വീണ്ടും ആ പഴയപാട്ട്.. Posted: 04 Dec 2013 11:58 PM PST പഴയ പാട്ടുകള്‍ പുനരവതരിക്കുന്നത് മലയാളത്തില്‍ ട്രെന്‍്റാകാന്‍’ തുടങ്ങിയിട്ട് കുറെ കാലമായി. മലയാളികള്‍ക്ക് എക്കാലവും നൊസ്റ്റാള്‍ജിക്കായ ആ പഴയപാട്ടുകാലത്തെ അങ്ങനെയങ്ങ് മറക്കാന്‍ പുതുതലമുറക്കും കഴിയാത്തതിനാലാണ് നമുക്ക് ആനല്ലഗാനങ്ങള്‍ പിന്നെയും പിന്നെയും പുതുമയോടെ കാക്കേണ്ടി വരുന്നത്. ഇത്തവണ അസിഫ് അലി നായകനായ ‘ബൈസിക്കിള്‍ തീവ്സ്’ എന്ന എന്‍്റര്‍ടൈനറിനുവേണ്ടിയാണ് എണ്‍പതുകളിലെ ഒരു ഹിറ് ഗാനം കുറച്ചേഉള്ളൂവെങ്കിലും പുനരവതരിച്ചത്. നായകന്‍ തന്നെ സിനിമക്ക് വേണ്ടി ആ ഗാനം പാടി എന്ന ്രപത്യേകതയും ഇതിനുണ്ട്. വെറുതെ ഒരു പാട്ടിനെന്ന് തോന്നിക്കാത്തവണ്ണം വളരെ വിദഗ്ധമായാണ് സിനമയിലെ ഒരു സെന്‍്റിമെന്‍്റല്‍ മൂഡിനുവേണ്ടി ‘ആയിരം കണ്ണുമായ്.. കാത്തിരുന്നു നിന്നെഞാന്‍..’ എന്ന ഗാനം സംവിധായകന്‍ ജിസ്മോന്‍ ജോയ് ഉപയോഗിച്ചത്. തെറ്റില്ലാതെ മനോഹരമായി ആ ഗാനം ആസിഫലി പാടിയത് ആരാധകര്‍ക്ക് ആനന്ദം പകരുന്ന കാര്യമാണ്്. 1984ല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്‍്റെ മെഗാഹിറ്റ് ചിത്രമായിരുന്ന ‘നോക്കത്തൊദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനുവേണ്ടി ജെറിഅമല്‍ദേവും ബിച്ചുതിരുമലയും ചേര്‍ന്നൊരുക്കിയ ഗാനമാണ് ആയിരം കണ്ണുമായ്... വ്യത്യസ്തമായ ഈണവുമായി മലയാളിാളുടെ മനംകവര്‍ന്ന ജെറി അമല്‍ദേവിന്‍്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണിത്്. ഇന്നദ്ദേഹം മലയാളസിനിമയില്‍ സജീവമല്ളെങ്കിലും ഈ ഗാനത്തിന്‍്റെ പുനരവതരണം അദ്ദേഹത്തിന് നല്‍കുന്ന ഒരംഗീകാരം കൂടിയാണ്. നായകന്‍ പാടുന്ന പാട്ടിന് പിറകേ നായികയുടെ പാട്ടും. മീരാനന്ദനാണ് പുതിയ ഗായിക. വി.കെ.പ്രകാശിന്‍്റെ മമ്മൂട്ടി ചിത്രമായ സൈലന്‍സിലാണ് മീര പാടുന്നത്. മീരാ നന്ദന്‍ പാടുക എന്നത് അല്‍ഭുതകരമായ കാര്യമല്ല. കാരണം നിരവധി സ്റ്റേജ് ഷോകളില്‍ പാടിയിലട്ടുള്ള ഈ നടിയുടെ ഏറ്റവും വലിയ ആഗ്രഹവും ഗായികയാവുക എന്നത് തന്നെയായിരുന്നു. റിയാലിറ്റി ഷോയില്‍ ഗായികയാകാനാണ് വന്നതെങ്കിലും അവതാരകയായും പിന്നീട് നടിയായും മീര മാറുകയായിരുന്നു. രതീഷ് വേഗയുടെ സംഗീതത്തില്‍ ‘മഴയുടെ ഓര്‍മ്മകള്‍ വിലോലം പെയ്യുമ്പോള്‍..’ എന്ന ഗാനമാണ് മീര പാടിയത്. |
യു.എസ് ഒളിനോട്ടം തുടരുന്നു; എന്‍.എസ്.എ പ്രതിദിനം പിന്തുടരുന്നത് 500കോടി മൊബൈലുകള്‍ Posted: 04 Dec 2013 11:41 PM PST വാഷിംങ്ടണ്‍: യു.എസിന്‍്റെ ഇന്‍്റലിജന്‍സ് വിഭാഗമായ എന്‍.എസ്.എ പ്രതിദിനം അഞ്ഞൂറു കോടി മൊബൈല്‍ ഫോണുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യു.എസിലെയും മറ്റു രാജ്യങ്ങളിലെയും പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ഇതില്‍ ഉള്‍പെടുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വാര്‍ഡ് സ്നോഡനില്‍ നിന്നും ശേഖരിച്ച രേഖകള്‍ ഉദ്ധരിച്ചാണ് വാഷിംങ്ടണ്‍ പോസ്റ്റ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നത് അടക്കമുള്ളവക്ക് ലോകത്താകമാനമുള്ള മൊബൈല്‍ നെറ്റ്വര്‍ക് കേബിളുകള്‍ എന്‍.എസ്.എ ഉപയോഗപ്പെടുത്തുന്നുവെന്നും വാഷിംങ്ടണ്‍ പോസ്റ്റ് പറയുന്നു. എന്‍.എസ്.എക്ക് ലോകത്തുടനീളമുള്ള ഭൂരിഭാഗം സെല്‍ഫോണിനെയും പിന്തുടരാന്‍ കഴിയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സംശയമുള്ള വ്യക്തികളുടെയും അവരുമായി ആശയ വിനിമയം നടത്താന്‍ സാധ്യതയുള്ളവരുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ശക്തമായ കമ്പ്യൂട്ടന്‍ പ്രോഗ്രാം ആയ കോ -ട്രാവലര്‍ ഉപയോഗിച്ചാണ് ഇതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്നവരെ ഇങ്ങനെ നിരീക്ഷിക്കാനാവുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.എസിന്‍്റെ അനധികൃതമായ ഒളിനോട്ടങ്ങള്‍ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നിരവധി ഭരണാധികാരികളുടെ ഫോണ്‍ വിവരങ്ങള്‍ അടക്കമുള്ള യു.എസിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുകൊണ്ടുവന്ന സ്നോഡനുമേല്‍ ചാരവൃത്തിക്കുറ്റമടക്കം അമേരിക്ക ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ റഷ്യയില്‍ അഭയം തേടിയിരിക്കുയാണ് സ്നോഡന്‍. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എന്‍.എസ്.എ വിസമ്മതിച്ചു. |
സല്‍മാന്‍ഖാന്‍ കേസ്: പുനര്‍വിചാരണ നടത്താന്‍ കോടതി ഉത്തരവ് Posted: 04 Dec 2013 11:40 PM PST മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പുനര്‍വിചാരണ നടത്താന്‍ മുംബൈയിലെ കോടതി ഉത്തരവിട്ടു. സല്‍മാന്‍ഖാനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാ കേസാണ് ചുമത്തിയിരുന്നത്. ഡിസംബര്‍ 24 ന് കേസില്‍ പുനര്‍വിചാരണ തുടങ്ങാനാണ് കോടതി ഉത്തരവ്. കേസിലെ എല്ലാ തെളിവുകളും പുന:പരിശോധിക്കണമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യ കേസിനു പുറമെ അമിതവേഗതയില്‍ വാഹനമോടിച്ചതിനും ശ്രദ്ധകുറഞ്ഞ ഡ്രൈവിങ്ങിനും കേസെടുക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 2002 സെ്പ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ബേക്കറിക്കുമുന്നില്‍ ഉറങ്ങികിടന്നവര്‍ക്കു മീതെ സല്‍മാന്‍ഖാന്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. |
ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന്‍്റെ സുജിതക്ക് സ്വര്‍ണം Posted: 04 Dec 2013 10:33 PM PST ബംഗളൂരു: ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍്റെ സുജിത സ്വര്‍ണം നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ ആണ് സുജിത സ്വര്‍ണം കരസ്ഥമാക്കിയത്. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്‍്റെ അനീഷ് വെങ്കലവും നേടി. മേളയുടെ രണ്ടാം ദിനമായ ബുധനാഴ്ച ആറ് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ കേരളം മുന്നില്‍ കുതിപ്പ് തുടരുകയാണ്. ഏറെ പിറകിലായാണ് ഉത്തര്‍പ്രദേശും ഹരിയാനയും പിന്തുടരുന്നത്. മീറ്റില്‍ മരുന്നടി-പ്രായം തിരുത്തല്‍ വിവാദം കത്തുകയാണ്. മരുന്നടിച്ചതായി കണ്ടത്തെിയ രണ്ട് താരങ്ങളുടെ മെഡല്‍ തിരിച്ചടുത്തു. രണ്ട് ഉത്തരേന്ത്യന്‍ താരങ്ങളെ അയോഗ്യരാക്കുകയും ചെയ്തു. |
ഇറാന്‍ വിദേശകാര്യ മന്ത്രിയും യു.എ.ഇ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി Posted: 04 Dec 2013 10:10 PM PST അബൂദബി: ഗള്‍ഫ് പര്യടനത്തിന്‍െറ ഭാഗമായി യു.എ.ഇയിലത്തെിയ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും കൂടിക്കാഴ്ച നടത്തി. അല്‍ഐനിലെ അല്‍ റവ്ദ പാലസിലാണ് കൂടിക്കാഴ്ച നടന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നേട്ടത്തിനായി സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് ശൈഖ് ഖലീഫ പറഞ്ഞു. സമാധാനപരമായ ആണവ പദ്ധതിക്കായി ഉടമ്പടി ഒപ്പുവെച്ച ഇറാന്‍െറ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷക്കും സമാധാനത്തിനുമാണ് യു.എ.ഇ മുന്‍കരുതല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ- ഇറാന്‍ ബന്ധം, ജി.സി.സി- ഇറാന്‍ ബന്ധം, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങള്‍ എന്നിവ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്കുള്ള ആശംസകള്‍ കൂടിക്കാഴ്ചക്കിടയില്‍ ശൈഖ് ഖലീഫ മുഹമ്മദ് ജവാദിന് കൈമാറി. ശൈഖ് ഖലീഫയെ തെഹ്റാന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഇറാന്‍ പ്രസിഡന്‍റിന്‍െറ കത്ത് വിദേശ കാര്യ മന്ത്രി കൈമാറി. സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കും. ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള ഇറാനിയന്‍ സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഹമ്മദ് ജവാദ് പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി പൊതുവെയും യു.എ.ഇയുമായി പ്രത്യേകിച്ചും നല്ല ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. |
സൂര്യനെല്ലി കേസില്‍ കീഴ്ക്കോടതിക്കെതിരെ ഹൈകോടതി Posted: 04 Dec 2013 09:58 PM PST Subtitle: 'പെണ്‍കുട്ടിയുടെ വാദം കേള്‍ക്കണമായിരുന്നു' കൊച്ചി: സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് അനുകൂലമായി ഹൈകോടതിയുടെ പരാമര്‍ശം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം കീഴ്കോടതി കേള്‍ക്കണമായിരുന്നു എന്നു പറഞ്ഞ ഹൈകോടതി പി.ജെ കുര്യനെ പ്രതി ചേര്‍ക്കുന്നതില്‍ കീഴ്കോടതി ചട്ടം പാലിച്ചില്ളെന്ന് നിരീക്ഷിക്കുകയും ചെയ്തു. കേസില്‍ പി.ജെ കുര്യന്‍്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ആദ്യം തൊടുപുഴ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല. ഇത് ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണ്. ഇതേ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടി സുപ്രീംകോടതി വരെ പോയി മടങ്ങിയെന്നും ഹൈകോടതി കുറ്റപ്പെടുത്തി. മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതി ധര്‍മ രാജന്‍്റെ വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണം, പി.ജെ.കുര്യനെതിരായ ഹരജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെ കുറ്റവിമുക്തനാക്കിയ ഉദയ ബാനു ബെഞ്ചിന്‍്റെ വിധി റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. കുര്യനെ പ്രതിചേര്‍ക്കാനുള്ള ഹരജി ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് കൈമാറി. |
അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി Posted: 04 Dec 2013 09:36 PM PST റിയാദ്: സൗദി രഹസ്യാന്വേഷണ വിഭാഗം തലവനും ദേശീയ സുരക്ഷാ സമിതി സെക്രട്ടറി ജനറലും മുന്‍ അമേരിക്കന്‍ അംബാസഡറുമായ അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച മോസ്കോയിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, സിറയന്‍ പ്രതിസന്ധിയും വരാനിരിക്കുന്ന രണ്ടാം ജനീവ സമാധാന സമ്മേളനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരിക്കാമെന്ന് ‘അല്‍അറബിയ’ ചാനല്‍ അഭിപ്രായപ്പെട്ടു. സിറിയയുടെ ഭാവിയില്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍െറ പങ്ക് ചര്‍ച്ചയായിരിക്കാമെന്ന് റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകയും ഗവേഷകയുമായ ലിന സൊബൊനിന അഭിപ്രായപ്പെട്ടു. രണ്ടാം ജനീവ സമ്മേളനത്തിലേക്ക് സൗദിയെ റഷ്യ ക്ഷണിച്ചേക്കുമെന്നും അവര്‍ പറഞ്ഞു. സൗദിയും ഇറാനുമുള്‍പ്പെടെ മേഖലയിലെ എല്ലാ ശക്തികളുടേയും സാന്നിധ്യം ആവശ്യവും ഉപകാരപ്രദവുമാണെന്ന് റഷ്യ വിശ്വസിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ അമീര്‍ ബന്ദറും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയന്‍ സര്‍ക്കാറിനെ സഹായിക്കുന്നത് റഷ്യ അവസാനിപ്പിക്കണമെന്ന് അമീര്‍ ബന്ദര്‍ പുടിനോട് ആവശ്യപ്പെട്ടിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇറ്റാര്‍ ടാസ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയിലെ സാഹചര്യങ്ങള്‍ വിമതര്‍ക്ക് അനുകൂലമായി മാറുമെന്നും അമീര്‍ ബന്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇറ്റാര്‍ ടാസിന്‍െറ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിലുള്ള സമാധന ശ്രമങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം ജനുവരി 22 നടക്കാനിരിക്കുന്ന ജനീവ സമ്മേളനം സിറിയന്‍ ഭരണകൂടത്തേയും പ്രതിപക്ഷത്തേയും ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി രണ്ടര വര്‍ഷത്തിലേറെയായി തുടരുന്ന രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാനാവുമെന്നാണ് കണക്ക് കൂട്ടല്‍. സിറിയയില്‍ അധികാര കൈമാറ്റ ഘട്ടത്തെ നയിക്കുക തങ്ങളായിരിക്കുമെന്ന നിബന്ധനയില്‍ സമാധന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സിറിയന്‍ പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചക്ക് ഒരു മുന്‍കൂര്‍ നിബന്ധനയും ഉണ്ടാകരുതെന്ന് സിറിയന്‍ സര്‍ക്കാറും അവരെ അനുകൂലിക്കുന്ന ഇറാനും റഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് അസദും സമ്മതിച്ചിട്ടുണ്ട്. |
ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം Posted: 04 Dec 2013 09:28 PM PST മനാമ: ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിന് ബഹ്റൈനില്‍ ഉജ്ജ്വല തുടക്കം. 53 രാജ്യങ്ങളില്‍ നിന്ന് 1316 വ്യവസായ പ്രമുഖരും 300ഓളം അന്താരാഷ്ട്ര സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോക ഇസ്ലാമിക ബാങ്കിങ് മേഖലയിലെ ചലനങ്ങളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ 100ഓളം വിഗഗ്ധരും പണ്ഡിതരുമാണ് വിവിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റഷീദ് മുഹമ്മദ് അല്‍മിറാജ് ഉദ്ഘാടനം ചെയ്തു. പാശ്ചാത്യന്‍ നാടുകള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്ലാമിക ബാങ്കിങ് സംവിധാനത്തിന് പ്രമുഖ സ്ഥാനം നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക ബാങ്കുകള്‍ ഇനിയും വ്യാപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും സാമൂഹിക, സാമ്പത്തിക സാഹചര്യമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പരിഷ്കരണ നടപടികളും മേഖലയില്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂല്യവത്തായ നിക്ഷേപം സാധ്യമാക്കി ഇസ്ലാമിക് ബാങ്കുകള്‍ ഇന്ന് മുസ്ലിം രാജ്യങ്ങള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു കഴിഞ്ഞതായി മുഖ്യ പ്രഭാഷണം നടത്തിയ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് ഹഷല്‍ പറഞ്ഞു. ’90കളില്‍ 150 ബില്യനായിരുന്ന ഇസ്ലാമിക ബാങ്കുകളുടെ ആസ്തി ഇന്ന് 1.7 ട്രില്യന്‍ യു.എസ് ഡോളറിന് മുകളിലായി ഉയര്‍ന്നിരിക്കുന്നു. നിലവില്‍ 75 രാജ്യങ്ങളിലായി 600ഓളം ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ഇന്‍വസ്റ്റ്മെന്‍റ് ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അബ്ദുല്‍ ജലീല്‍ അല്‍ഫാഹിം, സമ്മേളനത്തിന്‍െറ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് മക്ലിന്‍, അല്‍ബറക ബാങ്കിങ് ഗ്രൂപ്പ് സി.ഇ.ഒ അദ്നാന്‍ അഹ്മദ് യൂസുഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ ഉപ പ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ അടക്കമുള്ള മന്ത്രിമാരും പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് 65 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഇസ്ലാമിക് ബാങ്കിങ് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും. |
ദേശീയദിനാഘോഷം: ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിപുലമായ പരിപാടികള്‍ Posted: 04 Dec 2013 09:20 PM PST ദോഹ: ഖത്തര്‍ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്‍റ് വിവിധ കമ്മ്യൂണിറ്റി സംഘടനകളുമായും സ്കൂളുകളുമായും സഹകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കലാകായിക വിനോദ പരിപാടികളാണ് ഒരുക്കുന്നത്. രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടമാക്കാനും വിദേശികളും പൗരന്‍മാരും തമ്മിലെ സൗഹൃദവും സഹകരണവും സുദൃഢമാക്കാനുമാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ അബല്ല ഖലീഫ അല്‍മുഫ്തി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വണ്‍ലവ് എന്നു പേരിട്ടിരിക്കുന്ന കലാ കായിക വിനോദ പരിപാടി നാല് മേഖലകളായി തിരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വെസ്റ്റേണ്‍ണ്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍വക്റ സ്റ്റേഡിയം, അല്‍റയ്യാന്‍ സ്റ്റേഡിയം, അല്‍ഖോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുക. 17,18, 19 തീയ്യതികളിലായിട്ടാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. ദേശീയഗാനാലാപനത്തോടെയാണ് എല്ലാ പരിപാടികളും തുടക്കമാവുക. ഇതില്‍ തന്നെ ഒരോ മേഖലയിലും പങ്കെടുക്കുന്ന കമ്മ്യൂണിറ്റികളെയും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റികള്‍ അവരുടെതായ ആഘോഷള്‍കലാപരിപാടികള്‍ അവതരി്ധിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍, ഫിലിപ്പീന്‍സ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ളാദേശ്, മലേഷ്യ, ഇന്തോനേഷ്യന്‍ കമ്മ്യൂണിറ്റികളെല്ലാം തന്നെ തങ്ങളുടേതായ നാടന്‍കലാ പരിപാടികളും സംഗീത നൃത്തനൃത്യങ്ങളും അക്രോബാറ്റിക് പരിപാടികളും അവതരി്ധിക്കുന്നുണ്ട്. കൂടാതെ ക്രിക്കറ്റ് (വെസ്റ്റെന്‍ഡ് പാര്‍ക്ക്), വോളിബോള്‍ (വക്റ സ്റ്റേഡിയം), ഫുട്ബോള്‍ (അല്‍ഖോര്‍, റയ്യാന്‍, വക്റ) എന്നിവയില്‍ മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്. മല്‍സര വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും വലിയ തുക പാരിതോഷികവും നല്‍കും. ക്രിക്കറ്റില്‍ വിജയിക്കുന്ന ടീമിന് 10,000 റിയാലും രണ്ടാംസ്ഥാനക്കാര്‍ക്ക് 5, 000വും ലഭിക്കും. ഫുട്ബാളിന് 5000 റിയാലും വോളിബോളിന് 3000 റിയാലുമാണ് നല്‍കുക. വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്ന സ്കൂളുകളില്‍ നിന്ന് ആദ്യ മുന്ന് സ്ഥാനത്തത്തെുന്നവര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 ഖത്തര്‍ റിയാലും നല്‍കും. വെസ്റ്റേണ്‍ പാര്‍ക്ക് ആംഫി തിയേറ്ററിലാണ് ഇന്ത്യന്‍, ശ്രീലങ്കന്‍ കമ്മ്യൂണിറ്റികളുടെ പരിപാടി നടക്കുക. 14,000 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍, നോബിള്‍ സ്കൂള്‍, ശ്രീലങ്കന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ കലാപരിപാടികളും ഇവിടെ അരങ്ങേറും. കൂടാതെ 2022 ലോകകപ്പ് ഫുട്ബോള്‍, 2015ലെ ലോകകപ്പ് വോളിബാള്‍ എന്നിവയുടെ പ്രത്യേക കിയോസ്കുകളും ഇവിടെ ഒരുക്കും. എല്ലായിടത്തും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും ലഭ്യമാക്കും. വിവിധ കമ്മ്യൂണിറ്റികള്‍ക്കായി പ്രത്യേക സംഗീത കോമഡി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്മ്യണിറ്റികള്‍ക്കായുള്ള മ്യൂസിക്കല്‍ ഷോ 18ന് വൈകീട്ട് ആറു മുതല്‍ രാത്രി 10വരെ ഓപണ്‍ തിയേറ്ററില്‍ നടക്കും. 20 റിയാലാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. നേപ്പാള്‍ കമ്മ്യൂണിറ്റിക്കുള്ള മ്യൂസിക്കല്‍ ഷോ 17ന് വൈകീട്ട് നാലുമുതല്‍ 10വരെയും ഫിലിപ്പീന്‍ മ്യൂസിക്കല്‍ ഷോ 19ന് വൈകീട്ട് നാലുമുതല്‍ 10വരെയുമാണ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ പരേഡ്, തീമാറ്റിക് ഡാന്‍സും എല്ലാ കേന്ദ്രങ്ങളിലും നടക്കും. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ആഭ്യന്തര വകുപ്പിന് കീഴിലെ മെഡിക്കല്‍ സര്‍വിസ് ഡിപാര്‍ട്ട്മെന്‍റ്, ഖത്തര്‍ റെഡ്ക്രസന്‍റ് എന്നിവയുടെ സഹകരണത്തോടെ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. മാന ഇബ്രാഹിം അല്‍മന, ഫൈസല്‍ ഹുദവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു |
കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ അഴിച്ചുപണി Posted: 04 Dec 2013 09:16 PM PST കുവൈത്ത് സിറ്റി: എയര്‍ബസുമായി പുതിയ വിമാനങ്ങള്‍ വാങ്ങാനും പാട്ടത്തിനെടുക്കാനും ധാരണയിലത്തെിയതിനുപിന്നാലെ രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിന്‍െറ തലപ്പത്ത് അഴിച്ചുപണി. പുതിയ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നിയമിച്ചുകൊണ്ട് ഗതാഗത മന്ത്രി ഈസ അല്‍ കന്ദരിയാണ് ഉത്തരവിറക്കിയത്. റഷ അബ്ദുല്‍ അസീസ് അല്‍ റൂമിയാണ് ചെയര്‍പേഴ്സണ്‍. നിലവില്‍ വൈസ് ചെയര്‍മാനായ ജസ്സാര്‍ അബ്ദുറസാഖ് അല്‍ ജസ്സാര്‍ തല്‍സ്ഥാനത്ത് തുടരും. ഖാലിദ് അബ്ദുല്‍ അസീസ് ബിഷാറ, നബീല മുബാറക് അല്‍ അന്‍ജരി, ഡോ. അബ്ദുല്ല അബ്ദുസ്സമദ് മറാഫി, റൗദാന്‍ അല്‍ റൗദാന്‍ എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍. സ്വകാര്യവല്‍ക്കരണത്തിന്‍െറ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുവൈത്ത് എയര്‍വേയ്സ് കോര്‍പറേഷനെ കുവൈത്ത് എയര്‍വേയ്സ് കമ്പനിയാക്കി മാറ്റിയിരുന്നത്. തുടര്‍ന്ന് സാമി അല്‍ നിസ്ഫിനെ ചെയര്‍മാനാക്കി മുത്ലഖ് അല്‍ സന്‍അ, അഹ്മദ് അല്‍ ഖിര്‍ബാനി, ജാസര്‍ അല്‍ ജാസര്‍, നബീല്‍ അല്‍ അന്‍ജരി, ഖാലിദ് അല്‍ ബിശാറ, ആദില്‍ അല്‍ യൂസുഫി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡിനെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, അടുത്തിടെ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സില്‍നിന്ന് ഉപയോഗിച്ച വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് സാമി അല്‍ നിസ്ഫിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മന്ത്രി ഈസ അല്‍ കന്ദരി നീക്കുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചതും. അതിനിടെ, എയര്‍ബസില്‍നിന്ന് 25 പുതിയ വിമാനങ്ങള്‍ വാങ്ങാനും 12 എണ്ണം പാട്ടത്തിനെടുക്കാനുമുള്ള കരാര്‍ ഒപ്പുവെക്കല്‍ അടുത്തമാസം മാത്രമേയുണ്ടാവൂ എന്ന് കുവൈത്ത് എയര്‍വേയ്സ് സാമ്പത്തിക ഉപദേഷ്ടാവ് അമാനി ബുരസ്ലി അറിയിച്ചു. വാങ്ങുന്ന വിമാനങ്ങള്‍ 2019 മുതലാണ് ലഭിച്ചുതുടങ്ങുകയെന്നും 2022 ഓടെ 25 വിമാനങ്ങളും കുവൈത്ത് എയര്‍വേയ്സ് അണിയിലത്തെുമെന്നും മുന്‍ മന്ത്രി കൂടിയായ അവര്‍ വ്യക്തമാക്കി. പാട്ടത്തിനെടുക്കുന്ന വിമാനങ്ങള്‍ 2014 മുതല്‍ ലഭിച്ച് തുടങ്ങും. 2015 തുടക്കത്തോടെ 12 വിമാനങ്ങളും ലഭിക്കും. ഇതോടെതന്നെ നിലവിലുള്ള പഴക്കംചെന്ന എല്ലാ വിമാനങ്ങളും ഒഴിവാക്കാനാവൂമെന്ന് ബുരസ്ലി പ്രത്യാശ പ്രകടിപ്പിച്ചു. |
No comments:
Post a Comment