സ്വാഗതം
WELCOME

News Update..

Friday, December 27, 2013

ഗവണറുടെ നോട്ടീസിനെതിരെ എം.ജി വി.സി ഹൈകോടതിയില്‍ Madhyamam News Feeds

ഗവണറുടെ നോട്ടീസിനെതിരെ എം.ജി വി.സി ഹൈകോടതിയില്‍ Madhyamam News Feeds

Link to

ഗവണറുടെ നോട്ടീസിനെതിരെ എം.ജി വി.സി ഹൈകോടതിയില്‍

Posted: 27 Dec 2013 12:40 AM PST

Image: 

കൊച്ചി: ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്ത സംഭവത്തില്‍ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ മഹാത്മാഗാന്ധി സര്‍വകാലാശാല ചാന്‍സിലര്‍ ഡോ. എ.വി ജോര്‍ജ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ നല്‍കിയ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ എ.വി ജയിംസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കാരണംകാണിക്കല്‍ നോട്ടീസില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

വി.സിയാകുന്നതിന് എ.വി ജോര്‍ജ് സമര്‍പ്പിച്ച വ്യക്തിവിവരങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുറത്താക്കല്‍ നടപടിയുടെ ആദ്യ പടിയായി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല എന്‍വയോണ്‍മെന്‍റ് സയന്‍സ് വിഭാഗം മേധാവിയാണെന്ന പേരിലാണ് ജോര്‍ജിനെ വി.സി സ്ഥാനത്തേക്ക് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നര മാസത്തെ ഡെപ്യൂട്ടേഷനില്‍ കേന്ദ്രസര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് നവംബര്‍ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തിരിച്ചെത്തി.

സെര്‍ച്ച് കമ്മിറ്റിക്ക് ഡിസംബര്‍ 26ന് നല്‍കിയ വ്യക്തവിവര സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍വകലാശാലയില്‍ ജോലി ചെയ്യന്നെന്നാണ് വിവരിച്ചിട്ടുള്ളത്. കൂടാതെ 30 വര്‍ഷമായി ക്രൈസ്റ്റ് കോളജ് ജിയോളജി റിസര്‍ച്ച് വിഭാഗത്തില്‍ മേധാവിയാണെന്നും പറയുന്നുണ്ട്. എന്നാല്‍ കോളജില്‍ പി.ജി അനുവദിച്ചിട്ട് പത്ത് വര്‍ഷമെ അയിട്ടുള്ളു. സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വലിയ വിവാദത്തിന് വഴിവെച്ചു.

എ.വി. ജോര്‍ജിനെ വി.സിയായി നിയമിച്ചത് ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്താണെന്ന് ആരോപണം ഉയര്‍ന്നു. നിയമനം ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ നിയമന ഉത്തരവില്‍ തിരുത്തല്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എ.വി. ജോര്‍ജ് കത്ത് അയച്ചു. എന്നാല്‍, ഈ ആവശ്യം ഗവര്‍ണര്‍ നിരാകരിക്കുകയായിരുന്നു.

സത്യപ്രതിജ്ഞ ചെയ്യാന്‍ കെജ് രിവാള്‍ മെട്രൊയിലെത്തും

Posted: 27 Dec 2013 12:26 AM PST

Image: 

ന്യൂദല്‍ഹി: ദല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാന്‍ രാംലീലാ മൈതാനത്ത് എത്തുന്നതും വ്യത്യസ്ഥ രീതിയില്‍. മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്ഥമായി ജനസാന്നിധ്യം കൂടുതലുള്ള മെട്രൊ റെയിലിലാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുകയെന്ന് കെജ് രിവാള്‍ അറിയിച്ചു.

കൂടാതെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പാര്‍ട്ടി എം.എല്‍.എമാരും മെട്രൊയില്‍ രാംലീല മൈതാനത്ത് എത്തിച്ചേരും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്‍ക്കു വേണമെങ്കിലും പങ്കാളിയാകാമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ദല്‍ഹിയിലെ വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് മെട്രൊ യാത്രയിലൂടെ എ.എ.പി ലക്ഷ്യമിടുന്നത്. റെഡ് ബീക്കന്‍ ലൈറ്റുകള്‍ ഘടിപ്പിച്ച കാറുകളില്‍ യാത്ര ചെയ്യില്ളെന്നും ഒൗദ്യോഗിക ബംഗ്ളാവ് ഉപയോഗിക്കില്ളെന്നും എ.എ.പി വ്യക്തമാക്കിയിരുന്നു.

മുസഫര്‍നഗര്‍: യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഉമര്‍ അബ്ദുല്ല

Posted: 26 Dec 2013 10:55 PM PST

Image: 

ന്യൂദല്‍ഹി: മുസഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് കൊടും തണുപ്പ് കൊണ്ടല്ലയെന്ന ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്തയുടെ പ്രസ്താവന വിവാദത്തില്‍. പ്രിസിപ്പല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. സെക്രട്ടറിയെ കമ്പിളി വസ്ത്രങ്ങള്‍ ധരിപ്പിക്കാതെ കൊടും തണുപ്പിലേക്ക് ഇറക്കിവിടണമെന്നും അപ്പോള്‍ തണുപ്പിന്‍െറ കാഠിന്യം മനസിലാക്കാമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

അഭിപ്രായ പ്രകടനം നടത്താതെ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടതെന്ന് ഉമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. ദുരിശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് തണുപ്പ് കൊണ്ടല്ളെന്നും ന്യൂമോണിയ രോഗത്തെ തുടര്‍ന്നാണെന്നുമാണ് അനില്‍ ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ 34 കുട്ടികള്‍ മരിച്ചതായി ഉത്തര്‍പ്രദശ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതസമിതി കണ്ടെത്തിയിരുന്നു. സെപ്തംബര്‍ ഏഴിനും ഡിസംബര്‍ 20നും ഇടയിലാണ് കുട്ടികള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ജില്ലയിലെങ്ങും ക്രിസ്മസ് ആഘോഷം

Posted: 26 Dec 2013 10:52 PM PST

കല്‍പറ്റ: ക്രൈസ്തവ സമൂഹം ജില്ലയിലെങ്ങും ക്രിസ്മസ് ആഘോഷിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് ആഘോഷചടങ്ങിലെ പൊതുസമ്മേളനത്തില്‍ വികാരി ഫാ. ബേബി ജോണ്‍ കളീക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമവികസന ജോ. ഡെവലപ്മെന്‍റ് കമീഷണര്‍ സി.വി. ജോയി സന്ദേശം നല്‍കി. സഹ വികാരി ഫാ. അനു ജോര്‍ജ്, ട്രസ്റ്റി പത്രോസ് ഞാറ്റുംകാലായില്‍ എന്നിവര്‍ സംസാരിച്ചു.
മാനന്തവാടിയില്‍ പുതുശ്ശേരി ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷം കെ.വി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എം.എസ്. സനോജ്, കെ.വി. വര്‍ക്കി, കെ.ബി. അലീന, സി.ജെ. ജോസ്, എം.എം. ദിവ്യ, എസ്.എസ്. അനന്തു എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. ശേഖരന്‍ സ്വാഗതവും ഇ.എസ്. ബിനു നന്ദിയും പറഞ്ഞു.
ബിലീവേഴ്സ് ചര്‍ച്ചിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് ആഘോഷം മാനന്തവാടി പഞ്ചായത്ത് പ്രസിഡന്‍റ് സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. പി.വി. ജോര്‍ജ്, ഫാ. കെ.ടി. വര്‍ഗീസ്, കെ.പി. ബിന്‍സി, ജന്‍സി ബിനോയ്, കെ.ജെ. നിഷ എന്നിവര്‍ സംസാരിച്ചു.കേണിച്ചിറയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്‍െറ കേണിച്ചിറ ബ്രിഡ്ജ് ഓഫ് ഹോപ് ക്രിസ്മസ് ആഘോഷം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
 സര്‍ട്ടിഫിക്കറ്റ് വിതരണം പ്രോഗ്രാം കോഓഡിനേറ്റര്‍ കെ.ഡി. ബൈജു നിര്‍വഹിച്ചു. ഫാ. മനോജ് ചാക്കോ, ഫാ. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്കോപ പുഷ്പ വാസു, മേഴ്സി ദേവസ്യ, കെ.ജെ. ദേവസ്യ, എന്‍.പി. വേണുഗോപാലന്‍, പാസ്റ്റര്‍ കെ.ജെ. ജോസഫ്, മിനി സോളി, ഷൈനി അജി, ഷേര്‍ളി ജോസഫ് എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റിയുടെ മുകള്‍നിലകള്‍ ഒഴിഞ്ഞുകിടക്കുന്നു

Posted: 26 Dec 2013 10:29 PM PST

Subtitle: 
വാര്‍ഡുകള്‍ സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പല വാര്‍ഡുകളിലും രോഗികള്‍ നിറഞ്ഞ് കിടക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ആശുപത്രിയുടെ നാല്, അഞ്ച്, ആറ്, നിലകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഏഴിലും എട്ടിലും പി.ജി വിദ്യാര്‍ഥികള്‍ താമസിക്കുകയാണ്.
 കട്ടിലും കിടക്കയുമെല്ലാം അടുക്കിവെച്ചിരിക്കുകയാണ്. മുറികള്‍ പൂട്ടിയിരിക്കുന്നു. മുറികളിലെല്ലാം മാറാല തൂങ്ങിക്കിടക്കുകയാണ്. ചില മുറികളില്‍ കിടക്കവിരിയും മറ്റും അലക്കി ഉണക്കാനിട്ടിരിക്കുന്നു. മുറികളെല്ലാം വേര്‍തിരിച്ച് ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ഉപയോഗിക്കാനുള്ള നടപടികളൊന്നുമില്ല.
 മെഡിക്കല്‍ കോളജിലെ ചില വിഭാഗങ്ങള്‍ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റാനുണ്ട്. ഗ്യാസ്ട്രോ സര്‍ജിറി പോലുള്ള വിഭാഗങ്ങള്‍ ഈ ബ്ളോക്കിലേക്ക് മാറ്റണമെന്നാണ് അധികൃതര്‍ പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എട്ടു കിടക്കകള്‍ മാത്രമായി ഗതികെട്ടുകഴിയുകയാണ് ഗ്യാസ്ട്രോ വിഭാഗം. എന്നാല്‍, ഓപറേഷന്‍ തിയറ്ററില്ലാത്തതിനാലാണ് പല വിഭാഗങ്ങളെയും സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റാനാകാത്തത്.
150 കോടി ചെലവില്‍ നിര്‍മിച്ച കാഷ്വാലിറ്റി കോംപ്ളക്സില്‍ തിയറ്റര്‍ കോംപ്ളക്സ് ഉണ്ടെന്നും അതുവന്നാല്‍ മെഡിക്കല്‍ കോളജിലെ ചില വിഭാഗങ്ങളെ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറയുന്നു.  കാഷ്വാലിറ്റി കോംപ്ളക്സിന് കണ്ടത്തെിയ സ്ഥലത്ത് നിലവില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലാണ്.
 പുതിയ ഹോസ്റ്റല്‍ പണി പൂര്‍ത്തിയാക്കി ഇവരെ അവിടേക്ക് മാറ്റിയശേഷം അവിടെ ഹോസ്റ്റല്‍ പൊളിച്ച് പുതിയ കെട്ടിടം പണിയണം. അത്രയും കാലം, സൗകര്യങ്ങളുണ്ടായിട്ടും രോഗികള്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്.
2006ലാണ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ പണിപൂര്‍ത്തിയായത്. ഇത്രയും വര്‍ഷമായിട്ടും സൂപ്പര്‍ സ്പെഷാലിറ്റിയെ സ്വതന്ത്ര ആശുപത്രിയാക്കാന്‍ പോലും സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളജിന് കീഴില്‍ ചില വിഭാഗങ്ങളെ ഈ കെട്ടിടത്തിലേക്ക് മാറ്റിയതല്ലാതെ സ്വന്തമായി ജീവനക്കാരെ പോലും അനുവദിച്ചിട്ടില്ല. ഇതുമൂലം ജീവനക്കാരും രണ്ടാശുപത്രികളിലുമായി നെട്ടോട്ടമോടുകയാണ്.

തട്ടിപ്പ് കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് അധികൃതരുടെ ഉറപ്പ്

Posted: 26 Dec 2013 10:14 PM PST

Image: 
Subtitle: 
ഇരകള്‍ യോജിച്ച നീക്കത്തിന്

ദുബൈ: അബൂദബിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ  മിസ്റ്റര്‍ പ്രൈം  കോണ്‍ട്രാക്ടിങ് ആന്‍ഡ് ജനറല്‍ മെയിന്‍റന്‍സ്  കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് തട്ടിപ്പിനിരയായവര്‍ക്ക് അധൃകതരുടെ ഉറപ്പ്. പണം നഷ്ടപ്പെട്ട വിവിധ വിതരണ സ്ഥാനപങ്ങളൂടെ പ്രതിനിധികള്‍ ക്രിസ്മസ് ദിനത്തില്‍ അബൂദബി അബുദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ് അധികൃതരെ സന്ദര്‍ശിച്ച് തട്ടിപ്പിന്‍െറ രീതിയെക്കുറിച്ചും സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ചേംബറിന്‍െറ നിയമ വിഭാഗം മേധാവി ഇക്കാര്യം അറിയിച്ചത്.
വണ്ടിച്ചെക്ക് നല്‍കി സാധനം വാങ്ങി മുങ്ങിയ കമ്പനിയുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കിയതായും  ഭാവിയില്‍ ഇവര്‍ക്ക് ട്രേഡ് ലൈസന്‍സ് നല്‍കാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പണം നഷ്ടപ്പെട്ടവര്‍ വ്യക്തിപരമായ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതി നല്‍കി കേസ് ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട 40 ഓളം പേര്‍ ബുധനാഴ്ച രാവിലെ അബൂദബി ചേംബര്‍ ഓഫീസില്‍ എത്തിയിരിന്നു. തുടര്‍ന്നാണ് ഇവരുടെ പ്രതിനിധികളായ മൂന്നു ഇന്ത്യക്കാര്‍ക്കും രണ്ടു അറബികള്‍ക്കും നിയമ വിഭാഗം മേധാവിയെ കാണാന്‍ അനുമതി ലഭിച്ചത്. ചേംബര്‍ ഡയക്ടര്‍ ബോര്‍ഡ് അംഗമായ പ്രമുഖ മലയാളി വ്യവസായി എം.എ.യുസഫലിയെ കാണാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
അതിനിടെ തട്ടിപ്പിനിരയായവര്‍ സംഘടിച്ച് നിയമ നടപടി സ്വീകരിക്കാനും പണം തിരുച്ചുകിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടാനും തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കായ ‘വാട്ട്സ്അപ്പി’ല്‍ ഇതിനായി പ്രത്യേക ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. മിസ്റ്റര്‍ പ്രൈം വിക്ടിംസ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ തട്ടിപ്പിനിരയായവര്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ട തുകയുടെ കണക്കും കേസ് നമ്പറും മറ്റും പരസ്പരം ഗ്രൂപ്പിലുടെ കൈമാറുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയുമാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദ്യേശിക്കുന്നത്.
അതിനിടെ കമ്പനിയുടെ അജ്മാനിലെ വെയര്‍ ഹൗസിലെ സാധനങ്ങള്‍ കമ്പനി പൂട്ടിയ അന്നു രാത്രി കടത്തിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചു.
ദുബൈയില്‍ നൂറു കോടിയോളം രൂപയുടെ സമാന തട്ടിപ്പ് നടത്തിയ മുങ്ങിയ പ്രൈം മിഡിലീസ്റ്റ് കമ്പനിക്കെതിരെയും പണം നഷ്ടപ്പെട്ടവര്‍ ഈ രീതിയിലുള്ള നീക്കം നടത്താനൊരുങ്ങുകയാണ്. തിങ്കളാഴ്ച ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അധികൃതരെ കാണാനൊരുങ്ങുകയാണ് ഇവര്‍. ദുബൈയിലും അബൂദബിയിലും തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ദുബൈയില്‍ 50 ലേറെ സ്ഥാപനങ്ങളുടെ 100 കോടിയോളം രൂപയാണ് ബംഗളൂരു സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രൈം മിഡിലീസ്റ്റ് ഇലക്ട്രോ മെക്കാനിക്കല്‍ എല്‍.എല്‍.സി, പ്രൈം മിഡിലീസ്റ്റ് ഷിപ് ചാന്‍ഡ്ലേര്‍സ് എല്‍.എല്‍.സി എന്നീ വ്യാജ കമ്പനികള്‍ തട്ടിയത്. അബൂദബിയില്‍ മിസ്റ്റര്‍ പ്രൈം  കോണ്‍ട്രാക്ടിങ് ആന്‍ഡ് ജനറല്‍ മെയിന്‍റന്‍സ് എന്ന കമ്പനിയാണ് 200 ഓളം സ്ഥാപനങ്ങളെ വഞ്ചിച്ച് മുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ കുടുതലും ഇന്ത്യക്കാര്‍ക്കാണ് പണം നഷ്ടമായത്.
ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ ഇനി നടക്കുന്നില്ളെന്ന് ഉറപ്പുവരുത്താനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമായി ഇരകള്‍ ഇതാദ്യമായാണ് സംഘടിതമായ ശ്രമം നടത്തുന്നത്.
പണം പോയവര്‍  മാനഹാനി ഭയന്നും  ഭാവിയിലെ ബിസിനസിനെ ബാധിക്കുമെന്ന് കരുതിയും സംഭവം  പുറത്തുപറയാന്‍ മടിക്കുന്നതാണ് തട്ടിപ്പുകാര്‍ക്ക് ഗുണമാകുന്നത്. ഈ സാഹചര്യത്തിലാണ് ഇരകള്‍ കൂട്ടായ്മ രൂപപ്പെടുത്താന്‍ തീരുമാനിച്ചത്.

ആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു

Posted: 26 Dec 2013 10:13 PM PST

Image: 

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി കെ.ജി.എസ് ഗ്രൂപ്പ് അനധികൃതമായി വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നല്‍കിയ റിപോര്‍ട്ടിലാണ് സംസ്ഥാനസര്‍ക്കാര്‍ കെ.ജി.എസ് ഗ്രൂപ്പിന്‍്റെ നിയമലംഘനങ്ങള്‍ മറച്ചുവെച്ചത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും അറിവോടെയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ടിലാണ് കെ.ജി.എസ് ഗ്രൂപ്പിന്‍്റെ നിയമലംഘനങ്ങള്‍ മറച്ചുവെച്ചിട്ടുള്ളത്.
ആറന്മുളയിലെ വയല്‍ നികത്തല്‍ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആദ്യം ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായവകുപ്പ് മന്ത്രിയും ഫയല്‍ കണ്ടതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പ് അപ്രത്യക്ഷമായെന്ന് രേഖകള്‍ തെളിയിക്കുന്നു.
അതേസമയം തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസായ വകുപ്പല്ല കൈകാര്യം ചെയ്തതെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.ഭൂമിയുടെ റീനോട്ടിഫിക്കേഷന്‍ മാത്രമാണ് വ്യവസായ വകുപ്പ് പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് തണുപ്പ് വര്‍ധിക്കുന്നു

Posted: 26 Dec 2013 10:09 PM PST

Image: 
Subtitle: 
ജബല്‍ ശംസില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെ

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തണുപ്പ് വര്‍ധിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ കടുത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ജബല്‍ ശംസില്‍ കുറഞ്ഞ താപനില മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില ഒരു ഡിഗ്രി സെല്‍ഷ്യസുമാവും.
സൈഖില്‍ ചുരുങ്ങിയ താപനില രണ്ട് ഡിഗ്രിയും കൂടിയത് ഒമ്പത് ഡിഗ്രിയുമാവും. ഹൈമയില്‍ ചുരുങ്ങിയ താപനില എട്ടും കൂടിയത് 25 ഡിഗ്രി സെല്‍ഷ്യസുമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ജബല്‍ ശംസില്‍ കഴിഞ്ഞ ദിവസം രാവിലെ മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപ നില. മസ്കത്ത് ഗവര്‍ണറേറ്റില്‍ താപനില 18 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞിരുന്നു. മസ്കത്തില്‍ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസാണ്.
തണുപ്പ് കുടിയതോടെ ഒമാനിലെ ഏറ്റവും ഉയര്‍ന്ന പര്‍വത നിരയായ അല്‍ ഹജറിന്‍െറ ഭാഗമായ ജബല്‍ ശംസില്‍ കുടുതല്‍ സന്ദര്‍ശകര്‍ എത്താന്‍ തുടങ്ങി. തണുപ്പും മഞ്ഞും ആസ്വദിക്കാനാണ് ഇവര്‍ ജബല്‍ ശംസിലത്തെുന്നത്. ഒമാന്‍െറ മറ്റു ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി.
സൈഖില്‍ 2.8 ഡിഗ്രി സെല്‍ഷ്യസും ഫഹൂദില്‍ 9.7 ഡിഗ്രി സെല്‍ഷ്യസും ഹൈമയില്‍10.3 ഡിഗ്രിയും ബുറൈമിയില്‍ 10.5 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.
ജബല്‍ അഖ്ദറിലും അന്തരീക്ഷ ഊഷ്മാവ് നാല് ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. കോരിത്തരിക്കുന്ന തണുപ്പാണ് ഇവിടെയും അനുഭവപ്പെടുന്നത്. നിറയെ മൂടല്‍ മഞ്ഞുമുണ്ട്. വാഹനങ്ങള്‍ ഫോഗ് ലൈറ്റ് തെളിയിച്ചാണ് ഓടുന്നത്.
ജബല്‍ ശംസില്‍ അതി ശൈത്യം നേരത്തെ എത്തിയതായി താമസക്കാര്‍ പറയുന്നു. സാധാരണ ജനുവരി മാസത്തിലാണ് ഇവിടെ മൈനസ് ഡിഗ്രിയില്‍ അന്തരീക്ഷ ഊഷ്മാവ് അനുഭവപ്പെടുന്നത്. അതി രാവിലെയാണ് ഇവിടെ കൊടും തണുപ്പ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലും അന്തരീക്ഷ ഊഷ്മാവ് കുറയും. വരും ദിവസങ്ങളില്‍ ഇനിയും തണുപ്പ് കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു
തണുപ്പിന്‍െറ വരവറിയിച്ച് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ യുണ്ടായിരുന്നു.
കാപിറ്റല്‍ ഏരിയ അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ ഇടത്തരം മഴയും ലഭിച്ചിരുന്നു. സഹമില്‍ 6.6 മില്ലീമീറ്റര്‍ മഴയും സൊഹാറില്‍ എട്ട് മില്ലീമീറ്റര്‍ മഴയുമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സീബില്‍ 2.2 മില്ലീമീറ്റര്‍, ഖാബൂറയില്‍ 2.1 മില്ലീമീറ്റര്‍, അല്‍ അമിറാത്തില്‍ ഒരു മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് മഴയുടെ അളവ്. തണുപ്പ് ആരംഭിച്ചതോടെ കമ്പിളി വസ്ത്രങ്ങള്‍ക്കും തൊപ്പികള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു. ഇവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

മാതൃകാ ഡ്രൈവര്‍ കാമ്പയിന് അവന്യൂസ് മാളില്‍ തുടക്കമായി

Posted: 26 Dec 2013 09:52 PM PST

Image: 
Subtitle: 
തെരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റും ബൂബ്യാന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മാതൃകാ ഡ്രൈവര്‍’ കാമ്പയിന് തുടക്കമായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ബൂബ്യാന്‍ ബാങ്ക് അധികൃതരുടെയും സാന്നിധ്യത്തില്‍ വാഴാഴ്ച വൈകീട്ട് അവന്യൂസ് മാളിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് ഒൗദ്യോഗിക തുടക്കമായത്. വാരാന്ത്യം ആഘോഷിക്കാനായി മാളിലത്തെിയ നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
രാജ്യത്ത് ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുവരികയും അതേ തുടര്‍ന്നുള്ള അപകടങ്ങളും മരണങ്ങളും കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് വ്യത്യസ്തമായ കാമ്പയിന്‍ ആരംഭിച്ചത്.
രാജ്യത്തെ പ്രമുഖ ബാങ്കായ ബൂബ്യാനുമായി സഹകരിച്ച് ‘ നിങ്ങള്‍ മുഖേന കുവൈത്തിന് അഭിമാനം, നിങ്ങള്‍ മാതൃകാ ഡ്രൈവറായതിന് നന്ദി’ എന്ന തലക്കെട്ടിലാണ് ബോധവല്‍ക്കരണ പരിപാടികളോടെ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗാതാഗത നിയമങ്ങള്‍ പാലിക്കാനും അത് വഴി റോഡ് സുരക്ഷ പരമാവധി ഉറപ്പാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കാമ്പയിന്‍െറ ഭാഗമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വാഹനമോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വിവിധ ഭാഷകളിലുള്ള ലഘുലേഖ വിതരണം, പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വിവിധ തരം ബേധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര വകുപ്പിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി കേണല്‍ ആദില്‍ ഹശ്ശാശ് പറഞ്ഞു. കാമ്പയിന്‍ കാലത്ത് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ വാഹനമോടിക്കുന്നവരില്‍നിന്ന് പത്ത് ‘മാതൃകാ ഡ്രൈവര്‍മാരെ’ തെരഞ്ഞെടുത്ത് ആദരിക്കുകയും വിലയേറിയ സമ്മാനങ്ങള്‍ കല്‍കുകയും ചെയ്യും. ഒരു തരത്തിലുള്ള ട്രാഫിക് നിയമലംഘനവും നടത്താത്തവരായി തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഡ്രൈവര്‍മാരില്‍ ഓരോരുത്തര്‍ക്കും 300 ദീനാര്‍ കാഷ്് അവാര്‍ഡ്, പ്രശസ്തി പത്രം, ഉപഹാരം എന്നിവ നല്‍കും.
അവന്യൂസ് മാളിനെ കൂടാതെ മറീന മാള്‍, ശര്‍ഖ് മാര്‍ക്കറ്റ്, 360 മാള്‍ തുടങ്ങിയ രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചാണ് ‘മാതൃകാ ഡ്രൈവര്‍’ തെരഞ്ഞെടുപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.‘മാതൃകാ ഡ്രൈവര്‍’ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്തി ഡ്രൈവിംങ് ലൈസന്‍സുള്ള സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് www.moi.gov.kw എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ വെബ് സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. ഇതിനായുള്ള പ്രത്യേകം പേജില്‍ അപേക്ഷകനുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന വിവരങ്ങള്‍ എഴുതി ചേര്‍ക്കുകയാണ് വേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ പ്രധാനപ്പെട്ട ഒരു നിബന്ധന പാലിച്ചവരായിരിക്കണം. ഇതുവരെ ഒരു ട്രാഫിക് നിയമലംഘനവും നടത്താത്തവരും ഒരു റോഡപകടത്തിനും കാരണക്കാരാവാത്തവരുമായിരിക്കണമെന്നതാണ് ആ നിബന്ധന. ഉദ്ഘാടന ചടങ്ങില്‍ മുബാറക് അല്‍ കബീര്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി കേണല്‍ തൗഹീദ് അല്‍ കന്ദരി, ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം മേധാവി ജനറല്‍ അബ്ദുല്‍ ഇലാഹ് അബ്ദുസ്സലാം, ബൂബ്യാന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ അബ്ദുല്ല അല്‍ നജ്ജാര്‍ അത്തൗജിരി, അബ്ദുസ്സലാം അല്‍ സാലിഹ്, ബൂബ്യാന്‍ ബാങ്ക് പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ഖുതൈബ അല്‍ ബസ്സാം എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ

Posted: 26 Dec 2013 09:18 PM PST

Image: 

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ. മന്ത്രിസഭ തീരുമാനപ്രകാരം പട്ടയം നല്‍കുന്നതിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഒട്ടേറെ അവ്യക്തതകള്‍ ഉണ്ടെന്നും വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് ദോഷകരമാണെന്നും ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം, പട്ടയ വിതരണത്തിനായി തൊടുപുഴയിലെ ത്തുന്ന മുഖ്യമന്ത്രിയെ തടയാനുള്ള തീരുമാനം പിന്‍വലിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അറിയിച്ചു.

രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP