റോസ്മലയില്‍ വൈദ്യുതി എത്തിക്കും -കലക്ടര്‍ Posted: 01 Dec 2013 12:58 AM PST കൊല്ലം: കിഴക്കന്‍ മലയോരപ്രദേശമായ റോസ്മലയില്‍ വൈ ദ്യുതിയത്തെിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ബി. മോഹനന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. കെ. രാജു എം.എല്‍.എയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. കലക്ടര്‍ രണ്ടാഴ്ചക്കകം പ്രദേശത്ത് സന്ദര്‍ശനം നടത്തും. ആവശ്യം സര്‍ക്കാറിന്‍െറ അടിയന്തരശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കലക്ടര്‍ പറഞ്ഞു. വനമേഖലയിലൂടെ ഉപരിതല വൈദ്യുതിലൈന്‍ വലിക്കാന്‍ കഴി യാത്തതാണ് പ്രധാന പ്രശ്നം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് തെളിവെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ജില്ലയിലും സിറ്റിങ് നടത്തണമെന്നും ജില്ലയിലെ കിഴക്കന്‍മേഖലയിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡി. ഡി.സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലം തുറമുഖ റോഡ് വികസനം വേഗത്തിലാക്കണമെന്നും ചിന്നക്കടയില്‍ പ്രവര്‍ത്തിക്കുന്ന പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസ് പുന ര്‍നിര്‍മിക്കണമെന്നും പി.കെ. ഗുരുദാസന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. തുറമുഖ റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ കലക്ടര്‍ മുന്‍കൈയെടുക്കണം. വരള്‍ച്ചക്കുമുമ്പുതന്നെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സപൈ്ളസ് വഴി അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനും യൂനിഫോമിനുമുള്ള തുക സ്കൂളുകള്‍ക്ക് എത്രയുംവേഗം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കശുവണ്ടിത്തൊഴിലാളികള്‍ക്ക് ഫാക്ടറികളില്‍ അടിസ്ഥാനസൗകര്യമൊരുക്കണമെന്ന് പി. ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. പുത്തൂര്‍ ടൗണ്‍ റോഡിലെ അറ്റകുറ്റപ്പണികളിലെ ഉദ്യോഗസ്ഥ അനാസ്ഥ പരിഹരിക്കണം. നെടുവത്തൂര്‍ കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസ ലോണ്‍ നല്‍കാന്‍ ചില ബാങ്കുകള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം തുടങ്ങുന്നതിനുള്ള നടപടി എത്രയും വേഗം പൂര്‍ത്തീകരിക്കണം. പള്ളിക്കമണ്ണടി പാലം ഉടന്‍ പൂര്‍ത്തിയാക്കണം. അടുതല-കട്ടച്ചല്‍-ഇത്തിക്കര തടയണ നിര്‍മാണം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുകാര്‍ക്ക് എ.ടി.എമ്മുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ ശാസ്ത്രീയ അറവുശാല നിര്‍മിക്കണം. ഷീ ടാക്സി സംവിധാനം കൊല്ലത്തും ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ആവശ്യപ്പെട്ടു. വിരമിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.വി ലിജി, ജില്ലാ സപൈ്ള ഓഫിസര്‍ സി. സുധര്‍മകുമാരി, പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സീതി സാഹിബ്, കൃഷിവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ സി.ഒ ഹേമലത, പൊതുമരാമത്തുവകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലീല എന്നിവര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി. എ.ഡി.എം. ഒ. രാജു, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ചക്കിട്ടപ്പാറ പ്രശ്നം: സര്‍ക്കാരിന് മൃദുസമീപനമില്ലെന്ന് ഉമ്മന്‍ചാണ്ടി Posted: 01 Dec 2013 12:52 AM PST ന്യൂദല്‍ഹി: ചക്കിട്ടപ്പാറ അനധികൃത ഇരുമ്പയിര് ഖനന പ്രശ്നം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് മൃദുസമീപനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വ്യവസായ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഖനനാനുമതി റദ്ദാക്കിയത്. അന്വേഷണം വേണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. |
കോര്‍പറേഷനില്‍ ‘ഭരണമാറ്റ’ കാഹളം മുഴങ്ങുന്നു Posted: 01 Dec 2013 12:46 AM PST Subtitle: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുടെ ആത്മഹത്യ തിരുവനന്തപുരം: സി.പി.എം വനിതാ കൗണ്‍സിലറുടെ ആത്മഹത്യ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണമാറ്റത്തിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഉണ്ടായിരിക്കുന്ന ഒഴിവിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് ജീവന്‍മരണ പോരാട്ടത്തിന്‍െറ വേദിയാകും. സീറ്റ് നിലനിര്‍ത്തുക എന്നത് നഗരസഭാ ഭരണത്തിന്‍െറ ഉറപ്പിന്‍െറ കൂടി ഭാഗമാണ്. അതേസമയം, പുതിയ രാഷ്ട്രീയമാറ്റങ്ങള്‍ മുന്നില്‍കണ്ട് കോര്‍പറേഷനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ശക്തനായ എതിരാളിയെ നിര്‍ത്തി ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാവും കോണ്‍ഗ്രസ് മെനയുക. ചര്‍ച്ചകള്‍ അണിയറയില്‍ രഹസ്യമായി ആരംഭിച്ചുകഴിഞ്ഞു.വരുംദിവസങ്ങളില്‍ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായി പുറത്തുവരും. ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിലെ എം.എസ്. സംഗീത ആത്മഹത്യ ചെയ്തതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. 100 അംഗങ്ങളുള്ള നഗരസഭയില്‍ 51 സീറ്റാണ് എല്‍.ഡി.എഫിന്. ഇപ്പോഴത് 50 സീറ്റ് എന്ന നിലയിലായി. യു.ഡി.എഫിന് 43 സീറ്റാണുള്ളത്. ഒരു സ്വതന്ത്രനും ആറ് ബി.ജെ.പി അംഗങ്ങളുമുണ്ട്. സ്വതന്ത്രനും ബി.ജെ.പിയും പിന്തുണച്ചാല്‍ 49 എന്ന നിലയിലേക്ക് കക്ഷിനില ഉയര്‍ത്താന്‍ യു.ഡി.എഫിന് സാധിക്കും. അപ്പോള്‍ ഒരു സീറ്റിന്‍െറ കുറവുണ്ടാകും. അത് ആറ്റിപ്രയിലൂടെ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്‍െറ ശ്രമം. ഇടതിന്‍െറ കുത്തകസീറ്റായ ആറ്റിപ്ര വാര്‍ഡ്, അസംബ്ളി തെരഞ്ഞെടുപ്പിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിപ്ര അടങ്ങുന്ന പ്രദേശത്ത് എം.എ. വാഹിദ് 2000 ത്തോളം വോട്ട് ലീഡ് നേടിയപ്പോള്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുരജയെ 200 വോട്ടിനാണ് സംഗീത തോല്‍പ്പിച്ചത്. ശക്തനും പൊതുസമ്മതനുമായ സ്ഥാനാര്‍ഥിയെ കണ്ടത്തൊനുള്ള ശ്രമങ്ങളാവും കോണ്‍ഗ്രസ് നടത്തുക. മേയര്‍ ചന്ദ്രികയുടെ നേതൃത്വത്തിലെ ഭരണം നഗരവാസികള്‍ വെറുത്തുകഴിഞ്ഞുവെന്നും ഭരണമാറ്റം അനിവാര്യമായിരിക്കുകയാണെന്നുമുള്ള പ്രചാരണങ്ങള്‍ ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഗ്രൂപ് വഴക്കും ചെളിവാരിയെറിയലും കോണ്‍ഗ്രസില്‍ പരസ്യമായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ തന്ത്രങ്ങള്‍ എത്രത്തോളം ഫലം ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും. സംഗീതയുടെ മരണംവഴി ഉണ്ടായിരിക്കുന്ന ആഘാതത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പിലേക്ക് തയാറെടുക്കാന്‍ സി.പി.എമ്മിന് വീണ്ടും സമയം വേണ്ടിവന്നേക്കും. എങ്കിലും സീറ്റ് നിലനിര്‍ത്താന്‍ കഠിനപ്രയത്നം തന്നെ നടത്താനുള്ള തയാറെടുപ്പിലാണ് സി.പി.എം. സംഗീതയുടെ മരണം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത സി.പി.എം തള്ളിക്കളയുന്നില്ല. അതിനെ ചെറുത്ത് തോല്‍പിക്കുക എന്നതും സി.പി.എമ്മിന് പുതിയ വെല്ലുവിളിയാകും. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കുകയും ബി.ജെ.പിയുടെയും സ്വതന്ത്രന്‍െറയും പിന്തുണ കൂടി നേടാന്‍ കഴിഞ്ഞാലും 50- 50 എന്ന നിലയിലേക്കാവും കക്ഷിനില എത്തുക. അപ്പോള്‍ ഭരണം ഏത് മുന്നണിക്കെന്നത് ടോസ് വഴിയായിരിക്കും നിശ്ചയിക്കുക |
ബി.പി.എല്‍ കാര്‍ഡ് ഒരാഴ്ചക്കകം നല്‍കണം -ജില്ലാ വികസനസമിതി Posted: 01 Dec 2013 12:27 AM PST തൃശൂര്‍: ബി.പി.എല്‍ കാര്‍ഡിന് അപേക്ഷിക്കുന്ന രോഗികള്‍ക്ക് അപേക്ഷ ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് ജില്ലാ വികസനസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കലക്ടറേറ്റില്‍ ഏകജാലക സംവിധാനം തുടങ്ങണമെന്നും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. അജിത്കുമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിര്‍ദേശിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പിന്താങ്ങി. കാര്‍ഡ് യഥാസമയം ലഭിക്കാത്തതിനാല്‍ നിരവധിപേര്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഭൂരഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പട്ടയമില്ലാത്തതുമൂലം പലര്‍ക്കും വീട് വെക്കാനുള്ള ധനസഹായം കിട്ടാത്ത അവസ്ഥയാണെന്ന് പ്രമേയം അവതരിപ്പിച്ച കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. പാടശേഖരം ഉള്‍പ്പെടെയുള്ള ഭൂമികളുടെ ഡാറ്റാബാങ്ക് അടിയന്തരമായി പ്രസിദ്ധപ്പെടുത്തണമെന്ന് പി.കെ. ബിജു എം.പി ആവശ്യപ്പെട്ടു. നീര്‍ത്തട സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തണമെന്നും അനുവാദകനായ ബി.ഡി. ദേവസി എം.എല്‍.എ നിര്‍ദേശിച്ചു. കൊച്ചി- മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ (ഗെയില്‍) കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. പൈപ്പ്ലൈന്‍ കടന്നുപോകുന്ന മേഖലകളില്‍ കൃഷി ചെയ്യുന്ന തെങ്ങ്, നെല്ല്, എന്നിവക്ക് നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരത്തില്‍ വര്‍ധന വരുത്തുക, പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന കൃഷിഭൂമിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള ആശങ്ക പരിഹരിച്ച് വ്യക്തത നല്‍കണം. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് വിട്ടുനല്‍കിയ പ്രദേശങ്ങളിലെ റോഡ്, ഏക്കര്‍ കണക്കിന് പാടശേഖരം എന്നിവക്ക് കേടുപറ്റാതെ നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്ത തരത്തിലാണ് ഗെയില്‍ അധികൃതര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. കൊച്ചി- മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി.കെ. ബിജു എം.പി ആവശ്യപ്പെട്ടു. കുളമ്പുരോഗം മൂലം നഷ്ടം സംഭവിച്ച ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സാംക്രമിക രോഗം തടയുന്നതിനും നടപടി വേണമെന്നും വികസനസമിതി ആവശ്യപ്പെട്ടു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെ സ്റ്റോക്ക് വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. ജില്ലയില്‍ പാചകവാതക വിതരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ സപൈ്ള ഓഫിസര്‍ പരിശോധന കര്‍ശനമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ഭൂമി മണ്ണിട്ട് നികത്തിയതിനെതിരെ നടപടി വേണം. ഇതുസംബന്ധിച്ച് ഈമാസം 15നകം അദാലത്ത് നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. നിയമ തടസ്സമില്ലാത്ത പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് ബി.ഡി. ദേവസി എം.എല്‍.എ പറഞ്ഞു. നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യപികക്കെതിരെയുള്ള പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സഹകരണ മന്ത്രിയുടെ പ്രതിനിധി പി.എ. ശേഖരന്‍, പി.കെ. ബിജു എം.പി, എം.എല്‍.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. അജിത് കുമാര്‍, പ്ളാനിങ് ഓഫിസര്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു. |
ലോക സ്കൂള്‍ മീറ്റ്: മലയാളി താരം ലേഖാ ഉണ്ണിക്ക് വെങ്കലം Posted: 30 Nov 2013 11:21 PM PST ബ്രസീലിയ: ബ്രസീലില്‍ നടക്കുന്ന ലോക സ്കൂള്‍ ഗെയിംസ് (ജിംനേഷ്യാഡ്)ല്‍ മലയാളി താരത്തിന് മെഡല്‍ നേട്ടം. 1,500 മീറ്ററില്‍ പങ്കെടുത്ത ലേഖാ ഉണ്ണിയാണ് വെങ്കലം നേടിയത്. നാല് മിനിറ്റ് 58.23 സെക്കന്‍ഡിലാണ് ലേഖ 1500 മീറ്റര്‍ ഫിനിഷ് ചെയ്തത്. മേഴ്സിക്കുട്ടന്‍ അത്ലറ്റിക് അക്കാദമിയില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ഥിയാണ് ലേഖ. 800 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല്‍ തിങ്കളാഴ്ചയും ട്രിപ്പ്ള്‍ ജംപില്‍ അബ്ദുല്ല അബൂബക്കര്‍ ചൊവ്വാഴ്ചയും മത്സരിക്കും. അത്ലറ്റിക്സിലും നീന്തലിലുമായി 60 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 36 രാജ്യങ്ങളില്‍ നിന്നുള്ള 1700ലേറെ കായിക താരങ്ങള്‍ ഡിസംബര്‍ മൂന്നുവരെ നടക്കുന്ന 15ാമത് ജിംനേഷ്യാഡില്‍ മാറ്റുരക്കും. |
നാട്ടുകാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം -ജില്ലാ വികസന സമിതി Posted: 30 Nov 2013 11:20 PM PST പാലക്കാട്: വയനാട്ടില്‍നിന്ന് മോഴയാനയെ കൊണ്ടുവന്ന് മണ്ണാര്‍ക്കാട് വനമേഖലയില്‍ വിട്ടതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തത് നിരുപാധികം പിന്‍വലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. മറ്റൊരു ജില്ലയില്‍ നിന്നുള്ള രോഗിയായ ആനയെ ഈ മേഖലയില്‍ എത്തിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധിക്കുന്നതായി സി.പി. മുഹമ്മദ് എം.എല്‍.എ പറഞ്ഞു. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണെന്ന് ഡി.എഫ്.ഒ അറിയിച്ചു. കേസ് പിന്‍വലിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. സമാന്തര പ്രശ്നം പറമ്പിക്കുളം മേഖലയിലുണ്ടായതായി കെ.വി. വിജയദാസ് എം.എല്‍.എ അറിയിച്ചു. കടുവയെ അക്രമിച്ച സംഭവത്തില്‍ നിരപരാധിയായ ഒരാള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്നതായി വി. ചെന്താമരാക്ഷന്‍ എം.എല്‍.എ പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ മാനുഷിക പരിഗണനയും ജനാധിപത്യ മര്യാദകളും പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ വ്യാപകമായി കുളമ്പുരോഗം പടരുന്നതായി എം.എല്‍.എമാര്‍ പറഞ്ഞു. ഇതുമൂലം പാലുല്‍പാദനത്തില്‍ മാന്ദ്യം സംഭവിച്ചു. എന്നാല്‍ കുളമ്പുരോഗം ബാധിച്ച കാലികളുടെ പാല്‍, മാംസം എന്നിവ കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങളില്ളെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. രോഗം ബാധിച്ചതിനുശേഷം ജില്ലയില്‍ 12.8 ശതമാനം പാലുല്‍പാദനം കുറഞ്ഞതായി ക്ഷീരവികസന ഓഫിസര്‍ അറിയിച്ചു. എം.എല്‍.എമാരായ എം. ഹംസ, കെ. ചന്ദ്രന്‍, സി.പി. മുഹമ്മദ്, കെ. അച്യുതന്‍ എന്നിവര്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.സി-ടി.എസ്.പി ഫണ്ടുകള്‍ ജില്ലയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ളെന്ന് എ.കെ. ബാലന്‍ എം.എല്‍.എ പറഞ്ഞു. ഇതു സംബന്ധിച്ച കണക്കുകള്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടി മേഖലയില്‍ ടി.എസ്.പി ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിച്ചില്ളെന്ന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഫണ്ട് വിനിയോഗം നിരീക്ഷിക്കാന്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നതായും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനുപയോഗിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്ലാ വകുപ്പുകളുടെയും യോഗം ഡിസംബര്‍ 17ന് വൈകീട്ട് നാലിന് കലക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. തൃത്താല മേഖലയില്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുക ഇതുവരെ ലഭ്യമായില്ളെന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ ദേശീയപാത തകര്‍ന്ന് കിടക്കുകയാണെന്ന് കെ.എസ്. സലീഖ എം.എല്‍.എ പറഞ്ഞു. പട്ടാമ്പി താലൂക്ക് ഉടനെ നിലവില്‍ വരുമെന്നും ഇതിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും സി.പി. മുഹമ്മദ് എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരായ കെ. അച്യുതന്‍, സി.പി. മുഹമ്മദ്, എ.കെ. ബാലന്‍, കെ.വി. വിജയദാസ്, കെ.എസ്. സലീഖ, വി.ടി. ബല്‍റാം, വി. ചെന്താമരാക്ഷന്‍, എം. ഹംസ, എം. ചന്ദ്രന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, ഇ.ടി. മുഹമ്മദ് ബഷീറിന്‍െറ പ്രതിനിധി പി.ഇ.എ. സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രവീന്ദ്രനാഥ്, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, എ.ഡി.എം കെ. ഗണേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവര്‍ പങ്കെടുത്തു. |
പ്രതിഷേധക്കൊടുങ്കാറ്റായ് ദേശീയപാത ഉപരോധം Posted: 30 Nov 2013 11:15 PM PST Subtitle: സമരത്തിന് എത്തിയത് ആയിരങ്ങള്‍ 500ഓളം പേര്‍ക്കെതിരെ കേസ് കുറ്റിപ്പുറം: മതിയായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കാതെയുള്ള ദേശീയപാത സര്‍വേക്കെതിരെ കുറ്റിപ്പുറത്ത് അരങ്ങേറിയ സമരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും ഇരകളും കുടുംബങ്ങളും സമരത്തില്‍ ആവേശപൂര്‍വം അണിനിരന്നു. സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും ദേശീയപാത അതോറിറ്റിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. 200ഓളം സ്ത്രീകള്‍ സമരത്തില്‍ പങ്കാളികളായി. ദേശീയപാത സര്‍വേ തടസ്സപ്പെടുത്തുകയും പാത ഉപരോധിക്കുകയും ചെയ്തതിന് സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന എ.ഐ.വൈ.എഫ്, മുസ്ലിംലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി, സോളിഡാരിറ്റി നേതാക്കളടക്കം അറസ്റ്റ് ചെയ്ത 90 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മുസ്ലിം ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖിനെ പൊലീസ് മര്‍ദിച്ചെന്ന പരാതിയിലും കേസുണ്ട്. ജില്ലാ സെക്രട്ടറി പി.പി. സുനീര്‍ ഉള്‍പ്പെടെ സി.പി.ഐ നേതാക്കള്‍ സമരത്തില്‍ പങ്കാളികളായി. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നടപ്പുവിലയില്‍ നഷ്ടപരിഹാരം നല്‍കുക, പാതയുടെ വീതി 30 മീറ്ററായി നിജപ്പെടുത്തുക, ബി.ഒ.ടി കരാര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. സമരക്കാരുടെ കണ്ണുവെട്ടിച്ച് ഒരു കിലോമീറ്ററോളം മാറി സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥ നീക്കവും ബഹുജന പ്രതിഷേധത്തില്‍ വിഫലമായി. സര്‍വേക്കെതിരെ അരങ്ങേറിയ പ്രതിഷേധം റോഡ് ഉപരോധമായതോടെ കോഴിക്കോട്-തൃശൂര്‍ പാതയില്‍ മൂന്നര മണിക്കൂറോളം ഗതാഗതം നിലച്ചു. ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാവിലെ ഒമ്പതോടെ തുടങ്ങിയ ഉപരോധം 12.30നാണ് അവസാനിച്ചത്. സമരക്കാരെ അറസ്റ്റ് ചെയ്ത് ഗതാഗതതടസ്സം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കൂടുതല്‍ ഇരകളത്തെി സമരം ഏറ്റെടുത്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നതോടെ എണ്ണത്തില്‍ കുറവായ പൊലീസിന് കാഴ്ചക്കാരാകേണ്ടിവന്നു. മലപ്പുറത്തുനിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് സമരക്കാരെ നീക്കിയത്. സര്‍വേ നിര്‍ത്തിയതായുള്ള കലക്ടറുടെ അറിയിപ്പിനെതുടര്‍ന്നാണ് ഉച്ചക്ക് സമരം അവസാനിപ്പിച്ചത്. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നഷ്ടം ക്വാറി മാഫിയക്ക് -പി. സുരേന്ദ്രന്‍ Posted: 30 Nov 2013 11:10 PM PST മലപ്പുറം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കൂടുതല്‍ നഷ്ടം കേരളത്തിലെ കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കാണെന്ന് സാഹിത്യക്കാരന്‍ പി. സുരേന്ദ്രന്‍. സര്‍വീസില്‍നിന്ന് വിരമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. സുന്ദര്‍രാജന് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദിവാസികളെ ശിഥിലമാക്കുന്നതില്‍ പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കുള്ള പങ്ക് വലുതാണ്. ഗാഡ്ഡില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സംരക്ഷണം ഉറപ്പാക്കുന്നത് ആദിവാസികളുടെ ജീവിതം കൂടിയാണ്. മാര്‍ക്സിയന്‍ ചിന്തകളില്‍ പരിസ്ഥിതിവാദം പരാമര്‍ശിക്കുന്നില്ല. കരിങ്കല്‍ ക്വാറി മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തില്‍ ഇടതുപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. ഒഞ്ചിയം യാത്ര നടത്താന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് സുന്ദര്‍രാജന്‍. അപരനെ സംരക്ഷിക്കാന്‍ സ്വന്തം ശരീരത്തെ വെയിലത്ത് നിര്‍ത്തിയവനാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ അഭിപ്രയപ്പെട്ടു. ചടങ്ങില്‍ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രതിനിധി കെ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സി.പി. കാര്‍ത്തികേയന്‍, ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പന്‍, പ്ളാച്ചിമട ജനാധിപത്യ യാത്രാ കണ്‍വീനര്‍ സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെയും ഗായകന്‍ മന്നാഡേയുടെയും ഓര്‍മക്കായി രാഗസന്ധ്യയും അരങ്ങേറി. ചടങ്ങില്‍ സി.ജെ. തോമസ് സ്വാഗതവും പറമ്പത്ത് ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. |
രാഷ്ട്രീയ-പൗരോഹിത്യ മാഫിയ കൈയേറ്റക്കാരെ സഹായിക്കുന്നു Posted: 30 Nov 2013 11:02 PM PST Subtitle: ആദിവാസി ദലിത് ജനകീയ കൂട്ടായ്മ തൊടുപുഴ: നിശ്ശബ്ദ ഭൂരിപക്ഷത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിരുദ്ധരായി ചിത്രീകരിച്ച് മാഫിയകള്‍ക്ക് വേണ്ടിയുള്ള സമരത്തിന് ഇല്ലാത്ത വലിപ്പം സൃഷ്ടിക്കുകയാണ് സഭാ നേതൃത്വവും മുന്നണികളുമെന്ന് ആദിവാസി ദലിത് ജനകീയ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടിയേറ്റ കര്‍ഷകന് പട്ടയത്തിനായെന്ന പേരില്‍ ഭൂമി കൈയേറ്റക്കാരെ സഹായിക്കുകയാണ് രാഷ്ട്രീയ-പൗരോഹിത്യ മാഫിയ. വിലയില്ലാത്ത കൈവശരേഖ മാത്രം കൈവശമുള്ള ആദിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ ഇവര്‍ രംഗത്തിറങ്ങാത്തതെന്തെന്നും ജനകീയ കൂട്ടായ്മ നേതാക്കള്‍ ചോദിച്ചു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ജില്ലയിലെ സൈ്വര ജീവിതം തകര്‍ക്കുന്ന മാഫിയ പിന്മാറണം. 2010 മാര്‍ച്ചില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പ്രഫ.മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപവത്കരിച്ചപ്പോള്‍ തന്നെ ചില ശക്തികള്‍ ഇത് അട്ടിമറിക്കാന്‍ രംഗത്തുവന്നിരുന്നു. കമ്മിറ്റി പഠനം നടത്തുമ്പോള്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് പൊതുസമൂഹത്തിന് വേണ്ടി തുറന്നിട്ടിരുന്നു. അത് ഉപയോഗിക്കാത്തവരാണ് ഗാഡ്ഗില്‍ കമീഷന്‍ പൊതുസമൂഹവുമായി ചര്‍ച്ച നടത്തിയില്ളെന്ന് ആരോപിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളുടെ മറവില്‍ ഭൂമി കൈയേറിയ ഒരുവിഭാഗം മത മേധാവികളാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇവരാണ് ഇടുക്കിയുടെ വോട്ട് ബാങ്കെന്ന തെറ്റിദ്ധാരണയില്‍ ഇവരെ പ്രീണിപ്പിക്കുന്നതിന് മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ മത്സരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിക്ക് ഒരുപോറലുമേല്‍പിക്കാതെ ജീവിതം നയിച്ചുവന്നവരാണ് പശ്ചിമഘട്ടത്തിലെ ആദിവാസി-ദലിത് വിഭാഗങ്ങള്‍. ഇവരെ ആട്ടിയോടിച്ച് ഭൂമി തട്ടിയെടുത്തത് മത-രാഷ്ട്രീയ ശക്തികളാണ്. 1960ലെ ലേബര്‍ കമീഷന്‍ നിര്‍ദേശപ്രകാരം, 1950 മുതല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാന്‍ 1975 ഏപ്രില്‍ ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ കേരള പട്ടികവര്‍ഗ നിയമം (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും) പാസാക്കി. എന്നാല്‍, ഒരുതുണ്ടുഭൂമി പോലും തിരിച്ചുപിടിച്ചില്ളെന്ന് മാത്രമല്ല കൈയേറ്റവും കൈമാറ്റവും തുടരുന്നു. മലയോര കര്‍ഷകര്‍ ആദിവാസികളുടെ ശത്രുക്കളല്ല. ജൈവ സമ്പത്തും കാലാവസ്ഥയും ചൂഷണം ചെയ്ത് കോണ്‍ക്രീറ്റ് വനങ്ങളും ക്വാറികളും സൃഷ്ടിക്കുന്നവരാണ് കര്‍ഷകരുടെയും ആദിവാസികളുടെയും ശത്രുക്കള്‍. ദലിത്-ആദിവാസി-കര്‍ഷക പങ്കാളിത്തത്തോടെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, എല്ലാ ആദിവാസി-ദലിതര്‍ക്കും പട്ടയം ലഭ്യമാക്കിയശേഷം മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, മുഴുവന്‍ മിച്ചഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക, പട്ടയ അപേക്ഷകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക, നിശ്ചിത തീയതി പ്രഖ്യാപിച്ച് പട്ടയ നടപടികള്‍ അവസാനിപ്പിക്കുക, ആദിവാസി-ദലിത്-കര്‍ഷക പ്രശ്നങ്ങളില്‍നിന്ന് മത മേധാവികളെ മാറ്റി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കും വരെ പോരാട്ട പാതയില്‍ തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.എം. സാബു, കുട്ടപ്പന്‍ നാടുകാണി, പി.ഡി. ജോസ് എന്നിവര്‍ പങ്കെടുത്തു. |
ഹോളിവുഡ് നടന്‍ പോള്‍ വാള്‍ക്കര്‍ കാറപകടത്തില്‍ മരിച്ചു Posted: 30 Nov 2013 10:48 PM PST വാഷിങ്ടണ്‍: "ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്" സിനിമ പരമ്പരയിലെ നായകനും ഹോളിവുഡ് നടനുമായ പോള്‍ വാള്‍ക്കര്‍ (40) കാറപകടത്തില്‍ മരിച്ചു. പോളിനെ കൂടാതെ കൂടെ യാത്ര ചെയ്ത സുഹൃത്തും മരിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള സന്നദ്ധ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ വടക്കന്‍ ലോസ്ആഞ്ചലസിലാണ് അപകടം. പോള്‍ വാള്‍ക്കറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബന്ധുക്കള്‍ വാര്‍ത്ത പുറത്തുവിട്ടത്. വെലന്‍സിയയില്‍ നടന്ന കാറപടകത്തില്‍ രണ്ട് പേര്‍ മരിച്ചതായി ലോസ്ആഞ്ചലസ് പൊലീസ് അറിയിച്ചു. പോള്‍ വാള്‍ക്കര്‍ സഞ്ചരിച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള പോര്‍ഷെ സ്പോര്‍ട്സ് കാറപകടത്തില്‍ പൂര്‍ണമായി അഗ്നിക്കിരയായി. 2001ലാണ് പോള്‍ വാള്‍ക്കറെ നായകനാക്കി "ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്" സിനിമകളുടെ പരമ്പരക്ക് തുടക്കമിട്ടത്. പോള്‍ വോള്‍ക്കര്‍ നായകനായ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ "ഹവേഴ്സ്" ഈ മാസം പുറത്തിറങ്ങാനിരിക്കെയാണ് ദാരുണ അന്ത്യം സംഭവിച്ചത്. |
No comments:
Post a Comment