സ്വാഗതം
WELCOME

News Update..

Thursday, December 12, 2013

ബംഗ്ളാദേശ് ജമാഅത്ത് നേതാവിന്‍്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു Madhyamam News Feeds

ബംഗ്ളാദേശ് ജമാഅത്ത് നേതാവിന്‍്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു Madhyamam News Feeds

Link to

ബംഗ്ളാദേശ് ജമാഅത്ത് നേതാവിന്‍്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

Posted: 11 Dec 2013 11:50 PM PST

Image: 

ന്യൂദല്‍ഹി: യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റം ചുമത്തി ബംഗ്ളാദേശിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവിന്‍്റെ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവെച്ചു. അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റാന്‍ നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുല്ല നല്‍കിയ ഹരജി തള്ളിയ കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. അടുത്ത ആഴ്ച തന്നെ മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയേക്കുമെന്ന് അദ്ദേഹത്തിന്‍്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പ്രസിഡണ്ടിന്‍്റെ ദയക്കുവേണ്ടി ശ്രമിക്കുമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്സ്റ്റന്‍റ് സെക്രട്ടറി  ജനറലും മുല്ലയുടെ ബന്ധുക്കളും അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍, പുനപരിശോധനാ ഹരജി നല്‍കിയതു മൂലം ശിക്ഷ നടപ്പാക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

രാജ്യത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും വഴിവെച്ചിരുന്നു മുല്ലയുടെ വധശിക്ഷാ വിധി. ശിക്ഷ നടപ്പാക്കുന്നപക്ഷം 1971ലെ വിമോചന  യുദ്ധത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതിനെ തുടര്‍ന്ന്  വധശിക്ഷക്ക് ഇരയാവുന്ന ആദ്യത്തെ വ്യക്തിയായിരിക്കും മുല്ല.  തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്ക് രാജ്യത്ത് നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തെ സ്വാധീനിക്കാന്‍ പാകത്തിലുള്ള ശക്തമായ സാന്നിധ്യം ഇപ്പോഴും സംഘടനക്കുണ്ട്.
 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: നഷ്ടം ഖനന ലോബിക്കും രാസവള നിര്‍മാതാക്കള്‍ക്കും -ഡോ. വി.എസ്. വിജയന്‍

Posted: 11 Dec 2013 11:28 PM PST

തൃശൂര്‍: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ട് ആര്‍ക്കെങ്കിലും നഷ്ടമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഖനന ലോബിക്കും രാസവള കുത്തകകള്‍ക്കും മാത്രമാണെന്ന് കമ്മിറ്റി യംഗം ഡോ. വി.എസ്. വിജയന്‍.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട്  സര്‍വോദയ മണ്ഡലം നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോര്‍പറേഷന് മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്കാര്‍ക്കെതിരെ ഒരു വാചകം പോലും 520 പേജുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇല്ളെന്നും അദ്ദേഹം പറഞ്ഞു. 1750 പരാതികള്‍ ഗാഡ്ഗില്‍ കമ്മിറ്റിക്ക് ലഭിച്ചു. 80 ശതമാനം പരാതികളും റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു. ഇതില്‍ 52 ശതമാനം പരാതികളും ഖനന ലോബിയുടെതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസനം എങ്ങനെ നടത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാസവളം നിര്‍മിച്ചു നല്‍കുന്നവരെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം. കീടനാശിനികള്‍ നിരോധിക്കാന്‍ ഒരു സര്‍ക്കാറും തയാറാകില്ല. അതിന് ജനങ്ങളാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വോദയമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പിതാംബരന്‍ അധ്യക്ഷത വഹിച്ചു. പി.എസ്. സുകുമാരന്‍, അഡ്വ. എന്‍.കെ. ഗംഗാധരന്‍, എം. മോഹന്‍ദാസ്, ടി.കെ. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.

പരസ്യ വിവാദവും രഹസ്യ അജണ്ടകളും

Posted: 11 Dec 2013 11:20 PM PST

Image: 

കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട് പ്ളീനത്തോടനുബന്ധിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആശംസാ പരസ്യത്തെച്ചൊല്ലി മാധ്യമങ്ങളില്‍ നടന്ന വിവാദങ്ങള്‍ ആ പാര്‍ട്ടിയുടെ കാപട്യത്തെയെന്നതിനേക്കാള്‍ നമ്മുടെ മാധ്യമങ്ങളുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നത്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട അഴിമതികളിലും ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍െറയും മക്കളുടെയും ദാരുണമായ ദുരൂഹമരണത്തിലും പ്രതിയായ, കുപ്രസിദ്ധനായ ഒരു വ്യവസായി പാര്‍ട്ടി പ്ളീനത്തിന് വ്യക്തിപരമായി ആശംസ അര്‍പ്പിക്കുന്ന പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടത് അനുചിതമായി എന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനെപ്പോലെ കരുതുന്ന അനേകം ഇടതുപക്ഷ അനുകൂലികളോടൊപ്പമാണ് ഇതെഴുതുന്നയാളും. എന്നാല്‍, ഈ അനൗചിത്യത്തിന്‍െറ പേരില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുന്ന വന്‍കിട മാധ്യമങ്ങള്‍ ബോധപൂര്‍വം മറച്ചുവെക്കുന്ന കാതലായ ഒരു വസ്തുതയുണ്ട്. വാര്‍ത്തകളുടെയും പരസ്യങ്ങളുടെയും കാര്യത്തില്‍ നമ്മുടെ മാധ്യമവ്യവസായം പൊതുവായി പിന്തുടരുന്ന അധാര്‍മികമായ ചില പ്രവണതകളുടെ ഒരുദാഹരണം മാത്രമാണ് ഇതെന്നതാണത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആക്രമിക്കാന്‍ വലതുപക്ഷവും കോര്‍പറേറ്റ് മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന ദേശാഭിമാനിയുടെ ഈ അധാര്‍മികത തന്നെയാണ് പലരൂപങ്ങളില്‍ പത്രങ്ങളും ടെലിവിഷനും ഉള്‍പ്പെടെയുള്ള ജനപ്രിയ ബഹുജന മാധ്യമങ്ങളെല്ലാം വ്യാപാരവിജയത്തിനായി പിന്തുടരുന്നത്. ദേശാഭിമാനിയുടെയും അതിന്‍െറ ഉടമസ്ഥാവകാശികളായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും മാത്രം അപചയമായി ഇത്തരം സംഗതികളെ ചിത്രീകരിക്കുന്നതില്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടി പത്രത്തെ തകര്‍ക്കുകയുമാണ് ഇതില്‍ പ്രധാനമെന്നാണ് പാര്‍ട്ടിയും അതിന്‍െറ പത്രവും വിശദീകരിക്കുന്നത്. പുറത്ത് ഒരു കുറ്റവാളിയെ ചൂണ്ടിക്കാട്ടി തങ്ങള്‍ മാധ്യമധാര്‍മികതയുടെ പക്ഷത്താണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ടാവണം. ദേശാഭിമാനിയെയല്ലാതെ ഇത്തരമൊരു വീഴ്ചയുടെ പേരില്‍ മറ്റേതെങ്കിലും പത്രത്തെയോ ചാനലിനെയോ പേരെടുത്തുപറഞ്ഞ് ഈ മാധ്യമങ്ങളൊന്നുപോലും വിമര്‍ശിക്കാറില്ളെന്നുമോര്‍ക്കുക.
പാര്‍ട്ടിയുടെ സാമ്പത്തികപിന്തുണയുണ്ടെങ്കിലും മറ്റേതു ചാനലിനെയും പത്രത്തെയും പോലെ പ്രധാനമായും പരസ്യവരുമാനത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ ദിനപത്രമാണ് ദേശാഭിമാനിയും. പാര്‍ട്ടിയുടെ മുഖപത്രമെന്ന നിലയില്‍, എഡിറ്റോറിയല്‍ നയങ്ങളെപ്പോലെ പരസ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ദേശാഭിമാനിക്ക് സ്വാഭാവികമായും സ്വന്തമായ നയങ്ങളുണ്ടാവും. രാജ്യത്തെ മാധ്യമനിയമങ്ങള്‍ക്ക് വിധേയമായി അവരെടുക്കുന്ന ആ നയങ്ങള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുക അവരുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോ ആഭാസകരമോ ആയ ചില പ്രത്യേകതരം പരസ്യങ്ങളെ നിരാകരിക്കുകയെന്ന നയം ചില പത്രങ്ങള്‍ സ്വീകരിക്കാറുണ്ട്. അഥവാ, അത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അവയുടെ ഉള്ളടക്കത്തില്‍ പത്രത്തിന് ഉത്തരവാദിത്തമില്ളെന്ന് വായനക്കാര്‍ക്ക് മുറിയിപ്പു നല്‍കുന്ന പതിവുമുണ്ട്. വിവാദ വ്യവസായിയുടെ വിവാദപരസ്യത്തോടൊപ്പം അത്തരം മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ല എന്നതിനര്‍ഥം, പത്രത്തിന് ആ പരസ്യത്തോട് നയപരമായ വിയോജിപ്പില്ളെന്നുതന്നെയാണ്. വിവാദമുണ്ടായപ്പോള്‍, പാലക്കാട്ടെ വ്യവസായിയുടെ പരസ്യം സ്വീകരിച്ചതിനെ ന്യായീകരിച്ച് ദേശാഭിമാനി മുഖപ്രസംഗമെഴുതുകയും ചെയ്തു. പാര്‍ട്ടിയുടെയോ പത്രത്തിന്‍െറയോ നയങ്ങള്‍ക്ക് വിരുദ്ധമായ ഒരു പരസ്യമല്ളെന്ന ബോധ്യത്തോടെയാണ് അത് പ്രസിദ്ധീകരിച്ചതെന്നാണ് അതിനര്‍ഥം. പാര്‍ട്ടി പത്രം കളങ്കിത വ്യവസായിയുടെ പരസ്യപ്പണം വാങ്ങിയെന്ന കുറ്റാരോപണം നടത്തുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ അത്തരം കളങ്കിതരായ ഏതെങ്കിലും പരസ്യദാതാവിനെ ബഹിഷ്കരിച്ചതായി നമ്മളാരും കേട്ടിട്ടില്ല. എന്നു മാത്രമല്ല, അത്തരക്കാരുടെ പരസ്യങ്ങളാണ് ആ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നതും.
ദേശാഭിമാനിയെ ധാര്‍മികതയുടെ പേരില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളുടെ ഈ കാപട്യം വ്യക്തമാക്കാന്‍ എറ്റവും ഒടുവിലത്തെ ഒരുദാഹരണംതന്നെ ധാരാളമാണ്. കോടികളുടെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ച സ്വര്‍ണവ്യാപാര ശൃംഖലകളുടെ പരസ്യങ്ങള്‍ നിത്യേന ഇതേ മാധ്യമങ്ങളില്‍ നിര്‍ബാധം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരില്‍ പലരും പലമട്ടില്‍ കളങ്കിതരാണെന്ന് ഇതേ മാധ്യമങ്ങളിലൂടെതന്നെയാണ് ജനങ്ങള്‍ അറിഞ്ഞതും. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതിയിലൂടെ രാജ്യത്തിന്‍െറ പൊതുമുതല്‍ കൊള്ളയടിച്ച് കുപ്രസിദ്ധമായ വന്‍കിട കോര്‍പറേറ്റുകളാണ് കേരളത്തിലെ മാധ്യമങ്ങളുടെയും പരസ്യദാതാക്കളെന്ന് ആര്‍ക്കാണറിയാത്തത്? കല്‍ക്കരിപ്പാടം അഴിമതിയിലുള്‍പ്പെട്ട വ്യവസായഭീമന്മാരുടെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം വേണ്ടെന്നുവെക്കാന്‍ ഏതു മാധ്യമത്തിനാണ് ധൈര്യമുണ്ടാവുക?  ഈ പരസ്യദാതാക്കളില്‍, എത്രപേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് അന്വേഷിച്ചിട്ടാണോ അവരുടെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ സ്വീകരിക്കാറുള്ളത്? മലയാള പത്രങ്ങളുടെ വാണിജ്യപേജുകളില്‍ വാര്‍ത്തകളെന്ന മട്ടില്‍ പ്രത്യക്ഷപ്പെടുന്നതില്‍ 99 ശതമാനവും പരസ്യദാതാക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന വ്യാജപരസ്യമല്ളേ?  കളങ്കിത വ്യവസായികളെപ്പോലെതന്നെ അപകടകാരികളായ, സംശയാസ്പദമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും നിയമങ്ങള്‍ക്കതീതരാണെന്ന് തെളിയിക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങള്‍ക്കും ആത്മീയവ്യാപാരികള്‍ക്കും വേണ്ടി പരസ്യങ്ങള്‍ക്കു പുറമെ സൗജന്യ സപ്ളിമെന്‍റുകളും വാര്‍ത്താസ്ഥലവും നിര്‍ലോഭം നല്‍കാന്‍ മത്സരിക്കുന്ന മലയാള മാധ്യമങ്ങള്‍ പാര്‍ട്ടി പത്രത്തെ ധാര്‍മികത പഠിപ്പിക്കുന്നത് സാമാന്യം തരക്കേടില്ലാത്ത ഫലിതവുമാണ്.
പ്രമുഖ ദിനപത്രങ്ങളുടെ ക്ളാസിഫൈഡ് പേജുകളില്‍ കാണുന്ന ചാത്തന്മാരും കുട്ടിച്ചാത്തന്മാരും ദുര്‍മന്ത്രവാദികളും ശത്രുസംഹാര വിദഗ്ധരും മഷിനോട്ടക്കാരും മാന്ത്രിക ഏലസ്സ് വില്‍പനക്കാരും അദ്ഭുതസിദ്ധിദായകരും ഭാവിഫല പ്രവാചകരുമെല്ലാം കളങ്കിത വ്യക്തിത്വങ്ങളല്ളെന്ന മാധ്യമങ്ങളുടെ ഉറപ്പിലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ കേരളത്തില്‍ തഴച്ചുവളരുന്നതെന്നുകൂടി നാമോര്‍ക്കണം. ഈവക പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വായനക്കാര്‍ക്ക് മലയാളപത്രങ്ങള്‍ ഒരു മുന്നറിയിപ്പും നല്‍കാറില്ളെന്നതും ശ്രദ്ധേയമാണ്. ചാനലുകളിലെ അദ്ഭുത രോഗശാന്തി ശുശ്രൂഷകളും ആത്മീയപ്രഘോഷണങ്ങളുമെല്ലാം പരസ്യങ്ങളായല്ല, എഡിറ്റോറിയല്‍ ഉള്ളടക്കമെന്ന നിലയിലാണ് പ്രത്യക്ഷപ്പെടുന്നത്. വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള എല്ലാ എഡിറ്റോറിയല്‍ ഉള്ളടക്കങ്ങള്‍ക്കും സ്പോണ്‍സര്‍മാരുണ്ടെന്നതിനാല്‍ ഇത്തരം പരിപാടികളെ സ്പോണ്‍സേഡ് പരിപാടിയെന്ന് വിശേഷിപ്പിക്കുന്നതുകൊണ്ടുമാത്രം സാധാരണക്കാര്‍ അവയെ പരസ്യങ്ങളായി വേറിട്ടുകാണുകയുമില്ല. കോടികളുടെ കള്ളപ്പണം കേരളത്തിലേക്കൊഴുക്കുന്ന ആത്മീയയാത്രികരുടെ അമൃതവാണികളില്‍ സാധാരണക്കാരെ മയക്കിക്കിടത്തുന്ന ചാനലുകളെ പുരോഗമനവാദികളും വിമര്‍ശിക്കാറില്ല. ഇ.പി. ജയരാജന്‍ പറയുമ്പോലെ, എല്ലാവര്‍ക്കും ദേശാഭിമാനിയെ നന്നാക്കാനാണ് ഉത്സാഹം. ദേശാഭിമാനിക്കു മാത്രമായി നന്നാകാനാവാത്ത ഒരു വിഷമവൃത്തത്തിലാണ് മാധ്യമവ്യവസായം എന്നതാണ് വാസ്തവം.
കളങ്കിത സ്ഥാപനങ്ങളുമായി കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കുള്ള വാണിജ്യബന്ധം ന്യായീകരിക്കാവുന്നതാണെങ്കില്‍, വാണിജ്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന തങ്ങളുടെ പത്രത്തിനും അത്തരമൊരു കച്ചവടബന്ധം എന്തുകൊണ്ടായിക്കൂടാ എന്ന പാര്‍ട്ടി പത്രത്തിന്‍െറ ചോദ്യത്തെയും അവഗണിക്കാനാവില്ല. വാര്‍ത്തകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും ഭരണപക്ഷത്തിനും സര്‍ക്കാറിനുമെതിരെ തങ്ങള്‍ നിരത്തുന്ന വിമര്‍ശങ്ങള്‍ക്ക് നേര്‍വിപരീതമായ ഭാഷ്യങ്ങളവതരിപ്പിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ദേശാഭിമാനി ആ പരസ്യങ്ങളുടെ ഉള്ളടക്കത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. വിവാദ വ്യവസായിയുടെ പരസ്യത്തെയും അതുപോലെ കണ്ടാല്‍ മതിയെന്നാണ് ആ പത്രത്തിന്‍െറ നടത്തിപ്പുകാരുടെ ന്യായവാദം വ്യക്തമാക്കുന്നത്. വാദത്തിനുവേണ്ടിയാണെങ്കിലും അതംഗീകരിക്കേണ്ടതുമാണ്.
മുടക്കുന്ന പണത്തിന്‍െറ മൂല്യം പരസ്യത്തിലൂടെ തിരിച്ചുകിട്ടുമെന്ന് ഉറപ്പാക്കുന്നവനാണ് ഏതു പരസ്യദാതാവും. വി.എം. രാധാകൃഷ്ണന്‍ എന്ന വ്യവസായി, പാര്‍ട്ടിയുടെ പ്ളീനത്തിന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി പത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെ അയാള്‍ പ്രതീക്ഷിച്ചതിനേക്കാളേറെ തിരിച്ചുകിട്ടി എന്നതാണ് കൗതുകകരമായ സംഗതി. ഒരു പത്രത്തിന്‍െറ ഒറ്റ എഡിഷനില്‍ നല്‍കിയ കാല്‍പേജ് പരസ്യം കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളിലും സൗജന്യമായി പലവട്ടം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. രാധാകൃഷ്ണന്‍െറ പരസ്യം അയാളുടെ ഏതെങ്കിലും വ്യവസായ സ്ഥാപനത്തിന്‍െറയോ ഉല്‍പന്നത്തിന്‍െറയോ വിളംബരമായിരുന്നില്ല. കമ്പനിയുടെ മുദ്രയായ സൂര്യനു നടുവില്‍ കമ്പനിയുടമയുടെ ചിത്രവുമായി പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ പ്ളീനത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്ന ഒറ്റ വാചകമേയുള്ളൂ. സ്വന്തം പണംമുടക്കി പാര്‍ട്ടി പ്ളീനത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരാള്‍ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയായിരിക്കുമെന്ന ധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും സൃഷ്ടിക്കാനും നേതൃത്വത്തിന് അത്തരമൊരുറപ്പു നല്‍കാനും പര്യാപ്തമാണ് ഈ പരസ്യം. പരസ്യദാതാവായ രാധാകൃഷ്ണന്‍െറ താല്‍പര്യവും പത്രസ്ഥലത്തിന് നിശ്ചയിച്ച പരസ്യക്കൂലി ഈടാക്കിയ പത്രത്തിന്‍െറ വാണിജ്യപരമായ പ്രായോഗികതയും സുതാര്യമാണ് . എന്നാല്‍, രാധാകൃഷ്ണന്‍ എന്ന കളങ്കിതവ്യവസായിയുടെ അഭ്യുദയകാംക്ഷിയായിരിക്കാന്‍ പാര്‍ട്ടി സന്നദ്ധമാവുമോ എന്ന കാതലായ ചോദ്യത്തിന് പത്രമല്ല, പാര്‍ട്ടിയാണ് കേരളീയസമൂഹത്തോട് മറുപടി പറയേണ്ടത്. ആ മറുപടിയാണ് പാര്‍ട്ടിയുടെ ധാര്‍മികതയെ നിര്‍ണയിക്കുക. ദേശാഭിമാനിയുടെ പരസ്യനയവുമായി അതിനെ കൂട്ടിക്കുഴക്കേണ്ടതില്ളെന്നു സാരം.

കരിക്കിനത്തേ് കൊലപാതകം: കടയുടമക്ക് മുന്‍കൂര്‍ ജാമ്യം

Posted: 11 Dec 2013 11:17 PM PST

Subtitle: 
ആദ്യ അന്വേഷണ സംഘത്തിലെ മേലുദ്യോഗസ്ഥനെ ഒഴിവാക്കി

പത്തനംതിട്ട: കരിക്കിനത്തേ് വസ്ത്രവ്യാപാര സ്ഥാപനത്തിലെ കാഷ്യറായ മല്ലപ്പള്ളി ആനിക്കാട് സ്വദേശി ബിജു പി. ജോസഫ് (38) കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ കട യുടമ ജോര്‍ജിന് (50) ഹൈകോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചു.  അറസ്റ്റ് വൈകിപ്പിച്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ അവസരമൊരുക്കിയതായി ആക്ഷേപം ഉയര്‍ന്നതിനിടെയാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നിരിക്കുന്നത്. മാരക രോഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനെ  ശക്തമായി പ്രതിരോധിക്കാന്‍  സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ളെന്ന് ആക്ഷേപം ഉയര്‍ന്നു.
ഇതിനിടെ പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് ആദ്യഅന്വേഷണ സംഘത്തിലുണ്ടായിരുന്ന പത്തനംതിട്ട സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ തോമസിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍, അന്വേഷണ ചുമതലയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ ഒഴിവാക്കി നടപടി ഒരാളില്‍ ഒതുക്കാനാണ് ശ്രമം.
പ്രതികളായി മൂന്ന് പേരെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ അന്വേഷണ സംഘത്തിന്‍െറ തീരുമാനം. ആദ്യഅന്വേഷണ സംഘം നല്‍കിയ പട്ടികയിലെ തൊഴിലാളികളായ 12 പേര്‍ നിരപരാധികളാണെന്നാണ് പുതിയസംഘത്തിന്‍െറ കണ്ടത്തെല്‍. അന്വേഷണ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം കോടതിയില്‍ നല്‍കാനാണ് സാധ്യത. വന്‍പ്രതിഷേധം ഉയര്‍ന്നതിനത്തെുടര്‍ന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം ജോര്‍ജിന്‍െറ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുകയായിരുന്നു. ഇയാള്‍ ഒളിവില്‍ പോയെന്ന് മാധ്യമങ്ങളെയും കൊല്ലപ്പെട്ട ബിജുവിന്‍െറ ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ച പൊലീസ് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം സമ്പാദിക്കാന്‍ അവസരം ഒരുക്കി കൊടുത്തു. കൊലപാതകത്തിനുശേഷം ഇയാള്‍ തുടര്‍ച്ചയായി സ്ഥാപനത്തില്‍ എത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍, കടുത്ത അലര്‍ജി, ശാരീരിക വിഷമതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ്  മുന്‍കൂര്‍ ജാമ്യം നേടിയത്. എന്നാല്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ ശക്തമായി എതിര്‍ത്തില്ല. ദുര്‍ബല വാദങ്ങളാണ് ഉണ്ടായത്. രണ്ടുമാസത്തേക്ക് അറസ്റ്റ് തടഞ്ഞാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ബിജുവിനെതിരെ മോഷണക്കേസ് എടുക്കാന്‍ കോട്ടയം ഡിവൈ.എസ്.പി പത്തനംതിട്ട എസ്.ഐക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതായി പറയപ്പെടുന്നു. കൊല്ലപ്പെട്ട ശേഷമാണ് ബിജുവിനെതിരെ കേസെടുക്കാന്‍ ഇദ്ദേഹം സമ്മര്‍ദം ചെലുത്തിയതത്രേ. സ്ഥാപനത്തില്‍നിന്ന് ഒരുലക്ഷം രൂപ നഷ്ടപ്പെട്ടത് ബിജുവിന്‍െറ മേല്‍ ചുമത്താനാണ് ശ്രമം നടന്നത്.
നവംബര്‍ അഞ്ചിന് രാത്രി 10ഓടെയാണ് ബിജു കൊല്ലപ്പെടുന്നത്. കേസില്‍ ജോസിന്‍െറ സഹോദരന്‍ അടൂര്‍ കരിക്കിനത്തേ് ഉടമയും ഒന്നാം പ്രതിയുമായി ജോസ്് തോമസിനെയും (47) ബന്ധുവും മൂന്നാം പ്രതിയുമായ കൈപ്പട്ടൂര്‍ കാവുള്ളതില്‍ വീട്ടില്‍ തങ്കച്ചനെയും (74) അന്വേഷണ സംഘം അറസ്റ്റ്  ചെയ്തിരുന്നു.   
 

പീരുമേട് ടീ കമ്പനി സംഘര്‍ഷം; പൊലീസ് പ്രകോപനം ഉണ്ടാക്കി -സംയുക്ത ട്രേഡ് യൂനിയന്‍

Posted: 11 Dec 2013 11:07 PM PST

കട്ടപ്പന: പീരുമേട് ടീ കമ്പനിയില്‍ സമാധാനപരമായി സമരം നടത്തിയ തൊഴിലാളികള്‍ക്കുനേരെ പൊലീസ് പ്രകോപനം കൂടാതെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തേയിലക്കൊളുന്ത് മണ്ണെണ്ണ ഒഴിച്ച് സി.ഐ.ടി.യുക്കാര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് മറ്റ് യൂനിയനുകളിലെ തൊഴിലാളികള്‍ പൊലീസ് ജീപ്പ് തടഞ്ഞിട്ട് സമാധാനപരമായി സമരം നടത്തുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 11ന് കമ്പനി തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ശേഷം സി.ഐ.ടി.യു യൂനിയന്‍ കമ്പനി അടപ്പിക്കാനും തോട്ടത്തില്‍ അശാന്തി പടര്‍ത്താനും ശ്രമിച്ചുവരികയായിരുന്നു.
ഇതിന്‍െറ ഭാഗമായി ഒമ്പതിന് തേയിലക്കൊളുന്തുമായി പോയ ലോറി ശാന്തിപ്പാലത്ത് തടഞ്ഞ് ലോറി ഡ്രൈവറെയും ജോലിക്കാരെയും ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കുകയും ചെയ്തിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന 4000 കിലോ തേയിലക്കൊളുന്ത് മണ്ണെണ്ണയൊഴിച്ച് നശിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ പൊലീസ്  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനുശേഷവും സി.ഐ.ടി.യുക്കാര്‍ കൊളുന്ത് മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാതെ വന്നതാണ് തൊഴിലാളികള്‍ പ്രകോപിതരാകാന്‍ കാരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പൊലീസ് വാഹനം തടഞ്ഞിട്ടത്.രാത്രി 12 ഓടെ സ്ഥലത്തത്തെിയ കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസ് പ്രകോപനം കൂടാതെ തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം അമ്പതോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിനുശേഷം ബുധനാഴ്ച രാവിലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ലോണ്‍ട്രി എസ്റ്റേറ്റ് ബംഗ്ളാവ് ആക്രമിച്ച് നശിപ്പിച്ചു. തോട്ടം വീണ്ടും അടച്ചിടാന്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 10ന് ഉപ്പുതറയില്‍ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികളായ എസ്.സി. രാജന്‍, പി.എസ്. ഭാസ്കരന്‍, പെരുമാള്‍, മാനുവല്‍, ജയന്‍, ബി. വിജയന്‍, പി. മോഹനന്‍, പി.ആര്‍. അയ്യപ്പന്‍, തങ്കരാജ് എന്നിവര്‍ പങ്കെടുത്തു.
 

ഈരാറ്റുപേട്ടയില്‍ പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചത് കമ്മിറ്റി ചര്‍ച്ച ചെയ്തില്ല

Posted: 11 Dec 2013 10:47 PM PST

Subtitle: 
സെക്രട്ടറി മാറിനിന്നതായി ആരോപണം

ഈരാറ്റുപേട്ട: ഗ്രാമപഞ്ചയത്ത് പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചതായി വൈസ് പ്രസിഡന്‍റ് അടക്കം രണ്ടംഗങ്ങള്‍ നല്‍കിയ കത്ത് ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തില്ല.
 സെക്രട്ടറി അവധിയിലായതാണ് കത്ത് സഭയിലത്തൊതിരുന്നത്. പ്രസിഡന്‍റിന് പിന്തുണ പിന്‍വലിച്ചതായുള്ള പത്ര വാര്‍ത്തയെപ്പറ്റി നാലാം വാര്‍ഡ് അംഗം ബിനു നാരായണന്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവത്തെപ്പറ്റി അറിയില്ളെന്നാണ് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം അറിയിച്ചത്.
സെക്രട്ടറി അവധിയെടുത്തത് പ്രസിഡന്‍റിനെ രക്ഷിക്കാനുള്ള കള്ളക്കളിയാണെന്ന് വൈസ് പ്രസിഡന്‍റ് ജമീല അബ്ദുറഹ്മാനും അഞ്ചാം വാര്‍ഡ് അംഗം ഹസീന നൂര്‍സലാമും ആരോപിച്ചു. പ്രസിഡന്‍റ് ഉംറ യാത്രക്ക് പോയപ്പോള്‍ തനിക്ക് പദവി കൈമാറാതിരുന്ന സാഹചര്യത്തിലും സെക്രട്ടറി പ്രസിഡന്‍റിനെ രക്ഷിക്കാന്‍ ശ്രമിച്ചതായി വൈസ് പ്രസിഡന്‍റ് ആരോപിച്ചു.
 

നഗരസഭ നിരോധിച്ച പുകയില ഉല്‍പന്നം വിറ്റഴിച്ച യു.ഡി.എഫ് കൗണ്‍സിലര്‍ രാജിവെക്കണമെന്ന്

Posted: 11 Dec 2013 10:39 PM PST

Subtitle: 
കളമശേരി നഗരസഭ കൗണ്‍സില്‍

കളമശേരി: നഗരസഭ നിരോധിച്ച പുകയില ഉല്‍പന്നം വിറ്റഴിച്ച യു.ഡി.എഫ് കൗണ്‍സിലര്‍ രാജിവെക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നഗരസഭ 14ാം വാര്‍ഡിലെ കൗണ്‍സിലര്‍ എം.എം. അലിക്കുഞ്ഞാണ് സ്വന്തം കടയില്‍ പുകയില ഉല്‍പന്നം വില്‍പന നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 28ന് കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ടി.വി.എസ് കവലയിലെ കടയില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നത്തിന്‍െറ 15 പാക്കറ്റ് പൊലീസ് പിടിച്ചിരുന്നു. കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍, കൗണ്‍സിലര്‍ക്കെതിരെ കോടതി ശിക്ഷാനടപടി വരാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ളെന്ന് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ മറുപടി പറഞ്ഞു.
അതേസമയം,  കടയുടെ പുറത്തുനിന്നാണ് ഉല്‍പന്നങ്ങള്‍ പൊലീസ് കണ്ടെടുത്തതെന്ന് കൗണ്‍സിലര്‍ അറിയിച്ചു. ഒരു വ്യക്തി പൊലീസിലുള്ള സ്വാധീനം ഉപയോഗിച്ച്  നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും കേസിന്‍െറ വിധി തനിക്കെതിരാണെങ്കില്‍ രാജിവെക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഗേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം എ.ഡി. സുജില്‍ ഉദ്ഘാടനം ചെയ്തു.
 

ജി.സി.സി ഉച്ചകോടി സമാപിച്ചു

Posted: 11 Dec 2013 10:34 PM PST

Image: 
Subtitle: 
സംയുക്ത മിലിട്ടറി കമാന്‍ഡിന് അംഗീകാരം

കുവൈത്ത് സിറ്റി: അംഗ രാജ്യങ്ങളുടെ സുരക്ഷക്കുവേണ്ടി രൂപവല്‍ക്കകരിക്കുന്ന സംയുക്ത മിലിട്ടറി കമാന്‍ഡിന് അന്തിമ അംഗീകാരം നല്‍കിയും ഗള്‍ഫ് പൊലീസ് സേനയുണ്ടാക്കാന്‍ തീരുമാനിച്ചും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സില്‍ 34ാമത് ഉച്ചകോടിക്ക് കുവൈത്തില്‍ കൊടിയിറങ്ങി. കഴിഞ്ഞ തവണ ബഹ്റൈന്‍ ആതിഥ്യം വഹിച്ച ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ജി.സി.സി സംയുക്ത മിലിട്ടറി കമാന്‍ഡിനാണ് സുപ്രീം കൗണ്‍സില്‍ അന്തിമ അംഗീകാരം നല്‍കിയത്.
ആവശ്യമായ പഠനങ്ങള്‍ നടത്തി സംയുക്ത മിലിട്ടറി കമാന്‍ഡ് സാക്ഷാല്‍ക്കരിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംയുക്ത പ്രതിരോധ സമിതിയെ ഉച്ചകോടി ചുമതലപ്പെടുത്തി. ഇതോടൊപ്പം ഗര്‍ഫ് അക്കാദമി ഫോര്‍ സ്ട്രാറ്റജിക് ആന്‍റ് സെക്യൂരിറ്റി സ്റ്റഡീസ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആതിഥ്യമൊരുക്കാമെന്ന യു.എ.ഇയുടെ നിര്‍ദേശം ഉച്ചകോടി അംഗീകരിച്ചു. ഇത് കൂടാതെയാണ് അംഗരാജ്യങ്ങളിലെ പൊലീസ് സേനകള്‍ക്കിടയില്‍ ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ജി.സി.സി പൊലീസ് സേനക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം പിന്നീട് ചര്‍ച്ച ചെയ്യും.
ജി.സി.സി രാജ്യങ്ങളുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി തുടങ്ങിവെച്ച വിവിധ പദ്ധതികള്‍ വിപുലീകരിക്കുമെന്ന് ഉച്ചകോടിയുടെ പര്യവസാനമായി പുറത്തിറക്കിയ കുവൈത്ത് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ജി.സി.സി കസ്റ്റംസ് യൂനിയന്‍, മോണിറ്ററി യൂനിയന്‍, ഇലക്ട്രിസിറ്റി ആന്‍റ് വാട്ടര്‍ ലിങ്കേജ് പ്രൊജക്റ്റ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. കസ്റ്റംസ് യൂനിയന്‍െറ തുടര്‍ച്ചയായി പൊതു ഗള്‍ഫ് വിപണിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. മോണിറ്ററി യൂനിയന്‍െറ ഭാഗമായി ഏകീകൃത കറന്‍സി കൊണ്ടുവരാന്‍ ശ്രമം നടത്തും.
സിറിയന്‍ ജനതയെ കൊന്നൊടുക്കുന്ന ബശ്ശാറുല്‍ അസദിന്‍െറ ഭരണകൂടത്തെ ഉച്ചകോടി ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘വിദേശ’ ശക്തികള്‍ സിറിയ വിട്ടുപോവണം. സിറിയയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലോകം ഒന്നിക്കണം. അതിനുവേണ്ടി കുവൈത്തില്‍ അടുത്തമാസം നടക്കുന്ന യു.എന്‍ ഉച്ചകോടി വിജയിപ്പിക്കണം. അതോടൊപ്പം സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി നടക്കുന്ന ജനീവ കോണ്‍ഫറന്‍സില്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ആണവ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഇറാനെയും പശ്ചിമേഷ്യന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചര്‍ച്ച നടത്തുന്ന അമേരിക്കയെയും കുവൈത്തുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇറാഖിനെയും ഉച്ചകോടി അഭിനന്ദിച്ചു. ഐക്യരാഷ്സ്രഭ താല്‍ക്കാലിക അംഗത്വം നിരസിച്ച സൗദി അറേബ്യയുടെ നടപടിയെയും ഉച്ചകോടി പ്രശംസിച്ചു.
ഉച്ചകോടിക്ക് അരങ്ങൊരുക്കിയ ബയാന്‍ പാലസില്‍ ബുധനാഴ്ച നടന്ന സമാപന സെഷനില്‍ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, സൗദി കിരീടവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഒമാന്‍ ഉപധ്രാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ സയാനി എന്നിവര്‍ സംബന്ധിച്ചു. ഉച്ചകോടിക്ക് സമാപനം കുറിച്ച് അല്‍ സയാനിയും കുവൈത്ത് വിദേശമന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി.
 

കുളമ്പുരോഗം: പാല്‍ ഉല്‍പാദനത്തില്‍ 27 ശതമാനം കുറവ്

Posted: 11 Dec 2013 10:30 PM PST

ആലപ്പുഴ: കുളമ്പുരോഗം വ്യാപകമാകുന്നതോടെ ജില്ലയിലെ പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തിന്‍െറയും വര്‍ധനയുടെയും തോതുവെച്ച് വിലയിരുത്തുമ്പോള്‍ നിലവില്‍ 27 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലും രോഗ വ്യാപനത്തിന്‍െറ വ്യാപ്തി കുറച്ചുകാണിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടത്തിയ ശ്രമമാണ് വലിയ പ്രതിസന്ധിയിലേക്ക് തങ്ങളെ തള്ളിവിട്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സെപ്റ്റംബര്‍ രണ്ടിന് മാവേലിക്കര തെക്കേക്കര പഞ്ചായത്തിലാണ് ആദ്യം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനടുത്ത് വള്ളികുന്നത്ത് വ്യാപകമായി രോഗബാധ ഉണ്ടായി. ഇതിനുശേഷം കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട് മേഖലകളിലും രോഗം പടര്‍ന്നുപിടിച്ചു. ഇവിടെനിന്ന് ഇപ്പോള്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ രോഗം പടരുന്നത്.
അന്തരീക്ഷത്തിലൂടെ വൈറസ് മൂലമാണ് രോഗം പടരുന്നതെന്നതിനാല്‍ നിലവില്‍ പ്രതിരോധം അസാധ്യമാണ്. രോഗം വഷളാകാതെ ചികിത്സയും മതിയായ പരിചരണവും നല്‍കുക മാത്രമാണ് വഴി. പ്രായമായ ഉരുക്കളെ ഈ നിലയില്‍ ചികിത്സിച്ച് രക്ഷപ്പെടുത്താമെങ്കിലും കിടാക്കളെ രോഗംപെട്ടെന്ന് കീഴ്പ്പെടുത്തും.
രോഗം ഹൃദയത്തെ ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ളെങ്കിലും കിടാക്കള്‍ നോക്കിനില്‍ക്കെ ചത്തുവീഴുന്ന അവസ്ഥാണ്. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലെ പിഴവാണ് രോഗം വ്യാപകമാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഏഴുമാസം മുമ്പ് ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. പണിമുടക്ക് മൂലം ഫലത്തില്‍ പ്രതിരോധ കുത്തിവെപ്പ് അട്ടിമറിക്കപ്പെട്ടത് കൂടാതെ കുത്തിവെപ്പിന്‍െറ മരുന്നുപയോഗത്തിലെ പിഴവും വീഴ്ചക്ക് കാരണമാകുന്നതായി വിലയിരുത്തുന്നു. മുമ്പ് അഞ്ച് മില്ലിയുടെ കുപ്പിയിലായിരുന്നു മരുന്ന്.
 എന്നാലിപ്പോള്‍ 100 മില്ലി മരുന്നുപൊട്ടിച്ച് ഉപയോഗിക്കുകയാണ്. ഇങ്ങനെ പൊട്ടിച്ച മരുന്ന് കൂടുതല്‍ സമയം സുക്ഷിച്ചുവരുന്നതോടെ ഫലപ്രദമല്ലാതായി മാറുന്നു. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമുള്ളതാണെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. കുട്ടനാട് പാക്കേജില്‍ പാല്‍ ഉല്‍പാദനം വര്‍ധിക്കാന്‍ കോടികളാണ് ചെലവിട്ടത്. പാക്കേജില്‍ നടപ്പാക്കിയ ആദ്യ പദ്ധതിയും ഇതായിരുന്നു. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് നിലവാരമില്ലാത്ത പശുക്കളെയാണ് ഏറെയും വിതരണം ചെയ്തത്. ഇതുകൊണ്ടുതന്നെ പദ്ധതി പരാജയമായിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കവും കുട്ടനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
 ഇപ്പോള്‍ കുളമ്പുരോഗം കൂടി ഇവിടെ വ്യാപകമായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ഉപജീവനമാര്‍ഗം അടഞ്ഞ അവസ്ഥയിലാണ്. കുളമ്പുരോഗം വ്യാപകമായതോടെ ഡിസംബര്‍ മാസത്തില്‍ ജില്ലയിലെ പാല്‍ ഉല്‍പാദനം പ്രതിദിനം 48,788 ലിറ്ററാണ്. കഴിഞ്ഞ വര്‍ക്ഷത്തെ ഉല്‍പാദനവും അനുപാതികമായി ഉണ്ടായ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ ഡിസംബറില്‍ ഇത് 65,000 ലിറ്ററില്‍ എത്തേണ്ടതായിരുന്നു. പശുക്കള്‍- 79577, എരുമ- 5902, പന്നി- 598 എന്നിങ്ങനെയാണ് ജില്ലയിലെ കന്നുകാലികളുടെ കണക്ക്.
ഇതിന് 3674 പശുക്കള്‍ക്ക് മാത്രമാണ് രോഗബാധയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും യഥാര്‍ഥ കണക്ക് ഇതിലേറെയാണെന്നാണ് സൂചന. സര്‍ക്കാറിന്‍െറ ഫലപ്രദമായ ഇടപെടലും സഹായവും ഉണ്ടാകുന്നില്ളെങ്കില്‍  ജില്ലയിലെ ക്ഷീരകര്‍ഷക മേഖല വലിയ ദുരന്തത്തെ  നേരിടേണ്ടിവരും.
 

ലോക്പാല്‍ ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍

Posted: 11 Dec 2013 10:22 PM PST

Image: 

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഒൗദ്യോഗിക ഭേദഗതികളോടെ 2011 ഡിസംബറില്‍ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള നീക്കം നിരവധി തവണ പരാജയപ്പെട്ടിരുന്നു. ലോക്സഭയെ അപേക്ഷിച്ച് അംഗബലം കുറവായ രാജ്യസഭയില്‍ ബില്ലിന്‍്റെ ഭാവി എന്തായിരിക്കുമെന്ന് ആശങ്ക സര്‍ക്കാര്‍ തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP