അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി Madhyamam News Feeds |
- അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി
- യു.എസ് മാപ്പു പറയണമെന്ന് കമല്‍നാഥ്
- ലൈംഗിക പീഡനാരോപണ നിഴലില്‍ മറ്റൊരു മുന്‍ ജഡ്ജി കൂടി
- തകര്‍ന്ന കപ്പലില്‍ കുടുങ്ങിയ ആറ് ഇന്ത്യക്കാരെ ഷാര്‍ജ എയര്‍ വിങ് രക്ഷപ്പെടുത്തി
- ജിദ്ദ അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു
- ഖത്തര്‍ ദേശീയദിനം ആഘോഷിച്ചു
- ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ
- സ്വദേശി കമ്പനികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
- പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്
- സ്വര്‍ണ വിലയില്‍ വീണ്ടും താഴ്ച: പവന് 22,080 രൂപ
അഭയ കേസ് തുടരന്വേഷിക്കണമെന്ന് ഹൈകോടതി Posted: 19 Dec 2013 12:57 AM PST Image: കൊച്ചി: അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിളിന്‍്റെ ഹരജിയില്‍ ആണ് ഉത്തരവ്. കേസില്‍ ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഇവയൊന്നും വേണ്ടത്ര പരിശോധിച്ചിരുന്നില്ളെന്നും മൈക്കിള്‍ കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തില്‍ മൂന്നു മാസത്തിനുള്ളില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പിക്കാനും ഹൈകോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നടന്നുവരുന്ന വിചാരണ നിര്‍ത്തിവെക്കാനും തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലായിരിക്കണം കേസിലെ വിചാരണ നടക്കേണ്ടതെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു. കേരളത്തിന്‍്റെ സാമൂഹ്യ പരിസരത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ക്നാനായ സഭയിലെ സന്യാസിനിയായ അഭയയുടെ മരണം. 1973ല്‍ കോട്ടയത്തെ് ജനിച്ച അഭയ 1992ല്‍ മാര്‍ച്ച് 27ന് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോട്ടയത്തെ സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍്റിലെ കിണറിലാണ് മൃതദേഹം കണ്ടത്തെിയത്. മരിക്കുമ്പോള്‍ 19 വയസ്സായിരുന്നു അഭയക്ക്. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്നായിരുന്നു കണ്ടത്തെിയത്. പിന്നീട് സി.ബി.ഐ അന്വേഷിച്ച കേസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടത്തെിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍,16 വര്‍ഷത്തിനുശേഷം 2008 നവംബര്‍ 19ന് രണ്ട് വൈദികരെയും മുതിര്‍ന്ന കന്യാസ്ത്രീയെയും പ്രതിയാക്കി കേസില്‍ അറസ്റ്റ് നടന്നു. ഇവര്‍ക്കെതിരെ കൊല, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. |
യു.എസ് മാപ്പു പറയണമെന്ന് കമല്‍നാഥ് Posted: 19 Dec 2013 12:20 AM PST Image: ന്യൂദല്‍ഹി: നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നു. തങ്ങളുടെ തെറ്റ് അംഗീകരിച്ച് യു.എസ് നിര്‍ബന്ധമായും മാപ്പു പറയണമെന്ന് കേന്ദ്ര പാര്‍ലമെന്‍്ററി കാര്യ മന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ തങ്ങള്‍ക്ക് തൃപ്തിയാവൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍, ഇത് ഖേദപ്രകടനത്തില്‍ ഒതുക്കാവുന്നത് അല്ളെന്നും മാപ്പ് തന്നെ പറയണമെന്നുമാണ് ഇന്ത്യ യു.എസിന് നല്‍കുന്ന മുന്നറിയിപ്പ്. |
ലൈംഗിക പീഡനാരോപണ നിഴലില്‍ മറ്റൊരു മുന്‍ ജഡ്ജി കൂടി Posted: 18 Dec 2013 10:34 PM PST Image: ന്യൂദല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജസ്റ്റിസ് എ.കെ ഗാംഗുലിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകവെ മറ്റൊരു മുന്‍ ജഡ്ജി കൂടി പീഡനാരോപണത്തിന്‍്റെ നിഴലില്‍. സുപ്രീംകോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ഒരു ജഡ്ജിക്കെതിരായ ആരോപണം സംബന്ധിച്ച വാര്‍ത്ത മെയില്‍ ടുഡെ പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നംഗ നിയമ സമിതി ജസ്റ്റിസ് ഗാഗംഗുലിക്കെതിരായ ആരോപണം പരിശോധിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ പരാതി നിയമവിദ്യാര്‍ഥിനി സുപ്രീം കോടതി ജഡ്ജി പി.സദാശിവത്തിന് നല്‍കിയത്. എന്നാല്‍, ജഡ്ജിയുടെ പേരോ മറ്റു വിവരങ്ങളോ ഈ വര്‍ത്തയില്‍ നല്‍കിയിട്ടില്ല. നിയമവിദ്യാര്‍ഥിനിയായിരിക്കെ ഇന്‍്റേണ്‍ഷിപ്പിനായി ജഡ്ജിയെ സമീപിച്ചപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ഉന്നയിച്ചത്. എന്നാല്‍,പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടയില്ളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജസ്റ്റിസ് ഗാംഗുലി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മറ്റൊരു നിയമ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് ഗാംഗുലി രാജി വെക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ്ങിന്‍്റെ ആവശ്യം ഗാംഗുലി നിരസിച്ചിട്ടുണ്ട്. നീതിപീഠങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നത് ആശങ്കാകുലമാംവിധം അധികരിക്കുകയാണ്. |
തകര്‍ന്ന കപ്പലില്‍ കുടുങ്ങിയ ആറ് ഇന്ത്യക്കാരെ ഷാര്‍ജ എയര്‍ വിങ് രക്ഷപ്പെടുത്തി Posted: 18 Dec 2013 10:24 PM PST Image: ഷാര്‍ജ: ഷാര്‍ജ തീരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെ അപകടത്തില്‍പെട്ട കപ്പലിലെ ആറ് ഇന്ത്യകാരെ ഷാര്‍ജ എയര്‍ വിങ് രക്ഷപെടുത്തി. അസ്ഥിര കാലവസ്ഥയെ തുടര്‍ന്ന് കടലില്‍ രൂപപെട്ട കൂറ്റന്‍ തിരമാലകളില്‍പെട്ട് കപ്പല്‍ തകരുകയായിരുന്നു. അയല്‍ രാജ്യത്ത് നിന്ന് ഷാര്‍ജയിലേക്ക് വരികയായിരുന്നു കപ്പല്‍. ചൊവ്വാഴ്ച്ച പുലര്‍ച്ചെ എഴ് മണിക്കായിരുന്നു അപകടം. വിവരം അറിഞ്ഞ ഉടനെ തന്നെ എയര്‍ വിങും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങി. എയര്‍ വിങ് സാഹസികമായാണ് ഇവരെ രക്ഷപെടുത്തിയത്. പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. |
ജിദ്ദ അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു Posted: 18 Dec 2013 09:50 PM PST Image: ജിദ്ദ: നാലു ദിവസമായി ശാറ ഹിറയിലെ ഫോറംസ് ആന്‍ഡ് ഇവന്‍റ്സ് സെന്‍ററില്‍ നടന്നുവന്ന 25ാമത് ജിദ്ദ അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യാപരമേളകളിലൊന്നായ ജിദ്ദ ഇന്‍റനാഷനല്‍ ട്രേഡ് ഫെയറില്‍ ഇത്തവണ പതിനഞ്ചോളം രാജ്യങ്ങള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും സൗദി അറേബ്യയിലെയും മേഖലയിലെയും വ്യാപാരവാണിജ്യലോകവുമായി ബന്ധം സ്ഥാപിക്കാനും ഉഭയകക്ഷി ധാരണകളില്‍ എത്താനും അവസരമൊരുക്കുന്ന മേള പ്രയോജനപ്പെടുത്താന്‍ ധാരാളം സംരംഭകരത്തെിയിരുന്നു. വിപണന മേളയല്ലാത്തതിനാല്‍ ജനത്തിരക്കു കുറവായിരുന്നെങ്കിലും വിവിധ വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികളും സാരഥികളും മേള സന്ദര്‍ശിക്കാനത്തെിയിരുന്നു. |
Posted: 18 Dec 2013 09:44 PM PST Image: ദോഹ: രാജ്യസ്നേഹത്തിന്‍െറ നൂറു പക്കള്‍ വിരിയിച്ച് ദോഹ കോര്‍ണീഷില്‍ നടന്ന ദേശീയദിനാഘോഷ പരിപാടികള്‍ കാഴ്ചക്കാരുടെ കണ്ണും മനസും നിറച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ദേശീയ ദിനാഘോഷത്തിന്‍െറ മുഖ്യ പരിപാടികള്‍ നടക്കുന്ന ദോഹ കോര്‍ണീഷില്‍ എത്തിയത്. ഖത്തറിന്‍െറ സൈനിക കരുത്ത് വിളിച്ചറിയിച്ച സൈനികരുടെ പരേഡോയിരുന്നു കോര്‍ണീഷില്‍ നടന്ന ആഘോഷപരിപാടിയിലെ മുഖ്യ ഇനം. |
ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ Posted: 18 Dec 2013 09:37 PM PST Image: തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴു രൂപയായി വര്‍ധിപ്പിക്കാനാണ് ബസ് നിരക്ക് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സി.രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കിലോമീറ്ററിന് അഞ്ചു പൈസ വീതം വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാകും. ബസ് ഉടമകള്‍ , തൊഴിലാളികള്‍ , പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കിയത്. |
സ്വദേശി കമ്പനികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം Posted: 18 Dec 2013 09:25 PM PST Image: കുവൈത്ത് സിറ്റി: വിദേശ കമ്പനികള്‍ക്ക് നിലവിലുള്ള കോര്‍പറേറ്റ് ഇന്‍കം ടാക്സ് മാതൃകയില്‍ സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച ശിപാര്‍ശ ധന മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍െറ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വദേശി കമ്പനികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ധന മന്ത്രി ശൈഖ് സാലിം അബ്ദുല്‍ അസീസ് അസ്വബാഹിന്‍െറ നിലപാട്. |
പീഡനക്കേസില്‍ സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ് Posted: 18 Dec 2013 09:24 PM PST Image: കൊച്ചി: ലൈംഗിക പീഡനക്കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവന് എട്ടു വര്‍ഷം തടവ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ നല്‍കിയ ഹരജികളില്‍ ഒന്ന് ഹൈകോടതി തള്ളി. കീഴ്കോടതിയുടെ ശിക്ഷ ഹൈകോടതി ശരി വെക്കുകയും ചെയ്തു. |
സ്വര്‍ണ വിലയില്‍ വീണ്ടും താഴ്ച: പവന് 22,080 രൂപ Posted: 18 Dec 2013 08:52 PM PST Image: കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ താഴ്ച. പവന് 80 രൂപ കുറഞ്ഞ് 22,080 രൂപയിലത്തെി. ഗ്രാമിന് 2760 രൂപയാണ് നിലവില്‍. 22,160 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്. ഇടക്ക് വിലയില്‍ ഏറിയും കുറഞ്ഞു ചാഞ്ചാട്ടം ദൃശ്യമായിരുന്നു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment