ശുചിത്വമാസാചരണത്തിന് ആവേശത്തുടക്കം Posted: 03 Oct 2014 01:27 AM PDT തിരുവനന്തപുരം: സംസ്ഥാന ശുചിത്വമാസാചരണത്തിന് കണിയാപുരത്ത് ആവേശകരമായ തുടക്കം. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. രണ്ട് ആദരങ്ങള്‍ ഗാന്ധിജിക്ക് അര്‍പ്പിക്കുന്നുവെന്നതാണ് ഇക്കൊല്ലത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ പ്രത്യേകതയെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മദ്യനിരോധത്തിന് തുടക്കം കുറിച്ചുവെന്നതും ശുചിത്വകേരളത്തിന് പുതിയ ചുവടുവെപ്പ് നടത്തുന്നുവെന്നതുമാണ് അവ. 39 ബിവറേജസ് ഒൗട്ട്ലെറ്റുകളാണ് ഈ ഗാന്ധിജയന്തിദിനത്തില്‍ അടച്ചുപൂട്ടിയത്. അടുത്ത10 വര്‍ഷംകൊണ്ട് കേരളം പൂര്‍ണമായി മദ്യമുക്തമാകും. അതുപോലത്തെന്നെ പ്ളാസ്റ്റിക്കും ഫ്ളക്സും നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നു. ജനങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള ഈ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യനിര്‍മാര്‍ജനത്തിലും ശുചിത്വത്തിലും കേരളത്തെ ലോക മാതൃകയാക്കി മാറ്റാന്‍ ശ്രമമുണ്ടാകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. പാലോട് രവി എം.എല്‍.എ ശുചിത്വദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. അന്‍സജിത റസല്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വെട്ടുറോഡ് വിജയന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീഗം നഫീസ, സി.ആര്‍.പി.എഫ് ഡി.ഐ.ജി അജയ് ഭരതന്‍, ജനപ്രതിനിധികളായ എസ്. ജലജകുമാരി അഡ്വ. എം. മുനീര്‍, സീന രാജന്‍, നദീറ ഫൈസല്‍, ബി. മുരളീധരന്‍ നായര്‍, എം.എം. അഷറഫ്, ടി. ശോഭന എന്നിവര്‍ സംബന്ധിച്ചു. അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്‍റ് പറമ്പില്‍പാലം നിസാര്‍ നന്ദി പറഞ്ഞു. മന്ത്രി മഞ്ഞളാംകുഴി അലി, എ. സമ്പത്ത് എം.പി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. |
നവരാത്രിക്ക് ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക് Posted: 03 Oct 2014 01:17 AM PDT ചേര്‍പ്പ്: മഹാനവമി ദിനമായ വ്യാഴാഴ്ച ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലും തിരുവുള്ളക്കാവിലും വന്‍ ഭക്തജന തിരക്കായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിവിധ കലാ സംഘടനകളുടെ നേതൃത്വത്തില്‍ കൈക്കൊട്ടിക്കളി നടന്നു. തുടര്‍ന്ന് ഊരകം മുദ്രനൃത്ത വിദ്യാലയം നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. വൈകീട്ട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ട്രിപ്പിള്‍ തായമ്പക അവതരിപ്പിച്ചു. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ അരങ്ങേറി. വൈകീട്ട് വിവിധ സമാജങ്ങളുടെ നേതൃത്വത്തില്‍ കാവടിയാട്ടം നടന്നു. പെരുമ്പിള്ളിശേരി സെന്‍റര്‍ കാവടി സമാജം, തിരുവുള്ളക്കാവ് കാവടി സമാജം, പെരുവനം കാവടി സമാജം, പടിഞ്ഞാറെ പെരുമ്പിള്ളിശേരിയിലെ അഞ്ച് കാവടിസമാജങ്ങള്‍ എന്നിവ കാവടിയാട്ടത്തില്‍ പങ്കെടുത്തു. കാവടിയാട്ടങ്ങള്‍ തിരുവുള്ളക്കാവ് ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ എഴുത്തിനിരുത്തല്‍ തുടങ്ങും. തിരുവുള്ളക്കാവ് വാരിയത്തെ അമ്പതോളം ആചാര്യന്മാരാണ് എഴുത്തിനിരുത്തല്‍ നടത്തുന്നത്. അഞ്ച് കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ മഹാനവമി ദിനം വൈകീട്ട് തൃപ്പൂണിത്തുറ മധുരിമ ഉണ്ണികൃഷ്ണന്‍ കഥാപ്രസംഗം അവതരിപ്പിച്ചു. വിജയദശമി ദിവസം രാവിലെ മുതല്‍ എഴുത്തിനിരുത്തല്‍ തുടങ്ങും. വൈകീട്ട് നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ആറാട്ടുപുഴ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ സരസ്വതി പൂജ നടന്നു. സംഗീതാര്‍ച്ചന, ഇരട്ടതായമ്പക, നാടകം എന്നിവയുണ്ടായി. വിജയദശമി ദിവസം രാവിലെ ആറ് മുതല്‍ എഴുത്തിനിരുത്തല്‍ തുടങ്ങും. തുടര്‍ന്ന് സമൂഹ അക്ഷരപൂജ എന്നിവ ഉണ്ടാകും. വൈകീട്ട് നൃത്തസന്ധ്യ. ചെറുതുരുത്തി: നവരാത്രി മഹോത്സവത്തിന്‍െറ ഭാഗമായി പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്കാര സമര്‍പ്പണം രാമചാക്യാര്‍ സ്മാരക കലാപീഠത്തില്‍ നടന്നു. പുരസ്കാര സമര്‍പ്പണ സമ്മേളനം സി.പി. മുഹമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗോപി അധ്യക്ഷത വഹിച്ചു. രാമചാക്യാര്‍ സ്മാരക പുരസ്കാരങ്ങള്‍ നേടിയ കലാമണ്ഡലം ബലരാമന്‍, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം ശൈലജ, കലാമണ്ഡലം പ്രദീപ് എന്നിവര്‍ക്ക് പുരസ്കാരവും ബഹുമതി സമര്‍പ്പണവും കലാമണ്ഡലം ഗോപി നിര്‍വഹിച്ചു. രാമചാക്യാരുടെ ഛായാചിത്രം വള്ളത്തോള്‍ വാസന്തി മേനോന്‍ അനാഛാദനം ചെയ്തു. ഡോ. ദേവി കെ. വര്‍മ, ഡോ. സി.എം. നീലകണ്ഠന്‍, കലാമണ്ഡലം രാം മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നരകാസുരവധം കഥകളി അരങ്ങേറി. വടക്കാഞ്ചേരി: മാരിയമ്മന്‍ കോവിലിലെ നവരാത്രി ആഘോഷം വെള്ളിയാഴ്ച രാവിലെ സംഗീതാര്‍ച്ചന നാലോടെ സമാപിക്കും. തുടര്‍ന്ന് പൂജ എടുപ്പും കുട്ടികളെ എഴുത്തിനിരുത്ത് ചടങ്ങും നടക്കും. വടക്കാഞ്ചേരി ശിവ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വിദ്യാഗോപാലാര്‍ച്ചനയും വിദ്യാരംഭ ദിനത്തെ കുറിച്ച് പ്രഭാഷണവും ഉണ്ടാവും. വിജയദശമി ദിനത്തില്‍ കേരളവര്‍മ വായനശാലയില്‍ സംഘടിപ്പിക്കുന്ന കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. |
തെരഞ്ഞെടുപ്പ് പരാജയം: ജാതിമത വികാരം ആളിക്കത്തിച്ചെന്ന് പിണറായി Posted: 03 Oct 2014 12:05 AM PDT തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ന്യൂനപക്ഷത്തിനെതിരായ വികാരമായി അന്യമത വിരോധം മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. ന്യൂനപക്ഷത്തിനുള്ള തീവ്രവാദ നിലപാടുള്ളവരും ഇതിന് വഴിയൊരുക്കിയതായും പിണറായി ആരോപിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് സംഘടനാപരമായ ചില കുറവുകളും കാരണമായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. പരാജയം സംബന്ധിച്ച് സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം എല്‍.ഡ.ിഎഫ് കൂടുതല്‍ ശക്തമാക്കും. വരുന്ന എട്ടാം തീയതി മുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പിണറായി പറഞ്ഞു. മാലിന്യ പ്രശ്നം പ്രധാന വിഷയമായി സി.പി.എം ഏറ്റെടുക്കും. മാലിന്യം പ്രശ്നത്തെകുറിച്ച് ആലപ്പുഴയില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് നിര്‍മാണ അഴിമതി: വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി Posted: 02 Oct 2014 11:35 PM PDT കാസര്‍കോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ബസ്സ്റ്റാന്‍ഡിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഭാഗം അന്യാധീനപ്പെട്ടതുള്‍പ്പെടെയുള്ള സാമ്പത്തിക അഴിമതി സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ ദിവസം നഗരസഭാ പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈയില്‍നിന്ന് വിജിലന്‍സ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. നഗരസഭാ ഉപസമിതി നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലൂടെ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ട വിവരം മാധ്യമങ്ങള്‍ പുറത്തത്തെിച്ചതോടെയാണ് വിജിലന്‍സ് വിവരശേഖരണം ആരംഭിച്ചത്. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന സംശയത്താല്‍ വിജിലന്‍സ് സ്വമേധയാ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. കൗണ്‍സില്‍ നിയോഗിച്ച ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സ് ശേഖരിച്ചു. അടുത്ത ദിവസങ്ങളില്‍ നഗരസഭയില്‍ നേരിട്ടത്തെി തെളിവെടുപ്പ് നടത്തിയേക്കും. |
നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു Posted: 02 Oct 2014 10:58 PM PDT മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി സൗത് താമരപറമ്പ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ശുചീകരണം നടത്തി. പ്രസിഡന്‍റ് എസ്. ബാബു, സെക്രട്ടറി അഡ്വ. തമന്ന നൗഷാദ്, മെഹറുന്നിസ, ആന്‍ഡ്രൂസ്, സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: 25ാം ഡിവിഷനിലെ അയല്‍ക്കൂട്ടം, കുടുംബശ്രീ പ്രവര്‍ത്തകര്‍ നസ്രത്ത് വാറു വൈദ്യന്‍ റോഡ് മേഖല ശുചീകരിച്ചു. കൗണ്‍സിലര്‍ വിക്ടോറിയ ലോറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വീട്ടുകാര്‍ പ്ളാസ്റ്റിക് ഉപയോഗിക്കില്ളെന്ന് പ്രതിജ്ഞയും ചെയ്തു. കളമശ്ശേരി: നജാത്ത് പബ്ളിക് സ്കൂളും കളമശ്ശേരി നഗരസഭയും സംയുക്തമായി ഗാന്ധിജയന്തി ദിനാഘോഷം നടത്തി. നഗരസഭക്കു മുന്നില്‍ നടന്ന പരിപാടി മന്ത്രിവി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ നജാത്ത് പബ്ളിക് സ്കൂള്‍ ഭാഗമായതില്‍ ഏറെ സന്ദേശമുണ്ടെന്നും മറ്റു വിദ്യാലയങ്ങള്‍ക്ക് സ്കൂള്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 2013ലെ നഗരസഭയുടെ ശുചിത്വ നഗര ഘരമാലിന്യ നിര്‍മാര്‍ജന പദ്ധതിക്കുള്ള നജാത്ത് സ്കൂളിന്‍െറ മെമന്‍േറാ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന് വിദ്യാര്‍ഥി പ്രതിനിധികള്‍ കൈമാറി. എച്ച്.എം.ടി ജങ്ഷന്‍, മെഡിക്കല്‍ കോളജ്, നഗരസഭാ മന്ദിരത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിദ്യാര്‍ഥികള്‍ ശുചീകരിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ. കെ.കെ. കബീര്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ഖാദര്‍, പ്രിന്‍സിപ്പല്‍ കെ.സി. അന്നമ്മ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ കുട്ടികള്‍ക്ക് മണ്ണുമാന്തി ഉപകരണങ്ങള്‍ നല്‍കിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മട്ടാഞ്ചേരി: കോണ്‍ഗ്രസ് സൗത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പദയാത്രയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി.ജി. വിജയപ്രകാശ് അധ്യക്ഷത വഹിച്ചു. സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചു. എ.ടി. ക്ളീറ്റസ്, കെ.എ.പി. പിള്ള, പി.ഡി. വിന്‍സെന്‍റ്, പി.എസ്. ജെറോം, ട്രീസ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മട്ടാഞ്ചേരി: വെല്‍വിഷേഴ്സ് വെളിയുടെ ഫോര്‍ട്ടുകൊച്ചി ജനമൈത്രി പൊലീസിന്‍െറയും ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചി എഡ്വേര്‍ഡ് സ്മാരക സര്‍ക്കാര്‍ സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ്, പ്രധാന അധ്യാപിക മറിയ സ്റ്റെല്ല, ജനമൈത്രി സി.ആര്‍.ഒ കെ.ടി. സേവ്യര്‍, വി.ജെ. ആന്‍സി എന്നിവര്‍ സംസാരിച്ചു. കെ.എ. എഡ്വിന്‍ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി: മുല്ലപ്പറമ്പ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ടോം ഓസ്കാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍മാരായ എന്‍.കെ.എ. ലത്തീഫ്, എ.കെ. കാര്‍ത്തികേയന്‍, കൗണ്‍സിലര്‍ പി.എസ്. രാജം, സക്കറിയ ഫെര്‍ണാണ്ടസ്, അജേഷ്, സുലഭ എന്നിവര്‍ സംസാരിച്ചു. മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി താമരപറമ്പ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ താമരപറമ്പ് കുട്ടികളുടെ പാര്‍ക്കില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. കൗണ്‍സിലര്‍ പി.എസ്. രാജു ഉദ്ഘാടനം ചെയ്തു. ജെ. സോളമന്‍, എ.എം. അലി എന്നിവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: റെഡ് ക്രോസ് കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പനയപ്പിള്ളി നെഹ്റു സ്ക്വയറില്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. പ്രസിഡന്‍റ് മുഹമ്മദ് ജറീസ് അധ്യക്ഷത വഹിച്ചു. പി.എം. ഷാഹി, പി.ഇ. റാഫേല്‍, സി.കെ. മനാഫ്, എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. തൃപ്പൂണിത്തുറ: നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രി കേന്ദ്രീകരിച്ച് നടന്ന പരിപാടികള്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ആശുപത്രി പരിസരം ശുചീകരിച്ചു. യൂനിയന്‍ ഓഫ് റസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ നൂറോളം പേര്‍ പങ്കെടുത്ത ശുചീകരണപ്രവര്‍ത്തനങ്ങള്‍ വി.പി. പ്രസാദ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി സ്റ്റാച്യൂ ജങ്ഷനില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ളോക് പ്രസിഡന്‍റ് സി. വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി. രാജീവ്, ശകുന്തള ജയകുമാര്‍, പി.സി. പോള്‍, ഡി. അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു. ഉദയംപേരൂര്‍ മണ്ഡലം കോണ്‍ണ്‍ഗ്രസ് കമ്മിറ്റി നടക്കാവ് ജങ്ഷനില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പ്രസിഡന്‍റ് ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ജൂമ്പന്‍ ജോണ്‍, ജോണ്‍ തമ്പി, ടി.പി. ഗോപിദാസ്, കെ.പി. രത്നാകരന്‍, ആനി അഗസ്റ്റിന്‍, ബെന്നിതോമസ്, മിനി ദിവാകരന്‍, കെ.ബി. സുരേഷ്, വി.ഡി. സുനില്‍, ഷാജു, ഇ.എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ ഗാന്ധിജയന്തിദിനാചരണത്തിന്‍െറ ഭാഗമായി പുഷ്പാര്‍ച്ചന, അനുസ്മരണയോഗം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാലയില്‍ ഗാന്ധിസ്മരണ നിലനിര്‍ത്തുന്നതിന് ഗ്രന്ഥശാലാ അങ്കണത്തില്‍ഗാന്ധിപ്രതിമ അനാഛാദനം പ്രഫ. എം.കെ. സാനു നിര്‍വഹിച്ചു. പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സെന്‍റ് ആന്‍റണീസ്, സെന്‍റ്മേരീസ്, സെന്‍റ് തേരേസാസ്, എളമക്കര ഗവണ്‍മെന്‍റ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 200 ഓളം വിദ്യാര്‍ഥികള്‍ ശുചീകരണ യഞ്ജത്തില്‍ പങ്കാളികളായി. സ്വാതന്ത്ര്യസമരസേനാനി കെ.എ. ഭാനുപ്രകാശ് പരിപാടിയുടെ ഉദ്ഘാടനവും, ഗാന്ധി അനുസ്മരണവും നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, നഗരസഭാ മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന്‍, സൗമിനി ജെയിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ നേവിയുടെ സഹകരണത്തോടെ മറൈന്‍ പരിസരങ്ങളും ശുചീകരിച്ചു കൊണ്ടായിരുന്നു ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ ആരംഭിച്ചത്. |
സര്‍ക്കാര്‍ വാഗ്ദാനം ജലരേഖ; ഭൂരഹിതരുടെ കാത്തിരിപ്പ് നീളുന്നു Posted: 02 Oct 2014 10:54 PM PDT എരമല്ലൂര്‍: ഭൂരഹിതരുടെ കാത്തിരിപ്പ് നീളുന്നു, സര്‍ക്കാര്‍ വാഗ്ദാനം ജലരേഖയായി. ആലപ്പുഴ ജില്ലയിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 30നകം പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാവില്ളെന്ന് ഉറപ്പായി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ഭൂരഹിതകേരളം പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സാധിക്കില്ളെന്ന് തുടക്കം മുതലേ ആശങ്കയുണ്ടായിരുന്നു. ജില്ലയില്‍ നാളിതുവരെ ഇരുനൂറില്‍ താഴെയാളുകള്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളൂ. അടുത്ത ഏതാനും ദിവസം കൊണ്ട് പദ്ധതി നടപ്പാകുമെന്ന വിശ്വാസം അധികൃതര്‍ക്കുമില്ല. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളും സംഘടനകളും അനധികൃതമായി കൈവശം വെച്ചിട്ടുള്ളത്. ഇത് മുഴുവന്‍ തിരിച്ചുപിടിക്കാന്‍ ജില്ലയിലെ ഭൂരഹിതരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഗുണഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഒക്ടോബര്‍ 30 നകം ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ നിരാശയിലാണ്. സര്‍ക്കാറിന്‍െറ കാലാവധി തീരുംമുമ്പ് പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചില്ളെങ്കില്‍ വരുന്ന ഗവണ്‍മെന്‍റിന് ഇതിനുള്ള ഇച്ഛാശക്തിയുണ്ടാകുമെന്ന് ഉറപ്പുമില്ല. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള റവന്യൂ പുറമ്പോക്കുകള്‍ തിരിച്ചുപിടിച്ച് ഭൂരഹിതരായ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി ഗ്ളോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.പി. സൈഫുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. |
നാടെങ്ങും ശുചീകരണ പ്രവൃത്തികള്‍ Posted: 02 Oct 2014 10:49 PM PDT പാലക്കാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍, വിദ്യാലയങ്ങള്‍, ക്ളബുകള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണം ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരുന്നു ആഘോഷം. ഡി.സി.സി ഓഫിസില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പിയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനക്ക് പി.എ. റസാഖ് മൗലവി, ബാബു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. പേഴുംകര-കാവില്‍പ്പാട് ബൈപാസ് റോഡരികിലെ കുറ്റിക്കാടുകള്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സോളിഡാരിറ്റി മേപ്പറമ്പ് യൂനിറ്റ് പ്രവര്‍ത്തകര്‍ വെട്ടി വൃത്തിയാക്കി. പ്രദേശത്ത് കാടുമൂടിയതിനാല്‍ എതിരെ വരുന്ന വാഹങ്ങള്‍ കൂട്ടിയിടിക്കുന്നത് നിത്യസംഭവമാണ്. യൂനിറ്റ് പ്രസിഡന്‍റ് ഷഫീഖ് അജ്മല്‍, സെക്രട്ടറി നസീഫ്, ജില്ലാ കമ്മിറ്റി അംഗം സാജിദ്, ഹസനുല്‍ ബന്ന, സല്‍മാന്‍ എന്നിവര്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. വടക്കഞ്ചേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. കോണ്‍ഗ്രസ് ഭവനില്‍ ഗാന്ധിയുടെ ഫോട്ടോയില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്ര ഡി.സി.സി അംഗം ഡോ. അര്‍സലാം നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു. വണ്ടാഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുടപ്പല്ലൂര്‍കുന്ന് പറമ്പില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്‍റ് പി.കെ. ചന്ദ്രന്‍െറ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കിഴക്കഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി, കണ്ണമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, പുതുക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലും ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനിലും പരിസരത്തും ശുചീകരണ പ്രവര്‍ത്തനം നടത്തി. എസ്.ഐ സി. രവീന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ സ്റ്റേഷനിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു. മങ്കര: ഗന്ധിജയന്തി ദിനത്തില്‍ അമ്മിണി എന്‍ജിനീയറിങ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മങ്കര റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. റെയില്‍വേ ജീവനക്കാരും പങ്കെടുത്തു. പഞ്ചായത്ത് അംഗം ചന്ദ്രിക ഉദ്ഘാടനം ചെയ്തു. എ.ഡി.ആര്‍.എം മോഹന്‍ ആര്‍. മേനോന്‍, ലിസി, നന്ദകുമാര്‍, ഷണ്‍മുഖന്‍, നൗഷാദ്, മുസ്തഫ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആചരിച്ചു. രാവിലെ പുഷ്പാര്‍ച്ചന, ശുചീകരണം എന്നിവ നടന്നു. മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോകുല്‍ദാസ്, ബ്ളോക് അംഗം രവീന്ദ്രന്‍, വൈസ് പ്രസിഡന്‍റ് നദീറ, ദേവദാസ്, ഉണ്ണി കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു. മണ്ണൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം ബി.ജെ.പി മണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് എന്ന പദ്ധതിയുടെ ഭാഗമായാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരിച്ചത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പത്തിരിപ്പാല: ഗാന്ധിജയന്തി ദിനത്തില്‍ മണ്ണൂര്‍-പത്തിരിപ്പാല റോഡില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൃക്ഷ ത്തൈ നടീല്‍ യജ്ഞം ആരംഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ അരങ്ങാട്ട് ബാലന്‍െറ നേതൃത്വത്തിലാണ് വൃക്ഷ ത്തൈകള്‍ നട്ടത്. പാതക്കിരുവശവും 1000 തൈകള്‍ നടാനാണ് പരിപാടി. അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എസ്.ജെ.എന്‍. നജീബ്, പി.സി. പക്കീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ആലത്തൂര്‍: പാടൂര്‍ പബ്ളിക് റീഡിങ് റൂം, ബ്ളൂസ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗാന്തിജയന്തി ആഘോഷിച്ചു. വായനശാല കമ്മിറ്റി മുന്‍ പ്രസിഡന്‍റ് കെ.വി. ശിവദാസന്‍െറ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ. അശോകനും ഫോട്ടോ അനാച്ഛാദനം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കലാധരനും നിര്‍വഹിച്ചു. പി.കെ. ഉണ്ണികൃഷ്ണന്‍, കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലങ്കോട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധിജയന്തി ആഘോഷം മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.പി. ഗംഗാധരമേനോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ടി. വിശ്വനാഥന്‍, സി. വേലായുധന്‍, ടി. മുരളീധരന്‍, ശെല്‍വരാജ്, ശിവരാമന്‍, സി. വിഷ്ണു, സ്വാമിനാഥന്‍, പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുഴല്‍മന്ദം: ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവമോര്‍ച്ച കുഴല്‍മന്ദം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴല്‍മന്ദം ഗവ. ആശുപത്രി ശുചീകരിച്ചു. മണ്ഡലം പ്രസിഡന്‍റ് എസ്. അരുണ്‍, മാധവദാസ്, മഹേഷ്, ചന്ദ്രന്‍, കുഞ്ചു, അപ്പുകുട്ടന്‍, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. |
കുരുന്നുകള്‍ ഇന്ന് അറിവിന്‍െറ ആദ്യാക്ഷരം കുറിക്കും Posted: 02 Oct 2014 10:33 PM PDT മലപ്പുറം: ജില്ലയിലുടനീളം ആയിരക്കണക്കിന് കുരുന്നുകള്‍ നാവിന്‍തുമ്പില്‍ വെള്ളിയാഴ്ച ആദ്യാക്ഷരം കുറിക്കും. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് തുടക്കമിടും. തിരൂര്‍ തുഞ്ചന്‍പറമ്പിലും പൂന്താനം ഇല്ലത്തും മേല്‍പത്തൂര്‍ ഇല്ലപ്പറമ്പിലും മംഗലം വള്ളത്തോള്‍ സ്മാരകത്തിലുമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ എഴുത്തിനിരുത്തുക. ഇതോടൊപ്പം വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങ് നടത്തും. പാഠപുസ്തകങ്ങള്‍ ബുധനാഴ്ച പൂജവെച്ചു. വെള്ളിയാഴ്ച ദശമി പൂജ നടക്കും. തുടര്‍ന്നാണ് വിദ്യാരംഭം. പൊടിയാട്ട് ശിവക്ഷേത്രത്തില്‍ വിദ്യാരംഭം നടക്കും. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, പാലൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇരുമ്പുഴി മഹാവിഷ്ണു ക്ഷേത്രം, കോട്ടക്കല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം, തൃപ്പനച്ചി വാസുദേവപുരം ക്ഷേത്രം, കോട്ടുപറ്റ ഓരനാടത്ത് ക്ഷേത്രം, നറുകര നറുമധുര ക്ഷേത്രം, മേലാക്കം കാളികാവ് ക്ഷേത്രം, മഞ്ചേരി അരുകിഴായ മഹാദേവ ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം എന്നിവിടങ്ങളില്‍ വിദ്യാരംഭത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നവരാത്രി ആഘോഷത്തിന്‍െറ ഭാഗമായി കോട്ടക്കല്‍ പടിഞ്ഞാക്കര സുബ്രഹ്മണ്യ കോവിലില്‍ ആരംഭിച്ച സംസ്കൃത പൈതൃക ഘോഷയാത്ര ഭക്തിസാന്ദ്രമായി. തെയ്യങ്ങളും ശിങ്കാരിമേളവും അകമ്പടിയേകി. കോട്ടക്കല്‍ വെങ്കിട്ടതേവര്‍ ശിവക്ഷേത്രത്തില്‍ വൈകുന്നേരം നാലിന് ലക്ഷദീപ സമര്‍പ്പണം നടക്കും. മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിപ്പാട് തിരി തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭക്ത ജനങ്ങള്‍ ലക്ഷ ദീപങ്ങള്‍ തെളിയിക്കും. |
ആശുപത്രിയില്ല; നടവയലുകാര്‍ക്ക് ദുരിതം Posted: 02 Oct 2014 10:25 PM PDT പനമരം: കുടിയേറ്റ മേഖലയായ നടവയലില്‍ നല്ല ആശുപത്രിയുടെ അഭാവം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പനമരം ഗവ. ആശുപത്രിക്ക് കീഴിലെ ഒരു ആരോഗ്യ ഉപകേന്ദ്രം മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. ഇതില്‍തന്നെ വല്ലപ്പോഴുമേ നഴ്സ് ഉണ്ടാവാറുള്ളൂ. കണിയാമ്പറ്റ, പൂതാടി, പനമരം പഞ്ചായത്തുകളുടെ സംഗമസ്ഥാനത്താണ് നടവയല്‍ ടൗണ്‍ സ്ഥിതിചെയ്യുന്നത്. പൂതാടിയിലെ ചീങ്ങോട്, എടക്കൊമ്പം, നെയ്ക്കുപ്പ, പനമരത്തെ കായക്കുന്ന്, ആലിങ്കല്‍താഴെ, രണ്ടാംമൈല്‍, കണിയാമ്പറ്റയിലെ നെല്ലിയമ്പം, കാവടം, ചിറ്റാലൂര്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെയും ആശ്രയമാണ് നടവയല്‍ ടൗണ്‍. അത്യാവശ്യ സൗകര്യങ്ങളോടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമെങ്കിലും ഉണ്ടെങ്കില്‍ ഏറെ ആശ്വാസമാകുമെന്നാണ് നടവയലുകാരുടെ പക്ഷം. എന്നാല്‍, ഇതിന് വിഘാതമായി നില്‍ക്കുന്നത് ടൗണ്‍ മൂന്ന് പഞ്ചായത്തുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. നടവയല്‍ ടൗണില്‍നിന്ന് പനമരത്തെ ആശുപത്രിയിലേക്ക് ആറ് കിലോ മീറ്ററും കേണിച്ചിറ പി.എച്ച്.സിയിലേക്ക് അഞ്ചും കണിയാമ്പറ്റ വരദൂരിലുള്ള പി.എച്ച്.സിയിലേക്ക് 12 കിലോ മീറ്ററും യാത്ര ചെയ്യണം. നടവയലില്‍ ആശുപത്രിയില്ലാത്തതില്‍ ഏറെ ദുരിതം അനുഭവിക്കുന്നത് കണിയാമ്പറ്റയിലെ ചിറ്റാലൂര്‍ക്കുന്ന്, കാവടം പ്രദേശത്തുകാരാണ്. കാവടത്തുനിന്ന് അടുത്ത ടൗണായ നടവയലിലത്തൊന്‍ നാല് കിലോ മീറ്ററാണ് യാത്ര. ആദിവാസി മേഖലയായിട്ടും ഇവിടേക്ക് ആരോഗ്യ അധികൃതര്‍ തിരിഞ്ഞുനോക്കാറില്ല. 10 ദിവസം മുമ്പ് കാവടം കോളനിയിലെ അനിലയുടെ (12) മരണത്തിനിടയാക്കിയതും ആരോഗ്യ വകുപ്പിന്‍െറ അനാസ്ഥയാണ്. ആരും എത്താത്ത സാഹചര്യത്തിലാണ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ വീട്ടുകാര്‍ നടവയലില്‍ കഴിഞ്ഞ ദിവസം പൂട്ടിച്ച സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ ലഭ്യമായ സൗകര്യത്തില്‍ ചികിത്സ തേടാന്‍ നടവയലുകാര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പൂതാടി, പനമരം, വരദൂര്‍ ആശുപത്രി അധികൃതര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ നടവയല്‍ മേഖലയില്‍ രോഗം പിടിച്ചുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പറ്റൂ. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്‍െറ സമീപനം തൃപ്തികരമല്ളെന്നാണ് നാട്ടുകാരുടെ പക്ഷം. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,240 രൂപ Posted: 02 Oct 2014 09:55 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,240 ആയി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന്‍വില 2,530 രൂപയായിരുന്നു. വ്യാഴാഴ്ച വില 80 രൂപ കൂടി 2,540 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2.52 ഡോളര്‍ കുറഞ്ഞ് 1,211.68 ഡോളറിലെത്തി. |
ശുചിത്വ ഇന്ത്യ: മോദിയുടെ ക്ഷണം ശശി തരൂരും കമലാഹാസനും സ്വീകരിച്ചു Posted: 02 Oct 2014 09:47 PM PDT ന്യൂഡല്‍ഹി: ശുചിത്വ ഇന്ത്യ പരിപാടികളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കോണ്‍ഗ്രസ് എം.പി ശശി തരൂരും സിനിമാതാരം കമലാഹാസനും സ്വീകരിച്ചു. ശുചിത്വ പ്രചാരണത്തില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. ശുചിത്വ ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായി കമലാഹാസന്‍ പറഞ്ഞു. മോദിയുടെ ക്ഷണം സ്വീകരിച്ച കമലാഹാസന്‍, രാജ്യത്തെ 90 കോടിയിലധികം വരുന്ന ജനങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമാകാന്‍ ശശി തരൂരിനെയും കമലാഹാസനെയും കൂടാതെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, പ്രമുഖ വ്യവസായി അനില്‍ അംബാനി, സിനിമാതാരങ്ങളായ സല്‍മാന്‍ഖാന്‍, പ്രിയങ്ക ചോപ്ര, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗസ്വാമി രാംദേവ് എന്നിവരെയാണ് മോദി ക്ഷണിച്ചത്. മോദിയുടെ ആഹ്വാനം സ്വീകരിക്കുന്നതായി സചിന്‍ ടെണ്ടുല്‍കറും പ്രിയങ്ക ചോപ്രയും വ്യക്തമാക്കിയിരുന്നു. അതേസമയം, മോദിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരുന്നു. അടുത്തകാലത്ത് ഇന്‍റര്‍നെറ്റില്‍ വൈറലായി മാറിയ ‘ഐസ് ബക്കറ്റ് ചലഞ്ച്’ പോലെ ശുചീകരണ ബോധവത്കരണത്തിന് സ്വന്തം പ്രശസ്തി ഉപകാരപ്പെടുത്താനാണ് ട്വിറ്റര്‍ വഴി മോദി ആഹ്വാനം ചെയ്തത്. |
വിജയദശമി ഇന്ന്; ആയിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു Posted: 02 Oct 2014 09:01 PM PDT കോഴിക്കോട്: ഇന്ന് വിജയദശമി. അറിവിന്‍െറ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചേക്കേറുന്ന ദിനം. ക്ഷേത്രങ്ങളും വായനശാലകളും സ്കൂളുകളുമെല്ലാം രാവിലെ എട്ടുമണിയോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. ഒമ്പതു ദിവസത്തെ വ്രതത്തിന് സമാപനംകുറിച്ചാണ് വിജയദശമി എത്തുന്നത്. തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും പുലര്‍ച്ചെ അഞ്ചിന് എഴുത്തിനിരുത്ത് ആരംഭിച്ചു. സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്തച്ഛന്‍മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യ^സാംസ്കാരിക നായകന്മാരുമാണ് എഴുത്തിനിരുത്തുന്നത്. കവികളുടെ വിദ്യാരംഭവും ഇന്ന് നടക്കും. ദുര്‍ഗാദേവി അസുരന്മാരായ ശുംഭ^നിശുംഭന്മാരോട് യുദ്ധത്തില്‍ വിജയം നേടിയ ദിനമാണ് വിജയദശമി എന്നാണ് ഐതിഹ്യം. ക്ഷേത്രങ്ങളില്‍ രാവിലെ സരസ്വതിപൂജ കഴിഞ്ഞ് പൂജക്കുവെച്ച ഉപകരണങ്ങള്‍ എടുക്കും. അതിനുശേഷമാണ് വിദ്യാരംഭം. എല്ലാ ക്ഷേത്രങ്ങളിലും തുഞ്ചന്‍പറമ്പിലും എഴുത്തുകാരുടെയും പ്രശസ്തരുടെയും വസതിയിലുമെല്ലാം കുട്ടികളെ എഴുത്തിനിരുത്താന്‍ ആളുകളെത്തി തുടങ്ങി. വ്യാഴാഴ്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രഥോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. രാവിലെ നട തുറക്കുന്നതിനു മുമ്പ് തന്നെ പതിനായിരങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നത് കാണാമായിരുന്നു. |
ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ മണ്ണും മനസ്സും ഒരുങ്ങി Posted: 02 Oct 2014 09:00 PM PDT റിയാദ്: ഭക്തിയും ആഘോഷവും ഇടകലരുന്ന ബലിപ്പെരുന്നാളിന്‍െറ ആഹ്ളാദങ്ങളിലേക്ക് ഉണരാന്‍ ലോകമൊട്ടുക്കുമുള്ള ജനങ്ങളോടൊപ്പം സൗദിയിലെ സ്വദേശി, വിദേശി സമൂഹങ്ങളും ഒരുങ്ങി. ത്യാഗനിര്‍ഭരതയുടെ ചരിത്രസ്മൃതിയും ദൈവികമാര്‍ഗത്തിലെ ആത്മസമര്‍പ്പണവുമായി വെള്ളിയാഴ്ച ഉപവാസം അനുഷ്ഠിക്കുന്ന വിശ്വാസികളും അവരോട് സാഹോദര്യഭാവത്തോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും ശനിയാഴ്ചയത്തെുന്ന വലിയ പെരുന്നാളിനെ സ്നേഹം കൊണ്ട് പരസ്പരം ആശ്ളേഷിച്ച് വരവേല്‍ക്കാനാണ് മനസൊരുക്കം നടത്തുന്നത്. വിശ്വാസികളുടെ സുപ്രധാന തീര്‍ഥാടനമായ ഹജ്ജിന്‍െറ വേളയായതിനാല്‍ ആഘോഷങ്ങള്‍ പൂര്‍ണമായും ഭക്തിനിര്‍ഭരമാണ്. ഈദുല്‍ ഫിത്വര്‍ ആഘോഷവേളയിലെ വിപുലമായ കലാസാംസ്കാരിക പരിപാടികളുണ്ടാവില്ളെങ്കിലും സൗദിയിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ബലിപ്പെരുന്നാള്‍ ദിനങ്ങള്‍ക്ക് മുന്നോടിയായി തന്നെ വലിയ ഒരുക്കങ്ങളിലായി കഴിഞ്ഞു. വീഥികളും തെരുവുകളും പാര്‍ക്കുകളും കെട്ടിടങ്ങളും വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായി. എല്ലാവരുടെയും ശ്രദ്ധ ഹജ്ജിന്‍െറ പുണ്യനഗരങ്ങളിലേക്ക് തിരിയുമെന്നതിനാല്‍ സ്വന്തം ഇടങ്ങളില്‍ വലിയ ആഘോഷ തിമിര്‍പ്പുകളുണ്ടാവില്ല. ഇത്തവണ സൗദിയിലെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍ കുറവുണ്ടെങ്കിലും നിതാഖാതിനെ തുടര്‍ന്ന് വലിയൊരു വിഭാഗം വിദേശികള്‍ രാജ്യം വിട്ടുപോയതിനാല്‍ റിയാദ് ഉള്‍പ്പെടെ നഗരങ്ങളിലെ വാണിജ്യകേന്ദ്രങ്ങള്‍ പെരുന്നാള്‍ ദിനങ്ങളില്‍ പഴയതുപോലെ വന്‍തോതില്‍ ജന നിബിഡമാകാനും ഇടയില്ല. പെരുന്നാള്‍ നമസ്കാരത്തിന് രാജ്യമൊട്ടാകെ നൂറുകണക്കിന് ഈദ് ഗാഹുകളാണ് ഒരുങ്ങിയിരിക്കുന്നത്. റിയാദില്‍ മാത്രം 22 ഈദ് ഗാഹുകളാണ് സജ്ജമായത്. സമാനമായ എണ്ണം ജിദ്ദയിലും ദമ്മാമിലും താരതമ്യേന കുറഞ്ഞ എണ്ണം മറ്റ് പട്ടണങ്ങളിലും തയാറായിട്ടുണ്ട്. രാവിലെ ആറിനാണ് പെരുന്നാള്‍ നമസ്കാരം. പുലര്‍ച്ചയിലെ പെരുന്നാള്‍ നമസ്കാരവും ഉച്ചക്കുള്ള വിരുന്നും കഴിഞ്ഞാല്‍ ആഘോഷങ്ങളുണ്ടാവില്ല. സൂര്യോദയം കഴിഞ്ഞ് 14 മിനിറ്റിന് ശേഷം ആറുമണിയോടെ നമസ്കാരം ആരംഭിക്കുമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍െറ റിയാദ് മേഖല മേധാവി അബ്ദുല്ല നാസിര്‍ അറിയിച്ചു. നമസ്കാരത്തിനുശേഷം വിശ്വാസികള്‍ ബലിയറുക്കല്‍ കര്‍മത്തിലേക്ക് നീങ്ങും. റിയാദ് നഗരസഭ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബലിയറുക്കുന്നതിന് ആറ് അറവുകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ബലിമൃഗങ്ങളെ ലഭിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ റിയാദില്‍ മാത്രം 17 കന്നുകാലി ചന്തകളും നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. ബലിമൃഗങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍, വിലവിവരം, അംഗീകൃത അറവുസ്ഥലങ്ങള്‍, മാംസം വിതരണത്തിന് തയാര്‍ ചെയ്യുന്ന കേന്ദ്രങ്ങള്‍, ഇതോട് അനുബന്ധിച്ച് നഗരസഭ നല്‍കുന്ന വിവിധ സൗജന്യ സേവനങ്ങളും ആനുകൂല്യങ്ങളും എന്നിവ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും നല്‍കാന്‍ റിയാദ് നഗരസഭ പ്രത്യേക വെബ്സൈറ്റും തുടങ്ങിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏതാനും ദിവസത്തേക്കുള്ളതാണെങ്കിലും ഈ അവധിക്കാലവും ആഘോഷമാക്കാനും യാത്രകള്‍ നടത്താനും മലയാളികളും ഒരുക്കത്തിലാണ്. മദാഇന്‍ സാലിഹ്, ജീസാനിലെ ഫുര്‍സാന്‍ ദ്വീപ്, അബഹ, അല്‍അഹ്സയിലെ ജബല്‍ ഗാര പോലുള്ള സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും സലാല പോലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകള്‍ക്കാണ് മലയാളി കുടുംബങ്ങളും ബാച്ചിലേഴ്സായി കഴിയുന്നവരും തയാറെടുക്കുന്നത്. വ്യാഴാഴ്ച തന്നെ പുറപ്പെട്ടവരുമുണ്ട്. സമീപകാലത്തായി സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ വിനോദ യാത്രകള്‍ വര്‍ധിച്ചിട്ടുണ്ട്. |
ഗള്‍ഫ് സെക്ടറിലേക്ക് കൂടുതല്‍ വിമാനം ആവശ്യപ്പെടും Posted: 02 Oct 2014 08:41 PM PDT Subtitle: എയര്‍ ഇന്ത്യ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ,ആഫ്രിക്ക മേഖലക്ക് പുതിയ മേധാവി ദുബൈ: എയര്‍ ഇന്ത്യക്ക് ഏറെ വരുമാനം നേടിക്കൊടുക്കുന്ന ഗള്‍ഫ് സെക്ടറിന് കൂടുതല്‍ വിമാനങ്ങള്‍ ആവശ്യപ്പെടുമെന്ന് എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറയും ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് , ആഫ്രിക്ക റീജ്യണല്‍ മാനേജറായി ചുമതലയേറ്റ മെല്‍വിന്‍ ഡിസില്‍വ പറഞ്ഞു. ദുബൈയില്‍ എയര്‍ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയ്ക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ രണ്ടാം സ്ഥാനത്തുളള ഗള്‍ഫ് സെക്ടറിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും വിപുലീകരണം ലക്ഷ്യമിടുന്നതായും ഗുജറാത്തുകാരനായ മെല്‍വിന്‍ ഡിസില്‍വ പറഞ്ഞു. നിലവില്‍ ഗള്‍ഫ് മേഖലയില്‍ എയര്‍ ഇന്ത്യ ആഴ്ചയില്‍ 300 ലേറെ സര്‍വീകളാണ് നടത്തുന്നത്. ഗള്‍ഫ് മേഖലയിലെ കാര്യങ്ങള്‍ പഠിക്കാന്‍ കുറച്ചുസമയം വേണം. കൂടുതല്‍ ശ്രദ്ധ ഗള്‍ഫിന് വേണമെന്ന് ബോധ്യമായിട്ടുണ്ട്. സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുമ്പത്തെയത്ര ഇല്ളെന്നാണ് മനസ്സിലാക്കുന്നത്. നിരന്തരമുള്ള സര്‍വീസ് റദ്ദാക്കലും വൈകലുമെന്ന സാഹചര്യം മാറിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് എപ്പോഴും ആശ്രയിക്കാവുന്നത് എയര്‍ ഇന്ത്യ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നിന്ന് സ്ഥലംമാറിപോകുന്ന എയര്‍ ഇന്ത്യ ദുബൈ,ഷാര്‍ജ മാനേജര്‍ രാംബാബുവിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സെക്ടറില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇനി പുതിയ നേതൃനിരയത്തെും. നേരത്തെ അഹ്മദാബാദിലും പാകിസ്താനിലെ എയര്‍ ഇന്ത്യ കണ്‍ണ്ട്രി മാനേജര്‍ തസ്തകയിലും ജോലി ചെയ്ത മെല്‍വിന്‍ ഡിസില്‍വ ഗള്‍ഫ്,മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയുടെ മാനേജറായി ദുബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. റീജ്യണല്‍ മാനേജര്‍ക്കൊപ്പം ദുബൈ,ഷാര്‍ജാ എയര്‍ ഇന്ത്യാ ഓപ്പറേഷന്‍ മാനേജറായി ഹരിയാനയില്‍ നിന്നുളള പ്രേം സാഗറും ചുതലയേറ്റു. ഈ തസ്തികിലുണ്ടായിരുന്ന രാം ബാബു ദല്‍ഹി വിമാനത്താവള ഡെപ്യൂട്ടി മാനേജറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേക്കാണ് പ്രേം സാഗര്‍ നിയമിക്കപ്പെട്ടത്. ഇറാഖിലെയടക്കം സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലത്തെിച്ച ദൗത്യം തന്‍െറ ഗള്‍ഫ് കരിയറില്‍ അഭിമാന നിമിഷമാണെന്ന് സ്ഥലം മാറിപ്പോകുന്ന രാം ബാബു പറഞ്ഞു. അല്‍ ഐന്‍, അബുദാബി എമിറേറ്റുകളിലേക്ക് പുതുതായി നിയമിക്കപ്പെട്ട എയര്‍ ഇന്ത്യാ മാനേജര്‍മാര്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. ദുബൈ ഇന്ത്യന്‍ ക്ളബില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച പ്രവാസി സംഘടനാ പ്രതിനിധികള്‍ എയര്‍ ഇന്ത്യയുടെ പിടിപ്പുകേടിന് അറുതി വരുത്തണമെന്ന് പുതിയ ഉദ്യോഗ്സഥ നേതൃത്വത്തോടും ആവശ്യപ്പെട്ടു. |
എല്ലും തോലുമായി ഒരു ദുരിതജീവിതം Posted: 02 Oct 2014 08:38 PM PDT കല്‍പറ്റ: ചാത്തിയുടെ ശോഷിച്ച ശരീരം ഒറ്റനോട്ടത്തില്‍ എല്ലും തോലുമാണ്. 35 വയസ്സിന്‍െറ ചെറുപ്പത്തിലും വൃദ്ധന്‍േറതിന് സമാനമായ രൂപഭാവം. എട്ടുവര്‍ഷമായി ഈ ആദിവാസി യുവാവ് എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതെ രോഗത്തിനടിമയാണ്. എന്താണ് രോഗമെന്ന് ചാത്തിക്കും ബന്ധുക്കള്‍ക്കുമറിയില്ളെന്നു മാത്രം. അതറിയാനുള്ള ചികിത്സയൊന്നും ഇയാള്‍ക്കിതുവരെ കിട്ടിയിട്ടില്ല. വെങ്ങപ്പള്ളി അത്തിമൂല പണിയ കോളനിയിലെ എട്ട് വീടുകളിലൊന്നിലാണ് ചാത്തിയുടെ താമസം. കരാറുകാരന്‍ ഒരു വീടിന്‍െറ രൂപത്തിലേക്ക് ഒപ്പിച്ചെടുത്തതെന്ന് തോന്നിക്കുന്ന കോണ്‍ക്രീറ്റ് കൂരയില്‍ പ്രായമായ അമ്മയും അഞ്ച് സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബത്തോടൊപ്പമാണ് ഇയാള്‍ ജീവിതം തള്ളിനീക്കുന്നത്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പരസഹായം വേണം. കടുത്ത വയറുവേദനയാണ് ചാത്തിയെ അലട്ടുന്നത്. ഈ വേദന ശരീരമാകെ വ്യാപിക്കും. വല്ലാത്ത ക്ഷീണവും. ഒരുനേരം ഒന്നോ രണ്ടോ കവിള്‍ കഞ്ഞിയിലൊതുങ്ങുന്നു ഭക്ഷണക്രമം. അതില്‍ കൂടുതല്‍ കഴിക്കാന്‍ കഴിയുന്നില്ല. എട്ടുവര്‍ഷമായി ഈ അസുഖത്തിന് കാര്യമായ ചികിത്സയൊന്നും ചാത്തിക്ക് ലഭിച്ചിട്ടില്ല. കോളനിക്ക് വിളിപ്പാടകലെ ആരോഗ്യ വകുപ്പിന്‍െറ സബ്സെന്‍റര്‍ ഉള്ളപ്പോഴാണിത്. അവരുടെതന്നെ ഫീല്‍ഡ് സ്റ്റാഫ്, എസ്.ടി പ്രമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തുടങ്ങി ആദിവാസി പരിപാലനത്തിന് തരാതരംപോലെ ആളുകളുണ്ടെങ്കിലും അവരൊന്നും ചാത്തിയെ അറിഞ്ഞമട്ടില്ല. ഈ എട്ടുവര്‍ഷത്തിനിടയില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം ആറേഴു മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച അവിടെ കിടന്നു. രോഗമെന്തെന്ന് ഡോക്ടര്‍മാര്‍ തന്നോടോ ബന്ധുക്കളോടെ പറഞ്ഞിട്ടില്ളെന്ന് ചാത്തി പറയുന്നു. അവിടെനിന്ന് ലഭിച്ച മരുന്നുകള്‍ വൈകാതെ തീര്‍ന്നു. ഇപ്പോള്‍ വേദന കടിച്ചമര്‍ത്തി കഴിയുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മ ഏറെ ആയാസപ്പെട്ടാണ് ചാത്തിയെ പരിചരിക്കുന്നത്. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പട്ടിണിയകറ്റാന്‍ പാടുപെടുന്ന തങ്ങള്‍ക്ക് അതിന് നിവൃത്തിയില്ളെന്ന് ബന്ധുക്കള്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും ചാത്തിയുടെ ദൈന്യതക്ക് വൈകിയാണെങ്കിലും രക്ഷക്കത്തെുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ. |
ബലി പെരുന്നാള്‍ നാളെ; നഗരങ്ങളില്‍ പെരുന്നാള്‍ തിരക്ക് Posted: 02 Oct 2014 08:34 PM PDT മസ്കത്ത്: പെരുന്നാള്‍ അവധി ആരംഭിച്ചതോടെ നാടും നഗരവും പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പു മുട്ടി. റോഡ് നിര്‍മാണവും പെരുന്നാള്‍ തിരക്കും ഒന്നിച്ചതോടെ പ്രധാന നഗരങ്ങളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നഗരങ്ങളിലെ റോഡുകളിലും അനുബന്ധ റോഡുകളിലും കുടുങ്ങിയവര്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ മണിക്കൂറുകള്‍ റോഡില്‍ തങ്ങേണ്ടിവന്നു. സ്വദേശി ഉല്‍പന്നങ്ങളും പെരുന്നാള്‍ വസ്ത്രങ്ങളും അത്തറുകളും ലഭിക്കുന്ന പരമ്പരാഗത സൂഖായ മത്രയിലാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും സ്വദേശികള്‍ പരമ്പരാഗത സൂഖായ മത്രയിലേക്ക് ഒഴുകിയതോടെ മത്രയിലേക്കുള്ള റൂവിയിലെ റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. വാദികബീര്‍ ഭാഗങ്ങളിലേക്ക് പോകുന്നവരെയും ഈ തിരക്ക് ബാധിച്ചു. പ്രധാന നഗരമായ റൂവിയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങളില്‍ വേണ്ടത്ര തിരക്കില്ളെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു. നീണ്ട അവധിയുള്ളതിനാല്‍ പലരും നാട്ടില്‍ പോയത് കച്ചവടത്തെ ബാധിച്ചതായി ഇവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. 15 റിയാലിന്‍െറ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് റിയാലിന്‍െറ ഫ്രീ കൂപ്പണും 20 റിയാലിന്‍െറ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 റിയാലിന്‍െറ ഫ്രീ കുപ്പണും ചില ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ ഇത്തരം ഹൈപര്‍മാക്കറ്റുകളിലേക്ക് ഒഴുകുകയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ബലി പെരുന്നാളിനുള്ളതിനെക്കാള്‍ നാലില്‍ ഒന്ന് കച്ചവടം മാത്രമാണ് ഈ വര്‍ഷം തങ്ങള്‍ക്ക് ലഭിച്ചതെന്ന് റൂവിയിലെ പ്രമുഖ മാര്‍ക്കറ്റായ റാഡോ മാര്‍ക്കറ്റില്‍ കച്ചവടക്കാരനായ മാഹി സ്വദേശി മാലിക് പറഞ്ഞു. ചില ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ ഓഫറുകള്‍ വെച്ചിട്ടുണ്ടെങ്കിലും അവിടങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ളെന്ന് അദ്ദേഹം പറഞ്ഞു. മത്ര സൂഖില്‍ മാത്രമണ് തിരക്കനുഭവപ്പെടുന്നത്. ഒമാന്‍െറ വിവിധ ഭാഗങ്ങളിലെ കന്നുകാലിച്ചന്തകളിലും വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍നിന്ന് ആടുകള്‍ വില്‍പനക്കത്തെുന്നുണ്ടെങ്കിലും സ്വദേശി ആടുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വാദി കബീറിലും സീബിലും രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലുള്ള കന്നുകാലിച്ചന്തകളില്‍ ഇന്നലെയോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശി വീടുകളില്‍ വളര്‍ത്തിയ ആടുകള്‍ക്കും മാടുകള്‍ക്കും ഉയര്‍ന്ന വിലയും നല്‍കേണ്ടിവരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ഈദുഗാഹുകളുടെയും ഈദ് സംഗമങ്ങളുടെയും ഒരുക്കങ്ങളും നടക്കുന്നുണ്ട്. വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരങ്ങളും നടക്കും. റൂവി മേഖലയില്‍ മാത്രം നാല് ഈദുഗാഹുകളാണ് നടക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അല്‍ റുസൈഖി ഗ്രൗണ്ടിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. വിവിധ സംഘടനകള്‍ ബലി പെരുന്നാളിന്‍െറ ഭാഗമായി ഈദ് സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നത്തെുന്ന പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ചൂടിന് ശമനമായതോടെ ഈദ് പിക്നിക്കുകളും കൂടിച്ചേരലുകളും സംഘടിപ്പിക്കുന്നുണ്ട്. തോട്ടങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമായി സംഘടനകളും കൂട്ടായ്മകളും ഒത്തുചേരും. കുടുംബങ്ങളായിരിക്കും ഇത്തരം കൂടിച്ചേരലുകളില്‍ കാര്യമായി പങ്കെടുക്കുന്നത്. കളികളും വിനോദങ്ങളും മറ്റും ഇത്തരം ഗെറ്റ് റ്റുഗതറുകളില്‍ നടക്കും. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടുത്ത ഒരാഴ്ച നല്ല തിരക്കനുഭവപ്പെടും. ഖരീഫ് കഴിഞ്ഞെങ്കിലും സലാലയിലെ വസന്തകാലാവസ്ഥ സന്ദര്‍ശകരെ ആകര്‍ഷിക്കും. |
മോഹന്‍ ഭഗവതിന്‍റെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തത് വിവാദമാകുന്നു Posted: 02 Oct 2014 08:16 PM PDT നാഗ്പൂര്‍: വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്‍റെ പ്രസംഗം ദേശീയ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്തത് വിവാദമാകുന്നു. നാഗ്പൂരില്‍ നടന്ന വിജയ ദശമി റാലിയെ അഭിസംബോധന ചെയ്ത് മോഹന്‍ ഭഗവത് നടത്തിയ പ്രസംഗമാണ് ദൂരദര്‍ശനും ചില സ്വകാര്യ ചാനലുകളും തത്സമയ സംപ്രേക്ഷണം ചെയ്തത്. പ്രസംഗത്തിന്‍റെ തത്സമയ സംപ്രേക്ഷണം സംബന്ധിച്ച വാര്‍ത്ത ആര്‍.എസ്.എസ് ഒൗദ്യോഗിക വൃത്തങ്ങള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ആദ്യ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തു പോലും ആര്‍.എസ്.എസിന്‍റെ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്ന ദൂരദര്‍ശന്‍ ആദ്യമായി മോഹന്‍ ഭഗവതിന്‍റെ പ്രസംഗം സംപ്രേക്ഷണം ചെയ്തത് വിവാദമാവുകയാണ്. ഭഗവതിന്‍െറ പ്രസംഗം സംപ്രേക്ഷണം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. ആര്‍.എസ്.എസ് നേതാവിന്‍െറ പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ സര്‍ക്കാരിന് എങ്ങനെ തോന്നിയെന്ന് അദ്ദേഹം ചോദിച്ചു. സംഭവം സൗര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൂര്‍ദര്‍ശന്‍ നടപടിക്കെതിരെ ആരെങ്കിലും പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. ഇനി മുസ് ലിം, ക്രിസ്ത്യന്‍ പുരോഹിതരും തങ്ങളുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിന്‍റെ വീക്ഷണവും ബി.ജെ.പി സര്‍ക്കാറിന്‍െറ അവലോകനവും ഉള്‍പ്പെടുന്ന പ്രസംഗത്തിന്‍റെ ഉള്ളടക്കവും വിവാദമാവുകയാണ്. വിജയ ദശമി ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗദര്‍ശന്‍ സെഷന്‍റെ ഭാഗമായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ പ്രസംഗിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും വിജയദശമി റാലിയില്‍ പങ്കെടുത്തു. പടിഞ്ഞാറിന്‍െറ സ്വാര്‍ഥ താത്പര്യങ്ങള്‍ ലോകത്തില്‍ ഭീകരവാദത്തിലേക്കുള്ള ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് ഭഗവത് പറഞ്ഞു. ചില പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളാണ് ആഗോളവത്കരണത്തിന് വഴിവെക്കുന്നത്. ഇത് ലോക സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും നക്സല്‍ ഭീകരതയും രാജ്യസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുന്നു. അവരെ പരിപോഷിപ്പിക്കുന്ന ശക്തികളെയും നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവരുമായുള്ള വിശ്വാസവും യോജിപ്പും സഹകരണവും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഹിന്ദു സംസ്കാരത്തിന്‍െറ ഭാഗമാണെന്നും ഭഗവത് ചൂണ്ടിക്കാട്ടി. |
നമുക്കും ചൂലെടുത്ത് വെടിപ്പാക്കാം, ഫ്ളക്സുകള്‍ എടുത്തുമാറ്റാം Posted: 02 Oct 2014 07:34 PM PDT ശുചിത്വത്തിന്‍െറയും വെടിപ്പിന്‍െറയും സന്ദേശം കൈമാറിക്കൊണ്ട് നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇന്നലെ, ഗാന്ധിജയന്തി ദിനത്തില്‍ കാഴ്ചവെച്ച മാതൃകകളെ രാഷ്ട്രീയ കണ്ണടയിലൂടെ മാത്രം നോക്കി വിലകുറച്ചു കാണേണ്ടതില്ല. എന്നോ തുടങ്ങേണ്ടിയിരുന്ന വലിയൊരു യത്നത്തിനു വൈകിയെങ്കിലും തുടക്കം കുറിച്ചു എന്ന് കരുതിയാല്‍ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ശുചീകരണ തൊഴിലാളികളുടെ ആവാസ കേന്ദ്രമായ വാല്മീകി വസ്തിയുടെ പരിസരം ചൂലെടുത്ത് തൂത്തത് പ്രതീകാത്മകമാണെങ്കിലും രാജ്യത്തിന്‍െറ മൊത്തം ശുചിത്വബോധത്തെ തട്ടിയുണര്‍ത്താന്‍ അത് പ്രയോജനപ്പെട്ടെങ്കില്‍ എന്നാശിക്കുന്നവരാണ് കൂടുതലും. അതുപോലെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാന നഗരിയില്‍ സ്വന്തം ചിത്രമുള്ള ഫ്ളക്സ് നശിപ്പിച്ചുകൊണ്ട് പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചത് നമ്മുടെ നാട്ടില്‍ ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്ന ഒരു വിഷയത്തോടുള്ള ഉചിതമായ പ്രതികരണമായി. സംസ്ഥാനത്ത് പ്ളാസ്റ്റിക് നിരോധിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചപ്പോള്‍തന്നെ ധീരമായ കാല്‍വെപ്പായി അതിനെ ജനം കണ്ടത് അവ ഉയര്‍ത്തുന്ന ഭീഷണി ഭയാനകമാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ്. രാഷ്ട്രപിതാവിന്‍െറ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും കൊണ്ടാടപ്പെടുന്ന മാമൂല്‍ ആചാരമായി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മാതൃകകള്‍ ചുരുങ്ങാതിരിക്കട്ടെ എന്നാണ് ഞങ്ങള്‍ക്ക് ഓര്‍മപ്പെടുത്താനുള്ളത്. ചീഞ്ഞുനാറുന്ന ജീവിതപരിസരത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയായി ലോകം നമ്മെ സഹതാപപൂര്‍വം നോക്കിക്കാണുന്ന ശോച്യവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും നാം ഗൗരവപൂര്‍വം ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വൃത്തിയെയും വെടിപ്പിനെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുപോലും നാഗരിക സമൂഹത്തിന്‍െറതല്ല എന്ന് പലരും കുറ്റപ്പെടുത്തുന്നത് ശുചിത്വത്തോടുള്ള നമ്മുടെ തലതിരിഞ്ഞ ചിന്താഗതി കണ്ടാവണം. ഈ ദിശയില്‍ സര്‍ക്കാറോ സന്നദ്ധ-സാമൂഹിക സംഘടനകളോ ഇതുവരെ ഉണര്‍ത്താത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് ആര്‍ക്കും പറയാനാവില്ല. നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ ആവിഷ്കരിക്കുകയും വിവിധ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ പട്ടണങ്ങളും നഗരങ്ങളും ഇന്ത്യയിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുമ്പോള്‍ അടിസ്ഥാനപ്രശ്നം പദ്ധതികള്‍ നടപ്പാക്കുന്നിടത്തുള്ള ഇച്ഛാശക്തിയില്ലായ്മയും പദ്ധതികള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ ആവാസവ്യവസ്ഥ എങ്ങനെ മാലിന്യമുക്തമാക്കാം എന്ന് ചിന്തിക്കാനുള്ള ജനത്തിന്‍െറ കഴിവുകേടിലുമാണ്. സ്വച്ഛ് ഭാരത് മിഷന്‍ എന്ന കേന്ദ്രസര്‍ക്കാറിന്‍െറ 62,009 കോടി രൂപയുടെ പദ്ധതി ലക്ഷ്യത്തിനടുത്ത് എത്തുകയാണെങ്കില്‍തന്നെ നമ്മുടെ പട്ടണങ്ങള്‍ക്ക് ചവറുകളില്‍നിന്ന് മുക്തിയുണ്ടാവാതിരിക്കില്ല. ഒരു വര്‍ഷം 100 മണിക്കൂര്‍, അതായത് പ്രതിവാരം രണ്ടുമണിക്കൂര്‍ ശുചിത്വമേഖലയില്‍ സേവനം ചെയ്യാന്‍ താന്‍ തീരുമാനിച്ചിരിക്കയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആഴ്ചയില്‍ രണ്ടോമൂന്നോ മണിക്കൂര്‍ നീക്കിവെച്ചുകൂടാ. നാം മലീമസമാക്കുന്ന ജീവിതപരിസരം വൃത്തിയാക്കേണ്ട ബാധ്യത മറ്റാരുടേതൊക്കെയാണ് എന്ന പിഴച്ച ധാരണയാണ് ഇന്ത്യയെ ഇത്രക്കും ദുര്‍ഗന്ധപൂരിതമാക്കിയത്. നമ്മുടെ നാട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളും വിദ്യാര്‍ഥികളുമൊക്കെ സ്വദേശത്തേക്ക് മടങ്ങി അവിടെ കൈമാറുന്ന അഭിപ്രായം ഒരിക്കലും നമുക്ക് അഭിമാനിക്കാവുന്നതല്ളെന്ന് എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. മലമൂത്രവിസര്‍ജനത്തിന് ഇപ്പോഴും 47 ശതമാനം ജനങ്ങള്‍ക്കും ശൗച്യാലയങ്ങള്‍ ഉപയോഗിക്കാന്‍ ഭാഗ്യം കൈവന്നിട്ടില്ളെന്ന് ചില റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. എന്നല്ല, നല്ല ടോയ്ലറ്റു സൗകര്യമുള്ളവര്‍ക്ക് പോലും അത് ഉപയോഗപ്പെടുത്തുന്നതില്‍ വിമുഖതയുണ്ടെന്നും പരമ്പരാഗത രീതിയോടാണ് താല്‍പര്യമെന്നും ചില പഠനങ്ങള്‍ നല്‍കിയ സൂചന വെടിപ്പിനോടുള്ള നമ്മുടെ മനോഘടനയെയാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. അടുത്ത കാലത്ത് കേരളത്തിന്‍െറ അന്തരീക്ഷം ഏറ്റവും കൂടുതല്‍ വൃത്തിഹീനമാക്കിയത് പ്ളാസ്റ്റിക്കിന്‍െറ അമിതോപയോഗമാണ്. പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന പ്ളാസ്റ്റിക്കിനെ നാം ജീവിതത്തിന്‍െറ അവിഭാജ്യഘടകമാക്കിയത് ഉപഭോഗസംസ്കാരത്തിന്‍െറ നിസ്സംഗ ഇരകളായതോടെയാണ്. ഇതിനെതിരായ ബോധവത്കരണം എവിടെയുമത്തെിയില്ളെന്ന് പറയാനാവില്ളെങ്കിലും കേരളത്തിന്‍െറ പ്രബുദ്ധതയും വിദ്യാസമ്പന്നതയും വെച്ചുനോക്കുമ്പോള്‍ നാം ആത്മവഞ്ചന നടത്തുകയല്ളേ എന്ന് സംശയിച്ചുപോകാം. സമീപകാലത്ത് ഫ്ളക്സ് പ്രിന്‍റിങ് എളുപ്പമാവുകയും ചെലവുചുരുങ്ങിയ പ്രചാരണ ഉപാധിയായി മാറുകയും ചെയ്തപ്പോള്‍ നാടുമുഴുക്കെ രാഷ്ട്രീയ നേതാക്കളുടെയും സ്വയം നേതാവായി ചമയുന്നവരുടെയും എന്തിനു പറയുന്നു, എസ്.എസ്.എല്‍.സിക്കോ പ്ളസ് ടുവിനോ എ.പ്ളസ് നേടിയ വിദ്യാര്‍ഥികളുടെപോലും ചിത്രങ്ങള്‍കൊണ്ട് കവലകളും റോഡരികുകളും വീര്‍പ്പുമുട്ടുകയാണ്. ഏതെങ്കിലും തുക്കടാ രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹി പട്ടികയില്‍ കയറിക്കൂടിയവന്‍പോലും സ്വന്തം ചെലവില്‍ ഫ്ളക്സ് അടിച്ച് തെരുവോരങ്ങളില്‍ വെക്കുന്ന ഉളുപ്പില്ലാത്ത കാഴ്ച നിത്യജീവിതത്തിന്‍െറ ഭാഗമായത് സമീപകാലത്തെ ഒരു പ്രവണതയാണ്. വൈകിയാണെങ്കിലും ഈവക ശല്യം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുവാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇനി ആര് ഫ്ളക്സ് വെച്ച് മിനുങ്ങാന്‍ ശ്രമിച്ചാലും അത് എടുത്തുമാറ്റി സ്ഥലം വെടിപ്പാക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാവും. ആ അവകാശം ഉപയോഗപ്പെടുത്തുമ്പോഴാണ് നാം നാടിനോട് സ്നേഹമുള്ള നല്ല പൗരന്മാരായി ഉയരുന്നത്. |
മുത്തങ്ങയിലെ പൊലീസ് വേട്ട: പീഡനമേറ്റത് 161 കുട്ടികള്‍ക്ക്; നഷ്ടപരിഹാരം 44 പേര്‍ക്ക് Posted: 02 Oct 2014 07:30 PM PDT കോഴിക്കോട്: മുത്തങ്ങയിലെ പൊലീസ് വേട്ടക്ക് ഇരയായത് 161 ആദിവാസിക്കുട്ടികള്‍. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച മുത്തങ്ങ പാക്കേജ് അനുസരിച്ച് 44 ആദിവാസിക്കുട്ടികള്‍ക്കാണ് നഷ്ടപരിഹാരം. പട്ടികവര്‍ഗ വകുപ്പ് തയാറാക്കിയ പുതിയ കണക്കനുസരിച്ച് ഇവര്‍ക്കു മാത്രമാണ് നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ ലഭിക്കുക. അതേസമയം, 18 വയസ്സില്‍ താഴെയുള്ള 161 കുട്ടികള്‍ പൊലീസ് പീഡനത്തിനിരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ കമീഷന്‍ കണ്ടത്തെിയിരുന്നു. ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് മുത്തങ്ങ സംഭവത്തില്‍ മര്‍ദനമേറ്റ് ജയിലിലായ കുട്ടികളെക്കുറിച്ച് മനുഷ്യാവകാശ കമീഷന്‍ അന്വേഷണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് സേനയുടെ ആക്രമണത്തിലാണ് ഇവര്‍ക്കെല്ലാം പരിക്കേറ്റതെന്നും കമീഷന്‍ കണ്ടത്തെിയിരുന്നു. എന്നാല്‍, പൊലീസും വനംവകുപ്പും ജയില്‍ ഉദ്യോഗസ്ഥരും ആദിവാസിക്കുട്ടികളെ ജയിലില്‍ പാര്‍പ്പിച്ചതിന്‍െറ രജിസ്റ്ററോ റിപ്പോര്‍ട്ടോ സൂക്ഷിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ ജയിലധികൃതര്‍ കുട്ടികളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്താല്‍ ഇത് നശിപ്പിച്ചതാണെന്നും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടെന്ന് കമീഷന്‍ വിലയിരുത്തി. പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ മനുഷ്യാവകാശ ലംഘനത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് കമീഷന്‍ ചൂണ്ടിക്കാണിച്ചു. നോര്‍ത് സോണ്‍ ഡി.ജി.പി, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എന്‍. ശങ്കര്‍റെഡ്ഡി, മുത്തങ്ങയില്‍ പൊലീസ് നടപടിക്ക് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിന് പൂര്‍ണ ഉത്തരവാദികളാണ്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കണമെന്നാണ് കമീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എത്ര കുട്ടികള്‍ക്കാണ് മുത്തങ്ങയില്‍ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റത്, ശാരീരികമായും മാനസികമായും പരിക്കേറ്റ് വേദനയനുഭവിക്കുന്നവര്‍ എത്രപേരാണ്, കുട്ടികളെ ആക്രമിക്കാനും പരിക്കേല്‍പിക്കാനുമുണ്ടായ സാഹചര്യം, ഇത് സൃഷ്ടിക്കുന്നതില്‍ സര്‍ക്കാറിന്/ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം എന്താണ്, ഇവര്‍ക്ക് സംഭവിച്ച നഷ്ടത്തിന് പരിഹാരമായി എന്താണ് നല്‍കാനാവുക, ഈ കുട്ടികളെ പീഡിപ്പിച്ചതില്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉത്തരവാദിത്തം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് മനുഷ്യാവകാശ കമീഷന്‍ അന്വേഷിച്ചത്. കെ.പി. ഫിലിപ്, സി.എം. പ്രദീപ് കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. വയനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഇരകളെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിവിധ പൊലീസ് ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും വിവരങ്ങള്‍ നല്‍കി. സമരങ്ങളോ കലാപങ്ങളോ ഉണ്ടാകുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന യു.എന്‍ നിര്‍ദേശങ്ങളാണ് മുത്തങ്ങയില്‍ ലംഘിച്ചത്. |
കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം Posted: 02 Oct 2014 07:25 PM PDT ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ, വനിത ടീമുകള്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചാണ് പുരുഷ, വനിതാ ടീമുകള്‍ പൊന്നണിഞ്ഞത്. 31^21 എന്ന തകര്‍പ്പന്‍ സ്കോറോടു കൂടിയാണ് ഇഞ്ചിയോണില്‍ ഇന്ത്യന്‍ വനിതകള്‍ പത്താം സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷ ടീം ഇറാനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ ഏഴാം സ്വര്‍ണം നിലനിര്‍ത്തി. 25നെതിരെ 27 എന്ന സ്കോറോടെയാണ് പുരുഷ ടീം ഇഞ്ചിയോണിലും സ്വര്‍ണം നേടിയത്. 1990 ഏഷ്യന്‍ ഗെയിംസില്‍ കബഡി അരങ്ങേറ്റം കുറിച്ചതിനു ശേഷം ഇതുവരെ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം കൈവിട്ടിട്ടില്ല. വനിതകളാകട്ടെ ഗ്വാങ്ചോയിലെ അരങ്ങേറ്റത്തില്‍ നേടിയ സ്വര്‍ണം ഇഞ്ചിയോണിലും നിലനിര്‍ത്തി കബഡിയില്‍ ഇന്ത്യക്കുള്ള മികവിന് പുത്തന്‍ അധ്യായം കുറിക്കുകയും ചെയ്തു. ഇതോടെ പതിനൊന്നു സ്വര്‍ണവും ഒമ്പതു വെള്ളിയും 37 വെങ്കലവുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. |
ധനപ്രതിസന്ധി മറികടക്കാന്‍ ധീര നടപടികള്‍ വേണം Posted: 02 Oct 2014 06:34 PM PDT (ചെയര്‍മാന്‍, കേരള പബ്ളിക് എക്സ്പെന്‍ഡിചര്‍ റിവ്യൂ കമ്മിറ്റി) സംസ്ഥാനത്തിന്‍െറ റവന്യൂ വരുമാനത്തിന്‍െറ 76 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ മൂന്നിനങ്ങള്‍ക്ക് വേണ്ടിയാണ് ചെലവിടുന്നത്. ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം ഈ ചെലവുകളില്‍ വന്ന വര്‍ധനയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 64,875 കോടി രൂപയാണ് സംസ്ഥാനത്തിന്‍െറ ചെലവ്. എന്നാല്‍, വരുമാനം 49,177 കോടി രൂപ മാത്രവും. 15,485 കോടി രൂപയാണ് ധനകമ്മി. പൊതുകടമാകട്ടെ 1,19,016 കോടി. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൊത്തം ചെലവില്‍ 13-14ല്‍ 5557 കോടി രൂപയുടെ വര്‍ധനവന്നു. ശമ്പള ഇനത്തില്‍ മാത്രം വന്ന വര്‍ധന 2014 കോടി രൂപയുടേത്. അതായത് മുന്‍വര്‍ഷത്തെ 17,313 കോടിയില്‍നിന്ന് 19,327 കോടി രൂപയായി ശമ്പള ചെലവ് വര്‍ധിച്ചു. മൂന്ന് ഡി.എ വര്‍ധന ഒരു ശമ്പള പരിഷ്കരണത്തിന്‍െറ ചെലവാണ് വരുത്തിവെച്ചതെന്ന് പറയാം. പെന്‍ഷന്‍ ചെലവ് 8868 കോടിയില്‍നിന്ന് 13-14ല്‍ 9971 കോടിയായി വര്‍ധിച്ചു. 1103 കോടിയാണ് ഒരുവര്‍ഷംകൊണ്ട് വന്ന വര്‍ധന. പലിശയിലാകട്ടെ 7204 കോടിയില്‍നിന്ന് 13-14ല്‍ 8272 കോടിയായി വര്‍ധിച്ചു. ഈ മൂന്നിനത്തില്‍ മാത്രം 4185 കോടി രൂപയുടെ അധിക ബാധ്യതയാണ് ഒരുവര്‍ഷം കൊണ്ട് സംസ്ഥാനത്തുണ്ടായത്. അതായത് ആകെ ചെലവില്‍ ഒരുവര്‍ഷം കൊണ്ട് വന്ന വര്‍ധനയായ 5557 കോടിയില്‍ 4185 കോടിയും ഈ മൂന്നിനങ്ങളിലായിരുന്നു. മൊത്തം ചെലവിന്‍െറ നാലിലൊന്ന് തുകയും കടം വാങ്ങുകയായിരുന്നെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. 13-14 വര്‍ഷത്തില്‍ 49,177 കോടി രൂപയുടെ വരുമാനത്തില്‍ 51 ശതമാനവും വില്‍പന നികുതിയില്‍നിന്നാണ്. 24,855 കോടി രൂപ. സ്റ്റാമ്പ് ഡ്യൂട്ടിയായി 2593 കോടിയും എക്സൈസില്‍നിന്ന് 1942 കോടിയും മോട്ടോര്‍ വാഹന നികുതിയായി 2161 കോടിയും കേന്ദ്ര വിഹിതമായി 7469 കോടിയും നികുതിയേതര വരുമാനമായി 5575 കോടിയും മറ്റിനങ്ങളില്‍ 4552 കോടിയുമാണ് കിട്ടിയത്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 12 ശതമാനവും എക്സൈസില്‍ 16 ശതമാനവും വരുമാന കുറവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്നു. മറ്റിനങ്ങളിലെല്ലാം വര്‍ധനയുണ്ടായി. ബജറ്റില്‍ പ്രതീക്ഷപോലെ നികുതി വര്‍ധിച്ചതുമില്ല. ഇതാണ് സംസ്ഥാനത്തിന്‍െറ പൊതു ധനസ്ഥിതി. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി 2000-01ലാണ്. ധനസ്ഥിതി അന്ന് സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോയി. അതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധി ഇപ്പോഴില്ല. തൊണ്ണൂറുകളുടെ അവസാനമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധവളപത്രവും പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ സ്റ്റാമ്പ് വാങ്ങാന്‍പോലും അന്ന് പണമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പെട്രോളടിക്കാനായില്ല. ടെലിഫോണ്‍ ബില്‍ അടക്കാനായില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നിന് പണം നല്‍കാനായില്ല, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മൂന്ന് ഗഡുക്കളായി നല്‍കി, അങ്ങനെ സമ്പൂര്‍ണ തകര്‍ച്ച തന്നെയായിരുന്നു. മുഖ്യമന്ത്രിക്ക് വിമാന ടിക്കറ്റ് ചോദിച്ചാല്‍ ട്രാവല്‍ ഏജന്‍സികള്‍ നല്‍കാന്‍ തയാറാകാത്ത സ്ഥിതിയായിരുന്നെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണിയുടെ വാക്കുകള്‍ സ്ഥിതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. എന്നാല്‍, ഇന്ന് അന്നത്തെപോലെ സാമ്പത്തിക പ്രതിസന്ധിയില്ല. ധനപ്രതിസന്ധിയുടെ ചില സൂചനകളാണ് ഇപ്പോള്‍ കാണിച്ചത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ പ്രതിസന്ധിയുടെ സൂചന വന്നപ്പോള്‍ അതിനെ നേരിടാന്‍ നടപടി എടുക്കാത്തതുകൊണ്ടാണ് വഷളായത്. ഇപ്പോള്‍ പ്രതിസന്ധി വന്നപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകുന്നു. 2049 കോടിയുടെ വിഭവസമാഹരണം സെപ്റ്റംബര്‍ 17ലെ മന്ത്രിസഭാ യോഗവും 24 ലെ യോഗത്തില്‍ 260 കോടിയുടെ വിഭവസമാഹരണവും നടത്താന്‍ തീരുമാനമുണ്ടായി. വരുമാനം വര്‍ധിപ്പിക്കാനുള്ള പോസിറ്റീവായ നടപടികളാണ് സ്വീകരിച്ചത്. ഇപ്പോള്‍ കൂട്ടിയ നികുതികളില്‍ ഭൂ നികുതി, സേവനങ്ങള്‍ക്കുള്ള ഫീസ് അടക്കമുള്ളവയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്നതാണെന്നും വര്‍ധിപ്പിക്കണമെന്നും പൊതുചെലവ് അവലോകന സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഗരറ്റ്, പുകയില, മദ്യം തുടങ്ങി സാധാരണക്കാരെ ബാധിക്കാത്തതും സമൂഹത്തിന് ദോഷമുണ്ടാകുന്നതുമായ മേഖലകളില്‍ നിന്നുമാണ് വരുമാനം കണ്ടത്തെുന്നത്. വെള്ളക്കരം വര്‍ധിപ്പിച്ചു, ഫീസ് കൂട്ടി തുടങ്ങി പലതുള്ളി പെരുവെള്ളം എന്ന നിലയില കൈക്കൊണ്ട നടപടികള്‍ ഗുണകരമാകും. തസ്തികകള്‍ ചുരുക്കുന്നതടക്കം ഭരണ ചെലവ് കുറക്കാനും നടപടി വന്നു. സര്‍ക്കാര്‍ സര്‍വീസില്‍ 30,000 അധിക തസ്തിക ഉണ്ടെന്ന് സെക്രട്ടറിതല സമിതി കണ്ടത്തെിയിരുന്നു. വിവിധ പദ്ധതികള്‍ക്കായി തസ്തികകള്‍ സൃഷ്ടിക്കുകയും പദ്ധതി കഴിഞ്ഞാലും അത് തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ അതില്‍ 7500ഓളം തസ്തിക നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അനാദായകരമായ സ്കൂളുകളുടെ എണ്ണം ഏറെ വലുതാണ്. 17,642 സംരക്ഷിത അധ്യാപകരുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും അധ്യാപകരിലും ആവശ്യത്തിലധികം ആള് വരുന്നതിന്‍െറ പ്രതിഫലനവും സാമ്പത്തിക പ്രതിസന്ധിയിലുണ്ട്. ചുരുക്കത്തില്‍ ഉണ്ടായ ധനപ്രതിസന്ധിയെ തരണം ചെയ്യാന്‍ കാര്യമായ നടപടികള്‍ ഉണ്ടായി. കുടിശ്ശിക പിരിക്കലും ധനമാനേജ്ന്‍െറ് മെച്ചപ്പെടുത്തല്‍ അടക്കമുള്ള നടപടികളുമായി ഇനിയും മുന്നോട്ടുപോയാല്‍ ഇപ്പോഴത്തെ ധനപ്രതിസന്ധിയില്‍നിന്ന് ഒരു പരിധി വരെ കരകയറാനാകും. നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടി അനിവാര്യമാണ്. 12,242 കോടിയുടെ നികുതി കുടിശ്ശികയുണ്ടെന്നാണ് കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട്. ഇതില്‍ 6100 കോടി വാണിജ്യ നികുതിയാണ്. വനത്തിന്് 251 കോടിയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റില്‍നിന്ന് 5564 കോടിയും എക്സൈസിന് 226 കോടിയും കിട്ടാനുണ്ട്. അതേസമയം, ഈ കുടിശ്ശികയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുത ഇതില്‍ 70 ശതമാനവും സര്‍ക്കാര്‍ വകുപ്പുകളൊ പൊതുമേഖലാ സ്ഥാപനങ്ങളൊ തദ്ദേശ സ്ഥാപനങ്ങളൊ വരുത്തിയ കുടിശ്ശികയാണെന്നതാണ്. 3807 കോടി മാത്രമാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വരുത്തിയ കുടിശ്ശിക. വനത്തില്‍ 13 കോടിയൊഴികെ ബാക്കിപ്പണം നല്‍കാനുള്ളത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. സ്റ്റേഷനറി വകുപ്പിന് നല്‍കാനുള്ള 18 കോടിയും സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളതാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റിന് കിട്ടാനുള്ള 5564 കോടിയില്‍ അഞ്ച് കോടിയാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ളത്. എക്സൈസിലും വില്‍പന നികുതിയിലുമുള്ള കുടിശ്ശികയാണ് ഏറെയും സ്വകാര്യ മേഖലയില്‍നിന്ന് ലഭിക്കാനുള്ളത്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ധനസ്ഥിതി മോശമാണ്. വാട്ടര്‍ അതോറിറ്റിക്ക് കിട്ടാനുള്ള കുടിശ്ശികയില്‍ സിംഹഭാഗവും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പണം അങ്ങോട്ടുമിങ്ങോട്ടും നല്‍കാത്തതും പഴയൊരു കീഴ്വഴക്കമായി തുടരുന്നു. സംസ്ഥാനത്തിന്‍െറ സാമ്പത്തിക പ്രതിസന്ധി സ്ഥിരമായി പരിഹരിക്കാന്‍ സുപ്രധാനമായ ചില നടപടികള്‍ അനിവാര്യമാണ്. വരുമാനത്തിന്‍െറ 50 ശതമാനത്തിലേറെ ശമ്പളത്തിനും പെന്‍ഷനും നല്‍കുന്ന സംസ്ഥാനത്ത് ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കലാക്കിയാല്‍ ധനപ്രതിസന്ധിയുടെ പകുതിയും പരിഹരിക്കാം. ഒരു ശമ്പള പരിഷ്കരണത്തിന്‍െറ ബാധ്യത തൊട്ടടുത്ത മൂന്ന് വര്‍ഷങ്ങളിലെ ധനസ്ഥിതി മോശമാക്കുന്നു. കേരളത്തിന് താങ്ങാന്‍ കഴിയുന്ന സ്ഥിതിയല്ല അഞ്ചുവര്‍ഷത്തിലൊരിക്കലെ ശമ്പള പരിഷ്കരണം. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ല. അവ തുടങ്ങാനുള്ള ധനസ്ഥിതിയില്ല. സ്വാശ്രയ മേഖലയിലേ പുതിയ സ്ഥാപനങ്ങള്‍ പാടുള്ളൂ. ഈ നടപടികളില്ലാതെ സ്ഥായിയായി ധനപ്രതിസന്ധി പരിഹരിക്കാനാകില്ല. നാടിന്‍െറ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഇത്തരത്തില്‍ പോകാതെ കഴിയില്ല. 10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണമെന്ന് അഭിപ്രായം പറയുന്നത് തന്നെ വലിയ അപരാധമായാണ് ചിത്രീകരിക്കുന്നത്. ഇപ്പോള്‍ ഉള്ള വരുമാനം ശമ്പളത്തിനും പെന്‍ഷനും പലിശക്കുമായി നല്‍കുന്നു. നാടിന്‍െറ വികസനം അടിസ്ഥാന പ്രശ്നങ്ങളുടെ വികസനം, ക്ഷേമപരിപാടികള്‍ എന്നിവക്ക് പണമില്ലാത്ത സ്ഥിതിവരുന്നു. സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് ചെലവിടുന്ന ശമ്പളത്തിന്‍െറ 50 ശതമാനം വിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാറിന്‍െറ പകുതി ജീവനക്കാരും ഈ രംഗത്താണെന്നാണ് അതിന്‍െറ അര്‍ഥം. അങ്ങനെ നില്‍ക്കുന്ന സംസ്ഥാനത്ത് സര്‍ക്കാര്‍ വീണ്ടും പണം മുടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനോട് യോജിക്കാനാകില്ല. പുതിയ സ്വകാര്യ സ്ഥാപനങ്ങള്‍ വരട്ടെ. ഭാവി വികസനം, അടിസ്ഥാന ഘടക വികസനത്തിനും സാമ്പത്തികമായി മുന്നോട്ടു പോകാനും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താനും ഇത് അനിവാര്യമാണ്. വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും റോഡുകള്‍ മിക്കതും പഴയ സ്ഥിതിയിലാണ്്. വികസിക്കാത്തതിന് കാരണം പണമില്ലാത്തതും. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനായിട്ടില്ല. സ്കൂളുകളില്‍പോലും ശുചിമുറികള്‍ സജ്ജീകരിക്കാനാകുന്നില്ല. അടിസ്ഥാന ഘടകമായ റോഡ്, വൈദ്യുതി, വെള്ളം, മാലിന്യസംസ്കരണം, സ്വീവറേജ്, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ മെച്ചപ്പെടണം. അതിന് പണം വേണം. നല്ല റോഡ് വന്നാലേ പുതിയ സംരംഭങ്ങള്‍ വരൂ. പക്ഷേ, നല്ല റോഡുണ്ടാക്കാനായിട്ടില്ല. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നാണ് ചെലവ് അവലോകന സമിതി നല്‍കിയ ശിപാര്‍ശ. ഇത് താല്‍ക്കാലികമായി സര്‍ക്കാറിന് രണ്ടുവര്‍ഷത്തേക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കുമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം ഉയര്‍ന്നതാണ്. ശമ്പളവും പെന്‍ഷനും പലിശയും നിത്യനിദാന ചെലവും നടത്തി സര്‍ക്കാറിന് ധനപ്രതിസന്ധി ഉണ്ടാക്കാതെ ഇപ്പോഴും പോകാം. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അങ്ങനെയാണ് ചെയ്തത്. അദ്ദേഹം വികസനത്തിന് പോയില്ല. വലിയ നിക്ഷേപ പദ്ധതികള്‍ വേണം. ശമ്പളവും പെന്‍ഷനും മാത്രം നല്‍കിയാല്‍ വലിയ വികസനങ്ങളൊന്നും നടക്കാതെ വരും. ഭാവി കണ്ട് സംസ്ഥാനം നിലപാട് എടുക്കണം. പൊതു-സ്വകാര്യ പങ്കാളിത്തവും സ്വകാര്യ മേഖലയുമൊക്കെ ആവശ്യമാണ്. തല്‍ക്കാലം ഉണ്ടായ ധനപ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ചെലവ് ചുരുക്കല്‍, വരുമാന വര്‍ധന എന്നിവക്ക് നടപടികളുണ്ട്. ഈ നിലക്ക് ഇപ്പോഴത്തെ പ്രതിസന്ധി ഒരുപരിധി വരെ മറികടക്കാം. പക്ഷേ, ദീര്‍ഘഭാവിയില്‍ കേരളത്തിന്‍െറ ത്വരിത വികസനത്തിന് കൂടുതല്‍ അടിസ്ഥാന ഘടക വികസനത്തിനും മറ്റ് മേഖലയിലും വന്‍തോതില്‍ നിക്ഷേപം വേണം. (തയാറാക്കിയത് ഇ. ബഷീര്‍) |
രാജ്യം ജനങ്ങളുടേത്; ഒരുമിച്ച് നയിക്കുക ^മോദി Posted: 02 Oct 2014 06:32 PM PDT ന്യൂഡല്‍ഹി: അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ആകാശവാണിയിലൂടെ പൊതുജനങ്ങളുമായി സംവദിച്ചു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി ‘മന്‍ കി ബാത്’ എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ ആദ്യ റേഡിയോ പ്രഭാഷണം രാവിലെ 11ന് ആകാശവാണി പ്രക്ഷേപണം ചെയ്തു. ജനങ്ങള്‍ക്ക് വിജയ ദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട് സംഭാഷണം ആരംഭിച്ച മോദി ഇനി മുതല്‍ മാസത്തില്‍ ഒന്നോ രണ്ടോ ഞായറാഴ്ചകളില്‍ റേഡിയോ വഴി ജനങ്ങളോട് സംവദിക്കുമെന്ന് അറിയിച്ചു. ഖാദി ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും വീടുകളില്‍ ഒരു ഖാദി ഉല്‍പ്പന്നമെങ്കിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതു വഴി ഗ്രാമങ്ങളിലുള്ള പാവങ്ങളുടെ പുരോഗതിക്കായുള്ള ദീപമാണ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ശുചിത്വ പരിപാടിയായ സ്വച്ഛ് ഭാത് അഭിയാനില്‍ എല്ലാവരും പങ്കാളിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാ ദൗത്യം വിജയകരമായി പൂറത്തിയാക്കുക വഴി ശാസ്ത്രജ്ഞന്‍മാര്‍ രാജ്യത്തിന്‍്റെ കരുത്തും അഭിമാനവുമാണ് തുറന്നുകാട്ടുന്നത്. നമ്മള്‍ നടന്നു തുടങ്ങിയിട്ടേയുള്ളൂ. വഴികാട്ടാന്‍ ആരുമില്ല. പുരോഗതിക്കായി നമ്മള്‍ മുന്നിട്ടിറങ്ങണം. രാജ്യം സര്‍ക്കാറിന്‍േറതല്ല, ജനങ്ങളുടേതാണ്. അതിനാല്‍ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണം. രാജ്യത്തിന്‍്റെ വികസനത്തില്‍ ജനങ്ങള്‍ പങ്കാളിയാവണമെന്നും മോദി ആവശ്യപ്പെട്ടു. തങ്ങളുടെ ചിന്തകളും ആശയങ്ങളും എഴുതി തന്നോട് പങ്കുവെക്കാവുന്നതാണെന്നും ഒരുമിച്ച് ഇന്ത്യയെ സേവിക്കുക വഴി രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരോരുത്തരും ഒരു ചുവട് മുന്നോട്ടു വെക്കുന്നതിലൂടെ രാജ്യം 125 കോടി ചുവടുകളാണ് മുന്നേറുകയെന്നും മോദി കൂട്ടിച്ചേര്‍ത്തു. റേഡിയോ വഴി ഗ്രാമവാസികളും പാവങ്ങളുമുള്‍പ്പെടെയുള്ള ജനതയുടെ അടുത്തത്തൊന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു. |
തിരുത്തിയില്ലെങ്കില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് ഗുരുതര തിരിച്ചടി Posted: 02 Oct 2014 12:04 PM PDT Subtitle: സംഘടന പുന$സംഘടിപ്പിക്കണം^എം. വിജയകുമാര്‍, സെക്രട്ടറിസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ ധാരണ, സെക്രട്ടറിമാര്‍ക്ക് മൂന്ന് തവണ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കും തിരുവനന്തപുരം: നിലവിലെ പ്രവര്‍ത്തനശൈലിയും രീതിയും തുടരാനാണ് നേതൃത്വത്തിന്‍െറ ഭാവമെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ഗുരുതര തിരിച്ചടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ്. സംഘടനാ സമ്മേളനങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ സംസ്ഥാന സമിതിയിലെ ചര്‍ച്ചയിലാണ് ഇത്. അതേസമയം, മറുപടി പറഞ്ഞ പിണറായി വിജയന്‍ വിമര്‍ശങ്ങളെ മൗനംകൊണ്ടാണ് നേരിട്ടത്. സി.പി.എമ്മിന്‍െറ വിവിധ ഘടകങ്ങളുടെ സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരാനും യോഗത്തില്‍ ധാരണയായി. സംഘടനാ സെക്രട്ടറിമാര്‍ക്ക് മൂന്ന് തവണയെന്നത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാദൗര്‍ബല്യമാണെന്ന അന്വേഷണറിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ അംഗങ്ങള്‍ വിമര്‍ശം ചൊരിഞ്ഞത്. സഖാക്കള്‍ നിസ്സംഗരാണെന്നും ഇന്നത്തെ ശൈലിയും രീതിയും നേതൃത്വം മാറ്റണമെന്നും അല്ളെങ്കില്‍ ഗൗരവമായ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സംഘടനാതലത്തില്‍ പാര്‍ട്ടി പുന$സംഘടിപ്പിക്കണമെന്ന് എം. വിജയകുമാര്‍ ആവശ്യപ്പെട്ടു. ‘പുന$സംഘടനയെന്ന വാക്കാണോ വേറെ വാക്കാണോ ഉപയോഗിക്കേണ്ടതെന്നത് ഇഷ്ടംപോലെ തെരഞ്ഞെടുക്കാ’മെന്നും അദ്ദേഹം പറഞ്ഞു. സമരാനുഭവങ്ങളില്ലാത്ത നേതൃത്വമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ട് നടന്ന പാര്‍ട്ടി പ്രത്യേക പ്ളീന തീരുമാനങ്ങള്‍ അതേ സ്പിരിറ്റില്‍ നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. സമരാനുഭവമില്ലാത്തവര്‍ക്കും തൊഴിലാളികളുടെ സമരം ഏറ്റെടുക്കാത്തവര്‍ക്കും രാജ്യത്തെ മുന്നോട്ട്നയിക്കാനാവില്ല. ഇത്തരം അനുഭവത്തില്‍ കൂടിയാണ് നേതൃത്വം ഉയര്‍ന്നുവരേണ്ടതെന്ന് എടുത്തുപറഞ്ഞ പ്രതിനിധി വര്‍ഗസമരത്തിന് താല്‍പര്യമില്ലാതായതാണ് ബംഗാളില്‍ പാര്‍ട്ടി തകരാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി. കര്‍ഷകത്തൊഴിലാളി യൂനിയന്‍ ബംഗാളില്‍ നിര്‍ജീവമായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാല്‍ ഈ ചര്‍ച്ചയില്‍ കണ്ണൂരില്‍നിന്നുള്ള പ്രതിനിധികള്‍ പ്രതികരിച്ചില്ല. സംഘടനാസമ്മേളനങ്ങള്‍ നടക്കുമ്പോള്‍ വിവിധ ഘടകങ്ങളില്‍ യോഗ്യരായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ സെക്രട്ടറിപദവിയിലേക്ക് പരിഗണിക്കണമെന്നും യുവാക്കള്‍ക്കും പരിഗണന നല്‍കണമെന്നും നിര്‍ദേശം വന്നു. എന്നാല്‍ സ്ത്രീകളെ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം ഇപ്പോള്‍ നല്‍കിയാല്‍ ഇതുവരെ അത് പാര്‍ട്ടി തടഞ്ഞിരുന്നുവെന്ന പ്രചാരണം വരുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ധാരണ ഉണ്ടായാല്‍ മതിയെന്നും പിണറായി വ്യക്തമാക്കി. |
മിനാ ഭക്തിസാന്ദ്രം; അറഫ സംഗമം ഇന്ന് Posted: 02 Oct 2014 11:36 AM PDT മക്ക:വിശ്വാസിലക്ഷങ്ങളുടെ പശ്ചാത്താപവിവശമായ കണ്ണീരും പ്രാര്‍ഥനയുംകൊണ്ട് തമ്പുകളുടെ നഗരമായ മിനാ ഭക്തിസാന്ദ്രമായി. ബുധനാഴ്ച മധ്യാഹ്ന നമസ്കാരം മുതല്‍ ‘യൗമുത്തര്‍വിയ’ എന്ന മുന്നൊരുക്കനാള്‍ മുഴുവന്‍ ആരാധനകളും പ്രാര്‍ഥനയും ഖുര്‍ആന്‍പാരായണവുമായി മിനാ താഴ്വര മന്ത്രമുഖരിതമായി. ഇന്നു പുലരിയോടെ ഹജ്ജിന്‍െറ പ്രധാനചടങ്ങായ അറഫ സംഗമത്തിനായി മിനാ വിടുന്ന തീര്‍ഥാടകര്‍ ഒരു നാളത്തെ ഇടവേളക്കുശേഷം വീണ്ടും മൂന്നു ദിവസം കഴിച്ചു കൂട്ടാനായി മിനായിലത്തെും. ഹജ്ജ് കര്‍മത്തിലേക്കു പ്രവേശിക്കാനുള്ള നാളുകളെണ്ണി മക്കയില്‍ ഹറം പരിസരമായ മര്‍കസിയ്യയിലും വിളിപ്പാടകലെ അസീസിയ്യയിലും കഴിഞ്ഞവരും സൗദിയുടെ വിദൂരദിക്കുകളില്‍നിന്നുള്ളവരും ദുല്‍ഹജ്ജ് എട്ടിന്‍െറ പുലരിയോടെ മിനായിലേക്ക് ഒഴുകുകയായിരുന്നു. 160 രാജ്യങ്ങളില്‍നിന്നത്തെിയ 13,86,905 ഹാജിമാര്‍ക്കൊപ്പം അറബ് നാടുകളിലെയും സൗദി അറേബ്യയിലെയും ലക്ഷങ്ങള്‍ കൂടി അണിചേര്‍ന്നതോടെ വ്യാഴാഴ്ച പുലരുമ്പോള്‍തന്നെ മിനായിലേക്കുള്ള വഴികള്‍ വീര്‍പ്പുമുട്ടി. ആഭ്യന്തരതീര്‍ഥാടകരുടെ വാഹനങ്ങള്‍ വിവിധ ചെക്പോയന്‍റുകളില്‍ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ കെട്ടിക്കിടന്നതോടെ മക്കയിലേക്കുള്ള റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. അനുഷ്ഠാനരീതിയനുസരിച്ച് വ്യാഴാഴ്ച ആരംഭിക്കേണ്ട മിനാപ്രയാണം ജനലക്ഷങ്ങളുടെ സഞ്ചാരസൗകര്യം പരിഗണിച്ച് സൗദി അധികൃതര്‍ തലേന്നാള്‍തന്നെ തുടങ്ങിയിരുന്നു. ബുധനാഴ്ച ഇശാനമസ്കാരം നിര്‍വഹിച്ച ശേഷം തീര്‍ഥാടകര്‍ കാല്‍നടയായി ഹറംപള്ളിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെയുള്ള മിനായിലെ തമ്പുകളിലേക്ക് നീങ്ങി. ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ എത്തിയ ഒരു ലക്ഷത്തോളം ഹാജിമാര്‍ അസീസിയ്യയില്‍നിന്ന് ബുധനാഴ്ച രാത്രി പ്രയാണമാരംഭിച്ചു. ഹറമിനു ചാരത്തുള്ള ഗ്രീന്‍ കാറ്റഗറിയിലെ 35,000 ഹാജിമാരും ഇതേ സമയം തന്നെ മിനാ വഴിയില്‍ ഇടംപിടിച്ചു. ആശുപത്രിയിലുള്ള 50 പേരൊഴികെ എല്ലാ തീര്‍ഥാടകരും മിനായിലത്തെിയതായി കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക് പറഞ്ഞു. കേരളത്തില്‍നിന്നുള്ള മുഴുവന്‍ പേരും രാവിലെ 11ഓടെ തമ്പുകളിലത്തെി. |
ഹോങ്കോങ്: പ്രക്ഷോഭകര്‍ക്ക് ചൈനയുടെ താക്കീത് Posted: 02 Oct 2014 11:35 AM PDT Subtitle: പ്രക്ഷോഭം നിയമവിരുദ്ധമെന്ന് ചൈനീസ് വിദേശമന്ത്രി ഹോങ്കോങ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, പ്രക്ഷോഭം നിയമവിരുദ്ധമാണെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി അഭിപ്രായപ്പെട്ടു. പ്രക്ഷോഭം ആരംഭിച്ച് ആറു ദിവസം പിന്നിടുന്ന അവസരത്തില്‍ ആദ്യമായാണ് ചൈനീസ് നേതൃത്വം പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ഹോങ്കോങ് പ്രക്ഷോഭം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് വാങ് പറഞ്ഞു. പ്രക്ഷോഭത്തിന്‍െറ പേരിലുള്ള വിദേശ ഇടപെടലിനെതിരെയും വാങ് മുന്നറിയിപ്പ് നല്‍കി. അതേസമയം, പ്രക്ഷോഭത്തെ സംയമനത്തോടെ നേരിടണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യുങ് ചുന്‍യിങ് രാജിവെച്ചില്ളെങ്കില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറുമെന്ന പ്രക്ഷോഭകാരികളുടെ താക്കീതിനെതിരെ ഹോങ്കോങ് പൊലീസും രംഗത്തത്തെി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറിയാല്‍ ശക്തമായി നേരിടുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് 3000ത്തോളം വിദ്യാര്‍ഥി പ്രക്ഷോഭകര്‍ ല്യുങ് ചുന്‍യിങ്ങിന്‍െറ ഓഫിസിന് മുന്നില്‍ അര്‍ധരാത്രിയും തടിച്ചുകൂടിയിട്ടുണ്ട്. ഇവിടെ വന്‍തോതില്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രക്ഷോഭം കണക്കിലെടുത്ത് സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് കനത്ത പൊലീസ് കാവല്‍ ഒരുക്കിയിരിക്കുകയാണ്. അതേസമയം, ല്യൂങ് ചുന്‍യിങ്ങിന് ചൈനീസ് ഭരണകൂടം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം മികച്ചതാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒൗദ്യേഗിക പത്രമായ പീപ്പ്ള്‍സ് ഡെയ്ലി മുന്‍പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പുതിയ സാഹചര്യത്തെ നേരിടുന്നതില്‍ ല്യുങ്ങിന്‍െറ മികവിനെ പ്രകീര്‍ത്തിച്ചു. സര്‍ക്കാറിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പത്രം പറഞ്ഞു. ഹോങ്കോങ്ങിലെ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രധാനമായും പ്രക്ഷോഭം അരങ്ങേറുന്നത്. |
No comments:
Post a Comment