ദമ്പതികള്‍ക്ക് വെട്ടേറ്റു; ഭാര്യ മരിച്ചു Posted: 09 Oct 2014 01:00 AM PDT കിളിമാനൂര്‍: കിളിമാനൂര്‍ പുല്ലയില്‍ പേരുവിളയില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ഭാര്യ മരിച്ചു. റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ ശൈലജയാണ് (59) മരിച്ചത്. അഞ്ജാത സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശൈലജയുടെ ഭര്‍ത്താവ് മോഹനനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 9.30 വരെ വീടിനു മുന്നില്‍ ഇവരെ കണ്ടവരുണ്ട്. എന്നാല്‍ 11.30 ഓടെ ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജില്‍ വെച്ചായിരുന്നു ശൈലജയുടെ മരണം. മോഷണ ശ്രമത്തിനിടെയാണ് വെട്ടേറ്റതെന്നാണ് സംശയം. അലമാരയുടെ ഒരു വാതില്‍ തുറന്ന നിലയിലായിരുന്നു. വീട്ടില്‍ തന്ന സ്വര്‍ണ പണയം പലിശക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു മോഹനന്‍. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നതിനു ശേഷമാണ് ഈ തൊഴിലില്‍ ഏര്‍പെട്ടത്. |
എം പാനല്‍ ജീവനക്കാര്‍ പണിമുടക്കില്‍; പത്തനംതിട്ടയില്‍ സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കി Posted: 09 Oct 2014 12:43 AM PDT പത്തനംതിട്ട: വേതനം ലഭിക്കാത്തതുമൂലം എം പാനല്‍ ജീവനക്കാര്‍ പണിമുടക്കിയതും ഡീസല്‍ ക്ഷാമവും മൂലം പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി. രണ്ട് ദിവസമായി എം പാനല്‍ ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതുമൂലം ബുധനാഴ്ച 30ഓളം സര്‍വീസാണ് റദ്ദാക്കിയത്. 85 സര്‍വീസാണ് ഡിപ്പോയില്‍നിന്ന് നടത്തുന്നത്. ഡീസല്‍ ക്ഷാമവും സര്‍വീസ് റദ്ദാക്കാന്‍ കാരണമായി. പണിമുടക്കിയ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. 245 എം പാനല്‍ ജീവനക്കാരാണ് ഡിപ്പോയില്‍ ജോലിചെയ്യുന്നത്. എല്ലാ മാസവും മൂന്നിന്് ശമ്പളം നല്‍കേണ്ടതുണ്ടെങ്കിലും കൃത്യമായി ലഭിക്കാറില്ല. ചൊവ്വാഴ്ച പകുതി ശമ്പളമാണ് ലഭിച്ചത്. അതുമൂലം എം പാനല്‍ ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സ്ഥിരം ജീവനക്കാരുള്‍പ്പെടെ 750 ഓളം പേരാണ് ഡിപ്പോയിലുള്ളത്. അതിനാല്‍തന്നെ എം പാനല്‍ ജീവനക്കാരുടെ നിസ്സഹകരണം ഡിപ്പോ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ബുധനാഴ്ച വൈകും വരെ ഇവര്‍ക്ക് വേതനം എത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. ഇതോടൊപ്പം ഡീസല്‍ ക്ഷാമവും കൂടിയായപ്പോള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായി. പത്തനംതിട്ടയില്‍നിന്നുള്ള സര്‍വീസുകള്‍ നടത്താന്‍ തന്നെ ദിനം പ്രതി 5500 ലിറ്റര്‍ ഡീസല്‍ വേണം. തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി, പത്തനാപുരം ഡിപ്പോയിലെ ബസുകളും പത്തനംതിട്ടയില്‍ നിന്നാണ് ഡീസല്‍ നിറക്കുന്നത്. എല്ലാം കൂടി 10,000 ലിറ്റര്‍ പ്രതിദിനം ആവശ്യമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ ഡീസല്‍ എത്തുന്നത്. രണ്ട് ദിവസങ്ങളില്‍ നിരവധി ഷെഡ്യൂളുകള്‍ റദ്ദാക്കി. ബുധനാഴ്ച കൊല്ലം ഭാഗത്തേക്കുള്ള ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. ഓര്‍ഡിനറി ബസുകളാണ് കൂടുതല്‍ സര്‍വീസ് നിര്‍ത്തിയത്. ഇതുമൂലം ഉള്‍പ്രദേശങ്ങളിലേക്കുള്ള ഒട്ടേറെ സര്‍വീസുകള്‍ മുടങ്ങി. ഒട്ടേറെ ബസുകള്‍ കട്ടപ്പുറത്തായതും ഡിപ്പോയെ അലട്ടുന്നുണ്ട്. |
ഓട്ടോകള്‍ക്ക് മൂക്കുകയര്‍ Posted: 09 Oct 2014 12:38 AM PDT തൊടുപുഴ: ഓട്ടോയാത്രക്കാര്‍ കാലങ്ങളായി ഉന്നയിക്കുന്ന പരാതികള്‍ കണക്കിലെടുത്ത് നഗരത്തിലെ ഓട്ടോകള്‍ക്ക് മൂക്കുകയറിടാന്‍ നഗരസഭയും പൊലീസും ഒരുങ്ങുന്നു. പുതിയ പരിഷ്കാരങ്ങള്‍ നവംബര്‍ ഒന്നിന് നിലവില്‍ വരും. യാത്രക്കാരില്‍നിന്ന് അമിത കൂലി ഈടാക്കുന്നത് തടയുക, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, അനധികൃത സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ കണ്ടത്തെുക, രാത്രി ഓട്ടോ ഓടിക്കുന്നവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പഞ്ചിങ് നിര്‍ബന്ധമാക്കുക, ബസ് സ്റ്റോപ്പുകളോടനുബന്ധിച്ച ഓട്ടോകളുടെ എണ്ണം നിയന്ത്രിക്കുക, ഓട്ടോകള്‍ മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിഷ്കാരങ്ങള്‍. ഓട്ടോകള്‍ക്കെതിരായ പരാതികളെക്കുറിച്ച് പഠിക്കാന്‍ ഗതാഗത ഉപദേശകസമിതി നിയോഗിച്ച ഉപസമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദിന്‍െറ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉപസമിതി യോഗം നവംബര്‍ ഒന്നുമുതല്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. നഗരസഭാ പരിധിയിലെ 52 ഓട്ടോ സ്റ്റാന്‍ഡുകളില്‍ നഗരസഭയുടെ നമ്പറില്ലാത്ത ഒട്ടേറെ വണ്ടികള്‍ സര്‍വീസ് നടത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശത്തേക്ക് പോവുകയും മറ്റ് തൊഴിലുകളിലേക്ക് മാറുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍മാരുടെ ഒഴിവിലാണ് ഇവര്‍ സ്റ്റാന്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്താത്ത ഓട്ടോകളുടെ മുനിസിപ്പല്‍ നമ്പര്‍ പുതുതായി അപേക്ഷ സ്വീകരിച്ച് മറ്റ് ഓട്ടോകള്‍ക്ക് നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ പരിധിയിലെയും ഇടവെട്ടി, മണക്കാട്, കുമാരമംഗലം പഞ്ചായത്തുകളിലെയും ഓട്ടോകളില്‍നിന്ന് അപേക്ഷ സ്വീകരിച്ചായിരിക്കും നമ്പര്‍ നല്‍കുക. നഗരസഭ നല്‍കുന്ന നമ്പര്‍ ഇല്ലാത്തവക്ക് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രവേശമുണ്ടാകില്ല. ഒക്ടോബര്‍ 20നുള്ളില്‍ സ്റ്റാന്‍ഡുകളില്‍ പൊലീസ് കണക്കെടുപ്പ് നടത്തിയ ശേഷം 20 മുതല്‍ 25 വരെ നമ്പറിനുള്ള അപേക്ഷ സ്വീകരിക്കും. നമ്പറിന് അര്‍ഹതയുള്ളവരെ നറുക്കെടുപ്പിലൂടെ കണ്ടത്തെും. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിരക്ക് പട്ടിക ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഓട്ടോ സ്റ്റാന്‍ഡുകളിലും നിരക്ക് പ്രദര്‍ശിപ്പിക്കണം. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് യോഗത്തില്‍ പങ്കെടുത്ത യൂനിയന്‍ പ്രതിനിധികള്‍ക്ക് പൊലീസ് നല്‍കിയത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വാഹനത്തില്‍ ലാമിനേറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കണം. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളുടെ ഡ്രൈവര്‍മാര്‍ രാത്രി പത്തിനുമുമ്പ് പൊലീസ് സ്റ്റേഷനിലത്തെി പഞ്ച് ചെയ്യണം. പഞ്ച് ചെയ്യാത്തവരെ ഓടാന്‍ അനുവദിക്കില്ല. നിലവിലെ സ്റ്റാന്‍ഡുകളില്‍ തന്നെ ഓട്ടോകള്‍ കൂടുതലാണെന്നിരിക്കേ ബസ് സ്റ്റോപ്പുകളോടനുബന്ധിച്ച് കൂടുതല്‍ ഓട്ടോകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് യോഗം തീരുമാനിച്ചു. കടകള്‍ക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ കടയിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തും. ടെലിഫോണ്‍ എക്സ്ചേഞ്ച് ജങ്ഷനില്‍നിന്ന് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ വലത്തോട്ടു തിരിയുന്നത് അപകടം കൂടാന്‍ കാരണമാകുമെന്ന യൂനിയന്‍ പ്രതിനിധികളുടെ പരാതി അടുത്ത ഗതാഗത ഉപദേശക സമിതി യോഗം ചര്‍ച്ചചെയ്യും. തൊടുപുഴ ഡിവൈ.എസ്.പി കെ.എം സാബു മാത്യു, സി.ഐ സജി മാര്‍ക്കോസ്, ട്രാഫിക് എസ്.ഐ ശശീന്ദ്രന്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഷാഹുല്‍ ഹമീദ്, യൂനിയന്‍ പ്രതിനിധികളായ ടി.ജെ. ജോസഫ്, ജാഫര്‍ ഖാന്‍ മുഹമ്മദ് (ഐ.എന്‍.ടി.യു.സി), കെ.കെ. കബീര്‍ (സി.ഐ.ടി.യു), എ.എസ്. ജയന്‍ (കെ.ടി.യു.സി-എം), കരീം (എസ്.ടി.യു), സിബി വര്‍ഗീസ് (ബി.എം.എസ്) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. |
നികുതി വര്‍ധനക്കെതിരെ കലക്ടറേറ്റിന് മുന്നില്‍ എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ Posted: 09 Oct 2014 12:34 AM PDT തൃശൂര്‍: നികുതി വര്‍ധനക്കെതിരെ ഇടതുമുന്നണി ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനത്തിന് ഇത്രയേറെ ദുരിതം നല്‍കിയ മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ചെയ്തി മൂലം യു.ഡി.എഫ് നേതാക്കള്‍ പോലും പൊറുതിമുട്ടുകയാണ്. മദ്യത്തിന്‍െറ കാര്യത്തില്‍ വീമ്പിളക്കിയ സുധീരന്‍ വെള്ളത്തിന്‍െറ നികുതി കൂട്ടിയപ്പോള്‍ മിണ്ടാതിരുന്നത് അദ്ദേഹത്തിന്‍െറ ആദര്‍ശത്തിന്‍െറ പൊയ്മുഖം പൊളിച്ചു. വിദ്യാലയങ്ങളുടെയും ആതുരാലയങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മദ്യശാലകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സദാ ആലോചനയും ചര്‍ച്ചയും നടത്തുന്നു. എയര്‍ കണ്ടീഷന്‍ ചെയ്ത മദ്യശാലയില്‍ കയറി കുടിച്ച് കാനയില്‍ കിടക്കുന്നവനെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ശുദ്ധജലം കിട്ടാതെ വലയുന്ന സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ കാണാന്‍ കണ്ണില്ല. മന്ത്രിമാരെക്കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ തന്നെ പരസ്പരം പഴിചാരുന്ന കാഴ്ചയാണെന്നും ഉഴവൂര്‍ വിജയന്‍ ആരോപിച്ചു. ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി. ജോസഫ്, ഘടകകക്ഷി നേതാക്കളായ സുരേഷ് വാര്യര്‍, സി.ആര്‍. വത്സന്‍, എം.കെ. കണ്ണന്‍, അഡ്വ. ദിപിന്‍ തെക്കേപ്പുറം, പി.കെ. ബാബു, മൊയ്തുട്ടി, ജോണ്‍ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടിഞ്ഞാറേകോട്ടയില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കലത്തെിയത്. ബി.ഡി. ദേവസി എം.എല്‍.എ, സി. രവീന്ദ്രനാഥ് എം.എല്‍.എ, അമ്പാടി വേണു, മുരളി പെരുനെല്ലി, കെ. ശ്രീകുമാര്‍, അഡ്വ. രഘു കെ. മാരാത്ത്, എ.എന്‍. രാജന്‍, ഷീല വിജയകുമാര്‍, സി.പി. റോയ്, കെ.കെ. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. |
ഒരുനാള്‍ ഉമ്മന്‍ ചാണ്ടിക്കും ജയലളിതയുടെ അനുഭവം വരും –വി.എസ് Posted: 09 Oct 2014 12:31 AM PDT കുണ്ടറ: ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ജയലളിതയുടെ അനുഭവമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബി.ജെ.പി അക്രമങ്ങള്‍ക്കും പൊലീസ് നിഷ്ക്രിയതക്കുമെതിരെ സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയെ പ്രസാദിപ്പിച്ചാല്‍ അഴിമതിക്കേസുകളില്‍നിന്ന് രക്ഷനേടാമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിചാരം. ഇടത് കക്ഷികള്‍ക്കെതിരായി പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. നികുതി വര്‍ധിപ്പിക്കുമ്പോള്‍, അതൊന്നും നിയമസഭയില്‍ ചര്‍ച്ചചെയ്യേണ്ടെന്ന നിലപാടിനെതിരെ ജനം കണക്ക് ചോദിക്കും. ബ്രിട്ടീഷുകാരെ കടല്‍ കടത്തിയ ജനത്തിന് ആര്‍.എസ്.എസിന്‍െറ വിരട്ടലും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തലമാരുടെ പൊലീസ് വിരട്ടലും പേടിസ്വപ്നമല്ല. കുണ്ടറ പൊലീസിന്‍െറ പക്ഷപാതപരമായ നിലപാടിനെ കുറിച്ച് ഡി.ജി.പിയെ കൊണ്ട് അന്വേഷിപ്പിച്ച് കര്‍ശന നടപടി സ്വീകരിക്കണം. അടിയും കൊണ്ട് തുപ്പും സഹിച്ച് കഴിയുന്നവരുടെ പാര്‍ട്ടിയല്ല സി.പി.എം. പൊലീസിനെ ഉപയോഗിച്ച് എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് വിചാരമെങ്കില്‍ അത് വിലപ്പോവിലെന്നും അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യുഅഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍, ഏരിയ സെക്രട്ടറി എം. ജോസുകുട്ടി, ജില്ലാ കമ്മിറ്റിയംഗം സി. ബാള്‍ഡ്വിന്‍, പി. ഗോപിനാഥന്‍പിള്ള, എസ്.എല്‍. സജികുമാര്‍, ജൂലിയറ്റ് നെല്‍സണ്‍, ശിവപ്രസാദ്, സുരേഷ് ബാബു, സി. സന്തോഷ്, പി. രമേശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. |
അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് അഴിമതി: കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് Posted: 09 Oct 2014 12:28 AM PDT കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിവിധ രേഖകള്‍ പിടിച്ചെടുത്തതായി സൂചന. അലാമിപ്പള്ളിയില്‍ നിര്‍മിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിനായി നഗരസഭ ഏറ്റെടുത്ത ഭൂമിയില്‍നിന്ന് 90 സെന്‍റ് സ്ഥലം നഷ്ടപ്പെട്ട സംഭവത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് പരിശോധന. ഇതുസംബന്ധിച്ച് വിജിലന്‍സ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു. വിജിലന്‍സ് സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ നഗരസഭാ ഓഫിസിലത്തെി രേഖകള്‍ പരിശോധിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി സ്ഥലമേറ്റെടുത്ത രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. അലാമിപ്പള്ളിയില്‍ ബസ്സ്റ്റാന്‍ഡിനും സ്റ്റേഡിയത്തിനും വേണ്ടി സ്ഥലം ഏറ്റെടുത്ത സംഭവത്തില്‍ കൗണ്‍സില്‍ നിയോഗിച്ച നാലംഗ അന്വേഷണ സമിതി ക്രമക്കേട് കണ്ടത്തെിയത് മാധ്യമങ്ങളില്‍ വന്നതോടെയാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. ഉച്ചക്കുശേഷം അലാമിപ്പള്ളിയിലെ ഏറ്റെടുത്ത സ്ഥലവും വിജിലന്‍സ് സംഘം സന്ദര്‍ശിച്ചു. ഹോസ്ദുര്‍ഗ് വില്ളേജ് ഓഫിസില്‍നിന്ന് ഭൂമിയുടെ രേഖകളും നേരത്തെ പരിശോധിച്ചിരുന്നു. പരിശോധന പൂര്‍ത്തിയായിട്ടില്ളെന്നും വിശദ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായും സി.ഐ ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതായി 'മാധ്യമം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
ഷഹീദ് ബാവ വധക്കേസ്: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം Posted: 08 Oct 2014 11:44 PM PDT കോഴിക്കോട്: ചെറുവാടി തേലീരി വീട്ടില്‍ കത്താലിയുടെ മകന്‍ ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഒന്നാംപ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പു (55), മൂന്നു മുതല്‍ ആറു വരെ പ്രതികളായ നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22), എട്ട് മുതല്‍ 11 വരെ പ്രതികളായ പത്തേന്‍കടവ് റാഷിദ് (22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികള്‍ക്ക് പിഴയും പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ 25,000 രൂപ വീതവും അഞ്ച്, ആറ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് പ്രതികള്‍ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുകയില്‍ രണ്ട് ലക്ഷം രൂപ ഷഹീദ് ബാവയുടെ പിതാവിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കൊടിയത്തൂരിലെ യുവതിയുടെ വീടിന് സമീപത്ത് യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊന്നെന്ന ആരോപണം ഏറെ വിവാദമായിരുന്നു. മൊത്തം15 പ്രതികളുള്ള കേസില്‍ ഒമ്പതു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രത്യേക കോടതി അഞ്ചുപേരെ വിട്ടയച്ചിരുന്നു. രണ്ടാം പ്രതി കൊടിയത്തൂര്‍ കണ്ണാട്ടില്‍ മുഹമ്മദ് സലീം (22), ഏഴാംപ്രതി ഇര്‍ഷാദ് കുയ്യില്‍ (23), 12 മുതല്‍ 14 വരെ പ്രതികളായ കീരന്‍തൊടിക കൊളയില്‍ ജാഫര്‍ (34), എടക്കണ്ടിയില്‍ അയ്യൂബ് (25), കോട്ടമ്മല്‍ കുയ്യില്‍ മുര്‍ഷിദ്(29) എന്നിവരെയാണ് വിട്ടയച്ചത്. 15ാം പ്രതി അരിപ്ര പുതുകുഴിയില്‍ ചാത്തപ്പറമ്പില്‍ ഫായിസ് (25) ഒളിവിലാണ്. 2011 നവംബര്‍ ഒമ്പതിന് രാത്രി 11.30 നാണ് സംഭവം. രണ്ടാം സാക്ഷിയായ യുവതിയുടെ വീടിനുസമീപം അനാശാസ്യം ആരോപിച്ച് സംഘം ഷഹീദ് ബാവയെ ആക്രമിച്ചെന്നാണ് കേസ്. ഷഹീദ് ബാവയെ യുവതിയുടെ വീടിനടുത്തെത്തിച്ച ഓട്ടോ ഡ്രൈവറായ നാലാംപ്രതി നാസര്‍ മറ്റുള്ളവരെ വിവരമറിയിച്ച പ്രകാരം മാരകായുധങ്ങളുമായി എത്തിയ മറ്റ് പ്രതികള്‍ ആക്രമിച്ചതായാണ് കേസ്. സംഭവത്തിനുമുമ്പ് ഒക്ടോബര്‍ 22ന് ഷഹീദ് ബാവ കാര്‍ തട്ടിച്ചെന്നാരോപിച്ച് പ്രതികള്‍ അയാളുടെ വീട്ടില്‍ ആക്രമണം നടത്തിയതിന് മറ്റൊരു കേസുണ്ട്. ആക്രമണം ആകസ്മികമല്ലെന്നും നേരത്തെയുള്ള ശത്രുത ഗൂഢാലോചനയിലേക്കും ആക്രമണത്തിലേക്കും നയിച്ചെന്നും കോടതി കണ്ടെത്തി. കൊടിയത്തൂര്‍ വില്ലേജ് ഓഫിസിനു സമീപം റോഡില്‍ രാത്രി 11.30 ന് വീണുകിടന്ന ഷഹീദ് ബാവയെ ആശ്രുപത്രിക്ക് കൊണ്ടുപോകുന്നത് സംഘം തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കാര്യനിര്‍വഹണവും തടസപ്പെടുത്തി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാക്കിയ ഷഹീദ് ബാവ നവംബര്‍ 13ന് മരിച്ചു. ഷഹീദ് ബാവയുമായി ബന്ധമുണ്ടെന്ന് പറയുന്ന സ്ത്രീയുടെ മൊഴിയും പ്രതികളുടെ മൊബൈല്‍ രേഖകളും കേസില്‍ നിര്‍ണായക തെളിവായി. ഡിവൈ.എസ്.പി ജോസി ചെറിയാന്‍ 2012 ഫെബ്രുവരി ആറിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 പേരെ വിസ്തരിച്ചതില്‍ ഒന്നാം സാക്ഷിയടക്കം ഏഴുപേര്‍ കൂറുമാറി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഭാസ്കരന്‍ നായര്‍, അഡ്വ. ജോജോ ചാക്കോ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ഷഹീര്‍സിങ്, അഡ്വ പി.വി. ഹരി, അഡ്വ. എം അശോകന്‍ എന്നിവരും ഹാജരായി. |
ഇന്ത്യ തിരിച്ചടിച്ചാല്‍ പാകിസ്താന്‍ താങ്ങില്ല ^അരുണ്‍ ജയ്റ്റ്ലി Posted: 08 Oct 2014 11:30 PM PDT ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ പ്രതിരോധ ശേഷി തിരിച്ചറിയണമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലി. പാകിസ്താന്‍ അതിര്‍ത്തിയില്‍ മന:പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ ഒരിക്കലും കൈയേറ്റ രാജ്യമല്ല. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണെങ്കിലും പൗരന്‍മാരെ സംരക്ഷിക്കണമെന്ന പരമപ്രധാനമായ ദൗത്യം നടപ്പിലാക്കേണ്ടതുണ്ട്. പാകിസ്താന്‍ ഇത്തരത്തിലുള്ള സാഹസം സ്ഥിരമായി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്നും അത് പാകിസ്താന് താങ്ങാന്‍ കഴിയില്ളെന്നും ജയ്റ്റ്ലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സേന അതിര്‍ത്തിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി പാക് പ്രകോപനത്തോട് ശക്തമായി പ്രതികരിക്കുമെന്നും അരുണ്‍ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യ^പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെയും പാക് സേന ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയായി വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇരുപക്ഷത്തെയും സേനകള്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. അടിക്കടി നടക്കുന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണങ്ങളില്‍ ബുധനാഴ്ച ഇരുപക്ഷത്തും കൂടുതല്‍ ആള്‍നാശമുണ്ടായിരുന്നു. അതിര്‍ത്തി നിയന്ത്രണ രേഖക്ക് ചുറ്റുവട്ടത്ത് പാര്‍ക്കുന്ന നിരപരാധികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രാത്രിയും പകലും ആക്രമണം നടക്കുന്നുണ്ട്. ഇന്ത്യന്‍ പക്ഷത്ത് ജമ്മുവിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന പൂഞ്ച്, സാംബ ജില്ലകളിലെ അര്‍ണിയ, അഖ്നൂര്‍, ആര്‍.എസ്. പുര മേഖലകളിലാണ് കൂടുതല്‍ നാശം. പാകിസ്താന്‍െറ അതിര്‍ത്തിസേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇതോടെ അതിര്‍ത്തി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം എട്ടായി. ഒരു ദിവസത്തിനിടെ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചതിനു പുറമെ 15 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്നുപേര്‍ ബി.എസ്.എഫ് ജവാന്മാരാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളില്‍ 70ഓളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളിലുണ്ട്. |
കുറുവ ദ്വീപ് ഒരുങ്ങുന്നു; കൂടുതല്‍ സൗകര്യങ്ങളോടെ ഈമാസം അവസാനത്തോടെ തുറക്കും Posted: 08 Oct 2014 11:09 PM PDT പുല്‍പള്ളി: കേരളത്തിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലെ കുറുവ ദ്വീപ് സന്ദര്‍ശകര്‍ക്കായി ഈമാസം അവസാനത്തോടെ തുറക്കും. കാലവര്‍ഷാരംഭത്തോടെ ദ്വീപിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍െറ തിരക്കിലാണ് അധികൃതര്‍. പ്രകൃതിരമണീയമായ കാഴ്ചയാണ് ദ്വീപിന്‍െറ പ്രത്യേകത. പനമരം, മാനന്തവാടി പുഴകള്‍ കൂടല്‍ക്കടവില്‍ സംഗമിച്ച് കബനി നദിയായി രൂപപ്പെടുന്ന ഭാഗത്താണ് 60ഓളം തുരുത്തുകള്‍ അടങ്ങുന്ന കുറുവ ദ്വീപ് സമൂഹം. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണിവിടം. അത്യപൂര്‍വ ജന്തു, സസ്യജാലങ്ങള്‍ ഇവിടെ കാണപ്പെടുന്നു. വിവിധയിനം പക്ഷികള്‍, ചിത്രശലഭങ്ങള്‍, ഉരഗങ്ങള്‍ എന്നിവയുടെ താവളമാണിവിടം. ഇവയെ തൊട്ടറിയാനും പഠനം നടത്താനുമായി ഒട്ടേറെ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും ഇവിടെയത്തെുന്നുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ ഇവിടെയത്തെി ദിവസങ്ങളോളം തങ്ങുന്നത് പതിവാണ്. വനംവകുപ്പിന്‍െറ മേല്‍നോട്ടത്തിലുള്ള ഈ ദ്വീപുസമൂഹത്തിലേക്കുള്ള സന്ദര്‍ശനത്തിന് സഹായിക്കുന്നത് വനസംരക്ഷണ പ്രവര്‍ത്തകരും ഗൈഡുകളുമാണ്. വര്‍ഷംതോറും രണ്ടുലക്ഷത്തോളം പേര്‍ ഇവിടെയത്തെുന്നു. ഇവിടെയുള്ള ചങ്ങാടയാത്ര വേറിട്ട അനുഭവമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ജലാശയങ്ങളും കുളിര്‍മയുള്ള കാലാവസ്ഥയും വീണ്ടും വീണ്ടും ഇവിടം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. വയനാട്ടിലത്തെിയാല്‍ മാനന്തവാടി ഭാഗത്തുനിന്ന് പയ്യമ്പിള്ളി, പാല്‍വെളിച്ചം വഴി 25 കിലോമീറ്ററും പുല്‍പള്ളി ടൗണില്‍നിന്ന് പാക്കം വഴി 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ കുറുവയിലത്തൊം. കുറുവ അടഞ്ഞുകിടക്കുകയാണെങ്കിലും ഈ വിവരമറിയാതെ ദ്വീപ് കാണാനായി നിത്യവും നിരവധി പേര്‍ ഇവിടെയത്തെി നിരാശയോടെ മടങ്ങുകയാണ്. പൂജ അവധി ദിവസങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തത്. |
മലവെള്ളപ്പാച്ചിലില്‍ സംരക്ഷണഭിത്തി തകര്‍ന്നു; മാമ്പറ്റയിലും കുണ്ടോടയിലും വീടുകള്‍ വെള്ളത്തില്‍ Posted: 08 Oct 2014 11:06 PM PDT കരുവാരകുണ്ട്: ഇരമ്പിയത്തെിയ മലവെള്ളത്തില്‍ മാമ്പറ്റയില്‍ വ്യാപകനാശം. പുഴയുടെ സംരക്ഷണഭിത്തി തകര്‍ന്നു. പത്തോളം വീടുകള്‍ വെള്ളപ്പൊക്ക ഭീതിയിലായി. കൃഷിയിടങ്ങളിലും വെള്ളം കയറി. ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് അപ്രതീക്ഷിതമായി വെള്ളമത്തെിയത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഭാഗികമായി തകര്‍ന്ന പുഴയുടെ സംരക്ഷണഭിത്തി ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഭിത്തിയാണിത്. ഭിത്തി തകര്‍ന്നതോടെ പുഴ ചിലയിടങ്ങളില്‍ ഗതിമാറിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയത്. മൂത്താലി കുഞ്ഞിപ്പ, കാരാടന്‍ ഷൗക്കത്ത്, പോത്തുകാടന്‍ റഷീദ്, നാലകത്ത് മജീദ്, നെച്ചിക്കാടന്‍ ബാപ്പുട്ടി, മുതുകുറ്റി റസാഖ്, പോത്തുകാടന്‍ റംല എന്നിവരുടെ വീടുകളും കോട്ടോപ്പാടന്‍ അവറാന്‍െറ ചായക്കടയുമാണ് മലവെള്ളഭീതിയിലായത്. മാമ്പറ്റപ്പാലം വെള്ളം കവിഞ്ഞൊഴുകി. മലവെള്ളം ഒരു മണിക്കൂര്‍ നേരം പ്രദേശത്തെ ഭീതിയിലാഴ്ത്തി. വെള്ളം കയറിയതിനാല്‍ ഏറെനേരം ഗതാഗത തടസ്സവുമുണ്ടായി. ഒലിപ്പുഴ കുണ്ടോടയില്‍ പുതുതായി നിര്‍മിച്ച തടയണയും നിരവധി വീടുകളെ വെള്ളത്തിലാക്കി. ഏറക്കാടന്‍ നാസര്‍, പടലക്കുന്നന്‍ കുഞ്ഞിമ്മ, വലിയപ്പന്‍ തൊടിക ഇബ്രാഹിം, പൂളക്കുന്നന്‍ നാസര്‍, തുമ്പത്ത് നഫീസ, പരുത്തി കുന്നന്‍ മുഹമ്മദ്, ചവറക്കുഴിയന്‍ മൊയ്തീന്‍, റസാഖ്, ചെട്ടിയന്‍ തൊടിക ഫാത്തിമ, കൊളക്കാട്ടില്‍ ഹുസൈന്‍, മഠത്തില്‍ ബഷീര്‍ എന്നിവരുടെ വീടുകളിലും വെള്ളം കയറി. കുണ്ടോടയില്‍ കൃഷിയിടങ്ങളിലും വെള്ളം നാശം വിതച്ചു. എട്ടുവര്‍ഷംകൊണ്ട് ഭിത്തി പൂര്‍ണമായും തകര്‍ന്നു കരുവാരകുണ്ട്: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സംരക്ഷണഭിത്തിയാണ് എട്ടുവര്‍ഷംകൊണ്ട് തകര്‍ന്നത്. പുഴ വളവ് നിവര്‍ത്തല്‍ പദ്ധതിയുടെ മറവില്‍ വന്‍ ക്രമക്കേടാണ് ഇവിടെ നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുഴക്കല്ലുകൊണ്ടാണ് ഭിത്തി പണിതതെന്നും നിര്‍മാണം അശാസ്ത്രീയമാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഭിത്തി തകര്‍ന്നതോടെ 20ഓളം കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. |
പൊന്നാനി നഗരസഭയില്‍ ആധാറിന് സംവിധാനമില്ല; ജനം ദുരിതത്തില്‍ Posted: 08 Oct 2014 11:06 PM PDT പൊന്നാനി: ജില്ലയിലെ ഏറ്റവും വലിയ നഗരസഭയായ പൊന്നാനിയില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ സംവിധാനമില്ല. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ സമീപ പഞ്ചായത്തുകളില്‍ പോകേണ്ട അവസ്ഥയാണ്. 2012ല്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ വാര്‍ഡ് തലത്തില്‍തന്നെ സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍, ആധാര്‍, എന്‍.പി.ആര്‍ സംശയത്തില്‍ പലരും ആധാര്‍ എടുത്തില്ല. ആദ്യഘട്ടത്തില്‍ നഗരസഭയിലെ പകുതിയില്‍ താഴെ മാത്രമാണ് ആധാര്‍ എടുത്തത്. അന്ന് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ എടുക്കാന്‍ സംവിധാനമുണ്ടായിരുന്നു. എന്‍.പി.ആര്‍ എടുത്തവര്‍ തന്നെ ആധാറും എടുക്കണമെന്ന് വന്നതോടെ ആധാര്‍ എടുക്കാത്തവര്‍ പ്രതിസന്ധിയിലായി. ഒരു വാര്‍ഡില്‍ ഒരുദിവസം മാത്രമാണ് കാര്‍ഡ് എടുക്കാന്‍ സംവിധാനമൊരുക്കിയിരുന്നത്. നാല്‍പതിനായിരത്തോളം പേര്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരായുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരില്‍ കൂടുതലും പ്രവാസികളാണ്. ആധാര്‍ കാര്‍ഡുള്ള സ്ത്രീകളും നഗരസഭയില്‍ കുറവാണ്. നഗരസഭയിലെ താമസക്കാരായ ജനങ്ങള്‍ക്ക് പൊന്നാനിയിലെ അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാനുള്ള സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ എ. പവിത്രകുമാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ അക്ഷയ പ്രോജക്ട് ഓഫിസറോടും ഓറിയന്‍റല്‍ ബാങ്കിനോടും പൊന്നാനി നഗരസഭയിലെ ആളുകള്‍ക്ക് ആധാര്‍ എടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, കലക്ടറുടെ നിര്‍ദേശം നടപ്പാക്കാന്‍ അക്ഷയ അധികൃതരോ ബാങ്ക് അധികൃതരോ ഇതുവരെ നടപടിയെടുത്തിട്ടില്ല. പൊന്നാനി നഗരസഭയിലെ ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ മാറഞ്ചേരി പഞ്ചായത്തിലെ അക്ഷയ കേന്ദ്രത്തിലും എടപ്പാള്‍ പഞ്ചായത്തിലെ നടുവട്ടത്തെയുമാണ് ആശ്രയിക്കുന്നത്. പ്രായമായവരും സ്ത്രീകളും ഇത് കാരണം ഏറെ ബുദ്ധിമുട്ടിലാണ്. വിവിധ പെന്‍ഷന്‍കാരും ആധാര്‍ കാര്‍ഡിനായി നെട്ടോട്ടമോടുകയാണ്. പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത് വേണം ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്ന നിബന്ധനയാണ് പലര്‍ക്കും തിരിച്ചടിയായത്. പൊന്നാനിയില്‍ ആധാര്‍ എടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാന്‍ പല സ്ഥാപനങ്ങളും തയാറാണെങ്കിലും അധികൃതര്‍ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. |
തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ അവിശ്വാസപ്രമേയം പാസായി Posted: 08 Oct 2014 11:03 PM PDT കോലഞ്ചേരി: തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ചാക്കോക്കെതിരെ കോണ്‍ഗ്രസ് എ വിഭാഗം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ജില്ലയില്‍ ഗ്രൂപ്പുപോര് ശക്തമാകും. എ വിഭാഗത്തില്‍പ്പെട്ട അഞ്ച് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെയാണ് ഐ ഗ്രൂപ്പുകാരിയായ ഏലിയാമ്മ ചാക്കോയുടെ കസേര തെറിച്ചത്. ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസിന്‍െറ വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് എ വിഭാഗത്തിന്‍െറ നിയന്ത്രണത്തിലെ തിരുവാണിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ പിന്തുണയുമുണ്ടായിരുന്നു. 16 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് പത്തംഗങ്ങളും എല്‍.ഡി.എഫിന് ആറുപേരുമാണുളളത്. ഐ ഗ്രൂപ്പുകാരായ അഞ്ചുപേര്‍ അവിശ്വാസപ്രമേയത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. എങ്കിലും ഇടതുമുന്നണി പിന്തുണച്ചതോടെ പ്രമേയം പാസാവുകയായിരുന്നു. നേരത്തേ ചേരിപ്പോരിനെ തുടര്‍ന്ന് ഇവിടെ എ ഗ്രൂപ്പുകാരനായ വൈസ് പ്രസിഡന്‍റ് എ.എ. ജൂലിയോസ് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചയിടങ്ങളില്‍ പലതിലും പദവികള്‍ വീതം വക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, പലയിടത്തും ഈ ധാരണ പാലിച്ചിരുന്നില്ല. ഇതിനിടെയാണ് തിരുവാണിയൂരില്‍ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇത് ഇടവേളക്കുശേഷം ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് രൂക്ഷമാക്കുമെന്നാണ് വിവരം. ഇതേ സമയം ഐ വിഭാഗക്കാരനായ ഡി.സി.സി പ്രസിഡന്‍റ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ഇതംഗീകരിക്കാന്‍ കഴിയില്ളെന്നുമാണ് എ വിഭാഗത്തിന്‍െറ വാദം. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും എ വിഭാഗക്കാരനായ എടത്തല പഞ്ചായത്ത് പ്രസിഡന്‍റ് എം.എ.എം. മുനീറിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ഇതിന് തെളിവാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹമായ പദവികള്‍ നിഷേധിക്കുന്ന എ വിഭാഗത്തിന്‍െറ നടപടി അംഗീകരിക്കാന്‍ കഴിയില്ളെന്നാണ് ഐ ഗ്രൂപ്പിന്‍െറ നിലപാട്. തിരുവാണിയൂരില്‍ എ വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അംഗീകരിക്കേണ്ടെന്നായിരുന്നു ജില്ലയില്‍ എ ഗ്രൂപ്പിന് ചുക്കാന്‍ പിടിക്കുന്ന പ്രമുഖരുടെ നിര്‍ദേശം. ഗ്രൂപ് രാഷ്ട്രീയം അനുവദിക്കില്ളെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍െറ നിലപാടെങ്കിലും താഴേതട്ടില്‍ ഗ്രൂപ്പുപോര് അരങ്ങുതകര്‍ക്കുകയാണെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുമാണ്. |
കട്ടച്ചിറയില്‍ സി.പി.എം സമരത്തിന് വഴിത്തിരിവ് Posted: 08 Oct 2014 10:59 PM PDT കായംകുളം: സംസ്ഥാന സെക്രട്ടറിയുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിന്‍െറ മറവില്‍ നടക്കുന്ന കൈയേറ്റത്തിനെതിരെയുള്ള സി.പി.എം സമരം വഴിത്തിരിവിലേക്ക്. കോളജ് മാനേജ്മെന്‍റ് കെട്ടിയടച്ച വഴി തുറക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് പിണറായി വിജയന്‍തന്നെ പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കിയത് സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്‍െറ സൂചനയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. സമരം അട്ടിമറിക്കാന്‍ കോളജ് മാനേജ്മെന്‍റും എസ്.എന്‍.ഡി.പിയിലെ ഒരു വിഭാഗവും നടത്തിയ ഇടപെടലുകളാണ് ഇതോടെ പാളിയത്. സി.പി.എം ഏരിയ കമ്മിറ്റിയുടെ പുനര്‍വിഭജനത്തോടെ സമരം ദുര്‍ബലമാകുമെന്ന കോളജ് അനുകൂലികളുടെ മോഹവും പിണറായിയുടെ വരവോടെ പൊലിഞ്ഞിരിക്കുകയാണ്. കോളജിന് 10 ഏക്കര്‍ സ്ഥലം മതിയാകുമെന്നിരിക്കെ 28 ഏക്കറോളം സ്വന്തമാക്കി നികത്തുന്നത് റിയല്‍ എസ്റ്റേറ്റ് വ്യവസായം ലക്ഷ്യമാക്കിയാണെന്ന വാദവുമായാണ് സി.പി.എം സമരവുമായി രംഗത്തുവന്നത്. 18 ഏക്കറോളം നിലം നികത്താനുള്ള നീക്കവും പൊതുറോഡ് കെട്ടിയടച്ച് മതില്‍ സ്ഥാപിച്ചതുമാണ് വിഷയം വഷളാക്കിയത്. റോഡിന് കുറുകെ സ്ഥാപിച്ച മതില്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി വിവിധ തരത്തിലെ സമരങ്ങള്‍ സി.പി.എം നടത്തിയെങ്കിലും ഇതിനെ അവഗണിക്കുന്ന സമീപനമാണ് മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയാല്‍ സമരത്തില്‍നിന്ന് പിന്മാറാമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ അനുരഞ്ജനത്തിന്‍െറ വഴി സ്വീകരിക്കാന്‍ മാനേജ്മെന്‍റ് തയാറായില്ല. കൈയേറ്റവും വഴികെട്ടിയടക്കലും നടന്നതായി നിയമസഭയില്‍ സര്‍ക്കാര്‍ സമ്മതിച്ചതോടെ സി.പി.എം സമരം വില്ളേജ്-താലൂക്ക് ഓഫിസുകള്‍ക്ക് മുന്നിലേക്ക് മാറ്റിയത് കോളജ് മാനേജ്മെന്‍റിന്‍െറ വാദങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ സമരം ഈഴവ സമുദായത്തിന് എതിരാണെന്ന പ്രചാരണവുമായി പ്രാദേശിക എസ്.എന്‍.ഡി.പി നേതൃത്വം രംഗത്തുവന്നത് സി.പി.എമ്മിനെയും വെട്ടിലാക്കി. എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയന്‍െറ നേതൃത്വത്തിലാണ് റാലിയും വാഹനജാഥയുമായി സി.പി.എമ്മിനെതിരെ പ്രചാരണം നടത്തിയത്. വിഷയത്തില്‍ സാമുദായികമുഖം നല്‍കാനുള്ള നീക്കം ശക്തമായതോടെ സമരം ജില്ലാനേതൃത്വം ഏറ്റെടുത്തു. വിഷയം പഠിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരഭൂമിയില്‍ എത്തിയത് സി.പി.എം കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം വര്‍ധിച്ചു. ഇതിനിടെയാണ് പുതുതായി രൂപവത്കരിച്ച ഭരണിക്കാവ് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പഴയ രൂപത്തിലേക്ക് മാറ്റിയത്. ഇതോടെ സമരം ദുര്‍ബലപ്പെടുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം പിണറായി വിജയന്‍ സമര സ്ഥലത്തത്തെി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുന്നത്. ന്യായമായ നിലയില്‍ സമരം തീര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന പരസ്യ മുന്നറിയിപ്പാണ് പിണറായി വിജയന്‍ മാനേജ്മെന്‍റിന് നല്‍കിയിരിക്കുന്നത്. ഭീഷണിയും വിരട്ടലും വേണ്ടതില്ളെന്നും അതിലൊന്നും കീഴടങ്ങില്ളെന്ന സന്ദേശവും അദ്ദേഹം നല്‍കിയതും സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമാണെന്നാണ് അറിയുന്നത്. മാനേജ്മെന്‍റ് പ്രതിനിധികള്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും കൈയേറ്റ സ്ഥലം കണ്ടതോടെ കാര്യങ്ങളെല്ലാം ബോധ്യമായെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാനേജ്മെന്‍റ് മാന്യമായ സമീപനം സ്വീകരിച്ചില്ളെങ്കില്‍ സമരത്തിന്‍െറ രൂപം മാറ്റാനുള്ള നിര്‍ദേശമുണ്ടാകുമെന്നും സൂചനയുണ്ട്. വി.എസും പിണറായിയും സമരഭൂമിയിലത്തെിയതോടെ സംസ്ഥാന കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയും സമരത്തിന് ലഭിച്ചിരിക്കുകയാണ്. ഈ മാസം അവസാനം നടക്കുന്ന ആര്‍.ഡി.ഒ ഓഫിസ് മാര്‍ച്ചിലൂടെ തങ്ങളുടെ ശക്തി പൂര്‍ണമായും തെളിയിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം. |
അറിയുമോ, 40 കൊല്ലമായി നാടുകാണാത്ത അബ്ദുല്ല ഉസ്മാനെ Posted: 08 Oct 2014 10:44 PM PDT ഷാര്‍ജ: മരുഭൂമിയില്‍ 40 വര്‍ഷം നീണ്ട പ്രവാസം. ഒരിക്കല്‍ പോലും നാട്ടില്‍ പോകാനാകാത്ത കൊടും പ്രവാസത്തില്‍ അബ്ദുല്ല പുനത്തില്‍ ഉസ്മാനിപ്പോള്‍ രോഗബാധിതനായി ദുബൈ ആശുപത്രിയില്‍ കഴിയുകയാണ്. പ്രമേഹ രോഗിയാണിയാള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളും കൂടെയുണ്ട്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നാണ് താന്‍ ചരക്ക് കപ്പല്‍ കയറി ദുബൈ തീരത്തത്തെിയതെന്നു പോലും ഓര്‍ക്കാന്‍ ഇദ്ദേഹത്തിന്് കഴിയുന്നില്ല. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ പേരുകള്‍ മാറിമാറി പറയുന്ന അബ്ദുല്ലയുടെ കുഴിയിലാണ്ടുപോയ കണ്ണുകളില്‍ ജനിച്ച നാടിന്‍റ നിറം മങ്ങിയ കാഴ്ച്ചകള്‍ മാത്രമാണുള്ളത്. പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് കപ്പല്‍ കയറിയത്. ഇത്തരത്തില്‍ വന്നവര്‍ക്ക് ദുബൈ കോണ്‍സുലേറ്റ് വഴി പാസ്പോര്‍ട്ട് നല്‍കിയിരുന്നു. അങ്ങിനെയാണ് ഇദ്ദേഹത്തിനും ഒരു പാസ്പോര്‍ട്ട് കിട്ടിയത്. ഇതിലെ ജനന തിയ്യതി പ്രകാരം വയസ് 60. എന്നാല്‍ ഇതില്‍ പറയുന്നത് തന്‍െറ പേരു തന്നെയാണോയെന്ന് ഇയാള്‍ സംശയിക്കുന്നു. കാരണം അബ്ദുല്ലയുടെ കൂടെയുള്ള ഉസ്മാനും പുനത്തിലും ഇയാള്‍ക്ക് അപരിചിതരാണ്. അബ്ദുല്ലക്ക് കിട്ടിയത് വീട്ട് ജോലിയായിരുന്നു. അതിന്നും തുടരുന്നു. അന്നത്തെ ശമ്പളം 500 ദിര്‍ഹം. ഇന്നും അതു തന്നെ. ജോലി സ്ഥലത്തെ നാല് ചുവരുകള്‍ക്കപ്പുറത്തുള്ള ലോകം ഇയാള്‍ക്ക് അന്യമാണ്. ദുബൈയുടെ വികസന കുതിപ്പില്‍ ഉയര്‍ന്ന വന്ന ബുര്‍ജ് ഖലീഫ, ദുബൈമാള്‍, ബുര്‍ജുല്‍ അറബ് എന്നിവയൊന്നും ഇയാള്‍ കണ്ടിട്ടില്ല. പൂര്‍ണമായും യന്ത്രമായി തീര്‍ന്ന ഒരു മനുഷ്യന്‍റ ദയനീയതയാണ് ഇയാളുടെ സംസാരവും പ്രവര്‍ത്തിയും നോട്ടവും സൂചിപ്പിക്കുന്നത്. ചിരിക്കാനും കരയാനും മറന്ന് പോയ പ്രവാസത്തിലാണ്ടുപോയ ദീനത. വിവാഹം കഴിച്ചിട്ടില്ല. ഗള്‍ഫില്‍ വരുമ്പോള്‍ പല പ്രതീക്ഷകളും ഇയാള്‍ക്കും ഉണ്ടായിരിക്കും. എന്നാല്‍ എവിടെയോ വെച്ച് അതൊക്കെ തകിടം മറിഞ്ഞുപോയ സങ്കടത്തിന്‍െറ കടലിരമ്പം ഇടറുന്ന ചുണ്ടില്‍ പ്രകടമാണ്. 26 വര്‍ഷം മുമ്പ് കണ്ടുമുട്ടിയ മലപ്പുറം തിരൂര്‍ സ്വദേശി ഖാലിദുള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഇയാളുമായി സൗഹൃദമുള്ളത്. ഖാലിദ് സ്നേഹപൂര്‍വ്വം നാടിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഉണ്ടായില്ല. അബ്ദുല്ലപറഞ്ഞ ചില സൂചനകള്‍ പ്രകാരം ഖാലിദ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടക്ക് ഖാലിദുമായി പുറത്ത് പോകുമ്പോള്‍ കാണുന്ന കാഴ്ച്ചകളില്‍ നിന്നുപോലും ഇയാള്‍ ഓടി ഒളിക്കുകയാണ് പതിവ്. നാട് കാണാനുള്ള പൂതി മനസിലുള്ളതായി ഇയാളോട് സംസാരിച്ചപ്പോള്‍ കിട്ടുന്നുണ്ട്. എന്നാല്‍ എവിടേക്ക് പോകുമെന്ന ചോദ്യം ബാക്കിയാവുന്നു. ഇദ്ദേഹം പറഞ്ഞ സൂചന പ്രകാരം പൊന്നാനി താലൂക്കിലെ എരമംഗലം നരണിപ്പുഴ ഭാഗത്താണ് വീടെന്ന് സംശയിക്കുന്നുണ്ട്. ഇതേ ഭാഗത്ത് നിന്ന് ഇതേ കാലയളവില്‍ ഒരാള്‍ നാടു വിട്ടിരുന്നു. ഇട്ടിലപ്പാട്ടയില്‍ കൂഞ്ഞാലന്‍, അരിമ്പൂരയില്‍ പാത്തുണ്ണി ദമ്പതികളുടെ മകന്‍ മുഹമദാണ് 42 കൊല്ലം മുമ്പ് നാടുവിട്ടത്. ഇയാളെ ഒരു പാട് സ്ഥലങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്ലയെക്കുറിച്ച് അറിഞ്ഞ ഈ പ്രദേശത്തുകാരും കാണാതായ മുഹമദിന്‍െറ പെങ്ങളുടെ മകനും ആശുപത്രിയില്‍ വന്നിരുന്നു. ഇവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഉസ്മാന്‍ കൂട്ടാക്കിയില്ല. എങ്കിലും നിങ്ങള്‍ക്ക് മൂസ എന്ന ജ്യേഷ്ഠന്‍ ഉണ്ടോയെന്ന ചോദ്യത്തോട് മറുപടി അനുകൂലമായരുന്നു. എന്നാല്‍ തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായില്ളെന്ന് നരണിപ്പുഴ പുളിഞ്ചോട് സ്വദേശി അഷ്റഫ് പറഞ്ഞു. മുഹമദിന്‍െറ പെങ്ങളുടെ മകനും അബ്ദുല്ലയും തമ്മിലുള്ള രൂപ സാദൃശ്യവും വന്നവരില്‍ ഇത് തങ്ങളുടെ നാട്ടില്‍ നിന്ന് കാണാതായ ആളുതന്നെയാണെന്ന സംശയം ബലപെടുത്തുന്നുണ്ട്. നാട്ടിലുള്ള പഴയ തലമുറയില്‍പെട്ടവര്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാ പ്രതിക്ഷയിലാണിവര്‍. |
ഇന്ത്യന്‍ നാവികക്കപ്പലുകള്‍ ഇന്ന് ഒമാന്‍ വിടും Posted: 08 Oct 2014 10:39 PM PDT മസ്കത്ത്: സൗഹൃദ സന്ദര്‍ശനത്തിനായത്തെിയ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ വ്യാഴാഴ്ച ഒമാന്‍ തീരം വിടും. സതേണ്‍ നേവല്‍ കമാന്‍ഡന്‍റിനു കീഴിലുള്ള ഒന്നാം പരിശീലന സൈനിക വ്യൂഹത്തിന്‍െറ ഭാഗമായ ഐ.എന്‍.എസ് തിര്‍, സുജാത, തരംഗിണി എന്നീ കപ്പലുകള്‍ ആറാം തീയതിയാണ് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെിയത്. ഒമാനില്‍നിന്ന് ദുബൈയിലേക്ക് പോകുന്ന കപ്പലുകള്‍ അവിടെനിന്ന് മനാമയിലേക്കും തുടര്‍ന്ന് ഇന്ത്യയിലേക്കും തിരിക്കും. ഇതാദ്യമായാണ് പരിശീലന വിഭാഗത്തിലെ മൂന്ന് കപ്പലുകള്‍ ഒമാനില്‍ എത്തുന്നത്. നാവികക്കപ്പലുകളുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുത്തനുണര്‍വ് പകരുമെന്നാണ് പ്രതീക്ഷയെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ പറഞ്ഞു. ഓഫിസര്‍മാരുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തിറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷി ബന്ധങ്ങളില്‍ ഉണര്‍വ് വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രതിനിധി സംഘം ഈ മാസം ഒമാനിലത്തെും. ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പ്രദര്‍ശനമായ ഇന്‍ഫ്രാ ഒമാനില്‍ പങ്കെടുക്കുന്നതിനാണ് പ്രതിനിധിസംഘം എത്തുന്നത്. സംഘത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ്, ബയോടെക്നോളജി, ഫെര്‍ട്ടിലൈസേഴ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പോളിമേഴ്സ് തുടങ്ങിയ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉണ്ടാകും. ഇരുരാജ്യങ്ങളും തമ്മില്‍ പുരാതനകാലം മുതല്‍ നിലനില്‍ക്കുന്ന സമുദ്രവാണിജ്യ ബന്ധം അനുസ്മരിക്കുന്നതിനൊപ്പം മേഖലയുടെ സുരക്ഷക്കും ഭദ്രതക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം നല്‍കലുമാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എസ്.പി.എസ്. ചീമ പറഞ്ഞു. യുദ്ധക്കപ്പലുകളുടേതടക്കം നിര്‍മാണത്തിന് ഇന്ത്യ പര്യാപ്തമാണെന്ന സന്ദേശം നല്‍കലും സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമാണ്. ഏദന്‍ കടലിടുക്കിലെ കടല്‍കൊള്ളക്കാരെ നേരിടുന്നതില്‍ ഇന്ത്യന്‍ നേവി 2008 മുതല്‍ ശ്രദ്ധചെലുത്തുന്നുണ്ട്. നിരീക്ഷണത്തിനായി ഒരു യുദ്ധക്കപ്പലിനെ ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ 3000 കപ്പലുകള്‍ക്ക് അകമ്പടി സേവിച്ചതായും 120 കടല്‍കൊള്ളക്കാരെ അറസ്റ്റ് ചെയ്തതായും വൈസ് അഡ്മിറല്‍ പറഞ്ഞു. |
പട്ടാളക്കാര്‍ തീകൊളുത്തിയ പതിനൊന്നുകാരന്‍ മരണത്തിന് കീഴടങ്ങി Posted: 08 Oct 2014 10:30 PM PDT ഹൈദരാബാദ്: മെഹ്ദിപട്ടണത്തിലെ പട്ടാളക്യാമ്പിനടുത്ത് പട്ടാളക്കാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പതിനൊന്നുകാരന്‍ മരണത്തിന് കീഴടങ്ങി. മെഹ്ദി പട്ടണത്തിനടുത്ത് സിദ്ധ് നഗറിലെ മുസ്തഫയാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കുട്ടിയെ മെഹ്ദിപട്ടണത്ത് കണ്ടത്തെിയത്. പട്ടാള യൂണിഫോമിട്ട ഒരു സംഘമാണ് ആക്രമിച്ചതെന്ന് കുട്ടി കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘത്തില്‍ എത്രപേരുണ്ടെന്നോ അവര്‍ പട്ടാളക്കാരാണോ എന്ന് ഇതുവരെ വ്യക്തമല്ല. അന്വേഷണം തുടരുന്നു. |
ശശി തരൂരിനെ പിന്തുണച്ച് ദിഗ് വിജയ് സിങ് Posted: 08 Oct 2014 10:17 PM PDT ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ദിഗ് വിജയ് സിങ്. സ്വച്ഛ് ഭാരത് അഭിയാന്‍്റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശുചിത്വപദ്ധതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയോട് തരൂര്‍ കാട്ടുന്ന അമിത സ്നേഹത്തിനെതിരെ വി.എം. സുധീരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളാണ് പരസ്യമായി രംഗത്തത്തെിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ ശിപാര്‍ ചെയ്തിരുന്നു. ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറാനും തീരുമാനിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന തരൂരിന്‍െറ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചൊവ്വാഴ്ച മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. |
സ്വര്‍ണവില കൂടി; പവന് 20,360 രൂപ Posted: 08 Oct 2014 10:00 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,360 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,545 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വാരാരംഭത്തില്‍ 20,080 രൂപയായിരുന്ന പവന്‍ വില ചൊവ്വാഴ്ച 20,200 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. ബുധനാഴ്ച വില 80 രൂപ ഉയര്‍ന്ന് 20,280 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 20.14 ഡോളര്‍ ഉയര്‍ന്ന് 1,225.96 ഡോളറിലെത്തി. |
സുക്കര്‍ബര്‍ഗ്^ നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന് Posted: 08 Oct 2014 09:57 PM PDT ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 9,10 തീയ്യതികളില്‍ നടക്കുന്ന ഇന്‍റര്‍നെറ്റ് ഓര്‍ഗിന്‍െറ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഡല്‍ഹിയിലത്തെിയത്. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റു മന്ത്രിമാരെയും അദ്ദഹേം സന്ദര്‍ശിക്കും. ഫേസ്ബുക്ക് സി.ഇ.ഒയായ ശ്രേയാല്‍ സാന്‍ഡ്ബര്‍ഗിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലത്തെുന്നത്. നേരത്തെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, ആമസോണ്‍ സി.ഇ.ഒ ജെഫ് ബിസോണ്‍ എന്നിവര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. |
ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നു ^കരുണാനിധി Posted: 08 Oct 2014 09:49 PM PDT ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. അവര്‍ തന്നെ അതിനായുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. ഇന്ന് തനിക്ക് സംഭവിച്ച വീഴ്ചയുടെ പാഠങ്ങള്‍ വായിക്കുകയാവും അവര്‍. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനത്തിന്‍െറ മുന്നേറ്റത്തിന് ജയലളിത സഹായിച്ചിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു. അധികാരത്തില്‍ തരിച്ചുവരിക എന്നത് ജയലളിതയുടെ സ്വപ്നം മാത്രമാണെന്നും അതൊരിക്കലും യാഥാര്‍ത്ഥ്യമാകില്ളെന്നും കരുണാനിധി പറഞ്ഞു. ജയലളിതക്ക് കര്‍ണാടക ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന ജയലളിതയുടെ അപേക്ഷയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഉപാധികളോടെ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ളെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. അഴിമതി മനുഷ്യാവകാശ ലംഘനമാണെന്ന സുപ്രീം കോടതി നിരീക്ഷണം ഉദ്ധരിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. രാഷ്ട്രത്തിന്‍്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി നിരീക്ഷിച്ചു. |
അഞ്ച് പുതിയ അംബാസഡര്‍മാര്‍ക്ക് രാജാവ് അംഗീകാരം നല്‍കി Posted: 08 Oct 2014 08:02 PM PDT മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അഞ്ച് അംബാസഡര്‍മാരില്‍ നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നിയമനരേഖകള്‍ സ്വീകരിച്ച് അവര്‍ക്ക് അംഗീകാരം നല്‍കി. ഫ്രാന്‍സ്, ബള്‍ഗേറിയ, സീഷെല്‍, കസാകിസ്താന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരില്‍ നിന്നാണ് രേഖകള്‍ സ്വീകരിച്ചത്. ബഹ്റൈനുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ അതത് രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നേതൃത്വത്തില്‍ സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. തങ്ങളുടെ ദൗത്യം പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍മാര്‍ രാജാവിന് നിയമന രേഖകള്‍ കൈമാറി. |
ഹാജിമാര്‍ മടക്കയാത്രയില്‍; മലയാളികളുടെ മദീനസന്ദര്‍ശനം നാളെ Posted: 08 Oct 2014 07:47 PM PDT മക്ക: വിശുദ്ധ തീര്‍ഥാടനം കഴിഞ്ഞ് ഹാജിമാര്‍ സ്വദേശത്തേക്ക് യാത്ര തുടങ്ങി. വിടവാങ്ങല്‍ പ്രദക്ഷിണം കഴിഞ്ഞാല്‍ പിന്നെ അതിവേഗം മക്ക വിടുക എന്ന പതിവനുസരിച്ച് ആഭ്യന്തരതീര്‍ഥാടകര്‍ ഏതാണ്ട് മുഴുവനായി മക്ക വിട്ടുകഴിഞ്ഞു. സൗദിയിലുള്ളവരും ജി.സി.സിയിലുള്ളവരുമായി 55 ഗ്രൂപ്പുകള്‍ ചൊവ്വാഴ്ച തന്നെ ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങിയതായി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ഹമീദ് അബുല്‍ ഉറാ അറിയിച്ചു. മദീന സന്ദര്‍ശനം പൂര്‍ത്തീകരിച്ച വിദേശ തീര്‍ഥാടകരുടെ മടക്കയാത്ര ബുധനാഴ്ച വൈകിട്ട് നാലിന് ആരംഭിച്ചു. അടുത്ത രണ്ടാഴ്ചകളിലായി പ്രതിദിനം അര ലക്ഷത്തോളം ഹാജിമാര്‍ ജിദ്ദ വിടും. 12,50,000 ഹാജിമാര്‍ ജിദ്ദ വഴിയാണ് നാട്ടിലേക്ക് തിരിക്കുക. ഇന്ത്യയില്‍ നിന്ന് ഹജ്ജ് മിഷന്‍ വഴി വന്നവരും സ്വകാര്യഗ്രൂപ്പുകളും വ്യാഴം, വെള്ളി ദിനങ്ങളിലായി നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങും. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ബസ്മാര്‍ഗം വ്യാഴാഴ്ച രാവിലെ മുതല്‍ പുറപ്പെടും. ജിദ്ദയില്‍ വിമാനമിറങ്ങിയ ഒൗറംഗാബാദ് വിമാനത്തിലുള്ള ഹാജിമാരാണ് ആദ്യം മദീനയിലത്തെുക. മസ്ജിദ് അബീദര്‍ഇനടുത്തുള്ള ഖസര്‍ ഹബീബിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. മലയാളിഹാജിമാര്‍ മുഴുവന്‍ വെള്ളിയാഴ്ച ജുമുഅക്കു ശേഷം മദീനയിലേക്കു പുറപ്പെടുമെന്ന് കേരള വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.പി അസ്കര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് ആദ്യം പുറപ്പെട്ട മദീന സന്ദര്‍ശിക്കാത്ത മലയാളി ഹാജിമാര്‍ വെള്ളിയാഴ്ച രാത്രിയോടു കൂടി പ്രവാചകനഗരിയിലത്തെുന്നത്. ഇവര്‍ക്കുള്ള താമസസൗകര്യമൊരുക്കിയിരിക്കുന്നത് മസാനിയയിലുള്ള മഹ്ബൂബ് തൈ്വബയിലും മലസ് അല്‍മാസിലുമാണ്. ഇവരുടെ മടക്കയാത്ര ഈ മാസം 20ന് പുലര്‍ച്ചെ എസ്.വി 5764 വിമാനത്തിലായിരിക്കും. ഹാജിമാരെ സ്വീകരിക്കുന്നതിനും അവരുടെ സഹായത്തിനുമായി ഹജ്ജ് മിഷന്‍ ഓഫിസും മിഷന്‍ പ്രവര്‍ത്തകരും മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകരും സുസജ്ജരായിട്ടുണ്ട്. |
മരണാനന്തരം ബാലകൃഷ്ണന് സര്‍ക്കാറിന്‍െറ ‘വാഗ്ദത്തഭൂമി’ Posted: 08 Oct 2014 07:41 PM PDT ഗുരുവായൂര്‍: എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടും രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിയ അര്‍ജുന അവാര്‍ഡ് ജേതാവ് സി. ബാലകൃഷ്ണന് ഒടുവില്‍ ‘വാഗ്ദത്ത ഭൂമി’ ലഭിക്കുന്നു. മരിച്ച് ഏഴുവര്‍ഷം പിന്നിടുമ്പോഴാണ് തൃശൂര്‍ കൂര്‍ക്കഞ്ചേരി ചിറ്റത്തേ് ബാലകൃഷ്ണന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി നല്‍കുന്നത്. ബാലകൃഷ്ണന്‍െറ ഭാര്യ രത്നവല്ലിക്ക് പത്ത് സെന്‍റ് ഭൂമിയും വീട് നിര്‍മിക്കാന്‍ അഞ്ചുലക്ഷം രൂപയും അനുവദിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് രത്നവല്ലിയെ വിളിച്ച് അറിച്ചു. മുകുന്ദപുരം താലൂക്കിലെ പടിയൂര്‍ വില്ളേജില്‍ വാഹന സൗകര്യമുള്ള സ്ഥലം കണ്ടത്തെിയിട്ടുണ്ട്. ‘സുതാര്യ കേരളം’ പദ്ധതിയില്‍ ബാലകൃഷ്ണന്‍െറ ഭാര്യ രത്നവല്ലിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഗുരുവായൂര്‍ ഭാഗത്ത് വരുമ്പോള്‍ രത്നവല്ലിയെ നേരിട്ട് കാണാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മലയാളിയായ ആദ്യ അര്‍ജുന അവാര്‍ഡ് ജേതാവ് ബാലകൃഷ്ണന് നേരിട്ട ദുരനുഭവങ്ങള്‍ ‘മാധ്യമം’ വാരാദ്യപ്പതിപ്പില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. 1965ലാണ് ബാലകൃഷ്ണന് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ഈ ബഹുമതി ലഭിച്ചത്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ സംഘത്തിലെ അംഗം എന്ന നിലക്കാണ് ബാലകൃഷ്ണന് അര്‍ജുന സമ്മാനിച്ചത്. പഞ്ചാബിയായ ലഫ്. കമാന്‍ഡര്‍ എം.എസ്. കോലിക്കൊപ്പം എവറസ്റ്റ് ആരോഹണത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ ഏക മലയാളിയായിരുന്നു പട്ടാളക്കാരനായ ബാലകൃഷ്ണന്‍. 1965 മേയ് 20 നാണ് ഇവര്‍ എവറസ്റ്റ് കീഴടക്കിയത്. പര്‍വതാരോഹണത്തിന് പുറമെ 1950ല്‍ നടന്ന നാഷനല്‍ മീറ്റില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സിലും മെഡല്‍ നേടിയിരുന്നു. 1951ല്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തു. മികച്ച ക്രിക്കറ്റ് കളിക്കാരനായ ഇദ്ദേഹം സര്‍വീസസിനു വേണ്ടി രഞ്ജി ട്രോഫിയിലും രണ്ടുതവണ പാഡണിഞ്ഞു. 1959ല്‍ നേപ്പാളിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ഇന്ത്യ അയച്ച സംഘത്തില്‍ ബാലകൃഷ്ണനും ഉണ്ടായിരുന്നു. ബാലകൃഷ്ണന്‍െറ സേവനങ്ങളെ മാനിച്ച് ഡല്‍ഹിയില്‍ പത്ത് സെന്‍റ് ഭൂമി അനുവദിച്ചിരുന്നങ്കിലും ഭൂമി കേരളത്തില്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. 1966ല്‍ വിലങ്ങന്‍കുന്നില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. അന്ന് വിജനപ്രദേശമായിരുന്ന വിലങ്ങന് പകരം മറ്റെവിടെയെങ്കിലും ഭൂമി നല്‍കാന്‍ ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. പിന്നീട് ഭൂമിക്കുവേണ്ടി ബാലകൃഷ്ണന്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഏക മകന്‍ ശിവശങ്കരന്‍ അപകടത്തില്‍ മരിച്ചു. മകന്‍െറ വിവാഹത്തിന് ഏതാനും ദിവസം മുമ്പായിരുന്നു ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. മകന് പുറമെ രണ്ട് പെണ്‍മക്കളാണ് ബാലകൃഷ്ണന്. മക്കളുടെ പഠനത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും സ്വത്തെല്ലാം ചെലവഴിച്ചിരുന്നു. ഭൂമി ലഭിക്കാതെ പുനെയിലെ വാടകവീട്ടില്‍ വെച്ച് 2007 സെപ്റ്റംബര്‍ ഒമ്പതിന് ബാലകൃഷ്ണന്‍ മരിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ വാടകക്ക് താമസിക്കുന്ന മകള്‍ ഗോപികക്കും മരുമകന്‍ ചന്ദ്രനുമൊപ്പമാണ് ബാലകൃഷ്ണന്‍െറ ഭാര്യ രത്നവല്ലി കഴിയുന്നത്. സ്വന്തമായി ഒരുതുണ്ടു ഭൂമി എന്ന ഭര്‍ത്താവിന്‍െറ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഇവര്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ബാലകൃഷ്ണന് ഭൂമി ലഭിക്കാന്‍ വേണ്ടി എക്സ് സര്‍വീസ്മെന്‍ അസോസിയേഷന്‍ ഭാരവാഹികളായ ശ്രീനിവാസന്‍, സി. സുരേഷ്കുമാര്‍ എന്നിവരാണ് നിവേദനങ്ങള്‍ നല്‍കിയിരുന്നത്. സുതാര്യകേരളത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിഷയം അന്വേഷിക്കാനത്തെിയ പി.ആര്‍.ഡി ഉദ്യോഗസ്ഥരും തന്‍െറ ദൈന്യാവസ്ഥ മുഖ്യമന്ത്രിക്ക് മുന്നില്‍ ശരിയായ വിധത്തില്‍ അവതരിപ്പിച്ചുവെന്ന് ബാലകൃഷ്ണന്‍െറ വിധവ രത്നവല്ലി പറഞ്ഞു. |
ബംഗളൂരുവിലെ സാഹിത്യ സംഗമം Posted: 08 Oct 2014 07:31 PM PDT Byline: നേരക്കുറികള്‍^ ഹുംറ ഖുറൈശി ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ചുകൊണ്ടാണ് മൂന്നു ദിവസം നീണ്ട ബംഗളൂരു സാഹിത്യോത്സവം സമാപിച്ചത്. എഴുത്തുകാര്‍, ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍, രചനകളെ ലഹരികളായി നെഞ്ചേറ്റുന്ന വായനക്കാര്‍ എന്നിവരുമായി നേരിട്ട് ഇടപഴകാന്‍ അവസരം ലഭിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 150ല്‍പരം എഴുത്തുകാര്‍ സംബന്ധിച്ച സാഹിത്യോത്സവത്തില്‍ സന്നിഹിതരായവരുടെ പേരുകള്‍ കുറിച്ചിടാന്‍ പോലും ഈ പംക്തിയിലെ സ്ഥലം മതിയാകില്ല. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അനുവാചകരുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയ വിവിധ സെഷനുകള്‍ ആത്മാര്‍ഥതയാലും ആശയ വൈവിധ്യത്താലും ആശീര്‍വദിക്കപ്പെട്ടതായി തോന്നി. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ വിക്രം സമ്പത്ത്, ഷൈനി ആന്‍റണി, ശ്രീകൃഷ്ണ രാമമൂര്‍ത്തി തുടങ്ങിയവരുടെ സംഘാടക വൈഭവത്തിന് ഞങ്ങള്‍ ഓരോരുത്തരും കൃതജ്ഞത പ്രകടിപ്പിക്കുകയുണ്ടായി. ഗിരീഷ് കര്‍ണാട്, കൃഷ്ണ മെഹ്റോത്ര, ദാനിശ് ശൈഖ് എന്നിവരാണ് എന്നില്‍ ഏറ്റവും പ്രഭാവം ചെലുത്തിയത്. മഹാനായ കര്‍ണാട് സര്‍വകാര്യങ്ങളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു, ധീരതയോടെയും സത്യസന്ധതയോടെയും. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി അദ്ദേഹം പ്രഭാഷണം നടത്തിയപ്പോള്‍ ഓരോ വാക്കും ഞങ്ങള്‍ ശ്രദ്ധയോടെ കൗതുകപൂര്‍വം ശ്രവിച്ചുകൊണ്ടിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും സമകാല രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ചും അദ്ദേഹം ഏറെ വിപുലമായി സംസാരിച്ചു. വലതുപക്ഷ രാഷ്ട്രീയക്കാരേയും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളുടെ നാട്യങ്ങളേയും അദ്ദേഹം തുറന്നുകാട്ടി. മോദിയും വലതുപക്ഷ വര്‍ഗീയ ഭ്രാന്തരും നടപ്പാക്കുന്ന അജണ്ടകള്‍ രാജ്യത്തെ ധ്രുവീകരിക്കുമെന്ന താക്കീതോടെയാണ് കര്‍ണാട് വേദിയില്‍നിന്ന് മടങ്ങിയത്. 36കാരനായ പലാശ് കൃഷ്ണ മെഹ്റോത്ര പുതുതലമുറക്കാരനാണ്. മുഴുസമയ എഴുത്തുകാരന്‍. കോളമിസ്റ്റ്, കഥാകൃത്ത്, അക്കാദമിക്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ വിശേഷണങ്ങളെല്ലാം അര്‍ഹിക്കുന്ന ഇദ്ദേഹം തന്‍െറ രചനകളിലെ ചില ഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. ഇന്ത്യക്കാരുടെ രതികാമനകളെ ‘യൂനക് പാര്‍ക്കി’ലൂടെ വരച്ചുകാട്ടിയ മെഹ്റോത്ര ആഭാസ സ്പര്‍ശമില്ലാതെ ലൈംഗികതയെ പരിചരിക്കുന്ന രീതി അഭിനന്ദനമര്‍ഹിക്കുന്നു. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ദാനിശ് ശൈഖ് കേള്‍വിക്കാരനായാണ് ചടങ്ങില്‍ സംബന്ധിച്ചത്. എന്നാല്‍, ഇന്‍ററാക്ഷന്‍ സെഷനില്‍ മൂര്‍ച്ചയുള്ള ചോദ്യശരങ്ങളാല്‍ അയാള്‍ എഴുത്തുകാരെ നേരിട്ടു. ഒരുതവണ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് അയാളുടെ സമീപമത്തെി ഞാന്‍ അനുമോദനം നേര്‍ന്നു. ദേശത്തിന്‍െറ സര്‍വ പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കുന്ന ഇത്തരം പ്രഗല്ഭരെ പാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും എനിക്ക് ബോധ്യമായി. ഒട്ടും വെപ്രാളം പ്രകടിപ്പിക്കാതെ, ചങ്കൂറ്റത്തോടെ അയാള്‍ തന്‍െറ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകണ്ട് ഞാന്‍ അമ്പരന്നു. ഗിരീഷ് കര്‍ണാട്, അരുണ്‍ ഷൂറി, ശുഭ മുഗ്ദല്‍, ജോയ് ഡിക്രൂസ്, രാജീവ് മല്‍ഹോത്ര തുടങ്ങിയ ധീരകേസരികളോടായിരുന്നു ദാനിശ് ശൈഖിന്‍െറ ചോദ്യശരങ്ങള്‍. ഇന്ത്യയുടെ പ്രക്ഷുബ്ധമായ വടക്കുകിഴക്കന്‍ മേഖലയുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നതിനാല്‍ ആ മേഖലയിലെ നിരവധി എഴുത്തുകാര്‍ ചടങ്ങില്‍ സംബന്ധിക്കാനത്തെി. ആസ്ട്രേലിയയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധി ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഇന്ത്യയില്‍ ദലിതുകള്‍ നേരിടുന്ന അതേ പ്രതിസന്ധികളാണ് ആസ്ട്രേലിയയില്‍ ആദിവാസി സമൂഹം അഭിമുഖീകരിക്കുന്നതെന്ന് സിഡ്നി വാഴ്സിറ്റിയിലെ അധ്യാപികയായ ഇന്ത്യക്കാരി മൃദുല നാഥ് ചക്രവര്‍ത്തി വിശദീകരിച്ചു. പ്രഗല്ഭ പത്രപ്രവര്‍ത്തകനായ ഖുശ്വന്ത് സിങ്ങിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു എന്‍െറ ചുമതല. കൂടാതെ ഖുശ്വന്ത് സിങ്ങിന്‍െറ ചെറുമകളും താരവുമായ ടിസ്റ്റയും ആ പരിപാടിയില്‍ സംബന്ധിച്ചു. കശ്മീരിനെ കേന്ദ്രീകരിച്ച് നടന്ന സംവാദത്തില്‍ ഞാന്‍ മോഡറേറ്ററായിരുന്നു. ശങ്കര്‍ഷാന്‍ താക്കൂര്‍, നീലേഷ് മിശ്ര, സുനയന, സമീര്‍ അര്‍ശദ് എന്നിവരായിരുന്നു പ്രഭാഷകര്‍. പണ്ടേ പ്രക്ഷുബ്ധമായ കശ്മീരിനെ പ്രളയം വഷളാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ ചര്‍ച്ച. യാഥാര്‍ഥ്യ ബോധത്തില്‍ ഊന്നിയായിരുന്നു പ്രഭാഷകര്‍ സ്വന്തം നിലപാടുകള്‍ വിശദീകരിച്ചത്. അതേസമയം, സദസ്സ് ഒന്നിനു പിറകെ മറ്റൊന്നായി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. അവക്കെല്ലാം ഉത്തരം നല്‍കുക ദുഷ്കരമായിരുന്നു. എങ്കിലും നിരവധി യാഥാര്‍ഥ്യങ്ങള്‍ ഈ ചര്‍ച്ചവഴി വെളിപ്പെടുകയുണ്ടായി. രണ്ടുപേരുടെ അസാന്നിധ്യം പകര്‍ന്ന വേദന ബംഗളൂരുവില്‍നിന്ന് മടങ്ങുമ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു -ഈയിടെ അന്തരിച്ച യു.ആര്‍. അനന്തമൂര്‍ത്തിയുടെയും കവി ഗുല്‍സാറിന്‍െറയും അഭാവം. അനന്തമൂര്‍ത്തിയുടെ ദീര്‍ഘവീക്ഷണമുള്ള ചിന്താശകലങ്ങളാല്‍ നിര്‍ഭരമായ ഉജ്ജ്വല പ്രഭാഷണം ഇത്തരം വേദികളില്‍ കേള്‍ക്കാനാകുമായിരുന്നു. ജൂലൈയില്‍ നിര്യാതനായ അദ്ദേഹത്തിന് സദസ്സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫാഷിസ്റ്റ് ശക്തികള്‍ യുവ മനസ്സുകളില്‍ വിഷബീജം കുത്തിവെക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള ലിബറല്‍ ചിന്താഗതിക്കാരുടെ വിയോഗം കൂടുതല്‍ കനത്ത നഷ്ടമായിത്തീരുന്നു. ഗുല്‍സാര്‍ രോഗശയ്യയിലാണ്. നോവുന്ന ഹൃദയങ്ങളുടെ ശമനൗഷധമായി മാറുന്ന ഗുല്‍സാറിന്‍െറ അര്‍ഥസാന്ദ്രമായ ‘അരുള്‍മഴകള്‍’ ഇത്തരം സംഗമങ്ങളെ അവിസ്മരണീയമാക്കാറുള്ളത് ഞാന്‍ വീണ്ടും വീണ്ടും ഓര്‍മിച്ചുകൊണ്ടിരിന്നു. |
യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് കൂടുതല്‍ സഹായവുമായി കുവൈത്ത് റെഡ്ക്രസന്‍റ് Posted: 08 Oct 2014 07:31 PM PDT കുവൈത്ത് സിറ്റി: ഇസ്രായേലിന്‍െറ ക്രൂരമായ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് കുവൈത്ത് റെഡ്ക്രസന്‍റ് നേതൃത്വത്തില്‍ കൂടുതല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നു. ഈജിപ്ത് അതിര്‍ത്തി വഴിയും മറ്റുമാണ് സഹായങ്ങള്‍ എത്തിക്കാനുള്ള നീക്കം നടക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തിന്‍െറ ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമാകുകയെന്ന ലക്ഷ്യത്തോടെയാണ് സഹായ വിതരണം നടത്തുന്നത്. ഫലസ്തീനിലെ സഹോദരങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയാണ് മരുന്നുകള്‍ അടക്കം സഹായങ്ങള്‍ എത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അന്‍വര്‍ അല്‍ ഹസാവി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘കുന’ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗസ്സയിലേത് മാനുഷിക ദുരന്തമാണ്. കഷ്ടത നിറഞ്ഞ ജീവിതാന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം ഗസ്സയിലേക്ക് എത്തിക്കും. സഹായത്തിന്‍െറ ഒരു ഭാഗം ഈജിപ്ത് അതിര്‍ത്തി വഴിയും ബാക്കി കുവൈത്തില്‍ നിന്ന് വ്യോമമാര്‍ഗവുമാണ് എത്തിക്കുക- ഹസാവി പറഞ്ഞു. ഫലസ്തീനിയന്‍ റെഡ്ക്രസന്‍റുമായി സഹകരിച്ചാണ് സഹായം വിതരണം ചെയ്യുക. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും അടങ്ങിയ 46 വാഹനങ്ങള്‍ നേരത്തേ ഗസ്സയില്‍ എത്തിച്ചിരുന്നു. 40 ടണ്‍ മരുന്നുകള്‍ വായു മാര്‍ഗവും നല്‍കി. ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട ആരോഗ്യ മേഖലയിലേക്ക് 200 ടണ്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമാണ് എത്തിച്ചത്. 51 ദിവസം നീണ്ട ഇസ്രായേല്‍ ആക്രമണത്തില്‍ 2160 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടുകള്‍ നഷ്ടപ്പെട്ട 58000 ഗസ്സ നിവാസികള്‍ ഐക്യരാഷ്ട്ര സഭ ഏജന്‍സിയുടെ കീഴിലെ സ്കൂളുകളില്‍ ദുരിത സാഹചര്യത്തിലാണ് കഴിയുന്നത്. കഴിഞ്ഞയാഴ്ച കുവൈത്ത് റെഡ്ക്രസന്‍റ് അധികൃതര്‍ ഗസ്സയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗവര്‍ണര്‍ ഡോ. അബ്ദുല്ല അല്‍ ഫറന്‍ജിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കുവൈത്തി സഹായത്തിന് ഗസ്സ ഗവര്‍ണര്‍ നന്ദി അറിയിച്ചതായും ഹസാവി പറഞ്ഞു. |
No comments:
Post a Comment