സ്വാഗതം
WELCOME

News Update..

Sunday, December 29, 2013

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍ Madhyamam News Feeds

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍ Madhyamam News Feeds

Link to

ദേശാഭിമാനി ഭൂമി വാങ്ങിയത് വി.എം രാധാകൃഷ്ണന്‍

Posted: 29 Dec 2013 01:17 AM PST

Image: 

തിരുവനന്തപുരം: സി.പി.എമ്മും വിവാദവ്യവസായി വി.എം.രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം വീണ്ടും വിവാദമാകുന്നു. തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്‍്റും കെട്ടിടവും   വി.എം.രാധാകൃഷ്ണന് വിറ്റതാണ് വിവാദമായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് എം.ഡി സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞ് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്. മൂന്നുകോടി 30 ലക്ഷം രൂപയ്ക്കാണ് വി.എം.രാധാകൃഷ്ണന്‍്റെ  ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍്റ്  ഡെവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയത്. 2012 ജൂലൈ 17ന് കോട്ടയ്ക്കകം സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു പ്രമാണം രജിസ്റ്റര്‍ ചെയ്തത്.
കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വി.എം രാധാകൃഷ്ണനാണെന്ന് ജൂണ്‍ രണ്ടിനും 11നും കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകളില്‍ വ്യക്തമാണ്. എന്നാല്‍ ജൂലൈ ആറിന് രാധാകൃഷ്ണന്‍ സ്ഥാനം രാജിവെയ്ക്കുകയും പകരം ഡാനിഷ് കെ. ചാക്കോ എന്ന വ്യക്തി ചുമതലയേല്‍ക്കുകയും ചെയ്തു.
മൂന്നുദിവസത്തിനുശേഷം കമ്പനി രജിസ്ട്രാര്‍ക്കു നല്‍കിയ ഫോം 32ല്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് രാധാകൃഷ്ണന്‍്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഇടപാട് നടത്തുന്നതിന് വേണ്ടി കമ്പനിയുടെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റി ഡാനിഷിനെ ഡയറക്ടറാക്കുകയായിരുന്നു.
നേരത്തെ, പാലക്കാട് നടന്ന സി.പി.എം പ്ളീനത്തിന്റെ സമാപനദിവസം ദേശാഭിമാനി ദിനപത്രത്തില്‍ രാധാകൃഷ്ണന്‍്റെറ പരസ്യം നല്‍കിയത് വിവാദമായിരുന്നു.

നഗരയാത്രക്ക് വേഗം പകര്‍ന്ന് നോര്‍ത് മേല്‍പാലം ഇന്ന് തുറക്കും

Posted: 28 Dec 2013 11:07 PM PST

കൊച്ചി: വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങിയിരുന്ന നഗരയാത്രക്ക് ആശ്വാസമേകി നോര്‍ത് മേല്‍പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുത്ത ഡി.എം.ആര്‍.സി   നേതൃത്വത്തില്‍ 24 മാസത്തെ ശ്രമഫലമായ ദൗത്യം കൂടിയാണ് പൂര്‍ണമായത്.
 കൊച്ചി മെട്രോക്കുള്ള തൂണുകള്‍ ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തിലാണ് പാലം തുറന്നുകൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 80 കോടിയില്‍പ്പരം രൂപ ചെലവില്‍ 2011 നവംബര്‍ ഒന്നിനാണ്  മേല്‍പാലത്തിന്‍െറ പുനര്‍നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിന്‍െറ കരാര്‍ 2011 മേയ് 27നാണ് ചെറിയാന്‍ ആന്‍ഡ് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ഡി.എം.ആര്‍.സി ഒപ്പുവെച്ചത്. ആദ്യം മധ്യഭാഗത്തെ ലെയ്ന്‍ രണ്ട്, മൂന്ന് എന്നിവയിലൂടെ ഗതാഗതം അനുവദിച്ചുകൊണ്ട് ലെയ്ന്‍ ഒന്ന്, നാല് എന്നിവയിലെ മേല്‍പാലം പുതുക്കിപ്പണിതു. ഇവയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി 2013 ജനുവരിയില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും മധ്യഭാഗത്തെ പാലം പുനര്‍നിര്‍മാണം തുടങ്ങുകയും ചെയ്തു. നാലു ലെയ്ന്‍ പാലത്തിലൂടെ നിലവില്‍  ഒന്ന്, നാല് എന്നിവയിലൂടെ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ മധ്യഭാഗത്തെ പാലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതോടൊപ്പം നോര്‍ത് മേല്‍പാലത്തിന് സമീപം സര്‍വീസ് റോഡുകളുടെയും ഫുട്പാത്തിന്‍െറയും നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഴയ പാലം പുനര്‍നിര്‍മിച്ചത്. പാലത്തിന് താഴെ പാര്‍ക്കിങ് സ്ഥലമായി മാറ്റും. ഇരുചക്രവാഹനങ്ങളും കാറുകളും പാര്‍ക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മെട്രോ റെയിലിന്‍െറ സ്റ്റേഷന്‍ തൊട്ടടുത്തുവരുന്നതു കൊണ്ട് ട്രെയിനില്‍ കയറാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകും. പാലം ഗതാഗതത്തിന് തുറന്നു കൊടുത്താലും മെട്രോ തൂണുകളുടെ നിര്‍മാണം തടസ്സമില്ലാതെ നടക്കും. നോര്‍ത് മേല്‍പാലത്തിനോടുചേര്‍ന്ന് മാത്രം 15 തൂണുകള്‍ മെട്രോപാതയെ താങ്ങി നില്‍ക്കുന്നതിനായുണ്ട്. ഇതില്‍ 12 എണ്ണം ഉയര്‍ന്നു കഴിഞ്ഞു. ശേഷിക്കുന്നത് ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി  പ്രഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, അനൂപ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, എം.പിമാരായ പി.രാജീവ്, ഡോ.ചാള്‍സ് ഡയസ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ബെന്നി ബഹനാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

പ്രകാശം പരക്കുന്നു

Posted: 28 Dec 2013 10:30 PM PST

ആലപ്പുഴ: ജില്ലയില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള 2783 അപേക്ഷകര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കിയതായി കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പ്രകാരമാണ് ഇത്. കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി അവതരിപ്പിച്ചു.
പദ്ധതി പ്രകാരം 5400 പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. വയറിങ് നടത്തിയ ബി.പി.എല്‍ ഭവനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ഉടന്‍ സൗജന്യ കണക്ഷന്‍ നല്‍കും. അപേക്ഷ നല്‍കിയാല്‍, വയറിങ് നടത്തിയിട്ടില്ലാത്ത ഭവനങ്ങളില്‍ ഭാവിയില്‍ കണക്ഷന്‍ ലഭിക്കുന്നതിന് പോസ്റ്റ് സ്ഥാപിച്ച് സൗകര്യം ഏര്‍പ്പെടുത്തും.
 ഇപ്പോള്‍ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവരെയും ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതിയില്‍ ഇതുവരെ 2783 അപേക്ഷകളാണ് ലഭിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കൂടുതല്‍ പേര്‍ക്ക് സൗജന്യ കണക്ഷന്‍ ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് തൊട്ടടുത്ത കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണം.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ച സ്വയംപര്യാപ്തഗ്രാമം കര്‍മപരിപാടിക്ക് അന്തിമരൂപം നല്‍കുന്നതിന് ജനുവരി ആറിന് യോഗം വിളിച്ചുചേര്‍ക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മറ്റും കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ അവലോകനം ചെയ്യും.
ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും യോഗത്തിന് മുമ്പ് തങ്ങളുടെ ആക്ഷന്‍ പ്ളാന്‍ കലക്ടര്‍ക്ക് നല്‍കണം.
പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യവാരം നിര്‍വഹണോദ്യോഗസ്ഥരുടെ യോഗം വിളിക്കും.
 കുട്ടനാട് പാക്കേജിലെ കരാറുകാരുടെ യോഗം അടുത്ത ആഴ്ചയും പാടശേഖരസമിതി പ്രതിനിധികളുടെ യോഗം അതിനുശേഷവും വിളിച്ചുചേര്‍ക്കും. സുതാര്യകേരളം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ഇനി മുതല്‍ ഡി.ഡി.സിയോടനുബന്ധിച്ചല്ലാതെ പ്രത്യേക യോഗമായി നടത്താന്‍ തീരുമാനിച്ചു.
കുളമ്പുരോഗം ബാധിച്ച് പശുക്കള്‍ ചത്തതിന് നഷ്ടപരിഹാരമായി 9,60,000 രൂപ ഉടമകള്‍ക്ക് വിതരണം ചെയ്തതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തുക നല്‍കും. രോഗത്തിനടിപ്പെട്ട കാലികളുടെ ചികിത്സക്ക് 3,88,120 രൂപയും നല്‍കിയിട്ടുണ്ട്. സൗജന്യകാലിത്തീറ്റയും വിതരണം ചെയ്തുതുടങ്ങി.
യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, എം.എന്‍. ചന്ദ്രപ്രകാശ്, ജില്ലാ-മേഖലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്കൂള്‍ കലോത്സവത്തിന് കുമ്പള ഒരുങ്ങി

Posted: 28 Dec 2013 10:17 PM PST

Subtitle: 
സ്റ്റേജിതര മത്സരങ്ങള്‍ 31ന്

കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തുളുനാടിന്‍െറ സാംസ്കാരിക നഗരിയായ കുമ്പള ഒരുങ്ങി. ഡിസംബര്‍ 31 മുതല്‍  ജനുവരി നാലുവരെ കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍നിന്നുള്ള നാലായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  
ഡിസംബര്‍ 31ന് സ്റ്റേജിതര ഇനങ്ങളിലും ബാന്‍ഡ്മേളത്തിലും മത്സരം നടക്കും. കര്‍ണാടിക്-ഹിന്ദുസ്ഥാനി രാഗങ്ങളുടെ പേരിട്ട എട്ട് വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറുക.   
കുമ്പള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനിയിലെ ഒന്നാം വേദി നീലാംബരി, ജി.എച്ച്.എസ്.എസ് സ്കൂളിലെ രണ്ടാം വേദി സാവേരി, കുമ്പള ജി.എസ്.ബി.എസ് സ്കൂളിലെ മൂന്നാം വേദി ആരഭി, ഹയര്‍സെക്കന്‍ഡറി സ്കൂളിന് പിന്നില്‍ തയാറാക്കിയ നാലാം വേദി തരംഗിണി, ഐ.എച്ച്.ആര്‍.ഡി കോളജില്‍ തയാറാക്കിയ അഞ്ചാം വേദി മേഘമല്‍ഹാര്‍, സെന്‍റ് മോണിക്ക ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ തയാറാക്കിയ ആറാം വേദി മോഹനം, ഹോളി ഫാമിലി എ.എസ്.ബി സ്കൂളില്‍ തയാറാക്കിയ ഏഴാം വേദി അമൃതവര്‍ഷിണി എന്നീ പേരുകളില്‍ അറിയപ്പെടും. പൂരക്കളി വിദ്വാന്‍ വേങ്ങര കൃഷ്ണപണിക്കരുടെ പേരില്‍ പ്രത്യേക വേദിയും തയാറാക്കിയിട്ടുണ്ട്.
31ന് രാവിലെ ഒമ്പതിന് പി.ടി.എ പ്രസിഡന്‍റ് സുരേഷ് റാവു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും. ജനുവരി ഒന്നിന് വൈകീട്ട് നാലിന് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ച രണ്ടിന് മാവിനകട്ടയില്‍നിന്ന് സ്കൂള്‍ പരിസരത്തേക്ക് ഘോഷയാത്ര നടത്തും. നാലിന് വൈകീട്ട് സമാപന സമ്മേളനം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്‍െറ ഭാഗമായി ആയിരത്തോളം പേര്‍ക്ക് ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. മത്സര വിവരങ്ങളും അറിയിപ്പുകളും യഥാസമയം ലഭ്യമാക്കാന്‍  വിവര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മീഡിയാ സെന്‍റര്‍ സജ്ജീകരിക്കും.  കലോത്സവ ബ്ളോഗ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അഡ്വ. പി.പി. ശ്യാമളാദേവി, പി.ബി. അബ്ദുറസാഖ് എം.എല്‍.എ, ഡി.ഡി.ഇ സി. രാഘവന്‍, കെ.എസ്. കുര്യാക്കോസ്, എ.കെ.എം. അഷ്റഫ്, രേവതി എന്നിവര്‍ സംബന്ധിച്ചു.

കാണികളില്‍ ആവേശം നിറച്ച് ഒട്ടക പന്തയം

Posted: 28 Dec 2013 10:11 PM PST

Image: 

അബൂദബി: അല്‍ദഫ്റ ഫെസ്റ്റിവെലിന്‍െറ സമാപന ഭാഗമായി നടന്ന ഒട്ടക പന്തയം കാണികള്‍ക്ക് ആവേശമായി. ഒട്ടകങ്ങളുടെ ഓട്ട മല്‍സരം കാണുന്നതിനും സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് അല്‍ദഫ്റയിലത്തെിയത്.
അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍റ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മേളയില്‍ നാല് ലാപ്പുകളിലായാണ് ഒട്ടക പന്തയ മല്‍സരം നടന്നത്. വിവിധ പ്രായ പരിധിയിലുള്ളവര്‍ക്കായാണ് മല്‍സരം നടന്നത്. ഒട്ടക പന്തയ മല്‍സരത്തിന് ഇറങ്ങുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി അല്‍ ദഫ്റ ഫെസ്റ്റിവെല്‍ ഹെറിറ്റേജ് കോംപറ്റീഷന്‍സ് ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്റൂയി പറഞ്ഞു.   സ്വദേശികളെയും യു.എ.ഇയിലുള്ള ഒട്ടകങ്ങളെയും മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. 18- 29 പ്രായപരിധിയില്‍ ഹമദ് മുഹമ്മദ് ഖല്‍ഫാന്‍ റാഷെദ് അല്‍ മസ്റൂയിയും 30- 39 പ്രായപരിധിയില്‍ മുസ്ബാഹ് മുഹമ്മദ് സാലെം അല്‍ മുഹ്ഫിഫും 40-49 പ്രായക്കാരില്‍ ഖമീസ് അലി സഈദ് അലി അല്‍ മെലാഈയും 50നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ സുല്‍ത്താന്‍ ഉബൈദ് അല്‍ സഫ്ന ഹുദൈറം അല്‍ കുത്ബിയും ഒന്നാമതത്തെി. വിജയികള്‍ക്ക് 25000 ദിര്‍ഹം വീതം സമ്മാനമായി നല്‍കി. ഡിസംബര്‍ 14 മുതല്‍ 28 വരെയാണ് അല്‍ ദഫ്റ ഫെസ്റ്റിവെല്‍ നടന്നത്. 

വൈതല്‍മലയിലെ റിസോര്‍ട്ട് നടത്തിപ്പിന് ടെന്‍ഡര്‍ ക്ഷണിക്കും

Posted: 28 Dec 2013 10:03 PM PST

Subtitle: 
കെ.ടി.ഡി.സിക്ക് വേണ്ട

നടുവില്‍: വൈതല്‍മലയില്‍ ടൂറിസം വകുപ്പ് നിര്‍മിച്ച റിസോര്‍ട്ട് നടത്തിപ്പിനായി ടെന്‍ഡര്‍ ക്ഷണിക്കും. റിസോര്‍ട്ട് നടത്താന്‍ കഴിയില്ളെന്ന് കെ.ടി.ഡി.സി അറിയിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ സംരംഭകരെ കണ്ടത്തൊനായി ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഒരുകോടി 54 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച റിസോര്‍ട്ട് രണ്ടര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്.
2011 ഫെബ്രുവരിയില്‍ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. വൈദ്യതി കണക്ഷന്‍ ലഭിക്കാത്തതും കെ.ടി.ഡി.സിയെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന പ്രഖ്യാപനവുമായിരുന്നു ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ റിസോര്‍ട്ട് അടഞ്ഞുകിടക്കാന്‍ കാരണം.
31 ലക്ഷം ചെലവിട്ട് മലയില്‍ വൈദ്യുതിയത്തെിച്ചിട്ടും കെ.ടി.ഡി.സി ഏറ്റെടുക്കല്‍ തീരുമാനം നീണ്ടുപോകുന്നതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് ചേര്‍ന്ന ഡി.ടി.പി.സി എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗമാണ് നടത്തിപ്പുകാരെ കണ്ടത്തൊനായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഈ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ കെ.ടി.ഡി.സിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് റിസോര്‍ട്ട് നടത്തിപ്പിന് തങ്ങളില്ളെന്ന് കെ.ടി.ഡി.സി രേഖാമൂലം അറിയിച്ചത്. കെ.ടി.ഡി.സി പിന്മാറിയ സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കലക്ടര്‍ രാജമാണിക്യം നിര്‍ദേശം നല്‍കിയതായി ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവനക്കാരുടെ കുറവും മറ്റുമാണത്രെ പിന്മാറ്റത്തിനുള്ള കാരണമായി കെ.ടി.ഡി.സിയുടെ വിശദീകരണം. പത്ത് മുറികള്‍, രണ്ട് ഡോര്‍മിറ്ററികള്‍, റസ്റ്റാറന്‍റ് അടക്കം സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളോടെയായിരുന്നു റിസോര്‍ട്ട് നിര്‍മിച്ചത്. ദീര്‍ഘകാലം അടഞ്ഞുകിടന്നതിനത്തെുടര്‍ന്ന് സാമൂഹിക വിരുദ്ധര്‍ ഇതിന്‍െറ ജനല്‍ഗ്ളാസുകളും ഗേറ്റുകളുമടക്കം തകര്‍ത്തിട്ടുമുണ്ട്. ഇനിയും അടഞ്ഞുകിടന്നാല്‍ റിസോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതാവുമെന്നതിനാലാണ് സ്വകാര്യ സംരംഭകരെ കണ്ടത്തൊന്‍ ഡി.ടി.പി.സി തീരുമാനിച്ചത്.
അതേസമയം, ടൂറിസം വകുപ്പ് പണംമുടക്കിയ ട്രാന്‍സ്ഫോര്‍മര്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്നത്. ഇത് കോംപ്ളക്സിന്‍െറ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഡി.ടി.പി.സി ആവശ്യപ്പെട്ടെങ്കിലും ഇനിയും പണം മുടക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. നിലവില്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടുകളിലൊന്നും വൈദ്യുതി എത്തിയിട്ടില്ല. ഇവര്‍ക്ക് എളുപ്പത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി കെ.എസ്.ഇ.ബി ഒത്തുകളിച്ചതായാണ് ഡി.ടി.പി.സി സംശയിക്കുന്നത്. ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മറ്റ് കണക്ഷന്‍ നല്‍കരുതെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് ഡി.ടി.പി.സി കത്ത് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അതോറിറ്റിയാക്കാന്‍ ആലോചന

Posted: 28 Dec 2013 09:47 PM PST

Image: 

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തെ സ്വതന്ത്ര അതോറിറ്റിയാക്കാന്‍ നീക്കം. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ഭാഗമായുണ്ടാവുന്ന ഇടക്കിടെയുള്ള മന്ത്രിതല മാറ്റത്തെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രിസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സെക്രട്ടറി ജനറലിന്‍െറ കീഴിലായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കുക.
മന്ത്രിമാരും അതുവഴി നയപരിപാടികളും ഇടക്കിടെ മാറുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടാവുന്ന മന്ത്രിതലത്തിലെ മാറ്റം ഉദ്യോഗസ്ഥ തലത്തിലെ അഴിച്ചുപണിക്ക് കാരണമാവുന്നു. നയവും പദ്ധതികളുമെല്ലാം അതിനനുസരിച്ച് മാറുന്നു. ഇതോടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ സാവധാനത്തിലാവുകയും മുന്‍ഗണനാക്രമം തെറ്റുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങളെല്ലാം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതോറിറ്റിക്ക് സ്വന്തമായി ബജറ്റുണ്ടാവും. വിദ്യാഭ്യാസ മന്ത്രാലയത്തെ പോലെ അതോറിറ്റിയെ സിവില്‍ സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെടുത്തില്ല. രാജ്യത്തെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണയാക പങ്കുവഹിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ ഇടക്കിടെയുണ്ടാവുന്ന മാറ്റം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഏറക്കാലമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്.
നിലവില്‍ വകുപ്പിന്‍െറ ചുമതലയുള്ള ഡോ. നായിഫ് അല്‍ ഹജ്റഫ് കുറ്റവിചാരണയുടെ വക്കില്‍നില്‍ക്കെയാണ് മന്ത്രിസഭ രാജിവെച്ചത്. പുതിയ മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടാവില്ളെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ അമരക്കാരന്‍ വരും. അതോറിറ്റിയായി രൂപമാറ്റം സംഭവിച്ചാല്‍ രാഷ്ട്രീയ മാറ്റം വിദ്യാഭ്യാസ നടപടികളെ ബാധിക്കില്ല. എന്നാല്‍, ഈ ആലോചന എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ടെന്ന് എപ്പോള്‍ മുതല്‍ നടപ്പാവുമെന്നും വ്യക്തമല്ല. അതോടൊപ്പം ഇത്തരമൊരുനീക്കം രാജ്യത്ത് ആദ്യമായതിനാല്‍ നന്നായി ആലോചിച്ചശേഷം മാത്രമേ സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുകയുള്ളൂ എന്നാണ് സൂചന. അല്ളെങ്കില്‍ പല വകുപ്പുകളും ഇത്തരമൊരു മാറ്റത്തിന് ശ്രം നടത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍വകലാശാലാ മീറ്റില്‍ എം.ജിക്ക് വനിതാ കിരീടം

Posted: 28 Dec 2013 09:24 PM PST

Image: 

പട്യാല: അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല മീറ്റില്‍ എം.ജി സര്‍വകലാശാല തുടര്‍ച്ചയായി രണ്ടാം തവണയും വനിതാ വിഭാഗം ജേതാക്കള്‍. കാലിക്കറ്റ് സര്‍വകലാശാലക്ക് വനിതകളില്‍ മൂന്നാം സ്ഥാനവും. ആണ്‍കുട്ടികളില്‍ ജേതാക്കളായ ആതിഥേയരായ പഞ്ചാബി സര്‍വകലാശാല ഓവറോള്‍ കിരീടത്തില്‍ വീണ്ടും മുത്തമിട്ടു. എം.ജിയുടെ അനില്‍ഡ തോമസ് മീറ്റിലെ മികച്ച വനിത അത്ലറ്റായി. 15 സ്വര്‍ണവും 10 വെളളിയും മൂന്ന് വെങ്കലവുമടക്കം 191 പോയന്‍റ് സ്വന്തമാക്കിയാണ് പട്യാല പഞ്ചാബി സര്‍വകലാശാല ജേതാക്കളായത്.
ആറു സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമടക്കം 129.5 പോയന്‍റുമായി എം.ജി ഓവറോളില്‍ രണ്ടാമതാണ്. അഞ്ചു സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 92.5 പോയന്‍റാണ് വനിതകളില്‍ ജേതാക്കളായ എം.ജിക്ക് ലഭിച്ചത്.  
കഴിഞ്ഞ വര്‍ഷം വനിതകളില്‍ രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റിന് ഇത്തവണ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 53 പോയന്‍റാണ് ലഭിച്ചത്. മീറ്റിന്‍െറ അവസാനദിനമായ ശനിയാഴ്ച നാല് സ്വര്‍ണമടക്കം 11 മെഡലുകള്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കി.

റിലേയില്‍ കേരള വാഴ്ച
അവസാന ദിവസത്തെ പ്രധാന ഇനമായ റിലേയില്‍ മെഡലുകള്‍ വാരിക്കൂട്ടി കേരള ടീമുകള്‍. ആറ് മെഡലുകളാണ് കേരള ടീമുകള്‍ക്ക് റിലേയില്‍ ലഭിച്ചത്. പെണ്‍കുട്ടികളുടെ 4x100, 4x400 റിലേയില്‍ സ്വര്‍ണം എം.ജിയും വെള്ളി കാലിക്കറ്റും പങ്കിട്ടപ്പോള്‍ ആണ്‍കുട്ടികളുടെ 4x400 റിലേയില്‍ കേരള സര്‍വകലാശാല വെള്ളിയും എം.ജി വെങ്കലവും നേടി.
4x100 റിലേയില്‍ എം.ജിക്കായി കെ. മഞ്ജു, റിന്‍റു മാത്യു (ഇരുവരും അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി), സിനി അലക്സ്, ആഗ്നസ് സെബാസ്റ്റ്യന്‍ (ഇരുവരും പാലാ അല്‍ഫോണ്‍സ കോളജ്) എന്നിവരാണ് മത്സരിച്ചത്. 4x400ല്‍ നിമിഷ ജയപ്രകാശ് (പാലാഅല്‍ഫോണ്‍സ), കെ. സിന്‍ഷ (അസംപ്ഷന്‍), സി.എസ്. സിന്ധ്യാമോള്‍, അനില്‍ഡ തോമസ് (ഇരുവരും എം.എ കോളജ്) എന്നിവരാണ് സ്വര്‍ണം നേടിയത്.
4x100 റിലേയില്‍ വെള്ളി നേടിയ കാലിക്കറ്റ് ടീമില്‍ ജി. ലാവണ്യ(പി.എസ്.എം.ഒ തിരൂരങ്ങാടി), ദിവ്യ, ശില്‍പ(ഇരുവരും മേഴ്സി കോളജ് പാലക്കാട്), എം. സുഗിന (തൃശൂര്‍ വിമല കോളജ്) എന്നിവരാണുള്ളത്. ഒ.വി. രേവതി(വിമല കോളജ്), നിഖില ജോസഫ്(ഇ.എം.ഇ.എ കൊണ്ടോട്ടി), ജീഷ്മ(മേഴ്സി കോളജ്), ആര്‍. അനു (വിമലകോളജ്) എന്നിവരാണ് 4x400ല്‍ കാലിക്കറ്റിനായി മത്സരിച്ചത്.
ആണ്‍കുട്ടികളില്‍ 4x400 റിലേയില്‍ വെള്ളി നേടിയ കേരള സര്‍വകലാശാല ടീമില്‍ പി.എച്ച്. അഖില്‍ (എസ്.എം കോളജ് ചേര്‍ത്തല), അലക്സ് ആന്‍റണി(എസ്.എന്‍ കോളജ് ചേര്‍ത്തല), മനുസക്കറിയ, മുഹമ്മദ് ഷര്‍ഷാദ് (ഇരുവരും മാര്‍ ഇവാനിയസ് കോളജ് തിരുവനന്തപുരം) എന്നിവരാണുള്ളത്. വെങ്കലം നേടിയ എം.ജിക്കായി അമല്‍ (എസ്.ബി കോളജ്), ജി. അനീഷ് (സെ. തോമസ് പാലാ), ഡി. അനൂപ്, ബിനുജോസ് (ഇരുവരും എം.എ കോളജ്) എന്നിവര്‍ മത്സരിച്ചു.

200ല്‍ അനുരൂപിന് സ്വര്‍ണം
100 മീറ്ററില്‍ വെള്ളി നേടിയ എം.എ കോളജിന്‍െറ അനുരൂപിന് 200 മീറ്ററില്‍ സ്വര്‍ണം. 22.21 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് അനുരൂപ് മീറ്റിലെ രണ്ടാമത്തെ മെഡല്‍ നേടിയത്. എം.എ കോളജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിയായ അനുരൂപ് മൂവാറ്റുപുഴ പുളിക്കത്തടത്തില്‍ ജോണ്‍-എലിസബത്ത് ദമ്പതികളുടെ മകനാണ്.
കാലിക്കറ്റിന്‍െറ എം.ഡി. താരക്ക് ഹാഫ് മാരത്തണില്‍ വെങ്കലം ലഭിച്ചു. പാലക്കാട് മേഴ്സി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനത്തായിരുന്ന കേരളക്ക് പോള്‍ ജോസഫിലൂടെ  മീറ്റിന്‍െറ അവസാനദിനമായ ശനിയാഴ്ച ആദ്യമെഡല്‍. ചേര്‍ത്തല സെന്‍റ് മൈക്ക്ള്‍സിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ പോളിന് 110 മീ. ഹര്‍ഡ്ല്‍സിലാണ് വെങ്കലം ലഭിച്ചത്.

താരങ്ങളായി അനില്‍ഡയും അനുവും
പട്യാല: മീറ്റിലെ മികച്ച വനിതാ അത്ലറ്റായി എം.ജി സര്‍വകലാശാലയുടെ അനില്‍ഡ തോമസിനെ തെരഞ്ഞെടുത്തു. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഭുവനേശ്വറിലെ കീഥ് സര്‍വകലാശാലയുടെ ദ്യൂതി ചന്ദിനെയും  മികച്ച വനിത അത്ലറ്റായി തെരഞ്ഞെടുത്തു.
ശനിയാഴ്ച നടന്ന 200 മീറ്ററിലും സ്വര്‍ണം നേടിയ കാലിക്കറ്റിന്‍െറ ആര്‍. അനു ഡബ്ള്‍ തികച്ചു. അനു 22.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍  എം.ജിയുടെ അനില്‍ഡ (22.13 സെ.) വെള്ളി നേടി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനു സ്വര്‍ണമണിഞ്ഞിരുന്നു.
മികച്ച വനിത അത്ലറ്റായ എം.എ കോളജിലെ അനില്‍ഡ 400 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. സ്വര്‍ണം നേടിയ എം.ജിയുടെ റിലേ ടീമിലും  അംഗമായിരുന്നു. ശ്രീകൃഷ്ണ കോളജിലെ പി.ബി. ജയ്കുമാറാണ് ഇരുവരുടെയും പരിശീലകന്‍. പുരുഷന്മാരില്‍ പഞ്ചാബി സര്‍വകലാശാലയിലെ തേജീന്ദര്‍പാലാണ് മികച്ച അത്ലറ്റ്. 

നഗരസഭയിലെ കുരങ്ങുശല്യം നിയന്ത്രിക്കണം -ജില്ലാ വികസന സമിതി

Posted: 28 Dec 2013 09:20 PM PST

കല്‍പറ്റ: നഗരസഭാ പരിധിയിലെ കുരങ്ങുശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തുന്ന കുരങ്ങുകളെ കൂടുപയോഗിച്ച് പിടിച്ച് ഉള്‍ക്കാടുകളില്‍ തുറന്നുവിടണമെന്ന് പ്രമേയമവതരിപ്പിച്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു.
പ്രധാനപ്പെട്ട വകുപ്പുകളുടെ ധനവിനിയോഗത്തില്‍ വന്ന കുറവ് സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരില്‍നിന്ന് എം.എല്‍.എ വിശദീകരണം തേടി. തദ്ദേശഭരണ വകുപ്പിലെ എന്‍ജിനീയര്‍മാരുടെ കുറവ് പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അഞ്ചുപേര്‍ വേണ്ടിടത്ത് നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍സിയര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാല്‍ പ്രവൃത്തികളുടെ മേല്‍നോട്ടം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. നിരവധി കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ സംബന്ധിച്ച് പൂര്‍ണ വിവരം നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി അടിയന്തര പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കാരാപ്പുഴ പദ്ധതിക്ക് സമീപമുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എക്സി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കല്‍പറ്റ ബൈപാസ് റോഡ് ജനുവരി 10ന് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
രാജീവ്ഗാന്ധി വൈദ്യുതി പദ്ധതിയില്‍ മൂന്ന് പ്രവൃത്തികള്‍ മാത്രമേ തുടങ്ങാന്‍ ബാക്കിയുള്ളൂവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന റോഡുകളില്‍ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണം. ഇതു സംബന്ധിച്ച പ്രമേയമവതരിപ്പിച്ച മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുല്‍ അഷ്റഫ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി പലയിടങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നും ഇവ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍കാലത്ത് ആരംഭിച്ചതും പാതിവഴിയിലായതുമായ വീടുകളുടെ പണി പൂര്‍ത്തിയാക്കണം. ഇന്ദിര ആവാസ് യോജന ഉപഭോക്താക്കളെയും ഇതില്‍ ഉള്‍പ്പെടുത്തണം.
അക്ഷയ കേന്ദ്രങ്ങളില്‍ ബാങ്കിങ് കിയോസ്കുകള്‍ ആരംഭിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള 48 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അസി. കോഓഡിനേറ്റര്‍ അറിയിച്ചു. ഇത് നിലവില്‍വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ പോകാതെ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാകും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് കൂലി പിന്‍വലിക്കുന്നതിനും പാചക വാതക സബ്സിഡിയും മറ്റും പണമായി ലഭിക്കുന്നതിനും ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ കെ.ജി. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാനാഞ്ചിറയില്‍ ശുചീകരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ നിര്‍ദേശം

Posted: 28 Dec 2013 08:53 PM PST

Subtitle: 
മാലിന്യനിക്ഷേപം കണ്ടത്തൊന്‍ സ്ക്വാഡ്

കോഴിക്കോട്: മാനാഞ്ചിറയില്‍ ശുചീകരണ പ്ളാന്‍റ് സ്ഥാപിക്കാനും നീലിച്ചിറ കുടിവെള്ള പദ്ധതി അഭിവൃദ്ധിപ്പെടുത്താനും നഗരസഭയുടെ അടുത്ത വര്‍ഷത്തേക്കുള്ള കരട് പദ്ധതിയില്‍ നിര്‍ദേശം. അനധികൃത മാലിന്യ നിക്ഷേപം നിരീക്ഷിക്കാന്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്താനും വനിതകള്‍ക്കായി ഓട്ടോ-ടാക്സി എന്നിവക്ക് സഹായം നല്‍കാനും 2014-15, 2015-16 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ നിര്‍ദേശിക്കുന്നു.
ഇവയടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ക്ക് മേയര്‍ പ്രഫ. എ.കെ. പ്രേമജത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നിര്‍ദേശങ്ങളില്‍ ചര്‍ച്ചനടത്തി ഭേദഗതി വരുത്താനുള്ള വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കണമെന്നും ഇതിന്‍െറയടിസ്ഥാനത്തിലുള്ള  വികസന സെമിനാര്‍ ജനുവരി 22ന് ചേരുമെന്നും മേയര്‍ അറിയിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേക്ക് പ്രിന്‍റര്‍, സ്കാനര്‍, കോപ്പിയര്‍ എന്നിവ വാങ്ങാനുള്ള ശിപാര്‍ശ കൗണ്‍സില്‍ തള്ളി. കൃഷിവകുപ്പ് കാര്യാലയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൃഷിവകുപ്പിനാണ് ചുമതല എന്ന് കണ്ടത്തെിയാണ് നടപടി. നഗരസഭയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കണം, സോണല്‍ ഓഫിസുകളും മെയിന്‍ ഓഫിസും ബന്ധിപ്പിക്കാന്‍ തുടര്‍ നടപടികളെടുക്കണം, അന്‍സാരി പാര്‍ക്ക് നവീകരിക്കാനും മാനാഞ്ചിറ മൈതാനം ഉള്‍പ്പെടെ നഗരത്തിലെ പാര്‍ക്കുകള്‍ സംരക്ഷിക്കാനും തുക കണ്ടത്തെണമെന്നും നിര്‍ദേശമുണ്ട്.
നഗരാതിര്‍ത്തിയില്‍ കവാടങ്ങള്‍ സ്ഥാപിക്കുക, റോഡുകളുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുക, സ്ഥിരം വൈദ്യുത അലങ്കാരം നടത്തുക എന്നിവയും വേണം. സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണം, പുതിയങ്ങാടി മത്സ്യ മാര്‍ക്കറ്റ് നവീകരണം എന്നിവക്കും നിര്‍ദേശമുണ്ട്.
നഗര പരിധിയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ പോംവഴി കണ്ടത്തെും. കല്ലായിയിലെ അലഞ്ഞുതിരിയുന്ന കാലികളെ പാര്‍പ്പിക്കാനുള്ള സ്ഥലം നവീകരിക്കും. നഗരത്തിലെ എല്ലാ വീടുകളിലും കൊതുക് നശീകരണത്തിനായി ഗപ്പി മത്സ്യം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും.  നെല്ലിക്കോട് വ്യവസായ എസ്റ്റേറ്റിന്‍െറ പശ്ചാത്തല സൗകര്യം വികസിപ്പിക്കും.
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ചെറുതോണി ലഭ്യമാക്കുക, തീരദേശത്ത് കൂടുതല്‍ അങ്കണവാടികള്‍ പണിയുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് ഫുഡ്കോര്‍ട്ടും സഹകരണ സ്റ്റോറും മാസച്ചന്തയും തുടങ്ങുക എന്നീ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ കുടിവെള്ള പദ്ധതികള്‍ക്കും ശിപാര്‍ശയുണ്ട്.
ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, അഡ്വ. എം.ടി. പത്മ, കറ്റടത്ത് ഹാജറ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലിംന സുരേഷ്, ഒ. സദാശിവന്‍, എം. ശ്രീധരന്‍, ജാനമ്മ കുഞ്ഞുണ്ണി, കെ. സത്യനാഥന്‍, കെ. ബാലഗോപാല്‍, ഇ.എം. സോമന്‍, എം. മോഹനന്‍, കെ. ദേവകി, കെ. രവീന്ദ്രന്‍, കവിത അരുണ്‍, കെ.ടി. ബീരാന്‍കോയ, കെ. സൗദാമിനി ടീച്ചര്‍, എന്‍.സി. മോയിന്‍കുട്ടി, അഡ്വ. എ.വി. അന്‍വര്‍, ഉഷാദേവി ടീച്ചര്‍, ടി. ഹസന്‍, പി.വി. അവറാന്‍, സി.പി. മുസഫര്‍ അഹമ്മദ്, എം.കെ. സ്വാമിനാഥന്‍, കെ.പി. അബ്ദുല്ലക്കോയ, സക്കറിയ പി. ഹുസൈന്‍, ജീന്‍ മോസസ്, ടി. സുജന്‍, പൂളക്കല്‍ ശ്രീകുമാര്‍, സി.എസ്. സത്യഭാമ, സി.പി. സലീം തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP