ദല്‍ഹിയിലെ ഓരോ പൗരനുമാണ് അധികാരമേറ്റത് -കെജ് രിവാള്‍ Posted: 27 Dec 2013 11:13 PM PST ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓരോ പൗരനുമാണ് അധികാരമേറ്റതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവള്‍. മുഖ്യമന്ത്രിയായി സത്യപ്രതിഞജ ചെയ്തതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായരുന്നു അദ്ദേഹം. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ രാംലീല മൈതാനിയില്‍ കെജ് രിവാളിന്‍െറ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. സര്‍ക്കാറിനെ ജനങ്ങള്‍ സംരക്ഷിക്കുമെന്നും കെജ് രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ നശിപ്പിച്ചു. അഴിമതി തുടച്ചുനീക്കാനുള്ള പോരാട്ടം തുടരുമെന്നും കെജ് രിവാള്‍ പറഞ്ഞു. |
കെജ് രിവാള്‍ മന്ത്രിസഭക്ക് ചെറുപ്പത്തിന്‍െറ തിളക്കം Posted: 27 Dec 2013 10:50 PM PST ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരിക്കാനൊരുങ്ങുന്ന ആം ആദ്മി സര്‍ക്കാറിന് ചെറുപ്പത്തിന്‍െറ തിളക്കം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രായം 45 മാത്രം. ദല്‍ഹിയുടെ ഏറ്റവും ചെറുപ്പക്കാരനായ മുഖ്യമന്ത്രിയുടെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 35ഉം. പഴയ പടക്കുതിരകളെ തൂത്തെറിഞ്ഞ് അധികാരത്തിലേറുന്ന പുതുനിര നേതൃത്വത്തിന് പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലും ഭരണത്തിലും ഇത് കന്നി അനുഭവമാണ്. കെജ്രിവാള്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ 28 എം.എല്‍.എമാരും ആദ്യമായാണ് നിയമസഭ കാണുന്നത്. ഖരഖ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ അരവിന്ദ് കെജ്രിവാള്‍ 92ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘പരിവര്‍ത്തന്‍’ എന്ന എന്‍.ജി.ഒ വഴി നടത്തിയ വിവരാവകാശ പ്രവര്‍ത്തനത്തിന് മഗ്സാസെ അവാര്‍ഡ് നേടി. 2006ല്‍ ഇന്‍കം ടാക്സ് ജോയന്‍റ് കമീഷണര്‍ പദവിയില്‍ നിന്ന് സ്വയം വിരമിച്ച് ഹസാരെയുടെ ജന്‍ലോക്പാല്‍ സമരത്തില്‍ സജീവമായാണ് ജനകീയ നേതാവെന്ന ഖ്യാതിയോടെ മുഖ്യമന്ത്രി പദമേറുന്നത്. കെജ്രിവാളിന്‍െറ വലംകൈയായ മനീഷ് ശിശോദിയ പത്രപ്രവര്‍ത്തകനായിരുന്നു. സീ ന്യൂസ്, ആകാശവാണി എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷം ഹസാരെയുടെ സമരത്തില്‍ സജീവമായി. കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമനായി. മന്ത്രിസഭയിലെ രണ്ടാമനും ശിശോദിയ തന്നെ. മന്ത്രിപദമേല്‍ക്കുന്ന സോമനാഥ് ഭാരതി ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. സുപ്രീംകോടതി അഭിഭാഷകനായ ഇദ്ദേഹം നിരവധി പൊതുപ്രാധാന്യമുള്ള കേസുകള്‍ കോടതിയിലത്തെിച്ചിട്ടുണ്ട്. സത്യേന്ദ്ര ജയിന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ആര്‍കിടെക്റ്റാണ്. വകുപ്പിലെ അഴിമതിക്കെതിരെ കലഹിച്ച് പുറത്തുപോന്ന ഇദ്ദേഹം ജന്‍ലോക്പാല്‍ സമരത്തിലൂടെയാണ് കെജ്രിവാളിനൊപ്പം ചേരുന്നത്. നിര്‍ധന യുവതികള്‍ക്ക് സമൂഹവിവാഹം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ദൃഷ്ടി എന്ന എന്‍.ജി.ഒയും നടത്തുന്നു. മന്ത്രിസഭയില്‍ ഏറ്റവും പ്രായംകുറവ് 26കാരിയായ രാഖി ബിര്‍ളക്കാണ്. ചാനല്‍ റിപ്പോര്‍ട്ടറായിരിക്കെ ഹസാരെയുടെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെല്ലുകയും പിന്നീട് ജോലി വിട്ട് ഹസാരെ സംഘത്തില്‍ ചേരുകയുമായിരുന്നു. എന്‍ജിനീയറായ സൗരഭ് ഭരദ്വാജ് ബഹുരാഷ്ട്ര കമ്പനിയിലെ ജോലി മതിയാക്കിയാണ് ആം ആദ്മി പാര്‍ട്ടിയിയില്‍ മുഴുസമയ പ്രവര്‍ത്തകനായത്. നോയിഡയില്‍ മാനഭംഗത്തിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ നടത്തിയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. കെജ്രിവാളിന്‍െറ പാര്‍ട്ടി ദല്‍ഹിയില്‍ ഏറ്റെടുത്ത വൈദ്യുതി നിരക്ക് വര്‍ധനക്കെതിരായ സമരത്തിലെ സജീവ പങ്കാളിത്തം വഴിയാണ് ഗിരീഷ് സോണി ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഇവരെല്ലാവരും മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്നവരെ മലര്‍ത്തിയടിച്ചാണ് നിയമസഭയിലത്തെിയത്. |
ദല്‍ഹിയില്‍ ആം ആദ്മി അധികാരത്തില്‍ Posted: 27 Dec 2013 10:37 PM PST ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് ഒരു വര്‍ഷം പ്രായമായ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍ സംസ്ഥാനത്തെ ഏഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കെജ് രിവാളിനൊപ്പം ക്യാമ്പിനറ്റ് മന്ത്രിമാരായി ആറു പേരും സത്യപ്രതിജ്ഞ ചെയ്തു. മനീഷ് സിസോഡിയ, സോമനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നെജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് കെജ് രിവാളും മന്ത്രിമാരും സത്യവാചകം ചൊല്ലിയത്. കൂടാതെ സത്യവാചകം ചൊല്ലുന്നതിന് മുമ്പ് രാഖി ബിര്‍ള ഭാരത് മാതാ കീ ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കി വ്യത്യസ്ഥയായി. എ.എ.പി പ്രവര്‍ത്തകരും അനുഭാവികളും അടക്കം വന്‍ ജനാവലി സത്യപ്രതിജ്ഞ ചടങ്ങില്‍ സാന്നിധ്യമായി. സത്യപ്രതിജ്ഞാ ചെയ്യുന്നവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ദേശീയ പതാകകള്‍ വീശുകയും ചെയ്തു. കൂടാതെ ചിലര്‍ കരഘോഷം നടത്തുകയും ഭാഗ്യ ചിഹ്നമായ ചൂല്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തു. ദല്‍ഹിയില്‍ ഓരോ പൗരനുമാണ് അധികാരമേറ്റതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. സര്‍ക്കാറിനെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെജ് രിവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ നശിപ്പിച്ചു. അഴിമതി തുടച്ചുനീക്കാനുള്ള പോരാട്ടം തുടരുമെന്നും കെജ് രിവാള്‍ പ്രഖ്യാപിച്ചു. രാവിലെ ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നിന്ന് സുരക്ഷാ അകമ്പടിയില്ലാതെ മെട്രൊ റെയിലില്‍ സഞ്ചരിച്ചാണ് കെജ് രിവാളും മന്ത്രിമാരും പാര്‍ട്ടി എം.എല്‍.എമാരും ബാരഖംബ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്ന രാംലീലാ മൈതാനത്തേക്ക് പോയി. ഘാസിയാബാദിലെ വസതിയില്‍ കെജ് രിവാളിനെയും സംഘത്തെയും യാത്രയാക്കാന്‍ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാംലീലാ മൈതാനം ആദ്യമായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്നത്. 1996ല്‍ ബി.ജെ.പിയുടെ സാഹിബ് സിങ് വര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഛത്രശാല്‍ സ്റ്റേഡിയത്തിലാണ്. |
അരാംകോ കപ്പല്‍ മുങ്ങി മൂന്ന് പേരെ കാണാതായി Posted: 27 Dec 2013 10:16 PM PST ദമ്മാം: സൗദി അരാംകോ കപ്പല്‍ മുങ്ങി മുന്ന് പേരെ കാണാതായി. ഇന്നലെ ഉച്ചക്കാണ് സംഭവം. രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ളാദേശുകാരനുമാണ്്്. 27 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 24 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സഫാനിയയിലെ അരാംകോ കമ്പനിക്ക് കീഴിലെ അറബിയ്യ നാല് എന്ന കപ്പലാണ് മുങ്ങിയതെന്ന് കിഴക്കന്‍ മേഖല കോസ്റ്റല്‍ ഗാര്‍ഡ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ ഖാലിദ് അര്‍ഖൂബി പറഞ്ഞു. ആരാംകോ കമ്പനിയാണ് കോസ്റ്റല്‍ ഗാര്‍ഡിനെ വിവരമറിയിച്ചത്. ഖഫ്ജിക്ക് 19 മൈല്‍ അകലെയാണ് സംഭവം. 27പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ ഗാര്‍ഡും അരാംകോ കമ്പനി വിദഗ്ധരും തെരച്ചില്‍ തുടരുകയാണെന്നും കോസ്റ്റല്‍ ഗാര്‍ഡ് വക്താവ് പറഞ്ഞു. അതേസമയം, കപ്പല്‍ മുങ്ങിയത് അരാംകോ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ളെന്ന് അരാംകോ വ്യക്തമാക്കി. സഫാനിയ മേഖലയിലെ കടലില്‍ മെയിന്‍റനന്‍സ് സേവനങ്ങള്‍ക്കായുള്ള കപ്പലാണ് മുങ്ങിയത്. ഒരു കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. കപ്പലില്‍ നിന്ന് 24 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്ക് നേരിയ പരിക്കുണ്ട്. ഇവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്ന് പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടത്തൊനുള്ള ശ്രമം നടന്നുവരികയാണെന്നും ആരാംകോ പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി. |
ആറന്മുള പദ്ധതി: ഭൂമി നികത്താന്‍ അനുമതി നല്‍കിയിട്ടില്ല -ഉമ്മന്‍ ചാണ്ടി Posted: 27 Dec 2013 09:06 PM PST തിരുവനന്തപുരം: വിമാമത്താവളത്തിനായി ആറമ്മുളയില്‍ ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഭൂമി പോക്കു വരവിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാറിനെ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഓഫീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. |
സ്വര്‍ണവില കുറഞ്ഞു; പവന് 22,040 രൂപ Posted: 27 Dec 2013 08:59 PM PST കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് വില 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയിലാണ് വ്യാപാരം. വെള്ളിയാഴ്ച പവന്‍ വില 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. വാരാരംഭത്തില്‍ പവന്‍ വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വില 22,000 രൂപയായി നിലനിന്നു. വെള്ളിയാഴ്ച വില 120 രൂപ 22,120 ആയി ഉയര്‍ന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഒരു ട്രോയ് ഒൗണ്‍സ് സ്വര്‍ണത്തിന് 7.40 ഡോളര്‍ താഴ്ന്ന് 1,204.90 ഡോളറായി. |
തടവിലെ പ്രവാസികളെ മോചിപ്പിക്കാന്‍ ഒറ്റയാള്‍ സമരവുമായി ഇംഗ്ളി ഉസ്മാന്‍ Posted: 27 Dec 2013 08:23 PM PST തിരുവനന്തപുരം: ഒറ്റയാള്‍ സമരങ്ങളിലൂടെ ശ്രദ്ധേയനായ പട്ടാമ്പിക്കാരന്‍ ഇംഗ്ളി ഉസ്മാന്‍ സെക്രട്ടേറിയറ്റിന് മുന്നിലും. സൗദിയിലെ മക്കശുമൈസി ജയിലുകളില്‍ ഹുറൂബ് കുറ്റം (തൊഴില്‍ നിയമലംഘനം) ചുമത്തി തടവിലാക്കപ്പെട്ട ആയിരക്കണക്കിന് മലയാളികളുടെ മോചനത്തിന് ഇന്ത്യന്‍ എംബസി തയാറാകുന്നില്ളെന്നും ഇവരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. പട്ടാമ്പി കീഴായൂര്‍ സുകൃതം വീട്ടില്‍ ഇംഗ്ളി ഉസ്മാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാഴാഴ്ചയാണ് ഒറ്റയാള്‍ സമരം നടത്തിയത്. തൊഴില്‍ നഷ്ടപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നേരെ ഇന്ത്യന്‍ എംബസി മുഖംതിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം രാജ്യത്തിനുവേണ്ടി എംബസികള്‍ ഒന്നും ചെയ്യാറില്ല. സമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഉസ്മാന്‍ കണ്ടു. ദല്‍ഹിയില്‍ കേന്ദ്രപ്രവാസികാര്യ മന്ത്രിയെ വിവരം ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ഉസ്മാന്‍ പറഞ്ഞു. മോചനം നീണ്ടുപോയാല്‍ ദല്‍ഹിയിലത്തെി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറയുന്നു. |
ആ ഉമ്മമാര്‍ പറയുന്നു; ഈ ദുരിതം സഹിച്ചോളാം, നാട്ടിലേക്കയക്കല്ളേ... Posted: 27 Dec 2013 08:13 PM PST Byline: മുസഫര്‍നഗറില്‍നിന്ന് എ.കെ. ഹാരിസ് കൊടുംതണുപ്പില്‍ മക്കള്‍ മരിച്ചുവീഴുമ്പോഴും ക്യാമ്പുകള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ മുസഫര്‍നഗറിലെ ഉമ്മമാര്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? കീറച്ചാക്കുകള്‍ തുന്നിച്ചേര്‍ത്ത ശോചനീയമായ ക്യാമ്പില്‍ ഒരു രാത്രി പോലും അവിടെ കഴിയാന്‍ ആരും ആഗ്രഹിക്കില്ല. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് മുതല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കള്‍ ക്യാമ്പിലത്തെി ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ നേരിട്ട് ആവശ്യപ്പെട്ടതാണ്. അതുമാത്രം തങ്ങളോട് പറയരുതെന്നാണ് ക്യാമ്പിലെ സ്ത്രീകള്‍ നേതാക്കളോട് കരഞ്ഞുപറഞ്ഞത്. മുസഫര്‍നഗറിലെ അഭയാര്‍ഥികള്‍ക്ക് പിറന്ന നാട് പേടിസ്വപ്നമാണ്. സ്വന്തം നാടിനെ ഇത്രമേല്‍ ഭയക്കുന്നതിന്‍െറ അല്ളെങ്കില്‍ വെറുക്കുന്നതിന്‍െറ കാരണം അന്വേഷിച്ചപ്പോള്‍ കാന്ദ്ല ക്യാമ്പിലെ കാരണവര്‍മാര്‍ വിലക്കി: ദയവായി കൂടുതല്‍ ചോദിക്കരുത്; അതേക്കുറിച്ച് എഴുതുകയും വേണ്ട. വീണ്ടും ചോദിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ രോഷത്തോടെ പറഞ്ഞു: വീട്ടിലെ പെണ്ണിന്‍െറ മാനം കാക്കാനാകുമെന്ന് ഉറപ്പില്ലാത്തിടത്തേക്ക് എങ്ങനെ മടങ്ങിപ്പോകും? സെപ്റ്റംബര്‍ ആദ്യവാരമുണ്ടായ കലാപത്തില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, കലാപത്തിനിടെ നടന്ന കൂട്ടമാനഭംഗങ്ങളുടെ എണ്ണം അതിലേറെയാണെന്നാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂട്ടമാനഭംഗത്തിനിരയായവര്‍ അക്കാര്യം ആദ്യം ആരോടും പറഞ്ഞിരുന്നില്ല. ക്യാമ്പിലുള്ള സ്ത്രീകള്‍ തമ്മില്‍ പങ്കുവെച്ച നൊമ്പരങ്ങള്‍ പതുക്കെ പുറത്തുവന്നു തുടങ്ങി. ഇപ്പോള്‍ സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ആരും പരസ്യമായി ഒന്നും പറയുന്നില്ളെന്ന് മാത്രം. കൂട്ടമാനഭംഗത്തിനിരയായ സ്ത്രീകള്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോട് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചു. ലാക് ഭാവടി ഗ്രാമത്തില്‍ ഗ്രാമമുഖ്യന്‍െറ വീട്ടില്‍ അഭയം തേടിയ സ്ത്രീകള്‍ അയാളുടെ വീട്ടുമുറ്റത്തുവെച്ചാണ് കൂട്ടമാനഭംഗത്തിനിരയായത്. അഭയം തേടിയത്തെിയവരെ സംരക്ഷിക്കാമെന്നേറ്റ് ഒടുവില്‍ അക്രമികള്‍ക്കൊപ്പം കൂടിയത്രെ ബില്ലു പ്രധാന്‍ എന്ന ഗ്രാമമുഖ്യന്‍. ചിലേടങ്ങളില്‍ പുരുഷന്മാരെ വെട്ടിക്കൊന്നും ആട്ടിയോടിച്ചുമാണ് വീടുകയറി സ്ത്രീകളെ പീഡിപ്പിച്ചത്. ഇങ്ങനെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയുടെ ജഡം അര്‍ധനഗ്നയായ നിലയില്‍ ജോള ഗ്രാമത്തില്‍ കരിമ്പുചെടികള്‍ വെട്ടിമാറ്റിയപ്പോള്‍ കണ്ടത്തെി. കരിമ്പുപാടങ്ങളുടെ നാടായ മുസഫര്‍നഗറില്‍ ഇത് വിളവെടുപ്പ് കാലമാണ്. വിളവെടുപ്പ് പുരോഗമിക്കുമ്പോള്‍ ഇനിയും മൃതദേഹങ്ങള്‍ ലഭിക്കുമെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നു. ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളില്‍ പലരും പീഡനത്തിന് ഇരയായവരാണ്. അല്ളെങ്കില്‍ അതിന് സാക്ഷികളാണ്. അക്രമികളുടെ പിടിയില്‍നിന്ന് കഷ്ടിച്ച് മാത്രം രക്ഷപ്പെട്ടവരാണ്. അതുമല്ളെങ്കില്‍, കൂട്ടപീഡനത്തിന്‍െറ പേടിപ്പിക്കുന്ന വര്‍ത്തമാനം ഇരകളുടെ വായില്‍നിന്നുതന്നെ കേട്ടവരാണ്. വീടുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഇവരോട് ചോദിച്ചാല്‍ ഉടന്‍ മറുപടിയത്തെും. ഇല്ല, ഒരിക്കലുമില്ല. ക്യാമ്പിലെ ഇല്ലായ്മകളും ദുരിതങ്ങളുമെല്ലാം സഹിച്ചോളാം. മാനം കാക്കാന്‍ കഴിയാത്തിടത്തേക്ക് മടക്കമില്ല. കൂട്ടമാനഭംഗത്തിനിരയായ വിവരം പൊലീസില്‍ പറഞ്ഞാല്‍ ഇരയുടെ പിന്നീടുള്ള ജീവിതം മുമ്പത്തെപ്പോലെയാകില്ല. മാത്രമല്ല, ഇരകളില്‍ പലരും അവിവാഹിതകളാണ്. വിവരം പരസ്യമായാല്‍ അവരുടെ ഭാവിജീവിതത്തിന് അത് പ്രയാസമാണ്. അതൊക്കെ ആലോചിച്ചാണ് എല്ലാം അടക്കിപ്പിടിച്ച് ഒന്നും സംഭവിച്ചിട്ടില്ളെന്ന മട്ടില്‍ കഴിയുന്നത്. ഈ പെണ്‍മനസ്സുകളിലെ ഭീതി ഒഴിയണമെങ്കില്‍ സംരക്ഷണത്തിന് തങ്ങളുണ്ടെന്ന് തോന്നലുണ്ടാക്കുന്ന നടപടികള്‍ സര്‍ക്കാറും പൊതുസമൂഹവും സ്വീകരിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടായിട്ടില്ല. അപമാനവും മറ്റു പ്രയാസങ്ങളുമെല്ലാം അവഗണിച്ച്, കൂട്ട മാനഭംഗത്തിനിരയായ ഫുഗാന ഗ്രാമത്തിലെ അഞ്ച് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കി. ഗ്രാമമുഖ്യനടക്കം 30ലേറെ ആളുകളുടെ പേരുസഹിതം നല്‍കിയ പരാതികളില്‍ രണ്ടോ മൂന്നോ പേരൊഴികെ ആരെയും അറസ്റ്റ് ചെയ്തില്ല. ഗ്രാമമുഖ്യനടക്കം ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടായെന്ന് പരാതി നല്‍കിയ സ്ത്രീകളിലൊരാളുടെ ഭര്‍ത്താവായ മുഹമ്മദ് നസീം പറഞ്ഞു. പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് യു.പി സര്‍ക്കാര്‍ അഞ്ചുലക്ഷം വീതം നല്‍കിയിട്ടുണ്ട്. അഞ്ചുലക്ഷം ലഭിച്ചവര്‍ പുതിയ ഇടങ്ങളില്‍ സ്ഥലം വാങ്ങി ക്യാമ്പില്‍നിന്ന് ഒഴിഞ്ഞുപോയി. വന്‍തോതില്‍ അക്രമമുണ്ടായ ഫുഗാന, കുത്ബി, ലിസാര്‍ഡ്, ബുഡാന, കൈറാന, ബാവ്ഡി തുടങ്ങിയ ഏതാനും ഗ്രാമങ്ങളെ മാത്രമാണ് സര്‍ക്കാര്‍ കലാപബാധിത പ്രദേശമായി പരിഗണിച്ചത്. 30ലേറെ ഗ്രാമങ്ങളിലുള്ളവര്‍ ക്യാമ്പുകളിലുണ്ട്. അക്രമഭീതി കാരണം പലായനം ചെയ്ത ഇവര്‍ക്കും മടങ്ങാനുള്ള സാഹചര്യമല്ല ഗ്രാമത്തില്‍ നിലവിലുള്ളത്. എന്നാല്‍, പുനരധിവാസ സഹായത്തിന് ഇവരെ പരിഗണിക്കാനാകില്ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. (തുടരും) |
മോഡിക്ക് കിട്ടിയത് രാഘവന്‍െറ ക്ളീന്‍ചിറ്റ് Posted: 27 Dec 2013 08:01 PM PST തമിഴ്നാട്ടുകാരനായ മുന്‍ സി.ബി.ഐ മേധാവി ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ളീന്‍ചിറ്റ് നല്‍കിയ വിവരം പുറത്തുവന്നിട്ട് രണ്ടു വര്‍ഷത്തോളമായി. ഈ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജീവനോടെ ചുട്ടുകൊന്ന കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരി സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഏറ്റവും പുതിയ സംഭവവികാസം. മോഡിയുടെ ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണവിധേയനായ ആര്‍.കെ. രാഘവന്‍ നടത്തിയ അന്വേഷണം അംഗീകരിക്കരുതെന്ന ആവശ്യമാണ് ഇതോടെ തള്ളിയിരിക്കുന്നത്. മോഡിക്ക് ക്ളീന്‍ചിറ്റ് നല്‍കി രാഘവന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ഗുജറാത്തിലെ വിചാരണകോടതിവിധി. മതവൈരം സൃഷ്ടിക്കുന്നതടക്കമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിന് മോഡിക്കെതിരെ മതിയായ സാക്ഷിമൊഴികളും തെളിവുകളുമുണ്ടെന്ന് സുപ്രീംകോടതി അംഗീകരിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപക്കേസിന്‍െറ പ്രശ്നം നിയമത്തിന്‍െറയും തെളിവുകളുടെയും അഭാവമല്ളെന്നും നിയമത്തെ വിവേചനപരമായി ഉപയോഗിച്ചതാണെന്നും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതാണെന്നും സുപ്രീംകോടതിയുടെ രേഖയായി മാറിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുന്‍ധാരണയോടെ എടുത്ത പല തീരുമാനങ്ങളും അവരെ അപകടത്തിലാക്കിയ കാര്യം രാഘവന്‍െറ നേതൃത്വത്തിലുള്ള എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ദേശീയ അഖണ്ഡതക്കും മതസൗഹാര്‍ദത്തിനും ഭംഗംവരുത്തുന്ന നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത മോഡി ബോധപൂര്‍വം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ രാജുരാമചന്ദ്രന്‍െറ റിപ്പോര്‍ട്ട് നിരവധി കുറ്റങ്ങള്‍ മോഡിക്ക് മേല്‍ ചുമത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്താന്‍ തങ്ങളുടെ പക്കലുള്ള തെളിവുകള്‍ മതിയാവില്ളെന്ന വാദം സമ്മതിച്ച രാജു രാമചന്ദ്രന്‍ മറ്റു കുറ്റങ്ങള്‍ മോഡിയുടെമേല്‍ ചുമത്താതിരിക്കുന്നതിന് രാഘവന്‍െറ ഈ വാദം ന്യായമാകില്ളെന്നാണ് ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി, 166, 505 വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളാണ് മോഡി ചെയ്തതെന്ന് കൂടി അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന പ്രസ്താവന നടത്തിയതിനാണ് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന 505ാം വകുപ്പ് മോഡിക്കുമേല്‍ ചുമത്താന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ബോധപൂര്‍വം നിയമത്തെ ധിക്കരിക്കുന്ന കുറ്റമാണ് 166ാം വകുപ്പ് പ്രകാരം അമിക്കസ് ക്യൂറി നിര്‍ദേശിച്ചത്. ഈ വകുപ്പനുസരിച്ച് കുറ്റം ചുമത്തിയാല്‍ ഒരു വര്‍ഷംകൂടി തടവുശിക്ഷക്ക് മോഡി അര്‍ഹനാകും. എസ്.ഐ.ടി റിപ്പോര്‍ട്ടിന്‍െറ 13ാം പേജില്‍ ഗോധ്രയില്‍ മോഡിയുടെ പ്രസ്താവന സൃഷ്ടിച്ച അപകടത്തെക്കുറിച്ച് പറയുന്നതുതന്നെ മോഡി ഈ കുറ്റം ചെയ്തതിന്‍െറ തെളിവാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. 153 എ വകുപ്പ് പ്രകാരം മതത്തിന്‍െറയും വര്‍ഗത്തിന്‍െറയും പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റമാണ് മോഡിക്കെതിരെ ചുമത്താന്‍ രാജു രാമചന്ദ്രന്‍ ശിപാര്‍ശ ചെയ്തത്. ഈ കുറ്റം ചുമത്തിയാല്‍ മറ്റൊരു മൂന്നു വര്‍ഷത്തെ തടവ് മോഡിക്ക് ലഭിക്കും. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കൂട്ടക്കൊല നടക്കുമ്പോള്‍ പ്രശ്നത്തെ നിസ്സാരവത്കരിച്ച് ബോധപൂര്‍വം ഇടപെടാതിരുന്ന കാര്യമാണ് ഇവിടെ രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്. ഈ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി മോഡിയെ പ്രതിയാക്കി വിചാരണക്ക് വിധേയമാക്കണമെന്ന വാദത്തിന് ഉപോല്‍ബലകമായി നിരവധി സുപ്രീംകോടതി വിധികളും അമിക്കസ് ക്യൂറി ഉദ്ധരിച്ചു. ഇത്രയും തെളിവുകളുണ്ടായിട്ടും മോഡിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത് അന്വേഷണവിധേയമാക്കണമെന്നുകൂടി ആവശ്യപ്പെട്ടാണ് രാജു രാമചന്ദ്രന്‍ തന്‍െറ റിപ്പോര്‍ട്ട് ഉപസംഹരിച്ചത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെക്കുറിച്ച് നടത്തിയ അന്വേഷണം അവസാനിപ്പിച്ച് രണ്ടു വര്‍ഷം മുമ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഗുജറാത്ത് കോടതി വിധിപറയുന്നത് നീണ്ടുപോയതും സുപ്രീംകോടതി ഇടപെടലിനത്തെുടര്‍ന്നായിരുന്നു. രാഘവന്‍െറ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ പൂര്‍ണരൂപം ഹരജിക്കാരിയായ സകിയക്ക് നല്‍കാതെ ഇതേ കോടതി വിധിപറയാനൊരുങ്ങിയപ്പോഴാണ് അന്ന് സുപ്രീംകോടതി ഇടപെട്ടത്. കൂട്ടക്കൊലക്കേസ് പരിഗണിച്ച മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് കോടതി അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തനിക്ക് നല്‍കിയില്ളെന്ന് സകിയ അന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു. 2011 സെപ്റ്റംബര്‍ 12ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരാണിതെന്ന് വ്യക്തമാക്കിയ സകിയ മുന്‍ സി.ബി.ഐ മേധാവി ആര്‍.കെ. രാഘവന്‍ നടത്തിയ അന്വേഷണത്തോട് തങ്ങള്‍ക്കുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കീഴ്കോടതി അവസരം നിഷേധിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതത്തേുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ വിധി പറയുന്നതില്‍നിന്ന് വിചാരണകോടതിയെ വിലക്കിയ സുപ്രീംകോടതി റിപ്പോര്‍ട്ടിന്‍െറ പൂര്‍ണരൂപം സകിയക്ക് കൈമാറാനും അവരുടെ ഭാഗം കേള്‍ക്കാനും ഉത്തരവിടുകയായിരുന്നു. ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥയിലാണ് അന്വേഷണ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള സകിയയുടെ ഹരജി ഗുജറാത്ത് കോടതി പരിഗണിച്ചത്. ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഗുജറാത്ത് സര്‍ക്കാറും ഒത്തുകളിച്ച് ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട പ്രബലമായ തെളിവുകള്‍ നശിപ്പിച്ചുവെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നാനാവതി കമീഷനെ അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സകിയയുടെ ഹരജി. അന്വേഷണ സംഘവും സര്‍ക്കാറും ചേര്‍ന്ന് നശിപ്പിച്ച രേഖകള്‍ ഏതൊക്കെയാണെന്ന് സഞ്ജീവ് ഭട്ട് നാനാവതി കമീഷനെ രേഖാമൂലം അറിയിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട നിര്‍ണായകമായ രേഖകള്‍ നശിപ്പിച്ചവയില്‍പ്പെടുമെന്ന് ഭട്ട് അറിയിച്ചു. അധികാരത്തിലിരിക്കുന്ന ശക്തരെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമാണ് ഇത് ചെയ്തതെന്നും നിര്‍ണായകമായ രേഖകള്‍ കോടതിക്കു മുന്നിലത്തെിയാല്‍ ഇത്തരം വ്യക്തികള്‍ നിയമപരമായി ശിക്ഷക്ക് വിധേയരാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഈ തെളിവുകള്‍ നശിപ്പിച്ചതെന്നും ജസ്റ്റിസ് ജി.ടി. നാനാവതി, ജസ്റ്റിസ് അക്ഷയ് മത്തേ എന്നിവരടങ്ങുന്ന കമീഷനെ ഭട്ട് ബോധിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയെ മാത്രമല്ല, കലാപകാലത്ത് അദ്ദേഹത്തിന്‍െറ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റുള്ളവരെ കൂടി സംരക്ഷിക്കുന്ന തരത്തിലാണിത് ചെയ്തതെന്ന് ഭട്ട് ചൂണ്ടിക്കാട്ടി. ഇനിയും ഇത്തരം രേഖകള്‍ സ്ഥാപിത താല്‍പര്യക്കാര്‍ എന്നെന്നേക്കുമായി നശിപ്പിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും അന്വേഷണത്തിന് വിധേയമായ ഭരണകൂടം തന്നെ തെളിവ് നശിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപകാലത്ത് ഗുജറാത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഡെപ്യൂട്ടി കമീഷണറായിരുന്ന സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഈ വിവരം നല്‍കിയിട്ടുണ്ട്. മോഡിക്കെതിരെ നിയമനടപടിക്ക് കഴിയില്ളെന്ന് രാഘവനും കൂട്ടരും സുപ്രീംകോടതിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനിടയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍െറ വിശ്വാസ്യത തകര്‍ക്കുന്ന വെളിപ്പെടുത്തല്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ നടത്തിയത്. രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ നരേന്ദ്ര മോഡിയുടെ അടുത്തയാളുകള്‍ക്ക് ചോര്‍ത്തി നല്‍കിയത് എങ്ങനെയെന്ന് ഈ സത്യവാങ്മൂലം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍െറ ഒൗദ്യോഗിക മെയില്‍ ഐ.ഡിയില്‍ (sit.godhracase@gmail.com) നിന്ന് മോഡിയുടെ അടുത്തയാളും ഗുജറാത്ത് അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായ തുഷാര്‍ മത്തേയുടെ രണ്ട് മെയില്‍ ഐ.ഡികളിലേക്ക് (tusharmehta99@yahoo.co.in, tusharmehta99@yahoo.co.in) അയച്ചുകൊടുത്ത ഇ-മെയില്‍ സന്ദേശങ്ങളുടെ കോപ്പികള്‍ ഇതിനുള്ള തെളിവായി ഭട്ട് സുപ്രീംകോടതിക്ക് കൈമാറി. കലാപവുമായി ബന്ധപ്പെട്ട പല രേഖകളും നശിപ്പിക്കപ്പെട്ടതിനാല്‍ മോഡിക്കെതിരെ നിയമനടപടിക്ക് കഴിയില്ളെന്ന രാഘവന്‍െറയും കൂട്ടരുടെയും നിലപാട് സുപ്രീംകോടതി നേരത്തേ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ നിയോഗിച്ച രാഘവന്‍െറ നേതൃത്വത്തിലുള്ള സംഘം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോഡിയെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടോ എന്ന് പരിശോധിച്ച് മറ്റൊരു റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു രാമചന്ദ്രനെ സുപ്രീംകോടതി നിയോഗിച്ചത്. സ്വന്തം നിലക്ക് അന്വേഷണം പോലും നടത്താതെ രാഘവന്‍െറ അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലെ വസ്തുതകളും അവലംബിച്ച തെളിവുകളും പരിശോധിച്ചാണ് അമിക്കസ് ക്യൂറി മോഡിയെ പ്രതിയാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്നതാണ് ഏറെ കൗതുകകരം. നിജസ്ഥിതി അറിയാന്‍ ഗുജറാത്ത് നേരില്‍ സന്ദര്‍ശിച്ച രാജു പ്രധാന സാക്ഷികളെ നേരില്‍കണ്ട് അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നീതിന്യായസംവിധാനത്തില്‍ വിചാരണകോടതിക്കുള്ള പ്രഥമപരിഗണന അംഗീകരിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് അഹ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിക്ക് വിടുകയാണ് സുപീംകോടതി ചെയ്തത്. ഇതിന്‍െറ കൂടി പിന്‍ബലത്തിലാണ് മോഡിക്കെതിരായ അന്വേഷണം അടഞ്ഞ അധ്യായമാക്കരുതെന്ന് സകിയ വിചാരണകോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോഡിയെ ക്രിമിനല്‍ ശിക്ഷാനടപടിക്ക് വിധേയനാക്കുന്നതിന് മതിയായ തെളിവുകളില്ളെന്ന രാഘവന്‍െറ ഉപസംഹാരം അംഗീകരിക്കുകയും അതേ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച ശിപാര്‍ശ തളിക്കളയുകയുമാണ് വ്യാഴാഴ്ചത്തെ വിധിയിലൂടെ ഗുജറാത്ത് കോടതി ചെയ്തത്. അതു കൊണ്ടാണ് നിയമയുദ്ധം തുടരുമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ളെന്നും സകിയയുടെ അഭിഭാഷകര്‍ ആവര്‍ത്തിക്കുന്നതും. |
ഭീകരവാദികളെ ഉണ്ടാക്കുന്ന വിധം Posted: 27 Dec 2013 07:42 PM PST ജനസംഖ്യാപരമായി ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യവും അറബ്രാഷ്ട്രവുമായ ഈജിപ്തില്‍ ചരിത്രത്തിലാദ്യമായി നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജനപിന്തുണ തെളിയിച്ച് അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണംപിടിച്ചെടുത്ത അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ സൈനിക സര്‍ക്കാര്‍, രാജ്യത്തെ ഏറ്റവും സുസംഘടിത ജനകീയ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചത് കൊണ്ട് മതിയാക്കാതെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ സംഘടനയുടെ സമ്പൂര്‍ണ ഉന്മൂലനം തന്നെയാണ് ലക്ഷ്യമെന്ന് സംശയാതീതമായി വ്യക്തമായിരിക്കുകയാണ്. 1928ല്‍ പണ്ഡിതനും നവോത്ഥാന നായകനുമായിരുന്ന ശഹീദ് ഹസനുല്‍ബന്ന സ്ഥാപിച്ച മുസ്ലിം ബ്രദര്‍ഹുഡ് ബ്രിട്ടീഷ് കോളനിവാഴ്ചക്കും രാജവാഴ്ചക്കുമെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ വഹിച്ച അദ്വിതീയമായ പങ്ക് മതേതരനും സോഷ്യലിസ്റ്റുമായ മുന്‍ പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസിറിനു പോലും അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹവും പിന്‍ഗാമികളും ഏകാധിപത്യത്തിലേക്ക് വഴിമാറിയപ്പോള്‍ മുഖ്യതടസ്സവും പ്രതിയോഗിയുമായി ബ്രദര്‍ഹുഡിനെ കാണേണ്ടിവന്നു. തുടര്‍ന്ന്, അനുസ്യൂതമായ നിരോധവും അടിച്ചമര്‍ത്തല്‍ നടപടികളും നേതാക്കളുടെ ഉന്മൂലനവുമായിരുന്നു ഇതിനകം മധ്യപൗരസ്ത്യദേശത്താകെ സ്വാധീനവലയം വികസിപ്പിക്കുന്നതില്‍ വിജയിച്ച ബ്രദര്‍ഹുഡിന് നേരിടേണ്ടിവന്നത്. പക്ഷേ, അനാദൃശമായ നിശ്ചയദാര്‍ഢ്യവും സഹനവും ആത്മവിശ്വാസവും കെട്ടുറപ്പും വഴി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ 20ാം നൂറ്റാണ്ടിലെ ഏറ്റവും ബൃഹത്തായ ഈ ഇസ്ലാമിക പ്രസ്ഥാനത്തിന് കഴിഞ്ഞു. ഹുസ്നി മുബാറകിന്‍െറ പതിറ്റാണ്ടുകള്‍നീണ്ട സ്വേച്ഛാവാഴ്ചക്കെതിരെ ഈജിപ്ഷ്യന്‍ ജനത 2012 ഫെബ്രുവരിയില്‍ തെരുവിലിറങ്ങി അപ്രതിരോധ്യമായ ചെറുത്തുനില്‍പ് സംഘടിപ്പിച്ചപ്പോള്‍ അതിന്‍െറ അന്തര്‍ധാരയായി വര്‍ത്തിക്കാന്‍ സംഘടനക്ക് സാധിച്ചത് തീച്ചൂളയില്‍ വളര്‍ന്നതിന്‍െറ ഗുണഫലം തന്നെ. അറബ്വസന്തം എന്ന് വിളിക്കപ്പെട്ട ജനകീയ വിപ്ളവത്തില്‍ ഹുസ്നി മുബാറകിന്‍െറ സാമ്രാജ്യത്വദാസ്യ ഭരണകൂടം കടപുഴകിയപ്പോള്‍ ഭരണമേറ്റ താല്‍ക്കാലിക സൈനിക സമിതി ജനങ്ങളെ ശാന്തരാക്കാന്‍ നിരോധിത ബ്രദര്‍ഹുഡിന്‍െറ സ്വാതന്ത്ര്യം പുന$സ്ഥാപിക്കാനും നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനും നിര്‍ബന്ധിതമായി. ബ്രദര്‍ഹുഡ് രൂപംനല്‍കിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ മുഹമ്മദ് മുര്‍സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാനും ഭരണഘടനാ നിര്‍മാണ അസംബ്ളിയില്‍ പാര്‍ട്ടി നിര്‍ണായക വിജയം നേടാനും വഴിയൊരുങ്ങിയത് അങ്ങനെയാണ്. എന്നാല്‍, സുദീര്‍ഘ കാലമായി മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ എല്ലാ ഉപജാപങ്ങള്‍ക്കും ഉപകരണമായിവര്‍ത്തിച്ച ഹുസ്നി മുബാറകിന്‍െറ ഭരണകൂടം ജനരോഷത്തില്‍ കത്തിച്ചാമ്പലായതിലും, സ്വാതന്ത്ര്യവും ജനാധിപത്യവും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റതിലും പരിഭ്രാന്തരായ സാമ്രാജ്യത്വവും സയണിസവും മേഖലയിലെ കുടുംബവാഴ്ചക്കാരും ഒത്തുചേര്‍ന്ന് പ്രഥമ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ചത് ആകസ്മികമായിരുന്നില്ല. വിശിഷ്യാ, ബദ്ധശത്രുവായ ഹമാസിനെ അംഗീകരിക്കുന്ന ഒരു ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഇസ്രായേലിന് അചിന്ത്യമായിരുന്നു. ഈ ദുശ്ശക്തികള്‍ കൂട്ടിപ്പിരിച്ച കയറില്‍ പ്രസിഡന്‍റ് മുര്‍സിയെയും ബ്രദര്‍ഹുഡിനെയും കുരുക്കിക്കൊല്ലാനാണ് സീസി ഭരണകൂടത്തിന്‍െറ നിരന്തരശ്രമം. ആദ്യപടി മുഹമ്മദ് മുര്‍സി, സെക്രട്ടറി ജനറല്‍ മഹ്ദി ആകിഫ്, മുഖ്യവക്താവ് അസ്സാം ഉര്‍യാന്‍ തുടങ്ങിയവരുള്‍പ്പെടെ നൂറുകണക്കിന് നേതാക്കളുടെ അറസ്റ്റും പ്രതിഷേധ പ്രക്ഷോഭകരുടെ നേര്‍ക്കുള്ള വെടിവെപ്പും ഓഫിസ് സീല്‍വെപ്പും ആയിരുന്നെങ്കില്‍ പത്രം-ടെലിവിഷന്‍ തുടങ്ങിയ സമസ്ത മാധ്യമങ്ങളും അടച്ചുപൂട്ടലും അല്‍ജസീറയുടെ ബ്യൂറോ സീല്‍വെക്കലും ആയിരുന്നു രണ്ടാംഘട്ടം. മൂന്നാംഘട്ടത്തില്‍ സംഘടനയുടെ നിരോധം വന്നു. ഇപ്പോഴിതാ മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകകൂടി ചെയ്തിരിക്കുന്നു. മന്‍സൂറയിലെ പൊലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ബ്രദര്‍ഹുഡിന്‍െറ മേല്‍ കെട്ടിയേല്‍പിച്ചുകൊണ്ടാണ് ഈ നടപടി. 16 പേര്‍ കൊല്ലപ്പെടാനും 150 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ആക്രമണത്തിന്‍െറ പിന്നില്‍ തങ്ങളാണെന്ന് അന്‍സാറുല്‍ ബൈതുല്‍ മുഖദ്ദസ് എന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതംഗീകരിക്കാതെയാണ് സൈനിക ഭരണകൂടത്തിന്‍െറ നീക്കം. 16 പേരെ ഉടനത്തെന്നെ അറസ്റ്റുചെയ്തിട്ടുണ്ട്. ലക്ഷ്യം വ്യക്തമാണ്; ഭീകരസംഘടനയാക്കി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിലെ അംഗങ്ങള്‍ക്ക് പച്ചവെള്ളംകൊടുക്കുന്നതുപോലും കുറ്റകരമാവും. എല്ലാ അര്‍ഥത്തിലും അവര്‍ ബഹിഷ്കൃതരാവും. പക്ഷേ, 10 ലക്ഷം അംഗങ്ങളുള്ള കേഡര്‍ സംഘടനയായ ബ്രദര്‍ഹുഡ് നിരോധത്തെയും ഭീകരമുദ്രയെയും പാടെ നിരാകരിച്ചിട്ടുണ്ട്. ജനാധിപത്യ സര്‍ക്കാറിന്‍െറ പുന$സ്ഥാപനപ്രക്ഷോഭവുമായി മുന്നോട്ടുപോവും എന്നും പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യവും മതേതരത്വവും സമാധാനവും പുന$സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന അട്ടിമറി ഭരണകൂടത്തിന്‍െറ അവകാശവാദത്തില്‍ ആത്മാര്‍ഥതയുടെ കണികയുണ്ടെങ്കില്‍ അവര്‍ വേണ്ടത് അന്യായമായി ജയിലിലടച്ചവരെ മുഴുവന്‍ വിട്ടയക്കുകയും പൂട്ടി സീല്‍ചെയ്ത ഓഫിസുകളും മാധ്യമസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനനുവദിക്കുകയും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയുമാണ്; സാമ്രാജ്യത്വശക്തികളുടെയും ഇസ്രായേലിന്‍െറയും എണ്ണപ്പണക്കാരുടെയും സംരക്ഷണത്തില്‍ അടിച്ചമര്‍ത്തലും പ്രതികാര നടപടികളും ഭരണകൂട ഭീകരതയും തുടരുകയല്ല. പിന്‍വാതിലിലൂടെ ഭരണം പിടിച്ചെടുത്തവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ ഒട്ടുമേ അവകാശവുമില്ല. |
No comments:
Post a Comment