ടോമും അഞ്ജുവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ജി.വി രാജ പുരസ്കാരം Posted: 13 Oct 2014 12:55 AM PDT തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, വോളിബാള്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ജിബിന്‍ തോമസ്, ഒ.പി ജെയ്ഷ എന്നിവര്‍ക്കാണ് ഇത്തവണ പുരസ്കാരം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പി.ടി ഉഷക്കാണ് മികച്ച പരിശീലകക്കുള്ള പുരസ്കാരം. ടിന്‍റു ലൂക്കയുടെ മികച്ച പ്രകടനങ്ങളാണ് ഉഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. കോതമംഗലത്തെ പി.ടി ബാബുവാണ് കോളജ് വിഭാഗത്തില്‍ മികച്ച കായികാധ്യാപകന്‍. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സിജിന് സ്കൂള്‍ വിഭാഗത്തിലെ കായികാധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു. എട്ടു തവണയാണ് ജി.വി രാജ പുരസ്കാരത്തിനായി ടോം അപേക്ഷിച്ചത്. ഒമ്പത് തവണ അര്‍ജുന അവാര്‍ഡില്‍ തഴയപ്പെട്ട ടോമിന് ഇത്തവണ അര്‍ജുന ലഭിച്ചിരുന്നു. ദീപിക ദിനപത്രത്തിലെ തോമസ് വര്‍ഗീസിനാണ് മികച്ച കായിക ലേഖകനുള്ള അവാര്‍ഡ്. ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിക്ക് ലഭിച്ചു. |
ഐ.എസിനെതിരായ ആക്രമണത്തിന് തുര്‍ക്കി വ്യോമതാവളം അനുവദിച്ചു Posted: 12 Oct 2014 11:43 PM PDT അങ്കാറ: ഐ.എസിനെതിരായ ആക്രമണത്തിന് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കക്ക് തുര്‍ക്കി അനുമതി നല്‍കി. ധാരണപ്രകാരം ദക്ഷിണ തുര്‍ക്കിയിലെ ഇന്‍കിര്‍ലിക് വ്യോമ താവളം അമേരിക്കക്ക് ഉപയോഗിക്കാന്‍ കഴിയും. മിതവാദികളായ സിറിയന്‍ പ്രതിപക്ഷ സേനക്ക് പരിശീലനം നല്‍കാനും ഇറാഖില്‍ സൈനികമായി ഇടപെടുന്നതിനും സഹായകരമാണ് തുര്‍ക്കിയുമായി ഉണ്ടാക്കിയ ധാരണയെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ നഗരമായ കൊബാന പിടിച്ചെടുക്കാനായി ഐ.എസ് ആക്രമണം തുടരുകയാണ്. കുര്‍ദ് ഭൂരിപക്ഷ പ്രദേശമാണ് കൊബാന. സിറിയന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തിയിരുന്ന തുര്‍ക്കി ഐ.എസിനെതിരായ സൈനിക നടപടിയെ പിന്തുണച്ചിരുന്നില്ല. ഇറാഖുമായും സിറിയയുമായും തുര്‍ക്കി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാഖിലെയും സിറിയയിലെയും വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് വ്യോമതാവളം അനുവദിക്കാന്‍ തുര്‍ക്കി തയാറായത്. ഐ.എസിനെതിരായ നീക്കത്തില്‍ കൂടുതല്‍ സഹകരണം ആവശ്യപ്പെട്ട് തുര്‍ക്കിക്കുമേല്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഐ.എസിനെതിരെ പോരാടാന്‍ സിറിയയിലേക്ക് കുര്‍ദുകള്‍ പോകുന്നതും തുര്‍ക്കി തടഞ്ഞിരുന്നു. ഐ.എസിനെതിരായ ആക്രമണത്തിന്‍െറ പേരില്‍ കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്നതിലും തുര്‍ക്കിക്ക് ആശങ്കയുണ്ട്. കുര്‍ദ് ന്യൂനപക്ഷവും തുര്‍ക്കിയുമായി ദീര്‍ഘകാലം ആഭ്യന്തര ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. അതേസമയം കൊബാനയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. കൊബാന ഐ.എസ് പിടിച്ചെടുത്താല്‍ കൂട്ടക്കൊല നടന്നേക്കുമെന്ന് സംശയമുണ്ട്. ഐ.എസിനെതിരായ തന്ത്രങ്ങളുടെ പരാജയം മൂലമല്ല കൊബാനയില്‍ ദുരന്തം സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈറോയില്‍ ഗസ്സ പുനര്‍നിര്‍മാണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ടൈറ്റാനിയം കേസ്: സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി Posted: 12 Oct 2014 11:34 PM PDT കൊച്ചി: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്റ്റേ ഹൈകോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. നേരത്തെ മൂന്നാഴ്ചത്തേക്കായിരുന്നു സ്റ്റേ നീട്ടി നല്‍കിയത്. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങിവരാത്തതാണ് സ്റ്റേ നീട്ടാന്‍ കാരണം. അഴിമതി സംബന്ധിച്ച പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ സ്റ്റേ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പേരില്‍ 200 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. ജയന്‍െറ പരാതിയിലാണ് അന്വേഷണം. |
ഹുദ്ഹുദിന്‍െറ വേഗത കുറഞ്ഞു; മരണം എട്ടായി Posted: 12 Oct 2014 10:58 PM PDT വിശാഖപട്ടണം: കനത്ത നാശനഷ്ടം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. അഞ്ച് ആന്ധ്രാ സ്വദേശികളും മൂന്ന് ഒഡിഷ സ്വദേശികളുമാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും മരം വീണും മതിലിടിഞ്ഞുമാണ് അപകടം. അന്ധ്രായിലെ വിശാഖപട്ടണം, ശ്രീകാകുളം, വിഴിനഗരം എന്നിവിടങ്ങളിലാണ് മരണം. രണ്ടുപേര്‍ മരം വീണും ഒരാള്‍ മതിലിടിഞ്ഞു വീണുമാണ് മരിച്ചത്. ഒഡിഷയില്‍ രണ്ട് മത്സ്യത്തൊഴിലാളികളും മറ്റൊരാളുമാണ് മരിച്ചത്. അതേസമയം, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന ചുഴലിക്കാറ്റിന്‍െറ വേഗത 50 മുതല്‍ 70 കിലോമീറ്ററായി കുറഞ്ഞു. ഒഡിഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ വിഴിനഗരം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം തയാറെടുത്തതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നായിഡു സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. |
സംസ്ഥാനത്ത് അഴിമതി അരങ്ങുതകര്‍ക്കുന്നു –വി.എസ് Posted: 12 Oct 2014 10:49 PM PDT തിരുവനന്തപുരം: കേരളത്തില്‍ കെടുകാര്യസ്ഥതയും അഴിമതിയും അരങ്ങുതകര്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മത്തായി മാഞ്ഞൂരാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മത്തായി മാഞ്ഞൂരാന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഖജനാവ് പൂട്ടിക്കെട്ടുന്ന സ്ഥിതിയാണിന്ന്. ഇതിനെതിരെ ജനങ്ങള്‍ സമരമുഖത്താണ്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യവും മതേതരത്വവും ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. വര്‍ഗീയ ഫാഷിസം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും വി.എസ് പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചയാളാണ് മത്തായി മാഞ്ഞൂരാന്‍. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണവേളയില്‍ കേരളത്തിനുവേണ്ടി ശക്തമായി വാദിച്ചയാളാണ് അദ്ദേഹമെന്നും വി.എസ് ചൂണ്ടിക്കാട്ടി. പ്രസ്ക്ളബില്‍ നടന്ന പരിപാടിയില്‍ ഡോ. ഷാജി പ്രഭാകരന്‍, അഡ്വ ജേക്കബ് പുളിക്കന്‍, നന്ദാവനം സുശീലന്‍, ശാന്താലയം ഭാസി തുടങ്ങിയവരും സംസാരിച്ചു. ചിരിത്രകാരന്‍ കുന്നുകുഴി എസ്. മണിയെ വി.എസ്. അച്യുതാനന്ദന്‍ പൊന്നാടയണിയിച്ചു. |
കൊല്ലം തുറമുഖത്തെ കസ്റ്റംസ് ക്ളിയറന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് Posted: 12 Oct 2014 10:44 PM PDT കൊല്ലം: കൊല്ലം തുറമുഖത്തെ കസ്റ്റംസ് ക്ളിയറന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു. ചരക്കുകളുടെ ഇറക്കുമതി കയറ്റുമതി വിവരങ്ങളും നികുതിയടവും അനുബന്ധ രേഖകളുടെ കൈമാറ്റവും ഇലക്ട്രോണിക് ഡാറ്റാ ഇന്‍റര്‍ഫെയ്സ് (ഇ.ഡി.ഐ) എന്ന സംവിധാനത്തിലൂടെയാണ് ഏകോപിപ്പിക്കുന്നത്. ഇതോടെ കൊല്ലം വഴിയുള്ള ചരക്ക് നീക്കം സുഗമവും കൂടുതല്‍ വേഗത്തിലുമാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസ് ഇടപാടുകള്‍ പരമ്പരാഗത പേപ്പര്‍ രീതിയില്‍ നിന്ന് മാറി ഓണ്‍ലൈനാകുന്നതോടെ കൊല്ലം വഴിയുള്ള ചരക്ക് നീക്കം വര്‍ധിക്കുകയും ചെയ്യും. ഇത് ലോക വ്യാപാര ശൃംഖലയില്‍ കൊല്ലം ഇടമുറപ്പിക്കാനും അവസരമൊരുക്കും. ഒരുമാസത്തിനകം പദ്ധതി കമീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇ.ഡി.ഐക്കുള്ള ക്രമീകരണങ്ങള്‍ തുറമുഖത്തോട് ചേര്‍ന്ന് പുരോഗമിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തുന്നത്. സെക്കന്‍ഡില്‍ മൂന്ന് മെഗാബൈറ്റ് ശേഷിയുള്ള അതിവേഗ എം.പി.എല്‍.എസ് ഇന്‍റര്‍നെറ്റ് കണക്ഷനാണ് ക്രമീകരിക്കുന്നത്. പ്രത്യേക കേബ്ള്‍ വഴിയാണ് നെറ്റ് കണക്ഷന്‍ നല്‍കുന്നത്. ഓഫിസ് ക്രമീകരണ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. സോഫ്റ്റ്വെയര്‍ ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ ഓണ്‍ലൈന്‍ കസ്റ്റംസ് ക്ളിയറന്‍സ് സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാകും. കൊച്ചിയിലും തൂത്തുക്കുടിയിലുമടക്കം ഇ.ഡി.ഐ സംവിധാനം നേരത്തെതന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ കപ്പലുകളുടെ കണ്ടെയ്നര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടറുകള്‍ വഴി പരിശോധിക്കാനാകും. മറ്റ് പോര്‍ട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ കയറ്റുമതി-ഇറക്കുമതി നിരക്കാണ് കൊല്ലത്തുള്ളത്. മറ്റ് പോര്‍ട്ടുകളില്‍ താരിഫ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് നിരക്കുകള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കൊല്ലം മൈനര്‍ തുറമുഖമായതിനാല്‍ സംസ്ഥാന സര്‍ക്കാറാണ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. അതോടൊപ്പം മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാല്‍ കണ്ടെയ്നര്‍ വേഗത്തില്‍ നീക്കാനുമാകും. തുറമുഖത്തെ പുതിയ സംവിധാനം കശുവണ്ടി വ്യവസായത്തിന്‍െറ ഈറ്റില്ലമായ ജില്ലക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്. 600 ഓളം കശുവണ്ടി സംസ്കരണ യൂനിറ്റുകളാണ് ജില്ലയില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ എട്ടു ലക്ഷം ടണ്‍ തോട്ടണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്യുണ്ട്. അതോടൊപ്പം 1.3 ലക്ഷം ടണ്‍ സംസ്കരിച്ച കശുവണ്ടിയാണ് ഇവിടെ നിന്നുള്ള വാര്‍ഷിക കയറ്റുമതി. പരമ്പരാഗത കസ്റ്റംസ് ക്ളിയറന്‍സ് സംവിധാനത്തിന്‍െറ സ്വാഭാവിക പോരായ്മയും അന്തര്‍ദേശീയ വ്യാപാര കേന്ദ്രങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാനാവാത്തതും മൂലം തൂത്തുക്കുടി, കൊച്ചി പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ കയറ്റുമതി ഇറക്കുമതി അധികവും നടക്കുന്നത്. ഇതിന് പുറമേ റോഡുമാര്‍ഗം വിദൂരങ്ങളിലുള്ള പോര്‍ട്ടുകളില്‍ നിന്ന് ചരക്ക് കൊണ്ടുവരുന്നതിനും പോകുന്നതിനും നല്ളൊരു തുക ചെലവുമാകുന്നുണ്ട്. കൊല്ലത്ത് ഇ.ഡി.ഐ പ്രാവര്‍ത്തികമാകുന്നതോടെ ഇ.ൗ തുറമുഖങ്ങളില്‍ നിന്നുള്ള കണ്ടെയ്നര്‍ നീക്കം കൊല്ലത്തേക്ക് മാറും. മാലദ്വീപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊല്ലം തുറമുഖം വഴി കൊണ്ടുപോകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. |
ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ് വീണ്ടും കുളമായി Posted: 12 Oct 2014 10:33 PM PDT മതിലകം: ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ് വീണ്ടും കുണ്ടും കുഴിയുമായി. കുളമായി മാറിയ റോഡില്‍ നാട്ടുകാര്‍ വാഴകള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങി. മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളുടെ കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതക്ക് സമാന്തരമായ ഈ റോഡിലൂടെ ഏഴോളം വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളാണ് പോകുന്നത്. ഈ റോഡിലൂടെ ബൈക്കിലും സൈക്കിളിലുമുള്ള യാത്ര പേടിസ്വപ്നമാണ്. ഇതിനകം നിരവധി അപകടങ്ങള്‍ നടന്നു. ഏഴുവര്‍ഷം മുമ്പ് സമാനരീതിയില്‍ റോഡാകെ വാഴയും ചേമ്പും കവുങ്ങും മറ്റും വ്യാപകമായി നട്ടതോടെയാണ് അധികൃതര്‍ ഉണര്‍ന്നതും റോഡ് സഞ്ചാരയോഗ്യമാക്കിയതും. കെ.പി. രാജേന്ദ്രന്‍ മന്ത്രിയായിരിക്കെ സൂനാമി പുനരധിവാസ ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ചരലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് റോഡ് പുനര്‍നിര്‍മിച്ചത്. എന്നാല്‍, പിന്നീട് അറ്റകുറ്റപ്പണികള്‍ നടന്നില്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് കയ്പമംഗലം പഞ്ചായത്തുവരെയുള്ള ഭാഗങ്ങള്‍ പി.ഡബ്ള്യു.ഡി ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികളും നടക്കാറുണ്ട്. എന്നാല്‍, റോഡിന്‍െറ പെരിഞ്ഞനം, മതിലകം ഭാഗങ്ങളില്‍ നാഥനില്ലാത്ത അവസ്ഥയാണ്. ത്രിതലപഞ്ചായത്ത് അധികാരികളോ എം.എല്‍.എയോ റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. |
കല്‍പ്പാത്തി പുഴ കൈയേറി ഫ്ളാറ്റ് നിര്‍മാണം Posted: 12 Oct 2014 10:28 PM PDT പാലക്കാട്: ഭാരതപ്പുഴയുടെ കൈവഴികളില്‍ ഒന്നായ കല്‍പ്പാത്തി പുഴയോരം കൈയേറി ഫ്ളാറ്റ് നിര്‍മാണം. പുഴയുടെ സ്വാഭാവികമായ ഒഴുക്കിന് തടസ്സമുണ്ടാക്കി പുഴക്കകത്തേക്ക് ഇറക്കിയാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നാലുനില കെട്ടിടത്തിന്‍െറ പണിയാണ് ദ്രുതഗതിയില്‍ നടത്തുന്നത്. ഇതിനോട് ചേര്‍ന്ന് പുഴയിലേക്കിറക്കി കരിങ്കല്‍ മതിലും പണിതുകഴിഞ്ഞു. പാലക്കാട് നഗരസഭ രണ്ടാംവാര്‍ഡില്‍ കുന്നുംപുറം മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപത്തത്തെ കടവിലും പുഴയോരം വ്യാപകമായി കൈയേറിയിട്ടുണ്ട്. പുഴയുടെ 20 മീറ്ററിലധികം സ്ഥലം കൈയേറിയാണ് ബഹുനില കെട്ടിടം നിര്‍മിച്ചത്. പൈതൃക ഗ്രാമമായ കല്‍പ്പാത്തിയിലെ പുഴ തീരങ്ങള്‍ വ്യാപകമായ തോതിലാണ് കൈയേറുന്നത്. നേരത്തേ കല്‍പ്പാത്തി പുഴ സംരക്ഷണത്തിന്‍െറ പേരില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചിരുന്നു. അന്ന് കല്‍പ്പാത്തി പുഴയില്‍ ഒരു പാര്‍ക്ക് നിര്‍മിക്കുകയും പുഴയില്‍ നിലനിന്നിരുന്ന മരങ്ങള്‍ക്ക് ചുറ്റും തറ കെട്ടുകയുമാണ് ചെയ്തത്. ലക്ഷങ്ങള്‍ തുലച്ച പദ്ധതിക്കൊണ്ട് കല്‍പ്പാത്തി പുഴക്ക് ഒരു ഗുണവുമുണ്ടായില്ല. സൗകര്യപ്രദമായ ഒരു കുളിക്കടവുപോലും ഇന്നും കല്‍പ്പാത്തി പുഴയിയിലില്ല. പുഴയുടെ തീരങ്ങള്‍ കൈയേറി കൃഷിയിറക്കുന്നത് തടയാന്‍ നടപടി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുഴയോരത്ത് തെങ്ങും മറ്റും വെച്ചുപിടിപ്പിച്ച് വ്യാപകമായി വേറെയും കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്. പുഴ അളന്നുതിരിക്കാന്‍ മുതിരാതെ കൈയേറിയ ഭൂമിക്ക് അതിരിട്ടുകൊടുക്കാനാണ് റവന്യു അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കല്‍പ്പാത്തിയുടെ ഐതിഹ്യ പെരുമയുമായി നേരിട്ട് ബന്ധമുള്ള പുഴയെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് ഉയരുന്ന ഫ്ളാറ്റുകളുടെയും കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്, ഹിന്ദു ഐക്യവേദി, എര്‍ത്ത്വാച്ച് എന്നീ സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. |
മെഡിക്കല്‍ കോളജില്‍ അനാവശ്യ തസ്തികകളേറെ; നഴ്സിങ് പാരാമെഡിക്കല്‍ മേഖലയില്‍ ഇരട്ടിജോലി Posted: 12 Oct 2014 10:24 PM PDT മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാവശ്യ തസ്തികകളിലുള്ളവരേറെയെങ്കിലും ജോലി ചെയ്യിപ്പിക്കാനോ സമയനിഷ്ഠ പരിശോധിക്കാനോ ആരുമില്ല. അതേസമയം, നഴ്സിങ് പാരാമെഡിക്കല്‍ വിഭാഗത്തില്‍ അധികജോലി ചെയ്യുന്നവരുടെ ജോലിഭാരം കുറക്കാന്‍ താല്‍ക്കാലിക നിയമനത്തിന് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുമില്ല. ആശുപത്രിയില്‍ തോട്ടം സൂക്ഷിപ്പുകാരന്‍ എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നത് മിക്കവര്‍ക്കുമറിയില്ല. ഒരു വര്‍ഷം മുമ്പായിരുന്നു നിയമനം. ആശുപത്രി വളപ്പില്‍ അലങ്കാരച്ചെടികളും പൂന്തോട്ടവും വെച്ചുപിടിപ്പിച്ച ഘട്ടത്തിലായിരുന്നു നിയമനം. എന്നാല്‍, 47,000 രൂപ ചെലവഴിച്ച് ഒന്നരവര്‍ഷം മുമ്പ് വെച്ചുപിടിപ്പിച്ച പുല്‍ത്തകിടി പൂര്‍ണമായും മണ്ണിട്ടുമൂടി. 5000 രൂപക്ക് വാങ്ങി നട്ടതും വിവിധ സന്നദ്ധ സംഘടനകള്‍ നട്ടുപിടിപ്പിച്ചതുമായ ചെടികള്‍ പരിചരണമില്ലാതെ നശിക്കുകയാണ്. ആശുപത്രിയില്‍ വെള്ളം വിതരണം നോക്കാന്‍ പമ്പ് ഓപറേറ്റര്‍ മൂന്നുപേരാണ്. ഇത്രയും പേര്‍ക്ക് ചെയ്യാനുള്ള ജോലി ഇവിടെയില്ല. ഇത്രയും പേരുണ്ടെങ്കിലും യഥാസമയം സേവനം ലഭിക്കാത്ത പരാതികള്‍ വേറെ. ഇതിന്‍െറ കൂടെ പ്ളമ്പിങ് ജോലിക്കും ആളുണ്ട്. 27 സുരക്ഷാജീവനക്കാരില്‍ വനിതകള്‍ മിക്കവരും കൃത്യനിഷ്ഠ പുലര്‍ത്തുന്നവരാണ്. സെക്യൂരിറ്റി ജീവനക്കാരുടെ ചുമതല പരിശോധിക്കാനും ആളില്ല. ഇലക്ട്രീഷ്യന്‍മാരായി മൂന്നുപേരുള്ളതില്‍ ചിലര്‍ തൊഴില്‍ ചെയ്യാതെ നടക്കുന്നെന്ന പരാതി ഉയര്‍ന്നതോടെ ഇവര്‍ക്ക് വര്‍ക്ക്ബുക്ക് സംവിധാനം നടപ്പാക്കി. എന്നാല്‍, താല്‍ക്കാലിക ജീവനക്കാര്‍ ഇത് അവഗണിച്ചു. ഡ്യൂട്ടി എഴുതിവെക്കുകയും അതത് വകുപ്പിലെ മേലധികൃതരോ വാര്‍ഡ് ചുമതലയുള്ള ഹെഡ് നഴ്സുമാരോ അറ്റസ്റ്റ് ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. ഹാജര്‍ പുസ്തകം ഉത്തരവാദപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും ജോലിയില്‍ പ്രവേശിക്കുന്ന വിവരം ശ്രദ്ധിക്കണമെന്നും നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. അതേസമയം, മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയതോടെ നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഇരട്ടിജോലി ചെയ്യേണ്ട സ്ഥിതിയാണ്. താല്‍ക്കാലിക നിയമനം നടത്തി പരിഹാരം കാണാമെങ്കിലും ഫണ്ടില്ളെന്നതാണ് തടസ്സമായി പറയുന്നത്. 70 രോഗികളുള്ള വാര്‍ഡില്‍ ഒരു സ്റ്റാഫ് നഴ്സ് എന്ന രീതി മറ്റൊരു ആശുപത്രിയിലുമുണ്ടാവില്ളെന്ന് നഴ്സിങ് ജീവനക്കാര്‍ പറയുന്നു. പി.എസ്.സി വഴിയല്ലാതെ നിയമനം നേടിയ 120 ഓളം പേരാണ് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലുള്ളത്. ചില മത, സന്നദ്ധ സംഘടനകളുടെ വളന്‍റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അറ്റന്‍ഡര്‍മാരുടെ കുറവ് കാര്യമായി അറിയുന്നില്ല. |
പത്തനംതിട്ട നഗരസഭ ആയുര്‍വേദ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു Posted: 12 Oct 2014 10:20 PM PDT പത്തനംതിട്ട: ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആയുര്‍വേദ ആശുപത്രികളോ ഡിസ്പെന്‍സറികളോ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തനംതിട്ട നഗരസഭയുടെ ആയുര്‍വേദ ആശുപത്രി സമുച്ചയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ ചികിത്സാ രീതിക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇത്തരത്തില്‍ പ്രത്യേക താല്‍പര്യം എടുത്തതുകൊണ്ടാണ് എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആയുര്‍വേദ ആശുപത്രികളോ ഡിസ്പെന്‍സറികളോ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോട് അടുക്കാന്‍ സാധിച്ചത്. പത്തനംതിട്ട നഗരസഭ ആയുര്‍വേദ ആശുപത്രി കൂടുതല്‍ കിടക്കകള്‍ ഉള്ളതാക്കി മാറ്റണമെന്ന ആവശ്യം എം.പിയും എം.എല്‍.എയും ഉന്നയിക്കുകയും നിവേദനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കും. പത്തനംതിട്ട റിങ് റോഡുമായി ബന്ധപ്പെട്ട് നഗരസഭക്കുണ്ടായിരുന്ന 40 കോടി രൂപയുടെ ബാധ്യത ജില്ലയുടെ ചുമതലയുള്ള മന്ത്രി അടൂര്‍ പ്രകാശ്, ആന്‍േറാ ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ. സുരേഷ്കുമാര്‍, മുന്‍ ചെയര്‍മാന്‍ പി. മോഹന്‍രാജ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. നഗരസഭാ ആയുര്‍വേദ ആശുപത്രിക്ക് പിറകുവശം അച്ചന്‍കോവിലാറിന്‍െറ തീരം റിവര്‍മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ട നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള ആയുര്‍വേദ ആശുപത്രി ഗുണകരമാകും. നാടിന്‍െറ വികസന രംഗത്ത് നിര്‍ണായകമായ ചുവടുവെപ്പാണിത്. ആയുര്‍വേദ ചികിത്സക്ക് ഏറെ പ്രാധാന്യം കൈവന്നിട്ടുള്ള കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ആന്‍േറാ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഒ.പി മുറിയുടെ ഉദ്ഘാടനം കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എ.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആനി സജി, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി. മോഹന്‍രാജ്, നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, അഡ്വ. റോഷന്‍ നായര്‍, കെ.ആര്‍. അജിത്കുമാര്‍, റഷീദാ ബീവി, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്, എം.സി. ഷെരീഫ്, കെ. ജാസിംകുട്ടി, പി.കെ. അനീഷ്, ജോളി സെല്‍സന്‍, കെ. അനില്‍കുമാര്‍, സിജി എബി, മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍, റോസ്ലിന്‍ സന്തോഷ്, ആര്‍.സാബു, പ്രിയ പ്രസാദ്, എസ്. ഷൈലജ, വി.എ. ഷാജഹാന്‍, സൂസന്‍ ജോണ്‍, എ.ജി.പുരുഷോത്തമന്‍ നായര്‍, ലാലി രാജു, ബിജി ജോസഫ്, പൊന്നമ്മ ശശി, മിനി വില്‍സണ്‍, കെ.ജി.പ്രകാശ്, ബി.മണിയമ്മ, ബാബു വിളവിനാല്‍, സുഗന്ധ സുകുമാരന്‍, ബിന്ദു അജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം. ഹമീദ്, ജെറി ഈശോ ഉമ്മന്‍, ടി.എം.സുനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഷേര്‍ളി മാത്യു, നഗരസഭാ സെക്രട്ടറി ആര്‍.എസ്.അനു, നഗരസഭാ ആയുര്‍വേദ ആശുപത്രി ഡോ. കെ. ഗീത എന്നിവര്‍ സംസാരിച്ചു. |
മൂന്നാര്‍ കോളനിയില്‍ കുടുംബങ്ങള്‍ക്ക് ജീവിതം ദുരിതം Posted: 12 Oct 2014 10:15 PM PDT മൂന്നാര്‍: പഞ്ചായത്ത്, ടൂറിസം അധികൃതരുടെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഹോംസ്റ്റേകള്‍ പെരുകുന്നത് മൂലം മൂന്നാര്‍ കോളനിയില്‍ കുടുംബ ജീവിതം ദുരിതത്തില്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി വീടുകളുടെ ഒരു മതിലിനപ്പുറംവരെ ബഹുനില മന്ദിരങ്ങള്‍ പടുത്തുയര്‍ത്തുകയാണ്. പൊതുമരാമത്ത്ഭൂമി കൈയേറിയും പഞ്ചായത്തിന്‍െറ കുടിവെള്ള കിണര്‍ കൈയേറിയും കോട്ടേജുകളും ബഹുനില മന്ദിരങ്ങളും പണിയുന്നതിനാല്‍ വാഹന ഗതാഗതം പലപ്പോഴും മണിക്കൂറുകളോളം തടസ്സപ്പെടുകയാണ്. രാപകലില്ലാതെ ഇവിടങ്ങളില്‍ മുറിയെടുക്കുന്ന വിനോദ സഞ്ചാരികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും ഭക്ഷണ സാധനങ്ങളടക്കം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും കോളനി മേഖലയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. വീടിനടുത്തുള്ള ചെറിയ മുറികള്‍ പോലും ഹോംസ്റ്റേയെന്ന പേരില്‍ വന്‍ തുകക്ക് വാടകക്ക് കൊടുക്കുന്നത് സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് പകല്‍ നേരങ്ങളില്‍ സ്വസ്ഥമായി നില്‍ക്കാനോ വീട്ടുകാര്യങ്ങള്‍ ചെയ്യാനോ സാധിക്കുന്നില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളടക്കം താമസിക്കുന്ന വീടുകള്‍ക്ക് സമീപത്ത് ഹോംസ്റ്റേകള്‍ ഉള്ളതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം തകരാനും കാരണമാകുന്നു. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്നു. ഒരു ഹോംസ്റ്റേയിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ റോഡിന് സമീപപ്രദേശങ്ങളില്‍ നിര്‍ത്തിയിടുകയാണ്. ഇതുമൂലം രാവിലെ കോളനിയിലെത്തേണ്ട സ്കൂള്‍ ബസുകള്‍ പലതും കിലോമീറ്ററുകള്‍ അകലെ നിര്‍ത്തുകയാണ്. വീടുകളായി നിലനിന്നിരുന്ന പല കെട്ടിടങ്ങളും ഹോംസ്റ്റേകളും ബഹുനില മന്ദിരങ്ങളും ആയതോടെ വൈദ്യുതിയും കുടിവെള്ളവും ഇവിടെ കിട്ടാക്കനി ആയി. ബഹുനില മന്ദിരങ്ങളില്‍ വ്യാപകമായി വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സമീപത്ത് താമസിക്കുന്നവര്‍ക്ക് വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നു. പല വീടുകളിലും വൈദ്യുതിയുണ്ടായിട്ടും മെഴുകുതിരി വെളിച്ചത്തിലാണ് കുട്ടികള്‍ പഠിക്കുന്നത്. കുടിവെള്ളത്തിന്‍െറയും നില മറിച്ചല്ല. ചെറുകിടക്കാര്‍ക്ക് ഏജന്‍റുമാര്‍ വെള്ളം നല്‍കാറുമില്ല. വിനോദ സഞ്ചാരികളുടെ തിരക്കേറിയ പൂജ അവധി ദിവസങ്ങളില്‍ ഹോം സ്റ്റേകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും വെള്ളമത്തെിച്ച് ഏജന്‍റുമാര്‍ സാധാരണക്കാരുടെ കുടിവെള്ളം മുട്ടിച്ചു. പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് അനുവദിച്ച മഹാത്മാ ഗാന്ധി കോളനിയില്‍ നിരവധി കെട്ടിടങ്ങളാണ് ഉയരുന്നത്. ഭൂമി കൈമാറ്റം നടത്തരുതെന്ന വ്യവസ്ഥയോടെ അനുവദിച്ച പല ഭൂമികളും കോട്ടേജ് ഉടമകള്‍ കൈയടക്കി. ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അനുവാദമില്ലാതെ പണിതുയര്‍ത്തുന്ന കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി തടയിടുന്നതിന് നടപടിയെടുത്തില്ളെങ്കില്‍ കോളനിയില്‍ താമസിക്കുന്ന പല കുടുംബങ്ങളുടെ സുരക്ഷിതത്വവും താറുമാറാകുമെന്നാണ് വിലയിരുത്തല്‍. |
ഈ കുട്ടികളെ ആര് പഠിപ്പിക്കും Posted: 12 Oct 2014 10:09 PM PDT നെടുങ്കണ്ടം: ചോറ്റുപാറ ഗവ. ഹൈസ്കൂളില്‍ അധ്യാപകരില്ല. തിങ്കളാഴ്ച മുതല്‍ മൂന്ന് ക്ളാസ് മുറികള്‍ അനാഥമാകും. ഉണ്ടായിരുന്ന അധ്യാപകര്‍ ശമ്പളം ലഭിക്കാത്തതിനത്തെുടര്‍ന്ന് പിരിഞ്ഞുപോയതാണ് കാരണം. ഇതോടെ 75 കുട്ടികളുടെ പഠനം നിലക്കും. രണ്ട് ഡിവിഷനുകളിലായി എട്ടാം ക്ളാസില്‍ 53 കുട്ടികളും ഒമ്പതാം ക്ളാസില്‍ 22 കുട്ടികളുമാണുള്ളത്. 2013 ആഗസ്റ്റിലാണ് ഈ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തത്. കഴിഞ്ഞ അധ്യയനവര്‍ഷം യു.പി സ്കൂളിലെ ചില അധ്യാപകര്‍ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് ക്ളാസെടുത്തു. ഈ അധ്യയനവര്‍ഷം അഞ്ച് താല്‍ക്കാലിക അധ്യാപകരെ നിയമിച്ചെങ്കിലും നാല് മാസത്തെ ശമ്പളം നല്‍കിയില്ല. ശമ്പളമില്ലാതെ ജോലിചെയ്യാന്‍ കഴിയില്ളെന്നുപറഞ്ഞ് വെള്ളിയാഴ്ച അധ്യാപകര്‍ പോവുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ കുട്ടികളുടെ ഭാവി എന്താകുമെന്ന് കരുതി രക്ഷിതാക്കള്‍ ആശങ്കയിലാണ്. മറ്റ് പല സ്വകാര്യ സ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഈ സ്കൂളില്‍ ചേര്‍ത്തത്. സംസ്ഥാനത്ത് അപ്ഗ്രേഡ് ചെയ്ത സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചതും ചോറ്റുപാറയിലായിരുന്നു. ഇവിടത്തെ കുട്ടികളെ ഇനി എവിടെ ചേര്‍ത്ത് പഠിപ്പിക്കാനാകുമെന്ന ആകുലതയിലാണ് രക്ഷിതാക്കള്‍. 1956 ല്‍ സ്ഥാപിതമായ സ്കൂള്‍ കോഓപറേറ്റിവ് ബാങ്കിന് കീഴിലായിരുന്നു. കഴിഞ്ഞ ഗവ. കാലത്താണ് ഗവണ്‍മെന്‍റിന് കൈമാറിയത്. അപ്പോള്‍ യു.പി വിഭാഗം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അപ്ഗ്രേഡ് ചെയ്തത്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍െറ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതി പ്രകാരമാണ് അപ്ഗ്രേഡ് ചെയ്തത്. 2014 ജൂണ്‍ രണ്ടുമുതല്‍ അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. യു.പി വിഭാഗം എച്ച്.എമ്മിനെ ചുമതലപ്പെടുത്തിയാലെ ശമ്പളം മാറാന്‍ കഴിയൂവെന്ന സ്ഥിതി വന്നപ്പോള്‍ ഈ ആവശ്യമുന്നയിച്ച് ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവര്‍ക്ക് സ്കൂള്‍ അധികൃതര്‍ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അപ്ഗ്രേഡ് ചെയ്ത ഹൈസ്കൂളില്‍ എച്ച്.എം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എന്നാല്‍, ഇവിടെ പ്രധാനാധ്യാപകനെ നിയമിക്കണമെങ്കില്‍ 10ാം ക്ളാസ് കൂടി ഉണ്ടാകണം. യു.പി സ്കൂള്‍ എച്ച്.എമ്മിന് ചുമതല നല്‍കാനും ഡി.ഡി.ഇ തയാറായിട്ടില്ല. ഹൈസ്കൂളിന് പ്രത്യേക ട്രഷറി ബില്‍ ബുക് അനുവദിക്കേണ്ടതാണ്. ഇത് നല്‍കാന്‍ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസിലേക്ക് ഡി.ഡി.ഇ മുഖാന്തിരം അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയില്ല. |
ഇത് കുമ്പള ബസ്സ്റ്റാന്‍ഡ് Posted: 12 Oct 2014 10:05 PM PDT കുമ്പള: മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് തൂങ്ങുന്നു. ചില ഭാഗങ്ങള്‍ തകര്‍ന്ന് വീണ് കഴിഞ്ഞു. തുരുമ്പിച്ച് ദ്രവിച്ച കമ്പികള്‍ പുറത്തേക്ക് തലനീട്ടുന്നു. വിണ്ടുകീറിയ ചുവരുകളില്‍ പലയിടത്തും സിമന്‍റ് തേച്ച് മറച്ചിരിക്കയാണ്. ദുരന്തത്തിന് കാതോര്‍ത്തിരിക്കയാണെന്ന് തോന്നും കുമ്പള ബസ്സ്റ്റാന്‍ഡ് കെട്ടിടം കണ്ടാല്‍. ഏതുസമയത്തും ഇടിഞ്ഞു വീഴാന്‍ പാകത്തിലായ കെട്ടിടം പൊളിച്ചു നീക്കാനോ വ്യാപാരികളെ ഒഴിപ്പിക്കാനോ പഞ്ചായത്ത് അധികൃതര്‍ തയാറാകാത്തത് പൊതുജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കെട്ടിടം ഇതേനിലയില്‍ തുടരാന്‍ ഭരണസമിതിയിലെ ചിലരുടെ സമ്മര്‍ദമുണ്ടെന്ന ആക്ഷേപവും ബലപ്പെടുകയാണ്. ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ കേടുപാടുകള്‍ മറച്ചുവെക്കാന്‍ രണ്ട് ദിവസം മുമ്പ് വ്യാപാരികള്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണി നടത്തി. ഇതിന് ചില ഭരണപക്ഷനേതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിലേറെയായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയാണ് പൊതുമരാമത്ത് വിഭാഗം ഉപയോഗാനുമതി നിഷേധിച്ച കെട്ടിടത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അപകടാവസ്ഥയിലാണ്. മൂന്ന് വര്‍ഷം മുമ്പ് കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ എന്‍ജിനീയറിങ് വിഭാഗം കെട്ടിടം പരിശോധിച്ച് ഇത് പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് കെട്ടിടത്തിന്‍െറ മുകള്‍ നിലയിലെ വാടകക്കാരില്‍ ചിലര്‍ ഒഴിഞ്ഞുപോയി. ഒന്നാം നിലയിലെ കച്ചവടസ്ഥാപനങ്ങള്‍ തുടരുകയാണ്. അപകടാവസ്ഥ പരിഗണിച്ച് പൊലീസിന്‍െറ നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷം കുമ്പള ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയപ്പോള്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ പ്രവേശ കവാടം അടച്ചിടുകയായിരുന്നു. 24 ഓളം കടമുറികളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ ഒഴിഞ്ഞുകൊടുക്കാന്‍ അഞ്ച് മാസം മുമ്പ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വ്യാപാരികള്‍ ഒഴിയാന്‍ തയാറായില്ല. പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് പിന്നീട് തുടര്‍നടപടികളുണ്ടായതുമില്ല. ഭരണകക്ഷിയിലെ ചിലര്‍ സമ്മര്‍ദം ചെലുത്തി തുടര്‍ നടപടികള്‍ക്ക് തടയിട്ടതായി ആരോപണമുണ്ട്. കടമുറികള്‍ നിസ്സാരതുകക്ക് പഞ്ചായത്തില്‍ നിന്ന് വാടകക്കെടുത്ത 20 ഓളം പേര്‍ അഞ്ചിരട്ടിയിലേറെ തുകക്ക് മറിച്ച് കൊടുത്തിയിരിക്കയാണ്. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ ഈ ഇടപാട് തുടരുകയാണ് . 3,000 മുതല്‍ 3,800 രൂപ വരെ വാടക നല്‍കുന്ന മുറിക്ക് 20,000 മുതല്‍ 25,000 രൂപ വരെ ഈടാക്കിയാണ് മറ്റുള്ളവര്‍ക്ക് വ്യാപാരം നടത്താനായി മറിച്ച് നല്‍കിയത്. ഇങ്ങനെ കെട്ടിടത്തിന്‍െറ മറവില്‍ ലാഭമുണ്ടാക്കുന്നവരാണ് പൊളിച്ചു പണിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. |
മാണിക്കെതിരായ ലേഖനം: വിശദീകരണവുമായി വീക്ഷണം പത്രം Posted: 12 Oct 2014 09:55 PM PDT തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെയും ചെയര്‍മാന്‍ കെ.എം മാണിയെയും വിമര്‍ശിച്ച് എഴുതിയ ലേഖനം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്‍േറത് മാത്രമെന്നാണ് ഒന്നാം പേജില്‍ കൊടുത്തിട്ടുള്ള കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. വീക്ഷണം മാനെജിങ് എഡിറ്ററും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖനാണ് വിശദീകരണം നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വികാരം ഉള്‍ക്കൊള്ളുന്നതായും കുറിപ്പില്‍ വിശദീകരിക്കുന്നു. "അമ്പതില്‍ നാണം കുണങ്ങരുത്" എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ് 50 വര്‍ഷം പിന്നിടുന്നതിന്‍െറ ഭാഗമായി ദിനപത്രങ്ങളില്‍ കെ.എം മാണി എഴുതിയ ലേഖനത്തിന് മറുപടിയായാണ് കോണ്‍ഗ്രസിന്‍െറ നിലപാടായി ചൂണ്ടിക്കാട്ടി വീക്ഷണം കേരള കോണ്‍ഗ്രസിനെതിരെ ലേഖനം എഴുതിയത്. ലേഖനത്തില്‍ പ്രകോപിതരായ കേരള കോണ്‍ഗ്രസ് തങ്ങളുടെ മുഖപത്രമായ പ്രതിച്ഛായയിലൂടെ മറുപടി നല്‍കുകയും ചെയ്തു. വീക്ഷണത്തിലെ ലേഖനത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ തള്ളിപറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണ കുറിപ്പുമായി വീക്ഷണം രംഗത്തെത്തിയത്. |
കശ്മീര്‍ പ്രശ്നം യു.എന്നിന്‍െറ പരാജയം ^ബിലാവല്‍ ഭൂട്ടോ Posted: 12 Oct 2014 09:54 PM PDT ഇസ് ലാമാബാദ്: കശ്മീര്‍ പ്രശ്നം ഇന്നത്തെ നിലയിലെത്താന്‍ കാരണം യു.എന്നിന്‍െറ പരാജയമാണെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ബിലാവല്‍ ഭൂട്ടോ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തിന് പ്രധാന കാരണം കശ്മീരാണ്. ലോകം നല്‍കിയ വാഗ്ദാനം നടപ്പില്‍ വരാന്‍ കശ്മീരി ജനതക്ക് അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്നും ബിലാവല്‍ പറഞ്ഞു. സിന്ധില്‍ പാര്‍ട്ടിയുടെ നാഷണല്‍ യൂത്ത് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിലാവല്‍. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ നിയമങ്ങളില്‍ പാക് ജനത വിശ്വസിക്കുന്നു. മുമ്പുള്ളതിനേക്കാളേറെ പ്രശ്നകലുഷിതമാണ് മേഖലയെന്നും ഭൂട്ടോ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ പറഞ്ഞു. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഐക്യരാഷ്ട്ര സംഘടന ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് പാകിസ്താന്‍ കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ സര്‍തജ് അസീസാണ് കത്തെഴുതിയത്. മൂന്നാഴ്ചയായി പ്രകോപനമില്ലാതെ ഇന്ത്യ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും പാകിസ്താന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. നേരത്തെ പാകിസ്താന്‍െറ ഭാഗമാണ് കശ്മീരെന്നും അതുകൊണ്ടുതന്നെ ഒരിഞ്ചുപോലും ഇന്ത്യക്ക് വിട്ടുകൊടുക്കി െല്ലന്നും ബിലാവല്‍ പറഞ്ഞിരുന്നു. പാകിസ്താനില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിലാവല്‍ മത്സരിച്ചേക്കും. |
ദേശീയപാത വികസനം: കാല്‍നടക്കാര്‍ പെരുവഴിയില്‍ Posted: 12 Oct 2014 09:50 PM PDT കണ്ണൂര്‍: ദേശീയപാത വികസനത്തിന്‍െറ ഭാഗമായി നഗരത്തിലെ റോഡിന്‍െറ വീതി കൂട്ടുന്നത് നടപ്പാതക്ക് സ്ഥലമില്ലാതെ. താണ മുതല്‍ കാല്‍ടെക്സ് വരെയുള്ള പാതക്കിരുവശവും നിലവില്‍ നടപ്പാതയുടെ സ്ഥലം കൂടി കൈയേറിയാണ് റോഡിന്‍െറ വീതി കൂട്ടുന്നത്. കടകളുടെയും സ്ഥാപനങ്ങളുടെയും അതിരുവരെ റോഡ് നിര്‍മിക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡിലിറങ്ങി വേണം നടക്കാന്‍. കടുത്ത ഗതാഗതക്കുരുക്കു കാരണം വീര്‍പ്പുമുട്ടിയ നഗരത്തിന് റോഡു വികസനം ഗുണം ചെയ്യുമെങ്കിലും നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാരെ പെരുവഴിയിലാക്കും. കാല്‍ടെക്സ് മുതല്‍ പുതിയതെരു വരെയും ദേശീയ പതക്കിരുവശവും പലയിടങ്ങളിലും നടപ്പാതക്ക് സ്ഥമില്ല. നിലവില്‍ റോഡ് വികസനത്തിനായി വലിയ തോതില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പരമാവധി കടകളുടെയും സ്ഥാപനങ്ങളുടെയും അരികു ചേര്‍ന്നാണ് റോഡിന്‍െറ വീതി വര്‍ധിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ വീതി കൂട്ടിയതിനു ശേഷവും സ്ഥലമുണ്ടെങ്കിലും മറ്റു ചിലയിടങ്ങളില്‍ ഇടുങ്ങിയ സ്ഥിതിയാണ്. നടപ്പാതകളില്ലാത്തതിനാല്‍ റോഡിലിറങ്ങിയും കടകളുടെ വരാന്തകളില്‍ക്കൂടിയും നടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ദേശീയപാതയുടെ വശങ്ങളില്‍ മാത്രമല്ല നഗരത്തില്‍ മറ്റു പലയിടങ്ങളിലും നടപ്പാതകള്‍ തകര്‍ന്ന നിലയിലാണ്. എന്നാല്‍, വീതി കൂട്ടിയ റോഡില്‍ക്കൂടി വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി നടപ്പാത വേണ്ടേയെന്നാണ് ചോദ്യമുയരുന്നത്. |
മെട്രോ നിര്‍മാണത്തിന് പൈപ്പ് മാറ്റിസ്ഥാപിക്കല്‍ തുടരുന്നു പ്രവൃത്തി തീരുന്നതുവരെ ഗതാഗതനിയന്ത്രണം Posted: 12 Oct 2014 09:45 PM PDT കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി തുടരുന്നു. മുല്ലശ്ശേരി കനാല്‍ റോഡ് ജങ്ഷന്‍ മുതല്‍ കെ.പി.സി.സി ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്. വെള്ളിയാഴ്ചയാണ് പൈപ്പ് മാറ്റിസ്ഥാപിക്കല്‍ ആരംഭിച്ചത്. എം.ജി റോഡിന്‍െറ കിഴക്കുഭാഗത്തെ ട്രാക്ക് വഴിയുള്ള ഗതാഗതത്തിന് പ്രവൃത്തിയുടെ ഭാഗമായി നിയന്ത്രണം വരുത്തി. പ്രവൃത്തി തീരുന്നതുവരെ ഗതാഗതനിയന്ത്രണം തുടരുമെന്ന് മെട്രോ, വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മെട്രോ നിര്‍മാണം ഉദ്ദേശിച്ച വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഗതാഗതം നിയന്ത്രിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഡി.എം.ആര്‍.സി അറിയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ പൊലീസിന് കത്തും കൈമാറിയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്ലൈന്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം മെട്രോ പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. എന്നാല്‍, റോഡിന് കുറുകെ കടന്നുപോകുന്ന പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ ഒരു ലൈനിലൂടെ മാത്രം ഗതാഗതം മതിയെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന സ്ഥലങ്ങളിലെ ഗതാഗതം ഇപ്പോള്‍ നിയന്ത്രിച്ചത്. അതേസമയം, പൈപ്പ് മാറ്റുന്ന പ്രവൃത്തി എപ്പോള്‍ അവസാനിക്കുമെന്നത് നിശ്ചയിച്ചിട്ടില്ല. പൈപ്പുകള്‍ കടന്നുപോകുന്നതിനെക്കുറിച്ച കൃത്യമായ മാപ് വാട്ടര്‍ അതോറിറ്റിയുടെ കൈവശമില്ലാത്തതാണ് പ്രവൃത്തി തീര്‍ക്കുന്നതിലെ അനിശ്ചിതത്വത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. |
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നില്ല; ചികിത്സ വൈകുന്നു Posted: 12 Oct 2014 09:39 PM PDT അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡയാലിസിസ് യൂനിറ്റില്‍ മരുന്ന് ലഭിക്കാത്തതുമൂലം ചികിത്സ വൈകുന്നതായി പരാതി. ബി.പി.എല്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ലഭിക്കേണ്ട പല മരുന്നും രോഗികളുടെ ബന്ധുക്കള്‍ പുറത്തുനിന്നാണ് വാങ്ങുന്നത്. പുറത്തുനിന്ന് വലിയ വില കൊടുത്ത് മരുന്നുവാങ്ങി വരുമ്പോള്‍ ഡയാലിസിസിന് വിധേയമാക്കിയ രോഗിയുടെ ചികിത്സ വൈകുകയാണ് പതിവ്. രക്ത ശുചീകരണത്തിന് ഇന്‍ജക്ഷന്‍ ചെയ്യേണ്ട അയന്‍മാക്സ് എന്ന മരുന്ന് പുറത്തുനിന്ന് 215 രൂപ കൊടുത്താണ് ബന്ധുക്കള്‍ വാങ്ങി ഡയാലിസിസ് യൂനിറ്റിലത്തെിക്കുന്നത്. ഡയാലിസിസിന് ശേഷം മെഷീന്‍ ശുചീകരിക്കാനുള്ള ഹീമോ ഡയാലിസിസ് ആസിഡും ബന്ധുക്കള്‍ പുറത്തുനിന്നുവേണം വാങ്ങി ഇവിടെയത്തെിക്കാന്‍. പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ 20 ലിറ്റര്‍ ദ്രാവകം അടങ്ങിയ കന്നാസിന് 400 രൂപയാണ് വില. ആശുപത്രി വളപ്പില്‍ കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെനിന്ന് 100രൂപയില്‍ കൂടിയ പലമരുന്നും ലഭിക്കാറില്ല. കാരുണ്യ ഫാര്‍മസികളില്‍ 365 രൂപക്ക് വിതരണം ചെയ്യുന്ന ഹീമോ ഡയാലിസിസ് ആസിഡിന് പുറംലോബി 400 മുതല്‍ 600 രൂപ വരെയാണ് രോഗികളില്‍നിന്ന് ഈടാക്കുന്നത്. കാരുണ്യ ഫാര്‍മസിയിലെ ചില ജീവനക്കാര്‍ ഇവിടെനിന്ന് വിലകൂടിയ പല മരുന്നും പുറംലോബിക്ക് മറിച്ചുവിറ്റ് കമീഷന്‍ കൈപ്പറ്റുന്നതായും ആരോപണമുണ്ട്. |
വിലക്കുറവും മൂടുചീയലും; ഇത്തവണയും ഇഞ്ചിക്കര്‍ഷകര്‍ ആശങ്കയില്‍ Posted: 12 Oct 2014 09:30 PM PDT സുല്‍ത്താന്‍ ബത്തേരി: കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞ വയനാട്ടില്‍നിന്ന് കര്‍ണാടകയില്‍ ഭാഗ്യം തേടിയിറങ്ങിയ ഇഞ്ചി കര്‍ഷകര്‍ ഇത്തവണ കടുത്ത ആശങ്കയില്‍. അനുദിനം കുറയുന്ന വിലയും വ്യാപകമാകുന്ന മൂടുചീയല്‍ രോഗവുമാണ് വെല്ലുവിളിയായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ പ്രദേശത്താണ് ഇത്തവണ ഇഞ്ചികൃഷി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പകുതിയില്‍ 60 കിലോ ചാക്ക് ഇഞ്ചിക്ക് 3,000 രൂപയായിരുന്നു വില. എന്നാല്‍, 1,500 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില നിലവാരം. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ 60 കിലോ പച്ച ഇഞ്ചിക്ക് 6,500 രൂപ വില ലഭിച്ചിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷം ചാക്കിന് 10,000 രൂപ വരെ വിലയുയര്‍ന്നു. കര്‍ണാടകയിലെ ഇഞ്ചികൃഷി ഒന്നുകൊണ്ടു മാത്രം കോടീശ്വരന്മാരായി മാറിയവര്‍ വയനാട്ടിലുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉയര്‍ന്നുനിന്ന ഇഞ്ചിവില കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇതോടെ ഇഞ്ചിപ്പാടങ്ങളുടെ വിസ്തൃതി ഇരട്ടിച്ചു. ഉല്‍പാദനം ഇരട്ടിയാവുന്നതോടെ വില കുത്തനെ ഇടിയുമെന്ന ആശങ്കക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ വിലനിലവാരം. ഇപ്പോഴത്തെ വിലയെങ്കിലും തുടര്‍ന്നാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ പ്രതീക്ഷ തകിടം മറിച്ചുകൊണ്ടാണ് മഹാളി, മൂടുചീയല്‍ രോഗങ്ങള്‍ കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ വ്യാപകമായത്. നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയിലെ ഇഞ്ചി ഇതിനകംതന്നെ രോഗംമൂലം പറിച്ചുമാറ്റിക്കഴിഞ്ഞു. കാര്യമായ പാട്ടമൊന്നും നല്‍കാതെതന്നെ ഒരു പതിറ്റാണ്ടുമുമ്പ് കര്‍ണാടകയില്‍ ഇഞ്ചികൃഷിക്ക് ഭൂമി ലഭിച്ചിരുന്നു. ഭൂമിയുടെ ലഭ്യതയും ഇഞ്ചികൃഷി മണ്ണിനെ സമ്പുഷ്ടമാക്കുമെന്ന ഉടമകളുടെ ചിന്തയുമായിരുന്നു ഇതിന് കാരണം. ഏക്കറിന് 1,000 മുതല്‍ 5,000 വരെയായിരുന്നു ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ പാട്ടനിരക്ക്. ഇത്തവണ ഹെക്ടറിന് ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ പാട്ടത്തുക മുന്‍കൂര്‍ നല്‍കി കരാര്‍ എഴുതിയാണ് പലര്‍ക്കും കൃഷിക്ക് ഭൂമി ലഭിച്ചത്. കൂലിച്ചെലവും പതിന്മടങ്ങായി. വളമടക്കമുള്ള അനുബന്ധച്ചെലവുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇഞ്ചിവില ഇടിയുന്നത് കര്‍ഷകരില്‍ ആശങ്കയുയര്‍ത്തുന്നത്. |
ആവളപാണ്ടി നവീകരണത്തില്‍ വന്‍ ക്രമക്കേട് Posted: 12 Oct 2014 09:25 PM PDT പേരാമ്പ്ര: 'ചെറുവണ്ണൂരിലേക്ക് പെണ്ണ് കൊടുത്താല്‍ പട്ടിണിയാവുമെന്ന് പേടിക്കേണ്ട' മുമ്പ് ജില്ലയിലെ മൊത്തം ആളുകള്‍ പറഞ്ഞിരുന്ന വാചകമാണിത്. കാരണം, മറ്റൊന്നുമല്ല ജില്ലയിലെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ആവളപാണ്ടി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലാണ്്. 980 ഏക്കര്‍ ഭൂമിയിലാണ് ഇവിടെ നെല്‍കൃഷി നടത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷമായി ഈ വയലില്‍ നെല്‍കൃഷിയിറക്കിയിട്ട്. വികസനത്തിന്‍െറ പേരില്‍ അധികൃതര്‍ ചെയ്തുവെച്ച ആനമണ്ടത്തത്തിന്‍െറ ഫലമനുഭവിക്കുന്നത് 1432 നെല്‍കര്‍ഷകരാണ്. കോടികള്‍ മുടക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ളെന്ന് മാത്രമല്ല ഒരു സെന്‍റ് ഭൂമിയില്‍പോലും കൃഷിയിറക്കാന്‍ കഴിയാതെയുമായി. ആദ്യഘട്ടത്തില്‍ പ്രവൃത്തിയിലെ ക്രമക്കേട് തുറന്നുകാണിച്ചവരെ കരാറുകാര്‍ പണംകൊടുത്ത് സ്വാധീനിച്ചതായും ആരോപണമുണ്ട്. 1990നുശേഷം കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ വാല്യക്കോട്, ആക്കൂപ്പറമ്പ് ഭാഗങ്ങളില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഈ വെള്ളം ആവളപാണ്ടിയില്‍ പതിച്ചതോടെ മകരം-പുഞ്ചകൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന്, കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഈ പാടശേഖരത്തെ കോള്‍ നിലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് നബാര്‍ഡിന്‍െറ 4.5 കോടി രൂപ ധനസഹായത്തോടെ വയലിന്‍െറ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന തോട് നവീകരിക്കാന്‍ തീരുമാനിച്ചു. 2008 സെപ്റ്റംബര്‍ 18ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി കുറ്റിയോട്ടുനട-കുണ്ടൂര്‍ മൂഴിതോട് നവീകരണ പ്രവൃത്തി ഉദ്ഘാടനംചെയ്തു. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഏഴ് കീലോമീറ്ററോളം ദൈര്‍ഘ്യമുള്ള തോടിന്‍െറ 250 മീറ്റര്‍ ദൂരം വരെയാണ് ഇരുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടിയത്. എസ്റ്റിമേറ്റില്‍ പറഞ്ഞതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് പ്രവൃത്തി നടത്തിയത്. കൂടാതെ, കര്‍ഷകരുടെ അനുവാദമില്ലാതെ സ്ഥലം കൈയേറി തോടിന് വീതികൂട്ടുകയും സമാന്തരമായി റോഡ് നിര്‍മിക്കുകയും ചെയ്തു. തോടരികില്‍ കര്‍ഷകര്‍ക്കുണ്ടായിരുന്ന തെങ്ങ്, കമുക് എന്നിവ മുറിച്ചുമാറ്റിയാണ് റോഡ് നിര്‍മിച്ചത്. 1.5 മീറ്റര്‍ ഫൗണ്ടേഷനെടുത്ത് തെങ്ങിന്‍െറ കഷ്ണം രണ്ടര മീറ്റര്‍ നീളത്തില്‍ മുറിച്ച് മൂന്നായി പിളര്‍ത്തിയശേഷം 60 സെ.മീ വീതിയില്‍ ഒരു മീറ്റര്‍ താഴ്ചയില്‍ രണ്ടുവരിയായി സ്ഥാപിക്കണം. തുടര്‍ന്ന്, ഫൗണ്ടേഷന്‍ കുഴിയില്‍ കരിങ്കല്ല് അടുക്കി ഒഴിവില്‍ കടല്‍പൂഴി നിറക്കണം. രണ്ടു മീറ്റര്‍ വീതി താഴെയും ഒരുമീറ്റര്‍ വീതി മുകളിലും വരുന്ന വിധം കെട്ടിയുയര്‍ത്തി മുകളില്‍ 90 സെ.മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് സ്ഥാപിക്കണം. എന്നാല്‍, 2009ല്‍ കേവലം 10 തൊഴിലാളികളെ ഉപയോഗിച്ച് വെള്ളത്തില്‍ കെട്ടുകയാണ് ചെയ്തത്. തോടിനു കുറുകെ കുറ്റിയോട് നടപ്പാലത്തില്‍നിന്ന് 200 മീറ്റര്‍ താഴെയായി ഒരു പാലവും പണിതിട്ടുണ്ട്. എസ്റ്റിമേറ്റില്‍ ഒരു പാലംകൂടി പണിയാനും മഠത്തില്‍ താഴെയുള്ള വി.സി.ബി പുതുക്കി പണിയാനും പറയുന്നുണ്ട്. ഇതൊന്നും നടത്താതെ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി കരാറുകാര്‍ മുങ്ങിയിരിക്കുകയാണ്. 2.2 കോടി രൂപ ഇവര്‍ കൈപ്പറ്റിയതായും പറയുന്നു. കര്‍ഷകര്‍ തടഞ്ഞതുകൊണ്ടാണ് പ്രവൃത്തി നിര്‍ത്തിയതെന്ന വാദമാണ് കരാറുകാര്‍ ഉയര്‍ത്തുന്നതത്രെ. കനാല്‍ ചോര്‍ച്ച മൂലമുണ്ടായ വെള്ളം തോട്ടിലൂടെ ഒഴുക്കിവിട്ട് നെല്‍കൃഷിക്ക് ഭീഷണി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എല്ലാ വിവരങ്ങളും ശേഖരിച്ച് ഇവര്‍ മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പെ നിവേദനം നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തുടര്‍ന്ന്, നാല് കര്‍ഷകര്‍ ഓംബുഡ്സ്മാനും വിജിലന്‍സിനും പരാതി നല്‍കിയിരിക്കുകയാണ്. ഇവിടത്തെ 1432 കര്‍ഷകരില്‍ ഭൂരിഭാഗത്തിന്‍െറയും പ്രധാന വരുമാനമാര്‍ഗം നെല്‍കൃഷിയായിരുന്നു. അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങളായ ജയ, ഐ.ആര്‍ 8, കളിച്ചാര്‍, ജ്യോതി തുടങ്ങിയവയാണ് ആവളപാണ്ടിയില്‍ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. ഒരു ഏക്കര്‍ സ്ഥലത്തുനിന്ന് 2000 കിലോ നെല്ല്വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. നെല്‍കൃഷിക്കാരെല്ലാം ധാരാളം പുല്ല് ഉള്ളതുകൊണ്ട് പശുവിനെയും വളര്‍ത്തിയിരുന്നു. നെല്‍കൃഷി നിലച്ചതോടെ പശുക്കളെയും ഒഴിവാക്കിത്തുടങ്ങിയിരിക്കുകയാണിവര്‍. 'നെല്ല് വിളവെടുക്കുന്ന സമയത്ത് ആവളപാണ്ടിയിലത്തെുന്നവര്‍ക്ക് മനസ്സിനൊരു കുളിര്‍മയായിരിക്കും. ഇപ്പോള്‍ തരിശായി കിടക്കുന്ന ഈ വയല്‍ കാണുമ്പോള്‍ വല്ലാത്തൊരു വേദനയാ' -ഇത് 60 വര്‍ഷമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട കൊണ്ടയാട്ട് നാരായണന്‍െറ (75) വാക്കുകളാണ്. ഈ വേദന നാരായണനു മാത്രമല്ല, ആവളപാണ്ടിയുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ കൃഷിയെ സ്നേഹിക്കുന്ന ആര്‍ക്കുമുണ്ടാവും. |
ഗസ്സ പുനരധിവാസത്തിന് ഖത്തര്‍-ഫലസ്തീന്‍ റെഡ്ക്രസന്‍റുകള്‍ കൈകോര്‍ക്കുന്നു Posted: 12 Oct 2014 09:13 PM PDT ദോഹ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതത്തിലായ നിരാലംബരെ പുനരധിവസിക്കുന്നതിന് ഖത്തര്‍-ഫലസ്തീന്‍ റെഡ്ക്രസന്‍റുകള്‍ കരാറിലത്തെി. ആക്രമണത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് നാല് ലക്ഷം ഡോളറിന്‍െറ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്‍െറ ഭാഗമായി 144,000 ഡോളര്‍ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകള്‍ വാങ്ങും. ഖാന്‍ യൂനുസിലെ അല്‍ അമല്‍ ആശുപത്രിയില്‍ ക്ളിനിക്കല്‍ പുനരിധിനവാസ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 115,000ഡോളര്‍ ചെലവഴിക്കും. ഗസയിലെ അല്‍ വഫ മെഡിക്കല്‍ ആശുപത്രി ഇസ്രായേല്‍ തകര്‍ത്ത ശേഷം ഗസയില്‍ വൈദ്യസഹായവും സേവനങ്ങളും നല്‍കുന്ന ഒരേയൊരു ആശുപത്രിയാണിത്. ഇസ്രായേല്‍ ആക്രമണത്തിന്‍െറ ദുരിതഫലങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അല്‍ അമല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് ക്യു.ആര്‍.സി. മേധാവി ഡോ. അക്രം നാസര്‍ പറഞ്ഞു. യുദ്ധത്തിന്‍െറ ഇരകളായവര്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 135,000ഡോളറാണ് ചെലവിടുക. യുദ്ധത്തിന്‍െറ ഇരകള്‍ക്ക് മനശാസ്ത്രപരമായ പിന്തുണയും ആവശ്യമാണെന്നതിനാല്‍ ഇതിനുള്ള സൗകര്യങ്ങളും ആശുപത്രിയിലൊരുക്കുന്നുണ്ടെന്ന് ഫലസ്തീന്‍ റെഡ് ക്രസന്‍റ് ഡയറക്ടര്‍ ഡോ. ഫാതി ഫ്ളെഫില്‍ പറഞ്ഞു. ഫലസ്തീന്‍ റെഡ്ക്രസന്‍റുമായി സഹകരിച്ച് യുദ്ധത്തിന് ഇരകളായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നതായി ഖത്തര്‍ റെഡ് ക്രസന്‍റ് സെക്രട്ടറി ജനറല്‍ സാലേ ബിന്‍ അല അല്‍ മൊന്നാദി പറഞ്ഞു. ഫലസ്തീനില്‍ സഹായം ആവശ്യപ്പെടുന്ന എല്ലാവര്‍ക്ക് വേണ്ടി ഇനിയും തങ്ങളുടെ സഹായം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. |
നിതാഖാത്: ലെവി കണക്കാക്കുന്നതില്‍ വികലാംഗര്‍ക്ക് ഒരംഗത്തിന്‍െറ പരിഗണന മാത്രം Posted: 12 Oct 2014 09:07 PM PDT റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത് വ്യവസ്ഥയില്‍ വികലാംഗരായ സ്വദേശികളെ നിയമിച്ചാല്‍ നാല് സ്വദേശികളുടെ പരിഗണന ലഭിക്കുമെന്ന ആനുകൂല്യം മന്ത്രാലയം ഭാഗികമായി എടുത്തുകളഞ്ഞു. സ്ഥാപനത്തില്‍ ഒരു സ്വദേശി വികലാംഗനെ നിയമിച്ചാല്‍ നാലു പേരുടെ പരിഗണന തുടര്‍ന്നും ലഭിക്കുമെങ്കിലും സ്വദേശികളുടെ എണ്ണത്തിന്‍െറ അനുപാതത്തില്‍ കൂടുതലുള്ള വിദേശികള്‍ക്ക് വര്‍ക് പെര്‍മിറ്റിന് വര്‍ഷത്തില്‍ 2400 റിയാല്‍ ലെവി അടക്കേണ്ടി വരുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണത്തിന് ആനുപാതികമായി ഉള്ള വിദേശികളുടെ വര്‍ക് പെര്‍മിറ്റിന് വര്‍ഷത്തില്‍ 100 റിയാലാണ് തൊഴില്‍ മന്ത്രാലയം ഫീസ് അടക്കേണ്ടത്. എന്നാല്‍ സ്വദേശികളുടെ എണ്ണത്തേക്കാള്‍ വിദേശികളുള്ളിടത്ത് വര്‍ക് പെര്‍മിറ്റിന് മാസത്തില്‍ 200 രൂപ എന്ന നിരക്കില്‍ വര്‍ഷത്തില്‍ 2400 റിയാല്‍ ഒന്നിച്ച് മുന്‍കൂറായി തൊഴില്‍ മന്ത്രാലയത്തില്‍ അടക്കണം. ഇവിടെ സ്വദേശി വികലാംഗരെ നാല് സ്വദേശികളുടെ എണ്ണമായി പരഗണിച്ച് ആ അനുപാതത്തില്‍ കൂടുതലുള്ളവര്‍ക്കു മാത്രമേ 2400 റിയാലിന്‍െറ ലെവി വേണ്ടിവന്നിരുന്നുള്ളൂ. ഈ ആനുകൂല്യമാണ് തൊഴില്‍ മന്ത്രാലയം എടുത്തുകളഞ്ഞത്. എന്നാല്‍ സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കുന്നിടത്ത് നാല് എന്ന എണ്ണം പരിഗണിക്കുന്നത് തുടരും. സ്വദേശി വികലാംഗര്‍ക്ക് നാല് പേരുടെ പരിഗണന ലഭിക്കാന്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) മറ്റൊരു മുഴുസമയ സ്വദേശിയെ നിയമിച്ചിരിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തിന്‍െറ വ്യവസ്ഥയിലുണ്ട്. അതുപോലെ സ്ഥാപന ഉടമ വികലാംഗനായ സ്വദേശിയാണെങ്കിലും ആനുകൂല്യം ലഭിക്കണമെങ്കില്‍ മറ്റൊരു സ്വദേശിയെ മുഴുസമയം ഉദ്യോഗസ്ഥനായി ഗോസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.ജോലി ചെയ്യാന്‍ പ്രാപ്തിയു ള്ള വികലാംഗനെ ചുരുങ്ങിയത് 3000 റിയാല്‍ വേതനത്തിന് മുഴുസമയ ഉദ്യോഗസ്ഥനായി നിയമിക്കുന്ന സ്ഥാപനത്തിന് നിതാഖാത് വ്യവസ്ഥയില്‍ നാല് സ്വദേശികളുടെ ആനുകൂല്യം ലഭിക്കുമെന്ന നിയമം ഇതോടെ ഇല്ലാതാവും. അതുപോലെ പത്തില്‍ കൂടുതല്‍ ശതമാനം വരുന്ന വികലാംഗരുടെ എണ്ണവും സാധാരണ സ്വദേശിയുടെ എണ്ണത്തിന് തുല്യമായി പരിഗണിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. |
ജയലളിതയുടെ ജയില്‍ മാറ്റം: എതിര്‍പ്പില്ലെന്ന് കര്‍ണാടക Posted: 12 Oct 2014 09:04 PM PDT ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജയില്‍ മാറ്റം സംബന്ധിച്ച നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്നാണ് കര്‍ണാടക വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയാണ് കര്‍ണാടക ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ജയിലില്‍ സന്ദര്‍ശകരുടെ തിരക്കും ജയിലിനു പുറത്തെ പ്രതിഷേധ പ്രകടനങ്ങളും നിയന്ത്രിക്കുന്നതിന് വന്‍ പൊലീസ് സന്നാഹത്തെയാണ് കര്‍ണാടക നിയോഗിച്ചിരിക്കുന്നത്. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലാണ് ഉപാധികളോടെ ജാമ്യം നല്‍കാവുന്നതാണെന്ന് പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈകോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ജയില്‍ ചട്ട പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ജയില്‍ മാറാന്‍ അനുമതി നല്‍കാവുന്നതാണെന്നാണ് കര്‍ണാടക വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി |
എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക ലഗേജ് നിരക്ക് വര്‍ധിപ്പിച്ചു Posted: 12 Oct 2014 08:58 PM PDT മസ്കത്ത്:പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഇരുട്ടടി വീണ്ടും. അധിക ലഗേജിനുള്ള നിരക്കിലാണ് ഇക്കുറി എയര്‍ ഇന്ത്യ കൈവെച്ചത്. ഇത് മൂന്ന് റിയാലില്‍ നിന്ന് അഞ്ച് റിയാലായാണ് വര്‍ധിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ വിമാനം വൈകലും ബാഗേജ് നഷ്ടമാകുന്നതുമടക്കം ‘കലാ പരിപാടി’കള്‍ മാറ്റമില്ലാതെ തുടരുന്നതിനൊപ്പമാണ് നിരക്ക് വര്‍ധന. മുന്നറിയിപ്പില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഇബ്രിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ജമാല്‍ ഹസന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ പത്താം തീയതിയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. നിരക്ക്വര്‍ധന സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. തിരക്കില്ലാത്ത സമയങ്ങളില്‍ മൂന്ന് റിയാല്‍ അധികം നല്‍കിയാല്‍ 10 കിലോ അധിക ലഗേജ് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു. 20 കിലോ ലഗേജിനും ഏഴ് കിലോ ഹാന്‍ഡ് ലഗേജിനും പുറമെയാണിത്. ഇതാണ് അഞ്ച് റിയാലാക്കി വര്‍ധിപ്പിച്ചത്. അധികലഗേജ് ഉറപ്പുനല്‍കാതെ എയര്‍ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വട്ടംചുറ്റിക്കുന്നതായ പരാതി നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ അറിയിപ്പുകള്‍ ലഭിക്കാറില്ളെന്ന് ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഡിസംബറിലേക്ക് ആഗസ്റ്റില്‍ ബുക്ക് ചെയ്തവര്‍ക്ക് പോലും അധിക ലഗേജ് ലഭിക്കാത്ത അവസ്ഥയുണ്ട്. അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടിയും ലഭിക്കാറില്ല. വെബ്സൈറ്റ് പരിശോധിച്ചുകൊണ്ടിരിക്കാനാണ് ഇവിടെ നിന്ന് കിട്ടുന്ന മറുപടി. അധിക ബാഗേജ് ഉറപ്പില്ലാത്തതിനാല്‍ പലരും മറ്റ് ജെറ്റ്, ഒമാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയാണ്. അധിക ബാഗേജ് കൊണ്ടുപോകാമെന്ന പ്രതീക്ഷയില്‍ ടിക്കറ്റെടുത്തിട്ടുള്ളവരും ഉണ്ട്. ദിവസവും വെബ്സൈറ്റ് ശ്രദ്ധിച്ചാല്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂവെന്നതാണ് നിലവിലെ അവസ്ഥ. നിരവധി ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൃത്യമായി ഇത് നിരീക്ഷിക്കുന്നതും ബുദ്ധിമുട്ടാണ്. സീസണില്‍ അധിക ബാഗേജ് നിഷേധിക്കപ്പെടുന്നത് പതിവാണെങ്കിലും ഇതിന്‍െറ സമയക്രമം നേരത്തേ അറിയിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. 10 കിലോ അധികം കൊണ്ടുപോകാമെന്ന പ്രതീക്ഷയില്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ ഇതുമൂലം അധിക പണം ചെലവാക്കി അവസാന നിമിഷം കാര്‍ഗോയില്‍ അയക്കേണ്ട അവസ്ഥയാണ്. ഹാന്‍ഡ് ലഗേജ് പരിധിയും മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കര്‍ശനമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ധാരണയില്ലാതെ യാത്രക്കാര്‍ അധിക ലഗേജുമായി എത്തുന്നത് പതിവാണ്. ഇവര്‍ വിമാനത്തില്‍ കയറുന്നതിന് പണമടക്കുകയോ അല്ളെങ്കില്‍ സാധനങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. |
സാങ്കേതിക വിദ്യയുടെ പുതുലോകമൊരുക്കി ‘ജൈറ്റക്സ്’ തുടങ്ങി Posted: 12 Oct 2014 08:37 PM PDT ദുബൈ: വിവര-വാര്‍ത്താവിനിമയ സാങ്കേതിക വിദ്യാ(ഐ.സി.ടി) രംഗത്ത് ലോകം കുതികുതിക്കുകയാണെന്നതിന് നേര്‍സാക്ഷ്യമായി ജൈറ്റക്സ് ടെക്നോളജി വീക്കിന് ഞായറാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ അതിവേഗം ഉള്‍കൊണ്ട് നടപ്പാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യു.എ.ഇയും ഇനി മുമ്പത്തെപോലെയായിരിക്കില്ളെന്നും ഉറപ്പിക്കാം. ഇവിടത്തെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമെല്ലാം ജൈറ്റക്സില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് സാങ്കേതിക വിദ്യ ജനജീവിതത്തെ ഗുണപരമായി മാറ്റിമറിക്കാന്‍ പോന്നതാണെന്നത് തന്നെ കാരണം. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 34ാമത് മേള ഒൗപചാരികമായി ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച രാവിലെ മേളയുടെ കവാടങ്ങള്‍ തുറന്നുകൊടുത്തശേഷം ശൈഖ് ഹംദാന്‍ വിവിധ പവലിയനുകളും സ്റ്റാളുകളും സന്ദര്‍ശിച്ച് സാങ്കേതിക വിദ്യയുടെ മുന്നേറ്റം സാകൂതം വീക്ഷിച്ചു. സംഘാടകരായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ സി.ഇ.ഒ ഹിലാല്‍ സഈദ് അല്‍മറിയും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ഏറ്റവും വലിയ ഐ.സി.ടി മേളയായ ജൈറ്റക്സ് ടെക്നോളജി വീക്കില്‍ ലോകത്തിലെ വമ്പന്‍ ബ്രാന്‍ഡുകള്‍ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യയും അണിനിരത്തുന്നു. 16 വരെ നടക്കുന്ന മേളയില്‍ 61 രാജ്യങ്ങളില്‍ നിന്നുള്ള 3700 ഓളം കമ്പനികളും സ്ഥാപനങ്ങളും മുന്നോട്ടുവെക്കുന്ന വിപ്ളവകരമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും കാണാനും മനസ്സിലാക്കാനുമായി 150 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ സാങ്കേതിക വിദഗ്ധരും പ്രഫഷണലുകളുമാണ് ദുബൈയില്‍ എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് നഗരമെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രയാണം തുടരുന്ന ദുബൈ സര്‍ക്കാരിന്‍െറ ഒട്ടുമിക്ക വകുപ്പുകളും സ്ഥാപനങ്ങളും തങ്ങള്‍ നടപ്പാക്കുന്ന പുതിയ സംവിധാനങ്ങളും സേവനങ്ങളും മേളയില്‍ അവതരിപ്പിക്കുന്നു. മുഴുവന്‍ ദിവസങ്ങളിലും 24 മണിക്കൂറും സേവനം നല്‍കുന്ന സംവിധാനമാണ് ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) അവതരിപ്പിക്കുന്നത്. ബിസിനസ് രജിസ്ട്രേഷനും ലൈസന്‍സിങ് ഇടപാടുകളും ഇതോടെ ഏതുസമയത്തും ദുബൈയില്‍ ചെയ്യാനാകും. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ടെര്‍മിനല്‍ വഴിയാണ് ഇത് സാധ്യമാവുക. ആദ്യ ഘട്ടമായി ദുബൈ മാളില്‍ ഈ സംവിധാനം സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)കഴിഞ്ഞദിവസം പ്രഖ്യാപിച്ച സമാര്‍ട്ട് ഡ്രൈവ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ജൈറ്റക്സില്‍ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി.യാത്ര ചെയ്യാനുദ്ദേശിക്കുന്ന പാതകളിലെ ഗതാഗതത്തിരക്കും മറ്റും മുന്‍കൂട്ടി സ്മാര്‍ട്ട് ഫോണ്‍ വഴി അറിയാന്‍ സാധിക്കുന്നതും അതുവഴി യാത്ര ക്രമീകരിക്കാനും സഹായിക്കുന്ന ആപ്പാണിത്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ത െജി.പി.എസ്. സംവിധാനത്തിലൂടെ ദ്വിമാന, ത്രിമാന റോഡ് മാപ്പുകള്‍ ആപ്ളിക്കേഷനില്‍ ലഭിക്കും. ഗൂഗ്ള്‍ പ്ളേ, ആപ്പിള്‍ സ്റ്റോര്‍ എന്നിവ വഴി ഡൗണ്‍ലോഡ് ചെയ്യാം. ഓരോ പ്രദേശത്തെയും പാര്‍ക്കിങ് സ്ഥലങ്ങളുടെ ലഭ്യതയും കാറില്‍ നിന്ന് അവിടേക്കുള്ള ദൂരവും കൃതമായി കാണിക്കുന്ന സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്പ്, ഫോണ്‍ വഴി പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് അടക്കാവുന്ന നോല്‍ സ്മാര്‍ട്ട് പോസ്റ്റേര്‍സ്,യാത്ര ചെയ്യാനുദ്ദേശിക്കുന്ന പാതയുടെ മുഴുവന്‍ വിവരവും ഉദ്ദിഷ്ട സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴിയും നിര്‍ദേശിക്കുന്ന ഗൂഗിള്‍ ഗ്ളാസ് എന്നിവയും ആര്‍.ടി.എ മേളയില്‍ അവതരിപ്പിക്കുന്നുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യകളിലെ പുതിയ സുരക്ഷാസംവിധാനങ്ങളാണ് ടെലികോം കമ്പനിയായ ഇത്തിസലാത്ത് ജൈറ്റക്സില്‍ അവതരിപ്പിക്കുന്നത്. ഫയര്‍വാള്‍, ആന്‍റിവൈറസ്, കണ്ടന്‍റ്് ഫില്‍ട്ടറിങ് തുടങ്ങിയ നൂതന സംവിധാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഇത്തിസലാത്ത് ഒരുക്കുന്നത്. |
No comments:
Post a Comment