ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി Madhyamam News Feeds |
- ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി
- ലോകകപ്പ് കബഡി: ഇന്ത്യന്‍ വനിതാ ടീമിന് കിരീടം
- ലോക്പാല്‍ ബില്‍ രാജ്യസഭയില്‍
- നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
- നടപടിയെടുക്കാന്‍ ആളില്ല; മണല്‍ മാഫിയ കൊഴുക്കുന്നു
- ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം
- കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം
- ലോകകപ്പ് ഖത്തറിലെത്തി
- നിതാഖാത്ത് ലക്ഷ്യം ബഹുദൂരം അകലെ -തൊഴില്‍ മന്ത്രി
- ഡാറ്റാ സെന്‍റര്‍ കേസ്: പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി
ഉത്തര കൊറിയന്‍ നേതാവ് ചാങ് സോങ് തേയിയെ തൂക്കിലേറ്റി Posted: 13 Dec 2013 12:50 AM PST Image: പ്യോങ്യാങ്: വഞ്ചനാകുറ്റം ആരോപിച്ച് ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്‍്റെ അമ്മാവനും പ്രതിരോധ കമ്മീഷന്‍ ഉപാധ്യക്ഷനുമായ ചാങ് സോങ് തേയിയെ തൂക്കിലേറ്റി. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ചാങ് സോങ് തേയിയെ വധശിക്ഷക്ക് വിധിച്ചത്. സൈനിക വിചാരണയില്‍ ചാങ് കുറ്റം സമ്മതിച്ചതായി ഉത്തര കൊറിയന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപോര്‍ട്ട് ചെയ്തു. |
ലോകകപ്പ് കബഡി: ഇന്ത്യന്‍ വനിതാ ടീമിന് കിരീടം Posted: 13 Dec 2013 12:27 AM PST Image: ജലന്ധര്‍: ലോകകപ്പ് കമ്പഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് കിരീടം. ഗുരു ഗോബിന്ദ് സിങ് സ്പോര്‍ട്സ് കോംപ്ളസില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 49-21 പോയന്‍റിന് തകര്‍ത്തതാണ് ഇന്ത്യന്‍ ടീം ജേതാക്കളായത്. ഇന്ത്യന്‍ വനിതാ ടീം നേടുന്ന മൂന്നാമത് ലോക കിരീടമാണിത്. പാകിസ്താനെ തോല്‍പിച്ച ഡെന്‍മാര്‍ക്ക് വനിതാ ടീമിനാണ് മൂന്നാം സ്ഥാനം. പുരുഷന്മാരുടെ ഫൈനലില്‍ ശനിയാഴ്ച ഇന്ത്യന്‍ ടീം പാകിസ്താനെ നേരിടും. പുരുഷ ടീമിന്‍െറ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇംഗ്ളണ്ടിനെ അമേരിക്ക തോല്‍പ്പിച്ചു. 27ന് എതിരെ 62 പോയന്‍റിനാണ് അമേരിക്കയുടെ ജയം. ഫൈനല്‍ വിജയികളായ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനം ലഭിക്കും. മത്സരത്തിലെ മികച്ച സ്റ്റോപ്പറായി അനു റാണിയെയും ബെസ്റ്റ് റൈഡറായി റാം ബട്ടേരിയെയും തെരഞ്ഞെടുത്തു. ഇവര്‍ക്ക് മാരുതി ഓള്‍ട്ടോ കാര്‍ സമ്മാനമായി ലഭിക്കും. |
Posted: 12 Dec 2013 11:28 PM PST Image: ന്യൂദല്‍ഹി: ലോക് പാല്‍ ബില്‍ ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തെലങ്കാന വിഷയത്തില്‍ സീമാന്ദ്ര മേഖലയില്‍ നിന്നുള്ള എം.പി മാരുടെ പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രി നാരായണ സ്വാമിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്്. ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ രാജ്യസഭ നിര്‍ത്തിവച്ചിരിക്കുകയാണ്.
|
നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു Posted: 12 Dec 2013 10:58 PM PST Image: തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യമറിയിച്ചത്. ഡിസംബര്‍ 20 മുതലുള്ള അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംഘടനകളില്‍ ഒരു വിഭാഗമാണ് സമരത്തില്‍ നിന്ന് പിന്മാറിയത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് എട്ട് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 65 പൈസയാക്കുക, ഡീസലിന്‍െറ സെയില്‍സ് ടാക്സ് ഒഴിവാക്കുക, റോഡ് ടാക്സ് കുറക്കുക, വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ എല്ലാ ഇളവുകളും എടുത്തുകളയുകയോ നഷ്ടം പരിഹരിക്കാന്‍ സബ്സിഡി നല്‍കുകയോ ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. |
നടപടിയെടുക്കാന്‍ ആളില്ല; മണല്‍ മാഫിയ കൊഴുക്കുന്നു Posted: 12 Dec 2013 10:45 PM PST പന്തീരാങ്കാവ്: കോഴിക്കോട് ജില്ലയിലെ ഫറോക്ക്, നല്ലളം, മാവൂര്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മണല്‍ മാഫിയക്കെതിരെ ശക്തമായ നീക്കം നടക്കുമ്പോഴും ചാലിയാറിന്‍െറ മറുകരയില്‍ മണല്‍ മാഫിയയെ ശക്തമാക്കുന്നത് റവന്യൂ, പൊലീസ് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. കല്ലുകളും മാരകായുധങ്ങളുമായി പൊലീസിനെ നേരിട്ട വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കല്‍ കടവുള്‍പ്പെടെ നിരവധി അനധികൃത കടവുകള്‍ ഇവിടങ്ങളില്‍ സജീവമാണ്. മണല്‍ മാഫിയ ആക്രമണം: 36 പേര്‍ക്കെതിരെ കേസ് പന്തീരാങ്കാവ്: മണല്‍ റെയ്ഡിനത്തെിയ പൊലീസിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 36 പേര്‍ക്കെതിരെ നല്ലളം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി പെരുമണ്ണ ചുങ്കപ്പള്ളി കടവിന് സമീപം ചാലിയാറില്‍നിന്ന് അനധികൃത മണലെടുത്ത തോണി പിടികൂടുന്നതിനിടയിലാണ് വാഴയൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ കടവ് കേന്ദ്രീകരിച്ച് അനധികൃത മണലെടുക്കുന്നവര്‍ നല്ലളം എസ്.ഐ ജി. ഗോപകുമാറിനെയും സംഘത്തെയും ആക്രമിച്ചത്. |
ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം Posted: 12 Dec 2013 10:33 PM PST Image: കൊച്ചി: ഇടതു മുന്നണിയുടെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികരിക്കാന്‍ വീട്ടമ്മ കാണിച്ച ധീരതക്കാണ് പാരിതോഷികമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.
|
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ജാമ്യം Posted: 12 Dec 2013 10:25 PM PST Image: ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം. ജാമ്യം അനുവദിക്കണമെന്ന ലാലുവിന്‍െറ ആവശ്യം ജാര്‍ഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ ലാലുവിന് മത്സരിക്കാന്‍ സാധിക്കില്ല. മൂന്ന് കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ലാലുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഉള്‍പ്പെട്ട 37 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുണ്ട്, അഞ്ച് വര്‍ഷത്തെ തടവുശിക്ഷയില്‍ ഒരു വര്‍ഷം ലാലു പൂര്‍ത്തിയാക്കി, ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാന്‍ സമ്മതമാണെന്ന ലാലുവിന്‍െറ ഉറപ്പും പരിഗണിച്ചാണ് ജാമ്യം. കോടികളുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമാണ് റാഞ്ചി പ്രത്യകേ സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. തട്ടിപ്പ്, കുറ്റകരമായ ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലാലു അടക്കമുള്ളവരെ കോടതി ശിക്ഷിച്ചത്. സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ പിന്‍വലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. ലാലുവിനു പുറമെ മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 46 പ്രതികളാണ് കേസിലുള്ളത്. ലാലു അടക്കമുള്ളവര്‍ ബിര്‍സ മുണ്ട ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലാലുവിനും ജെ.ഡി.യു നേതാവ് ജഗദീഷ് ശര്‍മക്കും എം.പി സ്ഥാനം നഷ്ടമായി. രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം.എല്‍.എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമൊന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. |
Posted: 12 Dec 2013 10:17 PM PST Image: ദോഹ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ ട്രോഫി പര്യടനം ഇന്നലെ ദോഹയിലത്തെി. ഫിഫയുടെ പ്രത്യേക വിമാനത്തിലാണ് ലോകകപ്പും വഹിച്ചുള്ള സംഘം ദോഹ അന്താരാഷ്ട്ര എവിമാനത്താവളത്തിലത്തെിയത്. വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ചാണ് ഫിഫ സംഘത്തെ വരവേറ്റത്. |
നിതാഖാത്ത് ലക്ഷ്യം ബഹുദൂരം അകലെ -തൊഴില്‍ മന്ത്രി Posted: 12 Dec 2013 09:52 PM PST Image: റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്ത് വ്യവസ്ഥ ലക്ഷ്യം കാണാന്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. സ്വദേശിവത്കരണവും തൊഴില്‍ രംഗത്തെ സ്ത്രീസാന്നിധ്യവും വര്‍ധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിയാദില്‍ സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. |
ഡാറ്റാ സെന്‍റര്‍ കേസ്: പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി Posted: 12 Dec 2013 09:46 PM PST Image: ന്യൂഡല്‍ഹി: ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍െറ ആവശ്യം. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ റിലയന്‍സിന് ഡാറ്റാ സെന്‍റര്‍ കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നേരത്തേ വിജിലന്‍സ് അന്വേഷിച്ച കേസ് ഗവ. ചീഫ് വിപ്പിന്‍െറ ഹരജിയെ തുടര്‍ന്ന് സി.ബി.ഐക്ക് കൈമാറാന്‍ ഹൈകോടതി അനുമതി നല്‍കി. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പുതന്നെ സി.ബി.ഐ അന്വേഷിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി വിധിക്കെതിരെ നന്ദകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment