പുതുമോടിയില്‍ കാഴ്ചബംഗ്ളാവ് Madhyamam News Feeds |
- പുതുമോടിയില്‍ കാഴ്ചബംഗ്ളാവ്
- വിറങ്ങലിച്ച് ഉറങ്ങാതെ കടവല്ലൂര്‍
- അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു
- കോര്‍പറേഷന്‍ വൈദ്യുതി കുടിശ്ശിക: ജപ്തി നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ
- റെയില്‍വേ വികസനം: ജനപ്രതിനിധികള്‍ കേന്ദ്രമന്ത്രിയെ കണ്ടു
- തണുത്ത മരണം കാവല്‍ നില്‍ക്കുന്ന മുസഫര്‍ നഗര്‍....
- ലോക്പാല്‍ ബില്‍ ലോക് സഭ പാസാക്കി
- ഇന്ന് വീണ്ടും ചര്‍ച്ച
- വന്‍കിടക്കാരെ ലക്ഷ്യമിട്ടു; കൊണ്ടത് സാധാരണക്കാര്‍ക്ക്
- തൊഴിലാളിനേതാവിനെ വെട്ടിയ കേസ്; നാലുപേര്‍ അറസ്റ്റില്‍
Posted: 18 Dec 2013 01:05 AM PST തിരുവനന്തപുരം: ക്രിസ്മസ് അവധി പടിവാതിലിലത്തെിയതോടെ കാഴ്ചബംഗ്ളാവ് കാഴ്ചയുടെയും സുരക്ഷയുടെയും നവ്യാനുഭവങ്ങളൊരുക്കുന്നു. പ്രകാശവും ശബ്ദവും ഉപയോഗപ്പെടുത്തി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ ദൃശ്യാനുഭവമാണ് റെപ്റ്റൈല്‍ എന്‍ക്ളോഷറില്‍ ഒരുങ്ങുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെ കാടിന്‍െറ ശബ്ദവിന്യാസവും വെളിച്ച സംവിധാനവുമാണ് ഒരുക്കുന്നത്. നവീകരണത്തിനായി ഒക്ടോബര്‍ മുതല്‍ റെപ്റ്റൈല്‍ എന്‍ക്ളോഷര്‍ അടച്ചിട്ടിരിക്കുകയാണ്. ചെറിയ അരുവികളും അവയുടെ ശബ്ദവും എല്ലാ ചേര്‍ന്ന് ചെറിയൊരു കാടുതന്നെയാണ് നിര്‍മിക്കുന്നത്. നവീകരണം പൂര്‍ത്തിയാക്കിയ ശേഷം എന്‍ക്ളോഷറിന് ടിക്കറ്റ് ഏര്‍പ്പെടുത്തും. |
വിറങ്ങലിച്ച് ഉറങ്ങാതെ കടവല്ലൂര്‍ Posted: 18 Dec 2013 12:48 AM PST കടവല്ലൂര്‍: തിരുവാതിര ആഘോഷത്തിനിടെ നിയന്ത്രണം വിട്ട് ടിപ്പര്‍ പാഞ്ഞുകയറി നാലുപേരുടെ ജീവന്‍ അപഹരിച്ചതിന്‍െറ ഞെട്ടലില്‍ തേങ്ങുകയാണ് കടവല്ലൂര്‍ ഗ്രാമം. അപകടത്തില്‍പെട്ട നാലുപേരും കടവല്ലൂര്‍ ഗ്രാമവാസികളാണ്. സംസ്ഥാന പാതയില്‍ അമ്പലം സ്റ്റോപ്പിന് സമീപത്തുള്ള രാജനൊഴികെ മരിച്ച മറ്റ് മൂന്നുപേരും അമ്പലത്തിന് തൊട്ടടുത്തെ പാറപ്പുറം സ്വദേശികളാണ്. ചോഴികെട്ട് ഈ ഗ്രാമത്തിന്‍െറ ഉത്സവമാണ്. ദേഹത്ത് പുല്ലും ചപ്പും വെച്ചുകെട്ടി വീടുകള്‍ തോറും കയറിയിറങ്ങുന്ന ഉത്സവം എല്ലാവര്‍ഷവും ആഘോഷമായാണ് ഇവര്‍ നടത്താറുള്ളത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഉത്സവത്തിനത്തൊറുണ്ട്. അപകടത്തില്‍ മരിച്ച രാജന്‍ ദീര്‍ഘനാളായി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലത്തെിയത്. വേര്‍പാടറിഞ്ഞ് പൊട്ടിക്കരഞ്ഞ രാജന്‍െറ മക്കളായ രേഷ്മയെയും രഞ്ജിമയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. അപകടത്തില്‍ മരിച്ച മനീഷ് അവിവാഹിതനാണ്. തങ്കയാണ് മാതാവ്. മനോജ്, മജീഷ്, മോനിഷ, മഞ്ജു എന്നിവരാണ് സഹോദരങ്ങള്‍. മിഷയാണ് മുകേഷിന്‍െറ ഭാര്യ. മൂന്നുമാസം പ്രായമുള്ള മകളുമുണ്ട്. ഇയാള്‍ സ്വര്‍ണപ്പണിക്കാരനാണ്. മരിച്ച സുധാകരന്‍ വാദ്യക്കാരനാണ്.
|
അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു Posted: 18 Dec 2013 12:47 AM PST Image: ന്യൂദല്‍ഹി: ഒമ്പതു ദിവസം നീണ്ട നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ ലോക്സഭ പാസാക്കിയ സാഹചര്യത്തിലാണ് ബില്ലിനുവേണ്ടി നടത്തി വന്ന സമരം ഹസാരെ നാരങ്ങാനീര് കുടിച്ച് അവസാനിപ്പിച്ചത്. ലോകായുക്തക്ക് സമാനമായി സംസ്ഥാനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ഹസാരെ പറഞ്ഞു. ലോക്പാല്‍ ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് ഹസാരെയുടെ സമരവേദിയില്‍ അനുയായികളുടെ ആഹ്ളാദ പ്രകടനവും നടന്നു. ബില്ല് ഭേദഗതിയോടെ കഴിഞ്ഞ ദിവസം രാജ്യസഭ പസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാവും. |
കോര്‍പറേഷന്‍ വൈദ്യുതി കുടിശ്ശിക: ജപ്തി നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ Posted: 18 Dec 2013 12:26 AM PST Subtitle: കോര്‍പറേഷന്‍ ഒന്നരമാസത്തിനകം 50 ലക്ഷം തൃശൂര്‍: കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള 38 വര്‍ഷത്തെ കുടിശ്ശിക തുകയായ 25 കോടി നല്‍കാതിരുന്നതിന് നഗരസഭാ ആസ്തികള്‍ ജപ്തി ചെയ്യാനുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉത്തരവ് ഹൈകോടതി ഉപാധികളോടെ തടഞ്ഞുവെച്ചു. ഈമാസം 31ന് മുമ്പ് 25 ലക്ഷവും ജനുവരി 31നകം 25ലക്ഷവും അടക്കാനും തുടര്‍ന്ന് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുമാണ് വിധി.ഫെബ്രുവരി 15 വരെയാണ് സ്റ്റേ. കെ.എസ്.ഇ.ബിക്ക് നഗരസഭ ഒന്നും നല്‍കേണ്ടതില്ളെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍െറയും വൈദ്യുതി റെഗുലേറ്ററി കമീഷന്‍െറയും നിലപാടുകള്‍ ശരിയല്ളെന്നുമാണ് നഗരസഭാ വൈദ്യുതി വിഭാഗത്തിന്‍െറ നിലപാട്. ഹൈകോടതി വിധി ഈ വാദത്തിന് തിരിച്ചടിയാണ്. |
റെയില്‍വേ വികസനം: ജനപ്രതിനിധികള്‍ കേന്ദ്രമന്ത്രിയെ കണ്ടു Posted: 18 Dec 2013 12:18 AM PST പാലക്കാട്: പാലക്കാട്-പൊളളാച്ചി ഗേജ് മാറ്റം, കോച്ച് ഫാക്ടറി, ത്യശൂര്‍-കൊല്ലങ്കോട് റെയില്‍പാത വികസന പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം.പി.മാരായ പി.കെ. ബിജു, എം.ബി. രാജേഷ്, വി. ചെന്താമരാക്ഷന്‍ എം. എല്‍.എ എന്നിവര്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ എന്നിവരെ നേരില്‍ കണ്ടു. |
തണുത്ത മരണം കാവല്‍ നില്‍ക്കുന്ന മുസഫര്‍ നഗര്‍.... Posted: 17 Dec 2013 11:44 PM PST Image: മലാക്പൂര്‍ അഭയാര്‍ഥി ക്യാമ്പ്: തണുത്ത് തണുത്ത് മരവിച്ച് ജീവന്‍ വെടിഞ്ഞ പിഞ്ചു ശരീരം എരിയുന്ന നെഞ്ചിലെ ചൂടിലേക്ക് ചേര്‍ത്തു പിടിച്ച് നില്‍ക്കുകയാണ് ഒരമ്മ..മരിച്ചിട്ടും ഭൂമിയില്‍ അവശേഷിക്കുന്ന കുറച്ചു നിമിഷമെങ്കിലും തന്‍്റെ കുഞ്ഞിന് ചൂട് പകരാന്‍...രണ്ടു വയസ്സുകാരന്‍ അയാനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ആവാതെ ചെറു തീയുടെ അരികെ കുഞ്ഞുമായി രാത്രി മുഴുവന്‍ ഇരിക്കുയാണ് മറ്റൊരമ്മ.. ഇത് കലാപം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ ചേക്കേറിയ മുസഫര്‍ നഗറിലെ മലാക്പൂര്‍ അഭയാര്‍ഥി ക്യാമ്പിലെ കണ്ണു നനയിക്കുന്ന കാഴ്ച. വടക്കേന്ത്യ മുഴുവന്‍ കൊടും തണുപ്പില്‍ വിറയ്ക്കുമ്പോള്‍ ശരീരത്തില്‍ ഇടാന്‍ ഒരു പുതപ്പിന്‍ചീളുപോലും ഇല്ലാതെ 40 തോളം കുഞ്ഞുങ്ങളാണ് ഈ ക്യാമ്പില്‍ അതിദയനീയമായി മരണത്തിന് കീഴടങ്ങിയത്. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലും എത്രയോ അധികം വരുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. കലാപം നടന്ന മുസഫര്‍ നഗറിലെ ഇല്ലം ഗ്രാമത്തില്‍നിന്നാണ് അനസിന്‍്റെയും അയാന്‍െറയും മാതാപിതാക്കള്‍ ഈ ക്യാമ്പില്‍ എത്തിയത്. രാവു മുഴുവന്‍ അയാനെ തീക്കടുത്ത് പിടിച്ചു കൊണ്ടിരിക്കവെ അഛന്‍ അറിയാതെ പാതി ഉറങ്ങിപ്പോയി. അതിന്‍്റെ ഫലം കുഞ്ഞിന്‍്റെ കാലിലെ സാരമായ പൊള്ളലായ് നീറ്റി. ഈ ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അഭയാര്‍ഥികള്‍ ആണ് അയാനും സഹോദരന്‍ അനസും. ഇത്തരം നിരവധി ക്യാമ്പുകള്‍ ആണ് യു.പിയില്‍ ഉള്ളത്. ഇവിടങ്ങളിലെല്ലാം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ തണുപ്പിന്‍്റെ കുത്തിക്കീറല്‍ സഹിക്കാനാവാതെ വാടിത്തളര്‍ന്ന് ജീവന്‍ വെടിയുന്നു. ന്യൂമോണിയയയെ തുടര്‍ന്ന് രണ്ടു വയസ്സുകാരി മകള്‍ നഷ്ടപ്പെട്ട അഫ്സാന എന്ന യുവതി കണ്ണീര്‍ വാര്‍ക്കുകയാണ്. അഫ്സാനയുടെ അവശേഷിക്കുന്ന മറ്റൊരു കുഞ്ഞ് കടുത്ത പനിയുടെയും വയറിളക്കത്തിന്‍്റെയും പിടിയില്‍ ആണ് ഇപ്പോള്‍. സര്‍ക്കാര്‍ നല്‍കി വരുന്ന പരിമിതമായ വൈദ്യ സഹായം പകല്‍ സമയത്ത് മാത്രമാണ് ഉള്ളത്. തങ്ങള്‍ കൊല്ലപ്പെട്ടാല്‍ മാത്രമെ സര്‍ക്കാര്‍ സഹായിക്കൂ എന്നുണ്ടോ? അഫ്സാന എറിയുന്ന ചോദ്യം ഈ തണുപ്പിലും പൊള്ളിക്കുന്നതാണ്. ക്യാമ്പില്‍ ജനിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ രണ്ടു കുഞ്ഞുങ്ങള്‍ ഇവിടെ തന്നെ ജീവന്‍ വെടിഞ്ഞത് ഈ ക്യാമ്പിലുള്ളവര്‍ക്ക് മറക്കാനാവാത്തതാണ്. കലാപവേളയില്‍ അക്രമം ഭയന്ന് എല്ലാം വിട്ട് ഓടിയ 650 ഓളം മുസ്ലിം കുടുംബങ്ങളാണ് മലാക്പൂര്‍ ക്യാമ്പില്‍ മാത്രം ഉള്ളത്. മാറിയുടുക്കാന്‍ തുണി പോലുമില്ല ഇവരില്‍ മിക്കവര്‍ക്കും. ശാമില്‍ ജില്ലയില്‍ കാടു വെട്ടിത്തെളിച്ച് താല്‍ക്കാലികമായി കെട്ടിയ ടെന്‍്റുകളാണ് ക്യാമ്പ്. സാധാരണ തണുപ്പിനെ പോലും പ്രതിരോധിക്കാന്‍ ഇവക്കാവില്ല. മരണം തണുപ്പിന്‍്റെ രൂപത്തില്‍ കയറി നിരങ്ങുകയാണ് ഇവിടം. തണുപ്പ് തുടങ്ങിയതു മുതല്‍ ഡസനോളം കുട്ടികള്‍ ആണ് ഈ ക്യാമ്പില്‍ മാത്രം മരിച്ചത്. ചില സന്നദ്ധ സംഘടകള്‍ നല്‍കുന്ന ബ്ളാങ്കറ്റുകളും പുതപ്പും ഏതാനും പേരില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഭൂരിപക്ഷത്തിനും തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളില്ല. അസുഖ ബാധിതര്‍ക്ക് മികച്ച ചികില്‍സ പോലും അന്യമാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം അതിലേറെ ദയനീയം. 3000 പേര്‍ അഭയംതേടിയ ഒരു ക്യാമ്പില്‍ രണ്ട് നിര കക്കൂസുകള്‍ മാത്രമാണുള്ളത്. അതില്‍ പലതും ഉപയോഗശൂന്യവുമാണ്. ദുരിതങ്ങള്‍ മഞ്ഞു മാരിയായ് പതിക്കുന്ന തങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയില്‍ കടുത്ത പ്രതിഷേധം ഇവര്‍ക്കുണ്ട്. കലാപ മേഖലയില്‍ വിനിയോഗിക്കാനുള്ള 90 കോടിയുടെ പാക്കേജ് യു.പി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും പുതിയ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചികില്‍സാ സഹായം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചിട്ടുമില്ല.
|
ലോക്പാല്‍ ബില്‍ ലോക് സഭ പാസാക്കി Posted: 17 Dec 2013 11:27 PM PST Image: ന്യൂദല്‍ഹി: നാലര പതിറ്റാണ്ട് രാജ്യം ചര്‍ച്ച ചെയ്ത അഴിമതി പ്രതിരോധ സംവിധാനമായ ലോക്പാല്‍ ബില്‍ ലോക് സഭ പാസാക്കി. ഒരു വിഭാഗം അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബാല്‍ പാസാക്കിയത്. അതേസമയം ബില്ലില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക് സഭയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ അടക്കം നിയമനിര്‍മാണം വേണം. ഇവ പലതും ലോക് സഭയുടെയും രാജ്യസഭയുടെയും പരിഗണനിയിലാണ്. ഇതിനായി പാര്‍ലമെന്‍റ് സമ്മേളനം നീട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലോക്പാല്‍ ബില്‍ കൊണ്ടുവന്നതിന്‍െറ അവകാശവാദം പലരും ഉന്നിയിക്കുന്നുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ലോക്പാലിന്‍െറ ക്രെഡിറ്റ് അണ്ണാ ഹസാരെക്ക് അവകാശപ്പെട്ടതാണ്. ശക്തമായ ലോക്പാല്‍ ബില്ലിനായി നിരാഹാര സത്യാഗ്രഹം നടത്തിയത് ഹസാരെയാണ്. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്കും ക്രെഡിറ്റ് അവകാശപ്പെടാമെന്നും സുഷമ സ്വരാജ് സഭയില്‍ പറഞ്ഞു. ലോക്പാല്‍ ബില്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കണമെന്ന് എസ്.പി നേതാവ് മുലായം സിങ് യാദവ് ആവശ്യപ്പെട്ടു. |
Posted: 17 Dec 2013 11:11 PM PST Subtitle: ഡോക്ടര്‍മാരുടെ സമരം തുടരും മഞ്ചേരി: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജില്ലയില്‍ നടത്തുന്ന സമരം ബുധനാഴ്ചയും തുടരും. കെ.ജി.എം.ഒ.എ ഭാരവാഹികള്‍ തിരുവനന്തപുരത്ത് മന്ത്രി എ.പി. അനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ നാലു മാസമായി നടത്തുന്ന സമരത്തിന്‍െറ പൊതു ആവശ്യങ്ങള്‍ അറിയിച്ചു. |
വന്‍കിടക്കാരെ ലക്ഷ്യമിട്ടു; കൊണ്ടത് സാധാരണക്കാര്‍ക്ക് Posted: 17 Dec 2013 10:59 PM PST Subtitle: ഭൂമി കൈമാറ്റം തടയല്‍ നിയമം കാഞ്ഞിരപ്പള്ളി : വന്‍കിട തോട്ടം ഉടമകള്‍ ഭൂമി കൈമാറുന്നത് തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സാധാരണക്കാര്‍ക്ക് വന്‍ ബാധ്യതയായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി വില്ളേജുകളില്‍ വീടുവെക്കുന്നതിനായി തുണ്ടു ഭൂമി വാങ്ങി തീറാധാരവും നടത്തിയ വസ്തു ഉടമകളാണ് വസ്തു പോക്കുവരവു ചെയ്തു കിട്ടാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്. വില്ളേജ് ഓഫിസുകളില്‍ നിന്ന് വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കാതെ വന്നതോടെ നുറുകണക്കിന് സാധാരണക്കാരുടെ സ്വന്തമായി ഒരു വീട് എന്നത് സ്വപ്നത്തില്‍ മാത്രമായി. വില്ളേജില്‍ വസ്തു പോക്കുവരവു ചെയ്തു കിട്ടിയെങ്കില്‍ മാത്രമേ പഞ്ചായത്തില്‍നിന്ന് വീട് നിര്‍മിക്കുന്നതിനുള്ള അനുമതിയും ബാങ്ക് ലോണുകളും നേടാന്‍ കഴിയൂ എന്നിരിക്കേ പുതുതായി സര്‍ക്കാര്‍ നടപ്പാക്കിയ നിയമം നൂറുകണക്കിന് സാധാരണക്കാരെയാണ് വലക്കുന്നത്. |
തൊഴിലാളിനേതാവിനെ വെട്ടിയ കേസ്; നാലുപേര്‍ അറസ്റ്റില്‍ Posted: 17 Dec 2013 10:56 PM PST തിരുവല്ല: ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളി നേതാവിനെ വീടുകയറി ആക്രമിച്ച കേസിലെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി മാന്നാര്‍ തണ്ടക്കുളം വീട്ടില്‍ സാജന്‍ (50), മൂന്നാം പ്രതി മല്ലപ്പള്ളി മുള്ളന്‍കുഴിയില്‍ ഗിരീഷ്(21), നാലാം പ്രതി കുന്നന്താനം നടയ്ക്കല്‍ ഉതിക്കമണ്ണില്‍ തോമസ് നൈനാന്‍ (38), മല്ലപ്പള്ളി പാടിമണ്‍ കാട്ടാമല വീട്ടില്‍ സതീഷ് (37)എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 7.30ന് ആഞ്ഞിലിത്താനം കവലയില്‍നിന്നാണ് ഇവരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment