സ്വാഗതം
WELCOME

News Update..

Wednesday, October 29, 2014

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു Madhyamam News Feeds

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു Madhyamam News Feeds

Link to

ലോകകപ്പ് ഫുടബോള്‍: ലോഗോ പ്രകാശനം ചെയ്തു

Posted: 29 Oct 2014 12:49 AM PDT

Image: 

മോസ്കോ: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന  ഫിഫ ലോകകപ്പ് ഫുട്ബോളിന്‍റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്നിങ് അര്‍ജന്‍്റ് എന്ന ടോക്ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍ സെപ് ബ്ളാറ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ബഹിരാകാശത്ത്  റഷ്യയുടെ സ്പേസ് സ്റ്റഷേനില്‍ നിന്നാണ് ആദ്യ ലോഗോ പ്രദര്‍ശനം നടത്തിയത്.  
ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. സ്പേസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ച ഈ ലോഗോ പിന്നീട് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത് സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു.
റഷ്യയുടെ ഹൃദയത്തിന്‍റെയും ആത്മാവിന്‍്റെയും ആവിഷ്കാരമാണ് ലോഗോയെന്ന് അധ്യക്ഷന്‍ സെപ് ബ്ളാറ്റര്‍ പറഞ്ഞു. റഷ്യയെ ഒന്നിപ്പിക്കാനുള്ള ശേഷി ഫുട്ബോളിനുണ്ട്. ഏതൊരു പ്രതിഷേധത്തേക്കാളും ശക്തമാണ് ഫുട്ബോളെന്ന് വരുന്ന ലോകകപ്പ് തെളിയിക്കും. ബ്രസീലുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ ലോകകപ്പിന്‍്റെ ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകഴിഞ്ഞു.  റഷ്യയും യുക്രെയ്നും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ളെങ്കില്‍ ഇരുരാജ്യങ്ങളും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുകയെന്നും ബ്ളാറ്റര്‍ പറഞ്ഞു.
2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുക.

ചുംബന സമരത്തിന് അനുമതി നല്‍കില്ലെന്ന് പൊലീസ്

Posted: 29 Oct 2014 12:13 AM PDT

Image: 

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി. പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കിസ് ഓഫ് ലവ് സംഘടിപ്പിക്കുന്ന മറൈന്‍ ഡ്രൈവില്‍ ബുധനാഴ്ച രാവിലെ സംഘാടകര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഒരു വിഭാഗം തടസപ്പെടുത്തി. പരിപാടി നടത്താന്‍ അനുദവിക്കില്ളെന്നറിയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധിച്ചവര്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. സദാചാര പൊലീസുകാര്‍ വേണ്ട, സദാചാര പൊലീസ് ചമയുന്നത് കുറ്റകൃത്യമാണ് തുടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് സംഘാടകര്‍ മറൈന്‍ ഡ്രൈവില്‍ എത്തിയത്.

‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റും ഫെയ്സ്ബുക്കില്‍ പ്രചരിച്ചിട്ടുണ്ട്. അതേസമയം,  ചുംബന വിവാദത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.

കോഴിക്കോട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.
 

 

ബൈപാസില്‍ മരണം വിതച്ച് ട്രെയിലര്‍ ലോറികള്‍

Posted: 29 Oct 2014 12:09 AM PDT

ഇരവിപുരം: മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ബൈപാസിലെ ട്രെയിലര്‍ ലോറികളുടെ പാര്‍ക്കിങ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും വഴിവെച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ലോറികള്‍ തടഞ്ഞു. കോണ്‍ഗ്രസ് സേവാദള്‍ ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അയത്തില്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറികള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് പ്രതിഷധവുമായി രംഗത്തത്തെിയത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ ഉടന്‍ എടുത്തു മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ട്രാഫിക് പൊലീസിന്‍െറ കണക്കനുസരിച്ച് ട്രെയിലര്‍ ലോറികളുടെ പാര്‍ക്കിങ് മൂലം ഒരു വര്‍ഷത്തിനിടെ നൂറോളം അപകടങ്ങള്‍ ഉണ്ടാകുകയും നിരവധി ജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ടെന്ന് സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടു ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. അയത്തില്‍ ജങ്ഷനും പാലത്തറക്കും ഇടയിലായാണ് ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യുന്നത്. രാത്രിയും പകലും ഒരുപോലെ പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ലോറികളുടെ പാര്‍ക്കിങ് തടയണമെന്നാവശ്യപ്പെട്ട് സേവാദളും നാട്ടുകാരും സിറ്റി പൊലീസ് കമീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ട്രെയിലര്‍ ലോറികളില്‍നിന്ന് 50 രൂപ പ്രതിദിനം കോര്‍പറേഷന്‍ അധികൃതര്‍ വാങ്ങുന്നതിനാല്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യാന്‍ അവകാശം ഉണ്ടെന്നാണ് ലോറികളിലെ അന്യസംസ്ഥാന ജീവനക്കാരുടെ വാദം.
കോര്‍പറേഷന്‍ ഇത്തരത്തില്‍ പകല്‍കൊള്ള നടത്തുന്നതാണ് ട്രെയിലറുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്യാന്‍ കാരണമാക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പാര്‍ക്കിങ് വിഷയത്തില്‍ സിറ്റി ട്രാഫിക് പൊലീസുമായി ചര്‍ച്ച നടത്തി പരിഹാരം കാണാമെന്ന് ഇരവിപുരം ജനമൈത്രി എസ്.ഐ പൂക്കുഞ്ഞിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് ഉറപ്പുകൊടുത്തു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ ലോറികള്‍ ആശ്രാമത്തേക്ക് മാറ്റി. സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ കൊതത്തേ് ഭാസുരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. അയത്തില്‍ നിസാം അധ്യക്ഷത വഹിച്ചു. ബിനോയ് ഷാനൂര്‍, പാലത്തറ രാജീവ്, അഫ്സല്‍ ബാദുഷാ, ഷാ സലിം, അയത്തില്‍ ഷാനവാസ്, ഷാജി പറങ്കിമാംവിള, അയത്തില്‍ ശ്രീകുമാര്‍, ഡോ. സി.വി. രാജന്‍, അയത്തില്‍ ഫൈസല്‍, മനക്കര സൈന്‍, ഹാരീസ് കട്ടവിള, നൗഫന്‍, മയ്യനാട് രാജീവ്, പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി.

‘എന്‍െറ നഗരം സുന്ദര നഗരം’ സി.പി.എം ഹൈജാക് ചെയ്യുന്നെന്ന്; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Posted: 29 Oct 2014 12:04 AM PDT

തിരുവനന്തപുരം: നഗരശുചീകരണത്തിന് നഗരസഭ നടപ്പാക്കുന്ന 'എന്‍െറ നഗരം സുന്ദര നഗരം' പദ്ധതി രാഷ്ട്രീയവത്കരിച്ചതായി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
കേരളപ്പിറവി ദിനത്തില്‍ എട്ടുമണിക്ക് എരുമക്കുഴിയില്‍ പദ്ധതി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചതായി യോഗത്തില്‍ മേയര്‍ പ്രഖ്യാപിച്ചു. എന്നാല്‍, പദ്ധതിയുടെ പ്രചാരണത്തിനായി കവടിയാര്‍ വാര്‍ഡില്‍ വിതരണം ചെയ്ത നോട്ടീസില്‍ അരിവാള്‍ ചുറ്റിക ചിഹ്നമുള്ളതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെി. യു.ഡി.എഫ് കൗണ്‍സിലറായ തന്നെ അധിക്ഷേപിക്കാനാണ് ഇത്തരത്തിലൊരു നോട്ടീസ് തന്‍െറ വാര്‍ഡില്‍ വിതരണം ചെയ്തതെന്ന് കൗണ്‍സിലര്‍ എസ്. സതികുമാരി പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് ഇത്തരത്തില്‍ ചിഹ്നം നല്‍കിയത് രാഷ്ട്രീയ താല്‍പര്യം മുന്നില്‍ കണ്ടാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
എന്നാല്‍, നഗരസഭയുടെ നോട്ടീസല്ല കവടിയാറിലെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി തയാറാക്കിയ നോട്ടീസാണ് വിതരണം ചെയ്തതെന്ന് മേയര്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു പാര്‍ട്ടിക്കും ഏറ്റെടുക്കാം, അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ളെന്നും മേയര്‍ വ്യക്തമാക്കിയെങ്കിലും ബഹളം അവസാനിപ്പിക്കാന്‍ അംഗങ്ങള്‍ തയാറായില്ല. നഗരസഭ നടപ്പാക്കുന്നതിന് പുറമെ വി.ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ക്ളീന്‍ നേമം എന്ന പേരില്‍ മറ്റൊരു പദ്ധതി നടപ്പാക്കുന്നതിനെതിരെയും വിമര്‍ശം ഉയര്‍ന്നു.
ഒടുവില്‍ ഇത്തരം തമ്മിലടികളുമായി മുന്നോട്ടു പോയാല്‍ പദ്ധതി വിജയിപ്പിക്കാന്‍ സാധിക്കില്ളെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിച്ചുചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ച അനുവദിക്കാതെ ഒൗദ്യോഗിക കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നു.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 23 പ്രമേയങ്ങള്‍ യോഗം പാസാക്കി. നവീകരണം പൂര്‍ത്തിയാക്കിയ തിയറ്ററുകളുടെ ടിക്കറ്റ് ചാര്‍ജ് 100 രൂപയായി ഉയര്‍ത്തി. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളിലെ സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍, നഴ്സറി ആയമാര്‍ തുടങ്ങിയവരെ സ്ഥിരപ്പെടുത്തും. അങ്കണവാടികളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കും. കുടിവെള്ള സൗകര്യമില്ലാത്തിടത്ത് കിണറോ പൈപ്പ് വെള്ളമോ അനുവദിക്കാനും തീരുമാനമായി. ചാലയിലെ കേന്ദ്രത്തില്‍ 25 ടണ്‍ മാലിന്യമെങ്കിലും സംസ്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വൈദ്യുതി ബോര്‍ഡിനെതിരെയും വിമര്‍ശമുയര്‍ന്നു. പട്ടികജാതി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍ പണം നല്‍കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ കൗണ്‍സിലര്‍മാര്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.
പട്ടികജാതി മേഖലയോട് കോര്‍പറേഷന്‍ അവഗണന കാണിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
എസ്റ്റിമേറ്റും സോഷ്യല്‍ മാപ്പും നല്‍കിയിട്ടും നിര്‍മാണം നടന്നില്ളെന്നും ആരോപണമുയര്‍ന്നു. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നെന്നായിരുന്നു മറുപടി.
ഇക്കാര്യം പരിഹരിക്കാനായി ബോര്‍ഡിനെ സമീപിക്കാനും ധാരണയായി. പട്ടികജാതി കോളനികളിലേക്ക് വൈദ്യുതി എത്തിക്കാന്‍ കോര്‍പറേഷന്‍െറ കൈയില്‍ പണമുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഏതു കോളനിയും നടപ്പാക്കമെന്നും മറുപടി നല്‍കി. ഇതിന് പുറമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആറുമാസംകൂടി കരാര്‍ നീട്ടി നല്‍കും. മാര്‍ച്ചിനുശേഷം സര്‍ക്കാര്‍ പദ്ധതികളുടെ സ്പില്‍ ഓവര്‍ തുക ചെലവഴിക്കാന്‍ അനുവദിക്കില്ല. ഇപ്പോള്‍ സ്പില്‍ ഓവറിന്‍െറ 20 ശതമാനം മാത്രമെ ചെലവഴിച്ചിട്ടുള്ളൂ. അത് പൂര്‍ണമായും ചെലവഴിക്കാന്‍ തീരുമാനിച്ചു. സ്റ്റാച്യു -ജനറല്‍ ആശുപത്രി റോഡിന്‍െറ പേര് കല്ലട വാസുദേവന്‍ നായര്‍ റോഡെന്ന് നാമകരണം ചെയ്യും. കേരളോത്സവം 2014ന് 1.20 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കോടികളുടെ കരാര്‍ പ്രവൃത്തികള്‍ ലേലം വിളിച്ച് വീതിച്ചു

Posted: 28 Oct 2014 11:44 PM PDT

കാസര്‍കോട്: ഇ. ടെന്‍ഡര്‍ നടത്താതെ കാസര്‍കോട് നഗരസഭയില്‍ സര്‍ക്കാര്‍ നിബന്ധന മറികടന്ന് നിര്‍മാണ പ്രവൃത്തികളുടെ കരാറുകള്‍ വീതം വെച്ചെടുക്കുന്നതായി ആക്ഷേപം. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കരാറുകാരുടെ ലോബിയാണ് കോടികളുടെ കരാര്‍ പ്രവൃത്തികള്‍ വീതം വെച്ചെടുക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷം രൂപക്ക് മുകളില്‍ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തികള്‍ക്ക് ഇ -ടെന്‍ഡര്‍ മുഖേന കരാര്‍ ഉറപ്പിക്കണമെന്ന സര്‍ക്കാറിന്‍െറ സര്‍ക്കുലര്‍ നിലവിലിരിക്കെ ഇത് ലംഘിച്ചാണ് കഴിഞ്ഞ മാസം 90 നിര്‍മാണ പ്രവൃത്തികളുടെ കരാറുകള്‍ വീതം വെച്ച് നല്‍കിയത്.
മൂന്ന് ഘട്ടങ്ങളിലായി കരാര്‍ നല്‍കിയ 90 പ്രവൃത്തികളില്‍ ഭൂരിഭാഗവും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ എസ്റ്റിമേറ്റ് തുക കണക്കാക്കിയവയാണ്.
സെപ്റ്റംബര്‍ 17,19, 22 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്ത കരാര്‍ പ്രവൃത്തികളുടെ ടെന്‍ഡര്‍ സെപ്റ്റംബര്‍ 24, 27 തീയതികളിലാണ് നഗരസഭാ ഓഫിസില്‍ നടത്തിയത്. ടെന്‍ഡര്‍ നടപടികള്‍ പ്രഹസനമാക്കി മാറ്റി നഗരസഭ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ ലോബി പ്രവൃത്തികള്‍ ലേലം വിളിച്ച് വീതിച്ചെടുക്കുകയായിരുന്നു. കൂടിയ തുകക്ക് ടെന്‍ഡര്‍ ഏറ്റെടുത്തവര്‍ കരാര്‍ ലഭിക്കാത്തവര്‍ക്ക് ലേലത്തുകയുടെ 30 ശതമാനം പാരിതോഷികമായി നല്‍കാന്‍ ധാരണയാക്കിയാണ് വീതം വെപ്പ് നടത്തിയത്. പാരിതോഷികത്തെച്ചൊല്ലി കരാറുകാര്‍ തമ്മില്‍ പരസ്യമായി വാക്കു തര്‍ക്കവും ബഹളവുമുണ്ടായി.
നഗരസഭാ കൗണ്‍സിലര്‍മാരില്‍ ചിലരും ബിനാമി പേരില്‍ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നഗരസഭയിലെ ഭൂരിപക്ഷത്തിന്‍െറ ഒത്താശയോടെയാണ് കരാര്‍ ഇടപാടുകള്‍ നടക്കുന്നത്. എന്നാല്‍, ഭരണപക്ഷത്തെ ചില യുവ കൗണ്‍സിലര്‍മാര്‍ക്ക് ഇതില്‍ വിയോജിപ്പുണ്ട്.
കരാര്‍ ലോബിയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുന്ന രീതിയുമുണ്ട്. പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന് ഈ ഗതിയുണ്ടായി. ജില്ലയിലെ ബ്ളോക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അഞ്ച് ലക്ഷത്തിന് മേല്‍ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തികള്‍ ഇ -ടെന്‍ഡര്‍ മുഖേനയാണ് കരാര്‍ നല്‍കുന്നത്.

അഴീക്കല്‍ പോര്‍ട്ടിലും ഇ –മണല്‍ നടപ്പാക്കുന്നു

Posted: 28 Oct 2014 11:41 PM PDT

കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ നവംബര്‍ 15 മുതല്‍ ഇ-മണല്‍ സംവിധാനം വഴി വിതരണം ചെയ്യും. നിലവില്‍ വിവിധ സൊസൈറ്റികള്‍ കരാറെടുത്താണ് വില്‍പന നടത്തുന്നത്. സൊസൈറ്റികള്‍ വഴി മണല്‍ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകളും ഇത് സര്‍ക്കാറിനുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടവുമാണ് ഇ-മണല്‍ നടപ്പാക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. പദ്ധതി നടപ്പായാല്‍ മറ്റുമാര്‍ഗത്തില്‍ മണല്‍ നല്‍കാന്‍ അനുമതിയില്ല.
ഇതിന്‍െറ ഭാഗമായി കടവുകളുടെ പേര്, ഖനനം നടത്താന്‍ ചുമതലപ്പെടുത്തിയ സൊസൈറ്റിയുടെ പേര്, ഓരോ കടവിലും ഖനനം ചെയ്യാന്‍ പെര്‍മിറ്റുള്ള മണലിന്‍െറ അളവ്, ഒരു ടണ്‍ മണലിന്‍െറ വില, വാറ്റ്, റോയല്‍റ്റി, പോര്‍ട്ട് വകുപ്പിന്‍െറ തുക, കൂലിയടക്കം സൊസൈറ്റിക്ക് ആകെ നല്‍കുന്ന തുക തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഴീക്കല്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൊസൈറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മണല്‍ ഖനനം സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി കലക്ടര്‍(ഡി.എം) തലവനായുള്ള സമിതിയെയും കലക്ടര്‍ ചുമതലപ്പെടുത്തി. ടീമില്‍ ജില്ലാ ജിയോളജിസ്റ്റ്, സഹകരണ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, വളപട്ടണം സി.ഐ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇതു സംബന്ധിച്ച് ടീം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും വീഡിയോ ചിത്രീകരിക്കും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും പരിശോധന നടത്തുന്ന ഓഫിസ് അധികാരികള്‍ ഒരുക്കണം. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 15നകം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഴീക്കല്‍ പോര്‍ട്ടിലെ മണല്‍ കൂടി ഉള്‍പ്പെടുത്തിയതോടെ നിലവില്‍ ഇ-മണലിന് അപേക്ഷിച്ചവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ മണല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മട്ടാഞ്ചേരിയില്‍ തീപിടിത്തം; ബേക്കറിയും വീടും കത്തിനശിച്ചു

Posted: 28 Oct 2014 11:38 PM PDT

മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ രണ്ടിടങ്ങളിലായുണ്ടായ തീപിടിത്തത്തില്‍ ആറര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. തോപ്പുംപടിയിലെ ഷീബ ബേക്കറിക്കും ഈരവേലിയിലെ ഒരുവീടിനുമാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ടിടത്തും തീപിടിത്തമുണ്ടായത്. തോപ്പുംപടി പള്ളിക്ക് മുന്‍വശത്തുള്ള ഷീബ ബേക്കറിയില്‍ തീപിടിത്തത്തില്‍ നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കടയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പള്ളി വികാരിയാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നാല്‍, ഫയര്‍ഫോഴ്സ് ഒരുമണിക്കൂറോളം വൈകിയാണ് സംഭവസ്ഥലത്തത്തെിയത്. അപ്പോഴേക്കും ബേക്കറി ഏതാണ്ട് പൂര്‍ണമായും കത്തിയിരുന്നു. നാട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്സാണ് തീകെടുത്തിയത്. ബേക്കറി ഉല്‍പന്നങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും നശിച്ചു. മൈദ മിക്സര്‍, കേക്ക് മിക്സര്‍, ഫ്രിഡ്ജ്, ഫ്രീസര്‍, ഫര്‍ണിച്ചറുകള്‍, ബോര്‍മ പലഹാരങ്ങള്‍ എന്നിവയും നശിച്ചു. ക്ളബ് റോഡ്, ഗാന്ധിനഗര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണക്കാനത്തെിയത്.
മട്ടാഞ്ചേരി ഈരവേലി ജങ്ഷനിലും തീപിടിത്തമുണ്ടായി. യൂനുസ് എന്നയാളുടെ വീടിന്‍െറ താഴത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന ബീരാന്‍െറ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയായിരുന്നു. വീട്ടിലെ ഫ്രിഡ്ജ് അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു. വീടിന്‍െറ മതിലുകള്‍ക്കും വിള്ളല്‍ ഉണ്ടായി. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടിടത്തും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറത്തിന് വൈഫൈയില്‍ ‘ഹാപ്പി ന്യൂ ഇയര്‍’

Posted: 28 Oct 2014 10:52 PM PDT

മലപ്പുറം: സമ്പൂര്‍ണ വൈഫൈ നഗരമാവുകയെന്ന മലപ്പുറത്തിന്‍െറ സ്വപ്നം രണ്ടു മാസത്തിനകം പൂവണിയും. അതായത് അടുത്ത പുതുവര്‍ഷദിനത്തില്‍ ഇവിടത്തുകാര്‍ക്ക് സൗജന്യമായി ആശംസകള്‍ കൈമാറാമെന്നര്‍ഥം.
ഐ.ടി മിഷന്‍ ഏറ്റെടുത്ത പദ്ധതിക്ക് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്നും വൈഫൈ നഗരമായായിരിക്കും 2015നെ മലപ്പുറം വരവേല്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, റെയില്‍വേയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം കൈകാര്യം ചെയ്യുന്ന, സര്‍ക്കാറിന്‍െറ തന്ന റെയില്‍ടെല്ലും ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
നഗരസഭ ഇത് ഐ.ടി മിഷന് കൈമാറി. ആരുടെ ക്വട്ടേഷന് അനുമതി നല്‍കണം, നഗരം മുഴുവന്‍ ഇന്‍റര്‍നെറ്റ് സൗജന്യമാക്കുന്നതോടെയുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയവയിലെല്ലാം തീരുമാനമെടുത്ത് ഐ.ടി മിഷന്‍ ഐ.ടി വകുപ്പിന് സമര്‍പ്പിച്ചു. വകുപ്പ് സെക്രട്ടറി ഇത് കാബിനറ്റ് നോട്ടാക്കി മന്ത്രിസഭയുടെ അനുമതിക്കായി വിട്ടിരിക്കുകയാണ്. ഇന്ന് വിഷയം പരിഗണിച്ചില്ളെങ്കില്‍ അടുത്തയാഴ്ചത്തെ യോഗത്തില്‍ ഈ ഫയലുണ്ടാവും.
ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ പ്രധാന റോഡുകള്‍, ജനം തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയവയിലാണ് കണക്ടിവിറ്റി ലഭ്യമാക്കുക. വൈഫൈ ഉപയോഗിക്കുന്നതിന് യൂസര്‍ നെയിമും പാസ് വേഡും ലഭിക്കാന്‍ നഗരസഭയില്‍ അപേക്ഷ നല്‍കണം. ഏകദേശം ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നഗരസഭ ഇതിനകം 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങള്‍, യൂനിവേഴ്സിറ്റികള്‍, എയര്‍പോര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നിലവില്‍ സൗജന്യമായും അല്ലാതെയുമുള്ള വൈഫൈ സംവിധാനം. രാജ്യത്ത് ഒരു പ്രാദേശിക ഭരണകൂടം സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് ഇതാദ്യമാണ്. നഗരസഭയിലെ മുഴുവന്‍ വിവരങ്ങളും ഓഫിസിലിരുന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) പൂര്‍ത്തിയാക്കിയ ആദ്യ നഗരസഭയെന്ന ഖ്യാതിയും മലപ്പുറത്തിന് സ്വന്തമാവുകയാണ്.
ഇത് സംബന്ധിച്ച് വാര്‍ഡ് തലത്തില്‍ വിവരശേഖരണം നടത്തി ഡിജിറ്റല്‍ വിവരവ്യൂഹം തയാറാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവയും സ്ഥാനം, സ്വഭാവം, ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഓഫിസിലിരുന്ന് തന്നെ ഇനി ഉദ്യോഗസ്ഥര്‍ക്ക് വായിച്ചെടുക്കാനാവും.

രാസവളങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില ഈടാക്കുന്നു

Posted: 28 Oct 2014 10:48 PM PDT

കല്‍പറ്റ: രാസവളങ്ങള്‍ക്ക് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വളങ്ങള്‍ കൊണ്ടുവരുമ്പോഴുള്ള കടത്തുകൂലി മൂലം വിലയില്‍ ചെറിയ വ്യത്യാസം വരാമെന്ന് വ്യാപാരികള്‍ പറയുന്നു. ഈ വില വ്യത്യാസം 20-30 രൂപ വരെ മാത്രമേ വരൂ. എന്നാല്‍, ഒന്നും രണ്ടും കിലോമീറ്റര്‍ മാത്രം വ്യത്യാസത്തിലുള്ള കടകളില്‍ പോലും 50 രൂപ മുതല്‍ 75 രൂപ വരെ വിലയില്‍ വ്യത്യാസം വരുന്നുണ്ട്. ഇത്തരത്തില്‍ പലയിടത്തും തോന്നിയ രൂപത്തില്‍ രാസവളങ്ങള്‍ക്ക് വില ഈടാക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ഫാക്ടിന്‍െറ ഫാക്ടംഫോസ് 50 കിലോ ബാഗിന് 1000 രൂപ വരെ ചിലര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, തൊട്ടടുത്ത കടകളില്‍ 950, 970 എന്നിങ്ങനെയാണ് വില. 940 രൂപയാണ് ഇതിന്‍െറ എം.ആര്‍.പി. ചിലര്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമ്പോഴാണ് ചിലയിടങ്ങളില്‍ 1000 രൂപ വരെ ഈടാക്കുന്നത്. കല്‍പറ്റയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള പിണങ്ങോട് 1000 രൂപയാണ് ഫാക്ടംഫോസിന് ഈടാക്കുന്നത്.
പിണങ്ങോടിന് ചുറ്റുവട്ടത്തുള്ള കടകളില്‍ 925, 950 എന്നിങ്ങനെയാണ് വില. കല്‍പറ്റയില്‍ 970 രൂപ വരെയുണ്ട്. മിശ്രിത വളമായ 18-18-18ന് 995 രൂപയാണ് എം.ആര്‍.പി. മിശ്രിത വളങ്ങള്‍ക്ക് കട ത്തുകൂലി ബന്ധപ്പെട്ട കമ്പനികള്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ എം.ആര്‍.പിയേക്കാളും കുറഞ്ഞ വിലയ്ക്ക് ഇത് വില്‍ക്കുന്നുണ്ട്. എന്നാല്‍, ഉള്‍പ്രദേശത്തുള്ള ചില കച്ചവടക്കാര്‍ 995 രൂപതന്നെ ഈടാക്കുന്നു. അതേസമയം, ചിലര്‍ 930 മുതല്‍ 960 രൂപ വരെയാണ് വില ഈടാക്കുന്നത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് വളങ്ങള്‍ എത്തുന്നത്. കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്ക് 5350 രൂപയോളം ലോറിക്ക് വാടകയിനത്തില്‍ നല്‍കണം. എന്നാല്‍, കടത്തുകൂലി കമ്പനികള്‍ നല്‍കുന്നില്ളെന്നും ഇതിനാല്‍ എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വളങ്ങള്‍ വില്‍ക്കേണ്ടിവരുന്നെന്നും ഫെര്‍ട്ടിലൈസര്‍ ഡീലേഴ്സ് അസോസിയേഷന്‍ പറയുന്നു.
മിശ്രിത വളങ്ങളായ 18-18-18, പൊട്ടാഷ്, യൂറിയ എന്നിവക്ക് അതത് കമ്പനികള്‍ കടത്തുകൂലി നല്‍കുന്നുണ്ട്. ഇതിനാല്‍ ഇത്തരം വളങ്ങള്‍ക്ക് വലിയ വില വ്യത്യാസം ഇല്ല.

ഒരു ഡോക്ടര്‍ മാത്രം: ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം അവതാളത്തില്‍

Posted: 28 Oct 2014 10:41 PM PDT

കോഴിക്കോട് : 'ഗ്യാസില്ലാതെ' മെഡിക്കല്‍ കോളജ് ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം. 10 വര്‍ഷമായി സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളത്തിന്‍െറ ബലത്തില്‍. 2004ലാണ് മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഡോക്ടര്‍ക്ക് സഹായികളായി പി.ജി വിദ്യാര്‍ഥികള്‍ പോലുമില്ല. പി.ജി അനുവദിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നു ഡോക്ടര്‍മാരെങ്കിലും വേണം. അതില്ലാത്തതിനാല്‍ പി.ജി കോഴ്സിന് അനുവാദം ലഭിച്ചില്ല.
തിരുവനന്തപുരത്താണ് സര്‍ജിക്കല്‍ ഗ്യാസ്ട്രോളജിയില്‍ എം.സി.എച്ച് കോഴ്സുള്ളത്. 12 സീറ്റുകളുമുണ്ട്. എന്നാല്‍, ഇതുവരെ അവിടെനിന്ന് കോഴ്സ് കഴിഞ്ഞിറങ്ങിയവരില്‍ മൂന്നുപേര്‍ മാത്രമേ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാളും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാളും. ബാക്കിയുള്ളവരെല്ലാം കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്.
സര്‍വീസ് പി.ജിക്കാരുപോലും കോഴ്സ് കഴിഞ്ഞയുടന്‍ ജോലി രാജിവെച്ച് സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുകയാണ്. ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനാണ് സര്‍വീസ് പി.ജി ക്വോട്ട അനുവദിച്ചത്. അത് പി.ജിക്ക് സീറ്റ് ലഭിക്കാനുള്ള എളുപ്പവഴിയായി കാണുകയാണ് ഡോക്ടര്‍മാര്‍.
സ്വകാര്യ ആശുപത്രികളില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി തുടക്കക്കാര്‍ക്ക് മൂന്നുലക്ഷം രൂപ നല്‍കുമ്പോള്‍ മെഡിക്കല്‍കോളജില്‍ 50,000 രൂപയാണ് ലഭിക്കുന്നത്. ഇതാണ് സ്വകാര്യ ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ വലിക്കുന്നത്. സ്വകാര്യ കോളജുകളില്‍ കോഴ്സിന് ചേര്‍ന്നാല്‍ രണ്ടുകോടി വരെ ഡൊണേഷന്‍ വാങ്ങുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ ഇത് 60,000 രൂപമാത്രമാണ്. എന്നിട്ടും സര്‍ക്കാര്‍ ചെലവില്‍ പഠിച്ചവര്‍ ഒരു വര്‍ഷം പോലും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ളെന്നതാണ് ഗതികേട്.
സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ നല്‍കുമ്പോള്‍ 10 വര്‍ഷംവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കണമെന്ന ബോണ്ട് എഴുതിവാങ്ങുകയും അത് തെറ്റിച്ചാല്‍ ഒരു കോടി രൂപയെങ്കിലും പിഴ ഈടാക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കൊണ്ടുവരാനാകൂവെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നു.
എം.എസ് ജനറല്‍ സര്‍ജറിക്കാര്‍ക്ക് പലര്‍ക്കും സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജിയില്‍ താല്‍പര്യമുണ്ട്. അവര്‍ക്ക് ഈ സബ്ജക്ട് പഠിക്കാന്‍ ഓപ്ഷന്‍ കൊടുത്ത് ഈ വിഭാഗത്തിലേക്ക് കൊണ്ടുവരാവുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആവശ്യത്തിന് ഡോക്ടര്‍മാരുണ്ടെങ്കില്‍ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയാല്‍ വന്‍ ശസ്ത്രക്രിയകള്‍ വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെയ്യാം. നിലവില്‍ സങ്കീര്‍ണ ശസ്ത്രക്രിയകളും പെട്ടെന്നു നടത്തേണ്ട ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നില്ല. ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാനകാരണം.
സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജിക്കായി വാര്‍ഡോ തിയറ്ററോ ഇല്ല. മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടത്താത്തതിനു കാരണവും സൗകര്യക്കുറവുതന്നെ.
സ്വകാര്യ ആശുപത്രികളില്‍ 15 മുതല്‍ 25 വരെ ലക്ഷം രൂപയാണ് കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഈടാക്കുന്നത്.

627 കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Posted: 28 Oct 2014 10:37 PM PDT

Image: 

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടിക കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് പട്ടികകളായി 627 പേരു വിവരങ്ങളാണ് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്താഗി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പേരുകള്‍ പുറത്ത് വിടുന്നത്  അന്വേഷണത്തെ ബാധിക്കുമെന്നും  എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ളെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും പേര് ബുധനാഴ്ച മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ചില പേരുകള്‍ തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസും കള്ളപ്പണ കേസിലെ ഹരജിക്കാരനായ രാം ജത്മലാനിയും ആരോപിച്ചതിന് പിന്നാലെയാണ് മുഴുവന്‍ പേരുകളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ 800ഓളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോര്‍പറേറ്റ് ഭീമന്മാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം പുറത്താകുന്നത് വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കും.

സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്, കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന 2011ലെ സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിനെ  നിശിതമായി വിമര്‍ശിച്ചു.

 

കേന്ദ്രനേതൃത്വത്തിനെതിരെ വീണ്ടും വി.എസിന്‍റെ കുറിപ്പ്

Posted: 28 Oct 2014 10:26 PM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെ രാഷ്ട്രീയ, അടവുനയങ്ങളിലെ  തിരുത്ത് സംബന്ധിച്ച് സീതാറാം യെച്ചൂരി തയാറാക്കിയ  ബദല്‍ രേഖയ്ക്കു വി.എസ്. അച്യുതാനന്ദന്‍റെ പിന്തുണ. യെച്ചൂരിയുടെ അവലോകന രേഖക്ക് കേന്ദ്രകമ്മറ്റിയില്‍ പിന്തുണ വ്യക്തമാക്കി വി.എസ് വീണ്ടും കുറിപ്പ് നല്‍കി.

സി.പി.എം  ദേശീയ നേതൃത്വം അപസാഹ്യരാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് ലംഘിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കു ജനങ്ങളോടുള്ള വിശ്വാസം പ്രകാശ് കാരാട്ട് ഇല്ലാതാക്കിയെന്നും വി.എസ്. പുറത്തിറക്കിയ കുറിപ്പില്‍  പറയുന്നു.
 ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ചു പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു ജനറല്‍ സെക്രട്ടറി ജനങ്ങള്‍ക്ക് വാക്കു നല്‍കിയതാണ്. എന്നാല്‍,ടി.പി കേസില്‍ പരാതിക്കാരനായ തന്നില്‍ നിന്നുപോലും ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചില്ളെന്നും വി.എസ്. ആരോപിക്കുന്നു.
യെച്ചൂരിയുടെ ബദല്‍ സമീപനത്തെ പിന്തുണച്ചും കേന്ദ്രസംസഥാന നേതൃത്വങ്ങളെ വിമര്‍ശിച്ചും  വി.എസ് അച്ച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം  കേന്ദ്രകമ്മറ്റിയില്‍ കുറിപ്പ് നല്‍കിയിരുന്നു.  പത്ത് പേജുള്ള കുറിപ്പില്‍ പാര്‍ട്ടിയിലെ ഏകാധിപത്യ പ്രവണതകള്‍, ടി.പി വധം, പരനാറി പ്രയോഗം, കണ്ണൂരിലെ നമോവിചാര്‍ മഞ്ചുമായുള്ള സഖ്യം എന്നിവയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

വേതന സുരക്ഷ പദ്ധതിയുടെ നാലാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍

Posted: 28 Oct 2014 10:21 PM PDT

Image: 
Subtitle: 
500 തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ വിവരം നല്‍കണം

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന വേതന സുരക്ഷ പദ്ധതിയുടെ നാലാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 ജോലിക്കാരില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് പുതിയ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. വന്‍കിട സ്ഥാപനങ്ങളില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കിയ ശേഷമാണ് പുതിയ ഘട്ടത്തില്‍ മന്ത്രാലയം രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളെ ലക്ഷ്യമാക്കുന്നത്. 917 സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 6,33,000 തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ ഇതോടെ ഇലക്ട്രോണിക് രീതിയില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം നടത്തുന്ന തൊഴില്‍പരിശോധന പൂര്‍ത്തിയാക്കുകയെന്ന് പരിശോധന വിഭാഗം മേധാവി ഡോ. അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പരിശോധനയോ അനന്തര നടപടിയോ ഉണ്ടാവില്ളെന്നും വകുപ്പു മേധാവി പറഞ്ഞു. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും മന്ത്രാലയത്തിന് മതിയായ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കുള്ള ഇലക്ട്രോണിക് സേവനം റദ്ദാക്കും.
സ്ഥാപനത്തിലെ തൊഴിലാളികളുടെ പേരു വിവരങ്ങള്‍ക്ക്് പുറമെ, ജോലി ചെയ്യുന്ന പ്രഫഷന്‍, സേവന, വേതന വിവരങ്ങള്‍ എന്നിവ മന്ത്രാലയത്തിന്‍െറ നിര്‍ദിഷ്ട ഡാറ്റബേസില്‍ നല്‍കണമെന്നാണ് വേതന സുരക്ഷപദ്ധതി നടപ്പാക്കുന്നതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. പ്രാഥമികമായ ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടം പരിശോധന നടത്തുക. ആദ്യ ഘട്ടത്തില്‍ മൂവായിരത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തിലും രണ്ടും മൂന്നും ഘട്ടത്തില്‍ 2000, 1000 വീതം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലും നിയമം വിജയകരമായി നടപ്പാക്കിയിരുന്നു. രാജ്യത്തെ 1301 സ്വകാര്യ സ്കൂളുകളില്‍ 55 ശതമാനവും നിയമം നടപ്പാക്കിയപ്പോള്‍ അവശേഷിക്കുന്ന സ്കൂളുകളുടെ സേവനം മന്ത്രാലയം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 731 സ്ഥാപനങ്ങളിലാണ് നിയമം നടപ്പാക്കിയത്. ഈ സ്ഥാപനങ്ങളിലുള്ള 19 ലക്ഷം തൊഴിലാളികളില്‍ നാല് ലക്ഷവും സ്വദേശികളാണെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. വന്‍കിട സ്ഥാപനങ്ങളില്‍ 70 ശതമാനം നിയമം നടപ്പാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ള 30 ശതമാനത്തിന് മന്ത്രാലയ സേവനം മരവിപ്പിച്ചിട്ടുണ്ടെന്നും അബൂസുനൈന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റും സര്‍ക്കാറും പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്‍െറ സ്ഥിരതക്കും സുരക്ഷക്കും വേണ്ടി –അമീര്‍

Posted: 28 Oct 2014 10:11 PM PDT

Image: 
Subtitle: 
പാര്‍ലമെന്‍റ് മൂന്നാംഘട്ട സമ്മേളനം തുടങ്ങി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സ്ഥിരതയും ജനങ്ങളുടെ സുരക്ഷയുമാണ് സുപ്രധാന കാര്യങ്ങളെന്നും അവക്കുവേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാറിന്‍െറയും പാര്‍ലമെന്‍റിന്‍െറയും ചുമതലയെന്നും അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന സഹകരണ മനോഭാവമാണ് കുവൈത്തിനെ മേഖലയിലെ മികച്ച ജനാധിപത്യ സംവിധാനങ്ങളുള്ള രാഷ്ട്രമാക്കുന്നതിനും ആഗോളതലത്തില്‍ മാനുഷികതയുടെ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടാനും ഇടയാക്കിയതെന്നും അമീര്‍ വ്യക്തമാക്കി.
14ാമത് പാര്‍ലമെന്‍റിന്‍െറ മൂന്നാംഘട്ട സമ്മേളനത്തിന് തുടക്കംകുറിച്ച് ദേശീയ അസംബ്ളി മന്ദിരത്തിലെ അബ്ദുല്ല അല്‍സാലിം ഹാളില്‍ സംസാരിക്കുകയായിരുന്നു അമീര്‍. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ഭരണകൂടത്തിന്‍െറ ചുമതല. അതിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാറിന് പിന്തുണ നല്‍കുന്നതായിരിക്കണം പാര്‍ലമെന്‍റ്. ജനാധിപത്യ രീതിയില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമുണ്ടെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് രാജ്യപുരോഗതിക്ക് വിലങ്ങുതടിയാവുന്ന രീതിയിലാവരുത് പാര്‍ലമെന്‍റിന്‍െറ ഇടപെടലുകള്‍ -അമീര്‍ ചൂണ്ടിക്കാട്ടി. എണ്ണവിലയിലെ കുറവ് രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെ നിലവില്‍ ദോഷകരമായി ബാധിച്ചിട്ടില്ളെന്ന് വ്യക്തമാക്കിയ അമീര്‍ ഭാവിയില്‍ എണ്ണയിതര മേഖലകളില്‍ രാജ്യം ശ്രദ്ധ പതിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ അവസ്ഥാവിശേഷമെന്ന് കൂട്ടിച്ചേര്‍ത്തു. ആഗോള, മേഖലാ തലങ്ങളിലെ വിവിധ ഘടകങ്ങള്‍ എണ്ണവിലക്കുറവിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തില്‍ കുവൈത്ത് എന്നും മുന്‍പന്തിയിലാണെന്നും എന്നത്തെക്കാളും മേഖല ഇത്തരം ഭീഷണികള്‍ കൂടുതല്‍ നേരിടുന്ന ഇക്കാലത്ത് അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവരണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്‍െറ വികസനവും ജനങ്ങളുടെ ക്ഷേമവും തന്‍െറ സര്‍ക്കാറിന്‍െറ മുഖ്യ അജണ്ടയെന്ന് തുടര്‍ന്ന് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. വികസനത്തിന് തടയിടുന്ന ഭരണപരമായ പാളിച്ചകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല.
ഭരണസ്തംഭനത്തിന് കാരണക്കാരാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അമീറിനെ മാനുഷിക നേതാവായി പ്രഖ്യാപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ നല്‍കിയ ആദരവില്‍ രാജ്യം ഏറെ അഭിമാനിക്കുന്നതായി ശൈഖ് ജാബിര്‍ പറഞ്ഞു. മേഖലയിലും ലോകതലത്തിലും അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് നടത്തിയ മാനുഷിക സഹായപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണത്.
ഏതുഘട്ടത്തിലും ഭരണകൂടത്തെ പിന്തുണക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യപുരോഗതിക്കനുയോജ്യമായ നിയമനിര്‍മാണങ്ങള്‍ നടക്കേണ്ട പാര്‍ലമെന്‍റിന്‍െറ മെല്ളെപ്പോക്ക് നയത്തെ പിന്നീട് സംസാരിച്ച സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം വിമര്‍ശിച്ചു. പല ബില്ലുകളും പാര്‍ലമെന്‍റിന്‍െറ അനുമതി കാത്തുകിടക്കുകയാണെന്നും രാഷ്ട്രീയ കളികളില്‍പെട്ട് രാജ്യത്തെ വമ്പന്‍ വികന പദ്ധതികള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പുതുതായി അധികാരമേറ്റ വിദ്യാഭ്യാസ മന്ത്രി ഡോ.ബദര്‍ അല്‍ഈസ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ലമെന്‍റ് സെക്രട്ടറിയായി ആദില്‍ അല്‍ഖറാഫി തെരഞ്ഞെടുക്കപ്പെട്ടു.
 

ഒമാനില്‍ വിസാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

Posted: 28 Oct 2014 10:06 PM PDT

Image: 
Subtitle: 
പ്രവാസികള്‍ക്ക് ഇരുട്ടടി

മസ്കത്ത്: പ്രവാസികള്‍ക്ക് ഇരുട്ടടിയായി ഒമാനില്‍ വിസാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കുടുംബ വിസക്കൊപ്പം നിക്ഷേപക, വിദ്യാര്‍ഥി വിസകളുടെ നിരക്കുകളിലാണ് വര്‍ധന. വിസ പുതുക്കാനുള്ള നിരക്കിലും വര്‍ധനയുണ്ട്. താമസ, കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി കഴിഞ്ഞ 22ന് റോയല്‍ ഒമാന്‍ പൊലീസ് ലഫ്. ജനറല്‍ ഹസന്‍ ബിന്‍  മുഹ്സിന്‍ അല്‍ശുറൈഖി പുറത്തിറക്കിയ ഉത്തരവിലാണ് നിരക്കുകളില്‍ വര്‍ധന വരുത്തിയത്. നവംബര്‍ 21 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരുക.
നിരക്കുവര്‍ധന പ്രാബല്യത്തിലാകുന്നതോടെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൊണ്ടുവരുന്നതിനുള്ള ഫാമിലി ജോയിനിങ് വിസക്ക് 30 റിയാല്‍ അഥവാ 4700 ലേറെ രൂപയാകും. നേരത്തേ  20 റിയാലായിരുന്നു ഇതിന്‍െറ നിരക്ക്. കുടുംബത്തിനുള്ള സന്ദര്‍ശകവിസയുടെ നിരക്കും 30 റിയാലായി ഉയര്‍ത്തി. ബിസിനസ് നിക്ഷേപകര്‍ക്കുള്ള ഇന്‍വെസ്റ്റര്‍ വിസയുടെ നിരക്ക് 20 റിയാലില്‍നിന്ന് ഇരട്ടിയിലേറെ ഉയര്‍ത്തി.
ഇതിന് ഇനി  50 റിയാല്‍ അഥവാ 8000ത്തോളം രൂപ നല്‍കണം. കുടുംബാംഗങ്ങളുടെ വിസ പുതുക്കാനുള്ള നിരക്ക് 10ല്‍ നിന്ന് 30 റിയാലായും ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍വെസ്റ്റര്‍, സ്റ്റുഡന്‍റ് വിസകള്‍ പുതുക്കാന്‍ 50 റിയാല്‍, 30 റിയാല്‍ എന്നിങ്ങനെയും ഫീസ് ഈടാക്കും. നിരക്ക് വര്‍ധനക്കൊപ്പം വിസ ഉപയോഗിക്കാവുന്ന കാലാവധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തേ വിസയെടുത്ത് രാജ്യത്ത് പ്രവേശിക്കാന്‍  ആറുമാസം കാലാവധി ലഭിക്കുമായിരുന്നെങ്കില്‍ ഇനി മുതല്‍ മൂന്നു മാസത്തിനകം വിസ ഉപയോഗിക്കണം. നിരക്കുകളിലെ വര്‍ധനക്കൊപ്പം കാലാവധിയും കുറച്ചത് ഫലത്തില്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

ഷാര്‍ജ-ദൈദ് റോഡില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

Posted: 28 Oct 2014 09:59 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജ-ദൈദ് റോഡില്‍ മൂന്നും നാലും പാലങ്ങള്‍ക്കിടയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളിയായ പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
സ്വദേശികളായ വൈ.എ ഖാലിദ്, യൂസഫ് എം. ഇബ്രാഹിം, ബംഗ്ളാദേശ് സ്വദേശി റഹ്മത്ത് അലി ഷംസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച  കാര്‍ റോഡരുകില്‍ നിറുത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. മൂന്നില്‍ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനായി വലത് വശത്തുകൂടെ വേഗതയില്‍ ഓടിച്ച് പോകുന്നതിനിടയില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ നിറുത്തിയിട്ടിരുന്ന ലോറിക്കുള്ളിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.
ഇടിയില്‍ കാര്‍  ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ചിലരുടെ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണെന്നാണ് സൂചന.
മൃതദേഹങ്ങള്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച പ്രവീണ്‍ കുമാറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.  
പാതയോരങ്ങളില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ വാഹനങ്ങള്‍ നിറുത്തിയിടുന്നത് ഗതാഗത നിയമ പ്രകാരം തെറ്റാണ്. വലത് ഭാഗത്ത് കൂടിയുള്ള മറികടക്കലും നിയമ വിരുദ്ധമാണെന്ന് ഷാര്‍ജ ഗതാഗത വിഭാഗം ഡയറക്ടര്‍ ശവാഫ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ഷാര്‍ജ- ദൈദ് റോഡിലെ സ്ഥിരം കാഴ്ച്ചയാണ് ഇത്തരം പരക്കം പാച്ചിലുകളെന്ന് യാത്രക്കാര്‍ പറയുന്നു.

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ബഹ്റൈന്‍ സഹായം നല്‍കും

Posted: 28 Oct 2014 09:50 PM PDT

Image: 

മനാമ: സിറിയന്‍ അഭയാര്‍ഥികള്‍ക്കാവശ്യമായ സഹായം എത്തിക്കുന്നതിന് ബഹ്റൈന്‍ ഒരുക്കമാണെന്ന് വിദേശകാര്യ സഹമന്ത്രി ഗാനിം ബിന്‍ ഫദ്ല്‍ ബൂഐനൈന്‍ വ്യക്തമാക്കി.
‘സിറിയന്‍ അഭയാര്‍ഥികളുടെ അവസ്ഥയും മേഖലയിലെ സമാധാനത്തിനുള്ള പിന്തുണയും’ എന്ന വിഷയത്തില്‍ ബര്‍ലിനില്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശ പ്രകാരം ആവശ്യമായ നീക്കങ്ങള്‍ നടത്തുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ജോര്‍ദാനിലെ സര്‍ഖായില്‍ കിണറുകള്‍ കുഴിക്കുകയും സഅ്തരീ ക്യാമ്പിലെ കുട്ടികള്‍ക്ക് പഠനത്തിനായി നാല് സ്കൂളുകള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുകയും ചെയ്തു. 10,000ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഒന്നാമത്തെ ബാച്ച് സര്‍ട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
3,000 ത്തോളം അഭയാര്‍ഥികള്‍ക്ക് താമസിക്കുന്നതിനുള്ള റെസിഡന്‍ഷ്യല്‍ പദ്ധതിയും പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു. തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്കും സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം വിശദീകരിച്ചു.
റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍, ബഹ്റൈന്‍ റെഡ്ക്രസന്‍റ് സൊസൈറ്റി, യൂനിസെഫ്, യു.എന്നിന് കീഴിലുള്ള അഭയാര്‍ഥി സഹായ കമ്മിറ്റി എന്നിവയുമായി സഹകരിച്ചാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിയത്.
സിറിയയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമായ പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര വേദികള്‍ ഇടപെടണമെന്നാണ് ബഹ്റൈന്‍െറ അഭിപ്രായം. വെടി നിര്‍ത്തല്‍ നടപ്പാക്കാനും ചര്‍ച്ചയിലുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവിടെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായങ്ങളത്തെിക്കാനുള്ള സൗകര്യമൊരുക്കാനും ശ്രമമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഡോ. ഫ്രാങ്ക് വോള്‍ട്ടര്‍, അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍അറബി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ഇനി ഇന്ദിരയെ മറക്കാം ; പട്ടേലിനെ ഓര്‍ക്കാം

Posted: 28 Oct 2014 09:49 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായി രാഷ്ട്രം ആചരിച്ചു പോന്ന ഒക്ടോബര്‍ 31 ഈ വര്‍ഷം മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ  ജന്മദിനാചരണമായി വഴി മാറുന്നു. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍ മാറ്റി വരക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കങ്ങളില്‍ ഏറ്റവും പുതിയതായാണ് ഇതിനെ കാണുന്നത്.
പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 31  ദേശീയ ഏകതാദിനമായാണ് രാഷ്ട്രം   ആചരിക്കുന്നത്.  അന്ന് രാജ്യത്തുടനീളം ഐക്യത്തിനു വേണ്ടിയുള്ള കൂട്ടയോട്ടം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി  ഇതില്‍ പങ്കെടുക്കും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയെ അനുസ്മരിക്കാന്‍ പൊലിസ് പ്രത്യേക പരേഡുകളും നടത്തും. ദേശീയ ചാനലായ ദൂരദര്‍ശന്‍ ഗുജറാത്തില്‍ പട്ടേലിന്‍റെ ഗ്രാമത്തില്‍ പോയി തയാറാക്കിയ ഡോക്യുമെന്‍ററി അന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഉരുക്കു മനുഷ്യന്‍റെ സങ്കല്‍പത്തിലെ ഇന്ത്യയെ കുറിച്ച വീഡിയോ ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.

ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം പട്ടേല്‍ പ്രതിമയുടെ നിര്‍മ്മാണ ഉദ്ഘാടനവും അന്നു നടക്കും.  182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാനുള്ള കരാര്‍ എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. ഏകതാ പ്രതിമ എന്നാണ് പേരിട്ടിരിക്കുന്ന ഇതിന്‍റെ നിര്‍മാണ ചെലവ് 2989 കോടി രൂപയാണ്. ഫിഷ് അക്വേറിയം , കാര്‍ഷിക കേന്ദ്രം , മ്യൂസിയം എന്നിവയും ഇതിനോട് ചേര്‍ന്നു നിര്‍മ്മിക്കും. ടൂറിസം സാധ്യത മുന്നില്‍ കണ്ടാണിത്.
2010 ല്‍ മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. അന്ന് ഫണ്ട് കേന്ദ്രം നല്‍കിയിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള  ആദ്യ ബജറ്റില്‍ തന്നെ 200 കോടി ഇതിനായി അനുവദിച്ചു.
പട്ടേലിനെ അനുസ്മരിക്കുക എന്നതിലുപരി ഇന്ദിരയെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയുക എന്ന രഹസ്യ അജണ്ട ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രത്തിന്‍്റെ അഖണ്ഡതക്ക് വേണ്ടി ജീവന്‍ നല്‍കിയ നേതാവായാണ് ഇന്ദിരാഗാന്ധി അനുസ്മരിക്കപ്പെടുന്നത്.എന്നാല്‍ മോദി സര്‍ക്കാരിന്‍്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഇതുവരെ വലിയ എതിര്‍പ്പൊന്നും ഉയര്‍ത്തിയിട്ടില്ല.
 

വിയറ്റ്നാം സേനക്ക് ഇന്ത്യയുടെ സഹായം

Posted: 28 Oct 2014 09:45 PM PDT

Image: 

ന്യൂഡല്‍ഹി: ചൈനയുടെ എതിര്‍പ്പുകളെ മറികടന്ന്  ഇന്ത്യ വിയറ്റ്നാമിന് സൈനിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലു നാവിക പെട്രോള്‍ ബോട്ടുകളാണ് 100 മില്യണ്‍ ഡോളറിന്‍റെ വായ്പാ അടിസ്ഥാനത്തില്‍ ഇന്ത്യ  വിയറ്റ്നാം സൈന്യത്തിന് നല്‍കുക. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സമയത്താണ് വിയറ്റ്നാം സൈന്യത്തിന് സഹായവുമായി ഇന്ത്യ  മുന്നോട്ടു വന്നിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയില്‍ എത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയെന്‍ ടാന്‍ ഡങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി വിയറ്റ്നാം സൈന്യത്തിന് സഹായം നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണാ ചൈനാ കടലിലെ നാവിക സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് മോദി ആവശ്യപ്പെട്ടു.
ദക്ഷിണ ചൈനാ കടലിലെ  അതിര്‍ത്തിയുമായി ബന്ധപ്പെട്ട് വിയറ്റ് നാമും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരികയാണ്.  പ്രധാന സമുദ്രപാതയും എണ്ണനിക്ഷേപംകൊണ്ട് സമ്പന്നവുമായ  ദക്ഷിണ ചൈനാ കടലില്‍ ആര്‍ക്കാണ് കൂടുതല്‍ അവകാശമെന്നതിനെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടു ത്തെ രണ്ടു ദ്വീപുകളുടെ പരമാധികാരവും  രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്ക വിഷയമാണ്. തര്‍ക്കത്തിലുള്ള പരസാല ദ്വീപിനടുത്ത് കഴിഞ്ഞ മേയില്‍ ബെയ്ജിങ് വലിയൊരു എണ്ണക്കപ്പല്‍ വ്യൂഹം വിന്യസിച്ചത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയിരുന്നു.

സി.പി.എം: ഉറ്റുനോക്കുന്നത് ചര്‍ച്ചകള്‍ക്കപ്പുറം നയത്തില്‍ മാറ്റമുണ്ടാകുമോയെന്ന്

Posted: 28 Oct 2014 07:23 PM PDT

Image: 
Subtitle: 
ആശയപരമായ ഭിന്നത സി.പി.എമ്മില്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല

തിരുവനന്തപുരം: അധികാരമത്സരത്തിനപ്പുറത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ നയസമീപനത്തില്‍ എന്ത്മാറ്റം ഉണ്ടാക്കുമെന്നതാവും വരുംദിവസങ്ങളില്‍ ഉറ്റുനോക്കപ്പെടുക. രാഷ്ട്രീയ അടവ് നയത്തിന്‍െറ പേരിലാണ് ജനറല്‍ സെക്രട്ടറിയുടെ ഒൗദ്യോഗിക കരട്രേഖക്കെതിരെ പി.ബിയംഗം സീതാറാം യെച്ചൂരിയുടെ ‘വിയോജന’ കുറിപ്പും മറ്റൊരു പി.ബിയംഗമായ ബി.വി. രാഘവലുവിന്‍െറ കുറിപ്പും സംബന്ധിച്ച് സി.സിയില്‍ ചര്‍ച്ച നടക്കുന്നത്.
അതേസമയം, കാരാട്ടിന്‍െറയും യെച്ചൂരിയുടെയും വാദങ്ങള്‍ വെളിവാക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് നിലപാടുകളാണ്. ഇതില്‍ ആര് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തുമെന്നതിനേക്കാള്‍  കാല്‍നൂറ്റാണ്ടിലധികമായി സി.പി.എം സ്വീകരിച്ച നയങ്ങളിലുണ്ടായേക്കാവുന്ന മാറ്റത്തിലേക്കാണ് അണികളും പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തില്‍ ആശയപരമായ ഭിന്നത സി.പി.എമ്മില്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല. ഇ.എം.എസിന്‍െറയും പി. സുന്ദരയ്യയുടെയും കാലത്തടക്കം നിലവിലുള്ളതിനേക്കാള്‍ തീക്ഷ്ണമായ ആശയചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത തലങ്ങളില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങളെ ലെനിനിസ്റ്റ് സംഘടനാതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ന് നിലവിലിരുന്ന സാഹചര്യമല്ല സി.പി.എം ഇന്ന് അകത്തും പുറത്തും അഭിമുഖീകരിക്കുന്നത്.
പാര്‍ട്ടിയുടെ പ്രസക്തി ദേശീയതലത്തില്‍തന്നെ നഷ്ടമാകുന്നുവെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ സംഘടനാപരമായി ദുര്‍ബലമായ പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കുന്ന നടപടികളിലേക്ക് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും തുനിയുമോ എന്നതാവും നിര്‍ണായകമാവുക.  
ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ചൊവ്വാഴ്ച കേന്ദ്ര കമ്മിറ്റിയില്‍ നടത്തിയ ഇടപെടലിന് സമ്മേളനത്തിലേക്ക് നീങ്ങുന്ന കേരളഘടകത്തില്‍ പോലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാവുമോയെന്ന സംശയമുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ അടവ്നയത്തിന്‍െറ പേരില്‍ വ്യക്തമായ ധ്രുവീകരണം ഉണ്ടായതായ സൂചനകള്‍ ഒന്നുംതന്നെ പുറത്ത് വരാത്ത സാഹചര്യത്തില്‍ സി.പി.എമ്മിന്‍െറ പാരമ്പര്യം അനുസരിച്ച് ഒൗദ്യോഗിക ലൈനിനാവും കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയേറുക. അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്തന്ത്രങ്ങളിലും നിലപാടുകളിലും അതൃപ്തിയുള്ള വിഭാഗവും നേതൃത്വത്തിലുണ്ട്. തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയമടക്കം ഇതിന്‍െറ ഫലമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളതും.  അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുണ്ടായ തെറ്റുകള്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍  യെച്ചൂരിയുടെ വിയോജന ക്കുറിപ്പിനെ അതിന് സഹായകരമായ രീതിയില്‍ ഉപയോഗിക്കുകയാണ് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയില്‍ സ്വീകരിച്ചതും. അതിനാല്‍ കേന്ദ്ര കമ്മിറ്റിയിലും ഇനി കീഴ്ഘടകങ്ങളിലും ഈ കരട് റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങളെ കൂടി സ്വാംശീകരിച്ചുള്ള രാഷ്ട്രീയ അടവ്നയം ആന്ധ്രയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക എന്ന നിലപാടാവും ഉരുത്തിരിയുക. എന്നിരുന്നാലും ഒൗദ്യോഗികനിലപാടിനെ വെല്ലുവിളിച്ച് സംഘടനാദൗര്‍ബല്യത്തെക്കുറിച്ചുള്ള വാദഗതികളെ  ചര്‍ച്ചയിലേക്കും സംവാദത്തിലേക്കും എത്തിച്ചതുതന്നെ യെച്ചൂരിയെ സംബന്ധിച്ച്  നേട്ടമായി മാറും.
 

കൊച്ചിയിലെ ‘പ്രണയസായാഹ്നം’: പുലിവാലു പിടിച്ച് പൊലീസ്

Posted: 28 Oct 2014 07:02 PM PDT

Image: 
Subtitle: 
നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ഡ്രൈവില്‍ 'കിസ് ഓഫ് ലവ്' നടത്തുന്നത് ഫേസ്ബുക് കൂട്ടായ്മ

കൊച്ചി: കോഴിക്കോട്ടെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവമോര്‍ച്ചയുടെ സദാചാര പൊലീസ് നടപടിക്കു ശേഷം സജീവമായ ചുംബനചര്‍ച്ച പൊലീസിനെ വലക്കുന്ന സാമൂഹിക പ്രശ്നമായി മാറി. സോഷ്യല്‍ മീഡിയയിലാകട്ടെ ഇത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി മാറുകയും ചെയ്തു. കോഴിക്കോട്ട് ഹോട്ടലില്‍ യുവതീയുവാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യം ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി ഹോട്ടല്‍ തല്ലിത്തകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ യുവമോര്‍ച്ചയെ വെല്ലുവിളിച്ച് ഫേസ്ബുക് കൂട്ടായ്മ നവംബര്‍ രണ്ടിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ എന്ന പേരില്‍ പരസ്യ ചുംബന പരിപാടി സംഘടിപ്പിക്കുകയാണ്. ഇവരുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ... ‘ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു. ചുംബനം ഹോമോസാപിയന്‍സ് സ്പീഷീസില്‍പെട്ട, പരസ്പരം സ്നേഹിക്കുന്ന ജീവികള്‍ കൈമാറുന്ന ഒരു സംവേദനമാര്‍ഗം ആണെന്ന് ബോധ്യപ്പെടുത്തുക ആണ് ലക്ഷ്യം. ഇതൊരു കൂട്ടായ്മയാണ്. സദാചാര പൊലീസുകാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന ഒരു തുറന്നു പറച്ചില്‍. അതില്‍ പങ്കാളികളോ പ്രണയിതാക്കളോ ഉണ്ടെങ്കില്‍ അവര്‍ ചുംബിക്കട്ടെ! ബാക്കിയുള്ളവര്‍ക്ക് പരസ്പരം ഒരു ഹഗ് ആകാം! മനുഷ്യര്‍ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഇനിയും അതറിയാത്ത സദാചാരത്തിന്‍െറ മൊത്തക്കച്ചവടക്കാരെ ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാം’.
ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായി മാറി. പതിനായിരത്തിലധികം പേര്‍ ലൈക് ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ അന്ന് വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫേസ്ബുക് കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അതേസമയം, പ്രശ്നം എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് പൊലീസ്. ചുംബന കൂട്ടായ്മക്ക് അനുമതി തേടി ആരും പൊലീസിനെ സമീപിച്ചിട്ടില്ല. എന്നാല്‍, മറൈന്‍ ഡ്രൈവില്‍ മൈക് ഉപയോഗിക്കാത്ത സുഹൃദ് സംഗമത്തിന് പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല.
ഇങ്ങനെ സുഹൃത്തുക്കളായി എത്തുന്നവര്‍ അപ്രതീക്ഷിതമായി പരസ്യചുംബനത്തില്‍ ഏര്‍പ്പെട്ടാല്‍ എങ്ങനെ തടയുമെന്നതാണ് പൊലീസിന്‍െറ തലവേദന. പരസ്യചുംബനത്തിനെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്.
ഏതായാലും നവംബര്‍ രണ്ടിന് മഫ്തിയില്‍ മറൈന്‍ ഡ്രൈവില്‍ പൊലീസിനെ നിയോഗിക്കാനും ‘ചുംബന പ്രതിഷേധം’ അതിരുവിട്ടാല്‍ ഇടപെടാനുമാണ് നീക്കം.
പൊലീസ് ഇക്കാര്യത്തില്‍, ആശയക്കുഴപ്പത്തില്‍ നില്‍ക്കെ സംഘ്പരിവാര്‍ സംഘടനകള്‍ ചുംബനം തടയാന്‍ ഉറച്ചുനീങ്ങുകയാണ്. പരസ്യചുംബന പ്രതിഷേധം നടക്കുന്ന അന്നുതന്നെ സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ‘പിതൃസംഗമവും മാതൃസംഗമവും’ നടത്തി പുതുതലമുറയെ ഉപദേശിക്കാനാണ് പരിപാടി. പൊലീസിന്‍െറ അനുമതി നേടിത്തന്നെ ഇത് സംഘടിപ്പിക്കാനാണ് പദ്ധതി.  ‘ചുംബനസംഗമ’ത്തിലേക്ക് സംഘ് യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
ചുംബന വിവാദത്തിന്‍െറ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തീവ്ര വര്‍ഗീയ ചേരിതിരിവാണ് നടക്കുന്നത്.
കോഴിക്കോട് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കാമുകീ കാമുകന്മാര്‍ പരസ്യചുംബനത്തില്‍ ഏര്‍പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ചര്‍ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനില്‍ക്കുകയാണ്. ഇതിന്‍െറ പേരില്‍ സൈബര്‍ കേസിനും നീക്കമുണ്ട്.

ഇബോള: സന്നദ്ധസംഘങ്ങള്‍ സജ്ജരാകണം

Posted: 28 Oct 2014 06:54 PM PDT

Image: 

മൂന്നു പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇബോള കേസുകള്‍ ജനങ്ങളെ മാരകമായി ബാധിച്ച് നിര്‍ബാധം മുന്നേറ്റം തുടരുകയാണ്. ദിനേന പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അപായമണികള്‍ മുഴക്കി ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. ലൈബീരിയ, ഗിനി, സിയറാ ലിയോണ്‍ എന്നീ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇബോള രോഗത്തിന്‍െറ മാരക സംക്രമണം. ഈ മൂന്നു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ സഹായത്തോടെ കൈക്കൊണ്ട നടപടികളുടെ ഫലശ്രുതി ഇനിയും പ്രകടമാകാനിരിക്കുന്നതേയുള്ളൂ. കഠിനപ്രയത്നവും വിഭവങ്ങളും സമാഹരിച്ചുകൊണ്ടു മാത്രമേ ഈ അസാധാരണ രോഗത്തിനെതിരായ പ്രതിരോധം സാര്‍ഥകമാകൂ. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ പൂര്‍വേഷ്യന്‍ മേഖലയില്‍ തല്‍ക്കാലം ഇബോള കേസുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയുണ്ടായി. അതേസമയം, പൊടുന്നനെ രോഗബാധയുടെ സൂചനകള്‍ ലഭിച്ചാല്‍ ഏതുവിധമായിരിക്കണം നമ്മുടെ പ്രതിരോധം. കരുതലോടെയുള്ള ദേശീയ മുന്നൊരുക്കങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ദേശീയതലത്തില്‍ പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അവ ശാക്തീകൃതരായ സമിതികളും ഏകോപന വിഭാഗവും വഴി നടപ്പാക്കുകയും വേണം. മുന്നൊരുക്കങ്ങളുടെ സ്വഭാവവും നിലവാരവും നിര്‍ണയിക്കുന്നതിന് സര്‍വരാജ്യങ്ങള്‍ക്കും ബാധകമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന ആവിഷ്കരിക്കുകയുണ്ടായി. രോഗനിവാരണ മാര്‍ഗങ്ങള്‍, നിരീക്ഷണം, രോഗബാധ കണ്ടത്തെിയാല്‍ കൈകാര്യം ചെയ്യേണ്ട രീതികള്‍, ലാബുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തല്‍, സന്നദ്ധസംഘങ്ങളുടെ പങ്ക്, സര്‍ക്കാര്‍തല നിയമനിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന രൂപംനല്‍കിയത്.

സന്നദ്ധ സംഘങ്ങളുടെ പങ്കാളിത്തം
ഇബോളക്കെതിരായ ഈ അടിയന്തര ജാഗ്രതയില്‍ സന്നദ്ധസംഘങ്ങള്‍ വഹിക്കേണ്ട പങ്ക് നിര്‍ണായകമാണ്. ഇബോള പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളില്‍ ജനങ്ങള്‍ അത്യധികം പരിഭ്രാന്തരാവുകയുണ്ടായി. ഈ പരിഭ്രാന്തിയും സംഭ്രമവും രോഗപ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിഘാതവും വെല്ലുവിളിയും സൃഷ്ടിക്കും. ജനങ്ങളുടെ ഭീതിയും ആശങ്കയും ദൂരീകരിക്കാന്‍ സന്നദ്ധസംഘടനകള്‍ സേവനനിരതരാകണം. രോഗബാധയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളുടെ വിനിമയത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കേണ്ട കര്‍ത്തവ്യമാകണം സന്നദ്ധ വിഭാഗങ്ങള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍, രോഗബാധക്കെതിരെ സന്നദ്ധസേവകര്‍ കണിശമായും സ്വയം രക്ഷാകവചം അണിഞ്ഞിരിക്കണം.
ഇബോളയുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ രണ്ട് വസ്തുതകളാണ് നിര്‍ബന്ധമായും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്. ഇബോള രോഗചികിത്സ വീട്ടില്‍വെച്ച് നടത്താന്‍ പാടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. വീട്ടിലെ ചികിത്സ നിരവധി പ്രത്യാഘാതങ്ങള്‍ക്കാണ് വഴിയൊരുക്കാറുള്ളത്. കുടുംബാംഗങ്ങള്‍, സന്ദര്‍ശിക്കാനത്തെുന്ന ബന്ധുക്കള്‍ തുടങ്ങിയവരിലേക്ക് രോഗം സംക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നതാണ് ഏറ്റവും പ്രധാനമായ പ്രശ്നം. രോഗമുക്തി വൈകാനും അതുമൂലം മരണം സംഭവിക്കാനുള്ള സാധ്യതയുമാണ് വീട്ടുചികിത്സമൂലം സംഭവിക്കുന്ന മറ്റു പ്രശ്നങ്ങള്‍. പരിശീലനം സിദ്ധിച്ച ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ മാത്രമേ ചികിത്സ നടത്താവൂ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വീട്ടില്‍ ചികിത്സ നല്‍കിയവരില്‍ ഭൂരിപക്ഷം പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
രോഗിയുടെ ശരീരദ്രവങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണം എന്നതാണ്  കണിശമായും ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. രോഗിയെ പരിചരിക്കുന്നവര്‍ ശുശ്രൂഷകള്‍ക്കു മുമ്പും ശേഷവും കൈകള്‍ ശുചിയായി സൂക്ഷിക്കണം. അണുബാധ ഗണ്യമായി തടയാന്‍ ശുചിത്വം വഴി സാധിക്കും.

യാത്രക്കാരെ നിരീക്ഷിക്കല്‍
ഇബോള സംക്രമണം തടയുന്നതിന് രോഗബാധയുള്ള രാഷ്ട്രങ്ങളില്‍നിന്ന് പുറപ്പെടുന്നവരും എത്തുന്നവരുമായ യാത്രക്കാരെ നിരീക്ഷിക്കാനും സ്ക്രീനിങ്ങിലൂടെ രോഗലക്ഷണങ്ങള്‍ ഇല്ളെന്ന് സ്ഥിരീകരിക്കാനും ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദേശം പാലിക്കപ്പെടുന്നത് ശുഭസൂചനയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ എയര്‍ലൈന്‍സ് ജീവനക്കാര്‍ കുടിയേറ്റ കസ്റ്റംസ് വകുപ്പുകള്‍ക്കും ഇത്തരം നിര്‍ദേശങ്ങള്‍ കൈമാറുകയുണ്ടായി.
ഓരോ രാജ്യത്തെയും ജനസാന്ദ്രത, ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത എന്നിവക്ക് അനുസരിച്ച് ഇബോള നിവാരണ നിരീക്ഷണ മാര്‍ഗങ്ങളില്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് സംഗതമായിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പരിചരണമുറകള്‍ അഭ്യസിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമായിരിക്കണം രോഗമേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
സമ്പൂര്‍ണമായ ഉത്തരവാദിത്തബോധത്തോടെ ശക്തമായ നേതൃനിരയുടെ കീഴില്‍ കഠിനാധ്വാനം കാഴ്ചവെച്ചുകൊണ്ടേ ഇബോളയുടെ മാരകശേഷിയെ തടയുന്ന പദ്ധതികളും മുന്‍കരുതലുകളും വിജയപ്രദമാകൂ. ഇബോളമുക്ത രാജ്യമായി ധീരപ്രഖ്യാപനം നടത്താന്‍ നൈജീരിയയെ പ്രാപ്തമാക്കിയ ആ രാജ്യത്തെ ഭരണകര്‍ത്താക്കളുടെയും സന്നദ്ധ കൂട്ടായ്മകളുടെയും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനമാതൃക നമ്മുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നു.

(ലോകാരോഗ്യ സംഘടനയുടെ ദക്ഷിണപൂര്‍വേഷ്യന്‍ ഡയറക്ടറാണ് ലേഖിക)
 

ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍

Posted: 28 Oct 2014 06:48 PM PDT

Image: 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിക്കുന്ന എല്ലാ സര്‍വകലാശാലകളും അസ്വസ്ഥ കലുഷവും ‘യൂനിവേഴ്സിറ്റികള്‍ വിദ്യാഭ്യാസത്തിന് ഹാനികരം’ എന്ന പരസ്യബോര്‍ഡ് സ്ഥാപിക്കേണ്ട ഗതിയിലും ആയിരിക്കെ ഇവയുടെയെല്ലാം ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കലാശാലകളുടെ മുഴുവന്‍ വൈസ് ചാന്‍സലര്‍മാരെയും കൊച്ചി കുസാറ്റില്‍ വിളിച്ചുചേര്‍ത്ത് സുപ്രധാനമായ ചില തീരുമാനങ്ങളെടുത്ത സംഭവം അഭൂതപൂര്‍വമാണ്. വൈസ് ചാന്‍സലര്‍മാരുടെ നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്ന പണി മാത്രമേ ചാന്‍സലര്‍ക്കുള്ളൂ എന്ന ചിരപരിചിത ധാരണയെ തിരുത്തിക്കുറിച്ച ജസ്റ്റിസ് സദാശിവം സര്‍വകലാശാലകള്‍ കുളംതോണ്ടുമ്പോള്‍ അവയെ വീണ്ടെടുക്കുകയും നടത്തിപ്പ് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ചുമതലകൂടി തനിക്കുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തങ്ങളുടെ കഴിവുകേടിനും പിടിപ്പുകേടിനുമുള്ള  മുഴുവന്‍ ഉത്തരവാദിത്തവും രാഷ്ട്രീയക്കാരുടെ മേല്‍ കെട്ടിയേല്‍പിച്ച് തടിതപ്പാനുള്ള വി.സിമാരുടെ ശ്രമം വിഫലമാക്കിയ ചാന്‍സലര്‍ രാഷ്ട്രീയക്കാരെ പൂര്‍ണമായി മാറ്റിനിര്‍ത്താനാവില്ളെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍, തീരുമാനങ്ങളെടുക്കുമ്പോള്‍ അവര്‍ക്ക് വഴങ്ങേണ്ടതില്ളെന്ന് ധൈര്യപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് സദാശിവത്തെ റിട്ടയര്‍മെന്‍റിനു ശേഷം കേരള ഗവര്‍ണറായി നിയമിച്ച സര്‍ക്കാര്‍ നടപടിയും  ഒരു രാഷ്ട്രീയ തീരുമാനമായിരുന്നല്ളോ. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം രാഷ്ട്രീയാടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നതെന്നതും മറന്നുകൂടാ. ഭരണമുന്നണിയിലെ വിവിധ ഘടകകക്ഷികളുടെ നോമിനികളായിട്ടാണ് ഏതാണ്ടെല്ലാ വി.സിമാരും ഇന്ന് ആ പദവിയില്‍ അവരോധിതരായത്. സ്ഥാനമേറ്റ ശേഷം രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഒരിടപെടലും ഉണ്ടായിക്കൂടാ എന്ന ശാഠ്യം സംഗതമോ കരണീയമോ അല്ല. അതേയവസരത്തില്‍ ഭരണപ്രാപ്തിയും അക്കാദമിക നിലവാരവുമില്ലാത്തവരെ കേവലം രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെ സര്‍വകലാശാലപോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തുന്നതും നീതീകരിക്കാവതല്ല. ഉന്നത വിദ്യാഭ്യാസ  രംഗത്തെ നിലവിലെ കാലുഷ്യങ്ങള്‍ക്ക് കഴിവുകെട്ട വി.സിമാരും ഒരു പരിധിവരെ ഉത്തരവാദികളാണെന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. കലാശാലകളെന്നാല്‍ പരീക്ഷകള്‍ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏര്‍പ്പാട് എന്നേടത്തോളം സ്ഥിതി വഷളായതും സഹിക്കാം, പരീക്ഷകള്‍തന്നെ നിശ്ചിത തീയതിക്കും സമയത്തിനും കുറ്റമറ്റരീതിയില്‍ നടത്താനോ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം വിതരണം ചെയ്യാനോ സാധിക്കുന്നില്ളെന്നുകൂടി വന്നാല്‍ പിന്നെ യൂനിവേഴ്സിറ്റികളുടെ പ്രയോജനമെന്ത് എന്ന് ചിന്തിക്കാതിരിക്കാനാവില്ല. കാമ്പസുകളിലോ, വിദ്യാര്‍ഥി സമരങ്ങളും പഠിപ്പുമുടക്കും സംഘര്‍ഷങ്ങളും ഒഴിഞ്ഞ സമയമില്ല. പ്രബുദ്ധ കേരളത്തിലെ കലാശാലകളില്‍ വിദ്യാഭ്യാസമൊഴിച്ച് ബാക്കിയൊക്കെ നടക്കുന്നുവെന്നു പറയാന്‍ നിര്‍ബന്ധിക്കുന്നു സ്ഥിതിഗതികള്‍.
ഈ സാഹചര്യത്തില്‍ ഇലക്ഷന്‍ കമീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന് ചില അധികാരങ്ങളും സ്വാതന്ത്ര്യവുമൊക്കെയുണ്ടെന്ന് ആദ്യമായി തെളിയിച്ച മുന്‍ മുഖ്യ കമീഷണര്‍ ശേഷനെപ്പോലെ, പരമോന്നത കോടതിയിലെ ന്യായാധിപ സ്ഥാനത്തോളമത്തെിച്ച നിയമപരിജ്ഞാനം കൈമുതലായുള്ളതുകൊണ്ടാവാം, ഗവര്‍ണര്‍ സദാശിവം ചാന്‍സലര്‍ പദവി നാമമാത്രമല്ളെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചത് എന്തുകൊണ്ടും ഉചിതമായി. പ്രോ ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്മാര്‍, വി.സിമാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ അംഗങ്ങളും ഗവര്‍ണറുടെ സെക്രട്ടറി കണ്‍വീനറുമായി യൂനിവേഴ്സിറ്റി ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള തീരുമാനമാണ് യോഗനടപടികളില്‍ പരമപ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതുപ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയാണ് നിര്‍ദിഷ്ട കൗണ്‍സിലിന്‍െറ പ്രധാനദൗത്യം. പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും കൃത്യമായി നടത്താന്‍ ടൈംടേബ്ള്‍ നിര്‍ബന്ധമാക്കും, പരീക്ഷാ ഹാളിലും മൂല്യനിര്‍ണയ ക്യാമ്പിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും, സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും തുടങ്ങിയ തീരുമാനങ്ങളോടൊപ്പം മൂന്നു മാസം കൂടുമ്പോള്‍ വി.സിമാര്‍ ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ സര്‍വകലാശാലകളുമായുള്ള സഹകരണ പരിപാടികള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നിതാന്ത ജാഗ്രത ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും നിലവാരം മെച്ചപ്പെടുത്താനും സാധിക്കേണ്ടതാണ്. എന്നാല്‍, അവ്യവസ്ഥയും അനാസ്ഥയും കൃത്യവിലോപവും ശീലമാക്കിയ സ്റ്റാഫിന്‍െറ ഭാഗത്തുനിന്ന് മതിയായ സഹകരണം ലഭിച്ചില്ളെങ്കില്‍ വൈസ് ചാന്‍സലര്‍ മാത്രം വിചാരിച്ചാല്‍ നേടാവുന്നതല്ല ഉപര്യുക്ത ലക്ഷ്യങ്ങള്‍. അതുപോലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉപകരണങ്ങളാക്കുന്ന തെറ്റായ കീഴ്വഴക്കം തിരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങളും തയാറാവണം.

കമല സുറയ്യ സ്മാരക ഭൂമിയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി

Posted: 28 Oct 2014 06:30 PM PDT

Image: 
Subtitle: 
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

തൃശൂര്‍: പുന്നയൂര്‍കുളത്തെ കമല സുറയ്യ സ്മാരകഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. നീര്‍മാതളത്തിന്‍െറ ചുവട്ടില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പൊലീസിന്‍െറ സഹായത്തോടെ സാഹിത്യ അക്കാദമി പൊളിച്ചുനീക്കി. മലയാളത്തിന്‍െറ പ്രിയ കഥാകാരിയുടെ ജന്മനാടായ പുന്നയൂര്‍കുളത്ത് കമല സുറയ്യ സാംസ്കാരിക സമുച്ചയത്തിന്‍െറ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് കൈയേറ്റം നടന്നത്. ഇക്കാര്യം മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു.
നിരവധി കഥകള്‍ക്ക് പശ്ചാത്തലമായ നീര്‍മാതളവും സര്‍പ്പക്കാവും അടങ്ങിയ സ്ഥലം ചിലര്‍ വേലികെട്ടി തിരിച്ച് ക്ഷേത്ര ഭൂമിക്ക് സമാനമാക്കിയിരുന്നു. നീര്‍മാതളച്ചോട്ടില്‍ ഭണ്ഡാരവും സ്ഥാപിച്ച് നാലപ്പാട്ട് സര്‍പ്പക്കാവിലേക്കുള്ള വഴി എന്ന ബോര്‍ഡും വെച്ചു. ഹൈന്ദവസംഘടനകള്‍ ചില ബന്ധുക്കളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം നടത്തുന്നതെന്നാണ് ആരോപണം. കമല സുറയ്യ സര്‍ക്കാറിന് രേഖാമൂലം കൈമാറിയ ഭൂമിയിലാണ് ഈ അനധികൃത ഇടപെടല്‍.
വാര്‍ത്തയെ തുടര്‍ന്ന് സാഹിത്യ അക്കാദമി വിഷയത്തില്‍ ഇടപെടുകയും നീര്‍മാതളച്ചുവട്ടിലെ ഭണ്ഡാരം പൊലീസിന്‍െറ സഹായത്തോടെ പൊളിച്ചു നീക്കുകയുമായിരുന്നു. 2009ലാണ് ഈ സ്ഥലം കമല സുറയ്യ കേരള സാഹിത്യ അക്കാദമിക്ക് കൈമാറിയത്. മഹാനവമി ദിവസം ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നിരുന്നു. സര്‍പ്പക്കാവില്‍ എഴുത്തിനിരുത്തല്‍ പതിവില്ളെന്ന് അന്നുതന്നെ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാദമിയുടെ കൈവശമുള്ള ഭൂമിയിലെ കൈയേറ്റമറിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കമല സുറയ്യ സാംസ്കാരിക സമുച്ചയത്തിന് നാലപ്പാടിന്‍െറ പേര് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ തളളിയതോടെയാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്.
അക്കാദമിക്കെതിരെ പ്രമുഖ സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്തും രംഗത്തത്തെി. കൈയേറ്റത്തിനെതിരെ പ്രതികരിക്കാന്‍ അക്കാദമി ഭരണസമിതി തയാറായില്ളെന്നും അക്കാദമി സെക്രട്ടറിയുടെ സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കാന്‍ സാംസ്കാരിക വകുപ്പ് തയാറാകണമെന്നും വടക്കേടത്ത് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.മാധവിക്കുട്ടി കമല സുറയ്യയായ ശേഷം പുകയുന്ന വര്‍ഗീയ താല്‍പര്യങ്ങളാണ് ഈ അജണ്ടക്ക് പിറകില്‍. സുറയ്യ നല്‍കിയ ഭൂമിയില്‍ അവരുടെ പേരിലല്ലാതെ സ്മാരകം പണിയാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോ ചിലര്‍ ഭണ്ഡാരം സ്ഥാപിച്ചത് അറിഞ്ഞയുടന്‍, ചൊവ്വാഴ്ച രാവിലെ താന്‍ നേരിട്ട് അവിടെ ചെല്ലുകയും ഭണ്ഡാരം പൊളിച്ചുമാറ്റുകയും ചെയ്തതായി അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

തുനീഷ്യ: ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ^നിദാഅ് തൂനിസ്

Posted: 28 Oct 2014 12:07 PM PDT

Image: 

തൂനിസ്: ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപവത്കരിക്കുമെന്ന് തുനീഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ നിദാഅ് തൂനിസ് പാര്‍ട്ടി. പോപുലര്‍ ഫ്രണ്ട്, അഫെക് തൂനിസ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാത്ത് തുടങ്ങിയ പാര്‍ട്ടികളുമായാണ് സഖ്യമുണ്ടാക്കാന്‍ സാധ്യതയെന്ന് നിദാഅ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അയ്മന്‍ ബിജാഇ പറഞ്ഞു.
മുന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലി കാലഘട്ടത്തിലെ പാര്‍ലമെന്‍റ് സ്പീക്കര്‍ ബാജി ഖാഇദ് സബ്സിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് നിദാഅ് തൂനിസ്.
പാശ്ചാത്യന്‍ നിരീക്ഷകരടക്കമുള്ളവര്‍ നിലവില്‍ ഭരണകക്ഷിയായ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി നിദാഅ് തൂനിസ് മുന്നേറുകയായിരുന്നു. 2011ലെ വിപ്ളവത്തോടെ പുറത്തായ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ഭരണകൂടത്തോട് ആഭിമുഖ്യമുള്ളവര്‍ ചേര്‍ന്നതാണ് നിദാഅ് തൂനിസ് എന്നതിനാല്‍ പുതിയ ഭരണകൂടത്തെ കുറിച്ച ആശങ്കകള്‍ പലരും പങ്കുവെക്കുന്നുണ്ട്.
സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന അന്നഹ്ദക്ക് പകരം മധ്യവര്‍ഗത്തിന്‍െറ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
217 അംഗ പാര്‍ലമെന്‍റിലെ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിദാഅ് തൂനിസിന് 84, അന്നഹ്ദക്ക് 69, ഫ്രീ പാട്രിയോട്ടിക് യൂനിയന് 17, പോപുലര്‍ ഫ്രണ്ടിന് 12, അഫെക് തൂനിസിന് ഒമ്പത് എന്നിങ്ങനെയാണ് സീറ്റു നില. ബാക്കിയുള്ള 18 സീറ്റുകള്‍ പ്രവാസി തുനീഷ്യക്കാര്‍ക്കായി മാറ്റിവെച്ചവയാണ്. ഈ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് വോട്ടുകള്‍ രേഖപ്പെടുത്തുക.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP