നീലക്കുയിലിന് അറുപത് Madhyamam News Feeds |
- നീലക്കുയിലിന് അറുപത്
- ലാ ലിഗ: റയല്‍ ബില്‍ബാഓയെ തകര്‍ത്തു; ക്രിസ്റ്റ്യാനോക്ക് ഹാട്രിക്
- താക്കറെയോടുള്ള മോദിയുടെ ആദരവ് ചോദ്യം ചെയ്ത് ശിവസേന
- കാലടി പാലം തുറന്നുകൊടുത്തു; മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം
- മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു
- ബ്രസീല്‍ തെരഞ്ഞെടുപ്പ്: ആദ്യ റൗണ്ടില്‍ ദില്‍മ റുസെഫിന് മുന്നേറ്റം
- ഇന്ത്യാ ഗേറ്റില്‍ കാണാതായ ബാലികയെ കണ്ടെത്തി
- അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: അഞ്ചു പേര്‍ മരിച്ചു
- കത്തോലിക്കാ സഭയിലെ അസാധാരണ സിനഡിന് തുടക്കമായി
- ക്ഷമ പരീക്ഷിക്കരുതെന്ന് മുശര്‍റഫ്
- മറുപടി പുസ്തകവുമായി മന്മോഹന്
- പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നു -പിണറായി
Posted: 06 Oct 2014 12:29 AM PDT Image: മലയാള സിനിമാഗാനങ്ങള്‍ അതിന്‍െറ തനിമ കണ്ടത്തെിയിട്ട്, അതായത് നീലക്കുയില്‍ എന്ന സിനിമ ഇറങ്ങിയിട്ട് അറുപത് വര്‍ഷമാകുന്നു. 1954 ഒക്ടോബറിലാണ് സിനിമയിലും ഗാനങ്ങളിലും മലയാളത്തിന് സ്വത്വമുണ്ടാക്കിയ ഈ ചിത്രം റിലീസായത്. കെ.രാഘവന്‍ എന്ന സംഗീതസംവിധായകനിലൂടെയാണ് മലയാള ഗാനങ്ങള്‍ അതിന്‍െറ തനിമ കണ്ടത്തെിയത്. ഗാനരചയിതാവ് പി. ഭാസ്കരന്‍ മാഷ് രാമു കാര്യാട്ടിനൊപ്പം ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. മുമ്പും നിരവധി ഗാനങ്ങള്‍ ഭാസ്കരന്‍ മാഷ് എഴുതിയിട്ടുണ്ടെങ്കിലും നീലക്കുയില്‍ കാലഘട്ടത്തെ മാറ്റി മറിച്ചു. മലയാള സിനിമ അതിന്‍െറ ബാലാരിഷ്ടതകളുടെ കാലത്തിലായിരുന്നു അന്ന്. ആദ്യമായി മലയാള സിനിമക്ക് ദേശീയാംഗീകാരം ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. |
ലാ ലിഗ: റയല്‍ ബില്‍ബാഓയെ തകര്‍ത്തു; ക്രിസ്റ്റ്യാനോക്ക് ഹാട്രിക് Posted: 06 Oct 2014 12:05 AM PDT Image: മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അത് ലറ്റിക് ബില്‍ബാഓയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്‍െറ മികവിലാണ് റയലിന്‍െറ ജയം. ഫ്രഞ്ച് സട്രൈക്കര്‍ കരീം ബെന്‍സെമ രണ്ട് ഗോള്‍ നേടി. ലാ ലിഗയില്‍ 22ാമത്തെ ഹാട്രിക്കാണ് റൊണാള്‍ഡോ ഇന്ന് നേടിയത്. ഈ നേട്ടത്തോടെ റൊണാള്‍ഡോ റയല്‍ ഇതിഹാസം ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയുടെയും അത് ലറ്റിക് സ്ട്രൈക്കര്‍ ടെല്‍മോ സറയുടെയും റെക്കോര്‍ഡിനൊപ്പമത്തെി. ആദ്യ പകുതിയില്‍ത്തന്നെ രണ്ട് ഗോളിന് മുന്നിലായിരുന്നു റയല്‍. ഹെഡറിലൂടെ ബെന്‍സെമയും റൊണാള്‍ഡോയുമാണ് ഗോള്‍ നേടിയത്. രണ്ട്, 41 മിനിട്ടുകളിലായിരുന്നു ഇത്. പിന്നീട് 55, 69, 88 മിനുട്ടുകളില്‍ ഇരുവരും പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്താണ് റയലിപ്പോള്‍. അഞ്ചാം സ്ഥാനത്തുള്ള അത് ലറ്റികോ മാഡ്രിഡിന് ഒരു പോയന്‍റ് മാത്രം മുന്നിലാണ് റയല്‍. ബാഴ്സലോണയാണ് ലീഗില്‍ തലപ്പത്ത്. വലന്‍സിയ, സെവിയ്യ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. |
താക്കറെയോടുള്ള മോദിയുടെ ആദരവ് ചോദ്യം ചെയ്ത് ശിവസേന Posted: 05 Oct 2014 11:38 PM PDT Image: മുംബൈ: ശിവസേനയെയും താന്‍ ഏറെ ആദരിക്കുന്ന ബാല്‍ താക്കറെയെയും വിമര്‍ശിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന. 25 വര്‍ഷം നിലനിന്നിരുന്ന സഖ്യം സീറ്റ് വിഭജനത്തില്‍ തട്ടി പിരിഞ്ഞപ്പോള്‍ താക്കറെയോടും ശിവസേനയോടുമുള്ള ആദരവ് എവിടെയായിരുന്നെന്ന് സേന മുഖപത്രമായ സാംന, മുഖപ്രസംഗത്തില്‍ ചോദിച്ചു. താക്കറെയോട് ആദരവുണ്ടെങ്കില്‍ സീറ്റ് വിഭജനക്കാര്യത്തില്‍ പക്വത കാണിക്കേണ്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും നിര്‍ബന്ധബുദ്ധിയോടെ പെരുമാറിയതാണ് സഖ്യം തകരാന്‍ കാരണമെന്നും മുഖപ്രസംഗം വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേനയെയും ബാല്‍ താക്കറയെയും വിമര്‍ശിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞത്. രാഷ്ട്രീയത്തിന് അതീതമായ ചില കാര്യങ്ങളുണ്ട്. അതിന്‍െറ ഭാഗമാണ് ബാല്‍ താക്കറെയോടുള്ള ആദരവെന്നും മോദി പറഞ്ഞിരുന്നു. പത്ത് ദിവസത്തെ പ്രചാരണപരിപാടിയില്‍ 20 റാലികളെയാണ് മോദി മഹാരാഷ്ട്രയില്‍ അഭിസംബോധന ചെയ്യുന്നത്. |
കാലടി പാലം തുറന്നുകൊടുത്തു; മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം Posted: 05 Oct 2014 09:48 PM PDT Image: കാലടി: അറ്റകുറ്റപ്പണി നടത്തിയ കാലടി ശ്രീശങ്കര പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം. പാലം പണി 16 ദിവസം അകാരണമായി നീട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസുകാരുടെ സഹായത്തോടെ ഏറെ പാടുപെട്ടാണ് മന്ത്രി പാലത്തിന് സമീപമെത്തിയത്. മന്ത്രിയെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. അതേസമയം, മൂന്നുതവണ പാലം തുറന്നുകൊടുക്കുന്ന രംഗത്തിനും നാട്ടുകാര്‍ സാക്ഷ്യം വഹിച്ചു. മന്ത്രി എത്തുന്നതിന് മുമ്പ് ബി.ജെ.പി പ്രവര്‍ത്തകര്‍ പാലത്തിന്‍െറ ജനകീയ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് ഇബ്രാഹിംകുഞ്ഞ് പാലം ഒൗദ്യോഗികമായി തുറന്നുകൊടുത്തു. മന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ ജോയ് തെറ്റയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലത്തിന്‍െറ കാലടി ഭാഗത്ത് സമാന്തര ഉദ്ഘാടനവും നടന്നു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് തിരിഞ്ഞുനോക്കാതെ ഉദ്ഘാടനത്തിനായി മാത്രം മന്ത്രിയുടെ ആവശ്യമില്ലെന്നാണ് ബി.ജെ.പി പറയുന്നത്. മന്ത്രിക്കെതിരെ പ്രതിഷേധം മുന്നില്‍ക്കണ്ട് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. കഴിഞ്ഞ മാസം 20നാണ് കാലടി പാലത്തിന്‍െറ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത്. തകര്‍ന്നതിന് ശേഷവും പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെരിയാറിന് കുറുകെ കാലടിയില്‍ നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം നേരത്തെ തീരുമാനിച്ചിരുന്നു. |
മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു Posted: 05 Oct 2014 08:50 PM PDT Image: ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന് വിമര്‍ശമുയരുകയും കാര്‍ട്ടൂണിനെതിരെ മലയാളികളടക്കം രോഷപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്‍െറ മാപ്പു പറച്ചില്‍. ഫേസ്ബുക്ക് പേജിലൂടെയാണ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസെന്‍തല്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ നിരവധി പരാതികള്‍ വായനക്കാരില്‍ നിന്നും ലഭിച്ചു. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ പശ്ചാത്യരാജ്യങ്ങളുടെയോ വികസിത രാജ്യങ്ങളുടെയോ കുത്തകയല്ല എന്നാണ് കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഉദ്ദേശിച്ചിട്ടുണ്ട്. ചിത്രം ഒരുതരത്തിലും വംശീയമായുള്ള അധിക്ഷേപമല്ളെന്നും ക്ഷമാപണത്തില്‍ പറയുന്നു. ഫേസ് ബുക്കിലൂടെ പ്രതികരിച്ച വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് കാര്‍ട്ടൂണിനെതിരെ മലയാളികളടക്കം നിരവധിപേര്‍ രോഷം പ്രകടിപ്പിച്ചത്. മലയാളത്തിലുള്ള നിരവധി അഭിപ്രായപ്രകടനങ്ങളും ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തലപ്പാവ് ധരിച്ച ഇന്ത്യക്കാരനായ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്പേസ് ക്ലബ്ബിന്‍െറ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ളബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യക്കാരന്‍ വാതിലില്‍ മുട്ടുന്നതിന്‍െറ അതൃപ്തി നിഴലിക്കുന്നുണ്ട്. ഇന്ത്യക്കാരന്‍ പശുവിനെ മേച്ചുനടക്കുന്ന അപരിഷ്കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം
|
ബ്രസീല്‍ തെരഞ്ഞെടുപ്പ്: ആദ്യ റൗണ്ടില്‍ ദില്‍മ റുസെഫിന് മുന്നേറ്റം Posted: 05 Oct 2014 08:08 PM PDT Image: റിയോ ഡെ ജനീറോ: ബ്രസീലില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ നിലവിലെ പ്രസിഡന്‍റും വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ദില്‍മ റുസെഫിന് മുന്നേറ്റം. 41.1 ശതമാനം വോട്ടാണ് ദില്‍മക്ക് ലഭിച്ചത്. എന്നാല്‍ അധികാരത്തിലെത്താന്‍ ആവശ്യമായ വോട്ട് ലഭിക്കാത്തതിനാല്‍ ഈ മാസം 26ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലായിരിക്കും വിജയിയെ തീരുമാനിക്കുക. റുസെഫിന്‍െറ പ്രധാന എതിരാളി എസിയോ നെവസ് 34.2 ശതമാനം വോട്ട് നേടി. സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് നെവസ്. മുന്‍ പരിസ്ഥിതി മന്ത്രി കൂടിയായ മാരിന സില്‍വക്കാണ് മൂന്നാം സ്ഥാനം. 21.3 ശതമാനം വോട്ടാണ് സില്‍വക്ക് ലഭിച്ചത്. 11 പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ആദ്യ രണ്ട് സ്ഥാനം ലഭിച്ച റുസെഫും നെവസുമായിരിക്കും രണ്ടാ ഘട്ടത്തില്‍ മത്സരിക്കുക. ബ്രസീല്‍ ജനത തന്‍െറ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ചതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ മുന്നേറ്റമെന്ന് ഫലം പുറത്തുവന്നതിന് ശേഷം ദില്‍മ റുസെഫ് പ്രതികരിച്ചു. ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനുവേണ്ടി സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചു എന്ന ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്
|
ഇന്ത്യാ ഗേറ്റില്‍ കാണാതായ ബാലികയെ കണ്ടെത്തി Posted: 05 Oct 2014 07:35 PM PDT Image: ന്യൂഡല്‍ഹി : ഇന്ത്യാ ഗേറ്റില്‍ വെച്ച് ഒരാഴ്ച മുന്‍പ് കാണാതായ മൂന്നു വയസ്സുകാരി ജാഹ്നവി അഹൂജയെ കണ്ടത്തെി. ദക്ഷിണ ഡല്‍ഹിയിലെ ജനക്പുരിയിലെ ഗുരുദ്വാരക്ക് മുന്നില്‍ വഴിയാത്രക്കാരനാണ് ബാലികയെ കണ്ടത്. തല മൊട്ടയടിച്ച് കഴുത്തില്‍ പേരെഴുതിയ ടാഗ് തൂക്കിയിരുന്നു. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: അഞ്ചു പേര്‍ മരിച്ചു Posted: 05 Oct 2014 07:23 PM PDT Image: ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു സ്ത്രീകളും 13 വയസുള്ള പെണ്‍കുട്ടിയുമുള്‍പ്പെടുന്നു. വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖക്ക് സമീപമുള്ള അര്‍ണിയ മേഖലയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. |
കത്തോലിക്കാ സഭയിലെ അസാധാരണ സിനഡിന് തുടക്കമായി Posted: 05 Oct 2014 02:12 AM PDT Image: വത്തിക്കാന്‍ സിറ്റി: കുടുംബ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന നിലപാടുകളില്‍ പുനര്‍വിചിന്തനം ലക്ഷ്യമിടുന്ന കത്തോലിക്ക സഭയുടെ അസാധാരണ സിനഡിന് വത്തിക്കാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പയും 200ലധികം മുതിര്‍ന്ന മെത്രാന്‍മാരും പങ്കെടുക്കുന്ന സിനഡ് ഒക്ടോബര്‍ 19 വരെ നീണ്ടുനില്‍ക്കും. വിശ്വാസികളുടെ പ്രതിനിധികളും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. |
ക്ഷമ പരീക്ഷിക്കരുതെന്ന് മുശര്‍റഫ് Posted: 05 Oct 2014 02:07 AM PDT Image: കറാച്ചി: ഇന്ത്യ പാകിസ്താന്‍ സേനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ്. ഇന്ത്യ നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നല്ലതല്ലെന്ന് മുശര്‍റഫ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. ഇതിന് ഇരുരാജ്യനേതാക്കളും പരസ്പരം പഴിചാരുന്നതും തുടരുകയാണ്. 1971ലെ യുദ്ധത്തിനുശേഷം ഏറ്റവും രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനമാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയതെന്നാണ് ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേനയുടെ വിലയിരുത്തല്‍. |
മറുപടി പുസ്തകവുമായി മന്‍മോഹന്‍ Posted: 05 Oct 2014 01:47 AM PDT Image: ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍െറ പുസ്തകമെത്തുന്നു. പ്രധാനമന്ത്രിയായിരിക്കെ തന്‍െറ ഓഫീസും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചെല്ലാം പുസ്തകത്തില്‍ മന്‍മോഹന്‍ വെളിപ്പെടുത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. |
പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നു -പിണറായി Posted: 05 Oct 2014 01:09 AM PDT Image: തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. കെ പ്രേമചന്ദ്രനെ പരനാറി എന്നു വിശേഷിപ്പിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുന്‍ നിലപാടില്‍ പിണറായി ഉറച്ചു നിന്നത് . |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment