പ്രസിഡന്‍റിന് പിന്നാലെ വൈസ്പ്രസിഡന്‍റും പുറത്ത് Posted: 21 Oct 2014 12:28 AM PDT പൂവാര്‍: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസം പാസായി. ഇതോടെ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റും ഇല്ലാതായി. വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് അംഗവുമായിരുന്ന വി.ബി. അനില്‍കുമാറിനെതിരെയാണ് അവിശ്വാസം പാസായത്. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് അവിശ്വാസം ചര്‍ച്ചക്കെടുത്തത്. വോട്ടെടുപ്പില്‍ നാലിനെതിരെ എട്ട് വോട്ടുകളോടെയാണ് അവിശ്വാസം പാസായത്. കോണ്‍ഗ്രസിലെ അംഗങ്ങള്‍ തമ്മിലെ കടുത്ത ഗ്രൂപ് വഴക്കാണ് അവിശ്വാസത്തിന് വഴിവെച്ചത്. എ ഗ്രൂപ്പുകാരായ സരസി കുട്ടപ്പന്‍, നിര്‍മലാതങ്കരാജന്‍, സുകുമാരന്‍നാടാര്‍, പ്രസന്നകുമാരി എല്‍.ഡി.എഫ് അംഗങ്ങളായ ഇ.ആര്‍. ഷിജു, എന്‍. ഷിബു, ആനന്ദവല്ലി, സുധ എന്നിവരാണ് വൈസ് പ്രസിഡന്‍റിനെതിരെ വോട്ടിട്ടത്. എ ഗ്രൂപ്പംഗമായ അഡ്വ. അഖില വോട്ട് ചെയ്യാനത്തെിയിരുന്നില്ല. ഐ ഗ്രൂപുകാരായ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തെങ്കിലും വില്‍ഫ്രഡിന്‍െറ വോട്ട് അസാധുവായി. കഴിഞ്ഞ 17നായിരുന്നു മുന്‍ പ്രസിഡന്‍റും എ ഗ്രൂപ് അംഗവുമായ നിര്‍മലാതങ്കരാജന്‍െറ നേതൃത്വത്തില്‍ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രസിഡന്‍റായിരുന്ന നിര്‍മലാതങ്കരാജന്‍ അവിശ്വാസം ചര്‍ച്ചചെയ്യാനിരിക്കെ ഇതേദിവസം രാജിവെച്ചു. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലെ ധാരണപ്രകാരം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഒക്ടോബര്‍ ഒമ്പതിനായിരുന്നു പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. സ്ഥാനം ഒഴിയാന്‍ തയാറാകാതിരുന്നതിനത്തെുടര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. 15 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കോണ്‍ഗ്രസ് -10, എല്‍.ഡി.എഫ് -നാല്, സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും അഞ്ച് അംഗങ്ങള്‍ വീതമുണ്ട്. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇല്ലാതായതോടെ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം അവതാളത്തിലായി. തിങ്കളാഴ്ച നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ അതിയന്നൂര്‍ ബ്ളോക് സെക്രട്ടറിയായിരുന്നു വരണാധികാരി. |
മന്ത്രിയെ കരിങ്കൊടി കാണിക്കാനത്തെിയ നഗരസഭാ കൗണ്‍സിലറെ പിന്തിരിപ്പിച്ചു Posted: 21 Oct 2014 12:22 AM PDT മരട്: ഡിവിഷന്‍ വികസനത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക വകകൊള്ളിക്കാത്തതില്‍ കൗണ്‍സിലറുടെ പരസ്യ പ്രതിഷേധം. മരട് നഗരസഭ എട്ടാം ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആന്‍ഡ്രൂസ് കളത്തിപ്പറമ്പിലാണ് എക്സൈസ് മന്ത്രി കെ. ബാബു പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനത്തെിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ മരട് വടക്കേ ചേരുവാരം ഹാളിന് പരിസരത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നീക്കം മണത്തറിഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നഗരസഭ ചെയര്‍മാനും കൗണ്‍സിലറെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചവര്‍ക്ക് സഹായധനം വിതരണം ചെയ്യാനാണ് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. ബാബു മരടിലത്തെിയത്. മന്ത്രി വരുന്നതും കാത്ത് കൗണ്‍സിലര്‍ കവാടത്തിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചു. മന്ത്രിയെ കറുത്ത തുണി ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരെയും കൗണ്‍സിലര്‍ അറിയിച്ചിരുന്നു. മന്ത്രിയുടെ കാര്‍ സമീപത്തത്തെിയ ഉടന്‍ പോക്കറ്റില്‍ നിന്നും കറുത്ത തുണി പുറത്തെടുത്ത കൗണ്‍സിലറെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ജിന്‍സണ്‍ പീറ്റര്‍ ആദ്യം അനുനയിപ്പിച്ചും പിന്നീട് ബലപ്രയോഗത്തിലൂടെയും സ്ഥലത്തുനിന്നും മാറ്റി. ഈസമയം കാറില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രി ഹാളിനകത്ത് പ്രവേശിച്ച് ചടങ്ങ് ആരംഭിക്കുകയും ചെയ്തു. ചടങ്ങുകഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി മുമ്പുനടന്ന സമാനമായ സംഭവം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചശേഷമാണ് പോയത്. |
മണ്ണില്‍ കിളച്ച് അരക്കൈ നോക്കാന്‍ ആദിവാസികളും Posted: 21 Oct 2014 12:02 AM PDT കൊടകര: വനത്തില്‍നിന്ന് തേനും കായ്കളും ഒൗഷധച്ചെടികളും ശേഖരിച്ച് ഉപജീവനം നടത്തിവരുന്ന ശാസ്താംപൂവ്വം കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ കൃഷിയിലേക്ക് തിരിയുന്നു. കൃഷിയറിവുകള്‍ അത്ര പരിചിതമല്ളെങ്കിലും മണ്ണില്‍ കിളച്ച് അരക്കൈ നോക്കാനിറങ്ങുകയാണ് ആദിവാസി കുടുംബങ്ങള്‍. ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന ഗോത്രവര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളാണ് മലയരും കാടരും. ഇതില്‍ കാടര്‍ വിഭാഗക്കാര്‍ ഉള്‍ക്കാട്ടില്‍ കുടില്‍ കെട്ടി കഴിയുമ്പോള്‍ മലയര്‍ വിഭാഗക്കാര്‍ വനാതിര്‍ത്തിയിലാണ് കഴിയുന്നത്. നാട്ടിലുള്ളവരുമായി അടുത്തിടപഴകുന്ന മലയര്‍ വിഭാഗക്കാര്‍ തേനും വനവിഭവങ്ങളും ശേഖരിക്കുന്നതോടൊപ്പം മീന്‍പിടിത്തവും കാര്‍ഷിക പണികളും ചെയ്യാറുണ്ട്. എന്നാല്‍, മറ്റുള്ളവരില്‍നിന്ന് അകന്ന് സ്വന്തം സംസ്കാരവും ആചാരങ്ങളുമായി കഴിഞ്ഞുകൂടാനാണ് കാടര്‍ വിഭാഗക്കാര്‍ ഇഷ്ടപ്പെടുന്നത്. നേരത്തെ ആനപ്പാന്തം വനത്തിനുള്ളിലെ കോളനിയില്‍ കഴിഞ്ഞിരുന്ന കാടര്‍വിഭാഗക്കാരായ അറുപതോളം കുടുംബങ്ങളെ 2010ല്‍ വെള്ളിക്കുളങ്ങരക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ശാസ്താംപൂവ്വത്ത് ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയായിരുന്നു. 2006ല്‍ ആനപ്പാന്തം കോളനിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ഇവരെ പുനരധിവസിപ്പിച്ചത്. വീടുനിര്‍മാണത്തിനായി രണ്ട് സെന്‍റും കൃഷിചെയ്യാന്‍ അരയേക്കറും വീതം ഓരോ കുടുംബത്തിനും സര്‍ക്കാര്‍ നല്‍കിയിരുന്നു. തങ്ങള്‍ക്ക് അന്ന് ലഭിച്ച ഭൂമിയില്‍ വാഴ, റബര്‍, കപ്പ തുടങ്ങിയവയാണ് ആദിവാസികള്‍ ഇപ്പോള്‍ കൃഷിചെയ്യുന്നത്. പാളയംകോടന്‍, പൂവന്‍ തുടങ്ങിയ ഇനത്തില്‍പെട്ട വാഴകളാണ് കൂടുതല്‍ കൃഷിചെയ്യുന്നത്. വനമേഖലയിലെ വളക്കൂറുള്ള മണ്ണായതിനാല്‍ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍. വേണ്ടത്ര പരിചിതമല്ലാത്തതിനാല്‍ റബറും വാഴയും കൃഷിചെയ്യുന്നതിന് കോളനിക്ക് പുറത്തുള്ളവരുടെ സഹായവും സ്വീകരിക്കുന്നുണ്ട്. നേരത്തെ കാട്ടുമൃഗങ്ങളും ചൊക്കന കാരിക്കടവ് ഭാഗത്തുനിന്നത്തെുന്ന കന്നുകാലികളും കോളനിയിലെ കൃഷി നശിപ്പിക്കാറുണ്ട്. എന്നാല്‍, വനംവകുപ്പധികൃതര്‍ കോളനിക്കു ചുറ്റും സൗരോര്‍ജ കമ്പിവേലി കെട്ടിയതോടെ മൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വേനല്‍ക്കാലത്ത് കാട്ടില്‍നിന്ന് വനവിഭങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മഴക്കാലമായാല്‍ പണിയില്ലാതെ പട്ടിണിയിലാകും. ഈ ദുരിതകാലത്ത് കൃഷിയില്‍നിന്നുള്ള വരുമാനം ആശ്വാസമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. |
മത്സ്യഗ്രാമം പദ്ധതിയില്‍ 75 പേര്‍ക്ക് വീട് Posted: 20 Oct 2014 11:56 PM PDT കണ്ണൂര്‍: ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍െറ സംയോജിത മത്സ്യഗ്രാമ വികസന ഭവന നിര്‍മാണ പദ്ധതിയില്‍ 67 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. എട്ട് വീടുകള്‍ സര്‍ക്കാര്‍ ക്വോട്ടയിലും അനുവദിക്കും. ഇതുള്‍പ്പെടെ 75 വീടുകളാണ് ജില്ലയില്‍ ഈ വര്‍ഷം പദ്ധതിയില്‍ അനുവദിക്കുന്നത്. 50 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ 114 അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 37 പേരെ തെരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പട്ടികയിലുണ്ടായിട്ടും വീട് ലഭിക്കാത്ത ഒമ്പത് പേരെയും 50 വയസ്സിനു മുകളിലുള്ള അപേക്ഷകരായ 21 പേരെയും ഗുണഭോക്താക്കളായി തെരഞ്ഞെടുത്തു. ശൗച്യാലയം നിര്‍മിക്കുന്നതിനായി 173 അപേക്ഷകരില്‍ നിന്ന് അര്‍ഹരായ 82 പേരുടെ പട്ടിക അംഗീകരിച്ചു. ഇവര്‍ക്ക് രണ്ട് ഗഡുക്കളായി 17,500 രൂപയാണ് നല്‍കുക. ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, കെ.കെ. നാരായണന്‍ എം.എല്‍.എ, കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതിനിധി പി. മോഹനന്‍, സി. കൃഷ്ണന്‍ എം.എല്‍.എയുടെ പ്രതിനിധി പി. രഘുനാഥന്‍, സര്‍ക്കാര്‍ പ്രതിനിധി പി. പ്രഭാകരന്‍, ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്സി. എന്‍ജിനീയര്‍ ജോണ്‍ വര്‍ഗീസ്, എം.പി. പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേര് മത്സ്യഭവനുകളില്‍ ഒക്ടോബര്‍ 25ന് ശേഷം ലഭിക്കും. ഒക്ടോബര്‍ 31 നകം ഗുണഭോക്താക്കള്‍ ഉടമ്പടി തയാറാക്കണം. വിശദ വിവരങ്ങള്‍ മത്സ്യഭവനുകളിലും ജില്ലാ ഓഫിസുകളിലും ലഭ്യമാണ്. ഫോണ്‍: 0497 2731081. ഭവന നിര്‍മാണ ധനസഹായത്തിന് അര്‍ഹരായവരുടെ എണ്ണം 50 വയസ്സിനു മുകളില്‍: കുറിച്ചിയില്‍ - മൂന്ന്, ചാലില്‍ ഗോപാലപേട്ട - മൂന്ന്, തയ്യില്‍ - രണ്ട്, കണ്ണൂര്‍ ഉള്‍നാടന്‍ - 12, അഴീക്കോട് - ഒന്ന്. 50 വയസ്സിനു താഴെ: കുറിച്ചിയില്‍ - അഞ്ച്, ചാലില്‍ ഗോപാലപേട്ട - മൂന്ന്, പാലിശ്ശേരി - ഏഴ്, എടക്കാട് - മൂന്ന്, തയ്യില്‍ - അഞ്ച്, കണ്ണൂര്‍ സിറ്റി - ഒന്ന്, പാലക്കോട് - ഒന്ന്, മാട്ടൂല്‍ - ഒന്ന്, കവ്വായി, കണ്ണൂര്‍ ഉള്‍നാടന്‍ - ഒമ്പത്, പുതിയങ്ങാടി - രണ്ട്, അഴീക്കോട് -ഏഴ്. |
ഹോട്ടല്‍ തൊഴിലാളിയുടെ മരണം: പൊലീസ് അന്വേഷണം ആരംഭിച്ചു Posted: 20 Oct 2014 11:45 PM PDT മങ്കട: ആയിരനാഴിപ്പടിയിലെ ഹോട്ടലിലെ മാലിന്യക്കുഴിയില്‍ അസം സ്വദേശി വീണ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആയിരനാഴിപ്പടി ഫ്രന്‍റ്സ് ഹോട്ടലിന്‍െറ മാലിന്യക്കുഴിയില്‍ ഹോട്ടല്‍ തൊഴിലാളി വീണുമരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വെള്ളില ജുമാമസ്ജിദിലാണ് ഖബറടക്കിയത്. സഹോദരന്‍ അല്‍താഫ് റഹ്മാന്‍െറ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി തന്നെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായി എ.എസ്.ഐ പത്മനാഭന്‍ പറഞ്ഞു. പൊലീസ് ഹോട്ടല്‍ ഉടമയില്‍നിന്ന് മൊഴിയെടുത്തിരുന്നു. മങ്കട എസ്.ഐ സുരേന്ദ്രന്‍ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. |
മഹാരാഷ്ട്ര: എന്‍.സി.പിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം Posted: 20 Oct 2014 11:36 PM PDT മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍.സി.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ശിവസേന മുഖപത്രം. എന്‍.സി.പിയുടെ നടപടി അവസരവാദമാണെന്ന് ‘സാമ്ന’ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നേതാക്കളെ രക്ഷിക്കാനാണ് ബി.ജെ.പിക്ക് എന്‍.സി.പി പിന്തുണ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എന്‍.സി.പി നേതാക്കള്‍ക്കു നേരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി വിഴുങ്ങിയെന്നും സാമ്ന ആരോപിക്കുന്നു. എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ജനവിധി. വ്യക്തമായി ഭൂരിപക്ഷമില്ലാത്ത അവസ്ഥ ചില പാര്‍ട്ടികള്‍ മുതലെടുക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് പുറത്ത് നിന്ന് പിന്തുണനല്‍കുമെന്ന് എന്‍.സി.പി പ്രഖ്യാപിച്ചിരുന്നു. |
അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ കല്‍പറ്റയിലേക്ക്; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു Posted: 20 Oct 2014 11:18 PM PDT സുല്‍ത്താന്‍ ബത്തേരി: ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ കല്‍പറ്റയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എം. ജോര്‍ജ് ചെയര്‍മാനായി ബത്തേരിയില്‍ ചേര്‍ന്ന പൗരസമിതി യോഗമാണ് ഡിപ്പോ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രതിഷേധരംഗത്തുള്ളത്. 1976 മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചുവന്ന കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോ പ്രവര്‍ത്തനം കല്‍പറ്റയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അന്തര്‍ സംസ്ഥാന സര്‍വിസുകളും മാറ്റുന്നത്. അന്തര്‍ സംസ്ഥാന സര്‍വിസുകളും ജില്ലാ ഡിപ്പോയും കല്‍പറ്റയിലേക്ക് മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന്ഡിപ്പോ സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ വകുപ്പ് മന്ത്രിയോടും കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറോടും ആവശ്യപ്പെട്ടു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നു കിടക്കുന്ന ബത്തേരി ഡിപ്പോയില്‍നിന്ന് പുറപ്പെടുന്ന മൈസൂരു, ബംഗളൂരു, ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട്, കോയമ്പത്തൂര്‍ സര്‍വിസുകളാണ് കല്‍പറ്റയിലേക്ക് മാറ്റാന്‍ തീരുമാനമായത്. ഇത് അന്തര്‍ സംസ്ഥാന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ദുരിതമുണ്ടാക്കും. ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും മൈസൂരുവിലെ കോര്‍പറേഷന്‍ റിസര്‍വേഷന്‍ കൗണ്ടറിലും നടന്ന ലക്ഷങ്ങളുടെ കുംഭകോണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. അരക്കോടി രൂപയുടെ അഴിമതി കണ്ടത്തെിയ സംഭവത്തില്‍ ഒരു ക്ളര്‍ക്കിന്‍െറയും ഏതാനും കണ്ടക്ടറുടെയും പേരില്‍ നാമമാത്രമായ നടപടികളെടുത്ത് അന്വേഷണം തിരക്കിട്ട് അവസാനിപ്പിക്കുകയായിരുന്നു. ഈ കുംഭകോണം നടക്കുന്ന കാലത്ത് ഡിപ്പോയുടെ ചുമതല വഹിച്ചിരുന്ന ഓഫിസര്‍മാരെയാണ് അന്വേഷണത്തിന് ഏല്‍പിച്ചത്. കേസിന്‍െറ തെളിവുകള്‍ പോലും നശിപ്പിക്കപ്പെടാന്‍ ഇത് കാരണമായി. അതുകൊണ്ട് കേസ് സി.ബി.ഐയെ ഏല്‍പിക്കണം. ബത്തേരിയിലെ വ്യാപാരി സമൂഹത്തിന്‍െറ പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ പി.എം. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എം. ജോര്‍ജ്, വാമദേവന്‍ കലാലയ, മോഹന്‍ നവരംഗ്, കെ.കെ. മോഹന്‍ദാസ്, പി.എ. അസീസ്, നാസര്‍ കാസിം, പുഷ്കരന്‍, സി.എച്ച്. സുരേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എം. ജോര്‍ജ് (ചെയര്‍), സലീം കുരുടന്‍കണ്ടി (കണ്‍), പി.എം. തോമസ് (വൈസ് ചെയര്‍), പി.സി. ജോര്‍ജ് (ജോ. കണ്‍) എന്നിവര്‍ ഭാരവാഹികളായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ബുധനാഴ്ച ബത്തേരിയില്‍ വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. |
പുലിപ്പേടിയകലാതെ ദേശങ്ങള്‍ Posted: 20 Oct 2014 11:14 PM PDT കോഴിക്കോട്: 'പുലി വരുന്നേ പുലി' എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. കൂടും കുടുക്കയുമായി കാത്തുകാത്തിരുന്നിട്ടും പുലി പോയിട്ട് പൂച്ച പോലും കുടുങ്ങിയിട്ടില്ല. എന്നിട്ടും അവിടെ പുലിയെ കണ്ടു, ഇവിടെ കണ്ടു എന്ന പതംപറച്ചിലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി നഗരത്തിന്‍െറ തെക്കന്‍ പ്രദേശങ്ങള്‍ പുലിപ്പേടിയിലാണ്. ആദ്യമായി പുലിയെ കണ്ടെന്ന സംശയം പറഞ്ഞുതുടങ്ങിയത് മാത്തറ ഭാഗത്തുനിന്നാണ്. രാത്രി കാലങ്ങളില്‍ ചില വീട്ടമ്മമാരാണ് ഈ സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. അധികം വൈകാതെ ഒളവണ്ണ കൊടിനാട്ടുമുക്കില്‍നിന്നും പുലിയെ കണ്ടെന്ന സംശയം കേട്ടു തുടങ്ങി. തുടര്‍ന്ന് മാത്തറക്കടുത്ത് ഇരിങ്ങല്ലൂരില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് നാട്ടുകാര്‍ കണ്ടു. അതോടെ, കണ്ടത് പുലിയെന്നുതന്നെ നാട്ടുകാര്‍ ഉറപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ പെരുമണ്ണ, വെള്ളായിക്കോട്, അറത്തില്‍പറമ്പ് എന്നീ പ്രദേശങ്ങളില്‍നിന്നാണ് 'പുലിയെ' കണ്ടെന്ന വാര്‍ത്ത വന്നത്. ഇതോടെ, വനംവകുപ്പ് മാത്തറയില്‍ രാധാകൃഷ്ണാശ്രമത്തിന് സമീപം കെണിവെച്ചു. ആദ്യം കൂട്ടില്‍ നായയെയാണ് ഇരയായി കരുതിയത്. പുലിയല്ല കാട്ടുപൂച്ചയെയാണ് നാട്ടുകാര്‍ കണ്ടത് എന്നു വാര്‍ത്ത പരന്നിരുന്നു. ഇര നായയാണെങ്കില്‍ കാട്ടുപൂച്ച കുടുങ്ങാന്‍ സാധ്യത കുറവാണെന്ന് കണ്ടതോടെ വനംവകുപ്പ് പകരം കോഴിയെ കെണിയില്‍ ഇരയായി വെച്ചെങ്കിലും പൂച്ച പോലും കുടുങ്ങിയില്ല. അപ്പോഴും പുലിയെ കണ്ടെന്ന വാര്‍ത്തകള്‍ പലയിടത്തുനിന്നും വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവ്, കൊളത്തറ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി പ്രചാരണമുണ്ടായി. ഏതാനും വാര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേപോലെ പുലിയെ കണ്ടെന്ന പ്രചാരണത്തിനൊടുവില്‍ പുലിയെ കണ്ടത്തെിയത് അനുഭവത്തിലുള്ളതിനാല്‍ ഇപ്പോഴത്തെ കാടിളക്കല്‍ നിസ്സാരമായി തള്ളിക്കളായാനും നാട്ടുകാര്‍ തയാറല്ല. ഇതിനിടയില്‍ ശ്രദ്ധയില്‍പെട്ട മറ്റൊരു കാര്യം മറ്റ് ചില സംശയങ്ങള്‍കൂടി ജനിപ്പിച്ചിട്ടുണ്ട്. പുലിയെ കണ്ടതായി പറയപ്പെടുന്ന പ്രദേശങ്ങളില്‍ തെരുവ് നായകളുടെ അസാന്നിധ്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. പുലിയാണോ എന്നുറപ്പില്ളെങ്കിലും നാട്ടുകാര്‍ കണ്ടത് നായകള്‍ ഭയക്കുന്ന ജീവിയാണ് എന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം, പുലിയെ കണ്ട പ്രദേശങ്ങളിലൊന്നും വളര്‍ത്തുമൃഗങ്ങള്‍ക്കുനേരേ ആക്രമണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും പുലിപ്പേടി അകലാത്തതിന്‍െറ ആശങ്ക ഇനിയും വിട്ടുപോയിട്ടുമില്ല. |
യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹന രൂപകല്‍പന: കരാര്‍ ഒപ്പിട്ടു Posted: 20 Oct 2014 10:43 PM PDT ദുബൈ: അറബ്- ഇസ്ലാമിക ലോകത്തെ ആദ്യ ചൊവ്വാ ദൗത്യത്തിന് നാന്ദി കുറിച്ച് പര്യവേക്ഷണ വാഹനത്തിന്‍െറ രൂപകല്‍പന സംബന്ധിച്ച ധാരണാപത്രത്തില്‍ യു.എ.ഇ ബഹിരാകാശ ഏജന്‍സിയും എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (ഇയാസ്റ്റ്) ഒപ്പുവെച്ചു. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സെന്‍റര്‍ ഫോര്‍ ഗവണ്‍മെന്‍റ് ഇന്നവേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും നിരവധി മന്ത്രിമാരും സന്നിഹിതരായിരുന്നു. പൂര്‍ണമായും സ്വദേശി എന്‍ജിനിയര്‍മാര്‍ രൂപകല്‍പന ചെയ്യുന്ന വാഹനം ഏഴുവര്‍ഷത്തിന് ശേഷം 2021ല്‍ ബഹിരാകാശത്തേക്ക് കുതിച്ചുയരും. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ചെലവും മേല്‍നോട്ട ചുമതലയും വഹിക്കുന്നത് യു.എ.ഇ ബഹിരാകാശ ഏജന്‍സിയായിരിക്കും. അഭിലാഷങ്ങള്‍ക്ക് ആകാശം മാത്രമാണ് അതിരെന്ന മുദ്രാവാക്യവുമായാണ് ഏഴുവര്‍ഷം നീളുന്ന പദ്ധതിക്ക് രാജ്യം തുടക്കം കുറിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ലക്ഷ്യപ്രാപ്തിക്കായി വിജ്ഞാനവും വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും ഇക്കാലയളവില്‍ ഒരുക്കിയെടുക്കേണ്ടതുണ്ട്. അര്‍പ്പണബോധമുള്ള സംഘത്തിന്‍െറ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് ആവശ്യമാണ്. ചരിത്രപരമായ പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ ദേശീയാഭിമാനം വാനോളം ഉയരും. അറബ് ലോകത്തിനും പുത്തനുണര്‍വ് പകരും. ശാസ്ത്രലോകത്തിനും മനുഷ്യകുലത്തിനും ഇത് മഹത്തായ സംഭാവനകള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, യു.എ.ഇ ബഹിരാകാശ ഏജന്‍സി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഖലീഫ മുഹമ്മദ് അല്‍ റുമൈതി, ട്രാ ചെയര്‍മാന്‍ മുഹമ്മദ് അഹ്മദ് അഹ്മദ് അല്‍ ഖംസി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ജൂലൈയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് യു.എ.ഇ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാ ദൗത്യത്തിന്‍െറയും പ്രഖ്യാപനം നടത്തിയത്. രാജ്യ ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലായ ദൗത്യം യു.എ.ഇ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിനും കരുത്തേകും. സ്വദേശി വിദഗ്ധരെ ദൗത്യത്തിനായി പരിശീലിപ്പിച്ചെടുക്കുന്നതിലൂടെ വൈജ്ഞാനിക വളര്‍ച്ചക്കും സഹായകമാകും. യു.എ.ഇ രൂപവത്കരണത്തിന്‍െറ 50ാം വാര്‍ഷികാഘോഷ വേളയിലായിരിക്കും ചൊവ്വാ പര്യവേക്ഷണ വാഹനത്തിന്‍െറ വിക്ഷേപണമെന്നതും പ്രത്യേകതയാണ്. ഒമ്പത് മാസത്തെ യാത്രക്കൊടുവില്‍ വാഹനം ചൊവ്വയിലത്തെും. ഇതോടെ ചൊവ്വാ ദൗത്യം നടത്തുന്ന ലോകത്തെ ഒമ്പത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ യു.എ.ഇയും ഇടംപിടിക്കും. മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴിലായിരിക്കും യു.എ.ഇ ബഹിരാകാശ ഏജന്‍സി പ്രവര്‍ത്തിക്കുക. ഭരണപരമായും സാമ്പത്തികപരമായും ഏജന്‍സിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ ബഹിരാകാശ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് അനുഗുണമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചെടുക്കുകയും ഏജന്‍സിയുടെ കടമയാണ്. ബഹിരാകാശ സാങ്കേതികവിദ്യയുടെ ആവശ്യകതയെക്കുറിച്ച് ഏജന്‍സി ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി യു.എ.ഇ ഇതിനകം 2000 കോടി ദിര്‍ഹം ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി രൂപവത്കരിച്ച അല്‍യാഹ് സാറ്റലൈറ്റ് കമ്പനി, മൊബൈല്‍ കമ്യൂണിക്കേഷന്‍ കമ്പനിയായ തുറായ സാറ്റലൈറ്റ്, എര്‍ത്ത് മാപ്പിങ് സംവിധാനമായ ദുബൈ സാറ്റ് എന്നിവ ഇതിന്‍െറ ഭാഗമാണ്. |
അമേത്തിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം; 15000 സാരി Posted: 20 Oct 2014 10:36 PM PDT ലഖ്നോ: അമേത്തി ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 15,000 സാരികളാണ് ദീപാവലി സമ്മാനമായി നല്‍കാന്‍ മന്ത്രി തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് സാരികള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ സ്റ്റോക്കുള്ള 2,500 ഓളം സാരികള്‍ സ്മൃതിയുടെ പ്രതിനിധികള്‍ അമേത്തിയിലെ വിദൂര പ്രദേശങ്ങളില്‍ വിതരണം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും സ്മൃതിയുടേയും ചിത്രങ്ങളുള്ള കവറിലാണ് സാരികള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച സ്മൃതി ഇറാനി ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ഗ്രാമങ്ങളിലാണ് സാരികള്‍ വിതരണം ചെയ്യുന്നത്. ഗൗരിഗഞ്ജ്, തിലോയ്, ജഗ്ദിഷ്പുര്‍,അമേ ത്തി, സാലന്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങളിലാണ് സ്മൃതി ഇറാനിയുടെ ദീപാവലി സാരി എത്തുക. സാരികള്‍ സ്മൃതി തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സൂറത്തിലെ മില്ലില്‍ നിന്നും നേരിട്ട് വിതരണത്തിന് എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലവ് സംബന്ധിച്ചോ തുണിമില്ലിന്‍റെ പേര് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. |
വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ Posted: 20 Oct 2014 10:15 PM PDT ദോഹ: ജി.സി.സി രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന് കര്‍മ്മ പദ്ധതി തയാറാക്കുന്നു. യോഗ്യരായ സ്വദേശികള്‍ ആവശ്യത്തിനുള്ള തൊഴില്‍ രംഗങ്ങളില്‍ വിദേശികളുടെ ആധിക്യം കുറക്കുന്നതിനാണ് മേഖലയിലെ രാജ്യങ്ങള്‍ ഒരുമിച്ച് പദ്ധതി തയ്യാറാക്കുന്നത്. ജി.സി.സിയില്‍ മാത്രം തൊഴില്‍ രംഗത്ത് ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം അവസരങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ലഭിക്കുന്നതെന്ന് ജി.സി.സി മേഖലയില്‍ നിന്നുള്ള തൊഴില്‍ സാമൂഹ്യകാര്യ മന്ത്രിമാരുടെ എക്സിക്യൂട്ടീവ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഖീല്‍ അഹമദ് അല്‍ ജാസിം പറഞ്ഞു. പദ്ധതി രൂപപ്പെടുത്തുന്നതിനായി യു.എ.ഇ തൊഴില്‍ കാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി രൂപവല്‍കരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് നവംബര്‍ മാസത്തില്‍ കുവൈത്തില്‍ നടക്കുന്ന ജി.സി.സി മന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കും. എന്നാല്‍ വിദേശികളെ തൊഴില്‍ രംഗത്ത് നിന്ന് ഒറ്റയടിക്ക് ഒഴവാക്കില്ളെന്നും കാലക്രമത്തില്‍ കുറച്ചുകൊണ്ട് വരികയേ ഉള്ളൂ. സ്വദേശികളുടെ തൊഴില്‍ പ്രശ്നങ്ങള്‍ പലയിടത്തും സങ്കീര്‍ണ്ണമായി തീരുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു ഇടപെടല്‍ അനിവാര്യമാണ്. തൊഴിലാളികളെ കയറ്റി അയക്കുന്ന രാജ്യങ്ങള്‍ തന്നെ അവരവരുടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇതിനായി റിക്രൂട്ട്മെന്‍റ് ഓഫീസുകളില്‍ കര്‍ശന മേല്‍നോട്ടമുണ്ടായിരിക്കണമെന്നും അല്‍ ജാസിം പറഞ്ഞു. ഇതോടൊപ്പം തന്നെ സ്വദേശികളുടെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് ഖത്തര്‍ തൊഴില്‍ സാമൂഹ്യകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തുകയും ചെയ്യും. ഈ സമിതി രണ്ട് സിറ്റിങ് നടത്തിയാണ് തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക. തുടര്‍ന്ന് 31ാമത് ജി.സി.സി മന്ത്രിമാരുടെ കൗണ്‍സിലില്‍ ഇത് അവതരിപ്പിക്കും. |
‘ദയാവധം തരൂ’; സുനില്‍കുമാറിന്‍െറ യാചനകേട്ട് മനുഷ്യാവകാശ കമീഷന്‍ തലകുനിച്ചു Posted: 20 Oct 2014 09:36 PM PDT തൃശൂര്‍: ‘‘ഞങ്ങള്‍ക്ക് ദയാവധം അനുവദിക്കാന്‍ കമീഷന് ദയവുണ്ടാകണം... ഇതിലും നല്ലത് അതാണ്’’; അംഗപരിമിതനായ 47കാരന്‍ സുനില്‍കുമാര്‍ നിലത്തിരുന്ന് കൈകൂപ്പി ഇടറിയ വാക്കുകളോടെ യാചിച്ചപ്പോള്‍, കൊലക്കേസ് അടക്കം പ്രമാദകേസുകളില്‍ വിധിയെഴുതുമ്പോള്‍ പോലും മനസ്സാന്നിധ്യം കൈവിട്ടിട്ടില്ലാത്ത ജഡ്ജി ആര്‍. നടരാജന്‍ മറുപടിയില്ലാതെ തലകുനിച്ചിരുന്നു. കോടതി നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി മിണാലൂര്‍ സ്വദേശി നടുവില്‍ പുരക്കല്‍ സുനില്‍കുമാറാണ് മനുഷ്യാവകാശ കമീഷന് മുന്നിലത്തെിയത്. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമെന്ന വ്യാഖ്യാനം അര്‍ഥപൂര്‍ണമാവുകയായിരുന്നു സുനിലിന്‍െറ വാക്കുകളില്‍. നീതിക്കുവേണ്ടിയുള്ള യാചന ഒടുവില്‍ നീതിപീഠത്തോടുള്ള പ്രതിഷേധമായി കമീഷന് മുന്നിലത്തെുകയായിരുന്നു. തങ്ങലൂര്‍ സ്വദേശിയുമായുള്ള ഭൂമി വില്‍പനയില്‍ കരാറനുസരിച്ച് തനിക്ക് തീറ് ലഭിക്കാത്തതിനെ തുടര്‍ന്ന് 2007ലാണ് സുനില്‍ തൃശൂര്‍ സബ് കോടതിയിലത്തെിയത്. സബ് കോടതി സുനിലിന് അനുകൂലമായി വിധിച്ചു. ഈ വിധി ഹൈകോടതി 2011ല്‍ സ്റ്റേ ചെയ്തു. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സുനില്‍ അപ്പീല്‍ നല്‍കി. ഹൈകോടതി മൂന്നുതവണ കേസ് വിളിച്ചെങ്കിലും തീര്‍പ്പുണ്ടായില്ല. 2011 മുതല്‍ ഹൈകോടതി വെയ്റ്റിങ് ലിസ്റ്റിലാണ് സുനിലിന്‍െറ കേസ്. കോടതിയില്‍ കയറിയിറങ്ങാനോ സഞ്ചരിക്കാനോ കഴിയാത്ത തന്‍െറ അവസ്ഥ വിവരിച്ച് പലപ്രാവശ്യം ഹൈകോടതിക്ക് മെമ്മോ കൊടുത്തപ്പോഴും പരിഗണിച്ചില്ളെന്ന് സുനില്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ദയാവധമല്ലാതെ മാര്‍ഗമില്ല’; സുനില്‍ ആവര്‍ത്തിച്ചു. അസ്ഥി പൊട്ടുന്ന രോഗവും അംഗവൈകല്യവുമുള്ള സുനില്‍കുമാര്‍ കമീഷന്‍ സിറ്റിങ് നടക്കുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിന്‍െറ രണ്ടാം നിലയിലത്തെിയത് ഇഴഞ്ഞാണ്. 87കാരിയും നിത്യരോഗിയുമായ അമ്മ ഊന്നുവടിയുടെ സഹായത്തോടെ ഒപ്പമുണ്ടായിരുന്നു. വിധവയായ സഹോദരിയും കുട്ടിയുംകൂടി അടങ്ങുന്നതാണ് സുനിലിന്‍െറ കുടുംബം. കേസ് അവസാനിപ്പിക്കണമെന്നാണ് സുനിലിന്‍െറ ആവശ്യം. കെട്ടിക്കിടക്കുകയും അനാവശ്യമായി വൈകിപ്പിക്കുകയും ചെയ്യുന്ന കേസുകളില്‍ ഒന്നുമാത്രമാവും തന്‍േറതെന്ന് സുനില്‍ പറഞ്ഞു. മുന്‍സിഫ് കോടതിയുടെ വ്യവഹാരങ്ങളില്‍ പോലും ഇടപെടാന്‍ അധികാരമില്ളെന്ന നിസ്സഹായവസ്ഥ കമീഷന്‍ സുനില്‍കുമാറിനെ അറിയിച്ചു. മടങ്ങട്ടേയെന്ന് പറഞ്ഞ് സുനില്‍ നിരങ്ങിനീങ്ങിത്തുടങ്ങി. |
ഹരിയാന: ബി.ജെ.പി നിയമസഭാ കക്ഷിയോഗം ഇന്ന് Posted: 20 Oct 2014 08:59 PM PDT ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തതാണ് ബി.ജെ.പി നേരിടുന്ന പ്രശ്നമെങ്കില്‍ ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയിട്ടും നേതാവിനെ തീരുമാനിക്കാനാവാത്തതാണ് ഹരിയാനയിലെ തലവേദന. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി ജാട്ട് സമൂഹത്തില്‍നിന്നുള്ള നേതാവിനെ പരിഗണിക്കും എന്ന പരോക്ഷ സൂചന നല്‍കിയാണ് സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സമുദായത്തിന്‍െറ പിന്തുണ ഉറപ്പാക്കിയത്. പാര്‍ട്ടി വക്താവ് ക്യാപ്റ്റന്‍ അഭിമന്യുവിന് നറുക്കുവീഴും എന്നായിരുന്നു ആ സൂചന. എന്നാല്‍, ആര്‍.എസ്.എസ് പിന്തുണക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാം ബിലാസ് ശര്‍മ, മുതിര്‍ന്ന അംഗം അനില്‍ വിജ്, കര്‍ഷക നേതാവ് ഒ.പി. ധന്‍കര്‍ എന്നിവരും ജയിച്ചു കയറിയതോടെ അഭിമന്യുവിന്‍െറ പേര് ഐകകണ്ഠ്യേന പ്രഖ്യാപിക്കാനാവില്ളെന്ന് വ്യക്തമായി. ഭരണപരമായി മുന്‍ പരിചയമില്ലാത്ത ഈ നേതാക്കളെ ഒഴിവാക്കി കേന്ദ്ര മന്ത്രിസഭാംഗങ്ങളില്‍ ഒരാളെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ നിര്‍ദേശം സ്വീകാര്യത നേടുമെങ്കില്‍ സുഷമ സ്വരാജ്, റാവു ഇന്ദ്രജിത് സിംഗ്, കൃഷന്‍ പാല്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സാമാജികര്‍ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുതിര്‍ന്ന നേതാവ് ദിനേഷ് ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗം നേതാവിനെ തെരഞ്ഞെടുക്കുമെന്നും ബുധനാഴ്ചതന്നെ സത്യപ്രതിജ്ഞ നടത്താനാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. |
കള്ളപ്പണം: ചില പേരുകള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രം Posted: 20 Oct 2014 08:44 PM PDT ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന കള്ളപ്പണത്തിന്‍്റെ ഉടമകളായ ചിലരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരു വെളിപ്പെടുത്തുമെന്ന നിലപാടെടുത്തത്. ദീപാവലി അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. സുപ്രീംകോടതി അനുമതിയോടെയായിരിക്കും കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുക. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി മന്ത്രിമാര്‍ക്കു നല്‍കിയ വിരുന്നിനിടെയും മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്‍്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ വ്യക്തമായിട്ടില്ല. നേരത്തെ ഇരട്ടനികുതി പ്രശ്നം ചൂണ്ടിക്കാണിച്ച് പേരുകള്‍ പുറത്ത് വെളിപ്പെടുത്താന്‍ സാധിക്കില്ളെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. കുറ്റം ചുമത്തിയ ശേഷം മാത്രമേ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയൂവെന്നും കേന്ദ്രം അറിയിച്ചിരുന്നു. വിവിധ വിദേശബാങ്കുകളിലായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇന്ത്യയിലെ പ്രമുഖര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ പല രാജ്യങ്ങളും കണക്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. |
ബ്രിട്ടനുമായുള്ള ബഹ്റൈന്‍െറ ബന്ധം സുദൃഢം -കിരീടാവകാശി Posted: 20 Oct 2014 08:39 PM PDT മനാമ: ബ്രിട്ടനും ബഹ്റൈനും തമ്മിലുള്ള ബന്ധം സുദൃഢവും ശക്തവുമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനത്തെിയ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇയാന്‍ ലിന്‍ഡ്സയെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ പരസ്പര ധാരണയനുസരിച്ചും നിലപാടുകള്‍ പാലിച്ചുമാണ് ചരിത്രപരമായ ബന്ധം നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള പല പ്രശ്നങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ സമാനതകളുള്ളതാണ്്. അറബ്-ജി.സിസി-അന്താരാഷ്ട്ര പ്രശ്നങ്ങളും അവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. തീവ്രവാദത്തിന്‍െറ മുഴുവന്‍ രീതികളെയും തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളില്‍ ബഹ്റൈനും ബ്രിട്ടനും കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനുള്ള ഫണ്ടിംഗിനെതിരെ അടുത്ത മാസം ബഹ്റൈനില്‍ നടക്കുന്ന സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. തീവ്രവാദത്തിനുള്ള ഫണ്ടിംഗ് തകര്‍ക്കാനും അതുവഴി വേരോടെ തന്നെ അവയെ പിഴുതുമാറ്റാനൂം സാധിക്കും. ബഹ്റൈനുമായി പ്രത്യേക ബന്ധവും ശക്തമായ സഹകരണവും നിലനിര്‍ത്തുന്നതില്‍ ബ്രിട്ടന്‍െറ നയം ശ്രദ്ധേയമാണെന്ന് ഇയാന്‍ ലിന്‍സ വ്യക്തമാക്കി. |
അണയാതെ ചാരക്കേസ് Posted: 20 Oct 2014 08:06 PM PDT പ്രമാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ളെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹൈകോടതി വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് തിരിച്ചടിതന്നെയാണ്. ചാരക്കേസ് അന്വേഷിച്ച കെ.കെ ജോഷ്വാ, സിബി മാത്യൂസ്, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേസ് പുനരന്വേഷിച്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കാലപ്പഴക്കം സംഭവിച്ച കേസ് എന്ന നിലക്ക് നടപടിയെടുക്കേണ്ടതില്ളെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാട്. സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ദീര്‍ഘമായ പീഡകളിലൂടെ കടന്നുപോവുകയും ചെയ്ത മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ശ്രദ്ധേയമായ വിധി വന്നിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച മംഗള്‍യാന്‍ ചൊവ്വയെ വലയം ചെയ്തുകൊണ്ടിരിക്കെ, ബഹിരാകാശ ദൗത്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയ മനുഷ്യന്‍ ഇവിടെ നീതിക്ക് വേണ്ടി അലയുകയാണ് എന്നാണ് കോടതി പറഞ്ഞത്. 1994ല്‍ കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച കേസാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. മുഖ്യമന്ത്രി കെ. കരുണാകരന്‍െറ സ്ഥാനം തെറിക്കുന്നതിലടക്കം കലാശിച്ച ആ കേസ് ദുരൂഹത നിറഞ്ഞ ഒരു അധ്യായമായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു. കേസ് പുനരന്വേഷിച്ച സി.ബി.ഐയും വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതിയുമെല്ലാം നമ്പി നാരായണനടക്കമുള്ള ശാസ്ത്രജ്ഞരുടെ നിരപരാധിത്വം എടുത്തുപറഞ്ഞു. എന്നല്ല, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേസിനെ മുന്നോട്ടു കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സി.ബി.ഐ നിര്‍ദേശിക്കുകയുണ്ടായി. പിന്നീട് സുപ്രീംകോടതിയും സി.ബി.ഐ നിര്‍ദേശത്തെ അടിവരയിട്ടു. നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈകോടതി ഉത്തരവിടുകയും ചെയ്തു. ചുരുക്കത്തില്‍ ഇന്ത്യയുടെ മഹത്തായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഏതാനും ശാസ്ത്രജ്ഞരുടെ ജീവിതവും ജോലിയും തകര്‍ക്കുന്നതായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കേസ്. അതിലുപരി മഹത്തായ ഒരു ദേശീയ സ്ഥാപനത്തെക്കുറിച്ച് വ്യാപകമായ അപഖ്യാതി സമൂഹത്തിലുണ്ടാക്കാനും ശാസ്ത്രജ്ഞരുടെ മനോവീര്യം തകര്‍ക്കാനും അതു വഴിവെച്ചു. എന്നാല്‍, ഇതെല്ലാം വെറും കെട്ടുകഥകളുടെ പുറത്ത് കെട്ടിയുയര്‍ത്തപ്പെട്ട വിവാദങ്ങളായിരുന്നുവെന്ന് പിന്നീട് ഏതാണ്ട് വെളിപ്പെട്ടു. ഐ.എസ്.ആര്‍.ഒവിനകത്തെ മൂപ്പിളമത്തര്‍ക്കങ്ങള്‍, കേരള രാഷ്ട്രീയത്തിലെയും കോണ്‍ഗ്രസിനകത്തെയും നെറികെട്ട രാഷ്ട്രീയക്കളികള്‍, പൊലീസിനകത്തെ ഉദ്യോഗപ്പയറ്റുകള്‍ എല്ലാം ചേര്‍ന്ന ഒരു മസാലക്കൂട്ടായിരുന്നു അത്. അതിനുമപ്പുറം അമേരിക്കന്‍ ചാരസംഘടനവരെ പങ്കുവഹിച്ച രാഷ്ട്രാന്തരീയ താല്‍പര്യങ്ങളും ഈ വിവാദത്തിന് പിറകിലുണ്ട് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. പലവിധ താല്‍പര്യങ്ങള്‍ പരസ്പരം സന്ധിച്ച ഒരു ബിന്ദുവായിരുന്നു ആ കേസ് എന്ന് വിചാരിക്കുന്നതായിരിക്കും കൂടുതല്‍ ശരി. എന്തു തന്നെയായാലും ഈ ദുരൂഹ ഏര്‍പ്പാടിനെ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ പ്രമുഖമായ മുഖ്യധാരാ മാധ്യമങ്ങള്‍ കാര്യമായ പങ്കുവഹിച്ചിരുന്നുവെന്നതാണ് ഇതിലെ ഏറ്റവും വഷളായ ഭാഗം. മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ കറുത്ത പാടായിട്ടായിരിക്കും അത് അടയാളപ്പെടുത്തുക. എന്തുതന്നെയായാലും നമ്പി നാരായണന്‍ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞതുപോലെ ഇതിലെ സത്യം എന്തെന്ന് അടുത്ത തലമുറയെങ്കിലും തിരിച്ചറിയണം. ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സത്യം പൂര്‍ണമായി പുറത്തുവരാനും നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനും നീതിനിഷേധത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാനും പുതിയ കോടതിവിധി സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. കോടതിവിധിയെ അതിന്‍െറ ഗൗരവത്തില്‍ എടുത്ത് പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറും സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുക. |
‘ഹൈദര്‍’ ഒരു ഹിന്ദി സിനിമയല്ല കശ്മീരി സിനിമയാണ് Posted: 20 Oct 2014 08:05 PM PDT ഷഹനാസ് ബഷീറിന്‍െറ ‘ഹാഫ് മദര്‍’ എന്ന കശ്മീരി നോവല്‍ അത്രയൊന്നും ചര്‍ച്ചചെയ്യപ്പെട്ട പുസ്തകമല്ല. ഒരുമ്മ തന്‍െറ ബാപ്പയെയും മകനെയും അന്വേഷിക്കുന്നതാണ് നോവലിന്‍െറ ഉള്ളടക്കം. കാണാതാവുന്നവര്‍ എവിടേക്ക് പോവുന്നു? അവര്‍ ജീവിച്ചിരിപ്പുണ്ടോ? മരിച്ചോ? ഈ ചോദ്യമാണ് ഈ നോവലിലെ ഉമ്മയും ചോദിക്കുന്നത്്. ഇത് കശ്മീരിലെ ഓരോ ഉമ്മമാരുടെയും കാത്തിരിപ്പിന്‍െറയും അന്വേഷണത്തിന്‍െറയുംകൂടി കഥയാണ്. മരിച്ചു എന്ന വാര്‍ത്ത നല്‍കുന്ന സ്ഥിരീകരണത്തിന് മരണത്തിനോളം തന്നെ തീര്‍പ്പുകല്‍പിക്കാവുന്ന ഒരവസാനമുണ്ട്. എന്നാല്‍, മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന സന്ദേഹം മരണത്തിനേക്കാള്‍ ക്രൂരവും വേദനിപ്പിക്കുന്നതുമാണ്. യുദ്ധം, കലാപം, പ്രകൃതിദുരന്തം അങ്ങനെ എഴുതപ്പെട്ട ചില ലോക കാരണങ്ങളിലാണ് മനുഷ്യരുടെ തിരോധാനങ്ങള്‍ സംഭവിക്കുക എന്നത് നാം വിശ്വസിച്ചുപോരുന്ന ഒരു തത്ത്വമാണ്. പക്ഷേ, അപ്രഖ്യാപിത യുദ്ധങ്ങളില്‍ കാണാതാവുന്ന മനുഷ്യരുടെ എണ്ണം എല്ലാ കാലത്തും എല്ലാ രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഇന്നുമത് തുടരുന്നു. ഈ ‘മിസിങ്’ സാഹിത്യത്തിലും കലയിലും ചലച്ചിത്രത്തിലും പല രീതിയില്‍ ആഖ്യാനപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇന്ത്യന്‍ സിനിമയില്‍ ഈ ‘മിസിങ്’ ഒരു വ്യക്തിയുടെ നഷ്ടത്തില്‍ മാത്രമായാണ് സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ മുഖ്യധാരാ സിനിമ മുഖംതിരിച്ച് നില്‍ക്കുകയോ അല്ളെങ്കില്‍, തെറ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യതകള്‍ പെരുപ്പിക്കുകയോ ചെയ്തിട്ടുള്ള കശ്മീരിന്‍െറ ജീവിത പശ്ചാത്തലത്തില്‍നിന്നുകൊണ്ട് ‘കാണാതാവലി’ന്‍െറ രാഷ്ട്രീയം പറയുന്ന സിനിമയാണ് വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ‘ഹൈദര്‍’. ദേശസ്നേഹം, ഇന്ത്യന്‍ പട്ടാളത്തിന്‍െറ ത്യാഗോജ്വല ജീവിതം എന്നീ രസക്കൂട്ടുകളിലാണ് പല ഇന്ത്യന്‍ സിനിമകളും ചില മലയാള പട്ടാളം സിനിമകളും പ്രേക്ഷക ഭൂരിപക്ഷത്തിന്‍െറ കൈയടി വാങ്ങി വിജയിച്ചിട്ടുള്ളത്. ദേശം എന്ന വികാരം, അയല്‍രാജ്യമെന്ന ശത്രു, ജീവന്‍ പണയംവെച്ചും ശത്രുവിനെ കീഴ്പ്പെടുത്തുന്ന പട്ടാളനായകന്‍ -ഒരു വാണിജ്യസിനിമയുടെ മസാലച്ചേരുവകളില്‍ പാകപ്പെടുത്തിയാണ് ഈ ചിത്രങ്ങള്‍ എക്കാലത്തും രൂപപ്പെട്ടിട്ടുള്ളത്. ഈ വാണിജ്യ സിനിമാ സങ്കല്‍പത്തെയാണ് വിശാല്‍ ഭരദ്വാജ് ‘ഹൈദര്‍’ എന്ന ‘വാണിജ്യ’സിനിമകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്നത്. പാട്ട്, സംഘട്ടനം, നൃത്തം, മെലോഡ്രാമ തുടങ്ങി ഒരു കച്ചവട സിനിമക്കുള്ളില്‍ നിരത്തിവെക്കാവുന്ന എല്ലാ പ്രേക്ഷക വിഭവങ്ങളും വിശാല്‍ ഭരദ്വാജ് തന്‍െറ ചിത്രത്തിനുള്ളില്‍ ചേര്‍ത്തിട്ടുണ്ട്. ഈ രസവിഭവങ്ങള്‍ക്കിടയിലൂടെയാണ് കശ്മീരിന്‍െറ ജീവിതം സംവിധായകന്‍ പറയുന്നത്. വില്യം ഷേക്സ്പിയറിന്‍െറ ‘ഹാംലറ്റി’ന്‍െറ ഹിന്ദി ദൃശ്യപരിഭാഷയാണ് ‘ഹൈദര്‍’. കശ്മീരിന്‍െറ പശ്ചാത്തലത്തിലേക്കുള്ള ഈ പരാവര്‍ത്തനം ധീരമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നത് അത് യാഥാര്‍ഥ്യത്തെ സത്യസന്ധമായി ചിത്രീകരിച്ചതിലൂടെയാണ്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് കശ്മീരികള്‍ക്കല്ലാതെ പുറംലോകത്തിന് അറിയില്ല. എല്ലാ കശ്മീരി മുസല്‍മാനും പാകിസ്താന്‍ ചാരന്മാരോ തീവ്രവാദികളോ ആണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് ഇന്ത്യയുടെ ഭരണം നിയന്ത്രിച്ചവര്‍ വരെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു (ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ ‘ഇന്ത്യാസ് കശ്മീര്‍ വാര്‍’ എന്ന ലഘുലേഖ മാത്രമാണ് കശ്മീരിലെ കലാപകാലത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വിവരങ്ങള്‍ പുറംലോകത്തിന് നല്‍കിയത്). ഇങ്ങനെ ശീലിപ്പിക്കപ്പെട്ട കശ്മീര്‍ എന്ന വിവാദ ഭൂമിയെക്കുറിച്ചുള്ള സാമാന്യബോധത്തോടെയാണ് വാണിജ്യച്ചേരുവകളിലൂടെ കശ്മീരിന്‍െറ ജീവിതം നിങ്ങള്‍ കണ്ടതോ കേട്ടതോ അല്ല എന്ന് ‘ഹൈദര്‍’ വ്യക്തമാക്കുന്നത്. അലിഗഢില്‍നിന്ന് പഠിച്ചുവരുന്ന ഒരു ചെറുപ്പക്കാരന്‍. അവന്‍െറ ബാപ്പ തീവ്രവാദിയാണെന്നുള്ള കണ്ടത്തെലില്‍ ഇന്ത്യന്‍ പട്ടാളം പിടിച്ചുകൊണ്ടുപോവുന്നു. അവന്‍െറ വീട് തകര്‍ക്കപ്പെടുന്നു. ഉമ്മ ബാപ്പയുടെ സഹോദരനൊപ്പം ജീവിക്കുന്നു. ബാപ്പയെ അന്വേഷിച്ചുള്ള അവന്‍െറ യാത്രകളില്‍ മക്കള്‍ നഷ്ടപ്പെട്ടവര്‍, ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവര്‍ അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി ഇന്ത്യന്‍ പട്ടാളം കൊണ്ടുപോവുകയും പിന്നീടൊരിക്കലും തിരിച്ചുവരാതായവരുമായ ‘കാണാതായ’ മനുഷ്യരെ തേടുന്ന അനേകമാളുകളെ ഈ ചിത്രത്തില്‍ കാണാം. ഈ ‘കാണാതാവലി’ന് പിന്നില്‍ ഇന്ത്യന്‍ പട്ടാളമാണെന്ന് സിനിമ നമ്മളോട് പറയുന്നു. കലാപകാലത്ത് പാപ്പറ്റു എന്നൊരു ക്യാമ്പുണ്ടായിരുന്നു കശ്മീരില്‍. ആ ക്യാമ്പ് മാമാറ്റു എന്ന പേരില്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. നിരപരാധികളായവര്‍ക്ക് ഈ ക്യാമ്പില്‍ ക്രൂരമായി മര്‍ദനമേല്‍ക്കുന്നു. തീവ്രവാദി അല്ളെന്ന് കരഞ്ഞുപറഞ്ഞാലും സംശയത്തിന്‍െറ പേരില്‍ കൊല്ലപ്പെടുന്നു. ഇതെല്ലാം കശ്മീരിന്‍െറ യാഥാര്‍ഥ്യങ്ങളായിരുന്നു. നമ്മുടെ ‘പട്ടാള ദേശസ്നേഹ’ സിനിമകള്‍ ഒരിക്കലും പറയാത്തവ. ഈ ചിത്രത്തിലൊരിടത്ത് ഒരു മനുഷ്യന്‍ തന്‍െറ വീട്ടുവാതിലിനു മുന്നില്‍ നില്‍ക്കുന്നു. ഭാര്യ പറയുന്നു, അകത്തേക്ക് വരൂ എന്ന്. അയാള്‍ കൂട്ടാക്കുന്നില്ല. ആ നേരം അതുവഴി വന്ന വഴിപോക്കനായ ഒരാള്‍ വീടിനുള്ളില്‍ കയറാതെ നില്‍ക്കുന്ന മനുഷ്യന്‍െറ ശരീരം പരിശോധിക്കുന്നു. ഐഡന്‍റിറ്റി കാര്‍ഡ് വാങ്ങി നോക്കുന്നു. എന്നിട്ട്, ആ മനുഷ്യനോട് ഇനി പൊക്കോളൂ എന്നു പറയുമ്പോള്‍ അയാള്‍ വീടിനുള്ളിലേക്ക് കയറിപ്പോവുന്നു. നിരന്തരമായ പരിശോധനകള്‍ കൊണ്ട് ശീലിക്കപ്പെട്ട ഒരു രോഗം. ഇത് ഒരു സത്യമാണ്. എല്ലാ ദിവസവും ഇന്ത്യന്‍ പട്ടാളത്തിന്‍െറ പരിശോധനകള്‍. സംശയം തോന്നിയാല്‍ ആ സംശയിക്കപ്പെട്ടവന്‍ അപ്രത്യക്ഷമാവുന്ന അവസ്ഥ. കശ്മീരിന്‍െറ ഈ വേദന അറിയണമെങ്കില്‍ ‘ഹൈദര്‍’ കാണണം. ഇന്ത്യക്കും പാകിസ്താനുമിടയില്‍ ജീവിതം നഷ്ടപ്പെട്ട താഴ്വരയാണ് കശ്മീര്‍. രണ്ട് ദിക്കുകളിലെ തോക്കുകള്‍ക്കിടയില്‍നിന്ന് അല്ലാഹുവിലേക്ക് അതീവ നിസ്സഹായതയോടെയാണ് അവര്‍ കൈകള്‍ ഉയര്‍ത്തുന്നത്. ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ കശ്മീരിലെ ഓരോ മനുഷ്യനും പട്ടാളത്തിന്‍െറ സൂക്ഷ്മപരിശോധനക്ക് വിധേയമാവുന്നു. ‘ഹൈദര്‍’ തന്‍േറടമുള്ള ഒരു സിനിമയാണ്. ‘വരൂ ഈ തെരുവുകളിലെ രക്തം കാണൂ’ എന്ന് മടിയില്ലാതെ പറയുന്ന ഒരു സിനിമ. ഒരു വാണിജ്യസിനിമക്ക് ഒരു രാഷ്ട്രീയ ചിത്രമാകാന്‍ കഴിയുമെന്നുള്ള നല്ല ഉദാഹരണം. കലക്ക് തോക്കിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് വെളിപ്പെടുത്തിയ ചിത്രം. |
രാഷ്ട്രീയ ഭൂപടത്തിലെ വി.എസ് എന്ന ‘ഇടപെടല്‍’ Posted: 20 Oct 2014 12:02 PM PDT Subtitle: വി.എസിന് 91 വയസ്സ് തികഞ്ഞു തിരുവനന്തപുരം: കേരളത്തിന്‍െറ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തിലെ വി.എസ്. അച്യുതാനന്ദന്‍ എന്ന ‘ഇടപെടലുകാരന്’ 91 വയസ്സ് തികഞ്ഞു. നിലപാടുകളിലെ കാര്‍ക്കശ്യം ജീവിതചര്യകളിലും തുടരുന്ന വി.എസിന് എന്നത്തെയുംപോലെയായിരുന്നു പിറന്നാള്‍ദിനവും. രാവിലെ നാലിന് ഉണര്‍ന്നു. പിന്നെ ഊര്‍ജസ്വലതയോടെ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ പതിവ് യോഗ, നടത്തം, പത്രംവായന, പ്രഭാതഭക്ഷണം... അപ്പോഴേക്കും പിറന്നാളുകാരനായ പ്രതിപക്ഷനേതാവിനെ കാത്ത് ഒരു വിശിഷ്ട വ്യക്തിയുടെ ആശംസ എത്തി. മറ്റാരുടേതുമല്ല, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍േറതുതന്നെ. പിന്നാലെ പാര്‍ട്ടിയിലെ കാരണവര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് (ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ വി.എസിന്‍െറ സാന്നിധ്യം ഉറപ്പുവരുത്താന്‍കൂടിയും) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വിളിച്ചു. ചാനലുകാര്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ എത്തിയതോടെ അന്തരീക്ഷം രാഷ്ട്രീയമയമായി. എന്‍.സി.പി മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ പോകുന്നതിലെ എതിര്‍പ്പ് അറിയിച്ചു. അതിനിടെ ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും മുറിച്ച പിറന്നാള്‍ കേക്കുമായി എത്തി. ആവലാതികളുമായി കാണാന്‍ വന്നവരുമായി കൂടിക്കാഴ്ച ഉച്ചക്ക് കഴിഞ്ഞപ്പോഴേക്കും കാക്കക്കൂട്ടംപോലെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ കന്‍േറാണ്‍മെന്‍റ് ഹൗസില്‍ പറന്നിറങ്ങി. അതോടെ ഫോട്ടോ സെഷനായി. വീട്ടിലെ യൂനിഫോമായ ബനിയനും കള്ളിമുണ്ടും ധരിച്ച് വി.എസ് ഓഫിസ് മുറിയിലേക്ക്. ചാരുകസേരയില്‍ ഇരുന്ന പ്രതിപക്ഷനേതാവിന് ചുറ്റും പ്രധാനാധ്യാപകനുമൊത്ത് സ്കൂളില്‍ ഗ്രൂപ്ഫോട്ടോക്ക് പോസ്് ചെയ്യുന്നതുപോലെ ഫോട്ടോഗ്രാഫര്‍മാര്‍ തന്നെ നിശ്ചലരായി നിന്നു. വി.എസിന്‍െറ ഗൗരവം ഫോട്ടോഗ്രാഫര്‍മാരിലേക്കും പകര്‍ന്നതോടെ ചിരിയെന്ന വികാരംതന്നെ മുറി വിട്ടുപോയി. പിന്നീട് ഉച്ച ഊണായി. വസുമതി വിളമ്പി, വി.എസ് കഴിച്ചു. അവിടെയും ഫോട്ടോഗ്രാഫര്‍മാരുടെ തിക്കും തിരക്കും തന്നെ. ഉച്ചക്കുള്ള പതിവ് മയക്കവും കഴിഞ്ഞ് വൈകീട്ട് വര്‍ക്കല ഇലകമണ്‍ കരവാരത്ത് ക്ഷീരകര്‍ഷകസംഗമത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷനേതാവ് ഇറങ്ങി. 1923 ഒക്ടോബര്‍ 20നായിരുന്നു വി.എസിന്‍െറ ജനനം. |
സുബ്രതോ കപ്പില്‍ ബ്രസീലുകാര്‍ മലപ്പുറത്തിന്‍െറ കളിമിടുക്കറിഞ്ഞു Posted: 20 Oct 2014 11:29 AM PDT ന്യൂഡല്‍ഹി: കേവലം 20 സെക്കന്‍റ്... ചരിത്ര വിജയം മലപ്പുറത്തുനിന്ന് അങ്ങകലെ റിയോ ഡെ ജനീറോയിലേക്ക് വഴിമാറി. സുബ്രതോ കപ്പ് ഫൈനലില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍. എങ്കിലും കാല്‍പ്പന്തുകളിയുടെ തലതൊട്ടപ്പന്മാര്‍ മലപ്പുറത്തിന്‍െറ കളിമിടുക്കിന്‍െറ ചൂടറിഞ്ഞു. ഇഞ്ചുറി ടൈമിന്‍െറ അവസാന നിമിഷം വരെ 2-1ന് മുന്നില്‍ നിന്ന എം.എസ്.പിയുടെ കുട്ടികള്‍ വീരോചിതമായി പോരാടി. സാംബാ താളം അനുസ്മരിച്ച പന്തടക്കവും കൃത്യമാര്‍ന്ന പാസുകളുമായി കളം നിറഞ്ഞ് കളിച്ചത് ബ്രസീല്‍ ടീം അന്‍േറാണിയോ കോളജ് തന്നെ. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ രണ്ടും മുതലാക്കി ബ്രസീല്‍ വല കുലുക്കിയ എം.എസ്.പി എതിരാളിയെ ശരിക്കും ഞെട്ടിച്ചു. തിരിച്ചടിക്കാന്‍ ആര്‍ത്തിരമ്പി വന്ന ബ്രസീല്‍ മുന്നേറ്റക്കാര്‍ക്കു മുന്നില്‍ അഭിജിത്തും സുനില്‍ സോളമനും റാജിലും മുഹമ്മദ് സാഹിദും ചേര്‍ന്ന പ്രതിരോധനിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രതിരോധനിര പാളിയപ്പോള്‍ വമ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ എം.എസ്. സുജിത്ത് ബ്രസീലിന് മുന്നില്‍ ‘വന്‍മതിലായി മാറി. സുജിത്തിന്‍െറ ഒരു ഡസനിലേറെ വരുന്ന കിടിലന്‍ സേവുകള്‍ എടുത്തുപറയേണ്ടതാണ്. വമ്പന്‍ എതിരാളികള്‍ക്ക് മുന്നില്‍ പകച്ചുപോയെന്ന് തോന്നിക്കുംവിധമാണ് എം.എസ്.പിയുടെ കുട്ടികള്‍ കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍തന്നെ എം.എസ്.പി ഗോള്‍ വഴങ്ങിയെന്ന് തോന്നിച്ചു. ബ്രസീലിന്‍െറ മുന്നേറ്റനിര നയിച്ച അവരുടെ അണ്ടര്‍ 17 ദേശീയതാരം റൊമാള്‍ഡോ ലൊറാന്‍െറ തകര്‍പ്പന്‍ ഷോട്ട് 13ാം മിനുട്ടില്‍ ബാറിന് തട്ടി പുറത്തേക്ക്. കളി ഏകപക്ഷീയമായി മുന്നേറവെ, 16ാം മിനുട്ടില്‍ ഏവരെയും ഞെട്ടിച്ച് എം.എസ്.പിയുടെ ഗോള്‍ പിറന്നു. മൈതാന മധ്യത്ത് ലഭിച്ച ഫ്രീ കിക് എടുത്ത അഭിജിത്ത്. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നില്‍ക്കുകയായിരുന്ന മാഹിന്‍ പി. ഹുസൈന്‍ മനോഹരമായി ഹെഡ് ചെയ്ത് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. അല്‍പം മുന്നോട്ടുകയറി നില്‍ക്കുകയായിരുന്ന ബ്രസില്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്കോര്‍ 1-0. തിരിച്ചടിക്കാന്‍ ആര്‍ത്തിരമ്പി വന്ന ബ്രസീല്‍ അവസരങ്ങള്‍ പലകുറി തുറന്നെടുത്തു. 26ാം മിനുട്ടില്‍ റിക്കാര്‍ഡോയുടെ ഗോളെന്ന് ഉറച്ച് ഷോട്ട് ബാറിന് തട്ടി പുറത്തായി. പിന്നീട്, റിക്കാര്‍ഡോയുടെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് പക്ഷെ, എം.എസ്.പിയുടെ ഗോളി സുജിത്തിനെ മറികടക്കാനായില്ല. ഇടവേളക്ക് പിരിയുമ്പോള്‍ എം.എസ്.പി മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ കേരളം കുറേക്കൂടി ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ഒമ്പതാം മിനുട്ടില്‍ വലത് വിംഗിലൂടെ മാഹിന്‍ നടത്തിയ മുന്നേറ്റം ബ്രസീല്‍ ഗോള്‍ മുഖത്ത് ഭീതി പരത്തി. ഒരു മിനുറ്റ് കഴിഞ്ഞില്ല. മാഹിന്‍ വീണ്ടും വിംഗിലൂടെ എതിര്‍ഗോള്‍ മുഖത്ത് ഇരച്ചുകയറി. പാസ് സ്വീകരിച്ച ഗനി അഹ്മദ് നിഗമിന് പിഴച്ചില്ല. ബ്രസീല്‍ ഗോളിയുടെ തലക്ക് മുകളിലൂടെ ചിപ് ചെയ്ത പന്ത് വലയില്‍. സ്കോള്‍ 2-0 കാതടപ്പിക്കുന്ന കരഘോഷം അടങ്ങുന്നതിന് മുമ്പേ ബ്രസീല്‍ ഗോള്‍ മടക്കി. ചെറുപാസുകളിലൂടെ പെനാല്‍ട്ടി ബോക്സിലത്തെിച്ച പന്ത് റികാര്‍ഡോ സമര്‍ഥമായി സുജിത്തിനെ കബളിപ്പിച്ച് വലയിലാക്കി. സ്കോര്‍ 2-1. പിന്നീടങ്ങോട്ട് ബ്രസീല്‍ സര്‍വവും മറന്ന് പോരാടി. പന്ത് മുഴുവന്‍ സമയവും എം.എസ്.പിയുടെ പെനാല്‍ട്ടി ബോക്സില്‍ ചുറ്റിക്കറങ്ങി. ഉയര്‍ന്ന് ചാടിയും ഡൈവ് ചെയ്തും പലകുറി കിടിലന്‍ സേവുകള്‍ നടത്തിയ സുജിത്ത് മികച്ച ഫോമിലായിരുന്നു. ബ്രസീലിന്‍െറ ചില ഷോട്ടുകള്‍ ബാറില്‍ തട്ടി മടങ്ങുകകൂടി ചെയ്തതോടെ എം.എസ്.പി വിജയം ഉറപ്പിച്ചു. മൂന്നു മിനുട്ട് ഇഞ്ചുറി ടൈം അവസാനിക്കാന്‍ 20 സെക്കന്‍റ് ബാക്കിനില്‍ക്കെ റിക്കാര്‍ഡോ രണ്ടാം ഗോളിലൂടെ ബ്രസീലിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ലോറന്‍െറ ക്രോസ് കണക്ട് ചെയ്ത റിക്കാര്‍ഡോക്ക് പിഴച്ചില്ല. കളി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു. എഴു മിനുട്ട് വീതമുള്ള എക്സ്ട്രാ ടൈമിലും മികച്ച കളി പുറത്തെടുത്തത് ബ്രസീല്‍ തന്നെ. ബ്രസീല്‍ അടിക്കടി കയറി വന്നുവെങ്കിലും ലക്ഷ്യം കാണാനായില്ല. എം.എസ്.പിയുടെ ഭാഗത്തുനിന്ന് ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങളുണ്ടായി. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ രണ്ടു കിക്കുകള്‍ ഇരുടീമുകളും ലക്ഷ്യം കണ്ടു. എം.എസ്.പിയുടെ മൂന്നാം കിക്കെടുത്ത കേരളത്തിന്‍െറ ടോപ് സ്കോറര്‍ ഗനി അഹ്മദ് നിഗാമിന്‍െറ ഷോട്ട് ബ്രസീല്‍ ഗോളി തട്ടിയകറ്റി. എന്നാല്‍, ബ്രസീലിന്‍െറ നാലാം കിക്ക് തടുത്തിട്ട സുജിത്ത് എം.എസ്.പിയെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. ഷൂട്ടൗട്ട് അവസാനിച്ചപ്പോഴും സമനിലയായിരുന്നു ഫലം 4-4. സഡണ്‍ ഡത്തെില്‍ ബ്രസീല്‍ ആദ്യ കിക് വലയിലത്തെിച്ചു. എം.എസ്.പിയുടെ കിക്കെടുത്ത ജോനസിന്‍െറ ഷോട്ട് തടുത്തിട്ട ബ്രസീല്‍ ഗോളി ബ്രസീലിനെതിരായ ജയം എന്ന ചരിത്രം നേട്ടം കൂടിയാണ് എം.എസ്.പിയില്‍നിന്ന് തട്ടിയകറ്റിയത്. ഷൂട്ടൗട്ടില്‍ എം.എസ്.പിക്ക് വേണ്ടി സുഹൈല്‍, അരുണ്‍ സുരേഷ്, സുനില്‍ സോളമന്‍, വിഷ്ണു മനോജ് എന്നിവര്‍ എം.എസ്.പിക്ക് വേണ്ടി ലക്ഷ്യം കണ്ടു. |
ഏകദിന റാങ്കിങ്: കോഹ്ലിക്കും ഭുവനേശ്വറിനും മുന്നേറ്റം Posted: 20 Oct 2014 11:18 AM PDT ന്യൂഡല്‍ഹി: ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മുന്നേറ്റം. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഫോമിലേക്കുയര്‍ന്ന കോഹ്ലി ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തത്തെി. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് ഒന്നാമത്. ഹാഷിം ആംല മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ആറാം സ്ഥാനത്ത് തുടരുകയാണ്. ശിഖര്‍ ധവാന്‍ എട്ടാമതാണ്. സുരേഷ് റെയ്ന 15ാമതത്തെി. വിന്‍ഡീസിനെതിരെ പരമ്പരയില്‍ രണ്ട് വിക്കറ്റ് മാത്രമെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഏഴ് സ്ഥാനം ഉയര്‍ന്ന് ഏഴാമതായി. രവീന്ദ്ര ജദേജ അഞ്ചില്‍നിന്ന് ആറിലേക്ക് താഴ്ന്നു. മുഹമ്മദ് ഷമി 16ാം സ്ഥാനത്തേക്കുയര്‍ന്നു. ടീമുകളില്‍ 113 പോയന്‍റുമായി ദക്ഷിണാഫ്രിക്കക്കൊപ്പം ഇന്ത്യ രണ്ടാമതാണ്. 114 പോയന്‍റുള്ള ആസ്ട്രേലിയയാണ് മുന്നില്‍. നാളെ ന്യൂസിലന്‍ഡിനെതിരെ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാല്‍ ദക്ഷിണാഫ്രിക്കക്ക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തത്തൊം. |
ബി.ജെ.പിയെ പിന്തുണച്ച് എന്‍.സി.പി പ്രതിസന്ധിയില്‍ Posted: 20 Oct 2014 11:07 AM PDT Subtitle: പിന്തുണ മുന്‍ അഴിമതിക്കേസുകളിലൂടെ ബി.ജെ.പി വേട്ടയാടുമെന്ന ആശങ്ക കാരണം ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അ ധികാരമേല്‍ക്കാന്‍ പോവുന്ന ബി.ജെ.പിക്ക് എന്‍.സി.പി നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തത് ദേശീയ രാഷ്ട്രീയത്തില്‍ അമ്പരപ്പായി. മതേതര സ്വഭാവം ഇക്കാലമത്രയും പ്രദര്‍ശിപ്പിച്ച ശേഷമാണ് ശരദ്പവാര്‍ പാര്‍ട്ടിയെ കാവിരാഷ്ട്രീയത്തിലേക്ക് നയിച്ചത്. അധികാരത്തിലിരുന്ന കാലത്തെ അഴിമതിക്കേസുകളിലൂടെ ബി.ജെ.പി വേട്ടയാടുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രബല വിഭാഗത്തിന്‍െറ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോയതെന്നാണ് സൂചനകള്‍. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ മുതല്‍ മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍വരെ മുതിര്‍ന്ന എന്‍.സി.പി നേതാക്കളാണ് അഴിമതി ആരോപണം നേരിടുന്നത്. പഞ്ചസാര ഫാക്ടറികള്‍, സഹകരണ മേഖല എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പാര്‍ട്ടി കൂട്ടത്തോടെ നേരിടുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷിക്കൊപ്പം നിന്നില്ളെങ്കില്‍, കേസിന്‍െറ നൂലാമാലകള്‍ ഏതുസമയത്തും കുരുക്കായി മാറാമെന്ന കടുത്ത ആശങ്ക നേതൃത്വത്തിനുണ്ട്. എന്‍.സി.പിയുടെ പിന്തുണയോട് ബി.ജെ.പി നേതൃത്വം നന്ദിപൂര്‍വം പ്രതികരിച്ചതു പോലുമില്ല. എന്നാല്‍, മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ പക്ഷത്തേക്ക് ചാഞ്ഞത് രാഷ്ട്രീയമായി എന്‍.സി.പിക്ക് ഗുണം ചെയ്യില്ല. ബി.ജെ.പിയും ശിവസേനയുമുള്ളപ്പോള്‍, ഹിന്ദുത്വ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വോട്ടര്‍മാര്‍ക്ക് എന്‍.സി.പിയെ പിന്തുണക്കേണ്ട കാര്യമില്ല. 15 കൊല്ലം ഭരിച്ചതിന്‍െറ ഭരണവിരുദ്ധ വികാരം ശക്തമായിട്ടും, മോദി ഇറങ്ങിക്കളിച്ചിട്ടും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് മതനിരപേക്ഷ ചിന്താഗതിക്ക് ശക്തമായ അടിവേരുള്ളതു കൊണ്ടാണ്. ആ പിന്തുണയുടെ കടക്കലെ കത്തിയാണ് ബി.ജെ.പിക്കുള്ള നിരുപാധിക പിന്തുണ. സ്വന്തം വിശ്വാസ്യത കെടുത്തുന്ന രാഷ്ട്രീയ നയമാണ് എന്‍.സി.പി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലടക്കം മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് പവാറും പ്രഫുല്‍ പട്ടേലും എത്തിച്ചത്. കെ. കരുണാകരനും കെ. മുരളീധരനും എത്തിപ്പെട്ട കാലത്തുപോലും ന്യായീകരിച്ചുനില്‍ക്കാന്‍ കേരളത്തിലെ നേതൃത്വം പ്രയാസപ്പെട്ടിരുന്നു. കേരളത്തിലെ വോട്ടര്‍മാരുടെ പത്തിലൊന്നു മാത്രം പിന്തുണ നേടിപ്പോരുന്ന ബി.ജെ.പിയുടെ പക്ഷത്തേക്ക് എന്‍.സി.പി ചാഞ്ഞത്, ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തെ കടുത്ത ആശയസമരത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. |
കുര്‍ദ് സൈനികര്‍ക്ക് തുര്‍ക്കി വഴിയൊരുക്കുന്നു Posted: 20 Oct 2014 10:54 AM PDT Subtitle: ഒബാമയും ഉര്‍ദുഗാനും ടെലിഫോണില്‍ ചര്‍ച്ച നടത്തി •തുര്‍ക്കിയുടെ ആവശ്യങ്ങള്‍ യു.എസ് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് അങ്കാറ/ കൊബാനി: സിറിയയിലെ കൊബാനി നഗരത്തില്‍ ഐ.എസിനെതിരായ (ഇസ്ലാമിക് സ്റ്റേറ്റ്) പോരാട്ടത്തില്‍ കുര്‍ദ് സൈനികരെ തുര്‍ക്കി സഹായിക്കാനൊരുങ്ങുന്നു. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊബാനിയിലേക്ക് കുര്‍ദ് സൈനികര്‍ക്ക് കടക്കാന്‍ സൗകര്യം ചെയ്യുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത്ത് കാവൂസ് ഒഗ്ലു പറഞ്ഞു. ‘കൊബാനിയിലെ സഹോദരങ്ങള്‍ക്കായി തുര്‍ക്കി അതിന്‍െറ അതിര്‍ത്തി തുറക്കുകയാണ്. കൊബാനിയില്‍ അസ്ഥിരത ആഗ്രഹിക്കുന്നവരല്ല തുര്‍ക്കി ജനത’ -അദ്ദേഹം പറഞ്ഞു. നേരത്തേ, കുര്‍ദ് സൈനികര്‍ക്ക് അതിര്‍ത്തിയില്‍ തുര്‍ക്കി ഭരണകൂടം പ്രവേശം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും വിഷയത്തില്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുര്‍ക്കി തീരുമാനം മാറ്റിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സിറിയന്‍ വിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാലല്ലാതെ ഐ.എസ് വേട്ടയില്‍ പങ്കെടുക്കില്ളെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ സുരക്ഷാമേഖല പ്രഖ്യാപിക്കുക, ബശ്ശാര്‍ അല്‍അസദിനെതിരായ പോരാട്ടത്തിന് വിമത സൈനികര്‍ക്ക് സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉര്‍ദുഗാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ആവശ്യങ്ങള്‍ ഒബാമ അംഗീകരിച്ചതിന്‍െറ ഭാഗമായാണ് തുര്‍ക്കിയുടെ കുര്‍ദ് സഹായമെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, കൊബാനിയില്‍ കുര്‍ദ് സൈന്യത്തെ സഹായിക്കുന്നതിനായി മേഖലയില്‍ ആയുധവര്‍ഷം നടത്തിയതായി അമേരിക്ക അറിയിച്ചു. മേഖലയില്‍ കനത്ത വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ നടപടി. 27 കെട്ടുകളിലായാണ് ഇവിടെ ആയുധങ്ങള്‍ വിമാനങ്ങള്‍ വഴി വിതരണം ചെയ്തത്. കഴിഞ്ഞദിവസം 11 തവണ കൊബാനിയില്‍ വ്യോമാക്രമണം നടത്തിയതായി പെന്‍റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ, വടക്കന്‍ ഇറാഖിലെ ഇര്‍ബിലിലും മറ്റും അമേരിക്കന്‍ സൈന്യം കുര്‍ദുകള്‍ക്ക് ഇത്തരത്തില്‍ ആയുധസഹായം നല്‍കിയിരുന്നു. അമേരിക്കയുടെ വ്യോമാക്രമണത്തിന് സമാന്തരമായി കുര്‍ദുകള്‍ ഐ.എസിനെതിരെ കരയാക്രമണവും നടത്തുന്നുണ്ട്. എന്നാല്‍, അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ളെന്ന് തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കിയിലെ പ്രബല കുര്‍ദ് വിഭാഗമായ പി.കെ.കെക്ക് ഇതു വഴി ആയുധം ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ സിറിയയിലെ റഖ സൈനിക നിലയം പിടിച്ചെടുത്ത ഐ.എസ് തീവ്രവാദികള്‍ തുടര്‍ന്ന് കൊബാനി ലക്ഷ്യമാക്കി നീങ്ങിയത്. ഇതിനു മുന്നോടിയായി കൊബാനിക്കടുത്ത 70ഓളം ഗ്രാമങ്ങള്‍ ഐ.എസ് നിയന്ത്രണത്തിലാക്കിയിരുന്നു. തുടര്‍ന്ന്, കൊബാനി വളഞ്ഞ് 70ശതമാനത്തിലധികം സ്ഥലങ്ങളും പിടിച്ചെടുത്തു. തുടര്‍ന്നാണ്, വടക്കന്‍ ഇറാഖില്‍ മാത്രം വ്യോമാക്രമണം നടത്തിയിരുന്ന അമേരിക്ക വിശാല സഖ്യത്തിന്‍െറ സഹായത്തോടെ സിറിയയിലേക്കും പ്രവേശിച്ചത്. സൈനിക നീക്കത്തിന്‍െറ ആദ്യ ഘട്ടത്തില്‍ വിട്ടുനിന്ന തുര്‍ക്കിയും ഇപ്പോള്‍ ഭാഗികമായി ഈ സഖ്യത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. |
മഹാരാഷ്ട്ര: ബി.ജെ.പി സര്‍ക്കാര്‍ ആര്‍ക്കൊപ്പം; സസ്പെന്‍സ് തുടരുന്നു Posted: 20 Oct 2014 10:50 AM PDT Subtitle: നിരുപാധികമല്ല എന്‍.സി.പിയുടെ 'നിരുപാധിക' പിന്തുണ മുംബൈ: മഹാരാഷ്ട്രയില്‍ ആരുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നതിലെ സസ്പെന്‍സ് തുടരുന്നു. ഒന്നും വിട്ടുപറയാതെ ബി.ജെ.പിയും പുറത്തുനിന്നുള്ള ‘നിരുപാധിക’ പിന്തുണയോടെ എന്‍.സി.പിയും ക്ഷണിച്ചാല്‍ നോക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് ശിവസേനയും നില്‍ക്കുകയാണ്. സര്‍ക്കാര്‍ രൂപവത്കരണത്തിനും മുഖ്യമന്ത്രിയെ കണ്ടത്തെുന്നതിനും ബി.ജെ.പി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയാണ് ചുമതലപ്പെടുത്തിയത്. ദീപാവലി കഴിഞ്ഞ് രാജ്നാഥ് സിങ് മുംബൈയിലത്തെുമെന്നും പാര്‍ട്ടി എം.എല്‍.എമാരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാന്‍ 145 പേരുടെ അംഗബലം വേണം. 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ്പക്ഷക്കു കിട്ടിയ ഒന്നടക്കം 123. കൂടാതെ 22 പേരുടെ പിന്തുണകൂടി കിട്ടിയാലെ സര്‍ക്കാര്‍ രൂപവത്കരിക്കാനാകൂ. 41 അംഗങ്ങളുള്ള എന്‍.സി.പി പിന്തുണ അറിയിച്ചതും തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെതിരെ പ്രചാരണങ്ങള്‍ നടത്തുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്ത ബി.ജെ.പി പിന്തുണ തള്ളാതെ സസ്പെന്‍സ് നിലനിര്‍ത്തുന്നതും അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കുന്നു. ഞായറാഴ്ച വോട്ടെണ്ണല്‍ തുടങ്ങി ട്രെന്‍റ് വെളിപ്പെട്ടു തുടങ്ങിയതു മുതല്‍ ബി.ജെ.പി ദേശീയ നേതാവ് ഒ.പി മാധൂറും സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസും ശിവസേനയുമായി രഹസ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ആദ്യം മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം ബി.ജെ.പിക്കും രണ്ടര വര്‍ഷം തങ്ങള്‍ക്കുമെന്ന ആവശ്യമാണ് ശിവസേനവെച്ചത്. അത് ബി.ജെ.പിക്ക് സ്വീകാര്യമായിരുന്നില്ല. ഫലപ്രഖ്യാപനം അന്തിമ ഘട്ടത്തിലത്തെിയതോടെ പുറത്തുനിന്നുള്ള ‘നിരുപാധിക’ പിന്തുണ വാഗ്ദാനം ചെയ്ത് എന്‍.സി.പി എത്തിയതോടെ കളിമാറി. ചാടിക്കേറി പിന്തുണക്ക് തയാറാണെന്ന് അറിയിക്കുകവഴി കിങ്മേക്കറാകാനുള്ള ശിവസേനയുടെ അവസരമാണ് എന്‍.സി.പി തകര്‍ത്തത്. തന്ത്രപൂര്‍വം എന്‍.സി.പിയുടെ വാഗ്ദാനം തള്ളാതെ ബി.ജെ.പിയും കരുനീക്കി. ഇതോടെ ശിവസേന അയയുന്നതായാണ് സൂചന. വിദര്‍ഭയെ മഹാരാഷ്ട്രയില്‍നിന്ന് അടര്‍ത്തരുതെന്നും ‘സംയുക്ത മഹാരാഷ്ട്ര ’ എന്ന ആശയം കാക്കണമെന്നുമുള്ള ആവശ്യമാണ് ശിവസേനക്ക് ഇപ്പോഴുള്ളതെന്നാണ് അറിയുന്നത്. അതേസമയം, തങ്ങളോട് ആരും പിന്തുണ തേടിയിട്ടില്ളെന്നും തേടിയാല്‍ ആലോചിക്കാമെന്നുമുള്ള നിലപാടാണ് പരസ്യമായി സേന കൈക്കൊണ്ടത്. |
ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പിച്ച സ്ത്രീ മരിച്ചു Posted: 20 Oct 2014 09:54 AM PDT കണ്ണൂര്‍: കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ യുവാവ് മദ്യമൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി വിളയില്‍ പാത്തു(50)വാണ് പൊള്ളലേറ്റ് തിങ്കളാഴ്ച രാത്രി 8.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഒന്നാം പ്ളാറ്റ്ഫോമില്‍ പുറപ്പെടാന്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിന്‍െറ അഞ്ചാമത്തെ ബോഗിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് സംഭവം. ട്രെയിനില്‍ യുവാവുമായുണ്ടായ തര്‍ക്കമാണ് കാരണമെന്ന് റെയില്‍വേ പൊലീസ് പറയുന്നു. തര്‍ക്കത്തിനൊടുവില്‍ യുവാവ് കൈയില്‍ കരുതിയ മദ്യം സ്ത്രീയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവാവ് പ്ളാറ്റ്ഫോം വഴി ഓടിരക്ഷപ്പെട്ടു. തീ ആളിപ്പടര്‍ന്ന് പ്ളാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ സ്ത്രീ നിലവിളിച്ച് പരക്കം പാഞ്ഞു. യാത്രക്കാര്‍ ടാപ്പില്‍ നിന്ന് കൈയില്‍ വെള്ളമെടുത്തും കൈയില്‍ കിട്ടിയ സാധനങ്ങള്‍ കൊണ്ടും തീയണക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും റെയില്‍വേ ജീവനക്കാരും തീയണക്കാനുള്ള ഉപകരണവുമായി ഓടിയത്തെി സ്പ്രേ ചെയ്ത് തീയണച്ചു. ഉടന്‍ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലത്തെിച്ചു. തീ പടര്‍ന്ന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കൈകള്‍ക്കും നെഞ്ചിനുമാണ് ഏറെയും പരിക്കേറ്റത്. വസ്ത്രങ്ങളെല്ലാം കത്തിയമര്‍ന്ന് ശരീരത്തോട് ചേര്‍ന്നിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാത്തു ഇരുന്നതുള്‍പ്പെടെ മൂന്ന് സീറ്റുകള്‍ കത്തിനശിച്ചു. കൂടെയുണ്ടായത് 30നും 40നും ഇടയില്‍ പ്രായമുള്ള യുവാവിനെക്കുറിച്ച് സൂചന ലഭിച്ചുണ്ട്. എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ മിക്കപ്പോഴും പാത്തു ഉണ്ടാകാറുണ്ട്. കേസില്‍പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ പരോളിലാണെന്നും പൊലീസ് പറയുന്നു. കാസര്‍കോട്ടേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ തന്നെ ചിലര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് മറ്റൊരു ട്രെയിനില്‍ കയറി ഒളിച്ചതെന്ന് പാത്തു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിനോട് പറഞ്ഞു. |
സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കും Posted: 20 Oct 2014 09:10 AM PDT ന്യൂഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ 214 കല്‍ക്കരിപ്പാടങ്ങള്‍ എറ്റെടുക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും. ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ലൈസന്‍സ് റദ്ദാക്കിയത് വൈദ്യുതി, സിമന്‍റ്, സ്റ്റീല്‍ മേഖലകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമേമളനത്തില്‍ പറഞ്ഞു. ഈ പ്രതിസന്ധിക്ക് പോംവഴിയായാണ് ഏറ്റെടുക്കല്‍ നടപടി. മൂന്നോ നാലോ മാസത്തിനകം പുനര്‍ലേല നടപടികളുണ്ടാകുമെന്നും ജെയ്റ്റ്ലി അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍.ടി.പി.സിക്കും സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകള്‍ക്കുമാണ് കല്‍ക്കരിപ്പാടം ഇപ്പോള്‍ അനുവദിക്കുന്നത്. ഛത്തീസ്ഗഡിനും കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുകയെന്നും ജെയ്റ്റ്ലി പറഞ്ഞു. 1993 മുതല്‍ 2009 വരെയുള്ള സമയത്ത് അനുവദിക്കപ്പെട്ട കല്‍ക്കരിപ്പാടങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. |
No comments:
Post a Comment