െറ സന്ദര്‍ശനം.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദി സംഘങ്ങളുടെ കടന്നാക്രമണത്തില്‍ ആടിയുലയുന്ന ഇറാഖി സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ അറബ് ലീഗ് നേരത്തേ തീരുമാനിച്ചിരുന്നു.
ഇറാഖ് പ്രസിഡന്‍റ് ഫുആദ് മസ്ഉം, പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി, ഉപപ്രധാനമന്ത്രി ഹോഷിയാര്‍ അല്‍സബരി, പാര്‍ലമെന്‍റ് സ്പീക്കര്‍ സാലിം അബ്ദുല്ല അല്‍ജബൂരി, വിദേശമന്ത്രി ഇബ്രാഹീം അല്‍ജഅ്ഫരി തുടങ്ങിയവരുമായി അറബ് ലീഗ് പ്രതിനിധിസംഘം ചര്‍ച്ച നടത്തും.

രമണമ്മക്ക് മക്കളെ കിട്ടി; ഗുഡെ രാമുവിന് അമ്മയേയും

Posted: 18 Oct 2014 07:24 PM PDT

Image: 

കാസര്‍കോട്: മകനും പേരക്കിടാവും മുന്നില്‍ വന്നുനിന്നപ്പോള്‍ ഗുഡെ രമണമ്മക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. റാമൂ...വാസൂ....അല്‍പനേരം സ്തംഭിച്ചുനിന്ന അവര്‍ ഞെട്ടിയുണര്‍ന്നിട്ടെന്നപോലെ ഉറക്കെ വിളിച്ച് അവരെ മുറുക്കെ കെട്ടിപ്പിടിച്ചു. തെലങ്കാനയിലെ കൃഷ്ണ ജില്ലയില്‍പെട്ട ധനിയാല്‍പേട്ടയിലെ പരേതനായ അപ്പറാവുവിന്‍െറ ഭാര്യ ഗുഡെ രമണമ്മ (60) മക്കളേയോ സ്വന്തക്കാരിലാരെയെങ്കിലുമോ ജീവിതത്തിലിനി കാണാനാവുമെന്ന് കരുതിയതല്ല. എട്ട് മാസം മുമ്പ് കാസര്‍കോട് പരവനടുക്കത്തെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ എത്തിപ്പെട്ട ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശനിയാഴ്ചയാണ് ധനിയാല്‍പേട്ടയില്‍ നിന്ന് മകന്‍ ഗുഡെ രാമുവും മകളുടെ മകനായ വാസു ഗൗരിയും എത്തിയത്. കഴിഞ്ഞ ഫെബ്രവരി 11ന് രാത്രി കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അലയുകയായിരുന്ന രമണമ്മയെ പൊലീസാണ് സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലത്തെിച്ചത്. ഷിര്‍ദ്ദിസായി മന്ദിരത്തിലേക്കുള്ള തീര്‍ഥയാത്രക്കിടെ വഴിതെറ്റിയാണിവര്‍ കാസര്‍കോട്ടത്തെിയത്. രമണമ്മയുടെ കൈയിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡിലെ വിലാസവും ഇവര്‍ നല്‍കിയ വിവരങ്ങളും ഉപയോഗിച്ച് സന്നദ്ധസംഘടനയായ ഹെല്‍ത്ത്ലൈന്‍ പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാട് നടത്തിയ കത്തിടപാടുകളുടെ ഫലമായാണ് ഈ വൃദ്ധമാതാവിനെ ഉറ്റവരുടെ കൈകളില്‍ തിരികെയേല്‍പിക്കാന്‍ കഴിഞ്ഞത്. വീട്ടുകാര്‍ മാസങ്ങളായി നടത്തിവന്ന അന്വേഷണത്തിനും ശുഭപര്യവസാനമായി.
നാട് വിട്ടകന്നതിന്‍െറയും ഭാഷ അറിയാത്തതിന്‍െറയും പ്രയാസങ്ങള്‍ രമണമ്മയെ മനോനില തെറ്റുന്ന ഘട്ടത്തിലത്തെിച്ചിരുന്നു. മന$ശാസ്ത്ര വിദഗ്ധന്‍െറ പരിചരണം ലഭ്യമാക്കിയാണ് ഇവരെ സ്വച്ഛതയിലേക്ക് തിരികെ കൊണ്ടുവരാനായത്. ശനിയാഴ്ച രാവിലെ ട്രെയിന്‍ മാര്‍ഗം കാസര്‍കോട്ടത്തെിയ ഗുഡെ രാമുവിനെയും വാസു ഗൗരിയെയും ഹെല്‍ത്ത്ലൈന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് വൃദ്ധമന്ദിരത്തിലത്തെിച്ചതും.
എട്ടു മാസത്തിനിടെ എല്ലാവരുടെയും ‘അമ്മ’യായി മാറിക്കഴിഞ്ഞ രമണമ്മ വൃദ്ധമന്ദിരം വിട്ടകലുന്നത് അന്തേവാസികള്‍ക്ക് മന$പ്രയാസമുണ്ടാക്കി. മധുരപലഹാരങ്ങള്‍ നല്‍കി യാത്രാമംഗളമോതിയപ്പോള്‍ ചിലരുടെ കണ്ണുകള്‍ നനഞ്ഞു. അമ്മയെ തിരികെ കിട്ടിയതിന്‍െറ സന്തോഷം പങ്കുവെക്കാന്‍  ഗുഡെ രാമു പഴങ്ങളും മധുര പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. എ.ഡി.എം എച്ച്. ദിനേശ് രമണമ്മയെ മകന്‍െറയും ചെറുമകന്‍െറയും കൈകളില്‍ ഏല്‍പിച്ചു. ഹെല്‍ത്ത് ലൈന്‍ അംഗം എസ്.വി. അശോക് കുമാര്‍, സാമൂഹിക പ്രവര്‍ത്തകയായ പ്രേമലത, വൃദ്ധസദനം മേട്രണ്‍ ആസിയ എന്നിവരും സന്നിഹിതരായി. മകനും ചെറുമകനുമൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് രാത്രി കച്ചേഗുഡെയിലേക്കുള്ള ട്രെയിനിലാണ് രമണമ്മ നാട്ടിലേക്ക് തിരിച്ചത്.  ബംഗാള്‍, കര്‍ണാടക, തമിഴ്നാട് സ്വദേശികളായ മൂന്ന് അന്തേവാസികള്‍ കൂടി ഉറ്റവരെ കണ്ടത്തൊനാവാതെ വൃദ്ധമന്ദിരത്തില്‍ കഴിയുന്നുണ്ട്.
 

ഇന്ത്യ ഇനി കുത്തകകളുടെ മരുന്നുകട

Posted: 18 Oct 2014 07:06 PM PDT

Image: 

15 വര്‍ഷം മുമ്പുവരെ ലോകത്തിലെ കുറഞ്ഞ ചികിത്സാച്ചെലവുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍, ഇന്ന് മരുന്നിന് തീവിലയാണ്. ഈ ദുര്‍ഗതി എങ്ങനെ വന്നു? ഉത്തരം നമുക്ക് മുന്നില്‍ കൃത്യമായുണ്ട്. 1991 മുതല്‍ രാജ്യത്ത് മാറിമാറി വന്ന സര്‍ക്കാറുകള്‍ തുടരുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ് കാരണം. അതിനിടയിലും മരുന്നുവില അമിതമായി വര്‍ധിക്കാതെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്ത് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നിലവിലുണ്ട്. പലപ്പോഴും കമ്പനികളുടെ താല്‍പര്യമാണ് സംരക്ഷിച്ചിരുന്നതെങ്കിലും ചില പ്രധാന മരുന്നുകളുടെ അമിതവില തടയുന്നതിന് അതോറിറ്റിയുടെ നിയന്ത്രണം ഫലം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ 108 ഇനം മരുന്നുകളുടെ വില അമിതമായി വര്‍ധിച്ചിരിക്കുന്നു. കാന്‍സര്‍, ക്ഷയം, വൃക്കരോഗങ്ങള്‍, പേവിഷബാധ, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങി വലിയ ചികിത്സാച്ചെലവ് ആവശ്യമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് അമിതമായി വര്‍ധിച്ചത്. അതിന് കാരണം, നമ്മുടെ പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തിന് വിമാനം കയറും മുമ്പ് സെപ്റ്റംബര്‍ 22ന് രാജ്യത്തെ കോടിക്കണക്കായ രോഗികള്‍ക്ക് ആശ്വാസമായിരുന്ന ഒൗഷധവില നിയന്ത്രണ ഉത്തരവിലെ ശ്രദ്ധേയമായ 19ാം വകുപ്പ് റദ്ദ് ചെയ്തു എന്നതാണ്.
ഇന്ത്യയിലെ മരുന്നുവില നിയന്ത്രിക്കുന്നതിന് കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലെ ഫാര്‍മസി ഡിപാര്‍ട്മെന്‍റിന്‍െറ നിയന്ത്രണത്തില്‍ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (NPPA) നിലവിലുണ്ട്. ഈ അതോറിറ്റി മരുന്നു വില നിയന്ത്രിക്കുന്നത് 2013ല്‍ ഫാര്‍മസി ഡിപാര്‍ട്മെന്‍റ് പുറത്തിറക്കിയ ഉത്തരവു പ്രകാരമാണ്. ഈ ഉത്തരവാണ് ഒൗഷധവില നിയന്ത്രണ ഉത്തരവ് എന്നറിയപ്പെടുന്നത്. ഇതിലെ 19ാം വകുപ്പാണ് ജനവിരുദ്ധമായ നോട്ടിഫിക്കേഷനിലൂടെ മോദിസര്‍ക്കാര്‍ റദ്ദാക്കിയത്. അതോടെ പ്രമേഹം, ഹൃദ്രോഗം, എച്ച്.ഐ.വി, കാന്‍സര്‍, പേവിഷബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 108 അവശ്യമരുന്നുകളുടെ വിലനിയന്ത്രണാധികാരം റദ്ദ് ചെയ്യപ്പെട്ടു. അതുകൊണ്ട്, മരുന്നുകള്‍ക്ക് തോന്നിയ വില നിശ്ചയിച്ച് കൊള്ളലാഭം കൊയ്യാനുള്ള കുത്തകകളുടെ ശ്രമങ്ങള്‍ വിജയിച്ചു. തോറ്റതോ പാവം ജനങ്ങളും.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്ക വിസ വെച്ചുനീട്ടുമ്പോഴേക്ക് എന്തിനാണ് ഇത്രയും വലിയ കടുങ്കൈ മോദിസര്‍ക്കാര്‍ ചെയ്തത്? ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വംശീയ ഉന്മൂലനത്തിന് നേതൃത്വംകൊടുത്ത ഭരണാധികാരി എന്ന നിലയില്‍, അമേരിക്കയിലേക്ക് വിസ കിട്ടാതെ കാത്തുകെട്ടി ക്കിടന്ന മോദിയെ നമുക്ക് ഓര്‍മയുണ്ട്. അവസരം കിട്ടിയപ്പോള്‍ ദാസ്യത്തിന്‍െറ സര്‍വ അടയാളങ്ങളോടുംകൂടി ഞാന്‍ വരുന്നു എന്ന് പ്രഖ്യാപിക്കാന്‍ മാത്രമായിരുന്നില്ല ഈ കടുങ്കൈ; അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറിലെ മോദിയുടെ പ്രഭാഷണത്തിന് ഇന്ത്യന്‍ വംശജരെ ഒരുമിച്ചുകൂട്ടി വേദിയൊരുക്കിയ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് 90 കോടി രൂപ നല്‍കിയതില്‍ ഗുജറാത്തിലെ നരേന്ദ്ര മോദിയുടെ പ്രമോട്ടറായ അദാനി ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഒൗഷധ കുത്തക സണ്‍ ഫാര്‍മയും ഉണ്ടായിരുന്നു.
ലോകത്ത് ഏറ്റവും ഗുണനിലവാരമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. വികസ്വര രാജ്യങ്ങളിലേക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്ന രാജ്യങ്ങളില്‍ പ്രധാന സ്ഥാനവും ഇന്ത്യക്കുണ്ട്. അതുകൊണ്ട്, ഇന്ത്യന്‍ ഒൗഷധ നിര്‍മാണമേഖലയും വിപണിയും ലോകത്തെ കുത്തകകള്‍ക്ക് അലോസരം സൃഷ്ടിച്ചിരുന്നു. 1999ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജനകീയ ആരോഗ്യ പ്രസ്ഥാനമായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സിന്‍െറ വിലയിരുത്തല്‍ പ്രകാരം ഇന്ത്യ ‘വികസ്വര രാജ്യങ്ങളുടെ ഫാര്‍മസിയാണ്.’ ഇന്ത്യയിലെ പൊതുമേഖലാ ഒൗഷധ കമ്പനികളും സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ച സ്വകാര്യ കമ്പനികളും 2009-2010 സാമ്പത്തിക വര്‍ഷം 1,04,209 കോടി രൂപയുടെ മരുന്ന് വിപണനമാണ് നടത്തിയത്. ഇതില്‍ 42,154 കോടിയുടെ മരുന്നും വികസ്വര രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും. ഈ വലിയ വിപണി മുഴുവന്‍ കൈയടക്കി കൊള്ളലാഭം കൊയ്യാനുള്ള കുത്തകകളുടെ ഹീന ശ്രമത്തിനാണ് മോദിസര്‍ക്കാര്‍ തുല്യം ചാര്‍ത്തിയത്.
ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറിയ എച്ച്.ഐ.വിക്കുള്ള മരുന്നുകള്‍ ലോക മാര്‍ക്കറ്റില്‍ വിലകുറച്ച് ലഭ്യമാക്കിയിരുന്നു ഇന്ത്യന്‍ ഒൗഷധ മേഖല. ബഹുരാഷ്ട്ര കുത്തകകളുടെ മരുന്നുകള്‍ ഉപയോഗിച്ച് എയ്ഡ്സ് ചികിത്സിക്കാന്‍ ഒരു വ്യക്തിക്ക് വര്‍ഷം 15,000 ഡോളര്‍ വരെ ചെലവു വരുമ്പോള്‍ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്ക് 325 ഡോളറില്‍ കുറഞ്ഞ ചെലവേ വരൂ എന്നതായിരുന്നു അനുഭവം. ഇതൊക്കെ കൊണ്ടാണ് 2012 മേയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഹിലരി ക്ളിന്‍റണ്‍ ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടത്. 1970ലെ ഇന്ത്യന്‍ പേറ്റന്‍റ് നിയമം വഴി 374 മരുന്നുകളുടെ വിലനിയന്ത്രണാധികാരം സര്‍ക്കാറിന് ലഭിച്ചു. 1979ലെ ഒൗഷധവില നിയന്ത്രണ നിയമം (Drug Price control Order) ഈ അധികാരത്തെ ശക്തിപ്പെടുത്തി. എന്നാല്‍, 1987 മുതല്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റുകയും വിലനിയന്ത്രണമുള്ള മരുന്നുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുകയും ചെയ്തു. 2011 സുപ്രീംകോടതി പുറത്തിറക്കിയ സുപ്രധാന ഉത്തരവ് വഴി 348 അവശ്യമരുന്നുകളുടെ പട്ടികയും അതിനെ തുടര്‍ന്ന് രൂപപ്പെട്ട പുതിയ ഒൗഷധവില നിയന്ത്രണ നയവും ഇന്ത്യന്‍ മരുന്നു വിപണിക്കും അതുവഴി സാധാരണക്കാരായ ഇന്ത്യക്കാര്‍ക്കും പുത്തനുണര്‍വ് നല്‍കി. ജനകീയ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം പട്ടികക്ക് പുറത്തുള്ള ഏതാനും അവശ്യമരുന്നുകളുടെ വിലനിയന്ത്രിക്കാനുള്ള അധികാരവും സര്‍ക്കാര്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് നല്‍കി. ഈ ആനുകൂല്യങ്ങളെല്ലാം എടുത്തുകളയുന്നതിന് തുടക്കം കുറിക്കുകയാണ് പുതിയ ഉത്തരവ് വഴി മോദിസര്‍ക്കാര്‍.
ഇതോടെ, ഒൗഷധവിപണിയില്‍ സ്വദേശ-വിദേശ കുത്തകകള്‍ അഴിഞ്ഞാട്ടം ആരംഭിച്ചു. ഇന്ത്യയിലെ സാധാരണക്കാരായ കോടിക്കണക്കിന് രോഗികളും കുടുംബങ്ങളും കണ്ണീരിന്‍െറ ഉപ്പുരസം അറിഞ്ഞുതുടങ്ങുകയും ചെയ്തു. കാന്‍സര്‍ പ്രതിരോധ മരുന്നിന് ഒരു ലക്ഷം രൂപയോളമാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. പേവിഷബാധക്കുള്ള ആന്‍റി റാബീസ് എന്ന മരുന്നിന് 7000 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇങ്ങനെ 108ഓളം അവശ്യമരുന്നുകളുടെ വില വാണംപോലെ കുതിച്ചുയര്‍ന്നു. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, എയ്ഡ്സ്, മലേറിയ തുടങ്ങിയ രോഗങ്ങളുടെ 95ശതമാനം മരുന്നുകളുടെയും വില ഉയര്‍ന്നു. കാന്‍സര്‍ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ളിവെക് (Glivec) എന്ന മരുന്നിന്‍െറ വില 8500 രൂപയില്‍നിന്ന് 1,08,000 രൂപയായി. ഇങ്ങനെ പോകുന്നു വില വര്‍ധനയുടെ ക്രൂരതകള്‍.
മോദിസര്‍ക്കാര്‍ അധികാരത്തിലേറിയത് ദേശസ്നേഹത്തിന്‍െറ വലിയ വര്‍ത്തമാനങ്ങളുമായാണ്. രാജ്യസ്നേഹമെന്നാല്‍ രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമവും താല്‍പര്യവും അല്ളെന്നാണോ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം പറയുന്നത്? അധികാരത്തിലേറിയ നാള്‍ മുതല്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യവും കോര്‍പറേറ്റുകളുടെ താല്‍പര്യവും പരസ്പരം ഏറ്റുമുട്ടുന്നിടത്തൊക്കെ ജനങ്ങളുടെ താല്‍പര്യം ഹനിക്കുന്ന രീതിയാണ് മോദി പിന്തുടരുന്നത്. പെട്രോളിയം വില നിയന്ത്രണാധികാരത്തിന്‍െറയും ആധാറിന്‍െറയും കാര്യത്തില്‍ ജനതാല്‍പര്യത്തിന് വിരുദ്ധമായി മന്‍മോഹന്‍ സര്‍ക്കാറെടുത്ത അതേ നിലപാട് തന്നെയാണ് മോദിയുടേതും. ഇന്ത്യയിലെ ചെറുകിട മരുന്ന് കമ്പനികള്‍ താരതമ്യേന കുറഞ്ഞവിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കിയ മരുന്നുകളാണ് മോദിസര്‍ക്കാറിന്‍െറ ‘ദേശസ്നേഹം’ കാരണം വന്‍ വിലകൊടുത്ത് വിദേശ കോര്‍പറേറ്റുകളില്‍നിന്ന് വാങ്ങേണ്ടി വരുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം കൈയാളി കോര്‍പറേറ്റുകള്‍ക്ക് രാജ്യം അടിയറവെക്കുകയാണ് മോദി. ഈ നിലപാടിലൂടെ മോദിയുടെ രാജ്യസ്നേഹത്തിന്‍െറ പൊയ്മുഖം അടര്‍ന്നുവീണ് കോര്‍പറേറ്റ് മുഖം വെളിപ്പെടുകയാണ്.
മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗത്തിന്‍െറ പിടിയിലമരുകയാണ് രാജ്യവും നമ്മുടെ കൊച്ചു കേരളവും. രാജ്യത്താകെ 11 ലക്ഷം കാന്‍സര്‍ രോഗികളുണ്ട്. ആറു കോടി രക്തസമ്മര്‍ദ രോഗികളും 4.1 കോടി പ്രമേഹ രോഗികളും 4.7 കോടി ഹൃദ്രോഗികളും 25 ലക്ഷം എച്ച്.ഐ.വി ബാധിതരും 20 ലക്ഷം ക്ഷയരോഗികളും ഇന്ത്യയിലുണ്ട്. പിന്നെയുണ്ടോ അമേരിക്കയും ബഹുരാഷ്ട്ര മരുന്നു കൊള്ളക്കാരും കൈയുംകെട്ടി നോക്കിനില്‍ക്കുന്നു. ലാഭത്തിന്‍െറ ഒരു വിഹിതം ഭരണക്കാര്‍ക്കും ഭരണം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കി അവര്‍ ചുളുവില്‍ കാര്യം സാധിക്കും. അതുകൊണ്ടാണല്ളോ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയമറിഞ്ഞ മട്ടുപോലും ഭാവിക്കാത്തത്. സര്‍ക്കാര്‍ വിലാസം ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ തീരുമാനം സാധാരണക്കാര്‍ക്ക് ഏറെ ദുഷ്കരമാണ്. മരുന്നു മാഫിയകളും ആശുപത്രി ലോബികളും ഇന്ത്യയിലെ സാധാരണക്കാരായ രോഗികളെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് തീര്‍ച്ച. അതുകൊണ്ടുതന്നെ, സ്വദേശ-വിദേശ ഒൗഷധ കുത്തകകള്‍ക്കുവേണ്ടി നിലകൊള്ളുന്ന മോദിസര്‍ക്കാറിന്‍െറ നയം ചെറുത്തുതോല്‍പിക്കണം. അതു മാത്രമാണ് ജീവിക്കാനുള്ള ഒടുവിലത്തെ വഴി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍

തകര്‍ന്ന കവിഭവനം

Posted: 18 Oct 2014 07:02 PM PDT

Image: 

ദുരിതങ്ങള്‍ക്ക് പിറകെ ദുരിതങ്ങള്‍ ശാപവിധിപോലെ കശ്മീര്‍ ജനതയെ പിന്തുടരുകയാണോ? പ്രളയം കശ്മീരിന്‍െറ നടുവൊടിച്ചിരിക്കുന്നു. മാധ്യമങ്ങളില്‍ ദുരിതബാധിതരുടെ ശിഥിലചിത്രങ്ങള്‍ കണ്ട് എനിക്ക് ദു$ഖം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ആഗാ ശാഹിദ് അലി എന്ന ജനകീയ കശ്മീരി കവിയുടെ വെള്ളപ്പൊക്കത്തില്‍ സാരമായി തകര്‍ന്ന വീടിന്‍െറ ചിത്രമായിരുന്നു എന്നെ ഏറ്റവും വേദനിപ്പിച്ചത്. കവിയുടെ പിതാവ് അശ്റഫ് അലിയും ബന്ധുക്കളുമായിരുന്നു അവിടെ താമസിച്ചിരുന്നത്. ആ ഭവനത്തിന് മുമ്പില്‍ കമനീയമായ പൂന്തോട്ടവും ഫലവൃക്ഷത്തോട്ടവും ശ്രദ്ധയോടെ പരിപാലിക്കപ്പെട്ടുപോന്നിരുന്നതായി ഓര്‍ക്കുന്നു. ഒരിക്കല്‍ അവിടം സന്ദര്‍ശിക്കെ അശ്റഫ് അലി എനിക്ക് ആപ്പ്ളുകള്‍ സമ്മാനിച്ചതും ഓര്‍മയിലുണ്ട്. വീടിന്‍െറ അങ്കണത്തില്‍ തഴച്ചുവളര്‍ന്ന ആപ്പ്ള്‍മരത്തില്‍നിന്ന് പറിച്ചെടുത്ത പഴങ്ങള്‍.
ഗേറ്റില്‍ എന്നെ യാത്രയയക്കാനത്തെവെ അദ്ദേഹം മരിച്ചുപോയ തന്‍െറ സഹധര്‍മിണിയെക്കുറിച്ച് പറഞ്ഞു. യു.പിക്കാരി ആയിരുന്നു അവള്‍. പക്ഷേ, കശ്മീരില്‍ വന്ന് സര്‍വരുമായി ഇണങ്ങി ജീവിച്ചു. ഈ ഗേറ്റിന് ഞാന്‍ അവളുടെ പേരാണ് നല്‍കിയത്..
90കാരനായ അശ്റഫ് അലിയെ പ്രളയത്തില്‍ മുങ്ങിയ വീട്ടില്‍നിന്ന് നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. 2001ല്‍ പൊലിഞ്ഞ മകന്‍െറ കവിതാ സമാഹാരങ്ങളും പുസ്തകശേഖരങ്ങളും രക്ഷിക്കാനായില്ളെന്ന വേദന രാജ്ഭാഗിലെ ഝലം നദിക്കു സമീപത്തെ വീടിന്‍െറ കുതിര്‍ന്നിളകിയ ഭിത്തികള്‍ ദേഹത്ത് വീഴാതെ രക്ഷപ്പെട്ട ശേഷവും അശ്റഫ് അലിയെ ഉലച്ചു.
1949ല്‍ ശ്രീനഗറില്‍ ജനിച്ച കവി ശാഹിദിനെ 52 തികയും മുമ്പേ മരണം തട്ടിയെടുത്തു. ദീര്‍ഘകാലം യു.എസ് സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനം ചെയ്ത ശാഹിദ് അലി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി. പ്രണയവും സൗഹൃദവും മാത്രമല്ല രാഷ്ട്രീയ പ്രതിസന്ധികളും അദ്ദേഹത്തിന്‍െറ കവിതകളുടെ പതിവു പ്രമേയങ്ങളായി മാറി.
‘എ വാക് ത്രൂ ദി യെല്ളോ പേജസ്’ എന്ന സമാഹാരത്തിലൂടെ പ്രശസ്തനായ ശാഹിദ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അന്യദേശങ്ങളില്‍ അഭിമുഖീക്കുന്ന സ്വത്വസംഘര്‍ഷങ്ങള്‍ ‘കണ്‍ട്രി വിത്തൗട്ട് എ പോസ്റ്റോഫി’സില്‍ ആവിഷ്കരിച്ചുകൊണ്ട് സാംസ്കാരിക കേന്ദ്രങ്ങളില്‍ ഉന്മേഷം പകര്‍ന്നു.
ജീവസുറ്റ ഈ കവിയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായിരുന്നു ജൂട്ടാ യൂനിവേഴ്സിറ്റി ആഗാ ശാഹിദ് അലി പുരസ്കാരം ഏതാനും വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയത്.

***
കൈലാശ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്കാരലബ്ധി ചില വിവാദങ്ങള്‍ക്ക് വഴിമരുന്നായി മാറിയിട്ടുണ്ടാകാം. എന്നാല്‍, അനാഥമായ തെരുവുബാല്യങ്ങളുടെ ദുരിത ജീവിതത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ അത് തെല്ളൊന്നുമല്ല സഹായകമാകുക.
പട്ടിണി കിടന്നും പൊരിവെയിലില്‍ ഭിക്ഷാടനം നടത്തിയും കിട്ടുന്ന പണം മാഫിയകളാല്‍ അപഹരിക്കപ്പെട്ട് ദുരിതം പേറുന്ന തെരുവു ബാല്യങ്ങള്‍ക്ക് എത്രനാള്‍ നരക ജീവിതയാത്ര തുടരാനാകും. ഭാഗ്യഹീനരും നിരാലംബരുമായ തെരുവു ബാല്യങ്ങളുടെ യാതനകള്‍ക്ക് അറുതിവരുത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അന്താരാഷ്ട്ര സമൂഹം നമ്മെ ഓര്‍മിപ്പിച്ചിരിക്കുന്നു.
 

അരവിന്ദാസവം

Posted: 18 Oct 2014 06:53 PM PDT

Image: 

ഇന്ത്യയുടെ ദേശീയപുഷ്പമായ താമരക്ക് പലതാണ് പര്യായങ്ങള്‍. ജലത്തില്‍ ജനിക്കുന്നതുകൊണ്ട് ജലജം, അംബുജം എന്നൊക്കെ പേരുകള്‍. ഇന്ദീവരം, പത്മം തുടങ്ങി വേറെയും പേരുകളുണ്ട് മലയാളത്തില്‍. സംസ്കൃതത്തിലാകട്ടെ പണ്ടത്തെ കവികള്‍ക്ക് വര്‍ണിച്ചുപാടാനുള്ള പാകത്തിന് സരസീരുഹം, രാജീവം, കമലം, ശതപത്രം, നളിനം, അരവിന്ദം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്നിങ്ങനെ നിരവധി പേരുകള്‍. താമരപ്പൂവ് ചേര്‍ത്ത് ഉണ്ടാക്കുന്ന വിശിഷ്ടമായ ഒൗഷധമാണ് അരവിന്ദാസവം. താമര, കരിങ്കൂവളക്കിഴങ്ങ്, കുറുന്തോട്ടിവേര്, കടുക്കാത്തോട്, താന്നിക്കത്തോട്, കച്ചോലം, നീര്‍മരുതിന്‍ തൊലി എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അരവിന്ദാസവം സേവിച്ചാല്‍ കുട്ടികള്‍ക്കുണ്ടാവുന്ന സകല രോഗങ്ങളും ശമിക്കും. ഈ ഒൗഷധം ബലം, പുഷ്ടി, ആയുസ്സ് എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സഹസ്രയോഗവ്യാഖ്യാനത്തിലുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥക്ക് ഇപ്പോള്‍ ഇല്ലാത്തതും ഇതൊക്കത്തെന്നെയാണ്; ബലം, പുഷ്ടി, ആയുസ്സ്. ഇതൊക്കെ വര്‍ധിപ്പിച്ച് എടുക്കാന്‍ അങ്ങ് അമേരിക്കയില്‍നിന്നുകൊണ്ടുവന്ന അരവിന്ദാസവമാണ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഈ അരവിന്ദത്തിന്‍െറ വേരുകള്‍ തമിഴ്നാട്ടിലാണ്. വ്യാഴാഴ്ചയാണ് നോര്‍ത് ബ്ളോക്കിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ ഓഫിസിന്‍െറ താക്കോല്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് കൈപ്പറ്റിയത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ താമരയും ഈ അരവിന്ദവും ഒരേ സരസ്സില്‍ വിടര്‍ന്നതാണ്. ജലോപരിതലത്തിനടിയില്‍ അവയുടെ അടിവേരുകള്‍ പരസ്പരം ചുറ്റിപ്പിണയുന്നുണ്ട്. അരവിന്ദ് സുബ്രഹ്മണ്യന്‍െറ എല്ലാ സാമ്പത്തിക വീക്ഷണങ്ങളും എന്‍.ഡി.എയുടെ സാമ്പത്തിക നയങ്ങളുമായി യോജിച്ചുപോവുന്നവയാണ്. സ്വകാര്യവത്കരണത്തോട് തെല്ലുമില്ല ഈര്‍ഷ്യയും ദേഷ്യവും. ഉദാരീകരണത്തോട് ഉദാരമായ സമീപനമാണ്. ഏതുവിധേനയും വളര്‍ച്ച കൈവരിക്കാമെന്ന ചിന്താഗതിയുണ്ട്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പരിപാടിയുടെ സാമ്പത്തികവശങ്ങളുമായി ഒത്തുപോവുന്ന സിദ്ധാന്തങ്ങള്‍ നേരത്തേ അവതരിപ്പിച്ചയാളാണ്. ഇന്ത്യക്ക് ഇപ്പോഴും ഉല്‍പാദനശക്തി കേന്ദ്രമാവാനുള്ള സാധ്യതയുണ്ട് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. റോഡുകള്‍, തുറമുഖങ്ങള്‍, വൈദ്യുതിനിലയങ്ങള്‍ എന്നിവയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, ബിസിനസിനുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുക എന്നിവയാണ് അദ്ദേഹം അതിനായി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലത്തെിക്കാനുള്ള മോദിയുടെ വികസനമാതൃകയും തൊഴില്‍ നിയമങ്ങളുടെ പൊളിച്ചെഴുത്തും അമേരിക്കയിലെ ബിസിനസുകാരെ ചെന്നുകണ്ട് ഇവിടെ ഒരുവിധ നിയന്ത്രണവുമുണ്ടാവില്ല, ഇവിടേക്കു വന്നോളൂ എന്നു പറഞ്ഞതും ഒക്കെ അരവിന്ദിന്‍െറ വാചകങ്ങളുമായി ചേര്‍ത്തു വായിച്ചാല്‍ ചിത്രം വ്യക്തമാവും. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ടതു മുതല്‍ കഴിഞ്ഞ 13 മാസമായി ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്ക് വെറുതെയല്ല വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷനല്‍ ഇക്കണോമിക്സിലെ സീനിയര്‍ ഫെലോവിനെ വിളിച്ചു വരുത്തിയത്.
മോദിയുടെ താമരയുമായി അരവിന്ദം എത്രത്തോളം ചേര്‍ന്നുനിന്ന് വിടര്‍ന്നു വിലസുന്നുവെന്നറിയാന്‍ കഴിഞ്ഞ ഏപ്രിലില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ എഴുതിയത് വായിക്കുക: ‘ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനമാണ്. തലസ്ഥാനത്ത് എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പമാണുള്ളത്. എന്നാല്‍, ഗുജറാത്തില്‍ എന്തും തള്ളിക്കയറി നേടാന്‍ സാമര്‍ഥ്യമുള്ള ഭരണനടപടികളാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാവും നയങ്ങളുടെ ഉത്തോലകം നിയന്ത്രിക്കുക എന്നത് ശുഭവാര്‍ത്തയാണ്.’ അരവിന്ദിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത് മോദി വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു തുടക്കമിടുന്നുവെന്നതിന്‍െറ സൂചനയായി കരുതപ്പെടുന്നു. സ്വതന്ത്ര വ്യാപാരം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉല്‍പാദനത്തിന് കൂടുതല്‍ പങ്കുവഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കല്‍, അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ സൂക്ഷ്മ നിരീക്ഷണം എന്നിവയാണ് സുബ്രഹ്മണ്യന്‍െറ സാമ്പത്തിക നയചിന്തകളില്‍ പ്രധാനപ്പെട്ടവ. ഇവയില്‍ ഭൂരിഭാഗവും മോദിയുമായി യോജിച്ചുപോവുന്നവ തന്നെ.
അരവിന്ദാസവം കൊണ്ട് മാറ്റേണ്ട അസുഖങ്ങള്‍ പ്രധാനമായും ഇവയാണ്. സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പാണ് പ്രധാനം. സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് നിക്ഷേപം ത്വരിതപ്പെടുന്നില്ല. സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചുവരുകയാണ്. വ്യാപാരക്കമ്മിയുടെ കാര്യം വഷളായി വരുന്നു. കാര്‍ഷികോല്‍പാദനം കുറഞ്ഞ് വിലക്കയറ്റം ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരും. നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെ സബ്സിഡികള്‍ സമഗ്രമായി പരിഷ്കരിക്കേണ്ടിവരും.
മുന്‍ ധനമന്ത്രി ചിദംബരം പറഞ്ഞത് ശരിയാണ്. സ്വന്തം നിലപാട് നിര്‍ഭയം വെട്ടിത്തുറന്നു പറയാന്‍ ആര്‍ജവമുള്ള വ്യക്തിയാണ്. അരുണ്‍ ജെയ്റ്റ്ലിയുടെ ആദ്യ ബജറ്റ് നിരാശാജനകമായിപ്പോയെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. ഈയിടെ ലോകവ്യാപാര സംഘടനയുടെ യോഗത്തില്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.
അരവിന്ദ് നല്ളൊരു സാമ്പത്തികശാസ്ത്രജ്ഞനാണ്. പക്ഷേ, ഒരു ഗവേഷക സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം എന്നും. ഒരു രാജ്യത്തിന്‍െറയും കാതലായ നയരൂപവത്കരണങ്ങളുടെ ഭാഗമായി അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന ദേശീയ സ്ഥിതിവിവര കമീഷന്‍ ചെയര്‍മാന്‍ പ്രണബ് സെന്നിന്‍െറ അഭിപ്രായം ശരിയാണ്. മന്‍മോഹന്‍ സിങ്ങിന്‍െറ ഇക്കണോമിക്സിനെ മന്‍മോഹനോമിക്സ് എന്നു വിളിക്കാമെങ്കില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍െറ ഇക്കണോമിക്സിനെ അരവിന്ദോനമിക്സ് എന്നു വിളിക്കാം. ഐ.എം.എഫിലും ലോകബാങ്കിലും ജോലി ചെയ്തിട്ടുള്ളയാളാണ്. മന്‍മോഹനോമിക്സിന്‍െറ തുടര്‍ച്ച തന്നെയാണ് അരവിന്ദിന്‍െറ സാമ്പത്തിക വീക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ യു.പി.എയുടെ നയങ്ങളില്‍നിന്ന് അധികമൊന്നും വ്യത്യസ്തമാവില്ല എന്‍.ഡി.എയുടെ സാമ്പത്തിക നയങ്ങളും.
ഡല്‍ഹി സെന്‍റ് സ്റ്റീവന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ഓര്‍മയില്‍ നല്ളൊരു ബാസ്കറ്റ്ബാള്‍ കളിക്കാരന്‍ കൂടിയായ മിടുക്കന്‍ വിദ്യാര്‍ഥിയാണ് അരവിന്ദ്. അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍നിന്നാണ് എം.ബി.എ നേടിയത്. പിന്നീട് ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും ഡോക്ടറേറ്റും. ഐ.എം.എഫിന്‍െറ ഗവേഷണ വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട്. 2011ല്‍ ഫോറിന്‍ പോളിസി മാഗസിന്‍ ലോകത്തെ നൂറു പ്രമുഖ ചിന്തകരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.

‘ബാംഗ്ളൂര്‍’ നിന്ന് ‘ബംഗളൂരു’വിലേക്കത്തൊന്‍ കാത്തിരുന്നത്് എട്ടുവര്‍ഷം

Posted: 18 Oct 2014 12:49 PM PDT

Image: 
Subtitle: 
പൂവണിഞ്ഞത് അനന്തമൂര്‍ത്തിയുടെ സ്വപ്നം, പേരുമാറിയ നഗരങ്ങളിലെ സ്ഥാപനങ്ങളെല്ലാം പുതിയ പേരിലേക്കു മാറും

ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ യു.ആര്‍. അനന്തമൂര്‍ത്തിയുടെ സ്വപ്നമായിരുന്നു ബാംഗ്ളൂര്‍ ഒൗദ്യോഗികമായി ബംഗളൂരു എന്നാകുന്നത്. സംസ്ഥാന രൂപവത്കരണത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 2005 ഡിസംബറില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം ഇത് തുറന്നു പറഞ്ഞിരുന്നു. ബ്രാന്‍ഡ് ബാംഗ്ളൂര്‍ എന്നത് ബ്രാന്‍ഡ് ബംഗളൂരു എന്നറിയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കന്നടയിലെ സവിശേഷമായ ‘ഉ’ ലോകജനതയുടെ ചുണ്ടുകളിലൂടെ പുറത്തുവരണം. ഇതിലൂടെ ‘ഊരു’ (നമ്മുടെ നാട്) അന്താരാഷ്ട്ര വേദിയിലത്തെിക്കാനാകുമെന്നും അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തെ പിന്തുണച്ച് മറ്റു എഴുത്തുകാരും മുന്നോട്ടുവന്നു. 2006 ഒക്ടോബറില്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി കോണ്‍ഗ്രസുകാരനായ എന്‍. ധരണ്‍ സിങ് പേരുമാറ്റാനുള്ള തീരുമാനത്തിന് സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ അംഗീകാരം നല്‍കി.  

എന്നാല്‍, ഇതുസംബന്ധിച്ച ഒൗദ്യോഗിക അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ വീണ്ടും രണ്ടു വര്‍ഷമെടുത്തു. അപേക്ഷയില്‍ ബാംഗ്ളൂര്‍ കൂടാതെ, സംസ്ഥാനത്തെ മറ്റു 11 നഗരങ്ങളും പേരുമാറ്റത്തിനായി ഉള്‍പ്പെടുത്തിയിരുന്നു. കന്നട ഭാഷയിലുള്ള ഉച്ചാരണത്തിന് അനുസരിച്ചാണ് നഗരങ്ങളുടെ പുതിയ പേര് വേണ്ടത് എന്നായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. എന്നാല്‍, അന്നത്തെ ഒന്നാം യു.പി.എ സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ അപേക്ഷ പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോയി. മഹാരാഷ്ട്രയുമായി തര്‍ക്കം നിലനില്‍ക്കുന്ന ബെല്‍ഗാമിന്‍െറ പേരുമാറ്റവും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് അപേക്ഷ പരിഗണിക്കുന്നതില്‍ ശിവരാജ് പാട്ടീല്‍ കാലതാമസം വരുത്തിയത്.

തുടര്‍ന്നു വന്ന കോണ്‍ഗ്രസിലെ മറ്റു ആഭ്യന്തര മന്ത്രിമാരും മേഖലയിലെ പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങി ഇതേ നിലപാട് തുടര്‍ന്നു. ബെല്‍ഗാമിന്‍െറ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ മറ്റു നഗരങ്ങളുടെ പേരുമാറ്റവും പരിഗണിക്കാനായില്ല.
അടുത്തിടെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അപേക്ഷയില്‍ തീരുമാനമുണ്ടായത്. കൂടാതെ, മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ആഭ്യന്തര മന്ത്രാലയത്തിന് സഹായകമായി. സര്‍വേ ഓഫ് ഇന്ത്യ, റെയില്‍വേ, തപാല്‍ വകുപ്പ്, ശാസ്ത്രം, ഇന്‍റലിജന്‍സ് ബ്യൂറോ എന്നീ വകുപ്പുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതോടെയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

നഗരങ്ങളുടെ പേരുമാറ്റത്തിന്‍െറ ഭാഗമായി ഇവിടങ്ങളിലെ സ്ഥാപനങ്ങളെല്ലാം പുതിയ പേരിലേക്കു മാറും. പേര് മാറിയ നഗരങ്ങളും അവയുടെ പുതിയ പേര് ബ്രാക്കറ്റിലും: മാംഗ്ളൂര്‍ (മംഗളൂരു), ബെല്ലാരി (ബല്ലാരി), ബീജാപൂര്‍ (വിജാപുര), ചിക്കമംഗ്ളൂര്‍ (ചിക്കമംഗളൂരു), ഗുല്‍ബര്‍ഗ (കലബുറഗി), മൈസൂര്‍ (മൈസൂരു), ഹോസ്പേട്ട് (ഹോസാപേട്ടെ), ഷിമോഗ (ശിവമോഗ), ഹുബ്ളി (ഹുബ്ബാലി), തുംകൂര്‍ (തുമകൂരു).
 

ബോകോ ഹറാം: നൈജീരിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ സംശയം

Posted: 18 Oct 2014 12:27 PM PDT

Image: 
Subtitle: 
കരാറിലത്തെിയിട്ടില്ളെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ സുരക്ഷാ വക്താവ്

അബുജ: ബോകോ ഹറാം തീവ്രവാദി സംഘവുമായി വെടിനിര്‍ത്തലിനും തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ മോചനത്തിനും കരാറായതായുള്ള നൈജീരിയന്‍ സര്‍ക്കാര്‍ അറിയിപ്പില്‍ സംശയമെന്ന് നിരീക്ഷകര്‍. രാഷ്ട്രീയ മുതലെടുപ്പിന്‍െറ ഭാഗമായുള്ള പ്രഖ്യാപനമാണിതെന്നും ബോകോ ഹറാമുമായി നടത്തിയതായി പറയുന്ന ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ അവ്യക്തതയുണ്ടെന്നും അവര്‍ പറഞ്ഞു.

നൈജീരിയന്‍ പ്രതിരോധ വിഭാഗം തലവന്‍ എയര്‍ മാര്‍ഷല്‍ അലക്സ് ബാദിഹ് ആണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവിട്ടത്. വെള്ളിയാഴ്ച തലസ്ഥാനമായ അബുജയില്‍ നടന്ന നൈജീരിയ, കാമറൂണ്‍ രാജ്യങ്ങളിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബോകോ ഹറാമുമായുള്ള സംഭാഷണങ്ങള്‍ തുടരാനും പരസ്പര ശത്രുത അവസാനിപ്പിക്കാനും കഴിഞ്ഞ ഏപ്രില്‍ മുതല്‍ തടവിലാക്കിയ 219 പെണ്‍കുട്ടികളെ മോചിപ്പിക്കാനും ധാരണയായതായി നൈജീരിയന്‍ പ്രസിഡന്‍റ് ഗുഡ്ലക് ജൊനാഥന്‍െറ പ്രധാന സഹായി ഹസന്‍ തുകുര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതിന് പിറകെയായിരുന്നു ബാദിഹിന്‍െറ പ്രസ്താവന. എന്നാല്‍, പെണ്‍കുട്ടികളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും കൃത്യമായ ധാരണയില്‍ എത്തിയതായി വിവരമില്ളെന്ന് വാര്‍ത്താസ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ സര്‍ക്കാറും സൈന്യവും നടത്തിയ അവകാശവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രസ്താവനയും സംശയാസ്പദമായാണ് നിരീക്ഷകര്‍ കാണുന്നത്. വരും ആഴ്ചകളിലായി പ്രസിഡന്‍റ് ജെനാഥന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ബന്ദികളാക്കിയ കുട്ടികളെ കുറിച്ചുള്ള ശുഭകരമായ വാര്‍ത്തയും സംഘര്‍ഷം അവസാനിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയും ജൊനാഥന്‍െറ രാഷ്ട്രീയ ഭാവിക്ക് ശക്തിപകരും.

അതേസമയം, സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ ബോകോ ഹറാമിനെ പ്രതിനിധാനംചെയ്തതായി ഹസന്‍ തുകുര്‍ പറഞ്ഞ ദന്‍ലാദി അഹ്മദ് എന്നയാളെ കുറിച്ച് കേട്ടിട്ടേയില്ളെന്ന് ബോകോ ഹറാം വിഷയത്തില്‍ വിദഗ്ധനും ബോകോ ഹറാമുമായി നേരത്തേ നടത്തിയ ചര്‍ച്ചയില്‍ മധ്യസ്ഥനുമായിരുന്ന ഷെഹു സാനി പറഞ്ഞു. കുട്ടികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ കരാറിലത്തെിയിട്ടില്ളെന്ന് നൈജീരിയന്‍ സര്‍ക്കാറിന്‍െറ സുരക്ഷാ വക്താവും അറിയിച്ചു.
 

ഹോങ്കോങ് പ്രക്ഷോഭകര്‍ മോങ്കോക് ക്യാമ്പ് തിരിച്ചുപിടിച്ചു

Posted: 18 Oct 2014 12:25 PM PDT

Image: 
Subtitle: 
പൊലീസിന് തെരുവിന്‍െറ നിയന്ത്രണം മണിക്കൂറുകള്‍ മാത്രം

മോങ്കോക് (ഹോങ്കോങ്): മോങ്കോക് ജില്ലയില്‍ പൊലീസ് നിയന്ത്രണത്തിലാക്കിയ തെരുവ് പ്രക്ഷോഭകാരികള്‍ തിരികെ പിടിച്ചു. ഒമ്പതിനായിരത്തോളം വരുന്ന പ്രക്ഷോഭകര്‍ സംഘടിച്ചത്തെി പൊലീസിനെ തള്ളിമാറ്റിയാണ് തെരുവു പിടിച്ചടക്കിയത്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പൊലീസിന് തെരുവിന്‍െറ നിയന്ത്രണം നിലനിര്‍ത്താനായത്. ഉന്തിലും തള്ളിലും പൊലീസുകാര്‍ക്കും നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കുണ്ട്.

നിവര്‍ത്തിയ കുടകളുമായാണ് സമരക്കാര്‍ പൊലീസിനെ തള്ളിമാറ്റിയത്. 15ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ അറിയിച്ചു. 25ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്‍െറ ലാത്തിയടിയേറ്റും തള്ളലിനിടെ നിലത്തുവീണ് ചവിട്ടേറ്റും കുരുമുളക് സ്പ്രേ പ്രയോഗത്തിലുമാണ് സമരക്കാര്‍ക്ക് പരിക്ക്. മോങ്കോകിലെ പ്രധാന കവലയുടെ തെക്കുഭാഗം പൂര്‍ണമായും ഉപരോധക്കാരുടെ നിയന്ത്രണത്തിലായതോടെ ഇവിടെ ഗതാഗതവും മുടങ്ങി.

2017ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് മത്സരിക്കാം എന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ചൈനീസ് സര്‍ക്കാറിന്‍െറ നടപടിയില്‍ പ്രതിഷേധിച്ചും ചീഫ് എക്സിക്യൂട്ടിവ് ല്യുങ് യിന്‍ചിങ്ങിന്‍െറ രാജി ആവശ്യപ്പെട്ടും ഏതാനും ആഴ്ചകളായി സമരക്കാര്‍ ഭരണസിരാകേന്ദ്രമുള്‍പ്പെടെ ഹോങ്കോങ്ങിലെ തെരുവുകള്‍ ഉപരോധിക്കുകയാണ്.
അതിനിടെ ചൊവ്വാഴ്ച ഇരുപക്ഷവും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി വിദ്യാര്‍ഥി ഫെഡറേഷന്‍െറ നേതാക്കളിലൊരാളായ അലെക്സ് ചോ പറഞ്ഞു. ചര്‍ച്ച തത്സമയം റേഡിയോയില്‍ പ്രക്ഷേപണം ചെയ്യും. നേരത്തേ നിശ്ചയിച്ച ചര്‍ച്ച ചീഫ് സെക്രട്ടറി കാരി ലാം റദ്ദ് ചെയ്തിരുന്നു.

പതിനായിരക്കണക്കിന് പ്രക്ഷോഭകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയ തുടക്കം കുറിച്ച സമത്തില്‍ പക്ഷേ, ജനപങ്കാളിത്തം കുറഞ്ഞുവരുകയാണ്.

മെക്സിക്കോയില്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ അക്രമിസംഘത്തലവന്‍ പിടിയില്‍

Posted: 18 Oct 2014 12:17 PM PDT

Image: 

മെക്സികോ സിറ്റി: 43 വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ‘ഗ്യുറോറസ് യുനിഡോസ്’ (ഐക്യ പോരാളികള്‍) സംഘത്തിന്‍െറ തലവനെ പിടികൂടി. സംഘത്തലവന്‍ സിദ്രോനിയോ കസര്‍റുബിയാസിനെയാണ് പിടികൂടിയത്.

 കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴികളിലേക്ക് നീങ്ങാന്‍ അറസ്റ്റ് സഹായിക്കുമെന്ന് മെക്സികോ അറ്റോണി ജനറല്‍ ജീസസ് മുറില്ളോ കറം അഭിപ്രായപ്പെട്ടു. പൊലീസിനും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍, 36 പൊലീസുകാരും 27 ഗ്യുറോറസ് സംഘാംഗങ്ങളും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

പടിഞ്ഞാറന്‍ ഗ്യുറോറയിലെ ഇഗ്വാല പട്ടണത്തില്‍ കഴിഞ്ഞ സെപ്തംബര്‍ 26ന് പൊലീസും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും അജ്ഞാതരായ തോക്കുധാരികളും വെടിവെച്ചതിനെ തുടര്‍ന്ന് ആറു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്‍െറ തുടര്‍ച്ചയെന്ന നിലയിലാണ് 58 വിദ്യാര്‍ഥികളെ കാണാതയാത്. ഇതില്‍15 കുട്ടികള്‍ പിന്നീട് തിരിച്ചത്തെി. ബാക്കിയുള്ള 43 പേരെ കുറിച്ചാണ് വിവരമൊന്നുമില്ലാത്തത്.

അവസാനമായി ഇവരെ പൊലീസ് കസ്റ്റഡിയിലാണ് കണ്ടതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പറയുന്നു.
എന്നാല്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടില്ളെന്നും വെടിവെപ്പ് ഭയന്ന് തൊട്ടടുത്ത മലമുകളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നുമാണ് പൊലീസ് പറഞ്ഞത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴി ഇവിടെ നടത്തിയ തെരച്ചിലില്‍ ഒക്ടോബര്‍ അഞ്ചിന് കൂട്ട കുഴിമാടം കണ്ടത്തെി. ഇതില്‍ 28 വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളാണുണ്ടായിരുന്നത്. 34 മൃതദേഹങ്ങള്‍ വരെയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് നാലു കുഴിമാടങ്ങള്‍ കൂടി കണ്ടത്തെി. ഇവയില്‍ എത്ര മൃതദേഹങ്ങളുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആദ്യ കുഴിമാടത്തിലെ 28 മൃതദേഹങ്ങള്‍ കാണാതായ വിദ്യാര്‍ഥികളുടേതല്ളെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലമെന്ന് പൊലീസ് അറിയിച്ചിരുന്നു. വിദ്യാര്‍ഥികളെ കാണാതായതിലും കുഴിമാടങ്ങള്‍ കണ്ടത്തെിയ സംഭവത്തിലും ഗ്യുറോറസ് യുനിഡോസ് സംഘത്തിന് പങ്കുള്ളതായി ആക്ഷേപമുണ്ട്. ഇഗ്വാല മേയര്‍ ജോസ് ലൂയിസ് അബാര്‍സയുടെ ഭാര്യാ സഹോദരന്‍ ഇത്തരം സംഘത്തിലെ അംഗമാണെന്ന പരാതി ഉയര്‍ന്നിരുന്നു.

സംഭവത്തിലുള്ള സര്‍ക്കാര്‍ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തത്തെി. ഗ്യുറോറ പ്രവിശ്യ സര്‍ക്കാര്‍ ആസ്ഥാനമന്ദിരത്തിന്‍െറ ഒരുഭാഗം പ്രതിഷേധക്കാര്‍ തീവെച്ചിരുന്നു. പ്രവിശ്യയിലെ 81 മുനിസിപ്പല്‍ ഓഫിസുകള്‍ കൈയടക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ നാല് മുനിസിപ്പല്‍ ഓഫിസുകള്‍ അവര്‍ കൈയടക്കിക്കഴിഞ്ഞു.
 

രാമക്ഷേത്ര നിര്‍മാണം: ആര്‍.എസ്.എസിന്‍െറ പ്രസ്താവനയോട് യോജിക്കുന്നെന്ന് അമിത് ഷാ

Posted: 18 Oct 2014 11:52 AM PDT

Image: 

ലഖ്നോ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് 2019വരെ കേന്ദ്രസര്‍ക്കാറിന് സമയമുണ്ടെന്ന ആര്‍.എസ്.എസിന്‍െറ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നതായി ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ. അതേസമയം, ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് അദ്ദേഹം തയാറായില്ല. രാമക്ഷേത്ര നിര്‍മാണം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമില്ളെന്നും  2019വരെ സര്‍ക്കാറിന് സമയമുണ്ടെന്നും ജോയന്‍റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാളെ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ, ‘ലവ് ജിഹാദ്’ സംബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എന്നാല്‍, ആരെങ്കിലും വിഷയമുന്നയിച്ചാല്‍ ആര്‍.എസ്.എസിന്‍െറ മൂന്നു ദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഹോസബാളെ ശനിയാഴ്ച പറഞ്ഞു. ഞായറാഴ്ച സംഘടനാ തലവന്‍ മോഹന്‍ ഭാഗവത് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
 

കടുത്ത നടപടിക്കൊരുങ്ങി ബി.സി.സി.ഐ

Posted: 18 Oct 2014 11:37 AM PDT

Image: 
Subtitle: 
അഞ്ചു വര്‍ഷത്തേക്ക് വിന്‍ഡീസുമായുള്ള പരമ്പര നിര്‍ത്തിവെച്ചേക്കും

മുംബൈ: പ്രതിഫലതര്‍ക്കത്തിന്‍െറ പേരില്‍ ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരയില്‍നിന്ന് നാടകീയ പിന്മാറ്റം പ്രഖ്യാപിച്ച വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വെസ്റ്റിന്‍ഡീസുമായുള്ള ക്രിക്കറ്റ് പരമ്പര നിര്‍ത്തിവെക്കാനും പരമ്പരയില്‍നിന്ന് പിന്മാറിയതിനത്തെുടര്‍ന്നുണ്ടായ നഷ്ടം വകവെച്ചുതരാന്‍ നടപടി സ്വീകരിക്കാനുമാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ബി.സി.സി.ഐ ചൊവ്വാഴ്ച അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ധര്‍മശാലയില്‍ നാലാം ഏകദിനത്തിലെ ടോസിങ്ങിനിടെയാണ് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെ്ന്‍ ബ്രാവോ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ശക്തമായ സന്ദേശം നല്‍കണമെന്ന് ചില ബി.സി.സി.ഐ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെസ്റ്റിന്‍ഡീസുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം നിര്‍ത്തി വെക്കണമെന്ന് മാത്രമല്ല, കരീബിയന്‍താരങ്ങളെ ഐ.പി.എല്ലില്‍നിന്ന് വിലക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്നും ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, പരമ്പര ഉപേക്ഷിക്കാന്‍ കാരണക്കാര്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രമല്ളെന്നിരിക്കെ, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോട് ഭൂരിഭാഗം അംഗങ്ങള്‍ക്കും യോജിപ്പില്ല.

പര്യടനം ഉപേക്ഷിച്ചതിലൂടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് പുറമെ വിഷയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) മുന്നില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയുമായി ബന്ധപ്പെട്ട് വെസ്റ്റിന്‍ഡീസിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ 21ന് നടക്കുന്ന യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും പട്ടേല്‍ സൂചിപ്പിച്ചു.

മോറിറ്റ്സിന് ഹാട്രിക്ക്‌: പൂണെയെ ഗോളില്‍ മുക്കി മുംബൈ

Posted: 18 Oct 2014 11:35 AM PDT

Image: 

മുംബൈ: ഹാട്രിക് നേടിയ ആന്ദ്രെ മോറിറ്റ്സും സ്വന്തം കാണികളും ഒപ്പം ചേര്‍ന്നപ്പോള്‍   മുംബൈക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നുന്ന ആദ്യജയം. പുണെ എഫ്.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ്  മുംബൈ സിറ്റി എഫ്.സി വിജയം ആഘോഷിച്ചത്.  മത്സരം ആരംഭിച്ചതു മുതല്‍ ആക്രമിച്ചുകളിച്ച മുംബൈ 12ാം മിനിറ്റില്‍തന്നെ ഗോള്‍നേടി  തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. കൂട്ടത്തോടെ ആക്രമിച്ചുകയറിയ മുംബൈക്ക് മുന്നില്‍ തകര്‍ന്ന പുണെ പ്രതിരോധനിരയെയും കരുത്തനായ ഗോള്‍കീപ്പര്‍ ബെല്ലാര്‍ഡിയെയും കബളിപ്പിച്ച് ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്സ് പുണെ വല കുലുക്കിയപ്പോള്‍ സ്റ്റേഡിയം ഇളകിമറിഞ്ഞു. ലാല്‍റിന്ദിക റാല്‍ട്ടെ നല്‍കിയ പന്ത് സ്വീകരിച്ച്  വലതു വിങ്ങിലൂടെ മുന്നേറിയ മോറിറ്റ്സ് പന്തു വലയിലത്തെിച്ച്  ഐ.എസ്.എല്ലിലെ മുംബൈയുടെ  ആദ്യഗോള്‍ നേടി.  സ്കോര്‍ (1-0).


ഗോള്‍ വീണ് അടുത്ത മിനിറ്റില്‍തന്നെ മുംബൈ സിറ്റി എഫ്.സിയുടെ ആദ്യ കോര്‍ണറും പിറന്നു. തുടര്‍ന്നും മുംബൈയുടെ മുന്നേറ്റമായിരുന്നു കാണാന്‍ സാധിച്ചത്.  25ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച  അവസരം മുംബൈക്ക് നഷ്ടപ്പെട്ടു. പെനാല്‍റ്റി ബോക്സിനുള്ളില്‍നിന്നുള്ള നാദംഗ് ബൂട്ടിയയുടെ ഹെഡര്‍ ബെല്ലാര്‍ഡി കുത്തിയകറ്റി കോര്‍ണറാക്കി മാറ്റുകയായിരുന്നു.  എന്നാല്‍, രണ്ട് മിനിറ്റിനുള്ളില്‍ ആന്ദ്രെ മോറിറ്റ്സിലൂടെ തന്നെ മുംബൈ രണ്ടാം ഗോള്‍ നേടി. പുണെ പ്രതിരോധനിരയിലുണ്ടായ ആശയക്കുഴപ്പം പൂര്‍ണമായും മുതലെടുത്തായിരുന്നു ആ ഗോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ആഗോള്‍. റാല്‍ട്ടെയുടെ കിക്ക് സ്വീകരിക്കാന്‍ മുന്നോട്ടു ചാടിയ ഫ്രെഡ്രികിന്‍െറ കൈയില്‍ പന്തുരഞ്ഞുവെന്ന സംശയം ഉയരുന്നതിനിടെ  മോറിറ്റ്സ് പന്ത് വലയിലത്തെിച്ച് ആതിഥേയരുടെ ലീഡ് വര്‍ധിപ്പിച്ചു (2-0).  ഹാന്‍ഡ്ബാള്‍ അപ്പീലുമായി പുണെ എഫ്.സി കളിക്കാര്‍ നിലകൊണ്ടെങ്കിലും അതംഗീകരിക്കാന്‍ റഫറി തയാറായില്ല. ലീഡ് നേടിയതോടെ കാണികളും മുംബൈ ടീമംഗങ്ങളും ഒരു പോലെ ആവേശത്തിലായി. ആക്രമണ പരമ്പരയുമായി മുംബൈ മുന്നേറിയപ്പോള്‍ പുണെ പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടു. 37ാം മിനിറ്റില്‍ മുംബൈ എഫ്.സി തങ്ങളുടെ മൂന്നാമത്തെ ഗോള്‍ നേടി.


സുബാഷ് സിങ് തന്‍െറ കഴിവ് പ്രകടിപ്പിച്ച ഗോളിലൂടെയാണ് മുംബൈയുടെ ലീഡ് ഉയര്‍ത്തിയത്.  മധ്യനിരയില്‍നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ സുഭാഷ് സിങ് ഒരു പിശകും വരുത്താതെ പുണെ വലയില്‍ പന്ത് എത്തിക്കുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രമേ ബെല്ലാര്‍ഡിക്ക് കഴിഞ്ഞുള്ളൂ.  സ്കോര്‍ (3-0).  തുടര്‍ന്ന് ഇരു ടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതു ഗോളാക്കി മാറ്റാന്‍ മാത്രം കഴിഞ്ഞില്ല.  ആദ്യപകുതിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ ലീഡുമായി മുംബൈ പിരിഞ്ഞു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള പുണെയുടെ ശ്രമത്തോടെയായിരുന്നു രണ്ടാംപകുതിയുടെ തുടക്കം. കളി പരുക്കന്‍ ശൈലിയിലേക്ക് മാറുന്നതും കാണാമായിരുന്നു. അതിന്‍െറ ഫലമായി പ്രിതം കോട്ടാലും ജാന്‍ സ്റ്റൊഹാന്‍സും മഞ്ഞകാര്‍ഡുകള്‍ കണ്ടു.71ാം മിനിറ്റില്‍ ആന്ദ്രെ മോറിസ് തന്‍െറയും  ഐ.എസ്.എല്ലിലെയും ആദ്യ ഹാട്രിക് നേടി. ഇടതുവിംഗില്‍നിന്ന് ലഭിച്ച പാസ് പെനാല്‍റ്റിബോക്സിനുള്ളിലേക്ക് ഓടിക്കയറി സ്വീകരിച്ച് മോറിറ്റ്സ് പുണെ വലയില്‍ എത്തിച്ചു.  (4-0).  85ാം മിനിറ്റില്‍ ജൊഹാന്‍ ലെറ്റ്സെല്‍റ്റര്‍ നാദംഗ് ബൂട്ടിയ വലതുവിങ്ങിലൂടെ മനോഹരമായി മുന്നേറി പെനാല്‍റ്റി ബോക്സിനുള്ളില്‍നിന്ന് നല്‍കിയ ക്രോസ് മനോഹരമായ അടിയിലൂടെ ജൊഹാന്‍  പുണെ ഗോള്‍ പോസ്റ്റിലത്തെിച്ച് മുംബൈയുടെ ഗോള്‍ പട്ടിക തികച്ചു.
 

ഡെന്മാര്‍ക്ക് ഓപണ്‍: പി. കശ്യപ് സെമിയില്‍ പുറത്ത്

Posted: 18 Oct 2014 11:09 AM PDT

Image: 

ഒഡിന്‍സെ (ഡെന്മാര്‍ക്ക്): ഡെന്മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി. കശ്യപ് സെമിയില്‍ പുറത്ത്. ചൈനയുടെ രണ്ടാം സീഡ് ചെന്‍ ലോങ്വിയോട് പുരുഷ സിംഗ്ള്‍സില്‍ 16-21, 15-21 എന്ന സ്കോറിനാണ് കശ്യപ് പരാജയം സമ്മതിച്ചത്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ കുതിപ്പ് അവസാനിച്ചു. മത്സരത്തിന്‍െറ തുടക്കത്തില്‍ ചൈനീസ് താരത്തിനെതിരെ നന്നായി മുന്നേറാനായെങ്കിലും തുടര്‍ന്ന് അടിതെറ്റുകയായിരുന്നു. രണ്ടാം സെറ്റില്‍ കശ്യപ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നേരത്തേ ഇന്ത്യന്‍ താരങ്ങളായ കെ. ശ്രീകാന്ത്, സൈന നെഹ്വാള്‍, പി.വി. സിന്ധു എന്നിവരും പുറത്തായിരുന്നു.
 

മഡ്രിഡ് ലെവന്‍ഡെയെ തകര്‍ത്തു; റൊണാള്‍ഡോക്ക് ഇരട്ട ഗോള്‍

Posted: 18 Oct 2014 11:01 AM PDT

Image: 

വലന്‍സിയ: സ്പാനിഷ് ലീഗില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ഇരട്ടഗോള്‍ മികവില്‍ (13,61) റയല്‍ മഡ്രിഡിന് ലെവന്‍െറക്കെതിരെ  ഏകപക്ഷീയമായ അഞ്ചുഗോള്‍ ജയം. യാവിയര്‍ ഹെര്‍ണാണ്ടസ്(38), ജെയിംസ് റോഡ്രിഗസ് (66) ഇസ്കോ (82) എന്നിവരാണ് മഡ്രിഡിന്‍െറ മറ്റു സ്കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ റയോ വയ്യാക്കോന 1-0ന് ഗ്രനഡയെ പരാജയപ്പെടുത്തി.

ഡീസല്‍ വില നിയന്ത്രണം നീക്കി

Posted: 18 Oct 2014 07:13 AM PDT

Image: 

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡീസല്‍ വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്‍േറതാണ് തീരുമാനം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍  നിലവില്‍ വരും.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് ഡീസല്‍ വില കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ക്ക് ഇനി സര്‍ക്കാറിന്‍െറ അനുമതി തേടേണ്ടതില്ല. ഡീസല്‍ വില നിശ്ചയിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അംഗീകാരം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. എണ്ണക്കമ്പനികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയത്.

നേരത്തേ പെട്രോളിന്‍െറ വില നിയന്ത്രണം യു.പി.എ സര്‍ക്കാര്‍  എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഡീസല്‍ വില നിയന്ത്രണാധികാരം കേന്ദ്രം നീക്കിയിരുന്നില്ല. സര്‍ക്കാറിന്‍െറ പുതിയ തീരുമാനത്തോടെ ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 3.57 പൈസ കുറയും. ഡീസല്‍ വില മാസം തോറും ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിക്കുക എന്ന യു.പി.എ സര്‍ക്കാര്‍ നയമായിരുന്നു ഇതു വരെ രാജ്യത്ത് നടപ്പാക്കിയിരുന്നത്.

സര്‍ക്കാറിന്‍െറ പുതിയ പാചകവാതക നയവും മന്ത്രിസഭ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നു മുതല്‍ നയം നിലവില്‍ വരും. പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കുന്നത് പുതിയ നയത്തിലുണ്ട്. ബാങ്കു വഴി പാചകവാതക സബ്സിഡികള്‍ നല്‍കുന്ന യു.പി.എ സര്‍ക്കാറിന്‍െറ പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കും.

പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുന്ന ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍’ അഥവാ ഡി.ബി.ടി പദ്ധതി ചില മാറ്റങ്ങളോടെയാണ് വീണ്ടും നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.

ആധാര്‍ കാര്‍ഡിന്‍െറ അടിസ്ഥാനത്തില്‍ സബ്സിഡി ഗുണഭോക്താവിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനാണ് യു.പി.എ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. പുതിയ പദ്ധതി അനുസരിച്ച് ആധാര്‍ അല്ളെങ്കില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായാല്‍ മതി. രണ്ടും ഇല്ലാത്ത ചുരുക്കം പേര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാവകാശം അനുവദിച്ചു കൊടുക്കും.

നവംബര്‍ 14ന് ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ 54 ജില്ലകളെയാണ് ഡി.ബി.ടി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നത്. ഇതില്‍ 14ഉം കേരളത്തിലെ ജില്ലകളാണ്. യു.പി.എ സര്‍ക്കാര്‍ ആദ്യം പത്തനംതിട്ട, വയനാട് ജില്ലകളില്‍ തുടങ്ങിയ പദ്ധതി പിന്നീട് മറ്റെല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. എതിര്‍പ്പു കണക്കിലെടുത്താണ് പിന്നീട് പരിപാടി മരവിപ്പിച്ചത്. കര്‍ണാടകത്തില്‍ മൈസൂര്‍, തുമകൂരു ജില്ലകളിലാണ് നടപ്പാക്കുന്നത്. പ്രതിവര്‍ഷം നല്‍കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി തുടരും.

ജനുവരി ഒന്നിനകം രാജ്യവ്യാപകമായി ഡി.ബി.ടി പദ്ധതി പ്രത്യേക ദൗത്യമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനധന പദ്ധതിക്കു കീഴില്‍ ഇതുവരെ പുതുതായി 6.20 കോടി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയത്തിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി വിശദീകരിച്ചു.

പ്രകൃതിവാതകത്തിനു വിലകൂട്ടിയത് കേരളത്തെ തല്‍ക്കാലം ബാധിക്കില്ല. വന്‍കിട നഗരങ്ങളില്‍ പൈപ്പുവഴി വീടുകളിലേക്ക് എത്തുന്ന പാചകവാതകത്തിനും വാഹനങ്ങള്‍ക്കുള്ള വാതകത്തിനും വില വര്‍ധിക്കും. എം.എം.ബി.ടി.യുവിന് 4.2 ഡോളറില്‍നിന്ന് 8.4 ഡോളറാക്കി വില ഉയര്‍ത്താന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സര്‍ക്കാറാണ് ഇത് നടപ്പാക്കേണ്ടതെന്ന് പിന്നീട് തെരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കി.

പുതിയ പഠന സമിതിയെ നിയോഗിച്ച്, അവരുടെ ശിപാര്‍ശ പരിഗണിച്ചാണ് പുതിയ നിരക്ക് ഇപ്പോള്‍ നിശ്ചയിച്ചത്.
 ഇറാനിലെ ചഹ്ബഹാര്‍ തുറമുഖ വികസന പ്രവര്‍ത്തനങ്ങളില്‍ കാണ്ട്ല, ജെ.എന്‍.പി.ടി എന്നിവയെ ഉള്‍പ്പെടുത്തി സംയുക്ത സംരംഭം മുഖേന പങ്കാളിയാവാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മേഖലയില്‍നിന്ന് ഇന്ധനം കൊണ്ടുവരുന്നതിനും മറ്റും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കേന്ദ്രമാണിതെന്ന് മന്ത്രി വിശദീകരിച്ചു.

 

ഇസ്രായേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ സദ്ദാം പദ്ധതിയിട്ടെന്ന്

Posted: 18 Oct 2014 06:53 AM PDT

Image: 

ജെറൂസലേം: ഇസ്രായേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ 1981ല്‍ പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്. ഇറാഖിലെ ആണവ നിലയത്തിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി മെനാചം ബെഗിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.

സദ്ദാം ഹുസൈന്‍െറ മുന്‍ അറ്റോര്‍ണി ബദീഅ് ആരിഫ് സദ്ദാം ഹുസൈനെക്കുറിച്ച് എഴുതിയ ഓര്‍മകളിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളതെന്ന് അല്‍ഖുദ്സ് അല്‍അറബി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്നാണ് ബദീഅിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഫലസ്തീന്‍ പൗരന്‍മാരെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുവന്ന് ബാഗ്ദാദിലത്തെിക്കാന്‍ ഏല്‍പ്പിച്ചതെന്നും ബദീഅ് പറയുന്നു. എന്നാല്‍ ഒരു പാശ്ചാത്യ നേതാവ് ഇടപെട്ടതിനത്തെുടര്‍ന്ന് സദ്ദാം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നേതാവിന്‍െറ പേര് വെളിപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ അടുത്ത ആഴ്ചകളില്‍ അല്‍ഖുദ്സ് അല്‍ അറബി ദിനപത്രം പുറത്തുവിടും.

1981 ജൂണ്‍ ഏഴിനാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇറാഖില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന ആണവ നിലയത്തിലേക്ക് ബോംബ് വര്‍ഷിച്ചത്. ബോംബാക്രമണത്തില്‍ ഒസിറാകിലെ ആണവനിലയം പൂര്‍ണമായും തകര്‍ന്നു. ഓപറേഷന്‍ ബാബിലോണ്‍ എന്നായിരുന്നു സൈനിക നീക്കത്തിന് ഇസ്രായേല്‍ പേരിട്ടിരുന്നത്.

ഹോങ്കോങ്: പ്രതിഷേധക്കാര്‍ നഗരഭാഗം വീണ്ടും കൈയടക്കി

Posted: 18 Oct 2014 03:29 AM PDT

Image: 

ഹോങ്കോങ്: ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. പ്രക്ഷോഭം നടക്കുന്ന മോങ് കോക് നഗരത്തിലെ സമരസ്ഥലം പ്രതിഷേധക്കാര്‍ വീണ്ടും കൈയടക്കി. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്.

ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏറ്റവും രൂക്ഷമായ പ്രതിരോധമാണ് പൊലീസ് തീര്‍ക്കുന്നത്. ശനിയാഴ്ച പൊലീസ് സമരക്കാര്‍ക്കുനേരെ ബാറ്റണും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സമരവുമായി ബന്ധപ്പെട്ട് 26 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16 പൊലീസുകാര്‍ക്ക് ഏറ്റമുട്ടലില്‍ പരിക്ക് പറ്റിയെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചൈന മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്കെതിരെയാണ് വിദ്യാര്‍ഥികളടക്കം ജനാധിപത്യവാദികള്‍ പ്രതിഷേധിക്കുന്നത്. ഇപ്പോഴത്തെ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യൂങ് ചുന്‍യിങ് രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ചക്ക് തയാറാണെന്ന് കഴിഞ്ഞദിവസം ചീഫ് എക്സിക്യൂട്ടിവ് അറിയിച്ചിരുന്നു. അടുത്ത ആഴ്ചകളില്‍ വിദ്യാര്‍ഥികളുമായി സംഭാഷണം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ജയലളിത ജയില്‍ മോചിതയായി

Posted: 18 Oct 2014 02:48 AM PDT

Image: 

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ജയില്‍ മോചിതയായി. 22 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മൂന്നര മണിയോടെയാണ് ജയലളിത പുറത്തിറങ്ങിയത്. ജയക്കൊപ്പം കേസിലെ മറ്റ് പ്രതികളായ തോഴി വി.കെ ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും ജയില്‍ മോചിതരായി.

ജയലളിതയുടെയും മറ്റുള്ളവരുടെയും തടവുശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്‍െറ പകര്‍പ്പ് രാവിലെ കര്‍ണാടക ഹൈകോടതിയില്‍ അവരുടെ അഭിഭാഷകന്‍ ഹാജരാക്കി. തുടര്‍ന്ന് ജയലളിതയെ മോചിപ്പിക്കാനുള്ള റിലീസിങ് ഓര്‍ഡര്‍ ഹൈകോടതി നല്‍കി. റിലീസിങ് ഓര്‍ഡര്‍ പ്രത്യേക ദൂതന്‍ വഴി ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയലളിത അടക്കമുള്ളവരെ വിട്ടയച്ചത്.

ജയലളിതയെ സ്വീകരിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്‍െറ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ നേതാക്കള്‍ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കാതിരിക്കാന്‍ ജയിലിന് പുറത്ത് ബംഗളൂരു പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു.

ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനമാര്‍ഗം ചെന്നൈയില്‍ എത്തുന്ന ജയലളിത റോഡ് മാര്‍ഗം പേയസ് ഗാര്‍ഡനിലെ വസതിയിലേക്ക് പോകും. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്ക് ഉള്ളതിനാല്‍ ജയലളിത കടന്നു പോകുന്ന റോഡിന്‍െറ ഇരുവശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരെ അഭിവാദ്യം ചെയ്യും. ചെന്നൈ വിമാനത്താവളം മുതല്‍ വസതിയായ പേയസ് ഗാര്‍ഡന്‍ വരെ മനുഷ്യചങ്ങല തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അണ്ണാ ഡി.എം.കെ നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ കര്‍ശന വ്യവസ്ഥകളോടെയാണ് വെള്ളിയാഴ്ച സുപ്രീംകോടതി ജയലളിതക്ക് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 18നകം അപ്പീല്‍ രേഖകള്‍ കര്‍ണാടക ഹൈകോടതിയില്‍ ഹാജരാക്കണം, ആരോഗ്യ കാരണങ്ങള്‍ക്കല്ലാതെ വീടുവിട്ടു പുറത്തു പോകരുത് തുടങ്ങിയ നിബന്ധനകളാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.

18 വര്‍ഷം നീണ്ടുനിന്ന കേസില്‍ ജയലളിതക്ക് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ബംഗളൂരു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയും വീതമാണ് ശിക്ഷ ലഭിച്ചത്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991^96 സമയത്ത് 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP