സ്വാഗതം
WELCOME

News Update..

Monday, December 2, 2013

പൈപ്പ് മാറ്റല്‍ പൂര്‍ത്തിയായില്ല; തലസ്ഥാനത്ത് കുടിവെള്ളം മുട്ടി Madhyamam News Feeds

പൈപ്പ് മാറ്റല്‍ പൂര്‍ത്തിയായില്ല; തലസ്ഥാനത്ത് കുടിവെള്ളം മുട്ടി Madhyamam News Feeds

Link to

പൈപ്പ് മാറ്റല്‍ പൂര്‍ത്തിയായില്ല; തലസ്ഥാനത്ത് കുടിവെള്ളം മുട്ടി

Posted: 02 Dec 2013 12:10 AM PST

തിരുവനന്തപുരം: ശനിയാഴ്ച രാത്രി അരുവിക്കരയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളവിതരണം മുടങ്ങി.തിങ്കളാഴ്ച രാവിലെയോടെ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അറ്റകുറ്റപ്പണി രാവിലെ പൂര്‍ത്തിയാക്കിയാല്‍ പോലും ഉച്ചക്ക് ശേഷമേ കുടിവെള്ളമത്തെിക്കാനാവൂ.  പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണിക്കായി നൂതന യന്ത്രസാമഗ്രികള്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.  ക്രെയിന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എത്തിക്കാനായിട്ടില്ല. മനുഷ്യാധ്വാനം കൊണ്ട് മാത്രമേ പൊട്ടിയ പൈപ്പ് മാറ്റാനാകൂ എന്ന് അധികൃതര്‍ പറഞ്ഞു.  
വെള്ളമില്ലാതെ ഞായറാഴ്ച നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനം ദുരിതത്തിലായി. വാട്ടര്‍ അതോറിറ്റി ടാങ്കറുകളില്‍ വെള്ളമത്തെിച്ചതാണ് പലയിടത്തും ആശ്വാസമായത്. പട്ടം, മണ്ണന്തല, മുട്ടട, കേശവദാസപുരം, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കുടപ്പനക്കുന്ന്, മണ്‍വിള തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ കുടിവെള്ളം മുടങ്ങി.
അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് വെള്ളമത്തെിക്കുന്ന 1200 എം.എം കോണ്‍ക്രീറ്റ് പൈപ്പാണ് ശനിയാഴ്ച രാത്രി ഒമ്പതോടെ പൊട്ടിയത്. പമ്പിങ് സ്റ്റേഷന് സമീപം ബൂസ്റ്റര്‍ പമ്പ് ഹൗസിന് അരികെയായിരുന്നു പൊട്ടല്‍. അധിക സമ്മര്‍ദമാണ് പൈപ്പ് പൊട്ടാന്‍ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

വിദ്യാഭ്യാസ വായ്പ: ജപ്തി നടപടികള്‍ നിര്‍ത്തി

Posted: 01 Dec 2013 11:28 PM PST

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പയുടെ ജപ്തി നടപടികള്‍ സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിര്‍ത്തിവെക്കാന്‍  ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണ.
പത്തനംതിട്ട കടമ്മനിട്ട റോഡില്‍ മേലേവെട്ടിപ്പുറം ജങ്ഷനില്‍ ഹമ്പും ട്രാഫിക് സിഗ്നലും സ്ഥാപിച്ച് സീബ്ര ലൈന്‍ വരക്കുന്നതിനും പത്തനംതിട്ട നഗരസഭയില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുവദിച്ച പ്രവൃത്തികളില്‍ ശേഷിക്കുന്നവയുടെ ടെന്‍ഡറിനും ഓമല്ലൂര്‍ പഞ്ചായത്തില്‍ കുറിഞ്ഞാല്‍-ഓമല്ലൂര്‍ ചാലില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് വാങ്ങിയ പമ്പും മോട്ടോറും സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതിക്കും നടപടിയുണ്ടാകണമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണി  നടത്താതെ ശേഷിക്കുന്ന റോഡുകളുടെ പണികള്‍ അടിയന്തരമായി നടത്തണമെന്നും കൊക്കാത്തോട്, വയക്കര, കല്ളേലി, തണ്ണിത്തോട് മേഖലകളില്‍ വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കണമെന്നും കോന്നിയില്‍ വാട്ടര്‍ അതോറിറ്റി ശുദ്ധജലം വിതരണം ചെയ്യണമെന്നും ജില്ലാ സഹ.ബാങ്ക് പ്രസിഡന്‍റ് മാത്യു കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ വ്യക്തമാക്കിയ  മറ്റുവിവരങ്ങള്‍: ജില്ലാ ആസ്ഥാനത്ത് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് അടുത്ത ആര്‍.ടി.എ ബോര്‍ഡ് തീരുമാനിക്കും. ഇരവിപേരൂര്‍-വെണ്ണിക്കുളം റോഡില്‍ കുഴികള്‍ പൂര്‍ണമായും അടച്ചു. ടാറിങ്  ഈമാസം ആരംഭിക്കും.
തിരുവല്ല-മല്ലപ്പള്ളി റോഡിന്‍െറ പായിപ്പാട് ഭാഗത്തെ പണി  ഈമാസം 10ന് മുമ്പ് പൂര്‍ത്തിയാക്കും. സൈക്കിള്‍മുക്ക്-തേവേരി റോഡിലെ ടാറിങ്   ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. കറ്റോട് പമ്പ് ഹൗസില്‍ ഡെഡിക്കേറ്റഡ് ഫീഡര്‍ ലൈന്‍ സ്ഥാപിക്കാന്‍ 74.32 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് അയച്ചു.
ഓട്ടാഫീസ് കടവില്‍ ജലം എത്തിക്കുന്നതിന് താല്‍ക്കാലിക പൈപ് ലൈന്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി. മല്ലപ്പള്ളി വലിയ തോട് വൃത്തിയാക്കുന്നതിന് 1.31 കോടിയുടെ എസ്റ്റിമേറ്റ് തയാറായി. റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍ അനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
റാന്നിയില്‍ ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം പൊലീസ് പി.ഡബ്ള്യു.ഡിക്ക് ലഭ്യമാക്കും. റാന്നിയില്‍ റോഡുവശങ്ങളില്‍ അനധികൃത കടകളില്‍ ശേഷിക്കുന്നവയും ഒഴിപ്പിക്കും. കോഴഞ്ചേരി വണ്ടിപ്പേട്ടയിലെ അനധികൃത കടകള്‍ നീക്കുന്നതിന് റവന്യൂവകുപ്പ് നടപടിയെടുക്കും. കോഴഞ്ചേരി പാലം പണിക്ക് സര്‍വേ   നടന്നുവരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പ്രണബ് ജ്യോതിനാഥ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി. അനിത, ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യ, ബ്ളോക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് അന്നപൂര്‍ണ ദേവി, അസി.കലക്ടര്‍ പി.ബി. നൂഹ്, എ.ഡി.എം എച്ച്.സലീരാജ്, ഡെപ്യൂട്ടി കലക്ടര്‍  കെ.എസ്. സാവിത്രി, ജില്ലാ പ്ളാനിങ് ഓഫിസര്‍ മധുസൂദനന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
 

ടി.പി വധക്കേസ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പുറത്ത്

Posted: 01 Dec 2013 11:22 PM PST

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍  ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു.  പ്രതികള്‍ ജയിലില്‍ ഉപയോഗിക്കുന്ന ഫോണിലെ  കോള്‍ ലിസ്റ്റുകള്‍ മീഡിയവണ്‍ പുറത്തു വിട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 19 വരെയുള്ള കോള്‍ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ മുഖ്യ പ്രതി കൊടി സുനി ഉപയോഗിക്കുന്ന 9847562679, 9946691814 എന്നീ നമ്പറുകളില്‍ നിന്നുമാണ് കൂടുതല്‍ വിളികളും പോയിട്ടുള്ളത്. അര്‍ധരാത്രിക്കു ശേഷമാണ് കൂടുതല്‍ വിളികളും നടത്തിയിട്ടുള്ളത്. 49 ദിവസങ്ങള്‍ക്കകം 822 കോളുകളാണ് കൊടി സുനിയുടെ രണ്ടു നമ്പറുകളില്‍ നിന്നും വിളിച്ചിട്ടുള്ളത്. സംശയം തോന്നാതിരിക്കാന്‍ നിരവധി തവണ സേവനദാതാക്കളെ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.
ജൂണില്‍ 42 കോളുകളും ജൂലൈയില്‍  39 കോളുകളുമാണ്  ഈ നമ്പറുകളിലേക്ക് വന്നിട്ടുള്ളത്. വരുന്ന കോളുകള്‍ എടുക്കാതെ രാത്രി പതിനൊന്ന് മണിക്കു ശേഷം തിരിച്ചുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടുതല്‍ വിളികളും പോയിട്ടുള്ളത് തലശ്ശേരി, പാനൂര്‍ മേഖലകളിലേക്കാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള ഒരു പുരുഷന്‍്റെ പേരിലുള്ള ഫോണിലേക്ക് കോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ നമ്പറിലുള്ള ഫോണ്‍  ഉപയോഗിക്കുന്നത് ഒരു സ്ത്രീയാണ്.
കൊടി സുനിക്കു പുറമെ മുഹമ്മദ് ഷാഫി ഫോണ്‍ ഉപയോഗിക്കുന്നതായുളള രംഗങ്ങളും ഫോട്ടോയും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.  ജയിലില്‍ കഴിയുന്ന ഷാഫി മൊബൈലില്‍ സംസാരിക്കുന്ന രംഗവും ചാനല്‍ പുറത്തുവിട്ടിരിക്കയാണ്.
 ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലിനും പുറത്തും അനര്‍ഹമായ സൗകര്യങ്ങള്‍ അനുവദിക്കുന്നതിന്‍്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.

തെഹല്‍ക സാമ്പത്തിക കുരുക്കില്‍

Posted: 01 Dec 2013 11:21 PM PST

Image: 

ന്യൂദല്‍ഹി: എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ സഹ വനിതാ പത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ തെഹല്‍ക പ്രസിദ്ധീകരണങ്ങളുടെ പ്രസാദക കമ്പനി കടക്കെണിയില്‍ മുങ്ങുന്നു. പ്രസാദക കമ്പനിയായ തെഹല്‍ക ഹോള്‍ഡിങ് കമ്പനിയുടെ ആകെ മൂല്യം പൂജ്യത്തിലും താഴെയത്തെിയതായാണ് സൂചന. കമ്പനിയുടെ ബാധ്യതകള്‍ ആസ്തിയേക്കാള്‍ വളരെ കൂടുതലാണെന്ന് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കമ്പനിയില്‍ ഇന്‍േറണല്‍ ഓഡിറ്റിങ്ങിന്‍െറ അഭാവത്തിന് പുറമെ സേവനനികുതി അടക്കാതിരുന്നതായും സൂചനയുണ്ട്.
പല തട്ടുകളിലായുള്ള കമ്പനികളിലൂടെയാണ് തെഹല്‍കയില്‍ നിക്ഷേപങ്ങള്‍ നടന്നിരിക്കുന്നത്. തരുണ്‍ തേജ്പാല്‍ വിവാദത്തില്‍ കുടുങ്ങിയതോടെ തെഹല്‍ക ഗ്രൂപ് ചില അനുബന്ധ കമ്പനികള്‍ വഴി ചില ദുരൂഹ ഇടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്.
അനന്ത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് തെഹല്‍ക കോം പ്രൈവറ്റ് ലിമിറ്റഡിന്‍െറ ഹോള്‍ഡിങ് കമ്പനി. തെഹല്‍ക കോം പ്രൈവറ്റ് ലിമിറ്റഡാണ് തെഹല്‍കയുടെ പ്രസാദക ഗ്രൂപ്.
കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം അനന്ത് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് ആസ്തികളേക്കാള്‍ 13 കോടി രൂപയുടെ ബാധ്യതയുണ്ട്. തരുണ്‍ തേജ്പാല്‍, സഹോദരി നീന, സതീശ് മത്തേ, പ്രവീണ്‍ കുമാര്‍ റാത്തി എന്നിവരാണ് അനന്ത് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍െറ ഡയറക്ടര്‍മാര്‍. ഇവര്‍ക്കും ബന്ധുകള്‍ക്കുമായി കമ്പനിയില്‍ 21.8 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയില്‍ ആകെ 21 ഓഹരി ഉടമകളാണുള്ളത്.
തെഹല്‍ക 26,30,309 രൂപ സേവന നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്ന് ഓഡിറ്റര്‍മാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം ഉയരുന്നു

Posted: 01 Dec 2013 11:10 PM PST

Image: 

മുംബൈ: നിക്ഷേപകര്‍ക്കിടയില്‍ പ്രതീക്ഷയുയര്‍ത്തി ഇന്ത്യയിലെ ഓഹരി വിപണികളിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ ഉയരുന്നു. നവംബറില്‍ 8000 കോടി രൂപയോളമാണ് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം. ഇതോടെ 2013ല്‍ ഇതുവരെ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 1750 കോടി ഡോളറായി (ഏകദേശം 97,050 കോടി രൂപ).
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ പ്രകാരം നവംബറില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 55,806 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. 47,690 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ആകെ നിക്ഷേപം 8116 കോടി രൂപയാണ്. ഒക്ടോബറില്‍ 15,700 കോടി രൂപയുടെയും സെപ്റ്റംബറില്‍ 13,000 കോടി രൂപയുടെയും ഓഹരികള്‍ വാങ്ങിയിരുന്നു.
 

മഹീന്ദ്ര എന്‍ജിനീയറിങ് സര്‍വീസസ് ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്നു

Posted: 01 Dec 2013 11:06 PM PST

Image: 

മുംബൈ: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്ഥാപനമായ മഹീന്ദ്ര എന്‍ജിനീയറിങ് സര്‍വീസസ് (എം.ഇ.എസ്) ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്ന്. ഇതിന് ടെക്ക് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. എയ്റോസ്പേസ്, വാഹന വിപണികളിലെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഈ നീക്കം.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എം.ഇ.എസ് എയ്റോസ്പേയ്സ്, പ്രതിരോധ മേഖല, ഓട്ടോമോട്ടിവ് മേഖല എന്നീ രംഗങ്ങളിലാണ് പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത്. 1300 ജീവനക്കാരുള്ള കമ്പനി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു.
 

ഗ്ളാസ്ഗോ കോപ്ടര്‍ അപകടം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Posted: 01 Dec 2013 10:44 PM PST

Image: 

ലണ്ടന്‍: ബ്രിട്ടണിലെ ഗ്ളാസ്ഗോവില്‍ മദ്യശാലക്കുമേല്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് മരിച്ച ഒരാളുടെ മൃതദേഹംകൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 56 കാരനായ സാമുവല്‍ മെക്ഗീയുടെ മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മരിച്ചതായി സംശയമുണ്ട്.

വെള്ളിയാഴ്ചയാണ് പൊലീസിന്റെ ഹെലികോടപ്ടര്‍ ബാറിനുമേല്‍ തകര്‍ന്നുവീണ് കോണ്‍സ്റ്റബിള്‍മാര്‍ അടക്കം കൊല്ലപ്പെട്ടത്. അപകടത്തില്‍ 32 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്.

ഹൈറേഞ്ചില്‍ ഭൂമി വില കുത്തനെ ഇടിഞ്ഞു

Posted: 01 Dec 2013 10:41 PM PST

Subtitle: 
48 വില്ളേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍

കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയിലെ 48 വില്ളേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ജില്ലയിലെ കൈയേറ്റ, റിയല്‍ എസ്റ്റേറ്റ് മാഫിയ വെട്ടിലായി. കോടികളുടെ ലാഭം പ്രതീക്ഷിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടുകയും വന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തവരാണ് വെട്ടിലായത്. വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഹൈറേഞ്ചിലെ ഭൂമി വില കുത്തനെ ഇടിഞ്ഞു. ഭൂമി വാങ്ങാന്‍ ആളില്ലാതായി. മുമ്പ് പറഞ്ഞിരുന്ന വിലയുടെ പകുതിക്ക് നല്‍കാമെന്നുപറഞ്ഞാലും ആരും  വാങ്ങാനില്ലാത്ത സ്ഥിതിയാണ്. കട്ടപ്പനയില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടിക്ക് വാങ്ങിയ കെട്ടിടവും സ്ഥലവും 50 ലക്ഷത്തിന് വാങ്ങാന്‍ പോലും ആരും തയാറാകുന്നില്ല.
ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ കച്ചവടങ്ങള്‍ പോലും ഉപേക്ഷിക്കപ്പെട്ടു. പുതിയ കച്ചവടങ്ങള്‍ക്ക് കരാറുകള്‍ പോലുമുണ്ടാകുന്നില്ളെന്ന് ആധാരം എഴുത്തുകാര്‍ പറഞ്ഞു. കൈയിലെ ഭൂമി നഷ്ടത്തിലാണെങ്കിലും വിറ്റ് കാശാക്കാനുള്ള ശ്രമത്തിലാണ് റിയല്‍ എസ്റ്റേറ്റുകാര്‍.
ജില്ലക്ക് പുറത്തുനിന്ന് ഇപ്പോള്‍ ആരും  സ്ഥലമോ കെട്ടിടമോ വാങ്ങാന്‍ എത്തുന്നില്ളെന്ന്  ഇടനിലക്കാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വാങ്ങിയ സ്ഥലം എങ്ങനെയും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് പലരും.
സര്‍ക്കാര്‍, പുറമ്പോക്ക്, റവന്യൂ വനംമേഖലകളില്‍ അതിക്രമിച്ചുകയറി ഭൂമി കൈയേറിയിരുന്നവരും ഇപ്പോള്‍ പിന്‍വലിഞ്ഞു നില്‍ക്കുകയാണ്.
ഹൈറേഞ്ചിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളിലും സജീവമായിരുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയസംഘങ്ങള്‍ തങ്ങള്‍ മുടക്കിയ പണം എങ്ങനെയും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. ഭൂമി വില കുത്തനെ താഴ്ന്നതോടെ കോടികള്‍ മുടക്കിയവര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. തങ്ങളുടെ ഭൂമി അന്യാധീനപ്പെടുമെന്ന് ഭയപ്പെടുന്നവരും കുറവല്ല.
ശരിയായ രേഖകളില്ലാത്ത ഭൂമി വാങ്ങിയവരാണ് ഏറെ വിഷമത്തിലായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കെണിയില്‍  വീണ ഇവര്‍ തങ്ങളുടെ പണം തിരിച്ചുകിട്ടാന്‍ മാഫിയയുടെ പിന്നാലെ നടക്കുകയാണ്.
ഹൈറേഞ്ചിലെ പ്രധാന ടൂറിസംകേന്ദ്രങ്ങളായ അണക്കര, രാമക്കല്‍മേട്, കട്ടപ്പന, നെടുങ്കണ്ടം, സൂര്യനെല്ലി, മൂന്നാര്‍, ദേവികുളം, പീരുമേട് മേഖലയിലെല്ലാം ഭൂമി വില കുത്തനെ ഇടിഞ്ഞു.കരിമണല്‍ ഖനനം, പാറമട തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി കോടികള്‍ മുടക്കി ഭൂമി വാങ്ങിയവരും കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. മരം, തടിമില്ലുകാരുടെയും സ്ഥിതി വ്യത്യസ്തമല്ല.
കെട്ടിട നിര്‍മാണാവശ്യത്തിനുവേണ്ടി വ്യവസായിക അടിസ്ഥാനത്തില്‍  സിമന്‍റ്, ഇഷ്ടിക, കട്ടിള, ജനല്‍, ടൈല്‍സ് എന്നിവ നിര്‍മിക്കുന്നവരും കെണിയില്‍ വീണ അവസ്ഥയിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച ഇവരുടെ മോഹങ്ങളും തല്ലിക്കെടുത്തിയിരിക്കുകയാണ്.
റിയല്‍ എസ്റ്റേറ്റുകാരുടെ കടന്നുകയറ്റം മൂലം പത്തുവര്‍ഷത്തിനിടെ ഹൈറേഞ്ചിലെ ഭൂമി വില ചില സ്ഥലങ്ങളില്‍ നൂറിരട്ടി വരെ വര്‍ധിച്ചിരുന്നു. കസ്തൂരിരംഗന്‍ വിജ്ഞാപനം റിയല്‍ എസ്റ്റേറ്റ്,വനം മാഫിയ സംഘങ്ങള്‍ക്കുകൂടി തടയിട്ടിരിക്കുകയാണ്.
 

ജില്ലാകേരളോത്സവം: വാഴൂരിന് കലാകിരീടം

Posted: 01 Dec 2013 10:26 PM PST

Subtitle: 
കായികമേളയില്‍ ഏറ്റുമാനൂര്‍ ബ്ളോക് പഞ്ചായത്ത്

കോട്ടയം: ജില്ലാപഞ്ചായത്തിന്‍െറയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍െറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവത്തിലെ കലാമത്സരങ്ങളില്‍ വാഴൂര്‍ ബ്ളോക് പഞ്ചായത്തിന് കിരീടം. രണ്ടാംദിവസം വ്യക്തമായ അധിപത്യം നേടിയാണ് വാഴൂര്‍ 79 പോയന്‍േറാടെ ജേതാക്കളായത്. 41 പോയന്‍റ് നേടിയ ചങ്ങനാശേരി നഗരസഭക്കാണ് രണ്ടാം സ്ഥാനം. ഉഴവൂര്‍ ബ്ളോക്കിലെ ഡാനി സ്റ്റീഫനും വാഴൂരിന്‍െറ ഡോണ മരിയ തോമസും യഥാക്രമം കലാപ്രതിഭയും കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു. കായികമത്സരങ്ങളില്‍ ഏറ്റുമാനൂര്‍ ബ്ളോക്കിനാണ് കിരീടം. കോട്ടയം നഗരസഭക്കാണ് രണ്ടാം സ്ഥാനം.
എം.ടി സെമിനാരി സ്കൂളില്‍ നടന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. യുവജനക്ഷേമബോര്‍ഡ് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, സാക്ഷരതമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഡോ.വി.വി. മാത്യു, അനില്‍കുമാര്‍ കൂരോപ്പട എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ് സ്വാഗതവും സെക്രട്ടറി കെ.ബി. ശിവദാസ് നന്ദിയും പറഞ്ഞു.
നേരത്തേ കായികമത്സരങ്ങളുടെ ഉദ്ഘാടനം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ഷെമീര്‍മോന്‍ നെഹ്റുസ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു.
മത്സരഫലങ്ങള്‍: ഒന്ന്, രണ്ട് സ്ഥാനക്കാര്‍. മിമിക്രി: ഹരീഷ് കെ.ഹരി (വാഴൂര്‍), സതീഷ് ചന്ദ്രന്‍ (പാമ്പാടി). മോണോ ആക്ട്: പ്രഭുജ പണിക്കര്‍ (ഏറ്റുമാനൂര്‍), ആഷിന്‍ പോള്‍ (ഈരാറ്റുപേട്ട). മൈം: സി.കെ. വിനോദും സംഘവും (ചങ്ങനാശേരി നഗരസഭ). കഥാപ്രസംഗം: ഡോണ മരിയ തോമസ് (വാഴൂര്‍). ദേശഭക്തിഗാനം:  സി.കെ. വിനോദും സംഘവും  (ചങ്ങനാശേരി നഗരസഭ), അനഘ ജയനും സംഘവും (വാഴൂര്‍). സംഘഗാനം: സി.കെ. വിനോദും സംഘവും (ചങ്ങനാശേരി നഗരസഭ). ഏകാങ്ക നാടകം: ടി. ശിവനും സംഘവും (കാഞ്ഞിരപ്പള്ളി), മാര്‍ഗംകളി: ദേവിക ശ്രീകുമാറും സംഘവും (വാഴൂര്‍).
ഒപ്പന: ദേവിക ശ്രീകുമാറും സംഘവും (വാഴൂര്‍). വള്ളംകളിപ്പാട്ട്: ഹരീഷ് കെ. ഹരിയും സംഘവും (വാഴൂര്‍).  മാപ്പിളപ്പാട്ട്: ഡോണ മരിയ തോമസ് (വാഴൂര്‍), സി.കെ. വിനോദ് (ചങ്ങനാശേരി നഗരസഭ). കവിതാലാപനം: സോനു ജോര്‍ജ്(വാഴൂര്‍),പുഷ്പ(വൈക്കം). പ്രസംഗം (മലയാളം): ആഷിന്‍ പോള്‍ (ഈരാറ്റുപേട്ട), റിബിന്‍ ഷാ (കാഞ്ഞിരപ്പള്ളി). പ്രസംഗം (ഇംഗ്ളീഷ്): ജോബിഷ് മാത്യു(ഉഴവൂര്‍).
കാര്‍ട്ടൂണ്‍: ശ്രീകാന്ത് (പാമ്പാടി), ഡാനി സ്റ്റീഫന്‍(ഉഴവൂര്‍). പെന്‍സില്‍ ഡ്രോയിങ്: ഡാനി സ്റ്റീഫന്‍ (ഉഴവൂര്‍), ശ്രീകാന്ത് (പാമ്പാടി). തിരുവാതിര: ദേവിക ശ്രീകുമാറും സംഘവും (വാഴൂര്‍), ഇന്ദു പ്രേംജിയും സംഘവും (വൈക്കം).
 

ജയിലില്‍ ഫേസ്ബുക്ക്: ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി

Posted: 01 Dec 2013 10:23 PM PST

Image: 

തിരുവനന്തപുരം: ടി.പി വധക്കേ് പ്രതികള്‍ ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്ന സംഭവത്തില്‍  ജയില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 

നാളെ കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇതോടെ ടി.പി വധക്കേസ് പ്രതികളുടെ സ്വഭാവം കോടതിക്ക് ബോധ്യപ്പെടുമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. സംഭവം ആഭ്യന്തരവകുപ്പിന്‍്റെ വീഴ്ചയാണെന്ന് ആരോപിക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP