ആഷസ്:ഓസീസിന് ജയം Madhyamam News Feeds |
- ആഷസ്:ഓസീസിന് ജയം
- കുമരംപുത്തൂര്‍ ബാങ്കിലെ ക്രമക്കേട്: ഭരണസമിതി പിരിച്ചുവിട്ടു
- സ്വകാര്യ പ്രാക്ടീസ് ബഹിഷ്കരണം വ്യാപിപ്പിക്കുന്നു
- അറസ്റ്റ് വൈകുന്നത് പൊലീസിന്‍െറ വീഴ്ച -ജി. സുധാകരന്‍
- മലമ്പനി: ചെങ്കളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
- അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വസ്ത്രമഴിച്ച് പരിശോധിച്ചു
- പച്ചക്കറി മാര്‍ക്കറ്റ്: പ്രതിപക്ഷം ഇറങ്ങിപ്പോയി
- കമ്പളക്കാട് ബസ്സ്റ്റോപ് വിവാദം: രണ്ടിടത്തും ബസുകള്‍ നിര്‍ത്തും
- ടി.പി വധം: പെയ്ന്‍റ്പാളി കൃത്രിമ തെളിവെന്ന് പ്രതിഭാഗം
- വടകരയിലും ചോമ്പാലയിലും ബ്രൗണ്‍ഷുഗര്‍ വേട്ട
Posted: 17 Dec 2013 12:07 AM PST Image: പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച് ഓസ്ട്രേലിയ കിരീടം തിരിച്ചുപിടിച്ചു. പെര്‍ത്ത് ടെസ്റ്റില്‍ 150 റണ്‍സിനാണ് ഓസീസ് ഇംഗ്ളണ്ടിനെ ചാരമാക്കിയത്. 251/5 എന്ന നിലയില്‍ അവസാന ദിനം തുടങ്ങിയ ഇംഗ്ളണ്ടിന് ബെന്‍ സ്റ്റോക്കിനിലായിരുന്നു പ്രതീക്ഷ. 120 റണ്‍സ് നേടി സ്റ്റോക്ക്സ് പുറത്തായതോടെ ഇംഗ്ളണ്ടിന്‍്റെ പോരാട്ടം അവസാനിച്ചു. സ്റ്റോക്ക്സിന്‍്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് പെര്‍ത്തില്‍ പിറന്നത്. പരിക്ക് വകവയ്ക്കാതെ പത്താമനായി ക്രീസിലത്തെിയ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. 353 റണ്‍സിന് ഇംഗ്ളണ്ടിന്‍്റെ ഇന്നിംഗ്സ് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ ജോണ്‍സണും മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ ലയോണും ഓസീസ് നിരയില്‍ തിളങ്ങി. സ്കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 385, രണ്ടാം ഇന്നിംഗ്സ് 369/6 ഡിക്ളയേര്‍ഡ്. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 251, രണ്ടാം ഇന്നിംഗ്സ് 353. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. നാലാം ടെസ്റ്റ് ഡിസംബര്‍ 26ന് മെല്‍ബണില്‍ തുടങ്ങും. |
കുമരംപുത്തൂര്‍ ബാങ്കിലെ ക്രമക്കേട്: ഭരണസമിതി പിരിച്ചുവിട്ടു Posted: 16 Dec 2013 11:25 PM PST Subtitle: അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണ സമിതിയെ പിരിച്ചുവിട്ടു. വിവിധ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ തിങ്കളാഴ്ചയാണ് ഭരണസമിതിപിരിച്ചുവിട്ടതായി ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് വൈകീട്ടോടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണ ചുമതല ഏറ്റെടുത്തു. മണ്ണാര്‍ക്കാട് സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണനാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. സഹകരണ വകുപ്പ് സെക്ഷന്‍ 65 പ്രകാരമുള്ള വിശദമായ പരിശോധനയെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. അടുത്ത ആറു മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണചുമതല. എന്നാല്‍ ഈ കാലയളവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ വീണ്ടും അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണം തുടരാന്‍ സഹകരണ വകുപ്പ് അനുശാസിക്കുന്നുണ്ട്. |
സ്വകാര്യ പ്രാക്ടീസ് ബഹിഷ്കരണം വ്യാപിപ്പിക്കുന്നു Posted: 16 Dec 2013 11:13 PM PST Subtitle: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം മലപ്പുറം: ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ നടത്തുന്ന സമരത്തിന്‍െറ ഭാഗമായി സ്വകാര്യ പ്രക്ടീസ് ബഹിഷ്കരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ജില്ലാ-താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി. മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയിരുന്നു. ബുധനാഴ്ച മുതല്‍ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പരിശോധന നിര്‍ത്തും. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിന്‍െറ അധിക ചുമതലയില്‍നിന്നൊഴിഞ്ഞതോടെ നാലാം ദിവസവും അത്യാഹിത വിഭാഗം മുടങ്ങി. |
അറസ്റ്റ് വൈകുന്നത് പൊലീസിന്‍െറ വീഴ്ച -ജി. സുധാകരന്‍ Posted: 16 Dec 2013 10:23 PM PST Subtitle: കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവം ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ കേടുവരുത്തുകയും ചെയ്ത സംഭവത്തിനുപിന്നിലെ സാമൂഹികവിരുദ്ധ ശക്തികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ. അതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയണം. ഇടതുമുന്നണി അധികാരത്തിലത്തെിയാല്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരും. ഡി.സി.സി പ്രസിഡന്‍റും കെ.പി.സി.സി പ്രസിഡന്‍റും മൊഴി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
മലമ്പനി: ചെങ്കളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ Posted: 16 Dec 2013 10:15 PM PST കാസര്‍കോട്: മലമ്പനി പടര്‍ന്ന ചെങ്കള പഞ്ചായത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മലമ്പനി പരത്തുന്ന അനോഫിലസ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ പ്രദേശത്ത് വ്യാപകമായി മുട്ടയിട്ട് പെരുകുന്നതായി ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടത്തെി. |
അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വസ്ത്രമഴിച്ച് പരിശോധിച്ചു Posted: 16 Dec 2013 10:11 PM PST Image: വാഷിങ്ടണ്‍: കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിസരേഖകളില്‍ കൃത്രിമം നടത്തുകയും വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുകയും ചെയ്തന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗേഡിനെ യു.എസ് ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി. ഇവരെ നഗ്നയാക്കി പരിശോധന നടത്തിനു ശേഷം വിലങ്ങണിയിച്ച് കൊടുംകുറ്റവാളികള്‍ക്കും മയക്കുമരുന്നുകേസിലെ പ്രതികള്‍ക്കുമൊപ്പം ജയിലില്‍ പാര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ ദേവയാനി കോബ്രഗേഡ് പ്രതികരിച്ചിട്ടില്ല. |
പച്ചക്കറി മാര്‍ക്കറ്റ്: പ്രതിപക്ഷം ഇറങ്ങിപ്പോയി Posted: 16 Dec 2013 09:56 PM PST Subtitle: പയ്യന്നൂര്‍ നഗരസഭായോഗം പയ്യന്നൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ ചെറുകിട നഗരവികസന പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന ആധുനിക പച്ചക്കറി മാര്‍ക്കറ്റ് സംബന്ധിച്ച കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ളെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നഗരസഭാ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിലാണ് ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ യോഗ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചത്. ു.ഡി.എഫ് നേതാവ് എ.പി. നാരായണനാണ് യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. 26,87,67,400 രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. നഗരസഭാ സ്റ്റേഡിയത്തിന് സമീപം കെട്ടിടം നിര്‍മിച്ച് മാര്‍ക്ക് തുടങ്ങാനാണ് ലക്ഷ്യം. |
കമ്പളക്കാട് ബസ്സ്റ്റോപ് വിവാദം: രണ്ടിടത്തും ബസുകള്‍ നിര്‍ത്തും Posted: 16 Dec 2013 09:41 PM PST Subtitle: 11 പേര്‍ക്കെതിരെ കേസ്; ബസോട്ടം പുനരാരംഭിച്ചു കമ്പളക്കാട്: ബസ്സ്റ്റോപ് തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ടൗണ്‍ വികസനസമിതിയിലെ 11 പേര്‍ക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തു. മീനങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ ടൗണ്‍ വികസനസമിതി ചൊവ്വാഴ്ച ട്രാന്‍സ്പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. അതുവരെ ടി.ടി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ കമ്പളക്കാട്ടെ രണ്ട് സ്റ്റോപ്പുകളിലും നിര്‍ത്തും. |
ടി.പി വധം: പെയ്ന്‍റ്പാളി കൃത്രിമ തെളിവെന്ന് പ്രതിഭാഗം Posted: 16 Dec 2013 09:36 PM PST കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ ചന്ദ്രശേഖരന്‍െറ ബൈക്കില്‍ ഇടിപ്പിച്ചതിന് തെളിവായി കോടതിയില്‍ ഹാജരാക്കിയ ഇന്നോവയുടെ പെയ്ന്‍റ് ഇളകിയടര്‍ന്ന ഭാഗം കൃത്രിമമായി എടുത്തതാണെന്ന് പ്രതിഭാഗം. പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ എം. അശോകനാണ് ഈ വാദം ഉയര്‍ത്തിയത്. |
വടകരയിലും ചോമ്പാലയിലും ബ്രൗണ്‍ഷുഗര്‍ വേട്ട Posted: 16 Dec 2013 09:20 PM PST വടകര: വടകര ടൗണിലും പുതുപ്പണത്തും എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗര്‍ കൈവശംവെച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചോമ്പാല ഹാര്‍ബറില്‍ ബ്രൗണ്‍ഷുഗറുമായി മൂന്നുപേരെ ചോമ്പാല പൊലീസും പിടികൂടി. വടകര പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് ഒമ്പത് ഗ്രാമിന്‍െറ 45 പൊതി ബ്രൗണ്‍ഷുഗറുമായി തിക്കോടി പടിഞ്ഞാറെ കുന്നുമ്മല്‍ സുനീര്‍ (29) രാവിലെ 8.30ഓടെ പിടിയിലാകുന്നത്. ഇയാള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പയ്യോളി പടിഞ്ഞാറെ മുപ്പിച്ചതിന്‍ വീട്ടില്‍ ആഷിദ് (29), തിക്കോടി പാലൂര്‍ പുതിയവളപ്പില്‍ സിറാജ് എന്നിവരെയും പിടികൂടി. വടകര പഴയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആഷിദിന്‍െറ വശം മൂന്ന് ഗ്രാമിന്‍െറ 20 പൊതികളാണ് ഉണ്ടായിരുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിന് സമീപത്തുനിന്ന് സിറാജ് നാല് ഗ്രാമിന്‍െറ 32 പൊതികളുമായി പിടിയിലായത്. ബ്രൗണ്‍ സുനീര്‍ എന്ന പേരിലറിയപ്പെടുന്ന സുനീറിനെ വടകര എന്‍.ഡി.പി.എസ് കോടതിയിലും ആഷിദ്, സിറാജ് എന്നിവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചോമ്പാല ഹാര്‍ബറില്‍നിന്ന് ഒമ്പത് മില്ലിഗ്രാം ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച മേമുണ്ട മാണിക്കോത്ത് ഉബൈദ് (28), വടകര പുറങ്കര പുത്തന്‍പുരയില്‍ ബദറുദ്ദീന്‍ (20), ഒഡിഷ കട്ടക്ക് സ്വദേശി ചക്കരബസാറിലെ കബില്‍ ( 22) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. എസ്.ഐ രാധാകൃഷ്ണന്‍, കോണ്‍സ്റ്റബ്ള്‍മാരായ ഷാജി, വിനീത് എന്നിവരാണ് ഇവരെ പിടികൂടിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment