ബി.ജെ.പി മൂന്നിടത്ത് മുന്നേറുന്നു; ഒരിടത്ത് കോണ്‍ഗ്രസിന് പ്രതീക്ഷ Madhyamam News Feeds |
- ബി.ജെ.പി മൂന്നിടത്ത് മുന്നേറുന്നു; ഒരിടത്ത് കോണ്‍ഗ്രസിന് പ്രതീക്ഷ
- കുളമ്പുരോഗം: അറവുശാലകളില്‍ ‘സ്ക്രീനിങ് ’ ഏര്‍പ്പെടുത്തും
- ആശങ്കയകറ്റി വിദഗ്ധ സമിതി തെളിവെടുപ്പ്
- ജനസമ്പര്‍ക്ക പരിപാടി നാളെ
- കെജ് രിവാള്‍: നവ രാഷ്ട്രീയോദയം
- ഛത്തീസ്ഗഡ് തൂക്കുസഭയിലേക്ക്
- പട്ടാപ്പകല്‍ വാതില്‍ കുത്തിത്തുറന്ന് മോഷണം: രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍
- സങ്കടപ്പെരുങ്കടല്‍; നടുവില്‍ മുഖ്യമന്ത്രി
- തെരഞ്ഞെടുപ്പില്‍ തിരസ്കാര വോട്ടുകള്‍ കുറവ്
- കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരിയ ഭൂചലനം
ബി.ജെ.പി മൂന്നിടത്ത് മുന്നേറുന്നു; ഒരിടത്ത് കോണ്‍ഗ്രസിന് പ്രതീക്ഷ Posted: 08 Dec 2013 01:09 AM PST Image: ന്യൂദല്‍ഹി: നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും വ്യക്തമായ മുന്‍ തൂക്കമാണ് ബി.ജെ.പി നേടുന്നത്. കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ ജയം ആണ് ഈ തെരഞ്ഞെടുപ്പിലെ ചൂടേറിയ വാര്‍ത്ത. ഷീലാ ദീക്ഷിതിനേറ്റ പരാജയം വരും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‍്റെ നില ആപത്കരമെന്ന സൂചനയാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മധ്യപ്രദേശിലും രാജ്സഥാനിലും കടുത്ത തിരിച്ചടി കിട്ടിയപ്പോള്‍ ഛത്തിസ്ഗഡില്‍ ആശ്വാസ ജയത്തിന് കാതോര്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ വന്ന ഫലങ്ങളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഏറ്റവും ഒടുവില്‍ ബി.ജെ.പി 48ഉം കോണ്‍ഗ്രസ് 41ഉം മറ്റു പാര്‍ട്ടികള്‍ രണ്ടും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ദല്‍ഹിയില്‍ അതിദയനീയമാണ് കോണ്‍ഗ്രസിന്‍്റെ ചിത്രം . ബി.ജെ.പി 33ഉം ആം ആദ്മി 28ഉം സീറ്റുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ കുതിക്കുമ്പോള്‍ മൂന്നാംസ്ഥാനത്ത് എട്ടു സീറ്റുമായി ഇഴയുകയാണ് കോണ്‍ഗ്രസ്. അയ്യായിരം വോട്ടിന്‍്റെ ഭൂരിപക്ഷത്തില്‍ എ.എ.പിയുടെഅരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ അട്ടിമിറിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ബി.ജെ.പി 153 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ പകുതി പോലും തികയ്ക്കാനാവാതെ 66 സീറ്റു മാത്രമാണ് കോണ്‍ഗ്രസിന്‍്റെ ലീഡ് നില. അഴിമതി, വിലക്കയറ്റം, അരക്ഷിതാവസ്ഥ എന്നിവയാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെങ്കില്‍ മധ്യപ്രദേശില്‍ ശിരാജ് സിങ് ചൗഹാന്‍്റെ പ്രതിഛായ ബി.ജെ.പിക്ക് വീണ്ടും മുതല്‍ക്കൂട്ടായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. |
കുളമ്പുരോഗം: അറവുശാലകളില്‍ ‘സ്ക്രീനിങ് ’ ഏര്‍പ്പെടുത്തും Posted: 08 Dec 2013 01:02 AM PST തൃശൂര്‍: കാലികളിലെ കുളമ്പുരോഗത്തിന്‍െറ പശ്ചാത്തലത്തില്‍ അറവുശാലകളില്‍ പ്രത്യേക ‘സ്ക്രീനിങ്’ ഏര്‍പ്പെടുത്തും. അറവുശാലകളില്‍ ദിനേന രണ്ടുനേരവും പ്രതിരോധമരുന്ന് തെളിക്കാനും കാലികള്‍ക്ക് പ്രത്യേക കുത്തിവെപ്പ് എടുക്കാനും ജീവനക്കാര്‍ക്ക് ക്ളാസ് നല്‍കാനും മൃഗസംരക്ഷണ വകുപ്പ് നടപടിയെടുക്കും. |
ആശങ്കയകറ്റി വിദഗ്ധ സമിതി തെളിവെടുപ്പ് Posted: 08 Dec 2013 12:55 AM PST Subtitle: ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കാതിരുന്നത് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പോരായ്മ -ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പത്തനംതിട്ട: ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കാതിരുന്നതാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പോരായ്മയെന്നും ഇതു പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കാടും നാടും വേര്‍തിരിച്ചത് റിമോട്ട് സെന്‍സിങ് സംവിധാനം ഉപയോഗിച്ചാണ്. ഈ രീതി കുറ്റമറ്റതല്ളെന്ന് റിപ്പോര്‍ട്ടില്‍തന്നെ പറയുന്നുണ്ട്. ഇതു തിരുത്താന്‍ സ്ഥല പരിശോധന നേരിട്ടു നടത്തണമെന്ന് കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി പഞ്ചായത്ത്, വനം, റവന്യൂ, കൃഷി വകുപ്പുകളുടെ യോഗം സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഈ വകുപ്പുകളുടെ വനം, തോട്ടം എന്നിവ വേര്‍തിരിച്ച് മാപ് തയാറാക്കും. |
Posted: 07 Dec 2013 11:06 PM PST തൊടുപുഴ: ന്യൂമാന്‍ കോളജ് മൈതാനിയില്‍ തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍, എ.ഡി.എം പി.എന്‍. സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിക്കത്തെുന്ന മുഴുവന്‍ പേരുടെയും പരാതികള്‍ കേള്‍ക്കാനും കഴിയുന്നത്ര എണ്ണത്തിന് പരിഹാരം കാണാനുമുളള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്. |
കെജ് രിവാള്‍: നവ രാഷ്ട്രീയോദയം Posted: 07 Dec 2013 11:01 PM PST Image: ന്യൂദല്‍ഹി: ഹരിയാനക്കാരനായ അരവിന്ദ് കെജ് രിവാള്‍ ഇന്ത്യക്ക് അത്ര പഴക്കമേറിയ രാഷ്ട്രീയ നേതാവല്ല. രണ്ടു വര്‍ഷം മുമ്പ് അണ്ണാ ഹസാരെയുമൊത്ത് അഴിമതി വിരുദ്ധ സമരത്തിന് ഇറങ്ങിത്തിരിച്ചതോടെയാണ് ഈ മുന്‍ ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഒഫീസര്‍ ജനശ്രദ്ധയില്‍ പതിയുന്നത്. ഹരിയാനയിലെ ഹിസാറില്‍ 1968 ആഗസ്റ്റ് 16ന് ബനിയാ കുടുംബത്തില്‍ ഗോബിന്ദ് റാന്‍ കെജ് രിവാള്‍ ഗീതാ ദേവി ദമ്പതികളുടെ മകനായി ജനനം. ഖരഖ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടിയതിനുശേഷം ടാറ്റ സ്റ്റീലില്‍ ചേര്‍ന്നു. 1992ല്‍ ഇവിടെ നിന്നും രാജി വെച്ചു. ഇന്‍്റകം ടാക്സ് വകുപ്പിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൊല്‍ക്കത്തയില്‍ രാമ കൃഷ്ണ മിഷനൊപ്പം പ്രവര്‍ത്തിച്ചു. ഇടക്ക് നെഹ്റു യുവ കേന്ദ്രയുടെയും സഹയാത്രികനായി. വിവരാവകാശ നിയമം യാഥാര്‍ഥ്യമാക്കുന്നതിലും ജനലോക് പാല്‍ ബില്‍ തയാറാക്കുന്നതിലും ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം ഈ 45കാരന്‍ കാര്യമായ സംഭാവനകള്‍ അര്‍പിച്ചു. ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍, പൊതു വിതരണ സമ്പ്രദായം,ദല്‍ഹി വൈദ്യുതി ബോര്‍ഡ് തുടങ്ങി നിരവിധ ഭരണ തലങ്ങളില്‍ നടമാടുന്ന അഴിമതികള്‍ വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിച്ച് പുറത്തുകൊണ്ടു വന്നു. ദല്‍ഹിയില്‍ ജന്തര്‍മന്ദിറിനെ ഇളക്കി മറിച്ച ഹസാരെക്കൊപ്പം നടത്തിയ സമരം രാഷ്ട്രീയ പ്രവേശത്തിനുള്ള നിലമൊരുക്കല്‍ ആയിരുന്നു. സമര ജ്വാലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഹസാരെ തന്നെ പിന്നീട് ആരോപണങ്ങളുടെയും അഭിപ്രായ വ്യത്യാസങ്ങളുടെയും നിഴലില്‍ കെജ്രിവാളിനെ ഉപേക്ഷിച്ചു. 2012 നവംബറില്‍ ആണ് സാധാരണ പൗരന്‍ എന്നര്‍ഥമുള്ള ‘ആം ആദ്മി’ പാര്‍ട്ടിയുമായി രാഷ്ട്രീയ രംഗത്തേക്ക് ഉറച്ച കാല്‍വെപ്പുകളുമായി കെജ് രിവാള്‍ ഇറങ്ങിത്തിരിച്ചത്. ഡിസംബര്‍ നാലിനു നടന്ന ദല്‍ഹി ലെജിസേറ്റിവ് അസംബ്ളി തെരഞ്ഞെടുപ്പില്‍ ആം ആദ്മി ആദ്യമായി കാല്‍ പതിപ്പിച്ചു. മൂന്നു തവണ ഇന്ദ്രപ്രസ്ഥത്തെ നയിച്ച ഷീലാ ദിക്ഷിതിനെ 5000ത്തിലധികം വോട്ടിന് തോല്‍പിച്ചാണ് കെജ് രിവാള്‍ അധികാര രാഷ്ട്രീയത്തിന്‍്റെ ഇടനാഴിയിലേക്ക് അതികായന്‍മാര്‍ക്കൊപ്പം നടന്നു കയറുന്നത്. |
Posted: 07 Dec 2013 10:15 PM PST Image: റായ്പുര്‍: മൂന്നാം തവണയും ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമത്തിനിടെ ഛത്തീസ്ഗഡ് തൂക്കുസഭയിലേക്ക്. 90 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഒടുവിലെ ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസും 43ഉം ബി.ജെ.പി 44ഉം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് നട |
പട്ടാപ്പകല്‍ വാതില്‍ കുത്തിത്തുറന്ന് മോഷണം: രണ്ട് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍ Posted: 07 Dec 2013 10:02 PM PST കുന്നുകര: തമിഴ്നാട് സ്വദേശികളായ മൂന്നംഗസംഘം പട്ടാപ്പകല്‍ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചു. പ്രതികളില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മുഖ്യപ്രതി തൊണ്ടിയുമായി രക്ഷപ്പെട്ടു. കടുങ്ങല്ലൂര്‍ യു.പി സ്കൂള്‍ അധ്യാപകനായ കുന്നുകര വടക്കേ അടുവാശേരി കൊല്ലംപറമ്പില്‍ സന്തോഷിന്‍െറ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് മോഷണം അരങ്ങേറിയത്. ഭാര്യ ബി.എസ്.എന്‍.എല്‍ മൂഴിക്കുളം സബ് ഡിവിഷന്‍ എന്‍ജിനീയറാണ്. ഇരുവരും ജോലി സ്ഥലത്തായിരുന്നു. വീടിന്‍െറ പിന്‍വാതില്‍ കമ്പിപ്പാരയുപയോഗിച്ച് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയുമാണ് കവര്‍ന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് കമ്പിപ്പാരയും കൈക്കോട്ടുമായി മോഷ്ടാക്കള്‍ സന്തോഷിന്‍െറ വീട്ടിലത്തെിയത്. പറമ്പിലെ ജോലിക്കത്തെിയതാണെന്നായിരുന്നു പറഞ്ഞത്. അകത്ത് കയറിയ മോഷ്ടാക്കള്‍ കിടക്കയുടെ അടിയില്‍നിന്ന് താക്കോലെടുത്ത് അലമാര തുറന്ന് രഹസ്യഅറയില്‍ സൂക്ഷിച്ച മാല, അരഞ്ഞാണം, അഞ്ച് വളകള്‍, രണ്ട് മോതിരം, നാല് കമ്മല്‍ എന്നിവയാണ് മോഷ്ടിച്ചത്. അലമാരയുടെ വലിപ്പില്‍നിന്നാണ് പണം മോഷ്ടിച്ചത്. ശബ്ദംകേട്ട് അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ കുഞ്ഞപ്പനും ഭാര്യയും സന്തോഷിന്‍െറ വീടിന്‍െറ പിറകുവശത്തെ വാതിലിന്‍െറ തകര്‍ത്ത ഭാഗത്ത് കൂടി നോക്കിയപ്പോള്‍ മോഷണം അരങ്ങേറുകയായിരുന്നു. അതോടെ ഒച്ചവെച്ച് നാട്ടുകാരെ കൂട്ടിയപ്പോഴേക്കും മോഷ്ടാക്കളില്‍ രണ്ടുപേര്‍ പുറത്തിറങ്ങി ഓടി. എങ്കിലും നാട്ടുകാര്‍ കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ, വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവ് ആളുകള്‍ പരിസരത്തുനിന്ന് മാറിയ തക്കം നോക്കി തൊണ്ടിമുതലുമായി രക്ഷപ്പെട്ടു. മോഷണത്തിനുപയോഗിച്ച കമ്പിപ്പാര, കൈക്കോട്ട്, സ്ക്രൂ ഡ്രൈവര്‍, ചെരിപ്പ് എന്നിവ വീടിന്‍െറ പരിസരത്തുനിന്ന് കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളായ മുത്തുവേലു (23), തമ്പി ദുരൈ (24) എന്നിവരാണ് പിടിയിലായത്. ശങ്കറാണ് (35) രക്ഷപ്പെട്ടത്. മൂവരും സമീപത്തുള്ള സന്തോഷിന്‍െറ ഇളയ സഹോദരന്‍ സനില്‍കുമാറിന്‍െറ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരാണ്. അതിനാല്‍ ഇവര്‍ക്ക് പരിസരം സുപരിചിതമാണ്. മോഷണത്തിന് അര മണിക്കൂറിന് ശേഷം ശങ്കറിനെ സംശയം തോന്നി നാട്ടുകാര്‍ പിടികൂടിയിരുന്നുവെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് പറഞ്ഞു. അതിനിടെ, പൊലീസ് വരികയും നാട്ടുകാരോട് സംഭവം ചോദിച്ചറിയവെ ശങ്കര്‍ തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇഷ്ടികക്കളത്തിനടുത്തെ പാടത്തുനിന്ന് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഒഴിഞ്ഞ പെട്ടി കണ്ടെടുത്തു. മോഷ്ടാക്കളെ പിടികൂടുന്നതിലും അന്വേഷണം ത്വരിതപ്പെടുത്തുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സമീപവാസിയുടെ ജാതിക്ക മോഷണം പോയിട്ടുണ്ട്. |
സങ്കടപ്പെരുങ്കടല്‍; നടുവില്‍ മുഖ്യമന്ത്രി Posted: 07 Dec 2013 09:51 PM PST ആലപ്പുഴ: ജീവിതത്തില്‍ എങ്ങനെയൊക്കെയോ ഒറ്റപ്പെട്ടുപോയവര്‍, രോഗത്തിന്‍െറ പിടിയില്‍ തളര്‍ന്നുപോയവര്‍, വൈകല്യത്തിന്‍െറ അവസ്ഥയില്‍ വിഷമിക്കുന്നവര്‍ ഇങ്ങനെ നാനാവിധമായ വേദനയുടെ ചുറ്റുപാടുകളില്‍ കഴിയുന്നവര്‍ സാന്ത്വനത്തിനും സഹായത്തിനും വേണ്ടി മണിക്കൂറാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കാത്തുനിന്നത്. നട്ടുച്ച വെയിലത്തും എങ്ങനെയെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തത്തൊന്‍, അപേക്ഷ എഴുതിയ തുണ്ടുപേപ്പര്‍ കൈമാറാന്‍, എന്താണ് മറുപടിയെന്ന് അറിയാനുള്ള മനസ്സുമായി നിന്നവര്‍ ഏറെയാണ്. വാര്‍ധക്യവും വൈകല്യവുമൊന്നും അവിടെ പരിഗണിക്കപ്പെട്ടില്ല. ക്യൂവില്‍ എല്ലാവരും സമന്മാര്‍. കുഞ്ഞുങ്ങളുമായി എത്തിയ യുവതികളും തളര്‍ന്ന് കുട്ടികളെ ഉറക്കി കാത്തിരുന്നു. |
തെരഞ്ഞെടുപ്പില്‍ തിരസ്കാര വോട്ടുകള്‍ കുറവ് Posted: 07 Dec 2013 09:47 PM PST Image: ന്യൂദല്‍ഹി: നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരസ്കാര (നോട്ട വോട്ട്) വോട്ടുകള്‍ കുറവ്. മുന്‍ തെരഞ്ഞെടുപ്പിലെ അസാധു വോട്ടുകളുടെ അത്രയും എണ്ണം മാത്രമാണ് തിരസ്കാര വോട്ടുകള്‍ ഇത്തവണ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലാണ് കൂടുതല്‍ തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 4.6 ശതമാനം വോട്ട്. 0.5 ശതമാനം വോട്ട് നടന്ന ദല്‍ഹിയിലാണ് ഏറ്റവും കുറവ്. വോട്ടര്‍മാര്‍ക്ക് തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാത്ത സമ്മതിദായകരാണ് തിരസ്കാര വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. ഇതിനായി വോട്ടിങ് മെഷീനില്‍ പ്രത്യേക ബട്ടണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഘടിപ്പിച്ചിരുന്നു. |
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നേരിയ ഭൂചലനം Posted: 07 Dec 2013 09:44 PM PST Image: കോഴിക്കോട്്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പലഭാഗങ്ങളിലായി നേരിയ ഭൂചലനം. രാവിലെ 10നും 10.10നുമിടക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ് ഹില്‍, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment