മേല്‍പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം Posted: 14 Dec 2013 12:50 AM PST Subtitle: പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയില്‍വേ ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന മേല്‍പാലങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം. പുതുനഗരം, കിണാശ്ശേരി എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ പൂര്‍ണമായി പുനര്‍നിര്‍മിക്കുന്നതിന് പകരം റോഡിന്‍െറ വീതിക്കനുസൃതമായി വീതികൂട്ടി പുന$ക്രമീകരിക്കാനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെയാണ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തമിഴ്നാട് തിരുച്ചെങ്കോട് കേന്ദ്രീകരിച്ചുള്ള ഈഗിള്‍ കമ്പനി ഗേജ് മാറ്റത്തോടനുബന്ധിച്ച് പുനര്‍നിര്‍മാണ കരാര്‍ ഏറ്റെടുത്ത 150 പാലങ്ങളില്‍ പെരുവെമ്പ് പനങ്കുറ്റിയിലെയും പാലക്കാട് ടൗണിലെ വെയര്‍ഹൗസിന് സമീപത്തെയും പാലങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുതുനഗരത്തെയും കിണാശ്ശേരിയിലെയും മേല്‍പാലങ്ങളുടെ പാച്ച് വര്‍ക്ക് മാത്രമാണ് ഇവരുടെ കരാറില്‍ ഉള്ളതെന്നും ഇതിനെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നും പാലക്കാട് റെയില്‍വേ ആക്ഷന്‍ ഫോറം ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി. നിലവില്‍ പാലക്കാട് -പൊള്ളാച്ചി ഗേജ്മാറ്റത്തിലെ മൂന്നാം റീച്ചില്‍ ഉള്‍പ്പെട്ട കരിപ്പോട് മുതല്‍ പാലക്കാട് ടൗണ്‍ വരെയുള്ള എര്‍ത്ത് വര്‍ക്കുകളാണ് നടക്കുന്നത്. അര ഡസനിലധികം എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം തൊഴിലാളികളാണ് ജോലിയിലുള്ളത്. ഇതിനുള്ള കരാര്‍ തമിഴ്നാട്ടിലെ ഈഗിള്‍ കമ്പനിക്കാണെന്നും എര്‍ത്ത് വര്‍ക്കും പാലങ്ങളുടെ കോണ്‍ക്രീറ്റ് വര്‍ക്കുകളും നാലുമാസത്തിനകം പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. കരാര്‍ ഏറ്റെടുത്ത 150 ചെറുതും വലുതുമായ മേല്‍പാലങ്ങളുടെ നിര്‍മാണത്തില്‍ 120 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും ശേഷിക്കുന്ന കോണ്‍ക്രീറ്റ്, എര്‍ത്ത് പ്രവൃത്തികളാണ് നടക്കുന്നതെന്നും തമിഴ്നാട് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മേല്‍പാലത്തിന്‍െറ തകര്‍ച്ചക്ക് വഴിവെക്കുമെന്നും പുനര്‍നിര്‍മാണമാണ് വേണ്ടതെന്നും റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഏറാട്ടില്‍ മുരുകന്‍ പറഞ്ഞു. |
മിസോറമില്‍ ലാല്‍ തന്‍ഹാവ്ല അധികാരമേറ്റു Posted: 13 Dec 2013 11:47 PM PST ഐസോള്‍: മിസോറമില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്‍െറ ലാല്‍ തന്‍ഹാവ്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 11ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറം നിയമസഭയുടെ ഏഴാമത് സമ്മേളനം തിങ്കളാഴ്ച നടക്കും. പ്രോട്ടം സ്പീക്കറെ സഭ തെരഞ്ഞെടുക്കും. തുടര്‍ന്ന് പ്രോട്ടം സ്പീക്കര്‍ പുതിയ എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചൊവ്വാഴ്ച ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ സഭയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ഭരണകക്ഷിയായ കോണ്‍ഗ്രസ് സഭയില്‍ നന്ദി പ്രമേയം അവതരിപ്പിക്കും. സെര്‍ച്ചപ്പ്, ഹ്രാങ്ടര്‍സൊ സീറ്റുകളില്‍ മത്സരിച്ച ലാല്‍ തന്‍ഹാവ്ല രണ്ടിടത്തും വിജയിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ലാല്‍ തന്‍ഹാവ്ല മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 34 സീറ്റും മിസോ നാഷണല്‍ ഫ്രണ്ട് നേതൃത്വം നല്‍കുന്ന മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഏഴു സീറ്റും കരസ്ഥമാക്കിയിരുന്നു. |
അങ്ങാടിപ്പുറം മേല്‍പ്പാലം സ്ഥലമെടുപ്പ്: വിലനിര്‍ണയ സമിതി യോഗം 18ന് Posted: 13 Dec 2013 11:09 PM PST Subtitle: നിര്‍മാണം അനിശ്ചിതമായി നീളുന്നു പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് മുന്നോടിയായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. സ്ഥലമുടമകളുമായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ വില നിര്‍ണയ സമിതി ഡിസംബര്‍ 18ന് ചര്‍ച്ച നടത്തിയേക്കും. വൈകുന്നേരം നാലിന് കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. യോഗം സംബന്ധിച്ച് സ്ഥലമുടമകള്‍ക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. കൈവശരേഖകള്‍ സഹിതമാണ് ഉടമകള്‍ ഹാജരാകേണ്ടത്. ഇത് ഒരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച നീട്ടിവെക്കേണ്ടി വരും. ജൂണ്‍ എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മേല്‍പ്പാലം പദ്ധതിക്ക് തറക്കല്ലിട്ടത്. തറക്കല്ലിട്ട് എട്ട് മാസം കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങാത്തത് വലിയ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. 46 സെന്‍റ് സ്ഥലമാണ് ആകെ ഏറ്റെടുക്കാനുള്ളത്. എന്നിട്ടും ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത അലംഭാവമാണ് ഈ വിഷയത്തില്‍ ഉണ്ടായത്. സ്ഥലമെടുപ്പിന്‍െറ ചുമതലയുണ്ടായിരുന്ന തഹസില്‍ദാറെ സ്ഥലംമാറ്റുക കൂടി ചെയ്തതോടെ നടപടികള്‍ ഏറെ നാള്‍ സ്തംഭിച്ചു. ഭൂമി ലഭിക്കാതെ നിര്‍മാണം തുടങ്ങാനാവില്ലെന്ന നിലപാടിലാണ് ആര്‍.ബി.ഡി.സി. ആര്‍.ബി.ഡി.സിയുടെ ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും നേരത്തെ പൂര്‍ത്തിയായിരുന്നു. ടെന്‍ഡര്‍ നടത്തി നിര്‍മാണ ചുമതല കരാറുകാരന് കൈമാറിയിട്ടുമുണ്ട്. 12.6 കോടി രൂപയാണ് നിര്‍മാണ ചെലവ്. നിര്‍മാണ വേളയില്‍ വാഹനങ്ങള്‍ തിരിച്ചുവിടാനായി റെയില്‍വേ ഗേറ്റ് സ്റ്റേഷന്‍െറ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇരു ഭാഗത്തും സര്‍വീസ് റോഡുകളും നിര്‍മിക്കണം. സ്ഥലം വിട്ടുകിട്ടാതെ ഈ പ്രവൃത്തികള്‍ നടത്താനാവില്ല. റെയില്‍വേ ഗേറ്റിന്‍െറ ഭാഗത്തെ 22 മീറ്റര്‍ ഭാഗത്തെ മേല്‍പ്പാലം നിര്‍മിക്കുന്നത് റെയില്‍വേയാണ്. ഇതിന്‍െറ എസ്റ്റിമേറ്റ് തയാറാക്കി എറണാകുളത്തെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് റെയില്‍വേ സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലമെടുപ്പും ഗേറ്റ് മാറ്റി സ്ഥാപിക്കലും സര്‍വീസ് റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തം. |
പുല്ലൂര്‍ എടമുണ്ടയില്‍ സി.പി.എം-ബി.എം.എസ് സംഘര്‍ഷം Posted: 13 Dec 2013 11:02 PM PST Subtitle: വീടിനുനേരെ അക്രമം; നാലുപേര്‍ക്ക് പരിക്ക് കാഞ്ഞങ്ങാട്: പുല്ലൂര്‍ എടമുണ്ടയില്‍ സി.പി.എം-ബി.എം.എസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ആദിവാസി ക്ഷേമ സമിതി ഏരിയാ കമ്മിറ്റിയംഗം എടമുണ്ടയിലെ കൃഷ്ണന്‍െറ വീടിനുനേരെയുണ്ടായ അക്രമത്തില്‍ കൃഷ്ണന്‍െറ മാതാവ് കാരിച്ചി (60), ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകന്‍ കെ. ചന്ദ്രന്‍ (26), ബി.എം.എസ് പ്രവര്‍ത്തകരായ അനില്‍ (26), രമേശന്‍ (32) എന്നിവര്‍ക്ക് പരിക്കേറ്റു. കാരിച്ചിയെയും ചന്ദ്രനെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അനിലിനെയും രമേശനെയും മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി പുല്ലൂര്‍ എടമുണ്ടയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എ.കെ.എസ് പ്രവര്‍ത്തകര്‍ രാത്രി പ്രകടനം നടത്തി. ഇതിനിടയില്‍ ഒരുസംഘം ബി.എം.എസ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്ത ചന്ദ്രനെ മര്‍ദിക്കുകയും തുടര്‍ന്ന് കൃഷ്ണന്‍െറ മാതാവ് കാരിച്ചിയെ ആക്രമിച്ച് പരിക്കേല്‍പിച്ചുവെന്നുമാണ് പരാതി. വീട്ടില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ ലൈന്‍മാനെ അന്വേഷിച്ച് പോയ ഓട്ടോഡ്രൈവര്‍ അനില്‍കുമാറിനെ പ്രകടനക്കാര്‍ മര്‍ദിച്ച് കുത്തിപ്പരിക്കേല്‍പിച്ചതായി ബി.എം.എസ് നേതൃത്വം ആരോപിച്ചു. അതേസമയം, തങ്ങളുടെ പ്രതിഷേധ പ്രകടനക്കാരെ ബി.എം.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എ.കെ.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എടമുണ്ടയില്‍ നരേന്ദ്രമോഡിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി ബി.എം.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഓട്ടോഡ്രൈവര്‍ അനിലിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാവുങ്കാലില്‍ ഉച്ചവരെ ഓട്ടോഡ്രൈവര്‍മാര്‍ ഹര്‍ത്താലാചരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് എടമുണ്ടയില്‍ പൊലീസ് പട്രോളിങ് സജീവമാക്കിയിട്ടുണ്ട്. |
ഉക്രെയിനില്‍ സര്‍ക്കാര്‍-പ്രതിപക്ഷ ചര്‍ച്ച പരാജയപ്പെട്ടു Posted: 13 Dec 2013 10:54 PM PST കീവ്: ഉക്രെയിനില്‍ സര്‍ക്കാരും പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും തമ്മില്‍ നടത്തിയ പ്രശ്നപരിഹാര ചര്‍ച്ച പരാജയപ്പെട്ടു. പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച്, പ്രധാനമന്ത്രി മൈക്കലോ അസരോവ എന്നിവരുമായി മൂന്ന് പ്രധാന പ്രതിപക്ഷത്തെ പാര്‍ട്ടികളുടെ നേതാക്കളാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച് തയ്യറായില്ളെന്നും പ്രസിഡന്‍റ് രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ളെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച് രാജിവെക്കുക, സര്‍ക്കാര്‍ പിരിച്ചുവിടുക, പ്രക്ഷോഭകാരികളുടെ നേര്‍ക്ക് ആക്രമണം നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക, ജയിലിലടച്ച രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ യൂനിയനുമായി സഹകരണ വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ യാനുകോവിച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രണ്ടാഴ്ചയിലേറെ തുടരുന്ന പ്രക്ഷോഭം ഇതുവരെ ശമിച്ചിട്ടില്ല. റഷ്യയുമായി പുതിയ കരാറിലേര്‍പ്പെടാനുള്ള തീരുമാനം പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിപ്പിച്ചു. |
മാവോയിസ്റ്റ് സാന്നിധ്യം: ജില്ലയില്‍ ജാഗ്രത Posted: 13 Dec 2013 10:50 PM PST Subtitle: ആദിവാസി കോളനികള്‍ പൊലീസ് നിരീക്ഷണത്തില്‍ കേളകം: ചെറുപുഴക്ക് സമീപം പ്രാപ്പൊയില്‍ ടൗണിലും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള എയ്യന്‍കല്ല് കോളനിയിലും മാവോയിസ്റ്റ് സംഘത്തെ കണ്ടതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന ആദിവാസി കോളനികളിലും സമീപ ടൗണുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട ജയണ്ണ, സുന്ദരി, ലത, സുരേഷ്, രൂപേഷ്, ഉജ്ജയ്നി ഗൗഡ, സിനോജ്, വിക്രം ഗൗഡ എന്നിവരുടെ ഫോട്ടോകള്‍ തിരിച്ചറിയാനായി പൊലീസ് കോളനി വാസികള്‍ക്ക് കാണിച്ചിട്ടുണ്ട്. ഈ സംഘത്തിലെ അഞ്ചു പേരെയാവാം മേഖലയില്‍ കണ്ടതെന്നാണ് പൊലീസ് നിഗമനം. കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 28ാം മൈല്‍ കോളനി, കൊട്ടിയൂര്‍ കൂനംപള്ള കുറിച്യ കോളനി, പാല്‍ചുരം മേലെ ആദിവാസി കോളനി, പാല്‍ചുരം താഴെ കോളനി, അമ്പായത്തോട് കോളനി, വാളുമുക്ക് പട്ടികവര്‍ഗ കോളനി, പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ പന്നിയോട്, പെരുവ, ചെമ്പുകാവ്, കൊളപ്പ കോളനികളിലാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്്. ആറളം ആദിവാസി പുനരധിവാസ മേഖലയും പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ആയുധ ധാരികളായ അഞ്ചംഗ സംഘത്തെ പ്രാപ്പൊയില്‍ ടൗണിലും എയ്യന്‍കല്ല് കോളനിയിലും കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതത്തേുടര്‍ന്ന് തിരുമേനി മുതുവന്‍ വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഘത്തിന് എത്തിപ്പെടാവുന്ന പ്രദേശമായതിനാലാണ് ആറളം, കൊട്ടിയൂര്‍, കണ്ണവം വനമേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഇതോടൊപ്പം മാവോവാദി ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്ത പേരാവൂര്‍, കേളകം, ആറളം, കരിക്കോട്ടക്കരി, കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധികളിലും പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കുടക് വനമേഖലയിലും നിരീക്ഷണമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ തണ്ടര്‍ ബോള്‍ട്ട് സേനയുടെ സഹായത്തോടെ തിരച്ചില്‍ ശക്തമാക്കാനാണ് പൊലീസ് നീക്കം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെപ്പറ്റി വിവരങ്ങള്‍ നല്‍കണമെന്ന് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കും വനം വകുപ്പ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |
ആരോഗ്യമേഖലയില്‍ ആറു പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് Posted: 13 Dec 2013 10:28 PM PST കല്‍പറ്റ: ആരോഗ്യ മേഖലയില്‍ പ്രതീക്ഷയേകി ജില്ലയില്‍ ആറു പദ്ധതികള്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഒന്നാംഘട്ട ഉദ്ഘാടനം വൈകുന്നേരം മൂന്നു മണിക്ക് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ദേശീയ അര്‍ബുദ നിയന്ത്രണ പരിപാടികളുടെ ഭാഗമായി ചികിത്സക്കുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്ഥാപിക്കുന്നത്. കീമോതെറാപ്പി ചികിത്സ, കാന്‍സര്‍ സ്ക്രീനിങ്, ചികിത്സയിലുള്ളവരുടെയും രോഗവിമുക്തരുടെയും തുടര്‍പരിചരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒന്നാം ഘട്ടം. റേഡിയേഷന്‍ ഓങ്കോളജി ചികിത്സക്കുള്ള ടെലികോബാള്‍ട്ട് യൂനിറ്റിന്‍െറ നിര്‍മാണം മൂന്നു മാസത്തിനകം പൂര്‍ത്തിയാകും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്‍െറ നേതൃത്വത്തില്‍ നാലു കോടി രൂപ ചെലവിട്ട് കല്‍പറ്റ ഗവ. ആശുപത്രിയില്‍ തുടങ്ങുന്ന വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും നിര്‍മാണം പൂര്‍ത്തിയായ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍െറ ഉദ്ഘാടനവും ആരോഗ്യമന്ത്രി രാവിലെ 11ന് നിര്‍വഹിക്കും. എം.പി. വീരേന്ദ്രകുമാര്‍ എം.പിയായിരുന്ന സമയത്ത് പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനച്ചടങ്ങില്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ബ്ളോക്കിന്‍െറ ശിലാസ്ഥാപനം മന്ത്രി വി.എസ്. ശിവകുമാറും പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ബത്തേരി ബ്ളോക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് ഗവ. സര്‍വജന ഹൈസ്കൂളിലാണ് ചടങ്ങ്. നിര്‍മാണം പൂര്‍ത്തിയായ ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം രണ്ടു മണിക്ക് മന്ത്രി നിര്‍വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. എടവക ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയായ എടവക മികവ് പദ്ധതി വൈകുന്നേരം നാലിന് എടവക പി.എച്ച്.സി പരിസരത്ത് മന്ത്രി ഉദ്ഘാടനം ചെയ്യും. എടവക പ്രാഥമികാരോഗ്യ കേന്ദ്രം, തോണിച്ചാല്‍ ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടം, പുതിയ ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയാണ് എടവക ആരോഗ്യ മികവ് പദ്ധതിയിലുള്‍പ്പെടുന്നത്. വൈത്തിരി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളുടെ ഉദ്ഘാടനം രാവിലെ പത്തു മണിക്ക് മന്ത്രി നിര്‍വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ പങ്കെടുക്കും. |
മുടക്കോഴി മലയില്‍ കൊടി സുനിയെ ഒളിപ്പിച്ചതിന് തെളിവില്ലെന്ന് പ്രതിഭാഗം Posted: 13 Dec 2013 10:22 PM PST കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്നാം പ്രതി കൊടി സുനി അടക്കമുള്ളവരെ കൂട്ടുപ്രതികള്‍ മുടക്കോഴി മലയില്‍ ഒളിപ്പിച്ചുവെന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം. അന്തിമവാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വാദമുന്നയിച്ചത്. മുഴാക്കുന്ന് കോഓപറേറ്റിവ് ബാങ്കില്‍ രാത്രി പാറാവുകാരനായ 50ാം പ്രതി പി. ജിഗേഷടക്കമുള്ള മൂന്ന് പ്രതികള്‍ക്കെതിരെ മുടക്കോഴി മലയില്‍ കൊടി സുനിയെയും സംഘത്തെയും ഒളിപ്പിക്കാന്‍ സഹായിച്ച കുറ്റമാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. എന്നാല്‍, പൊലീസിന് മുടക്കോഴി മലയിലേക്കുള്ള വഴി വാച്ച്മാനടക്കം പ്രതികള്‍ കാണിച്ചുകൊടുത്തുവെന്നേ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളൂ. പൊലീസിന് വിവരം നല്‍കിയെന്ന് പറയുന്നയാളെ പ്രതിയാക്കുകയാണ് ചെയ്തത്. മുടക്കോഴി മലയിലെ ഷെഡ് ആരുടേതെന്നും പറയുന്നില്ല. ടി.പിയെ ആക്രമിക്കാന്‍ പ്രതികള്‍ എത്തിയെന്ന് പറയുന്ന ഇന്നോവ കാറിലെ ചവിട്ടികള്‍ കത്തിച്ച് തെളിവ് നശിപ്പിച്ചുവെന്നാണ് പ്രതികളിലൊരാള്‍ക്കെതിരായ കുറ്റം. കത്തിച്ച ചാരമാണ് തെളിവായി കാണിച്ചത്. വിദഗ്ധ പരിശോധനയില്‍ ചാരത്തില്‍ ചവിട്ടിയുടേതെന്ന് കരുതുന്ന റബറിന്‍െറ അംശമുണ്ടെങ്കിലും രക്തം പുരണ്ടതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന മാറ്റിന്‍െറ ചാരത്തില്‍ അങ്ങനെ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 18ാം പ്രതി വാഴപ്പടച്ചി റഫീഖ് 2012 ഏപ്രില്‍ 24ന് പ്രതികള്‍ക്കുള്ള ഇന്നോവ കാര്‍ കൊണ്ടുപോയി എന്നത് പ്രോസിക്യൂഷന്‍ പിന്നീട് 25ാം തീയതി ആക്കി മാറ്റിയെന്നും പ്രതിഭാഗം ആരോപിച്ചു. കാര്‍ വാടകക്ക് ലഭിക്കാനുള്ള ബ്ളാങ്ക് ചെക്ക്, മുദ്രപ്പത്രം എന്നിവയിലുള്ള തീയതിയനുസരിച്ച് കോടതിയില്‍ മാറ്റി പറയുകയാണ്. 2012 മേയ് നാലിന് വൈകുന്നേരം നാലിന് പ്രതികളെ ഒന്നിച്ച് ചൊക്ളി ടൗണില്‍ കാറില്‍ കണ്ടെന്നാണ് 18ാം സാക്ഷി സന്തോഷിന്‍െറ മൊഴി. എന്നാല്‍, അന്ന് വൈകുന്നേരം 5.15 മുതല്‍ ഏഴുവരെ സമയത്ത് പ്രതികള്‍ പലഭാഗത്തുനിന്ന് കാറില്‍ കയറി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സമാന സംഭവങ്ങളില്‍ മേല്‍കോടതികള്‍ പുറപ്പെടുവിച്ച നൂറിലേറെ വിധികളുടെ വിവരങ്ങള്‍ പ്രതിഭാഗം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പിന്‍െറ വാദം വെള്ളിയാഴ്ച പൂര്‍ത്തിയായി. മറ്റ് പ്രതിഭാഗം അഭിഭാഷകരുടെ വാദം തിങ്കളാഴ്ച തുടരും. |
എരഞ്ഞിപ്പാലം മുന്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എം പുറത്താക്കി; കൗണ്‍സിലറെ തരംതാഴ്ത്തി Posted: 13 Dec 2013 10:21 PM PST കോഴിക്കോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ രണ്ടു പേര്‍ക്കെതിരെ അച്ചടക്ക നടപടി. എരഞ്ഞിപ്പാലം മുന്‍ ലോക്കല്‍ സെക്രട്ടറി ബി. ബിജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും നഗരസഭാ കൗണ്‍സിലറും മുന്‍ ടൗണ്‍ നോര്‍ത് ലോക്കല്‍ സെക്രട്ടറിയുമായ ഒ.എം. ഭരദ്വാജിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുമാണ് തീരുമാനം. ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ശാഖാ മാനേജരായിരിക്കെ മുക്കുപണ്ടം പണയംവെച്ച സുഹൃത്തിന് 35 ലക്ഷം രൂപ വായ്പ അനുവദിച്ചുവെന്ന പരാതിയിലാണ് ബിജേഷിനെതിരെ നടപടി. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നതിനെന്ന പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിലാണ് ഭരദ്വാജിനെതിരായ നടപടി. മുക്കുപണ്ട ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ബിജേഷിനെ നേരത്തേ എരഞ്ഞിപ്പാലം ലോക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കുകയും ബാങ്കില്‍നിന്ന് നടപടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന വിശദ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്‍െറ അറിവോടെയാണ് മുക്കുപണ്ടത്തിന്മേല്‍ പലഘട്ടങ്ങളിലായി ഇത്രയും വലിയ തുക വായ്പയായി നല്‍കിയതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കാന്‍ സി.പി.എം കോഴിക്കോട് നോര്‍ത ് ഏരിയാകമ്മിറ്റി എരഞ്ഞിപ്പാലം ലോക്കല്‍ കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ബിജേഷിന് വിശദീകരണത്തിനുള്ള അവസരം നല്‍കാതെയാണ് നടപടിയെടുത്തതെന്നും ജില്ലാ സെക്രട്ടേറിയറ്റിലെ ഒരു പ്രമുഖനെതിരെ നിലപാടെടുത്തതിന്‍െറ പേരില്‍ പകപോക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ സ്വന്തമായി റസീത് അച്ചടിച്ച് പിരിവ് നടത്തിയെന്ന ആരോപണമാണ് കൗണ്‍സിലര്‍ ഒ.എം. ഭരദ്വാജിനെതിരെ ഉയര്‍ന്നത്. ഇതേക്കുറിച്ചന്വേഷിക്കാന്‍ കെ.സി. പ്രസന്നന്‍, മുഹമ്മദ് അസ്ലം, മുരളി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ സി.പി.എം ടൗണ്‍ നോര്‍ത് ലോക്കല്‍ കമ്മിറ്റി നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ടിന്മേലാണ് ലോക്കല്‍ കമ്മിറ്റി അംഗമായ ഭരദ്വാജിനെ തിരുത്യാട് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ തീരുമാനിച്ചത്. നേരത്തേ ലോക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സമയത്തും അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സംഘടിപ്പിച്ച ലോക്കല്‍ പ്രചാരണജാഥയുടെ പേരില്‍ പിരിവ് നടത്തിയെന്നായിരുന്നു ആരോപണം. ജാഥക്ക് പൊതുപിരിവ് നടത്തേണ്ടതില്ലെന്ന് പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചിട്ടും നഗരത്തിലെ ഡോക്ടറുടെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങിയെന്നും ഇതിന് റസീത് നല്‍കിയില്ലെന്നുമുള്ള ആരോപണം വിവാദമായതിനെ തുടര്‍ന്ന് അന്ന് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഔദ്യാഗിക പക്ഷത്ത് രൂപപ്പെട്ട വിള്ളലാണ് ഭരദ്വാജിനെതിരെയും നടപടിയെടുക്കുന്നതിലേക്ക് എത്തിച്ചത്. |
സാമ്പത്തിക അതിക്രമങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം Posted: 13 Dec 2013 10:16 PM PST മനാമ: നാഷനല്‍ ഓഡിറ്റ് ഓഫീസ് റിപ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക, ഭരണപരമായ അതിക്രമങ്ങള്‍ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കും. കിരീടവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. സൂക്ഷ്മ പരിശോധന നടത്താനും റിപ്പോര്‍ട്ടിലെ അഭിപ്രായങ്ങള്‍ പഠിക്കാനുമായി പ്രവര്‍ത്തക സമിതിയെ നിയോഗിച്ചു. ഉപപ്രധാനമന്ത്രിമാരും മന്ത്രിതല സമിതികളുടെ മേധാവികളും ചേര്‍ന്നതാണ് എക്സിക്യുട്ടീവ് കമ്മിറ്റി. സുസ്ഥിര വികസനവും പരിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യതയും ഉത്തരവാദിത്തവും നടപ്പാക്കേണ്ടതുണ്ടെന്ന് കിരീടവകാശി ചൂണ്ടിക്കാട്ടി. സാമ്പത്തിക, ഭരണപരമായ നിയമ ലംഘനങ്ങളെപറ്റി നിയമ സംബന്ധമായ അഭിപ്രായം ലഭ്യമാക്കുന്നതിനായി അദ്ദേഹം ഉപപ്രധാനമന്ത്രി ജവാദ് അല്‍ അറായിദിനെ ചുമതലപ്പെടുത്തി. സൂക്ഷ്മ പരിശോധനക്കുള്ള പ്രവര്‍ത്തക സമിതിയില്‍ ഒന്നാം ഉപപ്രധാനമന്ത്രിയുടെ ഓഫീസ്, നിയമ കാര്യങ്ങള്‍ക്കായുള്ള ഉപപ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷന്‍, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവയും ഉള്‍പ്പെടും. മറ്റു യോഗ്യരായ അധികാരികളെ ആവശ്യമായിവരുമ്പോള്‍ ഉള്‍പ്പെടുത്തും. പുനരവലോകനം നടത്താനും ഓഡിറ്റിങ്ങ് നയങ്ങള്‍ നിര്‍ദേശിക്കാനുമായി മന്ത്രിതല സമിതികളെയും ചുമതലപ്പെടുത്തി. ധനമന്ത്രാലയത്തിനു കീഴില്‍ ഇന്‍േറണല്‍ ഓഡിറ്റിങ്ങ് യൂനിറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്‍കി. ഇതു നടപ്പാക്കുന്നതിനായി ഉപപ്രധാനമന്ത്രിയും സിവില്‍ സര്‍വീസ് ബ്യൂറോ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫക്ക് കൈമാറിയിട്ടുണ്ട്. |
No comments:
Post a Comment