കള്ളപ്പണം: ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ Posted: 17 Oct 2014 01:03 AM PDT ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ളെന്ന് ഉറപ്പുനല്‍കി വിദേശ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് കരാര്‍ ലംഘനമാകുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 12 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശത്ത് നിക്ഷേപിച്ച 24,085 കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇവയില്‍ ന്യൂസിലാന്‍ഡ്, സ്പെയിന്‍, ബ്രിട്ടന്‍, സ്വീഡന്‍, ഡെന്മാര്‍ക് എന്നിവരാണ് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത് ന്യൂസിലാന്‍ഡാണ്. ഈ രേഖകള്‍ പുറത്തുവിടണമെന്നും കള്ളപ്പണ നിക്ഷേപകരെകുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജത്മലാനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മടക്കിക്കൊണ്ടു വരുമെന്നും നിക്ഷേപകരായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നുമുള്ള നിലപാടാണ് ബി.ജെ.പി നേരത്തെ സ്വീകരിച്ചിരുന്നത്. സമാന നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ പ്രധാന വാഗ്ദാനമായി ബി.ജെ.പി നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള കടകവിരുദ്ധ നിലപാടാണ് മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കള്ളപ്പണം കണ്ടെ ത്തി തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്കായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാന്‍ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. |
ജയലളിതക്ക് ജാമ്യം; ശിക്ഷ സ്റ്റേ ചെയ്തു Posted: 16 Oct 2014 11:58 PM PDT ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതക്ക് ജാമ്യം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നാലു വര്‍ഷം തടവുശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച ബംഗളൂരു പ്രത്യേക കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജാമ്യം തേടി ജയലളിത കര്‍ണാടക ഹൈകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയില്‍ മൂന്നു മാസത്തിനുള്ളില്‍ അന്തിമ തീര്‍പ്പു കല്‍പിക്കണമെന്നും ഹൈകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ ഹൈകോടതി തീര്‍പ്പു കല്‍പിക്കുന്ന ദിവസം വരെയാണ് ജലയളിത അടക്കമുള്ളവരുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുള്ളത്. ജയലളിതയെ കൂടാതെ കേസിലെ മറ്റ് പ്രതികളായ തോഴി വി.കെ ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യ ഹരജി തള്ളിയ കര്‍ണാടക ഹൈകോടതി വിധിക്കെതിരെയാണ് ജയലളിതയും മറ്റ് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങളും സീനിയര്‍ സിറ്റിസണ്‍ എന്ന പരിഗണനയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ജയലളിതക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന വിചാരണ കോടതി കണ്ടെ ത്തല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അണ്ണാ ഡി.എം.കെയുടെ 43ാം വാര്‍ഷിക ദിനത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജയലളിതക്ക് ജാമ്യം ലഭിക്കുന്നത്. സെപ്റ്റംബര്‍ 27നാണ് ജയലളിതക്ക് നാലുവര്‍ഷം തടവുശിക്ഷ 100 കോടി രൂപ പിഴയും ബംഗളൂരു പ്രത്യേക കോടതി വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വി.കെ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും നാലുവര്‍ഷം വീതം തടവുശിക്ഷയും 10 കോടി രൂപയും വീതം പിഴയും കോടതി വിധിച്ചു. ജയലളിത അടക്കമുള്ള പ്രതികള്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. |
പ്രധാനമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി Posted: 16 Oct 2014 11:22 PM PDT ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമ സേനകളുടെ തലവന്‍മാരുമായാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് മോദി സൈനിക മേധാവികളെ കാണുന്നത്. കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാന രാജ്യസുരക്ഷയെ കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാട് പ്രധാനമന്ത്രി അവതരിപ്പിക്കും. പാകിസ്താന്‍ അതിര്‍ത്തിയിലെ സ്ഥിതി ഗതികളും നിയന്ത്രണരേഖയില്‍ ചൈനയുടെ കടന്നുകയറ്റവും ചര്‍ച്ചയില്‍ വിഷയമാവും. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, നാവിക സേന മേധാവി അഡ്മിറല്‍ ആര്‍.കെ ധൊവാന്‍, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തുന്ന വെടിവെപ്പിന്‍െറയും ചൈനീസ് കടന്നു കയറ്റത്തിന്‍െറയും പശ്ചാത്തലത്തിലാണ് സൈനിക മേധാവികളുടെ രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്. സൈനിക മേധാവികള്‍ തങ്ങളുടെ മേഖലകളിലെ സുരക്ഷാ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കും. പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജത് ദോവല്‍, പ്രതിരോധ സെക്രട്ടറി ആര്‍.കെ മാഥൂര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. |
പൊലീസിലെ ക്രിമിനലുകളെ സര്‍ക്കാര്‍ സഹായിക്കുന്നു: കോടിയേരി Posted: 16 Oct 2014 11:15 PM PDT കൊല്ലം: പൊലീസിലെ ക്രിമിനലുകളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പുറത്തുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് പൊലീസിലെ ക്രിമിനലുകള്‍ ചെയ്യുന്നത്. ഹാപ്പി രാജേഷ് വധ കേസില്‍ പ്രതി ഡി.വൈ.എസ്.പി സന്തോഷ് നായരെ സസ്പെന്‍ഷനില്‍ നിര്‍ത്തി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇത്തരക്കാരെ പൊലീസ് സേനയില്‍ നിന്ന് പുറത്താക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. |
കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണം യാഥാര്‍ഥ്യത്തോടടുക്കുന്നു Posted: 16 Oct 2014 11:00 PM PDT കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണം യാഥാര്‍ഥ്യത്തോടടുക്കുന്നു. കണ്ണൂര്‍ നഗരസഭക്കുപുറമെ സമീപ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ രൂപവത്കരണത്തിനുള്ള രൂപരേഖ തയാറായി. നഗരസഭക്കുപുറമെ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട് പഞ്ചായത്തുകള്‍ പൂര്‍ണമായും ചേലോറ പഞ്ചായത്തിലെ വലിയന്നൂര്‍ വില്ളേജും ഉള്‍പ്പെടുത്തിയാണ് കോര്‍പറേഷന്‍ രൂപവത്കരണ കരട് രൂപരേഖ നഗരവികസന വകുപ്പ് തയാറാക്കിയത്. കരട് രൂപരേഖ വകുപ്പ് സര്‍ക്കാറിനു കൈമാറിയതായാണ് വിവരം. കാബിനറ്റും ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന് ഈയിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. നഗരവികസന വകുപ്പിന്‍െറ പഠനത്തില്‍ സംസ്ഥാനത്ത് അതിവേഗം വളരുന്ന നഗരങ്ങളായി കണ്ണൂരിനെയും കൊച്ചിയെയും കണ്ടത്തെിയിരുന്നു. കണ്ണൂരിനെ കോര്‍പറേഷനാക്കാനുള്ള ശിപാര്‍ശയും പഠനത്തില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫ് ഉപസമിതി ആദ്യം സമര്‍പ്പിച്ച പട്ടികയില്‍ കോര്‍പറേഷന്‍ പദവിക്ക് കണ്ണൂരിനെ പരിഗണിച്ചിരുന്നില്ല. പിന്നീട് യു.ഡി.എഫ് ജില്ലാ നേതൃത്വമടക്കം പല കോണുകളില്‍നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെതുടര്‍ന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മലപ്പുറം, കോട്ടയം നഗരസഭകള്‍ക്കായിരുന്നു പരിഗണന. നിലവില്‍ ഈ രണ്ടു നഗരസഭകളും കണ്ണൂരും ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നേരത്തേ നഗര വികസന വകുപ്പിന്‍െറ പഠനത്തില്‍ കണ്ടത്തെിയ ദ്രുതവികസനവും കണ്ണൂരിനെ തഴയാനുള്ള നീക്കത്തിനു തിരിച്ചടിയാവുകയായിരുന്നു. ജില്ലയില്‍ അന്തര്‍ദേശീയ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ നടന്നുവരികെ എന്തുകൊണ്ടും ജില്ലാ ആസ്ഥാനമായ കണ്ണൂരിന് കോര്‍പറേഷന്‍ പദവി അനിവാര്യമാണെന്നതും മുഖ്യപരിഗണനയായി. നിര്‍ദിഷ്ട കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തുന്ന നഗരസഭ വര്‍ഷങ്ങളായി യു.ഡി.എഫിന്‍െറ കൈയിലാണ്. നഗരസഭയോട് ചേര്‍ക്കുന്ന അഞ്ചു പഞ്ചായത്തുകളില്‍ മൂന്നെണ്ണം യു.ഡി.എഫിന്‍േറതാണ്. പുഴാതി, പള്ളിക്കുന്ന് പഞ്ചായത്തുകള്‍ വര്‍ഷങ്ങളായി യു.ഡി.എഫാണ് ഭരിക്കുന്നത്. എടക്കാട് പഞ്ചായത്തില്‍ മാറിമറിഞ്ഞാണ് ഭരണമെങ്കിലും യു.ഡി.എഫിന്‍െറ ശക്തികേന്ദ്രമാണിത്. എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്‍െറ വരുതിയിലാണ്. ചേലോറയില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെടുന്ന വലിയന്നൂര്‍ വില്ളേജ് യു.ഡി.എഫ് അനുകൂല മേഖലയാണ്. നേരത്തേ യു.ഡി.എഫ് നല്‍കിയ പട്ടികയില്‍നിന്ന് ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ രാഷ്ട്രീയ ചായ്വ് യു.ഡി.എഫിന് അനുകൂലമാണ്. കോര്‍പറേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഭരണം യു.ഡി.എഫിന്‍െറ കൈയിലാക്കും. കോണ്‍ഗ്രസിനായിരിക്കും മേല്‍ക്കോയ്മ. |
എബോള: കൊച്ചി തുറമുഖത്തും മുന്‍കരുതല്‍ Posted: 16 Oct 2014 10:54 PM PDT മട്ടാഞ്ചേരി: വിദേശ രാജ്യങ്ങളില്‍ എബോള രോഗം പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് കൊച്ചി തുറമുഖത്തും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പിന്‍െറ പ്രത്യേക ജാഗ്രതാ നിര്‍ദേശപ്രകാരമാണ് പ്രതിരോധ നടപടികള്‍ തുടങ്ങിയത്. പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് മുന്‍കരുതല്‍ നടപടികളുടെ ചുമതല. കൊച്ചി തുറമുഖത്തും വല്ലാര്‍പാടം ടെര്‍മിനലിലും അടുക്കുന്ന കപ്പലുകള്‍ക്ക് പത്ത് ദിവസം മുമ്പുതന്നെ മുന്‍കരുതല്‍ സംബന്ധിച്ച ഇ-മെയില്‍ സന്ദേശം അയക്കും. അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ ചെറുതായെങ്കിലും കണ്ടുവരുന്നവര്‍ ആരെങ്കിലും കപ്പലില്‍ ഉണ്ടെങ്കില്‍ കപ്പല്‍ അടുക്കുംമുമ്പ് അക്കാര്യം തുറമുഖ അധികൃതരെ അറിയിക്കണം. കപ്പലുകളിലെ ക്യാപ്റ്റന്‍മാര്‍ക്കാണ് ഇത് സംബന്ധമായ സന്ദേശം തുറമുഖ ട്രസ്റ്റ് അയക്കുന്നത്. മറുപടി ലഭിക്കാത്ത കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ല. അതേസമയം, കപ്പലിലെ ജീവനക്കാര്‍ക്ക് രോഗബാധ സംബന്ധിച്ച വിവരം ലഭിച്ചാല്‍ കപ്പലില്‍നിന്ന് രോഗിയെ പുറത്തിറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ചികിത്സാ സൗകര്യവും തുറമുഖ ട്രസ്റ്റ് ഒരുക്കും. രോഗലക്ഷണം കണ്ടാല്‍ 21 ദിവസം നിരീക്ഷണമെന്ന നിര്‍ദേശം ക്യാപ്റ്റന്‍മാര്‍ക്ക് അയക്കും. ഇതുവരെ രോഗലക്ഷണമുള്ള ആരും തുറമുഖത്ത് എത്തിയിട്ടില്ളെന്ന് അധികൃതര്‍ പറഞ്ഞു. |
കെ.എസ്.ആര്‍.ടി.സി പണിമുടക്ക്: സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു Posted: 16 Oct 2014 10:52 PM PDT തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിക്കാനിരിക്കെ സമരത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂണ്‍ 24നും ആഗസ്റ്റ് 26നും ഗതാഗതമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുക, സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. പ്രശ്നപരിഹാരത്തിന് തൊഴിലാളി നേതാക്കളും മാനേജ്മെന്‍റും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും. |
അനലൈസര്‍ മെഷീന്‍ കേടായി; ലാബ് പരിശോധനകള്‍ മുടങ്ങുന്നു Posted: 16 Oct 2014 10:48 PM PDT അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അനലൈസര്‍ മെഷീന്‍ കേടായി. ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി സാമ്പിളുകളുടെ പരിശോധന നിലച്ചു. പ്രധാനമായും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് (എല്‍.എഫ്.ടി), റിനല്‍ ഫങ്ഷന്‍ ടെസ്റ്റ്(ആര്‍.എഫ്.ടി) എന്നീ ടെസ്റ്റുകളുമാണ് പൂര്‍ണമായും നിലച്ചത്. ഒരു ദിവസം 500 മുതല്‍ 600 വരെ രോഗികളുടെ സാമ്പിളുകള്‍ പ്രധാന ടെസ്റ്റിനായി ലാബില്‍ എത്തുന്നുണ്ട്. കൂടാതെ ഒ.പിയില്‍ എത്തുന്നവരും അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരുമായ രോഗികളുടെ ടെസ്റ്റുകള്‍ കൂടി വന്നാല്‍ 2000 ടെസ്റ്റുകളാണ് ഒരു മെഷീന്‍കൊണ്ട് മെഡിക്കല്‍ കോളജില്‍ നടത്തിയിരുന്നത്. 24 മണിക്കൂറും നിരന്തരം ജോലി ചെയ്തതാണ് കേടാകാന്‍ കാരണമെന്നും പറയുന്നു. കോഴിക്കോട്, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളജുകളില്‍ മൂന്നോ നാലോ മെഷീനുകളുള്ളപ്പോഴാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരെണ്ണം മാത്രമുള്ളത്. മെഷീന്‍െറ അമിത ഉപയോഗം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പല പ്രാവശ്യം നേരില്‍കണ്ടും രേഖാമൂലവും പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായില്ലത്രേ. പുറത്ത് സ്വകാര്യ ലാബുകള്‍ക്ക് സഹായകരമാകുന്ന സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ ഇത്തരം ടെസ്റ്റുകള്‍ക്ക് 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്. മെഷീന്‍ കേടായതിനാല്‍ ഇപ്പോള്‍ സ്വകാര്യ ലാബുകാര്‍ക്ക് കൊയ്ത്തുകാലമാണ്. മെഡിക്കല്‍ കോളജില്‍ ടെസ്റ്റിനായി കുറഞ്ഞ തുക മാത്രമാണ് ഈടാക്കിയിരുന്നത്. ബി.പി.എല്‍, ആര്‍.എസ്.ബി.വൈ, സാധാരണക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി ലാബ് ടെസ്റ്റ് നടത്തുകയാണ് പതിവ്. രണ്ടുമാസത്തിനിടെ മൂന്നുപ്രാവശ്യം മെഷീന്‍ കേടായിരുന്നു. മെഷീന്‍ ഒരുദിവസം എട്ടുമണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചശേഷം മൂന്നുമണിക്കൂര്‍ നിര്‍ത്തിയിടണം. എന്നാല്‍, ഒരു മെഷീന്‍ മാത്രം ഉള്ളതുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയാണിവിടെ. പുതിയ മെഷീന്‍ ജര്‍മനിയില്‍ നിന്ന് കപ്പല്‍ വഴി അയച്ചിട്ടുണ്ട്. എന്നാല്‍, കപ്പല്‍ ഗോവയിലത്തെിയപ്പോള്‍ നികുതിയുടെ പേരില്‍ പണം അടക്കാത്തതിനാല്‍ മെഷീന്‍ ഇപ്പോള്‍ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അധികൃതര്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എമര്‍ജന്‍സി ലാബും ബയോകെമിസ്ട്രി ലാബും പ്രത്യേക ലാബുകളായിരുന്നു. ഇത് വണ്ടാനത്തേക്ക് മാറ്റിയപ്പോള്‍ എച്ച്.ഡി.എ.സി ലാബും എമര്‍ജന്‍സി ലാബും ഒരുമിച്ച് സെന്‍ട്രലൈസ്ഡ് ലാബ് എന്ന പേരില്‍ ഒറ്റ ലാബാക്കി മാറ്റിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എസ് ലാബ് വേണമെന്നാണ് ആശുപത്രിയിലത്തെുന്ന രോഗികളുടെയും സംഘടനകളുടെയും ആവശ്യം. |
ഹര്‍ത്താല്‍ പൂര്‍ണം; വ്യാപാരികള്‍ മാര്‍ച്ച് നടത്തി Posted: 16 Oct 2014 10:41 PM PDT കല്‍പറ്റ: കടകളില്‍ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യപരിശോധന നടത്തുകയാണെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികളെ പീഡിപ്പിക്കുന്നതിനെതിരെ നടത്തിയ ഹര്‍ത്താലിന് വ്യാപാരി വ്യവസായി സമിതി പിന്തുണ നല്‍കിയതോടെ ജില്ലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടന്നു. മിക്കയിടത്തും പെട്ടിക്കടകള്‍ പോലും തുറന്നില്ല. വ്യാപാരികള്‍ കല്‍പറ്റയിലെ വാണിജ്യ നികുതി ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കടപരിശോധന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ദിവസം കൊണ്ട് തീരുമാനിച്ച് നടത്തിയ കടമുടക്ക് സമരം വന്‍ വിജയമായത് ഉദ്യോഗസ്ഥ പീഡനത്തോടുള്ള വ്യാപാരി സമൂഹത്തിന്‍െറ എതിര്‍പ്പിന്‍െറ ശക്തി വിളിച്ചറിയിക്കുന്നതാണ്. ഈ സമരം സൂചന മാത്രമാണ്. നികുതി വെട്ടിപ്പ് കണ്ടുപിടിക്കുന്നതിനു പകരം കച്ചവടക്കാരെ പീഡിപ്പിക്കാന്‍ ശ്രമം തുടര്‍ന്നാല്‍ ചെറുത്തു തോല്‍പ്പിക്കും. വില്‍പന നികുതി ഉദ്യോഗസ്ഥരെ തടഞ്ഞതിന്‍െറ പേരില്‍ വ്യാപാരികളുടെ മേല്‍ കേസെടുത്താല്‍ സംഘടന കേസ് നടത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യും. ഒക്ടോബര്‍ 26ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവനില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഭാവി സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് വാസുദേവന്‍ പറഞ്ഞു. ജില്ലാ ട്രഷറര്‍ ഒ.വി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി, ഇ.ടി. ഹംസ, മത്തായി ആതിര, കെ.ടി. ഇസ്മയില്‍, അഷറഫ് വേങ്ങാട്, ടി.സി. വര്‍ഗീസ്, നൗഷാദ് കാക്കവയല്‍, എം.വി. സുരേന്ദ്രന്‍, പി.പി. മഹേഷ്, പി.ടി. അഷറഫ്, കെ. മുഹമ്മദ് ആസിഫ്, സി. അബ്ദുല്‍ ഖാദര്‍, ഇ.ടി. ബാബു, എം. മുജീബ്, കെ.എം. എച്ച് മുഹമ്മദ്, യൂത്ത്വിങ് ജന. സെക്ര. അബ്ദുന്നാസര്‍, എന്‍.വി. അനില്‍ കുമാര്‍, ഷൈലജ ഹരിദാസ്, ശ്രീജ ശിവദാസ് എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടത്തിയ റാലിക്ക് ഹൈദ്രു, കെ.കെ. അമ്മദ്, എം.കെ. ശിഹാബുദ്ദീന്‍, പി.വൈ. മത്തായി, മാത്യു തോമസ്, പി.കെ. അഷറഫ്, എം.എന്‍.മോഹന്‍, കെ.ജി. സുനില്‍, പീറ്റര്‍ ജോര്‍ജ്, കെ.പി. നാസര്‍, പി.ആര്‍. വിജയന്‍, കമ്പ അബ്ദുല്ലഹാജി, പി.വി. ജോസ്, അനില്‍ വൈത്തിരി, എ.കെ. രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
ആണവ ശേഷിയുള്ള ‘നിര്‍ഭയ്’ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു Posted: 16 Oct 2014 10:41 PM PDT ചന്ദിപൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണുവായുധ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ ‘നിര്‍ഭയ്’ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മിസൈല്‍ ഒഡീഷയിലെ ഇന്‍റഗ്രേറ്റഡ് മിസൈല്‍ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് വിക്ഷേപിച്ചത്. വളരെ താഴ്ന്ന് പറക്കാന്‍ കഴിയുന്ന നിര്‍ഭയ് മിസൈലിന് റഡാറില്‍ പതിയാതെ 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ കഴിയും. വിക്ഷേപിക്കുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചു പൊങ്ങുന്ന നിര്‍ഭയ് പിന്നീട് വിമാനത്തിന്‍െറ ആകൃതിയിലേക്ക് മാറും. 2013 മാര്‍ച്ച് 12 ന് നിര്‍ഭയ് മിസൈലിന്‍െറ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് മാറി സഞ്ചരിച്ചതിനെ തുടര്‍ന്ന് മിസൈലിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മിസൈല്‍ കടലില്‍ തീരത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. |
ചൊവ്വാ സഞ്ചാരത്തിന് പതിമൂന്നുകാരി Posted: 16 Oct 2014 10:38 PM PDT ന്യൂയോര്‍ക്ക്: പതിമൂന്നുകാരിയായ യു.എസ് പെണ്‍കുട്ടി ചൊവ്വാ സഞ്ചാരത്തിനായി തയാറെടുക്കുന്നു. അലീസ കാര്‍സനിനാണ് യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ പരിശീലനം നല്‍കുന്നത്. ചൊവ്വാ സഞ്ചാരം സാധ്യമായാല്‍ ചൊവ്വയിലെ ത്തുന്ന ആദ്യ മനുഷ്യനാകും അലീസ. ശാസ്ത്രവും വിവിധ ഭാഷകളും പഠിക്കുന്ന അലീസ നാസയുടെ പരിശീലന ക്യാമ്പിലെ മൂന്ന് പേരില്‍ ഒരാളാണ്. വരുന്ന ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വപ്നം സാധ്യമാകുമെന്നാണ് അലീസ പറയുന്നത്. ചൊവ്വാ ഗ്രഹത്തില്‍ എത്തുകയെന്ന് അലീഷയുടെ സ്വപ്നവും അഭിനിവേശവുമാണെന്ന് പിതാവ് ബാര്‍ട്ട് കാര്‍സന്‍ പറഞ്ഞു. ശരിയായ തീരുമാനമാണെന്നും ലക്ഷ്യം നേടാനുള്ള പരിശീലനത്തിലാണ് അലീസയെന്നും നാസ ശാസ്ത്രജ്ഞന്‍ പോള്‍ ഫോര്‍മാന്‍ അഭിപ്രായപ്പെട്ടു. ലൂസിയാനയിലെ ബാറ്റണ്‍ റോജ് സ്വദേശിയാണ് പെണ്‍കുട്ടി. |
പരസ്യ കമാനങ്ങള്‍ നീക്കിത്തുടങ്ങി Posted: 16 Oct 2014 10:37 PM PDT കോഴിക്കോട്: നഗരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച് അപകടാവസ്ഥയിലായ പരസ്യ കമാനങ്ങള്‍ നീക്കിത്തുടങ്ങി. കമാനങ്ങള്‍ നീക്കാനായി നഗരസഭ കരാര്‍ നല്‍കുകയായിരുന്നു. മുംബൈയിലെ കമ്പനിയുമായി നഗരസഭയുണ്ടാക്കിയ കരാറിന്‍െറ അടിസ്ഥാനത്തിലാണ് നഗരപാതകള്‍ക്ക് കുറുകെ കൂറ്റന്‍ ഇരുമ്പ് കമാനങ്ങള്‍ ഉയര്‍ന്നത്. തിരക്കുള്ള ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് സംരക്ഷിക്കുന്നതിന് പകരമായി 15 പരസ്യ കമാനങ്ങള്‍ പണിയാന്‍ അനുമതി നല്‍കുകയായിരുന്നു. വിളക്കുകളും ദിശകാണിക്കുന്ന ബോര്‍ഡുകളുമെല്ലാം കമാനങ്ങളില്‍ സ്ഥാപിച്ചിരുന്നു. അല്‍പദിവസത്തിനകം സിഗ്നല്‍ വിളക്കുകള്‍ കണ്ണടച്ചതോടെ പരസ്യ കമാനങ്ങള്‍ മാത്രം ബാക്കിയായി. കാലക്രമേണ കമാനങ്ങള്‍ തുരുമ്പെടുത്ത് വീഴാന്‍ തുടങ്ങിയത് പ്രധാന വീഥികളില്‍ അപകടാവസ്ഥയുണ്ടാക്കി. ബോര്‍ഡുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം നഗരസഭക്ക് 2013ല്‍ കത്തയച്ചു. കമ്പനിയുമായി കരാര്‍ കാലാവധി കഴിഞ്ഞ 2012ല്‍ നഗരസഭ ബോര്‍ഡുകള്‍ ഏറ്റെടുത്തതോടെ വീണ്ടും പരസ്യം ചെയ്യാന്‍ പൊതുമരാമത്തില്‍നിന്ന് അനുമതി തേടി. ഇത് നിരസിച്ചതോടെ കഴിഞ്ഞവര്‍ഷം കമാനങ്ങള്‍ നീക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. മാവൂര്‍ റോഡിലെയും പാവങ്ങാട്ടെയും മറ്റും കമാനങ്ങള്‍ പൊളിച്ചുനീക്കിക്കഴിഞ്ഞു. ബാക്കി കമാനങ്ങള്‍ ഉടന്‍ നീക്കാനാണ് ശ്രമം. |
കാത്തിരിപ്പിന് വിരാമം; പ്രവാസി വോട്ട് യാഥാര്‍ഥ്യത്തിലേക്ക് Posted: 16 Oct 2014 09:59 PM PDT ലക്ഷക്കണക്കിന് പ്രവാസികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന തീരുമാനമാണ് പ്രവാസി വോട്ട് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇ^പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്നാണ് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്. രാഷ്ട്രീയബോധമുള്ള ഗള്‍ഫിലെ മലയാളി പ്രവാസി സമൂഹത്തിനാണ് ഇത് ഏറെ ആഹ്ളാദം പകരുന്നത്. ജനാധിപത്യത്തിലെ തങ്ങളുടെ ഏറ്റവും വലിയ ആയുധമായ സമ്മതിദാനാവകാശത്തിന് എക്കാലത്തും മുറവിളി കൂട്ടാന്‍ മുന്നില്‍ നിന്നത് മലയാളികളാണ്. ഇപ്പോള്‍ ചരിത്രപരമായ തീരുമാനത്തിലേക്ക് രാജ്യം അടുക്കുമ്പോള്‍ അതിന് കാരണക്കാരനായതും മലയാളി തന്നെ. യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ കമീഷന്‍ അനുകൂലമായി പ്രതികരിച്ചത്. ഇ^പോസ്റ്റല്‍ വഴിയോ പ്രതിനിധികളെ ഉപയോഗിച്ചോ ഇപ്പോഴത്തേതുപോലെ നാട്ടില്‍വന്ന് നേരിട്ടോ വോട്ട് രേഖപ്പെടുത്താമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നു രീതികളില്‍ ഏതു വേണമെന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. ഈ നിര്‍ദേശം 31ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുന്നതോടെ അന്തിമ തീരുമാനവും ഉണ്ടാകും. പ്രവാസികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍നിന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടുകാരനായ ഡോ.ഷംസീര്‍ സുപ്രീം കോടതിയിലത്തെുകയും കോടതി ഇതിന്‍െറ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തതോടെയാണ് പ്രവാസിവോട്ട് വീണ്ടും സജീവ ചര്‍ച്ചയിലത്തെിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്ന് വോട്ടുചെയ്യാന്‍ പ്രവാസി മലയാളികള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അത് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ രാഷ്ട്രീ ചിത്രം വരെ മാറ്റിവരക്കാന്‍ മാത്രം ശക്തിയുള്ള സമൂഹമായി ഗള്‍ഫ് മലയാളികള്‍ മാറും. പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ 2012 മേയിലെ കണക്കനുസരിച്ച് വിദേശങ്ങളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 2.19 കോടി വരും. ഇതില്‍ പകുതിയിലേറെയും മലയാളികളാണെന്നാണ് കരുതുന്നത്. ഗള്‍ഫില്‍ മാത്രം 50 ലക്ഷത്തിലേറെ മലയാളി വോട്ടര്‍മാരുണ്ടാകുമെന്നാണ് കണക്ക്. അതേസമയം കേരളത്തിലെ 10,000ത്തില്‍ താഴെ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നിരവധിയാണ്. മിക്ക മണ്ഡലങ്ങളിലും ഇതിനേക്കാള്‍ കൂടുതല്‍ പ്രവാസികളുണ്ടാകുമെന്നുറപ്പാണ്. ഇതോടെ കേരള ഭരണം തീരുമാനിക്കാനുള്ള ശക്തി പ്രവാസി കൈവരിക്കും. വെറും ഭരണം തീരുമാനിക്കാനുള്ള ശക്തിയായല്ല പ്രവാസികള്‍ വോട്ടവകാശത്തെ കാണുന്നത്. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടും മുറവിളികളോടും പുറം തിരിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ^ഭരണ നേതൃത്വത്തിന് മുമ്പില്‍ ഇനി വോട്ടുകളുടെ കണക്ക് വെച്ച് വിലപേശാനാകുമെന്നതാണ് പ്രധാനം. തങ്ങള്‍ക്ക് വോട്ടില്ലാത്തതിനാലാണ് ഭരിക്കുന്നവര്‍ അവഗണിക്കുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടവാകാശത്തിനായുള്ള പോരാട്ടം തുടങ്ങുന്നതുതന്നെ. 2010ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും ഇത് ഓണ്‍ലൈനിലുടെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരം മാത്രമായിരുന്നു. വോട്ടുചെയ്യാന്‍ നാട്ടില്‍ തന്നെ പോകണമായിരുന്നു. അതിന് സാധിക്കുന്നവരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. ഇത് മനസ്സിലാക്കിയതോടെയാണ് പരമോന്നത കോടതിയും വിഷയം ഗൗരവമായി കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിക്ക് വോട്ടുചെയ്യാനുള്ള സാധ്യത കോടതി ആരാഞ്ഞെങ്കിലും തപാല്‍ വോട്ട് സാധ്യമല്ളെന്നും ഓണ്‍ലൈന്‍ വോട്ട് അടുത്തതവണ പരിഗണിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചത്. തുടര്‍ന്ന് 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നും വോട്ട് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ എവിടെയായാലും വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പിന്നെ ശ്രദ്ധ തെരഞ്ഞെടുപ്പ് കമീഷനിലേക്കായി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വെച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. കമീഷനും ഇന്നലെ പച്ചക്കൊടി കാട്ടിയതോടെ പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. വിധിയില്‍ ഭൂരിഭാഗം പ്രവാസികളും ആവേശം കൊള്ളുമ്പോഴും ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. പ്രവാസികളിലെ ഐക്യബോധവും സൗഹാര്‍ദ മനോഭാവവും രാഷ്ട്രീയപോര് വരുന്നതോടെ ഇല്ലാതാകുമെന്ന ഭീതിയാണ് ഇതില്‍ പ്രധാനം. സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകരും സംഘടനകളും ഉണ്ടെങ്കിലും അതിന്‍െറ പതിന്‍മടങ്ങ് സൗഹാര്‍ദ കൂട്ടായ്മകള്‍ ഗള്‍ഫിലെമ്പാടും കാണാം. വോട്ടു ചെയ്യാനാകുന്നതോടെ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ഇത് വീറും വാശിയിലേക്കും നീങ്ങും. വോട്ടുചോദിച്ച് നേതാക്കള്‍ ഗള്‍ഫിലത്തെും. വോട്ടുപിടിത്തവും ഗൃഹ സന്ദര്‍ശനവും പ്രചാരണ രീതികളുമെല്ലാം വിവിധ രാജ്യങ്ങളില്‍ ക്രമസമാധാന പ്രശ്നം വരെയുണ്ടാക്കാന്‍ സാധ്യതയുണ്ട്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല: പവന് 20,640 രൂപ Posted: 16 Oct 2014 09:54 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 20,640 രൂപ. ഗ്രാമിന് 2,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ചാണ് സ്വര്‍ണവില 160 രൂപ കൂടി 20,640 രൂപയില്‍ എത്തിയത്. ചൊവ്വാഴ്ച 20,480 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.46 ഡോളര്‍ കുറഞ്ഞ് 1,238.04 ഡോളറിലെത്തി. |
എണ്ണ വില കുത്തനെ ഇടിയുന്നു; നാലുവര്‍ഷത്തെ കുറഞ്ഞ നിരക്ക് Posted: 16 Oct 2014 09:52 PM PDT റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില വീണ്ടും ഇടിയുന്നു. മൂന്ന് മാസത്തിനിടെ 25 ശതമാനത്തിന് മുകളില്‍ ഇടിവ് സംഭവിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലത്തെി. ജൂണില്‍ 115 ഡോളറിന് മുകളിലായിരുന്ന ബാരലിന്‍െറ വില ഇപ്പോള്‍ 80ലേക്കാണ് താഴുന്നത്. ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായ വിലയിടിവാണ് എണ്ണ വിപണിയില്‍ പ്രകടമാകുന്നത്. അമേരിക്കന്‍ എണ്ണ ഉല്‍പാദനത്തിന്‍െറ തോത് വര്‍ധിച്ചതും ആഗോളതലത്തില്‍ എണ്ണ ഉപയോഗം കുറഞ്ഞതിനൊപ്പം ലഭ്യത വര്‍ധിച്ചതും വില പൊടുന്നനെ കുറയാന്‍ കാരണമായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ വിലയെ സ്വാധീനിക്കുന്നതായാണ് സൂചന. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള വിലയിടിവ് ഒപെകിനെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, വില ഗണ്യമായി കുറയുമ്പോഴും ഉല്‍പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തേണ്ടെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെ ചില അംഗരാജ്യങ്ങളുടെ നിലപാട്. 2015 ഓടെ പ്രതിദിന എണ്ണ ഉല്‍പാദനം 30 ബില്യണ്‍ ബാരല്‍ ആക്കാനായിരുന്നു ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഉണ്ടാകില്ളെന്നാണ് സൂചന. നവംബര്‍ 27നാണ് അംഗരാജ്യങ്ങളുടെ അടുത്ത യോഗം നടക്കേണ്ടത്, എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് നേരത്തെ·ആക്കണമെന്നാണ് ആവശ്യം. 2008 ആദ്യപാദത്തില്‍ ബാരലിന് 149 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന എണ്ണ വില പിന്നീട് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാലിലൊന്നായി കുറഞ്ഞ് 40 ഡോളറിനും താഴെയത്തെിയിരുന്നു. രക്ഷാപദ്ധതികളും ഇടപെടലുകളും കാരണം അമേരിക്കയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മറികടന്ന് ഉണര്‍വ് കൈവരിച്ചതോടെയാണ് എണ്ണക്ക് വീണ്ടും വില ഉയര്‍ന്നു തുടങ്ങിയത്. 2010ല്‍ ഗ്രീസില്‍ ഉടലെടുത്ത·സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണ വില വീണ്ടും ഇടിഞ്ഞിരുന്നു. യൂറോപ്പ് പ്രതിസന്ധി മറികടന്നതോടെ 2011 മുതല്‍ എണ്ണ വില വീണ്ടും ഉയര്‍ന്ന് ബാരലിന് 100 ഡോളര്‍ കടന്നു. പിന്നീട് പോയ വര്‍ഷങ്ങളില്‍ 100 ഡോളറിന് മുകളില്‍ പിടിച്ചു നിന്ന വിലയാണിപ്പോള്‍ പൊടുന്നനെ താഴോട്ട് പതിക്കുന്നത്. എണ്ണ വിപണിയിലെ പുതിയ ചലനങ്ങള്‍ ഉല്‍പാദക രാജ്യങ്ങള്‍ ആശങ്കയോടെ ഉറ്റുനോക്കുമ്പോള്‍ ഉപഭോക്തൃാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. |
ചൊവ്വയ്ക്കരികെ വാല്‍നക്ഷത്രം; മംഗള്‍യാന്‍റെ ദിശ മാറ്റി Posted: 16 Oct 2014 09:43 PM PDT ശ്രീഹരിക്കോട്ട: ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല്‍ നക്ഷത്രത്തിന്‍റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്‍റെ ദിശ മാറ്റി. ചൊവ്വയോട് 400 കിലോമീറ്റര്‍ അടുത്ത ഭ്രമണപഥത്തിലേക്കാണ് മംഗള്‍യാനെ എത്തിച്ചത്. വാല്‍നക്ഷത്രം കടന്നു പോകുന്നത് മംഗള്‍യാനെ ബാധിക്കില്ളെന്ന് അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ എ.എസ് കിരണ്‍ കുമാര്‍ അറിയിച്ചു. വിക്ഷേപണ സമയത്ത് കുറഞ്ഞത് 421 കിലോമീറ്ററും കൂടിയത് 76,993 കിലോമീറ്ററും വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തിലായിരുന്നു മംഗള്‍യാന്‍. സൂര്യനില്‍ നിന്ന് 5000 മുതല്‍ 100,000 വരെ സൗരദൂരം അകലെയുള്ള ഒര്‍ട്ട് മേഘത്തില്‍ നിന്ന് യാത്രതിരിച്ച സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ഞായറാഴ്ചയാണ് ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുക. ഇന്ത്യ അടക്കമുള്ള ചൊവ്വാ ദൗത്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ ആശങ്കകളോടെയാണ് സൈഡിങ് സ്പ്രിങ്ങിനെ കാണുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൂടി കടന്നുപോകുന്ന സൈഡിങ് സ്പ്രിങ് ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുമോ എന്ന ആശങ്കയുണ്ട്. സെപ്റ്റംബര്‍ 24ന് ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍, അമേരിക്കയുടെ മാവേന്‍, മറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ട്. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഉള്‍കൊള്ളുന്ന ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുന്ന ആദ്യ വാല്‍നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. 2013 ജനുവരി മൂന്നിന് റോബര്‍ട്ട് മെക്നോട്ട് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. സെക്കന്‍ഡില്‍ 60 കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുന്ന സൈഡിങ് സ്പ്രിങ്ങിന്‍െറ വാല്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്നതായാണ് സൂചന. |
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് ആക്രമണം Posted: 16 Oct 2014 09:05 PM PDT ഹാമിര്‍പൂര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സേന രാജ്യാന്തര അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. രജൗറി ജില്ലയിലെ ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക്സേന നടത്തിയ വെടിവെപ്പ് 90 മിനിട്ട് നീണ്ടുനിന്നു. വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒക്ടോബറില്‍ നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു. |
വിശ്വസിക്കാനാവാതെ ദോഹയിലെ ബന്ധുക്കള്‍ Posted: 16 Oct 2014 08:47 PM PDT ദോഹ: അവധിക്കാലം ചെലവഴിക്കാനും മകളുടെ കുടുംബത്തെ സന്ദര്‍ശിക്കാനുമായി ഒമാനിലേക്ക് യാത്രയായ കുടുംബനാഥയുടെ അപകട മരണവാര്‍ത്തയറിഞ്ഞ ആഘാതത്തിലാണ് ഖത്തറിലെ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍റ് വാട്ടര്‍ കമ്പനിയായ കഹ്റമായില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി കെ.എം. അബ്ദുല്ലയുടെ ഭാര്യ ഹഫ്സയാണ് മസ്കറ്റിലെ ജബല്‍ അഖ്ദറിലുണ്ടായ അപകടത്തില്‍ മരിച്ചത്. മസ്കത്തിലുളള മകള്‍ ഹിബയെ സന്ദര്‍ശിക്കാനും പെരുന്നാള്‍ അവധി ചെലവഴിക്കാനുമായി പോയതാണ് അബ്ദുല്ലയും ഭാര്യയും. 13 ദിവസം മുമ്പ് പോയ ഇവര്‍ ശനിയാഴ്ച തിരിച്ച് ഖത്തറിലേക്ക് വരാനിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അബോധവസ്ഥയിലായിരുന്ന അബ്ദുല്ല സാധാരണ നില കൈവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ല. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദര്‍ സന്ദര്‍ശിച്ച് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. കുട്ടികളടക്കം പത്ത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 25 വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്ലയോടൊപ്പം ആറ് വര്‍ഷമായി കുടുംബവുമുണ്ട്. നാട്ടിലും ഇവിടെയുമായി മാറിമാറി താമസിച്ചുവരികയായിരുന്നു മരിച്ച ഹഫ്സ. ദോഹയില്‍ മഅ്മൂറയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹിഷാം (ദല്‍ഹി), നഫ്ല എന്നിവരാണ് മറ്റ് മക്കള്‍. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ മദീന ഖലീഫ വനിത യൂനിറ്റ് പ്രസിഡന്‍റ് കാമില പോക്കറിന്‍െറ സഹോദര പുത്രിയാണ് മരിച്ച ഹഫ്സ. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഗറാഫ ഏരിയ പ്രസിഡന്‍റ് യു. പോക്കര്‍ ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഖത്തറിലുണ്ട്. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും മസ്കത്ത്: വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പേരാമ്പ്ര കൂണേരി മീത്തല്‍ അബ്ദുല്ലയുടെ ഭാര്യ ഹഫ്സ (52), ബന്ധു ചേന്നോളി നീലോട്ട് സലീം (37) എന്നിവരാണ് മരിച്ചത്. നിസ്വ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിയോടെ മസ്കത്തില്‍ എബാം ചെയ്ത ശേഷം 12.45ന്‍െറ എയര്‍ ഇന്ത്യ എക്സ്പ്രസിലാകും കൊണ്ടുപോവുക. അപകടത്തില്‍ പരിക്കേറ്റ നാല് പേരുടെ നില മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇബ്രിയില്‍ അപ്ഹോള്‍സ്റ്ററി സ്ഥാപനം നടത്തുന്ന പേരാമ്പ്ര വഴലോട്ട് സാജിദിന്‍െറയും അല്‍ ഹംറയില്‍ താമസിക്കുന്ന സഹോദരന്‍ റഷീദിന്‍െറയും കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്. സാജിദിന്‍െറ ഭാര്യാ മാതാവാണ് മരിച്ച ഹഫ്സ. ജബല്‍ അഖ്ദറില്‍ നിന്ന് തിരിച്ചിറങ്ങവേ ഇവര്‍ യാത്ര ചെയ്ത ടൊയോട്ട ഫോര്‍ച്യൂണറിന്‍െറ ബ്രേക്ക് പൊട്ടുകയായിരുന്നു. ബ്രേക്കില്ലാതെ വാഹനം വാഹനം മൂന്ന് വളവുകള്‍ ഇറങ്ങി. തുടര്‍ന്ന് നിര്‍ത്തുന്നതിനുള്ള പരിശ്രമത്തിനിടെ റോഡരികിലെ ഭിത്തിയിലും തുടര്‍ന്ന് മരത്തിലും ഇടിക്കുകയായിരുന്നു. വാഹനത്തിന്‍െറ പിന്‍ ഭാഗത്താണ് ഏറ്റവുമധികം ആഘാതമേറ്റത്. അബ്ദുല്ല, റഷീദ്, ഭാര്യ ജസീന, മകള്‍ റയാ ഖദീജ, സാജിദിന്‍െറ ഭാര്യ ഹിബ എന്നിവരുടെ നില മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സാജിദും മക്കളായ സഹലും മുഹമ്മദ് ഇഷാനും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിവിധ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അടക്കുന്നതടക്കം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. |
കാത്തിരിപ്പിന് വിരാമം; പ്രവാസി വോട്ട് യാഥാര്‍ഥ്യത്തിലേക്ക് Posted: 16 Oct 2014 08:05 PM PDT ദുബൈ: ലക്ഷക്കണക്കിന് പ്രവാസികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന തീരുമാനമാണ് പ്രവാസി വോട്ട് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇ-പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത്് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്നാണ് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത്. രാഷ്ട്രീയബോധമുള്ള ഗള്‍ഫിലെ മലയാളി പ്രവാസി സമൂഹത്തിനാണ് ഇത് ഏറെ ആഹ്ളാദം പകരുന്നത.് ജനാധിപത്യത്തിലെ തങ്ങളുടെ ഏറ്റവും വലിയ ആയുധമായ സമ്മതിദാനാവകാശത്തിന് എക്കാലത്തും മുറവിളി കൂട്ടാന്‍ മുന്നില്‍ നിന്നത് മലയാളികളാണ്. ഇപ്പോള്‍ ചരിത്രപരമായ തീരുമാനത്തിലേക്ക് രാജ്യം അടുക്കുമ്പോള്‍ അതിന് കാരണക്കാരനായതും മലയാളി തന്നെ. യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ കമീഷന്‍ അനുകൂലമായി പ്രതികരിച്ചത്. ഇ-പോസ്റ്റല്‍ വഴിയോ പ്രതിനിധികളെ ഉപയോഗിച്ചോ ഇപ്പോഴത്തേതുപോലെ നാട്ടില്‍വന്ന് നേരിട്ടോ വോട്ട് രേഖപ്പെടുത്താമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നു രീതികളില്‍ ഏതു വേണമെന്നത് ഓരോരുത്തര്‍ക്കും തീരുമാനിക്കാം. ഈ നിര്‍ദേശം 31ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുന്നതോടെ അന്തിമ തീരുമാനവും ഉണ്ടാകും. പ്രവാസികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍നിന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടുകാരനായ ഡോ.ഷംസീര്‍ സുപ്രീം കോടതിയിലത്തെുകയും കോടതി ഇതിന്‍െറ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തതോടെയാണ് പ്രവാസിവോട്ട് വീണ്ടും സജീവ ചര്‍ച്ചയിലത്തെിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്ന് വോട്ടുചെയ്യാന്‍ പ്രവാസി മലയാളികള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അത് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ രാഷ്ട്രീ ചിത്രം വരെ മാറ്റിവരക്കാന്‍ മാത്രം ശക്തിയുള്ള സമൂഹമായി ഗള്‍ഫ് മലയാളികള്‍ മാറും. പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ 2012 മേയിലെ കണക്കനുസരിച്ച് വിദേശങ്ങളില്‍ കഴിയുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം 2.19 കോടി വരും. ഇതില്‍ പകുതിയിലേറെയും മലയാളികളാണെന്നാണ് കരുതുന്നത്. ഗള്‍ഫില്‍ മാത്രം 50 ലക്ഷത്തിലേറെ മലയാളി വോട്ടര്‍മാരുണ്ടാകുമെന്നാണ് കണക്ക്. അതേസമയം കേരളത്തിലെ 10,000ത്തില്‍ താഴെ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നിരവധിയാണ്. മിക്ക മണ്ഡലങ്ങളിലും ഇതിനേക്കാള്‍ കൂടുതല്‍ പ്രവാസികളുണ്ടാകുമെന്നുറപ്പാണ്. ഇതോടെ കേരള ഭരണം തീരുമാനിക്കാനുള്ള ശക്തി പ്രവാസി കൈവരിക്കും. വെറും ഭരണം തീരുമാനിക്കാനുള്ള ശക്തിയായല്ല പ്രവാസികള്‍ വോട്ടവകാശത്തെ കാണുന്നത്. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടും മുറവിളികളോടും പുറം തിരിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് മുമ്പില്‍ ഇനി വോട്ടുകളുടെ കണക്ക് വെച്ച് വിലപേശാനാകുമെന്നതാണ് പ്രധാനം. തങ്ങള്‍ക്ക് വോട്ടില്ലാത്തതിനാലാണ് ഭരിക്കുന്നവര്‍ അവഗണിക്കുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടവാകാശത്തിനായുള്ള പോരാട്ടം തുടങ്ങുന്നതുതന്നെ. 2010ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും ഇത് ഓണ്‍ലൈനിലുടെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരം മാത്രമായിരുന്നു. വോട്ടുചെയ്യാന്‍ നാട്ടില്‍ തന്നെ പോകണമായിരുന്നു. അതിന് സാധിക്കുന്നവരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. ഇത് മനസ്സിലാക്കിയതോടെയാണ് പരമോന്നത കോടതിയും വിഷയം ഗൗരവമായി കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിക്ക് വോട്ടുചെയ്യാനുള്ള സാധ്യത കോടതി ആരാഞ്ഞെങ്കിലും തപാല്‍ വോട്ട് സാധ്യമല്ളെന്നും ഓണ്‍ലൈന്‍ വോട്ട് അടുത്തതവണ പരിഗണിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചത്. തുടര്‍ന്ന് 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നും വോട്ട് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ എവിടെയായാലും വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പിന്നെ ശ്രദ്ധ തെരഞ്ഞെടുപ്പ് കമീഷനിലേക്കായി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വെച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. കമീഷനും ഇന്നലെ പച്ചക്കൊടി കാട്ടിയതോടെ പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. വിധിയില്‍ ഭൂരിഭാഗം പ്രവാസികളും ആവേശം കൊള്ളുമ്പോഴും ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. പ്രവാസികളിലെ ഐക്യബോധവും സൗഹാര്‍ദ മനോഭാവവും രാഷ്ട്രീയപോര് വരുന്നതോടെ ഇല്ലാതാകുമെന്ന ഭീതിയാണ് ഇതില്‍ പ്രധാനം. സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകരും സംഘടനകളും ഉണ്ടെങ്കിലും അതിന്‍െറ പതിന്‍മടങ്ങ് സൗഹാര്‍ദ കൂട്ടായ്മകള്‍ ഗള്‍ഫിലെമ്പാടും കാണാം. വോട്ടു ചെയ്യാനാകുന്നതോടെ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ഇത് വീറും വാശിയിലേക്കും നീങ്ങും. വോട്ടുചോദിച്ച് നേതാക്കള്‍ ഗള്‍ഫിലത്തെും. വോട്ടുപിടിത്തവും ഗൃഹ സന്ദര്‍ശനവും പ്രചാരണ രീതികളുമെല്ലാം വിവിധ രാജ്യങ്ങളില്‍ ക്രമസമാധാന പ്രശ്നം വരെയുണ്ടാക്കാന്‍ സാധ്യതയുണ്ട്. |
ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ബഹ്റൈന്‍ തീരത്ത് Posted: 16 Oct 2014 07:58 PM PDT മനാമ: സൗഹൃദ സന്ദര്‍ശനത്തിനും സംയുക്ത നാവികാഭ്യാസത്തിനുമായി ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ വ്യാഴാഴ്ച ബഹ്റൈനിലത്തെി. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡന്‍ഡിന് കീഴിലുള്ള ഒന്നാം പരിശീലന സൈനിക വ്യൂഹത്തിന്‍െറ ഭാഗമായ ഓഫീസര്‍മാരുടെ പരിശീലന പടപ്പക്കല്‍ ഐ.എന്‍.എസ് ടിര്‍, തീരദേശങ്ങളില്‍ പട്രോളിങ് നടത്തുന്ന സുജാത, സെയില്‍ പരിശീലനം നടത്തുന്ന തരംഗിണി എന്നീ കപ്പലുകളാണ് മിനാ സല്‍മാന്‍ തുറമുഖത്ത് എത്തിയത്. ഒമാനും യു.എ.ഇയും സന്ദര്‍ശിച്ച ശേഷമാണ് കപ്പലുകള്‍ ബഹ്റൈനില്‍ എത്തിയത്. ഈ മാസം 19 വരെ കപ്പലുകള്‍ തുറമുഖത്തുണ്ടാകും. ഞായറാഴ്ച റോയല്‍ ബഹ്റൈന്‍ നേവല്‍ ഫോഴ്സുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസവും ആസൂത്രണം ചെയ്തിട്ടുണ്ട്. യുദ്ധക്കപ്പലായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമുണ്ടാകില്ല. ക്ഷണിക്കപ്പെട്ടവര്‍ക്കായി ശനിയാഴ്ച സന്ദര്‍ശനത്തിന് അവസരമൊരുക്കും. വ്യാഴാഴ്ച സൈനികര്‍ മിലിട്ടറി മ്യൂസിയം സന്ദര്‍ശിച്ചു. ഇതിനികം തന്നെ ഇന്ത്യന്‍ നേവിയുടെയും റോയല്‍ ബഹ്റൈന്‍ നേവല്‍ ഫോഴ്സിന്‍െറയും സൈനികര്‍ പരസ്പരം സന്ദര്‍ശനം നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍, കമാന്‍ഡിങ് ഓഫീസര്‍മാരായ വി.കെ. സാവ്നി, അര്‍ജുന്‍ ദേവ് നായര്‍ എന്നിവര്‍ കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണ നേവല്‍ കമാന്‍ഡ് (എസ്.എന്‍.സി) സ്വദേശികളും വിദേശികളുമായ ഓഫീസര്‍മാര്‍ക്കും സെയിലര്‍മാര്‍ക്കുമുള്ള ഇന്ത്യയുടെ പരിശീലന കമാന്‍ഡാണ്. തീരദേശത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്ത്യന്‍ നേവി കോസ്റ്റ്ഗാര്‍ഡുമായി സഹകരിച്ച് 24 ആഴ്ചയിലെ കടുത്ത പരിശീലനം പടക്കപ്പലില്‍ ഒരുക്കുന്നത്. ഇപ്പോള്‍ 136 പേരാണ് ഈ കപ്പലുകളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സീമാന്‍ഷിപ്പ്, ഗണ്ണറി, നാവിഗേഷന്‍, എന്‍ജിനിയറിങ്, ഷിപ്പ് ഹാന്‍ഡ്ലിങ് എന്നിവയിലാണ് പരിശീലനം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ നേവിയുടെ കപ്പലിനകത്തും കോസ്റ്റ് ഗാര്‍ഡിലും അവര്‍ക്ക് നിയമനം നല്‍കും. ’86 ഫെബ്രുവരി 21ന് കമീഷന്‍ ചെയ്ത ഐ.എന്‍.എസ് ടിര്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത കപ്പലാണ്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലാണ് ഐ.എന്‍.എസ് സുജാത നിര്‍മിച്ചിരിക്കുന്നത്. ’93 നവംബര്‍ മൂന്നിന് കമീഷന്‍ ചെയ്ത ഈ കപ്പലിന് തീരദേശത്ത് പട്രോളിങ് നടത്തുന്ന ചുമതലയായിരുന്നു. 19 വര്‍ഷത്തെ ഓപറേഷന് ശേഷം ഓഫീസര്‍ പരിശീലന കപ്പലായി ഇത് രൂപാന്തരപ്പെടുകയായിരുന്നു. ട്രെയിനികള്‍ക്കായി 18 പുതിയ കമ്പാര്‍ട്ടുമെന്‍റുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളോടെയുള്ള രണ്ട് ക്ളാസ്റൂം, രണ്ട് ചാറ്റ്റൂം, ഡെയ്നിങ് ഹാള്‍, ഗണ്‍റൂം തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. മഹേഷ് രഹങ്ക്ദാലെയാണ് കപ്പലിലെ കമാന്‍ഡിങ് ഓഫീസര്‍. ഇന്ത്യയുടെ ആദ്യ സെയില്‍ പരിശീലന കപ്പലാണ് ഐ.എന്‍.എസ് തരംഗിണി. ഗോവ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച ഈ കപ്പല്‍ ’97 നവംബര്‍ 11നാണ് കമീഷന്‍ ചെയ്തത്. അഞ്ച് ഓഫീസര്‍മാരും 35 സെയിലര്‍മാരുമാണ് 30 സീട്രെയിനിമാരും ഇതിലുണ്ട്. കമാന്‍ഡര്‍ ഗൗരവ് ഗൗതമാണ് ഇതിലെ കമാന്‍ഡിങ് ഓഫീസര്‍. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് നടന്ന എയര്‍ഷോയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ നേവി കപ്പലുകളുടെ സൗഹൃദ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇടയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ മോഹന്‍കുമാര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ കോടികളുടെ വ്യപാരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ഇതില്‍ ഭൂരിഭാഗവും സമുദ്രത്തിലൂടെയാണെന്നത് ഇന്ത്യന്‍ നേവിയുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. ഗള്‍ഫ് മേഖലയില്‍ ഏദന്‍ കടലിടുക്കിലെ സുരക്ഷക്കായി 2008 മുതല്‍ ഇന്ത്യന്‍ നേവി ഒരു യുദ്ധക്കപ്പല്‍ തന്നെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. കടല്‍കൊള്ള ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണി ഇല്ലാതാക്കുന്നതിനാണിത്. ഇതിനകം 3000 കപ്പലുകള്‍ക്ക് അകമ്പടിയേകിയ യുദ്ധക്കപ്പല്‍ 40ഓളം കൊള്ളകള്‍ തടയുകയും 120 കൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഒമാനിലെയും യു.എ.ഇയിലെയും സന്ദര്‍ശനം തങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നുവെന്ന് കമാന്‍ഡിങ് ഓഫീസര്‍ വി.കെ. സാവ്നി പറഞ്ഞു. ഞായറാഴ്ച കപ്പല്‍ കൊച്ചിയിലേക്ക് മടങ്ങും. |
നേപ്പാള്‍ മഞ്ഞിടിച്ചിലില്‍ മരണം 30 ആയി Posted: 16 Oct 2014 07:20 PM PDT കാഠ്മണ്ഡു: മധ്യ നേപ്പാളിലെ മുസ്താങ്, മനാങ് ജില്ലകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. വ്യാഴാഴ്ച നടത്തിയ തെരച്ചിലില്‍ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നേപ്പാള്‍ ആഭ്യന്തര വകുപ്പിന്‍െറ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ട് ഹെലികോപ്ടറുകള്‍ കാഠ്മണ്ഡുവില്‍ നിന്ന് ദുരന്തസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 220 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, കാനഡ, സ്യോവാക്, പോളിഷ് പൗരന്മാരാണ് അപകടത്തില്‍ മരിച്ചത്. പര്‍വതാരോഹകരായ 85 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ളെന്ന് നേപ്പാളിലെ പര്‍വതാരോഹണ എജന്‍സി അറിയിച്ചു. മഞ്ഞ് നീക്കം ചെയ്ത് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ദേവേന്ദ്ര ലാമിച്ചനി പറഞ്ഞു. ഇന്ത്യയിലൂടെ കടന്നു പോയ ഹുദ്ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് നേപ്പാളില്‍ മേഘ സ്ഫോടനവും മഞ്ഞിടിച്ചിലും ഉണ്ടായത്. മധ്യ നേപ്പാളിലെ മികച്ച പര്‍വതാരോഹണ പാതയായ അന്നപൂര്‍ണ സര്‍ക്യൂട്ടിലാണ് ദുരന്തമുണ്ടായത്. സമുദ്ര നിരപ്പില്‍ നിന്ന് 14,800 അടി ഉയരത്തിലുള്ള തൊറോങ് ലാ പാസിലാണ് സംഭവം. |
നിസ്സംഗതക്കിടയിലും സമ്മേളനങ്ങളില്‍ വിമര്‍ശത്തിന്‍െറ നാമ്പുകള്‍ Posted: 16 Oct 2014 07:11 PM PDT തിരുവനന്തപുരം: രണ്ടു വ്യക്തികളില്‍ കേന്ദ്രീകരിച്ച വിഭാഗീയത താഴേതലത്തില്‍ അസ്തമിച്ചെന്ന സൂചനനല്‍കി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കേ ഉയരുന്നത് പിരിവുഭാരത്തിനും സമരപരാജയങ്ങള്‍ക്കുമെതിരായ വിമര്‍ശം. അതേസമയം, മുന്‍കാല സമ്മേളനങ്ങളെ അപേക്ഷിച്ച് അണികളില്‍ പടര്‍ന്ന നിസ്സംഗതയും വെളിവാകുന്നുണ്ട്. സോളാര്‍ സമരവും ആര്‍.എസ്.പി വിഷയവും പരനാറിപ്രയോഗവുമടക്കം വിഷയങ്ങള്‍ക്കാണ് തെക്കന്‍ മേഖലയില്‍ പ്രാമുഖ്യമെങ്കില്‍ ഇനിയും കനലാറാത്ത ടി.പി വധവും അതിനുപിന്നാലെ നടന്ന കതിരൂര്‍ മനോജ് വധവുമാണ് മലബാറില്‍ മുഴങ്ങുന്നത്. എന്നാല്‍, സി.പി.എം ഏറ്റെടുത്ത സര്‍വേയോടും മാലിന്യനിര്‍മാര്‍ജന പരിപാടിയോടും അനുകൂലമായാണ് സമ്മേളനങ്ങള്‍ പ്രതികരിക്കുന്നത്. മാലിന്യനിര്‍മാര്‍ജനം മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, മറ്റ് നൂറു കാര്യങ്ങള്‍ക്കിടയില്‍ ഇതുകൂടി ഏറ്റെടുക്കേണ്ടിവരുന്നതില്‍ അംഗങ്ങള്‍ക്ക് നീരസമുണ്ട്. സര്‍വേ10 വര്‍ഷം മുമ്പ് ആരംഭിക്കണമായിരുന്നെന്നും ഭാവിയില്‍ പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അഭിപ്രായപ്പെടുന്നവരാണ് കൂടുതലും. ചര്‍ച്ചകളോട് പാര്‍ട്ടി അംഗങ്ങള്‍ കാട്ടുന്ന നിസ്സംഗഭാവം പലപ്പോഴും ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍പോലും നേതൃത്വത്തിന് വെല്ലുവിളിയായി. പാര്‍ട്ടികോട്ടയായ കണ്ണൂരിലെ ചില ബ്രാഞ്ച് സമ്മേളനങ്ങളിലെ ചര്‍ച്ച നേതൃത്വത്തെ ഞെട്ടിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരമാണ് ഇവിടെ ഉയര്‍ന്നത്. ടി.പി വധക്കേസുണ്ടാക്കിയ തിരിച്ചടി പരിഹരിക്കാന്‍ കഴിഞ്ഞില്ളെന്നും അത് ദോഷംചെയ്തെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. വധത്തില്‍ പാര്‍ട്ടിയുടെ പങ്കില്ലായ്മ അണികളെ ബോധ്യപ്പെടുത്താനാകുന്നില്ല. ഇതിനിടയില്‍ സംഭവിച്ച കതിരൂര്‍ മനോജ് വധവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഏരിയാ സെക്രട്ടറിമാര്‍ അധികാരകേന്ദ്രമാകുന്നെന്ന പരാതിയും ഉയര്‍ന്നു. പഴയവര്‍ മാറി പുതിയ സെക്രട്ടറിമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ രണ്ട് അധികാരകേന്ദ്രം ഉണ്ടാകുന്നു. തിരുവനന്തപുരത്ത് സോളാര്‍ സമര നടത്തിപ്പിനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. കാസര്‍കോടും മലപ്പുറത്തും കൊല്ലത്തും സമാനസ്വരം ഉയര്‍ന്നു. സമരം പാതിവഴിയില്‍ നിര്‍ത്തിയത് ശരിയായില്ല. തുടര്‍സമരങ്ങള്‍ ഉണ്ടായില്ല. തിരുവനന്തപുരം, കോഴിക്കോട് ലോക്സഭാ സ്ഥാനാര്‍ഥിത്വവും വിഷയമായി. സുര്‍ജിത്തിന്‍െറ നയചാതുര്യം തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിന് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ളെന്നായിരുന്നു മറ്റൊരു വിമര്‍ശം. അടിക്കടിയുള്ള പിരിവ് കാരണം ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചിലര്‍ തുറന്നടിച്ചു. പാലക്കാട് പ്ളീനത്തിന്‍െറ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. നേതാക്കള്‍ വിനയത്തോടെ പെരുമാറണമെന്ന നിര്‍ദേശംവന്ന പ്ളീനത്തില്‍തന്നെ നേതാവ് ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. നേതാക്കന്മാരുടെ അഹന്തക്ക് ഇപ്പോഴും കുറവില്ല. കണ്ണൂര്‍ ലോബി പാര്‍ട്ടിയെ നശിപ്പിക്കുന്നെന്ന ആക്ഷേപം കാസര്‍കോടിന്‍െറ അതിര്‍ത്തിപ്രദേശത്തെ ചില സമ്മേളനങ്ങളില്‍ ഉയര്‍ന്നു. ഡി.സി.സി ഓഫിസിലെ രാധാവധവും കുനിയില്‍ ഇരട്ടക്കൊലപാതകവും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ളെന്ന അഭിപ്രായത്തിനായിരുന്നു മലപ്പുറത്ത് ശക്തി. ഗ്രൂപ് വളര്‍ത്താന്‍ ശ്രമിക്കുന്നത് ചിലരുടെ നിലനില്‍പിനുവേണ്ടിയാണെന്ന വിമര്‍ശം കൊല്ലത്തുനിന്നടക്കം ഉയര്‍ന്നു. ബേഡകത്ത് ആദ്യമേ നടപടിയെടുക്കണമായിരുന്നെന്ന വിമര്‍ശമാണ് കാസര്‍കോട്ട് പ്രബലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരുണകാരന്‍െറ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വത്തിന്‍െറ പിടിപ്പുകേട് മൂലമാണെന്നും സ്ഥാനാര്‍ഥിയെ മൂന്നാമതും പരീക്ഷിച്ചത് തെറ്റായ തീരുമാനമായിരുന്നെന്നും മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. |
ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ തട്ടിപ്പുകള്‍ അനവധി Posted: 16 Oct 2014 07:09 PM PDT Subtitle: മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍ തട്ടിപ്പു സൈറ്റില്‍ വില്‍ക്കുന്നത് 1200 രൂപക്ക് കോഴിക്കോട്: വിലക്കുറവിന്‍െറ പേര് പറഞ്ഞ് പ്രതിദിനം ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വിവിധതരം തട്ടിപ്പുകള്‍ വ്യപകമാകുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കുക, കേടായവക്ക് പണം മടക്കി നല്‍കാതിരിക്കുക, 80 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വഞ്ചിക്കുക തുടങ്ങി പലതരം തട്ടിപ്പുകളാണ് ഇതുവരെ നടന്നിരുന്നതെങ്കില്‍, ഇപ്പോള്‍ ഉപഭോക്താവ് അറിയാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്ന രീതിയും ചില കമ്പനികള്‍ പരീക്ഷിച്ച് തുടങ്ങി. പൊലീസില്‍ പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാവാത്തതും, സൈറ്റുകളുടെ മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാത്തതും കമ്പനികളുടെ ആസ്ഥാനം കണ്ടുപിടിക്കാന്‍ കഴിയാത്തതുമാണ് ഓണ്‍ലൈന്‍ പര്‍ച്ചേസ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം. naaptol.com, shopclues, chawla auto spares തുടങ്ങി ചില സൈറ്റുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റ് വിലയുടെ നാലിലൊന്ന് വിലക്ക് ഉല്‍പന്നങ്ങള്‍ വാഗ്ദാനംചെയ്താണ് തട്ടിപ്പ്. നാപ്ടോള്‍ സൈറ്റിലെ പരസ്യം കണ്ട് 3500 രൂപക്ക് വിഡിയോ കാമറ വാങ്ങിയ നൂറുകണക്കിനാളുകളാണ് കബളിപ്പിക്കപ്പെട്ടത്. ഈ ലോക്കല്‍ നിര്‍മിത കാമറക്ക് ഗുണനിലവാരം ഇല്ളെന്ന് മാത്രമല്ല, 2500 രൂപക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മാര്‍ക്കറ്റില്‍ 500 രൂപ വിലയുള്ള സ്പൈ കാമറ പെന്‍, ഇതേ സൈറ്റ് ‘വിലക്കുറവി’ല്‍ വില്‍ക്കുന്നത് 1200 രൂപക്കാണ്. ബുള്ളറ്റ് മോട്ടോര്‍ സൈക്ക്ളിന്‍െറ എല്ലാത്തരം പാര്‍ട്സുകളും വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നതാണ് ഡല്‍ഹി കരോള്‍ബാഗ് ആസ്ഥാനമായ ചൗള ഓട്ടോ സ്പെയേഴ്സ്. സൈറ്റില്‍ വിദേശ ഉല്‍പന്നങ്ങളുടെ ചിത്രം നല്‍കിയാണ് ഇവരുടെ തട്ടിപ്പ്. 1200 രൂപ നല്‍കി ഈ സൈറ്റ് മുഖേന ബ്രിട്ടീഷ് മിലിട്ടറിമോഡല്‍ ഹെല്‍മറ്റ് വാങ്ങിയ കോഴിക്കോട് സ്വദേശിക്ക് ലഭിച്ചത് റോഡരികില്‍ 200 രൂപക്ക് ലഭിക്കുന്ന ചട്ടിത്തൊപ്പിയാണ്. rediff.com എന്ന ബിസിനസ് സൈറ്റിലെ പരസ്യം കണ്ട് മൂന്ന് ലിനന്‍ ഷര്‍ട്ടുകള്‍ വാങ്ങിയ മറ്റൊരാള്‍ക്ക് 1500 രൂപ നഷ്ടമായി. സൈറ്റില്‍ ലിനന്‍ ഷര്‍ട്ടിന്‍െറ മനോഹര ചിത്രങ്ങള്‍ കണ്ടാണ് ഇദ്ദേഹം മൂന്ന് ഷര്‍ട്ടുകളടങ്ങുന്ന കോംബോ പാക്ക് ബുക് ചെയ്തത്. കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ലഭിച്ച പാക്കറ്റിനുള്ളില്‍ കോറത്തുണിയുടെ മൂന്ന് ഷര്‍ട്ടുകളായിരുന്നു. കമ്പനിയില്‍ പരാതിപ്പെട്ടപ്പോള്‍, ലഭിച്ച ഷര്‍ട്ടുകളുടെ ചിത്രം ഇ-മെയ്ല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ചിത്രം ലഭിച്ച ഇവര്‍ തെറ്റു സമ്മതിച്ച് പണം മടക്കി നല്‍കാമെന്ന് ഉപഭോക്താവിനെ അറിയിച്ചു. ഷര്‍ട്ടുകള്‍ പാക്ക് ചെയ്ത് കൊറിയര്‍ മുഖേന അയക്കാന്‍ വീണ്ടും 300 രൂപ ചെലവായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് പണം മടക്കിക്കിട്ടിയിട്ടില്ല. നൂറുകണക്കിന് ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉണ്ടെങ്കിലും ആരും ഉല്‍പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. ഡല്‍ഹി, മുംബൈ,ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള വ്യാപാരികളുമായി കരാറുണ്ടാക്കിയാണ് സൈറ്റുകള്‍ ബിസിനസ് നടത്തുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാലുടന്‍ സൈറ്റ് ഉടമ, അത് വ്യാപാരികള്‍ക്ക് കൈമാറും. കാഷ് ഓണ്‍ ഡെലിവറിയില്‍ കമ്പനിക്ക് പണം ലഭിച്ചതിനുശേഷമേ ഉല്‍പന്നത്തിന്‍െറ വില വ്യാപാരിക്ക് നല്‍കൂ. കാഷ് ഓണ്‍ ഡെലിവറിക്ക് പകരം ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ മുന്‍കൂര്‍ പണം ഈടാക്കുന്നു. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പര്‍, കാര്‍ഡിന്‍െറ സി.വി.വി നമ്പര്‍ തുടങ്ങി സൈറ്റില്‍ ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നല്‍കുന്നവരുമുണ്ട്. ഇ-മെയ്ല്‍ മുഖേന നടത്തുന്ന ഇടപാടിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയേറെയാണ്. സി.വി.വി നമ്പര്‍ ലഭിച്ചാല്‍ അക്കൗണ്ട് ഉടമ അറിയാതെ ബാങ്കില്‍നിന്ന് ഓണ്‍ലൈനില്‍ പണം പിന്‍വലിക്കാനാവും. ഓണ്‍ലൈന്‍ പര്‍ച്ചേസ് ലാഭകരമെങ്കിലും ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധ ധന്യ മേനോന്‍ മുന്നറിയിപ്പ് നല്‍കുന്നൂ. എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും അടച്ചാക്ഷേപിക്കാന്‍ കഴിയില്ല. ഉല്‍പന്നം മോശമെങ്കില്‍ തിരിച്ചെടുക്കുമോ,പണം മടക്കിനല്‍കുമോ തുടങ്ങി സൈറ്റിലെ ബിസിനസ് കണ്ടീഷനുകള്‍ വ്യക്തമായി വായിച്ചതിനുശേഷമേ ഇടപാട് നടത്താവൂ. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് നമ്പറോ,സി.വി.വി നമ്പറോ ആര്‍ക്കും കൈമാറരുത്. സര്‍ക്കാറിന്‍െറ നിയന്ത്രണം ഇല്ലാത്തതിനാല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനമില്ല -ധന്യ മേനോന്‍ പറഞ്ഞു. |
ഇന്ത്യ^വെസ്റ്റിന്‍ഡീസ് നാലാം ഏകദിനം ഇന്ന് Posted: 16 Oct 2014 07:00 PM PDT Subtitle: ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യ ധര്‍മശാലയിലേത് പേസര്‍മാരെ തുണക്കുന്ന പിച്ച് ധര്‍മശാല: ഹുദ്ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മൂന്നാം ഏകദിനം അപ്രതീക്ഷിതമായി റദ്ദ് ചെയ്തതോടെ വിശ്രമത്തിലായ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ നാലാം ഏകദിനത്തിനായി ഇന്ന് കളത്തില്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച്, കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരുകൂട്ടരും ഇന്ന് വിജയത്തോടെ പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാനായിരിക്കും ശ്രമിക്കുക. കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് 124 റണ്‍സിന്‍െറ തോല്‍വി സമ്മാനിച്ച് ഇന്ത്യയെ നാണംകെടുത്തി വിട്ടപ്പോള്‍ ഡല്‍ഹിയില്‍ ഒത്ത മറുപടി നല്‍കിയ ഇന്ത്യ 48 റണ്‍സിന്‍െറ വിജയമാഘോഷിച്ചു. നാല് വിക്കറ്റ് നേട്ടത്തോടെ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെങ്കിലും ഡല്‍ഹിയില്‍ സ്പിന്നര്‍മാരുടെ പ്രകടനവും ഏറെ വിലപ്പെട്ടതായിരുന്നു. രവീന്ദ്ര ജദേജയും അമിത് മിശ്രയും ചേര്‍ന്ന് അഞ്ച് വെസ്റ്റിന്‍ഡീസ് വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്നാല്‍, ഫിറോസ്ഷ കോട്ലയിലെ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച ആനൂകുല്യം ധര്‍മശാലയില്‍ ഉണ്ടായേക്കില്ളെന്ന ക്യൂറേറ്റര്‍മാര്‍ നല്‍കുന്ന സൂചന ആതിഥേയരുടെ സാധ്യതയെ മാറ്റി മറിച്ചേക്കും. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ പേസര്‍മാരാണ് നേട്ടം കൊയ്യുകയെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ബൗളിങ് വിഭാഗത്തില്‍ പേസര്‍മാര്‍ക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക. ആര്‍. അശ്വിന്‍െറ വിശ്രമകാലാവധി വര്‍ധിപ്പിച്ച് അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി സ്പിന്നര്‍ അക്ഷാര്‍ പട്ടേലിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ഇന്ന് കളിപ്പിക്കാന്‍ ഇടയില്ല. ബാറ്റിങ്ങില്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫോമിലേക്കത്തെിയത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസം പകരുന്നുണ്ട്. ഡല്‍ഹിയില്‍ 62 റണ്‍സ് സ്കോര്‍ ചെയ്ത കോഹ്ലിയുടെ പ്രകടനം ഇന്ത്യക്ക് മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു. മൂന്നാം നമ്പറില്‍ അമ്പാട്ടി റായുഡു, സുരേഷ് റെയ്ന എന്നിവരില്‍ ഒരാള്‍ക്കായിരിക്കും സാധ്യത. ഒന്നാം ഏകദിനത്തിലെ മികച്ച വിജയത്തിന്‍െറ തുടര്‍ച്ചതേടി ഡല്‍ഹിയിലിറങ്ങിയ കരീബിയന്‍ ടീമിന് നിരാശയായിരുന്നു ഫലം. മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ പോയതാണ് രണ്ടാം മത്സരത്തില്‍ അവരെ പരാജയത്തിലേക്കത്തെിച്ചത്. കൊച്ചിയില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ തച്ചുതകര്‍ത്ത് സെഞ്ച്വറി നേടിയ മര്‍ലോണ്‍ സാമുവല്‍സ് അടക്കം സന്ദര്‍ശക ടീമിന്‍െറ മധ്യനിര മങ്ങിയപ്പോള്‍ അവരുടെ വിജയ പ്രതീക്ഷകള്‍ അകന്നു. അതുകൊണ്ട് തന്നെ ധര്‍മശാലയില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയുള്ള പരീക്ഷണത്തിന് ക്യാപ്റ്റന്‍ ഡ്വെ്ന്‍ ബ്രാവോ തയാറായേക്കും. സുനില്‍ നരെയ്ന് പകരക്കാരനായത്തെിയ സുലൈമാന്‍ ബെന്നിനെ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കാനും സാധ്യതയുണ്ട്. ടീം ഇവരില്‍ നിന്ന്: ഇന്ത്യ ^മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജദേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുരളി വിജയ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍. വെസ്റ്റിന്‍ഡീസ് ^ഡ്വെ്ന്‍ ബ്രാവോ (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, ജേസണ്‍ ഹോള്‍ഡര്‍, കീറന്‍ പൊള്ളാര്‍ഡ്, ദിനേശ് രാംദിന്‍, രവി രാംപോള്‍, കെമറോഷ്, ആന്‍ഡ്രൂ റസല്‍, ഡാരന്‍ സമി, മര്‍ലോണ്‍ സാമുവല്‍സ്, ഡ്വെ്ന്‍ സ്മിത്ത്, ജെറോം ടെയ്ലര്‍, സുലൈമാന്‍ ബെന്‍. |
ലിബിയ: വിവേകമില്ലെങ്കില്‍ വിനാശം Posted: 16 Oct 2014 06:43 PM PDT പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ലിബിയ സന്ദര്‍ശിക്കുകയുണ്ടായി. വിഭാഗീയപോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷത്തോളം ലിബിയക്കാരാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ ഭാരം താങ്ങേണ്ടിവന്നിരിക്കുന്നത് തുനീഷ്യക്കാണ്. പുറമെ 2,87,000 ആളുകള്‍ ട്രിപളിക്കും ബന്‍ഗാസിക്കും ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്ന് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. 3,31,000 ആളുകള്‍ക്ക് അടിയന്തര സഹായമത്തെിക്കാന്‍ 35 ദശലക്ഷം ഡോളറിന്‍െറ അധിക ഫണ്ട് ആവശ്യമാണെന്നാണ് ലിബിയയിലെ യു.എന്‍ പ്രതിനിധി ബര്‍നാര്‍ഡിനോ ലിയോണ്‍ പറയുന്നത്. ലോകം മുഴുവന്‍ ഇറാഖിലെ ഐ.എസ് പ്രതിഭാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കെ, അരാജകത്വം കൊടികുത്തിവാഴുന്ന ലിബിയയിലെ സ്ഥിതിഗതികള്‍ അവഗണിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുപ്പ് നടന്നെങ്കിലും എതിര്‍ഗ്രൂപ് ട്രിപളി പിടിച്ചടക്കിയതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ തബ്റുഖിലേക്ക് മാറിയിരിക്കുകയാണ് ജനപ്രതിനിധി സഭ. കറാമ (Dignity) ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ മസ്റത് കേന്ദ്രീകരിച്ച അല്‍ഫജ്ര്‍ (Dawn) ഗ്രൂപ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഫലത്തില്‍ രാജ്യവും ജനങ്ങളും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ട് ഗവണ്‍മെന്‍റുകള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത് ഇപ്പോള്‍ എവിടെയും ഭരണം നടക്കുന്നുണ്ടെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഭരണം പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാനുള്ള പോരാട്ടമാണ് എങ്ങും. വിമാനത്താവളങ്ങളില്‍നിന്ന് പറന്നുയരുന്നത് വിമാനങ്ങളല്ല, നിരന്തരമായ വെടിവെപ്പുകളുടെ കട്ടിയുള്ള പുകപടലങ്ങളാണ്. രണ്ട് ഗവണ്‍മെന്‍റുകളും രണ്ട് പാര്‍ലമെന്‍റുകളും എന്ന വിചിത്രമായ അവസ്ഥയില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ചെടുക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങളെ രാഷ്ട്രീയ സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പിലത്തെിക്കാനുള്ള തീവ്രശ്രമത്തിലാണ് ലിബിയയിലെ യു.എന്‍ ദൗത്യസംഘം. ഒരു ഒത്തുതീര്‍പ്പിലത്തൊത്തപക്ഷം എണ്ണ സമ്പന്നമായ ലിബിയ പരാജിത രാജ്യമായി തകരും. അഫ്ഗാനിസ്താനില്‍നിന്ന് സോവിയറ്റ് റഷ്യ പിന്‍വാങ്ങിയപ്പോള്‍ വിമോചനപ്പോരാളി സംഘങ്ങള്‍ അധികാരം സ്വന്തമാക്കാന്‍ തമ്മിലടിച്ചതിന്‍െറ അതേ ദുരന്തഫലമാണ് ലിബിയയിലും കാണപ്പെടുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ അതിന് മൂര്‍ച്ഛകൂട്ടുന്നു. ഖദ്ദാഫി യുഗത്തിന് അന്ത്യംകുറിച്ച ഇസ്ലാമിസ്റ്റുകളടക്കമുള്ള ചെറുപ്പക്കാരായ വിപ്ളവകാരികള്‍ ഒരു വശത്തും പഴയ ഭരണത്തിന്‍െറ അവശിഷ്ടങ്ങളും ടെക്നോക്രാറ്റുകളും ഖദ്ദാഫിയുടെ ആനുകൂല്യം പറ്റിയിരുന്ന ഗോത്രവിഭാഗങ്ങളുമടങ്ങിയ ഇസ്ലാമിസ്റ്റ് വിരുദ്ധര്‍ മറുവശത്തും തുടരുന്നത് ചില അറബ് രാജ്യങ്ങളുടെതന്നെ പിന്തുണയോടെയാണ്. ലിബിയയില്‍നിന്ന് ബ്രദര്‍ഹുഡിനെ തുടച്ചുനീക്കുമെന്ന് ശപഥംചെയ്ത ജനറല്‍ ഖലീഫ ഹഫ്തറി ന്‍െറ നേതൃത്വത്തിലുള്ള കറാമ വിഭാഗത്തിന് പണവും ആയുധവും നല്‍കി സഹായിക്കുന്നത് അല്‍സീസിയുടെ ഈജിപ്താണ്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയോടെ എഴുതിത്തയാറാക്കി ഈജിപ്തില്‍ അരങ്ങേറിയ സിനേറിയയുടെ അതേ ആവര്‍ത്തനംതന്നെയാണ് ഏതാണ്ട് ലിബിയയിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനകീയ വിപ്ളവത്തെ അടിച്ചമര്‍ത്താനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ അട്ടിമറിശ്രമങ്ങള്‍. ലിബിയയില്‍ ഇതിന്ചുക്കാന്‍പിടിച്ചത് ജനറല്‍ ഹഫ്തറാണ്. അവസരവാദിയും അധികാരമോഹിയുമായ ഹഫ്തര്‍ ജനകീയ വിപ്ളവത്തിനുമുമ്പ് ഖദ്ദാഫിയുമായി പിണങ്ങി ഏറെക്കാലം യു.എസിലെ ഫ്ളോറിഡയിലായിരുന്നു. ഇക്കാലത്ത് അയാള്‍ സി.ഐ.എയുടെ പിണിയാളായി ഖദ്ദാഫിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ലോക്കര്‍ബി പ്രശ്നം മുര്‍ച്ഛിച്ചപ്പോള്‍ ആ അവസരം ഉപയോഗിച്ച് ഖദ്ദാഫിക്കും യു.എസിനുമിടയില്‍ ഇടയാളായി പ്രവര്‍ത്തിച്ചു. അതിന്‍െറ പ്രതിഫലമായി ഖദ്ദാഫി അയാള്‍ക്ക് കൈറോയില്‍ ഒരു ആഡംബര വില്ല സമ്മാനിക്കുകയുണ്ടായി. ഇത് ഹഫ്തര്‍തന്നെ സമ്മതിച്ചിട്ടുള്ളതാണ്. വില്ലയില്‍ താമസിക്കുന്നത് തന്‍െറ മക്കളാണെന്നാണ് ഹഫ്തര്‍ പറയുന്നത്. ഖദ്ദാഫിയുടെ പതനത്തോടെ രാജ്യത്തെ നയിക്കാന്‍ ഏറ്റവും അര്‍ഹന്‍ താനാണെന്ന അവകാശബോധത്തോടെ 20 വര്‍ഷത്തെ യു.എസ് വാസം മതിയാക്കി ലിബിയയില്‍ തിരിച്ചത്തെിയ ഹഫ്തര്‍ സൈന്യത്തില്‍ കുത്തിത്തിരിപ്പുകള്‍ തുടങ്ങി. സി.ഐ.എയുടെ സഹായത്തോടെ ‘ബലപ്രയോഗത്തിലൂടെയുള്ള പരിവര്‍ത്തനത്തിന്‍െറ രാഷ്ട്രീയദര്‍ശനം’ എന്നൊരു കൃതി ഹഫ്തര്‍ എഴുതിയിട്ടുണ്ട്. 1987ല്‍ ഖദ്ദാഫിക്കെതിരെ ലിബിയന്‍ മോചനത്തിനുള്ള ദേശീയ മുന്നണി ഉണ്ടാക്കിയ ഹഫ്തര്‍ പിന്നീടതിന്‍െറ പേര്‍ ‘ലിബിയന്‍ വിമോചനത്തിനുള്ള ദേശീയസേന’ എന്നാക്കി മാറ്റുകയുണ്ടായി. 2011ലെ ഫെബ്രുവരി 17 വിപ്ളവം നടന്നപ്പോള്‍ പുതിയ രാഷ്ട്രത്തിന്‍െറ മര്‍മ കേന്ദ്രങ്ങളില്‍ ഇടംപിടിക്കാന്‍ വിപ്ളവത്തില്‍ പങ്കെടുക്കാനായി ഹഫ്തറിനോട് സി.ഐ.എ ആവശ്യപ്പെട്ടു. 2011 നവംബറില്‍ കരസേനാ മേധാവിയായി നിയമിതനായതോടെ ഹഫ്തര്‍ അത് നേടിയെടുക്കുകയും ചെയ്തു. വിരമിക്കല്‍ പ്രായമത്തെിയതോടെ സൈനിക നേതൃസ്ഥാനത്തുനിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും ഹഫ്തര്‍ വഴങ്ങിയില്ല. സൈനിക ഓഫിസര്‍മാരെ കൂടെ നിര്‍ത്തി നിയമാനുസൃത ഗവണ്‍മെന്‍റിനെതിരെ അട്ടിമറി നടത്താനാണ് അയാള്‍ ശ്രമിച്ചത്. മൂന്നുമാസത്തിനിടയില്‍ രണ്ട് അട്ടിമറിശ്രമങ്ങള്‍ വിഫലമായെങ്കിലും സൈന്യത്തിലൊരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതില്‍ ഹഫ്തര്‍ വിജയിച്ചു. ഹഫ്തറിന്‍െറ ഇസ്ലാമിസ്റ്റ് വിരോധം ഈജിപ്തിന്‍െറ പിന്തുണയുറപ്പിക്കുന്നതിന് സഹായകമാവുകയും ചെയ്തു. ലിബിയ സൈനികമായും ജനകീയമായും രാഷ്ട്രീയമായും രണ്ടായി വിഭജിക്കപ്പെട്ടു എന്നതായിരുന്നു ഇതിന്‍െറ ഫലം. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി അലി സൈദാന്‍ ഹഫ്തറിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഖദ്ദാഫിയുടെ കാലത്ത് ലിബിയന്‍-ഈജിപ്ഷ്യന്‍ ബന്ധങ്ങളുടെ കോഓഡിനേറ്ററായിരുന്ന അഹ്മദ് ഖദാഫുദം, ലിബിയന്‍ സേനയുടെ അന്തസ്സ് വീണ്ടെടുത്ത ഹഫ്തര്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അഭിനന്ദിച്ചത് ആരൊക്കെയാണ് ഹഫ്തറിന്‍െറ പിന്നിലെന്ന് തെളിയിക്കുന്നു. ഇന്‍റലിജന്‍സ് വകുപ്പും വായുസേനയും പ്രവിശ്യാ സുരക്ഷാ സേനയും ഹഫ്തറിന് പിന്തുണ പ്രഖ്യാപിച്ചതോടെ സൈനിക സ്ഥാപനങ്ങളും പിളര്‍ന്നു. എന്നാല്‍, സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സ് ഫെബ്രുവരി 17 വിപ്ളവ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിയമാനുസൃത ഭരണകൂടത്തിന്‍െറ പിന്നില്‍ അടിയുറച്ചുനിന്ന് ഹഫ്തറിനോട് കൂറുപുലര്‍ത്തുന്ന വിമത സൈനികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചു. ട്രിപളി പിടിച്ചടക്കാനുള്ള ശ്രമത്തെ ഒൗദ്യോഗിക സേന പരാജയപ്പെടുത്തിയതോടെ ഹഫ്തര്‍ വിഭാഗവും അവരെ അതേവരെ അനുകൂലിച്ചിരുന്ന മാധ്യമങ്ങളും അങ്കലാപ്പിലായി. വിമാനത്താവളത്തില്‍നിന്നും ട്രിപളിയില്‍നിന്നും ഹഫ്തറിനെ പിന്തുണക്കുന്ന ‘കറാമ’ വിഭാഗത്തെ തുരത്തി ഓടിക്കുന്നതില്‍ മിസ്റത് പട്ടണത്തില്‍ കേന്ദ്രീകരിച്ച ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള ‘അല്‍ഫജ്ര്‍’ വിഭാഗം വിജയിച്ചു. നേരത്തേ ഹഫ്തറിനെക്കുറിച്ച് ചില കരുതലുകളെടുത്ത പ്രധാനമന്ത്രി അബ്ദുല്ല അല്‍സനി ഇപ്പോള്‍ അയാളുടെ കൂടെയാണ്. ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിച്ച അല്‍ഫജ്ര്‍ വിഭാഗം തങ്ങളുടെ പ്രധാനമന്ത്രിയായി ഉമര്‍ ഹസ്സിയെ തെരഞ്ഞെടുത്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി എന്ന അടിസ്ഥാനത്തില്‍ യു.എസ് അടക്കമുള്ള പല രാജ്യങ്ങളും തബ്റുഖ് ആസ്ഥാനമായുള്ള ഗവണ്‍മെന്‍റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ദുര്‍ബലമായ ഈ പാര്‍ലമെന്‍റിന് ഏകപക്ഷീയമായ അംഗീകാരം നല്‍കുന്നത് എതിര്‍ ഗ്രൂപ്പിനെ അനുനയിച്ച് രാഷ്ട്രീയ സമവായമുണ്ടാക്കുന്നതിന് തടസ്സമാകുമെന്ന് ‘ഫോറിന്‍ അഫയേഴ്സ്’ മാഗസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം, 200 അംഗങ്ങളുള്ള പാര്‍ലമെന്‍റിനെ പടിഞ്ഞാറന്‍ ലിബിയയില്‍നിന്നുള്ള 30 അംഗങ്ങള്‍ ബഹിഷ്കരിച്ചതിന് പുറമെ 100നും 110നുമിടയിലുള്ള പാതിയിലേറെ അംഗങ്ങള്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ വിമുഖരുമാണ്. ഈ പശ്ചാത്തലത്തില്‍ സംഘര്‍ഷ പരിഹാരത്തിന് പാര്‍ലമെന്‍റുകളില്‍ ഒന്നിനും നിയമ സാധുത നല്‍കരുതെന്ന് ഫോറിന്‍ അഫയേഴ്സ് മാഗസിന്‍ നിര്‍ദേശിക്കുന്നു. വിദേശ ഇടപെടല്‍ തടയണമെന്നും ഈ മാസിക ആവശ്യപ്പെടുന്നു. ഭിന്നതകള്‍ മാറ്റിവെച്ച് ബന്ധപ്പെട്ട വിഭാഗങ്ങള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിനും ഭരണഘടനാധിഷ്ഠിത സ്ഥാപനങ്ങളുടെ സാക്ഷാത്കാരത്തിനും മുന്‍ഗണന നല്‍കാന്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് സംഭാഷണത്തിന് തയാറാകാത്തപക്ഷം രാജ്യം തകരുമെന്ന് ലിബിയയിലെ മുന്‍ പ്രത്യേക യു.എന്‍ പ്രതിനിധി ഡോ. താരിഖ് മിത്രിയും ‘അല്‍ഹയാത്’ പത്രത്തിന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തില്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി. വിപ്ളവാനന്തരം ശരിയായ രീതിയിലുള്ള രാഷ്ട്രീയ പ്രക്രിയ നടക്കാത്തതാണ് ലിബിയന്‍ ദുരന്തത്തിന്‍െറ അടിസ്ഥാന കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മുസ്ലിം ബ്രദര്‍ഹുഡ് ഒഴികെ രാഷ്ട്രീയ പരിചയമുള്ള ഒരു സംഘടനയും ലിബിയയിലില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രദര്‍ഹുഡാകട്ടെ, താരതമ്യേന സുസംഘടിതരല്ളെങ്കിലും അവരുടെ സ്വാധീനത്തില്‍ പരിമിതിയുണ്ട്. മുന്‍ ഭരണകൂടവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരുന്നവരെ മുഴുവന്‍ അധികാര സിരാകേന്ദ്രങ്ങളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിയമം ഭരണരംഗത്തെ പരിചിത ഹസ്തങ്ങളെ നഷ്ടപ്പെടുത്താനിടയാക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എന്‍ ആഭിമുഖ്യത്തിലുള്ള അനുരഞ്ജനശ്രമം ലിബിയയില്‍ ആരംഭിച്ചത്. ഉന്നതതല കൂടിക്കാഴ്ചക്ക് ശേഷം ബാന്‍ കി മൂണ്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഷ്ട്രീയ സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം കാണാന്‍ എല്ലാ വിഭാഗങ്ങളോടും അഭ്യര്‍ഥിക്കുകയും അല്‍ജീരിയ മുന്‍കൈയെടുത്ത് നടത്തുന്ന ശ്രമങ്ങളുടെ പ്രസക്തി ഊന്നിപ്പറയുകയുമുണ്ടായി.യു.എന്‍ സംരംഭത്തിന് മുമ്പേ നിരപരാധികളുടെ രക്തച്ചൊരിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗം സംഭാഷണം മാത്രമാണെന്ന് ബ്രദര്‍ഹുഡ് സെക്രട്ടറി ജനറല്‍ ശൈഖ് ബശീര്‍ കബ്തിയും ഊന്നിപ്പറഞ്ഞിരുന്നതാണ്. പക്ഷേ, അവസരവാദിയും നിക്ഷിപ്ത താല്‍പര്യക്കാരനുമായ ജനറല്‍ ഹഫ്തറെപ്പോലുള്ളവര്‍ ഈ സംരംഭത്തോട് എത്രമാത്രം ക്രിയാത്മകമായി പ്രതികരിക്കും എന്നതാണ് പ്രശ്നം. |
No comments:
Post a Comment