തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി -മന്ത്രി കൊടിക്കുന്നില്‍ Posted: 31 Dec 2013 01:09 AM PST തൃശൂര്‍: അടുത്ത തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലവകാശ നിയമവും പെന്‍ഷന്‍ അവകാശ നിയമവും പാസാക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ദേശീയ ചുമട്ടുതൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് തൊഴിലാളികള്‍ക്ക് എതിരാണെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍, തൊഴിലാളികള്‍ക്ക് വേണ്ടി 44 തൊഴില്‍ നിയമങ്ങളും പാസാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറുകളാണ്. തൊഴിലാളികള്‍ക്ക് സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ മേഖലയില്‍ വ്യക്തമായ നയം പ്രഖ്യാപിക്കാന്‍ ഭരണത്തിന് കഴിഞ്ഞില്ലെങ്കില്‍ കെജ്രിവാള്‍മാര്‍ ഇനിയുമുണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ദേശീയതലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ സമരം നടത്തുന്നു. നിരവധി നിവേദനങ്ങള്‍ നല്‍കി. മിനിമം കൂലിയുടെയും ഇ.എസ്.ഐയുടെയും ബോണസിന്‍െറയും കാര്യത്തില്‍ തീരുമാനം വൈകുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഐ.എന്‍.ടി.യു.സി കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കരാര്‍ തൊഴിലാളികള്‍ കൂട്ടത്തോടെ കെജ്രിവാളിനെ സമീപിച്ചത് നേതാക്കള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളി, പി.സി. ചാക്കോ എം.പി, എം.പി. വിന്‍സെന്‍റ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, എ.സി. ജോസ്, ഐ.പി. പോള്‍, സി.ഐ. സെബാസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുമ്പ് പ്രകടനവും നടന്നു. പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ മൂവര്‍ണക്കുടയും മൂവര്‍ണക്കൊടിയുമായാണ് പ്രകടനം മുന്നേറിയത്. ജില്ലാ ഭാരവാഹികള്‍: സുന്ദരന്‍ കുന്നത്തുള്ളി (പ്രസി.), സോമന്‍ മൂത്രത്തിക്കര, ആന്‍റണി കുറ്റൂക്കാരന്‍, പി. രാമന്‍ മേനോന്‍ (വൈസ് പ്രസി.), ടി.എം. കൃഷ്ണന്‍ (ജന. സെക്ര.), ഇ. ഉണ്ണികൃഷ്ണന്‍, പി. സുലൈമാന്‍, എം.എ. സുബൈര്‍, വി.എം. കുര്യാക്കോസ് (സെക്ര.), എ.എ. ജോസ് (ട്രഷ.). |
നാലു ദിനങ്ങള്‍ക്കുള്ളില്‍ മുസഫര്‍നഗര്‍ ക്യാമ്പ് അടക്കണമെന്ന് യു.പി സര്‍ക്കാര്‍ Posted: 30 Dec 2013 11:42 PM PST മുസഫര്‍നഗര്‍: കലാപബാധിതര്‍ താമസിക്കുന്ന മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍്റെ ഉത്തരവ്. ഇതോടെ സെപ്തംബറിലെ കലാപത്തില്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് ഏക അഭയമായിരുന്ന ഇടംകൂടി ഇല്ലാതാവുകയാണ്. ക്യാമ്പുകള്‍ പൊളിക്കുന്നതിന്‍െറ ഭാഗമായി ഉദ്യോഗസ്ഥര്‍ കലാപബാധിതരെ സമീപിച്ച് വീടുകളിലേക്ക് മടങ്ങിപ്പോവാന്‍ നിര്‍ദേശിക്കുന്നുണ്ട്. സമീപപ്രദേശമായ ശംലി ജില്ലയിലും സമാന സന്ദര്‍ശനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്. ക്യാമ്പു നടത്തിപ്പുകാരോട് വരുംദിനങ്ങളില്‍ ഇത് അടച്ചുപൂട്ടണമെന്ന നിര്‍ദേശം നല്‍കിയതായും അറിയുന്നു. കുടിയൊഴിപ്പിക്കലില്‍ പങ്കാളിയാവുന്നതിന് ഇന്ന് രാവിലെ എട്ടു ട്രക്കുകള്‍ മുസഫര്‍ നഗറില്‍ എത്തിയിരുന്നു. എന്നാല്‍, എങ്ങോട്ടും പോവാനില്ലാതെ എണ്‍പതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഇരാവട്ടെ ഗ്രാമങ്ങളിലേക്ക് തിരികെ പോവാന്‍ ഭയപ്പെടുകയാണ്. |
സ്വകാര്യ ബസുകളുടെ സമയ ഏകീകരണം അട്ടിമറിച്ചു Posted: 30 Dec 2013 11:12 PM PST പീരുമേട്: സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സമയം ഏകീകരിക്കാനുള്ള നീക്കം അട്ടിമറിച്ചു. സ്വകാര്യ ബസ് ലോബിയും കെ.എസ്.ആര്‍.ടി.സിയിലെ ചില ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പിലെ ചിലരും നടത്തിയ ഒത്തുകളിയി ലൂടെയാണ് സര്‍ക്കാര്‍ നീക്കം അട്ടിമറിച്ചത്. സ്വകാര്യ സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് ഒരു കി.മീ. ഒറ്റവരിപ്പാതയില്‍ ഓടുന്നതിന് ഒന്നേമുക്കാല്‍ മിനിറ്റും ഇരട്ടവരിപ്പാതയില്‍ ഒന്നര മിനിറ്റും ഫാസ്റ്റ് പെര്‍മിറ്റുകള്‍ക്ക് ഒറ്റവരിപ്പാതയില്‍ രണ്ട് മിനിറ്റും രണ്ടുവരിപ്പാതയില്‍ ഒന്നേമുക്കാല്‍ മിനിറ്റുമായി ഏകീകരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ഇതിന് വേണ്ടി കഴിഞ്ഞ 19, 20, 21 തീയതികളില്‍ ഇടുക്കി ആര്‍.ടി ഓഫിസില്‍ ടൈം ഹിയറിങ്ങും പ്രഖ്യാപിച്ചിരുന്നു.ആദ്യദിവസം കട്ടപ്പന, നെടുങ്കണ്ടം മേഖലകളില്‍നിന്ന് എറണാകുളത്തേക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുമളി, കട്ടപ്പന മേഖലകളില്‍നിന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയം പുന$ക്രമീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പുന$ക്രമീകരണ യോഗത്തില്‍ സ്വകാര്യബസുകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുകളില്‍ സര്‍വീസിനിടെ നല്‍കിയ ഹാള്‍ട്ട് സമയം കുറച്ച് സമയം ഏകീകരിക്കാനാണ് ധാരണയായത്. ഇതുമൂലം നിലവില്‍ ഓടിക്കൊണ്ടിരുന്ന സമയം ക്രമീകരിക്കാതെ തന്നെ സ്വകാര്യ ബസുകള്‍ക്ക് ലാഭം കൊയ്യാനുള്ള വഴി ഒരുങ്ങുകയാണുണ്ടായത്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും അനുവദിച്ച റൂട്ടിലും സമയത്തുമല്ല സര്‍വീസുകള്‍ നടത്തുന്നത്. മിക്ക ബസുകളും ഉള്‍നാടന്‍ മേഖലകളിലേക്ക് പെര്‍മിറ്റ് നേടിയ ശേഷം പ്രധാന ടൗണുകളില്‍ ട്രിപ് അവസാനിപ്പിക്കുകയാണ്. മലബാര്‍ മേഖലയില്‍നിന്ന് കുമളി, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ മുണ്ടക്കയത്തും കോട്ടയം, ചങ്ങനാശേരി, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന പത്തില്‍പ്പരം ബസുകള്‍ കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പാതിവഴിയില്‍ ട്രിപ് അവസാനിപ്പിക്കുന്നു. സമയക്രമീകരണം നടന്നാല്‍ ഇത്തരം ബസുകളുടെ സമയത്തില്‍ വന്‍ മാറ്റം ഉണ്ടാകുമെന്നതിനാല്‍ ഏകീകരണത്തിനുള്ള ഹിയറിങ് അട്ടിമറിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സഹായമാകുന്ന സമയക്രമീകരണം അട്ടിമറിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ ചിലരും ഒത്തുകളിച്ചതായും പരാതി ഉയര്‍ന്നു. കുമളിയില്‍നിന്ന് ദേശീയപാത 183 വഴി സര്‍വീസ് നടത്തുന്ന 13ല്‍പ്പരം സ്വകാര്യബസുകള്‍ അനുവദിച്ച സമയം ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളുടെ മുന്നില്‍ വരെ ഓടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തുന്ന ഇത്തരം ബസുകളെ നിയന്ത്രിക്കാനും ഏകീകരണം സഹായമാകുമായിരുന്നു. സമയക്രമീകരണം അട്ടിമറിച്ചതിനാല്‍ സ്വകാര്യ ഫാസ്റ്റുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സാധിക്കുകയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. |
തിരിഞ്ഞുനോക്കുമ്പോള്‍ Posted: 30 Dec 2013 11:06 PM PST Subtitle: ജില്ലയെ കേരളം ഉറ്റുനോക്കിയ വര്‍ഷം; നേട്ടമായി കോന്നി താലൂക്കും മെഡിക്കല്‍ കോളജ് ശിലാസ്ഥാപനവും പത്തനംതിട്ട: 2013 ജില്ലയെ കേരളമാകെ ഉറ്റുനോക്കിയ വര്‍ഷമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ കേസിന്‍െറ ഈറ്റില്ലം പത്തനംതിട്ടയായതാണ് എല്ലാവരുടെയും നോട്ടം ഇവിടേക്ക് തിരിയാന്‍ ഇടയാക്കിയത്. സോളാര്‍ ഇടപാടില്‍ സരിതക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോന്നി മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലാണ് ജില്ലയെ വാര്‍ത്താകേന്ദ്രമാക്കിമാറ്റിയത്. പോയവര്‍ഷം നേട്ടങ്ങളും ഏറെ കൈവരിച്ചത് കോന്നിയാണ്. ജില്ലയിലെ പുതിയ താലൂക്കും മെഡിക്കല്‍ കോളജും ലഭിച്ചത് കോന്നിക്കാര്‍ക്കാണ്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലയുടെ കായികസ്വപ്നങ്ങള്‍ക്ക് പുതുനാമ്പ് കിളിപ്പിച്ച് ജില്ലക്ക് സ്വര്‍ണവും വെള്ളിയും നേടാന്‍ കഴിഞ്ഞതും പത്തനംതിട്ട സബ്ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയതും പോയവര്‍ഷത്തെ നേട്ടമായി. മുന്‍ എം.എല്‍.എമാരായ കെ.കെ. നായരുടെയും റോസമ്മ പുന്നൂസിന്‍െറയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കൊച്ചീപ്പന്‍ മാപ്പിളയുടെയും നിര്യാണം ജില്ലയുടെ തീരാനഷ്ടവുമായി. ആറന്മുള വിമാനത്താവള പദ്ധതി ഈ വര്‍ഷവും വിവാദക്കുരുക്കുകളില്‍ പെട്ട് കിടക്കേണ്ട ഗതികേടിലാണ്. സോളാര്‍ തട്ടിപ്പുകേസില്‍ മന്ത്രിസഭ വീഴുമെന്ന അവസ്ഥപോലും സംജാതമായിരുന്നു. സംസ്ഥാനത്താകെ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായും സരിത എസ്. നായര്‍ രണ്ടാം പ്രതിയായും നടത്തിയ സോളാര്‍ തട്ടിപ്പുകേസ്. ഇവര്‍ ജില്ലയില്‍ നിരവധി പേരില്‍നിന്ന് വന്‍തുക കൈപ്പറ്റിയിരുന്നു. അതില്‍ പ്രധാനികള്‍ കോഴഞ്ചേരിയിലെ പ്രവാസി മലയാളി ബാബുരാജും കോന്നി മല്ലേലില്‍ ശ്രീധരന്‍ നായരുമായിരുന്നു. ബാബുരാജില്‍നിന്ന് 1.19കോടി രൂപയും ശ്രീധരന്‍ നായരില്‍നിന്ന് 40 ലക്ഷം രൂപയുമാണ് ബിജുവും സരിതയും ചേര്‍ന്ന് തട്ടിയെടുത്തത്. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ളാന്‍റില്‍ പണം മുടക്കുന്ന കാര്യം മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നെന്നും ഈ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്നുമുള്ള പരാമര്‍ശമാണ് കോളിളക്കം സൃഷ്ടിച്ചത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തു. ഈ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയെയും കൂടാതെ മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ടെന്നി ജോപ്പന്‍ മൂന്നാം പ്രതിയും ആയിരുന്നു. 2013ല്‍ സര്‍ക്കാറിന്‍െറ പുതുവര്‍ഷ സമ്മാനമായി കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്‍െറ ശിലാസ്ഥാപനം ജനുവരി 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ മണ്ണുസംരക്ഷണ കേന്ദ്രത്തിന്‍െറ ഭാഗമായ 114 ഏക്കറില്‍നിന്നാണ് മെഡിക്കല്‍ കോളജിന് ആവശ്യമായ 50 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 200 കോടിയാണ് ചെലവഴിക്കുന്നത്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. മരുന്ന് പരിശോധനക്കുള്ള ലാബ് ഉള്‍പ്പെടെ സ്ഥാപനവും കേന്ദ്രീയ വിദ്യാലയവും ഇവിടെ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. എല്ലാ സ്ഥാപനങ്ങളെയും യോജിപ്പിച്ച് ടൗണ്‍ഷിപ് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇവിടെ തന്നെ 35 ഏക്കറില്‍ ഫുഡ് ടെക്നോളജി കോളജും ഇന്‍സ്റ്റിറ്റ്യൂട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. നവംബര്‍ 25ന് നിര്‍മാണത്തിന്‍െറ ഭാഗമായുള്ള ഭൂമി പൂജ നടന്നു. 2015ല്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണവും നടക്കുകയാണ്. ഫെബ്രുവരി എട്ടിന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജും വൈസ് പ്രസിഡന്‍റ് പി. വിജയമ്മയും യു.ഡി.എഫ് ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞു. പുതിയ പ്രസിഡന്‍റായി ഡോ. സജി ചാക്കോയും വൈസ് പ്രസിഡന്‍റായി കെ.ജി. അനിതയും സ്ഥാനമേറ്റു. രാജ്യത്തെ മികച്ച ജില്ലാപഞ്ചായത്തായി പത്തനംതിട്ട ജില്ലാപഞ്ചായത്തിനെ തെരഞ്ഞെടുത്തു. 2012-13 സാമ്പത്തികവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം. വാര്‍ഷിക പദ്ധതിയില്‍ 84 ശതമാനം തുക ചെലവിട്ടത് ഉള്‍പ്പെടെ മൊത്തത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് 40 ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്. ഇക്കാലയളവില്‍ ബാബു ജോര്‍ജായിരുന്നു പ്രസിഡന്‍റ്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ബോര്‍ഡിന്‍െറ വിവിധ ഓഫിസുകള്‍ ഏകോപിപ്പിച്ച് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അടൂരില്‍ വൈദ്യുതി ഭവന്‍െറ ഉദ്ഘാടനം ഏപ്രില്‍ 11ന് നടന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ ഓഫിസുകളും ഇവിടേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ ജയിലിന്‍െറ ഉദ്ഘാടനം നവംബര്‍ 13ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 105 കോടിയുടെ വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ സഹോദരന്‍ കെ.പി. പുന്നൂസ് ആഗസ്റ്റ് 18ന് അറസ്റ്റിലായി. ഇദ്ദേഹം നിരണം പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ്. |
വിടവാങ്ങാനൊരുങ്ങി തിരുവഞ്ചൂര്‍ -‘‘ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു’’ Posted: 30 Dec 2013 10:51 PM PST തിരുവനന്തപുരം: ഒരു പൊലീസ് വെടിവെപ്പുപോലുമില്ലാത്ത ഭരണമാണ് ഒരു വര്‍ഷമായി ആഭ്യന്തരവകുപ്പ് കാഴ്ചവെച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരവകുപ്പിന്‍്റെയും ജയില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വകുപ്പുകളുടെയും പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ കഴിഞ്ഞത് കീഴുദ്യോഗസ്ഥരുടെ സഹകരണം കൊണ്ടാണ്. സംസ്ഥാനത്തെ സേനാവിഭാഗത്തിന്‍്റെ ഭാഗത്തുനിന്നും മികച്ച സഹകരണം തനിക്കു ലഭിച്ചു. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് കൈമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പാര്‍ട്ടിക്കെതിരായ നിലപാട് ഒരിക്കലും സ്വീകരിക്കില്ളെന്നും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലായി ക്രിമിനല്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതായി തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. 2012 ല്‍ ഒരു പൊലീസ് വെടിവെപ്പുപോലും ഉണ്ടായിട്ടില്ല. 2012 ല്‍ രണ്ടു പ്രാവശ്യമാണ് പൊലീസിന്‍്റെ ഭാഗത്തു നിന്ന് ആകാശത്തേക്ക് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ആറു മാസങ്ങളായി പൊലീസ് ലാത്തിചാര്‍ജ് ഉണ്ടായിട്ടേയില്ല. പൊലീസ് ചെയ്സിങ്ങും ലോക്കപ്പ് മരണങ്ങളും ഉണ്ടായില്ല. കസ്റ്റഡിമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രമസമാധാന രംഗത്ത് പൂര്‍ണമായ സഹകരണമാണ് ജനങ്ങളുടെയും സേനയുടെയും ഭാഗത്തു നിന്നുണ്ടായത്. ആഭ്യന്തരവകുപ്പില്‍ തന്‍്റെ കാലഘട്ടം സുവര്‍ണലിപികളില്‍ എഴുതേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 2200 കേസുകളാണ് കെട്ടികിടന്നിരുന്നത്. അതില്‍ 340 എണ്ണം മാത്രമാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. മറ്റുള്ളവയെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞു. നാലായിരത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളും ഉണ്ടായിരുന്നു. അതില്‍ 293 അന്വേഷണങ്ങളാണ് ഇനി പൂറത്തിയാക്കാനുള്ളത്. ഇതിനായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. 2011 ല്‍ റവന്യൂ വകുപ്പ് ഏല്‍പ്പിച്ചപ്പോഴും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടി. അടുത്ത 22 ന് കേസില്‍ കോടതി വിധി പറയും. സോളാര്‍ കേസ് അന്വേഷണവും സുതാര്യമായിരുന്നു. കേരളത്തില്‍ പ്രതിപക്ഷം നടത്തിയ രണ്ടു ബഹുജനസമരങ്ങള്‍ ഒരു തുള്ളി ചോരപോലും ചിന്താതെ തീര്‍പ്പാക്കാന്‍ കഴിഞ്ഞതും ആഭ്യന്തരവകുപ്പിന്‍്റെ നേട്ടമാണ്. പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |
പേട്ടതുള്ളല്‍ പാതയില്‍ നാളെമുതല്‍ വണ്‍വേ പരീക്ഷണം Posted: 30 Dec 2013 10:46 PM PST എരുമേലി: പേട്ടതുള്ളല്‍ പാതയില്‍ ജനുവരി ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതം വണ്‍വേയാക്കാന്‍ കോട്ടയം ആര്‍.ഡി.ഒ മോഹനന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വാവരുപള്ളിയില്‍നിന്ന് റാന്നി റൂട്ടിലേക്ക് മാത്രമേ ഈ ദിവസങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കൂ. തിരിച്ചുവരുന്ന വാഹനങ്ങള്‍ ഓരുങ്കല്‍കടവ്, ടി.ബി റോഡ്, പ്രപ്പോസ്, മച്ചന്നൂര്‍കര, വാഴക്കാല എന്നിവിടങ്ങളിലൂടെ പോകണം. പരിഷ്കാരത്തോട് ഒരുവിഭാഗം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. മകരവിളക്ക് സീസണില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി കുറ്റമറ്റ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ശബരിമല സ്പെഷല്‍ കമീഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ കെ. ബാബു രാവിലെ നടന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട കലക്ടര്‍ പ്രണബ് ജ്യോതിനാഥ്, ഇടുക്കി സബ് കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള, കോട്ടയം കലക്ടറുടെ പ്രതിനിധി ആര്‍.ഡി.ഒ കെ. മോഹനന്‍പിള്ള, റെവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, നേതാക്കള്‍, വിവിധ സംഘടന നേതാക്കള്‍, ജമാഅത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എരുമേലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പത്തു ലക്ഷം മുടക്കി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് വൈദ്യുതി ചാര്‍ജ് അടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരമാസമായി നോക്കുകുത്തിയാണ്. ചാര്‍ജ് അടക്കാന്‍ ഫണ്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും വഴിവിളക്കായി കൂട്ടാന്‍ ഇതിനെ കഴിയാത്തതിനാല്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്തും അറിയിച്ചു. ഇതില്‍ തീരുമാനമായിട്ടില്ല. പമ്പയില്‍ കഴിഞ്ഞദിവസത്തെ തിരക്കിനെത്തുടര്‍ന്ന് പമ്പ മുതല്‍ എരുമേലിവരെ ഭാഗങ്ങളിലെ വഴിയില്‍ വാഹനങ്ങള്‍ ഏഴ് മുതല്‍ ഒമ്പതു മണിക്കൂര്‍വരെ തടഞ്ഞിട്ടത് യോഗത്തില്‍ ഉയര്‍ന്നുവന്നു. പമ്പയില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ എത്തിയതോടെ തടയാന്‍ നിര്‍ദേശിച്ചതാണ് ഇതിന് കാരണമായത്. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയാല്‍ ഭക്തര്‍ക്ക് വിശ്രമിച്ച് സാവധാനം പമ്പയിലെത്താന്‍ സാധിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സൗകര്യം ഒരുക്കാന്‍ തീരുമാനമായി. കാനന പാതയില്‍ കൂടി വൈകുന്നേരം തീര്‍ഥാടകര്‍ കടന്നുപോകുന്നത് കോടതി വിലക്കിയിട്ടില്ലെന്നും പൊലീസിന്‍െറയും വനംവകുപ്പിന്‍െറയും ഉത്തരവാദിത്തത്തിലാണ് ഇതെന്നും കമീഷന്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ശബരിമല വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. ഇതിലൊന്ന് അത്യാഹിത വിഭാഗത്തിന് അടുത്തുതന്നെയാണ്. എന്നാല്‍, എരുമേലിയിലോ സമീപത്തോ ആശുപത്രികളില്‍ കാര്‍ഡിയോളജി ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഏതെങ്കിലും രീതിയില്‍ കാര്‍ഡിയോളജിസ്റ്റിനെ ഇവിടെ നിയമിക്കാന്‍ ശ്രമിക്കുവെന്നും കമീഷന്‍ പറഞ്ഞു. സേഫ്സോണ്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതുവരെയും വലിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തിക്കുന്നതില്‍ വിജയിച്ചുവെന്ന് ജലഅതോറിറ്റിയും അവകാശപ്പെട്ടു. കോയിക്കല്‍ കാവ് മുതല്‍ കാളകെട്ടിവരെ സ്ഥിരം വൈദ്യുതി സര്‍ക്കാര്‍ സംവിധാനത്തിലൂടെ എത്തിക്കാന്‍ ശ്രമിക്കുവെന്നും കരിമ്പിന്‍തോട് - എരുമേലി പാതകളില്‍ വൈദ്യുതി എത്തിക്കുന്നത് പഞ്ചായത്തുവഴി തീരുമാനമെടുക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. എല്ലാ കച്ചവടസ്ഥാപനങ്ങളിലും അമിത വില ഈടാക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചു. ആറുപേരടങ്ങുന്ന സ്ക്വാഡുകള്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും പറഞ്ഞു. |
പ്രധാനമന്ത്രി രാജിക്കൊരുങ്ങുന്നുവെന്ന്; വാര്‍ത്ത നിഷേധിച്ച് ഒഫീസ് Posted: 30 Dec 2013 10:42 PM PST ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജി വെക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍, ഇത് നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഒഫീസ് രംഗത്തത്തെി. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ജനുവരി മൂന്നിന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. രണ്ടാമത് അധികാരത്തിലേറി അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍ സിങ് നടത്തുന്ന ആദ്യ ഒൗദ്യോഗിക വാര്‍ത്താ സമ്മേളനം ആയിരിക്കും അത്. എന്നാല്‍, 2014ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിന്‍്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ് ഈ മാധ്യമകൂടിക്കാഴ്ചയെന്നും വിലയിരുത്തല്‍ ഉണ്ട്. പത്തു വര്‍ഷം നീണ്ട തന്‍്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും പ്രധാനമായും മന്‍മോഹന്‍സിങ് നല്‍കുക. ടീം നേതാവ് എന്ന നിലയില്‍ ഏറെ ദുര്‍ബലനെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ മുന്നണിക്കകത്തും പുറത്തും അദ്ദേഹം കേട്ടിരുന്നു. ഒരു വിടവാങ്ങലിന്‍്റെ സ്വരത്തില്‍ ഇനി മൂന്നാം ഊഴത്തിന് താന്‍ ഇല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഇതിനകം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മന്‍മോഹന്‍സിങ് ഇക്കാര്യം മാധ്യങ്ങളെ അറിയിക്കുമെന്നും കരുതുന്നു. |
കുളമ്പുരോഗം: ക്ഷീരകര്‍ഷകര്‍ക്ക് അഞ്ചുലക്ഷം സഹായധനം Posted: 30 Dec 2013 10:39 PM PST Subtitle: മികച്ച കര്‍ഷകരെ തെരഞ്ഞെടുത്തു കാലടി: കുളമ്പുരോഗം മൂലം ദുരിതം അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് പീപ്ള്‍സ് ഡെയറി ഡെവലപ്മെന്‍റ് പ്രോജക്ട് (പി.ഡി.ഡി.പി) സെന്‍ട്രല്‍ സൊസൈറ്റി ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ നാഴിയമ്പാറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘങ്ങള്‍ വഴി അര്‍ഹരായ ക്ഷീര കര്‍ഷകരെ കണ്ടെത്തിയാണ് സഹായം നല്‍കുന്നത്. പി.ഡി.ഡി.പി നേതൃത്വത്തില്‍ സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സ്ഥാപക ചെയര്‍മാന്‍ ഫാ. ജോസഫ് മുട്ടുമനയുടെ നാമഥേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജനുവരി നാലിന് രാവിലെ പത്തിന് അങ്കമാലി സി.എസ്.ഐ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. ബാബു വിതരണം ചെയ്യും. മികച്ച ക്ഷീര കര്‍ഷകയായി മുംതാസ് കമറുദ്ദീന്‍ (തൃശൂര്‍, ചെറുതുരുത്തി പൊക്കാലത്ത് വീട്), ക്ഷീര കര്‍ഷകനായി മാത്യു ജോണ്‍ (മൂവാറ്റുപുഴ മീങ്കുന്നം കച്ചിറയില്‍ വീട്), ചെറിയാന്‍ തോമസ് (തിരുവല്ല, കാരക്കല്‍ നെടുംതറയില്‍ വീട്) എന്നിവരാണ് അര്‍ഹരായത്. ഇവര്‍ക്ക് യഥാക്രമം 30,000, 20,000, 15,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. പുതിയ മില്‍ക് ചില്ലിങ് പ്ളാന്‍റിന്‍െറ ശിലാസ്ഥാപനവും ഐസ്ക്രീം വിപണന വാഹനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വൈസ് ചെയര്‍മാന്‍ ഫാ.ജേക്കബ് കോറോത്ത്, സെക്രട്ടറി കെ.ജെ. ബോബന്‍, ട്രഷറര്‍ ബാബു വെളിയത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ പോള്‍ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് സാക്ഷരത: സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Posted: 30 Dec 2013 10:09 PM PST പാലക്കാട്: മൂന്നു വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയിലെ ആദിവാസികളെ സമ്പൂര്‍ണ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പ് ഊരുകളില്‍ ആരംഭിക്കുന്ന സമൂഹപഠന കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പി.വി. രാധാകൃഷ്ണന്‍ സംസ്ഥാന പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ (കെ.എസ്.എല്‍.എം.എ) സഹകരണത്തോടെ അട്ടപ്പാടി ഐ.ടി.ഡി.പി മുഖേനയാണ് സമൂഹപഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 2013 ആഗസ്റ്റ് അഞ്ചിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അട്ടപ്പാടി അവലോകന യോഗത്തില്‍ പോസ്റ്റ് ലിറ്ററസി പ്രോഗ്രാമിന്‍െറ ഭാഗമായി അട്ടപ്പാടിയില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ ബ്ളോക്കായ അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലും ഔചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും പഠനം ഉപേക്ഷിച്ച യുവാക്കളും മധ്യവയസ്കരും ഉള്‍പ്പെടുന്ന ഭൂരിഭാഗം ആദിവാസി സമൂഹത്തിന് തുടര്‍പഠനം അപ്രാപ്യമായ അവസ്ഥയാണ്. അട്ടപ്പാടി മേഖലയിലെ സാക്ഷരത 66.5 ശതമാനവും ഇതില്‍ തന്നെ ആദിവാസി വിഭാഗങ്ങളുടെ സാക്ഷരത 62 ശതമാനം മാത്രവുമാണ്. ഇതിന് പരിഹാരമായാണ് സമൂഹപഠന കേന്ദ്രങ്ങള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അട്ടപ്പാടിയിലെ 192 ഊരുകളിലും സമൂഹപഠന കേന്ദ്രം ആരംഭിക്കണമെന്നാണ് നിര്‍ദേശം. ഇതിന് നിലവിലുള്ള കമ്യൂണിറ്റി സെന്‍ററുകളെ പ്രയോജനപ്പെടുത്തും. വിദ്യാ ഊരുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും തുടര്‍പഠനവും തൊഴില്‍ പരിശീലനവും വിവര വിജ്ഞാന വിനിമയവും പ്രാപ്യമാകും വിധത്തില്‍ വേദിയൊരുക്കുക, കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ സക്രിയമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും ശേഷി വളര്‍ത്തുന്നതിനും സഹായിക്കുക, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, നിയമബോധനം തുടങ്ങിയ മേഖലകളില്‍ അവബോധം വളര്‍ത്തി ആരോഗ്യമുള്ള ജനതയെയും പരിസ്ഥിതിയും സൃഷ്ടിക്കുക, ആദിവാസികളുടെ കലാകായിക സാംസ്കാരിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, തനത് കൃഷിരീതികളും ഭാഷയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിക്കുക, സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, ഐ.ടി.ഡി.പിയുമായി ബന്ധപ്പെട്ട് വിവരങ്ങളും വിജ്ഞാനങ്ങളും കൈമാറുകയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ വിവര വിനിമയ കേന്ദ്രമായി പ്രവര്‍ത്തിക്കുക, ആദിവാസി സമൂഹത്തിന്‍െറ ഉന്നമനത്തിന് അഭ്യസ്ഥവിദ്യരായ യുവജനതയെ പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണപരവും സാമ്പത്തികപരവുമായ ചുമതലകള്‍ ഐ.ടി.ഡി.പിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, വിലയിരുത്തല്‍, സാങ്കേതിക സഹായം, പരിശീലനം നല്‍കല്‍, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സംസ്ഥാന സാക്ഷരതാ മിഷനുമായിരിക്കും. അട്ടപ്പാടി ഐ.ടി.ഡി.പി കേന്ദ്രീകരിച്ച് പദ്ധതി നിര്‍വഹണത്തിന് സംഘാടക സമിതി രൂപവത്കരിക്കുകയും ഇതില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, ഊരുകൂട്ടം പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, വികസന സ്ഥാപനങ്ങളിലെ മേലധികാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തുകയും വേണമെന്ന് നിര്‍ദേശമുണ്ട്. പ്രവേശ ഉത്സവം എന്ന പേരില്‍ സാക്ഷരതാ, തുല്യതാ, തൊഴില്‍ പരിശീലനങ്ങള്‍, പരിഹാരബോധനം എന്നിവ മുഖേന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. അറിവിലൂടെ അട്ടപ്പാടിയുടെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. |
മെഡിക്കല്‍ കോളജില്‍ ഒ.പി നടത്താന്‍ സൗകര്യങ്ങള്‍ പരിശോധിച്ചു Posted: 30 Dec 2013 10:06 PM PST മഞ്ചേരി: മെഡിക്കല്‍ കോളജില്‍ മൂന്ന് ഒ.പി നടത്താന്‍ സ്ഥലസൗകര്യം പരിശോധിച്ച് തുടങ്ങി. ഗൈനക്ക്, സര്‍ജറി, മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടക്കുക. ഗൈനക്കോളജി വിഭാഗത്തില്‍ 50 ബെഡാണ് ഉള്ളത്. 80 ബെഡ് വേണമെന്നാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം. മാത്രമല്ല പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നിങ്ങനെ മൂന്നുപേര്‍ക്ക് ഓരോ മുറികള്‍ വേണം. മൂന്ന് ഒ.പികള്‍ക്കും ഈ സൗകര്യങ്ങള്‍ വേണം. നിലവില്‍ ഇപ്രകാരം സൗകര്യങ്ങള്‍ പഴയ കെട്ടിടത്തില്‍ മാത്രമാണുള്ളത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സൗകര്യങ്ങള്‍ ജനറല്‍ ആശുപത്രിയിലെത്തി പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യമുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി മുമ്പാകെയാണ് ഇതുസംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കേണ്ടത്. ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ഒ.പികള്‍ ഒന്നും നിര്‍ത്തരുതെന്നും എന്നാല്‍, ഇവിടത്തെ പരമാവധി സൗകര്യങ്ങള്‍ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ഒ.പി തുടങ്ങണമെന്നുമാണ് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഗൈനക്കോളജിയില്‍ 80 ബെഡ് വേണമെന്ന് നിബന്ധനയുണ്ടെങ്കില്‍ ബെഡുകളുടെ എണ്ണം കൂട്ടണമെന്നും ജനറല്‍ ആശുപത്രി നിലനിര്‍ത്തണമെന്നും നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങളോ ഒ.പികളോ നിര്‍ത്തരുതെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജനുവരി 27ന് ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണിക്കുവേണ്ടി താല്‍ക്കാലികമായി ഒഴിപ്പിച്ച കെട്ടിടത്തിന്‍െറ പണികള്‍ പെട്ടെന്ന് തീര്‍ത്ത് ഒ.പി ആരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. |
No comments:
Post a Comment