സ്വാഗതം
WELCOME

News Update..

Sunday, December 22, 2013

മകനെതിരായ വിവാദം: ഏതന്വേഷണവും നേരിടാന്‍ തയാര്‍ -തിരുവഞ്ചൂര്‍ Madhyamam News Feeds

മകനെതിരായ വിവാദം: ഏതന്വേഷണവും നേരിടാന്‍ തയാര്‍ -തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

മകനെതിരായ വിവാദം: ഏതന്വേഷണവും നേരിടാന്‍ തയാര്‍ -തിരുവഞ്ചൂര്‍

Posted: 21 Dec 2013 11:59 PM PST

Image: 

തിരുവനന്തപുരം:  ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്‍്റെ കമ്പനി ഡയറക്ടറായി അര്‍ജുന്‍ രാധാകൃഷണനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍്റെ മറുപടി. അഭിലാഷ് മുരളീധരന്‍ എന്ന വ്യവസായിയെ 12 വര്‍ഷമായി തനിക്കറിയാം. അഭിലാഷിനെ അറിയില്ളെന്ന് പറഞ്ഞിട്ടില്ല.  മന്ത്രി തിരുവഞ്ചൂരിന്‍്റെ മകനെന്ന സംവരണത്തിലല്ല അര്‍ജുന് ജോലി ലഭിച്ചിട്ടുള്ളത്.  അര്‍ജുന്‍്റെ കഴിവും യോഗ്യതയും മാനദണ്ഡമാക്കിയാണ് കമ്പനിയില്‍ ജോലി നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഏത് അന്വേഷണത്തിനും തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അഭിലാഷിന്‍്റെ കമ്പനിയില്‍ മകന് ഒരു നിക്ഷേപവുമില്ല. വ്യവസായിയായ അഭിലാഷിന്‍്റെ കമ്പനിക്കെതിരെ ഒരു കേസും ആരോപണവും നിലനില്‍ക്കുന്നില്ല. കള്ള മണലും കള്ള ക്രഷറും ഉള്ളവരെ പോലെ തന്നെ പരിഗണിക്കരുത്. തന്‍്റെ മകന്‍ അര്‍ജുനെതിരായ ആരോപണം അസൂയകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പുതുമകളുടെ തേരില്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ രണ്ടു മുതല്‍

Posted: 21 Dec 2013 11:10 PM PST

Image: 

ദുബൈ: ജനുവരി രണ്ടിന് ആരംഭിക്കുന്ന 19ാമത്  ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡി.എസ്.എഫ്)ന്‍െറ കലണ്ടര്‍ സംഘാടരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് പുറത്തിറക്കി. അനുപമമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന  അന്താരാഷ്ട്ര കുടുംബ ടൂറിസം കേന്ദ്രമായി ദുബൈയെ ഉയര്‍ത്തിക്കിട്ടുന്ന 32 ദിവസത്തെ ഡി.എസ്.എഫ് 2014ല്‍ 150 ലേറെ കലാ-സംസ്കാരിക-സംഗീത വിനോദപരിപാടികളും വിരുന്നുകളും ഷോകളുമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ദിര്‍ഹത്തിന്‍െറ സമ്മാനങ്ങള്‍ നല്‍കുന്ന മെഗാ റാഫിളുകളുമുണ്ടാകും.
ദുബൈ മുഴുവനായി ഉത്സവാന്തരീക്ഷം ഉണ്ടാക്കുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഡി.എസ്.എഫിന്‍െറ ഭാഗമായുള്ള പരിപാടികള്‍ നടക്കും. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബുലെവാര്‍ഡ്, അല്‍ സീഫ് സ്ട്രീറ്റ്, അല്‍ റിഗ്ഗ സ്ട്രീറ്റ്, ജുമൈറ ബീച്ച്, ഗ്ളോബല്‍ വില്ലേജ് തുടങ്ങിയവടങ്ങളിലെല്ലാം ആഘോഷ പരിപാടികളുടെ പെരുമ്പറയുയരും.
ഫെബ്രുവരി രണ്ടുവരെ ഒരുമാസം നീളുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ക്കുപുറമെ അന്താരാഷ്ട്ര ഷോകളും കച്ചേരികളും ഷോപ്പിങ് പ്രമോഷനുകളുമുണ്ടാകും.
എക്സ്പോ 2020 ദുബൈക്ക് പ്രഖ്യാപിച്ചശേഷമുള്ള ആദ്യ ഡി.എസ്്.എഫ് ലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനാല്‍ തന്നെ പ്രതീക്ഷക്കൊത്തുയരാനാവശ്യമായ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയതായും പരിപാടികളുടെ പട്ടിക പുറത്തിറക്കിക്കൊണ്ട് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തിന്‍ കീഴില്‍ പൊതു-സ്വകാര്യ മേഖലകളുടെ മികച്ച സഹകരണത്തില്‍ 1996 മുതല്‍ നടത്തുന്ന ഡി.എസ്.എഫ് ദുബൈയുടെ സമ്പദ്ഘടനക്ക് വര്‍ഷംതോറും കരുത്തുപകരുന്നതായി അവര്‍ പറഞ്ഞു. ദുബൈ എമിറേറ്റിലെ ആകെ റീട്ടെയില്‍ വില്‍പ്പനയുടെ 30 ശതമാനം ഡി.എസ്.എഫിലാണ് നടക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ ദുബൈയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഡി.എസ്.എഫിലൂടെ സാധിച്ചു. ടൂറിസവും റീട്ടെയില്‍ മേഖലയും ഒരു പ്ളാറ്റ്ഫോമില്‍ ഒരുമിച്ച് സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ അനുഭൂതിയും അനുഭവവുമാണ് സമ്മാനിക്കുന്നത്.
2020 ഓടെ വര്‍ഷം തോറും രണ്ടുകോടി വിനോദ സഞ്ചാരികളെയും 30,000 കോടി ദിര്‍ഹം വരുമാനവുമെന്ന ലക്ഷ്യം നേടാന്‍ ദുബൈ പ്രാപ്തി നേടിയതായാണ് പഠനങ്ങള്‍ പറയുന്നത്. ഈ വരുമാനത്തില്‍ ഏറിയപങ്കും റീട്ടെയില്‍ മേഖലയില്‍ നിന്നായിരിക്കും. 2017 ഓടെ സന്ദര്‍ശകരുടെ റീട്ടെയില്‍ വാങ്ങല്‍ 3300 കോടി ദിര്‍ഹമാകും. ആകെ വില്‍പ്പനയുടെ നാലിലൊന്നിലും കൂടുതലായിരിക്കുമിത്.

ഒരുക്കം തകൃതി
ദുബൈ: ലോകത്തെ ഒരുകുട കീഴിലേക്ക് ആനയിക്കുന്ന ദുബൈ ഷോപ്പിംങ് മാമാങ്കത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. അല്‍ സീഫ്, റിഖ, ക്രീക്ക് എന്നിവിടങ്ങളില്‍ കൂടാരങ്ങളും വേദികളും തീര്‍ക്കുന്ന തിരക്കിലാണ്.
ദുബൈയിലെ പ്രധാന നിരത്തുകളിലേല്ലാം വൈദ്യുത ദീപാലങ്കാരങ്ങള്‍ കെട്ടുന്ന ജോലികള്‍ പൂര്‍ണമായിട്ടുണ്ട്. അല്‍ സീഫില്‍ ഇതിനകം ചില കച്ചവടങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  ഇത്തവണത്തെ തെരുവ് അലങ്കാരങ്ങളില്‍ എക്സ്പോ 2020 പ്രധാന ആകര്‍ഷകമാകും.  കരിമരുന്ന് പൊട്ടിക്കാനുള്ള  മുന്നൊരുക്കങ്ങള്‍ ദുബൈ ക്രീക്കില്‍ തുടങ്ങിയിട്ടുണ്ട്.
ദുബൈ കച്ചവട മാമാങ്കത്തിന്‍െറ പ്രധാന വേദിയായ അല്‍ സീഫിലും റിഖയിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ റൈഡുകളും കാഴ്ച്ചകളും ഒരുങ്ങിയിട്ടുണ്ട്.
മുന്നൊരുക്കങ്ങള്‍ കാണാനും അവ കാമറയില്‍ പകര്‍ത്താനും ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. ദുബൈയിലെ പരമ്പരാഗത ഗ്രാമത്തില്‍ അലങ്കാര ചമയങ്ങള്‍ ഒരുക്കുന്ന തിരക്കാണ്. അബറയിലെ ഉല്ലാസ നൗകകള്‍ അണിഞ്ഞൊരുങ്ങുകയാണ്. അല്‍ ഗുബൈബ മുതല്‍ കറാമ വരെയുള്ള ഭാഗങ്ങളില്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് തോരണം കെട്ടുന്ന ജോലിയിലാണ് തൊഴിലാളികള്‍. ഈ ഭാഗത്താണ് ഡി.എസ്.എഫ് ഘോഷയാത്ര നടക്കുക. ശൈഖ് സായിദ് റോഡിന്‍െറ ഇരുവശവും അതി മനോഹരമായ അലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മീന റോഡിലെ അലങ്കാരവും പുതുമയുള്ളതാണ്. ഡിസംബര്‍ സെക്കന്‍റ് സ്ട്രിറ്റിലെ സത്വ റൗണ്ടെബൗട്ടില്‍ അലങ്കാരങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ഭക്ഷണം ഒരുക്കാനുള്ള കൂടാരങ്ങളും അല്‍ സീഫിലും റിഖയിലും തയ്യാര്‍.
 

ലൈംഗികപീഡനം: തമിഴ്ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍

Posted: 21 Dec 2013 10:41 PM PST

Image: 

ചെന്നൈ: ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍  ക്യാപ്റ്റന്‍ ടി.വി ചാനല്‍ എഡിറ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂസ് എഡിറ്റര്‍ ദിനേശ് കുമാറാണ് അറസ്റ്റിലായത്. ദിനേശ് പീഡിപ്പിച്ചുവെന്ന് പിരിച്ചുവിടപ്പെട്ട മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയത്തെുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനവരി മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നവംബറിലാണ് പരാതിക്കാരിയായ പത്രപ്രവര്‍ത്തകയെ ചാനലില്‍ നിന്ന് പിരിച്ചുവിട്ടത്.  പരാതി വ്യാജമാണെന്നും പിരിച്ചുവിട്ടതിന്‍്റെ വൈരാഗ്യം തീര്‍ക്കാനാണ് പരാതി നല്‍കിയതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. നടന്‍ വിജയകാന്തിന്‍്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ പാര്‍ട്ടിയുടേതാണ് ചാനല്‍.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹാജിക്ക നിര്യാതനായി

Posted: 21 Dec 2013 10:09 PM PST

Image: 

ദോഹ: ഖത്തറിലെ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി മുസ്ലിംവീട്ടില്‍ എം.വി. അബ്ദുല്‍ഖാദര്‍ ഹാജി എന്ന ഹാജിക്ക (67) ദോഹയില്‍ നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരു മാസമായി ആശുപത്രിയിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് മരിച്ചത്. ചാവക്കാട് ചക്കംകണ്ടം സ്വദേശിയായ ഹാജിക്ക പിന്നീട് തൃശൂര്‍ കാളത്തോട്ട് വീടെടുത്ത് താമസം മാറ്റി. അധികവും ദോഹയില്‍ തന്നെയാണ് ഉണ്ടാവാറുണ്ടായിരുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള ഹാജിക്ക കുടുംബത്തോടൊപ്പം മുഗളിന ക്രേസി സിഗ്നിലിന് സമീപമാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വന്ന കാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹാജിക്കയാണ് രാജ്യത്ത് മരിക്കുന്ന വിദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേത്യത്വം നല്‍കിയിരുന്നത്. ഖത്തറില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനായി ദേശ ഭാഷ വ്യത്യസമില്ലാതെ ആളുകള്‍ ഹാജിക്കയെയായിരുന്നു സമീപിച്ചിരുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലത്തിലും മറ്റും ഉണ്ടായിരുന്നയിരുന്ന ബന്ധവും പരിചയവും നടപടിക്രമങ്ങള്‍ ഏറെ എളുപ്പമാക്കിയിരുന്നു. ഹമദ് മോര്‍ച്ചറിയില്‍ എത്തുന്ന തിരിച്ചറിയാത്ത മ്യതദേഹങ്ങളുടെ ബന്ധുക്കളെയും മറ്റും കണ്ടെത്താന്‍ ഖത്തര്‍ അധിക്യതര്‍ പോലും ഹാജിക്കയെയായരുന്നു സമീപിച്ചിരുന്നത്്. ആദ്യകാലത്ത് ലോഞ്ചില്‍ ഖത്തറിലെത്തിയ ഹാജിക്ക വ്യാപാരരംഗത്ത് പ്രവേശിച്ചിരുന്നെങ്കിലും തിരക്കുപിടിച്ച ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യാപാരരംഗം വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പലപ്പോഴും തന്‍െറ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടായിരുന്നു ഹാജിക്ക മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത്. മ്യതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തികമായി പ്രയാസപ്പെടുന്നവരെ സ്വയം സഹായിച്ചും മറ്റ് സഹായങ്ങള്‍ സംഘടിപ്പിച്ച് നല്‍കിയും ഹാജിക്ക എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു.
കുടുംബസമേതം ഖത്തറിലാണ് താമസിച്ചിരുന്നത്. പിതാവ് പരേതനായ ചക്കുകണ്ടം എന്‍.ടി. കുഞ്ഞുമോന്‍. മാതാവ് എം.വി. ഖദീജ. ഭാര്യ: സുഹ്റ മകന്‍: ഷഹീന്‍ (ഖത്തര്‍ പെട്രാളിയം), ഷഹ്ന (ഹമദ് ഹോസ്പിറ്റല്‍), ഷജിത (ഖത്തര്‍ എയര്‍വേസ്), ഹഫ്സ (ഹമദ് ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ. ഹസീഫ് (ഖത്തര്‍), ബിനീഷ് (റാസ്ഗ്യാസ്), മറിയം നൗഷിബ. സഹോദരങ്ങളായ അലി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകനായ കെ.വി നൂറുദ്ധീന്‍ എന്നിവര്‍ ഖത്തറിലുണ്ട്. മറ്റൊരു സഹോദരന്‍: മുഹമ്മദണ്ണി. മൃതദേഹം ഇന്ന് അസര്‍ നമസ്കാരത്തിന് ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. മയ്യത്ത് നമസ്കാരം അബൂഹമൂറിലെ മസ്ജിദില്‍ നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

കൊടുംതണുപ്പില്‍ പെരുവഴിയിലായി കേരളം

Posted: 21 Dec 2013 07:51 PM PST

Image: 

തിരുവനന്തപുരം: കേരളത്തിന്‍െറ  ഹാട്രിക് കിരീടമോഹങ്ങളും പേറി ദേശീയ സീനിയര്‍ വോളിബാള്‍ ടൂര്‍ണമെന്‍റിനായി ഉത്തര്‍പ്രദേശിലെ മൊറാദാബാദിലത്തെിയ പുരുഷ ടീമിന് ദുരിതപര്‍വം. മൂന്ന് ദിവസത്തെ ട്രെയിന്‍ യാത്രയും കഴിഞ്ഞത്തെിയ ടീമിന് ആദ്യ ദിനം ഉറങ്ങാനിടമൊരുക്കിയത് മത്സരവേദിയിലെ കോളജ് ഹോസ്റ്റലിന്‍െറ വരാന്തയില്‍. 10 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള കൊടുംതണുപ്പില്‍ വിറങ്ങലിച്ച ടീമംഗങ്ങള്‍ ഒടുവില്‍ സ്വന്തം കാര്യംനോക്കിയതോടെ നേരംപുലരുംമുമ്പ് തലചായ്ക്കാനിടം കണ്ടത്തെി.
ടോം ജോസഫ് അടക്കമുള്ള അഞ്ച് അന്താരാഷ്ട്ര താരങ്ങളടങ്ങിയ ടീമിനാണ്  ഈ ദുരിതം. ബുധനാഴ്ചയാണ് ടീം മൊറാദാബാദിലേക്ക് പുറപ്പെട്ടത്. ദല്‍ഹി വഴി വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ മത്സരവേദിയിലത്തെി. സ്വീകരിക്കാനോ മറ്റോ സംഘാടകരാരുമുണ്ടായിരുന്നില്ല. എവിടെയാണ് താമസസൗകര്യം  ഒരുക്കിയിരിക്കുന്നതെന്ന് അറിയാനും വൈകി. എട്ട് മണിയോടെ സംഘാടകര്‍ ഒരു കോളജ് ഹോസ്റ്റലിലേക്ക് ടീമിനെ എത്തിച്ചു.
അരമണിക്കൂറിനകം റൂം ശരിയാക്കാമെന്ന് പറഞ്ഞ് കേരളതാരങ്ങളെ വരാന്തയില്‍ ഇരുത്തി സംഘാടകര്‍  സഥലം വിട്ടു.
മുങ്ങിയതാണെന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് അറിയുന്നത്. കോച്ചും മാനേജരും ഓടി നടന്ന് ഒടുവില്‍ അര്‍ധരാത്രിയോടെ താമസസൗകര്യം  ഒരുക്കുകയായിരുന്നു. അരമണിക്കൂറോളം വീണ്ടും യാത്ര ചെയ്താണ് ടീം പുതിയ സ്ഥലത്ത് എത്തിയത്.
ദേശീയ ചാമ്പ്യന്‍ഷിപ്പിനത്തെിയ ടീമുകള്‍ക്ക് കൊടും തണുപ്പത്ത്  താമസസൗകര്യം ഒരുക്കിയ സംഘാടകരാവട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് കഴിയുന്നത്. ബിജു ചന്ദ്രശേഖര്‍
 തിരുവനന്തപുരം: കേരളത്തിന്‍െറ  ഹാട്രിക് കിരീടമോഹങ്ങളും പേറി ദേശീയ സീനിയര്‍ വോളിബാള്‍ ടൂര്‍ണമെന്‍റിനായി ഉത്തര്‍പ്രദേശിലെ മൊറാദാബാദിലത്തെിയ പുരുഷ ടീമിന് ദുരിതപര്‍വം. മൂന്ന് ദിവസത്തെ ട്രെയിന്‍ യാത്രയും കഴിഞ്ഞത്തെിയ ടീമിന് ആദ്യ ദിനം ഉറങ്ങാനിടമൊരുക്കിയത് മത്സരവേദിയിലെ കോളജ് ഹോസ്റ്റലിന്‍െറ വരാന്തയില്‍. 10 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള കൊടുംതണുപ്പില്‍ വിറങ്ങലിച്ച ടീമംഗങ്ങള്‍ ഒടുവില്‍ സ്വന്തം കാര്യംനോക്കിയതോടെ നേരംപുലരുംമുമ്പ് തലചായ്ക്കാനിടം കണ്ടത്തെി.
ടോം ജോസഫ് അടക്കമുള്ള അഞ്ച് അന്താരാഷ്ട്ര താരങ്ങളടങ്ങിയ ടീമിനാണ്  ഈ ദുരിതം. ബുധനാഴ്ചയാണ് ടീം മൊറാദാബാദിലേക്ക് പുറപ്പെട്ടത്. ദല്‍ഹി വഴി വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ മത്സരവേദിയിലത്തെി. സ്വീകരിക്കാനോ മറ്റോ സംഘാടകരാരുമുണ്ടായിരുന്നില്ല. എവിടെയാണ് താമസസൗകര്യം  ഒരുക്കിയിരിക്കുന്നതെന്ന് അറിയാനും വൈകി. എട്ട് മണിയോടെ സംഘാടകര്‍ ഒരു കോളജ് ഹോസ്റ്റലിലേക്ക് ടീമിനെ എത്തിച്ചു.
അരമണിക്കൂറിനകം റൂം ശരിയാക്കാമെന്ന് പറഞ്ഞ് കേരളതാരങ്ങളെ വരാന്തയില്‍ ഇരുത്തി സംഘാടകര്‍  സഥലം വിട്ടു.
മുങ്ങിയതാണെന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് അറിയുന്നത്. കോച്ചും മാനേജരും ഓടി നടന്ന് ഒടുവില്‍ അര്‍ധരാത്രിയോടെ താമസസൗകര്യം  ഒരുക്കുകയായിരുന്നു. അരമണിക്കൂറോളം വീണ്ടും യാത്ര ചെയ്താണ് ടീം പുതിയ സ്ഥലത്ത് എത്തിയത്.
ദേശീയ ചാമ്പ്യന്‍ഷിപ്പിനത്തെിയ ടീമുകള്‍ക്ക് കൊടും തണുപ്പത്ത്  താമസസൗകര്യം ഒരുക്കിയ സംഘാടകരാവട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് കഴിയുന്നത്.

‘ആദര്‍ശിനു പിന്നില്‍ ആര്‍ത്തിയുടെ നാണംകെട്ട കഥകള്‍’

Posted: 21 Dec 2013 07:25 PM PST

Image: 

മുംബൈ: ‘ആദര്‍ശ് എന്ന സംസ്കൃത പദത്തിന്‍െറ അര്‍ഥം കണ്ണാടിയെന്നാണ്. മുന്നില്‍ കാണുന്നതാണ് കണ്ണാടിയില്‍ പ്രതിഫലിക്കുക. എന്നാല്‍, ഈ ‘ആദര്‍ശ്’ അതിനകത്തോ പിറകിലോ ഉള്ളവരെയാണ് കാട്ടിത്തരുന്നത്. നിര്‍ലജ്ജമായ അധികാര ദുര്‍വിനിയോഗത്തിന്‍െറയും ആര്‍ത്തിയുടെയും നാണംകെട്ട കഥകളാണ് ഇതിനുപിന്നില്‍’- ആദര്‍ശ് കുംഭകോണം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ സമാപനവാക്യമാണിത്.
മൂന്ന് മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും നിലവിലെ രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്കും 12 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും സൈന്യത്തിലെ പ്രമുഖര്‍ക്കുമെതിരെയാണ് ഈ പരാമര്‍ശം. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, അന്തരിച്ച വിലാസ് റാവ് ദേശ്മുഖ് എന്നിവരാണ് മുന്‍ മുഖ്യമന്ത്രിമാര്‍. മലയാളികളായ മുന്‍ ചീഫ്സെക്രട്ടറി ഡി. ശങ്കരന്‍, നഗരവികസന വകുപ്പ് മുന്‍ സെക്രട്ടറി തോമസ് ബെഞ്ചമിന്‍ എന്നിവരെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ള പരാമര്‍ശം സ്വീകാര്യമല്ളെന്നുപറഞ്ഞ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളുകയും അതിനെതിരെ ബി.ജെ.പി, ശിവസേന സഖ്യ പ്രതിപക്ഷം രംഗത്തുവരുകയും ചെയ്തെങ്കിലും ആദര്‍ശ് അഴിമതി വിവാദം കെട്ടടങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ മാത്രമല്ല ബി.ജെ.പി, ശിവസേന പ്രമുഖര്‍ക്കും ആദര്‍ശ് ഫ്ളാറ്റുണ്ടെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.ഡി.എ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രമുഖ ശിവസേന നേതാവ് സുരേഷ്പ്രഭു, ബി.ജെ.പി എം.പിയും മുന്‍ ദേശീയാധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ വലംകൈ അജയ് സഞ്ചേതിയുടെ ജീവനക്കാര്‍ എന്നിവരുടെ പേരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സുരേഷ് പ്രഭു നിയമവിരുദ്ധമായി ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണ് പരാമര്‍ശം.
25 പേര്‍ ചട്ടം ലംഘിച്ചാണ് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്. 13 പേരുമായി ബന്ധപ്പെട്ട് 22 ഓളം ബിനാമി ഫ്ളാറ്റുകളുമുണ്ട്. അജയ് സഞ്ചേതിയുടെ സഹോദരന്‍ അഭയ് സഞ്ചേതിയുടെ സാമ്പത്തിക സ്ഥാപനത്തിന്‍െറ സഹായത്തോടെ വാങ്ങിയ എട്ടു ഫ്ളാറ്റുകള്‍ ആദര്‍ശിലുണ്ട്. സഞ്ചേതിയുടെ ഡ്രൈവര്‍, പ്യൂണ്‍ എന്നിവരടക്കമുള്ള ജീവനക്കാരുടെ പേരിലാണ് ഇവ. ബിനാമി വിരുദ്ധ നിയമ പ്രകാരം 22 ഫ്ളാറ്റുകളുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കാന്‍ കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
ആദര്‍ശ് നില്‍ക്കുന്ന ഭൂമി താല്‍ക്കാലികമായി സൈന്യത്തിന്‍െറ കൈവശമായിരുന്നു. സ്വകാര്യ ഹൗസിങ് സൊസൈറ്റിക്ക് വഴിയൊരുക്കാന്‍ മുന്‍ മേജര്‍ ജനറല്‍മാരായ ടി.ആര്‍. കൗള്‍, എ.ആര്‍. കമോര്‍, കേണല്‍. ടി.കെ. സിന്‍ഹ, ബ്രിഗേഡിയര്‍ എം.എം. വാഞ്ചു എന്നിവര്‍ സഹായിച്ചതായും പ്രതിഫലമായി ഫ്ളാറ്റുകള്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രിയായ അശോക് ചവാന്‍ ചട്ടം ലംഘിച്ച് കെട്ടിടത്തിന് അനുമതി നല്‍കിയതിന് ഭാര്യാ ബന്ധുക്കളുടെ പേരില്‍ മൂന്ന് ഫ്ളാറ്റുകളാണ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവയാനീചരിതം

Posted: 21 Dec 2013 07:01 PM PST

Image: 

നയതന്ത്രം ഒരു കലയാണ്. അധികാരം നിയന്ത്രിക്കുന്ന കലയാണ് നയതന്ത്രം എന്നു പറഞ്ഞത് ഹെന്‍റി കിസിഞ്ജര്‍. കൂടുതല്‍ രസകരമായ നിര്‍വചനം നല്‍കിയത് വില്‍ ഡ്യൂറന്‍റാണ്. ഒന്നും പറയാതിരിക്കുക, പ്രത്യേകിച്ചും എന്തെങ്കിലും സംസാരിക്കുമ്പോള്‍. അതാണ് നയതന്ത്രകലയുടെ മര്‍മം എന്നാണ് ആ നിര്‍വചനം. എല്ലാ നയതന്ത്രവും മറ്റൊരു തരത്തിലുള്ള യുദ്ധത്തിന്‍െറ തുടര്‍ച്ചയാണെന്നു പറഞ്ഞവരുമുണ്ട്. സുഹൃത്തുക്കളെയെല്ലാം ഏതാണ്ട് പൂര്‍ണമായി ചതിക്കുകയും ശത്രുക്കളെ മുഴുവനായും ചതിക്കാതിരിക്കുകയുംചെയ്യുന്ന കല എന്ന് മറ്റൊരു നിര്‍വചനം. മറ്റുള്ളവരെ തങ്ങളുടെ വഴിയിലേക്ക് എത്തിക്കുന്ന കലയെന്ന് ഡേവിഡ് ഫ്രോസ്റ്റ്. ഇന്ത്യയും അമേരിക്കയും നയതന്ത്രം കളിച്ചതില്‍ ഈയിടെ കാര്യമായ ഒരു പിഴവു പറ്റി. നയതന്ത്രകലയുടെ സംഘര്‍ഷഭരിതമായ പരിണാമഗുപ്തിയിലേക്ക് രാജ്യങ്ങളെ നയിച്ചത് ദേവയാനി കോബ്രഗെഡെ. ദേവയാനി നായികയായ ഈ കലാരൂപത്തിന്‍െറ ആവിഷ്കാരത്തില്‍ പ്രകടമായ രണ്ടു രസങ്ങള്‍ ദേശീയതയും വംശീയതയുമാണ്.
ആദ്യം ദേശീയതയുടെ കാര്യമെടുക്കാം. ഇവിടെ നയതന്ത്രകലയിലെ നായിക ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയായി മാറുന്നു. അതിന് അവര്‍ക്കുള്ള യോഗ്യത ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥ എന്ന പദവിയാണ്. അമേരിക്കയില്‍ വിവസ്ത്രയാക്കി പീഡിപ്പിക്കപ്പെട്ട ഒരു ദലിത് വംശജ എന്ന പരിഗണനയല്ല ദേവയാനിക്കു കിട്ടിയത്. ഇന്ത്യന്‍ ദേശീയതക്കുവേണ്ടി വാദിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ദലിത് അനുകൂല നിലപാടുകള്‍ ഉള്ളവരല്ല എന്ന് പകല്‍ പോലെ വ്യക്തവുമാണ്. അങ്ങനെയായിരുന്നെങ്കില്‍ സോണി സോറി എന്ന ആദിവാസി സ്കൂള്‍ ടീച്ചര്‍ ഛത്തിസ്ഗഢ് പൊലീസിനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ അതിനെതിരെ ശബ്ദിക്കുമായിരുന്നു. അമേരിക്കയില്‍ അപമാനിക്കപ്പെട്ട ഒരു ഇന്ത്യക്കാരി എന്ന നിലയിലാണ് ദേവയാനിക്ക് അനുകൂലമായ നീക്കങ്ങളുണ്ടായത്. കടുത്ത വംശീയവിവേചനവും പീഡനവും അനുഭവിക്കുന്ന ഒരു ദലിത് വനിതക്കുവേണ്ടി ഇത്രയും ഉച്ചത്തില്‍ ഇന്നുവരെ ഇന്ത്യന്‍ ദേശീയവാദികള്‍ ശബ്ദിച്ചിട്ടില്ല. സോണി സോറിയെപ്പോലുള്ളവര്‍ ഇന്ത്യന്‍ ദേശീയതയുടെ പ്രതിനിധിയാവാന്‍ കഴിയാത്തവരാണ്. ദേശത്തെ പ്രതിനിധാനം ചെയ്യാനുള്ള അക്കാദമിക് /ഒൗദ്യോഗിക അടയാളങ്ങള്‍ ഇല്ലാതെ പോയവര്‍.
നയതന്ത്രകലയുടെ ആവിഷ്കാരത്തിന്‍െറ ആന്‍റികൈ്ളമാക്സില്‍ വംശീയത കൂടി ഉള്‍പ്പെടുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാവുന്നു. വംശീതയക്ക് ഇവിടെ രണ്ടു തലങ്ങളുണ്ട്. ഒന്ന്, ചാതുര്‍വര്‍ണ്യത്തിന്‍െറ തുടര്‍ച്ചയായ വംശീയവിവേചനം. രണ്ട്, അമേരിക്കയുടെ വംശീയ മുന്‍വിധി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജാതീയതയും അവരുടെ വംശീയതയും. മായാവതി പറയുന്നത് കേന്ദ്രം അമേരിക്കന്‍ നയതന്ത്രജ്ഞരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രതികരണത്തിന് വൈകിയത് ദേവയാനി ദലിതായതുകൊണ്ടാണ് എന്നാണ്. അത് ഒരു രാഷ്ട്രീയനേതാവിന്‍െറ പ്രതികരണം. യഥാര്‍ഥപ്രശ്നം അതല്ല. സിവില്‍ സര്‍വീസില്‍ പ്രവേശിച്ച ദലിതര്‍ക്ക് പലവിധത്തിലുള്ള വിവേചനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. വിരമിച്ച ദലിത് ഉദ്യോഗസ്ഥര്‍ പലരും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ജയമോഹന്‍ ‘നൂറു സിംഹാസനങ്ങള്‍’ എന്ന ഒരു നോവല്‍ തന്നെ ഇത്തരമൊരു അനുഭവകഥനത്തെ അവലംബിച്ച് എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുതന്നെയുള്ള ജാതീയമായ ആക്രമണത്തിന്‍െറ ഇരയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യനാടുകളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലുമുള്ള ഉയര്‍ന്ന തസ്തികകള്‍ നേടാന്‍ ഇന്ത്യന്‍ ബ്യൂറോക്രാറ്റുകള്‍ എന്തും ചെയ്യും. ഇതിനര്‍ഥം ദേവയാനി വിസയിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്താത്ത പഞ്ചപാവമാണ് എന്നല്ല. ഉത്തര്‍പ്രദേശിലെ ദലിതരായ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗത്തെയും മൃഗസംരക്ഷണവകുപ്പിലും ഫിഷറീസിലുമൊക്കെ ഒതുക്കിനിര്‍ത്തും. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍നിന്ന് ഒക്കെ അവരെ അകറ്റിനിര്‍ത്തും എന്ന് ചന്ദ്രബാന്‍ പ്രസാദ് ഒരിക്കല്‍ എഴുതിയിട്ടുണ്ട്.  ബ്യൂറോക്രസിയുടെ തലപ്പത്തുള്ള ജാതിവിവേചനത്തിന് കേരളത്തില്‍ തന്നെയുണ്ട് ഉദാഹരണങ്ങള്‍. രജിസ്ട്രേഷന്‍ ഐ.ജിയായിരുന്ന എ.വി. രാമകൃഷ്ണന്‍െറ ഒൗദ്യോഗിക വാഹനവും ഓഫിസ് ഫര്‍ണിച്ചറും ജീവനക്കാര്‍ ചാണകവെള്ളം തളിച്ച് ‘ശുദ്ധമാക്കി’യത് ഈ കേരളത്തിലാണ്.
അമേരിക്ക കറുത്ത വര്‍ഗക്കാരോടും മുസ്ലിംകളോടും ഏഷ്യന്‍ വംശജരോടും വെച്ചുപുലര്‍ത്തുന്ന കടുത്ത വംശീയ മുന്‍വിധിയുടെ ഇരയുമാവാം ദേവയാനി. വിലങ്ങുവെച്ചതും വിവസ്ത്രയാക്കിയതും ക്രിമിനലുകള്‍ക്കൊപ്പം തടവിലിട്ടതും അതിന്‍െറ ഭാഗമാണ് എന്നു സംശയിക്കാന്‍ ന്യായമുണ്ട്. എ.പി.ജെ. അബ്ദുല്‍ കലാമും കമല്‍ഹാസനും ഷാരൂഖ് ഖാനും മമ്മൂട്ടിയും ഒക്കെ ക്രൂരമായ ഈ വംശീയ മുന്‍വിധിയുടെ ഇരകളായിട്ടുണ്ട്. ദേവയാനിയുടെ കാര്യത്തില്‍ വിസ നിയമലംഘനത്തിനും മിനിമം വേതന നിയമലംഘനത്തിനും ഇത്രയും ക്രൂരമായ പീഡനം ആവശ്യമായിരുന്നില്ല. ഇന്‍ഫോസിസ് വിസ നിയമലംഘനം നടത്തിയപ്പോള്‍ അമേരിക്ക പിഴയിട്ട് അത് പരിഹരിച്ചത് ആരും മറന്നിട്ടില്ല. അത്തരമൊരു പരിഗണന ഇന്ത്യന്‍ വംശജയായ ദലിത് വനിതക്ക് ഉണ്ടായില്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ കൈകാര്യം ചെയ്യുമ്പോള്‍ നിയമവിരുദ്ധമായി നിയമം പ്രയോഗിക്കുന്നത് അമേരിക്കയുടെ പതിവാണ്. അതാണ് ദേവയാനിക്ക് അനുഭവിക്കേണ്ടിവന്നത്.
വീട്ടുജോലി എന്ന പേരില്‍ പുതിയ ഒരുതരം അടിമത്തം വളര്‍ന്നു വരുന്നുണ്ട്. പഴയ അടിമക്കച്ചവടത്തിന്‍െറ രൂപാന്തരം തന്നെയാണത്. ദേവയാനി വീട്ടുജോലിക്കാരിക്കുവേണ്ട വേതനം നല്‍കാതെ അമേരിക്കന്‍ വേതന നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു നയതന്ത്രജ്ഞ എന്ന നിലയില്‍ അടിസ്ഥാനപരമായ ചില മനുഷ്യാവകാശങ്ങള്‍ പരിപാലിക്കുന്നുണ്ടെന്ന് സ്വയം അവര്‍ ഉറപ്പുവരുത്തേണ്ടതുമായിരുന്നു. ഒരു അഴിമതി ആരോപണം കൂടി നേരിടുന്നുണ്ട് ദേവയാനി. ആദര്‍ശ് കുംഭകോണത്തില്‍ അനധികൃതമായി ഫ്ളാറ്റ് കൈവശപ്പെടുത്തിയതില്‍ ദേവയാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ പാനലിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദര്‍ശ് സൊസൈറ്റിയില്‍ ഫ്ളാറ്റ് വാങ്ങാന്‍ അര്‍ഹതയില്ലാതിരുന്ന ദേവയാനി തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഫ്ളാറ്റ് സ്വന്തമാക്കിയത്. വിദേശകാര്യമന്ത്രാലയത്തില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയതു പ്രകാരം  കേരളത്തിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമായി ഭൂമിയും ഫ്ളാറ്റും ഉള്‍പ്പെടെ 11 സ്വത്തുവകകളുണ്ട്. എറണാകുളത്ത് 2.02 ഉം 2.7 ഉം ഏക്കര്‍ ഭൂമി വീതമുണ്ട്.
മുംബൈയിലാണ് ജനിച്ചത്. പിതാവ് ഉത്തം കോബ്രഗെഡെ ഐ.എ.എസ് ഓഫിസറായിരുന്നു. മൗണ്ട് കാര്‍മല്‍ സ്കൂളില്‍ പഠിച്ചു. മുംബൈ സേഥ് ജി.എസ് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് നേടി. ഡോക്ടറാവാനായിരുന്നു അക്കാലത്ത് ആഗ്രഹം. പിന്നീട്, 1999ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. അമ്മാവന്‍ ഡോ. അജയ് ഗൊണ്ടാനെ 1985 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫിസറായിരുന്നു. പാകിസ്താന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്രദൗത്യങ്ങള്‍ നിര്‍വഹിച്ചശേഷമാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലത്തെിയത്. ഭര്‍ത്താവ് ഫിലോസഫി പ്രഫസറാണ്. മൂന്നും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കളുണ്ട്. യാത്ര, വായന, യോഗ, സംഗീതം എന്നിവയാണ് ഹോബികള്‍.

ജൊഹാനസ്ബര്‍ഗ് ടെസ്റ്റ്: വിജയ ലക്ഷ്യം 458; ദക്ഷിണാഫ്രിക്ക 138/2

Posted: 21 Dec 2013 11:07 AM PST

Image: 
Subtitle: 
വിജയ ലക്ഷ്യം 458; ദക്ഷിണാഫ്രിക്ക 138/2, കോഹ്ലിക്ക് സെഞ്ച്വറി നഷ്ടം (96)

ജൊഹാനസ്ബര്‍ഗ്: ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകവീട്ടി ഇന്ത്യ ജൊഹാനസ് ബര്‍ഗ് ടെസ്റ്റില്‍  വെന്നിക്കൊടി പാറിക്കുമോ എന്നറിയാന്‍  മണിക്കൂറുകളുടെ കാത്തിരിപ്പ്. നാലാം ദിനം ദക്ഷിണാഫ്രിക്കക്കുള്ള വിജയലക്ഷ്യം 458 റണ്‍സായി സന്ദര്‍ശകര്‍ നിശ്ചയിച്ച് നല്‍കിയതോടെയാണ് മത്സരം ആവേശത്തിലേക്കുയര്‍ന്നത്. വിജയം മുന്നില്‍ കണ്ട് ബാറ്റ് വീശുന്ന ദക്ഷിണാഫ്രിക്കക്ക് നാലാം ദിനം അവസാനത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്കായി. കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ക്ക് 138 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. മികച്ച തുടക്കം നല്‍കിയ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് (44) റണ്ണൗട്ടില്‍ മടങ്ങിയപ്പോള്‍ അപകടകാരിയായ ഹാഷിം ആംലയെ (4) പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് മാനസിക മുന്‍തൂക്കം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ സ്മിത്തിനൊപ്പം 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപണര്‍ ആല്‍വിരോ പീറ്റേഴ്സന്‍ (76) ക്രീസിലുണ്ട്.  ഡ്യൂപ്ളസിസാണ് (10) കൂട്ട്.  എട്ട് വിക്കറ്റ് കൈയിലിരിക്കെ വിജയത്തിലേക്കത്തൊന്‍ ദക്ഷിണാഫ്രിക്കക്ക് 320 റണ്‍സ് കൂടി വേണം.  തലേന്നത്തെ ഫോം നിലനിര്‍ത്താനായില്ളെങ്കിലും  421 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയ ശേഷമായിരുന്നു രണ്ടാം ഇന്നിങ്സില്‍  ഇന്ത്യയുടെ മടക്കം.  ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. 284\2 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ പുജാരയും കോഹ്ലിയും ചേര്‍ന്ന് മികച്ച ലീഡിലേക്ക് നയിച്ചു. എതിര്‍ ബൗളിങ്ങിന് പഴുതനുവദിക്കാതെ ഷോട്ടുകളുതിര്‍ത്ത ഇരുവരും മൂന്നാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 250 പന്തില്‍ നിന്ന് 21  ഫോറടക്കം  153 റണ്‍സെടുത്ത് നില്‍ക്കെ  പുജാരയെ കാലിസ് ഡിവില്ലിയേഴ്സിന്‍െറ കൈകളിലത്തെിച്ചതോടെ ഇന്ത്യന്‍ വിക്കറ്റിന് ഇളക്കം തട്ടി. നിലയുറപ്പിക്കും മുമ്പേ രോഹിത് ശര്‍മയെ (6) കാലിസ് തന്നെ മടക്കി. എന്നാല്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെവെച്ചുള്ള കോഹ്ലിയുടെ പുറത്താകല്‍  നിരാശ നല്‍കി.  193 പന്തില്‍ ഒമ്പത് ഫോറുകളോടെ 96 റണ്‍സ് നേടിയ കോഹ്്ലിയെ ഡുമിനിയാണ് വീഴ്ത്തിയത്. ഡി വില്ലിയേഴ്സിനായിരുന്നു ക്യാച്ച്. ആറ് വിക്കറ്റിന് 358 റണ്‍സായിരുന്നു അപ്പോള്‍ സന്ദര്‍ശകരുടെ സ്കോര്‍ നില.  മധ്യനിരയില്‍  മികച്ച കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയതോടെ റണ്‍ നിരക്ക് താഴ്ന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. അജിന്‍ക്യ രഹാനെ (15), ആര്‍. അശ്വിന്‍ (7) എന്നിവര്‍ വെല്ലുവിളികളില്ലാതെ മടങ്ങി.  ധോണിക്ക് (29) പുറമെ വാലറ്റത്ത് രണ്ട് സിക്സും മൂന്നു ഫോറുമടക്കം സഹീര്‍ പുറത്താകാതെ നേടിയ 29 റണ്‍സാണ്   സ്കോറിങ്ങിന് പിന്നീട് വേഗം നല്‍കിയത്.  ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ നാല് റണ്‍സ് വീതമെടുത്ത് പുറത്തായതോടെ   ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ തീരുമാനമായി.  ദക്ഷിണാഫ്രിക്കക്കുവേണ്ടി ഫിലാണ്ടര്‍, കാലിസ് എന്നിവര്‍ മൂന്നും ഇമ്രാന്‍ താഹിര്‍, ഡുമിനി എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് നേടി.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്സ് - 280. രണ്ടാം ഇന്നിങ്സ് 284\2 പുജാര സി ഡിവില്ലിയേഴ്സ് ബി കാലിസ് 153, കോഹ്്ലി സി ഡിവില്ലിയേഴ്സ് ബി ഡുമിനി 96, രോഹിത് ശര്‍മ ബി കാലിസ് 6, രഹാനെ സി സ്മിത്ത് ബി ഡുമിനി 15, ധോണി സി എല്‍ഗാര്‍ ബി ഫിലാണ്ടര്‍ 29, അശ്വിന്‍ സി ഡ്യൂപ്ളസിസ് ബി ഫിലാണ്ടര്‍ 7, സഹീര്‍ നോട്ടൗട്ട് 29, ഇശാന്ത് എല്‍.ബി.ഡബ്ള്യു ബി ഇമ്രാന്‍ താഹിര്‍ 4, മുഹമ്മദ് ഷമി ബി ഇമ്രാന്‍ താഹിര്‍ 4. എക്സ്ട്രാസ് 24. ആകെ 421ന് എല്ലാവരും പുറത്ത്. വിക്കറ്റ് വീഴ്ച: 1-23, 2-93, 3-315, 4-325, 5-327, 6-358, 7-369, 8-384, 9-405, 10-421.
 ബൗളിങ്: ഡെയില്‍ സ്റ്റെയിന്‍ 30-5-104-0, ഫിലാണ്ടര്‍ 28-10-68-3, മോര്‍കല്‍ 2-1-4-0, കാലിസ് 20-5-68-3, ഇമ്രാന്‍ താഹിര്‍ 15.4-1-69-2, ഡി വില്ലിയേഴ്സ് 1-0-5-0, ഡുമിനി 24-0-87-0.
ദക്ഷിണാഫ്രിക്ക 244, രണ്ടാം ഇന്നിങ്സ്: പീറ്റേഴ്സന്‍ നോട്ടൗട്ട് 75, സ്മിത്ത് റണ്ണൗട്ട് 44, ആംല ബി മുഹമ്മദ് ഷമി 4, ഡ്യൂപ്ളസിസ് 10. എക്സ്ട്രാസ് 4. ആകെ രണ്ട് വിക്കറ്റിന് 138 റണ്‍സ്. വിക്കറ്റ്  വീഴ്ച: 1-108, 2-118.  ബൗളിങ്: സഹീര്‍ 9-0-29-0, ഇശാന്ത് 9-2-28-0, ഷമി 8-1-30-1, അശ്വിന്‍ 16-2-42-0, വിജയ് 1-0-3-0, ധോണി 2-0-4-0

കോഹ്ലിക്ക് റെക്കോഡ് നഷ്ടം

Posted: 21 Dec 2013 11:05 AM PST

Image: 

ജൊഹാനസ്ബര്‍ഗ്:  ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍  സെഞ്ച്വറിക്ക് നാല് റണ്‍സില്‍ വെച്ച്  പുറത്തായ കോഹ്്ലിക്ക്  രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരം നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ കോഹ്്ലിയുടെ (119) സെഞ്ച്വറിയായിരുന്നു ഇന്ത്യക്ക് കരുത്തായത്. രണ്ടാം ഇന്നിങ്സില്‍  ഡുമിനിയുടെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ 96ല്‍ വെച്ച് ഡിവില്ലിയേഴ്സിന് പിടികൊടുത്താണ് കോഹ്ലി മടങ്ങിയത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP