മഹാരാജാസില്‍ വീണ്ടും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ Posted: 10 Oct 2014 01:20 AM PDT കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും എസ.്എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. പരിക്കേറ്റ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍, ജെറീഷ്, എസ.്എഫ്.ഐ പ്രവര്‍ത്തകന്‍ ബാലു പ്രദീപ് എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞദിവസം കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ ആശുപത്രി വിട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കോളജിലത്തെിയ ഹബീബിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് കെ.എസ്.യു ആരോപിച്ചു. ഹബീബിനും ജെറീഷിനും തലക്കാണ് പരിക്ക്. ബാലു പ്രദീപിന്‍െറ വയറ്റിലും പുറത്തും കുത്തേറ്റിട്ടുണ്ട്. കൈക്ക് പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മെല്‍വിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നത് കെ.എസ്.യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനത്തെുടര്‍ന്നാണ് ചൊവ്വാഴ്ച കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വിദ്യാര്‍ഥികള്‍ കൂട്ടം തിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടതോടെ കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് ലാത്തിവീശി വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോളജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. |
അന്തിക്കാട് പഞ്ചായത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ Posted: 10 Oct 2014 01:17 AM PDT അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തില്‍ സി.പി.ഐക്ക് പ്രസിഡന്‍റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും രാജിവെച്ചു. സി.പി.എം നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ നേതാവും വൈസ് പ്രസിഡന്‍റുമായ ടി.കെ. മാധവന്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക രത്നാകരന്‍ എന്നിവരാണ് രാജിവെച്ചത്. രാജിക്കത്ത് വ്യാഴാഴ്ച രാവിലെ സി.പി.ഐ നേതാക്കള്‍ക്കൊപ്പം എത്തിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയത്. എല്‍.ഡി.എഫ് ഭരിക്കുന്ന സമീപ പഞ്ചായത്തായ താന്ന്യം, ചാഴൂര്‍, മണലൂര്‍ എന്നിവിടങ്ങളില്‍ ധാരണപ്രകാരം പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്ക് വെച്ചുമാറിയിട്ടും അഞ്ചംഗങ്ങളുള്ള അന്തിക്കാട്ട് സ്ഥാനം നല്‍കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. അവസാന ഒന്നോ രണ്ടോ വര്‍ഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സി.പി.എം ജില്ലാ സെക്രട്ടറിയുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സി.പി.എം വഴങ്ങിയിരുന്നില്ല. കഴിഞ്ഞദിവസം നടന്ന സി.പി.ഐ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. സ്ഥാനം ലഭിച്ചില്ളെങ്കിലും പഞ്ചായത്തംഗത്വം വരെ രാജിവെക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സി.പി.എമ്മുമായി വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ തന്നെ യോഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനമായത്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സി.പി.എമ്മിന് എട്ടും സി.പി.ഐക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. ഇവിടെ നേരത്തെയും സി.പി.എം -സി.പി.ഐ വടംവലി ശക്തമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ധാരണപ്രകാരം മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ സി.പി.ഐ. പഞ്ചായത്തംഗത്വം തല്‍ക്കാലം രാജിവെക്കേണ്ടതില്ളെന്ന നിലപാടാണ് സി.പി.ഐക്ക്. എല്‍.ഡി.എഫ് സംഖ്യത്തിന് കോട്ടം തട്ടരുതെന്ന നിലപാടും നേതാക്കള്‍ക്കുണ്ട്. അതേസമയം, സ്ഥാനങ്ങള്‍ രാജിവെച്ചെങ്കിലും എല്‍.ഡി.എഫില്‍ തുടരുമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍, വൈസ് പ്രസിഡന്‍റായിരുന്ന ടി.കെ. മാധവന്‍, അംഗങ്ങളായ ചന്ദ്രിക രത്നാകരന്‍, രഞ്ജിത്ത്കുമാര്‍, സി.കെ. ദിവ്യാനന്ദന്‍ എന്നിവര്‍ അന്തിക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
ജലവിമാന പദ്ധതി അനിശ്ചിതത്വത്തില്‍ Posted: 10 Oct 2014 01:12 AM PDT നീലേശ്വരം: കോട്ടപ്പുറം-അച്ചാംതുരുത്തി പുഴയിലെ ജലവിമാന പദ്ധതി അനിശ്ചിതത്വത്തില്‍. റണ്‍വേയും യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള ജെട്ടിയും ലഗേജുകള്‍ പരിശോധിക്കാനുള്ള എക്സ്റേ സ്കാനറും സജ്ജീകരിച്ചുവെങ്കിലും ജലവിമാനം ഇറങ്ങാനുള്ള പച്ചക്കൊടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ടൂറിസം വികസനത്തിന്‍െറ ഭാഗമായി ബേക്കല്‍ ടൂറിസം പദ്ധതി ലക്ഷ്യംവെച്ചാണ് സീ പ്ളെയിന്‍ (ജലവിമാനം) പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതുപ്രകാരം സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് ജലവിമാനം ഇറങ്ങാനുള്ള സംവിധാനം ഒരുക്കിയത്. അഷ്ടമുടി, പുന്നമട, കോട്ടപ്പുറം എന്നീ കേന്ദ്രങ്ങളിലാണിത്. അച്ചാംതുരുത്തി പുഴയില്‍ ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റണ്‍വേയും യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള ജെട്ടിയും എക്സ്റേ സ്കാനറും ഒരുക്കിയിട്ട് ഒരുവര്‍ഷത്തിലധികമായി. തദ്ദേശവാസികളായ അനധികൃത മത്സ്യത്തൊഴിലാളികള്‍ ജലവിമാനത്തിനെതിരെ രംഗത്തുവന്നതാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്. കേരള ടൂറിസം ഇന്‍ട്രാ സ്ട്രക്ചര്‍ പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ കാവല്‍ക്കാരാണ്. കാവല്‍ ജോലിക്ക് നില്‍ക്കുന്നവര്‍ എക്സ്റേ സ്കാനര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്നിങ് നേടിയവരാണ്. നിലവില്‍ വിമാനത്താവളങ്ങളില്‍ സേവനമനുഷ്ഠിച്ചാല്‍ അരലക്ഷത്തോളം രൂപ ശമ്പളം ലഭിക്കാവുന്ന പൊലീസുകാരാണ് കേവലം സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യുന്നത്. കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ പരിശീലനം സിദ്ധിച്ച പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.വാട്ടര്‍ ഡ്രോമില്‍നിന്ന് വിമാനത്താവളത്തിലേക്ക് കിലോമീറ്ററിന് 30 രൂപയാണ് ചാര്‍ജ്. അച്ചാംതുരുത്തി പുഴയില്‍ ജലവിമാനം ഇറക്കാനുള്ള സൗകര്യമൊരുക്കാന്‍ ഒക്ടോബര്‍ 30നകം ടെന്‍ഡര്‍ നല്‍കണം. |
മൂന്നു വയസുകാരിക്ക് മര്‍ദനം: ടീച്ചര്‍ അറസ്റ്റില്‍ Posted: 10 Oct 2014 12:28 AM PDT കോഴിക്കൊട്: കോഴിക്കോട് നല്ലളത്ത് മൂന്നു വയസുകാരിയെ മര്‍ദിച്ചതായുള്ള പരാതിയില്‍ അംഗനവാടി ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. ജയന്തി റോഡിലെ മൈത്രി അംഗനവാടിയിലെ ടീച്ചര്‍ ഗീതയാണ് അറസ്റ്റിലായത്. ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. താന്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലന്നെ നിലപാടില്‍ ഗീത ഉറച്ചു നില്‍ക്കുകയാണ്. സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്‍കാവുന്ന കുറ്റമായതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കൈത്തണ്ടയില്‍ അടിയേറ്റതിന്‍റെ പാടുകളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നല്ലളം ജയന്തി റോഡില്‍ താമസിക്കുന്ന ഹംസക്കൊയ - ഷംല ദമ്പതികളുടെ മകളുടെ വലതു കയ്യലാണ് മര്‍ദനമേറ്റതിന്‍റെ പാടുകളുള്ളത്. അംഗനവാടി ടീച്ചര്‍ സ്കെയില്‍ കൊണ്ട് അടിച്ചതാണെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്. ടീച്ചര്‍ കുട്ടിയെ ടീച്ചര്‍ മര്‍ദിച്ചെന്ന നിലപാടില്‍ തന്നെയാണ് മാതാപിതാക്കള്‍. |
പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും നോട്ടീസ് Posted: 09 Oct 2014 11:55 PM PDT മലപ്പുറം: പതിറ്റാണ്ട് മുമ്പ് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡിന്‍െറ ഒരുഭാഗം പുതിയ റോഡെന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ ഓംബുഡ്സ്മാന്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും നോട്ടീസ് അയച്ചു. പുത്തനാറക്കല്‍-വീണാലുക്കല്‍ ജുമാമസ്ജിദ് റോഡ് വിപുലീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ മുടയങ്ങാട്ട്-പുത്തനാറക്കല്‍ റോഡെന്ന പേരില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് ഫെബ്രുവരി 17ന് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെയും ധനമന്ത്രി കെ.എം. മാണിയുടെയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചതെന്നും ശിലാഫലകത്തില്‍ പറയുകയുണ്ടായി. പ്രവൃത്തിയുടെ കണ്‍വീനറെന്ന പേരില്‍ പ്രദേശത്തുകാരന്‍െറ പേരും ചേര്‍ത്തിരുന്നു. സംഭവം വിവാദമായപ്പോള്‍ അജ്ഞാതര്‍ ശിലാഫലകം നശിപ്പിച്ചു. റോഡ് ഉദ്ഘാടനത്തെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എ. അബ്ദുല്‍ ശരീഫ് എന്നയാളാണ് ഓംബുഡ്സ്മാന് പരാതി നല്‍കിയത്. ഒക്ടോബര്‍ 29ന് കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങ്ങില്‍ പ്രസിഡന്‍റും സെക്രട്ടറിയും ഹാജരാവണം. |
ഏക്കര്‍ കണക്കിന് റവന്യൂ ഭൂമി കൈയേറ്റക്കാരുടെ കൈയില്‍ Posted: 09 Oct 2014 11:52 PM PDT ആദിവാസികള്‍ക്ക് ഭൂമി കണ്ടത്തൊനാവാതെ റവന്യൂ വകുപ്പ് സുല്‍ത്താന്‍ ബത്തേരി: ഭൂരഹിത ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടത്തൊനാവാതെ റവന്യൂ ഉദ്യോഗസ്ഥര്‍ പരക്കം പായുന്ന വയനാട്ടില്‍ ഏക്കര്‍ കണക്കിന് റവന്യൂ ഭൂമി പതിറ്റാണ്ടുകളായി കൈയേറ്റക്കാരുടെ കൈവശത്തില്‍ തുടരുന്നു. രേഖകളില്ലാതിരുന്നിട്ടും പൊന്നും വിലക്ക് ഭൂമി കൈമാറ്റവും മുറപോലെ നടക്കുന്നു. സുല്‍ത്താന്‍ ബത്തേരി-പാട്ടവയല്‍-ഊട്ടി റോഡില്‍ നൂല്‍പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്നില്‍ പന്ത്രണ്ടേക്കര്‍ റോഡ് പുറമ്പോക്ക് കൈയേറ്റക്കാരുടെ കൈകളിലാണ്. സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ ദേശീയ പാതയോരത്ത് കല്ലൂര്‍ ടൗണ്‍ മുതല്‍ പാലംവരെ റോഡിന്‍െറ ഇരുവശത്തുമായി മൂന്നേക്കറോളം സ്ഥലം കൈയേറി സ്വകാര്യ സ്വത്താക്കി മാറ്റി. നൂല്‍പുഴ പാലത്തിനടുത്ത് ഒന്നേക്കാല്‍ ഏക്കര്‍ കുരുമുളക് തോട്ടം റവന്യൂ ഭൂമിയിലാണുള്ളത്. നൂല്‍പുഴ-പാട്ടവയല്‍ റോഡില്‍ കൊല്ലിവളവിനടുത്ത് ഒന്നേമുക്കാല്‍ ഏക്കര്‍ റോഡ് പുറമ്പോക്ക് കൈയേറി അടുത്ത കാലത്ത് ചുറ്റും കമ്പിവേലിയിട്ട് സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കി. കുപ്പാടി, കിടങ്ങനാട് വില്ളേജുകളില്‍ വ്യാപകമായി റവന്യൂ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. റോഡും തോടും കൈയേറിയാണ് പല റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നത്. റവന്യൂ ഭൂമി കൈയേറി പുഴയിലേക്ക് പടവുകള്‍ നിര്‍മിച്ചും ഏറുമാടങ്ങള്‍ കെട്ടിയുയര്‍ത്തിയും നൂല്‍പുഴയിലെ ഏറെ പ്രസിദ്ധമായ റിസോര്‍ട്ട് നടത്തിയ കൈയേറ്റം ചില നേതാക്കള്‍ ഇടപെട്ട് ഒതുക്കുകയായിരുന്നു. ബത്തേരി-പുല്‍പള്ളി റോഡരികില്‍ കുപ്പാടിയില്‍ ഒരേക്കറിലധികം കൈയേറിയിട്ടുണ്ട്. ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ ആയിരക്കണക്കിനേക്കര്‍ തോട്ടഭൂമി കുത്തകകള്‍ അനധികൃതമായി ഇപ്പോഴും കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്‍െറ കാലത്ത് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതിന്‍െറ തുടര്‍ച്ചയായി വയനാട്ടിലും റവന്യൂ വകുപ്പ് ഒട്ടേറെ കൈയേറ്റ ഭൂമികള്‍ ഒഴിപ്പിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചിരുന്നു. കൈവശക്കാര്‍ക്ക് നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ പിന്നീട് ഒരു നടപടിയുമുണ്ടായില്ല. ഇവയില്‍ പലതും ഇത്തരക്കാരുടെ കൈയിലാണ്. |
ബസ് സമരം നാലാം ദിവസത്തിലേക്ക്; യാത്രാ ദുരിതം തുടരുന്നു Posted: 09 Oct 2014 11:50 PM PDT കോഴിക്കോട്: നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്കാരത്തില്‍ പ്രതിഷേധിച്ച് മലയോരമേഖലയില്‍നിന്ന് മെഡി. കോളജ് വഴി കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ സമരം നാലാം ദിവസത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. പൊലീസ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍നിന്ന് പുതുതായി നിര്‍മിച്ച കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് മാറുന്നതോടെ മലയോരമേഖലയില്‍നിന്ന് വരുന്ന ലൈന്‍ ബസുകളെ പഴയപോലെ മാവൂര്‍റോഡ്, രാജാജിറോഡ് വഴി പാളയം സ്റ്റാന്‍ഡിലേക്ക് പോകാന്‍ അനുവദിക്കാമെന്നാണ് പൊലീസ് വെച്ച ഒരു നിര്‍ദേശം. 20 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളെ പഴയപോലെ മാവൂര്‍റോഡ് വഴി വിടാമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, പുതിയ ബസ്സ്റ്റാന്‍ഡിനകത്തു കൂടെ കടന്ന് പോകാന്‍ അനുവദിച്ചാല്‍മതിയെന്നും സ്റ്റാന്‍ഡിന് മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തുന്നത് ഒഴിവാക്കാമെന്നുമായിരുന്നു സമരക്കാരുടെ നിര്‍ദേശം. ഇത് അംഗീകരിക്കാനാവില്ളെന്ന് പൊലീസ് അറിയിച്ചു. ചര്‍ച്ച അലസിയെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. അതേ സമയം, പൊലീസ് വെച്ച നിര്‍ദേശം ഓര്‍ഗനൈസേഷന്‍ ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞതെന്ന് ട്രാഫിക് വൃത്തങ്ങള്‍ പറഞ്ഞു. ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന സമരം നാല് ദിവസം പിന്നിടുമ്പോള്‍ കടുത്ത ദുരിതമാണ് തുടരുന്നത്. മെഡി. കോളജ് വഴി സര്‍വീസ് നടത്തുന്ന ബസുകളായതിനാല്‍ പാവപ്പെട്ട രോഗികളെയും സമരം ഗുരുതരമായി ബാധിക്കുന്നു. 250 സ്വകാര്യ ബസുകളുടെ ആയിരം ട്രിപ്പുകളാണ് മുടങ്ങുന്നത്. വെള്ളിയാഴ്ച ബസ് ജീവനക്കാരുടെയും ഉടമകളുടെയും നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ട്രാഫിക് അസി. കമീഷണര്‍മാരായ അബ്ദുല്‍ റസാഖ്, പി.കെ. രാജു, ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ പി.എം.കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. |
സുനന്ദയുടേത് സ്വാഭാവിക മരണമല്ല; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ Posted: 09 Oct 2014 11:46 PM PDT ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണം സ്വാഭാവികമല്ളെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുനന്ദയുടെ ബന്ധു അശോക് കുമാര്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ളെന്നും ആസൂത്രിത കൊലയാണെന്നും ഞങ്ങള്‍ക്ക് അറിയാം. ഭാര്യക്ക് സുഖമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് തരൂര്‍ കോണ്‍ഗ്രസ് യോഗത്തിന് പോയത്. ഹോട്ടലിലെ കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും സംശയമുണര്‍ത്തുന്നെന്ന് അശോക് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നീതി ലഭിക്കാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അശോക് കുമാര്‍ ആവശ്യപ്പെട്ടു. ആന്തരികാവയവങ്ങളുടെ അന്തിമ പരിശോധനാ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവന്നത്. അതേസമയം റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ ഡല്‍ഹി പൊലീസിന് കൈമാറി. ആന്തരിക അവയവ പരിശോധനയില്‍ വിശാംഷം കണ്ടത്തെിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്തെിയത്. അമിത തോതില്‍ ഗുളിക കഴിച്ചതാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം സുനന്ദ പുഷ്കറിന്‍െറ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അടിയന്തര തീരുമാനമെടുത്തില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതേസമയം സുനന്ദയുടെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമില്ളെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിനുള്ള പ്രാപ്തി ഡല്‍ഹി പൊലീസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. |
എബോള: യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന ശക്തമാക്കി Posted: 09 Oct 2014 10:45 PM PDT ലണ്ടന്‍: എബോള രോഗബാധ പടരുന്നത് തടയാനായി രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധ ശക്തമാക്കി. യൂറോപ്പില്‍ എബോള വൈറസ് ബാധ വ്യാപിക്കുന്നതായി ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. എയര്‍പോര്‍ട്ടുകളിലും റെയില്‍വെ സ്റ്റേഷനുകളിലും എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് കര്‍ശന പരിശോധന നടത്താന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ ബ്രിട്ടീഷ് പൗരന്‍ എബോള രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. എബോള ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ സമീപകാല യാത്രാ ചരിത്രവും ഇടപഴകിയ ആളുകളെ കുറിച്ചും ഭാവി യാത്രാ പരിപാടികളെ കുറിച്ചും പരിശോധന നടത്തും. യാത്രക്കാരെ വിദഗ്ധ സംഘം മെഡിക്കല്‍ പരിശോധന നടത്തുമെന്നും ബ്രിട്ടണ്‍ അറിയിച്ചു. |
സമാധാന നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും Posted: 09 Oct 2014 10:28 PM PDT സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കോംഗോയില്‍ ബലാത്സംഗത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഡെന്നിസ് മുക് വെഗെ, യു.എസ് രഹസ്യാന്വേഷണ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍, യൂറഗ്വായുടെ പ്രസിഡന്‍റ് ജോസ് മുജിക, ധീര പത്രപ്രവര്‍ത്തനത്തിന് പേരുകേട്ട റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റ, മലാല യൂസുഫ് സായ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതുപോലെ അപ്രതീക്ഷിത പ്രഖ്യാപനം അവാര്‍ഡ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായേക്കും. സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയതിന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ള്യൂ)ക്കായിരുന്നു 2013ല്‍ സമാധാന നൊബേല്‍ നല്‍കിയത്. |
ബ്രസീലും അര്‍ജന്‍റീനയും നാളെ നേര്‍ക്കുനേര്‍ Posted: 09 Oct 2014 09:46 PM PDT ബെയ്ജിങ്: ക്ളബ് ഫുട്ബാളിന്‍െറ തിരക്കുകള്‍ക്കിടയില്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര പോരാട്ടങ്ങളുടെ പരീക്ഷണകാലം. സൗഹൃദ മത്സരങ്ങളില്‍ ഇന്ന് 13 പോരാട്ടങ്ങളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. നാളെ നടക്കുന്ന പ്രധാന മത്സരങ്ങളുടെ കൂട്ടത്തില്‍ ഫുട്ബാള്‍ ആരാധകവൃന്ദം എക്കാലവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്‍റീന പോരാട്ടമാണ് ശ്രദ്ധാകേന്ദ്രം. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോകകപ്പില്‍ നടക്കാതെ പോയ ഇരുടീമുകളുടെയും മത്സരം നാളെ ചൈനയുടെ തലസ്ഥാന നഗരിയില്‍ കളത്തിലിറങ്ങുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്‍െറ പോരാട്ടവീര്യം പന്തിനെ ത്രസിപ്പിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബ്രസീലിനായി നെയ്മര്‍, ഡേവിഡ് ലൂയിസ്, ഓസ്കാര്‍ എന്നിവര്‍ക്കൊപ്പം 18 മാസത്തെ ഇടവേളക്ക് ശേഷം സീനിയര്‍ താരം കക്ക കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലയണല്‍ മെസ്സി, ഡി മരിയ എന്നിവരടങ്ങിയ ലോകകപ്പ് ഫൈനലിസ്റ്റ് അര്‍ജന്‍റീന ചിരവൈരികളായ ബ്രസീലിനെതിരെ സൗഹൃദമത്സരത്തിന്‍െറ സൗഹൃദം ഒന്നുമില്ലാതെ പോരാടും എന്നുതന്നെയാണ് വിലയിരുത്തല്‍. ബാഴ്സലോണ ടീമിലെ സഹതാരങ്ങളും ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയും സ്വകാര്യ അഹങ്കാരങ്ങളുമായ നെയ്മറിന്‍െറയും മെസ്സിയുടെയും പരസ്പരമുള്ള വീറുറ്റ പോരാട്ടം കാണാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ലോകകപ്പില്‍ സെമിഫൈനലില്‍ ജര്‍മനിയില്‍ നിന്നേറ്റ 7-1 ന്‍െറയും തുടര്‍ന്ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ നെതര്‍ലന്‍ഡ്സില്‍നിന്നും വാങ്ങിയ 3-0ന്‍െറയും നാണംകെട്ട തോല്‍വികള്‍ക്ക് ശേഷം നടന്ന രണ്ട് സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍ അനായാസം ജയം നേടിയിരുന്നു. കൊളംബിയ, എക്വഡോര്‍ ടീമുകള്‍ക്കെതിരെ ഏകപക്ഷീയമായ ഓരോ ഗോളുകള്‍ക്കാണ് മഞ്ഞപ്പട ജയം പിടിച്ചത്. നാളെ അര്‍ജന്‍റീനക്കെതിരായ മത്സരത്തിലും ജയംനേടി ലോകകപ്പ് മുറിവുകള്‍ക്ക് അല്‍പമെങ്കിലും മരുന്നുപുരട്ടുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. മറുവശത്ത് ലോകകപ്പിന്‍െറ ഫൈനലില്‍ ഏകപക്ഷീയമായ ഒരുഗോളിന് തങ്ങളെ തോല്‍പിച്ച ജര്‍മനിയെ സൗഹൃദമത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് നാണംകെടുത്തിയതിന്‍െറ ആത്മവിശ്വാസവുമായാണ് അര്‍ജന്‍റീന എത്തുന്നത്. 2012 നവംബര്‍ 22 നാണ് ഇരുടീമുകളും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. ആ സൗഹൃദ പോരാട്ടത്തില്‍ 2-1ന് അര്‍ജന്‍റീന ജയം സ്വന്തമാക്കിയതിന്‍െറ പ്രതികാരവും ഇത്തവണ ബ്രസീലിന് വീട്ടാനുണ്ട്. മൊറോക്കോ-സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്, ജോര്‍ഡന്‍-കുവൈത്ത്, യമന്‍-ഇറാഖ്, മെക്സികോ-ഹോണ്ടുറസ്, ജപ്പാന്‍-ജമൈക്ക, കൊറിയ റിപ്പബ്ളിക്-പാരഗ്വേ, ചൈന പി.ആര്‍-തായ്ലന്‍ഡ്, ഹോങ്ങ്കോങ്-സിംഗപ്പൂര്‍, കിര്‍ഗിസ്താന്‍-അഫ്ഗാനിസ്താന്‍, ഒമാന്‍-കോസ്റ്ററീക, ഉസ്ബകിസ്താന്‍-ബഹ്റൈന്‍, യു.എ.ഇ-ആസ്ട്രേലിയ, സൗദി അറേബ്യ-ഉറുഗ്വായ് എന്നീ പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. ചിലി-പെറു, യു.എസ്- എക്വഡോര്‍, കൊളംബിയ-എല്‍ സാല്‍വദോര്‍, മലേഷ്യ-ഫിലിപ്പീന്‍സ് എന്നിവയാണ് നാളത്തെ മറ്റു മത്സരങ്ങള്‍. |
ആന്ധ്രയും ഒഡിഷയും ‘ഹുദുദ്’ ഭീഷണിയില്‍ Posted: 09 Oct 2014 09:35 PM PDT ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും വിശാഖപട്ടണത്തിനും 780 കി.മീ തെക്കുകിഴക്ക് എത്തിയതായി ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 12ന് ഉച്ചയോടെ ആന്ധ്രയുടെ വടക്കന്‍ തീരത്തും വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനുമിടക്ക് ഒഡിഷയുടെ തീരത്തും ചുഴലിക്കാറ്റെത്തും. മണിക്കൂറില്‍ 110 മുതല്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ പേമാരിക്ക് സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി. |
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് Posted: 09 Oct 2014 09:32 PM PDT ന്യൂഡല്‍ഹി: ഇന്ത്യ^പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയില്‍ നേരിയ അയവ്. വ്യാഴാഴ്ച രാത്രി ജമ്മുവിലെ നാലു ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവെപ്പുണ്ടായി. എന്നാല്‍ കുറഞ്ഞ സമയം മാത്രമാണ് വെടിവെപ്പ് നീണ്ടു നിന്നത്. അതേസമയം, സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പാക് ദേശീയ സുരക്ഷാ സമിതി യോഗം ചേരുമെന്ന് പ്രധാനമന്ത്രി നവാസ് ശെരീഫ് അറിയിച്ചു. ആക്രമണ പ്രത്യാക്രമണങ്ങള്‍ സംബന്ധിച്ച് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത താക്കീതിന്‍െറ സ്വരത്തിലാണ് വ്യാഴാഴ്ച സംസാരിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍, അതു താങ്ങാന്‍ പാകിസ്താനാവില്ലെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇന്ത്യയുടെ ചെയ്തികളോട് പ്രതികരിക്കാന്‍ പാകിസ്താന് കഴിവുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. അതേസമയം, വ്യാഴാഴ്ച വൈകിട്ട് ആര്‍.എസ് പുര സെക്ടറിലേക്ക് പാക് സേന ഷെല്ലാക്രമണം നടത്തി. ആക്രമണത്തെ ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേന ശക്തമായി പ്രതിരോധിച്ചിരുന്നു. ഒരാഴ്ചയായി അതിര്‍ത്തിയിലെ ജനവാസ പ്രദേശങ്ങള്‍ക്കു സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിവരുന്നു. വെടിവെപ്പിലും ഷെല്ലാക്രമണത്തിലും എട്ടോളം ഗ്രാമീണര്‍ മരിക്കുകയും സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. |
വനിതാവത്കരണം: കടകളില്‍ ഒരേ സമയം മൂന്ന് ജോലിക്കാര്‍ വേണം Posted: 09 Oct 2014 09:00 PM PDT റിയാദ്: സൗദിയില്‍ സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍പന നടത്തുന്ന കടകളിലെ വനിതാവത്കരണത്തിന്‍െറ വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടു. വിവിധ സെക്ഷനുകളുള്ള വലിയ കടകളില്‍ ഒരേ സമയം മൂന്ന് വനിത ജോലിക്കാരെങ്കിലും ജോലിക്ക് ഉണ്ടായിരിക്കണം. രണ്ടോ മൂന്നോ ഷിഫ്റ്റുകളായി ജോലി ചെയ്യുന്ന വേളയില്‍ ഓരോ ഷിഫ്റ്റിലും ഈ എണ്ണം പാലിച്ചിരിക്കണം. വനിത ജോലിക്കാര്‍ ഒറ്റപ്പെടാതിരിക്കാനും പീഡനത്തിന് ഇരയാവാതിരിക്കാനുമാണ് മന്ത്രാലയത്തിന്‍െറ പുതിയ നിബന്ധന. വനിത ജോലിക്കാരുടെ സുരക്ഷയും സൗകര്യവും തൊഴിലുടമ ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്ക് മാത്രമോ, കുടുംബങ്ങള്‍ മാത്രമോ പ്രവേശമുള്ള കടകളിലും നിബന്ധന ബാധകമാണ്. ഇങ്ങനെ ഇനം തിരിച്ച കടകളുടെ പുറത്ത് ബോര്‍ഡ് സ്ഥാപിച്ചിരിക്കണം. കടകളിലെ വനിതാവത്കരണം തൊഴില്‍ മന്ത്രാലയത്തിന്‍െറ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാരണമാവും. വനിതാവത്കരണം നടത്താതിരിക്കുന്നത് നിയമലംഘനമായി പരിഗണിക്കുമെന്നതിനാല്‍ വിവിധ തരത്തിലുള്ള പിഴക്കും ശിക്ഷക്കും സ്ഥാപനം വിധേയമാവുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ആദ്യം മുന്നറിയിപ്പ്, പിന്നീട് രേഖാമൂലമുള്ള അറിയിപ്പ്, തുടര്‍ന്ന് മന്ത്രാലയത്തിന്‍െറ സേവനം തടഞ്ഞുവെക്കല്‍, കട അടപ്പിക്കല്‍ എന്നിങ്ങനെയുള്ള ശിക്ഷകളാണ് പടിപടിയായി നല്‍കുക. കടകളില്‍ സെക്യൂരിറ്റി ജീവനക്കാരനോ ഇലക്ട്രോണിക് സംവിധാനമോ ഉണ്ടായിരിക്കണം. ഷോപ്പിങ് മാളുകള്‍ക്കകത്തുള്ള കടകള്‍ക്ക് ഷോപ്പിങ് സെന്‍റര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനം മതിയാവും. സ്ത്രീ ജോലിക്കാര്‍ക്ക് 50 മീറ്റര്‍ ദൂരത്തിനകത്ത് സ്ത്രീകള്‍ക്ക് മാത്രമായുള്ള ടോയ്ലറ്റ് സൗകര്യമുണ്ടായിരിക്കണം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെച്ച ധാരണപത്രം ഉണ്ടായിരിക്കണം. പ്രശ്നപരിഹാരത്തിന് അംഗീകൃത രൂപം ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകള്‍. വനിത ജോലിക്കാര്‍ പീഡനം നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ സംവിധാനമുണ്ടായിരിക്കണം. പൊതുജനങ്ങളില്‍ നിന്നുണ്ടാവുന്ന പീഡനം രാജ്യത്തെ സുരക്ഷാ സംവിധാനം ഉപയോഗിച്ചും തൊഴിലുടമയില്‍ നിന്നുണ്ടാവുന്ന പീഡനം തൊഴില്‍ മന്ത്രാലയം ഇടപെട്ടുമാണ് പരിഹരിക്കുക എന്നതിനാല്‍ ഇതേ രീതിയിലാണ് പരാതികളും ബോധിപ്പിക്കേണ്ടത്. |
2022 ലോകകപ്പിന് വേണ്ടി ശൈത്യകാല ഒളിമ്പിക്സ് സമയം മാറ്റാന്‍ സാധ്യത Posted: 09 Oct 2014 08:52 PM PDT ദോഹ: 2022 ശൈത്യകാല ഒളിമ്പിക്സ് മല്‍സരങ്ങളുടെ തീയതിയതികളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന. ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോക ഫുട്ബാള്‍ മല്‍സരങ്ങളുടെ ഫൈനല്‍ മല്‍സരങ്ങളും, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സും ഒരേ സമയമാവുമെന്നതിനാലാണിതെന്ന് യൂറോപ്യന്‍ സോക്കര്‍ ക്ളബുകളുടെ മുതിര്‍ന്ന വക്താവായ ഉംബര്‍ട്ടോ ഗാന്‍ഡിനി പറഞ്ഞു. ലോകകപ്പ് മല്‍സരങ്ങളുടെ സമയക്രമങ്ങള്‍ക്കായിരിക്കും ശൈത്യകാല ഒളിമ്പിക്സിനെ അപേക്ഷിച്ച് പ്രഥമ പരിഗണനയെന്ന് -സ്റ്റാന്‍ ഫോര്‍ ബ്രിഡ്ജില്‍ നടക്കുന്ന സ്പോര്‍ട്സ് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍ യൂറോപ്പിലെ 200ഓളം ക്ളബുകളുടെ സംഘടനയായ യൂറോപ്യന്‍ ക്ളബ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റും എ.സി. മിലാന്‍ സ്പോര്‍ട്സ് ഡയറക്ടറുമായി ഗാന്‍ഡിനി. ലോകകപ്പ് ഫുട്ബാള്‍ എന്നത് ലോകം ഉറ്റുനോക്കുന്ന മല്‍സരങ്ങളാണെന്നും അതിനാല്‍ ശൈത്യകാല ഒളിമ്പിക് മല്‍സരങ്ങളുടെ സമയക്രമത്തില്‍ മാറ്റംവരുത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്താനിടയില്ളെന്നും അദ്ദേഹം പ്രത്യാശിച്ചു. ശൈത്യകാല ഒളിമ്പിക്സ് വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിലവില്‍ ബീജിംഗും അല്‍മാട്ടിയുമാണ് അവസാന പട്ടികയിലുള്ളതെന്നിരിക്കെ മഹത്തായ ഈ ഫുട്ബാള്‍ മേളയുടെ സമയക്രമം വേനലില്‍നിന്നു മാറ്റുമ്പോള്‍ ശൈത്യകാല ഒളിമ്പിക്സിന്‍െറ സീസണുമായി അതിനെ ബാധിക്കാതെയുള്ള ഒരു പോംവഴി നോക്കേണ്ടെതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ ഫിഫ ഖത്തറിനെ 2022ലെ ലോകകപ്പ് ഫുട്ബാള്‍ വേദിയായി നിശ്ചയിച്ചത് മുതല്‍ മല്‍സരങ്ങളുടെ സീസണ്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണെന്നും വിവേകപൂര്‍ണമായ കൂടിയാലോചനയിലൂടെ എല്ലാ ആരാധകര്‍ക്കും സ്വീകാര്യമായ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വന്‍കിട കമ്പനികളുമായി 2022 ശൈത്യകാല ഒളിമ്പിക്സിന്‍െറ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കരാറിലും പ്രക്ഷേപണാ അവകാശത്തിലും ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി നേരത്തെ ഒപ്പുവെച്ചു കഴിഞ്ഞു. ഒളിമ്പിക്സ് മല്‍സരങ്ങളുടെയും ഫുട്ബാള്‍ മല്‍സരങ്ങളുടെയും സമയക്രമത്തില്‍ ഒരു തരത്തിലുള്ള ആശയകുഴപ്പത്തിനും ഇടയില്ളെന്ന് ഫിഫ പ്രസിഡന്‍റ് ബ്ളാറ്റര്‍ പറഞ്ഞു. ഫിഫയും ലോക ഒളിമ്പിക് കമ്മിറ്റിയും ഇരുകൂട്ടര്‍ക്കും അനുയോജ്യമായ സമയക്രമത്തിലൂടെ സമവായത്തിലത്തെുമെന്ന് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി വക്താവ് മാര്‍ക് ആഡംസ് പറഞ്ഞു. |
ഒമാന്‍: പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജി.സി.സി രാഷ്ട്രം Posted: 09 Oct 2014 08:22 PM PDT മസ്കത്ത്: പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഗള്‍ഫ് രാഷ്ട്രം ഒമാനെന്ന് സര്‍വേ. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ ഇന്‍റര്‍നാഷന്‍സ് നടത്തിയ ‘ദി വേള്‍ഡ് ത്രൂ എക്സ്പാറ്റ് ഐസ്’ സര്‍വേയിലാണ് ഒമാനെ പ്രവാസികളുടെ പ്രിയ നാടായി തെരഞ്ഞെടുത്തത്. 61 രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ജീവിത നിലവാരം, മറ്റൊരു രാജ്യത്തേക്ക് എളുപ്പം പറിച്ചുനടാവുന്ന സൗകര്യം, തൊഴില്‍ അന്തരീക്ഷം, സാമ്പത്തികാവസ്ഥ, കുടുംബജീവിതം തുടങ്ങിയവയാണ് സര്‍വേക്ക് മാനദണ്ഡമാക്കിയത്. എക്വഡോര്‍, ലക്സംബര്‍ഗ്, മെക്സികോ എന്നിവയാണ് ആഗോളതല പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍. ഒമാന് ഈ പട്ടികയില്‍ 30ാം സ്ഥാനമാണുള്ളത്. ഏഷ്യ, ഓഷ്യാനിയ മേഖലയില്‍ നിന്നുള്ള 14 രാഷ്ട്രങ്ങളുടെ പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇന്ത്യക്ക് ആഗോളപട്ടികയില്‍ 55ാം സ്ഥാനമാണ്. ജി.സി.സി രാഷ്ട്രങ്ങളില്‍ ബഹ്റൈനാണ് ഒമാന് തൊട്ടുപിന്നില്‍. ബഹ്റൈന് 48ാം സ്ഥാനവും ഖത്തറിന് 58ാം സ്ഥാനവുമാണ് ആഗോള പട്ടികയിലുള്ളത്. ഗ്രീസ്, സൗദി അറേബ്യ, കുവൈത്ത് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍. തൊഴില്‍ അന്തരീക്ഷം, സുഗമമായി സ്വദേശത്തുനിന്ന് പറിച്ചുനടാനുള്ള സൗകര്യം എന്നിവയില്‍ ഏറെ മുന്നിലാണ് ഒമാനെന്ന് സര്‍വേ പറയുന്നു. ഈ വിഭാഗത്തില്‍ 13ാം സ്ഥാനമാണ് ഒമാന്. സ്വദേശിവത്കരണം മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെക്കാള്‍ ഊര്‍ജിതമാണെങ്കിലും ടാക്സ് രഹിത ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഒമാനെ പ്രവാസികളുടെ പ്രിയരാഷ്ട്രമാക്കിമാറ്റുന്നതായി സര്‍വേ പറയുന്നു. ജീവിതച്ചെലവില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധന ഉണ്ട്. എന്നാലും, ചെലവുകള്‍ കഴിച്ച് സമ്പാദിക്കാനുള്ള വക ഇവിടെനിന്ന് ലഭിക്കുന്നുണ്ടെന്ന് പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിഗത സാമ്പത്തികനിലയില്‍ 16ാം സ്ഥാനമാണ് ഒമാനുള്ളത്. സ്വദേശികള്‍ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെക്കാള്‍ പ്രവാസികളോട് കൂടുതല്‍ സഹകരിക്കുന്നവരാണ്. വാഹനം തകരാറിലായി ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റും കുടുങ്ങുന്നവര്‍ക്ക് സഹായഹസ്തം നീട്ടുന്നതടക്കം കാര്യങ്ങളില്‍ ഒമാനികള്‍ക്ക് ഒരു മടിയുമില്ല. ചികിത്സാ ചെലവ്, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ മറ്റു രാഷ്ട്രങ്ങളെക്കാള്‍ ചെലവ് കൂടുതലാണെന്നതുമാത്രമാണ് ഇതിന് അപവാദം. ജൂണ്‍ 10 മുതല്‍ 30 വരെ നടത്തിയ സര്‍വേയില്‍ 165 രാജ്യക്കാരായ 13,851 പേരാണ് പങ്കെടുത്തതെന്ന് വെബ്സൈറ്റ് അധികൃതര്‍ പറഞ്ഞു. |
മൊദിയാനോ ഇനി ലോകത്തിന്‍െറ എഴുത്തച്ഛന്‍ Posted: 09 Oct 2014 08:01 PM PDT Subtitle: നാസി അധിനിവേശവും സ്വത്വനഷ്ടവുമാണ് ഇഷ്ട പ്രമേയങ്ങള്‍ പാരിസ്: ഫ്രഞ്ച് സാഹിത്യലോകത്ത് മാത്രം അറിയപ്പെടുന്ന പാട്രിക് മൊദിയാനോയുടെ സാഹിത്യസ്പര്‍ശം നൊബേല്‍ സമ്മാനത്തോടെ ഇനി വിശ്വത്തോളം. നൊബേല്‍ അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായ പീറ്റര്‍ ഇംഗ്ളുണ്ടിന്‍െറ വാക്കുകളില്‍തന്നെ ഈ സാഹിത്യകാരന്‍െറ അറിയപ്പെടായ്മ വെളിപ്പെടുന്നുണ്ട്. ഫ്രാന്‍സിനപ്പുറം അറിയപ്പെടാത്ത സാഹിത്യകാരനാണെന്ന് ഇംഗ്ളുണ്ട് പറയുന്നു. കുട്ടികള്‍ക്കുവേണ്ടി ചില പുസ്തകവുമെഴുതിയ മൊദിയാനോ ചില സിനിമകളുടെ തിരക്കഥയുമെഴുതിയിട്ടുണ്ട്. 69കാരനായ മൊദിയാനോ 1945 ജൂലൈ 30നാണ് ജനിച്ചത്. ഇറ്റലിയില്‍ ജനിച്ച ജൂതവംശജനായ ആല്‍ബര്‍ട്ടോ മൊദിയാനോയുടെയും ലൂയിസ കേള്‍പിന്‍െറയും മകനാണ്. ബെല്‍ജിയത്തില്‍നിന്ന് നാടകമവതരിപ്പിക്കാന്‍ പാരിസിലത്തെിയ ലൂയിസയെ ആല്‍ബര്‍ട്ടോ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍, ചെറുപ്പത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കാര്യമായി കിട്ടാത്ത മൊദിയാനോ ഏകാന്തതയില്‍ അഭിരമിച്ചു. സാമ്പത്തികസഹായം ചോദിച്ചതിന് മൊദിയാനോക്കെതിരെ പിതാവ് പൊലീസ് കേസ് കൊടുത്തിരുന്നു. ഏകാന്തത എഴുത്തായി പരിണമിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്തായ ഫ്രഞ്ച് എഴുത്തുകാരന്‍ റെയ്മണ്ട് ക്യുനോയെ കണ്ടുമുട്ടിയതാണ് ഇദ്ദേഹത്തെ സാഹിത്യലോകത്തേക്ക് തിരിച്ചുവിട്ടത്. വമ്പന്‍ പ്രസിദ്ധീകരണശാലകള്‍ക്ക് മൊദിയാനോയെ പരിചയപ്പെടുത്തിയത് ക്യൂനോയാണ്. ലോക യുദ്ധത്തിന് തൊട്ടുപിന്നാലെ പിറന്ന മൊദിയാനോയുടെ എഴുത്തില്‍ നാസി അധിനിവേശവും സ്വത്വനഷ്ടവുമാണ് ഇഷ്ടപ്രമേയങ്ങളാവുന്നത്. മൊദിയാനോയുടെ ഏറ്റവും പ്രശസ്തമായ ‘മിസ്സിങ് പേഴ്സണ്‍’ അടക്കമുള്ള കൃതികളില്‍ ഓര്‍മകളും നഷ്ടങ്ങളും സ്വത്വബോധവും തേടിപ്പോകലും മാറിമാറി പ്രമേയങ്ങളാവുന്നുണ്ട്. ചുരുക്കം ചിലതൊഴിച്ച് താരതമ്യേന കുറഞ്ഞ പേജുകളുളള പുസ്തകങ്ങളാണ് ഇദ്ദേഹത്തിന്‍െറ മറ്റൊരു പ്രത്യേകത. 1978ല്‍ പ്രീ ഗോണ്‍കോര്‍ട്ട് അവാര്‍ഡും 2012ല്‍ യൂറോപ്യന്‍ സാഹിത്യത്തിലെ സംഭാവനക്ക് ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസും നേടിയിട്ടുണ്ട്. വിവാദമായ ലാകൊമ്പേ ലൂസിയന്‍ എന്ന ഫ്രഞ്ച് സിനിമയുടെ തിരക്കഥാരചനയിലും പങ്കാളിയായി. ഡൊമിനിക് സേഫസാണ് ഭാര്യ. സിന, മാരി എന്നിവര്‍ മക്കളാണ്. കെനിയന്‍ എഴുത്തുകാരനായ എന്‍ഗുഗി വാ തിയോങ്കോ, ജാപ്പനീസ് നോവലിസ്റ്റ് ഹരുകി മുറകാമി, ബെലറൂസില്‍നിന്നുള്ള സ്വെ്ലാന അലക്സിയേവിച്ച്, സിറിയന്‍ എഴുത്തുകാരന്‍ അഡോണിസ് എന്നിവരെ പിന്തള്ളിയാണ് മൊദിയാനോ വിശ്വസാഹിത്യത്തിലെ പൊന്‍തിളക്കമുള്ള സമ്മാനം സ്വന്തമാക്കിയത്. ഇത്തവണ 210 നാമനിര്‍ദേശങ്ങളാണ് സ്വീഡിഷ് നൊബേല്‍ അക്കാദമിക്ക് കിട്ടിയത്. ഇതില്‍നിന്ന് 20 പേരുടെ പ്രാഥമിക പട്ടികയുണ്ടാക്കിയ ശേഷം അഞ്ചംഗങ്ങളുടെ അവസാനപട്ടിക തയാറാക്കുകയായിരുന്നു. |
എസ്.എഫ്.ഐ ഉപരോധിച്ച കാലിക്കറ്റ് രജിസ്ട്രാറെ മോചിപ്പിച്ചു Posted: 09 Oct 2014 07:54 PM PDT തേഞ്ഞിപ്പലം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാറെയും മറ്റ് ജീവനക്കാരെയും മോചിപ്പിച്ചു. പൊലീസെത്തിയാണ് വെള്ളിയാഴ്ച രാവിലെ ഇവരെ മോചിപ്പിച്ചത്. അതേസമയം ഉപരോധം ഇപ്പോഴും തുടരുകയാണ്. സര്‍വകലാശാലയിലെ കായിക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ഇന്നലെ രാത്രി മുതല്‍ രജിസ്ട്രാറെ ഉപരോധിച്ചത്. വൈസ് ചാന്‍സലര്‍ അബ്ദുല്‍സലാമിന്‍െറ വസതിയും വിദ്യാര്‍ഥികള്‍ ഇന്നലെ ഉപരോധിച്ചിരുന്നു. |
പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ അനു Posted: 09 Oct 2014 07:52 PM PDT കുവൈത്ത് സിറ്റി: ‘ഇനി തിരിച്ചുവരാന്‍ സാധിച്ചില്ളെങ്കിലും കുഴപ്പമില്ല. അച്ഛനെ അവസാനമായി ഒന്നു കാണണം. അച്ഛനുമായി അത്രയധികം അടുപ്പത്തിലായിരുന്നു. നാട്ടിലത്തൊന്‍ കഴിയുമോയെന്ന് അറിയില്ല’ കോട്ടയം സ്വദേശിനി അനുവിന്‍െറ കണ്ണുനീര്‍ തോരുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലത്തെിയാല്‍ മതിയെന്ന ചിന്തയിലാണ് ഈ യുവതി. കുവൈത്തിലെ താമസ സ്ഥലത്ത് പിതാവിന്‍െറ വേര്‍പാടില്‍ ദുഃഖിതയായി കഴിയുമ്പോഴും നാട്ടിലത്തെുന്നതിനെ കുറിച്ച് മാത്രമാണ് ഈ യുവതി ചിന്തിക്കുന്നത്. നാട്ടിലേക്ക് പോകുന്നതിന് എംബസി ഉദ്യോഗസ്ഥരുടെയും തൊഴിലുടമയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടി കാത്തിരിക്കുകയാണ് ഈ യുവതി. വ്യാഴാഴ്ച രാത്രിയും നാട്ടിലത്തൊനുള്ള സൗകര്യം ലഭ്യമായിട്ടില്ല. പാസ്പോര്‍ട്ടും മറ്റ് രേഖകളും ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ കൈവശമായതിനാലാണ് നാട്ടിലേക്കുള്ള യാത്ര മുടങ്ങുന്നത്. കോട്ടയം ഇല്ലിക്കല്‍ അംബകുഴി വഴവെലില്‍ അനുവിന്‍െറ പിതാവ് തമ്പി കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതോടെ മൂത്ത മകളായ അനു നാട്ടില്‍ പോകുന്നതിന് അവധി ആവശ്യപ്പെട്ട് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഈജിപ്തുകാരിയെ ബന്ധപ്പെട്ടു. എന്നാല്‍, ഇവര്‍ നാട്ടില്‍ പോകാന്‍ അവധിയോ പാസ്പോര്‍ട്ടോ നല്‍കാന്‍ തയാറായില്ല. യുവതിയെ താമസിക്കുന്ന മുറിയില്‍ അടച്ചിടുകയും ചെയ്തു. ഇപ്പോള്‍ നാട്ടില്‍ പോകേണ്ടതില്ളെന്നും ഡിസംബറില്‍ അവധി അനുവദിക്കാമെന്നുമാണ് പറഞ്ഞതെന്ന് അനു പറയുന്നു. തുടര്‍ച്ചയായി അവധി ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പിതാവിന്‍െറ മൃതദേഹവുമായി കുടുംബം നാട്ടില്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചെങ്കിലും മരിച്ചവര്‍ തിരിച്ചുവരില്ളെന്നും പണം ചെലവാക്കി പോകേണ്ട ആവശ്യമില്ളെന്നുമായിരുന്നു സ്ഥാപന ഉടമയുടെ മറുപടി. നാട്ടില്‍ നിന്നുള്ള ബന്ധുക്കളുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും ഇടപെടലിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുവിനെ ബന്ധപ്പെട്ടിരുന്നു. എംബസിയില്‍ എത്തിയാല്‍ നാട്ടിലത്തൊനുള്ള സൗകര്യം ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പാസ്പോര്‍ട്ടും മറ്റ് രേഖകളും കൈവശമില്ലാത്തതിനാല്‍ ഇതിന് സാധിച്ചില്ല. ഇതോടൊപ്പം താമസ സ്ഥലത്തെ മുറി പൂട്ടിയിടുന്നതിനാല്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ല. പാസ്പോര്‍ട്ട് ജംഇയ്യ (കോ ഓപറേറ്റീവ് സൊസൈറ്റി) യിലാണെന്നും പെരുന്നാള്‍ അവധി കഴിഞ്ഞ് ഞായറാഴ്ച മാത്രമേ ലഭിക്കൂവെന്നുമാണ് സ്ഥാപന ഉടമ ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ച പാസ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നാട്ടിലത്തൊന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. അപകടത്തില്‍ മരിച്ച പിതാവിന്‍െറ മൃതദേഹം ഇത്രയും ദിവസം കാത്തുവെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തമ്പിയുടെ മൂത്ത മകളായ അനു മൂന്നര വര്‍ഷം മുമ്പാണ് ഫഹാഹീല്‍ ദഹര്‍ ജംഇയ്യയുടെ കീഴിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കാരിയായി എത്തുന്നത്. പിന്നീട് ഇതുവരെ നാട്ടില്‍ പോയിട്ടില്ല. അബൂ ഹലീഫയിലെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. അനുവും മറ്റ് അഞ്ച് പേരും താമസിക്കുന്ന ഈ ഫ്ളാറ്റ് പുറത്തുനിന്ന് പൂട്ടിയിടുകയാണ് പതിവ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയുള്ള ജോലി സമയം കഴിഞ്ഞാല്‍ ഫ്ളാറ്റിലത്തെിയാല്‍ പുറത്തുനിന്ന് പൂട്ടുമെന്ന് അനു പറഞ്ഞു. സ്ത്രീകള്‍ മാത്രമായതിനാല്‍ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പൂട്ടിയിടുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പിതാവ് മരിച്ചതോടെ അനുവിനെ പകലും മുറിയില്‍ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അനുവിനൊപ്പം രണ്ട് മലയാളികള്‍ കൂടി ഈ മുറിയില്‍ താമസിക്കുന്നുണ്ട്. പാസ്പോര്‍ട്ടോ പകര്‍പ്പോ മറ്റ് രേഖകളോ ഇല്ലാത്ത സാഹചര്യത്തില്‍ യുവതിയെ നാട്ടിലത്തെിക്കാന്‍ സമയമെടുക്കുമെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ പറയുന്നത്. വെള്ളിയും ശനിയും കുവൈത്തില്‍ അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. |
ലോകക്രമത്തെ മാറ്റിമറിക്കുന്ന യു.എസ് തിരക്കഥ Posted: 09 Oct 2014 07:12 PM PDT പശ്ചിമേഷ്യയിലെ സായുധ സംഘമായ ഐ.എസിന്‍െറ ഉദയത്തിനും അതോടനുബന്ധിച്ച് മേഖലയിലുണ്ടായ അമേരിക്കയുടെ പുതിയ ഇടപെടലുകള്‍ക്കും പിറകില്‍ ഹോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന തിരക്കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ കഥയിലൂടെ പ്രവചിച്ച കാര്യങ്ങള്‍ ഇന്ന് അവിശ്വസനീയമാംവിധം യാഥാര്‍ഥ്യമാകുന്നതറിയുമ്പോള്‍ നാം സ്തംഭിച്ചുപോകും! ഉദ്വേഗജനകമായ കഥയിലേക്ക് പോകുന്നതിനുമുമ്പ് കഥക്ക് പിറകിലെ കാര്യം പറയാം. സാങ്കല്‍പിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവനാ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതും അവ നാളെയെക്കുറിച്ച പ്രവചനങ്ങളായി പുറത്തുവിടുന്നതും അന്താരാഷ്ട്ര ഗതി വിഗതികളെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ വിദേശകാര്യ തന്ത്രത്തിന്‍െറ ഭാഗമാണ്. ഈ ആവശ്യത്തിനാണ് യു.എന്‍ ചാരസംഘടനയായ സി.ഐ.എ യുടെ ഒരു ഘടകമായി 1979ല്‍ നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സില്‍ രൂപംകൊള്ളുന്നത്. നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സിലിനെ ഉപയോഗിച്ച് ഇങ്ങനെ ലോകത്തിന്‍െറ ഭാവിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയും, തങ്ങള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ്, ലോക ക്രമം തങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടാറുള്ളത്. ഇതിനോടകം പല ഘട്ടങ്ങളിലായി ലോകക്രമത്തിന്‍െറ ഭാവിയെക്കുറിച്ച് അമേരിക്കന്‍ നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യത്തെ പ്രവചന റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത് 1997ല്‍ 2010 കാലഘട്ടത്തെക്കുറിച്ചുള്ളതായിരുന്നു. പിന്നീട് 2015ലെ ലോക ഗതിവിഗതികളെക്കുറിച്ച് 2000ത്തിലും യഥാക്രമം 2020, 2025, 2030 കാലത്തെക്കുറിച്ചുള്ള പ്രവചന റിപ്പോര്‍ട്ടുകള്‍ 2004, 2008, 2012 വര്‍ഷങ്ങളിലും പുറത്തിറങ്ങുകയുണ്ടായി.ഈ റിപ്പോര്‍ട്ടുകളെല്ലാം നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സിലിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ് (http://www.dni.gov/index.php/about/organization/national-intelligence-co...). ലോക മുസ്ലിംകള്‍ തങ്ങളുടെ ഖിലാഫത്തിനു കീഴില്‍ അണിചേരണമെന്നു പറഞ്ഞ് 2013ല്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയ പേരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് അശ്ശാം (ഐ.സ്.ഐ.സ്). ഇറാഖില്‍ രൂപംകൊണ്ട ഈ ഭീകര സംഘടന ഇറാഖിലെയും സിറിയയിലെയും ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ സജീവമായിരുന്നു. ഇറാഖിലെയും സിറിയയിലെയും തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം സ്ഥാപിച്ച ഈ ഭീകരസംഘം നേരത്തേ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലെവന്‍റ്, ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്നീ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും അറബ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ ഭീകര സംഘത്തെ ദാഇശ് എന്നാണ് വിശേഷിപ്പിക്കുന്നത്.കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും ന്യൂനപക്ഷ പീഡനങ്ങളും യുദ്ധമുറയായി സ്വീകരിച്ച ഇവരുടെ നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി സ്വയം പ്രഖ്യാപിത ഖലീഫയായി രംഗത്തുവന്ന് കഴിഞ്ഞ റമദാന്‍ കാലത്ത് ലോക മുസ്ലിംകളുടെ പിന്തുണ തേടുകയുണ്ടായി. എന്നാല്‍, അറബ് രാജ്യങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മതപണ്ഡിതരും മുസ്ലിം സംഘടനകളും ഐ.എസിനെയും അതിന്‍െറ ഖലീഫയേയും തള്ളിപ്പറയുകയും, ഇസ്ലാമിന്‍െറ സന്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇവരെ മുഴുവന്‍ മാനവരാശിയുടെയും ശത്രുക്കളായി പ്രഖ്യാപിക്കുകയുമാണുണ്ടായത്. ഇപ്പോള്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ജോര്‍ഡന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ രാജ്യങ്ങളെയും കൂടെ നിര്‍ത്തി അമേരിക്ക ഐ.എസിനെതിരെ ശക്തമായ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കതന്നെ സൃഷ്ടിച്ച ഐ.എസ് ഒരു ഫ്രാങ്കന്‍സ്റ്റൈനായി മാറി സൃഷ്ടിച്ചവരുടെ താല്‍പര്യത്തിനെതിരാവുകയായിരുന്നു. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെതിരായ ആഭ്യന്തര യുദ്ധത്തില്‍ അമേരിക്കയും അറബ് രാജ്യങ്ങളുള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഐ.എസിനെ കൂടെ നിര്‍ത്തി നിര്‍ലോഭം ആയുധ സഹായങ്ങള്‍ നല്‍കി അവരെ വളര്‍ത്തുകയായിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെ അല്‍ഖാഇദയെ സൃഷ്ടിക്കുകയും, കൊണ്ടും കൊടുത്തും അവരെ വളര്‍ത്തുകയും ചെയ്തതിന്‍െറ ആവര്‍ത്തനമാണ് ഐ.എസിന്‍െറ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഐ.എസിന്‍െറ ജനനത്തിനു മുമ്പുതന്നെ അതിന്‍െറ ജാതകം രേഖപ്പെടുത്തി 2004ല്‍ പുറത്തുവിട്ട ഒന്നോ രണ്ടോ ദശകത്തിനുശേഷം നടപ്പാക്കുന്ന ഭാവി ലോക ക്രമത്തെക്കുറിച്ചുള്ള അമേരിക്കന്‍ നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സിലിന്‍െറ പ്രവചന റിപ്പോര്‍ട്ടില്‍ സാങ്കല്‍പികമായ ഒരു കഥയിലൂടെ, ഇപ്പോള്‍ അവതരിച്ച ഖലീഫയും ഖിലാഫത്തുമെല്ലാം ചുരുള്‍നിവരുന്നുണ്ട്. പ്രവചനാത്മകമായി ചിത്രീകരിച്ചിരിക്കുന്ന പ്രസ്തുത തിരക്കഥ വായിച്ചാല്‍ ഈ ലേഖനത്തിന്‍െറ തുടക്കത്തില്‍ പറഞ്ഞ അമേരിക്കയുടെ ഗൂഢ ലക്ഷ്യത്തെക്കുറിച്ചോര്‍ത്ത് നാം വിറങ്ങലിച്ചു പോകാതിരിക്കില്ല. പുതിയ ഖിലാഫത്ത് രംഗപ്രവേശം ചെയ്യുന്നതിനെക്കുറിച്ച്, കെട്ടുകഥാപരമായ സംഭവവിവരണം (Fictional Scenario: A new Caliphate) എന്ന ഉപ ശീര്‍ഷകത്തിലൂടെ 10 വര്‍ഷം മുമ്പ് പ്രസ്തുത റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരുന്ന കാര്യങ്ങളുടെ സംക്ഷിപ്ത വിവരണം ഇപ്രകാരമാണ്: മത തീവ്രവാദത്തെ ഉദ്ദീപിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ ഖിലാഫത്തിന്‍െറ പ്രഖ്യാപനം ഖലീഫയുടെ വ്യാപകമായ രീതിയിലുള്ള അഭ്യര്‍ഥനകളായി ലോകമെമ്പാടും പ്രചരിക്കും. ഖലീഫയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് കടന്നുവരുന്ന വ്യക്തി, മുസ്ലിം രാജ്യങ്ങളിലെ പരമ്പരാഗത ഭരണകൂടങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതോടൊപ്പം മുസ്ലിം ലോകത്ത് അധികാരത്തിനു വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍ക്കും അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളും മുസ്ലിംകളുമായി സംഘര്‍ഷം ഉടലെടുക്കാനും കാരണമാവും. മുസ്ലിം ലോകവും പശ്ചിമേഷ്യയും എന്നപോലെ ഏഷ്യയും ആഫ്രിക്കയുമെല്ലാം ഖലീഫയുടെ അഭ്യര്‍ഥനയുടെ സ്വാധീനവലയത്തില്‍ പെട്ട് ഇളകിമറിയും. ഉസാമ ബിന്‍ ലാദിന്‍െറ കൊച്ചു മകന്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തിന് സൈദ് മുഹമ്മദ് ബിന്‍ലാദിന്‍ എന്ന പേര് നല്‍കി അയാള്‍ ബന്ധുവിന് സ്വകാര്യമായി എഴുതുന്ന രീതിയിലുള്ള കത്ത് നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സിലിന്‍െറ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. 2020 ജൂണ്‍ മൂന്നിന് തയാറാക്കിയതായി ഭാവനയില്‍ കണ്ട് എഴുതിയിരിക്കുന്ന കത്തില്‍ ഖിലാഫത്ത് സ്ഥാപിതമായ ശേഷം പശ്ചിമേഷ്യ കടന്നുപോകുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അതില്‍ പറയുന്ന കാര്യങ്ങളൊന്നും സി.ഐ.എയുടെ റിപ്പോര്‍ട്ട് എഴുതിയ കാലത്ത് (2004) പ്രസക്തമായിരുന്നില്ളെങ്കിലും അവയില്‍ പലതും ഇന്ന് യാഥാര്‍ഥ്യമാകുന്നത് കാണുമ്പോള്‍ ആശ്ചര്യത്തോടെ നമ്മള്‍ ഇര്‍വിങ് വാലസിന്‍െറ ‘ദ അള്‍മൈറ്റി’ എന്ന നോവലില്‍ തന്‍െറ ലക്ഷ്യം നേടാന്‍ ഭീകരന്മാരെ ഉപയോഗപ്പെടുത്തി കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കഥാപാത്രത്തെ ഓര്‍ത്തുപോകും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇറാഖിലെ സുന്നി-ശിയാ സംഘട്ടനങ്ങളും, ഇറാനും അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുന്നതും, ഇറാഖിലെ സുന്നി കലാപകാരികള്‍ക്കിടയില്‍നിന്ന് ഖലീഫ കടന്നുവന്ന് ഖിലാഫത്ത് സ്ഥാപിക്കുന്നതുമെല്ലാം 10 വര്‍ഷം മുമ്പ് അമേരിക്കയിലെ നാഷനല്‍ ഇന്‍റലിജന്‍സ് കൗണ്‍സില്‍ പടച്ചുവിട്ട റിപ്പോര്‍ട്ടിലെ സാങ്കല്‍പിക കത്തിലൂടെ വായിക്കുമ്പോഴാണ് ലോകക്രമം മാറ്റാനുള്ള തിരക്കഥ എത്ര കൃത്യതയോടെയാണ് നടപ്പാക്കപ്പെട്ടതെന്നറിഞ്ഞ് നാം അതിശയിച്ചുപോവുക. ഖലീഫയായി സ്വയം പ്രഖ്യാപിച്ച ഐ.എസിന്‍െറ നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി ഇറാഖിലെ സുന്നി കലാപകാരികളില്‍നിന്ന് ഉയര്‍ന്നുവന്ന നേതാവാണ്. ഇയാള്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശകാലത്ത്, അമേരിക്കന്‍ പ്രതിരോധ സേനയുടെ രേഖകളില്‍ പറയുന്നതനുസരിച്ച് 2004ല്‍ സൈന്യത്തിന്‍െറ പിടിയിലായിരുന്നു. പിന്നീട് ഇയാളെ അമേരിക്ക ദുരൂഹമായ സാഹചര്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഈ വസ്തുതകളെല്ലാംതന്നെ മേല്‍പറഞ്ഞ റിപ്പോര്‍ട്ടിനോട് ചേര്‍ത്തു വെച്ചാല്‍ സി.ഐ.എയുടെ തിരക്കഥയുടെ സാക്ഷാത്കാരത്തിന്‍െറ ബാക്കിഭാഗത്തെക്കുറിച്ച ജിജ്ഞാസ വര്‍ധിക്കും. അതറിയാനായി ഇനിയുള്ള നാളുകളില്‍ നമ്മുടെ കണ്ണും കാതും മസ്തിഷ്കവും തുറന്നുപിടിക്കാം. |
അധ്യയന രംഗത്തെ സ്ത്രീ^പുരുഷ അനുപാത വ്യത്യാസവും ചില ആശങ്കകളും Posted: 09 Oct 2014 07:07 PM PDT കഴിഞ്ഞ എട്ടുപത്ത് മാസത്തിനുള്ളില്‍ എം.ബി.ബി.എസിന് പഠിക്കുകയോ പാസാവുകയോ ചെയ്ത ആറേഴു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അനുയോജ്യരായ ഇണകളെ അന്വേഷിച്ചത്തെുകയുണ്ടായി. എല്ലാവരും ആവശ്യപ്പെടുന്നത് ഡോക്ടര്‍മാരായ ഭര്‍ത്താക്കന്മാരെയാണ്. അത് അസാധ്യമാണെന്ന സത്യം തുറന്നുപറയുമ്പോഴേക്കും രക്ഷിതാക്കളുടെ മുഖം മ്ളാനമാകുന്നു. അവിടെ നിരാശ നിഴല്‍വിരിക്കുന്നു. ഡോക്ടര്‍മാരായ പെണ്‍കുട്ടികള്‍ക്ക് അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവിതപങ്കാളികളെ ലഭിക്കണമെന്ന ആവശ്യം ന്യായമാണ്. ദാമ്പത്യജീവിതം വിജയകരമാകാന്‍ അതാവശ്യമാണ്. ഭര്‍ത്താക്കന്മാര്‍ ഡോക്ടര്‍മാരല്ളെങ്കില്‍ അത് കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പുരുഷന്മാര്‍ക്ക് ഒരുതരം അപകര്‍ഷബോധം അനുഭവപ്പെടും. ഡോക്ടര്‍മാര്‍ക്ക് പകലും രാത്രിയുമൊക്കെ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ അതുമായി പൊരുത്തപ്പെടാന്‍ അതേ രംഗത്തുള്ളവരല്ളെങ്കില്‍ പ്രയാസപ്പെടും. ഡോക്ടര്‍മാരായ ഭര്‍ത്താവിനെ ലഭിക്കാത്തതില്‍ സ്ത്രീകളും ഒരുതരം ഇച്ഛാഭംഗം അനുഭവിക്കും. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ ഡോക്ടര്‍മാരും വനിതാ ഡോക്ടര്‍മാരത്തെന്നെ വിവാഹം കഴിച്ചാലും ഡോക്ടര്‍മാരായ മൂന്നില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഡോക്ടര്‍മാരെ ജീവിത പങ്കാളികളായി കിട്ടുകയില്ല; വിശേഷിച്ചും മുസ്ലിം സമുദായത്തില്‍. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം എം.ബി.ബി.എസിന് അഡ്മിഷന്‍ നേടിയ 100 വിദ്യാര്‍ഥികളില്‍ 75ഉം പെണ്‍കുട്ടികളാണ്. നാലിലൊന്ന് മാത്രമാണ് ആണ്‍കുട്ടികള്‍. 100 വിദ്യാര്‍ഥികളില്‍ 74ഉം മുസ്ലിം കുട്ടികളാണ്. ഇതില്‍ 20 പേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. 64ഉം പെണ്‍കുട്ടികളാണ്. ബി.ഡി.എസിന് ആകെ അഡ്മിഷന്‍ നേടിയ 69 വിദ്യാര്‍ഥികളില്‍ 11 പേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. 58ഉം പെണ്‍കുട്ടികളാണ്. 48 മുസ്ലിം വിദ്യാര്‍ഥികളില്‍ ഏഴുപേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. മറ്റു മെഡിക്കല്‍ കോളജുകളിലെ സ്ഥിതിയും ഭിന്നമല്ല; വിശേഷിച്ചും മലബാറില്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രവീണ്‍ലാല്‍ കേരളത്തിലെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളിലെ സ്ത്രീവത്കരണത്തെ സംബന്ധിച്ച് നടത്തിയ പഠനം ഈയിടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതനുസരിച്ച് 2011ല്‍ കേരളത്തില്‍ മെഡിസിന് അഡ്മിഷന്‍ ലഭിച്ച 1469 വിദ്യാര്‍ഥികളില്‍ 1012ഉം പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ 457 മാത്രം. എന്നാല്‍, 2004ലും 2005ലും ആണ്‍കുട്ടികള്‍ക്കായിരുന്നു മുന്‍തൂക്കം. 2004ല്‍ 968 എം.ബി.ബി.എസ് സീറ്റുകളില്‍ 528ഉം ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. 2005ല്‍ 508 ആണ്‍കുട്ടികളും 479 പെണ്‍കുട്ടികളുമാണ് മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസിന് പ്രവേശം നേടിയത്. ഇക്കൊല്ലവും തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷവുമാണ് ആണ്‍-പെണ്‍ അനുപാതത്തില്‍ പെണ്‍കുട്ടികള്‍ ഇരട്ടിയോ കൂടുതലോ ഉണ്ടായത്. എന്നാല്‍, പോസ്റ്റ് ഗ്രാജ്വേഷന് പെണ്‍കുട്ടികളുടെ അനുപാതം ആണ്‍കുട്ടികളെക്കാള്‍ ഏറെ പിറകിലാണ്. മുസ്ലിം വിദ്യാര്‍ഥികളിലിത് ആണ്‍കുട്ടികളുടെ പത്തിലൊന്നോ അതിലല്‍പം കൂടുതലോ കുറവോ ആണ്. ഉന്നത പഠനത്തിന് പെണ്‍കുട്ടികള്‍ തയാറാകുന്നില്ളെന്നാണ് ഇത് വ്യക്തമാക്കുന്നത്. പല കാരണങ്ങളാലും അവര്‍ക്കതിനു സാധ്യമാകുന്നില്ല. ഏറെ പണം ചെലവഴിച്ചും പ്രയാസപ്പെട്ടും മെഡിക്കല്‍ ബിരുദം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലിക്കുപോലും പോകുന്നില്ല. പ്രത്യേകിച്ചും ഡോക്ടര്‍മാരല്ലാത്തവരുടെ ഭാര്യമാര്‍. ഇത് സമുദായത്തിനും സമൂഹത്തിനും നാടിനും വമ്പിച്ച നഷ്ടം വരുത്തിവെക്കുന്നു. മെഡിക്കല്‍ മേഖലയിലെന്നപോലെ എന്‍ജിനീയറിങ് രംഗത്തും പെണ്‍കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പെണ്‍കുട്ടികളില്‍ 60 ശതമാനത്തോളംപേരും വിവാഹത്തിനുശേഷം ജോലിക്കുപോകാത്തവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് വിദ്യാര്‍ഥിനികള്‍ക്കെന്നപോലെ അവരുടെ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും നാടിനും വരുത്തുന്ന നഷ്ടം വളരെ വലുതാണ്. മലബാറിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ സ്ഥിതിയും ഭിന്നമല്ല. ബിരുദമേഖലയില്‍ 60 ശതമാനത്തോളവും ബിരുദാനന്തരബിരുദ രംഗത്ത് 70 ശതമാനത്തിലേറെയും പെണ്‍കുട്ടികളാണ്. ഫാറൂഖ് കോളജ് പോലുള്ള സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ അനുപാതം ഇതിലും കൂടുതലാണ്. ആണ്‍കുട്ടികളുടെ ഈ പിറകോട്ടുപോക്ക് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല; പ്രത്യേകിച്ചും വിവാഹരംഗത്തും കുടുംബമേഖലയിലും. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കുന്നില്ളെന്നതുതന്നെയാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. വിദ്യാസമ്പന്നരായ പല പെണ്‍കുട്ടികളും തങ്ങളെക്കാള്‍ പഠനപരമായി പിറകിലുള്ളവരെ ഇണകളായി സ്വീകരിക്കാന്‍ സന്നദ്ധരല്ല. നിര്‍ബന്ധിതാവസ്ഥയില്‍ അങ്ങനെ സംഭവിച്ചാല്‍ ദാമ്പത്യജീവിതത്തില്‍ അവരൊട്ടും സംതൃപ്തരായിരിക്കില്ല. തങ്ങളെക്കാള്‍ വിദ്യാഭ്യാസമുള്ളവരെ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളും പലതരം മാനസിക പ്രശ്നങ്ങളും അനുഭവിക്കുന്നു. ഇതൊക്കെയും ദാമ്പത്യത്തകര്‍ച്ചക്കും കുടുംബശൈഥില്യത്തിനും കാരണമായിത്തീരുന്നു. ഇതിനുള്ള പരിഹാരം പെണ്‍കുട്ടികളെ പഠിപ്പിക്കാതിരിക്കലോ അവരെ വിദ്യാഭ്യാസത്തില്‍നിന്ന് നിരുത്സാഹപ്പെടുത്തലോ അല്ല; മറിച്ച്, ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതയും ഊന്നലും നല്‍കലാണ്. അവരുടെ പഠനത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുകയും വേണം. സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന പരിഷ്കര്‍ത്താക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സന്നദ്ധസേവകരും ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്കാണ് നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. അതോടൊപ്പം ഉന്നത പഠനത്തിനോ തൊഴിലെടുക്കാനോ തയാറില്ലാത്ത പെണ്‍കുട്ടികളെ മെഡിക്കല്‍, എന്‍ജിനീയറിങ് പോലുള്ള പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്തേക്ക് തള്ളിവിടുന്ന പ്രവണതക്ക് അറുതിവരുത്തുകതന്നെ വേണം. പല രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളെ മെഡിക്കല്‍ പഠനത്തിന് പറഞ്ഞയക്കുന്നത് അവര്‍ക്ക് ഡോക്ടര്‍മാരായ ഭര്‍ത്താക്കന്മാരെ കിട്ടാനാണ്. നിലവിലുള്ള സാഹചര്യത്തില്‍ അതസാധ്യമാണെന്ന് തിരിച്ചറിയുകതന്നെ വേണം. അതോടൊപ്പം പഠിച്ച് വളരാനും ഉയരാനും സമൂഹത്തെ സേവിക്കാനും സന്നദ്ധതയുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നത് ഗുരുതരമായ സാമൂഹിക ദ്രോഹവും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവുമാണെന്ന വസ്തുത വിസ്മരിക്കാവതല്ല. |
ഐ.എസും യു.എസും അറബ് ലോകവും Posted: 09 Oct 2014 06:55 PM PDT അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗലിന്‍െറ പ്രസ് സെക്രട്ടറി അഡ്മിറല്‍ ജോണ്‍ കിര്‍ബി ഒക്ടോബര്‍ 08 ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനം, പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന പുതിയ യുദ്ധത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു. സിറിയ-തുര്‍ക്കി അതിര്‍ത്തി നഗരമായ കൊബേന്‍ പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന് സ്വയം അവകാശപ്പെടുന്ന വിഭാഗത്തെ തടയാന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഫലപ്രദമാവില്ളെന്നും നഗരം ഏതു നിമിഷവും ഐ.എസിന്‍െറ നിയന്ത്രണത്തില്‍ വീണേക്കാം എന്നും ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. ‘അവര്‍ ഭൂമികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. നഗരങ്ങളും ഗ്രാമങ്ങളും ഇനിയും അവര്‍ പിടിച്ചെടുത്തു കൊണ്ടിരിക്കും. ആ യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാവൂ’ -അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദും ഐ.എസ് കീഴ്പ്പെടുത്തിയേക്കാം എന്ന സൂചനയും ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കുകയുണ്ടായി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രതിഫലനങ്ങള്‍ പ്രവചനാതീതമായിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച വസ്തുനിഷ്ഠവും സൂക്ഷ്മവുമായ വിവരങ്ങള്‍ ലഭ്യമല്ല. യു.എസിന്‍െറയും ഇസ്രായേലിന്‍െറയും സൃഷ്ടിമാത്രമാണ് ഐ.എസും അതിന്‍െറ പ്രാഗ്രൂപമായ ഐസിസുമെന്ന് വിശ്വസിക്കുന്നവര്‍ അറബ് ലോകത്ത് ധാരാളമുണ്ട്. അറബ് പ്രദേശങ്ങളെ കൂടുതല്‍ അസ്ഥിരമാക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള വിശാല പദ്ധതിയുടെ ഭാഗമായി അവര്‍തന്നെ വളര്‍ത്തിയ അതിസാഹസികരുടെ സംഘമാണ് എന്നാണ് ഈ വിഭാഗത്തിന്‍െറ അഭിപ്രായം. ഏത് പുതിയ സംഭവം/പ്രതിഭാസം ഉണ്ടാകുമ്പോഴും ഉയര്‍ന്നുവരാറുള്ള ‘ഗൂഢാലോചനാ സിദ്ധാന്ത’ത്തില്‍പ്പെട്ട കാര്യം മാത്രമാണ് ഈ വിശകലനമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും ഐ.എസ് ഇന്നൊരു യാഥാര്‍ഥ്യമാണ്. ഐ.എസിനെതിരെ യു.എസിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ബഹുരാഷ്ട്ര ആക്രമണവും ഒരു യാഥാര്‍ഥ്യമാണ്. അറബ് ദേശങ്ങള്‍ വീണ്ടും അസ്ഥിരതയിലേക്കുതന്നെ പോകുന്നുവെന്നതാണ് അതിന്‍െറ ആത്യന്തിക ഫലം. ഇറാഖ്, ലിബിയ, യമന്‍, സിറിയ, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങള്‍ ഇന്ന് അങ്ങേയറ്റം പ്രശ്ന കലുഷിതമാണ്. പുറമേക്ക് ശാന്തമായ മറ്റു രാജ്യങ്ങളും അകമേ പുകഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ബഹുലക്ഷങ്ങള്‍ കവിഞ്ഞു. എന്നാല്‍, ഇത്രയും രൂക്ഷമായ മാനുഷിക ദുരന്തം സംഭവിച്ചിട്ടും മുസ്ലിം ലോകവും അന്താരാഷ്ട്ര സമൂഹവും അതിനോട് വേണ്ടവിധം പ്രതികരിക്കുന്നില്ല എന്നത് വേദനാജനകമാണ്. പ്രശ്നങ്ങളുടെ അതിസങ്കീര്‍ണത നിലപാടെടുക്കുന്നതില്‍തന്നെ പലരെയും വിമുഖരാക്കുന്നുണ്ടാകും. എന്നാല്‍, ഒരു കാര്യം സംശയരഹിതമാണ്. അറബ് ലോകത്ത് രാഷ്ട്രീയ സുതാര്യതയും ജനാധിപത്യവും കൊണ്ടുവരിക എന്നത് മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള അന്തിമ പരിഹാരം. സുശക്തമായ സിവില്‍ സൊസൈറ്റിയെ ഈ രാജ്യങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അറബ് ലോകത്തെ ജനാധിപത്യവത്കരിക്കാനുള്ള ശ്രമങ്ങളെ എപ്പോഴും പിന്നില്‍നിന്ന് കുത്തുന്നത്, ജനാധിപത്യത്തിന്‍െറ അപോസ്തലന്‍ എന്ന് ഭാവിക്കുന്ന അമേരിക്കതന്നെയാണ് എന്നതാണ് സത്യം. അറബ് ലോകത്തെ എല്ലാ സ്വേച്ഛാധിപതികളെയും താങ്ങിനിര്‍ത്തുന്നത് അവരാണ്. ഏറ്റവും ഒടുവില്‍ ഈജിപ്തില്‍ വിപ്ളവാനന്തരം രൂപപ്പെട്ട ജനാധിപത്യ സര്‍ക്കാറിനെതിരെ പട്ടാള അട്ടിമറി നടന്നപ്പോള്‍ ആ അട്ടിമറി ഭരണകൂടത്തെയും നിലനിര്‍ത്തുന്നത് അമേരിക്കയാണ്. ഈജിപ്തിലെ ജനാധിപത്യ വിപ്ളവം ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാധിപത്യ ഭരണകൂടത്തെ മാത്രമല്ല, ജനാധിപത്യ മാര്‍ഗങ്ങള്‍ പരിഹാരമല്ല എന്ന അല്‍ഖാഇദയുടെ ആശയത്തെക്കൂടിയാണ് തോല്‍പിച്ചിരിക്കുന്നത് എന്ന വിശകലനം ജനാധിപത്യവാദികള്‍ മുമ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, അവരുടെ ശുഭപ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ടാണ് ഈജിപ്തില്‍ വീണ്ടും പട്ടാള സ്വേച്ഛാധിപത്യം അരങ്ങുവാഴുന്നത്. അതായത്, നിരാശരായ ചെറുപ്പക്കാരെ വ്യാപകമായി എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ തീവ്രവാദികള്‍ക്ക് സാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആ അന്തരീക്ഷം മാറുകയാണ് ആദ്യം വേണ്ടത്. അല്ലാതെ ആകാശത്തുനിന്ന് ബോംബിട്ടതുകൊണ്ട് ഐ.എസ് പോലുള്ള തീവ്രവാദികളെ തോല്‍പിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. |
മെസേജുമല്ല ഇ-മെയിലുമല്ല; നാഫിയക്ക് ഇഷ്ടം കത്തുകള്‍ Posted: 09 Oct 2014 06:42 PM PDT ബേപ്പൂര്‍: വിവര സാങ്കേതിക രംഗത്ത് ഇ-മെയിലും മൊബൈല്‍ മെസേജുകളും വിപ്ളവം സൃഷ്ടിക്കുകയും തപാല്‍ സംവിധാനങ്ങള്‍ പുതുതലമുറക്ക് അന്യമാകുകയും ചെയ്യുമ്പോഴും ഇരുളിന്‍െറ ലോകത്തിരുന്ന് നാഫിയ കത്തുകളെഴുതുകയാണ്. രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടമായ പാലക്കാട് ചെട്ടിത്തൊടി വീട്ടില്‍ നാഫിയ എന്ന പ്ളസ് ടു വിദ്യാര്‍ഥിനിയാണ് ബ്രെയില്‍ ലിപിയിലെ എഴുത്തുകളിലൂടെ കൂട്ടുകാരെ തേടുന്നത്. സഹപാഠികളുടെ സുഖവിവരങ്ങള്‍ അറിയണമെന്ന് തോന്നുമ്പോള്‍ നാഫിയ ആശ്രയിക്കുന്നത് ബ്രെയില്‍ ലിപിയിലെഴുതുന്ന കത്തുകളെയാണ്. കൊളത്തറ അന്ധവിദ്യാലയത്തില്‍ പഠിക്കുമ്പോഴും ഒപ്പം പഠിച്ചിറങ്ങിയ കൂട്ടുകാരെ ഈ പെണ്‍കൊടി തിരയുന്നത് കത്തിലൂടെയാണ്. പാലക്കാടുനിന്ന് ബാപ്പയും ഉമ്മയും സഹോദരങ്ങളും ഹോസ്റ്റലിലെ ഫോണിലേക്ക് വിളിക്കുമെങ്കിലും സഹപാഠികളോടും കൂട്ടുകാരോടും നാഫിയ ഇപ്പോഴും സംവദിക്കുന്നത് ബ്രെയില്‍ ലിപിയിലെഴുതിയ കത്തുകളിലൂടെയാണ്. കുഞ്ഞുനാളിലെ കാഴ്ച നഷ്ടമായ നാഫിയ അറിവിന്‍െറ വെളിച്ചം തേടിയത്തെിയത് കൊളത്തറ അന്ധവിദ്യാലയത്തിലാണ്. അന്നു മുതല്‍ ഇന്നുവരെ ഇവിടത്തെ ഹോസ്റ്റലിലാണ് താമസം. പത്താം ക്ളാസുവരെ ഹോസ്റ്റലില്‍നിന്ന് പഠിച്ച പലരും പഠനശേഷം ഹോസ്റ്റലിനോടും വിദ്യാലയത്തോടും വിടപറഞ്ഞെങ്കിലും തന്‍െറ കൂട്ടുകാരുമായുള്ള ബന്ധം ഇപ്പോഴും കത്തുകളിലൂടെ സജീവമാണെന്ന് നാഫിയ പറയുന്നു. തന്‍െറ ഹൃദയത്തില്‍ പതിയുന്ന കവിതാശകലങ്ങളും കൂട്ടുകാര്‍ വായിച്ചെടുക്കുന്നത് കത്തുകളിലൂടെയാണ്. കണ്ണൂരിലെ ഹരിതയും തലശ്ശേരിയിലെ സുഹൈബയും ശംസീറയുമെല്ലാം തനിക്ക് തിരിച്ചും കത്തുകള്‍ എഴുതാറുണ്ടെന്ന് നാഫിയ പറഞ്ഞു. പാലക്കാട് ചെട്ടിത്തൊടി വീട്ടിലെ മുസ്തഫ- നസീമ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ് ഈ മിടുക്കി. കത്തിനുമുകളില്‍ സ്ഥാപനത്തിലെ അധ്യാപകര്‍ ആരെങ്കിലും ബ്രെയ്ലി ലെറ്റര്‍ ഫോര്‍ ഫ്രീ മാറ്റര്‍ എന്നെഴുതി ഒട്ടിച്ചശേഷം പോസ്റ്റ് ചെയ്യുകയാണ് പതിവ്. ബ്രെയ്ലി കത്തുകള്‍ക്ക് തപാല്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. |
താറാവുകള്‍ക്കിനി ഓളപ്പരപ്പില്‍ രാപ്പാര്‍ക്കാം Posted: 09 Oct 2014 06:41 PM PDT കല്‍പറ്റ: ഇനി തങ്ങളുടെ പ്രിയപ്പെട്ട ഓളപ്പരപ്പില്‍ത്തന്നെ താറാവുകള്‍ക്ക് അന്തിയുറങ്ങാം. സ്ഥലപരിമിതി മൂലം താറാവുകളെ വളര്‍ത്താന്‍ കഴിയാത്ത കര്‍ഷകര്‍ക്കും നല്ലവാര്‍ത്ത. കുളത്തിലും തടാകത്തിലുമൊക്കെ താറാവുകളെ പോറ്റാന്‍ കഴിയുന്ന ഉഗ്രന്‍ കൂടുകള്‍ ഒരുക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വെറ്ററിനറി ക്ളിനിക്കല്‍ കോംപ്ളക്സ് തലവന്‍ ഡോ. എം.ഒ. കുര്യന്‍. വേണമെങ്കില്‍ കൂട് വെള്ളത്തില്‍ ഒഴുകിനടക്കും. മാര്‍ക്കറ്റില്‍ രണ്ടായിരവും മൂവായിരവുമൊക്കെയാണ് നല്ല താറാവിന്‍കൂടിന് വിലയെങ്കില്‍ പ്രഫസറുടെ കൂട് ഏത് സാധാരണക്കാരനും മൂന്നുമണിക്കൂര്‍കൊണ്ട് സ്വയം ഉണ്ടാക്കാം. ചെലവ് വെറും 500 രൂപ. റിമ്മോടുകൂടിയുള്ള രണ്ട് ബൈക്ക് ടയറുകള്‍, ഏതെങ്കിലും വലിയ വാഹനത്തിന്‍െറ കാറ്റുനിറച്ച ടയര്‍ ട്യൂബ്, ചെറിയ ഫ്ളക്സ് ഷീറ്റ്, ഹാര്‍ഡ് ബോര്‍ഡ് ഷീറ്റ്, പ്ളാസ്റ്റിക് വല, കുറച്ച് ഇരുമ്പ് പൈപ്പുകള്‍ എന്നിവയുണ്ടെങ്കില്‍ കൂടുണ്ടാക്കാം. ആദ്യം രണ്ട് ബൈക്ക് ടയറുകളിലും തുല്യഅകലത്തില്‍ അഞ്ചുവീതം ദ്വാരങ്ങളുണ്ടാക്കണം. പിന്നീട് നിശ്ചിത അകലത്തില്‍ ടയറുകള്‍ സമാന്തരമായി വെക്കണം. പിന്നെ രണ്ട് ടയറുകളെയും ബന്ധിപ്പിച്ച് ദ്വാരങ്ങളിലൂടെ ഇരുമ്പ് പൈപ്പുകള്‍ ഘടിപ്പിക്കണം. ശേഷം പൈപ്പുകളും ടയറുകളും മറയ്ക്കുന്ന രൂപത്തില്‍ പ്ളാസ്റ്റിക് നെറ്റ് ചുറ്റണം. ഇപ്പോള്‍ സംഗതി ഒരു ചെണ്ടയുടെ രൂപത്തിലായി. ഇനി ഒരു ടയറിന്‍െറ മാത്രം പുറത്തുള്ള ഭാഗം നെറ്റുകൊണ്ട് മറയ്ക്കണം. പിന്നെ ടയറുകളുടെ മുകളില്‍ മൂന്ന് ഇരുമ്പ് പൈപ്പുകള്‍ വീതം മുകളിലേക്ക് ഘടിപ്പിക്കണം. മൂന്ന് കമ്പികളില്‍ ഒന്ന് നീളം കൂടിയതും രണ്ടെണ്ണം തുല്യവലുപ്പത്തില്‍ നീളം കുറഞ്ഞവയുമാകണം. ഇനി ഇവയുടെ മുകളിലൂടെ ഫ്ളക്സ് ഷീറ്റ് വിരിച്ച് മേല്‍ക്കൂരയാക്കണം. ടയറുകളുടെ അടിഭാഗത്ത് ഹാര്‍ഡ് ബോര്‍ഡ് വിരിച്ച് താറാവുകള്‍ക്ക് നില്‍ക്കാനും കിടക്കാനുമുള്ള സൗകര്യമൊരുക്കണം. ഇപ്പോള്‍ കൂടിന്‍െറ പണി ഏകദേശം പൂര്‍ത്തിയായി. ഇനി വലിയ വാഹനത്തിന്‍െറ കാറ്റുനിറച്ച ടയര്‍ ട്യൂബ് കമിഴ്ത്തിവെക്കണം. ഇതിനുമുകളില്‍ രണ്ട് മുളക്കമ്പുകള്‍ കിടത്തി കെട്ടിവെക്കണം. ഇതിനു മുകളില്‍ കൂട് കയറ്റിവെച്ച് ട്യൂബും മുളക്കമ്പുകളും തമ്മില്‍ ഭദ്രമായി കെട്ടിവെക്കുക. ഇനി ധൈര്യമായി കൂട് കുളത്തിലോ തോട്ടിലോ ഇറക്കിവെക്കാം. ഒഴുകിനടക്കാതെ നിയന്ത്രിച്ചുനിര്‍ത്തണമെങ്കില്‍ പുറമെനിന്ന് കയറോ മറ്റോ ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്യാം. അറ്റം മറയ്ക്കാത്ത ടയറിന്‍െറ താഴ്ഭാഗത്ത് മുളക്കമ്പുകള്‍, നെറ്റ് എന്നിവകൊണ്ട് താറാവുകള്‍ക്ക് കയറാന്‍പറ്റുന്ന രൂപത്തില്‍ ചെറിയ ഏണിയും ഉണ്ടാക്കാം. വാതില്‍പോലെ മടക്കി അടച്ചുവെക്കാന്‍ പറ്റുന്ന രൂപത്തിലാവണം ഏണി. ആവശ്യമനുസരിച്ച വലുപ്പത്തില്‍ കൂട് പണിയാം. അഞ്ച് അടിയുള്ള കൂടാണെങ്കില്‍ ആറ് താറാവുകള്‍ക്ക് ഒരേസമയം കയറാനാകും. കരയിലും കൂട് സ്ഥാപിക്കാം. അഞ്ചും പത്തും സെന്‍റ് മാത്രം ഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്ക് താറാവുകളെ വളര്‍ത്താന്‍ ഇത്തരം കൂട് ഏറെ സഹായകരമാണെന്ന് ഡോ. കുര്യന്‍ പറയുന്നു. 9745603040 മൊബൈല്‍ നമ്പറില്‍ കൂടുനിര്‍മാണവിദ്യ പ്രഫസര്‍ പറഞ്ഞുതരും. ഇദ്ദേഹം രൂപകല്‍പന ചെയ്ത ചെലവുകുറഞ്ഞ കോഴിക്കൂടുകള്‍ മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. |
ഇന്ത്യ–പാക് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവില്ല Posted: 09 Oct 2014 12:43 PM PDT Subtitle: തിരിച്ചടി താങ്ങാനുള്ള ശേഷി പാകിസ്താനില്ല –ജെയ്റ്റ്ലി. പ്രതികരിക്കാന്‍ കഴിയും –പാക് പ്രതിരോധമന്ത്രി ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസ്ഥിതിക്ക് മാറ്റമില്ല. ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടയില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത താക്കീതിന്‍െറ സ്വരത്തിലാണ് വ്യാഴാഴ്ച സംസാരിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍, അതു താങ്ങാനുള്ള ശേഷി പാകിസ്താനില്ളെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇന്ത്യയുടെ ചെയ്തികളോട് പ്രതികരിക്കാന്‍ പാകിസ്താന് കഴിവുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. സംഘര്‍ഷാവസ്ഥ ശക്തിപ്പെട്ടു നില്‍ക്കുന്നതിനിടയില്‍ ജമ്മുവിലെ സാംബ, പൂഞ്ച് അതിര്‍ത്തി ജില്ലകളിലെ ആക്രമണബാധിത പ്രദേശങ്ങളില്‍നിന്ന് നിരപരാധികളായ ഗ്രാമീണരുടെ പലായനം തുടരുകയാണ്. വെടിനിര്‍ത്തല്‍ ധാരണ പുന$സ്ഥാപിച്ച് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള നയതന്ത്ര ചര്‍ച്ചകളുടെ ലക്ഷണമൊന്നുമില്ല. ശക്തമായ നിലയില്‍ തിരിച്ചടിക്കാനാണ് ബി.എസ്.എഫിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വെടി നിലക്കാതെ നയതന്ത്ര തലത്തില്‍ സമാധാനശ്രമങ്ങളൊന്നുമില്ളെന്നാണ് തീരുമാനം. പാക് ഹൈകമീഷണറെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ നാലാം ദിവസവും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. ഇന്ത്യ തിരിച്ചും ആക്രമിച്ചു. ബി.എസ്.എഫിന്‍െറ 60 കാവല്‍കേന്ദ്രങ്ങള്‍ക്കും 80 ഗ്രാമങ്ങള്‍ക്കും നേരെയാണ് ഷെല്ലിങ് നടന്നതെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു. രാത്രിയും പലവട്ടം ആക്രമണങ്ങള്‍ നടന്നു. ഏതാനും പേര്‍ക്ക് പരിക്കുണ്ട്. തിരിച്ചടി ശക്തമാക്കിയതിനൊപ്പം, അതിര്‍ത്തിയിലേക്ക് കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചുവരികയാണ് ഇന്ത്യ. അതിര്‍ത്തി സാഹചര്യങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്‍െറ നേതൃത്വത്തില്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രീകരിച്ചുനില്‍ക്കുന്ന മോദിസര്‍ക്കാര്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ളെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഉന്നയിച്ചു. സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മുന്നോട്ടുവെച്ചു. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബി.ജെ.പിയും സര്‍ക്കാറും കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ ധാരണ പുന$സ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭക്ക് സഹായിക്കാന്‍ കഴിയുമെന്ന നിര്‍ദേശം ഇതിനിടെ, ഡല്‍ഹിയിലത്തെിയ അമേരിക്കന്‍ സെനറ്റ് അംഗം തിമോത്തി എം. കെയ്നെ പ്രകടിപ്പിച്ചു. മൂന്നാംകക്ഷി ഇടപെടല്‍ പറ്റില്ളെന്ന ഇന്ത്യയുടെ ശക്തമായ നിലപാടിനിടയിലാണിത്. മറ്റൊരു സെനറ്റ് അംഗം ആംഗസ് കിങ് ജൂനിയറുമൊത്ത് അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി സാഹചര്യവും ചര്‍ച്ചയായി. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച പാക് ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നുണ്ട്. |
No comments:
Post a Comment