കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍ Madhyamam News Feeds |
- കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍
- പെരിന്തല്‍മണ്ണ കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍
- 21 സ്ത്രീകളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന് വധശിക്ഷ
- ജയന്തി നടരാജന്‍ രാജിവെച്ചു
- മകന്‍െറ ബിസിനസ് ബന്ധം : തിരുവഞ്ചൂര്‍ വീണ്ടും വിവാദത്തില്‍
- ജസീറക്ക് ചിറ്റിലപ്പിള്ളിയുടെ പാരിതോഷികം
- വി.എച്ച്.പി ഹര്‍ത്താല്‍ പൂര്‍ണം
- ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു
- അടുത്ത വര്‍ഷം പകുതിയോടെ ജി.സി.സിയില്‍ ഏകീകൃത വിസ വന്നേക്കും
- സിറിയ: രണ്ടാം സഹായ ഉച്ചകോടി ജനുവരി 15ന് കുവൈത്തില്‍
കുളമ്പുരോഗം: ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍ Posted: 21 Dec 2013 12:11 AM PST നിലമ്പൂര്‍: കുളമ്പുരോഗം ബാധിച്ച് ജില്ലയില്‍ ചത്തത് 85 കന്നുകാലികള്‍. ഇതില്‍ കൂടുതലും കറവ പശുക്കള്‍. നവംബര്‍ 30 വരെ 60 കാലികളാണ് ചത്തത്. എട്ടുലക്ഷം രൂപയാണ് സഹായധനമായി ജില്ലക്ക് അനുവദിച്ചത്. നവംബര്‍ വരെ ചത്ത കാലികള്‍ക്കുള്ള സഹായ വിതരണത്തിനാണ് ഈ തുക. കറവ പശുവിന് 20,000 രൂപയാണ് നഷ്ട സഹായധനം. രണ്ട് വയസ്സിന് മുകളിലെ കീടാരിക്ക് 12,000 രൂപയും രണ്ട് വയസ്സിന് താഴെയുള്ളതിന് 6000 മുതല്‍ താഴോട്ടുമാണ് സഹായധനം. ഡിസംബറില്‍ ചത്ത കാലികളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 28ല്‍ അധികം കാലികള്‍ ചത്തതായാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസിലെ കണക്ക്. 200ല്‍ അധികം കാലികള്‍ രോഗബാധിതരാണ്. |
പെരിന്തല്‍മണ്ണ കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ Posted: 21 Dec 2013 12:08 AM PST പെരിന്തല്‍മണ്ണ: നഗരത്തില്‍ മയക്കുമരുന്ന്, കഞ്ചാവ് മാഫിയ സംഘങ്ങള്‍ വിലസുന്നു. സംസ്ഥാനത്തെ തന്നെ പ്രധാന മയക്കുമരുന്ന്, കഞ്ചാവ് മൊത്ത വിതരണക്കാര്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവ എത്തിക്കുന്നത്. |
21 സ്ത്രീകളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന് വധശിക്ഷ Posted: 20 Dec 2013 11:56 PM PST Image: മംഗലാപുരം: സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിന്(50) വധശിക്ഷ വിധിച്ചു. |
Posted: 20 Dec 2013 11:32 PM PST Image: ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജി സ്വീകരിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജി. |
മകന്‍െറ ബിസിനസ് ബന്ധം : തിരുവഞ്ചൂര്‍ വീണ്ടും വിവാദത്തില്‍ Posted: 20 Dec 2013 11:24 PM PST Image: തിരുവനന്തപുരം : നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള ഗുജറാത്തിലെ വ്യവസായി അഭിലാഷ് മുരളീധരനുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്ള ബിസിനസ് ബന്ധത്തെ ചൊല്ലി പുതിയ വിവാദം കൊഴുക്കുന്നു . മോഡിയുടെ ഏകതാ യാത്ര വിജയിപ്പിക്കാന്‍ ഈയിടെ കേരളത്തില്‍ എത്തിയ ഗുജറാത്ത് മന്ത്രി സംഘത്തോടൊപ്പം അഭിലാഷ് മുരളീധരരന്‍ ഉണ്ടായിരുന്നു. അദ്ദേഹവുമായി തിരുവഞ്ചൂര്‍ മസ്കറ്റ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു . സി.പി.എം മുഖ പത്രമായ ദേശാഭിമാനിയുടെ ഇന്നത്തെ പ്രധാന വാര്‍ത്ത ഗുജറാത്ത് വ്യവസായിയും തിരുവഞ്ചൂരിന്‍്റെ മകനും തമ്മിലുള്ള ബിസിനസ് ബന്ധമാണ് . തിരുവഞ്ചൂര്‍ മന്ത്രിയായ ശേഷമാണ് മകന് ബിസിനസില്‍ പങ്കാളിത്തം ലഭിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു . അഭിലാഷ് മുരളിധരന്‍്റെ പാം ഇന്ഫ്രാ ടെക് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും ടെക്നോ മീറ്റ് എന്ന ഐ.ടി കമ്പനിയുടെയും ഡയറക്ടര്‍ ആണത്രേ അര്‍ജുന്‍. ഗുജറാത്തിലെ ഗാന്ധി നഗര്‍ കേന്ദ്രമായ കമ്പനികളാണ് രണ്ടും. 2011 ജൂലൈ 1നാണു അര്‍ജുന്‍ ഡയറക്ടര്‍ ആകുന്നത് . റിയല്‍ എസ്റ്റേറ്റ്, ഐ.ടി, കുപ്പി വെള്ളം, സോളാര്‍ എനര്‍ജി, ക്വാറി ഖനനം തുടങ്ങിയ ബിസിനസുകളിലാണ് പാം ഗ്രൂപ്പ് ഏര്‍പ്പെടുന്നത് . സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കോപ്പം കുടുങ്ങിയ തിരുവഞ്ചൂര്‍ പിന്നീട് കോണ്‍ഗ്രസ് എ ഗ്രൂപിന് അനഭിമതനായി മാറി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമില്ലാതെ തിരുവഞ്ചൂരിന്‍്റെ രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് മകനുമായി ബന്ധപ്പെട്ടു പുതിയ വിവാദം തല പൊക്കുന്നത്. അഭിലാഷ് മുരളീധരനുമായുള്ള വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തിരുവഞ്ചൂര്‍ അക്കാര്യം നിഷേധിച്ചു. അഭിലാഷ് മുരളീധരനെ തനിക്ക് അറിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അര്‍ജുന്‍ രാധാകൃഷ്ണന്‍െറത് രാഷ്ട്രീയ നിയമനമല്ളെന്ന് അഭിലാഷ് മുരളീധരന്‍ വ്യക്തമാക്കി. യോഗ്യത കണ്ടിട്ടാണ് അര്‍ജുനെ ഡയറക്ടറാക്കിയതെന്നും അഭിലാഷ് പ്രതികരിച്ചു. |
ജസീറക്ക് ചിറ്റിലപ്പിള്ളിയുടെ പാരിതോഷികം Posted: 20 Dec 2013 11:20 PM PST Image: കൊച്ചി: ദല്‍ഹിയിലെ കൊടും തണുപ്പില്‍ മണല്‍മാഫിയക്കെതിരായി സമരം നടത്തുന്ന ജസീറക്ക് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നുമാസമായി സമരം തുടരുന്ന ജസീറക്ക് അഞ്ചുലക്ഷം രൂപയാണ് പാരിതോഷികം നല്‍കുക. ജസീറയുടെ ധീരതയും പ്രതിബദ്ധതയും കണക്കിലെടുത്താണ് പാരിതോഷികം നല്‍കുന്നതെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. നേരത്തെ, എല്‍.ഡി.എഫിന്‍്റെ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യക്കും ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കിയിരുന്നു. |
വി.എച്ച്.പി ഹര്‍ത്താല്‍ പൂര്‍ണം Posted: 20 Dec 2013 11:16 PM PST കക്കട്ടില്‍: പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തിയ ധര്‍ണക്കുനേരെയുണ്ടായ കല്ളേറില്‍ പരിക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകരയിലും കൊയിലാണ്ടിയിലും പൂര്‍ണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു. കക്കട്ടില്‍, നരിപ്പറ്റ, നിട്ടൂര്‍ മേഖലയില്‍ കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. നരിപ്പറ്റ റോഡ്, അമ്പലക്കുളങ്ങര ഭാഗങ്ങളില്‍ ചില വാഹനങ്ങള്‍ തടഞ്ഞതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മേഖലയില്‍ പൊലീസ് കാവല്‍ ശക്തമാക്കി. കക്കട്ടിലിന്‍െറ ഉള്‍നാടുകളിലുള്‍പ്പെടെ പൊലീസ് പട്രോളിങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റ്യാടി: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്‍െറ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കുറ്റ്യാടി മേഖലയില്‍ പൂര്‍ണം. കടകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഉള്‍നാടുകളിലെ പ്രധാന കവലകളില്‍ പ്രവര്‍ത്തകര്‍ മരങ്ങളും കല്ലുകളുംകൊണ്ട് വാഹനം തടഞ്ഞു. കൊടികുത്തിയ ഇരുചക്രവാഹനങ്ങളിലും മറ്റുമായി ഹര്‍ത്താല്‍ അനുകൂലികള്‍ യഥേഷ്ടം സഞ്ചരിച്ചപ്പോള്‍ സാധാരണ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ചതായി ആക്ഷേപമുണ്ട്. യൂനിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങാതെ നടന്നു.ഹര്‍ത്താലിനെക്കുറിച്ച് മുന്‍കൂട്ടി അറിവില്ലാത്തതിനാല്‍ യാത്ര പുറപ്പെട്ട പലരും വഴിയില്‍വെച്ച് മടങ്ങേണ്ടിവന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്. ഹര്‍ത്താല്‍ കാരണം ഇന്നലെ നടന്ന യൂനിവേഴ്സിറ്റി പരീക്ഷക്കത്തൊന്‍ വിദ്യാര്‍ഥികള്‍ നന്നേ പാടുപെട്ടു. പലരും കാല്‍നടയായാണ് ദൂരദിക്കുകളില്‍നിന്നുപോലും എത്തിയത്. ബി.എ, ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഉച്ചക്ക് നടന്നത്. |
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു Posted: 20 Dec 2013 10:30 PM PST Image: ന്യുദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എ.എ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനോ ഭരിക്കോനോ സാധിക്കില്ളെന്ന് പറയുന്നുണ്ട്. ഭരിക്കുക എന്നാല്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയല്ല. മറ്റു പാര്‍ട്ടിക്കാരേക്കാള്‍ മികച്ച രീതിയില്‍ ആം ആദ്മിക്ക് ഭരിക്കാനാകുമെന്ന് കെജ്രിവള്‍ ്വ്യക്തമാക്കി. കോണ്‍ഗ്രസിന്‍്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് എ.എ.പിയുടെ നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടാന്‍ പാര്‍ട്ടി 272 വാര്‍ഡ് യോഗങ്ങള്‍ നടത്തുന്നുണ്ട്്. ഇതിന്‍്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ ദല്‍ഹിയിലെ 80 ശതമാനം പേര്‍ എ.എ.പി. സര്‍ക്കാര്‍ രൂപവത്കരി ക്കുന്നതിനെ അനുകൂലിക്കുകയും 19 ശതമാനംപേര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പത്ത് ദിവസത്തെ സാവകാശമാണ് എ.എ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പുതുതായി വന്ന ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍വിന്ദര്‍ സിംഗ് ലവ്ലി പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയത് പാലിക്കാന്‍ എ.എ.പി തയ്യാറാകണം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. |
അടുത്ത വര്‍ഷം പകുതിയോടെ ജി.സി.സിയില്‍ ഏകീകൃത വിസ വന്നേക്കും Posted: 20 Dec 2013 10:18 PM PST Image: റിയാദ്: യൂറോപ്യന്‍ മാതൃകയില്‍ ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത വിസ അടുത്തവര്‍ഷം പകുതിയോടെ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനത്തിലാണ്. ഇത് നടപ്പിലായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികള്‍ക്കും വിദേശ വ്യവസായികള്‍ക്കും ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ സഞ്ചരിക്കാനാവും. |
സിറിയ: രണ്ടാം സഹായ ഉച്ചകോടി ജനുവരി 15ന് കുവൈത്തില്‍ Posted: 20 Dec 2013 09:53 PM PST Image: കുവൈത്ത് സിറ്റി: ബശ്ശാറുല്‍ അസദിന്‍െറ ഏകാധിപത്യ ഭരണവും അതിനെതിരായ ചെറുത്തുനില്‍പും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിക്ക് അടുത്തമാസം 15ന് കുവൈത്ത് ആതിഥ്യം വഹിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment